অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കരയിലും വെള്ളത്തിലുമുള്ള ജീവികള്‍

കരയിലും വെള്ളത്തിലുമുള്ള ജീവികള്‍

  1. വോള്‍വെറീന്‍
  2. ക്യാപിബാറ
  3. കാണ്ടാമൃഗം
  4. ജീസസ് പല്ലി
  5. ഹിപ്പൊപ്പോട്ടാമസ് അഥവാ നീര്‍ക്കുതിര
  6. സീബ്രകള്‍
  7. സലുക്കി
  8. കണ്ണാടിക്കരടി
  9. പോളിസെഫലി
  10. ബനാന സ്ലഗ് അഥവാ പഴം ഒച്ചുകള്‍
  11. പൂമ
  12. ഫോസ്സ
  13. ഏറ്റവും ഉയരം കൂടിയ നായ
  14. ഗബൂണ്‍ അണലി
  15. പ്ലാറ്റിപസ്സ്
  16. ജയന്റ്റ് ആന്‍റ്ഈറ്റര്‍
  17. ലിംഗനാഗം
  18. ലൈഗര്‍
  19. മേഘപ്പുലി
  20. ടപ്പീര്‍
  21. ട്ടാസ്മാനിയന്‍ ചെകുത്താന്‍
  22. ചുവപ്പ് വാല൯ റേസ൪
  23. സീല്‍ അഥവാ കടല്‍നായകള്‍
  24. അലിഗേറ്റർ ആമകൾ
  25. ബോണോബോ കുരങ്ങന്മാര്‍
  26. ആൽബിനോ നാഗങ്ങൾ
  27. പഫര്‍ ഫിഷ്‌
  28. കോവർ കഴുതകൾ
  29. അരാപൈമ
  30. കാന്റീരൂ എന്ന രക്തരക്ഷസ്
  31. ബ്ലോബ് മത്സ്യം
  32. പാക്കു എന്ന മത്സ്യം
  33. നീരാളി
  34. ടാസ്മാനിയൻ ഭീമൻ ഞണ്ട്
  35. കസോവരി
  36. ഇടിക്കും ചെമ്മീന്‍.
  37. ഗബൂണ്‍ അണലി
  38. കൊലയാളി തിമിംഗലം
  39. വെള്ളസ്രാവ്
  40. താറാവ്
  41. കടല്‍പ്പശു
  42. പിറ്റ്ബുള്‍
  43. ഇത് മുങ്ങികപ്പല്‍ അല്ല!… transparent (സുതാര്യ) തലയുള്ള മീനാണ് !
  44. മൂങ്ങാ കുരങ്ങ്
  45. നീലക്കാള
  46. ഹയിന അഥവാ കഴുതപ്പുലി
  47. കസ്തൂരിമാന്‍
  48. ഗോള്‍ഡന്‍ ലംഗൂര്‍
  49. വാലില്ലാ കുരങ്ങന്‍
  50. ചെമ്പന്‍ പാണ്ട
  51. കുട്ടിസ്രാങ്ക്
  52. ടാസ്മാനിയൻ കടുവ
  53. ഹണി ബാഡ്ജെര്‍ എന്ന തറക്കരടി
  54. ബ്ലാക്ക് മാമ്പ
  55. വാണ്ടറിംഗ് സ്പൈഡര്‍
  56. കംഗാരു എലി
  57. പിരാന
  58. മൂളക്കുരുവി
  59. ബ്ലാക്ക് മാംബ
  60. കഴുതപ്പുലി
  61. കൊമോഡോ ഡ്രാഗൺ
  62. ഒകാപി [Okapi]
  63. സ്വർണ്ണ വിഷതവള [Golden Poison Frog]
  64. പച്ചമയിൽ (Green Peafowl)
  65. സാക്കി സാക്കി
  66. ടാർപ്പൻ
  67. ഡോഡോ പക്ഷി
  68. സുസു അഥവാ ഗംഗാ ഡോൾഫിൻ
  69. ജലത്തിനടിയിലെ ചിലന്തി !
  70. ടാസ്മാനിയൻ കടുവ
  71. ആന റാഞ്ചി പക്ഷി
  72. മുക്കുവന്റെ ട്രോഫി
  73. തേന്‍ സൂക്ഷിക്കുന്ന ഉറുമ്പ്‌
  74. സർപ്പങ്ങളുടെ രാജാവ്
  75. വെള്ള തിമിംഗലം !
  76. Monarch Butterfly – ചിത്രശലഭങ്ങളിലെ ദേശാടനക്കാരൻ
  77. പറക്കാൻ കഴിയാത്ത തത്ത!!
  78. Tsavo Lion – സടയില്ലാത്ത സിംഹം !
  79. സാവോയിലെ നരഭോജികൾ

വോള്‍വെറീന്‍

മസ്റ്റലൈഡ് കുടുംബത്തില്‍പ്പെട്ട ഒരു സസ്തനിയാണ് വോള്‍വെറീന്‍,കണ്ടാല്‍ കരടിയാണ് എന്ന് തോന്നും .അതിശക്തനായ ഒരു മൃഗമാണ്‌ വോള്‍വെറിന്‍.മുപ്പത്തിരണ്ടു മുതല്‍ മുപ്പത്തിനാല് ഇഞ്ചു വരെ നീളവും മുപ്പത്തിഅഞ്ചു ഇഞ്ചു കിലോ വരെ ഭാരവും ഇവക്കു ഉണ്ടാവും.കാനഡയിലും റഷ്യയിലും ഒക്കെയുള്ള ആര്‍ട്ടിക് പ്രദേശത്താണ് ഇവയെ കണ്ടുവരു 
ന്നത്. ശവം തിന്നുന്ന മൃഗങ്ങളില്‍ ഒന്നാണ് വോള്‍വെറിന്‍ വൃത്തികെട്ട പൂച്ച, ചെകുത്താന്‍ കരടി എന്നീ പേരുകള്‍ ഉണ്ട് ഈ മൃഗത്തിന്. കരടിയെപ്പോലുള്ള മൃഗങ്ങളില്‍ നിന്ന് പോലും ഇരകളെ തട്ടിയെടുക്കാന്‍ പ്രാപ്തനാണ് വോള്‍വെറിന്‍.തന്നെക്കാള്‍ വലിപ്പമുള്ള മൃഗങ്ങളെ വേട്ടയാടിപ്പിടിക്കാനും വോള്‍വെറിന് കഴിയും. അണ്ണാന്‍ ,മുയല്‍,കുറുക്കന്‍,മാന്‍ തുടങ്ങി ഏതു മൃഗവും വോള്‍വെറിന്‍റെ ആഹാരമാണ്.മൂര്‍ച്ചയേറിയ പല്ലുകളും ,നീണ്ടുകൂര്‍ത്ത നഖങ്ങളും വോള്‍വെറിനെ ഒരു അപകടകാരിയായ മൃഗം ആയി മാറ്റുന്നു.നാണം കുണുങ്ങി ആയത് കൊണ്ട് ഇവയെ കണ്ടുകിട്ടുക എളുപ്പമല്ല.പക്ഷെ ഈ മൃഗത്തെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അത് ചിലപ്പോള്‍ സ്വന്തം മരണത്തില്‍ കലാശിക്കും.നിരവധി മനുഷ്യരെ വോള്‍വെറിന്‍ മാരകമായി ആക്രമിച്ചിട്ടുണ്ട്. ഹിമപ്രദേശങ്ങളില്‍ ജീവിക്കാന്‍ പറ്റിയതാണ് ഇവയുടെ ശരീരഘടന. ആണ്‍ വോള്‍വെറിനുകള്‍ക്ക് രണ്ടോ മൂന്നോ കൂട്ടുകാരികള്‍ ആണ് ഉണ്ടാവുക.ജീവിതകാലം മുഴുവന്‍ ഈ കൂട്ടുകാരികളെ ഇടയ്ക്കിടെ സന്ദര്‍ശിക്കും. ഒരു പ്രസവത്തില്‍ ഒന്നോ രണ്ടോ കുട്ടികള്‍ ആണ് ഇവക്കു ഉണ്ടാവുക.ആണ്‍വോള്‍വെറിനുകളും കുട്ടികളെ പരിചരിക്കാറുണ്ട്.ആവാസവ്യവസ്ഥയില്‍ ഉണ്ടായ മാറ്റങ്ങള്‍ ഈ മൃഗങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്.പതിമൂന്ന് വയസ്സാണ് ഇവയുടെ പരമാവധി ആയുസ്സ്

ക്യാപിബാറ

കരണ്ടുതീനികളായ ജീവിവര്‍ഗ്ഗങ്ങളില്‍ വെച്ച് ഏറ്റവും വലിയ മൃഗമാണ്‌ തെക്കേ അമേരിക്കയില്‍ കണ്ടുവരുന്ന ക്യാപിബാറ. ഗിനി പന്നിയുടെ കുടുംബത്തില്‍പ്പെടുന്ന ജീവികൂടിയാണ് ക്യാപിബാറ.ഭാഗികമായി ഇവയുടെ ജീവിതം ജലത്തില്‍ ആണ്.സസ്യഭുക്കായ ഈ ജീവിയുടെ ഭക്ഷണം പുല്ലും പഴവര്‍ഗ്ഗങ്ങളും ആണ്.പന്നിയുടെയും നീര്‍ക്കുതിരയുടെയും ശരീര സാദൃശ്യമുള്ള ക്യാപിബാറ-
ക്ക് രണ്ടടി ഉയരവും നാലടിയോളം നീളവും ഉണ്ടാവും. പൂര്‍ണ്ണ വളര്‍ച്ച എത്തിയ ക്യാപിബാറക്ക് അന്‍പത് മുതല്‍ അറുപത് കിലോ ഭാരവും ഉണ്ടാവും.നായ കുരക്കുംപോലുള്ള ശബ്ദം പുറപ്പെടിപ്പിച്ചുകൊണ്ടാണ് ഇവ ആശയവിനിമയം നടത്തുന്നത്.സംഘമായി സഞ്ചരിക്കുന്ന ക്യാപിബാറകള്‍ കൂട്ടത്തോടെ ശബ്ദമുണ്ടാക്കി ശത്രുക്കളെ ഓടിക്കാറുണ്ട്.ഇണ ചേരലിന് മുന്‍കൈ എടുക്കുന്നത് പെണ്‍ക്യാപിബാറകള്‍ ആണ്.സാധാരണയായി വെള്ളത്തില്‍ വെച്ചാണ് ഇണചേരല്‍ നടക്കുക.ഒരു പ്രസവത്തില്‍ മൂന്നോ നാലോ കുഞ്ഞുങ്ങള്‍ ആണ് ഉണ്ടാവുക . പത്തു മുതല്‍ പന്ത്രണ്ട് വയസ്സുവരെയാണ് ഇവയുടെ ആയുസ്സ്.മാംസത്തിന് വേണ്ടി ഇവയെ മനുഷ്യര്‍ കൊന്നൊടുക്കാറുണ്ട്. ഇവയുടെ തോ‌ല് പല മരുന്ന് കൂട്ടുകള്‍ക്കും ഉപയോഗിച്ച് വരുന്നു.ഓമാനമൃഗം എന്ന നിലയില്‍ പലരും ക്യാപിബാറയെ വീടുകളില്‍ വളര്‍ത്താറുണ്ട്.

കാണ്ടാമൃഗം

തൊലിക്കട്ടിയുടെ പേരില്‍ പ്രസിദ്ധി നേടിയ മൃഗമാണ്‌  കാണ്ടാമൃഗം.ലോകത്ത് പലയിടത്തും രാഷ്ട്രീയക്കാരെപ്പോലുള്ളവരെ പരിഹസിക്കുന്നത് കാണ്ടാമൃഗത്തോട് ഉപമിച്ചുകൊണ്ടാണ്.കരയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ മൃഗമാണ്‌ കാണ്ടാമൃഗം. പത്രണ്ട് മുതല്‍ പതിനാല് അടി നീളവും ആറര അടിക്ക് മുകളില്‍ ഉയരവും ഉണ്ടാവും കാണ്ടാമൃഗത്തിന്. രണ്ടായിരത്തി അഞ്ഞൂറ് കിലോക്ക് മുകളില്‍ ഇവയ്ക്ക് ഭാരവും ഉണ്ടാവും.ഏഷ്യയിലും ആഫ്രിക്കയിലുമായി അഞ്ചു തരം കാണ്ടാമൃഗങ്ങള്‍ ആണ് ഇന്ന് ജീവിച്ചിരിക്കുന്നത്‌.ഇവയില്‍ പതിനൊന്നു ഉപ വിഭാഗങ്ങളും ഉണ്ട്.കറുത്ത കാണ്ടാമൃഗം,വെള്ള കാണ്ടാമൃഗം,ഇന്ത്യന്‍ കാണ്ടാമൃഗം,സുമാത്രന്‍ കാണ്ടാമൃഗം,ജാവാന്‍ കാണ്ടാമൃഗം എന്നിവയാണ് ആ അഞ്ചു എണ്ണം.ഒറ്റക്കൊമ്പും ,ഇരട്ടക്കൊമ്പും ഉള്ള കാണ്ടാമൃഗങ്ങള്‍ ഉണ്ട്.ഇന്ത്യന്‍ കാണ്ടാമൃഗത്തിന് ഒറ്റ കൊമ്പ് ആണ് ഉള്ളത്.രോമം ഉറഞ്ഞ് കട്ടിയാകുന്നതാണ് ഇവയുടെ കൊമ്പുകള്‍ കെരാറ്റിന്‍ അടങ്ങിയ ഇവയുടെ കൊമ്പ് പല രാജ്യങ്ങളിലെയും പാരമ്പര്യ ചികിത്സകളില്‍ ഉപയോഗിക്കുന്നുണ്ട്.സ്വര്‍ണ്ണത്തെക്കാള്‍ വിലയുള്ള ഈ കൊമ്പ് എടുക്കാന്‍ വേണ്ടി കാണ്ടാമൃഗങ്ങള്‍ ലോകവ്യാപകമായി കൊല ചെയ്യപ്പെട്ടുവരുന്നു.പല രാജ്യങ്ങളിലും വേട്ടക്കാരെ കണ്ടാല്‍ ”ഓണ്‍ ദ സ്പോട്ടില്‍”കൊല്ലാന്‍ പോലും നിയമങ്ങള്‍ ഉണ്ട്.ഇവയുടെ തോലിന് 1.5 സെന്റിമീറ്റര്‍ കട്ടിയുണ്ട്. പാളികള്‍ ആയി കിടക്കുന്ന ഈ തോല്‍ പക്ഷെ മൃദുവാണ്. കീടങ്ങളുടെ കുത്തേല്‍ക്കാതിരിക്കാന്‍ കട്ടിയുള്ള ഈ തോല് ഉപകരിക്കുന്നു. പതിനഞ്ചു മുതല്‍ പതിനാറു മാസമാണ് ഇവയുടെ പ്രസവകാലം .അമ്മകാണ്ടാമൃഗത്തിന് ഒരു കുഞ്ഞാണ് ജനിക്കുക .അപൂര്‍വ്വമായി രണ്ടു കുട്ടികളും ഉണ്ടാവും.
കൊമ്പിന് വേണ്ടി കാണ്ടാമൃഗങ്ങള്‍ വേട്ടയാടപ്പെടുന്നത് കൊണ്ട് പല കാണ്ടാമൃഗങ്ങളും വംശനാശഭീഷണി നേരിടുകയാണ്.വടക്കന്‍ വെള്ള കാണ്ടാമൃഗത്തില്‍ ഇന്ന് ആകെ ഒരു ആണ്‍ കാണ്ടാമൃഗവും രണ്ടു പെണ്‍കാണ്ടാമ്രിഗവുമാണ് അവശേഷിക്കുന്നത്. കെനിയയില്‍ ആണ് ഇപ്പോള്‍ ഈ വെള്ള കാണ്ടാമൃഗങ്ങള്‍ ഉള്ളത്.സുഡാന്‍ എന്ന് പേരുള്ള ഈ വെള്ള കാണ്ടാമൃഗത്തിന് സായുധധാരികള്‍ ആയ കാവല്‍ക്കാര്‍ ഇരുപത്തിനാല് മണിക്കൂറും കാവല്‍ ഉണ്ട്.2009 മുതല്‍ക്കാണ് സുഡാന് സംരക്ഷണം ആരംഭിച്ചത്.ഇതിന്റെ വംശം കുറ്റിയറ്റു പോകാതിരിക്കാന്‍ സുഡാനെക്കൊണ്ട് ഒരു കുഞ്ഞിനു ജന്മം നല്‍കുക എന്ന പരിശ്രമത്തിലാണ് ഇപ്പോള്‍ അധികൃതര്‍.കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന ഇന്ത്യയിലെ കാസിരംഗ ദേശിയോധ്യാനം ലോകപ്രശസ്തി ആര്ജ്ജിച്ചതാണ്.

ജീസസ് പല്ലി

 

കോറിടോഫാനിഡേ എന്നാണ് ‘ജീസസ് പല്ലി’ വിഭാഗത്തില്‍പ്പെടുന്നവയെ അറിയപ്പെടുന്നത്. ബാബിബാസിലിസ്‌കസ് അല്‍സി ഓന്ത്, ഇഗ്വാന തുടങ്ങിയ ജീവികള്‍ ഉള്‍പ്പെടുന്ന ഗണത്തിലെ ആദ്യകാല അംഗമായിരുന്നു. ഇതിന്റെ തലയോട്ടിയിലുള്ള ഒരു നീണ്ട എല്ല് അവയുടെ കണ്ണിന് നിഴല്‍ നല്‍കുന്നു.

ശാസ്ത്ര ലോകം എന്നും കൌതുകങ്ങളുടെ കൂടി ലോകമാണ്. പണ്ട് ഭീമന്‍ ദിനോസറുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തപ്പോള്‍ തോന്നിയ ആ കൗതുകം  ഇപ്പോഴും അവസാനിക്കുന്നില്ല. ഇപ്പോഴിതാ 48 ദശലക്ഷം വര്‍ഷം മുന്‍പ് ചത്ത പല്ലിയുടെ അവശിഷ്ടം ലണ്ടനിലെ ശാസ്ത്രഞ്ജര്‍ കണ്ടെത്തിയിരിക്കുന്നു. പല്ലിയല്ലേ ? അതിനെന്താ ഇത്ര പ്രത്യേകത എന്നല്ലേ ചിന്തിക്കുന്നത്? ഈ പല്ലിക്ക് ചില പ്രത്യേകതകള്‍ ഉണ്ട്.

കണ്ടെത്തിയിരിക്കുന്നത് 48 ദശലക്ഷം വര്‍ഷം പഴക്കമുള്ള വെള്ളത്തിന് മുകളിലൂടെ നടക്കാന്‍ കഴിയുന്ന ‘ജീസസ് പല്ലി’യുടെ ഫോസില്‍ ആണ് . ഫോസില്‍ കണ്ടെത്തിയിരിക്കുന്നത് വ്യോമിങിലെ ബ്രിഡ്‌ജെര്‍ ഫോര്‍മേഷനാണ്. ഇതിന് ബാബിബാസിലിസ്‌കസ് അല്‍സി എന്നാണ് പേരിട്ടിരിക്കുന്നത്.വളരെ അപൂര്‍വമായ പല്ലി വിഭാഗമാണിത്.

കോറിടോഫാനിഡേ എന്നാണ് ‘ജീസസ് പല്ലി’ വിഭാഗത്തില്‍പ്പെടുന്നവയെ അറിയപ്പെടുന്നത്. ബാബിബാസിലിസ്‌കസ് അല്‍സി ഓന്ത്, ഇഗ്വാന തുടങ്ങിയ ജീവികള്‍ ഉള്‍പ്പെടുന്ന ഗണത്തിലെ ആദ്യകാല അംഗമായിരുന്നു. ഇതിന്റെ തലയോട്ടിയിലുള്ള ഒരു നീണ്ട എല്ല് അവയുടെ കണ്ണിന് നിഴല്‍ നല്‍കുന്നു.

ജീസസ് പല്ലിയുടെ ചെറിയ പല്ലുകള്‍ക്ക് പാന്പുകള്‍, ചെറുപല്ലികള്‍, മീന്‍, പ്രാണികള്‍, ചെടികള്‍ എന്നിവയെ ഭക്ഷിക്കാനും വലിയ കവിളെല്ലുകളുടെ സഹായത്തോടെ വലിയ ഇരകളെ അകത്താക്കാനും കഴിയുമായിരുന്നു.

ഹിപ്പൊപ്പോട്ടാമസ് അഥവാ നീര്‍ക്കുതിര

 

ആഫ്രിക്കയില്‍ അപകടകാരികളായ മൃഗങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഹിപ്പൊപ്പോട്ടാമസ് അഥവാ നീര്‍ക്കുതിര ആണ് പ്രവചിക്കാനാവാത്ത സ്വഭാവവും പ്രകോപനമില്ലാതെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും നീര്‍ക്കുതിരയുടെ സ്വഭാവമാണ്.ഒരു യാത്രാബോട്ട് തട്ടിയിട്ട് മുക്കിയതിനെ തുടര്‍ന്ന് പതിമൂന്ന് പേര്‍ ആഫ്രിക്കയില്‍ മരിച്ചിരുന്നു.നീര്‍ക്കുതിരയുടെ ആക്രമണത്തില്‍ പ്രതിവര്‍ഷം നിരവധിപേര്‍ മരണമടയാറുണ്ട്.തടിച്ചുരുണ്ട ശരീരവും , ചെറിയ കാലുകളും ഉള്ള നീര്‍ക്കുതിരകള്‍ കൂടുതല്‍ സമയവും വെള്ളത്തില്‍ ആണ് ജീവിക്കുക. ഗ്രീക്ക് ഭാഷയില്‍ ഹിപ്പോ എന്നാല്‍ കുതിരയും പോട്ടോമസ് എന്നാല്‍ നദി എന്നുമാണ്അര്‍ഥം . ഗ്രീക്കുഭാഷയില്‍ നിന്നാണ് ഹിപ്പോപ്പോട്ടോമസ് എന്ന പേര് രൂപം കൊണ്ടത്‌.
നീര്‍ക്കുതിര  ഇണ ചേരുന്നതും, പ്രസവിക്കുന്നതും ഒക്കെ വെള്ളത്തില്‍ തന്നെയാണ്. ആയിരത്തിഅഞ്ഞൂറ് മുതല്‍ രണ്ടായിരം കിലോ വരെ ഭാരം ഉണ്ടാവും നീര്‍ക്കുതിരകള്‍ക്ക്.ഒരു കുഞ്ഞിനാണ് ഇവ ജന്മം നല്‍കുക.വളരെ അപൂര്‍വ്വമായി രണ്ടു കുട്ടികളും ഉണ്ടാവാറുണ്ട്.മറ്റുള്ള സസ്തനികളില്‍ നിന്ന് വ്യത്യസ്തമായി നീര്‍ക്കുതിരയുടെ പാലിന് പിങ്ക് നിറം ആണ്. ചില രാജ്യങ്ങളില്‍ മനുഷ്യര്‍ ഈ പാല് കുടിക്കാറുണ്ട്. മാംസത്തിന് വേണ്ടി മനുഷ്യര്‍ ഇവയെ വേട്ടയാടുന്നത് കൊണ്ട് നീര്‍ക്കുതിരകളുടെ എണ്ണം ഇന്ന് ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. ഇവയുടെ പല്ലുകള്‍ ആനക്കൊമ്പ് പോലെ വിലപിടിച്ച വസ്തുവാണ്.  നാല്‍പ്പത് മുതല്‍ അന്‍പത് വയസ്സുവരെയാണ് നീര്‍ക്കുതിരയുടെ പരമാവധി ആയുസ്സ്.

സീബ്രകള്‍

 

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന മൃഗമാണ്‌ സീബ്ര അഥവാ വരയന്‍ കുതിര. കുതിരയും കഴുതയും കാട്ടുകുതിരയും ഉള്‍പ്പെടുന്ന ഇക്വിസ് എന്ന ഗോത്രത്തില്‍ ആണ് വരയന്‍ കുതിര ഉള്‍പ്പെടുന്നത്. മൂന്നു തരം വരയന്‍ കുതിരകള്‍ ആണ് ഇന്ന് ജീവിച്ചിരിക്കുന്നത്‌.സമതല സീബ്ര,പര്‍വ്വത സീബ്ര ,ഗ്രെവിയുടെ സീബ്ര എന്നിവയാണ് അവ.സംഘമായി ജീവിക്കുന്ന മൃഗങ്ങളാണ് വരയന്‍ കുതിരകള്‍.ഇങ്ങനെയുള്ള സംഘത്തെ ഹാരീം എന്നാണ് പറയുക.സംഘത്തില്‍ ഒരു ആണ്‍സീബ്രയും നിരവധി പെണ്‍സീബ്രകളും ഉണ്ടാവും.ലൈംഗീക പക്വത കൈവരിക്കാത്ത ആണ്‍സീബ്രകള്‍ പുതിയ ഹാരീം ഉണ്ടാക്കി പുതിയ സംഘങ്ങള്‍ക്ക് രൂപം നല്‍കാറുണ്ട്.സീബ്രകള്‍ ,കുതിരയില്‍ നിന്ന് പരിണമിച്ച് ഉണ്ടായതെന്നാണ് വിദഗ്ദ്ധാഭിപ്രായം. വരയന്‍ കുതിരകള്‍ ഇപ്പോഴും നാട്ടുമൃഗങ്ങള്‍ ആയി പരിണമിചിട്ടില്ല.ഇവയെ മെരുക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അത് പൂര്‍ണ്ണമായും വിജയിച്ചിട്ടില്ല.വരയന്‍ കുതിരകള്‍ പെട്ടന്ന് ആക്രമണസ്വഭാവം പ്രകടിപ്പിക്കാറുണ്ട്.കടിക്കാനും പിന്‍കാല് കൊണ്ട് ചവിട്ടാനും മിടുക്കരാണ് സീബ്രകള്‍.ഒറ്റ ചവിട്ടുകൊണ്ട്‌ മനുഷ്യരുടെ നെഞ്ചുപിളര്‍ക്കാനും ,സിംഹത്തിന്‍റെ തലയോട്ടി വരെ ചിതറിക്കാനും വരയന്‍ കുതിരകള്‍ക്ക് കഴിയും.നിരവധി സിംഹങ്ങള്‍ സീബ്രയുടെ ചവിട്ടേറ്റ് മരിച്ചതായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്.മഴക്കാലങ്ങളില്‍ ആണ് ഇവ പ്രത്യുത്പാദനം നടത്തുന്നത്.ഏറ്റവും വലിയ സീബ്ര ഗ്രെവിയുടെ കുതിരയാണ്. മുന്നൂറ്റി അന്‍പത് മുതല്‍ നാന്നൂറ് കിലോ വരെ ഭാരം ഉണ്ടാവും ഇവക്ക്. ചര്‍മ്മത്തിന് വേണ്ടി മനുഷ്യര്‍ ഇവയെ വേട്ടയാടാറുണ്ട്.നിരവധി ഇനം വരയന്‍ കുതിരകള്‍ ഇതിനോടകം വംശനാശം നേരിട്ടിട്ടുണ്ട്.മുപ്പത് മുതല്‍ നാല്‍പ്പത് വയസ്സുവരെയാണ് ഇവയുടെ ആയുസ്സ്.

സലുക്കി

മദ്ധ്യപൂര്‍വേഷ്യയിലെ അറബികള്‍ ആണ് സലുക്കിക്ക് രൂപം നല്‍കിയത്. അറബികള്‍ ആരാധിച്ചിരുന്ന നായകൂടിയായിരുന്നു സലുക്കി .ഏറ്റവും പുരാതനമായ നായവര്‍ഗ്ഗം എന്നാണ് സലുക്കി അറിയപ്പെടുന്നത്. ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈജിപ്ഷ്യന്‍ ചുമര്‍ചിത്രങ്ങളില്‍ പോലും സലുക്കിയുടെ സാന്നിധ്യം ഉണ്ട്. മാനുകളേയും മറ്റു ചെറു മൃഗങ്ങളെയും ഒക്കെ വേട്ടയാടാന്‍ അറബികള്‍ ഈ നായയെ ഉപയോഗിച്ചിരുന്നു.തങ്ങള്‍ വളര്‍ത്തിയിരുന്ന സലുക്കിനായകള്‍ മരണപ്പെട്ടാല്‍  അവയുടെ അറബി ഉടമകള്‍ പൊട്ടിക്കരയുന്നതും ”മമ്മി”യായി മറവു ചെയ്യുന്നതും പതിവായിരുന്നു.ബ്രിട്ടീഷ് അധിനിവേശകാലത്ത് സലുക്കി പല യൂറോപ്പ്യന്‍ രാജ്യങ്ങളിലും എത്തപ്പെട്ടു. മണിക്കൂറില്‍ അറുപത്തിഅഞ്ചു കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുന്ന സലുക്കി പറക്കും നായ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഹൗണ്ട് വര്‍ഗ്ഗത്തില്‍പ്പെട്ട സലുക്കിയെ ഇന്ന് പ്രസിദ്ധമായ ഓട്ടമത്സരങ്ങളില്‍ പങ്കെടുപ്പിക്കാറുണ്ട്.  സലുക്കിയെ അറബികള്‍ വില്‍പ്പന നടത്താറില്ലായിരുന്നു. വിശേഷദിവസങ്ങളില്‍ പലര്‍ക്കും ഇവയെ സമ്മാനമായി നല്‍കുകയാണ് പതിവ്.മെലിഞ്ഞ ശരീരവും ,കാരുണ്യം തുളുമ്പുന്ന കണ്ണുകളും ഉള്ള സലുക്കി തന്‍റെ ഉടമകളെ വളരെയേറെ സ്നേഹിക്കുന്ന ഇനം ആണ്.

കണ്ണാടിക്കരടി

ആഗോളതലത്തില്‍ എട്ടുതരം കരടികള്‍ ആണ് ഇന്ന് ജീവിച്ചിരിക്കുന്നത്‌.ധ്രുവക്കരടി,തവിട്ടുകരടി, തേന്‍കരടി
സൂര്യക്കരടി,വടക്കേ അമേരിക്കന്‍ കരടി,കണ്ണാടിക്കരടി ഏഷ്യന്‍കരടി,പാണ്ടക്കരടി എന്നിവയാണ് അവ. ഏറ്റവും വലിപ്പമേറിയതും അപകടകാരികളുമായ  കരടികള്‍ ധ്രുവക്കരടികള്‍ ആണ്.ഏറ്റവും ചെറിയ കരടികള്‍ സൂര്യക്കരടിയും ആണ്. ധൃവക്കരടികള്‍ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുമ്പോള്‍ സമാധാന പ്രിയരാണ് കണ്ണാടിക്കരടികള്‍.ധ്രുവക്കരടികള്‍ മാംസം ഇഷ്ട്ടപ്പെടുമ്പോള്‍ പാണ്ടക്കരടികള്‍ മുള ഭക്ഷിക്കാന്‍ ആണ് കൂടുതല്‍ ഇഷ്ട്ടപ്പെടുന്നത്.പൊതുവേ കരടികള്‍ മിശ്രഭുക്കുകള്‍ ആണ്.തെക്കേ അമേരിക്കയില്‍ മാത്രം കണ്ടുവരുന്ന കരടിയാണ് കണ്ണാടിക്കരടി.ഇവയുടെ ജന്മദേശവും തെക്കേ അമേരിക്ക തന്നെ.വടക്കേ അമേരിക്കയിലും ,തെക്കേ അമേരിക്കയിലും ഉണ്ടായ അവസാനത്തെ ഹിമയുഗത്തില്‍ ജീവിച്ചിരുന്ന കരടികളുടെ ഉപവിഭാഗമാണ് കണ്ണാടിക്കരടികള്‍ എന്ന് കരുതപ്പെടുന്നു.ഈ കരടികളുടെ മുഖത്ത് മഞ്ഞ കലര്‍ന്ന വെളുത്ത നിറത്തില്‍ ഉള്ള രോമം ഒരു കണ്ണടയുടെ അടയാളം തീര്‍ക്കുന്നുണ്ട്.അതുകൊണ്ടാണ് ഇവയെ കണ്ണാടിക്കരടി എന്ന്  വിളിക്കുന്നത്‌ .തെക്കേ അമേരിക്കയിലെ ആന്‍ഡിയന്‍ പരവ്വതനിരകളില്‍ ഇവയെ കൂടുതല്‍ കാണുന്നത് കൊണ്ട് ആന്‍ഡിയന്‍ കരടി എന്നും ഇവയ്ക്ക് പേരുണ്ട്.പകല്‍സമയം വിശ്രമിക്കുന്ന കണ്ണാടിക്കരടികള്‍ രാത്രിയാണ് ഇര തേടാന്‍ ഇറങ്ങുക. പക്ഷികളെയും,ചെറിയ സസ്തനികളേയും കൂടാതെ പഴങ്ങള്‍,കരിമ്പ് ,പനവര്‍ഗ്ഗ ചെടികള്‍ എന്നിവയും കണ്ണാടിക്കരടികള്‍ ഭക്ഷിക്കാറുണ്ട്.ചൂടുള്ള കാലാവസ്ഥയില്‍ ജീവിക്കുന്നത് കൊണ്ട് ഇവയുടെ തോല് കട്ടി കുറഞ്ഞതാണ്.ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ക്ക്‌ ഇവ ജന്മം നല്‍കാറുണ്ട്.ഇരുപത്തി അഞ്ചു വര്‍ഷമാണ്‌ ഇവയുടെ ആയുസ്സ്.വളരെ വേഗത്തില്‍ വംശനാശം നേരിടുന്ന കരടിയാണ് കണ്ണാടിക്കരടികള്‍.ഇവയെ രക്ഷിക്കാനുള്ള ശ്രമം പല രാജ്യങ്ങളും ആരംഭിച്ചിട്ടുണ്ട്.

പോളിസെഫലി

അഞ്ചു തലയുള്ള പാമ്പുകളുടെയും ,പത്ത് തലയുള്ള പാമ്പുകളുടെയും ഒക്കെ ചിത്രങ്ങള്‍ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്യാറുണ്ട്.ചില ചിത്രങ്ങള്‍ വൈറല്‍ ആവുകയും ചെയ്യും.ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഒക്കെ നൂറും,ആയിരവും തലകള്‍ ഉള്ള പാമ്പുകളെപ്പറ്റി പരാമര്‍ശങ്ങള്‍ ഉണ്ട്.പക്ഷെ പാമ്പുകള്‍ക്ക് ഒന്നില്‍കൂടുതല്‍ തലകള്‍ ഉണ്ടായാല്‍ അവയ്ക്ക് ജീവിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നുള്ള കാര്യം പലരും ചിന്തിക്കാറില്ല.ഒന്നില്‍ കൂടുതല്‍ തലകള്‍ ഉള്ള മൃഗങ്ങളും,ഉരഗങ്ങളും ഒക്കെ അപൂര്‍വ്വമായി ജനിക്കാറുണ്ട്.ഈ പ്രതിഭാസത്തെ പോളിസെഫലി എന്നാണ് പറയുന്നത്.ഒന്നില്‍കൂടുതല്‍ തലകള്‍ ഉള്ള പാമ്പുകള്‍ പൂര്‍ണ്ണവളര്‍ച്ച എത്തുന്നത് അപൂര്‍വ്വമാണ്.പത്തായിരത്തില്‍ ഒന്ന് എന്ന നിലയില്‍ രണ്ടുതലയുള്ള പാമ്പുകള്‍ ജനിക്കാറുണ്ട്.ഇവയ്ക്ക് ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനും,ഇര പിടിക്കാനും ഒക്കെ വളരെ ബുദ്ധിമുട്ടാണ്.രണ്ട് തലകളും സിഗ്നലുകള്‍ പുറപ്പെടീക്കുന്നത് കൊണ്ടാണിത്. ഇരയെയും ,ശത്രുവിനെയും ഒക്കെ കാണുമ്പോള്‍ രണ്ടു തലകളും രണ്ടു വശത്തേക്ക് ഇഴയാന്‍ ശ്രമിക്കും. ഇങ്ങനെ  ശ്രമിക്കുമ്പോള്‍ ശരീരം നിശ്ചലമാകും .അപ്പോള്‍ ഒന്നുകില്‍ ഇര ഓടി രക്ഷപ്പെടും,അല്ലെങ്കില്‍ നിശ്ചലമായി ഒരിടത്ത് നില്‍ക്കുന്ന പാമ്പിനെ ശത്രുക്കള്‍ പിടികൂടും.പരസ്പരം തലകള്‍ വിഴുങ്ങാനും ഇവ ശ്രമിക്കാറുണ്ട്. ഇത്തരത്തില്‍ ഉള്ള പാമ്പുകളെ രക്ഷിക്കാന്‍ ലോകത്ത് നിരവധി സംഘടനകള്‍ ഉണ്ട്. മൃഗശാലയില്‍ വളര്‍ന്ന തെല്‍മ എന്ന ഒരു പാമ്പ് പതിനഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കിയിട്ടുണ്ട്.രണ്ടു തലകള്‍ ഉള്ള പാമ്പുകളെ വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്ന പതിവും ജനങ്ങള്‍ക്കിടയിലുണ്ട്. അന്താരാഷ്ട്ട്ര വിപണി യില്‍ അന്‍പത് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വിലയുണ്ട്‌ രണ്ടു തലയുള്ള പാമ്പുകള്‍ക്ക്.കഴിഞ്ഞ വര്ഷം ഹരിദ്വാറില്‍ വെച്ച് ഈ പാമ്പിനെ വില്‍ക്കാന്‍ ശ്രമിച്ച മൂന്നു കുറ്റവാളികളെ പിടികൂടിയിരുന്നു. മൃഗശാലയില്‍ ഇവ പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുകളില്‍ ജീവിച്ചിരിക്കാറുണ്ട്.

ബനാന സ്ലഗ് അഥവാ പഴം ഒച്ചുകള്‍

ഗാസ്ട്രോപോഡ എന്ന കാക്ക വര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയാണ് ഒച്ച്‌.കട്ടിയുള്ള പുറംതോട് ഉള്ളവയും , പുറംതോട് ഇല്ലാത്തതുമായ ഒച്ചുകള്‍ ഉണ്ട്.ലോകത്ത് അഞ്ചായിരത്തില്‍പരം ഇനം ഒച്ചുകള്‍ ഉണ്ട്.കരയിലും കടലിലും ,ശുദ്ധജലത്തിലും ജീവിക്കുന്ന വ്യത്യസ്ത തരത്തിലുള്ള ഒച്ചുകളും ഉണ്ട്.അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്രനാമമുള്ള ആഫ്രിക്കന്‍ ഒച്ചുകളെയാണ് കേരളത്തില്‍ കണ്ടുവരുന്നത്‌.1970ല്‍ പാലക്കാട് ജില്ലയില്‍ വെച്ചാണ് ഇവയെ ആദ്യമായി കണ്ടെത്തിയത്.വടക്കേ അമേരിക്കയില്‍ കാണുന്ന ബനാന സ്ലഗ് അഥവാ പഴം ഒച്ചുകള്‍ പല കാരണങ്ങള്‍ കൊണ്ടും പ്രസിദ്ധരാണ്. നെന്ത്രപ്പഴത്തിന്‍റെ ആകൃതി ഉള്ളത് കൊണ്ടാണ് ഇവയെ പഴം ഒച്ചുകള്‍ എന്ന് വിളിക്കുന്നത്. കട്ടിയുള്ള ആവരണം ഇവയ്ക്ക് ഇല്ല.പൊതുവേ ഒച്ചുകള്‍ ഉഭയലിംഗ ജീവികളാണ് എങ്കിലും ചില സമയങ്ങളില്‍ പഴം ഒച്ചുകള്‍ മറ്റു പഴം

ഒച്ചുകളുമായി ഇണ ചേരാറുണ്ട്.തലയില്‍ ആണ് ഇവയുടെ പ്രത്യുത്പാദനഅവയവം സ്ഥിതി ചെയ്യുന്നത്.
നീളം കൂടിയ പ്രത്യുത്പാദന അവയവം ഉള്ള ജീവി എന്ന നിലയില്‍ പഴം ഒച്ച്‌ ഏറെ പ്രസിദ്ധി നേടിയ ജീവിയാണ്.ഇണ ചേരുന്ന സമയത്ത് ലൈംഗീകഅവയവം പരസ്പരം കടിച്ചു തിന്നുകളയുന്നത് ഇവക്കിടയില്‍ സാധാരണമാണ്.
ഒരിക്കല്‍ ഈ അവയവം നഷ്ട്ടപ്പെട്ടാല്‍ പിന്നെ മുളച്ചു വരാറില്ല.അമേരിക്കയില്‍ കാണപ്പെടുന്ന ഏറ്റവും വലിയ ഒച്ചുകളാണ് പഴം ഒച്ചുകള്‍.അന്‍പത് മുതല്‍ എഴുപത് വരെ മുട്ടകള്‍ ഇടുന്ന പഴം ഒച്ചുകളുടെ പരമാവധി ആയുസ്സ് ആറു വര്‍ഷമാണ്‌.

പൂമ

സിംഹവും ,പുലിയും ഉള്‍പ്പെടുന്ന മാര്‍ജ്ജാരകുടുംബത്തിലെ ഒരു അംഗമാണ് പൂമ.നാല്‍പ്പതിലധികം ആംഗലേയ നാമങ്ങള്‍ ഉണ്ട് ഈ മൃഗത്തിന്.ഏറ്റവും അധികം നാമങ്ങള്‍ ഉള്ള മൃഗം എന്ന നിലയില്‍ 2013 ല്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റി.കൂഗര്‍,മൌണ്‍ണ്ടന്‍ ലയണ്‍,പെയ്ന്റര്‍,പാന്തര്‍ ,മൌണ്ടന്‍ ക്യാറ്റ് തുടങ്ങി പേരുകള്‍ നീളുന്നു.വടക്കേ അമേരിക്കയാണ് ഇവയുടെ വിഹാരകേന്ദ്രം. അപൂര്‍വ്വമായി തെക്കേ അമേരിക്കയിലും ഇവയെ കാണുന്നുണ്ട്.രണ്ടര അടി ഉയരം ഉള്ള ഈ മൃഗത്തിന് അറുപത് മുതല്‍ എണ്‍പത് കിലോ വരെ ഭാരം ഉണ്ടാവും.നല്ലൊരു വേട്ടക്കാരനാണ് പൂമ.ഉറപ്പുള്ള താടിയെല്ലും ,അറക്കവാള്‍ പോലുള്ള പല്ലുകളും ഉള്ളത് കൊണ്ട് മനുഷ്യന്‍ ഉള്പ്പെടയുള്ള ഇരകളുടെ തലയോട് പോലും ചവച്ചരക്കാന്‍ പൂമക്ക് കഴിയും.നല്ലൊരു മരം കയറ്റക്കാരനായ ഈ മൃഗത്തിന്‍റെ പ്രധാന ഇരകള്‍ മാനും ,കുതിരയുമാണ്.പെണ്‍പൂമ ഒന്നര വയസ്സുള്ളപ്പോള്‍ ലൈംഗീക പക്വത കൈവരിക്കും.പ്രസവത്തില്‍ ആറുവരെ കുഞ്ഞുങ്ങള്‍ ഉണ്ടാവും.മൃഗങ്ങളില്‍ ധീരയായ അമ്മമാരാണ് പൂമകള്‍.കുട്ടികളെ ആക്രമിക്കാന്‍ വരുന്ന ഗ്രിസ്ലി കരടികളുമായി പെണ്‍പൂമകള്‍ ഏറ്റുമുട്ടാറുണ്ട്. മനുഷ്യരെ പെട്ടന്ന് ആക്രമിക്കാറില്ല.പക്ഷെ സാഹചര്യം പ്രതികൂലമാണെങ്കില്‍ മനുഷ്യന്‍റെ പൊടിപോലും ഉണ്ടാവില്ല കണ്ടുപിടിക്കാന്‍.നിരവധി മനുഷ്യരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട് പൂമ.തെറ്റ് പലപ്പോഴും മനുഷ്യരുടെതായിരുന്നു.എട്ട് മുതല്‍ പതിനഞ്ചു വര്‍ഷമാണ്‌ ഇവയുടെ ആയുസ്സ്.

ഫോസ്സ

ആഫ്രിക്കയിലെ മെഡഗാസ്ക്കര്‍ ദ്വീപില്‍ മാത്രം കണ്ടുവരുന്ന മൃഗമാണ്‌ ഫോസ്സ.സ്വഭാവത്തില്‍ ഒട്ടേറെ വൈവിധ്യം പുലര്‍ത്തുന്ന സസ്തനി കൂടിയാണ് ഫോസ്സ . ചെറിയ ഒരു പുലിയുടെ രൂപമാണ് ഫോസ്സയുടെത്. നായയുടെത് പോലുള്ള മൂക്ക്.കുടുംബമാകട്ടെ കീരിയുടെയും.മെഡഗാസ്ക്കറിലെ ഏറ്റവും വല്യ മാംസഭോജിയാണ് ഫോസ്സ.ഫോസ്സ ഏത് കുടുംബത്തില്‍ ഉള്‍പ്പെടുന്നു എന്നുള്ള കാര്യം ഇന്നും വിവാദത്തില്‍ ആണ്.കീരിയുടെ വര്‍ഗ്ഗമാണ് എന്ന് വിഭാഗം വാദിക്കുമ്പോള്‍,വെരുകിന്‍റെ വംശമാണെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നു.ഫോസ്സക്ക് ലൈഗീകപക്വത വരുന്നത് മൂന്നാം വയസ്സില്‍ ആണ്.മരങ്ങള്‍ക്ക് മുകളില്‍ വെച്ച് ഇണ ചേരാനാണ് ഫോസ്സക്ക് ഇഷ്ട്ടം. ഇവയുടെ ഇണചേരല്‍ മണിക്കൂറുകളോളം നീണ്ടുനില്‍ക്കാറുണ്ട്.ഇണ ചേരാന്‍ തെരഞ്ഞെടുക്കുന്ന മരം കുറെ വര്ഷം ഉപയോഗിക്കും.ഒന്നുമുതല്‍ ആറു വരെ കുട്ടികള്‍ ഉണ്ടാവും ഫോസ്സക്ക്.ലീമര്‍ എന്ന മൃഗത്തിന്‍റെ അന്തകനാണ് ഫോസ്സ.പക്ഷികളും ചെറിയ സസ്തനികള്മൊക്കെ ഫോസ്സയുടെ ആഹാരമാണ്. ഫോസ്സയുടെ മാംസം മനുഷ്യര്‍ ഭക്ഷിക്കാറുണ്ട്. പ്രതികൂല സാഹചര്യം ആണെങ്കില്‍ മനുഷ്യനെയും ആക്രമിക്കാന്‍ ഫോസ്സ തയ്യാറാവും.പതിനഞ്ചു വയസ്സുവരെയാണ് ഇവയുടെ ആയുസ്സ്.വനങ്ങള്‍ ഇല്ലാതാകുന്നതുകൊണ്ട് ഇവയുടെ നിലനില്‍പ്പ്‌ ഇന്ന് ഏറെ അപകടത്തില്‍ ആണ്.ഫോസ്സയെ രക്ഷിക്കാന്‍ പല സംഘടനകളും ശ്രമിച്ചുവരുന്നുണ്ട്.

ഏറ്റവും ഉയരം കൂടിയ നായ

ചരിത്രം ഇന്നേവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഉയരം കൂടിയ നായ എന്ന വിശേഷണത്തിന് അര്‍ഹനായത് ഗ്രേയ്റ്റ് ഡെയ്ന്‍ വിഭാഗത്തില്‍പ്പെട്ട സൂസ് എന്ന നായയാണ്‌.അമേരിക്കയിലെ മിച്ചിഗണിലുള്ള ,കെവിന്‍ ഡുര്‍ലാഗിന്‍റെയും ഭാര്യ ഡെനിസിന്‍റെയും വളര്‍ത്തുനായ ആയിരുന്നു സൂസ്.

നാല്‍പ്പത്തിനാല് ഇഞ്ചു ആയിരുന്നു സൂസിന്‍റെ ഉയരം . പിന്‍കാലില്‍ എഴുനേറ്റ് നിന്നാല്‍ ഏഴടി നാലിഞ്ചു ഉണ്ടാവും.സൂസിനെ വീടിന് പുറത്ത് കൊണ്ടുപോകുമ്പോള്‍ കുട്ടികള്‍ കെവിനോട് ചോദിക്കുമായിരുന്നു.” അത് കുതിര ആണോ ” എന്ന്. സൂസ് വളര്‍ത്തുനായ മാത്രമായിരുന്നില്ല തെറാപ്പി ഡോഗ് കൂടിയായിരുന്നു.ഓട്ടിസം ,വൃദ്ധര്‍,ഒറ്റപ്പെട്ടര്‍ തുടങ്ങി ജീവിതത്തില്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് സൂസിന്‍റെ സാന്നിധ്യം വളരെയേറെ ആശ്വാസം നല്‍കി.2012 ല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ എന്ന നിലയില്‍ ഗിന്നസ്ബുക്കില്‍ റിക്കോര്‍ഡ് ഇട്ടു. പൊതുവേ ഗ്രേറ്റ് ഡെയ്ന്‍ നായകള്‍ ഉയരം കൂടിയ നായകളുടെ വിഭാഗത്തില്‍ പെടുന്നവയാണ്.പ്രൌഡി യുടെയും ,പ്രതാപത്തിന്‍റെയും പ്രതീകകമായി ഇത്തരം നായകളെ പലരും വളര്‍ത്താറുണ്ട്.ആറുമുതല്‍ ഒന്‍പതു വയസ്സുവരെയാണ് ഇവയുടെ ആയുസ്സ്.എങ്കിലും പതിനഞ്ചു വയസ്സുവരെ ജീവിച്ചിരുന്ന നായകളും ഉണ്ട്. വാര്‍ദ്ധക്യസഹജമായ കാരണങ്ങള്‍ കൊണ്ട് 2014ല്‍ സൂസ് മരിച്ചു.മരിക്കുമ്പോള്‍ ആറുവയസ്സ് ആയിരുന്നു സൂസിന്‍റെ പ്രായം

ഗബൂണ്‍ അണലി

അണലി വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പുകളില്‍ വെച്ച് ഏറ്റവും നീളം കൂടിയതും ,തൂക്കം കൂടിയതുമായ പാമ്പാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഗബൂണ്‍ അണലി (Gaboon viper, Bitis gabonica). നാലടി മുതല്‍ ആറടി വരെ നീളവും പത്ത് കിലോ ഭാരവും ഉണ്ടാവും ഗബൂണ്‍ അണലിക്ക് .വിഷപ്പല്ലുകളുടെ നീളം കാരണം ഗിന്നസ് ബുക്കില്‍ കയറിയ പാമ്പുകൂടിയാണ് ഗബൂണ്‍ അണലി.രണ്ടിഞ്ചു നീളം ഉണ്ടാവും ഈ പാമ്പിന്‍റെ വിഷപ്പല്ലുകള്‍ക്ക്. ഇവയുടെ വിഷസഞ്ചിയും വലിപ്പം കൂടിയതാണ്.ഒറ്റ കടി കൊണ്ട് വലിയ ഒരളവില്‍ വിഷം ഇരയുടെയോ ശത്രുവിന്‍റെയോ ശരീരത്തില്‍ കുത്തിവെക്കാന്‍ ഇവക്ക് കഴിയും.ഗബൂണ്‍ അണലി കടിച്ചു കഴിഞ്ഞാല്‍ പെട്ടന്ന് കടി വിടില്ല.കടിച്ചിടത്ത് പിടിവിടാതെ നില്‍ക്കും അതുകൊണ്ട് കൂടുതല്‍ വിഷം കുത്തിവെക്കാന്‍ ഇവക്ക് കഴിയാറുണ്ട്.പൊതുവേ അണലി വര്‍ഗ്ഗത്തില്‍ പെട്ട പാമ്പുകള്‍ക്ക് ശൌര്യം കൂടുതലാണ്.പക്ഷെ ഗബൂണ്‍ അത്രയ്ക്ക് ശൌര്യം പ്രകടിപ്പിക്കാറില്ല.പക്ഷെ മാരകശേഷി ഉള്ളതാണ് ഇവയുടെ വിഷം. ആഫ്രിക്കയില്‍,ഈ പാമ്പിന്‍റെ കടിയേറ്റ് ആളുകള്‍ മരിക്കാറുണ്ട്.ഇണ ചേരും കാലത്ത് ആണ്‍പാമ്പുകള്‍ തമ്മില്‍ സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നത് സാധാരണമാണ്.മുപ്പത് മുതല്‍ അറുപത് വരെ കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ട്‌ പെണ്‍ഗബൂണ്‍. പതിനഞ്ചു മുതല്‍ ഇരുപത് വര്ഷം വരെയാണ് ഇവയുടെ ആയുസ്സ്.

പ്ലാറ്റിപസ്സ്

പ്ലാറ്റിപസ്സ് എന്ന ജീവിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ വിരളമാണ്.മുട്ടയിടുന്ന സസ്തനി എന്ന നിലയില്‍ പ്രസിദ്ധനായ ജീവിയാണ് പ്ലാറ്റിപസ്സ്.ഭൂമിയില്‍ ജീവിച്ചിരിക്കുന്ന മുട്ടയിടുന്ന രണ്ടു സസ്തനികളാണ് പ്ലാറ്റിപസ്സും,

എക്കിഡ്നയും.എന്തുകൊണ്ടോ എക്കിഡ്ന കൂടുതല്‍ പ്രസിദ്ധി നേടിയില്ല.പക്ഷെ പ്ലാറ്റിപസ്സ് ഏവരുടെയും മനസ്സില്‍ മായാത്ത മുദ്രയായി മാറി.താറാവിന്‍റെ ചുണ്ടുകളോട് സാമ്യം ഉണ്ട് പ്ലാറ്റിപസ്സിന്‍റെ ചുണ്ടുകള്‍ക്ക്.അതുകൊണ്ട് ഡക്ക് ബില്ല്ഡ് പ്ലാറ്റിപസ്സ് എന്നാണ് പൂര്‍ണ്ണമായ പേര്.കൂടുതല്‍ സമയവും വെള്ളത്തില്‍ ജീവിക്കുന്ന പ്ലാറ്റിപസ്സിന് അറുപത് സെന്റിമീറ്റര്‍ നീളവും ഏഴ് കിലോ ഭാരവും ഉണ്ടാവും.ശുദ്ധജലത്തില്‍ ജീവിക്കുന്ന പ്ലാറ്റിപസ്സ് ആസ്റ്റ്രേലിയക്കാരനാണ്.ആണ്‍പ്ലാറ്റിപസ്സുകള്‍ക്ക് പാമ്പുകളെപ്പോലെ വിഷം ഉണ്ട്.ഇവയുടെ പിന്‍കാലില്‍ ഒരു വിഷമുള്ള് ഉണ്ട്.ശത്രുക്കളെ നേരിടുമ്പോള്‍ ഈ മുള്ള് കുത്താന്‍ ഉപയോഗിക്കുമെങ്കിലും സ്വന്തം വര്‍ഗ്ഗത്തിന് നേരെയാണ് ഈ മുള്ള് കൂടുതല്‍ പ്രയോഗിക്കുന്നത്.ഇണ ചേര്‍ന്ന കാലം ആണ്‍പ്ലാറ്റിപ്പസ്
കള്‍ക്ക് മല്‍സരത്തിന്‍റെ നാളുകള്‍ കൂടിയാണ്.ഈ കാലത്ത് പല പ്ലാറ്റിപസ്സുകള്‍ക്കും വിഷമുള്ളിന്‍റെ കുത്ത് ഏല്‍ക്കാറുണ്ട്.പെണ്‍പ്ലാറ്റിപസ്സുകള്‍ക്ക് വിഷമുള്ള് ഇല്ല. കടുത്ത വേദന ഉളവാക്കുന്ന കുത്താണ് പ്ലാറ്റിപ്പസിന്‍റെത്.
പലപ്പോഴും മനുഷ്യര്‍ക്ക് ഈ ജീവിയുടെ കുത്ത് ഏല്‍ക്കാറുണ്ട്.കടുത്ത വേദനയുണ്ടാവും ഇതിന്‍റെ കുത്തെറ്റാല്‍.ചിലപ്പോള്‍ കുത്തേറ്റ അവയവത്തിന് നെക്രോസിസ് എന്ന ചീഞ്ഞ് അളിയല്‍ ബാധിക്കാം. പിന്നീട് ആ അവയവം മുറിച്ചു മാറ്റാനെ നിവര്‍ത്തിയുള്ളൂ.കരയില്‍ ആണ് ഇവ മുട്ടയിടുക.ഒന്ന് മുതല്‍ മൂന്നു കുഞ്ഞുങ്ങള്‍ക്ക്‌ വരെ ഇവ ജന്മം നല്‍കും.
തോലിന് വേണ്ടി ഇവയെ മനുഷ്യര്‍ കൊന്നോടുക്കുന്നുണ്ട്.പതിനഞ്ചു മുതല്‍ ഇരുപത് വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ്.

ജയന്റ്റ് ആന്‍റ്ഈറ്റര്‍

ലോത്തിലെ ഏറ്റവും വലിയ ഉറുമ്പ്‌തീനിയാണ് തെക്കേ അമേരിക്കയില്‍ കാണുന്ന ജയന്റ്റ് ആന്‍റ്ഈറ്റര്‍

നൂറ് മുതല്‍ നൂറ്റിഇരുപത് സെന്റിമീറ്റര്‍ വരെ നീളം ഉണ്ടാവും ഇവക്ക്.നാല്‍പ്പത് മുതല്‍ അന്‍പത് കിലോ ഭാരവും ഉണ്ടാവും..ഈ രാക്ഷസ ഉറുമ്പുതീനിക്ക് പല്ലുകള്‍ ഇല്ല.പക്ഷെ നാവിന് രണ്ടടിയോളം നീളം ഉണ്ടാവും.പ്രധാന ഭക്ഷണം ഉറുമ്പുകള്‍ തന്നെ. ദിനംപ്രതി .മുപ്പതിനായിരം ഉറുമ്പുകളെയെങ്കിലും ഇവ അകത്താക്കും.ഉറുമ്പ്‌തീനിയുടെ നാവില്‍ പശപോലുള്ള ഒരു സ്രവം ഉണ്ട്.ഉറുമ്പ്‌പുറ്റിനകത്തെക്ക് നാവ് ഇടുമ്പോള്‍ ഉറുമ്പുകള്‍ നാവില്‍ ഒട്ടിപ്പിടിക്കും.
സ്ലോത്ത് എന്ന ജീവിയുടെയും ഈനാമ്പേച്ചിയുടെയും ഒക്കെ കുടുംബക്കാരാണ് ഈ ഉറുമ്പുതീനി.പൊതുവേ ശാന്തസ്വഭാവമാണെങ്കിലും പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ പുലിയാണെങ്കില്‍ പോലും ഇവ ഒരു ഏറ്റുമുട്ടലിന് തയ്യാറാവും.പല രാജ്യങ്ങളിലും തോലിന് വേണ്ടി ഇവയെ വേട്ടയാടുന്നത് പതിവാണ്. 2009ല്‍ ബ്രസീലില്‍ വെച്ച് ഒരു കൃഷിക്കാരനും രണ്ട് മക്കളും ചേര്‍ന്ന് ഈ ഉറുമ്പ്‌ തീനിയെ വേട്ടയാടാന്‍ തീരുമാനിച്ചു.കത്തികൊണ്ടാണ് കൃഷിക്കാരന്‍ ഉറുമ്പ്‌ തീനിയെ നേരിട്ടത്.ഉറുമ്പുതീനിയുടെ നാല് ഇഞ്ചു നീളം വരുന്ന മൂര്‍ച്ചയേറിയ നഖം കൃഷിക്കാരന്‍റെ കഥ കഴിച്ചു.
കൃഷിക്കാരന്‍റെ മകനെ ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമണം നടത്തുമ്പോള്‍ പിന്‍കാലുകളില്‍ ഉറുമ്പ്‌തീനി എഴുനേറ്റു നില്‍ക്കും.കരടിയുടെ ശൈലിയിലാണ് ഇവ യുദ്ധം ചെയ്യുക.2012 ല്‍ ഒരു വേട്ടക്കാരനെയും ഈ ഉറുമ്പുതീനി കൊന്നു.പിന്നീടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു.അതിനുശേഷം വളരെ മുന്‍കരുതലോടെ ആണ് വേട്ടക്കാര്‍ ഇതിനെ വേട്ടയാടുന്നത്.മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആണ് ഇവ ഇണ ചേരുക.ആണ്‍ ഉറുമ്പുതീനിയുടെ ഗുഹയില്‍ വെച്ചാണ് ഇണ ചേരല്‍ മൂന്ന് ദിവസം ശരിക്കും ഹണിമൂണ്‍ ആഘോഷിക്കും ഉറുമ്പുതീനികള്‍..പ്രസവത്തില്‍ ഒരു കുഞ്ഞാണ് ഇവയ്ക്ക് ഉണ്ടാവുക.കാട്ടുനായകളുടെ ആക്രമണവും മനുഷ്യരുടെ വേട്ടയാടലും തുടങ്ങി പല കാരണങ്ങളാലും ഇന്ന് ഇവ വംശനാശം നേരിടുകയാണ്.പതിനാറ് മുതല്‍ ഇരുപത് വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ്.

ലിംഗനാഗം

തമിഴ്നാട്ടില്‍പുരുഷന്മാര്‍ക്ക് നാഗലിംഗം എന്ന പേര് സാധാരണമാണ്.എന്നാല്‍ ബ്രസീലിലെ ആമസോണ്‍ പരിസരത്തുനിന്ന് ലിംഗനാഗത്തെ കണ്ടെത്തി.

വംശനാശം നേരിട്ടു എന്ന് കരുതിയ ജീവിയാണ് ലിംഗനാഗം.നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ചില ശാസ്ത്ര രേഖകളില്‍ ഈ ജീവിയെപ്പറ്റി പരാമര്‍ശിച്ചിരുന്നു.ആസ്റ്റ്റിയയിലെ വിയന്ന മ്യൂസിയത്തില്‍ ലിംഗനാഗത്തിന്‍റെ മാതൃക സൂക്ഷിച്ചിട്ടുണ്ട്.2011 ല്‍ ബ്രസീലിലെ ആമസോണ്‍ നദിക്ക് കുറുകെ പുതിയ ഒരു പാലം പണി നടക്കുമ്പോള്‍ ആണ് ജീവനക്കാര്‍ നദിയില്‍ വിചിത്രമായ ഒരു ജീവിയെ കണ്ടത്.വിശദമായ പരിശോധനയില്‍ ആണ് അത് ലിംഗനാഗം ആണെന്ന് മനസ്സില്‍ ആയത്.ഈ ജീവിക്ക് പല പേരുകളും ഉണ്ട് .പക്ഷെ പുരുഷന്‍റെ ലൈംഗീകാവയവത്തോട് സാമ്യം ഉള്ളതിനാല്‍ മാധ്യമങ്ങള്‍ ആണ് ഈ ജീവിക്ക് പീനിസ് സ്നേക്ക് എന്ന് പേരിട്ടത്.ലിംഗനാഗം പാമ്പ് വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നില്ല.ഇവക്കു തവളയോടും,സാല്‍മാണ്ടെര്‍ എന്നി ജീവികളോടുമാണ് സാമ്യം. .ഉഭയജീവിയാണ് ലിംഗനാഗം,ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മണ്ണ്‌ തുരന്നു അതില്‍ കഴിഞ്ഞുകൂടുന്ന ജീവികൂടിയാണ് ലിംഗനാഗം ശ്വാസകോശം ഇല്ലാത്ത ഈ ജീവികള്‍ ശ്വസിക്കുന്നത് തൊലിയില്‍ കൂടിയാണ്.ചെറിയ മത്സ്യങ്ങളും, തവളകളും ഒക്കെയാണ് ഇവയുടെ ആഹാരം.
ആമസോണ്‍ നദിയില്‍ നിന്ന് ആറു ലിംഗനാഗങ്ങളെയാണ് കണ്ടെടുത്തത് .രണ്ടെണ്ണത്തിനെ നദിയിലേക്ക് തന്നെ പറഞ്ഞയച്ചു..ഒരെണ്ണം ചത്തു പോയി.ബാക്കിയുള്ള രണ്ടു നാഗങ്ങളെയാണ് ഇപ്പോള്‍ വിശദമായി പഠിക്കാന്‍ ഉപയോഗിക്കുന്നത്.ലിംഗനാഗങ്ങളുടെ എണ്ണം വളരെ പരിമിതമായതിനാല്‍ ഇവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് ഈ ജീവിയെപ്പറ്റി പഠിക്കുന്നവര്‍ പറയുന്നു.

ലൈഗര്‍

മൃഗശാലകളില്‍ ആണ്‍ സിംഹത്തെയും പെണ്‍- കടുവയും തമ്മില്‍ ഇണ ചേര്‍ത്താറുണ്ട്.ഇവയ്ക്ക് ജനിക്കുന്ന ആണ്‍കുഞ്ഞിനെ ലൈഗര്‍ എന്നും പെണ്‍കുഞ്ഞിനെ ലൈഗ്രസ് എന്നുമാണ് വിളിക്കാറ്.സിംഹത്തിന്‍റെയും കടുവയുടെയും സ്വഭാവ സവിശേഷതകള്‍ ഈ കുഞ്ഞുങ്ങള്‍ക്ക്‌ ഉണ്ടാവും.കാട്ടില്‍ വെച്ച് സിംഹവും കടുവയും ഇണ ചേരാറില്ല.അത് പ്രകൃതിപരവുമല്ല. സിംഹവും ,കടുവയും ഉള്‍പ്പെടുന്ന മാര്‍ജ്ജാരകുടുംബ –

ത്തില്‍ ഏറ്റവും വലിയ മൃഗം ലൈഗര്‍ ആണ്.
ലൈഗറുകളുടെ ജന്മദേശം ഇന്ധ്യയാണ്.ബ്രിട്ടീഷുകാരുടെ കൊളോണിയല്‍ വിനോദത്തിന്‍റെ ഭാഗമായി 1799 ല്‍ ആയിരുന്നു ആദ്യമായി സിംഹത്തെയും കടുവയും ഇണ ചേര്‍ത്ത് ലൈഗറിനെ സൃഷ്ട്ടിച്ചത്.ലൈഗര്‍ കുഞ്ഞുങ്ങളെ വിക്റ്റോറിയ രാജ്ഞിക്ക് കാഴ്ച വെച്ചു,സിംഹത്തെക്കാളും,കടുവയെക്കാളും ഒക്കെ കരുത്തും ശൌര്യവും ഒക്കെയുള്ള മൃഗമാണ്‌ ലൈഗര്‍. വാല് അടക്കം 3.5 മീറ്റര്‍ നീളവും മുന്നൂറ് കിലോ ഭാരവും ഇവക്ക് ഉണ്ടാവും.ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ലൈഗര്‍ അമേരിക്കയില്‍ കരോലിനയിലെ മൃഗശാലയില്‍ ഉള്ള ഹെര്‍ക്കുലീസ് എന്ന ലൈഗര്‍ ആണ്.410 കിലോഗ്രാമാണ് ഇതിന്‍റെ ഭാരം.വിസ്ക്കോണ്‍സിന്‍ എന്ന സ്ഥലത്ത് ജീവിച്ചിരുന്ന
നൂക്ക് എന്ന ലൈഗറിന് 550 കിലോഗ്രാം ഭാരം ഉണ്ടായിരുന്നു.ജനിതകഘടനകള്‍ വ്യത്യസ്തമായ-
തിനാല്‍ ഇവ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കാറില്ല.

എങ്കിലും അപൂര്‍വ്വമായി ഇവയ്ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകാറുണ്ട്.പെണ്‍ലൈഗര്‍ സിംഹമായോ ,കടുവയുമായോ ഇണ ചേര്‍ന്ന് ലിലിഗര്‍ എന്ന് അറിയപ്പെടുന്ന കുഞ്ഞുങ്ങളാണ് ജനിക്കുക..മാനസികമായും ശാരീരികമായും പല പ്രശ്നങ്ങളും ഉണ്ടാവും ലൈഗറുകള്‍ക്ക്..
2013 ല്‍ ഒക്കലാമ മൃഗശാലയില്‍ വെച്ച് പീറ്റര്‍ ഗേറ്റ്സ് എന്ന ആളെ ലൈഗര്‍ കടിച്ചു കീറി കൊന്നു.
മൃഗശാലയില്‍ ഇപ്പോഴും ലൈഗറുകളെ വളര്‍ത്തി യെടുക്കാറുണ്ട്.ഇങ്ങനെയുള്ള ക്രൂരതക്ക് എതിരായി പല സംഘടനകളും ഇന്ന് രംഗത്ത് വന്നിട്ടുണ്ട്.ആണ്‍കടുവയെയും ,പെണ്‍സിംഹത്തെയും ഇണ ചേര്‍ത്തു റ്റൈഗന്‍ എന്ന മൃഗത്തെയും ഇന്ന് വളര്‍ത്തിയെടുക്കുന്നുണ്ട്..

മേഘപ്പുലി

ശ്രദ്ധിക്കപ്പെടാതെ പോയി.പലരും മേഘപ്പുലി എന്ന ഒരു മൃഗത്തെക്കുറിച്ച് കേട്ടിട്ടുപോലുമില്ല.ഇന്ധ്യയുടെ വടക്കന്‍ സംസ്ഥാനങ്ങളിലും,ഹിമാലയം ,ചൈന, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലും ഒക്കെ ഇവയെ കണ്ടുവരുന്നു.മഴക്കാടുകളില്‍ ജീവിക്കുവാനാണ് മേഘപ്പുലിക്ക് കൂടുതല്‍ താല്‍പര്യം.ഇവയുടെ എണ്ണം ഇന്ന് പത്തായിരത്തിന് താഴെ മാത്രമാണ്.എണ്ണം വളരെ പരിമിതമായത് കൊണ്ട് ഇവ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയില്‍ പെടുന്നു.പതിനൊന്ന് മുതല്‍ ഇരുപത്തിഅഞ്ചു കിലോ ഭാരവും ഇരുപത്തി ഒന്‍പത് മുതല്‍ മുപ്പത്തി അഞ്ചു ഇഞ്ചു നീളവും ഉണ്ടാവും ഇവയ്ക്ക്.പുലി കുടുംബത്തില്‍ വെച്ച് ഏറ്റവും ചെറിയ പുലിയാണ് മേഘപ്പുലി.ഇവയുടെ പല്ലുകള്‍ക്ക് മറ്റുള്ള പുലികളെക്കാള്‍ നീളം ഉണ്ടാകും.മരം കയറ്റത്തില്‍ ഒരു അഭ്യാസി തന്നെയാണ് മേഘപ്പുലി. അണ്ണാന്‍,കുരങ്ങന്‍,പന്നി,പക്ഷി,എന്നിങ്ങനെയുള്ള പല മൃഗങ്ങളെയും വേട്ടയാടി പിടിക്കാന്‍ മിടുക്കരാണ് മേഘപ്പുലികള്‍.ഇവയുടെ ശരീരത്തിലുള്ള അടയാളങ്ങള്‍ക്ക് മേഘത്തിന്‍റെ നിറമാണ്.അതുകൊണ്ടാണ് മേഘപ്പുലി എന്ന പേര് ഉണ്ടായത്.കാട്ടില്‍ വെച്ച് ഇവ ഇണ ചേരുന്നത് ആര്‍ക്കും ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല.മൃഗശാലയില്‍ വെച്ച് ഇവയെ ഇണ ചേര്‍ക്കാറുണ്ട്.ഇണ ചേരും കാലത്ത് അസാമാന്യമായ ദേഷ്യം ഉണ്ടാവും ആണ്‍പുലിക്ക്. ഇണ ചേരുന്ന സമയത്ത് ആണ്‍പുലി പെണ്‍പുലിയുടെ കഴുത്തില്‍ കടിക്കാറുണ്ട്‌.രണ്ടോ മൂന്നോ ദിവസം നിലനില്‍ക്കുന്നതാണ് ഇണ ചേരല്‍.ഈ സമയത്ത് ആണിന്‍റെ കടിയേറ്റ് പെണ്‍പുലി ചത്തുപോകുന്നത് പതിവാണ്.കാട്ടില്‍ വെച്ച് ഇവ ഇണ ചേരുമ്പോള്‍ ഇങ്ങനെ സംഭവിക്കാറില്ലത്രെ.ഇങ്ങനെ ഒരു പ്രശ്നം ഉള്ളത് കൊണ്ട് മൃഗശാലയില്‍ വെച്ച് ഇവയെ ഇണ ചേര്‍ത്താന്‍ ബുദ്ധിമുട്ടാണ്.നാട്ടുപൂച്ചയെപ്പോലെ വിസര്‍ജ്യം മൂടിവെക്കുന്ന സ്വഭാവം ഇവയ്ക്ക് ഇല്ല. തോലിന് വേണ്ടി വേട്ടക്കാര്‍ ഇവയെ കൊന്നൊടുക്കുന്നത് പതിവാണ്.ചൈനയിലെ പാരമ്പര്യ വൈദ്യത്തില്‍ മേഘപ്പുലിയുടെ മാംസം ഉപയോഗിക്കാറുണ്ട്.അതുകൊണ്ട് ഇവയുടെ വര്‍ഗ്ഗം വളരെ കുറച്ച് കാലത്തിനകം നാമാവശേഷമാകാം.പല രാജ്യങ്ങളിലും സര്‍ക്കാര്‍ തലത്തിലുള്ള സംഘടനകള്‍ അടക്കം പലരും മേഘപ്പുലിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇന്ന്.

ടപ്പീര്‍

പന്നിക്ക് തുമ്പിക്കൈ മുളച്ചതാണെന്ന് തോന്നും ടപ്പീര്‍ എന്ന ജീവിയെ കണ്ടാല്‍.തടിച്ച ശരീരമാണ് ഇവക്കുള്ളത്

ദൂരെ നിന്ന് നോക്കുമ്പോള്‍ ഉറുമ്പുതീനിയാണോ എന്ന് സംശയവും ഉണ്ടാവും.പക്ഷെ നാണംകുണുങ്ങിയായ ഈ മൃഗം കുതിരയുടെയും കഴുതയുടെയും ഒക്കെ ബന്ധുവാണ്.തെക്കേ അമേരിക്ക,മദ്ധ്യ അമേരിക്ക,ഏഷ്യ എന്നി രാജ്യങ്ങളിലാണ് ടപ്പീറിനെ കണ്ടുവരുന്നത്‌. മുപ്പത്തിഅഞ്ചു ദശവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവ ജീവിച്ചിരുന്നതായി തെളിവുകള്‍ കിട്ടിയിട്ടുണ്ട്. യൂറോപ്പ് ആണ് ടപ്പീറിന്‍റെ ജന്മദേശം.രണ്ടു മീറ്റര്‍ നീളം വെക്കുന്ന ടപ്പീറിന് നൂറ്റി അന്‍പത് മുതല്‍ മുന്നൂറ് കിലോ വരെ ഭാരം ഉണ്ടാകും.പുല്ലും,ചെടിയും,പഴങ്ങളും ഒക്കെയാണ് ഇവയുടെ ഭക്ഷണം.ഉയര്‍ന്നു നില്‍ക്കുന്ന ചെടികളെയൊക്കെ വലിച്ചെടുക്കാന്‍ പാകത്തിലുള്ളതാണ് ഇവയുടെ തുമ്പിക്കൈ.രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ ആണ് ഇവ പ്രസവിക്കുക.പ്രസവത്തില്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ ഉണ്ടാവും.ശത്രുക്കളെ കണ്ടാല്‍ ഇവ ഓടി ഒളിക്കുകയാണ് പതിവ്.പ്രകോപിതനാക്കാന്‍ ആക്കാന്‍ ശ്രമിച്ചാല്‍ ഇവ ആക്രമിക്കാറുണ്ട്.മൃഗശാലകളില്‍ വെച്ച് പല തവണ കുട്ടികള്‍ക്ക് ടപ്പീറിന്‍റെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.ടപ്പീറിന്‍റെ മാംസം വളരെ രുചികരമാണത്രെ.അതുകൊണ്ട് മനുഷ്യര്‍ ഇവയെ വേട്ടയാടാറുണ്ട്.ചൈനയിലെയും ,ജപ്പാനിലെയും ഒക്കെയുള്ള പുരാണങ്ങളിലും ,നാടോടിക്കഥകളിലുമൊക്കെ ടപ്പീറിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്. ഇരുപത്തി അഞ്ചു മുതല്‍ മുപ്പത് വര്‍ഷമാണ്‌ ഇവയുടെ ആയുസ്സ്.

ട്ടാസ്മാനിയന്‍ ചെകുത്താന്‍

നായ ,പൂച്ച ,എലി,കംഗാരു,തുടങ്ങിയ നിരവധി മൃഗങ്ങളോട് സാമ്യമുള്ള ഒരു സസ്തനിയാണ് ആസ്റ്റ്രേലിയയില്‍ കാണുന്ന ട്ടാസ്മാനിയന്‍ ചെകുത്താന്‍. പണ്ട് ആസ്റ്റ്രേലിയയില്‍ വന്നിറങ്ങിയ യൂറോപ്പ്യന്‍മാര്‍  ട്ടാസ്മാനിയന്‍  ചെകുത്താന്‍റെ ഭയം ജനിപ്പിക്കുന്ന ശബ്ദം കേട്ടു.വിശ്വാസപരമായി ആ ശബ്ദത്തിന് ചെകുത്താന്‍റെ ശബ്ധത്തോട് സാമ്യമുണ്ടായിരുന്നു.അതുകൊണ്ട് യൂറോപ്യന്‍മാരാണ് ട്ടാസ്മാനിയന്‍ ചെകുത്താന്‍ എന്ന പേര്നല്‍കിയത് .ഒരുകാലത്ത് ആസ്റ്റ്രേലിയ മുഴുവനും ഈ ജീവി ഉണ്ടായിരുന്നു. ഇന്ന് ഇതിനെ ട്ടാസ്മാനിയയില്‍ മാത്രമേ കാണാറുള്ളൂ.വലിയ തലയും ,കഴുത്തും ഉള്ള ജീവികള്‍ ആണ് ഇവ.

മൂര്‍ച്ചയുള്ള പല്ലുകളും താടിയെല്ലും ഉള്ള ഈ ചെകുത്താന്‍റെ മുന്‍കാലുകള്‍ പിന്‍കാലുകളെക്കാള്‍ വലുതാണ്‌ .കംഗാരുവിനെപ്പോലെ സഞ്ചി മൃഗമാണ്‌ ട്ടാസ്മാനിയാന്‍ ചെകുത്താന്‍.മരം കയറുന്നതില്‍ മിടുക്കന്മാരാണ് ഈ ജീവികള്‍.ശവം തീനികള്‍ ആണെങ്കിലും ചെറിയ മൃഗങ്ങളെ വേട്ടയാടിപ്പിടിച്ച് ഭക്ഷിക്കാറുണ്ട്.രണ്ടാടിയിലേറെ ഉയരം ഉണ്ടാവും ഈ ജീവിക്ക്.ട്ടാസ്മാനിയന്‍ ചെകുത്താന്‍റെ ഇണ ചേരല്‍ പ്രസിദ്ധമാണ്.ഇണ ചേരല്‍ കാലം ഇവയുടെ സംഘട്ടന കാലം കൂടിയാണ്.പെണ്ണിന് വേണ്ടി ഇത്രയധികം മത്സരിക്കുന്ന ഒരു ജീവി വേറെ ഉണ്ടാകില്ല.ഈ കാലത്ത് എല്ലാ ആണ്‍ ചെകുത്താന്‍മാരുടെ ശരീരത്തിലും മുറിവുകള്‍ ഉണ്ടാകും.മത്സരത്തിന്‍റെ കാഠിന്യം തന്നെ കാരണം.തന്‍റെ നിലവാരത്തിനോത്തുള്ള ,വലിപ്പം കൂടിയ ആണിനെയാണ് പെണ്ണ് തെരഞ്ഞെടുക്കുക.താന്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നരിഞ്ഞാല്‍ ആണ്‍ ചെകുത്താന്‍ പെണ്ണിനെ തന്‍റെ ഗുഹയിലേക്ക് വിളിച്ച് കൊണ്ട് പോകും.ആണിന്‍റെ സ്വഭാവം ഇഷ്ട്ടപ്പെടാതെ പെണ്‍ചെകുത്താന്മാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കാറുണ്ട്.പക്ഷെ ആണ്‍ ചെകുത്താന്മാര്‍ ചതി വെച്ച് പൊറുപ്പിക്കില്ല.കിട്ടിയ പെണ്ണുമൊത്ത് ഇണ ചെരുക തന്നെ ചെയ്യും.

മൂന്നോ ,നാലോ കുട്ടികള്‍ ആണ് ഇവക്കു ഉണ്ടാവുക.പരിസ്ഥിതിക്ക് വളരെയേറെ ഗുണം ചെയ്യുന്ന ജീവികളാണ് ഇവ.പക്ഷെ ഇവ മരണ കാരണമാകുന്ന ഒരു അര്‍ബുദം പകര്‍ത്തുന്നുണ്ട്.മനുഷ്യരിലേക്ക് ഈ രോഗം പകരുമെന്നതിനാല്‍ ട്ടാസ്മാനിയയില്‍ ഇവയെ കൊന്നൊടുക്കുന്നത് പതിവാക്കിയിട്ടുണ്ട്.ട്ടാസ്മാനിയന്‍ ചെകുത്താന്‍ മനുഷ്യരെ ആക്രമിക്കാറില്ല.പക്ഷെ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ ഇവ കായികമായ എല്ലാ അടവുകളും പുറത്തെടുക്കും.ഇവയുടെ എണ്ണം ക്രമാതീതമായി കുറയുന്നതിനാല്‍ ചില സംഘടനകള്‍ ഇവയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.

ചുവപ്പ് വാല൯ റേസ൪

വളരെയേറെ പ്രത്യേകതകളുള്ളതും, അത്യപൂ൪വ്വമായി മാത്രം കാണാ൯ കഴിയുന്നതുമായ ഒരു വ്യത്യസ്ത ഇനം പാമ്പിനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എട്ടടി നീളമുള്ള ഒരു വമ്പ൯ പാമ്പ്. വാലുവരെ പച്ചനിറം. വാലിനു മാത്രം നിറവ്യത്യാസമുണ്ട്. അവിടെ ഓറഞ്ച് നിറമോ തവിട്ട് നിറമോ ആയിരിക്കും. ഇക്കൂട്ടരുടെ പേരാണ് ‘ചുവപ്പ് വാല൯ റേസ൪’ [Red tailed racer]. വാലിലെ ചുവപ്പുനിറം പേരില് മാത്രമേയുള്ളു. ഇവ൪ പല വിഭാഗങ്ങളുണ്ടെങ്കിലും മിക്കവരുടേയും വാലിന് നല്ല ചുവപ്പുനിറം ഇല്ലെന്നു തന്നെ പറയാം. ഉഷ്ണമേഖലാ മഴക്കാടുകളിലെ വൃക്ഷങ്ങളിലാണ് ഇവരുടെ വാസം. പകലു മുഴുവ൯ ഇരതേടി മരക്കൊമ്പുകളിലൂടെ പാഞ്ഞു നടക്കും. ശരീരത്തിന് പച്ച നിറമായതുകൊണ്ട് പെട്ടന്ന് ആരുടേയും കണ്ണില് പെടില്ല. പക്ഷികളും വവ്വാലുകളും മരം കയറുന്ന മറ്റു ചെറിയ ജന്തുക്കളും ഉള്പ്പെടെയുള്ള ഇരകളെ കണ്ടുപിടിക്കാ൯ വലിയ കണ്ണുകളും ഇവയ്ക്കുണ്ട്. ശത്രുക്കളെ നേരിടാനും ചുവപ്പ് വാല൯ റേസ൪ വിരുതനാണ്. ആക്രമിക്കാ൯ വരുന്നരോട് ഒന്നു മുട്ടിനോക്കാ൯ ഉള്ള തയ്യാറെടുപ്പിലാണ് എപ്പോഴും അവയുടെ നീക്കം. വലിയ പക്ഷികളും മൃഗങ്ങളുമാണ് ഇവരുടെ പ്രധാന ശത്രുക്കള്. ശത്രുക്കളെ കണ്ടാലുടനെ തൊണ്ടയുടെ ഭാഗം ഭയങ്കരമായി വീ൪പ്പിക്കുകയാണ് അവ ആദ്യം ചെയ്യുക. പിന്നെ വാലിലുയ൪ന്ന് ‘S’ പോലെ നില്ക്കും. ശത്രു ഒരിഞ്ച് മുന്നോട്ടു നീങ്ങിയാല് മിന്നലു വേഗത്തില് റേസ൪ കടിച്ചിരിക്കും. മിക്ക ശത്രുക്കളും അതോടെ പി൯തിരിയും. റേസ൪ ഇരതേടല് തുടരുകയും ചെയ്യും. തെക്കുകിഴക്ക൯ ഏഷ്യക്കാരാണ് ചുവപ്പു വാല൯ റേസറുകള്. അമ്മപ്പാമ്പുകള് ഒരു പ്രാവശ്യം 40 മുട്ടകളുവരെ ഇടും. ഇവ എത്രകാലം ജീവിച്ചിരിക്കുമെന്നോ, അവയുടെ കുഞ്ഞുങ്ങള് പ്രായപൂ൪ത്തിയാകാ൯ എത്രകാലം എടുക്കുമെന്നോ ഗവേഷക൪ക്ക് ഇനിയും പിടികിട്ടിയിട്ടില്ല. ഇവയുടെ ശാസ്ത്രനാമം – Gonyosoma Oxycephalum.

സീല്‍ അഥവാ കടല്‍നായകള്‍

സീല്‍ അഥവാ കടല്‍നായകള്‍ സമുദ്രത്തെ ആശ്രയിച്ച് ജീവിക്കുന്ന സസ്ത

നികള്‍ ആണ്.പൊതുവേ കടല്‍ നായകള്‍ ശാന്തസ്വഭാവം കാത്തുസൂക്ഷിക്കുന്നവരാണ്. അന്റ്റാര്‍റ്റിക്കയില്‍ ആണ് ഇവയെ കൂടുതല്‍ കണ്ടുവരുന്നത്‌.ഏറ്റവും വലിയ സീലുകള്‍ കടലാനകള്‍  ആണ്.രണ്ടാം സ്ഥാനം ലിയോപാഡ് എന്ന സീലും. ശരീരത്തില്‍ പുള്ളിക്കുത്തുകള്‍ ഉള്ളതിനാലാണ് ഇവ പുള്ളിപ്പുലി സീലുകള്‍ എന്നറിയപ്പെടുന്നത്. ഇവയിലെ പെണ്‍വര്‍ഗ്ഗം ആണിനെക്കാള്‍ വലിപ്പം കൂടിയവയാണ്.പന്ത്രണ്ട് അടിയോളം നീളം ഉണ്ടാവും ഈ കടല്‍പ്പുലിക്ക്.ഇരുനൂറ് മുതല്‍ അറുനൂറ് കിലോ വരെ ഭാരം ഉണ്ടാവും ഇവക്ക്.തോലിനും,മാംസത്തിനും വേണ്ടി മനുഷ്യര്‍ കടല്‍നായകളെ വേട്ടയാടാറുണ്ട്.

അപൂര്‍വ്വമായി കടല്‍പ്പുലികളെയും.കടല്‍പ്പുലി സീലിന് ശത്രു എന്ന് പറയാവുന്നത് കൊലയാളി സ്രാവുകള്‍ മാത്രമാണ്.എന്തുകൊണ്ടോ കടല്‍പുലികള്‍ ഇന്ന് അപകടകാരികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.നിരവധി മനുഷ്യര്‍ ഈ കടല്‍നായകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.കടല്‍പുലിയുടെ ആദ്യത്തെ ആക്രമണം 1914ല്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.അന്റാര്‍ട്ടിക്കയില്‍ പര്യവേഷണം നടത്തുകയായിരുന്ന തോമസ്‌ ഓര്‍ഡീ ലീസ് എന്ന ആളെ കടല്‍പ്പുലി ആക്രമിച്ചു. ലീസിന്‍റെ കൂടെയുണ്ടായിരുന്ന സഹായി കടല്‍പുലിയെ വെടിവെച്ചു കൊന്നു.ലീസ് രക്ഷപ്പെട്ടു.1985 ല്‍ സ്കോട്ടിഷ്കാരനായ ഗരീത്ത് വുഡ് എന്ന ആളെ കടല്‍പുലി കടിച്ചു.വുഡിനെ കടലിലേക്ക്‌ വലിച്ചുകൊണ്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ വുഡിന്‍റെ കൂടെയുടായിരുന്നവര്‍ എല്ലാം ചേര്‍ന്ന് കടല്‍പുലിയെ ചവിട്ടി നീക്കി.2003ല്‍,ബയോളജിസ്റ്റ് ആയ ക്രിസ്റ്റി ബ്രൌണ്‍ എന്ന സ്ത്രീയെ കടല്‍പുലി കടലിനടിയിലേക്ക്‌ വലിച്ചു കൊണ്ട് പോയി.ഒരു മണിക്കൂറിന് ശേഷം ക്രിസ്റ്റിയെ കണ്ടെത്തുമ്പോള്‍ അവര്‍ മരിച്ചുകഴിഞ്ഞിരുന്നു.ആ സംഭവത്തോട് കൂടി ലിയോപാഡ് സീലുകള്‍ അപകടകാരികളായ മൃഗങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു.ഇന്ന് ആന്റാര്‍ട്ടിക്കയില്‍ പര്യവേഷണം നടത്തുന്നവര്‍ക്ക് ,കരടിയുടെ ബന്ധുവായ കടല്‍പുലികള്‍ ഒരു പേടിസ്വപ്നമാണ് .

അലിഗേറ്റർ ആമകൾ

ശുദ്ധജലത്തില്‍ ജീവിക്കുന്ന ഏറ്റവും വലിയ ആമകള്‍ ആണ് അലിഗേറ്റര്‍ സ്നാപ്പിംഗ് എന്ന ആമകള്‍. എഴുപതു മുതല്‍ നൂറ് കിലോ വരെയാണ് ഇവയുടെ ഭാരം.തെക്കേ അമേരിക്കയിലും ,വടക്കേ അമേരിക്കയിലും ഇവയെ കണ്ടുവരുന്നുണ്ട്.ശവം ഭക്ഷിക്കുന്ന ആമായാണിത്.മസ്യം,പുഴുക്കള്‍ ,മറ്റു ജലജീവികള്‍ എന്നിവയാണ് പ്രധാന ആഹാരം.

പക്ഷികളുടെ കൊക്ക് പോലെയാണ് ഇവയുടെ വായ.
ഉറപ്പുള്ള തലയോട്ടിയും ,താടിയെല്ലും ഇവയുടെ പ്രത്യേകതകള്‍ ആണ്.ശത്രുക്കളെ കണ്ടാല്‍ പെട്ടന്ന് ഒഴിഞ്ഞുമാറുകയാണ് പതിവ്.പിടിക്കപ്പെടും എന്ന ഘട്ടത്തില്‍ ശത്രുവിനെ കടിച്ചു മുറിവേല്‍പ്പിക്കാനും മിടുക്കന്മാരാണ് ഈ ആമകള്‍.പൊതുവേ ആമകള്‍ക്ക് പല്ലുകള്‍ ഉണ്ടാകാറില്ല.പക്ഷെ അലിഗേറ്റ്റിന്‍റെ ഉറപ്പുള്ള താടിയെല്ലും ,പരുപരുത്ത മോണയും ഒക്കെ ശത്രുവിനെ കടിച്ച് പരിക്കേല്‍പ്പിക്കാന്‍ പാകത്തിലുള്ളതാണ്.ഈ ആമകളെ കൈകാര്യം ചെയ്യുന്നവരുടെ വിരലുകള്‍ പലപ്പോഴും ഇവയുടെ കടിയേറ്റ് അറ്റ് പോകാറുണ്ട്.വംശനാശം നേരിടുന്ന ആമകള്‍ ആണ് ഇവ.ഈ ആമകളുടെ മാംസം ഭക്ഷിച്ചാല്‍ പല അസുഖങ്ങളും ഇല്ലാതാകുമെന്ന ഒരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്.അലിഗേറ്റര്‍ ആമ സൂപ്പ് പല രാജ്യങ്ങളിലും രുചികരമായ ഭക്ഷണമാണ്.
എഴുപത് മുതല്‍ നൂറ് വയസ്സുവരെയാണ് അലിഗേറ്റര്‍ ആമകളുടെ ആയുസ്സ്.

ബോണോബോ കുരങ്ങന്മാര്‍

യുദ്ധം അരുത്.സ്നേഹം ചൊരിയൂ എന്ന സന്ദേശമാണ് ബോണോബോ കുരങ്ങന്മാര്‍ ലോകത്തിന് നല്‍കുന്നത് ആഫ്രിക്കയിലെ റിപ്പബ്ലിക് ഓഫ് കോങ്ങോ എന്ന രാജ്യത്ത് മാത്രമുള്ള കുരങ്ങന്മാരാണ് ബോണോബോ. ചിമ്പാന്‍സിയുടെ ഒരു അകന്ന ബന്ധുകൂടിയാണ് ബോണോബോ.ഇവയുടെ ജനിതക ഘടന ചിമ്പാന്‍സിയുടെ പോലെതന്നെ തൊണ്ണൂറ്റി എട്ട് ശതമാനവും മനുഷ്യന്‍റെതന്നെ.ബോണോബോ കുരങ്ങന്‍മാരില്‍ നിന്ന് മനുഷ്യന് കുറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്.സമാധാനപ്രിയരാണ് ഈ കുരങ്ങന്മാര്‍.

സമൂഹജീവിതമാണ് ഇവര്‍ നയിക്കുന്നത്.ഇവര്‍ക്കിടയിലുള്ള ആശയവിനിമയവും ,സ്വതന്ത്ര ലൈംഗീക ചിന്താഗതികളുമൊക്കെ അമ്പരപ്പിക്കുന്നത് തന്നെയാണ് .മനുഷ്യന്‍ കഴിഞ്ഞാല്‍ ,മുഖത്തോട് മുഖം നോക്കി ചുണ്ടും ചുണ്ടും ചേര്‍ത്ത് ചുംബിക്കുന്ന ഒരേയൊരു മൃഗം കൂടിയാണ് ബോണോബോ.ഇണചേരുന്നത് ഒക്കെ മനുഷ്യന്‍മാരെപ്പോലെ തന്നെയാണ്.വാത്സ്യായനന്‍റെ കാമസൂത്രത്തിലെ പല പാഠങ്ങളും ബോണോബോകള്‍ക്ക് ഹൃദ്യമാണ്.പെണ്‍ബോണോബോകള്‍ ആണ് സമൂഹത്തെ നയിക്കുന്നതും .ഭരണഘടന പൂര്‍ണ്ണമായും നടപ്പാക്കുന്നതും.യാതൊരു പരിഭവവും ഇല്ലാതെ പെണ്‍വര്‍ഗ്ഗത്തെ അനുസരിക്കാന്‍ ആണ്‍ബോണോബോകള്‍ തയ്യാറാണ്.വലിപ്പക്കൂടുതല്‍ ഉണ്ടങ്കിലെ സാധാരണയായി പെണ്‍മൃഗങ്ങള്‍ ആ ജന്തു വര്‍ഗ്ഗത്തെ ഭരിക്കുകയുള്ളൂ.പക്ഷെ ബോണോബോ കുരങ്ങന്മാരിലെ സ്ത്രീവിഭാഗം ആണിനെ അപേക്ഷിച്ച് ചെറുപ്പമാണ്.എന്നിട്ടും സമൂഹത്തിന്‍റെ മേല്‍നോട്ടം പെണ്ണിന് തന്നെ.സ്ത്രീ ഭരണം മേല്‍ക്കോയ്മ നേടിയാല്‍ സമൂഹത്തില്‍ സമാധാനം ഉണ്ടാവുമെന്ന് ബോണോബോ കുരങ്ങന്മാര്‍ സമൂഹത്തിന് കാണിച്ചു തരുന്നു.ഇണ ചേരുന്ന കാലത്ത് സംഘട്ടനവും,കൊല്ലും കൊലയും ഒക്കെ ചിമ്പാന്‍സികള്‍ക്കിടയില്‍ പതിവാണ്.പക്ഷെ ബോണോബോകള്‍ സ്വന്തം വര്ഗ്ഗവുമായി ഏറ്റുമുട്ടുകയോ,കൊല ചെയ്യുകയോ ഇല്ല.ഏതെകിലും ആണ്‍ ബോണോബോ ഒരു പെണ്ണിനെ ആക്രമിച്ചാല്‍ ആ സംഘത്തിലെ പെണ്‍ബോനോബോകള്‍ ഒറ്റകെട്ടായി നിന്ന് പ്രതികരിക്കുന്നത്സാ ധാരണമാണ്.മനുഷ്യന്‍റെ ഭാഷകള്‍ പെട്ടന്ന് മനസ്സില്‍ ആക്കാന്‍ ഈ കുരങ്ങുകള്‍ക്ക് കഴിയും.നാല്‍പ്പത് വര്‍ഷക്കാലമാണ് ഇവയുടെ ആയുസ്സ്.ബോണോബോകളെക്കുറിച്ച് പഠിക്കുന്ന വെനെസ്സാ വുഡ്സ് ഈ കുരങ്ങന്മാരെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്.”ബോണോബോ ഹാന്‍ഡ്‌ഷേക്ക്‌ ” അതെ ബോണോബോകള്‍ക്ക് ഒരു ഹാന്‍ഡ്‌ ഷേക്ക് നല്‍കാന്‍ ആരും കൊതിച്ച് പോകും.

ആൽബിനോ നാഗങ്ങൾ

ല്‍ബിനിസം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് പോര്‍ച്ചുഗീസുകാരായിരുന്നു.പതിനേഴാം നൂറ്റാണ്ടില്‍ പശ്ചിമാഫ്രിക്കന്‍ തീരത്തുകൂടെ സഞ്ചരിക്കുമ്പോള്‍ അവര്‍ കറുത്ത മനുഷ്യരെയും ,വെളുത്ത മനുഷ്യരെയും കണ്ടു.കറുത്തവരെ നീഗ്രോകള്‍ എന്നും വെളുത്തവരെ ആല്‍ബിനോകള്‍ എന്നും വിളിച്ചു.

കറുപ്പിനെയും വെളുപ്പിനെയും കുറിക്കുന്ന പദങ്ങള്‍ ആയിരുന്നു അത്.മനുഷ്യര്‍ ഉള്‍പ്പെടെ മൃഗങ്ങള്‍ക്കും ചെടികള്‍ക്കും, പക്ഷികള്‍ക്കും  ഒക്കെ ആല്‍ബിനിസം ബാധിക്കാറുണ്ട്. ത്വക്കിന് സ്വാഭാവിക നിറം നല്‍കുന്ന മെലാനിന്‍ എന്ന വര്‍ണ്ണവസ്തുവിന്‍റെ അഭാവത്തില്‍ ഉണ്ടാവുന്ന അസുഖമാണ് ആല്‍ബിനിസം. കണ്ണിന് ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഈ അസുഖം ബാധിച്ചവര്‍ക്ക്‌ സൂര്യവെളിച്ചത്തിലേക്ക് നോക്കുവാന്‍ ബുദ്ധിമുട്ടാണ്.സ്വാഭാവിക നിറം നഷ്ട്ടപ്പെട്ട് വെളുത്ത നിറം ആകുമ്പോള്‍ സാധാരണ ജീവിതത്തിന് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.പാമ്പുകള്‍ക്ക് അവയുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വെളുത്ത നിറം അനുയോജ്യമല്ല. സാധാരണയായി ശത്രുക്കളില്‍ നിന്ന് രക്ഷ നേടാന്‍ പാമ്പുകള്‍ നിറം മാറാറുണ്ട്.പക്ഷെ ആല്‍ബിനിസം ബാധിച്ച പാമ്പുകള്‍ക്ക് നിറം മാറാനുള്ള കഴിവ് നഷ്ട്ടപ്പെടുമ്പോള്‍ ഇവ പെട്ടന്ന് ശത്രുവിന്‍റെ പിടിയില്‍ അകപ്പെടും.സൂര്യതാപം ഏല്‍ക്കാനുള്ള സാധ്യതയും ഇവക്ക് കൂടുതലാണ്.ഇത്തരം പാമ്പുകളെ രക്ഷിക്കാനായി നിരവധി സംഘടനകള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

പഫര്‍ ഫിഷ്‌

ഭൂമിയിലെ ഏറ്റവും വിഷം കൂടിയ ജീവി കൊളമ്പിയയില്‍ കാണുന്ന സ്വര്‍ണ്ണതവളകള്‍ ആണ്.വിഷത്തിന്‍റെ കാര്യത്തില്‍ രണ്ടാം സ്ഥാനം പഫര്‍ ഫിഷ്‌ എന്ന മത്സ്യമാണ്.സ്റ്റോണ്‍ ഫിഷ്‌ എന്നൊരു മത്സ്യത്തിന് മാരകമായ വിഷം ഉണ്ടെങ്കിലും അതിന്‍റെ വിഷം പാമ്പിന്‍ വിഷത്തെപ്പോലെ രക്തക്കുഴലിലൂടെ കയറിയാല്‍ മാത്രമേ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുള്ളൂ.

പക്ഷെ പഫര്‍മത്സ്യത്തെ തൊട്ടാല്‍ പോലും ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം.ലോകത്ത് എമ്പാടുമായി നൂറ്റി ഇരുപത് തരം പഫര്‍ മത്സ്യങ്ങള്‍ ഉണ്ട്. ഇതില്‍ മുപ്പത് ഇനങ്ങള്‍ ശുദ്ധ 
ജലത്തിലാണ് ജീവിക്കുന്നത്.ഈ മത്സ്യത്തിന്‍റെ ത്വക്കിലും കരളിലും ,മറ്റുള്ള ചില അവയവങ്ങളിലും ഒക്കെ വിഷാംശം ഉണ്ട്.ഒരു ചെറിയ മത്സ്യത്തിന്‍റെ വിഷത്തിന് പൂര്‍ണ്ണ ആരോഗ്യ –
വാന്മാരായ മുപ്പത് മനുഷ്യരുടെ ജീവന്‍ എടുക്കാന്‍ പറ്റും.ശത്രുവിനെ കണ്ടാല്‍ വെള്ളം കുടിച്ച് ശരീരം വീര്‍പ്പി-ക്കാറുണ്ട് പഫര്‍ മത്സ്യങ്ങള്‍.ബലൂണ്‍ പോലെ വലുതാകുന്ന പഫര്‍ മത്സ്യത്തെ കണ്ട് ശത്രു ഓടി രക്ഷപ്പെടും.ജപ്പാനില്‍ ഫുഗു എന്നാണ് ഈ മത്സ്യം അറിയപ്പെടുന്നത്.പല ഏഷ്യന്‍ രാജ്യങ്ങളിലെയും ഇഷ്ട്ടവിഭവമാണ് പഫര്‍ മത്സ്യം.പഫര്‍ മത്സ്യത്തെ കരിച്ചും ,പൊരിച്ചും,സൂപ്പ് ആയും ഭക്ഷിക്കാറുണ്ട്. ഏറ്റവും അപകടം പിടിച്ച ഭക്ഷണം എന്നാണു ഇത് അറിയപ്പെടുന്നത്.
ഷെഫ് അഥവാ പാചകക്കാരന്‍,രണ്ടുവര്‍ഷക്കാലം പഫര്‍ മത്സ്യത്തെ പാചകം ചെയ്ത് പഠിക്കണം.അതിന് ശേഷമേ പഫര്‍ മത്സ്യ വിഭവങ്ങള്‍ തയ്യാറാക്കാനുള്ള ലൈസന്‍സ് ലഭിക്കുകയുള്ളൂ.തെറ്റായ ഒരു ”മുറിക്കല്‍” മതി ഉഭഭോക്താ-
വിന്‍റെ ജീവന്‍ എടുക്കാന്‍.ഹോട്ടലില്‍ നിന്ന് പഫര്‍ മത്സ്യം കഴിച്ച് ആളുകള്‍ മരണമടയുന്നത് സാധാരണമാണ്.1975ല്‍ ജപ്പാനിലെ പ്രശസ്ത കബൂക്കി നടന്‍ മരണമടഞ്ഞത് പഫര്‍ മത്സ്യം ഭക്ഷിച്ചത് കൊണ്ടായിരുന്നു.പല രാജ്യങ്ങളും ഇന്ന് പഫര്‍ മത്സ്യം ഭക്ഷിക്കുന്നത് നിരോധിച്ചിട്ടുണ്ട്.പഫര്‍ മത്സ്യ വിഷബാധ പേടിപ്പെടുത്തുന്ന ഒരു അനുഭവമാനെന്നാണ് പലരും സാക്ഷ്യപ്പെടുത്തുന്നത്.ഈ മത്സ്യത്തിന്‍റെ വിഷബാധയേറ്റ പലരും കടുത്ത മാനസിക പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ട്.വിഷം ഇല്ലാത്ത പഫര്‍ മത്സ്യങ്ങളെ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.എന്തായാലും അത് കണ്ടെത്തുന്നത് വരെയെങ്കിലും പലരുടെയും അവസാന അത്താഴമായിരിക്കും പഫര്‍ ഫിഷ്‌.

കോവർ കഴുതകൾ

മനുഷ്യന്‍ ഒഴികെയുള്ള ജന്തുജാലങ്ങളില്‍ ഏറ്റവും ബുദ്ധിയുള്ള ജീവികള്‍ സസ്തനികള്‍ ആണ്.പക്ഷെ മറ്റു സസ്തനികളെപ്പോലെ ബുദ്ധിയുണ്ടായിട്ടും വിഡ്ഢികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച മൃഗമാണ്‌ കഴുത. 160 AD യില്‍ റോമന്‍ ദാര്‍ശനികനായിരുന്ന അപൂലിയസിന്‍റെ ” ദ ഗോള്‍ഡന്‍ ആസ്”എന്ന കൃതിയിലും ഈസോപ്പ് കഥകളിലും കഴുതയെ ബുദ്ധി ഇല്ലാത്ത മൃഗമായി ചിത്രീകരിച്ചു.ഷേക്സ്പീയര്‍ ”ആസ് ” എന്ന വാക്ക് ബുദ്ധിയില്ലായ്മയുടെയും വിഡ്ഢിത്തത്തിന്‍റെയും പര്യായമായി തന്‍റെ കൃതിയില്‍ പകര്‍ത്തിയപ്പോള്‍ കഴുതകള്‍ ”വിവരമില്ലായ്മയുടെ ”

പട്ടികയിലേക്ക് പൂര്‍ണ്ണമായും തള്ളപ്പെട്ടു.മനുഷ്യര്‍ ഇന്നും കരുതുന്നത് കഴുത തീരെ ബുദ്ധിയില്ലാത്ത മൃഗം എന്നാണ്.പക്ഷെ കഴുതകള്‍ കുതിരയുടെ കുടുബമാണ് അതുകൊണ്ടുതന്നെ കഴുതയ്ക്ക് കുതിരയുടെ അത്രതന്നെ  ബുദ്ധിയുമുണ്ട്‌.കഴുതക്കും ,കുതിരക്കും കൂടി ജനിക്കുന്ന കോവര്‍കഴുതകള്‍ പമ്പരവിഡ്ഢി ആയിട്ടാണ് മനുഷ്യര്‍ കരുതുന്നത്.ആണ്‍കഴുതയും പെണ്‍കഴുതയും ഇണ ചേര്‍ന്ന് ഉണ്ടാകുന്ന കുട്ടികളെ ”മ്യൂള്‍” എന്നാണു പറയുക.പെണ്‍കഴുതയും ,ആണ്‍ കുതിരയും തമ്മില്‍ ഇണ ചേര്‍ന്ന് ഉണ്ടാകുന്ന കുട്ടികളെ  ”ഹിന്നി”എന്നും പറയും.പൊതുവേ കുതിരകള്‍ക്ക് 64 ക്രോമോസോമുകളും ,കഴുതയ്ക്ക് 62 ക്രോമോസോമുകളും ആണ് ഉണ്ടാവുക.പക്ഷെ കുതിരക്കും ,കഴുതക്കും കൂടി ജനിക്കുന്ന കൊവര്‍കഴുതകള്‍ക്ക് 63 ക്രോമോസോമുകളാണ് കണ്ടുവരുന്നത്‌.അതുകൊണ്ട് തന്നെ ഇവക്കു പ്രത്യുത്പാദനശേഷി ഇല്ല.പക്ഷെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കോവര്‍കഴുതകള്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കാറുണ്ട്.മ്യൂളും ഹിന്നിയും ബുദ്ധിയുടെ കാര്യത്തില്‍ കുതിരയോടൊപ്പം നില്‍ക്കുന്നു.കുതിരയേക്കാള്‍ ആയുസ്സും ഇവക്കു കൂടുതലാണ്.കഴുതയെക്കാളും ഭാരം ചുമക്കും എന്നതിനാല്‍ ലോകത്തുള്ള പല രാജ്യങ്ങളിലും കോവര്‍കഴുതകളെ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്നുണ്ട്.കഴുതക്കും ,കോവര്‍കഴുതക്കും ബുദ്ധിയുണ്ട് എന്ന സത്യത്തിലെക്ക് മനുഷ്യര്‍ എന്നെങ്കിലും എത്തിപ്പെടുമെന്ന് ആശ്വസിക്കാം.

അരാപൈമ

ഭൂമിയിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യങ്ങളിൽ ഒന്നായ അരാപൈമ (Arapaima gigas) ആമസോൺ നദിയിലാണ് ജീവിക്കുന്നത് . ബ്രസീലിൽ pirarucu എന്നും പെറുവിൽ paiche എന്നും അറിയപ്പെടുന്ന ഈ മത്സ്യഭീമൻ പൂർണ്ണ വളര്ച്ചയെത്തിയാൽ ഏകദേശം 200 കിലോയോളം ഭാരവും മൂന്നു മീറ്ററിൽ കൂടുതൽ നീളവും വെയ്ക്കും ! ഓരോ ഇരുപതു മിനിറ്റ് കൂടുമ്പോളും ജലോപരിതലത്തിൽ എത്തുന്ന ഇവ ചുമയ്ക്കുന്നതു പോലുള്ള ശബ്ദം ഉണ്ടാക്കാറുണ്ട് . ചെറു മീനുകളാണ് പ്രധാന ഭക്ഷണമെങ്കിലും തീരങ്ങളിൽ ഇരതേടി നടക്കുന്ന ചെറു പക്ഷികളെയും തരം കിട്ടിയാൽ അകത്താക്കും എന്നാണ് നിരീക്ഷണം . മിക്കവാറും ജലോപരിതലത്തിൽ എത്തുന്ന സ്വഭാവം ഈ മീനുകളെ ഏകദേശം വംശനാശത്തിൽ എത്തിച്ചു കഴിഞ്ഞു എന്ന് വേണം കരുതാൻ . കാരണം ഇവ മീൻ പിടുത്തക്കാരുടെ കണ്ണിൽ വളരെ വേഗം പെടുകയും അതുപോലെ തന്നെ പിടിയ്ക്കപ്പെടുകയും ചെയ്യും . ചില ഗോത്രക്കാർ ഇവയുടെ വലിയ ചെതുമ്പൽ (scales) ആഭരണമായി ഉപയോഗിക്കാറുണ്ട് . കൂടാതെ മൂർച്ചയേറിയ നാക്ക്‌ സാൻഡ് പേപ്പർ പോലെ മിനുസപ്പെടുത്തുവാനും ഉപകരിയ്ക്കും . നദിയിൽ ജലം കുറയുമ്പോൾ അടിത്തട്ടിൽ പെണ്മീനുകൾ ആയിരക്കണക്കിന് മുട്ടകൾ നിക്ഷേപിക്കും . ഇവയുടെ പരിപാലനം പക്ഷെ ആണുങ്ങളുടെ ചുമതലയാണ് . ആമസോണിൽ പ്രളയം തുടങ്ങുമ്പോൾ മുട്ടകൾ വിരിയുകയും കുഞ്ഞു ആരാപൈമകൾ വിസ്തൃതമായ ജലപ്പരപ്പിൽ ആവോളം നീന്തിത്തുടിച്ചു വളരുകയും ചെയ്യും . പക്ഷെ നദിയുടെ ആവാസ വ്യവസ്ഥയിലും തദ്വാര സ്വഭാവത്തിലും ഉണ്ടായ മാറ്റങ്ങളും , അമിതമായ വേട്ടയാടലും ഈ മീനുകളുടെ എണ്ണത്തിൽ ഭീമമായ തോതിൽ കുറവുണ്ടാക്കിയിട്ടുണ്ട് . ആമസോൺ വന്യതയിൽ ഇവ ഏറെക്കുറെ അന്യമായി കഴിഞ്ഞു . എങ്കിലും ഇവയെ പരിസ്ഥിതിയിൽ അതെ പടി നിലനിർത്തുവാൻ വിവിധ സംഘടനകൾ ഇപ്പോൾ ആവോളം ശ്രമിക്കുന്നുണ്ട് . ബ്രസീലിലെ Manaus ൽ ഉള്ള ഒരു അക്വേറിയത്തിൽ നിന്നുള്ള കാഴ്ചയാണ് ഇവിടെ കാണുന്നത് .

നമ്മുടെ നാട്ടിലെ പെറ്റ് ഷോപ്പുകളിൽ Arapaima arapaima എന്ന ഇനവും Arapaima agassizii എന്ന ഇനവും ലഭ്യമാണ് .

പിരാന മത്സ്യം

 

വെള്ളത്തില്‍ ജീവിക്കുന്ന ചെന്നായകള്‍ എന്നാണ് പിരാന മത്സ്യം അറിയപ്പെടുന്നത്.ലോകത്ത് അറിയപ്പെടുന്ന അപകടകാരികളായ മത്സ്യങ്ങളില്‍ ഒന്നാണ് പിരാന.ഈ ശുദ്ധജലമത്സ്യം തെക്കേ അമേരിക്കയില്‍ ആണ് കണ്ടുവരുന്നത്‌.പ്രത്യേകിച്ചും ആമസോണ്‍ നദിയില്‍.1913ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ആയ തിയഡോര്‍ റൂസ്‌വെല്‍റ്റ്‌ ബ്രസീല്‍ സന്ദര്‍ശിച്ച വേളയില്‍ ആമസോണ്‍ നദിയില്‍ വെച്ച് ഒരു പശുവിനെ പിരാനമത്സ്യങ്ങള്‍ ജീവനോടെ തിന്നുന്നത് കാണുവാന്‍ ഇടയായി.നിമിഷനേരം കൊണ്ട് പശുവിന്‍റെ അസ്ഥിക്കൂടം മാത്രമാണ് പിന്നീട് റൂസ്‌വെല്‍റ്റിന് കാണാന്‍ കഴിഞ്ഞത്..1914 ല്‍ അധ്യേഹം എഴുതിയ ”ത്രൂ ദ ബ്രസീലിയന്‍ വൈല്‍ഡര്‍നെസ്സ്”’ എന്ന പുസ്തകത്തില്‍ പേടിപ്പെടുത്തുന്ന ജീവികള്‍ എന്നാണ് പിരാന മത്സ്യത്തെപ്പറ്റി പരാമര്‍ശിച്ചത്.ഉറപ്പുള്ള താടിയെല്ലും ഈര്‍ച്ചവാള്‍ പോലുള്ള പല്ലുകളും പിരാന മത്സ്യത്തിന്‍റെ പ്രത്യേകതയാണ്.ഈ മത്സ്യത്തിന്‍റെ പല്ലുകള്‍ ആയുധങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്.വേനല്‍ക്കാലത്ത് നദികളില്‍ വെള്ളം കുറവാകുകയും,തീറ്റ കിട്ടാനുള്ള വിഷമവും ഒന്നുചേരുമ്പോള്‍ പിരാനകള്‍ കൂടുതല്‍ ശൌര്യം പ്രകടിപ്പിച്ചു തുടങ്ങുന്നു.പിരാനകളുടെ ആക്രമണം ഭീകരമായ ഒരു അനുഭവം ആയിരിക്കുമെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.കൊല്ലുന്നതിന് മുന്‍പ് തന്നെ ഇരയെ പിരാനകള്‍ തിന്നാന്‍ തുടങ്ങിയിരിക്കും.അത് മനുഷ്യനായാലും ശരി,കന്നുകാലികള്‍ ആയാലും ശരി.2007 ല്‍ നൂറ്റി തൊണ്ണൂറു പിരാന ആക്രമണങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ഇതില്‍ പലര്‍ക്കും അംഗവൈകല്യം സംഭവിച്ചു.2013 ല്‍ ബോട്ട് അപകടത്തില്‍ നദിയില്‍ വീണ ഒരു ആറു വയസ്സുകാരിയെ പിരാനകള്‍ തിന്നു തീര്‍ത്തു.

നിരവധി മനുഷ്യര്‍ പിരാനകളുടെ ആക്രമണത്തില്‍ ഇതിനോടകം മരിച്ചിട്ടുണ്ട്.മുന്നറിയിപ്പുകള്‍ വകവെക്കാതെ നദിയില്‍ ഇറങ്ങുന്നവരെയാണ് കൂടുതലായും പിരാനകള്‍ ആക്രമിക്കുന്നത്.തെക്കേ അമേരിക്കയില്‍ പിരാന മത്സ്യങ്ങള്‍ രുചിയേറിയ ഭക്ഷണമാണ്.പിരാന മത്സ്യങ്ങളുടെ കഥ പറയുന്ന നിരവധി ഹോളിവുഡ് സിനിമകളും ഇറങ്ങിയിട്ടുണ്ട്

പാമ്പിന്റെ പ്രജനനരീതികൾ

 

ഓരോ ജീവിവര്‍ഗ്ഗവും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കുന്നത് ഒരേ രീതിയില്‍ ആയിരിക്കും.മുട്ടയിടുക യാണെങ്കില്‍ ആ  ജീവിവര്‍ഗ്ഗം മുഴുവന്‍ മുട്ട തന്നെയാണ് ഇടുക.പ്രസവിക്കുകയാനെങ്കില്‍ ആ ജീവി വര്‍ഗ്ഗം മുഴുവന്‍ പ്രസവിക്കുക തന്നെയാവും ചെയ്യുക.

പക്ഷെ പാമ്പ് വര്‍ഗ്ഗം കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കുന്നത് വ്യത്യസ്ഥ രീതികളില്‍ ആണ്.പാമ്പുകളുടെ വര്‍ഗ്ഗത്തില്‍ നാല് രീതിയില്‍ ആണ് കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കുന്നത്.ഭൂമിയിലെ എഴുപത് ശതമാനം പാമ്പുകളും

മുട്ടയിടുന്നവയാണ്.മുട്ടയിടുന്നവയില്‍തന്നെ അടയിരിക്കുന്നതും,അടയിരിക്കാത്ത പാമ്പുകളും ഉണ്ട്.

ചേര,മൂര്‍ഖന്‍ എന്നിവ മുട്ടയ്ക്ക് അടയിരിക്കുന്ന പാമ്പുകളാണ്.ശരീരത്തിന്‍റെ ചില പ്രത്യേക അറകളില്‍ മുട്ടയിട്ട് പാകമാവുമ്പോള്‍ പ്രസവിക്കുന്ന പാമ്പുകള്‍ ഉണ്ട്.അണലി വര്‍ഗ്ഗം മുഴുവന്‍ ഈ രീതിയില്‍ ആണ് കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കുന്നത്.മുട്ടയോന്നും ഇടാതെ സസ്തനികളെപ്പോലെ പ്രസവിക്കുന്ന പാമ്പുകളാണ്

അനകൊണ്ട,ബോവ കണ്‍സ്ട്ടിക്റ്റര്‍ തുടങ്ങിയവ.

കുരുടി പാമ്പുകള്‍ ഇണ ചെരാറില്ല,ഈ വര്‍ഗ്ഗത്തില്‍ ആണ്‍ പാമ്പുകള്‍ ഇല്ല.പെണ്‍പാമ്പുകള്‍ മാത്രമേ ഉള്ളൂ ഇണ ചേരാതെ മുട്ടയിടുന്ന ഇവയുടെ പ്രജനനത്തെ അനിഷേക ജനനം എന്നാണ്  പറയുക.ഇങ്ങനെ നാല് രീതിയില്‍ ആണ് പാമ്പുകള്‍ പ്രജനനം നടത്തുന്നത്.

പാമ്പുകളുടെ മുട്ടയ്ക്ക് പുറംതോടിന് കട്ടിയുണ്ടാകില്ല.

ഊതി വീര്‍പ്പിച്ച ഒരു ബലൂണില്‍ തൊടുന്ന അനുഭവമാണ് ഇതില്‍ തൊട്ടാല്‍ ഉണ്ടാവുക.

ചിത്രത്തിൽ ഉള്ളത് കറുത്ത ചേരയാണ് .

കാന്റീരൂ എന്ന രക്തരക്ഷസ്

രക്തരക്ഷസ് ,കൊടുംഭീകരന്‍,വൃത്തികെട്ട മത്സ്യം തുടങ്ങിയ പല പേരുകളിലും കുപ്രസിദ്ധി ആര്‍ജ്ജിച്ച പരാന്നഭോജിയായ മത്സ്യമാണ് കാന്‍റിരു.തെക്കേ അമേരിക്കയിലെ കൊളമ്പിയ,പെറു,ബ്രസീല്‍,

ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലെ നദികളിലാണ് കാന്‍റിരുവിനെ കണ്ടുവരുന്നത്‌.നാടോടികഥയിലെ ഒരു അദ്ഭുതം പോലെയാണ് കാന്‍റിരുവിനെ ലോകം നോക്കി കാണുന്നത്.കാന്‍റിരു മത്സ്യത്തിന്‍റെ വീരഗാഥകള്‍ സത്യമാണോ മിഥ്യയാണോ എന്നുള്ള കാര്യം ഇന്നും അജ്ഞാതം.നദികളില്‍ കുളിക്കാന്‍ ഇറങ്ങുന്ന മനുഷ്യരാണ് കാന്‍റിരുവിന്‍റെ ഇരകള്‍.അടിവസ്ത്രം ഇടാതെ നദിയില്‍ ഇറങ്ങിയാല്‍ കാന്‍റിരു മനുഷ്യരുടെ മൂത്രദ്വാരത്തിലൂടെ ശരീരത്തിനകത്തേക്ക് കയറും. ദ്വാരം കടിച്ച് വലുതാക്കി അവിടെ താമസം ആരംഭിക്കും.

രക്തം ആണ് പ്രധാന ഭക്ഷണം.സ്ത്രീകളെക്കാള്‍ കാന്‍റിരുവിനെ പേടിക്കേണ്ടത് പുരുഷന്മാരാണ്.കാന്‍റിരുവാണ് ശരീരത്തിനകത്ത് ഉള്ളത് എന്നറിയാന്‍ വൈകിപ്പോയാല്‍ ലൈംഗീകാവയവം മുറിച്ചു കളയുകയോ ,അല്ലെങ്കില്‍ മരണത്തിന് കീഴടങ്ങുകയോ വേണ്ടി വരും.കഴിഞ്ഞ നൂറു വര്‍ഷത്തിലധികമായി കാന്‍റിരു പേടി തുടങ്ങിയിട്ട്.1829 ല്‍ ജര്‍മ്മന്‍ ബയോളജിസ്റ്റ് ആയ വോണ്‍ മാര്‍ഷ്യസ് ആണ് കാന്‍റിരു വിനെക്കുറിച്ച് ആദ്യമായി പരാമര്‍ശിച്ചത്.ആ കാലത്ത് സ്ത്രീകളുടെയും പുരുഷമാരുടെയും ഒക്കെ ശരീരത്തില്‍ ഈ മത്സ്യം പ്രവേശിച്ചു.ആമസോണ്‍ നദിയില്‍ ഇറങ്ങുമ്പോള്‍ പലരും പ്രത്യേകം തയ്യാറാക്കിയ  വസ്ത്രങ്ങള്‍ ഉപയോഗിച്ചു.കാന്‍റിരുവിനെ ബന്ധപ്പെടുത്തി പല കഥകളും ആ കാലത്ത് പ്രചരിക്കപ്പെട്ടു.പിന്നീട് 1997ല്‍ ആണ് പുതിയ സംഭവ വികാസങ്ങള്‍ ഉണ്ടായത്.ബ്രസീലില്‍ ഇരുപത്തിമൂന്ന് വയസ്സുള്ള ഒരു യുവാവിന്‍റെ ശരീരത്തില്‍ ഇതേ മത്സ്യം പ്രവേശിച്ചു.ഡോക്റ്റര്‍ അമോര്‍ സമദ് ശസ്ത്രക്രിയ ചെയ്ത് മത്സ്യത്തെ പുറത്തെടുത്ത് യുവാവിന്‍റെ ജീവന്‍ രക്ഷിച്ചു.ശസ്ത്രക്രിയയുടെ ചിത്രങ്ങളും ,വീഡിയോകളും ഒക്കെ ഡോക്റ്റര്‍ സമദ് ലോകത്തിന്‍റെ മുന്നില്‍ സമര്‍പ്പിച്ചു.പക്ഷെ അമേരിക്കന്‍ ബിയോളജിസ്റ്റ് ആയ സ്റ്റീഫന്‍ സ്പോട്ട് ഈ വാദത്തെ ചോദ്യം ചെയ്തു.കാന്‍റിരുവിനെ പറ്റി പഠിക്കാന്‍ സ്റ്റീഫന്‍ ബ്രസീലിലേക്ക് പോയി.വിശദമായ പഠനങ്ങള്‍ക്കൊടുവില്‍ സ്റ്റീഫന്‍ ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു.ഈ മത്സ്യത്തിന് മനുഷ്യരുടെ മൂത്രദ്വാരത്തിലെക്ക് ചാടിക്കയറാന്‍ കഴിയില്ല.ഇതിനിടെ കൃത്രിമമായ ചില കുഴലുകള്‍ ഒക്കെ ഉണ്ടാക്കി സ്റ്റീഫന്‍ മത്സ്യത്തെ പരീക്ഷിച്ചിരുന്നു.മൂത്രത്തിന്‍റെ ഗന്ധം പിന്തുടര്‍ന്നാണ് മത്സ്യം ശരീരത്തില്‍ പ്രവേശിക്കുക എന്നുള്ളത് കൊണ്ട് ആ  രീതിലും പരീക്ഷണങ്ങള്‍ നടന്നു.പക്ഷെ കാന്‍റിരു പരീക്ഷണത്തിന് മുന്നില്‍ മിണ്ടാതെ നിന്നതെ ഉള്ളൂ.എങ്കിലും ഈ മത്സ്യം ഒരു തരത്തിലും മനുഷ്യ ശരീരത്തില്‍ പ്രവേശിക്കില്ലെന്നും.പ്രവേശിച്ചാല്‍ അതിന് ഓക്സിജന്‍ കിട്ടാതെ ചാത്തുപോകുമെന്നും സ്റ്റീഫന്‍ വാദിച്ചു.കാന്‍റിരു മത്സ്യത്തെക്കുറിച്ച് ഇപ്പോഴും വാദങ്ങളും ,വാക്പോരുകളും നടക്കുന്നുണ്ട് .ഒരു പക്ഷെ സത്യം എന്താണെന്ന് അറിയാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടി വരും.

ബ്ലോബ് മത്സ്യം

ഭയന്ന് വിറയ്ക്കുന്ന ഒരു മുത്തശ്ശിയുടെ മുഖഭാവമാണ് ബ്ലോബ് മല്സ്യത്തിന്‍റെത്.അഗ്ലി ആനിമല്‍ പ്രിസര്‍വേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍‍, ലോകത്തെ ഏറ്റവും വിരൂപമായ ജീവികളെ കണ്ടെത്താനായി നടന്ന ഓണ്‍ലൈന്‍ വേട്ടെടുപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ബ്ലോബ് മത്സ്യം ആയിരുന്നു.കാണാന്‍ ഭംഗിയില്ലാത്തതിന്‍റെ പേരില്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയും വംശനാശം നേരിടുകയും ചെയ്യുന്ന ജീവികള്‍ക്കിടയില്‍ ബ്ലോബ് മത്സ്യവും ഉള്‍പ്പെടുന്നു.പാണ്ടയെപ്പോലുള്ള സുന്ദരമായ മൃഗങ്ങള്‍ ജനങ്ങളുടെ അതീവ ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ ബ്ലോബ് മത്സ്യങ്ങളെപ്പോലുള്ള പാവം ജീവികള്‍ ആരോരുമറിയാതെ പുറന്തള്ളപ്പെട്ട് പോകുന്നുണ്ട്.രണ്ടായിരത്തി അഞ്ഞൂറ് മുതല്‍ മൂവായിരം അടിവരെയുള്ള ആഴക്കടലില്‍ ആണ് ബ്ലോബ് മത്സ്യങ്ങള്‍ ജീവിക്കുന്നത്.2003 ല്‍ ആയിരുന്നു ഇവയെ ആദ്യമായി കണ്ടെത്തിയത്.ഇന്ധ്യ,ആസ്റ്റ്രേലിയ, റ്റാസ്മാനിയ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ബ്ലോബ് മത്സ്യത്തെ കണ്ടുവരുന്നുണ്ട്.മനുഷ്യര്‍ ഇതുവരെ ബ്ലോബിനെ ഭക്ഷണത്തിനായി ഉപയോഗിച്ചിട്ടില്ല.മീന്‍ പിടിക്കുന്നവരുടെ വലയില്‍ പെട്ട് നിരവധി ബ്ലോബ് മത്സ്യങ്ങള്‍ ചത്തുപോകാറുണ്ട്.ചെറിയ മത്സ്യങ്ങളും ,മറ്റു ജലജീവികളും ഒക്കെയാണ് ബ്ലോബിന്‍റെ ആഹാരം. ബ്ലോബ് മത്സ്യം ഇര തേടി ഇറങ്ങാറില്ല.ഇരക്ക് വേണ്ടി വായും തുറന്ന് കാത്തിരിക്കുകയാണ് പതിവ്.ഇങ്ങനെ ഒരു സ്വഭാവം കൂടിയുള്ളതിനാല്‍ ഇവയുടെ നിലനില്‍പ്പ്‌ കൂടുതല്‍ പരുങ്ങലില്‍ ആണ്.130 വര്‍ഷം ബ്ലോബ് മത്സ്യം ജീവിച്ചിരിക്കും എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇതുവരെ ആ കാര്യത്തിന് സ്ഥിരീകരണം ആയിട്ടില്ല.

പാക്കു എന്ന മത്സ്യം

ബ്രസീലിലെ ആമസോണ്‍ നദിയില്‍ കണ്ടുവരുന്ന പാക്കു എന്ന മത്സ്യം ഏറെ അപമാനിക്കപ്പെട്ടു.അപകടകാരി എന്ന് വിശേഷണം ഉള്ള പിരാനാ മത്സ്യത്തിന്‍റെ ബന്ധുവാണ് പാക്കു.പാക്കുവിന്‍റെ പല്ലുകള്‍ക്ക് മനുഷ്യന്‍റെ പല്ലുകളോടാണ്‌ സാമ്യം.ഉറപ്പുള്ള താടിയെല്ലും പരന്ന പല്ലുകളും ഒക്കെ പാക്കുവിന്‍റെ പ്രത്യേകതകള്‍ ആണ്.നദിയില്‍ വീഴുന്ന പഴങ്ങളും കായകളും ഒക്കെ ചവച്ചരച്ച് ഭക്ഷിക്കാന്‍ പറ്റിയ ഘടനയാണ് പാക്കുവിന്‍റെ പല്ലുകള്‍ക്കുള്ളത്.2013ല്‍ ആഫ്രിക്കയിലെ ന്യൂ ഗിനിയയില്‍ വെച്ച് രണ്ട് മത്സ്യത്തൊഴിലാളികളുടെ ലൈംഗീകാവയവം പാക്കു മത്സ്യം കടിച്ചെടുത്തു.ചോര വാര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ മരണമടഞ്ഞു.അതോടുകൂടി പാക്കുമത്സ്യം സാമൂഹ്യമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ടു.പിന്നീട് ബാള്‍ കട്ടര്‍, ട്ടെസ്റ്റിക്കിള്‍ ഈറ്റിംഗ് ഫിഷ്‌ എന്നി രണ്ട് വട്ടപ്പേരുകളില്‍ പാക്കു അറിയപ്പെടാന്‍ തുടങ്ങി. സാഹസികതയുടെ ഭാഗമായി ലോകത്ത് പലയിടത്തും

പാക്കുവിനെ ചില്ലുകൂട്ടില്‍ ഇട്ടു വളര്‍ത്തുന്ന പതിവ് ആരംഭിച്ചു. പക്ഷെ നാലടി നീളവും ഇരുപത്തിഅഞ്ചു കിലോ ഭാരവും ഉള്ള ഈ മത്സ്യത്തെ വീട്ടില്‍ വളര്‍ത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടായി.അവരൊക്കെ പാക്കുവിനെ തടാകങ്ങളിലും ,നദിയിലും ഒക്കെ ഉപേക്ഷിച്ചു.അപ്പോഴേക്കും പാക്കു ആമസോണും കടന്ന് പല രാജ്യങ്ങളിലും എത്തിയിരുന്നു.പിന്നീടും പാക്കു മത്സ്യം മനുഷ്യരെ ആക്രമിച്ചതായ വാര്‍ത്തകള്‍ പറന്നു.
നദികളില്‍ ഇറങ്ങാന്‍ പുരുഷവര്ഗ്ഗത്തിന് ഭയമായി.പല രാജ്യങ്ങളിലും പാക്കു ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഉണ്ടായി. അപ്പോഴേക്കും പാക്കു സാങ്കല്‍പ്പികമായി കൊടും ഭീകരന്‍ ആയി മാറിയിരുന്നു.

പക്ഷെ മത്സ്യങ്ങളെക്കുറിച്ച് പഠനം നടത്തുന്നവര്‍ പറയുന്നത്  ന്യൂ ഗിനിയയിലും,മറ്റു രാജ്യങ്ങളിലും ഒക്കെ പാക്കുവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ,പാക്കു മത്സ്യം അപകടകാരി അല്ലെന്നുമാണ്.
എന്തായാലും ജനങ്ങള്‍ ഭീതിയിലാണ്.സത്യമേത് ,മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ.ഒരു പക്ഷെ യാഥാര്‍ത്ഥ്യം എന്നെങ്കിലും പുറത്ത് വന്നേക്കാം.\

ആനിമല്‍ ബ്രിഡ്ജസ്

മനുഷ്യരുടെ സഞ്ചാരആവശ്യങ്ങള്‍ക്കുവേണ്ടി മനുഷ്യന്തന്നെ നിര്‍മിക്കുന്ന നിര്മിതികലാണ് സാധാരണ പാലങ്ങള്‍ എന്ന് അറിയപ്പെടുന്നത്. എന്നാല്‍ മൃഗങ്ങള്‍ പാലങ്ങള്‍ നിര്മിക്കാരുണ്ടോ? അതുമല്ലെങ്കില്‍ മൃഗങ്ങള്ക്കുവേണ്ടി മാത്രംആയി മനുഷ്യര്‍ പാലങ്ങള്‍ നിര്മിചിടുണ്ടോ? ഉണ്ട് എന്നാണ് ഉത്തരം. ലോകത്താകമാനം ഏതാണ്ട് പതിനൊന്നോളം പ്രധാനപ്പെട്ട അനിമല്‍ ബ്രിട്ജെസ് ഉം 3000 ഓളം ചെറുകിട പാതകളും നമുക്ക്കാണാന്‍സാധിക്കും. വന്യ മൃഗങ്ങളുടെ സഞ്ചാരപാതയില്‍ വലിയ ഹൈവേ കളും റെയില്‍ പാതകളും മറ്റും വരുമ്പോളാണ് സാധാരണ ഇത്തരം പാലങ്ങള്‍ നിര്‍മിക്കുന്നത്. അതുവഴി വന്യ മൃഗങ്ങളുടെ സുഗമമായ സഞ്ചാരത്തിന് വഴിഒരുങ്ങുന്നു.

ആഗോളവ്യാപകമായി വന്യമൃഗങ്ങള്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് മനുഷ്യരില്‍ നിന്നുംആണ്. അവയുടെ സ്വാഭാവികമായ അവാസവ്യവസ്ഥിതിക്ക് ഏറ്റവും കൂടുതല്‍ നശീകരണം വരുതിവൈക്കുന്നതും മനുഷ്യര്‍തന്നെ.. നേരിട്ടുള്ള വേട്ടയാടലും മറ്റും കഴിഞ്ഞാല്‍ വന്യ മൃഗങ്ങളുടെ ജീവനെടുക്കുന്നതില്‍മുന്‍പന്തിയില്‍ ഉള്ളത് വാഹനങ്ങളാണ്. വാഹനങ്ങളുമായുള്ള കൂട്ടിയിടിയുടെ ഫലമായി ലക്ഷകണക്കിന് മൃഗങ്ങള്ക്കാന് വര്‍ഷംതോറും ജീവന്‍ നഷ്ടപെടുന്നത്. മനുഷ്യര്‍ക്കുണ്ടാകുന്ന ജീവഹാനിയും നാശനഷ്ടങ്ങളും വേറെ. അമേരിക്കയിലെ കണക്കുകള്‍ പ്രകാരം അവിടെ ഒരു വര്‍ഷം 8 ബില്ല്യന്‍ അമേരിക്കന്‍ ഡോളറിന്റെ നാശനഷ്ടങ്ങളാണ് വാഹനങ്ങളുടെ മൃഗങ്ങലുമയുള്ള കൂടിയിടി മൂലം സംഭവിക്കുന്നത്. ഈ ഒരു സാഹചര്യത്തിലാണ് അനിമല്‍ ബ്രിഡ്ജസ് ന്റെ പ്രസക്തി വര്ധികുന്നത്.

