অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിദ്യാഭ്യാസ രീതികള്‍

വിദ്യാഭ്യാസ രീതികള്‍

വിദ്യാഭ്യാസവും വിദ്യാഭ്യാസ രീതികളുമായും ബന്ധപ്പെട്ട്‌ ഒട്ടനവധി നാട്ടറിവുകളുണ്ട്‌. ഈ പ്രധാനമേഖലയേ രണ്ട്‌ പ്രധാന ഉപമേഖലകളായി തിരിക്കാം.

ഗുരുകുല വിദ്യഭ്യാസ രീതികള്‍

ഗുരുമുഖത്ത്‌ നിന്ന് നേരിട്ട്‌ വിദ്യ അഭ്യസിക്കുന്നതും ഗുരുവിന്റെ ഗൃഹത്തില്‍ താമസിച്ച്‌ ചെയ്യുന്നതുമായ വിദ്യാഭ്യാസ സബ്രദായം. മിക്കവാറും അപ്രത്യക്ഷമായ ഈ രീതിയെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുക.
അല്ലത്തവ:-
ഗുരുഗൃഹത്തില്‍ താമസിച്ചല്ലതെ ചെയ്യുന്ന എല്ലാ വിദ്യാഭ്യാസ രീതികളും ഇതിലുള്‍പെടും. ഈ ഉപമേഖലകളെ വീണ്ടും വിഭജിക്കാം.
മതപരം:-
വേദ പഠന ശാലകള്‍, മതങ്ങളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ രീതികള്‍ ഉദാ മുസ്ലീം മതപാഠശാലകള്‍
അല്ലാത്തവ:-
മതവുമായി നേരിട്ട്‌ ബന്ധമില്ലാത്തവ
മതപരമായ വിദ്യാഭ്യാസരീതികളെ വീണ്ടും വ്യത്യസ്ത സമുദായങ്ങളുടെ വിദ്യാഭ്യാസരീതികളിലേക്ക്‌ വിഭജിക്കാം. ഉദാ: നബൂതിരി സമുദായങ്ങളിലെ വേദപഠനം, പൂജാവിധികളുടെ പഠനം, ആചാരാനുഷ്ഠാനങ്ങളുടെ പഠനം മുതലായവ.
മതപരമല്ലാത്തവ:-
ഈ മേഖലയില്‍ മറ്റനേകം വിദ്യാഭ്യാസ രീതികള്‍ ഉള്‍പ്പെടും.

ഉദാ: വാദ്യങ്ങള്‍ ഉപയോഗിക്കാനുള്ള ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള, കലകള്‍ പഠിപ്പിക്കാനുള്ളവ മുതലായവ.
സംഗീതം തുടങ്ങിയ കലകളുടെ അഭ്യാസത്തിനു
ആയോധനമുറകളുടെ അഭ്യസ്തനത്തിനു
ശാസ്ത്രവിഷയങ്ങളുടെ അഭ്യസ്തനത്തിനു
സാമുദായിക പഠനത്തിനു
സാംസ്ക്കാരിക കാര്യങ്ങളുടെ പഠനത്തിനു
അടുത്തതായി വിദ്യാഭ്യാസത്തിനു വേണ്ട ഉപകരണങ്ങളുടെ ഉപമേഖലയാണു.
പുസ്തകങ്ങള്‍
താളിയോലകള്‍
ശിലാലിഖിതങ്ങള്‍
തൂലികകള്‍
മഷി, മഷിക്കൂട്ടുകള്‍
ഈ ഒരോ ഉപമേഖലയിലും വിവരങ്ങള്‍ ശേഖരിക്കാവുന്നതാണു.

മതപരമല്ലാത്തവ

ഈ മേഖലയില്‍ മറ്റനേകം വിദ്യാഭ്യാസ രീതികള്‍ ഉള്‍പ്പെടും. ഉദാ: വാദ്യങ്ങള്‍ ഉപയോഗിക്കാനുള്ള ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള, കലകള്‍ പഠിപ്പിക്കാനുള്ളവ മുതലായവ.
സംഗീതം തുടങ്ങിയ കലകളുടെ അഭ്യാസത്തിനു
ആയോധനമുറകളുടെ അഭ്യസ്തനത്തിനു
ശാസ്ത്രവിഷയങ്ങളുടെ അഭ്യസ്തനത്തിനു
സാമുദായിക പഠനത്തിനു
സാംസ്ക്കാരിക കാര്യങ്ങളുടെ പഠനത്തിനു
അടുത്തതായി വിദ്യാഭ്യാസത്തിനു വേണ്ട ഉപകരണങ്ങളുടെ ഉപമേഖലയാണു.

  1. പുസ്തകങ്ങള്‍
  2. താളിയോലകള്‍
  3. ശിലാലിഖിതങ്ങള്‍
  4. തൂലികകള്‍
  5. മഷി, മഷിക്കൂട്ടുകള്‍
  6. ഗുരുകുല വിദ്യാഭ്യാസം

പഴയകാലത്തെ വിദ്യഭ്യാസം എന്നറിയപ്പെട്ടിരുന്നത് ഗുരുകുല വിദ്യഭ്യാസമായിരുന്നു. ശിഷ്യന്മാര്‍ ഗുരുനാഥന്റെ വീട്ടില്‍ താമസിച്ചു പഠിക്കുന്ന സമ്പ്രദായമായിരുന്നു ഇത്. ഇതുവഴി ഗുരുനാഥനവര്‍ക്ക് രക്ഷിതാവും അച്ഛന്റെ സ്ഥാനവുമായിരുന്നു. ഗുരുനാഥന്റെ ഭാര്യ അവര്‍ക്ക് അമ്മയുമായിരുന്നു. കുട്ടികള്‍ വീട്ടിലെ അംഗങ്ങളുമായിരുന്നു. പക്ഷേ അവര്‍ണ്ണ - സവര്‍ണ്ണ ഭേദഗതി നിലനിന്നിരുന്നു. ഗുരുകുല വിദ്യഭ്യാസയോഗ്യര്‍ സവര്‍ണ്ണരായിരുന്നു. അവര്‍ണര്‍ക്കായി എഴുത്താശാന്മാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ക്ക് എഴുത്തുപഠിപ്പിക്കാന്‍ മാത്രമേ അറിയുമായിരുന്നുള്ളൂ. എഴുത്താശാന്മാരായിരുന്നു പിന്നീട് എഴുത്തച്ഛന്മാരായി അറിയപ്പെടുന്നത്.

ഗുരുകുല വിദ്യഭ്യാസത്തില്‍ പ്രധാനമായും വാചാ പഠനമായിരുന്നു ഉണ്ടായിരുന്നത്. മുസ്ലീം പാഠശാലകള്‍ പള്ളിയോട് ചേര്‍ന്നാണ് കണ്ടിരുന്നത്. പെണ്‍കുട്ടികള്‍ക്കും ഗുരുകുലവിദ്യഭ്യാസത്തിന് അര്‍ഹതയുണ്ടായിരുന്നു. അക്കാലത്ത് ശിക്ഷ വളരെ കടുത്തതുമായിരുന്നു.

കുട്ടികള്‍ ഒരു നിശ്ചിതസ്ഥാനത്ത് സമ്മേളിച്ച് അധ്യാപകന്‍ അങ്ങോട്ടു ചെന്ന് പഠിപ്പിക്കുന്നതായിരുന്നു രണ്ടാമത്തെ രീതി. രണ്ടാമത്തെ രീതിയനുസരിച്ച് തുടക്കം ശിശു എന്ന ക്ലാസ്സായിരുന്നു. ശിശുവില്‍ തുടങ്ങി 11ക്ലാസ്സുകള്‍ പഠിക്കണമായിരുന്നു. എഴുത്തിനിരുത്തലാണ് വിദ്യഭ്യാസത്തിന്റെ തുടക്കം. സന്ധ്യാസമയങ്ങളിലെ നാമജപം കുട്ടികള്‍ക്ക് അറിവു പകരുന്നതിനുള്ള ഉപാധിയായിരുന്നു. അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം സ്കൂളില്‍ പോകുന്നതിനുമുമ്പേ ചൊല്ലിപ്പഠിപ്പിക്കുമായിരുന്നു. ഇതിനാല്‍ കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമായിരുന്നു

കളരി വിദ്യഭ്യാസം

ലോകത്തിലെ ഏറ്റവും പ്രാചീനമായ ആയോധന കായിക മുറകളിലൊന്നാണ്ക ളരിപ്പയറ്റ്. തികച്ചും ശാസ്ത്രീയമായി അടുക്കും ചിട്ടയും ചേര്‍ത്ത് രൂപം നല്കുപ്പെട്ട കളരിയഭ്യാസത്തിന് വ്യക്തമായ പാഠ്യപംക്തിയും പരിശീലന ക്രമവുമുണ്ട്. ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരവും മേല്‍നോട്ടത്തിലും മാത്രമാണ് അഭ്യാസപരിശീലനം അനുവദിച്ചിട്ടുള്ളത്. ഗുരുവിന്റെ വായ്ത്താരിക്കനുസരിച്ച് സ്വായത്തമാക്കുന്ന പാഠങ്ങള്‍ കളരിയില്‍ വെച്ച് നിരന്തര പരിശീലന സാധനയിലൂടെ മാത്രമെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയൂ. കളരി പരിശീലനം ശരീരസംസ്ക്കരണം മാത്രമല്ല, മനസ്സിന് നിയന്ത്രണവും അച്ചടക്കവും നല്കുന്ന ഉയര്‍ന്ന വ്യക്തിത്വരൂപീകരണവും കൂടിയാണ് ലക്ഷ്യമാക്കുന്നത്. പൂര്‍ണത ലക്ഷ്യമാക്കുന്ന വിദ്യാര്‍ത്ഥികള്‍ നിരന്തര പരിശീലനത്തിലൂടെ ദാര്‍ശനിക തലങ്ങളിലേക്ക് ഉയരുമെന്നാണ് സങ്കല്പം. കളരിയില്‍ മെയ് പയറ്റ്,വെറുംകയ്യ് (മെയ്ത്താരി, കോല്‍ത്താരി, അങ്കത്താരി, വെറുംകയ്യ്) ഇവയാണ് 4 പ്രധാന പാഠമേഖലകള്‍

ഉപകരണങ്ങള്‍

ഗുരുകുല വിദ്യാഭ്യാസ കാലഘട്ടത്തില്‍ പേപ്പറിനു പകരം ഉപയോഗിച്ചിരുന്ന വിദ്യ.

ആദ്യം പരിചയം സിദ്ധിക്കാന്‍ വേണ്ടി കുട്ടികളെ നിലത്തെഴുത്തിയാണ് പഠിപ്പിക്കുന്നത്. ഇത് തരിമണല്‍ വിരിച്ചാണ് ചെയ്യുക. എന്നാല്‍ മുതിര്‍ന്ന കുട്ടികളെ എഴുത്താണി ഉപയോഗിച്ച് കരിമ്പന ഓലകളാലുള്ള താളിയോലകളിലാണ് എഴുതിക്കുന്നത്. ഇതിന് പരിശീലനം വളരെ അത്യാവശ്യമാണ്.

പേപ്പര്‍ മരങ്ങളാണ് പിന്നീട് ഉപയോഗിച്ചിരുന്നത്. പക്ഷേ അതിന് നിലനില്പില്ല എന്ന കാരണത്താല്‍ ഒഴിവാക്കുകയായിരുന്നു. കടലാസില്‍ എഴുത്താണി കൊണ്ടെഴുതാനായി അതില്‍ പച്ചില പുരട്ടുമായിരുന്നു. അതുവഴി കടലാസില്‍ കറുത്ത നിറത്തിലുള്ള അക്ഷരത്തില്‍ തെളിയുന്നു.

വലിയഗ്രന്ഥങ്ങളും മറ്റും എഴുതുന്നത് ചെമ്പുകൊണ്ട് നിര്‍മ്മിച്ച ഓല രൂപത്തിലുള്ള തകിടിലാണ്. ഇത് ഒരുപാടു കാലം നിലനില്‍ക്കും.

നാരായം - പണ്ട് എഴുതുവാനുപയോഗിച്ചിരുന്ന ഉപകരണം

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate