অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മാലിന്യ വിമുക്ത നാട്

മാലിന്യ വിമുക്ത നാട്

മാലിന്യവിമുക്ത കേരളത്തിനൊരു കര്‍മ്മ പരിപാടി

രണ്ടു പതിറ്റാണ്ടിനു മുമ്പ് കേരളത്തില്‍ മാലിന്യപ്രതിസന്ധി ഒരു ചര്‍ച്ചാവിഷയമായിരുന്നില്ല. 1991-ല്‍ രൂപം നല്‍കിയ മുന്‍സിപ്പല്‍ നിയമത്തില്‍പ്പോലും കമ്പോസ്റ്റിംഗ്, ലാന്‍ഡ് ഫില്ലിംഗ്, ഡമ്പിംഗ് തുടങ്ങിയവയെക്കുറിച്ചുളള പരാമര്‍ശങ്ങളേയുളളൂ. പ്ലാസ്റ്റിക്കിനെക്കുറിച്ച് പരാമര്‍ശമില്ല. നാമമാത്രമായ പിഴയായിരുന്നു ശിക്ഷ. എന്നാല്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ മാലിന്യസംസ്ക്കരണം സംബന്ധിച്ച വിശദമായ വകുപ്പുകള്‍ നിയമത്തിന്‍റെ ഭാഗമാക്കേണ്ടി വന്നു. ഈ നിയമഭേദഗതികള്‍പോലും നിലവിലുളള പ്രതിസന്ധികളെ നേരിടുന്നതിന് അപര്യാപ്തവുമാണ്.
രണ്ടു പതിറ്റാണ്ടിനിടയില്‍ എന്തു സംഭവിച്ചു? നഗരവത്കരണത്തിന് ആക്കം കൂടി. ഇന്ന് നമ്മുടെ നഗരപ്രദേശങ്ങള്‍ അതായത്, കോര്‍പ്പറേഷനും മുനിസിപ്പാലിറ്റികളും കാനേഷുമാരി കണക്കില്‍ ടൗണുകളായി കണക്കാക്കപ്പെടുന്ന പ്രദേശങ്ങളും കേരളത്തിലെ മൊത്തം ഭൂവിസ്തൃതിയുടെ 16 ശതമാനമേ വരികയുള്ളൂ. എന്നാല്‍ 50 ശതമാനം ജനങ്ങള്‍ ജീവിക്കുന്നതും 80 ശതമാനം സാമ്പത്തിക വരുമാനവും ഉല്പാദിപ്പിക്കപ്പെടുന്നതും ഇവിടെയാണ്. സ്വാഭാവികമായും നഗരങ്ങളില്‍ മാലിന്യങ്ങള്‍ വളരെയധികം ഉണ്ടാകുന്നു. അതോടൊപ്പം, ജനങ്ങളുടെ ജീവിതശൈലിയും മാറി. കൂടുതല്‍ പായ്ക്ക് ചെയ്ത സാധനങ്ങള്‍,  പാചകം ചെയ്ത ഭക്ഷണം തുടങ്ങിയവ വാങ്ങുന്നതുമൂലം പ്ലാസ്റ്റിക്ക് മാലിന്യങ്ങളും വര്‍ദ്ധിച്ചു.
മാലിന്യം അധികമധികം ഉല്‍പാദിപ്പിക്കുന്ന ഒരു നഗരവത്കരണ ജീവിതശൈലി സമകാലീന മുതലാളിത്ത വ്യവസ്ഥയുടെ അനിവാര്യസൃഷ്ടിയാണ്. ഇന്ന് കമ്പോളമത്സരം വിലയെ അടിസ്ഥാനമാക്കിയല്ല, പരസ്യവും ആകര്‍ഷകമായ പാക്കേജിംഗും വഴിയാണ്. വിലയുടെ പാതിയിലേറെ വില്‍പനച്ചെലവാണ്. അമേരിക്കയില്‍ പ്രതിവര്‍ഷം 30,000 കോടി ടണ്‍ പാക്കേജിംഗ് വസ്തുക്കളാണ് ഉപയോഗിക്കുന്നത്. പ്രതിദിനം 20 ലക്ഷം പ്രചരണ പരസ്യക്കത്തുകളാണ് അയയ്ക്കുന്നത്. മണിക്കൂറില്‍ 25 ലക്ഷം പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിക്കപ്പെടുന്നു. അജൈവ നഗരമാലിന്യത്തിന്‍റെ സിംഹഭാഗവും ഇപ്രകാരം സൃഷ്ടിക്കപ്പെടുന്നതാണ്.
ഇതിനു പുറമെ മുതലാളിത്ത ഉപഭോഗ സംസ്ക്കാരം സൃഷ്ടിക്കുന്ന ആര്‍ത്തി, പ്രകൃതി വിഭവങ്ങളുടെ ഭയാനകമായ ദുര്‍വ്യയം അനിവാര്യമാക്കുന്നു. ഗാന്ധിജി പറഞ്ഞതുപോലെ നമ്മുടെയെല്ലാം ആവശ്യത്തിനുളള വിഭവങ്ങള്‍ പ്രകൃതിയിലുണ്ട്. എന്നാല്‍ നമ്മുടെ ആര്‍ത്തിക്കുളള വക പ്രകൃതിയിലില്ല. ഉല്‍പാദന വര്‍ദ്ധനയൊടൊപ്പം ആ ഉല്‍പന്നങ്ങള്‍ക്കായുളള മോഹവും ഉപഭോക്താക്കളില്‍ മുതലാളിത്തം അങ്കുരിപ്പിക്കുന്നു. ജോണ്‍ കെന്നത്ത് ഗാല്‍ബ്രൈറ്റ് ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ڇചരക്കുകളുടെ ഉല്‍പാദനം അവ തൃപ്തിപ്പെടുത്തുന്നു എന്നു കരുതുന്ന ആഗ്രഹങ്ങളെയും സൃഷ്ടിക്കുന്നുڈ. ഇത്തരം ആര്‍ത്തി സൃഷ്ടിക്കുന്നതിനുളള മുഖ്യ ഉപാധി പരസ്യങ്ങളാണ്. പരസ്യങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന മിഥ്യാബോധം ഫാഷന്‍ മാറുന്നതിന് അനുസരിച്ച് കാറും ഡ്രസും വീട്ടുപഭോഗവസ്തുക്കളെയെല്ലാം മാറുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവയുടെ ഉപയോഗമൂല്യം ഇല്ലാതായിട്ടില്ല. മുതലാളിത്തത്തെ അതുകൊണ്ടാണ് ദുര്‍വ്യയ വ്യവസ്ഥ എന്ന് ചിലര്‍ വിശേഷിപ്പിക്കുന്നത്.
മുതലാളിത്തവ്യവസ്ഥയുടെ ഈ ആന്തരിക ചലനനിയമമാണ് വര്‍ദ്ധിച്ചുവരുന്ന മാലിന്യ പ്രതിസന്ധിയുടെയും പാരിസ്ഥിതികത്തകര്‍ച്ചയുടെയും കാലാവസ്ഥാവ്യതിയാനത്തിന്‍റെയുമെല്ലാം പ്രഭവസ്ഥാനം. മൂലധനത്തില്‍ മാര്‍ക്സ് നടത്തുന്ന ഒരു നിരീക്ഷണം ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. ڇമുതലാളിമാരുടെ പിശുക്ക് പ്രസിദ്ധമാണ്. ഈ അരക്കന്‍ സ്വഭാവമെല്ലാമുളള പ്പോള്‍ത്തന്നെ മനുഷ്യവിഭവവിനിയോഗത്തില്‍ ഏറ്റവും ദുര്‍വ്യയരീതിയാണ് മുതലാളിത്ത ഉത്പാദനത്തിനുളളത്. അതുപോലെതന്നെ വ്യാപാരത്തിലൂടെ ചരക്കുകള്‍ വിതരണം ചെയ്യുന്ന രീതിയും മത്സരസമ്പ്രദായവും ഭൗതികവിഭവങ്ങളുടെ ദുര്‍വ്യയം അനിവാര്യമാക്കുന്നു. അതുകൊണ്ട് വ്യക്തിപരമായി മുതലാളിയ്ക്കുണ്ടാകുന്ന നേട്ടം സമൂഹത്തിന് നഷ്ടമായി ഭവിക്കുന്നു.

കേരളത്തിലെ മാലിന്യത്തിന്‍റെ അളവും തരവും

ഓരോ കേരളീയനും പ്രതിദിനം ശരാശരി കാല്‍ക്കിലോ മാലിന്യം ഉല്‍പാദിപ്പിക്കുന്നു. ഇത് കോര്‍പറേഷനുകളില്‍ ഏതാണ്ട് 465 ഗ്രാമും പഞ്ചായത്തുകളില്‍ 190 ഗ്രാമും ആണ്. പ്രതിദിനം കോര്‍പറേഷനുകളില്‍ 1683 ടണ്ണും മുന്‍സിപ്പാലിറ്റികളില്‍ 758 ടണ്ണും പഞ്ചായത്തുകളില്‍ 4565 ടണ്ണും മാലിന്യം ഉല്‍പാദിപ്പിക്കപ്പെടുന്നു എന്നാണ് 2006ലെ കണക്ക്. ഓരോ വര്‍ഷവും 1.4 ശതമാനം വീതം മാലിന്യം വര്‍ദ്ധിക്കുന്നു എന്നാണ് വിദഗ്ധ മതം. അതുപ്രകാരം ഇപ്പോള്‍ കേരളത്തിലെ പ്രതിദിന മാലിന്യ ഉല്‍പാദനം ഏതാണ്ട് 8000 ടണ്ണാണ്.
ഇതിന്‍റെ എഴുപതു ശതമാനവും ജൈവ മാലിന്യമാണ്. ജൈവമാലിന്യത്തില് സിംഹഭാഗവും ചീഞ്ഞളിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍, പച്ചക്കറിയുടെയും പഴത്തിന്‍റെയും അവശിഷ്ടങ്ങള്‍, ചാണകം, മത്സ്യ മാംസാദികള്‍ തുടങ്ങിയവയാണ്.  ഇവ ദുര്‍ഗന്ധമുണ്ടാക്കുന്നു. എലിയും പാറ്റയും കാക്കയും പെരുകാനിടയാക്കുന്നു. ഇതിന്‍റെ ഫലമായി പകര്‍ച്ചപ്പനിയും പേവിഷബാധ പോലുളള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു. ഉളളിത്തൊലി, മുട്ടത്തോട്, കരിയില, ചിരട്ട, ഓല, തൊണ്ട്, മടല്‍ തുടങ്ങിയ ചീഞ്ഞളിയാത്ത ജൈവമാലിന്യങ്ങള്‍ നീരൊഴുക്കു തടഞ്ഞ്, മഴവെളളവും ഓടവെളളവും കെട്ടിനില്‍ക്കാനും കൊതുകു വളരാനും ഇടയാക്കുന്നു.  
അജൈവമാലിന്യം പലതരമുണ്ട്. അവയെ അഞ്ചായി തിരിക്കാം. ഇവയില്‍ അളവില്‍ ഏറ്റവും കൂടുതല്‍ വരുന്നത് പേപ്പറാണ്. അത് കേരളത്തിലെ നഗരമാലിന്യത്തിന്‍റെ ഏഴു ശതമാനം വരുമെന്നാണ് കണക്ക്. പ്രസിദ്ധീകരണങ്ങളും പാക്കേജിംഗ് സാമഗ്രികളുമാണ് പേപ്പര്‍മാലിന്യത്തിന്‍റെ മുഖ്യസ്രോതസുകള്‍. ഇവ കാലക്രമേണ ദ്രവിച്ചു മണ്ണില്‍ച്ചേരും. എന്നാല്‍ ഇതുപോലല്ല, പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റു പ്ലാസ്റ്റിക് സാമാനങ്ങളും. നഗരമാലിന്യത്തിന്‍റെ അഞ്ചുശതമാനത്തോളമേ ഇവ വരൂവെങ്കിലും, ഇവ ദ്രവിച്ച് മണ്ണോടു ചേരണമെങ്കില്‍ ആയിരക്കണക്കിനു വര്‍ഷങ്ങളെടുക്കും. അതുകൊണ്ട് ഏറ്റവും തലവേദനയുണ്ടാക്കുന്ന അജൈവ മാലിന്യമാണ് പ്ലാസ്റ്റിക്.
ലോഹങ്ങള്‍, ഗ്ലാസ്, റബ്ബര്‍, ലെതര്‍ തുടങ്ങിയവയാണ് മൂന്നാമത്തെയിനം. ഇവയെല്ലാം കൂടി ഏതാണ്ട് നാലു ശതമാനം മാലിന്യം വരും. നാലാമത്തെയിനം കെട്ടിടാവശിഷ്ടങ്ങളാണ്. ഖരമാലിന്യങ്ങളില്‍ അവസാനത്തെ വിഭാഗം ഏറ്റവും അപകടകാരിയായ ഇലക്ട്രോണിക് മാലിന്യവും ബയോമെഡിക്കല്‍ മാലിന്യവുമാണ്. ട്യൂബ് ലൈറ്റുകള്‍, സിഎഫ്എല്‍ വിളക്കുകള്‍, കേടായ മിക്സിയും ഫാനും പോലുളള ഇലക്ട്രിക് ഉപകരണങ്ങള്‍,  കേടായ കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം ഈയിനത്തില്‍പ്പെടും. ഇവ അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ വിഷകാരികളായ ഘനലോഹമാലിന്യങ്ങള്‍ മണ്ണിലും വെളളത്തിലും കലരാനിടയാകും. ഇതുപോലെതന്നെ അപകടകാരിയാണ് ബയോമെഡിക്കല്‍ മാലിന്യം. സിറിഞ്ചുകള്‍, ഉപയോഗിച്ച പഞ്ഞിയും ഗ്ലൗസും, മരുന്ന് അവശിഷ്ടങ്ങള്‍, ശസ്ത്രക്രിയാ അവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം ഇവയില്‍പ്പെടും. ഇവ രോഗാണുബാധയ്ക്ക് ഇടയാക്കുന്നു.
ഉറവിടത്തിന്‍റെ അടിസ്ഥാനത്തിലാണെങ്കില്, നഗരമാലിന്യത്തിന്‍റെ അമ്പതുശതമാനവും ഗാര്‍ഹികമാലിന്യമാണ്. രണ്ടാംസ്ഥാനം ഹോട്ടലുകള്‍ക്കാണ് (10.5%). കല്യാണമണ്ഡപങ്ങളുടെ വിഹിതം ഒരു ശതമാനത്തിലേറെയാണ്. ഇവിടങ്ങളിലെല്ലാം ഉല്‍പാദിപ്പിക്കുന്ന മാലിന്യത്തിന്‍റെ 70 ڊ 80 ശതമാനം ജൈവമാലിന്യമാണ്. കമ്പോളങ്ങളിലെ ജൈവ മാലിന്യം പത്തുശതമാനത്തോളം വരും.  പച്ചക്കറിയും വാഴയില, വാഴക്കുലയുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് കമ്പോളമാലിന്യത്തില്‍ പ്രമുഖര്‍. അറവുശാലകളില്‍നിന്നുണ്ടാകുന്നത് പൂര്‍ണമായും ജൈവമാലിന്യമാണ് (ഒരു ശതമാനം). വാണിജ്യസ്ഥാപനങ്ങളാണ് പ്ലാസ്റ്റിക്കിന്‍റെയും കടലാസിന്‍റെയും പ്രഭവകേന്ദ്രം (11 ശതമാനം). നിര്‍മ്മാണ പ്രവൃത്തികളില്‍ നിന്നാണ് നഗരമാലിന്യത്തിന്‍റെ അഞ്ചു ശതമാനത്തിലേറെ വരുന്നത്.


പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍

ഗാര്‍ഹിക മാലിന്യം വീട്ടുവളപ്പിലെ തെങ്ങിന്‍റെയോ വാഴയുടെയോ ചുവട്ടില്‍ ഇടുന്നതായിരുന്നു നമ്മുടെ പതിവ്. ഇങ്ങനെ അവ അടുക്കളകൃഷിയ്ക്കു വളമായി. അന്ന് പ്രകൃതിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലുള്ളതായിരുന്നു നമ്മുടെ അടുക്കള മാലിന്യം. അതിന്‍റെ അളവും അത്രയേ ഉണ്ടായിരുന്നുള്ളൂ. കാലം മാറി. നഗരത്തിലെ ആള്‍പാര്‍പ്പുڔകൂടി. ഒഴിഞ്ഞസ്ഥലങ്ങളില്ലാതെയായി. തൊടിയിലെ വിളകള്‍ വരുമാന മാര്‍ഗ്ഗമല്ലാതെയായി. നാം വീട്ടില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ സ്വഭാവം കൂടി മാറിയതോടെ ഗാര്‍ഹികമാലിന്യങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങള്‍ രൂക്ഷമായി.
ഉപ്പുവരെ എന്തും പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞതാണ് നാം വാങ്ങുന്നത്. അവ പിന്നെയും പ്ലാസ്റ്റിക് കിറ്റിലാക്കി തൂക്കിയാലേ ബോധിക്കൂ. പിന്നെ ചോറും കറിയും പ്ലാസ്റ്റിക്കുംڔപച്ചക്കറിയുടെ അവശിഷ്ടവുമൊക്കെ അതേ കിറ്റില്‍ കെട്ടി പൊതുനിരത്തില്‍ തള്ളും. മാറിയ കാലത്തിനൊത്ത ചില ചിട്ടകള്‍ വേണമെന്നും ചില മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം എന്നും ആരും ആലോചിച്ചില്ല.
മാലിന്യത്തിന്‍റെ അളവു വര്‍ദ്ധിക്കുക മാത്രമല്ല അവ സംസ്ക്കരിക്കപ്പെടാതെ നാട്ടിലെമ്പാടും വലിച്ചെറിയപ്പെടുന്നു. ഫലമോ? പടിയടച്ച് പുറത്താക്കിയ പല മഹാമാരികളും കേരളത്തിലേക്ക് തിരിച്ചെത്തി നമ്മുടെ പൊതുജനാരോഗ്യസംവിധാനത്തിന് കനത്ത വെല്ലുവിളിയായി. തോടുകളും കുളങ്ങളും കനാലുകളുമൊക്കെ രോഗവാഹികളായി മാറി. വലിച്ചെറിയുന്ന മാലിന്യത്തില്‍ നിന്നുള്ള ഊറ്റ് അതിവേഗം പരന്നൊഴുകാന്‍ സവിശേഷ ഭൂപ്രകൃതി കാരണമായി. 2003 ല്‍ സംസ്ഥാനത്തിന് ഭീതി പടര്‍ത്തി ഡെങ്കിബാധയുണ്ടായി. പകര്‍ച്ചവ്യാധികളുടെ താണ്ഡവം കണ്ട വര്‍ഷമാണ് 2006. ചിക്കന്‍ഗുനിയ നമ്മുടെ ആരോഗ്യരക്ഷാ സംവിധാനത്തെയാകെ പിടിച്ചുലച്ചു. എല്ലാ മഴക്കാലവും പകര്‍ച്ചവ്യാധികളുടെ കാലമായി മാറുകയാണ്.
വികസിതരാജ്യങ്ങള്‍ക്കൊപ്പം കിടപിടിക്കുന്ന ആയുസ്സും ആരോഗ്യവും കൈവരിച്ച നാട്ടിലാണീ അവസ്ഥ എന്നോര്‍ക്കണം. എച്ച് വണ്‍ എന്‍ വണ്‍ പോലെ അപരിചിതമായ പകര്‍ച്ചവ്യാധികള്‍ കടന്നുവന്നു. കോളറയും ജ്വരവും തിരിച്ചെത്തി. വയറിളക്കരോഗങ്ങള്‍ സാര്‍വ്വത്രികം. ശിശുമരണനിരക്ക് പന്ത്രണ്ടും ജീവിതായുസ്സ് 76 ഉം ആയിരിക്കുന്ന നാട്ടില്‍ ഇത്തരം ഒരു രോഗാതുരത ഒരു പ്രഹേളികയാണ്. ഇതിനു കാരണം ദാരിദ്ര്യജന്യം അല്ലെങ്കില്‍ പരിസ്ഥിതി തകര്‍ച്ച മൂലമുളള രോഗങ്ങളാണ്. കേരളത്തില്‍ അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ടൂറിസം വ്യവസായത്തിന് വമ്പന്‍ ഭീഷണിയാണ് പകര്‍ച്ചവ്യാധികള്‍ ഉയര്‍ത്തുന്നത്.
1986-ല്‍ സംസ്ഥാനം സന്ദര്‍ശിച്ച വിദേശ വിനോദയാത്രികര്‍ അമ്പതിനായിരത്തില്‍ താഴെയായിരുന്നു. 2012 ല്‍ ഇത് 7,93,696 ആയി ഉയര്‍ന്നു. ഇതേകാലയളവില്‍ സംസ്ഥാനം സന്ദര്‍ശിച്ച ആഭ്യന്തരടൂറിസ്റ്റുകളുടെ എണ്ണം 10,76,854 ആയി ഉയര്‍ന്നു. ഇക്കണോമിക്ക് റിവ്യുവിന്‍റെ കണക്കുപ്രകാരം ടൂറിസത്തില്‍ നിന്നും സംസ്ഥാനത്തിന് 2012 ല്‍ ലഭിച്ച പ്രത്യക്ഷവും പരോക്ഷവുമായ വരുമാനം 20430 കോടി രൂപയാണ്. വിദേശനാണയ വരുമാനം മാത്രം 4570 കോടി വരും. സംസ്ഥാന ആഭ്യന്തരവരുമാനത്തിന്‍റെ 9 ശതമാനം ടൂറിസം മേഖലയുടെ സംഭാവനയാണ്. ടൂറിസത്തിന്‍റെ സാധ്യതകളെ ഉപയോഗപ്പെടുത്തണമെങ്കില്‍ പ്രകൃതിവിഭവങ്ങളെയും അതിന്‍റെ മനോഹാരിതയെയും കാത്തു സൂക്ഷിക്കണം. ശുചിത്വം വേണം. പകര്‍ച്ചവ്യാധികളില്ലാതാകണം. ഇക്കണക്കിനു കാര്യങ്ങള്‍ പോയാല്‍ ടൂറിസത്തിലും നമ്മുടെ ഭാവി അവതാളത്തിലാകും.
മാലിന്യ സംസ്ക്കരണം - രണ്ടു പതിറ്റാണ്ടിന്‍റെ അനുഭവം
ശുചിത്വപ്രസ്ഥാനമെന്നാല്‍ എല്ലാ വീട്ടിലും കക്കൂസ് എത്തിക്കുക എന്ന ധാരണയാണ് ഉണ്ടായിരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍മ്മല്‍ പദ്ധതിയിലും ഇതുതന്നെയായിരുന്നു ഊന്നല്‍.  ഇക്കാര്യത്തില്‍ നാം ലക്ഷ്യം ഏതാണ്ട് കൈവരിച്ചു. പക്ഷേ, നാം പ്രോത്സാഹിപ്പിച്ച കുഴിക്കക്കൂസുകള്‍ ഭൂഗര്‍ഭ ജല സ്രോതസുകളെ മലിനീകരിച്ചു. ഇതൊരു വലിയ പാരിസ്ഥിതിക പ്രശ്നമായി കേരളത്തില്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്. കുഴിക്കക്കൂസുകളെല്ലാം സെപ്റ്റിക് ടാങ്കുകളാക്കിയാലും പ്രശ്നം തീരില്ല. കേരളത്തിലെങ്ങും സെപ്റ്റേജ് ട്രീറ്റ്മെന്‍റ് സൗകര്യമില്ല. ഇകോളിയുടെ സാന്നിധ്യം എല്ലാ ജലാശയങ്ങളിലും വര്‍ദ്ധിക്കുന്നതിനു കാരണം ഇതാണ്.
ഖരമാലിന്യ സംസ്ക്കരണത്തിന് നഗരസഭകള്‍ക്കെല്ലാം കേന്ദ്രീകൃത കമ്പോസ്റ്റിംഗ് കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, ഫലത്തില്‍ അവയെല്ലാം മാലിന്യക്കൂനകളായി.  ഓരോ ഇനം മാലിന്യത്തിന്‍റെയും സ്വഭാവം വ്യത്യസ്തമാണെന്നു നാം കണ്ടു. സ്വാഭാവികമായി സംസ്ക്കരണരീതികളും വ്യത്യസ്തമാണ്. മാലിന്യത്തെ വേര്‍തിരിക്കാതെ കൂട്ടിക്കുഴച്ചാല്‍ സംസ്ക്കരണം അസാധ്യമാവും. യഥാര്‍ത്ഥത്തില്‍ മാലിന്യം വേര്‍തിരിച്ചാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ നമ്മളാണ് അവയെ കൂട്ടിക്കുഴയ്ക്കുന്നത്. ചില നഗരങ്ങളില്‍ ജൈവ-അജൈവ മാലിന്യം വേര്‍തിരിച്ച് നിക്ഷേപിക്കുന്നതിന് വീടുകളില്‍ വെവ്വേറെ ബക്കറ്റുകള്‍ നല്‍കിയിരുന്നു. പക്ഷേ, വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നവരാകട്ടെ, ഇവയെല്ലാം തട്ടിയിട്ട് ഒറ്റ ലോറിയില്‍ കൊണ്ടുപോവുകയായിരുന്നു ചെയ്തിരുന്നത്. ഇതാണ് കേരളത്തിലെ കേന്ദ്രീകൃത മാലിന്യസംസ്ക്കരണ പ്ലാന്‍റുകളുടെയെല്ലാം അപചയത്തിന്‍റെ മുഖ്യകാരണം.
എല്ലാത്തരം ജൈവ-അജൈവ മാലിന്യങ്ങളും കൂട്ടമായി വിന്‍ഡ്രോ കമ്പോസ്റ്റിങ്ങിന് വിധേയമാക്കുകയാണ് ഇവിടങ്ങളില്‍ ചെയ്തുവന്നത്. ഇത് രണ്ടുതരത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഒന്ന്, കമ്പോസ്റ്റില്‍ അജൈവവസ്തുക്കള്‍ ഇടകലര്‍ന്നുകിടന്നു. ഇത് യന്ത്രസഹായത്തോടെ അരിച്ച് വേര്‍തിരിക്കുന്ന സമ്പ്രദായമാണ് എല്ലായിടത്തുമുണ്ടായിട്ടുള്ളത്. എന്നാല്‍ തടിക്കഷണങ്ങളും ടയറും മറ്റും ഈ യന്ത്രങ്ങളില്‍ കുടുങ്ങി അവ പലപ്പോഴും കേടാവുകയും പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്യുന്നത് പതിവായി. രണ്ട്, അരിച്ചെടുത്ത കമ്പോസ്റ്റിലാവട്ടെ രാസപദാര്‍ത്ഥങ്ങളും മറ്റും ഇടകലര്‍ന്നിരുന്നു. തന്മൂലം ഇവിടങ്ങളിലുണ്ടാക്കുന്ന വളം വിറ്റഴിക്കുന്നതിന് പ്രശ്നങ്ങളുണ്ടായി.
മാലിന്യസംസ്ക്കരണ കേന്ദ്രങ്ങളുടെ സമീപപ്രദേശങ്ങളില്‍ ജനജീവിതം ദുസ്സഹമായി. പുതിയ നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ വിളപ്പില്‍ശാല, സര്‍വോദയപുരം, വടവാതൂര്‍, ലാലൂര്‍, ഞെളിയന്‍പറമ്പ് തുടങ്ങിയ സംസ്ക്കരണ കേന്ദ്രങ്ങളില്‍ ശക്തമായ ജനകീയസമരം വന്നു. വിളപ്പില്‍ശാലയടക്കമുളള പല സംസ്ക്കരണ കേന്ദ്രങ്ങളും അടച്ചുപൂട്ടേണ്ടിവന്നു. നഗരങ്ങളില്‍നിന്നുളള മാലിന്യനീക്കം നിലച്ചു. പ്രതിസന്ധി ഉച്ചസ്ഥായിയിലായി.
ചുരുക്കത്തില്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്നത് കേന്ദ്രീകൃതമായ ജൈവമാലിന്യ സംസ്ക്കരണ സമ്പ്രദായമാണ്. 2010ല്‍ മാലിന്യവിമുക്ത കേരളം പ്രസ്ഥാനം ഇന്ത്യയുടെ പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തതോടെയാണ് ഉറവിടമാലിന്യസംസ്ക്കരണം കേരളത്തിന്‍റെ അജണ്ടയായി മാറിയത്. ശുചിത്വ മിഷന്‍ സ്ഥാപിതമായി. ഗാര്‍ഹിക - വാണിജ്യ ഉപയോഗത്തിനുളള ബയോഗ്യാസ് പ്ലാന്‍റുകളുടെയും കമ്പോസ്റ്റിംഗ് ഉപകരണങ്ങളുടെയും മാനദണ്ഡങ്ങള്‍ ശുചിത്വ മിഷന്‍ അംഗീകരിച്ചു. 75 ശതമാനം വരെ സബ്സിഡിയും നല്‍കി. മേല്‍പ്പറഞ്ഞവ സ്ഥാപിക്കുന്നതിന് സന്നദ്ധ ഏജന്‍സികള്‍ക്ക് അക്രെഡിറ്റേഷനും നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയുടെ ഭാഗമായിട്ടാണ് മാലിന്യവിമുക്തപരിപാടി നടപ്പാക്കാന്‍ ലക്ഷ്യമിട്ടത്. ദൗര്‍ഭാഗ്യവശാല്‍ ഇത് ജനകീയാസൂത്രണം പോലെ ഒരു പ്രസ്ഥാനമാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഒച്ചിഴയുന്ന വേഗതയില്‍ മാമൂല്‍ പ്രകാരമാണ് കാര്യങ്ങള്‍ നടന്നത്. ഫലത്തില്‍ നഗരങ്ങളിലെ കേന്ദ്രീകൃതമായ കമ്പോസ്റ്റിംഗ് സമ്പ്രദായത്തിലെ ഊന്നല്‍ തുടര്‍ന്നു. ഇവയ്ക്കെതിരെ സമരങ്ങളും ശക്തമായി. അങ്ങനെ മാലിന്യപ്രതിസന്ധി ഉത്തരങ്ങളില്ലാത്ത ഒരു സാമൂഹ്യപ്രശ്നമായി കേരളത്തില്‍ അവശേഷിച്ചു.
സ്രോതസ്സില്‍ വേര്‍തിരിച്ചു മാത്രമേ മാലിന്യം കൈകാര്യം ചെയ്യാനാകൂ. ഓരോ തരം മാലിന്യവും ഓരോ രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്. ഈര്‍പ്പമുള്ള ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റു ചെയ്യാം അഥവാ അതില്‍നിന്നും ജൈവവാതകം ഉണ്ടാക്കാം. ലോഹങ്ങളും മറ്റും റീസൈക്കിള്‍ ചെയ്യുന്ന കേന്ദ്രത്തില്‍ എത്തിക്കണം. പ്ലാസ്റ്റിക്കും അത് പോലെ തന്നെ. നിര്‍മ്മാണ അവശിഷ്ടങ്ങള്‍ ചെറിയ പാതകള്‍ വിരിക്കുന്നതിനോ, ലഘുവായ മറ്റു നിര്‍മ്മാണങ്ങള്‍ക്കോ ഉപയോഗിക്കാം. ഘനലോഹങ്ങള്‍ പോലുള്ളവ ഏറ്റവും സുരക്ഷിതമായി മറവു ചെയ്യണം. ആശുപത്രി മാലിന്യങ്ങള്‍ ഉയര്‍ന്ന ഊഷ്മാവില്‍, എല്ലാ പരിസ്ഥിതി മാനദണ്ഡങ്ങളും പാലിച്ചു കത്തിക്കണം. ഇങ്ങനെ ഓരോന്നിനും ഓരോ രീതികളുണ്ട്.
അതൊന്നും ചെയ്യാതെയാണ് എല്ലാത്തരം മാലിന്യങ്ങളും ഒറ്റ കിറ്റില്‍ കെട്ടി നാം കമ്പോസ്റ്റിങ് യാര്‍ഡില്‍ എത്തിച്ചത്. മാര്‍ഗ്ഗം പരാജയപ്പെട്ടതില്‍ അത്ഭുതമുണ്ടോ? സ്രോതസ്സില്‍ തന്നെയുള്ള തരം തിരിക്കല്‍ മാലിന്യ മാനേജ്മെന്‍റില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. തെരുവിലോ, യാര്‍ഡിലോ തരം തിരിക്കാമെന്നു കരുതുന്നത് അസാദ്ധ്യമാണെന്ന് അനുഭവം തെളിയിച്ചു കഴിഞ്ഞു.
കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ശുചിത്വത്തെക്കുറിച്ച് വാചാലമാണെങ്കിലും പ്രായോഗികമായി ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭരണത്തിന്‍റെ ആദ്യവര്‍ഷം വകയിരുത്തിയ നൂറുകോടി രൂപയുടെ ചെറിയ ഭാഗമേ ഇപ്പോഴും ചെലവഴിച്ചു തീര്‍ന്നിട്ടുളളൂ. ഇതിന് ധനമന്ത്രി പഴിചാരുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ്. പക്ഷേ, സര്‍ക്കാരിന്‍റെയും ശുചിത്വമിഷന്‍റെയും ബ്യൂറോക്രാറ്റിക് സമീപനമാണ് യഥാര്‍ത്ഥ കാരണം. ജനങ്ങളെയാകെ ആവേശം കൊളളിച്ചുകൊണ്ടുളള ജനകീയ പ്രസ്ഥാനം വിഭാവനം ചെയ്യാന്‍ അവര്‍ക്കാവുന്നില്ല. നഗരവകുപ്പിനാണെങ്കില്‍ വന്‍കിട അത്യാധുനിക പ്ലാന്‍റുകളിലേ വിശ്വാസമുളളൂ.
ആലപ്പുഴ പരീക്ഷണം
മേല്‍ വിവരിച്ച കേന്ദ്രീകൃത സംവിധാനങ്ങളുടെ പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ സമ്പൂര്‍ണ ശുചിത്വത്തിനായി ഒരു ജനകീയ പ്രസ്ഥാനം 2012ല്‍ ആരംഭിച്ചു. പ്രതിദിനം ഏതാണ്ട് 50 ടണ്‍ മാലിന്യം  സൃഷ്ടിക്കപ്പെടുന്ന ഒരു നഗരമാണ് ആലപ്പുഴ. മറ്റെല്ലാ പട്ടണങ്ങളും ചെയ്തുകൊണ്ടിരുന്നതു പോലെ ആലപ്പുഴ മുനിസിപ്പാലിറ്റിയും നഗരമാലിന്യം മുഴുവന്‍ തൊട്ടടുത്ത പഞ്ചായത്തിലെ മാലിന്യകേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയി. സര്‍വോദയപുരത്തെ പതിനഞ്ച് ഏക്കര്‍ സ്ഥലത്താണ് ഈ മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നത്. ഏഴെട്ടു വര്‍ഷം മുമ്പ് ഇവിടെ സ്ഥാപിച്ച കേന്ദ്രീകൃത മാലിന്യസംസ്ക്കരണ പ്ലാന്‍റ് സംസ്ക്കരണ രംഗത്തു പരാജയപ്പെട്ടു. ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം തരംതിരിക്കാതെ മാലിന്യമെല്ലാം വാരിക്കൊണ്ടുപോയി കമ്പോസ്റ്റിംഗിന് നല്‍കുന്ന രീതിയായിരുന്നു. പ്ലാന്‍റിന്‍റെ മാനേജ്മെന്‍റിലും പിഴവുണ്ടായി. സഹികെട്ട് ജനങ്ങള്‍ സമരത്തിനിറങ്ങി. മാലിന്യനീക്കം തടഞ്ഞതോടെ നഗരം ഒരു കുപ്പത്തൊട്ടിയായി മാറി. 2012ലെ മഴക്കാലം പകര്‍ച്ചവ്യാധികളുടെ കൂടി കാലമായി മാറി.
ഈ പശ്ചാത്തലത്തിലാണ് നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം പദ്ധതിയ്ക്കു രൂപം നല്‍കിയത്. എങ്ങനെ മാലിന്യത്തിന്‍റെ അളവു കുറയ്ക്കാമെന്ന ആലോചനയാണ് ഉറവിട മാലിന്യ സംസ്ക്കരണത്തിലൂന്നിക്കൊണ്ടുളള നിര്‍മ്മല നഗരം നിര്‍മ്മല ഭവനം പദ്ധതിയിലേയ്ക്കു നയിച്ചത്. കക്കൂസ് മാലിന്യം വീടിനുള്ളില്‍ സംസ്ക്കരിക്കാമെങ്കില്‍ എന്തുകൊണ്ട് അടുക്കള മാലിന്യം അങ്ങനെ ചെയ്തുകൂടാ? ഇതായിരുന്നു ആലപ്പുഴയിലുയര്‍ത്തിയ ചോദ്യം. ജൈവമാലിന്യം  കഴിവതും സ്രോതസില്‍ തന്നെ സംസ്കരിക്കുക. അജൈവമാലിന്യങ്ങള്‍ തരംതിരിച്ച് പൊതുസംസ്കരണ സംവിധാനത്തിലേക്ക് നല്‍കുക. ഇതായിരുന്നു സമീപനം.
ജൈവമാലിന്യം സംസ്കരിക്കുന്നതിന് ജൈവരീതികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.  മാലിന്യം കത്തിച്ചു നശിപ്പിക്കുന്ന അപകടകരമായ രീതി അവസാനിപ്പിച്ചു.  മാലിന്യം കത്തുമ്പോഴുണ്ടാകുന്ന വിഷവാതകങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നു മാത്രമല്ല ആഗോള താപനത്തിന് ആക്കം കൂട്ടുകയും ചെയ്യും. കൂട്ടിയിട്ട് കത്തിക്കുന്നതിന് പകരം അറയിലാക്കി വളരെ ഉയര്‍ന്ന ചൂടില്‍ ദഹിപ്പിച്ചാല്‍ മാലിന്യം ഗ്യാസായി മാറും. പിന്നെയും ചൂട് ഉയര്‍ത്തിയാല്‍ മാലിന്യം പ്ലാസ്മയാകും. ഈ മാര്‍ഗങ്ങളിലൂടെ വൈദ്യുതി ഉണ്ടാക്കാം. പാശ്ചാത്യരാജ്യങ്ങളില്‍ ഇങ്ങനെ ചെയ്യുന്നുണ്ട്. പക്ഷേ ചെലവ് ഏറെയാണ്. കേന്ദ്രീകൃത പ്ലാന്‍റുകളും വേണം. ഡീസല്‍ ചെലവ് താങ്ങാനാകാതെ തിരുവനന്തപുരത്തെ മൊബൈല്‍ ഇന്‍സിനറേറ്റര്‍ ഉപേക്ഷിച്ച അനുഭവം മറക്കാറായിട്ടില്ല. അതുകൊണ്ട് മാലിനസംസ്ക്കരണത്തിന് ജൈവപ്രക്രിയയിലൂന്നിയുളള ജനകീയ കാമ്പയിനാണ് വേണ്ടത്. പൈപ്പ് കമ്പോസ്റ്റ്,  എറോബിക് ബിന്‍, ഗ്രോബാഗ്/ബക്കറ്റ്  തുടങ്ങിയ കമ്പോസ്റ്റിംഗ് സങ്കേതങ്ങള്‍ ഉപയോഗിക്കാം.  ബയോഗ്യാസ് പ്ലാന്‍റകള്‍ ഉപയോഗിച്ച് ജൈവവാതകം  ഉണ്ടാക്കാം.
ഏതു മാലിന്യസംസ്ക്കരണ രീതിയായാലും ജനങ്ങളെ ബോധവത്കരിച്ചില്ലെങ്കില്‍ പരാജയപ്പെടും. അതുകൊണ്ട് ജനങ്ങളെ പഠിപ്പിക്കുന്നതില്‍ പുതിയ ശുചിത്വ പ്രസ്ഥാനം ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നു. എത്ര പഠിപ്പിച്ചാലും ഇടയ്ക്കിടയ്ക്ക് പ്ലാന്‍റുകളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകം ആളുകളെ നിയോഗിക്കണം. അഥവാ ഒരു മെയിന്‍റനന്‍സ് ടീം ഉണ്ടാകണം. പ്ലാന്‍റുകളിലെ അറ്റകുറ്റപ്പണികള്‍ക്കായി 100 എണ്ണത്തിന് ഒരാള്‍ എന്നതോതില്‍ മെയിന്‍ന്‍റനന്‍സ് ടീമിനെ സജ്ജീകരിക്കണം. നിലവിലുളള സര്‍ക്കാര്‍ മാതൃകകളില്‍ ബോധവത്കരണത്തിനും മെയിന്‍റനന്‍സ് ടീമിന്‍റെ  രൂപീകരണത്തിനും സ്ഥാനമില്ല. അതാണ് അവയുടെ ദൗര്‍ബല്യം. പ്ലാന്‍റു സ്ഥാപിക്കാന്‍ കരാറെടക്കുന്ന ഏജന്‍സികള്‍ പ്ലാന്‍റും  സ്ഥാപിച്ച് കമ്മീഷനും വാങ്ങി സ്ഥലം വിടുകയാണ് പതിവ്. ഉപഭോക്താവിനെ പഠിപ്പിക്കുന്നതിനോ അറ്റകുറ്റപ്പണികള്‍ക്കോ  സഹായമില്ല. 75000-ത്തോളം പൈപ്പ് കമ്പോസ്റ്റ് വച്ചിട്ടും തിരുവനന്തപുരത്ത്     ഒരു ഫലവും കാണാത്തതിനു കാരണമിതാണ്.
സാക്ഷരതാപ്രസ്ഥാനവും ജനകീയ ആസൂത്രണവും പോലെ വലിയ തോതില്‍ ജനങ്ങളെ അണിനിരത്തുന്ന ജനകീയ ശുചിത്വപ്രസ്ഥാനത്തിനാണ് ചെറിയ തോതിലാണെങ്കിലും ആലപ്പുഴ രൂപം നല്‍കാന്‍ ശ്രമിച്ചത്. ജനങ്ങളുടെ ശീലങ്ങളിലും മനോഭാവങ്ങളിലും മാറ്റം കൂടിയേ തീരൂ. മാലിന്യം ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കുകയും വലിച്ചെറിയാതിരിക്കുകയും വേണം. പണ്ട് വെളിമ്പ്രദേശങ്ങളില്‍ നടത്തിയിരുന്ന മലമൂത്ര വിസര്‍ജനം ഇന്ന് വീട്ടിനുള്ളിലാണ്. കക്കൂസ് മാലിന്യം വീട്ടിനുള്ളില്‍ സംസ്കരിക്കാമെങ്കില്‍ എന്തിന് അല്‍പമാത്രമായ അടുക്കള മാലിന്യം വലിച്ചെറിയണം? ഇത്തരമൊരു മനോഭാവമാറ്റം കേവലം സര്‍ക്കാര്‍ ഉത്തരവുകള്‍ കൊണ്ട് ഉണ്ടാവില്ല. ഒരു ജനകീയ പ്രസ്ഥാനത്തിന്‍റെ സര്‍ഗാത്മകതയ്ക്കു മാത്രമേ ഈ രൂപമാറ്റം വരുത്താനാവൂ.
എത്ര ശ്രമിച്ചാലും എല്ലാ വീട്ടുകാരെക്കൊണ്ടും വീട്ടില്‍ ജൈവമാലിന്യം സംസ്ക്കരിക്കുക അപ്രായോഗികമാണ്. അപ്പോള്‍ ബാക്കിവരുന്നവര്‍ക്ക് ഒരു ബദല്‍ മാര്‍ഗം ഉറപ്പുവരുത്തണം.  കമ്മ്യൂണിറ്റി ബയോഗ്യാസിനെക്കുറിച്ചാണ് ആദ്യം ആലോചിച്ചത്. കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്‍റ് വിജയിപ്പിക്കുക അതിനേക്കാള്‍ ദുഷ്കരമായിരിക്കും എന്നാണ് മുന്‍ അനുഭവങ്ങള്‍ കാണിച്ചത്. ഒരു പോംവഴിയ്ക്കു വേണ്ടിയുളള അന്വേഷണം തുമ്പൂര്‍മുഴി എയ്റോബിക് ബിന്നിലാണ് എത്തിനിന്നത്.
തെരുവോരത്ത് ഏറോബിക് കമ്പോസ്റ്റ് ബിന്‍ സ്ഥാപിച്ച് ഒരു മലിനീകരണവുമില്ലാതെ ജൈവമാലിന്യം സംസ്കരിക്കാന്‍ കഴിയുമെന്നു തെളിഞ്ഞു. അതിനാല്‍ വീടുകളില്‍ സംസ്കരണ മാര്‍ഗ്ഗങ്ങള്‍ സ്ഥാപിക്കാന്‍  സാദ്ധ്യതയില്ലാത്തവര്‍ക്ക് മാലിന്യം തരംതിരിച്ച് ഏറോബിക് കമ്പോസ്റ്റിങ് യൂണിറ്റുകളിലെത്തിക്കാം എന്ന നിലയായി. ആലപ്പുഴ ശുചിത്വ കാമ്പയിനിന്‍റെ ഒരു സുപ്രധാനനേട്ടം പ്രാദേശിക സാമൂഹ്യസംസ്ക്കരണത്തിന് അനുയോജ്യമായ ഒരു സങ്കേതത്തെ ജനകീയമാക്കി എന്നതാണ്.
വൃത്തിയാകുന്ന ആലപ്പുഴ
മൂന്നുവാര്‍ഡുകളേ സമ്പൂര്‍ണ ശുചിത്വപദവി കൈവരിച്ചിട്ടുളളൂവെങ്കിലും കാമ്പയിന്‍ പുതിയൊരു അവബോധം സൃഷ്ടിച്ചു. വലിച്ചെറിയല്‍ ഗണ്യമായി കുറഞ്ഞു. വലിച്ചെറിയലിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു. മാലിന്യം വലിച്ചെറിയുന്നവരുടെ മേല്‍ മാത്രമല്ല, മാലിന്യത്തിന്‍റെ ഉറവിടമായ കടകളുടെ പേരിലും നടപടിയെടുത്തു. വ്യക്തികള്‍ക്ക് പിഴ ചുമത്തി. കടകള്‍ സീല്‍ ചെയ്തു. സാരോപദേശം കൊണ്ടു മാത്രമാവില്ല, ഓരോ നഗരസഭയും അവരുടെ റെഗുലേറ്ററി അധികാരം ശക്തമായി ഉപയോഗിക്കേണ്ടതുമുണ്ട്. പുതിയ നിയമഭേദഗതി പ്രകാരം, നഗരസഭ നിര്‍ണയിച്ച സ്ഥലത്തല്ലാതെ മറ്റെവിടെയെങ്കിലും മാലിന്യം വലിച്ചെറിയുന്നത് ഉയര്‍ന്ന പിഴ മാത്രമല്ല, തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. ആദ്യമെല്ലാം ചില രാഷ്ട്രീയനേതാക്കള്‍ കുറ്റവാളികളെ സംരക്ഷിക്കാന്‍ ഇറങ്ങുമായിരുന്നു. പിന്നീട് അവര്‍ ആ ശ്രമം ഉപേക്ഷിച്ചു. കാമ്പയിന്‍റെ അവസാനഘട്ടങ്ങളില്‍ പോലീസും സജീവമായി. ഇതിന്‍റെ ഫലമായി തെരുവുകള്‍ വൃത്തിയായിത്തുടങ്ങി.
2012ലെ കാലവര്‍ഷക്കാലത്തെ നഗരത്തിന്‍റെ സ്ഥിതിയും 2014ലെ കാലവര്‍ഷക്കാലത്തെ നഗരത്തിന്‍റെ സ്ഥിതിയും താരതമ്യപ്പെടുത്തിയാല്‍ നിര്‍മ്മല നഗരം, നിര്‍മ്മല ഭവനം കാമ്പയിന്‍ നഗരത്തില്‍ വരുത്തിയ ഭാവമാറ്റം തിരിച്ചറിയാം. സര്‍വോദയപുരത്തേയ്ക്കുളള മാലിന്യനീക്കം നിലച്ചപ്പോള്‍ അന്നു നഗരം മാലിന്യക്കൂമ്പാരമായിരുന്നെങ്കില്‍ 2014ല്‍ ഇങ്ങനെയൊരു പ്രതിസന്ധി രൂപപ്പെട്ടതായി ആര്‍ക്കും തോന്നിയതേയില്ല.


അന്തരീക്ഷസൃഷ്ടിയുടെ പ്രാധാന്യം

ജനങ്ങളെ ബോധവത്കരിക്കുന്നതുപോലെതന്നെ അനുകൂലമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കുവഹിച്ചു. കലാജാഥ, കൂട്ടപ്പാട്ട്, ക്രിസ്തുമസ് കരോള്‍, പോസ്റ്ററിംഗ്, ബാനറുകള്‍, നോട്ടീസുകള്‍ തുടങ്ങിയ നാനാവിധ പ്രചാരണരീതികള്‍ പ്രയോജനപ്പെടുത്തി. ഗൃഹസന്ദര്‍ശന പരിപാടികള്‍ക്കും ചെറുസംഘയോഗങ്ങള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കി. ആലപ്പുഴയിലെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ പുതുമ ആശയപ്രചരണത്തിന് കുട്ടികളെ പങ്കാളികളാക്കി എന്നുളളതാണ്. എല്ലാ വീടുകളില്‍നിന്നും ഒരു കുട്ടിയെങ്കിലും സ്ക്കൂളുകളില്‍ പഠിക്കുന്നുണ്ട്. സ്ക്കൂള്‍ കേന്ദ്രീകരിച്ചുളള ശുചിത്വ പ്രചാരണം വീടുകളിലും അനുരണനങ്ങള്‍ സൃഷ്ടിക്കും.
കുട്ടികളെ മാറ്റത്തിന്‍റെ സന്ദേശ വാഹകരാക്കി മാറ്റുന്നതിനുവേണ്ടി ണഅഠടഅച ക്ലബ്ബുകള്‍ (ണമലേൃ മിറ ടമിശമേശേീി ഇഹൗയ) രൂപീകരിച്ചു. നഗരാതിര്‍ത്തിയിലെ എല്ലാ ഡജ, ഒട, ഒടട സ്കൂളുകളിലും ണഅഠടഅച ക്ലബ്ബുകളുണ്ടായി. വ്യക്തിശുചിത്വം മാത്രമല്ല സാമൂഹ്യ ശുചിത്വവും പ്രധാനമാണെന്ന സന്ദേശമാണ് ഈ ക്ലബ്ബുകളിലൂടെ പ്രചരിച്ചത്. ജലസംരക്ഷണവും സാമൂഹിക ശുചിത്വവും നാളെയുടെ സൃഷ്ടിയ്ക്ക് അനിവാര്യഘടകങ്ങളാണെന്ന ആശയത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ ക്ലബ്ബുകള്‍ ഏറ്റെടുത്തു. മാലിന്യമുക്തമായ ഒരു അന്തരീക്ഷത്തിന് അനിവാര്യമായ ചില ബദല്‍ ജീവിതമൂല്യങ്ങള്‍ക്ക് വിത്തുപാകാന്‍ കുട്ടികള്‍ക്ക് കഴിയുമെന്ന് ആലപ്പുഴയില്‍ തെളിഞ്ഞു. ശുചിത്വസന്ദേശം വീടുകളില്‍ ചര്‍ച്ചാവിഷയമാക്കുന്നതിനുളള ഏജന്‍സികളായി കുട്ടികള്‍ മാറി.
മനോഭാവത്തില്‍ മാറ്റം വരുത്തി മാലിന്യപ്രശ്നം പരിഹരിക്കാനുളള ശ്രമമാണല്ലോ ഈ കാമ്പയിന്‍. സാങ്കേതികവിദ്യയുടെ തിരഞ്ഞെടുപ്പും പ്രയോഗവും പോലും മാറിയ മനസുകളില്‍ നിന്നുമുണ്ടാകേണ്ട തീരുമാനങ്ങളാണ്. തുടക്കം മുതല്‍ പരമാവധി നഗരവാസികളിലേയ്ക്ക് നേരിട്ടു സന്ദേശമെത്തിക്കാ നായിരുന്നു ശ്രമം. ഇതിന് വ്യക്തിഗത സംവേദനമോ ഗ്രൂപ്പുകളുമായുളള സംവേദനമോ മാത്രം പോര. ബഹുജന സംവേദനം അനിവാര്യമാണ്. ഇതു നിര്‍വഹിച്ചത് മാധ്യമങ്ങളാണ്.
മനസു നിറഞ്ഞാണ് മാധ്യമങ്ങള്‍ ഈ പദ്ധതിയെ പിന്തുണച്ചത്. അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും നിര്‍മ്മല ഭവനം പദ്ധതിയില്‍ പങ്കാളികളായി. സാക്ഷരതാ പ്രസ്ഥാനത്തിനു ലഭിച്ച പിന്തുണയെ അനുസ്മരിപ്പിക്കുംവിധമാണ് ഈ വികേന്ദ്രീകൃത മാലിന്യസംസ്ക്കരണ പരിപാടിയ്ക്കു മാധ്യമങ്ങള്‍ പിന്തുണ നല്‍കിയത്. ചടങ്ങുകളുടെ 'ധാരാളിത്തം' വിമര്‍ശനവിധേയമായിട്ടുണ്ട്. ഓരോ ചടങ്ങും മാധ്യമങ്ങളില്‍ വാര്‍ത്തകളായി മാറുന്നു എന്ന ലളിതമായ വസ്തുത വിമര്‍ശകര്‍ മറന്നുപോയി. ചടങ്ങില്‍ പങ്കെടുക്കുന്ന നൂറോ ആയിരമോ പേരിലേക്കല്ല നഗരവാസികളായ പതിനായിരങ്ങളിലേക്കാണ് ക്യാംപെയിന്‍റെ സന്ദേശം ഇങ്ങനെ എത്തുന്നത്.
ശുചിത്വകാമ്പയിന്‍ തുടക്കത്തില്‍ ഒന്നോ രണ്ടോ വാര്‍ഡുകളില്‍ ആയിരിക്കും തുടങ്ങുന്നത് എങ്കിലും നഗരാടിസ്ഥാനത്തിലുളള പ്രവര്‍ത്തനമായി അനിവാര്യമായും മാറും. സ്വാഭാവികമായും എല്ലാ വാര്‍ഡുകളെയും സമ്പൂര്‍ണശുചിത്വത്തിലേയ്ക്ക് ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ എല്ലാ വാര്‍ഡും ഒരേ വേഗതയില്‍ നീങ്ങില്ല എന്നതും വ്യക്തമാണ്. എല്ലാ വാര്‍ഡും വരട്ടെ, എന്നിട്ടാവാം ശുചിത്വപ്രഖ്യാപനം എന്ന സമീപനമാണ് ആദ്യമൊക്കെ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇത്തരമൊരു സമീപനം വിപരീതഫലമുണ്ടാക്കും എന്നു മനസിലായതോടെ ശുചിത്വ മാനദണ്ഡങ്ങള്‍ കൈവരിച്ച വാര്‍ഡുകളെ സമ്പൂര്‍ണ ശുചിത്വവാര്‍ഡുകളായി പ്രഖ്യാപിക്കാന്‍ തീരുമാനമെടുത്തു.
സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിക്കാന്‍ ആലപ്പുഴയില്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ഇവയായിരുന്നു: വാര്‍ഡില്‍ 25% വീടുകളിലോ അല്ലെങ്കില്‍ 200 ബയോഗ്യാസ് പ്ലാന്‍റുകളോ സ്ഥാപിക്കണമെന്നതാണ് ഒന്നാമത്തെ മാനദണ്ഡം. ബയോഗ്യാസു പ്ലാന്‍റും പൈപ്പു കമ്പോസ്റ്റും ചേര്‍ത്താല്‍ പകുതി വീടുകളിലെങ്കിലും ഉറവിട മാലിന്യ സംസ്കരണം ഉണ്ടായിരിക്കണം. എല്ലാ വീടുകളിലും ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കുകയും വീട്ടില്‍ സംസ്ക്കരിക്കാത്ത ജൈവമാലിന്യങ്ങള്‍ ദിവസം തോറും മുനിസിപ്പാലിറ്റി വണ്ടികളിലെത്തിക്കാന്‍ സംവിധാനം ഉണ്ടാകുകയും വേണം. പ്ലാസ്റ്റിക് സംഭരിച്ച് നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലെത്തിക്കാന്‍ സംവിധാനമുണ്ടാകണം. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന വാര്‍ഡുകള്‍ക്കാണ് സമ്പൂര്‍ണ്ണ ശുചിത്വ പദവി നല്‍കിയത്.
തുടര്‍പ്രവര്‍ത്തനങ്ങളുടെ അനിവാര്യത
ആലപ്പുഴയിലെ ശുചിത്വകാമ്പയിന്‍റെ ഒരു മുഖ്യപരിമിതി അതു ഖരമാലിന്യസംസ്ക്കരണത്തെ മാത്രമേ ലക്ഷ്യമിട്ടിരുന്നുളളൂ എന്നുളളതാണ്. ആലപ്പുഴയെ സംബന്ധിച്ചടത്തോളം തുല്യപ്രാധാന്യമുളളതാണ് ജലമലിനീകരണം. ഈ ചുമതല പിന്നീട് ഏറ്റെടുക്കാം എന്നാണ് തീരുമാനിച്ചത്. കനാലുകള്‍ വൃത്തിയാക്കാനുളള പ്രോജക്ടുകള്‍ തുടങ്ങിക്കഴിഞ്ഞു.
ഖരമാലിന്യസംസ്ക്കരണമാണ് ഇപ്പോഴത്തെ ലക്ഷ്യമെങ്കിലും ജൈവമാലിന്യം മാത്രമേ ഇപ്പോള്‍ പൂര്‍ണ നിയന്ത്രണത്തില്‍ കൊണ്ടുവന്നിട്ടുളളൂ. അജൈവമാലിന്യം വലിച്ചെറിയപ്പെടുന്നില്ലെന്നേയുളളൂ. അതിന്‍റെ അളവില്‍ ഒരു കുറവും വന്നിട്ടില്ല. നഗരത്തിലെ പ്ലാസ്റ്റിക്ക് ഉപയോഗം ഗണ്യമായി കുറയ്ക്കുന്നതിന് കര്‍ശനനടപടികള്‍ മുന്‍സിപ്പാലിറ്റി സ്വീകരിച്ചിട്ടുണ്ട്. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക്കും മറ്റ് അജൈവമാലിന്യങ്ങളും സ്വീകരിക്കുന്നതിന് ഒരു പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ജൈവമാലിന്യം സ്വീകരിക്കുന്ന പോയിന്‍റുകളില്‍ അവയെത്തിച്ചാല്‍ മതി. മുന്‍സിപ്പാലിറ്റി ഏറ്റെടുക്കും. 40 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിച്ചു. ഇതിനു മുകളിലുളള കാരിബാഗുകള്‍ക്ക് കടക്കാര്‍ മുന്‍സിപ്പാലിറ്റിയ്ക്ക് ഫീസടച്ച് സീല്‍ വെച്ചേ ഉപയോഗിക്കാന്‍ പാടുളളൂ. പ്ലാസ്റ്റിക്കിനു പകരമുളള  ബദല്‍ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനുളള ചെറുകിട യൂണിറ്റുകള്‍ സ്ഥാപിച്ചുവരുന്നു.
സ്ഥാപനങ്ങളില്‍നിന്നുളള മാലിന്യം ഒരു കരാറുകാരന്‍ വഴി ശേഖരിക്കുന്ന സംവിധാനമാണ് നിലവിലുളളത്. സൂക്ഷ്മമായ വേതിരിക്കലിലൂടെ മാത്രം മാലിന്യം മൂര്‍ത്തമായ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താനുള്ള മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളായി മാറ്റാം. പച്ചക്കറി, ഇറച്ചി തുടങ്ങിയവയുടെ അവശിഷ്ടങ്ങളും വലിയഹോട്ടലുകളിലെയും മറ്റും ഭക്ഷണാവശിഷ്ടങ്ങളും പന്നികള്‍ക്ക് തീറ്റയാണ്. ഇവയില്‍ ചിലത് കോഴിത്തീറ്റയായും മത്സ്യത്തീറ്റയായും ഉപയോഗിക്കാം.   മാലിന്യം യാര്‍ഡില്‍ കൊണ്ടുവന്ന് തരംതിരിക്കേണ്ട ആവശ്യം പോലും പലപ്പോഴും ഉണ്ടാകുന്നില്ല. കടക്കാര്‍ തന്നെ പ്രത്യേകം ബിന്നുകളിലാക്കി വെച്ചാല്‍ എത്രയും വേഗം തീറ്റ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയാല്‍ മതി. അന്നന്ന് തന്നെ നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. അതുകൊണ്ട് ദുര്‍ഗന്ധം ഒഴിവാക്കാനാവും, യാര്‍ഡില്‍വെച്ച് കായികമായി അവ തരം തിരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍ പൊതുവായി പോലും തരം തിരിക്കാതെ, പലപ്പോഴും ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് മുനിസിപ്പാലിറ്റി വണ്ടികളില്‍ കേന്ദ്രീകൃത പ്ലാന്‍റുകളില്‍ എത്തിക്കുന്ന നഗരമാലിന്യം നഷ്ടവും പ്രതിസന്ധിയും മാത്രമേ സൃഷ്ടിച്ചുള്ളു. അതേസമയം ചിട്ടയായ തരം തിരിവിലൂടെ മാത്രം മാലിന്യം ലാഭകരമായ ഒരു വാണിജ്യ വസ്തുവായി മാറുന്നു.
ദൗര്‍ഭാഗ്യവശാല്‍, ഉറവിടത്തില്‍ത്തന്നെ വേര്‍തിരിക്കേണ്ടതിന്‍റെ പ്രാധാന്യം ഇന്നും അധികൃതര്‍ അംഗീകരിച്ചിട്ടില്ല. മാലിന്യസംസ്ക്കരണം സംബന്ധിച്ച് മുന്‍സിപ്പല്‍ നിയമത്തില്‍ 2014ല്‍ വരുത്തിയ ഭേദഗതി ഇതിനുത്തമ ദൃഷ്ടാന്തമാണ്. ഇതുപ്രകാരം 400 സ്ക്വയര്‍ മീറ്ററില്‍ കൂടുതല്‍ വലിപ്പമുളള കെട്ടിടങ്ങള്‍ക്കു മാത്രമേ മാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ വേര്‍തിരിക്കുകയോ ജൈവ മാലിന്യം സംസ്ക്കരിക്കുകയോ ചെയ്യണമെന്ന് നിയമം നിര്‍ബന്ധിക്കുന്നുളളൂ. കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ സംസ്ക്കരണ ഉപാധികള്‍ കൂടി ഉറപ്പാക്കണമെന്ന നിബന്ധനയില്‍ നിന്ന് ചെറുകെട്ടിടങ്ങളെ ഒഴിവാക്കുന്നത് മനസിലാക്കാം. (അപ്പോഴും 400 സ്ക്വയര്‍ മീറ്റര്‍ വരെ ഇളവു നല്‍കിയാല്‍ കേരളത്തിലെ എത്ര കെട്ടിടങ്ങള്‍ക്ക് ഇതു ബാധകമാകും എന്ന് ചിന്തനീയമാണ്).  പക്ഷേ, കെട്ടിടം എത്ര ചെറുതായാലും മാലിന്യം ഉറവിടത്തില്‍ത്തന്നെ വേര്‍തിരിച്ചു നല്‍കണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കുന്നതിന്‍റെ യുക്തിയെന്ത്? നിയമസഭയില്‍ ഇത് ഏറ്റവും ഗൗരവമായി ഉന്നയിച്ചിട്ടും നിയമം പാസായപ്പോള്‍ എല്ലാം മേല്‍പടി തന്നെ. എത്ര ലാഘവത്തിലാണ് നിയമസഭകള്‍പോലും ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നതിന്‍റെ തെളിവാണിത്.


മാലിന്യം കുറയ്ക്കുക, പുനരുപയോഗിക്കുക, പുനര്‍നിര്‍മ്മിക്കുക.

ഉല്‍പാദിപ്പിക്കുന്ന മാലിന്യമത്രയും സംസ്ക്കരിച്ച് വൃത്തിയാക്കാം എന്ന സമീപനമല്ല സ്വീകരിക്കേണ്ടത്. ഉല്‍പാദനം പരമാവധി കുറയ്ക്കണം സാധ്യമായവ മുഴുവന്‍ പുനരുപയോഗിക്കണം, ബാക്കിയുളളവ വീണ്ടും രൂപാന്തരപ്പെടുത്തി ഉപയോഗിക്കണം.
മാലിന്യത്തിന്‍റെ അനാവശ്യ ഉപഭോഗം കുറയ്ക്കുക തന്നെ വേണം.  അങ്ങനെ കുറയ്ക്കുന്നതു കൊണ്ട് നമ്മുടെ ജീവിതഗുണതയ്ക്ക് ദോഷകരമായി ഒന്നും സംഭവിക്കുകയില്ല. മറിച്ച് മെച്ചപ്പെടുകയാണ് ചെയ്യുക.  അതിന് അനാവശ്യമായ ചില വസ്തുക്കളും രീതികളും നിരസിക്കണം. പൊങ്ങച്ച ചരക്കുകളുടേയും അപകടകാരികളായ വസ്തുക്കളുടേയും ഉപയോഗം നിരസിക്കാം. അതുപോലെ തന്നെ പായ്ക്ക് ചെയ്ത ഒരുല്പന്നം വീണ്ടും പ്ലാസ്റ്റിക് കൊണ്ടുപൊതിയുന്നത് ഒഴിവാക്കാവുന്നതേയുള്ളൂ. ഒഴിവാക്കല്‍ എന്നത് മാലിന്യം കുറയ്ക്കുന്നതിന്‍റെ ഒരു പ്രധാന വശമാണ്. ആവശ്യവും ആര്‍ത്തിയും വേറിട്ടറിയുന്ന ഒരു പുനര്‍ചിന്തയും തിരിച്ചറിവും ഈ കുറയ്ക്കലിന്‍റെ ഭാഗമാണ്. പ്രകൃതിയുടെ വാഹകശേഷിക്ക് ഇണങ്ങാത്ത ഉല്പന്നങ്ങള്‍ക്ക് ബദലുകള്‍ കണ്ടെത്തി ഉപയോഗിക്കുക എന്നതും ഈ സമീപനത്തിന്‍റെ അനിവാര്യ ഭാഗമാണ്. പ്ലാസ്റ്റിക് കാരിബാഗുകള്‍ക്കു പകരം പ്രകൃതിക്ക് ഇണങ്ങുന്ന തുണി, പേപ്പര്‍ സഞ്ചികള്‍ ഉപയോഗിക്കുന്നതും റെഡ്യൂസ് എന്ന തത്ത്വത്തിന്‍റെ ഭാഗമാണ്.
നിയമം മൂലം 40 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിക്കുന്നതിന് നഗരസഭകള്‍ക്ക് അധികാരമുണ്ട്. ചെക്ക്പോസ്റ്റുകളില്‍വെച്ച് അവയുടെ കടന്നുവരവ് തടയാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ എളുപ്പത്തില്‍ ഈ നിരോധനം നടപ്പാക്കാനാവും. ഇപ്പോള്‍ പാസാക്കിയിട്ടുളള നിയമഭേദഗതികള്‍ക്ക് അനുസരിച്ച് 40 മൈക്രോണില്‍ കൂടുതലുളള പ്ലാസ്റ്റിക് കാരിബാഗുകളുടെ മിനിമം വില്‍പനവില നിശ്ചയിക്കുന്നതിനും അവയുടെ മേല്‍ ഫീസ് ചുമത്തുന്നതിനും നഗരസഭയ്ക്ക് അധികാരമുണ്ട്. ഇത്തരം നിയന്ത്രണനടപടികള്‍ ഫലപ്രദമാകണമെങ്കില്‍ പകരം പരിസ്ഥിതിസൗഹൃദ ബദലുകള്‍ വലിയതോതില്‍ ഉല്‍പാദിപ്പിക്കുന്നതിനുളള യൂണിറ്റുകള്‍ ഓരോ നഗരസഭയിലും ഉണ്ടാകണം.
കേടുപാടുകള്‍ തീര്‍ത്ത്  പോരായ്മകള്‍ പരിഹരിച്ച് ഒരു ഉല്പന്നത്തിന്‍റെ ഉപയോഗ കാലം നീട്ടാം. നമ്മുടെ ജീവിതത്തിന്‍റെ അനിവാര്യഘടകങ്ങളായി മാറിയ ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ ഉപയോഗത്തിന്‍റെ കാര്യത്തില്‍ ഈ തത്ത്വം വളരെയേറെ പ്രസക്തമാണ്. കമ്പ്യൂട്ടര്‍ അടക്കം പല ഇലക്ട്രോണിക് വസ്തുക്കളുടെയും നിര്‍മ്മാണത്തിന് ലെഡ് അടക്കം അപകടകാരിയായ ഘനലോഹങ്ങള്‍ ഗണ്യമായി ഉപയോഗിക്കുന്നു. ഒരു കമ്പ്യൂട്ടര്‍ മോണിറ്ററിന്‍റെ ആകെ ഭാരത്തിന്‍റെ 6 ശതമാനം ലെഡ് ആണ്. ഇവ കുറഞ്ഞ കാലം മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്നതിന്‍റെ അപകടം ആലോചിച്ചു നോക്കൂ! ഇവയുടെ ഉപയോഗ കാലം വര്‍ദ്ധിപ്പിക്കുക എന്നത് പ്രധാനമാണ്. അതിസങ്കീര്‍ണ്ണമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കേണ്ടി വരുന്ന കമ്പനികള്‍ക്കും സോഫ്ട്വെയര്‍ കേന്ദ്രങ്ങള്‍ക്കും നിശ്ചിതകാലയളവിനുള്ളില്‍ കമ്പ്യൂട്ടര്‍ മാറ്റേണ്ടി വന്നേക്കാം. എന്നാല്‍ ഇവ കമ്പ്യൂട്ടറിന്‍റെ പ്രാഥമിക പാഠങ്ങള്‍ പഠിക്കുന്ന സ്കൂളുകളിലും മറ്റും ഉപയോഗിക്കാന്‍ ധാരാളമായിരിക്കും. അങ്ങോട്ടേക്ക് ഇവ മാറ്റിയാല്‍ അത്രയും ഇ-മാലിന്യം കുറയ്ക്കാനാകും. റിപ്പയര്‍, റെക്ടിഫൈ, റീ ലൊക്കേറ്റ് എന്നിവ റീ യൂസ് എന്ന തത്ത്വത്തിന്‍റെ അനിവാര്യഘടകങ്ങളാണ്.
കുറയ്ക്കലും പുനരുപയോഗവും കഴിഞ്ഞിട്ടും അനിവാര്യമായി ഉണ്ടാകുന്ന മാലിന്യത്തെ പുനഃചംക്രമണം ചെയ്യാം. മാലിന്യങ്ങള്‍ അനുയോജ്യ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പുതിയ ഉല്പന്നങ്ങളാക്കി മാറ്റുന്ന രീതിയാണിത്. മാലിന്യത്തില്‍നിന്നും പരമാവധി ഉപയോഗമൂല്യമായ വസ്തുക്കള്‍ വീണ്ടെടുക്കുന്നതിനാണ് ഇവിടെ പ്രാധാന്യം. ജൈവമാലിന്യത്തില്‍നിന്നും വളവും ഇന്ധനവും വേര്‍തിരിച്ചെടുത്ത് ഉപയോഗയോഗ്യമാക്കുന്നതും റീസൈക്ലിംഗ് ആണ്. ഇതിന് ഒരു മുന്‍കരുതല്‍ ആവശ്യമുണ്ട്. എല്ലാത്തരം മാലിന്യങ്ങളും കൂട്ടിച്ചേര്‍ത്ത് പുനഃചംക്രമണത്തിന് വിധേയമാക്കാനാവില്ല. മാലിന്യം തരംതിരിച്ച് മാത്രമേ പലവിധത്തിലുള്ള പുനചംക്രമണത്തിന് വിധേയമാക്കാനാവൂ. ഇതിനാകട്ടെ, കിറ്റില്‍ കെട്ടി എല്ലാംകൂടി വലിച്ചെറിയുന്ന മനസ്സ് മാറിയേ തീരൂ.
കേരളത്തിനൊരു കര്‍മ്മപരിപാടി
ആലപ്പുഴയ്ക്കു സമാനമായ ഒട്ടേറെ പ്രാദേശികപരീക്ഷണങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. ഇരവിപേരൂര്‍ പഞ്ചായത്തിന്‍റെയും കോഴിക്കോട്ടെ നിറവിന്‍റെയും പരീക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി വികേന്ദ്രീകൃത സംസ്ക്കരണത്തോടൊപ്പം കേന്ദ്രീകൃതമായ ഒരു വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്‍റും വിജയകരമായി നടത്തുന്നുണ്ട്. ഇവയൊക്കെ അവലോകനം ചെയ്യാന്‍ ഈ സന്ദര്‍ഭത്തില്‍ ഒരുമ്പെടുന്നില്ല. ഈ അനുഭവങ്ങളുടെയെല്ലാം പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അഖിലകേരളാടിസ്ഥാനത്തില്‍ ഒരു കര്‍മ്മപരിപാടിയ്ക്കു രൂപം നല്‍കണം. ജനകീയാസൂത്രണം പോലൊരു ജനകീയ കാമ്പയിനായിരിക്കും ഇത്. പരമാവധി വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യ സംസ്ക്കരണ ഉപാധികള്‍ സ്ഥാപിക്കുക, അല്ലാതുളള വീടുകളുടെയും കമ്പോളങ്ങളുടെയും ജൈവ മാലിന്യ സംസ്ക്കരണത്തിന് പൊതുസംവിധാനങ്ങള്‍ ഉണ്ടാക്കുക, അജൈവ മാലിന്യം ശേഖരിച്ച് തരംതിരിച്ച് പുനഃചംക്രമണം ചെയ്യുകയോ സാധ്യമല്ലാത്തവ ശാസ്ത്രീയമായി ലാന്‍ഡ് ഫില്ലു ചെയ്യുകയോ വേണം.
പക്ഷേ, ഗൗരവമായ ഒരു ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്. കാമ്പയിനിലൂടെ സൃഷ്ടിക്കപ്പെടുന്ന ശുചിത്വ നേട്ടങ്ങള്‍ സ്ഥായിയായി നിലനിര്‍ത്തുന്നതിന് എന്തു സംവിധാനങ്ങള്‍ ഉണ്ടാക്കണം.
1. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യസംസ്ക്കരണോപാധികളുടെ പരിപാലനം എങ്ങനെ നടക്കും? ആലപ്പുഴയിലെ സേവനദാതാവായ ഐആര്‍ടിസിയുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ പരിപാലന സംഘം പ്രവര്‍ത്തിക്കുന്നത്. അവര്‍ ഗുണഭോക്താക്കളില്‍നിന്ന് ചെറിയ ഫീസും ഈടാക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഇതൊരു ബിസിനസ് മോഡലായി ചില വാര്‍ഡുകളില്‍ സേവനദാതാക്കള്‍ വികസിപ്പിച്ചിട്ടുണ്ട്.
2. പൊതുസംവിധാനങ്ങളുടെ മേല്‍നോട്ടം ആരു നടത്തും? ആലപ്പുഴയില്‍ മുന്‍സിപ്പല്‍ ജീവനക്കാര്‍ തന്നെയാണ് ഈ കര്‍ത്തവ്യം ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മല്‍ കിയോസ്കുകളുമുണ്ട്.
3. അജൈവ മാലിന്യങ്ങളുടെ സംസ്ക്കരണം എങ്ങനെ? അജൈവ മാലിന്യം പൊതുവില്‍ എങ്ങും സംസ്ക്കരിക്കുന്നില്ല. ആക്രിക്കാര്‍ക്കു കൈമാറുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്ലാസ്റ്റിക് റോഡു നിര്‍മ്മാണത്തിനും മറ്റും ഉപയോഗപ്പെടുത്തുന്നതിനും പെല്ലറ്റുകളായി രൂപാന്തരപ്പെടുത്തുന്നതിനുമുളള ചെറു തൊഴില്‍സംരംഭങ്ങള്‍ സാധ്യമാണ്.
4. അപകടകാരിയായ മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ട്. മെഡിക്കല്‍ വേസ്റ്റ് ഐഎംഎയാണ് കൈകാര്യം ചെയ്യുന്നത്.
കേന്ദ്രീകൃതമായ പ്ലാന്‍റുകള്‍ നടത്തുന്നതിന് വന്‍കിട കമ്പനികള്‍ മുന്നോട്ടു വരുന്നുണ്ട്. മിക്കവാറുമെല്ലാം ബിഒടി അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ ദുര്‍ഗതി നാം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇത്തരത്തിലുളള വന്‍കിട പ്ലാന്‍റുകള്‍ക്ക് പൊതുവില്‍ എതിരായ സമീപനമാണ് ഈ പ്രബന്ധത്തില്‍ സ്വീകരിച്ചിട്ടുളളത്. പക്ഷേ, മുന്‍സിപ്പാലിറ്റി നേരിട്ടു പങ്കുവഹിക്കുന്ന ആലപ്പുഴയില്‍പ്പോലും വാണിജ്യാടിസ്ഥാനത്തിലുളള  ഇടപെടലുകള്‍ വ്യക്തമാണ്.  മത്സ്യ മാംസ വേസ്റ്റും ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ വേസ്റ്റും നീക്കം ചെയ്യുന്നതിന് മുന്‍സിപ്പാലിറ്റി കരാറുകാരനെ നിശ്ചയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും ഇങ്ങനെയാണ്. ഈ ബിസിനസ് മോഡലുകളെല്ലാം സൂക്ഷ്മമായി പരിശോധിക്കണം. ഇവ ഒഴിവാക്കാനാവില്ല. എന്നാലിങ്ങനെ വാണിജ്യാടിസ്ഥാനത്തിലുളള ഏജന്‍സികളേയും സേവനദാതാക്കളെയും ഒപ്പം ചേര്‍ക്കുന്നതിനും അവരുമായുള്ള ഇടപെടലുകള്‍ക്കും പൊതുവായ അംഗീകൃതമാനദണ്ഡങ്ങള്‍ വേണം. അവരുടെ പ്രവര്‍ത്തനങ്ങളുടെ ഗുണാത്മകവശങ്ങളെ ഉള്‍ച്ചേര്‍ക്കാനുള്ള പരിപാടിയും കാമ്പയിനില്‍ വേണം. മുന്‍സിപ്പാലിറ്റിയുടെ ചുമതല ഇവയ്ക്കുളള മാനദണ്ഡങ്ങള്‍ നിശ്ചയിക്കലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും മേല്‍നോട്ടം വഹിക്കലുമായിരിക്കും. വലിയ ജനകീയ കാമ്പയിനില്‍ സൃഷ്ടിക്കപ്പെടുന്ന സംവിധാനങ്ങള്‍ വാണിജ്യാടിസ്ഥാനത്തിലുളള ഘടകങ്ങളെയും ചേര്‍ത്ത് സുസ്ഥിരമാക്കുന്നതിനുളള സമീപനമാണ് ഇവിടെ കൈക്കൊളളുന്നത്.


ഹരിത ട്രിബ്യൂണലും വികേന്ദ്രീകൃത മാലിന്യസംസ്ക്കരണവും


ഉറവിട മാലിന്യസംസ്ക്കരണം കൂടുതല്‍ പ്രായോഗികമായി നടപ്പാക്കാന്‍ ശ്രമിക്കുന്നവരെ നിരാശപ്പെടുത്തുന്ന ഒരു വിധി ഈയിടെ കേന്ദ്ര ഹരിത ട്രിബ്യൂണല്‍ പുറപ്പെടുവിച്ചു. വികേന്ദ്രീകൃത മാലിന്യസംസ്ക്കരണം സ്ഥായിയായ വികസനത്തിന് അനുയോജ്യമല്ല എന്നാണ് ട്രിബ്യൂണലിന്‍റെ കണ്ടുപിടിത്തം. മാലിന്യത്തില്‍നിന്ന് വൈദ്യുതി സൃഷ്ടിക്കാനുളള 14 ഭീമന്‍ പ്ലാന്‍റുകള്‍ ഹരിയാനയില്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി തീര്‍പ്പാക്കുന്ന വേളയിലായിരുന്നു ഹരിത ട്രിബ്യൂണല്‍ നിര്‍ഭാഗ്യകരമായ ഈ പരാമര്‍ശം നടത്തിയത്.
വെയ്സ്റ്റ് ടു എനര്‍ജി (മാലിന്യത്തില്‍ നിന്ന് വൈദ്യുതി) എന്ന സാങ്കേതിക വിദ്യ ഇന്ത്യയിലിപ്പോഴും പരീക്ഷണഘട്ടത്തില്‍ മാത്രമാണ്. ഏതാണ്ട് അറുപതു ശതമാനത്തില്‍മേല്‍ ജൈവാംശം അടങ്ങുന്നതും ഈര്‍പ്പമുളളതുമായ, ഇന്ത്യയിലെ നഗരമാലിന്യം കത്തിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് വളരെ ചെലവേറിയ പരിപാടിയാണ്. ലഭിക്കുന്ന ഊര്‍ജത്തെക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം മാലിന്യം അരയ്ക്കുന്നതിനും ഗ്യാസ് ആക്കി മാറ്റുന്നതിനും വേണ്ടി വരും. ദില്ലിയിലെ ഓഖ്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്‍റ് ഇപ്പോഴും പ്രശ്നങ്ങളുടെ നടുവിലാണ്.
ഇത്തരം പദ്ധതികള്‍ സൃഷ്ടിക്കുന്ന വായു മലിനീകരണം തടയാനുളള സംവിധാനങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ഇവ പുറന്തളളുന്ന വിഷസാന്ദ്രീകൃതമായ ചാരം കൈകാര്യം ചെയ്യുന്നതിന് അതിവ സുരക്ഷാസംവിധാനങ്ങള്‍ ഉളള ലാന്‍റ് ഫില്ലുകള്‍ ആവശ്യത്തിനു ലഭ്യമല്ല. അത്തരം ലാന്‍റ് ഫില്ലുകള്‍ കൈകാര്യം ചെയ്യുന്നതിനു വേണ്ടിവരുന്ന ചെലവു വേറെ.
ചുരുക്കത്തില്‍ നമ്മുടെ ചുറ്റുപാടും ഉളള മാലിന്യങ്ങളെ വന്‍തുക ചെലവാക്കി അന്തരീക്ഷത്തില്‍ ഏതാനും മീറ്റര്‍ ഉയരത്തിലേയ്ക്ക് എല്ലാവര്‍ക്കും അപകടം വരുത്തന്ന വിധം ഉയര്‍ത്തുന്ന ഒരു പദ്ധതിയാണ് ഇന്‍സിനറേഷന്‍, വേസ്റ്റ് ടു എനെര്‍ജി എന്നീ പേരുകളില്‍ അറിയപ്പെടുന്നത്.  ഇക്കാര്യങ്ങളാല്‍ ലോകമെങ്ങും വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് വേസ്റ്റ് ടു എനെര്‍ജി പദ്ധതിയ്ക്ക് അനുകൂലമായ ഹരിത ട്രിബ്യൂണല്‍ വിധിയെ കാണേണ്ടത്.
നഗരമാലിന്യത്തിന്‍റെ ഈര്‍പ്പം കളഞ്ഞ് ഇഷ്ടികകളാക്കി ഫാക്ടറികളിലെയും മറ്റും ഇന്ധന ആവശ്യങ്ങള്‍ക്കു ലഭ്യമാക്കുന്ന പദ്ധതികളെ ആര്‍ഡിഎഫ് (റെഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവല്‍) പദ്ധതികള്‍ എന്നാണു വിളിക്കുന്നത്. ഈ സമ്പ്രദയാത്തോടും ഹരിത ട്രിബ്യൂണലിന് എതിര്‍പ്പില്ല. മുനിസിപ്പല്‍ മാലിന്യങ്ങള്‍ കത്തിക്കുന്ന സംവിധാനങ്ങള്‍ക്കുളള മിനിമം മലിനീകരണ സംവിധാനങ്ങള്‍പോലും ഇല്ലാത്ത ബര്‍ണറുകളില്‍ ഈ ഖരമാലിന്യം കത്തിക്കുമ്പോള്‍ ഉളള അവസ്ഥ ആലോചിച്ചുനോക്കൂ. ഇതൊന്നും ഹരിത ട്രിബ്യൂണലിന്‍റെ പരിഗണനയ്ക്കു വന്നില്ല.
കമ്പോസ്റ്റിംഗ് സമ്പ്രദായത്തെ ഹരിത ട്രിബ്യൂണല്‍ തളളിക്കളയുന്നില്ല. മാലിന്യത്തെ സ്രോതസില്‍ത്തന്നെ വേര്‍തിരിക്കണമെന്നും ജൈവമാലിന്യം കമ്പോസ്റ്റു ചെയ്യണമെന്നും അജൈവ മാലിന്യം വേര്‍തിരിച്ച് പുനഃചംക്രമണം ചെയ്യണമെന്നും വിധിയില്‍ എടുത്തു പറയുന്നുണ്ട്. പക്ഷേ, ഇതുപോലും കേന്ദ്രീകൃത പ്ലാന്‍റുകളിലൂടെയാണത്രേ വേണ്ടത്. കേരളത്തിലെ കേന്ദ്രീകൃത വിന്‍ഡ്റോ മാലിന്യ സംസ്ക്കരണ പ്ലാന്‍റുകളുടെ ദുര്‍ഗതി അറിയാവുന്നവരെ ഈ വിധി ചിരിപ്പിക്കും.  
എന്തുകൊണ്ടാണ് ലളിതമായ, പ്രായോഗികമെന്ന് കേരളത്തില്‍ ഒട്ടേറെ പ്രദേശത്ത് തെളിഞ്ഞുകൊണ്ടിരിക്കുന്ന ഉറവിട മാലിന്യസംസ്ക്കരണത്തെ ഉപേക്ഷിച്ച് കേന്ദ്രീകൃത പ്ലാന്‍റുകളെക്കുറിച്ചു ചിന്തിക്കുന്നത്. വന്‍കിട കേന്ദ്രീകൃത മാലിന്യസംസ്ക്കരണ പ്ലാന്‍റുകള്‍ വലിയതോതിലുളള മുതല്‍മുടക്കും കേന്ദ്രീകൃതമായ മാനേജ്മെന്‍റും അനിവാര്യമാക്കുന്നു. ഇതുണ്ടാകണമെങ്കില്‍ മാലിന്യസംസ്ക്കരണം ലാഭകരമായ ഒരു മൂലധന നിക്ഷേപ മേഖലയാക്കി മാറ്റണം. കോര്‍പറേറ്റു താല്‍പര്യങ്ങളുടെ ലക്ഷ്യമിതാണ്. വികേന്ദ്രീകൃത ഉറവിട മാലിന്യസംസ്ക്കരണം പഴഞ്ചനായ ഗാന്ധിയന്‍ മാര്‍ഗമാകാം. പക്ഷേ, ഇതു സ്ഥായിയാവില്ല എന്നു പറയുന്നതാണ് വിചിത്രം. പണ്ട് വെളിക്കിറങ്ങിയിരുന്ന നമ്മള്‍ ഇപ്പോള്‍ വീടുകള്‍ക്കുളളില്‍ കക്കൂസുകള്‍ സ്ഥാപിച്ച് മനുഷ്യവിസര്‍ജ്യം സംസ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. അത് സ്ഥായിയുമാണ്. ആവശ്യത്തിന് സെപ്റ്റേജ് പ്ലാന്‍റുകളില്ല എന്നതു മാത്രമാണ് ഇന്നത്തെ പരിമിതി.
രാജ്യത്തെ മാലിന്യസംസ്ക്കരണത്തെ ഹൈജാക്കു ചെയ്യുന്നതിനുളള കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ പുതിയ നഗര മാലിന്യസംസ്ക്കരണ ചട്ടങ്ങള്‍ തയ്യാറാക്കുന്നതിനു സ്വീകരിച്ചിട്ടുളള നടപടിക്രമങ്ങളില്‍പ്പോലും വ്യക്തമാണ്. 2000-ലാണ് നിലവിലുളള കേന്ദ്രചട്ടങ്ങള്‍ നിലവില്‍വന്നത്. അവയെ പരിഷ്കരിക്കുന്നതിനുളള നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. ബന്ധപ്പെട്ട എല്ലാവരോടും കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പുതിയ കരടു ചട്ടങ്ങള്‍ക്കു രൂപം നല്‍കാന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിനെ ചുമതലപ്പെടുത്തുക എന്ന വിചിത്രമായ നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഇവര്‍ ബാംഗ്ലൂരില്‍ വിളിച്ചു ചേര്‍ത്ത ആദ്യത്തെ കണ്‍സള്‍ട്ടേഷന്‍ തന്നെ ബഹളത്തില്‍ കലാശിച്ചു. കേന്ദ്രീകൃത സംവിധാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുളള കോര്‍പറേറ്റു ശ്രമങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം സന്നദ്ധ സംഘടനകളില്‍നിന്നും സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായി.
ഹരിത ട്രിബ്യൂണലിന്‍റെ വിധി വായിച്ചപ്പോള്‍ ഞാനോര്‍ത്തത്, ഏറ്റവും കൂടുതല്‍ സന്തോഷിക്കുക ഒരുപക്ഷേ, കേരള സര്‍ക്കാരായിരിക്കുമെന്നാണ്. ശുചിത്വ മിഷനും സംവിധാനങ്ങളുമെല്ലാം ഉണ്ടെങ്കിലും കേന്ദ്രീകൃതമായ നാലോ അഞ്ചോ പ്ലാന്‍റുകള്‍ സ്ഥാപിച്ച് കേരളത്തിലെ മാലിന്യപ്രതിസന്ധി പരിഹരിക്കാമെന്ന വ്യാമോഹമാണ് നിയമസഭാ ചര്‍ച്ചകളില്‍പ്പോലും പ്രതിഫലിച്ചിരുന്നത്. എന്നാല്‍ സന്തോഷകരമായ കാര്യം കേരള സര്‍ക്കാരിനുവേണ്ടി ശുചിത്വമിഷന്‍ ഹരിത ട്രിബ്യൂണല്‍ വിധി സംബന്ധിച്ച് നല്‍കിയ അഫിഡവിറ്റ്, ഹരിയാനയിലും മറ്റും സ്ഥാപിക്കുന്നതു പോലുള്ള കേന്ദ്രീകൃത പ്ലാന്‍റുകള്‍ കേരളത്തിന് അനുയോജ്യമല്ല എന്നാണ്. കേരളത്തിലെ ആവാസവ്യവസ്ഥയും പ്രകൃതിയും വികേന്ദ്രീകൃതമായ ഉറവിട മാലിന്യസംസ്ക്കരണത്തിനാണ് അനുയോജ്യം. മാത്രമല്ല, കേന്ദ്രീകൃത പ്ലാന്‍റുകള്‍ സാമൂഹികമായി സ്വീകാര്യവുമല്ല. നിലവിലുളള പ്ലാന്‍റുകളുടെ സമീപവാസികള്‍ക്ക് ഉണ്ടായിട്ടുളള തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലൊരിടത്തും ഇത്തരം പുതിയ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കുകയുമില്ല. വളരെ നല്ലത്. ഈ നിലപാടു മാറ്റം വളരെ സ്വാഗതാര്‍ഹമാണ്. പക്ഷേ ശുചിത്വമിഷന്‍ വികേന്ദ്രീകൃത ഉറവിട മാലിന്യസംസ്ക്കരണ അനുഭവങ്ങളില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കണം. ഇന്നും പൊതു എയ്റോബിക് ബിന്നുകള്‍ക്ക് സബ്സിഡിയില്ല. പരിപാലന ടീമുകള്‍ക്കു ധനസഹായം നല്‍കാന്‍ മുന്‍സിപ്പാലിറ്റികള്‍ക്ക് അവകാശമില്ല. ഗ്രോബാഗ്, കിച്ചന്‍ ബിന്‍ സമ്പ്രദായങ്ങള്‍ക്ക് അംഗീകാരമില്ല. ശുചിത്വ കാമ്പയിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ടിട്ടില്ല... വേഗം പോര.

നാശോന്മുഖ ജലസ്രോതസ്സുകള്‍, അനിശ്ചിത ജലസുരക്ഷ

നാല് ഇടത്തരം നദികളും (ചാലിയാര്‍, ഭാരതപ്പുഴ, പെരിയാര്‍, പമ്പ) 40 ചെറുനദികളും അവയുടെ കൈവഴികളും ചേര്‍ന്ന് വലിയൊരു ജലനിര്‍ഗമന സഞ്ചയമാണ് കേരളത്തി നുള്ളത്. ഈ നദികളില്‍ 22 എണ്ണം പര്‍വതങ്ങളില്‍നിന്നും 6എണ്ണം കുന്നിന്പ്രദേശത്തു നിന്നും 8 എണ്ണം ഇടനാടന്‍ പ്രദേശത്തുനിന്നും 8 എണ്ണം തീരദേശത്തുനിന്നും ഉത്ഭവിക്കുന്ന വയാണ്, ഇതുകൂടാതെ 53 റിസര്‍വോയറുകള്‍, 150ഓളം തടയണസംഭരണികള്‍, 236 നീരുറവകളും, 50445 കുളങ്ങളും 1000-ത്തോളം സുരംഗങ്ങളും 9 ശുദ്ധജലതടാകങ്ങളും, 50ലക്ഷത്തിലധികം കിണറുകളും കേരളത്തില്‍ ശുദ്ധജലം ലഭ്യമാക്കുന്നു. എന്നാല്‍ ഈ സ്രോതസ്സുകളെല്ലാം തന്നെ കഠിനമായ പരിസ്ഥിതിസമ്മര്‍ദം നേരിടുന്നവയോ നാശോന്മു ഖമോ ആണ്. കുറഞ്ഞുവരുന്ന ജലലഭ്യതയും വര്‍ദ്ധിച്ചുവരുന്ന മലിനീകരണവുമാണ് പ്രധാന കാരണങ്ങളായി പറയപ്പെടുന്നത്‌. ദേശീയ സാമ്പത്തിക ഗവേഷണ കൌണ്‍സിലിന്‍റെ കണക്കനുസരിച്ച് 2031-ലെ കേരളത്തിലെ വാര്‍ഷിക ജലാവശ്യകത 44000 ദശലക്ഷം ഘനമീറ്റര്‍ (Million Cubic Meter) ആണ്. 2001-നെ അപേക്ഷിച്ച് ജലാവശ്യകത 64% കണ്ട് വര്‍ദ്ധിക്കുന്നു എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഈ 30-വര്ഷം കൊണ്ട് കുടിവെള്ളത്തിന് 29%-വും, ജലസേചനത്തിനു 81%-വും വര്‍ദ്ധന ആവശ്യമായി വരുമ്പോള്‍ ഓരുജലത്തിന്‍റെ തള്ളിക്കയറ്റം തടയുന്നതുള്പ്പെടെ ജലപരിസ്ഥിതിയുടെ സംരക്ഷണത്തിന് 156% അധിക ജലമാണ് ആവശ്യമായി വരുന്നത്.വ്യാവസായികാവശ്യത്തിനുള്ള ജലാവശ്യകതയില്‍ 34% കുറവ് രേഖപ്പെടുത്തുമ്പോള്‍പോലും ജലപരിസ്ഥിതി സംരക്ഷിക്കുന്നതിനു വേണ്ടിവരുന്ന വളരെവര്‍ദ്ധിതമായ ജലാവശ്യകത സൂചിപ്പിക്കുന്നത് ജലസ്രോതസ്സുകള്‍ക്ക് നല്‍കേണ്ട പ്രാധാന്യവും പരിഗണനയുമാണ്.

നിലവിലെ സ്ഥിതി

1.  1974-ലെ കേരളാപൊതുമരാമത്ത് വകുപ്പിന്‍റെ കണക്ക് പ്രകാരം കേരളത്തിലെ എല്ലാ നദികളില്‍നിന്നും ഉപനദികളില്‍നിന്നും ആകെയുള്ള വാര്‍ഷിക നീരൊഴുക്ക് 77883ദശലക്ഷം ഘനമീറ്റര്‍ (ദ.ല.ഘ.മീ) ആണ്. ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഉപയോഗ്യമായ ജലം 49188 ദ.ഘ.മീറ്റര്‍ ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് ആകെയുള്ള നീരൊഴുക്കിന്‍റെ 59.64% മാത്രമാണ്. എന്നാല്‍ 1998-99 മുതല്‍ 2008-09 വരെയുള്ള കേന്ദ്രജലകമ്മീഷന്‍റെ കണക്കുപ്രകാരം സമീപകാലത്തെ ശരാശരി വാര്‍ഷികനീരൊഴുക്ക് 1974-നെ അപേക്ഷിച്ച് 74% മാത്രമാണെന്നു കാണാം (പട്ടിക- 1). ആയതിനാല്‍ നിലവില്‍ കേരളത്തിലൂടെ ഒഴുകുന്ന 44 നദികളിലെ ആകെ വാര്‍ഷിക നീരൊഴുക്ക് 57633 ദ.ല.ഘ.മീറ്ററും ഉപയോഗ്യമായ നീരൊഴുക്ക് 34375 ദ.ല.ഘ.മീറ്ററും ആയി നിര്‍ണയിക്കാം. കേരളത്തില്‍ ലഭിക്കുന്ന നീരൊഴുക്കാകട്ടെ ആകെ 51922ദ.ല.ഘ.മീറ്ററും ഉപയോഗിക്കാവുന്ന നീരൊഴുക്ക് 30969 ദ.ല.ഘ.മീറ്ററും ആണ്. ജലലഭ്യതയില്‍ വന്നിട്ടുള്ള ഈ കുറവ് സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സികളുടെ കണക്കു കളില്‍ പ്രതിഫലിക്കുന്നില്ല. 1974-ലെ കണക്ക് ഉദ്ധരിച്ചുകൊണ്ട് കേരളത്തില്‍ ധാരാളം ജലല്ഭ്യതയുണ്ട് എന്നാ മിഥ്യാധാരണ സൃഷ്ടിക്കുന്നതയാണ് ഇപ്പോഴും കണ്ടുവരുന്നത്‌.

2.  കേന്ദ്രജലകമ്മീഷന്‍റെ 1998-2009 കാലഘട്ടത്തിലെ നിരീക്ഷണപ്രകാരം മണ്‍സൂണ്‍ നീരൊഴുക്ക് പ്രവണത (Trend) പയസ്വിനി മുതല്‍ പെരിയാര്‍ വരെയുള്ള വടക്കന്‍നദികളില്‍ വര്‍ദ്ധിക്കുന്നതായും, മൂവാറ്റുപുഴ മുതല്‍ കല്ലട വരെയുള്ള തെക്കന്‍നദികളില്‍ കുറയുന്നതായും കാണാം. എന്നാല്‍ മണ്‍സൂണിനുശേഷം പെരിയാര്‍ ഒഴിച്ച് ബാക്കി നദികളിലെല്ലാം നീരൊഴുക്ക് കുറയുന്നതായും കാണുന്നു (പട്ടിക- 2).

3.  1871 മുതല്‍ 2008-വരെയുള്ള 138-വര്‍ഷത്തില്‍ ശരാശരി വാര്‍ഷിക മഴ നേരിയ തോതില്‍ കുറയുന്നതായി കാണാം. ഇക്കാലയളവില്‍ കാലവര്‍ഷം 161 മി.മീ. കുറഞ്ഞതായും,തുലാവര്‍ഷം 101 മി.മീ.ഉം, തണുപ്പുകാലമഴ 9.9 മി.മീ.ഉം വേനല്‍മഴ 45.4 മി.മീ ഉം വര്‍ധിച്ചതായും കാണാം. അതായത് പ്രതിവര്‍ഷം ജൂണില്‍ 2.86 മി.മീ.ഉം, ജൂലയില്‍ 1.36മി.മീ.ഉം ആഗസ്റ്റില്‍ 0.23 മി.മീ.ഉം മഴ കുറഞ്ഞു വരുന്നു. സെപ്തംബറില്‍ 0.75 മി.മീ.ഉം ഒക്ടോബര്‍ മുതല്‍ ഡിസമ്പര്‍ വരെ 0.76 മി.മീ.ഉം വേനല്‍കാലത്ത്‌ 0.35 മി.മീ.ഉം പ്രതിവര്‍ഷം മഴ വര്‍ദ്ധിക്കുകയും ചെയ്യുന്നു. 1982-2008 കാലയളവില്‍ ശരാശരി വാര്‍ഷിക മഴ പ്രതിവര്‍ഷം 16.7 മി.മീ. കണ്ടു വര്‍ദ്ധന കാണിക്കുന്നു. തുലാവര്‍ഷവും, വേനല്‍ മഴയും യഥാക്രമം 9.8 മി.മീ.ഉം 7,5 മി.മീ.ഉം കണക്കില്‍ വര്‍ദ്ധിക്കുന്നതിനാലാണിത്. മറ്റുസമയങ്ങളില്‍ മഴയുടെ വ്യതിയാനം വളരെ വളരെ നേരിയതാണ്. 1998 മുതല്‍ 2009വരെയുള്ള മഴയുടെ പ്രവണത (പട്ടിക-3) പരിശോധിച്ചാല്‍ പയസ്വിനി, മീനച്ചില്‍, മണിമല, പമ്പ എന്നീ നദീതടങ്ങളില്‍ മാത്രമേ കാലവര്‍ഷത്തിന്റെ പ്രവണത കുറയുന്നതായി കാണുന്നുള്ളൂ. ആയതിനാല്‍ ദീര്‍ഘകാല പ്രവണത അനുസരിച്ചുള്ള മഴയുടെ വ്യതിയാനം സ്ഥിരതയുള്ളതല്ല എന്ന് കാണാം.

4.  1998 മുതല്‍ 2009 വരെയുള്ള കാലയളവിലെ വാര്‍ഷിക, വര്‍ഷകാല, വര്‍ഷകാലാനന്തര മഴയുടെയും നീരോഴുക്കിന്റെയും പ്രവണത പട്ടിക-4-ല്‍ കാണുക. പെരിയാര്‍ ഒഴിച്ച് ബാക്കി നദികളിലെല്ലാം വേനല്‍ക്കാല നീരൊഴുക്ക് കുറഞ്ഞുവരുന്നതായി കാണാം. വളപട്ടണം, ചാലിയാര്‍, ഭാരതപുഴ, ചാലക്കുടി, കല്ലട എന്നീ നദികളില്‍ വേനല്‍മഴയുടെ പ്രവണത വര്ധിക്കുംപോളും വേനല്‍ക്കാല നീരൊഴുക്ക് കുറയുകയാണ്. മൂവാറ്റുപുഴ, മീനച്ചില്‍, മണിമല, പമ്പ, അച്ചന്‍കോവില്‍, കല്ലട എന്നീ നദികളില്‍ വര്‍ഷകാലത്തും നീരൊഴുക്ക് കുറയുന്നതായി കാണാം.

5.  അതായത് മൂവാറ്റുപുഴ മുതല്‍ കല്ലട വരെയുള്ള തെക്കന്‍ നദികളില്‍ മണ്‍സൂണ്‍ സമയത്തും, പെരിയാര്‍ ഒഴിച്ച് മറ്റെല്ലാ നദികളിലും മണ്‍സൂണ്‍ ഇതര സമത്തും നീരൊഴുക്ക് കുറയുന്ന പ്രവണതയാണ് കാണുന്നത്. വര്‍ഷകാലാനന്തര മഴ പൊതുവില്‍ കൂടുന്നു എങ്കിലും നദികളില്‍ നീരൊഴുക്ക് കുറയുന്ന പ്രവണത ശ്രദ്ധേയമാണ്. ഇത് നദികളുടെയും അവയുടെ ആവാഹപ്രദേശങ്ങളുടെയും അപചയവും, ജലോപയോഗത്തിന്‍റെ വര്‍ദ്ധനയും സൂചിപ്പിക്കുന്നു. വനപ്രദേശത്തെ കയ്യേറ്റം, വനനശീകരണം, തണ്ണീര്‍തടങ്ങളുടെയും വയലുകളുടെയും നശീകരണം, അശാസ്ത്രീയമായ ഭൂവിനിയോഗം, നദികളില്‍ മണല്‍സ്ഥരങ്ങളില്ലാതായ സ്ഥിതി ഇവയെല്ലാം നീരോഴുക്കിനെ ദോഷകരമായി ബാധിച്ചിരിക്കുന്നു.

6.  1976-നും 2010-നും ഇടയില്‍, സംസ്ഥാനത്തെ മലനാടന്‍ മേഖലയില്‍ പ്ലാന്ടെഷന്‍പ്രദേശം 27%-ല്‍ നിന്നും 40% ആയും മനുഷ്യാവാസപ്രദേശം 13% ല്‍ നിന്നും 30% ആയും വര്‍ദ്ധിച്ചു എന്നും വനപ്രദേശം 59%-ല്‍ നിന്നും 30% ആയി കുറഞ്ഞു എന്നും ഒറ്റപ്പെട്ട പ്രാദേശിക പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് മഴദിനങ്ങളിലും നീരൊഴുക്കിന്‍റെ ദൈര്‍ഘ്യത്തിലും പൊതുവില്‍ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ടാകണം.

7.  ചന്ദ്രഗിരി മുതല്‍ തെക്കോട്ട്‌ വാമനപുരം വരെയുള്ള 14 പ്രധാന നദികളിലെ വാര്‍ഷികമണല്‍ ഖനനതോത് കഴിഞ്ഞ ഒന്നരദശകം മുന്‍പ് ഏതാണ്ട് 11.33 ദശലക്ഷം ഘനമീറ്റര്‍ ആയിരുന്നു. എന്നാല്‍ ഇതേകാലയളവിലെ വാര്‍ഷിക മണല്‍നിക്ഷേപത്തിന്റെ തോത് വെറും 0.37 ദശലക്ഷം ഘനമീറ്റര്‍ മാത്രവും. അതായത് ഓരോ നദിയിലും 7മുതല്‍ 85 മടങ്ങ്‌വരെ കൂടുതല്‍ മണല്‍ വാരുകയുണ്ട്ടായി. ഇതിന്റെ ഫലമായി പല നദികളിലെയും വിവിധ മേഖലകള്‍ കഴിഞ്ഞ 20-25 വര്‍ഷമായി 3-4 മീറ്റര്‍ എങ്കിലും താഴ്നിരിക്കുന്നു. ഇപ്രകാരം മണല്‍തട്ട് ഇല്ലാതായത് വഴി നദിയില്‍ ജലം സംഭരിച്ചു വെക്കുന്ന മണല്‍സ്തരം ഇല്ലാതാവുകയും വര്ഷാനന്തര കാലത്ത് നീരൊഴുക്ക് ഗണ്യമായി കുറയുന്നതിനും കാരണമായി. ഏതാണ്ട് 3200-ലധികം കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ നദീ ശ്രിംഖലയില്‍നിന്ന് സൂക്ഷ്മസുഷിര സാന്ദ്രതയേറിയ (30-40%)മണല്‍ അനിയന്ത്രിതമായി വാരിയത് നിമിത്തം ഒരു സമയത്ത് ഏതാണ്ട് 500 ദശലക്ഷം ഘനമീറ്റര്‍ ജലം ശേഖരിച്ച് വെക്കാനും സാവധാനം വിട്ടുകൊടുക്കാനും പറ്റുന്ന സംവിധാനമാണ് ഇല്ലാതായത്.

8.  സംസ്ഥാനത്തെ 53 പ്രധാന അണക്കെട്ടുകളുടെ ജലാശയങ്ങള്‍ക്ക് ഏതാണ്ട് 5500 ദ.ല.ഘ.മീ. ജലസംഭരണ ശേഷിയാണുള്ളത്. ഇവയില്‍ 8 ജലാശയങ്ങളില്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍പ്രകാരം സംഭരണശേഷി പ്രതിവര്‍ഷം 0.25% മുതല്‍ 1.66% വരെ കുറഞ്ഞുവരുന്നു. തിരുവനന്തപുരത്തെ പേപ്പാറ ജലസംഭരണി-യുടെ ശേഷി ആദ്യത്തെ 17വര്ഷം കൊണ്ടുതന്നെ 22.5% കുറഞ്ഞു. ഇതുപോലെ കുളങ്ങളുടെയും, തടയണസംഭരണികളുടെയും ശേഷിയും കുറയുന്നുണ്ട്.

9.  സംസ്ഥാനത്തെ 65% ഗ്രാമീണകുടുംബങ്ങളും 59% നാഗരികകുടുംബങ്ങളും സ്വന്തം കിണറുകളെ ആശ്രയിക്കുന്നു (സെന്‍സസ്-2011). കൂടാതെ 50% ജലസേചനാവശ്യവും ഭൂഗര്‍ഭജലത്തെ ആശ്രയിക്കുന്നു (സംസ്ഥാന സാമ്പത്തിക അവലോകന രേഖ- 2012). 2011-ലെ കണക്ക്പ്രകാരം സംസ്ഥാനത്തെ ഭൂഗര്‍ഭജല പരിപോഷണം 6700ദ.ല.ഘ.മീ.ഉം, വിനിയോഗം അതിന്‍റെ 47% മാത്രവുമാണ്. കേരളത്തിലെ 25 ബ്ലോക്കുകളില്‍ ഒഴികെ ഭൂഗര്‍ഭജലലഭ്യത ഭദ്രമാണ് എന്നാണ് ഔദ്യോഗിക കണക്ക് (കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡ്‌ റിപ്പോര്‍ട്ട്, 2009). എന്നാല്‍ പഞ്ചായത്ത് വിഭവഭൂപടങ്ങള്‍, റവന്യൂ, ജല അതോറിറ്റി എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ കാണിക്കുന്നത് കേരളത്തിലെ 45 ലക്ഷം കിണറുകളില്‍ 48% കിണറുകളും വേനല്‍കാലത്ത്‌ വറ്റുന്നു എന്നാണു. തീരദേശഎക്കല്‍ മേഖല, ചെങ്കല്‍ മേഖല, കരിങ്കല്‍ മേഖല എന്നിവിടങ്ങളിലാണ് ഈ ഭവിഷ്യത്ത് കൂടുതലായി കണ്ടു വരുന്നത്.

10. കാലവര്‍ഷം കഴിയുമ്പോള്‍ ജലം പൂര്‍ണമായും നിറയുന്ന തണ്ണീര്ത്തടങ്ങളും, നദികളും, കുളങ്ങളുമെല്ലാം ഓരോ പ്രദേശത്തെയും ഭൂഗര്‍ഭസ്ഥരത്തിനുമേല്‍ ജലമര്‍ദം ഉയര്‍ത്തുകയും ജലസ്തരത്തില്‍ ലഭ്യമായ എല്ലാ സൂക്ഷ്മസുഷിരങ്ങളിലും വെള്ളംനിറക്കാനുള്ള സമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്യും. ആയതിനാല്‍ ഭൂഗര്‍ഭജലമെഖല പൂര്ണമായും ജലപുഷ്ടമാകുന്നു. അതായത് നദിയിലെ ആഴം വര്‍ധിച്ചാലോ, ജലസ്തരങ്ങളില്‍ സമ്മര്‍ദം നിലനിര്‍ത്താനുള്ള ജലശേഖരങ്ങള്‍ ഇല്ലാതായാലോ ഭൂഗര്‍ഭജലനഷ്ടം വര്‍ധിക്കും. നദിയിലെ മണല്സ്തരങ്ങള്‍ ഇല്ലാതായതോടെ ഭൂഗര്ഭാജലനില നിലനിര്‍ത്താനാവശ്യമായ സമ്മര്‍ദം കുറയുന്നു എന്നതിനുപരി ഭൂഗര്‍ഭ ജലനിരപ്പിന്റെ ചരിവ് വര്‍ധിക്കുന്നു എന്നതിനാലും ഭൂഗര്‍ഭ ജലനഷ്ട്ടം വര്‍ധിക്കുന്നു.

11. കേരളത്തില്‍, പ്രത്യേകിച്ച് ഇടനാടന്‍, മലനാടന്‍ പ്രദേശങ്ങളില്‍, ഭൂഗര്‍ഭജലമേഖലകളിലെ ജലസ്തരങ്ങളുടെ ഘനം പൊതുവേ പരിമിതമാണ്. ആയതിനാല്‍ പമ്പിംങ്ങിന്റെ ആഘാതം കിണറിന്‍റെ പാര്‍ശ്വമേഖലകളിലെ ജലസ്തരങ്ങളെ വര്ധിതമായി സ്വാധീ നിക്കും. പ്രത്യേകിച്ച് എക്കല്‍, ചെങ്കല്‍, കരിങ്കല്‍ മേഖലകളില്‍.കാരണം ഈ ഭൂഗര്‍ഭ ജലമെഖലകളിലെ ജലസ്ഥരങ്ങള്‍ക്ക് നീര്‍വാഴ്ച്ചാശേഷി (Permeablity) കുറവാണെന്നതി നാലും (0.1-2.5 m/d) പമ്പിംഗ് സമയത്ത് സ്ഥരങ്ങളില്‍നിന്നുള്ള നീരൊഴുക്ക് സാവധാന മായതിനാലും ജലനിരപ്പ്‌ ഗണ്യമായി കുറയുന്നു. താഴ്ന്ന ജലനിരപ്പിലേക്ക് ഒഴുകി എത്താനുള്ള ജലത്തിന്‍റെ വ്യഗ്രത ജലസ്തരങ്ങളുടെ മുകള്‍ഭാഗത്ത് സമ്മര്‍ദം വര്ധിപ്പി ക്കുയും ആ മേഖലകളിലെ ജലം പൂര്‍ണമായും കിണറിലേക്ക് ഒലിച്ചിറങ്ങുന്നതിനും കാരണമാക്കും. കിണറിലെ ജലനില പൂര്‍വസ്ഥിതിയിലെത്തുന്നതിനുമുന്‍പുള്ള അടുത്ത പമ്പിംഗ് ജലസ്ഥരതിന്‍റെ മുകള്‍ഭാഗം പൂര്‍ണമായും വറ്റിവരളുന്നതിനും ആ മേഖല യിലെ സൂക്ഷ്മസുഷിരങ്ങള്‍ അടഞ്ഞുപോകുന്നതിനും കാരണമായേക്കാം. ഈ സ്ഥിതി ജലസ്തരത്തിന്‍റെ സ്വാഭാവിക ശേഷി ഗണ്യമായി കുറക്കുകയും കാലക്രമത്തില്‍ കിണര്‍ വറ്റുന്നതിലെക്കോ ജലനില കുറയുന്നതിലെക്കോ എത്തിപ്പെടുകയും ചെയ്യുന്നു.

12. ഉപരിതലജലമായാലും ഭൂഗര്ഭജലമായാലും വന്‍തോതില്‍ മലിനീകരണത്തിനു വിധേയമാകുന്നുണ്ട്. കേരളത്തിലെ വന്‍തോതിലുള്ള നഗരവല്‍ക്കരണം,വ്യവസായമാലിന്യങ്ങളുടെ പ്രവാഹം, വിനോദസഞ്ചാരമേഖലയിലെ പ്രവര്‍ത്തനങ്ങള്‍, തീര്‍ഥാടനമേഖലകളുടെ ബാഹുല്യം തുടങ്ങിയവ പലസ്ഥലങ്ങളിലും ജലമേഖലയുടെ സ്വാംശീകരണ ശേഷിയെക്കാള്‍ (assimilative capacity) വളരെ കൂടുതലാണ്. കേരളത്തിലെ 25 ലക്ഷത്തോളം സെപ്ടിക്ടാങ്കുകളും 43 ലക്ഷത്തോളം കക്കൂസ്സ്കുഴികളുമുള്ളതില്‍ കുറെയൊക്കെ ഓരോദിവസവും വൃത്തിയാക്കുന്നുണ്ട്. ഇപ്രകാരം നീക്കപ്പെടുന്ന മനുഷ്യമലം (Fecal sludge/Septage) ശുദ്ധീകരണ സംവിധാനങ്ങളുടെ അഭാവത്തില്‍ നേരിട്ടോ അല്ലാതെയോ ജലസ്രോതസ്സുകളില്‍ എത്തുന്നു. ഇതോടൊപ്പം ഖര-ജല മാലിന്യ ങ്ങള്‍ കുളങ്ങളിലെക്കും, തോടുകളിലെക്കും, നദികളിലേക്കും വലിച്ചെറിയുന്ന പ്രവണത അനിയന്ത്രിതമായി തുടരുന്നു. മണ്‍സൂണിനുശേഷം നേരൊഴുക്ക് ഗണ്യമായി കുറയുന്നതി നാല്‍ ഉപ്പുവെള്ളത്തിന്‍റെ തള്ളിക്കയറ്റം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. കേരളത്തിലെ കിണറുകളുടെ സാന്ദ്രതയും വര്ധിതമാണ്. കിണറുകളും കക്കൂസ്കുഴികളുമായുള്ള പരസ്പരസാമീപ്യവും ജലമലിനീകരണത്തിന് കാരണമാകുന്നു എന്നും തെളിയിക്ക പ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ ജലമലിനീകരണം മൂലവും ജലമില്ലാതാകുന്ന അവസ്ഥ ഏറിവരുന്നു.

13. കേന്ദ്രജല കമ്മീഷന്‍റെ സമീപകാല നിരീക്ഷണങ്ങള്‍ പ്രകാരം കേരള നദികളുടെ പ്രതി വര്‍ഷ ജലലഭ്യത 57600 ദ.ല.ഘ.മീ. മാത്രമാണ്. അങ്ങിനെയെങ്കില്‍ പ്രതിവര്‍ഷം കേരള ത്തിനു ലഭ്യമാകുന്ന ജലം 52000 ദ.ല.ഘ.മീ. ആണ് എന്നും അതില്‍ 31000 ദ.ല.ഘ.മീ. മാത്രം ഉപയോഗത്തിനായി ലഭിക്കുന്നു എന്നും കണക്കാക്കാം. ഇതില്‍ 19%ജലം മാത്ര മാണ് മണ്‍സൂണിതരകാലത്ത് നമ്മുടെ നദികളില്‍നിന്നും ലഭിച്ചേക്കാവുന്നത്. ഭൂഗര്‍ഭ ജലം, മറ്റുജലസംഭരണികളില്‍നിന്നുള്ള ലഭ്യത ഇവയൊക്കെ പരിഗണിക്കുമ്പോള്‍ കേരളത്തിലെ വാര്‍ഷികജലലഭ്യത 42600 ദ.ല.ഘ.മീ ഉം, മണ്‍സൂണിതരകാലത്തെ ജലലഭ്യത 17300 ദ.ല.ഘ.മീഉമാണ്. 2031-ആകുമ്പോഴേക്കു നമുക്ക് ജലസേചനത്തിനും ഉപ്പുവെള്ളത്തിന്‍റെ തള്ളിക്കയറ്റം തടയുന്നതിനും മാത്രം മണ്‍സൂണിതരകാലത്ത് വേണ്ടത് 37600 ദ.ല.ഘ.മീ ജലവും. അടിയന്തിരമായി ശ്രദ്ധിച്ചില്ല എങ്കില്‍ കേരളം നേരിടാന്പോകുന്ന രൂക്ഷമായ ജലക്ഷാമമാണ് ഇത് കാണിക്കുന്നത്.

14. ദേശീയ മാനദണ്ഡമനുസ്സരിച്ച് വരള്‍ച്ചയെ പ്രധാനമായും കാലാവസ്ഥാ വരള്‍ച്ച,, ജല വരള്‍ച്ച, കാര്‍ഷിക വരള്‍ച്ച എന്നീ മൂന്നു വിധത്തില്‍ തരംതിരിച്ചിരിക്കുന്നു.മഴലഭ്യതയില്‍ ഗണ്യമായ (25%ത്തിലധികം) കുറവ് ഉണ്ടാകുമ്പോള്‍ കാലാവസ്ഥാ വരള്‍ച്ച അനുഭവപ്പെടുന്നു. നീണ്ടുനില്‍ക്കുന്ന കാലാവസ്ഥാ വരള്‍ച്ച നീരുറവകളും,അരുവികളും, നദികളും, തടാകങ്ങളും, കുളങ്ങളും, മറ്റു ജലസംഭരണികളും വറ്റിവരളുന്നതിനും ഭൂഗര്‍ഭജലവിതാനം ഗണ്യമായി കുറയുന്നതിനും ജലവരള്‍ച്ച ഉണ്ടാകുന്നതിനും കാരണമാകുന്നു. ഇതിന്റെ ഫലമായി മണ്ണിലെ ഈര്‍പ്പസ്ഥിതി ഗണ്യമായി കുറയുകയും സസ്സ്യജാലങ്ങള്‍ക്ക് വേണ്ട ജലം ലഭ്യമാക്കാനാവാത്ത സ്ഥിതിയിലെത്തുകയും ചെയ്യും.ഇതാണ് കാര്‍ഷിക വരള്‍ച്ച. 750 മി.മീ. താഴെ മഴ ലഭിക്കുന്ന രാജ്യത്തെ ഏതാണ്ട് 35% ഭൂപ്രദേശം വരള്‍ച്ചാബാധിതമായി തരംതിരിച്ചിട്ടുണ്ട്. 3000 മി.മീറ്ററിലധികം വാര്‍ഷിക ശരാശരി മഴ ലഭിക്കുന്ന കേരളം ഈ ഗണത്തില്പ്പെടുന്നില്ല. എന്നാല്‍ മഴലഭ്യതിയിലെ ആനിഛിതാവസ്ഥ പലപ്പോഴും കേരളത്തെയും വരള്‍ച്ചയിലേക്ക് തള്ളിവിടുന്നു.ആകെ വാര്‍ഷികമഴയിലുണ്ടാകുന്ന കുറവിനാലും തുലാവര്‍ഷം, ശീതകാലം, വേനല്‍ക്കാലം എന്നിങ്ങനെ പ്രത്യേകകാലത്ത് ലഭിക്കേണ്ട മഴയില്‍ കുറവ് വന്നാലും കേരളത്തില്‍ വരള്‍ച്ച അനുഭവപ്പെടാറുണ്ട്. വാര്‍ഷികമഴയുടെ ലഭ്യതയില്‍ -20% മുതല്‍ -40% വരെ കുറവ് വന്നപ്പോഴാണ് 1986, 1987 വര്‍ഷങ്ങളില്‍ വരള്‍ച്ച അനുഭവപ്പെട്ടത്.എന്നാല്‍ തുലാവര്‍ഷം -30% ത്തിലധികം കുറയുകയും വേനല്മഴ -78% ത്തോളം കുറയുകയും ചെയ്തതാണ് 1983-ലെ വരള്‍ച്ചയ്ക്ക് കാരണം. കഴിഞ്ഞ നൂറുവര്‍ഷത്തെ മഴലഭ്യത പരിഗണിച്ചാല്‍ ഏതാണ്ട് 17% വര്‍ഷങ്ങളില്‍ വരള്‍ച്ച അനുഭവപ്പെട്ടതായി കാണാം. അപൂര്‍വമായി അടുത്തടുത്ത വര്‍ഷങ്ങളിലും 3-10 വര്ഷം വരെയുള്ള ഇടവേളകളിലുമാണ് കേരളത്തില്‍ വരള്‍ച്ച അനുഭവപ്പെടാറുള്ളത്.

15. കേന്ദ്ര ജല കമ്മീഷന്റെ കണക്കനുസ്സരിച്ചു സംസ്ഥാനത്തെ 8700 ച.കി.മീ. പ്രദേശം വെള്ളപ്പൊക്കബാധിതമായി കണക്കാക്കിവരുന്നു. മഴലഭ്യതയോ, മഴതീവ്രതയോ സാധാരണയില്‍നിന്നും വര്‍ധിക്കുമ്പോഴാണ് കേരളത്തില്‍ വെള്ളപ്പൊക്കം അനുഭവപ്പെടാറുള്ളത്. 1985, 1986, 1989 വര്‍ഷങ്ങളില്‍ ലഭിച്ച മഴ ശരാശരിയേക്കാള്‍ കുറവായിരുന്നു എങ്കിലും വര്ധിതമായ മഴതീവ്രത വെള്ളപ്പൊക്കത്തിനു കാരണമായി. 1961-1981 കാലയളവില്‍ ആറോ-ഏഴോ വര്‍ഷത്തെ ഇടവേളകളിലായിരുന്നു കേരളത്തില്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു വന്നിരുന്നത്. എന്നാല്‍ 1981നു ശേഷം ഇടവേളകളുടെ കാര്യത്തില്‍ കൂടുതല്‍ അനിച്ഛിതത്വം കണ്ടുവരുന്നു.വന്‍തോതിലുണ്ടായിട്ടുള്ള ഭൂവിനിയോഗപരിവര്‍ത്തനമാണ് സമീപകാലത്തെ വര്ധിതമായ്‌ വെള്ളപ്പൊക്കകേടുതികള്‍ക്ക് പ്രധാന കാരണം. ഉയര്‍ന്ന മഴലഭ്യതാ സമയത്ത് ജലം താത്കാലികമായി സംഭരിച്ചുവെക്കുവാന്‍ കഴിയുന്ന തണ്ണീര്‍തടങ്ങളും, വയലുകളും, മറ്റുതാഴ്ന്ന പ്രദേശങ്ങളും വലിയതോതില്‍ നികത്തപ്പെട്ടിരിക്കുന്നു. തീവ്രമഴസമയത്ത് ജലം സുഗമമായി ഒഴുകിപോകുവാന്‍ സഹായിക്കുന്ന അരുവികളും, തോടുകളും, കനാലുകളും വ്യാപകമായി തടസ്സപ്പെട്ടിരിക്കുന്നു. 1981-ല്‍ കുട്ടനാട്‌പ്രദേശത്ത് കുറഞ്ഞത് ആറുപ്രാവശ്യമാണ് വെള്ളപ്പൊക്കം അനുഭവപ്പെട്ടത്. ഇത് പില്‍ക്കാലത്തും തുടര്‍ന്നുവരുന്നു. താഴ്ന്നപ്രദേശങ്ങളും നദീതീരങ്ങളും വാസസ്ഥലമായും പൊതുസംവിധാനങ്ങള്‍ക്കായും വിനിയോഗിക്കുന്നത് വെള്ളപ്പോക്കക്കെടുത്തി വര്‍ധിക്കുന്നതിനു കാരണമായിട്ടുണ്ട്.

16. വിവിധ പദ്ധതികള്‍വഴി സംസ്ഥാനത്തെ ഗ്രാമീണമേഖലയിലെ 68.55% ജനങ്ങള്‍ക്കും നഗരമേഖലയിലെ 84.8% ജനങ്ങള്‍ക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കിയതായി 2010-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സെന്‍സസ്‌-2011 പ്രകാരം ഗ്രാമീണമേഖലയില്‍ 24.5% കുടുംബങ്ങള്‍ പൈപ്പ് വഴിയുള്ള ജലവിതരണത്തെയും, 68.7% കുടുംബങ്ങള്‍ കിണറുകളെയും കുടിവെള്ളത്തിനായി ആശ്രയിക്കുന്നു. നഗരമെഖലയിലാകട്ടെ ഇത് യഥാക്രമം 29.3% വും 66.2% വുമാണ്. പൈപ്പുവഴി കുടിവെള്ളം ലഭിക്കുന്നവരില്‍ 7.3%പേര്‍ക്ക് ശുദ്ധീകരിക്കാത്ത ജലമാണ് ലഭിച്ചു വരുന്നത്. അതുപോലെ കുടിവെള്ളത്തിനായി കിണറുകളെ ആശ്രയിക്കുന്നവരില്‍ 14.3% പേര്‍ക്ക് മാത്രമാണ് സംരക്ഷിത കിണറുകളില്‍ നിന്നും ജലം ലഭിക്കുന്നത്. വേനല്‍ക്കാലത്ത് നദികളിലെ നീരൊഴുക്ക് കുറയുന്നത് KWA പദ്ധതികളെ ദോഷകരമായി ബാധിക്കുന്നു. KWA ഉത്പാദിപ്പിക്കുന്നതും,വിതരണം ചെയ്യുന്നതുമായ ജലത്തിന്‍റെ അളവിലെ വിത്യാസം 1999-2006 വരെയുള്ള കണക്ക് പ്രകാരം 17-40% വരെയാണ്. ഈ വിതരണനഷ്ടവും പ്രവര്‍ത്തന ക്ഷമതയെ ദോഷകരമായി ബാധിക്കുന്നു. പരിപാലനക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഒരു പഞ്ചായത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഏതാണ്ട് 1265 സ്കീമുകള്‍ പഞ്ചായത്തുകള്‍ക്ക് കൈമാറുന്നതിനു തീരുമാനിച്ചുവെങ്കിലും ഇത് വേണ്ടത്ര ഫലപ്രദമായി നടപ്പിലാക്കാനായിട്ടില്ല. കറണ്ട്ചാര്‍ജിനത്തില്‍ കൊടുത്തുതീര്‍ക്കാനുള്ള വലിയ തുക, സ്രോതസ്സുകളുടെ ശേഷിക്കുറവ്, വലിയ വിതരണ നഷ്ടം, സ്കീമുകള്‍ പുനരുദ്ധരിക്കുന്നതിനു വേണ്ടിവരാവുന്ന ഭാരിച്ച ചെലവ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനാവാത്തത് ഈ സ്കീമുകള്‍ കാര്യക്ഷമമായി നടത്തുന്നതില്‍ വിഘാതം സൃഷ്ടിക്കുന്നു. പ്രാദേശിക സര്‍ക്കാരുകള്‍ സ്വന്തമായി തുടങ്ങിയ കുടിവെള്ള സ്കീമുകളും പ്രവര്‍ത്തന വൈകല്യം നേരിട്ട് വരുന്നു.സാങ്കേതിക മേന്മക്കുറവും, അസൂത്രണത്തിലെ പിഴവും പ്രവര്‍ത്തി-പരിപാലനത്തിന് വേണ്ടിവരുന്ന ഭാരിച്ച ചിലവും ഈ സ്കീമുകള്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. വളരെ ചിട്ടയോടെ നടപ്പിലാക്കിയ KRWSA-സ്കീമുകളുടെ കാര്യത്തിലും പ്രശ്നങ്ങളുണ്ട്. ഭാരിച്ച പ്രവര്‍ത്തി-പരിപാലന ചെലവ് താങ്ങാനാവത്തതും, ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്രോതസ്സ് വറ്റുന്നതും പ്രധാന പോരായ്മകളാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ തഴയപ്പെടുന്നതും സ്രോതസ്സുകളിലെ ജലഗുണത ഉറപ്പാക്കാനാകുന്നില്ല എന്നതും ചില സ്കീമുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

17. സംസ്ഥാനത്ത്‌ 8400 കനാല്‍ ഇറിഗേഷന്‍ സ്കീമുകളും, 52000-ത്തോളം ലിഫ്റ്റ്‌ ഇറിഗേഷന്‍ സ്കീമുകളും സ്ഥാപിതമായിട്ടുണ്ട്. 2004-ലെ കണക്ക് പ്രകാരം ഇതുവഴി സംസ്ഥാനത്തെ 3.81 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ജലസേചനം ലഭ്യമാക്കിയിട്ടുണ്ട്. 38% തെങ്ങുകൃഷിക്കും, 33% നെല്‍കൃഷിക്കും, 9.35% വാഴക്കും, 7.49% കവുങ്ങിനും, 3.72%പച്ചക്കറികൃഷിക്കുമാണ് പ്രയോജനം ലഭിക്കുക. എന്നാല്‍ നിരവധി പ്രശ്നങ്ങളാല്‍, ഈ മേഖലയുടെ കാര്യക്ഷമത വളരെ പിന്നോക്കം നില്‍ക്കുന്നു. വിതരണകനാല്‍ ശൃംഖലയുടെ തകരാറുകാരണവും പരിപാലനത്തിന്‍റെ അഭാവവും നിമിത്തം കാര്‍ഷികവിളകള്‍ക്ക് ആവശ്യമായ ജലം എത്തിക്കാനാകുന്നില്ല എന്ന പ്രശ്നം വര്‍ധിച്ചു വരുന്നു.കനാല്‍ ശൃംഖലയുടെ അവസാന ഭാഗത്തുള്ള ചെറുകനാലുകളുടെ പരിപാലനക്കുറവ് വിതരണക്ഷമതയെ ദോഷകരമായി ബാധിക്കുന്നു. ലഭ്യമാക്കുന്ന ജലം കാര്‍ഷികവിളകളുടെ പ്രത്യേകത പരിഗണിച്ചും മണ്ണിന്‍റെ ഈര്‍പ്പസ്ഥിതിക്ക് അനുയോജ്യമായ നിലയിലും ഫലപ്രദമായി വീനിയൊഗിക്കപ്പെടുന്നില്ല. ചുരുക്കത്തില്‍ ജലത്തിന്‍റെ മൂല്യം ജലസേചന മേഖലയില്‍ ഒട്ടും തന്നെ പരിഗണിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. ജലസേചനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നൂതനസാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും പങ്കാളിത്ത ജലസേചനരീതികള്‍ പ്രചരിപ്പിച്ചു വരുന്നുണ്ടെങ്കിലും ഇതൊന്നും തന്നെ വേണ്ട പ്രാധാന്യത്തോടെ പ്രയോഗവല്‍ക്കരിക്കപ്പെടുന്നില്ല. ഇന്നിപ്പോള്‍ ജലസേചന കനാലിലൂടെ വെള്ളമോഴുക്കി വിടുന്നത് ജലസേചനത്തെക്കാളുപരി കുടിവെള്ളം ലഭ്യമാക്കുന്നതിനാണ്.കുടിവെള്ളം ലഭ്യമാക്കുന്നതിന് ഒട്ടും തന്നെ കാര്യക്ഷമമല്ലാത്ത രീതിയാണിത്.

18. ചുരുക്കത്തില്‍ നിര്‍ണായകസമയങ്ങളില്‍ മഴകുറയുന്ന സ്ഥിതി; മഴക്കാലത്ത്പോലും നീരൊഴുക്ക്കുറയുന്ന നദികള്‍; അപ്രതീക്ഷിതമായി വറ്റുന്ന ഭൂഗര്‍ഭജലസ്രോതസ്സുകള്‍;വ്യാപകമായിക്കൊണ്ടിരിക്കുന്ന ജലമലിനീകരണം; ഇടവിട്ടുണ്ടാകുന്ന വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ പ്രശ്നങ്ങളാല്‍ ജലലഭ്യത നിര്‍ണായകമായി താഴുന്നു. അതെ സമയംജലാവശ്യകതയുടെ വളരെ വേഗത്തിലുള്ള വര്‍ദ്ധന ജലസംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ആയതിനാല്‍ കേരളത്തിലെ ജലസുരക്ഷ അതിവേഗം കുറഞ്ഞുവരികയാണെന്ന് മനസ്സിലാക്കാം. ഈ സാഹചര്യത്തില്‍ അടിയന്തിരമായി സ്വീകരിക്കേണ്ട ചില പൊതു സമീപനങ്ങള്‍ താഴെ പറയുന്നവയാണ്.

  • ജലവിഭവവും, സേവനവും എല്ലാവര്ക്കും തുല്യമായി ലഭിക്കുന്നു എന്നുറപ്പാക്കാ-നുതകുന്ന തരത്തില്‍ എല്ലാ തലങ്ങളിലും നയങ്ങളും നിയമ സാധ്യതകളും ഒരുക്കുക
  • ജല ലഭ്യതയുമായി ബന്ധപ്പെട്ടുണ്ടാകുന്ന കഠിനസ്ഥിതി നേരിടുന്നതിന് സമൂഹത്തെ പ്രാപ്തരാക്കുക
  • ഹരിത സാമ്പത്തിക ക്രമത്തിനനുസൃതമായി ജലപരിപാലനം കൂടുതല്‍ സുസ്ഥിരമാക്കുക
  • നദികളുടെ വാഹകശേഷി വര്ധനയിലൂടെ അവയുടെ പരിസ്ഥിതി സേവനങ്ങള്‍ പുനസ്ഥാപിക്കുക
  • എല്ലാ മേഖലകളിലും ജലത്തിന്‍റെ സംരക്ഷണവും ജലോപയോഗക്ഷമതയും വര്‍ധിപ്പിക്കുക
  • നദികളുടെയും ജലാശയങ്ങളുടെയും ഭൂഗര്‍ഭസ്ഥരങ്ങളുടെയും സാമൂഹ്യ-സാമ്പത്തിക-പാരിസ്ഥിക പ്രയോജനങ്ങള്‍ എല്ലാവര്ക്കും ലഭ്യമാക്കുക

ഈ നിര്‍ദേശങ്ങള്‍ 2008-ലെ ജലനയത്തില്‍ കേരളം ഉള്പ്പെടുത്തുകയുണ്ടായെങ്കിലും ബന്ധപ്പെട്ട പ്രവര്‍ത്തനപരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയുണ്ടായില്ല.

നയങ്ങള്‍, നിയമങ്ങള്‍

1.  2008-ല്‍ കേരളം അംഗീകരിച്ച ജലനയം ജലം മനുഷ്യാവകാശമാണ് എന്ന പുരോഗമനപരമായ ആശയം അംഗീകരിക്കുകയുണ്ടായി. ജലത്തിന്‍റെ സ്വകാര്യവത്കരണം തടയുന്നതിനും സാമ്പത്തിക മൂല്യമുള്ള പൊതുപൈതൃക സ്വത്ത്‌ എന്ന നിലയില്‍ ജലത്തിന്റെ സംരക്ഷണം സമൂഹത്തില്‍ പൊതുവെയും ഓരോ വ്യക്തിയില്‍ പ്രത്യേകിച്ചും ഈ നയം നിക്ഷിപ്തമാക്കിയിരിക്കുന്നു. പൊതുസ്വത്ത്‌ എന്ന നിലയില്‍ ജലവിഭവം സംസ്ഥാനത്തിന്‍റെ ഉടമസ്താവകാശത്തിലായിരിക്കുമെന്നും ഓരോ വ്യക്തിക്കും സമൂഹത്തിനും സേവനദാദാക്കള്‍ക്കും ഉടമസ്താവകാശമില്ലാതെ ജലം ഉപയോഗിക്കുവാനുള്ള അധികാരം ഉണ്ടാകുമെന്നും ജലനയം വ്യക്തമാക്കുന്നു. ജലസംരക്ഷണത്തിനും പരിപാലനത്തിനും അടിസ്ഥാന യുണിറ്റായി പരിഗണിക്കപ്പെടുക ചെറു നീര്ത്തടങ്ങളായിരിക്കുമെന്നും ഇവയുടെ സംയോജിത യുണിറ്റായ നദീതടത്തിന്‍റെ അടിസ്ഥാനത്തില്‍ ജലാവകാശം നിര്‍വചിക്കുമെന്നും ജലവിനിയോഗം നിയന്ത്രിക്കുമെന്നും വ്യക്തമാക്കിയിരിക്കുന്നു. പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനും പ്രാദേശികമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും ഉതകുമാര് ജലവിഭവം സുസ്ഥിരമായും ഉത്പാദനപരമായും നീതിപൂര്‍വകമായും പരിപാലിക്കപ്പെടുന്നതിനും ഉപയോഗിക്കുന്നതിനും അനുകൂലമായ ഒരു സാഹചര്യം സൃഷ്ടിക്കുന്നതിനു ഈ നയം ലക്ഷൃമിടുകയുണ്ടായി.

2.  ജലലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി ചെറുനീര്ത്തടാടിസ്ഥാനത്തില്‍ മണ്ണ്-ജലസംരക്ഷണം ഉറപ്പാക്കുന്നതിനും, ഓരോ നീര്ത്ടത്തില്‍ നിന്നുമുള്ള നീരൊഴുക്ക് വര്‍ദ്ധിതവും നിയന്ത്രിതവും ആക്കുന്നതിനും, അവയെ നദീതടാടിസ്ഥാനത്തില്‍ സംയോജിപ്പിച്ച് ഓരോ നദിയിലെയും നീരൊഴുക്ക് സുസ്ഥിരമാക്കുന്നതിനും ഓരോ നദീതടത്തിന്‍റെയും അടിസ്ഥാനത്തില്‍ ജലവിഭവവികസനവും പരിപാലനവും സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ഈ പ്രവര്ത്തനങ്ങള്‍ക്കാവശ്യമായ രീതിയില്‍ സ്ഥാപനക്രമീകരണങ്ങളും നിയമങ്ങളും പരിഷ്കരിക്കുന്നതിനും ജലനയം ലക്ഷ്യമിടുകയുണ്ടായി. എന്നാല്‍ നയത്തിന്‍റെ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള കര്‍മപരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും, അനുയോജ്യമായരീതിയില്‍ സ്ഥാപനസംവിധാനങ്ങള്‍ പുന:സംഘടിപ്പിക്കുന്നതിനും, ആവശ്യംവേണ്ട നിയമനിര്‍മാണങ്ങള്‍ നടത്തുന്നതിനും വേണ്ടത്ര തുടര്‍നടപടികള്‍ ഉണ്ടായില്ല.

3.  2012-ലെ ദേശീയജലനയം സംസ്ഥാനതലനയരൂപീകരണത്തിനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങളെ അംഗീകരിക്കുമ്പോള്‍ തന്നെ അവ ദേശീയ ജലനിയമചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാകണം എന്ന് നിര്‍ദേശിക്കുന്നു. ജലവിഭവത്തെ സംസ്ഥാനത്തിന്‍റെ അധീനത യിലുള്ള സാമൂഹ്യവിഭവമായി പരിഗണിച്ചുകൊണ്ട് അടിസ്ഥാനആവശ്യങ്ങള്‍ക്കു പരിയായുള്ള ജലത്തെ സാമ്പത്തികമൂല്യമുള്ള വിഭവമായി പരിഗണിക്കുന്നതിനാണ് നിര്‍ദേശിച്ചിട്ടുള്ളത്‌. പൌരന്‍റെ ജലാവകാശത്തെ അംഗീകരിക്കാതെയുള്ള ഇത്തരം പരാമര്‍ശങ്ങള്‍ ജലലഭ്യതയിലെ സാമൂഹ്യനീതി നിഷേധത്തിനു കാരണമാകാം.

4.  ജലസംരക്ഷണവുമായി ബന്ധപ്പെട്ട് ജലവിഭവവകുപ്പ്, റവന്യൂവകുപ്പ്, മലിനീകരണ നിയന്ത്രണബോര്‍ഡ്, പ്രാദേശിക സര്‍ക്കാരുകള്‍ തുടങ്ങിയ സംവിധാനങ്ങളുടെ ആഭിമുഖ്യത്തില്‍ നിരവധി നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നടപ്പിലാക്കി വരുന്നുണ്ട്. ഇക്കാര്യത്തിലെ പരസ്പര ബന്ധമില്ലായ്മയും വൈരുധ്യവും നിയമനിര്‍വഹണത്തിലെ കാര്യക്ഷമത ഗണ്യമായി കുറക്കുന്നു.

തന്ത്രങ്ങള്‍, സമീപനങ്ങള്‍

1.  കേരളത്തിലെ ജലത്തിന്‍റെ ആവശ്യകത ക്രമാതീതമായി വര്‍ധിക്കുകയും ജലലഭ്യത വേഗത്തില്‍ ശുഷ്കമാകുകയും ചെയ്യുന്നു. ജലത്തിന്റെ ഗുണനിലവാരവും വളരെവേഗം ക്ഷയിച്ചു കൊണ്ടിരിക്കുന്നു. ആയതിനാല്‍ ജലസുരക്ഷ ഉറപ്പാക്കുന്നതിനായി ജലസംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു.

2.  2010-ല്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് പ്രസിദ്ധീകരിച്ച ‘Kerala Perspective Plan-2030’ കേരളത്തിലെ ജലവിഭവസുസ്ഥിരതക്കായി മൂന്ന് മേഖലകളില്‍ ഊന്നിയുള്ള തന്ത്രമാണ് നിര്‍ദേശിക്കുന്നത്. ജലസ്ഥാപനങ്ങളുടെ ശേഷിവര്‍ദ്ധന, ജലലഭ്യതാപരി പാലനം, ജലആവശ്യകതാ നിയന്ത്രണം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചുകൊണ്ട് ഓരോ മേഖലയിലും സ്വീകരിക്കേണ്ട സമീപനങ്ങള്‍ ഈ രേഖയില്‍ സൂചിപ്പിക്കുന്നു.

3.  ജലസ്ഥാപനങ്ങളുടെ ശേഷിവര്ധനയുമായി ബന്ധപ്പെട്ട് സംയോജിത ജലവിഭവ പരിപാലനരീതി അവലംബിക്കുന്നതിനും, ഗ്രാമതലാടിസ്ഥാനത്തില്‍ ജലവിഭവ ഉടമസ്ഥത നിര്‍ണയിച്ച് പ്രാദേശികജലവിപണനം സാധ്യമാക്കുന്നതിനും, ജല വിതരണം, ശുചിത്വം ഇവ പ്രാദേശിക സര്‍ക്കാരുകളുടെ ഉത്തരവാദിത്വ മാക്കുന്നതിനും, ജലോപയോഗ നിരീക്ഷണം നിര്‍ബന്ധമാക്കുന്നതിനും, ശേഷി വര്‍ദ്ധനക്കായുള്ള പരിശീലനം ശക്തമാക്കു ന്നതിനും നിര്‍ദേശിക്കുന്നു.

4.  ജലസുസ്ഥിരത നിലനിര്‍ത്തുന്നതിന് വനം, തണ്ണീര്‍തടങ്ങള്‍, ലോലപരിസ്ഥിതി പ്രദേശങ്ങള്‍ തുടങ്ങിയവയുടെ സംരക്ഷണം, ജല-ശുചിത്വ മേഖലകളിലെ നിക്ഷേപം വര്‍ധിപ്പിക്കലും, ഭൌതികസംവിധാനങ്ങള്‍ മെച്ചപ്പെടുത്തലും, ജലത്തിന്‍റെ പുനരുപയോഗവും, പുനച്ചന്ക്ര മണവും സാധ്യമാക്കുന്നതിന് ശാസ്ത്രീയമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതുള്‍പ്പെടെ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും ജലലഭ്യതാ പരിപാലനവുമായി ബന്ധപ്പെട്ട് നിര്‍ദേശിക്കുന്നു.

5.  ജലആവശ്യകതാ നിയന്ത്രണം സാധ്യമാക്കുന്നതിന് പൊതുജനവിദ്യാഭ്യാസം, വിലനിര്‍ണയം, സാങ്കേതികശേഷിവര്‍ദ്ധന, ജലവിനിയോഗത്തിന്‍റെ സാമ്പത്തിക-പാരിസ്ഥിക വിലയിരുത്തല്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിര്‍ദേശിക്കുന്നു.

6.  എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ സുഗമമായി നടപ്പിലാക്കുന്നതിനുള്ള സ്ഥാപനവല്‍ക്കരണം, ഭരണസംവിധാനം, നിയമസാധുതകള്‍ ഇവ സമ്പത്തിച്ചുള്ള കാഴ്ച്ചപ്പാടൊന്നും തന്നെ രേഖ മുന്നോട്ടുവെക്കുന്നില്ല.

നിര്‍ദേശങ്ങള്‍

വിവിധതരത്തിലുള്ള പാരിസ്ഥിതിക സമ്മര്‍ദങ്ങള്‍ക്ക് വിധേയമായിട്ടുള്ള നമ്മുടെ നദികളുടെയോ, നദീതടങ്ങളുടെയോ ജലലഭ്യതയോ, ജലാവിശ്യമോ, ജലമിച്ചമോ വിശദമായി കണക്കാക്കിയിട്ടില്ല. ഇതിനൊന്നും ഉത്തരവാദികളില്ലാത്ത അവസ്ഥ. മിക്ക നദീതടങ്ങളിലും മണ്‍സൂണ്‍ കഴിഞ്ഞാല്‍ ജലമിച്ചം ഒട്ടുമേയില്ല എന്നുമാത്രമല്ല ജലാവശ്യം വളരെക്കൂടുകയും ചെയ്തിരിക്കുന്നു. മണ്‍സൂണ്‍കാലത്തുപോലും ചില നദികളില്‍ ജലലഭ്യത അത്ര മെച്ചപെട്ടതല്ല എന്നും കാണേണ്ടതുണ്ട്. വലിയതോതില്‍ ജലസുരക്ഷാ വെല്ലുവിളി നേരിടുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ജലഭരണം കൂടുതല്‍ കാര്യക്ഷമമാക്കാതെ ഇനി മുന്പോട്ടുപോകാനാവില്ല. ഇതിനായുള്ള ചില കരട്നിര്‍ദേശങ്ങള്‍ ചര്‍ച്ചക്കായി സമര്‍പ്പിക്കുന്നു.

1.  കേരളത്തിലെ ഓരോ നദീതടത്തിന്‍റെയും പാരിസ്ഥിതിക സമ്പൂര്‍ണത നിലനിര്‍ത്തുക എന്നതാണ് ജലമേഖല നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി. നദീതടത്തിലെ ജലാവശ്യകത വര്‍ദ്ധിക്കുന്നതിനനുസരിച്ച് നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുകയും ജലോപയോഗം നദിയുടെ വിഭവശേഷിക്ക് അനുസൃതമായി നിയന്ത്രിക്കുകയും വേണം. നിലവില്‍ നദികളുടെയും വിവിധ ജലസ്രോതസ്സുകളുടെയും അവകാശവും ഉത്തരവാദിത്വവും വിവിധ വകുപ്പുകളില്‍ നിക്ഷിപ്തമാണ്. ഇത് ജലവിഭവവകുപ്പില്‍ പൂര്‍ണമായും നിക്ഷിപ്തമാക്കുകയും ജലസംരക്ഷണവും, സുരക്ഷയും ഉറപ്പാക്കുന്ന തിന്‍റെ സംരക്ഷക-പരിപാലക ഉത്തരവാദിത്വം അവരുടെ കടമയാക്കുകയും വേണം.

2.  ജലവിഭവവകുപ്പിനെ നദീതടാടിസ്ഥാനത്തില്‍ പുനസംഘടിപ്പിക്കണം. ഇതുവഴി നീര്ത്തടം മുതല്‍ വിവിധ തലങ്ങളില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് സാങ്കേതിക സഹായം എത്തിക്കുന്നതിനും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും ജലവിനിയോഗ നിയന്ത്രണം ഉറപ്പാക്കുന്നതിനും സാധിക്കും.

3.  പ്രാദേശിക സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ ചെറുനീര്ത്തടങ്ങളുടെ ജലസംരക്ഷണ-സുരക്ഷാ പദ്ധതി തയാറാക്കുകയും അവയെ നദീതടങ്ങളുടെ അടിസ്ഥാനത്തില്‍ സംയോജിപ്പിക്കുകയും വേണം. ഓരോ നദീതടത്തിന്റെന്‍റെയും ജലസംരക്ഷണ-സുരക്ഷാ പദ്ധതി ഏകോപിപ്പിച്ചു സംസ്ഥാന ജലസംരക്ഷണ-സുരക്ഷാ പദ്ധതിക്കും രൂപം നല്‍കണം.

4.  ജലസംരക്ഷണ-സുരക്ഷാപദ്ധതി തയാറാക്കുന്നതിനുള്ള സാങ്കേതിക സഹായം, അതിനുവേണ്ട നേതൃത്വം, നിര്‍വഹണസഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ജലവിഭവ വകുപ്പിന്‍റെ ഉത്തരവാദിത്വമാക്കണം. ഇതുമായി ഭൂഗര്‍ഭജലവകുപ്പിനെ അനുയോജ്യമായി ബന്ധിപ്പിക്കേണ്ടതുമാണ്.

5.  ജലവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളും ചട്ടങ്ങളും പരമാവധി സംയോജിപ്പിക്കുകയും അവ നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങള്‍ സുതാര്യമാക്കുകയും വേണം.സങ്കീര്‍ണത പരമാവധി ഒഴിവാക്കിക്കൊണ്ടാകണം സംയോജിപ്പിക്കേണ്ടത്. ഈ നിയമ നിര്‍മാണത്തിന്‍റെ/സംയോജനത്തിന്‍റെ പരമമായ ലക്‌ഷ്യം ജലസുരക്ഷ ഉറപ്പാക്കുക എന്നതാകണം.

6.  ജലവുമായി ബന്ധപ്പെട്ട ഭരണനിര്‍വഹണം നിലവില്‍ പരസ്പരബന്ധിതമോ, ജനാധിപത്യപരമോ അല്ല. നീര്‍ത്തടങ്ങള്‍, നദീതടങ്ങള്‍, സംസ്ഥാനം എന്നീ തലത്തില്‍ ഇവ പുനസംഘടിപ്പിക്കുകയും അനുയോജ്യമായി പ്രാദേശിക സര്‍ക്കാരുകളുടെ പങ്കാളിത്തം ഉറപ്പാക്കുകയും വേണം. പ്രാദേശികതലം മുതല്‍ ജലത്തിന്‍റെ കാര്യത്തില്‍ സ്വാശ്രയത്വം നേടുക എന്ന ലക്ഷ്യത്തിനായി പ്രവര്ത്തിക്കാനുതകുന്ന തരത്തിലാകണം ജലമേഖലയുടെ ഭരണസംവിധാനം പുന:സംഘടിപ്പിക്കേണ്ടത്.

പട്ടിക- 1. നീരൊഴുക്കിന്‍റെ കണക്കിലെ വൈരുദ്ധ്യം (യുണിറ്റ്: ദ.ല.ഘ.മീ)

നദികള്‍

 

1974*

1998-2009**

ആകെ നീരൊഴുക്ക്

ഉപയോഗ്യ ജലലഭ്യത

ആകെ നീരൊഴുക്ക്

ഉപയോഗ്യ ജലലഭ്യത

പയസ്വിനി

1710

1356

2113

1676

വളപട്ടണം

4092

2938

3790

2721

ചാലിയാര്‍+കടലുണ്ടി

7775

3160

5547

2254

ഭാരതപ്പുഴ

7478

4146

6043

3350

ചാലക്കുടി

3121

2033

1836

1196

പെരിയാര്‍+മൂവാറ്റുപുഴ

15421

10044

11840

7712

മീനച്ചില്‍

2349

1110

1671

790

മണിമല

1829

1108

1633

989

പമ്പ

4641

3164

3640

2482

അച്ചന്‍കോയില്‍

2383

1249

1100

577

കല്ലട

2270

1368

1163

701

വാമനപുരം

1324

889

673

452

ആകെ

54393

32565

41049

24900

*1974—ലെ PWD കണക്ക്; **കേന്ദ്ര ജല കമ്മീഷന്‍ ഡാറ്റ.

പട്ടിക 2. സമീപകാല (1998-2009) നീരൊഴുക്ക് പ്രവണത (യുണിറ്റ്: ...മീ)

നദികള്‍

മണ്‍സൂണ്‍ കാലം

മണ്‍സൂണ്‍ ഇതര കാലം

വാര്‍ഷികം

പയസ്വിനി

y= 18.427x + 1837.2

y= -1.4273x + 173.75

y= 17.055x + 2010.9

വളപട്ടണം

y= 92.609x + 3017

y= -1.6818x + 227.18

y= 90.918x + 3244.3

ചാലിയാര്‍

y= 108.15x + 3154.6

y= -39.627x + 722.22

y= 68.509x + 3876.9

കടലുണ്ടി

y= 78.709x + 626.02

y= -11.009x + 226.42

y= 67.782x + 852.22

ഭാരതപുഴ

y= 190.43x + 2620.9

y= -6.5364x + 606.4

y= 183.84x + 3227.4

ചാലക്കുടി

y= 19.527x + 1462.7

y= -6.5182x + 295.2

y= 13.082x + 1757.5

പെരിയാര്‍

y= 16.364x + 5213.5

y= 72.773x + 1190.7

y= 89.127x + 6404.4

മുവാറ്റുപുഴ

y= -26.973x + 3495.8

y= -30.509x + 1744.4

y= -57.464x + 5240.1

മീനച്ചില്‍

y= -0.1x + 1401.2

y= -4x + 294.27

y= -4.0364x + 1695

മണിമല

y= -1.08x + 1368.7

y= -7.4x + 315.22

y= -8.527x + 1684

പമ്പ

y= -36.182x + 3096.2

y= -11.2x + 828.47

y= -47.455x + 3925.1

അച്ചന്‍കോവില്‍

y= -18.209x + 974.98

y= -10.627x + 297.58

y= -28.873x + 1272.9

കല്ലട

y= -77.145x + 1177.1

y= -32.591x + 644

y= -109.72x + 1820.9

വാമനപുരം

y= 8.4182x + 423.76

y= -5.5455x + 232.45

y= 2.7909x + 656.53

 

 

പട്ടിക 3. സമീപകാല (1998-2009) മഴയുടെ പ്രവണത (മി.മീ.)

നദീതടം

മണ്‍സൂണ്‍ കാലം

മണ്‍സൂണ്‍ ഇതര കാലം

വാര്‍ഷികം

പയസ്വിനി

y=-1.50x+2928

y=-3.86x+419

-5.34x+3346

വളപട്ടണം

y=+20.73x+2554

y=-5.92x+396

+14.82x+2950

ചാലിയാര്‍

y=+71.57x+2129

y=+1.13x+468

+72.71x+2597

കടലുണ്ടി

y=+3.83x+2202

y=-9.85x+443

+6.02x+2644

ഭാരതപുഴ

y=+36.89x+1643

y=+8.63x+275

+45.52x+1918

ചാലക്കുടി

y=+43.84x+2058

y=+10.97x+314

+54.80x+2372

പെരിയാര്‍

y=+58.37x+2892

y=+9.98x+528

+69.54x+3422

മുവാറ്റുപുഴ

y=+20.52x+2466

y=-5.01x+527

+15.51x+2993

മീനച്ചില്‍

y=-53.15x+2612

y=-18.03x+577

-71.8x+3189

മണിമല

y=-25.8x+2398

y=-17.4x+683

y=-44.5x+3081

പമ്പ

y=-0.5x+2184

y=-16.7x+788

-17.2x+2972

അച്ചന്‍കോവില്‍

y=+6.04x+1959

y=-2.7x+626

y=+3.4x+2584

കല്ലട

y=+12.59x+1733

y=+11.4x+463

+24x+2196

വാമനപുരം

y=+1.61x+1783

y=-4.8x+605

-3.16x+2387

 

പട്ടിക 4. സമീപകാല (1998-2009) മഴ-നീരൊഴുക്ക് പ്രവണത

നദികള്‍

മണ്‍സൂണ്‍ കാലം

മണ്‍സൂണ്‍ ഇതര കാലം

വാര്‍ഷികം

മഴ

നീരൊഴുക്ക്

മഴ

നീരൊഴുക്ക്

മഴ

നീരൊഴുക്ക്

പയസ്വിനി

വളപട്ടണം

ചാലിയാര്‍

കടലുണ്ടി

ഭാരതപുഴ

ചാലക്കുടി

പെരിയാര്‍

മുവാറ്റുപുഴ

മീനച്ചില്‍

മണിമല

പമ്പ

അച്ചന്‍കോവില്‍

കല്ലട

വാമനപുരം

 

ജലമേഖലാ സ്ഥാപനവല്ക്കരണം

ജലമേഖലാ സ്ഥാപനവല്ക്കരണത്തിന് ഒരു അന്താരാഷ്ട്ര പശ്ചാത്തലമുണ്ട്. ലോകതലത്തില്‍ കുടിവെള്ളരംഗത്തെ ദൗര്‍ലഭ്യത്തെ പെരുപ്പിച്ചുകാട്ടുന്നതിനും അതുവഴി കുടിവെള്ളത്തെ കച്ചവടചരക്കാക്കി മാറ്റിക്കൊണ്ട് ബഹുരാഷ്ട്രകുത്തകകള്‍ക്ക് കടന്നുവരാന്‍ കഴിയത്തക്കരീതിയില്‍ ലാഭാധിഷ്ടിതമായ ഒരു ജലകമ്പോളം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി നടന്നു വരുന്നു. ഇതിനാവശ്യമായ വിധത്തില്‍ ജലമേഖലയില്‍ പലവിധത്തിലുള്ള സ്ഥാപനവല്ക്കരണം ഓരോ രാജ്യത്തിന്‍റെയും പ്രദേശത്തിന്‍റെയും പ്രത്യേകതകള്‍ക്കനുസരിച്ചുള്ള രൂപപ്പെടുത്തലായാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
1977-ലെ മാര്‍-ഡെല്‍-പ്ലാറ്റോ കോണ്‍ഫ്രന്‍സില്‍ വച്ച് ജലം അന്താരാഷ്ട്രരാഷ്ട്രീയകാര്യപരിപാടിയിലെ  ഒരു സുപ്രധാന ഇനമായി മാറി. തുടര്‍ന്ന് രണ്ടായിരമാണ്ടോടെ എല്ലാവര്‍ക്കും കുടിവെള്ളം എന്ന പ്രഖ്യാപനത്തോടെ 1980-ല്‍ ഇന്‍റര്‍ നാഷണല്‍ വാട്ടര്‍ & സാനിട്ടേഷന്‍ ഡെക്കേഡ് (അന്താരാഷ്ട്ര ജല-ശുചിത്വദശകം) ഐക്ര്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. 1992-ല്‍ റിയോ-ഡി.ജനീറേയില്‍ നടന്ന പരിസ്ഥിതി വികസനസമ്മേളനം (UN conference on environment and development UNCED) സുസ്ഥിര വികസനം എന്ന ആശയം മുന്നോട്ടു വയ്ക്കുകയും എല്ലാ വര്‍ഷവും മാര്‍ച്ച് 22-ന് ലോക ജലദിനമായി ആചരിക്കാനും തീരുമാനിച്ചു.
.ു.എന്‍. ഏജന്‍സികളും ലോകബാങ്കും ചേര്‍ന്ന് 1996-ല്‍ വേള്‍ഡ് വാട്ടര്‍ കൗണ്‍സിലും ഗ്ലോബല്‍ വാട്ടര്‍ പാര്‍ട്ണര്‍ഷിപ്പും ആരംഭിച്ചു. ജലവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊതുലോകവീക്ഷണം രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു വേള്‍ഡ് വാട്ടര്‍ കൗണ്‍സിലിന്‍റെ ലക്ഷ്യം. ജലവിഭവസംരക്ഷണത്തിനായി പൊതുസ്വകാര്യമേഖലകളുടെ യോജിച്ചുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തുക എന്നതായിരുന്നു ആഗോള ജലകൂട്ടായ്മ (ഗ്ലോബല്‍ വാട്ടര്‍ പാര്‍ട്ട്ണര്‍ഷിപ്പ്)യുടെ ലക്ഷ്യം. ജപ്പാനിലെ 'ക്യോട്ടോ'യില്‍ വച്ചു ചേര്‍ന്ന വേള്‍ഡ് വാട്ടര്‍ ഫോറത്തിന്‍റെ മൂന്നാമതു സമ്മേളനം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജലമേഖലയിലെ സാമ്പത്തികാവശ്യങ്ങളെക്കുറിച്ചു നടത്തിയ പ്രഖ്യാപനമനുസരിച്ചുള്ള സ്ഥാപനവല്ക്കരണങ്ങളും പ്രചാരണ പ്രവര്‍ത്തനങ്ങളുമാണ് പലരൂപത്തില്‍ നടക്കുന്നത്. സുസ്ഥിര വികസനത്തിന്‍റെ ചാലകശക്തിയാണ് ജലം അതിനാല്‍ മുന്‍ഗണനാക്രമത്തില്‍ ക്രമീകരിക്കുന്നതിന് ആഗോളസമീപനം വേണം. മെച്ചപ്പെട്ട ഭരണം, കഴിവ് വര്‍ദ്ധിപ്പിക്കല്‍, ധനസഹായം എന്നിവ സുപ്രധാനമാണ്. കുടുംബ-അയല്‍ക്കൂട്ട-അധിഷ്ടിതമായ സമീപനത്തിലും പങ്കാളിത്തത്തിലും ശ്രദ്ധയൂന്നണം. നിക്ഷേപത്തിനനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണം. പ്രാദേശിക കാലാവസ്ഥയ്ക്കും പരിസ്ഥിതിയ്ക്കും സാമൂഹ്യഘടനയ്ക്കും അനുയോജ്യമായ തരത്തില്‍ ചെലവ് തിരിച്ചു പിടിക്കുക എന്ന സമീപനത്തിലധിഷ്ടിതമാകണം ഫണ്ടു സ്വരൂപിക്കല്‍. സാമ്പത്തിക സമാഹരണത്തിന് പൊതുമേഖല, സ്വകാര്യമേഖല, ദേശീയം, അന്തര്‍ദേശീയം എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തണം, പൊതുസ്വകാര്യപങ്കാളിത്തത്തിനുള്ള പുതിയ സംവിധാനങ്ങള്‍ കണ്ടെത്തി വികസിപ്പിക്കണം എന്നിവകള്‍ക്കാണ് ക്യോട്ടോ സമ്മേളനപ്രഖ്യാപനം ഊന്നല്‍ നല്കിയത്.
ലോകധനകാര്യസ്ഥാപനങ്ങളായ ലോകബാങ്കിന്‍റെയും ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്കിന്‍റെയും ലോകവ്യാപാരസംഘടനയുടെയും നിബന്ധനകളും വായ്പകളും ഈ പശ്ചാത്തലത്തില്‍ രൂപപ്പെടുത്തപ്പെട്ടവയാണെന്നു കാണാം. ഇന്തോ-ജര്‍മ്മന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഏഷ്യന്‍ രാജ്യങ്ങളിലെ ڇപാരിസ്ഥിതിക വിപണി"യെപ്പറ്റി പഠിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും ആകര്‍ഷകമായ ജലകമ്പോളം ഇന്ത്യയാണെന്നാണ്.
2002 ഏപ്രില്‍ മാസം ഇന്‍ഡ്യയുടെ ജലനയം പരിഷ്കരിക്കുകയുണ്ടായി. നേരത്തെ പ്രതിപാദിച്ച അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ നയങ്ങളുടെ ചുവടുപിടിച്ചാണ് ഈ നയം രൂപപ്പെടുത്തിയിട്ടുള്ളത്. ഇതിന്‍റെ 11, 12, 13 വകുപ്പുകള്‍ തന്നെ ഇതു വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ സ്വകാര്യവല്ക്കരണ നയസമീപനങ്ങളാണ് 2012-ല്‍ പുറത്തിറക്കിയ ജലനയത്തിലുള്ളത് എന്നത് അതുമായിബന്ധപ്പെട്ട ജലമേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വിവിധ രൂപത്തിലുള്ള നടപടികളിലൂടെ ബോധ്യപ്പെടുന്നതാണ്.
ജലം ജന്മാവകാശമാണെന്നതു മാറ്റിക്കൊണ്ട് ഒരു കച്ചവടവസ്തു (ലരീിീാശര ഴീീറ) വാണ് എന്നു വ്യക്തമാക്കപ്പെട്ടു. ജലവിഭവം സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരു പൊതുട്രസ്റ്റ് പദവി നല്കുകയും ചെയ്തു. സേവനദാതാവ് എന്ന സ്ഥാനം ഇനി ഭരണകൂടങ്ങള്‍ ഏറ്റെടുക്കേണ്ടതില്ല പകരം ആവശ്യക്കാര്‍ക്ക് ജലം വിലകൊടുത്തു വാങ്ങുന്നതിനുള്ള സ്വതന്ത്രസംവിധാനങ്ങള്‍ ഉണ്ട് എന്നു ഉറപ്പു വരുത്തുന്ന മേല്‍നോട്ടക്കാരനാണ് ഭരണകൂടം എന്നതാണ് ഈ നയം. സ്വതന്ത്രസംവിധാനങ്ങള്‍ എന്നത് ജനങ്ങളുടെ കൂട്ടായ്മ എന്നോ സ്വകാര്യനിക്ഷേപകര്‍ എന്നോ ആകാം. പൊതുവിഭവം അഥവാ പൊതുമുതല്‍ മൂലധന നിക്ഷേപകര്‍ക്ക് നിസ്സാരവിലയില്‍ കൈമാറുന്ന പൊതു-സ്വകാര്യപങ്കാളിത്തം (ജജജ) എന്ന മാതൃകകള്‍ മുതല്‍ സിയാല്‍ മോഡല്‍വരെ ജലമേഖലാസ്വകാര്യവല്ക്കരണസ്ഥാപനവല്ക്കരണങ്ങളാണ്.
ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ജലമേഖലാ സ്ഥാപനവല്ക്കരണത്തിന്‍റെ പ്രയാണം പരിശോധിക്കേണ്ടത്. പൊതുകിണറുകളും പൊതുകുളങ്ങളും വഴിയോരകുടിവെള്ളസംവിധാനങ്ങളും കേരളത്തിന്‍റെ ചരിത്രത്തിന്‍റെ ഭാഗമാണ്. ജന്മി, നാടുവാഴി, ജാതി വ്യത്യാസത്തിലധിഷ്ടിതമായ വേര്‍തിരിവുകള്‍ അനുസരിച്ച് ഉപയോഗക്രമത്തിലും രീതിയിലും ഉച്ചനീചത്വങ്ങള്‍ ഉണ്ടായിരുന്നപ്പോഴും കുടിവെള്ളം നല്കുക എന്നത് ഭരണകര്‍ത്താക്കളുടെ ധര്‍മ്മമായികണ്ടിരുന്നു. ജലം പ്രകൃതിയുടെ വരദാനമായി കണ്ട് പൂജനീയ സ്ഥാനം നല്കിയിരുന്ന സംസ്കാരം ഉണ്ടായിരുന്നതുകൊണ്ട് ജലം മലിനമാകാതെയും സൂക്ഷിച്ചിരുന്നു. ഇതിനാവശ്യമായ ചിട്ടപ്പെടുത്തലുകളും സാമൂഹ്യനിയന്ത്രണങ്ങളും ഉണ്ടായിരുന്നു.
പൈപ്പുവഴിയുള്ള ശുദ്ധജലവിതരണചര്‍ച്ചകള്‍ 1800 കളില്‍ തന്നെ തിരുവിതാംകൂറില്‍ ആരംഭിച്ചിരുന്നു. ശ്രീമൂലം തിരുന്നാള്‍ മഹാരാജാവിന്‍റെ കാലത്ത് ആരംഭിച്ച ചര്‍ച്ചകള്‍ റീജന്‍റ് റാണിയുടെ തീരുമാനങ്ങളിലൂടെ 1933 ഡിസംബര്‍ 11-നു ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്‍റെ കാലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു. തിരുവിതാംകൂറിലെ ആദ്യത്തെ കുടിവെള്ള വിതരണ സ്ഥാപനം ഉദ്ഘാടനം ചെയ്തത് വില്ലിംഗ് ടണ്‍ പ്രഭു ആയിരുന്നു. ആയതിനാല്‍ ആ സ്ഥാപനത്തെ വില്ലിംഗ്ടണ്‍ വാട്ടര്‍ വര്‍ക്സ് എന്ന് നാമകരണം ചെയ്തു. പൊതുമരാമത്തു വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം 1956-ല്‍ ഐക്യകേരള പിറവിയോടെ പൊതുജനാരോഗ്യ എഞ്ചിനീയറിംഗ് വകുപ്പായി വികസിച്ചു. കണ്ണൂരില്‍ ആലംകോട് മഹാരാജാവ് നടപ്പിലാക്കിയ പദ്ധതിയും ആലുവാ ചൊവ്വര പദ്ധതിയും ജലമേഖലയിലെ തുടക്കസ്ഥാപനങ്ങളായി. പൊതുജനാരോഗ്യ എഞ്ചിനീയറിംഗ് വകുപ്പ് ജലമേഖലയിലെ സാങ്കേതികപിന്തുണ നല്കുന്നതോടൊപ്പം തന്നെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഠൗണ്‍ഷിപ്പുകള്‍ കേന്ദ്രീകരിച്ച് വിതരണ പരിപാലന സംവിധാനങ്ങളും ഉണ്ടായി. ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും റീചാര്‍ജ് ചെയ്യുന്നതിനും ആവശ്യമായ മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു.
80 കളുടെ മദ്ധ്യത്തോടെ ജലസേചനം എന്നതുമാറ്റി ജലവിഭവമായി മാറി, സ്രോതസ്സു പരിപാലനത്തിനുള്ള മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രാമീണ പദ്ധതികള്‍ക്കുമുള്ള കേന്ദ്രഫണ്ട് വെട്ടിക്കുറച്ചു തുടങ്ങി. ഗ്രാന്‍റുകളും വിഹിതങ്ങളും ഇല്ലാതായി. പുതിയ ധനകാര്യസ്ഥാപനങ്ങള്‍ വായ്പനല്കുന്നതിനു മുന്നോട്ടു വന്നു. വായ്പ നല്കുന്നതിനു നിബന്ധനകള്‍ ഉണ്ടായി. ലോകജലദശകാചരണത്തിന്‍റെ എല്ലാ മാറ്റൊലികളും ജലമേഖലയില്‍ പ്രതിഫലിച്ചു. സര്‍ക്കാര്‍ സംവിധാനം പിന്മാറുന്നു. പുതിയ സ്വയംഭരണസ്ഥാപനം നിലവില്‍ വരുന്നു 1984-ല്‍ ഒരു ഓര്‍ഡിനന്‍സിലൂടെ പൊതുജനാരോഗ്യ എഞ്ചിനീയറിംഗ് വകുപ്പ് വാട്ടര്‍ & വേസ്റ്റ് വാട്ടര്‍ അതോറിറ്റിയായി മാറുകയും ലോകബാങ്കിന്‍റെ വായ്പയും നിബന്ധനകളും സ്വീകരിച്ചുകൊണ്ട് ജലമേഖലാ സ്വകാര്യവല്ക്കരണത്തിന്‍റെ സ്ഥാപനവല്ക്കരണത്തിന്‍റെ തുടക്കം 1984 ഏപ്രില്‍ 1-നു ആരംഭിച്ചു.  1986-ല്‍ കേരളാ വാട്ടര്‍ സപ്ലേ & സീവേജ് ആക്ട് നിലവില്‍ വരുകയും കേരളാ വാട്ടര്‍ അതോറിറ്റി ആയി മാറുകയും ചെയ്തു.
കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ ദേശീയജലനയം വിഭാവനം ചെയ്ത രീതിയില്‍ സ്വകാര്യവല്കരണം ശക്തമായ എതിര്‍പ്പുനേരിടുകയും സ്വകാര്യവല്കരണത്തെ എതിര്‍ക്കുന്ന രാഷ്ട്രീയ കാലാവസ്ഥ ശക്തിപ്രാപിക്കുകയും ചെയ്യുന്നതിന്‍റെ ഫലമായി കേരളത്തില്‍ രൂപപ്പെടുത്തുന്ന ജലമേഖലാ സ്വകാര്യവല്കരണ സ്ഥാപനവല്കരണത്തിന് പലപ്പോഴും കാലതാമസം വരുത്തിക്കുന്നതിനും കേരളത്തിനനുയോജ്യമായ രീതിയില്‍ മാറ്റപ്പെടുത്തുന്നതിനും കഴിയുന്നുണ്ട്.
വാട്ടര്‍ അതോറിറ്റിയെ ഘടനാപരമായി മാറ്റിതീര്‍ക്കുന്നതിന് 1984 മുതല്‍ 2015 വരെ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പൊതുസ്വകാര്യപങ്കാളിത്തം പലവിധത്തില്‍ ആ സ്ഥാപനത്തില്‍ നടപ്പിലാക്കി കഴിഞ്ഞു. ഗ്രാമീണ പമ്പുഹൗസുകള്‍ക്കുള്ള ഫണ്ടിംഗ് അവസാനിപ്പിച്ച് ഗ്രാമീണപദ്ധതികളെ ദയാവധത്തിനു വിധേയമാക്കി. മണ്ണുസംരക്ഷണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതുമൂലം സ്രോതസ്സുകള്‍ നിശ്ചലമായി. നഗരമേഖലകളില്‍ റണ്ണിംഗ് കോണ്‍ട്രാക്ടില്‍, തുടങ്ങി 'ജിക്കാ' മോഡല്‍വരെ സ്വാകാര്യപങ്കാളിത്തം ഉറപ്പാക്കി പമ്പിംഗും വാല്‍വ് കണ്‍ട്രോളിംഗും മെയിന്‍റനന്‍സും എല്ലാം സ്വകാര്യപങ്കാളിത്തം നടപ്പിലാക്കി. വിവരസാങ്കേതിക മേഖല ഉള്‍പ്പെടെ ജജജ മോഡല്‍ കൊണ്ടുവന്നു എങ്കിലും ജലമേഖലാ സ്ഥാപനത്തെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സ്വകാര്യവല്ക്കരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആ പൊതുസംവിധാനത്തെ പാര്‍ശ്വവല്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജന്‍ഡ്രവും, യുഡിസ്മാറ്റും തീരപഥവും ഈ ദിശയിലുള്ള ലക്ഷ്യത്തോടെയാണ് നടപ്പില്‍ വരുത്തിയത്. വാട്ട്സാന്‍ പദ്ധതിയിലൂടെ വാട്ടര്‍ അതോറിറ്റി റീസ്ട്രിക്ചറിംഗ് നടപ്പിലാക്കാന്‍ ശ്രമിച്ചത്, ലാഭനഷ്ടകണക്കുകളുടെ ധവളപത്രം തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. 24/7 എന്ന ലോകമുദ്രാവാക്യം ദശകങ്ങള്‍ക്കു മുന്‍പ് നടപ്പിലാക്കിയ ഒരു പൊതുസംവിധാനത്തെ കേരള ജനതയ്ക്കാകെ ഉപയുക്തമായ രീതിയില്‍ ക്രമപ്പെടുത്തി ഉപയോഗപ്രദമാക്കുന്നതിനു പകരം എത്രമാത്രം ശ്രദ്ധയോടെ അതിനെ പൊതുസ്വകാര്യപങ്കാളിത്തം വഴി സ്വകാര്യവല്ക്കരിക്കാന്‍ ശ്രമിക്കുന്നു എന്നത് പ്രത്യേകം പഠനാര്‍ഹ വിഷയമാണ്.
90 കള്‍ക്കുശേഷം പുതിയ സാമ്പത്തികനയം മൂലം ജലമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഘകഇ, ഒഅഉഇഛ തുടങ്ങിയ ഗ്രാന്‍റ് - ഇന്‍- എയ്ഡ് പദ്ധതികള്‍ പൂര്‍ണ്ണമായും ഇല്ലാതായി. 99 - 2000 കാലഘട്ടത്തില്‍ കൊല്ലം കാസര്‍ഗോഡ് ജില്ലകളില്‍ നടപ്പിലാക്കിയ "സെക്ടര്‍ റീഫോംസ്" പദ്ധതി 1998-ലെ അഞ്ചുതെങ്ങ് കുടിവെള്ള പദ്ധതിയുടെ മറ്റൊരു രൂപമായിരുന്നു. ജലമേഖലയില്‍ സ്വകാര്യപങ്കാളിത്തം ജനകീയ കൂട്ടായ്മയില്‍ തുടങ്ങി പൊതുസ്വകാര്യപങ്കാളിത്തം വഴി സ്വകാര്യമേഖലയില്‍ എത്തിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കായുള്ള സ്ഥാപനവല്ക്കരണത്തിന്‍റെ തുടക്കം 1998-ലെ അഞ്ചുതെങ്ങ് പദ്ധതി വഴി ആയിരുന്നു. ഡച്ചുഗവണ്മെന്‍റിന്‍റെ സഹായത്തോടെ ആരംഭിച്ച ഈ പദ്ധതിയില്‍ 'ടാപ്പ്' കമ്മിറ്റികള്‍ രൂപീകരിച്ച് കൊണ്ട് സാമൂഹികനിയന്ത്രണം ഏര്‍പ്പടുത്തുക എന്ന പ്രചാരണത്തോടെ സര്‍ക്കാര്‍ഇതര സംഘടന സന്നദ്ധ സംഘടന രംഗത്തു വന്നു. ഉപഭോഗ്തൃവിഹിതം എന്ന ആശയപ്രചാരണത്തിനായി ഉയര്‍ന്നുവന്ന സ്ഥാപനസംവിധാനങ്ങളാണ് "സ്വജല്‍ ധാരയും" "സെക്ട്രല്‍ റീഫോംസും" 'ഗിരിധാര'യുമെല്ലാം ഇതിന്‍റെ തുടര്‍ച്ചയായിരുന്നു ജലനിധിപദ്ധതി.
ഗ്രാമീണമേഖലയില്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കുന്നതിനും മാര്‍ഗ്ഗം അവര്‍തന്നെ അവതരിപ്പിച്ചു. അന്നത്തെ കേരള രാഷ്ട്രീയ സാഹചര്യത്തില്‍ ഫണ്ടിംഗ് ഏജന്‍സികള്‍ ആക്രമിച്ച രീതിയില്‍ നടക്കാതെ വന്നപ്പോഴാണ് കേരളജനതയുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ഗ്രാമീണ പദ്ധതികള്‍ക്കായി "പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റ്" (ജങഡ) രൂപീകരിച്ചത്.
കേരള റൂറല്‍ വാട്ടര്‍ സപ്ലേ & സാനിട്ടേഷന്‍ ഏജന്‍സി ആയും തുടര്‍ന്ന് അനുകൂല സാഹചര്യം ഉണ്ടായപ്പോള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ജലനിധിക്കായും മാറ്റപ്പെട്ട സ്ഥാപനം. ഈ രംഗത്തെ മറ്റൊരു കാല്‍വെയ്പായിരുന്നു. ജലനിധി പദ്ധതിയില്‍ ധാരാളം ചെറിയ കുടിവെള്ളപദ്ധതികള്‍ നിലവില്‍ വന്നിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ ദയാവധത്തിനു വിധേയമായ പദ്ധതികള്‍ ഭരണഘടന 73, 74 ഭേദഗതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തിനു കൈമാറ്റം ചെയ്യപ്പെട്ടവയില്‍ കുറെ എണ്ണം ഇങ്ങനെ ഗുണബോക്തൃവിഹിതവും വായ്പയും കൂടിചേര്‍ന്ന് നിര്‍മ്മിക്കുകയും പരിപാലനചെലവ്, നിര്‍മ്മാണചെലവ്, എന്നിവ ജനങ്ങള്‍ നേരിട്ട് വഹിക്കുക എന്ന സിദ്ധാന്തം നടപ്പിലാക്കുകയും ചെയ്തു. ഈ രംഗത്ത് ആകെ ഉണ്ടായ മുതല്‍ മുടക്കും ഇന്നത്തെ പദ്ധതികളുടെ നിജസ്ഥിതിയെയും കുറിച്ച് ഒരു സോഷ്യല്‍ ഓഡിറ്റ് അനിവാര്യമാണ്. പഞ്ചായത്തുകളുടെ ജനാധിപത്യാവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണ് ഇത്തരം രീതികള്‍ എന്ന് കേരളാ പ്ലാനിംഗ് ബോഡിന്‍റെ പഠനം തന്നെ വ്യക്തമാക്കുന്നു. സാമ്പത്തികമായി പിടിച്ചുനില്ക്കാന്‍ കഴിയാതെ വരുന്ന പദ്ധതികള്‍ ഉള്‍പ്പെടെയുള്ള സേവന മേഖലകളെ സ്വകാര്യകമ്പനികള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഏല്പിക്കാനുള്ള 'പുര' (ജൃീ്ശശെീി ീള ഡൃയമി അാൃലശേലെ ശി ഞൗൃമഹ അൃലമെ) പദ്ധതിയും സിയാന്‍ മോഡല്‍ കേരള ഡ്രിങ്കിംഗ് വാട്ടര്‍ സപ്ലേ കമ്പനി ലിമിറ്റഡും ജലഭീമന്‍മാരുടെ ധനമൂലധന ഒഴുക്കിനു വേണ്ടിയുള്ള സ്ഥാപനവല്ക്കരണപ്രക്രിയയാണെന്നു കാണാം.
കേരളത്തിന്‍റെ ജലസമ്പത്ത് നമ്മുടെ പൊതുബോധം വളര്‍ത്തിക്കൊണ്ടു നദീജലത്തിന്‍റേയും മഴവെള്ളത്തിന്‍റെയും പൊതുപരിപാലനസംവിധാനം ശക്തിപ്പെടുത്തിയാല്‍ കേരളത്തിന് അത്ഭുതകരമായ പുരോഗതി കൈവരിക്കാന്‍ കഴിയും. കൃഷി, കുടിവെള്ളം, വൈദ്യുതി, പരിസ്ഥിതി, ടൂറിസം, ഗതാഗതം എന്നീ മേഖലകളും ഉല്പാദന മേഖലകളും സ്വയം പര്യാപ്തരംഗമാക്കി സുസ്ഥിരമാക്കാന്‍ കഴിയും.
ജലവിഭവമാനേജ്മെന്‍റ് പൊതുസംവിധാനങ്ങളും പൂര്‍ണ്ണമായും ഉപയോഗിച്ചുകൊണ്ട് ഭരണകൂടസംവിധാനങ്ങളുടെ നിയന്ത്രണത്തിലും ഉടമസ്ഥതയിലം ജനകീയപങ്കാളിത്തത്തോടെ ജലമേഖലാസ്ഥാപനങ്ങള്‍  രൂപപ്പെടുത്തിയാല്‍ മാത്രമേ നമുക്കു ലഭ്യമായ അമൂല്യസമ്പത്ത് നമ്മുടെ സുസ്ഥിരവികസനത്തിന് ഉപയോഗപ്രദമാക്കാന്‍ കഴിയൂ.

കേരളത്തിലെ കുടിവെള്ളമേഖല - ഒരു അവലോകനം

ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം മതിയായ അളവില്‍ ലഭ്യമാവുകയെന്നത് ഏതൊരു സമൂഹത്തിന്‍റെയും ആരോഗ്യകരമായ നിലനില്‍പ്പിന് അനിവാര്യമായ ഘടകങ്ങളിലൊന്നാണ്. സാമ്പത്തിക വികസനത്തിന്‍റെ അടിസ്ഥാനമായ മനുഷ്യവിഭവശേഷി പരിപാലനത്തിലും അതിനു സുപ്രധാനമായ പങ്കുണ്ട്.
ജലലഭ്യത:- ഒറ്റനോട്ടത്തില്‍ കേരളം ജലവിഭവസമൃദ്ധമായ സംസ്ഥാനമാണ്. ഇടവപ്പാതിയും തുലാവര്‍ഷവും വേനല്‍മഴയുമായി പ്രതിവര്‍ഷം 3000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. എന്നാല്‍ കുത്തനെ ചരിഞ്ഞ ഭൂപ്രകൃതിയും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയും മഴയുടെ അസമമായ വിതരണവും കാരണം വേനല്‍ക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന നാടു കൂടിയാണ് നമ്മുടേത്.
ഭൂഗര്‍ഭജലവും ഉപരിതലത്തിലുള്ള ജലസ്രോതസ്സുകളും കുടിവെള്ളത്തിനായി ഉപയോഗിക്കപ്പെടുന്നു. 44 നദികള്‍ കേരളത്തിലുണ്ട്. നദികളുടെ വര്‍ഗീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവയിലൊന്നുപോലും 'മേജര്‍ റിവര്‍' എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നില്ല. നാലെണ്ണം 'മീഡിയം' ഇനത്തില്‍ ഉള്‍പ്പെടുമ്പോള്‍ ബാക്കിയുള്ളവ 'മൈനര്‍' ഗണത്തിലുള്ളവയാണ്. വേനല്‍ക്കാലത്ത് വറ്റിവരളുന്നവയാണ് നമ്മുടെ മിക്ക നദികളും. കേരളത്തിലെ എല്ലാ നദികളിലെയും കൂടി ആകെ ജലം ലഭ്യതയെക്കാള്‍ കൂടുതലാണ് കൃഷ്ണാ ഗോദാവരി എന്നീ രണ്ടു നദികളുടേത് എന്ന നിരീക്ഷണമുണ്ട്. നമ്മുടെ 44 നദികളിലെ പ്രതിവര്‍ഷ ജലലഭ്യത 70,323 ദശലക്ഷം ഘനമീറ്ററാണ്. പ്രതിവര്‍ഷം ലഭ്യമായ ഭൂഗര്‍ഭജലത്തിന്‍റെ അളവ് 6229.03 ദശലക്ഷം ഘനമീറ്ററാണ്. ഇതില്‍ 40 ശതമാനമാണ് കുടിവെള്ളത്തിനും മറ്റ് ഗാര്‍ഹിക വ്യാവസായിക ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കപ്പെടുന്നത്. 59 ശതമാനം കാര്‍ഷികാവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കപ്പെടുന്നത്. കേരളത്തിലെ കുടിവെള്ള ലഭ്യത സംബന്ധിച്ച് വിവിധ പഠനങ്ങള്‍ ലഭ്യമാണ്. ഇവ പലതും പരസ്പരം പൊരുത്തപ്പെടുന്നവയല്ല.
കുടിവെള്ള ലഭ്യത
സംസ്ഥാന ആസൂത്രണബോര്‍ഡിന്‍റെ കണക്കനുസരിച്ച് കേരളത്തില്‍ ഇപ്പോള്‍ പ്രതിദിനം 645 ദശലക്ഷം ലിറ്റര്‍ ജലമാണ് കുടിവെള്ളത്തിനായി ആവശ്യമുള്ളത്. കേരളീയര്‍ കിണറുകളെയാണ് പ്രധാനമായും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ഇന്ത്യയില്‍ കിണര്‍ സാന്ദ്രത (ഒരു ചതുരശ്രകിലോമീറ്ററിലെ കിണറുകളുടെ എണ്ണം) ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. (പട്ടിക 1 കാണുക) 62 ശതമാനം കുടുംബങ്ങള്‍ കിണര്‍ വെള്ളവും 29 ശതമാനം കുടുംബങ്ങള്‍ ടാപ്പിലൂടെ ലഭിക്കുന്ന കുടിവെള്ളവും ഉപയോഗിക്കുന്നവരാണ്. 4.2 ശതമാനം കുടുംബങ്ങള്‍ ട്യൂബ്വെല്‍ ഉപയോഗിക്കുന്നു. മലമ്പ്രദേശങ്ങളില്‍ നീരുറവകളില്‍ നിന്നുള്ള ജലവും കുടിവെള്ളത്തിനായി ഉപയോഗപ്പെടുത്തുന്നു.

പട്ടിക 1: കേരളത്തിലെ കിണര്‍ സാന്ദ്രത

ഭൂവിഭാഗം

കിണര്‍ സാന്ദ്രത

തീരദേശം

200

ഇടനാട്

150

മലനാട്

70

 

2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 78 ശതമാനം ജനങ്ങള്‍ക്ക് സ്വന്തം വീട്ടുവളപ്പില്‍ തന്നെ കുടിവെള്ള സ്രോതസ്സുണ്ട്. കിണര്‍, ബോര്‍വെല്‍, വാട്ടര്‍ടാപ്പ് തുടങ്ങി എല്ലാത്തരം സ്രോതസ്സുകളും ഇതില്‍ ഉള്‍പ്പെടുന്നു. 14 ശതമാനം പേര്‍ക്ക് വീട്ടിനടുത്തു തന്നെ കുടിവെള്ളം ലഭ്യമാണ്. പൊതുകിണര്‍, കുളം, പൊതുടാപ്പ് തുടങ്ങി എന്തുമാകാം ഇത്. എന്നാല്‍ 8 ശതമാനം പേര്‍ താമസസ്ഥലത്തിനടുത്ത് കുടിവെള്ളം ലഭ്യമല്ലാത്തവരാണ്. കുടിവെള്ളത്തിനായി ഇവര്‍ക്ക് ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുന്നു.
നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍റെ 2012-ല്‍ നടത്തിയ 69-ാം വട്ട സര്‍വേ അനുസരിച്ച് കേരളത്തിലെ നഗരങ്ങളിലെ 90.2 ശതമാനം കുടുംബങ്ങള്‍ക്കും ഗ്രാമങ്ങളിലെ 94.7 ശതമാനം കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാണ്. കേരള വാട്ടര്‍ അതോറിറ്റിയുടെ കണക്കനുസരിച്ച് വാട്ടര്‍ അതോറിറ്റി, ജലനിധി, പ്രാദേശിക സര്‍ക്കാരുകള്‍ എന്നിവ നടത്തുന്ന കുടിവെള്ളപദ്ധതികളിലൂടെ നഗരജനസംഖ്യയുടെ 84 ശതമാനത്തിനും ഗ്രാമീണജനതയുടെ 68 ശതമാനത്തിനും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുണ്ട്. ഇതിന്‍റെ വിശദാംശങ്ങള്‍ പട്ടിക 2-ല്‍ കാണിച്ചിരിക്കുന്നു.
പട്ടിക 2: കേരളത്തിലെ കുടിവെള്ള വിതരണ പദ്ധതികളിലൂടെയുള്ള ശുദ്ധജലലഭ്യത

പ്രദേശം

സ്ഥാപനം

ജനസംഖ്യ

എണ്ണം

ശതമാനം


നഗരം

കേരള വാട്ടര്‍ അതോറിറ്റി

70,04,000

84

ഗ്രാമം

കേരള വാട്ടര്‍ അതോറിറ്റി

1,45,01,000

61.5

KRWSA (ജലനിധി)

9,01,000

3.8

പ്രാദേശിക സര്‍ക്കാരുകള്‍

6,35,000

2.7

ആകെ

1,60,37,000

68

 

കേരളത്തിലെ ആകെ ജനസംഖ്യയുടെ 72.36 ശതമാനത്തിനാണ് (നഗരങ്ങളും ഗ്രാമങ്ങളും ചേര്‍ത്ത്) ഈ പദ്ധതികളിലൂടെ കുടിവെള്ളം ലഭിക്കുന്നത്. എന്നാല്‍ കേന്ദ്രഗവണ്‍മെന്‍റിന്‍റെ കുടിവെള്ള മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം കേരളത്തിലെ ആകെ ജനസംഖ്യയുടെ 60 ശതമാനത്തിനാണ് പൈപ്പിലൂടെ ശുദ്ധജലം ലഭിക്കുന്നത്.
ജലത്തിന്‍റെ ഗുണനിലവാരം
കുടിവെള്ളത്തിന്‍റെ ലഭ്യതയ്ക്കൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ലഭ്യമായ ജലത്തിന്‍റെ ഗുണനിലവാരം. കുടിവെള്ളത്തിന്‍റെ ഭൗതിക, രാസ, ജൈവ ഗുണനിലവാരത്തിന്‍റെ പരിധി ജ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് നിര്‍വചിച്ചിട്ടുണ്ട്. (ഐ.എസ്. 10500-1991) കുടിവെള്ളത്തിന്‍റെ ഭൗതിക, രാസഗുണങ്ങള്‍ ഈ പരിധിക്കുള്ളിലായിരിക്കണം. കേരളത്തില്‍ കാണപ്പെടുന്ന കുടിവെള്ളത്തിന്‍റെ ഗുണനിലവാരപ്രശ്നങ്ങള്‍ താഴെ കൊടുക്കുന്നു.
വെള്ളത്തിന്‍റെ കലക്കല്‍, ഉപ്പുരസം, ഇരുമ്പിന്‍റെയും ഫ്യൂറൈഡിന്‍റെയും അംശം, ബാക്ടീരിയ, നൈട്രേറ്റ് എന്നിവയാണ് പ്രധാനപ്രശ്നങ്ങള്‍. മഴക്കാലത്താണ് കലക്കല്‍ കൂടുതലായി കാണപ്പെടുന്നത്. ശാസ്ത്രീയമായ സാമ്പ്രദായിക ശുദ്ധീകരണ പ്രക്രിയയിലൂടെ കലക്കല്‍ നീക്കം ചെയ്യാന്‍ സാധിക്കും. തീരപ്രദേശത്ത് ജലം ഉപ്പുരസമുള്ളതാണ്. വേനല്‍ക്കാലത്ത് നദികളില്‍ ജലനിരപ്പ് താഴുമ്പോള്‍ സമുദ്രത്തില്‍ നിന്നുള്ള ഉപ്പുവെള്ളം നദിയിലേക്ക് കയറുകയും വെള്ളം പാനയോഗ്യമല്ലാതാവുകയും ചെയ്യും. കിണര്‍വെള്ളത്തിലും മറ്റ് ഭൂഗര്‍ഭജലസ്രോതസ്സുകളില്‍ നിന്നുള്ള ജലത്തിലും പലപ്പോഴും ഉയര്‍ന്ന അളവില്‍ ഇരുമ്പിന്‍റെ അംശം കാണപ്പെടാറുണ്ട്. ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഭൂഗര്‍ഭജലത്തില്‍ ഫ്ളൂരിന്‍റെ അംശം ഉയര്‍ന്ന തോതില്‍ കാണപ്പെടുന്നു. ഉയര്‍ന്ന തോതില്‍ ഫ്ളൂറിന്‍ അടങ്ങിയ ജലം ഉപയോഗിക്കുന്നത്. ഫ്ളൂറോസിസ് എന്ന രോഗത്തിന് കാരണമാകും. ചില സ്ഥലങ്ങളില്‍ ഉയര്‍ന്ന അളവില്‍ നൈട്രേറ്റ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
കോളിഫോം ബാക്ടീറിയ ആണ് കേരളത്തില്‍ വ്യാപകമായ ജലമാലിന്യഘടകം. മനുഷ്യമലത്തില്‍ നിന്നാണ് വെള്ളത്തില്‍ ഇ-കോളി ബാക്റ്റീരിയ എത്തിച്ചേരുന്നത്. കക്കൂസുകളിലെ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് കേന്ദ്രീകൃതമായ സ്വീവറേജ് പ്ലാന്‍റ് അല്ലെങ്കില്‍ സെപ്റ്റിക് ടാങ്ക് ആവശ്യമാണ്. കേരളത്തില്‍ തിരുവനന്തപുരത്ത് മാത്രമാണ് കേന്ദ്രീകൃതമായ സ്വീവറേജ് സംവിധാനം ഉള്ളത്. സെപ്റ്റിക് ടാങ്കിനു പകരം പിറ്റ് ലാട്രിനാണ് നമ്മുടെ നാട്ടില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. കക്കൂസ് കുഴിയും കിണറും തമ്മിലുള്ള അകലം കൃത്യമായി പാലിക്കാന്‍ കഴിയാത്തതാണ് കക്കൂസ് മാലിന്യം ഭൂഗര്‍ഭജലത്തില്‍ കലരാന്‍ കാരണമാകുന്നത്.
കേന്ദ്രസര്‍ക്കാരിന്‍റെ കണക്കനുസരിച്ച് കേരളത്തിലെ 40.2% കിണറുകള്‍ രാസമാലിന്യം കാരണമോ ബാക്റ്റീരിയ കാരണമോ മലിനമായതാണ്. 3.6% കിണറുകളില്‍ ഒന്നിലധികം മാലിന്യങ്ങളുണ്ട്


കുടിവെള്ള വിതരണ പദ്ധതികള്‍

കേരളത്തില്‍ പൈപ്പ് വഴി കുടിവെള്ള വിതരണം നടത്തുന്നത് പ്രധാനമായും കേരള വാട്ടര്‍ അതോറിറ്റിയും തദ്ദേശഗവണ്‍മെന്‍റുകളുമാണ്. ജലനിധി, സ്വജല്‍ധാര തുടങ്ങിയ പദ്ധതികളില്‍ നിര്‍മ്മിക്കപ്പെട്ട് ഉപഭോക്തൃകമ്മിറ്റികള്‍ നടത്തി വരുന്ന ചെറിയ ഗ്രാമീണ കുടിവെള്ളപദ്ധതികളും നിലവിലുണ്ട്. ഇവര്‍ക്കു പുറമെ അഉആ പദ്ധതിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെ ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ അര്‍ബല്‍ റിന്യൂവല്‍ മിഷന്‍ (ജന്റം) ഡൃയമി കിളൃമൃൗരെേൗൃലേ ഉല്ലഹീുാലിേ ടരവലാല ളീൃ ടാമഹഹ മിറ ാലറശൗാ ീംിേെ (ഡകഉടടങഠ) എന്നീ പദ്ധതികളുടെയും നോഡല്‍ ഏജന്‍സിയായ ഗലൃമഹമ ടൗമെേശിമയഹല ഡൃയമി ഉല്ലഹീുാലിേ ങശശൈീി ഇവയുടെ കുടുവെള്ള സ്വിവറേജ് ഘടകങ്ങളുടെ നിര്‍മ്മാണ മേല്‍നോട്ട ചുമതല വഹിക്കുന്നു.
കേരള വാട്ടര്‍ അതോറിറ്റി
1986-ലെ കേരള വാട്ടര്‍ സപ്ലൈ ആന്‍റ് സ്വിവറേജ് ആക്ട് പ്രകാരം കേരളത്തിലെ കുടിവെള്ള വിതരണത്തിനും മലിനജല നിര്‍മാര്‍ജ്ജനത്തിനുമുള്ള ഉത്തരവാദിത്വം കേരള വാട്ടര്‍ അതോറിറ്റിയില്‍ നിക്ഷിപ്തമാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തൊട്ടാകെ ജലവിതരണം നടത്തുന്ന ഏക സ്ഥാപനവും കേരള വാട്ടര്‍ അതോറിറ്റിയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 1396 കുടിവെള്ള പദ്ധതികളാണ് വാട്ടര്‍ അതോറിറ്റി നടത്തിവരുന്നത്. 328 എണ്ണം നിര്‍മ്മാണ ഘട്ടത്തിലാണ് ഇവയുടെ ജില്ല തിരിച്ചുള്ള വിശദാംശം പട്ടിക 3-ല്‍ കാണിച്ചിരിക്കുന്നു.

പട്ടിക 3: കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതികള്‍

ജില്ല

കുടിവെള്ള പദ്ധതികളുടെ എണ്ണം

നിലവിലുള്ളത്

നിര്‍മാണത്തിലിരിക്കുന്നത്

കാസര്‍കോട്

96

21

കണ്ണൂര്‍

150

13

വയനാട്

23

19

കോഴിക്കോട്

107

19

മലപ്പുറം

14

67

പാലക്കാട്

140

28

തൃശൂര്‍

136

11

എറണാകുളം

122

27

ഇടുക്കി

106

19

കോട്ടയം

123

18

ആലപ്പുഴ

67

9

പത്തനംതിട്ട

82

14

കൊല്ലം

83

18

തിരുവനന്തപുരം

147

45

ആകെ

1396

328

 



ആകെയുള്ള 1396 കുടിവെള്ള പപദ്ധതികളിലായി പ്രതിദിനം 2257 ദശലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നു. എന്നാല്‍ വിതരണം ചെയ്യപ്പെടുന്ന ജലത്തിന്‍റെ അളവ് 1651 ദശലക്ഷം ലിറ്റര്‍ മാത്രമാണ്. (വാട്ടര്‍ബില്‍ അടിസ്ഥാനമാക്കിയാണ് വിതരണം ചെയ്യുന്ന ജലത്തിന്‍റെ അളവ് കണക്കാക്കുന്നത്. ഇത് പൂര്‍ണമായും ശരിയായിരിക്കണമെന്നില്ല. ഇതില്‍ ഒരു ഭാഗം അനധികൃത കണക്ഷനും മോഷണവും ആയിരിക്കാം) ഏതാണ്ട് 27% ശുദ്ധജലം വിതരണശൃംഖലയില്‍ നഷ്ടമാകുന്നു എന്നര്‍ത്ഥം.
കേരളത്തില് ആകെ 18,77,111 വാട്ടര്‍ കണക്ഷനുകളുണ്ട്. ഗാര്‍ഹികം, ഗാര്‍ഹികേതരം, വ്യാവസായികം എന്നീ വിഭാഗങ്ങളില് ഉള്‍പ്പെടുന്നവയാണ് ഇവ. 2,70,000 പൊതുടാപ്പുകള്‍ വാട്ടര്‍ അതോറിറ്റിയുടെ പരിപാലനത്തിലുണ്ട്.
ഒരു കിലോലിറ്റര്‍ ജലം (1 കിലോലിറ്റര്‍ = 1000 ലിറ്റര്‍) ശുദ്ധീകരിക്കുന്നതിന് ഏതാണ്ട് 12 രൂപയോളം ചിലവാകുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ പ്രധാനം വൈദ്യുതി ചാര്‍ജ് ആണ്. വാട്ടര്‍ ചാര്‍ജ് ഇനത്തില്‍ കിലോലിറ്ററിന് ഏതാണ്ട് 5 രൂപയാണ് ലഭിക്കുന്നത്. പ്രതിവര്‍ഷം വാട്ടര്‍ അതോറിറ്റിക്ക് വരവിനേക്കാള്‍ 300കോടിരൂപ അധികമായി ചെലവാക്കേണ്ടി വരുന്നുണ്ട്. ഒരു സ്വയം ഭരണസ്ഥാപനമെന്ന നിലയില്‍ ഇതു മൂലമുണ്ടാകുന്ന നഷ്ടം നികത്തേണ്ട ഉത്തരവാദിത്വം കേരളസര്‍ക്കാരിന്‍റേതാണ്. ഈ ഉത്തരവാദിത്വം നിറവേറ്റപ്പെടുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടണം.
താഴെപറയുന്ന പദ്ധതികളാണ് ഇന്ന് ഗണഅ നടത്തി വരുന്നത്.
1    ജപ്പാന്‍ ബാങ്ക് ഫോര്‍ ഇന്‍റര്‍നാഷണല്‍ കോ ഓപ്പറേഷന്‍റെ ധനസഹായത്തോടെയുള്ള ഖകഇഅ പദ്ധതി.
2    നബാര്‍ഡിന്‍റെ പ്രത്യേക ധനസഹായത്തോടെ നടത്തുന്ന പദ്ധതി.
3    കേന്ദ്രഗവണ്‍മെന്‍റിന്‍റെ ധനസഹായത്തോടെ നടപ്പാക്കുന്നത് 
സ്വകാര്യവത്കരണ ശ്രമങ്ങള്‍
കുടിവെള്ള മേഖലയിലെ സ്വകാര്യവത്കരണശ്രമങ്ങള്‍ ഏറെനാളായി ആരംഭിച്ചതാണ്. ഇതിന് അന്താരാഷ്ട്രവും ദേശീയവുമായ പശ്ചാത്തലം കൂടിയുണ്ട്. ഇതിന്‍റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.
ഗ്രാമീണ മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍മാണച്ചിലവിന്‍റെ ഒരു ഭാഗവും പരിപാലനച്ചിലവ് പൂര്‍ണമായും ഉപഭോക്താക്കള്‍ വഹിക്കണമെന്ന നയമാണ് ഇന്ന് ജലനിധി പോലുള്ള ഗ്രാമീണകുടിവെള്ള പദ്ധതികളില്‍ നടപ്പാക്കപ്പെടുന്നത്. ഈ നയത്തിന്‍റെ ഉറവിടം ംീൃഹറ ംമലേൃ രീൗിരശഹ എന്ന ആഗോള സംഘടനയാണ്. ണീൃഹറ ആമിസ മുതല്‍ ഇന്ത്യയുടെ 2012-ലെ ദേശീയജലനയം വരെ ഈ നയത്തെയാണ് പിന്‍പറ്റുന്നത്.


ജലനിധി


മേല്‍പ്പറഞ്ഞ പുത്തന്‍ മാതൃകയുടെ ഉത്തമ ഉദാഹരണമാണ് ജലനിധി. പുതിയ സമീപനം കേരളത്തില്‍ സുസ്ഥാപിതമാകുകയാണ് ജലനിധിയുടെ ഉദ്ദേശ്യമെന്ന് പദ്ധതിയുടെ തന്നെ പറയുന്നുണ്ട്.
20-30 വീടുകള്‍ക്കു വേണ്ടിയുള്ള ചെറിയ കുടിവെള്ള പദ്ധതികളാണ് ജലനിധിയില്‍ ഏറ്റെടുക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്‍റെ സാങ്കേതികമായ ഉത്തരവാദിത്വം ഒരു സര്‍ക്കാരിതര സംഘടനയ്ക്ക്  ആയിരിക്കും. നിര്‍മ്മാണച്ചിലവിന്‍റെ 75% ഗവണ്‍മെന്‍റ് നല്‍കും. (ലോകബാങ്ക് വായ്പ). 10% പഞ്ചായത്തു നല്‍കുമ്പോള്‍ 15% പണം ഉപഭോക്താക്കള്‍ കണ്ടെത്തണം. പൂര്‍ത്തിയായ പദ്ധതിയുടെ പരിപാലനച്ചുമതല പൂര്‍ണമായും ഉപഭോക്തൃസമിതികള്‍ക്കായിരിക്കും. ഇവയുടെ പരിപാലന ചെലവ് പൂര്‍ണ്ണമായും ഉപഭോക്തൃസമിതികള്‍ കണ്ടെത്തണം. വാട്ടര്‍ അതോറിറ്റിയുടെ പൊതുജലവിതരണപദ്ധതികളില്‍ നിന്നു വ്യത്യസ്തമായി ജലനിധിയില്‍ പൊതുടാപ്പുകളില്ല.
പുതിയ പദ്ധതികള്‍ക്കു പുറമെ, വാട്ടര്‍ അതോറിറ്റിയുടെ പദ്ധതികള്‍ ഏറ്റെടുത്ത് പുനരുദ്ധരിച്ച് ഉപഭോക്തൃസമിതിക്ക് കൈമാറുന്നതും ജലനിധിയുടെ ഭാഗമാണ്.
ജലനിധി ഒന്നാം ഘട്ടത്തില്‍ കൊല്ലം ജില്ലയിലെ ചവറ-പന്മന എന്ന ബൃഹദ് പദ്ധതി ഏറ്റെടുത്തിരുന്നു. ഇതിന്‍റെ വിതരണ ശൃംഖല ഒഴികെയുള്ള ഘടകങ്ങള്‍ വാട്ടര്‍ അതോറിറ്റിയും വിതരണശൃംഖല ജലനിധിയുമാണ് നിര്‍മിച്ചത്. തുടര്‍ന്ന് വിതരണശൃംഖല പൂര്‍ണമായും ഉപഭോക്തൃ സമിതികള്‍ക്ക് കൈമാറി. എന്നാല്‍ താമസിയാതെ തന്നെ ഈ പദ്ധതിയുടെ നടത്തിപ്പ് പ്രതിസന്ധിയിലാവുകയും ഇത് പൂര്‍ണമായും വാട്ടര്‍ അതോറിറ്റി ഏറ്റെടുക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ ജലനിധി രണ്ടാം ഘട്ടം ആരംഭിച്ചിട്ടുണ്ട്. ഈ മാതൃക സുസ്ഥിരമാണോ എന്നത് വിലയിരുത്തപ്പെടേണ്ടതാണ്.
പ്രശ്നങ്ങള്‍
കുടിവെള്ള മേഖലയിലെ ചില പ്രധാനപ്രശ്നങ്ങള്‍ താഴെ കൊടുക്കുന്നു.
1    വാട്ടര്‍ അതോറിറ്റിയും തദ്ദേശസര്‍ക്കാരുകളും തമ്മില്‍ യോജിച്ച പ്രവര്‍ത്തനം നടക്കുന്നില്ല. ഇതുകാരണം തദ്ദേശസര്‍ക്കാരുകളുടെ കുടിവെള്ള പദ്ധതികള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നതില്‍ അപാകതകള്‍ ഉണ്ടാകുന്നു.
2    അശാസ്ത്രീയമായതും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയുള്ളതുമായ പൈപ്പ്ലൈന്‍ നീട്ടല്‍ കാരണം ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിന് ജലം ലഭ്യമാകാതെ വരുന്നു.
3    ഭൂമിയുടെ ലഭ്യതക്കുറവ്, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവ പുതിയ പദ്ധതികളുടെ നിര്‍മാണത്തെ ബാധിക്കുന്നു.
4    ഗവണ്‍മെന്‍റില്‍ നിന്നുള്ള ഗ്രാന്‍റ് മതിയായ തോതില്‍ യഥാസമയം ലഭിക്കുന്നില്ല.
5    വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ കാരണം റോഡുകള്‍ കുഴിക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.
6    കുടിവെള്ള പദ്ധതികളുടെ പരിപാലനത്തില്‍ - ലീക്ക് പരിഹരിക്കുന്നതിലടക്കം - പൊതുജനങ്ങള്‍ക്കോ ജനപ്രതിനിധികള്‍ക്കോ ഇടപെടുന്നതിനുള്ള അവസരമില്ല.
എന്താണ് ബദല്‍?
പൊതുസമൂഹത്തിന് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പു വരുത്തുന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്ന കാഴ്ചപ്പാടോടെ വേണം ബദലുകള്‍ രൂപപ്പെടുത്താന്‍. ഭരണഘടനപ്രകാരം ജലസംരക്ഷണം, കുടിവെള്ളവിതരണം എന്നിവയുടെ ഉത്തരവാദിത്വം പ്രാദേശിക സര്‍ക്കാരുകള്‍ക്കാണ്. നിലവിലുള്ള പൊതുസംവിധാനമായ വാട്ടര്‍ അതോറിറ്റിയെ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നതിന് പ്രാപ്തമാക്കണം, ഇതിന് നിയമപരമായ ഉത്തരവാദിത്വമുണ്ടാകണം. ഉപഭോക്തൃസമിതികളുടെ അടിസ്ഥാനആശയം തന്നെ സര്‍ക്കാരിന്‍റെ പിന്‍മാറ്റമാണ്. ചെറുകിട പദ്ധതികളില്‍ ഉപഭോക്തൃസമിതിക്കു പകരം പഞ്ചായത്തിന് പൂര്‍ണമായ അധികാരം നല്‍കണം. ജനകീയ ഇടപെടല്‍ അവസരങ്ങള്‍ സൃഷ്ടിച്ചും ശക്തിപ്പെടുത്തിയും വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം സുതാര്യമാക്കണം.

ജലനിധിയും സാമൂഹിക നീതിയും

കേരള ഗ്രാമീണ ജലവിതരണ ശുചിത്വ പദ്ധതി എന്ന് കേരള സര്‍ക്കാരും ലോകബാങ്കും വിളിക്കുന്ന പദ്ധതിയുടെ കേരളത്തിലെ പേരാണ് ജലനിധി.  2001 മുതല്‍ ഇത് കേരളത്തില്‍ നിലവില്‍ വരുകയും ചെയ്തു. ജലം ഒരു നിധിയാണെന്നും അതാര്‍ക്കും വെറുതെ കൊടുക്കരുതെന്നും വിതരണം ആവശ്യാധിഷ്ഠിതം ആയിരിക്കണമെന്നും ലോകബാങ്ക് ഉപദേശിക്കുന്നു. ആദ്യഘട്ടം 2001  2006 വരെയായിരുന്നു.  ഈ കാലാവധിക്കുളളില്‍ എണ്‍പത് ഗ്രാമപഞ്ചായത്തുകളിലായി മൂന്നുലക്ഷം വീടുകള്‍ക്ക് കുടിവെളളം എത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.  35 വര്‍ഷം കൊണ്ട് പലിശയോടെ തിരിച്ചടക്കേണ്ട കടമായ  300 കോടി രൂപയാണ്  ഇതിനായി ഉപയോഗിച്ചത്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം,  പാലക്കാട്, തൃശ്ശൂര്‍, കൊല്ലം എന്നീ ആറു ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുവാന്‍ 2004 ല്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
പദ്ധതി നടത്തിപ്പില്‍ നാല് ഘടകങ്ങള്‍ ഉണ്ട്
1.    കേരള ഗ്രാമീണ ജലവിതരണ  ഏജന്‍സി ഇത് സംസ്ഥാന തലത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു സ്വയം ഭരണ സംഘം
2.    ഗ്രാമപഞ്ചായത്ത് ഭരണസമിതി
3.    ഗുണഭോക്തൃ സമിതി (Beneficiary Group)
4.    സഹായ സന്നദ്ധ സംഘടന (Supporting Organization)
പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുകയുണ്ടായി.  പരിഷത്ത് നിര്‍ണ്ണായകമായ പങ്ക് ഇക്കാര്യത്തില്‍ വഹിച്ചിട്ടുണ്ട്.  പ്രതിഷേധത്തില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ ഇവയായിരുന്നു.
1. കുടിവെളളം ജനങ്ങളുടെ അവകാശമോ സര്‍ക്കാരിന്‍റെ കടമയോ അല്ലാതാകും.  സര്‍ക്കാര്‍ ദാതാവില്‍ നിന്നു മാറി  സഹായി (Fecilitator) മാത്രമായി ചുരുങ്ങും.   
2. പണം നല്‍കിയാല്‍ മാത്രം കുടിവെളളം.  പണം മുടക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് കുടിവെളളം ലഭിക്കില്ല.
3. ദരിദ്രനെന്നോ ദളിതരെന്നോ ഭേദമില്ലാതെ ഗുണഭോകതൃ വിഹിതം നല്‍കണം.  സേവന മേഖലയുടെ മാനുഷിക മുഖം അട്ടിമറിക്കപ്പെട്ടു.
4. നിലവില്‍ ജലഅതോറിറ്റി നടപ്പിലാക്കുന്ന പദ്ധതികള്‍ ജലനിധിയുടെ ഗുണ സമിതികള്‍ക്ക് കൈമാറും.  അതോടുകൂടി പൊതുടാപ്പുകള്‍ നിലക്കും
5. ജലനിധി പഞ്ചായത്തുകളില്‍ പഞ്ചായത്തിന്‍റെ വികസന പദ്ധതിയുടെ ഭാഗമായി ജലവിതരണ മേഖലകളില്‍ ഒരു പദ്ധതിയും പാടില്ല. പഞ്ചായത്ത് ഇടപെടല്‍ നിലക്കും.

കേരളത്തില്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയ പാലക്കാട് ജില്ലയിലെ എരിമയൂര്‍ പഞ്ചായത്തില്‍ പദ്ധതി സംബന്ധിച്ച് 2008ല്‍ വിശദമായ പഠനം നടത്തുകയുണ്ടായി.  ഇവിടെ SO ആയി (Supporting Organization) പ്രവര്‍ത്തിച്ചത് "മൈത്രി" എന്ന NGO ആണ്. തുടര്‍ന്ന് അഞ്ച് വര്‍ഷത്തിനുശേഷം 2013ലെ സ്ഥിതിയും പഠിക്കുകയുണ്ടായി.  ഇത് സംബന്ധിച്ച വിശദാംശങ്ങളാണ് തുടര്‍ന്നുളളവ

മഴയെ കൊയ്തെടുക്കാന്‍.....

ഇനിയൊരു മഹായുദ്ധം ഭൂമുഖത്തുണ്ടാകുക കുടിവെള്ളത്തിനു വേണ്ടിയാകും എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പ്രവചിച്ചിട്ടുള്ളത്. നദികളും പുഴകളും വറ്റിവരളുകയും ജലസ്രോതസ്സുകളാകെ മലിനമാകുകയും ചെയ്യുന്ന ഈ പുതിയ കാലത്ത് ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുക എന്നത് ഏറ്റവും ഉദാത്തമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. രാജ്യങ്ങള്‍ തമ്മിലും സംസ്ഥാനങ്ങള്‍ തമ്മിലും ജലാശയങ്ങള്‍ക്കായി കൊമ്പുകോര്‍ക്കുന്ന കാഴ്ചകള്‍ എവിടെയും സുലഭമായി കാണുകയാണ്.
കേരളം 44 നദികളാല്‍ സമൃദ്ധമായ നാടാണ്. ആറുകളും കുളങ്ങളും, ജലത്തിന്‍റെ നിതാന്ത സ്രോതസ്സുകളായ പാടങ്ങളും ചതുപ്പുകളും കൊണ്ട് അനുഗ്രഹീതമായ ഹരിതഭൂമി. എന്നാല്‍ ഇന്ന് അതിരൂക്ഷമായ ജലക്ഷാമത്താല്‍ വലയുന്ന പ്രദേശങ്ങളുടെ പട്ടികയിലും കേരളം ഇടം പിടിക്കുന്നുണ്ട്. ഒരു കുടം ജലത്തിനുവേണ്ടി കിലോമീറ്ററുകള്‍ നടന്നു പോകുന്നവരും, കുടിവെള്ള ടാങ്കറിനു മുന്നില്‍ ദാഹജലത്തിനായി തിക്കുകൂട്ടുന്നവരും ഇവിടെയുണ്ട്.
വര്‍ഷത്തില്‍ ചുരുങ്ങിയത് 100 ദിവസമെങ്കിലും മഴ ലഭിക്കുന്ന പ്രദേശത്താണ് ഈ ദുര്യോഗമെന്നതാണ് ഏറ്റവും ദയനീയമായ കാര്യം. ഇടവപ്പാതിയും തുലാവര്‍ഷവും പെയ്ത് തിമിര്‍ക്കുമ്പോഴും ഈ ജലധാരയെ ശ്രദ്ധാപൂര്‍വ്വം സംഭരിക്കുവാനും സംരക്ഷിച്ചു നിര്‍ത്താനും മലയാളിക്ക് കഴിയുന്നതേ ഇല്ല. കേരളത്തിലെ ഭൂഗര്‍ഭ ജലത്തിന്‍റെ അളവ് അപകടകരമാം വണ്ണം കുറയുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കിണറുകള്‍ വറ്റാനും ആറും പുഴയും കുളങ്ങളും വരണ്ടുണങ്ങാനും കാരണവും ഭൂഗര്‍ഭജലശോഷണമാണ്. കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് ചരിഞ്ഞ് നില്‍ക്കുന്ന ഭൂമിയുടെ ഉപരിതല സ്വഭാവം മഴയെ കടലിലേക്കൊഴുക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ശക്തമായ ഒരു മഴ പെയ്താല്‍ പോലും ഏകദേശം ഒന്നര മണിക്കൂര്‍ കൊണ്ട് തന്നെ, ആ മഴവെള്ളത്തിന്‍റെ സിംഹഭാഗവും പടിഞ്ഞാറന്‍ ചരിവിലേയ്ക്കൊഴുകി അറബിക്കടലില്‍ പതിക്കുകയാണ്.
ഈ ജലം ഭൂമിയിലേക്കിറങ്ങി ഭൂഗര്‍ഭജല സ്രോതസിനോടു ചേരുന്നില്ല. ഇത് ഭൂഗര്‍ഭ ജലത്തിന്‍റെ അളവ് വലിയ അളവില്‍ കുറയാന്‍ ഇടയാക്കുന്നു. കേരളത്തിന്‍റെ ഈ സവിശേഷ സ്വഭാവം ശാസ്ത്രജ്ഞന്‍മാര്‍ തന്നെ ശ്രദ്ധാപൂര്‍വ്വം പഠിച്ച് വിലയിരുത്തിയിട്ടുണ്ട്. മഴവെള്ളത്തെ ശാസ്ത്രീയവും ശ്രദ്ധാപൂര്‍വ്വവുമായി സംരക്ഷിച്ചാല്‍ ഏറ്റവും മികച്ച രീതിയില്‍ ജലക്ഷാമത്തെ നേരിടാം എന്നതാണ് സ്ഥിതി.
ഈ സവിശേഷ സന്ദര്‍ഭത്തിലാണ് മഴക്കൊയ്ത്ത് എന്ന ഉദ്യമവുമായി സി.പി.ഐ(എം) ജനങ്ങളിലേക്കിറങ്ങുന്നത്. മഴക്കുഴികള്‍ തീര്‍ത്തും, പുതിയ ജലസംരക്ഷണ അവബോധം സൃഷ്ടിച്ചും പാര്‍ട്ടി കാലഘട്ടത്തിന്‍റെ ലവണരസം പേറുന്ന ഈ പ്രവര്‍ത്തനത്തെ ഏറ്റെടുക്കുകയാണ്. പരിസ്ഥിതി ശാസ്ത്രജ്ഞന്‍മാരും പൊതുസമൂഹവും പാര്‍ട്ടി പ്രവര്‍ത്തകരും തോളോടുതോള്‍ ചേര്‍ന്ന് ഈ ദൗത്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നു.
മഴക്കൊയ്ത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 24 ന് കൊല്ലം നഗരത്തിന്‍റെ അതിര്‍ത്തിയിലുള്ള കോയിക്കല്‍ എന്ന ഗ്രാമത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സ:കോടിയേരി ബാലകൃഷ്ണന്‍, സഖാവ് എം.എ.ബേബി, സ:പി.കെ.ഗുരുദാസന്‍ തുടങ്ങിയവരും ജില്ലയിലെ പാര്‍ട്ടി നേതാക്കന്‍മാരും സാംസ്കാരിക-സാമൂഹിക-കലാ മേഖലകളിലെ പ്രഗല്‍ഭ വ്യക്തിത്വങ്ങളും മഴക്കുഴികള്‍ കുഴിച്ചുകൊണ്ട് ഈ മഹായജ്ഞത്തിന് തുടക്കമിട്ടു. ഉദ്ഘാടന ദിവസം തന്നെ കൊല്ലം നഗരത്തിലാകമാനം 4000 മഴക്കുഴികള്‍ പാര്‍ട്ടി പ്രവര്‍ത്തകരും സന്നദ്ധഭടന്‍മാരും തീര്‍ക്കുകയുണ്ടായി.
ജില്ലയിലാകമാനം രണ്ടരലക്ഷം മഴക്കുഴികള്‍ തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ അമ്പതിനായിരത്തോളം സന്നദ്ധഭടന്‍മാരെ സജ്ജരാക്കുയുണ്ടായി.  അവര്‍ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ്‌ ഭവന സന്ദര്‍ശനം നടത്തി മഴക്കുഴികളുടെ പ്രധാന്യം പൊതുജനത്തെ ബോദ്ധ്യപ്പെടുത്തുകയും ജലസംരക്ഷണ അവബോധം സൃഷ്ടിക്കുകയും ചെയ്തു.  മേയ് 4 ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞരായ ഡോ.സുസ്മിത സെന്‍ ഗുപ്ത (ഇടഋ, ചലം ഉലഹവശ), ഡോ. സുഭാഷ് ചന്ദ്രബോസ്(ഇഇഉഡ, ഠവശൃൗ്മിമിവേമുൗൃമാ) എന്നിവര്‍ പങ്കെടുത്ത് ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസ്സുകളുടെയും പൊതുസമ്മേളനത്തിന്‍റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചത് അഭിവന്ദ്യ മാര്‍ ക്രിസോസ്സ്റ്റം വലിയ മെത്രാപ്പോലിത്തയായിരുന്നു. കേരള മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയെക്കാള്‍ മഹത്തരം സിപി.ഐ(എം) ന്‍റെ മഴക്കൊയ്ത്ത് ആണെന്നും, ഈ മഹത്തായ പദ്ധതിയുടെ ഭാഗമാക്കിയതിലുടെ സിപി.ഐ(എം) തനിക്ക് സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി തുറന്നിരിക്കുകയാണെന്നും തിരുമേനി പറഞ്ഞു.
ജില്ലയുടെ സവിശേഷവും മൂര്‍ത്തവുമായ പാരിസ്ഥിതിക ചിത്രം ഡോ.സുസ്മിത സെന്‍ ഗുപ്ത വിശദമാക്കുകയും ഏതേതൊക്കെ മേഖലകളിലാണ് ഊന്നല്‍ നല്‍കേണ്ടത് എന്ന് വിശദീകരിക്കുകയും ചെയ്തു. വിവിധതരം മഴവെള്ള സംരക്ഷണ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ്ടയിരുന്നു ഡോ. സുഭാഷ് ചന്ദ്രബോസ് ചെയ്തത്. തുടര്‍ന്ന് സി.പി.ഐ(എം)ന്‍റെ 17 ഏരിയാകമ്മിറ്റികളുടെ നേതൃത്വത്തിലും ശില്പശാലകള്‍ നടന്നു. പഞ്ചായത്തുകളില്‍ വോളണ്ടിയര്‍മാരെ സജ്ജരാക്കുകയും അവര്‍ വീടുകള്‍ സന്ദര്‍ശിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും നടത്തുകയും ചെയ്തു. മേയ് 16, 17 തീയതികളില്‍ ജില്ലയില്‍ ആകമാനം പതിനായിരകണക്കിന് മഴക്കുഴികള്‍ നിര്‍മ്മിക്കുകയുണ്ടായി.
ശാസ്താംകോട്ട കായലിനു ചുറ്റും ആയിരക്കണക്കിന് മഴക്കുഴികള്‍ ശാസ്ത്രീയമായി തീര്‍ത്തതുള്‍പ്പെടെ ജില്ലയിലാകമാനം ഊര്‍ജിതമായി മഴക്കൊയ്ത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമായി നടന്നു വരുന്നു. വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വായനശാലകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, സ്കൂളുകള്‍, കോളേജുകള്‍ തുടങ്ങിയവയെ പ്രതിനിധികരിച്ച് വിവിധ തുറകളില്‍പ്പെട്ട മനുഷ്യരുടെ സംഘബോധത്തിന്‍റെ വിളംബരമായാണ് മഴക്കൊയ്ത്തിന്‍റെ അഭൂതപൂര്‍വ്വമായ വിജയത്തെ നോക്കി കാണേണ്ടത്.
തെങ്ങിന്‍ തടങ്ങള്‍, ചേമ്പും ചേനയും വാഴയും ഉള്‍പ്പെടെ കൃഷി ചെയ്യുന്ന തടങ്ങള്‍, റബ്ബര്‍ത്തോട്ടങ്ങളിലെ മണ്‍തിട്ടകള്‍ തുടങ്ങിയവയെല്ലാം മഴയുടെ ഒഴുക്കിനെ തടഞ്ഞു നിര്‍ത്തി ജലം മണ്ണിലേയ്ക്കാഴ്ന്നിറങ്ങാന്‍ സഹായിക്കും. എന്നാല്‍ കൃഷിയുടെ തകര്‍ച്ചയും അശാസ്ത്രീയമായ കൃഷി മാര്‍ഗ്ഗങ്ങളും ഈ ഭൂഗര്‍ഭ നീരുറവകളെ ഇല്ലാതാക്കി.
കൊല്ലം കിളികൊല്ലൂരിലെ കര്‍ഷകനും സി.പി.ഐ(എം) പ്രവര്‍ത്തകനുമായ അനില്‍കുമാര്‍ സ്വന്തം അനുഭവം വിശദീകരിക്കുകയുണ്ടായി. വേനല്‍ക്കാലത്ത് തന്‍റെ കിണര്‍ വറ്റുകയും കൃഷിയിടം വരണ്ടുണങ്ങുകയും ചെയ്യുന്നത് പതിവായപ്പോള്‍ ഒരു വര്‍ഷത്തിനു മുമ്പ് തന്‍റെ വീടിനോട് ചേര്‍ന്ന് മഴക്കുഴി തീര്‍ക്കുകയുണ്ടായി. അതിന്‍റെ ഫലമായി ഈ വേനല്‍ക്കാലത്ത് കിണറ്റില്‍ പതിവായുണ്ടാകുന്ന വരള്‍ച്ച ഉണ്ടായില്ലെന്നു മാത്രമല്ല തന്‍റെ കന്നുകാലി വളര്‍ത്തലിനും കൃഷിക്കും ആവശ്യമായ ജലം കിണറ്റില്‍ നിന്നുതന്നെ ലഭിക്കുകയും ചെയ്തു. ഇത്തരം നിരവധി അനുഭവങ്ങള്‍ ഈ പദ്ധതിക്ക് ആവേശം നല്‍കുന്നതായി.
ഒരു മീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള മഴക്കുഴികളില്‍ പ്രതിവര്‍ഷം  6000 ലിറ്റര്‍ ജലം സംഭരിക്കപ്പെടുകയും ഭൂമിയിലേക്ക് റീചാര്‍ജ്ജ് ചെയ്യപ്പെടുകയും ചെയ്യും.
ജൈവപച്ചക്കറി കൃഷി, മാലിന്യസംസ്കരണം, സാന്ത്വനപരിചരണം എന്നിവയുടെ അര്‍ത്ഥപൂര്‍ണ്ണമായ തുടര്‍ച്ചയായി ڇമഴക്കൊയ്ത്ത്ڈ എന്ന ഈ ജനകീയ കൂട്ടായ്മയ്ക്ക് സി.പി.ഐ(എം) നേതൃത്വം കൊടുക്കുമ്പോള്‍, അത് ജനങ്ങളിലേയ്ക്ക് കൂടുതല്‍ കടന്നുചെല്ലാനും സമൂഹത്തെ ചലനാത്മകമാക്കാനും പൊതു ആവശ്യങ്ങളുടെ മേഖലകളെ അഭിസംബോധന ചെയ്യാനും കഴിയുന്ന തരത്തിലേയ്ക്ക് കൂടി ഉയരുന്നുണ്ട്. മഴക്കുഴി എടുക്കുന്ന സ്ഥലങ്ങളില്‍ വൃക്ഷതൈകളും പച്ചക്കറി തൈകളും വിതരണം ചെയ്ത് ഹരിതാഭമായ, വിഷരഹിത ഗ്രാമങ്ങള്‍ എന്ന സങ്കല്‍പ്പം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ഇതിനോടൊപ്പം നടന്നു വരുന്നു.

ഖര ദ്രവ മാലിന്യങ്ങള്‍ കുടിവെള്ള മേഖലയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍

ലോകത്തില്‍ ഏറ്റവും അധികം കിണറുകളുള്ള ഒരു ആവാസപ്രദേശമാണ് കേരളം. 50 ലക്ഷത്തിലധികം വരുന്ന കിണറുകളിലെ ജലം അടക്കം കേരളത്തിലെ ജനങ്ങളുടെ ശുദ്ധജല ആവശ്യത്തിന്‍റെ 90 ശതമാനവും ലഭ്യമാകുന്നത് ഭൂഗര്‍ഭ ജലത്തില്‍ നിന്നാണ്. ഇത്രയും പ്രധാനപ്പെട്ട നമ്മുടെ കുടിവെള്ള സ്രോതസ്സിനെ മലിനീകരിക്കുന്ന ധാരാളം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ നടന്നുവരുന്നു. ജൈവ  രാസ മാലിന്യങ്ങള്‍ ജലത്തിന്‍റെ സാന്നിധ്യത്തില്‍ മണ്ണിലേയ്ക്ക് കിനിഞ്ഞിറങ്ങി പ്രകൃതിയിലുള്ള ജല സംഭരണികളില്‍ എത്തിച്ചേരുമ്പോഴാണ് ഭൂഗര്‍ഭ ജലം മലിനീകരിക്കപ്പെടുന്നത്. പാറയുള്ള പ്രദേശങ്ങളില്‍ പോലും പാറയുടെ പ്രകൃത്യായുള്ള വിടവുകളിലൂടെ മാലിന്യം ജലത്തില്‍ കലരുന്നു. ലാഭേച്ഛമൂലം അറിഞ്ഞുകൊണ്ടുതന്നെ ഖര  ദ്രവ മലിനീകരണം നടത്തുന്ന കോര്‍പറേറ്റുകളും പ്രത്യാഘാതങ്ങള്‍ എന്ത് എന്നറിയാതെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സാധാരണക്കാരും ഏറിയും കുറഞ്ഞും കുടിവെള്ള മലിനീകരണത്തില്‍ പങ്കുവഹിക്കുന്നു. അത്തരത്തില്‍ നടക്കുന്ന ചില പ്രവര്‍ത്തനങ്ങളുടെ ചിത്രം വരച്ചുകാട്ടാനാണ് ഇവിടെ ശ്രമിക്കുന്നത്.
1. പാലക്കാട് ജില്ലയിലെ ശീതള  കുപ്പിവെള്ള കമ്പനികള്‍
പാലക്കാട് ജില്ലയില്‍ വന്‍കിട കോര്‍പറേറ്റുകളായ കൊക്കൊക്കോള, പെപ്സി എന്നിവ പ്രവര്‍ത്തിച്ചിരുന്നതില്‍ ഇപ്പോള്‍ പെപ്സികോ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു. രണ്ടു കമ്പനികളും തങ്ങളുടെ ഉല്പന്നത്തിന്‍റെ പ്രധാന അസംസ്കൃതവസ്തുവായ വെള്ളം കണ്ടെത്തിയത് ഭൂഗര്‍ഭ ജല ചൂഷണത്തിലൂടെയാണ്. നാലു ലിറ്റര്‍ ജലം സംസ്കരിക്കുമ്പോള്‍ ഒരു ലിറ്റര്‍ ഉല്‍പ്പന്നമാണ് ഇവര്‍ക്ക് ലഭ്യമാകുന്നത്. ബാക്കിവരുന്ന മൂന്ന് ലിറ്ററില്‍ കുറെ ഭാഗം ഖരമാലിന്യമാവുകയും ബാക്കി ദ്രവമാലിന്യമാവുകയും ചെയ്യും. പ്രവര്‍ത്തനം തുടങ്ങി ആറ് മാസമായപ്പോള്‍ തന്നെ കൊക്കൊക്കോള കമ്പനി ഒഴുക്കിവിട്ട മലിനജലം നാട്ടിലെ കിണറുകളെ ബാധിക്കാന്‍ തുടങ്ങി. വെള്ളത്തിന്‍റെ ലവണാംശവും കഠിനതയും (മെഹശിശ്യേ, വമൃറിലൈ) വര്‍ദ്ധിച്ചു എന്നുമാത്രമല്ല അസുഖകരമായ ഒരു ഗന്ധവും ജലത്തിനുണ്ടായി. ചിലഭാഗങ്ങളിലെ കിണറുകള്‍ വറ്റാനും തുടങ്ങി. ഉല്‍പ്പന്നാവശിഷ്ടമായി രൂപാന്തരപ്പെടുന്ന ചെളിയുടെ രൂപത്തിലുള്ള ഖരമാലിന്യം (ഹൌറഴല) നല്ല വളമാണ് എന്ന പ്രചരണത്തോടെ കൊക്കൊകോള കമ്പനി കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. കൊക്കൊക്കോള പോലെ ഒരു കമ്പനിക്ക് തീര്‍ച്ചയായും ഹൌറഴല ല്‍ അടങ്ങിയിരിക്കുന്ന ഘന ലോഹങ്ങളുടെ (വലമ്യ ാലമേഹെ) അളവിനെപ്പറ്റി അറിയാതിരിക്കാന്‍ വഴിയില്ല. കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ പക്കല്‍ ഇതിന്‍റെ പരിശോധന റിപ്പോര്‍ട്ട് ഉണ്ടാവും. എന്നിരുന്നാലും ലെഡ്, നിക്ക ല്‍, കാഡ്മിയം, സിങ്ക് ഇവ അടങ്ങിയ ഖരമാലിന്യം കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് അവരുടെ കൃഷിയിടങ്ങളില്‍ തള്ളുവാന്‍ കമ്പനിക്ക് യാതൊരു മടിയുമുണ്ടായില്ല. കൃഷിയിടങ്ങളില്‍ വന്‍തോതില്‍ നിക്ഷേപിക്കപ്പെട്ട ഈ മാലിന്യത്തിന്‍റെ വളക്കൂറ് (ാമിൗൃല ്മഹൗല) പരിശോധിച്ചത് വളരെ വൈകിയാണ്. പരിശോധനയില്‍നിന്ന് മനസ്സിലായത് ഈ ഹൌറഴല ല്‍ നൈട്രജന്‍ ഒട്ടും തന്നെ അടങ്ങിയിട്ടില്ല എന്നും 28 മുതല്‍ 30 ശതമാനം വരെ കാല്‍സ്യവും 4 മുതല്‍ 5 ശതമാനം വരെ ഫോസ് ഫെറസും അടങ്ങിയിരിക്കുന്നു എന്നുമാണ്. ഇവ ഭൂമിയിലേയ്ക്ക് ഒലിച്ചിറങ്ങുകയും കാല്‍സ്യത്തിന്‍റെ അമിതമായ അളവുമൂലം മണ്ണിന്‍റെ പോഷക മൂല്യം (ിൗൃശേലിേ ്മഹൗല) അസ്ഥിരപ്പെടുകയും ചെയ്തതിന്‍റെ ഫലമായി മണ്ണിന്‍റെ ജൈവ ഘടനയില്‍ വലിയ ദോഷഫലങ്ങളുണ്ടായി. ഇതുമൂലം കാര്‍ഷിക ഉത്പാദനം കുറയുകയും കര്‍ഷകത്തൊഴിലാളികളുടെ ജോലി ലഭ്യത കുറയുകയും അവര്‍ക്ക് തൊഴില്‍ തേടി മറ്റ് സ്ഥലങ്ങളിലേയ്ക്ക് അലയേണ്ടിയും വന്നു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ പഠനത്തില്‍ ഈ പ്രദേശത്തെ പ്രധാന വിളകളായ നെല്ല്, പച്ചക്കറി, മുതിര, വാഴ, റാഗി മുതലായ കൃഷികര്‍ക്ക് പുറമേ വ?ബതോതിലുണ്ടായിരുന്ന തീറ്റപ്പുല്‍ കൃഷിയേയും കമ്പനിയിലെ മലിന ജലവും സ്ലഡ്ജും ദോഷകരമായി ബാധിച്ചു എന്നാണ് കണ്ടത്. ജലത്തില്‍ കോപ്പര്‍, കാഡ്മിയം, ലെഡ്, ക്രോമിയം എന്നിവ അടങ്ങിയിരിക്കുന്നതായും തീറ്റപ്പുല്ല്, പാല്‍, മുട്ട, ഇറച്ചി എന്നിവയിലും ഇവ അമിതമായി അടങ്ങിയിരിക്കുന്നതായും കേരള കാര്‍ഷിക സര്‍വകലാശാലയുടെ പഠനത്തില്‍ വ്യക്തമാക്കപ്പെട്ടു. എവിടെയോയിരുന്ന്, നുരയുന്ന ശീതളപാനീയം കുടിക്കുന്നവര്‍ക്കായി സ്വന്തം കുടിവെള്ളം ത്യജിച്ച് പഞ്ചായത്തിന്‍റെ കുടിവെള്ള വണ്ടിയും കാത്തിരിക്കുന്ന ഗ്രാമീണരുടെ ചിത്രം നമ്മുടെ ഭരണകര്‍ത്താക്കളുടെ ശ്രദ്ധയില്‍ പെടാതെപോയത് അത്ഭുതം തന്നെ.
കൊക്കൊക്കോള കമ്പനി അടച്ചുപൂട്ടിയതിനുശേഷമാണ് പെപ്സിക്കോ തങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പെപ്സിക്കോയും ദിനംപ്രതി 78 ലക്ഷം ലിറ്റര്‍ ഭൂജലം ഊറ്റിയാണ് കമ്പനി പ്രവര്‍ത്തിപ്പിക്കുന്നത്. ഇവിടെയും നാല് ലിറ്റര്‍ ജലത്തിന് ഒരു ലിറ്റര്‍ ഉല്പന്നം എന്ന രീതിയാണ്. ഖരമാലിന്യമായ സ്ലഡജ് കമ്പനിക്കകത്ത് നിര്‍മ്മിച്ചിരുന്ന കൂറ്റന്‍ ഷെഡുകളിലാണ് സൂക്ഷിച്ചിരുന്നത്. സംഭരണശേഷിയേക്കാള്‍ കൂടുതല്‍ ഖരമാലിന്യം ശേഖരിച്ചുവച്ചിരുന്നതിനാലും മഴക്കാലത്ത് ചോരുന്ന ഷെഡ്ഡുകളായിരുന്നതിനാലും ഹൌറഴലല്‍ അടങ്ങിയ അപകടകാരികളായ ലോഹങ്ങള്‍ ഫാക്ടറിക്കുള്ളില്‍ പരക്കുകയുണ്ടായി. മാത്രമല്ല ദ്രവ മാലിന്യങ്ങള്‍ (ലളളഹൗലിേ) കമ്പനിക്ക് പുറത്തേക്കാണ് ഒഴുക്കിക്കൊണ്ടിരുന്നത്. ഒരു ജോയിന്‍റ് പാര്‍ലമെന്‍ററി കമ്മറ്റിയുടെ പരിശോധനയെ തുടര്‍ന്ന് കമ്പനി പുറത്തേക്ക് ദ്രവമാലിന്യം ഒഴുക്കുന്നത് നിര്‍ത്തി. പകരം കമ്പനിയുടെ 53 ഏക്കര്‍ സ്ഥലത്തുള്ള ഒരു കിലോമീറ്റര്‍ നീളമുള്ള ഒരു തോട്ടിലേക്ക് ഒഴുക്കുന്നു. കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ പരിശോധനയ്ക്കും നിബന്ധനകള്‍ക്കും വിധേയമായാണ് ദ്രവമാലിന്യം ഒഴുക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് സാങ്കേതികമായി ശരിയായിരുന്നുതാനും. ദ്രവ മാലിന്യത്തിലുള്ള വിവിധങ്ങളായ രാസ ഘടകങ്ങളുടെ അളവ് പരിശോധിച്ചാല്‍ അവ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുവദനീയമായ അളവിനുള്ളില്‍ നില്‍ക്കുന്നതായി കാണാം. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്. ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം. ദ്രവമാലിന്യത്തിലെ സോഡിയത്തിന്‍റെ അനുവദനീയമായ അളവ് 250 ുുാ ല്‍ (ുമൃേെ ുലൃ ാശഹഹശീി) താഴെയാണ്. കമ്പനി പുറത്തുവിടുന്ന മാലിന്യത്തില്‍ ഇത് 180  200 ുുാവരെ മാത്രമേയുള്ളു. പക്ഷേ കമ്പനിക്കുള്ളിലെ വലിയ കുളങ്ങളിലെ ജലം ഭീകരമായ രീതിയില്‍ മലിനപ്പെടുന്നു എന്ന് പരിശോധനയില്‍ വ്യക്തമായി. ഇതിനു കാരണം ആദ്യം വീഴുന്ന സോഡിയം മണ്ണിലേയ്ക്കിറങ്ങുന്നു, അടുത്ത ദിവസങ്ങളിലും അതേ സ്ഥലത്ത് സോഡിയം വീണ്ടും വീണ്ടും വീണുകൊണ്ടേയിരിക്കുന്നു. അങ്ങിനെ സോഡിയത്തിന്‍റെ കോണ്‍സന്‍റ്രേഷന്‍ രൂപപ്പെടുന്നു. അതുപോലെതന്നെയാണ് പൊട്ടാസിയം, ക്ലോറൈഡ് തുടങ്ങിയ രാസ ഘടകങ്ങളും. കുളത്തിലെ വെള്ളത്തിന്‍റെ രാസപരിശോധനയില്‍ സോഡിയം 5000 ുുാ ല്‍ അധികവും പൊട്ടാസിയം 4000 ുുാ ല്‍ അധികവും.
2. കീഴ്മാട് പഞ്ചായത്ത്, ഏറണാകുളം ജില്ല.
കീഴ്മാട് പഞ്ചായത്തിലെ കുളക്കാട് കോളനിയിലെ നിവാസികളില്‍ ഹൈപ്പോതൈറോയിഡ് രോഗം കണ്ടെത്തിയത് അവിടുത്തെ പി.എച്ച്.സി യിലെ ഒരു ഡോക്ടര്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ അന്വേഷണത്തിലാണ് ഈ രോഗത്തിനു കാരണമായ പെര്‍ക്ലോറൈറ്റ് എന്ന ആപത്കരമായ രാസവസ്തു ജലത്തിലടങ്ങിയിട്ടുണ്ട് എന്ന് വെളിവായത്. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി എത്തുകയും കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പഠനം നടത്തുകയും ചെയ്തു.
കുളക്കാട് കോളനിക്ക് സമീപം മൂന്ന് ഫാക്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. ഒരു പ്ലൈവുഡ് ഫാക്ടറിയും സുഗന്ധ വ്യഞ്ജനങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയും. കടഞഛ യുടെ അധീനതയിലുള്ള പെര്‍ക്ലോറേറ്റ് നിര്‍മ്മിക്കുന്ന ഫാക്ടറിയും. പെര്‍ക്ലോറേറ്റ് ഫാക്ടറി സ്ഥിതിചെയ്യുന്നത് കുളക്കാട് കോളനിയുടെ ഒരു കിലോമീറ്റര്‍ തെക്ക് കിഴക്ക് ഭാഗത്തായി കോളനിയേക്കാള്‍ ഉയര്‍ന്ന (ലഹല്മലേറ) പ്രദേശത്ത് ആണ്. പെര്‍ക്ലോറേറ്റ് ഫാക്ടറിയില്‍ നിന്ന് ജലം ഒഴുകുന്ന ദിശയില്‍നിന്ന് എടുത്ത ജലത്തിന്‍റെ സാമ്പിളുകള്‍ തിരുവനന്തപുരത്ത് ലാബില്‍ പരിശോധിച്ചതില്‍ മൂന്ന് സാമ്പിളുകളിള്‍ 10000 ുുയ (ുമൃേെ ുലൃ യശഹഹശീി) പെര്‍ക്ലോറേറ്റ് കണ്ടെത്തി. പ്രദേശത്തെ താമസക്കാരിയായ ശ്രീമതി മോളിയുടെ പുരയിടത്തിലെ കിണറ്റില്‍ പെര്‍ക്ലോറേറ്റിന്‍റെ അളവ് 6116 ുുയ ആയിരുന്നു. ശ്രീമതി മോളിയും കുഞ്ഞും ഉള്‍പ്പടെ അറുപതിലധികം പേര്‍ ഇവിടെ ഹൈപ്പോതൈറോയിഡ് രോഗബാധിതരാണ്. പെര്‍ക്ലോറേറ്റ് പ്രധാനമായും ഉപയോഗിക്കുന്നത് റോക്കറ്റ് വിക്ഷേപിക്കാനാവശ്യമായ ഇന്ധനമായാണ്. മനുഷ്യശരീരത്തിന് വളരെ അപകടകാരിയായ ഈ രാസവസ്തുവിനെ യു.എസ് എന്‍വയോണ്‍മെന്‍റ? പ്രൊട്ടെക്ഷന്‍ ഏജന്‍സി വിശേഷിപ്പിക്കുന്നത് څഹ്യൂമന്‍ കാര്‍സിനോജന്‍چ എന്നാണ്.
3. ആലപ്പുഴയിലെ കയര്‍ ഫാക്ടറികള്‍.
കയറിന് വിവിധ നിറങ്ങള്‍ നല്‍കിയതിനുശേഷം ബാക്കിവരുന്ന രാസപദാര്‍ത്ഥങ്ങള്‍ വേണ്ടതുപോലെ സംസ്കരിക്കാതെ കുഴിയെടുത്ത് ഒഴുക്കിവിടുന്ന രീതി പല കയര്‍ ഫാക്ടറികളും അനുവര്‍ത്തിക്കുന്നു. വളരെപെട്ടെന്ന് ജലം കടത്തിവിടുന്ന പ്രത്യേകതയുള്ള ആലപ്പുഴയുടെ ചൊരിമണല്‍ വളരെപെട്ടെന്നും വൈകാതെതന്നെ കുടിവെള്ളവും മലിനമാകുന്നു. ആലപ്പുഴ തുമ്പോളിയിലുള്ള ഒരു ഫാക്ടറിയുടെ ജലം ഒഴുകുന്ന ദിശയിലുള്ള കിണറുകള്‍ വളരെയധികം മലിനമാകുകയും ഉപയോഗശൂന്യമാകുകയും ചെയ്തു. വളവനാടുള്ള ഫാക്ടറിയുടെ കിഴക്ക് ഭാഗത്തുള്ള കിണറുകള്‍ പൂര്‍ണമായും മലിനപ്പെട്ടു. മാരകരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആലപ്പുഴയിലെ ഈ മലിനീകരണ വിഷയം കാര്യമായി പഠനവിധേയമായിട്ടില്ല.
4. ആലപ്പുഴയിലെ ഫ്ലൂറൈഡ്
ആലപ്പുഴ മുനിസിപ്പാലിറ്റിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമാകുന്നത് കുഴല്‍ക്കിണര്‍ വഴിയാണ്. കുഴ ല്‍ക്കിണറുകളുടെ സാന്ദ്രത വര്‍ദ്ധിച്ചതുമൂലം വിവിധങ്ങളായ പ്രശ്നങ്ങള്‍ ആലപ്പുഴ നേരിടുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് വെള്ളത്തിലെ ഫ്ലൂറൈഡിന്‍റെ ആധിക്യം മൂലം ഉണ്ടാകുന്ന ഫ്ലൂറോസിസ് എന്ന രോഗം. ഫ്ലൂറൈഡിന്‍റെ അളവ് 3.5 ുുാ ല്‍ കൂടിയാല്‍ സ്കെലിട്ടല്‍ ഫ്ലൂറോസിസ് (അസ്ഥികളുടെ ബലക്ഷയവും പൊടിഞ്ഞുപോകലും) ഉണ്ടാകും. വെള്ളത്തില്‍ ഫ്ലൂറൈഡിന്‍റെ പരമാവധി അനുവദനീയമായ അളവ് 1.5 ുുാ ആണെന്നിരിക്കെ ആലപ്പുഴ ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങളിലും 3 ുുാ വരെയും ചിലപ്രദേശങ്ങളില്‍ 3.5 ുുാ വരെയും ഫ്ലൂറൈഡ് അടങ്ങിയിരിക്കുന്നു. ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍, പ്രത്യേകിച്ചും കുട്ടികളില്‍ പല്ലുകള്‍ക്ക് മഞ്ഞ നിറവും ബലക്ഷയവും ഉണ്ടാക്കുന്ന ഡന്‍റല്‍ ഫ്ലൂറോസിസ് എന്ന അസുഖം വ്യാപകമാണ്. ആഴത്തിലുള്ള കുഴല്‍ കിണറുകളില്‍ നിന്ന് അമിത അളവില്‍ ജലം പമ്പ് ചെയ്യുന്നതുമൂലം വാട്ടര്‍ ടൈപ്പുകളില്‍ (ംമലേൃ ്യേുലെ) കാല്‍സ്യം മാറി സോഡിയം വരികയും അപ്പോള്‍ ചെളിയില്‍ അടങ്ങിയിരിക്കുന്ന ഫ്ലൂറൈഡ് അമിത പമ്പിങ്ങ് മൂലമുണ്ടാകുന്ന ന്യൂന മര്‍ദ മേഖലയിലേയ്ക്ക് (ഹീം ുൃലൗൃലൈ ്വീില) റിലീസ് ചെയ്യപ്പെടുകയുമാണ് ഉണ്ടാകുന്നത്. പരിധിക്കുമുകളില്‍ ഫ്ലൂറൈഡ് ചേര്‍ന്ന ഈ ജലം ഇപ്പോള്‍ പ്രത്യേകിച്ചുള്ള ശുദ്ധീകരണമൊന്നും കൂടാതെ തന്നെ കുടിവെള്ളമായി വിതരണം ചെയ്യപ്പെടുന്നു. അമിത ചൂഷണം മലിനീകരണം തന്നെ.
5. മുരിക്കുംപുഴ റെയില്‍വേസ്റ്റേഷന്‍, തിരുവനന്തപുരം.
മുരിക്കുംപുഴ റെയില്‍വേസ്റ്റേഷന്‍ നവീകരിക്കുന്നതിന്‍റെ ഭാഗമായി പ്ലാറ്റ്ഫോം ഉയര്‍ത്തുവാന്‍ തീരുമാനിച്ചു. അതിനുവേണ്ടി മണ്ണിന്‍റെ ഉപയോഗം കുറച്ച് څഎക്കോ ഫ്രണ്ട്ലിچ ആയി തിരുവനന്തപുരം നഗരസഭയില്‍ ലഭ്യമായ അജൈവ മാലിന്യം ഇട്ട് പ്ലാറ്റ്ഫോം ഉയര്‍ത്തുവാന്‍ റയില്‍വെ, കേരള സര്‍ക്കാരിന്‍റെ ശുചിത്വ മിഷന്‍, തിരുവനന്തപുരം നഗരസഭ എന്നിവര്‍ തീരുമാനിച്ചു. 540 മീറ്റര്‍ നീളം പ്ലാറ്റ്ഫോം ഉയര്‍ത്തുവാനാണ് തീരുമാനിച്ചത്. ആദ്യഘട്ടമായി 40 മീറ്റര്‍ ഉയര്‍ത്തുവാനായി 600 ടണ്‍ മാലിന്യം 52 ട്രക്ക്ലോഡുകളായി കൊണ്ടുവന്ന് നിക്ഷേപിച്ചു. ഘനീകരിച്ച രീതിയിലുള്ള (രീാുമരലേറ ഹമ്യലൃെ ീള ീഹെശറ ംമലെേ) ഈ ഖര മാലിന്യം ഉപയോഗിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. കട്ടിയുള്ള പോളിത്തീന്‍ ഷീറ്റ് അടിയിലിട്ട് ഖര മാലിന്യം നിറയ്ക്കുകയും അതിനുമുകളില്‍ ചുവന്ന മണ്ണും (ഹമലേൃശശേര ീശെഹ) ചെളിയും കലര്‍ത്തി 30 സെ.മി. കനത്തില്‍ മറ്റൊരു ലെയര്‍ ഉണ്ടാക്കി റോളറുകള്‍ ഉപയോഗിച്ച് പ്രസ്സ് ചെയ്ത് അതിനുമുകളില്‍ ഇന്‍റര്‍ലോക്കിങ്ങ് ടൈല്‍ പാകിയാണ് നിര്‍മ്മാണം നടത്തിയത്. ഖരമാലിന്യത്തില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ഗ്യാസ്, ദ്രവങ്ങള്‍ എന്നിവ പോകുവാന്‍ അടിയിലിട്ട ഷീറ്റുകളില്‍ ദ്വാരങ്ങളും ഉണ്ടാക്കിയിരുന്നു. 2012 ജൂണ്‍ മാസമാണ് ഖരമാലിന്യത്തിന്‍റെ അവസാന ലോഡ് എത്തിയത്. റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഇതിനെ څൗമെെേശിമയഹല ംമലെേ ാമിമഴലാലിേچ എന്ന് വിശേഷിപ്പിച്ച് നാട്ടുകാരുടെ സഹായത്തോടെ 500 മീറ്റര്‍ കൂടി പൂര്‍ത്തീകരിക്കുവാന്‍ താല്പര്യമുണ്ട് എന്ന് അറിയിക്കുകയുണ്ടായി. മാത്രമല്ല കൊച്ചുവേളി, പാറശ്ശാല റയില്‍വേ സ്റ്റേഷനുകളും ഇതേ മാതൃക നടപ്പിലാക്കാന്‍ ആലോചനയുണ്ടെന്നും അറിയിച്ചിരുന്നു. കുന്നുക? ഇടിക്കാതെ, څപരിസ്ഥിതി സൗഹൃദچ രീതിയില്‍ നടത്തിയ ഈ പ്രവര്‍ത്തിമൂലം റയില്‍വേയ്ക്ക് 10 ലക്ഷം രൂപ ലാഭമുണ്ടാകുകയും ചെയ്തു.
2013 ലെ കാലവര്‍ഷം കഴിഞ്ഞപ്പോള്‍ പളാറ്റ്ഫോമിന് 100 മീറ്റര്‍ കിഴക്കുള്ള, ജലം ഒഴുകുന്ന ദിശയിലെ കിണറുകളിലെ ജലത്തിന്‍റെ രുചിവ്യത്യാസം നാട്ടുകാര്‍ക്ക് മനസ്സിലായി. അവിടുത്തെ താമസക്കാരനായ ഒരു ഡോക്ടര്‍ കിണറ്റിലെ വെള്ളം രാസപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അമോണിയ കൂടിയിരിക്കുന്നതായി മനസ്സിലായി. തുടര്‍ന്ന് നാട്ടുകാര്‍ പരാതി നല്‍കുകയും സര്‍ക്കാര്‍ ഒരു കമ്മറ്റി രൂപീകരിക്കുകയും കമ്മറ്റി പഠനം നടത്തുകയും മനുഷ്യാവകാശ കമ്മീഷനില്‍ ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍  നല്‍കുകയും ചെയ്തു. ചില കിണറുകളിലെ ജലത്തിലെ നൈട്രേറ്റിന്‍റെ അളവ് 14 ാഴ/ഹശേ ആയിരുന്നു. 10 ാഴ/ഹശേ നു മുകളില്‍ നൈട്രേറ്റ് അടങ്ങിയ ജലം ഉപയോഗിച്ചാല്‍ ബ്ലൂ ബേബി സിന്‍ഡ്രം ഉണ്ടാകും. ചില കിണറുകളില്‍ ഫീക്കല്‍ കോളിഫോമിന്‍റെ അളവ് 1600 ന് മുകളില്‍ ആയിരുന്നു. രോഗാവസ്ഥ പ്രദാനം ചെയ്യുന്ന ചില സ്പീഷീസ് ഫീക്കല്‍ കോളിഫോമിലുണ്ട്.
കോളിഫോമിനെ നശിപ്പിക്കാനായി സാധാരണ ചെയ്യാറുള്ള ക്ലോറിനേഷന്‍  ബ്ലീച്ചിംഗ് പൗഡറിന്‍റെ പ്രയോഗം  ഇവിടെ നിര്‍ദ്ദേശിക്കുവാന്‍ സാധ്യമല്ല. കാരണം അമോണിയം നൈട്രേറ്റ് ഉള്ള വെള്ളത്തില്‍ ക്ലോറിന്‍ ചേര്‍ത്താല്‍ ക്ലോറമീന്‍ (രവഹീൃമാശില) എന്ന വിഷ വസ്തു ഉണ്ടാകുകയും അപകടകാരിയായി തീരുകയും ചെയ്യും.
ജലപരിശോധനയില്‍ ഘനലോഹങ്ങളായ കോപ്പര്‍, ക്രോമിയം, സിങ്ക് എന്നിവയുടെ അംശങ്ങള്‍ കണ്ടെത്തി. മനുഷ്യശരീരത്തിന് ഒട്ടും താങ്ങാന്‍ പറ്റാത്ത, ആവശ്യമില്ലാത്ത ീഃശേര ാലമേഹെ ആയ കാഡ്മിയം ലെഡ്, ആര്‍സനിക്, മെര്‍ക്കുറി എന്നിവ യലഹീം റലലേരശേീി ഹല്ലഹ ആയിരുന്നു. ഇത്തരം ഘന ലോഹങ്ങളുടെ ഒരു പ്രത്യേകത അവ ഒരു ജൈവ ആവരണത്തിനുള്ളില്‍ ഇരിക്കാന്‍ താല്പര്യമുള്ളവയാണ് എന്നതാണ്. കാലക്രമേണ കൂടുതല്‍ മണ്‍സൂണ്‍ കാലങ്ങള്‍ കഴിയുമ്പോള്‍ ഈ ജൈവ ആവരണം ഭേദിച്ച് ഇത് ജലത്തില്‍ കലരാനുള്ള സാധ്യതയുണ്ട്. അതായത് മനുഷ്യശരീരത്തിന് ഹാനികരമായ ഒരു വലിയ മാലിന്യ ബോംബാണ് മുരിക്കുമ്പുഴ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോം.
കണ്ടുപിടിക്കപ്പെട്ട കോപ്പര്‍, ക്രോമിയം, സിങ്ക് എന്നിവയുടെ അംശങ്ങളും രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്കകം വര്‍ദ്ധിക്കുമെന്നതില്‍ സംശയമില്ല. മാലിന്യ സംസ്കരണത്തിന്, ക്ലീന്‍ കേരളയ്ക്ക് വേണ്ടി ഉണ്ടാക്കിയ ഒരു സര്‍ക്കാര്‍ പ്രസ്ഥാനത്തിന്‍റെ ആധുനിക ശാസ്ത്ര യുഗത്തിലെ ഈ സംഭാവന, വരും തലമുറകളെ എങ്ങിനെ ബാധിക്കുമെന്ന് കണ്ടറിയാന്‍ മാത്രമേ കഴിയൂ. കാരണം പ്രദേശത്തെ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ മാത്രമാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ്. അല്ലാതെ മറ്റൊരു പരിഹാര നിര്‍ദ്ദേശവും കമ്മീഷന്‍ നല്‍കുന്നില്ല. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും യാതൊരു നിര്‍ദ്ദേശവുമില്ല.
കുടിവെള്ളം മലിനപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളൂടെ ഉദാഹരണങ്ങള്‍ ഇതുപോലെ എത്രയോ ഉണ്ട്. ആലപ്പുഴയിലെ കാപ്പിത്തോട്ടില്‍ ചെമ്മീന്‍ വേസ്റ്റ് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ചില ദിവസങ്ങളില്‍ മലിനജലത്തില്‍ നിന്ന് ഉയരുന്ന സള്‍ഫൈഡിന്‍റെ രൂക്ഷഗന്ധം സമീപത്തുള്ള സ്കൂളിലെ കുട്ടികളെ കൂട്ടത്തോടെ ബോധഹീനരാക്കുന്നു. ചോറ്റാനിക്കര അമ്പലത്തിനുസമീപം അമ്പലത്തിലെ സൗജന്യ സദ്യക്കുശേഷം ഇലകളും ആഹാരാവശിഷ്ടങ്ങളും വേസ്റ്റ് കുഴിയിലിട്ടതിന്‍റെ ഫലമായി താഴ്ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ഉപയോഗ യോഗ്യമല്ലാതായി. കോഴിക്കോട്ട് ഒരു ബില്‍ഡര്‍ നടത്തിയ ഫ്ലാറ്റ് നിര്‍മാണത്തില്‍ കുഴിമൂടാനായി കോര്‍പറേഷന്‍ ലഭ്യമാക്കിയ മാലിന്യങ്ങളടങ്ങിയ വസ്തുക്കള്‍ ഇട്ടതിന്‍റെ ഫലമായി അടുത്തുള്ള കിണറുകള്‍ കുടിവെള്ള യോഗ്യമല്ലാതായി. സെപ്റ്റിക് ടാങ്കുകള്‍ ഇല്ലാത്ത വീടുകളുടെ സമീപത്തുള്ള കിണര്‍ വെള്ളം മലിനപ്പെടുന്നത് അറിയാനും തടയാനും കഴിയുന്നില്ല.
څഡേവിഡ് കീത്ത് ടോഡ്چ എന്ന ഭൂജല ശാസ്ത്രജ്ഞന്‍ തന്‍റെ څഗ്രൗണ്ട് വാട്ടര്‍ ഹൈഡ്രോളജിچ എന്ന പുസ്തകത്തില്‍ പറയുന്നത് ഉപരിതല ജല മലിനീകരണത്തില്‍ നിന്നും ഭൂഗര്‍ഭ ജല മലിനീകരണം വ്യത്യസ്തമാകുന്നത് അത് കണ്ടു പിടിക്കാനും നിയന്ത്രിക്കുവാനും വളരെ ബുദ്ധിമുട്ടാണ് എന്നു മാത്രമല്ല അതിന്‍റെ കെടുതികള്‍ ദീര്‍ഘനാള്‍ നിലനില്‍ക്കുകയും ചെയ്യും എന്നാണ്. എന്നാല്‍ കേരളീയ സമൂഹവും ഭരണകര്‍ത്താക്കളും ഈ വിഷയത്തെ തികഞ്ഞ ലാഘവത്തോടെയാണ് കാണുന്നത് എന്നതാണ് ദുഃഖകരമായ യാഥാര്‍ത്ഥ്യം. മലിനജലമാണ് എന്ന് തിരിച്ചറിയാതെ മലിനീകരിക്കപ്പെട്ട ജലം ഉപയോഗിക്കുന്ന മനുഷ്യരുടെ ദുര്യോഗം ആരുടേയും പരിഗണനാവിഷയമാകുന്നില്ല. അവരുടെ രോഗാവസ്ഥ ആരുടേയും അടിയന്തിരശ്രദ്ധയില്‍ വരുന്നില്ല. തലമുറകള്‍ക്ക് അനാരോഗ്യവും വൈകല്യങ്ങളും പ്രദാനം ചെയ്യുന്ന ഈ മനുഷ്യനിര്‍മിത വിപത്തുകള്‍ തടയുവാന്‍ ഒരു പരിശ്രമവും ഉണ്ടാവുന്നില്ല. മറ്റുപലതിലുമെന്നപോലെ കേവലമായ, ഉപരിപ്ലവമായ പരിഹാരങ്ങളില്‍ മലയാളി തൃപ്തനാണ്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് കീഴ്മാട് കുളക്കാട് കോളനിയിലെ പെര്‍ക്ലോറേറ്റ് മലിനീകരണവുമായി ബന്ധപ്പെട്ട കേസിലെ മനുഷ്യാവകാശ കമ്മീഷന്‍റെ വിധി. കുളക്കാട് കോളനിക്ക് കുടിവെള്ളം കൊടുക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ പഞ്ചായത്തിനും കേരള വാട്ടര്‍ അതോറിറ്റിക്കും നിര്‍ദ്ദേശം നല്‍കി പ്രശ്നം പരിഹരിച്ചു. വീട്ടിലെ വെള്ളം കുളിക്കാനും വസ്ത്രം കഴുകാനും മാത്രമേ ഉപയോഗിക്കാവൂ എന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ നാട്ടുകാരോട് പറയുന്നു. ദിവസവും കൊടുക്കാമെന്ന് ഏറ്റ കുടിവെള്ളം രണ്ടുദിവസത്തില്‍ ഒരിക്കല്‍ നല്‍കുന്നു. څഹ്യൂമന്‍ കാര്‍സിനോജന്‍چ അടിയില്‍ക്കൂടി അനുസ്യൂതം ഒഴുകിക്കൊള്ളട്ടെ.
ഏറണാകുളം ജില്ലയില്‍ വിശാലകൊച്ചിയുടെ ഭാഗമായ ഏലൂര്‍  ഇടയാര്‍ മേഖല ഇന്‍ഡ്യയിലെ തന്നെ ഏറ്റവും മലിനീകൃതമായ ഒരു വ്യവസായ മേഖലയാണ്. നിറം മാറുന്ന നദികളും വര്‍ദ്ധിച്ചുവരുന്ന ജന സാന്ദ്രതയും ഇതിന്‍റെ ചിത്രം കൂടുതല്‍ ഭീഷണമാക്കുന്നു. ഫാക്ടറികളിലെ ദ്രവ മാലിന്യങ്ങള്‍ നദികളിലേയ്ക്ക് ഒഴുക്കിവിടുന്നത് മനസ്സിലാക്കാന്‍ കേന്ദ്രസര്‍ക്കാരും മലിനീകരണ നിയന്ത്രണ ബോര്‍ഡും പുതിയ രീതികള്‍ സ്വീകരിക്കുന്നതായി വാര്‍ത്തകളുണ്ട്. ഛിഹശില ാീിശീൃശേിഴ ീള ലളളഹൗലിേെ എന്ന ഈ സംവിധാനം 2015 മാര്‍ച്ച് മുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. വ്യാവസായിക മാലിന്യങ്ങളുടെയും അപകടകരമായ മാലിന്യങ്ങളുടെയും കേരളത്തിലുള്ള ഏക അംഗീകൃത നിക്ഷേപകേന്ദ്രം എഅഇഠ യുടെ അമ്പലമുകളിലുള്ള 50 ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നു. പെപ്സിക്കോ ഇപ്പോള്‍ അവരുടെ ഖരമാലിന്യങ്ങള്‍ നീക്കുന്നത് ഇവിടേയ്ക്കാണ്. പ്രതിവര്‍ഷം 50 ടണ്‍ മാലിന്യമാണ് ഇവിടെ കൈകാര്യം ചെയ്യാനാകുന്നത്. എന്നാല്‍ ഈ കേന്ദ്രം ജലമലിനീകരണം നടത്തുന്നുവോയെന്ന് കാലം തെളിയിക്കും. നിറ്റാ ജലാറ്റിന്‍ കമ്പനി നടത്തുന്ന മലിനീകരണത്തിനെതിരെ എത്രവലിയ ജനകീയ പ്രക്ഷോഭമുണ്ടായിട്ടും കമ്പനിയോ സര്‍ക്കാരോ ശിഷ്ട സമൂഹമോ ദുരിതമനുഭവിക്കുന്ന, പ്രതികരിക്കുന്ന ജനങ്ങളോട് തെല്ലും അനുഭാവം കാട്ടിയില്ല. ലാഭം മുഴുവന്‍ കമ്പനിക്കും ദുരിതം മുഴുവന്‍ പരിസരവാസികള്‍ക്കും.
പ്രത്യാഘാതങ്ങളെക്കുറിച്ച് മനസ്സിലാക്കാതെ മനുഷ്യര്‍ ചെയ്യുന്ന പല പ്രവര്‍ത്തികളും കുടിവെള്ള മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവ സെപ്റ്റിക് ടാങ്ക് ഇല്ലാത്ത കക്കൂസ് നിര്‍മാണം, ശവപ്പറമ്പുകളില്‍ അനുവര്‍ത്തിക്കുന്ന സംസ്കരണരീതി, കിണറുകളും കുളങ്ങളും കൃഷിയിടങ്ങളും മറ്റും മാലിന്യമിട്ട് നികത്തല്‍ ഇവയാണ്.
ജനസാന്ദ്രത കൂടിയ കേരളത്തില്‍ കിണറും സെപ്റ്റിക് ടാങ്കും തമ്മില്‍ വേണ്ട അകലം പാലിക്കുവാന്‍ സാധിക്കുന്നില്ല. പലയിടത്തും കക്കൂസിന് സെപ്റ്റിക് ടാങ്കുകളേയില്ല എന്നത് പ്രശ്നം കൂടുതല്‍ വഷളാക്കുന്നു. കിണറും സെപ്റ്റിക് ടാങ്കും തമ്മില്‍ കുറഞ്ഞത് 50 അടി അകലം വേണം എന്ന നിബന്ധന 5 സെന്‍റ് സഥലത്ത് പാലിക്കപ്പെടുന്നില്ല. സ്വന്തം വീട്ടില്‍ ഈ നിബന്ധന പാലിച്ച് നിര്‍മാണം നടത്തുന്ന ആളിന്‍റെ അയല്‍പക്കക്കാരന്‍റെ കിണറിന് ഈ അകലം ലഭിക്കണമെന്നില്ല. കോളിഫോം ബാക്റ്റീരിയയും ഇകോളിയും വ?ദ്ധിപ്പിക്കുന്ന രീതിയലാണ് നമ്മുടെ ഗ്രഹാന്തരീക്ഷങ്ങള്‍. ശവപ്പറമ്പുകളിലെ ശവസംസ്കാരം മൂലമുണ്ടാകുന്ന ജലമലിനീകരണം മലയാളിക്ക് നന്നായി അറിവുള്ളതാണ്. എന്നാല്‍ രീതികളില്‍ ആവശ്യമായ മാറ്റം വരുത്തുവാന്‍ തയ്യാറാവുന്നില്ല. അതുപോലെതന്നെ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഒരു തെറ്റാണ് സൗജന്യമായി ലഭിക്കുന്ന മാലിന്യം ഉപയോഗിച്ച് കുളങ്ങളും കിണറുകളും നികത്തുന്നത്. ഇത് ചെയ്യുമ്പോള്‍ ദീര്‍ഘനാള്‍ നീണ്ടുനി?ക്കുന്ന കുടിവെള്ള മലിനീകരണത്തിനാണ് നമ്മള്‍ വഴിയൊരുക്കുന്നത്.
ഇവ കേവലം പ്രാദേശിക പ്രശ്നങ്ങള്‍ മാത്രമോ? ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ മൂലകാരണത്തെ പരിഹരിക്കുന്നുവോ? കേരളീയ സമൂഹം വേണ്ടത്ര പ്രാധാന്യത്തോടെയാണോ ഈ പ്രശ്നങ്ങളെ കാണുന്നത്? ഒരു പ്രദേശത്ത് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പൊതുജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരല്ലേ? വ്യാവസായിക പുരോഗതി തടയാതെതന്നെ എങ്ങിനെ മാലിന്യപ്രശ്നം പരിഹരിക്കാനാകും? ഇത്തരം മലിനീകരണങ്ങള്‍ തടയുന്നതിനും ശാശ്വത പരിഹാരങ്ങള്‍ക്കും ഉതകുന്ന മാനദണ്ഡങ്ങളും നിയമനിര്‍മാണങ്ങളും നടത്തേണ്ടതല്ലേ?
ډ    മാലിന്യ പ്രശ്നത്തിന്‍റെ ഗുരുതരാവസ്ഥ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുക, അവരുടെ സഹകരണം ഉറപ്പുവരുത്തുക
ډ    മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കുക
ډ    അപകടകാരികളായ മാലിന്യങ്ങള്‍ അവശേഷിപ്പിക്കുന്ന ഫാക്ടറികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ അവരുടെ ഉത്പന്നങ്ങള്‍ സമൂഹത്തിന് ആവശ്യമാണോ എന്ന് പരിശോധിക്കുക.

നിയമം കര്‍ശനമാക്കുക
ډ    ശക്തവും പ്രായോഗികവുമായ നിയമ നിര്‍മാണവും നടത്തിപ്പും
ډ    സെപ്റ്റിക് ടാങ്കുകള്‍ നിര്‍ബന്ധമാക്കുക
ډ    കുളങ്ങളും കിണറുകളും മൂടുവാ? അനുമതി നിര്‍ബന്ധമാക്കുക
ډ    ഫാക്ടറികളിലെ മലിനജലം ശുദ്ധീകരിക്കുമ്പോള്‍ ഭൂമിയിലെയ്ക്കോ കടലിലേയ്ക്കോ ഒഴുക്കത്തക്കരീതിയിലുള്ള ഗുണനിലവാരം ഉറപ്പുവരുത്തുക.
ډ    സിമിത്തേരികളിലെ ശവസംസ്കാര രീതികള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക
ډ    കുടിവെള്ളം വിതരണം ചെയ്യുമ്പോ? അത് മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും ഹാനികരമല്ല എന്ന് ഉറപ്പ് വരുത്തുക.

കുടിവെള്ളത്തിന്‍റെ ഗുണ നിലവാരത്തെപ്പറ്റി ഇന്നത്തെ മലയാളി സമൂഹത്തിന് വ്യക്തമായ ധാരണയുണ്ട്. കുപ്പിവെള്ള കമ്പനികളുടെ കടന്നുവരവ് ഇതിന് ആക്കം കൂട്ടി. കേരളത്തിലെ കുടിവെള്ളത്തില്‍ ഇ കോളിയും കോളിഫോം ബാക്ടീരിയയും വളരെയധികമാണ് എന്ന പ്രചരണവും കുടിവെള്ളത്തെ കൂടുതല്‍ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണ് എന്ന് പഠിപ്പിച്ചു.എന്നാല്‍ കണ്ടാല്‍ ശുദ്ധമെന്ന് തോന്നുമെങ്കിലും മാരകങ്ങളായ രോഗങ്ങള്‍ സമ്മാനിക്കുന്ന വെള്ളം ഉപയോഗിക്കുന്ന ധാരാളം പ്രദേശങ്ങള്‍ കേരളത്തിലുണ്ട്. څസോഡിയം ഫ്രീ വാട്ടര്‍چ നാണ് ഇന്ന് ലോകത്ത് ഏറ്റവും വലിയ ഡിമാന്‍ഡ് എന്ന് മനസ്സിലാക്കി അതിന്‍റെ നിര്‍മാണത്തിനും വിപണനത്തിനും തയ്യാറാകുന്ന കുപ്പിവെള്ള കമ്പനികളുടെ പ്രവര്‍ത്തനം ഒരു ഭാഗത്ത് നടക്കുമ്പോള്‍ ശുദ്ധജലത്തെ മലിനമാക്കുന്ന മാലിന്യ സംസ്കരണരീതികള്‍ സമൂഹം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ജലമലിനീകരണത്തിനെതിരെ ഇന്ത്യയില്‍ നടന്ന ഏറ്റവും രൂക്ഷവും ലോകശ്രദ്ധയാകര്‍ഷിച്ചതുമായ സമരമായിരുന്നു കൊക്കൊക്കോളക്കെതിരെ പ്ലാച്ചിമടയില്‍ നടന്നത്. കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും തത്വത്തിലെങ്കിലും ആ സമരത്തെ പിന്തുണക്കുകയും ചെയ്തു. കേരളസര്‍ക്കാരിന്‍റെ ഹൈപവര്‍ കമ്മറ്റി നഷ്ടപരിഹാരമായി 214 കോടി രൂപ വിധിക്കുകയും ചെയ്തു. എന്നിട്ടെന്തുണ്ടായി? പ്ലാച്ചിമട എന്ന ഭൂവിഭാഗത്തിനും പ്ലാച്ചിമടനിവാസികള്ക്കും അതു കേവലം കടലാസുകോടികള്‍ മാത്രമായി അവശേഷിക്കുകയല്ലേ ഇന്നും?
ഇതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കേരളസമൂഹം തയ്യാറാവേണ്ടതാണ്. ജീവജലത്തില്‍ മായം കലര്‍ത്തുന്ന ഒന്നിനേയും പകലന്തിയോളം പോലും വച്ചുപൊറുപ്പിക്കാതിരിക്കുക. ജാഗരൂകരാവുക.

മാലിന്യസംസ്കരണം ഒരു കീറാമുട്ടിയല്ല

 

കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാലിന്യസംസ്ക്കരണം തന്നെയാണെന്ന്

പ്ലാസ്റ്റിക്കിന്റെ, കൃത്യമായി പറഞ്ഞാല്‍ പ്ലാസ്റ്റിക്ക് ഷോപ്പിങ്ങ് ബാഗുകളുടെ കടന്നുവരവോടെയാണ് മാലിന്യങ്ങള്‍ ചീഞ്ഞളിയാതെ, കെട്ടിക്കിടന്ന് ദുര്‍ഗ്ഗന്ധവും മാരാമാരികളും പടര്‍ത്തുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയത്. പ്ലാസ്റ്റിക്ക് ബാഗുകള്‍ വരുന്നതിന് മുന്‍പും മാലിന്യങ്ങള്‍ നമുക്കുണ്ടായിരുന്നു. അതൊക്കെയും ഇന്ന് ചെയ്യുന്നത് പോലെ, സ്വന്തം പുരയിടത്തിലോ അയല്‍വാസിയുടെ മതില്‍ക്കെട്ടിനകത്തേക്കോ കനാലിലേക്കോ കായലിലേക്കോ കടലിലേക്കോ കലുങ്കിന്റെ അടിയിലേക്കോ തന്നെയായിരുന്നു നാം വലിച്ചെറിഞ്ഞിരുന്നത്. പ്ലാസ്റ്റിക്ക് ബാഗില്‍ കെട്ടിപ്പൊതിഞ്ഞ് എറിഞ്ഞാല്‍ പോകുന്ന അത്രയും ദൂരേയ്ക്ക് എറിയാന്‍ പറ്റിയിരുന്നില്ല എന്നൊരു വ്യത്യാസം മാത്രമേ അക്കാലത്തുണ്ടായിരുന്നുള്ളൂ. വലിച്ചെറിഞ്ഞ് കളയുക എന്നതല്ലാതെ സംസ്ക്കരിക്കുക എന്നൊരു ഒരു മാലിന്യവിചാരം നമുക്കുണ്ടായിരുന്നില്ല. പക്ഷെ, പ്ലാസ്റ്റിക്കില്‍ കെട്ടിപ്പൊതിയാതെ എറിഞ്ഞ് കളഞ്ഞിരുന്നതുകൊണ്ട് പഴയകാലത്ത് ജൈവമാലിന്യങ്ങള്‍ ഒക്കെയും യഥാസമയം അഴുകിപ്പോയിരുന്നു. ഇന്നത് സംഭവിക്കുന്നില്ല. ചിക്കന്‍ ഗുനിയ, എലിപ്പനി, തക്കാളിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താന്‍ പോന്ന രോഗാണുക്കള്‍ക്ക് വിളനിലമായി മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്കുള്ളില്‍ത്തന്നെ കുരുങ്ങിക്കിടക്കുന്നു. നഗരങ്ങളില്‍ നിന്നുള്ള ഇത്തരം മാലിന്യങ്ങള്‍ കൊണ്ടുതള്ളിയതിന്റെ പേരില്‍ വിളപ്പില്‍ശാലകള്‍ പോലെ പല ഗ്രാമങ്ങള്‍ മലീമസമായി, ജീവിതയോഗ്യമല്ലാതായി. പ്രകൃതി നമുക്ക് കനിഞ്ഞുനല്‍കിയിട്ടുള്ള തോടുകളിലേയും പുഴകളിലേയുമൊക്കെ ജലം ഉപയോഗശൂന്യമായി മാറി. എത്ര ശോചനീയമായ അവസ്ഥയാണെന്ന് നോക്കൂ.

വര്‍ദ്ധിച്ചുവന്ന ജനസംഖ്യയും ഫ്ലാറ്റുകളില്‍ നിന്നുള്ള മാലിന്യത്തിന്റെ പ്രവാഹവുമൊക്കെ വിസ്മരിക്കുന്നില്ല. പക്ഷെ, പ്ലാസ്റ്റിക്ക് തന്നെയാണ് മാലിന്യപ്രശ്നങ്ങള്‍ക്ക് ത്വരകമായി വര്‍ത്തിച്ചതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. മാലിന്യപ്രശ്നങ്ങളുടെ കാരണങ്ങളൊക്കെ പകല്‍പോലെ വ്യക്തമാണ്. പ്രശ്നപരിഹാരവും അറിയാഞ്ഞിട്ടല്ല. അതൊന്ന് നടപ്പിലാക്കുക എന്നത് മാത്രമാണ് ഇനി ചെയ്യാനുള്ളത്. അതാകട്ടെ ഒരു ഹെര്‍ക്കുലീയന്‍ ടാസ്‌ക്കൊന്നും അല്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിന്റെ പല ഭാഗങ്ങളിലായി മറ്റ് മനുഷ്യര്‍ ചെയ്യുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍, ഇവിടിരുന്നുകൊണ്ടുതന്നെ അനായാസം മനസ്സിലാക്കാൻന്‍ നമുക്കാവും. അല്‍പ്പം നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അതുപോലെ തന്നെ മാലിന്യസംസ്ക്കരണം നടപ്പിലാക്കാനുമാകും.

ജൈവമാലിന്യങ്ങളും, റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്ന വസ്തുക്കളായ പ്ലാസ്റ്റിക്കും പേപ്പറുമൊക്കെ വെവ്വേറെ നിക്ഷേപിക്കുകയും അതെല്ലാം സമയാസമയം ശേഖരിച്ച് സംസ്ക്കരിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. വിദേശരാജ്യങ്ങളില്‍ ഇതിനൊക്കെ പുറമെ ഗാര്‍ഡന്‍ വേസ്റ്റ് എന്ന തരത്തിലും മാലിന്യം തരം തിരിച്ച് ഇടാറുണ്ട്. പല രാജ്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്കായി പ്രത്യേകം കുപ്പത്തൊട്ടിയും സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. പല പാശ്ചാത്യരാജ്യങ്ങളിലും നമ്മള്‍ ഏഷ്യാക്കാര്‍ കൂടുതലായി താമസിക്കുന്ന ചില പ്രദേശങ്ങളെങ്കിലും കണ്ടാല്‍, അത് ഏഷ്യാക്കാര്‍ ജീവിക്കുന്നയിടമാണെന്ന് തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. കാരണം നമ്മള്‍ മാലിന്യങ്ങള്‍ റോഡിലും മറ്റും വലിച്ചെറിഞ്ഞുള്ള ശീലം എവിടെച്ചന്നാലും ആവര്‍ത്തിക്കുന്നു എന്നതുതന്നെ. അതേ സമയം ലോകത്തില്‍ തന്നെ ഏറ്റവും വൃത്തിയിലും വെടിപ്പിലും നിരത്തുകളും പരിസരവും സംരക്ഷിക്കുന്ന സിംഗപ്പൂര്‍ എന്ന രാജ്യം ഏഷ്യയില്‍ ആണെന്ന കാര്യവും വിസ്മരിക്കരുത്. സിംഗപ്പൂരില്‍ അലക്ഷ്യമായി ഒരു കടലാസോ ശീതള പാനീയത്തിന്റെ ഒഴിഞ്ഞ കുപ്പിയോ നിരത്തിലിട്ടാല്‍ അധികൃതര്‍ പിടികൂടി പിഴ അടിക്കും എന്നുള്ളതുകൊണ്ട് അവിടെ ജനങ്ങള്‍ ഒരു ബസ്സ് ടിക്കറ്റ് പോലും റോഡില്‍ ഇടുന്നില്ല. എല്ലാ നൂറ് മീറ്ററിലും ഒരു കച്ചറപ്പെട്ടി കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടും ആ രാജ്യത്തില്ല. എന്തിനും ഏതിനും ഫൈന്‍ അടിക്കുന്നതുകൊണ്ട് ‘Singapore is a fine city‘ എന്ന് തമാശ രൂപത്തില്‍ പറയാറുണ്ടെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ സിങ്കപ്പൂര്‍ ഒരു ‘ഫൈന്‍’ സിറ്റി ആയതിന്റെ കാരണം അവിടം മാലിന്യവിമുക്തമാണെന്നത് തന്നെയാണ്.

നമ്മുടെ രാജ്യത്ത് ഒരാള്‍ക്ക് മാലിന്യം വേസ്റ്റ് പെട്ടിയില്‍ത്തന്നെ നിക്ഷേപിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സംവിധാനം ഇവിടെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ആവശ്യത്തിന് കച്ചറപ്പെട്ടികള്‍ സ്ഥാപിക്കുകയും, അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്ക്, ജൈവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് ശേഖരിച്ച് സംസ്ക്കരിക്കാനുമുള്ള സംവിധാനം വ്യാപകമായ തോതില്‍ത്തന്നെ ഉണ്ടാക്കുകയും വേണം. ജനങ്ങള്‍ അതില്‍ തരം തിരിച്ച് തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. എല്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും അവരവരുടേതായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ ഉണ്ടാകണം. ഒരു ദിവസം ശേഖരിക്കുന്ന മാലിന്യം അടുത്ത ദിവസത്തേക്ക് കെട്ടിക്കിടക്കുന്നില്ല എന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പ് വരുത്തണം.

 

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate