Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / Events / ഏറ്റുമാനൂര്‍ ഉത്സവം
പങ്കുവയ്ക്കുക

ഏറ്റുമാനൂര്‍ ഉത്സവം

ഏറ്റുമാനൂര്‍ ഉത്സവത്തിന് 26 ന് കൊടിയേറും

Event details

When

Feb 26, 2017 10:00 AM to
Mar 07, 2017 06:00 PM

Where

ഏറ്റുമാനൂര്‍

ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഞായറാഴ്ച കൊടിയേറും. മാര്‍ച്ച് അഞ്ചിനാണ് ഏഴരപ്പൊന്നാനദര്‍ശനം. ഏഴിന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.

ഞായറാഴ്ച രാവിലെ എട്ടിനും 8.45നും മധ്യേ തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി രാമന്‍ സനല്‍കുമാര്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ്. ഒമ്പതിന് സാംസ്കാരിക സമ്മേളനം ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനാകും. കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ മനോജ് കെ ജയന്‍ നിര്‍വഹിക്കും.
27ന് പകല്‍ ഒന്നിന് ഉത്സവബലിദര്‍ശനം, രാത്രി 10.30ന് നൃത്തനൃത്യങ്ങള്‍, 12ന് കൊടിക്കീഴില്‍ വിളക്ക്. 28നും ഒന്നിനും രണ്ടിനും രാത്രി ഒമ്പതിന് മേജര്‍സെറ്റ് കഥകളി. മൂന്നിന് രാത്രി ഏഴിന് താലപ്പൊലി സമര്‍പ്പണം, ഒമ്പതിന് സംഗീതസദസ്സ്. 11ന് സംഗീത നിശ, 1.30ന് നൃത്തനാടകം.
നാലിന് വൈകിട്ട് 6.30ന് താലപ്പൊലി സമര്‍പ്പണം. ഒമ്പതിന്  ചെന്നൈ വീരമണി രാജു നയിക്കുന്ന ഭക്തിഗാനമേള, 11ന് ബംഗളൂരു ഡോ. ഗായത്രി സുബ്രഹ്മണ്യത്തിന്റെ കേരളനടനം, രണ്ടിന് നൃത്തനാടകം. അഞ്ചിനാണ് ഏഴരപ്പൊന്നാന ദര്‍ശനം. പകല്‍ 11ന് മഹാപ്രസാദമൂട്ട്. വൈകിട്ട് ആറിന് താലപ്പൊലി, ഏഴിന് താലപ്പൊലിയും അയ്മ്പൊലിയും, രാത്രി 9.30ന് സിനിമാതാരം രചനാ നാരായണന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന ക്ളാസിക്കല്‍ ഡാന്‍സ്. രാത്രി 12നാണ് ആസ്ഥാനമണ്ഡപത്തില്‍ ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും. പുലര്‍ച്ചെ രണ്ടിന് വലിയവിളക്ക്, അഞ്ചിന് വെടിക്കെട്ട്.
പള്ളിവേട്ട ദിനമായ ആറിന് വൈകിട്ട് അഞ്ചിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യല്‍ പാഞ്ചാരിമേളം, 9.30നു ഭക്തിഗാനമേള. ആറാട്ടുദിനമായ ഏഴിന് പകല്‍ 11ന് മഹാപ്രസാദമൂട്ട്. പുലികളി. പകല്‍ 12ന് ആറാട്ട് പുറപ്പാട്, 2.30ന് ഭക്തിഗാനമേള, നാലിന് സംഗീതസദസ്സ്. വൈകിട്ട് 5.30ന് നാദസ്വരക്കച്ചേരി. രാത്രി 9.30ന് ആറാട്ട് കച്ചേരി, പുലര്‍ച്ചെ ഒന്നിന് പേരൂര്‍കവല ആറാട്ട് മണ്ഡപത്തില്‍ ആറാട്ട് എതിരേല്‍പ്പ്, അഞ്ചിന് വെടിക്കെട്ട്, 5.30ന് ആറാട്ട് വരവ്, കൊടിയിറക്ക് എന്നിവ നടക്കും.
Back to top