অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ലോക അധ്യാപക ദിനം

ലോക അധ്യാപക ദിനം

"അധ്യാപകൻ എന്ന വാക്കിനോട്
എത്രക്കാലം കഴിഞ്ഞാലും
ബാക്കി നിൽക്കുന്ന
സ്നേഹങ്ങളിൽ പക്ഷെ
മത്തായി സാറുമുണ്ടായി "
ഒക്ടോബർ അഞ്ച്  ലോക അധ്യാപക ദിനം. കാരൂരിന്റെ പൊതിച്ചോറിലെ ഈ വരികൾ പറഞ്ഞു തരുന്ന ഓർമ്മപോലെ നമ്മുക്കുമുണ്ടാകും ഈ ദിനത്തിൽ ഓർക്കാൻ ഒത്തിരി അധ്യാപക മുഖങ്ങൾ. പണ്ട് അലക്സാണ്ടർ പറഞ്ഞുവെച്ചതുപോലെ
"ജീവിതം തന്നതിന് ഞാൻ  പിതാവിനോട് കടപ്പെട്ടിരിക്കുന്നു ,എന്നാൽ നന്നായി ജീവിക്കാൻ പഠിപ്പിച്ചതിന് എന്റെ
അധ്യാപകനോടാണ് കടപ്പാട് "
വിദ്യാഭ്യാസ അവകാശം എന്നത് യോഗ്യതയുള്ള  അധ്യാപകനുള്ള അവകാശമാണ് എന്നതാണ് 2018-ലെ അന്താരാഷ്ട്ര അധ്യാപക ദിനത്തിന്റെ വിഷയം. ഈ വിഷയത്തെ ആസ്പദമാക്കി വിവിധ  രാജ്യങ്ങളിൽ ചർച്ചകളും സെമിനാറുകളും ബോധവൽക്കരണ പരിപാടികളും നടത്തുന്നുണ്ട്.ജീവിതം തന്ന മാതാപിതാക്കളും കടപ്പിട്ടിരിക്കും നമുക്ക് ജീവിക്കാൻ പഠിപ്പിച്ചു തന്ന അധ്യാപകരോട്. അക്ഷരങ്ങൾ തെറ്റുകൂടാതെ വയ്ച്ചുതന്നതിനപ്പുറം അനുഭവങ്ങളിലൂടെ അവർ നമ്മെ വളർത്തിയെടുക്കുകയായിരുന്നു. ഓരോ വിദ്യാർത്ഥിയെയും സാമൂഹ്യ ജീവിയാക്കി മാറ്റുന്നതിതിൽ ഓരോ അധ്യാപകനും ചെലുത്തുന്ന പങ്ക് എടുത്തു പറയേണ്ടതാണ്. ആദ്യം അക്ഷരങ്ങളുടെ വെളിച്ചം പിന്നെ വാക്കുകൾ, വാക്യങ്ങൾ പിന്നെ ചുരുളഴിയാൻ ബാക്കി നിൽക്കുന്ന പുസ്തകങ്ങൾ ഇവയെല്ലാം നമുക്ക് പകർന്ന് തന്നത് നമ്മുടെ അധ്യാപകരാണ്.
ഒരു വിദ്യാർത്ഥിയുടെ വളർച്ചയ്ക്കും അതിലൂടെയുള്ള സാമൂഹ്യ പുരോഗതിക്കും ഒരു അധ്യാപകൻ നൽകുന്ന സംഭാവനയെ മനസിലാക്കാനായ്  ഒക്ടോബർ അഞ്ചാം തിയ്യതിയാണ്  യുനെസ്കൊ ഔദ്യോഗികമായി അധ്യാപക ദിനം ആചരിക്കുന്നത്. വരും തലമുറയെ അധ്യാപനത്തിന്റെ മഹത്വം മനസിലാക്കി കൊടുക്കുകയുമാണ് യുനെസ്കൊ ഇത് ആചരിക്കുന്നതിന്റെ മറ്റൊരു ലക്ഷ്യം. 1994 ലാണ് ഒക്ടോബർ അഞ്ച് അന്താരാഷ്ട്ര അധ്യാപക ദിനമായി പ്രഖ്യാപിച്ചത്.അധ്യാപക ദിനത്തിന് ഇത്രയധികം പ്രാധാന്യം കിട്ടുന്നതിൽ നമ്മളോടൊപ്പം തന്നെ എഡ്യൂക്കേഷൻ ഇന്റർനാഷണൽ എന്ന സംഘടനയും  വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ഒക്ടോബർ  ലോക അധ്യാപക ദിനമാണെങ്കിലും നമ്മുടെ രാജ്യത്ത്  സെപ്റ്റബർ അഞ്ചാം തിയ്യതിയാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.ഭാരതത്തിന്റെ രണ്ടാമത്തെ പ്രസിഡണ്ടും മികച്ച അധ്യാപകനുമായിരുന്ന സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം അധ്യാപക ദിനമായി കൊണ്ടാടുന്നത്. പണ്ട് ശ്രീ നാരായണ ഗുരു  പറഞ്ഞതു പോലെ " മാതാ പിതാ ഗുരു ദൈവം" എന്ന ആപ്തവാക്യം തന്നെ നാം എത്രയധികം അധ്യാപകരെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു എന്നുള്ളതിനുള്ള ഉദാഹരണമാണ്.എന്നാൽ ഈ യാഥാർത്ഥ്യങ്ങൾ എല്ലാം മറികടന്നു കൊണ്ട് അധ്യാപനത്തിന്റെയും വിദ്യാർത്ഥികളുടെയും ബന്ധങ്ങൾ ഇന്ന് മാറിമറഞ്ഞു കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങൾ വരച്ചുകാണിക്കുന്ന നാം സാക്ഷിയായി കൊണ്ടിരിക്കുന്ന അധ്യാപക വിദ്യാർത്ഥി ബന്ധങ്ങളുടെ വ്യതിചലനങ്ങളിൽ നിന്നും മാറ്റം സൃഷ്ടിക്കാൻ ഈ അധ്യാപക ദിനത്തിൽ നമുക്ക് സാധിക്കണം.

അശ്വതി പി.എസ്.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate