অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ബയോഗ്യാസ് വികസന പദ്ധതി

ബയോഗ്യാസ് വികസന പദ്ധതി

ബയോ-ഗ്യാസ് പ്ലാന്റുകളുടെ ദേശീയ പ്രാധാന്യം

ഇന്ത്യയില്‍ ഓരോ ദിവസവും നാം കത്തിക്കുന്ന വിറകിന്റെ മാത്രം ആകെ ചിലവ്(ഒരു ദിവസത്തേക്ക്) 150 കോടി രൂപ വരും.ഇന്ധന സമാഹരണത്തിന് ഒരാള്‍ തന്‍റെ പ്രവര്‍ത്തി സമയത്തിന്‍റെ 8ല്‍ ഒരു ഭാഗം ചിലവഴിക്കുന്നു. ലോകത്തിലുള്ള ആകെ കന്നുകാലി സമ്പത്തിന്‍റെ 3/2 ഭാഗമുള്ള ഇന്ത്യയില്‍ ലഭിക്കുന്ന ചാണകത്തിന്റെ 5/1 ഇന്ധനാവശ്യത്തിനായി ഉപയോഗിക്കുന്നു. ഓരോ വര്‍ഷവും ഇന്ധനാവശ്യത്തിനായി ഉപയോഗിക്കുന്നു. ഓരോ വര്‍ഷവും ഇന്ധനാവശ്യത്തിനായി മാത്രം 15 ലക്ഷം ഹെക്ടര്‍ വനഭൂമി വെട്ടി നശിപ്പിക്കുന്നു. ഇതിന്‍റെ 3 ഇരട്ടി ഭൂപ്രദേശം മണ്ണൊലിപ്പ് മൂലം തരിശായി മാറുന്നു. നമുക്ക് ലഭിക്കുന്ന മറ്റ് ഊര്‍ജ്ജോല്പന്നങ്ങളുടെ ചൂഷണം ആകെയുള്ളതിന്റെ 5% വീതം ഓരോ വര്‍ഷവും നാം ചിലവാക്കുന്നു.

ബയോ ഗ്യാസ് പ്ലാന്റുകളുടെ നിര്‍മ്മാണം കൊണ്ടുണ്ടാകുന്ന നേട്ടങ്ങള്‍

  1. ചിലവ് കുറഞ്ഞ മാലിന്യരഹിതമായ ഇന്ധനം ലഭ്യമാകുന്നു.
  2. അപകട രഹിതമാണ്, ഭക്ഷണം പാകം ചെയ്യാന്‍ കുറഞ്ഞ സമയം കൊണ്ട് കഴിയുന്നു
  3. വീട് പുകയും കരിയും ഏല്‍ക്കാതെയും പാത്രങ്ങള്‍ കരിപിടിക്കാതെയും സൂക്ഷിക്കാം
  4. വിളക്കുകള്‍ കത്തിക്കാം, ഡീസല്‍ പെട്രോള്‍ എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കാം
  5. അടുക്കളയിലെ  പുക ഏറ്റാല്‍ കണ്ണിനുണ്ടാകുന്ന അസുഖത്തില്‍ നിന്നും തലവേദനയില്‍ പുക ഏറ്റാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറഞ്ഞ് വിളര്‍ച്ചയും ആരോഗ്യക്കുറവും ഉണ്ടാകുന്ന അവസ്ഥയില്‍ നിന്ന് വീട്ടമ്മയെ രക്ഷിക്കാം
  6. മാലിന്യമായി മാറുന്ന ജൈവ വസ്തുക്കള്‍ പ്ലാന്‍റില്‍ നിറച്ചു പരിസര ശുചീകരണം നേടാം. കൂടാതെ കൂടുതല്‍ ജൈവവാതകം ഉല്‍പ്പാദിപ്പിച്ചു എടുക്കാം. ഗുണനിലവാരമുള്ള കൂടുതല്‍ ജൈവവളവും നിര്‍മ്മിചെടുക്കാം.
  7. സസ്യ സമ്പത്തുകള്‍ നിലനില്‍ക്കുന്നതിനും കന്നുകാലി സമ്പത്ത് നിലനിര്‍ത്തുന്നതിനും കഴിയുന്നു.
  8. പരിസ്ഥിതി സംരക്ഷണവും മണ്ണൊലിപ്പും തടയാന്‍ കഴിയുന്നു.

കര്‍ഷകനൊരു ബയോ-ഗ്യാസ് പ്ലാന്‍റ്

  1. ജൈവവാതക പ്ലാന്‍റില്‍ നിന്നും പുറത്തു വരുന്ന ചാണകമട്ടില്‍(സ്ലറി) സസ്യങ്ങള്‍ക്ക് ആവശ്യമായ പ്രധാന മൂലകങ്ങള്‍ നേരിട്ട് ലഭ്യമാകുന്ന രൂപത്തില്‍ അടങ്ങിയിരിക്കുന്നു.
  2. ജൈവപ്രധാനമായ ചാണക മട്ടു മണ്ണിനു നല്‍കിയാല്‍ മണ്ണൊലിപ്പ് തടയുന്നതിനും ജലസംഭരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാനും അങ്ങനെ മണ്ണിനെ ജീവസ്സുറ്റതാക്കുവാനും സഹായിക്കുന്നു.
  3. ജൈവ വളങ്ങളിലെ കലകളും കീടങ്ങളും നശിക്കുന്നതിനാല്‍ ഈ വളം ഉപയോഗിച്ചാല്‍ കളകീടങ്ങളില്‍ നിന്ന്‍ സംരക്ഷണം ലഭിക്കുന്നു.
  4. സസ്യങ്ങളുടെ രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്ന സൂക്ഷ്മ മൂലകങ്ങള്‍ ഈ ചാണകമട്ടില്‍ അടങ്ങിയിരിക്കുന്നതിനാല്‍ പല രോഗങ്ങളെയും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയുന്നു.
  5. തൈകള്‍ വേര് പിടിപ്പിക്കുവാനും വിത്തുകള്‍ വേഗം വളരുന്നതിനും ഈ ചാണകമട്ടു ഉപയോഗിക്കാവുന്നതാണ്.
  6. ജൈവ വാതകത്തില്‍ വിത്തുകള്‍ കേടുകൂടാതെ വളരെക്കാലം സൂക്ഷിക്കാം.
  7. മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം, മത്സ്യകൃഷി എന്നിവക്കും ഇത് ഗുണപ്രദമാണ്.

ജൈവവാതക ഉല്‍പ്പാദനത്തില്‍ ഉപയോഗിക്കാവുന്ന ജൈവവസ്തുക്കള്‍

  1. ചാണകം, മറ്റെല്ലാ വളര്‍ത്തു മൃഗങ്ങളുടെയും കാഷ്ടം
  2. കാപ്പിതൊണ്ട്,കൊക്കോതൊണ്ട്,കശുമാമ്പഴം,തെയിലച്ചണ്ടി,ജൈവ മാലിന്യങ്ങള്‍ അടങ്ങിയ മലിനജലം
  3. പച്ചിലകള്‍, കാര്‍ഷിക അവശിഷ്ടങ്ങള്‍, അടുക്കളയിലെ ഭക്ഷ്യ അവശിഷ്ടങ്ങള്‍,ആഫ്രിക്കന്‍ പായല്‍, കുളവാഴ ഇവയെല്ലാം ഉപയോഗിക്കാം.

പ്ലാന്‍റ് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. അടുക്കള,തൊഴുത്ത് എന്നിവയോട് കഴിയുന്നതും അടുത്ത് നിര്‍മ്മിക്കുവാന്‍ ശ്രദ്ധിക്കുക. കിണറിനോട്‌ അടുത്ത് പണിയാതിരിക്കുക.
  2. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക. വലിയ വൃക്ഷങ്ങള്‍ പ്ലാന്റിനടുത്ത് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
  3. ചതുപ്പ് നിലങ്ങളിലും വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയുള്ള സ്ഥലങ്ങളിലും നിര്‍മ്മിക്കാതിരിക്കുക.
  4. ലഭ്യമായ ചാണകത്തിനോ  ജൈവ വസ്തുക്കള്‍ക്കോ അനുസരിച്ചുള്ള പ്ലാന്‍റ് നിര്‍മ്മിക്കുക.
  5. ഗുണനിലവാരമുള്ള നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിക്കുക.

ബയോ ഗ്യാസ് പ്ലാന്റുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ശ്രദ്ധിക്കേണ്ട പൊതുനിര്‍ദ്ദേശങ്ങള്‍

  1. ആവശ്യമായ അളവില്‍ മാത്രം ചാണകം നിറക്കുക.പ്ലാന്‍റില്‍ നിന്നും ചാണകം പുറംതള്ളി തുടങ്ങുമ്പോള്‍ മാത്രം ഗ്യാസ് ഉപയോഗിക്കുക.
  2. എല്ലാ ദിവസവും രാവിലെ നിശ്ചിത സമയത്ത് പ്ലാന്റിന്റെ വലിപ്പം അനുസരിച്ച് 1 ക്യൂ.മിന് 25 കി.ഗ്രാം എന്ന തോതില്‍ തുല്യ അനുപാതം വെള്ളവും ചേര്‍ത്ത് നന്നായി കലക്കി പ്ലാന്‍റില്‍ നിറക്കുക.
  3. ശരിയായി പ്രവര്‍ത്തിക്കുന്ന പ്ലാന്‍റില്‍ നിന്നും ദിവസവും ചാണകലായനി പുറംതള്ളുന്നതാണ്. ഇങ്ങനെ പുറംതള്ളാത്ത പ്ലാന്‍റില്‍ കൂടുതല്‍ ചാണക ലായനി നിറച്ചില്ലെങ്കില്‍ ഗ്യാസിന്റെ ഉല്‍പ്പാദനം കുറഞ്ഞ് പ്ലാന്‍റ് പ്രവര്‍ത്തനരഹിതമാകും.
  4. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സമയങ്ങളില്‍ രാവിലെ മിക്സിംഗ് ടാങ്കില്‍ ചാണകം കലക്കിയിടുക. ശേഷം മൂന്ന് മണിക്കൂറെങ്കിലും സൂര്യപ്രകാശം അടിച്ച ശേഷം ചാണക ലായനി പ്ലാന്റിലെക്ക് തുറന്നു വിടുക. ഇത് കൂടുതല്‍ ഗ്യാസ് ലഭ്യമാകുവാന്‍ സഹായകമാകും.
  1. ഗ്യാസ് ഉപയോഗിക്കുവാന്‍ തുടങ്ങുമ്പോള്‍ തീപ്പെട്ടി കത്തിച്ചശേഷം അടുപ്പിന്‍റെ ടാപ്പ് തുറക്കുക. കത്തികഴിഞ്ഞാല്‍ ടാപ്പ് നിയന്ത്രിച്ച് ജ്വാല പാത്രത്തിന് അടിയിലാക്കി ക്രമീകരിക്കുക.
  1. അടുപ്പിന്‍റെ ബര്‍ന്നറിനുള്ളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തിളച്ചു വീഴാതിരിക്കാന്‍ ശ്രമിക്കുക. ഇങ്ങനെ സംഭവിച്ചാല്‍ വൃത്തിയാക്കിയതിനു ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.
  1. അടുപ്പുമായി ബന്ധപ്പെടുത്തിയിരിക്കുന്ന പൈപ്പ് ചൂടായി അയഞ്ഞു പോയാല്‍ പ്രധാന ടാപ്പ് അടച്ച് അയഞ്ഞ ഭാഗം മുറിച്ചു വീണ്ടും അടുപ്പുമായി ബന്ധിപ്പിക്കുക.
  1. പ്ലാന്‍റില്‍ നിന്നും ചാണകം പുറത്തു പോകുന്ന ഭാഗം ദിവസവും വൃത്തിയായി സൂക്ഷിക്കുക. ഗ്യാസ് ഉല്‍പ്പാദനം കഴിഞ്ഞ് ചാണക ലായനി ഒരു തടസ്സവും കൂടാതെ പുറം തള്ളുന്നതിന് ഇത് സഹായിക്കും.
  1. ചാണകമട്ടു ഉണങ്ങാതെ കൃഷിക്ക് ഉപയോഗിച്ചാല്‍ വര്‍ദ്ധിച്ച വളമൂല്യം നഷ്ടപ്പെടുകയില്ല. ചാണക കുഴിയില്‍ ചപ്പുചവറുകള്‍ കൊണ്ട് പുതയിടുന്നതും വളമൂല്യം നഷ്ടമാകാതിരിക്കാനും കൂടുതല്‍ ജൈവവളം ഉണ്ടാക്കിയെടുക്കുന്നതിനും സഹായിക്കും.

മേല്‍പ്പറഞ്ഞ വസ്തുതകള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യുന്നതായാല്‍ ദീര്‍ഘകാലത്തേക്ക് യാതൊരു പ്രശ്നവും കൂടാതെ പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നതായിരിക്കും.

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate