Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / Events / ജില്ലാ ലൈബ്രറി കൌണ്‍സില്‍ പുസ്തകോത്സവം
പങ്കുവയ്ക്കുക

ജില്ലാ ലൈബ്രറി കൌണ്‍സില്‍ പുസ്തകോത്സവം

ജില്ലാ ലൈബ്രറി കൌണ്‍സില്‍ പുസ്തകോത്സവം 25 മുതല്‍

Event details

When

Feb 25, 2017 10:00 AM to
Feb 27, 2017 04:00 PM

ജില്ലാ ലൈബ്രറി വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം 25,26,27 തീയതികളില്‍ പത്തനംതിട്ട കോ- ഓപ്പറേറ്റീവ് കോളേജില്‍ (കാവാലം നാരായണപ്പണിക്കര്‍ നഗര്‍) നടക്കും. 25ന് രാവിലെ 10ന് ജലവിഭവ മന്ത്രി അഡ്വ. മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് പ്രെഫ. ടി കെ ജി നായര്‍ അധ്യക്ഷനാകും.ശാന്ത കടമനിട്ട അക്ഷരദീപം തെളിക്കും. സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തും. ആദ്യ പുസ്തക വില്പന കലക്ടര്‍ ആര്‍ ഗിരിജ നിര്‍വഹിക്കും. കാതോലിക്കേറ്റ് കോളേജ് പ്രിന്‍സിപ്പല്‍ മാത്യു പി ജോസഫ് പുസ്തകം ഏറ്റുവാങ്ങും. വൈകിട്ട് മൂന്നിന് നടക്കുന്ന കവിസമ്മേളനം കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും.

26ന് രാവിലെ 10ന് പ്രതിഭാസംഗമം നഗരസഭ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് ഉദ്ഘാടനം ചെയ്യും. ജില്ലാ ബാലോത്സവ പ്രതിഭകളുടെ കലാപരിപാടികള്‍ നടക്കും. പകല്‍ 3ന് പ്രഭാവര്‍മ്മയും ബാലവേദി പ്രതിഭകളുമായി സംവാദം നടക്കും. 4ന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പുസ്തകോത്സവ നഗരിയിലേക്ക് സാംസ്കാരിക ഘോഷയാത്ര നടക്കും. ജില്ലയിലെ ലൈബ്രറി പ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരും ഘോഷയാത്രയില്‍ പങ്കെടുക്കും.
സാംസ്കാരിക സമ്മേളനം എംഎല്‍എ വീണാജോര്‍ജ് ഉദ്ഘാടനം ചെയ്യും. സാഹിത്യകാരി കണിമോള്‍ അധ്യക്ഷയാകും.  കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രഭാവര്‍മ്മയ്ക്ക് സ്വീകരണം നല്‍കും. 27ന് 4ന് നടക്കുന്ന സമാപന സമ്മേളനം സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും.
ഗ്രാമീണ ഗ്രന്ഥശാലകള്‍ക്കും സ്കൂള്‍ കോളേജ് ലൈബ്രറികള്‍ക്കും വ്യക്തികള്‍ക്കും പുസ്തകോത്സവത്തില്‍ ആകര്‍ഷകമായ വിലക്കിഴിവുണ്ട്.
Back to top