অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്ത്രീകളും ഊര്‍ജ്ജവും

സ്ത്രീകളും ഊര്‍ജ്ജവും

സ്ത്രീകളും ഗ്രാമീണ ഊര്‍ജ്ജാവശ്യവുമായുള്ള ബന്ധം സ്വാഭാവികമായിത്തന്നെ ഇഴപിരിക്കാനാവാത്തതാണ്‌. കുടുംബത്തിലെ പ്രധാന പണികള്‍ എല്ലാം, ശുദ്ധജലം സംഭരിക്കുക, കന്നുകാലികള്‍ക്ക്‌ തീറ്റ, കൃഷിപ്പണികള്‍ തുടങ്ങിയവയെല്ലാം അവരാണല്ലോ കൈകാര്യം ചെയ്യുന്നത്‌. ഇത്തരത്തില്‍ സ്ത്രീകളും ഊര്‍ജ്ജവുമായി അതിശക്തമായ ബന്ധമാണുള്ളത്‌, കാരണം അവരാണ്‌ അത്‌ കണ്ടെത്താന്‍ കൂടുതല്‍ യത്നിക്കുന്നതും അത്‌ ഉപയോഗപ്പെടുത്തുന്നതും.

കുടുംബത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കു വേണ്ട ഊര്‍ജ്ജം സംഭരിക്കുന്നതുപോലും പലപ്പോഴും വളരെ മടുപ്പുണ്ടാക്കുന്ന പ്രവൃര്‍ത്തിയാണ്‌. സ്ത്രീകളും കുട്ടികളും വിറകും ചുള്ളിക്കമ്പുകളും ശേഖരിക്കാന്‍ കഠിനമായി യത്നിക്കേണ്ടി വരുന്നു. വിറകിന്‍റെ ലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ ഊര്‍ജ്ജ ദൗര്‍ലഭ്യം മൂലം കുടുംബത്തിന്റെ ഭക്ഷണ രീതികളില്‍ തന്നെ മാറ്റം വരുത്തേണ്ടി വരുകയും അത്‌ പോഷണത്തേയും ഫലത്തില്‍ കുടുംബാംഗങ്ങളുടെ ആരോഗ്യത്തെയും ദോഷമായി ബാധിക്കയും ചെയ്യും. സ്ത്രീകള്‍ക്ക്‌ ദിവസത്തില്‍ ആറുമണിക്കൂറില്‍ ഏറെ സമയം വീട്ടു ജോലിയില്‍ മുഴുകേണ്ടി വരുന്നു, ആ സമയമെല്ലാം കൊച്ചുകുട്ടികളേയും ഒപ്പം കൂട്ടും. പരമ്പരാഗതമായ വിറകടുപ്പുകളുടെ കാര്യക്ഷമതക്കുറവും അടുക്കളകളില്‍ ആവശ്യത്തിന്‌ കാറ്റും പുകയും കടന്നു പോകാനുള്ള വാതായനങ്ങളുടെ കുറവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക്‌ കാരണമാകും, ഇത്‌ കൂടുതലും ബാധിക്കുന്നത്‌ സ്ത്രീകളേയും പെണ്‍കുട്ടികളേയും ആണുതാനും.

എന്താണിതിനൊരു പരിഹാരം....

ഊര്‍ജ്ജക്ഷമത ഏറിയ പുകയില്ലാത്ത ആടുപ്പുകളും, ശുചിത്വമേറിയ ഇന്ധനങ്ങളായ സൗരോര്‍ജ്ജവും ജൈവവാതകവും കൂടുതലായി ഉപയോഗപ്പെടുത്തുക എന്നതാണ്‌ പരിഹാര മാര്‍ഗ്ഗം. ഇപ്പോള്‍ തന്നെ അവയുടെ ഉപയോഗം പടിപടിയായി വര്‍ദ്ധിക്കുന്നുണ്ട്‌ എന്നത്‌ ശുഭസൂചകമാണ്‌.

നയപരമായ സഹായം

സ്ത്രീകള്‍ക്ക്‌ പ്രത്യേക സഹായം

പുതിയവയും പുനരുല്‍പ്പാദനക്ഷമവുമായ ഉര്‍ജ്ജ സ്രോതസ്സുകളുടെ വികസനവും ഉപയോഗപ്പെടുത്തലും ലക്‌ഷ്യമാക്കി സ്ത്രീകള്‍ക്ക്‌ പ്രാത്യേക സാമ്പത്തിക സഹായം ഇന്‍ഡ്യന്‍ റിന്യുവബിള്‍ എനര്‍ജി ഏജന്‍സി നല്‍കുന്നുണ്ട്‌.

പെണ്‍കുട്ടികള്‍ക്കായുള്ള സഹായം

പെണ്‍കുട്ടികളെ പഠനം തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഒരു പെണ്‍കുട്ടിക്ക്‌ ഒരു സൗരോര്‍ജ്ജ വിളക്ക്‌, നിബന്ധനകള്‍ക്ക്‌ വിധേയമായി, സൗജന്യമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള പുതിയതും-പുനരുല്‍പ്പാദനക്ഷമവുമായ ഊര്‍ജ്ജത്തിനായുള്ള മന്ത്രാലയം, MNRE, നിര്‍‌ദ്ദേശിച്ചിരിക്കുന്നു. നിബന്ധനകള്‍
• കുടുംബം ദാരിദ്ര്യ രേഖയ്ക്ക് (BPL) താഴെയുള്ളതും, ഒരു പെണ്‍കുട്ടിയെങ്കിലും വിദ്യാലയത്തില്‍ പഠിക്കുന്നതും ആവണം.
• കുടുംബം താമസിക്കുന്നത്‌, പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന സംസ്ഥാനങ്ങളിലോ കേന്ദ്രഭരണത്തില്‍പ്പെട്ട ദ്വീപസമൂഹങ്ങളിലെ, വൈദ്യുതീകരിക്കപ്പെടാത്ത ഗ്രാമത്തിലോ കുഗ്രാമത്തിലോ ആകണം
• പെണ്‍കുട്ടി പഠിക്കുന്നത്‌ 9 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ ആകണം

അപേക്ഷിക്കേണ്ട രീതി
സംസ്ഥാനത്തെ നിശ്ചിത ഏജന്‍സിക്ക്‌ (NODAL) ജില്ലാ ഭരണകൂടം വഴിയാണ്‌ അപേക്ഷ നല്‍കേണ്ടത്‌. ജില്ലാ ഭരണകൂടം പെണ്‍കുട്ടി പഠിക്കുന്ന ക്ലാസ്സ്‌, വിദ്യാലയം, കുടുംബം ദാരിദ്ര്യ രേഖക്ക്‌ കീഴിലാണെന്ന വസ്തുത എന്നിവ സാക്‌ഷ്യപ്പെടുത്തണം.
ബാധകമായ പ്രദേശങ്ങള്‍: അരുണാചല്‍ പ്രദേശ്‌, അസ്സാം, ഹിമാചല്‍ പ്രദേശ്‌, ജമ്മു-കാശ്മീര്‍, മേഘാലയ, മിസ്സോറം, നാഗാലാന്‍റ്, സിക്കിം, ത്രിപുര, ആന്‍റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപുകള്‍ എന്നിവ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

നവീന പുനരുല്‍പ്പാദനക്ഷമ ഊര്‍ജ്ജമന്ത്രാലയം(IREDA)

അവസാനം പരിഷ്കരിച്ചത് : 3/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate