Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആദിവാസി മേഖലയിലെ വിദ്യഭ്യാസം

ഇന്നത്തെ സമൂഹത്തിൽ വിദ്യഭ്യാസത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ അവരവർ അതിന്റെ മഹത്വം അറിഞ്ഞിരിക്കണം.

അറിവാണ് ഒരു വ്യക്തിയെ അവരുടെ വ്യക്തിത്വത്തിലേക്ക് നയിക്കുന്നത്. അറിവാണ് സമ്പത്ത് എന്ന് നമുക്കെല്ലാവർക്കും അറിയാം.ഇനി നമുക്ക് നമ്മുടെ ഇന്നത്തെ സമൂഹത്തിലേയ്ക്ക് ഒന്നു നോക്കാം.....മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരത വളരെയധികം കൂടുതലുള്ള സംസ്ഥാനമാണല്ലാ നമ്മുടെ കേരളം.... ഇവിടുത്തെ ആദിമ വാസികളാണ് ആദിവാസികൾ. ഇന്ന് നമുക്ക് നോക്കുകയാണെങ്കിൽ കാണാം ആദിവാസി മേഖലയിലെ വിദ്യഭ്യാസമില്ലായ്മ.നല്ല ഒരു ശതമാനം ആദിവാസി മേഖലയിലെ കുട്ടികളും വിദ്യഭ്യാസമില്ലാത്തവരാണ്. പ ഠിക്കുവാനോ വിദ്യാലയങ്ങളിൽ പോകുവാനോ അവർക്കു താത്പര്യമില്ല.കാരണമെന്തെന്നാൽ അവർക്ക് ആരും പറഞ്ഞു കൊടുക്കാനില്ല, മാതാ പിതാക്കൾക്ക് അവബോധമില്ല അവർക്ക് തങ്ങളുടെ മക്കൾ എന്തും ആയിക്കൊള്ളട്ടെ എന്ന മനോഭാവമാണ്. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല എന്തെന്നാൽ അവർക്കും തക്കതായ അറിവില്ല വിദ്യദ്യാസത്തെക്കുറിച്ചും അതിന്റെ മേന്മകളെ കുറിച്ചും. ഭൂരിഭാഗം കുട്ടികളും യാതൊന്നും ചെയാതെ നടക്കുകയും കുറച്ചു  പേർ ജോലിയ്ക്ക് പോവുകയും ചെയുന്നവരാണ്. ഇനി ആരെങ്കിലും അവരോട് പഠനത്തെ കുറിച്ച് പറഞ്ഞാൽ തന്നെ അവർ അവരുടെ ജോലി ചെയ്ത് നിൽക്കും ചിലപ്പോൾ ചിലർ ഒരു ചെറിയ പുഞ്ചിരിയും തരും,അവർക്കത്രെയെ ഉള്ളൂ പഠനവും വിദ്യഭ്യാസവും. പ്രാചീന കാലഘട്ടം മുതൽക്കു തന്നെ ആദിവാസി മേഖലയിൽ വിദ്യാഭ്യാസം എന്ന അവകാശം എത്തികുവാൻ കേരളിയ അദ്യാപക സമിതിയും സംഘടനകളും ശ്രമിച്ചുവെങ്കിലും വിദ്യാർത്ഥികൾ എന്ന ആശയത്തിന്റെ മഹത്വം അവർ അവഗണിക്കുകയായിരുന്നു. പൂർവികരിൽ സന്നദ്ധമായ ചില അവക്തമായ ധാരണകളാണ് അവരിൽ ഒതുങ്ങി നിന്ന വിദ്യാഭ്യാസ ധാരണ. കാപ്പിതോട്ടങ്ങളിലും വയലുകളിലും മറ്റും ജിവിതം സന്നദ്ധമാകുകയെന്ന ബാലപാഠത്തിന്റെ ആവിഷ്കാരമായി നാടാർ പാട്ടുകളും കൈ തുടിതാളങ്ങളും പഠിച്ച് അവർ വിദ്യാഭ്യാസ ലക്ഷ്യത്തെ സാധുകരിക്കുകയായിരുന്നു.

ഇന്ന് ആദിവാസി മേഖലയിൽ സാക്ഷരതയുടെ സമജം പടുത്തുയർത്തുവനാവശ്യമായ സംവിധാനങ്ങളുമായി സംസ്ഥാന സാക്ഷരത മിഷനും, ഏകാധ്യപക വിദ്യഭ്യാസ സംവിധാനങ്ങളും പത്താം  ക്ലാസ് തതുല്യതാ പരീക്ഷയും കേരളത്തിലെ  ആദിവാസി കോളനികളിലേക്ക് എത്തിച്ചിരുന്നു. അടിസ്ഥാന വിദ്യാഭ്യാസം എല്ലാ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതു വഴി സാധാരണക്കാരായ ആദിവാസി വിദ്യാർത്ഥികളുടെ ഉയർച്ചയാണ് ഗവൺമെന്റ് ലക്ഷ്യമിട്ടിരുന്നത്.സർക്കാർ സ്കൂകൂളുകളിൽ പിന്നോക്ക വിഭാഗത്തിൽപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും അവർക്കാവശ്യമായ പഠനോകപകരണങ്ങളും വിദ്യാദ്യാസത്തിനാവശ്യമായ ഗ്രാൻറ്റും നൽകി അവരെ സ്കൂളുകളിലേക്ക് എത്തിക്കുവാനുള്ള എല്ലാ ആനുകൂല്യങ്ങളും വിദ്യാഭ്യാസ വകുപ്പുകൾ നിർമ്മിച്ചിട്ടുണ്ട്.

ഇന്ന് ആദിവാസി മേഖലയിൽ 80 ശതമാനം വിദ്യാർത്ഥികൾ വിദ്യാലയങ്ങളിലേക്ക് കടന്നു വരുന്നുണ്ടെങ്കിലും20 ശതമാനം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം സ്തംഭിക്കപ്പെടുന്ന അവസ്ഥയിലാണ്.മലാലാ യുസഫ് സായിയുടെ വാക്കുകൾ പോലെ ഒരു പേന, ഒരു ബുക്ക്, ഒരു ടീച്ചർ,ഒരു കുട്ടിഎന്നിവർക്ക് ലോകം എന്ന ആശയത്തെ മാറ്റാൻ കഴിയും. അദിവാസി മേഖലയിലെ വിദ്യാഭ്യാസവും ലക്ഷ്യമിടുന്നത് ഇതെ ലക്ഷ്യമാണ്.

 

ജാഷിദ്.കെ

2.8
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top