Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആയുര്‍വേദ പരിഹാരം

വിവിധ ആയുര്‍വേദ പരിഹാര മാര്ഗ്ഗന്ഗല്

ബുദ്ധിശക്തിക്ക് ആയുര്‍വേദം

തെളിഞ്ഞ ബുദ്ധിയും ശുദ്ധമായ വായുവും അന്തരീക്ഷവുമൊക്കെ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ അവസ്ഥ സൃഷ്ടിക്കുന്നു. പഠിക്കുന്ന കാര്യങ്ങള്‍ വേഗത്തില്‍ മനസിലാകാനും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കാനും ഈ സമയം വളരെയേറെ സഹായിക്കുന്നു.

കാലുകള്‍ നനച്ചുവച്ചും കട്ടന്‍കാപ്പി കുടിച്ചും ഉറക്കം പിടിച്ചുകെട്ടി രാവേറുവോളം പഠിച്ച് കിടന്നുറങ്ങുന്നവരാണ് കുട്ടികളില്‍ ഏറിയ പങ്കും. എന്നാല്‍ ആയുര്‍വേദചര്യയനുസരിച്ച് ഇത് ശരിയായ മാര്‍ഗമല്ല. പുലര്‍ച്ചെ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നു പഠിക്കുകയാണ് ഉചിതം.

നാലു യാമങ്ങളില്‍ ഒടുവിലത്തെ യാമമായ സരസ്വതീയാമമാണിത്. 4 മണിമുതല്‍ 7 വരെയാണ് ബ്രാഹ്മമുഹൂര്‍ത്തം. തെളിഞ്ഞ ബുദ്ധിയും ശുദ്ധമായ വായുവും അന്തരീക്ഷവുമൊക്കെ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ അവസ്ഥ സൃഷ്ടിക്കുന്നു. പഠിക്കുന്ന കാര്യങ്ങള്‍ വേഗത്തില്‍ മനസിലാകാനും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കാനും ഈ സമയം വളരെയേറെ സഹായിക്കുന്നു.

ഉറക്കവും വിശ്രമവും


ഉറക്കവും വിശ്രമവുമില്ലാതെയുള്ള പഠനം ഗുണത്തേക്കാളേറെ ദോഷമാണു വരുത്തിവയ്ക്കുക. നന്നായി പഠിക്കാനും പഠിച്ചതെല്ലാം ഓര്‍ത്തിരിക്കാനും നല്ല ഉറക്കം ആവശ്യമാണ്. ഉറക്കമില്ലാതെ പഠിച്ചാല്‍ പഠിച്ചകാര്യങ്ങള്‍ എളുപ്പം മറന്നുപോകും. ശരീരവും മനസും തളരും. ഉ

റങ്ങാനുള്ള സമയത്ത് പഠിക്കുന്നത് ഒഴിവാക്കണം. ഉറങ്ങാനുള്ള സമയം ഉറങ്ങുകതന്നെ വേണം. രാത്രിയില്‍ പത്തുമണിയോടെ പഠനം അവസാനിപ്പിച്ച് ഉറങ്ങണം. ശരാശരി എട്ടു മണിക്കൂറാണ് ഉറക്കം ആവശ്യമുള്ളത്.

എങ്കിലും കുറഞ്ഞത് 6 മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കണം. പരീക്ഷാ ഹാളില്‍ ഊര്‍ജസ്വലതയോടിരിക്കാനും നന്നായി പരീക്ഷ എഴുതാനും കഴിയണമെങ്കില്‍ ശരിയായ പഠനത്തോടൊപ്പം ശരിയായ ഉറക്കവും അത്യാവശ്യമാണ്. ഉറങ്ങുന്നതിലൂടെ തലച്ചോറിന് വിശ്രമം ലഭിക്കുകയാണ് ചെയ്യുന്നത്.

ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ സമയം ഉണ്ടാകുന്നത് നല്ലതാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ പഠിച്ചതെല്ലാം മറന്നുപോകാനിടയാകും. രാത്രി മുഴുവനിരുന്ന് പഠിച്ചിട്ടും പരീക്ഷാ മുറിയിലെത്തിയപ്പോള്‍ എല്ലാം മറന്നു എന്ന് പരാതിപ്പെടുന്ന കുട്ടികളുണ്ട്. ഇവര്‍ക്ക് മിക്കവാറും ഉറക്കക്കുറവ് മൂലമാണ് മറവി സംഭവിക്കുന്നത്.

പഠനം ചിട്ടയോടെ


പഠനാവധി പരമാവധി പ്രയോജനപ്പെടുത്താന്‍ ചിട്ടയായ പഠനം വേണം. അതിനായി പ്രത്യേക ടൈംടേബിള്‍ തയാറാക്കണം. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കൈയും കാലും മുഖവും കഴുകി പഠിക്കാനിരിക്കാം.

ഏഴ് മണിവരെ പഠനം തുടരാം. ഇതിനിടെ ദാഹശമനിയോ ജീരകവെള്ളമോ കുടിക്കുന്നത് കൂടുതല്‍ ഉന്മേഷം നല്‍കുകയും ഉറക്കം വരാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. എല്ലാം വിഷയങ്ങളും ഒന്നിച്ചു പഠിച്ചു തീര്‍ക്കാതെ ഓരോന്നിനും ഓരോ ദിവസവും പ്രത്യേക സമയവും വച്ച് പഠിക്കണം.

മനപ്പാഠമാക്കേണ്ട കാര്യങ്ങള്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പഠിക്കുകയാണ് നല്ലത്. തെളിഞ്ഞ മനസോടെ പഠിക്കുന്ന കാര്യങ്ങള്‍ ആഴത്തില്‍ പതിയുകയും ആവശ്യസമയത്ത് ഓര്‍മ്മയില്‍ തെളിഞ്ഞുവരികയും ചെയ്യും. നന്നായി പഠിക്കാന്‍ ചിട്ടയായ ദിനചര്യകള്‍ കൂടി വേണം.

എണ്ണതേച്ച് കുളി


രാവിലെ ഉണര്‍ന്നുള്ള പഠനം കഴിഞ്ഞ് നെറുകയില്‍ എണ്ണ തേച്ച് കുളിയാവാം. തുടര്‍ച്ചയായുള്ള പഠനം തല ചൂടു പിടിപ്പിക്കും. തലയ്ക്ക് കുളിര്‍മ ലഭിക്കാന്‍ എണ്ണതേച്ചുള്ള കുളി സഹായിക്കും. സാധാരണ ഉപയോഗിക്കുന്ന എണ്ണ തേച്ചു കുളിക്കാം.

മരുന്നു കൂട്ടുകള്‍ ഇട്ട് തയാറാക്കുന്ന ഔഷധ എണ്ണ ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് അവരവരുടെ ശരീരസ്ഥിതി അനുസരിച്ചുള്ളതാവാന്‍ ശ്രദ്ധിക്കണം. അതിനാല്‍ ഔഷധ എണ്ണ തെരഞ്ഞെടുക്കുന്നത് ഒരു ആയുര്‍വേദ ഡോക്ടറുടെ നിര്‍ദേശപ്രകാരമായിരിക്കണം.

നെറുകയിലും ഉള്ളം കാലിലും ചെവികളിലും എണ്ണ പുരട്ടണം. ഉള്ളം കാലില്‍ എണ്ണ പുരട്ടുന്നത് കണ്ണിന്റെ ആരോഗ്യത്തിനും തിളക്കത്തിനും ഉത്തമമാണ്. കയ്യുണ്യാദി വെളിച്ചെണ്ണ, തുളസീസ്വരാദി കേരം, ദശപുഷ്പാദി തൈലം, ചെമ്പരത്യാദി തൈലം തുടങ്ങിയ എണ്ണകള്‍ തലയില്‍ പുരട്ടി കുളിക്കാന്‍ അത്യുത്തമമാണ്.

തലയില്‍ വെറുതേ എണ്ണ പുരട്ടിയതുകൊണ്ട് പ്രയോജനം ലഭിക്കുകയില്ല. നെറുകയില്‍ തന്നെ പുരട്ടിയാലേ എണ്ണതേച്ചു കുളിയുടെ ഫലം ലഭിക്കൂ. ഇത് കണ്ണിനു കുളിര്‍മയും തലച്ചോറിലെ ഞരമ്പുകള്‍ക്ക് ഉണര്‍വും ഉന്മേഷവും പ്രദാനം ചെയ്യുന്നു.

ശരീരപുഷ്ടിക്കും നല്ല ഉറക്കത്തിനും എണ്ണ തേച്ചുള്ള കുളി സഹായിക്കും. കുളികഴിഞ്ഞ് നെറുകയില്‍ അല്പം രാസ്‌നാദിപ്പൊടി നെറുകയില്‍ പുരട്ടുന്നതും നല്ലതാണ്. രാവിലെയും വൈകിട്ടും കുളിയാവാം. ചെറു ചൂടുവെള്ളമാണ് കുളിക്കാന്‍ ഉത്തമം. എന്നാല്‍ ചൂടുവെള്ളത്തില്‍ തല കഴുകരുത്.

ഭക്ഷണവും ലഘുവ്യായാമവും


പരീക്ഷക്കാലത്ത് ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അതുപോലെ ലഘു വ്യായാമവും. എരിവും പുളിയുമുള്ള ആഹാരസാധനങ്ങള്‍ പരമാവധി കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണം.

പാല്‍ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ശരീരകോശ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും പാല്‍ അത്യുത്തമമാണ്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളും ഭക്ഷണവും ഒഴിവാക്കണം.

കോഴിയിറച്ചി കഴിക്കാതിരിക്കുന്നതാണ് ഉത്തമം. ഇനി കഴിക്കണം എന്നുണ്ടെങ്കില്‍ ബ്രോയിലര്‍ കോഴി ഒഴിവാക്കി വീട്ടില്‍ വളര്‍ത്തുന്ന നാടന്‍ കോഴിയുടെ ഇറച്ചി കഴിക്കാം. 

പുതിയ വെണ്ണ കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധിവികാസത്തിന് സഹായിക്കും. മത്സ്യമാംസാദികള്‍ മാറ്റിവച്ച് പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ഇടവേളകളില്‍ ഉണക്കമുന്തിരി കഴിക്കുന്നത് രക്തശുദ്ധിക്ക് നല്ലതാണ്.

വ്യായാമം കുട്ടികള്‍ക്ക് വളരെ കുറവാണ്. പഠനത്തിനിടെ ചെറു വ്യായാമങ്ങള്‍ ചെയ്യണം. തുടര്‍ച്ചയായിരുന്ന് പഠിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.

ആയുര്‍വേദ പരിരക്ഷ


തുടര്‍ച്ചയായുള്ള പഠനം കുട്ടികളില്‍ രക്തക്കുറവ് ഉണ്ടാക്കും. ഇത് കടുത്ത ക്ഷീണത്തിന് കാരണമാകും. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് കഴിക്കാന്‍ നിരവധി ആയുര്‍വേദ ഔധങ്ങള്‍ ഉണ്ട്.

ആയുര്‍വേദ ഡോക്ടറെ നേരില്‍ കണ്ട് മരുന്ന് വാങ്ങാവുന്നതാണ് ഉത്തമം. ലോഹാസവം, ദ്രാക്ഷാരിഷ്ടം, അന്നഭേദിസിന്ദൂരം, ലോഹഭസ്മം, ച്യവനപ്രാശം, നാരസിംഹരസായനം തുടങ്ങിയ ഔഷധങ്ങള്‍ രക്തക്കുറവിനും ക്ഷീണത്തിനും അത്യുത്തമമാണ്. ച്യവനപ്രാശം പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി ലഭിക്കാന്‍ സഹായിക്കുന്നു.

ബുദ്ധിവളര്‍ച്ചയ്ക്കും വികാസത്തിനും


ബുദ്ധിവളര്‍ച്ചയ്ക്കും വികാസത്തിനും ആയുര്‍വേദത്തില്‍ ഫലപ്രദമായ ഔഷധങ്ങള്‍ ഉണ്ട്. സാരസ്വതഘൃതം, സാരസ്വതാരിഷ്ടം, ബ്രഹ്മീഘൃതം, മഹാകല്യാണിഘൃതം, പഞ്ചഗവ്യഘൃതം തുടങ്ങിയ ഔഷധങ്ങളാണ് കുട്ടികളില്‍ ബുദ്ധിവികാസത്തിനും ഓര്‍മശക്തിക്കും നല്‍കുക.

ചിട്ടയായ പഠനവും ആയുര്‍വേദ പരിരക്ഷയും പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിക്കും. കുട്ടികളില്‍ അമിത സമ്മര്‍ദം ചെലുത്താതെ കുട്ടികളെ പഠനത്തില്‍ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.

കടപ്പാട്:
ഡോ. സന്ദീപ് കിളിയന്‍ കണ്ടി
കോഴിക്കോട്

പുറം വേദനയ്ക്ക് ആയുര്‍വേദം

പുറംവേദന പൊതുവില്‍ നട്ടെല്ലുമായി ബന്ധമുള്ള മാംസപേശികള്‍, ഞരമ്പുകള്‍, അസ്ഥികള്‍, സന്ധികള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പല കാരണങ്ങളാല്‍ നടുവുവേദന അനുഭവിക്കുന്നവരാണ്. 85 ശതമാനം ആളുകള്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന അനുഭവപ്പെട്ടിട്ടുണ്ട്. നടുവേദന ഒരു ജീവിതശൈലി രോഗമായാണ് കണക്കാക്കുന്നത്.

മറ്റു ജീവിതശൈലി രോഗങ്ങളായ രക്താതിസമ്മര്‍ദം, പ്രമേഹം, തൈറോയിഡ്, മാനസിക സമ്മര്‍ദം എന്നിവയും നടുവേദനയ്ക്ക് കാരണമാകുന്നുണ്ട്. പുറംവേദന പൊതുവില്‍ നട്ടെല്ലുമായി ബന്ധമുള്ള മാംസപേശികള്‍, ഞരമ്പുകള്‍, അസ്ഥികള്‍, സന്ധികള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്.

കഴുത്തിലെ എല്ലുകള്‍, മുതുക് എല്ല്, അരക്കെട്ടിലെ എല്ലുകള്‍, നിതംബാസ്ഥി എന്നീ നട്ടെല്ലിന്റെ വിവിധ ഭാഗങ്ങളിലായുണ്ടാകുന്ന സമ്മര്‍ദങ്ങളും, നീര്‍ക്കെട്ടുമാണ് നടുവേദനയായി അനുഭവപ്പെടുന്നത്.

കാരണങ്ങള്‍ പലത്


ക്ഷതം, നട്ടെല്ലിന്റെ അണുബാധ എന്നിവയാണ് പ്രധാനമായും ചൂണ്ടിക്കാണിക്കാവുന്ന കാരണങ്ങള്‍. ആന്തരികാവയവങ്ങളുടെ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന 'റെഫേര്‍ഡ് പെയ്ന്‍' നടുവേദനയായി തെറ്റിധരിക്കാം. ഇരിപ്പിലും നടപ്പിലുമുള്ള ശരീരത്തിന്റെ അസന്തുലനാവസ്ഥ, പെട്ടെന്ന് ശരീരത്തിന് ഇളക്കം തട്ടുക, ഭാരം കൂടിയ വസ്തുക്കള്‍ എടുത്തുയര്‍ത്തുക എന്നിവ നടുവേദനയ്ക്ക് കാരണമായേക്കാം.

പെട്ടെന്നുള്ള ഇത്തരം വേദനകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശമിക്കുന്നതാണ്. എന്നാല്‍ തുടര്‍ച്ചയായി ഏല്‍ക്കുന്ന ക്ഷതങ്ങള്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വേദനയായി പരിണമിക്കാം (ക്രോണിക് ബാക്ക് പെയിന്‍). അതുകൊണ്ട് നിസാരമായി കരുതുന്ന പുറം വേദന ചിലപ്പോള്‍ കൂടുതല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം.

നടുവിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍


ഡിസ്‌ക് തള്ളല്‍: നടുവുവേദനയുടെ ഏറ്റവും സാധാരണ പ്രശ്‌നം ഡിസ്‌ക് തള്ളലാണ്. ഒന്നോ അതില്‍കൂടുതലോ ഡിസ്‌കുകള്‍ വശങ്ങളിലേക്ക് തള്ളി ഞരമ്പുകള്‍ക്ക് സമ്മര്‍ദമുണ്ടാക്കുന്നു. ഇതോടൊപ്പം കശേരുകാസ്ഥിക്ക് പൊട്ടല്‍ സംഭവിക്കാം.

സ്‌പോണ്ടൈലോലിസ്തസിസ്: -


ഒരു കശേരുകാസ്ഥി അതിന്റെ സ്ഥാനത്തു നിന്നു വ്യതിചലിച്ച് ഞരമ്പുകള്‍, സുഷുമ്‌നാനാഡി, എന്നിവയ്ക്ക് സമ്മര്‍ദമുണ്ടാക്കുന്നു. കശേരുകാസ്ഥി പൊട്ടല്‍, ബലക്ഷയം, എന്നിവ മൂലവും ഇത് സംഭവിക്കാം.

സ്‌പൈനല്‍ സെറ്റനോസിസ്: -

പ്രായമായവരില്‍ വീഴ്ച, ആഘാതം, ഡിസ്‌കിന്റെ ജലാംശം നഷ്ടപ്പെടുക, തേയ്മാനം, എന്നിവ മൂലം സപൈനല്‍ കനാല്‍ ചുരുങ്ങി കാലുകളിലേക്ക് പെരുപ്പ്, വേദന എന്നിവ ഉണ്ടാകാം.

ഡിസ്‌ക് തേയ്മാനം: -

പ്രായമായവരിലും , ധാതുക്ഷയം സംഭവിച്ചവര്‍ക്കും ഡിസ്‌കിന്റെ ഇലാസ്തികത നഷ്ടപ്പെട്ട് സമ്മര്‍ദങ്ങള്‍ സഹിക്കുവാനുള്ള കഴിവ് നഷ്ടപ്പെടുന്നു. കശേരുക്കള്‍ക്ക് തേയ്മാനവും സംഭവിക്കുന്നു.

അസ്ഥി സൗഷിര്യം: -

ധാതു ക്ഷയം മൂലം അസ്ഥിയുടെ ബലം നഷ്ടപ്പെട്ട് പൊട്ടാനുള്ള സാധ്യത കൂടുതലാണ്. കടുത്ത വേദനയും അനുഭവപ്പെടും.

അണുബാധ: -

വൃക്ക, മൂത്രസഞ്ചി, ഗര്‍ഭാശയം, അണ്ഡാശയം, അരക്കെട്ട് എന്നിവിടങ്ങളിലെ അണുബാധ, മൂത്രക്കല്ല്, പാന്‍ക്രിയാസ് വീക്കം, എന്നിവയില്‍ നടുവേദന ലക്ഷണമായി കാണിക്കാം. പല തരത്തിലുള്ള മുഴകള്‍:-

നട്ടെല്ല്, സുഷുമ്‌ന, അരക്കെട്ട് എന്നിവയെ ആശ്രയിച്ചുണ്ടാകുന്ന അര്‍ബുദകാരികളോ അല്ലാത്തതോ ആയ മുഴകള്‍, അണ്ഡാശയമുഴകള്‍, ഫൈബ്രോയിഡ്, കാന്‍സര്‍, മെറ്റാസ്്റ്റാസിസ് മുഴകള്‍ എന്നിവ നാഡീകോശങ്ങളെ ബാധിക്കുമ്പോള്‍ കഠിനമായ വേദന അനുഭവപ്പെടാം.

കോര്‍ഡ ഇക്വിന സിന്‍ഡ്രോം: -

ഡിസ്‌കുകളുടെ തള്ളല്‍ മൂലം നാഡീഞരമ്പുകള്‍ക്ക് സമ്മര്‍ദ മേറ്റ് കാലുകളിലേക്കുള്ള സ്പര്‍ശനശേഷി നഷ്ടപ്പെടുക, മലമൂത്ര വിസര്‍ജനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുക എന്നീ അവസ്ഥകള്‍ ഉണ്ടാകാം.

ഫൈബ്രോ മയാള്‍ജിയ: -

രസവഹ, മാംസഗത വാത ദുഷ്ടി മൂലം ചില പ്രത്യേക സ്ഥാനങ്ങളില്‍ വേദന അനുഭവപ്പെടുന്നു.

പോളിമയാള്‍ജിയ റുമാറ്റിക് : -

50 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് അസ്ഥി തെയ്മാനം മൂലം ഉണ്ടാകുന്ന കഴുത്ത്, അരക്കെട്ട് എന്നിവിടങ്ങളിലെ വേദന.

മറ്റു കാരണങ്ങള്‍


1. ക്ഷതം 
2. പെട്ടെന്നുള്ള വീഴ്ച 
3. ദീര്‍ഘനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ കഴുത്ത്, തോള്‍ വേദനയോടൊപ്പം നടുവുവേദനയ്ക്കും കാരണമാകുന്നു. 
4. അം സാസ്ഥി, തോളെല്ല്, മുതുകിലെ കശേരുക്കള്‍, വാരിയെല്ല്, എന്നിവയുമായി ബന്ധപ്പെട്ട മാംസപേശികളുടെ ബലക്ഷയം. 
5. വലിച്ചില്‍, ചതവ് എന്നിവ മൂലമുള്ള അസ്വസ്ഥത വേദനയായി പരിണമിക്കുക. 
6. അമിതമായി വെയില്‍ കൊള്ളുക. 
7. തല വിയര്‍ക്കുക. 
8. തണുപ്പുള്ള കാലാവസ്ഥ. 
9. തണുപ്പുളള എണ്ണ തലയില്‍ തേയ്ക്കുക. 
10. താരന്‍, പുക, പൊടി, തലനീരിറക്കം എന്നിവ പുറംവേദന ഉണ്ടാകാനുള്ള കാരണങ്ങളാണ്. 
11. വഴി നടത്തം, ശാരീരികാധ്വാനം, അമിത ഭാരം ഉയര്‍ത്തുക എന്നിവ കൊണ്ടുള്ള ഉളുക്ക്. 
12. ബാഗിന്റെ അമിതഭാരം മൂലം കുട്ടികള്‍ക്കുണ്ടാകുന്ന പുറംവേദന. 
13. വളരെ അപൂര്‍വമായി ഉണ്ടാകുന്ന പേജറ്റ്‌സ് ഡിസീസ്. 
14. അയോര്‍ട്ടിക് അന്യൂറിയം 
15. ഉദരം, അടിവയറ്റിലെ അണുബാധ, രക്തസ്രാവം 
16. നട്ടെല്ലിലെ തരുണാസ്ഥി, കശേരുക്കള്‍ എന്നിവയിലുണ്ടാകുന്ന അണുബാധ. ഹെര്‍പസ് അണുബാധ, ഹൃദ്രോഗം എന്നിവയും നടുവേദനയ്ക്കുള്ള മറ്റു കാരണങ്ങളില്‍ ഉള്‍പ്പെടുന്നു.

അനുബന്ധ ലക്ഷണങ്ങള്‍


1. സ്ത്രീകളിലുണ്ടാകുന്ന ക്ഷീണം. 
2. വിഷാദരോഗം. 
3. ഉറക്കക്കുറവ്. 
4. ശരീരത്തില്‍ പലയിടങ്ങളിലായി അനുവപ്പെടുന്ന വേദന. 
5. മരവിപ്പ് 
6. തലവേദന 
7. ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ 
8. ചെവിയില്‍ മൂളല്‍ അനുഭവപ്പെടുക. 
9. കാഴ്ചയ്ക്ക് മങ്ങല്‍ ഉണ്ടാകുക. 
10. നേരിയ പനി. 
11. വായ്ക്ക് വരള്‍ച്ച ഉണ്ടാകുക. അപകട സാധ്യതകള്‍


പ്രായാധിക്യം നടുവുവേദനയ്ക്കുള്ള അപകട സാധ്യത വര്‍ധിപ്പിക്കും. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ഒന്നായി നടുവുവേദനയും ഉള്‍പ്പെടുന്നു. പാരമ്പര്യം മറ്റൊരു പ്രധാന ഘടകമാണ്. പാരമ്പര്യമായി നടുവുവേദന ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാറുന്ന ജീവിതശൈലിയുടെ ഭാഗമായി വ്യായാമങ്ങള്‍ ചെയ്യുന്നവര്‍ വളരെ വിരളമായിക്കൊണ്ടിരിക്കുന്നു.

കൃത്യമായി വ്യായാമം ഇല്ലാത്തതും നടുവേദനയുണ്ടാക്കും. അമിതവണ്ണം നടുവുവേദന ക്ഷണിച്ചു വരുത്തുന്നിനു തുല്യമാണ്. ജീവിതശൈലിരോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദം, തൈറോയിഡ് രോഗങ്ങള്‍ എന്നിവയെല്ലാം അപകട സാധ്യതയില്‍പ്പെടുന്നു.

ഡിസ്‌കിന്റെയും നട്ടെല്ലിന്റെയും വൈകല്യങ്ങള്‍, തെറ്റായ രീതിയിലുള്ള ഇരുപ്പ്, നടത്തം, മുന്‍പ് ഉണ്ടായിട്ടുള്ള അപകടങ്ങള്‍, വീഴ്ച, പൊട്ടല്‍ തുടങ്ങിയവയൊക്കെ അപകടസാധ്യതയാണ്. അമിതമായ പുകവലിയും നടുവുവേദനയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

പ്രതിരോധ മാര്‍ഗങ്ങള്‍


നടുവുവേദന ഒരു രോഗമല്ല. രോഗലക്ഷണം മാത്രമാണ്. മുതുകെല്ലിനു സമ്മര്‍ദമോ, മറ്റു കേടുപാടുകളോ ഉണ്ടെന്ന് അനുമാനിക്കാനുള്ള ലക്ഷണങ്ങളിലൊന്നാണിത്. അമിതവണ്ണം നിയന്ത്രിച്ചാല്‍ നടുവുവേദന ഉണ്ടാകാതെ പ്രതിരോധിക്കാനാകും. തെറ്റായ നില്‍പ്പ്, നടപ്പ്, ഉറക്കക്കുറവ്, ശാരീരിക ക്ഷമതയില്ലായ്മ എന്നിവ പരിഹരിക്കുക.

പെട്ടെന്നു വെട്ടിത്തിരിയുന്നതും കുനിഞ്ഞുള്ള ജോലികളും കശേരുക്കളെ ബന്ധപ്പിച്ചിരിക്കുന്ന സ്തരങ്ങളെ കേടാക്കും. ഭാരമേറിയ വസ്തുക്കള്‍ ഉയര്‍ത്തുമ്പോള്‍ പ്രത്യേകം ശരീരസന്തുലനം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. തെറ്റായ രീതിയിലുള്ള ദീര്‍ഘനേരത്തെ നില്‍പ്പ്, ഇരിപ്പ് എന്നിവ മാംശപേശികളും 
എല്ലുകളും തമ്മിലുള്ള പരസ്പരസംയോജനം തകരാറിലാക്കുന്നു.

ഇവ കഴിവതും ഒഴിവാക്കുക. വേണ്ടത്ര ശരീരം ചൂടാകാതെ മാംസപേശികള്‍ തണുത്തിരിക്കുന്ന അവസ്ഥയില്‍ വ്യായാമം ചെയ്യരുത്. ദീര്‍ഘനാള്‍വ്യായാമം ചെയ്യാതിരിക്കുന്നതും നടുവുവേദനയ്ക്ക് കാരണമാകും. അതുകൊണ്ട് വ്യായാമം ശീലമാക്കുക. ശരീരഭാരം നിയന്ത്രിക്കുക.

വൈറ്റമിനുകള്‍, മിനറലുകള്‍, പ്രോട്ടീന്‍, എന്നിവ ധാരാളമടങ്ങിയ സമീകൃതാഹാരം കഴിക്കുക. ഇരുന്നുമാത്രം ജോലി ചെയ്യുന്നവര്‍ കുടവയര്‍ കുറയ്ക്കുക. ന 
ടത്തം, നീന്തല്‍, യോഗാസനം എന്നീ വ്യായാമങ്ങള്‍ ശീലമാക്കുക.

ആയുര്‍വേദ ചികിത്സാ വിധികള്‍


നടുവുവേദനയൂടെ കാരണം അറിഞ്ഞ് മാത്രമേ ചികിത്സ വിധികള്‍ നിശ്ചയിക്കാനാകൂ. ആയുര്‍വേദ ത്രിദോഷ സിദ്ധാന്ത പ്രകാരം സന്ധികള്‍ 'കഫ'സ്ഥാനങ്ങളാണ്. ഇവയുടെ ചലനത്തെ നിയന്ത്രിക്കുന്നത് വാത ദോഷമാണ്. ആവരണം, ധാതുക്ഷയം പരിഹരിക്കുക എന്നതു തന്നെയാണ് ചികിത്സ രീതി.

വായുവിന്റെ ആവരണം മാറ്റി വാതാനുലോമ്യം ഉണ്ടാക്കാന്‍ സഹായിക്കുന്ന ഗന്ധര്‍വഹസ്താദി, ഇന്ദുകാന്തം, ദശമൂലകടുത്രയം, വരുണാദി കഷായങ്ങളും ആമാവസ്ഥ പരിഹരിക്കുന്നതിനായി രാസ്‌നാപഞ്ചകം, രാസ്‌നസപ്തകം, സഹച രാദി കഷായങ്ങളും ധാതുക്ഷയം പരിഹരിക്കുന്നതിനായി ബലാ ജീരകാദി, ധന്വന്തരം, രാസ്‌നാദി യോഗങ്ങളും ഉപയോഗിക്കാം.

ഇവ യുക്തമായ പ്രക്ഷേപ, അനുപാന ഔഷധങ്ങള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്. അരിഷ്ട യോഗങ്ങളില്‍ ബലാരിഷ്ടം, അശ്വഗസാരിഷ്ടം, പിപ്പല്യാസ വം മുതലായവയും ധാന്വന്തരം, യോഗരാജ ഗുഗ്ഗുലു, ചന്ദ്രപ്രഭ വടിക എന്നിവയും ഫലദായകങ്ങളാണ്.

കൊട്ടംചുക്കാതി, നാഗരാദി തുടങ്ങി നിരവധി ലേപയോഗങ്ങളും അകത്തേക്കും പുറത്തേക്കും ഉപയോഗിക്കാന്‍ തൈലം = ഘൃത യോഗങ്ങളും (ഗന്ധതൈലം, മഹാരാജ പ്രസാരിണീ, മധുയഷ്ടാദി ക്ഷീരബല, ഗുഗ്ഗുലു തിക്തകം) ദശമൂലഹരീതകീ, കല്ല്യാണ ഗുളം, അഗസ്ത്യ രസായനം എന്നീ ലേഹ്യകല്‍പനകളും പല അവസ്ഥകളിലും നല്‍കാറുണ്ട്.

കടുത്ത നടുവുവേദനയുടെ ലക്ഷണങ്ങള്‍


1. വേദന കാരണം ഉറക്കം നഷ്ടപ്പെടുക. 
2. ചുമ, തുമ്മല്‍ എന്നിവ വേദന അസഹ്യമാക്കുന്നു. 
3. മലമൂത്രവിസര്‍ജന സമയത്ത് വേദന കൂടുക. 
4. കാല്‍ മരവിപ്പ്. 
5. ഭാരം എടുത്തുയര്‍ത്താന്‍ സാധിക്കാതെ വരിക. 
6. അരക്കെട്ട്, മുതുക് എന്നിവിടങ്ങളില്‍ മരവിപ്പും വേദനയും അനുഭവപ്പെടുക. 
7. കടുത്ത മുതുകുവേദനയോടൊപ്പം നിവര്‍ന്നു നില്‍ക്കാനോ നടക്കാനോ സാധിക്കാത്ത വിധം ബലക്കുറവ് അനുഭവപ്പെടുക. 
8. വേദന, മെലിച്ചില്‍, തരിപ്പ്, എന്നിവയും, കഴുത്ത്, കൈകള്‍, നടുവുഭാഗം, കാലുകള്‍ എന്നിവിടങ്ങളില്‍ പെട്ടെന്നു പിടുത്തം ഉണ്ടാകുന്ന പ്രതീതിയും ഉണ്ടാകാം.

തയാറാക്കിയത് : നീതു സാറാ ഫിലിപ്പ്

ഡോ. ആനന്ദ് . വി
സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍
ഗവ. ആയുര്‍വേദ ആശുപത്രി
ഓമല്ലൂര്‍, പത്തനംതിട്ട

ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം

12 വയസു മുതല്‍ 50 വയസക്ക വരെയാണക്ക സാധാരണയായി ബാഹ്യാര്‍ത്തവം കാണപ്പെടുന്നതക്ക. കാലാവസക്കഥ, ശരീരപ്രകൃതി, ദേശത്തിന്റെ സ്വഭാവം, പാരമ്പര്യം എന്നിവയുടെ വ്യത്യാസം അനുസരിച്ചക്ക ഇതിനു മാറ്റം സംഭവിക്കാം.

മാതൃത്വത്തിലേക്കുള്ള ഒരുക്കത്തിന്റെ ആദ്യപടിയാണ് ആര്‍ത്തവം. പെണ്‍കുട്ടിയെ സംബന്ധിച്ച് ജീവിതത്തിന്റെ പുതിയ വഴിത്തിരിവിലേക്കുള്ള ഘട്ടം കൂടിയാണിത്. കുട്ടക്കളികളോടു വിടപറഞ്ഞ് മുതിര്‍ന്ന പെണ്‍കുട്ടിയാകുന്ന നിമിഷം.

എന്നാല്‍ ചിലരില്‍ പല കാരണങ്ങള്‍കൊണ്ടും സ്്ത്രീത്വത്തിന്റെ പ്രതീകമായ ആര്‍ത്തവം വരാതിരിക്കുകയോ വളരെ വൈകി വരുകയോ ചെയ്യാം. ഇത് ആകുലതകള്‍ക്കും, ഉത്കണ്ഠയ്ക്കും കാരണമായിത്തീരാം.

ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്ന ചിട്ടകളിലൂടെയും ഔഷധങ്ങളിലൂടെയും അനാര്‍ത്തവ പ്രശ്‌നങ്ങള്‍ മാത്രമല്ല ആര്‍ത്തവ അസ്വസ്ഥതകളും യോനീരോഗങ്ങളും പരിഹരിക്കാവുന്നതാണ്.

ചില പെണ്‍കുട്ടികളില്‍ ആര്‍ത്തവത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ കുറച്ചു കാലത്തേക്ക് ആര്‍ത്തവം കൃത്യമായി പ്രത്യക്ഷപ്പെടണമെന്നില്ല. എന്നാല്‍ അതോര്‍ത്ത് പേടിക്കേണ്ടതില്ല. കാരണം അത് സാവധാനത്തില്‍ ക്രമമായിക്കൊള്ളും.

ആര്‍ത്തവത്തെക്കുറിച്ച് ആയുര്‍വേദം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ബാഹ്യമായി യോനിയിലൂടെ സംഭവിക്കുന്ന രകക്കതസ്രാവത്തെയും ആന്തരികമായി ബീജകോശത്തില്‍ നിന്നും ബീജം (Ovum) സ്രവിക്കുന്നതിനെയും 'ആര്‍ത്തവം' മെന്ന് ആയുര്‍വേദം പറയുന്നു.

12 വയസു മുതല്‍ 50 വയസക്ക വരെയാണക്ക സാധാരണയായി ബാഹ്യാര്‍ത്തവം കാണപ്പെടുന്നതക്ക. കാലാവസക്കഥ, ശരീരപ്രകൃതി, ദേശത്തിന്റെ സ്വഭാവം, പാരമ്പര്യം എന്നിവയുടെ വ്യത്യാസം

അനുസരിച്ചക്ക ഇതിനു മാറ്റം സംഭവിക്കാം. ആര്‍ത്തവകാലത്തക്ക പ്രായപൂര്‍ത്തിയായ ഒരു സക്കത്രീയില്‍ മൂന്നു മുതല്‍ അഞ്ചുദിവസം വരെ യോനീമാര്‍ഗമായി രകക്കതസ്രാവം സംഭവിക്കും.

സക്കത്രീബീജം പുരുഷബീജവുമായി സംയോജിച്ചാണല്ലോ ഭ്രൂണം രൂപപ്പെടുന്നത്. ആര്‍ത്തവചക്രത്തിലൂടെ ഭ്രൂണത്തെ വളര്‍ച്ചയുടെ ആരംഭത്തില്‍തന്നെ സ്വീകരിച്ചക്ക ആവശ്യമായ പോഷകങ്ങള്‍ കൊടുത്തക്ക പുഷക്കടിപ്പെടുത്തുന്നതിലേക്കുള്ള തയാറെടുക്കലാണക്ക നടക്കുന്നത്.

ഭ്രൂണം വളരാന്‍ തുടങ്ങുമ്പോള്‍ ഗര്‍ഭാശയത്തിന്റെ ആന്തരസക്കതരം വേഗത്തില്‍ പുഷക്കടിപ്പെടുകയും രകക്കതവാഹികള്‍ വികസിച്ചക്ക ഭ്രൂണത്തിനാവശ്യമായ പോഷകങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. അതിനാല്‍ ഗര്‍ഭോതക്കപത്തിക്കുശേഷം ആര്‍ത്തവം ഉണ്ടാകുന്നില്ല.

ആര്‍ത്തവ രകക്കതത്തിന്റെ അളവക്ക കൂടുന്നതും തീരെ കുറയുന്നതും, ആര്‍ത്തവത്തോടൊപ്പം ശകക്കതമായ വേദന, ഛര്‍ദ്ദി തുടങ്ങിയ അസ്വസക്കഥതകള്‍ അനുഭവപ്പെടുകയും ചെയ്യുന്നത് രോഗാവസക്കഥയാണക്ക. അതുപോലെ രണ്ടക്ക ആര്‍ത്തവചക്രങ്ങള്‍ക്കിടയില്‍ രകക്കതസ്രാവം ഉണ്ടാകുന്നതും വിദഗക്കദ്ധ പരിശോധന ആവശ്യമായ അവസ്ഥയാണ്.

ആര്‍ത്തവം വൈകുമ്പോള്‍


പെണ്‍കുട്ടി ജനിച്ചക്ക 18 വയസുവരെ ആര്‍ത്തവം ഉണ്ടാകാതിരുന്നാല്‍ അതിനെ അനാര്‍ത്തവം എന്നു പറയുന്നു. ജന്മനാതന്നെയുള്ള വൈകല്യങ്ങളായിരിക്കും ഇതിനു പ്രധാന കാരണം.

ശരീരത്തിലെ അന്തഃസ്രാവ(ഹോര്‍മോണ്‍)ങ്ങളുടെ അഭാവം കൊണ്ടോ അല്ലാതെയോ കൗമാരപ്രായത്തില്‍ ലൈംഗികവളര്‍ച്ച ഇല്ലാതാകുകയും തല്‍ഫലമായി ഗര്‍ഭാശയം പൂര്‍ണ വളര്‍ച്ചയെത്താതിരിക്കുകയും ചെയ്യുന്നു. അതിനാല്‍ ആര്‍ത്തവാരംഭം നീണ്ടുപോകുകയോ ആര്‍ത്തവം ഉണ്ടാകാതിരിക്കുകയോ ചെയ്യാം.

ഗര്‍ഭാശയം, അണക്കഡാശയം എന്നിവയുടെ പുഷക്കടിക്കുറവക്ക, കന്യാചര്‍മ്മത്തിനും ഗര്‍ഭാശയമുഖത്തിനും ദ്വാരമില്ലായക്കമ, രകക്കതക്കുറവക്ക, ജീവിതശൈലിയിലെ മാറ്റങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍, ചില അലോപ്പതി മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം എന്നിവയും അനാര്‍ത്തവത്തിനു കാരണമാകാം.

ചെറു തേക്കിന്‍വേരക്ക, മുതിര, വെള്ളങ്കി, പ്ലാശിന്‍തൊലി, ചെറുപുന്നയില, കടുകക്ക, ഇവയക്കക്കു തുല്യം കാരെള്ളക്ക ഇവ ചേര്‍ത്തുണ്ടാക്കുന്ന കഷായത്തില്‍ മുരിക്കിന്‍തൊലി ചുട്ട ഭസക്കമം ചേര്‍ത്തു കഴിക്കുന്നതക്ക വളരെ പ്രയോജനപ്രദമാണക്ക.

രജ:പ്രവര്‍ത്തിനിവടി, ലോഹഭസക്കമം, വംഗഭസക്കമം എന്നിവയും ധന്വന്തരം തൈലം ചൂടാക്കി അരക്കെട്ടിനു ചുറ്റും പുരട്ടി പുളിയില, നുച്ചിയില ഇവ ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ചെറുചൂടില്‍ അരക്കെട്ടു മുങ്ങത്തക്കവണ്ണം ഇറങ്ങി ഇരിക്കുന്നതും (അവഗാഹസ്വേദം) അനാര്‍ത്തവത്തിന് ഫലം ചെയ്യും.

യോനീരോഗങ്ങള്‍


യോനീരോഗങ്ങളുടെ പ്രധാന കാരണം വാതമാണക്ക. വാതം കോപിച്ചക്ക യോനിയുമായി ബനക്കധപ്പെട്ടക്ക 20 തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകാമെന്ന് ആയുര്‍വേദാചാര്യന്മാര്‍ പറയുന്നു. അഹിതാഹാര വിഹാരങ്ങളാല്‍ ശരീരം രൂക്ഷവും ദുര്‍ബലവുമാകുകയും, ഇതുമൂലം പ്രായപൂര്‍ത്തിയായ യുവതികളില്‍ ആര്‍ത്തവസംബനക്കധമായ പല വൈകല്യങ്ങളുമുണ്ടാകാം.

ആര്‍ത്തവസമയത്തുണ്ടാകുന്ന വേദന മിക്കവര്‍ക്കും ദുസഹമായിരിക്കും. ഗര്‍ഭാശയത്തിന്റെ സക്കഥാനഭൃംശം, മലബനക്കധം, യോനീനാളം, ഗര്‍ഭാശയം എന്നിവിടങ്ങളിലെ നീര്‍ക്കെട്ടക്ക, അമിതമായ ഗര്‍ഭാശയസങ്കോചം, അതൃപക്കതമായ ലൈംഗികാസകക്കതി, ഭയം, ഉതക്കകണക്കഠ തുടങ്ങിയ മനഃസംഘര്‍ഷങ്ങള്‍, ഗര്‍ഭാശയ വളര്‍ച്ചകള്‍, ഗര്‍ഭാശയ വൈകല്യങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങളാല്‍ ആര്‍ത്തവസമയത്ത് അസഹ്യമായ വേദന അനുഭവപ്പെടാം.

ഹോര്‍മോണുകളുടെ കുറവക്ക, ജന്മനാലുള്ള ഗര്‍ഭാശയത്തിന്റെ വളര്‍ച്ചക്കുറവക്ക എന്നിവയും മറ്റു കാരണങ്ങളാണ്. ആര്‍ത്തവത്തോടനുബനക്കധിച്ചക്ക അടിവയറിനു നടുവില്‍ ഉണ്ടാകുന്ന വേദനയക്കക്കക്ക ഗര്‍ഭാശയപ്രശക്കനങ്ങളും, വിട്ടുവിട്ടുണ്ടാകുന്ന വേദനയക്കക്കക്ക വാതവികാരങ്ങളും ഒരുവശത്തുണ്ടാകുന്ന ചെറിയ വേദനയക്കക്കക്ക അണക്കഡകോശ പ്രശക്കനങ്ങളും കാരണമാകുന്നു.

സനക്കധിവേദന, തലചുറ്റല്‍, ഓക്കാനം, ശരീരം വീര്‍ത്തപോലുള്ള തോന്നല്‍, നീരക്ക, വയറുസക്കതംഭനം എന്നിവയും കടുത്ത തലവേദനയും ആര്‍ത്തവവേദനയക്കക്കൊപ്പം കണ്ടുവരാറുണ്ട്. ആര്‍ത്തവാരംഭത്തിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്പായിരിക്കും ഇത്തരം അസ്വസക്കഥതകള്‍ ആരംഭിക്കുക. 12 മണിക്കൂറോളം ഈ ആര്‍ത്തവ അസ്വസ്ഥതകള്‍ നീണ്ടുനില്‍ക്കാം.

തുട മുതല്‍ കാല്‍മുട്ടക്ക വരെ കോച്ചിപിടുത്തവും വേദനയും നടുവേദന, മൂത്രക്കടച്ചില്‍, അമിത വിയര്‍പ്പക്ക തുടങ്ങിയ ശാരീരിക അസ്വസ്ഥതകളും സ്വാഭാവികമാണ്. എന്നാല്‍ കുറച്ചുനാള്‍ ഇത്തരം അസ്വസക്കഥതകള്‍ ഉണ്ടാകാതിരിക്കുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയക്കതാല്‍ ശ്രദ്ധിക്കണം.

ആര്‍ത്തവം പ്രത്യക്ഷപ്പെടുന്നതിനു മുമ്പക്ക ചില സക്കത്രീകളില്‍ ശാരീരികവും മാനസികവുമായ അസ്വസക്കഥതകള്‍ ഉണ്ടാകാറുണ്ടക്ക. ഇതിനക്ക ആര്‍ത്തവപൂര്‍വ അസ്വസക്കഥതകള്‍എന്നു പറയുന്നു.

പെട്ടെന്നു കരച്ചില്‍ വരിക, അശ്രദ്ധകൊണ്ടക്ക അപകടം സംഭവിക്കുക, മാനസിക പിരിമുറുക്കം എന്നിവ . ബനക്കധുക്കളുടെയും സുഹൃത്തുക്കളുടെയും കരുതലും സക്കനേഹവും ഇത്തരം ശാരീരിക-മാനസിക പ്രശക്കനങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.

അമിത രക്തസ്രാവം


ചില സക്കത്രീകളില്‍ ആര്‍ത്തവത്തോടനുബനക്കധിച്ചക്ക അമിതമായ രകക്കതസ്രാവം ഉണ്ടാകാറുണ്ടക്ക. ഗര്‍ഭാശയത്തിലെ രകക്കതവാഹികളുടെ വൈകല്യം, ഗര്‍ഭാശയഭിത്തിയുടെ ദൗര്‍ബല്യത്താല്‍ ഗര്‍ഭാശയാന്തര്‍ഭാഗം വികസിക്കുക, പ്രസവശേഷം മറുപിള്ള ഭാഗികമായി ഗര്‍ഭാശയത്തിലവശേഷിക്കുക, പ്രസവശേഷം ഗര്‍ഭാശയം ചുരുങ്ങാതിരിക്കുക, ഗര്‍ഭനിരോധനോപാധികള്‍ യോനിക്കുള്ളില്‍ നിക്ഷേപിക്കുക, ഗര്‍ഭാശയനാളി വീക്കം, ഗര്‍ഭാശയച്യുതി എന്നിങ്ങനെ അമിതാര്‍ത്തവത്തിനു ധാരാളം കാരണങ്ങളുണ്ടക്ക.

എരിവക്ക, പുളി ഇവയുടെ അമിതോപയോഗം, രകക്കതം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളുടെ ഉപയോഗം, രകക്കതക്കുറവിനാല്‍ സാന്ദ്രത കുറയുക, ആര്‍ത്തവകാലത്തെ അമിതമായ ശാരീരികാധ്വാനം, ഭയം, വിദ്വേഷം തുടങ്ങിയ മാനസികവികാരങ്ങള്‍, അപതക്കഥ്യാചാരങ്ങള്‍, കടുത്ത മലബനക്കധം എന്നിവയും അമിതാര്‍ത്തവത്തിനുള്ള കാരണങ്ങളാണ്

സ്ത്രീരോഗങ്ങള്‍ക്ക് ആയുര്‍വേദ പരിഹാരം

കേശസംരക്ഷണത്തില്‍ വളരെ പ്രാധാന്യം നല്‍ക്കുന്ന ഒരു ശാസ്ത്രമാണ് ആയുര്‍വേദം. ആയുര്‍വേദത്തില്‍ മുടികൊഴിച്ചില്‍ പിത്തരോഗമായി 
കണക്കാക്കപ്പെടുന്നു.

ആയുര്‍വേദം സ്ത്രീകളുടെ ആരോഗ്യത്തിന് പ്രഥമസ്ഥാനമാണ് നല്‍കുന്നത്. പ്രത്യേകിച്ചും സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കഠിനമായ പഥ്യത്തിന്റെയോ കഷായത്തിന്റെയോ സഹായമില്ലാതെ, സ്ത്രീകളില്‍ പൊതുവെ കാണുന്ന പല രോഗങ്ങളേയും അകറ്റി നിര്‍ത്താമെന്ന് ആയുര്‍വേദം അനുശാസിക്കുന്നു.

ഗര്‍ഭിണികളിലെ നടുവേദന

ഗര്‍ഭിണിയാകുന്നതോടെ ശരീരം കൂടുതല്‍ അയയുന്നു. ഇതുകൊണ്ടുതന്നെ അധികം അധ്വാനിക്കുകയോ കുനിഞ്ഞുനിന്നു ജോലി ചെയ്യുകയോ, ഭാരമെടുക്കുകയോ ചെയ്യുമ്പോള്‍ നടുവേദന അനുഭവപ്പെടുന്നു. എല്ലാ നടുവേദനയും ഇതുമൂലം ആകണമെന്നില്ല. ഗര്‍ഭാശയത്തിന്‍േറയും എല്ലുകളുടെയും തകരാറുകാരണവും നടുവേദന ഉണ്ടാകാറുണ്ട്. അതിനാല്‍ ഗര്‍ഭിണികളിലെ നടുവേദന നിസാരമായി തള്ളിക്കളയരുത്. നടുവേദന കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ വൈദ്യന്റെ സഹായം തേടണം.

1. ഒരു ടീ സ്പൂണ്‍ മുളയിലനീരും, സമം അരക്കാടിയും തിളപ്പിച്ച് നടുവില്‍ പുരട്ടിയാല്‍ വേദനയ്ക്ക് ശമനം കിട്ടും. 
2. സഹജരാദിതൈലം അല്പം ചൂടാക്കി നടുവില്‍ പുരട്ടി തടവിയതിനുശേഷം ആവി പിടിക്കുന്നതും നടുവേദനമാറാന്‍ നല്ലതാണ്. 
3. ഉലുവ വറുത്തുപൊടിച്ച് കാപ്പിയില്‍ ചേര്‍ത്ത് ദിവസവും കുടിക്കുക.

ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന രക്തസമ്മര്‍ദം

രക്തസമ്മര്‍ദത്തിന്റെ തോതനുസരിച്ച് ഗര്‍ഭിണികളുടെ കൈകാലുകളിലും മുഖത്തും നീരു കാണപ്പെടുന്നു. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളപ്പോള്‍ തലതചുറ്റല്‍, കാഴ്ചക്കുറവ്, ഓക്കാനം, തലവേദന, ഛര്‍ദി എന്നിവയും അനുഭവപ്പെടുന്നു. ഗര്‍ഭിണികളുടെ രക്തസമ്മര്‍ദം ഇടക്കിടെ പരിശോധിക്കേണ്ടതാണ്.

1. അല്പം കൃഷ്ണ തുളസിയിലയും മൂന്നല്ലി വെളുത്തുള്ളിയും ഒന്നിച്ച് ചവച്ചരച്ചു കഴിക്കുന്നത് രക്തസമ്മര്‍ദത്തിന് നല്ലതാണ്. 
2. രണ്ട് ചെറിയ കഷണം ശതാവരിക്കിഴങ്ങ് ഒരു ഗ്ലാസ് പാലില്‍ അരച്ചുകലക്കി നാല്പത്തൊന്നു ദിവസം തുടര്‍ച്ചയായി സേവിക്കുക. 
3. ധന്വന്തരം ഗുളിക അലിയിച്ചു കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയാന്‍ സഹായിക്കും.

ഗര്‍ഭോല്‍പാദനത്തിന്

പശുവിന്‍പാലില്‍ അഞ്ചുഗ്രാം തിരുതാളിവേര് അരച്ചുകലക്കി നാല്പത്തൊന്നു ദിവസം തുടര്‍ച്ചയായി സേവിക്കുക.

1. നാഗപ്പൂവ് പൊടിച്ച് അഞ്ചുഗ്രാം വീതം പാലില്‍ കലക്കി കുടിക്കുക. 
2. എട്ട് പേരാല്‍മൊട്ട് 50 മി.ലി. പശുവിന്‍പാലില്‍ ചതച്ചിട്ട് കാച്ചി ആര്‍ത്തവസമയത്ത് കഴിക്കണം. തുടര്‍ച്ചയായി മാസങ്ങളോളം ഇതാവര്‍ത്തിക്കുക.

ആര്‍ത്തവ വേദന

മിക്ക സ്ത്രീകളുടെയും പ്രശ്‌നമാണ് ആര്‍ത്തവ സമയത്തെ വയറുവേദന. ആര്‍ത്തവരക്തം ശരിയായ രീതിയില്‍ പോകാതിരിക്കുമ്പോഴാണ് വേദന അനുഭവപ്പെടുന്നത്. എന്നാല്‍ ആര്‍ത്തവത്തിന്റെ ആദ്യ രണ്ടുദിവസങ്ങളില്‍ മറ്റു കാരണങ്ങളൊന്നുമില്ലാതെയും വേദന തോന്നാറുണ്ട്. അത് സ്വാഭാവികം മാത്രമാണ്. ചിലരില്‍ രക്തം കെട്ടിക്കിടന്ന് ഗര്‍ഭപാത്രത്തിനു ചുറ്റും നീര് പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം വേദനകളില്‍ ഓക്കാനം, ഛര്‍ദ്ദി, തലവേദന, നടുവേദന എന്നീ അസ്വാസ്ഥ്യങ്ങളും കാണാറുണ്ട്.

1. ഒരു പച്ചമുട്ട ഒരു ഗ്ലാസ് തിളപ്പിച്ച പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ വേദനയ്ക്ക് ശമനമുണ്ടാകും. 
2. ഒരു ടീസ്പൂണ്‍ എള്ളെണ്ണ ചെറുതായി ചൂടാക്കി ആര്‍ത്തവ ദിവസങ്ങളില്‍, ദിവസവും ഒരു നേരം വീതം സേവിക്കുക. 
3. ഒരു ടീസ്പൂണ്‍ അയമോദകം രണ്ടു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ദിവസം മൂന്നുനേരം കഴിക്കുക.

അല്പാര്‍ത്തവം

കുറച്ച് എള്ള് വറുത്തുപൊടിച്ച് ഓരോ കരണ്ടി വീതം ദിവസേന രണ്ടുനേരം കഴിക്കുക. ഗര്‍ഭിണികള്‍ എള്ള് അധികം ഉപയോഗിക്കാന്‍ പാടില്ല.

1. കറ്റാര്‍വാഴയുടെ നീര് ഒരൗണ്‍സും ഒരു ടീസ്പൂണ്‍ ശര്‍ക്കരയും ചേര്‍ത്ത് കഴിക്കുക.

അമിതാര്‍ത്തവം

ആര്‍ത്തവം സാധാരണ ഏഴു ദിവസംവരെയാണ് നീണ്ടുനില്‍ക്കുന്നത്. എന്നാല്‍ ചിലരില്‍ രക്തസ്രാവം 10 മുതല്‍ 15 ദിവസംവരെ നീണ്ടു നിന്നേക്കാം; ദിവസത്തില്‍ നാലില്‍ കൂടുതല്‍ പാഡ് മാറേണ്ടിവരുന്നതും അമിതാര്‍ത്തവത്തിന്റെ ലക്ഷണമാണ്. തലകറക്കം, ക്ഷീണം, വിളര്‍ച്ച, ശരീരവേദന എന്നിവയും അമിതാര്‍ത്തവത്തോടൊപ്പം കാണുകയാണെങ്കില്‍ ചികിത്‌സ തേടാന്‍ മടിക്കരുത്. ഗര്‍ഭാശയത്തിലോ, അണ്ഡാശയത്തിലോ നീര്, മുഴ, കുടിയ രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം ഇതിനു കാരണമാവുന്നു.

1. ചെമ്പരത്തിപ്പൂവ് വാട്ടിപിഴിഞ്ഞ ഒരു ഔണ്‍സ് നീരില്‍ തേന്‍ ചേര്‍ത്ത് ദിവസവും രണ്ടുനേരം കഴിക്കുക. 
2. തെങ്ങിന്‍പൂക്കുല അരിമാവും ചേര്‍ത്തു കുറുക്കി ദിവസവും മൂന്നുപ്രാവശ്യം ആര്‍ത്തവദിവസങ്ങളില്‍ കഴിക്കുക. 
3. അശോകപ്പൂവ് ഒരുപിടി പച്ചയ്ക്ക് ചവച്ചരച്ചു കഴിക്കുന്നതും അമിത രക്തസ്രാവം കുറയ്ക്കാന്‍ സഹായിക്കും.

മൂത്രത്തില്‍ പഴുപ്പ്

ആര്‍ത്തവകാലത് തികഞ്ഞ ശുചിത്വം പാലിക്കാത്തവരില്‍ മൂത്രത്തില്‍ പഴുപ്പ് വരാനുള്ള സാധ്യത കൂടുതലാണ്. അടിവയറ്റില്‍ അസഹ്യമായ വേദന, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

1. ബാര്‍ലിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രത്തില്‍ പഴുപ്പ് മാറുന്നതിന് നല്ലതാണ്. 
2. ഒരു പിടി തഴുതാമയിട്ട് തിളപ്പിച്ച വെള്ളം ദിവസവും മൂന്നുനേരം കുടിക്കുക. 
3. ഒരു പിടി ഞെരിഞ്ഞിലിട്ട വെള്ളം ദിവസവും പലപ്രാവശ്യം കുടിക്കുന്നതും നല്ലതാണ്.

മൂത്രതടസം

സ്ത്രീകളില്‍ കണ്ടുവരുന്ന മൂത്രതടസം ചിലപ്പോള്‍ ഗര്‍ഭാശയരോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. മൂത്രം അധികനേരം പിടിച്ചുവെച്ചാല്‍ അടിവയറ്റില്‍ വേദനയും നീരും ഉണ്ടാകുന്നതിന് കാരണമാവും.

1. ഒരു ഗ്ലാസ് കരിക്കിന്‍വെള്ളത്തില്‍ 5 ഗ്രാം ഏലത്തരി പൊടിച്ച് കുടിക്കുക. 
2. ചെറിയ കഷണം കുമ്പളങ്ങ അരച്ചെടുത്ത് നാഭിയില്‍ ലേപനം ചെയ്താല്‍ മൂത്രതടസം മാറിക്കിട്ടും. 
3. ഒരു ടീസ്പൂണ്‍ കൂവപ്പൊടി, ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുന്നതും മൂത്രതടസത്തിന് നല്ലതാണ്.

മൂത്രത്തില്‍ ഉപ്പ്

ഗര്‍ഭിണികളില്‍ കണ്ടുവരുന്ന മറ്റൊരു രോഗമാണ് മൂത്രത്തില്‍ ഉപ്പ്. മൂത്ര പരിശോധനയിലൂടെ രോഗത്തിന്റെ തീവ്രത കണ്ടെത്താവുന്നതാണ്. തലവേദന, ഛര്‍ദ്ദി, കാഴ്ചയ്ക്കു മങ്ങല്‍ തുടങ്ങിയവ ലക്ഷണങ്ങളാണ്.

1. തഴുതാമയിട്ട് തിളപ്പിച്ച വെള്ളം ദിവസം രണ്ടുനേരം പതിവായി കുടിക്കുക. 
2. തഴുതാമയില ഒരുപിടി അരച്ച് ചെറുചൂടു വെള്ളത്തില്‍ കലക്കി ദിവസവും കുടിക്കുക.

അറിയാതെയുള്ള മൂത്രം പോക്ക്

പ്രായമായ സ്ത്രീകളിലാണ്് ഈ അസുഖം കൂടുതലായും കണ്ടുവരുന്നത്. ചിരിക്കുക, തുമ്മുക, ചുമയ്ക്കുക, ഭാരം ഉയര്‍ത്തുക തുടങ്ങിയ അവസരങ്ങളില്‍ അറിയാതെ മൂത്രം പോകുന്ന അവസ്ഥാണിത്.

1. ചന്ദ്രപ്രഭാവടി ആയുര്‍വേദ കടയില്‍ ലഭ്യമാണ്) കഴിക്കുന്നത് മൂത്രം അറിയാതെ പോകുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

സ്തന കല്ലിപ്പ്

ചില സ്ത്രീകളില്‍ ആര്‍ത്തവസമയത്ത് സ്തനങ്ങളില്‍ കല്ലിപ്പും വിങ്ങലും അനുഭവപ്പെടാറുണ്ട്. എന്നാല്‍ സ്തനങ്ങള്‍ക്ക് വലുപ്പവ്യത്യാസം അനുഭവപ്പെടുകയോ മുലക്കണ്ണില്‍ നിന്ന് സ്രവം വരികയോ ചെയ്താല്‍ ചികിത്‌സ ആവശ്യമാണ്.

1. കൊട്ടംചുക്കാദി തൈലം പുരട്ടി തടവുന്നത് സ്തനവേദന കുറയ്ക്കാന്‍ സഹായിക്കുന്നു. 
2. കാഞ്ചനാഗുല്‍ഗുലു (വിപണിയില്‍ ലഭ്യമാണ്) രണ്ടുമൂന്നു മാസം പതിവായി കഴിക്കുക. 
3. കുമാരിയാസവം പതിവായി കഴിക്കുന്നത് സ്തനങ്ങളിലെ കല്ലിപ്പും വേദനയും മാറാന്‍ സഹായിക്കും.

വെള്ളപോക്ക്

സ്ത്രീകളെ ഏറ്റവും അലട്ടുന്ന പ്രശ്‌നമാണ് വെള്ളപോക്ക് അഥവാ അസ്ഥിസ്രാവം. യോനീനാളത്തിലൂടെ അമിതമായി വെള്ളനിറം കലര്‍ന്ന യോനീസ്രവമുണ്ടാകുന്ന അവസ്ഥയാണിത്. ഇത് ഒരു രോഗമായി കാണേണ്ടതില്ല.

എന്നാല്‍ വളരെ കൊഴുത്തതോ നിറംമാറിയതോ, ദുര്‍ഗന്ധത്തോടുകൂടിയ സ്രവമോ ഉണ്ടാകുകയാണെങ്കില്‍ ചികിത്‌സ തേടേണ്ടതാണ്. വെള്ളപോക്കിനോടൊപ്പം ചിലരില്‍ ക്ഷീണിക്കുക, എരിച്ചില്‍, വയറുവേദന എന്നിവയും കണ്ടുവരാറുണ്ട്.

1. ഉലുവയും പൊടിയരിയും തേങ്ങാപ്പാലും ചേര്‍ത്ത് വേവിച്ച് കഞ്ഞിയാക്കി ഓരോ കപ്പ്, ഒരാഴ്ച കഴിക്കുക. 
2. നീളമുള്ള രണ്ട് ശതാവരിക്കിഴങ്ങ് അരച്ച് ഒരു ഗ്ലാസ് പാലില്‍ ചേര്‍ത്ത് തിളപ്പിച്ച് രാവിലെ വെറുംവയറ്റില്‍ രണ്ടാഴ്ച കഴിക്കുക. 
3. ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ പാലില്‍ ഒരുപിടി ചെമ്പരത്തിമൊട്ട് അരച്ചുകലക്കി ദിവസവും രണ്ടുനേരം കഴിക്കുക.

യോനീവരള്‍ച്ച

യോനീവരള്‍ച്ച മിക്കപ്പോഴും സ്ത്രീകളില്‍ ലൈംഗികബന്ധത്തിന് ആയാസം സൃഷ്ടിക്കുന്നു. ഇതിന് ആയുര്‍വേദം ചില പൊടിക്കൈകള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

1. ശതധനതഘൃതം (ആയുര്‍വേദ കടയില്‍ ലഭ്യമാണ്) കഴിക്കുന്നത് യോനീവരള്‍ച്ചയ്ക്ക് നല്ലതാണ്. 
2. ശതാവരി ലേഹ്യം കഴിക്കുന്നതും യോനീവരള്‍ച്ച കുറയാന്‍ സഹായിക്കും. 
3. കഴുകി വൃത്തിയാക്കി ഒരുപിടി കുറുന്തോട്ടി വേര് ഒരു ഗ്ലാസ് പാലില്‍ കഷായമാക്കിയശേഷം അരച്ചുകുടിക്കുക. ദിവസം രണ്ടുപ്രാവശ്യം കുടിക്കാവുന്നതാണ്.

ഗുഹ്യഭാഗത്തെ ചൊറിച്ചില്‍

പൂപ്പല്‍രോഗവും അണുബാധയും മറ്റും ചൊറിച്ചിലിന് കാരണമാകാറുണ്ട്.

1. ആര്യവേപ്പിലയും ഒരുപിടി ഗ്രാമ്പുവിന്റെ ഇലയുമിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ചെറു ചൂടോടെ യോനി കഴുകുക. 
2. കണിക്കൊന്നയിട്ട് തിളപ്പിച്ച ചെറു ചൂടുള്ള വെള്ളംകൊണ്ട് കഴുകുന്നതും ഗൃഹ്യഭാഗത്തെ ചൊറിച്ചില്‍ ശമിപ്പിക്കും.

യോനീനാള വീക്കം

അണുബാധയാണ് യോനീനാള വീക്കത്തിനു കാരണം. ശുചിത്വമില്ലായ്മയാണ് ഇതിനുള്ള മുഖ്യ കാരണം. യോനീനാള വീക്കം ലൈംഗിക ജീവിതത്തെയും സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു.

1. 45 ഗ്രാം തഴുതാമയില നാലിരട്ടി വെള്ളത്തില്‍ നാലിലൊന്നാക്കി കഷായംവച്ച് കുടിക്കുന്നത് നല്ലതാണ്. 
2. നിലപ്പനക്കിഴങ്ങുകൊണ്ട് പാല്‍ക്കഷായം വച്ച് സേവിക്കുന്നതും യോനീനാള വീക്കത്തിന് ഫലപ്രദമാണ്. 
3. ശുദ്ധമായ വെളിച്ചെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്തു കലക്കി പുരട്ടിയാല്‍ യോനീനാള വീക്കം സുഖപ്പെടും.

ഗര്‍ഭകാല ഛര്‍ദ്ദി

ഗര്‍ഭകാലത്തിന്റെ മുഖ്യ പ്രാരംഭ ലക്ഷണമാണ് ഛര്‍ദി. എന്നാല്‍ എല്ലാ ഗര്‍ഭിണികള്‍ക്കും ഛര്‍ദി ഉണ്ടാകണമെന്നില്ല. പലപ്പോഴും ഗര്‍ഭിണികളിലുണ്ടാകുന്ന ഛര്‍ദ്ദി തനിയെ ശമിക്കാറുണ്ട്.

എന്നാല്‍ ഏതു ഭക്ഷണം കഴിച്ചാലും അത് ഛര്‍ദ്ദിച്ചു പോവുകയും ശരീരത്തിലെ ജലാംശം കുറഞ്ഞ് ഗര്‍ഭിണി അവശയാവുകയും ചെയ്യുന്ന അവസ്ഥവന്നാല്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടണം.

1. വില്വാദിലേഹ്യം നാവില്‍ പുരട്ടുന്നത് ഗര്‍ഭകാല ഛര്‍ദ്ദിക്ക് നല്ലതാണ്. 
2. പുതിന നീരും, തേനും, ചെറുനാരങ്ങ നീരും സമം ചേര്‍ത്ത് ദിവസവും മൂന്നുനേരം കഴിക്കുക. 
3. മലരോ, പൊരിയോ പഞ്ചാസാര ചേര്‍ത്തു ചവച്ചരച്ചു കഴിക്കുന്നതും ഛര്‍ദിക്ക് ഫലപ്രദമാണ്.

3.20512820513
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top