অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൈറ്റ് (ഐ ടി @ സ്കൂള്‍)

കൈറ്റ് (ഐ ടി @ സ്കൂള്‍)

കേരള സര്‍ക്കാര്‍  (വിദ്യാഭ്യാസ വകുപ്പ് ) ന്‍റെ കീഴില്‍ വരുന്ന പൊതു വിദ്യാലയങ്ങളില്‍ ഐ സി റ്റി പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് കൈറ്റ് (KITE). 2002 ലാണ് പദ്ധതി ആരംഭിക്കുന്നത്. 2017 വരെ ഐ ടി @ സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രയോജനം ക്ലാസ് റൂം പഠനപ്രവര്‍ത്തനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. തുടക്കത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തിലാണ് നടപ്പാക്കിയതെങ്കിലും ഇന്ന് ഒന്നാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെ വ്യാപിച്ചുകഴിഞ്ഞു. കേരള സര്‍ക്കാര്‍ നടപ്പിക്കാന്നു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായുള്ള ഹൈടെക്  വിദ്യാഭ്യാസ പദ്ധതിയുടെ നടത്തിപ്പ് ചുമതല കൈറ്റിനാണ്.

അധ്യാപക പരിശീലനം, ഐ സി റ്റി പാഠപുസ്തകം തയ്യാറാക്കല്‍, ഐ സി റ്റി പരീക്ഷ, വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രധാന വെബ്സൈറ്റുകളുടേയും പോര്‍ട്ടലുകളുടേയും പരിപാലനം തുടങ്ങിയവ പ്രധാന പ്രവര്‍ത്തനങ്ങളില്‍ പെടുന്നു. ഹൈടെക്ക് ക്ലാസ് മുറിയിലെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായം ഒരുക്കുന്നതിനായി സമഗ്ര എന്ന പേരില്‍ ഒരു പോര്‍ട്ടള്‍ ആരംഭിച്ച് വിഭവങ്ങള്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നു

വെബ് വിലാസം https://kite.kerala.gov.in

അവസാനം പരിഷ്കരിച്ചത് : 6/3/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate