Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / വിദ്യാഭ്യാസം / പ്രാഥമിക വിദ്യാഭ്യാസം / വിദ്യാഭ്യാസം ഒരു വിദ്യാഭാസം.
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിദ്യാഭ്യാസം ഒരു വിദ്യാഭാസം.

വിദ്യാഭ്യാസം ഒരു വിദ്യാഭാസം.

ജനങ്ങള്‍ തന്റെ മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിനായി പരക്കം പായുകയാണ്‌. നല്ല ഒരു വിദ്യഭ്യാസം ഏതൊരു രക്ഷിതാവിന്റെ സ്വപ്‌നമാണ്‌. ഒരു നല്ല വിദ്യഭ്യാസത്തിന്‌ ഒരു നല്ല വിദ്യാലയം. ഒരു സീറ്റിനു വേണ്ടി ഇല്ലാത്ത പണം കണ്ടെത്തി കുഞ്ഞിന്റെ ഇരിപ്പിടം സുരക്ഷിതമാക്കുന്നു. പക്ഷെ ഇതുകൊണ്ടൊന്നും ആയില്ല. പ്രൈവറ്റ്‌ ട്യൂഷന്‍ ഓരോ വിഷയത്തിനും പ്രത്യേകം. കൂടാതെ ഡാന്‍സ്‌ ക്ലാസ്സ്‌, സംഗീത ക്ലാസ്സ്‌, കോച്ചിംഗ്‌ ക്ലാസ്സ്‌ തുടങ്ങീ നീണ്ടു പോകുന്നു..... ദീപ സ്‌തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം.

ജ്ഞാനവും, നേട്ടവും, അംഗീകരവും, ധന സമ്പാദനവുമാണ്‌ ഇന്നത്തെ വിദ്യാഭ്യാസം കൊണ്ട്‌ ജനങ്ങള്‍ ലക്ഷ്യമിടുന്നത്‌. എന്നാല്‍ ഇതൊക്കെയാണോ വാസ്‌തവത്തില്‍ നാം നേടിയെടുക്കേണ്ടത്‌? നേടിയെടുത്ത നമ്മുടെ യുവതലമുറയുടെ അവസ്ഥ എന്താണ്‌? എങ്ങും തികഞ്ഞ അരിക്ഷതാവാസ്ഥ, അശാന്തി, സുരക്ഷിത ബോധമില്ലായ്‌മ എന്നിവയാണ്‌ അവര്‍ക്ക്‌ സമ്മാനിച്ചത്‌. ഇതിനുവേണ്ടിയാണോ രക്ഷിതകാകളായ നാം രാത്രിയും പകലും പാടു പെട്ടത്‌.
സ്റ്റേറ്റു സിലബസ്സു പ്രകാരം 7-ാം തരം വരെ എല്ലാവരേയും ജയിപ്പിക്കുന്നു. 8-ാം തരം മുതല്‍ ഇല്ലെന്നു പറയുന്നു. ഒരു വിദ്യര്‍ത്ഥി എന്ത്‌ എത്രയൊക്കെ ആര്‍ജ്ജിച്ചു എന്നറിയുവാന്‍ നിരന്തരം മൂല്യ നിര്‍ണ്ണയം അദ്ധ്യാപകര്‍ നടത്തുന്നു. വളരെ ഉത്തരവാദപ്പെട്ട ജോലിയാണ്‌. അത്‌ ഒന്നും രണ്ടും കുട്ടികളുടേതല്ല. 50ഉം 60ഉം കുട്ടികളുടേതാണെന്ന്‌ ഓര്‍ക്കണം. 10-ാം തരത്തില്‍ ഇത്രയൊക്കെ കടമ്പ കഴിഞ്ഞു വന്ന നമ്മുടെ കുട്ടികള്‍ക്ക്‌ സ്വന്തം പേരെഴുതുവാന്‍ കഴിയില്ലെന്നു വന്നാലോ? 10-ാം തരത്തില്‍ തോല്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ പ്രവണതയും നിരക്കും വളരെ കുറവാണ്‌. അതൊരു നേട്ടം തന്നെയല്ലേ?
ശരിയാണ്‌. അമേരിക്കയില്‍ 10-ാം തരം കഴിഞ്ഞ പല വിദ്യാര്‍ത്ഥികള്‍ക്കും സ്വന്തം പേരെഴുതി ഒപ്പിടുവാന്‍ കഴിയില്ലത്ര? ഇംഗ്ലീഷുകാരുടെ നാട്ടിലെ കുട്ടികല്‍ക്ക്‌ ഇംഗ്ലീഷ്‌ എഴുതാനും വായിക്കുവാനും അറിയില്ലത്ര? പാവം മലയാളിയറിയുന്നുണ്ടോ ഇക്കാര്യം? മലയാളി മലയാളം മറന്ന്‌ ഇംഗ്ലീഷിന്റെ പിന്നലെ ഇംഗ്ലിഷുകാരന്റെ പിന്നാലെ പോകുന്നു. ഇംഗ്ലണ്ടില്‍ കുട്ടികള്‍ വിദ്യാലയത്തില്‍ പോകന്നത കയ്യും വീശിയാണ്‌. രക്ഷിതാക്കള്‍ സ്‌കൂളില്‍ നടക്കുന്നത്‌ എന്താണെന്ന്‌ അറിയുന്നതു പോലുമില്ല. വര്‍ഷാവസാനം റിസള്‍ട്ട്‌ വരുമ്പോള്‍ മാത്രമാണ്‌ ജയ പരാജയം അറിയുന്നത്‌.
നിങ്ങളൊന്നു ചിന്തിച്ചു നോക്കണം എഴുത്തും വായനയും ഗണിതവും അറിയില്ലെങ്കില്‍ അതൊരു പോരായാമയാണോ? പഴയ കാലങ്ങളിലെ നമ്മുട പൂര്‍വ്വീകര്‍ക്ക്‌ ഇവയൊന്നും അറിയില്ലായെങ്കിലും പല കാര്യങ്ങളിലും അഗ്രഗണ്യന്മാരും, അതി ബുദ്ധിമാന്മാരും ആയിരുന്നു. ഇംഗ്ലീഷ്‌ മീഡിയത്തില്‍ പിറന്ന പല കുട്ടികള്‍ക്കും പ്രാപ്‌തിയും തന്റേടവും കുറവായി കാണുന്നു. ചില വിഷയങ്ങളില്‍ അറിവുണ്ടാകുമെങ്കിലും പല ഇന്റര്‍വ്യുകളിലും ജീവിതത്തില്‍ അഭിമുഖികരിക്കേണ്ട പല പ്രശനങ്ങളിലും പരാജയപ്പെടുന്നു. കുട്ടികള്‍ക്ക്‌ പരാജയ ബോധം സൃഷ്ടിക്കാതെ വിജയം കാഴ്‌ച വെയ്‌ക്കുന്ന നമ്മുടെ പഠ്യപദ്ധതി ഒരു നിലയില്‍ ശരിയാണ്‌. പഠനവൈകല്യങ്ങളെ കുറിച്ച്‌ കൂടുതല്‍ അറിവു നേടിയിരിക്കുന്ന ഇക്കാലത്ത്‌ ഇത്തരം പാഠ്യപദ്ധതികള്‍ നല്ലതാണ്‌. എന്നാല്‍ 10-ാം തരം വരെ എത്തിക്കാതെ തന്നെ അതിനു മുമ്പു തന്നെ അവരെ വഴിതിരിച്ചു വിടാവുന്നതാണ്‌. ടെക്ക്‌നിക്കലായി അഭിരുചിയുള്ളവരെ നേരത്തെ തന്നെ കണ്ടു പിടിച്ച്‌ ജൂനിയര്‍ ടെക്‌നിക്കല്‍ സ്‌കൂളിലേക്കോ, ചിത്രരചനയില്‍ വാസനയുള്ളവരെ ചിത്ര രചന പാഠശാലയിലേക്കോ വിടാം.
മുല്യാധിഷ്‌ഠ പാഠ പദ്ധതിയാണോ ഇന്നു കാണുന്നത്‌്‌. കുറച്ച്‌ കണക്കും, കുറച്ച്‌ ഫിസിക്‌സും, കെമിസ്‌ട്രിയും, ബയോളജിയും, ചരിത്രവും, ജോഗ്രഫിയും പഠിച്ചു കഴിഞ്ഞാല്‍ ഒരു വിദ്യാര്‍ഥി അവനു നേടേണ്ടതേല്ലാം നേടിക്കഴിഞ്ഞു വോ? നിങ്ങള്‍ ഉറക്കെതന്നെ ചിന്തിക്കണം. ജോലി നേടുവാനയിട്ടാണ്‌ ഈ പാഠപദ്ധതി തയ്യാറാക്കിയതെങ്കിലും അതിനു അനുയോജ്യമായ നിലയിലും ഉയരുവാന്‍ കഴിഞ്ഞില്ല. അഭ്യസ്‌ത വിദ്യകൊണ്ട അഹങ്കരിക്കുന്ന ബഹു ഭൂരിഭാഗവും തൊഴിലില്ലാതെ അലയുകയാണ്‌.അപ്പോള്‍ ഇന്നത്തെ സ്‌റ്റേറ്റ്‌ സിലസ്സായാലും, സെന്ററല്‍ സിലബസ്സായാലും ഇത്തരം വിദ്യാഭ്യാസം കൊണ്ട്‌ വലിയ പ്രയോജനം ഒന്നും ഉണ്ടായിട്ടില്ല.
വിദ്യാഭ്യാസം കൊണ്ട്‌ ജ്ഞാനം, നന്മ, വ്യക്തിത്വ വികസനം, ക്ഷമ, പക്വത, പരലസ്‌പര ധരണ, പരോപകാര ശീലം, മുതിര്‍ന്നവരെ സ്‌നഹിക്കുക, ബഹുമാനിക്കുക, പരജീവികളേയും മറ്റും സ്‌നഹിക്കുക, ബഹുമാനിക്കുക തുടങ്ങീ അനവധി അനവധി കാര്യങ്ങള്‍ നേടേണ്ടവ ഒന്നും തന്നെ നേടിയിട്ടേില്ല. വെറുതെ സായിപ്പിന്റെ പിറകെ ഓടി അവന്റെ ഉച്ഛിഷ്ടം അനുഭവിക്കാനാണ്‌ നമ്മുടെയൊക്കെ യോഗവും, വിധിയും.
നമ്മുടെ സാഹിത്യ കൃതികള്‍ പലതും പലര്‍ക്കും അറിയില്ല. എന്നാല്‍ വിശ്വ സാഹിത്യ കൃതികള്‍ എന്നു പറഞ്ഞു ടോള്‍സ്‌റ്റോയിയുടേയും, ബര്‍ണാഡ്‌ഷായുടേയും കൃതികള്‍ പലര്‍ക്കും അറിയാം. അസ്സല്‍ വായിച്ചിട്ടില്ലെങ്കലും മലായാള പരവര്‍ത്തനം വായിച്ചിട്ടുണ്ടാകും. നമ്മുടെ പഞ്ചതന്ത്രം കഥകള്‍ എത്ര പേര്‍ വായിച്ചിട്ടുണ്ടാകും. നമ്മുടെ തനതായ സംസാകരം തള്ളി തുളുമ്പുന്ന നര്‍മ്മ രസങ്ങള്‍ എത്ര പേര്‍ക്കറിയാം. ഇന്ത്യന്‍ സാഹിത്യം പോകട്ട മലയാള സാഹിത്യം തന്നെ എത്രയെത്ര പേര്‍ വായിച്ചിട്ടുണ്ടാകും? കുഞ്ചന്‍ നമ്പ്യാരുടെ കൃതികളെ കുറിച്ച്‌ എത്ര പേര്‍ മനസ്സിലാക്കിയിട്ടുണ്ടകും? ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.
പണ്ടത്തെ ഗുരുകുല സമ്പ്രദായത്തില്‍ കൊച്ചു കൊച്ചു കഥകളിലൂടെയായിരുന്നു കുട്ടികള്‍ക്ക്‌ വിദ്യ പകര്‍ന്നു കൊടുത്തിരുന്നത്‌. അതാതു കാലങ്ങളില്‍ അതാതു വിദ്യാര്‍ത്ഥികള്‍ക്ക്‌ അവര്‍ക്ക്‌ ആവശ്യമുള്ള വിദ്യകള്‍ ഗുരുക്കന്മാര്‍ പകര്‍ന്നു നല്‍കുകയായിരുന്നു. അന്നത്തെ ഗുരുക്കന്മാര്‍ക്ക്‌ അനുഭവ സമ്പത്ത്‌ ധാരളം ഉണ്ടായിരുന്നു. ഇന്നകട്ടെ ശമ്പള വര്‍ദ്ധനക്കു വേണ്ടി കൊടികള്‍ കയ്യിലേന്തി മുദ്രാവാക്യം വിളിച്ചതിന്റെ അനുഭവ സമ്പത്ത്‌ കാണും.
ഗുരു എന്നല്‍ അന്ധകാരം അകറ്റുന്നവന്‍ എന്നര്‍ത്ഥം. അതാണ്‌ ഇന്നത്തെ ഗുരുവില്‍ നിന്നുള്ള അകല്‍ച്ച. പണ്ടത്തെ ഗുരുക്കന്മാര്‍ അവരവരുടെ പ്‌ക്കലുള്ള അറിവ്‌ പകര്‍ന്നു കഴിഞ്ഞാല്‍ യോഗ്യതയുള്ള വിദ്യാര്‍ത്ഥികളെ ഉയര്‍ന്ന പഠനത്തിനായി മറ്റു ഗുരുക്കന്മാരുടെ അടുക്കലേക്ക്‌ പറഞ്ഞയക്കും. ആയോധന കലകളടക്കം, വൈദ്യശാസ്‌ത്രം, തര്‍ക്കശാസ്‌ത്രം,ജ്യോതി- ജോതിഷ ശാസ്‌ത്രം തുടങ്ങീ എല്ലാം തന്നെ അങ്ങിനയായിരുന്നു അഭ്യസിച്ചിരുന്നത്‌.
ഇന്ന്‌ പണം കൊടുത്ത്‌ എല്ലാം നേടുകയാണ്‌. അതുകൊണ്ടു തന്നെ സംസാകരത്തിന്‌, വിദ്യാഭ്യസത്തിന്‌, ജ്ഞാനത്തിന്‌ എല്ലാം മൂല്യച്യുതി സംഭവിച്ചു. പണ്ട്‌ വിദ്യയുള്ളവന്‍ ധനം സമ്പാദിച്ചിരുന്നു. ഇന്ന്‌ വിദ്യയുളളവന്‍ നാടു നീളെ പണത്തിനു വേണ്ടി തെണ്ടുന്നു. അര്‍ഹതയില്ലാത്തവര്‍ പണം കൊടുത്ത്‌ വിദ്യ നേടിയതിന്റെ അനന്തരഫലമാണ്‌ ഇന്ന്‌ നാം ഓരോരുത്തരും അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌. പണ്ട്‌ കഥ പറയുമ്പോള്‍ അതില്‍ ജീവിത ഗന്ധിയായ ഒരു കഥാസാരം കാണും. അതിന്‌ അര്‍ത്ഥവ്യാപ്‌തിയുണ്ടകും. കഥകള്‍ കുട്ടികള്‍ക്ക്‌ ഹരമാണ്‌. മുതിര്‍ന്നവര്‍ക്കും ഹരമാണ്‌. കുട്ടികള്‍ കഥകളെ അപ്പാടെ വിശ്വസിക്കുകയും, ഇളം മനസ്സുകള്‍ നന്മയെ സ്വീകരിക്കുകയും, തിന്മയെ വെറുക്കുകയും ചെയ്യുന്നു. പണ്ട്‌ മുത്തശ്ശി കഥകള്‍ക്ക്‌ പ്രഥമ സ്ഥാനം ഉണ്ടായിരുന്നു. ഇന്ന്‌ അണു കുടംബങ്ങളുടെ ആവിര്‍ഭാവത്തോടെ ആ കഥകളും പര്യാവസാനിപ്പിക്കപ്പെട്ടിരിക്കുന്നു.
പ്രിയരെ നമുക്കിപ്പോള്‍ നമ്മുടെ പൂര്‍വ്വീക സംസ്‌കൃതിയിലേക്ക്‌ മടങ്ങാം. ആധുനികം എന്നു പറഞ്ഞ്‌ സായിപ്പിന്റെ ഉച്ഛിഷ്ടം അനുഭവിക്കേണ്ടവരല്ല. ആര്യഭട്ടനും, ചരകനും സുശ്രുതനും ഒക്കെ ഭാരതീയരാണ്‌. ശാസ്‌ത്രം എന്ന അറിവ്‌ സായിപ്പിന്റെ മാത്രമല്ല. അതില്‍ ഭാരതീയന്റേയും പങ്കുണ്ട്‌. ശരിയായ വിജ്ഞാനം നമുക്ക്‌ നമ്മുടെ തനത്‌ രീതില്‍ നേടാം. പൂജ്യം വരെ കണ്ടുപിടിച്ച്‌ കോടാനു കോടികളുടെ ക്രിയകള്‍ കമ്പ്യൂട്ടര്‍ സഹായം കൂടാതെ തന്നെ പെട്ടന്ന്‌ ഗണിച്ച്‌ എടുക്കവുന്ന വിദ്യകള്‍ വരെ ഭാരതീയര്‍ വളരെ മുമ്പുതന്നെ കണ്ട്‌ു പിടിച്ചിട്ടുണ്ട്‌. വിദ്യകള്‍ പലതും നമ്മുടെ കയ്യിലിരിക്കെ മറ്റുള്ളവരുടെ അപ്പച്ചട്ടിയില്‍ കയ്യിട്ടു വാരണോ?
വിത്തമെന്തിനു മര്‍ത്ത്യനു
വിദ്യ കൈവശമുള്ളപ്പോള്‍
എന്ന ഈ വരികള്‍ ഞാന്‍ ഓര്‍ത്തു പോകുകയാണ്‌.
ഇന്ന്‌ പഠിപ്പിക്കുന്നവര്‍ക്കു്‌ എന്താണ്‌ പഠിപ്പിക്കുന്നത്‌ എന്ന്‌ അറിയില്ല. അതു കൊണ്ട്‌ പഠിക്കുന്നവര്‍ക്കും എന്താണ്‌ പഠിക്കുന്നത്‌ എന്നറിയില്ല. പഠിച്ചു പാസ്സായി വരുന്നവര്‍ക്ക്‌ ഉദ്യോഗം ലഭിക്കണമെങ്കില്‍ എഴുത്തു പരീക്ഷകളും, ഇന്റര്‍വ്യൂകളും എന്ന കടമ്പ കടക്കണം. അവിടെ കടന്നെങ്കില്‍ മാത്രമേ ഉദ്യോഗം ലഭിക്കൂ. അപ്പോള്‍ ഉറക്കമിളച്ച്‌ കഷ്ടപ്പെട്ട്‌ കുത്തിയിരന്നു പഠിച്ചതൊക്കെ വെറുതെയായല്ലോ എന്ന്‌ നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇനി നിങ്ങള്‍ പറയൂ- നമ്മുടെ കുഞ്ഞുങ്ങളെ വിദ്യഭ്യാസത്തന്റെ പേരില്‍ കഷ്ടപ്പെടുത്തണ്ടതുണ്ടോ?
കടപ്പാട് : ഡോ.മോഹന്‍.പി.ടി

 

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top