Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആവാന്തര ചികിത്സ

വിവിധ ഒറ്റമൂലികളെ കുറിച്ചുള്ള വിവരങ്ങൾ

ആവാന്തര ചികിത്സ, ഒറ്റമൂലി

തീപ്പൊള്ളലിന്

1. പുളിയും ഉപ്പും കുറച്ച് വെള്ളത്തില്‍ ചാലിച്ച് തീ പൊള്ളിയഭാഗത്ത് പൊതിഞ്ഞുവച്ചാല്‍ ശമനം കിട്ടുന്നതാണ്.
2. നാട്ടലയുടെ വേരുകള്‍ അരച്ചെടുക്കുക. അത് പൊള്ളിയ ഭാഗത്തു തേച്ചു തുണികൊണ്ടു മൂടിവെയ്ക്കുക.
3. ചെറുതേന്‍ പുരുട്ടുകയും ധാര ചെയ്യുകയും ചെയ്യുക.
4. ഇടിത്തീ തട്ടി പൊള്ളിയ ഭാഗത്ത് കരിമ്പിന്‍ നീരില്‍ നെയ്യ്് ചേര്‍ത്തോ നെല്ലിക്കാ നീരില്‍ നെയ്യും ഇന്തുപ്പും ചേര്‍ത്തോ ധാരയിടുക.
5. തേങ്ങാപ്പാല്‍ വെന്തുകിട്ടുന്ന വെളിച്ചെണ്ണ തീ പൊള്ളലിന് ഉത്തമമാണ്..
6. ഉപ്പു വെള്ളം പൊള്ളലേറ്റ ഭാഗത്ത് പുരട്ടിയാല്‍ കുമിളിക്കില്ല.
7. കരിങ്കുവളത്തിന്റെ ഇല, തണ്ട്, പൂവ് ഇവ അരച്ചു പുരട്ടുക.
8. പൊള്ളിയാലുടനെ കുളച്ചണ്ടികൊണ്ടോ, പച്ചചാണകംകൊണ്ടോ പൊതിയുകയോ നല്ല തേന്‍ കൊണ്ട് ധാരയിടുകയോ ചെയ്യുക.
9. ഞാവലിന്റെ ഇല സ്വരസവും കല്‍ക്കവുമായി വിധിപ്രകാരം കടുകെണ്ണിയില്‍ കാച്ചി പൊള്ളിയ ഭാഗത്ത് പുരട്ടിയാല്‍ പൊള്ളല്‍ മൂലമുണ്ടായ വ്രണങ്ങള്‍ ശമിക്കും.
10. കപ്പയില അരച്ചിടുക. കോഴിനെയ്യ് പുരട്ടുക. വേനപ്പച്ചനീര്‍ പുരട്ടുക. ചെറുകിഴങ്ങ് അരച്ച് വേനപ്പച്ചനീരില്‍ നീരില്‍ പുരട്ടുക ഇവയെല്ലാം ഉത്തമമാണ്.
11. ചൂണ്ണാമ്പുവെള്ളം കൊണ്ട് ധാര ചെയ്യുന്നതും ചുണ്ണാമ്പു വെള്ളവും വെള്ളിച്ചെണ്ണയും ചേര്‍ത്ത് പുരുട്ടന്നതും ഒന്നാന്തരം പ്രഥമ ശുശ്രൂഷയാണ്
12. ഉപ്പുവെള്ളം, മോര്, കറുകനീര് ഇവയില്‍ എതെങ്കിലും ഒന്നു കൊണ്ട് ധാര ചെയ്യുക.
13. വാഴപ്പിണ്ടി ചതച്ച് പൊതിഞ്ഞു വയ്ക്കുക.
14. മുള്ളുമുരിക്കിന്റെ തൊലി അരച്ച് പുരട്ടുക.
15. ചെമ്പരത്തിപൂക്കള്‍ പിഴിഞ്ഞെടുത്ത് ചാറ്പുരട്ടുക
16 നാല്പാമരത്തോല്‍, കാഞ്ഞിരത്തിന്റെ വേര്, ഇരട്ടി മധുരം എന്നിവ കഷായം വെച്ച് ധാര കോരുക
17. തൊട്ടാവാടിയിട്ട് വെളിച്ചെണ്ണ കാച്ചി പുരട്ടുക.
18. ഇരട്ടി മധുരം വെള്ളിച്ചെണ്ണയില്‍ വറുത്തരച്ചീടുക
19. വേപ്പില അരച്ചു വ്രണത്തില്‍ വെച്ചുകെട്ടുക
20. മുക്കുറ്റി തൈരിലരച്ചു പുരട്ടുക.
21. തീപൊള്ളിയാല്‍ അവിടെ തരംതിരിച്ചു പൊടിച്ചപൊടി അകത്തിയെണ്ണയില്‍ ചാലിച്ചു പുരട്ടണം.
22. ചെന്താമരയിലയോ പുളിയിലയോ, ഞാവലിന്റെ ഇലയോ ചുട്ടുകരിച്ച മഷി എണ്ണയില്‍ കുഴച്ച് പുരട്ടിയാല്‍ തീപ്പൊള്ളയതു നിമിത്തം സംഭവിച്ച വ്രണം ശ്രമിക്കുന്നതാണ്.
23. തീപൊള്ളിയാലുടനെ കുമ്പളങ്ങാനീരോ വെളളരിക്കാനീരോ തേനോ ഉപ്പുവെള്ളമോ വെള്ളിച്ചെണ്ണയോ കൊണ്ട് ധാര ചെയ്യുക.ചുട്ടുനീറല്‍ മാറുന്നതുവരെ ധാര ചെയ്താല്‍ പൊള്ളുകയില്ല.
24. തേന്‍, നെല്ലിമരത്തിന്റെ ഇല അരച്ചത്, മത്തന്റെ ഇലയും വാഴപ്പോളയും കൂട്ടി അരച്ചത് ചിരട്ടക്കരിയും പുളിയുടെ തോടു ചേര്‍ത്തരച്ചത്, പശുവിനന്റെയും എരുമയുടെയും ചാണകം സമം ചേര്‍ത്തരച്ചത്, പശുവിന്റെയും പുളിയുടെയും ചാണകം സമം ചേര്‍ത്തത് വേങ്ങമരത്തിന്റെ പാല്‍ ഇവയില്‍ ഏതെങ്കിലും ഒന്ന്് പൊള്ളിയ ഭാഗത്ത് പുരട്ടുക.
25. പൊള്ളിയ ഭാഗത്ത് വസ്ത്രം പറ്റിപ്പിടിച്ചിട്ടുണ്ടെങ്കില്‍ വലിച്ചു പറിക്കാതെ ചൂടുവെള്ളത്തില്‍ ബോറിക്കാസിഡ് ചേര്‍ത്തു ധാരചെയ്യുക തുണിതാനെ ഇളകി വരും വെള്ളം സാവധാനും ഒപ്പിയെടുത്തശേഷം നെയ്യും ബോറിക്കാസിഡും കൂട്ടി കുഴച്ച് പൊള്ളിയഭാഗത്ത് പുരട്ടുക.
26. പൊള്ളലേറ്റ ഭാഗത്ത് വാഴയുടെ പോള പിഴിഞ്ഞ നീര് ധാര ചെയ്യുക. എണ്ണയും വെളിച്ചെണ്ണയും സമം ചേര്‍ത്ത് പുരട്ടുക. ആര്യവേപ്പില അരച്ച് പുരട്ടുക പൊള്ളലേറ്റ ബാഗത്ത് തൊലി ഉരിഞ്ഞു പോകാതെ സൂക്ഷിക്കണം. പൊള്ളലേറ്റയാള്‍ കടുകോ കടുകെണ്ണയോ ഉപയോഗിക്കുന്നത് വര്‍ജ്ജിക്കണം.
27. കവണമരത്തിന്റെ തോല്‍ വറുത്തെടുത്തു പൊടിച്ചു പൊള്ളിയ ഭാഗത്ത്് വിതറുക.
28. ചിതല്‍പ്പുറ്റിന്റെ ഉള്ളിലോ വെളുത്ത മണ്ണ് വെളിച്ചെണ്ണയില്‍ മൂപ്പിച്ചു തേയ്്ക്കുക.
29. പച്ചമഞ്ഞള്‍ വെളിച്ചെണ്ണയില്‍ വേവിച്ചരച്ചു തേയ്്ക്കുക.
30. കാന്താരി മുളകിന്റെ ഇളം തളിര്‍ അരച്ച്് പൊള്ളിയ സ്ഥലത്തു പുരട്ടുക.
31. കപ്പയുടെ തളിരില വെള്ളം ചേര്‍ക്കാതെ അരച്ചുപുരട്ടുക.
32. മാവില കത്തിച്ചെടുക്ക ചാരം തീപ്പൊള്ളലിന് ഉപയോഗിക്കാവുന്നതാണ്.
33. ആമത്തോട്് കരിച്ചു വെള്ളിച്ചെണ്ണയില്‍ ചാലിച്ചിടുക.
34.പൊന്തന്‍വാഴയുടെ നീരെടുത്തു പൊള്ളിയ ഭാഗത്തു പുരട്ടുക.
35. ആട്ടിന്‍ നെയ്യ് പുരട്ടിയാല്‍ തണുപ്പു ലഭിക്കുകയും വ്രണം ഉണങ്ങുകയും ചെയ്യാവുന്നതാണ്.

മുഖത്ത് രോമം വളരാതിരിക്കാന്‍

1.മഞ്ഞള്‍പ്പൊടി, കടലമാവ് എന്നിവ പച്ചവെള്ളത്തില്‍ കുഴച്ച് രോമവളര്‍ച്ചയുള്ള സ്ഥലത്ത് കട്ടിയില്‍ പുരട്ടി ഒരു മണിക്കുറിനുശേഷം ടൗവ്വല്‍ കൊണ്ട് തുടച്ച് കളയുക
2.കസ്തുരിമഞ്ഞളും പാല്‍പ്പാടയും ചേര്‍ത്തു മുഖത്തു പുരട്ടി അരമണിക്കുറിനുശേഷം കഴുകിക്കളയുക.
3.മഞ്ഞള്‍ അരച്ച് രാത്രിയില്‍ കട്ടിയായി പുശിയതിനുശേഷം രാവിലെ കഴുകിക്കളയുക
4. ചെറുപയര്‍ പൊടി പാലില്‍ ചാലിച്ച് ചെറുനാരങ്ങാ നീരും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ദിവസേന ഇങ്ങനെ ചെയ്യുക.
5. പച്ചപ്പായയും മഞ്ഞളും ചേര്‍ത്ത് അരച്ച് മുഖത്തു പുരട്ടി അരമണിക്കുറിനുശേഷം കഴുകി കളയുക.
6.കൊന്നവേര് 60 ഗ്രാം വീതം ഇരുനാഴി കഴുതമൂത്രവും 10 തുടം കടുകെണ്ണയും കൂട്ടിച്ചേര്‍ത്ത് പാകം ചെയ്ത ആ തൈലത്തില്‍ ശംഖും അരിതാലവും പൊടിച്ചു ചേര്‍ത്ത് തേച്ചാല്‍ രോമങ്ങള്‍ നശിക്കും.
7. കര്‍പ്പൂരം ശുദ്ധിയാക്കിയ ചേര്‍ക്കുരു, ശംഖിന്‍പൊടി, ചവര്‍ക്കാരം മനയോല, അരിതാലം ഇവ ചേര്‍ത്ത് കാച്ചിയ എണ്ണ തേച്ചാല്‍ രോമങ്ങള്‍ ഇല്ലാതാവും
8. കദളിക്കിളങ്ങ്, ഉങ്ങിന്‍കറ, ശംഖുനീറ്റിയ ഭസ്മം, അരിതാലം എന്നിവ വെള്ളിത്തളികയില്‍ ഉരച്ചു പൂരട്ടിയാല്‍ സ്ത്രീകള്‍ക്ക് മീശ വളരുന്നത് തടയാം.
9. ശംഖ് ചൂട്ട് കദളിവാഴമാണത്തിന്റെ നീരില്‍ അരച്ച് ശംഖ് പൊടിക്കു സമം അരിതാലവും ചേര്‍ത്ത് പുരട്ടുക.
10. ഉപ്പ് അരിതാലം പേച്ചുരക്കായ് എന്നിവയില്‍ കോലരക്കിന്‍ കഷായം ചേര്‍ത്തരച്ചു ലേപനം ചെയ്യുക

യൗവനം നിലനിര്‍ത്തുന്നതിന്.

1.ദിവസവും ഒരു അത്തിപ്പഴം വീതം കഴിച്ചാല്‍ യൗവനം വളരെക്കാലം നിലനില്‍ക്കും.
2.ബദാംപരിപ്പ് യൗവനം നിലനിര്‍ത്തുന്നതിന് അത്യുത്തമമാണ്
വീഴാലരി, നെല്ലിക്ക,വേങ്ങാക്കാതല്‍ ഇവ സമം പൊടിച്ച എണ്ണയും തേനും ഇരുമ്പുപൊടിയും ചേര്‍ത്ത് സേവിക്കുന്ന പുരുഷന്റെ യൗവ്വനം വളരെക്കാലം നിലനില്‍ക്കും.
3.നിത്യയവ്വനമുണ്ടാകാനും ആരോഗ്യകരമായ ജീവിതം നയിക്കാനും പഞ്ചശീലം ശീലിക്കണമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. മിതമായ ആഹാരം, മിതമായ പാനീയം, മിതമായ വ്യായാമം. മിതമായ ഭാഷണം, മിതമായ സൂര്യസ്‌നാനം ഇവയാണ് പഞ്ചശീലങ്ങള്‍.
5. ചുവനപ്രാശം വിധിപ്രകാരം തയ്യാറാക്കി പഥ്യാനുഷ്ഠാനങ്ങളോടെ കഴിച്ചാല്‍ വൃദ്ധനും യൗവ്വനും തിരിച്ചുകിട്ടും.
6. ഉഴുന്ന്്പരിപ്പ്് വേവിച്ച് നെയ്യും പഞ്ചസാരയും ചേര്‍ത്ത്് രാത്രി ഉറങ്ങുന്നതിനുമുമ്പ്് സേവിച്ച്് ശീലിച്ചാല്‍ വാര്‍ദ്ധ്യകത്തെ അകറ്റാം.
7. ഉഴുന്നുപരിപ്പ് നെയ്യില്‍ വറുത്തുപൊടിച്ച്് പാലില്‍ കലക്കി പായസമാക്കി പഞ്ചസാര ചേര്‍ത്ത് പതിവായി കഴിച്ചാല്‍ വാതരോഗം മാറി യൗവ്വനം തിരിച്ചു വരും.
8. ഉണങ്ങാത്ത തഴുതാമവേര് 30 ഗ്രാം അരച്ച്് പാലില്‍ കലക്കി ആറുമാസം തുടര്‍ച്ചയായി കുടിച്ചാല്‍ വ്യദ്ധനും യൗവ്വനം തിരിച്ചുകിട്ടും.
9.ഒരു പണമിട കന്മദം കാച്ചിയ നാഴി പശുവിന്‍പാലില്‍ കലക്കി എന്നും രാവിലെ വെറും വയറ്റില്‍ കഴിക്കുകയാണെങ്കില്‍ നിത്യയൗവ്വനമുണ്ടാകും.
10. തൈരിന്‍ വെള്ളത്തില്‍ ഞവരഅരി വേവിച്ച്്് ഉപയോഗിച്ചാല്‍ എത്ര പ്രായമായാലും യുവത്വം മാറാതെ നിലനില്‍ക്കും.

കണ്ണിനുതാഴെ കറുത്ത പാടുകള്‍

 1. 1. തേന്‍ പുരട്ടുക
  2. പാലും നേന്ത്രപ്പഴവും ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി കണ്ണിന് താഴെ പുരട്ടുക.
  3. കണ്ണിന് താഴെ ഏതെങ്കിലും കുങ്കുമാദിലേപം പുരട്ടിയശേഷം നല്ല തണുത്ത വെള്ളം പഞ്ഞിയില്‍ മുക്കിയെടുത്ത് കണ്‍പോളകള്‍ക്ക് മീതെവച്ച് അരമണിക്കൂര്‍ കിടക്കുക. ഇതു പതിവായി ചെയ്യണം.
  4. വെള്ളരിക്കാനീര് പുരട്ടി 1 മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക. ഇങ്ങനെ ഏതാനും ദിവസം ആവര്‍ത്തിച്ചാല്‍ കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം മാറിക്കിട്ടും.
  5. പുളിയില്ലാത്ത മോരില്‍ ത്രിഫല അരച്ച് പുരട്ടുക.
  6. പശുവിന്‍ നെയ്യ് പുരട്ടുക.
  7. തക്കാളി ചെറുതായി മുറിച്ച് കണ്ണിന് താഴെവച്ചു കിടക്കുക.
  8. കണ്ണിനു താഴെ കോള്‍ഡ് ക്രീം പുരട്ടിയശേഷം ഐസ് വെള്ളം പഞ്ഞികൊണ്ടു മുക്കിയെടുത്ത് കണ്‍പോളകള്‍ക്കു മീതെ വച്ച് അരമണിക്കൂര്‍ കിടക്കുക. നിത്യവും ഇതാവര്‍ത്തിക്കുക.
  9. വെള്ളരിയ്ക്ക തൊലി കളഞ്ഞ് കനം കുറച്ച് വട്ടത്തില്‍ മുറിച്ച് കണ്ണടച്ചശേഷം കണ്ണിന് മുകളില്‍ വയ്ക്കുക.

സോറിയാസ്സിസ്സ്

1. ഒരു ടീസ് സ്പൂണ്‍ ഹാരിഭുഖണ്ടം ചൂര്‍ണം പാലില്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ സേവിക്കുക.

2. ഒരു ടീസ് സ്പൂണ്‍ മധുസ്‌നുഹി രസായനം രാത്രിയില്‍ കിടക്കാന്‍ നേരത്ത് സേവിക്കുക

  1. 3. തുളസിയിലയും കരിംജീരകവുമിട്ട് മുറുക്കിയ വെളിച്ചെണ്ണ തേച്ച് കുളിക്കുക.
   4. ക്യാരറ്റ് കൂടുതല്‍ കഴിക്കുക
   5. വെട്ടുപാലയുടെ ഇല ഒരു കിലോഗ്രാം പറിച്ചെടുത്ത് കത്തി ഉപയോഗിക്കാതെ കൈകൊണ്ടു തന്നെ പിച്ചിക്കീറി ഒരു കിലോ വെളിച്ചെണ്ണയിലിട്ട് 15 ദിവസം വെയിലത്തുവയ്ക്കുക. അതുകഴിഞ്ഞ് ഇല എടുത്തുകളയുക ആ എണ്ണയ്ക്ക് വൈലറ്റ് നിറമായിരിക്കും. അത് ഉള്ളില്‍ കഴിക്കുന്നതിനും പുറമേ തേയ്ക്കുന്നതിനും വളരെ നല്ലതാണ്.
   6. ചക്രത്തകരയുടെ ഇല ദിവസവും തോരന്‍ വച്ചു കഴിക്കുക.
   7. തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ നീരില്‍ അതിന്റെ നാലിലൊന്ന് എണ്ണയും ചേര്‍ത്ത് തൊട്ടാവാടി തന്നെ കല്‍ക്കമായി കാച്ചിയ എണ്ണ പുരട്ടുക.
   8.നീലയമരിച്ചാറില്‍ ഏലാദിഗണത്തില്‍ പറഞ്ഞിട്ടുള്ള മരുന്നുകള്‍ കല്ക്കമായി അരച്ചു കലക്കി വെളിച്ചെണ്ണ ചേര്‍ത്തു കാച്ചി അരിച്ചെടുക്കുക. (അരിക്കുന്നതിനുമുമ്പ് അല്‍പ്പം നാരങ്ങാനീരും കൂടി ചേര്‍ത്താല്‍ നന്ന്) എണ്ണ ഉപയോഗിച്ചതിനുശേഷം സോപ്പിനു പകരം താളിയോ പയറുപൊടിയോ കഞ്ഞിവെള്ളമോ ഉപയോഗിക്കാവുന്നതാണ്.
   9. അടയ്ക്കാമണിന്റെ ഇല തണലത്തുണക്കി പൊടിച്ച് ഓരോ സ്പൂണ്‍ വീതം മഹാതിക്തകഘ്യതത്തിലോ, ഗുല്‍ഗുലുതിക്തക ഘ്യതത്തിലോ ചേര്‍ത്ത് കടുത്ത പഥ്യാനുഷ്ഠാനങ്ങളോടെ ഒന്നരമാസം സേവിച്ചാല്‍ പരിപൂര്‍ണ്ണ സുഖം കിട്ടും.

  അള്‍സര്‍

   1. 1. വാഴപ്പിണ്ടി നാര് കളഞ്ഞ് അരിഞ്ഞ് ഒരു ഭരണിയിലാക്കി കുരുമുളകു പൊടിച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് അടച്ചുകെട്ടി നാലഞ്ചുദിവസം വച്ചിരുന്നശേഷം എടുത്ത് ഉപയോഗിക്കുക.
    2. വാഴപ്പിണ്ടിയുടെ നീര് അല്‍പ്പം തേനും ചേര്‍ത്ത് രാവിലെ കഴിക്കുക
    3. ഇലവിന്‍ പശ പൊടിച്ച് പാലില്‍ ചേര്‍ത്തു കഴിക്കുക.
    4. പേര, കൊന്ന,തൊട്ടാവാടി മുതലായവയുടെ തളിരുകള്‍ അരച്ച് അര ഔണ്‍സ് പശുവിന്‍ നെയ്യില്‍ ചേര്‍ത്തു കഴിക്കുക.
    5. വാഴക്കുമ്പു കൊത്തിയരിഞ്ഞതും അതിന്റെ പകുതി അളവില്‍ മുരിങ്ങയിലയും ചേര്‍ത്ത് തോരന്‍ വെച്ച് ആഴ്ചയില്‍ മൂന്നുതവണ ഉപയോഗിക്കുക.
    6. കാട്ടുവേപ്പില മോരില്‍ അരച്ചു ചേര്‍ത്ത് ഇന്തുപ്പുമായി കലര്‍ത്തി കഴിക്കുക
    7. മാതളപ്പഴച്ചാറ് ഒരു ഗ്ലാസ് വീതം പതിവായി കഴിക്കുക
    8. 60 മില്ലി പാലില്‍ 20 തുള്ളി ഇരട്ടിമധുരവും ചേര്‍ത്ത് 40 ദിവസം രാവിലെയും വൈകുന്നേരവും കഴിക്കുക
    9.150 മില്ലി പാലില്‍ 30 ഗ്രാം വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ചിടുക. അതില്‍ 500 മില്ലി വെള്ളവുമൊഴിച്ച് കുറുക്കി പാലാക്കി വാങ്ങിയെടുത്ത് അല്‍പ്പം പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിക്കുക.
    10. കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക
    11. നേന്ത്രപ്പഴം ഒന്നുവീതം പതിവായി കഴിക്കുക
    12. വെള്ളുത്തുള്ളിയും കുടംപുള്ളിയും ഇന്തുപ്പും ചേര്‍ത്ത് ചവച്ചരച്ച്് തിന്നുക
    13. ഉണക്കനെല്ലിക്ക ചവച്ചു തിന്നാല്‍ കുടല്‍ വ്രണം ശമിക്കും.
    14. വിഷ്ണുക്രാന്തിയുടെ വേരരച്ച് തേനും അതിന്റെ പകുതി നെയ്യും ചേര്‍ത്ത് പതിവായി കഴിക്കുക
    15 അയമോദകം മോരില്‍ അരച്ചു ചേര്‍ത്തു കുടിക്കുക
    16. ബദാം പരിപ്പ് പാലില്‍ അരച്ചു ചേര്‍ത്തുക്കുടിക്കുക
    17. തഴുതാമയും കര്‍പ്പൂര തുളസിയിലയും ചേര്‍ത്ത് വേവിച്ച വെള്ളം കുടിക്കുക.
    18. കൊന്നയുടെ തളിര് അരച്ച് വയറിന്റെ പുറത്തു പുരട്ടിയാല്‍ കുട്ടികളിലെ വയറ്റിലെ പുണ്ണ് മാറും
    19. ഒരു ഗ്ലാസ് കുമ്പളങ്ങയുടെ നീരില്‍ മണിതക്കാളിയിലയും തഴുതാമിലയും അരച്ചുചേര്‍ത്ത് രാവിലെയും വൈകുന്നേരവും കുടിക്കുക.
    20. ഒരു തണ്ടില്‍ നിന്നെടുത്ത ആര്യവേപ്പിന്റെ ഏഴ് ഇലകള്‍, ഏഴ് ഉണങ്ങിയ കുരുമുളക്,കുരുമുളകുതൂക്കം, പച്ചമഞ്ഞള്‍ എന്നിവ അരച്ച് കറന്നു ചൂടൂമാറാത്ത ഒരു തുടം പശുവിന്‍പാലില്‍ 21 ദിവസം തുടര്‍ച്ചയായി പ്രഭാതത്തില്‍ കഴിക്കുക.
    21. ബീറ്റ്‌റൂട്ട് നീരില്‍ തേന്‍ ചേര്‍ത്തു അരഗ്ലാസു കഴിക്കുക.
    22. കരിമ്പിന്‍ നീരില്‍ ചെറുനാരങ്ങനീരോ ഇഞ്ചിനീരോ ചേര്‍ത്തുകഴിക്കുക.
    23. അതിമധുരം, ഇരട്ടിമധുരം, നറുനണ്ടി, അടപതിയിന്‍, നിലപ്പന എന്നിവ പന്ത്രണ്ടു കഴഞ്ചുവീതം പൗഡര്‍ രൂപത്തില്‍ പൊടിച്ചു പഞ്ചസാരയും കദളിപ്പഴവും ചേര്‍ത്ത് നെല്ലിക്കാവലിപ്പം ഓരോ ദിവസം കഴിക്കണം. ഇങ്ങനെ നാല്‍പ്പത്തിയൊന്നു ദിവസം കഴിക്കേണ്ടതാണ്.
  1. വൃക്കയിലെ കല്ലിന്

   1. രണ്ടു പണത്തൂക്കം പൊന്‍ക്കാരം പൊടിച്ച് എണ്ണയില്‍ കഴിക്കുക

   കരിമ്പനക്കൂമ്പ് വാട്ടിപ്പിഴിഞ്ഞ നീര് മൂന്നു നൂള്ള് ഇന്തുപ്പും ചേര്‍ത്ത് സേവിക്കുക.

   നീര്‍മാതളത്തൊലിയുടെ കഷായത്തില്‍ അത് തന്നെ അരച്ച് കലക്കി സേവിക്കുക.

   അശോകത്തി പൊടിച്ചു വെള്ളത്തില്‍ കലക്കി സേവിക്കുക.

   കല്ലുവാഴക്കായ ഉണക്കി പ്പൊടിപ്പിച്ച് പാലില്‍ കഴിക്കുക.
   ചെറുളയിട്ടു വെന്ത വെള്ളം കുടിക്കുക.

   ചിറ്റമൃത് നാരും മൊരിയും കളഞ്ഞ് കഷായം വെച്ച് 15 ദിവസം തേനും ചേര്‍ത്തു കഴിക്കുക.

   തിപ്പലി കരുനൊച്ചിവേര് എന്നിവ സമം കരിക്കിന്‍ വെള്ളത്തില്‍ അരച്ചു കലക്കി കുടിക്കുക.

   ചുക്ക് മുഞ്ഞ കല്ലൂര്‍വഞ്ചി ,മുരിങ്ങവേര്, നീര്‍മാതളവേര് ഞെരിഞ്ഞില്‍ കുമിഴിന്‍വേര് കൊന്നയുടെ മജ്ജ് ഇവ സമം കഷായം വെച്ച് ചവര്‍ക്കാരം ഇന്തുപ്പ് ഇവയും പൊടിച്ച് ചേര്‍ത്ത് സേവിക്കുക.

   മുരുങ്ങവേരിലെ തൊലി കഷായം വെച്ച് ചെറുചൂടോടെ കഴിക്കുക.

   മധുരപ്പച്ച ഒരുരൂപ തൂക്കം പശുവിന്‍പാലില്‍ (ചൂടാക്കാത്ത ) കലര്‍ത്തി രാവിലെ വെറും വയറ്റില്‍ കഴിക്കുക.

   എള്ള് , കടലാടി, വേര്, കദളിവാഴമാണം, പ്ലാശിന്‍തൊലി, നെല്ലിക്കാത്തോര് ഇവ ഭസ്മമാക്കി കലക്കി തെളിച്ച്് വറ്റിച്ചെടുത്ത ക്ഷാരചൂര്‍ണ്ണം കുന്നിക്കുരവലുപ്പത്തില്‍ ഗുളികളാക്കി ആട്ടിന്‍ മൂത്രത്തില്‍ സേവിക്കുക.

   ഞെരിഞ്ഞിലും നായക്കുരണയുടെ വേരും സമമെടുത്ത് കഷായം വെച്ച് കുടിക്കുക

   ഒരു കഴഞ്ച്് ഇരട്ടിമധുരം പൊടിച്ച് കാടിയില്‍ സേവിക്കുക.

   സുഖപ്രസവത്തിന്

   1.ഗര്‍ഭമുള്ള സ്ത്രീകള്‍ക്ക് 9-ാം മാസം മുതല്‍ ദിവസവും 6 ഗ്രാം ബദാമിന്റെ എണ്ണ കുടിക്കുക
   2.നിത്യവും 120 ഗ്രാം പശുവിന് പാലും 120 ഗ്രാം ഏത്തപ്പഴവും കഴിക്കുക
   3.നിത്യവും ഓറഞ്ചു നിരോ അഥവാ ചെറിപ്പഴമോ കഴിച്ചാല്‍ കുട്ടികള്‍ ആരോഗ്യവാന്മാരും സുന്ദരന്മാരുമായിരിക്കും.
   4.പത്തും പലം കുറുന്തോട്ടി വേര്‍ കഷായം വച്ച് എട്ടിലൊന്നാക്കി പശുവിന്റെ നെയ്യ്, വെള്ളരിക്കാനീര് ഇവ രണ്ടുനാഴി വീതം എട്ടുകഴഞ്ച് ഇരട്ടി മധുരവും അരച്ചു കലക്കി കാച്ചി ഗര്‍ഭകാലത്ത് സേവിച്ചാല്‍ സുഖം പ്രസവും ലഭിക്കും
   5ത്രിഫലത്താട് ഇരട്ടിമധുരം ഇവ കൊണ്ടുണ്ടാക്കിയ കഷായം നെയ്യ് മേമ്പൊടി ചേര്‍ത്ത് സേവിക്കുക
   6.കാഞ്ഞിരക്കുരു വെള്ളത്തിലരച്ചു നാടിയില്‍ ലേപനം ചെയ്യുക
   7.ചെറു കടലാടി അരച്ച് യോനിമദ്ധ്യത്തില്‍ പുരട്ടുക
   8.ആടലോടകത്തിലെ തൊട്ടുതിയാടാതെ പറിച്ചരച്ച് നാവില്‍ പുശുക. തുമ്പയിലയും കുരുപരുത്തിയിലായും കൂടെ ഇടിച്ചുപ്പിഴിഞ്ഞ് കൊടുക്കുക
   9.വരിക്കമാവിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ അരം തുടം എണ്ണ ചേര്‍ത്ത് സേവിക്കുക.
   10. കഴഞ്ച് നിലപ്പനക്കിഴങ്ങ് കൊണ്ട് വിധിപ്രകാരം കഷായം ഉണ്ടാക്കി സേവിക്കുക
   11.ചെറു തേക്കും മേന്തോന്നിക്കിഴങ്ങും കൂട് അരച്ച് നാടിയില്‍ തടവുക
   12.കദളിപ്പഴവും കുരുപ്പരുത്തിയിലയും വീഴാലിലയും കൂടെ അരച്ച് തേനില്‍ കുഴച്ച് നുണിറക്കുക
   13. വിഷ്ണുകാന്തി ചതച്ച് പിഴിഞ്ഞനീരില്‍ എണ്ണ ചേര്‍ത്ത് സേവിക്കുക.
   14 ഉലുവ, പുഴുങ്ങലരി, ജീരകം ഇവ വറുത്തുപൊടിച്ച്് ശര്‍ക്കര ചേര്‍ത്തു കഴിക്കുക.
   15. മുള്ളന്‍ചീര ( ബാള്‍സം) യുടെ കുരു ഉണക്കിപ്പൊടിച്ച് പാലില്‍ ചേര്‍ത്തു സേവിക്കുക.

   ഓര്‍മ്മക്കുറവ്

   1. 1. ബ്രഹ്മി നിഴലില്‍ ഉണക്കിപ്പൊടിച്ചത് അഞ്ചുഗ്രാം വീതം പാലിലോ തേനിലോ ചേര്‍ത്ത് പതിവായി കഴിക്കുക,
    2. കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് കഴിക്കുക.
    3. കുടവന്റെ ഇല അരച്ചു കഴിക്കുക.
    4. ചൂക്കും സമം മണിക്കുന്തിരിക്കവും പൊടിച്ച് ഇരട്ടി തേനും ചേര്‍ത്ത് ഒരാഴ്ച സേവിക്കുക.
    5. വിഷ്ണുക്രാന്തി സമൂലമെടുത്ത് ഇടിച്ചു പിഴിഞ്ഞനീരില്‍ 10 മി.ലി. നെയ്യും ചേര്‍ത്ത് ദിവസം രണ്ടുനേരം കഴിക്കുക.
    6.ബ്രഹ്മിനീരില്‍ ശംഖുപുഷ്പവേര്, വയമ്പ്, കൊട്ടം എന്നിവ കല്‍ക്കമായി പഴയ നെയ്യ് കാച്ചി കഴിക്കുക.
    7. കുടക്ക് പൊടിച്ചു തേനില്‍ ചേര്‍ത്ത് സേവിക്കുക.
    8. കാഞ്ഞിരത്തിന്മേലുള്ള ഇത്തിള്‍ക്കണ്ണി നിഴലില്‍ പാലില്‍ അരച്ചു കഴിക്കുക.
    9. പഴയ ഒലിവെണ്ണ പിന്‍തലയില്‍ തേയ്ക്കുക
    10. ശുദ്ധിചെയ്ത കൊടുവേലിക്കിഴങ്ങ് നിഴലില്‍ ഉണക്കിപ്പൊടിപ്പിച്ച് തേനും നെയ്യും ചേര്‍ത്ത് കഴിക്കുക.
    11.കസ്തുരാദിപ്പൊടി മുലപ്പാലില്‍ കലര്‍ത്തി തിളപ്പിച്ച് ആറിയാല്‍ തലയില്‍ തളം വെയ്ക്കുക.
    12.ചുക്ക്, ജീരകം,ഏലം, ഇരട്ടിമധുരം, നെല്‍പൊടി ഇവകള്‍ അരപ്പലം വീതം എടുത്ത് പൊടിച്ച് ഈ പൊടി 5 ഗ്രാം വീതം പശുവിന്‍ നെയ്യില്‍ കഴിക്കുക.
    13. ബലിക്കറുകച്ചാര്‍ 2 സ്പൂണ്‍ വീതം ദിവസവും രാവിലെ കഴിക്കുക.
    14. ഭക്ഷണത്തിന്റെ കൂടെ ദിവസവും അഞ്ചു കോവയ്ക്ക വീതം കഴിക്കുക.
    15. ബദാം പരിപ്പ് പാലിലിട്ട് ദിവസവും കാച്ചികുടിക്കുക.
    16. ഈന്തപ്പഴം ധാരാളം കഴിക്കുക
    17. അരിത്തിപ്പലി തേനിലിട്ട്്10 ദിവസം കുതിര്‍ക്കുവാന്‍ വച്ചിരുന്നശേഷം പതിനൊന്നാംദിവസം രാവിലെ മുതല്‍ വെറു വയറ്റില്‍ ഒരു തീപ്പലി വീതം വായിലിട്ട് ചവച്ച് അതിന്റെ സത്ത് കുടുച്ചിറക്കുക ചണ്ടി തുപ്പിക്കളയുക.
    18. അരുകപ്പുല്ല്് പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി ചീര പാകം ചെയ്യുന്നതുപോലെ പാചകം ചെയ്ത് ചോറിന്റെ കൂടെ കഴിക്കുക.
    19. കുടങ്ങലിന്റെ കേടില്ലാത്ത 10 ഇലകള്‍ വൃത്തിയാക്കിയെടുത്ത് ദിവസവും രാവിലെ പതിവായി പ്രഭാതഭക്ഷണത്തിനു മുമ്പ് സേവിക്കുക.
    20. കുട്ടികള്‍ക്ക് പയര്‍ വറുത്തുപൊടിച്ച്് ശര്‍ക്കരയും ചേര്‍ത്ത് ഉണ്ടയാക്കി കൊടുക്കുക. ഓര്‍മ്മയ്ക്കു പുറമേ ശരീരവളര്‍ച്ചയും ദഹനവും ഉണ്ടാകും.
    21. ജീരകം, ഏലം, ഇരട്ടിമധുരം, ചുക്ക്, നെല്‍പ്പൊരി, ഇവ പൊടിച്ച് അഞ്ചുഗ്രാം വീതം എടുത്ത് പശുവിന്‍ നെയ്യില്‍ ചേര്‍ത്തു കഴിക്കുന്നതും വളരെ നല്ലതാണ്.
    22. ബ്രഹ്മി, വയമ്പ് ഇവയുടെ നീര്‍ ഒരു സ്പൂണ്‍ തേന്‍ അര സ്പൂണ്‍ എന്നിവ ചേര്‍ത്ത് കൊടുക്കണം.

   കുഴി നഖം

   1. മൈലാഞ്ചിയും പച്ചമഞ്ഞളും അരച്ച് കുഴിനഖത്തിനു ചുറ്റും പൊതിയുക

    1. 2. കുനന്‍പാലയുടെ കറ ദിവസവും മൂന്നു നേരം ഒഴിക്കുക.
     3. ത്രിഫല, ഇരട്ടിമധുരം മുതലായവ കഷായം വെച്ചു കഴിക്കുക. ധാരയും ചെയ്യാം.
     4. ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ത്തു കുഴച്ചു തേയ്ക്കുക
     5. ചെറുനാരാങ്ങയില്‍ കുഴിയുണ്ടാക്കി വിരല്‍ അതില്‍ തിരുകിവയ്ക്കുക
     6. വെറ്റിലഞെട്ടും, തുമ്പത്തളിരും, തിളപ്പിച്ച്് വെളിച്ചെണ്ണ മുറുക്കി പുരട്ടുക
     7. നവസാരം തേനില്‍ കുഴച്ചു പുരട്ടുക
     8. തുളസിയിലയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ തേയ്ക്കുക
     9. മുരിങ്ങവേരിന്റെ തൊലി ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ പനയോല അരച്ചു പുരട്ടുക
     10. പുല്ലാഞ്ഞിയിലയിട്ട് വെന്തവെള്ളം കൊണ്ടു ധാര ചെയ്യുക.
     11. കാഞ്ഞിരത്തിന്റെ ഇലയിട്ടു വെന്തവെള്ളം കൊണ്ടു ധാര ചെയ്യുക
     12. മൈലാഞ്ചി ഇലയും തുമ്പങ്ങളിലും ഇന്തുപ്പും കൂടി അരച്ച് കുഴമ്പാക്കിപ്പുരട്ടണം ഇലയും തളിരും ഒരു പിടിവീതം എടുക്കണം.
     13. എരുക്കിന്റെ പാല്‍ എടുത്തു കുഴിനഖം ഉള്ള ഭാഗത്തു പുരട്ടുക
     14. പച്ചമഞ്ഞള്‍ വേപ്പെണ്ണയില്‍ അരച്ചു പുരട്ടുക
     15. തിപ്പലി കായം, വെളുത്തുള്ളി , മഞ്ഞള്‍, ഇന്തുപ്പ്, ചുക്ക്, കുരുമുളക് ഇവ എണ്ണയില്‍ മൂപ്പിച്ച് പുരട്ടുക
     16. കീഴാര്‍നെല്ലി സമുലം അരച്ച് കുഴിനഖമുള്ളഭാഗത്ത് പുരട്ടുക
     17. കോലരക്ക് എരുമനെയ്യില്‍ അരച്ചു പുരട്ടുക
     18. ചുവന്നുള്ളി അരിഞ്ഞുണ്ടാക്കിയ കിഴി ഇന്തുപ്പിട്ട് തിളപ്പിച്ച വെള്ളത്തില്‍ മുക്കി ചെറു ചൂടോടെ കുഴി നഖമുള്ളിടത്തു വച്ചാല്‍ നഖത്തിന്റെ ചുവടുഭാഗം പൂക്കുന്നത് തടയും.
     19. വാഴയുടെ മൂത്ത പച്ചയില അരച്ച് പൊതിയുക, ഒരു മണിക്കൂര്‍ കഴിഞ്ഞ് മാറ്റുക
     20. ചിത്രപ്പാലയുടെ പാല്‍ ഒഴിക്കുന്നത് ഉത്തമമാണ്.

   കൊടിഞ്ഞി

   1. ഉഴുന്നുപരിപ്പ് വേവിച്ച് രാത്രി ആഹാരത്തിനുശേഷം കഴിക്കുക. അതിനുപുറമേ കാച്ചിയ പാല്‍ കുറേ നാള്‍ പതിവായി സേവിക്കുക.

   2. വാതകൊല്ലിയുടെ വേരുചതച്ച് ശീലയില്‍ കിഴികെട്ടി തലവേദനയുള്ളപ്പോള്‍ മൂക്കിലൂടെ വലിക്കുക.

   3. കരിംജീരകം അരച്ചു കിഴികെട്ടി കൂടെക്കുടെ മൂക്കില്‍ വലിക്കുക
   .
   4. ചുക്കും കുവളത്തിന്‍ വേരും കാടിയില്‍ അരച്ചു പുരട്ടുക.

   5. കുനമ്പാലയുടെ ഇലയോ വേരിന്മേല്‍ തൊലിയോ അരച്ചു നെറ്റിയില്‍ പൂശുക.

   6. മഞ്ഞള്‍ പ്പൊടി ആവണക്കെണ്ണ ചേര്‍ത്ത് കുഴച്ച് തിരിതെറുത്തു പുകവലിക്കുക.

   7. മുക്കൂറ്റി അരച്ച് നെറ്റിയുടെ പാര്‍ശ്വങ്ങളില്‍ പുരട്ടുക.

   8. ജീരകം പാലില്‍ ചതച്ചിട്ട് കാച്ചി ദിവസവും രാവിലെ കഴിക്കുക.

   9. മൂവിലവേര് ശുദ്ധിയാക്കി ചതച്ച് കിഴികെട്ടി ഞെക്കി പിഴിഞ്ഞ് ഉച്ചയ്്ക്കു മുമ്പ് രണ്ടു മൂക്കിലും നസ്യം ചെയ്യണം.

   10.പശുവിന്‍ പാലില്‍ ജീരകം പൊടിച്ചിട്ടു കാച്ചി ദിവസവും രാവിലെ കഴിക്കുക, കൊടിഞ്ഞി മാറും.

   11.മൂലപ്പാലും കയ്യൂന്നിനീരും സമം ചേര്‍ത്ത് ചെറുതായി ചൂടാക്കി മുന്നു തുള്ളി വീതം രണ്ടു മൂക്കിലും ഒഴിക്കുക. കൊടിഞ്ഞി്ക്കു ശമനം കിട്ടും.

   12. പൂവാങ്കുറുന്തല്‍ പിഴിഞ്ഞ നീര് നാലുദിവസം സൂര്യോദയത്തിന് മുമ്പ് ശിരസില്‍ തേയ്ക്കുക. ഈ ദിവസങ്ങളില്‍ കുളിക്കാന്‍ പാടില്ല.

   13 പര്‍പ്പടകപ്പുല്ല് കഷായം വച്ച് കഴിക്കുക.

   14. മുക്കൂറ്റിയില അരച്ച് വേദനയുള്ളതിന്റെ എതിര്‍വശത്തെ കാലില്‍ തള്ളവിരലിന്റെ നഖത്തില്‍ രാവിലെ അഞ്ചുമണിക്ക് പൊതിഞ്ഞ് വയ്്ക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് മാറ്റുക.

   ചെങ്കണ്ണ്

   തേക്കടയുടെ ഇല മുലപ്പാലിലരച്ച് നെറ്റിയില്‍ പുരട്ടുകയും തേക്കടനീരും മുലപ്പാലും സമം ചേര്‍ത്തു കണ്ണില്‍ ധാരയിടുകയും ചെയ്യുക.

   അടപതിയന്‍ കിഴങ്ങിന്‍ നീരും മുലപ്പാലും ചേര്‍ത്തു കണ്ണില്‍ ധാരയിടുക.

   ഒരു കഴഞ്ച് പടിക്കാരം ഒരു തുടം വെള്ളത്തില്‍ കലക്കി നാലഞ്ചുതവണ തുണിയില്‍ അരിച്ചെടുത്ത് ദിവസവും പലവട്ടം കണ്ണിലൊഴിക്കുക.

   നന്ത്യാര്‍വട്ടപ്പൂവ് ഏറെനേരം വെള്ളത്തിലിട്ട് ആ വെള്ളം കൊണ്ടു കണ്ണുകഴുകുക.

   കടുക്കയും ചന്ദനവുമരച്ച്് വെളിച്ചെണ്ണ ചേര്‍ത്ത് കണ്ണിലെഴുതുക.

   വയമ്പരച്ച് മുലപ്പാലില്‍ ധാര കോരുക.

   ചുവന്നുള്ളി കണ്‍പോളയില്‍ തടവുക.

   കരിക്കിന്‍വെള്ളം കൊണ്ടു ധാര കോരുക.

   രണ്ടോ മൂന്നോ ടീ്‌സ്പൂണ്‍ കൊത്തമല്ലി കിഴികെട്ടി അല്‍പസമയം വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം ചൂട് ആറിയാല്‍ അതെടുത്ത് ഇടയ്ക്കിടെ കണ്ണുനനയ്ക്കുക.

   വെളിച്ചെണ്ണ കൊണ്ട് ധാര കോരുക.

   കുരുമുളക് കയ്യോന്നിനീരിലരച്ചെഴുതുക.

   പൂവാങ്കുറുന്തില ചതച്ച്് മുലപ്പാലിലോ പാലിലോ കലക്കി അരിച്ച് ധാര കോരുക.

   മരമഞ്ഞള്‍ത്തൊലി കഷായം വച്ച് തേന്‍ ചേര്‍ത്ത് കണ്ണില്‍ പകരുക.

   തെറ്റിപ്പൂവ് അഞ്ചെണ്ണം അകത്തെ കീലം നീക്കി 100 മില്ലി തിളപ്പിച്ച വെള്ളത്തിലിട്ട് ആറിയശേഷം തുണിയിലരിച്ച് രണ്ട് കണ്ണിലും രണ്ടു പ്രാവശ്യം ഒഴിക്കുക.

   നന്ത്യാര്‍വട്ടഏഏഇലെ അല്ലെങ്കില്‍ പൂവ് നുള്ളുമ്പോഴുള്ള കറ, വെളുത്ത ശംഖുപുഷ്പം പിഴിഞ്ഞനീര് ഇവ ചേര്‍ത്ത് കണ്ണില്‍ എഴുതുക.

   ആകാശവള്ളിച്ചെടിയുടെ നീര് കണ്ണില്‍ ധാരകോരിയാല്‍ ചെങ്കണ്ണിന് ശമനം ലഭിക്കും.

   നന്ത്യാര്‍വട്ടത്തിന്റെ മൊട്ട് നുള്ളുമ്പോള്‍ വരുന്ന പാലെടുത്ത് കണ്ണിലെഴുതുക.

   ഗ്യാസ്ട്രബിള്‍

   വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി രാത്രി ഭക്ഷണത്തിനുശേഷം പതിവായി കഴിക്കുക

   • അയമോദകം , ജീരകം, പെരുംജീരകം എന്നിവ ഉണക്കിപ്പൊടിച്ച് ശര്‍ക്കര ചേര്‍ത്തോ ചെറുതേന്‍ ചേര്‍ത്തോ ഭക്ഷണത്തിനുമുമ്പ് പതിവായി കഴിക്കുക
    പുളിച്ചമോരില്‍ ജീരകം അരച്ചു കലക്കി കുടിക്കുക
   • കരിങ്ങാലിക്കാതല്‍ ചതച്ചിട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
   • വെള്ളുത്തുള്ളി ചുട്ടു തിന്നുന്നത് നല്ലതാണ്.
   • ചുക്ക് , കുരുമുളക്, തിപ്പലി എന്നിവ സമാസമായെടുത്ത്് പൊടിച്ച് ശര്‍ക്കര ചേര്‍ത്തു കുഴച്ച് പതിവായി കഴിക്കുക
   • വെളുത്തുള്ളി ചതച്ചു പിഴിഞ്ഞ ചാറും ചെറുനാരങ്ങാനീരും പൊടിച്ച് ശര്‍ക്കര ചേര്‍ത്തു കുഴച്ച് പതിവായി കഴിക്കുക
   • വെളുത്തുള്ളി ചതച്ചു പിഴിഞ്ഞ ചാറും ചെറുനാരങ്ങാനീരും 15 മില്ലീമീറ്റര്‍ വീതംചേര്‍ത്തു രണ്ടുനേരവും കഴിച്ചാല്‍ വിശപ്പില്ലായ്മയും ഗ്യാസ്ട്രബിളും ശമിക്കും.
   • നാറ്റപ്പുചെടി ഇലച്ചാര്‍ രണ്ടു സ്പൂണ്‍, കയറ്റിക്കുരു പൊടിച്ചത്്, മുരിങ്ങപ്പട്ട, വീഴാലരി ഇവ 5ഗ്രാം വീതം ചൂടുവെള്ളത്തില്‍ കലക്കി കൊടുക്കണം.
   • പച്ച ഇഞ്ചിയും ഉപ്പും ചേര്‍ത്തരയ്ക്കുക. അതില്‍ നിന്നും നീര്‍ പിഴിഞ്ഞെടുത്തു 15 മില്ലി കഴിക്കുക.
   • മുള്ളന്‍പൂച്ചെടി ഒരു പിടി പറിച്ച് ഉപ്പ് ചേര്‍ത്ത് കശക്കി ഒരു സ്പൂണ്‍ വീതം കൊടുത്താല്‍ വേദന മാറും.
   • 5 ഗ്രാം വീതം മാവിന്റെ തളിര്, ചൂക്ക്, വെളുത്തുള്ളി എന്നിവ എടുത്തു കഷായം വെച്ചു കഴിക്കുക.
   • അടുപ്പില്‍ നിന്നും ചാരമെടുത്തു വെള്ളത്തില്‍ കലക്കുക അരിച്ചെടുത്തു അല്‍പ്പം ഉപ്പും ചേര്‍ത്തു 30 മില്ലി കഴിക്കുക.
   • മാതളനാരങ്ങച്ചാറ് ദിവസം മൂന്നോ നാലോ നേരം വീതം ഓരാഴ്ച സേവിക്കുക.
   • ഗ്രാമ്പു ചതച്ചിട്ട് വെന്തവെള്ളം കുടിക്കുക.
   • 5ഗ്രാം വീതം ചുക്ക് , കുരുമുളക്, ഏലം വെളുത്തുള്ളി എന്നിവ കഷായം വെച്ചു കുടിക്കുക.
   • ഇഞ്ചി ചതച്ചിട്ട് ചായ ഉണ്ടാക്കി കുടിക്കുന്നത് നല്ലതാണ്.
   • 5 ഗ്രാം വീതം കൊടിത്തൂവ, ഈശ്വരമുല്ല, വയമ്പ്്, കീഴാര്‍നെല്ലി ഇല എന്നിവ എടുത്തു കഷായം വെച്ചു കുടിക്കുക.
   • കാട്ടുജാതിക്ക, കാട്ടുതിപ്പലി, കാട്ടുമുളകിന്‍വേര്, കടുക്ക, കയറ്റിവേര്, മുരിങ്ങപ്പട്ട, പാകത്തിന് ഉപ്പ് ഇവ കഷായം വച്ചു കൊടുക്കണം. പ്രായം അനുസരിച്ച് കൊടുക്കുക. മരുന്നുകള്‍ തുല്യ അളവിലാകണം.
   • ചൂടുവെള്ളത്തില്‍ പകുതി ചെറുനാരങ്ങാനീരും തേനും ചേര്‍ത്ത് ദിവസവും കഴിക്കുക.
   • കരിമ്പിന്‍നീരും ,തീപ്പലിപ്പൊടിയും തൈരില്‍ ചേര്‍ത്ത് കഴിക്കുക
   • മുരിങ്ങത്തോല്‍, വെളുത്തുള്ളി , ഉലുവ ഇവ കഷായമാക്കി കുടിക്കുക.
   • വെളുത്തുള്ളിയും ജീരകവും രണ്ട്് കഴഞ്ച്് വീതം നെയ്യില്‍ വറുത്തു ഭക്ഷണത്തിനു മുമ്പ് പതിവായി കഴിക്കുക.

   നെഞ്ചുവേദന

   • ഈശ്വരമൂലി സമൂലം ചതച്ച്‌നീരെടുത്തു സേവിക്കുക
   • ചനന്ദനം,വെരുകിന്‍ പുഴു മുളച്ചിമുള്ളിന്റെ ഇല ഇവ അരച്ചെടുത്ത് ചൂടുവെള്ളത്തില്‍ സേവിക്കുക.
   • എടനയുടെ വേരു ചതച്ചു നീരെടുത്ത് സേവിക്കുകയും നെഞ്ചില്‍ പുരട്ടുകയും ചെയ്യുക.
   • റാഗിപ്പൊടി വെള്ളത്തില്‍ തിളപ്പിച്ച് കുഴമ്പുരൂപത്തില്‍ ദേഹത്ത് തേയ്ക്കുക.
   • ആടിന്റെ വാരിയെല്ല് സൂപ്പുവെച്ച് കഴിക്കുക.
   • മരമൂത്തങ്ങയുടെ വേരരച്ചത് 10 ഗ്രാം എടുത്ത് വെള്ളത്തില്‍ കലക്കി കഴിക്കുക.
   • വില്ലുമരത്തിന്റെ വേരരച്ച് 15 ഗ്രാം കഴിക്കുക
   • തെപ്പിരിക്കിഴങ്ങ് അരച്ച് ദിവസവും രണ്ട് പ്രാവിശ്യം വീതം കഴിക്കുക.
   • കുരുമുളകും  ഇഞ്ചിയും 10 ഗ്രാം വീതം കൂട്ടിയരച്ച് വെള്ളത്തില്‍ തിളപ്പിച്ച് കഴിക്കുക
   • ഉഴുന്നുപരിപ്പുകൊണ്ട് കഞ്ഞി ഉണ്ടാക്കി തേങ്ങ അരച്ച് ചേര്‍ത്ത് കഴിക്കുക
   • മൂവിലവേര്, ജീരകം ഇവ സമം കഷായം വെച്ച് കഴിക്കുന്നത് നെഞ്ചുവേദനയെ ശമിപ്പിക്കും.
   • കൂവളത്തിന്‍വേര്, കുറുന്തോട്ടി വേര്, ജീരകം ഇവ കഷ്ായം വെച്ച് സേവിക്കുക
   • ചന്യായകം,വേപ്പെണ്ണ ഇവ കാച്ചി 5 തുള്ളിവീതം കൊടുക്കണം. കാച്ചിയ ഉടന്‍തന്നെ ചന്യായകം എടുത്തു കളയേണ്ടതാണ്.
   • ആടലോടകത്തിലയും കരുനൊച്ചിയിലയും കൂടി അരിഞ്ഞു തുണിയില്‍ കിഴികെട്ടി കുടത്തില്‍ വെള്ളം വച്ചു വായുമൂടിക്കെട്ടി അതിന്റെ പുറത്ത് കിഴിവെച്ച് കിഴിവെന്താല്‍ നെഞ്ചില്‍ തുണിയിട്ടു കിഴിവെയ്ക്കണം. ദിവസം മൂന്നു നേരം ഇതു ചെയ്യണം.
   • കട്ടക്കര്‍പ്പൂരമോ കര്‍പ്പൂരത്തൈലമോ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ആവി കൊള്ളുകയും ശ്വസിക്കുകയും ചെയ്യുക
   • ഉലുവ, ശതകുപ്പ്, ഇന്തുപ്പ് ഇവയിട്ട് എണ്ണകാച്ചി പുരട്ടി ഗോതമ്പുതവിടു കൊണ്ടും കിഴിപിടിക്കുക.

   നീര്‍വീഴ്ച ( തലനീരിറക്കം)

   രാസ്‌നാദിപൊടി പതിവായി കുളി കഴിഞ്ഞ് തലയില്‍ തിരുമ്മുന്നത് ഉത്തമമാണ്.
   ചുവന്ന തുളസിയില ഇടിച്ചുപിഴിഞ്ഞ നീരില്‍ കൊട്ടം, ചന്ദനം ഇവ അരച്ചു കലക്കി വെളിച്ചെണ്ണയും ചേര്‍ത്ത് കാച്ചിയെടുത്ത് തലയില്‍ തേച്ചുകുളിച്ചാല്‍ സകല നീര്‍വീഴ്ചയ്ക്കും ശമനം ലഭിക്കും.
   നെല്ലിക്കാത്തോട, പുളിഞ്ഞരമ്പ്, മുത്തങ്ങാക്കിഴങ്ങ് ഇവ സമമെടുത്ത് എണ്ണയുടെ നാലിരട്ടി കരിനൊച്ചിയില നീരില്‍ അരച്ചുകലക്കി വെളിച്ചെണ്ണയും ചേര്‍ത്ത് കാച്ചി തേച്ചുകുളിക്കുക.

   ഉപ്പുറ്റിവിള്ളല്‍

   1. വേപ്പിലയും പച്ചമഞ്ഞളും തൈരില്‍ അരച്ച്പുരട്ടുക.
   2. കാട്ടുള്ളി അടുപ്പിലിട്ട് ചുട്ടെടുത്ത് ആവുന്നത്ര ചൂടോടെ ഉപ്പൂറ്റിയില്‍ അമര്‍ത്തി വെക്കുക.
   3. താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് വിള്ളലുള്ള ഭാഗത്ത് പുരട്ടുക.
   4. പശുവിന്‍ നെയ്യ്, ആവണക്കണ്ണ, മഞ്ഞള്‍പ്പൊടി എന്നിവ കുഴച്ച് ചൂടാക്കി ചെറു ചൂടോടെ കാലില്‍ പുരട്ടി മൂന്നുമണിക്കുര്‍ കഴിഞ്ഞ് കഴുകിക്കളയുക ഒരു മാസം തുടര്‍ച്ചയായി ഇങ്ങനെ ചെയ്യണം.

   5. മൈലാഞ്ചി കാലില്‍ അരച്ചുതേക്കുന്നത് നല്ലതാണ്
   6. മഴക്കാലത്താണെങ്കില്‍, കനകാംബരത്തിന്റെ ഇല അരച്ചു പുരട്ടുക
   7. അമൃതിന്റെ ഇല അരച്ചു പുരട്ടുക.
   8 മാവിന്റെ പശ പുരട്ടുക.
   9. പന്നിനെയ്യും ഗോമുത്രവും ചേര്‍ത്തു പുരട്ടുക.
   10. അമല്‍പ്പൊടി വേരും ഇല്ലനക്കരിയും പശുക്കുട്ടിയുടെ മൂത്രത്തില്‍ അരച്ചു പുരട്ടിയാല്‍ കാലിനടയിലെ തൊലി ചിതല്‍ പിടിച്ചത് പോലെ ദ്വാരങ്ങളുണ്ടായി     കേടുവന്നത് ഭേദപ്പെടും.
   11. തേങ്ങാവെള്ളത്തില്‍ ഒരു പിടി അരി മൂന്നുദിവസം കുതിര്‍ത്തതിനുശേഷം അരച്ചുകുഴമ്പ് പരുവമാക്കി  പുരട്ടുക.

3.04444444444
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top