অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നദികള്‍

നദി

അഹല്യ ഉണ്ണിപ്രവൻ

പ്രകൃത്യാ ഉണ്ടാവുന്ന വലിയ ജലസരണികളെ നദികൾ എന്ന് വിളിക്കുന്നു. നദികളെ പുഴകൾ, ആറുകൾ എന്നും വിളിക്കാറുണ്ടെങ്കിലും താരതമ്യേന ചെറിയ ജലസരണികളെയാണു പുഴകൾ അല്ലെങ്കിൽ ആറുകൾ എന്നു വിളിക്കുന്നത്‌. ഭൂമിയിൽ പതിക്കുന്ന മഴവെള്ളം ചെറിയ അരുവികളായി രൂപം കൊള്ളുന്നു. അരുവികൾ ചേർന്നു പുഴകളായി, പുഴകൾ ചേർ‌‌ന്നു നദികളായി നദികൾ കടലിൽ ചേരുന്നു.

നദികളുടെ ഭൂമിശാസ്ത്രം

അരുവി -ബന്ദിപൂർ വനത്തിലെ ഒരു കാട്ടരുവി

നദികൾ ഉയർന്ന നിലങ്ങളിലെ‍ തടാകങ്ങൾ, ഹിമാനികൾ, നീരുറവകൾ, ഭൂജലസ്രോതസ്സുകളിൽ നിന്നുണ്ടാകുന്ന ചെറിയ അരുവികളിൽ നിന്ന് ഉദ്ഭവിക്കുന്ന നദികൾ താഴ്ന്ന നിലങ്ങളിലേക്കൊഴുകി വലിയ ജലാശയങ്ങളായ കടൽ, സമുദ്രം, തടാകം അല്ലെങ്കിൽ വെറേയൊരു (സാധാരണ വലിയ) നദിയിലേക്ക് ചേർന്നവസാനിക്കുന്നു. അത്യുഷ്ണ പ്രദേശങ്ങളിൽ നദികൾ ചിലപ്പോൾ ബാഷ്പീകരിക്കപ്പെടുകയോ മണൽ പ്രദേശങ്ങളിൽ കിനിഞ്ഞിറങ്ങി വറ്റുകയോ ചെയ്യുന്നു.

ഒരു പ്രദേശത്ത് നദിയെ മറ്റുജീവജാലങ്ങൾ ആശ്രയിക്കുന്നെങ്കിൽ ആ പ്രദേശത്തെ നദീതട പ്രദേശം എന്ന് വിളിക്കുന്നു.

**ഉത്പത്തിയും വളർച്ചയും**

ഒരു നദിയുടെ ഉദ്ഭവം ജലസമൃദ്ധമായ ഉറവ, ജലാശയം, ഹിമാനി (glacier) എന്നിവയിൽ ഏതെങ്കിലുമൊന്നിൽനിന്ന് ആകാം. ഗണ്യമായ ദൂരത്തോളം പ്രവഹിച്ചെത്തുന്ന വലിയ നദികൾ രൂപംകൊള്ളുന്നത് സാധാരണയായി നിരവധി നീർച്ചാലുകൾ ഒഴുകിച്ചേരുന്നതിലൂടെയാവും. നീരൊഴുക്ക് ശക്തിപ്രാപിക്കുന്ന സ്ഥാനമാണ് പ്രസ്തുത നദിയുടെ പ്രഭവസ്ഥാനം (source). നീരൊഴുക്കിന്റെ ചാലിനെ നദീപഥം (river course) എന്നു പറയുന്നു. നദി കടലിലേക്കോ ജലാശയത്തിലേക്കോ ഒഴുകിവീഴുന്ന ഇടത്തിന് പതനസ്ഥാനം, നദീമുഖം എന്നിങ്ങനെ പേരുകളുണ്ട്. ഒരു നദീപഥത്തിലേക്ക് ഒഴുകിച്ചേർന്ന് സ്വന്തം ജലപ്രവാഹത്തെ അതിൽ ലയിപ്പിക്കുന്ന ചെറുനദികളെ പോഷകനദി (tributary) എന്നു വിശേഷിപ്പിക്കുന്നു. ചെറുതും വലുതുമായ അനവധി പോഷകനദികളെ ഉൾക്കൊണ്ടാണ് നദികൾ ബൃഹദാകാരം പൂകുന്നത്; ഒപ്പം നന്നേ കനത്ത അളവിലുള്ള ജലധോരണിയായി മാറുകയും ചെയ്യുന്നു. ഒരു നദിയുടെ ജലപ്രവാഹവും വഹനശേഷിയും വർധിക്കുവാൻ സഹായകങ്ങളാവുന്ന ചെറുതും വലുതുമായ പോഷകനദികളെക്കൂടി പ്രധാന നദിയുമായി കൂട്ടിച്ചേർത്തു വ്യവഹരിക്കേണ്ടി വരുമ്പോൾ നദീവ്യൂഹം (river system) എന്ന സംജ്ഞ ഉപയോഗിക്കുന്നു.

ഒഴുകുന്ന ജലം ശിലാതലത്തിൽ ആഘാതമേല്പിക്കുകയും അവയെ ശിഥിലീകരിച്ചും പിളർന്നും തനതായ ഒരു ചാല് സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. നീരൊഴുക്ക് ഈ ചാലിലേക്ക് കേന്ദ്രീകരിക്കുന്നതോടെ ശിലാവിഘടനം കൂടുതൽ ശക്തമാവുന്നു. തുടർന്ന് ചാലിന്റെ വലിപ്പം ക്രമേണ വർധിക്കുന്നു. തുടക്കത്തിൽ ഈ ചാലുകളുടെ ഛേദതലങ്ങൾക്ക് V-ആകൃതിയാണ് ഉണ്ടായിരിക്കുക. വീതിയെക്കാളേറെ ആഴം കൂടുന്ന പ്രവണതയാണ് ഒഴുക്കുവെള്ളത്തിനുള്ളത്. ഇതിന്റെ ഫലമായാണ് ആഴക്കൂടുതലുള്ള ഇടുങ്ങിയ നീർച്ചാലുകളുണ്ടാകുന്നത്. മഴ പെയ്തും മറ്റുവിധത്തിലുള്ള ജലലഭ്യത മൂലവും ഒരേയവസരം ഒന്നിലേറെ നീർച്ചാലുകൾ രൂപംകൊള്ളാം. ഭൂമിയുടെ നിമ്നോന്നതപ്രകൃതി ഇവയിലെ പ്രത്യേക വിഭാഗത്തെ കൂട്ടിയിണക്കുന്നു. ഇതിന്റെ ഫലമായുണ്ടാകുന്ന വർധിച്ച നീരൊഴുക്ക് അതിനെ ഉൾക്കൊള്ളുന്ന ചാലിന്റെ വലിപ്പം ഗണ്യമായി വർധിപ്പിക്കുന്നു. ഈ പ്രക്രിയയിൽ സ്വാഭാവികമായും ശിലാഘടനയുടെ പ്രത്യേകതകൾ സ്വാധീനം ചെലുത്താം. കടുപ്പമേറിയ ശിലകൾ വിണ്ടുകീറുന്നത് നന്നേ മന്ദഗതിയിലും ഇടുങ്ങിയ രീതിയിലും ആവാം. മറിച്ച് മൃദു(soft)ശിലകൾ ആഴത്തോട് ഏതാണ്ട് അടുത്തുനില്ക്കുന്ന വീതിയിൽ, താരതമ്യേന വിസ്തൃതങ്ങളായ ചാലുകൾക്ക് അവസരമുണ്ടാക്കുന്നു. ആഴം കൂട്ടുന്ന പ്രവർത്തനം അടിയിലുള്ള പ്രത്യേക ശിലാസ്തരം വരെ മാത്രമേ സാധ്യമാവുകയുള്ളൂ. ഈ നിരപ്പിനെ നിമ്നാപരദനതലം (base level of erosion) എന്നു വിശേഷിപ്പിക്കുന്നു. ഒരു നീർച്ചാലിന്റെ ആഴം ഈ തലം വരെ എത്തിക്കഴിഞ്ഞാൽ ആ ചാലിന്റെ വീതി അനുക്രമമായി വർധിക്കുകയും അത് കൂടുതൽ ജലപ്രവാഹത്തെ ഉൾക്കൊള്ളുവാൻ പ്രാപ്തമാവുകയും ചെയ്യും.

അനേകം നീർച്ചാലുകൾ ഒന്നുചേർന്ന് തോടുകൾ ഉണ്ടാവുന്നു; തോടുകൾ കൂടിച്ചേർന്ന് പുഴകളുണ്ടാവുന്നു. അനുകൂല പരിതഃസ്ഥിതികളിൽ ഈ പുഴകൾ ഒറ്റപ്പെട്ട നിലയിൽത്തന്നെ കടലിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുകാറുണ്ട്; കനത്ത മഴയിലൂടെ കിട്ടുന്ന ജലസമൃദ്ധിയും ഏകതാനമായ ഭൂപ്രകൃതിയുമാണ് ഇതിനു സഹായിക്കുന്ന പ്രധാന ഘടകങ്ങൾ. എന്നാൽ സാധാരണയായി, ഭൂപ്രകൃതി ക്രമരഹിതവും നിമ്നോന്നതവുമായിരിക്കുന്നതുമൂലം ചെറു പുഴകൾ പരസ്പരം കൂട്ടിമുട്ടുവാനും ഒന്ന് മറ്റൊന്നിൽ ലയിക്കുവാനും സാധ്യതയേറുന്നു. ഇങ്ങനെ ലയിച്ചുണ്ടാവുന്ന നദികൾ വീണ്ടും കൂടിച്ചേർന്ന് പരിഗണനീയമായ വലിപ്പത്തിലുള്ള നദികൾ സൃഷ്ടിക്കപ്പെടുന്നു. ഭൂപ്രകൃതിയിലെ ഭേദങ്ങൾക്കനുസരിച്ച് ഇവയുടെ നീളത്തിലും തടപ്രകൃതിയിലും (basin characteristics) വൈവിധ്യമുണ്ടാവും.

ഒരു ജലധാര ശിലകളെ വിഘടിപ്പിക്കുന്നതും സ്വന്തം ചാലിന്റെ ആഴവും പരപ്പും വർധിപ്പിക്കുന്നതും അപഘർഷണം (Corrosion), സംക്ഷാരണം (Corrosion), പ്രധാരാക്ഷാളനം (Hydraulic action), പരിവഹണം (Transportation) എന്നീ നാല് പ്രക്രിയകളിലൂടെയാണ്. താരതമ്യേന കടുപ്പമുള്ള ശിലാതലങ്ങളിലൂടെ നിരുപദ്രവമായി ഒഴുകുന്ന സ്വഭാവമാണ് ശുദ്ധജലത്തിനുള്ളത്. എന്നാൽ ഒരു ജലധാര വഹിച്ചുനീക്കുന്ന ചെറുതും വലുതുമായ ശിലാകണങ്ങൾ-അവ പൊടിമണൽ, ചൊരിമണൽ, ചളി, ചരൽ, പാറക്കഷണം എന്നിങ്ങനെ ഏതു രൂപത്തിലായാലും- ശിലാപാളികളിൽ ഉരസിയും ചുരണ്ടിയും പ്രഹരമേല്പിച്ചും അവയെ സാരമായ തോതിൽ വിഘടിപ്പിക്കുന്നു. ഇങ്ങനെ അടർന്നുമാറുന്ന ശിലാകണങ്ങൾ തുടർന്നുള്ള വിഘടനത്തിന് ആക്കംകൂട്ടുന്നു. ഈ പ്രക്രിയയെ മൊത്തത്തിൽ അപഘർഷണം എന്നു പറയുന്നു. ജലധാരയുടെ ഗതിവേഗത്തിന് ആനുപാതികമായി അപഘർഷണത്തിന്റെ തോതിലും വ്യതിയാനമുണ്ടാകുന്നു. ശിലാഘടകങ്ങളിൽ നല്ലൊരു വിഭാഗം ജലത്തിൽ ലയിക്കുന്നവയാണ്. ഒഴുക്കുവെള്ളത്തിന് ശിലകളുമായി വർധിച്ച തോതിൽ രാസപ്രവർത്തനത്തിലേർപ്പെടുന്നതിനും ശിലാപദാർഥങ്ങളെ വിലയിപ്പിക്കുന്നതിനും കഴിയും. ഫലത്തിൽ സാരമായ തോതിലുള്ള ശിലാവിഘടനമാണ് ഇതിലൂടെ സംഭവിക്കുന്നത്. ഈ പ്രക്രിയയെയാണ് സംക്ഷാരണം എന്ന സംജ്ഞ സൂചിപ്പിക്കുന്നത്. നീരൊഴുക്കിന്റെ ശക്തിയിലൂടെ മാത്രം നിവർത്തിക്കുന്ന ശിലാവിഘടനത്തെയാണ് പ്രധാരാക്ഷാളനമായി വിവക്ഷിക്കുന്നത്. നീർച്ചാലിന്റെ പാർശ്വഭിത്തികളിലെ ബലക്കുറവുള്ള ഭാഗങ്ങൾ ഒഴുക്കിന്റെ ശക്തിയാൽ ഒന്നാകെ അടർന്നുവീഴുന്നത് സാധാരണമാണ്. ചാലിൽ അടിഞ്ഞുകൂടുന്ന ശിലാപദാർഥങ്ങളെ-വലിയ പാറകളുൾപ്പെടെ-ഒട്ടാകെ ഒഴുക്കിമാറ്റാനും ഒരു ജലധാരയ്ക്കു കഴിയും. ഒഴുക്കിൽപ്പെട്ട് വരുന്ന ചെറുതും വലുതുമായ പാറക്കഷണങ്ങൾ പരസ്പരം കൂട്ടിമുട്ടുന്നതിലൂടെ അവയ്ക്ക് ശിഥിലീകരണം സംഭവിക്കുന്നു. വൻതോതിൽ നടക്കുന്ന ഈ ഉപപ്രക്രിയയ്ക്ക് സന്നിഘർഷണം (attrition) എന്നുപറയുന്നു. പാറക്കഷണങ്ങൾ കൂട്ടിയുരുമ്മുമ്പോൾ ഭാഗികമായി വിഘടനം സംഭവിക്കുന്ന കടുപ്പം കൂടിയ ശിലാഖണ്ഡങ്ങൾ മിനുസമേറിയ പ്രതലങ്ങളോടെ അവശേഷിക്കുന്നത് സാധാരണമാണ്. നദീപഥങ്ങളിൽ മിനുസമുള്ള ഉരുളൻകല്ലുകൾ ധാരാളമായി കാണപ്പെടുന്നതിന്റെ കാരണം സന്നിഘർഷണമാണ്. പ്രധാരാക്ഷാളനത്തിലൂടെ വിഘടിതമാവുന്ന ശിലാപദാർഥങ്ങൾ ജലധാരയാൽ വഹിച്ചുനീക്കപ്പെടുന്നു. ഇവ ഇടതൂർന്നുള്ള അപഘർഷണം ഇരട്ടിപ്പിക്കുന്നു; സ്വയം വിഘടിച്ച് ശിഥിലീകൃതമാകുവാനുള്ള പ്രവണതയും നിദർശിപ്പിക്കുന്നു. മേൽവിവരിച്ച രീതിയിലുള്ള അപരദന (erosional) പ്രക്രിയയിലൂടെ ശിലാപദാർഥങ്ങൾ വൻതോതിൽ അടിഞ്ഞുകൂടുന്നത് ചാലിന്റെ വികസനത്തിന് തടസ്സമാവേണ്ടതാണ്. എന്നാൽ ഒഴുക്കുവെള്ളത്തിന്റെ വഹനക്ഷമത(transporting capacity) ഈ ദുഃസ്ഥിതിയെ ഒഴിവാക്കുന്നു. ഒരു ജലധാരയുടെ വഹനക്ഷമത അതിന്റെ ഗതിവേഗത്തിന്റെ നാലാം വർഗത്തിന് ആനുപാതികമാണ്. വേഗത കൂടുന്തോറും വർധിച്ച തോതിൽ പദാർഥങ്ങളെ വഹിച്ചുനീക്കാനാവും. ഇത് ഒരു ജലധാര സ്വന്തം ചാല് വികസിപ്പിച്ച് നദിയായി പരിണമിക്കുന്നതിലെ സുപ്രധാനഘടകമാണ്. ആകാവുന്നിടത്തോളം വസ്തുക്കളെ വിലയിപ്പിച്ചും കനം കുറഞ്ഞവയെ വഹിച്ചും നീങ്ങുന്ന ഒഴുക്കുവെള്ളം കനംകൂടിയ പദാർഥങ്ങളെ അടിവുകളാക്കി മുന്നേറുവാനുള്ള പ്രവണത കാട്ടുന്നു. എന്നാൽ അടിത്തട്ടിൽ പ്രധാരാക്ഷാളനം ശക്തമായതിനാൽ അടിഞ്ഞുകൂടുന്ന പദാർഥസഞ്ചയം സാവധാനമെങ്കിലും നദിയുടെ ഗതിക്കൊത്ത് വലിച്ചുനീക്കപ്പെടുന്നു. ശിലാഘടകങ്ങളുടെ പ്രവാഹജലത്തിൽപ്പെട്ടുള്ള നീക്കത്തിനെ മൊത്തത്തിൽ പരിവഹണം എന്ന സംജ്ഞയിലൂടെയാണ് വിവക്ഷിക്കുന്നത്. ശിലാവസ്തുക്കളെ വിലയിപ്പിക്കുവാൻപോന്ന അസാമാന്യ രാസികപ്രഭാവം, ജലവ്യാപ്തം, ഒഴുക്ക് എന്നിവയാണ് ജലധാരകളുടെ അപരദനശക്തി വർധിപ്പിക്കുന്നത്. ഒഴുകുന്ന പ്രതലത്തിന്റെ ചായ് വ് (slope) ഈ കഴിവിനെ നിർണായകമായി സ്വാധീനിക്കുന്നു. നീരൊഴുക്കിന് ആസ്പദമായ ഗുരുത്വവലിവ് (gravitational pull) പ്രദാനം ചെയ്യുന്നത് ഭൂമിയുടെ ചരിവുമാനം (slope) ആണ്. നദീ അപരദനത്തിന്റെ ഫലമായി വർഷംതോറും കോടിക്കണക്കിനു ടൺ ശിലാദ്രവ്യങ്ങൾ സമുദ്രങ്ങളിൽ അടിയുന്നു. ഇതിൽ ഭാരതത്തിലെ നദികളുടെ പങ്ക് 600 കോടി ടണ്ണിലേറെയാണ്.ഭൗമോപരിതലത്തിൽ വർഷപാതത്തിലൂടെ വന്നെത്തുന്ന ജലത്തിന്റെ 35 ശതമാനത്തോളം നീർച്ചാലുകളായും തുടർന്ന് തോടുകളായും ഇവ സംഗമിച്ചുണ്ടാകുന്ന തടിനികളായും ചെറുനദികളാൽ പോഷിപ്പിക്കപ്പെട്ട് വൻ നദികളായും രൂപാന്തരം പ്രാപിച്ച് സമുദ്രങ്ങളിലോ അവയോടനുബന്ധിച്ചുള്ള വിസ്തൃത ജലാശയങ്ങളിലോ പതിക്കുന്നു. തുടക്കത്തിൽ മഴപെയ്തു വീഴുന്ന ജലം ഭൂമിയുടെ ചായ്‌വിനെ അവലംബിച്ച് ഒഴുകുവാൻ തുടങ്ങുന്നു. പ്രവാഹദിശയുടെ അടിസ്ഥാനത്തിൽ ക്രമേണ അനുവർത്തിയോ (consequent) പ്രത്യനുവർത്തിയോ (obsequent) പരിവർത്തിയോ (subsequent) ക്രമഹീനമോ (insequent) ഒക്കെയായി ജലധാരകൾ രൂപംകൊള്ളുന്നു . നിശ്ചിതമാർഗ്ഗത്തിലൂടെ ഒഴുകിനീങ്ങുന്ന ഇവ കാലാന്തരത്തിൽ ചാലുകളുടെ ശിലാഭിത്തികളെ കരണ്ടെടുത്ത് അവയുടെ ആഴവും പരപ്പും വർധിപ്പിക്കുകയും തുടർന്ന് തനതായ താഴ്വാരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരേ മേഖലയിൽത്തന്നെ വിഭിന്ന ജലധാരകളുടെ അപരദനത്തോത് അവയിലൂടെ ഒഴുകിനീങ്ങുന്ന ജലപ്രവാഹത്തിന്റെ പരിമാണം, സ്ഥാനീയശിലകളുടെ സ്വഭാവ സവിശേഷതകൾ, പ്രവാഹകാലം എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം. സ്വാഭാവികമായും അവയുടെ പ്രവർത്തനത്തിലൂടെ ഉരുത്തിരിയുന്ന താഴ്വരകളുടെ വിസ്തൃതി, ആകൃതി, ചരിവുമാനം തുടങ്ങിയവയ്ക്കും വിഭിന്ന സ്വഭാവം കൈവരുന്നു. ഇതിന്റെ ഫലമായി പ്രസ്തുത താഴ്വരകളിൽ രൂപംകൊള്ളുന്ന നദികളുടെ പ്രാമാണ്യതയിലും ഏറ്റക്കുറച്ചിലുണ്ടാകുന്നു.

ചെറു തോടുകൾ രൂപംകൊള്ളുന്നതുമുതൽ അവയുടെ ഇരുപാർശ്വങ്ങളിലുമുള്ള ചരിവുതലങ്ങളിൽനിന്ന് ഒലിച്ചിറങ്ങുന്ന ജലം നീർച്ചാലുകളായോ അല്ലാതെയോ തോടിലേക്ക് വന്നെത്തുന്നു. കാലാന്തരത്തിൽ പ്രധാന ജലധാരയായ തോട് വികാസം പ്രാപിച്ച് ചെറു നദിയായിത്തീരുകയും ചെയ്യും. കൂടുതൽ കൂടുതൽ ജലധാരകളെ ഉൾക്കൊണ്ട് കനത്ത ജലപ്രവാഹം ഉൾക്കൊള്ളുന്ന ഒരു നദി ഉരുത്തിരിയുന്നതിന് ഇതിലൂടെ സാഹചര്യമൊരുങ്ങുന്നു. ശിലാഘടനയിലും ഉച്ചാവച(relief)ത്തിലുമുള്ള നാനാത്വംമൂലം ഒരു മേഖലയിൽ രൂപംകൊള്ളുന്ന താഴ്വരകൾ പല വിതാനങ്ങളിലായിരിക്കും. ഇതേ കാരണംകൊണ്ട് അവയിലെ പ്രധാന ജലധാരകളുടെ വികസനത്തിലും വൈവിധ്യമുണ്ടാവുന്നു. സ്വാഭാവികമായും പ്രാമാണികവികസനം നേടിക്കഴിഞ്ഞ ജലധാരയിലേക്ക് മറ്റുള്ളവ ഒഴുകിയെത്തുന്നു. ഇതേത്തുടർന്ന് പ്രധാന നദീതടം ബഹിർവ്യാപനത്തിലൂടെ സമീപസ്ഥങ്ങളായ ചെറുതടങ്ങളെ സ്വയം ഉൾക്കൊള്ളുന്ന അവസ്ഥയും ഉണ്ടാകാം. കാലാന്തരത്തിൽ, പോഷകനദികളുടെ തടങ്ങൾ അപരദനഫലമായി പ്രധാന തടത്തിന്റെ തലവുമായി സമസ്ഥിതി (equilevel position) പ്രാപിച്ചെന്നും വരാം.അനേകം പോഷകനദികളെ ഉൾക്കൊണ്ട്, കനത്ത ജലപ്രവാഹത്തോടെ, ചായ്വുതലങ്ങളിലൂടെ പ്രവഹിക്കുന്ന ഒരു നദിക്ക് മാർഗ്ഗമധ്യേയുണ്ടാകുന്ന പ്രതിബന്ധങ്ങളെ ഉല്ലംഘിച്ചും കുത്തൊഴുക്കിലൂടെ സ്വന്തം ചാൽ വികസിപ്പിച്ചും മുന്നേറാനാവുന്നു. ഈ ഗതി പതനസ്ഥാനത്തോളം തുടരാനുമാവും. ജലപ്രവാഹത്തോടൊപ്പം ശിലാപദാർഥങ്ങളുടെയും ഒഴുകിച്ചേരുന്ന മാലിന്യങ്ങളുടെയും വമ്പിച്ച ശേഖരത്തെയും നദിക്ക് ഉൾക്കൊള്ളേണ്ടിവരുന്നു. ചായ്‌വുതലങ്ങളിൽനിന്ന് നിരപ്പായ പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നതോടെ ഗുരുത്വവലിവ് കുറയുന്നതു നിമിത്തം നദിയുടെ വഹനക്ഷമതയിൽ കുറവുണ്ടാകും. ഇക്കാരണത്താൽ, ഉൾക്കൊണ്ടിട്ടുള്ള പദാർഥങ്ങളിലെ ഗണ്യമായ അംശത്തെ പിൻതള്ളി മുന്നോട്ടൊഴുകുവാൻ നദി നിർബന്ധിതമാവും. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കൾ നദീമധ്യത്തിലും പാർശ്വങ്ങളിലുമായി അട്ടിയിടപ്പെടുന്നു. നദീപഥത്തിന്റെ ചായ് വിൽ കുറവുണ്ടാകുന്ന ഇടങ്ങളിലൊക്കെത്തന്നെ ഈ വിധത്തിലുള്ള നിക്ഷേപണം (deposition) സംഭവിക്കുന്നു. ചാലിന്റെ അടിത്തട്ടിൽ നിക്ഷേപിക്കപ്പെടുന്ന വസ്തുക്കൾ പ്രധാരാക്ഷാളനത്തിലൂടെ ഉരുണ്ടുനീങ്ങുന്നു. എന്നാൽ നദീമാർഗ്ഗത്തിലെ പ്രതിബന്ധങ്ങളുയർത്തുന്ന ശക്തമായ പ്രതിരോധത്തിനു വഴങ്ങി, ചിലയിടങ്ങളിൽ അടിവുകൾ (sediments) അട്ടിയട്ടിയായി വളർന്ന് ജലനിരപ്പിനു മുകളിലെ തുരുത്തു(braids)കളായി മാറുന്നു. അനുകൂല ഋതുക്കളിലുണ്ടാകുന്ന ജലപ്രളയങ്ങൾ പരിവഹണത്തിന്റെയും തന്മൂലം നിക്ഷേപത്തിന്റെയും അളവിൽ ഗണ്യമായ വർധനവുണ്ടാക്കുന്നു. കരകവിഞ്ഞൊഴുകുന്ന പ്രളയജലം വഹിച്ചുകൊണ്ടുവരുന്ന പദാർഥങ്ങളെ നദീപഥത്തിന്റെ ഇരുപുറവുമായി സാമാന്യം വലിയ അകലത്തോളം നിക്ഷേപിക്കുന്നത് സാധാരണമാണ്. ഇത്തരം നിക്ഷേപണം വർഷാവർഷം ആവർത്തിക്കുന്നതിലൂടെ കാലാന്തരത്തിൽ നദീതടത്തിന്റെ പതനസ്ഥലത്തോടടുത്തുള്ള മേഖല വിസ്തൃതമായ എക്കൽ സമതല(alluvial plain)മായി രൂപാന്തരപ്പെടുന്നു.

ഭൂമുഖത്തെ ആർദ്രമേഖല(humid region)കളിലുള്ള നദികളും നദീതാഴ്വര(river valley)കളും അനുബന്ധ സംരചനകളും നിയതവും വ്യതിരിക്തങ്ങളുമായ മൂന്ന് ഘട്ടങ്ങളെ തരണം ചെയ്താണ് വികാസദശയുടെ പരിസമാപ്തിയിലെത്തുന്നതെന്ന് ഡബ്ളിയു എം. ഡേവിസ് എന്ന ഭൂവിജ്ഞാനി സമർഥിച്ചിട്ടുണ്ട് (നോ: അപരദനചക്രം). ഈ മൂന്ന് ഘട്ടങ്ങൾക്ക് യുവാവസ്ഥ (Youth), പ്രൗഢാവസ്ഥ (Maturity), വൃദ്ധാവസ്ഥ (Old age) എന്നീ സംജ്ഞകളാണ് നല്കിയിട്ടുള്ളത്. യുവാവസ്ഥയിൽ പരിവർത്തനകാരകങ്ങളുടെ തീവ്രവും സജീവവുമായ പ്രവർത്തനംമൂലം ത്വരിതഗതിയിലുള്ള വികാസത്തിന് നദിയും തടപ്രദേശവും വിധേയമാകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ പരിവർത്തനം താരതമ്യേന മന്ദീഭവിക്കുന്നു; എന്നാൽ നന്നേ വ്യാപകമാകും. അവസാനഘട്ടമായ വൃദ്ധാവസ്ഥയിൽ അപരദനപ്രക്രിയ തികച്ചും മന്ദഗതിയിലാവും. പക്ഷേ അപക്ഷയം(weathering), ഭൂതലജീർണത (mass wasting) എന്നിവ മൂലമുള്ള ശിഥിലീകരണവും ഭൂരൂപക്ഷയവും തുടർന്നുകൊണ്ടിരിക്കും. വിവർത്തനിക (tectonic) പ്രക്രിയകളിലൂടെ ഝടിതിയിലുള്ള പരിവർത്തനങ്ങൾ സംഭവിക്കാത്തപക്ഷം ആർദ്രകാലാവസ്ഥ(humid climate)യിലുള്ള ഏതു നദീതാഴ്വരയും മേൽപ്പറഞ്ഞ മൂന്ന് അവസ്ഥകളെയും പിന്നിട്ട് ഉച്ചാവചശൂന്യമായ സമതല(Peneplain)ങ്ങളായി പരിണമിക്കും. നന്നേ സാവധാനത്തിലുള്ള ഈദൃശ പരിവർത്തനത്തിന് നീണ്ട കാലയളവുകൾ ആവശ്യമാണ്. ഈ പ്രക്രിയയുടെ പരിസമാപ്തിക്ക് സാമാന്യ അപരദനചക്രം (Normal Cycle of Erosion) എന്ന സംജ്ഞയാണ് നല്കിയിട്ടുള്ളത്.

നദീജന്യ ഭൂരൂപങ്ങൾ (Fluvial Land Features)

ഒഴുക്കുവെള്ളത്തിന്റെ അപരദനപ്രവർത്തനം വിവിധ ഭൗമപ്രക്രിയകൾക്കു കളമൊരുക്കുന്നു. ഇവയിലൂടെ വ്യതിരിക്തങ്ങളായ അനേകം ഭൂരൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഗുരുത്വവലിവിനെ അവലംബിച്ചുള്ള സ്വന്തം ഗതിയെ സുഗമമാക്കുന്നതിന് ഒഴുക്കുവെള്ളം മെനഞ്ഞെടുക്കുന്ന ചാലിന്റെ വികസിത രൂപമാണ് നദീപഥം (River Course). എണ്ണമറ്റ അവനാളിക(gully)കളിലൂടെയാണ് വെള്ളത്തിന്റെ ഒഴുക്ക് ആരംഭിക്കുന്നത്. ഇവ സംയോജിച്ച് V-ആകൃതിയിൽ ഇടുങ്ങിയ ചാലുകളുണ്ടാവുന്നു. നീരൊഴുക്കിന്റെ എതിർദിശയിൽ ശീർഷാഭിമുഖ(headward)മായി നടക്കുന്ന ശിലാവിഘടനത്തിന് ചാലുകളുടെ വികാസത്തിൽ നിർണായകമായ പങ്കുണ്ട്. ആഴം കൂട്ടിയും അതോടൊപ്പം പാർശ്വഭിത്തികളെ കരണ്ടെടുത്തും ഒഴുക്കുവെള്ളം ചാലുകളുടെ വലിപ്പം കൂട്ടുന്നു. ഉൾക്കൊണ്ടിട്ടുള്ള ജലപ്രവാഹം, നീരൊഴുക്കിന്റെ വേഗത, വഹിച്ചുനീക്കുന്ന പദാർഥശേഖരത്തിന്റെ സ്വഭാവം, ആധാരശില(baserock)കളുടെ പ്രതിരോധശേഷി എന്നിവയാണ് ചാൽവികസനത്തെ സാരമായി സ്വാധീനിക്കുന്ന ഘടകങ്ങൾ. ലയിച്ചുചേരുന്ന ജലപ്രവാഹത്തെയും പദാർഥശേഖരത്തെയും ഉൾക്കൊള്ളുവാൻ പോന്ന വികസനം നേടിയിട്ടുള്ള നീർച്ചാലുകളെയാണ് നദീപഥം എന്നു വിശേഷിപ്പിക്കാവുന്നത്. ഒരു നദീപഥം തീർത്തും ഋജു(straight)വായി വർത്തിക്കുക പ്രായേണ അസാധ്യമാണ്. പ്രഭവ -പതനസ്ഥാനങ്ങളെ യോജിപ്പിക്കുന്ന സാങ്കല്പിക ഋജുരേഖയ്ക്ക് ഇരുപുറവുമായി വളവുകളും പുളവുകളും തുല്യമായി വിന്യസിക്കപ്പെട്ടുകാണുന്ന നദീപഥത്തിനെ ഋജുപഥികം (regular)എന്നു വിശേഷിപ്പിക്കാറുണ്ട്. മിക്കവാറും നദീപഥങ്ങൾ തീർത്തും ക്രമരഹിത(irregular)ങ്ങളായിരിക്കും; ശിലാഘടനയെ അവലംബിച്ച് വളഞ്ഞുപുളഞ്ഞൊഴുകുവാൻ അവ ബാധ്യസ്ഥമായിത്തീരുന്നു.

ഗിരികന്ദരം, വിതലകന്ദരം(Gorge,Canyon)

കടുപ്പമേറിയ ശിലാതലങ്ങളിൽ നന്നേ ഇടുങ്ങി അഗാധമായ ചാലുകളുണ്ടാകുന്നു. ശിലാഭിത്തികളുടെ കാഠിന്യംനിമിത്തം പ്രധാരാക്ഷാളനം ഫലവത്താകുന്നില്ല; എന്നാൽ ആഴം വർധിക്കുകയും ചെയ്യും. ഇതിലൂടെയുണ്ടാകുന്ന ചാലിനെ ഗിരികന്ദരം (gorge) എന്നു വിളിക്കുന്നു. നന്നേ അഗാധവും ഒപ്പം സാമാന്യത്തിലധികം ദൈർഘ്യമുള്ളവയുമായ ഈയിനം ചാലുകളെ വിതലകന്ദരം (Canyon) എന്നാണ് വിശേഷിപ്പിക്കുന്നത്. യു.എസ്സിലെ അരിസോണാ മരുഭൂമിയിൽ കൊളൊറാഡോ നദീപഥത്തിലുള്ള ഗ്രാന്റ് കാന്യൺ എന്ന വിതലകന്ദരത്തിന്റെ ശരാശരി ആഴം 288 മീറ്ററും നീളം 483 കിലോമീറ്ററുമാണ്.

ദ്രുതധാര/ജലപാത

നയാഗ്രാ ജലപാതം

നദീപഥത്തിലെ ചായ്‌വിന്റെ തോതിനെ സൂചിപ്പിക്കുന്ന സംജ്ഞയാണ് ചരിവ് (gardient). ചരിവ് പെട്ടെന്ന് കൂടുമ്പോൾ നീരൊഴുക്കിന്റെ വേഗതയിൽ ആനുപാതികമായ വർധനവുണ്ടാകുന്നു. വേഗത അനുക്രമമായി വർധിക്കുന്ന പ്രത്യേക പഥഖണ്ഡങ്ങളിൽ നദിയെ ദ്രുതധാര (Rapids) എന്നു വിശേഷിപ്പിക്കുന്നു. നദീപഥത്തിൽ കുത്തനെ ഇടിവുണ്ടാകുന്ന സ്ഥാനത്ത് ജലധാര തൂക്കായി നിപതിക്കുന്നു. ഈദൃശ പതനം ഏകീകൃതമായോ പല ധാരകളായോ കേന്ദ്രീകരിച്ചുകാണുന്നു. ഇത്തരം വെള്ളച്ചാട്ടങ്ങൾക്ക് ജലപാതം (Waterfall) എന്ന സംജ്ഞയാണ് നല്കിയിട്ടുള്ളത്. മുകളിലത്തെ കാഠിന്യം (hardness) കൂടിയ ശിലാസ്തരങ്ങളിലൂടെ ഒഴുകി ഊക്കോടെ നിപതിക്കുന്ന ജലം താരതമ്യേന കടുപ്പം കുറഞ്ഞ താഴത്തെ സ്തരങ്ങളെ അതിശീഘ്രം വിഘടിപ്പിച്ചെന്നുവരാം. തത്ഫലമായി ജലപാതത്തിന്റെ അടിഭാഗം കരണ്ടെടുക്കപ്പെട്ട് പ്രപാതമുഖത്തെ ശിലകൾ അടർന്നുവീഴുന്നു. തുടർന്ന് ജലപാതത്തിന്റെ സ്ഥാനം നദീപഥത്തിലൂടെ പിന്നാക്കം മാറുന്നു. ജലധാര പല ശാഖകളായി പിരിയാനും സാധ്യതയുണ്ട്. ഈ രീതിയിൽ യു.എസ്സിലെ നയാഗ്രാ ജലപാതം പ്രതിവർഷം 45 മീ. പിന്നോട്ട് നീങ്ങുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു.

കയങ്ങൾ (Pot holes)

നദീപഥത്തിലെ ഒഴുക്കു കൂടിയ ഭാഗങ്ങളിൽ ചുഴി(Whirlpool)കൾ ഉണ്ടാകുന്നത് സാധാരണമാണ്. ഇവയുടെ പ്രഭാവം ആഴങ്ങളിൽ എത്തുന്നത് അടിത്തട്ടിലെ ശിലാപദാർഥങ്ങൾക്ക് വക്രഗതിയിലുള്ള ചലനമുണ്ടാക്കുകയും അവയ്ക്ക് ഒരു സ്ക്രൂ(Screw)വിന്റെ സവിശേഷതകളോടെ അടിത്തറ തുരന്നെടുക്കുവാൻ പ്രാപ്തിയുണ്ടാക്കുകയും ചെയ്യുന്നു. നദീപഥത്തിന്റെ അടിത്തറയിൽ വർത്തുളാകാരവും അഗാധവുമായ തുരപ്പ് സൃഷ്ടിക്കപ്പെടുന്നു. ഏതാനും സെ.മീ. മുതൽ 6 മീ. വരെ വ്യാസത്തിൽ രൂപംകൊള്ളുന്ന ഈയിനം ഗർത്തങ്ങളാണ് കയം (Pot hole) എന്നറിയപ്പെടുന്നത്. ഇവയ്ക്കുള്ളിൽ ശക്തമായി ചുറ്റിത്തിരിയുന്ന ജലമാണുള്ളത്; നന്നേ താണ താപനിലയും ഉണ്ടാകും.

നദീഗ്രഹണം (River Capture)

വലുതും വേഗതയേറിയതുമായ നദികളിൽ അപരദന പ്രക്രിയ താരതമ്യേന തീവ്രമായതിനാൽ പ്രസ്തുത നദീതടങ്ങൾ ത്വരിതഗതിയിൽ വികസിക്കുന്നു. ഏതെങ്കിലും പോഷകനദി പ്രധാന നദിയുമായി സമസ്ഥിതി കൈവരിക്കുന്നത് അവയിലെ ശീർഷമുഖ അപരദന(headward)ത്തിന്റെ തോത് ഇരട്ടിപ്പിക്കുന്നു. ത്വരിതഗതിയിൽ മുന്നേറുന്ന വിഘടനപ്രക്രിയ പ്രസ്തുത നദിയെ ജലവിഭാജക(Water divide)മായി വർത്തിക്കുന്ന ഉന്നതതടത്തിൽ വിള്ളലുണ്ടാക്കുവാനും ചിലപ്പോൾ മറ്റൊരു വ്യൂഹത്തിലുൾപ്പെടുന്ന ഏതെങ്കിലും നദീപഥത്തെ ഖണ്ഡിക്കുവാനും പ്രാപ്തമാക്കുന്നു. ഇങ്ങനെ സംഭവിക്കുന്നതിലൂടെ ഖണ്ഡിക്കപ്പെടുന്ന നദിയിലെ ജലപ്രവാഹത്തെ പൂർണമായി ഉൾക്കൊള്ളുവാൻ ആദ്യത്തെ നദിക്ക് അവസരമുണ്ടാകുന്നു. ഈ പ്രക്രിയയാണ് നദീഗ്രഹണം (River Capture). ഗ്രഹണത്തിന് ഇരയാവുന്ന നദീപഥത്തിന്റെ താഴോട്ടുള്ള ഭാഗം ജലശൂന്യമായി വരണ്ട നിലയിൽ വർത്തിച്ചേക്കാം.

മിയാൻഡർ (Meander)

ഒരു നദിയുടെ വഹനക്ഷമത, വേഗതയ്ക്ക് ആനുപാതികമായിരിക്കുകമൂലം, ചരിവിനെ ആശ്രയിച്ചിരിക്കുന്നു. പ്രവണത പ്രത്യേകമൂല്യത്തിലെത്തുമ്പോൾ പരിവഹിച്ചെത്തിക്കുന്ന പദാർഥശേഖരത്തെ പൂർണമായും പിൻതള്ളുവാൻ നദി നിർബന്ധിതമാവുന്നു. ഈ അവസ്ഥയിലെത്തുമ്പോൾ നദിക്ക് സമന്വിതം (graded) എന്ന വിശേഷണം നല്കാറുണ്ട്. ഒരു സമന്വിതനദി പഥത്തിന്റെ ആഴം കൂട്ടുവാനല്ല, മറിച്ച്, വഹിച്ചുകൊണ്ടുവരുന്ന ഭാരത്തെ മുന്നോട്ടുനീക്കുവാനുള്ള യത്നം തുടരുകയാണ് ചെയ്യുന്നത്. ഈ അവസരത്തിലും നദീപാർശ്വങ്ങൾ അപഘർഷണത്തിനു വിധേയമാവുന്നു; തന്മൂലം നദിയുടെ വീതി തുടർന്നും വർധിക്കുന്നു. കാലാന്തരത്തിൽ നദീതടത്തിലെ വലിയൊരു ഭാഗത്തോളം നദീപഥം വ്യാപിക്കുന്നു. ജലക്ഷാമം നേരിടുന്ന ഋതുക്കളിൽ നീരൊഴുക്ക് നദീപഥത്തിൽത്തന്നെയുള്ള പ്രത്യേക ചാലുകളിലേക്ക് ഒതുങ്ങുന്നു. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ഈ നീർച്ചാലുകൾ വളഞ്ഞുപുളഞ്ഞ് ജലോഢസമതല(flood plain)ത്തിന്റെ സീമകളോളം സംക്രമിച്ചശേഷം മടങ്ങി നദീപഥത്തിലെ പ്രധാന ചാലിലെത്തുന്നു. ഈ പുതിയ ചാലിലൂടെയുള്ള നീരൊഴുക്ക് നദിയിൽ വെള്ളം കുറയുമ്പോഴും മാറ്റമില്ലാതെ തുടരുന്നു. നീർച്ചാലിന്റെ വളവും പുളവുമുള്ള ഭാഗത്തിനെ മിയാൻഡർ എന്നു വിശേഷിപ്പിക്കുന്നു. ആർദ്രമേഖലയിൽ, ഏകാത്മക (homogeneous) ഘടനയിലുള്ള ശിലാതലങ്ങളിൽ ഒഴുകുന്ന നദികൾ അക്ഷദിശ(axial line)യ്ക്ക് ഇരുപുറങ്ങളിലും തുല്യ അകലങ്ങളോളമുള്ള മിയാൻഡറുകൾ കാണപ്പെടുന്നത് സാധാരണമാണ്; ഇവയിലെ മിയാൻഡറുകൾക്ക് ആവർത്തിച്ചുള്ള S-ആകൃതി കാണപ്പെടുന്നു.

ഓക്സ്-ബോ തടാകം

മിയാൻഡറുകൾക്ക് വളരെ കൂടിയ വക്രത ഉണ്ടാകുമ്പോൾ ചിലപ്പോൾ ബൾബിന്റെ ആകൃതി കൈവരുന്നു. ഇങ്ങനെവരുമ്പോൾ മിയാൻഡറിന്റെ തുടക്കത്തിലും അന്ത്യത്തിലുമുള്ള ചാലുകൾക്കിടയിൽ നേരിയ അകലം മാത്രമേ ഉണ്ടാവുകയുള്ളൂ. പ്രളയകാലത്ത് ഈ ഇടുങ്ങിയ കരഭാഗത്തെ കീറിമുറിച്ച് നദി പുതിയ പഥം സൃഷ്ടിച്ചെന്നുവരാം. ഇതോടെ നേരത്തേയുണ്ടായിരുന്ന മിയാൻഡറിലെ ഒരു ഭാഗം നദിയിൽനിന്നു വേർപിരിയുന്നു. ജലപൂർണമായ ഈ ചാലുകൾ നീരൊഴുക്കിന്റെയോ ഉറവകളുടെയോ പിന്തുണയോടെ ജലാശയമായി നുകക്കൈയുടെ (Ox-bow) ആകൃതിയിൽ തുടർന്നും വർത്തിച്ചേക്കാം. ഇത്തരം വെള്ളക്കെട്ടുകളെ ഓക്സ്-ബോ തടാകം എന്നു വിളിക്കുന്നു.

**ബ്രെയ്ഡഡ് നദി Braided Stream**

ഒരു നദി  സംയോജിക്കുകയും ഈ പ്രക്രിയ പലവുരു ആവർത്തിക്കുകയും ചെയ്യുന്നതിലൂടെ പിണൽരൂപത്തിൽ സങ്കീർണമായ നദീപഥം ഉരുത്തിരിയുന്നു. ഇതാണ് ബ്രെയ്ഡഡ് നദി എന്നറിയപ്പെടുന്നത്. നദീപഥത്തിൽ നീർച്ചാലുകൾക്കിടയിലോ ഒരേ ചാലിനുള്ളിൽത്തന്നെയോ ശിലാശേഖരങ്ങൾ അട്ടിയിട്ടുയർന്ന് സൃഷ്ടിക്കപ്പെട്ട തുരുത്തുകൾ ഉണ്ടായിരിക്കുമെന്നത് ഇത്തരത്തിലുള്ള നദിയുടെ സവിശേഷതയാണ്. ഈ തുരുത്തുകളിൽ ഏറിയവയും എക്കൽനിർമിതവും ഫലഭൂയിഷ്ഠവുമാകയാൽ ഇടതൂർന്ന സസ്യാവരണത്തിനു വിധേയങ്ങളായിരിക്കും.

**നദീജന്യ വേദികകൾ River Terraces**

സമതലത്തിലൂടെ പ്രവഹിക്കുന്ന നദികളിൽ ഏതെങ്കിലും കാരണത്താൽ ലംബദിശയിൽ അപഘർഷണം ശക്തിപ്പെടുമ്പോൾ നദീപഥം ഗണ്യമായി താഴുന്നു. തുടർന്ന് പുതിയ ചാലിന്റെ പാർശ്വഭിത്തികൾക്ക് ശോഷണം സംഭവിച്ച് ചാലിന്റെ വീതി വർധിക്കുന്നു. ജലപ്രളയമുണ്ടാകുമ്പോൾ ഈ ഭാഗം വൻതോതിലുള്ള നിക്ഷേപണ(deposition)ത്തിനു വിധേയമാവുകയും വെള്ളമിറങ്ങിക്കഴിയുമ്പോൾ ഒരു വേദികയുടെ മട്ടിൽ നിലകൊള്ളുകയും ചെയ്യും. ഈ പ്രക്രിയ പലവുരു ആവർത്തിച്ചേക്കാം. ഇതിലൂടെ നദീപഥത്തിന്റെ ഇരുവശത്തുമോ ഒരു വശത്തുമാത്രമോ തട്ടുകളായി വേർതിരിഞ്ഞ സമതലപ്രായമായ ഭൂപ്രകൃതി ലഭിക്കുന്നു.

**ജലോഢ സമതലം (flood plain)**

നദിയിലെ ജലം കരകവിഞ്ഞ് ഒഴുകുന്നതാണ് ഈയിനം ഭൂരൂപങ്ങൾക്കു നിദാനമാവുന്നത്. നദീപഥത്തിനു പുറത്തേക്ക് വമിക്കുന്നതോടെ ഒഴുക്കിന്റെ വേഗത കുറയുന്നു. തുടർന്ന് നദീജലം ഉൾക്കൊണ്ടിട്ടുള്ള പദാർഥ ശേഖരം പൂർണമായും നിക്ഷേപിക്കപ്പെടുന്നു. ഓരോ പ്രളയകാലത്തും ഈദൃശ നിക്ഷേപണം ആവർത്തിക്കപ്പെടുന്നതിലൂടെ കാലാന്തരത്തിൽ എക്കൽമണ്ണിനു പ്രാമുഖ്യമുള്ള സമതലം സൃഷ്ടിക്കപ്പെടുന്നു. നദീതടത്തിന്റെ പൊതു ചായ് വിനെ അവലംബിച്ച് ജലോഢസമതലം നദിയുടെ ഇരുപാർശ്വങ്ങളിലുമോ ഒരു വശത്തുമാത്രമോ നിർമിതമാവാം. നദിക്കരയിൽ ഉയരം കൂടിയ വരമ്പുകൾ അവശേഷിപ്പിച്ചാണ് ജലോഢ സമതലത്തിന്റെ സൃഷ്ടി തുടങ്ങുന്നത്. വീതികുറഞ്ഞ് അവിച്ഛിന്നമായി നീളുന്ന ഈയിനം വരമ്പുകളെ ലെവി (levee) എന്നു വിശേഷിപ്പിക്കുന്നു. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ ഏറിയകൂറും ജലോഢ സമതലങ്ങൾ ചതുപ്പുനിലങ്ങളായി വർത്തിക്കുന്നു. മിയാൻഡറുകളും ഓക്സ്-ബോ തടാകങ്ങളും സാധാരണമാണ്. ആവർത്തിച്ചുണ്ടാകുന്ന നിക്ഷേപണത്തിലൂടെ ഏറെക്കാലത്തിനുശേഷം ഇത് എക്കൽ മൈതാനമായി മാറുന്നു. നദി ഗതി മാറി ഒഴുകുന്നതുമൂലം ജലോഢ സമതലങ്ങൾ ഒറ്റപ്പെട്ടുപോകുന്നത് അസാധാരണമല്ല; ഇവ നന്നേ ഫലഭൂയിഷ്ഠമായ നിരന്ന കൃഷിനിലങ്ങളായി വർത്തിക്കുന്നു.

**ഡെൽറ്റ (Delta)**

പതനസ്ഥാനത്തോടടുക്കുമ്പോൾ മിക്കനദികളും കൈവഴി(distributary)കളായി പിരിഞ്ഞൊഴുകുന്നു. ഈ കൈവഴികൾ വീണ്ടും പിരിയുകയും കൂടിച്ചേരുകയും ചെയ്ത് പൊതുവിൽ നീർച്ചാലുകളുടെ ഒരു ജാലിക സൃഷ്ടിക്കുന്നു. ഇവയ്ക്കിടയിൽ എക്കൽനിക്ഷേപങ്ങൾക്കു മുൻതൂക്കമുള്ള നിരന്ന കരഭാഗം അവശേഷിക്കുന്നുണ്ടാവും. ഇവയിലെ താണ നിലങ്ങൾ ചതുപ്പുകളായി മാറുന്നത് അസാധാരണമല്ല. ഈ രീതിയിലുള്ള നദീമുഖങ്ങളെ ഡെൽറ്റ എന്ന സംജ്ഞയിലൂടെ വിവക്ഷിക്കുന്നു. ഡെൽറ്റകളുടെ സൃഷ്ടിയിൽ നിർണായക സ്വാധീനം ചെലുത്തുന്നത് രണ്ട് പ്രക്രമ(process)ങ്ങളാണ്. (i) പതനസ്ഥാനത്ത് കടൽത്തിരകളാലും വേലാപ്രവാഹ(tidal current)ങ്ങളാലും രോധിതമാകുന്നതോടെ ഒഴുക്കിന്റെ ശക്തി പാടെ നിലച്ചുപോവുന്നതിനാൽ, ഉൾക്കൊണ്ടിട്ടുള്ള പദാർഥശേഖരത്തെ അപ്പാടെ നിക്ഷേപിക്കുവാൻ നദി നിർബന്ധിതമാകുന്നു. (ii) നദീജലത്തിൽ കലങ്ങിയെത്തുന്ന സൂക്ഷ്മാകാരങ്ങളായ കളിമൺ കണങ്ങൾ ഉപ്പുവെള്ളവുമായി സമ്പർക്കമുണ്ടാവുന്നതോടെ കട്ടപിടിച്ച് അടിയുന്നു. വെള്ളത്തിൽ കലർന്നുവരുന്ന പരുക്കൻ ശിലാകണങ്ങൾ ചാലുകൾക്കിടയിലുള്ള തുരുത്തുകളുടെ ഓരങ്ങളിൽ നിക്ഷിപ്തമാവുന്നു.

**അഴിയും പൊഴിയും**

കടൽനിരപ്പ് പെട്ടെന്ന് ഉയരുന്നതുമൂലം ഡെൽറ്റയും നദീമുഖവും ഒന്നാകെ മുങ്ങിപ്പോയെന്നുവരാം. അവതലനവിധേയമായ ഭൂഭാഗം തീവ്രമായ അവശോഷണത്തിനു വിധേയമാകുന്നതുമൂലം നദീമുഖം ആഴമേറിയ ജലാശയമായി പരിണമിക്കുന്നു. വേലാപ്രവാഹങ്ങളുടെ സ്വാധീനംമൂലം ഈ ഭാഗത്ത് ലവണജലം നിറയുന്നു. നദീമുഖം വിസ്തൃതമാകുന്നതിന് ആനുപാതികമായി നദീപഥത്തിന്റെ ഉള്ളിലേക്ക് വേലിയേറ്റം അനുഭവപ്പെടുന്ന ദൂരത്തിൽ വർധനവുണ്ടാകുന്നു. കടലുമായി നിരന്തരം ബന്ധപ്പെട്ടുകിടക്കുന്ന ഈദൃശ നദീമുഖങ്ങളെ അഴി എന്നു വിശേഷിപ്പിക്കുന്നു.

അവതലനവിധേയമായ കരഭാഗം അധികം ആഴത്തിലല്ലാതെ ജലനിമഗ്നമായി അവശേഷിച്ചിട്ടുള്ള നദീമുഖങ്ങളും ഉണ്ട്. ഇവിടങ്ങളിൽ തിരമാലകളും വേലാതരംഗങ്ങളുംവഴി നിക്ഷിപ്തമാവുന്ന മണ്ണട്ടികൾ അട്ടിയിട്ടുയർന്ന് മണൽത്തിട്ടു(bars)കളായി മാറുന്നത് സാധാരണമാണ്. നദീമുഖ ജലാശയങ്ങൾ പാർശ്വികമായി വ്യാപ്തി വർധിപ്പിക്കുകയും നദിയിലൂടെ ഒഴുകിയെത്തുന്ന ജലത്തിന്റെ അളവിൽ സാരമായ കുറവുണ്ടാവുകയും ചെയ്യുമ്പോൾ നദീമുഖം മണൽത്തിട്ടകളാൽ ബന്ധിക്കപ്പെടുന്നു. ഈ വിധത്തിൽ കടലുമായുള്ള സമ്പർക്കം ഋതുപരമായെങ്കിലും വിച്ഛേദിക്കപ്പെട്ടിട്ടുള്ള നദീമുഖങ്ങളെ പൊഴി എന്നു വിശേഷിപ്പിക്കുന്നു. (നോ: അഴിയും പൊഴിയും)

**നദീവ്യൂഹ പാറ്റേണുകൾ (River Patterns)**

ഭൗമോപരിതലത്തിലൂടെ ഒഴുകുന്ന ജലസഞ്ചയത്തിന് മൊത്തത്തിലുള്ള സംജ്ഞയാണ് അപവാഹം. മഴപെയ്ത് വീഴുന്ന ജലത്തിലെ ബാഷ്പീകരണത്തിനും അടിഞ്ഞുതാഴലിനും ശേഷമുള്ള ഭാഗമാണ് ഉപരിതലത്തിലൂടെ പ്രവഹിക്കുന്നത്. സ്വയം സൃഷ്ടിച്ച ചാലുകളിലൂടെ ഒഴുകിനീങ്ങുന്ന ഉപരിതല ജലധാരകളുടെ വികസിതവും പരിണതവുമായ പാറ്റേൺ ആണ് നദീവ്യൂഹം. ഒരു നദിയും അതിന്റെ ഉപനദികളും അവയിലേക്ക് ഒഴുകിവീഴുന്ന തോടുകളും നീർച്ചാലുകളുമൊക്കെ ചേർന്ന പ്രത്യേക ജലനിർഗമനവ്യവസ്ഥയാണ് അപവാഹക്രമം.സമീപവർത്തികളായ രണ്ട് നദീതാഴ്വരകൾക്കിടയ്ക്കുള്ള ഉയർന്ന ഭൂഭാഗത്തെ ദ്വിനദീമധ്യം (inter fluve) എന്നു വിളിക്കുന്നു. വ്യത്യസ്ത അപവാഹക്രമങ്ങൾക്ക് രൂപംനല്കത്തക്കവിധം അവയ്ക്ക് ഇടയ്ക്കായി സ്ഥിതിചെയ്യുന്ന ഉന്നത പ്രദേശത്തെയാണ് ജലവിഭാജകം എന്നു വിശേഷിപ്പിക്കുന്നത്. ഒരു നദിയുടെ നീളം, അതിലെ ജലപ്രവാഹത്തിന്റെ പരിമാണം, തടവിസ്തൃതി എന്നിവയിലോരോന്നും പ്രസ്തുത നദീവ്യൂഹത്തിന്റെ വലിപ്പം വർധിപ്പിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നു. ഇവ ഓരോന്നും സ്വതന്ത്ര പ്രാചല(independent parameter)ങ്ങളാണ്. പ്രവഹിക്കുന്ന ജലത്തിന്റെ വാർഷികത്തോത് കണക്കാക്കുന്നതിനുള്ള പ്രാമാണിക സൂചകം (standard index) ആയി അംഗീകരിക്കപ്പെട്ടിരിക്കുന്നത് നദീപഥത്തിലെ പ്രത്യേക സ്ഥാനങ്ങളിലൂടെ ഒരു സെക്കൻഡിൽ നിർഗമിക്കുന്ന ജലത്തിന്റെ വ്യാപ്തമാണ്. ഈ ജല വ്യാപ്തം അളക്കുന്നതിനുള്ള ഏകകം ഘ.മീ./സെക്കൻഡ് ആണ്. നദീതടത്തിലെ ഏകകക്ഷേത്ര(1 ച.കി.മീ.)ത്തിൽ നിന്ന് ആവാഹിക്കപ്പെടുന്ന നീരൊഴുക്കിന്റെ ശരാശരി അളവിനെ പ്രവാഹ ഏകകം (unit runoff) ആയി പരിഗണിക്കുന്നു.

ജലപ്രവാഹത്തിനും ഭൂരൂപത്തിനുമിടയ്ക്ക് അനുവർത്തകബന്ധം നിലനില്ക്കുന്നതായി സൂചിപ്പിച്ചത് പവ്വൽ  ആയിരുന്നു. 'അപരദനചക്ര'ത്തിന്റെ ഉപജ്ഞാതാവായ ഡേവിസ് അപവാഹക്രമങ്ങൾക്ക് ജനിതക(genetic)വും പ്രസ്പഷ്ടവുമായ വർഗീകരണം നല്കി.

ഒരു നദീതടത്തിലെ നീർച്ചാലുകളെ കൂട്ടായി പരിഗണിക്കുമ്പോൾ അപവാഹക്രമത്തിന്റെ നിയതമായ ഒരു രൂപരേഖ ലഭിക്കുന്നു. പ്രസ്തുത ഭൂഭാഗത്തിന്റെ ചരിവുമാനം, ശിലാഘടന, ശിലാസവിശേഷതകൾ, വലനം, ഭ്രംശം, പ്രോത്ഥാനം (upheaval), അവതലനം (subsidence) തുടങ്ങിയ പ്രക്രിയകൾ ആദിയായവയെ പ്രതിഫലിപ്പിക്കുന്ന മാതൃക(pattern)കളെയാണ് നദീവ്യൂഹപാറ്റേൺ എന്ന സംജ്ഞയിലൂടെ വിവക്ഷിക്കുന്നത്. ഏറ്റവും സാധാരണമായി കാണപ്പെടുന്നത് ഡെൻഡ്രിറ്റിക് (dendritic) പാറ്റേണുകളാണ്. ഇലകളിലെ സിരകളെപ്പോലെ പടർന്നുവ്യാപിച്ചിട്ടുള്ള നീർച്ചാലുകൾ പ്രധാന നദിയുമായി ന്യൂനകോണദിശകളിൽ ഒഴുകിച്ചേരുന്ന പാറ്റേണുകളാണ് ഇവ. വിരൂപണപ്രക്രിയകൾ ബാധിക്കാതെ, ഏകതാനമായ ശിലാസ്തരങ്ങളിലൂടെ ഒഴുകിയെത്തുന്ന നീർച്ചാലുകളുടെ വ്യൂഹങ്ങളാണ് ഡെൻഡ്രിറ്റിക് പാറ്റേണുകൾ സൃഷ്ടിക്കുന്നത്. കാറ്റ്, ഹിമാനി എന്നിവ മൂലമുള്ള നിക്ഷേപണത്തിന്റെ ഫലമായി തലങ്ങും വിലങ്ങുമായി രൂപംകൊള്ളുന്ന ഉന്നത തടങ്ങൾക്കിടയിലൂടെയോ ഭ്രംശരേഖകളിലൂടെയോ ഒഴുകുന്ന നദികൾ പരസ്പരം സംയോജിച്ച് നദീവ്യൂഹമായി മാറുമ്പോൾ പ്രസ്തുത വ്യൂഹത്തിന് ജാലയുക്ത പാറ്റേൺ(Trellis pattern) കൈവരുന്നു. ഈദൃശ വ്യൂഹത്തിലെ നീർച്ചാലുകൾ പരസ്പരം സമാന്തരമായി ഒഴുകിയും ലംബികമായി ഖണ്ഡിച്ചും ഏതാണ്ട് കമ്പിവല പോലെയുള്ള അപവാഹമാതൃക സൃഷ്ടിച്ചിട്ടുണ്ടാകും; പ്രധാന നദിയുടെ പഥത്തിൽ ലംബികമായ വ്യതിയാനമുണ്ടായി കാണുന്നതും അസാധാരണമല്ല. ഭ്രംശരേഖകൾ, ശിലാസന്ധികൾ തുടങ്ങിയവയെ അവലംബിച്ചൊഴുകുന്ന നീർച്ചാലുകൾ സംയോജിച്ച് ദീർഘചതുരാകൃതിയിലുള്ള പാറ്റേണിന് (Rectangular pattern) രൂപം നല്കാം. കുംഭകാകാരത്തിലുള്ള ഉന്നതതടങ്ങളിൽനിന്നു പ്രഭവിക്കുന്ന നദികൾ നാനാദിശകളിലേക്കായി പിരിഞ്ഞൊഴുകുന്നതു സാധാരണമാണ് (ആരീയ അപവാഹം-radial pattern). നിമ്നതടങ്ങളിലേക്ക് ഒഴുകിക്കൂടുന്ന അഭികേന്ദ്രക (centrifugal) അപവാഹം മറ്റൊരു മാതൃകയാണ്. ഈ രണ്ടു ക്രമങ്ങളിലും നദികൾ പരസ്പരം സംയോജിച്ച് വ്യൂഹങ്ങൾ സൃഷ്ടിച്ചുകൊള്ളണമെന്നില്ല.

നദീവ്യൂഹത്തിന്റെ പാറ്റേണിനോടൊപ്പം അപവാഹത്തിന്റെ വിന്യാസക്രമം (texture), സാന്ദ്രത (density), ആവൃത്തി (frequency) എന്നിവയെക്കൂടി വിശ്ലേഷണവിധേയമാക്കുമ്പോൾ പ്രസ്തുത മേഖലയിലെ നീർച്ചാലുകളുടെ ബാഹുല്യം, ദൈർഘ്യമാനം, ആപേക്ഷിക ഇടയകലം തുടങ്ങിയവ നിർണയിക്കാനാവും.

**പുനർയുവത്വം പ്രാപിക്കൽ (Rejuvenation)**

ആർദ്രമേഖല(humid region)യിലുള്ള നദികൾ, നദീതാഴ്വരകൾ, അനുബന്ധസംരചനകൾ എന്നിവയെ ഉൾക്കൊള്ളുന്ന ഏത് അപവാഹവ്യവസ്ഥയും സാധാരണഗതിയിൽ യുവാവസ്ഥ, പ്രൗഢാവസ്ഥ, വൃദ്ധാവസ്ഥ എന്നിങ്ങനെ മൂന്നുഘട്ടങ്ങളെ തരണം ചെയ്ത് വികാസത്തിന്റെ പരിസമാപ്തി പ്രാപിക്കേണ്ടതുണ്ട്. ഈ മൂന്ന് ഘട്ടങ്ങളും നിർബാധമായി തരണം ചെയ്യുമ്പോഴാണ് നദി 'അപരദനചക്രം' പൂർത്തിയാക്കുന്നത്. അപരദനചക്രത്തിന്റെ തടസ്സം കൂടാതെയുള്ള പരിസമാപ്തിക്ക് വിവർത്തനിക പ്രക്രിയ(tectonic activity)കളുടെ പൂർണമായ അഭാവം അത്യന്താപേക്ഷിതമാണ്. എന്നാൽ ഇത് പ്രായേണ സംഭവ്യമല്ല. ഒരു അപരദനചക്രം പൂർത്തിയാവുന്നതിന് സാധാരണഗതിയിൽ നന്നേ നീണ്ട കാലയളവ് ആവശ്യമാണ്. ഈ കാലത്തിനിടയിൽ പ്രസ്തുത മേഖല പ്രോത്ഥാനം (upheaval), സംവലനം (warping) തുടങ്ങി അഗ്നിപർവത സ്ഫോടനം വരെയുള്ള വിവർത്തനിക (tectonic) പ്രക്രിയകൾക്ക് വിധേയമായേക്കാം. ഇതിന്റെ ഫലമായി പ്രൗഢാവസ്ഥയിലോ വൃദ്ധാവസ്ഥയിലോ എത്തിക്കഴിഞ്ഞ നദിക്കുപോലും ചാലുകളുടെ പുനഃസൃഷ്ടിയിൽ ഏർപ്പെടേണ്ടിവരും. ഉദാഹരണത്തിന് പ്രൗഢാവസ്ഥയിലെത്തിക്കഴിഞ്ഞ ഒരു നദിയുടെ തടം അപ്പാടെ പ്രോത്ഥാനവിധേയമാകുന്നുവെന്നിരിക്കട്ടെ. . പ്രസ്തുത മേഖലയുടെ പ്രതലപ്രകൃതിയിൽ സമൂലമായ മാറ്റമുണ്ടാകുന്നു. ഒപ്പംതന്നെ പുതിയ നിമ്നോന്നതി സിദ്ധിക്കുകയും ചെയ്യും. ഇതോടെ അപവാഹവ്യവസ്ഥ താറുമാറാവുന്നു. പ്രതലപ്രകൃതിയിൽ മാറ്റമുണ്ടാകുന്നതോടെ ജലധാരകളുടെ അപരദന പ്രവർത്തനം തീവ്രമാവുകയും ചാലുകളുടെ ആഴംകൂട്ടുന്ന പ്രക്രിയ സജീവമാവുകയും ചെയ്യുന്നു. ഉച്ചാവചത്തിലെ വ്യതിയാനംമൂലം നിലവിലുള്ള ചാലുകളുടെ വലിവുബലം വർധിക്കുന്നത് അവയിലെ ജലപ്രവാഹത്തിന്റെ വഹനക്ഷമത ഇരട്ടിപ്പിക്കും. ചുരുക്കത്തിൽ നദീവ്യൂഹത്തിന് വീണ്ടും യുവത്വം/യൗവനാവസ്ഥ കൈവരുന്നു. ഈ ദൃശ്യപ്രതിഭാസത്തിന് പുനർയുവത്വം പ്രാപിക്കൽ എന്നു പറയുന്നു. ഇതിനു വിധേയമായി യൗവനാവസ്ഥയിലേക്കു മടങ്ങുന്ന നദികൾ അപരദന ചക്രത്തിന്റെ തുടർന്നുള്ള ഘട്ടങ്ങൾ പൂർത്തിയാക്കുന്ന പ്രക്രമങ്ങളിൽ ഏർപ്പെടുന്നു.

കേരളത്തിലെ നദികൾ

കേരളത്തിൽ അനേകം പുഴകളുണ്ട്. അതിൽ 15 കിലോമീറ്ററോ അതിൽ കൂടുതലോ നീളമുള്ള പുഴയെയാണ് കേരളത്തിൽ നദിയായി കണക്കാക്കുന്നത്. ഭാരതത്തിലെ മഹാനദികളുടെ പട്ടികയിലെ ഒന്നുപോലും കേരളത്തിൽ നിന്നില്ല. 2,000- 20,000 ച.കി.മീറ്ററുകൾക്കിടക്ക് നീർവാർച്ചാപ്രദേശം ഉള്ളവയാണ് ഇടത്തരം നദികൾ. ഇങ്ങനെ നോക്കുമ്പോൾ പെരിയാർ, ഭാരതപ്പുഴ, പമ്പ, ചാലിയാർ എന്നിവ ഇടത്തരം നദികളാണ്. 2,000 ച.കി.മീറ്ററിൽ കുറഞ്ഞ നീർവാർച്ചാപ്രദേശം ഉള്ളവയാണ് ചെറുനദികൾ. കേരളത്തിലെ 40 നദികൾ ഈ ഗണത്തിൽപ്പെടും. 16 കിലോമീറ്റർ നീളമുള്ള ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴ മുതൽ 244 കിലോമീറ്റർ നീളമുള്ള പെരിയാർ വരെ ഇക്കൂട്ടത്തിലുണ്ട്. കേരളത്തിലെ ആകെ 44 നദികളിൽ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടുമാണ് ഒഴുകുന്നത്. 100 കി.മീറ്ററിൽ കൂടുതൽ നീളമുള്ള 11 നദികളുണ്ട്.

പടിഞ്ഞാറേക്ക് ഒഴുകുന്ന നദികൾ(വടക്കു നിന്നും ക്രമത്തിൽ)

  1. ബാഗ്ര മഞ്ചേശ്വരം പുഴ
  2. ഉപ്പളപ്പുഴ
  3. ഷിറിയപ്പുഴ
  4. മൊഗ്രാൽ നദി
  5. ചന്ദ്രഗിരിപ്പുഴ
  6. ചിത്താരി പുഴ
  7. നീലേശ്വരം പുഴ
  8. കാര്യങ്കോടു പുഴ
  9. കാവേരിപുഴ(കവ്വായി)
  10. പെരുമ്പ നദി
  11. രാമപുരം പുഴ
  12. കുപ്പം പുഴ
  13. വളപട്ടണം പുഴ
  14. അഞ്ചരക്കണ്ടി പുഴ
  15. തലശ്ശേരി പുഴ
  16. മയ്യഴിപ്പുഴ
  17. കുറ്റ്യാടി പുഴ
  18. കോരപ്പുഴ
  19. കല്ലായിപ്പുഴ
  20. ചാലിയാർ
  21. കടലുണ്ടിയാറ്‍
  22. തിരൂർ പുഴ
  23. ഭാരതപ്പുഴ
  24. കേച്ചേരിപ്പുഴ
  25. താണിക്കുടം പുഴ(പുഴയ്ക്കൽ പുഴ)
  26. കരുവന്നൂർ പുഴ
  27. ചാലക്കുടിപ്പുഴ
  28. പെരിയാർ നദി
  29. മൂവാറ്റുപുഴ (നദി)
  30. മീനച്ചിലാർ
  31. മണിമലയാർ
  32. പമ്പാനദി
  33. അച്ചൻ‌കോവിലാർ
  34. പള്ളീക്കല് നദി‍
  35. കല്ലടയാർ
  36. ഇത്തിക്കരയാർ
  37. ആയിരൂർ നദി
  38. വാമനപുരം നദി
  39. മാമം പുഴ
  40. കരമനയാർ
  41. നെയ്യാർ
**കിഴക്കോട്ടൊഴുകുന്ന നദികൾ**
നദി നീളം കി.മീ.(കേരളത്തിൽ)
1 പാമ്പാർ
2 കബനീ നദി
3 ഭവാനീ നദി**നദി**
പ്രകൃത്യാ ഉണ്ടാവുന്ന വലിയ ജലസരണികളെ നദികൾ എന്ന് വിളിക്കുന്നു. നദികളെ പുഴകൾ, ആറുകൾ എന്നും വിളിക്കാറുണ്ടെങ്കിലും താരതമ്യേന ചെറിയ ജലസരണികളെയാണു പുഴകൾ അല്ലെങ്കിൽ ആറുകൾ എന്നു വിളിക്കുന്നത്‌. ഭൂമിയിൽ പതിക്കുന്ന മഴവെള്ളം ചെറിയ അരുവികളായി രൂപം കൊള്ളുന്നു. അരുവികൾ ചേർന്നു പുഴകളായി, പുഴകൾ ചേർ‌‌ന്നു നദികളായി നദികൾ കടലിൽ ചേരുന്നു.
**നദികളുടെ ഭൂമിശാസ്ത്രം**
അരുവി -ബന്ദിപൂർ വനത്തിലെ ഒരു കാട്ടരുവി
നദികൾ ഉയർന്ന നിലങ്ങളിലെ‍ തടാകങ്ങൾ, ഹിമാനികൾ, നീരുറവകൾ, ഭൂജലസ്രോതസ്സുകളിൽ നിന്നുണ്ടാകുന്ന ചെറിയ അരുവികളിൽ നിന്ന് ഉദ്ഭവിക്കുന്ന നദികൾ താഴ്ന്ന നിലങ്ങളിലേക്കൊഴുകി വലിയ ജലാശയങ്ങളായ കടൽ, സമുദ്രം, തടാകം അല്ലെങ്കിൽ വെറേയൊരു (സാധാരണ വലിയ) നദിയിലേക്ക് ചേർന്നവസാനിക്കുന്നു. അത്യുഷ്ണ പ്രദേശങ്ങളിൽ നദികൾ ചിലപ്പോൾ ബാഷ്പീകരിക്കപ്പെടുകയോ മണൽ പ്രദേശങ്ങളിൽ കിനിഞ്ഞിറങ്ങി വറ്റുകയോ ചെയ്യുന്നു.
ഒരു പ്രദേശത്ത് നദിയെ മറ്റുജീവജാലങ്ങൾ ആശ്രയിക്കുന്നെങ്കിൽ ആ പ്രദേശത്തെ നദീതട പ്രദേശം എന്ന് വിളിക്കുന്നു.
**ഉത്പത്തിയും വളർച്ചയും**
ഒരു നദിയുടെ ഉദ്ഭവം ജലസമൃദ്ധമായ ഉറവ, ജലാശയം, ഹിമാനി (glacier) എന്നിവയിൽ ഏതെങ്കിലുമൊന്നിൽനിന്ന് ആകാം. ഗണ്യമായ ദൂരത്തോളം പ്രവഹിച്ചെത്തുന്ന വലിയ നദികൾ രൂപംകൊള്ളുന്നത് സാധാരണയായി നിരവധി നീർച്ചാലുകൾ ഒഴുകിച്ചേരുന്നതിലൂടെയാവും. നീരൊഴുക്ക് ശക്തിപ്രാപിക്കുന്ന സ്ഥാനമാണ് പ്രസ്തുത നദിയുടെ പ്രഭവസ്ഥാനം (source). നീരൊഴുക്കിന്റെ ചാലിനെ നദീപഥം (river course) എന്നു പറയുന്നു. നദി കടലിലേക്കോ ജലാശയത്തിലേക്കോ ഒഴുകിവീഴുന്ന ഇടത്തിന് പതനസ്ഥാനം, നദീമുഖം എന്നിങ്ങനെ പേരുകളുണ്ട്. ഒരു നദീപഥത്തിലേക്ക് ഒഴുകിച്ചേർന്ന് സ്വന്തം ജലപ്രവാഹത്തെ അതിൽ ലയിപ്പിക്കുന്ന ചെറുനദികളെ പോഷകനദി (tributary) എന്നു വിശേഷിപ്പിക്കുന്നു. ചെറുതും വലുതുമായ അനവധി പോഷകനദികളെ ഉൾക്കൊണ്ടാണ് നദികൾ ബൃഹദാകാരം പൂകുന്നത്; ഒപ്പം നന്നേ കനത്ത അളവിലുള്ള ജലധോരണിയായി മാറുകയും ചെയ്യുന്നു. ഒരു നദിയുടെ ജലപ്രവാഹവും വഹനശേഷിയും വർധിക്കുവാൻ സഹായകങ്ങളാവുന്ന ചെറുതും വലുതുമായ പോഷകനദികളെക്കൂടി പ്രധാന നദിയുമായി കൂട്ടിച്ചേർത്തു വ്യവഹരിക്കേണ്ടി വരുമ്പോൾ നദീവ്യൂഹം (river system) എന്ന സംജ്ഞ ഉപയോഗിക്കുന്നു.
ഒഴുകുന്ന ജലം ശിലാതലത്തിൽ ആഘാതമേല്പിക്കുകയും അവയെ ശിഥിലീകരിച്ചും പിളർന്നും തനതായ ഒരു ചാല് സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. നീരൊഴുക്ക് ഈ ചാലിലേക്ക് കേന്ദ്രീകരിക്കുന്നതോടെ ശിലാവിഘടനം കൂടുതൽ ശക്തമാവുന്നു. തുടർന്ന് ചാലിന്റെ വലിപ്പം ക്രമേണ വർധിക്കുന്നു. തുടക്കത്തിൽ ഈ ചാലുകളുടെ ഛേദതലങ്ങൾക്ക് V-ആകൃതിയാണ് ഉണ്ടായിരിക്കുക. വീതിയെക്കാളേറെ ആഴം കൂടുന്ന പ്രവണതയാണ് ഒഴുക്കുവെള്ളത്തിനുള്ളത്. ഇതിന്റെ ഫലമായാണ് ആഴക്കൂടുതലുള്ള ഇടുങ്ങിയ നീർച്ചാലുകളുണ്ടാകുന്നത്. മഴ പെയ്തും മറ്റുവിധത്തിലുള്ള ജലലഭ്യത മൂലവും ഒരേയവസരം ഒന്നിലേറെ നീർച്ചാലുകൾ രൂപംകൊള്ളാം. ഭൂമിയുടെ നിമ്നോന്നതപ്രകൃതി ഇവയിലെ പ്രത്യേക വിഭാഗത്തെ കൂട്ടിയിണക്കുന്നു. ഇതിന്റെ ഫലമായുണ്ടാകുന്ന വർധിച്ച നീരൊഴുക്ക് അതിനെ ഉൾക്കൊള്ളുന്ന ചാലിന്റെ വലിപ്പം ഗണ്യമായി വർധിപ്പിക്കുന്നു. ഈ പ്രക്രിയയിൽ സ്വാഭാവികമായും ശിലാഘടനയുടെ പ്രത്യേകതകൾ സ്വാധീനം ചെലുത്താം. കടുപ്പമേറിയ ശിലകൾ വിണ്ടുകീറുന്നത് നന്നേ മന്ദഗതിയിലും ഇടുങ്ങിയ രീതിയിലും ആവാം. മറിച്ച് മൃദു(soft)ശിലകൾ ആഴത്തോട് ഏതാണ്ട് അടുത്തുനില്ക്കുന്ന വീതിയിൽ, താരതമ്യേന വിസ്തൃതങ്ങളായ ചാലുകൾക്ക് അവസരമുണ്ടാക്കുന്നു. ആഴം കൂട്ടുന്ന പ്രവർത്തനം അടിയിലുള്ള പ്രത്യേക ശിലാസ്തരം വരെ മാത്രമേ സാധ്യമാവുകയുള്ളൂ. ഈ നിരപ്പിനെ നിമ്നാപരദനതലം (base level of erosion) എന്നു വിശേഷിപ്പിക്കുന്നു. ഒരു നീർച്ചാലിന്റെ ആഴം ഈ തലം വരെ എത്തിക്കഴിഞ്ഞാൽ ആ ചാലിന്റെ വീതി അനുക്രമമായി വർധിക്കുകയും അത് കൂടുതൽ ജലപ്രവാഹത്തെ ഉൾക്കൊള്ളുവാൻ പ്രാപ്തമാവുകയും ചെയ്യും.
അനേകം നീർച്ചാലുകൾ ഒന്നുചേർന്ന് തോടുകൾ ഉണ്ടാവുന്നു; തോടുകൾ കൂടിച്ചേർന്ന് പുഴകളുണ്ടാവുന്നു. അനുകൂല പരിതഃസ്ഥിതികളിൽ ഈ പുഴകൾ ഒറ്റപ്പെട്ട നിലയിൽത്തന്നെ കടലിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുകാറുണ്ട്; കനത്ത മഴയിലൂടെ കിട്ടുന്ന ജലസമൃദ്ധിയും ഏകതാനമായ ഭൂപ്രകൃതിയുമാണ് ഇതിനു സഹായിക്കുന്ന പ്രധാന ഘടകങ്ങൾ. എന്നാൽ സാധാരണയായി, ഭൂപ്രകൃതി ക്രമരഹിതവും നിമ്നോന്നതവുമായിരിക്കുന്നതുമൂലം ചെറു പുഴകൾ പരസ്പരം കൂട്ടിമുട്ടുവാനും ഒന്ന് മറ്റൊന്നിൽ ലയിക്കുവാനും സാധ്യതയേറുന്നു. ഇങ്ങനെ ലയിച്ചുണ്ടാവുന്ന നദികൾ വീണ്ടും കൂടിച്ചേർന്ന് പരിഗണനീയമായ വലിപ്പത്തിലുള്ള നദികൾ സൃഷ്ടിക്കപ്പെടുന്നു. ഭൂപ്രകൃതിയിലെ ഭേദങ്ങൾക്കനുസരിച്ച് ഇവയുടെ നീളത്തിലും തടപ്രകൃതിയിലും (basin characteristics) വൈവിധ്യമുണ്ടാവും.
ഒരു ജലധാര ശിലകളെ വിഘടിപ്പിക്കുന്നതും സ്വന്തം ചാലിന്റെ ആഴവും പരപ്പും വർധിപ്പിക്കുന്നതും അപഘർഷണം (Corrasion), സംക്ഷാരണം (Corrosion), പ്രധാരാക്ഷാളനം (Hydraulic action), പരിവഹണം (Transportation) എന്നീ നാല് പ്രക്രിയകളിലൂടെയാണ്. താരതമ്യേന കടുപ്പമുള്ള ശിലാതലങ്ങളിലൂടെ നിരുപദ്രവമായി ഒഴുകുന്ന സ്വഭാവമാണ് ശുദ്ധജലത്തിനുള്ളത്. എന്നാൽ ഒരു ജലധാര വഹിച്ചുനീക്കുന്ന ചെറുതും വലുതുമായ ശിലാകണങ്ങൾ-അവ പൊടിമണൽ, ചൊരിമണൽ, ചളി, ചരൽ, പാറക്കഷണം എന്നിങ്ങനെ ഏതു രൂപത്തിലായാലും- ശിലാപാളികളിൽ ഉരസിയും ചുരണ്ടിയും പ്രഹരമേല്പിച്ചും അവയെ സാരമായ തോതിൽ വിഘടിപ്പിക്കുന്നു. ഇങ്ങനെ അടർന്നുമാറുന്ന ശിലാകണങ്ങൾ തുടർന്നുള്ള വിഘടനത്തിന് ആക്കംകൂട്ടുന്നു. ഈ പ്രക്രിയയെ മൊത്തത്തിൽ അപഘർഷണം എന്നു പറയുന്നു. ജലധാരയുടെ ഗതിവേഗത്തിന് ആനുപാതികമായി അപഘർഷണത്തിന്റെ തോതിലും വ്യതിയാനമുണ്ടാകുന്നു. ശിലാഘടകങ്ങളിൽ നല്ലൊരു വിഭാഗം ജലത്തിൽ ലയിക്കുന്നവയാണ്. ഒഴുക്കുവെള്ളത്തിന് ശിലകളുമായി വർധിച്ച തോതിൽ രാസപ്രവർത്തനത്തിലേർപ്പെടുന്നതിനും ശിലാപദാർഥങ്ങളെ വിലയിപ്പിക്കുന്നതിനും കഴിയും. ഫലത്തിൽ സാരമായ തോതിലുള്ള ശിലാവിഘടനമാണ് ഇതിലൂടെ സംഭവിക്കുന്നത്. ഈ പ്രക്രിയയെയാണ് സംക്ഷാരണം എന്ന സംജ്ഞ സൂചിപ്പിക്കുന്നത്. നീരൊഴുക്കിന്റെ ശക്തിയിലൂടെ മാത്രം നിവർത്തിക്കുന്ന ശിലാവിഘടനത്തെയാണ് പ്രധാരാക്ഷാളനമായി വിവക്ഷിക്കുന്നത്. നീർച്ചാലിന്റെ പാർശ്വഭിത്തികളിലെ ബലക്കുറവുള്ള ഭാഗങ്ങൾ ഒഴുക്കിന്റെ ശക്തിയാൽ ഒന്നാകെ അടർന്നുവീഴുന്നത് സാധാരണമാണ്. ചാലിൽ അടിഞ്ഞുകൂടുന്ന ശിലാപദാർഥങ്ങളെ-വലിയ പാറകളുൾപ്പെടെ-ഒട്ടാകെ ഒഴുക്കിമാറ്റാനും ഒരു ജലധാരയ്ക്കു കഴിയും. ഒഴുക്കിൽപ്പെട്ട് വരുന്ന ചെറുതും വലുതുമായ പാറക്കഷണങ്ങൾ പരസ്പരം കൂട്ടിമുട്ടുന്നതിലൂടെ അവയ്ക്ക് ശിഥിലീകരണം സംഭവിക്കുന്നു. വൻതോതിൽ നടക്കുന്ന ഈ ഉപപ്രക്രിയയ്ക്ക് സന്നിഘർഷണം (attrition) എന്നുപറയുന്നു. പാറക്കഷണങ്ങൾ കൂട്ടിയുരുമ്മുമ്പോൾ ഭാഗികമായി വിഘടനം സംഭവിക്കുന്ന കടുപ്പം കൂടിയ ശിലാഖണ്ഡങ്ങൾ മിനുസമേറിയ പ്രതലങ്ങളോടെ അവശേഷിക്കുന്നത് സാധാരണമാണ്. നദീപഥങ്ങളിൽ മിനുസമുള്ള ഉരുളൻകല്ലുകൾ ധാരാളമായി കാണപ്പെടുന്നതിന്റെ കാരണം സന്നിഘർഷണമാണ്. പ്രധാരാക്ഷാളനത്തിലൂടെ വിഘടിതമാവുന്ന ശിലാപദാർഥങ്ങൾ ജലധാരയാൽ വഹിച്ചുനീക്കപ്പെടുന്നു. ഇവ ഇടതൂർന്നുള്ള അപഘർഷണം ഇരട്ടിപ്പിക്കുന്നു; സ്വയം വിഘടിച്ച് ശിഥിലീകൃതമാകുവാനുള്ള പ്രവണതയും നിദർശിപ്പിക്കുന്നു. മേൽവിവരിച്ച രീതിയിലുള്ള അപരദന (erosional) പ്രക്രിയയിലൂടെ ശിലാപദാർഥങ്ങൾ വൻതോതിൽ അടിഞ്ഞുകൂടുന്നത് ചാലിന്റെ വികസനത്തിന് തടസ്സമാവേണ്ടതാണ്. എന്നാൽ ഒഴുക്കുവെള്ളത്തിന്റെ വഹനക്ഷമത(transporting capacity) ഈ ദുഃസ്ഥിതിയെ ഒഴിവാക്കുന്നു. ഒരു ജലധാരയുടെ വഹനക്ഷമത അതിന്റെ ഗതിവേഗത്തിന്റെ നാലാം വർഗത്തിന് ആനുപാതികമാണ്. വേഗത കൂടുന്തോറും വർധിച്ച തോതിൽ പദാർഥങ്ങളെ വഹിച്ചുനീക്കാനാവും. ഇത് ഒരു ജലധാര സ്വന്തം ചാല് വികസിപ്പിച്ച് നദിയായി പരിണമിക്കുന്നതിലെ സുപ്രധാനഘടകമാണ്. ആകാവുന്നിടത്തോളം വസ്തുക്കളെ വിലയിപ്പിച്ചും കനം കുറഞ്ഞവയെ വഹിച്ചും നീങ്ങുന്ന ഒഴുക്കുവെള്ളം കനംകൂടിയ പദാർഥങ്ങളെ അടിവുകളാക്കി മുന്നേറുവാനുള്ള പ്രവണത കാട്ടുന്നു. എന്നാൽ അടിത്തട്ടിൽ പ്രധാരാക്ഷാളനം ശക്തമായതിനാൽ അടിഞ്ഞുകൂടുന്ന പദാർഥസഞ്ചയം സാവധാനമെങ്കിലും നദിയുടെ ഗതിക്കൊത്ത് വലിച്ചുനീക്കപ്പെടുന്നു. ശിലാഘടകങ്ങളുടെ പ്രവാഹജലത്തിൽപ്പെട്ടുള്ള നീക്കത്തിനെ മൊത്തത്തിൽ പരിവഹണം എന്ന സംജ്ഞയിലൂടെയാണ് വിവക്ഷിക്കുന്നത്. ശിലാവസ്തുക്കളെ വിലയിപ്പിക്കുവാൻപോന്ന അസാമാന്യ രാസികപ്രഭാവം, ജലവ്യാപ്തം, ഒഴുക്ക് എന്നിവയാണ് ജലധാരകളുടെ അപരദനശക്തി വർധിപ്പിക്കുന്നത്. ഒഴുകുന്ന പ്രതലത്തിന്റെ ചായ് വ് (slope) ഈ കഴിവിനെ നിർണായകമായി സ്വാധീനിക്കുന്നു. നീരൊഴുക്കിന് ആസ്പദമായ ഗുരുത്വവലിവ് (gravitational pull) പ്രദാനം ചെയ്യുന്നത് ഭൂമിയുടെ ചരിവുമാനം (slope) ആണ്. നദീ അപരദനത്തിന്റെ ഫലമായി വർഷംതോറും കോടിക്കണക്കിനു ടൺ ശിലാദ്രവ്യങ്ങൾ സമുദ്രങ്ങളിൽ അടിയുന്നു. ഇതിൽ ഭാരതത്തിലെ നദികളുടെ പങ്ക് 600 കോടി ടണ്ണിലേറെയാണ്.ഭൗമോപരിതലത്തിൽ വർഷപാതത്തിലൂടെ വന്നെത്തുന്ന ജലത്തിന്റെ 35 ശതമാനത്തോളം നീർച്ചാലുകളായും തുടർന്ന് തോടുകളായും ഇവ സംഗമിച്ചുണ്ടാകുന്ന തടിനികളായും ചെറുനദികളാൽ പോഷിപ്പിക്കപ്പെട്ട് വൻ നദികളായും രൂപാന്തരം പ്രാപിച്ച് സമുദ്രങ്ങളിലോ അവയോടനുബന്ധിച്ചുള്ള വിസ്തൃത ജലാശയങ്ങളിലോ പതിക്കുന്നു. തുടക്കത്തിൽ മഴപെയ്തു വീഴുന്ന ജലം ഭൂമിയുടെ ചായ്‌വിനെ അവലംബിച്ച് ഒഴുകുവാൻ തുടങ്ങുന്നു. പ്രവാഹദിശയുടെ അടിസ്ഥാനത്തിൽ ക്രമേണ അനുവർത്തിയോ (consequent) പ്രത്യനുവർത്തിയോ (obsequent) പരിവർത്തിയോ (subsequent) ക്രമഹീനമോ (insequent) ഒക്കെയായി ജലധാരകൾ രൂപംകൊള്ളുന്നു . നിശ്ചിതമാർഗ്ഗത്തിലൂടെ ഒഴുകിനീങ്ങുന്ന ഇവ കാലാന്തരത്തിൽ ചാലുകളുടെ ശിലാഭിത്തികളെ കരണ്ടെടുത്ത് അവയുടെ ആഴവും പരപ്പും വർധിപ്പിക്കുകയും തുടർന്ന് തനതായ താഴ്വാരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരേ മേഖലയിൽത്തന്നെ വിഭിന്ന ജലധാരകളുടെ അപരദനത്തോത് അവയിലൂടെ ഒഴുകിനീങ്ങുന്ന ജലപ്രവാഹത്തിന്റെ പരിമാണം, സ്ഥാനീയശിലകളുടെ സ്വഭാവ സവിശേഷതകൾ, പ്രവാഹകാലം എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം. സ്വാഭാവികമായും അവയുടെ പ്രവർത്തനത്തിലൂടെ ഉരുത്തിരിയുന്ന താഴ്വരകളുടെ വിസ്തൃതി, ആകൃതി, ചരിവുമാനം തുടങ്ങിയവയ്ക്കും വിഭിന്ന സ്വഭാവം കൈവരുന്നു. ഇതിന്റെ ഫലമായി പ്രസ്തുത താഴ്വരകളിൽ രൂപംകൊള്ളുന്ന നദികളുടെ പ്രാമാണ്യതയിലും ഏറ്റക്കുറച്ചിലുണ്ടാകുന്നു.
ചെറു തോടുകൾ രൂപംകൊള്ളുന്നതുമുതൽ അവയുടെ ഇരുപാർശ്വങ്ങളിലുമുള്ള ചരിവുതലങ്ങളിൽനിന്ന് ഒലിച്ചിറങ്ങുന്ന ജലം നീർച്ചാലുകളായോ അല്ലാതെയോ തോടിലേക്ക് വന്നെത്തുന്നു. കാലാന്തരത്തിൽ പ്രധാന ജലധാരയായ തോട് വികാസം പ്രാപിച്ച് ചെറു നദിയായിത്തീരുകയും ചെയ്യും. കൂടുതൽ കൂടുതൽ ജലധാരകളെ ഉൾക്കൊണ്ട് കനത്ത ജലപ്രവാഹം ഉൾക്കൊള്ളുന്ന ഒരു നദി ഉരുത്തിരിയുന്നതിന് ഇതിലൂടെ സാഹചര്യമൊരുങ്ങുന്നു. ശിലാഘടനയിലും ഉച്ചാവച(relief)ത്തിലുമുള്ള നാനാത്വംമൂലം ഒരു മേഖലയിൽ രൂപംകൊള്ളുന്ന താഴ്വരകൾ പല വിതാനങ്ങളിലായിരിക്കും. ഇതേ കാരണംകൊണ്ട് അവയിലെ പ്രധാന ജലധാരകളുടെ വികസനത്തിലും വൈവിധ്യമുണ്ടാവുന്നു. സ്വാഭാവികമായും പ്രാമാണികവികസനം നേടിക്കഴിഞ്ഞ ജലധാരയിലേക്ക് മറ്റുള്ളവ ഒഴുകിയെത്തുന്നു. ഇതേത്തുടർന്ന് പ്രധാന നദീതടം ബഹിർവ്യാപനത്തിലൂടെ സമീപസ്ഥങ്ങളായ ചെറുതടങ്ങളെ സ്വയം ഉൾക്കൊള്ളുന്ന അവസ്ഥയും ഉണ്ടാകാം. കാലാന്തരത്തിൽ, പോഷകനദികളുടെ തടങ്ങൾ അപരദനഫലമായി പ്രധാന തടത്തിന്റെ തലവുമായി സമസ്ഥിതി (equilevel position) പ്രാപിച്ചെന്നും വരാം.അനേകം പോഷകനദികളെ ഉൾക്കൊണ്ട്, കനത്ത ജലപ്രവാഹത്തോടെ, ചായ്വുതലങ്ങളിലൂടെ പ്രവഹിക്കുന്ന ഒരു നദിക്ക് മാർഗ്ഗമധ്യേയുണ്ടാകുന്ന പ്രതിബന്ധങ്ങളെ ഉല്ലംഘിച്ചും കുത്തൊഴുക്കിലൂടെ സ്വന്തം ചാൽ വികസിപ്പിച്ചും മുന്നേറാനാവുന്നു. ഈ ഗതി പതനസ്ഥാനത്തോളം തുടരാനുമാവും. ജലപ്രവാഹത്തോടൊപ്പം ശിലാപദാർഥങ്ങളുടെയും ഒഴുകിച്ചേരുന്ന മാലിന്യങ്ങളുടെയും വമ്പിച്ച ശേഖരത്തെയും നദിക്ക് ഉൾക്കൊള്ളേണ്ടിവരുന്നു. ചായ്‌വുതലങ്ങളിൽനിന്ന് നിരപ്പായ പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നതോടെ ഗുരുത്വവലിവ് കുറയുന്നതു നിമിത്തം നദിയുടെ വഹനക്ഷമതയിൽ കുറവുണ്ടാകും. ഇക്കാരണത്താൽ, ഉൾക്കൊണ്ടിട്ടുള്ള പദാർഥങ്ങളിലെ ഗണ്യമായ അംശത്തെ പിൻതള്ളി മുന്നോട്ടൊഴുകുവാൻ നദി നിർബന്ധിതമാവും. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കൾ നദീമധ്യത്തിലും പാർശ്വങ്ങളിലുമായി അട്ടിയിടപ്പെടുന്നു. നദീപഥത്തിന്റെ ചായ് വിൽ കുറവുണ്ടാകുന്ന ഇടങ്ങളിലൊക്കെത്തന്നെ ഈ വിധത്തിലുള്ള നിക്ഷേപണം (deposition) സംഭവിക്കുന്നു. ചാലിന്റെ അടിത്തട്ടിൽ നിക്ഷേപിക്കപ്പെടുന്ന വസ്തുക്കൾ പ്രധാരാക്ഷാളനത്തിലൂടെ ഉരുണ്ടുനീങ്ങുന്നു. എന്നാൽ നദീമാർഗ്ഗത്തിലെ പ്രതിബന്ധങ്ങളുയർത്തുന്ന ശക്തമായ പ്രതിരോധത്തിനു വഴങ്ങി, ചിലയിടങ്ങളിൽ അടിവുകൾ (sediments) അട്ടിയട്ടിയായി വളർന്ന് ജലനിരപ്പിനു മുകളിലെ തുരുത്തു(braids)കളായി മാറുന്നു. അനുകൂല ഋതുക്കളിലുണ്ടാകുന്ന ജലപ്രളയങ്ങൾ പരിവഹണത്തിന്റെയും തന്മൂലം നിക്ഷേപത്തിന്റെയും അളവിൽ ഗണ്യമായ വർധനവുണ്ടാക്കുന്നു. കരകവിഞ്ഞൊഴുകുന്ന പ്രളയജലം വഹിച്ചുകൊണ്ടുവരുന്ന പദാർഥങ്ങളെ നദീപഥത്തിന്റെ ഇരുപുറവുമായി സാമാന്യം വലിയ അകലത്തോളം നിക്ഷേപിക്കുന്നത് സാധാരണമാണ്. ഇത്തരം നിക്ഷേപണം വർഷാവർഷം ആവർത്തിക്കുന്നതിലൂടെ കാലാന്തരത്തിൽ നദീതടത്തിന്റെ പതനസ്ഥലത്തോടടുത്തുള്ള മേഖല വിസ്തൃതമായ എക്കൽ സമതല(alluvial plain)മായി രൂപാന്തരപ്പെടുന്നു.
ഭൂമുഖത്തെ ആർദ്രമേഖല(humid region)കളിലുള്ള നദികളും നദീതാഴ്വര(river valley)കളും അനുബന്ധ സംരചനകളും നിയതവും വ്യതിരിക്തങ്ങളുമായ മൂന്ന് ഘട്ടങ്ങളെ തരണം ചെയ്താണ് വികാസദശയുടെ പരിസമാപ്തിയിലെത്തുന്നതെന്ന് ഡബ്ളിയു എം. ഡേവിസ് എന്ന ഭൂവിജ്ഞാനി സമർഥിച്ചിട്ടുണ്ട് (നോ: അപരദനചക്രം). ഈ മൂന്ന് ഘട്ടങ്ങൾക്ക് യുവാവസ്ഥ (Youth), പ്രൗഢാവസ്ഥ (Maturity), വൃദ്ധാവസ്ഥ (Old age) എന്നീ സംജ്ഞകളാണ് നല്കിയിട്ടുള്ളത്. യുവാവസ്ഥയിൽ പരിവർത്തനകാരകങ്ങളുടെ തീവ്രവും സജീവവുമായ പ്രവർത്തനംമൂലം ത്വരിതഗതിയിലുള്ള വികാസത്തിന് നദിയും തടപ്രദേശവും വിധേയമാകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ പരിവർത്തനം താരതമ്യേന മന്ദീഭവിക്കുന്നു; എന്നാൽ നന്നേ വ്യാപകമാകും. അവസാനഘട്ടമായ വൃദ്ധാവസ്ഥയിൽ അപരദനപ്രക്രിയ തികച്ചും മന്ദഗതിയിലാവും. പക്ഷേ അപക്ഷയം(weathering), ഭൂതലജീർണത (mass wasting) എന്നിവ മൂലമുള്ള ശിഥിലീകരണവും ഭൂരൂപക്ഷയവും തുടർന്നുകൊണ്ടിരിക്കും. വിവർത്തനിക (tectonic) പ്രക്രിയകളിലൂടെ ഝടിതിയിലുള്ള പരിവർത്തനങ്ങൾ സംഭവിക്കാത്തപക്ഷം ആർദ്രകാലാവസ്ഥ(humid climate)യിലുള്ള ഏതു നദീതാഴ്വരയും മേൽപ്പറഞ്ഞ മൂന്ന് അവസ്ഥകളെയും പിന്നിട്ട് ഉച്ചാവചശൂന്യമായ സമതല(Peneplain)ങ്ങളായി പരിണമിക്കും. നന്നേ സാവധാനത്തിലുള്ള ഈദൃശ പരിവർത്തനത്തിന് നീണ്ട കാലയളവുകൾ ആവശ്യമാണ്. ഈ പ്രക്രിയയുടെ പരിസമാപ്തിക്ക് സാമാന്യ അപരദനചക്രം (Normal Cycle of Erosion) എന്ന സംജ്ഞയാണ് നല്കിയിട്ടുള്ളത്.
**നദീജന്യ ഭൂരൂപങ്ങൾ (Fluvial Land Features)**
_________________________
ഒഴുക്കുവെള്ളത്തിന്റെ അപരദനപ്രവർത്തനം വിവിധ ഭൗമപ്രക്രിയകൾക്കു കളമൊരുക്കുന്നു. ഇവയിലൂടെ വ്യതിരിക്തങ്ങളായ അനേകം ഭൂരൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഗുരുത്വവലിവിനെ അവലംബിച്ചുള്ള സ്വന്തം ഗതിയെ സുഗമമാക്കുന്നതിന് ഒഴുക്കുവെള്ളം മെനഞ്ഞെടുക്കുന്ന ചാലിന്റെ വികസിത രൂപമാണ് നദീപഥം (River Course). എണ്ണമറ്റ അവനാളിക(gully)കളിലൂടെയാണ് വെള്ളത്തിന്റെ ഒഴുക്ക് ആരംഭിക്കുന്നത്. ഇവ സംയോജിച്ച് V-ആകൃതിയിൽ ഇടുങ്ങിയ ചാലുകളുണ്ടാവുന്നു. നീരൊഴുക്കിന്റെ എതിർദിശയിൽ ശീർഷാഭിമുഖ(headward)മായി നടക്കുന്ന ശിലാവിഘടനത്തിന് ചാലുകളുടെ വികാസത്തിൽ നിർണായകമായ പങ്കുണ്ട്. ആഴം കൂട്ടിയും അതോടൊപ്പം പാർശ്വഭിത്തികളെ കരണ്ടെടുത്തും ഒഴുക്കുവെള്ളം ചാലുകളുടെ വലിപ്പം കൂട്ടുന്നു. ഉൾക്കൊണ്ടിട്ടുള്ള ജലപ്രവാഹം, നീരൊഴുക്കിന്റെ വേഗത, വഹിച്ചുനീക്കുന്ന പദാർഥശേഖരത്തിന്റെ സ്വഭാവം, ആധാരശില(baserock)കളുടെ പ്രതിരോധശേഷി എന്നിവയാണ് ചാൽവികസനത്തെ സാരമായി സ്വാധീനിക്കുന്ന ഘടകങ്ങൾ. ലയിച്ചുചേരുന്ന ജലപ്രവാഹത്തെയും പദാർഥശേഖരത്തെയും ഉൾക്കൊള്ളുവാൻ പോന്ന വികസനം നേടിയിട്ടുള്ള നീർച്ചാലുകളെയാണ് നദീപഥം എന്നു വിശേഷിപ്പിക്കാവുന്നത്. ഒരു നദീപഥം തീർത്തും ഋജു(straight)വായി വർത്തിക്കുക പ്രായേണ അസാധ്യമാണ്. പ്രഭവ -പതനസ്ഥാനങ്ങളെ യോജിപ്പിക്കുന്ന സാങ്കല്പിക ഋജുരേഖയ്ക്ക് ഇരുപുറവുമായി വളവുകളും പുളവുകളും തുല്യമായി വിന്യസിക്കപ്പെട്ടുകാണുന്ന നദീപഥത്തിനെ ഋജുപഥികം (regular)എന്നു വിശേഷിപ്പിക്കാറുണ്ട്. മിക്കവാറും നദീപഥങ്ങൾ തീർത്തും ക്രമരഹിത(irregular)ങ്ങളായിരിക്കും; ശിലാഘടനയെ അവലംബിച്ച് വളഞ്ഞുപുളഞ്ഞൊഴുകുവാൻ അവ ബാധ്യസ്ഥമായിത്തീരുന്നു.
**ഗിരികന്ദരം, വിതലകന്ദരം(Gorge,Canyon)**
കടുപ്പമേറിയ ശിലാതലങ്ങളിൽ നന്നേ ഇടുങ്ങി അഗാധമായ ചാലുകളുണ്ടാകുന്നു. ശിലാഭിത്തികളുടെ കാഠിന്യംനിമിത്തം പ്രധാരാക്ഷാളനം ഫലവത്താകുന്നില്ല; എന്നാൽ ആഴം വർധിക്കുകയും ചെയ്യും. ഇതിലൂടെയുണ്ടാകുന്ന ചാലിനെ ഗിരികന്ദരം (gorge) എന്നു വിളിക്കുന്നു. നന്നേ അഗാധവും ഒപ്പം സാമാന്യത്തിലധികം ദൈർഘ്യമുള്ളവയുമായ ഈയിനം ചാലുകളെ വിതലകന്ദരം (Canyon) എന്നാണ് വിശേഷിപ്പിക്കുന്നത്. യു.എസ്സിലെ അരിസോണാ മരുഭൂമിയിൽ കൊളൊറാഡോ നദീപഥത്തിലുള്ള ഗ്രാന്റ് കാന്യൺ എന്ന വിതലകന്ദരത്തിന്റെ ശരാശരി ആഴം 288 മീറ്ററും നീളം 483 കിലോമീറ്ററുമാണ്.
**ദ്രുതധാര/ജലപാത **
നയാഗ്രാ ജലപാതം
നദീപഥത്തിലെ ചായ്‌വിന്റെ തോതിനെ സൂചിപ്പിക്കുന്ന സംജ്ഞയാണ് ചരിവ് (gardient). ചരിവ് പെട്ടെന്ന് കൂടുമ്പോൾ നീരൊഴുക്കിന്റെ വേഗതയിൽ ആനുപാതികമായ വർധനവുണ്ടാകുന്നു. വേഗത അനുക്രമമായി വർധിക്കുന്ന പ്രത്യേക പഥഖണ്ഡങ്ങളിൽ നദിയെ ദ്രുതധാര (Rapids) എന്നു വിശേഷിപ്പിക്കുന്നു. നദീപഥത്തിൽ കുത്തനെ ഇടിവുണ്ടാകുന്ന സ്ഥാനത്ത് ജലധാര തൂക്കായി നിപതിക്കുന്നു. ഈദൃശ പതനം ഏകീകൃതമായോ പല ധാരകളായോ കേന്ദ്രീകരിച്ചുകാണുന്നു. ഇത്തരം വെള്ളച്ചാട്ടങ്ങൾക്ക് ജലപാതം (Waterfall) എന്ന സംജ്ഞയാണ് നല്കിയിട്ടുള്ളത്. മുകളിലത്തെ കാഠിന്യം (hardness) കൂടിയ ശിലാസ്തരങ്ങളിലൂടെ ഒഴുകി ഊക്കോടെ നിപതിക്കുന്ന ജലം താരതമ്യേന കടുപ്പം കുറഞ്ഞ താഴത്തെ സ്തരങ്ങളെ അതിശീഘ്രം വിഘടിപ്പിച്ചെന്നുവരാം. തത്ഫലമായി ജലപാതത്തിന്റെ അടിഭാഗം കരണ്ടെടുക്കപ്പെട്ട് പ്രപാതമുഖത്തെ ശിലകൾ അടർന്നുവീഴുന്നു. തുടർന്ന് ജലപാതത്തിന്റെ സ്ഥാനം നദീപഥത്തിലൂടെ പിന്നാക്കം മാറുന്നു. ജലധാര പല ശാഖകളായി പിരിയാനും സാധ്യതയുണ്ട്. ഈ രീതിയിൽ യു.എസ്സിലെ നയാഗ്രാ ജലപാതം പ്രതിവർഷം 45 മീ. പിന്നോട്ട് നീങ്ങുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു.
**കയങ്ങൾ (Pot holes)*
നദീപഥത്തിലെ ഒഴുക്കു കൂടിയ ഭാഗങ്ങളിൽ ചുഴി(Whirlpool)കൾ ഉണ്ടാകുന്നത് സാധാരണമാണ്. ഇവയുടെ പ്രഭാവം ആഴങ്ങളിൽ എത്തുന്നത് അടിത്തട്ടിലെ ശിലാപദാർഥങ്ങൾക്ക് വക്രഗതിയിലുള്ള ചലനമുണ്ടാക്കുകയും അവയ്ക്ക് ഒരു സ്ക്രൂ(Screw)വിന്റെ സവിശേഷതകളോടെ അടിത്തറ തുരന്നെടുക്കുവാൻ പ്രാപ്തിയുണ്ടാക്കുകയും ചെയ്യുന്നു. നദീപഥത്തിന്റെ അടിത്തറയിൽ വർത്തുളാകാരവും അഗാധവുമായ തുരപ്പ് സൃഷ്ടിക്കപ്പെടുന്നു. ഏതാനും സെ.മീ. മുതൽ 6 മീ. വരെ വ്യാസത്തിൽ രൂപംകൊള്ളുന്ന ഈയിനം ഗർത്തങ്ങളാണ് കയം (Pot hole) എന്നറിയപ്പെടുന്നത്. ഇവയ്ക്കുള്ളിൽ ശക്തമായി ചുറ്റിത്തിരിയുന്ന ജലമാണുള്ളത്; നന്നേ താണ താപനിലയും ഉണ്ടാകും.
**നദീഗ്രഹണം (River Capture)**
വലുതും വേഗതയേറിയതുമായ നദികളിൽ അപരദന പ്രക്രിയ താരതമ്യേന തീവ്രമായതിനാൽ പ്രസ്തുത നദീതടങ്ങൾ ത്വരിതഗതിയിൽ വികസിക്കുന്നു. ഏതെങ്കിലും പോഷകനദി പ്രധാന നദിയുമായി സമസ്ഥിതി കൈവരിക്കുന്നത് അവയിലെ ശീർഷമുഖ അപരദന(headward)ത്തിന്റെ തോത് ഇരട്ടിപ്പിക്കുന്നു. ത്വരിതഗതിയിൽ മുന്നേറുന്ന വിഘടനപ്രക്രിയ പ്രസ്തുത നദിയെ ജലവിഭാജക(Water divide)മായി വർത്തിക്കുന്ന ഉന്നതതടത്തിൽ വിള്ളലുണ്ടാക്കുവാനും ചിലപ്പോൾ മറ്റൊരു വ്യൂഹത്തിലുൾപ്പെടുന്ന ഏതെങ്കിലും നദീപഥത്തെ ഖണ്ഡിക്കുവാനും പ്രാപ്തമാക്കുന്നു. ഇങ്ങനെ സംഭവിക്കുന്നതിലൂടെ ഖണ്ഡിക്കപ്പെടുന്ന നദിയിലെ ജലപ്രവാഹത്തെ പൂർണമായി ഉൾക്കൊള്ളുവാൻ ആദ്യത്തെ നദിക്ക് അവസരമുണ്ടാകുന്നു. ഈ പ്രക്രിയയാണ് നദീഗ്രഹണം (River Capture). ഗ്രഹണത്തിന് ഇരയാവുന്ന നദീപഥത്തിന്റെ താഴോട്ടുള്ള ഭാഗം ജലശൂന്യമായി വരണ്ട നിലയിൽ വർത്തിച്ചേക്കാം.
**മിയാൻഡർ (Meander)**
ഒരു നദിയുടെ വഹനക്ഷമത, വേഗതയ്ക്ക് ആനുപാതികമായിരിക്കുകമൂലം, ചരിവിനെ ആശ്രയിച്ചിരിക്കുന്നു. പ്രവണത പ്രത്യേകമൂല്യത്തിലെത്തുമ്പോൾ പരിവഹിച്ചെത്തിക്കുന്ന പദാർഥശേഖരത്തെ പൂർണമായും പിൻതള്ളുവാൻ നദി നിർബന്ധിതമാവുന്നു. ഈ അവസ്ഥയിലെത്തുമ്പോൾ നദിക്ക് സമന്വിതം (graded) എന്ന വിശേഷണം നല്കാറുണ്ട്. ഒരു സമന്വിതനദി പഥത്തിന്റെ ആഴം കൂട്ടുവാനല്ല, മറിച്ച്, വഹിച്ചുകൊണ്ടുവരുന്ന ഭാരത്തെ മുന്നോട്ടുനീക്കുവാനുള്ള യത്നം തുടരുകയാണ് ചെയ്യുന്നത്. ഈ അവസരത്തിലും നദീപാർശ്വങ്ങൾ അപഘർഷണത്തിനു വിധേയമാവുന്നു; തന്മൂലം നദിയുടെ വീതി തുടർന്നും വർധിക്കുന്നു. കാലാന്തരത്തിൽ നദീതടത്തിലെ വലിയൊരു ഭാഗത്തോളം നദീപഥം വ്യാപിക്കുന്നു. ജലക്ഷാമം നേരിടുന്ന ഋതുക്കളിൽ നീരൊഴുക്ക് നദീപഥത്തിൽത്തന്നെയുള്ള പ്രത്യേക ചാലുകളിലേക്ക് ഒതുങ്ങുന്നു. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ഈ നീർച്ചാലുകൾ വളഞ്ഞുപുളഞ്ഞ് ജലോഢസമതല(flood plain)ത്തിന്റെ സീമകളോളം സംക്രമിച്ചശേഷം മടങ്ങി നദീപഥത്തിലെ പ്രധാന ചാലിലെത്തുന്നു. ഈ പുതിയ ചാലിലൂടെയുള്ള നീരൊഴുക്ക് നദിയിൽ വെള്ളം കുറയുമ്പോഴും മാറ്റമില്ലാതെ തുടരുന്നു. നീർച്ചാലിന്റെ വളവും പുളവുമുള്ള ഭാഗത്തിനെ മിയാൻഡർ എന്നു വിശേഷിപ്പിക്കുന്നു. ആർദ്രമേഖലയിൽ, ഏകാത്മക (homogeneous) ഘടനയിലുള്ള ശിലാതലങ്ങളിൽ ഒഴുകുന്ന നദികൾ അക്ഷദിശ(axial line)യ്ക്ക് ഇരുപുറങ്ങളിലും തുല്യ അകലങ്ങളോളമുള്ള മിയാൻഡറുകൾ കാണപ്പെടുന്നത് സാധാരണമാണ്; ഇവയിലെ മിയാൻഡറുകൾക്ക് ആവർത്തിച്ചുള്ള S-ആകൃതി കാണപ്പെടുന്നു.
**ഓക്സ്-ബോ തടാകം**
മിയാൻഡറുകൾക്ക് വളരെ കൂടിയ വക്രത ഉണ്ടാകുമ്പോൾ ചിലപ്പോൾ ബൾബിന്റെ ആകൃതി കൈവരുന്നു. ഇങ്ങനെവരുമ്പോൾ മിയാൻഡറിന്റെ തുടക്കത്തിലും അന്ത്യത്തിലുമുള്ള ചാലുകൾക്കിടയിൽ നേരിയ അകലം മാത്രമേ ഉണ്ടാവുകയുള്ളൂ. പ്രളയകാലത്ത് ഈ ഇടുങ്ങിയ കരഭാഗത്തെ കീറിമുറിച്ച് നദി പുതിയ പഥം സൃഷ്ടിച്ചെന്നുവരാം. ഇതോടെ നേരത്തേയുണ്ടായിരുന്ന മിയാൻഡറിലെ ഒരു ഭാഗം നദിയിൽനിന്നു വേർപിരിയുന്നു. ജലപൂർണമായ ഈ ചാലുകൾ നീരൊഴുക്കിന്റെയോ ഉറവകളുടെയോ പിന്തുണയോടെ ജലാശയമായി നുകക്കൈയുടെ (Ox-bow) ആകൃതിയിൽ തുടർന്നും വർത്തിച്ചേക്കാം. ഇത്തരം വെള്ളക്കെട്ടുകളെ ഓക്സ്-ബോ തടാകം എന്നു വിളിക്കുന്നു.
**ബ്രെയ്ഡഡ് നദി Braided Stream**
ഒരു നദി  സംയോജിക്കുകയും ഈ പ്രക്രിയ പലവുരു ആവർത്തിക്കുകയും ചെയ്യുന്നതിലൂടെ പിണൽരൂപത്തിൽ സങ്കീർണമായ നദീപഥം ഉരുത്തിരിയുന്നു. ഇതാണ് ബ്രെയ്ഡഡ് നദി എന്നറിയപ്പെടുന്നത്. നദീപഥത്തിൽ നീർച്ചാലുകൾക്കിടയിലോ ഒരേ ചാലിനുള്ളിൽത്തന്നെയോ ശിലാശേഖരങ്ങൾ അട്ടിയിട്ടുയർന്ന് സൃഷ്ടിക്കപ്പെട്ട തുരുത്തുകൾ ഉണ്ടായിരിക്കുമെന്നത് ഇത്തരത്തിലുള്ള നദിയുടെ സവിശേഷതയാണ്. ഈ തുരുത്തുകളിൽ ഏറിയവയും എക്കൽനിർമിതവും ഫലഭൂയിഷ്ഠവുമാകയാൽ ഇടതൂർന്ന സസ്യാവരണത്തിനു വിധേയങ്ങളായിരിക്കും.
**നദീജന്യ വേദികകൾ River Terraces**
സമതലത്തിലൂടെ പ്രവഹിക്കുന്ന നദികളിൽ ഏതെങ്കിലും കാരണത്താൽ ലംബദിശയിൽ അപഘർഷണം ശക്തിപ്പെടുമ്പോൾ നദീപഥം ഗണ്യമായി താഴുന്നു. തുടർന്ന് പുതിയ ചാലിന്റെ പാർശ്വഭിത്തികൾക്ക് ശോഷണം സംഭവിച്ച് ചാലിന്റെ വീതി വർധിക്കുന്നു. ജലപ്രളയമുണ്ടാകുമ്പോൾ ഈ ഭാഗം വൻതോതിലുള്ള നിക്ഷേപണ(deposition)ത്തിനു വിധേയമാവുകയും വെള്ളമിറങ്ങിക്കഴിയുമ്പോൾ ഒരു വേദികയുടെ മട്ടിൽ നിലകൊള്ളുകയും ചെയ്യും. ഈ പ്രക്രിയ പലവുരു ആവർത്തിച്ചേക്കാം. ഇതിലൂടെ നദീപഥത്തിന്റെ ഇരുവശത്തുമോ ഒരു വശത്തുമാത്രമോ തട്ടുകളായി വേർതിരിഞ്ഞ സമതലപ്രായമായ ഭൂപ്രകൃതി ലഭിക്കുന്നു.
**ജലോഢ സമതലം (flood plain)**
നദിയിലെ ജലം കരകവിഞ്ഞ് ഒഴുകുന്നതാണ് ഈയിനം ഭൂരൂപങ്ങൾക്കു നിദാനമാവുന്നത്. നദീപഥത്തിനു പുറത്തേക്ക് വമിക്കുന്നതോടെ ഒഴുക്കിന്റെ വേഗത കുറയുന്നു. തുടർന്ന് നദീജലം ഉൾക്കൊണ്ടിട്ടുള്ള പദാർഥ ശേഖരം പൂർണമായും നിക്ഷേപിക്കപ്പെടുന്നു. ഓരോ പ്രളയകാലത്തും ഈദൃശ നിക്ഷേപണം ആവർത്തിക്കപ്പെടുന്നതിലൂടെ കാലാന്തരത്തിൽ എക്കൽമണ്ണിനു പ്രാമുഖ്യമുള്ള സമതലം സൃഷ്ടിക്കപ്പെടുന്നു. നദീതടത്തിന്റെ പൊതു ചായ് വിനെ അവലംബിച്ച് ജലോഢസമതലം നദിയുടെ ഇരുപാർശ്വങ്ങളിലുമോ ഒരു വശത്തുമാത്രമോ നിർമിതമാവാം. നദിക്കരയിൽ ഉയരം കൂടിയ വരമ്പുകൾ അവശേഷിപ്പിച്ചാണ് ജലോഢ സമതലത്തിന്റെ സൃഷ്ടി തുടങ്ങുന്നത്. വീതികുറഞ്ഞ് അവിച്ഛിന്നമായി നീളുന്ന ഈയിനം വരമ്പുകളെ ലെവി (levee) എന്നു വിശേഷിപ്പിക്കുന്നു. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ ഏറിയകൂറും ജലോഢ സമതലങ്ങൾ ചതുപ്പുനിലങ്ങളായി വർത്തിക്കുന്നു. മിയാൻഡറുകളും ഓക്സ്-ബോ തടാകങ്ങളും സാധാരണമാണ്. ആവർത്തിച്ചുണ്ടാകുന്ന നിക്ഷേപണത്തിലൂടെ ഏറെക്കാലത്തിനുശേഷം ഇത് എക്കൽ മൈതാനമായി മാറുന്നു. നദി ഗതി മാറി ഒഴുകുന്നതുമൂലം ജലോഢ സമതലങ്ങൾ ഒറ്റപ്പെട്ടുപോകുന്നത് അസാധാരണമല്ല; ഇവ നന്നേ ഫലഭൂയിഷ്ഠമായ നിരന്ന കൃഷിനിലങ്ങളായി വർത്തിക്കുന്നു.
**ഡെൽറ്റ (Delta)**
പതനസ്ഥാനത്തോടടുക്കുമ്പോൾ മിക്കനദികളും കൈവഴി(distributary)കളായി പിരിഞ്ഞൊഴുകുന്നു. ഈ കൈവഴികൾ വീണ്ടും പിരിയുകയും കൂടിച്ചേരുകയും ചെയ്ത് പൊതുവിൽ നീർച്ചാലുകളുടെ ഒരു ജാലിക സൃഷ്ടിക്കുന്നു. ഇവയ്ക്കിടയിൽ എക്കൽനിക്ഷേപങ്ങൾക്കു മുൻതൂക്കമുള്ള നിരന്ന കരഭാഗം അവശേഷിക്കുന്നുണ്ടാവും. ഇവയിലെ താണ നിലങ്ങൾ ചതുപ്പുകളായി മാറുന്നത് അസാധാരണമല്ല. ഈ രീതിയിലുള്ള നദീമുഖങ്ങളെ ഡെൽറ്റ എന്ന സംജ്ഞയിലൂടെ വിവക്ഷിക്കുന്നു. ഡെൽറ്റകളുടെ സൃഷ്ടിയിൽ നിർണായക സ്വാധീനം ചെലുത്തുന്നത് രണ്ട് പ്രക്രമ(process)ങ്ങളാണ്. (i) പതനസ്ഥാനത്ത് കടൽത്തിരകളാലും വേലാപ്രവാഹ(tidal current)ങ്ങളാലും രോധിതമാകുന്നതോടെ ഒഴുക്കിന്റെ ശക്തി പാടെ നിലച്ചുപോവുന്നതിനാൽ, ഉൾക്കൊണ്ടിട്ടുള്ള പദാർഥശേഖരത്തെ അപ്പാടെ നിക്ഷേപിക്കുവാൻ നദി നിർബന്ധിതമാകുന്നു. (ii) നദീജലത്തിൽ കലങ്ങിയെത്തുന്ന സൂക്ഷ്മാകാരങ്ങളായ കളിമൺ കണങ്ങൾ ഉപ്പുവെള്ളവുമായി സമ്പർക്കമുണ്ടാവുന്നതോടെ കട്ടപിടിച്ച് അടിയുന്നു. വെള്ളത്തിൽ കലർന്നുവരുന്ന പരുക്കൻ ശിലാകണങ്ങൾ ചാലുകൾക്കിടയിലുള്ള തുരുത്തുകളുടെ ഓരങ്ങളിൽ നിക്ഷിപ്തമാവുന്നു.
**അഴിയും പൊഴിയും**
കടൽനിരപ്പ് പെട്ടെന്ന് ഉയരുന്നതുമൂലം ഡെൽറ്റയും നദീമുഖവും ഒന്നാകെ മുങ്ങിപ്പോയെന്നുവരാം. അവതലനവിധേയമായ ഭൂഭാഗം തീവ്രമായ അവശോഷണത്തിനു വിധേയമാകുന്നതുമൂലം നദീമുഖം ആഴമേറിയ ജലാശയമായി പരിണമിക്കുന്നു. വേലാപ്രവാഹങ്ങളുടെ സ്വാധീനംമൂലം ഈ ഭാഗത്ത് ലവണജലം നിറയുന്നു. നദീമുഖം വിസ്തൃതമാകുന്നതിന് ആനുപാതികമായി നദീപഥത്തിന്റെ ഉള്ളിലേക്ക് വേലിയേറ്റം അനുഭവപ്പെടുന്ന ദൂരത്തിൽ വർധനവുണ്ടാകുന്നു. കടലുമായി നിരന്തരം ബന്ധപ്പെട്ടുകിടക്കുന്ന ഈദൃശ നദീമുഖങ്ങളെ അഴി എന്നു വിശേഷിപ്പിക്കുന്നു.
അവതലനവിധേയമായ കരഭാഗം അധികം ആഴത്തിലല്ലാതെ ജലനിമഗ്നമായി അവശേഷിച്ചിട്ടുള്ള നദീമുഖങ്ങളും ഉണ്ട്. ഇവിടങ്ങളിൽ തിരമാലകളും വേലാതരംഗങ്ങളുംവഴി നിക്ഷിപ്തമാവുന്ന മണ്ണട്ടികൾ അട്ടിയിട്ടുയർന്ന് മണൽത്തിട്ടു(bars)കളായി മാറുന്നത് സാധാരണമാണ്. നദീമുഖ ജലാശയങ്ങൾ പാർശ്വികമായി വ്യാപ്തി വർധിപ്പിക്കുകയും നദിയിലൂടെ ഒഴുകിയെത്തുന്ന ജലത്തിന്റെ അളവിൽ സാരമായ കുറവുണ്ടാവുകയും ചെയ്യുമ്പോൾ നദീമുഖം മണൽത്തിട്ടകളാൽ ബന്ധിക്കപ്പെടുന്നു. ഈ വിധത്തിൽ കടലുമായുള്ള സമ്പർക്കം ഋതുപരമായെങ്കിലും വിച്ഛേദിക്കപ്പെട്ടിട്ടുള്ള നദീമുഖങ്ങളെ പൊഴി എന്നു വിശേഷിപ്പിക്കുന്നു. (നോ: അഴിയും പൊഴിയും)
**നദീവ്യൂഹ പാറ്റേണുകൾ (River Patterns)**
ഭൗമോപരിതലത്തിലൂടെ ഒഴുകുന്ന ജലസഞ്ചയത്തിന് മൊത്തത്തിലുള്ള സംജ്ഞയാണ് അപവാഹം. മഴപെയ്ത് വീഴുന്ന ജലത്തിലെ ബാഷ്പീകരണത്തിനും അടിഞ്ഞുതാഴലിനും ശേഷമുള്ള ഭാഗമാണ് ഉപരിതലത്തിലൂടെ പ്രവഹിക്കുന്നത്. സ്വയം സൃഷ്ടിച്ച ചാലുകളിലൂടെ ഒഴുകിനീങ്ങുന്ന ഉപരിതല ജലധാരകളുടെ വികസിതവും പരിണതവുമായ പാറ്റേൺ ആണ് നദീവ്യൂഹം. ഒരു നദിയും അതിന്റെ ഉപനദികളും അവയിലേക്ക് ഒഴുകിവീഴുന്ന തോടുകളും നീർച്ചാലുകളുമൊക്കെ ചേർന്ന പ്രത്യേക ജലനിർഗമനവ്യവസ്ഥയാണ് അപവാഹക്രമം.സമീപവർത്തികളായ രണ്ട് നദീതാഴ്വരകൾക്കിടയ്ക്കുള്ള ഉയർന്ന ഭൂഭാഗത്തെ ദ്വിനദീമധ്യം (inter fluve) എന്നു വിളിക്കുന്നു. വ്യത്യസ്ത അപവാഹക്രമങ്ങൾക്ക് രൂപംനല്കത്തക്കവിധം അവയ്ക്ക് ഇടയ്ക്കായി സ്ഥിതിചെയ്യുന്ന ഉന്നത പ്രദേശത്തെയാണ് ജലവിഭാജകം എന്നു വിശേഷിപ്പിക്കുന്നത്. ഒരു നദിയുടെ നീളം, അതിലെ ജലപ്രവാഹത്തിന്റെ പരിമാണം, തടവിസ്തൃതി എന്നിവയിലോരോന്നും പ്രസ്തുത നദീവ്യൂഹത്തിന്റെ വലിപ്പം വർധിപ്പിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നു. ഇവ ഓരോന്നും സ്വതന്ത്ര പ്രാചല(independent parameter)ങ്ങളാണ്. പ്രവഹിക്കുന്ന ജലത്തിന്റെ വാർഷികത്തോത് കണക്കാക്കുന്നതിനുള്ള പ്രാമാണിക സൂചകം (standard index) ആയി അംഗീകരിക്കപ്പെട്ടിരിക്കുന്നത് നദീപഥത്തിലെ പ്രത്യേക സ്ഥാനങ്ങളിലൂടെ ഒരു സെക്കൻഡിൽ നിർഗമിക്കുന്ന ജലത്തിന്റെ വ്യാപ്തമാണ്. ഈ ജല വ്യാപ്തം അളക്കുന്നതിനുള്ള ഏകകം ഘ.മീ./സെക്കൻഡ് ആണ്. നദീതടത്തിലെ ഏകകക്ഷേത്ര(1 ച.കി.മീ.)ത്തിൽ നിന്ന് ആവാഹിക്കപ്പെടുന്ന നീരൊഴുക്കിന്റെ ശരാശരി അളവിനെ പ്രവാഹ ഏകകം (unit runoff) ആയി പരിഗണിക്കുന്നു.
ജലപ്രവാഹത്തിനും ഭൂരൂപത്തിനുമിടയ്ക്ക് അനുവർത്തകബന്ധം നിലനില്ക്കുന്നതായി സൂചിപ്പിച്ചത് പവ്വൽ  ആയിരുന്നു. 'അപരദനചക്ര'ത്തിന്റെ ഉപജ്ഞാതാവായ ഡേവിസ് അപവാഹക്രമങ്ങൾക്ക് ജനിതക(genetic)വും പ്രസ്പഷ്ടവുമായ വർഗീകരണം നല്കി.
ഒരു നദീതടത്തിലെ നീർച്ചാലുകളെ കൂട്ടായി പരിഗണിക്കുമ്പോൾ അപവാഹക്രമത്തിന്റെ നിയതമായ ഒരു രൂപരേഖ ലഭിക്കുന്നു. പ്രസ്തുത ഭൂഭാഗത്തിന്റെ ചരിവുമാനം, ശിലാഘടന, ശിലാസവിശേഷതകൾ, വലനം, ഭ്രംശം, പ്രോത്ഥാനം (upheaval), അവതലനം (subsidence) തുടങ്ങിയ പ്രക്രിയകൾ ആദിയായവയെ പ്രതിഫലിപ്പിക്കുന്ന മാതൃക(pattern)കളെയാണ് നദീവ്യൂഹപാറ്റേൺ എന്ന സംജ്ഞയിലൂടെ വിവക്ഷിക്കുന്നത്. ഏറ്റവും സാധാരണമായി കാണപ്പെടുന്നത് ഡെൻഡ്രിറ്റിക് (dendritic) പാറ്റേണുകളാണ്. ഇലകളിലെ സിരകളെപ്പോലെ പടർന്നുവ്യാപിച്ചിട്ടുള്ള നീർച്ചാലുകൾ പ്രധാന നദിയുമായി ന്യൂനകോണദിശകളിൽ ഒഴുകിച്ചേരുന്ന പാറ്റേണുകളാണ് ഇവ. വിരൂപണപ്രക്രിയകൾ ബാധിക്കാതെ, ഏകതാനമായ ശിലാസ്തരങ്ങളിലൂടെ ഒഴുകിയെത്തുന്ന നീർച്ചാലുകളുടെ വ്യൂഹങ്ങളാണ് ഡെൻഡ്രിറ്റിക് പാറ്റേണുകൾ സൃഷ്ടിക്കുന്നത്. കാറ്റ്, ഹിമാനി എന്നിവ മൂലമുള്ള നിക്ഷേപണത്തിന്റെ ഫലമായി തലങ്ങും വിലങ്ങുമായി രൂപംകൊള്ളുന്ന ഉന്നത തടങ്ങൾക്കിടയിലൂടെയോ ഭ്രംശരേഖകളിലൂടെയോ ഒഴുകുന്ന നദികൾ പരസ്പരം സംയോജിച്ച് നദീവ്യൂഹമായി മാറുമ്പോൾ പ്രസ്തുത വ്യൂഹത്തിന് ജാലയുക്ത പാറ്റേൺ(Trellis pattern) കൈവരുന്നു. ഈദൃശ വ്യൂഹത്തിലെ നീർച്ചാലുകൾ പരസ്പരം സമാന്തരമായി ഒഴുകിയും ലംബികമായി ഖണ്ഡിച്ചും ഏതാണ്ട് കമ്പിവല പോലെയുള്ള അപവാഹമാതൃക സൃഷ്ടിച്ചിട്ടുണ്ടാകും; പ്രധാന നദിയുടെ പഥത്തിൽ ലംബികമായ വ്യതിയാനമുണ്ടായി കാണുന്നതും അസാധാരണമല്ല. ഭ്രംശരേഖകൾ, ശിലാസന്ധികൾ തുടങ്ങിയവയെ അവലംബിച്ചൊഴുകുന്ന നീർച്ചാലുകൾ സംയോജിച്ച് ദീർഘചതുരാകൃതിയിലുള്ള പാറ്റേണിന് (Rectangular pattern) രൂപം നല്കാം. കുംഭകാകാരത്തിലുള്ള ഉന്നതതടങ്ങളിൽനിന്നു പ്രഭവിക്കുന്ന നദികൾ നാനാദിശകളിലേക്കായി പിരിഞ്ഞൊഴുകുന്നതു സാധാരണമാണ് (ആരീയ അപവാഹം-radial pattern). നിമ്നതടങ്ങളിലേക്ക് ഒഴുകിക്കൂടുന്ന അഭികേന്ദ്രക (centrifugal) അപവാഹം മറ്റൊരു മാതൃകയാണ്. ഈ രണ്ടു ക്രമങ്ങളിലും നദികൾ പരസ്പരം സംയോജിച്ച് വ്യൂഹങ്ങൾ സൃഷ്ടിച്ചുകൊള്ളണമെന്നില്ല.
നദീവ്യൂഹത്തിന്റെ പാറ്റേണിനോടൊപ്പം അപവാഹത്തിന്റെ വിന്യാസക്രമം (texture), സാന്ദ്രത (density), ആവൃത്തി (frequency) എന്നിവയെക്കൂടി വിശ്ലേഷണവിധേയമാക്കുമ്പോൾ പ്രസ്തുത മേഖലയിലെ നീർച്ചാലുകളുടെ ബാഹുല്യം, ദൈർഘ്യമാനം, ആപേക്ഷിക ഇടയകലം തുടങ്ങിയവ നിർണയിക്കാനാവും.
**പുനർയുവത്വം പ്രാപിക്കൽ (Rejuvenation)**
ആർദ്രമേഖല(humid region)യിലുള്ള നദികൾ, നദീതാഴ്വരകൾ, അനുബന്ധസംരചനകൾ എന്നിവയെ ഉൾക്കൊള്ളുന്ന ഏത് അപവാഹവ്യവസ്ഥയും സാധാരണഗതിയിൽ യുവാവസ്ഥ, പ്രൗഢാവസ്ഥ, വൃദ്ധാവസ്ഥ എന്നിങ്ങനെ മൂന്നുഘട്ടങ്ങളെ തരണം ചെയ്ത് വികാസത്തിന്റെ പരിസമാപ്തി പ്രാപിക്കേണ്ടതുണ്ട്. ഈ മൂന്ന് ഘട്ടങ്ങളും നിർബാധമായി തരണം ചെയ്യുമ്പോഴാണ് നദി 'അപരദനചക്രം' പൂർത്തിയാക്കുന്നത്. അപരദനചക്രത്തിന്റെ തടസ്സം കൂടാതെയുള്ള പരിസമാപ്തിക്ക് വിവർത്തനിക പ്രക്രിയ(tectonic activity)കളുടെ പൂർണമായ അഭാവം അത്യന്താപേക്ഷിതമാണ്. എന്നാൽ ഇത് പ്രായേണ സംഭവ്യമല്ല. ഒരു അപരദനചക്രം പൂർത്തിയാവുന്നതിന് സാധാരണഗതിയിൽ നന്നേ നീണ്ട കാലയളവ് ആവശ്യമാണ്. ഈ കാലത്തിനിടയിൽ പ്രസ്തുത മേഖല പ്രോത്ഥാനം (upheaval), സംവലനം (warping) തുടങ്ങി അഗ്നിപർവത സ്ഫോടനം വരെയുള്ള വിവർത്തനിക (tectonic) പ്രക്രിയകൾക്ക് വിധേയമായേക്കാം. ഇതിന്റെ ഫലമായി പ്രൗഢാവസ്ഥയിലോ വൃദ്ധാവസ്ഥയിലോ എത്തിക്കഴിഞ്ഞ നദിക്കുപോലും ചാലുകളുടെ പുനഃസൃഷ്ടിയിൽ ഏർപ്പെടേണ്ടിവരും. ഉദാഹരണത്തിന് പ്രൗഢാവസ്ഥയിലെത്തിക്കഴിഞ്ഞ ഒരു നദിയുടെ തടം അപ്പാടെ പ്രോത്ഥാനവിധേയമാകുന്നുവെന്നിരിക്കട്ടെ. . പ്രസ്തുത മേഖലയുടെ പ്രതലപ്രകൃതിയിൽ സമൂലമായ മാറ്റമുണ്ടാകുന്നു. ഒപ്പംതന്നെ പുതിയ നിമ്നോന്നതി സിദ്ധിക്കുകയും ചെയ്യും. ഇതോടെ അപവാഹവ്യവസ്ഥ താറുമാറാവുന്നു. പ്രതലപ്രകൃതിയിൽ മാറ്റമുണ്ടാകുന്നതോടെ ജലധാരകളുടെ അപരദന പ്രവർത്തനം തീവ്രമാവുകയും ചാലുകളുടെ ആഴംകൂട്ടുന്ന പ്രക്രിയ സജീവമാവുകയും ചെയ്യുന്നു. ഉച്ചാവചത്തിലെ വ്യതിയാനംമൂലം നിലവിലുള്ള ചാലുകളുടെ വലിവുബലം വർധിക്കുന്നത് അവയിലെ ജലപ്രവാഹത്തിന്റെ വഹനക്ഷമത ഇരട്ടിപ്പിക്കും. ചുരുക്കത്തിൽ നദീവ്യൂഹത്തിന് വീണ്ടും യുവത്വം/യൗവനാവസ്ഥ കൈവരുന്നു. ഈ ദൃശ്യപ്രതിഭാസത്തിന് പുനർയുവത്വം പ്രാപിക്കൽ എന്നു പറയുന്നു. ഇതിനു വിധേയമായി യൗവനാവസ്ഥയിലേക്കു മടങ്ങുന്ന നദികൾ അപരദന ചക്രത്തിന്റെ തുടർന്നുള്ള ഘട്ടങ്ങൾ പൂർത്തിയാക്കുന്ന പ്രക്രമങ്ങളിൽ ഏർപ്പെടുന്നു.
**കേരളത്തിലെ നദികൾ**
കേരളത്തിൽ അനേകം പുഴകളുണ്ട്. അതിൽ 15 കിലോമീറ്ററോ അതിൽ കൂടുതലോ നീളമുള്ള പുഴയെയാണ് കേരളത്തിൽ നദിയായി കണക്കാക്കുന്നത്. ഭാരതത്തിലെ മഹാനദികളുടെ പട്ടികയിലെ ഒന്നുപോലും കേരളത്തിൽ നിന്നില്ല. 2,000- 20,000 ച.കി.മീറ്ററുകൾക്കിടക്ക് നീർവാർച്ചാപ്രദേശം ഉള്ളവയാണ് ഇടത്തരം നദികൾ. ഇങ്ങനെ നോക്കുമ്പോൾ പെരിയാർ, ഭാരതപ്പുഴ, പമ്പ, ചാലിയാർ എന്നിവ ഇടത്തരം നദികളാണ്. 2,000 ച.കി.മീറ്ററിൽ കുറഞ്ഞ നീർവാർച്ചാപ്രദേശം ഉള്ളവയാണ് ചെറുനദികൾ. കേരളത്തിലെ 40 നദികൾ ഈ ഗണത്തിൽപ്പെടും. 16 കിലോമീറ്റർ നീളമുള്ള ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴ മുതൽ 244 കിലോമീറ്റർ നീളമുള്ള പെരിയാർ വരെ ഇക്കൂട്ടത്തിലുണ്ട്. കേരളത്തിലെ ആകെ 44 നദികളിൽ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടുമാണ് ഒഴുകുന്നത്. 100 കി.മീറ്ററിൽ കൂടുതൽ നീളമുള്ള 11 നദികളുണ്ട്.

പടിഞ്ഞാറേക്ക് ഒഴുകുന്ന നദികൾ(വടക്കു നിന്നും ക്രമത്തിൽ)

1 ബാഗ്ര മഞ്ചേശ്വരം പുഴ
2 ഉപ്പളപ്പുഴ
3 ഷിറിയപ്പുഴ
4 മൊഗ്രാൽ നദി
5 ചന്ദ്രഗിരിപ്പുഴ
6 ചിത്താരി പുഴ
7 നീലേശ്വരം പുഴ
8 കാര്യങ്കോടു പുഴ
9 കാവേരിപുഴ(കവ്വായി)
10 പെരുമ്പ നദി
11 രാമപുരം പുഴ
12 കുപ്പം പുഴ
13 വളപട്ടണം പുഴ
14 അഞ്ചരക്കണ്ടി പുഴ
15 തലശ്ശേരി പുഴ
16 മയ്യഴിപ്പുഴ
17 കുറ്റ്യാടി പുഴ
18 കോരപ്പുഴ
19 കല്ലായിപ്പുഴ
20 ചാലിയാർ
21 കടലുണ്ടിയാറ്‍
22 തിരൂർ പുഴ
23 ഭാരതപ്പുഴ
24 കേച്ചേരിപ്പുഴ
25 താണിക്കുടം പുഴ(പുഴയ്ക്കൽ പുഴ)
26 കരുവന്നൂർ പുഴ
27 ചാലക്കുടിപ്പുഴ
28 പെരിയാർ നദി
29 മൂവാറ്റുപുഴ (നദി)
30 മീനച്ചിലാർ
31 മണിമലയാർ
32 പമ്പാനദി
33 അച്ചൻ‌കോവിലാർ
34 പള്ളീക്കല് നദി‍
35 കല്ലടയാർ
36 ഇത്തിക്കരയാർ
37 ആയിരൂർ നദി
38 വാമനപുരം നദി
39 മാമം പുഴ
40 കരമനയാർ
41 നെയ്യാർ

കിഴക്കോട്ടൊഴുകുന്ന നദികൾ

നദി നീളം കി.മീ.(കേരളത്തിൽ)
1 പാമ്പാർ
2 കബനീ നദി
3 ഭവാനീ നദി
**മണിമലയാർ**
മണിമലയാർ തെക്ക്-മദ്ധ്യകേരളത്തിലെ 92 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ്. കേരളത്തിലെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിൽ സമുദ്രനിരപ്പിൽ നിന്നും 2500 അടി മുകളിൽ സ്ഥിതി ചെയ്യുന്ന മുത്തവറ മലനിരകളിൽനിന്നാണ് ഈ നദിയുടെ ഉത്ഭവം. ഇത് പമ്പ നദിയുടെ ഒരു പോഷകനദിയാണെങ്കിൽക്കൂടി ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ഒരു പ്രത്യേക നദിയായി കണക്കാക്കപ്പെടുന്നു. ആരംഭസ്ഥാനത്ത് പുല്ലുകയാർ എന്നും അറിയപ്പെടുന്നു. 90 കി.മീ. നീളമുള്ള ഈ നദി കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ ഒഴുകി ആലപ്പുഴ ജില്ലയിലെ മുട്ടാറിനടുത്ത് വച്ച് പമ്പാനദിയിൽ ലയിക്കുന്നു.ഏന്തയാർ, കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, മണിമല, കോട്ടാങ്ങൽ, കുളത്തൂർമൂഴി, വായ്പ്പൂർ, മല്ലപ്പള്ളി, തുരുത്തിക്കാട്, വെണ്ണിക്കുളം, കവിയൂർ, നിരണം, മുട്ടാർ, തലവടി, കോഴിമുക്ക്, പുളിങ്കുന്ന്, മങ്കൊമ്പ്, ചമ്പക്കുളം എന്നീ പട്ടണങ്ങൾ മണിമലയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. മണിമലയാറും പമ്പാ നദിയും സംഗമിക്കുന്നിടത്തെ ഒരു പുരാതന തുറമുഖമായിരുന്നു നിരണം. മണിമലയാറിനു തീരത്തെ കവിയൂരിൽ പുരാതന ശിലാക്ഷേത്രങ്ങൾ ഇപ്പോഴും കാണാൻ കഴിയുന്നു.
*വാമനപുരം പുഴ**
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് വാമനപുരം പുഴ. ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്. നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന തിരുവാമനപുരം ക്ഷേത്രത്തിൽ നിന്നുമാവാം വാമനപുരം എന്ന പ്രദേശത്തിനും ഈ നദിയ്ക്കും വാമനപുരം എന്നപേർ ലഭിച്ചത്.
** ഉത്ഭവവും സഞ്ചാരവും**
പശ്ചിമഘട്ടത്തിലെ 1860 മീറ്റർ ഉയരത്തിലുള്ള ചെമ്പുഞ്ചിയിൽ നിന്നുമാണ് വാമനപുരം നദി ഉത്ഭവിക്കുന്നത്. 88 കി.മി ദൂരം തിരുവനന്തപുരം, കൊല്ലം ജില്ലകളിലൂടെ ഒഴുകുന്ന നദി തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് കായലിൽ അവസാനിക്കുന്നു. പക്ഷേ 11.2 കി.മി. ദൂരം മാത്രമെ വാമനപുരം നദിയിൽ സഞ്ചാരയോഗ്യമായുള്ളു.
**കുപ്പം പുഴ**
കർണ്ണാടകയിലെ പാടിനെൽക്കാവ് റിസർവ് വനത്തിൽ നിന്നും ഉത്ഭവിച്ച് കേരളത്തിലൂടെ അറബിക്കടലിൽ പതിക്കുന്ന നദിയാണ് കുപ്പം പുഴ. കേരളത്തിൽ ആലക്കോട്, ചപ്പാരപ്പടവ്, പരിയാരം, ഏഴോം തുടങ്ങിയ പഞ്ചായത്തുകളിലൂടെയുതളിപ്പറമ്പ് നഗരസഭയിലൂടെയും 88 കിലോമീറ്റർ ദൂരം ഒഴുകി അഴീക്കൽ അഴിയിൽ വളപ്പട്ടണം പുഴയുമായി ചേർന്ന് കുപ്പം പുഴ അറബിക്കടലിൽ പതിക്കുന്നു.ഇതിനെ പഴയങ്ങാടിപ്പുഴ എന്നും കിള്ളാ നദി എന്നും പറയാറുണ്ട്. കേരളത്തിലെ ഏറ്റവും ആഴം കൂടിയ പുഴയാണിത്.ആലക്കോട് ഗ്രാമപഞ്ചായത്തിലൂടെ 12 കിലോമീറ്റർ ഒഴുകി, വീമ്പുംകാവ് വഴിയാണ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിൽ ഈ പുഴ എത്തിച്ചേരുന്നത്. റോഡുകളുടെ ആവിർഭാവവും, പുഴയിലെ ജലത്തിന്റെ അളവിൽ വന്ന വൻ വ്യത്യാസവും കാരണം പണ്ടുകാലത്ത് നടത്തിയിരുന്ന ബോട്ട് സർവ്വീസുകൾ നിർത്തിവെച്ചു. പഴയങ്ങാടി എത്തും മുന്നേ, പന്നിയൂർ ഭാഗത്തുനിന്നും ഉദ്ഭവിച്ച മറ്റൊരു കൈവഴിപ്പുഴ ഈ പുഴയോട് ചേരുന്നു.
ജലഗതാഗതത്തിനായി നിർമ്മിച്ച സുൽത്താൻതോട്വഴി കുപ്പം പുഴയെ രാമപുരം പുഴയുമയി ബന്ധിപ്പിച്ചിട്ടുണ്ട്.
**പെരിയാർ**
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ്പെരിയാർ  കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലെന്നതിനാലും “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു 244 കി.മീ നീളമുള്ള ഈ നദി കേരളത്തിലെ വലിയൊരു ഭാഗം ജനങ്ങളുടെ ഗാർഹികം, വൈദ്യുതി, വിനോദസഞ്ചാരം, മത്സ്യബന്ധനം, തീർത്ഥാടനം, ജലസേചനം, മണൽഖനനം, കുടിവെള്ളം, ഉൾനാടൻ ഗതാഗതം, വ്യാവസായങ്ങൾ തുടങ്ങിയ ബഹുമുഖങ്ങളായ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നുണ്ട്. കേരളത്തിന്റെ വൈദ്യുതോർജ്ജത്തിന്റെ നല്ലൊരു പങ്ക് പെരിയാറിൽ നിർമിച്ച ജലവൈദ്യുതപദ്ധതികളിൽ നിന്നുത്പാദിപ്പിക്കപ്പെടുന്നു.പെരിയാർനദിയിൽ ആകെ പതിനാല് തടയണകളുണ്ട്. അഞ്ച് ജില്ലകളിലായി 41 പഞ്ചായത്തിലൂടെയും, മൂന്നു മുനിസിപ്പാലിറ്റികളിലൂടെയും, ഒരു കോർപ്പറേഷനിലൂടെയും പെരിയാർ കടന്നുപോകുന്നുണ്ട്. ഏതാണ്ട് അമ്പതുലക്ഷത്തോളം ആളുകൾ വിവിധ ആവശ്യങ്ങൾക്കായി പെരിയാറിലെ ജലത്തെ ആശ്രയിക്കുന്നുണ്ട്. സംസ്ഥാനത്തെ വ്യവസായത്തിന്റെ 25ശതമാനവും പെരിയാറിന്റെ തടങ്ങളിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ വ്യവസായങ്ങൾ പുറംതള്ളുന്ന പലതരത്തിലുള്ള അഴുക്കുകൾ പെരിയാറിനെ കാലങ്ങളായി മലിനമാക്കുന്നു. കൂടാതെ അനധികൃതമായി നടക്കുന്ന മണൽഖനനം പെരിയാറിന് വളരെ കടുത്ത പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. 43000 ടൺ മണൽ പ്രതിദിനം പെരിയാറിൽ നിന്നും ഖനനം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
**പേരിനു പിന്നിൽ*
തമിഴിലെ പെരിയ അഥവാ വലിയ നദി (ആറ്‌) ആണ് പെരിയാർ ആയത്. പെരിയാറിന് ആലുവാപ്പുഴ, ചൂർണ്ണ, പൂർണ്ണ, ചൂർണ്ണി എന്നും പര്യായങ്ങൾ ഉണ്ട്.
**ചരിത്രം*
പെരിയാറിന്റെ ചരിത്രം കേരളചരിത്രവുമായി വളരെ ബന്ധപ്പെട്ടതാണ്‌. സംഘം കൃതികളിൽ ചൂർ‌ണി നദി യെന്നും താമ്രപരണിയെന്ന പേരിലും ഈ നദിയെ പ്രതിപാദിച്ചിരിക്കുന്നു. കൊടുങ്ങല്ലൂരിൽ നിന്നും പാണ്ഡ്യ തലസ്ഥാനമായ മദുരയിലേക്കു പെരിയാർ നദിയോരത്തുകൂടി ചരക്കുകൾക്കും മറ്റുമായി ജലഗതാഗത പാത ഉണ്ടായിരുന്നതായി സംഘം കൃതികളിൽ പറയുന്നു. പതിറ്റുപത്തില് ചേരതലസ്ഥാനമായ വഞ്ചി പെരിയാറിൻ തീരത്താണ് എന്ന് പറയുന്നുണ്ട്. മുൻകാലങ്ങളിൽ ഈ പ്രസ്താവന ചൂർണ്ണ തിരുച്ചിറപ്പള്ളിയിലെ അമരാവതി നദിയാണ് എന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയിരുന്നു. അടുത്തകാലത്ത് നടന്ന ഗവേഷണങ്ങൾ പെരിയാറാണ് ഇത് എന്ന് തെളിയിക്കുന്നുണ്ട്. പുറനാനൂറിൽ രണ്ടു ചേരരാജാക്കന്മാരെപ്പറ്റി വിവരിക്കുമ്പോളാണ് വഞ്ചി നഗരത്തേയും പൊരുനൈ നദിയേയും പറ്റി വർണ്ണിക്കുന്നത്. താമ്രപർണ്ണി നദിയുടെ പര്യായമാണ് പൊരുന്തവും പൊരുനൈയും. പശ്ചിമഘട്ടത്തിൽ നിന്ന് കിഴക്കോട്ടൊഴുകുന്ന താമ്രപർണ്ണി നദിയുടെ അതേ ഉത്ഭവമാണ് പെരിയാറിനും എന്ന വിശ്വാസമാണ് ഇതിന് കാരണം. ഇവിടെ ഇല്ലിത്തോട്-മുളങ്കുഴി ഭാഗത്ത് മഹാശിലാസ്മാരകങ്ങൾ എന്ന് സംശയിക്കപ്പെടുന്ന ഗുഹകൾ കാണപ്പെടുന്നുണ്ട്. കേരളചരിത്രത്തിൽ പ്രാചീനശിലായുഗമില്ല എന്ന് വാദിച്ചവർക്ക് മറുപടിയായി ആദ്യമായി അതിന് തെളിവുകൾ ലഭിച്ചത് പെരിയാറിന്റെ തീരത്തുനിന്നാണ്.തെന്മലക്കടുത്തുള്ള ചെന്തുരുണിമലയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്. 1341 ലെ പെരിയാർ വെള്ളപ്പൊക്കത്തിൽ ആദ്യപ്രതിഷ്ഠ നിലനിന്നിരുന്ന ക്ഷേത്രം നശിച്ചു പോവുകയും പകരം വടക്ക് വശത്തുള്ള ഉയർന്ന കരയിൽ പുതിയ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. പെരിയാറിന്റെ മംഗലപ്പുഴ ശാഖ ഒഴുകി മുനമ്പത്ത് കടലിനോട് ചേരുന്നിടത്താണ്‌ പുരാതനകാലത്തെ പ്രസിദ്ധമായ മുസിരിസ് എന്ന പട്ടണം സ്ഥിതി ചെയ്തിരുന്നത്.
ആദിശങ്കരന്റെ ജന്മം കൊണ്ട് പ്രസിദ്ധമായ കാലടി പെരിയാറിന്റെ തീരത്താണ്‌. അദ്ദേഹവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ മുതലക്കടവ് ഇന്നും നിലനിൽക്കുന്നു. ശങ്കരാചാര്യരുടെ അമ്മ ആര്യാംബയുടെ സ്മാരകവും പെരിയാർ തീരത്താണ്‌. പെരിയാറ്റിലെ ജലത്തിന്‌ ഔഷധഗുണം ഉണ്ടെന്നു കരുതുന്ന നിരവധി ആദിവാസി വിഭാഗങ്ങളുടെ വിവാഹച്ചടങ്ങുകൾക്ക് പെരിയാറ്റിലെ ജലം അത്യാവശ്യമാണ്‌. പെരിയാറ്റിന്റെ അരികിലുള്ള നിരവധി ക്ഷേത്രങ്ങളുടേയും പള്ളികളുടേയും ചടങ്ങുകളും പെരിയാറ്റിലെ ജലത്തെ ആശ്രയിച്ചാണ്‌ നടന്നുവരുന്നത്. തിരുവിതാംകൂർ, കൊച്ചി എന്നിവിടങ്ങളിലെ രാജാക്കന്മാർ തങ്ങൾക്ക് കുളിച്ചു താമസിക്കുവാനായി പെരിയാറിന്റെ തീരത്ത് പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അവയിൽ ആലുവ പാലസ്, അന്ത്രപ്പേർ കെട്ടിടം, കോഡർ മാളിക, ചൊവ്വര കൊട്ടാരം തുടങ്ങിയവ ഇന്നും അവശേഷിക്കുന്നുണ്ട്. പോർട്ടുഗീസുകാരും ഡച്ചുകാരും ഈ രീതി പിന്തുടർന്നിരുന്നു. തോമാശ്ലീഹ മലയാറ്റൂർ എത്തിയത് പെരിയാറിന്റെ കൈവഴികളിലൂടെയായിരുന്നു എന്നു വിശ്വസിക്കുന്നവരും ഉണ്ട്. മലയാറ്റൂർ ഇന്ന് അന്തർദ്ദേശീയ തീർത്ഥാടന കേന്ദ്രമായിക്കഴിഞ്ഞു. കേരളത്തിൽ സുഗന്ധവ്യഞ്ജനങ്ങൾക്കായി പോർട്ടുഗീസുകാരും ഡച്ചുകാരുംഇംഗ്ലീഷുകാരും മറ്റും കേരളത്തിൽ എത്തിയപ്പോൾ ഇടുക്കിയിലെ കാടുകളിൽ നിന്ന് സുഗന്ധദ്രവ്യങ്ങൾ മലയിറക്കി കൊണ്ടുവന്നിരുന്നത് പെരിയാറ്റിലൂടെയായിരുന്നു. മലയാറ്റൂർ-നീലീശ്വരം ഭാഗത്ത് ബ്രിട്ടീഷുകാർ അവരുടെ തടിഡിപ്പോകൾ സ്ഥാപിച്ചിരുന്നു.
ടിപ്പു സുൽത്താന്റെ കാലത്ത് തിരുവിതാംകൂർ ആക്രമിക്കാനെത്തിയ പടയാളികൾ പെരിയാറ്റിലെ മലവെള്ളപ്പാച്ചിൽ കണ്ട് ഭയന്ന് പിന്മാറി എന്നും ചരിത്രം രേഖപ്പെടുത്തുന്നു. 1341 പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂരിലെ അഴി അടയുകയും പിന്നീട് കൊച്ചിയിലെ അഴിമുഖം തുറക്കുകയും ചെയ്തു. അതോടെ തോട്ടുമുഖത്ത് വെച്ച് പെരിയാർ രണ്ടായി പിരിഞ്ഞു. ഒരു കൈവഴി പഴയതുപോലെ ദേശം, മംഗലപ്പുഴ വഴി കൊടുങ്ങല്ലൂർ കായലിൽ ചേരുന്നു. പുതിയതായി ഉണ്ടായ കൈവഴി ആലുവയെ രണ്ടായി മുറിച്ച് തെക്കോട്ട് ഒഴുകി കഞ്ഞുണ്ണിക്കരയിൽ വെച്ച് പിന്നെയും രണ്ടായി പിരിഞ്ഞ് ഒരു കൈവഴി വരാപ്പുഴയിലേക്കും മറ്റേത് കൊച്ചി കായലിലേക്കും ചേർന്നു തുടങ്ങി. ഈ മാറ്റത്താൽ കൊടുങ്ങല്ലൂരിനെ തുറമുഖയോഗ്യമാക്കിയിരുന്ന അഴി അടഞ്ഞ് തുറമുഖം ഉപയോഗ്യമല്ലാതായി. ചേരൻ‌മാരുടെ പ്രധാന നഗരിയും പുരാതന കേരളത്തിലെ പ്രധാന തുറമുഖവുമായിരുന്ന കൊടുങ്ങല്ലൂരിന്റെ പതനവും കൊച്ചിയുടെ ഉയർച്ചയും ഈ ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ കാരണമായിരുന്നു.
**നദി ഉത്ഭവിക്കുന്ന മലകൾ*
*വള്ളിമല
*കോമല
*കണ്ണൻദേവൻ മല
*പൊൻമുടി
*ചൊക്കൻപെട്ടിമല
*കാളിമല
*കണ്ണിമല
*ആനമല
*പാച്ചിമല
*സുന്ദരമല
*നല്ലതണ്ണിമല
*നാഗമല
**പ്രധാന പോഷകനദികൾ*
*ആനമലയാർ
*ചെറുതോണിയാർ
*ചിറ്റാർ
*ഇടമലയാർ
*കാഞ്ചിയാർ
*കരിന്തിരിയാർ
*കിളിവള്ളിത്തോട്
*കട്ടപ്പനയാർ
*മുല്ലയാർ
*മേലാശ്ശേരിയാർ
*മുതിരപ്പുഴ
*പാലാർ
*പെരിഞ്ചൻകുട്ടിയാർ
*ഇരട്ടയാർ
*തുവളയാർ
*പൂയംകുട്ടിയാർ
*പെരുംതുറയാർ
*പന്നിയാർ
*തൊട്ടിയാർ
*ആനക്കുളം പുഴ
*മണലിയാർ
*പെരിയാറ്റിലെ **തുരുത്തുകൾ*
*പെരിയാറിനു കുറുകെയുള്ള കോട്ടപ്പുറം പാലം നടുവിൽ വലിയ പണിക്കൻ തുരുത്തും.
*ബകപുരം
കാഞ്ഞൂർ തുരുത്ത്
*പരുന്തുറാഞ്ചിത്തുരുത്ത്
*ആലുവ തുരുത്ത്
*ഉളിയന്നൂർ തുരുത്ത്
*അബു തുരുത്ത്
*ഇടമുള തുരുത്ത്
*ഗോതുരുത്ത്
*പഴമ്പിള്ളി തുരുത്ത്
*ചെറിയ പണിക്കൻ തുരുത്ത്
*വലിയ പണിക്കൻ തുരുത്ത്
*കണ്ടൻ തുരുത്ത്
*കുന്നത്തുകടവ് തുരുത്ത്
**ഉത്ഭവവും ഗതിയും*
പശ്ചിമഘട്ടത്തിലെമൂന്ന് വ്യത്യസ്തങ്ങളായ ഭൂവിഭാഗങ്ങളിൽ നിന്നാണ് പെരിയാർ ഉത്ഭവിക്കുന്നത്. **ഊർജ്ജോത്പാദനം**
കേരള സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ മൊത്തം ശേഷിയുടെ മുഖ്യപങ്കും പെരിയാറിലെ ജലത്തിൽ നിന്നാണ് ഉണ്ടാക്കുന്നത്. 9 ജലവൈദ്യുത പദ്ധതികൾക്കായി 13 അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്നു.
*ജലവൈദ്യുത പദ്ധതികൾ**
*പള്ളിവാസൽ ജലവൈദ്യുത പദ്ധതി
*ശെങ്കുളം ജലവൈദ്യുത പദ്ധതി
*പന്നിയാർ ജലവൈദ്യുത പദ്ധതി
*നേര്യമംഗലം ജലവൈദ്യുത പദ്ധതി
*ഇടുക്കി ജലവൈദ്യുത പദ്ധതി
ഇടമലയാർ ജലവൈദ്യുത പദ്ധതി.
**ജലസേചനം**
കടുങ്ങല്ലൂരിലെ ലിഫ്റ്റ് ഇറിഗേഷൻ പമ്പിങ്ങ് സ്റ്റേഷൻ
പെരിയാർ തീരത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനപ്രദേശത്തെ കൃഷി ആവശ്യങ്ങൾക്കും പെരിയാറ്റിൽ നിന്നാണ്‌ ജലം ഉപയോഗപ്പെടുത്തുന്നത്. ജലസേചനത്തിനായി പെരിയാറ്റിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ പദ്ധതിയാണ്‌ ഭൂതത്താൻകെട്ട് പ്രദേശത്ത് നിർമ്മിച്ചിട്ടുള്ള പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്റ്റ്. പി.വി.ഐ.പി. ജലസംഭരണിക്ക് 210 മീറ്ററോളം നീളവും 11 മീറ്റർ ഉയരവുമുണ്ട്. ഇതിന്റെ വൃഷ്ടിപ്രദേശം ഏകദേശം 3048 ച.കി.മീ. ആണ്‌. ഈ പദ്ധതികൊണ്ട് 32800 ഹെക്റ്റർ പ്രദേശത്ത് മുണ്ടകൻ കൃഷിക്കും അത്രതന്നെ വിരിപ്പു കൃഷിക്കും 20000 ഹെക്റ്റർ സ്ഥലത്തെ പുഞ്ചകൃഷിക്കും ജലസേചനം നടത്താനാണ്‌ ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും ഇതിന്റെ പകുതി പോലും നടന്നിട്ടില്ല എന്നാണ്‌ രേഖകൾ. ആവശ്യത്തിന്‌ ജലം ലഭിക്കാത്തതും കനാൽ ശൃംഖല പൂർത്തിയാകാത്തതുമാണ്‌ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കനാലുകൾ പൂർത്തിയായ ആലുവ, കാക്കനാട് പ്രദേശങ്ങളിൽ 2005 വരെ ജലം എത്തിയിരുന്നില്ല. മറ്റു പ്രദേശങ്ങളായ കുന്നത്തുനാട്, കോതമംഗലം, കണയന്നൂർ, കടുങ്ങല്ലൂർ താലൂക്കുകൾ പെരിയാറിലെ ജലം ഉപയോഗപ്പെടുത്തുന്നുണ്ട്. (കടുങ്ങല്ലൂർ താലൂക്കിലേക്ക് ജലം കൊണ്ടുപോകുന്ന ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസും കനാലും ചിത്രത്തിൽ കാണാം) ഇത് ഈ മേഖലയിലെ കുടിവെള്ളക്ഷാമം ഗണ്യമായി പരിഹരിക്കുന്നുണ്ട്. അമ്പലമുകൾ വ്യവസായ മേഖലയ്ക്ക് ആവശ്യമായ ജലം പെരിയാർ വാലി പ്രൊജക്റ്റിൽ നിന്നാണ്‌ എത്തുന്നത്. 17.7 ദശലക്ഷം ഘന മീറ്റർ ജലമാണ്‌ ഇതിനായി പ്രയോജനപ്പെടുത്തുന്നത്.
**വ്യവസായങ്ങൾ**
ഭൂതത്താൻ കെട്ട് അണക്കെട്ട്
പെരിയാറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടുകിടക്കുന്ന 250ഓളം വ്യവസായശാലകൾ അതിന്റെ തീരത്ത് പ്രവർത്തിക്കുന്നു. സുലഭമായ ശുദ്ധജലത്തിനന്റെ ലഭ്യതയും വൈദ്യുതി നേരിട്ട് ഗ്രിഡിൽ നിന്ന് ലഭിക്കാനുള്ള സാഹചര്യങ്ങളും ഉള്ളതിനാല് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർടെ മേൽ നോട്ടത്തിൽ തന്നെ വ്യവസായശാലകൾ സ്ഥാപിക്കപ്പെട്ടു. വ്യവസായശാലകൾക്ക് വേണ്ട അസംസ്കൃതവസ്തുക്കൾ കൊച്ചി തുറമുഖത്തു നിന്ന് പെരിയാറ്റിലൂടെ എളുപ്പം എത്തിക്കാൻ സാധിക്കും എന്നതും ഉത്പാദനത്തിനുശേഷം ഉണ്ടാകുന്ന മലിനജലം നേരിട്ട് പുഴയിലേക്ക് ഒഴുക്കിക്കളയാൻ സൗകര്യമുള്ളതും കൊണ്ടാണ്‌ ആദ്യകാലങ്ങളിൽ ഉദ്യോഗമണ്ഡൽ ഭാഗത്ത് വ്യവസായങ്ങൾ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. എന്നാൽ ഇന്ന് ഈ സ്ഥിതിക്ക് മാറ്റം വന്നിട്ടുണ്ട്. മലിന ജലം പെരിയാറ്റിലേക്ക് ഒഴുക്കുന്നതിന്‌ മുൻപ് ശുദ്ധീകരണം നടത്തേണ്ടതായുണ്ട്.
1943-ലാണ്‌ ആദ്യമായി വ്യവസായമേഖലയിൽ വ്യവസായശാല തുടങ്ങുന്നത്. ഇന്ത്യൻ അലൂമിനിയം കമ്പനിയായിരുന്നു അത്. പിന്നീട് ട്രാവങ്കൂർ കെമിക്കൽസ് മാനുഫാക്ചറിങ്ങ് കമ്പനി, എഫ്.എ.സി.ടി., ട്രാവങ്കൂർ റയോൺസ്, ഇന്ത്യൻ റെയർ എർത്ത്, എച്ച്.ഏ.എൽ., ബിനാനി സിങ്ക്, പെരിയാർ കെമിക്കൽസ്, യുണൈറ്റഡ് കാറ്റലിസ്റ്റ് എന്നീ വൻ വ്യവസായസം‌രംഭങ്ങൾ സ്ഥാപിക്കപ്പെട്ടു. സ്ഥാപിക്കപ്പെട്ടകാലത്ത് വ്യവസായശാലകൾക്കാവശ്യമായ എല്ലാ അസംസ്കൃത വസ്തുക്കളും പെരിയാറ്റിലൂടെയാണ്‌ കൊണ്ടുവന്നിരുന്നത്. എഫ്.എ.സി.ടി. ക്കു വേണ്ട പ്രൊഡൂസർ ഗ്യാസിനുള്ള വിറകും പശ്ചിമഘട്ടത്തിൽ നിന്ന് എത്തിച്ചിരുന്നത് പെരിയാർ വഴിയായിരുന്നു.
എന്നാൽ വിവിധകാരണങ്ങളാലും അണക്കെട്ടുകളാലും പെരിയാറ്റിലെ നീരൊഴുക്കു കുറയുകയും വ്യവസായത്തിന്റെ അവശിഷ്ടമായ മലിനജലം കലരുന്നതിനാലും ഒരു കാലത്ത് സംശുദ്ധമായ പെരിയാറ്റിലെ ജലം ഇന്ന് കൂടുതൽ മലിനീകരിക്കപ്പെട്ടിരിക്കുന്നു. പെരിയാറ്റിൽ നിന്ന് പ്രതിദിനം 180 ദശലക്ഷം ലിറ്റർ ജലം ഈ വ്യവസായ ശാലകൾ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് കണക്കാക്കുന്നു.
മത്സ്യബന്ധനം
പെരിയാറ്റിൽ വിവിധയിനം മത്സ്യങ്ങൾ സുലഭമായുണ്ടായിരുന്നു. 36 ഇനം മത്സ്യങ്ങൾ ഇവിടെ സമൃദ്ധമായിരുന്നതഅയി രേഖകൾ ഉണ്ട്. പൂളാൻ, ബ്രാൽ, വട്ടോൻ, കൂരി, വാള, കരിമീൻ, മീഴി, കറൂപ്പ്, പരൽ, കോലാൻ, ആരൽ എന്നിവ അവയിൽ ചിലതുമാത്രം. പെരിയാറ്റിന്റെ മംഗലപ്പുഴ ശാഖയിൽ കടലുമായി ചേരുന്ന ഭാഗങ്ങളിൽ നിരവധി ചീനവലകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കൂടാതെ വഞ്ചിയും വലയും ഉപയോഗിച്ചുള്ള മത്സ്യബന്ധനവും ഉണ്ട്. മാള, കൃഷ്ണൻ കോട്ട ഭാഗങ്ങളിൽ പെരിയാറ്റിലെ വെള്ളം ചിറകളിൽ കെട്ടി നിർത്തി (ചെമ്മീൻ കെട്ട്) ചെമ്മീൻ വളർത്തുകേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അനേകം കുടുംബങ്ങൾ പെരിയാറ്റിലെ മത്സ്യബന്ധനത്തെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്. ചിലയിനം മത്സ്യങ്ങൾ പ്രജനനത്തിനായി പെരിയാറ്റിലെ ശുദ്ധജലത്തെ ആശ്രയിക്കുന്നുണ്ട്; എന്നാൽ രൂക്ഷമായ മലിനീകരണം നിമിത്തം അവയുടെ നിലനില്പിനു തന്നെ ഭീഷണിയുണ്ട്. കൃഷിയിടങ്ങളിൽ നിന്ന് ചോരുന്ന കീടനാശിനിമൂലവും മത്സ്യസമ്പത്തിനു ഗണ്യമായ കുറവ് വരുത്തിയിരിക്കുന്നു.
മണൽഖനനം
ഉദ്ദേശം 55000 ടൺ മണൽ പ്രതിദിനം പെരിയാറ്റിലെ വിവിധ കടവുകളിൽ നിന്ന് വാരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. നിർമ്മാണപ്രവർത്തനങ്ങൾക്കാവശ്യമായ മണലിനു വേണ്ടി പെരിയാറിനെ നിർലോഭം ഉപയോഗിച്ചു വരുന്നു. മണൽ ഖനനവുമായി നേരിട്ടും അല്ലാതെയും പ്രവർത്തിക്കുന്ന വൻ ശൃംഖല തന്നെ പെരിയാറിനോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. മണൽവാരൽ തൊഴിലാളികൾ, മണൽ ലോറി ജീവനക്കാർ, കയറ്റിറക്കു തൊഴിലാളികൾ, നിർമ്മാണ മേഖലയിൽ പ്രവത്തിക്കുന്നവർ എന്നിവർക്ക് പെരിയാറ്റിലെ മണലുമായി ബന്ധപ്പെട്ട് തൊഴിൽ ലഭിക്കുന്നുണ്ട്. റിവർ മാനേജ്മെൻറ് ഫണ്ടെന്ന പേരിൽ മണൽ വാരലിൽ നിന്ന് കോടിക്കണക്കിനു രൂപ ലഭിച്ചിട്ടുണ്ട്.
പെരിയാറിന്റെ കൈവഴി കരുമാല്ലൂർ പഞ്ചായത്തിലൂടെ ഒഴുകുന്നു. താന്തോണിപ്പുഴ
ജലഗതാഗതം
വളരെ ചെലവു കുറഞ്ഞതും മെച്ചപ്പെട്ടതുമായ ഗതാഗതമായ ജലഗതാഗതത്തിനു വളരെ യോജിച്ചതാണ് പെരിയാറും പോഷക നദികളും. തോടുകൾ അനവധി അപ്രത്യക്ഷമായെങ്കിലും ഇന്നും ജലഗതാഗതം സുസാധ്യമാണ്. ഓഞ്ഞിത്തോട്, ചെങ്ങൽത്തോട്, തോലൻ കുത്തിയതോട്, പ്ലാങ്കുടിത്തോട്, മാന്തോട്, പൂപ്പാനിത്തോട് തുടങ്ങിയവ നികത്തലും കയ്യേറ്റവും മൂലം നികന്നുപോയിരിക്കുന്നു.
തട്ടേക്കാട്, ഏലൂർ, മാളവന എന്നിവിടങ്ങളിൽ ജലഗതാഗതത്തെ ആശ്രയിച്ചുള്ള ജനജീവിതമാണ് നിലവിലുള്ളത്.
**വിനോദസഞ്ചാരകേന്ദ്രങ്ങൾ**
വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വിവിധ കേന്ദ്രങ്ങൾ പെരിയാർ തീരത്തുണ്ട്. വന്യജീവി സങ്കേതങ്ങൾ ഏറ്റവും കൂടുതൽ ഉള്ളതും പെരിയാർ തീരത്താണ്. പ്രധാന *വിനോദസഞ്ചാരകേന്ദ്രങ്ങൾ**
*തേക്കടി
*മൂന്നാർ
*പീരുമേട്
*ഇടുക്കി
*ഭൂതത്താൻകെട്ട്
*മലയാറ്റൂർ
*കാലടി
*തട്ടേക്കാട്
*കോടനാട്
*ആലുവ മണപ്പുറം
*തിരുവൈരാണിക്കുളം
*കോട്ടയിൽ കോവിലകം
*ഉളിയന്നൂർ
*  ചേലാമറ്റം.
**വന്യജീവി സങ്കേതങ്ങൾ**
*ഇരവികുളം നാഷണൽ പാർക്ക്
*പെരിയാർ ടൈഗർ റിസർവ്
*ഇടുക്കി വന്യമൃഗ സംരക്ഷണ കേന്ദ്രം
*ചിന്നാർ വന്യമൃഗ സം‌രക്ഷണ കേന്ദ്രം
*ഇന്ദിരാഗാന്ധി നാഷണൽ പാർക്ക്
*തട്ടേക്കാട് പക്ഷി സങ്കേതം
*പെരിയാറിന്റെ മലിനീകരണം**
ഇന്ത്യയിൽ ഏറ്റവും അധികം മലിനീകരണം സംഭവിക്കുന്ന പുഴകളിൽ ഒന്നാണ് പെരിയാർ. തമിഴ്നാട്ടിലും കേരളത്തിലുമായി പെരിയാറിന് മലിനീകരണം സംഭവിക്കുന്നുണ്ട് കേരളത്തിൽ പ്രധാനമായും ഏലൂർ മുതൽ എടയാർ വരെയുള്ള ഭാഗത്താണ്. തമിഴ്നാട്ടിൽ വച്ച് പെരിയാർ തടാകം മുതൽ തേനിയിലെ അരമനൈപുതൂർ ഉള്ള അതിന്റെ സംഗമം വരെയുമാണ്. പെരിയാറിന്റെ താഴേക്കുള്ള പാച്ചിലിൽ അത് വ്യവസായിക നഗരമായ ആലുവയിലൂടെ സഞ്ചരിക്കുമ്പോൾ ധാരാളമായി മലിനീകണപ്രശ്നം നേരിടുന്നു. ഏലൂർ ഭാഗത്തുള്ള വ്യവസായങ്ങൾ തങ്ങളുടെ മാലിന്യങ്ങൾ തള്ളുന്നത് പെരിയാറിലേക്കാണ്. തൻമൂലം ഇവിടം വളരെക്കാലങ്ങളായി ജലം മലിനമായാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. അനുവദിക്കപ്പെട്ടതിലും അധികം അളവിലായി വിവിധതരം രാസവസ്തുക്കൾ ഈ ഭാഗത്ത് പെരിയാറിലുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു.  ഇവിടെ സാധാരണയായി മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതും, ജലത്തിനു നിറം മാറ്റം അനുഭവപ്പെടുന്നതും സാധാരണയാണ്.
ഇതു കൂടാതെ വണ്ടിപ്പെരിയാറിലെത്തുമ്പോൾ പെരിയാർ തദ്ദേശവാസികളുടെ അശ്രദ്ധ മൂലവും മലിനീകരണം നേരിടുന്നുണ്ട്. നെല്ലിമല മുതൽ കക്കികവല വരെയുള്ള സ്ഥലത്ത് തെരുവോരത്ത് താമസിക്കുന്ന ആളുകൾ അവരുടെ ശൗചാലയങ്ങൾ തുറന്നുവെച്ചിരിക്കുന്നത് പെരിയാർ നദിയിലേക്കാണ്.
ബണ്ടുകൾ
വേനൽക്കാലത്തു പെരിയാറിൽ ഉപ്പുവെള്ളം കയറുന്നതു നിയന്ത്രിക്കാൻ പാതാളത്ത് ഒരു സ്ഥിരം ബണ്ടും കരുമാല്ലൂർ പുറപ്പള്ളിക്കാവിൽ ഒരു താൽകാലിക ബണ്ടും ഉണ്ട്.
**ചാലിയാർ**
കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ. കേരളത്തിലെ മഞ്ഞ നദി എന്ന .പേരിലും അറിയപ്പെടുന്നു.169 കി.മി. ആണ് ഇതിന്റെ നീളം. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു. നിലമ്പൂർ, എടവണ്ണ,അരീക്കോട്, ചെറുവടി, മാവൂർ, ഫറോക്ക്,ബേപ്പൂർ എന്നിവയാണ്‌ ചാലിയാറിന്റെ തീരത്തുള്ള പ്രധാനസ്ഥലങ്ങൾ.
**പുഴയുടെ വഴി**
പശ്ചിമഘട്ടത്തിലുള്ള ഇളമ്പാരി മലകളിൽനിന്നുമാണ്‌ ചാലിയാർ ഉൽഭവിക്കുന്നത്.തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലാണ് ഇളമ്പാരി മലകൾ. കൂടുതൽ ദൂരവുംമലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന ചാലിയാർ‍ 17 കിലോമീറ്ററോളം കോഴിക്കോടിനുംമലപ്പുറത്തിനും ഇടക്കുള്ള അതിർത്തി തീർക്കുന്നു. അതിനുശേഷം കടലിലേക്കുള്ള അവസാനത്തെ 10 കിലോമീറ്റർ പുഴ കോഴിക്കോട്ടിലൂടെ ഒഴുകിഅറബിക്കടലിൽ ചേരുന്നു. ചാലിയാറിന്റെ ചില പോഷകനദികൾ വയനാട് ജില്ലയിൽ നിന്നും ഉൽഭവിച്ച് മലപ്പുറത്തുവെച്ച് ചാലിയാറിൽ ചേരുന്നു. കവണക്കല്ല് എന്ന സ്ഥലത്ത് ഈ പുഴയിൽ ഒരു റെഗുലേറ്റർ കം ബ്രിഡ്ജ് ഉണ്ട്.
**സമ്പദ്‌ വ്യവസ്ഥ**
19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യത്തിലും നിലമ്പൂർ കാടുകളിൽ നിന്ന് വെട്ടുന്ന തടികൾ കോഴിക്കോടുള്ള കല്ലായിയിലെ പല തടി മില്ലുകളിലേക്കും ഒഴുക്കിക്കൊണ്ടുവരാനുള്ള ഒരു ജലപാതയായി ചാലിയാറിനെ ഉപയോഗിച്ചിരുന്നു. തടികൾ ചങ്ങാടമായി കെട്ടി മൺസൂൺ സമയത്ത്കല്ലായിയിലേക്ക്ഒഴുക്കിക്കൊണ്ടുവന്നിരുന്നു. കല്ലായിയിൽ നദീതീരത്തുള്ള പല തടിമില്ലുകളിലും ഈ തടി അറുത്ത് പല രൂപത്തിലാക്കി വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചിരുന്നു. കല്ലായി ഈ സമയത്ത് തടി വ്യവസായത്തിൽ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായിരുന്നു.തേക്ക്, വീട്ടിതുടങ്ങിയ ശക്തിയും ഈടുമുള്ള തടികൾക്കു പ്രശസ്തമായിരുന്നു കല്ലായി. 20-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വനത്തിൽ നിന്ന് തടിമുറിക്കുന്നത് വനനശീകരണം തടയുവാനായി നിരോധിക്കപ്പെട്ടു. ഇത് കല്ലായിയിലെ തടിവ്യവസായത്തെ വളരെയധികം ബാധിച്ചു. ഇന്നും ചില മില്ലുകൾ കല്ലായിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഉൽപ്പാദനം പണ്ടത്തെ അപേക്ഷിച്ച് തൂലോം കുറവാണ്. പല മില്ലുകളും അടച്ചുപൂട്ടി.
**പരിസ്ഥിതി**
ചാലിയാർ നദിക്കരയിലുള്ള ഒരു പൾപ്പ്ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ നദിയിലേക്ക് വിസർജ്ജിച്ചതു കാരണം നദിയിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത് വാർത്തയായിരുന്നു. ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർ‌ന്ന് ഫാക്ടറി പിന്നീട് അടച്ചുപൂട്ടി. ചാലിയാറിനെ മലിന വിമുക്തമാക്കാനുള്ള ശ്രമങ്ങൾ‌ വിവിധ തലങ്ങളിൽ നടന്നു വരുന്നു.
**പോഷകനദികൾ**
*ചാലിപ്പുഴ
*പുന്നപ്പുഴ
*പാണ്ടിയാറ്
*കരിമ്പുഴ
*ഇരുവഴിഞ്ഞിപ്പുഴ
*ചെറുപുഴ
*വണ്ടാരമ്പുഴ
*കുറുവമ്പുഴ
**കടലുണ്ടിപ്പുഴ**
കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് കടലുണ്ടിപ്പുഴ. കരിമ്പുഴ എന്നും ഈ നദിക്ക് പേരുണ്ട്. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച്മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്. ഒലിപ്പുഴ,വെള്ളിയാർ പുഴ എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. പ്രധാനമായും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് ജലസേചനം പ്രദാനം ചെയ്യുന്നു. കടലുണ്ടിപ്പുഴയിൽ നിന്നുംഉനൈസ് വലിയോറ 50തിൽ കൂടുതൽ മത്സ്യഇനത്തെ കണ്ടത്തിയിട്ടുണ്ട് കടലുണ്ടിപുഴയിൽ വലിയോറ ബാകിക്കയത് 20 കോടി രൂപ ചിലവിൽ തടയണ ഉണ്ടാകുന്നുണ്ട് . ജില്ലാ ആസ്ഥാനമായ മലപ്പുറം, തിരൂരങ്ങാടിഎന്നിവയാണ് പുഴയുടെ തീരത്തെ പ്രധാന പട്ടണങ്ങൾ. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ കോട്ടക്കുന്ന്, തീർത്ഥാടനകേന്ദ്രമായ മമ്പുറം പള്ളി,കടലുണ്ടി പക്ഷിസങ്കേതം എന്നിവ പുഴയുടെ തീരത്താണ്.
**കല്ലടയാർ**
കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന രണ്ടു പ്രധാന നദികളിൽ ഒന്നാണ്‌ കല്ലടയാർ. ഈ നദി പശ്ചിമഘട്ടത്തിൽ നിന്നുൽഭവിച്ച്, 121 കി.മീ ഒഴുകി അവസാനംഅഷ്ടമുടിക്കായലിൽ പതിക്കുന്നു.പൊന്മുടിക്ക് അടുത്തുള്ള മടത്തറമലകളിൽ ആണ് കല്ലടയാറിന്റെ പ്രഭവസ്ഥാനം. പത്തനാപുരം, കുന്നത്തൂർ,കൊട്ടാരക്കര, കൊല്ലം താലൂക്കുകളിലൂടെ ഒഴുകി കല്ലടയാർ അഷ്ടമുടിക്കായലിൽചേരുന്നു. കുളത്തൂപ്പുഴ, ചെറുതോണിപ്പുഴ,കൽത്തുരുത്തിപ്പുഴ എന്നിവയാണ് കല്ലടയാറിന്റെ പോഷകനദികൾ. കരിമൾ കടൈക്കലിൽ നിന്ന് ഉൽഭവിക്കുന്നപൊങ്ങുമലയാർ, ഗിരികൾ മലകളിൽ നിന്നു ഉൽഭവിക്കുന്ന ഗിരിമലയാർ, പൊന്മുടിയിൽ നിന്ന് ഉൽഭവിക്കുന്ന ശങ്കളിപാലമാർഎന്നിവ കുളത്തൂപ്പുഴയിൽ ചേരുന്നു. കല്ലടയറിന്റെ കുറച്ചു ഭാഗം ഒഴുകുന്നതു ദേശീയപാത 744 സമാന്തരമായി ആണ്.
**പാലരുവി വെള്ളച്ചാട്ടം**
കേരളത്തിലെ കൊല്ലം ജില്ലയിൽആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ്‌ പാലരുവി വെള്ളച്ചാട്ടം.കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലരുവിക്ക് ഏതാണ്ട് 91 മീറ്റർ ഉയരമുണ്ട്. ഇത് ഇന്ത്യയിലെ നാല്പതാമത്തെ വലിയ വെള്ളച്ചാട്ടമാണു. സഹ്യപർ‌വ്വതനിരകളിൽപ്പെട്ട രാജക്കൂപ്പ് മലനിരകളിൽ നിന്നും ഉത്ഭവിച്ച് മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്. മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികൾ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്. (കല്ലടയാറിന്റെ തുടക്കം) രാജവാഴ്ചക്കാലം മുതൽ തന്നെ ഒരു സുഖവാസകേന്ദ്രമായി പാലരുവി അറിയപ്പെട്ടിരുന്നു. രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കൽമണ്ഡപവും ഇവിടെ ഇപ്പോഴും നിലനിർത്തിയിരിക്കുന്നു. ഇവയും സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണ്. പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് സമീപവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്. ഈ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറയുണ്ടെന്ന് ചില വിദഗ്ദ്ധർ കരുതുന്നു. ഉൾ‌ വനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ഔഷധഗുണമുണ്ടാകും എന്നാണ് അവരുടെ വാദം. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ ആയിരക്കണക്കിനു സഞ്ചാരികൾ വരുന്ന സ്ഥലമാണിവിടം. വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളിലെ അപൂർ‌വ്വ വനങ്ങളും ചേർന്ന് മനോഹരമായ ഈ പ്രദേശം കൊല്ലത്ത് നിന്നും 75 കിലോമീറ്റർ അകലെയാണ്. പല7 അപൂർ‌വ്വ വൃക്ഷങ്ങളും സസ്യങ്ങളും വെള്ളച്ചാട്ടത്തിനു സമീപപ്രദേശത്ത് കാണാം
**അണക്കെട്ട്**
തെന്മലയ്ക്ക് അടുത്തുള്ള പരപ്പാറ ജലസേചന പദ്ധതി, ഒറ്റക്കൽ ജലസേചന പദ്ധതി എന്നിവ ഈ നദിയിലാണ്.കേരളത്തിലെ കൊല്ലം ജില്ലയിലാണ്തെന്മല അണക്കെട്ട് അഥവാ തെന്മല-പരപ്പാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസംകേന്ദ്രമാണ് തെന്മലയിലുള്ളത്. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമാണ് ഈ അണക്കെട്ട്. 13.28 കോടി ബഡ്ജറ്റിൽ 1961-ലാണ് ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ജലസേചനത്തിനും വൈദ്യുതിനിർമ്മാണത്തിനും ഇതിലെ ജലം ഉപയോഗിക്കുന്നു. കല്ലട ഇറിഗേഷൻ ആന്റ് ട്രീ ക്രോപ് ഡെവലപ്പ്മെന്റ് പ്രൊജക്റ്റിന്റെ കീഴിലാണ് നിർമ്മാണം നടത്തിയത്. കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടാണ് തെന്മല. കൂടാതെ വളരെ വലിപ്പമേറിയ റിസർവോയർ ഏരിയായും ഈ ഡാമിനുണ്ട്. 92800 ഹെക്ടർ ഏരിയായിലാണ്അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിനു ചുറ്റും നിബിഡവനമേഖലയാണ്. തെന്മല അണക്കെട്ടിൽ ബോട്ടിങ്ങിനുള്ള സൗകര്യം ലഭ്യമാണ്. തിരുവനന്തപുരത്തുനിന്നും 72 കിലോമീറ്ററും കൊല്ലത്തുനിന്നും 66 കിലോമീറ്ററും ദൂരെയാണു അണക്കെട്ട്സ്ഥിതി ചെയ്യുന്നതു
**തെന്മല ഇക്കോടൂറിസം പദ്ധതി**
തെന്മല ഇക്കോടൂറിസം പദ്ധതി ഈ പ്രദേശത്തിന് ഇന്ത്യൻ വിനോദസഞ്ചാര ഭൂപടത്തിൽ സുപ്രധാനവും സവിശേഷവുമായ സ്ഥാനം നേടിക്കൊടുത്തു. ഭൂമിയോടും പ്രകൃതിയോടും പ്രതിബദ്ധത പുലർത്തുന്നതാണ് ഇക്കോടൂറിസം. പ്രകൃതിയിലധിഷ്ഠിതമായിരിക്കുക, വിദ്യാഭ്യാസമൂല്യമുള്ളതായിരിക്കുക, പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതായിരിക്കുക, തദ്ദേശവാസികൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായിരിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ ഈ ഇക്കോടൂറിസം പദ്ധതി തെന്മലയിലേക്ക് നിരവധി സഞ്ചാരികളെ ആകർഷിച്ചുവരുന്നു. ഇവിടെ ഇക്കോടൂറിസം, ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം, പിൽഗ്രിമേജ് ടൂറിസം എന്നീ മൂന്ന് വിഭാഗങ്ങളിലായുള്ള സന്ദർശന പദ്ധതികളുണ്ട്. ഇക്കോടൂറിസത്തിൽ പ്രധാനമായും ട്രക്കിങ് ആണ് ഉൾപ്പെടുന്നത്. തെന്മലയിൽനിന്ന് രണ്ടുമണിക്കൂർ സമയംകൊണ്ട് പൂർത്തിയാക്കാവുന്ന 'സോഫ്റ്റ് ട്രക്കിങ്' മുതൽ മൂന്നുദിവസംകൊണ്ട് പൂർത്തിയാക്കാവുന്ന ചെന്തുരുണി വന്യമൃഗസംരക്ഷണകേന്ദ്ര കാൽനടയാത്ര വരെ ഇതിലുൾപ്പെടുന്നു. തെന്മലയിൽനിന്ന് 17 കി.മീ. അകലെയുള്ള പാലരുവി വെള്ളച്ചാട്ടം വരെയുള്ള കാൽനടയാത്രയാണ് മറ്റൊരു സന്ദർശന പരിപാടി. ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം പദ്ധതി തെന്മലയിൽമാത്രം കേന്ദ്രീകരിച്ചുള്ളതാണ്. ഇതിലെ ഒരു വിഭാഗം തെന്മലയിലുള്ള ഇക്കോടൂറിസം ഫെസിലിറ്റേഷൻ സെന്ററിലെ പരിപാടികളാണ്. ഇതിൽ ആംഫീ തിയെറ്റർ, ഷോപ്പ് കോർട്ട്സ്, റസ്റ്റൊറന്റ്, മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ എന്നിവയുണ്ട്. മലഞ്ചരിവിലൂടെയുള്ള നടപ്പാതകൾ, കാട്ടിലൂടെയുള്ള ചെറുപാതകൾ, മരക്കൊമ്പുകളെ തൊട്ടുനടക്കാനാവുംവിധം ഉയർത്തിക്കെട്ടിയ നടപ്പാത, തൂക്കുപാലം, മരക്കൊമ്പുകളിലുള്ള കൂടാരങ്ങൾ, ശില്പോദ്യാനം, മാൻ പാർക്ക് എന്നിവയടങ്ങുന്നതാണ് തെന്മലയിലെ മറ്റൊരു 'ഇക്കോഫ്രണ്ട്ലി' വിഭാഗം. സാഹസിക ടൂറിസത്തിനുള്ള സൗകര്യങ്ങളും ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുണ്ട്. നേച്ചർ ട്രെയിൻ, താമരക്കുളം, മൌണ്ടൻ ബൈക്കിങ്, റോക്ക് ക്ളൈംബിങ്, റാപ്പലിങ്, റിവർ ക്രോസിങ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു. |തെന്മലയിൽനിന്ന് കുളത്തൂപ്പുഴ,ആര്യങ്കാവ്, അച്ചൻകോവിൽഎന്നിവിടങ്ങളിലേക്കുള്ള തീർഥാടനസൗകര്യമൊരുക്കുന്ന ഇക്കോടൂറിസം പദ്ധതിയാണ് 'പിൽഗ്രിമേജ്' വിഭാഗത്തിലുള്ളത്. തെന്മല ഇക്കോടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ് ഇക്കോടൂറിസം പദ്ധതിയുടെ മേൽനോട്ടം നടത്തുന്നത്.
**ഒറ്റയ്കൽ ഔട്ട് ലുക്ക്**
തെന്മല ഇക്കോടൂറിസത്തിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശമാണ് ഒറ്റയ്കൽ ഔട്ട് ലുക്ക്'. ദേശീയ പാത 744ൽപുനലൂരിൽ നിന്നും 16 കിലോമീറ്റർ ദൂരെയാണ് ഇത്. കല്ലടയാറ്റിൽ ഉണ്ടാക്കിയ ബണ്ട് മൂലം ഇവിടെ ഒരു ചെറിയ തടാകം രൂപപ്പെട്ടിട്ടുണ്ട്. വർണ്ണനാതീതമായ പ്രകൃതിഭംഗിയും അതു കാണാനുള്ള നിരീക്ഷണ ഗോപുരവും ഇവിടുത്തെ പ്രത്യേകതയാണ്.
**പുനലൂർ തൂക്കുപാലം**
പുനലൂരിലെ പ്രശസ്തമായ തൂക്കുപാലംകല്ലടയാറിനു കുറുകെ ആണ്. കൊല്ലം ജില്ലയിലെ മലയോര പട്ടണമായപുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായകല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർരാജാവായിരുന്ന ആയില്യം തിരുനാളിന്റെകാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻനാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ അനുമതി നൽകിയത്.ബ്രിട്ടീഷ്‌സാങ്കേതികവിദഗ്ദ്ധൻ‍ ആൽബെർട്‌ ഹെൻട്രിയുടെ മേൽനോട്ടത്തിൽ രൂപകൽപനയും നിർമ്മാണവുമാരംഭിച്ച്‌ 1877- ൽ പണിപൂർത്തിയാക്കി. അതിനു മൂന്നുവർഷങ്ങൾക്കുശേഷം 1880-ലാണ് പാലം പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തെക്കേ ഇന്ത്യയിലെതന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു ഇത്.
**കല്ലടജലോത്സവം**
കല്ലടജലോത്സവം ഇരുപത്തിയെട്ടാം ഓണദിനത്തിൽ നടകുന്നതു കല്ലടയാറിലെ മുതിരപ്പറമ്പ്-കറുവത്രക്കട് മേഖലയിൽ ആണു. തെക്കൻ കേരളത്തിലെ പ്രധാന ജലോത്സവങ്ങളിൽ ഒന്നാണു കല്ലടജലോത്സവം. കേരളത്തിലെ ഒട്ടുമിക്ക പ്രശസ്തമായ ചുണ്ടൻവള്ളങ്ങൾ പങ്കെടുക്കുന്ന ജലമേളയാണിത്.
**ചന്ദ്രഗിരിപ്പുഴ**
കേരളത്തിലെ കാസർഗോഡ് ജില്ലയിൽകൂടി ഒഴുകുന്ന ഒരു നദിയാണ് പയസ്വിനി(ചന്ദ്രഗിരി പുഴ). 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ചന്ദ്രഗിരി കോട്ട ഈ നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്.തുളുനാടിനും മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾക്കും ഇടക്കുള്ള പരമ്പരാഗതമായ അതിർത്തിയായി ഈ നദി പരിഗണിക്കപ്പെട്ടുപോരുന്നു.
**അച്ചൻകോവിലാർ**
പമ്പയുടെ ഒരു പോഷകനദിയാണുഅച്ചൻകോവിലാർ. പശുക്കിടാമേട് , രാമക്കൽതേരി , ഋഷിമല എന്നിവിടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന ചെറുപുഴകൾ യോജിച്ചാണ് അച്ചൻകോവിലാറിന് രൂപം നൽകുന്നത്. ഏകദേശം 112 കി.മീ. ഒഴുകി ആലപ്പുഴ ജില്ലയിലെ വീയപുരത്ത് വച്ച് അച്ഛൻ കോവിലാർ പമ്പനദിയിൽ ലയിക്കുന്നു. തുടക്കത്തിൽ വ.പടിഞ്ഞാറായി ഒഴുകുന്ന ഈ പുഴ കുമ്പഴ എന്ന സ്ഥലത്തെത്തികല്ലാർ എന്ന പ്രധാന കൈവഴിയുമായി ഒത്തുചേർന്നു പടിഞ്ഞാറേയ്ക്കു തിരിയുന്നു. തറമുക്കിനടുത്തുവച്ച് ഈ ആറിന്റെ ഒരു കൈവഴിപിരിഞ്ഞ് കുട്ടമ്പേരൂർവഴി വടക്കോട്ടൊഴുകി പരുമലയ്ക്കടുത്തായി പമ്പാനദിയോടുചേരുന്നു. മാവേലിക്കരകഴിഞ്ഞു പല ശാഖകളായി പിരിഞ്ഞുവളഞ്ഞും കുറേശ്ശെ ഗതിമാറിയും ഒഴുകുന്ന ഈ പുഴയുടെ ഇരുകരയിലും എക്കലടിഞ്ഞു ഫലഭൂയിഷ്ഠമായ സമതലങ്ങളാണുള്ളത്. ഇവിടങ്ങളിൽകരിമ്പുകൃഷി അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ മറ്റു നദികളെലപ്പോലെതന്നെ അച്ചൻകോവിലാറും മണൽ വാരൽ, ആറ്റിനുള്ളിലെ കൃഷി, നഞ്ചിടീൽ തുടങ്ങിയ ചൂഷണങ്ങളാൽ പ്രതിസന്ധിയിലാണ്.
**ഗതിമാറ്റം"*
മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് AD 1700നും AD 1800നും ഇടയിൽകായംകുളവുമായുള്ള യുദ്ധത്തിൽ അദ്ദേഹം വിജയിച്ചു. കായംകുളം രാജാവുമായി സഖ്യത്തിലായിരുന്ന ബുധനൂരിലെ പ്രമാണിമാരെ ഒരു പാഠം പഠിപ്പിക്കുന്നതിനുവേണ്ടി‍ വെണ്മണി,ബുധനൂർ‍, പാണ്ടനാട് വഴി ഒഴുകിയിരുന്ന അച്ചൻകോവിലാർ വെണ്മണിയിലെശാർങ്ങക്കാവ് ക്ഷേത്രത്തിന് തൊട്ടുപടിഞ്ഞാറ് പുത്താറ്റിൻകര എന്ന സ്ഥലത്തുനിന്നും പുതിയ ആറുവെട്ടി ഗതിമാറ്റി വെട്ടിയാർ (വെട്ടിയ ആറ്) കൊല്ലകടവ് വഴി ഒഴുക്കുകയുണ്ടായി.കൊല്ലകടവിലെമലപിളർന്നുള്ള ഇടുങ്ങിയ പുതിയ മാർഗ്ഗത്തിലൂടെയുള്ള ആറിന്റെ ഒഴുക്ക് വെണ്മണയിൽ വെള്ളപ്പൊക്കത്തിനും കൃഷിയുടെ കാലക്രമത്തിനു മാറ്റം വരുത്തുന്നതിനും ഇടയാക്കി.
പന്തളം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന പന്തളംകൊട്ടാരം അച്ചൻകോവിലാറിന്റെ തീരത്താണ്. ഹൈന്ദവ ദൈവമായ അയ്യപ്പൻ വളർന്നത് ഇവിടെയാണെന്നാണ് **ഐതിഹ്യം**
മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയവിഷു ഉത്സവം നടക്കപ്പെടുന്നവെണ്മണിയിലെ ശാർ‍ങ്ങക്കാവ്(ചാമക്കാവ്) അച്ചൻകോവിലാറിന്റെ തീരത്താണ്. വെള്ളപ്പൊക്കത്തിൽ ഇവിടുത്തെ സ്വയംഭൂ വിഗ്രഹം മൂടാറുണ്ട് . ഇത് ദേവിക്ക് പ്രകൃതി ഒരുക്കുന്ന ആറാട്ടാണെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം. കേരളത്തിലെ ഏറ്റവും വലിയ ശിവരാത്രി കെട്ടുകാഴ്ച നടക്കുന്ന പടനിലം ക്ഷേത്രം അച്ഛൻകോവിലാറിന്റെ തീരത്തുള്ള നൂറനാട് ഗ്രാമത്തിലാണ് .
കോന്നി
അച്ചൻ കോവിലാറിന്റെ പ്രധാനപ്പെട്ട തീരങ്ങളിലൊന്നാണ് കോന്നി, പത്തനംതിട്ട ജില്ലയിലാണ് കോന്നി സ്ഥിതി ചെയ്യുന്നത്. കോന്നി പാലം അച്ചൻകോവിലാറിന് കുറുകെ ആണ്. മുരിങ്ങമംഗലം ക്ഷേത്രത്തിലെയും ക്യഷ്ണനട ക്ഷേത്രത്തിലെയും ,ചിറ്റൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെയും ആറാട്ട് നടക്കുന്നതും ഈ നദിയിലാണ്.
ഈ നദിയുടെ വിപരീത ദിശയിലെ പ്രവാഹം കാണാൻ പറ്റുന്നത് വലംചുഴി എന്ന പ്രദേശത്താണ്. നദി വിപരീത ദിശയിൽ തിരിഞ്ഞൊഴുകി വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം ഉള്ളിൽ വരും പോലെ കടന്നുപോകുന്നു. ഈ പ്രദേശത്തിന്റെ പേരിന് ഇതുമായി ബന്ധപ്പെടുത്താവുന്നതാണ്. ഒരേ സമയം കിഴക്കൊട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന ഒരു നദിയുടെ പ്രവാഹം ഇവിടെ കാണാൻ കഴിയും.
**പാലങ്ങൾ**
*കോന്നി
*കുമ്പഴ
*പാറക്കടവ് റോഡ്
*താഴൂർ കടവ്,
*കൈപ്പട്ടൂർ
*തുമ്പമൺ
*പന്തളം
*വെണ്മണി-പുലക്കടവ്
*കൊല്ലകടവ്
*വഴുവാടി
*പൊറ്റമേൽക്കടവ്
*പ്രായിക്കര
*വലിയപെരുമ്പുഴ
മാവേലിക്കരക്കും ചെങ്ങന്നുരിനുമിടയിലായി കൊല്ലകടവിൽ ഒരു റെയിൽപാലവും വെണ്മണിയിലെ ശാർങക്കാവിൽ ഒരു നടപാലവും ഉണ്ട്. പന്തളം കൊട്ടാരത്തിന് സമീപം മറ്റൊരു നടപ്പാലവും ഉണ്ട്.
**മൂവാറ്റുപുഴ **
കോതയാർ, കാളിയാർ, തൊടുപുഴയാർ‍ എന്നീ മൂന്നു നദികൾ സംഗമിച്ചുണ്ടാകുന്ന നദിയാണ് മൂവാറ്റുപുഴയാർ.കേരളത്തിലെ പ്രധാനപ്പെട്ട നദികളിലൊന്നാ‍യ മൂവാറ്റുപുഴയാർമൂവാറ്റുപുഴ പട്ടണത്തിലൂടെ ഒഴുകുന്നു. പശ്ചിമഘട്ടത്തിലെ കാനം, തരംഗം കുന്നുകളിൽ നിന്നുമാണ് നദിയുടെ ഉത്ഭവം. ആകെ 121 കിലോമീറ്റർ നീളമുള്ള നദിയുടെ വൃഷ്ടി പ്രദേശം 1555 കിലോമീറ്ററാണ്.എറണാകുളം ജില്ലയിലൂടെ ഒഴുകുന്ന നദിമുറിഞ്ഞപുഴ, ഇത്തിപ്പുഴ എന്നിങ്ങനെ രണ്ടു ശാഖകളായി വേർപിരിഞ്ഞ്വേമ്പനാട്ടുകായലിൽ പതിക്കുന്നു.
**കുറ്റ്യാടിപ്പുഴ**
കേരളത്തിലെ പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന പുഴയാണ് കുറ്റ്യാടി. കേരളത്തിലെ പ്രധാന നദികളിലൊന്നാണിത്. കോഴിക്കോട്, വടകര, കൊയിലാണ്ടി വഴി 74 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന കുറ്റ്യാടിപ്പുഴ അറബിക്കടലിൽ ചേരുന്നു. 585 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. പുരാതനമായ ഒരു കോട്ടയെ ചുറ്റി ഒഴുകുന്നതിനാൽ ഈ നദി കോട്ടപ്പുഴ എന്നും അറിയപ്പെടുന്നു. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഈ നദിയിലാണ്.
**പോഷക നദികൾ**
വണ്ണാത്തിപ്പുഴ
ഓണിപ്പുഴ
മടപ്പള്ളിപ്പുഴ
**മീനച്ചിലാർ**
കേരളത്തിലെ ഒരു ജില്ലയായ കോട്ടയത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. 78 കിലോമീറ്റർ നീളമുള്ള നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്നുൽഭവിച്ചു പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നീ പട്ടണങ്ങളിൽ കൂടി ഒഴുകി വേമ്പനാട് കായലിൽ ചെന്നു ചേരുന്നു.
പശ്ചിമഘട്ടത്തിൽ നിന്നും ഉൽഭവിക്കുന്ന പല അരുവികൾ ചേർന്നാണ് മീനച്ചിലാറ് ഉണ്ടാവുന്നത്. നദിയുടെ കടൽനിരപ്പിൽ നിന്നുള്ള ഉയരം മലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ 77 മുതൽ 1156 മീറ്റർ വരെയും മദ്ധ്യ പ്രദേശങ്ങളിൽ 8 മുതൽ 68 മീറ്റർ വരെയും താഴ്ന പ്രദേശങ്ങളിൽ 2 മീറ്ററിൽ താഴെയുമാണ്.1208 ച.കി.മീ പ്രദേശത്തെ മീനച്ചിലാർ നനയ്ക്കുന്നു. ഒരു വർഷം 23490 ലക്ഷം ഘന മീറ്റർ ജലം മീനച്ചിലാറിൽ കൂടി ഒഴുകുന്നു. ഉപയോഗയോഗ്യമായ 11100 ലക്ഷം ഘന മീറ്റർ ജലം മീനച്ചിലാറ് വർഷംതോറും പ്രദാനം ചെയ്യുന്നു. ചെറുതും വലുതുമായി 38 പോഷക നദികളാണ് മീനച്ചിലാറിനുള്ളത്. ഇവയ്ക്കു പുറമേ മീനച്ചിലാറിൽ ലയിക്കുന്ന 47 ഉപ-പോഷക നദികളും 114 ചെറിയ അരുവികളും ഉണ്ട്.
**ചരിത്രം **
മീനച്ചിലാറിന്റെ പഴയ പേരാണ് ഗൗണാർ. വേമ്പനാട്ടു കായലിൽ പതിക്കുന്നു. കവണാർ എന്നും കൗണാർ വിളിക്കപ്പെട്ടിരുന്നു.തമിഴ്‌നാട്ടിലെ കുംഭകോണത്തുനിന്നും കർഷകരായ വെള്ളാളരും കാവേരിപൂം പട്ടണത്തു നിന്നും കച്ചവടക്കാരായ വെള്ളാളരും കേരളത്തിലെ മലയോര മേഖലകളിലേക്കു കുടിയേറി. ഇരുകൂട്ടരും മധുര മീനാക്ഷിഭക്തരായിരുന്നതിനാൽ, അവർ കുടിയേറിയ കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും മീനാക്ഷി കോവിലുകൽപണിയിച്ചതോടെ, പ്രദേശത്തിനു മീനച്ചിൽ എന്നു പേരു വീണു. ഈ പ്രദേശത്തിലൂടെ ഒഴുകിയിരുന്ന ഗൗണാർ മീനച്ചിലാറും ആയിത്തീർന്നു എന്നു വിശ്വസിക്കപ്പെടുന്നു. കോട്ടയം നാഗമ്പടത്തിനു ശേഷം മീനച്ചിലാർ കവണാർ എന്നാണ് വിളിക്കപ്പെടുന്നത്.
1750 ജനുവരി 3- നു മാർത്താണ്ഡവർമ്മ മഹാരാജാവ്‌ ആദ്യ തൃപ്പടി ദാനം നടത്തി ശ്രീപദ്മനാഭ ദാസനകുമ്പോൾ, തിരുവിതാംകൂറിന്റെ അതിർത്തി കവണാർ ആയിരുന്നതായി രേഖകളിൽ നിന്നു മനസ്സിലാകാം. മീനച്ചിൽ ആർ എന്ന പേർ അതിനുശേഷമാണുണ്ടായത്‌.
മാർത്താണ്ഡവർമ്മരായ തൃപ്പാപ്പൂർ മൂപ്പിൽ നിന്നും താങ്കൾക്കൊള്ള
തോവാളകോട്ടക്കു പടിഞ്ഞാറ്‌ കവണാറിനു കിഴക്കൊള്ള ഈ രാച്ചിയത്തിനകത്തൊള്ള
നാളിതുവരെ നമക്ക്‌ അവകാശമായിട്ട്‌ അപഭവിച്ചു വരുന്ന വത്തുകൃത്യങ്ങളും താനമാനങ്ങളും
ഏർപ്പേരിൽപ്പെട്ടതും പെരുമാൾ ശ്രീപണ്ടരാത്തിലേയും ചർച്ച്വാർപ്പണമായി ആചന്നിരാർക്കമേ എഴുതിക്കൊടുത്താൻ
എന്നായിരുന്നു ത്രിപ്പടിദാനത്തിലെ പ്രസക്തമായ വരികൾ.
**പേരിനു പിന്നിൽ**
തമിഴ്നാട്ടിൽ നിന്നും വന്നവർ നാടു വാണകാലത്ത് അവരുടെ കുലദൈവമായ മധുരമീനാക്ഷിയുടെ നാമത്തിൽ തങ്ങൾക്കൊരു നാടും നദിയും വേണമെന്ന് ആഗ്രഹിച്ചു. അങ്ങനെ നിലവിൽ വന്ന മീനാക്ഷിയാർ ലോപിച്ചാണ് മീനച്ചിലാർ ആയതെന്നു പറയപ്പെടുന്നു.
**ഐതിഹ്യം**
അഗസ്ത്യമഹർഷിയുടെ കമണ്ഡലു മറിഞ്ഞ് കാവേരി നദി ഉദ്ഭവിച്ചപോലെ ഗൗണമഹർഷിയുടെ കമണ്ഡലു മറിഞ്ഞപ്പോൾ ഉൽഭവിച്ച ജലപ്രവാഹത്തിൽ നിന്നു രൂപമെടുത്തു എന്നാണ് ഐതിഹ്യം. തന്മൂലമാണ് നദിയ്ക്ക് ഗൗണാർ എന്ന പേര് വന്നത്. ഇത് ലോപിച്ച് കവണാറും കൗണാറുമായി.
**പദ്ധതികൾ**
കേരള സംസ്ഥാന വിദ്യുച്ഛക്തി വകുപ്പ് മീനച്ചിലാറിൽ നിന്നുള്ള വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് തിരിച്ചുവിടാനായി വാഗമണ്ണിന് അടുത്തായി രണ്ട് തുരങ്കങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇവയിൽ ഒരെണ്ണം വഴിക്കടവ് തടയണയിൽ നിന്ന് കരിന്തിരിയിലേക്കും മറ്റേത് കൂട്ടിയാർ നിന്ന് കപ്പക്കനത്തേക്കുമാണ്.
കേരള സർക്കാർ 2006-ൽ മീനച്ചിൽ നദീതട പദ്ധതിക്ക് ഉയർന്ന പ്രാധാന്യം നൽകിയിരിക്കുന്നു. ഈ പദ്ധതി മൂവാറ്റുപുഴയിലുള്ള അധിക ജലത്തെ മീനച്ചിലാറിലേക്ക് തിരിച്ചുവിടാനായി അറക്കുളത്തുനിന്ന് മേലുക്കടവിലേക്ക് ഒരു തുരങ്കം നിർമ്മിക്കാൻ വിഭാവനം ചെയ്യുന്നു. തുരങ്കത്തിന്റെ നിർമ്മാണം ഈ പ്രദേശത്തെ ജല ലഭ്യത കൂട്ടുവാൻ സഹായിക്കുന്നു.
**പരിസ്ഥിതി പ്രശ്നങ്ങൾ**
2009 ഫെബ്രുവരി മാസം വേനലിൽ മീനച്ചിലാറിന്റെ ഒഴുക്ക് ഇടമുറിഞ്ഞു പോയിരിക്കുന്നു.
അടുത്തകാലത്തായി മീനച്ചിൽ നദീതടത്തിൽ പല പ്രധാ‍ന പരിസ്ഥിതി പ്രശ്നങ്ങളും ഉടലെടുത്തിരിക്കുന്നു. അവയിൽ ചിലത് ചുവടെ ചേർക്കുന്നു.
മീനച്ചിലാറിലെ ജലം വഴിക്കടവ് തടയണയിൽ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് തിരിച്ചുവിടുന്നത് നദിയിലെ ജല ലഭ്യത കുറയ്ക്കുന്നു.വാഗമണിൽ വിനോദ സഞ്ചാരത്തിന്റെ അമിതമായ ആധിക്യം മീനച്ചിലാറിന്റെയും പരിസര പ്രദേശത്തെയും ജീവജാലങ്ങളെയും പരിസ്ഥിതി സന്തുലിതാവസ്ഥയെയും ബാധിക്കുന്നു.
ഒരുപാട് തടയണകളുടെ നിർമ്മാണംഅനധികൃത മണൽ‌വാരൽ മൂലം നദിയുടെ അടിത്തട്ട് നശിച്ചു.
നെൽപ്പാടങ്ങൾ നികത്തി വാണിജ്യ-ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്.
നെൽപ്പാടങ്ങളിൽ നിന്ന് കളിമണ്ണും ചെളിയും ചുടുകട്ട വ്യവസായത്തിനായി വാരിക്കൊണ്ടുപോവുന്നത്.
ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നി സ്ഥലങ്ങളിൽ നിന്ന് നദിയിലേക്ക് നഗര മാലിന്യങ്ങൾ തള്ളുന്നത്.
കോട്ടയം (കോട്ടയ്ക്കകം), ഹെറിറ്റേജ്‌ പ്രദേശം ആയി അംഗീകാരം കിട്ടിയ താഴത്തങ്ങാടി, എം.ബി.ബി.എസ്സ്‌ ബിരുദം എടുത്ത ആദ്യ മലയാളി [[പുന്നൻ ലൂക്കോസ്‌|ഡോ. പുന്നൻ ലൂക്കോസിന്റെ ജന്മനാടായഅയ്മനവും മീനച്ചിലാറിന്റെ കരയിലാണ്‌. അരുന്ധതി റോയിയുടെ ബുക്കർ സമ്മാനം ലഭിച്ച കൃതിയായ "ദ് ഗോഡ് ഓഫ് സ്മാൾ തിംഗ്സ്" (കൊച്ചു കൊച്ചു കാര്യങ്ങളുടെ തമ്പുരാൻ) മീനച്ചിലാറ് ഒഴുകുന്ന അയ്മനം ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് എഴുതിയിരിക്കുന്നത്. അരുന്ധതിയുടെ നോവലിലെ കഥാപാത്രവുമാണ്‌ മീനച്ചിലാർ. കാക്കനാടന്റെ ഒറോത എന്ന കൃതിയിലെ മുഖ്യകഥാപാത്രമായ ഒറോത തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയവളാണ്.
**വളപട്ടണം പുഴ**
ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നാണ്‌ വളപട്ടണം പുഴ. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ പുഴയാണിത്. കേരളത്തിലെ 44 നദികളിൽ ഒന്നായ ഇത് കണ്ണൂർ ജില്ലയിലൂടെ ഒഴുകുന്നു. അവയിൽ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്‌. കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌. ഇതിന്റെ നീളം 110.50 കി.മി ആണ്‌. കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്. തെർലയി, കൊർലായി, പാമ്പുരുത്തി എന്നീ ദീപുകൾ വളപട്ടണം പുഴയിലാണ്.ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവ വളപട്ടണം പുഴയുടെ പോഷകനദികളാണ്.
വളപട്ടണം പുഴ ഉത്ഭവിക്കുന്നത് കർണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേർ‌വ് ഫോറസ്റ്റിലാണ്‌.പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം അറബിക്കടലിൽ പതിക്കുന്നു.
**തീരങ്ങൾ**
പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം വളപട്ടണം പുഴയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്.മുണ്ടേരിക്കടവ് പക്ഷിസങ്കേതം, പെരാമ്പ്ര നദി (പെരുമ്പപുഴ) കുപ്പം പുഴ
നീലേശ്വരം പുഴ (പയസ്വിനി ) കാരിങ്ങോ ടാര് പുഴ രാമപുഴ കാവേരിപ്പുഴ.
**പാമ്പാർ നദി**
(പാംബാ‍ർ നദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഒരു നദിയാണ് പാമ്പാർ. കേരളത്തിലൂടെ 29 കിലോമീറ്റർ ഒഴുകുന്ന നദിയുടെ ബാക്കി ഭാഗം തമിഴ്നാട്ടിലൂടെയാണ് ഒഴുകുന്നത്. ഇടുക്കി ജില്ലയിലെദേവികുളത്തുനിന്നാണ് നദിയുടെ ഉത്ഭവം. ഇരവികുളം, മൈലാടി, തീർഥമല, ചങ്കലാർ, തേനാർ എന്നിവയാണ് പാമ്പാറിന്റെ പ്രധാന ഉപനദികൾ. തൂവാനം വെള്ളച്ചാട്ടം പാമ്പാറിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഉൾപ്പെടുന്ന നദിയാണിത്.
കാവേരി നദിയുടെ പോഷക നദിയായ അമരാവതി നദിയുടെ പോഷകനദിയാണ് പാമ്പാർ.
പാമ്പാർ അണക്കെട്ട്
പാമ്പാർ നദിയിൽ കേരള - തമിഴ്നാട് അതിർത്തിയിലെ പട്ടാച്ചേരിയിലാണ് കേരളം അണക്കെട്ട് നിർമ്മിക്കുന്നത്. അണക്കെട്ടിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.
**മൂവാറ്റുപുഴയാർ**
മൂവാറ്റുപുഴ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്.കോതയാർ, കാളിയാർ, തൊടുപുഴയാർ‍ എന്നീ മൂന്നു നദികൾ സംഗമിച്ചുണ്ടാകുന്ന നദിയാണ് മൂവാറ്റുപുഴയാർ. കേരളത്തിലെ പ്രധാനപ്പെട്ട നദികളിലൊന്നാ‍യ മൂവാറ്റുപുഴയാർ മൂവാറ്റുപുഴ പട്ടണത്തിലൂടെ ഒഴുകുന്നു. പശ്ചിമഘട്ടത്തിലെ കാനം, തരംഗം കുന്നുകളിൽ നിന്നുമാണ് നദിയുടെ ഉത്ഭവം. ആകെ 121 കിലോമീറ്റർ നീളമുള്ള നദിയുടെ വൃഷ്ടി പ്രദേശം 1555 കിലോമീറ്ററാണ്. എറണാകുളം ജില്ലയിലൂടെ ഒഴുകുന്ന നദി മുറിഞ്ഞപുഴ, ഇത്തിപ്പുഴ എന്നിങ്ങനെ രണ്ടു ശാഖകളായി വേർപിരിഞ്ഞ് വേമ്പനാട്ടുകായലിൽ പതിക്കുന്നു.
**കടലുണ്ടിപ്പുഴ**
കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് കടലുണ്ടിപ്പുഴ. കരിമ്പുഴ എന്നും ഈ നദിക്ക് പേരുണ്ട്. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്. ഒലിപ്പുഴ, വെള്ളിയാർ പുഴ എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. പ്രധാനമായും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് ജലസേചനം പ്രദാനം ചെയ്യുന്നു. കടലുണ്ടിപ്പുഴയിൽ നിന്നും ഉനൈസ് വലിയോറ 50തിൽ കൂടുതൽ മത്സ്യഇനത്തെ കണ്ടത്തിയിട്ടുണ്ട് കടലുണ്ടിപുഴയിൽ വലിയോറ ബാകിക്കയത് 20 കോടി രൂപ ചിലവിൽ തടയണ ഉണ്ടാകുന്നുണ്ട് . ജില്ലാ ആസ്ഥാനമായ മലപ്പുറം, തിരൂരങ്ങാടി എന്നിവയാണ് പുഴയുടെ തീരത്തെ പ്രധാന പട്ടണങ്ങൾ. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ കോട്ടക്കുന്ന്, തീർത്ഥാടനകേന്ദ്രമായ മമ്പുറം പള്ളി, കടലുണ്ടി പക്ഷിസങ്കേതം എന്നിവ പുഴയുടെ തീരത്താണ്.
**പമ്പാനദി**
ദക്ഷിണ ഭാഗീരഥി**
കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാനദി. ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ സാന്നിധ്യം മൂലം പുണ്യനദിയായി അറിയപ്പെടുന്ന പമ്പാനദിയെ “ദക്ഷിണ ഗംഗ”യെന്നും വിളിക്കുന്നു . പമ്പാനദിയുടെ ഉത്ഭവം സമുദ്രനിരപ്പിൽ നിന്നും 1650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പീരുമേടിലെ പുളച്ചിമലയിലാണ്‌. പിന്നീടത് റാന്നി,പത്തനംതിട്ട, കോഴഞ്ചേരി, ചെങ്ങന്നൂർ,തിരുവല്ല,ചങ്ങനാശ്ശേരി,കുട്ടനാട്,അമ്പലപ്പുഴ എന്നീ താലൂക്കുകളിലൂടെ ഒഴുകി അവസാനം വേമ്പനാട്ട് കായലിൽ പതിക്കുന്നു. കുട്ടനാട്ടിലെ ഒരു പ്രധാന ജലസ്രോതസ്സ് പമ്പാനദിയാണ്‌. പൗരാണിക കാലത്ത് ബാരിസ് എന്ന പേരിലാണ് ഈ നദി അറിയപ്പെട്ടിരുന്നത്.
**സാംസ്കാരികമായ അംശങ്ങൾ**
കല്ലിശ്ശേരി റയിൽ പാലം
കേരളത്തിലെ വ്യത്യസ്ത സാമൂഹികവും മതപരവുമായ വിഷയങ്ങളിൽ പമ്പാനദിക്ക് അതിന്റേതായ സാന്നിദ്ധ്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ 1896-ൽ ആരംഭിച്ച മാരാമൺ കൺവൻഷൻ, ചെറുകോൽപുഴ ഹിന്ദുമത കൺ‌വൻഷൻ, റാന്നി ഹിന്ദുമത കൺ‌വൻഷൻ എന്നിവ പമ്പാനദിയിലെ മണൽ‌പ്പുറത്താണ് നടത്തുന്നത്. കേരളത്തിന്റെ സാംസ്കാരിക ചൈതന്യം വിളിച്ചോതുന്ന ആറന്മുള വള്ളംകളി പമ്പാനദിയിലാണ് നടക്കുന്നത്. സ്വാമി അയ്യപ്പനെക്കുറിച്ചുള്ള ഐതിഹ്യ കഥകളിൽ പമ്പാനദിക്ക് പ്രമുഖ സ്ഥാനമുണ്ട്.
**പ്രശസ്തമായ തീരങ്ങൾ**
ക്രിസ്ത്യൻ തീർഥാടനകേന്ദ്രമായ പരുമലപ്പള്ളി, എടത്വാ പള്ളി, ക്രിസ്തു ശിഷ്യനായ സെന്റ്തോമസ് സ്ഥാപിച്ച നിരണം പള്ളി ,നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആറന്മുള ക്ഷേത്രം, ഒരുകാലത്ത് കേരളത്തിലെ പഞ്ചസാര ഉല്പാദന കേന്ദ്രമായിരുന്ന പുളിക്കീഴ് പമ്പാ ഷുഗർ ഫാക്ടറി തുടങ്ങിയവ പമ്പയുടെ തീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
മാരാമൺ കൺവൻഷൻ
പമ്പാനദിയുടെ തീരത്തുള്ള പ്രധാന പട്ടണങ്ങളും സ്ഥലങ്ങളും തിരുത്തുക
പമ്പ, കണമല, ഉന്നത്താനി, തോണിക്കടവ്, അത്തിക്കയം, റാന്നി-പെരുനാട്, വടശ്ശേരിക്കര, റാന്നി, പുല്ലൂപ്രം, വരവൂർ, പേരൂർച്ചാൽ, കീക്കൊഴൂർ, ചെറുകോൽ, ചെറുകോൽപ്പുഴ, മേലുകര, കോഴഞ്ചേരി, മാരാമൺ, ആറന്മുള, ചെങ്ങന്നൂർ, വീയപുരം, കരുവാറ്റ, തോട്ടപ്പള്ളി
പമ്പാനദി കടന്നു പോകുന്ന **തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ**
റാന്നി-പെരുനാട്
വടശ്ശേരിക്കര
നാറാണമ്മൂഴി
റാന്നി
വെച്ചൂച്ചിറ
റാന്നി-പഴവങ്ങാടി
റാന്നി-അങ്ങാടി
ചെറുകോൽ
അയിരൂർ
കോഴഞ്ചേരി
മല്ലപ്പുഴശ്ശേരി
ആറന്മുള
തോട്ടപ്പുഴശ്ശേരി
കോയിപ്രം
കടപ്ര
നിരണം
നെടുമ്പ്രം
ചിറ്റാർ
സീതത്തോട്
കോന്നി
അരുവാപുലം
തണ്ണിത്തോട്
മലയാലപ്പുഴ
ഇരവിപേരൂർ
കുറ്റൂർ
കോട്ടയം ജില്ല
എരുമേലി
ആലപ്പുഴ ജില്ല
ചെങ്ങന്നൂർ
തിരുവൻവണ്ടൂർ
പാണ്ടനാട്
മാന്നാർ
തലവടി
എടത്വ
വീയപുരം
നെടുമുടി
തകഴി
മുട്ടാർ
ചമ്പക്കുളം
രാമങ്കരി
കൈനകരി
നീലംപേരൂർ
കാവാലം
പുളിങ്കുന്ന്
വെളിയനാട്
അവസാനം വേമ്പനാട്ടുകായലിൽ പതിക്കുന്നു.
സ്ഥിതിവിവരം തിരുത്തുക
നീളം - 176 കി. മീ.
നദിതടപ്രദേശം - 2355 ച.കി.
**പോഷക നദികൾ**
പമ്പയാർ, കക്കിയാർ, അഴുതയാർ, കക്കാടാർ, കല്ലാർ
**ഉത്ഭവവും സഞ്ചാരവും**
പീരുമേട്ടിലെ 1650 മീ.ഉയരത്തിൽ പുളച്ചിമലകളിലെ സ്രോതസ്സിൽ നിന്ന് ഉത്ഭവിക്കുന്നു. ശബരിമല, ആറന്മുള, എന്നിവിടങ്ങളിൽ കൂടി പടിഞ്ഞാറേക്കു ഒഴുകി ആലപ്പുഴ ജില്ലയിൽ വച്ച് മണിമലയാർ, അച്ചൻ‌കോവിലാർ എന്നിവയുമായി ചേർന്ന് വേമ്പനാട്ടു കായലിൽ പതിക്കുന്നു. ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി പൊഴിയിൽ പമ്പാനദിയുടെ ഒരു കൈവഴി അറബിക്കടലിൽ പതിക്കുന്നു.
ഒട്ടേറെ നീർച്ചാലുകളും കാട്ടരുവികളും പമ്പയിൽ വിവിധ ഭാഗങ്ങളിൽനിന്നുംചേരുന്നു. അച്ചൻകോവിലാറ്, മണിമലയാറ്` എന്നിവ പമ്പയുടെ പ്രധാന പോഷകനദികൾ ആകുന്നു. പമ്പാ ത്രിവേണിയിൽ വച്ച് കക്കിയാറും ഞുണങ്ങാറും പമ്പയിൽ ചേരുന്നു. തുടർന്ന്, പുതുശ്ശേരി, അഴുത, പനംകുടന്ത എന്നിവയും പെരുനാട്ടിലെ മുക്കൻ എന്ന സ്ഥലത്തുവച്ച് കക്കാട്ടാറും പമ്പയുമായിച്ചേരുന്നു. പുന്നമേട് മലനിരകളിൽ നിന്നും ഉദ്ഭവിക്കുന്ന പമ്പ-കല്ലാർ വടശ്ശേരിക്കരയിൽനിന്നും പ്രധാന പോഷകനദിയായ മണിമലയാർ വളഞ്ഞവട്ടത്തുനിന്നും അച്ചൻകോവിലാർ വീയപുരത്തുനിന്നും പമ്പയിൽ ലയിക്കുന്നു.
പമ്പയിലെ ശരാശരി നീരൊഴുക്ക് ച. കി. മീ. ന് 2.96 കി. മീ. ആണ്. പമ്പയും കൈവഴികളും ചേർന്ന് 4466 കി. മീ നീളമുള്ളതായി കണക്കാക്കുന്നു. ആകെ വൃഷ്ടിപ്രദേശത്തിൽ 1550 ച. കി. മീ. പത്തനംതിട്ട ജില്ലയിലും ബാക്കി ഭാഗം ആലപ്പുഴ കോട്ടയം ജില്ലകളിലും സ്ഥിതിചെയ്യുന്നു. സഹ്യപർവ്വതനിരകളിൽനിന്നുള്ള 288 കൈവഴികൾചേർന്നാണ് പമ്പാനദി രൂപംകൊള്ളുന്നത്.
**പമ്പാനദി നേരിടുന്ന വെല്ലുവിളികൾ **
പുണ്യനദിയായി കണക്കാക്കപ്പെടുന്ന പമ്പാനദി, ഇന്ന് നാശത്തിന്റെ വക്കിലാണ്. പമ്പാനദിയോടൊപ്പം പോഷകനദികളായ അച്ചൻകോവിലാർ മണിമലയാർ എന്നിവയും വിവിധതരം പാരിസ്ഥിതികപ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നു. പമ്പയെയും അച്ചൻകോവിലിനെയും ബന്ധിപ്പിക്കുന്ന ഉത്രപ്പള്ളിയാറും മരണപാതയിലാണ്. ഈ രണ്ട് നദികളെയും ബന്ധിപ്പിക്കുന്ന കുട്ടംപേരൂർ ആറും ഇതേ പോലെ അകാലത്തിൽ മരിക്കാനാണ് സാധ്യത. 280 കൈവഴികളാണ് പമ്പയ്ക്കുള്ളതെന്ന് ഗവേഷകനായ ഡോ. സി പി രാജേന്ദ്രൻ കണ്ടെത്തിയിരുന്നു. എന്നാൽ ഭൂരിഭാഗം കൈവഴികളും ഇപ്പോൾ ഇല്ലാതായിട്ടുണ്ട്. ബാക്കിയുള്ളവകൂടി സംരക്ഷിച്ചില്ലെങ്കിൽ പമ്പാനദി ഓർമ്മയായി മാറും.പമ്പയുടെ താഴ്‌വഴികളായ ചെറുതോടുകൾ ഉൽഭവിക്കുന്ന കുന്നുകളെ പാറമടകൾക്കുവേണ്ടി കൊല്ലുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ക്വാറികൾക്കുവേണ്ടി സമീപ പ്രദേശത്തെ മണ്ണ് വ്യാപകമായി നീക്കുന്നതോടെ ഈ ഭാഗത്തെ വിശാലമായ ജൈവവൈവിധ്യം അപ്പാടെ നശിക്കുകയാണ്. 200 അടി വരെ താഴ്ചയിലാണ് ക്വാറിക്കുവേണ്ടി പമ്പയുടെ പ്രധാന കൈവഴിതോട് ഒഴുകുന്ന പൊൻമല കുന്നിനെ നശിപ്പിക്കുന്നത്. കുന്നുകൾ ഇല്ലാതാകുന്നത് പുഴയിലേക്കുള്ള കൈവഴികളെ നശിപ്പിക്കുന്നു. ഇത് നീരൊഴുക്ക് ഇല്ലാതാക്കുന്നു. ഇതിന് പരിഹാരമായി പമ്പയെ ജൈവവൈവിധ്യ മേഖലയായി പ്രഖ്യാപിക്കണം. ഇതോടെ മാത്രമെ പമ്പയുടെ സമീപ പ്രദേശങ്ങളിലുള്ള ക്വാറികളുടെ പ്രവർത്തനം തടയാനുള്ള നടപടികൾ ഉണ്ടാകൂ.പമ്പയുടെ കൈവഴികളിലെ ജലനിലവാരം ഭയാനകമായി താഴ്ന്നനിലയിലാണെന്നു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. നദിയിൽ ബയോളജിക്കൽ ഓക്സിജൻ ഡിമാന്റും (ബിഒഡി), കോളിഫോം ബാക്ടീരിയയും അമിതമായി വർധിക്കുകയും ഡിസോൾഡ് ഓക്സിജൻ (ഡിഒ) ഇല്ലാതാകുകയും ചെയ്തതായി കണ്ടെത്തിയത്. ദാഹജലത്തിനും, കുളിക്കുന്നതിനും, കൃഷിക്കും, മത്സ്യബന്ധനത്തിനുമടക്കം നിത്യാവശ്യങ്ങൾക്കായി 40 ലക്ഷം പേരാണ് പമ്പാനദിയും ജലവും ഉപയോഗിക്കുന്നത്. ശബരിമലയിലെത്തുന്ന തീർഥാടകരും പമ്പയിൽ കുളിച്ചാണ് സന്നിധാനത്തെത്തുക. ഒരു ലിറ്റർ വെള്ളത്തിൽ ബിഒഡിയുടെ അളവ് രണ്ട് മില്ലിഗ്രാമിൽ കൂടരുത്. പരമാവധി മൂന്ന് വരെയെത്താം. അതിനുമപ്പുറമായാൽ ഇത് അപകടകരമാകും. ഡിസോൾട്ട് ഓക്സിജന്റെ അളവാകട്ടെ ഒരു ലിറ്റർ വെള്ളത്തിൽ ആറ് മില്ലിഗ്രാം വരെയുണ്ടാകണം. അത് നാല് മില്ലിഗ്രാമിലും താഴുന്നത് ജലത്തെ വിഷലിപ്തമാക്കും. പമ്പയുടെ കൈവരികളിൽ നടത്തിയ പഠനത്തിൽ ഡിഒയുടെ അളവ് 0, 0.7 തുടങ്ങിയ അളവുകളിലാണ് കണ്ടെത്തിയിട്ടുള്ളത്. ബിഒഡിയുടെ അളവാകട്ടെ 10 മി.ഗ്രാമിലും അധികരിച്ചിരിക്കുകയാണ്.
ഇടവപ്പാതിക്കുപോലും പമ്പയിൽ ആവശ്യമായ ജലം നിറയുന്നില്ല. പുഴയുടെ മദ്ധ്യത്തിൽ പലയിടത്തും മണൽപ്പുറ്റുകൾ നിറഞ്ഞിരിക്കുന്നു. പമ്പയിലും പോഷകനദികളിലുമായി 3124 ദശലക്ഷം ഘനമീറ്റർ ജലം അധികമായുണ്ടെന്നാണ് ഔദ്യോഗികകണക്ക്. ഈ അടിസ്ഥാനത്തിലാണ് പമ്പ-വൈപ്പാർ നദീസംയോജനശ്രമം നടക്കുന്നത്. സി. ഇ. 2050-ഓടെ പമ്പയുടെ പോഷകനദിയായ അച്ചൻകോവിലാറ്റിൽ ആവശ്യമുള്ളതിനേക്കാൾ 459 ദശലക്ഷം ഘനമീറ്ററും പമ്പയിൽ 3537 ദശലക്ഷം ഘനമീറ്ററും ശുദ്ധജലത്തിന്റെ കുറവുണ്ടാകുമെന്ന് സെന്റർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് വിദഗ്ദ്ധർ നടത്തിയ പഠനം വ്യക്തമാക്കുന്നു. കുട്ടനാട്ടിലെയ്ക്ക് 12,582 ദശലക്ഷം ഘനമീറ്റർ ജലം പമ്പയിൽനിന്നും എത്തുന്നതായാണ് കണക്ക്. എന്നാൽ 22,263 ദശലക്ഷം ഘനമീറ്റർ ജലമാണ് കുട്ടനാടിന്റെ ആവശ്യം.
വേമ്പനാട്ടുകായലിന്റെ ജലസ്രോതസ്സ് പമ്പ മാത്രമാണ്. പമ്പയുടെ നീരൊഴുക്കിന്റെ കുറവ് വേമ്പനാടുകായലിന്റെ നാശത്തിനിടയാക്കും. അടുത്ത അമ്പതു കൊല്ലത്തിനിടയിൽ വേമ്പനാട്റ്റുകായൽ ഇല്ലാതായിത്തീരുമെന്നു ശാസ്തർജ്ഞർ കണ്ടെത്തിയിട്ടുണ്ട്. 1834ൽ വേമ്പനാട്ടുകായലിന്റെ വിസ്തൃതി 363.29 ചതുരശ്ര കി. മീറ്റർ ആയിരുന്നു. 1917ൽ അത് 290.85 ചതുരശ്ര കി. മീറ്റർ ആയി കുറഞ്ഞു. 1970ൽ 227.23 ചതുരശ്ര കി. മീറ്റർ; 1990ൽ ഇത് 213.28 ചതുരശ്ര കി. മീറ്റർ മാത്രമായിയെന്ന് കോഴിക്കോട് ആസ്ഥാനമായ സെൻട്രൽ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് ആന്റ് മാനേജ്മെന്റിന്റെ പഠനം വ്യകതമാക്കി. 1¼ നൂറ്റാണ്ടിനിടയ്ക്ക് 150 കി. മീറ്റർ കായൽ നഷ്ടമായി. കായലിന്റെ ആഴവും ഇതുപോലെ നഷ്ടമായി. അമ്പതുവർഷമ്മുമ്പു വരെ 6.7 മീറ്റർ ശരാശരി ആഴമുണ്ടായിരുന്ന കായലിന് 2000ത്തിൽ നടത്തിഅയ് അപ്ഠനത്തിൽ 4.4 മീറ്റർ മാത്രമായിരുന്നു ശരാശരി ആഴം. 2010ൽ ഇത് 3.5 മീറ്ററിനും 2.5 മീറ്ററിനും ഇടയിൽ മാത്രമായി ചുരുങ്ങി. കായലിന്റെ ജലസംഭരണശേഷി 2.449 ഘന കിലോമീറ്ററിൽനിന്നും 0.60 ഘന കിലോമീറ്ററായി കുറഞ്ഞു.
മലിനീകരണം, മണൽഖനനം, കയ്യേറ്റം, നീരൊഴുക്കിൽ വന്ന കുറവ്, അധിനിവേശ സസ്യങ്ങളുടെ വളർച്ച, നീർത്തടങ്ങളുടെയും തോടുകളുടെയും ശോഷണം എന്നിവ മൂലം പമ്പാനദിയിലെ ജൈവവൈവിധ്യം നാശത്തെ നേരിടുകയാണ്. പമ്പയിലെയും കരകളിലേയും അപൂർവ്വസസ്യങ്ങളും മത്സ്യങ്ങളും ജന്തുക്കളും ഇന്ന് വംശനാശഭീഷണിയിലാണ്.
പമ്പയുടെ മാലിന്യപ്രശ്നം പരിഹരിക്കാനായി ഗംഗ നദിയുടെ മാതൃകയിൽ പമ്പാനദി സംരക്ഷിക്കാനുള്ള പദ്ധതിക്ക് കേന്ദ്രം ആലോചിച്ചിട്ടുണ്ട്. ഇതിനായി ഒരു പഠനസംഘത്തെ ജെസി അയ്യർഉടെ നേതൃത്വത്തിൽ കേരളത്തിലേയ്ക്ക്  അയചു. 2016 ജൂൺ മാസം അവർ പഠനം നടത്തി റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറി.
**പമ്പാനദിയിലെ പാലങ്ങൾ **
പമ്പാനദിക്കു കുറുകെ ചെറുതും വലുതുമായ പത്തിലധികം പാലങ്ങളുണ്ട്. ഇവയിൽ മിക്കതും മണൽവാരൽ മൂലം തകർച്ചാഭീഷണിയിലാണ്. ഇവയിൽ റാന്നി പാലം 1997 ജൂലൈ 29നു തകർന്നുവീണു. പ്രകൃതിക്ഷോഭം കൂടാതെ തകർന്നുവീണ ലോകത്തിലെതന്നെ ഏക കോൺക്രീറ്റ് നിർമ്മിതി പാലമാണിത്. ഇതിന്റെ തകർച്ചയ്ക്കു കാരണം മണൽ വാരലും തോട്ടയിടീലുമാണെന്ന് പൊതുമരാമത്ത് പറയുന്നു. ചെറുകോൽപ്പുഴ പാലം, കോഴഞ്ചേരി പാലം, ആറാട്ടുപുഴ പാലം, കുമ്പഴ പാലം, പൊറ്റമേൽക്കടവ് പാലം, മല്ലപ്പള്ളി പാലം, കുളത്തൂർമൂഴി പാലം, കറുത്തവടശ്ശേരിക്കടവ് പാലം, ഇടനാട് പാലം, കല്ലിശ്ശേരി പാലം തുടങ്ങിയവ ഇങ്ങനെ അപകടഭീഷണി നേരിടുന്ന പാലങ്ങളാണ്. ഇവ കൂടാതെ ആങ്ങമൂഴി പാലം, സീതത്തോട് പാലം, വടശ്ശേരിക്കര പാലം, കണമല പാലം, വള്ളംകുളം പാലം, കൈപ്പട്ടൂർ പാലം
സസ്യജാലങ്ങൾ തിരുത്തുക
നീലക്കൊടുവേലി, നോഹയുടെ പെട്ടകം പണിതതെന്നു കരുതപ്പെടുന്ന നിറമ്പല്ലി എന്ന അപൂർവ്വയിനം സസ്യം ഇന്ന് 18 മരങ്ങൾ മാത്രമേയുള്ളുവെന്ന് വനംവകുപ്പ് പറയുന്നു. ഗൂഡ്രിക്കൽ റേഞ്ചിൽ ആണത്രേ ഇവ കാണപ്പെടുന്നത്. പമ്പയുടെ വൃഷ്ടിപ്രദേശത്തുണ്ടായിരുന്ന കരിമരം ഇന്ന് ഏതാണ്ട് പൂർണ്ണമായി നഷ്ടമായി. വെള്ള അകിൽ, ഈട്ടി എന്നിവ കറ്റുത്ത വംശനാശഭീഷണിയിലാണ്. ഗൂഡ്രിക്കൽ റേഞ്ചിലുള്ള അരണമുടിയിൽ കാണപ്പെടുന്ന വള്ളി ഈറ്റ, കാനക്കമുക് എന്നിവ വനംവകുപ്പ് സംരക്ഷിച്ചുവരുന്നു.
ജന്തുജാലങ്ങൾ തിരുത്തുക
പമ്പയിൽ 79 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അവയിൽ 30 ഇനവും വംശനാശഭീഷണിയിലാണ്. നദിയിലെ മണൽ ഒഴിഞ്ഞതും മാലിന്യങ്ങളുമാണ് ഇവയുടെ നാശത്തിനു കാരണം. പമ്പാ നദിയിൽ ഓക്സിജന്റെ അളവു കുറഞ്ഞുവരുന്നു. ഇത് ജന്തുജാലങ്ങൾക്ക് വൻഭീഷണിയാണ്.
**പമ്പയിലെ മത്സ്യസമ്പത്തു കുറയാൻ കാരണങ്ങൾ**
വൃഷ്ടിപ്രദേശത്തെ വ്യാപക വനനശീകരണം.
വൃഷ്ടിപ്രദേശത്തു നടക്കുന്ന കാർഷികപ്രവർത്തനങ്ങൾ
കാർഷികമേഖലകളിൽനിന്നും പട്ടണങ്ങളിൽനിന്നും വ്യവസായശാലകളിൽനിന്നും ആശുപത്രികളിൽനിന്നും മറ്റുമുള്ള രാസവസ്തുക്കളടങ്ങിയ മാലിന്യപ്രവാഹം.
ചെറുകുഞ്ഞുങ്ങളെപ്പോലും അകപ്പെടുത്തുവൻ കഴിവുള്ള വലകൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം.
അശാസ്ത്രിയവും നാശോന്മുഖവുമായ മീൻപിടിത്ത സമ്പ്രദായങ്ങൾ.(തോട്ട ഇടീൽ, നഞ്ചു കലക്കൽ മുതലായവ)
അശാസ്ത്രീയമായ മണൽ ഖനനംമൂലം മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ തകരൽ
വിദേശീയ മത്സ്യങ്ങൾ വ്യാപകമാവുന്നതുമൂലം തദ്ദേശീയ മത്സ്യങ്ങളുടെ നാശം.
പമ്പയും പോഷകനദികളും ഒട്ടേറെ അലംകാര മത്സ്യങ്ങളുടെ കലവറയായിരുന്നു. ഇവയെ വാണിജ്യപരമായി പിടിച്ചതിന്റെ ഫലമായി അവ വംശനാശഭീഷണിയിലായി.
**ഭാരതപ്പുഴ**
കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ. നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു. പശ്ചിമ ഘട്ടത്തിൽനിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഭാരതപ്പുഴ 209 കിലോമീറ്റർ ദൂരം താണ്ടുന്നു.   ഭാരതപ്പുഴ കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ്. മലയാള സാഹിത്യത്തിലും ഒട്ടേറെ മലയാളികളുടെ ജീ‍വിതത്തിലും നിളയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്. പേരാർ, കോരയാർ, വരട്ടാർ, വാളയാർ എന്നീ ശുദ്ധദ്രാവിഡനാമങ്ങളും ഭാരതപ്പുഴ, നിള, ഗായത്രി, മംഗലനദി എന്നീ സംസ്കൃതനാമങ്ങളും ഈ നദിക്കുണ്ട്.
**നിളയുടെ വഴി**
ഭാരതപ്പുഴയുടെ പ്രധാനശാഖ ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തിലെ ആനമലയിൽ(തമിഴ്‌നാട് സംസ്ഥാനത്തിൽ) നിന്നാണ്. പടിഞ്ഞാറോട്ടൊഴുകുന്ന ഈ പുഴ കേരളത്തിലെ പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ കൂടി ഒഴുകുന്നു. പല കൈവഴികളും നിളയിൽ ഇതിനിടക്ക് ചേരുന്നു. 40 കിലോമീറ്ററോളം ദൂരത്തിൽ പൊള്ളാച്ചി വരെ പുഴ വടക്കോട്ടാണ് ഒഴുകുന്നത്. പറളിയിൽ കണ്ണാ‍ടിപ്പുഴയും കൽ‌പ്പാത്തിപ്പുഴയും ഭാരതപ്പുഴയിൽ ചേരുന്നു. അവിടെനിന്ന് പൊന്നാനിയിൽ ചെന്ന് ലക്ഷദ്വീപ് കടലിൽ പതിക്കുന്നതുവരെ ഭാരതപ്പുഴ പടിഞ്ഞാറോട്ടൊഴുകുന്നു.
ഭാരതപ്പുഴയുടെ കടലിനോടു ചേർന്നുള്ള ഒരു ചെറിയ ഭാഗമൊഴിച്ച് മറ്റുഭാഗങ്ങൾ നദീജല ഗതാഗതത്തിന് അനുയോജ്യമല്ല. 6,186 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള ഭാരതപ്പുഴയുടെ നദീതടം കേരളത്തിലെ എല്ലാ നദീതടങ്ങളിലും വെച്ച് വലുതാണ്. ഇതിന്റെ മൂന്നിൽ രണ്ടു ഭാഗത്തെക്കാൾ അൽപ്പം കൂടുതൽ (4400 ച.കി.മീ) കേരളത്തിലും, ബാക്കി (1786 ച.കി.മീ) തമിഴ്‌നാട്ടിലുമാണ്. വലിയ നദീതടമുണ്ടെങ്കിലും കേരളത്തിലെ മറ്റു നദികളെ അപേക്ഷിച്ച് ഭാരതപ്പുഴക്ക് ഒഴുക്കു കുറവാണ്. പുഴയുടെ ഒരു വലിയ ഭാഗവും അധികം മഴ ലഭിക്കാത്ത ഭൂപ്രദേശങ്ങളിലൂടെ ഒഴുകുന്നതാണ് (തമിഴ്‌നാട്ടിലും പാലക്കാട്ടിലും) ഇതിനു കാരണം. സ്വാതന്ത്ര്യലബ്ധിക്കുശേഷം പുഴയ്ക്കു കുറുകെ പല അണക്കെട്ടുകളും കെട്ടിയതും ഭാരതപ്പുഴയുടെ ഒഴുക്ക് കുറച്ചു. ഇന്ന് വേനൽക്കാലത്ത് പുഴയുടെ പല ഭാഗങ്ങളിലും ഒട്ടും തന്നെ ഒഴുക്കില്ല.
കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദിയാണ് നിള. അതേ സമയം പൂർണ്ണമായും കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി പെരിയാർ ആണ്.
ഭാരതപ്പുഴ പല നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ജീവനാഡിയാണ്. പാലക്കാട്, പറളി, കിള്ളിക്കുറിശ്ശിമംഗലം, ഒറ്റപ്പാലം, ഷൊർണ്ണൂർ, പട്ടാമ്പി, തൃത്താല, വരണ്ട്കുറ്റിക്കടവ് ,തിരുവേഗപ്പുറ, കൂടല്ലൂർ, പള്ളിപ്പുറം,കുറ്റിപ്പുറം, കുമ്പിടി എന്നിവ ഭാരതപ്പുഴ ഒഴുകുന്ന പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉൾപ്പെടും. പള്ളിപ്പുറം പട്ടണം ഉൾക്കൊള്ളുന്ന പരുതൂർ ഗ്രാമം തൂതപ്പുഴയുടെയും ഭാരതപ്പുഴയുടെയും സംഗമസ്ഥാനത്താണ്. മായന്നൂരിൽ വച്ച് ഗായത്രിപ്പുഴ ഭാരതപ്പുഴയിൽ ലയിക്കുന്നു.
**ജലസേചനം-ഗതാഗതം **
ഭാരതപ്പുഴക്കു കുറുകെ ആറ് അണക്കെട്ടുകൾ ഇപ്പോൾ നിലവിലുണ്ട്. പുതിയ രണ്ട് അണക്കെട്ടുകളുടെ പണി പുരോഗമിക്കുന്നു. ഭാരതപ്പുഴയുടെയും ഉപശാഖകളുടെയും കുറുകെ കെട്ടിയ അണക്കെട്ടുകളിൽ ഏറ്റവും വലുത് മലമ്പുഴയിലെ ഡാമാണ്. ഭാരതപ്പുഴയിലെ മറ്റ് അണക്കെട്ടുകൾ വാളയാർ ഡാം, മംഗലം ഡാം, പോത്തുണ്ടി ഡാം, മീങ്കാര ഡാം, ചുള്ളിയാർ ഡാം എന്നിവയാണ്. മിക്കവാറും എല്ലാ അണക്കെട്ടുകളും ജലസേചനത്തിനു മാത്രമുള്ളവ ആണ്. 773 ച.കി.മീ ഭൂപ്രദേശത്തിന് ഈ ജലസേചന പദ്ധതികൾ ജലം പകരുന്നു. കാഞ്ഞിരപ്പുഴ ഡാമും ചിറ്റൂർ ഡാമും ഇന്ന് നിർമ്മാണത്തിലാണ്. ഈ അണക്കെട്ടുകൾ കൂടി പൂർത്തിയാവുമ്പോൾ മൊത്തം ജലസേചനം നടത്തുന്ന ഭൂപ്രദേശം 542 ച.കി.മീ കൊണ്ട് വർദ്ധിക്കും. ഭാരതപ്പുഴയ്ക്കു കുറുകെ വെള്ളീയാങ്കല്ലിൽ ഒരു പുതിയ തടയണപ്പാലം അടുത്തകാലത്തായി നിർമ്മിച്ചിട്ടുണ്ട്. പള്ളിപ്പുറവും തൃത്താലയുമായി ഈ പാലം ബന്ധിപ്പിക്കുന്നു. ഇതോടെ തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള ദൂരത്തിൽ 10 കിലോമീറ്ററോളം കുറവ് വന്നു . ഭാരതപ്പുഴക്കു കുറുകെയുള്ളതിൽ വച്ച് ഏറ്റവും നീളം കൂടിയ പാലമാണ് മായന്നൂർ പാലം . ഒരു കിലോമീറ്ററോളം നീളം ഉള്ള ഈ പാലം ഒരേ സമയം ഭാരതപ്പുഴയേയും പാലക്കട്‌-ഷൊർണൂർ റെയിൽപ്പാതയേയും മറികടക്കുന്നു. ഈ പാലം വന്നതോടെ തൃശ്ശൂരിൽ നിന്നും ഒറ്റപ്പാലത്തേക്കുള്ള ദൂരത്തിൽ 6 കിലോമീറ്ററോളം കുറവ് വന്നു.മലപ്പുറം ജില്ലയിലെ പൊന്നാനിക്കു സമീപത്തുള്ള ചമ്രവട്ടത്തുള്ള തടയണപ്പാലം പൊന്നാനിയേയും തിരൂരിനേയും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്നു. കൂടാതെ കൊച്ചി-കോഴിക്കോട് ദൂരം 40 കിലോമീറ്ററോളം കുറക്കാനും ഈ പാലം സഹായിക്കുന്നു.
കേരളസംസ്കാരത്തിന് ഏറ്റവും സംഭാവന നൽകുന്ന നദി. കേരളപൈതൃകത്തിന്രെ പര്യായമായ നദി. വള്ളത്തോൾ നിളയെ സ്തുതിക്കുന്നു
ആ രംഗം സർവ്വമാച്ഛാദിതമഹഹ ചിരാത് കാലമാം ജാലവിദ്യ
ക്കാരൻ തൻ പിംഛികോച്ചാലനമുലകിൻ വരുത്തില്ല എന്തെന്തുമാറ്റം
നേരമ്പോക്കെത്ര കണ്ടൂ ഭവതി ഇഹ പദം തോറുമെന്തൊക്കെ മേലിൽ
സ്വൈരം കാണും ത്രിലോകപ്രഥിത നദി നിളാദേവി നിത്യം നമസ്തേ
ഭാരതപ്പുഴയുടെ തീരം കേരളത്തിലെ പ്രകൃതിഭംഗി പ്രദേശമാണ്. അതുകൊണ്ടുതന്നെ സമകാലീന സിനിമകളിൽ ഈ പ്രദേശം വളരെയധികം രംഗങ്ങളിൽ ദ്രുശ്യവൽകരിയ്ക്കപ്പെടുന്നു. ചരിത്രകാരന്മാരുടെ നിഗമനത്തിൽ മഹേന്ദ്രപല്ലവൻ ചക്രവർത്തിയുടെ കാലഘട്ടത്തിൽ തദ്ദേശത്ത് നിന്നും ഒരു സാംസ്കാരിക പാലായനം നടന്നിട്ടുണ്ടാകണം എന്നാണ്. ഒഴുക്കു നിലയ്ക്കാത്ത നിള, കുളിയും ജപനിഷ്ഠയുമുള്ള ഒരു ജനതയെ ഇങ്ങോട്ട് ആകർഷിച്ചിരിയ്ക്കാം. അങ്ങനെ കലാപാരമ്പര്യമുള്ളവരുടെ ജനവാസം ഇവിടെ ഇരു കരകളിലുമായി ഉടലെടുത്തിരിയ്ക്കണം. അവരുടെ പിന്തലമുറക്കാരും താവഴികളുമായി ഒരു കൂട്ടം കലാസാഹിത്യനിപുണന്മാർ അങ്ങനെ ഈ മണ്ണിൽ പിറവി കൊണ്ടു. കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻ മുതൽ പല ആധുനിക എഴുത്തുകാരും ഭാരതപ്പുഴയുടെ തീരത്താണ് ജനിച്ചുവളർന്നത്. എം.ടി. വാസുദേവൻ നായർ, എം. ഗോവിന്ദൻ, വി.കെ.എൻ. തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്നു. കേരളത്തിലെ രംഗ-നാട്യ കലകളുടെ കേദാരമായ കേരള കലാമണ്ഡലം ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതിചെയുന്നു. . ഭാരതപ്പുഴയുടെ അടുത്തുള്ളതിരുവില്വാമലയിലെ ഐവർ മഠം ഹിന്ദുക്കളുടെ ഒരു വിശുദ്ധമായ ശ്മശാനമാണ്. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിക്കുന്നവർക്ക് മോഷം ലഭിക്കുമെന്നാണ് പഴമൊഴി. കർക്കിടക വാവിന് പിതൃക്കൾക്ക് മക്കൾ പിതൃതർപ്പണം നടത്തുന്ന സ്ഥലങ്ങളിൽ പ്രധാനമാണ് നിളാതീരം. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിച്ച പ്രശസ്തരിൽ ഒ.വിവിജയനും വി.കെ.എന്നും ഉൾപ്പെടുന്നു. ഭാരതപ്പുഴയുടെ തീരങ്ങളിലൂടെ നിത്യകന്യകയെത്തേടിഅലഞ്ഞ പി കുഞ്ഞിരാമൻ നായർ ഒരു പ്രതീകമായി അവശേഷിക്കുന്നു. കേരളത്തിന്രെ സാംസ്കാരിക കേന്ദ്രങ്ങളായി അറിയപ്പെടുന്ന തിരുവില്വാമല, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരുനാവായ, തുഞ്ചൻ പറമ്പ് എന്നിവയെല്ലാം നിളാതീരത്താണ്.
**പോഷകനദികൾ**
തൂതപ്പുഴ
കുന്തിപ്പുഴ
കാഞ്ഞിരപ്പുഴ
അമ്പൻ‌കടവ്
തുപ്പാണ്ടിപ്പുഴ
ഗായത്രിപ്പുഴ
മംഗലം നദി
അയലൂർപ്പുഴ
വണ്ടാഴിപ്പുഴ
മീങ്കാരപ്പുഴ
ചുള്ളിയാർ
കൽ‌പ്പാത്തിപ്പുഴ
കോരയാറ്
വരട്ടാറ്
വാളയാർ
മലമ്പുഴ
കണ്ണാ‍ടിപ്പുഴ
പാലാറ്
അലിയാറ്
ഉപ്പാറ്
**കരമനയാർ**
കേരള തലസ്ഥാ‍നമായ തിരുവനന്തപുരത്തുകൂട ഒഴുകുന്ന ഒരു നദിയാണ് കരമനയാറ്. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ അഗസ്ത്യകൂടത്തിലെ‍ ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉൽഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റർ ഒഴുകി കോവളത്തിനടുത്തുള്ള തിരുവല്ലം എന്ന സ്ഥലത്തുവച്ച് അറബിക്കടലിൽ ചേരുന്നു.
നെടുമങ്ങാട്, നെയ്യാറ്റിൻ‌കര, തിരുവനന്തപുരം എന്നീ മൂന്ന് താലൂക്കുകളിലൂടെയാണ് ഈ നദി ഒഴുകുന്നത്. തിരുവനന്തപുരം, നെടുമങ്ങാട് എന്നിവയാണ് ഈ നദീതീരത്തു സ്ഥിതിചെയ്യുന്ന പ്രധാന പട്ടണങ്ങൾ. തിരുവനന്തപുരത്തുനിന്നും 13 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന അരുവിക്കര എന്ന പ്രദേശത്ത് ഈ നദിയിൽ അണകെട്ടി നഗരത്തിലേക്കാവശ്യമായ ശുദ്ധജലം വിതരണം ചെയ്യുന്നു.
**മീനച്ചിലാർ**
കേരളത്തിലെമീനച്ചിലാർ കോട്ടയത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. 78 കിലോമീറ്റർ നീളമുള്ള നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്നുൽഭവിച്ചു പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നീ പട്ടണങ്ങളിൽ കൂടി ഒഴുകി വേമ്പനാട് കായലിൽ ചെന്നു ചേരുന്നു.
പശ്ചിമഘട്ടത്തിൽ നിന്നും ഉൽഭവിക്കുന്ന പല അരുവികൾ ചേർന്നാണ് മീനച്ചിലാറ് ഉണ്ടാവുന്നത്. നദിയുടെ കടൽനിരപ്പിൽ നിന്നുള്ള ഉയരം മലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ 77 മുതൽ 1156 മീറ്റർ വരെയും മദ്ധ്യ പ്രദേശങ്ങളിൽ 8 മുതൽ 68 മീറ്റർ വരെയും താഴ്ന പ്രദേശങ്ങളിൽ 2 മീറ്ററിൽ താഴെയുമാണ്.1208 ച.കി.മീ പ്രദേശത്തെ മീനച്ചിലാർ നനയ്ക്കുന്നു. ഒരു വർഷം 23490 ലക്ഷം ഘന മീറ്റർ ജലം മീനച്ചിലാറിൽ കൂടി ഒഴുകുന്നു. ഉപയോഗയോഗ്യമായ 11100 ലക്ഷം ഘന മീറ്റർ ജലം മീനച്ചിലാറ് വർഷംതോറും പ്രദാനം ചെയ്യുന്നു. ചെറുതും വലുതുമായി 38 പോഷക നദികളാണ് മീനച്ചിലാറിനുള്ളത്. ഇവയ്ക്കു പുറമേ മീനച്ചിലാറിൽ ലയിക്കുന്ന 47 ഉപ-പോഷക നദികളും 114 ചെറിയ അരുവികളും ഉണ്ട്.
**ചരിത്രം **
മീനച്ചിലാറിന്റെ പഴയ പേരാണ് ഗൗണാർ. വേമ്പനാട്ടു കായലിൽ പതിക്കുന്നു. കവണാർ എന്നും കൗണാർ വിളിക്കപ്പെട്ടിരുന്നു.തമിഴ്‌നാട്ടിലെ കുംഭകോണത്തുനിന്നും കർഷകരായ വെള്ളാളരും കാവേരിപൂം പട്ടണത്തു നിന്നും കച്ചവടക്കാരായ വെള്ളാളരും കേരളത്തിലെ മലയോര മേഖലകളിലേക്കു കുടിയേറി. ഇരുകൂട്ടരും മധുര മീനാക്ഷിഭക്തരായിരുന്നതിനാൽ, അവർ കുടിയേറിയ കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും മീനാക്ഷി കോവിലുകൽപണിയിച്ചതോടെ, പ്രദേശത്തിനു മീനച്ചിൽ എന്നു പേരു വീണു. ഈ പ്രദേശത്തിലൂടെ ഒഴുകിയിരുന്ന ഗൗണാർ മീനച്ചിലാറും ആയിത്തീർന്നു എന്നു വിശ്വസിക്കപ്പെടുന്നു. കോട്ടയം നാഗമ്പടത്തിനു ശേഷം മീനച്ചിലാർ കവണാർ എന്നാണ് വിളിക്കപ്പെടുന്നത്.
1750 ജനുവരി 3- നു മാർത്താണ്ഡവർമ്മ മഹാരാജാവ്‌ ആദ്യ തൃപ്പടി ദാനം നടത്തി ശ്രീപദ്മനാഭ ദാസനകുമ്പോൾ, തിരുവിതാംകൂറിന്റെ അതിർത്തി കവണാർ ആയിരുന്നതായി രേഖകളിൽ നിന്നു മനസ്സിലാകാം. മീനച്ചിൽ ആർ എന്ന പേർ അതിനുശേഷമാണുണ്ടായത്‌.
മാർത്താണ്ഡവർമ്മരായ തൃപ്പാപ്പൂർ മൂപ്പിൽ നിന്നും താങ്കൾക്കൊള്ള
തോവാളകോട്ടക്കു പടിഞ്ഞാറ്‌ കവണാറിനു കിഴക്കൊള്ള ഈ രാച്ചിയത്തിനകത്തൊള്ള
നാളിതുവരെ നമക്ക്‌ അവകാശമായിട്ട്‌ അപഭവിച്ചു വരുന്ന വത്തുകൃത്യങ്ങളും താനമാനങ്ങളും
ഏർപ്പേരിൽപ്പെട്ടതും പെരുമാൾ ശ്രീപണ്ടരാത്തിലേയും ചർച്ച്വാർപ്പണമായി ആചന്നിരാർക്കമേ എഴുതിക്കൊടുത്താൻ
എന്നായിരുന്നു ത്രിപ്പടിദാനത്തിലെ പ്രസക്തമായ വരികൾ.
**പേരിനു പിന്നിൽ**
തമിഴ്നാട്ടിൽ നിന്നും വന്നവർ നാടു വാണകാലത്ത് അവരുടെ കുലദൈവമായ മധുരമീനാക്ഷിയുടെ നാമത്തിൽ തങ്ങൾക്കൊരു നാടും നദിയും വേണമെന്ന് ആഗ്രഹിച്ചു. അങ്ങനെ നിലവിൽ വന്ന മീനാക്ഷിയാർ ലോപിച്ചാണ് മീനച്ചിലാർ ആയതെന്നു പറയപ്പെടുന്നു.
**ഐതിഹ്യം**
അഗസ്ത്യമഹർഷിയുടെ കമണ്ഡലു മറിഞ്ഞ് കാവേരി നദി ഉദ്ഭവിച്ചപോലെ ഗൗണമഹർഷിയുടെ കമണ്ഡലു മറിഞ്ഞപ്പോൾ ഉൽഭവിച്ച ജലപ്രവാഹത്തിൽ നിന്നു രൂപമെടുത്തു എന്നാണ് ഐതിഹ്യം. തന്മൂലമാണ് നദിയ്ക്ക് ഗൗണാർ എന്ന പേര് വന്നത്. ഇത് ലോപിച്ച് കവണാറും കൗണാറുമായി.
**പദ്ധതികൾ**
കേരള സംസ്ഥാന വിദ്യുച്ഛക്തി വകുപ്പ് മീനച്ചിലാറിൽ നിന്നുള്ള വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് തിരിച്ചുവിടാനായി വാഗമണ്ണിന് അടുത്തായി രണ്ട് തുരങ്കങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇവയിൽ ഒരെണ്ണം വഴിക്കടവ് തടയണയിൽ നിന്ന് കരിന്തിരിയിലേക്കും മറ്റേത് കൂട്ടിയാർ നിന്ന് കപ്പക്കനത്തേക്കുമാണ്.
കേരള സർക്കാർ 2006-ൽ മീനച്ചിൽ നദീതട പദ്ധതിക്ക് ഉയർന്ന പ്രാധാന്യം നൽകിയിരിക്കുന്നു. ഈ പദ്ധതി മൂവാറ്റുപുഴയിലുള്ള അധിക ജലത്തെ മീനച്ചിലാറിലേക്ക് തിരിച്ചുവിടാനായി അറക്കുളത്തുനിന്ന് മേലുക്കടവിലേക്ക് ഒരു തുരങ്കം നിർമ്മിക്കാൻ വിഭാവനം ചെയ്യുന്നു. തുരങ്കത്തിന്റെ നിർമ്മാണം ഈ പ്രദേശത്തെ ജല ലഭ്യത കൂട്ടുവാൻ സഹായിക്കുന്നു.
പരിസ്ഥിതി പ്രശ്നങ്ങൾ തിരുത്തുക
2009 ഫെബ്രുവരി മാസം വേനലിൽ മീനച്ചിലാറിന്റെ ഒഴുക്ക് ഇടമുറിഞ്ഞു പോയിരിക്കുന്നു, പാലാ നഗരത്തിൽ നിന്നുമുള്ള ദൃശ്യം
അടുത്തകാലത്തായി മീനച്ചിൽ നദീതടത്തിൽ പല പ്രധാ‍ന പരിസ്ഥിതി പ്രശ്നങ്ങളും ഉടലെടുത്തിരിക്കുന്നു. അവയിൽ ചിലത് ചുവടെ ചേർക്കുന്നു.
മീനച്ചിലാറിലെ ജലം വഴിക്കടവ് തടയണയിൽ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് തിരിച്ചുവിടുന്നത് നദിയിലെ ജല ലഭ്യത കുറയ്ക്കുന്നു.
വാഗമണിൽ വിനോദ സഞ്ചാരത്തിന്റെ അമിതമായ ആധിക്യം മീനച്ചിലാറിന്റെയും പരിസര പ്രദേശത്തെയും ജീവജാലങ്ങളെയും പരിസ്ഥിതി സന്തുലിതാവസ്ഥയെയും ബാധിക്കുന്നു.ഒരുപാട് തടയണകളുടെ നിർമ്മാണം അനധികൃത മണൽ‌വാരൽ മൂലം നദിയുടെ അടിത്തട്ട് നശിച്ചു.
നെൽപ്പാടങ്ങൾ നികത്തി വാണിജ്യ-ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്.
നെൽപ്പാടങ്ങളിൽ നിന്ന് കളിമണ്ണും ചെളിയും ചുടുകട്ട വ്യവസായത്തിനായി വാരിക്കൊണ്ടുപോവുന്നത്.
ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നി സ്ഥലങ്ങളിൽ നിന്ന് നദിയിലേക്ക് നഗര മാലിന്യങ്ങൾ തള്ളുന്നത്.
കോട്ടയം (കോട്ടയ്ക്കകം), ഹെറിറ്റേജ്‌ പ്രദേശം ആയി അംഗീകാരം കിട്ടിയ താഴത്തങ്ങാടി, എം.ബി.ബി.എസ്സ്‌ ബിരുദം എടുത്ത ആദ്യ മലയാളി [പുന്നൻ ലൂക്കോസ്‌|ഡോ. പുന്നൻ ലൂക്കോസിന്റെ ജന്മനാടായഅയ്മനവും മീനച്ചിലാറിന്റെ കരയിലാണ്‌. അരുന്ധതി റോയിയുടെ ബുക്കർ സമ്മാനം ലഭിച്ച കൃതിയായ "ദ് ഗോഡ് ഓഫ് സ്മാൾ തിംഗ്സ്" (കൊച്ചു കൊച്ചു കാര്യങ്ങളുടെ തമ്പുരാൻ) മീനച്ചിലാറ് ഒഴുകുന്ന അയ്മനം ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് എഴുതിയിരിക്കുന്നത്. അരുന്ധതിയുടെ നോവലിലെ കഥാപാത്രവുമാണ്‌ മീനച്ചിലാർ. കാക്കനാടന്റെ ഒറോത എന്ന കൃതിയിലെ മുഖ്യകഥാപാത്രമായ ഒറോത തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയവളാണ്.
**ബാഗ്ര മഞ്ചേശ്വരം പുഴ**
കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ നദി
കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ് കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം പുഴ. ഇതിന്റെ ആകെ നീളം 16 കി.മീ.ആണ്. കാസർഗോഡ് ജില്ലയിലൂടെ മാത്രമാണ് ഈ പുഴ ഒഴുകുന്നത്. 60 മീറ്റർ ഉയരത്തിലുള്ള ബലേപുനിൽ നിന്നാണ് ഈ പുഴ ഉത്ഭവിക്കുന്നത്.പാവുറുവാണ് ഇതിന്റെ പ്രധാന പോഷകനദി. നദീതടത്തിന്റെ വിസ്തീർണ്ണം 90ച.കി. മി.ആണ്. നദിയിൽ ലഭിക്കുന്ന വർഷപാത അനുപാതം 3478 എം.എം ആണ്. ഈ നദിക്ക് തലപ്പാടിപ്പുഴ എന്നും പേരുണ്ട്.
**മൊഗ്രാൽപ്പുഴ**
കാസർഗോഡ് ജില്ലയിലെ നദികളിലൊന്നാണ് മൊഗ്രാൽപ്പുഴ.
പൂർവ്വഘട്ടത്തിലെ കാനത്തൂർ വില്ലേജിൽ നിന്നാരംഭിച്ച് 121.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 34 കിലോ മീറ്റർ സഞ്ചരിച്ച് മൊഗ്രാൽ പുഴ പടിഞ്ഞാറ് അഴിമുഖത്തെത്തി അറബിക്കടലിലേക്ക് ലയിക്കുന്നു.മുളിയാർ, മധൂർ, പാട്‌ല, മൊഗ്രാൽ പുത്തൂർ, കോട്ടക്കുന്ന്, കമ്പാർ, പഞ്ചം, മൊഗർ, പുത്തൂർ പടിഞ്ഞാർ, കല്ലംങ്കൈ, കാവുഗോളി തുടങ്ങിയ പ്രദേശങ്ങളിലൂടെ ഒഴുകുന്ന മൊഗ്രാൽപ്പുഴ അവിടെങ്ങളിലെ കാർഷിക മുന്നറ്റങ്ങൾക്ക് കാരണമായി തീർന്നിട്ടുണ്ട്. അഴിമുഖത്തുനിന്ന് മൊഗ്രാൽ വരെ പുഴയിൽ ഉപ്പുവെള്ളമാണ്. കക്കയുടെയും കടുക്കയുടേയും വൻശേഖരം ഇവിടങ്ങളിലുണ്ട്.
**കാവേരി**
ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ്. സഹ്യനിരയിലെ ബ്രഹ്മഗിരി ഷോലവനങ്ങളിൽ സ്ഥിതി ചെയ്യുന്ന തലകാവേരിയിൽ നിന്ന് ഉദ്ഭവിക്കുന്നു. തെക്കൻ കർണാടകം, തമിഴ്‌നാട്ടിൽ തഞ്ചാവൂർ എന്നി സ്ഥലങ്ങളിൽ കൂടി ഒഴുകി കാരൈക്കൽ പ്രദേശത്ത് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. ഹിന്ദുക്കൾ, പ്രത്യേകിച്ചു ദ്രാവിഡർ ഇതിനെ പവിത്രമായ നദിയായി കരുതുന്നു. ആര്യന്മാർ ആര്യസാമ്രാജ്യത്തിലെ ഏഴു പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു.
ഈ നദി നൂറ്റാണ്ടുകളായി അതൊഴുകുന്ന ഭൂപ്രദേശത്തെ സമ്പുഷ്ടമാക്കുന്നതുവഴി അവിടുത്തെ നാട്ടുകാരുടെ ജീവരക്തം ആയി മാറിയിട്ടുണ്ട്. നദീതട വാസികൾക്ക് ഇത്രയും പ്രയോജനകരവും തുല്യ വലിപ്പവുമുള്ള മറ്റൊരു നദി ഇന്ത്യയിൽ ഇല്ല. പണ്ടുകാലത്ത് മുത്തുച്ചിപ്പി ബന്ധനത്തിന് പേരു കേട്ടതാണ് ഈ നദി. സമീപകാലത്തു കർണാടകവും തമിഴ്നാടും തമ്മിൽ കാവേരി നദീജലത്തിന്മേൽ അവർക്കുള്ള അവകാശം സ്ഥാ‍പിക്കാൻ നടത്തിയ വ്യവഹാരം പ്രത്യേക ശ്രദ്ധ ആകർഷിച്ചിരുന്നു. നദിയുടെ ഭൂരിഭാഗവും ഉപയോഗപ്പെടുത്തുന്നതിനാൽ അന്തിമമായി കടലിൽ പതിക്കുന്നിടത്ത് വളരെ ചെറിയ നദിയായി മാറുന്നു.
ചെത്തിയ കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ അണക്കെട്ടുകളിലൊന്ന് കാവേരി നദിയിലെ കല്ലണയാണ്‌. ഇത് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടുമാണ്‌.
കാവേരി നദിയുടെ ജലം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം കേരളം, തമിഴ്‌നാട്, പുതുച്ചേരി, കർണ്ണാടകം എന്നീ സംസ്ഥാനങ്ങൾ തമ്മിൽ 16 വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾ സുപ്രീം കോടതിവരെ എത്തി നിൽക്കുന്നു. വ്യവഹാരത്തിന്റെ അന്തിമ വിധി പ്രഖ്യാപിച്ചത് 2007 ഫെബ്രുവരി അഞ്ചാം തിയതിയാണ്.
**പേരിനു പിന്നിൽ**
തമിഴിൽ കാവ് എന്ന പദത്തിന് ഉദ്യാനം എന്നും ഏരി എന്നാൽ തടാകം എന്നുമാണ്. ഉദ്യാനത്തിലെ തടാകത്തിൽ നിന്നുത്ഭവിക്കുന്നതിനാൽ കാവേരി എന്ന പേർ വന്നു.കാവേര മുനിയുടെ മകൾ ആണ് കാവേരി എന്നും ഐതിഹ്യം ഉണ്ട്, പേർ അങ്ങനെയും വന്നതായിരിക്കാം.
**ഐതിഹ്യങ്ങൾ**
ഹിന്ദുക്കൾ കാവേരിയെ ദക്ഷിണ ഗംഗ എന്നു വിളിക്കാറുണ്ട്‌, ഇതിഹാസ പ്രകാരം ബ്രഹ്മാവിനു ഭൂമിയിൽ വിഷ്ണുമായ /ലോപമുദ്ര എന്ന പേരിൽ ഒരു മകൾ ഉണ്ടായിരുന്നു. അവളെ വളർത്തിയത് വെറും സാധാരണക്കാരനായ കാവേര മുനിയാണ്. വിഷ്ണുമായ അവളുടെ വളർത്തച്ഛനു പുണ്യം ലഭിക്കാനായി സ്വയം പാപനാശിനി നദിയായി മാറി. പവിത്രയായ ഗംഗ നദി പോലും വർ‌ഷത്തിലൊരിക്കൽ അതിന്റെ പാപവിമുക്തിക്കായി കാവേരിയിൽ നിമഗ്നമാകുന്നു എന്നു പറയപ്പെടുന്നു.
മറ്റൊരു ഐതിഹ്യ പ്രകാരം അഗസ്ത്യൻ അനേക വർഷം ‍ശിവനെ തപസ്സിരിക്കുകയും ശിവൻ പ്രത്യക്ഷപ്പെടുകയുംചെയ്തു. എന്തു വരം വേണം എന്നു ചോദിച്ചപ്പോൾ ഭൂമിയിൽ ഒരു സ്വർഗ്ഗം സൃഷ്ടിക്കാനായി വേണ്ട ജലം നൽകണം എന്നഭ്യർത്ഥിക്കുകയും ഇതേ സമയം കൈലാസത്തിൽ ഇരുന്ന് ശിവനെ പൂജിക്കുകയായിരുന്ന കാവേരിയുടെ ജലം അഗസ്ത്യന്റെ കമണ്ഡലുവിൽ നിറയ്ക്കുകയും ചെയ്തു. എന്നാൽ അഗസ്ത്യന്റെ ഉദ്ദേശത്തിൽ ഭയന്ന ഇന്ദ്രൻ ഗണപതിയോട് മറ്റൊരു സ്വർഗ്ഗം എന്ന ആപത്തിനെക്കുറിച്ച പറയുകയും ഗണപതി കാക്കയുടെ രൂപത്തിൽ അഗസ്ത്യൻ ബ്രഹ്മഗിരി മലയിൽ വിശ്രമിക്കുന്ന സമയത്ത് പറന്ന് വന്ന് കമണ്ഡലു മറിച്ചിടുകയും ചെയ്തു. ഈ ജലം എന്നാൽ അത്ഭുതമെന്നോണം അവിടെ നിന്ന് പരന്നോഴുകി പവിത്രമായ കാവേരി നദിയായി. സ്വർഗം എന്ന തരത്തിൽ ജനങ്ങൾക്ക് വേണ്ടത്ര സമ്പത്തും സന്തോഷവും പ്രദാനം ചെയ്യുന്നവളുമായി.
സംഘകാലത്തെ പ്രധാന കൃതിയായ മണിമേഖലയിൽ മറ്റൊരു ഐതിഹ്യം വിവരിക്കുന്നു. കാന്തമൻ എന്ന ചോഴരാജാവിന്റെ അഭ്യർത്ഥനപ്രകാരം കാവേരി നദി അഗസ്ത്യന്റെ കരകത്തിൽ നിന്ന് ഉത്ഭവിച്ചു എന്നും അതിന്‌ ചമ്പാപതി എന്ന ദേവത (ജംബുദ്വീപമെന്ന ഭാരതത്തിന്റെ ദേവത)ഇതിന്‌ സ്വാഗതം അരുളി എന്നും അതിനാൽ ആദ്യകാലത്ത് ചമ്പാപതി എന്നറിയപ്പെട്ടിരുന്ന സ്ഥലം അന്നു മുതൽ കാവരിപ്പൂം‌പട്ടിനം എന്നറിയപ്പെടാൻ തുടങ്ങി എന്നുമാണ്‌ മണിമേഖല വർണ്ണിക്കുന്നത്.
**സ്ഥിതിവിവരങ്ങൾ**
ശിവസമുദ്രത്തിലെ വെള്ളച്ചാട്ടം
നീളം - 765 കി മീ.
നദീതടപ്രദേശം - 87,900 ച.കീ.
41.2 ശതമാനം കർണ്ണാടകത്തിലും 55.5 ശതമാനം തമിഴ്‌നാട്ടിലും 3.3 ശതമാനം കേരളത്തിലും ഒഴുകുന്നു.
**പ്രധാന പോഷക നദികൾ**
ഹേമവതി
ഹാരംഗി,
ലക്ഷ്മണതീർഥ
കബനി
സുവർ‌ണവതി
അർക്കാവതി
ഷിംഷാ
കപില
ഹൊന്നുഹൊലെ
നൊയ്യൽ
**ഉത്ഭവം**
തലക്കാവേരി ക്ഷേത്രകവാടം
പശ്ചിമഘട്ടത്തിലെ തലകാവേരിയിൽ നിന്നുത്ഭവിച്ച്‌ കൊടക് മലകളിലൂടെ അതു തെക്കോട്ടൊഴുകുന്നു. തലക്കാവേരി കർണാടകത്തിലെ കുടകു ജില്ലയിലെ മടിക്കേരിക്കടുത്താണ്. 5000 അടി ഉയരത്തിലുള്ള ഇതൊരു പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രമാണ്‌‌. കാവേരി നദിയുടെ ഉത്ഭവസ്ഥാനത്ത്‌ ഒരു ക്ഷേത്രമുണ്ട്‌. എല്ലാവർഷവും തുലാം സംക്രമണ നാളിൽ കുത്തി ഒഴുകുന്ന നദി ഒരു ജലധാര പോലെയായി മാറും. ഇത് കാണാൻ പതിനായിരക്കണക്കിന്‌ ഭക്തർ ഇവിടെ എത്താറുണ്ട്‌.
കാവേരി ഒരു ദക്ഷിണേന്ത്യൻ അന്തർ സംസ്ഥാന നദിയാണ്. പശ്ചിമ ഘട്ടത്തിലെ തലകാവേരിയിൽ നിന്നുത്ഭവിച്ച്‌ കൊടക് മലകളിലൂടെ അതു തെക്കോട്ടൊഴുകുന്നു. അവിടെ നിന്നു ഡെക്കാൻ പീഠഭൂമിയിലൂടെ വീണ്ടും തെക്കോട്ട്‌. ഇവിടെ അതു മൂന്നു ദ്വീപുകൾ സൃഷ്ടിക്കുന്നു. ഇതിൽ ശ്രീരംഗപട്ടണവും ശിവസമുദ്രവും കർ‌ണാടകത്തിലും ശ്രീരംഗം തമിഴ്‌നാട്ടിലുമാണ് ശിവസമുദ്ര തടങ്ങളിൽ വച്ചു കവേരി നദി പ്രസിദ്ധങ്ങളായ ഗഗൻ ചുക്കി ബാരാ ചുക്കി വെള്ളചാട്ടങ്ങൾ സൃഷ്ടിച്ചുകൊണ്ട് 320 അടി താഴേയ്ക്ക് പതിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി(1902-ൽ നിർമ്മിതം) ഈ വെള്ളച്ചാട്ടങ്ങളിൽ നിന്നാണു പ്രവർ‌ത്തിച്ചിരുന്നത്. ഇവിടെ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ബാംഗ്ലൂർ ഏഷ്യയിലെ ആദ്യത്തെ വൈദ്യുതീകരിക്കപ്പെട്ട നഗരമായി. പാതയോര വിളക്കുകളും അന്നുണ്ടായിരുന്നു. ഈ നദി പടിഞ്ഞാറോട്ടൊഴുകാതെ കിഴക്കോട്ട് ഒഴുകുന്നത് ഭൂമിശാസ്ത്രപഠനത്തിൽ ഏർപ്പെടുന്നവർക്ക് താൽ‍പര്യമുണർത്തുന്ന വസ്തുതയാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെ മഡിക്കേരിയിൽ പെയ്യുന്ന കനത്ത മഴയാണ് നദിയുടെ ശക്തി. മലകളുടെ ചരിവ് കാരണം ഉത്ഭവസ്ഥാനത്തു നിന്നും ആദ്യത്തെ എട്ട് കിലോമീറ്റർ ദൂരം വളരെ വേഗത്തിലാണ് നദി ഒഴുകുന്നത്. ചരിവ് കുറയുന്നതോടെ അതായത് സമതലത്തിലെത്തുമ്പോൾ വളരെ ശാന്തയായി കാവേരി ഒഴുകാൻ തുടങ്ങുന്നു. മഡിക്കേരിയിൽ നിന്ന് 5 കി.മീറ്റർ അകലെയാണ് പ്രസിദ്ധമായ അബ്ബി വെള്ളച്ചാട്ടം.
**കാവേരി കർ‌ണാടകത്തിലൂടെ**
പ്രസിദ്ധമായ അബ്ബി വെള്ളച്ചാട്ടം
സമുദ്രനിരപ്പിൽ നിന്ന് 750 മീറ്റർ ഉയരത്തിലുള്ള കർണ്ണാടക പീഠഭൂമിയിലൂടെ ഒഴുകുമ്പോൾ കാവേരിയിൽ വൃത്താകൃതിയിലുള്ള വളവുകൾ ശ്രദ്ധേയമാണ്. പടികൾ പോലെ തട്ടു തട്ടായാണ് ഇവിടങ്ങളിലെ കൃഷി. വളവുകൾ ഇതിന് യോജിച്ച രീതിയിലാണ്. കാവേരി നദിയെ കർ‌ണാടകത്തിൽ വച്ചു ജലസേചന ആവശ്യങ്ങൾക്കായി 12 അണക്കെട്ടുകളാൽ മുറിയ്ക്കപ്പെട്ടിട്ടുണ്ടു്‌. ചില അണക്കെട്ടുകൾക്ക് 1000 വർഷത്തോളം പഴക്കമുണ്ട്. ഉത്ഭവശേഷം സിദ്ധപ്പൂർ വരെ കിഴക്കോട്ടും സിരംഗൽ വരെ വടക്കോട്ടും ഹസ്സൻ ജില്ലയിലെത്തിയശേഷം തെക്കുകിഴക്കോട്ടും ഒഴുകുന്ന നദി കൃഷ്ണരജസാഗർ തടാകത്തിലെത്തുന്നു. ഈ തടാകത്തിലെത്തുന്നതിനു തൊട്ടുമുൻപായി കുടക് മലകളിൽ നിന്ന് ഉത്ഭവിക്കുന്ന ലക്ഷ്മണ തീർത്ഥ എന്ന പോഷക നദി കാവേരിയിൽ കലരുന്നു.
ബാരാചുക്കി വെള്ളച്ചാട്ടം
ഉത്ഭവസ്ഥാനത്തു നിന്നും70 കി.മീ അകലെയായി കാവേരിയിൽ ചേരുന്ന പോഷക നദിയാണ് ഹാരംഗി. ഈ നദിയ്ക്ക് 35 കി.മീ നീളം ഉണ്ട്. മറ്റൊരു പോഷക നദിയായ ഹേമവതി മൂഡ്ഗിൽ എന്ന സ്ഥലത്തു നിന്നുത്ഭവിക്കുന്നു. ചിക്കമഗളൂർ ഹാസ്സൻ എന്നീ ജില്ലകളിലൂടെ 165 കി.മീ. തെക്കു കിഴക്കോട്ട് ഒഴുകി കൃഷ്ണരജസാഗർജലാശയത്തിനു 30 മി.മീറ്റർ മുൻപേ കാവേരിയിൽ ലയിക്കുന്നു. യാഗാചി, അൽഗുർ എന്നീ പോഷകനദികൾ ഹേമവതിയ്ക്കുണ്ട്. 5200 ച.കി.മീ. നദീതടം ഈ നദിയാൽ സൃഷ്ടിക്കപ്പെടുന്നു. കനകപുര എന്ന സ്ഥലത്തു വച്ച് അർക്കാവതി എന്ന പോഷക നദിയും കാവേരിയെ പുഷ്ടിപ്പെടുത്തുന്നു. കർണ്ണാടകത്തിലെ വൃന്ദാവൻ ഉദ്യാനത്തിൽ കാവേരിയിലെ വെള്ളമാണ് ഉപയോഗപ്പെടുത്തുന്നത്.
ബാംഗ്ലൂരിലെയും മൈസൂരിലെയും നഗരങ്ങൾ കുടിവെള്ളത്തിനു പ്രധാനമായും കാവേരിയെയാണു്‌ ആശ്രയിക്കുന്നതു. മഡാഡ്കട്ടെ എന്ന സ്ഥലത്തുള്ള്‌ അണക്കെട്ടിൽ നിന്നു 72 മൈൽ നീളത്തിൽ ഒരു മനുഷ്യനിർ‌മ്മിത കനാൽ വഴി ഇതിലെ വെള്ളം 10,000 ഏക്കർ ഭൂപ്രദേശത്തിന് ജലസേചനത്തിനായി ഉപയോഗിച്ചിരിക്കുന്നു. മൈസൂരിൽ കാവേരി എത്തുന്നതിങ്ങനെയാണ്.കർണ്ണാടകത്തിൽ ശ്രീരംഗപട്ടണത്തിനടുത്ത്‌ കാവേരിയ്ക്കു ഒരു ജലതുരങ്കം ഉണ്ട്‌. വളരെ പുരാതനമായ ഇതു നിർ‌മ്മിച്ചത് വൊഡെയാർ ഭരണാധികാരിയായിരുന്ന രണധീര കണ്ഠീരവനാണ്.ഈ തുരംഗത്തിലൂടെ കാവേരിയിലെ ജലം അതിന്റെ തന്നെ അണക്കെട്ടിനു മുകളിലൂടെ നദിയിലെ ജലനിരപ്പിനു മുകളിലൂടെ താഴെ മറ്റൊരു പ്രദേശത്തെത്തിക്കുന്നതു അതിന്റെ നിർമ്മാണത്തിലെ വൈദഗ്ദ്യമായി കാണുന്നു. പഴയതും പുതിയതുമായി ഒരുപാടു തോടുകൾ (കനാലുകൾ) ഈ പ്രദേശത്തെ ജലസേചനത്തിനും കുടിവെള്ളാവശ്യത്തിനും സഹായിക്കുന്നു. ഇത്തരം കനാലുകളുടെ ആകെ നീളം 1900 കി. മീറ്ററിലേറെയാണ് എന്നു പറഞ്ഞാൽ തന്നെ എത്രമാത്രം ജലം ഉപയോഗിക്കപ്പെടുന്നു എന്നു മനസ്സിലാക്കാം. മൈസൂർ നഗരത്തിനു തൊട്ടു മുൻപായി കാവേരിയിൽ കൃഷ്ണരാജസാഗർ അണക്കെട്ട് നിർമ്മിച്ച് ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും ഉപയോഗപ്പെടുത്തുന്നു. തുടർന്ന് തെക്കുകിഴക്കോട്ട് ഒഴുകുന്ന കാവേരിയുടെ ആഴവും വീതിയും വർദ്ധിക്കുന്നു. തിരുമകുടൽ എന്ന സ്ഥലത്തുവച്ച് കാവേരിയുടെ വലത്തുവശത്തായി കബനി എന്ന പോഷക നദി ചേരുന്നു. ഈ നദി കേരളത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. വയനാട് ജില്ലയിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദിക്ക് 210 കി.മീ നീളമുണ്ട്.
പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് മൈസൂർ, മാണ്ഡ്യ എന്നീ ജില്ലകളുടെ അതിർത്തിയായി കുറച്ചു ദൂരം ഒഴുകി രണ്ട് ബൃഹത്തായ വെള്ളച്ചാട്ടങ്ങൾ സൃഷ്ടിക്കുന്നു. മലയിടുക്കുകൾക്ക് ഒരു ഭാഗത്ത് കാവേരിയിൽ വന്നു ചേരുന്ന പോഷക നദിയാണ് ഷിംഷ(ശിംശ). പിന്നീട് 80 കി.മീറ്റർ ഒഴുകുന്നതിനിടക്കു 800 മീറ്ററോളം താഴ്ച സംഭവിക്കുകയും പ്രസിദ്ധമായ ജലപാതങ്ങളും രണ്ടു ദ്വീപുകളും സൃഷ്ടിക്കുകയും ചെയ്യുന്നു.
ഒരു കിലോമീറ്ററോളം വീതി ഉള്ള കാവേരി ഒരു മലയിടുക്കുകളിലൂടെ പോകുമ്പോൾ അതിന്റെ ശക്തി വളരെയധികം വർദ്ധിക്കുന്നു. ഇങ്ങനെ ഊക്കോടെ പാറയിൽ വന്നിടിക്കുന്ന നദി വളരെ ഉയരത്തിലേയ്ക്ക് പൊങ്ങുന്നതു കൊണ്ട് ഒരു ജലപാതത്തിന് ഗഗന ചുക്കി എന്നാണ് പേര്. മറ്റൊന്ന് ഭര ചുക്കി എന്ന് അറിയപ്പെടുന്നു. എപ്പോഴും നിറഞ്ഞ് കാണുന്നതുകൊണ്ടാണ് ഈ പേര്. 100 മീറ്ററോളം താഴ്ചയുള്ള ഈ ജലപാതങ്ങളിൽ ഒരു വൈദ്യുതനിലയം ഉണ്ട്. 1902-ല് സ്ഥാപിതമായ ഈ വൈദ്യുതനിലയം ഇത്തരത്തിൽ അകൃത്രിമ വെള്ളച്ചാട്ടത്തിൽ പ്രവർത്തിക്കുന്ന ഏഷ്യ യിലെ തന്നെ ആദ്യത്തേതാണ്. ബ്രിട്ടീഷുകാരാണ് ഇത് നിർമ്മിച്ചത്. ഇവിടെ നിന്ന് മൈസൂർ, ബെങ്കളുരു, കോലാർ എന്നിവിടങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നു. മലയിടുക്കിന്റെ ഒരു ഭാഗത്തിന് ചാടിക്കടക്കാവുന്ന വീതിയേ ഉള്ളൂ. ഇത് മേക്കേഡാടു (കന്നടത്തിൽ ആട് ചാടുന്നത് എന്നർത്ഥം) ആംഗലേയത്തിൽ ഗോട്സ് ലീപ്പ്’ (goat's leap) എന്നാണറിയപ്പെടുന്നത്.
ഇതേ ഭാഗത്തു തന്നെ കാവേരി രണ്ടു പ്രാവശ്യം രണ്ടായി പിരിയുകയും ഒന്നു ചേരുകയും ചെയ്യുന്നതിന്റെ ഫലമായി രണ്ട് ദ്വീപുകൾ സൃഷ്ടിക്കപ്പെടുന്നു. ഇതാണ് ശിവ സമുദ്രവും, ശ്രീരംഗപട്ടണവും. ഇവ പുണ്യ ദ്വീപുകൾ എന്നറിയപ്പെടുന്നു. ശിവ സമുദ്രത്തിനടുത്തു നിന്ന് 40 കി.മീ ഓളം താഴെയായി തമിഴ്നാടിന്റെ അതിർത്തിയായി ഒഴുകിയശേഷം തമിഴ്‌നാട്ടിലേയ്ക്ക് പ്രവേശിക്കുന്നു. ഈ പ്രദേശങ്ങളിലെല്ലാം നദി നിറയെ പാറക്കൂട്ടങ്ങൾക്കിടയിലൂടെയാണ് ഒഴുകുന്നത്.
**കൃഷ്ണരാജസാഗർ അണക്കെട്ട്**
കൃഷ്ണരാജസാഗർ അണക്കെട്ട്
മൈസൂർ നഗരത്തിന്റെ വടക്ക് പടിഞ്ഞാറ് ഉദ്ദേശം 19 കി. മീറ്റർ അകലെ കാവേരി നദിയിൽ നിർമ്മിച്ചിരിക്കുന്ന പ്രസിദ്ധമായ അണക്കെട്ടാണിത്. 1930 ലാണ് ഇതിന്റെ പണി പൂർത്തിയായത്. 1996 മീറ്റർ നീളവും 38 മീറ്റർ ഉയരവും ഇതിനുണ്ട്. 1246 ദശലക്ഷം ഘന.മീ ജലം സംഭരിക്കാൻ ശേഷിയുണ്ട്. 30 ച.കി.മീ ആണ് തടാകത്തിന്റെ വിസ്തൃതി. താഴെയായി സ്ഥാപിച്ചിട്ടുള്ള ശിവസമുദ്രം വൈദ്യുതനിലയത്തിൽ ജലം എത്തിക്കാനും കർണ്ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ജലസേചനത്തിനുമായാണ് ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
കാവേരി തമിഴ്‌നാട്ടിലൂടെ
ഹൊഗേനക്കല്ലിലെ വെള്ളച്ചാട്ടങ്ങൾ
കാവേരി ഈറോഡിനടുത്ത്.
തമിഴ്‌നാട്ടിൽ പ്രവേശിച്ചു കഴിയുമ്പോൾ വീണ്ടും പാറയിടുക്കുകളിലൂടെ വളഞ്ഞ് പുളഞ്ഞ അത്രയൊന്നും വേഗതയില്ലാതെയാണ് ഒഴുകുക. പിന്നീട് ധർമ്മപുരി ജില്ലയിൽ പ്രവേശിക്കുന്ന കാവേരി നീണ്ട ഒരു മലയിടുക്കുകളിലൂടെ സഞ്ചരിച്ച് മേട്ടൂർ എന്ന സ്ഥലത്ത് എത്തിച്ചേരുന്നു.
ഹൊഗേനക്കൽ തടകം താണ്ടി വരുന്ന കാവെരി നദി, ശുഷ്കയായിട്ഠ്തീറുന്നു
ഇവിടെ വച്ച് നദിയെ പ്രസിദ്ധമായ മേട്ടൂർ ഡാം കെട്ടി തടുത്തു നിർത്തിയിരിക്കുന്നു. ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ അണക്കെട്ടിന് 1615 മീറ്റർ നീളവും 54 മീറ്റർ ഉയരവും ഊണ്ട്. 155 ച.കി.മീ വിസ്തൃതിയുള്ള ജലാശയത്തിന് ‘സ്റ്റാൻലി തടാകം’ (Lake Stanley)എന്നാണ് വിളിക്കുന്നത്. തഞ്ചാവൂർ, സേലം എന്നീ ജില്ലകളിൽ ജലസേചനം, കുടിവെള്ളം വൈദ്യുതി എന്നിവയ്ക്ക് ഈ അണക്കെട്ടിനെയാണ് ആശ്രയിക്കുന്നത്. പിന്നീട് കാവേരി ഈറോഡ്‌,സേലം ജില്ലകൾക്കിടയിൽ അതിർ‌ത്തി സൃഷ്ടിക്കുന്നു. ഭവാനി എന്ന സ്ഥലത്തു വച്ച് ഇതു ഭവാനി നദിയുമായി കൂടിച്ചേരുന്നു. ഈ നദി സൈലന്റ്വാലി യിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഈ സംഗമ സ്ഥലത്താണു പ്രസിദ്ധമായ സംഘമേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഇതിന് ശേഷം 50 കി.മീ താഴയായി ചേരുന്ന മറ്റൊരു പോഷകനദിയാണ് നോയൽ. ഈ പ്രദേശങ്ങളിലെല്ലാം നദി പരന്ന് വലിയ ആഴമില്ലാതെയാണ് ഒഴുകുന്നത്. ഇവിടം മുതൽ കടലിൽ പതിക്കുന്നതു വരെ കിഴക്കോട്ടാണ് അതിന്റെ ഗതി. പിന്നീട്‌ കരൂരിൽ തിരുമുക്കൂടലൂരിൽ വച്ച് പളനികളിൽ നിന്നുത്ഭവിക്കുന്നഅമരാവതി നദിയും കാവേരിയൊടു ചേരുന്നു.
തിരുച്ചിറപ്പള്ളിയിലെ അലംബാടി എന്ന സ്ഥലത്ത് നദിയുടെ മധ്യ ഭാഗത്തുള്ള ഒരു പാറയിൽ നിന്ന് കാവേരിയിലെ ജലം വലിയ സ്തൂപിക പോലെ മേൽ‍പ്പോട്ട് കുതിച്ചുയർന്ന് ആ പ്രദേശങ്ങളിലെല്ലാം ധൂമ പടലത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.തിരുച്ചിറപ്പള്ളിയിലെ ചരിത്രപ്രധാനമായ ഈ പാറയെ തഴുകി കടന്നു പോകുന്ന നദി ശ്രീരംഗത്തുവച്ചു രണ്ടായി പിരിഞ്ഞു,(മൂന്നാം തവണ) ശ്രീരംഗം എന്ന ദ്വീപിനെ സൃഷ്ടിക്കുന്നു.രണ്ടായി പിരിയുന്ന കൈവഴിയിലെ വടക്കുള്ള നദി കൊള്ളിടം (പഴയ കൊളെറൂൻ) എന്നാണു അറിയപ്പെടുന്നതു്. തെക്കു കിഴക്കോട്ട് ഒഴുകുന്ന നദിയെ പെന്നാർ എന്നാണ് വിളിക്കുന്നത്. ഇതിനിടയിലാണു തഞ്ചാവൂരിലെ സമതലം. ഈ സ്ഥലം തെന്നിന്ത്യൻ പൂന്തോട്ടം എന്നും അറിയപ്പെടുന്നു. പിന്നിട്‌ പൂമ്പുഹാർഎന്ന സ്ഥലത്തു വച്ചു ബംഗാൾ ഉൾകടലിൽ ലയിച്ചു ചേരുന്നു. പ്രസിദ്ധമായ നാഗപട്ടിണവും കാരൈക്കലും കാവേരിയോടു ചേർന്ന തുറമുഖങ്ങളാണ്. 2000 വർഷങ്ങൾക്കു മുന്പെ തന്നെ ജലസേചന പദ്ധതികൾ ഇവിടെ നിലവിൽ വന്നു. ലോകത്തിലെ ഏറ്റവും പഴയതും ഇപ്പൊഴും ഉപയോഗത്തിലിരിക്കുന്നതുമായ ജലസേചന പദ്ധതിയായ കല്ലണൈ അഥവാ ഗ്രാൻ‍ഡ് ഡാം കാവേരി നദിയിലാണു. ചോള രാജാവായ കരിക്കാലന്റെ കാലത്ത്‌,2-ആം നുറ്റാണ്ടിലാണ് ഇത് നിർമ്മിച്ചത്. ചെത്തി മിനുക്കാത്ത കല്ലുകൾ കൊണ്ടാണു ഈ അണക്കെട്ടു നിർമ്മിച്ചിരിക്കുന്നത്‌. 329 മി. നീളവും 20 മി. വീതിയും ഉള്ള ഈ അണക്കെട്ടു 19 നൂറ്റാണ്ടു മുന്പത്തെ നിർമ്മാണ വൈദഗ്ദ്യ്തിന്റെ സാക്ഷ്യപത്രം ആണ്. കാവേരി രണ്ടായി പിരിഞ്ഞതിനു ശേഷമുള്ള ഭാഗത്താണ് കല്ലണൈഉള്ളത്. കാവേരിയുടെ കൊളെരം കൈവഴിയിൽ 19-ാ‍ം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കൊളെരം അണ ബ്രിട്ടീഷുകാരുടെ സംഭാവനയാണ്. സർ ആർതർ കോട്ടൺ ആണ് ഇതിന്റെ സ്രഷ്ടാവ്. മറ്റൊന്ന് 1836-ല് സ്ഥാപിക്കപ്പെട്ട ഒരു അണക്കെട്ട് ആണ്. കൊള്ളിടം അപ്പർ അണക്കെട്ട് എന്നാണ് ഇതിനുപേർ. ഗ്രാൻഡ് അണക്കെട്ടിൽ എക്കൽ നിക്ഷേപം കുറക്കാനും ജലസേചന സൗകര്യം കൂട്ടാനുമായാണ് കൊള്ളിടം അപ്പർ ഡാം പണിതത്.
**ഉപയോഗം**
പ്രധാനമായും കാർ‌ഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു. കുടിവെള്ളത്തിനായും വൈദ്യുതോൽപാദനതിനുമാണു അടുത്ത സ്ഥാനം. ആദ്യത്തെ പഞ്ചവത്സര പദ്ധതിക്കാലത്തു കണക്കാക്കപ്പെട്ട പ്രകാരം നദിയുടെ മൊത്തം ഒഴുക്ക്‌ 1.2 കോടി കു.ഏക്കർ ആണു. അതിന്റെ 60 ശതമാനവും ജലസേചനത്തിനാണുപയോഗിക്കുന്നത്. കർണ്ണാടകത്തിലെ തോരെക്കഡനഹള്ളീയിലെ പമ്പിംഗ്‌ കേന്ദ്രത്തിൽ നിന്നും ദിനം പ്രതി 540 ലക്ഷം ലിറ്റർ വെള്ളം ബാംഗ്ലൂരിലെത്തിക്കുന്നു.മേട്ടൂർ അണക്കെട്ടിൽ നിന്നാണു സേലം, ധർ‌മപുരി നാമക്കൽതുടങ്ങിയ ജില്ലകളിലേക്ക്‌ കുടിവെള്ളം എത്തിക്കുന്നത്‌. ബ്രിട്ടിഷുകാർ പണിത ഈ അണകെട്ടിനടുത്തുള്ള ഉദ്യാനത്തിൽ വർഷകാലത്ത് നല്ല തിരക്കാണ്. കാവേരി നദിയിൽ മൺസൂൺ മഴമേഘങ്ങളാണു വെള്ളമെത്തിക്കുന്നത്. മറ്റുകാലങ്ങളിൽ അതായതു കർക്കിടകത്തിന് ശേഷം മിക്കവാറും നദി വരണ്ടു പോകാറുണ്ട്‌. മഴക്കാലത്തു സംഭരിക്കുന്ന വെള്ളം ഉഷ്ണകാലത്ത് ഉപയോഗിക്കാൻ ഒരു പരിധി വരെയെങ്കിലും അണക്കെട്ടുകൾ സഹായിക്കാറുണ്ടെങ്കിലും കൈവഴികളും തോടുകളും പെട്ടെന്നുണങ്ങി പോകുന്നു. മഴകുറയുന്ന വർഷങ്ങളിൽ ഇതുമൂലം കാർ‌ഷിക കാര്യങ്ങളിൽ പ്രതിസന്ധി ഏർ‌പെടാറുണ്ട്. തമിഴ്‌നാട്ടിലെ മിക്കവാറുംഭാഗങ്ങളിൽ നദി ജനങ്ങളുടെ നിത്യോപയോഗത്തിൽ ഒരു പ്രധാന ഭാഗമാണ്. കുളിക്കുവാനും തുണി അലക്കുവാനും മൃഗങ്ങളെ കുളിപ്പിക്കാനും എല്ലാം കാവേരി വേണം എന്ന സ്ഥിതിയാണ്.
**ജലവൈദ്യുത പദ്ധതികൾ**
തിരുച്ചിറപ്പള്ളി യിൽ വേനൽ കാലത്ത് നദിയുടെ ഉപയോഗം
കാവേരിയുടെ മൊത്തം വൈദ്യുതി ഉത്പാദനം 1000 മെ.വാട്ട് ആണ്. പ്രധാനമായും നീലഗിരി മലകളുടെ ഇടയിലാണ് ഇതിനുള്ള സാധ്യതകൾ.
പ്രധാനമായവ പൈക്കാര- 70 മെ.വാട്ട്, മേട്ടൂർ- 200 മെ.വാട്ട്, കുന്ദ -535 മെ.വാട്ട്,ശിവസമുദ്രം - 42 മെ.വാട്ട്, ഷിംഷ - 17 മെ.വാട്ട്, മേട്ടൂർ അണ 40 മെ.വാട്ട്, എന്നിവയാണ്. ജലവൈദ്യുതയുത്പാദനത്തിന്‌ ഏറ്റവും അനുയോജ്യമായ പ്രദേശം 1800 മീറ്ററോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന നീലഗിരി പർവതനിരകളാണ്‌. ഇവിടെ ചെറിയ നദികളിൽ അണക്കെട്ടിയാണ്‌ തമിഴ്നാട് വിദ്യുച്ഛക്തി ഉത്പാദിപ്പിക്കുന്നത്.
**ഗതാഗതം **
പാറക്കെട്ടുകൾ നിറഞ്ഞതായതിനാൽ കാവേരി പൊതുവെ ഗതാഗത യോഗ്യമല്ല. എന്നിരുന്നാലും ഹൊഗേനക്കൽ ശ്രീരംഗം പോലുള്ള സ്ഥലങ്ങളിൽ ചെറുതോണികളും മറ്റും ഉപയോഗത്തിലുണ്ട്. കബനി നദിയിൽ പൊങ്ങുതടികൾ ഒഴുക്കാറുണ്ട്.
**ആഘോഷങ്ങൾ**
**കാവേരി സംക്രമണം**
തലക്കാവേരി യിലെ കാവേരിയുടെ ഉത്ഭവസ്ഥാനത്തെ വിശേഷ ആഘോഷമാണ് കാവേരി സംക്രമണം . എല്ലാവർഷവും തുലാ സംക്രമണ നാളിലാണ് ഇത് ആഘോഷിക്കുന്നത്. സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കുന്ന ഈ നാളിൽ ഒരു പ്രത്യേക സമയത്ത് കാവേരി ഒരു ജലധാരപോലെ പ്രത്യക്ഷപ്പെട്ട് ക്ഷേത്രത്തിലുള്ള വലിയ കുളം നിറയ്ക്കുന്നു. ഈ ജലം പുണ്യജലമായി കരുതുന്നു. മരിക്കുന്നവർക്ക് ഈ ജലം നൽകിയാൽ മോക്ഷം ലഭിക്കും എന്നും വിശ്വസിക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നു വരെ ആയിരങ്ങൾ ഈ വെള്ളത്തിൽ കുളിക്കാനായി വന്നു ചേരുന്ന ആഘോഷമാണ് ഇത്. സുമംഗലികളായ സ്ത്രീകൾ അന്നേ ദിവസം പച്ചക്കറികൾ പ്രത്യേകിച്ച് വെള്ളരിക്കയും തേങ്ങയും കൊണ്ട് പ്രത്യേക പൂജ അർപ്പിക്കുന്നു. ഇതിനെ കന്നി പൂജ എന്നാണ് പറയുന്നത്.
സംഘമേശ്വര പൂജ
കാവേരിയുടെ പോഷക നദികൾ വരെ പുണ്യ നദികളായാണ് കരുതി വരുന്നത്. ഒട്ടുമിക്ക സംഗമ സ്ഥലങ്ങളിലും സംഘമേശ്വരക്ഷേത്രങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനം ഭവാനിയിലെ സംഘമേശ്വരക്ഷേത്രം ആണ്. ഇവിടത്തെ പൂജ ദീർഘ സുമംഗലീ വരം ലഭിക്കുവാനായിട്ട് നിരവധി കുടുംബിനികൾ എല്ലാ വർഷവും ചെയ്യുന്ന പൂജയാണ്.
**കാവേരീ നദീജല
തർക്കം**
കാവേരി നദിയിലെ വെള്ളത്തിന്റെ പകുതിയിലേറേ തമിഴ്‌നാടിന്‌ അനുവദിച്ച്‌ സുപ്രീം കോടതി വിധി വന്നത്‌ (07-02-2007) കർണ്ണാടകയിൽ വ്യാപകമായ പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു.
കാവേരിയിൽ ആകെയുള്ളത് 740 ടി.എം.സി. ജലമാണ്. അതിൽ പരിസ്ഥിതിസംരക്ഷണത്തിന് 10 ടി.എം.സി വേണം. കടലിലേക്കൊഴുക്കുന്നത് 4 ടി.എം.സി. നാലു സംസ്ഥാനങ്ങൾക്കായി പങ്കിടുന്നത്‌ 726 ടി.എം.സി ജലവുമാണ്
സംസ്ഥാനങ്ങൾ ചോദിച്ചതും വിധിയിൽ ലഭിച്ചതുമായ ജലത്തിന്റെ ടി.എം.സിയിലുള്ള കണക്ക് ഇപ്രകാരമാണ്. തമിഴ്‌നാട് ചോദിച്ചത് 562, ലഭിച്ചത് 419. യഥാക്രമം കർണ്ണാടക 465 - 270, കേരളം 98.8 - 30, പുതുച്ചേരിക്കും 7 ടി.എം.സി. ജലം ലഭിച്ചു.
1991-ലെ ഇടക്കാല ഉത്തരവ്‌ പ്രകാരം കർണ്ണാടകത്തിൽ നിന്ന് തമിഴ്‌നാട്ടിലേയ്ക്ക്‌ 205 ടി.എം.സി. ജലം ആയിരുന്നു നൽകേണ്ടിയിരുന്നത്‌. തമിഴ്‌നാട്‌ പുതുച്ചേരിക്ക്‌ ആറും. കേരളം എന്നാൽ ഇടക്കാല വിധിക്ക്‌ അപേക്ഷിച്ചിരുന്നില്ല. കാവേരി ജലത്തിന്റെ അളവിൽ 147 ടി.എം.സി. കേരളത്തിന്റെ സംഭാവനയാണ്‌. ഇത്‌ കബനി, ഭവാനി എന്നീ നദികളിലൂടെയാണ്‌ കാവേരിയിൽ എത്തുന്നത്‌.
ഉത്തരവിനെതിരായി ട്രൈബൂണലിനു മുൻപാകെ തന്നെ മൂന്നുമാസത്തെ സമയം ഉണ്ട്‌. ഒരു വർഷത്തിനകം തന്നെ അപ്പീൽ തീർപ്പാക്കും. അതും സ്വീകാര്യമല്ലെങ്കിൽ കോടതിയെ സമീപിക്കാനും അവസരമുണ്ട്‌. കാവേരി നദി ജലം പങ്കിടുന്നതിന്‌ പഴയ മൈസൂർ, മദ്രാസ്‌ പ്രസിഡൻസികൾ തമ്മിൽ 1892 ലും 1924 ലും ഉണ്ടാക്കിയ കരാറുകളെ മറികടക്കുന്നതാണ്‌ പുതിയ വിധി.
ജസ്റ്റീസ്‌ എൻ.പി. സിങ്ങ്‌ അദ്ധ്യക്ഷനും, എൻ.എസ്‌. റാവു, സുധീർ നാരായണൻ എന്നിവർ അംഗങ്ങളുമായിരുന്ന ട്രൈബൂണലിന്റെ വിധി ആയിരത്തോളം പേജുള്ളതാണ്‌. സുപ്രീം കോടതി നിർദ്ദേശപ്രകാരം 1990 ജൂൺ 2 നാണ്‌ ട്രൈബൂണൽ രൂപവൽകരിച്ചത്‌. ഇടക്കാല ഉത്തരവ്‌ 1991 ജൂൺ 25 നായിരുന്നു.
**കോരപ്പുഴ**
എലത്തൂർപ്പുഴ എന്നും അറിയുന്ന കോരപ്പുഴ കേരളത്തിലെ കോഴിക്കോട് ജില്ലയിൽ കൂടി ഒഴുകുന്ന ചെറിയ പുഴയാണ്. അകലാപ്പുഴയും പൂനൂർപ്പുഴയുമാണ് കോരപ്പുഴയുടെ പ്രധാന പോഷക നദികൾ. ഇവ വയനാട് ജില്ലയിലെ മലനിരകളിൽ നിന്ന് ഉൽഭവിക്കുന്നു. എലത്തൂർ വെച്ച് കോരപ്പുഴ അറബിക്കടലിൽ ലയിക്കുന്നു. പുഴയുടെ കടലിനോട് ചേർന്നുള്ള 25 കിലോമീറ്റർ ദൂരം ജലഗതാഗത യോഗ്യമാണ്.
**അഞ്ചരക്കണ്ടി പുഴ**
കണ്ണൂർ ജില്ലയിലെ കണ്ണവം സംരക്ഷിത വനമേഖലയിലെ കുറ്റിമലയുടെ താഴ്വാരത്തു നിന്നും ഉത്ഭവിക്കുന്ന നദിയാണ് അഞ്ചരക്കണ്ടി പുഴ. 48 കിലോമീറ്ററാണ് ഈ നദിയുടെ ദൈർഘ്യം. കുറ്റിമലയിൽ നിന്നും ചെറിയ ഉറവയായി ആരംഭിച്ച് പെരുമ്പൂത്ത് വഴി ഏകദേശം നാലു കിലോമീറ്ററോളം വനത്തിലൂടെ ഒഴുകുന്നു. പിന്നീട് കൊളപ്പമലയിൽ വച്ച് നദി 60 മീറ്റർ താഴേക്കു പതിക്കുന്നു. അവിടെ നിന്നും വീണ്ടും 14 കിലോമീറ്റർ ദൂരം വനത്തിലൂടെ ഒഴുകുന്നു. തുടർന്ന് എടയാറിനടുത്തു വച്ച് ജനവാസകേന്ദ്രത്തിൽ എത്തിച്ചേരുന്നു.മട്ടന്നൂർ മുൻസിപ്പൽ അതിർത്തിയിലൂടെയും കോളയാട് , ചിറ്റാരിപ്പറമ്പ്, മാലൂർ, മാങ്ങാട്ടിടം, വേങ്ങാട്, അഞ്ചരക്കണ്ടി, പിണറായി, ധർമ്മടം, കടമ്പൂർ, പെരളശ്ശേരി, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലൂടെയും ഒഴുകുന്ന നദി മമ്മാക്കുന്ന് പാലത്തിനടുത്ത് വച്ച് രണ്ടായി പിരിയുന്നു. ഇതിൽ പ്രധാന തിരിവ് മേലൂർ, ചിറക്കുനി, പാലയാട്,ധർമ്മടം, മുഴപ്പിലങ്ങാട് വഴി മൊയ്തു പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്നു. രണ്ടാമത്തെതും ചെറിയതുമായ തിരിവ് പാറപ്രം, കോളാട്പാലം, അണ്ടലൂർ, കിഴക്കെ പാലയാട്, ഒഴയിൽ ഭാഗം വഴി ഒഴുകി ധർമ്മടം പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്നു. ഈ രണ്ട് പതനസ്ഥാനങ്ങൾക്കിടയിലായായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദ്വീപാണ് ധർമ്മടം. കണ്ടൽ കാടുകളാൽ സമ്പുഷ്ടമാണ് തീരങ്ങൾ. ചെറുതും വലുതുമായ നിരവധി കണ്ടൽ തുരുത്തുകൾ അഴീമുഖത്തോട് ചേർന്ന് കാണപ്പെടുന്നു. മുഴപ്പിലങ്ങാട് - ധർമ്മടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ മൊയ്തു പാലം അഞ്ചരക്കണ്ടി പുഴക്ക് കുറുകെയാണ്. ഒരു കാലത്ത് ഉൾനാടൻ ജലഗതാഗതം വളരെ സജീവമായിരുന്നു.
**കുയ്യാലി പുഴ*
കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്ക് കിഴക്ക് പാട്യത്തിന് സമീപത്തുനിന്നും ഉത്ഭവിച്ച് അഞ്ചരക്കണ്ടി പുഴയുടെ ഒരു കൈവഴിയുമായി ചേർന്ന് ധർമ്മടം പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്ന പുഴയാണ് കുയ്യാലി പുഴ. തലശ്ശേരി പുഴ എന്നും അറിയപ്പെടുന്നു. ചെറുവാഞ്ചേരി, മുതിയങ്ങ, പാട്യം, മൊകേരി, പന്തക്കൽ (മയ്യഴി) എന്നീ ഗ്രാമങ്ങളിലൂടെയും തലശ്ശേരി നഗരാതിർത്തിയിലൂടെയും ഒഴുകുന്ന ഈ നദിക്ക് 28 കി.മീ. ദൈർഘ്യമുണ്ട്. നദിയുടെ നീർത്തടത്തിന് 157.59 കി. മീ. വിസ്തീർണ്ണമുണ്ട്.
**ചാലക്കുടിപ്പുഴ**
കേരളത്തിലെ തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന ഒരു നദിയാണ്‌ ചാലക്കുടിപ്പുഴ. 144 കിലോമീറ്റർ നീളമുള്ള ( പെരിയാറിന്റെ ഭാഗമായ 14 കി മീ ചേർത്ത്‌) ചാലക്കുടിപ്പുഴ, ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴകളിൽ ഒന്നാണ്.. മത്സ്യങ്ങളുടെ വൈവിധ്യവും ഇന്ത്യയിൽ വച്ചു തന്നെ എറ്റവുമധികമാണ്. തൃശൂർ ജില്ലയിലെ ചാലക്കുടി പട്ടണത്തിൽക്കൂടി ഒഴുകുന്നു എന്നതാണ് പേരിന് നിദാനം. കേരളത്തിലെ നദികളുടെ നീളത്തിന്റെ കാര്യത്തിൽ 5-ആം സ്ഥാനമാണ് ചാലക്കുടിപ്പുഴയ്ക്കുള്ളത്. നദിയുടെ വൃഷ്ടി പ്രദേശത്തിന്റെ വിസ്തീർണ്ണം 1704 ച.കി.മീ ആണ്. ഇതിൽ 1404 ച.കി.മീ കേരളത്തിലും ബാക്കി 300 ച.കി.മീ തമിഴ്‌നാട്ടിലുമാണ്.ഈ നദിയിലെ അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അപൂർവമായി കാണാറുള്ള ഒരു ഓക്സ്ബൊ തടാകം ഈ നദിയിൽ വൈന്തലക്കടുത്തു കണ്ടെത്തിയിട്ടുണ്ട്.
പാലക്കാട് നടപ്പാക്കാൻ ഉദ്ദേശിച്ചിരിക്കുന്ന നിർദ്ദിഷ്ട കരിയകുറ്റി-കരപ്പാറ ജലവൈദ്യുത പദ്ധതി ചാലക്കുടിപ്പുഴയുടെയും അസംഖ്യം വരുന്ന ജൈവജാലങ്ങളുടെയും വിനാശത്തിന് കാരണമായേക്കാം എന്നത് ഒരു വൻ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. ഈ നദിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും തർക്കപ്രശ്നമായി നിലനിൽക്കുന്നു.
നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോർസസ് ചാലക്കുടിപ്പുഴയുടെ ആദ്യഘട്ടങ്ങളെ ഉൾപ്പെടുത്തി ഒരു മത്സ്യ സം‌രക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്യുകയുണ്ടായി. 104 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുള്ളതിൽ 9 എണ്ണം വംശനാശഭീഷണി നേരിടുന്നതും 22 എണ്ണം എപ്പോൾ വേണമെങ്കിലും ഭീഷണിയുണ്ടാകാവുന്നവയുമാണ്. 11 ഇനങ്ങൾ ഭീഷണിയുടെ വക്കിലുമാണ്.
**ചരിത്രം**
ചാലക്കുടി
സംഘകാലങ്ങളിൽ അടവൂർ എന്ന ഗ്രാമത്തിന്റെ ഭാഗമായിരുന്നു (ക്രി.വ. 500). നിരവധി യാഗങ്ങൾക്കു മറ്റും അക്കാലത്ത് ചാലക്കുടി പുഴ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ക്രി.വ. 800 നും 1100 നും ഇടക്ക് അടുത്ത പ്രദേശമായ അങ്കമാലിയിലെ പ്രസിദ്ധമായ മൂഴിക്കളം യാഗശാലയിൽ ആയുധം, വേദം എന്നിവ പഠിക്കാനായി നിരവധി വിദ്യാർത്ഥികൾ ഇവിടെ എത്തിയിരുന്നു. അവർക്ക് താമസം ഒരുക്കിയിരുന്നത് ചാലക്കുടിപ്പുഴയുടെ തീരങ്ങളിലായിരുന്നു. ഇത് കുടി എന്ന പേരിൽ അറിയപ്പെട്ടു. അന്നത്തെ നമ്പൂതിരി പാഠ്യശാലകൾ ‘ശാലൈ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലങ്ങളിൽ ‘പെന്നൈ’ എന്നാണ് ചാലക്കുടിപ്പുഴ അറിയപ്പെട്ടിരുന്നത്. ശാലയുള്ള ആറ് എന്നർത്ഥത്തിൽ പുഴയെ ശാലിയാറ് എന്നും അത് ചാലൈയാർ എന്നു പരിണമിക്കുകയും ചെയ്തു. എന്നാൽ ഷോലകളിൽ (തിങ്ങിയ കാട്) നിന്നുത്ഭവിക്കുന്നതിനാൽ ഷോളയാർ എന്ന പേരും ചാലക്കുടിപ്പുഴക്കുണ്ട്.
**ഭൂമിശാസ്ത്രം**
വടക്ക് നെല്ലിയാമ്പതി കുന്നുകൾക്കും, കിഴക്ക് ആനമല പർവ്വതനിരകൾക്കും, തെക്ക് ഉയരം കുറഞ്ഞ ഇടമല താഴ്വാരത്തിനും, പടിഞ്ഞാറു തൃശ്ശൂർ സമതലങ്ങൾക്കും ഇടയ്ക്ക് കിടക്കുന്ന ഭൂമിയാണ് ചാലക്കുടി നദീ താഴ്വാരം. ഈ നദീ താഴ്വരയിലെ വനഭൂമി കേരളത്തിലെ ചാലക്കുടി, വാഴച്ചാൽ, നെന്മാറ എന്നീ ഡിവിഷനുകളിലും, തമിഴ്നാട്ടിലെ ഇന്ദിരാഗാന്ധി വന്യജീവിസങ്കേതത്തിലും പെടുന്നു. ആനമലയിൽ നിന്നും പറമ്പികുളം നെല്ലിയാമ്പതി മേഖലയിൽ നിന്നും ഉത്ഭവിക്കുന്ന ചാലക്കുടിപ്പുഴ, വലിപ്പത്തിൽ കേരളത്തിൽ അഞ്ചാം സ്ഥാനത്താണ്. തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ എന്നീ ജില്ലകളിലായി കിടക്കുന്ന ഈ നദീതടത്തിന്റെ ആകെ വൃഷ്ടിപ്രദേശം ഏകദേശം 1700 ചതുരശ്ര കിലോമീറ്ററാണ്.
**ഉൽഭവം**
ആനമല നിരകളുടെ തമിഴ്‌നാട്ടിന്റെ ഭാഗത്താണിതിന്റെ ഉൽഭവം. എങ്കിലും നദി അതിന്റെ പൂർണ്ണരൂപമെടുക്കുന്നത്‌ പറമ്പിക്കുളം, കുരിയാകുട്ടി, ഷോളയാർ, കാരപ്പറ, ആനക്കയം എന്നി ചെറിയ പോഷക നദികൾ ചേരുമ്പോഴാണ്‌. പ്രശസ്തമായ അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ചാലക്കുടിപ്പുഴയിലാണ്. ചാലക്കുടിപ്പുഴയുടെ തീരത്താണ് പ്രസിദ്ധമായ സിൽവർസ്റ്റോം, ഡ്രീം വേൾഡ് വാട്ടർ തീം പാർക്കുകൾ സ്ഥിതി ചെയ്യുന്നത്.
**കൈവഴികൾ**
ആനമല നിരകളിൽ നിന്നുത്ഭവിക്കുന്ന ഷോളയാർ, പറമ്പികുളത്തിനു വടക്കുഭാഗത്തുനിന്നുത്ഭവിക്കുന്ന തേക്കടിയാർ, പറമ്പികുളം മേഖലയിലെ തൂണക്കടവ്, പെരുവാരിപ്പള്ളം, പറമ്പികുളം ആറുകൾ, നെല്ലിയാമ്പതി വനമേഖലയിൽനിന്നുത്ഭവിക്കുന്ന കാരപ്പാറയാർ എന്നിവയാണ് പ്രധാന കൈവഴികൾ. തേക്കടിയാറും, തൂണക്കടവാറും പെരുവാരിപ്പള്ളയാറും ചേർന്നുണ്ടാകുന്ന കൂരിയാർകുട്ടിയാർ, കൂരിയാർകുട്ടി പാലത്തിനു സമീപം പറമ്പിക്കുളമാറുമായി ചേരുന്നു.
കൂരിയാർകുട്ടിയാർ, പറമ്പിക്കുളമാറുമായി ചേരുകയും തൊട്ടുതാഴെ ഷോളയാറുമായി ചേർന്നതിനുശേഷം ഒരുകൊമ്പൻകുട്ടിയിൽ വെച്ച് കാരപ്പാറയാറുമായി ചേരുമ്പോൾ ചാലക്കുടിപ്പുഴയായി മാറുന്നു. വാഴച്ചാലിനു താഴെ ചാർപ്പത്തോട്, അതിരപ്പിള്ളിക്കു താഴെ കണ്ണൻകുഴിത്തോട്, പരിയാരത്ത് കപ്പത്തോട് തുടങ്ങിയവയും പുഴയിൽ ചേരുന്നു. മറ്റനേകം ചെറുചാലുകളും പലയിടത്തായി പുഴയിൽ ചേരുന്നുണ്ട്.
**നദീതടം**
ചാലക്കുടിപ്പുഴത്തടത്തിൽ കേരളത്തിലെ എറണാകുളം-തൃശ്ശൂർ ജില്ലകളിലായി 15 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഉൾപ്പെടെ 16 സ്വയംഭരണസ്ഥാപനങ്ങൾക്ക് കീഴിലുള്ള പ്രദേശങ്ങളും തമിഴ്നാട്ടിലെ വാൽപ്പാറ മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്നു. ഇതിലെ ഏറ്റവും വലിയ പ്രദേശം,489ച.കി.മീ. അതിരപ്പിള്ളി ഗ്രാമപ്പഞ്ചായത്തിനു കീഴിലാണ്.
**ആദിവാസികൾ**
ഇന്ത്യയിലെ തന്നെ പ്രാകൃത ആദിവാസിഗോത്രങ്ങളിലൊന്നായ കാടർ ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ മാത്രം ജീവിച്ചുപോരുന്നവരാണ്. മീൻ പിടിച്ചും കിഴങ്ങു പറിച്ചും തേനെടുത്തുമുള്ള നാടോടി ജീവിതമാണ് ഇവർ നയിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് വഴികാട്ടികളായും വനചൂഷണത്തിനായും കൂലിക്കാരാക്കപ്പെട്ട ഈ ഗോത്രവർഗ്ഗക്കാർക്ക് കാടിനെ നേരിട്ടാശ്രയിച്ചേ ജീവിക്കാനാകൂ. പറമ്പികുളം മുതൽ വാഴച്ചാൽ വരെ ഇവരുടെ താമസസ്ഥലങ്ങൾ ഇപ്പോഴുമുണ്ട്. ഇതിനുപുറമേ മലയർ, മുതവാൻമാർ, മലമരശർ എന്നിവരും ഈ കാടുകളിൽ ജീവിച്ചുപോരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽക്കേ വ്യവസായിക പ്ലാന്റേഷൻ പദ്ധതികൾ മൂലവും, അണക്കെട്ടുകൾ മൂലവും പലപ്രാവശ്യം ഈ നദീതടത്തിൽ സ്വാഭാവിക ആവാസസ്ഥലത്തുനിന്നും ഇവർ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. പൊകലപ്പാറയിലേയും വാഴച്ചാൽ വെള്ളച്ചാട്ടത്തിനു തൊട്ടുള്ള കോളനികളിലേയും കാടർ ആദിവാസികൾ ഇപ്പോൾ നിർദ്ദിഷ്ട്ര അതിരപ്പിള്ളി പദ്ധതിയുടെ കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്.
**ജൈവവൈവിദ്ധ്യം**
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജൈവവൈവിദ്ധ്യമുള്ള നദി എന്ന നിലയിൽ വളരെ പ്രശസ്തമാണ് ചാലക്കുടിപ്പുഴ. അത്യപൂർവമായ നിരവധി മത്സ്യങ്ങൾ ഈ പുഴയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ പുഴയിൽ കണ്ടെത്തിയ 104 ഇനങ്ങളിൽ 5 എണ്ണം 1997ൽ നടത്തിയ സർവ്വേയിൽ കണ്ടെത്തിയതും, ശാസ്ത്രലോകത്തിനു തന്നെ പുതിയതുമാണ്. കരിംകഴുത്തൻ മഞ്ഞക്കൂരി ( Horabagrus nigricollaris), നെടും കൽനക്കി (Travancoria elongata), മോഡോൻ (Osteochilus longidorsalis),[ഗാറ സുരേന്ദ്രനാഥിനീയ്(Garra surendranathinii), സളാരിയാസ് റെറ്റികുലേറ്റസ് (Salarias reticulatus) എന്നീ മത്സ്യങ്ങൾ ലോകത്തിൽ ഇവിടെ മാത്രമേ കാണപ്പെടുന്നുള്ളൂ. പൊരിങ്ങൽ അണക്കെട്ടിനു മുകളിൽ കാരപ്പാറ കൈവഴിയിൽ മാത്രം 32 ഇനങ്ങളാണുള്ളത്. അണകെട്ടിയ കൈവഴികളിൽ ഈ മത്സ്യങ്ങളില്ല എന്നതും സർവ്വേ വ്യക്തമാക്കുന്നു.
പുഴയോരക്കാടുകളും തുരുത്തുകളും (Riparian forests) അങ്ങിയ ആവാസവ്യവസ്ഥ ഈ പുഴയിൽ മാത്രമേ കേരളത്തിൽ ഇന്ന് ബാക്കിയുള്ളൂ. പല കൈവഴികളിലും അണകെട്ടിയതിനാൽ വെള്ളം ഒഴുകാതെ പുഴയോരവനങ്ങളുടെ സ്വാഭാവികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
കടുവ, പുള്ളിപുലി, കാട്ടുപോത്ത്, ആന, സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, മലയണ്ണാൻ, മലമുഴക്കി വേഴാമ്പൽ, മീൻ പരുന്ത് മുതലായ വലിയ ജീവികൾ മുതൽ ചെറിയ ജീവികൾ വരെ ഈ കാടിന്റെ പ്രത്യേകതയാണ്. വംശനാശം സംഭവിച്ചു എന്നു കരുതിയ ചൂരലാമയെ (Cochin Forest Cane Turtle) 70 കൊല്ലത്തിനുശേഷം 1982ൽ കണ്ടെത്തിയതും വാഴച്ചാൽ മേഖലയിൽ നിന്നാണ്. കേരളത്തിൽ കാണപ്പെടുന്ന നാലുതരം വേഴാമ്പലുകളേയും ഈ കാടുകളിൽ കാണാൻ കഴിയും.
പറമ്പിക്കുളം മേഖലയിൽ നിന്ന് പൂയ്യംകുട്ടി വനത്തിലേക്കുള്ള ആനകളുടെ പ്രധാന സഞ്ചാരമാർഗ്ഗമാണ് വാഴച്ചാൽ മുതൽ വാച്ചുമരം വരെയുള്ള ഭാഗങ്ങൾ. പൊരിങ്ങൽ, ഷോളയാർ അണക്കെട്ടുകൾ വന്നതോടെ വാഴച്ചാലിലെ ആനത്താര (Elephant Corridor) മാത്രമാണ് ഇന്ന് നിലനിൽക്കുന്നത്.
പശ്ചിമഘട്ടമലനിരകളിലെ ഒരു പ്രധാന ജൈവ വൈവിധ്യമേഖലയാണ് ആനമല. ഈ പ്രദേശത്തുമാത്രം കാണപ്പെടുന്ന നിരവധി സസ്യങ്ങളും ഔഷധച്ചെടികളുമുണ്ട്.
**മരങ്ങൾ**
ആറ്റുപേഴ്(Barringtonia acutangula), ആറ്റുവഞ്ചി(Homonoia riparia), ആറ്റുചാമ്പ(Syzygium occidentale), കൊറത്തി(Humboldtia vahliana), ആറ്റിലിപ്പ(Madhuca neriifolia), ആറ്റുവയന(Cinnamomum riparium), നീർമാതളം (Crateva magnum), കൈത (Pandanus, ഈറ്റ (Ochlandra wightii), മുള (Bambusa bambos) തുടങ്ങിയവയാണ് പ്രധാനമായും ആദ്യഘട്ടങ്ങളിൽ കണ്ടുവരുന്ന മരങ്ങൾ. തമ്പകം, കാര, വെട്ടി, വീട്ടി, തേക്ക്, മൂട്ടിത്തൂറി, വല്ലഭം, മരോട്ടി, അത്തി, വേങ്ങ, ചാമ്പ, ഇരിമ്പ, ഇരിങ്ങ, പൈൻ, ആമത്താളി, ഞങ്ങണ, കൈത പരത്തി, പൂപ്പരത്തി തുടങ്ങിയ മരങ്ങളും ഇതിന്റെ തീരത്തായി വളരുന്നുണ്ട്. നിരവധി കണ്ടൽ വർഗ്ഗങ്ങളും ചാലക്കുടിപ്പുഴയിൽ വളരുന്നു.
**മീൻപിടുത്തം**
നെല്ലിയാമ്പതി-പറമ്പിക്കുളം മുതൽ വാഴച്ചാൽ വരെയുള്ള കാട്ടിൽ, ആദിവാസികൾ സ്ഥിരമായി മീൻപിടിച്ച് നിത്യജീവിതത്തിലെ ഭക്ഷണാവശ്യത്തിന് സുരക്ഷയൊരുക്കുന്നു. ഒഴുകുന്ന വെള്ളത്തിൽ ചൂണ്ടയിട്ട് മീൻപിടുത്തം ശ്രമകരമായ കാര്യമാണ്. അതിരപ്പിള്ളിക്കു താഴെയുള്ള സമതലപ്രദേശങ്ങളിൽ തൊഴിലായും ഒഴിവുസമയവിനോദമായും മീൻപിടുത്തം നടക്കുന്നുണ്ട്. പുത്തൻവേലിക്കര പഞ്ചായത്തിൽ മാത്രം 1500ഓളം പേരാണ് മീൻപിടുത്തത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർ. അടക്കംകൊല്ലിവല, പെരുവല എന്നിങ്ങനെ വിവിധ തരം വലകൾ ഉപയോഗിച്ച് മീൻപിടിയ്ക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ വിഭാഗങ്ങൾ തന്നെയുണ്ട്.
നിയന്ത്രണമില്ലാതിരുന്ന മണലൂറ്റും അണക്കെട്ടിലെ വെള്ളമൊഴുക്കിന്റെ വ്യതിയാനങ്ങളും മലമട്ടും മറഞ്ഞത് കാരണം മത്സ്യസമ്പത്ത് വളരെയധികം കുറഞ്ഞുകൊണ്ടിരിക്കുന്നു. കൂടാതെ നിയമവിരുദ്ധമായി തോട്ട, ഡൈനാമൈറ്റ്, നഞ്ച് വിഷം, ഇലക്ട്രിക്ക് ഷോക്ക് ഉപകരണങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുള്ള മീൻപിടുത്തവും മത്സ്യസമ്പത്തും മറ്റ് ജല ജീവികളും ഒരു പോലെ നശിക്കുന്നതിന് കാരണമാവുന്നു.
**വനനശീകരണം**
നേരത്തെ ചോലയാർ എന്നറിയപ്പെട്ടിരുന്ന ഈ പുഴ ഉയർന്ന വൃഷ്ടിപ്രദേശത്തെ വനസമ്പന്നതയ്ക്കും സമൃദ്ധമായ ശുദ്ധജലത്തിനും പേരുകേട്ടതായിരുന്നു. 19ആം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ് വൃഷ്ടിപ്രദേശത്തിന്റെ വനനാശത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. നെല്ലിയാമ്പതിയിലേയും വാൽപ്പാറയിലേയും തേയില-കാപ്പിത്തോട്ടങ്ങൾക്ക് വേണ്ടിയായിരുന്നു വനനശീകരണത്തിന്റെ ആരംഭം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചാലക്കുടി മുതൽ പറമ്പികുളം വരെ ട്രാംവേ (കൊച്ചിൻ ഫോറസ്റ്റ് ട്രാംവേ) നിർമ്മിക്കുകയും തുടർന്ന് പറമ്പികുളം മേഖലയിലെ സ്വാഭാവിക വനം മിക്കവാറും പൂർണ്ണമായും വെട്ടിമാറ്റപ്പെടുകയായിരുന്നു. 1940കളിലെ ഗ്രോ മോർ ഫുഡ് കാമ്പയിന്റെ ഭാഗമായി കണ്ണങ്കുഴിത്തോടിനു താഴെയുള്ള പല ഭാഗങ്ങളും കൃഷിയിടങ്ങളായി. 1960കളോടെ അതിരപ്പിള്ളി ജലപാതം വരെ ജനവാസമേഖലകളായി. അവശേഷിക്കുന്ന സ്വാഭാവികവനങ്ങളുള്ളിടത്ത് തേക്ക് തോട്ടങ്ങൾ വനം വകുപ്പ് തന്നെ വച്ചുപിടിപ്പിച്ചു. അവശേഷിക്കുന്ന നല്ലൊരു ഭാഗം സ്വാഭാവിക വനങ്ങൾ അണക്കെട്ടുകളുടെ നിർമ്മാണത്തെ തുടന്ന് നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലെ മനുഷ്യന്റെ ഇടപെടൽ പ്രത്യേകിച്ച് 1950നു ശേഷമുള്ള ഇടപെടലുകൾ വനങ്ങൾക്കൊപ്പം ചാലക്കുടിപ്പുഴയേയും നാശോമുഖമാക്കി ക്കൊണ്ടിരിക്കുന്നു.ടൂറിസം തിരുത്തുക
കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളായ അതിരപ്പിള്ളി - വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഈ പുഴയിലാണ്. വിനോദസഞ്ചാരികളും യാത്രികരും പ്രകൃതിസ്നേഹികളും അടക്കം 6 ലക്ഷത്തോളം പേർ പ്രതിവർഷം ഇവിടെയെത്തുന്നതായി കരുതുന്നു. തുമ്പൂർമുഴി ചാർപ്പ വെള്ളച്ചാട്ടം, ആനക്കയം, ഷോളയാർ, നെല്ലിയാമ്പതി, മലക്കപ്പാറ എന്നീ സ്ഥലങ്ങളും പറമ്പികുളം വന്യജീവിസങ്കേതവും സഞ്ചാരികളെ ആകർഷിക്കുന്നവയാണ്.
ടൂറിസ്റ്റുകൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങൾ പുഴയ്ക്കും കാടിനും കാട്ടുമൃഗങ്ങൾക്കും പുഴയോരവാസികൾക്കും ഭീഷണിയാകണ്.
**അതിരപ്പിള്ളി വെള്ളച്ചാട്ടം**
അതിരപ്പിള്ളി വെള്ളച്ചാട്ടം
കേരളത്തിലെ നയാഗ്രാ എന്നു അറിയപ്പെടുന്ന മനോഹരമായ വെള്ളചാട്ടം. ചാലക്കുടി പുഴയുടെ ഉൽഭവം മുതൽ 80ആം കിലൊമീറ്റരിൽ നിലകൊള്ളുന്നു.
*വാഴച്ചാൽ വെള്ളച്ചാട്ടം
*ചാർപ്പ വെള്ളച്ചാട്ടം
*തുമ്പൂർമുഴി *ശലഭോദ്യാനം
*ഏഴാറ്റുമുഖം *പ്രകൃതിഗ്രാമം
**റഗുലേറ്റർ**
ലക്ഷദീപ് കടലിൽ നിന്നും ഉപ്പുവെള്ളം പുഴയിലേക്ക് വ്യാപിക്കാതിരിക്കാനായി അഴിമുഖത്ത് നിന്ന് 10കിലോമീറ്റർ അകലെ കണക്കൻ കടവിൽ സ്ഥിരം റെഗുലേറ്റർ നിലവിൽ വന്നിട്ടുണ്ട്.
**ലയനം**
എറണാകുളം തൃശ്ശൂർ ജില്ലകൾക്ക് ഇടയ്ക്കുള്ള എളന്തിക്കരയിൽ വച്ച്‌ പെരിയാർ നദിയിൽ ലയിക്കുകയും പിന്നീട്‌ അറബിക്കടലിൽ പതിച്ച് ലക്ഷദീപ് കടലിൽ വിലയം പ്രാപിക്കുന്നു. വളരെകാലമായി ഈ പ്രദേശത്തെ നീരൊഴുക്ക് കുറവായതിനാൽ വേലിയേറ്റസമയത്ത് ഉപ്പുവെള്ളം ഉള്ളിലേയ്ക്ക് കയറുന്ന പ്രതിഭാസം വ്യാപകമായിട്ടുണ്ട്. പ്രത്യേകിച്ച് വേനൽകാലങ്ങളിൽ ഈ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്.
**ഷിരിയ നദി**
കർണ്ണാടകത്തിലെ ആനക്കുണ്ടി മലയിൽനിന്നു ഉത്ഭവിച്ച് കുമ്പളക്കായലിൽ പതിച്ച് അറബിക്കടലിൽ എത്തുന്ന നദിയാണ് ഷിരിയ. കാസർകോഡ് ജില്ലയിലൂടെയാണ് ഈ നദി ഒഴുകുന്നത്.
**പോഷകനദികൾ**
പല്ലതട്ക,ഏറാമട്ടി,കുമ്പളയാർ എന്നിവയാണ് ഷിരിയയുടെ പോഷക നദികൾ .
**നീളം **
67 കി.മീറ്റർ നീളമുള്ള നദിയാണ് ഷിരിയ.
**കല്ലായിപ്പുഴ**
പശ്ചിമഘട്ടത്തിലെ ചേരിക്കളത്തൂരിൽ ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 45 കിലോമീറ്റർ ആണ്. ഇതിന്റെ കരയിലാണ് പ്രമുഖ തടിവ്യവസായ കേന്ദ്രമായ കല്ലായി സ്ഥിതി ചെയ്യുന്നത്. ഈ പുഴയെ ചാലിയാർ പുഴയുമായി ഒരു മനുഷ്യനിർമ്മിത തോടുപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്.
**ഇത്തിക്കരയാർ**
താളിലെ പ്രശ്നങ്ങൾ
കേരളത്തിൽ കൊല്ലം ജില്ലയിലെ മടത്തറ മലയിൽ നിന്നുമാരംഭിച്ച് പരവൂർ കായലിൽ പതിക്കുന്ന നദിയാണ് ഇത്തിക്കരയാർ .56 കി.മി ആണ് ഈ പൂഴയുടെ നീളം. ദേശീയപാത 47 കടന്നുപോകുന്ന പ്രദേശമാണ് ഇത്തിക്കര. നദിക്കുകുറുകേ ഇവിടെ ദേശീയപാത വിഭാഗം പാലം നിർമ്മിച്ചിട്ടുണ്ട്. പാലത്തിന് തെക്കുപടിഞ്ഞാറ് ഭാഗത്തായാണ് ഇത്തിക്കരയാർ പരവൂർ കായലിൽ ചേരുന്നത്. കരിമീൻ, കണമ്പ് തുടങ്ങിയ മത്സ്യങ്ങളുടെ വൻ ശേഖരമുണ്ടായിരുന്ന ഇത്തിക്കരയാർ മണലൂറ്റിന്റെ ഇരയായി നാശോന്മുഖമായിരിക്കുകയാണ്. പ്രശസ്തമായ വെളിനെല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം, പകൽക്കുറി ഭരതക്ഷേത്രം(ഇപ്പോൾ മഹാവിഷ്ണു ക്ഷേത്രം) തുടങ്ങിയവ ഇത്തിക്കരയാറിന്റെ തീരത്താണ്.
**പള്ളിക്കൽ പുഴ**
കേരളത്തിലെ പത്തനംതിട്ട, കൊല്ലം ജില്ലകളിൽകൂടി കടന്നുപോകുന്ന നദികളിൽ ഒന്നാണ് പള്ളിക്കലാർ. കൊടുമൺ പ്ലാന്റെഷൻ പ്രദേശത്തുള്ള കുട്ടിവനം എന്നറിയപ്പെടുന്ന നിത്യ ഹരിത വനത്തിന്റെ അവശേഷിപ്പുകൾ ആണ് നദിയുടെ ഉത്ഭവം ആയി കണക്കാക്കിയിരുന്നത്. പക്ഷെ, അടുത്ത കാലത്ത് കേരള ശാസ്ത്ര സാഹിത്ത്യ പരീക്ഷത്ത് നടത്തിയ പഠനത്തിൽ കുട്ടിവനം പൂർണമായും നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. 42 കിലോമീറ്റർ നീളം ഉള്ള ഈ നദിയുടെ കൂടുതൽ ഭാഗവും ഒഴുകുന്നത് പത്തനം തിട്ട, കൊല്ലം എന്നീ ജില്ലകളിൽ ആയി വ്യാപിച്ചു കിടക്കുന്ന പുഞ്ചകളിൽ (വയൽ) കൂടിയാണ്. അതുകൊണ്ട് തന്നെ ചതുപ്പുകളിൽ നിന്ന് ഉത്ഭവിക്കുന്ന കേരളത്തിലെ പ്രധാന നദികളിൽ ഒന്ന് പള്ളിക്കൽ ആറു തന്നെ.
ആകെയുള്ള നദീതടം 220 ചതുരശ്ര കിലോമീറ്റർ. അടൂർ, അടൂർ സീഡ് ഫാം, നെല്ലിമുകൾ, തെങ്ങമം, രണ്ടുകണ്ണിക്കൽ, ആനയടി, ശൂരനാട്, തൊടിയൂർ, കന്നേറ്റി എന്നിവിടങ്ങളിൽ കൂടി ഒഴുകി കൊല്ലത്തെ വട്ടക്കായലിൽ പതിക്കുന്ന പള്ളിക്കൽ ആറിന്റെ തെക്കു കല്ലടയും വടക്ക് അച്ചങ്കോവിൽ ആറുമാണ്. പള്ളിക്കൽ ആറിനേപ്പറ്റി കേരള ജൈവ വൈവിദ്ധ്യ ബോർഡ് പഠനം നടത്തിയിട്ടുണ്ട്. ആറ്റിലെ ജലം പ്രധാനമായും കൃഷിക്കും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.
**നീലേശ്വരം പുഴ**
കാസറഗോഡ് ജില്ലയിലെ പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന താരതമ്യേനെ ചെറിയൊരു പുഴയാണു് പയസ്വിനി, അരയിപ്പുഴ എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്ന നീലേശ്വരം പുഴ. അഴിമുഖത്തിനടുത്തു് വെച്ചു് ഇതു് തേജസ്വിനി പുഴയുമായി ചേരുന്നു.
കിനാനൂർ കരിന്തളം, മടിക്കൈ എന്നീ പഞ്ചായത്തുകളിലൂടേയും, കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ നഗരസഭകളിലൂടേയും ഇതൊഴുകുന്നു.
**കീച്ചേരിപ്പുഴ**
കേരളത്തിൽ മച്ചാട്ടുമലയിൽ നിന്നുത്ഭവിക്കുന്ന ഒരു നദിയാണ് കീച്ചേരിപ്പുഴ. 51 കിലോമീറ്ററാണ് നീളം. ചൂണ്ടൽ എന്ന സ്ഥലത്തു വച്ച് ചൂണ്ടൽ തോടുമായി ചേർന്ന് ചേറ്റുവ കായലിൽ പതിക്കുന്നു. കേരളത്തിലേ ഏറ്റവും ചെറിയ നദികളിൽ ഒന്നാണിത്. കേച്ചേരിപ്പുഴ, ആളൂർപ്പുഴ, വടക്കാഞ്ചേരിപ്പുഴ എന്നുംകൂടി ഇതറിയപ്പെടുന്നു. 400 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. തൃശ്ശൂർ ജില്ലയിലൂടെയാണ് ഈ നദി പൂർണ്ണമായും ഒഴുകുന്നത്. വടക്കാഞ്ചേരി, നെല്ലുവായ, കേച്ചേരി, ആളൂർ തുടങ്ങിയ സ്ഥലങ്ങൾ ഈ നദിയുടെ തീരത്താണ്. ഈ നദിയുടെ കരയിലെ കേച്ചേരി ഗ്രാമത്തിൽ ജനിച്ച പ്രമുഖ കവിയും ഗാനരചയിതാവുമായിരുന്ന യൂസഫലി കേച്ചേരി ഈ നദിയെക്കുറിച്ച് ഒരു കവിതയെഴുതിയിട്ടുണ്ട്.
**മയ്യഴിപ്പുഴ*
മയ്യഴിപ്പുഴ അഥവാ മാഹി പുഴ, കേരളത്തിലെ ഒരു നദിയാണ്.പശ്ചിമഘട്ടത്തിൽ നിന്ന് ആരംഭിച്ച് അറബിക്കടലിൽ ചെന്നു ചേരുന്ന കേരളത്തിലെ നദികളിൽ ഇത് ശ്രദ്ധേയമാകുന്നത് അന്യസംസ്ഥാനമായ പുതുച്ചേരിയുമായുള്ള ബന്ധം കൊണ്ടാണ്. പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലൂടെ ഈ പുഴ ഒഴുകുന്നു.
**ഭൂമിശാസ്ത്രം**
വയനാട് ജില്ലയിലുള്ള പശ്ചിമഘട്ടത്തിലെ മലനിരകളിൽ നിന്നാണ് മയ്യഴിപ്പുഴ ഉത്ഭവിക്കുന്നത്. എങ്കിലും ഈ പുഴയ്ക്ക് മയ്യഴിപ്പുഴ എന്ന പേര് മയ്യഴിക്കടുത്ത് എത്തുമ്പോൾ മാത്രമാണ്. മറ്റിടങ്ങളിൽ അതത് സ്ഥലങ്ങളുടെ പേരുമായി ചേർത്താണ് പുഴ അറിയപ്പെടുന്നത്. 54 കിലോമീറ്റർ (33.5 മൈൽ) സഞ്ചരിച്ച് പുഴ മയ്യഴിയിൽ വെച്ച് അറബിക്കടലിൽ ചെന്നു ചേരുന്നു. നരിപ്പറ്റ, വാണിമേൽ, ഇയ്യങ്കോട്, ഇരിങ്ങണ്ണൂർ, പെരിങ്ങത്തൂർ, പെരിങ്ങളം, ഇടച്ചേരി, കച്ചേരി, ഏറാമല, കരിയാട്, ഒളവിലം, കുന്നുമ്മക്കര, അഴിയൂർ, മയ്യഴി എന്നീ ഗ്രാമങ്ങളിൽ കൂടി പുഴ ഒഴുകുന്നു. 394 ച.കി.മീ ദൂരമാണ് പുഴയുടെ വിസ്തീർണം. മയ്യഴി പട്ടണത്തിന്റെ വടക്കേ അതിർത്തി മയ്യഴി പുഴയാണ്.
**സമ്പദ് വ്യവസ്ഥ**
സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ സ്വാധീനം പുഴയ്ക്കില്ല. ഉൾനാടൻ പ്രദേശങ്ങളിലേക്കുള്ള യാത്രകൾക്കും മയ്യഴിയിലേക്കും ഉൾനാടൻഗ്രാമങ്ങളിലേക്കുമുള്ള ചരക്ക് ഗതാഗതത്തിനുമായി പണ്ട് പുഴയെ ആശ്രയിച്ചിരുന്നു. മയ്യഴിപ്പുഴ കടലിൽ ചെന്നു ചേരുന്ന അഴിമുഖത്ത് മത്സ്യബന്ധനത്തുറമുഖം നിർമ്മിക്കുവാനും ലക്ഷദ്വീപുമായി നാവികബന്ധം സ്ഥാപിക്കുവാനും പദ്ധതികളുണ്ടായിരുന്നു. എങ്കിലും സാങ്കേതികമായ കാരണങ്ങളാൽ അഴിമുഖത്തോട് ചേർന്നുള്ള കടൽത്തീരത്താണ് ഇപ്പോൾ മത്സ്യബന്ധനത്തുറമുഖം നിർമ്മിക്കുന്നത്. വിനോദസഞ്ചാരികളെ മയ്യഴിയിലേക്ക് ആകർഷിക്കുന്നതിൽ പുഴ നിർണ്ണായകമായ പങ്ക് വഹിക്കുന്നു. വിനോദസഞ്ചാര സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി മഞ്ചക്കലെ വാട്ടർ സ്പോർട്‌സ് കോംപ്ലക്സ് മുതൽ അഴിമുഖം വരെ നീണ്ടുകിടക്കുന്ന രണ്ടുകിലോമീറ്റർ നീളമുള്ള ഒരു നടപ്പാത നിർമ്മിക്കുവാൻ പുതുച്ചേരി സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്..
**നുറുങ്ങുകൾ**
രാഷ്ട്രീയവും പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രാധാന്യത്തെക്കാൾ മയ്യഴിപ്പുഴ ശ്രദ്ധേയമായിത്തീരുന്നത് മയ്യഴിക്കാരനായ നോവലിസ്റ്റ് എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിലൂടെയാണ്. മയ്യഴി വിമോചനസമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ ചരിത്രവസ്തുതകൾക്കല്ല, മറിച്ച് അസ്തിത്വവാദപരമായ ജീവിതവ്യാഖ്യാനത്തിനാണ് ഊന്നൽ നല്കുന്നത്. എം. മുകുന്ദന്റെ ഏറ്റവും നല്ല പുസ്തകമായി കരുതപ്പെടുന്ന മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (വർഷം. 1974), അദ്ദേഹത്തിന് മലയാളസാഹിത്യത്തിലെ ഇരുപത്തിയഞ്ചു വർഷത്തെ നല്ല നോവലിനുള്ള കേരള സർക്കാരിന്റെ പുരസ്കാരം നേടിക്കൊടുത്തു.
മയ്യഴിയുടെ വിനോദസഞ്ചാരസാദ്ധ്യതകളിൽ മയ്യഴിപ്പുഴയ്ക്കുള്ള സ്ഥാനം പരിഗണിച്ച് പുഴയോരത്ത് മഞ്ചക്കലിൽ വാട്ടർ സ്പോർട്സ് കോംപ്ലക്സും ഒരു സംഗീതമണ്ഡപവും നിർമ്മിച്ചിട്ടുണ്ട്. മണ്ഡപ വാരാന്തസംഗീതസന്ധ്യ എന്ന പേരിൽ എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം സംഗീതപരിപാടികൾ അരങ്ങേറുന്നു.
യൂറോപ്യന്മാരുടെ ഭരണകാളത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നു വിളിക്കപ്പെട്ടത് മയ്യഴിപ്പുഴയെയാണ്. ഇംഗ്ലീഷ് ചാനലാണ് ഫ്രാൻസിനേയും ബ്രിട്ടണേയും വേർതിരിക്കുന്നത്. അതുപോലെ ഫ്രഞ്ചുകാരുടെ അധീനതയിലുണ്ടായിരുന്ന മയ്യഴിയെ, തൊട്ടടുത്ത ബ്രിട്ടീഷ് അധീന പ്രദേശങ്ങളിൽ നിന്ന് വേർതിരിച്ചിരുന്നത് മയ്യഴിപ്പുഴയാണ്.
**കാര്യങ്കോട് പുഴ**
പലയിടത്തും കാസർഗോഡ് കണ്ണൂർ ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ട് ഒഴുകുന്ന പുഴയാണ് തേജസ്വിനി എന്നും അറിയപ്പെടുന്ന കാര്യങ്കോട് പുഴ.കർണ്ണാടക ത്തിലെ കൂർഗ് വനത്തിനുള്ളിലെ ബ്രഹ്മഗിരി മലനിരകളിൽ നിന്നാണ് കാര്യങ്കോട് പുഴ ഉത്ഭവിക്കുന്നത്. 64 കിലോമീറ്ററോളം നീളമുണ്ട് ഈ പുഴയ്ക്ക്. കടലിൽ പതിക്കുന്നതിന് മുമ്പായി പയസ്വിനി ഇതിനോടൊപ്പം ചേരുന്നുണ്ട്. അഴിമുഖത്ത് വെച്ച്, കവ്വായിപ്പുഴ, പെരുമ്പ പുഴ എന്നിവയുമായി ചേർന്ന്, തെക്ക് വടക്ക് ദിശയിലായി, രാമന്തളി മുതൽ നീലേശ്വരം വരെ ജലപാത ഒരുക്കുന്നതിൽ ഈ നദിയുടെ പങ്ക് പ്രധാനമാണ്. രാമന്തളി നിന്നും രാമപുരം പുഴയിലേക്കും അവിടന്ന്സുൽത്താൻ തോട്വഴി പഴയങ്ങാടി പുഴയിലേക്കും, അവിടുന്ന വളപട്ടണം പുഴ വഴി കണ്ണുർ ജില്ലയിലെ കിഴക്കൻ മേഖലയിലേക്കും ഈ ജലപാത നീളുന്നു.
കാസർഗോഡ് ജില്ലാ ജലോത്സവം തേജസ്വിനിയിലാണ് നടത്താറ്.‌‌ നീണ്ടു കിടക്കുന്ന ദ്വീപായ വലിയപറമ്പ ഈ പുഴയുടെ അഴിമുഖത്താണ് സ്ഥിതി ചെയ്യുന്നത്. കയ്യൂർ സമരംനടന്നതും കയ്യൂർ രക്തസാക്ഷിമണ്ഡപം സ്ഥിതി ചെയ്യുന്നതും കാര്യങ്കോട് പുഴയുടെ തീരത്താണ്. നീലേശ്വരത്തിനടുത്ത് വച്ച് അറബിക്കടലുമായി ചേരുന്നു.
**താണിക്കുടം പുഴ**
തൃശ്ശൂർ ജില്ലയിലെ വാഴാനി/പീച്ചിമലകളുടെ പടിഞ്ഞാറൻ താഴ്വരകളിൽ ഉത്ഭവിച്ച് നഗരത്തിന്റെ വടക്കൻപ്രദേശങ്ങളിലൂടെ പുഴയ്ക്കൽ പാടങ്ങളിലും പുല്ലഴി കോൾനിലങ്ങളിലുമായി ഒഴുകിയെത്തി ഏനാമ്മാവ് ബണ്ടിലൂടെ ചേറ്റുവാ കായലിൽ അവസാനിക്കുന്ന താരതമ്യേന വലിപ്പം കുറഞ്ഞ ഒരു പുഴയാണ് താണിക്കുടം പുഴ (പുഴയ്‌ക്കൽ പുഴ ). നടുത്തോട് എന്നും വിയ്യൂർ പുഴ എന്നും പ്രാദേശികമായി അറിയപ്പെടുന്നുണ്ട്. 29കി.മീറ്റർ നീളമുള്ള ഈ പുഴ ജില്ലയിലെ നെല്ലുത്പാദനത്തെ സംബന്ധിച്ച്‌ അതീവപ്രാധാന്യമുള്ളതാണ്‌. ഗുരുതരമായ ജലമലിനീകരണം നേരിടുന്ന പുഴയാണിത്‌. മച്ചാട്‌ മലനിരകളിൽനിന്നുതന്നെ ഉത്ഭവിക്കുന്ന ഈ പുഴയുടെ പ്രധാനകൈവഴികൾ നടുത്തോട്‌, പൂമലത്തോട്‌, കട്ടച്ചിറത്തോട്‌ എന്നിവയാണ്‌. ചേറ്റുവക്കായലിൽ ലയിക്കുന്ന ഈ പുഴ കേരളത്തിലെ നീളം കുറഞ്ഞപുഴകളിലൊന്നാണ്.
തെക്കുവടക്ക് അനുസ്യൂതമായി തുടരുന്ന പശ്ചിമഘട്ടം പാലക്കാട് ജില്ലയുടെ കിഴക്കുഭാഗത്ത് (പാലക്കാടൻ ചുരം) രണ്ടുഭാഗമായി വേർപെട്ടുകിടക്കുന്നു. ഏകദേശം ആ അഭാവത്തിനു പകരമായി പാലക്കാടിനും തൃശ്ശൂരിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഉയർന്ന പ്രദേശമാണ് പീച്ചി, വാഴാനി, വെള്ളാനി മലകൾ. ഇവയുടെ പടിഞ്ഞാറുള്ള ഭാഗങ്ങളിലെ നീരുവാർച്ച ചെറിയ അരുവികളായി ഒത്തുചേർന്ന് തെക്കോട്ടൊഴുകിയെത്തുന്നതാണ് താണിക്കുടം പുഴയായി രൂപാന്തരപ്പെടുന്നത്.
വീരോലിപ്പാടം, കല്ലൻപാറ, കട്ടിലപ്പൂവം തുടങ്ങിയ മലയോരപ്രദേശങ്ങളിൽനിന്ന്ഏകദേശം പത്തുകിലോമീറ്ററുകളോളം പല കൈവഴികളായി വികസിക്കുന്ന ഈ തോട് കുണ്ടുകാടിനുസമീപം വെച്ച് ഒരുമിച്ചുചേരുന്നു. ആനക്കുഴിങ്ങര എന്നറിയപ്പെടുന്ന സ്ഥലത്തുവെച്ച് പുഴയുടെ മുകളിലൂടെ നിർമ്മിച്ചിട്ടുള്ള നീർപ്പാലത്തിലൂടെ (Aqueduct) പീച്ചി ജലസേചനപദ്ധതിയുടെ പ്രധാന വലതുകര കനാൽ താണിക്കുടം പുഴയെ മുറിച്ചുകടക്കുന്നു.
പത്തുകിലോമീറ്ററുകളോളം ഇടനാടുകളിലൂടെ ഒഴുകിയെത്തുന്ന നദി തൃശ്ശൂർ നഗരത്തിലെ പെരിങ്ങാവിലൂടെ പുഴയ്ക്കൽ പാടത്ത് എത്തിച്ചേരുന്നു. സമുദ്രനിരപ്പിൽനിന്നും ഏതാനും മീറ്റർ മാത്രം ഉയരമുള്ള ഈ താഴ്ന്ന സമതലപ്രദേശത്ത് പുഴ സാവധാനം പരന്ന് പുല്ലഴി കോൾപ്പാടങ്ങളിലും ഏനാമ്മാവ് ബണ്ട് മറിഞ്ഞ് ചേറ്റുവാ കായലിലും ലയിച്ചുചേരുന്നു. ഈ ഭാഗത്ത് ഏകദേശം ഒമ്പതുകിലോമീറ്ററുകളോളം പുഴയെ വ്യതിരിക്തമായ ജലപാതയായി കണക്കാക്കാം. എന്നിരുന്നാലും താഴ്ന്ന പ്രദേശങ്ങളിൽ മഴക്കാലത്ത് ഈ ആറ് വെള്ളത്താൽ മൂടി പാടവുമായി മറഞ്ഞ് കിടക്കും.
**ജലസമ്പത്തും വിഭവശേഷിയും**
താണിക്കുടം പുഴ മദ്ധ്യവേനൽ സമയത്ത്
ഭൂപ്രകൃതിയനുസരിച്ച് തൃശ്ശൂർ നഗരത്തിന്റെ വടക്കുകിഴക്കൻ പ്രാന്തമേഖലകളിലെ നീരുവാർച്ച മിക്കവാറും പൂർണ്ണമായും ഈ പുഴയിലാണ് എത്തിച്ചേരുന്നത്. ആണ്ടുതോറുമുള്ള സ്വാഭാവികവർഷപാതമാണ് പുഴയുടെ പ്രധാന ജലസ്രോതസ്സ്. മഴക്കാലം കഴിയുന്നതോടെ നീരുറവുകൾ വറ്റിപ്പോകുമെങ്കിലും കരുവന്നൂർ പുഴയിലുള്ള പീച്ചി ജലസേചനപദ്ധതിയുടെ വലതുകര മുഖ്യശാഖാകനാലിൽ വെള്ളം തുറന്നുവിടുന്ന മാസങ്ങളിൽ പുഴയിൽ നേരിയ തോതിലെങ്കിലും പ്രവാഹം തുടരും.
കള്ളായിച്ചിറ, അക്കരപ്പുറം ചിറ, പെരുംതാന്നിച്ചിറ എന്നിവയാണ്. ഈ പുഴയിലെ സ്ഥിരനിർമ്മിതമായ അണക്കെട്ടുകൾ. ഇവയിൽ നിന്നും ലഭ്യമായിരുന്ന ജലം ഉപയോഗിച്ച് സമീപകാലംവരെ ഈ പ്രദേശങ്ങളിൽ വ്യാപകമായി ഇരുപ്പൂ (കന്നിക്കൊയ്ത്തും മകരക്കൊയ്ത്തുമായി ആണ്ടിൽ രണ്ടുതവണ) നെൽകൃഷി ചെയ്തിരുന്നു. നെൽകൃഷി ഏതാണ്ട് പൂർണ്ണമായും ഇല്ലാതായെങ്കിലും വടക്കൻ‌തൃശ്ശൂരിന്റെ പ്രധാന ഭൂഗർഭജലസ്രോതസ്സ് എന്ന നിലയിൽ ഈ ആറിന് വളരെ പ്രാധാന്യമുണ്ട്. പമ്പ് സെറ്റുകൾ ഉപയോഗിച്ച് പുഴയിൽനിന്നും വലിച്ചെടുക്കുന്ന വെള്ളം ഉപയോഗിച്ച് തീരപ്രദേശത്ത് ഉടനീളം നേന്ത്രവാഴ, പച്ചക്കറികൾ, നാളികേരം തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നുണ്ട്.
വാഴ, കുരുമുളക്, കശുമാവ്, മരച്ചീനി, അടയ്ക്ക, ഔഷധസസ്യങ്ങൾ, മലക്കറികൾ, അലങ്കാരച്ചെടികൾ തുടങ്ങിയ ഒട്ടനവധി കാർഷികവിഭവങ്ങൾ കൃഷിചെയ്യുന്ന ഗ്രാമങ്ങളാണ് ഈ പുഴയുടെ തീരപ്രദേശങ്ങൾ മിക്കതും. കുണ്ടുകാട്, മുട്ടിക്കൽ, താണിക്കുടം, മാടക്കത്ര, വില്ലടം, കുറ്റുമുക്ക് തുടങ്ങിയവ ഇത്തരം പ്രദേശങ്ങളാണ്.
നേരിട്ട് കുടിക്കാൻ ഉപയോഗിക്കുന്നില്ലെങ്കിലും സമീപത്തുള്ള കിണറുകളിലേയും കുളങ്ങളിലേയും ജലലഭ്യത ഒരു വലിയ പരിധിവരെ ഈ പുഴയിലെ ജലനിരപ്പിനേയും ഒഴുക്കിനേയും ആശ്രയിച്ചാണ് മാറിക്കൊണ്ടിരിക്കുന്നത്. പുഴയിലെ ജലലഭ്യതയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന വില്ലടത്തേയും മറ്റും പമ്പ് ഹൌസുകൾ അതാതു നാടുകളിലെ പ്രധാനപ്പെട്ട കുടിവെള്ള സ്രോതസ്സുകളാണ്.
മേൽത്തരമായി കണക്കാക്കിയിരുന്ന താണിക്കുടം പുഴയിലെ മണൽ ഈ അടുത്ത കാലംവരേയ്ക്കും തൃശ്ശൂർ നഗരത്തിലേയും സമീപപ്രദേശങ്ങളിലേയും കെട്ടിടനിർമ്മാണത്തിനു് ധാരാളമായി ഉപയോഗിച്ചിരുന്നു. അനിയന്ത്രിതമായ മണൽഖനനവും ഉപഭോഗവും ഒഴുക്കിന്റെ വാർഷികക്രമരാഹിത്യവും മൂലം പുഴയുടെ അടിത്തട്ടിന്റേയും വശങ്ങളുടേയും ഘടനയും സ്വഭാവവും കഴിഞ്ഞ ദശകങ്ങളിൽ ഗണ്യമായിമാറിയിട്ടുണ്ട്.
മദ്ധ്യകേരളത്തിൽ കണ്ടുവരുന്ന മിക്കവാറും ശുദ്ധജലമത്സ്യഇനങ്ങളും കക്ക, ഞവിഞ്ഞി, പലയിനം തവളകൾ, ആമ, നീർപ്പാമ്പുകൾ തുടങ്ങിയ മറ്റുജലജീവികളും ഈ പുഴയിലും സുലഭമായിരുന്നു. ഇവയിൽ പലതും അമിതമായ മണൽ ഖനനം, ജലോപഭോഗം, വനനശീകരണം, മണ്ണൊലിപ്പ് തുടങ്ങിയവയുടെ ഫലമായി ഇപ്പോൾ അപൂർവ്വമായിവരുന്നു. മുൻ‌കാലങ്ങളിൽ കോരുവല, കുരുത്തി, ചൂണ്ട, ഒറ്റാൽ, നഞ്ച്, പന്നിപ്പടക്കം തുടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് സ്ഥലവാസികൾ വ്യാപകമായി മത്സ്യബന്ധനം നടത്തിയിരുന്നു. പരിസരമലിനീകരണവും ജീവിവംശനാശവും പരിഗണിച്ച് ഇത്തരം മീൻ‌പിടുത്തരീതികളിൽ പലതും ഇപ്പോൾ നിയമം വഴി നിരോധിച്ചിട്ടുണ്ട്.
**വിനോദസഞ്ചാരം**
താണിക്കുടം പുഴ
വാഴാനി വന്യസംരക്ഷണകേന്ദ്രത്തിനു തൊട്ടടുത്തുള്ള വീരോലിപ്പാടം, കട്ടിലപ്പൂവം തുടങ്ങിയ പുഴയുടെ ഉത്ഭവപ്രദേശവും ആനക്കുഴിങ്ങര, കള്ളായിച്ചിറ, തീർത്ഥാനി എന്നീ സ്ഥലങ്ങളും ഹ്രസ്വവിനോദയാത്രകൾക്ക് അനുയോജ്യമായ വിധത്തിൽ വന്യഭംഗി നിറഞ്ഞതാണ്.
**പയ്യന്നൂർ പുഴ**
പെരാമ്പ്ര നദി, പെരുമ്പുഴ, പെരും പുഴ, പെരുമ്പപുഴ, പെരുവമ്പപ്പുഴ, വണ്ണാത്തിപുഴ, പ്രമ്പ നദി എന്നീ പേരുകളിലും പയ്യന്നൂർ പുഴ അറിയപ്പെടുന്നു. 51 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ നദി കവ്വായി കായലിൽ പതിക്കുന്നു.
തൊടുപുഴയാർ ബി.സി.ഒന്നാം ശതകം മുതൽ ഏ.ഡി മൂന്നാം ശതകം വരെ എന്നു കരുതപ്പെടുന്ന തമിഴ് സംഘകാലത്ത് പെരും കാനം എന്നാണ് പെരും പുഴ വിളിക്കപ്പെട്ടിരുന്നത്. പഴയ മലയാളത്തില് കാനം എന്നാല് പുഴ എന്നായിരുന്നു അര്ത്ഥം.
**ഉപനദികൾ**
കവ്വായി കായൽ
പാലത്തിര പുഴ
പുതിയ പുഴ
പേരാപുഴ
പെരുമ്പ പുഴ
ചങ്കുരിചാൽ
ഉളിയത്ത് കടവ്
കണ്ടൽക്കാടുകൾ
ഒളവറപുഴ
**രാമപുരം പുഴ**
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ നദിയാണ് രാമപുരം പുഴ. 19 കിലോമീറ്റർ മാത്രമാണിതിന്റെ നീളം. പഴയങ്ങാടിയിലെ രാമപുരത്ത് കൂടി ഒഴുകുന്നതിനാലാണ് ഈ പേര് വന്നത് ഏഴിമലയോടുത്ത് രണ്ടായി പിരിഞ്ഞ് ഒരു ഭാഗം പാലക്കോട് പുഴയായി കടലിൽ ചേരുന്നു. മറ്റേ കൈവഴി പെരുമ്പ പുഴയിലും ചേരുന്നു.
പലയിടത്തും തടയണ കെട്ടിയതിനാൽ, ഒഴുക്ക് നിലച്ച, ജീർണ്ണാവസ്ഥയിലായ ഇതിന്റെ നിലനിൽപ് അപകടത്തിലാണ്. രാമപുരം പുഴ ഏതാണ്ട് രണ്ട് കിലോമീറ്റർ ദൂരം ഒഴുകി വയലപ്ര പരപ്പിനോട് ചേരുകയും വീണ്ടും ചെമ്പല്ലിക്കുണ്ട് പുഴയായി രണ്ട് കിലോമീറ്റർ ദൂരം ഒഴുകിയാണ്പാലക്കോട് പുഴയാകുന്നത്.
**കവ്വായി പുഴ**
കേരളത്തിലെ ഇടനാടൻ ചെങ്കൽ കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദിയാണ് കവ്വായി പുഴ . സമുദ്ര നിരപ്പിൽ നിന്ന് 145 മീറ്റർ മാത്രം ഉയരമുള്ള കാസർഗോഡ്‌ ജില്ലയിലെ ചീമേനി കുന്നിൽ നിന്ന് ഉത്ഭവിച്ച്, കാസർഗോഡ്‌ - കണ്ണൂർ ജില്ലകളിലൂടെ ഒഴുകി കവ്വായി കായലിൽ വന്നു ചേരുന്ന ഈ പുഴയുടെ ആകെ നീളം 31 കി.മീ ആണ്.
**ഭവാനിപുഴ**
കേരളത്തിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ് ഭവാനിപ്പുഴ. കേരളത്തിലെ സൈലന്റ് വാലിയിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന ഈ നദി പാലക്കാട് ജില്ലയിലൂടെ ഒഴുകി കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു. തമിഴ്നാട്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയാണ് ഭവാനി. 400 കിലോമീറ്ററോളം നീളമുള്ള ഈ നദി തമിഴ്നാട്ടിലെ ഈറോഡിനടുത്ത് കാവേരി നദിയുമായി കൂടിച്ചേരുന്നു. ശിരുവാണിപ്പുഴ, വരഗാറ് എന്നിവയാണ് ഭവാനിപ്പുഴയുടെ പ്രധാന പോഷക നദികൾ.
**നെയ്യാർ**
കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദിയാണ് നെയ്യാർ. 56 കിലോമീറ്ററാണ് ഇതിന്റെ നീളം. അഗസ്ത്യാർകൂടത്തിൽ നിന്നാണ് നദിയുടെ ഉദ്ഭവം. തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു.കല്ലാർ, മുല്ലയാർ, കരവലിയാർ എന്നീ നദികളാണ് ഇതിന്റെ പോഷക നദികൾ. നദിയിൽ ലഭിക്കുന്ന വാർഷിക വർഷപാതം 2300 മില്ലി മീറ്ററാണ്.
**മാമം പുഴ**
വെമ്പായത്തിനു സമീപം പണ്ടാലകോട്ടുമലയില്‍ സമുദ്രനിരപ്പിന് 60 മീറ്റര്‍ ഉയരെ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറുതിരിയുന്ന വളരെ ചെറിയ നദിയാണിത്. 27 കിലോ മീറ്റര്‍ നീളമുള്ള നദിയുടെ നീര്‍ത്തടമേഖല 57.11 ചതുരശ്ര കിലോ മീറ്ററാണ്.
നദീതീരത്തെ മണ്ണ് ഇടിയുന്നതും മലിനീകരണവും (പ്രത്യേകം സ്യൂവേജ്) കളകളുടെ ആധിക്യവും പ്രധാന പരിസ്ഥിതി പ്രശ്‍നങ്ങളാണ്. വെമ്പായത്ത് എം സി റോഡും മാമത്തുവച്ച് നാഷണല്‍ ഹൈവൈ 47ഉം കടന്ന് ചിറയിന്‍കീഴിനടുത്തുവച്ച് പുഴ കഠിനംകുളം കായലില്‍ ചേരുന്നു. തിരുവനന്തപുരം, കൊല്ലം  ജില്ലകളിലായി നീര്‍ത്തടം ചെയ്യുന്ന വാമനപുരം, അയിരൂര്‍, മാമം നദികള്‍ക്ക് ഒന്നിച്ചുള്ള ജലഉല്‍പ്പാദനം 1324 ദശലക്ഷം ഘനമീറ്ററാണ്.
**അയിരൂർ പുഴ**
കേരളത്തിലെ ഏറ്റവും ചെറിയ നദികളിലൊന്നായ അയിരൂർ പുഴ തിരുവനന്തപുരം ജില്ലയിലാണ് ഉത്ഭവിക്കുന്നതും ഒഴുകി അറബിക്കടലില്‍ ചേരുന്നതും. നാവായിക്കുളത്ത് നിന്ന് രൂപം കൊള്ളുന്ന ഈ പുഴ ഇടവ വഴി നടയറ കനാലില്‍ ചെന്നുചേരുകയാണ് ചെയ്യുന്നത്. 17 കിലോമീറ്റര് മാത്രമാണ് നീളം. 124.28 ചതുരശ്ര കിലോമീറ്റർ നദിതട പ്രദേശങ്ങളുണ്ട്.
വർക്കലയ്ക്ക് സമീപമുള്ള  അയിരൂർ എന്ന ഗ്രാമത്തിലൂടെ കടന്ന പോകുന്നതിനാലാണ് അയിരൂർ പുഴയെന്ന് ഇതിനെ അറിയപ്പെടുന്നത്. പ്രാചീന കാലഘട്ടത്തില്‍ വേദങ്ങള്‍ പഠിപ്പിക്കപ്പെട്ട പ്രദേശമായാണ് നദിയുടെ ഉദ്ഭവ സ്ഥാനമായ നാവായിക്കുളം അറിയപ്പെടുന്നത്.
പുഴയുടെ ഇരുകരകളിലും
ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. അഞ്ച് ആരാധനാമൂർത്തികളെ പ്രതിഷ്ഠിക്കപ്പെട്ട സ്ഥാനമെന്ന് സൂചന നല്‍കുന്ന  അഞ്ചുമൂർത്തി എന്ന വാക്കില്‍ നിന്നാണ് അയിരൂർ എന്ന പേരുണ്ടായത്.
**കരുവന്നൂർപുഴ**
വിശ്വാസവും ആചാരവും ഇടകലർന്നൊഴുകുന്ന കരുവന്നൂർ പുഴ
തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 48 കി.മി അകലെയാണ് കരുവന്നൂർപ്പുഴ സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ ചീമേനി വന്യജീവി സങ്കേതത്തില്‍ നിന്നും ഉത്ഭവിച്ച് തൃശ്ശൂര്‍ ജില്ലയിലൂടെ കരുവന്നൂർപ്പുഴ ഒഴുകുന്നു.കരുവന്നൂർപ്പുഴയുടെ പോഷകനദിയാണ് കരുമാലിപ്പുഴ അല്ലെങ്കില്‍ കുറുമാലിപ്പുഴ. കുറുമാലി ആറ് മണലിപ്പുഴയുമായി പാലക്കടവില്‍ വച്ച് ചേരുമ്പോള്‍ കരുവന്നൂർപ്പുഴയാകുന്നു.പശ്ചിമഘട്ടത്തിലെ പൂമലയിലെ ചിന്മമിയാറില്‍ നിന്നുമാണ്  കുറുമാലിപ്പുഴ ഉത്ഭവിക്കുന്നത്. 1996 ല്‍ ആണ് ചിന്മണി ഡാം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ചിന്മണി പുഴയ്ക്ക് കുറുകേയാണ് ഡാം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടായി പിരിയുന്ന കരുവന്നൂർപ്പുഴയുടെ ഒരു ഭാഗം ചേറ്റുവകായലിലും ഏനാമാവ് ബണ്ടിലും മറ്റൊരു ഭാഗം കൊടുങ്ങല്ലൂരില്‍ പെരിയാറുമായും ചേരുന്നു.
**സംസ്കാരത്തിന്റെ ഭാഗമായ കരുവന്നൂർപ്പുഴ**
കേരളത്തിലെ ക്ഷേത്രങ്ങളിലെ ഒരു പ്രധാന ചടങ്ങാണ് ആറാട്ട്. ക്ഷേത്രത്തിനുളളിലെ ദേവവിഗ്രഹത്തെ ആചാരത്തിന്റെ ഭാഗമായി  പുഴക്കടവുകളില്‍ എത്തിച്ച് ശുദ്ധി വരുത്തുന്നു. ഇത്തരം കടവുകളെ '' ആറാട്ട് കടവുകള്‍ '' എന്നാണ് പറയുക. കരുവന്നൂര്‍പ്പുഴയുടെ സമീപമുളള മന്ദാരം കടവിലാണ് നഗരത്തിലെ ക്ഷേത്ര ആറാട്ട് നടക്കുന്നത്. തൃശ്ശൂര്‍ പൂരത്തിന്റെ തലേന്ന് രാത്രി മുതല്‍ ഗംഗാ ദേവി പുഴയിലുണ്ടാകുമെന്നാണ് പ്രാദേശിക വിശ്വാസം. അങ്ങനെ കരുവന്നൂര്‍പ്പുഴ വിശ്വാസത്തിന്റെ ആചാരത്തിന്റെ കൂടെ ഭാഗമാകുന്നു.
**കനോലി കനാലും കരുവന്നൂർപ്പുഴയും**
1848 ലാണ്  കനോലി കനാലിന്റെ ഉത്ഭവം. അന്ന് മലബാര്‍ ജില്ലാ കളക്ടറായിരുന്ന എച്ച് വി കനോലി  കോഴിക്കോട് മുതല്‍ കൊടുങ്ങല്ലൂര്‍ വരെ വിശാല ജലഗതാഗത മാര്‍ഗ്ഗം എന്ന ലക്ഷ്യത്തോടെ പുഴകളെയും ജലാശയങ്ങളേയും കനാലുകള്‍ നിര്‍മ്മിച്ചു കൂട്ടിയിണക്കി. അങ്ങനെ കൂട്ടിയിണക്കിയ തീരദേശത്തെ ജലഗതാഗത മാര്‍ഗ്ഗത്തെയാണ് കനോലി കനാല്‍ എന്നു വിളിക്കുന്നത്. ഇപ്പറഞ്ഞ കനോലി കനാലിന്റെ ഭാഗമാണ് കരുവന്നൂർപ്പുഴയും.
കോഴിക്കോട് ജില്ലയില്‍ കനോലി കനാല്‍ വടക്ക് കോരപ്പുഴയേയും തെക്ക് കല്ലായിപ്പുഴയേയും ബന്ധിപ്പിച്ചിരിക്കുന്നു.1850 ലാണ് കനാല്‍ പൂര്‍ണ്ണമാകുന്നത്.
**കരുവന്നൂർപ്പുഴയും വിദ്വാൻ മാന്തിട്ടയും**
കരുവന്നൂർപ്പുഴ സാഹിത്യത്തിലും ഒരു കൈപയറ്റിയിട്ടുണ്ട്. തൃപ്പയാര്‍ ക്ഷേത്രത്തിനു മുന്നിലൂടെ ഒഴുകുന്ന കരുവന്നൂർപ്പുഴയെയാണ് തീവ്ര എന്ന പേരില്‍ വിദ്വാന്‍ മാന്തിട്ട തന്‍റെ ചാതകസന്ദേശത്തില്‍ പറ‍ഞ്ഞിരിക്കുന്നത്. അങ്ങനെ സംസ്കൃത സാഹിത്യത്തിലും കരുവന്നൂർപ്പുഴ ഒരു ഭാഗമാകുന്നു.
ചിറ്റാരി പുഴ**
കാസർകോഡ് ജില്ലയിലെ ഏതാനും ചെറിയ നദികൾ ചേർന്ന് ഒരുമിച്ചൊഴുകുന്ന നദിയാണ് ചിറ്റാരി പുഴ. സമുദ്രനിരപ്പില്‍ നിന്നു 91 മീറ്റർ ഉയരത്തിലുള്ള ചെട്ടിയംചാല്‍ പ്രദേശത്ത് നിന്നാണ് ഉദ്ഭവിക്കുന്നത്. കാസർകോഡ് ജില്ലയുടെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകി അറബിക്കടലിൽ സംഗമിക്കും.  25 കിലോമീറ്റർ നീളമുള്ള ചിറ്റാരി പുഴയ്ക്ക് 101.38 ചതുരശ്ര കിലോമീറ്റർ വരുന്ന നദീതട പ്രദേശങ്ങളുണ്ട്. കല്‍നാട്, ബേക്കൽ, ചിറ്റാരിതോട് എന്നിവയാണ് പ്രധാന കൈവഴികൾ. ജില്ലയിലെ കണിയദുക്ക പ്രദേശത്ത് നിന്ന് ഉത്ഭവിക്കുന്ന ബേക്കല്‍ നദിക്ക് ഏകദേശം 48 ചതുരശ്ര കിലോമീറ്റർ നദീതട പ്രദേശങ്ങളുണ്ട്. ചട്ടഞ്ചാലാണ് കല്‍നാട് നദിയുടെ ഉത്ഭവസ്ഥാനം.
കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് നാലുകിലോമീറ്റർ വടക്ക് സ്ഥിതിയെയ്യുന്ന ചിറ്റാരി എന്ന തീരദേശ ഗ്രാമത്തില്‍ കൂടി ഒഴുകുന്നതിനാലാണ് ഈ നദിക്ക് ചിറ്റാരിപ്പുഴയെന്ന് പേര് വന്നത്. ആറു കൊണ്ട് ചുറ്റപ്പെട്ട പ്രദേശമായതുകൊണ്ടാണത്രെ ഈ നാടിനെ ചിറ്റാരിയെന്ന് വിളിക്കുന്നത്. പൂര്‍വഘട്ടത്തില്‍ നിന്ന് ഉദ്ഭവിച്ച് ചിറ്റാരി ഗ്രാമത്തെ ചുറ്റിയൊഴുകി അതിനടുത്ത് വെച്ച് തന്നെ അറബിക്കടലുമായി അലിഞ്ഞുചടേരും ചിറ്റാരി പുഴ.
കടലുമായി സംഗമിക്കുന്ന പ്രദേശം ജൈവവൈവിദ്ധ്യത്താല്‍ സമ്പുഷ്ടമാണ്. ഇവിടെ അഴീമുഖത്തോട് ചേർന്ന് രൂപം കൊണ്ട കുട്രു ദ്വീപ് ഏറെ വിനോദസഞ്ചാര പ്രാധാന്യമുള്ളതും എന്നാല്‍ അധികം അറിയപ്പെടാത്തതുമായ പ്രദേശമാണ്. പ്രസിദ്ധമായ ശ്രീകുട്രു മൂകാംബിക ക്ഷേത്രവും കേരളത്തിലെ ഏറ്റവും പുരാതനമായ മുസ്ലീം പള്ളികളിലൊന്നും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ചരിത്ര പ്രസിദ്ധമായ ബേക്കല്‍ കോട്ടയില്‍ നിന്ന് അഞ്ച് കിലോ മീറ്റർ മാത്രം അകലെയാണ് ചിറ്റാരിപ്പുഴ.

അവസാനം പരിഷ്കരിച്ചത് : 3/13/2020

© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate