Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നാട്ടുവൈദ്യം

കൂടുതല്‍ വിവരങ്ങള്‍

തൈലകല്പന -സ്നേഹ പാകം അഥവാ എണ്ണകള്‍ കാച്ചുന്ന പാകം പലര്‍ക്കും സംശയം ഉള്ള വിഷയം

മൂന്നു വിധ പാകം ആണ് എണ്ണ കാച്ചുമ്പോള്‍ അവലംബിക്കുന്നത് 1. മൃദു

2. മദ്ധ്യം .3 ഖരം .ഖര പാകം തേക്കാനും , മൃദു പാകം നസ്യ ക്രീയകള്‍ക്കും മദ്ധ്യപാകം പാനത്തിനും ഉപയോഗിക്കുന്നു .

നെയ്യില്‍ ചേര്‍ത്ത കല്‍ക്കം എപ്പോള്‍ ആദ്യം അരച്ച് ചേര്‍ത്തതിനു തുല്യമാകുന്നുവോ അതിനു മൃദുപാകം.

എപ്പോള്‍ കല്‍ക്കം അലുവ പോലെ ആയി ചട്ടുകത്തില്‍ പറ്റാതിരിക്കുന്നുവോ അതിനു മദ്ധ്യപാകം എന്ന് പറയും .

എപ്പോള്‍ കല്‍ക്കം കൈ കൊണ്ട് തിരുമ്മിയാല്‍ ഖര ഖര ശബ്ദം ഉണ്ടാക്കുന്നുവോ അതിനു ഖര പാകം എന്നും പറയുന്നു .

ആയുര്‍വേദത്തിലെ ഒരു ഔഷധപാകരീതി. ചില ദ്രവ്യങ്ങളുടെ ഔഷധ ഗുണം എണ്ണയില്‍ സ്വാംശീകരിച്ച് സംസ്കരിച്ചെടുക്കുന്നതാണ് തൈലകല്പന. എള്ളെണ്ണ, വെളിച്ചെണ്ണ, കടുകെണ്ണ, വേപ്പെണ്ണ, മരോട്ടി എണ്ണ തുടങ്ങിയ എണ്ണകളെല്ലാം തൈലകല്പനയ്ക്ക് ഉപയോഗിച്ചുവരുന്നു. സ്വരസം (ഔഷധ സത്ത്), കഷായം, കല്കം (അരച്ചെടുത്ത ഔഷധ പിണ്ഡം) എന്നീ രീതികളില്‍ പാകപ്പെടുത്തിയ ഔഷധവും എണ്ണയും വെള്ളവും ആണ് പ്രധാന ചേരുവകള്‍. നെയ്യ്, പാല്‍, തൈര്, അരിക്കാടി, മോര്, മാംസരസം എന്നിവയും ചില തൈലയോഗങ്ങളില്‍ ചേര്‍ക്കാറുണ്ട്.എണ്ണയില്‍ പല തരത്തിലുള്ള ദ്രവദ്രവ്യങ്ങള്‍ ചേര്‍ത്തു സംസ്കരിക്കുമ്പോള്‍ ആ ദ്രവ്യങ്ങള്‍ നാലെണ്ണമോ അതില്‍ കുറവോ ആണെങ്കില്‍ ഓരോന്നും എണ്ണയുടെ നാലിരട്ടി വീതം ചേര്‍ക്കണം. എന്നാല്‍ നാലില്‍ കൂടുതല്‍ ദ്രവദ്രവ്യങ്ങള്‍ ഉണ്ടെങ്കില്‍ ഓരോന്നും എണ്ണയുടെ സമം ചേര്‍ക്കണം. സ്വരസം ചേര്‍ത്ത് എണ്ണ കാച്ചുമ്പോള്‍ എണ്ണയുടെ നാലിരട്ടി സ്വരസവും എട്ടില്‍ ഒന്ന് കല്കവും ആണ് ചേര്‍ക്കുന്നത്. കഷായമാണ് ചേര്‍ക്കുന്നതെങ്കില്‍ എണ്ണയുടെ നാലിരട്ടി കഷായവും ആറില്‍ ഒന്ന് കല്കവും ചേര്‍ക്കുന്നു. വെള്ളമോ കാടിയോ ഉപയോഗിക്കുമ്പോള്‍ എണ്ണയുടെ നാലിരട്ടി ആ ദ്രവങ്ങളും നാലില്‍ ഒന്ന് കല്കവും ആണ് വേണ്ടത്. കല്കത്തിന് പ്രത്യേകം ദ്രവ്യങ്ങള്‍ പറഞ്ഞിട്ടില്ലെങ്കില്‍ കഷായത്തിനോ സ്വരസത്തിനോ ഉപയോഗിക്കുന്ന ദ്രവ്യങ്ങള്‍തന്നെ കല്കത്തിനും സ്വീകരിക്കാവുന്നതാണ്.നസ്യം, പാനം, അഭ്യംഗം, വസ്തി എന്നിങ്ങനെ തൈലങ്ങള്‍ക്ക് പലവിധ ഉപയോഗങ്ങളുണ്ട്. ഉപയോഗത്തിനനുസരിച്ചാണ് തൈലത്തിന്റെ പാകം നിശ്ചയിക്കുന്നത്.1.'മൃദുര്‍ന്നസ്യേ ഖരോഭ്യംഗേപാനേ വസ്തൌച ചിക്കണേ'(അഷ്ടാംഗഹൃദയം)2.'നസ്യാര്‍ഥം സ്യാന്മൃദുഃ പകോമദ്ധ്യമഃ സര്‍വകര്‍മ്മസുഅഭ്യംഗാര്‍ഥം ഖരഃ പ്രോക്തോയുഞ്ജ്യാദേവം യഥോചിതം.'(യോഗരത്നാകരം)മൃദു, മധ്യമം, ഖരം എന്നിങ്ങനെ മൂന്നുവിധം പാകങ്ങളുണ്ട്. കാച്ചുന്ന സ്നേഹദ്രവ്യം മുഴുവനും വാര്‍ന്നുകിട്ടാതെ വരുന്ന (ചെളിയില്‍ ചേര്‍ന്ന മെഴുക്) പാകമാണ് മൃദുപാകം. മധ്യമപാകത്തില്‍ സ്നേഹദ്രവ്യം കല്കത്തില്‍ തീരെ നില്ക്കുകയില്ല. ഞെക്കി അരിച്ചെടുത്താല്‍ മുഴുവന്‍ തൈലവും ലഭ്യമാകും. ഇതിന് അരക്കുപാകം എന്നും പേരുണ്ട്. കഠിനമായ കല്കത്തോടുകൂടിയ സ്നേഹപാകത്തെ ഖരപാകമെന്ന് (മണല്‍ പാകം) പറയും. കല്കം വീണ്ടും കറുത്ത് തരിയായാല്‍ ദഗ്ധ പാകമെന്നും മൃദുപാകത്തിനു മുമ്പുള്ള പാകത്തെ ആമപാകമെന്നും പറയുന്നു. ഇവ രണ്ടും നീര്‍വിര്യം അഥവാ ഗുണരഹിതമാണ്. നസ്യം ചെയ്യുവാനുള്ള തൈലം മൃദുപാകമായിരിക്കണം. മധ്യമപാകം എല്ലാവിധ സ്നേഹകര്‍മങ്ങള്‍ക്കും (പാനം, വസ്തി തുടങ്ങിയവ) ഉപയോഗിക്കാം. തലയില്‍ തേക്കുവാനുള്ള തൈലം ഖരപാകമായിരിക്കണം.ഇരുമ്പുകൊണ്ടോ ഓടുകൊണ്ടോ ഉണ്ടാക്കിയ പാത്രമാണ് സാധാരണയായി എണ്ണ പാകം ചെയ്യാന്‍ ഉപയോഗിക്കുന്നത്. ഈ പാത്രത്തില്‍ എണ്ണയും ദ്രവദ്രവ്യവും കല്കവും കൂടി കലക്കി ചേര്‍ത്ത് മന്ദാഗ്നിയില്‍ സാവധാനം ഇളക്കി ജലം മുഴുവന്‍ വറ്റി കിട്ടുന്നതു വരെ കാച്ചി എടുക്കണം. എണ്ണയില്‍ ചേര്‍ത്ത ദ്രവദ്രവ്യം വറ്റിത്തീരുന്നതുവരെ ശക്തമല്ലാത്ത തീ പാത്രത്തിനു കീഴില്‍ കത്തിക്കൊണ്ടിരിക്കുന്നതിനോടൊപ്പം എണ്ണ ചട്ടുകം കൊണ്ട് ഇളക്കിക്കൊണ്ടിരിക്കുകയും വേണം. കല്കം പാത്രത്തിന്റെ അടിയില്‍ കരിഞ്ഞു പിടിക്കാതിരിക്കാനും എണ്ണയില്‍ മരുന്ന് നല്ലതുപോലെ കലര്‍ന്നു ചേരാനും ഇതു സഹായിക്കുന്നു. എണ്ണ വളരെവേഗം വെള്ളം വറ്റിച്ച് പാകപ്പെടുത്തി എടുക്കാന്‍ പാടില്ല. എണ്ണയില്‍ ചേര്‍ക്കുന്ന ദ്രവദ്രവ്യങ്ങളുടെ വ്യത്യാസമനുസരിച്ച് എണ്ണ പാകപ്പെടുത്തി എടുക്കുന്നതിനും കാലവ്യത്യാസം കല്പിച്ചിട്ടുണ്ട്. ജലം, അരിക്കാടി, കഷായം എന്നിവ ചേര്‍ത്താണ് എണ്ണ കാച്ചുന്നതെങ്കില്‍ അഞ്ചുദിവസംകൊണ്ടും സ്വരസം ചേര്‍ക്കുമ്പോള്‍ മൂന്നുദിവസംകൊണ്ടും മാംസരസമാണെങ്കില്‍ ഒരു ദിവസംകൊണ്ടും തൈലം കാച്ചി അരിച്ചെടുക്കണം. പാല്‍ചേര്‍ത്ത് സംസ്കരിക്കുന്ന പാകങ്ങളില്‍ എണ്ണയില്‍ ചേര്‍ത്ത മറ്റു ദ്രവ്യങ്ങള്‍ ഏതാണ്ട് ചെളിപ്പരുവമാകുമ്പോള്‍ പാല്‍ ചേര്‍ത്താല്‍ മതിയാകും. പാല്‍ ചേര്‍ത്ത് രണ്ടുദിവസത്തിനുള്ളില്‍ എണ്ണ പാകമാക്കി അരിച്ചെടുക്കണം.ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള എണ്ണ ഉപയോഗയോഗ്യമല്ല. മൃദുപാകത്തില്‍ കാച്ചിയെടുക്കുന്ന എണ്ണയില്‍ അല്പം ജലാംശം കാണുമെന്നതുകൊണ്ട് അവ ആറുമാസത്തിനുള്ളില്‍ ഉപയോഗിക്കണം. മണ്‍ഭരണികളില്‍ സൂക്ഷിച്ചാല്‍ എണ്ണയുടെ മണവും ഗുണവും ദീര്‍ഘകാലം നിലനില്ക്കും.

ചില പ്രധാനപ്പെട്ട ഒറ്റമൂലികള്‍

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍
1. പച്ചനെല്ലിക്കനീരില്‍ പകുതി തേന്‍ ചേര്ത്ത് ഇളക്കിവെക്കുക. അല്പം മഞ്ഞള്പ്പൊ ടി ചേര്ത്ത് ഓരോ ടീസ്പൂണ്‍ വീതം രണ്ടു നേരം സേവിക്കുക.
2. കുറച്ചു വെളുത്തുള്ളി തൊലി കളഞ്ഞ് അല്ലികളാക്കിയെടുത്ത് ഒരു ചെറിയ ഭരണിയിലാക്കി ഒപ്പം നില്ക്കത്തക്കവണ്ണം നല്ല തേനൊഴിച്ച് ഒരു മാസം കെട്ടിവെക്കുക. ഒരു മാസം കഴിഞ്ഞ് അതില്നിെന്നും രണ്ടു വെളുത്തുള്ളിയും ഒരു സ്പൂണ്‍ തേനും വീതം രണ്ടു നേരം കഴിക്കുക.
3. മൂത്ത മുരിങ്ങയുടെ ഇല പറിച്ചു നല്ലവണ്ണം കഴുകിയരച്ചു തുണിയിലിട്ടു പിഴിഞ്ഞു നീരെടുത്തു സേവിക്കുക.
4. നീര്മ രുതിന്തൊപലിയും വെളുത്തുള്ളിയും കൂടി കഷായം വെച്ചു കഴിക്കുക.
5. കൂവളത്തില അരച്ചു നീരെടുത്ത് ഒരു സ്പൂണ്‍ വീതം കഴിക്കുക.

ഗ്യാസ്ട്രബിളിന്
1. വെളുത്തുള്ളിയും കരിഞ്ചീരകവും ഓരോ സ്പൂണ്‍ വീതം ചതച്ചു വെള്ളം തിളപ്പിച്ച് ഇടയ്ക്കിടെ കുടിക്കുക.
2. കടുക്കാത്തോട് പൊട്ടിച്ച് അലിയിച്ചിറക്കുക.
3. മുത്തങ്ങയിട്ട് തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിക്കുക.
4. മാതളനാരങ്ങാത്തോട് ഉണക്കിപ്പൊടിച്ചു തേനില്‍ ചേര്ത്ത് അലിയിച്ചിറക്കുക.
5. തേന്‍ ചേര്ത്തി വെള്ളം കുടിക്കുക.

വയറിളക്കം വേഗം മാറ്റാം
1. ഒരു പിടി കറിവേപ്പില അരച്ച് കാല്ഗ്ലാ്സ് മോരില്‍ കാച്ചി കുടിക്കുക. ആഹാരത്തിനു ശേഷം ഉത്തമം.
2. പുളിയാരന്‍ നീര് മോരില്‍ ചേര്ത്ത് കുടിക്കുക.
3. കുടകപ്പാലത്തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
4. തുമ്പപ്പൂ അരച്ച് ഇളനീരില്‍ കലക്കി കുടിക്കുക.

കൊളസ്‌ട്രോളിനെ പേടിക്കേണ്ട
കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ ഏറ്റവും ഫലപ്രദമായി കാണുന്ന ഒറ്റമൂലികള്‍ ചുവടെ നല്കുന്നു. സാധാരണ ഒറ്റമൂലിപ്രയോഗത്തില്നിണന്നും വ്യത്യസ്തമായി കൂടുതല്‍ കാലം ഇവ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലം ലഭിക്കും.
1. കറിവേപ്പിലയും വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു കാച്ചിയ മോര് കുടിക്കുക.
2. ശുദ്ധി ചെയ്ത ഗുല്ഗ്ഗു ലു പൊടിച്ചത് വെളുത്തള്ളി നീരില്‍ കുഴച്ചു സേവിക്കുക.
3. ആര്യവേപ്പില ചവച്ചരച്ച് കഴിക്കുക.
4. നീര്മേരുതിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
5. ഇഞ്ചിയും മല്ലിയും ചേര്ത്ത്യ തിളപ്പിച്ച വെള്ളം കുടിക്കുക. ദാഹിക്കുമ്പോള്‍ ഈ വെള്ളം കുടിക്കുന്നത് ശീലമാക്കാം.
6. കടുക്ക പൊടിച്ചത് നല്ലെണ്ണയില്‍ ചേര്ത്തു സേവിക്കുക.

ഛര്ദ്ദി ശമിക്കാന്‍
1. മലര് ഇഞ്ചിയും ചേര്ത്തുണ തിളപ്പിച്ചു പഞ്ചസാര ചേര്ത്ത് ഇടയ്ക്കിടെ കഴിക്കുക. കുട്ടികള്ക്ക് ഉത്തമം.
2. ചിറ്റമൃതിന്റെ കഷായത്തില്‍ തേന്‍ ചേര്ത്ത് ഇടയ്ക്ക് കുടിക്കുക. (കഷായം, 20 ഗ്രാം ചിറ്റമൃത് രണ്ടു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ഒരു ഗ്ലാസായി വറ്റിച്ചത.്)
3. കടുക്കാത്തോട് പൊടിച്ച് തേനില്‍ ചേര്ത്ത് അലിയിച്ചിറക്കുക.
4. തിപ്പലിപ്പൊടിയില്‍ തുല്യം തേന്‍ ചേര്ത്ത് അലിയിച്ചിറക്കുക. ഇടയ്ക്ക് ആവര്ത്തി ക്കാം.
5. ഏലത്തരി പൊടിച്ചു കരിക്കിന്വെതള്ളത്തില്‍ കുടിക്കുക. കുട്ടികള്ക്കും നല്ലത്.

മലബന്ധം ഒഴിവാക്കാം
1. കറുത്ത ഉണക്കമുന്തിരിങ്ങ വെള്ളത്തിലിട്ടു വെച്ച് അടുത്ത ദിവസം പിഴിഞ്ഞരിച്ചു കുടിക്കുക. കുട്ടികള്ക്കും ഉത്തമം.
2. കടുക്കാത്തോട് തിളപ്പിച്ചാറ്റിയ വെള്ളം അത്താഴശേഷം കുടിക്കുക.
3. ആവണക്കെണ്ണ പാലില്‍ ചേര്ത്തു സേവിക്കുക.
4. സുന്നാമക്കിയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.
5. കൊന്നയില ഉപ്പേരി വെച്ച് കൂട്ടുക. വയറിളകിപ്പോകുന്നതു തനിയേ നില്ക്കുന്നില്ലെന്നു തോന്നിയാല്‍ തേയിലവെള്ളത്തില്‍ (കട്ടന്‍ ചായ) നാരങ്ങാനീരു ചേര്ത്ത് കഴിക്കുക)
6,മൈദാ കൊണ്ട് ഉണ്ടാക്കുന്ന ആഹാരങ്ങള്‍ഒഴിവാക്കുക..

വയറുവേദന
1. ചുക്കും കൊത്തമല്ലിയും തിളപ്പിച്ച വെള്ളം കുടിക്കുക.
2. ഇഞ്ചിനീര് അലിയിച്ചിറക്കുക.
3. ജാതിക്ക മോരില്‍ അരച്ചു കുടിക്കുക.
4. പാല്ക്കാ യം തിളപ്പിച്ച വെള്ളം കുടിക്കുക.
5. അര സ്പൂണ്‍ ചവര്ക്കാ രം രണ്ടു സ്പൂണ്‍ തേനില്‍ ചേര്ത്ത് അലിയിച്ചിറക്കുക. വയറുവേദന പെട്ടെന്നു കുറയും.

ജലദോഷം അകറ്റിനിര്ത്താം
1. മുരിക്കിലനീര് ചേര്ത്തവ വെളിച്ചെണ്ണ കുന്തിരിക്കവും ചേര്ത്തുി കാച്ചി തേക്കുക.
2. നീലയമരിയിലനീര് എണ്ണയിലൊഴിച്ചു ദേവദാരം കല്കം ചേര്ത്തു കാച്ചി തേയ്ക്കുക.
3. വരട്ടുമഞ്ഞള്പ്പൊ ടി തേന്‍ ചേര്ത്ത് അലിയിച്ചിറക്കുക. ജലദോഷം മാറും.
4. തൈരില്‍ കുരുമുളകുപൊടിയും ശര്ക്ക രയും കൂട്ടി തിന്നുക. ഉടന്‍ ആശ്വാസം ലഭിക്കും.
5. കരിനൊച്ചിയില ഇടിച്ചുപിഴിഞ്ഞ നീര് ചേര്ത്ത് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക.

ബുദ്ധി വര്ധിയക്കാന്‍
ബുദ്ധിവികാസത്തിനു ഗുണകരമായ നിരവധി മരുന്നുകള്‍ നമ്മുടെ ഗൃഹവൈദ്യത്തിലും ഒറ്റമൂലിചികിത്സയിലും ഉണ്ട്. ബുദ്ധിക്ക് ഉണര്വും് ഏകാഗ്രതയും വര്ധിമക്കാന്‍ അവ സഹായിക്കും.
1. ഒരു സ്പൂണ്‍ ബ്രഹ്മിനീര് ആവശ്യത്തിനു കല്ക്കെണ്ടം ചേര്ത്തു സേവിക്കുക. രാവിലെ വെറുംവയറ്റില്‍ വേണം കഴിക്കാന്‍. ബ്രഹ്മി വീട്ടില്‍ നട്ടുവളര്ത്തി ദിവസവും രാവിലെ തയ്യാറാക്കി കഴിക്കുന്നതിനാണ് കൂടുതല്‍ ഗുണം. പഠിക്കുന്ന പ്രായത്തില്‍ കുട്ടികള്ക്ക് ഏറെ ഗുണകരമാണ്.
2. മുത്തിളിന്റെ നീര് തേന്‍ ചേര്ത്ത് സേവിക്കുക.
3. ഇരട്ടിമധുരം പാലില്‍ കാച്ചി കഴിക്കുക.
4. വെളുത്ത ശംഖുപുഷ്പത്തിന്റെ വേര് ഉണക്കിപ്പൊടിച്ചു പാലില്‍ കലക്കി കഴിക്കുക.
5. അമുക്കുരം പൊടിച്ചു പാലില്‍ കലക്കി കഴിക്കുക.

വായപ്പുണ്ണിന് പരിഹാരം
1. പിച്ചകത്തില ചവച്ചു നീര് വായില്‍ നിര്ത്തു ക.
2. കാവിമണ്ണു പൊടിച്ചു പാലില്‍ കലക്കി കവിള്ക്കൊ ള്ളുക. അല്പസമയം വായില്‍ നിര്ത്ത ണം.
3. നെല്ലിക്കാനീര് തേന്‍ ചേര്ത്തു കഴിക്കുക.
4. അമുക്കുരം പൊടിച്ചു പാലില്‍ പുഴുങ്ങി പഞ്ചസാരയും നെയ്യും ചേര്ത്ത് സേവിക്കുക.
5. ഗോമൂത്രത്തിലരച്ച കടുക്കാത്തോട് ഉണക്കിപ്പൊടിച്ചു തേന്‍ ചേര്ത്തു കഴിക്കുക.

,പല്ലുവേദന പെട്ടെന്നു മാറ്റാം
1. പച്ചമഞ്ഞളും പച്ചക്കര്പ്പൂ രവും അരച്ചു പല്ലിനിടയില്‍ വെച്ചു കടിച്ചുപിടിക്കുക. വേദന മാറും.
2. എരിക്കിന്പാഞലില്‍ ചുക്ക് അരച്ചുവെക്കുക.
3. കാത്ത് കൂട്ടി വെറ്റില മുറുക്കുക.
4. ജാതിക്കയും ഇന്തുപ്പും കൂട്ടിപ്പൊടിച്ചു പല്ലുതേയ്ക്കുക.
5. ഗ്രാമ്പൂ തൈലം പഞ്ഞിയില്‍ മുക്കി പോടുള്ള പല്ലില്‍ വെക്കുക. പെട്ടെന്നു വേദന മാറും.

തുമ്മല്‍ പ്രശ്‌നമായാല്‍
1. കറിവേപ്പിലയും മഞ്ഞളും ചേര്ത്തലരച്ച് കാച്ചിയ മോരു കുടിക്കുക.
2. ഇല്ലട്ടക്കരിയിട്ട് കാച്ചിയ വെളിച്ചെണ്ണ രണ്ടു തുള്ളി വീതം മൂക്കിലിറ്റിക്കുക.
3. കരിനൊച്ചിയും ചുക്കും ചേര്ത്ത് കാച്ചിയ വെളിച്ചെണ്ണ തലയില്‍ പുരട്ടുക.
4. വയമ്പും വെളുത്തുള്ളിയും കോഴിമുട്ടയുടെ വെള്ളയിലരച്ച് തുണിയില്‍ തേച്ച് ഉണക്കി എണ്ണയില്‍ മുക്കി കത്തിച്ചു കെടുത്തുമ്പോഴുള്ള പുക ശ്വസിക്കുക.
5. തിപ്പലി ഉണക്കിപ്പൊടിച്ചു തേന്‍ ചേര്ത്തു കഴിക്കുക.

,വ്രണങ്ങള്‍ കരിയാന്‍
1. വേപ്പിലക്കഷായം കൊണ്ടു കഴുകുക.
2. വേപ്പിലയും എള്ളും ചേര്ത്തകരച്ച് തേന്‍ ചേര്ത്തു വ്രണത്തില്‍ വെക്കുക.
3. ഏഴിലമ്പാലയുടെ കറ തേയ്ക്കുക.
4. നറുനീണ്ടിക്കിഴങ്ങ് അരച്ചു തേയ്ക്കുക.
5. ഇരട്ടിമധുരം അരച്ചു കുഴമ്പുപരുവത്തിലാക്കി നെയ്യില്‍ മൂപ്പിച്ച് അരിച്ചുകിട്ടുന്ന നെയ്യ് പുരട്ടുക. പഴക്കമുള്ള വ്രണവും മാറും.

വായ്‌നാറ്റം ഇല്ലാതാക്കാന്‍
പല കാരണങ്ങള്കൊറണ്ടും വായ്‌നാറ്റം ഉണ്ടാകാം. വായ്ക്കുള്ളിലും വയറിലുമുള്ള പ്രശ്‌നങ്ങള്‍ വായ്‌നാറ്റമുണ്ടാക്കാം. ഒരു മരുന്നു ഗുണകരമായി കാണുന്നില്ലെങ്കില്‍ മറ്റു മരുന്നുകളും പരീക്ഷിക്കാം.
1. വെറ്റിലക്കൊടിയുടെ തണ്ട് ഉണക്കിപ്പൊടിച്ച് ദിവസത്തില്‍ മൂന്നോ നാലോ പ്രാവശ്യം ഓരോ സ്പൂണ്‍ വീതം വായില്‍ വെച്ചുകൊണ്ടിരിക്കുക.
2. കൊത്തമ്പാലരി വായിലിട്ടു ചവയ്ക്കുക.
3. ജാതിക്കയും പിച്ചകത്തിലയും കൂട്ടി അരച്ച് ഉരുളയാക്കി വായിലിട്ട് കുറച്ചുസമയം വെക്കുക.
4. ഒരു സ്പൂണ്‍ എള്ളെണ്ണ കവിള്ക്കൊകള്ളുക.
5. കടുക്കാത്തോട് ഉണക്കിപ്പൊടിച്ച് ഓരോ സ്പൂണ്‍ വീതം രാവിലെ വെറും വയറ്റില്‍ സേവിക്കുക.

തലവേദന മാറ്റാം
1. ഉഴുന്ന് പാലില്‍ വേവിച്ചു പാലും ഉഴുന്നും ചേര്ത്തു കഴിക്കുക.
2. പാല്പ്പു ക(പാല്‍ തിളപ്പിച്ച് അതിന്റെ ആവി) മുഖത്തും തലയിലും കൊള്ളിക്കുക.
3. പാണലിന്റെ വേര് അരച്ചു നെറ്റിയില്‍ പുരട്ടുക.
4. മുലപ്പാല്‍ കൊണ്ട് നസ്യം ചെയ്യുക.
5. തകരക്കുരുന്ന് കാടിയിലരച്ച് നെറ്റിമേല്‍ തേയ്ക്കുക.

ചെവിവേദനയ്ക്ക്
1. ആവണക്കില വാട്ടിപ്പിഴിഞ്ഞു നീരെടുത്ത് ചെവിയില്‍ ഇറ്റിക്കുക.
2. ചണ്ണക്കിഴങ്ങിന്റെ നീരെടുത്ത് ചെവിയിലുറ്റിക്കുക.
3. മുരിങ്ങത്തൊലി കുത്തിപ്പിഴിഞ്ഞ നീരില്‍ എണ്ണ കാച്ചി ചെവിയിലിറ്റിക്കുക.
4. വരട്ടുമഞ്ഞള്പ്പൊ ടി തുണിചുറ്റി കിഴിയാക്കി എണ്ണ കാച്ചി ചെവിയില്‍ ഇറ്റിക്കുക.
5. നാരകത്തില കുമ്പിളാക്കിയതില്‍ എണ്ണയൊഴിച്ച് തീക്കനലില്‍ വെച്ച് ചൂടാക്കി ആ എണ്ണ രണ്ടു തുള്ളി ചെവിയില്‍ ഒഴിക്കുക.

പ്രമേഹത്തിന് നെല്ലിക്കയും മഞ്ഞളും
1. പച്ചനെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും സമം ചേര്ത്ത്് രാവിലെ വെറുംവയറ്റില്‍ സേവിക്കുക. രോഗതീവ്രതയനുസരിച്ച് രണ്ടു സ്പൂണ്‍ വീതംവരെ കഴിക്കാം.
2. ഏകനായകം ചതച്ചു വെള്ളം തിളപ്പിച്ചു കുടിക്കുക. ദാഹിക്കുമ്പോഴെല്ലാം കുടിക്കുന്നതും നല്ലത്.
3. പുളിങ്കുരുത്തൊണ്ട് പാലില്‍ അരച്ചുണക്കിപ്പൊടിച്ചു ചെറുതേനില്‍ സേവിക്കുക.
4. അരയാലിന്കാതയുടെ അകത്തെ കുരു അരച്ച് മോരില്‍ സേവിക്കുക.
5. ചെമ്പകപ്പൂവരച്ച് പാലില്‍ സേവിക്കുക.
6. ചിറ്റമൃതിന്‍ നീര് വെറുംവയറ്റില്‍ സേവിക്കുക.
7. ഉലുവ മുളപ്പിച്ചത് പല പ്രാവശ്യം കഴിക്കുക.
8. ചെറൂള മോരിലരച്ചു സേവിക്കുക.
9. കൂവളത്തിലയുടെ നീര് കുടിക്കുക.

വായു ഉരുണ്ടുകയറ്റം
1. ആവിയില്‍ പുഴുങ്ങിയ വെളുത്തുള്ളി ഇന്തുപ്പും പാല്ക്കാകയവും കൂടെയരച്ച് ചേര്ത്തു ശര്ക്കുരയും ചേര്ത്തു കഴിക്കുക.
2. കറിവേപ്പിലയും ചുക്കും ഉപ്പു ചേര്ത്തളരച്ച് നെയ്യ്കൂട്ടി അത്താഴമുണ്ണുക.
3. കാട്ടുതുളസിയില പിഴിഞ്ഞ നീര് സേവിപ്പിക്കുക.
4. മുരിക്കിന്തോിലും പ്ലാശിന്തോകലും ഉണക്കിപ്പൊടിച്ചു കാച്ചിയ മോരില്‍ കലക്കി സേവിക്കുക.
5. കിലുകിലുപ്പ സമൂലം കഴുകിച്ചതച്ചു കഷായം വെച്ചു സേവിക്കുക.

കൃമിശല്യം വന്നാല്‍
1. വിഴാലരി മോരില്‍ കാച്ചി കുടിക്കുക. കുട്ടികള്ക്ക് ഉത്തമം.
2. പച്ച അടയ്ക്ക അരച്ച് ചെറുനാരങ്ങാനീരില്‍ കഴിക്കാം.
3. പാവയ്ക്ക ഇല നീര് പാലില്‍ കലക്കി സേവിക്കുക.
4. മൂത്ത പപ്പായയുടെ രണ്ടു സ്പൂണ്‍ കുരുക്കള്‍ അരച്ചെടുത്ത് തേനില്‍ ചേര്ത്ത് രാവിലെ കഴിക്കുക.
5. പപ്പായക്കറ പപ്പടത്തില്‍ പുരട്ടി ചുട്ടുതിന്നുക. കുട്ടികള്ക്ക് ഉത്തമം.
6. തുമ്പപ്പൂവരച്ച് പാലില്‍ തിളപ്പിച്ചു കുടിക്കുക.

മുഖസൗന്ദര്യം വര്ധിപ്പിക്കാം
ഒരാളുടെ സൗന്ദര്യം പ്രധാനമായും അയാളുടെ മുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു. വീട്ടിലും ചുറ്റുവട്ടത്തും കിട്ടുന്ന വസ്തുക്കള്കൊാണ്ട് ഫലപ്രദമായി മുഖസൗന്ദര്യം വര്ധികപ്പിക്കാന്‍ ചില മാര്ഗടങ്ങളിതാ.
1. പഴുത്ത തക്കാളിയുടെ നീരും സമം തേനും ചേര്ത്തുന മുഖത്തു പുരട്ടി അരമണിക്കൂറിനുശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകുക.
2. പനിനീരും പാല്പ്പാ ടയും ചേര്ത്തു പുരട്ടുക.
3. ആപ്പിള്‍ ജ്യൂസ് കുടിക്കുക.
4. ചെറുപുന്നയരി പൊടിച്ച് പാലില്‍ ചേര്ത്തു കഴിക്കുക.
5. പാച്ചോറ്റിത്തൊലിയും രക്തചന്ദനവും അരച്ചുതേച്ചു അരമണിക്കൂര്‍ കഴിഞ്ഞ് ഇളംചൂടോടെ കഴുകിക്കളയുക.

മുടികൊഴിച്ചില്‍ തടയാം
1. തേക്കിന്റെ വിത്തില്നിടന്നെടുക്കുന്ന എണ്ണ തലയോട്ടിയില്‍ പുരട്ടുക.
2. നീലയമരിനീരും ചെറുനാരങ്ങാനീരും അന്നഭേദി ചേര്ത്ത്രച്ച് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക.
3. ഉമ്മത്തിലനീരില്‍ ഉമ്മത്തിന്കാേയരച്ച് കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുക.
4. പച്ചക്കര്പ്പൂ രം പൊടിച്ച് വെളിച്ചെണ്ണ മുറുക്കി തേയ്ക്കുക. മുടി സമൃദ്ധമായി വളരുകയും ചെയ്യും.
5. കരിഞ്ചീരകം വെളിച്ചെണ്ണയില്‍ കാച്ചി തേയ്ക്കുക.

എണ്ണ തേച്ചുള്ള കുളിയുടെ പ്രാധാന്യം

തലമുടി ആരോഗ്യം, മുഖ സൗന്ദര്യം, സൗന്ദര്യം

എണ്ണ തേയ്ച്ചുള്ള വ്യായാമം ചര്‍മത്തിന് മാര്‍ദവവും തിളക്കവും രോമകൂപങ്ങള്‍ക്ക് വികാസവും ഉണ്ടാക്കും. ശരിയായ ആഹാരം, ഉറക്കം, വ്യായാമം, ശുചിത്വം ഇവയും ചര്‍മസൗന്ദര്യത്തിന് അത്യാവശ്യമാണ്.

ഏലാദി തൈലം, ബലാശ്വഗന്ധാദിതൈലം, ധാന്വന്തരം കുഴമ്പ്, സഹചരാദി കുഴമ്പ്, സഹചരാദി തൈലം (വലുത്) മുതലായവ ശരീരത്തില്‍ തേക്കാന്‍ ഉപയോഗിക്കാം. നീലിഭൃംഗാദി തൈലം, നീലിഭൃംഗാദി കേരതൈലം, ചെമ്പരത്യാദി കേരം, പാമാന്തകതൈലം, കയ്യന്യാദി തൈലം, കയ്യന്യാദി കേരതൈലം, കുന്തളകാന്തി മുതലായ എണ്ണകള്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. കുളിക്കുമ്പോള്‍ ദേഹം കഴുകുന്നതിന് ചൂടുവെള്ളമാണ് നല്ലത്. ഇത് ത്വക്കിലേക്കുള്ള രക്തസഞ്ചാരം കൂട്ടും. തലകഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് നല്ലതല്ല. കണ്ണുകള്‍ക്കും തലമുടിക്കും ദോഷമുണ്ടാകാം. കുളിക്കുമ്പോള്‍ മെഴുക്കിളക്കാന്‍ ചെറുപയറ് പൊടി, നെല്ലിക്കാപ്പൊടി മുതലായവ ഉപയോഗിക്കാം. തലയില്‍ സോപ്പ്, ഷാംപൂ ഇവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

സൗന്ദര്യസംരക്ഷണത്തില്‍ മുഖസൗന്ദര്യത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. മഞ്ഞള്‍ മുഖസൗന്ദര്യം കൂട്ടുന്നതിനുള്ള ഒരൗഷധമാണ്. പച്ചമഞ്ഞള്‍ നേര്‍മയായി അരച്ച് മുഖത്ത് ലേപനം ചെയ്യുന്നത് മുഖകാന്തി കൂട്ടുന്നതിനും മുഖക്കുരു കുറയ്ക്കുന്നതിനും നല്ലതാണ്. അമൃത്, കറുക, മഞ്ഞള്‍, എള്ള്, കടുക്കത്തോട് ഇവ സമം പാലില്‍ വേവിച്ച് വറ്റിച്ചരച്ച് മുഖത്ത് ലേപനം ചെയ്താലും മുഖക്കുരു ഇല്ലാതാവും. മുഖത്തിന്റെ നിറവും കാന്തിയും വര്‍ധിക്കും. മഞ്ഞള്‍ അരച്ച് അല്പം ഉപ്പും ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ മുഖത്തെ അനാവശ്യരോമങ്ങള്‍ ഇല്ലാതാവും. ഇത് കുറേനാള്‍ തുടര്‍ച്ചയായി ഉപയോഗിക്കണം. ഏലാദിചൂര്‍ണം, നിംബാഹരിദ്രാദി ചൂര്‍ണം ഇവ പാലില്‍ ചേര്‍ത്ത് ലേപനം ചെയ്യുന്നത് മുഖത്തിന്റെ നിറം കൂട്ടും. നാല്പാമരാദിതൈലം, കുങ്കുമാദി തൈലം ഇവയും മുഖത്തിന്റെ കാന്തികൂട്ടാന്‍ ഉപയോഗിക്കാവുന്നതാണ്. നീര്‍മാതളത്തൊലി പാലിലരച്ച് മുഖത്ത് ലേപനം ചെയ്യുന്നത് കരിമുഖം ഇല്ലാതാക്കും. കുങ്കുമാദി തൈലം മുഖകാന്തി വര്‍ധിപ്പിക്കുന്ന മറ്റൊരു ഔഷധമാണ്.

വായ്‌നാറ്റവും ഒരു സൗന്ദര്യപ്രശ്‌നമാണ്. ദഹനപരമായ തകരാറുകള്‍ കൊണ്ടും വായില്‍ കൂടി ശ്വസിക്കുന്നതുകൊണ്ടും വായ്‌നാറ്റമുണ്ടാവും. ദന്തസംരക്ഷണത്തിനായി ദശനകാന്തി, ഹഠാദി മുതലായ ചൂര്‍ണങ്ങള്‍ പല്ലുതേക്കുന്നതിനും വലിയ അരിമേദസ്‌തൈലം കവിള്‍കൊള്ളുന്നതിനും (വായില്‍ നിറച്ച് പിടിച്ച് തുപ്പുക) പല്ലുകളിലും മോണകളിലും തേക്കുന്നതിനും ഉപയോഗിക്കാം.

കണ്‍പുരികങ്ങളില്‍ ആവണക്കെണ്ണ പുരട്ടുന്നത് പുരികങ്ങളുടെ ഭംഗി വര്‍ധിപ്പിക്കും. കൂടുതല്‍ ഉറക്കമൊഴിക്കുക, തുടര്‍ച്ചയായി വായിക്കുക, തുന്നുക, കംപ്യൂട്ടര്‍ ഉപയോഗിക്കുക മുതലായവ കണ്ണുകള്‍ക്ക് താഴെ കറുത്ത പാടുകള്‍ ഉണ്ടാകുന്നതിന് കാരണമാകും. നേത്രാമൃതം, ഇളനീര്‍കുഴമ്പ്, കര്‍പ്പൂരാദി കുഴമ്പ്, കാചയാപനം, നയനാമൃതം മുതലായ മരുന്നുകള്‍ നേത്രഭംഗി കൂട്ടുന്നതിനും കാഴ്ച വര്‍ധിപ്പിക്കുന്നതിനും നല്ലതാണ്.
പ്രസവാനന്തരം ശരീരം പൂര്‍വസ്ഥിതിയിലെത്താന്‍ പ്രത്യേക പരിചരണം വേണം - ഗര്‍ഭരക്ഷാകഷായം, മഹാധാന്വന്തരം, ഫലസര്‍പ്പിസ്, ക്ഷീരബല, ധാന്വന്തരംകുഴമ്പ്, കര്‍പ്പൂരാദിതൈലം മുതലായ മരുന്നുകള്‍ ഗര്‍ഭകാലത്തും ധാന്വന്തരം കഷായം, മഹാധാന്വന്തരം ഗുളിക, പുളിലേഹം, ദശമൂലാരിഷ്ടം, ജീരകാദ്യാരിഷ്ടം, അജാശ്വഗന്ധാദിലേഹം, വിദാര്യാദിലേഹം, ധാന്വന്തരം കുഴമ്പ് മുതലായ മരുന്നുകള്‍ പ്രസവശേഷവും വിദഗ്‌ധോപദേശത്തോടെ ഉപയോഗിക്കാം. പ്രസവശേഷം അടിവയറ്റില്‍ തുണി മടക്കിക്കെട്ടി മലര്‍ന്നു കിടക്കണം. ചെറിയ ഉള്ളി, ജീരകം, ഇഞ്ചി, നെയ്യ് ഇവ ഉള്‍പ്പെടുത്തി ദഹനക്കേടു വരാത്തവിധത്തില്‍ ആഹാരം ശീലിക്കണം. മുലപ്പാലു കുറവുണ്ടെങ്കില്‍ സ്തന്യജനനരസായനം കുടിക്കാം. ആഹാരത്തില്‍ മുരിങ്ങയില, പാല്‍, ഉള്ളി ഇവ ഉള്‍പ്പെടുത്താം. പ്രസവശേഷം മാംസം, മത്സ്യം, നെയ്യ്, എണ്ണ ഇവ കുറച്ച് ആഹാരത്തില്‍ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉള്‍പ്പെടുത്തണം.

എന്താണ് വൃക്കരോഗം

വൃക്കരോഗം എന്നാൽ ദുർജീവിതം കൊണ്ടോ അറിവില്ലായ്മ കാരണമോ ശരീരത്തിൽ അഴുക്കുകൾ ഉണ്ടാകുന്ന ക്രിയാറ്റിൻ/ യൂറിക്ആസിഡ്/ എന്നിവ വർദ്ധിക്കുന്നു ഇതിനെ പുറത്ത് കളയേണ്ട ജോലി ആണ് വൃക്ക ചെയ്യുന്നത്.. അഴുക്ക് കൂടുതലായാൽ അമിത ഭാരം സഹിക്കാതെ വൃക്കയും പണിമുടക്കും. തൻനിമിത്തം രെക്ത ശുദ്ധികരണം നടക്കില്ല കടുത്ത ഷീണവും ശ്വോസതടസ്സവും ഉണ്ടാകുന്നു മുഖത്തും കാലുകളിലും നീര് വന്നു വീർക്കും നടക്കാൻ പോലു മാവാതെ രോഗി കിടപ്പിലാകും.
രോഗി സമ്പത്ത് ഉള്ളവനെങ്കിൽ ഡോക്ടറെ കാണും ആശുപത്രിയിൽ പോയാൽ പെട്ടന്ന് മരിക്കും അവർ കുറെ കെമിക്കലുകൾ കൂടി തീറ്റിക്കുന്നു മരുന്നെന്നും പറഞ്ഞു കൊടുക്കുന്ന പാരസെറ്റമോൾ അടക്കമുള്ള വിഷങ്ങൾ കൊണ്ട് രെക്തത്തിൽ വീണ്ടും അഴുക്കുകൾ മാരകമാകും വിധംപെരുകുന്നു. കെമിക്കലുകൾ കുത്തി വെച്ചും ഗുളികകൾ തീറ്റിച്ചും ഡോക്ട്ടർ രോഗിയെ കൊന്നു തരുന്നു.
ഈ കൊലപാതകത്തിന് നമ്മുടെ നാട്ടിൽ കേസില്ലതാനും.
അഴുക്കു പുറം തള്ളേണ്ടതിനുള്ള വഴിയാണ് വേണ്ടത് അതിന് മാരക വിഷമായ english മരുന്ന് കൊടുക്കരുത് അത് തിന്നാൽ വൃക്ക മാറ്റിവെക്കണം ..അതാണിന്ന് നടക്കുന്നതും.
പക്ഷെ ഇവിടെ ഈ മത്സ്യ തൊഴിലാളിക്ക് എന്ത് സംഭവിച്ചു എന്ന് നോക്കാം വീട്ടുകാർ അയാളുടെ രെക്തം പരിശോദിപ്പിച്ചു അല്പ്പം അഴുക്കില്ലപോലും (കിഡ്നി പുത്തൻ ആണെന്ന്) ശുദ്ധ രെക്തം തന്നെ ഡോക്ട്ടർ ചോദിച്ചു എവിടെയാണ് ചികിത്സിച്ചത് ??
ഞാനും ചോദിക്കുന്നു??????
ആരാണ്ചികിത്സിച്ചത് ??
ആരാണ് ഡോക്ട്ടർ ?
എവിടെയാണ് ചികിത്സിച്ചത് ??
എന്തായിരുന്നു മരുന്ന് ??.
പാവം ആപ്പോത്തിക്കാരികള്‍ അവര്‍ക്ക് അഥര്‍വ്വo അറിയില്ലല്ലോ??
CRR വർമ്മ കിഡ്നി വീക്കായ ഒരു രോഗിയോട് ഒരിക്കൽ പറഞ്ഞു താങ്ങൾക്ക്‌ നാട്ടു സൂക്കേട്‌ വരാൻ (വസൂരി ഇനം ) പ്രാർത്ഥിക്കൂ ''എന്ന് പറഞ്ഞത്രേ ' ഭാഗ്യo രോഗിയും ബന്ധുക്കളും വർമ്മയെ തല്ലിയില്ല എന്നും കേട്ടു.
ഞാനും ഉറക്കെ പറയുന്നു ഇഷൊര ... കിഡ്നി രോഗികള്ക്ക് ചിക്കൻ പോക്സ് വരുത്തണേ'''..
ഒരു മനുഷ്യന്റെ രെക്ത ശുദ്ധികരണത്തിന് രണ്ട് വൃക്ക വേണ്ട ഒരെണ്ണം തന്നെ ധാരാളം ആണ്. നല്ല ശീലങ്ങൾ ജീവിതത്തിൽ പകർത്തിയാൽ ഒന്നിന്റെ പകുതി മതി.
600 വർഷം ഒരാളുടെ ഹൃദയം പ്രവർത്തിക്കും. അറുപതിൽ അത് പൊട്ടി പോകുന്നത് ജീവിതo ദുരുപയോഗം ചെയ്യുന്നത് കൊണ്ടാണ്.
നമ്മൾ അല്പ്പം മാത്രം ശ്രദ്ധിച്ചാൽ ജീവിതം മധുരം തന്നെ ആണ്.
ഇന്ന് വൃക്കകൾ കേടുവന്നാൽ ആന്റിബയോട്ടിക്കുകൾ തന്നെ ആണ് രോഗിക്ക് കൊടുക്കുന്നത്. അണുക്കൾ ചാകാൻ വേണ്ടി ആണത്രേ ഇവ തീറ്റിക്കുന്നത്'
വൃക്ക രോഗവും ഹാർട്ട്‌ അറ്റാക്കും ഉണ്ടാക്കിയത് അണുക്കൾ ആണോ?? ഇനി റോഡപകടവും അണുക്കൾ ആണ് ഉണ്ടാക്കുന്നതെന്നു പറയുമോ ആവോ'''
എല്ലാ അലോപ്പതി മരുന്നുകളും വിഷം തന്നെയാണ് ശരീരത്തിൽ അടിഞ്ഞു കൂടുന്ന വിഷങ്ങൾ പുറത്തു കളയുക എന്നതാണല്ലോ വൃക്കയുടെ കർമ്മം ആ സമയം വിഷം കഴിച്ചാൽ എന്താകും സ്ഥിതി''' ഇടിവെട്ടു ഏറ്റവനെ പാമ്പ് കടിച്ചു എന്ന് പറയുന്നതാകും നല്ലത്''.
കിഡ്നി രോഗികൾ ഇങ്ങിനെ ഗുളികകൾ തിന്നാൽ ഹാർട്ട് അറ്റാക്ക് സംഭവിക്കാം അങ്ങിനെയും നിരവധി റിപ്പോർട്ടുകൾ ഉണ്ട്.
നമുക്ക് വിപണിയിൽ ലഭിക്കുന്ന പലതരം badyfood ഉണ്ട് കുട്ടികൾ വേഗം വളരാൻ (തല തെറിക്കാൻ) കൊടുക്കുന്ന ഹോർലി/ ബ്രോണ്‍വീ/ മാൾട്ടോ/ ബൂസ്/ മുതലായ കൊടുക്കുന്നു ഭാരതത്തിലെ എല്ലാ ടിണ്‍ ഫുഡ്ടുകളും വിഷം ചേർന്ന ഭക്ഷണം ആണ്.
ഇവ കഴിച്ചാലും രോഗം വരും. അത് പോലെയാണ് കാപ്സൂളും ഗുളികകൾക്കും ഉള്ളത്. കൂടുതൽ മരുന്ന് കഴിച്ചാൽ രോഗിയുടെ അവസ്ഥ മോശമാകും. ഇന്നു കടകളിൽ കിട്ടുന്ന 75% ആയുർവേദ മരുന്നുകളും വിഷം തന്നെയാണ്. ആയുർവേദ മരുന്നുകൾ കഴിക്കുമ്പോൾ പഴങ്ങളും പച്ചക്കറികളും മാത്രമേ പാടുള്ളൂ എന്ന് നിഷ്കർഷിക്കുന്നു.
അത് അതുകൊണ്ടാണ് രോഗി  മരിക്കാത്തതും. അല്ലാതെ ഇന്നത്തെ ആയുർ മെഡിക്കൽ ഷോപ്പിൽ നിന്നുകിട്ടുന്ന വൈദ്യo കൊണ്ടൊന്നുമല്ല .
12'''''''വൃക്ക രോഗിക്ക് കൊടുക്കുന്ന മരുന്നുകൾ വിഷമയമാണെങ്കിൽ വൃക്കകൾ വിഷമഹട്ടത്തിൽ എത്തും. അപ്പോൾ രോഗിയെ ഡെയാൽസിസിനു വിധേയമാക്കും അങ്ങിനെ ചെയ്‌താൽ പോലും രോഗി സമ്പന്നൻ ആണെങ്കിൽ മൂന്ന് വർഷത്തോളം മരിച്ചു ജീവിക്കും.
പിന്നെ നരകിച്ചു മരിക്കും. ചികിത്സിച്ചു കൊന്നു എന്ന് ആരും പറയില്ല.
ഈ ചികിത്സ കൊണ്ട് സഖാവ് ek പോലും രെക്ഷപെട്ടില്ല എന്നതും കേരളീയൻ ഓർക്കണം. ഇങ്ങിനെ രോഗി മരിക്കുന്ന വേളയിൽ ജഡം വീട്ടിൽ കൊണ്ട് പോകില്ല കാരണം വീടും വിറ്റിട്ടുണ്ടാകും.
പിന്നെ ആശുപത്രിയിൽ നിന്നും നേരെ ശ്മശാനത്തിലേക്ക് എടുക്കാം.. അവിടെ കണ്ണ് നീർ കുത്തിയോലിച്ചു പുരയും പറമ്പും വിറ്റ അനാഥ രായ  നെഞ്ചിനകത്ത് തീക്കനൽ പേറി നില്ക്കുന്ന ഭാര്യയെയോ മക്കളെയോ കാണാം.
ഇന്നു വരെ ഏതെങ്കിലും ഒരു ആരോഗ്യ മന്ത്രിയോ ആ വകുപ്പോ ഇതു മനസ്സിലാക്കിയോ എന്നറിയില്ല.
ഇതെല്ലാം കണ്ടിട്ടാണോ എന്നറിയില്ല കക്കൂസിൽ മാത്രം രണ്ടു മണികൂർ ചിലവിടുന്ന ഇറച്ചി തീറ്റക്കാരും രാഷ്ട്രീയ കോലങ്ങളും പറയുന്നു നമ്മൾ പുരോഗെമിച്ചെന്നു.
നമ്മുടെ നാട് പുരോഗെമിച്ചുവോ??
ക്ളോറിൻ ചേർത്ത ജലം കുടിക്കാനും തൈറോട് ഉണ്ടാക്കുന്ന സ്പ്രി ഉപ്പ് കഴിക്കാനും പറയുന്ന ആരോഗ്യ വകുപ്പാണ് നമുക്കുള്ളത്.
വൃക്ക മാറ്റി വെക്കുന്ന ആവസ്ഥയാണ് രണ്ടാമത് 50% വിജയം ആണ് എന്നാണു വെയ്പ്പ്. അതിന് സാമ്പത്തികം വേണം അതുണ്ടെങ്കിൽ പിന്നെ അനുയോജ്യമായാത് ലഭിക്കണം. കഷ്ട്ട കാലമാണെങ്കിൽ പണവും ഒത്തു വരും.  കിഡ്നി വീക്കാണ് എന്ന വാര്‍ത്ത കേട്ടാല്‍ നാട്ടുകാര്‍  പണം പിരിച്ചു കൊടുത്ത് രോഗമില്ലാത്തവനെ  രോഗിയാക്കും.
''പണത്തിനു പകരം വൃക്ക'' ഇപ്പോ വൃക്കയും കച്ചവടസാദനം ആയി എന്ന് കരുതി സമദാനിക്കുക അങ്ങിനെയെല്ലാം ഒത്തു വന്നുവെങ്കിൽ ശസ്ത്ര ക്രീയയിലൂടെ ശരീരത്തിൽ വെച്ച് പിടിപ്പിക്കുക എന്നതാണ്.
മറ്റൊരാൾ പണത്തിനു പകരം തന്നതോ ദാനം തന്നതോ വെച്ചു പിടിപ്പിക്കണം
നമ്മുടെ ശരീരം ഭക്ഷണമായത് മാത്രമേ സീകരിക്കൂ. അത് മരുന്ന് ആയാൽ പോലും അന്നം തന്നെയാകണം. അന്നം ഔവ്ഷ്ധമായിരിക്കണം എന്ന് പറയുന്നതിന് കാരണം പലതാണ്.
പുറമേ നിന്നുള്ളവ ശരീരം സീകരിക്കില്ല . പല്ലിന്റെ ഇടയിൽ കയറുന്നതിനെ പോലും നാവ് പുറത്തുകളയാൻ ശ്രമിക്കും ഈ ചെറിയ കാര്യo പോലും നമുക്ക് സഹിക്കില്ല ഭക്ഷണ ശേഷം അത് കുത്തിയെടുത്ത് കളയുന്ന വരെ ആസ്വസ്ഥത ആണ്.
പിന്നെ എങ്ങിനെ മറ്റുള്ള ഒരാളുടെ അവയവം നാം സീകരിക്കും? മനുഷ്യന്‌ ബോധം ഉള്ളപ്പോൾ അല്ല ഇതു ചെയ്യുന്നത് ബോധം കെടുത്തി നീണ്ട സമയം എടുത്താണ് അവയവ മാറ്റിവെക്കൽ ക്രീയ നടത്തുന്നത്.
ശരീരത്തിന്റെയോ മനസ്സിന്റെയോ സമ്മതമില്ലാതെ രോഗിയിൽ സമ്മർദ്ദംചെലുത്തി കടത്തിവെക്കുന്ന ഈ ക്രീയ ശരീരം ഇഷ്ട്ടപെടുന്നില്ല അവയൊക്കെ ശരീരം പുറംതള്ളാൻ നോക്കും നിങ്ങള്ക്ക് ഇഷ്ട്ടമില്ലാത്തവരെയും വൃത്തിയില്ലാത്തവരെയും നിങ്ങൾ അകറ്റി നിർത്തും .
ഒരു ശുദ്ധ സസ്യഹാരി തീർത്തും മാംസം കഴിക്കുന്നവനെ ഇഷ്ട്ടപ്പെടുന്നില്ല. പിന്നെ നിങ്ങൾക്ക് അവന്റെ അവയവം ഇഷ്ട്ടപ്പെടുമോ.?
വൃക്ക മാറ്റി വെക്കുന്നതിനോടൊപ്പം തന്നെ അവ പുറം തള്ളാതിരിക്കാൻ cyclosporin/ orthomeudon OKT.3/ എന്ന മരുന്നുകൾ ശരീരത്തിൽ കുത്തി വെക്കും. അതോടെ തലച്ചോറിന്റെ കഴിവ് നശിക്കും പിന്നെ ശരീരം ഇവയൊന്നും പുറം തള്ളില്ല.
പല്ലിന്റെ ഇട പോലും കുത്താൻ തോന്നില്ല. കുറെ നാൾ ഈ മരുന്നുകൾ രോഗി കഴിക്കുകയും വേണം ..ഈ മരുന്നുകൾ ത്വക്കിൽ കാൻസർ ഉണ്ടാക്കുന്നവയാണ് വൃക്ക മാറ്റി വെച്ചവർക്ക് പിന്നീട് സ്കിൻ കാൻസർ വന്നിട്ടുമുണ്ട്.
ഒരിക്കൽ വൃക്ക മാറ്റി വെച്ച സ്ത്രിക്ക് മദ്യo കഴിക്കണമെന്നും കോഴിയിറച്ചി തിന്നണമെന്നും മോഹം ഉണ്ടായി ശുദ്ധ വെജിറ്റെറിയൻ ആയ ഈ സ്ത്രിക്കു മാംസത്തോട് ഇത്ര താല്പ്പര്യo വരാൻ കാരണമൊർത്തു ബന്ധുക്കളും അത്ഭുതപ്പെട്ടു.
ഇടക്കിടക്ക് ''ടോണി'' എന്ന ചെറുപ്പക്കാരൻ തന്നെ തേടി വരുന്നുണ്ടെന്നും പറഞ്ഞു പിറു പിറുക്കാൻ തുടങ്ങും ഇവരുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റം ബന്ധുക്കളെ മാറ്റി ചിന്തിപ്പിച്ചു വളരെ അറിവും വിദ്യയും ഉള്ള ഒരാൾ എനതായിരിക്കും ഇങ്ങിനെയൊക്കെ പെരുമാറുന്നത് എന്നത് വീട്ടുകാരെ ആശയക്കുഴപ്പത്തിൽ ആക്കി.
അവരെ ഒരു ഇന്ത്യൻ മനസ്ശാസ്ത്ര ചികില്സ്സകനെ കാണിച്ചു, ((വൈദിക്) എന്നിട്ട് മുൻപ് നടന്ന എല്ലാ കാര്യങ്ങളും വിശദീകരിച്ചു.
മാറ്റി വെച്ച വൃക്ക ആരുടെ എന്ന വൈദ്യന്റെ ചോദ്യത്തിന് മറുപടി ഉണ്ടായില്ല അത് ബന്ധുക്കൾക്കും അറിവില്ലായിരുന്നു.
പണം കൊടുത്ത് അവയവ ബാങ്കിൽ നിന്നും കിട്ടിയ ആ വൃക്കയുടെ ഉടമയെ തേടി ബന്ധുക്കളും അന്വഷണം തുടങ്ങി ആശുപത്രി അധികൃതർ കൊടുത്ത മേൽവിലാസം ഒടുവിൽ ധാധാവിനെ കണ്ടെത്തി.
അയാളുടെ പേർ ''ടോണി'' എന്നാണെന്നും ബാറിൽ നിന്ന് മദ്യവും കോഴിക്കറിയും കഴിച്ചു വരുമ്പോൾ വാഹന അപകടത്തിൽ മരിച്ചതാണെന്നും അറിയാൻ കഴിഞ്ഞു.
;നിങ്ങളുടെ കോശങ്ങൾ ആണ് നിങ്ങൾ;അതിൽ മറ്റൊരാൾ കയറിയാൽ ആ വെക്തിയിൽ ഉള്ളത് നിങ്ങൾക്കും ലഭിക്കും
ഈ ഗ്രൂപ്പിലെ എല്ലാവരും ഒരു ദിനം ലോക നന്മക്കു വേണ്ടി പ്രാർത്ഥിച്ചാൽ പോലും നിരവധി മനസ്സുകളിൽ ആ സന്ദേശം എത്തും.
ബ്രഹുദാര്യണ്യഉപനിഷിത്തു ഇതു വെക്തമാക്കുന്നു ആല്മാവിന്റെ വിഷയത്തെ കുറിച്ച് നജികെതസ്സും കാലനും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടത്തുന്ന കഠോപനിഷിത് നിങ്ങളെ മാറ്റി ചിന്തിപ്പിക്കും..

ഇത് ഒരു മതത്തിന്റെ വിഷയം ആയതു കൊണ്ട് കൂടുതൽ എഴുതുന്നില്ല.
നമ്മുടെ നല്ല ചിന്തകൾ നമ്മുടെ കൂടെ ഉള്ളവനെ മാറ്റുന്നു. ചിന്ത മോശമാണെങ്കിൽ മറ്റുള്ളവരും മോശം ചിന്തിക്കും . അത് പോലെ നമ്മുടെ ചിന്തകളുടെ ഒരു ഭാഗം ആണ് നമ്മുടെ അവയവങ്ങളും അത് നല്ല മനസോടെ കൊടുക്കുക വാങ്ങുക ;;;ജീവൻ കൊടുക്കുന്ന നിങ്ങളും ഒരു സൃഷ്ട്ടാവ് തന്നെ ആണ്;;;;
(പ്രശ്നങ്ങൾ കൊണ്ട് എന്നെ സമീപിക്കുന്നവരോട് ഇതൊക്കെ ഞാനും ചോദിക്കാറുണ്ട് ഒരാളുടെ ആല്മാവു അഞ്ചു ദിവസം അയാളുടെ വീട്ടിൽ ഉണ്ടാകും അഞ്ചാമത്തെ അയനം (സന്ജെയനം) നടത്തി ആല്മാവിനെ യാത്രയാക്കുന്ന കർമ്മം ഇതിനു വേണ്ടിയാണ്)
നൂറു ശതമാനം മനസ്സോടെ വേണം അവയവം ദാനം കൊടുക്കേണ്ടത് അറിവില്ലാത്തത് സീകരിക്കരുത് (((( ഇനി വൃക്ക കേടായാൽ അത് മാറ്റി വെക്കാതെ ഉള്ള പരിഹാരം പറയാം ഇതിന് വെയിൽ കൊള്ളുക എന്നതാണ് ഉത്തമ വിധി സൂര്യ ഉപാസന എന്ന ചികില്സ്സ പറയാം))))
കോശങ്ങൾ നിർമ്മിക്കപെട്ടിരിക്കുന്നത് ജീവനില്ലാത്ത രാസപദാർത്ഥം കൊണ്ടല്ല ;;പ്രകൃതി നമ്മുടെ ശരീരo നിർമിച്ചിരിക്കുന്നത്‌ ജീവവസ്തുക്കളെ കൊണ്ടാണ് ശരീരത്തിന് കേടുകൾ സംഭവിച്ചാൽ ജീവനുള്ളവയെ കൊണ്ട് തന്നെ പരിഹരിക്കണം കെമിക്കൽ കൊണ്ടതിനെ ശിശ്രുഷിച്ചാൽ മരണം തന്നെ കഥ;; രോഗം മാറാൻ പ്രകൃതിയിലേക്ക് തന്നെ മടങ്ങണം.
ചത്ത വസ്തുവിൽ നിന്നും ജീവൻ വരുമോ ? ഇല്ല ...ജീവൻ തുടിക്കുന്നവയിൽ നിന്നും ജീവനം ഉണ്ടാകുന്നു .പാകം ചെയ്ത ഭക്ഷണം മൂന്ന് മണിക്കൂറിന് ശേഷം കഴിക്കരുതെന്ന് ആയുർവേദം പറയുന്നു മൂന്നു മണിക്കൂറിനു ശേഷം അവയും മരിച്ചതിന് തുല്യo അങ്ങിനെയെങ്കിൽ എപ്പഴോ നിർമ്മിച്ച മരുന്നുകളും .
ചത്തതിന് സമമാണ്. ഇങ്ങിനെ ഉണ്ടാക്കുന്ന മരുന്നിലും നശിക്കാതിരിക്കാനും കാലങ്ങളോളം കേടുവരതിരിക്കാനും വിഷം ചേർക്കുന്നു. ആ മരുന്നുകൾ കാൻസർ ചികിത്സക്ക് ഫലിക്കുമോ??
ആയുർ വേദമരുന്നുകൾ ഉണക്കി സൂഷിക്കാം അതിന് നിരവധി മാർഗ്ഗങ്ങൾ ഉണ്ട് വിത്തുകൾക്ക് ഒന്നും സംഭവിക്കില്ല കായ്കൾക്ക് പെട്ടന്ന് കടുവരില്ല ..
കാഞ്ഞിരത്തിന്റെ എണ്ണയിൽ സൂക്ഷിക്കാം കരിങ്ങോട്ട ഇലയിൽ / പാളയിൽ പൊതിഞ്ഞു / മാമ്പഴച്ചാറുകൾ പാളയിൽ തേച്ചു വെയിലിൽ ഉണക്കി പാളയിൽ തന്നെ രുചി പോലും പോകാതെ സൂക്ഷിക്കാം / മഞ്ഞൾ കൂട്ടത്തിൽ.
സൂക്ഷിക്കുന്ന മരുന്നുകളും / കുരുമുളകിന്റെ കൂടെയും ആകാം
ഇനി ചില വിത്തുകളും പൊടികളും എണ്ണയും നെയ്യുമൊക്കെ പഴകിയാലും ഗുണം കൂടുന്നു അലോപ്പതിയിൽ മാത്രം കാണുന്ന expire date ഇന്ന് ആയുർവേദത്തിലും കടന്നു കൂടിയിട്ടുണ്ട് ആയുർവേദം കച്ചവടമാക്കിയപ്പോൾ ഉണ്ടായ ഗെതികേട്.
ഇന്ന് ലോകത്ത് expire date ഇല്ലാത്ത ഒന്നാണ് സൂര്യദേവൻ'' അഥർവ്വം വൈദ്യനാഥൻ എന്നാണു സൂര്യനെ വിളിക്കുന്നത്‌ എല്ലാ വൈദ്യന്റെയും നാഥനാണ് സൂര്യൻ..
ലോകത്തിന്റെ ''കണ്ണ്'' തന്നെയാണ് ഭാർഗ്ഗവൻ.. സൂര്യൻ മറഞ്ഞാൽ നമ്മളിൽ ഊര്ജ്ജം കുറയുന്നു പിന്നെ ലോകം തന്നെ ഉറക്കം തുടങ്ങും..
ഓരോ പുലരിയും നമ്മിൽ ആനന്ദമുളവാക്കുന്നു ഓരോ പുലരിയും നമ്മുടെ കോശങ്ങളിൽ ജീവൻ നിറച്ചാണ് ഉദിക്കുന്നത് മഞ്ഞിന്റെ മറനീക്കി അഗ്നിയുടെ പ്രഭ പുതുക്കി മനുഷ്യരിൽ ഉണരുവാനുള്ള ഊർജ്ജവും ദാനം ചെയ്താണ് ഓരോദിനവും കടന്നുപോകുന്നത്.
ഉന്മേഷം ചൊരിഞ്ഞു നമുക്ക് വേണ്ടി വീണ്ടും പുനർജെനിക്കുന്ന സർവ്വ രെക്ഷകനാണ് സൂര്യ ദേവൻ.
ആസ്മ രോഗികൾക്ക് രാത്രിയാണ് രോഗമൂർച്ച പിടികൂടുന്നത് അതുകൊണ്ട് പകൽ സൂര്യ രെശ്മികൾ രോഗത്തെ തടുക്കുന്നു എന്ന് മനസ്സിലാക്കുക..
തുളസിയില ഭക്ഷിച്ച്‌ വെയിൽ നിരന്തരം കൊണ്ടാൽ അസ്മ പമ്പ കടക്കും ( പൊടിയിൽ ജീവിക്കാനുള്ള ശ്വസകോശവും സൂര്യ രേശ്മി എല്ക്കാത്ത ശരീരവുമുള്ള കുഴിയാനക്ക് അസ്മ വരിന്നില്ല ആസ്മ രോഗികൾ ഇവയെ ജീവനോടെ വിഴുങ്ങുക) മനുഷ്യനു ജീവിക്കാൻ സൂര്യകിരണം നിര്ബന്ധമായും കിട്ടണം കാരണം പകൽ ഗുഹയിൽ കഴിച്ചു കൂട്ടി രാത്രി കാലങ്ങളിൽ ഇര തേടുന്ന മാംസഭുക്കല്ല നമ്മൾ..
അഗ്നിയിൽ ഉണ്ടായവരാണ് നമ്മൾ.. വെയിൽ കിട്ടാതെ ഒളിച്ചു താമസിച്ച തോപ്പിൽഭാസിക്ക് (ഒളിവിലെ ഓർമ്മകൾ ) ചർമ്മം വിളറി വെളുക്കുകയും ശവത്തിൽ മാത്രം കാണുന്ന പുഴുക്കൾ ശരീരത്തെ അരിക്കാൻ തുടങ്ങിയെന്ന്‌ അദ്ദേഹത്തിന്റെ അത്മ കഥയിൽ പറയുന്നു അവസാനം വെയിൽ മാത്രം കൊണ്ട് രോഗം മാറ്റിയെന്നും പറയുന്നുണ്ട്..
ഇരുട്ടറക്കുള്ളിൽ തള്ളിവിടുന്ന കുറ്റവാളികൾക്ക് അന്ധത വരുന്നതായി അറബിനാട്ടിൽ നിന്നും റിപ്പോർട്ടുകൾ ഉണ്ട്.
മാലിന്യ കൂമ്പാരത്തിൽ നിന്നും രാത്രിയാണ് കടുത്ത ദുർഗെന്ധം ഉണ്ടാകുന്നത് പകൽ സൂര്യന്റെ ചൂട് ഗെന്ധങ്ങളെ അകറ്റുന്നു എന്നും മനസിലാക്കുക.
നമ്മുടെ ശരീരത്തിൽ തട്ടുന്ന വെയിൽ നമ്മളിൽ വിയർപ്പ് ഉണ്ടാക്കുന്നു അത് വഴി നമ്മളിൽ ഉണ്ടാകുന്ന മാലിന്യo അൽപ്പാൽപ്പമായി പുറത്തു പോകുന്നു
വെയിൽ എല്ക്കുമ്പോൾ വിയര്പ്പ് ഗ്രെന്ധികൾ വികസിക്കുന്നു അത് ഒരു കർമ്മമായി എടുത്താൽ കൂടുതൽ അഴുക്കുകൾ വിയപ്പിലൂടെ പുറത്ത് പോകും പിന്നീട് ഭക്ഷണത്തിലൂടെ അഴുക്കുകൾ അകത്തു വരാതെ നോക്കിയാൽ കാര്യo എളുപ്പമാകും.
മാംസാഹാരം കൂടുതൽ കഴിച്ച് രോ ഗിയായ ഒരാളോട് പച്ചക്കറികൾ പച്ചക്ക് തിന്നാൻ പറഞ്ഞു അയാൾ ശുദ്ധ വെജ്ജ് ആകാൻ തുടങ്ങി കുറെ ദിവസം കഴിഞ്ഞു അയാൾക്ക് ശക്തമായ കൃമി ശല്യമുണ്ടായി ജന മദ്ധ്യത്തിൽ വെച്ച് ഗുദം മാന്തുന്ന അവസ്ഥ അയാളുടെ മാന്യതക്ക് കോട്ടം തട്ടുന്നു എന്നും അറിയിച്ചു.
മാംസാഹാരികൾ പച്ചക്കറി കഴിച്ചാൽ കൃമിശല്യമുണ്ടാകുമെന്നു പണ്ഡിതൻ ആണെന്ന് സോയം വീമ്പിളക്കുന്ന . സക്കീർനായിക്കും അത് പോലെ ചിന്തകരും പറയുന്നു??
അത് വാസ്തവം തന്നെയാണ്'''
മാംസാഹാരിയുടെ ശരീരത്തിൽ ക്രിമികൾക്ക് വിലസി നടക്കാം പന്നിയുടെ മലത്തിൽ ക്രിമികളുടെ എണ്ണം കൂടുതൽ ആണ് ഇതുകൊണ്ടാണ് പന്നി സാദാ സമയവും അതിന്റെ കുറുവാൽ ഗുദത്തിൽ ആട്ടികൊണ്ടിരിക്കുന്നത്.
ശുദ്ധ ആഹാരം കൊടുത്താൽ പന്നികൾ വാൽ ആട്ടില്ല പക്ഷേ പന്നിയുടെ മാംസം ഒരിക്കലും ഭക്ഷിക്കരുത് .അത് മഹാനായ പ്രവാചകൻ പോലും നിക്ഷേധിച്ച മാംസം ആണ്.
നല്ല ഭക്ഷണം കൃമികളെ വയറ്റിൽ നിന്നും പുറം തള്ളും എന്നിരുന്നാലും കുറച്ചു നാൾ അത് മലദൊരത്തിൽ ജീവിക്കും അതാണ്‌ കൃമികടി എന്ന രോഗം..
കാബേജും കപ്പങ്ങയും ഒരുമിച്ചു കഴിച്ചാൽ പെട്ടന്ന് മാറും
തുമ്പക്കുടം ചതച്ചു വെള്ളം കുടിച്ചാൽ കൃമി ഉണ്ടാകില്ല
സൂര്യ ഉപാസനയിൽ പച്ചക്കറികളും പഴങ്ങളും ആണ് ഭക്ഷണം.. അതി രാവിലെ ഏഴ് കൂവളയിലയും ഒരു പിടി തുളസിയും ഭഷിപ്പാൻ കൊടുക്കും വസ്ത്രങ്ങൾ കുറച്ചുകൊണ്ട് രാവിലെ ഒൻപതു മണി വരെ വെയിൽ കൊള്ളുന്നു ഇതിൽ ഒരു മണിക്കൂർ അറിവും ബുദ്ധിയും ഉണ്ടാകുന്ന വിനോദങ്ങളിൽ ഏർപ്പെടും.
ഷീണമകറ്റാനും ദാഹത്തിനും ചെറുനാരങ്ങ നീരും തേനും ചേർത്തു ജലം കൊടുക്കും.
പിന്നീട് ഓരോ നക്ഷത്രക്കാരുടെയും (നാൾവൃക്ഷം) മരം നോക്കി അതാത് മരത്തണലിൽ ഇരുത്തി വായന ശീലം വളർത്തുന്നു.
അതുപോലെ യോഗമുറകൾ / കൃഷിപ്പണികൾ / അതാത് തലപ്പര്യo പോലെ പലതുമാകാം
ഇതു നിരന്തരം ആവർത്തിച്ചാൽ വിഷങ്ങൾ വിയർപ്പിലൂടെ പുറംതള്ളും സൂര്യോദയത്തിനു ശേഷവും അസ്തമയത്തിനു തൊട്ടുമുമ്പും ഉള്ള ഒരുമണിക്കൂറോളം നേരത്ത് സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഭൂമിയില്‍ എത്തുകയില്ല. ഈ സമയങ്ങളില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കുന്നത് നല്ലതാണ്.ബാക്കി എഴുതാം

ഔഷധ സസ്യങ്ങള്‍, മനോരഞ്ജിനി

ഇന്ന് രാവിലെ മാതൃഭൂമി ന്യൂസ് ന്‍റെ ' കൃഷി ഭൂമി' പരംപരയില്‍ അവതരിപ്പിച്ച വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന മനോരന്ജിനി.. 
അത്തര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഔഷധ സസ്യം എന്നാണവിടെ വിശേഷിപ്പിച്ചത് 
ഇതിന്‍റെ വളര്‍ച്ചയുടെ ആദ്യ ഘട്ട ത്തില്‍ ഒരു കുറ്റി ചെടിയായും പിന്നീട് വള്ളി യായും മാറുന്ന ഒരു അത്ഭുത ഔഷധ സസ്യമാണ്‌ മനോരന്ജിനി ബോടാണിക്കല്‍ നേം അറിയില്ലാ..........
ഞാന്‍ ഇരുപത് വര്‍ഷമായി ഈ ചെടിയെ സംരക്ഷിച്ചു നിരീക്ഷിച്ചു പഠിച്ചു വരുന്നു .. ഇത്ര യും നാളായി പല അറിയപ്പെടുന്ന ആയുര്‍വേദ വിദഗ്ദ്ധന്മാരോ ഡും ഈ ചെടിയെപ്പറ്റി അനെവ്ഷിച്ചു നടന്നു ..
ആര്‍ക്കുംതന്നെ അറിയില്ലാത്രെ ..
ഇതിന്‍റെ പൂവ്‌..ആദ്യം പച്ച നിറത്തിലും പിന്നീട് മഞ്ഞ നിറത്തിലും ആവും . മഞ്ഞ നിറമാവുന്നതോടെ പൂ പറിച്ചു നിങ്ങളുടെ വീട്ടിനുള്ളില്‍ ഒരു പാത്ര ത്തില്‍ കുറച്ചു വെള്ള മെടു ത്തതില്‍ ഇ ട്ട് വെക്കുക .കുറെ നാളതെക്ക് നല്ല സുഗന്ധം മുറിയില്‍ തങ്ങി നില്‍ക്കും ......
കുലകളആയുണ്ടാ കുന്ന കായ് കല്‍ കാണാന്‍ നല്ല ഭംഗിയാ......
ഇ പ്പോള്‍ പൂക്കളോ പഴുത്ത കായ് കാലോ ഇല്ലാത്ത സമയം ആണ് .. പൂക്കുമ്പോള്‍ ഫോട്ടോ ഇടാം
പഴുത്ത കായ്‌ വിഴുങ്ങിയാല്‍ കുട്ടികള്‍ ഇ ല്ലാതവ്ര്‍ക്ക് കുട്ടികള്‍ ഉ ണ്ടാവുമെന്നു ചിലര്‍ പറയുന്നു

വീട്ടുവൈദ്യം, സവാള

 

ഭക്ഷണ പദാർഥങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സവാള. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ മാത്രമല്ല ഔഷധഗുണങ്ങളുടെ കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് സവാള . സള്ഫഗറിന്റെങയും, ക്യുവെര്സെരറ്റിന്റെ്യും സാന്നിധ്യമാണ് സവാളക്ക് ഔഷധഗുണം നല്കുന്നത്. മികച്ച ആന്റി് ഓക്സിഡന്റുകളായ ഇവ ശരീരത്തിലെ ദ്രോഹകാരികളായ മൂലകങ്ങളെ നിര്വീതര്യമാക്കുന്നു. നൂറ്റാണ്ടുകളായി സവാളയെ ഔഷധാവശ്യങ്ങള്ക്കായി മുനഷ്യന്‍ ഉപയോഗിച്ചുവരുന്നുണ്ട്. കാല്സ്യം , സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. അണുബാധക്കെതിരെ പ്രവര്ത്തിക്കാനുള്ള സവാളയുടെ കഴിവ് ഏറെ പ്രസ്തമാണ്.

സവാളയുടെ ഏറ്റവും പ്രധാന ആരോഗ്യപരമായ ഗുണങ്ങള്‍…

 • സവാളയുടെ ഉപയോഗം രക്‌തത്തിലെ കൊഴുപ്പിന്റെ അളവ്‌ കുറയ്‌ക്കുകയും രക്‌താതി സമ്മര്ദം തടയുകയും ചെയ്യുന്നു. രക്‌തക്കുഴലുകള്ക്കുിള്ളില്‍ കൊഴുപ്പ്‌ അടിഞ്ഞു കൂടുന്നതിനെയും (അതീറോസ്‌ക്ലീറോസിസ്‌) ഇത്‌ തടയുന്നു. ഇതു കൂടാതെ രക്‌തത്തിലെ പ്ലേറ്റ്‌ലറ്റുകളില്‍ അടിഞ്ഞു കൂടി രക്‌തം കട്ടപിടിക്കുന്നതിനെ തടയാനുള്ള പ്രകൃതിദത്തമായ ഗുണവും സവാളയ്‌ക്കുണ്ട്‌.
 • ആന്ജൈയന എന്ന നെഞ്ചു വേദനയ്‌ക്ക് ചൈനീസ്‌ മെഡിസിനില്‍ സവാള ഔഷധമായി ഉപയോഗിക്കുന്നുണ്ട്‌.
 • ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, അലര്ജിഡമൂലമുള്ള ബ്രോങ്കൈറ്റിസ്‌, ആസ്‌ത്മ, ശ്വാസകോശത്തെ ബാധിക്കുന്ന ബാക്‌ടീരിയല്‍ അണുബാധ എന്നിവയില്‍ നിന്നൊക്കെ സംരക്ഷണം നല്കാിന്‍ സവായ്‌ളക്ക്‌ കഴിയും.
 • സവാളയുടെ നീരും, തേനും ഒരേ അളവില്‍ കലര്ത്തി കഴിച്ചാല്‍ തൊണ്ടവേദനയും, ചുമയും കുറയും. തേനീച്ച കുത്തിയാലുണ്ടാകുന്ന വേദനക്ക് ഉള്ളി നീര് പുരട്ടുന്നത് നല്ലതാണ്.
 • പ്രാണികളോ, തേളോ കുത്തിയാല്‍ സവാളയുടെ നീരോ, സവാള അരച്ചതോ പുരട്ടിയാല്‍ മതി. കടുത്ത ചെവിവേദനയുണ്ടെങ്കില്‍ ഏതാനും തുള്ളി സവാളനീര് ചെവിയില്‍ ഇറ്റിക്കുക. ചെവിയില്‍ മൂളല്‍ അനുഭവപ്പെടുന്നതിന് ഒരു കോട്ടണ്‍ തുണിയില്‍ സവാളയുടെ നീര് മുക്കി ചെവിയില്‍ ഇറ്റിച്ചാല്‍ മതി.
 • സവാള നീരും തേനും അല്ലെങ്കില്‍ സവാള നീരും ഒലിവെണ്ണയും ചേര്ന്ന മിശ്രതം ത്വക്കിന്‌ തിളക്കമേകുന്നു. മുഖക്കുരു കുറയ്‌ക്കാനും സഹായിക്കുന്നു.
 • ലൈംഗിക ശേഷി ശക്തിപ്പെടുത്താന്‍ കഴിവുള്ളതാണ് ഉള്ളി. ഒരോ സ്പൂണ്‍ ഉള്ളിനീരും, ഇഞ്ചി നീരും പരസ്പരം കലര്ത്തി ദിവസം മൂന്ന് പ്രാവശ്യം കഴിക്കുന്നത് ലൈംഗികശേഷി കൂട്ടാന്‍ സഹായിക്കും.
 • വയറ്റില്‍ അസിഡിറ്റി മൂലമുണ്ടാകുന്ന പ്രശ്നങ്ങള്ക്കും, ബാക്ടീരിയ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്ക്കും ഉള്ളി നല്ലൊരു മരുന്നാണ്.
 • സവാള ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നു...
 • സവാളയും തുല്യ അളവില്‍ ചക്കരയും ചേര്‍ത്ത് കഴിക്കുന്നത്‌ തടി വെയ്ക്കാന്‍ സഹായകമാണ്..
 • സവാളയുടെ ഏതാനും അല്ലി അരിഞ്ഞ്‌ തിളപ്പിച്ച വെള്ളം കുടിക്കുന്നത്‌

മൂത്രമൊഴിക്കുമ്പോള്‍ വേദന ഉള്ളവര്ക്ക് ‌ ആശ്വാസം നല്കും.

ആഹാരക്രമങ്ങള്‍

ആഹാരക്രമം, നാട്ടറിവ്, മുത്തശി വൈദ്യം

പഴനെല്ലിന്റെ അരി പതിവായി കഴിയ്ക്കാം. ഗോതമ്പ് കഴിയ്ക്കാം. യവം കഴിയ്ക്കാം. റവ കഴിയ്ക്കാം. ചണംപയർ കഴിയ്ക്കാം – അതിവടെ കിട്ടാൻ പ്രയാസം ആണ് – Linseed. കറിയായിട്ടൊക്കെ ഉപയോഗിയ്ക്കാം.  കയ്പാണ്‌, നല്ല കയ്പാണ്‌.. നിങ്ങളീ പെയിന്‍റ് അടിയ്ക്കാനുപയോഗിയ്ക്കുന്ന Linseed Oil അതിന്‍റെ കുരുവില്‍ നിന്ന് എടുക്കുന്നതാണ്‌. ചണം‌പയര്‍ എന്ന് പറയും – Linseed അത് വളരെ നല്ലതാണ്‌., നല്ല നിലവാരത്തിലുള്ള സാധനം ആണ്‌. ഇതൊക്കെ ചരകശുശ്രുതാതികളുടെ കാലം മുതല്‍ക്ക് ഉപയോഗിച്ചു വരുന്നതാണ്‌. ആധുനികരീതിയിലും നിങ്ങള്‍ക്ക് നോക്കാം. അവയില്‍ Anti Oxidants ധാരാളമാണ്‌. ചരകന്‍ അന്നു പറഞ്ഞവയില്‍ അല്ലാത്തതില്‍ ഒന്നും Anti Oxidants വേണ്ട തരത്തില്‍ ഇല്ല. അപ്പോള്‍ അവരുടെ ഗവേഷണമോ നിങ്ങളുടെ ഗവേഷണമോ മെച്ചമെന്നു നോക്കിയാല്‍ മതി. പതിവായി കഴിയ്ക്കാം. ഇതൊക്കെ – ചെറുപയറ് കഴിയ്ക്കാം, ബീന്‍സ് കഴിയ്ക്കാം, മൂത്ത മുള്ളങ്കി കഴിയ്ക്കാം – പിഞ്ച് മുള്ളങ്കി കഴിയ്ക്കരുത്, കാരറ്റ് ആകാം, ബീറ്റ്‌റൂട്ട് ആകാം, പടവലങ്ങ ഇഷ്ട പോലെ കഴിയ്ക്കാം – ഏറ്റവും കൂടുതല്‍ Anti Oxidant ഉള്ള സാധനങ്ങളില്‍ ഒന്നാണ്‌ പടവലങ്ങ. മൂക്കുന്നതിനു മുമ്പ് കഴിയ്ക്കണം. പടവലങ്ങ കഴിയ്ക്കാം. വെള്ളരിയ്ക്ക ധാരാളം കഴിയ്ക്കാം. പഴകിയ കുമ്പളങ്ങയേ കഴിയ്ക്കാവൂ, കണ്ടിട്ടുണ്ടാവും. പഴയ കാലത്ത് വീടുകളിലൊക്കെ തെങ്ങിന്റെ ഓല കൊണ്ട് കെട്ടിത്തൂക്കും, കുമ്പളങ്ങ.

ചോദ്യം: വേവാന്‍ പ്രയാസമല്ലേ?
പഴയ കുമ്പളങ്ങയ്ക്കാണ്‌ രുചി. അതു കൊണ്ട് ഒരോലന്‍ വെച്ചൊന്ന് കൂട്ടി നോക്കിക്കേ. അത് നല്ല കനം കുറച്ചരിഞ്ഞാല്‍ അവന്‍ അതു പോലെ കിടക്കും കഷണമായിട്ട്. അങ്ങനെയങ്ങ് കഷണമായിട്ട് കീറിയിട്ട്, ഒന്നും പറ്റിയില്ലെങ്കില്‍ അത് ഒരു മാതിരി വെന്തു വരുമ്പഴേയ്ക്ക്, ലേശം ഉപ്പിട്ട് വെന്തു വരുമ്പഴേയ്ക്ക്, രണ്ട് പച്ചമുളകും കീറിയിട്ട് വെന്തു വരുമ്പഴേയ്ക്ക്, അല്പം വെളിച്ചെണ്ണയും ഒഴിച്ച് വാങ്ങിയാല്‍ ഒരു കിലോ അരിയുടെ ചോറുണ്ണാം. ഇനി അതില്‍ നല്ല തേങ്ങാപ്പാലൊക്കെ ഒഴിച്ച് ഉണ്ടാക്കിയാല്‍ അതിനു തുല്യം എന്താണുള്ളത്. അത് പഴയ അമ്മമാര്‍ ഉണ്ടാക്കണം, സ്വാദിഷ്ടമായി കഴിയ്ക്കണമെങ്കില്‍ . ഇപ്പൊ ഇതെല്ലാം കൂടെ കൂടി കുമ്പളങ്ങ അരിഞ്ഞത് മൂന്ന് കപ്പ്, മുട്ട അടിച്ച് ചേര്‍ത്തത് ഇത്ര, വെള്ളുള്ളി ഇത്ര, ഇതെല്ലാം കൂടി കൂട്ടിക്കുഴച്ച് എവിടെത്തൊട്ടാലും ഗതികേടാവുന്ന ഒരു സാധനം. അതിനൊരു പേരും. “കുമ്പളങ്ങ ഉടുലുടുലു”. (സദസ്സില്‍ നിന്ന് ചിരി)

ചോദ്യം: എത്ര പ്രായം വേണം?
ഒരു നാലഞ്ചു മാസം പഴകിയാല്‍ വളരെ നല്ലതാണ്‌.. കടേന്ന് വാങ്ങിയ്ക്കുമ്പോല്‍ അങ്ങനെയൊന്നും പഴകിയതൊന്നുമല്ല കിട്ടുന്നത്, അത് അവടേം ഇവടേം ഒക്കെ എറിഞ്ഞും ഒക്കെയാണ്‌ കിട്ടുന്നത്. അത് പൊട്ടിപ്പോവുകയില്ല, ചീഞ്ഞ് പോകും. അതിനു കാരണമെന്താണെന്നു വെച്ചാല്‍ അത് പലതും കുത്തിക്കേറ്റിയ സാധനം ആണ്‌. ഇതതല്ല. ഇതവനവന്‍ വിളയിപ്പിച്ചെടുക്കുന്ന സാധനം ആണ്‌. നല്ല സാധനം കിട്ടും.

ചോദ്യം : തെങ്ങിന്റെ ഓലയില്‍ കെട്ടിത്തൂക്കുന്നത്?
അത്, കെട്ടിത്തൂക്കാന്‍ എളുപ്പത്തിന്‌ കെട്ടുന്നതാ, അന്ന് വള്ളി കിട്ടാത്തതുകൊണ്ട് കെട്ടിയതാണെന്ന് കൂട്ടിയാല്‍ മതി.

പഴകിയ കുമ്പളങ്ങ, വെള്ളരിയ്ക്ക, പടവലങ്ങ ഇതൊക്കെ ധാരാളം ഉപയോഗിയ്ക്കാം, നിത്യം ഉപയോഗിയ്ക്കാം. മത്സ്യമാംസങ്ങള്‍ ഉപയോഗിയ്ക്കുന്നവര്‍ക്ക് ആടിന്റെ മാംസവും, രോഹിണി മത്സ്യവും ഉപയോഗിയ്ക്കാം. രോഹിണി ബ്രാലാണെന്നാണ്‌ എനിക്ക് തോന്നുന്നത്. പുസ്തകം വായിച്ചിട്ട്, എനിക്ക് മത്സ്യത്തെയും, മാംസത്തെയും കുറിച്ച് അനുഭവപരിചയം ഇല്ല. അതുകൊണ്ട് വേറെ എവിടെയെങ്കിലും ചോദിച്ചറിഞ്ഞോണം. പുസ്തകത്തിലെ കാര്യങ്ങള്‍ പറഞ്ഞു തരുന്നു എന്നേ ഉള്ളൂ. ബാക്കിയൊക്കെ പറഞ്ഞു തരാന്‍ അറിയും. അത് പുസ്തകത്തിലെ അറിയും, കാരണം പഠിയ്ക്കേണ്ടത് അത്യാവശ്യമായതു കൊണ്ട് നന്നായി പഠിച്ചിട്ടുണ്ട്, അതും. ഇങ്ങനെയാണത് കഴിയ്ക്കാവുന്നത്. അതൊക്കെ നിത്യവും കഴിയ്ക്കാം.

ചോദ്യം: പഴകിയ കുമ്പളങ്ങ.. (ചോദ്യം വ്യക്തമല്ല)
പെശക് ചെറുതായുണ്ട്. പ്രാണാവൃതിയില്‍ ചെറിയ കളിയവന്‍ കളിയ്ക്കും. വളരെ ചെറുതാണ്‌, അതു കൊണ്ട് വലിയ അപകടമൊന്നുമില്ല. അപ്പോള്‍ ഇതൊക്കെയാണ്‌ ഉത്തമ ഭക്ഷണം, നിത്യം കഴിയ്ക്കാവുന്നത്. നിത്യം കഴിയ്ക്കരുതാത്തത് – ഉഴുന്ന്, ചേമ്പ്, ചേന, ഇതൊക്കെ നിത്യ ഭക്ഷണത്തില്‍ പെടരുത്. കാച്ചില്‍ . കപ്പ വളരെ സൂക്ഷിച്ചേ കഴിയ്ക്കാവൂ.. കപ്പ നിത്യം കഴിയ്ക്കരുതെന്നല്ല. കപ്പ, ഒന്ന്‍ – സാത്മ്യം വന്നതല്ല കേരളീയര്‍ കഴിയ്ക്കുന്നത്. കപ്പ നിത്യം കഴിയ്ക്കുന്നതോ ഒന്നും അല്ല പ്രശ്നം. അതിന്റെ കട്ട് കളഞ്ഞേ കഴിയ്ക്കാവൂ. പ്രഷര്‍ കുക്കറില്‍ വേവിച്ച് കഴിയ്ക്കരുത്. തിളപ്പിച്ചൂറ്റി മാത്രമേ കഴിയ്ക്കാവൂ. വാട്ടിയുണങ്ങിയ കപ്പ ഉപയോഗിയ്ക്കാം. പാവയ്ക്ക കഴിയ്ക്കാം.

ചോദ്യം: അങ്ങനെ വരുമ്പോള്‍ നമ്മള്‍ ആ പഴയ കാര്‍ഷിക സംസ്കാരത്തിലേക്ക് കൂടി മാറേണ്ടി വരും.
അയ്യോ, മാറാതെ പറ്റുകേല. അവനവന്റെ മുറ്റത്ത് ഒരു നാല്‌ കുമ്പളം ഒക്കെ വെച്ച് പിടിപ്പിക്കാന്‍ അത്ര.. അങ്ങനെ ചെയ്താലേ ജീവിയ്ക്കാന്‍ പറ്റുകയുള്ളൂ. പത്ത് ചീര വെച്ച് പിടിപ്പിച്ചാല്‍ മതി. ചീരയെന്നും കഴിയ്ക്കാം. വള്ളിച്ചീരയുണ്ട് – അതായത് ബസളച്ചീര – വെള്ളയും, പച്ചയും ഉണ്ട്. പിന്നെ തണ്ട് ചീരയുണ്ട്. തമിഴ്‌നാട്ടീന്ന് വരുന്ന ആ പച്ച തണ്ടുള്ള ഒരു വെറൈറ്റി ഉണ്ട്. ഏറ്റവും സ്വാദിഷ്ടമായ ചുവന്ന ചീരയുണ്ട്. അതില്‍ തന്നെ രണ്ട് വെറൈറ്റിയുണ്ട്. ആ ചെമപ്പിന്‌ നടുക്ക് കറുപ്പുള്ളതും, തനിചെമപ്പുള്ളതും. അത് നല്ല വെറൈറ്റികളാണ്‌. മഴക്കാലത്ത് അത് കഴിയ്ക്കണ്ട – കാരണം, മഴക്കാലത്ത് അതില്‍ പുഴു ഉണ്ടാകും. അതുകൊണ്ട്‌ മഴയ്ക്ക് മുമ്പ് തെങ്ങിന്റെ തടത്തിലോ മറ്റുള്ളയിടത്തോ ഒരു പത്തു ചീര നട്ടാല്‍ ഒരല്പം പച്ചച്ചാണകോം നുള്ളി വെച്ചാല്‍ മതി, വേറെ വളമൊന്നും വേണ്ട. ശകലം ഗോമൂത്രം കൂടെ ഒഴിച്ചു കൊടുത്താല്‍, അവന്‍ കാലിന്‍റെ വണ്ണത്തില്‌, തുടയുടെ വണ്ണത്തില്‍ ഉണ്ടാകും. തണ്ട് നിറഞ്ഞ് നില്‍ക്കും. നല്ല മൃദുലം ആയിരിയ്ക്കും. ചവച്ചു തിന്നുമ്പം നാരും ഉണ്ടാവില്ല. വെള്ളം പതിവായി ഒഴിച്ചില്ലെങ്കില്‍ നാരുണ്ടാകും. പിന്നെ വീട്ടിലെ ചാരം ഒരു തുള്ളി നുള്ളിയിട്ടാല്‍ മുഴുവന്‍ നാരാകും. ചീര വളര്‍ത്തുമ്പോള്‍ അതാലോചിയ്ക്കണം, ചാരം ഇടരുത്. ഇതൊക്കെ അറിയണം, ഇതൊക്കെ പഠിയ്ക്കണം. ഇതൊക്കെ പഠിച്ചിട്ടേ ഗൃഹസ്ഥനാകാവൂ. ഇത് പഠിയ്ക്കാതെ സന്ന്യാസി ആകരുത്, നാട് നന്നാക്കാന്‍ . ഇത് പഠിയ്ക്കാതെയാണ്‌, നാട് നന്നാക്കാന്‍ ഇറങ്ങുന്നത്. പഠിയ്ക്കണം ഇത്.

ചോദ്യം: ചാരം ഇട്ടാല്‍ എന്താണ് കുഴപ്പം?
ചാരം ഇട്ടാല്‍ പൂക്കും. നട്ടു നോക്കിക്കോ. ചാരം ചെന്നാല്‍ ചീര വേഗം പൂക്കും. ചില വീട്ടില്‍ നില്‍ക്കുന്നത് കാണാന്‍ പാടില്ലേ? നരുന്തായിട്ട് നിന്നിട്ട് പൂത്ത് നില്‍ക്കുകയാ. കണ്ടിച്ച് വല്ല കറിയിലും ഇട്ടാല്‍ മൂന്ന് ദിവസം വേണ്ടി വരും ഉണ്ട് തീരാന്‍ . മനസ്സിലായില്ല? അതിനാ സൈഡ് ഡിഷൊക്കെ വേണ്ടി വരും. സൈഡ് പാത്രം ഒക്കെ വേണ്ടി വരും. മനസ്സിലായില്ലേ ഇത് തുപ്പിയിടാന്‍ . മേശപ്പുറം മുഴുവന്‍ വൃത്തികേടാക്കും. മറ്റേത് അതിന്റെ വേരു വരെ അങ്ങ് പോകും. അത് പണിയാനറിയുന്നവന്‍ ഉണ്ടാക്കണം, അതിന്റെ സ്വാദ് വേറെയാണ്‌. അതിന്‌ നല്ല നാടന്‍ ഗോമൂത്രം ഒക്കെ അങ്ങ് ഒഴിച്ചു കൊടുത്താല്‍ ചീര പോലെ ആദായകരമായ ഒരു കൃഷിയുണ്ടാവുകയില്ല. ഇതൊക്കെ കഴിയ്ക്കാം നിത്യവും. അതൊക്കെ കഴിയ്ക്കണം. അങ്ങനെ നാടനൊക്കെ കഴിച്ച് വളരണം. അതീ കാലാവസ്ഥയ്ക്കിണങ്ങിയതാ. പുറത്തുന്ന് വരുന്ന പഴങ്ങള്‍ ഗര്‍ഭിണി തിന്നരുത്. പുതിയ സാധനങ്ങള്‍ ഒന്നും. കുരുവില്ലാത്തതൊന്നും കഴിയ്ക്കരുത്. ഭാവിയില്‍ കുട്ടിയ്ക്ക് കുട്ടിയുണ്ടാകാതെ വരും. Mutate ചെയ്തതൊന്നും കഴിയ്ക്കരുത്. ഒന്നിച്ച് കൊലപ്പിച്ച വാഴ, ഒന്നിച്ച് കൊലപ്പിച്ച പൈനാപ്പിള്‍ – പൈനാപ്പിള്‍ അല്ലെങ്കിലും ഗര്‍ഭിണി കഴിയ്ക്കരുത്. ജീരകം, പൈനാപ്പിള്‍ , പപ്പായ, ചെമ്പരത്തി ഇവയൊന്നും അടുക്കല്‍ കൂടെ പോലും പോകരുത്. ചെമ്പരത്തി താളി പോലും തേയ്ക്കരുത്. ഗര്‍ഭഛിദ്രം ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഉണ്ടാകും. ജീരകം അധികം കഴിയ്ക്കരുത് ഒരു ആറു മാസത്തേയ്ക്ക്. നാലഞ്ചാറ് മാസം വരെ ജീരകം ഒഴിവാക്കി വെയ്ക്കണം. ആറു മാസം ആയാല്‍ ജീരകം വെള്ളത്തില്‍ ധാന്വന്തരം ഗുളികയൊക്കെ വായുവിനു വേണ്ടി കൊടുക്കും. നേരത്തേ ആവരുത്. ജീരകത്തിന്‌ abortive power ഉണ്ട്. തുളസിയിലയ്ക്കുണ്ട് ചെറിയ തോതില്‍ abortive power. കൂവളത്തിലയ്ക്കും ഉണ്ട്. അപ്പോ കഴിയ്ക്കരുത്. വന്‍ തോതില്‍ ഇല്ലെങ്കിലും. അതു പോലെ തന്നെ പൈനാപ്പിള്‍ ഒട്ടും തൊട്ടേക്കരുത്, പൈനാപ്പിള്‍ ഏറ്റവും abortive power ഉള്ളതാണ്‌. ഒരു കഷണം പൈനാപ്പിള്‍ മതിയാകും. ഇതറിയാന്‍ മേലാതെ ഗര്‍ഭിണിയൊക്കെയാകും. IO, ITSI യുമൊക്കെ ചെയ്ത് ആകാത്തിടത്ത് ആയി ഒക്കെ വരുന്ന കൂട്ടത്തില്‍ ഭര്‍ത്താവ് ഒരു ജ്യൂസ് വാങ്ങിച്ചു കൊടുക്കും പൈനാപ്പിള്‍ . വീട്ടില്‍ വരുമ്പ്ഴേക്ക് അല്പ ബ്ളീഡിങ്ങും ഉണ്ടാകും പണിയും തീരും. വീണ്ടും അടുത്ത പണിയ്ക്ക് പോവുകയാണ്‌. അന്നേരവും മനസ്സിലാക്കൂല ഇത്. ഇതൊക്കെ കാര്‍ന്നോത്തിമാരോട് ചോദിച്ച് മനസ്സിലാക്കണം. ഒരു പൈനാപ്പിള്‍ കുത്തിപ്പിഴിഞ്ഞാല്‍ തീര്‍ന്നു കിട്ടും പണി. ഒരൊറ്റ പപ്പായയുടെ കായ മതി. തീര്‍ന്നു കിട്ടും പണി. അത് കൊണ്ട് അതൊന്നും കഴിയ്ക്കരുത്, ഗര്‍ഭിണിയായിരിയ്ക്കുമ്പോള്‍ . സംസ്കാരത്തിലത് പ്രത്യേകം ഓര്‍ക്കണം. പത്തു മാസവും പറ്റുമെങ്കില്‍ പാല്‍ കഷായങ്ങള്‍ കുടിയ്ക്കണം. അതിന്‌ ഒന്നാം മാസം വേറെ, രണ്ടാം മാസം വേറേ അങ്ങനെയൊരു കുറിപ്പുണ്ട്.

അപസ്മാരം, രോഗങ്ങള്‍

കുട്ടികളുടെ അപസ്മാര ബാധ ഉണ്ടാകുമ്പോള്‍ അരൂത എന്നൊരു ചെടിയുണ്ട് അതിന്റെ ഇല ഞെരടി മണ പ്പിക്കുക് അരയില്‍ കെട്ടി കൊടുക്കുക .കുരുമുളക് പൊടിച്ചു തിരി ചുരുട്ടി കത്തിച്ചു പുക ഏല്‍പ്പിക്കുക ബോധം തെളിയും .. ബ്രഹ്മി നീരില്‍ വയമ്പ് പൊടിച്ചു തേന്‍ ചേര്‍ത്തു കൊടുക്കുക .വയമ്പ് പൊടിച്ചു ചെറു തേനില്‍ ചേര്‍ത്തു കഴിക്കുക.
അരൂത തന്നെ അരയില്‍ കെട്ടി കൊടുക്കുക . കുരുമുളക് പൊടി കത്തിച്ചു മനപ്പിക്കുംപോള്‍ കുട്ടി തുമ്മും .ശാസ തടസ്സവും മാറും കുരുമുളക് സ്വന്തം വീട്ടിലെ ആയിരിക്കണം കടയില്‍ നിന്ന് വാങ്ങിക്കുന്ന കുരുമുളകില്‍ പപ്പായ യുടെ അരി ഉണക്കി ചേര്‍ത്തത് ആണെങ്കില്‍ വിപരീത ഫലം
മാനസമിത്രം വടകം ഓരോന്ന് പാലില്‍ ചേര്‍ത്ത് കൊടുക്കുക...ബ്രഹ്മി നീരില്‍ തേന്‍ ചേര്‍ത്തു കൊടുക്കുക ...കരിം കൂവളം ഇടിച്ചു പിഴിഞ്ഞ നീര് 25 ml വീതം രണ്ടു നേരം കൊടുക്കുക...
ദേവതാരം + വെളുത്ത ശങ്ഘുപുഷ്പതിൻ വേര് + വയമ്പ് + രുദ്രാക്ഷം ഉണക്കിപോടിച്ച് 3 നേരം തേനിൽ കൊടുത്താൽ മതി.
അപസ്മാരം എന്നാ വാക്കിന്റെ അർഥം ;;ഒര്ർമകുറയുക;; എന്നതാണ് അത് തന്നെ ആണ് ഈ രോഗത്തിന്റെ ദോഷവും കിട്ടികളിൽ പഠന വൈകല്യo ഉണ്ടാകുന്നു ഭാവിയിൽ മന്ദബുദ്ധി ആയേക്കാം പ്രിയ കുട്ടുകാരെ എന്താണ് ഈ രോഗം വരുവാനുള്ള കാരണം ?അപസ്മാര രോഗിയുടെ വായിൽ നിന്നും വരുന്ന നുരയുംപതക്കും മലത്തെക്കാള് ദുര്ഗേന്ധം ഉണ്ട്ശരീര മാലിന്യങ്ങൾ പുറത്തേക്ക് പോകാത്ത അവസ്ഥയിൽ രെക്തം ദുഷിക്കും ... ദുഷിച്ച രെക്തം തലച്ചോറിൽ എത്തിയാൽ ആ വസ്ത്തുക്കളെ ശരിരം പുറത്തു കളയുന്ന അവസ്ഥ ആണ് അപസ്മാരം നിങ്ങൾ ഈ രോഗം ഒന്ന് അപിനയിച്ചു നോക്കു നമ്മളിലും ഈ നുരയും പതയും വരും ;; നമ്മൾ കരയുംബോളും ചിരിക്കുമ്പോളും നമ്മളിൽ നിന്നും കുറഞ്ഞ അളവിൽ നുരയും പതയും പോകുന്നുണ്ട് അല മുറയിട്ടു കരഞ്ഞാൽ ഉറപ്പായും സംഭവിക്കുംശരീരത്തിൽ മാലിന്യങ്ങൾ ബന്ധിച്ചു നില്ക്കുന്ന മലബന്ധം എന്ന അവസ്ഥ ആണ് രോഗകാരണം ദേവദാര് കുടുതൽ ചേര്ത്തു അഗ്നിഹോത്രം ചെയ്യുക ഹവിസ്സിൽ നെയ്യിന്റെ കൂടെ അരുത തൈലം ചേര്ക്കുക രോഗിയുള്ള വീട്ടിൽ കുടുംബഅംഗങ്ങൾ മനനം ചെയ്യുന്നവാൻ ആകുക (മനുഷ്യൻ ) നിശബ്ധാത രോഗം കുറയ്ക്കും സുര്യ യോഗ / സുര്യ ഉപാസന / എന്നിവ ഗുണം ചെയ്യും കുട്ടികളെ സുര്യ രെശ്മി കൊള്ളിക്കുക ഒരിക്കലും ഉറങ്ങുമ്പോൾ വിളിച്ചു ഉണര്ത്തരുത് അമ്മ കൂടെ കിടന്നു ഉറക്കാൻ ശ്രേമിക്കണം കുഞ്ഞിന്റെ തലയിൽ കൈവെച്ചു ഉറക്കുക (പ്രണിക് ഹീലിങ്ങ് ) രോഗമുള്ള കുട്ടികൾ വളരെ വാശി കാണിക്കും ഷെമിചൽ നല്ലത് എന്ന് ഓര്ക്കുക ചായ കാപ്പി പാൽ ഉപ്പു പഞ്ചസാര ബേക്കറി ഒന്നും ശീലിപ്പിക്കരുത് കപ്പങ്ങ (ഓമയ്ക്ക ) നല്ല മരുന്നാണ്
ഇത് ഒരു താല്‍കാലിക ബോധ ക്ഷയം .മനസിനു പെട്ടെന്ന് ക്ഷോഭം ഉണ്ടാകുക ഇങ്ങനെ ഉള്ള സമയങ്ങളില്‍ തലച്ചോറില്‍ പെട്ടെന്ന് ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ചുരക്കുന്ന ചില രാസ വസ്തുക്കളുടെ കുറവ് ? ഇതൊക്കെ ആയിരിക്കും കാരണം . ഇതിനു പരിഹാരം ക്ഷോഭം ഉണ്ടക്കുന്ന അവസ്ഥ ഒഴിവാക്കുക. മഹാ പഞ്ച ഗവ്യം ,സ്വര്‍ണ ഭസ്മം ,സുവര്‍ണ ദ്രാവകം മാനസ മിത്ര വടകം ,അശ്വഗന്ധാരിഷ്ടം ,ധാര ,വിരേചനം തുടങ്ങി പല ഔഷധങ്ങളും ക്ലാസിക്കല്‍ ആയുര്‍വേദ ചികിത്സയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്‌ . ഇങ്ങനെ ഉള്ളവര്‍ പ്രാണായാമം,ധ്യാനം തുടങ്ങി യവ ചെയ്തു പരിഹാരം കാണാവുന്നതാണ്. . പറഞ്ഞിരിക്കുന്ന ഔഷധങ്ങള്‍ സ്വയ ചികില്സ്ക്കുള്ളതല്ല .ഒരു വൈദ്യ നിര്‍ദ്ധേശത്തിലും മേല്‍നോട്ടത്തിലും ആയിരിക്കണം അത്തരം ചികിത്സകള്‍ ചെയ്യാന്‍

തലമുടി ആരോഗ്യം, മുഖ സൗന്ദര്യം, സൗന്ദര്യം

 • മുഖത്തെ എണ്ണമയം ഇല്ലാതാക്കാന്‍.. വാഴപഴം, തക്കാളി, തുടങ്ങിയ പഴങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ മാസ്ക് ഇടുന്നത് വളരെ നല്ലതാണ് .ഇവ കുഴമ്പാക്കി മുഖത്ത് പുരട്ടി, 20 മിനുട്ട് കഴിഞ്ഞു തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
 • മുഖത്തെ അമിതരോമങ്ങള്‍ കളയാന്‍.., ചെറുപയര്പൊടി പാലില്‍ ചാലിച്ചു ,ചെറുനാരങ്ങ നീര് ചേര്‍ത്ത് മുഖത്ത് പുരട്ടുക.
 • ഒരു നല്ല നാടന്‍ ഫേസ് പായ്ക്ക് :- ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ കാരറ്റ് നീര്, അര ടീസ്പൂണ്‍ വെളുത്തുള്ളി നീര് ,ഒരു ഉരുളകിഴങ്ങ് വേവിച്ചു ഉടച്ചത് ,രണ്ടു നുള്ള് കസ്തൂരി മഞ്ഞള്‍ എന്നിവ പാലില്‍ മിശ്രിതമാക്കി , കുളിക്കുന്നതിനു അര മണിക്കൂര്‍ മുമ്പ് മുഖത്ത് ഇടണം .
 • മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ .. കടുകും , ശംഖു പുഷ്പത്തിന്‍റെ ഇലയും ചേര്ത്ത് അരച്ച്, പാലില്‍ ചാലിച്ചു കുഴമ്പാക്കി രാത്രി കിടക്കുന്നതിനു മുമ്പ് മുഖത്ത് പുരട്ടി, രാവിലെ കഴുകി കളയുക. ഒന്നിട വിട്ട ദിവസങ്ങളില്‍ ചെയ്‌താല്‍ മതി .
 • മുഖ സൌന്ദര്യത്തിന്.. ഉലുവ, ഒലിവ് ഓയിലില്‍ അരച്ച് ചേര്‍ത്ത് മുഖത്ത് പുരട്ടി പത്തു മിനുട്ട് കഴിഞ്ഞു കഴുകി കളയുക.
 • എണ്ണ മയമുള്ള മുഖത്തിനു.. ഒരു കപ്പ്‌ വെള്ളരിക്കാ നീരില്‍, പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ഫ്രീസെറില്‍ വെക്കുക. ,ദിവസം രണ്ടു മൂന്നു തവണ എങ്കിലും മുഖത്ത് പുരട്ടണം.
 • മുഖക്കുരു മാറാന്‍.. കരിങ്ങാലി, രാമച്ചം, ജീരകം ഇവ ചേര്ത്ത് തിളപിച്ച വെള്ളത്തില്‍, ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് പഞ്ചസാര ചേര്ത്ത്, രാവിലെ കഴിക്കണം .രക്തശുദ്ധിയും ഉണ്ടാകും.
 • മുഖത്തെ ചുളിവുകള്‍ മാറാന്‍.. ദിവസവും അല്പം ബദാം എണ്ണ കൊണ്ട് മുഖം അമര്ത്തി തിരുമ്മണം.
 • മുഖത്തെ എണ്ണ മായം ഇല്ലാതെ ആക്കാന്‍ .. മുല്ടാനി മിട്ടിയും, വേവിച്ച ഓട്സ് കലര്ത്തി, മുഖത്ത് നന്നായി പുരട്ടുക, ആഴ്ചയില്‍ ഒരിക്കല്‍ ചെയ്‌താല്‍ മതി.
 • വെയില്‍ കൂടുതല്‍ കൊണ്ട് മുഖത്ത് ബ്രൌണ്‍ കുരുക്കള്‍ വരുന്നത് തടയാന്‍.. രാത്രി ഉറങ്ങുന്നതിനു മുമ്പ് പാല്പാടയില്‍ ചെറുനാരങ്ങ നീര് ചേര്ത്ത് പുരട്ടുക.
 • മുഖത്തെ ക്ഷീണം മാറാന്‍... രാമച്ചം ഇട്ടു വെള്ളം തിളപ്പിച്ചു, ആറിയ ശേഷം, ചെറുനാരങ്ങ നീര് ചേര്ത്ത് മുഖം കഴുകുക.
 • വെയില്‍ കൊണ്ട് മുഖം കരുവാളിക്കുന്നത് തടയാന്‍.. അല്പം മുന്തിരി നീരും, നാരങ്ങ നീരും ചേര്ത്ത് മുഖത്ത് പുരട്ടി രാത്രി ഉറങ്ങുക, രാവിലെ കഴുകി കളയാം.
 • വെയിലില്‍ മുഖം കരുവാളിക്കുന്നതിനു.. കറ്റാര്‍വാഴയുടെ മാംസളഭാഗം പുരട്ടുക
 • മുഖ സൌന്ദര്യത്തിന്..കടലമാവ് തേനിലോ ചെറു നാരങ്ങാ നീരിലോ ചാലിച്ചു പുരട്ടുക..

കോഴിമുട്ട ഔഷധ ഗുണങ്ങള്‍

മുട്ട കഴിച്ചാല്‍ പലതുണ്ട് ഗുണം ആരോഗ്യസംരക്ഷണത്തില്‍ മുട്ടയ്ക്കുള്ള സ്ഥാനം ചില്ലറയല്ല. വലിയ ചെലവില്ലാതെ ലഭിയ്ക്കുന്ന മുട്ട പോഷകങ്ങളുടെ കലവറയാണ്. മുട്ടയുടെ വെള്ളയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

അതുപോലെ തന്നെ മഞ്ഞയിലുമുണ്ട് ഒട്ടേറെ പോഷകങ്ങള്‍. പ്രകൃതിദത്തമായുള്ള 'വിറ്റാമിന്‍ ഡി' അടങ്ങിയ ഏക ഭക്ഷണമാണ് മുട്ട. ഒരു മുട്ടയില്‍ 6 ഗ്രാം പ്രോട്ടീനും 9 ശതമാനം അമിനോ ആഡിഡും അടങ്ങിയിരിക്കുന്നു. മുട്ടയുടെ പ്രത്യേകതകള്‍മുട്ടയുടെ വെള്ളയില്‍ പ്രോട്ടീന്റെ അളവ് ധാരാളം അടങ്ങിയിരിക്കുന്നു. ഏതാണ്ട് 70 ശതമാനം പ്രോട്ടീന്‍ ഇതിലുണ്ട്. മഞ്ഞയിലാകട്ടെ ധാരാളം കൊഴുപ്പും ജീവകങ്ങളുമുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മുട്ട ഒര്‌പോലെ നല്ല ആഹാരമാണ്. സന്തോഫില്‍ എന്ന ഘടകമാണ് മുട്ടയുടെ മഞ്ഞനിറത്തിന് കാരണം. നാടന്‍മുട്ടയിലാണ് ഗുണങ്ങള്‍ കൂടുതലുള്ളതെന്നാണ് പൊതുവേ പറയാറുള്ളത്. മുട്ടയുടെ ഗുണങ്ങള്‍എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. മുട്ട ഓര്‍മ്മശക്തി കൂട്ടുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ കാന്‍സറിനെ പ്രതിരോധിക്കാനും കാഴ്ചകൂട്ടാനുമെല്ലാം മുട്ടയ്ക്ക് കഴിവുണ്ടത്രേ. സ്തനാര്‍ബുദം ഉണ്ടാകുന്നത് തടയാന്‍ മുട്ടയ്ക്ക് കഴിയുന്നു. ആഴ്ചയില്‍ 4മുട്ട ഉപയോഗിക്കുന്ന സ്ത്രീക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത 44 ശതമാനംവരെ കുറ്ഞ്ഞിരിക്കുമത്രേ. 30ന് ശേഷം നിയന്ത്രിക്കുകമുപ്പത് വയസ് കഴിഞ്ഞാല്‍ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് കുറയ്ക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. മുട്ടിയില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരക്കാര്‍ ദിനംപ്രതി മുട്ടയുടെ വെള്ള കഴിയ്ക്കുന്നതാണ് നല്ലത്. ആഴ്ചയില്‍ മൂന്നു മുട്ടയില്‍ കൂടുതല്‍ കഴിക്കുന്നില്ലെങ്കില്‍ മഞ്ഞ കഴിയ്ക്കുന്നതില്‍ തെറ്റില്ല. എണ്ണചേര്‍ത്ത് പൊരിച്ച കഴിയ്ക്കുന്നതിന് പകരം മുട്ട പുഴുങ്ങിക്കഴിയ്ക്കുന്നതാണ് കൂടുതല്‍ ഉത്തമം. സൗന്ദര്യസംരക്ഷണത്തിനും മുട്ടമുടിയുടെ സൗന്ദര്യത്തിന് മുട്ടയുടെ വെള്ളയില്‍ ധാരാളമായി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. തലമുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യവും പ്രോട്ടീന്‍ തന്നെ. അതുകൊണ്ട് തലമുടിയുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഇതൊരു ഉത്തമ ഉപാധിയാണ്. അതുപോലെ തന്നെ നഖങ്ങള്‍ ഉറപ്പുള്ളതാക്കാനും മുട്ടയ്ക്ക് കഴിവുണ്ട്. മുട്ടയുടെവെള്ള അടിച്ച് പതപ്പിച്ച് മുടിയില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഇത് നല്ലൊരു കണ്ടീഷണറായി പ്രവര്‍ത്തിക്കും, മുടിയ്ക്ക് നല്ല തിളക്കം തോന്നിക്കുകയും ചെയ്യും. മുഖസൗന്ദര്യത്തിന്തലമുടിക്ക് ഗുണപ്രദമെന്നപോലെ മുഖസൗന്ദര്യത്തിനും മുട്ട ഉപയോഗിക്കാം, ഇവിടെ വെള്ളക്കരുവാണ് സഹായകമാകുന്നത്. നന്നായി അടിച്ചുപതപ്പിച്ച വെള്ളക്കരു മുഖത്ത് പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ തണുത്തവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. മുഖചര്‍മ്മത്തിലെ ഉപയോഗമില്ലാത്ത കോശങ്ങളെല്ലാം നശിപ്പിച്ച് മുഖത്തിന് തിളക്കം പ്രദാനം ചെയ്യാന്‍ ഇതുകൊണ്ട് കഴിയുന്നു.

വേദന സംഹാരികള്‍

നാട്ടറിവ്, വേദന സംഹാരികള്‍

 • തലവേദന  മുന്നറിയിപ്പൊന്നും ഇല്ലാതെ തന്നെ ഇടയ്ക്കിടെ വരുന്ന വില്ലനാണ് തലവേദന. മിനിറ്റുകള് കൊണ്ട് തലവേദനഇല്ലാതാക്കാന് ചില മരുന്നുകള് ഇതാ,
 • ചുവന്നുള്ളിയും കല്ലുപ്പും ചേര്ത്തരച്ച ശേഷം നെറ്റിയില് പുരട്ടുക. ചെന്നികുത്ത്‌
 • ഇതിന്റെ അസഹ്യമായ വേദന ഇല്ലാതാക്കാനായി നാല്പാമരത്തിന്റെ തോല് അരച്ചെടുത്ത് നെറ്റിയില് പുരട്ടുക. തൊണ്ടവേദന കാലാവസ്ഥ മാറുമ്പോഴും തണുത്ത ഭക്ഷണപദാര്ത്ഥങ്ങള് കഴിക്കുന്നതും ശരീരത്തില് കഫമുണ്ടാക്കും.ഇത് പലപ്പോഴും തൊണ്ടവേദനയ്ക്ക് കാരണമായേക്കാം .
 • ഇളം ചൂടുള്ള വെള്ളത്തില് അല്പ്പം ഉപ്പ് ചേര്ത്ത ശേഷം ഇടയ്ക്കിടെ കവിള്കൊള്ളുക.
 • കുരുമുളക്, തുളസിയില, ചുക്ക്, പനിക്കൂര്ക്കയില, ഒരുകഷ്ണം കുടംപുളി ഇവ വെള്ളത്തില് തിളപ്പിച്ച് അല്പം ചെറുതേനും ചേര്ത്ത് ദിവസം അര ഗ്ലാസ് വീതം നാലുനേരം കഴിക്കുക. ചെവിവേദന
 • ഉള്ളിയുടെ നീര്‌ അല്പ്പം ചൂടാക്കി ചെവിയിലൊഴിക്കുക.
 • ഇഞ്ചിനീര് അല്പ്പം ചൂടാക്കി അരിച്ചെടുത്ത്‌ ചെവിയില് ഒഴിക്കുക. പല്ലുവേദ
 • ഗ്രാമ്പു ചതച്ച്‌ തേനും ഇഞ്ചിനീരും ചേര്ത്ത്‌ വേദനയുള്ള ഭാഗത്ത്‌ വെയ്ക്കുക.
 • ഉപ്പും കുരുമുളകുപൊടിയുംതുളസിനീരില് ചാലിച്ച് പല്ലിനിടയില് വെയ്ക്കുക.സന്ധിവേദന
 • തൊട്ടാവാടി ഇടിച്ച്‌ പിഴിഞ്ഞ നീര്‌ തേന് ചേര്ത്ത്‌ രാവിലെയും വൈകുന്നേരവും കഴിക്കുക. •വെളിച്ചെണ്ണയും നാരങ്ങാ നീരും തുല്യ അളവിലെടുത്ത്‌അല്പം ചൂടാക്കി വേദനയുള്ളിടത്ത്‌ പുരട്ടുക. പഴുതാര കുത്തിയാല്
 • കുത്തേറ്റ ഭാഗത്ത് ഉടന് തന്നെ പച്ചമഞ്ഞള് പുരട്ടുക.
 • തുമ്പയിലയും കുരുമുളകും അരച്ചിടുക.

കടപ്പാട്-naatuvaidyam.blogspot.in

3.04651162791
ആതിര Sep 29, 2019 09:35 AM

തലയ്ക്കു എണ്ണ കാച്ചുമ്പോൾ കുട്ടു കുടുതലും എണ്ണ കുറവും ആണെങ്കിൽ ആ എണ്ണ ഉപയോഗശൂന്യമാകുമോ. വീണ്ടും ഉപയോഗിക്കാൻ കുറച്ച് എണ്ണ തിളപ്പിച്ച്‌ ചേർത്താൽ മതിയോ ന്താണ് പരിഹാരം

ഷാജി സ്കറിയ Aug 20, 2019 07:46 AM

ഷുഗർ creatine കുറക്കാൻ മാർഗം ഉണ്ടോ ?

Sudheesh Apr 29, 2018 07:33 PM

മുക്ക് വൃത്തി ആക്കാൻ ഉള്ള ഒറ്റമൂലി

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top