অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നിഷ്‌ (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌)

നിഷ്‌ (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌)

നിഷ്-നെക്കുറിച്ച്

ചില്‍ഡ്രന്‍സ് കേള്‍വിയിലും സംസാരത്തിലും വിഷമതകള്‍ നേരിടുന്നവരെ തിരിച്ചറിഞ്ഞ് അവരുടെ പുനരധിവാസം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന സമഗ്രവും വിവിധോദ്ദേശ്യപരവുമായ സ്ഥാപനമാണ് നിഷ്. 1997-ല്‍ സ്ഥാപിതമായതു മുതല്‍ ഇന്നും ശ്രവണ സംസാര വിഷയങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടുന്നവരുടെ ‍ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് നിഷ് ഗണ്യമായ സംഭാവനകള്‍ നല്കിവരുന്നു. വൈകല്യങ്ങളുളള ജനതയ്ക്ക് മെച്ചപ്പെട്ട ഭാവി ജീവിതം ഉറപ്പാക്കുന്നതിനു വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ നിഷ്‌ മാര്‍ഗ്ഗദര്‍ശകത്വം നല്കുന്നുണ്ട്. ആക്കുളത്തെ പ്രശാന്ത സുന്ദരമായ കായല്‍ തീരത്തു സ്ഥിതി ചെയ്യുന്ന നിഷ് ശ്രവണ സംസാര വൈകല്യങ്ങളുളള വിദ്യാര്‍ത്ഥികളും സ്റ്റാഫും ഉള്‍ക്കൊള്ളുന്നതും അതുല്യവുമായ ഒരു സംയോജിതകാമ്പസ്സാണ്.

നിഷ്-ന്റെ പ്രവര്‍ത്തനങ്ങളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുന്നു:

  • ശ്രവണ-സംസാര വിഷമതകളുടെ വൈവിധ്യം നിര്‍ണ്ണയിക്കുകയും അവര്‍ക്കുള്ള ബഹുമുഖമായ ഇന്റര്‍വെന്‍ഷന്‍ സാദ്ധ്യമാക്കുകയും ചെയ്യുന്നതിന് ഓഡിയോളജിസ്റ്റുകള്‍, സ്പീച്ച് ലാങ്ഗ്വിജ് പഥോളജിസ്റ്റുകള്‍, തെറാപ്പിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, ഇ.എന്‍.റ്റി.സര്‍ജ‍ന്‍, ന്യൂറോളജിസ്റ്റ് എന്നിവരുള്‍പ്പെട്ട ഒരു സംഘം തന്നെ നിഷ്-ല്‍ ഉണ്ട്.
  • കേള്‍വിത്തകരാറുളള കൊച്ചുകുട്ടികളുടെ ഇന്റര്‍വെന്‍ഷനു വേണ്ടി ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം.
  • കൗണ്‍സിലിങ്ങും രക്ഷകര്‍ത്താക്കള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കലും.
  • കേള്‍വിത്തകരാറുളള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ബിരുദകോഴ്സുകള്‍, തൊഴിലധിഷ്ഠിത റീഹാബിലിറ്റേഷന്‍ കോഴ്സുകള്‍ എന്നിവ ഉള്‍ക്കൊണ്ട അക്കാദമിക് പഠനവിഭാഗം.
  • ക്യാമ്പുകളും ഔട്ട്റീച്ച് പ്രോഗ്രാമുകളും.
  • ഡിസെബിലിറ്റി മേഖലയില്‍ ഗവേഷണം.
  • സെമിനാറുകള്‍, ശില്പശാലകള്‍, സി.ആര്‍.ഇ. പ്രോഗ്രാമുകള്‍.

ഹിയറിങ്ങ് സയൻസസ്

ഓഡിയോളജി ആന്റ് സ്‌പീച്ച്‌ ലാങ്ങഗ്വിജ്‌ പതോളജി വകുപ്പിലെ ഓഡിയോളജി വിഭാഗം ഉന്നതനിലവാരമുള്ള ഉപകരണങ്ങളുപയോഗിച്ച്‌ രാജ്യാന്തരനിലവാരമുള്ള കേള്‍വിശക്തി നിർണായനവും ശ്രവണ ശക്തി സ്‌ക്രീനിങ്ങും നടത്തുന്നു. ഇത്തരം പരിശോധനകള്‍ക്ക്‌ പരിചയസമ്പന്നരും വിദഗ്‌ദ്ധരുമായ ഓഡിയോളജിസ്റ്റുകളുടെ സേവനം ലഭ്യമാണ്‌. ശ്രവണശക്തി മൂല്യനിര്‍ണ്ണയനത്തിനു പുറമെ കൗണ്‍സിലിങ്ങ്‌, ഹിയറിങ്ങ്‌ എയ്‌ഡ്‌സ്‌, കോക്ലിയര്‍ ഇംപ്ലാന്റ് ,സംസാരിക്കാനുള്ള പരിശീലനം എന്നിവയും നല്‍കുന്നുണ്ട്‌.

കേള്‍വിശക്തി പരിശോധന

കൃത്യമായ രോഗനിര്‍ണ്ണയനമാണ്‌ ഫലപ്രദമായ പുനരധിവാസത്തിനുള്ള ശരിയായ മാര്‍ഗ്ഗം''”.

ആധുനിക ഉപകരണങ്ങളുപയോഗിച്ച്‌ നിഷ്‌-ല്‍ ശ്രവണശക്തി പരിശേധനകള്‍ നടത്തുന്നത്‌ പ്രഗല്‍ഭരായ പ്രൊഫഷനലുകളാണ്‌ നവജാതശിശുക്കള്‍ മുതല്‍ വാര്‍ദ്ധക്യത്തിലെത്തിയവര്‍ വരെയുള്ളവര്‍ക്ക്‌ ഇവിടെ വ്യക്തിഗതവും വസ്‌തുനിഷഠവുമായ പരിശോധനകള്‍ നടത്തിവരുന്നു.
രാജ്യാന്തര നിലവാരമുള്ള ശബ്‌ദം കടക്കാത്തമുറികളാണ്‌ ശ്രവണശക്തി പരിശോധനകള്‍ക്കായി ഒരുക്കിയിരിക്കുന്നത്‌. രോഗം നിര്‍ണ്ണയിക്കപ്പെടുന്നതോടെ ശ്രവണവൈകല്യത്തിന്റെ സ്വഭാവം, അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍, തുടര്‍ചികിത്സ തുടങ്ങിയവ സംബന്ധിച്ച്‌ രോഗികള്‍ക്കോ സഹായികള്‍ക്കോ വിശദമായ കൗണ്‍സിലിങ്ങ്‌ നല്‍കുന്നു. ഇതിനു നാമമാത്രമായ ഫീസേ ഈടാക്കുന്നുള്ളൂ.

ലഭ്യമായ പരിശോധനകള്‍

    • പ്യുലര്‍ടോണ്‍ ഓഡിയോമെട്രി
    • സ്‌പീച്ച്‌ ഓജിയോമെട്രി
    • ബിഹേവിയറല്‍ ഒബ്‌സര്‍വേഷന്‍ ഓഡിയോമെട്രി/കണ്ടീഷന്‍ഡ്‌ പ്ലേ ഓഡിയോമെട്രി/വിഷ്വല്‍ റീ- ഇന്‍ഫോഴ്‌സ്‌മെന്റ്‌ ഓഡിയോമെട്രി
    • ഇമിറ്റന്‍സ്‌ ഓഡിയോമെട്രി
    • ഓട്ടോ അക്കോസ്റ്റിക്‌ എമിഷന്‍സ്‌- സ്‌ക്രീനിങ്ങ്‌/ ഡയഗ്നോസ്റ്റിക്‌സ്‌
    • ഓഡിറ്ററി ബ്രയ്‌ന്‍ സ്റ്റെം റെസ്‌പോണ്‍സ്സ്‌ (BERA)
    • ഓഡിറ്ററി സ്റ്റെഡി സ്റ്റേറ്റ്‌ റെസ്‌പോണ്‍സസ്‌(ASSR)
    • MLR, LLR തുടങ്ങിയ ഇവേക്‌ഡ്‌ പൊട്ടന്‍ഷ്യല്‍സ്‌വെസ്റ്റിബ്യുലര്‍ ഇവോക്‌ഡ്‌ മയോജനിക്‌ പൊട്ടന്‍ഷ്യന്‍സ്‌ (VEMP)

കേള്‍വിശക്തി പരിശോധനയ്‌ക്കു വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍

    • മുന്‍കൂട്ടി സമയം നിശ്ചയിക്കുന്നതനുസരിച്ചാണ്‌ ശ്രവണശക്തി പരിശോധനകള്‍ നടത്തുന്നത്‌.
    • രാവിലെ 8.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ്‌ ക്ലിനിക്കുകളുടെ പ്രവര്‍ത്തന സമയം.
    • ശ്രവണശക്തി പരിശോധികള്‍ക്കു ടെലിഫോണിലൂടെയോ നേരിട്ടോ സമയം നിശ്ചയിക്കാവുന്നതാണ്‌.
    • കുട്ടികളുടെ കൃത്യമായ ശ്രവണശ്‌ക്തി പരിശോധനയ്‌ക്കു അവരെ ഉറക്കിക്കിടത്തേണ്ടതുള്ളതിനാല്‍ കുട്ടികളെ പരിശോധനകള്‍ക്ക്‌ കൊണ്ടുവരുന്നവര്‍ മയക്കിക്കിടത്തുന്നതിനാവശ്യമായ മരുന്നിന്റെ അളവ്‌ (Dossage) ഒരു ഡോക്‌ടറില്‍നിന്ന്‌ കുറിച്ചുവാങ്ങിക്കൊണ്ടുവരേണ്ടതുണ്ട്‌.
    • കേള്‍വിശക്തി പരിശോധനകള്‍ക്കു വരുന്നതിനുമുമ്പ്‌ ഒരു ഇ.എന്‍.റ്റി ഡോക്‌ടറെക്കണ്ടു പരിശോധിപ്പിച്ച്‌ അവര്‍ നല്‌കുന്ന നിര്‍ദ്ദേശാവുമായി വരുന്നതു നന്നായിരിക്കും.
    • കൈവശമുള്ള പ്രസക്തമായ എല്ലാ ചികിത്സാരേഖകളും പരിശോധനാ റിപ്പോര്‍ട്ടുകളും കൊണ്ടുവരേണ്ടതാണ്‌.
    • നിര്‍ദ്ദിഷ്‌ട സമയത്തുതന്നെ പരിശോധനകള്‍ക്ക്‌ എത്തിച്ചേരണ്ടതാണ്‌. പകര്‍ച്ചവ്യാധികള്‍ എന്തെങ്കിലുമുള്ളപ്പോള്‍ പരിശോധനയ്‌ക്കു വരുന്നത്‌ ഒഴിവാക്കണം.

ഫിയറിങ്ങ് എയ്ഡ് ട്രയലും ഫിറ്റിങ്ങും

ശസ്‌ത്രക്രിയകൊണ്ടോ ഔഷധങ്ങള്‍ കൊണ്ടോ നേരെയാക്കാനാവാത്ത ശ്രവണവൈകല്യമുള്ളവരെ ശ്രവണസഹായികള്‍ കൊണ്ട്‌ പുനരധിവസിപ്പിക്കാനാകും. ശ്രവണവൈകല്യമുള്ള ആളിനു കേള്‍ക്കാവുന്ന തലത്തിലേക്ക്‌ ശബ്‌ദ്ദത്തിന്റെ സിഗ്നലുകളെ ഉയര്‍ത്തുന്ന ഉപകരണമാണ്‌. ശ്രവണ സഹായി (Hearing Aid). കേള്‍വിശക്തി വീണ്ടെടുക്കാന്‍ ശ്രവണസഹായിക്കാവില്ല. എന്നാല്‍ അവ ശബ്‌ദത്തിന്റെ സിഗ്നലുകളെ ഉയര്‍ത്തിക്കൊടുക്കുന്നതിനാല്‍ അവ ഉപയോഗിക്കുന്നവര്‍ക്ക്‌ ശബ്‌ദം കേള്‍ക്കാനാകുന്നു. ആദ്യകാലത്തു ശ്രവണസഹായികള്‍ അനലോഗ്‌ രീതിയിലുള്ളതായിരുന്നു. സാങ്കേതിക വിദ്യപുരോഗമിച്ചതോടെ ഇന്നത്തെ ശ്രവണസഹായികള്‍ എല്ലാം തന്നെ ഡിജിറ്റല്‍ രീതിയിലായിട്ടുണ്ട്‌.

നിഷ്‌-ല്‍ എത്തുന്ന രോഗിയുടെ കേള്‍വിത്തകാരാര്‍ തിട്ടപ്പെടുത്തുകയും മരുന്നുകൊണ്ടോ ശസ്‌ത്രക്രിയകൊണ്ടോ ഭേദമാക്കാനാവില്ലെന്നു സ്ഥിരീകരിക്കുകയും ചെയ്‌താല്‍ അയാളെ ശ്രവണ സഹായി പരീക്ഷിച്ച്‌ ഘടിപ്പിക്കുന്നതിനു നിയോഗിക്കുന്നു. വ്യത്യസ്‌ത രീതികളിലുള്ള ശ്രവണ സഹായികള്‍ ഇന്നു ലഭ്യമാണ്‌. ചെവിക്കു പിന്നില്‍ ഘടിപ്പിക്കുന്നവ (Standard BTE, Mini BTE, Opern Filt BTE) റിസീവര്‍ ചെവിക്കുള്ളിലോ, ചെവിയിലേക്കുള്ള കനാലിലേ ഉറപ്പിക്കുന്നവ, പൂര്‍ണ്ണമായും കനാലിലുറപ്പിക്കുന്നവ, പോക്കറ്റിലിടാവുന്നവ എന്നിങ്ങനെ ലോകോത്തര നിലവാരമുള്ള ശ്രവണസഹായി നിര്‍മ്മാതാക്കളുടെ ഡിജിറ്റല്‍ ശ്രവണ സഹായികള്‍ കുറഞ്ഞ നിരക്കില്‍ നിഷ്‌-ല്‍ ലഭ്യമാണ്‌.

വ്യക്തിയുടെ താല്‍പര്യവും പ്രയോജനവും കണക്കാക്കിയാണ്‌ ശ്രവണസഹായി തിരഞ്ഞെടുക്കുന്നതും ഘടിപ്പിക്കുന്നതും. ശ്രവണസഹായിയുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്തന്നതിന്‌ ഫ്രീ ഫീല്‍ഡ്‌ എയ്‌ഡഡ്‌ ത്രെഷോല്‍ഡ്‌സ്‌, സ്‌പീച്ച്‌ മെഷോഴ്‌സ്‌ എന്നിവ ഉപയോഗിക്കുന്നു. ഇതിനുപുറമെ നിഷ്‌-ല്‍ ശ്രവണ സഹായിയുടെ പ്രവര്‍ത്തനെ വസ്‌തുനിഷ്‌ഠമായി വിലയിരുത്തന്നതിന്‌ ഹിയറിങ്ങ്‌ എയ്‌ഡ്‌ അനലൈസര്‍, റീയല്‍ ഇയര്‍ മെഷര്‍മെന്റ്‌ സിസ്റ്റം എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌

ശ്രവണസഹായി വാങ്ങിക്കഴിഞ്ഞാല്‍ അതിസൂക്ഷ്‌മമായി പരിപാലിക്കുന്നതിനാവശ്യമായ പരിശീലനവും കൗണ്‍സിലിങ്ങും ഉപയോക്താവിന്‌ നിഷ്‌ നല്‍കുന്നതാണ്‌. പ്രോഗ്രാം ചെയ്യേണ്ട ശ്രവണസഹായികള്‍ പുനര്‍പ്രോഗ്രാംചെയ്യുക, ശ്രവണസഹായികള്‍ സര്‍വ്വീസ്‌ ചെയ്യുക തുടങ്ങിയ വില്‌പനാനന്തര സേവനങ്ങളും ഉപയോക്താക്കള്‍ക്ക്‌ നിഷി-ല്‍ ലഭിക്കുന്നു.

കോക്ലിയർ ഇംപ്ലാന്റ് യൂണിറ്റ്

തകരാര്‍ സംഭവിച്ച ആന്തരകര്‍ണ്ണത്തിനുപകരം വയ്‌ക്കുന്ന ഇലക്‌ട്രോണിക്‌സ്‌ സംവിധാനമാണ്‌ കോക്ലിയര്‍ ഇംപ്ലാന്റ്‌. ശബ്‌ദത്തെ കൂടുതല്‍ ഉച്ചത്തില്‍ കേള്‍പ്പിക്കാന്‍ സഹായിക്കുന്ന ശ്രവണസഹായിയില്‍നിന്നും വ്യത്യസ്‌തമായി കോക്ലിയര്‍ ഇംപ്ലാന്റുകള്‍ ആന്തര കര്‍ണ്ണത്തിലെ (കോക്ലിയ) തകരാര്‍ സംഭവിച്ച ഭാഗത്തിന്റെ പ്രവര്‍ത്തനം അനുകരിച്ച്‌ ശബ്‌ദത്തിന്റെ സിഗ്നലുകള്‍മസ്‌തിഷ്‌കത്തിനുനല്‍കുന്നു. ശസ്‌ത്രക്രിയകൊണ്ടോ, ശ്രവണസഹായികൊണ്ടോ കോള്‍വിശക്തി മെച്ചപ്പെടാത്തവര്‍ക്കുവേണ്ടി രൂപകല്‍പനചെയ്‌തവയാണ്‌ കോക്ലിയര്‍ ഇംപ്ലാന്റുകള്‍.
ബൈലാറ്റല്‍ പ്രൊഫൗണ്ട്‌ സെന്‍സറി-ന്യൂറല്‍ ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക്‌സംസാരിക്കാനും ആശയവിനിമയം നടത്താനുമുള്ള പരിശീലനം നല്‍കിക്കൊണ്ട്‌ അവരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ കോക്ലിയര്‍ ഇംപ്ലാന്റ്‌ യൂണിറ്റ്‌ ഊന്നല്‍നല്‍കുന്നു. ഗവണ്‍മെന്റ്‌ പദ്ധതിയായ ശ്രുതിതരംഗത്തിലൂടെയോ, സ്വന്തം ചെലവിലോ കോക്ലിയര്‍ ഇംപ്ലാന്റ്‌ നടത്താന്‍ ആഗ്രഹിക്കുന്നവരും നടത്തിക്കഴിഞ്ഞവരുമായ കുട്ടികളോടൊപ്പമാണു ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ഓഡിയോളജിസ്റ്റുകള്‍, സ്‌പീച്ച്‌ ലാങ്ങ്‌ഗ്വിജ്‌ പതോളജിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, ഓഡിറ്ററി വെര്‍ബല്‍ തെറാപ്പികള്‍, ഇ.എന്‍.റ്റി സര്‍ജന്‍ എന്നിവരടങ്ങുന്ന ഒരു ടീം ആണ്‌ ഈ യൂണിറ്റിലുള്ളത്‌. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്താന്‍ ആലോചിക്കുന്നവര്‍ അതിനുമുന്‍മ്പായി കൗണ്‍സിലിങ്ങിനു വിധേയരാകേണ്ടതും കുട്ടിയുടെ ശ്രവണസംസാര,ഭാഷാസ്വാധീനശക്തി പരിശോധിപ്പിച്ച്‌ അവര്‍ക്ക്‌ ഇംപ്ലാന്റിങ്ങിനു വിധേയരാകാന്‍ കഴിയുമെന്ന്‌ ഉറപ്പുവരുത്തേണ്ടതുമാണ്‌. ആവശ്യമായ സന്ദര്‍ഭത്തില്‍ ചികിത്സസംബന്ധിച്ചും കേള്‍വിശക്തിസംബന്ധിച്ചുമുള്ള ടെസ്റ്റുകള്‍ മനശ്ശാസ്‌ത്രപരമായ വിലയിരുത്തലുകള്‍ എന്നിവയും നടത്തുന്നതായിരിക്കും.ഇപ്ലാന്റു കഴിഞ്ഞ കുട്ടികള്‍ക്ക്‌ ഇപ്ലാന്റിനുശേഷമുള്ള കൗണ്‍സിലിങ്ങും തുടര്‍ന്നുള്ള മാപ്പിങ്ങ്‌ സെക്ഷനുകളുമുണ്ട്‌. ഓഡിറ്ററി വെര്‍ബല്‍ തെറാപ്പിക്കും വിധേയരാകുന്ന കുട്ടികളുടെ ശ്രവണ,സംസാര,ഭാഷാസ്വാധീനശേഷി മൂന്നുമാസത്തിലൊരിക്കല്‍ അളക്കുന്നതും ആവശ്യമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ ശുപാര്‍ശചെയ്യുന്നതുമാണ്‌.

കേരളസര്‍ക്കാര്‍ധനസഹായം നല്‍കുന്ന ശ്രുതിതരംഗം കോക്ലിയര്‍ ഇംപ്ലാന്റ്‌ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി നിഷ്‌ പ്രവര്‍ത്തിക്കുന്നു. ഈ പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ഓഡിയോളജി പരിശോധനനടത്തുക, പദ്ധതിയിലുള്‍പ്പെട്ട ഓഡിയോളജിസ്റ്റുകള്‍ക്കും ഓഡിറ്ററി വെര്‍ബല്‍ തെറാപ്പിസ്റ്റുകള്‍ക്കമുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയും നിഷ്‌ നടത്തിവരുന്നു.

നവജാതശിശുക്കൾക്കുള്ള സ്ക്രീനിങ്ങ് യൂണിറ്റ്

ശ്രവണ,സംസാര, ആശയവിനിമയ സിദ്ധികള്‍ വികസിപ്പിക്കുന്നതിന്‌ ശൈശവാവസ്ഥയില്‍ത്തന്നെ കേള്‍വിക്കുറവു കണ്ടെത്തേണ്ടതും ആവശ്യമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതുമാണ്‌. ഓഡിയോളജിയിലെ സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്താല്‍ ജനിച്ച്‌ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കേള്‍വിശക്തി നിര്‍ണ്ണയിക്കാനാകും,

നവജാതശിശുക്കളുടെ ശ്രവണശക്തി പരിശോധനായൂണിറ്റ്‌ ആരംഭിച്ചതുതന്നെ ഓരോ നവജാതശിശുവിന്റെയും കേള്‍വിക്കുറവ്‌ കഴിയുന്നത്ര നേരത്തെ തിരിച്ചറിയണമെന്ന ലക്ഷ്യത്തോടെയാണ്‌. കേള്‍വിശ്‌കതി പരിശോധനകാര്യക്ഷമമായി നടത്തുന്നതിനു സഹായിക്കുന്നതും ശിശുപരിശോധനയ്‌ക്കുള്ള സംയുക്തസമിതി (Joint Committee for Infant Screenins- JCIH) ശുപാര്‍ശചെയ്‌തതുമായ AABR, OAE തുടങ്ങിയ അത്യന്താധുനിക ഉപകരണങ്ങളുള്‍ക്കൊള്ളുന്നതുമാണ്‌ സ്‌ക്രീനിങ്ങ്‌ യൂണിറ്റ്‌. കേള്‍വിശക്തി പരിശോധനയില്‍ വിപരീതഫലം കാണപ്പെടുന്ന കുട്ടികളുടെ തകരാറുകള്‍ കണ്ടെത്തുന്നതിന് സമഗ്ര ശ്രവണശക്തി പരിശോധനകൾക്കു വിധേയരാക്കും. കേള്‍വിശക്തി പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക്‌ ശ്രവണ, സംസാരശേഷി വികാസത്തിന്റെ സുപ്രധാനഘട്ടങ്ങള്‍ സംബന്ധിച്ച്‌ കൗണ്‍സിലിങ്ങ്‌ നടത്തും.

നടത്തപ്പെടുന്ന പരിശോധനകള്‍:

  • സ്‌ക്രീനിങ്ങ്‌ OAE
  • ഓട്ടമേറ്റഡ്‌ ABR(AABR)
  • ഇമിറ്റന്‍സ്‌ ടെസ്റ്റിങ്ങ്‌
  • ഓട്ടോസ്‌കോപ്പിക്ക്‌ പരിശോധന
  • ബിഹേവിയറല്‍ ഒബ്‌സര്‍വേഷന്‍ ഓഡിയോമെട്രി
  • ഇന്‍ഫോര്‍മല്‍ അസ്സസ്‌മെന്റ്‌

ലേണിങ്ങ് ടു ലിസൺ-തെറാപ്പി പ്രോഗ്രാം

"അന്ധത നമ്മെ വസ്‌തുക്കളില്‍നിന്നകറ്റുന്നു; ബധിരതയാകട്ടെ മനുഷ്യരില്‍നിന്നും"   ഹെലൻ കെല്ലർ

ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്കും സാധാരണ കുട്ടികളെപ്പോലെ അര്‍ത്ഥപൂര്‍ണ്ണവും ക്രിയാത്മകവുമായ ജീവിതം നയിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്‌. എന്നാല്‍ ശ്രവണ സംസാരശേഷിയുള്ളവരുമായി ആശയവിനിമയം നടത്തുന്നതിനോ സ്ഥിതിസമത്വം പാലിക്കുന്നതിനേ വിഘാതം സൃഷ്‌ടിക്കുന്ന തരത്തില്‍ ശ്രവണവൈകല്യം അവര്‍ക്കിടയില്‍ ഒരു മതില്‍ തീര്‍ത്തിരിക്കുകയാണ്‌. സമൂഹവുമായി ബന്ധപ്പെടാനാവാത്ത അവസ്ഥയില്‍ കുട്ടികള്‍ ഒറ്റപ്പെട്ടുപോകുകയും അവരുടെ ജന്മസിദ്ധമായ കഴിവുകള്‍ വലിയൊരളവില്‍ നഷ്‌ടമാകുകയും ചെയ്യുന്നു. ഒരു കുട്ടി ഭാഷ വശമാക്കുന്ന പ്രക്രിയയില്‍ കേട്ടു ഗ്രഹിക്കാനുള്ള കഴിവിന്‌ നിണ്ണായക പങ്കുള്ളതിനാല്‍ ശ്രവണവൈകല്യം ഭാഷാഗ്രഹിക്കുന്നതിലും ആശയാവിഷ്‌ക്കാരത്തിലും പ്രതിഫലിക്കുന്നതാണ്‌. ശ്രവണസഹായി ഘടിപ്പിച്ചാലും യുക്തവും പര്യാപ്‌തവുമായ പരിശീലനം ലഭിക്കാത്തപക്ഷം ആശയവിനിമയത്തിനായി കുട്ടി അധരചലനങ്ങളെയും മറ്റു ദൃശ്യനിരീക്ഷണങ്ങളെയും ആശ്രയിക്കേണ്ടിവരുന്നു. കുട്ടിയുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിലും അക്കാദമിക പ്രവര്‍ത്തനങ്ങളിലും ഇതു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും.

ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക്‌ ആശയവിനിമയത്തിലുള്ള തടസ്സങ്ങള്‍ മറികടക്കുന്നതിവനും അതുവഴി മുഖ്യധാരായിലേക്കു കൊണ്ടുവരുന്നതിനും ആവശ്യമായ സഹായവും പിന്തുണയും അവര്‍ക്കു ലഭിക്കണ്ടതുണ്ട്‌. കുട്ടികളിലെ ശ്രവണവൈകല്യം കണ്ടെത്തുന്നതിനും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനുമുള്ള പ്രാഥമിക നടപടികള്‍ വര്‍ഷങ്ങള്‍ക്കുമുന്‍മ്പ്‌തന്നെ നിഷ്‌ സ്വീകരിച്ചിരുന്നു. സ്‌കൂളില്‍പ്പോകുന്ന ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്കായി, പുതിയൊരു സംരംഭമെന്ന നിലയില്‍,`ലിസണിങ്ങ്‌ യൂണിറ്റ്‌ ആരംഭിച്ചിട്ടുണ്ട്‌. ഒരു വര്‍ഷക്കാലമായി വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന ഈ ഗ്രൂപ്പ്‌ തെറാപ്പി രണ്ടുകാര്യങ്ങളിലാണ്‌ ശ്രദ്ധയൂന്നുന്നത്‌: ശ്രവണശേഷി നേടലും സംസാരശേഷികൈവരിക്കലും. ലളിതമായ ഒരു ശബ്‌ദമാത്രയിലാരംഭിച്ച്‌ വാക്യതലംവരെ എത്തുന്ന ഈ ഗ്രൂപ്പ്‌ തെറാപ്പി കുട്ടിയുടെ ഭാഷാപഠനസംബന്ധമായ കഴിവു വളര്‍ത്തുന്ന തരത്തില്‍ രൂപകല്‌പനചെയ്യപ്പെട്ടിരിക്കുന്നു.

ഇയർമോൾഡ് ലബോറട്ടറി

ഉപയോക്താക്കളുടെ പാകമനുസരിച്ച്‌ ശ്രവണസഹായി (Hearing Aid) ഘടിപ്പിക്കുന്നതിനുള്ള മോള്‍ഡുകള്‍ അര്‍പ്പണബോധത്തോടെയും അതീവ ശ്രദ്ധയോടെയും നിര്‍മ്മിക്കുന്ന വിഭാഗമാണ്‌ നിഷ്‌-ലെ ഓഡിയോളജി ആന്റ്‌ സ്‌പീച്ച്‌ ലാങ്‌ഗ്വിജ്‌ പത്തോളജി വകുപ്പിനുകീഴിലുള്ള ഇയര്‍മോള്‍ഡ്‌ ലബോറട്ടറി. ഓരോ വ്യക്തിയുടെയും കാതുകള്‍ക്കനുസരിച്ച്‌ ഹിയറിങ്ങ്‌ എയ്‌ഡിനെ കാതുമായി ഉറപ്പിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന കപ്ലിങ്ങാണ്‌ ഇയര്‍മോള്‍ഡ്‌. പ്രത്യേകതരം പദാര്‍ത്ഥങ്ങളും ഉപകരണങ്ങളുമുപയോഗിച്ച്‌ ഇയര്‍മോള്‍ഡുണ്ടാക്കുന്നത്‌ വിദഗ്‌ദ്ധനായ ടെക്‌നീഷ്യനാണ്‌. രോഗിയുടെ ശ്രോത്രരൂപരേഖയും ഉപയോഗവും കണക്കിലെടുത്ത്‌ വ്യത്യസ്‌ത രീതിയിലുള്ളതും മൃദുവും ദൃഢവുമായ ചട്ടക്കൂട്‌, ടിപ്പ്‌ എന്നിവ നിര്‍മ്മിക്കുന്നു. സാധാരണഗതിയില്‍ ഇയര്‍മോള്‍ഡിന്റെ മുദ്രയെടുത്ത്‌ ഒരാഴ്‌ച കഴിയുമ്പോഴേക്കും ഉപകരണം നിര്‍മ്മിച്ചു നല്‍കുന്നതാണ്‌. ഇയര്‍മോള്‍ഡ്‌ സംബന്ധിച്ച ഏതന്വേഷണത്തിനും താഴെപ്പറയുന്ന ടെക്‌നീഷ്യനെ ബന്ധപ്പെടുന്നതാണ്‌.

ശ്രീ ധര്‍മ്മകുമാര്‍
ഇയര്‍മോള്‍ഡ്‌ ടെക്‌നീഷ്യന്‍
നാ.ഇ.സ്‌പീച്ച്‌&ഹിയറിങ്ങ്‌
നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ
തിരുവനന്തപുരം 695017
ഫോണ്‍:91+471+3066613

ഔട്ട് റീച്ച് പ്രോഗ്രാമുകൾ

ഭൂമിശാസ്‌ത്രപരവും സാമ്പത്തികവുമായ കാര്യങ്ങളില്‍ നിഷ്‌-ല്‍ എത്തി സേവനങ്ങള്‍ തേടാന്‍ സൗകര്യപ്പെടാത്തവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ASLPവിഭാഗം അത്തരക്കാരുടെ സമീപനത്തേക്കുചെന്ന്‌ ക്യാമ്പുകളും പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സര്‍ക്കാരിതര സംഘടനകള്‍, സാമൂഹിക സേവനസംഘടനകള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍, റെഗുലര്‍ സ്‌കൂളുകള്‍ തുടങ്ങിയവയുമായി സഹകരിച്ചാണ്‌ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌.

ADIP സ്‌കീം: ADPI സ്‌കീം പ്രകാരം കേരളത്തിലെ പതിന്നാലു ജില്ലകളിലും ക്യാമ്പുകള്‍ സംഘടിപ്പിച്ച്‌ ഹിയറിങ്ങ്‌ എയ്‌ഡും ഇയര്‍മോള്‍ഡും സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള ഏജന്‍സിയായി നിഷ്‌ പ്രവര്‍ത്തിക്കുന്നു

സ്പീച്ച് സയൻസസ്

  • സ്പീച്ച് ലാങ്ങ്ഗ്വിജ് ഡയഗ്നോസ്റ്റിക്സ്

കുട്ടികളിലും മുതിര്‍ന്നവരിലും കാണപ്പെടുന്ന സംസാരം, ഉച്ചാരണവൈകല്യങ്ങള്‍ വിലയിരുത്താനും അവയുടെ കാരണം കണ്ടെത്താനും പ്രവര്‍ത്തിക്കുന്ന വകുപ്പാണ്‌ സ്‌പീച്ച്‌ ലാങ്‌ഗ്വിജ്‌ ഡയഗ്നോസ്റ്റിക്‌സ്‌.
സ്‌ഫുടമായും ഒഴുക്കോടെയും സംസാരിക്കാന്‍ കഴിയാതിരിക്കുക, വിക്കുക, ശബ്‌ദമിടറുക തുടങ്ങിയവയാണ്‌ സംസാരവൈകല്യങ്ങള്‍, തനിച്ചോ, ഡിസാര്‍ത്രിയ, അപ്രാക്‌സിയ, സെറിബ്രല്‍ പാള്‍സി തുടങ്ങിയ നാഡീവ്യൂഹ സംബന്ധിയായ രോഗങ്ങളോടൊപ്പമോ സംസാരവൈകല്യങ്ങളുണ്ടാകാം.

സംസാരവൈകല്യനിര്‍ണ്ണയനവും പരിശോധനകളും

  1. വിക്കിന്റെ തീവ്രത സൂചിക
  2. വിക്ക്‌ മുന്‍കൂട്ടി അറിയാനുള്ള ഉപാധി
  3. മലയാള ഉച്ചരാണ സ്‌ഫുടതാപരിശോധന
  4. ഫോട്ടോ-ആര്‍ട്ടിക്കുലേഷന്‍ ടെസ്റ്റ്‌
  5. ഫ്രഞ്ചേ ഡിസാര്‍ത്രിക്‌ അസ്സസ്‌മെന്റ്‌
  6. അപ്രാക്‌സിയ ബാറ്ററി (പുരുഷന്മാര്‍ക്ക്‌)
  7. സ്‌കൂളില്‍പോകുന്നവരും വിക്കുള്ളവരുമായ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റ രീതികള്‍
  8. ഡോക്‌ടര്‍ സ്‌പീച്ച്‌-വോയ്‌സ്‌ അനാലിസിസ്‌ സംവിധാനം
  9. VAGHMI
  10. PRAAT വോയ്‌സ്‌ ഫ്‌ളവന്‍സി, ലാരിങ്ങ്‌ജെക്‌ടമി
  11. പ്രൊഫോര്‍മ- CP, മുച്ചുണ്ട്‌ ക്ലെഫ്‌റ്റ്‌ പാലറ്റ്‌- തുടങ്ങിയവ.

ഭാഷാപ്രശ്‌നങ്ങള്‍

കുട്ടികളിലും മുതിര്‍ന്നവരിലും ഒന്നുപോലെ കാണപ്പെടുന്ന മുതിര്‍ന്നവരില്‍ സാധാരണമായി ഇതു സംഭവിക്കുന്നത്‌ പക്ഷാഘാതം, തലയ്‌ക്കേല്‌ക്കുന്ന പരിക്ക്‌, വാര്‍ദ്ധക്യം എന്നിവമൂലം നാഡീവ്യൂഹത്തിനുണ്ടാകുന്ന തകരാറിനെത്തുടര്‍ന്നാണ്‌. കുട്ടികളിലാകട്ടെ, വൈകിസംസാരിച്ചു തുടങ്ങുക, ഉച്ചാരണദോഷം തുടങ്ങിയ വൈകല്യങ്ങള്‍ തനിച്ചോ, അല്ലെങ്കില്‍ സെറിബ്രല്‍പാള്‍സി, ബുദ്ധിമാദ്ധ്യം, ഓട്ടിസം സ്‌പെക്‌ട്രം, ശ്രവണവൈകല്യം തുടങ്ങിയ കാരണങ്ങളാലോ സംഭവിക്കാം.

സംസാരശേഷി പരിശോധനാ സംവിധാനങ്ങള്‍

  1. ബോസ്റ്റണ്‍ ഡയഗനോസ്റ്റിക്‌ അഫേസിയ എക്‌സാമിനേഷന്‍ ടെസ്റ്റ്‌
  2. വെസ്റ്റേണ്‍ അഫേസിയ ബാറ്ററി
  3. റിസപ്‌റ്റീവ്‌ ആന്റ്‌ എക്‌സ്‌പ്രസ്സീവ്‌
  4. സ്‌കെയ്‌ല്‍ ഓഫ്‌ ഏര്‍ലി കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്‌
  5. ത്രീ-ഡൈമെന്‍ഷനല്‍ ലാങ്‌ഗ്വിജ്‌ അക്വിസിഷന്‍ സ്‌കില്‍സ്‌
  6. ചൈല്‍ഡ്‌ഹുഡ്‌ ഓട്ടിസം റേറ്റിങ്ങ്‌ സ്‌കെയ്‌ല്‍
  7. റിവൈസ്‌ഡ്‌ ടോക്കണ്‍ ടെസ്റ്റ്‌
  8. ടെസ്റ്റ്‌ ഓഫ്‌ ലാങ്‌ഗ്വിജ്‌ ഡെവലപ്‌മെന്റ്‌
  9. ലിങ്ങ്‌ഗ്വിസ്റ്റ്‌ പ്രൊഫൈല്‍ ടെസ്റ്റ്‌
  10. ഓട്ടിസ്റ്റിക്‌ ബിഹേവിയര്‍ കോമ്പസിറ്റ്‌ ചെക്ക്‌ലിസ്റ്റ്‌ ആന്റ്‌ പ്രൊഫൈല്‍
  11. മലയാളം ലാങ്ങഗ്വിജ്‌ ടെസ്റ്റ്‌
  12. ഇല്ലിനോയ്‌ ടെസ്റ്റ്‌ ഓഫ്‌ സൈക്കോ ലിങ്ങിഗ്വിസ്റ്റിക്‌ എബിലിറ്റി
  13. അസ്സസ്‌മെന്റ്‌ ഓഫ്‌ ലാങ്‌ഗ്വിജ്‌ ഡെവലപ്‌മെന്റ്‌
  14. മോഡിഫൈഡ്‌ ചെക്കലിസ്റ്റ്‌ ഫോര്‍ ഓട്ടിസം ഇന്‍ ടോഡ്‌ലേഴ്‌സ്‌

സ്പീച്ച് ലാങ്ഗ്വിജ് തെറാപ്യൂട്ടിക്സ്

സംസരാവൈകല്യമുള്ളവരെ പുനരധിവസിപ്പിക്കുന്നതിനും അവരെ സാധാരണ ജീവിതം നയിക്കാന്‍ പ്രാപ്‌തരാക്കുന്നതിനും സഹായിക്കുന്ന സ്‌പീച്ച്‌ ലാങ്‌ഗ്വിജ്‌ തെറാപ്യൂട്ടിക്‌സ്‌ വകുപ്പ്‌ നിഷ്‌-ലെ വ്യവസ്ഥാപിതമായി രൂപവത്‌കരിക്കപ്പെട്ട വിഭാഗമാണ്‌. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും മെച്ചപ്പെട്ട ക്ലിനിക്കില്‍ സേവനങ്ങല്‍ നല്‍കുന്ന ഈ വിഭാഗത്തില്‍ താഴെപ്പറയുന്ന പരാധീനതകളുള്ളവര്‍ക്ക്‌ സേവനം നല്‍കിവരുന്നു.

    • ജന്മനാ അണ്ണാക്കില്‍ വിള്ളല്‍, സെറിബ്രല്‍ പാള്‍സി, ഓട്ടിസം, തിരിച്ചറിയാന്‍കഴിയുന്ന മറ്റ്‌ വൈകല്യങ്ങള്‍, ഗ്രഹണശക്തിക്കുറവ്‌ എന്നീ കാരണങ്ങളാല്‍ ഭാഷാസംസാരവൈകല്യം സംഭവിച്ചവര്‍
    • നാവിലോ ശ്വാസനാളത്തിലോ ശസ്‌ത്രക്രിയ നടത്തപ്പെട്ടതുമൂലം സംസാര വൈകല്യം സംഭവിച്ചവര്‍
    • ശബ്‌ദതകരാറുള്ളവര്‍
    • ശ്രവണവൈകല്യമുള്ളവര്‍
    • ആഹാരമിറക്കാന്‍ പ്രയാസമുള്ളവര്‍

റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ (RCI) അംഗീകാരമുള്ളവരും യോഗ്യത നേടിയവരുമായ സ്‌പീച്ച്‌ ലാങ്‌ഗ്വിജ്‌ പത്തോളജിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ ഈ വിഷയത്തിലെ ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ ഇക്കൂട്ടര്‍ക്ക്‌ ഒറ്റയ്‌ക്കും കൂട്ടായും ചികിത്സ നടത്തുന്നു. ഇടപാടാകാരുടെ സൗകര്യവും തെറാപ്പിസ്റ്റുകളുടെ ലഭ്യതയും കണക്കാക്കിയാണ്‌ സ്‌പീച്ച്‌ തെറാപ്പിക്കുള്ള സമയം ക്രമീകരിക്കുന്നത്‌. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ്‌ ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനസമയം വ്യക്തികള്‍ക്കുള്ള തെറാപ്പിക്കു പുറമെ ഓട്ടിസം സ്‌പെക്‌ട്രം, ഡിസ്‌ഓര്‍ഡര്‍, ഗ്രഹണശക്തി പരാധീനത, സംസാരവൈകല്യം, വിക്ക്‌ തുടങ്ങിയവയ്‌ക്ക്‌ കൂട്ടായ പ്രത്യേക ക്ലിനിക്കുകളും നടത്തുന്നുണ്ട്‌.

45 മിനിട്ട്‌ നീണ്ടുനില്‍ക്കുന്നതാണ്‌ ഓരോ തെറാപ്പി സെഷനും. ഇതിനു പിന്നാലെ വീട്ടിലിരുത്തി പരിശീലനം നല്‌കുന്നതിന്‌ മതാപിതാക്കള്‍ക്ക്‌ കൗണ്‍സിലിങ്ങ്‌ നടത്തുന്നു. വിവിധ വൈകല്യങ്ങളെക്കുറിച്ച്‌ മാതപിതാക്കള്‍ക്ക്‌ അവബോധം നല്‍കുന്നതിനുള്ള പ്രത്യേക പരിപാടികളും കൂടെകൂടെ നിഷ്‌ സംഘടിപ്പിക്കാറുണ്ട്‌.

ഇടപാടുകാരുടെയും കുടുംബത്തിന്റെയും സാമൂഹിക, സാമ്പത്തികാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു സ്‌പീച്ച്‌ ലാങ്‌ഗ്വിജ്‌ തെറാപ്പിയുടെ ചെലവ്‌. തെറാപ്പിക്കു നിശ്ചയിച്ചിരിക്കുന്ന സമയക്രമം കക്ഷികള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്‌.

ലേണിങ് ബ്രിഡ്ജ് - പഠന വൈകല്യത്തിനുള്ള ഗ്രൂപ്പ് തെറാപ്പി

നിയതമായ പഠനവൈകല്യമുള്ള കുട്ടികള്‍ക്കു ഇന്റര്‍വെന്‍ഷന്‍ നല്‍കുക എന്ന ഉദ്ദേശത്തോടെ നിഷ് വികസിപ്പിച്ചെടുത്ത ഗ്രൂപ്പ് തെറാപ്പി ക്ലിനിക്കാണ് ലേണിങ് ബ്രിഡ്ജ്.  ഏതെങ്കിലും പഠന മേഖലയില്‍ സാരമായ പഠനശേഷിക്കുറവ് അനുഭവപ്പെടുന്നതിനാണ് പഠന വൈകല്യമെന്നോ പഠന പരാധീനതയെന്നോ പറയുന്നത്.അക്കാദമികവും ഭാഷാപരവും സംസാര /ഉച്ചാരണ സംബന്ധവുമായി ശരിയായ വികാസം പ്രാപിക്കാത്ത അവസ്ഥയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.വായിക്കാനുള്ള ബുദ്ധിമുട്ടു (ഡിസ്ലെക്സിയ ), ഗണിത ശാസ്ത്ര പരമായ പരാധീനത (ഡിസ്കാല്‍കുലിയ) എഴുതാനുള്ള വൈഷമ്യം (ഡിസ്ഗ്രാഫിയ). ഇവയാണ് പഠനവൈകല്യങ്ങളില്‍ ഉള്‍പ്പെടുന്നത്.നിഷ്-ല്‍ പതിവായി സംസാര/ഉച്ചാരണ പ്രശ്നങ്ങളുടെ തെറാപ്പിക്കുവേണ്ടി വന്നിരുന്ന ഏഴു വിദ്യാര്‍ഥികളുമായി പരീക്ഷണാടിസ്ഥാനത്തില്‍ 2013 ഫെബ്രുവരിയിലാണ് ലേണിങ് ബ്രിഡ്ജ് ആരംഭിച്ചത്.കുട്ടികളെ ഇ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പായി അവരുടെ ബൗദ്ധികമായ കഴിവുകളും സംസാര/ഉച്ചാരണ തകരാറുകളും പ്രാഥമികമായി വിലയിരുത്തുന്നു.

ദൗത്യം:

പഠനവൈകല്യം നേരിടുന്ന വ്യക്തികള്‍ക്കു ആവശ്യമാണെന്ന് തെളിവിന്റെ അടിസ്ഥാനത്തില്‍ ബോദ്ധ്യപ്പെട്ടിട്ടുള്ള സേവനങ്ങള്‍ നല്‍കുകയാണ് ഗ്രുപ്പിന്റെ ദൗത്യം.ജനങ്ങളുടെ ക്ഷേമത്തില്‍ വൈകല്യങ്ങളുണ്ടാക്കുന്ന ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വൈകല്യം നേരിടുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബത്തിനും കൂട്ടായി തെറാപ്പി നല്‍കുന്നു.

ലക്ഷ്യം:

    • നിയതമായ പഠനവൈകല്യമുള്ള കുട്ടിയുടെ സാമൂഹികവും അക്കാദമികവും സംസാര/ഉച്ചാരണ സംബന്ധവുമായ കഴിവുകള്‍ മെച്ചപ്പെടുത്തുക.
    • കുട്ടിയുടെ ആകമാന വികസനം ലക്ഷ്യമാക്കി അവരുടെ പഠന പരാധീനതകളും അതുകൊണ്ടുണ്ടാക്കുന്ന വിഷമതകളും ലഘൂകരിക്കുന്നതിനാവശ്യമായ തന്ത്രങ്ങളും സാങ്കേതിക സഹായങ്ങളും ലഭ്യമാക്കുക.
    • സ്വാതന്ത്രമായ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുക
    • കുടുംബത്തിലും സമൂഹത്തിലും തൊഴിലിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലുമുള്ള അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക.
    • വിദ്യാഭ്യാസപരമായ വീഴ്ചകള്‍ കുറച്ചു കൊണ്ട് വരുക.
    • സാമൂഹികമായ ഒറ്റപ്പെടല്‍ പരിഹരിക്കുക.

ബ്ലൂമിങ്ങ് ബഡ്സ്- ഭാഷാവൈകല്യമുള്ളവർക്കുവേണ്ടിയുള്ള ഗ്രൂപ്പ് തെറാപ്പി

സംസാരഭാഷ സംബന്ധിച്ചുണ്ടാകുന്ന വിവിധതരം ബുദ്ധിമുട്ടുകള്‍ കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇത്തരം വിഷമതകള്‍ ഭയാനകമാം വിധം കൂടിവരികയാണ്‌. സ്‌പെസിഫിക്‌ ലാങ്‌ഗ്വിജ്‌ഇംപയര്‍മെന്റ്‌ എന്ന വൈകല്യമാണ്‌ ഇതില്‍ സര്‍വ്വസാധാരാണം. ബുദ്ധിമാദ്ധ്യം, നാഡീക്ഷയം, ശ്രവണവൈകല്യം തുടങ്ങിയ പ്രകടമാ വൈകല്യങ്ങളോടൊപ്പം കാണപ്പെടുന്ന സംസാരവൈകല്യത്തിനുപുറമെയുള്ള വൈകല്യങ്ങളാണ്‌ ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. വിജയകരമായ ആശയവിനിമയം സാദ്ധ്യമാകുന്നത്‌ പരസ്‌പരമുള്ള വിനിമയത്തിന്റെ വൈദഗ്‌ദ്ധ്യത്തിലൂടെയാണ്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നിഷ്‌ ഗ്രൂപ്പ്‌ തെറാപ്പി നടത്തുന്നത്‌.

8.3.2013 ല്‍ ആണ്‌ ഗ്രൂപ്പ്‌ തെറാപ്പി എന്ന നൂതന പദ്ധതിക്കു തുടക്കംകുറിച്ചത്‌ പങ്കെടുക്കാനാഗ്രഹിക്കുന്നവരുടെ വ്യത്യസ്‌ങ്ങളായ കഴിവുകള്‍ വിശദമായി വിലയിരുത്തുന്നിതിന്റെ അടിസ്ഥാനത്തിലാണ്‌ ഗ്രൂപ്പ്‌ തെറാപ്പിയിലേക്കുള്ള പ്രവേശനം. മൂന്നു വയസ്സിനും അഞ്ചുവയസ്സിനുമിടയ്‌ക്കു പ്രായമുള്ള കുട്ടികളെയാണ്‌ പ്രത്യേക ഭാഷാവൈകല്യത്തിനുള്ള ഗ്രൂപ്പ്‌ തെറാപ്പിയില്‍ ഉള്‍പ്പെടുത്തുന്നത്‌.

ഭാഷ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന വിധത്തില്‍ സമഗ്രമായ ഒരു തെറാപ്പി പാക്കേജ്‌ ഉണ്ടാക്കിയെടുക്കുക എന്നതാണ്‌ ഈ പദ്ധതിമുഖ്യമായും ലക്ഷ്യമാക്കുന്നത്‌. ആശയവിനിമയത്തിലുള്ള താല്‌പര്യം , വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കാനുള്ള കഴിവ്‌, ഉച്ചരിക്കുന്ന ശബ്‌ദത്തിന്റെ ശരാശരി ദൈര്‍ഘ്യം തുടങ്ങിയ കാര്യങ്ങളിലാണ്‌ ഗ്രൂപ്പ്‌ തെറാപ്പി ഊന്നല്‍ കൊടുക്കുന്നത്‌. ഇതോടൊപ്പം സമൂഹവുമായി ഇടപഴകാനുള്ള കഴിവ്‌, സ്വാഭാവികമായ സംസാരരീതി എന്നിവയിലും ശ്രദ്ധിക്കുന്നു.
ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകമായി ചികിത്സനടത്തുന്നതിനുപകരം ഗ്രൂപ്പ്‌തെറാപ്പി സെഷനുകള്‍ നേരിട്ട്‌ കണ്ടു മനസ്സിലാക്കാന്‍ രക്ഷിതാക്കള്‍ക്ക്‌ അവസരം ലഭിക്കുന്നു. ഇങ്ങനെ നേരില്‍ക്കണ്ടു മനസ്സിലാക്കുന്ന പരിശീലനപരിപാടി വീട്ടില്‍വച്ചു കുട്ടികള്‍ക്കു പറഞ്ഞുകൊടുത്തു പരിശീലിപ്പിക്കാന്‍ അവരെ പ്രാപതരാക്കും. ആഴ്‌ചയിലൊരിക്കല്‍ രണ്ടുമണിക്കൂര്‍ വീതമാണ്‌ ഗ്രൂപ്പ്‌തെറാപ്പി നടത്തുന്നത്‌. ഇതിന്റെ പുരോഗതി ആറുമാസത്തിലൊരിക്കല്‍ വിലയിരുത്തുന്നതാണ്‌.

വിക്കിന് ഗ്രൂപ്പ് തെറാപ്പി

ASLPവിഭാഗത്തിന്‍റെ വിക്കിനും മറ്റു സംസാരതടസ്സങ്ങള്‍ക്കുമുള്ള പ്രത്യേക ക്ലിനിക്ക്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. വിക്കുള്ളവരില്‍ തടസ്സം കൂടാതെയുള്ള സംസാരത്തെ യാന്ത്രികമായോ ശബ്‌ദമോ സിലബിളോ, വാക്കോ, സംസാരിക്കുന്ന ആളിന്‍റെ തന്നെ പ്രതികരണങ്ങളോ തടസ്സപ്പെടുത്തുന്നു.
വിക്കുള്ള ആളിന്‌ ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവു നേടിക്കൊടുക്കകയും പ്രചോദനവും ആത്മവിശ്വാസവും പകര്‍ന്നുകൊടുക്കുകയുമാണ്‌ വേണ്ടത്‌.

താഴെപ്പറയുന്ന സേവനങ്ങള്‍ അവരുടെ ഈ യൂണിറ്റിന്‌ പ്രദാനം ചെയ്യുന്നു:

1. വിക്കുള്ളവരെയും അവരുടെ സഹായികളെയും കൗണ്‍സിലിങ്ങിനു വിധേയരാക്കി സഹായികള്‍ക്ക്‌ വിക്കിന്‍റെ സ്വാഭാവം ചികിത്സാ സാദ്ധ്യതകള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്നു.

2. വ്യക്തികളെ ഒറ്റയ്‌ക്കും കൂട്ടായും പരിശീലിപ്പിക്കുന്നു.

3. രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള ബോധന പരിപാടി ആറുമാസത്തിലൊരിക്കല്‍ നടത്തുന്നു.

ബന്ധപ്പെടേണ്ടവര്‍:

മിസ്‌.വിനീത മേരിജോര്‍ജ്ജ്‌

0471 3066637

ശ്രീ നിര്‍മ്മല്‍സുഗതന്‍

0471 3066651


രക്ഷാകർത്തൃ ബോധവൽക്കരണപരിപാടി

ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അതിന്റെ മാതാപിതാക്കളാണ്‌ ഒന്നാമത്തെയും ഏറ്റവും മികച്ചുതുമായ അദ്ധ്യാപകര്‍. അതിനാല്‍ രക്ഷാകര്‍ത്താക്കളെ പ്രാപതരാക്കുക എന്നതാണ്‌ ഏതു പുനരധിവാസപദ്ധതിയുടെയും മുഖ്യലക്ഷ്യം. ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്കുവേണ്ടി ബോധവൽക്കരണം കൗണ്‍സിലിങ്ങ്‌ തുടങ്ങിയ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രക്ഷാകര്‍ത്തൃബോധവൽക്കരണ പരിപാടികള്‍ നിഷ്‌ കൂടെകൂടെ സംഘടിപ്പിക്കാറുണ്ട്‌.
ഓരോ സെഷനിലും ഓരോ പ്രത്യേക തകരാറിനെപ്പറ്റിയാണു പ്രതിപാദിക്കുന്നത്‌ ഓരോ പരിപാടിയുടെയും വിവരങ്ങള്‍ പത്രങ്ങളിലൂടെയും നിഷ്‌-ന്റെ നോട്ടീസ്‌ ബോര്‍ഡില്‍കൂടിയും വെബ്‌സൈറ്റില്‍ക്കൂടിയും മുന്‍കൂട്ടി പ്രസിദ്ദീകരിക്കുന്നു. താൽപര്യമുള്ള രക്ഷാകര്‍ത്താക്കള്‍ക്ക്‌ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെതന്നെ നേരിട്ടുവന്ന്‌ പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്‌.
വൈകല്യം സംബന്ധിച്ച്‌ ഹ്രസ്വമായി വിശദീകരണം,പുനരധിവാസനടപടികള്‍, വീട്ടില്‍വച്ചു തുടരേണ്ട പരിശീലനങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ട ലക്ഷ്യങ്ങള്‍ എന്നിവ ബോധവൽക്കരണപരിപാടിയിലുള്‍ക്കൊള്ളിച്ചിരിക്കുന്നു. ഓരോ ബോധവൽക്കരണ പരിപാടിയുടെയും അവസാനം നടത്തുന്നു സംവാദത്തില്‍ ഓരോ രക്ഷാകര്‍ത്താവിനും തന്റെ കുട്ടിയുടെ കഴിവുകളെയും പനരധിവാസനടപടികളെയും കുറിച്ച്‌ വിശദമായി ചോദിച്ചറിയാവുന്നതാണ്‌.

സ്പീച്ച് ലാങ്ഗ്വിജ് റിസർച്ച് ലബോറട്ടറി

സാധാരണവും പതോളജിക്കലുമായ ഉച്ചാരണവൈകല്യങ്ങളെ സ്വാഭാവികതലത്തിലെത്തിക്കുന്നതിനുള്ള വ്യകതിനിഷ്‌ഠവും വസ്‌തുനിഷ്‌ഠവുമായ പരിശോധനകള്‍ നിഷ്‌-ലെ സ്‌പീച്ച്‌ സയന്‍സ്‌ ലബോറട്ടറി നടത്തുന്നു. ഉച്ചാരണരീതി ലാരിങ്ങ്‌ജക്‌ടമി ശസ്‌ത്രക്രിയയ്‌ക്കുശേഷമുള്ള ഉച്ഛാരണത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കല്‍, അനുസ്വനവും ഒഴുക്കായി സംസാരിക്കാനുള്ള കഴിവും ക്രമപ്പെടുത്തുക എന്നിവ ഇതിലുള്‍പ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കള്‍ട്ടികള്‍ക്കും ഗവേഷണം, ക്ലിനിക്കല്‍ പരിശോധനകള്‍ എന്നിവയ്‌ക്ക്‌ ലബോറട്ടറി സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്‌.

ലക്ഷ്യം:

  • ഫലപ്രദമായ രീതിയില്‍ രോഗം നിര്‍ണ്ണയിക്കുന്നതിനും അതിനനുസൃതമായ ചികിത്സാപദ്ധതി നിശ്ചയിക്കുന്നതിനും സഹായകമാകുംവണ്ണം ഉച്ഛാരണവൈകല്യം, ഒഴുക്കോടെ സംസാരിക്കുന്നതിനുള്ള തടസ്സം എന്നിവ വിലയിരുത്തി പുനരധിവാസ നടപടികള്‍ നിശ്ചയിക്കുന്നതില്‍ ഇതു ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • വിവിധ ഉപകരണങ്ങളുമായി പരിചയപ്പെടുന്നതിലൂടെയും ശബ്‌ദവൈകല്യം സംബന്ധിച്ച അറിവുകളും പരിഹാരമാര്‍ഗ്ഗങ്ങളും മനസ്സിലാക്കിക്കൊടുക്കുന്നതിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക്‌ മെച്ചപ്പെട്ട ക്ലിനിക്കല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യുന്നു.
  • ഗവേഷണധിഷ്‌ഠിതമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

റഫറല്‍:

  • ശബ്‌ദം, സംസാരം ഉച്ഛാരണസ്‌ഫുടത തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നു തോന്നുന്നപക്ഷം അത്തരം കേസുകള്‍ സ്‌പീച്ച്‌ ഡയഗ്നേസ്റ്റിക്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന്‌ സ്‌പീച്ച്‌ സയന്‍സ്‌ ലബോറട്ടറിയിലേക്ക്‌ റഫര്‍ചെയ്യുന്നതാണ്‌. വിശദമായ പരിശോധനകള്‍ക്കുശേഷം പരിശോധനാഫലമടങ്ങുന്ന റിപ്പോര്‍ട്ട്‌ സ്‌പീച്ച്‌ ഡയഗനോസ്റ്റിക്‌ ഡിപ്പാര്‍ട്ട്‌മെന്റിനു തിരിച്ചയയ്‌ക്കുന്നു. ഭാവിയിലെ ഉപയോഗത്തിനായി പരിശോധനാഫലം കംപ്യൂട്ടറില്‍ സൂക്ഷിക്കുന്നതാണ്‌.

സ്റ്റാഫ്‌:

  • സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ക്ലിനിക്കല്‍ പരിശീലനങ്ങള്‍ നേടുന്നതിനായി വിദ്യാര്‍ത്ഥികളെ സ്പീച് സയന്‍സ് ലബോറട്ടറികളില്‍ നിയോഗിക്കുന്നു. സ്പീച് ലാബില്‍ നിയോഗിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ പോസ്റ്റിങ്ങ്‌ ഷെഡ്യൂള്‍ ഓരോ ക്ലാസ്സ്‌ കോര്‍ഡിനേറ്റര്‍ക്കും ലഭ്യമാക്കുന്നുണ്ട്‌.
  • ഓരോ ഉപകരണത്തിന്റെയും ഉപയോഗക്രമം വിവരിക്കുന്ന മാനുവല്‍ ലാബില്‍ ലഭ്യമാണ്‌. ബന്ധപ്പെട്ട സ്റ്റാഫിന്റെ അനുമതിയോടെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ മാനുവല്‍ പരിശോധിക്കാന്‍ അവസരമുണ്ട്‌.
  • വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ലോഗ്‌ബുക്ക്‌ ബന്ധപ്പെട്ട സ്റ്റാഫിനെ കാണിച്ച്‌ അവരുടെ ഒപ്പു വാങ്ങിയശേഷം സ്‌പീച്ച്‌ സയന്‍സ്‌ ലാബില്‍ ലോഗിന്‍ ചെയ്യാവുന്നതാണ്‌. സിസ്റ്റം ഉപയോഗിക്കുന്നതിനായി ഓരോ വിദ്യാര്‍ത്ഥിക്കും ലോഗിന്‍ ഐഡിയും പാസ്‌വേഡിലും വിദ്യാര്‍ത്ഥികള്‍ക്ക്‌ എന്തെങ്കിലും ബുദ്ധിമുട്ടുനുഭവപ്പെടുന്നപക്ഷം ബന്ധപ്പെട്ട സ്റ്റാഫിനെ അറിയിച്ച ശേഷം സിസ്‌ററം അഡ്‌മിനിസ്‌ട്രേറ്റുമായി ബന്ധപ്പെടാവുന്നതാണ്‌.
  • ലാബില്‍ ലഭ്യമായ പഠനസാമഗ്രികളും യൂസേഴ്‌സ്‌ മാനുവലുകളും വിദ്യാര്‍ത്ഥികള്‍ക്കു പ്രയോജപ്പെടുത്താവുന്നതാണ്‌.
  • ബന്ധപ്പെട്ട രജിസ്റ്ററില്‍ രേഖപ്പെടുത്തിയശേഷം കെയ്‌സ്‌ അസ്സസ്സ്‌മെന്റ്‌, തെറാപ്യൂട്ടിക്‌ കാര്യങ്ങള്‍, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കായി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലബോറട്ടറി ഉപയോഗിക്കാവുന്നതാണ്‌

സ്‌പീച്ച്‌ സയന്‍സ്‌ ലബോറട്ടറിയില്‍ ലഭ്യമായി പരിശോധനാ സാമഗ്രികള്‍:

  • സാധാരണ വായനയ്‌ക്കുള്ളവ: ദി റെയ്‌ന്‍ബൊപാസ്സേജ്‌, കോക്കനട്ട്‌ പാസേജ്‌, ബ്രാഹ്മണന്‍പാസേജ്‌, സ്റ്റാന്‌ഡേര്‍ഡ്‌ ടെക്‌സ്റ്റ്‌ (അമേരിക്ക), നേസല്‍ആന്റ്‌ ഓറല്‍ പാസ്സേജ്‌.
  • പ്രായപൂര്‍ത്തിയായവരുടം ശബ്‌ദപരിശോധനയ്‌ക്കുള്ള ചോദ്യാവലി: വോയ്‌സ്‌ ഹാന്‍ഡിതകാപ്‌ ഇന്‍ഡെക്‌സ്‌, ശബദ്‌ബന്ധിത ജീവിതനിലവാരം സംബന്ധിച്ച ക്വിസ്‌, ക്ലിനിക്കല്‍ വോയ്‌സ്‌ ഇവാലുവേഷന്‍-2.
  • ശിശുക്കളുടെ ശബ്‌ദപരിശോധനയ്‌ക്കുള്ള ചോദ്യാവലി: കുട്ടികളുടെ ശബ്‌ദവൈകല്യസൂചിക
  • കുട്ടികള്‍ക്കു ചിത്രങ്ങള്‍ വിശദീകരിക്കാനുള്ള സാമഗ്രികൾ
  • മലയാളം ആര്‍ട്ടിക്കുലേഷന്‍ ടെസ്റ്റ്‌ വേര്‍ഡ്‌ ലിസ്റ്റും ചിത്രക്കാര്‍ഡുകളും.

ഉപകരണങ്ങള്‍

സ്‌പീച്ച്‌ സയന്‍സ്‌ ലാബില്‍ ഡോക്‌ടര്‍ സ്‌പീച്ച്‌, വാഗ്മി,  PRAAT തുടങ്ങിയ സോഫ്‌റ്റ്‌ വെയറുകള്‍ ലഭ്യമാണ്‌. ഓരോ സിസ്റ്റത്തിലെയും സിസ്റ്റം നമ്പറും സോഫ്‌റ്റ്‌ വെയറിന്റെ പേരും എഴുതി ഒട്ടിച്ചിട്ടുണ്ട്‌.

ഉപകരണങ്ങളുടെ സഹായത്തോടെ നടത്തപ്പെടുന്ന പരിശോധനകള്‍

  • അക്കോസ്റ്റിക്‌ ഇവാല്യുവേഷന്‍
  • സ്‌പെക്‌ട്രോഗ്രാഫിക്‌ ഇവാല്യുവേഷന്‍
  • എയ്‌റോഡൈനാമിക്‌ മെഷേര്‍സ്‌
  • വോയ്‌സ്‌ ക്വാളിറ്റി അസ്സസ്‌മെന്റ്‌
  • ആര്‍ട്ടിക്കുലേഷന്‍ ട്രെയ്‌നിങ്ങ്‌
  • മറ്റ്‌ തെറാപ്യൂട്ടിക്‌ ഇന്റര്‍വെന്‍ഷന്‍ നടപടികള്‍

ഔട്ട് റീച്ച് പ്രോഗ്രാം

ഭൂമിശാസ്‌ത്രപരമോ മറ്റേതെങ്കിലുമോ കാരണങ്ങളാല്‍ നിഷ്‌-ല്‍ വന്നുചേരാന്‍ കഴിയാത്തവരിലേക്ക്‌ സേവനങ്ങള്‍ എത്തിക്കുന്നതിലേക്കായി നിഷ്‌ ക്യാമ്പുകളും ഔട്ട്‌ റീച്ച്‌ പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നുണ്ട്‌. സ്വമേധയാ മുന്നോട്ടുവരുന്ന സര്‍ക്കാരിതര സംഘടനകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവരുടെ സഹായത്തോടെയാണ്‌ ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്‌. വിവിധ സ്‌കൂളുകള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ പുനരധിവാസകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ്‌ ഇതു സംഘടിപ്പിക്കുക. ക്യാമ്പു സംഘടിപ്പിക്കാനാഗ്രഹിക്കുന്ന വ്യക്തികളോ സ്ഥാപനങ്ങളോ താഴെപ്പറയുന്ന നമ്പറില്‍ ബന്ധപ്പെടുക.

മിസ്‌. രജിത , സോഷ്യല്‍ വര്‍ക്കര്‍

Phone: 0471 306668

ഏ൪ലി ഇന്റർവെൻഷൻ

ഓഡിറ്ററി ഓറൽ പ്രോഗ്രാം

പേരന്റ്- ഇന്‍ഫന്റ് പ്രോഗ്രാം(PIP)

ഒരു കുട്ടി ഭാഷ വശമാക്കുന്ന ഏറ്റവും നിര്‍ണ്ണായകമായ കാലഘട്ടം അതിന്റെ ആദ്യത്തെ മൂന്നുവര്‍ഷമാണ്‌ (മൂന്നുവയസ്സുവരെ). ശിശുവിനും രക്ഷാകര്‍ത്താവിനും ഒന്നിച്ച്‌ നിഷ്‌ നടത്തുന്ന പരിശീലനപരിപാടി കുട്ടിക്ക്‌ ആശയങ്ങള്‍ ഗ്രഹിക്കുന്നതിനും അവ പ്രകടിപ്പിക്കുന്നതിനുമുള്ള ഭാഷ വശമാക്കിക്കൊടുക്കുന്നു. മൂന്നുവയസ്സില്‍ താഴെയുള്ള കുട്ടികളെ കേള്‍വിശക്തി പരിശോധനകളുടെ അടിസ്ഥാനത്തില്‍ അനുയോജ്യമായ ഹിയറിങ്ങ്‌ എയ്‌ഡ്‌ ഉറപ്പിച്ചതിനുശേഷം പേരന്റ്‌ ഇന്‍ഫന്റ്‌ പ്രോഗ്രാമിലേക്ക്‌ റഫര്‍ ചെയ്യുന്നു. കൗണ്‍സിലിങ്ങ്‌ സെഷനുശേഷം കുട്ടിയെ പി.ഐ.പി പരിപാടിയില്‍ പ്രവേശിപ്പിക്കും. കുട്ടിക്ക്‌ കേള്‍വിക്കുറവില്ലാതെ മറ്റ്‌ വൈകല്യങ്ങള്‍ ഉണ്ടായിരിക്കാന്‍ പാടില്ല. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും പ്രവേശനം തേടാവുന്നതാണ്‌. പ്രവേശനത്തിന്‌ കുറഞ്ഞ പ്രായപരിധിയില്ല. കുട്ടിയുടെ രക്ഷാകര്‍ത്താവിനു വഴങ്ങുന്ന ഭാഷയില്‍ - ഇംഗ്ലീഷിലോ മലയാളത്തിലോ- പരിശീലനം നല്‍കുന്നതാണ്‌.

പ്രീ-സ്‌കൂള്‍

PIPപരിശീലനം പൂര്‍ത്തിയാക്കുന്ന കുട്ടിക്ക്‌ 2 1/2 - 3 വയസ്സില്‍ പ്രീ-സ്‌കൂളില്‍ പ്രവേശനം നല്‍കുന്നു. ഓരോ കുട്ടിയുടെയും പ്രായത്തിനനുസരിച്ച്‌ അവര്‍ക്ക്‌ കാര്യങ്ങള്‍ ഗ്രഹിക്കുന്നതിനും ആശയവിനിമയത്തിനും ഭാഷാപരവും സാമൂഹികവുമായ വികാസത്തിനുമുള്ള കഴിവു വളര്‍ത്തുവാന്‍ പ്രീസ്‌കൂള്‍ ലക്ഷ്യമിടുന്നു. എഴുതുകയും വായിക്കുകയും ചെയ്‌തു തുടങ്ങുന്ന ഘട്ടത്തില്‍ ഊന്നല്‍ കൊടുക്കുന്നത്‌. ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക്‌ ഭാഷാസ്വാധീനമുറപ്പിക്കാന്‍ പാകത്തില്‍ നൂതനമായ പഠനപരിപാടികള്‍ രൂപകല്‍പന ചെയ്‌തിട്ടിണ്ട്‌. കുട്ടിയുടെ ഭാഷയും മറ്റുമേഖലകളുടെ വികാസവും നിരീക്ഷിക്കുന്നതിനായി തുടര്‍ച്ചയായ വിലയിരുത്തലുകളും വിശകലനങ്ങളും നടത്തിവരുന്നു

ഭാഷാപരിശീലനത്തിനു പുറമെ കുട്ടികള്‍ക്കു നല്‍കുന്ന മറ്റു സേവനങ്ങള്‍

  • മനശാസ്‌ത്രപരമായ പരിശീലനങ്ങള്‍
  • ശ്രവണസംബന്ധിയായ പരിശീലനങ്ങള്‍
  • പേരന്റ്‌ ഗൈഡന്‍സ്‌ & കൗണ്‍സിലിങ്ങ്‌

നിഷ്‌-ലെ ഓഡിറ്ററി ഓറല്‍ പ്രോഗ്രാമില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളെ ആശയങ്ങള്‍ ഗ്രഹിക്കുകയും അവ പ്രകാശിപ്പിക്കുകയും ചെയ്യാന്‍ കേള്‍വിശക്തിയുള്ള കുട്ടികള്‍ക്കൊപ്പം വളര്‍ത്തിക്കൊണ്ട്‌ വന്ന്‌ മുഖ്യധാരയിലേക്കു നയിക്കുക എന്നതാണ്‌ ഈ പരിപാടിയുടെ മുഖ്യലക്ഷ്യം

ഓഡിറ്ററി വെർബൽ പ്രോഗ്രാം

കോക്ലിയര്‍ ഇംപ്ലാന്റിങ്ങിനു വിധേയരായ കുട്ടികള്‍ക്ക്‌ നിഷ്‌ ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി നല്‍കിവരുന്നു. ശ്രവണ- സംസാരവൈകല്യമുള്ള കുട്ടികളെ അവരുടെ പ്രായത്തിനനുസൃതമായ നിലവാരത്തില്‍ കേള്‍വിയിലൂടെ സംസാരിക്കാന്‍ ശീലിപ്പിക്കുകയും ആശയവിനിമയത്തിനുള്ള കഴിവു വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.
ഓരോ കുട്ടിക്കും പ്രത്യേകം പ്രത്യേകമായി ആഴ്‌ചയില്‍ രണ്ടുതവണ വീതം തെറാപ്പിനല്‍കുകയും രക്ഷകര്‍ത്താക്കള്‍ അതില്‍ സജീവമായി പങ്കുകൊള്ളുകയും ചെയ്യുന്നുണ്ടെന്ന്‌ ഉറപ്പാക്കുന്നു. ഏതുസാഹചര്യത്തിലും തങ്ങളുടെ കഴിവുപ്രകടിപ്പിക്കാന്‍ ഇതുമൂലം കുട്ടികള്‍ക്ക്‌ കഴിയുന്നു.
മൂന്നു വയസ്സില്‍ താഴെയുള്ള കോക്ലിയര്‍ ഇംപ്ലാന്റ്‌ ചെയ്‌ത കുട്ടികളെയാണ്‌ഈ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്‌.

വിപുലീകരണ സേവനങ്ങള്‍

വാരാന്ത്യപരിപാടി
പ്രവൃത്തിദിവസങ്ങളായ ശനിയാഴ്‌ചകളില്‍ നടത്തുന്ന വാരാന്ത്യപഠനപദ്ധതി പ്രീ-സ്‌കൂള്‍ പഠനത്തിന്റെ അനുബന്ധമാണ്‌. സ്‌കൂളുകളില്‍ ചേര്‍ന്നു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള അധിക പ്രോത്സാഹനമാണ്‌ ഈ പരിപാടി. ഇതിലേക്കുള്ള അപേക്ഷകള്‍ എല്ലാക്കൊല്ലവും മെയ്‌മാസത്തില്‍ ക്ഷണിക്കുന്നതാണ്‌. ഓരോ അദ്ധ്യയനവര്‍ഷവും ജൂണ്‍മുതല്‍ മാര്‍ച്ചുവരെയാണ്‌ കോഴ്‌സ്‌ നടത്തുക. 5-ാം ക്ലാസ്സ്‌ വരെ പഠിക്കുന്ന കുട്ടികള്‍ക്ക്‌ പ്രവേശനത്തിന്‌ അര്‍ഹതയുണ്ട്‌.

മാതൃഭാഷയ്‌ക്കു പുറമെ ഇംഗ്ലീഷ്‌ ഭാഷാപരിശീലനത്തിലും വാരാന്ത്യപഠനം ഊന്നല്‍ നല്‍കുന്നു. പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നതനുസരിച്ച്‌ കണ്ടും കേട്ടും ശ്രദ്ധിച്ചുമാണ്‌ കുട്ടികള്‍ ഭാഷ വശമാക്കുന്നത്‌. കുട്ടികളുടെ വായിക്കാനും എഴുതാനുമുള്ള കഴിവു വര്‍ദ്ധിപ്പിക്കാന്‍ ഈ ഭാഷാപരിശീലന ക്ലാസ്സുകള്‍ സഹായകമാകുന്നു. കുട്ടികളുടെ അഭിരുചി കണ്ടറിഞ്ഞ്‌ കംപ്യൂട്ടര്‍ പഠനം, ശില്‌പനിര്‍മ്മാണം, ചിത്രരചന തുടങ്ങിയ വിഷയങ്ങളില്‍ സ്‌പെഷ്യല്‍ ക്ലാസ്സുകളും നടത്തുന്നു.

കറസ്‌പോണ്ടന്‍സ്‌ ക്ലാസ്സുകള്‍

  • കേള്‍വിശക്തിയില്ലാത്ത കുട്ടികളെ ഏര്‍ലിഇന്റര്‍വെന്‍ഷന്‍ പ്രേഗ്രാമില്‍ ചേര്‍ക്കാന്‍ കഴിയാതിരുന്ന രക്ഷകര്‍ത്താക്കളെ സംബന്ധിച്ചിടത്തോളം നിഷ്‌ നല്‍കുന്ന സഹായഹസ്‌തമാണ്‌ കറസ്‌പോണ്ടന്‍സ്‌ കോഴ്‌സ്‌. തീര്‍ത്തും സൗജന്യമയാണ്‌ നിഷ്‌ ഈ കോഴ്‌സ്‌ നടത്തുന്നത്‌. മലയാളമാണ്‌ പഠന മാദ്ധ്യമം.
  • പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ രക്ഷാകര്‍ത്തക്കളെയാണ്‌ ഈ കോഴ്‌സില്‍ പങ്കെടുപ്പിക്കുന്നത്‌
  • അപേക്ഷകര്‍ക്കും പാഠങ്ങള്‍ തപാലില്‍ അയച്ചുകൊടുക്കുന്നതാണ്‌. തപാലിലൂടെ സംശയങ്ങള്‍ ദൂരീകരിക്കുകയും വിശദീകരണങ്ങള്‍ നല്‌കുകയും ചെയ്യും.
  • ആണ്ടില്‍ രണ്ടുതവണ സമ്പര്‍ക്ക ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നുണ്ട്‌. ഈ സമ്പര്‍ക്ക ക്ലാസ്സുകള്‍ നിഷ്‌-ലോ ഇരുപതു രക്ഷകര്‍ത്താക്കളിലധികം പേര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന പ്രദേശത്തെ സ്‌കൂളിലോ വച്ചു നടത്തുന്നതായിരിക്കും.

ഔട്ട്‌ റീച്ച്‌ പ്രോഗ്രാം

  • ആവശ്യക്കാര്‍ക്ക്‌ സഹായഹസ്‌തം നീട്ടിക്കൊടുക്കാന്‍ സദാ സന്നദ്ധമാണു നിഷ്‌. ഇത്തരത്തിലൊന്നാണ്‌ ഔട്ട്‌ റീച്ച്‌ പ്രോഗ്രാം. ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന, മൂന്നുവയസ്സില്‍ താഴെയുള്ള കുട്ടികളെയാണ്‌ ഇതില്‍ പങ്കെടുപ്പിക്കുന്നത്‌.
  • കേള്‍വിശക്തിയില്ലാത്തമൂന്നുവയസ്സിനകം ഏര്‍ളി ഇന്റര്‍വെന്‍ഷനില്‍ ചേര്‍ന്നിട്ടില്ലാത്തവരും പത്തുവയസ്സില്‍ താഴെയുള്ളവരുമായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ഇതില്‍ ഉള്‍പ്പെടുത്തുന്നതാണ്‌. ഇത്തരത്തിലുള്ള കുട്ടികള്‍ അവരുടെ രക്ഷകര്‍ത്താക്കളോടൊപ്പം ക്ലാസ്സില്‍ സംബന്ധിക്കണം. രക്ഷാകര്‍ത്താക്കള്‍ക്ക്‌ ഈ ക്ലാസ്സുകളില്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്‌. ഭാഷ മനസ്സിലാക്കുന്നതിനും ഭാഷയിലൂടെ ആശയങ്ങള്‍ ഗ്രഹിക്കുന്നതിനും എഴുതുന്നതിനും പരിശീലനം നല്‍കുക എന്നീ കാര്യങ്ങളില്‍ ഈ കോഴ്‌സ്‌ ഊന്നല്‍ നല്‍കുന്നു.
  • ഓരോ അദ്ധ്യയനവര്‍ഷവും ജൂണ്‍മുതല്‍ മാര്‍ച്ചുവരെയുള്ള മാസങ്ങളിലെ ശനിയാഴ്‌ചകളിലാണ്‌ ക്ലാസ്സ്‌ നടത്തുക
  • ഭാഷാപരിശീലനത്തിനു പുറമെ കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുക, കുട്ടികളുടെ അഭിരുചിക്കൊത്ത കലാവാസന പ്രോത്സാഹിപ്പിക്കുക എന്നിവയും ഇതിന്റെ ഭാഗമാണ്‌.

സമ്മര്‍പ്രോഗ്രാം

ഏപ്രില്‍ മദ്ധ്യം മുതല്‍ മെയ്‌മാസം പകുതിവരെയുള്ള ഒരു മാസം നിഷ്‌- മദ്ധ്യവേനല്‍ പഠന പദ്ധതി സംഘടിപ്പിച്ചുവരുന്നു. ഇതില്‍ പങ്കെടുക്കുന്നതില്‍ ഏറെപ്പേരും നിഷ്‌-ല്‍ ചേര്‍ന്നു പഠിക്കുന്നവരായിരിക്കും. ഏര്‍ലി ഇന്റര്‍വെന്‍ഷനില്‍ ഭാഗഭാക്കാതിരുന്ന കുട്ടികളും ഇതില്‍ പങ്കെടുക്കുന്നുണ്ട്‌. പത്ത്‌ വയസ്സുവരെയുള്ള കുട്ടുകള്‍ക്ക്‌ ഇതില്‍ പ്രവേശനം തേടാം. എല്ലാവര്‍ഷവും ഫെബ്രവരിയില്‍ ഇതിനുള്ള അപേക്ഷ ക്ഷണിക്കുന്നതായിരിക്കും.
ഭാഷാ പരിശീലനത്തിനു പുറമെ കംപ്യൂട്ടര്‍ ട്രെയ്‌നിങ്ങ്‌, കലാപരിശീലനം, ടൂര്‍, ക്യാമ്പ്‌ തുടങ്ങിയ പ്രത്യേക പഠനപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്‌.

കല

കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനായി ശില്‌പ നിര്‍മ്മാണം, ചിത്രരചന എന്നിവയില്‍ നിഷ്‌- ലെ ഫൈന്‍ ആര്‍ട്‌സ്‌ വിഭാഗം പരിശീലനം നല്‍കുന്നു. ഓരോ വര്‍ഷവും അവധിക്കാല ക്ലാസ്സിനു പര്യവസാനം കുറിച്ചുകൊണ്ട്‌ ഇതില്‍ പങ്കെടക്കുന്ന വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക സൃഷ്‌ടികള്‍ നിഷ്‌- ല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌.

കംപ്യൂട്ടര്‍ ട്രെയിനിങ്ങ്‌

നിഷ്‌-ലെ സാങ്കേതിക വിഭാഗത്തില്‍ സുസജ്ജമായ മൂന്നു കംപ്യൂട്ടര്‍ ലാബുകളുണ്ട്‌. കംപ്യൂട്ടര്‍ സഹായത്തോടെയുള്ള പഠനത്തിനും കുട്ടികള്‍ക്ക്‌ കംപ്യൂട്ടര്‍ പരിചയം സിദ്ധിക്കുന്നതിനും ഈ ലാബുകള്‍ ഉപകരിക്കുന്നു .

ടൂര്‍

ഓരോ മദ്ധ്യവേനല്‍പഠനത്തിന്റെയും അവസാനം അദ്ധ്യാപര്‍ കുട്ടികളെ വ്യത്യസ്‌തമായ ഒരന്തരീക്ഷത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പഠനയാത്രയാണിത്‌.

ക്യാമ്പുകള്‍

മദ്ധ്യവേനല്‍പഠനകാലത്ത്‌ ആരോഗ്യത്തെ വിദഗ്‌ദ്ധര്‍ നിഷ്‌-ല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഈ ക്യാമ്പുകളില്‍ രക്ഷാകര്‍ത്താക്കളും സജീവമായി പങ്കെടുക്കാറുണ്ട്‌.

രക്ഷാർത്തൃഗ്രൂപ്പിന്‍റെ പിന്തുണ

ബധിരത ചികിത്സിച്ചു ഭേദമാക്കാനാവാത്ത വൈകല്യമാണ്‌. എന്നാല്‍ ആത്മാര്‍ത്ഥമായ പരിശീലനങ്ങളും പ്രായോഗിക സമീപനങ്ങളും കൊണ്ട്‌ ഈ വൈകല്യത്തെ മറികടക്കാനാകും എന്നാല്‍ ഇത്തരം പരിശീലനത്തിന്‌ വിദഗ്‌ദ്ധരുടെ സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും ആവശ്യമാണ്‌.നിഷ്‌- ല്‍ പഠിക്കുന്ന ശ്രവണവൈകല്യമുള്ള ഒരു കുട്ടിക്ക്‌ പ്രീ- സ്‌കൂള്‍ തലപരിശീലനങ്ങള്‍ സ്‌കൂളില്‍നിന്നുതന്നെ ലഭിക്കുന്നുണ്ട്‌. ഇതിനു പുറമെ അവരുടെ മുന്‍ഗാമികളായി പഠിച്ചവരുടെ രക്ഷാകര്‍ത്താക്കള്‍ ഇതേ മാര്‍ഗ്ഗത്തില്‍ നേടിയ അനുഭവപരിജ്‌ഞാനവും അവര്‍ നല്‍കുന്ന ഉപദേശങ്ങളും ഇവര്‍ക്ക്‌ തുണയായിത്തീരുന്നു.
നിഷ്‌-ലെ ഏര്‍ലി ഇന്‍റര്‍വെന്‍ഷന്‍ സെന്‍റ്‌ര്‍ `പേരന്‍റ്‌ സപ്പോര്‍ട്ട്‌ ഗ്രൂപ്പ്‌' എന്നൊരു കൂട്ടായ്‌മ ആരംഭിച്ചിട്ടുണ്ട്‌. ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക്‌ ഭാഷാപരമായ തടസ്സങ്ങള്‍ മറികടക്കുന്നതിന്‌ ആത്മാര്‍ത്ഥമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കിയ ചില രക്ഷകര്‍ത്താക്കള്‍ തങ്ങളുടെപിന്‍ഗാമികളെ ഇക്കാര്യത്തില്‍ സഹായിക്കാനായി മുന്നോട്ടു വരുന്നുണ്ട്‌.

ഏതു സമയത്ത്‌ വേണമെങ്കിലും രക്ഷകര്‍ത്താക്കള്‍ക്ക്‌ ഈ കൂട്ടായ്‌മയില്‍പ്പെട്ടവരുമായി ചര്‍ച്ചചെയ്യുന്നതിനും ആശങ്കകള്‍ പങ്കുവെയ്‌ക്കുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അവസരമുണ്ടായിരിക്കും.

വിജയഗാഥ

മൂന്നു വയസ്സുള്ളപ്പോഴാണു കേള്‍വിശക്തിയില്ലെന്ന സംശയത്തെ തുടര്‍ന്ന്‌ പാര്‍വതി സുജിത്തിനെ നിഷ്‌-ല്‍ കൊണ്ടുവരുന്നത്‌. പരിശോധനകള്‍ക്കുശേഷം അവള്‍ക്ക്‌ ശ്രവണസഹായി ഘടിപ്പിച്ചുകൊടുത്തു. ശബ്‌ദത്തിന്‍റെ ലോകത്തേക്ക്‌ അവള്‍ കടന്നുചെന്നു. പക്ഷേ, ശബ്‌ദങ്ങളുടെ ലോകം അവള്‍ക്ക്‌ അപരിചിതവും അരോചകവുമായി അനുഭവപ്പെട്ടു. അമ്മയുടെ താരാട്ടുപോലും കേള്‍ക്കാന്‍ ഭാഗ്യമില്ലാതെ പോയ അവള്‍ക്ക്‌ സംസാരവും ഭാഷയുമൊന്നും അര്‍ത്ഥവത്തായി തോന്നിയില്ല. നിഷ്‌-ല്‍ നിന്ന്‌ യഥാസമയം ലഭിച്ചി പ്രോത്സാഹനവും അദ്ധ്യയനവും അമ്മയുടെ നിസ്‌തന്ദ്രമായ പ്രയത്‌നവും അവളുടെ കഥമാറ്റിയെഴുതി. മൂന്നുമാസം കൊണ്ട്‌തന്നെ പാര്‍വതി പുരോഗതി കാട്ടിത്തുടങ്ങി. അഞ്ചുവയസ്സായപ്പോഴേക്കും കേള്‍വിശക്തിയുള്ള കുട്ടികള്‍ക്കൊപ്പം പാര്‍വതി ഭാഷ മനസ്സിലാക്കി.
ആറാം വയസ്സില്‍ ഒരു സാധാരണ സ്‌കൂളില്‍ പ്രവേശിപ്പിക്കപ്പെട്ട പാര്‍വ്വതി അവിടെനിന്ന്‌ പന്ത്രണ്ടാം ക്ലാസ്സ്‌ വിജയകരമായി പൂര്‍ത്തിയാക്കി. കൂട്ടുകാരുടെയും അദ്ധ്യാപകരുടെയും സ്‌നേഹവാത്സല്യങ്ങളില്ലാതിരുന്നെങ്കില്‍ ഇതു സാധിക്കുമായിരുന്നില്ല. പാര്‍വതിക്കും രക്ഷകര്‍ത്താക്കള്‍ക്കും ഒട്ടേറെ വൈതരണികള്‍ അഭിമുഖീകരിക്കേണ്ടിവന്നു. എന്നാല്‍ നിഷ്‌- ന്റെ സമയോചിതിമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും കൊണ്ട്‌ അവയെല്ലാം മറികടക്കാന്‍ അവള്‍ക്കായി. പത്താംക്ലാസ്സില്‍ തിളങ്ങുന്ന വിജയം കൈവരിച്ച അവള്‍ ചിത്രരചന, കഥാരചന തുടങ്ങിയ പാഠ്യേതര വിഷയങ്ങളില്‍ കഴിവു തെളിയിച്ചു. തുടക്കത്തില്‍ ഇംഗ്ലീഷ്‌ ഭാഷ അവള്‍ക്ക്‌ കീറാമുട്ടിയായിത്തോന്നിയെങ്കിലും പെട്ടെന്നുതന്നെ അവള്‍ അതു പഠിച്ചെടുക്കുകയും പ്ലസ്‌ ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കുനേടുകയും ചെയ്‌തു. ഇപ്പോള്‍ ആര്‍ക്കിടെക്‌ച്ഛറല്‍ എന്‍ജീനിയറിങ്ങ്‌ വിദ്യാര്‍ത്ഥിനിയാണു പാര്‍വ്വതി.

പത്തൊന്‍മ്പതുകാരിയായ പാര്‍വതി വിധിവൈപരീത്യത്തിനു മുന്നില്‍ പകച്ചുനിന്നില്ല. പാര്‍വതി ദൈവാനുഗ്രഹമുള്ളവളാണെന്നു വിശ്വസിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്ക്‌ തങ്ങളുടെ മകള്‍ അവളുടെ ലക്ഷ്യം നേടുമെന്നും ജീവിതവിജയം കൈവരിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. പാര്‍വതിയുടെ വിജയഗാഥ പങ്കുവയ്‌ക്കുന്നതില്‍ നിഷ്‌-നു തികഞ്ഞ അഭിമാനമുണ്ട്‌. ഏര്‍ലി ഇന്‍റര്‍വെന്‍ഷന്‍ പ്രോഗ്രാമിലെ കുട്ടികളില്‍നിന്ന്‌ ഇത്തരം പാര്‍വതിമാരെ വാര്‍ത്തെടുക്കാനുള്ള ഞങ്ങളുടെ യത്‌നം തുടര്‍ന്നുകൊണ്ടേയിരിക്കും.

    ഓട്ടിസം സ്‌പെക്‌ട്രം

ഓട്ടിസം സ്പെക്ട്രവും അനുബന്ധതകരാറുകളും

ഓട്ടിസവും സ്‌പെക്‌ട്രം തകരാറുള്ളവര്‍ക്ക്‌ ആയുഷ്‌കാലം സമഗ്രസേവനം ലഭ്യമാക്കുന്ന പദ്ധതി വികസിപ്പിച്ചെടുക്കുന്നതിലാണ്‌ ഈ വകുപ്പ്‌ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്‌. ഈ മേഖലയില്‍ ഫലപ്രദമായ ക്ലിനിക്കല്‍ സേവനങ്ങളും ഗവേഷണ പദ്ധതികളും മനുഷ്യവിഭവശേഷി വികാസവും പദ്ധതിലക്ഷ്യമിടുന്നു. ഇന്ന്‌ ഇന്ത്യയില്‍ അസംഘടിതവും പരിമിതവുമായ തോതിലേ ഈ സേവനങ്ങള്‍ ലഭ്യമാകുന്നുള്ളൂ. വിവിധ തലങ്ങളിലായി അതിനൂതനമായ പരിശോധനകളും ചികിത്സാപദ്ധതികളും ഈ വകുപ്പു വാഗ്‌ദാനം ചെയ്യുന്നു. ASRD-യുടെ സേവനങ്ങള്‍ മുഖ്യമായും മൂന്നു ഘട്ടങ്ങളിലായാണ്‌ നടപ്പാക്കുന്നത്‌.

1. ഓട്ടിസം ഇന്റര്‍വെന്‍ഷന്‍- പ്രാരംഭഘട്ടം

അഞ്ചുവയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക്‌ പരമാവധി പ്രയോജനം ലഭിക്കത്തക്കവണ്ണം സമഗ്രമായ സേവനം ലഭ്യമാക്കുന്നതാണ്‌ പ്രാരംഭഘട്ടം. രക്ഷകര്‍ത്താക്കളുടെയോ കെയര്‍ടേക്കര്‍മാരുടെയോ സാന്നിദ്ധ്യം ഈ ഘട്ടത്തില്‍ അത്യന്താപേക്ഷിതമാണ്‌. സാമൂഹികബന്ധം, ആശയവിനിമയം, സെന്‍സറി സ്‌കില്‍സ്‌, ധാരണാശക്തി തുടങ്ങിയകാര്യങ്ങളില്‍ വ്യക്ത്യധിഷ്‌ഠിതമായ വിലയിരുത്തല്‍ നടത്തുന്നത്‌ ഈ ഘട്ടത്തിലാകുന്നു. സാമൂഹിക ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനായി ഗ്രൂപ്പടിസ്ഥാനത്തില്‍ പരിശീലനം നടത്തുകയും ഓരോരുത്തരുടെയും പുരോഗതി പ്രത്യേകം നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇത്തരം കുട്ടികളെ മറ്റുള്ളവര്‍ക്കൊപ്പം മുഖ്യധാരാ വിദ്യാഭ്യാസം നടത്താന്‍ പ്രാപ്‌തരാക്കുകയെന്നതാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം.

2. ഓട്ടിസം- ഇന്റര്‍വെന്‍ഷന്‍-മദ്ധ്യഘട്ടം

സാമൂഹികബന്ധങ്ങള്‍, ശാരീരികപ്രവര്‍ത്തനങ്ങള്‍, ധാരാണാശക്തി, ആശയവിനിമയത്തിനുള്ള കഴിവ്‌ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തുന്നത്‌ ഈ ഘട്ടത്തിലാണ്‌. മുഖ്യധാരാവിദ്യാഭ്യാസം നടത്തുന്ന അഞ്ചു വയസ്സിനുമേല്‍ പ്രായമുള്ള കുട്ടികളെയാണ്‌ ഇതില്‍ പ്രവേശിപ്പിക്കുന്നത്‌. ലളിതമായ കാര്യങ്ങളില്‍ തുടങ്ങിപടിപടിയായി കൂടുതല്‍ ഗൗരവമായ വിഷയങ്ങളില്‍ പ്രാവീണ്യം നേടാന്‍ ഇതുമൂലം അവര്‍ക്കു കഴിയുന്നു.

3. ഓള്‍ട്ടര്‍നേറ്റീവ്‌ ഓഗ്‌മെന്ററ്റീവ്‌ കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാം. (AAC)

വാക്കുകളിലൂടെ ആശയവിനിമയം നടത്താനുള്ള കഴിവു സമ്പാദിക്കാത്തവരെയാണ്‌ AAC പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്‌. ചിത്രങ്ങളുടെ സഹായത്തോടെ ആശയം കൈമാറുന്ന തന്ത്രം ഇതിന്റെ സവിശേഷതയാണ്‌. ലളിതമായ സാങ്കേതികവിദ്യയും ഉയര്‍ന്ന സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയ ഉപകരണങ്ങള്‍ AACപദ്ധതിയില്‍ ഉപയോഗിക്കുന്നു.

അക്കാദമിക്

എച്ച്.ഇ.എഫ്.പി (HEFP)

ഉന്നത വിദ്യാഭ്യാസത്തിന് അടിസ്ഥാന പഠന പദ്ധതി

(ഹയര്‍ എജ്യുക്കഷന്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം-HEFP), ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ബിരുദ പഠനത്തിനു ചേരുന്ന വിദ്യാര്‍ത്ഥികളുടെ പഠന നിലവാരവും വികാസവും മെച്ചപ്പെടുത്തുന്നതില്‍ ക്രിയാത്മകമായ പങ്കാളികളാകാന്‍ അവരെ സജ്ജരാക്കുക എന്ന ഉദ്ദേശ്യത്തോടെ 2013 ജൂലൈയില്‍ നിഷ് ആവിഷ്കരിച്ച പരിശീലന പരിപാടിയാണ് ഹയര്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം. HEFP എന്ന പ്രിപ്പറേറ്ററി പ്രോഗ്രാമില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരിപാടിയിലൂടെ ഉന്നത വിദ്യാഭ്യാസ കാര്യത്തില്‍ അധികപഠനവും പരിശീലനവും സിദ്ധിക്കുന്നു.

അത്യുത്സാഹികളും മികച്ചവരും വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ മനസ്സുളളവരുമടങ്ങുന്ന വിവിധ ഗ്രൂപ്പുകളാണ് ഈ വിഭാഗത്തിലുളളത്. മികവു കൈവരിക്കാന്‍ വിദ്യാര്‍ത്ഥികളെ ഇവര്‍ പ്രോത്സാഹിപ്പിക്കുന്നു. ഇങ്ഗ്ലീഷ്, മാത്തമാറ്റിക്സ്, ഇന്ത്യന്‍ സൈന്‍ ലാങ്ഗ്വിജ് എന്നീ വിഷയങ്ങളില്‍ ഒരു വര്‍ഷത്തെ പരിശീലനമാണ് ഇവിടെനിന്നു നൽകുന്നത്. ഇതിനു ശേഷമുളള പരീക്ഷയില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ ഡിഗ്രി കോഴ്സിനു പ്രവേശനം ലഭിക്കുകയുളളൂ.

ഇങ്ഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനുമുളള കഴിവു വളര്‍ത്തിയെടുക്കുക, ഗണിതശാസ്ത്ര (മാത്തമാറ്റിക്സ്) പഠനം എളുപ്പമാക്കിത്തീര്‍ക്കുക, അനായാസമായി ആശയവിനിമയം നടത്തുക എന്നീ കാര്യങ്ങളില്‍ ഈ പഠന പരിപാടി കുട്ടികളെ സഹായിക്കുന്നു. ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്ന കഴിവുകള്‍ ഇങ്ഗ്ലീഷില്‍ എഴുതിയിട്ടുളള സംഗതികള്‍ വായിച്ചു മനസ്സിലാക്കുന്നതിനും അതുവഴി പുറംലോകവുമായി അടുത്തിടപഴകുന്നതിനും ഒപ്പം തങ്ങളുടെ ബൗദ്ധിക ചക്രവാളവും സാമൂഹിക ബന്ധങ്ങളും വികസിപ്പിക്കുന്നതിനും കുട്ടികള്‍ക്ക് അവസരമൊരുക്കുന്നു. ക്ലാസ്സ്റൂം പഠനം, ലൈബ്രറി പ്രയോജനപ്പെടുത്തിക്കൊണ്ടുളള പഠനം, ഭാഷാപഠനത്തിനുളള കളികള്‍, പ്രത്യേകം ചിട്ടപ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഈ പാഠ്യപദ്ധതിയിലുള്‍പ്പെടുന്നു.

ഇങ്ഗ്ലീഷ്

വിവിധ പരിശീലന പരിപാടികളിലൂടെ ഇങ്ഗ്ലീഷ് രചന, വ്യാകരണം (ഗ്രാമര്‍) എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് മികച്ച അദ്ധ്യയനമാണ് നല്കുന്നത്. കര്‍മ്മനിഷ്ഠമായ പ്രായോഗിക പഠനം, പദപ്രശ്നങ്ങള്‍, മോഡ്യൂള്‍ അവതരണം, സാങ്കേതിക വിദ്യയുടെ സഹായത്താല്‍ SMS-ലൂടെ ഇങ്ഗ്ലീഷില്‍ എഴുതുന്നതിനുളള കഴിവു വികസിപ്പിക്കുക, ടാബ്ലറ്റ് ഉപയോഗിച്ചുളള പഠനം തുടങ്ങി നിരവധി സമ്പ്രദായങ്ങള്‍ ഫാക്കള്‍ട്ടികള്‍ സ്വീകരിക്കുന്നുണ്ട്.

മാത്തമാറ്റിക്സ്

ക്ലാസ്സില്‍ സ്മാര്‍ട്ട് ബോര്‍ഡ് ഉപയോഗിച്ച് വിഷമം പിടിച്ച കണക്കുകളും ലളിതമായ കണക്കുകളും ചെയ്യുന്നതിനുളള പരിശീലനം നല്കുന്നു. കംപ്യൂട്ടര്‍ ലാബില്‍ വച്ചും ടാബ്ലറ്റുകളുപയോഗിച്ചും കുട്ടികള്‍ കണക്കു ചെയ്യാന്‍ പഠിക്കുന്നു.

ഇന്ത്യന്‍ സൈന്‍ ലാങ്ഗ്വിജ് (ISL)

ശ്രവണവൈകല്യമുളള വിദ്യാര്‍ത്ഥികള്‍ ആശയ വിനിമയത്തിനു സ്വീകരിക്കുന്ന ആംഗ്യഭാഷയില്‍ പ്രാദേശികമായ വ്യത്യാസങ്ങളുളളതിനാല്‍ ആശയവിനിമയം എളുപ്പമുളളതാക്കിത്തീര്‍ക്കാന്‍ അവരെ ഒരു പൊതു ആംഗ്യഭാഷ (ഇന്ത്യന്‍ സൈന്‍ ലാങ്ഗ്വിജ്) പഠിപ്പിക്കുന്നു. ഇന്ത്യന്‍ സൈന്‍ ലാങ്ഗ്വിജില്‍ പ്രാവിണ്യമുളള ഒരു ഇന്‍സ്ട്രക്ടറാണ് അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഈ ഭാഷ പഠിപ്പിക്കുന്നത്.

ബി.എസ്സ്.സി (കംപ്യൂട്ടർ സയൻസ്) (എച്ച്.ഐ)

ശ്രവണവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുമാത്രമായുള്ള ബിരുദപഠനം എന്ന ആശയം രാജ്യത്ത്‌ ആദ്യമവതരിപ്പിച്ചത്‌ നിഷ്‌ ആണ്‌. 2008- 9-ല്‍ നിഷ്‌ ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക്‌ മാത്രമായി ത്രവത്സര ബി.എസ്സ്‌.സി(കംപ്യൂട്ടര്‍ സയന്‍സ്‌) (എച്ച്‌.ഐ) കോഴ്‌സിനു തുടക്കം കുറിച്ചു. സിദ്ധാന്തങ്ങള്‍ക്കു പകരം പ്രായോഗിക പരിശീലനത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിലബസ്സാണ്‌ ഇതിനായി തയ്യാറായിരിക്കുന്നത്‌. ഈ കോഴ്‌സ്‌ കേരളസര്‍വ്വകലാശാലയുമായി അഫിലിയേറ്റ്‌ ചെയ്‌തിരിക്കുന്നു. ശ്രവണ വൈകല്യമുള്ളവര്‍ ദീര്‍ഘകാലമായി താലോലിച്ചു പോരുന്ന ഉന്നതവിദ്യാഭ്യാസമെന്ന സ്വപ്‌നത്തിന്‍റെ സാക്ഷാത്‌ക്കാരമാണ്‌ നൂതനമായ ഈ പാഠ്യപദ്ധതി.
2013-ല്‍ ഈ കോഴ്‌സിന്‍റെ ചട്ടങ്ങളും രീതികളും സിലബസ്സും സമഗ്രമായ പരിഷ്‌കരണത്തിനു വിധേയമാക്കി. കോഴ്‌സ്‌ കാലാവധി നാലു വര്‍ഷവും എട്ടു സെമസ്റ്ററുമായി പുതുക്കി നിശ്ചയിച്ചു. പ്രിപ്പറേറ്ററി ഇയര്‍ എന്നാ ഒന്നാം വര്‍ഷം അടിസ്ഥാന ഗണിതത്തിനു കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷിനും പ്രാധാന്യം നല്‍കിയിരിക്കുന്നു. ബിരുദകോഴ്‌സിനു പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രിപ്പറേട്ടറി കോഴ്‌സിലെ എല്ലാവിഷയങ്ങള്‍ക്കും വിജയിച്ചാലേ രണ്ടാംവര്‍ഷ ബിരുദ ക്ലാസ്സില്‍ തുടര്‍ന്നു പഠിക്കുന്നതിനു യോഗ്യത നേടുകയുള്ളൂ. വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ കേരള യൂണിവേഴ്‌സിറ്റി ബിരുദം നല്‍കുന്നതാണ്‌.

രാജ്യത്ത്‌ ഇദംപ്രഥമായി നിലവില്‍വന്ന ഈ കോഴ്‌സിന്‌ താഴെപ്പറയുന്ന മെച്ചങ്ങളുണ്ട്‌:

  • ജോലി ലഭിക്കാന്‍ ഉയര്‍ന്ന സാദ്ധ്യത
  • കംപ്യൂട്ടര്‍ സഹായത്തോടെയുള്ള അദ്ധ്യായനരീതികള്‍
  • അനുകൂലമായ പഠനാന്തരീക്ഷം
  • അനുയോജ്യമായ പാഠ്യപദ്ധതി
പ്രവേശനം
  1. വൈകല്യമുള്ളവര്‍ക്ക്‌ തുല്യാവസരങ്ങളും അവകാശങ്ങളും പൂര്‍ണ്ണ പങ്കാളിത്തവും ഉറപ്പുനല്‌കുന്ന 1995- ലെ (Equal Opportunities, Protection of Rights and Full Participation) നിയമപ്രകാരം പ്രവേശനം ശ്രവണവൈകല്യമുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കേള്‍വിശക്തികൂടിയ കാതിന്‌ 60 ഡസിബലോ അതിലുപരിയോ കേള്‍വിശക്തിക്കുറവുള്ളതിനെയാണ്‌ ശ്രവണ വൈകല്യമെന്നു പറയുന്നത്‌.
  2. ഡിഗ്രി കോഴ്‌സിന്‌ പ്രവേശനംതേടുന്ന വിദ്യര്‍ത്ഥികള്‍ ബിരുദപഠനത്തിനുള്ള അടിസ്ഥാനയോഗ്യതയായി കേരള യൂണിവേഴ്‌സിറ്റി അംഗീകരിച്ചതും ഇന്ത്യയിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയോ ബോര്‍ഡോ നടത്തുന്നതുമായ 10 +2 അല്ലെങ്കില്‍ പ്രീഡിഗ്രിയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.
  3. സീറ്റുകളുടെ എണ്ണം 30
  4. ഓരോ സെമസ്റ്ററിനും 5000/- രൂപയാണ്‌ ട്യൂഷൻ ഫീസ്‌
  5. കോഷന്‍ ഡെപ്പോസിറ്റ്‌  2000/- രൂപ (പ്രവേശനസമയത്ത്‌ അടയ്‌ക്കേണ്ടത്‌. കോഴ്‌സ്‌ പൂര്‍ത്തിയാക്കിപ്പോകുമ്പോള്‍ മടക്കിനല്‍കുന്നതാണ്‌.)
ട്യൂഷന്‍ ഫീ

ബാച്ച്ലർ ഓഫ് ഫൈന്‍ ആർട്സ് (എച്ച്.ഐ)

ശ്രവണവൈകല്യമുള്ള കുട്ടകള്‍ക്ക്‌ മാത്രമായി ബിരുദപഠനം എന്ന ആശയം രാജ്യത്ത്‌ ആദ്യമായി അവതരിപ്പിച്ചത്‌ നിഷ്‌ ആണ്‌. 2008- 09 ല്‍ നിഷ്‌ ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്കുവേണ്ടി നാലു വര്‍ഷ ബാച്ച്‌ലര്‍ ഓഫ്‌ ഫൈന്‍ ആര്‍ടസ്‌ (എച്ച്‌. ഐ) കോഴ്‌സ്‌ ആരംഭിച്ചു. പ്രായോഗിക പരിശീലനത്തിന്‌ ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സിലബസ്സാണ്‌ ഇതിനായി തയ്യാറാക്കിയിരിക്കുന്നത്‌. ഈ കോഴ്‌സ്‌ കേരളസര്‍വകലാശാലയുമായി അഫിലിയേറ്റ്‌ ചെയ്‌തിരിക്കുന്നു. ശ്രവണവൈകല്യമുള്ളവര്‍ ഏറെനാളായി താലോലിച്ചു പോരുന്ന ഉന്നതവിദ്യാഭ്യാസമെന്ന സ്വപ്‌നത്തിന്‍റെ സാക്ഷാത്‌ക്കാരമാണ്‌ ഈ നൂതന പദ്ധതി. ഈ കോഴ്‌സിന്‍റെ ചട്ടങ്ങളും രീതികളും സിലബസ്സും 2013-ല്‍ പരിഷ്‌കരിക്കുകയുണ്ടായി. 2013 മുതല്‍ കോഴ്‌സിന്‍റെ കാലാവധി അഞ്ചുവര്‍ഷവും പത്തുസെമസ്റ്ററുമായി പുതുക്കിനിശ്ചയിച്ചിരിക്കുന്നു. ഒന്നാം വര്‍ഷം പ്രിപ്പറേട്ടറി ക്ലാസ്സാണ്‌. ഇതില്‍ അടിസ്ഥാന ഗണിതത്തിനും കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷിനുമാണ്‌ പ്രാധാന്യം. ബിരുദ കോഴ്‌സിനു പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രിപ്പറേട്ടറി കോഴ്‌സിലെ എല്ലാ വിഷയങ്ങളിലും വിജയിച്ചാലേ രണ്ടാംവര്‍ഷ ബിരുദ ക്ലാസ്സില്‍ തുടര്‍ന്നു പഠിക്കാന്‍ അര്‍ഹത നേടൂ. ബിരുദ കോഴ്‌സില്‍ വിജയികളാകുന്നവര്‍ക്ക്‌ കേരള യൂണിവേഴ്‌സിറ്റി ബിരുദം നല്‍കുന്നതാണ്‌.

പ്രവേശനം
  1. വൈകല്യമുള്ളവര്‍ക്ക്‌ തുല്യാവസരങ്ങളും അവകാശങ്ങളും പൂര്‍ണ്ണപങ്കാളിത്തവും ഉറപ്പുനല്‍കുന്ന 1995-ലെ (Equal Opportunities, Protection of Rights and Full Participation) Act  പ്രകാരം പ്രവേശനം ശ്രവണവൈകല്യമുള്ളവര്‍ക്കുമാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. കേള്‍വി ശക്തി കൂടിയ കാതിന്‌ 60 ഡസിബലോ അതിലുപരിയോ കേള്‍വി ശക്തിക്കുറവുള്ളതിനെയാണ്‌ ശ്രവണവൈകല്യമെന്നു പറയുന്നത്‌.
  2. ഡിഗ്രി കോഴ്‌സിനി പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ ബിരുദപഠനത്തിനുള്ള അടിസ്ഥാന യോഗ്യതയായി കേരളയൂണിവേഴ്‌സിറ്റി അംഗീകരിച്ചുതും ഇന്ത്യയിലെ ഏതെങ്കിലും ബോര്‍ഡോ യൂണിവേഴ്‌സിറ്റിയോ നടത്തുന്നതുമായ 10 +2 അല്ലെങ്കില്‍ പ്രീഡിഗ്രിയോ തത്തുല്യ പരീക്ഷയോ ജയിച്ചിരിക്കണം.
  3. സീറ്റുകളുടെ എണ്ണം. 30
  4. ഓരോ സെമസ്റ്റിനും 5000/- രൂപയാണ്‌ റ്റിയൂഷന്‍ ഫീസ്‌
  5. കോഷന്‍ ഡെപ്പോസിറ്റ്‌  2000/- രൂപ (പ്രവേശനസമയത്ത്‌ അടയ്‌ക്കേണ്ടത്‌. കോഴ്‌സ്‌ പൂര്‍ത്തിയാക്കിപ്പോകുമ്പോള്‍ മടക്കിനല്‍കുന്നതാണ്‌.)
ട്യൂഷന്‍ ഫീ

ബാച്ച്ലർ ഓഫ് കോമേഴ്സ് (എച്ച്.ഐ)

വ്യാപാര വാണിജ്യ മേഖലയില്‍ തൊഴില്‍ നേടുന്നതിനാവശ്യമായ അറിവും യോഗ്യതയും നേടുന്നതിനു വിദ്യാര്‍ത്ഥികളെ സജ്ജരാക്കുകയെന്നതാണ്‌ ഈ കോഴ്‌സിന്‍റെ ലക്ഷ്യം.

• കോഴ്‌സ്‌ കാലാവധി- 4 വര്‍ഷം
• പാഠ്യപദ്ധതി - കോമേഴ്‌സ്‌ വിഷയങ്ങള്‍. സി.എസ്‌. ആര്‍. ഓര്‍ഗനൈസേഷന്‍ സ്റ്റഡി ഫീല്‍ഡ്‌ റിപ്പോര്‍ട്ട്‌
• പ്രോജക്‌ട്‌- ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ സജീവമായ പ്രോജക്‌ട്‌ വര്‍ക്ക്‌.

പ്രവേശനം

  1. വൈകല്യമുള്ളവര്‍ക്ക്‌ തുല്യാവസരങ്ങളും അവകാശങ്ങളും പൂര്‍ണ്ണപങ്കാളിത്തവും ഉറപ്പുനല്‍കുന്ന 1995-ലെ (Equal Opportunities, Protection of Rights and Full Participation) Act  പ്രകാരം പ്രവേശനം ശ്രവണവൈകല്യമുള്ളവര്‍ക്കുമാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. കേള്‍വി ശക്തി കൂടിയ കാതിന്‌ 60 ഡസിബലോ അതിലുപരിയോ കേള്‍വി ശക്തിക്കുറവുള്ളതിനെയാണ്‌ ശ്രവണവൈകല്യമെന്നു പറയുന്നത്‌.
  2. ഡിഗ്രികോഴ്‌സിനു പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ ബിരുദപഠനത്തിനുള്ള അടിസ്ഥാന യോഗ്യതയായി കേരള യൂണിവേഴ്‌സിറ്റി അംഗീകരിച്ചതും ഇന്ത്യയിലെ ഏതെങ്കിലും ബോര്‍ഡോ യൂണുവേഴ്‌സിറ്റിയോ നടത്തുന്നതുമായ 10 +2 അല്ലെങ്കില്‍ പ്രീഡിഗ്രിയോ തത്തുല്യ പരീക്ഷയോ ജയിച്ചിരിക്കണം.
  3. അപേക്ഷകര്‍ പ്രാഥമിക ആശയവിനിമയോപാധിയായി സംഭാഷണത്തെയും റെസിഡ്യുവല്‍ ഹിയറിങ്ങ്‌ അതല്ലെങ്കില്‍ സ്‌പീച്ച്‌ എന്നിവയെ ആശ്രയിക്കേണ്ടതാണ്‌.
  4. സീറ്റുകളുടെ എണ്ണം- 30

ട്യൂഷന്‍ ഫീ

  1. ഓരോ സെമസ്റ്റിനും 5000/- രൂപയാണ്‌ റ്റിയൂഷന്‍ ഫീസ്‌
  2. കോഷന്‍ ഡെപ്പോസിറ്റ്‌  2000/- രൂപ (പ്രവേശനസമയത്ത്‌ അടയ്‌ക്കേണ്ടത്‌. കോഴ്‌സ്‌ പൂര്‍ത്തിയാക്കിപ്പോകുമ്പോള്‍ മടക്കിനല്‍കുന്നതാണ്‌.)

ഓഡിയോളജി ആന്‍റ്‌ സ്പീച്ച് ലാങ്ഗ്വിജ് പഥോളജി

മാസ്റ്റര്‍ ഓഫ്‌ ഓഡിയോളജി ആന്‍റ്‌ സ്‌പീച്ച്‌ ലാങ്‌ഗ്വിജ്‌ പഥോളജി (എം.എ.എസ്‌.എല്‍.പി)

റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ അംഗീകാരമുള്ളതും കേരളസര്‍വ്വകലാശാലയുമായി അഫിലിയേറ്റു ചെയ്‌തിരിക്കുന്നതുമായ ബിരുദാനന്തര ബിരുദ കോഴ്‌സാണ്‌ എം.എ.എസ്‌.എന്‍.പി (മാസ്റ്റര്‍ ഓഫ്‌ ഓഡിയോളജി ആന്‍റ്‌ സ്‌പീച്ച്‌ ലാങ്‌ഗ്വിജ്‌ പഥേളജി). സീറ്റുകളുടെ എണ്ണം- 10. സര്‍വ്വകലാശാലാ നിയമപ്രകാരം ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ നേടിയ ബി.എ.എസ്‌. എല്‍.പി ഡിഗ്രിയാണ്‌ പ്രവേശനത്തിന്‌ വേണ്ട കുറഞ്ഞ വിദ്യാഭ്യാസയോഗ്യത. സ്‌പീച്ച്‌ ലാങ്‌ഗ്വിജ്‌ പതോളജി, ഓഡിയോളജി, ലിങ്ങ്‌ഗ്വിസ്റ്റിക്‌സ്‌, സ്റ്റാറ്റിസ്റ്റിക്‌സ്‌ എന്നീ വിഷയങ്ങളില്‍ തിയറിയും പ്രാക്‌ടിക്കലുമാണ്‌ പഠനപദ്ധതിയില്‍ ഉള്‍പ്പെടുന്നത്‌.

ബാച്ച്‌ലര്‍ ഓഫ്‌ ഓഡിയോളജി ആന്‍റ്‌ സ്‌പീച്ച്‌ ലാങ്‌ഗ്വിജ്‌ പഥോളജി(ബി.എ.എസ്‌.എല്‍.പി)

റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ അംഗീരകാരമുള്ളതും കേരള യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റു ചെയ്‌തിരിക്കുന്നതുമായ ബിരുദകോഴ്‌സാണ്‌ ബി.എ.എസ്‌.എല്‍.പി ആശയവിനിമയ പരാധീനതയുള്ളവര്‍ക്കിടയില്‍ ഫലപ്രദമായി പ്രര്‍ത്തിക്കുന്നതിനു കഴിവും വൈദഗ്‌ദ്ധ്യവുമുള്ളവരെ സൃഷ്‌ടിക്കുകയാണ്‌ ഈ കോഴ്‌സിന്റെ പ്രധാനലക്ഷ്യം. ആശുപത്രികള്‍ സ്‌പെഷ്യല്‍ സ്‌കൂളുകള്‍, സ്‌പീച്ച്‌ ആന്‍റ്‌ ഹിയറിങ്ങ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, ശ്രവണോപകരണ നിര്‍മ്മാണശാലകള്‍ വൈകല്യമുള്ളവരുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ്‌- ഗവണ്‍മെന്റിതര ഏജന്‍സികള്‍ എന്നിവടങ്ങളില്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനു പുറമെ സ്വന്തമായി പ്രാക്‌ടീസു ചെയ്യുന്നതിനും ഈ കോഴ്‌സ്‌ ഉപകരിക്കും. വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിനും പ്രായോഗിക പരിശീലനത്തിനും മെച്ചപ്പെട്ട അവസരങ്ങള്‍ ലഭ്യമാണ്‌. വിജയികള്‍ കേരള സര്‍വ്വകലാശാല ബിരുദം നല്‍കും.

ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈൽഡ്ഹുഡ് സ്പെഷ്യൽ ഏജ്യുക്കേഷന്‍ (എച്ച.ഐ)

2001-ല്‍ റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ ആവിഷ്‌ക്കരിച്ച ഡിപ്ലോമ കോഴ്‌സാണ്‌ ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ്‌ഹുഡ്‌ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍- എച്ച്‌.ഐ അഥവാ DECSE ( HI )

നവജാതശിശുക്കള്‍ മുതല്‍ ആറുവയസ്സുവരെ പ്രായമുള്ള കുട്ടുകളിലെ ശ്രവണ വൈകല്യമെന്ന വെല്ലുവിളി നേരിടുന്നതിനു പരിശീലനം സിദ്ദിച്ച അദ്ധ്യാപകരെ വാര്‍ത്തെടുക്കുകയെന്നതാണ്‌ ഈ കോഴ്‌സിന്റെ ലക്ഷ്യം.
ഈ കോഴ്‌സിന്റെ പരീക്ഷ നടത്തുന്നത്‌ മുംബൈയിലെ അലിയാവര്‍ജങ്‌ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ ഹിയറിങ്ങ്‌ ഹാന്‍ഡികാപ്‌സ്‌ (AYJNIHH) എന്ന സ്ഥാപനമാണ്‌. റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയാണ്‌ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നത്‌.

ഒരു വര്‍ഷമാണ്‌ കോഴ്‌സിന്റെ കാലാവധി (ജൂലൈ മുതല്‍ മെയ്‌വരെ). ബധിരരെയും ശ്രവണ വൈകല്യമുള്ളവരെയും പഠിപ്പിക്കുന്ന വിഷയത്തില്‍ തിയറിക്ലാസ്സുകളും പ്രാക്‌ടിക്കല്‍ ക്ലാസ്സുകളുമടങ്ങുന്നതാണ്‌ പാഠ്യപദ്ധതി.

പ്രവേശന യോഗ്യത-

ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍നിന്ന്‌ ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദമാണ്‌ പ്രവേശന യോഗ്യത. അപേക്ഷകര്‍ പ്ലസ്‌ ടു പരീക്ഷയില്‍ കുറഞ്ഞ്‌ 50 ശതമാനം മാര്‍ക്കു നേടിയിരിക്കണം. (പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ 45% )

മുന്‍ഗണന

നിര്‍ദ്ദിഷ്‌ട വിദ്യാഭ്യാസയോഗ്യത നേടിയിട്ടുള്ള ശ്രവണവൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കു മുന്‍ഗണന നല്‍കുന്നതാണ്‌.

പ്രവേശനനടപടികള്‍

അപേക്ഷകര്‍ക്കുവേണ്ടി ഒരു പൊതുയോഗം സംഘടിപ്പിക്കുന്നതാണ്‌. താല്‍പര്യമുള്ള അപേക്ഷകര്‍ ഒരു അഭിരുചി പരീക്ഷ എഴുതേണ്ടതാണ്‌. പരീക്ഷയുടെ ആകെ മാര്‍ക്ക്‌ 100 ആയിരിക്കും. മാര്‍ക്കിന്റെ ഘടന താഴെക്കൊടുക്കുന്നു.

  1. യോഗ്യതാപരീക്ഷയ്‌ക്കുള്ള വെയ്‌റ്റേജ്‌- 50%                                                (50 മാര്‍ക്ക്‌)
  2. അംഗവൈകല്യമുള്ളവരുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും 10%      (10 മാര്‍ക്ക്‌)
  3. അധിക ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത 10%                                                 (10 മാര്‍ക്ക്‌)
  4. എഴുത്തുപരീക്ഷ    10%                                                                            (10 മാര്‍ക്ക്‌)
  5. ഇന്റര്‍വ്യൂ (20%)                                                                                       (20 മാര്‍ക്ക്‌)

ആകെ 100 മാര്‍ക്ക്‌

    സേവനങ്ങൾ

  • ഫിസിയോതെറാപ്പി

സുസജമായ ഒരു ഫിസിയോതെറാപ്പി ഡിപ്പാര്‍ട്ട്‌മെന്റാണ്‌ നിഷ്‌-ല്‍ ഉള്ളത്‌. കക്ഷികളില്‍ പരമാവധി ചലനശേഷിയും പ്രവര്‍ത്തനമികവും നിലനിര്‍ത്തുവാനും വികസിപ്പിക്കുവാനും വേണ്ടിയാണ്‌ ഫിസിയോതെറാപ്പി വകുപ്പു നിലകൊള്ളുന്നത്‌. വിദ്യാഭ്യാസ യോഗ്യതയും പരിചയസമ്പത്തും തികഞ്ഞ ഫിസിയോ തെറാപ്പിസ്റ്റ്‌ ഈ വകുപ്പ്‌ കൈകാര്യം ചെയ്യുന്നു. വൈകല്യങ്ങള്‍ കണ്ടെത്തി പരിഹരിയ്‌ക്കുന്നതിനു നിയുക്തരായ മള്‍ട്ടിഡിസിപ്ലിനറി ടീമിലെ ആവശ്യഘടകമാണ്‌ ഫിസിയോ തെറാപ്പി വകുപ്പ്‌.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ വ്യത്യസ്‌ത പ്രായത്തിലുള്ളവര്‍ക്ക്‌ ഫിസിയോ തെറാപ്പി സേവനങ്ങള്‍ ലഭ്യമാണ്‌. താഴെപ്പറയുന്ന തകരാറുകളുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ക്ലിനിക്കള്‍ സേവനങ്ങള്‍ ഇവിടെ നിന്നും ലഭിക്കുന്നു.

    • ശാരീരിക വികാസത്തിലെ മുരടിപ്പ്‌
    • മസ്സിലുകളുടെ അസാധാരണത്വം
    • സെറിബ്രല്‍ പാള്‍സി, മസ്‌തിഷകത്തിനേറ്റ ക്ഷതം തുടങ്ങിയ നാഡീസംബന്ധമായ തകരാറുകള്‍
    • ഏതെങ്കിലും രോഗത്തിന്റെ ഫലമായി ശാരീരിക ശേഷിക്കോ ചലനത്തിനോ സംഭനിക്കുന്ന തകരാറുകള്‍
    • നിവര്‍ന്നുനില്‍ക്കാനുള്ള പ്രയാസം
    • പക്ഷാഘാതം
    • ശിരസ്സിനേറ്റ ക്ഷതം

ഗുണനിലവാരമുള്ളതും നിര്‍ദ്ദിഷ്‌ട മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ ഉപകരണങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തന വൈകല്യങ്ങള്‍ കണ്ടെത്തി, ചികിത്സ ആസൂത്രണം ചെയ്‌ത്‌ കക്ഷികളുടെ ആരോഗ്യനില വിലയിരുത്തിയശേഷമാണ്‌ പരിഹാരം കണ്ടെത്തുന്നത്‌. ശിശുക്കളെ സംബന്ധിച്ചിടത്തോളം ഓരോ കുട്ടിക്കും പ്രത്യേകം പ്രത്യേകമായ ചികിത്സാപരിപാടി തയ്യാറാക്കിയിട്ടുണ്ട്‌. കുട്ടികളില്‍ പ്രകടമായ പ്രശനങ്ങള്‍ വിലയിരുത്തി അവരുടെ ശാരീരിക വിഷമതകള്‍ക്കനുസൃതമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നു. കളികളിലും അതുപോലുള്ള പ്രവൃത്തികളിലും പാട്ടുകളിലും കൂടി ചികിത്സാപരിപാടികള്‍ തയ്യാറാക്കിക്കൊടുക്കുന്നു. കുട്ടികളുടെ ശാരീരികാവസ്ഥയുടെ സ്വഭാവം മനസ്സിലാക്കി അതിനനുസൃതമായ കൗണ്‍സിലിങ്ങാണ്‌ അവരുടെ മാതാപിതാക്കള്‍ക്ക്‌ നല്‍കുന്നത്‌. രക്ഷകര്‍ത്താക്കള്‍ വീട്ടിലിരുന്നു പരിശീലിപ്പിക്കേണ്ട പരിശീലന മുറകളും അവരെ പഠിപ്പിക്കുന്നുണ്ട്‌. ഓരോ വൈകല്യത്തെ സംബന്ധിച്ച്‌ കാലാകാലങ്ങളില്‍ ഈ വകുപ്പ്‌ മാതാപിതാക്കള്‍ക്കായി ബോധവത്‌ക്കരണ പരിപാടി സംഘടിപ്പിച്ചു വരുന്നു.
ഫിസിയോതെറാപ്പി ഡിവിഷന്‍ സ്‌പീച്ച്‌ തെറാപ്പി വകുപ്പുമായി സഹകരിച്ച്‌ നിഷ്‌-ല്‍ ഒരു സെറിബ്രല്‍ പാള്‍സി യൂണിറ്റ്‌ നടത്തുന്നുണ്ട്‌.

രോഗിയുടെ സൗകര്യവും തെറാപ്പിസ്റ്റിന്റെ ലഭ്യതയും അനുസരിച്ചാണ്‌ ഫിസിയോതെറാപ്പിക്കുള്ള സമയം നിശ്ചയിക്കുന്നത്‌. 45 മിനിട്ട്‌ നീണ്ടു നില്‍ക്കുന്നതാണ്‌ ഓരോ സെക്ഷനും.

തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ്‌ ഈ വകുപ്പിന്റെ പ്രവര്‍ത്തനസമയം തെറാപ്പിക്കും നിശ്ചയിക്കുന്ന സമയം കര്‍ശനമായി പാലിക്കേണ്ടതാണ്‌.

കൗൺസിലിങ്

വൈകല്യമുള്ള കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളുടെയും വ്യക്തിപരവും സാമൂഹികവും മനശാസ്‌ത്രപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും സഹായവും നല്‍കുന്നതാണ്‌ കൗണ്‍സിലിങ്ങ്‌. വ്യക്തികള്‍ അവരുടെ കഴിവിന്റെ പരമാവധി വിനിയോഗിക്കുവാന്‍ പ്രൊഫഷണലുകള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു.
പരിശീലനം സിദ്ധിച്ച കൗണ്‍സലറും അയാളുടെ കക്ഷിയും തമ്മില്‍ നിലനില്‍ക്കുന്നു തൊഴില്‍പരമായ ബന്ധമാണ്‌ കൗണ്‍സിലിങ്ങ്‌ എന്നതുകൊണ്ട്‌ സൂചിപ്പിക്കപ്പെടുന്നതു. ചിലപ്പോള്‍ ഈ ബന്ധം രണ്ടില്‍ കൂടുതല്‍ ആളുകളുമായിട്ടാകാമെങ്കിലും സാധാരണമായി വ്യക്തിയും വ്യക്തിയും തമ്മിലുള്ള ബന്ധമാണ്‌. കക്ഷികള്‍ക്ക്‌ തങ്ങളുടെ ജീവിതത്തെ സംബന്ധിച്ച വീക്ഷണങ്ങള്‍ വിശദീകരിക്കുന്നതിനും, വൈകാരികവും വ്യക്തികള്‍ തമ്മിലുള്ളതും, അര്‍ത്ഥവത്തും അഭിജ്ഞവുമായ രീതിയില്‍ തങ്ങളുടെ ലക്ഷ്യം സാക്ഷാത്‌ക്കരിക്കുന്നതിന്‌ അവരെ സഹായിക്കുന്നതിനുമായി ഇതു രൂപകല്‍പന ചെയ്‌തിരിക്കുന്നു.

ഇ.എന്‍.റ്റി.സേവനങ്ങള്‍

ശ്രവണ സംസാരവൈകല്യങ്ങള്‍ കണ്ടെത്തുകയും അവയ്ക്ക് പരിഹാരം കാണുകയും ചെയ്യുന്ന സംഘത്തില്‍ ഇ.എന്‍.റ്റി. ഡോക്ടര്‍ പ്രധാന പങ്കുവഹിക്കുന്ന അംഗമാണ്. ശ്രവണേന്ദ്രിയ സംബന്ധമായ പ്രശ്നങ്ങളും സംസാരവൈകല്യങ്ങളുമുളളവർക്ക് മെഡിക്കല്‍ ഇന്റർവെൻഷൻ നല്കുന്നത് ഇ.എന്‍.റ്റി.വിഭാഗമാണ്. കൂടാതെ ശ്രവണസഹായി ഘടിപ്പിക്കേണ്ട കേസുകള്‍ കണ്ടെത്താനും, കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്താനും, ആവശ്യമെന്നു കണ്ടാല്‍ കേസ് റഫര്‍ ചെയ്യാനും ഇ.എന്‍.റ്റി. സഹായിക്കുന്നു. BASLP/MASLP വിദ്യാര്‍ത്ഥികളുടെ ഇന്റര്‍ ഡിപ്പാർട്മെന്റല്‍ പ്രോജക്ടുകള്‍, അക്കാദമിക വിഷയങ്ങള്‍ എന്നിവയും ഈ വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. കേൾവിത്തകരാറുളളവര്‍ക്ക് ഡ്രൈവിങ് ലൈസൻസ് നേടാനുളള സർട്ടിഫിക്കറ്റും ഇ.എന്‍.റ്റി.ഡോക്ടര്‍ നല്കുന്നു.

  • ഇ.എന്‍.റ്റി.ഡോക്ടറുടെ സന്ദര്‍ശന സമയം: വ്യാഴം,വെളളി ദിവസങ്ങള്‍ 2.30മുതല്‍-4.30PM വരെ.
  • കൺസൾട്ടേഷനു വരുന്നവര്‍ മുന്‍കൂട്ടി സമയം നിശ്ചയിക്കേണ്ടതാണ്.
  • ലൈസൻസ് നേടാനുളള സര്‍ട്ടിഫിക്കറ്റിനു വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
    • നിഷ്-ല്‍ സമഗ്രമായ ഓഡിയോളജിക്കല്‍ പരിശോധനകൾക്കു വിധേയനാകണം.
    • ഹിയറിങ് എയ്ഡ് ഘടിപ്പിക്കാതെ ലൈസൻസ് കിട്ടില്ലെന്ന അവസ്ഥയിലുളളവര്‍ ശ്രവണസഹായിയുടെ ട്രയലും ഫിറ്റിങ്ങും നടത്തണം.
    • രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്സും മേൽവിലാസവും തെളിയിക്കുന്ന രേഖകള്‍ എന്നിവ കൊണ്ടുവരേണ്ടതാണ്.

സൈക്കോളജി

ഓട്ടിസം, ബുദ്ധിമാദ്ധ്യം, പഠനവൈകല്യം, ADHD, വിക്ക്‌, സെറിബ്രല്‍ പാള്‍സി തുടങ്ങിയ വൈകല്യമുള്ളവര്‍ക്ക്‌ മനശാസ്‌ത്രപരമായ സഹായങ്ങള്‍ ചെയ്‌ത്‌കൊടുക്കുന്ന യൂണിറ്റാണ്‌ സൈക്കോളജി വകുപ്പ്‌. ശാസ്‌ത്രീയമായ വിശകലനങ്ങളിലൂടെ ഓരോരുത്തരുടെയും അവരുടെ കുടുംബത്തിന്‍റെയും കുറവുകളും പരാധീനതകളും മനസ്സിലാക്കി അവര്‍ക്കനുയോജ്യമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. മനശാസ്‌ത്രപരമായ സമീപനങ്ങള്‍ ആവശ്യമായ മേഖലകള്‍ കണ്ടെത്തി സൈക്കോളജി വകുപ്പ്‌ സേവനം ലഭ്യമാക്കുന്നു. താഴെപ്പറയുന്ന സേവനങ്ങള്‍ ഇവിടെ നിന്നു ലഭിക്കുന്നതാണ്‌.

  1. ഡയഗ്നോസ്റ്റിക്‌ സേവനങ്ങള്‍
  2. മാനേജ്‌മെന്റും ചികിത്സാസേവനങ്ങളും
  3. വിദ്യാഭ്യാസം
  4. ഗവേഷണം

ഡയഗ്നോസ്റ്റിക്‌ സേവനങ്ങള്‍:
മനശാസ്‌ത്രപരമായ പരീക്ഷണങ്ങളുടെയും വസ്‌തുനിഷ്‌ഠമായ വിശകലനങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ പരാധീനതകള്‍ മനസ്സിലാക്കുന്നതും അവയുടെ സ്വഭാവം ഉറപ്പാക്കുന്നതും. സേവനങ്ങള്‍ പ്രാഥമികമായും ശ്രവണ സംസാരവൈകല്യങ്ങളുള്ളവര്‍ക്കുവേണ്ടി ആയതിനാല്‍ പെര്‍ഫോമന്‍സ്‌ ടെസ്റ്റാണ്‌ അഭികാമ്യം. ഇതിനായി നടത്തപ്പെടുന്ന ടെസ്റ്റുകള്‍ താഴെപ്പറയുന്നു.
(എ) ഡെവലപ്‌മെന്റല്‍ ടെസ്റ്റുകള്‍:

  1. ഡെവലപ്‌മെന്റല്‍ സ്‌ക്രീനിങ്ങ്‌ ടെസ്റ്റ്‌ (DST)
  2. വൈന്‍ലന്‍ഡ്‌ സോഷ്യല്‍ മെച്ഛ്യൂരിറ്റി സ്‌കെയ്‌ല്‍സ്‌ (VSMS)
  3. വൈന്‍ലന്‍ഡ്‌ അഡാപ്‌റ്റീവ്‌ ബിഹേവിയര്‍ സ്‌കെയ്‌ല്‍ (VABS)

(ബി) ഇന്റലിജന്‍സ്‌ ടെസ്റ്റുകള്‍

  1. സെഗ്വിന്‍ ഹോം ബോര്‍ഡ്‌ ടെസ്‌റ്റ്‌
  2. ഡ്രോ-എ-മാന്‍ ടെസ്റ്റ്‌
  3. റാവല്‍സ്‌ എജ്യൂക്കേഷനല്‍ (ഇന്ത്യന്‍രീതി)
  4. സ്റ്റാന്‍ഡേര്‍ഡ്‌ പ്രോഗ്രസ്സീവ്‌ മാട്രിസ്സസ്‌ (ഇന്ത്യന്‍രീതി)
  5. ഇന്ത്യക്കാരായ കുട്ടികള്‍ക്കുള്ള മാലിന്‍സ്‌ ഇന്റലിജെന്‍സ്‌ സ്‌കെയ്‌ല്‍ (MISIC)
  6. ബൈനെറ്റ്‌- കാമത്ത്‌ ടെസ്റ്റ്‌ ഓഫ്‌ ഇന്റലിജന്‍സ്‌
  7. ഇന്ത്യക്കാരായ കുട്ടികള്‍ക്കുള്ള വെഷ്‌ലര്‍ ഇന്റലിജെന്‍സ്‌ സ്‌കെയ്‌ല്‍ 4-ാം പതിപ്പ്‌.
  8. ബുദ്ധിശക്തി അളക്കാനുള്ള ഭാട്ടിയാസ്‌ ബാറ്ററി ഓഫ്‌ പെര്‍ഫോമന്‍സ്‌ ടെസ്റ്റ്‌
  9. വെഷലര്‍ അഡല്‍ട്ട്‌ പെര്‍ഫോമന്‍സ്‌ ഇന്റലിജെന്‍സ്‌ സ്‌കെയില്‍- ഇന്ത്യന്‍ പതിപ്പ്‌ (WAPIS-PR)
  10. വെഷ്‌ലര്‍ നോണ്‍- വെര്‍ബല്‍ സ്‌കെയില്‍ ഓഫ്‌ എബിലിറ്റീസ്‌.

(സി) ശിക്ഷണം(ലേണിങ്ങ്‌)

  1. ബെന്‍ഡര്‍ ജസ്റ്റാള്‍ട്ട്‌ ടെസ്റ്റ്‌ (BGT)
  2. നിംഹാന്‍സ്‌ ഇന്‍ഡക്‌സ്‌ ഫോര്‍ സ്‌പെസിഫിക്‌ ലേണിങ്ങ്‌ എബിലിറ്റീസ്‌
  3. ബെന്റണ്‍ വിഷ്വല്‍ റീട്ടെന്‍ഷന്‍ ടെസ്റ്റ്‌ (BVRT)
  4. ഡിസ്‌ലെക്‌സിയ സ്‌ക്രീനിങ്ങ്‌ ടെസ്‌റ്റ്‌ ജൂനിയര്‍ (ഇന്ത്യന്‍ രീതി)
  5. കോഗ്നിറ്റീവ്‌ അസ്സസ്‌മെന്റ്‌ സിസ്റ്റം
  6. PREP: PASS റീഡിങ്ങ്‌ അസ്സസ്‌മെന്റ്‌ പ്രോഗ്രാം
  7. കോജന്റ്‌- കോഗ്നിറ്റീവ്‌ എന്‍ഹാന്‍സ്‌മെന്റ്‌ ട്രെയ്‌നിങ്ങ്‌

(ഡി) വ്യക്തിത്വപരിശോധന

  1. ചിത്രഡ്രന്‍സ്‌ അപ്പര്‍സ്‌പെഷല്‍ ടെസ്റ്റ്‌ (CAT)
  2. മോഡ്‌സിലി പേഴ്‌സണാലിറ്റി ഇന്‍വെന്റി (MPI)
  3. മെഡിക്കോ- സൈക്കോളജിക്കല്‍ ക്വസ്റ്റ്യനെയര്‍ (MPQ)

(ഇ) ന്യൂറോ സൈക്കോളജിക്കല്‍ ടെസ്റ്റ്‌

  1. ചൈല്‍ഡ്‌ ന്യൂറോ സൈക്കോളജിക്കല്‍ ക്വസ്റ്റ്യനെയര്‍
  2. PGI ബാറ്ററി ഓഫ്‌ ബ്രെയ്‌ന്‍ ഡിസ്‌ഫങ്ങ്‌ഷന്‍ (PGI-BBD)
  3. ഡയഗ്നോസ്റ്റിക്‌ ടെസ്റ്റ്‌
  4. കോണേഴ്‌സ്‌ റേറ്റിങ്ങ്‌ സ്‌കെയ്‌ല്‍ ( 3-ാം പതിപ്പ്‌)
  5. ചൈല്‍ഡ്‌ ഹുഡ്‌ ഓട്ടിസം റേറ്റിങ്ങ്‌ സ്‌കെയ്‌ല്‍- 2-ാം പതിപ്പ്‌
  6. വാന്‍ഡര്‍ബില്‍റ്റ്‌ ADHD ഡയഗ്നോസ്റ്റിക്‌ പേരന്റ്‌ റേറ്റിങ്ങ്‌ സ്‌കെയ്‌ല്‍ ബെക്ക്‌
  7. ബെക്കസ്‌ ഡിപ്രഷന്‍ ഇന്‍വെന്ററി
  8. പേരന്റിങ്ങ്‌ സ്‌ട്രെസ്‌ ഇന്‍ഡക്‌സ്‌

മാനേജ്‌മെന്റ്‌ ആന്റ്‌ തെറാപ്യൂട്ടിക്‌ സര്‍വ്വീസസ്‌
പ്രശ്‌നം ഒരിക്കല്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ അതിന്‍റെ സ്വഭാവത്തിനും വ്യാപ്‌തിക്കും സന്ദര്‍ഭത്തിനുമനുസരിച്ച്‌ തയ്യാറാക്കപ്പെട്ടിട്ടുള്ള സേവനങ്ങള്‍ നല്‍കുന്നതാണ്‌.

തെറാപ്പി വിഭാഗങ്ങള്‍

  1. മനശാസ്‌ത്രപരമായ കൗണ്‍സിലിങ്ങ്‌
  2. വ്യക്തിപരമായി തെറാപ്പി
  3. ഗ്രൂപ്പ്‌ തെറാപ്പി
  4. കുടുംബത്തിനുള്ള തെറാപ്പി
  5. റിലാക്‌സേഷന്‍ തെറാപ്പി
    1. ഗൈഡഡ്‌ സൊമാറ്റോ- സൈക്കിക്ക്‌ റിലാക്‌സേഷന്‍ (GSPR)
    2. പ്രോഗ്രസ്സീന്‌ മസ്‌കുലര്‍ റിലാക്‌സേഷന്‍

ബന്ധപ്പെട്ട മേഖലകളില്‍നിന്നും രക്ഷാകര്‍ത്താക്കളില്‍ നിന്നുമുള്ളവര്‍ക്കുവേണ്ടി പരിപാടികള്‍ നടത്തുന്നതിനുള്ള റിസോഴ്‌സ്‌ പേഴ്‌സണായി സൈക്കോളജിസ്റ്റുകല്‍ പ്രവര്‍ത്തിക്കുന്നു.

(എ) സ്ഥാപനത്തിനുള്ളില്‍

  1. ബുദ്ധിമാദ്ധ്യമുള്ള കുട്ടികള്‍ക്കൊപ്പം അവരുടെ മാതാപിതാക്കള്‍ക്കുമുള്ള ശില്‌പശാല
  2. CRE പ്രോഗ്രാം
  3. പഠനവൈകല്യമുള്ള കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും കൂടിയുള്ള ശില്പശാല
  4. ഓട്ടിസം സ്പെക്ട്രം ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍ക്കുവേണ്ടിയുള്ള ബോധവത്ക്കരണ പരിപാടി

(ബി) സ്ഥാപനത്തിനും പുറത്ത്‌

  1. സെന്റ്‌ മാര്‍ത്താസ്‌ സ്‌പെഷ്യല്‍ സ്‌കൂള്‍ കഴക്കൂട്ടം, തിരുവനന്തപുരം
  2. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍, എറണാകുളം, സംഘടിപ്പിച്ച ക്യാമ്പ്‌

പുതിയസംരഭങ്ങൾ

ഏതു സ്ഥാപനത്തിന്‍റെയും വളര്‍ച്ചുടെയും വികാസത്തിന്‍റെയും അടയാളങ്ങളാണ്‌ പുതിയ സംരംഭങ്ങളും നൂതന ചിന്താപദ്ധതികളും. വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമെന്ന നിലയ്‌ക്ക്‌ നിഷ്‌ പുതിയ സംരംഭങ്ങളെ സ്വാഗതം ചെയ്യുകയും ഞങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട്‌ അവ നടപ്പാക്കാന്‍ യത്‌നിക്കുകയും ചെയ്യുന്നു. ഇന്നത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുകയും നിലവിലുള്ള സംവിധാനം പുന:പരിശോധിക്കുകയും പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയും വേണം. നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ സംരംഭങ്ങള്‍ താഴെപ്പറയുന്നവയാണ്‌.

    • ക്ലാസ്സ്‌മുറികളില്‍ ആധുനിക സംവിധാനങ്ങള്‍
    • തൊഴില്‍ വൈദഗ്‌ദ്യം മെച്ചപ്പെടുത്തുന്നതിന്‌ കാമ്പസ്സില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുക
    • വിദ്യാര്‍ത്ഥികളെ അധികാരപ്പെടുത്തല്‍
    • വ്യാവസായിക പങ്കാളിത്തം

ന്യൂ ഇനിഷ്യേറ്റീവ്‌സ്‌' ഡിപ്പാര്‍ട്ട്‌ മെന്‍റ്‌ താഴെപ്പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധയൂന്നുന്നു.

പ്രധാനസംരംഭങ്ങള്‍

റെമഡിയല്‍ പ്രോഗ്രാം

ശ്രവണ വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ബിരുദപഠനം സാദ്ധ്യമാക്കുന്നതിനുള്ള പദ്ധതിയാണ്‌ ഇത്‌. ബിരുദതല വിദ്യാര്‍ത്ഥികളെന്ന നിലയ്‌ക്ക്‌ ഇവരുടെ ഭാഷാ,ഗണിതാശാസ്‌ത്ര വിജ്‌ഞാനം തീര്‍ത്തും അപര്യാപ്‌തമാണ്‌. അതിനാല്‍ ആശയങ്ങള്‍ സ്വാംശീകരിക്കുന്നതിലും പരീക്ഷ എഴുതുന്നതിലും ബുദ്ധിമുട്ടു നേരിടുന്നു. ഈ വെല്ലുവിളി നേരിടുന്നതിനും ഈ അവസ്ഥയ്‌ക്കു പരിഹാരം കണ്ടെത്തുന്നതിനുമായി ബിരുദപഠനത്തിന്‍റെ കാതലായ അംശങ്ങളിലേക്കു കടക്കുന്നതിനു മുന്‍പായി അവര്‍ക്ക്‌ രണ്ടു സെമസ്റ്റര്‍ നീളുന്ന പ്രിപ്പറേറ്ററി ക്ലാസ്സുകള്‍ ആവിഷക്കരിച്ചിട്ടുണ്ട്‌. ഇംഗ്ലീഷ്‌ ഭാഷയിലും അടിസ്ഥാന ഗണിതത്തിലും ഉറച്ച അടിത്തറയുണ്ടാക്കുന്നതിനും ആത്മവിശ്വാസത്തോടെ ബിരുദപഠനം നിര്‍വഹിക്കുന്നതിനും ഈ കാലഘട്ടം സഹായകമായിത്തീരും. തുടര്‍ച്ചയായ രണ്ടു ശ്രമങ്ങള്‍കൊണ്ട്‌ പ്രിപ്പറേറ്ററി സെമസ്റ്റര്‍ പരീക്ഷകള്‍ വിജയിക്കേണ്ടതുണ്ട്‌. അല്ലാത്തപക്ഷം വിദ്യാര്‍ത്ഥി കോഴ്‌സ്‌ അവസാനിപ്പിക്കേണ്ടിവരും.
ആദ്യതവണ പ്രിപ്പറേറ്ററി സെമസ്റ്ററില്‍ വിജയിക്കാത്ത കുട്ടികള്‍ക്കായി നിഷ്‌ ഒരു റെമഡിയല്‍ പ്രോഗ്രാം നടത്തുന്നുണ്ട്‌. റെമഡിയല്‍ പ്രോഗ്രാമിലുള്ള വിദ്യാര്‍ത്ഥികളെ ആദ്യതന്നെ വിവിധഗ്രൂപ്പുകളായി തിരിക്കുന്നു. ഓരോ ഗ്രൂപ്പിലും പരമാവധി അഞ്ചുപേര്‍ വീതമുണ്ടാകും. അദ്ധ്യാപകര്‍ക്ക്‌ ഓരോ വിദ്യാര്‍ത്ഥിയിലും പ്രത്യേകം ശ്രദ്ധപതിപ്പിക്കാന്‍ ഇതുമൂലം അവസരം ലഭിക്കുന്നു. ഏതെങ്കിലും വിദ്യാര്‍ത്ഥി റെമഡിയല്‍ പ്രോഗ്രാമിനു ശേഷവും പരീക്ഷയില്‍ ജയിക്കാനാവശ്യമായ മാര്‍ക്കുനേടാതിരിക്കുന്നപക്ഷം ആ വിദ്യാര്‍ത്ഥി പഠനമവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനായിത്തീരും. അവര്‍ക്കുവേണ്ടി പേഴ്‌സനല്‍ കംപ്യൂട്ടര്‍സോഫ്‌റ്റ്‌ വെയറില്‍ മൂന്നുമാസത്തെ സര്‍ട്ടിഫിക്കറ്റ്‌ ലെവല്‍ കോഴ്‌സ്‌ നടത്തുന്നുണ്ട്‌.

പരിശീലനവും ഉദ്യോഗവും

വിദ്യാര്‍ത്ഥിതകള്‍ക്കും തൊഴില്‍ പരിശീലനം നല്‍കുന്നതിനും വ്യവസായ സ്ഥാപനങ്ങളില്‍ ഉദ്യോഗം ലഭിക്കുന്നതിന്‌ അവരെ സഹായിക്കുന്നതിനുമായി ട്രെയിനിങ്ങ്‌ ആന്റ്‌ ഇന്‍ഡസ്‌ട്രിപ്ലെയ്‌സ്‌മെന്റ്‌ (Training and Industry placement- TIP) എന്നൊരു വകുപ്പ്‌ 2014 ജൂലൈയില്‍ നിഷ്‌ ആരംഭിക്കുകയുണ്ടായി. പഠനം പൂര്‍ത്തിയാകുന്നതോടെ തൊഴില്‍നേടാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും അവരുമായി സഹകരിച്ചും പരീക്ഷകളും പരിശീലനവും ക്യാമ്പസ്‌ ഇന്റര്‍വ്യൂവും നടത്തുന്ന പരിപാടി ഏകോപിപ്പിക്കുന്നത്‌ ഈ വകുപ്പാണ്‌. BASLP, MASLP, Degree (HI), DECSE എന്നിവ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്‌.
ആശുപത്രികള്‍, ക്ലനിക്കുകള്‍, വിവിധസ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലിനേടുന്നതിന്‌ MASLP, BALSP വിദ്യാര്‍ത്ഥികളെയും ഡിപ്ലോമവിദ്യാര്‍ത്ഥികളെയും സഹായിക്കുക എന്നതാണ്‌ TIPവകുപ്പിന്റെ മുഖ്യ ഉദ്ദേശ്യം. ബിരുദം നേടിയ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കു ജോലി കണ്ടെത്തുന്നതിന്‌ അവരെ സഹായിക്കുക എന്നതുംTIP- ന്റെ കടമയായി കണക്കാക്കി പ്രവര്‍ത്തിച്ചുവരുന്നു. എക്‌സിക്യൂട്ടിവ്‌ ഡയറക്‌ടര്‍ക്കു ലഭിക്കുന്ന തൊഴില്‍ സംബന്ധമായ അറിയിപ്പുകള്‍ പരിശോധിച്ച്‌ TIP-ന്റെ നോട്ടീസ്‌ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്‌.
ബധിരരും ശ്രവണവൈകല്യമുള്ളവരുമായ ബിരുദധാരികള്‍ക്ക്‌ വിവധ മേഖലകളില്‍ പരിശീലനം ഏര്‍പ്പാടാക്കുന്നുണ്ട്‌. ജോലിയില്‍ തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി വിവിധ സ്ഥാപനങ്ങള്‍ മോക്ക്‌ ഇന്റര്‍വ്യൂ നടത്തി ഇന്റര്‍വ്യൂവിനു തയ്യാറെടുക്കുന്നതിനു പരിശീലിപ്പിക്കുന്നു

വോളന്റയറിങ്ങിനും ഇന്റേണ്‍ഷിപ്പിനും അവസരം

ഇന്ത്യയ്‌ക്കകത്തും വിദേശത്തുംനിന്നുള്ള ബിരുദധാരികള്‍ക്ക്‌ വോളന്റിയറായി പ്രവര്‍ത്തിക്കാനും ഇന്റേണ്‍ഷിപ്പ്‌ ചെയ്യാനുമുള്ള അവസരം നിഷ്‌ നല്‍കുന്നുണ്ട്‌. വോളന്റിയറാകാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുള്ള അപേക്ഷാഫാറം പൂരിപ്പിച്ച്‌ പ്രൊഫസ്സര്‍മാര്‍, ഉദ്യോഗസ്ഥര്‍, അടുത്തറിയാവുന്നവര്‍ ഇവരില്‍ രണ്ടുപേരുടെ ശുപാര്‍ശയോടെ സമര്‍പ്പിക്കണം. വോളന്റിയര്‍ അപേക്ഷ്‌ഫാറം താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍നിന്നു ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.
http://nish.ac.in/others/downloads (others/downloads)
അപേക്ഷപരിശോധിച്ച്‌ രണ്ടാഴ്‌ചയ്‌ക്കകം അപേക്ഷകനെ അറിയിക്കുന്നതായിരിക്കും.
ഇന്റേണ്‍ഷിപ്പ്‌ ആഗ്രഹിക്കുന്നവര്‍ അവരുടെ സ്ഥാപനത്തിന്റെ മേധാവി മുഖേന അപേക്ഷിക്കേണ്ടതാണ്‌. ഇതിനായുള്ള അപേക്ഷാഫാറം പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും യോഗ്യത നിര്‍ണ്ണയിക്കപ്പെടുക.
വോളന്ററിയര്‍മാരുടെ ഇന്റേണ്‍മാരുടെയും പ്രവര്‍ത്തശേഷി ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുകയും ഫലപ്രദമായ രീതിയില്‍ പരിചയം സിദ്ധിക്കുമെന്നു തോന്നുകയും ചെയ്യുന്നിടത്താണ്‌ അവരെ നിയോഗിക്കുക. സാദ്ധ്യമാകുന്നിടത്ത്‌ അപേക്ഷകന്റെ മുന്‍ഗണനപരിഗണിക്കുന്നതായിരിക്കും. ഇവര്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനായി ഒരു സൂപ്പര്‍വൈസറെ നിയോഗിക്കുന്നതും എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ അപേക്ഷ അംഗീകരിക്കുന്ന മുറയ്‌ക്ക്‌ അപേക്ഷകനെ വിശദാംശങ്ങള്‍ അറിയിക്കുന്നതുമാണ്‌.
വോളന്റിയര്‍മാര്‍ക്ക്‌ അവരുടെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആവശ്യത്തിന്‌ ഉതകുംവിധം. സൗകര്യപൂര്‍വ്വം തങ്ങളുടെ പ്രവര്‍ത്തനസമയവും കാലയളവും നിശ്ചയിക്കാവുന്നതാണ്‌. ഇന്റേണ്‍ഷിപ്പ്‌ അപേക്ഷകര്‍ കുറഞ്ഞത് ഒരു മാസമെങ്കിലും തുടരേണ്ടതും ആവശ്യമെങ്കില്‍ ഒരു സെമസ്റ്റര്‍ കാലം തുടരാവുന്നതുമാണ്‌.
കാലാവധി പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ വോളന്റിയര്‍മാര്‍ക്കും ഇന്റേണ്‍സിനും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും.

സെന്റർ ഫോർ അസ്സിസ്റ്റീവ് ടെക്നോളജി ആന്റ് ഇന്നോവേഷൻ(CATI)

വൈകല്യമുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായകമാകുന്ന സാങ്കേതിക സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും ഒരുക്കികൊടുക്കുകയും ചെയ്യുക എന്ന ദൗത്യമേറ്റെടുത്തിരിക്കുകയാണ് നിഷ് ലെ സെന്റര്‍ ഫോര്‍ അസ്സിസ്റ്റീവ് ടെക്നോളജി ആന്റ് ഇന്നോവേഷന്‍ സെന്റര്‍ ( CATI ). നിഷ് ലെ വിദ്യാര്‍ത്ഥികള്‍ക്ക് നിഷ് ന്റെ സേവനങ്ങള്‍ തേടി വരുന്നവര്‍ക്കും ആവശ്യമായ സഞ്ചാര സൗകര്യങ്ങള്‍, താമസ സൗകര്യങ്ങള്‍ എന്നിവ ഒരുക്കുകയെന്നതാണ് ഇവയില്‍ മുഖ്യം. പ്രമുഖ സര്‍വ്വകലാശാലകളിലെ അസ്സിസ്റ്റീവ് ടെക്നോളജി സെന്ററുകള്‍ക്കൊപ്പം CATI യെ നൂതനമായ റിസോഴ്സ് സെന്ററായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അസ്സിസ്റ്റീവ് ടെക്നോളജി സംവിധാനങ്ങള്‍ ഏകോപിപ്പിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്തു കൊണ്ട് വൈകല്യമുള്ളവരുടെ ജീവിതനിലവാരം ഉയര്‍ത്തുകയും അവരുടെ സഞ്ചാരം, ആശയവിനിമയം, വിദ്യാഭ്യാസം, ഉദ്ഗ്രഥനം, തൊഴില്‍, സാമൂഹികബന്ധങ്ങള്‍, വിശ്രമം, ഉല്ലാസ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നതില്‍ നേതൃത്വം വഹിക്കുകയും ചെയ്യുക എന്നത് CATI യുടെ ലക്ഷ്യമാണ്.

CATI യുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമായും നാല് മേഖലകളില്‍ കേന്ദ്രികരിച്ചിരിക്കുന്നു:

• അസ്സിസ്റ്റീവ് ടെക്നോളജി പ്രോഗ്രാം (ATP)

• അവബോധം സൃഷ്ടിക്കലും പരിശീലനം നല്‍കലും (ACT)

• AT പോര്‍ട്ടലും അതിനുള്ള വേദിയും (PAP)

• അസ്സിസ്റ്റീവ് ടെക്നോളജി ഉത്പന്നങ്ങളുടെ നിര്‍മ്മാണവും ഗവേഷണ പദ്ധതിയും സംയോജിപ്പിക്കുക

1. അസ്സിസ്റ്റീവ് ടെക്നോളജി പ്രോഗ്രാം (ATP)

നിഷ് ലെ വിദ്യാര്‍ത്ഥികള്‍ക്കും സേവനങ്ങള്‍ തേടിവരുന്നവര്‍ക്കും ആവശ്യമായ സഞ്ചാര, താമസ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്ന അസ്സിസ്റ്റീവ് ടെക്നോളജി പ്രോഗ്രാം പ്രായോഗികമായി നടത്തുകയെന്നതാണ് CATI യുടെ മുഖ്യ പ്രവര്‍ത്തനം. അവരുടെ ആവശ്യങ്ങള്‍ വിലയിരുത്തുക, സംവിധാനങ്ങള്‍ പരിചയിപ്പിക്കുക, വാടകയ്ക്ക് നല്‍കുക, പരിശീലനം കൊടുക്കുക, ആചരിപ്പിക്കുക, ധനസഹായം നല്‍കുക, ഉത്പന്നങ്ങളുടെ പുനരുപയോഗം, AT ഉപകരണങ്ങള്‍ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നിവയൊക്കെ ഇതിലുള്‍പ്പെടുന്നു. വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതുള്‍പ്പടെ ഇത്തരത്തിലൊരു സമ്പൂര്‍ണ്ണ പദ്ധതി ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതകളും പരിശോധിച്ച് വരുന്നു. ഒരു AT ലെന്‍ഡിങ് ലൈബ്രറി, ക്ലയന്റ്സിന്റെ സൗകര്യത്തിനായി ലളിതവും, ചെലവ് കുറഞ്ഞതുമായ ഒരു " ഡു ഇറ്റ് യുവേഴ്‌സെല്‍ഫ് " ലാബ് എന്നിവ സ്ഥാപിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് ധനസഹായം ലഭിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുകയും ഇടപാടുകാര്‍ക്ക് ചെലവ് താങ്ങാനാവും വിധം AT ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള വ്യവസായികാടിത്തറ സൃഷ്ടിക്കുകയും ചെയ്യുക എന്നതും ഈ കേന്ദ്രം സജീവമായി പരിഗണിച്ചുവരുന്നു.

2. അവബോധം സൃഷ്ടിക്കലും പരിശീലനം നല്‍കലും (ACT)

അസ്സിസ്റ്റീവ് ടെക്നോളജി സംബന്ധിച്ച അവബോധത്തിന്റെ അഭാവം AT ഉപയോഗിക്കുന്നതിലും ഉപയോഗം പ്രചരിപ്പിക്കുന്നതിലും നേരിടുന്ന മുഖ്യ തടസ്സമാകുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള റിസോഴ്സ് സെന്ററായി CATI പ്രവര്‍ത്തിക്കുന്നതാണ്. ഈ കേന്ദ്രം ഇത് സംബന്ധിച്ച അവബോധം പ്രചരിപ്പിക്കുകയും ഉപയോക്താക്കള്‍, അവരുടെ കുടുംബാംഗങ്ങള്‍, ശുശ്രുഷകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. ഇതിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളടങ്ങുന്ന മാനുവലുകള്‍ തയ്യാറാക്കുന്നതാണ്. AT പരിശീലനം വ്യാപിപ്പിക്കുന്നതിനുള്ള വോളന്റിയര്‍ പ്രോഗ്രാം CATI ശക്തിപ്പെടുത്തുന്നതായിരിക്കും. AT പ്രൊഫഷനലുകള്‍ക്കു സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്.

3. പോര്‍ട്ടലും പ്ലാറ്റ്‌ഫോമും (PAP)

AT ഉപയോഗവുമായി ബന്ധപ്പെട്ട വിവിധ ഗ്രൂപ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി CATI ഒരു പൊതു വെബ് പോര്‍ട്ടലും പ്ലാറ്റ്‌ഫോമും വികസിപ്പിക്കുന്നതാണ്. AT വിഷയത്തില്‍ താത്പര്യമുള്ള വ്യത്യസ്ത ഗ്രൂപ്പുകളുടെ സമാഗമം ലക്ഷ്യമാക്കി പോര്‍ട്ടല്‍ പതിവായി പുതുക്കുന്നതും പോര്‍ട്ടല്‍ പ്രവേശനം സാദ്ധ്യമാക്കുന്നതുമായയിരിക്കും. മറ്റു AT കേന്ദ്രങ്ങള്‍ക്കുള്ള റഫറന്‍സ് സെന്ററായുംഇത് പ്രവര്‍ത്തിക്കുന്നതുമാണ്. ഏറ്റവും അനുയോജ്യമായ AT സഹായം ലഭിക്കുന്ന കേന്ദ്രങ്ങളെ താരതമ്യം ചെയ്യുന്നതിനും മനസ്സിലാക്കുന്നതിനും വൈകല്യങ്ങളുള്ളവരെ ഈ കേന്ദ്രത്തെ സഹായിക്കുന്നതാണ്. AT സംബന്ധിച്ച വിജ്ഞാന പ്രദമായ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി CATI വിദഗ്ദ്ധരുടെ ഒരു അനൗപചാരിക കൂട്ടായ്മ സൃഷ്ടിക്കുന്നതും കാലാകാലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതുമായിരിക്കും.

4. ഗവേഷണ - വികസന പരിപാടികൾ AT ഉത്പന്നങ്ങളുടെ നിർമ്മാണത്തിന് പ്രയോജനപ്പെടുത്തുക (CR&DM)

ഗവേഷണ - വികസന സ്ഥാപനങ്ങളായ ഐ ഐ റ്റി കൾ, ഐ ഐ എമ്മുകൾ, എൻ ഐ റ്റി കൾ, പ്രമുഖ എഞ്ചിനീയറിങ് - മാനേജ്മെന്റ് സ്ഥാപനങ്ങൾ, ഇന്ത്യക്കു അകത്തും പുറത്തുമുള്ള യൂണിവേഴ്സിറ്റികൾ എന്നിവരുമായി ബന്ധപ്പെട്ടു സാങ്കേതിക വിദ്യയും ഉത്പന്ന നിർമ്മാതാക്കളുമായി CATI സഹകരിക്കുന്നതാണ്. ഇന്റേൺഷിപ്പ്, സഹകരണം, കൂട്ടായ പ്രവർത്തനങ്ങൾ എന്നിവയിലൂടെ AT യിൽ ഒരു എന്റർപ്രണർഷിപ്പ് ഇക്കോസിസ്റ്റത്തിന് ശക്തിപകരാൻ CATI വിദ്യാർത്ഥികളിലേക്കും സ്റ്റാർട്ടപ് വിഭാഗത്തിലേക്കും ഇറങ്ങിച്ചെല്ലുന്നതാണ്. അധികം വൈകാതെ AT ഉത്പന്നങ്ങളുടെ നിലവാരമുറപ്പാക്കുന്നതിനും സർട്ടിഫിക്കേഷൻ പ്രോഗ്രാം നടപ്പാക്കുന്നതിനും AT ടെസ്റ്റിങ്ങും ഗുണനിലവാര പരിശോധനയും നടത്തുന്നതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളുണ്ടാക്കുന്നതിനും CATI ഗൗരവപൂർവ്വം ശ്രമിക്കുന്നതാണ്.

വിവരാവകാശ നിയമം

2005-ലെ വിവരാവകാശ നിയമ വ്യവസ്ഥകള്‍ പ്രകാരം താഴെപ്പറയുന്നവരെ വിവരാവകാശ ഓഫീസറും അപ്പലേറ്റ്‌ അഥോറിറ്റിയുമായി നിയോഗിച്ചിരിക്കുന്നു.

പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

:

മിസ്‌. സോജ ഒലിവര്‍ , അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ 
ഫോണ്‍ : 0471-3066640

അപ്പലേറ്റ്‌ അഥോറിറ്റി

:

ഡോ. സാമുവല്‍ എന്‍. മാത്യു , എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ 
ഫോണ്‍: 0471-3066600

നിഷ്‌- ബൈലോ നിയമങ്ങളും ചട്ടങ്ങളും

1. നിര്‍വ്വചനം


ഈ നിയമങ്ങളിലും ചട്ടങ്ങളിലും `ആക്‌ട്‌' എന്നു പരാമര്‍ശിച്ചിരിക്കുന്നതിന്റെ അര്‍ത്ഥം, അതിന്‌ മറ്റ്‌ അര്‍ത്ഥങ്ങള്‍ ഉദ്ദേശിക്കാത്തപക്ഷം, ``1955-ലെ ട്രാവന്‍കൂര്‍- കൊച്ചിന്‍ ലിറ്റററി, സയന്റിഫിക്‌ ആന്റ്‌ ചാരിറ്റബിള്‍ സൊസൈറ്റീസ്‌ രജിസ്‌ട്രേഷന്‍ ആക്‌ട്‌ (1955- ലെ XII ആക്‌ട്‌)'' എന്നാകുന്നു. 

ബൈലോ എന്നാല്‍ മെമ്മോറാണ്ഡം ഓഫ്‌ അസ്സോസ്സിയേഷനോടൊപ്പം രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നതും കാലാകാലങ്ങളില്‍ ഭേദഗതി ചെയ്യപ്പെടുന്നതുമായ നിയമാവലി ആകുന്നു. ചെയര്‍പേഴ്‌സണ്‍ എന്നത്‌ ഗവേണിങ്ങ്‌ കൗണ്‍സിലിന്റെ ചെയര്‍പേഴ്‌സണ്‍ ആകുന്നു.മെംബര്‍ സെക്രട്ടറി എന്നത്‌ ഗവേണിങ്ങ്‌ കൗണ്‍സിലിന്റെ സെക്രട്ടറിയാകുന്നു. ഇദ്ദേഹം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടര്‍ തന്നെ ആയിരിക്കണം. സെക്രട്ടറി എന്നാല്‍ പ്രോജക്‌ട്‌ ബോര്‍ഡിന്റെ മെംബര്‍ സെക്രട്ടറി ആകുന്നു. ഇദ്ദേഹം ഗവേണിങ്ങ്‌ കൗണ്‍സില്‍ നിയമിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്‌ടര്‍ തന്നെ ആയിരിക്കണം.പ്രോജക്‌ട്‌ ബോര്‍ഡ്‌ എന്നാല്‍ ബൈലോയുടെ സെക്ഷന്‍ 2-ബി യില്‍ പറഞ്ഞിരിക്കുന്ന നിഷ്‌- ന്റെ പ്രോജക്‌ട്‌ ബോര്‍ഡാകുന്നു. ഗവേണിങ്ങ്‌ കൗണ്‍സില്‍ എന്നാല്‍ ബൈലോയുടെ സെക്ഷന്‍ 2- ബി- യില്‍ പറഞ്ഞിരിക്കുന്ന വിധം നിയമിക്കപ്പെട്ട നിഷ്‌- ന്റെ ഗവേണിങ്ങ്‌ കൗണ്‍സിലാകുന്നു. ഗവണ്‍മെന്റ്‌ എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ കേരള സര്‍ക്കാര്‍ ആകുന്നു.ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്നാല്‍ തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പീച്ച്‌ ആന്റ്‌ ഹിയറിങ്ങ്‌ ആകുന്നു.മെമ്മോറാണ്‌ഡം എന്നത്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റ്‌ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന നിയമാവലി ബൈലോ ആകുന്നു. ഭാരവാഹികള്‍ എന്നാല്‍ ഗവേണിങ്‌ഹ്‌ കൗണ്‍സിലിലെയും പ്രോജക്‌ട്‌ ബോര്‍ഡിലെയും അംഗങ്ങളാകുന്നു.ചെയര്‍മാന്‍ എന്നാല്‍ പ്രോജക്‌ട്‌ ബോര്‍ഡിന്റെ ചെയര്‍മാന്‍ ആകുന്നു.നിയമങ്ങളും ചട്ടങ്ങളും എന്നത്‌ മെമ്മോറാണ്‌ഡം ഓഫ്‌ അസ്സോസ്സിയേഷനോടൊപ്പം രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതും കാലാകാലങ്ങളില്‍ സൊസൈറ്റി നടപ്പില്‍ വരുത്തുന്ന ഭേദഗതികളോടുകൂടിയതുമായ നിയമാവലിയാകുന്നു.സൊസൈറ്റി എന്നാല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ രൂപവല്‍ക്കരിച്ച സൊസൈറ്റി ആകുന്നു. വര്‍ഷം എന്നാല്‍ ഏപ്രില്‍ ഒന്നു മുതല്‍ മാര്‍ച്ച്‌ 31 വരെയുള്ള സാമ്പത്തികവര്‍ഷമാകുന്നു.

2. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭരണാധികാരികള്‍

ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭരണചുമതല താഴെ പറയുന്നവരില്‍ നിക്ഷിപ്‌തമായിരിക്കും. 
(എ). ഗവേണിങ്ങ്‌ കൗണ്‍സില്‍
(ബി). പ്രോജക്‌ട്‌ ബോര്‍ഡ്‌ 
(സി). ഗവേണിങ്ങ്‌ കൗണ്‍സില്‍ കാലാകാലങ്ങളില്‍ നിയമിക്കുന്ന മറ്റ്‌ അധികാരികള്‍

(എ). ഗവേണിങ്ങ്‌ കൗണ്‍സില്‍

i. കൗണ്‍സില്‍ അംഗങ്ങള്‍

Sl.No.

1

സാമൂഹികക്ഷേമ വകുപ്പുമന്ത്രി
കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്‌, 
തിരുവനന്തപുരം.

ചെയര്‍പേഴ്‌സണ്‍

2

വിദ്യാഭ്യാസവകുപ്പുമന്ത്രി 
കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്‌, 
തിരുവനന്തപുരം.

സഹചെയര്‍പേഴ്‌സണ്‍

3

ചീഫ്‌ സെക്രട്ടറി
കേരള സര്‍ക്കാര്‍സെക്രട്ടറിയേറ്റ്‌, 
തിരുവനന്തപുരം.

മെംബര്‍

4

പ്രിന്‍സിപ്പല്‍സെക്രട്ടറി(സാമൂഹികക്ഷേമം) 
കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്‌, 
തിരുവനന്തപുരം

മെംബര്‍

5

പ്രിന്‍സിപ്പല്‍ സെക്രട്ടറി(ധനകാര്യം) 
കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്‌, 
തിരുവനന്തപുരം

മെംബര്‍

6

സെക്രട്ടറി (പൊതുവിദ്യാഭ്യാസം) 
കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്‌, 
തിരുവനന്തപുരം

മെംബര്‍

7

സെക്രട്ടറി ( ആരോഗ്യം) 
കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്‌ , 
തിരുവനന്തപുരം.

മെംബര്‍

8

സെക്രട്ടറി (ആസൂത്രണം) 
കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്‌, 
തിരുവനന്തപുരം.

മെംബര്‍

9

ഡയറക്‌ടര്‍ (സോഷ്യല്‍ വെല്‍ഫെയര്‍) 
സാമൂഹിക ക്ഷേമവകുപ്പ്‌ ,
വികാസ്‌ഭവന്‍ , തിരുവനന്തപുരം.

മെംബര്‍

10

ഡയറക്‌ടര്‍ ശ്രീ ചിത്തിരതിരുനാള്‍ 
ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ മെഡിക്കല്‍ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി) 
Medical College P.O 
തിരുവനന്തപുരം

മെംബര്‍

11

പ്രിന്‍സിപ്പല്‍ മെഡിക്കല്‍കോളേജ്‌, തിരുവനന്തപുരം,
മെഡിക്കല്‍ കോളേജ്‌ പി. ഒ 
തിരുവനന്തപുരം.

മെംബര്‍

12

ജില്ലാകളക്‌ടര്‍,
കളക്‌ടറേറ്റ്‌ കുടപ്പനക്കുന്ന്‌. പി. ഒ,
തിരുവനന്തപുരം

മെംബര്‍

13

സ്റ്റേറ്റ്‌ കമ്മീഷണര്‍ ഫോര്‍ ഡിസൈബിലിറ്റീസ്‌ ആന്റ്‌ എക്‌സ്‌ ഒഫിഷ്യോ സെക്രട്ടറി 
കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്‌
തിരുവനന്തപുരം

മെംബര്‍

14

ശ്രീ. ജി. വിജയരാഘവന്‍ 
റ്റി. സി. 26/719 ലക്ഷ്‌മിപ്രിയ 
ബേക്കറി ജംങ്ങ്‌ഷന്‍, തിരുവനന്തപുരം.

മെംബര്‍

15

ഡോ. കെ. എന്‍. പവിത്രന്‍, 
രോഹിണി, 
ചാവടിമുക്ക്‌, 
ശ്രീകാര്യം, തിരുവന്തപുരം.

മെംബര്‍

16

ഡോ. സാമുവല്‍ എന്‍. മാത്യു, 
സിറ്റി ഗാര്‍ഡന്‍സ്‌, 
ആനയറ, തിരുവനന്തപുരം.

മെംബര്‍ സെക്രട്ടറി

ii. ഇന്‍സറ്റിറ്റിയൂട്ടിന്റെ താല്‍പര്യങ്ങള്‍ക്ക്‌ ആവശ്യമെന്ന്‌ തോന്നുന്ന പക്ഷം മറ്റു സ്ഥാപനങ്ങളുടെ പ്രതിനിധികളെയോ വ്യക്തികളെയോ കോ- ഓപ്‌റ്റ്‌ ചെയ്യുന്നതിന്‌ ഗവേണിങ്ങ്‌ കൗണ്‍സിലിന്‌ അധികാരമുണ്ടായിരിക്കും. എന്നാല്‍ ഇവര്‍ക്ക്‌ വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.

iii. ഗവേണിങ്ങ്‌ കൗണ്‍സില്‍ യോഗങ്ങള്‍ : 

(എ).    ഗവേണിങ്ങ്‌ കൗണ്‍സില്‍ ആണ്ടില്‍ ഒരു തവണയെങ്കിലും യോഗം ചേരേണ്ടതാണ്‌. ഇതിനായി യോഗം ചേരുന്നതിന്‌ പതിനഞ്ച്‌ ദിവസം മുമ്പെങ്കിലും രേഖാമൂലം അറിയിപ്പു നല്‍കിയിരിക്കണം. ചെയര്‍പേഴ്‌സന്റെ അറിവോടും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും നോട്ടീസ്‌ നല്‍കാനുള്ള ചുമതല ഗവേണിങ്ങ്‌ കൗണ്‍സിലിന്റെ മെംബര്‍ സെക്രട്ടറിയാകുന്നു.

(ബി).   ഗവേണിങ്ങ്‌ കൗണ്‍സിലിന്റെ വാര്‍ഷിക പൊതുയോഗങ്ങള്‍ താഴെപ്പറയുന്ന ആവശ്യങ്ങള്‍ക്കായി വിളിച്ചുചേര്‍ക്കാവുന്നതാണ്‌.

  1. വാര്‍ഷിക റിപ്പോര്‍ട്ട്‌ പരിഗണിക്കാന്‍
  2. മുന്‍വര്‍ഷത്തെ ഓഡിറ്റ്‌ ചെയ്‌ത കണക്കുകള്‍ പരിശോധിക്കാന്‍
  3. വരുംവര്‍ഷത്തേക്കുള്ള ബജറ്റ്‌ പ്രൊപ്പോസല്‍ ചര്‍ച്ചചെയ്യാന്‍
  4. ചെയര്‍ പേഴ്‌സണ്‍ അനുവദിക്കുന്ന മറ്റു വിഷയങ്ങള്‍ പരിഗണിക്കാന്‍.

(സി).   ആവശ്യമെന്ന്‌ തോന്നുന്ന പക്ഷം ചെയര്‍മാന്‌ അടിയന്തിര യോഗങ്ങളോ പ്രത്യേക യോഗങ്ങളോ വിളിച്ച്‌ കൂട്ടുകയോ അപ്രകാരം വിളിച്ച്‌ കൂട്ടാന്‍ മെംബര്‍ സെക്രട്ടറിയോടു നിര്‍ദ്ദേശിക്കുകയോ ചെയ്യാവുന്നതാണ്‌. ഇതിന്‌ യോഗം ചേരുന്നതിന്‌ 7 ദിവസം മുമ്പ്‌ അറിയിപ്പ്‌ നല്‍കിയിരിക്കണം.

iv. ഗവേണിങ്ങ്‌ കൗണ്‍സില്‍ ചെയര്‍മാന്റെ അധികാരങ്ങളും കടമകളും

(എ).  ഗവേണിങ്ങ്‌ കൗണ്‍സിലിന്റെ എല്ലാ യോഗങ്ങളിലും അദ്ധ്യക്ഷം വഹിക്കുക.
(ബി).  ഗവേണിങ്ങ്‌ കൗണ്‍സിലിന്റെ മീറ്റിങ്ങുകള്‍ വിളിച്ചു കൂട്ടുകയോ അപ്രകാരം വിളിച്ചുകൂട്ടാന്‍ മെംബര്‍ സെക്രട്ടറിയോടു നിര്‍ദ്ദേശിക്കുകയോ ചെയ്യുക.
(സി).  പ്രാധാന്യമുള്ള ഏതെങ്കിലും വിഷയത്തില്‍ ചെയര്‍മാന്റെ വീക്ഷണങ്ങള്‍ പരിഗണിക്കുന്നതിന്‌ പ്രോജക്‌ട്‌ ബോര്‍ഡിനോട്‌ ആവശ്യപ്പെടുക.

v. ഗവേണിങ്ങ്‌ കൗണ്‍സിലിന്റെ മെംബര്‍ സെക്രട്ടറിയുടെ അധികാരങ്ങളും കടമകളും

  1. ചെയര്‍മാന്റെ നിര്‍ദ്ദേശപ്രകാരം ഗവേണിങ്ങ്‌ കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ചുകൂട്ടൂക.
  2. മീറ്റിങ്ങുകളുടെ മിനിറ്റ്‌സ്‌ തയ്യാറാക്കി അംഗങ്ങള്‍ക്ക്‌ നല്‍കുക.
  3. ഗവേണിങ്ങ്‌ കൗണ്‍സില്‍ മുമ്പാകെ അവതരിപ്പിക്കുന്നതിന്‌ വാര്‍ഷിക റിപ്പോര്‍ട്ട്‌ തയ്യാറാക്കുകയും ഓഡിറ്റ്‌ചെയ്‌ത കണക്കുകള്‍ തയ്യാറാക്കി വയ്‌ക്കുകയും ചെയ്യുക.

 

ബി. പ്രോജക്‌ട്‌ ബോര്‍ഡ്‌

i.  പരമാവധി ഏഴംഗങ്ങളുള്ള തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സമിതിയായിരിക്കണം പ്രോജക്‌ട്‌ ബോര്‍ഡ്‌.

  1. സാമൂഹിക ക്ഷേമ വകുപ്പ്‌ സെക്രട്ടറി - ചെയര്‍പേഴ്‌സണ്‍
  2. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്‌ടര്‍ - സെക്രട്ടറി
  3. സാമൂഹികക്ഷേമ ഡയറക്‌ടര്‍- മെംബര്‍
  4. ഗവേണിങ്ങ്‌ കൗണ്‍സില്‍ നിന്നുള്ള 4 പ്രതിനിധികള്‍. അതില്‍ ഒന്ന്‌ ധനകാര്യ വകുപ്പില്‍ നിന്നുള്ള ഒരു പ്രതിനിധി ആയിരിക്കണം - മെംബര്‍

ii.  ഇന്‍സ്റ്റിറ്റിയൂട്ടിന്റെ താല്‍പര്യങ്ങള്‍ക്ക്‌ ആവശ്യമെന്ന്‌തോന്നുന്ന പക്ഷം പ്രോജക്‌ട്‌ ബോര്‍ഡ്‌ ചെയര്‍മാന്‌ ആരെ വേണമെങ്കിലും ഏതെങ്കിലും യോഗത്തിലേക്കു പ്രത്യേക ക്ഷണിതാവായി വിളിക്കാവുന്നതാണ്‌.

iii.  പ്രോജക്‌ട്‌ ബോര്‍ഡ്‌ യോഗങ്ങള്‍ 

എ.  സാധാരണ യോഗങ്ങള്‍: പ്രോജക്‌ട്‌ ബോര്‍ഡിന്റെ സാധാരണ യോഗങ്ങള്‍ മൂന്നുമാസത്തിലൊരിക്കല്‍ ചേരേണ്ടതാണ്‌.
ബി.   അടിയന്തിര യോഗങ്ങള്‍: 
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ചെയര്‍മാന്‌ നിര്‍ദ്ദിഷ്‌ട നോട്ടീസ്‌ കാലാവധി നല്‍കാതെ അടിയന്തിര യോഗങ്ങള്‍ വിളിക്കുകയോ, യോഗം വിളിച്ചുകൂട്ടാന്‍ സെക്ര്‌ട്ടറിയോടു നിര്‍ദ്ദേശിക്കുകയോ ചെയ്യാവുന്നതാണ്‌. 

സി.  യോഗത്തിനുള്ള നോട്ടീസ്‌ : 
ചെയര്‍മാന്റെ നിര്‍ദ്ദേശാനുസരണം ഏഴുദിവസത്തെ നോട്ടീസ്‌ നല്‍കി സെക്രട്ടറിക്ക്‌ സാധാരണ യോഗങ്ങള്‍ വിളിക്കാവുന്നതാണ്‌. അടിയന്തിര സാഹചര്യത്തില്‍ കുറഞ്ഞ കാലയളവില്‍ നോട്ടീസ്‌ നല്‍കാം. 

ഡി.  യോഗത്തിനുള്ള അജണ്ട: 
സാധാരണ യോഗങ്ങള്‍ക്കുള്ള അജണ്ട നോട്ടീസിനൊപ്പം അയയ്‌ക്കാവുന്നതാണ്‌. ആവശ്യമെന്ന്‌ തോന്നുന്നപക്ഷം, ചെയര്‍മാന്റെ അനുവാദത്തോടെ മറ്റുവിഷയങ്ങളും ഉള്‍ക്കൊള്ളുന്നതിനു തടസ്സമില്ല. എന്നാല്‍ അടിയന്തിര യോഗങ്ങള്‍ ചേരുമ്പോള്‍ അതിനു നിശ്ചയിച്ചിരിക്കുന്ന അജണ്ടയല്ലാതെ മറ്റു വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പാടുള്ളതല്ല.

iv.  പ്രോജക്‌ട്‌ ബോര്‍ഡ്‌ ചെയര്‍മാന്റെ അധികാരങ്ങളും ചുമതലകളും

(എ).  പ്രോജക്‌ട്‌ ബോര്‍ഡ്‌ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുക: 
(ബി).  പ്രോജക്‌ട്‌ ബോര്‍ഡ്‌ മീറ്റിങ്ങുകള്‍ വിളിച്ചുകൂട്ടുകയോ, മീറ്റിങ്ങ്‌ വിളിച്ച്‌ കൂട്ടാന്‍ സെക്രട്ടറിയോടു നിര്‍ദ്ദേശിക്കുകയോ ചെയ്യുക. 
(സി).  ഇന്‍സ്റ്റിറ്റിയൂട്ടിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിന്‌ അടിയന്തിര സാഹചര്യങ്ങളില്‍ യുക്തമായ തീരുമാനങ്ങളെടുക്കുകയും അടുത്ത പ്രോജക്‌ട്‌ ബോര്‍ഡ്‌ യോഗത്തില്‍ അവയക്ക്‌ അംഗീകാരം നേടുകയും ചെയ്യുക.

v.   പ്രോജക്‌ട്‌ ബോര്‍ഡ്‌ സെക്രട്ടറിയുടെ അധികാരങ്ങളും ചുമതലകളും:

  1. ചെയര്‍മാന്റെ നിര്‍ദ്ദേശാനുസരണം പ്രോജക്‌ട്‌ ബോര്‍ഡ്‌ യോഗങ്ങള്‍ വിളിച്ചുകൂട്ടുക.
  2. യോഗത്തിന്റെ മിനിറ്റ്‌സ്‌ തയ്യാറാക്കുകയും അടുത്തയോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്യുക.
  3. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു ചെയര്‍മാനുമായി കൂടിയാലോചിച്ചും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരവും യുക്തമായ നടപടികള്‍ സ്വീകരിക്കുക.

3. യോഗത്തിനാവശ്യമായ ക്വോറം

ഗവേണിങ്ങ്‌ കൗണ്‍സില്‍ യോഗത്തിന്‍ ഏഴും പ്രോജക്‌ട്‌ ബോര്‍ഡുയോഗത്തിന്‌ മൂന്നും ആണ്‌ ക്വോറം.

4. ചെയര്‍ പേഴ്‌സന്റെയോ ചെയര്‍മാന്റെയോ അഭാവം

ഗവേണിങ്ങ്‌ കൗണ്‍സിലിന്റെയോ പ്രോജക്‌ട്‌ ബോര്‍ഡിന്റെയോ ചെയര്‍മാന്റെയോ അഭാവത്തില്‍ അദ്ദേഹത്തിന്റെ പ്രതിനിധിയുള്ളപക്ഷം ആ വ്യക്തിക്ക്‌ യോഗത്തില്‍ ആദ്ധ്യക്ഷം വഹിക്കാവുന്നതാണ്‌. പ്രതിനിധിയില്ലെന്നുണ്ടെങ്കില്‍ യോഗത്തില്‍ സംബന്ധിക്കുന്നവര്‍ തങ്ങളിലൊരാളെ യോഗാദ്ധ്യക്ഷനായി തിരഞ്ഞെടുക്കണം. എന്നാല്‍ ഡയറക്‌ടര്‍ നിയമനം സംബന്ധിച്ച തീരുമാനം ചെയര്‍പേഴ്‌സണ്‍ ആദ്ധ്യക്ഷം വഹിക്കുന്ന ഗവേണിങ്ങ്‌ കൗണ്‍സിലില്‍ മാത്രമേ എടുക്കാവൂ.

5. കാലാവധി

ഏതെങ്കിലും ഉദ്യോഗം വഹിക്കുന്ന ആള്‍ ആ ഔദ്യോഗിക പദവിയുടെ പേരില്‍ ഗവേണിങ്ങ്‌ കൗണ്‍സില്‍ യ/ പ്രോജക്‌ട്‌ ബോര്‍ഡ്‌ അംഗമായതാണെങ്കില്‍ ആ വ്യക്തി പ്രസ്‌തുത ഔദ്യോഗിക ചുമതല ഒഴിയുന്നതോടെ ഗവേണിങ്ങ്‌ കൗണ്‍സില്‍/ പ്രോജക്‌ട്‌ അംഗമല്ലാതായിതീരും. ഗവേണിങ്ങ്‌ കൗണ്‍സില്‍/ പ്രോജക്‌ട്‌ ബോര്‍ഡ്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന തീയതി മുതല്‍മൂന്നു വര്‍ഷം ആ സമിതിയില്‍ തുടരുന്നതായിരിക്കും. അംഗങ്ങള്‍ പുനര്‍നിയമനത്തിന്‌ അര്‍ഹരാണ്‌.

6. മേല്‍വിലാസത്തിലെ മാറ്റം

ഗവേണിങ്ങ്‌ കൗണ്‍സിലിലെയോ പ്രോജക്‌ട്‌ ബോര്‍ഡിലെയോ അംഗത്തിന്റെ മേല്‍വിലാസത്തിസല്‍ മാറ്റംവരുകയാണെങ്കില്‍ അക്കാര്യം ഗവേണിങ്ങ്‌ കൗണ്‍സിലിന്റെ മെംബര്‍ സെക്രട്ടറിയെയോ പ്രോജക്‌ട്‌ ബോര്‍ഡിന്റെ സെക്രട്ടറിയെയോ രേഖാമൂലം അറിയിക്കേണ്ടതാണ്‌ ഇതില്‍ വീഴ്‌ച വരുത്തുന്നപക്ഷം പുതിയ വിലാസത്തില്‍ വിവരങ്ങള്‍ അറിയിക്കാതിരിക്കുന്നതിന്‌ മെംബര്‍ സെക്രട്ടറിക്കോ സെക്രട്ടറിക്കോ ഉത്തരവാദിത്വമുണ്ടായിരിക്കുന്നതല്ല.

7. അംഗത്വമൊഴിയലും അംഗത്വ മൊഴിവാക്കലും

എ .  ഗവേണിങ് കൗണ്‍സിലിലോ പ്രോജക്ട് ബോര്‍ഡിലോ അംഗമായ വ്യക്തി താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ അംഗത്വത്തില്‍ നിന്നു ഒഴിവാക്കപ്പെടും :

  1. അദ്ദേഹം സ്വയം ആവശ്യപ്പെടുകയോ,
  2. അംഗത്വം രാജി വയ്ക്കുകയോ,
  3. ബുദ്ധിഭ്രമം ബാധിക്കുകയോ,
  4. നിസ്വനായിത്തീരുകയോ,
  5. അധാര്‍മ്മിക പ്രവര്‍ത്തിയുടെ പേരില്‍ ക്രിമിനല്‍ കേസില്‍ പ്രതിയാകുകയോ,
  6. ചെയര്‍ പേഴ്‌സന്റെയോ ചെയര്‍മാന്റെയോ മുന്‍കൂട്ടിയുള്ള അനുമതി കൂടാതെ തുടര്‍ച്ചയായി മൂന്നു മീറ്റിങ്ങുകളില്‍ പങ്കെടുക്കാതിരിക്കുകയോ , കാലാവധി അവസാനിക്കുകയോ ചെയ്താല്‍ അദ്ദേഹത്തിന് അംഗത്വം നഷ്ടപ്പെടും

ബി.  ഒരു ഗവേണിങ് കൗണ്‍സില്‍ അംഗത്തിനോ പ്രോജക്ട് ബോര്‍ഡ് അംഗത്തിനോ അംഗത്വമൊഴിയണമെന്നു തോന്നിയാല്‍ ചെയര്‍ പേഴ്‌സന്റെയോ പേരില്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത് അയച്ചുകൊടുക്കാവുന്നതാണ്. ചെയര്‍ പേഴ്‌സണോ ചെയര്‍മനോ ആവശ്യം അംഗീകരിക്കുന്ന തിയതി മുതല്‍ രാജി പ്രാബല്യത്തില്‍ വന്നതായി കണക്കാക്കും 

സി .  അംഗത്വത്തില്‍ ഒഴിവു വന്നാല്‍: ഗവേണിങ് കൗണ്‍സിലിലോ പ്രോജക്ട് ബോര്‍ഡിലോ താത്കാലികമായുണ്ടാകുന്ന ഒഴിവിലേക്ക് പുതിയ ഒരംഗത്തെ നമ നിര്‍ദ്ദേശം ചെയ്യുകയോ നിയമിക്കുകയോ ചെയ്യാവുന്നതാണ്. നിയമനം നടത്തുകയോ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാന്‍ അധികാരപ്പെട്ട അധികാരി വേണം ഇപ്രകാരം നിയമനം നടത്തേണ്ടത്. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ ഒഴിവുവരാന്‍ കാരണക്കാരനായ അംഗത്തിന്റെ അവശേഷിക്കുന്ന കാലയളവുവരെ ആ സ്ഥാനത്തു തുടരാവുന്നതാണ്.

8. ഗവേണിങ്ങ്‌ കൗണ്‍സിലിന്റെ അധികാരങ്ങളും പ്രവര്‍ത്തനങ്ങളും ചുമതലകളും

ഗവേണിങ്ങ് കൗണ്‍സില്‍ താഴെ പറയുന്ന ചുമതലകള്‍ നിര്‍വഹിക്കേണ്ടതാണ്:

  1. സൊസൈറ്റിയുടെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കുന്നതിനായി കാലാകാലങ്ങളില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ഉചിതമായ പരിഹാരനടപടികള്‍ സ്വീകരിക്കുകയും ചെയ്യുക.
  2. വാര്‍ഷിക ബജറ്റിലും സപ്ലിമെന്ററി ബജറ്റിലും ഉള്‍പ്പെടുത്തി ഗ്രാന്റ് ലഭിക്കുന്നതിനായി കൗണ്‍സിലിനു സമര്‍പ്പിക്കുന്ന പ്രൊപ്പോസലിലെ എല്ലാ വിഭാഗങ്ങളും പരിശോധിച്ച് അംഗീകരിക്കുന്ന കാര്യത്തില്‍ പൂര്‍ണ്ണ അധികാരം വിനിയോഗിക്കുക.
  3. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിനായി മനുഷ്യവിഭവശേഷി പദ്ധതി പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ട തസ്തികകള്‍ ചെയര്‍പേഴ്‌സന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പ്രോജക്ട് ബോര്‍ഡില്‍ അവതരിപ്പിച്ച് അംഗീകാരം നേടുക.
  4. ചില അധികാരങ്ങളും പ്രവര്‍ത്തനങ്ങളും ചുമതലകളും സൊസൈറ്റിയിലെ ഏതെങ്കിലും ഒരു മെമ്പര്‍ക്ക് ഏല്പിച്ച് കൊടുക്കുക.
  5. കാലാകാലങ്ങളില്‍ ഗവേണിങ് കൗണ്‍സില്‍ അംഗങ്ങള്‍, സ്റ്റാഫ് എന്നിവരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി ഉപസമിതികള്‍ രൂപവത്കരിക്കുകയും കൗണ്‍സിലിന് ഉചിതമെന്നു തോന്നുന്ന അധികാരങ്ങളും കടമകളും പ്രവര്‍ത്തനങ്ങളും അവയെ ഏല്പിക്കുകയും ചെയ്യുക.
  6. സൊസൈറ്റിക്കു താല്‍പര്യമുളള വിഷയങ്ങളില്‍ നടത്തപ്പെടുന്ന പഠനങ്ങള്‍ക്കും പ്രവര്ത്തൊനങ്ങള്‍ക്കും ഉചിതമായ വ്യവസ്ഥകള്‍ പ്രകാരം അവാര്‍ഡുകളോ മറ്റു വിധത്തിലുളള ധനസഹായമോ അനുവദിക്കുക.
  7. സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാലാകാലങ്ങളില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പ്രസിദ്ധീകരണത്തിന് യുക്തമെന്ന് തോന്നുന്ന വിധത്തില്‍ ധനസഹായം നല്കുകയോ ചെയ്യുക.
  8. 5000/- രൂപയുല്‍ അധികം മൂല്യം വരുന്ന ഈടാക്കപ്പെടാനാവാത്ത നഷ്ടങ്ങള്‍, ഉപകരണങ്ങള്‍, പണം എന്നിവ താഴെപ്പറയുന്ന വ്യവസ്ഥകള്‍ക്കനുസൃതമായി എഴുതിത്തളളുക
  9. നഷ്ടം സംഭവിച്ചത് മോഷണം, വഞ്ചന, അവഗണന തുടങ്ങിയ കാരണങ്ങളാലായിരിക്കാന്‍ പാടില്ല.
  10. സൊസൈറ്റിയുടെ ഒരു ഉദ്യോഗസ്ഥന്റെ ഗുരുതരമായ വീഴ്ച കൊണ്ട് സംഭവിച്ച നഷ്ടമായിരിക്കരുത്.
  11. വിശദമായ വാര്‍ഷിക ബജറ്റ് എസ്റ്റിമേറ്റുകള്‍ അംഗീകരിക്കുക.
  12. സൊസൈറ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുക.

9. പ്രോജക്‌ട്‌ ബോര്‍ഡിന്റ്‌ അധികാരങ്ങളും പ്രവര്‍ത്തനങ്ങളും

സൊസൈറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മെമ്മോറാണ്ഡം ഓഫ് അസ്സോസിയേഷനും, അതില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായും സര്‍ക്കാരിന്റെ പൊതുവായ നിര്‍ദ്ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായും ഭരണനിര്‍വ്വകഹണം നടത്തുന്നതിനുളള ചുമതല പ്രോജക്ട് ബോര്‍ഡിനാകുന്നു. താഴെപ്പറയുന്ന കാര്യങ്ങള്‍ നടത്തുന്നതിനാവശ്യമായ എല്ലാ അധികാരങ്ങളും പ്രോജക്ട്ബോര്‍ഡിന് ഉണ്ടായിരിക്കുന്നതാണ്.

  1. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിനാവശ്യമായ വിശാലമായ നയരൂപവത്കരണം നടത്തുക.
  2. ബജറ്റ് എസ്റ്റിമേറ്റുകള്‍ പരിശോധിച്ച് അംഗീകരിക്കുക.
  3. ധനകാര്യ ബൈലോയില്‍ നിര്‍വ്വചിച്ചിരിക്കുന്ന പ്രകാരം ചെലവുകള്‍ക്ക് അംഗീകാരം നല്കുക.
  4. സൊസൈറ്റിയുടെ ഫണ്ട് പ്രവര്‍ത്തിപ്പിക്കുക.
  5. ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ഫണ്ട് സ്വരൂപിക്കുക.
  6. ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും റിക്രൂട്ട്മെന്റ് നടത്തി സ്റ്റാഫിനെ നിയമിക്കുന്നതുൾപ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുക.
  7. 5000/- രൂപയിലധികം മൂല്യം വരുന്ന നികത്തപ്പെടാനാവാത്ത നഷ്ടം എഴുതിത്തളളുക.

10. സ്റ്റാഫ്‌ നിയമനം

മെമ്പര്‍ സെക്രട്ടറിയെ, അതായതു ഇന്‍സ്റ്റിറ്റ്യുയൂട്ടിന്റെ ഡയറക്ടറെ നിയമിക്കേണ്ടത് 

എ. ചെയര്‍പേഴ്‌സന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഗവേണിങ് കൗണ്‍സിലാണ്‌. ഒരു മുഴുവന്‍ സമയ ഡയറക്ടറില്ലാത്ത സാഹചര്യത്തില്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍ പേഴ്‌സന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വെച്ച് ഒരു ഓണറ്റി ഡയറക്ടറെയും ഒരു എക്സിക്യൂട്ടീവ് ഡയറക്ടറെയും നിയമിക്കണം.

ബി. എല്ലാ തസ്തികകളും സൃഷ്ടിക്കുന്നതിനുള്ള അധികാരം മനുഷ്യശേഷി സംബന്ധിച്ച് പ്രോജക്ട് ബോര്‍ഡ് സമര്‍പ്പിക്കുന്ന പ്ലാനിന്റെ അടിസ്ഥാനത്തില്‍ ചെയര്‍പേഴ്‌സന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഗവേണിങ് കൗണ്‍സിലില്‍ നിക്ഷിപ്തമായിരിക്കുന്നു. എന്നാല്‍ താത്കാലിക ഒഴിവുകള്‍ സൃഷ്ടിക്കുന്നതിനുള്ള അധികാരം പ്രോജക്ട് ബോര്‍ഡിനാണ്.

സി. ഗവേണിങ് കൗണ്‍സില്‍ അംഗീകരിച്ച മനുഷ്യശേഷിയുടെ അടിസ്ഥാനത്തില്‍ മാത്രമേ പ്രോജക്ട് ബോര്‍ഡ് തിരഞ്ഞെടുപ്പും നിയമനവും നടത്താന്‍ പാടുള്ളു. 

ഡി. ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ഡയറക്ടറായിരിക്കും നിയമന ഉത്തരവുകള്‍ നല്‍കുക.

11. ചുമതലപ്പെടുത്തല്‍

എ)   ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ഡയറക്ടറായ മെമ്പര്‍ സെക്രട്ടറിയായിരിക്കും ഇന്‍സ്റ്റിറ്റ്യുട്ട് നടത്തിപ്പിന്റെയും ഭരണത്തിന്റെയും ചുമതലക്കാരന്‍. ഇന്‍സ്റ്റിറ്റ്യുട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രോജക്ട് ബോര്‍ഡ് കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന ചുമതലകള്‍ ഡയറക്ടര്‍ ഏറ്റെടുത്തു നടപ്പാക്കേണ്ടതാണ്. 

ബി)   പ്രത്യേക ആവശ്യങ്ങള്‍ക്കായി ഒന്നോ അതില്‍ കൂടുതലോ സമിതികളെയോ ഉപസമിതികളെയോ അവയ്ക്കാവശ്യമായ അധികാരങ്ങളോടെ പ്രോജക്ട് ബോര്‍ഡിന് നിയമിക്കാവുന്നതാണ്.

12. ബൈലോ ഭേദഗതി

സര്‍ക്കാരിന്റെ അനുമതി മുന്‍കൂട്ടി വാങ്ങിക്കൊണ്ട് ഗവേണിങ് കൗണ്‍സിലിന് ബൈലോയിലെ ഏതെങ്കിലും ഭാഗമോ അതിന്റെ ഘടകങ്ങളോ മാറ്റുകയോ തിരുത്തുകയോ അസാധു വാക്കുകയോ പുതിയ നിയമങ്ങളുണ്ടാക്കുകയോ ചെയ്യാവുന്നതാണ്. ഈ നിയമങ്ങള്‍ അസാധുവാക്കുകയോ ഭേദഗതി ചെയ്യുകയോ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയോ ചെയ്യണമെന്നുണ്ടെങ്കില്‍ പ്രസ്തുത ആവശ്യത്തിനായി വിളിച്ചു ചേര്‍ത്ത ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ സന്നിഹിതരായ അംഗങ്ങള്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ റസലിയൂഷന്‍ പാസ്സാക്കുകയോ വാര്‍ഷിക ഗവേണിങ് കൗണ്‍സില്‍ കൂടി അംഗീകരിച്ചു സര്‍ക്കാരിന്റെ അനുമതി വാങ്ങുകയോ ചെയ്തിരിക്കണം. ഭേദഗതി വരുത്തുന്നതിന് മുന്‍പ് പ്രസ്തുത ഭേദഗതികള്‍ക്കു തിരുവനന്തപുരത്തെ ഇന്‍കം ടാക്‌സ് കമ്മീഷണറുടെ അംഗീകാരം നേടിയാല്‍ മാത്രമേ അവ സാധുവായി ഗണിക്കുകയുള്ളു.

13. ഇന്‍സ്റ്റിറ്റ്യുട്ടിന്റെ മൂലധനം

എ.  ഇന്‍സ്റ്റിറ്റ്യുട്ടിന്റെ മൂലധനത്തില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുന്നു:

  1. കേന്ദ്ര സര്‍ക്കാരോ കേരള സര്‍ക്കാരോ അനുവദിക്കുന്ന ഗ്രാന്റുകളും കേന്ദ്ര - കേരള സര്‍ക്കാരുകളിലൂടെ ലഭ്യമാക്കപ്പെടുന്ന ഫണ്ടുകളും
  2. മറ്റു കേന്ദ്രങ്ങളില്‍ നിന്നും വ്യക്തികളില്‍നിന്നും സംഘടനകളില്‍ നിന്നും ലഭിക്കുന്ന സംഭാവനകള്‍.
  3. വസ്തുവകകളില്‍ നിന്നും ബാങ്ക് നിക്ഷേപത്തിന്മേലുള്ള പലിശയില്‍നിന്നുമുള്ള വരുമാനം.

ബി.  ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ഫണ്ടുകള്‍ പ്രോജക്ട് ബോര്‍ഡ് നിശ്ചയപ്രകാരം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കണം. ഇന്‍സ്റ്റിറ്റ്യുട്ടിനു ലഭിക്കുന്ന എല്ലാ ധനസഹായങ്ങളും ഇന്‍സ്റ്റിറ്റ്യുട്ടിന്റെ പേരില്‍ ട്രഷറിയിലോ ബാങ്കിലോ ആരംഭിച്ചിരിക്കുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്. പണം പിന്‍വലിക്കുന്നത് പ്രോജക്ട് ബോര്‍ഡ് അധികാരപ്പെടുത്തിയ രണ്ടുവ്യക്തികളുടെ ഒപ്പോടു കൂടിയ ചെക്ക് മുഖേനയായിരിക്കണം.
സി.  സെക്രട്ടറി കൂടിയായ ഡയറക്ടര്‍ ശരിയായ വിധത്തില്‍ കണക്കുകള്‍ സൂക്ഷിക്കേണ്ടതും ബൈലോയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധത്തില്‍ ബാലന്‍സ് ഷീറ്റ് തയ്യാറാക്കേണ്ടതുമാണ്.

14. കണക്കുകളുടെ ഓഡിറ്റ്‌

വാര്‍ഷിക ഓഡിറ്റ്‌ :
ഇന്‍സ്റ്റിറ്റ്യുട്ടിന്റെ വാര്‍ഷിക വരവ് ചെലവ് കണക്കുകള്‍ ഗവേണിങ് കൗണ്‍സില്‍ നിയമിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യേണ്ടതാണ്
ഓഡിറ്റ് റിപ്പോര്‍ട്ട് :
ഓരോ സാമ്പത്തിക വര്‍ഷവും അവസാനിച്ച് ആറു മാസത്തിനകം ഇന്‍സ്റ്റിറ്റ്യുട്ടിന്റെ തലേ വര്‍ഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ ഗവേണിങ് കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്.

15. ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ആസ്തികളുടെ പ്രവര്‍ത്തന ക്രമം

ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ബൈലോയിലെ 12 ( b ) വകുപ്പ് അനുശാസിക്കുന്നത് പ്രകാരം ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ഫണ്ടുകളെല്ലാം ട്രഷറിയിലോ ബാങ്കിലോ ആണ് നിക്ഷേപിക്കേണ്ടത്. ഇതിനു താഴെപ്പറയുന്ന സ്വാതന്ത്രങ്ങള്‍ അനുവദിച്ചിരിക്കുന്നു.

  1. മെമ്മോറാണ്ടം ഓഫ് അസ്സോസിയേഷനില്‍ വിശദമാക്കിയിരിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കാനാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനു ഉചിതമായ അഭ്യര്‍ത്ഥനകള്‍ പുറപ്പെടുവിക്കുകയും അപേക്ഷകള്‍ നല്‍കുകയും ചെയ്യുക, ഉപഹാരങ്ങളായോ സംഭാവനകളായോ ദാനമായോ മറ്റു വിധത്തിലോ പണമോ നിക്ഷേപങ്ങളോ സ്ഥാവര - ജംഗമ സ്വത്തുക്കളോ ശേഖരിക്കുക, ഇങ്ങനെ ദാനമോ സംഭാവനകളോ സഹായമോ നല്‍കുന്ന ഉപകര്‍ത്താകള്‍ക്കു ഉചിതമായ വിധത്തില്‍ അവകാശങ്ങളോ പരിഗണനകളോ നല്‍കുക.
  2. സൊസൈറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും ആവശ്യമായ സ്ഥാവര ജംഗമ സ്വത്തുക്കളോ സൗകര്യങ്ങളോ താത്കാലികമായോ സ്ഥിരമായോ സ്വന്തമാക്കുന്നതിനാവശ്യമായ ധനം ശേഖരിക്കുകയോ വായ്‌പ്പാ എടുക്കുകയോ ചെയ്യുക.
  3. ഗവേണിങ് കൗണ്‍സിലിന്റെ രേഖാമൂലമായ അനുമതി വാങ്ങിക്കൊണ്ട്, സെക്യൂരിറ്റി നിക്ഷേപങ്ങളുടെ ഈടിന്മേലോ പണയത്തിന്മേലോ സൊസൈറ്റിയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഒറ്റിയായി നല്‍കിയോ മറ്റേതെങ്കിലും വിധത്തിലോ പണം ശേഖരിക്കുക.
  4. സ്ഥാവര വസ്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ ഗവേണിങ് കൗണ്‍സിലിന്റെ മുന്‍‌കൂര്‍ അനുമതി വാങ്ങിക്കൊണ്ട് സൊസൈറ്റിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിപുലീകരിക്കുന്നതിനായി സ്ഥാവരമോ ജംഗമമോ ആയ എല്ലാ വസ്തുക്കളുമോ ഏതെങ്കിലും വസ്തുവോ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ പണയപ്പെടുത്തുകയോ വാടകയ്ക്ക് നല്‍കുകയോ ചെയ്തു കൊണ്ട് ഫണ്ട് സ്വരൂപിക്കുക.
  5. സൊസൈറ്റിക്ക് അഭിലഷണീയമെന്നു തോന്നുന്ന കാര്യങ്ങള്‍ ഏറ്റെടുക്കുന്നതിനും നടപ്പാക്കുന്നതിനും ആവശ്യമായ നീക്കുപോക്കുകള്‍ നടത്തുന്നതിനും അധികാരങ്ങളും അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കിക്കൊണ്ട് ഗവണ്മെന്റ് , മറ്റ്‌ അധികാരികള്‍ , മുനിസിപ്പാലിറ്റി , തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവരുമായി കരാറുകളിലേര്‍പ്പെടുക.
  6. കൈമാറ്റം ചെയ്യപ്പെടാവുന്നതോ പരാധീനപ്പെടുത്താവുന്നതോ ആയ ചെക്കുകള്‍ , ഹുണ്ടികള്‍ , ഡ്രാഫ്റ്റുകള്‍ , സര്‍ട്ടിഫിക്കറ്റുകള്‍ , റിസീറ്റുകള്‍ , സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ , പ്രോമിസറി നോട്ടുകള്‍ , ബില്‍ ഓഫ് എക്‌സ്‌ചേഞ്ച് , അതുപോലുള്ള മറ്റു സെക്യൂരിറ്റികള്‍ തുടങ്ങിയവ വാങ്ങുകയോ സ്വീകരിക്കുകയോ , ഡിസ്‌കൗണ്ട് ചെയ്യുകയോ , നടത്തിക്കുകയോ അവയില്‍ ഒപ്പു രേഖപ്പെടുത്തുകയോ അവ നല്‍കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുക.
  7. സൊസൈറ്റിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഏതെങ്കിലും ദാനമോ ട്രസ്റ്റ് ഫണ്ടോ സംഭാവനയോ സ്വീകരിക്കുകയോ ഏറ്റെടുക്കുകയോ അവ കൈകാര്യം ചെയ്യുകയോ ചെയ്യുക.
  8. സൊസൈറ്റിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഏതെങ്കിലും വ്യക്തിയെയോ വ്യക്തികളെയോ താത്കാലികമായോ സ്ഥിരമായോ നിയോഗിക്കുകയോ നിയമിക്കുകയോ ചെയ്യുകയും അവര്‍ സൊസൈറ്റിക്കു നല്‍കുന്ന സേവനങ്ങള്‍ക്കു പകരമായി അവര്‍ക്കു ശമ്പളം / വേതനം / ഓണറേറിയം / ഫീസ് / ഗ്രാറ്റുവിറ്റി / പ്രോവിഡന്റ് ഫണ്ട് / പെന്‍ഷന്‍ നല്‍കുകയും ചെയ്യുക.
  9. ശ്രവണ വൈകല്യ മേഖലയില്‍ ലഭ്യമായ വിദഗ്ദ്ധരെ കണ്ടെത്തി സാങ്കേതിക സേവനങ്ങളും കണ്‍സള്‍ട്ടന്‍സി സേവനങ്ങളും നല്‍കുകയോ ആവശ്യമെങ്കില്‍ പ്രതിഫലം നല്‍കുകയും ചെയ്യുക.
  10. സൊസൈറ്റിയിലെ ജീവനക്കാര്‍ക്ക് പ്രോവിഡന്റ് ഫണ്ട്, ഫാമിലി ബെനിഫിറ്റ് സ്‌കീം, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് , മറ്റു ആനുകൂല്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുക.
  11. സൊസൈറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ഉപഹാരങ്ങള്‍ , പുരസ്കാരങ്ങള്‍ , സ്‌കോളര്‍ഷിപ്പുകള്‍ , ഫെലോഷിപ്പുകള്‍ , സ്റ്റൈപ്പന്റുകള്‍ എന്നിവ ഏര്‍പ്പെടുത്തുകയും ചെയ്യുക.
  12. ഗ്രാന്റുകള്‍ , സംഭാവനകള്‍ മറ്റു തരത്തിലുള്ള സഹായങ്ങള്‍ എന്നിവ വാങ്ങുകയും സ്വീകരിക്കുകയും ചെയ്യുക.

16. പ്രവര്‍ത്തനാവലോകനം

ഇന്‍സ്റ്റിറ്റ്യുട്ടിന്റെ പ്രവര്‍ത്തനങ്ങളും പുരോഗതിയും അവലോകനം ചെയ്യുന്നതിനും ഇന്‍സ്റ്റിറ്റ്യുട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ഗവേണിങ് കൗണ്‍സിലിന് ഒന്നോ അതിലധികമോ ആളുകളെ നിയോഗിക്കാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്‍ മേല്‍ നടപടി ആവശ്യമാണെന്നു തോന്നുന്ന പക്ഷം യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും നടപടികള്‍ സ്വീകരിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഗവേണിങ് കൗണ്‍സിലിന് അധികാരമുണ്ടായിരിക്കും. ഇത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ബാധ്യസ്ഥമാണ്.

17. ഗവേണിങ്ങ്‌ കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

കാലാകാലങ്ങളില്‍ യുക്തമെന്ന് തോന്നുന്ന നിര്‍ദ്ദേശങ്ങള്‍ ഗവേണിങ് കൗണ്‍സില്‍ നല്‍കേണ്ടതും അവ പാലിക്കാന്‍ ഇന്‍സ്റ്റിറ്റ്യുട്ട് തയ്യാറാകേണ്ടതുമാകുന്നു.

18. ഇന്‍സ്റ്റിറ്റ്യുട്ട് മതേതരവും പൊതുജനങ്ങള്‍ക്കുള്ളതുമാകണം

ട്രെയിനികളെയോ വിദ്യാര്‍ത്ഥികളെയോ പ്രവേശിപ്പിക്കുന്നതിനും സാങ്കേതിക - സാങ്കേതികേതര ജീവനക്കാരെയും അദ്ധ്യാപകരെയും നിയമിക്കുന്നതിനും മതവിശ്വാസത്തിന്റെയോ തൊഴിലിന്റെയോ ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസത്തിന്റെയോ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ വയ്ക്കുകയോ പരീക്ഷകള്‍ നടത്തുകയോ ചെയ്യാന്‍ പാടില്ല. ലിംഗ വ്യത്യാസം കൂടാതെ ഏല്ലാവര്‍ക്കും ഒരേ പരിഗണന നല്‍കേണ്ടതാണ്.

19. സംഭാവനകള്‍ക്ക്‌ വ്യവസ്ഥകള്‍ വെയ്‌ക്കാന്‍ പാടില്ല

സൊസൈറ്റിയുടെ ആദര്‍ശങ്ങള്‍ക്കും സത്തയ്ക്കും വിപരീതമായി ട്രെയിനികളെയോ തിരഞ്ഞെടുക്കുമ്പോഴോ സ്റ്റാഫിനെ നിയമിക്കുമ്പോഴോ ഏതെങ്കിലും തരത്തില്‍ മുന്‍ഗണന നല്കണമെന്നു നിബന്ധന വയ്ക്കുന്ന സംഭാവനകള്‍ സ്വീകരിക്കുന്നതല്ല.

20. ഭരണമേറ്റെടുക്കുന്നതിനു ഗവണ്‍മെന്റിനുള്ള അധികാരം

ഇന്‍സ്റ്റിറ്റ്യുട്ട് ശരിയായ വിധത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് ഉത്തമ ബോധ്യമുണ്ടാകുന്ന പക്ഷം സര്‍ക്കാരിന് അതിന്റെ ഭരണം ഏറ്റെടുക്കാവുന്നതും ഭരണ നിര്‍വ്വഹണത്തിനായി ഒരു അഡ്മിനിസ്ട്രേറ്ററിനെ നിയമിക്കാവുന്നതുമാണ്. അഡ്മിനിസ്ട്രേറ്റനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നിലനില്‍ക്കുമ്പോള്‍ ബൈലോയിലെ 2.C റൂള്‍ പ്രകാരം നിയമിക്കപ്പെട്ട ഗവേണിങ് കൗണ്‍സിലിന്റെയും പ്രോജക്ട് ബോര്‍ഡിന്റെയും അധികാരങ്ങള്‍ സസ്‌പെന്റ് ചെയ്യപ്പെടും. ഈ കാലയളവില്‍ പ്രോജക്ട് ബോര്‍ഡിന്റെയും ഗവേണിങ് കൗണ്‍സിലിന്റെയും മറ്റു അധികാരികളുടെയും അധികാരവകാശങ്ങള്‍ അഡ്മിനിസ്ട്രേറ്ററില്‍ നിക്ഷിപ്തമായിരിക്കും.

21. ബൈലോ ഭേദഗതി

i)  മെമ്മോറാണ്ടം ഭരണനിര്‍വ്വഹണത്തിനായി രൂപവത്കരിച്ചിരിക്കുന്ന നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നു കണ്ടാല്‍, ഗവണ്മെന്റിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടെ, സൊസൈറ്റിയുടെ ഗവേണിങ് കൗണ്‍സിലിന് ബൈലോ ഭേദഗതി ചെയ്യുകയോ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയോ വകുപ്പുകള്‍ ഒഴിവാക്കുകയോ ചെയ്യാന്‍ അധികാരമുണ്ടായിരിക്കും. 
ii)   മേല്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളുടെ സാമാന്യ തത്വങ്ങള്‍ക്കു വിരുദ്ധമാകാത്ത വിധത്തില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ക്കായി നിയമങ്ങള്‍ കൊണ്ടുവരാവുന്നതാണ്:-

  1. i. ബജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുകയും അംഗീകരിക്കുകയും ചെയ്യുക, ചെലവുകള്‍ അനുവദിക്കുക, കരാറുകളില്‍ ഏര്‍പ്പെടുക, സൊസൈറ്റിയുടെ ഫണ്ട് ഉചിതമായി നിക്ഷേപിക്കുക, നിക്ഷേപങ്ങള്‍ വിറ്റഴിക്കുകയോ മാറ്റി നിക്ഷേപിക്കുകയോ ചെയ്യുക, അക്കൗണ്ട്സിനും ഓഡിറ്റിനും അനുമതി നല്‍കുക.
  2. ii. കാലാകാലങ്ങളില്‍ നിയോഗിക്കുന്ന കമ്മിറ്റികളുടെയും പാനലുകളുടെയും അധികാരങ്ങളും പ്രവര്‍ത്തനങ്ങളും നിശ്ചയിക്കുക.
  3. iii. ഓഫീസര്‍മാരുടെയും സ്റ്റാഫിന്റെയും നിയമനങ്ങള്‍ സംബന്ധിച്ച നടപടി ക്രമങ്ങളും നിയമന കാലാവധി, നിയമന വ്യവസ്ഥകള്‍, ശമ്പളം, അലവന്‍സ്, സേവനം, അച്ചടക്കം എന്നിവ സംബന്ധിച്ച വ്യവസ്ഥകളുമുണ്ടാക്കുക.

iii)   സ്കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍, ഡെപ്യുട്ടേഷന്‍, ഗ്രാന്റ് - ഇന്‍ - എയ്ഡ്, ഗവേഷണ പദ്ധതികള്‍, പ്രോജക്ടുകള്‍, സൊസൈറ്റിയുടെ ശരിയായ ഭരണനിര്‍വ്വഹണത്തിനും ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ ആവിഷ്കരിക്കുക.
iv)   1955 - ലെ ട്രാവന്‍കൂര്‍ - കൊച്ചിന്‍ ലിറ്റററി, സയന്റിഫിക് ആന്റ് ചാരിറ്റബ്ള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ടില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന ആവശ്യങ്ങളോ സമാനമായ മറ്റ് ആവശ്യങ്ങളോ നിറവേറ്റുന്നതിന് ബൈലോയില്‍ മാറ്റം വരുത്തുകയോ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയോ കുറവ് വരുത്തുകയോ വേണമെന്ന് ഗവേണിങ് കൗണ്‍സിലിന് ബോദ്ധ്യപ്പെടുന്ന പക്ഷം ഗവണ്മെന്റിന്റെ മുന്‍കൂര്‍ അനുമതി തേടിക്കൊണ്ട് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി സ്പെഷ്യല്‍ / ജനറല്‍ മീറ്റിങ് വിളിച്ചുകൂട്ടി, എഴുതി തയ്യാറാക്കിയതോ അച്ചടിച്ചതോ ആയ റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് സര്‍ക്കുലേറ്റ് ചെയ്തു അംഗീകാരംവാങ്ങി ഭേദഗതികള്‍ വരുത്താവുന്നതാണ്. ഇതിനാവശ്യമായ പ്രൊപ്പോസലടങ്ങിയ റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് നേരിട്ട് നല്‍കുകയോ രജിസ്റ്റേഡ് തപാലില്‍ അയച്ചുകൊടുക്കുകയോ ചെയ്ത ശേഷം അത് ജനറല്‍ മീറ്റിങ്ങില്‍ വോട്ടിനിടുകയും വോട്ടുചെയ്യാന്‍ അര്‍ഹതയുള്ള അംഗങ്ങളില്‍ ഹാജരാകുകയോ പ്രോക്സി മുഖേന അഭിപ്രായം അറിയിക്കുകയോ ചെയ്തവരില്‍ അഞ്ചില്‍ മൂന്നു അംഗങ്ങളില്‍ കുറയാത്തവരുടെ അംഗീകാരം നേടാത്ത പക്ഷം പ്രൊപ്പോസല്‍ അംഗീകരിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നതല്ല.
v)   ഗവേണിങ് കൗണ്‍സിലിന്റെയോ പ്രോജക്ട് ബോര്‍ഡിന്റെയോ ഏതെങ്കിലും യോഗത്തില്‍ അഭിപ്രായ സമന്വയമുണ്ടാകാതെവന്നാല്‍ ഭൂരിപക്ഷാഭിപ്രായം അംഗീകരിക്കപ്പെടുന്നതാണ്. കോ - ഓപ്റ്റ് ചെയ്ത അംഗങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. ഗവേണിങ് കൗണ്‍സില്‍, പ്രോജക്ട് ബോര്‍ഡ് അംഗങ്ങള്‍ക്ക് ഏതു വിഷയത്തിലും ഓരോ വോട്ടാനുള്ളത്. ഏതു അംഗത്തെയു പോലെ ചെയര്‍ പേഴ്‌സണും ചെയര്‍മാനും ഒരു വോട്ടാണുള്ളതെങ്കിലും എപ്പോഴെങ്കിലും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വോട്ടുകളുടെ എണ്ണം തുല്യമായി വരുന്ന പക്ഷം അവര്‍ക്കു കാസ്റ്റിങ് വോട്ട് അഥവാ രണ്ടാം വോട്ടിനു അവകാശമുണ്ടായിരിക്കും.

22. ഗവേണിങ്ങ്‌ കൗണ്‍സിലിലെയും പ്രോജക്‌ട്‌ ബോര്‍ഡിലെയും അംഗങ്ങള്‍

  1. ഗവേണിങ് കൗണ്‍സിലിലെയും പ്രോജക്ട് ബോര്‍ഡിലെയും അംഗങ്ങളുടെ ഏറ്റവും പുതിയ മേല്‍വിലാസവും ഉദ്യോഗവും മറ്റും രേഖപ്പെടുത്തുന്ന ഒരു രജിസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യുട്ട് സൂക്ഷിക്കേണ്ടതാണ്.
  2. ആക്ടിലെ സെക്ഷന്‍ 7 ( 3 ) നിഷ്കര്‍ഷിക്കുന്ന പ്രകാരം ഗവേണിങ് കൗണ്‍സിലിന്റെയും പ്രോജക്ട് ബോര്‍ഡിന്റെയും വാര്‍ഷിക പൊതുയോഗങ്ങള്‍ നടന്നു പതിനാലു ദിവസത്തിനകം അവയിലെ അംഗങ്ങളുടെ ലിസ്റ്റ് തിരുവനന്തപുരത്തെ ജില്ലാ രജിസ്ട്രാര്‍ പക്കല്‍ ഫയല്‍ ചെയ്യേണ്ടതാണ്.
  3. ഗവേണിങ് കൗണ്‍സിലിലെയും പ്രോജക്ട് ബോര്‍ഡിലെയും എല്ലാ അംഗങ്ങള്‍ക്കും രേഖാമൂലമുള്ള നോട്ടീസ് നേരിട്ടോ സര്‍ട്ടിഫിക്കറ്റ് ഓഫ് പോസ്റ്റിങ്ങോട് കൂടിയ തപാലിലോ അയച്ചു കൊടുക്കേണ്ടതാണ്.
  4. ഗവേണിങ് കൗണ്‍സിലിലെയോ പ്രോജക്ട് ബോര്‍ഡിലെയോ ഏതെങ്കിലും അംഗത്തിന് ഏതെങ്കിലും മീറ്റിങ്ങിന്റെ നോട്ടീസ് ലഭിക്കാതെ വന്നതുകൊണ്ട് യോഗനടപടികള്‍ അസാധുവാകുന്നതല്ല.
  5. വിവിധ ഗണത്തില്‍ പെടുന്ന യോഗങ്ങള്‍ വിളിക്കുന്നതിന്‌ നല്‍കേണ്ട കുറഞ്ഞ നോട്ടീസ് കാലയളവ് എത്രയെന്നു 2 A (iii), 2 .B (iii ) എന്നീ ചട്ടങ്ങളില്‍ നിഷ്കര്‍ഷിച്ചിരിക്കുന്നതു പാലിക്കേണ്ടതാണ്. അതായതു ഗവേണിങ് കൗണ്‍സിലിന്റെ ജനറല്‍ മീറ്റിങ്ങിന് 15 ദിവസവും പ്രോജക്ട് ബോര്‍ഡ് മീറ്റിങ്ങിന് 7 ദിവസവും. എന്നാല്‍ അടിയന്തിര പ്രാധാന്യമുള്ള തീരുമാനങ്ങളെടുക്കേണ്ടി വന്നാല്‍ കുറഞ്ഞ നോട്ടീസ് സമയത്തിനുള്ളില്‍ യോഗം ചേരാവുന്നതാണ്.

23. സര്‍ക്കുലര്‍ റെസല്യൂഷന്‍

അടിയന്തിര പ്രാധാന്യമുള്ള ഏതെങ്കിലും വിഷയമുണ്ടായിരിക്കുകയും പെട്ടെന്നൊരു പ്രോജക്ട് ബോര്‍ഡ് മീറ്റിങ് വിളിച്ചുകൂട്ടാനാവില്ലെന്നു ചെയര്‍മാനു ബോദ്ധ്യമാകുകയും ചെയ്യുന്ന പക്ഷം ആ വിഷയത്തിന് സര്‍ക്കുലറിലൂടെ അംഗീകാരം തേടാവുന്നതാണ്.

24. ആദായവും സ്വത്തും

ഇന്‍സ്റ്റിറ്റ്യുട്ട് സമ്പാദിച്ച സ്വത്തും ആദായവും മെമ്മോറാണ്ടത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുവേണ്ടി വിനിയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് ഗ്രാന്റുകളും ചെലവുകളും സംബന്ധിച്ച് കേരള സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കും.സൊസൈറ്റിയുടെ സ്വത്തിന്റെയും വരുമാനത്തിന്റെയും ഏതെങ്കിലും അംശം ലാഭവീതമായോ ബോണ്ടുകളായോ മറ്റു വിധത്തിലോ എപ്പോഴെങ്കിലും അംഗങ്ങളായിരുന്നവര്‍ക്കോ അംഗങ്ങളായി തുടരുന്നവര്‍ക്കോ അവരില്‍ ആര്‍ക്കെങ്കിലുമോ അല്ലെങ്കില്‍ അവരിലാരെങ്കിലും മുഖേനയോ അവകാശപ്പെടുന്നവര്‍ക്കു പ്രത്യക്ഷമായോ പരോക്ഷമായോ കൈമാറാവുന്നതല്ല. എന്നാല്‍ സദുദ്ദേശ്യത്തോടെ ഏതെങ്കിലും അംഗത്തിനോ അല്ലെങ്കില്‍ സ്ഥാപനത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥനോ അവര്‍ സ്ഥാപനത്തിന് നല്‍കിയ സേവനത്തിന്റെ പേരില്‍ ഓണറേറിയമായോ അവരുടെ സേവനത്തിനു പ്രതിഫലമെന്ന നിലയ്‌ക്കോ യാത്രാബത്ത , താമസച്ചിലവ് തുടങ്ങിയ ഇനത്തിലോ നല്‍കുന്നതിന് ഇത് തടസ്സമാകുന്നതല്ല.

  1. ഇന്‍സ്റ്റിറ്റ്യുട്ടിന്റെ പേരിലുള്ള എല്ലാ ഉടമ്പടികളും ഗവേണിങ് കൗണ്‍സില്‍ രൂപം നല്‍കിയിരിക്കുന്ന നിയമങ്ങള്‍ പ്രകാരം ഡയറക്ടര്‍ക്ക് നടത്താവുന്നതാണ്.
  2. ഇന്‍സ്റ്റിറ്റ്യുട്ട് നടത്തുന്നതോ ഇന്‍സ്റ്റിറ്റ്യുട്ടിന്റെ പേരിലുണ്ടാകുന്നതോ ആയ ഏതു കേസും നടത്തുന്നതിനുള്ള ചുമതല ഡയറക്ടര്‍ക്കായിരിക്കും.
  3. സൊസൈറ്റിയുടെ മെമ്മോറാണ്ടത്തില്‍ ഏതെങ്കിലും ഭേദഗതി വരുത്തുന്നത് രജിസ്‌ട്രേഷന്‍ ആക്ടിന്റെ വ്യവസ്ഥകള്‍ പ്രകാരമായിരിക്കണം.

25. സൊസൈറ്റിയിലെ മാറ്റങ്ങള്‍

പരിഷ്കാരവും ലയനവും:

  1. ഏതെങ്കിലും കാരണവശാല്‍ ആക്ടിന്റെ സീമകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അതിന്റെ പ്രവര്‍ത്തന മേഖലയ്ക്ക് മാറ്റം വരുത്തുകയോ വിപുലീകരിക്കുകയോ ചുരുക്കുകയോ ചെയ്യുന്നതോ, അല്ലാത്തപക്ഷം സൊസൈറ്റി പൂര്‍ണ്ണമായോ ഭാഗികമായോ മറ്റു സൊസൈറ്റികളില്‍ ലയിപ്പിക്കുന്നതോ അഭിലഷണീയമാണെന്നു ഗവേണിങ് കൗണ്‍സിലിന് തോന്നുന്ന പക്ഷം അക്കാര്യം നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി കൗണ്‍സിലിന്റെ പ്രത്യേക പൊതുയോഗം വിളിച്ചുകൂട്ടി, എഴുതിത്തയ്യാറാക്കിയതോ അച്ചടിച്ചതോ ആയ റിപ്പോര്‍ട്ട് മുഖേന അംഗങ്ങളുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ സന്നിഹിതരാകുകയോ പ്രോക്സി മുഖേനയോ അഭിപ്രായം രേഖപ്പെടുത്തുന്നവരില്‍ അഞ്ചില്‍ മൂന്നു അംഗങ്ങളുടെയെങ്കിലും പിന്തുണ ലഭിക്കാത്ത തീരുമാനം സാധുവായി അംഗീകരിക്കപ്പെടുന്നതല്ല.
  2. സൊസൈറ്റി പിരിച്ചുവിടേണ്ട സാഹചര്യം സംജാതമാകുകയാണെങ്കില്‍ ആക്ടിലെ സെക്ഷന്‍ 23 , 24 , 25 നിഷ്കര്‍ഷിക്കുന്ന വിധത്തില്‍ അപ്രകാരം ചെയ്യാവുന്നതാണ്. എന്നിരുന്നാലും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ സൊസൈറ്റി പിരിച്ചുവിടാവുന്നതല്ല.
  3. സൊസൈറ്റിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ സൊസൈറ്റി പിരിച്ചുവിടുകയോ ചെയ്യുമ്പോള്‍ കടബാധ്യതകളെല്ലാം തീര്‍ത്തശേഷം ഏതെങ്കിലും വിധത്തില്‍ അവശേഷിക്കുന്ന സ്വത്തുവകകള്‍ അംഗങ്ങള്‍ക്ക് വീതിച്ചു നല്‍കുകയോ അവര്‍ക്കിടയില്‍ വിതരണം ചെയ്യുകയോ ചെയ്യാതെ ആക്ട് അനുശാസിക്കുന്ന വിധത്തില്‍ അവ കൈകാര്യം ചെയ്യേണ്ടതാണു. നാഷനല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ് എന്ന ഈ സൊസൈറ്റിക്ക് ട്രാവന്‍കൂര്‍ - കൊച്ചിന്‍ ലിറ്റററി, സയന്റിഫിക് ആന്റ് ചാരിറ്റബ്ള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ടിലെ വ്യവസ്ഥകളെല്ലാം തന്നെ ബാധകമായിരിക്കുന്നതാണ്.

പൗരാവകാശ രേഖ

1997-ല്‍ ആണ്‌ സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ വകുപ്പിനു കീഴില്‍ നിഷ്‌ സ്ഥാപിതമായത്‌. ശ്രവണ സംസാര വൈകല്യമുള്ളവരുടെ പുനരധിവാസത്തിനായി ഈ സ്ഥാപനം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. നിഷ്‌ നല്‍കുന്ന സേവനങ്ങളില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുന്നു.

  1. ഹിയറിങ്ങ്‌ എയ്‌ഡിന്റെ ട്രയലും പ്രോഗ്രാമിങ്ങും ഉള്‍പ്പെടെയുള്ള ഓഡിയോളജി ടെസ്റ്റിങ്ങും അസ്സസ്‌മെന്റും. കോക്ലിയര്‍ ഇംപ്ലാന്റ്‌ മാപ്പിങ്ങ്‌ ഉള്‍പ്പെടെയുള്ള ആധുനിക പരിശോധനകളും വിശകലനങ്ങളും.
  2. സംസാരവൈകല്യത്തിനും ഓട്ടിസത്തിനും ഉള്ള സ്പെഷ്യല്‍ ക്ലിനിക്കുകള്‍ മുഖേന വൈകല്യങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍.
  3. ഇ. എന്‍. റ്റി സ്‌പെഷ്യലിസ്റ്റിന്റെ സഹായത്തോടെ കേള്‍വി സംബന്ധമായ മെഡിക്കല്‍ പരിശോധനകളും പ്രീ- ഓഡിയോളജിക്കല്‍ സ്‌ക്രീനിങ്ങും.
  4. മനശാസ്‌ത്രപരമായ പരിശോധനകളും കൗണ്‍സിലിങ്ങും, തെറാപ്പിയും
  5. നിഷ്‌-ലെ സ്‌പീച്ച്‌ തെറാപ്പി സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഇടപാടുകാര്‍ക്കുള്ള ഫിസിയോതെറാപ്പി.
  6. വൈകല്യങ്ങളുള്ളവരെ കംപ്യൂട്ടര്‍ സഹായത്തോടെ പഠിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ
  7. ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക്‌ പ്രത്യേകമായി ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം
  8. വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക്‌ പേരന്റ്‌ ഗൈഡന്‍സ്‌ പ്രോഗ്രാം.
  9. ശ്രവണവൈകല്യമുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കുവേണ്ടി കറസ്‌പോണ്ടന്‍സ്‌ പ്രോഗ്രാം.
  10. മനുഷ്യവിഭവശേഷി വികസനത്തിനും തൊഴിലധിഷ്‌ഠിത പുനരധിവാസത്തിനുമുള്ള അക്കാദമിക്‌ പ്രോഗ്രാം.
  11. ലൈബ്രറി
  12. ഗവേഷണത്തിനുള്ള റിവ്യു അഥോറിറ്റി
  13. Disability Information Line
  14. വിവിധയിനം വൈകല്യങ്ങളെക്കുറിച്ച്‌ അവബോധം നല്‍കുന്നതിനുള്ള സെമിനാറുകളും ശില്‌പശാലകളും
  15. ശ്രവണവൈകല്യം നിര്‍ണ്ണയിക്കുന്നതിനും ഹിയറിങ്ങ്‌ എയ്‌ഡ്‌ നല്‍കുന്നതിനുമുള്ള ക്യാമ്പുകള്‍.

കടപ്പാട് :malayalam.nish.ac.in

അവസാനം പരിഷ്കരിച്ചത് : 5/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate