অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാലാവസ്ഥ വ്യതിയാനം

കാലാവസ്ഥ വ്യതിയാനം

നമുക്ക് വേനല്‍ക്കാലത്ത് ചൂടും ശീതകാലത്ത് തണുപ്പും അനുഭവപ്പെടുന്നു. ഈ രീതിയില്‍ നമുക്ക് വ്യത്യസ്ത കാലാവസ്ഥകള്‍ അനുഭവപ്പെടുന്നത്. ഒരു നിശ്ചിത കാലയളവില്‍ അനുഭവപ്പെടുന്ന ദൈനംദിന ശീതോഷ്ണത്തിന്‍റെ ശരാശരിയാണ്. ആ പ്രദേശത്തിന്‍റെ കാലാവസ്ഥ. വൃഷ്ടി, സൂര്യപ്രകാശം, കാറ്റ്, നീരാവി, ഊഷ്മാവ് എന്നീ ഘടകങ്ങളാണ് ഒരു പ്രദേശത്തിന്‍റെ കാലാവസ്ഥയെ നിര്‍ണ്ണയിക്കുന്നത്.

ഒരു ദിവസത്തിന്‍റെ ശീതോഷ്ണസ്ഥിതിയില്‍ പെട്ടെന്ന് പ്രകടമായ വ്യത്യാസങ്ങള്‍ ദൃശ്യമാകാം. എന്നാല്‍ ഒരു പ്രദേശത്തിന്‍റെ കാലാവസ്ഥയില്‍ മാറ്റുങ്ങളുണ്ടാകുന്നത് ക്രമേണയായിരിക്കും, വളരെ പ്രകടമായീരിക്കുകയും ഇല്ല. ഈ ഭൂമിയുടെ മൊത്തം കാലാവസ്ഥയില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്, സര്‍വ്വജീവജാലങ്ങളും അങ്ങനെയുള്ള മാറ്റങ്ങളോട് ഇണങ്ങി ചേരുന്നുണ്ട്.

കഴിഞ്ഞ 150-200 വര്‍ഷങ്ങളില്‍ അസാധാരണ വേഗതിയിലാണ് കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നത്. ചില ജന്തുവര്‍ഗ്ഗങ്ങള്‍ക്കും സസ്യവര്‍ഗ്ഗങ്ങള്‍ക്കും ഇതുമായി യോജിക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ട്. ഈ പ്രകടമായ ധ്രുതഗതിയിലുള്ള കാലാവസ്ഥ വ്യതിയാനത്തില്‍ കാരണം മനുഷ്യന്‍റെ പ്രകൃതിയിലുള്ള ഇടപെടലുകളാണ്.

കാലാവസ്ഥ വ്യതിയാനത്തിന്റെ കാരണങ്ങള്

കാലാവസ്ഥ വ്യതിയാനത്തിന് പ്രകൃതിയുമായ ബന്ധപ്പെട്ടത്, മനുഷ്യ നിര്‍മ്മിതം എന്നിങ്ങനെ രണ്ടായി തരംതിരിക്കാം.

  • പ്രകൃതി സംബന്ധ കാരണങ്ങള്

കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകു. പ്രകൃതിസംബന്ധമായ പല ഘടകങ്ങളുണ്ട്. ഭൂഖണ്ഡങ്ങളുടെ തള്ളല്‍/വലിവ് (continental drift) – ല്‍ ഉണ്ടാകുന്ന ചലനങ്ങള്‍, അഗ്നിപര്‍വ്വതങ്ങള്‍, സമുദ്രത്തിലെ ജല പ്രവാഹങ്ങള്‍, ഭൂമിയുടെ ചരിവ് തുടങ്ങിയവ ചില പ്രധാനഘടകങ്ങളാണ്

  • ഭൂഖണ്ഡങ്ങളുടെ സ്ഥാന ചലനം.

ഇന്ന് നാം കാണുന്ന ഭൂഖണ്ഡങ്ങള്‍ നിലവില്‍ വന്നത് ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂഭാഗങ്ങള്‍ മന്ദഗതിയില്‍ അടര്‍ന്നു മാറിയതു മൂലമാണ്. ഭൂഭാഗങ്ങളാല്‍ ആകൃതി വ്യത്യാസം സംഭവിക്കുമ്പോള്‍, സമുദ്രങ്ങളിലെ പ്രവാഹവും കാറ്റിന്‍റെ ഗതിയും അതനുസരിച്ച് മാറുന്നു. ഇത് കാലാവസ്ഥയെയും മാറ്റുന്നു. ഭൂഖണ്ഡങ്ങളുടെ സ്ഥാനമാറ്റം വളരെ മന്ദഗതിയിലാണെങ്കിലും തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുന്നു.

  • അഗ്നിപര്വതങ്ങള്

ഒരു അഗ്നിപര്‍വ്വതം പൊട്ടിതെറിക്കുമ്പോള്‍, വന്‍‌തോതില്‍ സള്‍ഫര്‍ ഡയോക്സൈഡ് വാതകം, ബാഷ്പം, പൊടിപടലങ്ങള്‍, ചാരം തുടങ്ങിയവ അന്തരീക്ഷത്തില്‍ വ്യപിക്കുന്നു. അഗ്നിപര്‍വ്വതം ഏതാനും ദിവസങ്ങള്‍ക്കകം കെട്ടടങ്ങിയേക്കാം. പക്ഷെ, അത് വമിച്ച വര്‍‌തോതിലുള്ള വാതകങ്ങളും ചാരവും കാലാവസ്ഥയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ദൂരവ്യാപാകമാകുന്നു. ഭൂമിയില്‍ പതിക്കുന്ന സൂര്യരശ്മിയെ ഭാഗീകമായി തടയുന്നതിനും അങ്ങനെ ഭൂമിയിലെ വേനലിനെയും ശൈത്യത്തേയും നിയന്ത്രക്കാന്‍ കഴിവുള്ളതും ആകുന്നു.

  • ഭൂമിയുടെ ചരിവ്

ഭൂമിയുടെ ഭ്രമണപഥത്തില്‍, ലംബാവസ്ഥയില്‍ നിന്നും 23.5o ചരിഞ്ഞ അവസ്ഥയിലാണ് ഭൂമി സ്ഥിതി ചെയ്യുന്നത്. ഭൂമിയില്‍ അനുഭവപ്പെടുന്ന ഋതുഭേദങ്ങളുടെ തീഷ്ണതക്ക് കാരണം ഇങ്ങനെയുള്ള ചരിവാണ്. ചരിവ് കൂടിയാല്‍ വേനലില്‍ ചൂട് വീണ്ടും കൂടുകയും ശൈത്യം കൂടുതല്‍ കഠിനമാവുകയും ചെയ്യും. ചരിവ് കുറഞ്ഞവര്‍ വിപരീത ഫലമായിരിക്കും.

  • സമുദ്രത്തിലെ ജലപ്രവാഹങ്ങള്

ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകം സമുദ്രത്തിലെ ജലപ്രവാഹങ്ങളാണ്. ഭൂമിയുടെ ഉപരിതലത്തില്‍ 71% സമുദ്രത്താല്‍ പൊതിയപ്പെട്ടിരിക്കുന്നു. സമുദ്രങ്ങളുടെ സൂര്യതാപത്തെ സാധാരണ ഭൂതലത്തെക്കാള്‍ രണ്ട് മടങ്ങ് കൂടുതല്‍ ആഗീരണം ചെയ്യുന്നു.

മനുഷ്യ നിര്മ്മിതമായ കാരണങ്ങള്

  • ഗ്രീന്ഹൗസ് പ്രതിഭാസം

ഭൂമിയില്‍ ഊര്‍ജ്ജം ലഭിക്കുന്നത് സൂര്യഗോളത്തില്‍ നിന്നാണ്. ഈ ഊര്‍ജ്ജം ഭൂമിയെ തപിപ്പിക്കുന്ന സൂര്യനില്‍ നിന്നും ഭൂമിയിലേക്ക് പ്രവഹിക്കുന്ന സൂര്യരശ്മികള്‍ 30% അന്തരീക്ഷത്തില്‍ തന്നെ ചിതറി ലയിക്കുന്നുണ്ട്. കുറെ ഊര്‍ജ്ജം സമുദ്രം ഉള്‍‌പ്പെടെയുള്ള ഭൂമിയുടെ പ്രതിഫലനത്തിന്‍റെ ഫലമായി വീണ്ടും അന്തരീക്ഷത്തിലെത്തുന്നു. എന്നാല്‍ കാര്‍ബണ്‍ ഡൈഓക്സൈഡ്, മീതേന്‍, നൈട്രൈഡ് ഓക്സൈഡ്, ബാഷ്പങ്ങള്‍ എന്നിവയുടെ സാന്നിദ്ധ്യം അന്തരീക്ഷത്തില്‍ ഒരു വിതാനം രൂപപ്പെടുത്തി, പ്രസ്തുത ഊര്‍ജ്ജത്തെ അന്തരീക്ഷത്തില്‍ തന്നെ തടഞ്ഞു നിറുത്തുന്നുണ്ട്. ഈ വാതകങ്ങളെ ഗ്രീന്‍ഹൗസ് വാതകങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നു. ഈ പ്രവര്‍ത്തനത്തിലൂടെ ഭൂമിയിലെ താപനിലയെ നിലനിര്‍ത്തുന്നതിനാല്‍ ഇതിനെ ഗ്രീന്‍ഹൗസ് എഫക്റ്റ് എന്ന് പറയുന്നു.

ഈ അനുഭവത്തെ ആദ്യമായി സാക്‌ഷ്യപ്പെടുത്തിയത് ജീന്‍-ബാപാടൈസ് ഫൂറിയര്‍ (Jean-Baptist Fourier) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ്. ഒരു സാധാരണ കൃഷിക്കാരന്‍റെ ഗ്രീന്‍ഹൗസ് പോലെ തന്നെ, അതിനോട് സാദൃശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ അന്തരീക്ഷത്തിലും നടക്കുന്നു എന്ന് ബോദ്ധ്യപ്പെടുത്തിയത് ഈ ശാസ്ത്രജ്ഞനാണ്. ഈ പ്രകൃതിദത്തമായ ഗ്രീന്‍ഹൗസ്- പുതപ്പ്, ഭൂമിയുടെ ആവിര്‍ഭാവം മുതല്‍ തന്നെ രൂപപ്പെട്ടിരുന്നു. എന്നാല്‍ കാലാകാലങ്ങളായി മനുഷ്യന്‍റെ പ്രകൃതിയിലുള്ള ഇടപെടലുകളുടെ ഫലമായി ഈ ആവരണത്തിന്‍റെ കാട്ടികൂട്ടുകയും, അതിന്‍റെ നല്ല ഫലങ്ങള്‍ നല്‍കാനുള്ള ശേഷി പ്രതികൂലമായി ബാധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കല്‍ക്കരി, എണ്ണകള്‍, പ്രകൃതിവാതകങ്ങള്‍ ഇവയെ ഇന്ധനങ്ങളായി ഉപയോഗിക്കുമ്പോള്‍, അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡൈഓക്സൈഡ് വമിക്കപ്പെടുന്നു. കാടുകള്‍ വെട്ടിതെളിക്കുമ്പോള്‍, വൃക്ഷങ്ങള്‍ അവയില്‍ ഉള്‍‌ക്കൊണ്ടിരുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ് അന്തരീക്ഷത്തില്‍ തിരിച്ചെത്തുന്നു. കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധനവ്, ഭൂമിയുടെ ഉപയോഗ പദ്ധതിയിലുണ്ടാകുന്ന മാറ്റങ്ങള്‍, അതുപോലെയുള്ള ഇതര പ്രവര്‍ത്തനങ്ങള്‍ - ഇവയുടെ ഫലമായി, അന്തരീക്ഷത്തില്‍ മീതൈന്‍, നൈട്രസ് ഓക്സൈഡ് ഇവയുടെ വിതാനം ഉയരുന്നു. വ്യവസായികമേഖലയാകട്ടെ ക്ലോറോഫ്ലൂറോ കാര്‍ബണ്‍സ് (CFCs) തുടങ്ങിയ പല പുതിയ രാസപദാര്‍ത്ഥങ്ങളും തുറന്നുവിടുന്നുണ്ട്. വാഹന നിര്‍മ്മാണ മേഖലയാകട്ടെ അന്തരീക്ഷത്തിലെ വര്‍ദ്ധിച്ച ഓസോണ്‍ (Ozone) രൂപീകരണത്തിന് കാരണമാകുന്നു. ഇങ്ങനെ പല ഘടകങ്ങള്‍ ചേര്‍ന്ന് അന്തരീക്ഷത്തിലെ ഗ്രീന്‍ഹൗസ് സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുകയും അന്തരീക്ഷ തപനത്തിലേക്കും കാലാവസ്ഥ വ്യതിയാനത്തിലേക്കും നയിക്കുകയും ചെയ്യുന്നു.

ഗ്രീന്‍ഹൗസ് പ്രതിഭാസവും കാലാവസ്ഥ വ്യതിയാനവും വിവരിക്കുന്ന ഒരു പ്രദര്‍ശനത്തിന് വേണ്ടി ഇപ്പോള്‍ ക്ലിക്ക് ചെയ്യുക

അന്തരീക്ഷ തപനത്തിന് കാരണമാകുന്ന വാതകങ്ങളുടെ രൂപികരണത്തിന് നാം എങ്ങനെ വഴിയൊരുക്കുന്നു?

  • കല്‍ക്കരി, പെട്രോള്‍ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ
  • കൂടുതല്‍ ഭൂമിക്കു വേണ്ടി നാം വൃക്ഷങ്ങള്‍ വെട്ടി മുറിക്കുന്നതിലൂടെ.
  • പ്ലാസ്റ്റിക്ക് പോലെ, ജീര്‍ണ്ണിച്ച് നശിക്കാത്ത സാധനങ്ങള്‍ ഉപയോഗ ശൂന്യമായി മാലിന്യരൂപത്തില്‍ അന്തരീക്ഷത്തില്‍ തള്ളുമ്പോള്‍.
  • രാസവളങ്ങളുടെ കീടനാശിനികളുടെയും വിവേചനരഹിതമായ ഉപയോഗത്തിലൂടെ.

കാലാവസ്ഥ വ്യതിയാനം നമ്മെ ഏതെല്ലാം വിധത്തില്ബാധിക്കുന്നു?

കാലാവസ്ഥ വ്യതിയാനം മനുഷ്യരാശിക്ക് ഒരു ഭീഷണിയാണ്. 19-ാം നൂറ്റാണ്ടിലേതിനെ അപേക്ഷിച്ച്, ഭൂമിയിലെ ഉപരിതല താപനില 0.3-0.6℃ -യോളമാണ് ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുള്ളത്. ഈ വര്‍ദ്ധന വളരെ കുറവാണല്ലോ എന്ന് നമുക്ക് തോന്നിയേക്കാം. എന്നാല്‍ പല ദുരന്തങ്ങളിലേക്കും ഇത് നയിച്ചേക്കാം.

  • കൃഷി
ജനസംഖ്യാവര്‍ദ്ധനവ് ഭക്ഷണ സാധനങ്ങളുടെ ആവശ്യത്തെയും വര്‍ദ്ധിപ്പിക്കുന്ന ഇത് പ്രകൃതി വിഭവങ്ങളുടെ മേലുള്ള സമ്മര്‍‌ത്തെയും വര്‍ദ്ധിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനം കാര്‍ഷിക ഉല്പാദനത്തെയും ബാധിക്കുന്നുണ്ട്. താപനിലയിലും വര്‍ഷപാതത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ കൃഷിയെ പ്രത്യക്ഷമായി ബാധിക്കുമ്പോള്‍, മണ്ണിന്‍റെ ഗുണം/വീര്യം, കീടങ്ങള്‍, സസ്യരോഗങ്ങള്‍, ഇവയിലൂടെ പരോക്ഷമായും കൃഷിയെ ബാധിക്കാവുന്നതാണ്. ഇന്‍ഡ്യയില്‍, ധാന്യവര്‍ഗ്ഗങ്ങളുടെ ഉല്പാദനത്തില്‍ കുറവുണ്ടാകും എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. വര്‍ദ്ധിച്ചു വരുന്ന താപനില, അതിവര്‍ഷവും, വെള്ളപ്പൊക്കവും, വരള്‍ച്ച ഇവയും കാര്‍ഷികോല്പാദനത്തെ ദോഷകരമായി ബാധിക്കുന്നത് തന്നെയാണ്.
  • കാലാവസ്ഥ

താപനിലയുടെ ഉയര്‍ച്ച, വര്‍ഷതാപത്തെ ബാധിക്കുന്നു. വരള്‍ച്ചയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകുന്നു. ഗ്ലേസിയര്‍ ധ്രുവ പ്രദേശത്തെ മഞ്ഞുപാളികള്‍ ഇവയെ ദ്രവീകരിക്കുകയും സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. സമീപ ഭൂതകാലത്ത് സൈക്ലോണുകളുടെയും കൊടുങ്കാറ്റുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി നാം കാണുന്നു. അന്തരീക്ഷത്തിലെ താപനിലയുടെ വര്‍ദ്ധന ഇതിന് ഒരു പ്രധാന കാരണമാണ്.

  • സമുദ്രത്തിലെ ജലനിരപ്പില്ഉയര്ച്ച
സമുദ്രത്തിലെ ജലനിരപ്പ് ഉയരുനനതാണ്, കാലാവസ്ഥ, വ്യതിയാനത്തിന്‍റെ ഒരു പ്രധാന ഫലം. ഗ്ലേസിയറുകളും ധ്രുവപ്രദേശത്തെ മഞ്ഞുപാളികളും ഉരുകുന്നതിന്‍റെ ഫലമായി, സമുദ്രനിരപ്പ്, ആഗോള വ്യാപകമായി ശരാശരി അരമീറ്റര്‍ ഉയരും. അതും ഒരു നൂറ്റാണ്ടിനുള്ളില്‍ എന്നാണ് ശാസ്ത്രലോകം ഭയപ്പെടുന്നത്. തീരപ്രദേശങ്ങളെ ഇത് അക്ഷരാര്‍ത്ഥത്തില്‍ ഭൗതികക്ഷതങ്ങളേല്‍പ്പിക്കും; ഭൂമി വെള്ളത്തിനടിയില്‍ അപ്രത്യക്ഷമാവുകയോ, ഒലിച്ചു പോവുകയോ ചെയ്യാം, വെള്ളപ്പൊക്കം വ്യാപകമാകാം, എല്ലായിടത്തും ഉപ്പുവെള്ളം കടന്നു കയറാം. ഇത് തീരപ്രദേശങ്ങളിലെ കൃഷിയെ കുടിവെള്ള ശ്രോതസ്സുകളെ, മത്സ്യബന്ധനത്തെ ആവാസ കേന്ദ്രങ്ങളെ, ആരോഗ്യത്തെ ഒക്കെ പാടെ നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്.
  • ആരോഗ്യം
ആഗോളതാപവര്‍ദ്ധന മനുഷ്യന് പുതിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. മുഖ്യമായും, ശരീരത്തിലെ ജലാംശം വാര്‍ന്നു പോകുന്ന അവസ്ഥ (dehydration) മരണകാരണമാകുന്നു. തുല്യപ്രാധാന്യമുള്ള കാര്യങ്ങള്‍ പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിക്കുക, പോഷകാഹാരങ്ങള്‍ ലഭ്യമാകാതെ വരിക, പൊതുജനാരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ദുര്‍ബ്ബലപ്പെടുക തുടങ്ങിയ അവസ്ഥയും ഉണ്ടാകാം.
  • വനംവന്യജീവി
സസ്യങ്ങളും മൃഗങ്ങളും ഉള്‍‌പ്പെടുന്ന ജീവജാലങ്ങള്‍, പരിതസ്ഥിതിയിലെ ഏറ്റവും ചെറിയ മാറ്റങ്ങളോടു പോലും പ്രതികരിക്കാറുണ്ട്, അത് അവരെ ബാധിക്കുന്നുണ്ടാകണം. കാലാവസ്ഥ വ്യതിയാനം വേഗതയില്‍ സംഭവിച്ചാല്‍, ജീവജാലങ്ങളിലെ പല ഇനങ്ങള്‍ക്കും വംശനാശം സംഭവിക്കാം എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

നിരോധനമാര്ഗ്ഗങ്ങള്

  • ഫോസില്‍ ഇന്ധനങ്ങള്‍ (പുനര്‍ ലഭ്യതയില്ലാത്ത ഇന്ധനങ്ങള്‍)-ഉടെ ഉപയോഗം കുറയ്ക്കുക.
  • സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം തുടങ്ങിയ പുനര്‍ലഭ്യതയുള്ള ഊര്‍ജ്ജസ്രോതസ്സുകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുക.
  • മരങ്ങള്‍ മുറിക്കാതിരിക്കുക, കൂടുതല്‍ മരങ്ങള്‍ വളര്‍ത്തുക.
  • പ്ലാസ്റ്റിക്ക് പോലുള്ള അജീര്‍ണ്ണ വസ്തുക്കളുടെ വിവേചനമില്ലാതെയുള്ള ഉപയോഗം ഒഴിവാക്കുക.

അവസാനം പരിഷ്കരിച്ചത് : 7/3/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate