অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മരങ്ങള്‍ - ഭാഗം 1

ആമുഖം

ലളിതമായ ഭാഷയില്‍ പറഞ്ഞാൽ, അനേകം വർഷങ്ങൾ നിലനിൽക്കുന്നതും വലിപ്പമുള്ളതും ദൃഡമായതുമായ സസ്യങ്ങളെ വൃക്ഷങ്ങൾ എന്നു വിളിക്കാം,പ്രായപൂര്‍ത്തി എത്തുമ്പോള്‍ ചുരുങ്ങിയത് 6 മീറ്ററെങ്കിലും ഉയരമുണ്ടാവുന്ന സസ്യത്തെയും വ്യക്ഷമെന്ന് പറയാവുന്നതാണ്.

ദൃഡമേറിയതും വണ്ണമുള്ളതുമായ തായ്തടി മരങ്ങളുടെ മാത്രം പ്രത്യകതയാണ്. തായ്തടിയിൽ നിന്നും വളര്‍ന്നു നിൽക്കുന്ന അനേകം ശാഖകള്‍ മരങ്ങൾക്കുണ്ടാവും. മണ്ണിനടിയിലേയ്ക്ക് ആഴ്ന്നിറങ്ങാൻ ശേഷിയുള്ള കരുത്താർന്ന വേരുകളാണ് മരങ്ങളുടേത്.

ഭൂമിയിൽ ആദ്യമായി ഉണ്ടായ വ്യക്ഷം ആർക്കിയോപ്റ്ററിസ് (Atlaen pleris) ആണെന്നാണ് അനുമാനിക്കുന്നത്. ക്രിസ്തുമസ് മരത്തിനോട് സാമ്യമുള്ള ഒരു വ്യക്ഷമാണിത്. ഇത് ഉണ്ടായപാടെ ഭൂമിയുടെ മിക്ക ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഭൂമിയിലെ ആദ്യ വനങ്ങളിലൊന്നായിരുന്നു. ആർക്കിയാപറ്റെറിസ് വനങ്ങള്‍. തുടർന്ന് വ്യത്യസ്ത സ്പീഷീസിലുള്ള അനേകം വൃക്ഷങ്ങൾ ഭൂമിയിൽ ഉണ്ടായി. ഭൂമിയുടെ കാലാവസ്ഥ മാറ്റങ്ങൾ ഉണ്ടായതിന്റെ ഫലമായി അതിനനുസ്യതമായ പുതിയ വ്യക്ഷങ്ങൾ ഇവിടെ പിറവിയെടുത്തു.

വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമാണ് വ്യക്ഷങ്ങളുടെ ലോകം. ലോകത്താകമാനം വിവിധ വർഗ്ഗത്തില്‍പെട്ട അനേകം വ്യക്ഷങ്ങളുണ്ട്.ഇലകൾ, ശാഖകൾ, തടിയുടെ സവിശേഷതകൾ, പ്രത്യുൽപ്പാദന രീതികൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വൃക്ഷങ്ങളെ വ്യത്യസ്ത ഗണങ്ങളിൽ വേർതിരിക്കാം

ഇന്ന് ലോകത്താകമാനം ഒരുലക്ഷം വ്യത്യസ്ത വർഗ്ഗത്തിൽപ്പെട്ട വ്യക്ഷങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ 13000 വർഗ്ഗങ്ങൾ നിലനിൽപ്പിന് ഭീഷണി നേരിടുന്നുണ്ട്. 976 എണ്ണം വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്നതായി ഐക്യരാഷ്ട്ര സംഘടന ആഗോളാടിസ്ഥാനത്തിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു.

വ്യക്ഷനായകന്മാർ

നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യക്ഷങ്ങളിലെ ഒന്നാമന്മാരെ നിശ്ചയിക്കുന്നത്. ഉയരം, വണ്ണം, മൊത്തം വലുപ്പം, പ്രായം എന്നിവയാണ് വ്യക്ഷനായകന്മാരെ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡമായി വർത്തിക്കുന്നത്.

തലപ്പൊക്കമുള്ളവർ

വൃക്ഷങ്ങളുടെ ഉയരം നിശ്ചയിക്കുന്നത്പലപ്പോഴും തർക്കങ്ങൾക്ക്കാരണമായിത്തീർന്നിട്ടുണ്ട്.യാഥാർത്ഥ്യത്തിൽ നിന്ന് അകന്ന്, പെരുപ്പിച്ച് കാണിച്ച അളവുകളായി ചിലപ്പോഴൊക്കെ ഈ ഉയരങ്ങൾപരിണമിക്കാറുണ്ട്.

വ്യക്ഷങ്ങളുടെ ഉയരം കണക്കാക്കാനുള്ള ആധുനിക ലേസർ ഉപകരണങ്ങളും മരത്തിൽ കയറി ടേപ്പ് വെച്ച് ഉയരം അളക്കുന്ന രീതിയും ഒരേ സമയം ഉപയോഗിക്കുന്ന ഒരു സംഘടനയാണ് അമേരിക്കയിലെ യു.എസ്. ഈൗണ്ട് നാറ്റീവ് (ടി സൊസൈറ്റി. ആളുടെ ഉയരം കണക്കാക്കാനുള്ള ഏറ്റവും പഴയ രിതി ഏതാണെന്ന് വ്യക്തമല്ലെന്ന് ഈ സംഘടന ചൂണ്ടിക്കാട്ടുന്നു.

അളന്ന് കണക്കാക്കപ്പെടുന്ന മരത്തിന്റെ ഉയരം യഥാർത്ഥത്തിലുള്ള ഉയരത്തേക്കാൾ 5ശതമാനം മുതൽ15 ശതമാനം വരെ അധികമായിരിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ചരിത്രത്തിൽ, 117 മീറ്റർ, 130 മീറ്റർ, 150 മീറ്റർ വരേ രെ നീളമുള്ള മരങ്ങൾ ഉള്ളതായി പറയപ്പെടുന്നു എന്നാല്‍ അവ അവിശ്വസനീയമായ വസ്തുതകളായിട്ടാണ് ഇന്ന് കണക്കാക്കപ്പെടുന്നത്.

വിശ്വസനീയമായ കണക്കുകൾ പ്രകാരം താഴെപറയുന്ന അഞ്ച് വൃക്ഷങ്ങളാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ളവയായി കണക്കാക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള മരം (കോസ്റ്റ് റെഡ് വുഡ് സെക്വയാണ്. 115.55 മീറ്ററാണ് ഇതിന്‍റെ ഉയരം. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ റെഡ് വുഡ് നാഷണല്‍ പാര്‍ക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

100.3 മീറ്റർ ഉയരമുള്ള കോസ്റ്റ് ദൌഗ്ലാസ് ഫിര്‍ വൃക്ഷമാണ് രണ്ടാം സ്ഥാനത്ത്. ടാസ്മാനിയയിലെ സ്ട്ടൈയിക്സ് താഴ്വരയിലുള്ള ഓസ്ട്രേലിയന്‍ മൌണ്ടേയ്ന് ആഷ് ആണ് ഉയരത്തില്‍ മൂന്നാം സ്ഥാനത്തുള്ള മരം, 97 മീറ്റര്‍വരെയാണ് ഉയരം

96.7 മീറ്റര്‍ വരെ ഉയരമുള്ള സിട്ക സ്പ്രൂസ് ആണ് ഉയരത്തില്‍ നാലാം സ്ഥാനം അലങ്കരിക്കുന്ന വൃക്ഷം. കാലിഫോര്‍ണിയയിലെ റെഡ് വുഡ് സ്റ്റേറ്റ് പാര്‍ക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

കാലിഫോര്‍ണിയയിലെ കിങ്ങ്സ് കാനിയന്‍ നാഷണല്‍ പാര്‍കില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ജയന്റ് സെക്വയയാണ് അഞ്ചാം സ്ഥാനത്തുള്ള വൃക്ഷം 94. 9 മീറ്ററാണ് ഇതിന്‍റെ ഉയരം.

തടിയൻ മരങ്ങൾ

മരങ്ങളുടെ ഉയരം അളന്ന് തിട്ടപ്പെടുത്തുന്നതിനേക്കാൾ എളുപ്പമാണ് അവയുടെ വണ്ണം അളന്ന് കണക്കാക്കുന്നത് മരത്തടിയിൽ ഒരു ടേപ്പ് ചുറ്റിപ്പിടിച്ചാൽ എളുപ്പത്തിൽ അതിന്റെ വണ്ണം അളന്നെടുക്കാൻ സാധിക്കും. മരത്തിന്റെ ചുവട്ടിൽ നിന്നും 1.3 മീറ്റർ ഉയരത്തിൽ വെച്ചാണ് സാധാരണയായി അവയുടെ വണ്ണം അളക്കുന്നത്.

അലങ്കാര വൃക്ഷങ്ങളുടെ വണ്ണം അളക്കുന്നത് ചുവട്ടിൽനിന്നും 1.5 മീറ്റർ മുകളിൽ വെച്ചാണ്. ഏത് മാനദണ്ഡം അനുവർത്തിച്ചാലും യഥാർത വണ്ണത്തിൽ നിന്ന് നേരിയ വ്യത്യാസങ്ങൾ അളന്നു തിട്ടപ്പെടുത്തുമ്പോൾ സംഭവിക്കാം. ബാഒബാബ് (Banalal) മരങ്ങളുടെ വണ്ണം കൃത്യമായി കണക്കാക്കാൻ സാധ്യമല്ല. തായ്ത്തടിക്കുള്ളിൽ ധാരാളം വെള്ളം സംഭരിക്കാൻ കഴിവുള്ളവയാണ് ഇത്തരം മരങ്ങൾ. ഇക്കാരണത്താൽ നീണ്ട മഴക്കാലത്തിനൊടുവിൽ ഉള്ളിലെ ജലം കാരണം ഇവയുടെ വണ്ണം വളരെ കൂടിയിരിക്കും. എനാൽ വേനൽക്കാലമാവുന്നതോടെ ഇവ മെലിയുന്നു. ഇക്കാരണത്താൽ ബാഒബാബ് മരങ്ങളുടെ ചുറ്റളവ് കൃത്യമായി കണക്കാക്കാൻ കഴിയില്ലെങ്കിലും ഇത്തരം മരങ്ങളുടെ ഏകദേശം വണ്ണം 10-11 മീറ്റർ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ലോകത്തിൽ ഇന്ന് നിലവിലുള്ള ഏറ്റവും തടിമാടന്മാമായ മരങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം. മെക്സിക്കോയിലെ ഓത്തക്കയിലുള്ള മോണ്ട സുമ സെപസ് (Monte auna (YPress) മരമാണ് വന്നതിന്‍റെ കാര്യത്തിൽ ഒന്നാമൻ. 11.42 മീറ്ററാണ് ഇതിന്റെ ചുറ്റളവ്, കാലിഫാർണിയയിലെ ജയന്റ് സെക്വയയാണ് രണ്ടാമത്തെ തടിയൻ മരം, 8.85 മീറ്ററാണ് ഇതിന്റെ വണ്ണം. 7.44 മീറ്റർ വണ്ണമുള്ള കോസ്റ്റ് റെഡ് വുഡ് സെക്വായ വൃക്ഷമാണ് വലിപ്പത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനം അലങ്കരിക്കുന്നത്. കാലിഫോര്‍ണിയയിലെ പ്രൈമറി ക്രീക്ക് റെഡ് വുഡ് സ്റ്റേറ്റ് പാർക്കിലാണ് ഇത് വളർന്ന് നിൽക്കുന്നത്.

ഭീമാകാരന്മാര്‍

വൃക്ഷത്തിന്റെ മൊത്തത്തിലുള്ള വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ഭീമാകാരന്മാരെന്ന് വിളിക്കാവുന്ന വിരലിലെണ്ണാവുന്ന ചില വൃക്ഷങ്ങളുണ്ട്. ഇവയ്ക്ക് നല്ല ഉയരവും വണ്ണവും ഉണ്ടായിരിക്കും. ഇവയുടെ ശാഖോപശാഖകളും തായ് തടിയും വിസ്തൃതമായ ഭൂവിഭാഗത്തിൽ വ്യാപിച്ച് കിടക്കുന്നു. ഇത്തരത്തിൽ നാല് ഭീമാകാരന്മാര്‍ ആയ മരങ്ങളാണ് ഇന്ന് ഭൂമുഖത്ത് ഉള്ളത്.

ജനറൽ ഷെർമാൻ ജയന്റ്സെക്വയ, കോസ്റ്റ് റെഡ് വുഡ് സെക്വയ, വെസ്റ്റേൺ റെഡ് സീഡർ, കൗരി അഗത്തീസ് ഒസ്ട്രെലിസ് (താനെ മഹുത) എന്നിവയാണ് ആ ഭീമൻ വ്യക്ഷങ്ങൾ

മുതുമുത്തച്ഛൻ മരങ്ങൾ

വൃക്ഷങ്ങളുടെ കാണ്ഠത്തില്‍ ഉണ്ടാകുന്ന വാര്‍ഷിക വലയങ്ങളുടെ അടിസ്ഥാനത്തിലാണ്ഇവയുടെ പ്രായം കണക്കാക്കുന്നത്.

ഗ്രേറ്റ് ബേസിന്‍ ബ്രിസ്റ്റില്‍ കോണ്‍ പൈന്‍ ആണ് ഏറ്റവും പ്രായമുള്ള വൃക്ഷമായി കണക്കാക്കുന്നത്. ഇതിനു 4844 വര്‍ഷത്തെ പഴക്കമുണ്ട്. ജയന്റ് സെക്വായ വൃക്ഷത്തിന് 3266 വയസ്സുണ്ട്. 2500 വര്‍ഷങ്ങളായി ഭൂമിയില്‍ വളരുന്ന ഹുയോണ്‍ പൈന്‍ മരം ഇന്നും നിലനില്‍ക്കുന്നു.2435 പിറന്നാള്‍ ആഘോഷിച്ച റോക്കി മൌണ്‍ടയ്ന്‍സ് (ബിസ്റ്റിൽ കോണ്‍ പൈന്‍ എന്ന ഒരു വ്യക്ഷം ഇന്നും ഭൂമുഖത്തുണ്ട്.

ശ്രീലങ്കയിലുള്ള വിശുദ്ധ വൃക്ഷമായ മഹാബോധി വൃക്ഷത്തിന് 2293 വയസ്സുണ്ട്. മനുഷ്യന്‍ നട്ട് വളര്‍ത്തിയ ഏറ്റവും പ്രായമുള്ള വൃക്ഷമായി ഇതിനെ കണക്കാക്കുന്നു. ബി സി 288 ലാണ് ഇത് നട്ടതെന്നു കണക്കാക്കുന്നു.

വൃക്ഷങ്ങളുടെ ഘടന

വേരുകൾ, തടി, ശാലകൾ, ചില്ലകൾ, ഇലകൾ തുടങ്ങിയവയാണ് ഒരു വ്യക്ഷത്തിന്റെ പ്രധാന ഭാഗങ്ങൾ ഒരു വ്യക്ഷത്തിന്റെ അസ്തിത്വം നൽകുന്ന പ്രധാന വൃക്ഷഭാഗമാണ് അതിന്റെ തടി. സൈലം കലകളും ഫ്ളോയം കലകളും കൊണ്ടാണ് മരത്തിന്റെ തടി സ്യഷ്ടിക്കപ്പെട്ടിരിക്കുന്നത്.

തടി വണ്ണം വെയ്ക്കുന്ന രീതിയിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ വ്യക്ഷങ്ങളെ ബഹിർജാത വൃക്ഷങ്ങള്‍, അന്തർഭാത വൃക്ഷങ്ങൾ എന്നിങ്ങനെ രണ്ടായി തരംതിരിക്കാം.

വ്യക്ഷത്തിന്റെ തടിയുടെ പുറംഭാഗത്ത് പുതിയ വൃക്ഷ ഭാഗങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നതിലൂടെ വണ്ണം വയ്ക്കുന്ന വൃക്ഷങ്ങളാണ് ബഹിരജാത വൃക്ഷങ്ങൾ. വൃക്ഷങ്ങളിൽ ഭൂരിഭാഗവും ഈ ഗണത്തിൽപ്പെടുന്നവയാണ്.സൂചികപത്ര വൃക്ഷങ്ങളും, വിസ്തൃതപത്രമരങ്ങളും ഇതിനുദാഹരണങ്ങളാണ്.

വ്യക്ഷത്തിന്റെ തടിയുടെ ഉൾഭാഗത്ത് പുതിയ വസ്തുക്കൾ കൂടിച്ചേരുന്നതിന്റെ ഫലമായി വണ്ണം വയ്ക്കുന്ന മരങ്ങളെയാണ് അന്തർജാതവൃക്ഷങ്ങള്‍ എന്നു പറയുന്നത്.

ഒരു ബഹിർജാതവ്യം വളരുമ്പോൾ മരത്തിൽ വളർച്ചാ വലയങ്ങൾ സ്യഷ്ടിക്കപ്പെടുന്നു. മിതശീതോഷിണ പ്രദേശങ്ങളിൽ വളരുന്ന വ്യക്ഷങ്ങളിലാണ് ഇത്തരം വലയങ്ങൾ കൂടുതൽ വ്യക്തമായി ദ്യശ്യമാവുന്നത്. അന്തരീക്ഷത്തിലെ ഊഷ്മാവിലുണ്ടാകുന്ന മാറ്റത്തിനനുസൃതമായി മരത്തിന്റെ വളർച്ചയിൽ വ്യത്യാസമുണ്ടാകുന്നതിനാലാണിത്.ഓരോ വർഷവും ഓരോ വളർച്ചാവലയങ്ങളാണ് ഇത്തരം വൃക്ഷങ്ങളിലുണ്ടാവുന്നത്.ഈ വാർഷിക വലയങ്ങൾ എത്തുന്നതിലൂടെ വൃക്ഷത്തിന്റെ പ്രായം കണക്കാക്കാൻ സാധിയ്ക്കുന്നു. ഇങ്ങനെ മരങ്ങളുടെ കാലഗണനയും, മറ്റു സവിശേഷതകളും കണക്കാക്കുന്ന ശാസ്ത്രീയ രീതിയെ ഡെൻഡ്രോ ക്രോനോലോജി എന്ന് പറയുന്നു.

എന്നാൽ അന്തർഭാത വൃക്ഷങ്ങളിൽ ഇങ്ങനെ വാർഷിക വലയങ്ങൾ ഉണ്ടാവുന്നില്ല. അതിനാൽ ഈ വേരുകളാണല്ലോ വൃക്ഷത്തിന്റെ പ്രധാന ഭാഗം. വ്യക്ഷത്തിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കുമാവശ്യമാ പോഷകഘടകങ്ങളും, ജലവും മണ്ണിൽനിന്ന് വലിച്ചെടുക്കാൻ വൃക്ഷത്തെ പര്യാപ്തമാക്കുന്നത് വേരുകളാന്.

വ്യക്ഷങ്ങൾക്ക് ഹരിതാഭമായ പശ്ചാത്തലം നൽകുന്നത് അവയുടെ ഇലകളാണ്. മറ്റ് സസ്യങ്ങളെപോലെതന്നെ വൃക്ഷങ്ങളിലും പ്രകാശസംശ്ലേഷണം നടക്കുന്നത് അവയുടെ ഇലകളിലാണ്. തണലേകുക എന്ന പ്രധാന ധർമ്മം നിർവഹിക്കാൻ വൃക്ഷങ്ങളെ പര്യാപ്തമാക്കുന്നതും അവയുടെ ഇലകളാണ്, അന്തരീക്ഷ ഊഷ്മാവിനെ നിയന്ത്രിക്കുന്നതില്‍ വൃക്ഷത്തിന്‍റെ ഇലകള്‍ക്ക് സുപ്രധാന സ്ഥാനമുണ്ട്. വൃക്ഷങ്ങളുടെ ഇലകളിലൂടെയാണ് അന്തരീക്ഷത്തിലേക്ക് ഓക്സിജന്‍ ബഹിർഗമിക്കുന്നത്. (പകാശസംശേഷണ സമയത്ത് വ്യക്ഷങ്ങൾ കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്യുന്നത് അവയുടെ ഇലകളിലൂടെയാണ്.

മറ്റ് സസ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി വിസ്തൃതമായ ശാഖകളും, ചില്ലകളുമാണ് വ്യക്ഷങ്ങൾക്കുള്ള മറ്റൊരു പ്രത്യേകത, വൃക്ഷത്തിന്റെ പ്രധാന തടിയിൽ നിന്നാണ് ശാഖകൾ ഉണ്ടാവുന്നത്. ശാഖകളിൽ നിന്ന് ഉപശാഖകളും ചില്ലകളും രൂപമെടുക്കുന്നു. മിക്കവാറും ചില്ലകളിലും ശാഖകളിലും നിന്നുമാണ് ഇലകള്‍ ഉണ്ടാകുന്നത്.

വനങ്ങൾ

മരങ്ങള്‍ ഇട തൂർന്ന് വളരുന്ന പ്രദേശത്തെ വനം എന്ന് പറയുന്നു. കാടിനെ കുറിച്ച് നിരവധി നിര്‍വ്വചനങ്ങള്‍ നിലവില്‍ ഉണ്ട്. ഭൂമിയുടെ നല്ലൊരു ഭാഗം കാടുകള്‍ നിറഞ്ഞിട്ടുണ്ട്. നമ്മുടെ ആദ്യകാല വാസസ്ഥാനം കാടുകളായിരുന്നു. ഇന്നും നിരവധി ജീവജാലങ്ങളുടെ ആവാസ സ്ഥാനമായി കാടുകള്‍ വര്‍ത്തിക്കുന്നു.  ഭൂമിയിലെ വൈവിദ്യം ഏറിയ ജൈവ മേഖലയിലെ പ്രധാന ഘടകമാണ് വനങ്ങൾ

സാധാരണയായി എല്ലാ പ്രദേശങ്ങളിലും വനങ്ങൾ കാണപ്പെടുന്നുണ്ട്. മരങ്ങൾക്ക് വളരാന്‍ പറ്റിയ പരിസ്ഥിതിയാണ് വനങ്ങളെ നിലനിർത്തുന്ന അടിസ്ഥാന ഘടകമായി വർത്തിക്കുന്നത്.

കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ സ്പീഷീസിലുള്ള മരങ്ങൾ നിറഞ്ഞ വനങ്ങളുണ്ട്. ഉഷ്ണമേഖലാ മഴക്കാടുകളാണ് ഇതിനു ഉദാഹരണം. കുറഞ്ഞ എണ്ണം സ്പീഷിസില്‍ ഉള്ള മരങ്ങള്‍ കൂടുതല്‍ സ്ഥലത്ത് വളരുന്ന വനങ്ങളും ഉണ്ട്. ടൈഗ, എറൈഡ് മോണ്ടേനികോണിഫെറസ് കാടുകൾ എന്നിവ ഇത്തരത്തിലുള്ളവയാണ്.വനങ്ങളിലെ ഒരു നിശ്ചിത സ്ഥലത്ത് സ്ഥിതി ചെയുന്ന ജൈവവൈവവിധ്യം മറ്റുള്ള ആവാസവ്യവസ്ഥകലാണ് ഇതിനുദാഹരണം.

വ്യത്യസ്ത രീതികളിലും, വ്യത്യസ്ത ഘടകങ്ങളുടെ അടിസ്ഥാനത്തിലുമാണ് വനങ്ങളെ തരംതിരിക്കുനത്. ജൈവ മേഖലയുടെ അടിസ്ഥാനത്തിലാണ് ഒരു തരംതിരിവ്. നിത്യഹരിതവനമാണോ, അല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലും, വിസ്തൃതമായ ഇലകളുള്ള മരങ്ങൾ നിറഞ്ഞ വനമാണോ, അതല്ല സൂചിക  പത്രങ്ങളുള്ള മരങ്ങൾ നിറഞ്ഞ വനമാണോ എന്നതിന്റെ അടിസ്ഥാനത്തിലും വനങ്ങളെ വേർതിരിക്കാവുന്നതാണ്.

ബോറിയൽ എന്ന ഗണത്തിൽപ്പെടുന്ന വനങ്ങൾ നിത്യഹരിതവും, സൂചികാഗ്രമരങ്ങൾ നിറഞ്ഞതുമാണ്.

വനങ്ങളെ തരംതിരിക്കാൻ ആഗോളതലത്തിൽ നിരവധി സംവിധാനങ്ങളുണ്ട്. ആഗോളതലത്തിലുള്ള വനങ്ങളെ 26 തരങ്ങളായി വേർതിരിച്ചിട്ടുണ്ട്. ഇതുപ്രകാരം കാലാവസ്ഥയുടെ അടിസ്ഥാനത്തിലും, വനങ്ങളിലുള്ള മരങ്ങളുടെ അടിസ്ഥാനത്തിലും വനങ്ങളെ തരംതിരിച്ചിരിയ്ക്കുന്നു. 26 തരത്തിൽപ്പെട്ട വനങ്ങളെ വീണ്ടും പുനഃക്രമീകരിച്ചിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്.

മിതശീതോഷ സൂചികാ വനങ്ങൾ

ഉത്തരാർദ്ധഗോളത്തിലെ ഉയർന്ന പ്രദേശങ്ങളിലാണ് സൂചികാവനങ്ങൾ കൂടുതലായും കാണപ്പെടുന്നത്. ഉഷ്ണ മേഖലാപ്രദേശങ്ങളിലും, വളക്കൂറ് കുറഞ്ഞ മണ്ണുള്ള പ്രദേശങ്ങളിലുമാണ് ഇത്തരം വനങ്ങൾ കാണപ്പെടുന്നത്.

മിതശീതോഷ്ണ വികസിത പത്രവനങ്ങൾ

ചൂടുള്ള ഉയർന്ന പ്രദേശങ്ങളിലാണ് ഇത്തരം വനങ്ങൾ പൊതുവെ കാണപ്പെടുന്നത്. എന്നാൽ ദക്ഷിണാര്‍ധ ഗോളത്തിലെ തണുപ്പാർന്ന പ്രദേശങ്ങളിലും വനങ്ങൾ കാണപ്പെടുന്നുണ്ട്. അമേരിക്കയിലെ ഇലപൊഴിയും വനങ്ങള്‍ ജപ്പാന്‍, ചിലി, ടാസ്മാനിയ എന്നിവിടങ്ങളിലെ വികസിത പത്ര നിത്യഹരിത മഴക്കാടുകള്‍ എന്നിവ ഇത്തരം കാടുകള്‍ക്ക് ഉദാഹരണമാണ്.

ഉഷ്ണമേഖല (പദേശങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള ഈർപ്പമുള്ള വനങ്ങള്‍ ഉണ്ട് താഴ്ന്ന പ്രദേശങ്ങളിലെ നിത്യ ഹരിത വികസിതപത്ര മഴക്കാടുകലാണ് ഇവയില്‍ പ്രധാനപ്പെട്ടത്. ആമസോണ്‍ തടത്തിലെ ഇഗാപ്പോ വനങ്ങള്‍, ടെറാഫോം വനങ്ങള്‍, കോംഗോ തടത്തിലെ വനങ്ങള്‍, ഉഷ്ണമേഖല പ്രദേശങ്ങളിലെ പര്‍വതങ്ങളില്‍ ഉള്ള വനങ്ങള്‍ എന്നിവ ഉഷ്ണമേഖലയിലെ ഈര്‍പ്പമുള്ള വനങ്ങള്‍ ആണ്.

കാലാകാലങ്ങളിൽ വരൾച്ച ബാധിക്കുന്ന വനങ്ങളും ഉഷ്ണ മേഖലയില് ഉണ്ട്. വരള്‍ച്ച ബാധിക്കുന്ന കാലങ്ങളില്‍ ഈ വനങ്ങളിലെ മരങ്ങള്‍ മാസങ്ങളോളം ഇലപോഴിക്കുന്നു. ഇവിടുത്തെ മണ്ണ് പൊതുവേ വളക്കൂറു കുറഞ്ഞതാണ്. കാട്ടുതീ ഈ വനങ്ങളില്‍ സർവസാധാരണമാണ്.

ചിലയിടങ്ങളിൽ വനങ്ങളും, തുറസ്സായ സ്ഥലങ്ങളും ഇടകലർന്ന പ്രദേശങ്ങൾ കാണുന്നുണ്ട്. വനങ്ങളുടെ രൂപവൈചിത്ര്യത്തിന് ഉദാഹരണമാണ് ഇത്തരം പ്രദേശങ്ങൾ. ഇത്തരം വനങ്ങളില്‍ ജൈവ വൈവിധ്യം കുറവായിരിക്കും. ഇവിടെ കാട്ടുതീ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.

വ്യാവസായികമായ ആവശ്യങ്ങൾക്കായി മരങ്ങൾ നട്ടുവളർത്താറുണ്ട്. ഇവയെയും ഒരര്‍ത്ഥത്തില്‍ വനങ്ങളായി കണക്കാക്കാം. മരത്തടി ലഭ്യമാവാൻ വേണ്ടിയാണ് ഇവയിൽ ചില മരങ്ങൾ വളര്‍ത്തുന്നത്. പള്‍പ്പ് നിര്‍മ്മിക്കാന്‍  വേണ്ടിയും ചിലതരം മരങ്ങൾ നട്ടുപിടിപ്പിയ്ക്കാറുണ്ട്. ഒരു ആവാസവ്യവസ്ഥ എന്ന നിലയില്‍ ഇവക്ക് പ്രസക്തിയില്ല. ഇവയിൽ ജൈവവൈവിധ്യവും കുറവാണ്. തടിയിക്കും, വിറകിനും മറ്റു പ്രകൃതിദത്ത ആവശ്യങ്ങള്‍ക്കും ആയി പ്രകൃതിദത്തവനങ്ങളിലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തെ തടയാൻ ഇത്തരം കൃത്രിമ വനങ്ങള്‍ സഹായിയ്ക്കും.

മരങ്ങൾ മനുഷ്യജീവിതത്തിൽ

വ്യക്ഷങ്ങളും മനുഷ്യരും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മനുഷ്യരുടെ ആദ്യകാല വാസസ്ഥാനങ്ങള്‍ വൃക്ഷങ്ങള്‍ നിറഞ്ഞ കാടുകളായിരുന്നുവല്ലോ? അക്കാലത്ത് വലിയ മരങ്ങളുടെ പൊത്തുകളിൽ മനുഷ്യന്‍ അന്തിയുറങ്ങിയിരുന്നു എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. പിന്നീട് വന്യമൃഗങ്ങളിൽ നിന്നും മറ്റും രക്ഷ നേടാന്‍ അവൻ മരങ്ങളുടെ മുകളിൽ ഏറുമാടങ്ങൾ തീർത്ത് അതിൽ പാർക്കാൻ ആരംഭിച്ചു.

കാടുകളിൽ സുലഭമായിരുന്ന വ്യത്യസ്ത തരത്തിലുള്ള ഫലഭൂയിഷ്ഠമായ മരങ്ങൾ മനുഷ്യർക്ക് കായ്കനികള്‍ നൽകി, അവന്റെ വിശപ്പടക്കി.

അഗ്നിയുടെ കണ്ടെത്തൽ മനുഷ്യരാശിയെ സുപ്രധാനമായ ഒരു വഴിത്തിരിവിലെത്തിച്ചു. അഗ്നി ജ്വലിപ്പിക്കാനുള്ള വിറകിന് വേണ്ടി മനുഷ്യൻ പ്രധാനമായും ആശ്രയിച്ചത് വൃക്ഷങ്ങളെയാണ്. അഗ്നിയെ നിരന്തരം  ജ്വലിപ്പിച്ച് നിർത്താൻ കട്ടികൂടിയ വിറക് ആവശ്യമായിരുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് ദൃഢതയേറിയ വൃക്ഷഭാഗങ്ങൾ ഇക്കാര്യത്തിൽ മനുഷ്യനെ ഏറെ സഹായിച്ചു. ഈ ആധുനിക യുഗത്തിലും മനുഷ്യൻ ഒരു

പ്രധാന ഇന്ധനമായി വൃക്ഷങ്ങളിൽ നിന്നുള്ള വിറക് ഉപയോഗിക്കുന്നു. ഗുഹാവാസിയായ മനുഷ്യൻ വർഷങ്ങളിലൂടെയുള്ള യാത്രയ്ക്കിടയിൽ സ്വന്തമായി വീടുകൾ നിർമ്മിക്കാനാരംഭിച്ചു. ഗൃഹനിർമ്മാണത്തിനുള്ള ഒരു പ്രധാന അസംസ്കൃത വസ്തുവാണ് മരത്തടി. വീടുകളുടെ മേല്‍ക്കൂര നിർമ്മിക്കാനും, വാതിലുകളും ജനലുകളും നിർമ്മിക്കാനും മരത്തടികൾ ഉപയോഗിക്കുന്നു. വീട്ടിലേക്ക് ആവശ്യമായ നിത്യജീവിതത്തിലെ അവശ്യവസ്തുക്കളായ ഇരിപ്പിടങ്ങൾ പോലുള്ള നിത്യോപയോഗ സാധനങ്ങൾ ഉണ്ടാക്കുവാനും മരം ഉപയോഗിക്കുന്നു.

വ്യാവസായികമേഖലയിലും വൃക്ഷങ്ങൾ വൻതോതിൽ പ്രയോജനപ്പെടുന്നുണ്ട്. വ്യാവസായിക ഉപകരണങ്ങളും യന്ത്രഭാഗങ്ങളും നിർമ്മിക്കാൻ മരത്തടി ഉപയോഗിക്കുന്നു. വ്യക്ഷങ്ങളിൽ നിന്ന് വേർതിരിചെടുക്കുന്നവയാണ് പല വ്യവസായങ്ങളുടെയും അസംസ്കൃത പദാർത്ഥങ്ങൾ.

പാരിസ്ഥിതികമായി വ്യക്ഷങ്ങൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ജീവവായുവായ ഓക്സിജന് ഉല്‍പാദിപിക്കുന്നതിലും അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെ അളവ് കുറയ്ക്കുന്നതിലും വൃക്ഷങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. അന്തരീക്ഷ ഊഷ്മാവിനെ നിയന്ത്രിച്ച് ആഗോളതാപനം കുറയ്ക്കുന്നതിലും വൃക്ഷങ്ങള്‍  പ്രയോജനപ്പെടുന്നു.

മനുഷ്യന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഒൗഷധങ്ങൾക്ക് പരമപ്രധാനമായ ഒരു പങ്കുണ്ടല്ലോ. ഔഷധ നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളിൽ നല്ലൊരു ഭാഗം വൃക്ഷങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രം, ആയുർവേദം, ഹോമിയോ, യുനാനി തുടങ്ങിയ ചികിത്സാ ശാഖകളില്‍ വൃക്ഷജന്യമായ ഔഷധങ്ങൾ വൻതോതിൽ ഉപയോഗിക്കുന്നു.

വൃക്ഷങ്ങളുടെ ഏതാനും ഉപയോഗങ്ങൾ മാത്രമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്ഷങ്ങൾ പ്രയോജനകരമാവുന്നുണ്ട്.

മരങ്ങള്‍ നേരിടുന്ന ഭീഷണി

വൃക്ഷങ്ങളിലെ 8000 സ്പീഷിസുകള്‍ നിലനില്‍പ്പിനു ഭീഷണി നേരിടുന്നതായും 976 സ്പീഷിസുകള്‍ വംശനാശത്തിന്‍റെ വക്കിലെത്തി നില്‍ക്കുകയാണെന്നും നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ആഗോള തലത്തില്‍ വൃക്ഷങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന പലവിധ പ്രതികൂല പ്രവര്‍ത്തനങ്ങളാണ് വൃക്ഷങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയാകുന്നത്‌.

പ്രകൃതിയുടെ മേല്‍ അമിതമായി കടന്നു കയറുന്ന മനുഷ്യരാണ് മരങ്ങളുടെ നിലനില്‍പ്പിന് പ്രധാന ഭീഷണി ഉയര്‍ത്തുന്നത്.

വിവിധ ആവശ്യങ്ങള്‍ക്കായി മരങ്ങൾ വെട്ടിയെടുക്കുമ്പോൾ അവയുടെ സ്ഥാനത്ത് പുതിയ വൃക്ഷങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. കച്ചവടക്കണ്ണ്‍ കൊണ്ട് മാത്രം പ്രവർത്തിക്കുന്ന മനുഷ്യർ വൃക്ഷങ്ങൾ നിലനിര്‍ത്തേണ്ട  ആവശ്യകതയെക്കുറിച്ച് തിരെ ബോധവാൻമാരാകുന്നില്ല,

കാട്ടുതീ , ഭൂമികുലുക്കം, തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളും മരങ്ങൾ നശിയ്ക്കാൻ കാരണമാവുന്നു. കീടങ്ങളുടെ ഉപദ്രവം മൂലവും മരങ്ങൾ നശിക്കുന്നുണ്ട്. സസ്യവർഗങ്ങൾക്കിടയിലുള്ള അതിജീവന മത്സരംമൂലവും ചില മരങ്ങള്‍ നശിക്കുന്നു.

വൃക്ഷങ്ങളെക്കുറിച്ച് പഠിക്കാം

വനങ്ങളിലെ ജൈവവൈവിധ്യത്തെക്കുറിച്ചും അവയ്ക്ക് പരിസ്ഥിതിയുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള ശാസ്ത്രീയ പഠനത്തെ ഫോറസ്റ്റ് ഇക്കോളജി എന്നു പറയുന്നു. സ്വാഭാവികമായും ഇത് വ്യക്ഷങ്ങളെക്കുറിചുള്ള പഠനവുമാകുന്നു. വനപരിപാലനത്തിൽ കഴിഞ്ഞ നൂറ്റാണ്ടുകളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് ഇന്നത്തെ വനപരിസ്ഥിതി ശാസ്ത്രജ്ഞർ വനങ്ങളുടെ ഘടന, അവിടുത്തെ ജൈവപ്രക്രിയകൾ എന്നിവ കൂടുതൽ പഠനവിധേയമാക്കുന്നു.

പരിസ്ഥിതിയും, സാമൂഹികവും, സാമ്പത്തികവുമായ മൂല്യങ്ങളും നിലനിർത്താനുതകും വിധമാണ് ഇന്ന് വനപരിപാലനം, വിശിഷ്യാ വ്യക്ഷപരിപാലനം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. വനത്തെ അടുത്തറിയാവുന്ന തദ്ദേശീയരുടെ ഉപദേശങ്ങളും സഹായങ്ങളും സ്വീകരിച്ചാണ് പുതിയ വനപരിപാലന മാർഗ്ഗങ്ങളും ആ മേഖലയിലെ പഠന പ്രവർത്തനങ്ങളും നടപ്പിൽ വരുത്തുന്നത്.

അത്തി

ഇംഗ്ലീഷ് നാമം – ക്രറ്റൊക്ക്

ഹിന്ദി നാമം – ഗുലാര്‍

സംസ്കൃത നാമം – ബദ്രോടുംബര

ശാസ്ത്രീയ നാമം – FICUS RACEMOSA

ഫാമിലി – MORACEAE

കാണപ്പെടുന്ന പ്രദേശങ്ങള്‍ - ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ചൈന

ആല്‍മരത്തിന്റെ വിഭാഗത്തിൽപ്പെട്ട ഒരു മരമാണ് അത്തി. ഇൻഡോ-മലേഷ്യൻ വർഗത്തിൽപ്പെട്ട അത്തി മരം ഇന്ത്യ, പാക്കിസ്താൻ, ശ്രീലങ്ക, ചന, ആഫിക്ക എന്നീ രാജ്യങ്ങളിൽ വ്യാപകമായി കാണാപ്പെടുന്നു.

ആഫ്രിക്കയിൽ നിന്നും ഒാസ്ട്രേലിയയിലേക്ക് അത്തി ആഗാളാടിസ്ഥാനത്തിൽ വിതരണം ചെയ്തവർ ഇന്ത്യയിൽ പ്രധാനമായും ഈർപ്പമുള്ള പ്രദേശങ്ങളിലാണ് അത്തിമരം കണ്ടവരാരുള്ളത്. പുഴയുടെ തീരങ്ങളിലും മലയിടുക്കുകളിലും ഇവ സർവ്വസാധാരണമാണ്. ഫലങ്ങൾ ഭക്ഷ്യയോഗ്യമായതിനാൽ ഇവ ഗ്രാമങ്ങളില്‍ വൻതോതിൽ കൃഷി ചെയ്തുവരുന്നു.

ഏകദേശം 30 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ഇലപൊഴിയും വ്യക്തമാണ് അത്തി. ഇവയുടെ മരപ്പട്ട മുനുസമുള്ളതാണ്. ഇളം പച്ചനിറത്തിലാ, പച്ചകലർന്ന ചാരനിറത്തിലോ ഇവ കാണപ്പെടുന്നു ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾ കട്ടിയേറിയും ദീർഘവൃത്താകൃതിയിലും കാണപ്പെടുന്നു. അത്തി പുഷ്പങ്ങൾ നീണ്ട കുലകളായിട്ടാണ് വളരുന്നത്. ഓരോ കുലയിലും ആൺപൂക്കളും പെൺപൂക്കളും പ്രത്യേകം പ്രത്യേകം കാണാം. എന്നാൽ അപൂർവ്വമായി ചില കുലകളിൽ പെൺപൂക്കളും ചില കുലകളിൽ ആണ്പൂക്കളും മാത്രമായും കാണപ്പെടുന്നു.എപിൽ മുതൽ സെപ്തംബർ വരെ അത്തിമരത്തിൽ പൂക്കൾ കാണപ്പെടുന്നു. ഒാരോ പൂവും മൂന്നോ നാലോ ഖണ്ഡങ്ങളായാണ് കാണപ്പെടുന്നത്. പിന്നീട് ഫലങ്ങൾ കായ്ക്കുന്നു. വരണ്ട കാലാവസ്ഥയിലാണ് ഫലങ്ങൾ പാകമാവുക.

ഗോളാകൃതിയാണ് അത്തിയുടെ ഫലങ്ങൾക്ക്. കുലകളായി ഉണ്ടാവുന്ന ഇവ ഭക്ഷ്യയോഗ്യമായതിനാൽ വൻതോതിൽ അത്തിമരം നട്ടുപിടിപ്പിക്കുന്നു. മൃദുരോമം കൊണ്ട് ആവരണം ചെയ്ത നിലയിലാണ് ഈ ഫലങ്ങൾ കാണപ്പെടുന്നത്. പാകമെത്തുമ്പോൾ ഫലം ക്രമേണ ചുവപ്പുനിറമായിത്തീരും, അത്തിമരത്തിന്റെ വിത്ത് നട്ടാണ്‌ പുനരുൽപാദനം നടത്തുന്നത്. വിത്തുകൾ 24 മണിക്കൂർ വെളളത്തിൽ കുതിർത്ത് മുളപ്പിചെടുത്തു നടുന്നു.

.നൈട്രജൻ സ്ഥിരീകരണത്തിന് കഴിവുള്ളതിനാൽ വേഗത്തിൽ വളരാനുള്ള കഴിവ് അത്തിക്കുണ്ട്.ഇവ കാപ്പി, തേയില എന്നിവയുടെ കൃഷിയിടങ്ങളിൽ ഒരു തണൽമരമെന്ന നിലയിലും നട്ടുപിടിപ്പിക്കാറുണ്ട്.ഇതിന്റെ തടി കടുപ്പമേറിയതാണ്.

അത്തിമരത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഒൗഷധം നാട്ടുവൈദ്യത്തിൽ പല രോഗനിവാരണത്തിനും ഉപയോഗിച്ചു വരുന്നു. ആമാശയ മുഴ, കുഷ്ഠം, കഴുത്തിനു ചുറ്റുമുണ്ടാകുന്ന പുകച്ചിൽ എന്നിവ അകറ്റാൻ അത്തി മരത്തിന്‍റെ വിത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന എണ്ണ ഉപയോഗിക്കാറുണ്ട്. വസ്തിപ്രയോഗത്തിന് ഉത്തമമാണ് അത്തി. ഇവ നല്ലൊരു ഉത്തേജകമരുന്നായും, പുനരുജ്ജീവനമായും ഉപയോഗിക്കുന്നു. കൂടാതെ നാട്ടുവൈദ്യത്തില്‍ പൊള്ളൽ, കണ്ണിനുണ്ടാകുന്ന അസുഖം, ശ്വാസകോശ രോഗങ്ങൾ എന്നിവ അകറ്റാനും അത്തി ഉപയോഗിക്കുന്നു ഇന്ത്യയിൽ ഇവയുടെ പൂക്കൾ ലൈംഗികോത്തേജനത്തിനാണ് ഉപയോഗിച്ചു വരുന്നത്.അത്തിയുടെ മരത്തൊലി  സോപ്പ് നിർമ്മാണത്തിനും ഉപയോഗിക്കാറുണ്ടത്ര. സാപോനിൻ എന്ന രാസവസ്തുവിന്റെ സാന്നിധ്യമാണ് അത്തിക്ക് ക്ഷാരഗുണം നൽകുന്നത്. കടുപ്പമേറിയതും ഇലാസ്തിക സ്വഭാവമുള്ളതുമായ മര ഉരുപ്പടികൾ നിർമ്മിക്കാൻ ഉപയോഗിച്ചു വരുന്നു. ഇവയുടെ കറ നല്ലൊരു കാലിതീറ്റയാണ്.

അരണമരം

ഇംഗ്ലീഷ് നാമം – മാസ്റ്റ് ട്രീ

ഹിന്ദി നാമം – ഡെബ്ടാരി

സംസ്കൃത നാമം – ഉള്‍ക്കാട്ട

ശാസ്ത്രീയ നാമം - Polyaltia longifolia

ഫാമിലി – Annonaceae

കാണപ്പെടുന്ന പ്രദേശങ്ങള്‍ - ഇന്ത്യ, ശ്രീലങ്ക

ഇന്ത്യയിലും ശ്രീലങ്കയിലും വ്യാപകമായി കാണപ്പെടുന്ന ഒരു നിത്യ ഹരിത വൃക്ഷമാണ് അരണമരം. പിരമിഡിന്റെ ആകൃതിയില്‍ മുകളിലോട്ട് വളരുന്ന ഇ വൃക്ഷം പ്രധാനമായും അലങ്കാരത്തിനു വേണ്ടിയും തണലിനു വേണ്ടിയുമാണ് വളര്‍ത്തുന്നത്. ഏകദേശം 13 മീറ്റര്‍ ഉയരത്തില്‍ വളരാന്‍ കഴിയുന്ന ഒരു വൃക്ഷമാണ് ഇത്. കുന്തമുനയുടെ രൂപത്തിലുള്ള ഇലകള്‍ താഴ്ന്നും ഉയര്‍ന്നും മരത്തില്‍ വ്യന്യസിചിരിക്കുന്നു. ഈ ഇലകള്‍ തന്നെയാണ്  ഈ വൃക്ഷത്തിന്‍റെ  മനോഹാരിതക്ക് പ്രധാന കാരണവും. (ശാഖകളില്ലാത്തതാണ് മരത്തിന്റെ മറ്റൊരു പ്രത്യേകത. അരണ മരത്തിന്‍റെ തടിയില്‍ കടുത്ത തവിട്ട് നിറത്തിലുള്ള വരകള്‍ കാണാം.

ഇലകൾ നീണ്ടു പച്ച നിറത്തിലാണെങ്കിലും പുതിയ ഇലകൾക്ക് ചെമ്പു കലർന്ന തവിട്ടു നിറമായിരിക്കും, പിന്നീട് വളർന്ന് കടും പച്ച നിറത്തിലാകുന്ന ഇവയുടെ പൂക്കൾ നക്ഷത്രത്തിന്റെ ആകൃതിയിൽ മഞ്ഞ കലർന്ന ചുവന്ന നിറത്തിൽ കാണപ്പെടുന്നു. വസന്തകാലങ്ങളിൽ മരത്തിൽ ഈ പൂക്കൾ വിന്യസിച്ചത് കാണുമ്പോൾ ചെറുനക്ഷത്രങ്ങളാണോ എന്നും സംശയിച്ചേക്കാം. അത്രയ്ക്കും ചെറുതും മനോഹരവുമാണ് ആ പൂക്കൾ. അതിനാൽ തന്നെ ഈ പുഷ്പങ്ങൾ പക്ഷികളെയും ചെറുപാറ്റകളെയും ഏറെ ആകർഷിക്കുന്നു. ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളിൽ പുഷ്പിക്കാൻ തുടങ്ങുന്ന അരണമരത്തിൽ ജൂൺ, ജൂലൈ മാസത്തോടെ ഫലങ്ങളും ഉണ്ടാകുന്നു. ഫലങ്ങൾ കോഴിമുട്ടയുടെ ആകൃതിയിൽ കാണപ്പെടുന്നു.

അലങ്കാര വൃക്ഷമായ അരണമരം ഹിന്ദുക്കൾക്ക് പുണ്യവ്യക്തമാണ്. തമിഴ്നാട്, കർണാടക, എന്നീ സംസ്ഥാനങ്ങൾ അരണ മരത്തെ ഐശ്വര്യത്തിന്റെ പ്രതികമായാണ് കാണുന്നത്. ഇവിടുത്തെ ജനങ്ങൾ ഉത്സവകാലമാവുമ്പോൾ ഈ മരത്തിന്റെ ഇലകൾ വീടിന്റെ വാതിലിനുമുകളിൽ തൂക്കിയിടാറുണ്ട്. വിവാഹവേളകളില്‍ ആണ് കൂടുതലായും ഇവ കണ്ടു വരാറ്.

അരണമരത്തിന്റെ വിത്തുകളിൽ നിന്നാണ് പുതിയ തൈകൾ ഉൽപാദിപ്പിക്കുന്നത്. വിത്തുകൾ എളുപ്പത്തില്‍ മുളപ്പിച്ചെടുക്കാം. ഇന്ത്യയുടെ വടക്കുഭാഗത്ത് അരണമരം സമൃദ്ധമായി കാണപ്പെടുന്നു. ചൂടുകാറ്റിൽ നിന്നും (പരദേശത്തെ സംരക്ഷിക്കാൻ വേണ്ടി ഒട്ടേറെ അരണമരം ഇവിടെ വച്ചു പിടിപ്പിച്ചിട്ടുണ്ട്. അരണമരത്തിന്റെ തടിക്ക് കാഠിന്യം കുറവായതിനാൽ ഗ്യഹോപകരണങ്ങൾ നിർമ്മിക്കാൻ ഇവ ഉപയോഗിക്കാറില്ല. പ്രധാനമായും തീപ്പെട്ടി നിർമ്മാണത്തിനും പെൻസിൽ ബോക്സ് നിർമ്മാണത്തിനുമാണ് ഉപയോഗിക്കുന്നത്. ക്രിസ്തീയുടെ ആകൃതിയിൽ കാണപ്പെടുന്ന ഒരു വ്യക്ഷം കൂടിയാണിത്.

മര ഉപകരണ നിർമ്മാണരംഗത്ത് അരണമരത്തിന് വലിയ പ്രധാന്യം ലഭിച്ചിട്ടില്ലെങ്കിലും വ്യാവസായികരംഗത്ത് ഇന്ന് ശ്രദ്ധിക്കപ്പെട്ട വൃക്ഷമാണിത്. ദക്ഷിണേന്ത്യയിലെ പ്രമുഖ ചെറുകിട വ്യവസായമായ തീപ്പെട്ടി നിർമ്മാണവുമായാണ് അരണമരം ബന്ധപ്പെട്ടിരിക്കുന്നത്. തീപ്പെട്ടിക്കൊള്ളി നിർമ്മിക്കാനാണ് ഈ വൃക്ഷത്തെ ഉപയോഗിക്കുന്നത്. പെൻസിൽ ബോക്സ് നിർമ്മാണരംഗത്തും അരണമരം ശ്രദ്ധിക്കപ്പെടുന്നു. ഇതെല്ലാം കൊണ്ടുതന്നെ അരണമരത്തിന്റെ പ്രാധാന്യം ഏറി വരുന്നതായാണ് കാണാൻ കഴിയുന്നത്. ഇങ്ങനെയെല്ലാമാണെങ്കിലും അരണമരത്തിനുമുണ്ട് ചില ദൂഷ്യഫലങ്ങൾ. ഒരു വളം വലിയൻ വൃക്ഷമാനിത്.. അതിനാൽ തന്നെ വിളകൾക്കിടയിൽ ഇവ വളർത്താൻ കർഷകർ മടിക്കുന്നു.

അരയാൽ

ഇംഗ്ലീഷ് നാമം – പീപുല്‍, പിപല്‍

ഹിന്ദി നാമം – പ്രിപല്‍

സംസ്കൃത നാമം – മംഗല്യ

മറ്റു പേരുകള്‍ - രോഹി, അരശു, അരവാല്‍

ശാസ്ത്രീയ നാമം – ficus religiiosa

ഫാമിലി – moracea

കാണപ്പെടുന്ന പ്രദേശങ്ങള്‍ - പാകിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍, തായ്ലാന്‍റ്, ഇന്ത്യ, മലേഷ്യ

ഇന്ത്യയില്‍ പുണ്യ സ്ഥാനം വഹിക്കുന്ന വൃക്ഷമാണ് അരയാല്‍. ഇന്ത്യ തന്നെയാണ് ഇതിന്റെ ജന്മദേശവും. ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ്‌, ഉത്തര്‍പ്രദേശ്‌, സിക്കിം, പശ്ചിമ ബംഗാള്‍ തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അരയാല്‍ വ്യാപകമായി കാണപ്പെടുന്നു.  ബുദ്ധ ദേവന്‍ ജനിച്ചതും ആറു വര്‍ഷം ധ്യാനത്തില്‍ തുടര്‍ന്നതും അരയാല്‍ വൃക്ഷ ചുവട്ടിലാണെന്ന ബുദ്ധമത വിശ്വാസമാണ് ഇന്ത്യയില്‍ അരയാലിന്റെ പുണ്യ വൃക്ഷമായി കണക്കാക്കാന്‍ കാരണം. ബുദ്ധമതത്തിനു പുറമെ മറ്റു മതവിശ്വാസങ്ങളും അരയാലിനെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നുണ്ട്.ഹിന്ദു പുരാണങ്ങളില്‍  കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായ 101 ഒരു മഹാപ്രയത്തെ പറ്റി സൂചനയുണ്ട്. ആ സമയത്ത് ഭഗവാൻ കൃഷ്ണൻ അരയാലിലയിൽ കിടന്നാണത്രെ പ്രളയത്തെ നേരിട്ടത്.

പിന്നീട് അരയാലിലയില്‍ കിടക്കുന്ന ക്യഷ്ണൻ ഹിന്ദു സങ്കൽപ്പങ്ങളിലെ ഒരു മിത്തായിത്തീർന്നു. ലോകത്തില്‍ എവിടെയായാലും ക്ഷേത്രങ്ങൾക്ക് സമീപം ഈ വൃക്ഷം കാണാതിരിക്കില്ല.

വളരുന്ന പ്രദേശങ്ങളിലെ അനുകൂല ഘടകങ്ങൾക്കനുസരിച്ച് അരയാലൂകൾ ഉയരം കൂടിയും കുറഞ്ഞും കാണപ്പെടുന്നു. ചിലപ്പോള്‍ പൂര്‍ണ്ണമായും ഇല പൊഴിക്കുന്ന ഈ വൃക്ഷത്തിന് ധാരാളം ശാഖകളുണ്ട്. മഴക്കാലങ്ങളില്‍ ആണ് ഇവ സാധാരണമായി ഇലപൊഴിക്കുക. മിനുസമെരിയതും  കരിഞ്ഞ പച്ച നിറവുമാണ് ഇവയുടെ ഇലകള്‍ക്ക്

ഇലകൾ ഹ്യദയാകാരത്തിലും അകം കൂര്‍ത്തും  കാണപ്പെടുന്നു. ഏകാന്തര ക്രമത്തിലാണ് ഇലകള്‍ വിന്യസിച്ചിട്ടുള്ളത്. ഒരു വൃക്ഷത്തിൽ തന്നെ ആൺപൂവും പെൺപൂവും ഉണ്ടാകും. അരയാലിന്‍റെ പാകമായ കായകൾക്ക് കടും ചുവപ്പു നിറമാണ്. പരാഗവാഹികളായ ഒരിനം കടന്നലിന്റെ സഹായതോടെയാണ്‌ പരാഗണ പ്രവർത്തനം നടക്കുക. ഈ കടന്നലിന്റെ അഭാവത്തിൽ പരാഗണ പ്രവർത്തനം നടക്കാതെവരുമ്പോൾ  കാണ്ഡം മുറിച്ച് നട്ടു പിടിപ്പിച്ചാണ് ഉൽപാദനം നടത്തുക.

നന്നായി ജലം ലഭിക്കുന്ന പ്രദേശങ്ങളിൽ വിത്തുകൾ മുളച്ചും പുതിയ സസ്യം രൂപമെടുക്കുന്നു. ഇന്ത്യയിൽ മുംബൈയിലെ ഒരു പ്രദേശത്ത് 3000 വർഷം പഴക്കമുളള അരയാല്‍ ഉണ്ടത്രേ . അലങ്കാരസസ്യമായും അരയാൽ ചിലയിടങ്ങളിൽ വളർത്തുന്നു. അരയാലിന്റെ ഇല, വേര്, മരത്തൊലി, കായ എന്നി ഔഷധയോഗ്യമായ ഭാഗങ്ങളാണ്. വളരെ വീതിയേറിയ കാണ്ഡമായിരിക്കും അരയാലിന്റേത്. ദീർഘകാല ആയുസ്സും അരയാലിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇതിനെല്ലാം പുറമെ അനേകാ സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് അരയാൽ.

ഇന്ത്യയിൽ BC 288 ഓടുകൂടിയാണ് അരയാൽ മരം കണ്ടുതുടങ്ങിയത്. മറ്റുള്ള ആൽമരങ്ങളുടെയെല്ലാം പൂരവികനായാണ് അരയാലിനെ കണക്കാക്കുന്നത്. ബദ്ധദേവനുമായി അരയാലിന് ബന്ധമുള്ളതിനാൽ ഇവയെ റില്വിജ്വോസ എന്നും വിളിച്ചു വരുന്നു. ഹവായ് ദ്വീപിൽ 60 തരം ആൽ വർഗങ്ങളാണ് കാണപ്പെടുന്നത്ചില വർഗ്ഗങ്ങളൊക്കെ ഒൗഷധയോഗ്യവുമാണ് ഉദ്യാനസസ്യമായാണ് അരയാൽ വർത്തിക്കുന്നതെങ്കിലും ധാരാളം  ഒൗഷധഗുണവും ഇവയ്ക്കുണ്ട്, പല്ലുവേദനക്ക് അരയാലിന്റെ കോലരക്ക് ഒൗഷധമായി ഉപയോഗിക്കാരുണ്ട്. അരയാൽ വിശാലമായി വളരുന്ന വ്യക്ഷമായതിനാൽ സമ്യദ്ധമായി ഇലകളും വിന്യസിക്കപ്പെട്ടിരിക്കുന്നു ഇലകൾ ധാരാളമായി ഓക്സിജൻ പുറത്തു വിടുന്നു. ഇത് ഓസോൺ പാളിയുടെ പുനര്‍നിര്‍മ്മാണത്തിന് ഏറെ സഹായകരമാണ്.

ആഞ്ഞിലി

ഇംഗ്ലീഷ് നാമം – വൈല്‍ഡ് ജാക്ക് ഫ്രൂട്ട് ട്രീ

ശാസ്ത്രീയ നാമം – Artocarpus hirsutus

കുടുംബം – Moraceae

കാണപ്പെടുന്ന പ്രദേശങ്ങള്‍ - ഇന്ത്യ

കേരളത്തിലെ പാരമ്പര്യ വിനോദമാണ്‌ വള്ളം കളി. വഞ്ചിപാട്ടിന്‍റെ ആവേശത്തില്‍ ജലോപരിതലതിലൂടെ കുതിച്ചു പായുന്ന വള്ളങ്ങളെ ആരാണ് ഒന്ന് നോക്കി നില്‍ക്കാത്തത്. കൊള്ളിമീന്‍ പോലെ കുതിച്ചു പായുന്ന ഈ ചുണ്ടന്‍ വള്ളങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് ഏത് തടി കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ആഞ്ഞിലി മരം കൊണ്ട് ആണ് ചുണ്ടന്‍ വള്ളങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച ജല പ്രതിരോധ ശേഷിയുള്ളതിനാല്‍ ആഞ്ഞിലി തടി കൊണ്ട് നിര്‍മ്മിക്കുന്ന വള്ളങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നു. മറ്റു തടികലുമായി താരതമ്യം ചെയ്യുമ്പോള്‍ ജലത്തിന് മുകളില്‍ പൊങ്ങികിടക്കാനുള്ള ശേഷി ആഞ്ഞിലി മരത്തിനു കൂടുതലാണ്. ഇത് തന്നെയാണ് ആഞ്ഞിളിയെ വള്ള നിര്‍മ്മാണത്തിന് പ്രധാന ഘടകമാക്കിയത്.

ഒരു നിത്യഹരിത വൃക്ഷമാണ് ആഞ്ഞിലി. കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ ഇവ വന്യമായി വളരുന്നു. ഇലപൊഴിയും വനങ്ങളിലും ചില ഭാഗിക നിത്യഹരിത വനങ്ങളിലും ഇവ വ്യാപകമായി കാണപ്പെടുന്നു.ഏതൊരു കാലാവസ്ഥയിലും നന്നായി വളരാൻ കഴിയുന്നവയാണ് ആഞ്ഞിലി മരങ്ങള്‍ , ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളാണ് ഇവയുടെ ജന്മദേശമായി കണക്കാക്കുന്നത്.

ആഞ്ഞിലിയുടെ വേര് ആഴത്തില്‍ സഞ്ചരിക്കുന്നവയാണ്. നല്ല വലിപ്പത്തിലും ഉറപ്പിലും കാണപ്പെടുന്ന തായ്വേര്  കൂടുതൽ ദൂരം സഞ്ചരിക്കുന്നവയും മണ്ണിൽ നന്നായി ആഴ്ന്നിറങ്ങുന്നതുമാണ്. തായ് വേര് ഇരട്ടിച്ചു ഒന്നിലധികം വേരുകൾ രൂപപ്പെടുന്നു. ആഴത്തിൽ പോവുന്ന ഈ വേരുകൾ വരൾച്ചയെ പ്രതിരോധിക്കാൻ ഇവയെ സഹായിക്കുന്നു.

നല്ല ഉയരത്തിൽ വളരുന്ന വ്യക്ഷമാണ് ആഞ്ഞിലി. ഏകദേശം 5-10 മീറ്ററോ അതിലധികമോ ഉയരത്തിൽ ഇവ കാണപ്പെടുന്നു. വീതിയേറിയ തായ്ത്തടിയുള ഇവ വൻ വ്യക്ഷങ്ങളുടെ ഗണത്തിൽപ്പെടുത്താവുന്നതും ആണ്. ഇവയുടെ മരപ്പട്ട ചാരനിറത്തിൽ കാണപ്പെടുന്നു. നിരവധി ശാഖോപശാഖകൾ തിങ്ങി നിറഞ്ഞ കിടക്കുന്ന ആഞ്ഞിലിക്ക് ഹരിതാഭമായ രൂപമാണുളളത്.

എകദേശം 10 സെന്റിമീറ്ററോളം നീളവും സാമാന്യം വീതിയുമുള്ള ഇലകളാണ് ആഞ്ഞിലിയുടേത്. കടും പച്ച നിറത്തിലുള്ള ഇലകളുടെ പ്രതലം തിളക്കമാർന്നതാണ്. കട്ടിയേറിയ വലിയ ഇലകൾക്ക് വളരെ ചെറിയ ഇലഞ്ഞെട്ടാണുളളത്. ദീർഘ  വൃത്താകൃതിയിൽ കാണപ്പെടുന്ന ഇലകളുടെ പ്രതലത്തിൽ ഇളം പച്ച നിറത്തിലുള്ള സിരകൾ തെളിഞ്ഞു കാണാം.

ഇലകൾ ശാഖയുമായി ചേരുന്ന ഭാഗത്താണ് പൂക്കളുണ്ടാവുന്നത്. ഇവ കുലകളായി കാണപ്പെടുന്ന സാമാന്യം വലിയ ഫലങ്ങളാണ് ഇവയുടേത്. ഗോളാകൃതിയിൽ കാണപ്പെടുന്ന ഒരു സംയുക്ത ഫലമാണ് ഇത്. ആരംഭ ഘട്ടത്തിൽ പച്ചനിറത്തിൽ കാണപ്പെടുന്ന ഇവ പാകമാവുന്നതിനനുസരിച്ച് ഓറഞ്ച് കലർന്ന ചുവപ്പുനിറമായി മാറുന്നു. നീണ്ട ഉറപ്പേറിയ ഞെട്ടിലാണ് ഇവ വ്യക്ഷത്തോട് ചേർന്നിരിക്കുന്നത്. ഇവക്കുള്ളിലായാണ് വിത്തുകൾ കാണപ്പെടുന്നത്. ധാരാളം വിത്തുകൾ ഇവയിൽ കാണാവുന്നതാണ്.

വിത്തുകളിലൂടെയാണ് ആഞ്ഞിലിയിൽ പുനരുൽപാദനം നടക്കുന്നത്. ജൈവ സമ്പുഷ്ടമായതും നല്ല ജലലഭ്യതയുള്ളതുമായ പ്രദേശങ്ങളാണ് ആഞ്ഞിലിയുടെ വളർച്ചക്കനുയോജ്യം. ഭാഗികമായ സൂര്യപ്രകാശത്തില്‍ വളരുന്ന ഇവക്ക് പൂർണ സൂര്യപ്രകാശവും സ്വീകാര്യമാണ്. നല്ല ഉറപ്പുള്ളതും , വീതിയേറിയതും ആയ ആഞ്ഞിലിയുടെ തടി വിവിധ നിർമ്മാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു.

ആര്യവേപ്പ്

ഇംഗ്ലീഷ് നാമം – നീം

ഹിന്ദി നാമം – നിംബ്, നീംടി

സംസ്കൃത നാമം – അരിഷ്ട , ഹിന്ഗു

മറ്റു പേരുകള്‍ - അരുവേപ്പ്, രാജവേപ്പ്

ശാസ്ത്രീയ നാമം - Azadirachta indica

കുടുംബം - Meliaceae

കാണപ്പെടുന്ന പ്രദേശങ്ങള്‍ -  ഇന്ത്യ, വിയറ്റ്നാം, കംബോഡിയ,

ശ്രീലങ്ക , മ്യാൻമർ, പാക്കിസ്താൻ,ജപ്പാന്‍

ഇന്ത്യയും ബർമ്മയുമാണ് ആര്യവേപ്പിന്റെ ജന്മദേശങ്ങളായി കാണപ്പെടുന്നത്. ഉഷ്ണ മേഖല ഉപോഷ്ണമേഖലകളില്‍ ഇവ കൂടുതലായി കാണപ്പെടുന്നു. ഇന്ത്യയില്‍ വ്യാപകമായി കാണപ്പെടുന്ന ആര്യവേപ്പ് ഓസ്ട്രേലിയ , അമേരിക്ക എന്നീ രാജ്യങ്ങളിലെ ഉഷ്ണമേഖലകളിലും ഇവകൂടുതലായി കാണപ്പെടുന്നു. ഇന്ത്യയിൽ വ്യാപകമായി കാണപ്പെടുധാരാളമായി ഇവ കാണപ്പെടുന്നു. സമൂലം ഔഷധ യോഗ്യമായതിനാല്‍ ആര്യവേപ്പ് വ്യാപകമായി കൃഷി ചെയ്തു വരുന്നുണ്ട്.

ത്വരിത ഗതിയില്‍ വളരുന്ന ഒരു ഇടത്തരം വൃക്ഷമത്രേ ആര്യവേപ്പ്. നിത്യ ഹരിത വൃക്ഷമായ ഇത് ശാഖോപശാഖകള്‍ ആയാണ് വളരുന്നത്. നിത്യഹരിതമാനെങ്കിലും വരള്‍ച്ചാ കാലങ്ങളില്‍ ചിലപ്പോള്‍ ഇവ ഇലപ്പൊഴിക്കാറുണ്ട്.ഇതിന്റെ കുത്തനെ ഉയരത്തിൽ വളരുന്ന തായ്ത്തടിയിൽ ഒരു പ്രത്യേകം ഉയരം വരെ ശാഖകൾ ഉണ്ടാകില്ല.

മരതൊലി ചാരനിറമുള്ളതും വളവുകളും ചുളിവുകളും നിറഞ്ഞതുമായിരിക്കും. തടിയുടെ കാതല്‍ ഭാഗം ചുവന്നിരിക്കും. തായ്വേരു ഉറപ്പേറിയതും മണ്ണിൽ ആഴ്ന്നിറങ്ങുന്നതുമാണ്. ശാഖകളിലെ ചെറു ചില്ലകളിലായാണ് ഇലകൾ വിന്യസിച്ചിരിക്കുന്നത്. ഈർച്ചവാളിന്റെ പല്ലുകളോട് സാമ്യം തോന്നിക്കുന്ന തരത്തിലുള്ള ഇലകളാണിവയുടേത്. ഇലകളുടെ അഗ്രം കൂർത്തിരിക്കും. കരിഞ്ഞ പച്ച നിറമാണ് ആര്യവേപ്പിന്റെ ഇലകൾക്ക്. പുഷ്പങ്ങൾ കുലകളായി കാണപ്പെടുന്നു. വളരെ ചെറുതും വെളുത്ത നിറവുമാണ് ആര്യവേപ്പിന്‍റെ പൂക്കള്‍ ദ്വിലിംഗങ്ങളായിരിക്കും. ഇതിന്റെ ഫലം ഉരുണ്ടതും മാംസളവുമായിരിക്കും. ഇതിനകത്താണ് വിത്തുകൾ കാണപ്പെടുക.

വളരുന്ന പ്രദേശത്ത് നിന്ന് ലഭിക്കുന്ന അനുയോജ്യ ഘടകങ്ങൾക്കനുസരിച്ച് വേപ്പു. മരങ്ങൾ ഉയരം കൂടിയും കുറഞ്ഞും കാണപ്പെടുന്നു. ചില വനങ്ങളിൽ 35 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വേപ്പ് മരങ്ങളുണ്ട്. സമൂലം ഒൗഷധയോഗ്യമായതിനാൽ കീടങ്ങളൊന്നും വേപ്പിനെ എളുപ്പം ആക്രമിക്കാറില്ല. ഏതു വരൾച്ചയും ഉയർന്ന താപനിലയും അതിജീവിക്കാൻ വേപ്പിനു ശേഷിയുണ്ട്. മഴയിൽ നിന്ന് ലഭിക്കുന്ന ജലത്തെക്കാൾ കൂടുതലായി വേപ്പ് ആശ്രയിക്കുന്നത് ഭൂഗർഭജലത്തെയാണ്. വ്യത്യസ്ത തരത്തിലുള്ള മണ്ണിനങ്ങളിൽ വളരുന്ന ആര്യവേപ്പിന് ഈർപ്പം നിലനിൽക്കുന്ന മണ്ണാണ് അനുകൂലം. 4 ഡിഗ്രി സെൽഷ്യസിൽ കുറഞ്ഞ താപം ആര്യവേപ്പിന്റെ നിലനിൽപ്പിന് പ്രതികൂലമാണ്.

പലതരം മര ഉരുപ്പടികളുടെ നിർമ്മാണത്തിനും ആര്യവേപ്പിന്റെ തടി ഉപയോഗിക്കാറുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ എന്നതിലുപരി ഒൗഷധ ഗുണത്തിന്റെ പേരിലാണ് ആര്യവേപ്പിന് ഏറെ പ്രാധാന്യം.

പുരാതന കാലത്ത് തന്നെ ഇന്ത്യയിൽ ആര്യവേപ്പിന്റെ വേപ്പിന്റെ ചെറുചില്ലകൾ ചതച്ച് പല്ല് തേക്കുന്ന പതിവുണ്ടായിരുന്നു. ദന്തസംരക്ഷണത്തിന്റെ പ്രാചിന മാർഗ്ഗമാണ് ഇത്. വേപ്പിൻ കുരുവിൽ നിന്നു ഊറ്റിയെടുക്കുന്ന  വേപ്പെണ്ണ  ചില സൗന്ദര്യവർദ്ധക വസ്തുക്കളിലും ഒൗഷധങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഇതിനൊക്കെ പുറമെ അലോപ്പതി, ആയുർവേദം, യുനാനി മരുന്നുകളിലെല്ലാം ആര്യവേപ്പ് ഉപയോഗിക്കുന്നുണ്ട്. വയര്‍ സംബന്ധിയായ രോഗങ്ങൾ, കഫ രോഗങ്ങൾ, പനി തുടങ്ങിയവയ്ക്കും ഇത് ഉത്തമമാണ്. പ്രകൃത്യ തന്നെ ലഭ്യമായ ഒരു വായു ശുദ്ധീകരണി കൂടിയാണ് ആര്യവേപ്പ്. ഈ വ്യക്ഷത്തിന്റെ എല്ലാ ഭാഗത്തിനും കയ്പ് രസമാണ്. നല്ലൊരു കീടനാശിനിയായും ആര്യവേപ്പിനെ ഉപയോഗിക്കാം.

സപ്പോട്ട

ഇംഗ്ലീഷ് നാമം – സപ്പോഡില്ല

ഹിന്ദി നാമം -  ചിക്കു

ശാസ്തീയ നാമം -  Achras sapota

കുടുംബം Sapotaceae

കാണപ്പെടുന്ന പ്രദേശങ്ങള്‍ - വെസ്റ്റ്‌ ഇന്‍ഡീസ്, ഇന്ത്യ, ജാവ, ഫീലിപൈന്‍സ്, മൌരിഷ്യസ്, തെക്കേ അമേരിക്ക

സപ്പോട്ട കൊണ്ടുള്ള ജ്യൂസുകളോ സപ്പോട്ട ഫലങ്ങളോ ഒരു തവണയങ്കിലും രുചിച്ചു നോക്കാത്തവര്‍ ചുരുക്കം. അതു കൊണ്ട് തന്നെ ഈ മരവും ഏറെ സുപരിചിതം തന്നെ. ഒരു മരമെന്ന നിലയിൽ പ്രത്യകതകളുള്ള ഒന്നാണ് സപ്പോട്ട, സപ്പോട്ടയുടെ പ്രധാന പ്രത്യേകതകളിലേക്ക് ഒന്ന് കണ്ണോടിക്കാം.

ഏറെ കാലം നിലനിൽക്കുന്ന ഒരു നിത്യഹരിത വ്യക്ഷമാണ് സപ്പോട്ട ഇന്ത്യയുൾപ്പെടെ ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ ഇന്ന് സപ്പോട്ട മരം കൃഷി ചെയ്തു വരുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇവ വലുപ്പം കൂടി കാണപ്പെടുന്നു. എന്നാൽ ദക്ഷിണ കാലിഫോർണിയ പോലുള്ള ഉപോഷ്ണമേഖലാ പ്രദേശങ്ങളില്‍ ഇവ ഉയരം കുറഞ്ഞാണ് വളരുന്നത്. തണുത്ത കാറ്റ് ഇവയുടെ വളർച്ച മന്ദീഭവിപ്പിക്കുന്നതാണിതിനു കാരണം. അധികം താഴങ്ങളിലേക്കിറങ്ങാത്ത വേരാണ് സപ്പോട്ടക്കുണ്ടാവുക. വേരിന്റെ 80 ശതമാനവും മണ്ണിന്‍റെ പുറംഭാഗത്തായാണ് കാണാറുള്ളത്. സപ്പോട്ട മരത്തിന്റെ അഗ്രഭാഗത്ത് ഇലകൾ തിങ്ങിനിറഞ്ഞ് കാണപ്പെടുന്നു. ഇലകൾ പച്ച നിറത്തിൽ മിനുസമേറിയതും തിളക്കമുള്ളതുമായിരിക്കും. ഇലയുടെ കക്ഷഭാഗത്ത് നിന്നാണ് വെള്ള നിറമുള്ള ചെറു പൂക്കൾ ഉണ്ടാകുന്നത്. ഫലം ഉരുളക്കിഴങ്ങിനോട് സാമ്യം പുലർത്തുന്നതും പരുപരുത്തതും തവിട്ടു നിറത്തിലുമായിരിക്കും. കാഴ്ചയിൽ ആകർഷകത്വമില്ലാത്തവയാണെങ്കിലും സപ്പോട്ടകളുടെ ഉൾഭാഗം മാംസളമായിരിക്കും. പൊതുവെ ഇവയിൽ കറുത്ത മിനുസമേറിയ കുരു കാണാമെങ്കിലും വളരെ വിരളമായി ചിലതിന് ഈ കുരു കാണാറുമില്ല. വർഷത്തിൽ രണ്ട് തവണ സപ്പോട്ടയുടെ പഴം വിലവെടുക്കാരുല്ലതിനാല്‍ വർഷം മുഴുവൻ മരം പൂത്തു നിൽക്കും.

വെനിസെലൻ കാടുകളിൽ വളർന്നിരുന്ന സപ്പോട്ട മരം ഇന്ന് ലോകമൊട്ടാകെയുള്ള ഉഷ്ണ, ഉപോഷ്ണ മേഖലകളിലെ ഒരു പ്രധാന കൃഷിയാണ്. മെക്സിക്കോ, തെക്കേ അമേരിക്ക, ഇന്ത്യ, വെസ്റ്റ്‌ ഇന്‍ഡീസ് , മൌരിഷ്യസ്, ജാവ, ഫിലിപ്പെൻസ് എന്നീ സ്ഥലങ്ങൾ ഇവയിൽ ചിലതു മാത്രം. ഈ രാജ്യങ്ങൾ സപ്പോട്ട ഉദ്യാനവൃക്ഷമായും മികച്ച വാണിജ്യ വിളയായും പ്രയോജനപ്പെടുത്തുന്നു. ഇന്ത്യയാണ് ഏറ്റവും കൂടുതൽ സപ്പോട്ട ഉൽപാദിപ്പിക്കുന്ന രാജ്യം. ഇന്ത്യയിൽ ഇത് വ്യാവസായികടിസ്ഥാനത്തിലും കൃഷി ചെയ്തു വരുന്നണ്ട്. ലവണാധിക്യമുള്ള മണ്ണ്. കളിമണ്ണ് തുടങ്ങിയ എല്ലാവിധ മണ്ണിലും വളരാൻ സപ്പോട്ടക്ക് കഴിയും. അതസമയം വളക്കൂറ് കുറഞ്ഞ മണ്ണിനെയും അതിജീവിക്കാനുള്ള കഴിവ് ഈ വൃക്ഷത്തിനുണ്ട്. ഇതിന്റെ പടർന്നു പന്തലിച്ച ശാഖകൾക്ക് ചുഴലിക്കൊടുങ്കാറ്റുകളെ അതിജീവിക്കാനുള്ള കഴിവുണ്ട്.

സപ്പോട്ട മരത്തിൽ നിന്നും ലഭിക്കുന്ന ഒരുതരം കറ ച്യുയിംഗങ്ങളുണ്ടാക്കുന്നതിനുപയോഗിക്കുന്ന ഒരു പ്രധാന ചേരുവയാണ്. തായ്ത്തടിയിൽ നിന്നുമാണ് ഈ കറ എടുക്കുന്നത്. മെക്സിക്കോ, വെനിസില, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളിൽ പഴത്തിന് വേണ്ടിയും കറക്ക് വേണ്ടിയും സപ്പോട്ട കൃഷി ചെയ്യുന്നുണ്ട്. ഐസ്കീം, ഭക്ഷണപദാർത്ഥങ്ങളിലെ ചേരുവ എന്നിവക്കായി സപ്പോട്ട പഴങ്ങൾ ഉണക്കിയും ഇന്ത്യക്കാര്‍ ആഹാരത്തിലുൾപ്പെടുത്തുന്നു. ബ്രൗൺഷുഗർ അഥവാ കാരാമെലിന്റെ രുചിയോട് സാമ്യത പുലർത്തുന്നനത്രേ സപ്പോട്ടയുടെ രുചി. ഇന്ന് കുട്ടികൾക്കിടയിൽ സപ്പോട്ട ചിരപരിചിതമാണ്, സപ്പോട്ട് പഴം കൊണ്ട് ഉണ്ടാക്കുന്ന സിപ്പപ്പ്, ശീതളപാനീയം എന്നിവയാണ് മുതിർന്നവരും കുട്ടികളും ഏറെ ഇഷ്ടപ്പെടുന്നത്

റബ്ബർ

ഇംഗ്ലീഷ് നാമം –റബ്ബര്‍ ട്രീ, പാരാ റബ്ബര്‍

ഹിന്ദി നാമം – റബര്‍

നിന്ന് നാം റബർ

ശാസ്ത്രീയ നാമം - Hevea brasiliensis

കുടുംബം-  Euphorbiaceae

കാണപ്പെടുന്ന സ്ഥലങ്ങള്‍ - ആമസോണ്‍ പ്രദേശങ്ങള്‍, ബ്രസില്‍, വെനിസ്വേല, ഇക്വഡോര്‍, , കൊളംബിയ, ബോളിവിയ, മലേഷ്യ, തായ്വാൻ

മനുഷ്യരാശിയുടെ ചരിത്രത്തെ മാറ്റിമറിച്ച ഏതാനും വൃക്ഷങ്ങളിൽ പ്രധാനപ്പെട്ടതാണ് റബ്ബർമരം, റബ്ബർമരത്തിൽ നിന്ന് ടാപ്പ് ചെയ്തെടുക്കുന്ന റബ്ബർപാൽ സംസ്കരിച്ചാണ് വിവിധ ഉൽപ്പന്നങ്ങൾ നിർമിക്കുന്നത്.റബ്ബറില്‍ നിന്നുണ്ടാക്കുന്ന ഒരു പ്രധാന ഉൽപ്പന്നമാണ് വാഹനങ്ങളുടെ ടയറുകൾ. റബ്ബർ ടയറുകളുപയാഗിച്ച വാഹനങ്ങളിലൂടെ ദൂരത്തെയും, സമയത്തെയും ഒരു പരിധിവരെ തന്റെ കൈപ്പിടിയിലൊതുക്കാൻ മനുഷ്യന് സാധിച്ചു. പിന്നീട് റബ്ബറിൽ നിന്നുണ്ടാക്കുന്ന എത്രയെത്ര വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങളാണ് മനു

ഷ്യൻ നിർമ്മിച്ചു കൂട്ടിയത്. മനുഷ്യജീവിതത്തിന്റെ സകല തുറകളിലും റബർ ഇന്ന് നിർണ്ണായക സ്വാധീനമായി വർത്തിക്കുന്നു.

റബർ മരത്തിൽ നിന്നും ലഭിക്കുന്ന കറ ആഗോളവിപണിയിൽ വാണിജ്യ പ്രാധാന്യമുള്ള വസ്തുവാണ്.ഈ കറയത പ്രകൃതിദത്ത റബറിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന അസംസ്കൃത പദാർത്ഥം. ഇൗ ഉപയോഗമാണ് ഇതിന് വാണിജ്യ പ്രാധാന്യം നൽകുന്നത്. ഏകദേശം 30 മീറ്റർ ഉയരത്തിൽ വരെ വളരുന്ന റബർ മരത്തിന്റെ തായ്ത്തടി മിനുസമുള്ളതാണ്. മരത്തിന്റെ ഉയരത്തിൽ ഒരു പരിധി വരെ ശാഖകൾ ഉണ്ടാകില്ല റബ്ബറിന്റെ മരതൊലിക്ക് ചാരനിറമാണ് ഉള്ളത്. തായ് വേർ ഉറപ്പുള്ളതും മണ്ണിൽ ആഴ്ന്നിറങ്ങുന്നതുമായിരിക്കും. ഇലകൾ ചെറുചില്ലകളിൽ സമാന്തരമായി വിന്യസിച്ചിരിക്കുന്നു. ഒരു വൃക്ഷത്തിൽ തന്നെ ആൺപുഷ്പങ്ങളും പെൺപുഷ്പങ്ങളും കാണപ്പെടുന്നു. പൂക്കൾ കുലകളായാണ് ഉണ്ടാവുക. നേരിയ സുഗന്ധവുമുണ്ടാകും. പൂങ്കുലയിൽ കീഴ്ഭാഗത്ത് ആൺ പുഷ്പങ്ങളും മേൽഭാഗത്ത് പെൺ പുഷ്പങ്ങളും ഉണ്ടാവും. ഫലങ്ങൾ തവിട്ടുനിറത്തിൽ ഉരുണ്ടതും വിത്തുകളോട് കൂടിയതുമായിരിക്കും.

ആമസോൺ മഴക്കാടുകളിലാണ് ഉൽഭവമെങ്കിലും റബ്ബറിന്റെ വാണിജ്യ പ്രാധാന്യം കണ്ടറിഞ്ഞ് ലോകത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, ശ്രിലങ്ക, ലൈബീരിയ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് റബ്ബർ കൃഷി വ്യാപിച്ചു. വരണ്ട കാലാവസ്ഥയും, താപനിലയിൽ സംഭവിക്കുന്ന വ്യതിയാനങ്ങളും റബറിന്റെ അതിജീവനത്ത പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഈർപ്പം തങ്ങിനിൽക്കുന്ന ഫലഭൂയിഷ്ഠമായ എക്കൽമണ്ണും വനമണ്ണും റബ്ബർ മരത്തിന്റെ വളർച്ചക്ക് അനുയോജ്യമാണ്. വിത്തിലൂടെയാണ്റബ്ബറിന്റെ പ്രകൃത്യാലുള്ള പ്രത്യുൽപാദനം നടക്കുന്നത്. ചിലപ്പോൾ മുകുളനത്തിലൂടെയും പുതിയ റബ്ബർതൈകൾ വികസിപ്പിച്ചെടുക്കാറുണ്ട്.

അഞ്ചോഎട്ടോ വർഷം പ്രായമുള്ള റബ്ബർ മരങ്ങളാണ് വിളവെടുപ്പിന് അനുയോജ്യം. റബ്ബർ മരത്തിന്റെ മരപ്പട്ടയിൽ കത്തി കൊണ്ടോ മറ്റോ ആഴത്തിൽ മുറിവുണ്ടാക്കി ആ ഭാഗത്തായി ചിരട്ടയോ ചെറിയ പാത്രങ്ങളോ ഘടിപ്പിച്ചാണ് റബ്ബർ പാൽ ശേഖരിക്കുന്നത്. ചുറ്റുപാടുമുള്ള താപനിലയുമായി സമ്പർക്കത്തിലേർപ്പെടുമ്പോൾ ചിരട്ടയിൽ നിറഞ്ഞ റബ്ബർ പാൽ കട്ടിയാകുന്നു. നിരവധി ശാസ്ത്രതമാർഗങ്ങൾ അവലംബിച്ച് ഈ കറ സംസ്കരിക്കുകയും റബർ ഷീറ്റുകളായി സൂക്ഷിക്കുകയും ചെയ്യുന്നു. റബ്ബറുൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് ഈ റബ്ബർ ഷീറ്റ് ഉപയോഗിച്ചാണ്, റബ്ബർ മരത്തിന്റെ തടി നിർമ്മാണ പ്രവർത്തികൾക്കും ഉപയോഗിക്കുന്നുണ്ട്.മേശ, കസേര തുടങ്ങിയ മര ഉരുപ്പടികളാണ് പ്രധാനമായും റബ്ബർ തടി ഉപയോഗിച്ച് നിർമ്മിക്കുന്നത്, റബ്ബർവിത്തിൽ നിന്നും പ്രത്യേകതരം എണ്ണ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഈ എണ്ണ ചില സോപ്പുകൾ നിർമ്മിക്കാനും ഉപയോഗിക്കുന്നുണ്ട്.

കടപ്പാട് - നമ്മുടെ സസ്യങ്ങള്‍

പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്

അവസാനം പരിഷ്കരിച്ചത് : 6/17/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate