Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൊച്ചി നഗരസഭ

കൊച്ചി നഗരസഭ-പൊതുവിവരങ്ങള്‍

പൊതുവിവരങ്ങള്‍

അതിരുകള്‍

വടക്ക്: ചേരാനല്ലൂര്‍ , ഏലൂര്‍ , എളംകുന്നപ്പുഴ, മുളവുകാട്, കളമശ്ശേരി മുനിസിപ്പാലിറ്റി

കിഴക്ക്: കളമശ്ശേരി, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റികള്‍ , തൃക്കാക്കര പഞ്ചായത്ത്

തെക്ക്: തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട്, കുമ്പളം, ചെല്ലാനം, കുമ്പളങ്ങി, അരൂര്‍ പഞ്ചായത്തുകള്‍

പടിഞ്ഞാറ്: ചെല്ലാനം പഞ്ചായത്ത്, അറബിക്കടല്‍

പൊതുവിവരങ്ങള്‍

പേര് : കൊച്ചിനഗരസഭ 
ഉത്ഭവം : 1967 നവംബര്‍ 1
വിസ്തീര്‍ണ്ണം : 94.88 ച കി.മീ
ജനസംഖ്യ 
: 596473 *
പട്ടികജാതി : 25344 *
പട്ടികവര്‍ഗ്ഗം : 1111 *
ജനസാന്ദ്രത : 6287 *
സാക്ഷരത : 85.6 ശതമാനം *
ഡിവിഷന്‍ : 74
താലൂക്കുകള്‍ : കണയന്നൂര്‍‍ , കൊച്ചി
വില്ലേജുകള്‍‍ : കണയന്നൂര്‍, പൂണിത്തുറ, എളംകുളം, ഇടപ്പള്ളി വടക്ക്, ഇടപ്പള്ളി തെക്ക്, ചേരാനല്ലൂര്‍ ‍, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, രാമേശ്വരം, തോപ്പുംപടി, പള്ളുരുത്തി, ഇടക്കൊച്ചി
അസംബ്ലി മണ്ഡലങ്ങള്‍‍ : എറണാകുളം, മട്ടാഞ്ചേരി
പാര്‍ലമെന്റ് മണ്ഡലം : എറണാകുളം

*2001 സെന്‍സെസ് പ്രകാരം

വാര്‍ഡുകള്‍

2005 ലെ വാര്‍ഡ് പുനര്‍നിര്‍ണയം ഓരോ വാര്‍ഡിലെയും ജനസംഖ്യ 8300 എന്ന വിധത്തിലാണ് പുനര്‍നിര്‍ണയം നടത്തിയിട്ടുള്ളത്. മൊത്തം വാര്‍ഡുകളുടെ എണ്ണം 74

വാര്‍ഡ് പേര്
1 ഫോര്‍ട്ടുകൊച്ചി
2 കല്‍വത്തി
3 ഈരാവേലി
4 കരിപ്പാലം
5 മട്ടാഞ്ചേരി
6 കൊച്ചങ്ങാടി
7 ചെറളായി
8 പനയപ്പിള്ളി
9 ചക്കാമാടം
10 കരുവേലിപ്പടി
11 തോപ്പുംപടി
12 തറേഭാഗം
13 കടേഭാഗം
14 തഴുപ്പ്
15 ഇടക്കൊച്ചി നോര്‍ത്ത്
16 ഇടക്കൊച്ചി സൌത്ത്
17 പെരുമ്പടപ്പ്
18 കോണം
19 പള്ളുരുത്തി കച്ചേരിപ്പടി
20 നമ്പ്യാപുരം
21 പുല്ലാര്‍ദേശം
22 മുണ്ടംവേലി
23 മാനാശ്ശേരി
24 മൂലങ്കുഴി
25 ചുള്ളിക്കല്‍
26 നസ്രത്ത്
27 ഫോര്‍ട്ടുകൊച്ചി വെളി
28 അമരാവതി
29 ഐലന്‍ഡ് നോര്‍ത്ത്
30 ഐലന്‍ഡ് സൌത്ത്
31 വടുതല വെസ്റ്റ്
32 വടുതല ഈസ്റ്റ്
33 എളമക്കര നോര്‍ത്ത്
34 പുതുക്കലവട്ടം
35 പോണേക്കര
36 കുന്നുംപുറം
37 ഇടപ്പള്ളി
38 ദേവന്‍കുളങ്ങര
39 കറുകപ്പിള്ളി
40 മാമംഗലം
41 പടിവട്ടം
42 വെണ്ണല
43 പാലാരിവട്ടം
44 കാരണക്കോടം
45 തമ്മനം
46 ചക്കരപ്പറമ്പ്
47 ചളിക്കവട്ടം
48 പൊന്നുരുന്നി ഈസ്റ്റ്
49 വൈറ്റില
50 ചമ്പക്കര
51 പൂണിത്തുറ
52 വൈറ്റില ജനത
53 പൊന്നുരുന്നി
54 എളംകുളം
55 ഗിരിനഗര്‍
56 പനമ്പിള്ളി നഗര്‍
57 കടവന്ത്ര
58 കോന്തുരുത്തി
59 തേവര
60 പെരുമാനൂര്‍
61 രവിപുരം
62 എറണാകുളം സൌത്ത്
63 ഗാന്ധിനഗര്‍
64 കതൃക്കടവ്
65 കലൂര്‍ സൌത്ത്
66 എറണാകുളം സെന്‍ട്രല്‍
67 എറണാകുളം നോര്‍ത്ത്
68 അയ്യപ്പന്‍കാവ്
69 തൃക്കണാര്‍വട്ടം
70 കലൂര്‍ നോര്‍ത്ത്
71 എളമക്കര സൌത്ത്
72 പൊറ്റക്കുഴി
73 പച്ചാളം
74 തട്ടാഴം

 

കൊച്ചി കോര്‍പ്പറേഷന്‍ രൂപീകരണ ഘട്ടത്തിലെ സാരഥികള്‍

  1. ഫോര്‍ട്ടുകൊച്ചി മുനിസിപ്പാലിറ്റി - കെ ജെ ഹര്‍ഷല്‍
  2. മട്ടാഞ്ചരി മുനിസിപ്പാലിറ്റി - എം കെ രാഘവന്‍
  3. എറണാകുളം മുനിസിപ്പാലിറ്റി - എ കെ ശേഷാദ്രി
  4. വൈറ്റില പഞ്ചായത്ത് - ടി കെ ശ്രീധരന്‍
  5. ഇടപ്പള്ളി പഞ്ചായത്ത് - സി എ മുഹമ്മദ്
  6. പള്ളുരുത്തി പഞ്ചായത്ത് - ഇ കെ നാരായണന്‍
  7. വെണ്ണല പഞ്ചായത്ത് - എ സുരേന്ദ്രന്‍

സമ്പദ് രംഗം

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സമുദ്ര സാമീപ്യവും തുറമുഖ വികസനവും കൊച്ചിയെ ഒരു വാണിജ്യകേന്ദ്രമാക്കി മാറ്റി. സുഗന്ധവ്യഞ്ജന വ്യാപാരത്തിലൂടെ കേരളത്തെ ലോകമെമ്പാടും പരിചയപ്പെടുത്തി. രാഷ്ട്രീയ അധിനിവേശങ്ങള്‍ക്ക് ഇത് വഴിയൊരുക്കി. മട്ടാഞ്ചേരിയിലെ പാണ്ടികശാലകളും വിവിധ ദേശക്കാരുടെ ആവാസകേന്ദ്രങ്ങളും ഭാഷയിലുള്ള വൈവിധ്യവും ഇതിന്റെ പരിണിതഫലങ്ങളാണ്. കൊളോണിയന്‍ ഭരണം ഇതിനൊരു സാര്‍വ്വലൌകിക ഭാവം നല്‍കി. കാര്‍ഷികവിഭവങ്ങളില്‍ നിന്ന് വ്യാവസായിക ഉല്‍പ്പന്നങ്ങളിലേക്കുള്ള ചുവടുമാറ്റം കൊച്ചിയെ ഒരു വ്യവസായ മേഖലയാക്കി മാറ്റി. ആലുവ, കളമശ്ശേരി മേഖലകളിലെ വ്യവസായസ്ഥാപനങ്ങള്‍ ഇതിനുദാഹരണമാണ്. സ്വകാര്യ സ്ഥാപനമായി തുടങ്ങിയ ഉദ്യോഗമണ്ഡല്‍ ഫാക്ട് കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായി മാറി. പൊതുമേഖലാ സംരഭങ്ങള്‍ക്കൊപ്പം സ്വകാര്യമേഖലാ സംരംഭങ്ങളും ഇവിടെ അതിവേഗം വളര്‍ന്നു. മത്സ്യസംസ്കരണ രംഗത്തും കെമിക്കല്‍ വ്യവസായ മേഖലയിലും മികച്ച പുരോഗതി കൈവരിക്കാന്‍ കൊച്ചിക്ക് കഴിഞ്ഞു. എം.കെ.കെ.നായര്‍ , ആര്‍ മാധവന്‍ നായര്‍ , ജോസഫ് ചാക്കോള തുടങ്ങിയ വ്യവസായ പ്രമുഖര്‍ കൊച്ചിയുടെ വ്യവസായിക മേഖലയിലെ വന്‍ശക്തികളാണ്. പുതുവൈപ്പിനിലെ ദ്രവപ്രകൃതി വാതക ടെര്‍മിനല്‍ , വല്ലാര്‍പ്പാടം ട്രാന്‍സ്ഷിപ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ , ഗോശ്രീ പദ്ധതി, ഇരുമ്പനം കരൂര്‍ പൈപ്പ് ലൈന്‍ എന്നിവ കൊച്ചിയുടെ സമ്പദ്ഘടനയെ മാറ്റിമറിക്കുന്ന സംരംഭങ്ങളാണ്.

വിവിധ സംരംഭങ്ങൾ


എല്‍ എന്‍ ജി

കുറഞ്ഞ ചിലവില്‍ ഇന്ധനം ലഭ്യമാക്കുന്നതിന് എല്‍ എന്‍ ജി ടെര്‍മിനല്‍ സഹായകരമാകും. കായംകുളം പോലുള്ള വൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനച്ചെലവ് കുറയും. നഗരത്തില്‍ നിന്ന് മുളവുകാട് ദ്വീപിലേക്കും അതുവഴി വല്ലാര്‍പാടത്തേക്കും അതുവഴി വൈപ്പിനിലേക്കും പാത തുറന്നതോടെ നഗരജീവിതത്തിലും അനുബന്ധ വ്യവസായങ്ങളിലും വളരെ മാറ്റം പ്രതീക്ഷിക്കാം.

വല്ലാര്‍പാടം ട്രാന്‍സ്ഷിപ്മെന്റ് കണ്ടെയ്നര്‍

കയറ്റുമതി മേഖലയില്‍ വന്‍കുതിച്ചുചാട്ടത്തിനു സഹായകമാകുന്ന ഒന്നാണ്. ഈ കണ്ടെയ്നര്‍ ആധുനിക തുറമുഖങ്ങള്‍ക്ക് അനിവാര്യമാണ്. ട്രാന്‍സ്ഷിപ്പുമെന്റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ സമുദ്രത്തിലൂടെയുള്ള ചരക്കു ഗതാഗതം കരയുമായി ബന്ധപ്പെടുന്നത് കണ്ടെയ്നര്‍ ടെര്‍മിനലുകളിലൂടെയാണ്. ചരക്കുകപ്പലില്‍ കൂറ്റന്‍ ലോഹപ്പെട്ടികളില്‍ വരുന്ന ചരക്കുകള്‍ പെട്ടിയോടെ കരയിലിറക്കാന്‍ ഇത്തരം തുറമുഖ സൌകര്യം അനിവാര്യമാണ്.

എറണാകുളം ചേംബര്‍ ഓഫ് കൊമേഴ്സ്

1951 മെയ് 12 നാണ് ‘വാണിജ്യമണ്ഡലം’ പ്രവര്‍ത്തനം ആരംഭിച്ചത്. എ.സി. കൊച്ചുണ്ണി സാഹിബ്ബായിരുന്നു സ്ഥാപക പ്രസിഡന്റ്. എ കെ കറുപ്പുസ്വാമി സെക്രട്ടറിയും. 1967 മുതല്‍ ഷണ്‍മുഖം റോഡിലെ എ എസ് ബാവ മന്ദിരത്തിലാണ് ചേംബര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍ നാഷണല്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ ഭാഗമാണ് എറണാകുളം ചേംബര്‍ ‍. 1970 ഡിസംബര്‍ 8-ന് ചേംബര്‍ അഖിലേന്ത്യ വാണിജ്യ മണ്ഡല ഫെഡറേഷനുമായി അഫിലിയേറ്റ് ചെയ്തു. എറണാകുളം സഹോദരന്‍ അയ്യപ്പന്‍ റോഡിലെ 18 മീറ്റര്‍ പാലം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സാമൂഹികക്ഷേമ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിന് രണ്ട് അവാര്‍ഡുകള്‍ ചേംബര്‍ നല്‍കുന്നുണ്ട്. ഒന്ന് കെ.സി. ഐ മേത്തര്‍ മെമ്മോറിയല്‍ “വ്യവസായ ശ്രീയും” ജോസഫ് ചാക്കോള മെമ്മോറിയല്‍ “വ്യവസായ ജ്യോതിയും”. 370-ല്‍ പരം വ്യാപാര സ്ഥാപനങ്ങളും കൊച്ചിന്‍ കസ്റ്റംസ് ഹൌസ് ഏജന്‍സ്, കൊച്ചിന്‍ ഗുഡ്സ് ട്രാന്‍സ്പോര്‍ട്ടേഴ്സ് ബാരല്‍ മാര്‍ച്ചന്റ്സ് എന്നിവയും കയര്‍ , തേയില, ഭക്ഷ്യധാന്യം, പുകയില, റബര്‍ എന്നീ വ്യാപാരികളുടെ പത്ത് അസോസിയേഷനുകളും ചേംബറില്‍ അംഗങ്ങളാണ്. കേന്ദ്രവാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ കേരള ചാപ്റ്ററിന്റെ സെക്രട്ടേറിയറ്റ് ചേംബറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളവര്‍മ്മ തമ്പുരാനാണ് സ്വാതന്ത്ര്യത്തിനു ശേഷം ചേംബറിന്റെ ആദ്യ പ്രസിഡന്റ്. 1968-69 ല്‍ ചേംബറിന്റെ പ്രവര്‍ത്തനം മട്ടാഞ്ചേരിയിലെ പുതിയ കെട്ടിടത്തിലേക്കുമാറ്റി. കൊച്ചിയിലെ ഏറ്റവും പഴക്കം ചെന്ന വാണിജ്യസംഘടനയാണ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്.

ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി

കേരളത്തിലെ പ്രധാന തുറമുഖവും വാണിജ്യ കേന്ദ്രവുമായിരുന്ന മട്ടാഞ്ചേരിയില്‍ നൂറുവര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന തര്‍ക്കത്തില്‍ നിന്നാണ് ചേംബര്‍ തുടങ്ങുന്നത്. വിദേശകമ്പനിയുടെ ഏജന്റിനോട് ചരക്കുകൂലി കുറക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഏജന്റാകട്ടെ ഈ ആവശ്യത്തെ പരിഗണിച്ചതുമില്ല. കച്ചവടക്കാര്‍ ഒറ്റകെട്ടായി നില്‍ക്കണമെന്ന് ഈ സംഭവം നല്‍കിയ തിരിച്ചറിവ് സംഘടനയുടെ രൂപീകരണത്തിലേക്ക് നയിച്ചു. അങ്ങിനെ ദ കൊച്ചിന്‍ നേറ്റീവ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ 1897-ല്‍ രൂപംകൊണ്ടു. ഹാജി അബ്ദുള്‍ സക്കര്‍ ഹാജി ഇസ്സാസേട്ടായിരുന്നു ആദ്യ പ്രസിഡന്റ്. വെല്ലിംഗ്ടണ്‍ ഐലന്റില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കൊച്ചിന്‍ ചേബര്‍ ഓഫ് കൊമേഴ്സ് എന്ന ബ്രിട്ടീഷ് സംഘടനക്കുള്ള തദ്ദേശീയ ബദല്‍ കൂടിയായിരുന്നു ഈ സംഘടന. 1912 ജനുവരി 12-ന് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് എന്ന പുതിയ പേര് ഈ സംഘടന സ്വീകരിച്ചു.

കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ച്

1979-ല്‍ ആണ് കൊച്ചിയില്‍ ഒരു സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിച്ചത്. 1979 മുതല്‍ 1995 വരെ മൂലധന വിപണിയുടെ സിരാകേന്ദ്രമായി സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചു. 1995-ല്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് അതിന്റെ ടെര്‍മിനലുകള്‍ കൊച്ചിയില്‍ തുടങ്ങി. ഇന്ന് കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെയും, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നീ ടെര്‍മിനലുകളിലൂടെയും കോടികളുടെ വ്യാപാരമാണ് പ്രതിദിനം നടക്കുന്നത്. 1995-ന് മുമ്പ് കൊച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയും അവിടത്തെ ബ്രോക്കര്‍മാര്‍വഴിയും മാത്രം നടന്നിരുന്ന ഓഹരി വ്യാപാരം ഇന്ന് മുപ്പതോളം സ്ഥാപനങ്ങള്‍ വഴിയാണ് നടക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നെറ്റ് വഴിയുള്ള ഓഹരി വ്യാപാരത്തിന് തുടക്കമിട്ടത് കൊച്ചിപട്ടണത്തില്‍ നിന്നുള്ള ജിയോജിത്ത് സെക്യൂരിറ്റി എന്ന സ്ഥാപനമാണ്.

സമുദ്രോല്പന്ന കയറ്റുമതി

അറബിക്കടലിന്റെ റാണി എന്ന പേരിലാണ് കൊച്ചി അറിയപ്പെടുന്നത്. സമുദ്രോല്പന്നങ്ങള്‍ കയറ്റി അയക്കുന്നതിലൂടെ 5000 കോടിയിലധികം രൂപയുടെ വിദേശനാണ്യമാണ് ഇന്ത്യക്കു ലഭിക്കുന്നത്. ഇതില്‍ ആയിരം കോടിയോളം കേരളത്തിന്റെ സംഭാവനയാണ്. അതാണ് കൊച്ചിയുടെ സംഭാവന. 1953-ലാണ് സമുദ്രോല്പന്ന കയറ്റുമതി വ്യവസായം ആരംഭിച്ചത്.1990 ആയപ്പോഴേക്കും ഈ മേഖല ഏകദേശം പത്ത് ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ മേഖലയായി. കൊച്ചി കേന്ദ്രീകരിച്ചാണ് ഇരുന്നൂറോളം വരുന്ന മത്സ്യസംസ്കരണശാലകള്‍ ‍. രണ്ടായിരത്തിലധികം ബോട്ടുകള്‍ കൊച്ചി കേന്ദ്രമായി മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇവിടത്തെ സമുദ്രോല്പന്ന വിഭവങ്ങളില്‍ 45 ശതമാനവും വാങ്ങുന്നത് ജപ്പാന്‍ ആണ്.

ചേന്ദമംഗലം കൈത്തറി

എറണാകുളത്തിന് അഭിമാനിക്കാന്‍ വകയുള്ള ഒന്നാണ് ചേന്ദമംഗലം കൈത്തറി. കൊച്ചുവീട്ടില്‍ കൃഷ്ണന്‍കുട്ടിമേനോനാണ് ചേന്ദമംഗലത്ത് ഈ വ്യവസായം ആരംഭിച്ചത്. കോട്ടയില്‍ കോവിലകത്തായിരുന്നു ആദ്യത്തെ വ്യവസായശാല. പാലിയത്തേയും കൊച്ചിരാജ്യത്തേയും കുടുംബാംഗങ്ങള്‍ കൈകൊണ്ട് നെയ്തെടുത്ത ഇവിടത്തെ വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. സഹകരണാടിസ്ഥാനത്തില്‍ തുടങ്ങിയ ഈ വ്യവസായം എറണാകുളത്തിന്റെ പേര്‍ പ്രശസ്തിയിലെത്തിച്ച ഒന്നാണ്. കേരളത്തിന്റെ കൈത്തറി വസ്ത്രങ്ങളുടെ പെരുമ കടലുകള്‍ കടക്കുമ്പോള്‍ ചേന്ദമംഗലം കൈത്തറി കൂട്ടത്തില്‍ പ്രശസ്തി ആര്‍ജിക്കുന്ന ഒന്നാണ്.

പത്രപ്രവര്‍ത്തന ചരിത്രം

കൊച്ചി സംസ്ഥാനത്ത് ഏറെകാലം എക്സൈസ് കമ്മീഷണറായും പോലീസ് കമ്മീഷണറായും ജോലി ചെയ്ത എച്ച് ഡബ്ല്യൂ ബ്രൌണിന്റെ അമ്മാവന്‍ വാക്കര്‍ സായിപ്പും, ദേവ്ജി ഭീമ്ജിയും, കുര്യന്‍ റൈട്ടരും ചേര്‍ന്ന് 1860-62 കാലത്താണ് ബ്രിട്ടീഷ് കൊച്ചിയില്‍ വെസ്റ്റേണ്‍ സ്റ്റാര്‍ എന്ന പേരില്‍ ആദ്യ അച്ചുകൂടം തുടങ്ങുന്നത്. ഈ പ്രസ്സില്‍ നിന്ന് അതേ പേരില്‍ ഒരു ഇംഗ്ലീഷ് വാരികയും ആരംഭിച്ചു. പത്രത്തിന്റെ പ്രഥമ പത്രാധിപര്‍ ഇംഗ്ലീഷുകാരനായ ചാള്‍സ് ലാസണ്‍ ആയിരുന്നു. തിരുവിതാംകൂര്‍ ദിവാന്‍ വെമ്പാകം രാമയ്യങ്കാരേയും വെസ്റ്റേണ്‍ സ്റ്റാര്‍ വിമര്‍ശിച്ചു. ‘ഫ്രീകോര്‍സയര്‍ ’ എന്ന തൂലികാനാമത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയായ ജി പരമേശ്വരന്‍ പിള്ള എഴുതിയിരുന്ന ലേഖനങ്ങളും ഭരണാധികാരികളെ അസ്വസ്ഥരാക്കി. ഇതിന്റെ ഫലമായി ജി പരമേശ്വരന്‍ പിള്ളയെ കോളേജില്‍ നിന്ന് പുറത്താക്കുകയും ഉത്തരവൊന്നുമില്ലാതെ നാടുകടത്തുകയും ചെയ്തു. തിരുവിതാംകൂറില്‍ പത്രമാരണ നടപടിയുടെ തുടക്കം ഇവിടെ നിന്നായിരുന്നു. 1864 ആഗസ്റ്റ് മുതല്‍ ‘വെസ്റ്റേണ്‍ സ്റ്റാര്‍ ’ പ്രസ്സില്‍ നിന്ന് കേരളത്തിലെ പ്രഥമ വര്‍ത്തമാനപത്രമായ ‘പശ്ചിമതാരക’ പ്രസിദ്ധീകരിച്ചു.

ചാനലുകള്‍

വി.എസ്.എന്‍ .എല്‍ ന്റെ രാജാന്ത്യര ഗേറ്റ്‌വേ കാക്കനാട് എത്തിയതോടെ കേരളത്തിലെ പല പ്രമുഖചാനലുകളും കൊച്ചിയില്‍ നിന്നും അപ് ലിങ്കിംഗ് ആരംഭിച്ചു. കൈരളി, ജീവന്‍ ടി.വി, ഇന്ത്യാവിഷന്‍ എന്നീ പ്രമുഖ ചാനലുകളുടെ അപ് ലിങ്കിംഗ് ഇന്ന് കൊച്ചിയില്‍ നിന്നാണ്. ദൂരദര്‍ശന്റെ മലയാളം ചാനല്‍ വി.എസ്.എന്‍ ‍.എല്‍ എക്സ്ചേഞ്ചിന്റെ ഒരു നിലയില്‍ പ്രവര്‍ത്തനം നടത്തുന്നു.

ആകാശവാണി

1994 നവംബറില്‍ കൊച്ചിനിലയം പ്രക്ഷേപണം ആരംഭിച്ചു. ആദ്യം പ്രഭാത പ്രക്ഷേപണത്തിനായിരുന്നു ഊന്നല്‍ കൊടുത്തിരുന്നത്. 2000 ജൂലൈയില്‍ മധ്യാഹ്ന പ്രക്ഷേപണവും തുടങ്ങി. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ 13 മണിക്കൂറും ഞായറാഴ്ചകളില്‍ 14 മണിക്കൂറുമാണ് പ്രക്ഷേപണമുള്ളത്.

പത്രങ്ങള്‍

മലയാള മനോരമ 
മാതൃഭൂമി 
ദേശാഭിമാനി 
മംഗളം 
ദീപിക 
വീക്ഷണം

പ്രസ് ക്ലബ്

പത്രപ്രവര്‍ത്തകര്‍ക്ക് ഇരിക്കാന്‍ ഒരിടം, പത്രപ്രവര്‍ത്തക യൂണിയന് ഒരു ഓഫീസ് എന്ന നിലയ്ക്കാണ് പ്രസ് ക്ലബ് എന്ന സങ്കല്‍പ്പം ഉദിച്ചത്. 1966-ല്‍ ഗവര്‍ണര്‍ ഭഗവാന്‍ സഹായി പ്രസ് ക്ലബ് മന്ദിരത്തിനു തറക്കല്ലിട്ടു. 1968-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രസ് ക്ലബ് ഉല്‍ഘാടനം ചെയ്തു. പത്രക്കാര്‍ക്കുവേണ്ടി പത്രക്കാര്‍ നിര്‍മ്മിച്ച കെട്ടിടം ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യസംഭവമായിരുന്നു. അന്ന് പത്ര പ്രവര്‍ത്തക യുണിയന്‍ ജില്ലാ പ്രസിഡന്റ് എന്‍ എന്‍ സത്യവൃതനും(മാതൃഭൂമി), സെക്രട്ടറി വി ജെ ആന്റണിയും(കേരളടൈംസ്), ട്രഷറര്‍ സി വി പാപ്പച്ചനും ആയിരുന്നു. തുടര്‍ന്ന് നഗരസഭയുടെ നേതൃത്വം വഹിച്ചിരുന്ന എ.കെ.ശേഷാദ്രിയാണ് ടി.ബി.റോഡിന് പ്രസ് ക്ലബ് റോഡ് എന്ന് നാമകരണം ചെയ്തത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്രസ് ക്ലബായ എറണാകുളം പ്രസ് ക്ലബ് ഇന്ന് പൂര്‍വ്വികരായ പത്രപ്രവര്‍ത്തകരുടെ പാരമ്പര്യം വളരെ കാര്യമായി കാത്തുസൂക്ഷിക്കുന്നു. കോട്ടയത്തെ ദേശബന്ധു പത്രത്തിന്റെ എറണാകുളം ലേഖകനായിരുന്ന എം.പി.കൃഷ്ണപിള്ള, പ്രസ് ക്ലബ് മന്ദിരത്തിന്റെ സൃഷ്ടാവ് സി.വി.പാപ്പച്ചന്‍ , ദീപം ചെറിയാന്‍ എന്‍ വി പൈലി, എന്‍ ജെ എബ്രഹാം, പി എസ് ജോണ്‍ , പി എ അബ്ദുള്‍ റഹ്മാന്‍കുട്ടി, ഏരൂര്‍ വാസുദേവ്, രാംജി, നൈനാന്‍ , പെരുന്ന തോമസ്, എ എന്‍ മോഹന്‍ദാസ്, ജോസഫ് കുട്ടന്‍ പറമ്പന്‍ , വിക്ടര്‍ലീനസ്, ഏലിയാസ് ജോണ്‍ ബേബിഡേവിഡ് ഇങ്ങനെ ഒരു പറ്റം പത്രപ്രവര്‍ത്തകരുടെ ഓര്‍മ്മയിലൂടെ പ്രസ് ക്ലബ് മുന്നോട്ടു കുതിക്കുന്നു. കേവലം 20-ല്‍ തുടങ്ങിയ അംഗ സംഖ്യ ഇന്ന് 250-ല്‍ കവിഞ്ഞു.

പ്രസ് അക്കാദമി

മലയാള പത്രപ്രവര്‍ത്തനത്തിന് പുതിയരൂപം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ചതാണ് കേരളപ്രസ് അക്കാദമി.1979 മാര്‍ച്ച് 15-ന് സ്ഥാപിച്ച അക്കാദമി, പരിശീലനവും ഗവേഷണവും സെമിനാറുകളും പ്രസിദ്ധീകരണങ്ങളും വഴി പത്രപ്രവര്‍ത്തനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ഒരു സ്ഥാപനമാണ്. കാക്കനാട് സിവില്‍ സ്റ്റേഷനു സമീപമാണ് പ്രസ് അക്കാദമി. പത്രപ്രവര്‍ത്തന രംഗത്തെ പ്രതിഭകള്‍ക്കായി വി കരുണാകരന്‍ നമ്പ്യാര്‍ , ചൊവ്വര പരമേശ്വരന്‍ , ഡോ: മൂര്‍ക്കന്നൂര്‍ നാരായണന്‍ എന്നിവരുടെ സ്മരണാര്‍ത്ഥമുള്ള അവാര്‍ഡുകള്‍ അക്കാദമി നല്‍കിവരുന്നു.

3.03333333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top