অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കണ്ടുപിടുത്തങ്ങള്‍

ബലൂണ്‍

നമുക്കു ചുറ്റും കാണുന്ന മിക്ക വസ്തുക്കളും ആരുടെയെങ്കിലും കണ്ടുപിടുത്തമാണല്ലോ. വിമാനം, കമ്പ്യൂട്ടർ, ടെലിവിഷൻ, ടെലിഫോൺ അങ്ങനെ പലതിനെക്കുറിച്ചും നാം അതിശയപ്പെടാറു പതിവാണ്. എന്നാൽ നാം നമ്മുടെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന വളരെ നിസ്സാരമെന്ന് തോന്നിയേക്കാവുന്ന സൂചി, നൂൽ, ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങൾ തുടങ്ങിയവയെ പറ്റി ചിന്തിച്ചിട്ടുണ്ടോ?

ഈ പംക്തിയിൽ ഇത്തരം രസകരമായ കാര്യങ്ങളെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം. നമുക്കെല്ലാം ഇഷ്ടപ്പെട്ട ബലൂണിനെക്കുറിച്ചായാലോ തുടക്കം?

ആദ്യകാലങ്ങളിൽ ബലൂൺ നിർമ്മിച്ചിരുന്നത് മുഗങ്ങളുടെ മൂത്രസഞ്ചി കുടൽ എന്നിവ ഉപയോഗിച്ചായിരുന്നു. പതിന്നാലാം നൂറ്റാണ്ടിലെ ആസ്‌ടെക്സ് വിഭാഗത്തിൽ പെട്ട ആളുകൾ പൂച്ചയുടെ ആന്തരികാവയവങ്ങൾ ഇതിനു വേണ്ടി പ്രയോജനപ്പെടുത്തിയിരുന്നു. അലങ്കാരത്തിനും കളിക്കുവാനുമായിരുന്നു ഇത്.

നമുക്കു ചുറ്റും കാണുന്ന മിക്ക വസ്തുക്കളും ആരുടെയെങ്കിലും കണ്ടുപിടുത്തമാണല്ലോ. വിമാനം, കമ്പ്യൂട്ടർ, ടെലിവിഷൻ, ടെലിഫോൺ അങ്ങനെ പലതിനെക്കുറിച്ചും നാം അതിശയപ്പെടാറു പതിവാണ്. എന്നാൽ നാം നമ്മുടെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന വളരെ നിസ്സാരമെന്ന് തോന്നിയേക്കാവുന്ന സൂചി, നൂൽ, ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങൾ തുടങ്ങിയവയെ പറ്റി ചിന്തിച്ചിട്ടുണ്ടോ?ഈ പംക്തിയിൽ ഇത്തരം രസകരമായ കാര്യങ്ങളെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം. നമുക്കെല്ലാം ഇഷ്ടപ്പെട്ട ബലൂണിനെക്കുറിച്ചായാലോ തുടക്കം?

1824 -ൽ മൈക്കിൾ ഫാരഡേയാണ് റബ്ബർ ബലൂൺ ആദ്യമായി നിർമ്മിച്ചത്. ഹൈഡ്രജൻ ‌ വാതകം ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾക്കു വേണ്ടിയായിരുന്നു ഇത്.

1847 ൽ J.G. ഇൻ‌ഗ്രാം ആണ് ഇന്നു നാം കാണുന്ന രൂപത്തിലുള്ള ബലൂൺ നിർമ്മിക്കുന്നത്. ഇതിന്നായി ബലൂൺ അച്ചുകൾ നിറം ചേർ‌ത്ത ലാറ്റക്സ് ലായനിയിൽ മുക്കി ഉണങ്ങാൻ അനുവദിക്കുന്നു. ഉണങ്ങിയ ശേഷം അച്ചിൽ നിന്ന് മാറ്റി ഉപയോഗിച്ച് തുടങ്ങുന്നു. പല ആകൃതിയിലുള്ള അച്ചുകൾ ഉപയോഗിച്ച് നമിക്കിഷ്ടമുള്ള രൂപത്തിൽ ബലൂൺ നിർമ്മിക്കാം.

സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ റബ്ബർ ബലൂണുകൾ അപകടം വരുത്താൻ സാധ്യതയുണ്ട്.

By മുഹമ്മദ് സഹീർ

പ്രശസ്തമായ കണ്ടുപിടുത്തങ്ങള്‍

പാരച്യൂട്ട് : ആകാശത്തു നിന്ന് സുരക്ഷിതമായി ഇറങ്ങുവാന്‍‌

അനിമോമീറ്റര്‍ : കാറ്റിന്റെ വേഗതയും ദിശയും അളക്കുവാന്‍

അള്‍ട്ടിമീറ്റര്‍ : ഉയരം അളക്കുവാന്‍

ബാരോമീറ്റര്‍ : അന്തരീക്ഷമര്‍ദ്ദം അളക്കുവാന്‍

ആട്ടോമീറ്റര്‍ : വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍

ഓഡിയൊമീറ്റര്‍ : ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍

കലോറി മീറ്റര്‍ : താപത്തിന്റെ അളവു നിര്‍ണയിക്കുവാന്‍

കാര്‍ഡിയൊഗ്രാഫ് : ഹൃദയത്തിന്റെ സ്പന്ദനം രേഖപ്പെടുത്താന്‍

ആഡിയൊഫോണ്‍ : ശ്രവണശാക്തി വര്‍ദ്ധിപ്പിക്കുവാന്‍

റഡാര്‍ : റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വിമാനത്തിന്റെ ദൂരവും ദിശയും കണ്ടുപിടിക്കാന്‍

ഗ്രാവിമീറ്റര്‍ : ഭൂഗുരുത്വം അളക്കുവാന്‍

ഡൈനാമോ : യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കുവാന്‍

തെര്‍മോമീറ്റര്‍ : ശരീരതാപം അളക്കുവാന്‍

സീസ്മോഗ്രാഫ് : ഭൂകമ്പതീവ്രത അളക്കുവാന്‍

എക്കോസൌണ്ടര്‍ : സമുദ്രത്തിന്റെ ആഴം അളക്കുവാന്‍

ടാക്സിമീറ്റര്‍ : ടാക്സിയുടെ നിരക്ക് രേഖപ്പെടുത്തുവാന്‍

എപ്പിഡോസ്കോപ്പ് : ഫിലിമിലുള്ള നിഴലുകളെ സ്ക്രീനില്‍ വലുതാക്കി കാണിക്കുവാന്‍

ടെലിപ്രിന്റര്‍ : ടെലിഗ്രാഫ് കമ്പികള്‍ വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ അച്ചടിക്കുവാന്‍

ഗാല്‍‌വനോമീറ്റര്‍ : വളരെകുറഞ്ഞ അളവിലുളള വൈദ്യുതി അളക്കുവാന്‍

തിയൊഡോലൈറ്റ് : നിരപ്പുളളതും ലംബമായതുമാ‍യ കോണുകള്‍ അളക്കുവാന്‍

തെര്‍മോസ്റ്റാറ്റ് : താപത്തെ സ്ഥിരമായി നിലനിര്‍ത്തുവാന്‍

പെരിസ്കോപ്പ് : അന്തര്‍വാഹിനിയില്‍ ഇരുന്ന് ജലോപരിതത്തിലുള്ള വസ്തുക്കള്‍ നിരീക്ഷിക്കാന്‍

പൈറോമീറ്റര്‍ : ദൂരെയുള്ള ഉയര്‍ന്ന ഊഷ്മാവു രേഖപ്പെടുത്താന്‍

മാനോമീറ്റര്‍ : വാതകമര്‍ദ്ദം അളക്കുവാന്‍

റെയിന്‍‌ഗേജ് : ഒരുസ്ഥലത്തു പെയ്യുന്ന മഴ അളക്കുവാന്‍

ടെലിസ്കോപ്പ് : ദൂരെയുള്ള വസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍

ബാരോഗ്രാഫ് : ഉയരവ്യത്യാസം മൂലമുണ്ടാകുന്ന മര്‍ദ്ദ വ്യത്യാസം രേഖപ്പെടുത്താന്‍‌

ബൈനോക്കുലര്‍ :ദൂരെയുള്ള വസ്തുക്കളെ അടുത്തു കാണുവാന്‍

സ്പീഡോമീറ്റര്‍ : വാഹനത്തിന്റെ വേഗത അളക്കുവാന്‍

മൈക്രോസ്കോപ്പ് : സൂക്ഷ്മവസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍

സ്പെക്ട്രോമീറ്റര്‍ : നിറങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കുവാന്‍

ഫോട്ടോമീറ്റര്‍ : രണ്ട് ജ്വലന വസ്തുക്കളുടെ പ്രകാശം താരതമ്യപ്പെടുത്താന്‍

ഗൈറോസ്കോപ്പ് : വിമാനങ്ങളിലും കപ്പലുകളിലും ദിശ നിര്‍ണയിക്കുവാന്‍

ഹൈഡ്രോഫോണ്‍ : ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്തുവാന്‍

സ്റ്റീരിയോസ്കോപ്പ് : രണ്ടു കോണുകളില്‍ വെച്ചു രണ്ടു ക്യാമറകള്‍ എടുക്കുന്ന ചിത്രം കാണുവാന്‍

സക്കാരോമീറ്റര്‍ : ഒരു ലായനിയിലെ പഞ്ചസാരയുടെ അളവറിയുവാന്‍‌

സ്റ്റെതസ്കോപ്പ് : ഹൃദയം, ശ്വാസകോശം എന്നിവയുടെ ചലനങ്ങള്‍ മനസ്സിലാക്കുവാന്‍

റക്കോമീറ്റര്‍ : വിമാനത്തിന്റെ വേഗത അളക്കുവാന്‍

ഫാത്തോമീറ്റര്‍ : സമുദ്രത്തിന്റെ ആഴം അളക്കുവാന്‍

ലാക്ടോമീറ്റര്‍ : പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കുവാന്‍

ക്രോണോമീറ്റര്‍ : സമയം കൃത്യമായി അറിയാന്‍ കപ്പലുകളില്‍ ഉപയോഗിക്കുന്നു.

ഉപകരണങ്ങളും ഉപയോഗങ്ങളും

അനിമോമീറ്റര്‍ : കാറ്റിന്റെ വേഗതയും ദിശയും അളക്കുവാന്‍
അള്‍ട്ടിമീറ്റര്‍ : ഉയരം അളക്കുവാന്‍
ബാരോമീറ്റര്‍ : അന്തരീക്ഷമര്‍ദ്ദം അളക്കുവാന്‍
ആട്ടോമീറ്റര്‍ : വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍
ഓഡിയൊമീറ്റര്‍ : ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍
കലോറി മീറ്റര്‍ : താപത്തിന്റെ അളവു നിര്‍ണയിക്കുവാന്‍
കാര്‍ഡിയൊഗ്രാഫ് : ഹൃദയത്തിന്റെ സ്പന്ദനം രേഖപ്പെടുത്താന്‍ ആഡിയൊഫോണ്‍ : ശ്രവണശാക്തി വര്‍ദ്ധിപ്പിക്കുവാന്‍
റഡാര്‍ : റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വിമാനത്തിന്റെ ദൂരവും ദിശയും കണ്ടുപിടിക്കാന്‍
ഗ്രാവിമീറ്റര്‍ : ഭൂഗുരുത്വം അളക്കുവാന്‍
ഡൈനാമോ : യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കുവാന്‍
തെര്‍മോമീറ്റര്‍ : ശരീരതാപം അളക്കുവാന്‍
സീസ്മോഗ്രാഫ് : ഭൂകമ്പതീവ്രത അളക്കുവാന്‍
എക്കോസൌണ്ടര്‍ : സമുദ്രത്തിന്റെ ആഴം അളക്കുവാന്‍
ടാക്സിമീറ്റര്‍ : ടാക്സിയുടെ നിരക്ക് രേഖപ്പെടുത്തുവാന്‍
എപ്പിഡോസ്കോപ്പ് : ഫിലിമിലുള്ള നിഴലുകളെ സ്ക്രീനില്‍ വലുതാക്കി കാണിക്കുവാന്‍
ടെലിപ്രിന്റര്‍ : ടെലിഗ്രാഫ് കമ്പികള്‍ വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ അച്ചടിക്കുവാന്‍
ഗാല്‍‌വനോമീറ്റര്‍ : വളരെകുറഞ്ഞ അളവിലുളള വൈദ്യുതി അളക്കുവാന്‍
തിയൊഡോലൈറ്റ് : നിരപ്പുളളതും ലംബമായതുമാ‍യ കോണുകള്‍ അളക്കുവാന്‍
തെര്‍മോസ്റ്റാറ്റ് : താപത്തെ സ്ഥിരമായി നിലനിര്‍ത്തുവാന്‍
പാരച്യൂട്ട് : ആകാശത്തു നിന്ന് സുരക്ഷിതമായി ഇറങ്ങുവാന്‍‌
പെരിസ്കോപ്പ് : അന്തര്‍വാഹിനിയില്‍ ഇരുന്ന് ജലോപരിതത്തിലുള്ള വസ്തുക്കള്‍ നിരീക്ഷിക്കാന്‍
പൈറോമീറ്റര്‍ : ദൂരെയുള്ള ഉയര്‍ന്ന ഊഷ്മാവു രേഖപ്പെടുത്താന്‍
മാനോമീറ്റര്‍ : വാതകമര്‍ദ്ദം അളക്കുവാന്‍
റെയിന്‍‌ഗേജ് : ഒരുസ്ഥലത്തു പെയ്യുന്ന മഴ അളക്കുവാന്‍
ടെലിസ്കോപ്പ് : ദൂരെയുള്ള വസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍
ബാരോഗ്രാഫ് : ഉയരവ്യത്യാസം മൂലമുണ്ടാകുന്ന മര്‍ദ്ദ വ്യത്യാസം രേഖപ്പെടുത്താന്‍‌
ബൈനോക്കുലര്‍ :ദൂരെയുള്ള വസ്തുക്കളെ അടുത്തു കാണുവാന്‍
സ്പീഡോമീറ്റര്‍ : വാഹനത്തിന്റെ വേഗത അളക്കുവാന്‍
മൈക്രോസ്കോപ്പ് : സൂക്ഷ്മവസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍
സ്പെക്ട്രോമീറ്റര്‍ : നിറങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കുവാന്‍
ഫോട്ടോമീറ്റര്‍ : രണ്ട് ജ്വലന വസ്തുക്കളുടെ പ്രകാശം താരതമ്യപ്പെടുത്താന്‍
ഗൈറോസ്കോപ്പ് : വിമാനങ്ങളിലും കപ്പലുകളിലും ദിശ നിര്‍ണയിക്കുവാന്‍
ഹൈഡ്രോഫോണ്‍ : ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്തുവാന്‍
സ്റ്റീരിയോസ്കോപ്പ് : രണ്ടു കോണുകളില്‍ വെച്ചു രണ്ടു ക്യാമറകള്‍ എടുക്കുന്ന ചിത്രം കാണുവാന്‍
സക്കാരോമീറ്റര്‍ : ഒരു ലായനിയിലെ പഞ്ചസാരയുടെ അളവറിയുവാന്‍‌
സ്റ്റെതസ്കോപ്പ് : ഹൃദയം, ശ്വാസകോശം എന്നിവയുടെ ചലനങ്ങള്‍ മനസ്സിലാക്കുവാന്‍
റക്കോമീറ്റര്‍ : വിമാനത്തിന്റെ വേഗത അളക്കുവാന്‍
ഫാത്തോമീറ്റര്‍ : സമുദ്രത്തിന്റെ ആഴം അളക്കുവാന്‍
ലാക്ടോമീറ്റര്‍ : പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കുവാന്‍
ക്രോണോമീറ്റര്‍ : സമയം കൃത്യമായി അറിയാന്‍ കപ്പലുകളില്‍ ഉപയോഗിക്കുന്നു.

കാന്തികത

വടക്കുനോക്കിയന്ത്രം (compass)

കൂട്ടുകാര്‍ വടക്കുനോക്കിയന്ത്രമെന്നു് കേട്ടിട്ടുണ്ടോ? ദിക്കു നിര്‍ണ്ണയിക്കാന്‍ കപ്പലുകളിലും മറ്റും ഉപയോഗിച്ചുവരുന്ന ഒരു ഉപകരണമാണത്. ഒരു കാന്തം അതിനെ സ്വതന്ത്രമായി ചലിക്കത്തക്ക നിലയില്‍ ഒരു നേര്‍ത്ത നൂലില്‍ കെട്ടിത്തൂക്കിയാല്‍ എല്ലായ്പ്പോഴും അതു് ഒരു പ്രത്യേക ദിശയില്‍ തന്നെ നിലകൊള്ളുന്നതു് കാണാം. നാം എങ്ങനെ കറക്കി വിട്ടാലും കാന്തം ആ പ്രത്യേക ദിശയില്‍ (തെക്ക്-വടക്ക്) തന്നെ തിരിച്ചുവരും. കാന്തത്തിന്റെ ഈ പ്രത്യേകതയെ ‘ദിശാസൂചക സ്വഭാവം‘ എന്നു പറയപ്പെടുന്നു. ഇതാണു് വടക്കുനോക്കിയന്ത്രത്തില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നതു്. വടക്കോട്ടു് തിരിഞ്ഞു നില്‍ക്കുന്ന കാന്തത്തിന്റെ വശത്തെ ഉത്തരധ്രുവമെന്നും (north pole) തെക്കോട്ടു് തിരിഞ്ഞു നില്‍ക്കുന്ന വശത്തെ ദക്ഷിണധ്രുവമെന്നും (south pole) വിളിക്കുന്നു.
ഭൂമി ഒരു വലിയ കാന്തമാണെന്നു് കൂട്ടുകര്‍ക്കറിയാമല്ലോ. അതിനുമുണ്ട് ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍. ഭൂമിയുടെ ആകര്‍ഷണ ശക്തികൊണ്ടാണു് നാം തൂക്കിയിട്ട കാന്തവും തെക്കു-വടക്കു നിലകൊണ്ടത്.

ഒരു കാന്തസൂചി സ്വതന്ത്രമായി തിരിയത്തക്കവിധത്തില്‍ ഒരിടത്തു് ഉറപ്പിച്ചാല്‍ വടക്കുനോക്കിയന്ത്രമായി. നമുക്കു് ഒരു വടക്കുനോക്കിയന്ത്രം (compass) നിര്‍മ്മിക്കുന്നതെങ്ങനെയെന്നു നോക്കാം.

ഇതിനു് ആദ്യം വേണ്ടത് ഒരു കാന്തസൂചിയാണു്. ഒരു പഴയ ബ്ലേഡ് നീളത്തില്‍ രണ്ടായി ഒടിക്കുക. ഇനി ഇതു കാന്തികവത്ക്കരിക്കണം. ഇതിനായി, സാമാന്യം ശക്തിയുള്ള ഒരു കാന്തമെടുത്തു് രണ്ടായി ഒടിച്ചെടുത്ത ഒരു ബ്ലേഡുകഷണത്തിനു് മുകളിലൂടെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന രീതിയില്‍ ഒരേ ദിശയില്‍ അമ്പതോളം തവണ ഉരക്കുക.

ഈ രീതിയില്‍ ബ്ലേഡുകഷണം പ്രേരിത കാന്തവത്ക്കരിക്കപ്പെട്ടു കഴിഞ്ഞു. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു് പോലെ ആ ബ്ലേഡ് കഷണം, ഒരു കത്രിക കൊണ്ടു് ഡയമണ്ട് ആകൃതിയില്‍ മുറിച്ചെടുക്കുക.

കാന്തസൂചി തയ്യാറായി.

ഇനി വേണ്ടതു്, കാന്തസൂചിക്കു് സ്വതന്ത്രമായികറങ്ങുവാനുള്ള ഒരു സംവിധാനമാണു്. ഇതിനു് എഴുതിത്തീര്‍ന്ന ഒരു റീഫില്ലിന്റെ നിബ്ബ് ഊരി അതിന്റെ അകത്തു് അടിഞ്ഞിരിക്കുന്ന മഷിയും മറ്റും ഒരു നേര്‍ത്ത തയ്യല്‍‌സൂചികൊണ്ടോ മറ്റോ വൃത്തിയാക്കിയെടുക്കുക. ഒരു കാരണവശാലും നിബ്ബിനുള്ളിലെ ബോള്‍ കുത്തി വെളിയില്‍ ചാടിക്കരുതു്. ഇനി നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന കാന്തസൂചിയുടെ ഒത്ത നടുക്ക് നിബ്ബിനു കടക്കാന്‍ മാത്രം പാകത്തില്‍ ഒരു ദ്വാരം ഉണ്ടാക്കി, നിബ്ബ് കാന്തസൂചിയില്‍ തിരുകി വയ്ക്കുക.

അവസാനമായി, നേര്‍ത്ത ഒരു തയ്യല്‍ സൂചി, അതിന്റെ മുനയുള്ള അഗ്രം മുകളിലേക്കു് നില്‍‌ക്കത്തക്കരീതിയില്‍ ഒരു തടിക്കഷണത്തില്‍ ഉറപ്പിക്കുക. ഇനി തയ്യല്‍ സൂചിക്കുമുകളിലേക്കു് നിബ്ബു ഘടിപ്പിച്ച കാന്തസൂചി ഇറക്കി വെക്കുക.
ഇപ്പോള്‍ കാന്തസൂചിയില്‍ ചെറുതായൊന്നു തട്ടിയാലും അതു നന്നായി തിരിയും. കാന്തസൂചി തിരിഞ്ഞ് അവസാനം തെക്കു വടക്കു ദിശയില്‍ വന്നു് നില്‍ക്കുന്നു. കാന്തസൂചിയുടെ വടക്കോട്ടു് തിരിഞ്ഞുനില്‍ക്കുന്ന വശം ചായം തേച്ചു് അടയാളപ്പെടുത്തിവെക്കുക. ഏതു സ്ഥലത്തു് ഈ സംവിധാനം കൊണ്ടുപോയാലും ചായംതേച്ച വശം വടക്കോട്ടു് തന്നെ നില്‍ക്കും. വടക്ക് അറിഞ്ഞാല്‍ മറ്റുദിശകള്‍ കണ്ടുപിടിക്കാന്‍ വിഷമമില്ലല്ലോ!

എന്താ, ഇന്നു തന്നെ ഒരു വടക്കുനോക്കിയന്ത്രം ഉണ്ടാക്കുകയല്ലേ?

വൈദ്യുത കാന്തം നിങ്ങള്‍ക്കും നിര്‍മ്മിക്കാം

വൈദ്യുതിയുടെ ശക്തി കൊണ്ടു പ്രവര്‍ത്തിക്കുന്ന കാന്തമാണ് വൈദ്യുതകാന്തം. ഫാന്‍, മോട്ടോര്‍ തുടങ്ങിയവയെല്ലാം ഈ വിദ്യ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ആവശ്യമായ സാധനങ്ങള്‍
1. ഇടത്തരം വലുപ്പമുള്ള ഒരു ആണി
2. കുറച്ച് ഇന്‍സുലേറ്റ് ചെയ്ത ചെമ്പു കമ്പി
3. ബാറ്ററി

ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ ഇന്‍സുലേറ്റു ചെയ്ത ചെമ്പു കമ്പി ആണിക്കു മുകളില്‍ ആവര്‍ത്തിച്ചു ചുറ്റുക. ചുറ്റുമ്പോള്‍ ഒരേ ദിശയിലേക്കു മാത്രം ചുറ്റാന്‍ ശ്രധിക്കുക. ചുറ്റിത്തീര്‍ന്നു കഴിയുമ്പോള്‍ കമ്പിയുടെ രണ്ട് അഗ്രങ്ങളും മൂര്‍ച്ചയുള്ള ഒരു കത്തികൊണ്ടു നല്ല വണ്ണം ചുരണ്ടിത്തെളിക്കുക. ഈ അഗ്രങ്ങള്‍ ഇപ്പോള്‍ ബാറ്ററിയുമായി ഘടിപ്പിക്കാം. നമ്മുടെ ആണിയുടെ സമീപത്തേക്ക് കുറച്ചു മൊട്ടുസൂചികള്‍ കാണിക്കുക. മൊട്ടുസൂചികള്‍ ആണിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.

ബാറ്ററിയുമായുള്ള കണക്ഷന്‍ വിച്ഛേദിച്ചാല്‍ ആണിയുടെ കാന്തശക്തിയും നഷ്ടപ്പെടുന്നു.

കടപ്പാട് -സയന്‍സ് അങ്കിള്‍

അവസാനം പരിഷ്കരിച്ചത് : 9/1/2019

© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate