ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 1. റെസിസ്റ്റര്‍ കൊണ്ട് ചില വിദ്യകള്‍

ഏറ്റവും ലളിതമായ ഇലക്ട്രോണിക് ഘടകമാണ് റെസിസ്റ്റര്‍ എന്നു പറയാം. വൈദ്യുതിയുടെ ഒഴുക്കിന് തടസ്സം (പ്രതിരോധം) ഉണ്ടാക്കാനാണ് റെസിസ്റ്റര്‍ പൊതുവായി ഉപയോഗിച്ച് വരുന്നത്. റെസിസ്റ്റര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും റെസിസ്റ്ററിനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും പഠിക്കാനുള്ള എളുപ്പ വഴിയാണു് റെസിസ്റ്റര്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ചെറിയൊരു ഇലക്ട്രോണിക്സ് സര്‍ക്യൂട്ട് തയ്യാറാക്കുകയെന്നത്. ശരി നമുക്കു തുടങ്ങാം.

ചുവന്ന നിറത്തില്‍ പ്രകാശിക്കുന്ന ഒരു എല്‍ .ഇ.ഡി (ലൈറ്റ് എമിറ്റിംഗ് ഡയോഡ്), 1.5 വോള്‍ട്ടിന്റെ രണ്ട് പെന്‍ലൈറ്റ് സെല്ലുകള്‍, ഒരു 150 ഓം അളവുള്ള കാര്‍ബണ്‍ റെസിസ്റ്റര്‍ (റെസിസ്റ്റന്‍സിന്റെ യൂണിറ്റാണ് ഓം) എന്നിവയാണ് നമുക്കാവശ്യമുള്ളത്. എല്‍.ഇ.ഡിയുടെ നീളം കൂടിയ കാല് (ആനോഡ്) റെസിസ്റ്ററിലൂടെ, ശ്രേണിയാക്കപ്പെട്ട സെല്ലുകളുടെ പോസിറ്റീവ് ഭാഗത്തും എല്‍ .ഇ.ഡിയുടെ നീളം കുറഞ്ഞ കാല് (കാഥോഡ്) നേരിട്ട് നെഗറ്റീവ് ഭാഗത്തും കൊടുക്കുന്നതോടെ എല്‍.ഇ.ഡി പ്രകാശിക്കുന്നതായി കാണാം. ഇവിടെ എന്തിനാണ് റെസിസ്റ്റര്‍ ഉപയോഗിച്ചത്? 150 ഓം അളവുള്ള റെസിസ്റ്റര്‍ ആണ് വേണ്ടതെന്ന് എങ്ങനെയാണ് കണ്ടുപിടുച്ചത്?

ചുവന്ന എല്‍ .ഇ.ഡി കത്തണമെങ്കില്‍ 1.6 വോള്‍ട്ട് വരുന്ന ഡിസി സപ്ലെ 10 മില്ലി ആമ്പിയര്‍ കറന്റ് അളവ് എന്ന മട്ടിലാണ് വേണ്ടത്. ഒരു പെന്‍ലൈറ്റ് സെല്‍ തരുന്നത് 1.5 വോള്‍ട്ട് ആയതിനാല്‍ അതുമാത്രം കൊണ്ട് കാര്യം നടക്കില്ല. അതിനാല്‍ രണ്ടെണ്ണം ശ്രേണിയാക്കിയെടുത്തു. പക്ഷേ ഇപ്പോള്‍ പുറത്തേക്കു വരുന്നത് 1.5 വോള്‍ട്ടിന്റെ ഇരട്ടിയായ 3 വോള്‍ട്ട് ആണ്. ഇതു നേരിട്ട് കൊടുത്താല്‍ എല്‍.ഇ.ഡി വേഗം തകരാറിലായേക്കാം. അതിനാല്‍ 3 വോള്‍ട്ടിനെ 10 മില്ലി ആമ്പിയര്‍ (0.01 ആമ്പിയര്‍) അളവുള്ള 1.6 വോള്‍ട്ടിലേക്കു മാറ്റാനായി സെല്ലുകള്‍ക്കും എല്‍ .ഇ.ഡി ക്കും ഇടയില്‍ ഒരു റെസിസ്റ്റര്‍ ഘടിപ്പിച്ചു.

ഈ റെസിസ്റ്ററിന് 150 ഓം എന്ന അളവു കിട്ടിയത് ഇങ്ങനെയാണ്.

(3 വോള്‍ട്ട് – 1.6 വോള്‍ട്ട് ) / 0.01 ആമ്പിയര്‍ = 140 ഓം.

[ഓംസ് നിയമപ്രകാരം, റെസിസ്റ്റൻസ് = വോൾട്ടേജ് / കറന്റ്]

കിട്ടിയത് 140 എന്ന അളവാണെങ്കിലും അങ്ങനൊരു റെസിസ്റ്റര്‍ വാങ്ങാന്‍ പ്രയാസമായതിനാല്‍ പൊതുവായി കിട്ടുന്നതും അതിനടുത്ത അളവുള്ളതുമായ 150 ഓം റെസിസ്റ്റര്‍ ഈയാവശ്യത്തിനായി ഉപയോഗിക്കുകയാണ് ചെയ്തത്. അങ്ങനെ ഉയര്‍ന്ന വോള്ട്ടേജിലൊം കറന്റിലും ബന്ധിപ്പിച്ച് എന്നാല്‍ വളരെ സുരക്ഷിതമായി എല്‍ .ഇ.ഡിയെ പ്രവര്‍ത്തിപ്പിക്കാന്‍ റെസിസ്റ്റര്‍ (അതിന്റെ പ്രതിരോധ സ്വഭാവം) നല്ല സഹായം ചെയ്തു!

ഇവിടെ റെസിസ്റ്ററില്‍ 150 ഓം എന്നതിനു പകരം നാല് നിറങ്ങളിലുള്ള വരകളാണല്ലോ കാണുന്നത്? റെസിസ്റ്ററുകളില്‍ മിക്കപ്പോഴും അതിന്റെ അളവ് ഈ മട്ടില്‍ കളര്‍ ബാന്‍ഡുകള്‍ കൊണ്ടാണ് സൂചിപ്പിക്കാറുള്ളത്. ഇതില്‍ ആദ്യത്തെ മൂന്ന് വരകള്‍ അതിന്റെ റെസിസ്റ്റന്‍സ് അളവിനേയും നാലാമത്തേത് അതിന്റെ ടോളറന്‍സ് അളവിനേയും ആണ് കാട്ടുന്നത്. നിറങ്ങളെ അളവുകളാക്കാന് സഹായിക്കുന്ന പട്ടിക ശ്രദ്ധിക്കുക. ടോളറന്‍സ് അളവിന്റെ കാര്യം ഇപ്പോള്‍ ശ്രദ്ധിക്കണമെന്നില്ല.

ഇവിടെ ബ്രൌണ്‍-പച്ച-ബ്രൌണ്‍ എന്നിങ്ങനെയാണ് നിറങ്ങള്‍ എന്നതിനാല്‍ റെസിസ്റ്ററിന്റെ അളവ് നോക്കിയാല്‍

അതായത് “ഒന്ന് – അഞ്ച് – ഒരു പൂജ്യം” = 150 ഓം!

(അടുത്ത ഭാഗത്തില്‍ അളവു മാറ്റുന്ന റെസിസ്റ്ററുമായി പരിചയപ്പെടാം)

ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 2. റെസിസ്റ്റര്‍ കൊണ്ട് ചില വിദ്യകള്‍

ഒരൊറ്റ അളവിലുള്ള റെസിസ്റ്റര്‍ ആണ് ഇപ്പോള്‍ നമ്മള് ഉപയോഗിച്ചത്.അതായത് ആ റെസിസ്റ്ററിണ്റ്റെ അളവേതാണോ അത് സ്ഥിരമായിരിക്കും (ഉദാഹരണത്തിന് 150 ഓം എന്നാല്‍ എപ്പോഴും അതുതന്നെ).എന്നാല്‍ ചിലപ്പോഴെങ്കിലും റെസിസ്റ്ററിണ്റ്റെ അളവ് അല്‍പ്പമൊന്നു മാറ്റി അതിലൂടെയുള്ള കറണ്റ്റൊഴുക്കിനും മാറ്റം വരുത്തേണ്ടി വരാറുണ്ട്.അതിന് ഇപ്പറഞ്ഞ “ഫിക്സഡ് റെസിസ്റ്റര്‍” പോര,പകരം അളവ് നമുക്ക് തന്നെ മാറ്റാവുന്ന”വേരിയബിള്‍ റെസിസ്റ്റര്‍” വേണം.ഫിക്സഡ് റെസിസ്റ്ററിന് രണ്ടു കാലുകള്‍ (ടെര്‍മിനലുകള്‍) ആണുള്ളതെങ്കില്‍,വേരിയബിള്‍ റെസിസ്റ്ററില്‍ അത് മൂന്ന് എണ്ണമാണ്.റേഡിയോയിലും മറ്റും ശബ്ദം ഉയര്‍ത്താനും താഴ്ത്താനും സഹായിക്കുന്ന നോബ് തിരിക്കുമ്പോള്‍ അതുമായി ഘടിപ്പിച്ചിട്ടുള്ള വേരിയബിള്‍ റെസിസ്റ്ററാണ് യഥാര്‍ത്ഥത്തില്‍ ചുറ്റിത്തിരിയുന്നത്.ഇങ്ങനെ തിരിയുമ്പോള്‍ അതിണ്റ്റെ അളവ് തനിയേ മാറിമാറി വരും. .രണ്ടിണ്റ്റേയും ഉള്‍ഘടനയില്‍ യാതൊരു വ്യത്യാസവുമില്ല.എന്നാല്‍ ആദ്യത്തേതില്‍ നീളമുള്ളൊരു ഷാഫ്റ്റ് കൂടിയുള്ളതിനാല്‍ അതിനെ എളുപ്പത്തില്‍ തിരിക്കാന്‍ കഴിയും.വേണമെങ്കില്‍ കൂടുതല്‍ സൌകര്യത്തിനായി ഷാഫ്റ്റിണ്റ്റെ അറ്റത്തൊരു പ്ളാസ്റ്റിക് കട്ടയും (നോബ്) ഉറപ്പിക്കാം.പക്ഷേ രണ്ടാമത്തേതില്‍ ഇങ്ങനൊരു ഷാഫ്റ്റ് ഇല്ലാത്തതിനാല്‍ സ്ക്രൂഡ്രൈവറോ മറ്റോ കൊണ്ടു വേണം അത് തിരിക്കാന്‍ എന്നതിനാല്‍ അല്‍പ്പം കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്.വേരിയബിള്‍ റെസിസ്റ്ററുകളെ പൊതുവായി “പൊട്ടന്‍ഷ്യോമീറ്റര്‍” എന്നും വിളിക്കാറുണ്ട്. ഇവയുടെ അളവെത്രയാണോ അത് നേരിട്ട് അതിണ്റ്റെ കവചത്തില്ത്തന്നെ മുദ്രണം ചെയ്യുന്നതാണ് പതിവ് എന്നതിനാല്‍ ഫിക്സഡ് റെസിസ്റ്ററിണ്റ്റെ കാര്യത്തിലുള്ള “കളര്‍കോഡ്” നോട്ടം ആവശ്യമില്ല!ഇനി ഒരു വേരിയബിള്‍ റെസിസ്റ്റര്‍ പ്രയോഗം നടത്താം.ഇതിനായി നാല് പെന്‍ലൈറ്റ് സെല്ലുകള്‍ ശ്രേണിയാക്കിക്കൊണ്ട് (അപ്പോള്‍ ൬ വോള്‍ട്ട് കിട്ടും) അതിലേക്ക് ഒരു 100 ഓം 5 വാട്ട് അളവോ അതിനടുത്തുള്ള അളവോ ഉള്ള വേരിയബിള്‍ റെസിസ്റ്ററും, 6 വോള്‍ട്ടിണ്റ്റെ ടോര്‍ച്ച് ബള്‍ബും ശ്രദ്ധയോടെ ചിത്രത്തിലുള്ളതുപോലെ കൂട്ടിയിണക്കുക.ഇനി പൊട്ടന്‍ഷ്യോമീറ്റര്‍ പൂര്‍ണ്ണമായും ഒരു വശത്തേക്ക് തിരിച്ചുനോക്കിയാല്‍ ബള്‍ബ് നല്ല പ്രകാശത്തില്‍ കത്തുന്നതായും,അതിണ്റ്റെ വിപരീതദിശയിലേക്ക് മൊത്തത്തില്‍ തിരിച്ചു വച്ചാല്‍ ബള്‍ബ് മങ്ങി മാത്രം പ്രകാശിക്കുന്നതായും കാണാം. ഇതിനിടയ്ക്കുള്ള സ്ഥാനങ്ങളില്‍ ബള്‍ബ് വിവിധ അളവിലുള്ള വെളിച്ചമായിരിക്കും നല്‍കുന്നത്.എന്താണിതിനു കാരണം?പൊട്ടന്ഷ്യോമീറ്ററിണ്റ്റെ ഷാഫ്റ്റ് പൂര്‍ണ്ണമായും ഒരു വശത്തെത്തുമ്പോള്‍ അതിണ്റ്റെ റെസിസ്റ്റന്‍സ് അളവ് പൂജ്യത്തോടടുത്തു വരികയോ,പൂജ്യം തന്നെയാകുകയോ ചെയ്യുന്നതിനാല്‍ ബാറ്ററിയില്‍ നിന്നും ബള്‍ബിലേക്ക് നല്ല കറണ്റ്റൊഴുക്ക് ഉണ്ടാകുകയും ബള്‍ബ് തെളിച്ചത്തില്‍ പ്രകാശിക്കുകയും ചെയ്യും.പക്ഷേ മറുവശത്താണിരിക്കുന്നതെങ്കില് റെസിസ്റ്റന്‍സ് അളവ് അതിണ്റ്റെ ഏറ്റവും കൂടിയ നിലയിലായിരിക്കുന്നതിനാല്‍ സര്‍ക്യൂട്ടില്‍ വന്‍പ്രതിരോധം ഉണ്ടായി കറണ്റ്റൊഴുക്ക് കുറയുകയോ ഇല്ലാതാകുകയോ ആണ് സംഭവിക്കുന്നത്.അപ്പോള്‍ ബള്‍ബ് തീരെ തെളിച്ചമില്ലാതെ കത്തുകയോ,ഒട്ടും കത്താതിരിക്കുകയോ ചെയ്യുന്നു.ഇതുതന്നെയാണ് വേരിയബിള്‍ റെസിസ്റ്റര്‍ എന്ന പൊട്ടന്‍ഷ്യോമീറ്റര്‍ കൊണ്ടുള്ള ഉപയോഗം. നമുക്ക് ഇഷ്ടാനുസരണം ഒരു സര്‍ക്യൂട്ടിലെ കറണ്റ്റൊഴുക്കിനെ പുറമേ നിന്നു കൊണ്ട് തന്നെ നിയന്ത്രിക്കാം!അടുത്തതായി ടോര്‍ച്ച് ബള്‍ബ് ഇരുന്ന സ്ഥലത്ത് കളിപ്പാട്ട കാറില്‍ നിന്നോ മറ്റോ ഇളക്കിയെടുത്ത ഒരു ഡിസി മോട്ടോര്‍ ഉറപ്പിക്കാം. ഈ സമയം പൊട്ടന്‍ഷ്യോമീറ്റര്‍ തിരിക്കുന്നതിനനുസരിച്ച് മോട്ടോറിണ്റ്റെ വേഗതയ്ക്കും വ്യത്യാസം വരുന്നതായി അനുഭവപ്പെടും.അതേ,അതു തന്നെ!ബാറ്ററിയില്‍ നിന്നും മോട്ടോറിലേക്കുള്ള കറണ്റ്റൊഴുക്ക് നമ്മള് ഷാഫ്റ്റ് തിരിയ്ക്കുന്നതിനനുസരിച്ച് മാറുകയാണ്.കറണ്റ്റളവു താഴ്ന്നാല്‍ വേഗതയും കുറയും.കൂടിയ വേഗതയ്ക്ക് കൂടുതല്‍ കറണ്റ്റു വേണം.ബള്‍ബില്‍ ചെയ്തതുപോലെ ഈ ചെറിയ മോട്ടോറിലേക്കുള്ള വയറുകളും എങ്ങനെ വേണമെങ്കിലും കൊടുക്കുന്നതു കൊണ്ട് കുഴപ്പമില്ലെങ്കിലും,മോട്ടോര്‍ ഇടത്തേക്കാണ് തിരിയുന്നതെങ്കില്‍ അതിലേക്കുള്ള വയറുകള്‍ (പോസിറ്റീവും നെഗറ്റീവും കണക്ഷനുകള്‍) പരസ്പരം മാറ്റി നോക്കുന്നത് നന്നായിരിക്കും.പരീക്ഷണമെന്ന നിലയില്‍ കൊള്ളാമെങ്കിലും നമ്മള് ഉദ്ദേശിക്കുന്നത്ര ഒരു സംതൃപ്തി ഇവിടെ കിട്ടുന്നില്ലെന്ന് പലര്‍ക്കും തോന്നുന്നുണ്ടാകും.അതായത് പൊട്ടന്‍ഷ്യോമീറ്റര്‍ തിരിയുന്നതിണ്റ്റെ നേര്‍അനുപാതത്തില്‍ ബള്‍ബിണ്റ്റെ വെളിച്ചമോ മോട്ടോറിണ്റ്റെ കറക്കമോ മാറുന്നതായി അനുഭവപ്പെടാത്തത് ഒരു പോരായ്മയാണെന്നു തന്നെ പറയാം.ഈ തകരാര്‍ ഒഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് വേരിയബിള്‍ റെസിസ്റ്ററിനൊപ്പം ഒന്നു രണ്ട് അധിക ഇലക്ട്രോണിക് ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സര്‍ക്യൂട്ട് മെച്ചപ്പെടുത്തുകയെന്നത്.അതാകട്ടെ അടുത്ത പണി.ട്രാന്‍സിസ്റ്റര്‍ എന്ന ഇലക്ട്രോണിക് ഘടകം കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ട് മെച്ചപ്പെട്ടൊരു ബള്‍ബ്/മോട്ടോര്‍ കണ്ട്രോള് സര്‍ക്യൂട്ട് നമുക്ക് ശരിയാക്കിക്കളയാം. ട്രാന്‍സിസ്റ്ററോ? എന്താണത്?ചോദ്യം കൊള്ളാം. നല്ലൊരുത്തരം അടുത്തഭാഗത്തില്‍ തീര്‍ച്ചയായും നല്‍കുന്നതാണ്! ഒരൊറ്റ അളവിലുള്ള റെസിസ്റ്റര്‍ ആണ് ഇപ്പോള്‍ നമ്മള് ഉപയോഗിച്ചത്.അതായത് ആ റെസിസ്റ്ററിണ്റ്റെ അളവേതാണോ അത് സ്ഥിരമായിരിക്കും (ഉദാഹരണത്തിന് 150 ഓം എന്നാല്‍ എപ്പോഴും അതുതന്നെ).എന്നാല്‍ ചിലപ്പോഴെങ്കിലും റെസിസ്റ്ററിണ്റ്റെ അളവ് അല്‍പ്പമൊന്നു മാറ്റി അതിലൂടെയുള്ള കറണ്റ്റൊഴുക്കിനും മാറ്റം വരുത്തേണ്ടി വരാറുണ്ട്.അതിന് ഇപ്പറഞ്ഞ “ഫിക്സഡ് റെസിസ്റ്റര്‍” പോര,പകരം അളവ് നമുക്ക് തന്നെ മാറ്റാവുന്ന”വേരിയബിള്‍ റെസിസ്റ്റര്‍” വേണം.ഫിക്സഡ് റെസിസ്റ്ററിന് രണ്ടു കാലുകള്‍ (ടെര്‍മിനലുകള്‍) ആണുള്ളതെങ്കില്‍,വേരിയബിള്‍ റെസിസ്റ്ററില്‍ അത് മൂന്ന് എണ്ണമാണ്.റേഡിയോയിലും മറ്റും ശബ്ദം ഉയര്‍ത്താനും താഴ്ത്താനും സഹായിക്കുന്ന നോബ് തിരിക്കുമ്പോള്‍ അതുമായി ഘടിപ്പിച്ചിട്ടുള്ള വേരിയബിള്‍ റെസിസ്റ്ററാണ് യഥാര്‍ത്ഥത്തില്‍ ചുറ്റിത്തിരിയുന്നത്.ഇങ്ങനെ തിരിയുമ്പോള്‍ അതിണ്റ്റെ അളവ് തനിയേ മാറിമാറി വരും. ചിത്രത്തില്‍ രണ്ടുതരം വേരിയബിള്‍ റെസിസ്റ്ററുകള്‍ കാണാം.രണ്ടിണ്റ്റേയും ഉള്‍ഘടനയില്‍ യാതൊരു വ്യത്യാസവുമില്ല.എന്നാല്‍ ആദ്യത്തേതില്‍ നീളമുള്ളൊരു ഷാഫ്റ്റ് കൂടിയുള്ളതിനാല്‍ അതിനെ എളുപ്പത്തില്‍ തിരിക്കാന്‍ കഴിയും.വേണമെങ്കില്‍ കൂടുതല്‍ സൌകര്യത്തിനായി ഷാഫ്റ്റിണ്റ്റെ അറ്റത്തൊരു പ്ളാസ്റ്റിക് കട്ടയും (നോബ്) ഉറപ്പിക്കാം.പക്ഷേ രണ്ടാമത്തേതില്‍ ഇങ്ങനൊരു ഷാഫ്റ്റ് ഇല്ലാത്തതിനാല്‍ സ്ക്രൂഡ്രൈവറോ മറ്റോ കൊണ്ടു വേണം അത് തിരിക്കാന്‍ എന്നതിനാല്‍ അല്‍പ്പം കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്.വേരിയബിള്‍ റെസിസ്റ്ററുകളെ പൊതുവായി “പൊട്ടന്‍ഷ്യോമീറ്റര്‍” എന്നും വിളിക്കാറുണ്ട്. ഇവയുടെ അളവെത്രയാണോ അത് നേരിട്ട് അതിണ്റ്റെ കവചത്തില്ത്തന്നെ മുദ്രണം ചെയ്യുന്നതാണ് പതിവ് എന്നതിനാല്‍ ഫിക്സഡ് റെസിസ്റ്ററിണ്റ്റെ കാര്യത്തിലുള്ള “കളര്‍കോഡ്” നോട്ടം ആവശ്യമില്ല! ഇനി ഒരു വേരിയബിള്‍ റെസിസ്റ്റര്‍ പ്രയോഗം നടത്താം.ഇതിനായി നാല് പെന്‍ലൈറ്റ് സെല്ലുകള്‍ ശ്രേണിയാക്കിക്കൊണ്ട് (അപ്പോള്‍ ൬ വോള്‍ട്ട് കിട്ടും) അതിലേക്ക് ഒരു 100 ഓം 5 വാട്ട് അളവോ അതിനടുത്തുള്ള അളവോ ഉള്ള വേരിയബിള്‍ റെസിസ്റ്ററും, 6 വോള്‍ട്ടിണ്റ്റെ ടോര്‍ച്ച് ബള്‍ബും ശ്രദ്ധയോടെ ചിത്രത്തിലുള്ളതുപോലെ കൂട്ടിയിണക്കുക. ഇനി പൊട്ടന്‍ഷ്യോമീറ്റര്‍ പൂര്‍ണ്ണമായും ഒരു വശത്തേക്ക് തിരിച്ചുനോക്കിയാല്‍ ബള്‍ബ് നല്ല പ്രകാശത്തില്‍ കത്തുന്നതായും,അതിണ്റ്റെ വിപരീതദിശയിലേക്ക് മൊത്തത്തില്‍ തിരിച്ചു വച്ചാല്‍ ബള്‍ബ് മങ്ങി മാത്രം പ്രകാശിക്കുന്നതായും കാണാം. ഇതിനിടയ്ക്കുള്ള സ്ഥാനങ്ങളില്‍ ബള്‍ബ് വിവിധ അളവിലുള്ള വെളിച്ചമായിരിക്കും നല്‍കുന്നത്.എന്താണിതിനു കാരണം?പൊട്ടന്ഷ്യോമീറ്ററിണ്റ്റെ ഷാഫ്റ്റ് പൂര്‍ണ്ണമായും ഒരു വശത്തെത്തുമ്പോള്‍ അതിണ്റ്റെ റെസിസ്റ്റന്‍സ് അളവ് പൂജ്യത്തോടടുത്തു വരികയോ,പൂജ്യം തന്നെയാകുകയോ ചെയ്യുന്നതിനാല്‍ ബാറ്ററിയില്‍ നിന്നും ബള്‍ബിലേക്ക് നല്ല കറണ്റ്റൊഴുക്ക് ഉണ്ടാകുകയും ബള്‍ബ് തെളിച്ചത്തില്‍ പ്രകാശിക്കുകയും ചെയ്യും.പക്ഷേ മറുവശത്താണിരിക്കുന്നതെങ്കില് റെസിസ്റ്റന്‍സ് അളവ് അതിണ്റ്റെ ഏറ്റവും കൂടിയ നിലയിലായിരിക്കുന്നതിനാല്‍ സര്‍ക്യൂട്ടില്‍ വന്‍പ്രതിരോധം ഉണ്ടായി കറണ്റ്റൊഴുക്ക് കുറയുകയോ ഇല്ലാതാകുകയോ ആണ് സംഭവിക്കുന്നത്.അപ്പോള്‍ ബള്‍ബ് തീരെ തെളിച്ചമില്ലാതെ കത്തുകയോ,ഒട്ടും കത്താതിരിക്കുകയോ ചെയ്യുന്നു.ഇതുതന്നെയാണ് വേരിയബിള്‍ റെസിസ്റ്റര്‍ എന്ന പൊട്ടന്‍ഷ്യോമീറ്റര്‍ കൊണ്ടുള്ള ഉപയോഗം. നമുക്ക് ഇഷ്ടാനുസരണം ഒരു സര്‍ക്യൂട്ടിലെ കറണ്റ്റൊഴുക്കിനെ പുറമേ നിന്നു കൊണ്ട് തന്നെ നിയന്ത്രിക്കാം! അടുത്തതായി ടോര്‍ച്ച് ബള്‍ബ് ഇരുന്ന സ്ഥലത്ത് കളിപ്പാട്ട കാറില്‍ നിന്നോ മറ്റോ ഇളക്കിയെടുത്ത ഒരു ഡിസി മോട്ടോര്‍ ഉറപ്പിക്കാം. ഈ സമയം പൊട്ടന്‍ഷ്യോമീറ്റര്‍ തിരിക്കുന്നതിനനുസരിച്ച് മോട്ടോറിണ്റ്റെ വേഗതയ്ക്കും വ്യത്യാസം വരുന്നതായി അനുഭവപ്പെടും.അതേ,അതു തന്നെ!ബാറ്ററിയില്‍ നിന്നും മോട്ടോറിലേക്കുള്ള കറണ്റ്റൊഴുക്ക് നമ്മള് ഷാഫ്റ്റ് തിരിയ്ക്കുന്നതിനനുസരിച്ച് മാറുകയാണ്.കറണ്റ്റളവു താഴ്ന്നാല്‍ വേഗതയും കുറയും.കൂടിയ വേഗതയ്ക്ക് കൂടുതല്‍ കറണ്റ്റു വേണം.ബള്‍ബില്‍ ചെയ്തതുപോലെ ഈ ചെറിയ മോട്ടോറിലേക്കുള്ള വയറുകളും എങ്ങനെ വേണമെങ്കിലും കൊടുക്കുന്നതു കൊണ്ട് കുഴപ്പമില്ലെങ്കിലും,മോട്ടോര്‍ ഇടത്തേക്കാണ് തിരിയുന്നതെങ്കില്‍ അതിലേക്കുള്ള വയറുകള്‍ (പോസിറ്റീവും നെഗറ്റീവും കണക്ഷനുകള്‍) പരസ്പരം മാറ്റി നോക്കുന്നത് നന്നായിരിക്കും. പരീക്ഷണമെന്ന നിലയില്‍ കൊള്ളാമെങ്കിലും നമ്മള് ഉദ്ദേശിക്കുന്നത്ര ഒരു സംതൃപ്തി ഇവിടെ കിട്ടുന്നില്ലെന്ന് പലര്‍ക്കും തോന്നുന്നുണ്ടാകും.അതായത് പൊട്ടന്‍ഷ്യോമീറ്റര്‍ തിരിയുന്നതിണ്റ്റെ നേര്‍അനുപാതത്തില്‍ ബള്‍ബിണ്റ്റെ വെളിച്ചമോ മോട്ടോറിണ്റ്റെ കറക്കമോ മാറുന്നതായി അനുഭവപ്പെടാത്തത് ഒരു പോരായ്മയാണെന്നു തന്നെ പറയാം.ഈ തകരാര്‍ ഒഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് വേരിയബിള്‍ റെസിസ്റ്ററിനൊപ്പം ഒന്നു രണ്ട് അധിക ഇലക്ട്രോണിക് ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സര്‍ക്യൂട്ട് മെച്ചപ്പെടുത്തുകയെന്നത്.അതാകട്ടെ അടുത്ത പണി.ട്രാന്‍സിസ്റ്റര്‍ എന്ന ഇലക്ട്രോണിക് ഘടകം കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ട് മെച്ചപ്പെട്ടൊരു ബള്‍ബ്/മോട്ടോര്‍ കണ്ട്രോള് സര്‍ക്യൂട്ട് നമുക്ക് ശരിയാക്കിക്കളയാം. ട്രാന്‍സിസ്റ്ററോ? എന്താണത്?ചോദ്യം കൊള്ളാം. നല്ലൊരുത്തരം അടുത്തഭാഗത്തില്‍ തീര്‍ച്ചയായും നല്‍കുന്നതാണ്!..

ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം റെസിസ്റ്ററും കൂടെ ട്രാന്‍സിസ്റ്ററും

ഏറ്റവും ലളിതമായ ഇലക്ട്രോണിക് ഘടകങ്ങളായ ഫിക്സഡ് റെസിസ്റ്റര്‍,വേരിയബിള്‍ റെസിസ്റ്റര്‍ അഥവാ പൊട്ടന്‍ഷ്യോമീറ്റര്‍ എന്നിവയെ നാം പരിചയപ്പെട്ടു കഴിഞ്ഞു. കൂട്ടത്തില്‍, പ്രകാശം പരത്തുന്ന ഡയോഡ് ആയ “ലൈറ്റ് എമിറ്റിംഗ് ഡയോഡും (എല്‍.ഇ.ഡി) ഉണ്ടായിരുന്നല്ലോ? ഇനി ഈ മൂന്ന് ഘടകങ്ങള്‍ക്കൊപ്പം ട്രാന്‍സിസ്റ്റര്‍ എന്ന ഘടകത്തെക്കൂടി ചേര്‍ത്തുകൊണ്ടൊരു പരീക്ഷണം നടത്താം.

ഇലക്ട്രോണിക് സര്‍ക്യൂട്ടുകളില്‍ വൈദ്യുതസിഗ്നലുകളെ വലുതാക്കാനും നിയന്ത്രിക്കാനുമുള്ള ആമ്പ്ളിഫയറുകളായും, വൈദ്യുതിയുടെ ഒഴുക്കിനെ കൈകാര്യം ചെയ്യാനുള്ള സ്വിച്ചുകളായും മറ്റും പ്രവര്‍ത്തിക്കുന്ന അര്‍ദ്ധചാലക (സെമി കണ്ടക്ടര്‍) ഘടകമാണ് ട്രാന്‍സിസ്റ്റര്‍ എന്ന് കേട്ടിരിക്കുമല്ലോ?

PNP ഇനം, NPN ഇനം എന്നിങ്ങനെ രണ്ടിനത്തിലുള്ള ട്രാന്‍സിസ്റ്ററുകളാണ് ബൈ-പോളാര്‍ ട്രാന്‍സിസ്റ്ററുകളുടെ കുടുബത്തിലുള്ളത്. ബേസ്, എമിറ്റര്‍, കളക്ടര്‍ എന്നിങ്ങനെ പേരുള്ള മൂന്ന് ടെര്‍മിനലുകള്‍ ഒരു ട്രാന്സിസ്റ്ററിലുണ്ടാകും. ഇവ ചേരുംപടി തന്നെ ഇലക്ട്രോണിക് സര്‍ക്യൂട്ടുകളില്‍ ചേര്‍ത്തില്ലെങ്കില്‍ സര്‍ക്യൂട്ട് പ്രവര്‍ത്തിക്കുകയില്ലെന്നു മാത്രമല്ല ട്രാന്‍സിസ്റ്ററില്‍ ന്യൂനത വന്നെന്നും വരാം. കുറച്ച് പാഠങ്ങള്ക്കുശേഷം നമുക്ക് ട്രാന്സിസ്റ്ററുകളെക്കുറിച്ച് നന്നായൊന്നു മനസിലാക്കാനുള്ള ശ്രമം നടത്താം. തല്ക്കാലം താഴെപ്പറയുന്ന ഘടകങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് നമുക്ക് പരീക്ഷണമാരംഭിക്കാം. ഈ ഘടകങ്ങളെ ചിത്രത്തില്ക്കാണിച്ചിരിക്കുന്നതുപോലെ ശരിയായി മാത്രം കൂട്ടിയിണക്കുക.

6 വോള്‍ട്ട് ടോര്‍ച്ച്ബള്‍ബ്

9 വോള്‍ട്ട് ആല്‍ക്കലൈന്‍ ബാറ്ററി

220 ഓം കാര്‍ബണ്‍ റെസിസ്റ്റര്‍

10 കിലോ ഓം വേരിയബിള്‍ റെസിസ്റ്റര്‍

ബിഡി 140 PNP ട്രാന്സിസ്റ്റര്സര്ക്യൂട്ട് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വേരിയബിള്‍ റെസിസ്റ്റര്‍ (പൊട്ടന്‍ഷ്യോമീറ്റര്‍) തിരിയ്ക്കുന്നതിനനുസരിച്ച് ടോര്ച്ച്ബള്ബിണ്റ്റെ പ്രകാശത്തില്‍ കാര്യമായ വ്യത്യാസം വരുന്നതായി കാണാന്‍ കഴിയും. നേരത്തെ നാം തയ്യാറാക്കിയ സര്ക്യൂട്ടിനേക്കാള് മികച്ച പ്രവര്‍ത്തനം ഇവിടെ നടക്കുന്നതായി അനുഭവപ്പെടുന്നതിനു കാരണം ട്രാന്‍സിസ്റ്റര്‍ എന്ന ഇലക്ട്രോണിക് ഘടകത്തിണ്റ്റെ സാന്നിധ്യമാണ്. ഇവിടെ, ടോര്‍ച്ച് ബള്‍ബ് എന്ന ഫിലമണ്റ്റ് ലാമ്പിണ്റ്റെ പ്രകാശതീവ്രത നിശ്ചയിക്കുന്നത് അതിണ്റ്റെ ഫിലമണ്റ്റിലൂടെ ഒഴുകുന്ന കറണ്റ്റിണ്റ്റെ അളവാണെന്നത് മനസിലാക്കുക.

നമ്മള് വേരിയബിള്‍ റെസിസ്റ്റര്‍ തിരിയ്ക്കുന്നതിനനുസരിച്ച് ട്രാന്‍സിസ്റ്ററിണ്റ്റെ ബേസ് എന്ന ടെര്‍മിനലിലെത്തുന്ന കറണ്റ്റിണ്റ്റെ അളവും മാറുന്നുണ്ട്. ഈ “ബേസ് കറണ്റ്റ്” ആണ് ട്രാന്‍സിസ്റ്ററിണ്റ്റെ “കളക്ടര്‍ കറണ്റ്റ്” നിശ്ചയിക്കുന്നത്. അപ്പോള്‍ ബേസ് കറണ്റ്റില് വരുന്ന കറണ്റ്റളവിണ്റ്റെ തോതിണ്റ്റെ നേരനുപാതത്തില്‍ കളക്ടര്‍ കറണ്റ്റിണ്റ്റെ അളവും സ്വാഭാവികമായി മാറും. കളക്ടര്‍ കറണ്റ്റാണ് പിന്നീട് ബള്‍ബിണ്റ്റെ ഫിലമണ്റ്റിലൂടെ ഒഴുകുന്നതെന്നതിനാല്‍ അതേ അനുപാതത്തില്‍ത്തന്നെ ബള്‍ബിണ്റ്റെ പ്രകാശതീവ്രതയും മാറിക്കൊള്ളും.താല്‍പ്പര്യമുണ്ടെങ്കില്‍ സര്‍ക്യൂട്ടില്‍ നിന്നും ബള്‍ബ് ഇളക്കിമാറ്റിയ ശേഷം അവിടെ അതേഭാഗത്ത് ചെറിയ ഡിസി മോട്ടോര്‍ (ടോയ്കാര്‍ മോട്ടോര്‍) ഘടിപ്പിച്ച് (കഴിഞ്ഞ ഭാഗം ശ്രദ്ധിക്കുക) പരീക്ഷണം ആവര്‍ത്തിക്കാം.സര്‍ക്യൂട്ട് നിര്‍മ്മിക്കുമ്പോള്‍ ട്രാന്‍സിസ്റ്ററിണ്റ്റെ ബേസ്-എമിറ്റര്‍-കളക്ടര്‍ ലീഡുകള്‍, ബാറ്ററിയുടെ പോസിറ്റീവ്-നെഗറ്റീവ് പോയിണ്റ്റുകള്‍ എന്നിവ തെറ്റാതെ തന്നെ ബന്ധിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. “ബിഡി 140″ എന്ന ഈ ട്രാന്‍സിസ്റ്ററിണ്റ്റെ നമ്പര്‍ മുദ്രണം ചെയ്തിരിക്കുന്ന ഭാഗം നമ്മുടെ മുഖത്തിനു നേര്‍ക്ക് പിടിക്കുകയാണെങ്കില്‍ ഇടതുവശത്ത് വരുന്നത് എമിറ്ററും വലതുവശത്ത് വരുന്നത് ബേസും ആയിരിക്കും. മധ്യഭാഗത്തുള്ളതാണ് കളക്ടര്‍.

റെസിസ്റ്റര്‍,എല്‍.ഇ.ഡി, ട്രാന്‍സിസ്റ്റര്‍ എന്നിവരുമായി പരിചയപ്പെട്ട സ്ഥിതിയ്ക്ക് ഇനി നമുക്ക് ഒന്നു രണ്ട് സര്‍ക്യൂട്ടുകള്‍ കൂടി ഇവയുപയോഗിച്ച് തയ്യാറാക്കി നോക്കാം.മുറിയ്ക്കുള്ളില്‍ ഇരുട്ടുവീണാല്‍ തനിയേ തെളിയുന്ന മേശവിളക്ക് ആണ് അതിലാദ്യത്തേത്. ഈ സര്‍ക്യൂട്ട് ശരിയാക്കണമെങ്കില്‍ “ലൈറ്റ് ഡിപ്പന്‍ഡന്‍ഡ് റെസിസ്റ്റര്‍” എന്ന റെസിസ്റ്ററും ഒപ്പമൊരു ഐസിയും കൂടി ആവശ്യമുണ്ട്. പ്രകാശതീവ്രതയ്ക്കനുസരിച്ച് പ്രതിരോധസ്വഭാവത്തില് തനിയേ വ്യത്യാസം വരുന്ന തരം റെസിസ്റ്റര്‍ ആണ് “എല്‍ഡിആര്‍” എന്ന ലൈറ്റ് ഡിപ്പന്‍ഡന്‍ഡ് റെസിസ്റ്റര്‍”. ഒട്ടേറേ ഇലക്ട്രോണിക് ഘടകങ്ങളെ ഒത്തുചേര്‍ത്ത് ഒരു ചെറുചെപ്പിലാക്കി തയ്യാറാക്കുന്ന സവിശേഷ ഇലക്ട്രോണിക് ഘടകമാണ് “ഇണ്റ്റഗ്രേറ്റഡ് സര്‍ക്യൂട്ട്” എന്ന “ഐസി”.ഇടയ്ക്കൊരു കാര്യം കൂടി പറയട്ടെ? ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ തയ്യാറാക്കാനുള്ള രേഖാചിത്രങ്ങളെയാണ് ഇലക്ട്രോണിക് സര്‍ക്യൂട്ട് ഡയഗ്രം അല്ലെങ്കില്‍ സ്കീമാറ്റിക് ഡയഗ്രം എന്നു പൊതുവായി വിളിച്ചുവരുന്നത്.

ഈ സൂചനകള്‍ തയ്യാറാക്കുന്നത് ഇവിടെ നല്കിയതുപോലെ ഘടകങ്ങളുടെ നേര്‍രൂപം ചേര്‍ത്തല്ല,മറിച്ച് അവയ്ക്കായുള്ള അടയാളങ്ങള്‍ (സിംബലുകള്‍) ഉപയോഗിച്ചാണ് എന്നത് ചിലപ്പോള്‍ അറിയാവുന്ന കാര്യമായിരിക്കും.അതിനാല്‍ സ്കീമാറ്റിക് ഡയഗ്രങ്ങള്‍ മനസിലാകണമെങ്കില്‍ ഈ അടയാളങ്ങളും ഓര്‍മ്മയുണ്ടായിരിക്കണം. ഇതുവരെ നാം കണ്ട ഘടകങ്ങളുടെ സിംബലുകള്‍ താഴെ നല്‍കുന്നുണ്ട്..

അതോടൊപ്പം ഇപ്പോള്‍ തയ്യാറാക്കിയ സര്‍ക്യൂട്ടിണ്റ്റെ “യഥാര്‍ത്ഥ” സ്കീമാറ്റിക് ഡയഗ്രവും കാണാം.എല്ലാം സ്വയമൊന്ന് പരിശോധിക്കുക. സംശയങ്ങളുണ്ടെങ്കില്‍ അവ തീര്‍ത്തുതരാം. അപ്പോള്‍ അടുത്തതവണ മേശവിളക്കുമായി എത്താം!

ക്ക്

ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 4. തനിയേ തെളിയുന്ന മേശവിളക്ക്

പ്രകാശത്തോട് പ്രതികരിക്കുന്ന ലൈറ്റ് ഡിപ്പന്‍ഡഡ് റെസിസ്റ്റര്‍” (LDR) ,തത്വത്തില്‍ ചെറിയൊരു ഇലക്ട്രോണിക് സര്‍ക്യൂട്ട് തന്നെയായ ഇണ്റ്റഗ്രേറ്റഡ് സര്‍ക്യൂട്ട്” (ഐസി) ചിപ്പ് എന്നീ രണ്ട് പുതുമുഖങ്ങള്‍ കൂടി നമ്മുടെ സൌഹൃദവലയത്തിലേക്ക് വന്നു ചേര്‍ന്നിരിക്കുകയാണല്ലോ?ഇവരുടെ കൂടി സഹായത്തോടെ ഒതുക്കമുള്ളൊരു ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതും പരിസരം ഇരുട്ടിലായാല്‍ താനേ തെളിയുകയും മറിച്ചെങ്കില്‍ താനേ അണയുകയും ചെയ്യുന്ന ചെറിയൊരു മേശവിളക്ക് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.

ആദ്യം ആവശ്യമായ ഘടകങ്ങള്‍ സംഘടിപ്പിക്കുക.തുടര്‍ന്ന് അവയെ സര്‍ക്യൂട്ട് ഡയഗ്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ നല്ല ശ്രദ്ധയോടെ ശരിയായി യോജിപ്പിക്കുക. നിര്‍മ്മാണരീതിയില്‍ കുഴപ്പമൊന്നുമില്ലെങ്കില് ഉടന്‍ തന്നെ ഈ മേശവിളക്ക് പ്രവര്‍ത്തിച്ചു തുടങ്ങിക്കൊള്ളും!

വേണ്ട ഘടകങ്ങള്‍

എന്‍ഇ 555 ഐസി – ഒന്ന്

3.6 വോള്‍ട്ട്/20 മില്ലി ആമ്പിയര്‍ വെള്ള എല്‍.ഇ. ഡി – ഒന്ന്

5 മില്ലിമീറ്റര്‍ എല്‍ഡിആര്‍ – ഒന്ന്

100 കിലോ-ഓം വേരിയബിള്‍ റെസിസ്റ്റര്‍ – ഒന്ന്

270 ഓം കാര്‍ബണ്‍ റെസിസ്റ്റര്‍ – ഒന്ന്

9 വോള്‍ട്ട് ആല്‍ക്കലൈന്‍ ബാറ്ററി – ഒന്ന്

ഓണ്‍/ഓഫ് ടോഗിള്‍ സ്വിച്ച് – ഒന്ന്

ഇവിടെ ശ്രദ്ധിക്കേണ്ട സുപ്രധാനമായ ഒരു കാര്യമാണ് ഐസിയുടെ കാലുകള്‍ (പിന്നുകള്‍) എണ്ണുകയെന്നത്. ഐസിയുടെ കവചത്തില്‍ ഒരു കുത്ത് കാണുന്നിടത്ത് ഒന്നാമത്തെ പിന്നും, അതിണ്റ്റെ എതിര്‍വശത്ത് മുകളില്‍ എട്ടാമത്തെ പിന്നും ആണ് വരുന്നത്.മറ്റു പിന്നുകളുടെ ക്രമീകരണം കൂടി മനസിലാക്കുക. ഇവിടെ,ഈ സര്‍ക്യൂട്ടില്‍ ഐസിയുടെ അഞ്ചാമത്തെയും ഏഴാമത്തെയും പിന്നുകള്‍ ഉപയോഗിക്കുന്നില്ല.മറ്റ് പിന്നുകള്‍ ശരിയായി മാത്രം അടുത്ത ഘടകങ്ങളുമായി ചേര്‍ക്കണം.ഇതേ ശ്രദ്ധ തന്നെ എല്‍.ഇ.ഡിയുടെ ആനോഡും കാഥോഡും കാലുകള്‍ ഘടിപ്പിക്കുമ്പോഴും, ബാറ്ററിയുടെ പോസിറ്റീവും നെഗറ്റീവും അഗ്രങ്ങള്‍ ബന്ധിപ്പിക്കുമ്പോഴും ഉണ്ടായിരിക്കണം.എല്‍.ഡി.ആര് ഉള്‍പ്പെടെയുള്ള ബാക്കി ഘടകങ്ങളുടെ കാലുകള്‍ എങ്ങനെ വേണമെങ്കിലും സര്‍ക്യൂട്ടില്‍ ഉറപ്പിക്കാം. കഴിഞ്ഞഭാഗങ്ങള്‍ ഒന്നു കൂടി വായിക്കുമല്ലോ?

നിര്‍മ്മാണം പൂര്‍ത്തിയായാലുടന്‍ സര്‍ക്യൂട്ടില്‍ എല്ലാം ഭദ്രമാണെന്ന് ഉറപ്പുവരുത്തിയശേഷം ഓണ്‍/ഓഫ് സ്വിച്ച് ഓണ്‍ ചെയ്ത് നോക്കുക. ഈ സമയം മുറിയ്ക്കുള്ളില്‍ വൈദ്യുതവിളക്കിണ്റ്റെ വെളിച്ചമുണ്ടായിരുന്നിട്ടും സര്‍ക്യൂട്ടിലെ എല്‍.ഇ.ഡി തെളിയുന്നതായി കാണുന്നെങ്കില്‍ പതിയെ പൊട്ടന്‍ഷ്യോമീറ്റര്‍ നന്നായി അങ്ങോട്ടുമിങ്ങോട്ടും തിരിച്ച്,എല്‍.ഇ.ഡി കെടുന്നത് എപ്പോഴെന്നു വച്ചാല്‍ പൊട്ടന്ഷ്യോമീറ്ററിണ്റ്റെ ഷാഫ്റ്റ് അവിടെത്തന്നെ സ്ഥിരമായി നിര്‍ത്താം.ഇനി മുറിയ്ക്കുള്ളില്‍ ഇരുട്ടാക്കുക.ഇപ്പോള്‍ എല്‍.ഇ.ഡി തെളിയേണ്ടതാണ്.അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ പൊട്ടന്‍ഷ്യോമീറ്റര്‍ അല്‍പ്പമൊന്ന് ഇടത്തോട്ടോ വലത്തോട്ടോ തിരിച്ചാല്‍ മതിയാകും.ഒരിക്കല്‍ സര്‍ക്യൂട്ടിലെ എല്‍.ഇ.ഡി ഇരുട്ടില്‍ താനേ തെളിയുകയുംവെളിച്ചത്തില് താനേ കെടുകയും ചെയ്തു തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ഈ പൊട്ടന്‍ഷ്യോമീറ്റര്‍ അനക്കേണ്ട ആവശ്യമേയില്ല.ഇത് ആദ്യമായി ഒരിക്കല്‍ മാത്രം ചെയ്യാനുള്ള “സെന്‍സിറ്റിവിറ്റി” അഡ്ജസ്റ്റ്മണ്റ്റ് മാത്രമാണ്. LED കത്തുമ്പോള്‍ അതില്‍നിന്നുള്ള വെട്ടം എല്‍.ഡി.ആര് ഘടകത്തില്‍ നേരിട്ട് പതിക്കാത്തമട്ടില് വേണം LDR ഉറപ്പിക്കാനെന്നതാണ് പ്രധാനമായും ശ്രദ്ധിക്കാനുള്ള ഒരേയൊരു കാര്യം.അതുപോലെ എല്‍.ഇ.ഡിയുമായി ചേര്‍ത്തിരിക്കുന്ന ഇരുനൂറ്റിയെഴുപത് ഓം അളവുള്ള റെസിസ്റ്ററിണ്റ്റെ അളവ് താഴ്ത്തിയാല്‍ (ഇരുനൂറ്റി ഇരുപത് ഓം) എല്‍.ഇ.ഡി യുടെ വെട്ടം കൂട്ടാനും, ഉയര്‍ത്തിയാല്‍ (മുന്നൂറ്റി മുപ്പത് ഓം) വെട്ടം കുറയ്ക്കാനും കഴിയും.പക്ഷേ ശരിയല്ലാത്ത അളവുകള്‍ പരീക്ഷിച്ചാല്‍ LED യോ,IC തന്നെയോ നശിച്ചെന്നും വരാം!

വിവിധ ഇലക്ട്രോണിക് ഘടകങ്ങളെ ഒത്തൊരുമിപ്പിച്ച് ഇതുപോലുള്ള സര്‍ക്യൂട്ടുകള്‍ ഉണ്ടാക്കുമ്പോള്‍,അതിനായി അവയുടെ കാലുകള്‍ തമ്മില്‍ പിരിച്ചു ചേര്‍ക്കുകയോ,അല്ലെങ്കില്‍ അവയുടെ കാലുകള്‍ തമ്മില്‍ കനംകുറഞ്ഞ വയറുകള്‍ കൊണ്ട് വേണ്ടവണ്ണം യോജിപ്പിക്കുകയോ ആണല്ലോ ചെയ്യാറുള്ളത്?എന്നാല്‍ സര്‍ക്യൂട്ടുകള്‍ വലുതായി വരുമ്പോള്‍ ഇപ്പണി വലിയ പ്രയാസമാണ്.ചിലപ്പോള്‍ സര്‍ക്യൂട്ടുകള്‍ എപ്പോഴും ഒരുപോലെ പ്രവര്‍ത്തിക്കണമെന്നുമില്ല.അപ്പോള്‍ ഘടകങ്ങളെ സോള്‍ഡറിംഗ് അയണ്‍ എന്ന ഉപകരണം കൊണ്ട് വിളക്കിച്ചേര്ക്കേണ്ടി വരും.ഇത് ഉയര്‍ന്ന വൈദ്യുതിയിലുള്ള കളിയായതിനാല്‍ തല്ക്കാലം നമുക്കത് വേണ്ട!പകരം ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ നന്നായി നിര്‍മ്മിച്ചെടുക്കാന്‍ സഹായിക്കുന്ന “ബ്രെഡ്ബോര്‍ഡ്” എന്ന പ്രത്യേക ബോര്‍ഡ് ഉപയോഗിക്കാന്‍ നോക്കാം. അടുത്ത് പരിചയപ്പെട്ടുകഴിഞ്ഞാല്‍ കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമുള്ള ഒന്നാണ് ഈ ബ്രെഡ്ബോര്‍ഡ് എന്നറിയാമോ? ഇനി നമുക്ക് ബ്രെഡ് ബോര്‍ഡില്‍ ഒരു പുത്തന്‍ സര്‍ക്യൂട്ട് ചെയ്തെടുക്കാം!

ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 5. ബ്രെഡ് ബോര്‍ഡും സര്‍ക്യൂട്ടുകളും

ഇനി നമുക്ക് അല്‍പ്പം കൂടി മെച്ചപ്പെട്ട രീതിയില്‍ ഘടകങ്ങള്‍ ചേര്‍ത്ത് ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ തയ്യാറാക്കാന്‍ പുതിയൊരു വഴിയിലൂടെ ശ്രമിക്കാം.ഇപ്പണിയ്ക്ക് ആവശ്യമായ പ്രധാനസാമഗ്രിയാണ് ബ്രെഡ് ബോര്‍ഡ്.സമചതുരാകൃതിയിലും ദീര്‍ഘചതുരാകൃതിയിലും ഒക്കെ,വിവിധ നിറങ്ങളിലും വലിപ്പത്തിലും ഉള്ള ബ്രെഡ്ബോര്‍ഡുകള്‍ വാങ്ങാന്‍ കിട്ടുന്നുണ്ട് എന്നതിനാല്‍ നമുക്ക് ഇഷ്ടപ്പെട്ട ഒരെണ്ണം ആദ്യമേതന്നെ തെരഞ്ഞെടുക്കണം.

ബ്രെഡ്ബോര്ഡിണ്റ്റെ മുകളിലായി നിരവധി ചെറുദ്വാരങ്ങള്‍ ക്രമമായി വിന്യസിച്ചിരിക്കുന്നത് കണ്ടല്ലോ? ഈ ദ്രാരങ്ങളിലേക്കാണ് ഇലക്ട്രോണിക് ഘടകങ്ങളുടെ കാലുകള്‍ ഇറക്കിവയ്ക്കാനുള്ളത്.എത്രതവണ വേണമെങ്കിലും ഇറക്കിവയ്ക്കാനും തിരികെയെടുക്കാനും പറ്റുന്ന തരത്തില്‍ അകത്ത് സ്പ്രിംഗുകള്‍ ചേര്‍ത്തിട്ടുള്ള ഹോളുകളാണ് ഇവയെല്ലാം എങ്കിലും അതോടൊപ്പം അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതകള്‍ കൂടി അകത്തുള്ളതിനാല്‍ അവ എങ്ങനെ ഈ ദ്വാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നറിഞ്ഞശേഷം മാത്രമേ ഘടകങ്ങള്‍ ഉറപ്പിക്കാവൂ എന്നത് തുടക്കത്തിലേ പറയുകയാണ്. അങ്ങനെയല്ലെങ്കില്‍ ഘടകങ്ങള്‍ കേടാകുകയോ സര്‍ക്യൂട്ട് പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്തെന്നുവരാം!

ഇതാണ് ബ്രെഡ്ബോര്‍ഡില്‍ ആദ്യമായി നാം ചെയ്തെടുക്കാന്‍ പോകുന്ന ചെറിയൊരു ഇലക്ട്രോണിക് സര്‍ക്യൂട്ട്.ഇതാണ് വാട്ടര്‍ അലാം! അതായത് സര്‍ക്യൂട്ടിണ്റ്റെ ഇന്‍പുട്ട് പോയിണ്റ്റുകളില്‍ വെള്ളം തട്ടിയാല്‍ അപ്പോള്‍ത്തന്നെ ഉച്ചത്തില്‍ ശബ്ദം മുഴക്കുന്ന ഏറ്റവും ലളിതമായൊരു സര്‍ക്യൂട്ട് എന്നു പറയാം.ഈ സര്‍ക്യൂട്ടിനെ മഴ പെയ്യുമ്പോള്‍ പ്രവര്‍ത്തിക്കുന്ന “റെയിന്‍ അലാം” ആയും വാട്ടര്‍ ടാങ്കില്‍ വെള്ളം നിറഞ്ഞ് പുറത്തേക്കൊഴുകിയാല്‍ അതറിയിക്കുന്ന “വാട്ടര്‍ ടാങ്ക് ഓവര്‍ഫ്ളോ അലാം” ആയും ഒക്കെ അവരവരുടെ അഭിരുചിയ്ക്കനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.സര്‍ക്യൂട്ടിണ്റ്റെ ഇന്‍പുട്ട് പോയിണ്റ്റുകളാണ് ഒന്ന്,രണ്ട് എന്നിങ്ങനെ അടയാളം ചെയ്തിരിക്കുന്നത്.ഈ പോയിണ്റ്റുകള്‍ ഓരോ ചെറു ചെമ്പുകമ്പിയുമായി ബന്ധിപ്പിച്ച് (അല്ലെങ്കില്‍ തയ്യല്‍ സൂചിയായാലും മതി) ഒരു സെണ്റ്റിമീറ്റര്‍ അകലത്തില്‍ അപ്പുറമിപ്പുറമായി ഒരു കാര്‍ഡ്ബോര്‍ഡ് കഷണത്തില്‍ ഉറപ്പിക്കാമെങ്കില്‍ വളരെ നന്നായിരിക്കും.എന്നിട്ട് ഈ “സെന്‍സര്‍” ഭാഗത്തെ വെള്ളം വീഴാനിടയുള്ള ഭാഗത്ത് വച്ച ശേഷം ചെറിയ വയറുകള്‍ കൊണ്ട് സര്‍ക്യൂട്ടിണ്റ്റെ ബാക്കി ഭാഗവുമായി ബന്ധിപ്പിച്ചാല്‍ മതി.വയറുകള്‍ ഒരുപാട് നീളത്തില്‍ ഇടാതിരിക്കുന്നതാണ് നല്ലത്.ഇരുപത് മീറ്റര്‍ വരെയൊക്കെ വയര്നീളത്തില് കുഴപ്പമില്ലാതെ പ്രവര്‍ത്തിപ്പിക്കാം. 2.2കിലോ ഓം റെസിസ്റ്റര്‍ ഒരെണ്ണവും ഒന്‍പത് വോള്‍ട്ട് പീസോ-ബസര്‍ ഒരെണ്ണവും രണ്ട്എന് മൂവായിരത്തി തൊള്ളായിരത്തി നാല് എന്ന് നമ്പരുള്ള എന്‍.പി.എന്‍ ട്രാന്‍സിസ്റ്റര്‍ ഒരെണ്ണവും ഇതിനായി കരുതുക.പിന്നെ വേണ്ടത് ഒന്‍പതു വോള്‍ട്ടിണ്റ്റെ ആല്‍ക്കലൈന്‍ ബാറ്ററിയും ബ്രെഡ്ബോര്ഡും വയര്ത്തുണ്ടുകളും മാത്രമാണ്.. റെഡി?

ഇനി ഈ ഘടകങ്ങളെ കാണിച്ചിരിക്കുന്നതുപോലെ (സ്കീമാറ്റിക് ഡയഗ്രവും ഒപ്പം നല്കുന്നു) ബ്രെഡ്ബോര്‍ഡില്‍ ഉറപ്പിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കുക.എല്ലാം ഭദ്രമെന്ന് ഉറപ്പായാല്‍ അലാം പ്രവര്‍ത്തിപ്പിച്ചു നോക്കാം.ഇവിടെ ട്രാന്‍സിസ്റ്ററിണ്റ്റെ മൂന്ന് കാലുകളും ബാറ്ററിയുടെ പോസിറ്റീവും നെഗറ്റീവും അഗ്രങ്ങളും പീസോ-ബസറിണ്റ്റെ ചുവപ്പും കറുപ്പും വയറുകളും തെറ്റാതെ തന്നെ യോജിപ്പിക്കാന്‍ ശ്രദ്ധിക്കണം.ഇതേത്തുടര്‍ന്ന് മറ്റൊരു സര്‍ക്യൂട്ട് കൂടി നല്‍കുന്നുണ്ട്.ഇതില്‍ മന:പൂര്‍വ്വം തന്നെ യാതൊരു വിശദീകരണവും ഇപ്പോള്‍ നല്‍കിയിട്ടില്ല.ഈ സ്കീമാറ്റിക് ഡയഗ്രം പഠിച്ച ശേഷം സര്‍ക്യൂട്ട് ഘടകങ്ങളെല്ലാം വാങ്ങി യോജിപ്പിച്ചെടുത്ത് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുക.ശരിയായാലും ഇല്ലെങ്കിലും വിവരം അറിയിക്കണം.എന്തിനാണ് ഈ പരീക്ഷയെന്നല്ലേ ചോദ്യം?പരീക്ഷയും ഇടയ്ക്കിടെ വേണം. കാരണം പ്രവൃത്തി പരിചയം ഇലക്ട്രോണിക്സില് പരമപ്രധാനമാണ്!

തൊട്ട് മുന്‍പ് പറഞ്ഞതുപോലെ, വാട്ടര്‍ അലാം സര്‍ക്യൂട്ട് വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞെങ്കില്‍ അടുത്തതായി നല്‍കിയിരിക്കുന്ന സ്കീമാറ്റിക് സര്‍ക്യൂട്ട് ഡയഗ്രത്തെ പിന്തുടര്ന്ന് മറ്റൊരു പുതിയ സര്‍ക്യൂട്ട് ബ്രെഡ്ബോര്‍ഡില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുക.ഇതൊരു എല്‍.ഇ. ഡി ഫ്ളാഷര്‍ സര്‍ക്യൂട്ട് ആണ്!

ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 6. കപ്പാസിറ്ററുകളെ പരിചയപ്പെടാം

ഒരു “ലൈറ്റ് എമിറ്റിംഗ് ഡയോഡ്” (എല്‍.ഇ.ഡി) ഫ്ളാഷര്‍ സര്‍ക്യൂട്ട് ആണ് ഇപ്പോള്‍ നാം തയ്യാറാക്കി പരീക്ഷിച്ചത്. റെസിസ്റ്റര്‍, കപ്പാസിറ്റര്‍, ട്രാന്‍സിസ്റ്റര്‍, എല്‍.ഇ.ഡി അങ്ങനെ എല്ലാ ഘടകങ്ങളും രണ്ടെണ്ണം വീതം ഉപയോഗിച്ചിട്ടുള്ള ഈ സര്‍ക്യൂട്ട് പ്രവര്‍ത്തിക്കുമ്പോള്‍ എല്‍.ഇ.ഡികള്‍ നിശ്ചിതതാളത്തില് മാറി മാറി കത്തുകയും കെടുകയും ചെയ്യുന്നത് കാണാം.ട്രാന്‍സിസ്റ്റര്‍ എന്ന ഘടകത്തെ ഓസിലേറ്റര്‍ ആയി വയര്ചെയ്താണ് ഈ സര്‍ക്യൂട്ട് നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെ പറഞ്ഞതുപോലെ ട്രാന്‍സിസ്റ്റര്‍ എന്ന ഘടകത്തെ സിച്ച് ആയും ആമ്പ്ളിഫയര്‍ ആയും ഓസിലേറ്റര്‍ ആയും ഒക്കെ ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്.നമുക്കാവശ്യമായ രീതിയില്‍ നിശ്ചിത അളവിലും ആവൃത്തിയിലും ഉള്ള ഇലക്ട്രിക് പള്‍സുകള്‍ രൂപപ്പെടുത്തിത്തരുന്ന ഇത്തരത്തിലുള്ള ഇലക്ട്രോണിക് ഓസിലേറ്റര്‍ സര്ക്യൂട്ടൂകളെ തത്വത്തില്‍ മൂന്നായി തരം തിരിച്ചിട്ടുണ്ട്. മോണോ സ്റ്റേബിള്‍ ഓസിലേറ്റര്‍, അസ്റ്റേബിള്‍ ഓസിലേറ്റര്‍, ബൈസ്റ്റേബിള് ഓസിലേറ്റര്‍ എന്നിവയാണവ.ഓസിലേറ്റര്‍ എന്ന വാക്കിനു പകരമായി മള്‍ട്ടിവൈബ്രേറ്റര്‍ എന്നും പ്രയോഗിക്കാറുണ്ട്.

ഇലക്ട്രോണിക് ഓസിലേറ്റര്‍ സര്‍ക്യൂട്ടുകളെപ്പറ്റിയും അവ പുറത്തേക്ക് നല്കുന്ന വേവ്ഫോമുകളെപ്പറ്റിയും അല്‍പ്പം കഴിഞ്ഞ് നമുക്ക് വിശദമായി പഠിക്കാം. ഇപ്പോള്‍ ഒരു അസ്റ്റേബിള്‍ അഥവാ ഫ്രീറണ്ണിംഗ് മള്‍ട്ടിവൈബ്രേറ്റര്‍ ആയ ഈ സര്‍ക്യൂട്ടിലേക്ക് മടങ്ങാം.ഇവിടെ ഈ ഓസിലേറ്ററിണ്റ്റെ ഫ്രീക്വന്‍സി നിശ്ചയിക്കുന്നത് പ്രധാനമായും അതിലുള്ള ഇലക്ട്രോലിറ്റിക് കപ്പാസിസ്റ്ററുകള് രണ്ടെണ്ണമാണ്. ഈ ഫ്രീക്വന്സിയുടെ അളവ് മാറിയാല്‍ എല്‍.ഇ.ഡികളുടെ പ്രവര്ത്തനതാളവും മാറുന്നതായി കാണാം. ഇതൊന്ന് കണ്ടറിയുന്നതിനുവേണ്ടി സര്‍ക്യൂട്ടിലെ 10 മൈക്രോഫാരഡ് കപ്പാസിറ്ററുകള്‍ക്ക് പകരം 22 മൈക്രോഫാരഡ് കപ്പാസിറ്ററുകള്‍ ആക്കി നോക്കൂ. എല്‍.ഇ.ഡികള്‍ മിന്നുന്ന വേഗത കുറയുന്നു. ഇനി 4.7 മൈക്രോഫാരഡ് അളവുള്ള കപ്പാസിറ്ററുകള്‍ ആക്കിയാലോ? എല്‍.ഇ.ഡികളുടെ വേഗത കൂടുന്നതായി കാണാം. അതായത് കപ്പാസിറ്ററിണ്റ്റെ അളവ് ഉയരുമ്പോള്‍ ഫ്രീക്വന്‍സി താഴുകയും അളവ് താഴുമ്പോള്‍ ഫ്രീക്വന്‍സി ഉയരുകയും ചെയ്യുകയാണ്!

ഇപ്പോള്‍ പ്രാധാന്യം കിട്ടിയ കപ്പാസിറ്റര്‍ എന്ന ഘടകത്തെയാണ് അടുത്തതായി നമുക്ക് നന്നായൊന്നു പരിചയപ്പെടാനുള്ളത്. കപ്പാസിറ്ററുകള്‍ (കണ്ടന്‍സറുകള്‍) ഇല്ലാത്ത ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ വളരെക്കുറവായിരിക്കും.റെസിസ്റ്ററിണ്റ്റെ കാര്യത്തിലെന്ന പോലെ ഫിക്സഡ് കപ്പാസിറ്ററും വേരിയബിള്‍ കപ്പാസിറ്ററും ഒക്കെ നമുക്കരികിലുണ്ട്.

രണ്ടുകാലുകളാണ് ഒരു കപ്പാസിറ്ററിനുള്ളത്.ഇതില്‍ പോസിറ്റീവും നെഗറ്റീവും കാലുകള്‍ പ്രത്യേകമായുള്ള കപ്പാസിറ്ററുകളെ പോളാര്‍ കപ്പാസിറ്റര്‍ എന്നും അങ്ങനെയല്ലാത്തവയെ നോണ്‍-പോളാര്‍ കപ്പാസിറ്റര്‍ എന്നുമാണ് വിളിച്ചുവരുന്നത്. പോളാര്‍ കപ്പാസിറ്ററുകളില്‍ തൊണ്ണൂറുശതമാനവും ഇലക്ട്രോളിറ്റിക് കപ്പാസിറ്ററുകള്‍ ആയിരിക്കും.ഇവയുടെ പോസിറ്റീവും നെഗറ്റീവും കാലുകള്‍ ശരിയായമട്ടില്ത്തന്നെ സര്‍ക്യൂട്ടില്‍ ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ അവയുടെ വോള്‍ട്ട് അളവും ശരിയായിരിക്കണം. എന്നാല്‍ സെറാമിക്,മൈക്ക,പേപ്പര്‍ എന്നിങ്ങനെയുള്ള ഇനത്തില്‍പ്പെടുന്ന നോണ്‍-പോളാര്‍ കപ്പാസിറ്ററുകള്‍ എങ്ങനെ വേണമെങ്കിലും സര്‍ക്യൂട്ടില്‍ ചേര്‍ക്കാം. അവയുടെ വോള്‍ട്ട് അളവ് ശരിയായിരിക്കണമെന്നു മാത്രം.

ഫാരഡ് ആണ് കപ്പാസിറ്ററിണ്റ്റെ സ്വഭാവഗുണമായ കപ്പാസിറ്റന്‍സ് സൂചിപ്പിക്കാനായുള്ളതെങ്കിലും അതല്പ്പം ഉയര്‍ന്ന അളവായതിനാല്‍ മൈക്രോ-ഫാരഡ്, പീകോ-ഫാരഡ് അളവുകളാണ് സാധാരണമായി കാണുന്നതും ഉപയോഗിക്കുന്നതും എന്നത് ഓര്‍ത്തിരിക്കുക. അളവ് സ്ഥിരമായ ഫിക്സഡ് കപ്പാസിറ്ററുകളാണ് നാം ഏറ്റവും കൂടുതലായി ഉപയോഗിക്കാറുള്ളത്. നമുക്കുതന്നെ അളവ് അല്‍പ്പസ്വല്‍പ്പം മാറ്റാനൊക്കുന്ന വേരിയബിള്‍ കപ്പാസിറ്ററുകളെ ട്രിമ്മര്‍ കപ്പാസിറ്ററുകള്‍ എന്ന പേരിലും വിളിക്കാറുണ്ട്. ചിത്രത്തില്‍ മുകള്‍ഭാഗത്ത് സ്ക്രൂപോലുള്ള ഭാഗം കാണുന്ന കപ്പാസിറ്ററുകളാണ് ട്രിമ്മര്‍ കപ്പാസിറ്ററുകള്‍. മിക്കപ്പോഴും കപ്പാസിറ്ററിണ്റ്റെ അളവായ കപ്പാസിറ്റന്‍സ്,അതിണ്റ്റെ കവചത്തില്ത്തന്നെ വ്യക്തമായി കാട്ടിയിരിക്കും. ചിലപ്പോള്‍മാത്രം റെസിസ്റ്ററിലേതുപോലെ കളര്‍ബാന്‍ഡുകള്‍ കൊണ്ട് എഴുതാറുമുണ്ട്. ഇലക്ട്രോലിറ്റിക് കപ്പാസിറ്ററെങ്കില് കൂട്ടത്തില്‍ വോള്‍ട്ട് അളവും പോസിറ്റീവ്-നെഗറ്റീവ് അടയാളങ്ങളും കാണാം. വൈദ്യുതചാര്ജ്ജിനെ താല്‍ക്കാലികമായി സംഭരിച്ചുനിര്‍ത്താന്‍ കപ്പാസിറ്ററുകള്‍ എന്ന കണ്ടന്‍സറുകള്‍ക്ക് കഴിയും.ഡിസി സപ്ളെയെ കടത്തിവിടുകയും ഇ. സി സപ്ളെയെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നൊരു പ്രത്യേക സ്വഭാവവും ഇവയ്ക്കെല്ലാമുണ്ട്!

(പത്ത് മൈക്രോഫാരഡ്/നൂറ് വോള്‍ട്ട് ഇലക്ട്രോലിറ്റിക് കപ്പാസിറ്റര്‍. നെഗറ്റീവ് അടയാളം കണ്ടല്ലോ? അത് അതുപോലെ സര്‍ക്യൂട്ടില്‍ ചേരണം)

വീണ്ടും നമുക്കൊരു എല്‍.ഇ.ഡി ഫ്ളാഷര്‍ നിര്‍മ്മിക്കാം!ഇത്തവണ നമുക്ക് പരിചയമുള്ള 555 ഐസിയാണ് വേണ്ടത്.ഈ ഐസിയുപയോഗിച്ച് ഒരു പച്ച എല്‍.ഇ.ഡി യെ ഫ്ളാഷ് ചെയ്യിക്കുന്ന ഈ സര്‍ക്യൂട്ടും അസ്റ്റേബിള്‍ (ഫ്രീ റണ്ണിംഗ് മള്‍ട്ടിവൈബ്രേറ്റര്‍) തന്നെയാണ്.മൂന്ന് റെസിസ്റ്ററുകളും ഒരു ഇലക്ട്രോലിറ്റിക് കപ്പാസിറ്ററും ഒരൊറ്റ പച്ച എല്‍.ഇ.ഡിയും മാത്രമാണ് അധികമായി വാങ്ങാനുള്ളത്. ഒന്‍പത് വോള്‍ട്ടിണ്റ്റെ ബാറ്ററിയില്ത്തന്നെ പ്രവര്‍ത്തിപ്പിക്കാം!
പത്ത് മൈക്രോഫാരഡ് കപ്പാസിറ്ററിനു പകരം മറ്റൊരു നാല്‍പ്പത്തിയേഴ് മൈക്രോഫാരഡ് കപ്പാസിറ്റര്‍ ഇട്ടുനോക്കുമ്പോള്‍ എന്താണ് കാണുന്നത്? എല്‍.ഇ.ഡിയുടെ ഫ്ളാഷിംഗ് റേറ്റ് കൂടുന്നോ കുറയുന്നോ? സ്വയം കണ്ടെത്തുക.

അടുത്ത ഭാഗത്തില്‍ കപ്പാസിറ്റര്‍ ആവശ്യമുള്ള ചെറിയൊരു അലാറം ഉണ്ടാക്കാനും,ഒപ്പം ഉറക്കമുറിയില്‍ ഉറപ്പിക്കാവുന്ന നല്ലൊരു റീഡിംഗ് ലാമ്പ് ഉണ്ടാക്കാനും പഠിക്കാം. സ്വിച്ചമര്ത്തിയാല് ഉഗ്രശബ്ദമുണ്ടാക്കുന്ന ഈ അലാറം ഒരു അസ്റ്റേബിള്‍ മള്ട്ടിവൈബ്രേറ്ററും,ആവശ്യം കഴിഞ്ഞാല്‍ തനിയേ അണയുന്ന റീഡിംഗ് ലാമ്പ് ഒരു മോണോസ്റ്റേബിള് മള്ട്ടിവൈബ്രേറ്ററും ആണ്. അവയെ പരിചയപ്പെടാനുള്ള അവസരം ഇതാ വന്നു കഴിഞ്ഞു!

ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 7. കപ്പാസിറ്ററിൽ നിന്ന് ഡയോഡിലേക്ക്

കഴിഞ്ഞ ഭാഗത്തിന്റെ തുടര്‍ച്ചയായി ഇവിടെ നമുക്കാദ്യം ഒരു ഇലക്ട്രോണിക് അലാം കാണാം.അതായത് ഒന്‍പത് വോള്‍ട്ട് ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതും പുറത്തേക്ക് കിട്ടുന്ന ശബ്ദത്തിന്റെ ടോണ്‍ നമുക്ക് ഇഷ്ടാനുസരണം മാറ്റാവുന്നതും ആയ ഒരു ഇലക്ട്രോണിക് സൌണ്ട് ജനറേറ്ററിന്റെ സര്‍ക്യൂട്ട്! 555 എന്ന ഐസിയ്ക്കൊപ്പം വെറും രണ്ട് റെസിസ്റ്ററുകള്‍, ഒരു നോണ്‍-പോളാര്‍ കപ്പാസിറ്റര്‍,
ഒരു പോളാര്‍ (ഇലക്ട്രോളിറ്റിക്) കപ്പാസിറ്റര്‍ എന്നിവയാണ് ഇവിടെ ആവശ്യമുള്ളത്. ഈ സര്‍ക്യൂട്ട് നിര്‍മ്മിക്കുന്ന ശബ്ദം പുറത്തേക്കെത്തിക്കാനായി എട്ട് ഓം അളവുള്ള ചെറിയ ഒരു ലൌഡ് സ്പീക്കര്‍ കൂടി വേണം.പോക്കറ്റ് റേഡിയോകള്‍ക്കും മറ്റുമുള്ള ഒരെണ്ണം ധാരാളമാണ്….

വാസ്തവത്തില്‍ ഇപ്പോള്‍ നാം നിര്‍മ്മിക്കുന്നത് നേരത്തെ കണ്ടതുപോലുള്ള ഒരു ഫ്രീ-റണ്ണിംഗ് ഓസിലേറ്റര്‍ തന്നെയാണ്. ഈ സമയം ഈ ഓസിലേറ്ററിണ്റ്റെ ഔട്ട്പുട്ട് ഫ്രീക്വന്സിയെന്നത് കേള്‍ക്കാന്‍ സാധ്യമായ അളവില്‍ ആയതിനാല്‍ അതൊരു അലാം ശബ്ദമായി നമുക്ക് ലഭിക്കുന്നെന്നു മാത്രം. ഐസിയുടെ ആദ്യഭാഗത്തുള്ള രണ്ട് റെസിസ്റ്ററുകളും കൂടെയുള്ള നോണ്‍-പോളാര്‍ കപ്പാസിറ്ററുമാണ് ഈ ഔട്ട്പുട്ട് ഫ്രീക്വന്സിയുടെ (അതിനാല്‍ അലാം ശബ്ദത്തിണ്റ്റെയും) തോത് നിശ്ചയിക്കുന്നത്. ഐസിയുടെ നിര്‍മ്മാതാവ് നല്‍കിയിട്ടുള്ള സൂത്രവാക്യമുപയോഗിച്ച് ഇത് നമുക്ക് കണക്കുകൂട്ടിയെടുക്കാനും ആവശ്യമെങ്കില്‍ വ്യത്യാസപ്പെടുത്തുവാനും സാധിക്കുന്നതാണ്.ഫ്രീക്വന്സിയുടെ തോത് ഹെര്‍ട്ട്സ് – കിലോ ഹെര്‍ട്ട്സ് – മെഗാഹെര്‍ട്ട്സ് എന്നീ പൊതുവായ അളവുകളില്‍ സൂചിപ്പിച്ചുവരുന്നു. ആയിരം ഹെര്‍ട്ട്സ് എന്നാല്‍ ഒരു കിലോഹെര്ട്ട്സും,ആയിരം കിലോഹെര്ട്ട്സ് എന്നാല്‍ ഒരു മെഗാഹെര്ട്ട്സും ആയി.ഇരുപത് ഹെര്‍ട്ട്സ് മുതല്‍ ഇരുപത് കിലോഹെര്ട്ട്സ് വരെ ഫ്രീക്വന്‍സിയുള്ള ശബ്ദം സാധാരണമട്ടില്‍ നമുക്ക് കേള്‍ക്കാനാവും.ഈ അലാം സര്‍ക്യൂട്ടിണ്റ്റെ ഔട്ട്പുട്ട് മാറ്റണമെങ്കില്‍ റെസിസ്റ്ററുകള്‍ അതേപടി നിര്‍ത്തിക്കൊണ്ട് കപ്പാസിറ്റര്‍ മാത്രം മാറ്റിനോക്കിയാലും മതി. ഇതിനായി സൂത്രവാക്യം കൂടി ഉപയോഗിച്ചാല്‍ കണക്കുകള്‍ കൃത്യമാകുന്നു.ഉദാഹരണത്തിന് 0.01 മൈക്രോഫാരഡ് അളവുള്ള കപ്പാസിറ്ററിനു പകരം 0.001 മൈക്രോഫാരഡ് ഒരെണ്ണം ഇട്ടുനോക്കാം.അപ്പോള്‍ ഔട്ട്പുട്ടില് ലഭിക്കുന്നത് 1.44/(10+136)0.001 = 9.86 കിലോഹെര്ട്ട്സ് എന്ന ഫ്രീക്വന്‍സിയിലുള്ള ടോണ്‍ ആയിരിക്കും.ഏകദേശം പത്ത് കിലോഹെര്ട്ട്സ് അളവോളം ഫ്രീക്വന്‍സി ഉയര്‍ന്നത് നോക്കുക.

ഇനി സ്വിച്ചമര്ത്തിയാല് അല്‍പ്പനേരം പ്രകാശിച്ചശേഷം തനിയേ കെടുന്ന ഒരു ബെഡ് റൂം ലാമ്പ് അസം ബിള്‍ ചെയ്യാം. കിടക്കമുറിയിലെ വായനയ്ക്കും മറ്റും ഉപയോഗപ്പെടുന്ന ഒന്നാണിത്.അതായത് സ്വിച്ചമര്ത്തിക്കഴിഞ്ഞാല് നിശ്ചിതനേരം കഴിയുമ്പോള്‍ വെള്ള എല്‍.ഇ.ഡി വിളക്ക് തനിയേ തന്നെ അണയുന്നതിനാല്‍ വായനയ്ക്കിടയില്‍ ഉറങ്ങിപ്പോയാലും കുഴപ്പമില്ല. അതല്ല,തുടര്‍ന്നും വെട്ടം വേണമെങ്കില്‍ ഒരിക്കല്‍ക്കൂടി സ്വിച്ച് അമര്‍ത്തിയാല്‍ മതി. ഈ സര്ക്യൂട്ടിലുള്ളതും 555 എന്ന ടൈമര്‍ ഐസി തന്നെയാണ്.എന്നാല്‍ ഈ സമയം ഇതൊരു മോണോസ്റ്റേബിള് മള്‍ട്ടിവൈബ്രേറ്റര്‍ ആയാണ് പണിയെടുക്കുന്നത്.മോണോസ്റ്റേബിള് ഓസിലേറ്ററുകളെയാണ് ടൈമറുകള് ആയി മിക്കപ്പോഴും ഉപയോഗിച്ചു കാണുന്നത്.ഈ സര്‍ക്യൂട്ടിണ്റ്റെ ആദ്യഭാഗത്തുള്ള ഒരു റെസിസ്റ്ററും കപ്പാസിറ്ററും ആണ് ടൈമിംഗ് കമ്പോണണ്റ്റുകള്.അതായത് ഇവയുടെ അളവ് മാറ്റിയാല്‍ ടൈമര്‍ നല്കുന്ന ഔട്ട്പുട്ട് എത്രനേരത്തേക്ക് എന്ന സമയ അളവും മാറ്റാം.ഈയാവശ്യത്തിനായി ഐസിയുടെ നിര്‍മ്മാതാവ് നല്‍കിയിട്ടുള്ള സൂത്രവാക്യം മനസിലാക്കുക.റെസിസ്റ്റര്‍ അല്ലെങ്കില്‍ കപ്പാസിറ്റര്‍ മാറ്റി ടൈമര്‍ സര്‍ക്യൂട്ടിനെ (അങ്ങനെ എല്‍.ഇ.ഡിയേയും) നമ്മുടെ വരുതിയ്ക്ക് കൊണ്ടുവരാന്‍ ഇത് തീര്‍ച്ചയായും സഹായിക്കും. തൂവെള്ള വെളിച്ചം തരുന്നൊരു ഹൈ-എഫിഷ്യന്‍സി വൈറ്റ് എല്‍.ഇ.ഡി തന്നെ ഇതില്‍ ഉപയോഗിക്കണം. ഏകദേശം മൂന്നരവോള്ട്ടില് കുറഞ്ഞത് പതിനഞ്ച് അല്ലങ്കില്‍ ഇരുപത് മില്ലിയാമ്പിയര്‍ കറണ്റ്റ് നല്കിയാല് ഇവ നന്നായി പ്രകാശിക്കുന്നതാണ്.സര്‍ക്യൂട്ട് പ്രവര്‍ത്തിപ്പിക്കാന്‍ ഒന്‍പത് വോള്‍ട്ട് ഹൈ-കറണ്റ്റ് ആല്‍ക്കലൈന്‍ ബാറ്ററി ഉപയോഗിക്കാം.

സൂത്രവാക്യപ്രകാരം ഇവിടെ എല്‍.ഇ.ഡി കത്തിനില്‍ക്കുന്ന സമയം നൂറ്റിപ്പത്ത് സെക്കണ്റ്റാണ് (ഏറെക്കുറെ രണ്ട് മിനിട്ടിനടുത്ത് വരുന്നുണ്ട്). കപ്പാസിറ്ററിണ്റ്റെ അളവുയര്ത്തിയാല് ഈ സമയദൈര്‍ഘ്യവും കൂട്ടാം.ഒന്നു ശ്രമിച്ചുനോക്കുക.അല്ലെങ്കില്‍ കൂടെയുള്ള റെസിസ്റ്ററിണ്റ്റെ അളവ് ഉയര്‍ത്തിയാലും മതി.

എല്‍.ഇ.ഡി എന്നാല്‍ “ലൈറ്റ് എമിറ്റിംഗ് ഡയോഡ്” ആണെന്നറിഞ്ഞെങ്കിലും ഡയോഡുമായി നേരെയൊന്ന് പരിചയപ്പെടാന്‍ ഇതുവരെ സാധിച്ചില്ലല്ലോ?അപ്പോളിനി ഡയോഡുകളുമായി ഒന്നടുക്കാം.വൈദ്യുതിയെ ഒരു ദിശയിലേക്കു മാത്രം കടത്തിവിടുന്ന സ്വഭാവമുള്ള ഇലക്ട്രോണിക് ഘടകമാണ് ഡയോഡ്. ഇ.സിയെ ഡി.സിയാക്കുന്ന റെക്ടിഫയര്‍,കറണ്റ്റിനെ ഒരു വശത്തേക്ക് മാത്രം പായിക്കുന്ന വണ്‍വേ സ്വിച്ച്, വോള്‍ട്ടേജ് നില ക്രമീകരിക്കാനുള്ള റെഗുലേറ്റര്‍ എന്നിവയായൊക്കെ ജോലിയെടുക്കാന്‍ ഡയോഡ് റെഡിയാണ്. ഇനി മിക്കപ്പോഴും കൈകാര്യം ചെയ്യേണ്ടി വരുന്ന ഡയോഡുകള്‍ ഉപയോഗിച്ചുള്ള സര്‍ക്യൂട്ടുകള്‍ ചെയ്തു നോക്കാം.മിക്കപ്പോഴും ആനോഡ്-കാഥോഡ് എന്നീ രണ്ടുകാലുകളുള്ള ഡയോഡിണ്റ്റെ പുറംകവചത്തില്‍ അതിണ്റ്റെ കാഥോഡിനടുത്തായി ഒരു കുത്തോ വരയോ കാണാം.ആനോഡും കാഥോഡും ശരിയ്ക്കുതന്നെ സര്‍ക്യൂട്ടില്‍ ചേര്‍ക്കാന്‍ ഈ മുദ്രണം ശ്രദ്ധിക്കണം.മിക്ക ഡയോഡുകളുടെയും നമ്പര്‍ അതിണ്റ്റെ കവചത്തില്‍ നേരായിത്തന്നെ കാട്ടിയിരിക്കുമെന്നതിനാല് കൈകാര്യം ചെയ്യാന്‍ അത്ര വലിയ പ്രയാസമൊന്നും വരാറില്ല.

ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 8. ഡയോഡുകളുടെ ലോകം

അര്‍ധചാലക (സെമികണ്ടക്ടര്‍) ഡയോഡുകളാണ് ഇപ്പോള്‍ വ്യാപകമായി പ്രചാരത്തിലുള്ളതെന്ന് അറിയാമായിരിക്കുമല്ലോ?അടിസ്ഥാനപരമായി വൈദ്യുതിയുടെ ഒഴുക്കിനെ ഒരു വശത്തേക്കു മാത്രം അനുവദിക്കുന്ന ഡയോഡിന് രണ്ട് ടെര്‍മിനലുകളാണുള്ളത്.ആനോഡ് (എ) എന്നും കാഥോഡ് (കെ) എന്നും ആണിവ അറിയപ്പെടുന്നത്.ഒരു ഡയോഡിണ്റ്റെ ആനോഡ് പോസിറ്റീവ് ആയും കാഥോഡ് നെഗറ്റീവ് ആയും ഇരിക്കുന്ന അവസ്ഥയില്‍ അത് ഫോര്‍വേഡ് ബയാസ് അവസ്ഥയിലാണെന്ന് പറയാം.ഈ സമയം ആനോഡില്‍ നിന്നും കാഥോഡിലൂടെ വൈദ്യുത ഒഴുക്ക് സംജാതമാകുന്നതിനാല്‍ ഡയോഡ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിയുക.നേരേ മറിച്ചുള്ള അവസ്ഥയാണെങ്കില്‍-അതായത് റിവേഴ്സ് ബയാസ്-ആണെങ്കില്‍ വൈദ്യുത ഒഴുക്ക് തടസപ്പെടും.ഈ സമയം ഡയോഡിണ്റ്റെ ആനോഡ് നെഗറ്റീവ് ആയും കാഥോഡ് പോസിറ്റീവ് ആയും ഇരിക്കുന്നു.

ഡയോഡിണ്റ്റെ അടയാളവും ടെര്‍മിനലുകളും ആണ് ഈ ചിത്രത്തില്‍ കാണുന്നത്.

രണ്ട് ലീഡുകള്‍ അഥവാ ടെര്‍മിനലുകള്‍ ഉള്ള ഡയോഡിണ്റ്റെ പുറംകവചമെന്നത് എപോക്സിയോ സ്ഫടികമോ ആയിരിക്കും.ഈ കവചത്തില്ത്തന്നെ ഡയോഡിണ്റ്റെ തനതായ നമ്പരും (പാര്‍ട്ട് നമ്പര്‍) കാഥോഡ് അഗ്രത്തെ സൂചിപ്പിക്കുന്ന അടയാളവും കാണാം.പൊതുവായി ഡയോഡുകള്‍ എ.സി സപ്ളെയെ ഡി.സി. സപ്ളെയാക്കുന്ന റെക്ടിഫിക്കേഷന്‍ ജോലിയ്ക്കായാണ് ഉപയോഗിക്കാറുള്ളത്.എന്നാല്‍ വോള്‍ട്ടേജ് നിലകള്‍ സന്തുലിതമാക്കാനുള്ള സെനര്‍ ഡയോഡുകളും,റേഡിയോതരംഗങ്ങളില്‍ നിന്ന് ശബ്ദതരം ഗങ്ങളെ വേര്‍തിരിക്കാന്‍ വേണ്ടിയുള്ള ഡിറ്റക്ടര്‍ ഡയോഡുകളും ഒക്കെ ഉപയോഗത്തിലുണ്ട്.പ്രകാശം ജനിപ്പിക്കുന്ന ലൈറ്റ് എമിറ്റിംഗ് ഡയോഡ് (എല്‍.ഇ.ഡി) നമ്മള് ഉപയോഗിച്ചുകഴിഞ്ഞു.ഇനി മറ്റൊരു തരം ഡയോഡായ ഫോട്ടോ ഡയോഡ് എന്ന പ്രകാശത്തോട് പ്രതികരിക്കുന്ന പ്രത്യേകതരം ഡയോഡ് ഉണ്ടെന്നു കൂടി അറിയുക.സെനര്‍ ഡയോഡ് – റെക്ടിഫയര്‍ ഡയോഡ് – ഫോട്ടോ ഡയോഡ് എന്നീ ക്രമത്തില്‍ ഡയോഡുകള്‍ ചിത്രത്തില്‍ക്കാണാം.

അപ്പോള്‍ നമുക്കിനി ഡയോഡുകള്‍ പ്രധാന ഘടകങ്ങളായുള്ള ഒരു സര്‍ക്യൂട്ട് നോക്കാം.ഒരു ഫോട്ടോ ഡയോഡ്,ഒരു എല്‍.ഇ.ഡി,ഒരു ട്രാന്‍സിസ്റ്റര്‍,രണ്ട് റെസിസ്റ്ററുകള്‍,ഒരു ഒന്‍പത് വോള്‍ട്ട് ബാറ്ററി എന്നിവ ചേരുന്ന ഇതൊരു ലൈറ്റ് ഡിറ്റക്ടര്‍ സര്‍ക്യൂട്ട് ആണ്.സാധാരണരീതിയില്‍ ഇതിലെ ചുവന്ന എല്‍.ഇ ഡി പ്രകാശിക്കുകയില്ല.എന്നാല്‍ ഫോട്ടോ ഡയോഡിലേക്ക് തീക്ഷ്ണവെളിച്ചം തട്ടിയാല്‍ ഉടന്‍ തന്നെ എല്‍.ഇ.ഡി പ്രകാശിക്കുകയും വെളിച്ചമില്ലാതായാല്‍ അണയുകയും ആണ് ചെയ്യുന്നത്.ഇവിടെ ഫോട്ടോ ഡയോഡ് തലതിരിച്ചാണ് (കാഥോഡ് പോസിറ്റീവ് സപ്ളെയിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു) ഘടിപ്പിച്ചിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക.ഇലക്ട്രോണിക്സ് സ്പെയര്‍പാര്‍ട്ട്സ് കടകളില്‍ കിട്ടുന്ന ഒട്ടുമിക്ക ഫോട്ടോഡയോഡുകളും ഇതിലുപയോഗിക്കാമെന്നതിനാല് പ്രത്യേകിച്ചൊരു നമ്പര്‍ നല്‍കുന്നില്ല.

ഇനി സെനര്‍ ഡയോഡ് എടുക്കാം. ഒരു വെള്ള എല്‍.ഇ.ഡി കത്താന്‍ മൂന്ന് പോയിണ്റ്റ് ആറ് വോള്‍ട്ടാണ് സാധാരണയായി ആവശ്യമുള്ളത്.അങ്ങനൊരു എല്‍.ഇ.ഡിയെ എങ്ങനെ ഒരു ഒന്‍പത് വോള്‍ട്ട് ബാറ്ററിയില്‍ കൊടുത്ത് പ്രവര്‍ത്തിപ്പിക്കാം?

അതിനൊരു കറണ്റ്റ് ലിമിറ്റിംഗ് റെസിസ്റ്റര്‍ മതിയല്ലോ എന്നു ചോദിച്ചാല്‍ അതേ എന്നാണുത്തരം.അത്തരം പരിപാടി സൂത്രവാക്യത്തിണ്റ്റെ സഹായത്തോടെ നാം ചെയ്തുനോക്കിയിട്ടുമുണ്ട്.എന്നാല്‍ കൃത്യമായ വോള്‍ട്ട് നിലയിലും ഒപ്പം കറണ്റ്റളവിലും ഇത് നടപ്പാക്കണമെങ്കില്‍ ഒരു റെസിസ്റ്ററും ഒരു സെനര്‍ ഡയോഡും സര്‍ക്യൂട്ടില്‍ ചേര്‍ത്താല്‍ നന്നായിരിക്കും. ഇവിടെ കറണ്റ്റളവ് ശരിയാക്കാന്‍ ഒരു റെസിസ്റ്ററും,വോള്‍ട്ടളവ് ശരിയാക്കാന്‍ ഒരു സെനര്‍ ഡയോഡും ചേര്‍ക്കുകയാണ്.സര്‍ക്യൂട്ട് ശ്രദ്ധിക്കുക.മൂന്നേ പോയിണ്റ്റ് ആറ് വോള്‍ട്ട്/ഇരുപത് മില്ലിയാമ്പിയര്‍ ആണ് വെള്ള എല്‍.ഇ.ഡിയ്ക്കായി ആവശ്യമുള്ളത്.കൂട്ടത്തിലുള്ള ബാറ്ററിയില്‍ നിന്നും ഒന്‍പത് വോള്‍ട്ടാണ് പുറത്തേക്ക് വരുന്നത്. ഈ കണക്കുകള്‍ വച്ച് എങ്ങനെ ഘടകങ്ങളുടെ കാര്യം തീരുമാനിക്കും?

ഒന്‍പത് – മൂന്നേ പോയിണ്റ്റ് ആറ് വോള്‍ട്ട് /ഇരുപത് മില്ലിയാമ്പിയര്‍ = ഇരുനൂറ്റി എഴുപത് ഓം!

അങ്ങനെ റെസിസ്റ്ററിണ്റ്റെ കാര്യം ശരിയായി.ഇനിയുള്ളത് വോള്‍ട്ടേജ് നിലയാണ്.അതിനായി ഒരു മൂന്നേ പോയിണ്റ്റ് ആറ് വോള്‍ട്ടിണ്റ്റെ സെനര്‍ ഡയോഡ് എടുത്ത് റിവേഴ്സ് ബയാസില്‍ ഘടിപ്പിച്ചാല്‍ മാത്രം മതി. എല്‍.ഇ.ഡിയുടെ ആനോഡിനും കാഥോഡിനും ഇടയ്ക്ക് എപ്പോഴും ഒരേയളവില്‍ മൂന്നേ പോയിണ്റ്റ് ആറ് വോള്‍ട്ട് തന്നെ കൃത്യമാക്കി നിര്‍ത്തുന്നത് സെനര്‍ ഡയോഡിണ്റ്റെ ജോലിയാണ്.ഇതിനു പകരം (ഈ സര്ക്യൂട്ടിലല്ല) അഞ്ച് വോള്‍ട്ട് സെനര്‍ ആണെങ്കില്‍ വോള്‍ട്ട് നില അഞ്ച് ആയി നിലനില്ക്കും.പൊതുവായി നോക്കിയാല്‍ സെനര്‍ ഡയോഡിണ്റ്റെ പാര്‍ട്ട് നമ്പര്‍ എന്നു പറയുന്നത് അത് കൈകാര്യം ചെയ്യുന്ന വോള്‍ട്ടളവ് ആണെന്നു മനസിലാക്കാം.കുറഞ്ഞ കറണ്റ്റളവില് പ്രവര്‍ത്തിക്കുന്ന സര്‍ക്യൂട്ടുകള്‍ മാത്രമേ ഈ രീതിയില്‍ സെനര്‍ ഡയോഡ് ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ കഴിയുകയുള്ളൂ എന്നത് പ്രത്യേകം ഓര്‍ക്കുക. കറണ്റ്റളവ് കൂടുതല്‍ വേണമെന്നുണ്ടെങ്കില്‍ ചില അധികസന്നാഹങ്ങള് കൂടി ആവശ്യമുണ്ട്.അങ്ങനുള്ളൊരു വര്‍ക്ക് ബെഞ്ച് പവര്‍സപ്ളെയുടെ നിര്‍മ്മാണരീതിയാണ് അടുത്ത ഭാഗത്തില്‍ നല്കാനുദ്ദേശിക്കുന്നത്.അപ്പോള്‍ നമുക്ക് ട്രാന്‍സ്ഫോര്‍മര്‍ എന്ന സുഹൃത്തുമായും പരിചയപ്പെടാം.

ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 9. ട്രാന്‍സ്ഫോര്‍മറും പവര്സപ്ളെയും

ഏതൊരു ഇലക്ട്രോണിക് സര്‍ക്യൂട്ടും രൂപകല്‍പ്പന നടത്തുമ്പോഴും നിര്‍മ്മിച്ചെടുത്ത് പ്രവര്‍ത്തിപ്പിക്കുമ്പോഴും പിന്നീടത് ഉപകരണരൂപത്തില് സ്ഥിരമാക്കുമ്പോഴും എല്ലാം അതിണ്റ്റെ പ്രവര്‍ത്തനത്തിനുള്ള വൈദ്യുതോര്‍ജ്ജം കൂടി നല്‍കേണ്ടതുണ്ട്.ഇതിനായി എപ്പോഴും ബാറ്ററി ഉപയോഗിക്കുകയെന്നത് പ്രായോഗികമല്ല.അതിനാലാണ് വിവിധ വോള്‍ട്ടേജ് ഔട്ട്പുട്ടുകള്‍ നല്കുന്ന പവര്‍സപ്ളെ സര്‍ക്യൂട്ടുകള്‍ ആവശ്യാനുസരണം തയ്യാറാക്കുന്നത്.ഇലക്ട്രിക് സപ്ളെ ലൈനില്‍ നിന്നും കിട്ടുന്ന ആള്‍ട്ടര്‍നേറ്റിംഗ് കറണ്റ്റ് (ഇ.സി) ഉയര്‍ന്ന അളവിലായതിനാല് അതിനെ ഇലക്ട്രോണിക് സര്‍ക്യൂട്ടിണ്റ്റെ പ്രവര്‍ത്തനത്തിനു വേണ്ട താഴ്ന്ന അളവിലുള്ള ഡയറക്ട് കറണ്റ്റ് (ഡി.സി) ആക്കി മാറ്റണമെങ്കില്‍ പവര്‍സപ്ളെ സര്‍ക്യൂട്ടില്‍ സ്റ്റെപ്-ഡൌണ്‍ ട്രാന്‍സ്ഫോര്‍മര്‍ നിര്‍ബന്ധമാണ്.ഈ സമയം നമുക്ക് ട്രാന്‍സ്ഫോര്‍മര്‍ എന്ന ഘടകത്തെ പരിചയപ്പെടാം.

ഇന്‍ഡക്ടര്‍ എന്ന ഘടകം ഏറ്റവും ലളിതമായ ഭാഷയില്‍ പറയുമ്പോള്‍ വെറുമൊരു കമ്പിച്ചുരുള്‍ മാത്രമാണ്.വൈദ്യുതി കടന്നുപോകുമ്പോള്‍ ഒരു കാന്തികമണ്ഡലം സംജാതമാകുന്ന ഈ കമ്പിച്ചുരുള്‍ തയ്യാറാക്കുന്നത് ഫോര്മര് എന്ന വസ്തുവില്‍ വേണ്ട അളവിലുള്ള കമ്പി വേണ്ടത്ര ചുറ്റുകള്‍ ചുറ്റിയെടുത്താണ്.ഫോര്മറിനുള്ളില് ആവശ്യമെങ്കില്‍ ഉള്‍പ്പെടുത്തുന്ന വസ്തുവാണ് കോര്‍ എന്നറിയപ്പെടുന്നത്.

രണ്ട് ഇന്ഡക്ടറുകള് പ്രത്യേക രീതിയില്‍ കൂട്ടിച്ചേര്‍ത്താണ് ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കാറുള്ളത്.അപ്പോള്‍ പ്രൈമറി,സെക്കണ്ടറി എന്നിങ്ങനെ രണ്ട് കമ്പിച്ചുറ്റുകള് (കോയിലുകള്‍) ഒരു ട്രാന്‍സ്ഫോര്‍മറില്‍ കാണാം. ട്രാന്‍സ്ഫോര്‍മറിണ്റ്റെ പ്രൈമറി കോയിലിലേക്കാണ് ഇന്‍പുട്ട് സപ്ളെ നല്‍കുന്നത്.പരുവപ്പെടുത്തിയ സപ്ളെയെ സെക്കണ്ടറി കോയില്‍ നിന്നും പുറത്തേക്കെടുക്കുന്നു.ട്രാന്‍സ്ഫോര്‍മറിണ്റ്റെ പ്രൈമറി-സെക്കണ്ടറി കോയിലുകള്‍ തയ്യാറാക്കാനുപയോഗിക്കുന്ന കവചിത ചെമ്പുകമ്പി (ഇനാമല്‍ഡ് കോപ്പര്‍ വയര്‍) യുടെ കനം (ഗേജ്),ചുറ്റനുപാതം (ടേണ്‍സ് റേഷ്യോ) എന്നിവയില്‍ വ്യത്യാസം വരുത്തിയാണ് വിവിധ ഉപയോഗങ്ങള്‍ക്കു പറ്റിയ ട്രാന്‍സ്ഫോര്‍മറുകള്‍ തയ്യാറാക്കുന്നത്.ഇന്‍പുട്ടിനേക്കാള്‍ ഉയര്‍ന്ന അളവിലുള്ള വൈദ്യുതി ഔട്ട്പുട്ട് ചെയ്യുന്ന ട്രാന്‍സ്ഫോര്‍മറാണ് സ്റ്റെപ്-അപ് ട്രാന്‍സ്ഫോര്‍മര്‍ എങ്കില്‍ ഇന്‍പുട്ടിനേക്കാള്‍ കുറഞ്ഞ അളവില്‍ ഔട്ട്പുട്ട് നല്‍കുന്നത് സ്റ്റെപ്-ഡൌണ്‍ ട്രാന്‍സ്ഫോര്‍മര്‍ ആണ് എന്നത് ഓര്‍ത്തിരിക്കുക.മിക്ക പവര്‍സപ്ളെ ട്രാന്‍സ്ഫോര്‍മറുകള്‍ക്കും അയണ്‍-കോര്‍ ആണുള്ളത്.ട്രാന്‍സ്ഫോര്‍മറുകള്‍ ഇ.സി സപ്ളെയില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ട്രാന്‍സ്ഫോര്‍മറിണ്റ്റെ പ്രവര്‍ത്തനത്തിനു പിന്നിലുള്ളത് “മ്യൂച്വല്‍ ഇന്‍ഡക്ഷന്‍” തത്വം ആണെന്നത് അറിയാമല്ലോ?

അപ്പോള്‍ ട്രാന്‍സ്ഫോര്‍മര്‍ കൈവശം വന്നുചേര്‍ന്ന സാഹചര്യത്തില്‍ ഇനി നമുക്കൊരു വര്‍ക്ക് ബെഞ്ച് പവര്‍സപ്ളെ അസംബിള്‍ ചെയ്യാം.ട്രാന്‍സ്ഫോര്‍മര്‍ പ്രധാന ഘടകഭാഗമായ ഈ സര്‍ക്യൂട്ടിന് പൊതുവായി ലഭ്യമായ ലൈന്‍ സപ്ളെയെ (ഇരുനൂറ്റി മുപ്പത് വോള്‍ട്ട് ഇ.സി) വിവിധാവശ്യങ്ങള്‍ക്ക് ഉപകാരപ്പെടുന്ന മട്ടില്‍ പൂജ്യം മുതല്‍ പതിനഞ്ച് വോള്‍ട്ട് വരെയുള്ള ഡി.സി. സപ്ളെയാക്കി പുറത്തേക്കു നല്‍കാനുള്ള കഴിവുണ്ട്. ഒട്ടേറേ ഘടകങ്ങളും ഒന്നിലധികം വിഭാഗങ്ങളും ഈ സര്ക്യൂട്ടിലുള്ളതിനാല് ആദ്യം സര്‍ക്യൂട്ടിണ്റ്റെ ഇലക്ട്രിക്കല്‍ ബ്ളോക്ക് ഡയഗ്രവും പിന്നാലെ യഥാര്‍ത്ഥ സ്കീമാറ്റിക് ഡയഗ്രവും പഠിച്ച ശേഷം മാത്രം നിര്‍മ്മാണം തുടങ്ങുക.പ്രവര്‍ത്തനം ഉറപ്പുവരുത്തിയശേഷം ചെയ്തെടുത്ത സര്‍ക്യൂട്ടിനെ ഉചിതമായൊരു പെട്ടിയില്‍ ഉള്‍ക്കൊള്ളിക്കുന്നത് കൊള്ളാം.വൈദ്യുതാഘാതമേല്‍ക്കാനുള്ള സാധ്യതകളെല്ലാം ഈ ഘട്ടത്തില്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ മറക്കരുത്.

ലളിതവും എന്നാല്‍ സാധാരണമായ ഇലക്ട്രോണിക്സ് വിനോദങ്ങള്‍ക്ക് പ്രയോജനപ്പേടുന്നതും ആയ ഒരു വര്‍ക്ക് ബെഞ്ച് പവര്‍സപ്ളെ തന്നെയാണിത്.സര്‍ക്യൂട്ടിലേക്ക് ഇ.സി ഇന്‍പുട്ട് നല്‍കിയശേഷം (ഈ സമയം ചുവന്ന എല്‍.ഇ.ഡി പ്രകാശിക്കണം) വേരിയബിള്‍ റെസിസ്റ്റര്‍ (പൊട്ടന്‍ഷ്യോമീറ്റര്‍) തിരിച്ച് ഔട്ട്പുട്ടിലെ വോള്‍ട്ടേജിനെ അളവുകള്‍ മാറ്റാന്‍ സാധിക്കും.ഔട്ട്പുട്ടില് കിട്ടുന്നത് എത്ര വോള്‍ട്ട് എന്നറിയിക്കാനാണ് കൂട്ടത്തിലെ ഡിസി വോള്‍ട്ട് മീറ്റര്‍ ശ്രമിക്കുന്നത്.വളരെ ശ്രദ്ധയോടെ തന്നെ ഘടകഭാഗങ്ങള്‍ യോജിപ്പിച്ച് സര്‍ക്യൂട്ട് നിര്‍മ്മിക്കാന്‍ ശ്രമിക്കുക.ട്രാന്‍സ്ഫോര്‍മര്‍,ഡയോഡുകള്‍,ട്രാന്‍സിസ്റ്റര്‍,കപ്പാസിറ്ററുകള്‍ ഇവയെല്ലാം നേരാംവണ്ണം ചേര്‍ത്തിട്ടില്ലെങ്കില്‍ സര്‍ക്യൂട്ട് പ്രവര്‍ത്തിക്കുകയില്ലെന്നു മാത്രമല്ല,പല ഘടകങ്ങളും ഉപയോഗശൂന്യമായെന്നും വന്നേക്കാം.

ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ അസംബിള്‍ ചെയ്യുമ്പോഴും പിന്നീടവ പ്രവര്‍ത്തിപ്പിക്കുമ്പോഴും അല്ലെങ്കില്‍ തകരാറുകള്‍ മാറ്റാനൊരുങ്ങുമ്പോഴും ഒക്കെ അതിലെ വിവിധഭാഗങ്ങളിലുള്ള വോള്‍ട്ട് നിലകള്‍ പരിശോധിക്കേണ്ട ആവശ്യം വരാറുണ്ട്.ഇതിനൊരു ചെറിയ വോള്‍ട്ട് മീറ്റര്‍ മതിയെങ്കിലും നമുക്കതല്ല വേണ്ടത്.ഇ.സിയും ഡിസിയും വോള്‍ട്ടും കറണ്റ്റും റെസിസ്റ്റന്‍സും എല്ലാം പരിശോധിക്കാന്‍ ഉപയോഗിക്കാവുന്ന വോള്‍ട്ട്-ഓം-ആമ്പിയര്് മീറ്റര്‍ എന്ന മള്‍ട്ടിമീറ്റര്‍ ആണ് ഇലക്ട്രോണിക്സ് പ്രിയര്‍ക്ക് നല്ലത്.ഇതു കണക്കിലെടുത്ത് ഇപ്പോള്‍ എവിടെയും ലഭിക്കുന്ന വിവിധതരം മള്‍ട്ടി മീറ്ററുകളെ നമുക്കൊന്ന് നന്നായി പരിചയപ്പെടാം.കൂട്ടത്തില്‍ എപ്പോഴും നമുക്ക് കൈകാര്യം ചെയ്യേണ്ടി വരുന്ന സോള്‍ഡറിംഗ് അയണിനെപറ്റിയും മറ്റ് പ്രധാന ഹാന്‍ഡ് ടൂളുകളെപ്പറ്റിയും കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.അതിനാല്‍ വരുന്ന അടുത്ത ഭാഗത്തില്‍ ഇലക്ട്രോണിക്സ് ഹോബിയിസ്റ്റുകള്ക്കാവശ്യമായ ടെസ്റ്റ് ഇന്സ്ട്രമണ്റ്റുകളെക്കുറിച്ചാണ് വിവരിക്കുന്നത്.

ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 10. ഇലക്ട്രോണിക്സ് ലാബും ഉപകരണങ്ങളും

ഇലക്ട്രോണിക്സിനെ ഒരു വിനോദമായി കണക്കാക്കിയാലും നമുക്കൊരു ചെറിയ ഇലക്ട്രോണിക്സ് ലാബ് (ഹോം ലാബ്) വേണമല്ലോ?മുറിയുടെ മൂലയിലോ മറ്റോ ചെറിയൊരു മേശയും അതില്‍ നല്ല വെളിച്ചം തരുന്ന ഒരു മേശവിളക്കും സജ്ജീകരിച്ചാല്‍ വീട്ടിനുള്ളിലെ ഇലക്ട്രോണിക്സ് ലാബ് തയ്യാറായിക്കഴിഞ്ഞു! ഇനി വേണ്ടത് ഇലക്ട്രോണിക്സ് ജോലികള്‍ക്കാവശ്യമായ ഉപകരണങ്ങളാണ്.ഇങ്ങനെ ആവശ്യം വരുന്ന ഉപകരണങ്ങളെ നമുക്ക് രണ്ടായി തിരിക്കാം.സോള്‍ഡറിംഗ് അയണ്‍,നോസ് പ്ളെയര്‍,കട്ടിംഗ് പ്ളെയര്‍ (വയര്‍/സൈഡ് കട്ടര്‍),ട്വീസര്‍ തുടങ്ങിയവയെല്ലാം ചേരുന്ന ഹാന്‍ഡ് ടൂളുകളാണ് ഇതിലാദ്യത്തേതെങ്കില് ലൈന്‍ ടെസ്റ്റര്‍ സ്ക്രൂ ഡ്രൈവര്‍,കണ്ടിന്യൂയിറ്റി ടെസ്റ്റര്‍,മള്‍ട്ടിമീറ്റര്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ടെസ്റ്റ് ആണ്റ്റ് മെഷര്മണ്റ്റ് ടൂളുകളാണ് രണ്ടാമത്തേത്. ഹോം ലാബിണ്റ്റെ നിത്യവും ഉള്ള ആവശ്യത്തിനായി വളരെ ഉയര്‍ന്ന വിലയ്ക്കുള്ളവ വേണമെന്നില്ല എന്നത് ഓര്‍ക്കുക.ലളിതമായതും എന്നാല്‍ ഗുണനിലവാരമുള്ളതും ആയവ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

ഘടകഭാഗങ്ങള്‍ വിളക്കിച്ചേര്‍ക്കാന്‍ സോള്‍ഡറിംഗ് അയണും,അവ എടുക്കാനും ഉറപ്പിക്കാനും മറ്റും നോസ് പ്ളെയറും വയറുകളും മറ്റും മുറിക്കാനായി കട്ടിംഗ് പ്ളെയറും ഉപയോഗിക്കാം.ചെറുഘടകങ്ങള്‍ കൈകാര്യം ചെയ്യാന്‍ ട്വീസര്‍ (കൊടില്) സഹായിക്കുന്നു.വയര്‍ കണക്ഷനുകള്‍ മുറിഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കാനാണ് കണ്ടിന്യൂയിറ്റി ടെസ്റ്റര്‍ ഉപയോഗിക്കുന്നത്.ഉയര്‍ന്ന അളവിലുള്ള ഏസി സപ്ളെയുടെ സാന്നിധ്യം അറിയിക്കുന്ന ഉപകരണമാണ് ലൈന്‍ ടെസ്റ്റര്‍. മള്‍ട്ടിമീറ്റര്‍ എന്നാല്‍ ഒരു വോള്‍ട്ട്-ഓം-ആമ്പിയര്‍ മീറ്റര്‍ ആണ്.അതായത് ഈ ഒരൊറ്റ മീറ്റര്‍ കൊണ്ട് തന്നെ വിവിധ അളവുകളിലുള്ള ഏസി വോള്‍ട്ടും ഡിസി വോള്‍ട്ടും ഏസി കറണ്റ്റും ഡിസി കറണ്റ്റും,ഒപ്പം റെസിസ്റ്റന്‍സും അളക്കാം.റെസിസ്റ്റന്‍സ് അളക്കുന്നതൊപ്പം വയറുകളുടെയും മറ്റ് ഘടകങ്ങളുടെയും കണ്ടിന്യൂയിറ്റി ശരിയാണോ എന്നറിയാനും മള്‍ട്ടിമീറ്റര്‍ മതി.അളവുകള്‍ സൂചിയും ഡയലും വഴി കാട്ടിത്തരുന്ന അനലോഗ് മള്‍ട്ടിമീറ്ററും, നേരിട്ട് അക്കങ്ങളാക്കി പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ മള്‍ട്ടിമീറ്ററും ഇപ്പോള്‍ സുലഭമാണ്. ആദ്യത്തേതിന് കൃത്യത കൂടുതലാണെങ്കില്‍ രണ്ടാമത്തേത് ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പമാണ്. അവരവര്‍ക്കിഷ്ടമുള്ളത് വാങ്ങാം!

സാധാരണമായ ലൈന്‍ ടെസ്റ്റര്‍ സ്ക്രൂഡ്രൈവറുകള്ക്കുള്ളില് ചെറിയ നിയോണ്‍ ബള്‍ബുകള്‍ ആണ് കാണുന്നത്.ഒരു ഇലക്ട്രിക് പ്ളഗ് പോയിണ്റ്റിലെ അല്ലെങ്കില്‍ കേബിളിലെ ഫേസ്,ന്യൂടല്‍ എന്നീ രണ്ടു പോയിണ്റ്റുകളില്‍ ഫേസ് പോയിണ്റ്റുമായി ബന്ധം വന്നാല്‍ നിയോണ്‍ ബള്‍ബ് പ്രകാശിച്ച് വൈദ്യുത സാന്നിധ്യം അറിയിക്കും.ഇത്തരം ടെസ്റ്ററുകള്‍ക്ക് ഉള്ളില്‍ ബാറ്ററിയിടേണ്ട ആവശ്യമില്ല.എന്നാല്‍ ചെറിയൊരു ഇലക്ട്രോണിക് ടെസ്റ്റര്‍ ആയ കണ്ടിന്യൂയിറ്റി ടെസ്റ്റര്‍ പ്രവര്‍ത്തിക്കാന്‍ അതിനുള്ളില്‍ ഒന്നോ അതിലധികമോ ബട്ടണ്‍ സെല്ലുകളോ പെന്‍ലൈറ്റ് സെല്ലുകളോ വേണ്ടി വരുന്നു.ഒരു വയറിണ്റ്റെ രണ്ട് അഗ്രങ്ങള്‍ക്കിടയില്‍ ഇവയുടെ ടെസ്റ്റ് പ്രോബും ടെസ്റ്റ് ലീഡും ബന്ധിപ്പിക്കുമ്പോള്‍ ആ വയര്‍ മുറിഞ്ഞിട്ടില്ലെങ്കില്‍ മാത്രം ടെസ്റ്ററിലുള്ള എല്‍.ഇ.ഡി കത്തുകയോ ബീപ്പര്‍ ശബ്ദിക്കുകയോ ചെയ്യുന്നത് കാണാം.കണ്ടിന്യൂയിറ്റി പരിശോധിക്കാനായി മാത്രം മള്‍ട്ടിമീറ്റര്‍ എന്ന വിലയുള്ള ഉപകരണം ഉപയോഗിക്കുന്നതിനു പകരമായിട്ടാണ് പലപ്പോഴും കണ്ടിന്യൂയിറ്റി ടെസ്റ്ററുകള്‍ പ്രയോഗിക്കുന്നത്.

മള്‍ട്ടിമീറ്റര്‍ ഏതിനമായാലും അതിന് കുറഞ്ഞത് രണ്ട് ടെസ്റ്റ് പ്രോബുകളും (ഒരു ചുവപ്പും ഒരു കറുപ്പും), ഉള്ളില്‍ ഒന്നോ അതിലധികമോ ഡ്രൈ സെല്ലുകളും ഉണ്ടായിരിക്കും.സാധാരണ അനലോഗ് മള്ട്ടിമീറ്ററുകള്ക്ക് റെസിസ്റ്റന്‍സ്/കണ്ടിന്യൂയിറ്റി അളക്കാന്‍ മാത്രമാണ് (വോള്‍ട്ട്/കറണ്റ്റ് അളവുകള്‍ക്ക് വേണ്ട) ഇലക്ട്രിക് പവര്‍ വേണ്ടത്.എന്നാല്‍ ഡിജിറ്റല്‍ മള്‍ട്ടിമീറ്ററില്‍ എന്തു പ്രവര്‍ത്തനം നടക്കണമെങ്കിലും ഇലക്ട്രിക് പവര്‍ നിര്‍ബന്ധമാണ്.മിക്ക അനലോഗ് മീറ്ററുകളും രണ്ട് പെന്‍ലൈറ്റ് സെല്ലുകള്‍ കൊണ്ട് ഇലക്ട്രിക് പവര്‍ തയ്യാറാക്കുമ്പോള്‍,ഡിജിറ്റല്‍ മീറ്ററില്‍ മിക്കപ്പോഴും ഒരു ഒന്‍പത് വോള്‍ട്ട് ബാറ്ററിയാണ് ഈ ജോലി ചെയ്യുന്നത്.മള്‍ട്ടിമീറ്ററിണ്റ്റെ ചുവപ്പ് ടെസ്റ്റ് ലീഡ് എന്നാല്‍ അത് പോസിറ്റീവ് ലീഡും കറുപ്പ് എന്നാല്‍ അത് നെഗറ്റീവ് ലീഡും ആണ്. ഡിജിറ്റല്‍ മള്‍ട്ടിമീറ്ററില്‍ ഇതെപ്പോഴും അങ്ങനെതന്നെയാണെങ്കിലും അനലോഗ് മള്‍ട്ടിമീറ്ററില്‍ റെസിസ്റ്റന്‍സ് അളക്കുന്ന നേരത്ത് മാത്രം കറുപ്പ് ടെസ്റ്റ് ലീഡ് എന്നാല്‍ പോസിറ്റീവും ചുവപ്പ് ടെസ്റ്റ് ലീഡ് എന്നാല്‍ നെഗറ്റീവും ആയി മാറാറുണ്ട്.ഇക്കാര്യം എപ്പോഴും ഓര്‍ക്കുക.

മള്‍ട്ടിമീറ്റര്‍ എങ്ങനെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാമെന്ന് വിശദമാക്കുന്ന മള്‍ട്ടിമീറ്റര്‍ ടൂട്ടോറിയല്‍ അടുത്ത ഭാഗത്തില്‍ നല്‍കുന്നതാണ്.കൂട്ടത്തില്‍ മള്ട്ടിമീറ്ററുകളുമായി ബന്ധപ്പെട്ട ചില സൂത്രവിദ്യകളും ഉള്‍പ്പെടുത്തുന്നുണ്ട്.ഇപ്പോള്‍ നമുക്കിവിടെ ലളിതമായൊരു കണ്ടിന്യൂയിറ്റി ടെസ്റ്റര്‍ സ്വന്തമായി നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങാം.സര്‍ക്യൂട്ട് അതേപടി പൂര്‍ത്തിയാക്കിയ ശേഷം സാമാന്യം വലിപ്പമുള്ളൊരു പേനയ്ക്കുള്ളിലോ മറ്റോ ഉള്‍ക്കൊള്ളിച്ചാല്‍ നന്നായിരിക്കും. ഈ സൂപ്പര്‍ സിമ്പിള്‍ കണ്ടിന്യൂയിറ്റി ടെസ്റ്ററിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും അടുത്ത ഭാഗത്തില്‍ ചേര്‍ക്കാം!

ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 11. മള്ട്ടിമീറ്ററിനെ അടുത്തറിയാം

ഇലക്ട്രോണിക്സ് ജോലികള്‍ക്കിടയില്‍ ഏസി വോള്‍ട്ട്, ഡിസി വോള്‍ട്ട്, കറണ്റ്റ്, റെസിസ്റ്റന്‍സ് എന്നിവ കൃത്യമായി അളന്നെടുക്കാനും കൂട്ടത്തില്‍ കണ്ടിന്യൂയിറ്റി പരിശോധിക്കാനും ഘടകങ്ങളുടെ പ്രാഥമിക പരിശോധന നടത്താനും എല്ലാം വോള്‍ട്ട്-ഓം-ആമ്പിയര്‍ മീറ്റര്‍ എന്ന വിവിദോദ്ദേശ മീറ്റര്‍ ഉപകരണമായ മള്‍ട്ടിമീറ്റര്‍ നമ്മെ സഹായിക്കുന്നുണ്ട്. ചിലയിനം മീറ്ററുകളില്‍ ഡയോഡ്, ട്രാന്‍സിസ്റ്റര്‍ തുടങ്ങിയ ഘടകങ്ങളെ പ്രത്യേകമായി പരിശോധിക്കാനുള്ള സംവിധാനവും താപനില അളക്കാനുള്ള സൌകര്യവും കൂടി കാണാന്‍ കഴിയും.

ടെസ്റ്റ് പ്രോബുകള്‍ ഘടിപ്പിക്കാനുള്ള സോക്കറ്റുകളും റേഞ്ച് സെലക്ട് ചെയ്യാനുള്ള റോട്ടറി നോബും ഒപ്പമൊരു നീഡില്‍-ഡയല് സജ്ജീകരണവും ആണ് അനലോഗ് മള്ട്ടിമീറ്ററിലുള്ളത്. ഡിജിറ്റല്‍ മള്ട്ടിമീറ്ററാണെങ്കില് നീഡില്‍-ഡയല് സജ്ജീകരണത്തിനു പകരം ഒരു ഡിജിറ്റല്‍ ഡിസ്പ്ളേ ആയിരിക്കും കാണുന്നത്. ഇലക്ട്രോണിക്സ് ഹോബിയിസ്റ്റുകള്‍-അവര്‍ തുടക്കക്കാരെങ്കില്‍ പ്രത്യേകിച്ചും- ഡിജിറ്റല്‍ മള്‍ട്ടിമീറ്റര്‍ ആയിരിക്കും കൂടുതല്‍ നല്ലത്. മള്‍ട്ടിമീറ്റര്‍ ഏതിനമായാലും ദീര്‍ഘനേരം ഉപയോഗിക്കാതെ മാറ്റിവയ്ക്കുകയാണെങ്കില്‍ അതിണ്റ്റെ റേഞ്ച് സെലക്ടര്‍ സ്വിച്ചിണ്റ്റെ റോട്ടറി നോബ് തിരിച്ച് അതിലെ പോയിണ്റ്റര്‍ “ഓഫ്” എന്ന അടയാളത്തിലെത്തിച്ചു നിര്‍ത്തുന്നത് മള്‍ട്ടിമീറ്ററിണ്റ്റെ ബാറ്ററിയുടെ ചാര്‍ജ്ജ് ലാഭിക്കാന്‍ സഹായിക്കുമെന്നത് മറക്കാതിരിക്കുക. ചില അനലോഗ് മീറ്ററുകളില്‍ “ഓഫ്” എന്ന പൊസിഷന്‍ കണ്ടില്ലെന്നു വരാം. അങ്ങനെയെങ്കില്‍ റോട്ടറി നോബിണ്റ്റെ പോയിണ്റ്റര്‍ റെസിസ്റ്റന്‍സ് റേഞ്ചില്‍ നിര്‍ത്താതെ പകരം ഏതെങ്കിലും വോള്‍ട്ട് (ഏസി അല്ലെങ്കില്‍ ഡിസി) റേഞ്ചിലേക്ക് മാറ്റിയിടുക.

മള്‍ട്ടിമീറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഘടകങ്ങള്‍ക്കും ഉപയോഗിക്കുന്ന ആളിനും മള്ട്ടിമീറ്ററിനു തന്നെയും വന്നേക്കാവുന്ന ദോഷങ്ങളും അപകടങ്ങളും ഒഴിവാക്കുന്നതിനായി ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഉദാഹരണത്തിന് റെസിസ്റ്റന്‍സ് റേഞ്ച് സെലക്ട് ചെയ്തിരിക്കുന്ന അവസ്ഥയില്‍ മള്‍ട്ടിമീറ്റര്‍ കൊണ്ട് വോള്‍ട്ടോ കറണ്റ്റോ അളക്കാന്‍ ശ്രമിക്കരുത്. അതുപോലെ അറിയപ്പെടാത്തൊരു വോള്‍ട്ട് നില അളക്കണമെന്നുള്ളപ്പോള് എപ്പോഴും വോള്‍ട്ട് റേഞ്ചിണ്റ്റെ ഏറ്റവും ഉയര്‍ന്ന അളവ് ഉപയോഗിക്കുന്നതാണ് നല്ല ശീലം. വളരെക്കുറഞ്ഞ അളവിലുള്ള വോള്‍ട്ടേജ് ആണ് അപ്പോഴുള്ളതെങ്കില് റീഡിംഗിലൂടെ അക്കാര്യം മനസിലാക്കിയശേഷം പടിപടിയായി റേഞ്ച് സെലക്ഷന് താഴേക്ക് കൊണ്ടുവരാം. ഇ.സി വോള്‍ട്ടും ഡിസി വോള്‍ട്ടും അളക്കാന്‍ അതത് വോള്‍ട്ട് റേഞ്ചുകള്‍ തന്നെ കൃത്യമായി ഉപയോഗിക്കുകയും വേണം.
ഇനി ഹോബിയിസ്റ്റുകള്‍ക്ക് പറ്റിയ ഒരു ഡിജിറ്റല്‍ മള്‍ട്ടിമീറ്റര്‍ എങ്ങനെ ഉപയോഗിക്കാമെന്നുള്ള പൊതുവായ സൂചനകള്‍ നോക്കാം. നേരത്തെ പറഞ്ഞതുപോലെ റെസിസ്റ്റന്‍സ്, വോള്‍ട്ട്, കറണ്റ്റ് എന്നിവയളക്കാനാണ് മള്‍ട്ടിമീറ്റര്‍ സാധാരണമായി ഉപയോഗിക്കുന്നത്. കൂട്ടത്തില്‍ റെസിസ്റ്റന്‍സ് റേഞ്ചില്‍ത്തന്നെ ഡയോഡ് തുടങ്ങിയ ചില ഘടകങ്ങളുടെ പ്രാഥമിക പരിശോധന നടത്താനും സാധിക്കുന്നു.ആദ്യം കൈവശമുള്ള ഒരു ആയിരം ഓം, അതായത് ഒരു കിലോ ഓം റെസിസ്റ്റര്‍ ശരിയാണോ എന്നു നോക്കാം. റെസിസ്റ്റര്‍ കളര്‍കോഡ് പ്രകാരം ഒത്തുനോക്കിയാണ് ഈ റെസിസ്റ്റര്‍ ഒരു കിലോ ഓം അളവുള്ളതെന്ന് മനസിലാക്കിയത്. ഇനി ഡിജിറ്റല്‍ മള്‍ട്ടിമീറ്റര്‍ ഈ അളവിനോടടുത്തുള്ള രണ്ട് കിലോ ഓം എന്ന റേഞ്ചില്‍ ആക്കിയശേഷം ഡിജിറ്റല്‍ ഡിസ്പ്ളേയിലെ റീഡിംഗ് നോക്കുക. അപ്പോള്‍ ആയിരം ഓം അളവിനടുത്തുള്ള വാല്യൂ തെളിയുന്നെങ്കില്‍ റെസിസ്റ്റര്‍ നല്ലതാണെന്നു മനസിലാക്കാം. ഈ സമയം ഡിസ്പ്ളേയില്‍ ഒന്ന് എന്നു കാണിക്കുന്നെങ്കില്‍ റെസിസ്റ്റര്‍ ഓപ്പണ്‍ അല്ലെങ്കില്‍ ഹൈ-വാല്യൂ ആയി മാറിയ അവസ്ഥയിലുള്ളതും ന്യൂനതയുള്ളതും ആയിരിക്കും.

അടുത്തതായി ഒരു ഒന്‍പത് വോള്‍ട്ട് ബാറ്ററിയുടെ വോള്‍ട്ട് നില നോക്കാം. മള്‍ട്ടിമീറ്ററിണ്റ്റെ ഡിസിവോള്ട്ട് ഇരുപത് വോള്‍ട്ട് റേഞ്ചില്‍ ആക്കിയശേഷം മീറ്ററിണ്റ്റെ ചുവപ്പും കറുപ്പും ടെസ്റ്റ് ലീഡുകള്‍ യഥാക്രമം ബാറ്ററിയുടെ പോസിറ്റീവും നെഗറ്റീവും പോയിണ്റ്റുകളുമായി ബന്ധിപ്പിക്കുക. ഈ സമയം ഒന്‍പത് വോള്ട്ടിന് തൊട്ട് താഴെയോ തൊട്ട് മുകളിലോ ഉള്ള റീഡിംഗ് ലഭിക്കുന്നെങ്കില്‍ ബാറ്ററി നല്ല ആരോഗ്യമുള്ളതാണെന്ന് തീര്ച്ചയാക്കാം.

വയറുകളും മറ്റും മുറിഞ്ഞിട്ടുണ്ടോ എന്നു നോക്കാനുള്ള കണ്ടിന്യൂയിറ്റി ടെസ്റ്റ് നടത്തണമെങ്കില്‍ മീറ്ററിണ്റ്റെ റേഞ്ച് സെലക്ടര്‍ കണ്ടിന്യൂയിറ്റി ടെസ്റ്റിനുള്ള ബസര്‍ അടയാളത്തിലേക്ക് തിരിച്ച് വയ്ക്കണം. ഈ സമയം ഡിസ്പ്ളേയില്‍ ഓപ്പണ്‍ അവസ്ഥയെ സൂചിപ്പിക്കുന്ന ഒന്ന് എന്ന അക്കം കാണാം. ഇനി പരിശോധിക്കാനുള്ള വയറിണ്റ്റെ രണ്ടറ്റങ്ങളും മീറ്ററിണ്റ്റെ രണ്ട് ലീഡുകളുമായി ചേര്‍ക്കുക. ഈ സമയം വയറിണ്റ്റെ ചാലക ശേഷിയ്ക്കനുസരിച്ച് പൂജ്യം അല്ലെങ്കില്‍ അതിന് തൊട്ടു മുകളിലുള്ള അളവ് തെളിയുന്നെങ്കില്‍ വയര്‍ മുറിഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കാം.ഈ സമയം മീറ്ററിലുള്ള ബസറില്‍ നിന്നും തുടര്‍ച്ചയായ ബീപ് ശബ്ദവും ഉയരുന്നതാണ്. മീറ്ററിണ്റ്റെ ടെസ്റ്റ്പ്രോബുകള് തമ്മില്‍ കൂട്ടിമുട്ടിച്ചാലും അത് ഷോര്‍ട്ട് അവസ്ഥയില്‍ ആകുന്നതിനാല്‍ ഡിസ്പ്ളേയില്‍ ഇതേ അളവു തന്നെ (ഫുള്‍ കണ്ടിന്യൂയിറ്റി) കാണാവുന്നതാണ്. ബസര്‍ നാദവും കേള്‍ക്കാം!

മീറ്ററിണ്റ്റെ റേഞ്ച് സെലക്ടര്‍ ഡയോഡിണ്റ്റെ അടയാളത്തിലേക്ക് തിരിച്ചു വച്ചാല്‍ ഡിസ്പ്ളേയില്‍ ഒന്ന് എന്ന (അല്ലെങ്കില്‍ ഓപ്പണ്‍ ലൂപ്പ്) അടയാളം കാണാം. ഇനി ഡയോഡിണ്റ്റെ ആനോഡ് മീറ്ററിണ്റ്റെ പോസിറ്റീവ് പ്രോബുമായും, കാഥോഡ് നെഗറ്റീവ് പ്രോബുമായും ബന്ധിപ്പിച്ചാല്‍ പൂജ്യം ഓം അല്ലെങ്കില്‍ തൊട്ടടുത്തുള്ള അളവ് ആണ് ഡിസ്പ്ളേയില്‍ വരുന്നതെങ്കില്‍ ഡയോഡ് ഷോര്‍ട്ടോ ലീക്കോ ആയിരിക്കാം. എന്നാല്‍ ഡയോഡിണ്റ്റെ ഫോര്‍വേഡ് വോള്‍ട്ടേജ് ഡ്രോപ്പ്-നടുത്തു വരുന്ന അളവ് കിട്ടുന്നെങ്കില്‍ ഡയോഡ് നല്ലതായിരിക്കും.

ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 12. ടെസ്റ്റ് ആണ്റ്റ് മെഷര്മണ്റ്റ്

ഇലക്ട്രോണിക്സ് ഒരു വിനോദമായി കണക്കാക്കിയാലും അതില്‍ ഘടകങ്ങളെ തമ്മില്‍ വിളക്കിച്ചേര്‍ത്ത് സര്‍ക്യൂട്ടുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സോള്‍ഡറിംഗ് ജോലി മുതല്‍ ബന്ധപ്പെട്ട ഘടകങ്ങളെ ശരിയായി പരിശോധിക്കാനും സര്‍ക്യൂട്ടിണ്റ്റെ പ്രവര്‍ത്തനം ഉറപ്പാക്കാനും ഉള്ള ടെസ്റ്റ് ആണ്റ്റ് മെഷര്മണ്റ്റ് ജോലികള്‍ വരെ കൈകാര്യം ചെയ്യേണ്ടതുണ്ട്.ഇക്കാര്യത്തിന് പ്രധാനമായും സോള്‍ഡറിംഗ് അയണും മള്‍ട്ടിമീറ്ററും ആണ് പൊതുവായി ഉപയോഗിക്കാറുള്ളത്.ഘടകങ്ങളുടെ സംയോജനത്തിന് സോള്‍ഡറിംഗ് അയണും ഘടകങ്ങളുടെയും സര്ക്യൂട്ടിണ്റ്റെയും പരിശോധനയ്ക്ക് മള്‍ട്ടിമീറ്ററും ഉപയോഗിച്ചു വരുന്നു.

മള്‍ട്ടിമീറ്ററിലെ കണ്ടിന്യൂയിറ്റി ടെസ്റ്റ് സൌകര്യം ഉപയോഗപ്പെടുത്തുമ്പോള്‍ വയറുകള്‍ മുറിഞ്ഞിട്ടുണ്ടോ എന്നു മുതല്‍ ഘടകങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടോ എന്നു വരെയുള്ള കാര്യങ്ങള്‍ അറിയാന്‍ സാധിക്കും. അതുപോലെ വോള്‍ട്ട് ടെസ്റ്റ് ഉപയോഗിച്ച് സര്‍ക്യൂട്ടിലെ വിവിധ ഇടങ്ങളിലുള്ള ഏസി/ ഡിസി വോള്‍ട്ടുകളും, കറണ്റ്റ് ടെസ്റ്റ് വഴി സര്‍ക്യൂട്ടുമായി ബന്ധമുള്ള വിവിധതല കറണ്റ്റൊഴുക്കുകളുടെ അളവും മനസിലാക്കാം.

ഇപ്പോഴുള്ള മിക്ക മള്ട്ടിമീറ്ററുകളിലും ഡയോഡുകളും ട്രാന്‍സിസ്റ്ററുകളും ടെസ്റ്റ് ചെയ്യാന്‍ പ്രത്യേക സജ്ജീകരണങ്ങളുള്ളതും ഒരനുഗ്രഹമാണ്.മള്‍ട്ടിമീറ്ററിലെ ടെസ്റ്റ് പ്രോബുകള്‍ ഉപയോഗിച്ചാണ് ഡയോഡ് പരിശോധിക്കുന്നതെങ്കില്‍, ട്രാന്‍സിസ്റ്റര്‍ പരിശോധിക്കാന്‍ അതിനായുള്ള പ്രത്യേക ടെസ്റ്റ് സോക്കറ്റ് ഉപയോഗിക്കാം. എന്‍.പി.എന്‍ അല്ലെങ്കില്‍ പി.എന്‍.പി എന്നിവയില്‍ ഏതിനമാണോ ട്രാന്‍സിസ്റ്റര്‍ എന്നു നോക്കിയശേഷം അതിണ്റ്റെ ബേസ്,എമിറ്റര്‍,കളക്ടര്‍ ലീഡുകള്‍ ശരിയായി ടെസ്റ്റ് സോക്കറ്റില്‍ ഇറക്കിവച്ചാല്‍ പൂജ്യം ഓം ആണ് കാണുന്നതെങ്കില്‍ അത് ഷോര്‍ട്ടും ഓപ്പണ്ലൂപ്പ് അടയാളം വീഴുന്നെങ്കില്‍ അത് ഓപ്പണും ആയിരിക്കും. അതേനേരം ട്രാന്‍സിസ്റ്റര്‍ പ്രവര്ത്തനസജ്ജമെങ്കില് ഡിസ്പ്ളേയില്‍ അതിണ്റ്റെ കറണ്റ്റ് ഗെയിന്‍ (ബീറ്റാ അഥവാ എച്ച്എഫ്ഇ) അളവ് കാണാം.നിത്യപരിചയം ഈ ജോലി എളുപ്പമാക്കും.

വിപണിയില്‍ എപ്പോഴും ലഭ്യമായ ഒരു ഡിജിറ്റല്‍ മള്‍ട്ടിമീറ്ററിണ്റ്റെ ചിത്രമാണിത്. ഈ മള്‍ട്ടിമീറ്ററിലെ ട്രാന്‍സിസ്റ്റര്‍ ടെസ്റ്റ് സോക്കറ്റ് ശ്രദ്ധിക്കുക. ഈ പരിശോധനയുടെ സമയത്ത് റോട്ടറി സ്വിച്ചിണ്റ്റെ നോബ് ഡയലിലെ എച്ച്എഫ്ഇ എന്ന അടയാളത്തിലേക്ക് തിരിച്ചുവയ്ക്കാന്‍ മറക്കരുത്.

ഇലക്ട്രോണിക് ഘടകങ്ങള്‍ക്കെല്ലാം അവയുടേതായ ഒരു തകരാര്‍ സ്വഭാവമുണ്ട്. ഇതറിഞ്ഞിരുന്നാല്‍ ഘടകപരിശോധനയും സര്‍ക്യൂട്ടിലെ കേടുപാടുകള്‍ തീര്‍ക്കലും എളുപ്പമാകും. റെസിസ്റ്ററുകള്‍ ഓപ്പണ്‍ ആകുകയോ അവയുടെ റെസിസ്റ്റന്‍സ് അളവ് തനിയേ കൂടി ഉപയോഗശൂന്യമാകുകയോ ആണ് ചെയ്യാറുള്ളത്. ഇവ ഷോര്‍ട്ട് ആകാറില്ല. എന്നാല്‍ കപ്പാസിറ്ററുകള്‍, ഡയോഡുകള്‍,ട്രാന്സിസ്റ്ററുകള് എന്നിവയില്‍ ഓപ്പണ്‍, ഷോര്‍ട്ട്, പാര്‍ഷ്യല്‍ ഷോര്‍ട്ട് (ലീക്കേജ്) തുടങ്ങിയവയെല്ലാം സംഭവിച്ചേക്കാം. നിരവധി ഘടകങ്ങള്‍ ഉള്ളിലുള്ള ഇണ്റ്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളില്‍ (ഐസികള്‍) ബന്ധപ്പെട്ട ഏതൊരു ഉള്ഘടകം തകരാറിലായാലും ആ ഐസി ഉപയോഗശൂന്യമാകും. ഐസികള്‍ ടെസ്റ്റ് ചെയ്യാന്‍ സാധാരണരീതിയില്‍ പ്രയാസമായതിനാല്‍ അതേയിനം മാറിയിട്ട് നോക്കുകയേ വഴിയുള്ളൂ.പരിധിയിലും അധികമായ വോള്‍ട്ടേജില്‍ പ്രവര്‍ത്തിച്ചാലോ, വിവിധകാരണങ്ങളാല്‍ അമിതതാപത്തില്‍ ദീര്ഘനേരന് പ്രവര്‍ത്തിച്ചാലോ ഡയോഡുകള്‍, ട്രാന്സിസ്റ്ററുകള്,ഐസികള്‍ തുടങ്ങിയ അര്‍ദ്ധചാലക ഘടകങ്ങളും ഒപ്പം കപ്പാസിറ്ററുകളും പൊട്ടിത്തെറിച്ചെന്നും വരാം!ഇത്തരത്തില്‍ പൊട്ടിത്തെറിച്ച ട്രാന്‍സിസ്റ്റര്‍, ഇലക്ട്രോലിറ്റിക് കപ്പാസിറ്റര്‍, ഇണ്റ്റഗ്രേറ്റഡ് സര്‍ക്യൂട്ട് എന്നിവയാണ് അടുത്ത ചിത്രത്തിലുള്ളത്.

നമുക്ക് പരിചിതമോ അപരിചിതമോ ആയ ഒരു ഇലക്ട്രോണിക് ഘടകത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളറിയാന്‍ ഇന്നെളുപ്പമാണ്. ആ ഘടകത്തിണ്റ്റെ നമ്പര്‍ ഇണ്റ്റര്‍നെറ്റില്‍ നല്‍കിയശേഷം തിരയുകയാണെങ്കില്‍ ആ ഘടകത്തിണ്റ്റെ ഡേറ്റാഷീറ്റുകള്‍ മിക്കപ്പോഴും സൌജന്യമായിത്തന്നെ ലഭിക്കുന്നതാണ്. ഇത്തരം ഡേറ്റാഷീറ്റുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുത്ത് ഡിജിറ്റല്‍ ലൈബ്രറിയാക്കി സൂക്ഷിക്കുന്നത് ഹോബിയിസ്റ്റുകളെ സംബന്ധിച്ചിടത്തോളം വളരെ നല്ലൊരു ശീലമാണ്. പുസ്തകങ്ങളിലൂടെ ഇത് സംഘടിപ്പിക്കുകയെന്നത് ഇക്കാലത്ത് പ്രയാസമാണെന്നത് ഓര്‍ക്കുക.ഒരു മാതൃക ഡേറ്റാഷീറ്റിണ്റ്റെ പ്രസക്തഭാഗം ഇവിടെക്കാണാം.

അതുപോലെ പൊതുവായി ഉപയോഗിക്കാറുള്ള ഘടകങ്ങളുടെയെല്ലാം ഡേറ്റാഷീറ്റുകള്‍ സമയാസമയം സം ഘടിപ്പിക്കാനും, ട്രാന്‍സിസ്റ്റര്‍ പോലുള്ള ഘടകങ്ങളുടെ പിന്വിവരങ്ങള് (പിന് ഡേറ്റാ) സമ്പാദിക്കാനും കൂടി ശ്രമിക്കുന്നത് നന്നായിരിക്കും. ഹോബിയിസ്റ്റുകള്‍ക്ക് സ്വന്തമായി നിര്മ്മിച്ചുനോക്കാന് പറ്റിയ പലതരം ഇലക്ട്രോണിക് സര്‍ക്യൂട്ടുകളും ഇണ്റ്റര്‍നെറ്റിലൂടെ കിട്ടുന്നുണ്ട്.വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നും അവരവരുടെ അഭിരുചിയ്ക്കും സാമ്പത്തികശേഷിയ്ക്കും അനുസരിച്ചുള്ളവ സംഘടിപ്പിക്കാം.

ടെലിവിഷന്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇന്‍ഫ്രാറെഡ് റിമോട്ട് കണ്ട്രോളില് നിന്നും ലഭിക്കുന്ന സിഗ്നലിനനുസൃതമായി മിന്നിമിന്നി നില്ക്കുന്ന എല്‍.ഇ.ഡി ഉള്‍പ്പെടുന്ന ഒരു ഇന്‍ഫ്രാറെഡ് സിഗ്നല്‍ ഡിറ്റക്ടറിണ്റ്റെ സര്‍ക്യൂട്ട് കൂടി നല്‍കിക്കൊണ്ട് ആദ്യഭാഗം അവസാനിപ്പിക്കുകയാണ്. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തുറന്നെഴുതുക.

ഇലക്ട്രോണിക്സ് പരമ്പര ഭാഗം 2 അധ്യായം 1. അനലോഗ് ഇലക്ട്രോണിക്സും ഡിജിറ്റല്‍ ഇലക്ട്രോണിക്സും -1

ഇലക്ട്രോണിക്സും ആയി പരിചയപ്പെട്ടപ്പോള്‍ തുടക്കത്തില്‍ നമ്മള് അടുത്തറിഞ്ഞത് അനലോഗ് ഇലക്ട്രോണിക്സ് ആണ്. ഇനി നമുക്ക് ഡിജിറ്റല്‍ ഇലക്ട്രോണിക്സിനെയാണ് കണ്ടുമുട്ടാനുള്ളത് എന്നു പറയുമ്പോള്‍ ഒരു ചോദ്യം സ്വാഭാവികമാണ്. എന്താണ് അനലോഗ് ഇലക്ട്രോണിക്സും ഡിജിറ്റല്‍ ഇലക്ട്രോണിക്സും ആയുള്ള വ്യത്യാസം?

നല്ലൊരു ചോദ്യമാണത്.ഒപ്പമുള്ള രണ്ട് ക്ളോക്കുകള്‍ കണ്ടല്ലോ? ഇതില്‍ ആദ്യത്തേത് അനലോഗ് ക്ളോക്കും രണ്ടാമത്തേത് ഡിജിറ്റല്‍ ക്ളോക്കും ആണ്. ഇവ രണ്ടും സമയം തന്നെയാണ് കാട്ടിത്തരുന്നതെങ്കിലും രണ്ടിണ്റ്റെയും പ്രവര്‍ത്തനശൈലി സാങ്കേതികാര്‍ത്ഥത്തില്‍ നോക്കിയാല്‍ ഒന്നല്ല എന്നു മനസിലാകും. ഇതുതന്നെയാണ് അനലോഗും ഡിജിറ്റലും ആയ ഇലക്ട്രോണിക്സിണ്റ്റെ കാര്യവും!

നാം ഒരു ഇലക്ട്രോണിക് സര്‍ക്യൂട്ടിലേക്ക് ഒരു വൈദ്യുത സിഗ്നലിനെ ഇന്‍പുട്ട് ആയി ആയി നല്കുന്നു എന്നു കരുതുക. ഈ സിഗ്നലിനെ അതുപോലെ തുടര്‍ച്ചയായ രൂപത്തില്‍ ഔട്ട്പുട്ടിലൂടെ നല്കാന് ആ സര്‍ക്യൂട്ടിന് കഴിയണമെങ്കില്‍ അതൊരു അനലോഗ് ഇലക്ട്രോണിക്സ് സര്‍ക്യൂട്ട് ആയിരിക്കും.അതായത് അനലോഗ് ഇലക്ട്രോണിക്സില് വൈദ്യുതസിഗ്നലുകളെ തുടര്‍ച്ചയായാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഇതേ സിഗ്നലിനെ ഒരു ഡിജിറ്റല്‍ ഇലക്ട്രോണിക് സര്‍ക്യൂട്ടിലേക്കാണ് ഇന്‍പുട്ട് ആയി നല്കുന്നതെങ്കില് ആ സിഗ്നലിനെ വെറും രണ്ട് അവസ്ഥകളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനമായിരിക്കും നടക്കപ്പെടുന്നത്. അതായത് ഒന്നുകില്‍ ഓണ്‍ എന്ന അവസ്ഥ, അല്ലെങ്കില്‍ ഓഫ് എന്ന അവസ്ഥ. ഇതില്‍ ഓണ്‍ അവസ്ഥയെ ഒന്ന് (1) എന്ന അക്കവും ഓഫ് എന്ന അവസ്ഥയെ പൂജ്യം (൦) എന്ന അക്കവും പ്രതിനിധീകരിക്കും. അതായത് അനലോഗ് ഇലക്ട്രോണിക്സില് നിന്നും വ്യത്യസ്ഥമായി ഡിജിറ്റല്‍ ഇലക്ട്രോണിക്സില് സിഗ്നലുകള്‍ രണ്ടേ രണ്ട് അവസ്ഥകളില്‍ മാത്രമായിരിക്കും നിലനില്‍ക്കുന്നത്.നമുക്ക് സുപരിചിതമായ ഇക്കാലത്തെ പല ഇലക്ട്രോണിക് ഉപകരണങ്ങളും ഡിജിറ്റല്‍ ഇലക്ട്രോണിക്സിനെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ കമ്പ്യൂട്ടര്‍ ഇതിനേറ്റവും നല്ല ഒരുദാഹരണമാണ്.

ഡിജിറ്റല്‍ ഇലക്ട്രോണിക്സില് ഓണ്‍ അല്ലെങ്കില്‍ ഓഫ് എന്നീ രണ്ട് അവസ്ഥകള്‍ മാത്രമേയുള്ളെന്ന് പറഞ്ഞല്ലോ? എന്നാല്‍ ഈ രണ്ട് അവസ്ഥകള്‍ ഒന്നിലധികം അര്‍ത്ഥതലങ്ങളില്‍ പ്രയോഗത്തിലുണ്ട്. അതായത് ഓണ്‍ എന്നാല്‍ ശരി എന്നും അല്ലെങ്കില്‍ അതേ എന്നും ഒന്ന് (1) എന്നും വരാം. അതുപോലെ ഓഫ് എന്നാല്‍ തെറ്റ് എന്നും അല്ലെങ്കില്‍ അല്ല എന്നും പൂജ്യം (൦) എന്നും ആയേക്കാം. ഡിജിറ്റല്‍ ഇലക്ട്രോണിക് സര്‍ക്യൂട്ടുകളെല്ലാം അഞ്ച് വോള്‍ട്ട് (5 വോള്‍ട്ട്) ഡിസി സപ്ളെയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍ ഓണ്‍ എന്നാല്‍ അഞ്ച് വോള്‍ട്ട് എന്നും ഓഫ് എന്നാല്‍ പൂജ്യം വോള്‍ട്ട് എന്നതും കൂടി അറിഞ്ഞിരിക്കണം

ഇലക്ട്രോണിക്സ് പരമ്പര ഭാഗം 2 അധ്യായം 2. അനലോഗ് ഇലക്ട്രോണിക്സും ഡിജിറ്റല്‍ ഇലക്ട്രോണിക്സും -2

അപ്പോള്‍ നമ്മള് ഡിജിറ്റല്‍ ഇലക്ട്രോണിക്സുമായി ഒന്നു പരിചയപ്പെടാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞല്ലോ?നാം ഒരു ഇലക്ട്രോണിക് സര്‍ക്യൂട്ടിലേക്ക് ഒരു വൈദ്യുത സിഗ്നലിനെ ഇന്‍പുട്ട് ആയി നല്കിയാല് ആ സിഗ്നലിനെ അതുപോലെ തുടര്‍ച്ചയായ രൂപത്തില്‍ ഔട്ട്പുട്ടിലൂടെ നല്കാന് അനലോഗ് സര്‍ക്യൂട്ടിന് കഴിവുണ്ട്.

എന്നാല്‍ അതേ സിഗ്നലിനെ ഒരു ഡിജിറ്റല്‍ സര്‍ക്യൂട്ടിലേക്കാണ് ഇന്‍പുട്ട് ആയി നല്കുന്നതെങ്കില് ആ സിഗ്നലിനെ വെറും രണ്ട് അവസ്ഥകളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനമായിരിക്കും നാം കാണുന്നത്. ഇതാണ് അനലോഗും ഡിജിറ്റലും ആയിട്ടുള്ള പ്രധാനവ്യത്യാസം എന്നത് എപ്പോഴും ഓര്‍ക്കുക.

ഡിജിറ്റല്‍ സര്‍ക്യൂട്ടുകളിലെ പ്രധാനഘടകങ്ങളാണ് ഗേറ്റുകള്‍ എന്ന ലോജിക് ഗേറ്റുകള്‍. തത്വത്തില്‍ ഗേറ്റ് എന്നാല്‍ ഒരിടത്തേക്കുള്ള പ്രവേശനത്തെ നിയന്ത്രിക്കുന്ന ഒന്നാണല്ലോ? ഇവിടെയും ഗേറ്റിണ്റ്റെ ജോലി അതുതന്നെയാണ്. നമുക്ക് പരിചയമുള്ള ഗേറ്റുകളെല്ലാം തുറന്നിട്ടിരുന്നാല്‍ പ്രവേശനം സാധ്യമാകുകയും അടച്ചിട്ടിരുന്നാല്‍ വഴി അടയുകയും ചെയ്യുമെങ്കില്‍, ഡിജിറ്റല്‍ സര്‍ക്യൂട്ടിലെ ഗേറ്റുകള്‍ അവയിലൂടെയുള്ള പ്രവേശനത്തിന് ചില നിയമങ്ങള്‍ കൂടി അനുസരിക്കണമെന്ന് വാശി പിടിക്കുന്നുണ്ട്. അതിനാല്‍ നിയമങ്ങള്‍ അനുസരിച്ചാല്‍ മാത്രമേ കാര്യം നടക്കുകയുള്ളൂ. ഇവിടെ ഡിജിറ്റല്‍ ഗേറ്റ് എന്നാല്‍ ഒരു ഘടകഭാഗവും കടന്നുപോകാനുള്ളത് ഡിജിറ്റല്‍ സിഗ്നലുകളും ആണെന്നത് എടുത്തു പറയേണ്ടതില്ലല്ലോ?

ഡിജിറ്റല്‍ ഇലക്ട്രോണിക്സ് സര്‍ക്യൂട്ടുകളില്‍ ഓര്, ആന്‍ഡ്, നോര്, നാന്‍ഡ്, നോട്ട് എന്നിങ്ങനെ പലതരം ലോജിക് ഗേറ്റുകള്‍ കാണാറുണ്ട്. ഇവയില്‍ ഓരോ ഗേറ്റിനും അവയുടേതായ നിയമാവലി ഉള്ളതിനാല്‍ പ്രവേശനം ആഗ്രഹിക്കുന്നെങ്കില്‍ ആ നിയമങ്ങള്‍ അതേപടി അനുസരിക്കുകയേ തരമുള്ളൂ. ഒന്നുകില്‍ 1 , അല്ലെങ്കില്‍ 0 എന്നീ രണ്ടവസ്ഥകള്‍ മാത്രമുള്ള ഡിജിറ്റല്‍ സിഗ്നലുകളും വിവിധതരം ലോജിക് ഗേറ്റുകളും തമ്മിലുള്ള ബന്ധമാണ് അടുത്ത ഭാഗത്തില്‍ നമ്മള് നന്നായി മനസിലാക്കാന്‍ പോകുന്നത്. ഇപ്പോള്‍ വിവിധ ലോജിക് ഗേറ്റുകളെപ്പറ്റിയുള്ള ചിത്രസൂചനകളിലൂടെ ഒന്ന് കണ്ണോടിച്ചോളൂ!

ഇലക്ട്രോണിക്സ് പരമ്പര ഭാഗം 2 അധ്യായം 3. ലോജിക് ഗേറ്റുകളെ പരിചയപ്പെടാം – 1

ഡിജിറ്റല്‍ ഇലക്ട്രോണിക്സ് സര്‍ക്യൂട്ടുകളിലെ പ്രധാനഘടകംങ്ങളാണ് ഡിജിറ്റല്‍ ലോജിക് ഗേറ്റുകള്‍ എന്നത് മനസിലായല്ലോ? ഇനി നമുക്ക് വിവിധഗേറ്റുകളെ പരിചയപ്പെടാം. ഏറ്റവും ലളിതമായ ലോജിക് ഗേറ്റാണ് നോട്ട് ഗേറ്റ് അഥവാ ഇന്‍ വെര്ട്ടര് ഗേറ്റ് എന്നു പറയാം. ഈ ഗേറ്റിണ്റ്റെ ഇന്‍പുട്ട് ഹൈ-സ്റ്റേറ്റില്‍ ആയിരുന്നാല്‍ അതിണ്റ്റെ ഔട്ട്പുട്ട് ലോ-സ്റ്റേറ്റിലും ഇന്‍പുട്ട് ലോ-സ്റ്റേറ്റില്‍ ആയിരുന്നാല്‍ ഔട്ട്പുട്ട് ഹൈ-സ്റ്റേറ്റിലും ആയി നില്ക്കും.അതായത് ഇന്പുട്ടിണ്റ്റെ നേര്‍വിപരീതമായിരിക്കും ഔട്ട്പുട്ട് എന്നു ചുരുക്കം! നോട്ട് ഗേറ്റിണ്റ്റെ സര്‍ക്യൂട്ട് സിംബലും, ഒപ്പം ഇന്‍പുട്ട്-ഔട്ട്പുട്ട് അവസ്ഥകളെ വ്യക്തമാക്കുന്ന ട്രൂത്ത് ടേബിളും ഒപ്പമുണ്ട്.

അടുത്ത ഗേറ്റ് ആയ ഓര് ഗേറ്റിന് കുറഞ്ഞത് രണ്ട് ഇന്‍പുട്ട് ടെര്‍മിനലുകളും ഒരു ഔട്ട്പുട്ട് ടെര്‍മിനലും ഉണ്ടായിരിക്കും. ഈ ഗേറ്റിണ്റ്റെ രണ്ട് ഇന്‍പുട്ടും ലോ ആയിരുന്നാല്‍ മാത്രമേ ഔട്ട്പുട്ട് ലോ ആയിരിക്കുകയുള്ളൂ. അല്ലാത്ത ഏത് സാഹചര്യത്തിലും ഔട്ട്പുട്ട് ഹൈ-സ്റ്റേറ്റില്‍ നിലനില്ക്കും. അതായത് ഇന്‍പുട്ടില്‍ രണ്ടില്‍ ഒന്നെങ്കിലും ഹൈ-സ്റ്റേറ്റ് എങ്കില്‍ ഔട്ട്പുട്ടും ഹൈ-സ്റ്റേറ്റ് ആയിരിക്കും.

മൂന്നാമത്തെ ഗേറ്റ് ആയ ആന്‍ഡ് ഗേറ്റിലാണെങ്കില് രണ്ട് ഇന്‍പുട്ടുകളും ഹൈ-സ്റ്റേറ്റില്‍ ആയിരുന്നാല്‍ മാത്രമേ ഔട്ട്പുട്ട് ഹൈ-സ്റ്റേറ്റില്‍ എത്തുകയുള്ളൂ. ബാക്കി അവസ്ഥകളിലെല്ലാം ഔട്ട്പുട്ട് ലോ-സ്റ്റേറ്റില്‍ ആയിരിക്കും.ആന്‍ഡ് ഗേറ്റിനും കുറഞ്ഞത് രണ്ട് ഇന്‍പുട്ടും ഒരു ഔട്ട്പുട്ടും കാണപ്പെടും.

ലോജിക് ഗേറ്റ് എന്നാല്‍ ഇന്‍പുട്ടിലെ അപ്പോഴുള്ള അവസ്ഥയ്ക്കൊത്ത ഔട്ട്പുട്ട് മാത്രം നല്കുന്ന ഒരു ഘടകഭാഗമായി കരുതുന്നതില്‍ തെറ്റില്ല. ഒരു ഡിജിറ്റല്‍ സര്‍ക്യൂട്ടിലെ ഡിജിറ്റല്‍ സിഗ്നലുകളുടെ സഞ്ചാരത്തിന് “ലോജിക്” കൂട്ടിച്ചേര്‍ക്കുകയാണ് ലോജിക് ഗേറ്റുകള്‍ ചെയ്യുന്നത്.ഇപ്പോള്‍ നമ്മള് മൂന്ന് ലോജിക് ഗേറ്റുകളെ പരിചയപ്പെട്ടു കഴിഞ്ഞു. ഇനി അടുത്തഭാഗത്തില്‍ നോര്, നാന്‍ഡ് എന്നിങ്ങനുള്ള മറ്റ് ഗേറ്റുകളെയും തുടര്‍ന്ന് അവയുടെ പ്രവര്‍ത്തനശൈലികളെയും വിശദമായി മനസിലാക്കാം.

ഇലക്ട്രോണിക്സ് പരമ്പര ഭാഗം 2 അധ്യായം 4. ലോജിക് ഗേറ്റുകളെ പരിചയപ്പെടാം – 2

ഇനി നോര് ഗേറ്റിനെയും നാന്‍ഡ് ഗേറ്റിനെയും അടുത്തറിയാം. നമുക്കറിയാവുന്ന ഓര് ഗേറ്റിണ്റ്റെ വിപരീതസ്വഭാവമുള്ള ലോജിക് ഗേറ്റ് ആണ് “നോട്ട്-ഓര്” ആയ “നോര്” ഗേറ്റ് എന്നത് ശ്രദ്ധിക്കുക. ഇതുപോലെ ആന്‍ഡ് ഗേറ്റിണ്റ്റെ നേര്‍വിപരീതമായ സ്വഭാവഗുണമാണ് “നോട്ട്-ആന്‍ഡ്” ആയ “നാന്‍ഡ്” ഗേറ്റിനുള്ളത്. രണ്ട് ഇന്‍പുട്ടുകളും ലോ-സ്റ്റേറ്റില്‍ ആയിരുന്നാല്‍ മാത്രമേ നോര് ഗേറ്റില്‍ ഹൈ-സ്റ്റേറ്റ് ഔട്ട്പുട്ട് ലഭിക്കുകയുള്ളു.ബാക്കി അവസ്ഥകളിലെല്ലാംതന്നെ നോര് ഗേറ്റിണ്റ്റെ ഔട്ട്പുട്ട് ലോ-സ്റ്റേറ്റില്ത്തന്നെ നിലനില്ക്കും.എന്നാല്‍ ഇനി നാന്‍ഡ് ഗേറ്റ് എടുത്താലോ?ഇവിടെ ഇന്‍പുട്ട് രണ്ടും ഹൈ-സ്റ്റേറ്റില്‍ ആണെങ്കില്‍ മാത്രം ഔട്ട്പുട്ട് ലോ-സ്റ്റേറ്റില്‍ എത്തുന്നു. മറ്റവസ്ഥകളിലെല്ലാം ഔട്ട്പുട്ട് ഹൈ-സ്റ്റേറ്റില്‍ ആയിരിക്കും നിലകൊള്ളുന്നത്.തത്വത്തില്‍ നോര് ഗേറ്റ് എന്നാല്‍ ഒരു നോട്ട് ഗേറ്റ് ഔട്ട്പുട്ടില് കൂട്ടിച്ചേര്‍ത്തിട്ടുള്ള ഓര് ഗേറ്റ് ആണ്. അതുപോലെ നാന്‍ഡ് ഗേറ്റ് എന്നാല്‍ ആന്‍ഡ് ഗേറ്റിണ്റ്റെ ഔട്ട്പുട്ടില് നോട്ട് ഗേറ്റ് ചേര്‍ന്നതാണ്. ഈ ഗേറ്റു കളുടെ സര്‍ക്യൂട്ട് സിംബലുകളും ട്രൂത്ത് ടേബിളും പരിശോധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയും.

ഇനി നമുക്ക് വേറിട്ടു നില്ക്കുന്നൊരു ലോജിക് ഗേറ്റിനെക്കൂടി അടുത്തുകാണാം. അതാണ് “എക്സ്ക്ളൂസീവ് ഓര് ഗേറ്റ്” എന്ന “എക്സ്-ഓര്” ഗേറ്റ്. ഒരു ഓര് ഗേറ്റ് എടുത്താല്‍ അതിണ്റ്റെ ഇന്‍പുട്ടുകളില്‍ ഒന്നെങ്കിലും (എ ഓര് ബി) ഹൈ-സ്റ്റേറ്റിലുണ്ടെങ്കില് ഔട്ട്പുട്ടും ഹൈ-സ്റ്റേറ്റില്‍ ആയിരിക്കുമല്ലോ?ഇനി ഓര് ഗേറ്റിണ്റ്റെ ട്രൂത്ത് ടേബിള്‍ കഴിഞ്ഞഭാഗത്തില്‍ നല്‍കിയത് ഒന്നു പരി ശോധിക്കാം. അവിടെക്കാണുന്നത് ഓര് ഗേറ്റിണ്റ്റെ രണ്ട് ഇന്‍പുട്ടുകളും ഹൈ-സ്റ്റേറ്റില്‍ നിന്നാലും (എ ആന്‍ഡ് ബി) ഔട്ട്പുട്ട് ഹൈ-സ്റ്റേറ്റില്‍ എത്തുന്നുണ്ട് എന്നതല്ലേ? അപ്പോള്‍ ഈ ഒരവസ്ഥയില്‍ നമ്മുടെ ഓര് ഗേറ്റ് ഒരു ഒര് ഗേറ്റ് അല്ലല്ലോ?അപ്പോള്‍ ഒാര് ഗേറ്റിണ്റ്റെ തനിഗുണമുള്ള ഒരു ഗേറ്റ് വേണ്ടി വന്നാലോ? അതിനുള്ളതാണ് എക്സ്-ഓര് ഗേറ്റ്. ഇന്‍പുട്ടില്‍ ഒന്നെങ്കിലും ഹൈ-സ്റ്റേറ്റിലുണ്ടെങ്കില് ഹൈ-സ്റ്റേറ്റ് ഔട്ട്പുട്ട് നല്‍കുകയും,എന്നാല്‍ രണ്ട് ഇന്‍പുട്ടും ഹൈ-സ്റ്റേറ്റില്‍ എങ്കില്‍ ഔട്ട്പുട്ടിനെ ലോ-സ്റ്റേറ്റിലേക്ക് മാറ്റുകയും ചെയ്യുന്ന ലോജിക് ഗേറ്റാണ് എക്സ്-ഓര് ഗേറ്റ് എന്ന് ചുരുക്കം. ഇതാ എക്സ്-ഓര് ഗേറ്റിണ്റ്റെ സര്‍ക്യൂട്ട് സിം ബലും ട്രൂത്ത് ടേബിളും!

സ്വതന്ത്രമായ ഒരു ലോജിക് ഗേറ്റ് മാത്രം ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ സര്‍ക്യൂട്ടുകള്‍ തയ്യാറാക്കുന്നത് പ്രായോഗികമായി സാധ്യമല്ലാത്ത ഒരു കാര്യമാണ്. ചിലപ്പോള്‍ ഒരേതരം ഗേറ്റുകള്‍ ഒന്നിലേറെ ഉപയോഗിച്ചും, പലപ്പോഴും വിവിധതരം ഗേറ്റുകളെ സമര്‍ത്ഥമായി സംയോജിപ്പിച്ചും ആയിരിക്കും ഡിജിറ്റല്‍ സര്‍ക്യൂട്ടുകള്‍ രൂപപ്പെടുത്തുന്നത്.

ഇത്തരത്തില്‍ ഗേറ്റുകളുടെ സങ്കലനത്തെയും അതിലൂടെ രൂപപ്പെടുന്ന ഡിജിറ്റല്‍ ഇലക്ട്രോണിക്സ് സര്‍ക്യൂട്ടുകളെയും പരിചയപ്പെട്ടുകൊണ്ട് നമുക്ക് അടുത്ത ഭാഗം ആരംഭിക്കാം

ഇലക്ട്രോണിക്സ് പരമ്പര ഭാഗം 2 അധ്യായം 5. ലോജിക് ഗേറ്റുകളെ കൂട്ടിയിണക്കാം

സ്വതന്ത്രമായ ഒരു ലോജിക് ഗേറ്റ് മാത്രം ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ സര്‍ക്യൂട്ടുകള്‍ തയ്യാറാക്കുന്നത് പ്രായോഗികമായി സാധ്യമല്ലാത്ത ഒരു കാര്യമാണ് എന്നും ചിലപ്പോള്‍ ഒരേതരം ഗേറ്റുകള്‍ ഒന്നിലേറെ ഉപയോഗിച്ചും, പലപ്പോഴും വിവിധതരം ഗേറ്റുകളെ സമര്‍ത്ഥമായി സംയോജിപ്പിച്ചും ആയിരിക്കും ഡിജിറ്റല്‍ സര്‍ക്യൂട്ടുകള്‍ രൂപപ്പെടുത്തുന്നത് എന്നും കഴിഞ്ഞ ഭാഗത്തില്‍ കണ്ടല്ലോ?ഇത്തരത്തില്‍ ലോജിക് ഗേറ്റുകളുടെ സങ്കലനത്തെയും പിന്നാലെ അതിലൂടെ രൂപപ്പെടുന്ന ഡിജിറ്റല്‍ ഇലക്ട്രോണിക്സ് സര്‍ക്യൂട്ടുകളെയും പരിചയ പ്പെട്ടുകൊണ്ട് നമുക്ക് ഈ അധ്യായം ആരംഭിക്കാം.

ഒന്നിലധികം ലോജിക് ഗേറ്റുകള്‍ ഉള്ളിലുള്ള ചിപ്പുകള്‍ (ഇണ്റ്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ – ഐസികള്‍) ആയിട്ടാണ് ലോജിക് ഗേറ്റുകള്‍ മിക്കപ്പോഴും നമുക്ക് മുന്നിലെത്തുന്നത്. ഇവയില്പ്പലതിലും നാലുമുതല്‍ ആറുവരെ സ്വതന്ത്രമായ ലോജിക് ഗേറ്റുകള്‍ കണ്ടെന്നു വരാം. എന്നാല്‍ പ്രചാരത്തിലുള്ള ഇത്തരം ലോജിക് ഗേറ്റ് ഐസികള്‍ മിക്കതും നോട്ട്, നോര്,നാന്‍ഡ് എന്നീ ലോജിക് ഗേറ്റുകളെ വഹിക്കുന്നവയായിരിക്കും. ഓര് ഗേറ്റും ആന്‍ഡ് ഗേറ്റും അടങ്ങുന്ന ലോജിക് ഗേറ്റ് ഐസികള്‍ വിരളമാണെന്നു സാരം. അപ്പോള്‍ നമുക്കൊരു ഓര് അല്ലെങ്കില്‍ ആന്‍ഡ് ഗേറ്റ് അത്യാവശ്യമായി വന്നാല്‍ ഇത്തരം ഐസികള്ക്കുള്ളിലെ മറ്റ് ലോജിക് ഗേറ്റുകളെ സമര്‍ത്ഥമായി സംയോജിപ്പിച്ച് ആവശ്യത്തിനുതകുന്ന ലോജിക് ഗേറ്റുകള്‍ രൂപപ്പെടുത്തേണ്ടി വരുന്നു. ഇതെങ്ങനെയൊക്കെ സാധ്യമാകുമെന്നാണ് ഇനി യങ്ങോട്ട് വിവരിക്കുന്നത്. തുടര്‍ന്നുള്ള ചിത്രസൂചനകള്‍ നന്നായി ശ്രദ്ധിക്കണം!

നോട്ട്,ആന്‍ഡ്, ഓര് എന്നിവയാണ് അടിസ്ഥാനപരമായുള്ള ലോജിക് ഗേറ്റുകള്‍ എന്ന് നമുക്കറിയാം. അപ്പോള്‍ നാന്‍ഡ് ഗേറ്റും നോര് ഗേറ്റും എങ്ങനെയാണുണ്ടാകുന്നത്? ഒരു ആന്‍ഡ് ഗേറ്റും നോട്ട് ഗേറ്റും (അതായത് ഇന്‍വെര്‍ട്ടര്‍ ഗേറ്റ്) ചേര്‍ത്താല്‍ നാന്‍ഡ് ഗേറ്റും, ഒരു ഓര് ഗേറ്റും നോട്ട് ഗേറ്റും ചേര്‍ത്താല്‍ നോര് ഗേറ്റും റെഡിയാണ്.

അതുപോലെ ഒരു നാന്‍ഡ് ഗേറ്റിണ്റ്റെ രണ്ട് ഇന്‍പുട്ടുകളും ഒന്നാക്കിക്കൊണ്ട് പ്രവര് ത്തിപ്പിച്ചാല് അതൊരു നോട്ട് ഗേറ്റ് ആയി മാറും. ഇക്കാര്യം കൂടുതല്‍ വ്യക്തമാകണമെങ്കില്‍ മുന്‍പ് നല്‍കിയിട്ടുള്ള ട്രൂത്ത് ടേബിളുകള്‍ മന:പാഠമാക്കേണ്ടതുണ്ട്.

ഡിജിറ്റല്‍ സര്‍ക്യൂട്ടുകളിലെ “ഹൈ-ലോ-പള്‍സ്” നിലകള്‍ പരിശോധിക്കാനുള്ള എളുപ്പ മാര്‍ഗ്ഗമാണ് ലോജിക് പ്രോബുകള്‍ നല്‍കുന്നത്. ഇനി നമുക്ക് വളരെക്കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഒരു നാന്‍ഡ് ഗേറ്റ് ഐസി മാത്രമുപയോഗിച്ചുകൊണ്ട് ഇത്തരമൊരുപകരണം വളരെ ലളിത്മായി നിര്‍മ്മിച്ചാലോ?അപ്പോള്‍ സ്വന്തമായൊരു ലോജിക് പ്രോബ് നിര്‍മ്മിക്കുകയെന്നതാണ് അടുത്ത പരിപാടി. തുടര്‍ന്ന് മറ്റ് ചില ഡിജിറ്റല്‍ ഹോബി സര്‍ക്യൂട്ടുകളും നമുക്ക് തയ്യാറാക്കണം!

ഇലക്ട്രോണിക്സ് പരമ്പര ഭാഗം 2 അധ്യായം 6. ലോജിക് പ്രോബ് നിര്‍മ്മാണം

ഡിജിറ്റല്‍ സര്‍ക്യൂട്ടുകളിലെ ഹൈ-ലോ-പള്‍സ് നിലകള്‍ പരിശോധിക്കാനുള്ള എളുപ്പ മാര്‍ഗ്ഗമാണ് ലോജിക് പ്രോബുകള്‍ ഉപയോഗിക്കുകയെന്നത്.വളരെക്കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന CD4011 എന്ന നാന്‍ഡ് ഗേറ്റ് ഐസി മാത്രമുപയോഗിച്ചുകൊണ്ട് സ്വന്തമായൊരു ലോജിക് പ്രോബ് നിര്‍മ്മിക്കുകയെന്നതാണ് അടുത്ത പരിപാടി.. രണ്ട് ഇന്‍പുട്ടുകള്‍ വീതമുള്ള സ്വതന്ത്രമായ നാല് ഗേറ്റുകളാണ് ഈ 4011 ഐസിയ്ക്കുള്ളില് ഉള്ളത്. ആ ലോജിക് പ്രോബ് നിര്‍മ്മാണം പൂര്‍ണ്ണമാക്കുക.

ലോജിക് പ്രോബ് ഉപയോഗിച്ച് ഒരു ഡിജിറ്റല്‍ സര്‍ക്യൂട്ട് പരിശോധിക്കുന്നത് എങ്ങനെയാണ്? ആദ്യമായി ലോജിക് പ്രോബില്‍ നിന്നും പുറത്തേക്ക് നീളുന്ന പോസിറ്റീവും നെഗറ്റീവും വയറുകളെ ആ സര്‍ക്യൂട്ടിലെ പോസിറ്റീവും നെഗറ്റീവും സപ്ളെ കണക്ഷനുകളുമായി ബന്ധിപ്പിക്കണം (ലോജിക് സര്‍ക്യുട്ടുകളും ലോജിക് പ്രോബുകളും സാധാരണയായി അഞ്ച് വോള്‍ട്ട് ഡിസി സപ്ളെയില്‍ പ്രവര്‍ത്തിക്കാനായാണ് തയ്യാറാക്കുന്നത് എന്നതോര്‍ക്കുക).ഇനി പരിശോധിക്കേണ്ട ഭാഗത്തായി ലോജിക് പ്രോബിണ്റ്റെ പ്രോബ് വയ്ക്കാം. ആഭാഗത്ത് ലോജിക് ഹൈ-സ്റ്റേറ്റ് ആണെങ്കില്‍ പ്രോബിലെ ചുവന്ന എല്‍.ഇ.ഡിയും ലോജിക് ലോ-സ്റ്റേറ്റ് ആണെങ്കില്‍ പച്ച എല്‍.ഇ.ഡിയും പ്രകാശിക്കുന്നതായി കാണാം.അതേസമയം അവിടെ ഒരു പള്‍സ് ആണുള്ളതെങ്കില്‍ ലോജിക് പ്രോബിലെ മഞ്ഞ എല്‍.ഇ.ഡി ആ പള്സിണ്റ്റെ താളത്തിനൊത്ത് മിന്നുന്നതായിരിക്കും.
പള്‍സോ,എന്താണത്? പള്‍സ് എന്നുദ്ദേശിച്ചത് ക്ളോക്ക് പള്സിനെയാണ്. ഡിജിറ്റല്‍ സര്‍ക്യൂട്ടുകളുടെ പ്രവര്‍ത്തനം മിക്കപ്പോഴും ഒരു ക്ളോക്ക് സിഗ്നലിനെ (ക്ളോക്ക് പള്‍സ്) ആശ്രയിച്ചായിരിക്കും നടക്കുന്നത്. ശരി, നമുക്കിനിയൊരു ലളിതമായ ക്ളോക്ക് പള്‍സ് ജനറേറ്റര്‍ സ്വന്തമായി നിര്‍മ്മിച്ചുകൊണ്ട് ഡിജിറ്റല്‍ സര്‍ക്യൂട്ടിലെ ക്ളോക്ക് പള്സുകളെപ്പറ്റി പഠിക്കാം. ഒപ്പം ഈ ലോജിക് പ്രോബിണ്റ്റെ പ്രവര്‍ത്തനവും ഒന്ന് പരിശോധിക്കാം!

കടപ്പാട്-സയന്‍സ് അങ്കിള്‍