অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജി പാറ്റ്

ജി പാറ്റ്

ഫാര്മസിയിലെ ഉപരി പഠനമായ M.Pharm ന് സ്കോളര്ഷിപ്പോടെ പഠിക്കുവാനുള്ള ദേശീയ തലത്തിലുള്ള മത്സര പരീക്ഷയാണ് ജി പാറ്റ് . ഗ്രാജ്വേറ്റ് ഫാര്മnസി ആപ്റ്റിറ്റ്യൂ് ടെസ്റ്റ് എന്നാണ് പൂര്ണ്ണു രൂപം. ഓള്‍ ഇന്ത്യ കൌണ്സി്ല്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷനാണ് പരീക്ഷ നടത്തുന്നത്.

പരീക്ഷ

4 വര്ഷത്തെ ബി ഫാം ബിരുദം നേടിയവര്ക്കാണ് അപേക്ഷിക്കുവാന്‍ അര്ഹതയുള്ളത്. അവസാന വര്ഷ പരീക്ഷ എഴുതുന്നവര്ക്കും അപേക്ഷിക്കുവാന്‍ അര്ഹ തയുണ്ട്. ഓണ്‍ ലൈനായിട്ടാണ് പരീക്ഷ നടക്കുക. രാജ്യത്തെ 58 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. 125 ചോദ്യങ്ങളാണുള്ളത്. 180 മിനിട്ടാണ് സമയം. നെഗറ്റീവ് മാര്ക്കുണ്ടാകും. പ്രായ പരിധിയുണ്ടാവില്ല. ഇതിന്റെ സ്കോറിന് ഒരു വര്ഷ്മാണ് കാലാവധി. ഓരോ വര്ഷവും ജനുവരിയിലാണ് ടെസ്റ്റ് നടക്കുക. ഒക്ടോബറില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. നേരത്തേ അപേക്ഷിക്കുന്നവര്ക്ക് ഇഷ്ടപ്പെട്ട പരീക്ഷാ കേന്ദ്രം ലഭിക്കുവാന്‍ സാധ്യതയുണ്ട്.

കൂടുതല്‍ വിവരങ്ങള്ക്ക്

GPAT

അവസാനം പരിഷ്കരിച്ചത് : 7/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate