অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കെ.​എ​സ്.​സി.​എ​സ്.​ടി.​ഇ ഫെ​ലോ​ഷി​പ്പു​ക​ൾ

കെ.​എ​സ്.​സി.​എ​സ്.​ടി.​ഇ ഫെ​ലോ​ഷി​പ്പു​ക​ൾ

ഫെ​ലോ​ഷി​പ്പ്

അ​ക്കാ​ദ​മി​ക്​ മി​ക​വോ​ടെ എം.​എ​സ്​​സി/​എം.​ടെ​ക്​ ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്ക്​ ശാ​സ്​​ത്ര വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നാ​യി കേ​ര​ള ശാ​സ്​​ത്ര-​സാ​േ​ങ്ക​തി​ക പ​രി​സ്​​ഥി​തി കൗ​ൺ​സി​ൽ (കെ.​എ​സ്.​സി.​എ​സ്.​ടി.​ഇ) ന​ൽ​കു​ന്ന റി​സ​ർ​ച്ച്​ ഫെ​ലോ​ഷി​പ്പു​ക​ൾ. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി സ്വീ​ക​രി​ക്കും.

ഇ​നി പ​റ​യു​ന്ന വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ റി​സ​ർ​ച്ച്​ ഫെ​ലോ​ഷി​പ്പു​ക​ൾ ന​ൽ​കു​ക: മാ​ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സ​സ്, ലൈ​ഫ്​ സ​യ​ൻ​സ​സ്, ഫി​സി​ക്ക​ൽ സ​യ​ൻ​സ​സ്, കെ​മി​ക്ക​ൽ സ​യ​ൻ​സ​സ്, എ​ർ​ത്​-​അ​റ്റ്​​മോ​സ്​​ഫി​യ​റി​ക്​ ഒാ​ഷ്യ​ൻ ആ​ൻ​ഡ്​​ പ്ലാ​ന​റ്റ​റി സ​യ​ൻ​സ​സ്, എ​ൻ​ജി​നീ​യ​റി​ങ്​ സ​യ​ൻ​സ്, എ​ൻ​വ​യോ​ൺ​മ​െൻറ​ൽ സ​യ​ൻ​സ​സ്.

ഗ​വേ​ഷ​ണ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ശാ​സ്​​ത്ര​ജ്​​ഞ​രെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ്​ ഫെ​ലോ​ഷി​പ്പി​​െൻറ ല​ക്ഷ്യം. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 70 ശ​ത​മാ​നം മാ​ർ​ക്കി​ൽ / തു​ല്യ ഗ്രേ​ഡി​ൽ കു​റ​യാ​തെ കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും യുനിവേ​ഴ്​​സി​റ്റി​യി​ൽ​നി​ന്നും എം.​എ​സ്​​സി/​എം.​ടെ​ക്​ ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.

പ്രാ​യം :​ 35 വ​യ​സ്സ്​ ക​വി​യാ​ൻ പാ​ടി​ല്ല.

അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.kscste.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ  സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ സോ​ഫ്​​റ്റ്​​കോ​പ്പി​ക​ൾ directorkseste@kerala.gov.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലും അ​യ​ക്കേ​ണ്ട​താ​ണ്.

തിരഞ്ഞെടുപ്പ്

അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ഒാ​ൺ​ലൈ​ൻ ടെ​സ്​​റ്റും തു​ട​ർ​ന്ന്​ അ​ഭി​മു​ഖ​വും ന​ട​ത്തും. ഒാ​ൺ​ലൈ​ൻ ടെ​സ്​​റ്റ്​ ഡി​സം​ബ​ർ 10ന്​ ​തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന​താ​ണ്. ടെ​സ്​​റ്റി​ൽ ര​ണ്ട്​ പേ​പ്പ​റു​ക​ളു​ണ്ടാ​വും. പേ​പ്പ​ർ ഒ​ന്ന്​ പൊ​തു​വാ​യി​ട്ടു​ള്ള​താ​ണ്. ര​ണ്ടാ​മ​ത്തേ​ത്​ നി​ർ​ദി​ഷ്​​ട ഗ​വേ​ഷ​ണ വി​ഷ​യ​ത്തെ അ​ധി​ഷ്​​ഠി​ത​മാ​ക്കി​യു​ള്ള​തും. ടെ​സ്​​റ്റി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തി തെ​ര​ഞ്ഞെ​ടു​ക്കും. പ​ര​മാ​വ​ധി മൂ​ന്നു​വ​ർ​ഷ​ത്തേ​ക്കാ​ണ്​ റി​സ​ർ​ച്ച്​ ഫെ​ലോ​ഷി​പ്പു​ക​ൾ ല​ഭി​ക്കു​ക. ആ​ദ്യ​ത്തെ ര​ണ്ടു​വ​ർ​ഷം പ്ര​തി​മാ​സം 20,000 രൂ​പ​യും മൂ​ന്നാ​മ​ത്തെ വ​ർ​ഷം പ്ര​തി​മാ​സം 25,000 രൂ​പ വീ​ത​വും ന​ൽ​കും.  പു​റ​മെ വാ​ർ​ഷി​ക ക​ണ്ടി​ജ​ൻ​സി ഗ്രാ​ൻ​റാ​യി 20,000 രൂ​പ​യും ഫെ​ലോ​ഷി​പ്പ്​ തു​ക​യു​ടെ 10 ശ​ത​മാ​നം വീ​ട്ടു​വാ​ട​ക ബ​ത്ത​യാ​യും ല​ഭി​ക്കു​ന്ന​താ​ണ്.

അവസാനം പരിഷ്കരിച്ചത് : 7/7/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate