অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സൂര്യമിത്ര സ്കില്‍ ഡവലപ്മെന്റ്റ് പ്രോഗ്രാം

മിനിസ്ട്രി ഓഫ് ന്യൂ ആന്‍റ് റിന്യൂവബിള്‍ എനര്‍ജിയുടെ (എം എന്‍ ആര്‍ ഇ) സ്വയം ഭരണതികാരമുള്ള, സോളാര്‍ എനര്‍ജിയുടെ പഠനങ്ങളും പുരോഗതിയും കൊണ്ടുവന്നിട്ടുള്ള ഒരു സ്ഥാപനം കൂടിയാണ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോളാര്‍ ആന്റ് എനെര്‍ജി (എന്‍ ഐ എസ് ഇ). സംസ്ഥാന നോഡല്‍ ഏജന്‍സികളുമായുള്ള സഹകരണത്തോടെ  എന്‍ ഐ എസ് ഇ, സൂര്യമിത്ര സ്കില്‍ ടെവേലോപ്മെന്റ്റ്‌ പ്രോഗ്രാം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി നടത്തുന്നു.

ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യം വക്കുന്നത് യുവജനങ്ങളിലെ കഴിവു വര്‍ധിപ്പിക്കുക. ജോലി സാധ്യതക്ളെ മുന്‍നിര്‍ത്തി വളര്‍ന്നുകൊണ്ടിരിക്കുന്ന സോളാര്‍ പവര്‍ എനെര്‍ജി പ്രോഗ്രാമിന്‍റെ സ്ഥാപനവും പ്രവര്‍ത്തനവും സംരക്ഷണവും നടപ്പിലാക്കുക. മിനിസ്ട്രി ഓഫ് ന്യൂ ആന്‍റ് രേനെവബിള്‍ എനേര്‍ജി ആന്‍റ് ടെക്നോളജി ആണ് ഇതിന്‍റെ സ്പോണ്‍സര്‍ഷിപ്‌ ഏറ്റെടുത്തിരിക്കുന്നത്.

യോഗ്യതാ മാനദണ്ഡം

താഴെ പറയുന്ന യോഗ്യതയുള്ള അപേക്ഷകര്‍ക്കാണ് മുന്ഗണന

1. വേണ്ട യോഗ്യതകള്‍ : അപേക്ഷകന്‍ പത്താംക്ലാസ് പാസ്സായതും ഐ ടി ഐയില്‍ ഇളക്ട്രീഷ്യന്‍ / വയര്‍മാന്‍ / എലെക്ട്രോണിക്സ്‌ മെക്കാനിക് /ഫിറ്റര്‍ / ഷീറ്റ് മെറ്റല്‍ ,18 വയസ്സില്‍ കുറയരുത്.

2. മികച്ച യോഗ്യത : ഇലെക്ട്രികല്സില്‍ ടിപ്ലോമയുള്ള അപേക്ഷകര്‍ / മെക്കാനിക്കല്‍ ആന്‍റ് ഇലക്ട്രോണിക് ബ്രാഞ്ചസിനും മുന്ഗണന, ഇലക്ട്രീഷ്യന്‍ സര്‍ട്ടിഫിക്കറ്റും പ്രവര്തിപരിചയവും ഉള്ളവര്‍ക്ക് മുന്ഗണന, എന്ജിനീരിംഗ് യോഗ്യത ഉള്ളവരും മറ്റു ഹയ്യര്‍ ക്വാലിഫികേഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാന്‍ യോഗ്യതയുള്ളതല്ല.

3. ട്രെയിനിയെ സിലക്ട് ചെയ്യുന്ന സമയത്ത് ഗ്രാമീണ മേഘലയില്‍ നിന്നു വരുന്നവര്‍ക്കും ജോലിയല്ലാത്ത യുവജനങ്ങള്‍ക്കുംസ്ത്രീകള്‍ക്കും എസ് സി / എസ് ടി ക്യാന്‍ഡിടെഴ്സിനും പ്രത്യേക ഊന്നല്‍.

4. ഏതെങ്കിലുംവിജ്ഞാനശാഖയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക്പ്രവേശനായോഗ്യത ഉണ്ടായിരിക്കുന്നതല്ല

സീറ്റുകളും കാലയളവും

ഈ താമസിച്ചുകൊണ്ടുള്ള സ്കില്‍ ടവലോപ്മെന്‍റ് പ്രോഗ്രാമിന്‍റെ കാലാവധി 600 മണിക്കൂര്‍ (90 ദിവസം ). ഇത് ഒരു ഫ്രീയായി താമസിച്ചുകൊണ്ടുള്ള പ്രോഗ്രാം ആണ്. അതില്‍ ബോര്ഡിങ്ങും ലോഡിങ്ങും ഉള്‍പ്പെടും. സുമിത്രാ സ്കില്‍ ഡവലപ്മെന്റ്റ് പ്രോഗ്രാം സ്പോണ്സര്‍ ചെയ്തിരിക്കുന്നത് ഇന്ത്യന്‍ ഗവേര്‍ന്മെന്റിന്റെ മിനിസ്ട്രി ഓഫ് ന്യൂ ആന്‍റ് റിന്യൂവബിള്‍ എനര്‍ജി.

സീറ്റുകള്‍ : ഇപ്പോള്‍ ഓരോ ബാച്ചിലേക്കും 30 സീറ്റുകള്‍ വീതമുള്ള ട്രെയ്നിഗ് പ്രോഗ്രാം ആണ്. കോഴ്സിന്റെകാലാവധി തീരുമ്പോള്‍ സര്‍ട്ടിഫിക്കറ്റ്കൊടുക്കുന്നതിനായ് ശരിയായ മൂല്ല്യ നിര്‍ണയം ഉണ്ടായിരിക്കും.

പ്രാവേശനം

  • പ്രിന്‍റ് അല്ലെങ്കില്‍ എലെക്ട്രോനിക് മീഡിയ വഴി ബാച്ചിനേക്കുരിച്ചും തിയതിയും ട്രെയിനിഗ് നല്‍കുന്ന സ്ഥലവും പരസ്യ രൂപേണ പ്രസ്തുത ഇന്‍സ്ടിടുഷനും മിനിസ്ട്രി ഓഫ് ന്യൂ ആന്‍റ് റിന്യൂവബില്‍ എനെര്‍ജിയുടെ സംസ്ഥാന നോഡല്‍ ഏജന്‍സിയും കൂടി നല്‍കുന്നതാണ്.
  • ട്രെയ്നികളെഎടുക്കുന്നതിന്റെ അന്തിമ തീരുമാനം നടത്തുന്നത് പ്രസ്തുത സ്ഥാപനമാണ്‌. നിര്‍ദ്ദിഷ്ട്ട പങ്കാളികളുടെ വിശദാംശങ്ങള്‍ എന്‍. ഐ എസ് ഈ അല്ലെങ്കില്‍ ബന്ധപ്പെട്ട എസ് എന്‍ എയോ പ്രോഗ്രാം തുടങ്ങുന്നതിനു മുന്പ് അറിയിക്കേണ്ടതാണ്.
  • ട്രെയ്നിയെ സിലക്ട്ടു ചെയ്യുന്ന സമയത്ത് ഗ്രാമീണ മേഘലയില്‍ നിന്ന് വരുന്നവര്‍ക്കും ജോലിയില്ലാത്ത യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും എസ് സി / എസ് ടി ക്യാന്ടിടെറ്സിനും പ്രത്യേക പരിഗണന.

പഠനവും പ്രായോഗിക ജോലിയും

  1. അദ്ധ്യപനത്തിന്റെ പ്രധാന പാഠിയപദതി നാട്ഷനാല്‍ കൌണ്‍സില്‍ ഓഫ് വോകേഷന്ല്‍ ട്രെയ്നിഗ്(എന്‍ സി വി റ്റി)ക്ക് അനുസരിച്ചയിയരിക്കും.അങ്ങിഇകരിച്ച അഞ്ചാം മൊടിയുല്‍ ഗൈഡ് ലൈയ്നുമായി അറ്റാച്ച് ചെയ്തിട്ടുണ്ട്.
  2. പരിശിലന പരിപാടി ഒരു നിശ്ചിത ദയിനംത്ദിന ടൈംടേബിള്‍ അനുസരിച്ചായിരിക്കും. യോഗ / പി റ്റി പരിശിലന പരിപാടികള്‍ നടത്തപ്പെടുന്നു.
  3. ക്ലാസ്റൂം ലക്ചറിനായ്‌ ദിവസത്തെ ആദ്യ മണിക്കൂര്‍ ഉപയോഗപ്പെടുത്താം.
  4. ലാബുകള്‍ പരീക്ഷണങ്ങള്‍, ക്ലസ്റൂം എക്സസയ്സ്, ഉണ്ടെങ്കില്‍ സോഫ്റ്റവെയര്‍ സിമുലേഷന്‍, കൂടാതെ പതിവ് ക്വിസ് / ക്ലാസ് ടെസ്റ്റും ഇന്ടസ്ട്രിയല്‍ സന്തര്‍ശനവും ഉണ്ടായിരിക്കും.
  5. ആവശിയാനുസരണം ഫീല്‍ഡ് വിസിറ്റ്, പരീക്ഷണം എന്നിവയ്ക്കായി സൗകര്യനുസരണം ബാച്ചിനെ പല ഗ്രൂപ്പുകളായി തിരിച്ചയിരിക്കും ചെയുക.
  6. പ്രജോതിത സെക്ഷനുകള്‍(ഓരോന്നും ഒരു മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ളത്)ഓരോ 2 ആഴ്ച്ചകളിലും നടത്തണം.
  7. പ്രസ്തുത സ്ഥാപനം പ്രോഗ്രാമില്‍  പങ്കെടുക്കുന്നവര്‍ക്ക് ഓരോ സെറ്റ് യൂണിഫോം നല്‍കണം. ശരിയയ യൂണിഫോം ധരിച്ചുമാത്രമേ സെക്ഷനുകളില്‍ പങ്കെടുക്കാനാവൂ. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്‍ ഐ എസ് സി ലോഗോ ചിഹ്നനം വച്ച ടി ഷര്‍ട്ട് (ചാര്കളര്‍)പാന്റ് (മഞ്ഞ നിറം). ജക്കെറ്റ് , സേഫ്റ്റി ഹെല്‍മറ്റും ബൂട്ട്സും എല്ലാ പര്ടിസിപറ്സിപ്പന്റ്സിനും ട്രെയിനിഗ് കഴിഞ്ഞു പ്രസ്തുത സ്ഥാപനം കൊടുക്കണം.
  8. ഓരോ പര്ടിസിപ്പന്റ്സിനും/ഗ്രൂപ്പിനും സെറ്റില്‍ പ്രവര്‍ത്തിക്കാന്‍ ഉചിതമായ ടൂള്‍ കിറ്റ്‌ നല്‍കണം.
  9. ഒരു സെക്ഷനുകളിലേയും ഓരോ മോട്യുളും ട്രെയിനിക്ക് ആ സെക്ഷനിലെ മെറ്റിരിയല്സ് പ്രിപ്പയര്‍ ചെയുന്നതിന് സഹായിക്കും.  രഫ്ഫെരന്സുകള്‍ക്കും പരിശിലന പരിപാടികള്‍ക്കും / സ്ലൈഡുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള മുഴുവന്‍ അവകാശവും ഉണ്ട്.
  10. തിരഞ്ഞെടുക്കപ്പെട്ട പ്രദേശിക ഭാഷയിലയിരിക്കണം നിര്‍ദേശങ്ങള്‍നല്‍കുന്നത്. പക്ഷേ ക്ലാസ്സിന്റെ ഡിമന്റ്റ്അനുസരിച് വേണമെങ്കില്‍ ഹിന്ദിയിലോ ഇന്ഗ്ലീഷിലോ ക്ലാസ്സുകള്‍ നല്‍കാം.
  11. നിരന്തരമായ മൂല്യനിര്‍ണയത്തിന്റെ ഭാഗമായി പരിശീലകന്‍/ ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലാസ്ടെസ്റ്റ്‌/ ക്വിസുകളും ഓരോ സെക്ഷന്റെ അവസാനം നടത്തുന്നതായിരിക്കും. ഇതിന്‍റെ മനദന്ധം പരിശീലകന് തീരുമാനിക്കാവുന്നതാണ്. തലേദിവസത്തെ ക്ലാസ്സുകളുടെ ഒരു റീ ക്യാപ്പോടെ ആയിരിക്കണം ഓരോ ദിവസത്തേയും സെക്ഷനുകള്‍ തുടങ്ങുക .
  12. പരിശീലകര്‍ ആഴ്ച്ചയുടെ അവസാനത്തില്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടവിധം ഹോം വര്‍ക്കുകള്‍ കൊടുക്കേണ്ടതാണ്.

ഹാജര്‍

  • ഒരു ക്ലാസ് കൈകാര്യം ചെയുന്ന അദ്ധ്യാപിക / പരിശീലകന്‍ എല്ലാ പരിശീലനപരിപടികളുടെയും അവസാനംവരെ ഹാജര്‍ എടുക്കുകയും അതിന്‍റെ രേഗ സൂക്ഷിക്കുകയും വേണം.
  • തിയറിക്കും പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ / വര്‍ക്ക്ഷോപ്പുകള്‍ എന്നിവയില്‍ ട്രൈയ്നിക്ക് 100% ഹാജര്‍ പ്രതീക്ഷിക്കുന്നു. എന്നുവരികിലും മൊത്തത്തില്‍ 90 % എങ്കിലും ഹജര്‍ ഇല്ലെങ്കില്‍ സര്ടിഫ്ക്കറ്റ് കൊടുക്കാന്‍ പാടുള്ളതല്ല.

ഫീസ്‌ ഘടന

  • ട്രൈയ്നിയില്‍ നിന്ന് ഒരു തരത്തിലുള്ള ഫീസും മേടിക്കാന്‍പാടുള്ളതല്ല. ട്രൈയനികള്‍ തന്നെ അവര്‍ക്കാവശമായ പരിശീലനങ്ങളില്‍ പങ്കെടുക്കാനുള്ള അരേമെന്റ്സ് ചെയുന്നതയിരിക്കും. എന്തെങ്കിലും രൂപാസെക്യുരിറ്റി ടിപോസിറ്റ് ആയി മേടിചിട്ടുന്ടെങ്കില്‍ അവ കോഴ്സ് കഴിയുന്ന അവസരത്തില്‍തിരികെ നല്കീണ്ടാതാണ്. ഇത് പ്രോര്‍പ്പര്‍ റെക്കോര്‍ഡ്‌ ആയി സൂക്ഷിക്കേണ്ടതാണ്.
  • നടത്തുന്ന ഇന്‍സ്റ്റിറ്റുഷന്‍ തന്നെ ട്രിനിക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ്. സ്റ്റേറ്റ് നോഡല്‍ ഏജന്‍സി വഴിയായി മിനിസ്ട്രി ഓഫ് ന്യൂ ആന്റ് റിന്യൂവബിള്‍ എനെര്‍ജി ഓരോ ട്രൈയ്നിക്കും 300 രൂപ വെച് 30 ട്രിനിക്ക് 90 ദിവസം കൊടുക്കും. അത് 8.10 ലക്ഷം ആണ്.
  • സ്റ്റേറ്റ് നോഡല്‍ ഏജന്‍സി വഴിയായി മിനിസ്ട്രി ഓഫ് ന്യൂ ആന്റ് റിന്യൂവബിള്‍ എനെര്‍ജി  കോഴ്സ് ഫീസ്‌ ആയ 4.50 ലക്ഷം (മണിക്കൂറിനു 25 x 30 പങ്കാളികള്‍ x 600 മണിക്കൂര്‍).
  • സ്റ്റേറ്റ് നോഡല്‍ ഏജന്‍സി വഴിയായി മിനിസ്ട്രി ഓഫ് ന്യൂ ആന്റ് റിന്യൂവബിള്‍ എനെര്‍ജി അസെസ്മെന്റ്റ് ചാര്‍ജ് ആയ800 രൂപ 30 ട്രിനിക്ക് നല്‍കുന്നതാണ് ഇത് ഒരു 0.24 ലക്ഷം ആണ്.

പരിശിലനത്തിനു വിധേയമായവരുടെ മൂല്യ നിര്‍ണ്ണയം

എഴുത്ത് പരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷയും കൂടുന്നതാണ് അവസാന പരീക്ഷ. ഇത് സ്കില്‍ കൌണ്‍സില്‍ ഫോര്‍ ഗ്രീന്‍ ജോബ്സ്/എന്‍ സി വി റ്റി അവസാന മൂന്നു മാസത്തിനുള്ളില്‍ നടത്തും.

വ്യവസായ സന്തര്‍ശനം

സൂര്യാ മിത്രാ പ്രോഗ്രാമിന്‍റെ ആദ്യ രണ്ടു മാസത്തില്‍ ഒരു മൂന്നു പ്രവശ്യമെങ്കിലും ചെറുതും വലുതുമായ ഇന്ടസ്ട്ട്ര്രികളില്‍ പവ്വര്‍ ട്രാന്‍സ്മിഷന്‍, ഡിസ്ട്രിബ്യുഷന്‍, ലോഡ്സ്,കേബ്ലിംഗ്എന്നിവയെക്കുറിച്ച് അറിയാന്‍ സന്തര്‍ശിക്കണം. ഒരു സന്തര്‍ശനം33 kv സബ്സ്റ്റേഷന്‍ ആയും പ്ലാന്‍ ചെയണം.

തൊഴില്‍ സ്വഭാവം

സൂര്യാ മിത്രാ പ്രോഗ്രാമിന്‍റെ അവസാനം പ്രസ്തുത സ്ഥാപനം സോലാര്‍ ഇന്ടസ്ട്ട്ര്രികളേയും ഇ പിസി കമ്പനികളേയും മാര്‍ക്കറ്റിംഗ് കമ്പനികളേയും ട്രന്‍സ്കോയില്‍,ഡിസ്കോമസ് തുടങ്ങിയവര്‍ക്ക് ചെയുന്ന വലിയ കോണ്ട്രാക്ട്ടെഴ്സിനീയും പ്ലസേമെന്റ്റ് പ്രോഗ്രാം നടത്താനായി ക്ഷണിക്കും. ഈ പ്രോഗ്രാമിന്റെ അവസാനം പര്ട്ടിസിപ്പന്റ്സിനും ജോബ്‌ കൊടുത്തിരിക്കണം. പ്രസ്തുത സ്ഥാപനം എസ് എന്‍ എയുമയി കൂടിച്ചേര്‍ന്ന് പ്ലസേമെന്റിനായി ക്ഷണിക്കണം.

Source : NISE

  1. Suryamitra Skill Development Programme Guidelines
  2. Guidelines and Qualification Pack (Syllabus) for Suryamitra Skill Development Program

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate