অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഊർജ്ജം - കൂടുതൽ അറിവുകൾ

ഊര്‍ജ്ജം സംരക്ഷിക്കാം ഭൂമിയെ രക്ഷിക്കാം

ഡിസംബര്‍ 14 ദേശീ‌യ ഊര്‍ജ സംരക്ഷണദിനമായി ഇന്‍ഡ്യയില്‍ ആചരിക്കുന്നു. ഓരോ വര്‍ഷം കഴിയുന്തോറും ഈ ദിനത്തിന്‍റെ പ്രസക്‍തിയും പ്രാധാന്യവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനയായാലും വിതരണത്തിലെ കുറവായാലും, ഓരോ മാസവും മാറുന്ന വൈദ്യുതിതാരിഫ് , പാചക വാതകത്തിന്‍റെ വല്ലാത്ത വില, കൂടുന്ന ബസ് യാത്രാ നിരക്ക് എന്നിങ്ങനെ ജീവിതത്തിന്‍റെ എത് ഘട്ടങ്ങളിലും ഊര്‍ജത്തിന്‍റെ വില നമ്മുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ ശക്‍തിയാണ്

അന്താരാഷ്‌ട്ര നയതന്ത്രരംഗത്തും ഉഭയകകഷി ചര്‍ച്ചകളിലും പൊതുവിലും ഭാരതത്തിന്‍റെ കാര്യത്തില്‍ പ്രത്യേകിച്ചും പോയ വര്‍ഷം സക്രീയമായി നിന്നിരുന്നത് ആണവകരാറും അതുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകളും ആയിരുന്നല്ലോ. ലോകത്തിലെ വിവിധ സര്‍വകലാശാലകളിലും നടക്കുന്ന ഗവേഷണങ്ങളില്‍ നല്ലോരു ഭാഗം ഇന്ന് പുതിയതും പുതുക്കപ്പെടാവുന്നതുമായ ഊര്‍ജ സ്രോതസുകളെ കണ്ടുപിടിക്കുന്നതോ, നിലവിലുള്ളതിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതുമായോ ബന്ധപ്പെട്ടാണന്നതും ആശ്വാസം പകരുന്നു.

വെളിച്ചത്തിന്‍റെ ഭാവി ഉപകരണമായി കരുതുന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക് വര്‍ധിച്ച ആവശ്യക്കാരും ഇന്നുണ്ട്. സാധാരണ ബള്‍ബ് 60 വാട്ടിന്‍റെ പ്രകാശം നല്‍കുന്നതിന് തുല്യമായ പ്രകാശം നല്‍കാന്‍ 14 വാട്ട് എടുക്കുന്ന സി.എഫ്.എല്‍ നാകുന്നു. എന്നാല്‍ വെളിച്ച ഉപകരണ വിപണിയിലെ പുതിയ താരമായ എല്‍.ഇ.ഡി വിളക്കുകള്‍ ഇതേ പ്രകാശമേകാന്‍ 5 വാട്ടില്‍ താഴെ വൈദ്യുതിയേ എടുക്കൂ എന്നത് ആശ്വാസകരമായ വാര്‍ത്തയാണ്. 

സാധാരണ ബള്‍ബിന്‍റെ ആയുര്‍ ദൈര്‍ഘ്യം 1000 മണിക്കൂറും, സി.എഫ്.എല്ലിന്‍റെത് 8000 മണിക്കൂറും ആണെങ്കില്‍ എല്‍.ഇ.ഡി ബള്‍ബിന്‍റെത് 80,000 മണിക്കൂറാണ് ഇതു പോലുള്ള ഊര്‍ജ ദായകമായ ഉപകരണങ്ങളുടെ പ്രചരണവും, ഉപയോഗിക്കാനായി സുഹൃത്തുക്കളേയും ബന്ധുക്കളേയും പ്രേരിപ്പിക്കുന്നതും ഒരു പ്രവര്‍ത്തനമായി ഊര്‍ജ സംരക്ഷണ ദിനത്തില്‍ എടുക്കാവുന്നതാണ്. 

പെട്രോളിയത്തിന്‍റെ അനിയന്ത്രിതമായ ഉപയോഗമാണ് 'ഭൂമിക്ക് പനി' പിടിക്കാന്‍ (ആഗോള തപനം) കാരണമായത്.ഊര്‍ജ സംരക്ഷണം ശീലമാക്കുന്നത് നമ്മുടെ കുടുംബ ബഡ്‌ജറ്റിന് മാത്രമല്ല നല്ലൊരു നാളെയ്‌ക്ക് കൂടി അത്യന്താപേക്ഷിതമാണ്. പെട്രോളിയം എണ്ണ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടെ പുകക്കുഴല്‍ പുറന്തള്ളുന്ന പുക വിഷലിപ്‌തമാക്കുന്നത് നഗരവീഥികളെയാണ്. എന്തെന്ത് രോഗങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നമുക്കും മറ്റ് ജീവജാലങ്ങള്‍ക്കും ഉണ്ടാവുക.

ജീവനുള്ളവയ്‌ക്ക് മാത്രമല്ല, ജീവനില്ലാത്തവയ്‌ക്കും പെട്രോളിയം പുക വരുത്തുന്ന നാശം ചില്ലറയല്ല. വെണ്ണക്കല്‍ സൌധമായ താജ്‌മഹലിന്‍റെ പുറം പ്രതലം, വാഹനങ്ങളുടെ വിഷപ്പുകയേറ്റ് നശിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഇപ്പോള്‍ പുക വമിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം താജ്‌മഹലിന് ചുറ്റും കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്.

അതെ, ഈ ഊര്‍ജസംരക്ഷണ ദിനത്തില്‍ നമുക്ക് ചില പ്രതിജ്ഞകളെടുക്കാം. വൈദ്യുതി കാര്യക്ഷമമായി ഉപയോഗിക്കാന്‍, പെട്രോളിയത്തെ ആശ്രയിക്കുന്നത് കുറയ്‌ക്കാന്‍, നല്ല ഇന്ധനക്ഷമത യുള്ള ഉപകരണങ്ങള്‍ തിരെഞ്ഞെടുക്കാന്‍, സൈക്കിള്‍ ഉപയോഗം കൂട്ടാന്‍, ആഗോള തപനം കുറയ്‌ക്കാന്‍.

എല്ലാത്തിലും ഉപരിയായി ഊര്‍ജ സംരക്ഷണാശയങ്ങള്‍ പ്രചരിപ്പിക്കാം അതു വഴി ഹരിത സുന്ദരമായ ഒരു നല്ല നാളെ കെട്ടിപ്പടുക്കാം

ഊര്‍ജ്ജം എന്നാല്‍ എന്ത് ?


നമുക്ക് വളരെ പരിചിതമായ പദമാണ് ഊര്‍ജ്ജം . കൂടുതല്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരാളോട് വെറുതെ എന്തിനാ ഊര്‍ജ്ജം കളയുന്നേ ... എന്ന് നാം ചോദിക്കാറുണ്ട് . എന്തിനും ഏതിനും ഊര്‍ജ്ജം വേണം . രാത്രികാലങ്ങളില്‍ വീട്ടിലും നഗരങ്ങളിലും വെളിച്ചം വേണം , വാഹനങ്ങള്‍ ഓടണം , സസ്യങ്ങളും ജന്തുക്കളും വളരണം , ഫാക്ടറികളും യന്ത്രങ്ങളും പ്രവര്‍ത്തിപ്പിക്കണം , നമ്മള്‍ അലക്കിയിടുന്ന വസ്ത്രങ്ങള്‍ ഉണങ്ങുന്നതിന് പോലും ഊര്‍ജ്ജം വേണം . ഈ കമ്പ്യൂട്ടറിന്റെ മോണിറ്ററില്‍ അക്ഷരങ്ങള്‍ തെളിയുന്നതിനും വേണം ഊര്‍ജ്ജം ! ഊര്‍ജ്ജമില്ലാത്ത ഒരവസ്ഥ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല .

ഊര്‍ജ്ജം എന്നാല്‍ പ്രവര്‍ത്തിചെയ്യാനുള്ള കഴിവ് ( The ability to do work ) എന്നാണ് ലളിതമായ നിര്‍വ്വചനം . പ്രവര്‍ത്തി എന്നാല്‍ ചലിക്കുക , ചലിപ്പിക്കുക എന്നും പറയാം . നമ്മള്‍ ജീവിയ്ക്കുന്നതും ഊര്‍ജ്ജത്തിന്റെ സഹായത്തിലാണ് . പ്രവര്‍ത്തി ചെയ്യാന്‍ മാത്രമല്ല ശരീരത്തിലെ ആന്തരീക പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കിലും നമുക്ക് പുറത്ത് നിന്ന് ഊര്‍ജ്ജം കിട്ടിയേ തീരൂ . എവിടെ നിന്നാണ് നമുക്ക് ഈ ഊര്‍ജ്ജം കിട്ടുന്നത് ? നമുക്ക് മാത്രമല്ല പ്രകൃതിയിലുള്ള സകല ജന്തു-സസ്യ ജാലങ്ങള്‍ക്കും ആവശ്യമുള്ള ഊര്‍ജ്ജം കിട്ടുന്നത് സൂര്യനില്‍ നിന്നാണ് . കാറ്റ് വീശണമെങ്കിലും കടലില്‍ തിരമാലകള്‍ ഉണ്ടാവണമെങ്കിലും , മഴ പെയ്യണമെങ്കിലും ചുരുക്കത്തില്‍ ഭൂമിയില്‍ ഒരു നേരിയ ചലനം പോലുമുണ്ടാകണമെങ്കില്‍ സൌരോര്‍ജ്ജം വേണം .

വാഹനങ്ങള്‍ ഓടണമെങ്കില്‍ പെട്രോള്‍ , ഡീസല്‍ അല്ലെങ്കില്‍ ഗ്യാസ് ഇതിലേതെങ്കിലുമൊരു ഇന്ധനം വേണമല്ലോ . നമ്മള്‍ വിചാരിക്കും പെട്രോളും സൂര്യനും എന്ത് ബന്ധം എന്ന് . എന്നാല്‍ പെട്രോളില്‍ അടങ്ങിയിട്ടുള്ള ഊര്‍ജ്ജവും സൌരോര്‍ജ്ജം തന്നെയാണ് . എങ്ങിനെയെന്നല്ലേ ? ഹരിതകം (chlorophyll)എന്താണെന്ന് അറിയാമല്ലോ . സസ്യങ്ങളുടേയും വൃക്ഷങ്ങളുടെയും ഇലകളുടെ കോശങ്ങളിലുള്ള ഒരു ഘടകപദാര്‍ത്ഥമാണിത്. ഈ ഹരിതകം അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈഓക്സൈഡും (CO2),ഭൂമിയില്‍ നിന്ന് ജലവും സ്വീകരിച്ച് സൂര്യപ്രകാശത്തിലെ ഊര്‍ജ്ജം ഉപയോഗിച്ച് ഗ്ലൂക്കോസ് നിര്‍മ്മിക്കുന്നു . പിന്നീട് ഇത് സ്റ്റാര്‍ച്ച് ആയും സെല്ലുലോസ് ആയും ശേഖരിച്ചു വെക്കുന്നു . അതായത് സൌരോര്‍ജ്ജം ചെടികളും വൃക്ഷങ്ങളുമെല്ലാം രാസോര്‍ജ്ജമാക്കി മാറ്റുന്നു . ഈ പ്രവര്‍ത്തനത്തെ പ്രകാശ സംശ്ലേഷണം (Photosynthesis)എന്ന് പറയുന്നു . അങ്ങിനെ ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങള്‍ക്കും ആവശ്യമായ രാസോര്‍ജ്ജം നിര്‍മ്മിക്കുന്നത് കൊണ്ട് പച്ചിലകളെ ഭൂമിയുടെ അടുക്കള എന്ന് വിശേഷിപ്പിക്കാം . അപ്പോള്‍ നമ്മള്‍ നിലനില്‍ക്കണമെങ്കില്‍ വൃക്ഷങ്ങളും സസ്യങ്ങളും നശിപ്പിക്കരുത് എന്ന് മനസ്സിലായല്ലോ . അത് മാത്രമല്ല അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍‌ഡൈയോക്സൈഡ് വലിച്ചെടുത്ത് നമ്മുടെ ജീവ വായുവായ ഓക്സിജനെ അന്തരീക്ഷത്തിലേക്ക് തിരികെ എത്തിക്കുന്നതും പച്ചിലകള്‍ തന്നെ .

അനേകമനേകം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂകമ്പം നിമിത്തമോ മറ്റെന്തെങ്കിലും കാരണത്താലോ വന്‍ കാടുകളും മലകളും ഭൂമിക്കടിയില്‍ പെട്ടു പോയി . അങ്ങിനെ ഭൌമാന്തരാളങ്ങളില്‍ അകപ്പെട്ടുപോയ ജന്തു സസ്യജാലങ്ങള്‍ , ഭൂമിക്കടിയില്‍ ഉണ്ടായിരുന്ന ഉയര്‍ന്ന താപത്തിലും മര്‍ദ്ധത്തിലും കൂടിക്കുഴഞ്ഞ് കുഴമ്പ് പരുവത്തിലായ പദാര്‍ത്ഥമാണ് ക്രൂഡ് ഓയില്‍ അഥവാ അസംസ്കൃത എണ്ണ . ഇങ്ങിനെയുള്ള ഇന്ധനങ്ങളെ ഫോസ്സില്‍ ഫ്യൂവല്‍ (fossil fuel)എന്ന് പറയുന്നു . കല്‍ക്കരിയാണ് മറ്റൊരു ഉദാഹരണം . ചുരുക്കത്തില്‍ ആണവോര്‍ജ്ജം ഒഴികെ നമ്മള്‍ ഉപയോഗപ്പെടുത്തുന്ന സകല ഊര്‍ജ്ജങ്ങളുടെയും ഉറവിടം സുര്യന്‍ ആണെന്ന് പറയാം .

എങ്ങിനെയാണ് സൂര്യനില്‍ ഉര്‍ജ്ജം ഊര്‍ജ്ജം ഉണ്ടാവുന്നത് . സൂര്യനെന്നല്ല എത് നക്ഷത്രങ്ങളും വാതകങ്ങളുടെ മഹാ കൂമ്പാരങ്ങളാണ് . അതായത് ഹൈഡ്രജന്‍ വാതകം ഹീലിയം വാതകമായി മാറുന്ന പ്രക്രിയയാണ് നക്ഷത്രങ്ങളില്‍ അനുസ്യൂതം നടക്കുന്നത് . ഹൈഡ്രജന്‍ വാതകത്തിന്റെ രണ്ട് തന്മാത്രകള്‍ ചേര്‍ന്ന് ഒരു ഹീലിയം ആറ്റം ആയി മാറുന്നു . ഹീലിയത്തിന്റെ അണുഭാരം 4 ആണ് . അതായത് അതിന്റെ ന്യൂക്ലിയസ്സില്‍ രണ്ട് പ്രോട്ടോണുകളും രണ്ട് ന്യൂട്രോണുകളുമാണുള്ളത് . രണ്ട് ഹൈഡ്രജന്‍ വാതക തന്മാത്രകള്‍ ചേര്‍ന്നാല്‍ ഒരു ഹീലിയം അണുവായി മാറും . എന്നാല്‍ രണ്ട് ഹൈഡ്രജന്‍ വാ‍തക തന്മാത്രകളുടെ ആകെ ഭാരത്തേക്കാളും കുറവാണ് ഒരു ഹീലിയം ആറ്റത്തിന്റെ ഭാരം . ഇങ്ങിനെ കുറവ് വന്ന മാസ്സ് അഥവാ ദ്രവ്യം ഊര്‍ജ്ജമായി മാറുകയായിരുന്നു . ഇങ്ങിനെ ആറ്റങ്ങള്‍ സംയോജിച്ച് ഊര്‍ജ്ജം പുറപ്പെടുവിക്കുന്ന പ്രക്രിയയെ അണുസംയോജനം അഥവാ ഫ്യൂഷന്‍(fusion)എന്ന് പറയുന്നു .

ഊര്‍ജ്ജം പലരൂപത്തില്‍ ഉണ്ടെന്നും , ഒരു രൂപത്തില്‍ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാമെന്നും പറഞ്ഞല്ലോ . ചില ഊര്‍ജ്ജ രൂപങ്ങള്‍ ഇവയാണ് . രാസോര്‍ജ്ജം , വികിരണോര്‍ജ്ജം , യാന്ത്രികോര്‍ജ്ജം , വൈദ്യുതോര്‍ജ്ജം , താപോര്‍ജ്ജം, ആണവോര്‍ജ്ജം , ഗതികോര്‍ജ്ജം , സ്ഥാനികോര്‍ജ്ജം എന്നിങ്ങനെ ...

രാസ പ്രക്രിയയിലൂടെയാണ് രാസോര്‍ജ്ജം ഉണ്ടാവുന്നത് . ഭക്ഷണത്തിലെ രാസോര്‍ജ്ജമാണ് നാം ഉപയോഗപ്പെടുത്തുന്നത് , വിറക് , കല്‍ക്കരി , പെട്രോള്‍ , ഡീസല്‍ , മറ്റ് പ്രകൃതി വാതകങ്ങള്‍ എന്നിവയെല്ലാം തന്നെ അന്തരീക്ഷത്തിലെ ഓക്സിജനുമായി സംയോജിച്ച് രാസോര്‍ജ്ജം താപോര്‍ജ്ജമായി മാറിയിട്ടാണ് പ്രവര്‍ത്തികള്‍ ചെയ്യുന്നത് . സൂര്യനില്‍ രാസോര്‍ജ്ജം വികിരണോര്‍ജ്ജമായി മാറി , പ്രകാശമായും താപമായും ഭൂമിയിലെത്തുന്നു. ഒരു വസ്തുവിനെ ചലിപ്പിക്കുന്നത് യാന്ത്രികോര്‍ജ്ജം . നമ്മള്‍ സൈക്കിള്‍ ഓടിക്കുന്നതും , ഒരു കല്ലെടുത്തെറിയുന്നതും , ഫേന്‍ കറങ്ങുന്നതുമെല്ലാം യാന്ത്രികോര്‍ജ്ജം .ആറ്റങ്ങളുടെ ബാഹ്യഷെല്ലുകളിലുള്ള ഇലക്ട്രോണുകളുടെ ചലനത്തില്‍ നിന്നാണ് വൈദ്യുതോര്‍ജ്ജം ഉണ്ടാവുന്നത് . ഭാരം കൂടിയ അണുക്കളുടെ അണുകേന്ദ്രം പിളര്‍ന്നാണ് ആണവോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നത് .

Hawking says God did not create the Universeഎന്ന അലറുന്ന തലക്കെട്ടും കൊണ്ട് കുറേ വാർത്തകൾ ഇറങ്ങി. നാട്ടിലെ യുക്തി“വാദി”കളും നിരീശ്വര“വാദി”കളുമൊക്കെ കുറേ ആഘോഷിച്ചു. കുറെ മത“വാദി”കൾ ഇപ്രത്തും തുള്ളി... എന്തരോ എന്തരോ !

ഈ വിഷയത്തെപ്പറ്റി കൂടുതൽ ആഴത്തിൽ ചിന്തിക്കുമ്പോൾ, ഹോക്കിംഗ് ഈ “വിവാദം” ഇളക്കിവിട്ടത് അദ്ദേഹത്തിന്റെ പ്രസാധകരുടെ ഉപദേശം വച്ചുകൊണ്ടാവണം എന്നാണെനിക്ക് തോന്നുന്നത്. പോപ്പുലർ ശാസ്ത്രപുസ്തകങ്ങൾ വിറ്റു പോകാൻ ഇപ്പോഴുള്ള രണ്ട് കുറുക്കുവഴികളിലൊന്നാണു ഹോക്കിംഗ് പ്രയോഗിച്ചത് - നിങ്ങളെഴുതുന്നത് ബയോളജിയെ സംബന്ധിച്ചാണെങ്കിൽ അതിൽ പരിണാമം + ദൈവം + മനുഷ്യസ്വഭാവം + വാസന + ജനിതകം + മനുഷ്യനു സെക്സ് എന്തുകൊണ്ട് ആസ്വാദ്യമാകുന്നു എന്നിങ്ങനെയുള്ള സംഗതികളുടെ കോമ്പിനേഷൻ മാറ്റിയും മറിച്ചും ചേർക്കുക. നിങ്ങളെഴുതുന്നത് ഫിസിക്സ് ആണെങ്കിൽ അതിൽ ദൈവം + പ്രപഞ്ചോത്ഭവം + സമയത്തിന്റെ ആരംഭം + ഉപാണുകണങ്ങൾ + ഐസ്റ്റൈനു തെറ്റി എന്നിങ്ങനെ കോമ്പിനേഷൻ ഉപയോഗിക്കാം.

രണ്ടായാലും നിങ്ങൾക്ക് കിട്ടാൻ പോകുന്നത് ശുദ്ധശാസ്ത്രമല്ല, ശാസ്ത്രാഭാസവും തിയറികളുടെ (വിഡ്ഡിത്തപൂർണമായ വ്യാഖ്യാനങ്ങൾക്ക് ഇടയിടുന്ന) പോപ്പുലർ വേർഷനും മാത്രമായിരിക്കും.

ഗ്രാവിറ്റിയെ വച്ചുകൊണ്ട് പ്രപഞ്ചം സ്വയംഭൂ ആകാം എന്ന വിശദീകരണം 1970കളിലേ ഉള്ളതാണ്. അത് വിശദീകരിക്കാൻ ആപേക്ഷികതാ സിദ്ധാന്തമോ ക്വാണ്ടം ഫിസിക്സിന്റെ ഏറ്റവും അടിസ്ഥാനപരമായ ചില പരികല്പനകളോ മതി, സ്ട്രിംഗ് തിയറി വരെയൊന്നും പോകേണ്ട കാര്യം തന്നെ ഇല്ല.

ഇതെഴുതുന്നയാൾ ഒരു കോസ്മോളജി/ഫിസിക്സ് വിദഗ്ധനല്ല എന്ന ജാമ്യത്തോടെ ഒരു അതിലളിതവത്കൃത വിശദീകരണം താഴെ കൊടുക്കുന്നു:

പ്രപഞ്ചത്തിലെ ഊർജ്ജത്തിനു രൂപമാറ്റം സംഭവിപ്പിക്കാമെന്നല്ലാതെ പുതുതായി ഊർജ്ജം സൃഷ്ടിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല എന്ന ഊർജ്ജസംരക്ഷണ (Energy conservation) നിയമത്തെ പ്രപഞ്ചോത്ഭവത്തിനെ സംബന്ധിച്ച നിലവിലെ സ്റ്റാൻഡേഡ് മോഡലിൽ (അഥവാ ബിഗ് ബാംഗ് മോഡലിൽ) അപ്ലൈ ചെയ്താൽ പ്രപഞ്ചത്തിന്റെ ആകെമൊത്തം (net) ഊർജ്ജം പൂജ്യം (0) ആണ് എന്ന് കാണിക്കാൻ സാധിക്കും. അതായത് നമ്മുടെ പ്രപഞ്ചത്തെ ഒരു അടഞ്ഞ വ്യൂഹമായി (closed system) സങ്കല്പിച്ചാൽ അതിലെ ദ്രവ്യവും പ്രതിദ്രവ്യവും വിദ്യുത്കാന്തിക വികിരണങ്ങളുമടക്കമുള്ള പദാർത്ഥങ്ങളെല്ലാം കൂടി വഹിക്കുന്ന പിണ്ഡോർജ്ജം (ഐൻസ്റ്റൈന്റെ mass-energy അഥവാ mc^2) എന്ന സംഗതിയെ പോസിറ്റിവ് (+ve,ധന) ആയി എടുക്കുക. ഈ “പോസിറ്റീവ്” ആയ പിണ്ഡോർജ്ജത്തിനു കൃത്യം തുല്യവും നേർവിപരീതമായ ഒരു ഊർജ്ജമാണ് എല്ലാ ദ്രവ്യവസ്തുക്കളുടെയും പരസ്പര ഗുരുത്വാകർഷണത്തിൽ ഉള്ളടങ്ങിയ നെഗറ്റിവ് (-ve, ഋണ) ഊർജ്ജം. ഒരു സമീകരണത്തിൽ ഈ പോസിറ്റിവ് പിണ്ഡോർജ്ജവും നെഗറ്റിവ് ഗുരുത്വാകർഷാണോർജ്ജവും തമ്മിൽ cancel ചെയ്ത് പോകുന്നു, അങ്ങനെ മൊത്തം ഊർജ്ജം 0 ആയി നിൽക്കുന്നു.

ഇത്തരത്തിൽ പോസിറ്റിവ്, നെഗറ്റിവ് ക്യാൻസലേഷനുകൾ ഫിസിക്സിൽ സർവ്വസാധാരണമായ ചില പ്രതിഭാസങ്ങളിലും കാണുന്നതാണ്. ഉദാഹരണത്തിനു ക്വാണ്ടം ഫിസിക്സിലെ ഗണിതക്രിയകളിൽ സ്ഥിരം ഉയർന്നുവരുന്ന വേർച്വൽ കണങ്ങൾ (virtual particles) ഇങ്ങനെ സമീകരിക്കപ്പെടുമ്പോൾ പരസ്പരം ക്യാൻസൽ ചെയ്തു പോകുന്നവയാണ്. കണവും പ്രതികണവും (particle and antiparticle) തമ്മിൽ ബന്ധപ്പെടുമ്പോൾ അവ നശിപ്പിക്കപ്പെടുകയും അവയിലടങ്ങിയ പിണ്ഡോർജ്ജം പ്രകാശത്തിന്റെ ഊർജ്ജമായി മാറുകയും ചെയ്യുന്ന annihilation പ്രക്രിയ സുപരിചിതാമാണല്ലോ (ഉദാഹരണത്തിനു പോസിട്രോണും ഇലക്ട്രോണും). ക്യാൻസൽ ചെയ്തുപോകുന്നവയാണെന്ന് കരുതി ഇവയെ പരിഗണിക്കാതിരിക്കാനുമാവില്ല, കാരണം അറ്റോമിക ഊർജ്ജവുമായി ബന്ധപ്പെട്ട കണക്കുകളിൽ ഇവയില്ലാതെ ഗണിതക്രിയകൾ തെറ്റും.

ഈ കണ-പ്രതികണ നശീകരണപ്രതിഭാസത്തെ പ്രപഞ്ചോത്ഭവവുമായി ബന്ധപ്പെടുത്തി 1970കൾ മുതൽ സിദ്ധാന്തിക്കപ്പെടുന്ന ചില ആശയങ്ങളുണ്ട്. അതിൽ മുഖ്യമായത് വികാസോന്മുഖപ്രപഞ്ച (inflationary universe) ഉപപത്തിയാണ്. ഇതനുസരിച്ച് പ്രപഞ്ചത്തിന്റെ ഇന്നത്തെ രൂപത്തിനു കാരണമായ “മഹാസ്ഫോടനം”നടക്കുന്നതിന് തൊട്ടുമുൻപ് സൃഷ്ടിയുടെ ആ അതിസൂക്ഷ്മ ബിന്ദുവിൽ കണ-പ്രതികണ നശീകരണങ്ങൾ തുടർച്ചയായി നടന്നിരിക്കാം. കണവും പ്രതികണവും തുല്യ എണ്ണങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ അവ പരസ്പരം നിർവീര്യമാക്കിക്കൊണ്ടേയിരിക്കും, net effect ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല. എന്നാൽ അതിൽ ചിലതിലെങ്കിലും ഒരു സന്തുലനമില്ലായ്മ - വളരെ ചെറിയൊരു സമയ്ത്തേക്കുണ്ടാവുന്ന ഒരു imbalance - ഉണ്ടായിരിക്കാം. ആ അസന്തുലിതാവസ്ഥ ഒരു അതിദ്രുതവികാസം സംഭവിക്കുന്നത് വരെ നീണ്ടു എങ്കിൽ സ്വാഭാവികമായും antiparticle-നേക്കാൾ കൂടുതലായി particles സൃഷ്ടിക്കപ്പെടുകയും ‘പ്രതിദ്രവ്യ’ത്തിനു annihilate ചെയ്യാവുന്നതിലുമധികം ‘ദ്രവ്യം’ ഉണ്ടാകുകയും ചെയ്യാം. അന്നു ഒരു imbalanceന്റെ പുറത്ത് അധികമായി സൃഷ്ടിക്കപ്പെട്ടതോ ഈ ദ്രവ്യത്തിന്റെ സന്തതികളാണ് നമ്മളെല്ലാം എന്ന് സാരം.

ഹോക്കിംഗ് പക്ഷേ അല്പം വ്യത്യസ്തമായ മറ്റൊരു സിദ്ധാന്തം വച്ചാണു ഈ ആദിമസൃഷ്ടി ബിന്ദുവിനെ വിശദീകരിക്കുന്നത്. ഹൊക്കിംഗിനെ സംബന്ധിച്ചിടത്തോളം ഒരു ഫിസിക്സ് പരികല്പന സാമാന്യബോധത്തിനു നിരക്കുന്നതാവണമെന്നോ പരമ്പരാഗത യുക്തികളുപയോഗിച്ചു മനസ്സിലാക്കിക്കാൻ പറ്റുന്നതാവണമെന്നോ ഒന്നുമില്ല. ഒരു തിയറി പ്രെഡിക്റ്റബിൾ റിസൽറ്റുകൾ തരുന്നോ ഇല്ലയോ എന്നുമാത്രമേ ആ തിയറിയുടെ “ശക്തി” തെളിയിക്കാൻ ഉള്ള “ശേഷീപരീക്ഷ”യായി അദ്ദേഹം കാണുന്നുള്ളൂ. അതിൻപകാരം ഹോക്കിംഗ് നൽകുന്ന വിശദീകരണം ഇങ്ങനെ : റിലേറ്റിവിറ്റിയുടെ കണ്ണിലൂടെ നോക്കുമ്പോൾ സ്ഥലകാലങ്ങളുടെ ആരംഭം പ്രപഞ്ചോൽഭവത്തിന്റെ ഒരു ബിന്ദുവിലേക്ക് back track ചെയ്യാം. ആ ബിന്ദുവിനെ singularity (വിചിത്രത) എന്ന് വിളിക്കുന്നു. അത്തരം സിംഗുലാരിറ്റികൾ പ്രപഞ്ചത്തിന്റെ ഘടനയെ ആപേക്ഷികതാസിദ്ധാന്തം വച്ച് വിവരിക്കുമ്പോൾ സ്വാഭാവികമായുണ്ടാവുന്നതാണ്. എന്നാൽ ക്വാണ്ടം ഫിസിക്സിലെ അടിസ്ഥാനനിയമമായ uncertainty (അനിശ്ചിതത്വം) ഇവിടെ അപ്ലൈ ചെയ്താൽ മൂർത്തമായ ഒരു സൂക്ഷ്മബിന്ദുവിനു ഭൌതികമായി അസ്തിത്വം ഉണ്ടാവാൻ പാടില്ല. ആ ഒരു മൂർത്ത പോയിന്റിലേക്ക് പ്രപഞ്ചത്തിന്റെ സൃഷ്ടിയെ പിന്നോട്ട് റീവൈൻഡ് ചെയ്യാനാവില്ല. അത്തരമൊരു പോയിന്റിന്റെ അതിസൂക്ഷ്മതകളിലേക്ക് നാമെത്തും തോറും അനിശ്ചിതത്വം കൂടുതലായിക്കൊണ്ടിരിക്കും. വർദ്ധിച്ചുവരുന്ന uncertainty മൂലം ഈ ആദിമബിന്ദു ഒരു പ്രത്യേക കേന്ദ്രത്തിലല്ല, മറിച്ച് സംഭാവ്യതാനിയമങ്ങളാൽ നിർണയിക്കപ്പെട്ട ഒരു smeared out cloud-ൽ എവിടെയോ ആണ് എന്ന് വരും. അങ്ങനെ സാങ്കേതികമായി പ്രപഞ്ചത്തിനു ഒരു തുടക്കം ഇല്ല എന്ന് പറയേണ്ടിവരും - ഇതാണ് Universe in a Nutshell വരെയുള്ള പുസ്തകങ്ങളിൽ ഹോക്കിംഗ് മുന്നോട്ടുവയ്ക്കുന്ന ന്യായം.

സിംഗുലാരിറ്റികളെ സാങ്കേതികമായി മാത്രമേ ഹോക്കിംഗ് ഇവിടെ ഒഴിവാക്കിയിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഇത് കണക്കു കൊണ്ടുള്ള ഒരു ട്രപ്പീസുകളിയിൽക്കവിഞ്ഞ എന്തെങ്കിലുമാണെന്ന് വലിയൊരു വിഭാഗം ശാസ്ത്രജ്ഞരും വിശ്വസിക്കുന്നില്ല. ഗ്രാവിറ്റിയെ സംബന്ധിച്ച ആപേക്ഷികതാ പരികല്പനകൾ ക്വാണ്ടം സിദ്ധാന്തത്തിന്റെ പരികല്പനകളുമായി ചിലയിടങ്ങളിലെങ്കിലും ഒത്തുചേർന്ന് പോകുന്നില്ല എന്നതാണ് ഇത്തരം “തക്കിടതരികിട” തിയറികൾക്ക് വഴിവയ്ക്കുന്നത്. അതുകൊണ്ടുതന്നെ സ്ട്രിംഗ് തിയറിയുടെ വകഭേദങ്ങളോ, അവയുടെ “എതിരാളികളായ” ക്വാണ്ടം ലൂപ് ഗ്രാവിറ്റിയോ തന്നെ ഗുരുത്വാകർഷണബലത്തെ റിലേറ്റിവിറ്റിക്കും ക്വാണ്ടം ഭൌതികത്തിനും തൃപ്തികരമായ രീതിയിൽ ഇണക്കിമെരുക്കേണ്ടതുണ്ട്, ഒരു അവസാന ഉത്തരം കിട്ടാൻ....

അവസാനം പരിഷ്കരിച്ചത് : 2/19/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate