অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇൻ ഗവൺമെൻറ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇൻ ഗവൺമെൻറ്

സംസ്ഥാന സർക്കാരിൻറ് പരമോന്നത പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇൻ ഗവൺമെൻറ് തലസ്ഥാന നഗരത്തിൻറ് ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.  1981 ൽ സ്ഥാപിതമായ ഐ.എം.ജി. സർക്കാർ ജീവനക്കാരുടെ ബഹുമുഖമായ വ്യക്തത്വ കർമ്മ ശേഷി വികസനത്തിനായി വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്.  അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും ഐ.എം.ജി. പരിശീലനം ലഭ്യമാക്കി വരുന്നു.  വ്യക്തിത്വ വികസനം, നേതൃത്വ പാടവം, ആശയ വിനിമയം, സേവന പ്രദാനം, വിവര സാങ്കേതിക വിദ്യ, നിക്ഷേപങ്ങളും നയങ്ങളും എന്നിവ കേന്ദ്രീകരിച്ചാണ് പരിശീലനങ്ങൾ നടത്തപ്പെടുന്നത്.

ഞങ്ങളെപ്പറ്റി

കേരള സർക്കാരിന്റെ കീഴിൽ സ്വയം ഭരണ സ്ഥാപനമായി 1981 ലാണ് തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്ഥാപിതമായത്. 
സർക്കാർ സ്വകാര്യപൊതുമേഖലകളിലെ വിവിധ വിഭാഗം ജീവനക്കാർക്കിടയിൽ മാനേജീരിയൽ  വൈദഗ്ധ്യം സംഘടനാ സംബന്ധമായ കഴിവുകൾ, നേതൃത്വപാടവം, തീരുമാനം കൈക്കൊള്ളാനുള്ള കഴിവുകൾ എന്നിവ വികസിപ്പിക്കുകയായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യം.

കേരള സർക്കാരിന്റെ ഉന്നത പരിശീലന സ്ഥാപനം

  • പരിശീലനപ്രവർത്തനങ്ങളുടെ ഏകോപനം, ശൃംഖലാ രൂപീകരണം, നിലവാരപ്പെടുത്തൽ എന്നിവയ്ക്ക് നിയുക്തമായ സംസ്ഥാനപരിശീലന കൗൺസിലിന്റെ കൺവീനർ.
  • സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിവിധ പരിശീലന സ്ഥാപനങ്ങളുടെ പ്രവർത്തനം അവലോകനം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്നു.
  • സംസ്ഥാന ദേശീയ തലങ്ങളിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥന്മാർക്കായി  മേന്മയുള്ളതും, അവശ്യാധിഷ്ഠിതവുമായ വിവിധ പരിശീലനങ്ങൾ ലഭ്യമാക്കുന്നു.
  • സാമൂഹികാധിഷ്ഠിതമായും സമർപ്പണത്തോടെയും  ഗവേഷണ, കൺസൽട്ടൻസി ചുമതലകൾ  ഏറ്റെടുക്കുന്നു.
  • ഢബ്ളിയു. എച്ച്. ഓ. , യൂണിസെഫ്, യു.എസ്.എ.ഐ.ഡി. യു. എൻ.ഐ.ഡി. ഒ, യു. എൻ.ഡി.പി., ആർ.എൻ.ഇ., എ.ഡി.ബി. എന്നിവയടക്കം ദേശീയ അന്തർദേശീയ സംഘടനകളുമായും പ്രമുഖ സർവ്വകലാശാലകളുമായും ഗവേഷണം പരിശീലനം  കൺസൾട്ടൻസി എന്നിവയിൽ ബന്ധങ്ങളുണ്ട്.
  • നയപരമായ ഗവേഷണപഠനങ്ങളിലൂടെ സുഗമമായ ഭരണ നിർവഹണത്തിനായി ഉപദേശക പ്രവർത്തനങ്ങൾ നൽകുന്നു.
  • അഖിലേന്ത്യാസർവീസ് അടക്കം മിഡിൽ/സീനിയർ തല ഉദ്യോഗസ്ഥർക്കായി മേന്മയുള്ള മാനേജ്മെൻറും നിർവഹണപരിപാടികളും നൽകുന്നു.
  • വിവിധ വകുപ്പുകൾ, പൊതുമേഖലാസ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയിലെ വിവിധ തലത്തിലുള്ളവരെ ലക്ഷ്യമാക്കി ഐ.ടി. അധിഷ്ഠിത ഭരണനിർവഹണത്തിനായുള്ള പരിശീലനങ്ങൾ നൽകുന്നു.
  • സർക്കാർ വകുപ്പുകൾക്കായി പരിശീലനനാന്തര/കൺസൾട്ടൻസി മേഖലയിൽ ഗുണഭോക്തൃ അധിഷ്ഠിതമായ പിന്തുണ നൽകുന്നതിൽ അംഗീകാരം.
  • തിരുവനന്തപുരം ആസ്ഥാനമായ ഐ.എം.ജി.ക്ക് കൊച്ചിയിലും കോഴിക്കോട്ടും രണ്ട് മേഖലാകേന്ദ്രങ്ങളുണ്ട്.

 

പരിശീലനം

കഴിഞ്ഞ 30 ൽ പരം വർഷങ്ങളായി ഐ.എം.ജി. IAS, IPS, IFS തുടങ്ങി കേന്ദ്ര സംസ്ഥാന സർക്കാരിനെറ എല്ലാ വിഭാഗ ജീവനക്കാർക്കും പരിശീലനം നൽകി വരുന്ന ഐ.എം.ജി., വ്യക്തമായ പരിശീലന ആവശ്യ നിർണയ ശിബിരങ്ങൾ (Training Need Analysis Workshops) നടത്തുകയും പരിശീലന ആവശ്യങ്ങൾ നിർണ്ണയിക്കുകയും ചെയ്യുന്നു.  വകുപ്പു പങ്കാളിത്തത്തോടെ പരിശീലന മൊഡ്യൂളുകൾതയ്യാറാക്കി ഉന്നതനിലവാരം പുലർത്തുന്ന പരിശീലനങ്ങൾ നൽകി വരുന്നു.

 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇൻ ഗവൺമെൻറ്

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate