অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചരിത്രാന്വേഷികള്‍ - 2

ബെനിറ്റൊ മുസോളനി

1883 ജൂലൈ 29 ഇറ്റലിയിലെ നേമാഗ്നോയില്‍ ഫോര്‍ളിക്കടുത്തുള്ള പ്രിഡാപ്പിയോയിലാണ് മുസോളിനി ജനിച്ചത്. സോഷ്യലിസ്റ്റ് ചിന്താഗതിയുണ്ടായിരുന്ന അച്ഛന്‍ അലക്സാന്‍ഡ്രോ ഇരുമ്പു പണിക്കാരനായിരുന്നു. അമ്മ റോസ സ്കൂള്‍ അദ്ധ്യാപികയും. ബാല്യത്തില്‍ അച്ചന്റെ കൂടെ കൊല്ലപ്പണിയില്‍ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന മുസോളനി 1902 ല്‍ നിര്ബന്ദിത സൈനിക സേവനം ഒഴിവാക്കാനായി സ്വിട്സര്‍ലന്റിലേക്ക് കുടിയേറി.അവിടെ കല്‍പണിക്കാരനായി ജോലി നോക്കിയിരുന്ന മുസോളനി ,സ്വിസ് ലെ ഇറ്റാലിയന്‍ സോഷ്യലിസ്റ്റ് മൂവ്മെന്റില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു 1903 ല്‍ ഒരു പൊതുപണിമുടക്ക് നയിച തിനു മുസോളനി അറസ്റ്റിലാകുകയും ഇറ്റലിയിലേക്ക് നാട് കടത്തപ്പെടുകയും ചെയ്തു .

തിരികെ ഇറ്റലിയിലെത്തിയ മുസോളനി രണ്ട് വര്‍ഷം പട്ടാളത്തില്‍ പ്രവര്‍ത്തിക്കുകയും തുടര്‍ന്നു ഒരു ടീചര്‍ ആകുകയും ചെയ്തു .1909 ല്‍ ഓസ്ടിരിയയിലെ ഇറ്റാലിയന്‍ സംസാരിക്കുന്ന ടോറന്റ് എന്ന സിറ്റിയിലെ ലേബര്‍ പാര്‍ട്ടി സെക്രട്ടറിയായി ഒരു വര്‍ഷം പ്രവര്‍ത്തിച്ചു . തിരികെ വന്ന മുസോളനി ധാരാളമായി എഴുതുകയും , പത്രപ്രസിദ്ധീകരണവുമായി മുഴുകി . അതോടെ മുസോളനി ഇറ്റലി മുഴുവന്‍ അറിയപ്പെടുന്ന ഒരു സോഷ്യലിസ്റ്റ് നേതാവായി മാറിയിരുന്നു . ഈസമയം ഇറ്റലിയുടെ ലിബിയന്‍ അധിനിവേശം നടക്കുന്നതു . ഇതിനെതിരെ സോഷ്യലിസ്റ്റ് കക്ഷികള്‍ നടത്തിയ സമരത്തെ നയിച്ച മുസോളനി 5 മാസം ജെയിലില്‍ ആവുകയും ചെയ്തു

ഈസമയം ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടും . ഇറ്റാലിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി യുദ്ധത്തിനു എതിരായിരുന്നു , സ്വാഭാവികമായും മുസോളനിയും . കുറച്ചുനാള്‍കഴിഞു ജര്‍മനിയിലെയും തുര്‍ക്കിയിലെയും ഏകാദിപത്യ ഭരണം വീഴും എന്നു കണ്ടപ്പോള്‍ മുസോളനി യുദ്ധത്തെ അനുകൂലിചു . സോഷ്യലിസ്റ്റുകളും മുസോളനിയും രണ്ട് ചേരിയിലായി . യുദ്ധത്തെ അനുകൂലിച മുസോലനി ഇറ്റാലിയന്‍ ദേശിയത യുദ്ധം ഉയര്‍ത്തിപ്പിടിക്കും എന്ന വിശ്വാസക്കാരന്‍ ആയിരുന്നു . 1914ല്‍ മുസോളനി തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി ഫാസിസ്ട്ട് ഇന്റര്‍നാഷണല്‍ എന്ന പാര്‍ട്ടി രൂപീകരിച്ചു . അവര്‍ അവരെതന്നെ ഫാസിസ്റ്റ് എന്നാണു വിളിച്ചിരുന്നതു . തുടര്‍ന്ന് ആര്‍മിയില്‍ ചേര്‍ന്നു നല്ല പോരാട്ട വീര്യം കാഴ്ചവെച മുസോളനി 9 മാസങ്ങള്‍ക്ക് ശേഷം ഒരു ഗ്രനേഡ് സ്ഫോടനത്തില്‍ ഗുരുതരമായ പരിക്കുപറ്റി പട്ടാളത്തില്‍ നിന്നും മടങ്ങിപോന്നു .

സോഷ്യലിസത്തില്‍ നിന്നും അകന്നു തുടങ്ങിയ മുസോളനി തീവ്രദേശീയതയുടെയും വംശീയതയുടെയും വക്താവായി മാറുന്ന കാഴ്ചയാണു തുടര്‍ന്നു കാണാന്‍ കഴിയുക അതിവേഗം മുസോളനിയുടെ ആശയങ്ങള്‍ ഇറ്റാലിയന്‍ യുവത്വത്തിനിടയില്‍ ശക്തി പ്രാപിക്കുകയും 1922 ല്‍ മുസോളനിയുടെ നേത്ര്ത്വത്തില്‍ മുപ്പതിനായിരം വരുന്ന ഫാസിസ്റ്റുകള്‍ റോമിലേക്ക് മാര്‍ച്ച നടത്തുകയും ഭരണം തങ്ങളെ ഏല്‍പിക്കനം എന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു .

ന്യൂനപക്ഷ സര്‍ക്കാര്‍ ആയി അധികാരത്തില്‍ കയറിയ മുസോളനി ഏകദേശം ഒരു വര്‍ഷം കൊണ്ട് മറ്റുപാര്‍ട്ടികളെ എല്ലാം നിരോധിച്ചു ഏകകക്ഷി ഭരണം പ്രക്യാപിചു . അതോടെ ഇറ്റലി അക്ഷരാര്‍തഥ്തില്‍ പോലീസ് ഭരണമായി മാറി . എതിര്‍ക്കുന്നവരെ മുഴുവന്‍ കൊലപ്പെടുത്തി പത്രങ്ങളും ജേര്‍ണലുകളുമൊക്കെ തന്റെ വരുതിയിലാക്കി. പഴയകാല റോം സാമ്രാജ്യം പോലെ ഒരു വിശാലമായ സാമ്രാജ്യം ആയിരുന്നു മുസോളനി കണ്ട സ്വപ്നം മുസോളിനി ആളാകെ മാറുകയായിരുന്നു. രാജാവിനും മാര്‍പാപ്പയ്ക്കും മുകളിലാണ് താനെന്നു കരുതി. പല കാര്യങ്ങളും അദ്ദേഹം ഒരേ സമയത്ത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു തുടങ്ങി.

മുസോളിനിയുടെ ഫാസിസ്റ്റ് രീതികള്‍ ജനങ്ങളെ ആകെ കുഴപ്പത്തിലാഴ്ത്തി. പക്ഷെ പാര്‍ലമെന്‍റില്‍ പിന്‍തുണയുണ്ടായിരുന്ന അദ്ദേഹം എല്ലാ കാര്യങ്ങളും തന്‍റെ വരുതിക്ക് കീഴിലാക്കി. തെരഞ്ഞെടുപ്പ് രീതിയില്‍ തനിക്കനുകൂലമായ ചില കര്‍ശന മാറ്റങ്ങളും വിലക്കുകളും കൊണ്ടുവന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാ അധികാരവും സ്വന്തം കീഴിലാക്കി.

രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങള്‍ എനിക്കേ പരിഹരിക്കാന്‍ കഴിയൂ എന്നദ്ദേഹം പത്രങ്ങളിലൂടെ വിളമ്പരം ചെയ്തു. ഇറ്റലിയില്‍ പൊലീസ് ഭരണം കൊണ്ടുവന്നു. അധികാര ദുര്‍വിനിയോഗം നടത്തി ജനങ്ങളെ പീഢിപ്പിക്കാന്‍ തുടങ്ങി. പാര്‍ലമെന്‍റിലെ കീഴ് വഴക്കങ്ങളും നിയമസംഹിതകളും മാറ്റിയെഴുതി.

ഫാസിസ്റ്റ് ഭരണ വ്യവസ്ഥയെ സംരക്ഷിക്കാന്‍ അദ്ധ്യാപകരെ കൊണ്ടു പോലും പ്രതിജ്ഞയെടുപ്പിച്ചു.ഫാസിസ്റ്റ് പാര്‍ട്ടിയുടെ അംഗീകാരമില്ലാത്ത പത്രപ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തിക്കാന്‍ അംഗീകാരമില്ലായിരുന്നു. വ്യവസായ മേഖലകളെ വ്യക്തികേന്ദ്രീകൃതങ്ങളാക്കി മാറ്റി.

1939 ല്‍ ഹിറ്റ്ലറുമായി കരാറുണ്ടാക്കി ആസ്ട്രിയയ്ക്കെതിരായി പോരാടി. ഹിറ്റ്ലറുടെ നാസിപ്പടയ്ക്കു വേണ്ടി യഹൂദരെ പീഢിപ്പിച്ചു. വര്‍ണ്ണ വിവേചനം നടത്തി.

1939 ഏപ്രിലില്‍ അല്ബേനിയ ആക്രമിക്കാന്‍ മുസോലനി ഉത്തരവിട്ടു . 5 ദിവസം കൊണ്ട് തന്നെ അല്ബേനിയയെ കീഴ്പെടുത്താന്‍ ഇറ്റലിക്ക് കഴിഞു . 1939 സെപ്റ്റമ്ബര്‍ ഒന്നിനു പോളണ്ടിലേക്ക് പ്രവേശിച്ച ജര്‍മനിക്കെതിരെ ഇങ്ക്ളണ്ടും ഫ്രാന്സും യുദ്ധപ്രഖ്യാപനം നടത്തി . ജര്‍മനിക്കെതിരെ ഇറ്റലിയെ സഹായി ആയിവേണം എന്നു ഇങ്ക്ളണ്ടും ഫ്രാന്സും ആഗ്രഹിചിരുന്നെങ്കിലും ഇറ്റലി ജര്‍മനിയോടൊപ്പം നില്‍ക്കാനാണു തീരുമാനിച്ചത് . ലിബിയയില്‍ ഇറ്റാലിയന്‍ സേനയെ ഇങ്കളണ്ടിനെതിരായി ഈജിപ്റ്റില്‍ നിയൊഗിച്ച ഇറ്റലി ഗ്രീസിനെയും ആക്രമിച്ചു . എന്നാല്‍ അപ്രതീക്ഷിതമായ ഗ്രീസിന്റെ ചെറുത്തുനില്‍പ് ഇറ്റലിയെ യുദ്ധത്തില്‍ പിന്നോട്ടടിപ്പിച്ചു . പതറിപ്പോയ ഇറ്റലിയെ സഹായിക്കാന്‍ ജര്‍മനി വരുകയും ഓപ്പറേഷന്‍ മരീത എന്ന സൈനിക നടപടിയിലൂടെ ഇറ്റാലിയന്‍ - ഗ്രീക്ക് യുദ്ധം അവസാനിച്ചു

എന്നാല്‍ യുദ്ധത്തില്‍ അടിക്കടി തിരിച്ചടി നേരിറ്റ മുസോളനിക്ക് കൂനിന്‍മേല്‍ കുരുവായി ഇറ്റലിയില്‍ തൊഴിലാളികള്‍ പണിമുടക്കുകയും , യുദ്ധത്തില്‍ ഫാക്റ്ററികള്‍ എല്ലാം തകരുകയും , സ്വന്തം മന്ത്രിസഭയിലെ പലരും എതിരാവുകയും ചെയ്തു
ഇതോടെ ജനങ്ങള്‍ അദ്ദേഹത്തിനെതിരായി തിരിഞ്ഞു. മുസോളിനി ഭരണത്തെ രാജാവ് പിരിച്ചുവിട്ടു. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

ഇതോടെ രാജാവു ജര്‍മനിക്കെതിരായി യുദ്ധം പ്രഖ്യാപിചു . ഇറ്റാലിയന്‍ സേനയില്‍ പകുതി ആളുകള്‍ ജര്‍മന്‍പക്ഷത്തേക്ക് കൂറുമാറി . അതോടെ ജര്‍മനി ഇറ്റലിയിലേക്ക് അധിനിവേശം നടത്തുകയും രാജാവു രാജ്യം വിട്ടോടുകയും ചെയ്തു

പക്ഷെ, ജര്‍മ്മന്‍ സൈന്യം മുസോളിനിയെ രക്ഷിച്ചു. അതോടെ മുസോളിനി അവരുടെ കൈയിലെ കളിപ്പാവയായിത്തീര്‍ത്തു.

വടക്കേ ഇറ്റലിയില്‍ പിന്നീട് അദ്ദേഹം റിപ്പബ്ളിക്കന്‍ ഫാസിസ്റ്റ് സംവിധാനത്തിന് രൂപം നല്‍കിയെങ്കിലും ഏറെ നാള്‍ പ്രവര്‍ത്തിക്കാനായില്ല. പല ഫാസിസ്റ്റ് നേതാക്കന്മാരും മുസോളിനിയുമായി പിണങ്ങിപ്പിരിഞ്ഞു.അവരില്‍ മിക്കവരെയും മുസോളിനിയുടെ ഭൃത്യന്മാര്‍ പിടികൂടി കൊന്നു. ഇക്കൂട്ടത്തില്‍ മുസോളിനിയുടെ അനന്തിരവനുമുണ്ടായിരുന്നു.

1945 ഏപ്രില്‍ 28 ആം തിയതി ക്ലാരാ പെറ്റാച്ചിയുമായി സ്വിറ്റ്സര്‍ലന്‍റിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവേ ഫാസിസ്റ്റ് വിരോധികള്‍ മുസോളിനിയെ പിടികൂടി കൊന്നു. 29 April 1945 ല്‍ ഒരു ട്രക്കില്‍ കയറ്റി മിലാനിലേക്ക് കൊണ്ടുവന്ന മുസോളനിയുടെ മ്രിതദേഹം മിലാനിലെ പിയസലെ ലൊരേത്തോയില്‍ അറവുശാലയില്‍ ഇരച്ചിതൂക്കുന്ന കൊളുത്തില്‍ , തെരുവില്‍ തൂക്കിയിട്ടു . അവിടെ തടിച്ചുകൂടിയ ജനങ്ങള്‍ കല്ലുകള്‍ പെറുക്കിയെറിഞു ആ സ്വചാദിപതിയോടുള്ള രോക്ഷം തീര്‍ത്തു .

പത്രപ്രവര്‍ത്തകനും സോഷ്യലിസ്റ്റുമായിരുന്നു മുസോളിനി. പിന്നെയാണ്‌ ഏകാധിപതിയാകുന്നത്‌. “വോട്ടുകളെക്കാള്‍ എനിക്കു പ്രിയം തോക്കുകളാ”ണെന്നു പറഞ്ഞത്‌ മുസോളിനിയാണ്‌, ഇറ്റലിയെ സുശക്തമായ രാഷ്ട്രമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ്‌ ഫാസിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കിയത്‌. ഇരുപത്തിയൊന്നു വര്‍ഷത്തെ മുസോളിനിയുടെ ഭരണം ഇറ്റാലിയന്‍ ജനതയ്ക്ക്‌ ദുരന്തവും ദുഃഖവും മാത്രമാണുണ്ടാക്കിയത്‌.
Posted By: Shifas Szz

അരുണാചലം മുരുകാനന്ദം

അമേരിക്കയില്‍വെച്ച് ബില്‍ഗേറ്റ്‌സിനോട് തന്റെ മുറിഞ്ഞ ഇംഗ്ലീഷില്‍ അരുണാചലം മുരുകാനന്ദം ചോദിച്ചു - നിങ്ങള്‍ എന്നെങ്കിലും ഒരു സാനിറ്ററി പാഡ് കൈക്കൊണ്ട് തൊട്ടിട്ടുണ്ടോ? നെറ്റി ചുളിക്കാനും ബില്‍ഗേറ്റ്‌സ് എന്ത് പറഞ്ഞിട്ടുണ്ടാകും എന്ന് ചിന്തിക്കാനും വരട്ടെ. ലോകത്തിലെ വമ്പന്‍ കോടീശ്വരനും കോര്‍പ്പറേറ്റ് ഭീമന്മാരും മുന്നിലിരിക്കുമ്പോള്‍, ഇന്ത്യയില്‍ ഇന്നും അശുദ്ധി കല്‍പ്പിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് ഒരു കോയമ്പത്തൂര്‍ക്കാരന്‍ സ്‌കൂള്‍ ഡ്രോപൗട്ട് എന്തുകൊണ്ട് സംസാരിച്ചു എന്നല്ലേ അന്വേഷിക്കേണ്ടത്? അതാണ് മുരുകാനന്ദത്തിന്റെ കഥ. പ്രണയവും സിക്‌സ്പാക്കും തിളങ്ങുന്ന കാറും ഐ.റ്റി ബിസിനസും ഇല്ലാതെ നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ജീവിതത്തില്‍ ഒരു \'റിയല്‍ മാന്‍\' വരുത്തിയ മാറ്റങ്ങളുടെ കഥ.
ബോര്‍ഡ്‌റൂമിലും ബെഡ്‌റൂമിലും ടെന്നീസ് കോര്‍ട്ടിലും സ്റ്റേജിലും ട്രെക്കിംഗ് റൂട്ടുകളിലുമെല്ലാം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയെന്ന് അവകാശപ്പെടുന്ന അന്താരാഷ്ട്ര നാപ്കിന്‍ നിര്‍മാണ കമ്പനികള്‍ മറക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വലിയ കാര്യമാണ് മുരുകാനന്ദത്തെ ഇവിടം വരെയെത്തിച്ചത് - ഇന്ത്യയില്‍ 90 ശതമാനത്തോളം സ്ത്രീകള്‍ സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നില്ല. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ കൃത്യമായി ഉപയോഗിച്ചാല്‍, കുട്ടികളുടെ എണ്ണം നിയന്ത്രിച്ചാല്‍ സ്ത്രീകളുടെ എല്ലാ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതാകും എന്ന് വിശ്വസിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അറിയാത്ത വസ്തുതകളാണ് ഈ വര്‍ക്‌ഷോപ്പ് ഉടമയെ ലോകം അംഗീകരിച്ച സോഷ്യല്‍ എന്‍ട്രപ്രണറാക്കി മാറ്റിയത്. കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള നാപ്കിനുകള്‍ നിര്‍മിക്കാന്‍ മുരുകാനന്ദം രൂപംകൊടുത്ത 1800 മെഷിനുകള്‍ ഇന്ത്യയിലും 14 വിദേശ രാജ്യങ്ങളിലും എത്തിയതോടെ സ്വയം തൊഴിലും ജീവിതവും കണ്ടെത്തിയത് 19500 സ്ത്രീകളാണ്. 80 ലക്ഷം സ്ത്രീകള്‍ക്ക് ശുചിത്വ മാര്‍ഗങ്ങള്‍ ലഭ്യമാക്കി എന്ന വിപ്ലവകരമായ നേട്ടവും ഇതോടൊപ്പം മുരുകാനന്ദത്തിന് സ്വന്തം.
പക്ഷേ, ഈ കണക്കുകള്‍ക്കപ്പുറം വായിച്ചറിയേണ്ടത് ഒരു വ്യത്യസ്തമായ മനസിന്റെ വിചിത്ര വഴികളാണ്. ഉള്ളിലുടക്കിയ ഒരു പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നിങ്ങള്‍ എത്രമാത്രം ശ്രമിക്കും? ഒരു മാസം? ആറ് മാസം? അല്ലെങ്കില്‍ ഒരു വര്‍ഷം? സ്വന്തമായി ഒരു നേട്ടവുമില്ല, പ്രതീക്ഷിക്കാന്‍ വമ്പന്‍ ലാഭവുമില്ല എന്നാണെങ്കിലോ? അതേക്കുറിച്ച് ചിന്തിക്കാന്‍പോലും ആരും മെനക്കെടാന്‍ സാധ്യതയില്ല. മുരുകാനന്ദം എന്ന വ്യക്തി നമ്മുടെ സ്വാര്‍ത്ഥചിന്തകളുടെ ലോകത്തില്‍ നിന്ന് എത്രയോ ഉയരത്തിലാണ് എന്നറിയാന്‍ ഈ ഒരു കാര്യം ഓര്‍മിച്ചാല്‍ മതി - ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് വാങ്ങാന്‍ കഴിയുന്ന വിലയില്‍ ഏറ്റവും മികച്ച ഒരു സാനിറ്ററി പാഡ് ഡിസൈന്‍ ചെയ്യാനും അത് നിര്‍മിക്കാനുള്ള മെഷീന്‍ ഉണ്ടാക്കി വിജയകരമായി പരീക്ഷിച്ച് തെളിയിക്കാനും മുരുകാനന്ദം ചെലവഴിച്ചത് നാലര വര്‍ഷമാണ്. ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളുടെ ലിസ്റ്റില്‍ 2014ല്‍ ഒബാമയ്ക്കും മോദിക്കുമൊപ്പം മുരുകാനന്ദത്തെ ഉള്‍പ്പെടുത്തിയ \'ടൈം\' മാഗസിന്റെ അഭിപ്രായത്തില്‍,ആരോഗ്യസംരക്ഷണത്തിനുവേണ്ടി അസാധാരണ പോരാട്ടം നടത്തുന്ന ഈ അസാമാന്യ പ്രതിഭ ഒരു സാമൂഹ്യപ്രശ്‌നത്തെ വിജയകരമായ തൊഴില്‍ മാര്‍ഗമായി മാറ്റിയെടുത്തു.
അമ്മയും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ, ഒരുമിച്ച് ഒരു വീട്ടില്‍ താമസിപ്പിക്കാന്‍ കഴിയുന്നയാളാണ് ഏറ്റവും മികച്ചമാനേജ്‌മെന്റ് വിദഗ്ധന്‍ എന്നു പറയുന്ന മുരുകാനന്ദത്തിന് ഇതെല്ലാം കേള്‍ക്കുമ്പോള്‍ ചിരി. \'\'സത്യം പറഞ്ഞാല്‍, എന്റെ ഭാര്യയ്ക്ക് എന്നെപ്പറ്റി അല്‍പ്പം മതിപ്പുണ്ടാക്കാന്‍ വേണ്ടി ചെയ്ത ഒരു കാര്യമാണിത്. നല്ല ചെലവുളള വിഡ്ഢിത്തമാണ് എന്നറിഞ്ഞിട്ടും എല്ലാ ആണുങ്ങളെയുംപോലെ ഞാനും കല്യാണം കഴിച്ചു, അതോടെ ഭാര്യയെ എങ്ങനെയെങ്കിലും ഇംപ്രസ് ചെയ്യാനുള്ള ശ്രമങ്ങളും തുടങ്ങി\'\', നിറഞ്ഞ ചിരിയോടെ മുരുകാനന്ദം പറയുന്നു. കോയമ്പത്തൂരിലെ പപ്പനായിക്കന്‍ ഗ്രാമത്തില്‍ നെയ്ത്ത് തൊഴിലാളികളുടെ കുടുംബത്തില്‍ ജനിച്ച മുരുകാനന്ദത്തിന് കുട്ടിക്കാലത്തേ അച്ഛനെ നഷ്ടമായി. അമ്മയെ സഹായിക്കാനായി ഒമ്പതാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തി, ഫാക്റ്ററി തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ജോലി ഏറ്റെടുത്തു. പിന്നീട് പട്ടണത്തിലെ ഒരു വര്‍ക്‌ഷോപ്പില്‍ സഹായിയായി, വര്‍ഷങ്ങള്‍ക്കുശേഷം ഗ്രില്ലുകളുണ്ടാക്കുന്ന ഒരു വെല്‍ഡിംഗ് മെഷീനുള്ള ആ ഷെഡിന്റെ ഉടമയും .
വിജയികളായ വ്യവസായികളില്‍ പലര്‍ക്കും പറയാനുള്ള \'റാഗ് റ്റൂ റിച്ചസ്\' കഥയുടെ എല്ലാ ചേരുവകളുമുണ്ട് മുരുകാനന്ദത്തിന്റെ ജീവിതത്തിന്. പക്ഷേ, ഈ തിരക്കഥയിലെ ട്വിസ്റ്റ് ഒന്നു വേറെതന്നെ. അല്ലെങ്കില്‍, വീടിനടുത്തുള്ള അമ്പലത്തില്‍ സ്ത്രീകള്‍ക്ക് കയറാന്‍ അനുവാദമില്ലാത്ത ഒരു പ്രശ്‌നമാണ് ആര്‍ത്തവം എന്നുമാത്രം കരുതിയിരുന്ന ഒരു യുവാവ് സാനിറ്ററി പാഡുകളുടെ നിര്‍മാണത്തെക്കുറിച്ച് ഗവേഷണം നടത്താന്‍ നാല് വര്‍ഷത്തിലേറെ പരിശ്രമിക്കുമോ? അമ്മയും ഭാര്യയും ഉപേക്ഷിച്ചുപോയിട്ടും, നാട്ടുകാര്‍ മുഴുവന്‍ ഭ്രാന്തനെന്നും മന്ത്രവാദിയെന്നും മുദ്രകുത്തിയിട്ടും ഗ്രാമം വിട്ട് പോകേണ്ടിവന്നിട്ടും ജീവിതം മുഴുവന്‍ ഇതിനുവേണ്ടി സമര്‍പ്പിക്കുമോ? ബിസിനസില്‍ വിജയിക്കാന്‍ ആവശ്യമായത് എന്ന് മാനേജ്‌മെന്റ് ഗുരുക്കള്‍ പറയുന്ന പ്രതിബദ്ധത, ആത്മാര്‍ത്ഥത, പാഷന്‍, കഠിനാധ്വാനം, ദീര്‍ഘവീക്ഷണം എന്നീ ഗുണങ്ങളെല്ലാം മുരുകാനന്ദത്തിന് സഹായമായി. ഒരു വ്യത്യാസം മാത്രം. ലക്ഷ്യം വന്‍ വ്യവസായമോ ലാഭം വാരിക്കോരി നല്‍കുന്ന വിജയങ്ങളോ ഒന്നുമല്ല. ഈ വാക്കുകള്‍ കേള്‍ക്കൂ, വര്‍ഷം 1998, മാസം ഒക്‌റ്റോബര്‍, സംഭവം നടക്കുന്നത് മുരുകാനന്ദത്തിന്റെ വീട്ടില്‍.
'ഞാന്‍ നോക്കുമ്പോള്‍ ശാന്തി പതുങ്ങിപ്പതുങ്ങി പോകുന്നു, കൈയില്‍ എന്തോ ഒളിച്ചു പിടിച്ചിട്ടുമുണ്ട്. പുതുമണവാളന് ഭാര്യ ചെയ്യുന്ന എല്ലാ കാര്യങ്ങളും അറിയണമല്ലോ? ഞാന്‍ ഓടിച്ചെന്നു, പക്ഷേ മുഖത്തടിച്ചതുപോലെ എന്റെ ഭാര്യ പറഞ്ഞു, ഇത് നിങ്ങളറിയേണ്ട കാര്യമല്ല. എന്തൊരു നാണക്കേട്.' ശാന്തിയുടെ കൈയില്‍ കുറേ മുഷിഞ്ഞ തുണിക്കഷ്ണങ്ങളായിരുന്നു. ടി വിയിലെ പരസ്യങ്ങളില്‍ കണ്ടിട്ടുള്ള സാനിറ്ററി പാഡുകളുടെ പകരക്കാര്‍ തുണിയും പേപ്പറും ഇലകളും മണ്ണും ചാരവുമാണെന്ന് അന്ന് മുരുകാനന്ദമറിഞ്ഞു. നാപ്കിന്‍ വാങ്ങിയാല്‍ എന്താ പ്രശ്‌നം എന്ന ചോദ്യത്തിന് ശാന്തി ശാന്തമായി തന്നെ മറുപടി പറഞ്ഞു - എങ്കില്‍ പിന്നെ വീട്ടില്‍ പാല് വാങ്ങാന്‍ പണമുണ്ടാകില്ല.'
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പ്രോക്റ്റര്‍ ആന്‍ഡ് ഗാംബ്ള്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വന്‍കിട കമ്പനികളുടെ വിലപിടിച്ച പാഡുകള്‍ വാങ്ങി ഉപയോഗിക്കാന്‍ കഴിയാത്ത സ്ത്രീകള്‍ അവര്‍ കണ്ടെത്തിയ ശുചിത്വമില്ലാത്ത മാര്‍ഗങ്ങള്‍ വഴി സ്വന്തമാക്കിയത് പലവിധ രോഗങ്ങളാണെന്ന് മുരുകന് അപ്പോഴറിയില്ലായിരുന്നു. യൂറിനറി ഇന്‍ഫെക്ഷനും സെര്‍വിക്കല്‍ കാന്‍സറും ഇന്ത്യയിലെ സ്ത്രീകളില്‍ വര്‍ധിച്ചുവരുന്നതിന്റെ കണക്കുകളെക്കുറിച്ചല്ല അന്ന് മുരുകാനന്ദം ആലോചിച്ചത്. അഞ്ച് രൂപയ്ക്കും മറ്റും വളയും കമ്മലുകളും വാങ്ങി കളര്‍ പേപ്പറില്‍ പൊതിഞ്ഞ് ആകര്‍ഷകമാക്കി സമ്മാനിച്ച് ശാന്തിയെ അല്‍ഭുതപ്പെടുത്താന്‍ ഇഷ്ടപ്പെട്ടിരുന്ന മുരുകാനന്ദം ഇത്തവണ പുതിയൊരു സമ്മാനം വാങ്ങാന്‍ തീരുമാനിച്ചു. മെഡിക്കല്‍ ഷോപ്പിലെ ചില്ലുകൂട്ടില്‍, പേരറിയാത്ത ഒരു വര്‍ണ പാക്കറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ ഷോപ്പുടമ അത് പൊതിഞ്ഞ് കെട്ടി വളരെ രഹസ്യ ഭാവത്തിലാണ് കൈമാറിയത്. തനിക്കറിയാത്ത ഒട്ടേറെ പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് മുരുകാനന്ദത്തിന് മനസിലായി തുടങ്ങി.
'എന്താണ് ഇത്ര വിലപിടിപ്പുള്ള ഈ ഉല്‍പ്പന്നത്തിലുള്ളത് എന്നറിയണമായിരുന്നു എനിക്ക്. വര്‍ക്‌ഷോപ്പില്‍ എന്ത് കിട്ടിയാലും അതിന്റെ ഭാരം നോക്കുന്നതുപോലെ ഇത് ഞാന്‍ അളന്നു. വെളുത്ത ബാന്‍ഡേജ് പോലെ ഒരു വസ്തു, 10 ഗ്രാമില്‍ താഴെ ഭാരം. കൂടുതലും പഞ്ഞിതന്നെ, 10 ഗ്രാം പഞ്ഞിക്ക് 10 പൈസയേ വില വരൂ എന്നെനിക്കറിയാം. കോയമ്പത്തൂര്‍ മില്ലുകളുടെ നാടല്ലേ. ഒരു നാപ്കിന് വില നാല് രൂപ. എന്തൊരു ലാഭം! ഇതൊന്ന് പരീക്ഷിച്ചുനോക്കാന്‍ ഞാന്‍ തീരുമാനിച്ചു. വര്‍ക് ഷോപ്പില്‍ ഗ്രില്ലുകളുടെ സ്ഥിരം പാറ്റേണ്‍ മാറ്റി രംഗോലി ഡിസൈനും മറ്റും നിര്‍മിച്ചതുപോലെ ഒരു പരീക്ഷണം എന്നേ കരുതിയുള്ളൂ.
ലക്ഷ്മി മില്‍സില്‍ നിന്നും വാങ്ങിയ പഞ്ഞി, ഷര്‍ട്ടിന്റെ കോളറിന്റെ മറ്റും ലൈനിംഗായി ഉപയോഗിക്കുന്ന വിസ്‌കോസ് ഫാബ്രിക്കിന്റെ കുറച്ച് കഷണം അതായായിരുന്നു മുരുകന്റെ 'റോ മെറ്റീരിയല്‍. പാഡിന്റെ രൂപത്തില്‍ വൃത്തിയായി പൊതിഞ്ഞ് ഭാര്യയ്ക്ക് നല്‍കി. നിങ്ങള്‍ ഇതും ഉണ്ടാക്കിയോ എന്ന് ശാന്തിക്ക് അല്‍ഭുതം. പക്ഷേ, കുറച്ച് ദിവസങ്ങള്‍ക്കുശേഷമുള്ള ഫീഡ്ബാക്ക്' തികച്ചും നെഗറ്റീവ്. ഇതിലും ഭേദം തുണി തന്നെ'.
'ആ അഭിപ്രായമാണ് എല്ലാം മാറ്റിയത്. കുഴപ്പമില്ല എന്നോ മറ്റോ ശാന്തി പറഞ്ഞിരുന്നെങ്കില്‍ എന്റെ ശ്രമം അവിടെ അവസാനിക്കുമായിരുന്നു. ഇത് തികച്ചും വിപരീതം. എങ്കില്‍ പിന്നെ ഈ പ്രശ്‌നം പരിഹരിച്ചേ അടങ്ങൂ എന്നെനിക്ക് വാശിയായി.' പല രൂപത്തില്‍, ഡിസൈനുകളില്‍ പാഡുകള്‍ നിര്‍മിച്ചു നോക്കി. ഇതെല്ലാം പരീക്ഷിച്ച് നോക്കാന്‍ കൂടുതല്‍ 'വോളന്റിയര്‍മാര്‍' വേണം എന്നതായിരുന്നു മുരുകന്‍ നേരിട്ട പ്രധാന പ്രശ്‌നം. ശാന്തിയെ മാത്രം ആശ്രയിച്ചാല്‍ പറ്റില്ലാത്തതുകൊണ്ട് ആദ്യം സഹോദരിമാരെ സമീപിച്ചു. അവര്‍ക്ക് പരാതി, അണ്ണന്‍ എന്തേ ഇങ്ങനെ വഴിതെറ്റി പോയത്?
ഒടുവില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥികളായി ആശ്രയം. അത് ശരിയാകില്ല എന്ന് അധികം താമസിയാതെ മനസിലായി. കാരണം, ഒന്നോ രണ്ടോ കുട്ടികള്‍ ചേര്‍ന്നാണ് എല്ലാവര്‍ക്കുംവേണ്ടി ഫീഡ് ബാക്ക് ഷീറ്റ് പൂരിപ്പിക്കുന്നത്.

ഫുട്‌ബോളില്‍ ആട്ടിന്‍ രക്തം!

നേരത്തേ ചോദിച്ച കാര്യം ഒന്നുകൂടി വിശദമായി ചോദിക്കട്ടേ? മനസിലുടക്കിയ ഒരു പ്രശ്‌നത്തിന്റെ പരിഹാരത്തിനായി നിങ്ങള്‍ മാലിന്യക്കൂമ്പാരത്തിലും വഴിയരികിലും ഉപേക്ഷിക്കപ്പെട്ട സാനിറ്ററി പാഡുകള്‍ തെരയുമോ? പെണ്‍കുട്ടികളോട് ഉപയോഗിച്ച പാഡുകള്‍ വേണമെന്ന് ആവശ്യപ്പെടുമോ? അതിനുമപ്പുറം, ഫുട്‌ബോള്‍ ബ്ലാഡറില്‍ ആടിന്റെ രക്തം നിറച്ച് അത് വയറ്റില്‍ ചേര്‍ത്ത് കെട്ടി, ധരിച്ചിരുന്ന പാഡിലേക്ക് അത് പമ്പ് ചെയ്ത് പാഡിന്റെ ഗുണമേന്മ പരീക്ഷിക്കുമോ?
മുരുകാനന്ദം ഇതെല്ലാം ചെയ്തു. മാസങ്ങളോളം, വര്‍ഷങ്ങളോളം. കോയമ്പത്തൂരിലെ ഒരു ഗ്രാമത്തില്‍, തികച്ചും യാഥാസ്ഥിതികരായ നാട്ടുകാര്‍ക്കിടയില്‍ ചോരക്കറയും ചോരമണവുമായി നടന്നും സൈക്കിള്‍ ചവിട്ടിയും ഓടിയും പരീക്ഷണങ്ങള്‍ നടത്തി- കൂടുതല്‍ ഗുണമേന്മയുള്ള ഒരു ഉല്‍പ്പന്നം കണ്ടെത്തുക എന്നത് മാത്രം ലക്ഷ്യം.
ദുര്‍നടപ്പും മന്ത്രവാദവും
പക്ഷേ, ആദ്യമെത്തിയത് നേട്ടങ്ങളല്ല നഷ്ടങ്ങള്‍ മാത്രം. മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥിനികളോട് കൂടുതല്‍ അടുത്തിടപഴകാനുള്ള തന്ത്രമാണിതെന്ന് ആരോപിച്ച് ശാന്തി വീടുവിട്ടിറങ്ങി. ഉപയോഗിച്ച് ഉപേക്ഷിച്ച നാപ്കിനുകള്‍ മുമ്പില്‍ അണിനിരത്തി വെച്ച് ചിന്തിച്ചിരിക്കുന്ന മകന് ഭ്രാന്താണോ പ്രേതബാധയാണോ എന്ന് സ്ഥിരീകരിക്കാനാവാതെ അമ്മയും പടിയിറങ്ങി. എന്തോ വിചിത്രരോഗമാണ് എന്ന് നാട്ടുകാര്‍. ദുര്‍മന്ത്രവാദം ചെയ്യാനാണ് ഈ വസ്തുക്കളെല്ലാം ശേഖരിക്കുന്നതെന്ന് മറ്റ് ചിലര്‍. കാലില്‍ കെട്ടി മരത്തില്‍ തൂക്കി തന്റെ ബാധ ഒഴിപ്പിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു എന്നറിഞ്ഞപ്പോള്‍ മുരുകാനന്ദം ഗ്രാമം വിട്ടു. പരീക്ഷണങ്ങള്‍ പക്ഷേ പിന്നെയും തുടര്‍ന്നു, ഈ വാശിക്ക് മുന്നില്‍ തോറ്റത് മറ്റുള്ളവര്‍ എന്ന് കാലം തെളിയിച്ചു.
വിപണിയിലുള്ള സാനിറ്ററി പാഡുകളിലെ അസംസ്‌കൃത വസ്തുക്കള്‍ എന്തെല്ലാമാണെന്ന് കണ്ടെത്താനായി മുരുകാനന്ദത്തിന്റെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. രണ്ട് വര്‍ഷത്തിനുശേഷമാണ് മുരുകാനന്ദം ഒരു പ്രധാന കണ്ടുപിടുത്തം നടത്തുന്നത്- ഇത് പഞ്ഞിയല്ല, പൈന്‍ മരത്തിന്റെ ഫൈബര്‍ ആണ്. ഇന്റര്‍നെറ്റ് സഹായത്തിനെത്തി. ഇത് ഇന്ത്യയില്‍ ലഭ്യമല്ല, അമേരിക്കയില്‍ നിന്നോ ഓസ്‌ട്രേലിയയില്‍ നിന്നോ ഇറക്കുമതി ചെയ്യണം. വില പഞ്ഞിയുടേതിന്റെ നാലിലൊന്ന് മാത്രം.

വിജയത്തിലേക്ക്
കാര്‍ഷിക സര്‍വകലാശാലയിലെഒരു പ്രൊഫസറുടെ സഹായത്താല്‍ ഒരു കത്തെഴുതി മുരുകാനന്ദം സാംപിള്‍ ഓര്‍ഡര്‍ ചെയ്തു. ഫെഡെക്‌സിന്റെ പാക്കേജ് എത്തിയ നിമിഷം. തന്റെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചെന്ന് മുരുകാനന്ദത്തിന് തോന്നി, പക്ഷേ, പിന്നെയും കടമ്പകള്‍ ഏറെയുണ്ടായിരുന്നു. കാരണം ഈ ഫൈബര്‍ പ്രോസസ് ചെയ്യാനുള്ള മെഷിനറിക്ക് 4.5 കോടി രൂപ ചെലവ് വരും. ഇവിടെയാണ് മുരുകാനന്ദത്തിന്റെ വ്യത്യസ്തമായ ആശയം രൂപമെടുക്കുന്നത്. സ്വന്തമായി ഒരു വര്‍ക്‌ഷോപ്പ് ഉള്ളപ്പോള്‍ മെഷിനറിക്ക് വേറെ എവിടെ പോകണം? പരീക്ഷണം ഇത്തവണ മെഷീനിലേക്ക് തിരിഞ്ഞു. ഒടുവില്‍ വിജയം മുരുകാനന്ദത്തെ തേടിയെത്തി. ഫൈബര്‍ വേര്‍തിരിക്കാനുള്ള ഉപകരണവും പള്‍പ്പിനെ പാഡിന്റെ രൂപത്തിലാക്കുന്ന അലൂമിനിയം മോള്‍ഡും സീല്‍ ചെയ്യാനുള്ള യൂണിറ്റും ചേര്‍ന്ന ഒരു മെഷീന്‍. പ്രവര്‍ത്തിപ്പിക്കുന്നത് പെഡല്‍ ഉപയോഗിച്ച്. 2005ല്‍ തയാറാക്കിയ ഈ മെഷീന് ആകെ വേണ്ടിവന്ന ചെലവ് 65000 രൂപ.
2006ല്‍ മദ്രാസ് ഐ.ഐ.റ്റി സംഘടിപ്പിച്ച \'\'സാമൂഹ്യനന്മയ്ക്കുവേണ്ടിയുള്ള കണ്ടുപിടുത്തങ്ങള്‍\' എന്ന മല്‍സരത്തില്‍ ഒന്നാമതെത്തിയത് മുരുകാനന്ദത്തിന്റെ മെഷീന്‍ തന്നെ. നിലവിലുള്ള ബ്രാന്‍ഡുകളുടെ പകുതിയിലും കുറഞ്ഞ വിലയില്‍, കൂടുതല്‍ മികച്ച നാപ്കിനുകള്‍ നിര്‍മിക്കുന്ന യന്ത്രം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതില്‍ അല്‍ഭുതമുണ്ടോ?
തിരിച്ചറിവ്
അംഗീകാരങ്ങള്‍ക്കൊപ്പം മുരുകാനന്ദത്തെ തേടിയെത്തിയ അവസരങ്ങളില്‍ വന്‍കിട അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ക്ഷണവുമുണ്ടായിരുന്നു- മെഷീന്‍ അവര്‍ക്ക് വില്‍ക്കാമെന്ന ഓഫര്‍. എല്ലാം നിരസിച്ച മുരുകാനന്ദം \'കോവൈ\' എന്ന പേരില്‍ സാനിറ്ററി പാഡുകള്‍ വിപണിയിലെത്തിച്ചു. - എട്ട് പാഡുകളുള്ള ഒരു പാക്കറ്റിന് വില പത്ത് രൂപ മാത്രം. പക്ഷേ, വാങ്ങാന്‍ ആളുണ്ടായില്ല. 50,000 രൂപ നഷ്ടത്തില്‍ മുരുകാനന്ദം ആദ്യത്തെ സംരംഭം അവസാനിപ്പിച്ചു. ശാന്തി തിരിച്ചെത്തിയപ്പോള്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി മുരുകാനന്ദം ഭാര്യയെ പരിശീലിപ്പിച്ചു. ഒരു മണിക്കൂറിനുള്ളില്‍ ആര്‍ക്കും പഠിക്കാവുന്നത്ര ലളിതമായ രീതിയാണ് ഇതിന്റേത്. സ്വന്തമായി ഉപയോഗിച്ചോളൂ എന്നുപറഞ്ഞ് അവശ്യ സാമഗ്രികളും ഏല്‍പ്പിച്ചു. പക്ഷേ, മുരുകാനന്ദത്തെ ഞെട്ടിച്ചുകൊണ്ട്, കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശാന്തി പറഞ്ഞു, ഇനിയും ഫൈബറും മറ്റും വേണം. കാരണം, ആവശ്യക്കാര്‍ ഏറെയാണ്. അടുത്ത വീട്ടിലുളളവരും നാട്ടുകാരായ സ്ത്രീകളും ശാന്തിയുണ്ടാക്കുന്ന നാപ്കിനുകള്‍ പരീക്ഷിച്ചു തുടങ്ങിയതിന്റെ ഫലം. ചിലര്‍ വാങ്ങുന്നത് തവണകളായി പണം കൊടുത്ത്.
മുരുകാനന്ദം ഒടുവില്‍ തന്റെ ഉപഭോക്താക്കളെ കണ്ടെത്തി. ശാന്തിയെപ്പോലെ മറ്റുള്ളവരും ഈ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ പഠിച്ചാല്‍ അത് അവര്‍ക്ക് തൊഴിലും നല്‍കുമല്ലോ എന്ന ചിന്തയും മനസില്‍ വേരിട്ടതോടെ മുരുകാനന്ദം ഉറപ്പിച്ചു - തന്റെ കണ്ടുപിടുത്തം സ്ത്രീകളുടെ ക്ഷേമത്തിനും ആരോഗ്യത്തിനും ശാക്തീകരണത്തിനും വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളൂ.
പിന്നീടെല്ലാം വേഗത്തില്‍ നടന്നു. അഹമ്മദാബാദിലെ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനില്‍ നിന്നും പേറ്റന്റ് നേടാന്‍ സഹായിച്ചവര്‍ ഒരുപാടാണ്. മെഷീന്‍ കൂടുതല്‍ മികച്ചതാക്കാന്‍ ഫൗണ്ടേഷന്‍ സഹായം നല്‍കി. യുവി സ്റ്റെറിലൈസേഷന്‍ യൂണിറ്റും പല അളവുകളിലുള്ള നാപ്കിനുകള്‍ക്കായി കാലിബറേഷനും കൂട്ടിച്ചേര്‍ത്തു. ഒപ്പം ദിവസം 1000 പാഡുകള്‍ നിര്‍മിക്കാനുള്ള ഉല്‍പ്പാദനക്ഷമതയും. ജയശ്രീ ഇന്‍ഡസ്ട്രീസ് എന്ന് സ്ഥാപനത്തിന് പേരും നല്‍കി.
ലക്ഷ്യം പണമല്ല
ചെലവ് കുറഞ്ഞ നാപ്കിനുകള്‍ നിര്‍മിക്കുന്ന ഈ ചെലവ് കുറഞ്ഞ മെഷീന്‍ സ്ത്രീകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. മുരുകാനന്ദം ഇവ വില്‍ക്കുന്നത് സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ക്കാണ്. മെഷീനൊപ്പം ഒരു ദിവസത്തെ പരിശീലനവും അസംസ്‌കൃത വസ്തുക്കളും ലഭിക്കും. നിര്‍മിക്കുന്ന പാഡുകള്‍ വില്‍ക്കാനുള്ള അവകാശം ഈ സംഘങ്ങള്‍ക്കാണ്. ഏത് പേരില്‍ വേണമെങ്കിലും വില്‍ക്കാം. ഈസി ഫീല്‍, ഫീല്‍ ഫ്രീ, സഖി, നാരി, സുരക്ഷ എന്നിങ്ങനെ 846 പേരുകളില്‍ ഇവ ഇന്ന് പല സംസ്ഥാനങ്ങളിലും ലഭ്യമാണ്. 10 നാപ്കിനുകളടങ്ങിയ പാക്കറ്റ് 15 രൂപയ്ക്ക് വിറ്റാന്‍ ലാഭം 5 രൂപയാണ്. 5000 രൂപയിലേറെ മാസം സമ്പാദിക്കാന്‍ പല സ്ത്രീകള്‍ക്കും കഴിയുന്നുണ്ട്.
2009ല്‍ ഗ്രാസ്‌റൂട്ട്‌സ് ടെക്‌നോളജിക്കല്‍ ഇന്നവേഷന്‍സ് ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങിയതോടെ മുരുകാനന്ദം കൂടുതല്‍ ശ്രദ്ധ നേടി. ഗ്രാമപ്രദേശങ്ങളില്‍ 10 ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കലാണ് ലക്ഷ്യമെന്ന് പറയുന്ന മുരുകാനന്ദത്തിന്റെ കണ്ടുപിടുത്തം ഇപ്പോള്‍ ഇന്ത്യയ്ക്ക് പുറത്തും എത്തിയിട്ടുണ്ട്. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, മൗറീഷ്യസ് എന്നിവയ്‌ക്കൊപ്പം ദൂരെ ആഫ്രിക്കയിലും മെഷീനുകള്‍ എത്തി. അഫ്ഗാനിസ്ഥാനിലെ ഒരു സംഘം സ്ത്രീകള്‍ക്കാണ് ഇപ്പോള്‍ മുരുകാനന്ദം പരിശീലനം നല്‍കുന്നത്. ജീവിതം ഇന്നും വാടകവീട്ടില്‍. ആര്‍ഭാടം എന്നു പറയാന്‍ ആകെയുള്ളത് വിദൂര ഗ്രാമങ്ങളിലേക്കുള്ള യാത്രകള്‍ക്ക് വേണ്ടി വാങ്ങിയ എസ്‌യുവി മാത്രം.
ഇനിയും ഇതുപോലെയുള്ള റിയല്‍ ഹീറോകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നതില്‍ അല്‍ഭുതമുണ്ടോ? ഇന്ത്യയിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ, വികസനം എത്തിനോക്കാത്ത ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക്, അവരുടെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തിക്ക് അവാര്‍ഡ് കൊടുക്കാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അത് മുരുകാനന്ദം നേടും. അല്ലെങ്കില്‍, ഭ്രാന്തിനോടൊപ്പമെത്തുന്ന ആവേശവുമായി മറ്റാരെങ്കിലും പുതിയൊരു കണ്ടുപിടുത്തം നടത്തണം. അവര്‍ക്കുവേണ്ടി പുരുഷന്മാര്‍ക്കുള്ള ഗര്‍ഭ നിരോധന ഗുളികപോലെ ഒരു വ്യത്യസ്ത പരീക്ഷണം.
Posted By: Favas Mohammed

സാവിത്രിബായ് ഫുലെ

ഇന്ത്യന്‍ ചരിത്രത്തിലെ തിളങ്ങുന്ന ഏടാണ് സാമൂഹ്യപ്രവര്‍ത്തകയും കവിയത്രിയും ആദ്യത്തെ അധ്യാപികയും ആയിരുന്ന സാവിത്രിബായ് ഫുലെ. ആത്മാര്‍ത്ഥമായും നിഷ്പക്ഷമായും സത്യസന്ധമായും രചിക്കപ്പെടണ്ട ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം സവിത്രിബായിക്ക് ലഭിച്ചില്ല എന്നത് ദൌര്‍ഭാഗ്യകരമാണ്. ജാതി വ്യവസ്ഥക്കും ബ്രാമാണാധിപത്യത്തിനും അസമത്വത്തിനും എതിരെയുള്ള പോരാട്ടമായിരുന്നു സവിത്രിബായുടെയും ഭര്‍ത്താവ് മഹാത്മാ ജോതിറാവു ഫുലെയുടെയുംജീവിതം.
നിലനിന്നിരുന്ന ജാതി ലിംഗ വെത്യാസങ്ങള്‍ക്കെതിരെ അടിച്ചമര്‍ത്തപ്പെട്ട കര്‍ഷകരും ശൂദ്രരും ദളിതരും ഉള്‍പ്പെടുന്ന ജനതയെ ഉള്‍ക്കൊള്ളിച്ചു പോരാടിയ സാവിത്രിബയുടെ ലഖുജീവിതരേഖ താഴെ കൊടുക്കുന്നു.
1831 ജനുവരി 3 : മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ നൈഗാം എന്നാ ഗ്രാമത്തില്‍ ജനിച്ചു.
1840: ഒന്‍പതാം വയസ്സില്‍ ജോതിറാവു ഫുലെ എന്ന പതിമൂന്നു വയസ്സുകാരനെ വിവാഹം കഴിച്ചു.
പെണ്‍കുട്ടികള്‍ക്കും താണജാതിക്കാര്‍ക്കും വിദ്യാഭ്യാസത്തിനായി സ്കൂള്‍ സ്ഥാപിക്കാന്‍ ജ്യോതിറാവു ആഗ്രഹിച്ചിരുന്നുവെങ്കിലും അധ്യാപികയെ ലഭിച്ചില്ല. ഇതിനായി സവിത്രിബായ്ക്ക് അദ്ദേഹം വിദ്യാഭ്യാസം നല്കാന്‍ ആരംഭിച്ചു. 1947ല്‍ അഹമ്മദ്നഗറിലെ ഫരാര്സ് ഇന്‍സ്റ്റിറ്റ്യൂട്ട് പുനെയിലെ മിസ്സ്‌.മൈക്കിള്‍സ് സ്കൂള്‍ എന്നിവയുടെ സഹായത്തോടെ സവിത്രിബായ് നാലാം ക്ലാസ്സ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
1848 ജനുവരി 1 : പൂനെയിലെ ബിടാവാഡയില്‍ ഫുലെ ദമ്പതികള്‍ പെണ്‍കുട്ടികള്‍ക്കായി രാജ്യത്തെ ആദ്യ സ്കൂള്‍ സ്ഥാപിച്ചു. സാവിത്രിബായ് സ്കൂളിന്റെ ഹെഡ്മിസ്ട്രെസായി ചുമതലയേറ്റു. വിവിധ ജാതിയില്‍ പെട്ട 8 പെണ്‍കുട്ടികള്‍ ആയിരുന്നു ഉണ്ടായിരുന്നത്.
സ്ത്രീകള്‍ വീടിനു പുറത്തിറങ്ങുന്നത് പോലും കടുത്ത അപമാനമായി കണ്ടിരുന്ന അക്കാലത്ത് യാഥാസ്ഥികരില്‍ നിന്നും കനത്ത എതിര്‍പ്പ് ഇവര്‍ നേരിട്ടു. കല്ലും ചളിയും തുടങ്ങി ചാണകം വരെ അവര്‍ക്കെതിരെ എറിയപ്പെട്ടു. ഇതില്‍ ഭയന്ന് പിന്മാറാതെ മാറ്റിയുടുക്കാന്‍ മറ്റൊരു സാരി കയ്യില്‍ കരുതി. ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്നു ദമ്പതികളെ വീട്ടില്‍ നിന്ന് പുറത്താക്കി.
1849 : പൂനയിലെ ഉസ്മാന്‍ശൈക് വാഡയില്‍ മുതിര്‍ന്നവര്‍ക്ക് സ്കൂള്‍ സ്ഥാപിച്ചു.
1852 നവംബര്‍ 16 : ബ്രിട്ടീഷ് ഗവണ്മെന്റ് ഫുലെ ദമ്പതികളെ ആദരിച്ചു. വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് “മികച്ച അദ്ധ്യാപിക”(best teacher) ആയി സാവിത്രിബായ് പ്രഖ്യപിക്കപെട്ടു.
1853 : ശൈശവവിവാഹം സാധാരണമായിരുന്നു ആ കാലഘട്ടത്തില്‍ മരണനിരക്ക് കൂടുതല്‍ ആയിരുന്നതിനാല്‍ വിധവകളുടെ എണ്ണം സമൂഹത്തില്‍ വളരെ കൂടുതലായിരുന്നു. കനത്ത വെല്ലുവിളികലെയാണ് വിധവകള്‍ നേരിട്ടത്. അവരുടെ ആകര്‍ഷണീയത ഒഴിവാക്കാന്‍ തലമുണ്ഡനം ചെയിതിരുന്നു. ഇതിനെതിരെ ജ്യോതിറാവുനോടൊപ്പം സാവിത്രി തലമുണ്ഡനം ചെയ്യുന്നത് നിര്‍ത്തണം എന്നാവിശ്യപെട്ട് ബാര്‍ബര്‍മാര്‍ക്കെതിരെ സമരം സങ്കടിപ്പിച്ചു.
വിധവകള്‍ നേരിട്ട മറ്റൊരു വെല്ലുവിളി ലൈഗീകപീഡനം ആയിരുന്നു. ബന്ധുകളില്‍ നിന്നും പുറത്തുനിന്നും ഇവര്‍ നിരന്തരം ലൈഗീകമായി പീഡിപ്പിക്കപെട്ടു. ഇതിലൂടെ ഗര്‍ഭിണി ആകുന്ന സ്ത്രീകള്‍ക്ക് ആത്മഹത്യയോ കുട്ടിയെ കൊല്ലുകയോ ആയിരുന്നു ഏകമാര്‍ഗം. ഇതിനു തടയിടാനായി ഗര്‍ഭിണികളായ വിധവകളുടെ സംരക്ഷണത്തിനും പ്രസവത്തിനുമായി ഒരു സെന്റര് 1853 ജനുവരി 28നു ആരംഭിച്ചു. “ബല്‍ഹത്യ പ്രതിബന്ധക് ഗ്രഹ്” (infanticide prohibition home) ഇവിടെ ജനിച്ച കുട്ടികളെ സ്വന്തം മക്കളായി സാവിത്രിബായ് കരുതി.
1853 ഫെബ്രുവരി 12ന് മേജര്‍ കാന്‍ഡിയുടെ നേതൃത്വത്തില്‍ ഈ പ്രവര്‍ത്തനങ്ങളെ ആദരിച്ചു.
1854 : ആദ്യ കവിത സമാഹാരം “കാവ്യാ ഫുലെ” രചിച്ചു. മനുഷ്യനെയും മൃഗങ്ങളെയും വെര്‍ത്തിരിക്കുന്നത് വിദ്യാഭ്യാസം ആണെന്ന് അതിലെ കവിതകള്‍ വിളിച്ചു പറഞ്ഞു.
1855 : കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമായി നിശാപഠനത്തിന് സ്കൂള്‍ സ്ഥാപിച്ചു.
1868 : തോട്ടുകൂടത്തവര്‍ക്കായി പൊതു കിണര്‍ സ്ഥാപിച്ചു. നിഴല്‍ പതിക്കുന്നത് പോലും ആശുദ്ധിയായി കണ്ടിരുന്നവര്‍ക്ക് കണ്ണുതുറപ്പിക്കലായി അത്.
1874 : കാശിബായ് എന്ന ബ്രാഹ്മണവിധവയുടെ മകനെ ദത്തെടുത്തു. യശ്വന്ത് എന്ന് പേരിട്ട ആ മകന്‍ പില്‍കാലത്ത് ഒരു ഡോക്ടര്‍ ആയി തീര്‍ന്നു.
1877 : ഭക്ഷ്യക്ഷാമം നേരിടാന്‍ 52 സൌജന്യ ഭക്ഷണശാലകള്‍ മഹാരാഷ്രയില്‍ തുറന്നു.
1890 നവംബര്‍ 28 : ഭര്‍ത്താവ് മഹാത്മാ ജ്യോതിറാവു ഫുലെ അന്തരിച്ചു. നിലനിന്നിരുന്ന ആചാരങ്ങളെ വെല്ലുവിളിച്ചു ഭര്‍ത്താവിന്റെ ചിതക്ക്‌ തീ കൊളുത്തി.
1896 : മഹാരാഷ്ട്രയില്‍ വീണ്ടും ഭക്ഷ്യക്ഷാമം ഗവണ്മെന്റ്നൊപ്പം പ്രതിരോധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
1897 : പ്ലേഗ് പൊട്ടിപുറപ്പെട്ടു ദത്തുപുത്രന്‍ ഡോ. യസ്വന്തിനോപ്പം രോഗികളെ പരിച്ചരിക്കുവാന്‍ തുടങ്ങി.
മഹാരാഷ്ട്രയിലെ മണ്ടുവയില്‍ നിന്ന് 10 വയസ്സുള്ള പാണ്ടുരംഗ് ബാബാജി എന്ന കുട്ടിയെ അവര്‍ പുറത്തുകെട്ടി വെച്ച് ക്ലിനികില്‍ എത്തിച്ചു. കുട്ടിക്ക് രോഗത്തെ കീഴ്പെടുത്താന്‍ ആയെങ്കിലും സാവിത്രിബായിക്ക് പ്ലേഗ് പിടിപെട്ടു അതിനെ തുടര്‍ന്നു 1897 മാര്‍ച്ച് 10ന് അന്തരിച്ചു.
1998 മാര്‍ച്ച് 10 : നൂറുവര്‍ഷങ്ങള്‍ക്ക് ശേഷം ഗവണ്മെന്റ് പോസ്റല്‍ സ്ടാബ് പുറത്തിറക്കി.
2014 നവംബര്‍ 9 : പൂനെ യുണിവേര്‍സിറ്റിയുടെ പേര് “സാവിത്രിബായ് ഫുലെ പൂനെ യുണിവേര്‍സിറ്റി” എന്ന് പുനര്‍നാമകരണം ചെയ്തു.
ഈ ദമ്പതികള്‍ തുടങ്ങി വച്ച നവീകരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ട് പോയത് മഹര്‍ഷി കാര്‍വെ എന്നറിയപ്പെടുന്ന D K Karve ആയിരുന്നു. ഇദ്ദേഹവും അന്നത്തെ ബോംബെയിലെ വലിയൊരു കോടീശ്വരന്‍ ആയിരുന്ന വിത്തല്‍ ദാസ് താക്കറെയും ചേര്‍ന്നാണ് 1916 ഇല്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ യൂനിവേര്സിടി ആയ Shreemati Nathibai Damodar Thackersey Women\'s University ആരംഭിച്ചത്. വിത്തല്‍ ദാസിന്‍റെ അമ്മയുടെ പേരാണ് യൂനിവേര്സിടിക്ക് നല്‍കിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കാര്‍വേക്ക് ഭാരത രത്നം നല്‍കി ആദരിച്ചിരുന്നു. ഇവരെ പോലെ തന്നെ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ചിട്ടുള്ള മറ്റൊരു ദമ്പതികള്‍ ആണ് MG രാനടെയും ഭാര്യ രാമഭായ് രാനടെയും.

Posted By: Sreeraj R Thadiyoor

അശോക

ഇന്ത്യ കണ്ട ഒരുപക്ഷെ ലോകം കണ്ട ഏറ്റവും മഹാനായ ചക്രവര്ത്തി. The Great എന്ന വിശേഷണത്തിന് തീര്ത്തും അര്ഹനായ ചുരുക്കം ചില രാജാക്കന്മാരിലൊരാള്. സാമ്രാട്ട് ചക്രവര്ത്തി അശോക എന്നറിയപ്പെടുന്നു. പടിഞ്ഞാറ് അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പര്വത നിരകള് തൊട്ട് കിഴക്ക് ബംഗാള് വരെ ഇന്ത്യന് ഉപഭൂഖണ്ഡം മുഴുവന് വ്യാപിച്ച കൂറ്റന് സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു അശോകന്. പാടലീപുത്രമായിരുന്നു (ഇന്നത്തെ പട്ന) തലസ്ഥാനം. പ്രസിദ്ധ സാഹിത്യകാരനായ എച്ച്. ജി. വെല്സ് അദ്ദേഹത്തിന്റെ \' The outline of history\' എന്ന ഗ്രന്ഥത്തില് ഇപ്രകാരം എഴുതിയിരിക്കുന്നു.
\"ചരിത്രത്തിന്റെ നിരയില് തിക്കിതിരക്കുന്ന പതിനായിരകണക്കിന് രാജാക്കന്മാരുടേയും അവരുടെ മഹത്വത്തിന്റേയും, മഹാമനസ്കതയുടേയും ഒക്കെ ഇടയില് അശോകന്റെ പേരു മാത്രം തനിച്ച് ഒരു നക്ഷത്രത്തെ പോലെ തിളങ്ങി കൊണ്ടേയിരിക്കുന്നു.\"
അദ്ദേഹത്തിന്റെ ജീവിതത്തെകുറിച്ചുള്ള വിവരങ്ങള് പ്രധാനമായും രണ്ട് ഉറവിടങ്ങളില് നിന്നുമാണ് ലഭിക്കുന്നത്. ഒന്ന് അശോകന് തന്നെ സ്ഥാപിച്ച നൂറോളം ശിലാ ലിഖിതങ്ങളില് നിന്നും, കൂടാതെ അശോകവദന, മഹാവംശം എന്നീ ബുദ്ധമത ഗ്രന്ഥങ്ങളില് നിന്നും. ഇതില് ശിലാ ലിഖിതങ്ങളില് എല്ലാം അശോകന് എന്ന പേര് അദ്ദേഹം ഒഴിവാക്കിയിരിക്കുന്നത് ശ്രദ്ധേയമാണ്. ഇവിടെ ദേവനാംപ്രിയ പ്രിയദര്ശി എന്ന പേരിലാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ഈ ശിലാ ലിഖിതങ്ങള് ഇന്നത്തെ ഇന്ത്യ, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, നേപ്പാള്, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളില് നിന്നും കണ്ടെത്തിയിട്ടുണ്ട്. മഗധി, സംസ്കൃതം, ഗ്രീക്ക്, അറമൈക്ക് എന്നീ ഭാഷകളിലാണ് ഇവ സ്ഥാപിക്കപ്പെട്ടത്. മൌര്യ രാജവംശത്തിലെ മൂന്നാമത്തെ ചക്രവര്ത്തിയാണ് അശോകന്. ബി. സി. 304ല് ചന്ദ്രഗുപ്ത മൌര്യന്റെ പൌത്രനും, ബിന്ദുസാരന്റെ പുത്രനുമായി അദ്ദേഹം ജനിച്ചു. ചെറുപ്പം മുതല് തന്നെ ആയോധന കലകളിലും, യുദ്ധമുറകളിലും എല്ലാം തന്റെ പ്രാവീണ്യം തെളിയിച്ചു. അത് കൊണ്ട് തന്നെ തീരെ ചെറുപ്പത്തില് തന്നെ അദ്ദേഹത്തിന് സൈനിക പരിശീലനം നല്കപ്പെട്ടു. ഒന്നാം തരം ഒരു വേട്ടക്കാരന് കൂടിയായിരുന്ന അദ്ദേഹം ഒരിക്കല് ഒരു മരക്കഷ്ണം മാത്രം ആയുധമായി ഉപയോഗിച്ച് ഒരു സിംഹത്തെ കൊന്നുവത്രെ. എതിരാളികളെ പോലും ഭയപ്പെടുത്തുന്ന യോദ്ധാവ്; നിഷ്ഠൂരനായ സൈന്യാധിപന്; ഇതൊക്കെയായിരുന്നു അദ്ദേഹത്തിന് കൊട്ടാരത്തിലുണ്ടായിരുന്ന ഖ്യാതി. അത് കൊണ്ട് തന്നെ ബിന്ദുസാരന് അക്കാലത്ത് അവന്തി പ്രവിശ്യയിലുണ്ടായ ഒരു കലാപം അടിച്ചമര്ത്താന് അശോകനെ നിയോഗിക്കുകയും അദ്ദേഹം അത് ഭംഗിയായി നിര്വഹിക്കുകയും ചെയ്തു. ബി. സി. 273 ല് ബിന്ദുസാരന് അന്തരിച്ചു. തുടര്ന്ന് അടുത്ത നാലു വര്ഷത്തിനുള്ളില് എതിരാളികളെയെല്ലാം ഒന്നൊഴിയാതെ ഉന്മൂലനം ചെയ്ത് ബി.സി. 269 ല് അശോകന് മൌര്യ രാജസിംഹാസനത്തില് ഉപവിഷ്ടനായി. അധികാരമേറ്റ ആദ്യത്തെ എട്ടു വര്ഷം തന്റെ സാമ്രാജ്യം വിപുലമാക്കുന്നതിനാണ് അശോകന് ശ്രമിച്ചത്. ഇതിനായി നിരന്തര യുദ്ധങ്ങള് നടത്തി ഇന്ത്യന് ഉപഭൂഗണ്ഡം ഏറെകുറെ മുഴുവനായും തന്റെ കാല്കീഴിലാക്കി. അങ്ങനെ താമസിയാതെ അശോകന്റെ ശ്രദ്ധ കലിംഗ ദേശത്തിലും (ഇന്നത്തെ ഒറീസ്സ) പതിഞ്ഞു. അക്കാലത്ത് ലോകത്ത് കേട്ട് കേള്വി ഇല്ലാതിരുന്ന പാര്ലമെന്ററി ജനാധിപത്യ രീതിയായിരുന്നു കലിംഗയില് നിലവിലുണ്ടായിരുന്നത്. കലിംഗയില് ജനങ്ങള് വോട്ട് ചെയ്താണ് രാജാവിനെ തിരഞ്ഞെടുത്തിരുന്നത്. അശോകന് അധികാരമേറ്റ് എട്ടാം വര്ഷത്തിലാണ് അദ്ദേഹത്തിന്റെ ജീവിതത്തിലും ഒരു പക്ഷെ ഭാരത ചരിത്രത്തിലെ തന്നേയും നാഴികക്കല്ലായി മാറിയ കലിംഗ യുദ്ധം നടക്കുന്നത്. രക്തരൂഷിതമായ ആ യുദ്ധത്തില് ഏതാണ്ട് 100000 ആളുകള് കൊല്ലപ്പെടുകയും, 150000ത്തോളം ആളുകള് നാടുകടത്തപ്പെടുകയും ചെയ്തു. യുദ്ധാനന്തരം തന്റെ വിജയം ആഘോഷിക്കാന് അദ്ദേഹം യുദ്ധഭൂമി സന്ദര്ശിച്ചു. എന്നാല് അവിടെ അദ്ദേഹത്തെ എതിരേറ്റത് കഴുകന്മാര് കൊത്തി വലിക്കുന്ന മൃതദേഹങ്ങളും, അല്പ പ്രാണരായി നിരങ്ങുന്ന ശരീരങ്ങളും, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ കൂട്ട നിലവിളികളുമൊക്കയായിരുന്നു. പാറ പോലെ കരുത്തുറ്റ ആ ഹൃദയം വെണ്ണ പോലെ ഉരുകിയൊലിക്കാന് അധികസമയം വേണ്ടി വന്നില്ല. ഈ കാഴ്ചകളെല്ലാം കണ്ട് അത്യധികം ദു:ഖിതനായ അശോകന് ഇങ്ങനെ വിലപിച്ചതായി പറയപ്പെടുന്നു.
\" എന്താണ് ഞാന് ചെയ്തത് ? ഇതാണ് വിജയമെങ്കില് പിന്നെ പരാജയമെന്താണ് ? ഇത് വിജയമാണോ അതോ പരാജയമാണോ ? ഇത്
നീതിയോ അനീതിയോ ? നിഷ്കളങ്കരായ കുട്ടികളേയും, സ്ത്രീകളേയും കൊല്ലുന്നത് ശൂരതയാണോ ? ഞാനിത് ചെയ്തത് സാമ്രാജ്യം വികസിപ്പിക്കുന്നതിനും, സമൃദ്ധിക്കും വേണ്ടിയായിരുന്നൊ അതൊ മറ്റൊരു രാജ്യവും, അവരുടെ മഹത്ത്വവും നശിപ്പിക്കുന്നതിനു വേണ്ടിയോ? ഇവിടെ ചിലര്ക്ക് അവരുടെ ഭര്ത്താവിനെ നഷ്ടപ്പെട്ടു, ചിലര്ക്ക് പിതാവിനെ, ചിലര്ക്ക് കുട്ടികളെ, ചിലര്ക്ക് ഗര്ഭസ്ഥ ശിശുവിനെ.. ... എന്താണീ മൃതദേഹാവശിഷ്ടങ്ങള് അര്ത്ഥമാക്കുന്നത് ? ഇവ വിജയത്തിന്റെ അടയാളങ്ങളാണോ അതോ പരാജയത്തിന്റേയോ ? ഈ കഴുകന്മാരും, കാകന്മാരും, പരുന്തുകളും മരണത്തിന്റെ സന്ദേശവാഹകരോ അതൊ തിന്മയുടേയോ ?\"
എന്തായാലും വിനാശകരമായിരുന്ന കലിംഗ യുദ്ധം അശോകനെ ഒരു സമാധാന പ്രിയനാക്കി മാറ്റുകയും പിന്നീട് ജനക്ഷേമത്തിനായി അനേകം നടപടികളെടുക്കുകയും ചെയ്തു. ബുദ്ധമതത്തിലേക്ക് അദ്ദേഹം പരിവര്ത്തനം ചെയ്യപ്പെട്ടു എന്നും പറയപ്പെടുന്നു. അദ്ദേഹത്തിന്റെ നടപടികള് മൌര്യ സാമ്രാജ്യത്തിനകത്തും പുറത്തും ബുദ്ധമതം വ്യാപിക്കുന്നതിനു കാരണമായി. തന്റെ മക്കളായ മഹേന്ദ്രനേയും,സംഘമിത്രയേയും ശ്രീലങ്കയിലേക്കയച്ച് അശോകന് അവിടെ ബുദ്ധമതം സ്ഥാപിച്ചു. സാമ്രാജ്യ വിപുലീകരണ ശ്രമങ്ങള് പൂര്ണ്ണമായും ഉപേക്ഷിച്ച അശോകന് മറ്റ് രാജ്യങ്ങളുമായി സൌഹൃദം സ്ഥാപിച്ചു. മനുഷ്യര്ക്കും, മൃഗങ്ങള്ക്കുമായി ചികിത്സാ സൌകര്യങ്ങള് സ്വന്തം രാജ്യത്തില് മാത്രമല്ല , അയല് രാജ്യങ്ങളില് പോലും ആരംഭിക്കുന്നതിനു നടപടിയെടുത്തു. ജനങ്ങളുടെ ക്ഷേമത്തിനായും, സര്ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള് ജനങ്ങളിലേക്കെത്തുന്നുണ്ടെന്നുറപ്പു വരുത്താനുമായി ധര്മ്മ മഹാമാത്രന്മാര് എന്ന ഉദ്യോഗസ്ഥരെ രാജ്യത്തെമ്പാടും നിയമിച്ചു. റോഡുകളുടെ ഇരുവശത്തും തണല് മരങ്ങള് നട്ടു പിടിപ്പിക്കുകയും, കിണറുകള് പണിയിക്കുകയും ചെയ്തു. കന്നുകാലികളെ അറക്കുന്നതു നിരോധിക്കുകയും, മീന് പിടിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങള് കൊണ്ടു വരികയും ചെയ്തു. നായാട്ട് പൂര്ണ്ണമായും നിരോധിക്കുകയും അനേകം മൃഗാസ്പത്രികള് സ്ഥാപിക്കുകയും ചെയ്തു. ഏതാണ്ട് മനുഷ്യര്ക്ക് തുല്യമായ അവകാശങ്ങളാണ് മിണ്ടാപ്രാണികള്ക്ക് അദ്ദേഹം നല്കിയത്. ഇത് തെളിയിക്കുന്ന അദ്ദേഹത്തിന്റെ ഒരു ശിലാലിഖിതം വായിക്കാം.
\" മുന്പ് ദേവനാംപ്രിയ പ്രിയദര്ശി രാജാവിന്റെ കൊട്ടാരത്തില് പതിനായിരകണക്കിന് പക്ഷി മൃഗാദികളേയാണ് കറി വെക്കാനായി ദിവസവും കൊന്നിരുന്നത്. എന്നാല് ഇപ്പോള് വെറും മൂന്നു ജീവികളെ മാത്രമേ കൊല്ലുക പതിവുള്ളു. രണ്ട് മയിലിനേയും, ഒരു മാനിനേയും. ഇതില് മാനിനെ എല്ലായെപ്പോളും കൊല്ലുന്നില്ല. കാലക്രമേണ ഈ ജീവികളെ കൂടി കൊല്ലുന്നതില് നിന്നും ഒഴിവാക്കുന്നതാണ്.\"
തന്റെ ലിഖിതങ്ങളില് ചില ഗ്രീക്ക് രാജ്യങ്ങള്ക്കൂടി ബുദ്ധമതം പിന്തുടരുന്നതായി അശോകന് അവകാശപ്പെടുന്നുണ്ട്.
\"ധാര്മ്മികമായ അധിനിവേശമാണ് ഏറ്റവും നല്ല അധിനിവേശമെന്നാണ് ഇപ്പോള് ദേവനാംപ്രിയ വിശ്വസിക്കുന്നത്്. 600 യോജന (4000 മൈലുകള്) അകലെ ഗ്രീക്ക് രാജാവായ അംതിയോക്കൊ (Antiochus) ഭരിക്കുന്നു, അദ്ദേഹത്തിനു ചുറ്റും നാലു രാജാക്കന്മാര് തുറമായ (Ptolemy), അംതീകിനി (Antigonus), മാക (Magas), അലീകസുദരോ (Alexander ll) എന്നിവര് ഭരിക്കുന്നു, അത് പോലെ ദക്ഷിണ ഭാഗത്ത് ചോളന്മാര്, പാണ്ഡ്യന്മാര് തുടങ്ങി താമ്രപര്ണ്ണി വരെ, എല്ലായിടത്തും ഇതാണ് (ധാര്മ്മികാധിനിവേശം) വിജയിച്ചിരിക്കുന്നത്.\"
വധശിക്ഷയുടെ സാംഗത്ത്യത്തെ കുറിച്ച് ചര്ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില് അദ്ദേഹത്തിന്റെ അഭിപ്രായം എന്തായിരുന്നു എന്നു നോക്കാം.
\"നിയമത്തിലും, ന്യായവിധിയിലും ഏകത്വം ഉണ്ടാവണമെന്നാണ് ഞാന് ആഗ്രഹിക്കുന്നത്. വധശിക്ഷക്കു വിധിക്കപ്പെട്ടവര്ക്ക് മൂന്നൂ ദിവസത്തെ സ്റ്റേ ഞാന് അനുവദിക്കുന്നു. ഈ സമയം വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ബന്ധുക്കള്ക്ക് ശിക്ഷ ഇളവു ചെയ്യാനുള്ള അപ്പീല് സമര്പ്പിക്കാവുന്നതാണ്. ഞാന് അധികാരമേറ്റ് ഇരുപത്തിയാറ് വര്ഷത്തിനുള്ളില് ഇരുപത്തിയഞ്ചു തവണ തടവുകാര്ക്ക് മാപ്പ് നല്കി വിട്ടയച്ചിട്ടുണ്ട്. \"
എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എന്തിലും, ഏതിലും വര്ഗ്ഗീയത കാണുന്ന ഇന്നത്തെ കാലഘട്ടത്തില് മത സൌഹാര്ദ്ദത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപാട് നോക്കുക.
\"ആരാണോ അമിതായ ഭക്തി മൂലം സ്വന്തം മതത്തെ അമിതമായി പുകഴ്ത്തുകയും അന്യരുടെ മതങ്ങളെ വിമര്ശിക്കുകയും ചെയ്യുന്നത്, വാസ്തവത്തില് അവന് അവന്റെ മതത്തിനു തന്നെയാണ് ദോഷം ചെയ്യുന്നത്. മതങ്ങള് തമ്മിലുള്ള ആശയവിനിമയം നല്ലതാണ്. എല്ലാവരും അന്യരുടെ മതങ്ങളിലുള്ള തത്ത്വങ്ങള്ക്ക് ശ്രദ്ധ കൊടുക്കുകയും അവയെ ബഹുമാനിക്കുകയും വേണം. മറ്റ് മതങ്ങളിലുള്ള നല്ല തത്ത്വങ്ങളെ കുറിച്ച് എല്ലാവര്ക്കും അറിവുണ്ടാകേണ്ടതാണ്.\"
നമ്മുടെ കേരളം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതും അശോകനാണെന്ന് കരുതുന്നു.
\"ദേവനാംപ്രിയ പ്രിയദര്ശി രാജാവിന്റെ സാമ്രാജ്യത്തിനുള്ളിലും, അതിര്ത്തിക്കപ്പുറമുള്ള ചോളന്മാര്, പാണ്ഡ്യന്മാര്, സത്യപുത്രന്മാര്, കേരളപുത്രന്മാര്, തുടങ്ങി താമ്രപര്ണ്ണി വരേയും, ഗ്രീക്ക് രാജാവായ ആന്റിയോക്കസ് ഭരിക്കുന്നിടത്തും, ആന്റിയോക്കസ്സിന്റെ അയല് രാജ്യത്തെ രാജാക്കന്മാര്ക്കിടയിലും, എല്ലായിടത്തും ദേവനാംപ്രിയ പ്രിയദര്ശി രാജാവ് രണ്ടു തരത്തിലുള്ള ചികിത്സാ രീതികള്ക്കുള്ള സംവിധാനം ഏര്പ്പെടുത്തിയിരിക്കുന്നു: മനുഷ്യര്ക്കായുള്ള ചികിത്സാ രീതിയും, മൃഗങ്ങള്ക്കായുള്ള ചികിത്സാ രീതിയും. എവിടെയാണോ മനുഷ്യര്ക്കും, മൃഗങ്ങള്ക്കും ആവശ്യമായ ഔഷധ സസ്യങ്ങള് ഇല്ലാത്തത്, അവിടെയെല്ലാം ഞാന് അവ ഇറക്കുമതി ചെയ്ത് നട്ട് പിടിപ്പിച്ചിരിക്കുന്നു.\"
ധര്മ്മ മഹാമാത്രമാര് എന്ന പേരിലുള്ള ഉദ്യോഗസ്ഥന്മാരെ അശോകന് നിയമിച്ചിരുന്നതായി മുന്പ് പറഞ്ഞിരുന്നല്ലൊ. ഇവരെ കുറിച്ച് അദ്ദേഹം എന്താണ് പറയുന്നതെന്നു നോക്കാം.
\"മുന്പ് ഇവിടെ ധര്മ്മ മഹാമാത്രമാര് ഉണ്ടായിരുന്നില്ല, എന്നാല് ഞാന് അധികാരമേറ്റ് പതിമൂന്നു വര്ഷം പിന്നിട്ടപ്പോള് ഇത്തരം ഉദ്യോഗസ്ഥന്മാരെ ഞാന് നിയമിച്ചു. ഇവര് എല്ലാ മതങ്ങളുടെ ഇടയിലും ധര്മ്മ സ്ഥാപനത്തിനായും, സംരക്ഷണത്തിനായും, പ്രജകളുടെ ക്ഷേമത്തിനും, സന്തോഷത്തിനും വേണ്ടി പ്രവര്ത്തിക്കുന്നു. ഇവര് ഗ്രീക്കുകാര്, കംബോജന്മാര്, ഗാന്ധാരന്മാര്, രാഷ്ട്രികന്മാര് , പടിഞ്ഞാറന് അതിര്ത്തിയിലെ മറ്റ് ജനങ്ങള് എന്നിവര്ക്കിടയില് പ്രവര്ത്തിക്കുന്നു. ഇവര് ഭടന്മാര്, പ്രധാനിമാര്, ബ്രാഹ്മണന്മാര്, ദരിദ്രന്മാര്, വൃദ്ധര് എന്നിവരുടെ ഇടയില് അവരുടെ ക്ഷേമത്തിനും സന്തോഷത്തിനുമായി പ്രവര്ത്തിച്ച് അവരെ ചൂഷണങ്ങളില് നിന്നും മുക്തരാക്കുന്നു. \"
ഇപ്രകാരം ഏതാണ്ട് നാല്പത് വര്ഷത്തെ ഭരണത്തിനു ശേഷം ബി. സി. 232 ല് അശോകന് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം ഏഴു പകലിനും, ഏഴു രാത്രികള്ക്കും ശേഷമാണത്രെ ചിതയിലെ തീ അണഞ്ഞത്. എന്തായാലും ഉചിതമായ ആദരവ് തന്നെയാണ് ഭാരതം പില്ക്കാലത്ത് അദ്ദേഹത്തിന് നല്കിയത്. സാരാനാഥില് നിന്ന് കണ്ടെടുത്ത അശോക സ്തംഭത്തെ ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നമായി തിരഞ്ഞെടുക്കുകയും, അശോക ചക്രത്തെ ഇന്ത്യയുടെ പതാകയില് ഉള്പ്പെടുത്തുകയും ചെയ്തു. അതു വഴി അദ്ദേഹത്തെ ഇന്നും ഓര്മ്മിക്കാന് നമുക്ക് സാധിക്കുന്നു.

Posted By: Shane Cherayil

കാളിദാസൻ

ഇന്ത്യൻ ഷേക്സ്പിയർ എന്ന അപര നാമത്തിൽ അറിയപ്പെട്ട സംസ്കൃത കവിയാണ് കാളിദാസൻ. ഒരു പക്ഷെ സംസ്കൃത ഭാഷക്ക് കാളിദാസൻ നൽകിയ സംഭാവനകൾ പരിശോധിക്കുകയാണെങ്കിൽ അതിലും ഒരു പിടി മുകളിൽ ആണ് അദ്ദേഹത്തിന്റെ സ്ഥനം‌.ബിസി 50 ന്റേയും എഡി 600 ന്റേയും ഇടയിലുള്ള കാലഘട്ടത്തിൽ ഹിമാലയ സാനുക്കളിലോ ഉജ്ജയിനിയിലോ ആയിരുന്നു ഇദ്ദേഹം വസിച്ചിരുന്നത് എന്ന് നമുക്ക് അനുമാനിക്കാം.
സമുദ്രഗുപ്തന്റെ പുത്രനായ ചന്ദ്രഗുപ്തൻ|| (വിക്രമാദിത്യൻ)ന്റെ
കൊട്ടാരസദസ്സ് അലങ്കരിച്ചിരുന്ന നവരത്നങ്ങളിൽ പ്രധാനിയായിരുന്നു കാളിദാസൻ.

ധന്വന്തരി,ക്ഷാപനാക,അമരസിംഹ,
ശങ്കു,വേതാളഭട്ട,ഘടകർപ്പര,വരാഹമിഹിര,വരരുചി പിന്നെ കാളിദാസനും ചേർന്നതായിരുന്നു നവരത്നങ്ങൾ.

വെറും ഒരു ആട്ടിടയൻ ആയിരുന്നു കളിദാസൻ.സുന്ദരിയായ രാജകുമാരി വിദ്യോത്തമ കാളിദാസന്റെ സൗന്ദര്യത്തിൽ ആകൃഷ്ഠയായി അദ്ധേഹത്തേ വരിക്കുന്നു.വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ തന്നെ പാണ്ഡിത്യം തീരെ ഇല്ലാത്ത ഒരു പടു വിഡ്ഢിയാണ് തന്റെ ഭർത്താവ് എന്ന് രാജകുമാരി മനസ്സിലാക്കുന്നു. പ്ത്നിയുടെ അപഹാസ്യം താങ്ങാൻ കഴിയാതെ ഗൃഹം വിട്ടിറങ്ങിയ കാളിദാസൻ ഒരു ഒരു കാളീ ദേവീക്ഷേത്രത്തിന്റെ നടയിൽ അഭയം പ്രാപിക്കുന്നു.ആറാട്ട് കഴിഞ്ഞുവരുന്ന കാളി കാണുന്നത് നട അകത്തുനിന്നും പൂട്ടിയിരിക്കുന്നതാണ്

\"ആരാണ് അകത്ത് \" ദേവി
\"ആരാണ് പുറത്ത്\" കാളിദാസൻ
\"ഞാൻ ഭദ്രകാളിയാണ്\"
\"ഞാൻ ദാസനാണ്\"

കാളിദാസനിൽ സംതൃപ്തയായ കാളിയിൽ നിന്നും വിജ്ഞാനം കാളിദാസൻ വരമായി നേടി

തിരികെ വീട്ടിലെത്തിയ കാളിദാസനെ വിദ്യോത്തമ ഇരു കൈയും നീട്ടി സ്വീകരിക്കുന്നു.പലരുടേയും അപിപ്രായത്തിൽ കാളിദാസന് വിജ്ഞാനം ലഭിക്കുന്നത് പണ്ഡിതയായ പത്നിയിൽ നിന്നും ആണ് എന്നാണ്.
കുമാരസംഭവം,രഘുവംശം.മേഘദൂത് എന്നീ കൃതികളിൽ പത്നിയുടെ പാണ്ഡിത്യം ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു.

കളിദാസന്റെ പ്രധാനകൃതികൾ

മേഘസന്ദേശം
-------------------------- കൃത്യവിലോപത്തിന് ശിക്ഷിക്കപ്പെട്ട് അളകാപുരിയിൽ നിന്ന് വിന്ധ്യാ പർവത പ്രദേശത്തെ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്ട പുതുമണവാളനായ ഒരു യക്ഷനാണ് ഇതിൽ പ്രതിപാദ്യ വിഷയം. വിരഹദുഃഖത്താൽ സുബോധം തന്നെ നഷ്ടപ്പെട്ടിരുന്ന യക്ഷൻ ആ മേഘം വഴി തന്റെ കാമുകിക്കൊരു സന്ദേശം അയയ്ക്കുന്നു. വിന്ധ്യാപർവതത്തിൽ നിന്ന് അളകാപുരി വരെ പോകാനുള്ള വഴിയും അയാൾ മേഘത്തിന് നിർദ്ദേശിച്ചുകൊടുക്കുന്നു.

രഘുവംശം
-----------------------
ആകെ പത്തൊൻപതു സർഗ്ഗങ്ങളാണ് ഈ കാവ്യത്തിനുള്ളത്. ദിലീപൻ, രഘു, അജൻ,ദശരഥൻ, ശ്രീരാമൻ, കുശൻ, അതിഥി എന്നീ ഏഴു രാജക്കാന്മാരെ വർണ്ണിക്കുവാൻ പതിനേഴു സർഗ്ഗങ്ങൾ വിനിയോഗിച്ചിരിക്കുന്നു

അഭിക്ഞാന ശകുന്തളം
-------------------------------------------
അനുഗ്രഹതം പുഷ്പം കിസാലയം
അലുനം- റുഹൈരണവിദ്ദം
രത്നം മധു നവം അനസ്വദിത- രസം

ശാകുന്തളത്തിൽ കാളിദാസൻ ശകുന്തളയെ വർണ്ണിക്കുന്ന വരികളാണിത്. കവി ഒരു പുഷ്പത്തി നോട് ആണ് ശകുന്തളയേ ഉപമിച്ചിട്ടുള്ളത്. തന്റെ കൃതികളിൽ ഒന്നിനോട് ഒന്ന് സദൃശ്യം ഉപമിക്കുന്നതിനാൽ കാളിദാസൻ ഉപമാ കാളിദാസൻ എന്ന പേരിൽ അറിയപ്പെട്ടു.

കുമാരസംഭവം
------------------------ ദക്ഷയാഗത്തിൽ ചിതയിൽ ചാടി ആത്മഹത്യ ചെയ്ത്തിന് ശേഷം സതി ഹിമവാന്റെ പുത്രിയായി പുനർജനിക്കുന്നു.നാരദൻ ഹിമവാനെ കണ്ട് പാർവ്വതി ശിവന്റെ പത്നിയാവേണ്ടതിന്റെ ആവശ്യകഥ അറിയിക്കുന്നു.കാമദേവൻ ശിവ്ന്റെ തൃകണ്ണാൽ ഭസ്മീകരിക്കപ്പെടുന്നു. ശിവപാർവ്വതീ പരിണയവും പിന്നീട് കാർതികേയന്റെ ജനനവും താരകാസുരവധവും

നികമതാപ്ത വിവിധേന
വാഹ്നിനാനഭാസ്കരേന്ദനസംഭ്രതേന ക ഇതപ്ത്യയേ വാരിഭിർ ഉക്സിത നവൈർഭുവ
സഹോസ്മനം അമുങ്കദ് ഉർധവാഗം.
കുമാരസംഭവം-----------5.23

ഋതുസംഹാരം
-------------------------
മാളവികാഗ്നിമിത്രം
---------------------------
കാളിദാസൻ രചിച്ച ഒരു സംസ്കൃത നാടകമാണിത്.ഇതിൽ അഗ്നിമിത്രനും ദാസിയായ മാളവികയും തമ്മിലുള്ള പ്രണയകഥ പറയുന്നു.

വിക്രമോർവശീയം
------------------------------- ഊർവ്വശിയും പുരൂരവസ്സും തമ്മിലുള്ള പ്രൺയ കഥ പറയുന്നു.ഭരതമുനിയുടെ നാടകത്തിൽ അഭിനയിക്കാൻ വേണ്ടി ഊർവ്വശി സ്വർഗ്ഗലോകത്തിലേക്ക് മടങ്ങിപോവുന്നു.പുരൂരവസ്സുമായി ഉള്ള പ്രണയം മൂലം പുരുഷോത്തമൻ എന്ന് പറയേണ്ട സ്ഥാനത്ത് പുരൂരവസ്സ്
എന്ന് പറയുന്നു.കോപിഷ്ഠനായ ഭരതമുനി ഊർവ്വശിയേ ശപിക്കുന്നു.
കാമുകനായ പുരൂരവസിനൊപ്പം ഒരു പുത്രൻ ജനിക്കുന്നതു വരെ കഴിയുമെങ്കിലും പുത്രനെ അച്ഛൻ കാണുന്ന നിമിഷം സ്വർഗ്ഗത്തിലെക്കു മടങ്ങാൻ ഇടയാകുമെന്നായിരുന്നു ശാപം. ഈ ഗതിയിൽ പുരോഗമിക്കുന്ന കഥ പലവിധം ആകസ്മിതകളിലൂടെ കടന്നുപോകുന്നു.

കാളീഭക്തനായ കാളിദാസൻ നിർമ്മിച്ച ഒരു കാളീ ക്ഷേത്രം ഇന്നും ഉജ്ജയിനിയിൽ ഉണ്ട് എന്ന് പറയപ്പെടുന്നു.

കാളിദാസന് ദീപശിഖ കാളിദാസൻ എന്നൊരു നാമം കൂടി ഉണ്ട്.സ്വയം വര പന്തലിൽ സർവ്വാഭരണ ഭൂഷിതയായ രാജകുമാരി ഓരോ രാജകുമാരനന്റേയും അടുത്ത് വരുമ്പോൾ ഉണ്ടാവുന്ന പ്രഭ ദീപശിഖ യോട് ഉപമിച്ചതിനാൽ ആണിത്.


Posted By: Sabir Jalaliya

ഇബ്നു ഖല്‍ദൂന്‍ (1332-1406)

അറബ് ചരിത്ര രചനയെ അതിന്‍റെ ഔന്നിത്യത്തിലെത്തിച്ച വ്യക്തിയാണ് ഇബ്നു ഖല്‍ദൂന്‍. ചരിത്ര രചനയ്ക്കപ്പുറത്ത് അറബ് ചരിത്ര രചനാ ശാസ്ത്രത്തില്‍ ഏറ്റവും പ്രാഗല്‍ഭ്യം തെളിയിച്ച ചരിത്രകാരനാണ് ഖല്‍ദൂന്‍. ഒരു പക്ഷേ മധ്യകാല ലോകത്തിലെ തന്നെ...
\'യൂണിവേഴ്സല്‍ ഹിസ്റ്ററി\' എന്ന ഏഴു വാള്യങ്ങളുള്ള മൂന്ന് പുസ്തകങ്ങളാണ് ഖല്‍ദൂന്‍റെ പ്രധാന കൃതി. ഒന്നാം പുസ്തകം നാഗരികതകളും അവയുടെ സവിശേഷതകളെ കുറച്ചും, രണ്ടാം പുസ്തകം അറബ് സാമ്രാജ്യത്തിന്‍റെ വളര്‍ച്ചയെ കുറിച്ചും, മൂന്നാമത്തേത് ആഫ്രിക്കയിലെ ബാര്‍ബര്‍ രാജ വംശത്തിനെ കുറിച്ചും ചര്‍ച്ച ചെയ്യുന്നു.
ചരിത്ര രചനാശാസ്ത്രത്തിനുള്ള ഖല്‍ദൂന്‍റെ മികച്ച സംഭാവനയാണ് മുഖദ്ദിമ (muqaddima - its the introduction of \'Universal History\')
തന്‍റെ ചരിത്ര സദ്ധാന്തങ്ങള്‍ വിവരിക്കുന്നത് മുഖദ്ദിമയിലാണ്.
സാമൂഹിക പ്രതാഭാസത്തിന്‍റെ സമസ്ത മേഖലകളും പ്രതിപാധിക്കുന്ന വിജ്ഞാന ശാഖയാണ് ചരിത്രമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ചരിത്രമെന്നാല്‍ സംഭവങ്ങളുടെ വിവരണം മാത്രമല്ല; അത്ആന്തരിക ബാഹ്യ സാമൂഹിക ബന്ധങ്ങളുടെ രേഖപ്പെടുത്തലാണ്. ഖല്‍ദൂന്‍ ചരിത്രത്തിന്‍റെ `ചാക്രിക സിദ്ധാന്തത്തെ\' പിന്തുണക്കുന്നു.
ഖല്‍ദുനിന്‍റെ വീക്ഷണത്തില്‍ ഓരോ സമൂഹത്തിനും നിശ്ചിതമായ ജീവിത കാലമുണ്ട്.അത് ഗ്രാമീണം, നാഗരികം എന്നീ ഘട്ടങ്ളിലൂടെ കടന്നു പോകുന്നു.ഒന്നാം ഘട്ടത്തില്‍ നിന്നും രണ്ടാം ഘട്ടത്തിലെത്തുംപോള്‍ കല, കരകൗശലം, ശാസ്ത്രം, ജീവിത നിലവാരം എന്നിവ വളരുമെന്‍കിലും ആന്തരികമായി ദൗര്‍ബല്യങ്ങളുണ്ടാവുന്നു.നഗരത്തില്‍ അധികാരവും വിഭവങ്ങളും ചെറിയ വിഭാഗത്തിന്‍റെ കൈയിലാവുകയും ഭൂരിപക്ഷത്തിന്‍റെ പ്രതിഷേധവും ജീര്‍ണതയിലേക്ക് നയിക്കുന്നു.
വ്യത്യസ്ത ജനവിഭാഗങ്ങളുടെ ചരിത്ര വും വ്യത്യസ്തമായിരിക്കുെമന്നും കല്‍ദൂന്‍ അടയാളപ്പെടുത്തുന്നു.ചരിത്രകാരന്‍ തൊഴില്‍ വൈദഗ്ദ്യം നേടിയിരിക്കണം.സത്യം മനസിലാക്കാന്‍ അന്വേഷണാത്മക വിമര്‍ശന രീതി സ്വീകരിക്കണം.അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍സംഭവ ചരിത്രം(annels) കാലാനുസ്ൃത വിവരണം(chronicles)എന്നിവ അസംബന്ധ ചരിത്രങ്ങളാണ്. ഉപദാനങ്ങളെ അതേപടി സ്വീകരിക്കരുത്. `മനുഷ്യന്‍റെ സാമൂഹിക ഘടനയെ കുറിച്ചുള്ള അറവാണ് ചരിത്രം,അത് ലോക നാഗരികത തന്നെയാണ്.\' ഖല്‍ദൂന്‍ രേഖപ്പെടുത്തുന്നു. സോഷ്യല്‍ സയന്‍സ് ചരിത്ര പഠനത്തിന്‍റെ ഭാഗമാക്കണം.
ചരിത്രത്തിന്‍റെ ശാസ്ത്രത്തെ(science of history) സംസ്കാരത്തിന്‍റെ ശാസ്ത്രം(science of culture) എന്നാണദ്ദേഹം വിശേഷിപ്പിച്ചത്. ഖല്‍ദൂന്‍ ശാസ്ത്രത്തെ മൂന്ന് വിഭാഗമാക്കുന്നു. സൈദ്ധാന്തികം -(humanities ), പ്രായോഗികം-(science ), ഉല്‍പാദന പരം-(technology).ഇതു മൂന്നും കൂടിയതാണ് സാംസ്കാരിക ശാസ്ത്രം.
സംസ്കാരത്തിന്‍റെ ആവര്‍ഭാവത്തെ നാല് ഘടകങ്ങളാക്കി തിരിക്കുന്നു.1-ഭൗതികം(ഭൗതിക ഘടകങ്ങള്‍),2-രൂപപരം (government),3-പ്രയോഗ ക്ഷമം(solidarity),4-ആത്യന്തികം (പൊതു നന്മ).
ഭരണാധികാരി എങ്ങനെയായിരിക്കണമെന്ന് കൃത്യമായി ഖല്‍ദൂന്‍ പറയുന്നു; നിയമം അറയുന്നവനും നടപ്പലാക്കാന്‍ കഴിവുള്ളവനായിരിക്കണം.അത് വ്യാഖ്യനിക്കാനും കഴിയണം. ശാരീരികവും മാനസികവുമായി ശക്തനായിരിക്കണം.നല്ല മനസിനുടമയാവണം. നിയമം നല്‍കുന്നവനല്ല, അത് കാര്യക്ഷമമായി നടപ്പിലാക്കുന്നവനാണ് നല്ല ഭരണാധികാരി.
മതത്തിന്‍റെ പ്രാധന്യം സാമൂഹ്യ ജീവിതത്തില്‍ അംഗീകരിക്കുന്നുണ്ടെന്‍കലും ചരിത്രത്തെ ആ രീതിയില്‍ വീക്ഷിക്കുന്നില്ല. ചരിത്ര ത്തില്‍ ദൈവിക ശക്തികള്‍ക്ക് സ്വാധീനമില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ഖല്‍ദൂന്‍ തന്‍റെ മുഖദ്ദിമയിലാണ് തന്‍റെ ചരിത്ര രചനാ രീതി അവലോകനം ചെയ്യുന്നത്. മുഖദ്ദിമ പത്തൊന്‍പതാം നൂറ്റാണ്ടിലാണ് യൂറോപ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. ശക്തമായ മത വിശ്വാസത്തിലും മതാധിഷ്ടിത ഭരണകൂടത്തിലും നിലനിന്ന മധ്യകാല ഇസ്ലാമിക ലോകത്തു നിന്നും ഇത്രയും മൗലികമായ സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ച ഖല്‍ദൂന്‍, യുറോപ്യരെ അല്‍ഭുത സ്തബ്ധരാക്കി.

യൂജിൻ റ്റെറെബ്ലാഞ്ച്

സൌത്ത് ആഫ്രിക്കയിലെ appartheid നു അനുകൂലമായി വെളുത്തവന്റെ പരമാധികാരം നിലനില്കണം എന്നാഗ്രഹിച്ച ഒട്ടേറെ വെള്ളക്കാരുടെ ഹീറോ ആയിരുന്നു യൂജിൻ റ്റെറെബ്ലാഞ്ച് (Eugène Terre\'Blanche). സൌത്ത് ആഫ്രിക്കയിൽ യൂരോപെയന്സ് പ്രധാനമായി രണ്ടു വംശീയരാണുള്ളതു . ഡച്ചു കോളനിക്കാലത്ത് വന്ന ഡച്ചുകാരുടെ പിന്മുറക്കാരും ഇംഗ്ലീഷുകാരും.ഇതിൽ ഡച്ച് വംശജർ അഫ്രികാനീർ (Afrikaner) എന്നറിയപെടുന്നു. ഇവര്ക്ക് ഡച്ച് ഭാഷയുടെ വകഭേദം ആയ ഒരു പ്രത്യേക ഭഷയുമുണ്ട് .കോളനി ഉപേക്ഷിച്ചു ഇംഗ്ലീശുകാർ പോയപ്പോൾ തമ്മിലടച്ചു നിന്ന അഫ്രികനെർ വംശജരും ഇംഗ്ലീഷ് വംശജരും എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ്സ് ആകി അധികാരം പിടിച്ചു . കറുത്തവരും ഇന്ത്യൻ വംശജരും എല്ലാം വോട്ടവകാശമില്ലാത്ത രണ്ടാം തരാം പൗരന്മാരായി.റ്റെറെബ്ലാഞ്ച് തീവ്ര അഫ്രികാനെർ ദേശിയതയുടെ വക്താവായിരുന്നു. കറുത്തവർക്കും ഇന്ത്യൻ വംശജർക്കും കൂടുതൽ പരിഗണനനല്കുന്ന ഏതു പരിഷ്കാരതെയും അയാൾ ശക്തമായി എതിർത്തു. നിലവിലുളള വലതു പക്ഷ പാർടി കൾക്ക് ശക്തി പോരാ എന്ന് തോന്നിയത് കൊണ്ട് സ്വന്തമായി Afrikaner Weerstandsbeweging (AWB ) എന്ന പാർട്ടി സ്ഥാപിച്ചു അതിന്റെ ആയുധ വിഭാഗവും ഉണ്ടാക്കി. ഹിട്ലരിന്റെ സ്വസ്ടികയോട് സാമ്യം തോന്നുന്ന ഒരു കൊടിയും സ്വീകരിച്ചു. വർണ്ണ വിദ്വേഷം ആയിരുന്നു പാര്ട്ടിയുടെ കൈമുതൽ . സാമാന്യം തരക്കേടില്ലാത്ത രീതിയിൽ മറ്റുള്ളവരെ ഉപദ്രവിച്ചു കുറഞ്ഞ കാലം കൊണ്ട് റ്റെറെബ്ലാന്ജും AWB യും കുപ്രസിദ്ധി നേടി . അതിനിടയ്ക്ക് പ്രതിഷേധങ്ങൾ വര്ദ്ധിച്ചു വന്നു . സൌത്ത് ആഫ്രിക ലോക രാജ്യങ്ങളിൽ ഒറ്റപെട്ടു.നിൽക്കക്കള്ളിയില്ലാതെ 1990 ഇൽ ഗവന്മെന്റു മണ്ടേലയെ സ്വതന്ത്രനാക്കി.ഇതോടെ വർണ വിവേചനം അവസാനിക്കാൻ പോവുന്നു എന്നും കറുത്തവന് അധികാരം ലഭിക്കും എന്ന് മനസ്സിലാക്കി റെര്രെബ്ലാന്ച്ചും കൂട്ടരും അക്രമം അഴിച്ചു വിട്ടു. ഒരു വംശീയ കലാപം ഉണ്ടാക്കി എങ്ങേനെയും സമാധാന ശ്രമങ്ങളെ തകര്ക്കുകയായിരുന്നു ലക്ഷ്യം.സമാധാന ചർച്ചകൾ നടക്കുന്ന Kempton Park World Trade Centre ഇലേക്ക് മൂവായിരം അനുയായികളെയും കൂട്ടിചെന്നു ആക്രമിക്കാൻ നോക്കി പക്ഷെ അവസാനം പിന്മാറേണ്ടി വന്നു . സൌത്ത് ആഫ്രിക്ക ക്കുള്ളിലെ ഗോത്ര രാജ്യമായ ബോപ്പ്സ്തുവനയിൽ മാറ്റങ്ങൾ അനുവദിക്കില്ലന്നും അധികാരം ഒഴിയില്ലെനും വാശി പിടച്ച അവിടുത്തെ പ്രസിഡന്റ് ലുകാസ് മന്ഗോപേ റെര്രെബ്ലാഞ്ചിന്റെയും കൂട്ടരെടെയും സഹായം തേടി.കോണ്വോയി ആയി എത്തിയ AWB യുടെ militia കണ്ണിൽ കണ്ടവരെയെല്ലാം വെടി വെച്ചു. ഒടുവിൽ സഹായിക്കാൻ വന്നവരുടെ \"സഹായം \" സഹിക്കാൻ വയ്യാതെ ബോപ്പസ്തുവാന ആർമി തന്നെ AWB യെ വിരട്ടി ഓടിച്ചു . സൌത്ത് ആഫ്രിക്കയിൽ സ്വതന്ത്ര തിരഞ്ഞെടുപ്പ് നടന്നു . നെല്സണ് മണ്ടേല പ്രസിഡന്റ് ആയി. ഒരു തിരിച്ചടി കിട്ടും എന്ന് പ്രതീക്ഷിച്ച വെള്ളക്കാരെ അമ്പരപിച്ചു കൊണ്ട് മണ്ടേല ഇരു കൂട്ടരെയും യോജിപിച്ചു കൊണ്ട് പോയി.അതോടെ വെള്ളകാർക്ക് സമാധാനം ആയി. ഒരു യുദ്ധത്തിനു സ്കോപില്ല എന്ന് മനസിലാക്കിയ റെര്രെബ്ലാന്ച് സൈഡായി .
റെര്രെബ്ലാഞ്ചിന്റെ അന്ത്യം ദാരുണമായിരുന്നു . അയാളുടെ ജോലിക്കാർ തന്നെ തല്ലികൊന്നു.സമയത്ത് കൂലി കിട്ടഞ്ഞതോ അയാളുടെ മോശം ഇടപെടലോ എന്തോ ആയിരുന്നു കാര്യം.പലപ്പോഴും ഇത് പോലെയുള്ള ഭ്രാന്തന്മാർ ഒരു ഒരു ഹിട്ലാരോ സ്റ്റാലിനൊ ആവാതെ പോവുന്നത് സാഹചര്യം ഒത്തു കിട്ടാത്തത് കൊണ്ട് മാത്രം ആണ്. ആഗ്രഹം ഇല്ലഞ്ഞിട്ടല്ല

ജലാലുദ്ദീന്‍ റൂമി

\" സ്നേഹത്തിന്റെ രാജ്യം മറ്റെല്ലാ മതങ്ങളിൽ നിന്നും വ്യത്യസ്തമാണ്
സ്നേഹിക്കുന്നവന്റെ മതവും രാജ്യവും സ്നേഹിക്കപ്പെടുന്നവൻ മാത്രം
സ്നേഹിക്കുന്നവന്റെ ലക്ഷ്യവും മറ്റെല്ലാ ലക്ഷ്യങ്ങളിൽ നിന്നും വിഭിന്നം
സ്നേഹമാണ് ദൈവത്തിന്റെ നിഗൂഢതയിലേക്കുള്ള ദൂരദർശിനിയും\"

പൗരസ്ത്യരും പാശ്ചാത്യരും ഒരുപോലെ ആദരിക്കുന്ന അദ്ധ്യാത്മക ചിന്തകനും സൂഫി കവിയുമായിരുന്നു ജലാലുദ്ദീന്‍ മുഹമ്മദ് ബിന്‍ മുഹമ്മദ് ഹുസൈന്‍ അല്‍ റൂമി. ഇസ്‌ലാമിക ലോകത്തു മാത്രമല്ല, പാശ്ചാത്യ ലോകത്തും അദ്ദേഹം പ്രിയങ്കരനാകാന്‍ ചില കാരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ആയ മസ്നവി ലോകത്തിലെ മിക്ക ഭാഷകളിലും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മഹാനായ ഈ സ്വൂഫി ദാര്‍ശനികന്റെ പാശ്ചാത്യ ലോകത്തെ സ്വീകാര്യതക്ക് ഉദാഹരണമാണ് 2007ല്‍ അമേരിക്കയിലെ ഏറ്റവും ജനപ്രീതിയുള്ള കവിയായി തെരഞ്ഞെടുത്തത്.

1207 സെപ്തംബര്‍ 30-ന് 1207-ൽ ഇന്നത്തെ അഫ്ഗാനിസ്താനിലെ ബൽഖ് ദേശത്ത് ജനിച്ചു. പിതാവ് ആദരിക്കപ്പെടുന്ന സൂഫി പണ്ഡിതനായിരുന്ന ബഹാവൂദ്ദീൻ വലദ് .1215-നും 1220-നും ഇടയിൽ മംഗോളിയൻ പടയോട്ടത്തെ തുടർന്ന് പിതാവിനൊപ്പം ബൽഖ് വിട്ടു . പിതാവിന്റെ ലക്ഷ്യം ഹജ്ജ് ആയിരുന്നു . യാത്രയാരംഭിച്ചപ്പോള്‍ കുടുംബത്തെയും കൂട്ടി. അങ്ങനെ ചെറുപ്പത്തില്‍ തന്നെ റൂമി യാത്രയാരംഭിച്ചു. കൊച്ചു ദര്‍വീശിന്റെ ആദ്യ സഞ്ചാരം! ഹജ്ജിനു ശേഷവും യാത്ര തുടര്‍ന്നു. റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായ ഇന്നത്തെ തുര്‍ക്കിയിലാണ് നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍ ആ യാത്ര അവസാനിച്ചത്. ഖറമാന്‍ എന്ന സ്ഥലത്ത് ആ കുടുംബം ഏഴുവര്‍ഷം താമസിച്ചു. അതിനിടെ റൂമിയുടെ ഉമ്മയും സഹോദരനും മരണപ്പെട്ടു.

അന്നത്തെ സുല്‍ത്വാന്‍ അലാഉദ്ദീന്‍ ഖയ്കുബാദിന്റെ ക്ഷണപ്രകാരം, ബഹാഉദ്ദീന്‍ വലദ് തുര്‍ക്കിയിലെ അനത്തോലിയുടെ ഭാഗമായ കോനിയയില്‍ സ്ഥിരതാമസമാക്കി. 1228 മെയ് 1ന് ആയിരുന്നു അത്. പിന്നീട് റൂമി തന്റെ മരണം വരെ കോനിയയില്‍ തന്നെ താമസിച്ചു.
റൂമിയിലെ പ്രതിഭ പടര്‍ന്നു പന്തലിച്ചതിവിടെയാണ്. ദര്‍വീശിന്റെ ‘മസ്നവി’ അണപൊട്ടിയൊഴുകിയതും ഇവിടെതന്നെ.

അനാത്തോലിയയിലേക്കുള്ള മാര്‍ഗമധ്യേയാണ് ഇറാനിയന്‍ പട്ടണമായ നൈസാപൂരില്‍ വെച്ച് ഫരീദുദ്ദീന്‍ അത്താറുമായി സംഗമിക്കുന്നത്. റൂമി ഒരു കവിതയില്‍ പറയുന്നു:

‘അത്താര്‍ (ഫരീദുദ്ദീന്‍) ആണ് ആത്മാവ്. സനാഇയാവട്ടെ കണ്ണുകളും. ഞങ്ങള്‍ അവരുടെ വാഹനത്തില്‍ വന്നവര്‍.’

മറ്റൊരിടത്ത് അനുസ്മരിക്കുന്നത് കാണുക:

‘ദിവ്യപ്രേമത്തിന്റെ ഏഴു പട്ടണങ്ങളും ശൈഖ് അത്താര്‍ കടന്നുപോയിരിക്കുന്നു. നമ്മളാവട്ടെ, ഒരു തെരുവിന്റെ തിരിവില്‍ മാത്രമെത്തിയവരും.’

പിതാവിന്റെ സുഹൃത്തായിരുന്ന ശൈഖ് ബുര്‍ഹാനുദ്ദീന്‍ മുഹഖിഖ് ഒരിക്കല്‍ റൂമിയെത്തേടി കോനിയയിലെത്തി. അദ്ദേഹം അതിരറ്റ് സന്തോഷിച്ചു. ശൈഖിന്റെ കൈപിടിച്ചു ബൈഅത്ത് ചെയ്തു. ഒമ്പതു വര്‍ഷം ആ ബന്ധം തുടര്‍ന്നു. ഹി. 637ല്‍ ശൈഖ് ബുര്‍ഹാനുദ്ദീന്‍ വഫാത്തായി.
അദ്ദേഹത്തിന്റെ മരണശേഷം റൂമി സിറിയയിലേക്കും അലപ്പോയിലേക്കും മറ്റും ആത്മീയ ബന്ധങ്ങള്‍ തേടി യാത്ര ചെയ്തു. അവിടെ അന്ന് പ്രശസ്തരായ പല സ്വൂഫിവര്യന്മാരെയും അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞു. അവര്‍ അദ്ദേഹത്തെ ഏറെ സ്വാധീനിക്കുകയുണ്ടായി.

കോനിയയില്‍ തിരിച്ചെത്തിയ റൂമി തന്റെ പര്‍ണശാല ഉയര്‍ത്തി. ഏറെ വൈകാതെ പഠിതാക്കളെക്കൊണ്ടു പര്‍ണശാല നിറഞ്ഞു കവിഞ്ഞു. ആയിടെ ശൈഖ് ഇബ്നു അറബി മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ പലരും വൈകാതെ തന്നെ കോനിയയിലെത്തുകയും വലിയ വിജ്ഞാന കേന്ദ്രങ്ങളിലൊന്നായി അതുമാറുകയും ചെയ്തു.

തുടര്‍ന്നു റൂമിക്കു മുന്നില്‍ മറ്റൊരു വെളിച്ചം പ്രത്യക്ഷപ്പെട്ടു. ദിവ്യപ്രേമത്തിന്റെയും ഇശ്ഖിന്റെയും സുല്‍ത്താനായ ശൈഖ് ശംസ് തിബ്രീസ്. മഹത്തായൊരു സമാഗമമായിരുന്നു അത്.
ക്രമേണ റൂമി യില്‍ വന്ന ധ്യാനാത്മകമായ അനുഭൂതിയുടെ ഏകാന്തത ഉള്‍ക്കൊള്ളാനാകാതെ ജനങ്ങള്‍ ശൈഖ് തിബ്രീസിനു നേരെ തിരിഞ്ഞു. അവസാനം ശംസ് തിബ്രീസ് നാടു വിട്ടു റൂമിയുടെ അഭ്യര്‍ത്ഥന മാനിച്ച് കാലങ്ങള്‍ക്കു ശേഷം തിരിച്ചുവന്നു

1247-ൽ തബ്രീസി കൊലചെയ്യപ്പെട്ടു. . റൂമി യുടെ ഹൃദയം പിടച്ചു. ഗുരുവിരഹത്തില്‍ ദുഃഖിച്ച് അദ്ദേഹം ദിനരാത്രങ്ങള്‍ തള്ളിനീക്കി.

പിന്നീട് റൂമി സ്വയം അനുരാഗത്തിന്റെ വാതില്‍ തുറക്കുകയായി. ദിവ്യപ്രേമത്തിന്റെ അനശ്വര കീര്‍ത്തനങ്ങളായി ആ ഹൃദയതാളം ഒഴുകിത്തുടങ്ങി. തന്റെ നഷ്ടപ്പെട്ട ഗുരുവിനെത്തേടി യാത്രയാരംഭിച്ചു. ശൈഖ് സ്വലാഹുദ്ദീന്‍ സര്‍കോബിയെന്ന പുതിയ ഒരു സുഹൃത്തിനെ ആ യാത്രയില്‍ മഹാന്‍ കണ്ടെത്തി. പത്തു വര്‍ഷങ്ങള്‍ നീണ്ട ആ ആത്മീയ ബന്ധം അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചു.

റൂമിയുടെ സ്നേഹപ്രപഞ്ചം ലോകമറിഞ്ഞത് ഇത്തരം ഗുരുക്കന്‍മാരിലൂടെയായിരുന്നു . ഒരിക്കല്‍ ഹുസാമുദ്ദീന്‍ റൂമിയോട് ചോദിച്ചത്രെ:
\" അത്താറിനെയും സനാഇയെയും പോലെ താങ്കള്‍ക്കും തൂലിക ചലിപ്പിച്ചുകൂടെ? \"

നിമിഷങ്ങള്‍ക്കകം അദ്ദേഹം ഒരു കഷ്ണം കടലാസെടുത്തു നീട്ടി. മനോഹരമായി കോര്‍ത്ത 18 വരി കവിത! രണ്ടുപേരെയും വെല്ലുന്ന അവതരണം. \" മസ്നവി \" ചെപ്പ് തുറന്നതിങ്ങനെയായിരുന്നു.
റൂമിലോ കത്തോട് വിടപറയുമ്പോള്‍, ഏതാണ്ട് 3500 സങ്കീര്‍ത്തനങ്ങളും 2000 ശ്ലോകങ്ങളും ഉണ്ടായിരുന്നു. അതാണ് പിന്നീട് മസ്നവിയായി അറിയപ്പെട്ടത്.

1273ൽ 66-ആം വയസ്സിൽ മരിക്കുകയും , സ്വപിതാവിന്റെ ഖബറിനടുത്ത് മറചെയ്യപ്പെടുകയും ചെയ്തു.ഹരിതശവകുടീരം എന്നറിയപ്പെടുന്ന ഒരു പ്രൌഢിയാർന്ന കുടീരം അവിടെ നിലകൊള്ളുന്നു.

മസ്നവി എന്ന് പരക്കെ അറിയപ്പെടുന്ന മസ്നവി എ മഅനവിയാണ് റൂമി കൃതികളിൽ ഏറ്റവും വിഖ്യാതം. ആത്മീയ ജ്ഞാന ഈരടികൾ എന്നാണ് പേരിന്റെ അർഥം. 6 ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ കൃതിയുടെ അവസാന ഭാഗം അപൂർണ്ണമാണ്. ഖുർആൻ, ഹദീസ്, ബൈബിൾ, ഇസോപ്പ് കഥകൾ,പഞ്ചതന്ത്രം, തുടങ്ങിയ വൈവിധ്യമാർന്ന ശ്രോതസ്സുകളിൽ നിന്നുമുള്ള കഥകളും സംഭവങ്ങളും സരോപദേശം നൽകനായി പുനർനിർമ്മിച്ചുകൊണ്ടുള്ള ഒരപൂർവ്വ ശൈലിയാണ് മസ്നവിയിൽ കാണുന്നത്. 50,000 വരികളുള്ള മസ്നവി എ മഅനവി, പേർഷ്യൻ, ഓട്ടൊമൻ സാഹിത്യത്തിൽ ഉപയോഗിക്കപ്പെട്ടിരുന്ന മസ്നവി പദ്യശൈലിയിലാണ് (മത്നവി, മെസ്നെവി എന്നിങ്ങനെയും അറീയപ്പെടുന്നു) രചിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ 424 കഥകൾ ദൈവവുമായുള്ള ഐക്യത്തിനു വേണ്ടിയുള്ള മനുഷ്യന്റെ നിരന്തരമായ അന്വേഷണത്തെ വരച്ചുകാട്ടുന്നു. പേർഷ്യൻ സാഹിത്യത്തിലേയും സൂഫി സാഹിത്യത്തിലേയും ഏറ്റവും മികച്ചതും സ്വാധീനിക്കപ്പെട്ടതുമായ കാവ്യങ്ങളിൽ ഒന്നായി കണക്കാക്കുന്നു

നാല്‍പത്തിമൂന്ന്‌വര്‍ഷം കൊണ്ട് എഴുതിത്തീര്ത്ത ഈ ഇതിഹാസ കാവ്യത്തെകുറിച്ച് \' എല്ലാ മതങ്ങളുടേയും താഴ്‌വേരായ മൂലവേര് \' എന്നാണ് റൂമി വിശേഷിപ്പിച്ചത്. മനുഷ്യജീവിതം മൂന്ന് ഘട്ടങ്ങളാണെന്നും ഒന്നാം ഘട്ടത്തില്‍ അവന്‍ ഭൗതികവസ്തക്കളേയോ സൃഷ്ടികളേയോ ആരാധിച്ചുതുടങ്ങുമെന്നും, തുടര്‍ന്ന് അവന്‍ ദൈവത്തെ ആരാധിക്കാന്‍ തുടങ്ങുമെന്നും ഇതില്‍ നിന്നും പുരോഗമിച്ച് മൂന്നാം ഘട്ടത്തില്‍ അവന്‍ ആരാധിക്കുന്നുണ്ടെന്നോ ഇല്ലെന്നോ പറയാതെ അവന്‍ തന്നെയാണ് ദൈവം എന്ന് പറഞ്ഞുതുടങ്ങുമെന്നും അതോടെ അവന്റെ അസ്തിത്വം ഇല്ലാതായി ദൈവാസ്തിത്വം മാത്രമായി മാറുമെന്നും റൂമിസിദ്ധാന്തിച്ചു.

റൂമി, അടിമത്തത്തേയും ബഹുഭാര്യത്വത്തേയ്യും എതിർത്തിരുന്നു. സ്ത്രീകൾക്ക് മത-സാമൂഹികജീവിതത്തിൽ ഉയർന്ന സ്ഥാനം കൽപ്പിച്ചു. സത്യത്തിന്റേയ്യും സൗന്ദര്യത്തിന്റേയും എല്ലാ രൂപങ്ങളേയും അവയുടെ ഉറവിടം നോക്കാതെ പിന്തുടരാനും സ്നേഹമുള്ളവരും പരസ്പരബഹുമാനമുള്ളവരും ദാനശീലരും ആയിരിക്കുന്നതിനും അദ്ദേഃഹം തന്റെ ശിഷ്യരെ പഠിപ്പിച്ചു.

റൂമിയുടെ ചിന്തകൾ, തികഞ്ഞ മതവിദ്വേഷിയായിരുന്ന തുർക്കി പ്രസിഡണ്ട്, കമാൽ അത്താത്തുർക്കിനെ വരെ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ കാഴ്കപ്പാടിൽ മൗലവി ദൈവവീക്ഷണം, പരമ്പരാഗത അറബിദൈവവിശ്വാസത്തിന്റെ മൗലികചട്ടക്കൂടിൽ നിന്നും അയഞ്ഞതും തുർക്കികൾക്ക് ചേർന്നതുമാണെന്നതുമായിരുന്നു. എന്നിരുന്നാലും 1925-ൽ മൗലവികളുടേതടക്കമുള്ള സൂഫി ആശ്രമങ്ങൾ അടച്ചുപൂട്ടാൻ കമാൽ മടിച്ചില്ല. പിന്നീട് 1957-ലാണ് ചരിത്രപാരമ്പര്യം നിലനിർത്താൻ ഒരു സാംസ്കാരികസംഘടനയായി പ്രവർത്തിക്കാൻ മൗലവികൾക്ക് സർക്കാർ അനുവാദം നൽകിയത്

Posted By: Shifas Szz

ഉസാമ ബിന്‍ ലാദന്‍

രു വ്യക്തിക്കെതിരെ 81 മിസൈല്‍ പ്രയോ ഗിക്കുക ...!!വേറാരുമല്ല അമേരിക്ക ആയിരുന്നു അവരുടെ ഒന്നാം നമ്പര്‍ ശത്രുവിനെതിരെ നടത്തിയ ഈ മിസൈല്‍ വര്ഷം ..! \' പക്ഷെ അതിവിദഗ്ദമായി അയാള്‍ മുന്‍കൂട്ടി അറിഞ്ഞു രക്ഷപെട്ടു ..! \'\'ഉസാമ ബിന്‍ ലാദന്‍ \'\'.....!! അതായിരുന്നു അയാളുടെ പേര് ..!! സാറ്റ് ലൈറ്റ്‌ ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന ഉസാമയുടെ താവളം അമേരിക്കന്‍ ഭടന്മാര്‍ തിരിച്ചറിയുകയും ശേഷം കടന്നാക്രമണം നടത്തുകയും ആയിരുന്നു ..!! പിന്നീട് ഇപ്രകാരമായിരുന്നു അയാളുടെ പ്രതികരണം ..!!\'\' ഇതൊന്നും ഞങ്ങള്‍ക്ക് വലിയ കാര്യമല്ല ..! പണ്ട് റഷ്യക്കാര്‍ മൂന്ന് മീറ്റര്‍ അകലെ ബോംബ്‌ വര്ഷിച്ചപ്പോള്‍ ഞാന്‍ സുഖമായി ഉറങ്ങിയിട്ടുണ്ട് ..!! അമേരിക്കയുടെ മിസൈല്‍ പ്രകടനം ഒരു വെടിക്കെട്ട്‌ പോലെ ഞങ്ങള്‍ ആസ്വദിച്ചു ..!!

ഇന്ത്യ അടക്കം ലോകം മുഴുവന്‍ ഇപ്പോഴും ഭീഷണി ഉയര്‍ത്തി കൊണ്ടിരിക്കുന്ന അല്‍- ഖായിദയുടെ തലവന്റെ പതനം സമാധാനത്തിന്റെ വെളിച്ചം വീശി എന്നുള്ളത് ചരിത്ര സത്യം ..!! ആ ജീവിതരേഖകളിലേക്ക് ഒരു എത്തിനോട്ടം ..!!

\'\'വിപ്ലവം തലയ്ക്കു പിടിച്ച കിറുക്കന്‍ എന്നായിരുന്നു \'\' പാശ്ചാത്യലോകം ഉസാമയെ വിശേഷിപ്പിച്ചത് ..!!
1957 ല്‍ സൗദിയിലെ റിയാദ് ആണ് ജന്മ സ്ഥലം ..!! മുഹമ്മദ്‌ ബിന്‍ ലാദന്റെ പതിനാറു ഭാര്യമാരിലുള്ള 51 മക്കളില്‍ ഒരുവന്‍ ..!! ലാദന്‍ കുടുംബം സാമ്പത്തികമായി വളരെ മികച്ച നിലയിലുള്ളവര്‍ ആയിരുന്നു ..!! \'\'ലാദന്‍\'\' എന്നത് വരുടെ കുടുംബ നാമം ആണ് ..!! ഉസാമ എന്ന വാക്കിന്റെ അര്‍ഥം സിംഹം എന്നും.!!!!
..അതായത് \'\' ലാദന്റെ മകന്‍ ഉസാമ \'\'..!
മദീനയിലും ജിദ്ദയിലും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അയാള്‍..കിംഗ്‌ അബ്ദുല്‍ അസീസ് സര്‍വകലാശാലയില്‍ നിന്ന് മാനേജ്മെന്റും , സാമ്പത്തികശാസ്ത്രവും പഠിച്ചു ..! നാലു ഭാര്യമാര്‍ ,പതിനാറു മക്കള്‍ ..! സൌദി അറേബ്യ ,സുഡാന്‍ ,പാകിസ്ഥാന്‍ ,അഫ്ഗാനിസ്ഥാന്‍ ..മുതലായവയാണ് താമസിച്ച സ്ഥലങ്ങള്‍ ..!!

ഏതൊരു വ്യക്തിയുടെയും ഭാവി നിര്‍ണയിക്കുന്നതില്‍ ബാല്യകാലം നിര്‍ണായക പങ്കു വഹിക്കും ..!അല്ലെങ്കില്‍ പ്രേരണ ..!! തീവ്രമായ വാദഗതി അങ്ങനെയൊക്കെയാണ് ..!!അയാളുടെ ജീവിതവും മറിച്ചായിരുന്നില്ല ..!!സര്‍വകലാശാലയില്‍ ഇസ്ലാമിക്‌ സ്റ്റഡിസ് പ്രോഫെസര്‍ ആയിരുന്ന അബ്ദുല്‍ യൂസഫ്‌ അസം..!!പലസ്തീന്‍ കാരനായ അദേഹം അഫ്ഗാനിസ്ഥാനിലും ,പാകിസ്താനിലും മറ്റുമായി വ്യാപിച്ചു കിടക്കുന്ന ചില വിമത ഇസ്ലാമിക്‌ സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു ..! ഇസ്ലാമിക രാജ്യമായ അഫ്ഗാനിസ്ഥാനെ സോവിയറ്റ് യൂണിയനില്‍ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തിനായി ജീവന്‍ പണയം വെച്ച് പൊരുതാന്‍ തയ്യാറുള്ളവരെ ആഗോളതരത്തില്‍ തിരഞ്ഞെടുത്തു പരിശീലനം നല്ക്കുന്നതില്‍ അസം ഒരു വലിയ പങ്കു വഹിച്ചു..!!

ഒരിക്കല്‍ സര്‍വകലാശാലയില്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥി അയാളെ വല്ലാതെ ആകര്‍ഷിച്ചു ..!!ആവശ്യത്തിലേറെ പണം ,വാശി , പ്രതിബദ്ധത ,ജീവന്‍ പണയം വെച്ച് പൊരുതാനും വേണ്ട ഗുണങ്ങളും തന്റെ ശിഷ്യനില്‍ ഉണ്ടെന്ന അറിഞ്ഞ അയാള്‍ ആ വിദ്യാര്‍ഥി യെ തന്റെ വരുതിക്ക് കൊണ്ടുവരാന്‍ ആവുന്നത്ര ശ്രമിച്ചു ..!! എന്നാല്‍ ഉസാമക്ക് താത്പര്യം പണം ഉണ്ടാക്കുന്നതില്‍ ആയിരുന്നു ..!പഠനം പൂര്‍ത്തിയാക്കിയ അയാള്‍ സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങി ..!രണ്ടുവര്‍ഷത്തിനകം ഉസാമയുടെ ആസ്തി മുപ്പതു കോടിയോളം ആയി ..കുടുംബ ബിസിനസില്‍ നിന്ന് വേറെയും .. പക്ഷെ അവയൊക്കെ പിന്നീട് അയാള്‍ വിനിയോഗിച്ചത് തീവ്ര വാദ പ്രവര്‍ത്തനത്തിന് ആണെന്നത് ഖേദകരം ..

പിന്നീട് അസം പാകിസ്ഥാനിലേക്ക് താമസം മാറിയപ്പോഴും ഉസമയുമായി ബന്ധം സ്ഥാപിച്ചു കൊണ്ടിരുന്നു .. ക്യാമ്പ് നടത്താന്‍ പണം ആവശ്യം വന്നപ്പോള്‍ പ്രിയ ശിഷ്യന്‍ സഹായിച്ചു ..ക്രമേണ അല്‍- ഖിദാമത് എന്ന സംഘടനയുടെ വളര്‍ച്ചയ്ക്ക് ആ കൂട്ടുകെട്ട് വഴി തെളിച്ചു ..

ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് റഷ്യയെ തുരത്താന്‍ ഉസാമ അമേരിക്കന്‍ ചാര സംഘടനയായ സി .ഐ .എ യുടെ സഹായം തേടി .. എണ്ണകമ്പനികളിലൂടെ ശക്തി പ്രാപിച്ചു വന്ന അറബ് രാജ്യങ്ങളെ ഒതുക്കാന്‍ അവിട നിന്ന് തന്നെ ശക്തനായ നേതാവിനെ വളര്‍ത്തിയെടുക്കാന്‍ തക്കം പാര്‍ത്തിരുന്ന അമേരിക്ക ആയുധവും പണവും നല്‍കി സഹായിച്ചു ..ഉസാമയെ ഉപയോഗിച്ച് അറബ് രാജ്യങ്ങളില്‍ ആഭ്യന്തര കലഹം സൃഷ്ട്ടിക്കുക..അതായിരുന്നു കണക്കു കൂട്ടല്‍ .. പക്ഷെ എല്ലാം പിഴക്കുന്നത് ആണ് പിന്നീട് കണ്ടത് ..!! അമേരിക്കയ്ക്ക് എതിരെ തിരിഞ്ഞ ഉസാമ അവര്‍ക്ക് ഒന്നാം നമ്പര്‍ ശത്രുവായി മാറി ..!! ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച്‌ കൊണ്ട് ..
സോവിയറ്റ് യൂണിയനെ അവര്‍ പുറത്താക്കിയെങ്കിലും
അമേരിക്കന്‍ അധികാരത്തെ എതിര്‍ത്ത അയാള്‍ സ്വയം സൃഷ്ടിച്ച അധികാര വലയത്തില്‍ ശക്തി പ്രാപിച്ചുകൊണ്ടിരുന്നു ..!! സ്വന്തം തീരുമാനങ്ങളും, ശരികളുമായി ..!! അമേരിക്കന്‍ വിരോധം മാത്രമല്ല ..!! തീവ്ര വാദത്തിന്റെ മുഖചിത്രം തന്നെ അയാള്‍ മാറ്റി..!! അയാള്‍ക്ക് വേണ്ടി പോരാടാന്‍ ഒരു സൈന്യം തന്നെ ഒരുക്കിയെടുത്തു ..!!അത്യാധുനിക വെടികൊപ്പുകള്‍ ..!! വാര്‍ത്താവിനിമയ ഉപാധികള്‍ ..!\'\'അല്‍- ഖായിദ\'\' എന്ന സംഘടന ..!!

ദരിദ്ര രാജ്യമായ സുഡാനില്‍ പണം നിക്ഷേപിച്ച ഉസാമ അവിടെയാണ് ആദ്യം തന്റെ താവളം ഒരുക്കിയത് ..!! രാജ്യത്തിന്‍റെ വികസനവും അതോടൊപ്പം തന്റെ സംഘടനെയും അയാള്‍ വളര്‍ത്തി ..! പക്ഷെ അമേരിക്കന്‍ സമ്മര്‍ദം അയാളെ അവിടെ നിന്ന്‍ പലായനം ചെയ്യിപ്പിച്ചു ..!!
ആ സമയം താലിബാന്‍ ഭരണം അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കിയിരുന്നു..!! ഇസ്ലാമിക രീതിയില്‍ ഏകദേശം ഇന്നത്തെ ഐസിസ് മാതൃകയില്‍ സ്വയം പ്രഖ്യാപിതമായ തീരുമാനം കൈക്കൊണ്ട മുല്ല ഒമറിന്റെ കീഴിലുള്ള താലിബാന്‍ ഉസാമയെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു ..!

2001 സെപ്തംബര്‍ 11 il നടത്തിയ വേള്‍ഡ് ട്രേഡ് സെന്റെര്‍ ആക്രമണം നടത്തിയത് ലാദന്‍ നേതൃത്വം നല്‍ക്കുന്ന അല്‍ ഖായിദയാണെന്ന് ആരോപിച്ചു അമേരിക്ക അഫ്ഗാനെ ആക്രമിച്ചു ..! അതി ശക്തമായ ആക്രമണത്തില്‍ അഫ്ഗാന്‍ തകര്‍ന്നു ..!! പിന്നീട് ബിന്‍ ലാദനെ പിന്തുണയ്ക്കുന്ന താലിബാന്‍ ഭരണകൂടത്തെ താഴെയിറക്കി ..!2004 il ഹമീദ് കര്‍സായിയുടെ നേതൃത്വത്തില്‍ പുതിയ ഭരണം നിലവില്‍ വന്നു ..!!പിന്നീട് ഒട്ടനവധി സംഘര്‍ഷങ്ങള്‍ക്ക് രാജ്യം സാക്ഷിയായി ..!! വേള്‍ഡ് ട്രേഡ് സെന്റെര്‍ ആക്രമണത്തിന് ശേഷം പക്ഷെ ഒരിക്കലും സജീവമായി ലാദന് സജീവമായി ഇടപെടലുകള്‍ നടത്താനായില്ല ..!! അമേരിക്കയുടെ ഒന്നാം നമ്പര്‍ നോട്ടപുള്ളി ആണല്ലോ അയാള്‍ .
പിന്നീട് ഒളിവിലായ അയാളെ കുറിച്ച് വിവരങ്ങള്‍ അജ്ഞാതം ആയിരുന്നു ..!! എങ്കിലും അയാള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു .. അമേരിക്കക്ക് ഉള്ള മുന്നറിയിപ്പുമായി ..!! കിണഞ്ഞു പരിശ്രമിച്ച അമേരിക്കക്ക് നിരാശ തന്നെയായിരുന്നു ബാക്കി ..! ആഗോള ഭീകര ലിസ്റ്റില്‍ ഒന്നാമനായി പ്രഖാപിച്ചു ..!! ജീവനോടയോ അല്ലാതയോ പിടിച്ചു കൊടുക്കുന്നവര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തു ..!!.

ഒന്‍പതു വര്‍ഷത്തോളം അമേരിക്കയുടെ ചാരകണ്ണുകള്‍ മുഴുവന്‍ ശ്രമിച്ചിട്ടും ഉസാമയെ തൊടാന്‍ പോലും പറ്റിയില്ല ..!ഒടുവില്‍ 2011 may 2 ഇന്ത്യന്‍ സമയം രാവിലെ ഒന്‍പത് മണിക്ക് അമേരിക്കന്‍ പ്രസിഡന്റ്റ്‌ ബരാക് ഒബാമ ഒരു വാര്‍ത്ത‍ സമ്മേളനം വിളിച്ചു കൂട്ടി ..! ലോകത്തെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയായിരുന്നു അത് ..! ഒരു പതിറ്റാണ്ടിലേറെ തങ്ങളുടെ ഉറക്കം കെടുത്തിയ \'\'അല്‍ ഖായിദയുടെ തലവന്‍ ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടിരിക്കുന്നു ...!!

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു ആക്രമണം ..! പാകിസ്താനിലെ അബട്ടബാദ് എന്ന സ്ഥലത്ത് ഒളിവില്‍ കഴിഞ്ഞ അയാളെ രഹസ്യന്വഷണ സേന കണ്ടെത്തി ..!! എഴുപതില്‍ പരം സംയുക്ത സൈന്യവുമായി അവര്‍ നീങ്ങി ..!! \'ഓപറേഷന്‍ ജെറോനിമോ\'\' എന്ന് പേരിട്ട ഈ നടപടിയിലൂടെ അവര്‍ ലക്‌ഷ്യം കണ്ടു .......!വെറും 40 മിനിട്ടുകൊണ്ട് എല്ലാം കഴിഞ്ഞു ..!! പാകിസ്താനില്‍ നടന്ന നടപടി തത്സമയം വൈറ്റ് ഹൌസില്‍ എത്തുന്നുണ്ടായിരുന്നു ..!! സൈനീകരുടെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറകല്‍ സാറ്റ് ലൈറ്റ്‌ വഴിയാണത്രേ ഈ നീക്കം.... വധത്തോട് പലരീതിയില്‍ ലോകം പ്രതികരിച്ചു ..!!തീവ്രവാദ പ്രവര്‍ത്തനത്തിനെതിരെയുള്ള ആദ്യ കാല്‍വെപ്പായി ലോകം ഇതിനെ കണ്ടു ..!!

അക്രമണ ശേഷം ലാദന്റെ മൃതദേഹവുമായി യു എസ് സൈനീകര്‍ അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ സൈനീക ആസ്ഥാനത്തേക്ക് പറന്നു ..!! സഹോദരിയുടെ ഡി എന്‍ എ സാമ്പിളുമായി ഒത്തു നോക്കിയാണ് മരിച്ചത് ഉറപ്പാക്കിയത് ..!! അതിനു ശേഷം ശരീരം അറബികടലില്‍ സംസ്കരിചെന്നാണ് വിശദീകരണം ..!! ഒരു സ്മാരകം ഉയരുന്നത് പോലും അവര്‍ ഭയപ്പെട്ടു ..!! അഭിപ്രായങ്ങള്‍ പലതാണ് ..!!

അല്‍ - ഖായിദ യുടെ ഇപ്പോഴത്തെ തലവന്‍ അയ്മാന്‍- അല്‍ സവാഹിരി ആണ് ..!! റഷ്യന്‍ സേനയെ അഫ്ഗാനില്‍ നിന്ന് തുരത്തുന്ന വേളയിലാണ് ഈജിപ്ത്കാരനായ ഈ ഡോക്ടര്‍ ഉസാമയുടെ പരിചയത്തില്‍ ആവുന്നത് ..!! സേനയിലെ രണ്ടാമന്‍ ഇയാള്‍ ആയിരുന്നു ..!! രണ്ടര കോടി ഡോളര്‍ ആണ് ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക പ്രഖ്യപിച്ചിരിക്കുന്നത് ..!

തീവ്ര വാദികളുടെ ഗോഡ് ഫാദറായ ഉസാമ ബിന്‍ ലാദന്‍ പക്ഷെ അവസാനകാലത്ത് വളരെ ക്ഷീണിതന്‍ ആയിരുന്നു ..!! കരള്‍ രോഗവും , വൃക്ക രോഗവും അയാളെ അലട്ടിയിരുന്നത്രേ ..!പക്ഷെ അയാളുടെ സേന ഒരിക്കലും ഇത് വിശ്വസിച്ചിരുന്നില്ല ..!തങ്ങളുടെ നേതാവ് പൂര്‍ണ ആരോഗ്യവാന്‍ ആണെന്നായിരുന്നു വാദം ..!! അമേരിക്കക്ക് എതിരെ മാത്രമല്ല ഇന്ത്യയിലും ഇയാള്‍ വന്‍ ഭീഷണി ഉയര്‍ത്തി ..!! കശ്മീര്‍ തീവ്രവാദികളെ മോചിപ്പിക്കണമെന്ന ആവശ്യവുമായി നടത്തിയ കണ്ടഹാര്‍ വിമാന റാഞ്ചല്‍ ,..! കൂടാതെ വന്‍ ഭീകര ആക്രമണ പദ്ധതികള്‍ ഇയാള്‍ കണക്കു കൂട്ടിയിട്ടുണ്ട് ..!

തീവ്രവാദം ഇന്നും ലോകത്തിനു ഭീഷണി തന്നെ ..!! ലോക രാജ്യങ്ങളുടെ കിട മത്സരങ്ങളും, ഗൂഡ ലക്ഷ്യവും ഉസാമയെ പോലുള്ള തീവ്രവാദിയെ വളര്‍ന്നു പന്തലിക്കാന്‍ അവസരം നല്‍കി..!! പക്ഷെ ചരിത്രത്തില്‍ കുപ്രസിദ്ധിക്ക് അല്ലാതെ ഇവയ്ക്കൊന്നും ഒരു സ്ഥാനവും ഇല്ല ..! മത താത്പര്യങ്ങളെ വല്ചോടിച്ചു സ്വയം ഭരണം നടത്താന്‍ ഇവര്‍ കോപ്പുകൂട്ടുന്നു ..!! ഐസിസ് പോലുള്ളവ ഇപ്രകാരംമല്ലെ ..!!ചരിത്രത്തില്‍ ഇവയുടെ സ്ഥാനവും നമുക്ക് ഊഹിക്കാന്‍ കഴിയും ..!!

Posted By:Roney Thomas

കുഞ്ഞാലി മരക്കാര്‍ ഒന്നാമനെന്ന കുട്ടിയലി മരക്കാര്‍

"നാം ചെന്നെത്തുന്ന സമുദ്രങ്ങളെല്ലാം നമുക്കു സ്വന്തം" എന്ന ധാര്‍ഷ്ട്യത്തോടെ എത്തിയ വെള്ളക്കാരായിരുന്നല്ലോ പോര്‍ച്ചുഗീസുകാര്‍. 1498-ല്‍ ഗാമയിലൂടെ ആദ്യ കാല്‍പ്പാടുകള്‍ വച്ച പറങ്കികള്‍ അടുത്ത പത്തു വര്‍ഷം കൊണ്ട് നമ്മുടെ കടലിന്റെ അധിപരായെന്ന് ചരിത്രം പറയുന്നു. കര്‍ത്താസ്സ് എന്ന സമ്മതപത്രം വാങ്ങിയിരുന്നവര്‍ക്കു മാത്രമേ കപ്പലോടിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ അനുവാദം നല്‍കിയിരുന്നുള്ളൂ. അപ്പോള്‍ പിന്നെ കടല്‍ മാര്‍ഗമുള്ള കച്ചവടവും അവരുടെ അധീനതയിലായിരിക്കുമല്ലോ. ഇങ്ങനെയൊക്കെയായിട്ടും പോര്‍ച്ചുഗീസുകാര്‍ക്ക് കോഴിക്കോടിനെ അധികകാലം അടക്കിവാണ ശക്തിയാകാന്‍ കഴിഞ്ഞില്ല. അതിനു പിന്നില്‍ കര്‍ത്താസ്സുകളെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഒരു മരക്കാര്‍ കുടുംബത്തിന്റെ അധികമാരും കേള്‍ക്കാത്ത ചില ചെയ്തികളുമുണ്ട്.

പൊന്നാനിക്കാരായ മരക്കാര്‍ കുടുംബത്തിലെ നാലു തലമുറക്കാര്‍ ഏതാണ്ട് നൂറുവര്‍ഷത്തോളം പോര്‍ച്ചുഗീസുകാരോട് പൊരുതി. സാമൂതിരിയുടെ സമുദ്ര സേനാധിപരായിരുന്ന ഇവര്‍ കോഴിക്കോടിന്റെ രക്ഷയ്ക്കായി ഗുജറാത്തിന്റെയും തമിഴ്‌നാടിന്റെയും തീരങ്ങള്‍ വരെ പടനയിച്ചു. സ്വന്തം കോട്ടയായ കോട്ടക്കലിലും മലബാറിലെ മറ്റിടങ്ങളിലും നിര്‍മിച്ച വേഗമേറിയ ചെറുതോണികളില്‍ അതീവ തന്ത്രശാലികളായ മരക്കാര്‍ കൂറ്റന്‍ കപ്പലുകളെ വെല്ലുവിളിച്ചു

മുഹെമദലി മരക്കാരുടെ കീഴില്‍ നിയമിതനായിരുന്ന പ്രധാനിയായിരുന്നു കുട്ടിയലി മരക്കാര്‍ എന്ന കുഞ്ഞാലിമരക്കാര്‍ ഒന്നാമന്‍. താനൂര്‍ കേന്ദ്രമാക്കിയായിരുന്നു കുട്ടിയലിയുടെ പ്രവര്‍ത്തന മേഖല.

സാമൂതിരി കുട്ടിയലി മരക്കാരെ നാവിക അഡ്മിറലായി നിയമിച്ചു.

നേരിട്ടുള്ള ഒരു യുദ്ധത്തിലൂടെ ശക്തരായ പോര്‍ച്ചുഗീസുകാരെ തോത്പിക്കാനാവില്ലെന്നു മനസ്സിലാക്കിയ മരക്കാര്‍ തുറന്ന യുദ്ധത്തിന്നു പകരം ഒളിപ്പോര്‍ രീതിയിളെക്കു യുദ്ധതത്രം ആവിഷ്കരിച്ചു.

മുപ്പതുമുതല്‍ നാല്പതു പേരെ കൊള്ളുന്ന ചെറിയ ഓടങ്ങളും പത്തേമാരികളും നിര്‍മ്മിച്ച് പലഭാഗങ്ങളില്‍ കപ്പലുകളെ ആക്രമിക്കുന്ന യുദ്ധരീതിയാണു അദ്ദേഹം തിരഞ്ഞെടുത്തത്. ഇതിന്നാവശ്യമായ സാങ്കേതിക മുറകള്‍ തന്റെ നാവിക പടയാളികള്‍ക്ക് അദ്ദേഹം നല്‍കുകയും അങ്ങിനെ നൂറുകണക്കിന് ബോട്ടുകളും അതിലേക്ക് വേണ്ട പടയാളികളെയും പരിശീലിപ്പിച്ചെടുക്കുകയും ചെയ്തു. ഈ നാവികര്‍ പോര്‍ച്ചുഗീസ് കപ്പലുകളെ ഉയര്‍ന്ന കുന്നിന്‍ മുകളില്‍ നിന്നും നിരീക്ഷിക്കുകയും പെട്ടെന്നു ചാടി വീണ് അക്രമണം നടത്തുന്ന രീതിയുമാണ് നടത്തിയിരുന്നത്. കാറ്റിന്റെ ഗതിക്കനുസരിച്ച് മാത്രം നീങ്ങുന്ന പായക്കപ്പലുകളായിരുന്നു അന്നുണ്ടായിരുന്നത്. അതിനാല്‍ തന്നെ ഇത് നല്ലൊരു യുദ്ധതന്ത്രമായിരുന്നു.

കടല്‍തീരത്തുള്ള കുന്നിന്‍ മുകളിലെല്ലാം മരക്കാര്‍മാരുടെ പടയാളികള്‍ സൂക്ഷ്മനിരീക്ഷണം നടത്തിക്കൊണ്ടിരുന്നു. ഇങ്ങിനെ പല പറങ്കികപ്പലുകളും ഇവര്‍ പിടിച്ചെടുത്തു. ഇത് മൂലം ചരക്കുകപ്പലുകള്‍ക്ക് വലിയ സൈനികസന്നാഹങ്ങളില്ലാതെ ചരക്കുനീക്കം നടത്താന്‍ കഴിയില്ല എന്ന സ്ഥിതിയായി.

ഈ അവസ്ഥയെ കുറിച്ച് അന്നത്തെ വൈസ്രോയിമാര്‍ രാജാക്കര്‍ക്കെഴുതിയ ധാരാളം കത്തുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഒരു നിശ്ചിത സ്ഥലത്തുനിന്നായിരുന്നില്ല ആക്രമണമുണ്ടാകുന്നത്. പലയിടങ്ങളില്‍ നിന്നും ഇരമ്പിവരുന്ന ചെറിയതോണികളെ പ്രതിരോധിക്കുന്നത് അസാധ്യമായിരുന്നു. പൊന്നാനി, പന്തലായിനി, ബേപ്പൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇങ്ങിനെ ആക്രമുണമുണ്ടായതിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ച് കൊച്ചി, ഗോവ എന്നിവടങ്ങളില്‍ നിന്നുമെഴുതിയ കത്തുകള്‍ ലിസ്ബെണിന്‍ ഇന്നും ധാരാളമുണ്ട്.

അറബിക്കടല്‍ തങ്ങളുടെ അധീനതയിലായി എന്നു കരുതിയിരുന്ന പറങ്കികള്‍ക്ക് ഇത് വലിയൊരടിയായിരുന്നു. തങ്ങളുടെ പാസ്സുകള്‍ ഉള്ളവര്‍ക്കു മാത്രമേ അറബിക്കടലിലൂടെ പോകാവൂ എന്നായിരുന്നല്ലോ അവസ്ഥ. അതിന്നു വിപരീതമായി വലിയ സൈനിക സന്നാഹത്തോട് കൂടി മാത്രമേ തങ്ങളുടെ കപ്പലുകള്‍ക്കു നീങ്ങാന്‍ കഴിയൂ എന്നത് മാത്രമല്ല തന്റെ നാവിക അകമ്പടിയോടെ ചരക്കുകള്‍ മറുനാട്ടിലേക്ക് അയക്കുവാനും കുഞ്ഞാലി വിജയകരമായി ചെയ്തു പോന്നത്.1523-ല്‍ ഏട്ടു വലിയ കപ്പലുകളില്‍ ചെങ്കടല്‍ തുറമുഖത്തേക്കു കുരുമുളകു കയറ്റി അയക്കാനും അദ്ധേഹത്തിനു കഴിഞ്ഞു. 40 ചങ്ങാടങ്ങള്‍ ഇവയെ അനുഗമിച്ചിരുന്നതായി കാണുന്നു.

കുട്ടിയലിയുടെ സഹോദരന്‍ ചിന്നക്കുട്ടിയലിയും നല്ലയൊരു നാവികനായിരുന്നു. അദ്ദേഹം ഗോവ കേന്ദ്രമായും കുട്ടിയലി കൊച്ചി കേന്ദ്രമായുമാണ് ആക്രമണ പ്രവത്തനങ്ങള്‍ നടത്തിയിരുന്നത്.

കുട്ടിയലിയുമായി ആദ്യം ഏറ്റുമുട്ടിയത് സാപായോ എന്ന പോര്‍ച്ചുഗീസ് നാവികനായിരുന്നു.കണ്ണൂരില്‍ വച്ചുണ്ടായ പോരാട്ടത്തില്‍ ആര്‍ക്കും വിജയിക്കാന്‍ കഴിഞ്ഞില്ല.

പിന്നീട് മര്‍ട്ടിന്‍ ഡിസൂസയുമായുണ്ടായ കാപ്പാട് വച്ചുണ്ടായ യുദ്ധത്തിലും ആര്‍ക്കും വിജയമുണ്ടായില്ലെങ്കിലും പന്തലായിനിയിലേക്കു പിന്‍‌വാങ്ങിയ കുട്ടിയലിയെ ഡിസൂസ പിന്തുടരുകയും തന്റെ സൈന്യത്തെ പുനഃസംഘടിപ്പിക്കുന്നതിന്നു മുമ്പേ ആക്രമിക്കുകയും ചെയ്തു. ഇത് കുട്ടിയലിയെ തന്റെ ഓടങ്ങളെല്ലാം ഉപേക്ഷിച്ച് ജീവരക്ഷാര്‍ത്ഥം നീന്തി രക്ഷപ്പെടേണ്ട അവസ്ഥയിലേക്കെത്തിച്ചു.

ഈ പോരാട്ടങ്ങളില്‍ കാണുന്ന ഒരു പ്രത്യേകത പരാജയങ്ങളിലൊന്നും തന്നെ മരക്കാർ തളര്‍ന്നു മടുത്ത് പിന്മാറുന്നില്ല എന്നതാണ്-

എം.ഗംഗാധരനെപ്പോലെയുള്ള ചരിത്ര പണ്ഡിതര്‍ ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത് കച്ചവടക്കാരായ മാപ്പിളമാര്‍ക്കു ഇതൊരു ജീവന്‍-മരണ പോരാട്ടമായിരുന്നു എന്നതാണ്. അറിയുന്ന ഏക തൊഴില്‍ വിട്ടു കൊടുക്കുക എന്നതിന്നര്‍ത്ഥം ആത്മഹത്യ ചെയ്യുക എന്നതാവുമല്ലോ- കൂടാതെ കുരിശു യുദ്ധങ്ങളിലെ ശത്രു അവരെ മുഴുവനുമായും ഇലാതാക്കുമെന്നും അവര്‍ ഭയന്നിരുന്നു, ഇത് ഒന്നുകില്‍ മരിക്കുക അല്ലെങ്കില്‍ പോരാടുക എന്ന അവസ്ഥയിലേക്കവരെ എത്തിച്ചു എന്നാണ് അഭിപ്രായപ്പെടുന്നത്.

കോഴിക്കോട് തിരിച്ചെത്തിയ കുട്ടിയലി പിന്നീടും സമരരംഗത്തിറങ്ങി. പറങ്കികള്‍ക്ക് സ്വൈരമായി കച്ചവടം ചെയ്യുവാനുള്ള ഒരു സാഹചര്യവും അവര്‍ നല്‍കിയില്ല.

1525- ഫെബ്രുവരിയില്‍ ല്‍ പറങ്കികള്‍ മെനസസിന്റെ നേതൃത്വത്തില്‍ പൊന്നാനി ആക്രമിച്ചു. കച്ചവട സ്ഥാപനങ്ങളെയും വീടുകളെയും തീവച്ചതിന്നു ശേഷം പതിവുപോലെ അവിടെയുള്ള മുസ്ലിം പള്ളികള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.

കുട്ടിയലി ഇതിന്നു പ്രതികാരമായി കൊച്ചി ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന പറങ്കികപ്പെലുകളെല്ലാം തന്നെ കടലില്‍ താഴ്ത്തുകയും ചെയ്തു.

1525 ജൂണില്‍ ഇതിന്നു പ്രതികാരമായി മറ്റൊരു മുസ്ലിം കച്ചവട കേന്ദ്രമായ പന്തലായിനി ആക്രമിക്കുകയും 40 കപ്പലുകള്‍ കൈവശപ്പെടുത്തുകയും ചെയ്തു.

ഇത് സാമൂതിരിയെ കോഴിക്കോട്ടുള്ള പറങ്കിക്കോട്ടയെ ഉപരോധിക്കുന്നതില്‍ കൊണ്ടെത്തിച്ചു. ഈ കോട്ട 1513-ല്‍ മരക്കാര്‍മാര്‍ എത്തുന്നതിന്നു മുമ്പ് പറങ്കികളുമായുണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ചതായിരുന്നു.

കോട്ടയിലേക്കു ഗോവയില്‍ നിന്നും കൊച്ചിയില്‍ നിന്നും അയച്ചിരുന്ന സാധനങ്ങളെല്ലാം തന്നെ കുഞ്ഞാലിയും കൂട്ടരും പിടിച്ചെടുത്തു. ഇത് അഞ്ചുമാസത്തോളം നീണ്ടു നിന്നു. അവസാനം മെനെസസ് കോട്ടയിലുള്ളവരെ രക്ഷിക്കാന്‍ ഇരുപത് കപ്പലുകളുമായി വന്നു. എന്നാല്‍ അവരെ കുട്ടിയലി മരക്കാരുടെ നാവികപ്പട തോത്പ്പിക്കുകയും യുദ്ധത്തില്‍ പരിക്കു പറ്റിയ മെനെസിസ് 1526-ല്‍ മരണപ്പെടുകയും ചെയ്തു.

പിന്നീട് പറങ്കി മേധാവിയായി വന്ന സാപായോ, കുട്ടിയലിയെ ഗറില്ല യുദ്ധത്തില്‍ നിന്നും നേരിട്ട യുദ്ധത്തിലേക്കു നയിക്കുന്ന നയമാണു സ്വീകരിച്ചത്. 1528- മാര്‍ച്ചില്‍ തന്റെ സര്‍വ്വ സന്നാഹങ്ങളുമായി കുട്ടിയലിയെ പിന്തുടര്‍ന്ന് നേരിട്ട യുദ്ധത്തിലേക്കു നയിക്കുകയും കുട്ടിയലിക്കു വമ്പിച്ച നഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. ഇതിന്നിടയില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ചിന്നക്കുട്ടിയലിയെ തടവിലാക്കുകയും അതിന്നു വിലയായി വലിയൊരു തുക തലപ്പണമായി വാങ്ങുകയും മേലാല്‍ തങ്ങളുമായി യുദ്ധം ചെയ്യുകയില്ല എന്നു ഖുര്‍‌ആന്‍ തൊട്ടു സത്യം ചെയ്യിക്കുകയും ചെയ്തു.

ഇതേ വര്‍ഷം ചേറ്റുവയിലെ പറങ്കി അക്രമണത്തെ പരാജയപ്പെടുത്തുവാന്‍ കുഞാലിമരക്കാറിന്നു കഴിഞ്ഞു.

1530-ല്‍ ജയിംസ് സില്‍വേറിയ മരക്കാര്‍മാരെ തോല്‍പ്പിച്ച് വലിയ നാശനഷ്ടങ്ങളുണ്ടാക്കി. മാത്രമല്ല സമൂതിരി ഗുജ്‌റാത്തിലേക്കയച്ച കപ്പലുകള്‍ പിടിച്ചടക്കി പലരേയും വധിക്കുകയും ചെയ്തു.

1532-ല്‍ കന്യാകുമാരിയില്‍ താവളമടിച്ചിരുന്ന പറങ്കിക്കപ്പലുകളെ കുട്ടിയലി കടലില്‍ താഴ്ത്തി. സിലോണ്‍ മുതല്‍ ഏതു ഭാഗത്തുനിന്നും മാപ്പിളമാരുടെ ആക്രമണത്തെ ഭയക്കേണ്ട സ്ഥിതിയിലായി പറങ്കികള്‍.

പോര്‍ച്ചുഗീസ് രേഖകള്‍ തന്നെ രേഖപ്പെടുത്തുന്നത് ഒരോ വര്‍ഷത്തിലും ചുരിങ്ങിയത് 50 കപ്പലുകളെങ്കിലും നശിപ്പിക്കപ്പെട്ടു എന്നാണ്.

ചാലിയത്തെ തങ്ങളുടെ കോട്ടക്കു മുന്നില്‍ വച്ചുപോലും അവരുടെ നാവികപ്പടയെ തോല്‍പ്പിക്കുകയും ഒരു കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തു.

ഇത് മുഹമെദലി മരക്കാരോടൊപ്പം സിലോണ്‍ രാജാവിനെ തോത്പ്പിക്കാന്‍ പോയ സംഘത്തില്‍ മരണപ്പെടുന്നത് വരെ പറങ്കികള്‍ക്ക് തലവേദനയായി നിന്ന കുഞ്ഞാലി മരക്കാര്‍ ഒന്നാമനെന്ന പേരിലറിയപ്പെട്ട കുട്ടിയലി മരക്കാർ.

Posted by Anish Shamsudheen

കടമറ്റത് കത്തനാർ

വിശ്വാസങ്ങള്‍ക്കും ആചാര അനുഷ്ടാനങ്ങള്‍ക്കും സമാന്തരമായി...മന്ത്രവാദങ്ങളും ,ഇന്ദ്രജാല രീതികളുമൊക്കെ പുരാതനകാലം മുതല്‍ക്കേ നാം കേട്ടു ശീലിച്ചവയാണ് .. ചിലതൊക്കെ ഐതിഹ്യങ്ങളായും മറ്റും നിലനിന്നുപോരുന്നു .. ഇവയൊക്കെ സത്യമോ മിഥ്യയോ ആവാം ..!! ചരിത്രം പരിശോധിച്ചാല്‍, ഇവയ്ക്കൊക്കെ തളിയോലകളിലൂടെ മറ്റും തെളിവുകള്‍ ലഭിച്ചിട്ടുണ്ട് ..!!

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയില്‍ പറയുന്നതനുസരിച്ച് പ്രഗല്‍ഭരായ പല മഹാ മന്ത്രികന്മാരും പണ്ടുകാലത്ത് ജീവിച്ചിരുന്നതായി പറയപ്പെടുന്നു .. അവരുടെ ജീവിതരീതിയും ,അത്ഭുത വിദ്യകളും ഇന്നും നമ്മുടെ മനസ്സില്‍ മായാതെ നിലനില്‍ക്കുന്നു ... ഇവയെയൊക്കെ ഇഴ കീറി അന്വേഷണം നടത്തിയാല്‍ ചിലപ്പോ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവശേഷിക്കാം .... എങ്കിലും...... ചരിത്രത്തിന്റെ കോണില്‍ നിന്നുകൊണ്ട് അത്തരം ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് ഒന്ന് കടന്നു ചെല്ലാം ..!!

'കടമറ്റത്ത്‌ കത്തനാര്‍ ''...!!ആ പേര് എല്ലാവരും ഒന്ന് കേട്ടിരിക്കും ...!അദേഹത്തിന്റെ മന്ത്രവിദ്യയും മറ്റും കേരളക്കരയാകെ പ്രസിദ്ധമാണല്ലോ .. പൈശാചിക രീതികള്‍ക്കെതിരെയുള്ള '' കടമറ്റത്തു സമ്പ്രദായം '' ഖ്യാതി കേട്ടതാണ് ...!! തന്റെ ജീവ ചരിത്രം താളിയോല ഗ്രന്ഥങ്ങളില്‍ കുറിച്ചിട്ടതനുസരിച്ചാണ് മാന്ത്രിക വിദ്യകളെ പറ്റി ലോകം അറിഞ്ഞത് ..!
ഏറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്തു സ്ഥിതി ചെയ്യുന്ന സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയാണ്'' കടമറ്റം പള്ളി എന്നറിയപ്പെടുന്നത് ... ഹൈന്ദവ വേദങ്ങളില്‍ പറയുന്ന തനുസരിച്ച് മഹര്‍ഷി വര്യന്മാര്‍ തയ്യാറാക്കിയ യന്ത്രസാരം ,പ്രപഞ്ച സാരം ,പ്രയോഗ സാരം മുതലായ ഗ്രന്ഥങ്ങള്‍ പോലെ അദേഹവും നിര്‍മിച്ച മന്ത്രവാദ ലിഖിതങ്ങള്‍ കണ്ടെടുത്തിട്ടുണ്ട് ...!! വേദങ്ങളില്‍ പറയുന്ന പ്രകാരം പലതരം മന്ത്രവാദങ്ങള്‍ , ആചാരക്രിയകള്‍ അദേഹം സ്വായത്തമാക്കിയിരുന്നു ...!!

അന്നത്തെ തിരുവിതാകൂറിലെ ,കുന്നത്തുനാട്‌ താലൂക്കില്‍ ജനിച്ച അദേഹം ചെറുപ്പത്തില്‍ 'കൊച്ചു പൌലോസ് 'എന്നാണ് അറിയപ്പെട്ടത് ..!! നന്നേ ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്ടപെട്ട ആ ബാലന്‍, യാതനകള്‍ നിമിത്തം കുടുംബ വീട് വിട്ടിറങ്ങാന്‍ ഇടയായി ...!! പിന്നീട് അതീവ ദുഖിതനായി പള്ളിയില്‍ ഇരിക്കുമ്പോള്‍ വലിയ കത്തനാര്‍ കാണുകയും പൌലോസിനെ കൂടെ കൂട്ടുകയും ചെയ്തു .. പിന്നീട് ഉള്ള കാലം അദേഹം പള്ളിയിലാണ് കഴിച്ചുകൂട്ടിയാതെന്നു രേഖകള്‍ പറയുന്നു ...!! ''ശെമ്മാശന്‍ പട്ടം ''(വൈദീക ജീവിതം ) സ്വീകരിച്ച പൌലോസ് ,ഏവരുടെയും പ്രീതിക്ക് പാത്രമായി ...!!
മാന്ത്രിക വിദ്യകള്‍ അദേഹത്തിന് ലഭിച്ച കഥ വളരെ വിചിത്രമാണ് ...!! പള്ളിയിലെ കന്നുകാലികളെ കുറച്ചു അകലെയുള്ള കാട്ടു പ്രദേശത്ത് നിത്യേന മേയാന്‍ വിടുന്ന പതിവ് ഉണ്ടായിരുന്നു ..! പക്ഷെ ഒരു ദിവസം ഇവയൊന്നു വൈകി തിരിച്ചെത്തിയില്ല ...! സ്വാഭാവികമായും അന്വേഷിച്ചു ചെന്ന പൌലോസച്ചന്‍ കുറെ കാട്ടു വാസികളുടെ കൈകളില്‍പെട്ടു ...!!നരഭോജികളായ അവര്‍ അദേഹത്തെ ബന്ദിയാക്കി ..തങ്ങളുടെ നേതാവിന്റെ അടുക്കല്‍ എത്തിച്ചു .. പക്ഷെ എന്തോ ഭാഗ്യത്തിന് അദേഹത്തെ കൊലപ്പെടുത്തിയില്ല ..!! ക്രമേണെ അയാളുടെ അന്ജനുവര്‍ത്തിയായി തന്ത്ര പൂര്‍വ്വം ദിവസങ്ങള്‍ കഴിച്ചു ...!! മര്യാദ പൂര്‍വമായ അദേഹത്തിന്റെ പെരുമാറ്റം ആ മലയരയനില്‍ മതിപ്പുളവാക്കി...!! ഇപ്രകാരം അവര്‍ക്കുമാത്രം സ്വന്തമായ മന്ത്രവിദ്യകള്‍ പൌലോസിനു ചൊല്ലികൊടുത്തു .. ഏകദേശം കുറെ വര്‍ഷങ്ങള്‍ കത്തനാര്‍ അവിടെ അവരോടൊപ്പം കഴിഞ്ഞു എന്ന് പറയപ്പെടുന്നു ....!!

പിന്നീട് ആ വിദ്യകള്‍ തന്നെ തിരിച്ചു പ്രയോഗിച്ചു അവിടെനിന്നു അദേഹം രക്ഷപെട്ടു ... ഇപ്രകാരം തിരിച്ചു പള്ളിയില്‍ എത്തിയ കത്തനാര്‍ ശേഷകാലം അറിയപ്പെട്ടത് ..ഈ മന്ത്രവിദ്യകളുടെ ഒക്കെ പിന്‍ബലത്തിലാണ് ...!! അന്നത്തെ കാലത്ത് നിലനിന്നിരുന്ന പൈശാചികമായ ബന്ധനങ്ങള്‍, ചാത്തന്‍ സേവ മറ്റും ഇത്തരം രീതികളിലൂടെ ഒതുക്കി ...!! ജനങ്ങളുടെ സ്നേഹവും വിശ്വാസവും നേടിയ അദേഹം പില്‍കാലത്ത് കടമറ്റത്ത്‌ കത്തനാര്‍ ,കടമറ്റത്തച്ഛന്‍, എന്നൊക്കെ അറിയപെട്ടു ...!!

ദൂര സ്ഥലങ്ങളില്‍നിന്ന് പോലും അദേഹത്തെ കാണാന്‍ ആളുകള്‍ എത്തിയിരുന്നു ...!!കടമറ്റത്ത്‌ സമ്പ്രദായത്തെ കുറിച്ച് പറഞ്ഞുവല്ലോ ..!! ഒരുപാടു ശിഷ്യന്മാര്‍ക്ക് കത്തനാര്‍ അത് പകര്‍ന്നു നല്‍കിയിരുന്നു .. ... പക്ഷെ മരിക്കുന്നത് വരെ ഇതിന്റെ ഉറവിടം ആരോടും അദ്ദേഹം പറഞ്ഞിരുന്നില്ല ..!കടമറ്റത്ത്‌ കത്തനാരുടെ കുടുംബം അദ്ദേഹത്തോട് കൂടി തന്നെ അവസാനിച്ചു ...!!അദ്ദേഹം താമസിച്ചിരുന്ന സ്ഥലം ഇന്ന് കാണാന്‍ കഴിയില്ല ...

കത്തനാരുടെ മന്ത്ര വിദ്യകളെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍ നാം എല്ലാം കേട്ട ഒന്നാണ് പനയനാര്‍ കാവിലെ യക്ഷിയെ ഒതുക്കിയ കഥ ..പണ്ടത്തെ തിരുവനന്തപുരത്തു നിന്നും പദ്മനാഭപുരത്തേക്ക് പോകുന്ന വഴി മനുഷ്യവാസമില്ലാത്ത കുറെ കാട് ഉണ്ടായിരുന്നു ... അവിടെ വാണ ഒരു ഒരു രക്തരക്ഷസ്സ് ആളുകള്‍ക്ക് ഉപദ്രവം ഉണ്ടാക്കികൊണ്ടിരുന്നു ...!! ആണുങ്ങളെ പ്രലോഭിപ്പിച്ചു ,വശത്താക്കിയ ശേഷം ചോരയൂറ്റി കുടിക്കുന്ന ആ യക്ഷിയെ കത്തനാര്‍ തളച്ച കഥ വളരെ പ്രസിദ്ധമാണ് ...!!കൂടാതെ മഹാമാന്ത്രികനായ കുഞ്ചമണ്‍ പോറ്റിയും ,അദേഹവും തമ്മിലുള്ള സൌഹൃദവും രേഖകള്‍ കാണിക്കുന്നുണ്ട് ...! അവസാനകാലം അദേഹം പള്ളിക്ക് സമീപത്തുള്ള ഒരു ചെറിയ കിണറിന്റെ കവാടം തുറന്നു അതിലേക്കു ഇറങ്ങിപോയെന്നു പറയപ്പെടുന്നു ...

ഇവയിലൊക്കെ വൈരുധ്യങ്ങള്‍ ചിലപ്പോള്‍ കാണാന്‍ കഴിയും .. ഇന്നത്തെ ഈ കാലത്ത് ഇത്തരം പോസ്റ്റുകള്‍ അപവാദം ആയേക്കാം .. കെട്ടിച്ചമച്ചതാണെന്നും നമുക്ക് തോന്നാം ...പക്ഷെ ബാക്കി വെച്ച തെളിവുകളും മറ്റും സൂചിപ്പിക്കുന്നത് ചില സാദൃശ്യങ്ങളാവാം ..????
ഐതിഹ്യങ്ങള്‍ ഒരിക്കലും ,ചരിത്രകാരന്മാര്‍ക്ക് പൂര്‍ണമായ വിവരങ്ങള്‍ നല്കപ്പെടില്ല......എങ്കിലും പുരാതന സങ്കല്പങ്ങളും ,സിദ്ധികളും ,മന്ത്രവിദ്യകളുമൊക്കെ ഇന്നും ഒരു രഹസ്യമായി നിലനില്‍ക്കുന്നു ...

കടപ്പാട് : charithranwesikal.com

 

അവസാനം പരിഷ്കരിച്ചത് : 5/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate