অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രപഞ്ചം എത്രയോ വിശാലമാണ്

 

പ്രപഞ്ചം:-

പ്രപഞ്ചം എന്നാല്‍ കണ്ണുകൊണ്ട് കാണാവുന്നതും അല്ലാത്തതുമായ എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്ന ഒരു വാക്കാണ്. ഭൗതീകമായ വസ്തുക്കളും, ഊര്‍ജ്ജവും, ഗ്രഹങ്ങളും, നക്ഷത്രങ്ങളും, നക്ഷത്രകൂട്ടങ്ങളും അങ്ങനെ എല്ലാം ഇതില്‍ പെടുന്നു. പ്രപഞ്ചം എത്രയോ വിശാലമാണ്.

ജ്യോതിശാസ്ത്രജ്ഞര്‍ ദൂരദര്‍ശ്ശിനി ഉപയൂഗിച്ച് ദൂരത്തുള്ള നക്ഷത്രങ്ങളേയും, നക്ഷത്രകൂട്ടങ്ങളേയും വീക്ഷിച്ചുവരുന്നു. ശാസ്ത്രം പുരോഗമിച്ചതുകൊണ്ട് നമുക്കിപ്പോള്‍ പ്രപഞ്ചത്തേക്കുറിച്ച് അല്‍പം വിശാലമായ അറിവ് ഉണ്ട്. എങ്കിലും ചുരുക്കത്തില്‍ ചിലകാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.

പ്രപഞ്ചത്തില്‍ നമ്മുടെ ഭവനമായ ഭൂമി ഉള്‍പ്പെടുന്ന 8 ഗ്രഹങ്ങള്‍ സൂര്യന്‍ എന്ന നക്ഷത്രത്തെ ചുറ്റിക്കൊണ്ടിരിക്കുന്നു. സൂര്യന്‍ ഉള്‍പ്പടെയുള്ള ഇ ഗ്രഹങ്ങളുടെ കൂട്ടത്തെ സൗരയൂഥം (Solar System) എന്ന് വിളിക്കുന്നു. സൂര്യന്‍ നമുക്ക് വളരെ വലുതായി തോന്നാം എങ്കിലും മറ്റുള്ള നക്ഷത്രങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ വളരെ ചെറിയ ഒരു നക്ഷത്രമാണ്. സൂര്യനും മറ്റ് എനേകം നക്ഷത്രങ്ങളും ചേര്‍ന്നതാണ് നക്ഷത്രകൂട്ടം എന്നറിയപ്പെടുന്ന ആകാശഗംഗ (Milky Way Galaxy). സുര്യനും മറ്റ് നക്ഷത്രങ്ങളും ഗ്യാലക്സിയുടെ മധ്യഭാഗം കേന്ദ്രമാക്കി ചുറ്റിക്കൊണ്ടിരിക്കുന്നു. നമ്മുടെ മില്‍ക്കീവേ ഗ്യാലക്സിയില്‍ ഏകദേശം 100 ബില്യന്‍ നക്ഷത്രങ്ങള്‍ ഉണ്ട്. അല്‍പം കൂടെ വിശദമായി പറഞ്ഞാല്‍ സെകന്റില്‍(Second) ഒരു നക്ഷത്രംവച്ച് നാം എണ്ണാന്‍ തുടങ്ങിയാല്‍ ഏകദേശം 3000 വര്‍ഷത്തോളം വേണ്ടിവരും ആകാശഗംഗയിലെ നക്ഷത്രങ്ങള്‍ മാത്രം എണ്ണിതീരാന്‍. ചില ഗ്യാലക്സിയില്‍ 400 ബില്ല്യന്‍ നക്ഷത്രങ്ങള്‍ വരെയുണ്ട്. അതുമാത്രമല്ല ഏകദേശം 125 ബില്ല്യന്‍ ഗ്യാലക്സികള്‍ പ്രപഞ്ചത്തില്‍ ഉണ്ട്. അടുത്തിടെ ഒരു ജര്‍മ്മന്‍ സൂപ്പര്‍ കംപ്യൂട്ടര്‍ പുറത്ത്‍വിട്ട വിവരപ്രകാരം 500 ബില്ല്യന്‍ ഗ്യാലക്സികള്‍ ഉണ്ടെന്നാണ് കണക്ക്. കണക്ക് കൂടിയാലും കുറഞ്ഞാലും നമ്മുടെ തലയ്‍ക്കകത്ത് നില്‍ക്കുന്ന കണക്കൊന്നുമല്ലിത്.

ഒരു മനുഷ്യന്‍ തന്റെ ആയുസിന്റെ മുഴുവന്‍ സമയവും യാത്രചെയ്താലും നമ്മുടെ സ്വന്തം ഗ്യാലക്സിയായ മില്‍ക്കീവേ ഗ്യാലക്സി കുറുകേ കടക്കാന്‍ കഴിയില്ല. ഹൊ ഈ പ്രപഞ്ചം എത്ര വലിയതാണല്ലേ?

ഭൂമിയില്‍ യാത്രകള്‍ക്ക് ദൂരം അറിയുവാന്‍ നാം കിലോമീറ്റര്‍ എന്ന അളവാണ് ഉപയോഗിക്കുന്നതെങ്കില്‍ ശൂന്യാകാശത്തില്‍ ഭൂമിക്ക്‍വെളിയില്‍ പ്രകാശവര്‍ഷം(Light Year) എന്ന് അളവാണ് ഉപയോഗിക്കുന്നത്. പ്രകാശം ഒരു സെകന്റില്‍ ഏകദേശം 3 ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കും. പ്രകാശം ഒരു വര്‍ഷകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവര്‍ഷം (ഏകദേശം 10 Trillion Kilometers). എന്തിനാണ് ഇത്രയും വലിയ ഒരു കണക്ക്? കിലോമീറ്ററിന്റെ കണക്കുമായി ഭൂമിക്ക് വെളിയില്‍ ചെന്നിട്ട് ഒരു കാര്യവുമില്ല. ഉദാഹരണമായി അന്‍ഡ്രോയിഡ എന്ന ഗ്യാലക്സി നമ്മുടെ മില്‍ക്കീവേ ഗ്യാലക്സിയുടെ ഏറ്റവും അടൂത്തുള്ള ഒരു ഗ്യാലക്സിയാണ്, എന്നാല്‍ അവിടേക്കുള്ള ദൂരം എത്രയാണെന്ന് അറിയാമോ? 21 ക്യുന്‍ട്രില്ല്യന്‍ കിലോമീറ്റര്‍(2 1,000,000,000,000,000,000 കിലൊമീറ്റര്‍ ). എന്നാല്‍ പ്രകാശവര്‍ഷകണക്കനുസരിച്ച് 2 .3 മില്യന്‍ പ്രകാശവര്‍ഷമാണ് അവിടേക്കുള്ള ദൂരം.

ഏതാനം ചില പ്രകാശവര്‍ഷകണക്കുകള്‍:-

- നമ്മുടെ മില്‍ക്കീവേ ഗ്യാലക്സി കുറുകേ കടക്കുവാന്‍ 10,000 പ്രകാശവര്‍ഷം വേണം.

- അന്‍ഡ്രോയിഡ ഗ്യാലക്സി 2.1 മില്യന്‍ പ്രകാശവര്‍ഷം.

- സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് എറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്സിമാ സെഞ്ച്യുറിയിലേക്ക്

4.24 പ്രകാശവര്‍ഷം ദൂരം ഉണ്ട്.

ഇന്ന് ലോകത്തുള്ളതില്‍വച്ച് ഏറ്റവും വേഗതയുള്ളത് പ്രകാശത്തിനാണ്. പ്രകാശവേഗതയില്‍ സഞ്ചരിക്കുന്ന ഒരു വാഹനവുമായി സൂര്യനിലേക്ക് ഒരു യാത്രപോയാല്‍ 8.3 മിനിട്ട് കൊണ്ട് നമുക്ക് സൂര്യനില്‍ എത്താം. പക്ഷേ സൂര്യന്‍ ഉള്‍പെട്ട മില്‍ക്കീവേ ഗ്യാലക്സി ഒന്ന് കുറുകേ കടക്കാന്‍ 10,000 വര്‍ഷം പ്രകാശവേഗതയില്‍ നാം സഞ്ചരിക്കണം. അതുപോലെ 125 ബില്യന്‍

ഏതെങ്കിലും ഒരു ദിവസം തെളിഞ്ഞ ആകാശത്തിലേക്ക് അല്‍പസമയം നോക്കിനില്‍ക്കുക. പലതരത്തിലുള്ള നക്ഷത്രങ്ങള്‍ നാം കാണും അല്ലെ? എന്നാല്‍ നാം അറിയാതെ ഒരു അത്‍ഭുതം നടക്കുന്നു. അത് എന്താണെന്ന് അറിയാമോ? നാം നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് സംഞ്ചരിക്കുന്നു. ഒരു പക്ഷേ ഭൂമിയില്‍ ജീവജാലങ്ങള്‍ ഉണ്ടാകുന്നതിലും പുറകിലേക്ക്? അതെങ്ങനെ? ഇപ്പോള്‍ നാം കാണുന്ന പല നക്ഷത്രങ്ങളും പ്രത്യക്ഷത്തില്‍ അഥവാ നാം കാണുന്നതുപോലെ അവിടെ ഇല്ല. നാം ഒരു വസ്തുവിനെ കാണുന്നത് എങ്ങനെയാണ്? പ്രകാശം ഏതെങ്കിലും ഒരു വസ്തുവില്‍ തട്ടി തിരികെ നമ്മുടെ കണ്ണുകളില്‍ പതിക്കുമ്പോള്‍ ആണ് നാം വസ്തുക്കളെ കാണുന്നത്. വളരെ ദൂരയുള്ള നക്ഷത്രങ്ങളെ നാം കാണുന്നത് അവയില്‍ നിന്നുള്ള പ്രകാശം നമ്മുടെ കണ്ണില്‍ പതിക്കുമ്പോള്‍ മാത്രമാണ്. നമ്മുടെ തൊട്ടടുത്തുള്ള ഗ്യാലക്സിയിലെ നക്ഷത്രത്തെ കാണണമെങ്കില്‍ 4 വര്‍ഷം പ്രകാശം യാത്രചെയ്ത് നമ്മുടെ കണ്ണില്‍ പതിക്കണം. അങ്ങനയെങ്കില്‍ ചില നക്ഷത്രങ്ങള്‍ക്ക് കോടിക്കണക്കിന് വര്‍ഷം അവയില്‍ നിന്നുള്ള പ്രകാശം സഞ്ചരിച്ചിട്ട് വേണം നമുക്ക് കാണുവാന്‍ എന്നുവച്ചാല്‍ അവയില്‍ മിക്ക നക്ഷത്രങ്ങളും ഇപ്പോള്‍ നിലവില്‍ ഇല്ല. ഹൊ എന്തൊരു അത്‍ഭുത ലോകം അല്ലെ? ഇതുപോലെ അനേകം കൗതുകകരമായ കാര്യങ്ങള്‍ പ്രപഞ്ചത്തെപറ്റിയുണ്ട്. പക്ഷേ ഇപ്പോല്‍ നാം ചര്‍ച്ചചെയ്യുന്നില്ല. കാരണം നമ്മൂടെ ചോദ്യം ഒരു നൂലാമാലപോലെ മുന്നില്‍ കിടക്കുന്നു.

പ്രപഞ്ചം സൃഷ്ടിയാണോ?

100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ (Albert Einstein)എന്ന ശാസ്ത്രജ്ഞന്‍ മൂന്ന് പ്രധാന സിദ്ധാന്തങ്ങള്‍ പുറത്തിറക്കി ലോകത്തെ ഞെട്ടിച്ചു. പരമാണു അഥവാ ആറ്റത്തെ, ആപേക്ഷിക സദ്ധാന്തത്തെയും, ഊര്‍ജ്ജാണൂവാദം അഥവാ ക്വാണ്ടം മെക്കാനിസവും(Quantum Mechanics) സംബദ്ധിച്ചുള്ള അസ്തിത്വത്തെ സ്ഥിതീകരിക്കുന്നതായിരുന്നു ഈ മൂന്ന് സിദ്ധാന്തങ്ങളും. 26 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന് കണ്ടുപിടിക്കാന്‍ പറ്റിയ സിദ്ധാന്തം. ഐന്‍സ്റ്റീന്‍ന്റെ ആപേക്ഷിക സിദ്ധാന്തത്തിന്റെ സമവാക്യങ്ങള്‍ വിരല്‍ചൂണ്ടുന്നത് ഈ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്ന സത്യത്തിലേക്കാണ്. ഇത് അദ്ദേഹത്തെ വളരെയധികം ചിന്താകുഴപ്പത്തിലാക്കി. പ്രപഞ്ചത്തിനു ഒരു തുടക്കമുണ്ടായിരുന്നു എന്നത്  നല്ല കാര്യമല്ലെ അതിനെന്താ ഇത്ര ചിന്തിച്ച് വിഷമിക്കേണ്ട കാര്യം? കാര്യമുണ്ട് ചിന്തിക്കുന്നവര്‍ക്കും, ബുദ്ധിമാന്‍മാര്‍ക്കും ഇതൊരു കടിച്ചാല്‍ പൊട്ടാത്ത വിഷയമാണ്. കാരണം

കാരണങ്ങള്‍ ഇല്ലാതെ ഈ പ്രപഞ്ചത്തില്‍ ഒന്നുംതന്നെ നിര്‍മിക്കപ്പെടുന്നില്ല. ഒരു നക്ഷത്രം പൊട്ടിതെറിക്കുന്നതിനു പിന്നില്‍ ഒരു കാരണം ഉണ്ട്. മൊബൈല്‍ ഫോണ്‍ ഉണ്ടാക്കുവാനും തകര്‍ക്കുവാനും ഒരു കാരണവും ബാഹ്യശക്തിയുടെ ഇടപെടലും ഉണ്ട്. ഇപ്രകാരം നാം കാണുന്ന എല്ലാകാര്യങ്ങളുടേയും പിന്നില്‍ മാനുഷീകമോ അല്ലാത്തതോ ആയ ഒരു ശക്തിയോ രാസപ്രവര്‍ത്തനങ്ങളോ അങ്ങനെ എന്തെങ്കിലും ഒരു കാരണം കാണും. ഒരു കാരണവും കൂടാതെ ഒന്നും ഒരിക്കലും ഉണ്ടാവുകയില്ല. അങ്ങനെയെങ്കില്‍ പ്രപഞ്ചത്തിന് ഒരു തൂടക്കമുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന് പിന്നില്‍ ഒരു കാരണവും കാണും..????

ഈ വിഷയമാണ് ഐന്‍സ്റ്റീനെ വിഷമിപ്പിക്കുവാന്‍ കാരണം. പക്ഷേ നമ്മുടെ നാടന്‍ പറച്ചില്‍ പോലെ ഐന്‍സ്റ്റീന്‍ ആരാ മോന്‍.. പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്ന സത്യം അംഗീകരിക്കുവാന്‍ വിഷമമുള്ളത്‍കൊണ്ട് മനപൂര്‍വ്വം തുടക്കവും ഒടുക്കവും ഇല്ലാത്ത സുസ്ഥിരമായ ഒരു പ്രപഞ്ചം എന്ന ആശയസങ്കല്‍പം സ്വീകരിക്കുവാനാണ് അദ്ദേഹം കൂടുതല്‍ താല്‍പര്യം കാണിച്ചത്.

പക്ഷേ 1929 ല്‍ എഡ്വിന്‍ ഹബ്ബിള്‍(Edwin Hubble) എന്ന ശാസ്ത്രജ്ഞന്‍ വളരെ അതിശയിപ്പിക്കുന്ന ഒരു കാര്യം കണ്ടെത്തി. ആ കണ്ടെത്തലുകള്‍ ശാസ്ത്രലോകത്തിന്റെ ചില ധാരണകള്‍ മാറ്റികറിക്കുന്നതായിരുന്നു. ഗ്യാലക്സികള്‍ തമ്മില്‍ അകന്നുകൊണ്ടിരിക്കുന്നു എന്ന സത്യമായിരുന്നു അത്(Georges Lemaitre the first person to propose the theory of the expansion of the Universe, widely misattributed to Edwin Hubble). . ഐന്‍സ്റ്റീന്റെ പ്രപഞ്ചം സ്ഥിരമായി നില്‍ക്കുന്നു എന്ന ചിന്തക്കും ഈ കണ്ടുപിടുത്തം ഒരു വിലങ്ങുതടിയായി. ഐന്‍സ്റ്റീന്റെ സിദ്ധാന്തവും ഹബ്ബിളിന്റെ നിരീക്ഷണ പരീക്ഷണമായ നക്ഷത്രങ്ങള്‍ തമ്മില്‍ അകന്നുകൊണ്ടിരിക്കുന്നു എന്ന കണ്ടെത്തലും തമ്മില്‍ചേരാതെ വന്നു. പക്ഷേ അധികം കാത്തിരിക്കേണ്ടിവന്നില്ല ഐന്‍സ്റ്റീന്റെയും ഗബ്ബിളിന്റേയും കണ്ടുപിടുത്തങ്ങളുടെ വിടവ് നികത്തുന്ന ഒരുഗ്രന്‍ സിദ്ധാന്തവുമായി ഒരു കത്തോലിക്ക പാതിരി രംഗത്തെത്തി. "ബിഗ്-ബാങ്" എന്ന മഹാവിസ്ഫോടനവുമായി

ബെല്‍ജിയംകാരനായ ഗണിതശാസ്ത്രജ്ഞന്‍ ജോര്‍ജ്ജ് ലെമൈറ്റര്‍ അദ്ദേഹം ഒരു പൂരോഹിതന്‍ കൂടെയായിരുന്നു. ലെമൈറ്ററാണ് ബിഗ്-ബാങ് സിദ്ധാന്തം വികസിപ്പിച്ചെടുത്തത്.

മഹാ വിസ്ഫോടനം

ജോര്‍ജ്ജ്  ലെമൈറ്റര്‍(George Lemaitre). ബെല്‍ജിയംകാരനായ ഇദ്ദേഹം ഒരു പുരോഹിതനുമായിരുന്നു. ബിഗ്ബാങ് എന്ന സിദ്ധാന്തം വികസിപ്പിച്ചത് ഇദ്ദേഹമാണ്. ബിഗ്ബാങിനെ ലെമൈറ്റര്‍ ഒരു അഗ്നിസ്ഫോടനത്തോടാണ് ഉപമിച്ചത്. അതിന് അദ്ദേഹം ഉദ്ദാഹരണമായി പറഞ്ഞത് നിലവിലുള്ള ഗ്യാലക്സികളെയാണ്. ഗ്യാലക്സിയുടെ മധ്യഭാഗം വളരെ ചൂടും പ്രകാശിതവുമാണ്. അവിടെ നക്ഷത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു. അതുപോലെ ബിഗ്ബാങ് സംഭവിച്ചപ്പോള്‍ അവിടെ സമയം തുടങ്ങുകയും ചെയ്തു. വളരെ നാളുകള്‍ ബിഗ്ബാങിന് വേണ്ട ശ്രദ്ധ ശാസ്ത്രലോകം നല്‍കിയില്ല. ബിഗ്ബാങ് സിദ്ധാന്തത്തെ സമര്‍ഥിച്ചവര്‍ മഹാവിസ്ഫോടനത്തില്‍ ബഹിര്‍ഗമിച്ച വികരണങ്ങളെപറ്റി ബോധവാന്‍മാര്‍ ആയിരുന്നു. അടുപ്പ്കൂട്ടി തീ കത്തിക്കുമ്പോള്‍ ചൂട് നാം അനുഭവിക്കുന്നത്പോലെ ബിഗ്ബാങ് സ്ഫോടനത്തില്‍നിന്നുളവായ ചൂടും വികരണങ്ങളും പ്രപഞ്ചത്തില്‍ പകരപ്പെടാന്‍ ഉള്ള സാധ്യതയും ഉണ്ട്.

1964 ല്‍ ഊര്‍ജ്ജശാസ്ത്രജ്ഞരായിരുന്ന ആരോ പെന്‍സിയാസും, റോബര്‍ട്ട് വില്‍സനും വളരെ ഞെട്ടിക്കുന്ന ഒരു കണ്ടെത്തല്‍ നടത്തി. ലോകത്തിലെ ഏറ്റവും മികച്ച റേഡിയോ ആന്റിന ഉപയോഗിച്ച് ചില പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു അവര്‍. അപൂര്‍വ്വമായ ചില ശബ്ദത്തെ ആന്റിന രേഖപ്പെടുത്തി. ആദ്യം പക്ഷികള്‍ വിസര്‍ജ്ജിക്കുന്ന ശബ്ദമായിട്ടാണ് അവര്‍ക്ക് തോന്നിയത്. പക്ഷേ വീണ്ടും വീണ്ടുമുള്ള അവരുടെ പരീക്ഷണത്തിലൂടെ അത് മറ്റെന്തോ ശബ്ദമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. പിന്നീട് നടന്ന പരീക്ഷണങ്ങളിലൂടെ ആ ശബ്ദം മഹാവിസ്ഫോടനമായ ബിഗ്ബാങില്‍ നിന്നും പൊട്ടിപുറപ്പെട്ട മൈക്രോ റേഡിയോആക്‍റ്റീവ് തരംഗങ്ങളായിരുന്നു എന്ന് കണ്ടെത്തി.ഈ കണ്ടുപിടുത്തത്തിന് പെന്‍സിയാസിനും, റോബര്‍ട്ടിനും നോബേല്‍ സമ്മാനം ലഭിച്ചു. പെന്‍സിയാസിന്റേയും, റോബര്‍ട്ടിന്റേയും കണ്ടുപിടുത്തം ബിഗ്ബാങ് എന്ന സിദ്ധാന്തത്തിന് അടിവരയിട്ടു.

ഒരു വലിയ പൊട്ടിത്തെറി... ഭൂം... ഇന്നു കാണുന്ന പ്രപഞ്ചത്തിലെ സകലകാര്യങ്ങളും ഉണ്ടായിവന്നു. ബിഗ്ബാങ് എന്ന സിദ്ധാന്തപ്രകാരം പ്രപഞ്ചം ഒരിക്കല്‍ വളരെ ചൂടുള്ളതും സാന്ദ്രവുമായ സ്ഥിതിയില്‍ നിന്നും വികസിച്ച് ഇന്ന് കാണുന്നനിലയില്‍ എത്തി എന്നതാണ്. വളരെ വേഗം ഇത് സംഭവിച്ചതുകൊണ്ട് പ്രപഞ്ചം തണുക്കുകയും ഇന്നത്തെ സ്ഥിതിയില്‍ എത്തിചേരുകയും ചെയ്തു. ഏറ്റവും നൂതനമായ് കണ്ടെത്തലുകള്‍ പറയുന്നത്, ബിഗ്ബാങ് സംഭവിച്ചത് ഏകദേശം 13.5 ബില്യന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആയിരുന്നു എന്നാണ്. ഇതിനെ പ്രപഞ്ചത്തിന്റെ വയസ്സ് എന്ന് പറയപ്പെടുന്നു. ചെറിയ ഒരു പൊട്ടില്‍ നിന്നും വികസിച്ച് വലുതായ പ്രപഞ്ചം തണൂക്കുകയും, ഊര്‍ജ്ജം പരിവര്‍ത്തനം ചെയ്ത് അനേകം സബ് ആറ്റോമിക്ക് കണികകളും, പ്രോട്ടോണ്‍സും, ന്യൂട്രോണ്‍സും ഇലക്ട്രോണ്‍സും ആയി മാറി. ബിഗ്ബാങ് സംഭവിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പ്രോട്ടോണ്‍സും, ന്യൂട്രോണ്‍സും ചേര്‍ന്ന് ആറ്റോമിക്ക് ന്യൂക്ളിയെ ആയിമാറിയെങ്കിലും ഇലക്ട്രോണ്‍സും കൂടെ ചേ‍ര്‍ന്ന് ഇലക്ട്രിക്കലി ന്യൂട്രല്‍ ആറ്റമ്സ് ആകുവാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങല്‍ വേണ്ടിവന്നു. ഇങ്ങനെ രൂപപെട്ട ആദ്യ മൂലവസ്തു ഹൈഡ്രജന്‍ ആയിരുന്നു. അതോടുചേര്‍ന്ന് ഹീലിയവും ലിഥിയവും ഉണ്ടായി. ആദ്യമേ രൂപപെട്ട ഈ മൂലവസ്തുക്കള്‍ ചേര്‍ന്ന് ഭീമാകാരമായ പുകപടലങ്ങളായി ഏകീഭവിച്ച് ഗുരുത്വാകര്‍ഷണഫലമായി മറ്റും നക്ഷത്രങ്ങളും, ഗ്യാലക്സികളും മറ്റും രൂപപ്പെട്ടു.

ആദ്യപൊട്ടിത്തെറിയില്‍ ഉണ്ടായത് പ്രകാശ കിരണങ്ങള്‍ ആയിരുന്നു. അവ എങ്ങനെ സന്തോഷവും, ദുഖവും, ചിന്തകളുമുള്ള മനുഷ്യനെ ശൃഷ്ടിച്ചു എന്ന കാര്യം ആര്‍ക്കും അറിയില്ല. ബിഗ്ബാങ് സത്യമാണെങ്കില്‍ അത് കൈചൂണ്ടുന്നത് ചരിത്രത്തില്‍ എന്നോ ഒരിക്കല്‍ പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടായിരുന്നു എന്ന സത്യത്തിലേക്കാണ്. അതേ ഇന്നലെ ഇല്ലാതിരുന്ന ഒരു ദിവസം...!

ഇന്നലെ ഇല്ലാത്ത ദിവസം.

1998 ലെ ഒരു ശീതകാലത്ത് കാലിഫോര്‍ണിയയിലെ ബെര്‍ക്കേലയിൽ ഉള്ള ചില ശാസ്ത്രജ്ഞര്‍ അത്ഭുതകരമായ ഒരു വസ്തുത കണ്ടെത്തി. അവര്‍ ഒരു സൂപ്പര്‍നോവ അഥവാ ഒരു നക്ഷത്രവിസ്ഫോടനം നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നത് സാവധാനത്തിലാണെന്ന ധാരണയെ തകിടം മറിക്കുന്ന രീതിയില്‍ അല്ല നേരേ മറിച്ച് അവ വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് അവര്‍ കണ്ടെത്തി. അനേകം ശാസ്ത്രജ്ഞര്‍ സ്റ്റീഫന്‍ ഹോക്കിഗ്സ് ഉള്‍പ്പടെ അനേകര്‍ പ്രപഞ്ചം വികസിക്കുകയാണെന്നും എന്നാല്‍ ഗുരുത്വാകര്‍ഷണവും ശക്തിയും തീരുന്നതനുസരിച്ച് പ്രപഞ്ചത്തിന്റെ വികാസത്തിന്റെ വേഗത കുറയുകയും തിരികെ പഴയതുപോലെ ചുരുങ്ങുകയും ചെയ്യുമെന്ന് വിശ്വസിച്ചു. എന്നാല്‍ പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കും എന്നാണ് ലാമൈറ്റര്‍ വിശ്വസിച്ചത്. പ്രപഞ്ചം വീണ്ടും ചുരുങ്ങുകയും അത് മറ്റൊരു ബിഗ്ബാങിലേക്ക് നയിക്കുമെന്നും അങ്ങനെ പ്രപഞ്ചം തുടക്കവും ഒടുക്കവും ഇല്ലാത്ത അനന്തമായ ഒരു സമസ്യയാണെന്ന് അനേകം ശാസ്ത്രജ്ഞര്‍ വിശ്വസിച്ചപ്പോഴും ബിഗ്ബാങിന്റെ ഉപജ്ഞാതാവായ ലാമൈറ്റര്‍ ബിഗ്ബാങ് ഒരിക്കല്‍ മാത്രം നടക്കുന്ന കാര്യമാണെന്ന് സമര്‍ഥിച്ചു.

1929 ല്‍ എഡ്വിന്‍ ഹബ്ബിള്‍ തന്റെ പരീകഷണങ്ങളിലൂടെ നക്ഷത്രങ്ങല്‍ തമ്മില്‍ അകന്നുകൊണ്ടിരിക്കുകയാണെന്ന സത്യം സ്ഥീതീകരിച്ചു. ഇംഗ്ളണ്ടില്‍ റോയല്‍ ആസ്റ്റ്രോണമിക്കല്‍ സൊസൈറ്റി വിളിച്ചുകൂട്ടിയ യോഗത്തില്‍ ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തവും എഡ്വിന്റെ നിരീക്ഷണ പരീക്ഷണവും(visual observation) തമ്മിലുള്ള പൊരുത്തക്കേടുകളെകുറിച്ച് ചര്‍ച്ചചെയ്തു. സര്‍.ആര്‍തര്‍ എഡിന്‍ഗ്‍റ്റണ്‍ ഇതിനൊരു പരിഹാരം കാണുവാനായി സന്നദ്ധത പ്രകടിപിച്ചു. ഇതിനേപറ്റി അറിഞ്ഞ ലാമൈറ്റര്‍ തന്റെ സിദ്ധാന്തം എഡിന്‍ഗ്‍റ്റണ് അയച്ചുകൊടുത്തു. ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ എഡിന്‍ഗ്‍റ്റണ്‍, ലാമൈറ്ററിന്റെ ബിഗ്ബാങ് സിദ്ധാന്തം, ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തവും പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്ന നിരീക്ഷണ പരീക്ഷണവും തമ്മിലുള്ള വിടവ് നികത്തുവാന്‍ പര്യാപ്തമാണെന്ന് തിരിച്ചറിഞ്ഞു

1933 ജനുവരി ലാമൈറ്ററും ഐന്‍സ്റ്റീനും ചേര്‍ന്ന് ഒരു സെമിനാര്‍ പരമ്പര ചെയ്തു. ലാമൈറ്റര്‍ തന്റെ സിദ്ധാന്തം വിശദ്ദീകരിച്ചുതീര്‍ന്നപ്പോള്‍ ഐന്‍സ്റ്റീന്‍ ചാടിയെഴുന്നേറ്റ് കൈയ്യടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു,

"This is the most beautiful and satisfactory explanation of creation to which I have ever listened"

സ്ഥിരമായി നില്‍ക്കുന്ന പ്രപഞ്ചം എന്ന തന്റെ ആശയം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മഠയത്തരമായിരുന്നു എന്ന് ഐന്‍സ്റ്റീന്‍ പിന്നീട് പറഞ്ഞു. പ്രപഞ്ചത്തിലേക്ക് അല്‍പംകൂടെ സൂക്ഷിച്ച് നോക്കിയാല്‍ നമുക്കും അതു മനസിലാകും.

ഇന്നലെ ഇല്ലാത്ത ഒരു ദിവസം. അതെ കാലങ്ങളുടേയും, സമയത്തിന്റേയും, സ്ഥലങ്ങളുടേയൂം തുടക്കം. പ്രപഞ്ചത്തിനു ഒരു തുടക്കമുണ്ടായിരുന്നു എന്ന് ശാസ്ത്രം കാണിച്ച് തന്നിരിക്കുന്നു. പക്ഷേ ഒരുകെട്ട് സംശയങ്ങള്‍ പിന്നേയും ബാക്കി. അനേകം ബോബ് സ്ഫോടനങ്ങള്‍(പൊട്ടിത്തെറികള്‍) നാം കണ്ടിട്ടുണ്ട്, പക്ഷേ ഒരിക്കല്‍ പോലും ഒരു ബോബ് സ്ഫോടനത്തില്‍ ഏതെങ്കിലും ഒരു വാഹനം ഉണ്ടാക്കപ്പെട്ടതായി നാം കേട്ടിട്ടില്ല. സ്ഫോടനം എല്ലാം തകര്‍ക്കുകയാണ് ചെയ്യുന്നത്. അങ്ങനെയെങ്കില്‍ എങ്ങനെയാണ് ഇതെല്ലാം മനോഹരമായി നിര്‍മ്മിക്കപ്പെട്ടത്?

എല്ലാത്തിനുംഒരുഅന്ത്യം?

നാം കാണുന്ന എല്ലാവസ്തുക്കള്‍ക്കും ഒരു നാശം ഒരിക്കല്‍ ഉണ്ട്. നാം കഴിക്കുന്ന ഭക്ഷണം എത്രവേഗമാണ് ചീത്തയാകുന്നത് അല്ലെ?. ഇരുമ്പ് തുരുമ്പെടുക്കും, വസ്ത്രം നശിക്കും, പ്ളാസ്‍റ്റിക്ക് പോലും വര്‍ഷങ്ങള്‍കൊണ്ട് നശിക്കുകയോ രൂപമാറ്റം സംഭവിക്കുകയോ ചെയ്യും. എന്തിനേറെ പറയണം നമ്മുടെ ശരീരത്തിലേക്കുതന്നെ ഒന്നു നോക്കിക്കേ? ഒന്നുമിലായ്മയില്‍ നിന്നും രൂപപ്പെട്ടു വളര്‍ന്നു ഒരിക്കല്‍ നശിക്കും. അതുപോലെ പ്രപഞ്ചത്തിലെ നക്ഷത്രങ്ങള്‍ എല്ലാം ഒരിക്കല്‍ നശിക്കും.

സൂര്യന്‍-

എല്ലാ സെക്കന്റിലും 600 മില്ല്യന്‍ ടണ്‍ ഹൈഡ്രജണ്‍ ഹീലിയം ആയി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. എത്രയോ നാളുകളായി സൂര്യന്‍ അങ്ങനെ കത്തികൊണ്ടേയിരിക്കുന്നു. പക്ഷേ എന്നും അങ്ങനെയാണെന്ന് ധരിക്കരുത്. ഹൈഡ്രജന്റെ സ്രോതസ്സ് എന്ന് തീരുമോ അന്ന് സൂര്യനും നിശ്ചലമാകും. എന്നുവച്ചാല്‍ ഇന്നോ നാളയോ അല്ല ഏകദേശം 7 ബില്ല്യന്‍ വര്‍ഷത്തോളമെങ്കിലും കത്തുവാനുള്ള ഇന്ധനം ഇപ്പോഴും സൂര്യനില്‍ അവശേഷിക്കുന്നുണ്ട്

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാഗ്ളൂരില്‍ വന്നപ്പോള്‍ സഹിക്കാന്‍ കഴിയാത്ത തണുപ്പായിരുന്നു, പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞു, കാലാവസ്ഥമാറി ചൂട് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം ആശങ്കാജനകമാണു.

ഹീലിയം സൂര്യനില്‍ കൂടുന്നതനുസരിച്ച് ഹൈഡ്രജനും കത്തുവാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോള്‍ സൂര്യന്റെ വലിപ്പം അല്‍പ്പം കൂടെ വലുതാകും. ഏകദേശം 1 ബില്ല്യന്‍ വര്‍ഷം കഴിയുമ്പോള്‍ സൂര്യന്റെ വലിപ്പം 10% വര്‍ദ്ധിക്കും. നമുക്കിതത്ര പന്തിയുള്ള കാര്യമല്ല. കാരണം ഭൂമിയിലെ അന്തരീക്ഷത്തിലെ ജലത്തിന്റെ ഊഷമാവ് ഇതുമൂലം നഷ്ടമാകും. ഏകദേശം 3.5 ബില്യന്‍ വര്‍ഷം കഴിയുമ്പോള്‍ സൂര്യന്‍ 40% ത്തോളം വലുതാകും അപ്പോള്‍ ഭൂമിയില്ലെ മഹാസമുദ്രങ്ങള്‍ ഒക്കെയും വറ്റിവരണ്ടിരിക്കും. പിന്നിടൊരിക്കലും മനുഷ്യവാസം ഭൂമില്‍ സാധ്യമാവുകയില്ല

കത്തിതീരുവാന്‍ ഇന്ധനം ഇല്ലാതെ വരുമ്പോള്‍ സൂര്യനും ഒരിക്കല്‍ നശിക്കും, മാത്രമല്ല ഒരു തമോഗര്‍ത്തമായി മാറി ചുറ്റുമുള്ള എല്ലാത്തിനേയും വലിച്ചെടുക്കും പിന്നീട് ഒരിക്കലും തിരുച്ചുവരാന്‍ പറ്റാത്തരീതിയില്‍. ഈ പ്രപഞ്ചത്തിലേക്ക് നാം നോക്കിയാല്‍ എല്ലാം നശിക്കുന്നതാണെന്ന് മനസിലാകും. നമ്മിലേക്കുതന്നെ ഒന്ന് നോക്കു...ചുളിയുന്ന ത്വക്ക് കാണുമ്പോള്‍ പ്രായത്തിന്റെ കളിയാക്കല്‍ നാം കാണുന്നില്ലെ?. എന്താണിതിന്റെ അര്‍ഥം? "എന്തിനൊക്കെയോ ഒരു തുടക്കമുണ്ടോ അതിനെല്ലാം ഒരു അവസാനവും ഉണ്ട്". ( All things must end. If there is a beginning there will be an end. And its true for everything.)

എന്തിനും ഒരു കാരണം.

നമ്മുടെ കൈയ്യില്‍ കെട്ടിയിരിക്കുന്ന വാച്ച് തനിയെ ഉണ്ടായി വന്നതാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? വാച്ച് ഉണ്ടാക്കുവാനുള്ള മുഴുവന്‍ സാധനങ്ങളും ഒരു പെട്ടിയില്‍ നാം അടച്ച് വയ്ക്കുകയാണെന്ന് ചിന്തിക്കുക, 100 ബില്യന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആ സാധനങ്ങളെല്ലാം തനിയെ ഒരുമിച്ച് ചേര്‍ന്ന് ഒരു പുത്തന്‍ വാച്ചായി മാറുമോ? ഒരിക്കലും ഇല്ല എന്ന് നാം പറയും കാരണം ആരെങ്കിലും ഒരാള്‍ അത് കൂട്ടിചേര്‍ക്കുവാനായി വേണം.

കസേരപണിയുവാന്‍ ആവശ്യമായതെല്ലാം പ്രകൃതിയില്‍ ഉണ്ട് എങ്കിലും ഒരു ആശാരിയില്ലാതെ ഒരിക്കലും ഒരു കസേര നിര്‍മിക്കപ്പെടുന്നില്ല. മൊബൈല്‍ ആരോ ഉണ്ടാക്കിയതാണ്, മൊബൈല്‍ നിര്‍മ്മിച്ചപ്പോള്‍ അത് നിര്‍മ്മിച്ച ഒരു വ്യക്തിയുണ്ടായിരുന്നു. ഒന്നുകൂടെ വ്യക്തമായി പറഞ്ഞാല്‍ ഏതെങ്കിലും ഒരു വസ്തു നിര്‍മിക്കപ്പെടുമ്പോള്‍(ഉത്ഭവിക്കുമ്പ ോള്‍)നിലനില്‍ക്കുന്ന അഥവാ അത് നിര്‍മ്മിക്കപ്പെടുമ്പോള്‍ അതിനു കാരണമായ മറ്റൊരു വസ്തു ഉണ്ടായിരിക്കും. മുമ്പ് പറഞ്ഞതുപോലെ മൊബൈല്‍ നിര്‍മിച്ചപ്പോള്‍ ജീവനോടെ ഒരു വ്യക്തി അത് ഉണ്ടാക്കി. ഒരു നക്ഷത്രം ശൃഷ്ടിക്കപ്പെടുമ്പോള്‍ അതിന് കാരണമായ വാതകങ്ങളോ, ചൂടോ, ഊര്‍ജ്ജമോ, നശിപ്പിക്കപെട്ട മറ്റൊരു നക്ഷത്രമോ അങ്ങനെ ഏതെങ്കിലും ഒരു വസ്തുവിന്റെ സഹായം ആ സമയത്ത് കാണും. അങ്ങനെ നോക്കിയാല്‍ നിര്‍മ്മിക്കപ്പെട്ട എല്ലാ വസ്തുക്കളൂടേയും പിന്നില്‍ അതിന്റെ നിര്‍മിതിക്ക് സഹായമായ ഒരു കാരണം ഉണ്ട്. അപ്പോള്‍ എല്ലാത്തിനുപിന്നിലും ഒരു കാരണമുണ്ട്, അത് നമുക്ക് മനസിലാക്കുവാന്‍ പ്രയാസമുള്ള കാര്യമല്ലല്ലോ?. അങ്ങനെയെങ്കില്‍ എല്ലാത്തിന്റേയും തുടക്കം എന്നറിയപ്പെടുന്ന ബിഗ്ബാങിന്റെ പിന്നിലും ഒരു കാരണം ഉണ്ട്.

ഭൂമി എത്ര അതിശയകരമായ ഗ്രഹമാണ്. അത് തനിയെ ഉണ്ടായി വന്നതാണോ?

ഭൂമിയില്‍ മനുഷ്യന്‍ ഉള്ളതുകൊണ്ടല്ലെ നാം ചിന്തിക്കുകയും വാദിക്കുകയും ചെയ്യുന്നത്, മനുഷ്യന്‍ ഇല്ലാതിരുന്നെങ്കിലോ? ആര്‍ക്കുവേണ്ടിയാണിതൊക്കെ?

ആര്‍ക്ക് ആസ്വദിക്കുവാന്‍ വേണ്ടിയാണ് പ്രകൃതി?

ആര്‍ക്ക് അണിയുവാന്‍ വേണ്ടിയാണ് സ്വര്‍ണ്ണം?

ആര്‍ക്ക് ശ്വസിക്കുവാന്‍ വേണ്ടിയാണ് വാതകങ്ങള്‍?

പ്രപഞ്ചത്തിന്റെ ഉല്‍പത്തിക്ക് ഒരു കാരണമുണ്ടെന്ന് നമുക്ക് മനസിലാക്കാം. പക്ഷേ എന്താണാകാരണം?

ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനം.

ഭൗതികമായി നിലനിൽക്കുന്ന എല്ലാം ചേർന്നതാണ് പ്രപഞ്ചം.തുടക്കവും ഒടുക്കവും ഇല്ലാത്ത പ്രപഞ്ചത്തെപ്പറ്റി പ്രാചീനകാലത്തു തന്നെ അരിസ്റ്റോട്ടിൽ ഉൾപ്പെടെ പലരും ചിന്തിച്ചിരുന്നു. എന്നാൽ ജൂത, ക്രിസ്ത്യൻ, മുസ്ലിം മതവിശ്വാസികൾക്കു് ഇതു് അംഗീകരിക്കാനാവില്ലായിരുന്നു. വീണ്ടും വീണ്ടും ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്ന പ്രപഞ്ചം എന്ന ആശയം ആദ്യം സങ്കല്പിച്ചതു് സൈന്ധവ മതത്തിലായിരുന്നിരിക്കണം (Indian Dravida) . ആറ്റത്തിനെ കുറിച്ചുളള ആദ്യത്തെ ആശയം ഇൻഡ്യയിൽ നിന്നായിരുന്നു. അണു അഥവാ ആറ്റം,  എല്ലാ ഗുണങ്ങളും പ്രകടിപ്പിക്കുന്ന ഏറ്റവും ചെറിയ കണികയാണ്‌. പ്രപഞ്ചത്തിൽ ഉള്ള എല്ലാ പദാർത്ഥങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് വിവിധതരം അണുക്കളാലാണ്‌.14-ലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കണാദ മഹർഷി എല്ലാ വസ്തുക്കളും ചെറുകണങ്ങളാൽ നിർമ്മിതമാണെന്നു കണ്ടെത്തി.ഏറ്റവും ചെറിയ കണത്തിനെ അദ്ദേഹം അണു എന്നു നാമകരണം ചെയ്തു.രണ്ടണുക്കൾ ചേർന്നാൽ ദ്വയണു ഉണ്ടാകും എന്ന്അദ്ദേഹം പ്രസ്താവിച്ചു.അനേകം അണുക്കൾ ചേർന്നാണു എല്ലാ ഭാരമുള്ള വസ്തുക്കളും ഉണ്ടാകും എന്നും പറഞ്ഞു.പതിനെട്ടാം ശതകത്തിൽ ഇറാസ്മസ് ഡാർവിൻ ചാക്രികമായി വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന പ്രപഞ്ചം എന്ന ആശയം കൊണ്ടുവന്നു. ഒരു ബിന്ദുവിൽനിന്നു് തുടങ്ങുകയും വികസിച്ചു് ഒരു പരിധിയെത്തുമ്പോൾ ചുരുങ്ങിത്തുടങ്ങുകയും ഈ പ്രക്രിയ ആവർത്തിക്കുകയും ചെയ്യുന്ന പ്രപഞ്ചത്തെക്കുറിച്ചു് പത്തൊമ്പതാം നൂറ്റാണ്ടിൽ എഡ്ഗർ അലൻ പോ എഴുതിയിരുന്നു. എന്നാൽ ഇതു് ശാസ്ത്രീയമായിരുന്നു എന്നു് അദ്ദേഹം പോലും അവകാശപ്പെടുന്നില്ല.. എങ്കിലും ഇതെല്ലാം ഒരുപക്ഷേ മഹാവിസ്ഫോടന സിദ്ധാന്തം ഉണ്ടാകുന്നതിനു് സഹായിച്ചിരിക്കാം.
ആധുനിക കാലത്തു് പ്രപഞ്ചത്തിന്റെ വികാസവുമായി ബന്ധപ്പെട്ട ആശയം ആദ്യം വരുന്നതു് ഗുരുത്വാകർഷണത്തെക്കുറിച്ചുള്ള ഐൻസ്റ്റൈന്റെ സിദ്ധാന്തത്തോടെ ആണെന്നു പറയാം.  സമ്പൂർണമായ സ്ഥലവും സമയവും, എല്ലാ രൂപത്തിലുമുള്ള ദ്രവ്യവും, ഊർജ്ജവും ഗതിയും, ഭൗതിക നിയമങ്ങളും അവയുടെ അളവുകളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ലോകം, പ്രകൃതി എന്നീ അർത്ഥങ്ങളിലും പ്രപഞ്ചം എന്ന പദം ഉപയോഗിക്കാറുണ്ട്.
1380 കോടി വർഷമാണ് പ്രപഞ്ചത്തിന്റെ പഴക്കം എന്ന് ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.പ്രപഞ്ചത്തിന്

റെ ഉദ്ഭവത്തിന് കാരണമായ പ്രതിഭാസം മഹാവിസ്ഫോടനം (ബിഗ് ബാങ്) എന്നാണ് അറിയപ്പെടുന്നത്. ഈ സമയത്ത് ഇന്ന് കാണാവുന്ന പ്രപഞ്ചത്തിലെ എല്ലാ ദ്രവ്യവും ഊർജ്ജവും അനന്തമായ സാന്ദ്രതയിൽ കേന്ദ്രീകരിക്കപ്പെട്ടു(Perfect Singularity) . മഹാ സ്ഫോടനത്തിന് ശേഷം പ്രപഞ്ചം ഇന്നത്തെ അവസ്ഥയിലേക്ക് വികസിക്കുവാൻ തുടങ്ങി. അത് ഇന്നും തുടരുന്നു
എവിടെയെല്ലാം ദ്രവ്യമുണ്ടോ ദ്രവ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലുമുണ്ടോ അവിടമെല്ലാം പ്രപഞ്ചത്തിന്റെ ഭാഗമാണ്. എല്ലാ ദ്രവ്യവും ദ്രവ്യരൂപങ്ങൾക്കിടയിലുള്ളതും അവയ്ക്കു ചലിക്കുവാൻ വേണ്ടതുമായ സ്ഥലവും ചേർന്നതാണ് പ്രപഞ്ചം. പ്രപഞ്ചത്തിന്റെ ഭാഗമല്ലാത്തതായി ഒന്നുമില്ല . ഇനി നമുക്ക് പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തൻ ശ്രമിക്കാം .
പ്രപഞ്ചം എങ്ങിനെയുണ്ടായി എന്നും എന്നുണ്ടായി എന്നുമുള്ള ചോദിക്കപ്പെടാൻ തുടങ്ങയിട്ട് കാലം കുറേയായി. പ്രപഞ്ചോൽപ്പത്തിയെ വിശദീകരിക്കാൻ ശ്രമിക്കുന്ന രണ്ട് സിദ്ധാന്തങ്ങളുണ്ട്. അതിലൊന്നാണ് മഹാസ്ഫോടന സിദ്ധാന്തം(big bang theory). മഹാസ്ഫോടന സിദ്ധാന്ത പ്രകാരം ആയിരത്തിയഞ്ഞൂറ്കോടി വർഷങ്ങൾക്ക് പുറകിലേക്ക് നാം നോക്കുകയാണ് എങ്കിൽ അന്ന് ആദിമ പ്രപഞ്ചം ഭ്രൂണാവസ്ഥയിലേക്ക് ചുരുങ്ങിയിരിക്കണം . ആ യുഗനാന്ദിയിൽ അതിഭയങ്കരമായ ഒരു പൊട്ടിത്തെറിക്കൽ നടന്നിരിക്കണം. ദ്രവ്യം സ്ഫോടനം വഴി നിലവിൽ വരികയും അകന്നു തുടങ്ങുകയും ചെയ്തിരിക്കണം അൽപ്പം കൂടി ചുഴിഞ്ഞ് നോക്കാം നമുക്ക്.
എന്താണ് പൊട്ടിത്തെറിച്ചത്? അത്യുഗ്രഘനമുള്ള ഒരു ദ്രവ്യ പിണ്ഡം . അതു പൊട്ടിത്തെറിച്ചാലോ അതീവ ചുട്ടുപഴുത്ത ദ്രവ്യം ചുറ്റിലേക്കും തെറിക്കും വൻ പ്രവേഗത്തിൽ ഈ ദ്രവ്യ കണങ്ങൾ അകന്നകന്നു പോകും അതിയായ ചൂടുനിമിത്തം വ്യത്യസ്ത മൂലകങ്ങൾ രൂപപ്പെടുവാനുള്ള സാഹചര്യങ്ങളുണ്ടായി എന്നും അനുമാനിക്കപ്പെടുന്നു. തുടക്കത്തിലുള്ള അത്യന്നതമായ താപനില അതിൽ നിന്ന് വികിരണങ്ങൾ ഉത്സർജിക്കപ്പെടുന്നതുകൊണ്ട് ക്രമേണകുറഞ്ഞുവരുന്നു. പ്രത്യേക സമ്മർദ്ദങ്ങളുടെ ഫലമായി ചില ഭാഗങ്ങളിൽ കണങ്ങൾ കൂട്ടം കൂടി, അവ നെബുലകളായി, നക്ഷത്രങ്ങളായി............ ഗ്രഹങ്ങളായി......... ഗ്യലക്സികളായി
മഹാസ്ഫോടനത്തെ തുടർന്ന് ദ്രവ്യകണങ്ങൾ ചുറ്റിലേക്കും ചിതറിയില്ലേ . ഗ്യാലക്സികൾ അകന്നു പോകുന്നതായി ഇന്നും നമുക്ക് കാണാൻ കഴിയുന്നത് മഹാസ്ഫോടന സമയത്ത് കണങ്ങൾക്ക് കിട്ടിയ പ്രവേഗത്താലാണത്രെ!! മഹാസ്ഫോടനം നടന്നിട്ടുണ്ടെങ്കിൽ പ്രപഞ്ചത്തിന്റെ ഏതു ദിക്കിൽ നിന്നും സ്ഫോടനത്തിന്റെ അവശിഷ്ടമായി ഏകദേശം 3kതാപനില സൂചിപ്പിക്കുന്ന താപനില കണ്ടെത്താൻ കഴിയണം. ഇത്തരം വികിരണം 1965ൽ കണ്ടെത്തുകയും ചെയ്തതോടെ മഹാ വിസ്ഫോടന സിദ്ധാന്തത്തിന് ശക്തമായ ഒരു അടിത്തറ ലഭിച്ചു. മഹാവിസ്ഫോടനസിദ്ധാന്തത്തിന്റെ ഏറ്റവും പ്രബലമായ തെളിവായി ഇത് ചൂണ്ടി കാണിക്കപ്പെടുന്നു.
പ്രസ്തുത സിദ്ധാന്തം ആദ്യം മുതൽക്കേ തൃപ്തികരമയിതോന്നാത്തതുമൂലം 1948 ൽ മൂന്ന് ബ്രിട്ടീഷ് ശാസ്​ത്രജ്ഞൻമാർ ഉന്നയിച്ച‌താണ് രണ്ടാമത്തെ സിദ്ധാന്തം. സ്ഥിരസ്ഥിതി സിദ്ധാന്തം(steady state theory). ഈ സിദ്ധാന്ത പ്രകാരം പ്രപഞ്ചത്തിന് സമയാനുസ്രതമായിമാറ്റമില്ല . അതായത് ഇന്ന് കാണുന്ന പ്രപഞ്ചം എന്നും ഇതു പോലെ തന്നെയായിരുന്നു. ഇനി എന്നും ഇതു പോലെതന്നെയായിരിക്കുകയും ചെയ്യും. കോടിക്കണക്കിന് പ്രകാശവർഷം അകലെ നിന്ന് നിരീക്ഷിച്ചാലും ഈ പ്രപഞ്ചം ഇങ്ങനെ തന്നെയായിരിക്കും അതായത് ഈ പ്രപഞ്ചത്തിന് ആദിയും അന്തവുമില്ല, തുടക്കവും ഒടുക്കവുമില്ല.

ആൽബർട്ട് ഐൻ‌സ്റ്റൈൻ മുന്നോട്ട് വച്ച വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം, സാമാന്യ ആപേക്ഷികതാസിദ്ധാന്തം എന്നീ രണ്ട് സിദ്ധാന്തങ്ങളെ പൊതുവായാണ് ആപേക്ഷികതാസിദ്ധാന്തം എന്ന് വിളിക്കുന്നത് (ആംഗലേയം: Theory of relativity). ചുരുക്കരൂപത്തിൽ ആപേക്ഷികത എന്ന് മാത്രമായും പറയാറുണ്ട്.
1905-ലാണ്‌ ആൽബർട്ട് ഐൻ‌സ്റ്റൈൻ തന്റെ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം (Special Relativity) ആവിഷ്കരിച്ചത്‌. പത്തുവർഷത്തിനു ശേഷം 1915-ൽ അദ്ദേഹം സാമാന്യ ആപേക്ഷികതാ സിദ്ധാന്തം (General Relativity) അവതരിപ്പിച്ചു. നിരീക്ഷണം നടത്തുന്ന രീതിക്കനുസരിച്ച്‌ നിരീക്ഷണ ഫലത്തിലും മാറ്റമുണ്ടാവുന്നുവെന്ന്‌ വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം പറയുന്നു. ഗുരുത്വാകർഷണം മൂലം വസ്തുകൾക്കനുഭവപ്പെടുന്ന ഭാരവും ത്വരണവും വിശദീകരിക്കുകയാണ്‌ സാമാന്യ ആപേക്ഷികതാസിദ്ധാന്തം ചെയ്തത്‌.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൗതികശാസ്ത്ര വിപ്ലവമായി ആപേക്ഷികതാ സിദ്ധാന്തത്തെ കണക്കാം. ആപേക്ഷികതാ സിദ്ധാന്തത്തിന്റെയും ക്വാണ്ടം ബലതന്ത്രത്തിന്റെയും വരവോടു കൂടി ശാസ്ത്രത്തിന്റെ കാഴ്ചപ്പാടുകൾ തന്നെ ക്ലാസിക്കൽ ഭൗതികമെന്നും, ക്വാണ്ടം ഭൗതികമെന്നും രണ്ടായി മാറ്റപ്പെട്ടു. ആപേക്ഷികതാസിദ്ധാന്തം ആളുകൾ മനസ്സിലാക്കിയതു കൊണ്ടല്ല അതിന്റെ ദുർഗ്രാഹ്യത കൊണ്ടാണ്‌ കൂടുതലും അറിയപ്പെട്ടത്‌.
E=mc^2
വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം
വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം രണ്ട്‌ അടിസ്ഥാന പ്രമാണങ്ങൾ മുന്നോട്ടുവയ്കുന്നു.
ചലനം ആപേക്ഷികമാണ്‌. ചലനത്തിന്‌ ഒരു ആധാരം ഉണ്ട്‌.
പ്രകാശത്തിന്റെ പ്രവേഗം സ്ഥിരവും കേവലവുമാണ്‌. പ്രകാശത്തിനാണ്‌ ഏറ്റവും വേഗം.

ഈ രണ്ട് അടിസ്ഥാന പ്രമാണങ്ങളുപയോഗിച്ച്, നിരീക്ഷണം നടത്തുന്ന രീതിക്കനുസരിച്ച്‌ നിരീക്ഷണ ഫലത്തിലും മാറ്റമുണ്ടാവുന്നുവെന്ന്‌ നിരൂപിക്കാനാവും. ഈ അടിസ്ഥാന പ്രമാണങ്ങളിലൂടെ ആൽബർട്ട് ഐൻ‌സ്റ്റൈൻ‍ കണ്ടെത്തിയ കുറച്ച്‌ നിഗമനങ്ങളുണ്ട്‌. ഗണിതശാസ്ത്രത്തിന്റെ ശക്തമായ പിൻബലം ഇതിനുണ്ട്‌.
ദൈർഘ്യത്തിന്റെ സങ്കോചം

ഏതൊരു വസ്തുവിനും അതിന്റെ നിശ്ചലാവസ്ഥയിലും ചലനാവസ്ഥയിലും തുല്യ നീളമാണെന്ന്‌ നാം കരുതുന്നു. എന്നാൽ ഒരു വസ്തുവിന്റെ പ്രവേഗം കൂടിക്കൂടി ഏകദേശം പ്രകാശത്തിന്റെ പ്രവേഗത്തിനടുത്തെത്തുമ്പോൾ അതിന്റെ നീളം വളരെയധികം കുറയുന്നു എന്ന് വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം തെളിയിക്കുന്നു. ഈ പ്രതിഭാസം സാധാരണ ഒരു കാർ ഓടുമ്പോഴൂം സംഭവിക്കുന്നുണ്ട്‌, പക്ഷേ കാറിന്റെ പരമാവധി വേഗത പ്രകാശ വേഗതയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെക്കുറവാണെന്നതിനാൽ കാറിനുണ്ടാകുന്ന നീളവ്യത്യാസം വളരെ ചെറുതാണ്‌ അതുകൊണ്ട്‌ നാമതറിയുന്നില്ലെന്ന്‌ മാത്രം.
സമയ ദീർഘീകരണം

ആപേക്ഷികതാ സിദ്ധാന്തത്തിന്റെ വിപ്ലവകരമായ മറ്റൊരു കണ്ടെത്തലായിരുന്നു സമയം ആപേക്ഷികമാണെന്നുള്ളത്‌. ഇതു പ്രകാരം നാമോരോരുത്തർക്കും വ്യത്യസ്ത സമയമാണ്‌ ഉള്ളത്‌. അതായത്‌ പ്രകാശവേഗത്തിൽ പോകുന്നയാളുടെ സമയം നിശ്ചലമായി നിൽക്കുന്ന ആളേക്കാൾ പതുക്കയേനീങ്ങൂ.ഇതുമായി ബന്ധപ്പെട്ട്‌ രസകരമായൊരു ഉദാഹരണമുണ്ട്‌,ഇരട്ടകളുടെ വൈരുദ്ധ്യം.
ഇരട്ടകളുടെ വൈരുദ്ധ്യം

സെക്കന്റിൽ 260,000 കി.മി വേഗത്തിൽ ഉയർന്നു പൊങ്ങുന്ന ഒരു റോക്കറ്റ്‌ സങ്കൽപ്പിക്കുക. ഇതിൽ കയറി ഇരട്ടക്കുട്ടികളിലൊരാൾ ഒരു പ്രപഞ്ച സർക്കീട്ടുനടത്തുകയും മറ്റേയാൾ നാട്ടിൽ വിശ്രമിക്കുകയും ചെയ്തെന്നു കരുതുക. നാട്ടിൽ താമസിച്ചയാൾക്ക്‌ പത്ത്‌ വയസുകൂടുമ്പോൾ സഞ്ചാരിക്ക്‌ അഞ്ച്‌ വയസേകൂടുകയുള്ളൂ. ഈ വൈരുദ്ധ്യത്തെ ഇരട്ടകളുടെ വൈരുദ്ധ്യം എന്നുപറയുന്നു.
ദ്രവ്യമാന വ്യത്യാസം

വളരെ വേഗത്തിൽ പോകുന്ന ഒരു വസ്തുവിന്റെ പിണ്ഡത്തിലും വത്യാസം വരുന്നതായി ആപേക്ഷികതാ സിദ്ധാന്തം പറയുന്നു. പ്രവേഗം കൂടുംതോറും പിണ്ഡം കൂടുന്നു. പ്രകാശ വേഗത്തിലെത്തുമ്പോൾ പിണ്ഡം അനന്തമാകുന്നു. ഒരിക്കലും പിണ്ഡമുള്ള ഒരു വസ്തുവിന്‌ പ്രകാശ വേഗതയിൽ സഞ്ചരിക്കാൻ കഴിയില്ല എന്ന്‌ പറയുന്നത്‌ ഇതിനാലാണ്‌.
ദ്രവ്യോർജ അദ്വൈതം

E=mc^2 എന്ന പ്രസിദ്ധമായ സമവാക്യം രൂപം കൊണ്ടത്‌ ആപേക്ഷികതാ സിദ്ധാന്തത്തിൽ നിന്നുമാണ്‌. ദ്രവ്യവും ഊർജവും ഒന്നുതന്നെയാണെന്ന്‌ ഐൻസ്റ്റൈൻ ഇതിലൂടെ സ്ഥാപിച്ചെടുത്തു.

ദ്രവ്യവും ഊർജവും രണ്ടാണെന്നാണ്‌ വളരെക്കാലം മുൻപുമുതൽ മനുഷ്യൻ പരിഗണിച്ചിരുന്നത്‌. ദ്രവ്യം ഊർജം എന്നിവ തമ്മിൽ പരസ്പരം മാറ്റാവുന്നതാണെന്ന കേവലസത്യം കണ്ടുപിടിച്ചത്‌ മഹാഭൗതികജ്ഞനായ ഐൻസ്റ്റൈൻ ആയിരുന്നു. ഈ മഹാസത്യത്തെ ഗണിതപരമായി പ്രതിനിധീകരിക്കുന്ന സമവാക്യമാണ്‌
E=mc^2 ഇവിടെ E എന്നത്‌ ഊർജ്ജം.
m എന്നത്‌ ദ്രവ്യമാനം.
c പ്രകാശത്തിന്റെ ശൂന്യതയിലുള്ള പ്രവേഗം. ശൂന്യതയിലെ പ്രകാശപ്രവേഗം ഔരു വിശ്വൈകസ്ഥിരാങ്കമാണ്‌. velocity of light is 3*10^8 m/sec It means that light is the fastest moving thing in the world.
ഭൗതികവും ദർശനവും

ഐൻസ്റ്റൈന്റെ ദ്രവ്യ-ഊർജസമവാക്യത്തിന്‌ ഭൗതികശാസ്ത്രത്തിൽ മാത്രമല്ല സാംഗത്യമുള്ളത്‌. നമ്മുടെ ചിന്താമണ്ഡലമാകെ കീഴ്മേൽമറിക്കുവാൻപോന്ന ഒരു പരമസത്യത്തിലേക്കാണ്‌ അത്‌ നമ്മെ നയിക്കുന്നത്‌. രണ്ടു വ്യതിരിക്തങ്ങളായ ഉണ്മകളല്ല ദ്രവ്യവും ഊർജവും, മറിച്ച്‌ ഏകമായ പരമസത്യത്തിന്റെ ദ്വൈതാവതരണം മാത്രമാണ്‌ അവ എന്ന് ഈ സമവാക്യം നമ്മെ ഉത്ബോധിപ്പിക്കുന്നു.
ആപേക്ഷികതയെപ്പറ്റി ഐൻസ്റ്റൈൻ തന്നെ പറഞ്ഞ ഒരു വാചകമുണ്ട്‌ 
“     ഒരു സുന്ദരിയുമായി സംസാരിച്ചിരിക്കുമ്പോൾ കടന്നു പോയ ഒരു മണിക്കൂർ ഒരു സെക്കന്റായേ തോന്നൂ. എന്നാൽ കത്തി ജ്വലിക്കുന്ന വിറകിനടുത്ത്‌ ഒരു സെക്കന്റ്‌ ഒരു മണിക്കൂറായി തോന്നും ഇതാണ്‌ ആപേക്ഷികത     ”

ശാസ്ത്രരംഗത്ത്‌ മാത്രമല്ല മനുഷ്യന്റെ സാംസ്കാരികമായ കാഴ്ചപ്പാടുകളിൽ പോലും സ്വാധീനം ചെലുത്താൻ ആപേക്ഷികതാ സിദ്ധാന്തത്തിന്‌ കഴിഞ്ഞു.
ന്യൂട്ടോണിയൻ ബലതന്ത്രം അഥവാ ക്ലാസിക്കൽ ബലതന്ത്രത്തിന്റെ പരിമിതികളാണ്‌ ക്വാണ്ടം ബലതന്ത്രത്തിന്റെ വികാസത്തിന്‌ കളമൊരുക്കിയത്. ന്യൂട്ടന്റെ ചലനനിയമങ്ങൾ ആധാരമാക്കി വികസിപ്പിച്ച ന്യൂട്ടോണിയൻ ബലതന്ത്രം, പിണ്ഡം വളരെക്കുറഞ്ഞ സൂക്ഷ്മകണികകളുടെ സവിശേഷതകൾ വിശദീകരിക്കാൻ പര്യാപ്തമായിരുന്നില്ല. പ്രകാശത്തിന്റെ കണികാസ്വഭാവം വ്യക്തമാക്കുന്ന കണികാസിദ്ധാന്തവും, ഹൈഗൻസിൻറെ തരംഗസിദ്ധാന്തവും ഫോട്ടോ ഇലക്ട്രിക് പ്രതിഭാസം, ബ്ലാക്ക് ബോഡി റേഡിയേഷൻ തുടങ്ങിയ പ്രതിഭാസങ്ങൾ വിശദീകരിക്കാൻ പരാജയപ്പെട്ടതും സൂക്ഷ്മകണങ്ങളെക്കുറിച്ചു പഠിക്കുന്ന ബലതന്ത്രശാഖയുടെ ആവിർഭാവത്തിനു വഴിയൊരുക്കി.
ദ്രവ്യത്തിന്റെ ദ്വൈതസ്വഭാവത്തിന് സൈദ്ധാന്തികവിശദീകരണം നൽകുന്ന ഭൗതികശാസ്ത്രശാഖയാണ് ക്വാണ്ടം ബലതന്ത്രം.ഭൗതികവ്യവസ്ഥ(physical systems)കളുടെ പരിണാമം wave function എന്ന ഗണിതശാസ്ത്രസങ്കല്പം ഉപയോഗിച്ച് ഇതിൽ വിശദീകരിക്കുന്നു. wave function ഉപയോഗിച്ച് ഒരു സിസ്റ്റം ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക അവസ്ഥയിൽ കാണപ്പെടാനുള്ള സാദ്ധ്യത പ്രവചിക്കാൻ സാധിക്കും.ഭൗതികവ്യവസ്ഥയുടെ പ്രത്യേകതകൾ(properties) അളക്കുമ്പോൾ wave functionലുണ്ടാകുന്ന മാറ്റം ക്വാണ്ടം ഭൗതികത്തിലെ അതിപ്രശസ്തമായ അനിശ്ചിതത്വതത്വത്തിലേക്ക് നയിക്കുന്നു. ആറ്റം, ഇലക്ട്രോൺ,പ്രോട്ടോൺ തുടങ്ങിയ അറ്റോമിക് അല്ലെങ്കിൽ സബ് അറ്റോമിക് തലത്തിലുള്ള കണങ്ങളുടെ ബലതന്ത്രമാണിത്.അതിസൂക്ഷ്മ പ്രതിഭാസത്തിൽ ഉദാത്തബലതന്ത്രത്തിന്റെ സ്ഥാനത്ത് ഇന്ന് ഇത് പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.ഉദാത്ത ബലതന്ത്രവും ക്വാണ്ടം ബലതന്ത്രവും ബൃഹത്‌രൂപ പ്രതിഭാസത്തിൽ ഒരേ ഫലങ്ങൾ തരുന്നു.എങ്കിലും അതിചാലകത, അർധചാലകത തുടങ്ങിയ ചില macroscopic പ്രതിഭാസങ്ങൾ വിശദീകരിക്കാൻ ക്വാണ്ടം ബലതന്ത്രത്തിനു മാത്രമേ സാധിച്ചിട്ടുള്ളു.

മാക്സ് പ്ലാങ്കിന്റെ ക്വാണ്ടം സിദ്ധാന്തമാണ്‌ ഈ ശാസ്ത്രശാഖയ്ക്ക് അടിത്തറപാകിയത്.ഭൗതികപരിമാണങ്ങൾ അനുസ്യൂതമായല്ല മറിച്ച് ചെറുപൊതികളായാണ് കൈമാറ്റം ചെയ്യപ്പെടുന്നത് എന്നതാണ് ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനം. ഊർജ്ജം, കോണീയസംവേഗം(Angular Momentum) തുടങ്ങിയവ ഇത്തരത്തിൽ 'ക്വാണ്ടൈസ്ഡ്' ആയ ഭൗതികപരിമാണങ്ങളാണ്.

ന്യൂട്ടോണിയൻ ബലതന്ത്രം അഥവാ ക്ലാസിക്കൽ ബലതന്ത്രത്തിന്റെ പരിമിതികളാണ്‌ ക്വാണ്ടം ബലതന്ത്രത്തിന്റെ വികാസത്തിന്‌ കളമൊരുക്കിയത്. ന്യൂട്ടന്റെ ചലനനിയമങ്ങൾ ആധാരമാക്കി വികസിപ്പിച്ച ന്യൂട്ടോണിയൻ ബലതന്ത്രം, പിണ്ഡം വളരെക്കുറഞ്ഞ സൂക്ഷ്മകണികകളുടെ സവിശേഷതകൾ വിശദീകരിക്കാൻ പര്യാപ്തമായിരുന്നില്ല. പ്രകാശത്തിന്റെ കണികാസ്വഭാവം വ്യക്തമാക്കുന്ന കണികാസിദ്ധാന്തവും, ഹൈഗൻസിൻറെ തരംഗസിദ്ധാന്തവും ഫോട്ടോ ഇലക്ട്രിക് പ്രതിഭാസം, ബ്ലാക്ക് ബോഡി റേഡിയേഷൻ തുടങ്ങിയ പ്രതിഭാസങ്ങൾ വിശദീകരിക്കാൻ പരാജയപ്പെട്ടതും സൂക്ഷ്മകണങ്ങളെക്കുറിച്ചു പഠിക്കുന്ന ബലതന്ത്രശാഖയുടെ ആവിർഭാവത്തിനു വഴിയൊരുക്കി.

അനേകം പ്രപഞ്ചങ്ങളുടെ(നമുക്ക് അനുഭവവേദ്യമായ ചരിത്രപരമായ പ്രപഞ്ചം അടക്കം) ഒരു പരികല്പിതഗണമാണ് ബഹുപ്രപഞ്ചം(Multiverse) എന്ന് പറയുന്നത്. നിലനിൽക്കുന്നവയും നിലനിൽക്കാൻ സാധ്യതയുള്ളവയുമായ എല്ലാറ്റിനെയും ഇത് ഉൾക്കൊള്ളുന്നു.അതായത്, സ്ഥലം, കാലം, ദ്രവ്യം, ഊർജ്ജം എന്നിവകൂടാതെ അവയെ സംബന്ധിക്കുന്ന ഭൗതിക നിയമങ്ങൾ,സ്ഥിരാങ്കങ്ങൾ എന്നിവയുടെ സാകല്യമാണ് ഇത്.തത്വചിന്തകനും മനശ്ശാസ്ത്രജ്ഞനുമായ വില്യം ജയിംസ് എന്ന അമേരിക്കക്കാരനാണ് ഈ സംജ്ഞ ആദ്യമായി അവതരിപ്പിച്ചത്. ബഹുപ്രപഞ്ചത്തിൽ ഉള്ള രണ്ട് പ്രപഞ്ചങ്ങളെ തമ്മിൽ സമാന്തര പ്രപഞ്ചം എന്ന് നിർവചിക്കുന്നു.
സ്വയം ഉൾക്കൊള്ളുന്ന യാഥാർത്ഥ്യത്തിനോ പ്രപഞ്ചത്തിനോ കൂടെ നിലകൊള്ളുന്ന അനുമാനമാത്രമോ സാങ്കല്പികമോ ആയ മറ്റൊരു യാഥാർത്ഥ്യമോ പ്രപഞ്ചമോ ആണ് സമാന്തര പ്രപഞ്ചം അഥവാ പക്ഷാന്തരമായ യാഥാർത്ഥ്യം. ഒരുകൂട്ടം സമാന്തര പ്രപഞ്ചങ്ങളെ ബഹുപ്രപഞ്ചം എന്ന് പറയുന്നു

പ്രപഞ്ചം ശൂന്യതയില്‍ നിന്നുണ്ടായതാണ് : സ്റ്റീഫന്‍ ഹോക്കിംഗ്

മധ്യ ആഫ്രിക്കയിലെ ബോഷോങ്കോ വര്‍ഗ്ഗക്കാര്‍ക്കിടയിലെ വിശ്വാസം, ആരംഭത്തില്‍ ഇരുളും വെള്ളവും അവരുടെ ദൈവമായ ബുംബയും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. ഒരിയ്ക്കല്‍ സഹിയ്ക്കാനാവാത്ത വയറുവേദന കാരണം ബുംബ സൂര്യനെ ചര്‍ദ്ദിച്ചു. കുറച്ചു ജലം ആവിയാക്കി സൂര്യന്‍ കരയെ സൃഷ്ടിച്ചു. വീണ്ടും വേദന സഹിയ്ക്കാനാവാതെ ബുംബ ചന്ദ്രനെ ചര്‍ദ്ദിച്ചു, പിന്നെ നക്ഷത്രങ്ങളെ, പിന്നെ ജന്തുജാലങ്ങളെ... പുള്ളിപ്പുലി, മുതല, ആമ തുടങ്ങി... ഒടുവിലായി മനുഷ്യനെയും.

ഉല്‍പ്പത്തിയുടെ ഈ കഥ, മറ്റു പല കഥകളെയും പോലെതന്നെ നമ്മെളെല്ലാം ചോദിക്കുന്ന ചോദ്യത്തിനുത്തരം തേടുകയാണ് . നാം എന്ത് കൊണ്ട് ഇവിടെ? നമ്മള്‍ എങ്ങനെ ഇവിടെയെത്തി? പൊതുവായി പറയാറുള്ള ഉത്തരം മനുഷ്യന്റെ ഉല്പത്തി താരതമ്യേന അടുത്ത കാലത്തായി ഉണ്ടായതാണ് എന്നാണ്. അതൂഹിക്കാവുന്നതെയുള്ളൂ, കാരണം തുടക്കം മുതലേ തന്നെ മനുഷ്യന്‍ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും പുരോഗതിയുടെ പാതയിലാണ്. അത് കൊണ്ട് മനുഷ്യോല്‍പ്പത്തി അധികം മുന്‍പാവാന്‍ വഴിയില്ല, എങ്കില്‍ നമ്മള്‍ കുറേക്കൂടി പുരോഗതി കൈവരിച്ചേനെ. ഉദാഹരണത്തിന് ബിഷപ്പ് അഷറിന്റെ(Usher) അഭിപ്രായത്തില്‍ "ഉല്പത്തിയുടെ  പുസ്തകം" പറയുന്ന പ്രകാരം ലോകം സൃഷ്ടിയ്ക്കപ്പെട്ടത് B.C. 4004 ഒക്ടോബര്‍ 27 നു രാവിലെ 9 മണിക്കാണ്. പക്ഷെ, ചുറ്റുപാടും നാം കാണുന്ന മലകളും പുഴകളും ഒക്കെ ഒരു മനുഷ്യായുസ്സില്‍ വളരെ കുറച്ച് മാത്രമേ മാറുന്നുള്ളൂ. അതുകൊണ്ട് തന്നെ, എന്നെന്നേക്കുമായി നില നിന്നു പോന്നതോ, അല്ലെങ്കില്‍ മനുഷ്യനൊപ്പം സൃഷ്ടിക്കപ്പെട്ടതോ ആയ സ്ഥിരമായ ഒരു പശ്ചാത്തലമായി അവ കരുതിപ്പോന്നു.

പ്രപഞ്ചത്തിനു ഒരു ആരംഭം ഉണ്ടെന്ന ആശയം തന്നെ പലര്‍ക്കും സ്വീകാര്യമായിരിന്നില്ല. ഉദാഹരണത്തിന് പ്രാചീന ഗ്രീക്ക് തത്വചിന്തകനായ അരിസ്ടോട്ടില്‍ വിശ്വസിച്ചിരുന്നത് പ്രപഞ്ചം എന്നും നില നിന്നിരുന്നു എന്നാണ്. അനാദിയായി നിലകൊള്ളുന്ന ഒന്ന് സൃഷ്ടിയ്ക്കപ്പെട്ട ഒന്നിനെക്കാളും പൂര്‍ണതയുള്ളതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നാം കാണുന്ന നിരന്തരമായ പുരോഗതി, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യസംസ്കാരത്തെ പിറകോട്ടു വലിക്കുന്നതിന്റെ ഫലമായി സംഭവിക്കുന്നതാണ്. ആദിയും അന്തവും ഇല്ലാത്ത ഒരു പ്രപഞ്ചത്തില്‍ വിശ്വസിക്കാനുള്ള പ്രചോദനം, സ്രഷ്ടാവും സ്ഥിതിപാലകനുമായ ദൈവത്തിന്റെ സാന്നിധ്യം തിരസ്കരിക്കുക എന്നതായിരുന്നു. നേരെ മറിച്ചു പ്രപഞ്ചത്തിനു ഒരു ആരംഭം ഉണ്ട് എന്ന് വിശ്വസിച്ചിരുന്നവര്‍ അത് ഒരു സൃഷ്ടാവും സംരക്ഷകനുമായ ദൈവം ഉണ്ട് എന്ന വാദത്തിനായും ഉപയോഗിച്ചു.

പ്രപഞ്ചത്തിനു ആരംഭമുണ്ടെന്നു വിശ്വസിച്ചാല്‍ സ്വാഭാവികമായി ഉയരുന്ന ചോദ്യമിതാണ്. അങ്ങനെയെങ്കില്‍ അതിനു മുന്‍പ് എന്തായിരുന്നു? പ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുന്‍പ് ദൈവം എന്ത് ചെയ്യുകയായിരുന്നു? ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ശിക്ഷിക്കാന്‍ ഉള്ള നരകം സൃഷ്ടിക്കുകയായിരുന്നോ? ഇമ്മാനുവല്‍ കാന്റ് എന്ന ജര്‍മ്മന്‍ തത്ത്വചിന്തകനെ ഒരുപാട് അലട്ടിയ ചോദ്യമാണ് പ്രപഞ്ചത്തിനു ആരംഭമുണ്ടോ ഇല്ലയോ എന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ രണ്ടു രീതിയിലായാലും വൈരുധ്യങ്ങളുണ്ട്. പ്രപഞ്ചത്തിനു ഒരു ആരംഭമുണ്ടെങ്കില്‍, അങ്ങനെ ഒരു ആരംഭത്തിന് വേണ്ടി, പ്രപഞ്ചം എന്തിനു കാത്തു നിന്നു, അതും അനന്തമായ കാലത്തോളം? ഇനി പ്രപഞ്ചം എന്നെന്നും നിലനിന്നിരുന്നുവെങ്കില്‍, അത് ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്താന്‍ എന്തിനു അനന്തമായ സമയം എടുത്തു? ആദ്യത്തെ ചോദ്യം വാദവും രണ്ടാമത്തേത് പ്രതിവാദവും. കാന്റും മറ്റും പലരും ഉന്നയിച്ച മേല്പറഞ്ഞ വാദവും പ്രതിവാദവും സമയം നിരപേക്ഷം (time is absolute) ആണ് എന്ന സങ്കല്പത്തെ ആധാരമാക്കി ഉള്ളതാണ് .അതായത് സമയം അനന്തമായ ഭൂതകാലത്തില്‍ നിന്നു അനന്തമായ ഭാവിയിലേക്ക് സഞ്ചരിക്കുന്നു, പശ്ചാത്തലത്തില്‍ ഉള്ളതോ ഇല്ലാത്തതോ ആയ ഒരു പ്രപഞ്ചത്തില്‍ നിന്നും നിരപേക്ഷമായി.

ഇന്നും പല ശാസ്ത്രജ്ഞന്മാരുടെയും മനസ്സിലുള്ള പ്രപഞ്ചത്തിന്റെ ചിത്രം ഇതാണ്. എന്നാല്‍ 1915 -ല്‍ ഐന്‍സ്ടീന്‍ തന്റെ വിപ്ലവകരമായ ആപേക്ഷികതാസിദ്ധാന്തം അവതരിപ്പിച്ചു. അത് പ്രകാരം സ്ഥലവും കാലവും നിരപേക്ഷമല്ല, അതായത് സംഭവങ്ങള്‍ക്ക് സ്ഥിരമായ ഒരു പശ്ചാത്തലം.ഇല്ല മറിച്ചു ദ്രവ്യവും (matter) ഊര്‍ജ്ജവും (energy) ചേര്‍ന്ന് രൂപപ്പെടുത്തുന്ന ചലനാത്മകമായ ഭൌതിക മാനകങ്ങള്‍ (dynamic quantities) മാത്രമാണ് സ്ഥലവും കാലവും. അവ പ്രപഞ്ചത്തിനകത്ത് മാത്രം നിര്‍വചിയ്ക്കപ്പെട്ടവയാണ്. അത് കൊണ്ട് തന്നെ പ്രപഞ്ചം തുടങ്ങുന്നതിനു മുന്‍പുള്ള സമയത്തെപ്പറ്റിയുള്ള ചര്‍ച്ചയ്ക്ക് പ്രസക്തിയുമില്ല. അത് ദക്ഷിണധ്രുവം കഴിഞ്ഞുള്ള തെക്കേ അറ്റത്തെപ്പറ്റി ചോദിക്കുന്നത് പോലെയാണ്. അത് നിര്‍വചിക്കാനാവില്ല.

1920 കള്‍ക്ക് മുന്‍പ് കരുതിയിരുന്നത് പോലെ, പ്രപഞ്ചം കാലത്തിനനുസരിച്ച് മാറാത്തത് ആയിരുന്നുവെങ്കില്‍, സമയത്തെ അനിയന്ത്രിതമാം വണ്ണം പിന്നോട്ടേക്ക് നിര്‍വചിക്കാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. പ്രപഞ്ചത്തിന്‍റെ പറയപ്പെടുന്ന പോലെയുള്ള ഏത് ആരംഭവും കൃത്രിമവും ആയേനെ. കാരണം സമയത്തെ ആര്‍ക്കും പുറകോട്ടെക്ക് വ്യാപിപ്പിക്കാമല്ലോ. അതായത് പ്രപഞ്ചം ഒരു പക്ഷെ കഴിഞ്ഞ വര്‍ഷം സൃഷ്ടിക്കപ്പെട്ടതായിരിക്കാം, പക്ഷെ ഭൗതികമായ തെളിവുകളും സ്മരണകളും വച്ച് അതിനെ കുറേക്കൂടി പഴക്കമുള്ളത് പോലെ തോന്നിക്കാം. ഇത് പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനെപ്പറ്റി ആഴത്തിലുള്ള തത്ത്വശാസ്ത്രപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു. ഞാന്‍ ഇവയെ ശുഭോദര്‍ക്കവാദപരമായി സമീപിക്കുന്നു (positivist approach). അതിന്‍റെ ആശയമെന്താണെന്നു വെച്ചാല്‍ നമ്മുടെ ഇന്ദ്രിയങ്ങളില്‍ അനുഭവപ്പെടുന്നതില്‍ നിന്ന്  നാം  ലോകത്തിന്‍റെ ഒരു മാതൃക ഉണ്ടാക്കുന്നു. ആ മാതൃകയ്ക്ക് എത്രത്തോളം യാഥാര്‍ത്ഥ്യവുമായി ബന്ധമുണ്ടെന്നു ചോദിക്കരുത്. മാതൃക പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതിയാകും. ഒന്നാമതായി വിശാലമായ നിരീക്ഷണങ്ങളെ ലളിതമായും ഭംഗിയായും വിശദീകരിക്കാന്‍ ആ മാതൃകയ്ക്ക് സാധിക്കുന്നുണ്ടെങ്കില്‍, രണ്ടാമതായി പരീക്ഷിച്ചും നിരീക്ഷിച്ചും നിര്‍ണ്ണയിക്കാന്‍ സാധിക്കുന്ന  കൃത്യമായ പ്രവചനങ്ങള്‍ നല്‍കാനും  ആ മാതൃകയ്ക്ക് സാധിക്കുമെങ്കില്‍, അതൊരു നല്ല മാതൃകയാണ്.

ശുഭോദര്‍ക്കവാദപരമായി, പ്രപഞ്ചത്തിന്‍റെ രണ്ടു മാതൃകകളെയും നമുക്ക് പരിശോധിക്കാം. ഒന്നാമത്തേത്, പ്രപഞ്ചം ഒരു വര്‍ഷം മുന്‍പ് സൃഷ്ടിയ്ക്കപ്പെട്ടതാണെന്ന് ഉള്ള വാദവും, പിന്നെ പ്രപഞ്ചം വളരെ മുന്‍പേ നിലനിന്നിരുന്നു എന്നാ വാദവും. ഒരു വര്‍ഷത്തിനും മുന്നേ പ്രപഞ്ചം നിലനിന്നിരുന്നു എന്ന മാതൃകയ്ക്ക്, സര്‍വസമഇരട്ടകള്‍ (identical twins) തുടങ്ങിയ കാര്യങ്ങളെ വിശദീകരിക്കനാകും, കാരണം ഒരു വര്‍ഷം മുന്‍പ് അവയ്ക്ക് ഒരു പൊതു കാരണം ഉണ്ടാകാമല്ലോ. നേരെ മറിച്ചു പ്രപഞ്ചം ഒരു വര്‍ഷം മുന്‍പ് സൃഷ്ടിയ്ക്കപ്പെട്ടതാണ് എന്ന മാതൃകയ്ക്ക് അത്തരം കാര്യങ്ങളെ വിശദീകരിയ്ക്കാന്‍ ആവില്ല. അപ്പോള്‍ ആദ്യത്തെ മാതൃകയാണ് നല്ലത്. പ്രപഞ്ചം ഒരു വര്‍ഷം മുന്‍പ് സൃഷ്ടിയ്ക്കപ്പെട്ടതാണോ അതോ അങ്ങനെ തോന്നിയതാണോ എന്ന ചോദ്യത്തിനു പ്രസക്തിയില്ല. കാരണം ശുഭോദര്‍ക്കവാദത്തില്‍ രണ്ടും ഒന്ന് തന്നെയാണ്.

മാറ്റമില്ലാത്ത ഒരു പ്രപഞ്ചത്തിനു ഒരു ഉത്ഭവസ്ഥാനം ഉണ്ടാവില്ല. ഈ കാഴ്ചപ്പാട് മൌലികമായി മാറിയത്, 1920 ഇല്‍ മൌണ്ട് വില്‍‌സണ്‍ന്‍റെ മുകളില്‍ നിന്ന് 100 ഇഞ്ച്‌  ടെലിസ്കോപ് ഉപയോഗിച്ച് ഹബിള്‍ നിരീക്ഷണം നടത്താന്‍ തുടങ്ങിയതോടെയാണ് .

നക്ഷത്രങ്ങള്‍ ബഹിരാകാശത്തെമ്പാടുമായി ഏകതാനമായി ചിതറിക്കിടക്കുകയല്ല, മറിച്ചു ഗാലക്സികള്‍ എന്ന കൂട്ടങ്ങള്‍ ആയാണ് കിടക്കുന്നത് എന്ന് ഹബിള്‍ കണ്ടെത്തി.

ഗാലക്സികളില്‍ നിന്നുള്ള പ്രകാശത്തെ അളന്നു ഹബിള്‍ അവയുടെ പ്രവേഗം (velocity) കണ്ടെത്തി. അദ്ദേഹം കരുതിയിരുന്നത് നമ്മുടെ നേര്‍ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അത്ര തന്നെ ഗാലക്സികള്‍ നമ്മില്‍ നിന്നും അകലുന്നുമുണ്ടെന്നാണ്. കാരണം കാലത്തിനനുസരിച്ച് മാറ്റമില്ലാതെ നില്‍ക്കുന്ന പ്രപഞ്ചത്തില്‍ നിന്നും ആരും പ്രതീക്ഷിക്കുന്നതും ഇത് തന്നെയാണ്. പക്ഷെ അദ്ദേഹത്തെ തന്നെ വിസ്മയിപ്പിച്ചു കൊണ്ട്, ഏതാണ്ടെല്ലാ ഗാലക്സികളും നമ്മില്‍ നിന്നും അകലുന്നു എന്നാണ് അദ്ദേഹം കണ്ടെത്തിയത്. മാത്രമല്ല നമ്മില്‍ നിന്നും അകലും തോറും ഗാലക്സികള്‍ക്ക് വേഗവും കൂടുന്നു. അതായത് മുന്‍പ് മറ്റെല്ലാവരും കരുതിയിരുന്നത് പോലെ പ്രപഞ്ചം കാലത്തിനനുസരിച്ച് മാറ്റമില്ലാതെ നില്‍ക്കുകയല്ല. മറിച്ചു പ്രപഞ്ചം വികസിക്കുകയാണ്. ഗാലക്സികള്‍ തമ്മിലുള്ള ദൂരം കാലം ചെല്ലും തോറും കൂടുകയുമാണ്.

പ്രപഞ്ചത്തിന്റെ വികാസം എന്നത് ഇരുപതാം നൂറ്റാണ്ടിലെ എന്നല്ല ഏതു നൂറ്റാണ്ടിലെയും ഏറ്റവും പ്രധാനപ്പെട്ട ഒരു ബൌദ്ധികമായ കണ്ടെത്തലാണ് . പ്രപഞ്ചത്തിനു ഒരു ആരംഭമുണ്ടോ എന്ന ചര്‍ച്ചയെത്തന്നെ അത് മാറ്റിമറിച്ചു. ഇപ്പോള്‍ ഗാലക്സികള്‍ എല്ലാം തമ്മില്‍ത്തമ്മില്‍ അകന്നു കൊണ്ടിരിക്കുകയാണെങ്കില്‍ മുന്‍പ് അവ പരസ്പരം അടുത്ത്‌ ആയിരുന്നിരിക്കണം. അവയുടെ വേഗത സ്ഥിരമായിരുന്നെങ്കില്‍, ഏകദേശം 15 ലക്ഷം കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് അവ ഒന്നിച്ചായിരുന്നിരിക്കണം. അങ്ങനെയെങ്കില്‍ അത് പ്രപഞ്ചത്തിന്റെ ആരംഭമായിരുന്നോ?

പല ശാസ്ത്രജ്ഞരും പ്രപഞ്ചത്തിനു ഒരു ആരംഭമുണ്ടായിരുന്നുവെന്ന ആശയത്തില്‍ തൃപ്തരല്ല. കാരണം അത് ഭൌതികശാസ്ത്രം തകര്‍ന്നുവെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നു. പ്രപഞ്ചം എങ്ങനെ ആരംഭിച്ചു എന്ന് നിശ്ചയിക്കാന്‍ ഒരു ബാഹ്യശക്തിയെ - തല്‍കാലം സൗകര്യത്തിന് വേണ്ടി നമുക്കതിനെ ദൈവമെന്നു വിളിക്കാം - ആശ്രയിക്കേണ്ടി വരും. അത് കൊണ്ടവര്‍ പ്രപഞ്ചം ഒരേ സമയം വികസിച്ചു കൊണ്ടിരിക്കുകയും എന്നാല്‍ ആരംഭമില്ലാത്തതുമാണെന്ന് സ്ഥാപിക്കാനുള്ള സിദ്ധാന്തങ്ങള്‍ മുന്നോട്ടു വച്ചു. അതിലൊന്നാണ് ബോണ്ടി, ഗോള്‍ഡ്‌, ഹോയില്‍ എന്നിവര്‍ ചേര്‍ന്ന് 1948-ല്‍ മുന്നോട്ടു വച്ച സ്ഥിരസ്ഥിതി വാദം (steady state theory).

സ്ഥിരസ്ഥിതി വാദം മുന്നോട്ടു വച്ച ആശയം ഗാലക്സികള്‍ തമ്മില്‍ത്തമ്മില്‍ അകലുമ്പോള്‍ തന്നെ പ്രപഞ്ചത്തില്‍ നിരന്തരമായി സൃഷ്ടിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ദ്രവ്യത്തില്‍ നിന്നും പുതിയ ഗാലക്സികള്‍ ഉണ്ടായി വരുന്നു എന്നതാണ്. പ്രപഞ്ചം ചിരകാലമായി നിലനിന്നിരിക്കാം, എപ്പോഴും അത് ഒരേപോലെ തന്നെ കാണപ്പെട്ടുമിരിക്കാം. ശുഭോദര്‍ക്കവാദവീക്ഷണത്തില്‍, അവസാനം പറഞ്ഞ ഗുണത്തിന് ഒരു വിശിഷ്ടതയുണ്ട്. അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന പ്രവചനത്തെ നിരീക്ഷണത്തിലൂടെ തെളിയിക്കാമെന്ന ഗുണം. മാര്‍ട്ടിന്‍ റയലിന്റെ കീഴിലുള്ള കേംബ്രിഡ്ജിലെ റേഡിയോ ആസ്ട്രോണോമി ഗ്രൂപ്പ് 1960 -ല്‍ ദുര്‍ബലമായ റേഡിയോ തരംഗങ്ങളുടെ ഒരു സര്‍വ്വേ നടത്തുകയുണ്ടായി. അത് കണ്ടെത്തിയത് ഈ തരംഗങ്ങള്‍ മിക്കവാറും ഒരേതോതിലാണ് ആകാശത്തെമ്പാടും അന്തര്‍ലീനമായിരിക്കുന്നത് എന്നാണ്. ഇത് സൂചിപ്പിക്കുന്നത് ഭൂരിഭാഗം സ്രോതസ്സുകളും നമ്മുടെ ഗാലക്സിക്ക് പുറത്താണെന്നാണ്.  അതിലും ദുര്‍ബലമായ സ്രോതസ്സുകള്‍ അതിലും ദൂരെയായിരിക്കും.

ഓരോ നിശ്ചിത തരംഗോല്പാദനശക്തിയുമുള്ള റേഡിയോ സ്രോതസ്സുകള്‍ പ്രപഞ്ചത്തില്‍ എത്ര എണ്ണം വീതമുണ്ട് എന്നു കാണിക്കുന്ന ഗ്രാഫിന്റെ രൂപം സ്ഥിരസ്ഥിതി വാദം പ്രവചിക്കുകയുണ്ടായി. പക്ഷെ നിരീക്ഷണങ്ങള്‍ തെളിയിച്ചത് ദുര്‍ബലമായ സ്രോതസ്സുകളുടെ എണ്ണം പ്രവചിയ്ക്കപ്പെട്ടതിലും കൂടുതല്‍ ആണെന്നാണ്. സ്രോതസ്സുകളുടെ സാന്ദ്രത മുന്‍പ് കൂടുതലായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് സ്ഥിരസ്ഥിതി വാദം മുന്നോട്ടു വയ്ക്കുന്ന എല്ലാം സമയത്തിനനുസരിച്ച് മാറ്റമില്ലാതെ നില്കുന്നുവെന്ന അടിസ്ഥാന സങ്കല്പങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ കാരണവും, മറ്റു കാരണങ്ങളാലും സ്ഥിരസ്ഥിതി വാദം ഉപേക്ഷിയ്ക്കപ്പെട്ടു.

പ്രപഞ്ചോല്പത്തിയെ തിരസ്കരിക്കാനുള്ള മറ്റൊരു ഉദ്യമം പ്രപഞ്ചത്തിനു മുന്‍പ് മറ്റൊരു സങ്കോചഘട്ടമുണ്ടായിരുന്നു (contracting phase) എന്ന നിര്‍ദ്ദേശമായിരുന്നു. പക്ഷെ ഭ്രമണവും ക്രമരാഹിത്യവും (local irregularities) കാരണം ദ്രവ്യം ഒരിയ്ക്കലും പൂര്‍ണമായും ഒരു ബിന്ദുവിലേക്കു കേന്ദ്രീകരിക്കപ്പെടുന്നില്ല. സങ്കോചഘട്ടത്തിലും സാന്ദ്രത അനന്തതയിലേക്കു പോകാതെ തന്നെ, പരസ്പരം വിഘടിതമായി നില്ക്കുന്ന ദ്രവ്യത്തിന്റെ വേറിട്ട അംശങ്ങള്‍, പിന്നീട് വികാസഘട്ടത്തിലേക്കു കടക്കുന്നു. കൃത്യമായ സമമിതി ഇല്ലാത്ത (asymmetric) ഒരു സാമാന്യസങ്കോചം, സാന്ദ്രത അനന്തതയിലേക്കു പോകാതെ, ഒരു 'വികാസക്കുതിപ്പി'ന് (bounce) കാരണമാകുമെന്ന് തെളിയിച്ചതായി രണ്ടു റഷ്യക്കാര്‍, ലിഫ്ഷിറ്റ്സും (Lifshitz) ഖലട്നികോവും (Khalatnikov), അവകാശപ്പെട്ടു. മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ് വൈരുദ്ധ്യാത്മക ഭൌതികവാദത്തിനു ഈ വിശദീകരണം വളരെ സൗകര്യമായിരുന്നു, കാരണം പ്രപഞ്ചത്തിന്റെ സൃഷ്ടിയെപ്പറ്റിയുള്ള കുഴപ്പം പിടിച്ച ചോദ്യങ്ങളെ ഈ വിശദീകരണം ഒഴിവാക്കുന്നു. അത് കൊണ്ട് തന്നെ ഒരുപാട് സോവിയറ്റ്‌ ശാസ്ത്രജ്ഞന്മാരുടെ വിശ്വാസപ്രമാണമായി ഇത് മാറി.

ലിഫ്ഷിറ്റ്സും ഖലട്നികോവും അവരുടെ അവകാശവാദം പുറപ്പെടുവിക്കുമ്പോള്‍ ഞാന്‍ എന്റെ പിഎച് ഡി പ്രബന്ധം പൂര്‍ത്തിയാക്കാനായി എന്തെങ്കിലും അന്വേഷിച്ചു നടക്കുന്ന 21 വയസ്സായ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു. അവരുന്നയിച്ച തെളിവുകളെ ഞാന്‍ വിശ്വസിച്ചില്ല. അതിനാല്‍  റോജര്‍ പെന്‍റോസുമൊത്ത് ഈ പ്രശ്നം പഠിക്കാന്‍ പുതിയ ഗണിതശാസ്ത്രരീതികള്‍ അന്വേഷിച്ചിറങ്ങി. പ്രപഞ്ചത്തിനു അത്തരം വികാസക്കുതിപ്പ് സാധ്യമല്ലെന്നു ഞങ്ങള്‍ തെളിയിച്ചു. ഐന്‍സ്റ്റീന്റെ സാമാന്യആപേക്ഷികതാസിദ്ധാന്തം (general theory of relativity) ശരിയാണെങ്കില്‍ ഒരു ഏകബിന്ദുത്വം (singularity) ഉണ്ടായിരിക്കും, അനന്തമായ സാന്ദ്രതയുടെയും സ്ഥലകാലവക്രതയുടെയും (space time curvature) ഒരു ബിന്ദു. കാലം തുടങ്ങുന്ന ഒരു ബിന്ദു.   പ്രപഞ്ചത്തിനു അതിസാന്ദ്രമായ ഒരു തുടക്കമുണ്ടെന്നു സ്ഥിരീകരിക്കുന്ന തെളിവ് ലഭിച്ചത് 1965 ഒക്ടോബറില്‍ ആണ്, എന്റെ ആദ്യത്തെ ഏകബിന്ദുത്വത്തെ സംബന്ധിച്ച ഗണിതശാസ്ത്രതെളിവ് പുറത്തു വന്നതിനു ശേഷം. പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന നേര്‍ത്ത മൈക്രോവേവ് പശ്ചാത്തലവികിരണങ്ങളുടെ കണ്ടുപിടിത്തമായിരുന്നു അത്. ഈ മൈക്രോവേവ് തരംഗങ്ങള്‍ നിങ്ങളുടെ മൈക്രോവേവ് അവനിലെ തരംഗങ്ങള്‍ തന്നെയാണ്, പക്ഷേ വളരെ ശക്തി കുറഞ്ഞതാണെന്ന് മാത്രം. അവയ്ക്ക് നിങ്ങളുടെ പിസയെ -273.15 ഡിഗ്രി സെന്റിഗ്രേഡ് വരെ മാത്രമേ ചൂടാക്കാന്‍ സാധിക്കൂ. അതിനു പിസയുടെ ഐസ്‌ മാറ്റാന്‍ പോലും സാധിക്കില്ല, പിന്നെയല്ലേ പാചകം ചെയ്യുന്ന കാര്യം. നിങ്ങള്‍ക്ക് ശരിക്കും ഈ മൈക്രോവേവ് തരംഗങ്ങള്‍ കാണാന്‍ സാധിക്കും. നിങ്ങളുടെ ടിവിയില്‍ ശൂന്യമായ ഒരു ചാനല്‍ വയ്ക്കൂ. ഒരല്‍പം മഞ്ഞു പോലെ നിങ്ങള്‍ സ്ക്രീനില്‍ കാണുന്നത് ഈ മൈക്രോവേവ് തരംഗങ്ങളുടെ പശ്ചാത്തല വികിരണം കൊണ്ടാണ്. ഈ പശ്ചാത്തലത്തിന്‍റെ ഒരേയൊരു യുക്തിസഹമായ വ്യാഖ്യാനം, അവ വളരെ മുന്‍പേയുള്ള സാന്ദ്രതയേറിയതും ചൂടുള്ളതുമായ ഒരു അവസ്ഥയില്‍ നിന്നും അവശേഷിപ്പിക്കപ്പെട്ടവയാണെന്നതാണ്. പ്രപഞ്ചം വികസിച്ചപ്പോഴേക്കും ഈ വികിരണങ്ങള്‍ തണുത്ത് ഇന്നത്തെ ഈ നേര്‍ത്ത അവസ്ഥയിലായി.

എന്റെയും പെന്‍റോസിന്‍റെയും മറ്റു ഏകബിന്ദുത്വസിദ്ധാന്തങ്ങള്‍ (singularity theorems) പ്രപഞ്ചത്തിനു ആരംഭമുണ്ടാകാമെന്ന് പ്രവചിച്ചെങ്കിലും എങ്ങനെ ആരംഭിച്ചുവെന്നു പറഞ്ഞില്ല. സാമാന്യആപേക്ഷികതാ സിദ്ധാന്തത്തിന്‍റെ സൂത്രവാക്യങ്ങള്‍ എകബിന്ദുത്വത്തില്‍ (singularity) തകരും. അത് കൊണ്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തിനു പ്രപഞ്ചം എങ്ങനെ ആരംഭിച്ചു എന്ന് പറയാന്‍ സാധിക്കില്ല, മറിച്ചു ആരംഭശേഷം എങ്ങനെ ഇപ്പോഴത്തെ രൂപത്തിലെത്തി എന്ന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ.  എന്റെയും പെന്‍റോസിന്‍റെയും ഗവേഷണഫലങ്ങളോട് രണ്ടു തരത്തിലുള്ള നിലപാടാകാം, ഒന്ന് പ്രപഞ്ചം എങ്ങനെ ആരംഭിക്കണമെന്ന്  നമുക്ക് മനസിലാക്കാന്‍ കഴിയാത്ത കാരണങ്ങള്‍ കൊണ്ട് ദൈവം തീരുമാനിച്ചു. ഇതായിരുന്നു പോപ്‌ ജോണ്‍ പോള്‍ രണ്ടാമന്റെ വീക്ഷണം. വത്തിക്കാനില്‍  കോസ്മോളജിയെപ്പറ്റിയുള്ള ഒരു സമ്മേളനത്തില്‍ പ്രതിനിധികളോട് പോപ്‌ പറഞ്ഞത് പ്രപഞ്ചം ഉത്ഭവിച്ചതിനു ശേഷം അതിനെപ്പറ്റി പഠിക്കുന്നത് കുഴപ്പമില്ലെന്നാണ്‌, പക്ഷേ ആരംഭത്തെപ്പറ്റി അന്വേഷിക്കരുത്. കാരണം അത് സൃഷ്‌ടിയുടെ മുഹൂര്‍ത്തമാണ്, ദൈവത്തിന്‍റെ ജോലിയാണ്. ആ സമ്മേളനത്തില്‍ പ്രപഞ്ചം എങ്ങനെ ഉത്ഭവിച്ചിരിക്കാം എന്നതിനെപ്പറ്റി ഞാന്‍ ഒരു പേപ്പര്‍ അവതരിപ്പിച്ചത് ഭാഗ്യത്തിന് അദ്ദേഹം അറിഞ്ഞില്ല. ഗലീലിയോയെപ്പോലെ എന്നെയും മതദ്രോഹവിചാരണയ്ക്ക് വിധേയനാക്കിയേനെ.

 

ഞങ്ങളുടെ ഗവേഷണഫലങ്ങളുടെ, ഭൂരിപക്ഷം ശാസ്ത്രജ്ഞരും യോജിക്കുന്ന, മറ്റൊരു വ്യാഖ്യാനം, പ്രപഞ്ചത്തിന്‍റെ പൂര്‍വാവസ്ഥയിലുള്ള അതിശക്തമായ ഗുരുത്വാകര്‍ഷണത്തില്‍ സാമാന്യആപേക്ഷകതാ സിദ്ധാന്തം ഉപയോഗ്യമല്ല എന്നാണ്. അതിനു പൂര്‍ണമായ മറ്റൊരു സിദ്ധാന്തം ആവശ്യമാണ്. അത് പ്രതീക്ഷിക്കാവുന്നതെയുള്ളൂ, കാരണം സാമാന്യആപേക്ഷകതാ സിദ്ധാന്തം ദ്രവ്യത്തിന്‍റെ സൂക്ഷ്മാവസ്ഥ കണക്കിലെടുക്കുന്നില്ല, അത് വിശദീകരിക്കണമെങ്കില്‍ ക്വാണ്ടം സിദ്ധാന്തം ആവശ്യമാണ്‌. സാധാരണ ഇത് വിഷയമാകാറില്ല, കാരണം പ്രപഞ്ചത്തിന്‍റെ വലിപ്പം ക്വാണ്ടം സിദ്ധാന്തത്തിന്റെ സൂക്ഷ്മതലത്തെക്കാള്‍ എത്രയോ വലുതാണ്‌. പക്ഷേ പ്രപഞ്ചം സൂക്ഷ്മാവസ്ഥയിലായിരിക്കുമ്പോള്‍, അതായത് ഒരു സെന്റിമീറ്ററിന്റെ ഒരു ലക്ഷം കോടി കോടി കോടി കോടിയിലൊരംശത്തിന്‍റെ (1/10^35 m) അത്രയും മാത്രം വലിപ്പത്തിലായിരിക്കുമ്പോള്‍ ഈ രണ്ടു തലങ്ങളും ഏകദേശം ഒരു പോലെതന്നെയാണ്, അതായത് നമുക്ക് ക്വാണ്ടം സിദ്ധാന്തം കൂടി കണക്കിലെടുക്കേണ്ടി വരും.

പ്രപഞ്ചോല്പത്തിയെപ്പറ്റി പഠിക്കാന്‍ നമുക്ക് സാമാന്യആപേക്ഷകതാ സിദ്ധാന്തവും ക്വാണ്ടം സിദ്ധാന്തവും സംയോജിപ്പിക്കേണ്ടി വരും. അതിനുള്ള ഏറ്റവും നല്ല ഉപായം ഫെയിന്മാന്റെ ചരിത്രങ്ങളുടെ സങ്കലനം എന്ന ആശയമാണ് . റിച്ചാര്‍ഡ്‌ ഫെയിന്മാന്‍ ഒരു ബഹുമുഖ വ്യക്തിത്വമായിരുന്നു. ഒരേ സമയം പാസഡേനയിലെ നിശാക്ലബിലെ ബോങ്കോ ഡ്രം വായനക്കാരനും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രഗല്‍ഭനായ ഭൌതികശാസ്ത്രജ്ഞനുമായിരുന്ന വ്യക്തി. ഒരു ഭൌതികവ്യവസ്ഥ (physical system) എ എന്ന അവസ്ഥയില്‍ നിന്ന് ബി എന്ന അവസ്ഥയിലേക്ക് എത്തുന്നത് അതിന് സാധ്യമായ എല്ലാ പരിണാമമാര്‍ഗങ്ങളിലൂടെയും ഒരേ സമയം സഞ്ചരിച്ചു കൊണ്ടാണ്.

ഓരോ സാധ്യമായ മാര്‍ഗ്ഗത്തിനും (path) അല്ലെങ്കില്‍ ചരിത്രത്തിനും (history), ഒരു നിശ്ചിത ആയാമം (amplitude) അഥവാ തീവ്രത (intensity) ഉണ്ട്. വ്യവസ്ഥ എ എന്ന അവസ്ഥയില്‍ നിന്ന് ബി എന്ന അവസ്ഥയിലേക്ക് പോകാനുള്ള സാധ്യത (probability) ഓരോ മാര്‍ഗ്ഗത്തിന്‍റെയും ആയാമങ്ങളുടെ ആകെത്തുകയാണ്. ചന്ദ്രബിംബത്തിലെ കളങ്കം‌ മുയലാകാനിടയുള്ള ഒരു ചരിത്രവും ഉണ്ടാകാം, പക്ഷെ അതിന്റെ ആയാമം വളരെ കുറവാണെന്നു മാത്രം.

പല പല പൂര്‍വാവസ്ഥകളില്‍ നിന്നും ഇപോഴത്തെ അവസ്ഥയിലേക്ക് പ്രപഞ്ചം എത്താനുള്ള സാധ്യത (probability) കണ്ടുപിടിക്കാന്‍, ആ പൂര്‍വാവസ്ഥകളില്‍ നിന്നും ഇപോഴത്തെ അവസ്ഥയിലേക്ക്  എത്താനുള്ള ആയാമങ്ങള്‍ കൂട്ടിയാല്‍ മതിയാകും. പക്ഷെ എപ്പോഴാണ്‌  ഈ പൂര്‍വാവസ്ഥകള്‍ തുടങ്ങിയത്? ഇത് ഉല്‍പത്തിയുടെ ചോദ്യത്തിന്റെ വേറൊരു പതിപ്പ് തന്നെയാണ്.  പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിക്ക്  ഒരു സൃഷ്ടാവിന്റെ കല്‍പ്പന ആവശ്യമാണോ? അതോ പ്രപഞ്ചത്തിന്റെ പൂര്‍വാവസ്ഥകള്‍ ശാസ്ത്രീയ നിയമങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെട്ടതോ? യഥാര്‍ത്ഥത്തില്‍ പ്രപഞ്ചചരിത്രം അനന്തമായ ഭൂതകാലത്തില്‍ നിന്നും തുടങ്ങിയതാണെങ്കില്‍ പോലും ഈ ചോദ്യം പ്രസക്തമാണ് . പക്ഷെ പ്രപഞ്ചം തുടങ്ങിയത്  15 കോടി വര്‍ഷങ്ങള്‍ മുന്‍പാവുമ്പോള്‍ ചോദ്യത്തിനു പ്രസക്തിയേറുകയാണ്. സമയത്തിന്‍റെ ആരംഭത്തില്‍ എന്ത് സംഭവിച്ചു എന്ന ചോദ്യം, ലോകം പരന്നതാണെന്നു ആള്‍ക്കാര്‍ വിശ്വസിച്ചിരുന്ന കാലത്ത് , ലോകത്തിന്‍റെ അറ്റത്തു എന്താണെന്ന ചോദ്യം പോലെയാണ്. യഥാര്‍ത്ഥത്തില്‍ ലോകം പരന്ന ഒരു പാത്രം പോലെയാണോ? ഞാനിത് പരീക്ഷിച്ചറിഞ്ഞതാണ്. ഞാന്‍ ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചതാണ് , പക്ഷെ എവിടെയും ഞാന്‍ മറിഞ്ഞു വീണില്ല.

നമുക്കെല്ലാവര്‍ക്കും അറിയാം ലോകത്തിന്റെ അങ്ങേയറ്റത്ത്‌ എന്ത് സംഭവിയ്ക്കുമെന്ന പ്രശ്നം, ലോകം പരന്നതല്ല ഉരുണ്ടതാണെന്നുള്ള തിരിച്ചറിവ് ആള്‍ക്കാര്‍ക്ക് വന്നപ്പോള്‍ പരിഹരിയ്ക്കപ്പെട്ടു എന്നത് . പക്ഷെ സമയം അഥവാ കാലത്തിന്റെ (time) കാര്യം വ്യത്യസ്തമാണ് . അത് സ്ഥലം (space) എന്നതില്‍ നിന്നും വ്യത്യസ്ഥമാണെന്ന് കരുതപ്പെട്ടു. ഒരു റെയില്‍വേ ട്രാക്ക് പോലെ എന്ന് വേണമെങ്കില്‍ പറയാം. അതിനൊരു തുടക്കമുണ്ടെങ്കില്‍, അവിടെ ആരെങ്കിലും ഉണ്ടായിരുന്നെ പറ്റൂ, ട്രെയിനുകളുടെ ഓട്ടം തുടങ്ങി വെക്കാന്‍.

ഐന്‍സ്റ്റീന്റെ സാമാന്യആപേക്ഷകതാ സിദ്ധാന്തം സ്ഥലത്തെയും കാലത്തെയും സ്ഥലകാലം (space-time) എന്ന സങ്കല്പത്തില്‍ സംയോജിപ്പിച്ചു, പക്ഷെ അപ്പോഴും സ്ഥലം കാലത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു, ഒരു ഇടനാഴി പോലെ. അതിനു ഒരു പക്ഷെ തുടക്കവും ഒടുക്കവും ഉണ്ടാകാം, അല്ലെങ്കില്‍ അനന്തമായിരിക്കാം. എന്ത് തന്നെയായാലും, ജിം ഹര്‍ട്ടിലും ഞാനും സാമാന്യആപേക്ഷകതാ സിദ്ധാന്തവും ക്വാണ്ടം സിദ്ധാന്തവും സംയോജിപ്പിച്ചപ്പോള്‍, ഞങ്ങള്‍ക്ക് മനസിലായത് ചില സവിശേഷ അവസ്ഥകളില്‍ കാലം സ്ഥലത്തിന്റെ മറ്റൊരു ദിശ പോലെ പ്രവര്‍ത്തിക്കുമെന്നാണ്. ഇതിനര്‍ത്ഥം സമയത്തിന് ആരംഭമുണ്ടോ എന്ന ചോദ്യം ലോകത്തിനു അറ്റമുണ്ടോ എന്ന ചോദ്യം പോലെ ഒഴിവാക്കാവുന്നതാണ് എന്നാണ്. അതായത്, പ്രപഞ്ചത്തിന്റെ ഉത്ഭവം ഭൂമിയുടെ ദക്ഷിണധ്രുവം പോലെയാണെന്ന് സങ്കല്‍പ്പിക്കുക, അക്ഷാംശരേഖകള്‍ (latitude) സമയമാണെന്നും. ദക്ഷിണധ്രുവത്തില്‍ പ്രപഞ്ചം തുടങ്ങുന്നു. വടക്കോട്ട്‌ പോകും തോറും അക്ഷാംശരേഖകളാകുന്ന വൃത്തങ്ങള്‍ പ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിക്കുന്നത് പോലെ വലുതായി വരുന്നു. പ്രപഞ്ചത്തിന്റെ ഉല്പത്തിയ്ക്ക് മുന്‍പ് എന്തായിരുന്നു എന്ന ചോദ്യം ദക്ഷിണധ്രുവത്തിനു തെക്ക് എന്താണ് എന്ന ചോദ്യം പോലെ അര്‍ത്ഥമില്ലാത്തതാവുന്നു. കാരണം ദക്ഷിണധ്രുവത്തിനു തെക്ക് ഒന്നുമില്ല എന്നത് തന്നെ.

സമയം(ഇവിടെ അക്ഷാംശരേഖകള്‍) ദക്ഷിണധ്രുവത്തില്‍ തുടങ്ങുന്നു. ദക്ഷിണധ്രുവം എന്ന സ്ഥലം മറ്റേതു സ്ഥലവും പോലെയാണ് എന്നാണ് ഞാന്‍ കരുതിയിരിക്കുന്നത്. അന്റാര്‍ട്ടിക്കയില്‍ ഞാന്‍ പോയിട്ടുണ്ട്, പക്ഷെ ദക്ഷിണധ്രുവംവരെ പോയിട്ടില്ല.

മറ്റേതു സ്ഥലത്തെയും എന്നത് പോലെ, ദക്ഷിണധ്രുവത്തിലും പ്രകൃതിനിയമങ്ങള്‍ ഒന്ന് തന്നെയാണ്. ഇത് പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള പ്രാചീനമായ തര്‍ക്കത്തെ അകറ്റുന്നു, അതായത് പ്രപഞ്ചോല്പത്തി എന്നൊരു ബിന്ദു ഉണ്ടെങ്കില്‍ അവിടെ എല്ലാ പ്രകൃതിനിയമങ്ങളും തകര്‍ന്നു വീഴുന്നു എന്ന തര്‍ക്കം. പ്രപഞ്ചോല്പത്തിയും പ്രകൃതിനിയമങ്ങളനുസരിച്ചു തന്നെയാണ്.

ജിം ഹര്‍ട്ടിലും ഞാനും വികസിപ്പിച്ചെടുത്ത പ്രപഞ്ചത്തിന്റെ സ്വയം പ്രവര്‍ത്തിതമായ ക്വാണ്ടം ഉത്ഭവത്തിന്റെ (spontaneous quantum creation of universe) ചിത്രം ഏതാണ്ട് തിളയ്ക്കുന്ന വെള്ളത്തില്‍ നീര്‍ക്കുമിളകള്‍ ഉണ്ടാകുന്നത് പോലെയാണ്. ഇതിന്റെ ആശയം എന്താണെന്ന് വെച്ചാല്‍ പ്രപഞ്ചത്തിന്റെ പല സാധ്യമായ ചരിത്രങ്ങളും കുമിളകളുടെ പ്രതലം പോലെയാണ്. ചെറിയ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്യും. വികസിക്കുകയും പെട്ടെന്ന് തന്നെ സൂക്ഷ്മാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ത്തന്നെ തകരുകയും ചെയ്യുന്ന ചെറുപ്രപഞ്ചങ്ങളോട് ഇതിനെ സാദൃശ്യപ്പെടുത്താം. ഇവ സംഭവ്യമായ ഇതര പ്രപഞ്ചങ്ങളാണ് (possible alternative universes). പക്ഷെ ഇങ്ങ് ഒടുവില്‍ ജീവന്‍ പോയിട്ട് ഗാലക്സികളും നക്ഷത്രങ്ങളും പോലും ഉരുത്തിരിയാനുള്ള ആയുസ്സ് പോലും അവയ്ക്ക് ഇല്ലാതിരുന്നതിനാല്‍ അവയെ നമുക്ക് ഗൌനിക്കേണ്ട. പക്ഷേ അവയില്‍ ചില ചെറിയ കുമിളകള്‍ പിന്നീട് ഒരു പതനം സാധ്യമാകാത്ത വിധത്തില്‍ ഒരു നിശ്ചിത വലിപ്പത്തില്‍ കൂടുതല്‍ വളരുന്നു. അവ നിരന്തരമായി വളരുന്ന തോതില്‍ വികസിക്കുന്നത് തുടരുകയും നമ്മള്‍ ഇന്ന് കാണുന്ന കുമിളകളായി മാറുകയും ചെയ്യും. ഇത്തരം കുമിളകള്‍ പോലെയാണ് പ്രപഞ്ചങ്ങള്‍ ഉദ്ഭവിച്ച് നിരന്തരമായി വളരുന്ന തോതില്‍ വികസിക്കുന്നതും. ഇതിനെ എല്ലാ വര്‍ഷവും ഉണ്ടാവുന്ന വിലക്കയറ്റത്തോടും ഉപമിക്കാം.   പണപ്പെരുപ്പത്തിന്റെ ലോക റെക്കോര്‍ഡ്‌ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ജെര്‍മനിയിലാണ് . പതിനെട്ടു മാസത്തിനിടയ്ക്ക് ഒരു കോടിയില്‍പ്പരം വിലവര്‍ധനവുണ്ടായി. പക്ഷെ ഇതൊന്നും പ്രപഞ്ചത്തിന്റെ ആദ്യകാലത്തെ വികാസവുമായി താരതമ്യം ചെയ്യാന്‍ പോലുമാവില്ല. സെക്കന്റില്‍ കോടി  കോടി  കോടി  കോടിയില്‍പരം മടങ്ങ് എന്ന നിരക്കിലാണ് പ്രപഞ്ചം വികസിച്ചു കൊണ്ടിരുന്നത്. പക്ഷെ അത് വിലയുടെ കാര്യത്തിലുള്ള നാണയപ്പെരുപ്പം പോലെയല്ല, വളരെ നല്ലൊരു കാര്യമായിരുന്നു. അത് നമ്മളിന്നു കാണുന്ന പോലെയുള്ള വളരെ വലുതും ഏകതാനവുമായ (uniform) പ്രപഞ്ചം സൃഷ്ടിച്ചു. പക്ഷെ അത് പരിപൂര്‍ണമായും ഏകതാനമായിരുന്നില്ല. ചരിത്രങ്ങളുടെ ആകത്തുകയില്‍, അല്പമാത്രം ക്രമരഹിതമായ ചരിത്രങ്ങള്‍ക്ക്‌ , പൂര്‍ണമായും ഏകതാനമായ ചരിത്രങ്ങളുടെ അത്ര തന്നെ സാധ്യതകള്‍ ഉണ്ടാവും. അതായത് ഈ സിദ്ധാന്തപ്രകാരം ആദ്യകാലത്ത് പ്രപഞ്ചം അല്പം ക്രമരഹിതമായിരുന്നു. അങ്ങനെയെങ്കില്‍ ഈ ക്രമരാഹിത്യം ചില ദിശകളില്‍ മൈക്രോവേവ് പശ്ചാത്തല വികിരണത്തിന്റെ തീവ്രതയില്‍ ചെറിയ വ്യതിയാനങ്ങള്‍ വരുത്തേണ്ടതാണ്. മാപ് ഉപഗ്രഹം വഴി ഈ മൈക്രോവേവ് പശ്ചാത്തല വികിരണം നിരീക്ഷിക്കുകയും  പ്രവചിയ്ക്കപ്പെട്ടത്‌ പോലെ കൃത്യമായ വ്യതിയാനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ നാം ശരിയായ പാതയിലാണെന്ന് നമുക്ക് ഉറപ്പുണ്ട്.

പൂര്‍വപ്രപഞ്ചത്തിലെ ഈ ക്രമരാഹിത്യങ്ങള്‍ അര്‍ത്ഥമാക്കുന്നത് ചില പ്രദേശങ്ങള്‍ക്ക് മറ്റുള്ളവയെക്കാള്‍ അല്പം സാന്ദ്രത കൂടുതല്‍ ആയിരിക്കുമെന്നാണ്. ഈ അധികസാന്ദ്രതയുടെ ഗുരുത്വാകര്‍ഷണ ബലം ആ പ്രദേശത്തിന്റെ വികാസം കുറയ്ക്കുകയും അന്തിമമായി ആ പ്രദേശത്തെ ഗാലക്സികളും നക്ഷത്രങ്ങളുമായി സങ്കോചിപ്പിക്കുവാന്‍ ഇടയാക്കുകയും ചെയ്യും. അത് കൊണ്ട്  ആ മൈക്രോവേവ് ആകാശത്തിന്റെ മാപിലേക്ക് ശ്രദ്ധിച്ച് നോക്കൂ. അത് പ്രപഞ്ചത്തിന്റെ മുഴുവന്‍ ഘടനയുടെയും ബ്ലൂ പ്രിന്റ് ആണ്. പ്രപഞ്ചത്തിന്റെ ആദ്യകാലങ്ങളിലെ ക്വാണ്ടം ചാഞ്ചാട്ടങ്ങളുടെ ആകെത്തുകയാണ് നാം. അതെ, ദൈവം പകിട കളിക്കാരന്‍ തന്നെയാണ്.

പ്രപഞ്ചവിജ്ഞാനീയത്തില്‍ (cosmology) കഴിഞ്ഞ നൂറു വര്‍ഷത്തിനിടയ്ക്ക് നമ്മള്‍ ഉണ്ടാക്കിയത് വിപ്ലവകരമായ മുന്നേറ്റങ്ങളാണ്. സാമാന്യആപേക്ഷകതാ സിദ്ധാന്തവും പ്രപഞ്ചം വികസിച്ചു കൊണ്ടേയിരിക്കുന്നു എന്ന കണ്ടെത്തലും ആദിയും അന്തവുമില്ലാതെ ചിരകാലം നിലനില്‍ക്കുന്ന പ്രപഞ്ചം എന്ന സങ്കല്‍പ്പത്തെ പാടെ തകര്‍ത്തു കളഞ്ഞു. പകരം സാമാന്യആപേക്ഷകതാ സിദ്ധാന്തം പ്രപഞ്ചവും സമയവും മഹാവിസ്ഫോടനത്തില്‍ (Big Bang) നിന്ന് തുടങ്ങുന്നു എന്ന് പ്രവചിച്ചു. മാത്രമല്ല തമോഗര്‍ത്തങ്ങളില്‍ (Black holes) സമയം അവസാനിക്കുമെന്നും പ്രവചിച്ചു. മൈക്രോവേവ് പശ്ചാത്തല വികിരണത്തിന്റെയും തമോഗര്‍ത്തങ്ങളുടെയും കണ്ടെത്തലുകള്‍ ഈ നിഗമനങ്ങളെ ശരി വെയ്ക്കുകയും ചെയ്തു. പ്രപഞ്ചത്തെപ്പറ്റിയും പരമാര്‍ത്ഥത (reality) യെപ്പറ്റിയുമുള്ള നമ്മുടെ സങ്കല്‍പ്പങ്ങളില്‍ ഇതൊരു വന്‍പിച്ച മാറ്റമാണ്.

പ്രപഞ്ചം കടുത്ത വക്രതയുള്ള ഒരു ഭൂതകാലത്തില്‍ നിന്നും വന്നതാണെന്ന് സാമാന്യആപേക്ഷകതാ സിദ്ധാന്തം പ്രവചിയ്ക്കുന്നുണ്ടെങ്കിലും മഹാവിസ്ഫോടനത്തില്‍ നിന്ന് എങ്ങനെ പ്രപഞ്ചം ഉരുത്തിരിഞ്ഞിരിക്കാം എന്നു സിദ്ധാന്തം പറയുന്നില്ല. അതായത് സാമാന്യആപേക്ഷകതാ സിദ്ധാന്തത്തിനു ഒറ്റയ്ക്ക്  പ്രപഞ്ചവിജ്ഞാനീയത്തിലെ പ്രധാന ചോദ്യത്തിനുത്തരം തരാനാവില്ല. എന്ത് കൊണ്ട് പ്രപഞ്ചം ഇങ്ങനെ ആയി എന്നത്.  ഒരു പക്ഷേ സാമാന്യആപേക്ഷകതാ സിദ്ധാന്തവും ക്വാണ്ടം സിദ്ധാന്തവും സംയോജിപ്പിച്ചാല്‍ പ്രപഞ്ചം എങ്ങനെ ഉരുത്തിരിഞ്ഞിരിക്കാം എന്നു പ്രവചിയ്ക്കാന്‍ പറ്റിയേക്കാം. അത് ആദ്യം വര്‍ദ്ധിച്ചു കൊണ്ടേയിരിയ്ക്കുന്ന തോതില്‍ വികസിക്കും. ഈ കാലഘട്ടത്തില്‍ ഈ രണ്ടു സിദ്ധാന്തങ്ങളുടെയും സംയോജനം പ്രവചിയ്ക്കുന്നത് പോലെ ചില ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. അത് ഗാലക്സികള്‍, നക്ഷത്രങ്ങള്‍ പ്രപഞ്ചത്തിലെ മറ്റു ഘടനകള്‍ എന്നിവയ്ക്ക് കാരണമാകും. മൈക്രോവേവ് തരംഗങ്ങളുടെ നേര്‍ത്ത പശ്ചാത്തല വികിരണങ്ങള്‍ കണ്ടുപിടിയ്ക്കപ്പെട്ടതോട് കൂടി, അവയിലെ നേരിയ വ്യതിയാനങ്ങള്‍ സിദ്ധാന്തപ്രകാരം കൃത്യമായി കണക്കുകൂട്ടി പ്രവചിയ്ക്കപ്പെട്ടവയാണെന്നു സ്ഥിരീകരിച്ചതോട് കൂടി ഈ വാദം തെളിയിയ്ക്കപ്പെട്ടു. അതായത് നമ്മള്‍ പ്രപഞ്ചോല്പത്തിയെ മനസിലാക്കാനുള്ള ശ്രമത്തില്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നു വേണം കരുതാന്‍. ബഹിരാകാശവാഹനങ്ങള്‍ തമ്മിലുള്ള ദൂരം കൃത്യമായി അളന്നു   ഗുരുത്വാകര്‍ഷണ തരംഗങ്ങളെ കണ്ടെത്താന്‍ നമുക്ക് സാധിച്ചാല്‍ അത് അതിപുരാതന പ്രപഞ്ചത്തിനെപ്പറ്റിയുള്ള അറിവിന്റെ ഒരു പുതിയ ജാലകം തുറക്കും. ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ അതിപുരാതന കാലം മുതല്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നവയാണ്. ഇടയില്‍ പെടുന്ന വസ്തുക്കള്‍ അവയ്ക്ക് ഒരു പ്രതിബന്ധവും ആകുന്നില്ല, നേരെ മറിച്ചു പ്രകാശകിരണങ്ങള്‍ പല  തവണ സ്വതന്ത്ര ഇലക്ട്രോണുകളില്‍ തട്ടി ചിതറിപ്പോകുന്നു. 300,000 വര്‍ഷങ്ങളോളമെടുത്ത് ഇലക്ട്രോണുകള്‍ നിശ്ചലമാവുന്നത് വരെ അതു സംഭവിച്ചു കൊണ്ടിരിക്കും.

ചില വന്‍വിജയങ്ങള്‍ നേടാനായെങ്കിലും എല്ലാ പ്രശ്നങ്ങളും പരിഹരിയ്ക്കപ്പെട്ടിട്ടില്ല. പ്രപഞ്ചത്തിന്റെ വികാസം ഒരു പാട് കാലം  വളരെ പതുക്കെയായിരുന്നു, പിന്നീട് വേഗത കൂടി. ഇതെന്തു കൊണ്ടാണെന്ന് വ്യക്തമായി മറുപടി പറയാന്‍ നമ്മുടെ സിദ്ധാന്തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അത് മനസ്സിലാക്കാതെ പ്രപഞ്ചത്തിന്റെ ഭാവിയെപ്പറ്റി നമുക്ക് കൃത്യമായി പറയാനാവില്ല. പ്രപഞ്ചം അനന്തമായി വികസിക്കുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുമോ? ഈ വികാസം ഒരു പ്രകൃതി നിയമമാണോ? അതോ അന്തിമമായി പ്രപഞ്ചം വീണ്ടും തകര്‍ന്നടിയുമോ? പുതിയ നിരീക്ഷണഫലങ്ങളും സൈദ്ധാന്തിക മുന്നേറ്റങ്ങളും അതിവേഗം വന്നു കൊണ്ടിരിക്കുകയാണ്. പ്രപഞ്ചവിജ്ഞാനീയം വളരെ ആവേശമുണര്‍ത്തുന്നതും സജീവവുമായ ഒരു ശാഖയാണ്‌. പണ്ട് മുതല്‍ക്കേ ഉള്ള നമ്മുടെ ചോദ്യങ്ങളുടെ ഉത്തരങ്ങളോട് നമ്മള്‍ അടുത്ത് കൊണ്ടിരിക്കുകയാണ്. നമ്മള്‍ എവിടെ നിന്നും വന്നു? നമ്മള്‍ എന്ത് കൊണ്ട് ഇവിടെ?

പ്രപഞ്ചോല്പത്തിയെക്കുറിച്ച് പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ. വിവര്‍ത്തനം: രോഹിത് കെ ആര്‍.

പ്രപഞ്ചം (ഏറെക്കുറെ) പരന്നതാണ്

പ്രപഞ്ചത്തിനൊരു ആകൃതിയിണ്ടോ? എന്തായിരിക്കും പ്രപഞ്ചത്തിലെ ദ്രവ്യ-ഊര്‍ജ വിന്യാസത്തിന്റെ ക്രമം? ദ്രവ്യസാന്നിദ്ധ്യമാണോ പ്രപഞ്ചത്തിന്റെ ആകൃതി നിര്‍ണ്ണയിക്കുന്നത്? പ്രപഞ്ച വിജ്ഞാനത്തിലെ (cosmology) കുഴയ്ക്കുന്ന ഒരു സമസ്യയാണിത്. ദ്രവ്യവും (Matter) അതിന്റെ ഗുരുത്വബലവു (gravitational force) മാണ് പ്രപഞ്ചോല്പത്തിക്കും അതിന്റെ ഭാവി നിര്‍ണയിക്കുന്നതിനും കാരണമാകുന്നതെന്നും പ്രപഞ്ചത്തിലെ ദ്രവ്യസാന്നിധ്യം സ്ഥലകാലങ്ങളുടെ വക്രതയ്ക്ക് കാരണമാകുന്നുവെന്നും ഈ വക്രത ധനാത്മകവുമാണെന്നാണ് (Positively curved) ഐന്‍സ്റ്റൈന്റെ പൊതുആപേക്ഷികതാ സിദ്ധാന്തം പറയുന്നത്. ഒരു പന്തിന്റെ ഉപരിതലം പോലെയുള്ള പ്രപഞ്ചം അതിരുകളില്ലാ (unbounded)ത്തതാണെങ്കിലും അനന്ത (infinite) മല്ല. പ്രപഞ്ചത്തിലെ ഒരു ബിന്ദുവില്‍ നിന്നും യാത്രയാരംഭിക്കുന്ന നക്ഷത്ര സഞ്ചാരി ഒടുവില്‍ പുറപ്പെട്ട സ്ഥാനത്തുതന്നെ തിരിച്ചെത്തുമെന്നു സാരം.

സ്‌പേസ് ധനാത്മക വക്രമാണെങ്കില്‍ നക്ഷത്രങ്ങളില്‍ നിന്നും പുറപ്പെടുന്ന പ്രകാശത്തിന് അധികദൂരം നേര്‍ രേഖയില്‍ സഞ്ചരിക്കാന്‍ സാധിക്കില്ല. പ്രകാശം സ്‌പേസിലൂടെ സഞ്ചരിക്കുന്നതുകൊണ്ട് സ്‌പേസിന്റെ വക്രത പ്രകാശ രശ്മികളെയും വക്രീകരിച്ചുകളയും. ഐന്‍സ്‌റ്റൈന്റെ പ്രവചനമനുസരിച്ച് സൂര്യഗ്രഹണസമയത്ത് നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും പ്രകാശ രശ്മികള്‍ക്കുണ്ടാകുന്ന വക്രത കൃത്യമായി ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇപ്രകാരം ധനാത്മക വക്രമായ പ്രപഞ്ചം ഒടുവില്‍ ദ്രവ്യത്തിന്റെ ഗുരുത്വബലത്തിനു വിധേയമായി അതിന്റെ തുടക്കം പോലെ തന്നെ ഒരു ബിന്ദുവിലേക്ക് ഒതുങ്ങും (Big crunch).

ജ്യോതിശാസ്ത്ര രംഗത്തുണ്ടായ വളര്‍ച്ച ഇത്തരം ധനാത്മക പ്രപഞ്ചത്തിന്റെ സാധ്യതയെ പൂര്‍ണമായി അംഗീകരിക്കുന്നില്ല. 19-ാം നൂറ്റാണ്ടിലെ  റഷ്യന്‍ ഗണിതശാസ്ത്രജ്ഞനായിരുന്ന നിക്കോളായ് ലബച്ചേവ്‌സ്‌ക്കിയാണ് ആദ്യമായി പ്രപഞ്ചത്തിന്റെ ആകൃതിയെക്കുറിച്ച് വ്യത്യസ്തമായ വീക്ഷണങ്ങള്‍ മുന്നോട്ടുവച്ചത്. സ്‌പേസിന്റെ ആകൃതി ഒന്നുകില്‍ പരന്നതോ (Euclidean geometry) അല്ലെങ്കില്‍ ഒരു കുതിര ജീനിയുടെ ഉപരിതലം പോലെ ഋണാത്മക (Negatively Curved-Hyperbolic) വക്രമോ ആകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കണക്കുകൂട്ടി. രണ്ടായാലും പ്രപഞ്ചം അനന്തമാണെന്നുതന്നെ പറയാം. എന്നാല്‍ തെളിവുകളുടെ അഭാവം ധനാത്മക വക്രമെന്ന സാന്ത്വ പ്രപഞ്ചത്തിന് തന്നെ മുന്‍കൈ നേടിക്കൊടുത്തു. പ്രപഞ്ചത്തിന്റെ ഈ തിരശ്ശീലയില്‍ യൂക്ലിഡിയന്‍ ജ്യാമിതി വിലപ്പോകില്ല. സമാന്തര രേഖകള്‍ക്ക് ഏറെ നേരം സ്‌പേസില്‍ സമാന്തരമായി തുടരാന്‍ കഴിയില്ല. പ്രാപഞ്ചിക തിരശ്ശീലയില്‍ വരയ്ക്കുന്ന ത്രികോണം ഗോളോപരിതലത്തിലെ ത്രികോണം പോലെ 1800യ്ക്കും മുകളിലായിരിക്കും. സ്‌പേസിന്റെ ധനാത്മക വക്രത സമാന്തര രേഖകളെ സമാന്തരമല്ലാതാക്കിത്തീര്‍ക്കുന്നു. സ്‌പേസിനെ വക്രീകരിക്കുന്നത് ദ്രവ്യത്തിന്റെ ഗുരുത്വബലമാണെന്നുവരുമ്പോള്‍ അതിന്റെ ഉല്പത്തിയും ഭാവിയും നിര്‍ണയിക്കുന്നതും ഗുരുത്വബലമാണെന്നുതന്നെ കരുതണം. അപ്പോള്‍ പ്രപഞ്ചോല്പത്തിക്ക് മഹാവിസ്‌ഫോടന (Big Bang) സിദ്ധാന്തമല്ലാതെ മറ്റെന്താണു പകരം വയ്ക്കാനുള്ളത്?! ദ്രവ്യോര്‍ജ സാന്ദ്രത അനന്തമായ ഒരു വൈചിത്ര്യ ബിന്ദു (Point of singularity) വില്‍ നിന്ന് ആരംഭിച്ച് പ്രാപഞ്ചിക ദ്രവ്യത്തിന്റെ ഗുരുത്വബലത്തിന് കീഴടങ്ങി ഒടുവില്‍ മറ്റൊരുവൈചിത്ര്യബിന്ദുവില്‍ തിരിച്ചെത്തുന്ന (Big crunch) പ്രതിഭാസമാണീ പ്രപഞ്ചമെന്നു വേണമെങ്കില്‍ മഹാവിസ്‌ഫോടന സിദ്ധാന്തത്തെ വ്യാഖ്യാനിക്കാം.

ഗുരുത്വബലത്തിനു കീഴടങ്ങി വൈചിത്ര്യബിന്ദുവില്‍ തിരിച്ചെത്തുന്നതിനാവശ്യമായ ദ്രവ്യം പ്രപഞ്ചത്തിലുണ്ടോയെന്ന് പരിശോധിക്കേണ്ടിരിക്കുന്നു. പ്രപഞ്ചത്തിലാകമാനം വിന്യസിക്കപ്പെട്ടിരിക്കുന്ന ദ്രവ്യത്തിന്റെ സാന്ദ്രത പ്രാപഞ്ചിക ദ്രവ്യത്തിന്റെ നിര്‍ണായക മൂല്യത്തിലും (Critical density -Omega)കൂടുതലാണെങ്കില്‍ മാത്രമേ പൊതുആപേക്ഷികതാ സിദ്ധാന്ത പ്രകാരമുള്ള വക്രതകള്‍ പ്രപഞ്ചത്തിനുണ്ടാവുകയുള്ളൂ എങ്കില്‍ മാത്രമേ ഭാവിയില്‍ ഒരു മഹാ വിഭംഗന (Big crunch) ത്തിനും സാധ്യതയുള്ളൂ. ഈ നിര്‍ണായക മൂല്യത്തിലും കുറവാണ് ദ്രവ്യസാന്ദ്രതയെങ്കില്‍ പ്രപഞ്ചം അനന്തമായിവികസിച്ചുകൊണ്ടിരിക്കും. അതൊരിക്കലും അവസാനിക്കുകയുമില്ല. ക്രിട്ടിക്കല്‍ ഡെന്‍സിറ്റി ഏറെക്കുറെ കൃത്യമായി കണക്കുകൂട്ടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും (Pcritical=1.0x10-6kg/m3) പ്രപഞ്ചത്തില്‍ ആകെയുള്ള ദ്രവ്യമെത്രയാണെന്നും അവയുടെ യഥാര്‍ത്ഥ സാന്ദ്രതയെന്താണെന്നും തൃപ്തികരമായ വിശദീകരണം ലഭ്യമല്ലാത്തതുകൊണ്ട് പൊതു ആപേക്ഷികതയിലെ പ്രവചനങ്ങള്‍ക്ക് ഇപ്പോഴും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. ദ്രവ്യസാന്ദ്രത നിര്‍ണായക മൂല്യത്തിലും കൂടുതലാണെങ്കില്‍ തീര്‍ച്ചയായും പ്രപഞ്ചവികാസം നിലയ്ക്കുകയും അത് സങ്കോചിക്കാന്‍ ആരംഭിക്കുകയും ചെയ്യും. അങ്ങനെ മഹാ വിസ്‌ഫോടനത്തിനു ശേഷമുള്ള സംഭവങ്ങള്‍ ക്രമമായി പിന്നിലേക്ക് സഞ്ചരിക്കുകയും ഒടുവില്‍ ഒരു ബിന്ദുവില്‍ അവസാനിക്കുകയും ചെയ്യും. ദ്രവ്യസാന്ദ്രത ക്രിട്ടിക്കല്‍ വാല്യുവിലും കുറവായാല്‍ സംഭവങ്ങള്‍ ഇങ്ങനെയല്ല അരങ്ങേറുന്നത്. പ്രപഞ്ചവികാസം ഒരിക്കലും നിലയ്ക്കില്ല. പ്രപഞ്ചദ്രവ്യമാകെ നേര്‍ത്തുനേര്‍ത്ത് സ്‌പേസില്‍ അലിഞ്ഞു ചേരും ഒടുവില്‍ വികിരണങ്ങള്‍ (radiation)മാത്രം അവശേഷിക്കും.

പ്രപഞ്ചത്തിന്റെ വക്രത എന്നുപറയുന്നത് രണ്ടുതരത്തിലുണ്ട്. സ്ഥലത്തിനുമാത്രമുണ്ടാകുന്ന വക്രതയും (Curvature in space)സ്ഥലകാലങ്ങ (Space-time)ളിലുണ്ടാകുന്ന വക്രതയും. ആപേക്ഷികതയുടെ ലോകത്ത് സ്ഥലത്തെയും കാലത്തെയും വേര്‍തിരിക്കാന്‍ കഴിയില്ല. പ്രപഞ്ചമെന്നാല്‍ സ്ഥലകാലങ്ങളുടെ നാലുമാനങ്ങളാണ് (Four dimensional). ദ്രവ്യസാന്നിധ്യം പ്രാപഞ്ചിക തിരശ്ശീലയിലുണ്ടാക്കുന്ന വക്രതകള്‍ അതിലെതന്നെ നിഴല്‍ ചിത്രങ്ങളായ മനുഷ്യര്‍ക്ക് ഒരിക്കലും ദൃഷ്ടി ഗോചരമാകില്ലെങ്കിലും ഗണിത സൂത്രങ്ങള്‍ ഉപയോഗിച്ച് (Differential  geometry) ഇതു തെളിയിക്കാന്‍ കഴിയും. എന്നാല്‍ ദ്രവ്യസാന്നിധ്യം വക്രീകരിക്കുന്നത് സ്ഥലത്തെ മാത്രമാണെന്നും അത് കാലത്തെ ബാധിക്കില്ലെന്നുമുള്ള മറ്റൊരു പരികല്പനയും നിലനില്‍ക്കുന്നുണ്ട്. റോബര്‍ട്ട്‌സണ്‍-വാക്കര്‍ മെട്രിക് പ്രകാരം സ്‌പേസിന്റെ വക്രത നിര്‍ണയിക്കാനും ഫ്രീഡ്മാന്റെ സമവാക്യങ്ങള്‍ ഉപയോഗിച്ച് വക്രതയുള്ള സ്‌പേസിന്റെ വികാസനിരക്ക് അളക്കാനും കഴിയുന്നതാണ്.

ആധുനിക ജ്യോതിശാസ്ത്രരംഗത്തെ വളര്‍ച്ച പ്രപഞ്ചവിജ്ഞാനത്തെ ഗണിതശാസ്ത്ര സമസ്യകളില്‍ നിന്നും പരികല്പനകളില്‍ നിന്നും പരീക്ഷണ നിരീക്ഷണ ഫലങ്ങളുടെ സാധ്യതയിലേക്ക് എടുത്തുയര്‍ത്തി. 1990 കളില്‍ ആരംഭിച്ച Boomerang, cobe പരീക്ഷണങ്ങളും Maxima, Dasi എന്നീ പ്രാപഞ്ചിക പാശ്ചാത്തല വികിരണ നിരീക്ഷണങ്ങളും ഭൂമിയുടെ ദക്ഷിണധ്രുവത്തില്‍ സ്ഥാപിച്ചിരിക്കുന്ന Acbar ടെലസ്‌ക്കോപ്പ് ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളും കോസ്‌മോളജിയിലെ നിരവധി പരികല്പനകളെ തകിടം മറിക്കുന്നതായിരുന്നു. തുടര്‍ന്ന് 2003 മുതല്‍ 2006 വരെ നടത്തിയ WMAP ഉപഗ്രഹ സര്‍വേഫലങ്ങളും (പൂര്‍ണമായ വിശകലനത്തിന് 2014 വരെ കാത്തിരിക്കണം) പ്രപഞ്ചത്തിന്റെ ആകൃതിയേക്കുറിച്ച് വ്യത്യസ്തമായൊരു ചിത്രമാണ് നല്‍കുന്നത്. നിരീക്ഷണഫലങ്ങള്‍ നല്‍കുന്ന സൂചന പ്രപഞ്ച ദ്രവ്യത്തിന്റെ ആകെ സാന്ദ്രത നിര്‍ണായക മൂല്യത്തിന് (critical value) തുല്യമാണെന്നാണ്. ശ്യാമദ്രവ്യം നിരീക്ഷണ വിധേയമല്ലെങ്കിലും അതുല്പാദിപ്പിക്കുന്ന ഗുരുത്വ ബലം കണക്കുകൂട്ടിയെടുക്കാന്‍ കഴിയും. അതുപ്രകാരം പ്രപഞ്ചത്തിന്റെ ജ്യാമിതി യൂക്ലിഡിയനാണെന്നും പ്രപഞ്ചം ഏറെക്കുറെ പരന്നതാണെന്നുമുള്ള നിഗമനത്തിലാണ് ജ്യോതിശാസ്ത്രജ്ഞര്‍ എത്തിയിരിക്കുന്നത്. ഒരിക്കലും സങ്കോചിക്കാതെ വികാസം അനന്തതവരെ തുടരുന്ന ഈ പ്രപഞ്ചത്തിന്റെ ഭാവി പ്രവചനം ദുഷ്‌ക്കരമാക്കുന്നത്  ജ്യോതിശാസ്ത്രജ്ഞരുടെ ദൃഷ്ടിയില്‍ നിന്നും വഴുതിമാറിക്കൊണ്ടിരിക്കുന്ന ശ്യാമഊര്‍ജ (Dark energy) ത്തിന്റെ പ്രഭാവം കൊണ്ടാണ്.

പ്രപഞ്ചം പരന്നതാണെങ്കില്‍ പൊതുആപേക്ഷികതയിലെ പ്രവചനങ്ങള്‍ ശരിയല്ലെന്നുവരുമോ? തമോദ്വാരങ്ങളില്‍ (Black holes) സ്ഥലകാലങ്ങളുടെ വക്രത അനന്തമാകുന്നില്ലേ? തീര്‍ച്ചയായും ദ്രവ്യസാമീപ്യം സ്‌പേസിനെ വക്രീകരിക്കുന്നുണ്ട്. ഗ്രഹങ്ങളും, നക്ഷത്രങ്ങളും, നക്ഷത്രസമൂഹങ്ങളും, നെബുലകളുമെല്ലാം ചേര്‍ന്ന പ്രപഞ്ചത്തിലെ സാധാരണ ദ്രവ്യം കേവലം 4% ല്‍ താഴെ മാത്രമേ ഉണ്ടാകൂ. അവയുണ്ടാക്കുന്ന വക്രതകള്‍ ഈ വിശാല പ്രപഞ്ചത്തില്‍ നിസ്സാരമാണ്. മുഖക്കുരുവിന്റെ കലകള്‍പോലെ വളരെ നിസ്സാരം. ഡാര്‍ക്ക്മാറ്ററിന്റെ സാന്നിധ്യം പോലും 30% ല്‍ താഴെ മാത്രം സംശയിക്കപ്പെടുമ്പോള്‍ അവയുല്പാദിപ്പിക്കുന്ന ഗുരുത്വബലം ഈ പ്രപഞ്ചത്തെയാകെ വക്രീകരിച്ചുകളയുമെന്ന് കരുതുന്നതില്‍ ഒരര്‍ഥവുമില്ല. പ്രാപഞ്ചിക സ്ഥിരാങ്കം (cosmological constant) പൂജ്യവും ആകെ ദ്രവ്യസാന്ദ്രതയും ദ്രവ്യ സാന്ദ്രതയുടെ നിര്‍ണായക മൂല്യവും തുല്യമാവുകയും ചെയ്യുന്ന ഒരു ക്രിട്ടിക്കല്‍-ഡെന്‍സിറ്റി പ്രപഞ്ചത്തിലാണ് നാം അധിവസിക്കുന്നത്. അപ്പോള്‍ ഒരു കാര്യം ഉറപ്പിച്ചുപറയാന്‍ കഴിയും. പ്രപഞ്ചം ഏറെക്കുറെ പരന്നതാണ്. പ്രപഞ്ചവികാസം അനന്തത വരെ തുടര്‍ന്ന് കൊണ്ടിരിക്കും. ഒരു തിരിച്ചുപോക്കിന് ഇനി ഒരു സാധ്യതയുമില്ല.

 

 

 

അവസാനം പരിഷ്കരിച്ചത് : 4/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate