অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സാങ്കേതിക വിദ്യകള്‍

മണ്‍കലത്തില്‍ സ്പിരുലിന കൃഷി

ഭക്‌ഷ്യയോഗ്യമായ പായല്‍ വര്‍ഗ്ഗത്തില്‍‌പ്പെട്ട സൂക്ഷ്മ സസ്യമാണ് സ്പിരുലിന. വിഷമുക്തവും മാംസ്യവും ജീവകങ്ങളും കൊണ്ട് സമ്പന്നവുമാണ് ഇത്. വളരെ ഉയര്‍ന്ന ഔഷധ മൂല്യവും ഉണ്ട് ഇതിന്. ഗ്രാമീണ സ്ത്രീകള്‍ക്ക് വീട്ടില്‍ തന്നെ സ്പിരുലിന വളര്‍ത്താന്‍ ലളിതവും ചെലവു കുറഞ്ഞതുമായ ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ്. വളരെ കുറച്ച് സ്ഥലവും തുച്ഛമായ പണവുമേ ഇതിനു വേണ്ടൂ. ഉണക്കിയ സ്പിരുലിന ലാഭകരമായി വിറ്റഴിക്കാം എന്നതിനാല്‍ ലാഭകരമായ ഒരു വ്യവസായം ആണ് ഇത്.

ആവശ്യമായ വസ്തുക്കള്‍ :

35 മുതല്‍ 40 വരെ ലിറ്റര്‍ ശേഷിയുള്ള മൂന്ന് മണ്‍കലങ്ങള്‍/ 25 ചതുരശ്രമീറ്ററില്‍ തുറന്നതും സുരക്ഷിതവുമായ സ്ഥലം.

മാധ്യമം :

ജൈവവാതക വളവും 2-3 ഗ്രാം കടലുപ്പോ സമാന രാസവസ്തുവോ (പൊട്ടാസ്യം ഡൈഹൈഡ്രജന്‍ ഫോസ്‌ഫേറ്റ്, പാചക സോഡ, ഉപ്പ്; കലര്‍പ്പില്ലാത്ത സ്പിരുലിനാ കള്‍ച്ചര്‍.

നടപടിക്രമം :

  • മൂന്ന് മണ്‍കലങ്ങളും കഴുത്തറ്റം തറയില്‍ കുഴിച്ചിട്ട്, വെള്ളവും മിശ്രിതവും കൂട്ടിക്കലര്‍ത്തുക. സ്പിരുലിന കൃഷിക്ക് ഏറ്റവും ഉത്തമവും ചെലവു കുറഞ്ഞതുമായ വളമാണ് ജൈവവാതക വളം.
  • കലര്‍പ്പില്ലാത്ത സ്പിരുലിന ചെറിയ അളവില്‍ ഇതിലേക്ക് കൂട്ടിക്കലര്‍ത്തുക. (പ്രാഥമിക ഘട്ടത്തില്‍, വളം പെട്ടെന്ന് കൂട്ടിക്കലര്‍ത്താനും എളുപ്പം ലഭ്യമാക്കാനും നിര്‍മ്മാതാക്കള്‍ നല്‍കും).
  • നിശ്ചലമായിരുന്നാല്‍ സ്പിരുലിന വളരില്ല എന്നതിനാല്‍ ദിവസവും 3 മുതല്‍ 4 വരെ തവണ ഈ ലായനി ഇളക്കിക്കൊടുക്കണം.
  • സൂര്യപ്രകാശം ഏല്‍ക്കും വിധമായിരിക്കണം മണ്‍കലങ്ങള്‍. സൂര്യപ്രകാശത്തില്‍ 3 മുതല്‍ 4 വരെ ദിവസം കൊണ്ട് സ്പിരുലിന പൂര്‍ണ വളര്‍ച്ചയെത്തും.
  • പൂര്‍ണവളര്‍ച്ചയെത്തിയ സ്പിരുലിന (മുകളിലെ പാളി ഇരുണ്ട പച്ച നിറമായി മാറും) തുണി കൊണ്ട് അരിച്ച് വിളവെടുക്കാം.
  • നല്ല വെള്ളത്തില്‍ സ്പിരുലിന കഴുകിയ ശേഷം (ഒട്ടിപ്പിടിച്ചിരിക്കുന്ന രാസവസ്തുക്കള്‍ നീക്കം ചെയ്യാന്‍), അത് നേരിട്ട് ചപ്പാത്തി/ മാവ്, ചട്ണികള്‍, നൂഡില്‍‌സ്, മറ്റ് ഭക്ഷണ വസ്തുക്കള്‍, പച്ചക്കറികള്‍ തുടങ്ങിവയില്‍ ചേര്‍ക്കാം (ഏതാണ്ട് ഭാരത്തിന്‍റെ 2 %). നിഴലില്‍ ഉണക്കിയ ശേഷം സ്പിരുലിന സൂക്ഷിച്ചു വയ്ക്കാം. അതിന്‍റെ ഗുണമേന്‍‌മയും മൂല്യം സംരക്ഷിക്കാന്‍ പെട്ടെന്നു തന്നെ അത് ഉണക്കണം.

നേട്ടങ്ങള്‍ :

  • 35-40 ലിറ്റര്‍ ശേഷിയുള്ള 3 മണ്‍കലങ്ങളില്‍ വളരുന്ന സ്പിരുലിന ദിവസവും 2 ഗ്രാം (ഒരു വ്യക്തിക്ക്) വരെ ഉയര്‍ന്ന ഗുണമേന്‍‌മയുള്ള സ്പിരുലിനപ്പൊടി നല്‍കാന്‍ പ്രാപ്തമായതാണ്. അത് ഒരു വ്യക്തിക്ക് ദിവസവും ആവശ്യമായ 100 % വിറ്റാമിന്‍ എയും 200 % വിറ്റാമിന്‍ ബി-12-ഉം നല്‍കും.
  • കോണ്‍ക്രീറ്റില്‍ തീര്‍ത്ത കുളങ്ങള്‍, കുഴികള്‍‌ എന്നിവയേക്കാള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ് മണ്‍കലങ്ങള്‍.
  • കേടായാല്‍ മണ്‍കലങ്ങള്‍ എളുപ്പം മാറ്റി സ്ഥാപിക്കാം, ആവശ്യമെങ്കില്‍ മാറ്റുകയും ചെയ്യാം.
  • അണുബാധയേല്‍ക്കുകയോ മലിനമാകുകയോ ചെയ്യാതിരുന്നാല്‍ കൃഷിക്കു ശേഷം വളരെക്കാലം അത് സൂക്ഷിച്ചു വയ്ക്കാം.
  • വളരെ ചുരുങ്ങിയ സമയവും അദ്ധ്വാനവും കൊണ്ട് ഗ്രാമീണ സ്ത്രീകള്‍ക്ക് കൂടുതല്‍ കലങ്ങളില്‍ ഇത് ഉണ്ടാക്കാന്‍ കഴിയും.

സ്രോതസ്സ് : AMM എ എം എം മുരുഗപ്പാ ചെട്ടിയാര്‍ റിസര്‍ച്ച് സെന്‍റര്‍, ആല്‍ഗല്‍ ഡിവിഷന്‍, സാവേരിവിയാര്‍ പുരം, പുതുക്കോട്ടൈ ജില്ല, തമിഴ്നാട്

www.daenvis.nic.in

ചെലവു കുറഞ്ഞ രീതിയില്‍ മുട്ട സംരക്ഷിക്കാനുള്ള സാങ്കേതികവിദ്യ

 

ഉപ്പു കൊണ്ട് മുട്ടകള്‍ സംരക്ഷിക്കുന്ന ലളിതമായ ഈ സാങ്കേതികവിദ്യ ചെലവു കുറഞ്ഞതും അതിന് ആവശ്യമായ വസ്തുക്കളാകട്ടെ വിലക്കുറവില്‍ എളുപ്പം ലഭ്യമായതുമാണ്.

ആവശ്യമായ വസ്തുക്കള്‍ :

ചെങ്കല്ല്, നിലംതല്ലി, അരിപ്പ, സാധാരണ ഉപ്പ്, പരന്ന പാത്രം, വെള്ളം

നടപടിക്രമം :

ചെങ്കല്ല് നന്നായി ഉടച്ച ശേഷം അത് അരിക്കുക. സാധാരണ ഉപ്പ് ഇതേ പോലെ നന്നായി പൊടിച്ച ശേഷം ചെങ്കല്ലു പൊടിയില്‍ കൂട്ടിക്കലര്‍ത്തുക. യഥാക്രമം 2:1 എന്ന അനുപാതത്തിലായിരിക്കണം ഇത് ചേര്‍ക്കേണ്ടത്. അതിനു ശേഷം ഇതിലേക്ക് വെള്ളം കൂട്ടിക്കലര്‍ത്തിയ ശേഷം മാവു പോലെ ആക്കുക. മുട്ടകള്‍ സൂക്ഷിച്ചു വയ്ക്കാന്‍ പറ്റുന്നവയാണോ അതല്ല വിരിയിക്കാന്‍ പരുവത്തിലുള്ളതാണോ എന്ന് അറിയുകയാണ് രണ്ടാമത്തെ ഘട്ടം. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് വളരെ ലളിതമായി ചെയ്ത് തിരിച്ചറിയാവുന്നതാണ് ഈ പരിശോധന. മുട്ട വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയാണെങ്കില്‍ അത് സൂക്ഷിച്ചുവയ്ക്കാന്‍ പറ്റിയതല്ല. അത് വെള്ളത്തിലേക്ക് ആണ്ടുപോകുകയാണെങ്കില്‍ സൂക്ഷിച്ചുവയ്ക്കാം. ഇനി, ഇപ്രകാരം തെരഞ്ഞെടുത്ത മുട്ടകള്‍ ഒരു നിരന്ന പാത്രത്തില്‍ വച്ച ശേഷം ചെങ്കല്ലു പൊടിയും ഉപ്പും ചേര്‍ത്ത മിശ്രിതം കൊണ്ട് അത് പൊതിയുക.

പത്തു ദിവസം ഈ പാത്രം തണലത്തു വയ്ക്കുക. മിശ്രിതം ഇടയ്ക്കിടെ വെള്ളം തളിച്ച് മിശ്രിതം എപ്പോഴും ഈര്‍പ്പത്തോടെ നിലനിര്‍ത്തുക. ഈ കാലയളവില്‍ ഉപ്പ് മുട്ടയ്ക്കുള്ളില്‍ വ്യാപിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യും. 10 ദിവസത്തിനു ശേഷം മുട്ടകള്‍ പുറത്തെടുത്ത് കഴുകി സൂക്ഷിക്കുക.

നേട്ടം :

ഉപ്പു കലര്‍ന്ന മുട്ടയ്ക്ക് നല്ല രുചി ഉണ്ടായിരിക്കുകയും ഒന്നര മാസം വരെ സൂക്ഷിച്ചു വയ്ക്കാന്‍ കഴിയുകയും ചെയ്യും.

സ്രോതസ്സ്: സെന്‍‌ട്രല്‍ ഫുഡ് ടെക്നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മൈസൂര്‍, കര്‍ണാടാകം

അവസാനം പരിഷ്കരിച്ചത് : 7/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate