Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / അവയവദാനം / ഓര്‍ഗന്‍ ഡോനെഷന്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഓര്‍ഗന്‍ ഡോനെഷന്‍

അവയവ ധാനത്തിന്റെ മഹത്വത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ

നേത്രദാനം

ഒരാളുടെ  മരണാനന്തരം  കണ്ണുകള്‍ ദാനം ചെയുന്നതാണ് നേത്രദാനം.  കണ്ണിന്‍റെ    കാഴ്ചപടലം സംബന്ധിയായ  അന്ധതയ്ക്ക്  മാത്രമേ  നേത്രദാനം  പരിഹാരമാകൂ. മറ്റ് തരത്തിലുള്ള  അന്ധതയ്ക്ക്  പരിഹാരമല്ല.  നേത്രദാനം  പരോപകാര പ്രവര്‍ത്തിയാണ്. സമൂഹത്തിനായി ചെയ്യുന്ന ഒരു  മാതൃകാപരമായ  ഏറ്റവും വലിയ  പുണ്യകര്‍മ്മം.  അത്  സ്വമേധയാ  ചെയുന്ന ഒരു  കര്‍മ്മമാണ് .മരണാനന്തരം ജിവിച്ചിരിക്കുമ്പോള്‍ തന്നെ  മരന്നാനന്തരനേത്രദാനത്തെ കുറിച്ച വ്യവസ്ത്ഥ ചെയ്യാവുന്നതാണ്. ഏറ്റവും  വലിയ  സല്‍കര്‍മ്മം  ചെയ്തതിന്  ശേഷം  ഇ ഒരു  ജന്മത്തിന് വിട  നല്‍കാം.  ഈ സല്‍കര്‍മ്മത്തെ  ജിവിച്ചിരിക്കുന്ന  അവരുടെ  ബന്ധുക്കളാണ് പ്രാവര്‍ത്തികമാകേണ്ടത്. ആ പരദേഹിയുടെ ആഗ്രഹം  സഫലമാകേണ്ട  കര്‍മ്മം ശേഷിക്കുന്ന ബന്ധുകളുടെ പൂര്‍ണ്ണ ഉത്തരാവാദിത്തമാണ്. അത്  മറക്കാതെ ചെയ്യുക. ആ പുണ്ണ്യാത്മാവിന്  മരണാനന്തരം  എന്തെങ്കിലും  കര്‍മ്മം  ചെയുവാനുദേശിക്കുന്നുണ്ടെങ്കില്‍ ഈ  നേത്രദാനം  തന്നെയായിരിക്കും ഏറ്റവും വലിയ കര്‍മ്മം.

ദാനം ചെയ്ത കണ്ണുകളുടെ പ്രയോജനം.

സാമൂഹത്തിന്  ഏറെ  പ്രയോജനകരമാണ് ദാനത്തിലൂടെ ലഭിക്കുന്ന  കണ്ണുകള്‍. ഒരാളുടെ  മരണാനന്തര  നേത്രദാനത്തിലൂടെ  രണ്ട് അന്ധരായവരാണ് നമ്മുടെ  ലോകത്തെ  കണ്‍നിറയെ  കാണുന്നത്.  നേത്രപടല  തകരാറ് കൊണ്ട്  അന്ധരായവര്‍ക്ക്  കാഴ്ച  വിണ്ടെടുക്കുവാന്‍ ഇത്  മൂലം  കഴിയും. സാധാരണ  നേത്ര  രോഗങ്ങള്‍ക്ക്  പരിഹാരം  കണ്ടെത്താനുള്ള  ഗവേക്ഷണത്തിനും, പരിശീലനത്തിനും  വേണ്ടി  കണ്ണിന്‍റെ  മറ്റ്‌  ഭാഗങ്ങള്‍  പ്രയോജനപ്പെടുത്താനാവും. വെളിച്ചം എന്താണ് എന്നറിയുന്ന നമ്മള്‍ക്ക്  ഇരുട്ടിന്‍റെ  ഭിഇകരതയെ    കുറിച്ചറിയാം, ഇരുട്ട് എന്താണെന്ന് തിരിച്ചറിയാത്ത ഒരു  വ്യക്തിക്ക്  വെളിച്ച൦ കിട്ടുമ്പോള്‍ ഉണ്ടാകുന്ന  സന്തോഷം  ഒന്നാലോചിച്ചാല്‍ മതി  ഏതൊരാളും നേത്രദാനത്തിന് തയ്യാറാകും.

കാഴ്ചപടല   സംബന്ധിയായ അന്ധത :

കണ്ണിന്‍റെ  മുന്‍ഭാഗത്തെ  ആവരണം  ചെയ്യുന്ന  സുതാര്യമായ  മൂടുപടമാണ്  കാഴ്ച്ച പടലം  അഥവാ “കോര്‍ണിയ”. ദൄഷ്ടി  കേന്ദ്രത്തിന്  മങ്ങലേൽക്കുമ്പോൾ കാഴ്ച്ച ശക്തി  കുറയുകയോ  ഇല്ലാതാകുകയോ  ചെയ്യുന്നു, കാഴ്ച്ച  ശക്തി  നഷ്ടപെടുന്നതിനാണ്  കാഴ്ച്ചപടല  സംബന്ധിയായ  അന്ധത  എന്ന്  പറയുന്നു.

കാഴ്ച്ച   പടല സംബന്ധിയായ അന്ധതയ്ക്ക് കാരണം :

അപകടങ്ങള്‍  മൂലം  കാഴ്ച്ച പടല ത്തിന  മുറിവുകള്‍  സംഭാവികാം . പിന്നെ  കുട്ടികള്‍  കൂര്‍ത്തമുനയുള്ള    കളിപ്പാട്ടങ്ങള്‍  ഉപയോഗിക്കുമ്പോള്‍    (അമ്പും  വില്ലും,പേന, പെന്‍സില്‍ മറ്റ്‌  മുനയുള്ള  വസ്തുക്കള്‍ കണ്ണില്‍ തറയ്കുന്നത്  മൂലം  ഉണ്ടാകുന്ന  അപകടങ്ങള്‍).  കാഴ്ച്ച പടലത്തിന്   കേടു വരത്താം . ഇത്തരം  അന്ധത പ്രായമായവര്‍ക്കും ഉണ്ടാകാം. റോഡാപകടങ്ങള്‍, മാരകമായ രാസവസ്തുകള്‍ കണ്ണില്‍ വിഴുമ്പോള്‍, തീ മൂലം ഉണ്ടാകുന്ന  അപകടങ്ങള്‍, അണുബാധ  എന്നിവ  മൂലവും പിന്നെ  പോഷകാഹാര  കുറവാണ്  അന്ധതയ്ക്ക്  മറ്റൊരു   കാരണം.

കാഴ്ച്ച പടല സംബന്ധിയായ അന്ധതയ്ക്ക് ചികില്‍സ:

മേല്‍  പറഞ്ഞതരത്തിലുള്ള  അന്ധത  സംഭവിച്ചവര്‍ക്ക്    വിദഗ്ദ്ധമായി  ചികില്‍സ   മാറ്റാവുന്നതാണ്.  കേട് വന്നതായ  കാഴ്ച്ച പടലം  ശാസ്ത്രക്രിയ കൊണ്ട്  മാറ്റി പകരം  നേത്രദാനത്തിലൂടെ കിട്ടുന്ന  കാഴ്ച്ചപടലം  ഉപയോഗികാവുന്നതാണ്. ഇതാണ് ഇത്  വരെ  പ്രായോഗിച്ച്  വന്നിട്ടുള്ള  രീതി. കൃത്രിമമായ  കാഴ്ച്ച പടലങ്ങള്‍ ശാസ് ത്രലോകം  കണ്ടുപിടിച്ചിട്ടില്ലെന്നുള്ള  വസ്തുത  നമ്മള്‍ ഓര്‍ക്കണം. അത്  കൊണ്ട്  മഹാമാനസ്കരായ  വ്യക്തികളില്‍  നിന്ന്  നേത്രദാനത്തിലൂടെ   കാഴ്ച്ച പടലം  ഉപയോഗിച്ച് കൊണ്ട്  മാത്രമേ  മറ്റൊരു അന്ധതയുള്ള  വ്യക്തിക്  കാഴ്ച്ച  നല്‍കുവാന്‍ നമ്മുടെ  വൈദ്യശാസ്ത്രത്തിന്  കഴിയൂ.  1905- ൽ  ആണ്  ആദ്യമായി  ഇത്തരം  ചികിത്സക്ക്  ആരംഭം  കുറിച്ചത്.

കാഴ്ച്ച പടലസംബന്ധിയായ അന്ധതയുടെ   വ്യാപ്തി :

ഇന്ത്യയില്‍  120 ലക്ഷം  പേര്‍ക്ക്  രണ്ട്  കണ്ണുകള്‍ കാഴ്ച്ച  ഇല്ലാത്തവരും  80 ലക്ഷം  പേര്‍ക്ക്  ഒരു  കണ്ണിന് കാഴ്ച്ച  ശക്തിയില്ലാത്തവരാണ്. 120 ലക്ഷം  പേരില്‍  ഏകദേശം  103 ലക്ഷം  പേര്‍ക്ക് വൈദ്യസഹായത്തോടെ  കാഴ്ച്ച ശക്തി  കിട്ടാവുന്നതാണ്. നിര്‍ഭാഗ്യവശാല്‍ അവര്‍ ഇപ്പോഴും  അന്ധതയില്‍  കഴിയുന്നു.  അല്ലെങ്കില്‍ കണ്ണുള്ള  നമ്മള്‍ അവര്‍ക്ക്  വേണ്ടി  കണ്ണുകള്‍ തുറക്കുന്നില്ല. ഇന്ത്യയില്‍ 1000 പേരില്‍ ഏകദേശം 14 പേര്‍ കാഴ്ചയില്ലാ ത്തവരാനെന്നുള്ള ദുഃഖസത്യം  നമ്മള്‍  മറകരുത്. മറ്റ്‌  രാജ്യങ്ങളില്‍ അന്ധതയുള്ളവര്‍  1000 പേരില്‍ ഏകദേശം  3 പേര്‍ മാത്രമാന്നെനാണ് നാമ്മല്‍  ആലോച്ചിച്    കഴിഞ്ഞാല്‍  തന്നെ  എല്ലാവരും  നേത്രദാനത്തിന്  തയ്യാരാകുമെന്ന്‍ വിശ്വസിക്കുന്നു. ഇതില്‍  ഏറ്റവും കൂടുതല്‍ അന്ധര്‍  ചെറുപ്പക്കാരനെന്നുള്ള പരാമാര്‍ത്ഥ൦    ഇപ്പോഴത്തെ  സമൂഹം  പ്രത്യേകം  ഓര്‍ക്കുക.

നേത്രദാനം എങ്ങിനെ:

ജിവിച്ചിരിക്കുന്ന വ്യക്തിക്  നേത്രദാന ത്തിലുള്ള  സമ്മതപത്രം  (ഇതിന്‍റെ  ഒരു  മാതൃക  പകര്‍പ്പ്  ഇതിനോടൊപ്പം  ആലേഖനം  ചെയ്യുന്നു. ഈ പകര്‍പ്പെടുത്ത്  നേത്രബാങ്കുകളില്‍  കൊടുക്കാവുന്നതാണ്.) തയ്യാറാക്കി ഏറ്റവും അടുത്തുള്ള  നേത്രബാങ്കില്‍ പേര്  രജിസ്ട്രേഷന്‍ ചെയ്യാം.  നേത്രദാനസമ്മതപത്രം കൊടുക്കുമ്പോള്‍ ആ  നേത്രബാങ്കില്‍ നിന്ന്  തന്നെ  പേര്  രജിസ്ട്രേഷന്‍ ചെയ്തതിന്‍റെ രേഖ  (സര്‍ട്ടിഫികറ്റ് ) തന്നിരികും . ഇല്ലെങ്കില്‍  ചോദിച്ച് വാങ്ങിക്കുകയും അത്  തരുവാന്‍ നേത്രബാങ്കുകാര്‍  ബാധ്യസ്ഥരാണ്. ഇത്  പേര്  രജിസ്റ്റര്‍ ചെയ്ത  വ്യക്തി  മരണപ്പെട്ട  കഴിഞ്ഞാല്‍ ജിവിച്ചിരിക്കുന്ന  ബന്ധുക്കള്‍ക്ക് മരണാനന്തരം  അദ്ദേഹത്തിന്‍റെ  ആഗ്രഹം സഫലമാകുവാന്‍  ഉപകരിക്കും. മറ്റ്‌  നിയമനടപടികള്‍ ഒന്നുമില്ലാതെ  വളരെ  ലളിതമായി  കാര്യങ്ങള്‍  നടക്കുവാന്‍ ഉപകരിക്കും. മരിച്ച  വ്യക്തി  അഥവാ  ജീവിച്ചിരിക്കുമ്പോള്‍ നേത്രദാനത്തിനുള്ള  സമ്മതപത്രം  കൊടുത്തിട്ടില്ലെങ്കില്‍  കൂടി അദ്ദേഹത്തിന്‍റെ  അടുത്ത  ബന്ധുക്കള്‍ക്ക് മരണാനന്തരം  നേത്രദാനം  നടതാവുന്നതാണ്.

നേത്രബാങ്ക് എന്നാലെന്ത്?

നേത്രബാങ്ക് ഒരു  ധർമ്മസ്ഥാപനമാണ്. ഇതൊരു  ലാഭത്തിന് വേണ്ടിയല്ല  പ്രവർത്തികുന്നത്. സമൂഹത്തിന്  വേണ്ടി പ്രവര്‍ത്തിക്കുന്ന  ഒരു  മഹാനിയ ധർമ്മസ്ഥാപനമാണ്. നേത്രദാതക്കളുടെ നേത്രങ്ങള്‍  വൈദ്യശാസ്ത്രക്രിയിലൂടെ   പ്രവര്‍ത്തനശേഷിയോടെ സ്വീകരിച്   ആ നേത്രപടലങ്ങളുടെ മൂല്യനിര്‍ണ്ണയം   നടത്തി  ആവശ്യക്കാര്‍ക്ക് ദാനമായി  ചെയ്യുകയാണ്   നെത്രബാങ്കിന്‍റെ  മുഖ്യമായ  കര്‍മ്മം. 1945- ൽ അമേരിക്കയിലെ  ന്യൂയോര്‍ക്കിലാണ് ആദ്യ ത്തെ  നേത്രബാങ്ക്  സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയില്‍  500- ൽ കൂടുതല്‍   നേത്രബാങ്കുകള്‍ ഉണ്ട് .

നേത്രദാനത്തിനുള്ള സംരക്ഷണം

1994 മുതല്‍  നേത്രബാങ്കുക്കൾക്ക് ട്രാന്‍സ്പ്ലാ ഷന്‍ ഓഫ്  ഹ്യൂമണ്‍ ഓര്‍ഗന്‍സ്  ആക്റ്റ്  കീഴില്‍ അംഗീകാരം    ലഭിച്ചിട്ടുണ്ട്.  ശരിരാവയവങ്ങള്‍ വാങ്ങുന്നതും  വില്‍ക്കുന്നതും    കുറ്റക്കരമാണ്.  ഏതെങ്കിലും  നേത്രബാങ്കിന്   നേരെ  പരാതി  ഉണ്ടെങ്കില്‍ സര്ക്കാരിന്  നിയമപരമായ  നടപടികള്‍ സ്വീകരികുവാന്‍  കഴിയും.

നേത്രബാങ്കിനെ സമിപിക്കുന്നതെങ്ങിനെ?

നേത്രബാങ്കുകളെ  സൗജന്യമായി  വിളിക്കുന്നതിനെ ഒരു  (ടോള്‍  ഫ്രീ ) നമ്പര്‍  ഉണ്ട്  1919. രാജ്യത്ത്  എവിടെയും  നേത്രബാങ്കുകളെ  എവിടെയും  ബന്ധപ്പെടാം . നേത്രദാനത്തെ  സംബന്ധിച്ച  വിവരം  ലഭിച്ചാല്‍ ഉടന്‍  നേത്രബാങ്ക്  നേത്രപടലം സംഭരിക്കുവാന്‍ വിദഗ്ദ്ധസംഘത്തെ  അയക്കുന്നു.  ഈ  നമ്പരില്‍  വിളിച്ചാല്‍  നേത്രദാനത്തെ  കുറിച്ച്  വിശദാംശങ്ങള്‍ അറിയുവാന്‍  കഴിയും . സാധാരണ ദിനപത്രങ്ങളിലും  ഈ  നമ്പര്‍ കാണാം . 197-ൽ വിളിച്ചാലും നേത്ര ബാങ്കുക്കളുടെ  നമ്പര്‍  കിട്ടുന്നതാണ്.

കേരളത്തിലെ  ജില്ലാടിസ്ഥാനത്തിലുള്ള  നേത്ര ബാങ്കുകളുടെ  ഫോണ്‍ നമ്പരുകലുറെ  പട്ടിക  പ്രത്യേകം  കൊടുക്കുന്നു .

നേത്രദാനത്തിനുള്ള സംവിധാനം :

മരണാനന്തരം  നേത്രദാനത്തിലുടെ  നാം  അനുഷ്ഠിക്കേണ്ട  മുന്‍  കരുതലുകളെ കുറിച്ച്  നേത്രബാങ്ക്  ജിവനക്കാര്‍ വിശദമായി പറഞ്ഞ്  തരുന്നതാണ് . മരണം  നടന്നിരിക്കുന്ന  വീട്  എവിടെയായിരുന്നാലും  അതല്ല   ആശുപത്രിയില്‍ ആണ്  മരണം  സംഭവിച്ചതെങ്കില്‍ അവിടെ  നേത്രബാങ്ക്  വിദഗ്ദ്ധര്‍  വന്ന്  ശാസ്ത്രക്രിയ 15 മുതല്‍ 20 മിനിട്ടിനുള്ളില്‍ നടത്തി  നേത്രപടലം  മാത്രം  എടുക്കുന്നതാണ്.  ശവസംസ്ക്കാരകര്‍മ്മങ്ങള്‍ക്ക്     ചടങ്ങുക്കൾക്കോ  ഇവ  യാതൊരു  വിദതടസ്സവുമാകുന്നില്ല .

മുന്‍കരുതലുകള്‍

മരണം  സംഭവിച്ച് കഴിഞ്ഞാല്‍ ആറ് മണിക്കൂറിനുള്ളില്‍ നേത്രപടല  ശാസ്ത്രക്രിയ നടത്തിയിരിക്കണം.  ആയതിനാല്‍ നിര്‍ഭാഗ്യവശാല്‍ മരണം  സംഭവിച്ചാല്‍ എത്രയും  പെട്ടെന്ന്‍ നേത്രബാങ്കിനെ  വിവരം  അറിയികുക. വീടിന്‍റെ  സ്ഥലം വളരെ  വ്യക്തമായും കൃത്യമായും  പറഞ്ഞുക്കൊടുക. മൃതശരീരം  കിടത്തിയിരിക്കുന്ന  മുറിയിലെ  ഫാനുകള്‍  നിർത്തലാകുക . എയർകണ്ടീഷണര്‍  ഉണ്ടെങ്കില്‍  പ്രവര്‍ത്തിക്കുക. തലയിണ  ഉപയോഗിച്ച്   മൃതശരീരത്തിന്‍റെ   ശിരസ്സ്  ഉയര്‍ത്തി  വെയ്ക്കുക. കണ്‍പോളകള്‍ അടഞ്ഞിട്ടുണ്ടെന്ന്‍  ഉറപ്പ്  വരുത്തുക. കണ്‍ പോളക്കള്‍ക്ക് മീതെ  വൃത്തിയുള്ള  നനഞ്ഞ  തുണിയോ  പഞ്ഞിയോ  കൊണ്ട്  മൂടി  വെയ്ക്കുക.  നേത്രബാങ്കുകള്‍ തരുന്ന  ഫോറത്തില്‍ രണ്ട്  സാക്ഷികളുടെ  സാന്നിധ്യത്തില്‍  സമ്മതപത്രം  ഒപ്പിട്ട്   കൊടുക്കുക. 20 മിനിട്ടിനുള്ളില്‍ എല്ലാം  കഴിയുന്നതാണ്.

നേത്രപടലം നീക്കം ചെയുന്നത് കൊണ്ട് വൈരുപ്യമോ മറ്റ് തരത്തിലുള്ള വിഷമങ്ങലോ ഉണ്ടാകുമോ:

നേത്രപടലങ്ങള്‍  നീക്കം  ചെയുന്നതിന് രണ്ട്  മാര്‍ഗ്ഗങ്ങള്‍  ഉണ്ട് . ചില  സന്ദര്‍ഭങ്ങളില്‍ കണ്ണുകള്‍  മുഴുവനായി  നീക്കം  ചെയുന്നു . ആ അവസ്ഥയില്‍ കൃത്രിമമായ  കണ്ണുകള്‍ വെയ്കുന്നു . കണ്‍മിഴികള്‍  അടഞ്ഞിരികും . നേത്രദാനത്തിനുവേണ്ടി  ശാസ് ത്രക്രിയ  നടത്തിയതായി  തോന്നിക്കുകയില്ല. രണ്ടാമത്തെ മാര്‍ഗ്ഗം സുതാര്യമായ  നേത്രപടലം  മാത്രം  എടുകുകയുള്ളൂ. രണ്ട്  മാര്‍ഗ്ഗ ത്തിലായാലും  മരിച്ചയാള്‍ ഒരു  അഭംഗിയും  കൂടാതെ  സാധാരണ  കണ്ണുകള്‍  അടച്  കിടക്കുന്ന   പോലെയായിരികും .

നേത്രദാനവും മതസിദ്ധാന്തങ്ങളും:

എല്ലാമതങ്ങളും  നേത്രദാനത്തെ  അ൦ഗികരിക്കുന്നു.  ജീവിച്ചിരിക്കുമ്പോള്‍ ജാതിമത  വ്യത്യാസമില്ലാതെ  ദേവാലയങ്ങളില്‍ സമര്‍പ്പിക്കുന്ന കാണിക്കകളേക്കാളും വിലമതിക്കുന്ന ദാനമായിരിക്കും മരണാനന്തരം സമര്‍പ്പിക്കുന്ന ഈ മഹാദാനം. നിങ്ങളെ  ഏറ്റവും  വലിയ  ഈശ്വരവിശ്വാസിയാണോ എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും  ഒരു  മനുഷ്യസ്നേഹിയായിരിക്കും.  ഈ  സ്നേഹത്തെ  വിളിച്ചോതുന്നതായിരിക്കും ഈ  പുണ്യകര്‍മ്മം. നിങ്ങള്‍  തികച്ചും  ഒരു  നിരീശ്വരവാദിയാണോ, സംശയിക്കുന്നില്ല  താങ്കളുമൊരു  വലിയ  മനുഷ്യസ്നേഹി തന്നെ. മരണാനന്തരം  നിങ്ങളും  നേത്രദാനം  നല്‍കി  മാതൃക  മനുഷ്യസ്നേഹിയായി  ഈ  ജന്മത്തിന്  വിട  നല്‍കാം.

നേത്രദാനത്തിന് പ്രായപരിധിയുണ്ടോ:

നേത്രദാനത്തിന്  യാതൊരു  പ്രായപരിധിയുമില്ല . ചെറിയ  കുട്ടികളുടെ മുതല്‍ എത്ര  വയസ്സായിരുന്നാലും  നേത്രദാനം  ചെയ്യാം . അതിന്  ഉദാഹരണമായി രാജ്യസ്നേഹിയും മനുഷ്യസ്നേഹിയുമായ  മലയാളിയുമായ  ക്യാപ്റ്റന്‍ ലക്ഷ്മി  തന്നെ. ഈ മഹതിയുടെ 98 വയസ്സില്‍ മരണം സംഭവിക്കുകയും നേത്രദാനം ചെയ്യുകയും ശരിരം മരണാനന്തരം  പഠനോപകരണമായി മെഡിക്കല്‍ കോളേജിന്  കൊടുകുക്കയും  ചെയ്തിരുന്ന വിശേഷങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍ കൂടി അറിഞ്ഞ്  കാണുമല്ലോ.

ഇതെല്ലാം രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് നേത്രദാനം നല്‍കാം:

കണ്ണട  ഉപയോഗിക്കുന്നവര്‍ക്കും ആസ്തമാ, ടിബി, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ  രോഗമുള്ളവര്‍ക്കും  തിമിരത്തിന്‍റെ ശാസ്ത്രക്രിയായിലൂടെ   കാഴ്ച്ച കിട്ടിയവര്‍ക്കും  നേത്രദാനം  ചെയ്യാവുന്നതാണ് .

നേത്രദാനത്തിന് അര്‍ഹതയില്ലാത്തവര്‍:

പേപ്പട്ടി  വിഷബാധ, എയ്‌ഡ്സ്, മഞ്ഞപ്പിത്തം, ക്യാന്‍സര്‍, മസ്തിഷ്കജ്വരം  എന്നീ  അസുഖങ്ങള്‍ വന്ന് മരിച്ചവര്‍ കൂടാതെ  ഭക്ഷ്യവിഷബാധയേറ്റ്  മരിച്ചവര്‍, മുങ്ങിമരിച്ചവര്‍ എന്നീവരുടെ  നേത്രങ്ങള്‍ ദാനം  ചെയ്യുവാന്‍ പാടില്ല .

ഇന്ത്യയില്‍ നേത്രദാനത്തിന്‍റെ കുറവിന്‍റെ കാരണം :

ജനങ്ങളില്‍ ബോധവല്‍കരണത്തിന്‍റെ  കുറവ്, സാമൂഹ്യവും  ജാതിമത  സംബന്ധമായ  പ്രശ്നങ്ങള്‍  നേത്രബാങ്കുകളിലെ അല്ലെങ്കില്‍ അതുമായി  ബന്ധപ്പെട്ട  ഉദ്യോഗസ്ഥരുടെ   അനാസ്ഥ  പ്രധാനകാരണം  തന്നെ .

നേത്രദാനത്തിന് വേണ്ടി നമ്മള്‍ ചെയ്യേണ്ടത്:

നേത്രദാന സമ്മതപത്രം  വേദികളില്‍ ശ്രദ്ധി ക്കപ്പെടുവാന്‍ അല്ലെങ്കില്‍ ആ വേദികള്‍ അലങ്കരിക്കുവാന്‍  വേണ്ടി മാത്രമാകരുത്. നിങ്ങള്‍  നേത്രദാന സമ്മതപത്രം  കൊടുത്ത്  കഴിഞ്ഞാല്‍ ആ  വിവരം നിങ്ങളുടെ ബന്ധുക്കളോടും  അത്  പോലെ  അടുത്ത സുഹൃത്തുക്കളോടും പറയുക. നിങ്ങളുടെ  കുടുംബ സംബന്ധമായ  സന്തോഷകരമായ  നിമിഷങ്ങളില്‍ ഒത്തുച്ചേരുമ്പോള്‍ നേത്രദാനത്തെ  കുറി്  ഓര്‍മ്മിപ്പിക്കുക. മരണം ആർക്ക്   എപ്പോൾ  എവിടെ സംഭവക്കുമെന്നറിയില്ലല്ലോ. നിങ്ങള്‍ക്ക്  കണ്ണുകള്‍ ദാനം  ചെയ്യുവാന്‍ പുര്‍ണ്ണമനസ്സ്  ഉണ്ടെങ്കില്‍ ആ  കാര്യം തീർച്ചയായു൦ നടക്കും. നിങ്ങളുടെ  അടുത്ത  ബന്ധുവോ  സുഹുത്തോ  നേത്രദാന സമ്മതപത്രം നല്‍കിയിട്ടുണ്ടെങ്കില്‍ അയാല്‍ക്ക് നിര്‍ഭാഗ്യവശാല്‍ മരണം  സംഭവിച്ചാല്‍ ആദ്യം തന്നെ  അയാളുടെ മരണാനന്തര  ആഗ്രഹം  നിറവേറ്റികൊടുക്കുവാന്‍ എത്രയും  പെട്ടെന്ന്‍ നേത്രബാങ്കുമായി  ബന്ധപ്പെടുക . അത്  പ്രകാരം  രണ്ട്  പേര്‍ക്ക്  കാഴ്ച്ച  കിട്ടുമ്പോള്‍  മരിച്ച  നിങ്ങളുടെ  ബന്ധു /സുഹൃത്തിന്‍റെ ആഗ്രഹം  സഫലമാക്കിയ  ചാരിതാര്‍ത്ഥ്യവും  ഒരു  സല്‍കര്‍മ്മം  ചെയ്യ്തുവെന്ന  സന്തോഷവും  മാനസ്സികമായി  നിങ്ങള്‍ക്ക്  കിട്ടും. ഒരു  വ്യക്തി  മരിച്ച് കഴിഞ്ഞാല്‍ അദ്ദേഹം  മുന്‍കൂട്ടി  നേത്രദാന സമ്മതപത്രം  നല്‍കിയില്ലെങ്കിലും  മരിച്ച യാളുടെ അടുത്ത  ബന്ധുക്കള്‍ക്ക്  നേത്രദാനം  ചെയ്യാവുന്നതാണ്. അതിന്  വേറെ  നിയമതടസ്സങ്ങള്‍ ഒന്നും  തന്നെയില്ലെന്ന്‍ ഓര്‍ക്കുക. ജീവിച്ചിരിക്കുന്ന  ബന്ധുക്കളുടെ  സന്മനസ്സ്  പ്രകാരം  അന്ധതയില്‍ നിന്ന്  രണ്ട് പേര്‍ക്ക്  മുക്തി നേടാം.

നേത്ര ദാന പ്രസ്ഥാനത്തില്‍ പങ്ക് ചേരുക

മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്യുക

കാഴ്ച നല്‍കുക .

നേത്ര ദാനം വിജയിപ്പിക്കുക

നേത്രദാനം ഹോസ്പിറ്റല്‍ & ഫോൺ നമ്പർ

നേത്രദാന സമ്മതപത്രം സ്വീകരിക്കുന്ന കേരളത്തിലെ പ്രധാന ആശുപത്രികൾ

ക്രമ നമ്പർ

ജില്ല

ആശുപത്രിയുടെ പേര്

ഫോൺ നമ്പർ

കുറിപ്പ്‌

1.

തിരുവനന്തപുരം

റിജിയണൽ ഇൻസ്റ്റിറ്റുട്ട്

0471-2304046

ഗവ : സ്ഥാപനം *

2

തിരുവനന്തപുരം

ചൈതന്യ കണ്ണാശുപത്രി

0471-2447183

സ്വകാര്യ സ്ഥാപനം

3

കൊല്ലം

ജില്ലാ ആശുപത്രി

0474-2750206, 0474-2742004

ഗവ : സ്ഥാപനം *

4.

ആലപ്പുഴ

മെഡിക്കൽ കോളേജ്‌ ആശുപത്രി, ആലപ്പുഴ

0477-2251443

ഗവ : സ്ഥാപനം *

5.

കോട്ടയം

മെഡിക്കൽ കോളേജ്‌ ആശുപത്രി, കോട്ടയം

9446481766

ഗവ : സ്ഥാപനം *

6.

എറണാകുളം

ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ

0484-2452546,9847138397

സ്വകാര്യ സ്ഥാപനം

7.

ത്രിശ്ശൂർ

മെഡിക്കൽ കോളേജ്‌ ആശുപത്രി, മുളംകുന്നത്ക്കാവ്‌

0487-2200310 to 320

ഗവ : സ്ഥാപനം *

8.

ത്രിശ്ശൂർ

ജൂബിലി മിഷ്യൻഹോസ്പിറ്റൽ, ത്രിശ്ശുർ

0487-2420136, 2420361,2421650

സ്വകാര്യ സ്ഥാപനം*

9.

പാലക്കാട്

അഹല്ല്യ കണ്ണാശുപത്രി

0492-3235100 to 108

സ്വകാര്യ സ്ഥാപനം*

10

മലപ്പുറം

ജില്ലാ ആശുപത്രി, മഞ്ചേരി

0483-2766880

ഗവ : സ്ഥാപനം

11.

മലപ്പുറം

മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ

0493-3307300

ഗവ : സ്ഥാപനം *

12.

മലപ്പുറം

ആൽസ്‌ലാമ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ

0493-3393123

ഗവ : സ്ഥാപനം *

13

കോഴിക്കോട്

മെഡിക്കൽ കോളേജ്‌ ആശുപത്രി, കോഴിക്കോട്‌

0495-2357457

ഗവ : സ്ഥാപനം *

14

കോഴിക്കോട്

കോംട്രസ്റ്റ്‌ ആശുപത്രി,

0495-2723793

ഗവ : സ്ഥാപനം *

15

കോഴിക്കോട്

മലമ്പാർ കണ്ണാശുപത്രി,എലിഞ്ഞിപ്പാലം

0495-2367330

സ്വകാര്യ സ്ഥാപനം

16

കണ്ണൂർ

ജില്ലാ ആശുപത്രി, കണ്ണൂർ

0497-2731234

ഗവ : സ്ഥാപനം

മരണശേഷമുള്ള അവയവദാനം: സംശയനിവാരണങ്ങള്‍

1) എങ്ങനെയാണ് അവയവദാനം നടത്തേണ്ടത്?

ഉ: താഴെ കാണുന്ന ലിങ്കില്‍ പോയി ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തു Donor Card വാങ്ങാവുന്നതാണ്. ഈ കാര്‍ഡ്‌ എപ്പോഴും കൈവശം വെക്കുക; പ്രിന്റോ ഫോട്ടോസ്റ്റാറ്റോ എടുത്തു, മറ്റൊരു കോപ്പി അടുത്ത ബന്ധുവിനെയോ മറ്റോ സുരക്ഷിതമായി ഏല്പിക്കുകയും ചെയ്യുക.

http://knos.org.in/donorcard.asp - ഇതില്‍ രജിസ്റ്റര്‍ ചെയ്താല്‍ പ്രിന്റ്‌ ചെയ്തു കയ്യില്‍ വെയ്ക്കാവുന്ന ഡോണര്‍ കാര്‍ഡ്‌ കിട്ടും.

2) മരണശേഷം എന്റെ അവയവദാനം നടക്കുമെന്ന് എങ്ങനെ ഉറപ്പു വരുത്തും?

ഉ: Donor Card വാങ്ങുമ്പോള്‍ തന്നെ ജീവിത പങ്കാളിയെയും മുതിര്‍ന്ന മക്കളെയും അച്ഛനമ്മമാരെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം ഈ വിവരം അറിയിക്കുകയും ഇതാണ് തന്റെ ആഗ്രഹം എന്ന് വ്യക്തമാക്കുകയും ചെയ്യുക. അവരെ പറഞ്ഞു മനസ്സിലാക്കുക എന്നത് തന്നെയാണ് അവയവദാനത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള സ്റ്റെപ്. അവയവദാനം കൊണ്ട് രക്ഷപ്പെടാവുന്ന മറ്റു ജീവനുകളെ പറ്റിയും ഇന്ത്യയിലെ അവയവദാനത്തിന്റെ കുറവിനെ പറ്റിയും ഒരു ബോധവല്‍കരണം നടത്തുക.

3) എന്റെ മരണ ശേഷമുള്ള അവയവദാനത്തിനു വേണ്ടി ബന്ധുക്കള്‍ എന്താണ് ചെയ്യേണ്ടത് ?

ഉ: അവയവദാനത്തിനു Donor Card ഉള്ള വ്യക്തി ആണെങ്കില്‍ പോലും മരണശേഷം അവയവം ദാനം ചെയ്യേണമോ വേണ്ടയോ എന്ന തീരുമാനം അടുത്ത ബന്ധുക്കളുടെതാണ്. അത് കൊണ്ട് ബന്ധുക്കളുടെ സമ്മതവും സഹകരണവും പരമപ്രധാനമാണ്. മരണം സ്ഥിരീകരിക്കപ്പെട്ട ശേഷം അവയവദാനത്തിനു സമ്മതപത്രം എഴുതി കൊടുക്കാന്‍ തയ്യാറാണ് എന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചാല്‍ അവര്‍ വേണ്ട സഹായങ്ങള്‍ ചെയ്യും; അച്ഛനമ്മമാര്‍, മക്കള്‍, ഭാര്യ/ ഭര്‍ത്താവ്, സഹോദരങ്ങള്‍ എന്നിവര്‍ സമ്മതപത്രം എഴുതി കൊടുക്കാന്‍ യോഗ്യതയുള്ള ബന്ധുക്കളില്‍ പെടുന്നു.

മരണപ്പെട്ട ആളുടെ മെഡിക്കല്‍ ഹിസ്റ്ററി വ്യക്തമായി അറിയിക്കേണ്ടതുണ്ട്; അണുബാധ, പകരുന്ന രോഗങ്ങള്‍ മുതലായ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണിത്. ഇതിനൊക്കെ ടെസ്റ്റുകള്‍ നടത്തുമെങ്കിലും നേരത്തെ അറിയിക്കുന്നത് വിലപ്പെട്ട സമയവും ജീവനുകളും സംരക്ഷിക്കാന്‍ സഹായിക്കും.

4) ഏതൊക്കെ അവയവങ്ങള്‍ ദാനം ചെയ്യാം?

ഉ: താഴെ കാണുന്ന അവയവങ്ങള്‍ ദാനം ചെയ്യാവുന്നതാണ്.

1) ഹൃദയം - ഹൃദയം പ്രവര്‍ത്തനരഹിതരായവരെയോ ജന്മനാ ഹൃദയത്തിനു പ്രശ്നങ്ങളുമായി പിറന്ന കുഞ്ഞുങ്ങളെയോ ഹൃദയം മാറ്റി വെക്കല്‍ ശസ്ത്രക്രിയ വഴി രക്ഷിക്കാന്‍ കഴിയും.

2) കരള്‍ - ലിവര്‍ സിറോസിസ്, ലിവര്‍ കാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കാരണം കരളിന്റെ പ്രവര്‍ത്തനം നിലച്ച രോഗികള്‍ക്ക് കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയ സഹായകരമാകും.

3) വൃക്കകള്‍ - പ്രവര്‍ത്തനരഹിതമായ വൃക്കകള്‍ ശസ്ത്രക്രിയ വഴി മാറ്റി വെക്കാം.

4) ശ്വാസകോശം - ശ്വാസകോശ സംബന്ധമായ ചില രോഗങ്ങള്‍ മാറ്റി വെക്കല്‍ വഴി പരിഹരിക്കാന്‍ കഴിയും.

5) പാന്‍ ക്രിയാസ് - ഇന്‍സുലിന്‍ ഉണ്ടാക്കുന്ന ഗ്രന്ഥി ആണിത്; ഇന്‍സുലിന്റെ ഉല്പാദനത്തിലെ പ്രശ്ങ്ങനള്‍ കൊണ്ടുണ്ടാകുന്ന ഗൌരവമായ ടൈപ്പ് 2 പ്രമേഹ രോഗം ഉള്ള രോഗികളെ ഈ ഗ്രന്ഥി മാറ്റി വെക്കുന്നതിലൂടെ രക്ഷിക്കാം.

6) ടിഷ്യൂ (കല) - ശരീരത്തിലെ പല തരം ടിഷ്യൂസ് മാറ്റി വെക്കാവുന്നവയാണ്.

കോര്‍ണിയ - കണ്ണിന്റെ പുറം ഭാഗത്തുള്ള നേരിയ പാട ആണ് കോര്‍ണിയ. ഈ പാട ആണ് നേത്രദാനത്തോട് അനുബന്ധിച്ച് എടുക്കുന്നത്; കണ്ണ് എന്ന അവയവം മുഴുവന്‍ ആയിട്ടല്ല. കോര്‍ണിയയുടെ തകരാറു കൊണ്ട് കാഴ്ചയില്ലാത്ത രോഗികള്‍ക്ക് കാഴ്ച തിരിച്ചു കിട്ടാന്‍ ഇത് സഹായമാകും.

ത്വക്ക് - പൊള്ളലോ മുറിവുകളോ അണുബാധകളോ കാരണം ശരീരത്തിലെ തൊലി നഷ്ടപ്പെട്ട രോഗികള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സഹായിക്കുന്നതാണ് ത്വക്ക് മാറ്റി വെക്കല്‍ ശസ്ത്രക്രിയ.

ഹൃദയ വാല്‍വുകള്‍ - വാല്‍വുകള്‍ ഹൃദയത്തിലെ രക്ത ചംക്രമണം നിയന്ത്രിക്കുന്നു. ജന്മനാ ഉള്ള തകരാറുകള്‍ മൂലമോ പ്രായാധിക്യം കാരണമോ മറ്റേതെങ്കിലും അണുബാധ കാരണമോ ഹൃദയ വാല്‍വുകളുടെ പ്രവര്‍ത്തനം തകരാറിലായ രോഗികളുടെ ജീവന്‍ വാല്‍വ് മാറ്റി വെക്കല്‍ ശസ്ത്രക്രിയയിലൂടെ രക്ഷിക്കാന്‍ കഴിയും. ഹൃദയം മുഴുവനായി എടുക്കാന്‍ കഴിയാത്ത കേസുകളിലും വാല്‍വ് മാത്രം എടുത്തു ഉപയോഗിക്കാന്‍ കഴിയും.

എല്ല് - പരിക്കുകള്‍, ട്യൂമര്‍ തുടങ്ങിയ കാരണങ്ങളാല്‍ എല്ല് മാറ്റി വെക്കേണ്ടി വരുന്ന രോഗികള്‍ക്ക് ഇത് ചലന ശേഷി തിരിച്ചു നല്‍കും.

ടെന്‍ഡോണ്‍ (ചലന ഞരമ്പ്‌ അഥവാ സ്നായു) - അസ്ഥികളും മസിലുകളും തമ്മില്‍ യോജിപ്പിക്കുന്ന ടിഷ്യൂ ആണിത്. ഈ ടിഷ്യൂവിനു, അപകടം മൂലമോ മറ്റോ പരിക്ക് പറ്റി വേദന അനുഭവിക്കുന്ന രോഗികള്‍ക്കും മസില്‍ പ്രവര്‍ത്തനം തകരാറിലായ രോഗികള്‍ക്കും മാറ്റി വെക്കല്‍ ശസ്ത്രക്രിയ വഴി ആശ്വാസം ഉണ്ടാകും.

5) സാധാരണ മരണങ്ങളില്‍ എല്ലാ അവയവങ്ങളും ദാനം ചെയ്യാന്‍ സാധിക്കുമോ? അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയാത്ത കേസുകള്‍ ഉണ്ടോ?

ഉ: ഇല്ല. ഹൃദയം, കരള്‍, വൃക്കകള്‍, ശ്വാസകോശം, പാന്‍ ക്രിയാസ് എന്നിവ മാറ്റി വെക്കണമെങ്കില്‍ ഈ അവയവങ്ങള്‍ എടുക്കുന്ന സമയം വരെ ദാതാവിന്റെ ശരീരത്തില്‍ രക്ത ചംക്രമണം (for oxygen supply) ആവശ്യമാണ്‌; ഇക്കാരണത്താല്‍ മസ്തിഷ്കമരണം സംഭവിച്ച, വെന്റിലേറ്ററിന്റെ സഹായത്താല്‍ മാത്രം ശ്വസനവും രക്തചംക്രമണവും നിലനിര്‍ത്തപ്പെടുന്ന ദാതാവില്‍ നിന്ന് മാത്രമേ ഈ അവയവങ്ങള്‍ എടുക്കാന്‍ കഴിയുകയുള്ളൂ.

സാധാരണ മരണങ്ങളില്‍ മരണപ്പെട്ടയാളിന്റെ ശരീരത്തില്‍ നിന്ന് ടിഷ്യൂ എടുക്കാന്‍ കഴിയും (കോര്‍ണിയ, ത്വക്ക്, ഹൃദയ വാല്‍വ്, എല്ല്, ടെന്‍ഡോണ്‍ എന്നിവ). ഹൃദയ വാല്‍വുകളും ടെന്‍ഡോണും അറുപതു വയസ്സിനു മേല്‍ പ്രായമുള്ള ദാതാവില്‍ നിന്ന് എടുക്കാന്‍ കഴിയില്ല; കോര്‍ണിയ, ത്വക്ക്, എല്ല് എന്നിവ എടുക്കാം.

എച്ച് ഐവി, എയ്ഡസ്, കാന്‍സര്‍, ചില അണുബാധകള്‍, മയക്കു മരുന്നുപയോഗം എന്നിവയുള്ള ദാതാവിന്റെ അവയവങ്ങള്‍ സ്വീകരിക്കപ്പെടണമെന്നില്ല; കാന്‍സര്‍ രോഗികള്‍ക്ക് നേത്രദാനം ചെയ്യാവുന്നതാണ്. ഈ വിഷയങ്ങളില്‍ ദാതാവിന്റെ ശരിയായ മെഡിക്കല്‍ ഹിസ്റ്ററി ഡോക്ടര്‍മാരെ അറിയിച്ച് അഭിപ്രായം വാങ്ങേണ്ടതാണ്.

6) എങ്ങനെയാണു മസ്തിഷ്ക മരണം (Brain Death) ആണെന്ന് തീരുമാനിക്കപ്പെടുക?

ഉ: ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ THO Act (Transplantation of Human Organs Act) പ്രകാരമുള്ള ടെസ്റ്റുകള്‍ നടത്തി ഡോക്ടര്‍മാരാണ് ബ്രെയിന്‍ ഡെത്ത് ആണെന്ന് സര്‍ട്ടിഫൈ ചെയ്യേണ്ടത്.

രോഗി കിടക്കുന്ന ആശുപത്രിയില്‍ രോഗിയെ ചികില്‍സിക്കുന്ന ഡോക്ടറും, ആശുപത്രിയുടെ ചാര്‍ജ്‌ ഉള്ള ഡോക്ടറും (മെഡിക്കല്‍ സൂപ്രണ്ട്), ഗവണ്‍മെന്റ്റ് അംഗീകൃത പാനലില്‍ പെട്ട മറ്റു രണ്ടു ഡോക്ടര്‍മാരും ഈ ടെസ്റ്റുകളില്‍ പങ്കെടുക്കും; ഗവണ്‍മെന്റ്റ് അംഗീകൃത പാനലിലെ ഡോക്ടര്‍മാരില്‍ ഒരാള്‍ ന്യൂറോളജിസ്റ്റോ ന്യൂറോസര്‍ജനോ ഇന്റെന്‍സിവിസ്റ്റോ ആയിരിക്കണമെന്നും നിര്‍ബന്ധമാണ്.

MLC (Medical Legal Case) ആണെങ്കില്‍ പോലീസ്‌ ഡിപാര്‍ടുമെന്റിനെയും വിവരം അറിയിക്കേണ്ടതുണ്ട് (വാഹനാപകടങ്ങള്‍, മറ്റു അപകടങ്ങള്‍,  കൊലപാതകങ്ങള്‍, ആത്മഹത്യകള്‍ എന്നിവ)

7) അവയവങ്ങള്‍ വില്‍ക്കാന്‍ കഴിയുമോ?

ഉ: ഇല്ല. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ THO Act (Transplantation of Human Organs Act) പ്രകാരം അവയവങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും കടുത്ത ശിക്ഷ (പിഴയും തടവും) അര്‍ഹിക്കുന്ന കുറ്റം ആണ്.

8) എന്തിന് അവയവ ദാനം ചെയ്യണം?

ഉ: ഇന്ത്യയില്‍ ഒരു ലക്ഷത്തി അമ്പതിനായിരത്തോളം പേര്‍ക്ക് ഇപ്പോള്‍ വൃക്കകള്‍ ആവശ്യമുണ്ട്. ഹൃദയവും കരളും മാറ്റി വെക്കേണ്ട ആവശ്യമുള്ള രോഗികളുടെയും എണ്ണം പെരുകി കൊണ്ടിരിക്കുന്നു. എല്ലാ വര്‍ഷവും ആയിര കണക്കിനാളുകള്‍ അവയവദാനം ലഭിക്കാതെ മരിക്കുന്നു.

ഒരു പാട് മസ്തിഷ്ക മരണങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും അവയവ ദാനം നടക്കുന്ന സന്ദര്‍ഭങ്ങള്‍ വളരെ കുറവാണ്; മരണ ശേഷമുള്ള അവയവദാനം കൂടിയാല്‍ ജീവിച്ചിരിക്കുന്നവര്‍ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി വൃക്ക ദാനം ചെയ്യേണ്ടി വരുന്ന അവസ്ഥയും വളരെ കുറയും.

ടിഷ്യൂ ദാനത്തിലൂടെ വേദനയനുഭവിക്കുന്ന, ചലനശേഷിയില്ലാത്തതോ കാഴ്ചയില്ലാത്തതോ ആയ രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയും; നേത്രദാനം പോലുള്ള ടിഷ്യൂ ദാനങ്ങള്‍ മരണശേഷം മാത്രമേ ചെയ്യാന്‍ കഴിയൂ എന്നതും മരണ ശേഷമുള്ള അവയവദാനത്ത്ന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നു.

9) ഞാന്‍ അവയവദാനത്തിനു വേണ്ടി ജീവിച്ചിരിക്കുമ്പോള്‍ Donor Card വാങ്ങിയിട്ടില്ല. എന്റെ ബന്ധുക്കള്‍ക്ക് എന്റെ മരണശേഷം അവയവദാനം ചെയ്യാന്‍ കഴിയുമോ?

ഉ: തീര്‍ച്ചയായും. മരണശേഷം അവയവദാനം ചെയ്യേണമോ വേണ്ടയോ എന്ന തീരുമാനം ബന്ധുക്കളുടെതാണ്; മരണപ്പെട്ട വ്യക്തി അവയവദാനത്തിനു എഴുതി കൊടുത്തിട്ടില്ല എങ്കിലും ബന്ധുക്കള്‍ക്ക് മുന്‍കൈ എടുത്തു അത് ചെയ്യാവുന്നതാണ്. മരണമോ മസ്തിഷ്കമരണമോ സ്ഥിരീകരിക്കപ്പെട്ട ശേഷം അവയവദാനത്തിനു സമ്മത പത്രം എഴുതി കൊടുക്കാന്‍ തയ്യാറാണ് എന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചാല്‍ അവര്‍ വേണ്ട സഹായങ്ങള്‍ ചെയ്യും; അച്ഛനമ്മമാര്‍, മക്കള്‍, ഭാര്യ/ ഭര്‍ത്താവ്, സഹോദരങ്ങള്‍ എന്നിവര്‍ സമ്മതപത്രം എഴുതി കൊടുക്കാന്‍ യോഗ്യതയുള്ള ബന്ധുക്കളില്‍ പെടുന്നു.

10) അവയവദാനത്തിന് ശേഷം ശരീരം തിരിച്ചു തരുമോ?

ഉ: ശരീരം മുഴുവനായി ദാനം ചെയ്യാം; മെഡിക്കല്‍ റിസര്‍ച്ച്-നു വേണ്ടി. അപ്പോള്‍ ശരീരം വിട്ടു കിട്ടില്ല. അല്ലാത്ത കേസുകളില്‍ അവയവങ്ങള്‍ എടുത്തിട്ട് ശരീരം തിരിച്ചു തരും.

അവയവദാനം ..മഹാദാനം

അമരത്വം നേടാനുള്ള ത്വര ആദിമ മനുഷ്യന്‍ മുതല്‍ പ്രകടമായിരുന്നു. അതിനായുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയും പരീക്ഷണങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇപ്പോള്‍ ആശാവഹമായ ഒരു വഴി, ‘അവയവദാനം’ എന്ന മഹത്തായ ഒരു വഴി നമുക്ക് മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്.രോഗം പ്രകൃതിയുടെ നിയമമാണ് . പക്ഷേ , സ്‌നേഹം കൊണ്ട് ഈ പ്രകൃതി നിയമത്തെ മറികടക്കാനാവുമെന്നതാണ് മനുഷ്യന്റെ മഹത്വം. മാറ്റിവെക്കാന്‍ അവയവം ലഭ്യമല്ലാത്തതിനാല്‍ മാത്രം ഓരോ മിനിട്ടിലും പതിനെട്ടു പേര്‍ വീതമാണ് നിസ്സഹായരായി ഈ ഭൂമിയില്‍ നിന്നും പ്രിയപ്പെട്ടവരെ പിരിഞ്ഞു പോകുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കാന്‍ സേവനത്തിന്റെ, വിവേകത്തിന്റെ നല്ലൊരു മാര്‍ഗമാണ് അവയവദാനം. മനുഷ്യസേവ തന്നെയാണ് മാധവസേവ എന്നത് അവയവദാനത്തിലൂടെ സാര്‍ത്ഥകമാക്കാന്‍ കഴിയണം. പലപ്പോഴും നാം സ്വാര്‍ത്ഥരാണ് എന്നതില്‍ തര്‍ക്കമില്ല. എങ്കില്‍പ്പോലും തനിക്കും തന്റെ പ്രിയപ്പെട്ടവര്‍ക്കും രോഗങ്ങള്‍ വരാം എന്ന സാദ്ധ്യതയെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കിയാല്‍ , നമ്മുടെ മനസ്സുകള്‍ അവയവദാനത്തിന് തീര്‍ച്ചയായും സന്നദ്ധമാകും. ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും അവയങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുമെന്നത് , മറ്റൊരാള്‍ക്ക് ജീവനും ജീവിതവും കൊടുക്കുന്നതിനു തുല്യം തന്നെ…. രക്തം, വൃക്ക എന്നിവ ജീവിച്ചിരിക്കുമ്പോള്‍ ദാനം ചെയ്യാമെങ്കില്‍ മരണശേഷം കണ്ണ് , കരള്‍ , ഹൃദയം ,ത്വക്ക് , മജ്ജ തുടങ്ങിയവ ദാനം ചെയ്തു മരണത്തിന്റെ കരാളവക്ത്രത്തില്‍ നിന്നും ആയിരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നമുക്ക് കഴിയും. അങ്ങിനെ ജന്മങ്ങളില്‍ നിന്നു ജന്മങ്ങളിലേക്കു അവനവനെ പകരാനും.

അവയവ ദാനം

ആരോഗ്യമുള്ളവർക്ക് ജീവിത കാലത്ത് ചെയ്യാവുന്ന മഹത്തായ ദാനമാണ് ആരോഗ്യം മാത്രം ഉണ്ടായാൽ പോര അതിന്നു സമ്മതവും സാഹചര്യവും വേണം സ്വയം സന്നദ്ധമാ ണെങ്കിലും, ബന്ധപ്പെട്ടവർ കൂടി അതിന്നു സമ്മതിച്ചാലെ പ്രായോഗികമായി അവയവ ദാനം നടക്കുകയുള്ളൂ 
ജീവൻ പോയാലും ചെയ്യാവുന്ന ദാനമല്ലേ അവയവ ദാനം നമുക്ക് കേട് പാടില്ലാത്ത അവയവങ്ങൾ ഉള്ളപ്പോൾ അവയുടെ യതാർത്ത വില നമുക്കറിയില്ല അവ അമൂല്യമാണ്‌ നമ്മുടെ ജീവനെ പോലെ ഓരോ ജീവനെയും സ്നേഹിക്കുന്ന അനവധി പേരുണ്ടാകും ഓരോ അവയവവും ശരിക്കു പ്രവർത്തിച്ചില്ലെങ്കിൽ ഉണ്ടാകുന്ന വിഷമം ഊഹിക്കാവുന്നതല്ലേ ഉള്ളൂ 

എന്നിട്ടും എത്ര ജീവനുകളുളാണു സ്വയം നശിപ്പിക്കാനിടയാകുന്നത് ആത്മഹത്യ എന്നാ വിപത്തിന്നാൽ ആത്മഹത്യ ചെയ്യുന്നവർക്ക് ഇത്തരം ജീവിക്കണമെന്ന ബോധം ഇല്ലാത്തവരാണ് എന്നാൽ ഉള്ള അവയവം പ്രവര്ത്തന ക്ഷമമായാൽ എത്ര അനുഗ്രഹമായെനെ , ജീവിക്കാൻ ജീവൻ കുറെ കൂടി നീട്ടി കിട്ടിയാൽ കൊള്ളാമെന്ന അതമ്യ ആഗ്രമുള്ളതിന്നാൾ എന്തും സഹിക്കാൻ തയ്യാറുള്ള അനവധി പേർ അനുയോജ്യ കിട്ടാത്തതിന്നാൽ ജീവൻ വെടിയാനുള്ള ഒരു സാഹചര്യം ഇല്ലാതാക്കൽ ഒരാവശ്യമല്ലേ?

ജീവന്റെ വില ,അവയവങ്ങളുടെ വില അറിവില്ലാതെ ആകില്ലേ അവർ അതിന്നു തുനിയുന്നത് വേറെയും കാരണങ്ങളുണ്ടാകാം ആർക്കറിയാം അങ്ങ് പോയവര് ആരും തിരിച്ചു വരാരില്ലലോ? ജീവൻ പോയാൽ എല്ലാവരും ശവം ആയി ശവം അധികം ഇരുന്നാൽ അത് സമൂഹത്തിനു ശല്യമായി അതിന്നാൽ ആർക്കും ശല്യമാകാതെ ശകലം ഭാഗമെങ്കിലും ജീവൻ പോയാലും കുറച്ചെങ്കിലും അനുഗ്രഹമാകുക എന്നത് നല്ല കാര്യമല്ലേ ? 

ആയതിന്നാൽ അവയവ ദാനത്തിനു സന്നധതയുള്ളവരായ ആരും തന്നെ അതിന്നു ള്ള നടപടികൾ അറിയാതെ ആ സന്നദ്ധത വേണ്ട പെട്ടവരെ അറിയിക്കാനും രേഖകൾ തയ്യാറാക്കി വെക്കുന്നതിന്നും തയ്യാറാകാതെ ജീവൻ വെടിയാൻ ഇട വരാതിരിക്കരുത് അതിന്നാൽ നമുക്ക് ഇതിനെ കുറിച്ചുള്ള അറിവ് പങ്ക് വെക്കാം

3.07692307692
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
Back to top