Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / Events / ചെട്ടികുളങ്ങര കുംഭഭരണി
പങ്കുവയ്ക്കുക

ചെട്ടികുളങ്ങര കുംഭഭരണി

ചെട്ടികുളങ്ങര കുംഭഭരണി മാര്‍ച്ച് 3ന്

Event details

When

Mar 03, 2017
from 09:00 AM to 11:00 PM

Where

ചെട്ടികുളങ്ങര

ചെട്ടികുളങ്ങര കുംഭഭരണി  മഹോത്സവം മാര്‍ച്ച് 3ന് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണിനാളില്‍ രാവിലെ മുതല്‍ കുത്തിയോട്ട വഴിപാടുകള്‍ ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. വൈകിട്ട് 4.30 മുതല്‍ 13 കരകളില്‍നിന്നുള്ള കെട്ടുകാഴ്ചകള്‍ എത്തിത്തുടങ്ങും. രാത്രി 7.30 ഓടെ മുഴുവന്‍ കെട്ടുകാഴ്ചകളും കാഴ്ചക്കണ്ടത്തില്‍ നിരക്കും.

ശിവരാത്രി ദിവസം രാവിലെ 9.29ന് 13 കരകളിലെ കെട്ടുകാഴ്ച ഒരുക്കുന്നതിനുള്ള ഉരുപ്പടികള്‍ പുറത്തേക്ക് എടുക്കുന്നതോടെ കെട്ടുകാഴ്ച നിര്‍മാണം തുടങ്ങും. ശിവരാത്രി ദിവസം വൈകിട്ട് വിളക്ക് വയ്ക്കുന്നതോടെ കുത്തിയോട്ട ചടങ്ങുകളും ആരംഭിക്കും. ഈ വര്‍ഷം 15 കുത്തിയോട്ടങ്ങള്‍ നടക്കും. അശ്വതിനാള്‍ വരെ കഞ്ഞിവഴിപാടും നടക്കും.

കോതമംഗലം തൃക്കാരിയൂരില്‍ നിന്നുള്ള കുത്തിയോട്ടമാണ് ഇത്തവണ ഏറ്റവും ദൂരെനിന്ന് എത്തുന്നത്. കുത്തിയോട്ട സമിതികളുടെയും ആശാന്‍മാരുടെയും രജിസ്ട്രേഷന്‍ നടപടികള്‍ കര്‍ശനമാക്കി. കുത്തിയോട്ട വഴിപാടുകാരില്‍നിന്ന് അനധികൃതമായി പണം ഈടാക്കുന്നതായുള്ള ആരോപണം ഉണ്ട്. ഇതടക്കം തടയാന്‍ നടപടി സ്വീകരിക്കും.

ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനായി പൊലീസ്, ഫയര്‍ഫോഴ്സ്, മോട്ടോര്‍ വെഹിക്കിള്‍, ആരോഗ്യവകുപ്പ്, വൈദ്യുതിബോര്‍ഡ്, എക്സൈസ്, ട്രാന്‍സ്പോര്‍ട്ട് തുടങ്ങി വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ക്ഷേത്രപരിസരത്തും സമീപ റോഡുകളിലുമായി 100ലധികം ക്യാമറകള്‍ സ്ഥാപിച്ചു.

Back to top