ലോകത്തിലെ ആദ്യത്തെ അനിമല്‍ ബ്രിഡ്ജസ് 1950 ഇല്‍ ഫ്രാന്‍സിലാണ് നിര്‍മിച്ചത്.തുടര്‍ന്നിങ്ങോട്റ്റ് പല രാജ്യങ്ങളും ഇതിന്റെ പ്രാധാന്യം മനസിലാക്കുകയും ഇതുപോലുള്ള നിര്മിതികലുമായി മുന്പോട്ട് പോകുകയും ചെയ്തു. അത്തരത്തില്‍ എടുത്ത് പറയേണ്ട ഒരു രാജ്യമാണ് നെതര്ലണ്ട്സ്. വനപ്രധേശങ്ങള്‍ക്കും മറ്റുംഅടുത്തുകൂടെ പോകുന്ന ഹൈവേ കള്‍ക്ക് കുറുകെ ഒരുപാട് അനിമല്‍ ബ്രിഡ്ജസ് ഇപ്പോള്‍ തന്നെ പണി തീര്തിടുണ്ട്. പലതിന്റെയും നിര്‍മാണം പുരോഗമിച്ചുകൊണ്ടും ഇരിക്കുന്നു. ഇത്തരത്തിലുള്ള ഏറ്റവും വലിയഒന്നിന് ഏതാണ്ട് 800 മീടര്‍ ഓളം നീളം ഉണ്ട്. നേതാര്ലണ്ട്സിലെ ക്രൈലോ യിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതുപോലെ തന്നെ ഈ മേഘലയില്‍ വളരെ മുന്നേറ്റം ഉണ്ടാക്കിയ രാജ്യങ്ങളാണ് കാനഡയും അമേരിക്കയും. അമേരിക്കയില്‍ മാത്രം ഏതാണ്ട് 1000 ഓളം പാതകള്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടക്ക്അവര്‍ നിര്മിചിടുണ്ട്. വിര്‍ജിനിയ ഡിപര്റ്റ്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് ന്റെ പഠനങ്ങള്‍ പ്രകാരം ഏതാണ്ട് 10% ഓളം അപകടങ്ങള്‍ ഈ പാതകള്‍ വഴി കുറക്കാന്‍ സാധിചിടുണ്ട്.

ഇന്ത്യയിലേക്ക് വരുമ്പോള്‍ ആദ്യത്തെ ecoduct വരന്‍ പോകുന്നത് മധ്യപ്രദേശിലാണ്. ഖവാസ റുക്കാട് സെക്ഷനിലെ കാന്ഹ- പെന്ച്ച കോറിഡോറില്‍ കൂടി കടന്നുപോകുന്ന NH 7നു കുറുകെ ആയിരിക്കും ഇത്. ഇവിടെ ഒരു പാലം പണിയാന്‍ National highway authority of India തത്വത്തില്‍ തീരുമാനിചിടുണ്ട്. ഗ്രീന്‍ ട്രൈബ്യുനല് ന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. നമ്മുടെ കോഴിക്കോട് മൈസൂര്‍ പാതയിലെ രാത്രി യാത്ര നിരോധനം ഇതുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്. അവിടെ Ecoduct നും Animal Bridge നും മറ്റും വേണ്ടി നിര്‍ദേശങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഒന്നും ഫലപ്രപ്തിയിലെക്ക് എത്തിയിരുന്നില്ല.

നീരാളി

ഏറെ സവിശേഷതകള്‍ ഉള്ള ജീവികളാണ് നീരാളികള്‍ സ്വഭാവപരമായും,ശരീരപരമായും ഒട്ടേറെ വൈവിധ്യം കാത്തുസൂക്ഷിക്കുന്ന ജീവി കൂടിയാണ് നീരാളി.

ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ത്യാഗിയായ അമ്മമാരാണ് പെണ്‍നീരാളികള്‍.ഇവയ്ക്ക് എട്ടു കൈകളും ,മൂന്ന് ഹൃദയവും ഉണ്ട്.ചില നീരാളികള്‍ക്ക് 
മാരകമായ വിഷം ഉണ്ട്.ലോകത്തൊട്ടാകെ മുന്നൂറോളം 
തരം നീരാളികളെ ഇത് വരെ കണ്ടെത്തിയിട്ടുണ്ട് .ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ മുട്ടയിടുന്ന നീരാളികള്‍ ഉണ്ട്.ജീവിതത്തില്‍ ഒരു തവണ മാത്രം ലൈംഗീകമായി ബന്ധപ്പെടുകയും ,ഒരു തവണ മാത്രം കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കുകയും ചെയ്യുന്ന സിമില്‍പാരിറ്റി എന്ന വിഭാഗത്തില്‍ ആണ് ഇവ ഉള്‍പ്പെടുന്നത്.ഇവയുടെ ഇണചേരല്‍ ഏറെ രസകരമാണ്.ഇണ ചേരുമ്പോള്‍ ബീജങ്ങള്‍ അടങ്ങിയ ഒരു പൊതി കൈകൊണ്ട് എടുത്ത് പെണ്‍നീരാളിയുടെ ശരീരത്തിനകത്ത് വെക്കുകയാണ് പതിവ്.ഇവ ജീവിച്ചിരിക്കുന്നത്‌ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കാന്‍ വേണ്ടി മാത്രം ആണെന്ന് തോന്നും ഇവയുടെ സ്വഭാവം കണ്ടാല്‍.ഇണചേരലിന് ശേഷം ആണ്‍ നീരാളികള്‍ രണ്ടോ മൂന്നോ മാസത്തിനകം ചത്തുപോകും.പെണ്‍
നീരാളികള്‍ ആകട്ടെ ഭക്ഷണവും വെള്ളവും ഇല്ലാതെ മുട്ടകള്‍ക്ക് കാവലിരുന്ന് മുട്ട വിരിയുന്നതിന് മുന്‍പോ ,ശേഷമോ ചത്ത് പോകും.മാരകമായ വിഷത്തിന്‍റെ ഉടമകള്‍ ആണ് നീല വളയന്‍ നീരാളികള്‍.ഇവ ഒരു തവണ ഏല്‍പ്പിക്കുന്ന വിഷം കൊണ്ട് ആരോഗ്യവാന്മാരാ
യ ഇരുപത്തി ആറു പേരെ കൊല്ലാന്‍ ഇവയ്ക്ക് കഴിയും.ഇവയുടെ കടിയേറ്റാല്‍ ശ്വസിക്കാനുള്ള കഴിവ് നഷ്ട്ടപ്പെടും .ഇവയുടെ വിഷത്തിനെതിരെ പ്രതികരിക്കുന്ന മറുമരുന്നുകള്‍ ഇത് വരെ കണ്ടെത്തിയിട്ടില്ല.ശരീരത്തില്‍ കയറിയ വിഷം നീക്കം ചെയ്യുന്ന ചികിത്സയാണ് ഇപ്പോള്‍ നിലവിലുള്ളത്.
നീരാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ വെറും വാക്കുകളില്‍ മാത്രം ഒതുങ്ങുന്നില്ല.കാരണം ആ അറിവുകള്‍ ഒരു സമുദ്രത്തിന് തുല്യമാണ്.

നീരാളികളുടെ ശരീരത്തിൽ എല്ലുകളില്ല. ഇതാണു ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇതിനു ശരീരം ചെറുതാക്കി വളരെ ചെറിയ സ്ഥലത്തു കൂടി ഞെരുങ്ങിക്കയറാൻ കഴിയും. നീരാളിക്ക് രണ്ടു വലിയ കണ്ണുകളുണ്ടാകും. ഇതിനു പ്രധാനമായും എട്ടു കൈകളുണ്ട്, ഒരു കൈ നഷ്ട്പ്പെട്ടാൽ ആ സ്ഥാനത്ത് പുതിയ ഒന്ന് വളർന്നുവരും. കൈകൾ ഉപയോഗിച്ചാണ് നീരാളികൾ സഞ്ചരിക്കുന്നതും ഇരപിടിക്കുന്നതും .ഇവയുടെ പ്രധാന ഇരകൾ ഞണ്ടുകളും നത്തക്കാ കക്കകളുമാണ്. ഏറ്റവും വലിയ നീരാളിക്ക് 20 അടിയിലേറെ വലിപ്പമുണ്ട്. ഏറ്റവും ചെറിയ നീരാളിക്ക് ഒരിഞ്ചിൽ താഴെ വലിപ്പമേയുള്ളൂ. ഒരു പെൺനീരാളി ഒറ്റ തവണ ഒരു ലക്ഷത്തിലേറെ മുട്ടകളിടുന്നു. ഈ മുട്ടകളുടെ സംരക്ഷണ ചുമതലയും പെൺനീരാളിക്കാണ്. നീരാളിക്ക് മൂന്ന് ഹൃദയങ്ങളുണ്ട്

ടാസ്മാനിയൻ ഭീമൻ ഞണ്ട്

ചിത്രത്തിൽ കാണുന്നത് ഞണ്ടിന്റെ മാതൃക ഒരാൾ എടുത്ത് പിടിച്ചിരിക്കുന്നതല്ല, ഒരു ഞണ്ട് തന്നെയാണ്. തെക്കൻ ഓസ്‌ത്രേലിയയുടെ തീരങ്ങളോട് ചേർന്ന് കാണപ്പെടുന്ന ടാസ്മാനിൻ ജയന്റ് ക്രാബ് ആണ് കക്ഷി. Queen crab എന്നും Giant southern crab എന്നും ഓക്കെ ഇത് അറിയപ്പെടുന്നു. വലുപ്പത്തിന്റെ കാര്യത്തിൽ ഞണ്ടുകളിലെ ഭീമന്മാരാണിവ. 13 കിലോ വരെ ഭാരം വയ്ക്കുന്ന ഇവയ്ക് 46cm വരെ നീളവും ഉണ്ടാകും. പെൺ ഞണ്ടുകളെ അപേക്ഷിച്ച് ആണ് ഞണ്ടുകൾക്കായിരിക്കും വലുപ്പകൂടുതൽ. ജൂൺ, ജൂലൈ മാസങ്ങളിൽ ആണ് ഇവയുടെ പ്രജനനം.

 

ജയന്റ് ഓര്‍ ഫിഷ്‌ (Regalecus glesne)

 

 

ജയന്റ് ഓര്‍ ഫിഷ്‌ (Regalecus glesne) ഭൂമിയിലെ ഏറ്റവുംനീളമേറിയ ബോണി ഫിഷ്‌ ആണ് . പതിനൊന്ന് മീറ്ററോളം ( പതിനേഴ്‌ വരെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്) നീളം വെയ്ക്കുന്ന ഇവ ധ്രുവ പ്രദേശങ്ങള്‍ ഒഴികെയുള്ള സമുദ്ര ഭാഗങ്ങളില്‍ ഉണ്ട് . എങ്കിലും ഇവയെ കണ്ടുകിട്ടാന്‍ ബുദ്ധിമുട്ടുണ്ട്. അസാമാന്യ നീളവും പ്രത്യേക രീതിയിലുള്ള ആകൃതിയും കാരണം പലരും കടല്‍വ്യാളിയായി ഇതിനെ തെറ്റിദ്ധരിക്കാറുണ്ട്. കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോ തീരത്ത് നിന്നും 1996 ല്‍ പിടികൂടിയ ഏഴുമീറ്ററോളം നീളമുണ്ടായിരുന്ന ഓര്‍ ഫിഷ്‌ ആണ്ചി ത്രത്തില്‍ !

കസോവരി

ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി എന്ന് അറിയപ്പെടുന്നത് കസോവരിയാണ് ആറര അടി ഉയരവും അറുപത് കിലോ ഭാരവും ഉള്ള ഈ ഭീമാകാരന്‍ പക്ഷിയെ ആസ്റ്റ്രേലിയ,ന്യൂ ഗിനിയ എന്നി രാജ്യങ്ങളിലാണ് കാണുന്നത്.ഈ പക്ഷിയുടെ കാല്‍ വിരലുകള്‍ മൂര്‍ച്ചയേറിയ കത്തി കെട്ടി വെച്ചത് പോലെയാണ്..അതിദാരുണമായി കൊല്ലപ്പെടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കസോവരി പക്ഷിയുടെ മുന്നില്‍ ചെന്ന് നില്‍ക്കുക എന്നാണു ഔട്ട്‌സൈഡര്‍ എന്ന മാസികയില്‍ ഒരു ലേഖകന്‍ അഭിപ്രായപ്പെട്ടത്.പറക്കാന്‍ ചിറകുകള്‍ ഇല്ലാത്ത കസോവരിക്ക് അഞ്ചു അടി ഉയരത്തില്‍ ചാടി ശത്രുവിന്‍റെ നെഞ്ച് പിളര്‍ക്കാന്‍ കഴിയും.നിരവധി മനുഷ്യര്‍ കസോവരിയുടെ ആക്രമണം കൊണ്ട് മരിച്ചിട്ടുണ്ട്.പലതും അതിദാരുണം തന്നെയായിരുന്നു.

പെണ്‍കസോവരിക്ക് ആണിനെക്കാള്‍ വലിപ്പം ഉണ്ടാവും.മേയ്-ജൂണ്‍ മാസങ്ങളിലാണ് ഇവ ഇണ ചേരുക.അഞ്ചു മുതല്‍ എട്ട് മുട്ടകള്‍ വരെ ഇടും.പല നിറത്തിലുള്ള മുട്ടകളാണ് ഇവ ഇടുന്നത്.മുട്ടയിട്ടു കഴിഞ്ഞാല്‍ പെണ്‍കസോവരിയുടെ ജോലി തീര്‍ന്നു.
ആണ്‍കസോവരി ആണ് മുട്ടയ്ക്ക് അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിക്കുന്നത്.വനമെഖലകള്‍ നശിപ്പിക്കപ്പെടുന്നത്‌ കൊണ്ട് കസോരിയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.ഈ പക്ഷിയുടെ മാംസത്തിന് നല്ല രുചിയാണത്രെ.മാംസത്തിന്
വേണ്ടിയും മനുഷ്യര്‍ ഇവയെ കൊന്നോടുക്കുന്നുണ്ട്. മിശ്രഭുക്ക് ആയ കസോവരിക്ക് മണിക്കൂറില്‍ അന്‍പതു കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയും.അറുപത് വര്‍ഷമാണ്‌ ഇവയുടെ പരമാവധി ആയുസ്സ്.

വിഷം ചിറകില്‍ ഒളിപ്പിച്ച പക്ഷി

 

കരയിലും വെള്ളത്തിലുമുള്ള ജീവികള്‍

ജോണ്‍ ഡുംബാഷര്‍ എന്ന പക്ഷിനിരീക്ഷകന്‍ 1989ല്‍ ആഫ്രിക്കയിലെ പാപ്പുവ ന്യൂ ഗിനിയയില്‍ പക്ഷികളെക്കുറിച്ച്

പഠിക്കുകയായിരുന്നു.ജോണും കൂട്ടരും വിരിച്ച വലയില്‍ നിരവധി പക്ഷികള്‍ വന്ന് പെട്ടു.കൂട്ടത്തില്‍ പിറ്റൂയി എന്ന പക്ഷികളും ഉണ്ടായിരുന്നു.പിറ്റൂയി പക്ഷികളെ കൈകാര്യം ചെയ്യുന്നതിനിടയില്‍ പക്ഷികള്‍ ജോണിന്‍റെ ശരീരത്തില്‍ മാന്തുകയും ,കടിക്കുകയും ഒക്കെ ചെയ്തു.മുറിവേറ്റ ഭാഗം ഉമിനീരുകൊണ്ട് കൊണ്ട് വൃത്തിയാക്കുന്നതിനിടയില്‍ ജോണിന്‍റെ ചുണ്ടുകള്‍ വിറക്കുകയും പൊള്ളുകയും ചെയ്തു.ജോണിന്‍റെ കൂടെയുണ്ടായിരുന്നവര്‍ക്കും ഇതേ അനുഭവം ഉണ്ടായി.പിന്നീട് പിറ്റൂയി പക്ഷിയുടെ തൂവല്‍ വിശദമായി പരിശോധിച്ചപ്പോഴാണ് അതില്‍ ആല്‍ക്കലോയ്ഡ് കലര്‍ന്ന മാരക വിഷം ഉണ്ടെന്ന് മനസ്സില്‍ ആയത്.പിറ്റൂയി പക്ഷികള്‍ ചില വിഷ കീടങ്ങളെ ഭക്ഷിക്കാറുണ്ട്.അതുകൊണ്ടാണ് പിറ്റൂയിക്ക് മാരക വിഷം ഉള്ളത്.ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനാണ് ഈ പക്ഷി വിഷം ഉപയോഗിക്കുന്നത്. പിറ്റൂയിയുടെ തൊലിയിലും തൂവലിലും ഒക്കെ കൊടും വിഷം ഒളിഞ്ഞു കിടക്കുന്നുണ്ട്.എങ്കിലും ന്യൂ ഗിനിയയിലെ മനുഷ്യര്‍ ഈ പക്ഷിയുടെ മാംസം ഭക്ഷിക്കാറുണ്ട്.ഭംഗിയുള്ള പക്ഷിയാണ് പിറ്റൂയി.അതേസമയം ഭയപ്പെടേണ്ട പക്ഷിയുമാണ് പിറ്റൂയി.

ഖെദ്ധാ സമ്പ്രദായത്തിലുള്ള ആനപിടുത്തം

മൈസൂരില്‍ പ്രചലിതമായിരുന്ന ഖെദ്ധാ സമ്പ്രദായത്തിലുള്ള ആനപിടുത്തം തിരുവിതാംകൂറില്‍ ആദ്യമായി നടപ്പിലാക്കിയത്‌ 1874 ല്‍ കോന്നിയിലെ കല്ലാറിന്‍റെ തീരത്താണ്.നദീ തീരങ്ങളില്‍ തടികള്‍ ഉപയോഗിച്ച് വേലിയുണ്ടാക്കി അതിലേക്കു ആനകളെ ഓടിച്ചു കയറ്റി താപ്പാനകളെ ഉപയോഗിച്ച് പിടിച്ചു കെട്ടൂന്ന രീതിയാണിത്‌. ഒരേ സമയം നിരവധി ആനകളെ പരിക്കുകളൊന്നും കൂടാതെ പിടിക്കുവാനും സാധിക്കും എന്നതായിരുന്നു ഇതിന്‍റെ പ്രത്യേകത. ആനകളെ മാത്രമല്ല മറ്റു മൃഗങ്ങളേയും ഈ സമ്പ്രദായം ഉപയോഗിച്ച് പിടിക്കാനാകുമായിരുന്നു.

ടോപ്സി എന്ന പിടിയാനയുടെ കഥ

1875 ല്‍ തെക്ക് കിഴക്കെ ഏഷ്യയില്‍ എവിടെയോ ആണ് ടോപ്സി എന്ന പിടിയാന ജനിച്ചത് . കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അവളെ ആരോ രഹസ്യമായി എങ്ങിനെയോ അമേരിക്കയിലേക്ക് കടത്തി . അവിടെ Forepaugh സര്‍ക്കസ് കമ്പനിക്കാണ് അവളെ വിറ്റത് . “അമേരിക്കയില്‍ ജനിച്ച ആദ്യ ഏഷ്യന്‍ ആന ” എന്ന കള്ള ലേബലില്‍ ആണ് ടോപ്സിയെ അവര്‍ പ്രദര്‍ശിപ്പിച്ചത് . സര്‍ക്കസ് പ്രദര്‍ശനങ്ങളിലെ താരമായിരുന്നു അവള്‍ . പക്ഷെ പ്രദര്‍ശനം കഴിഞ്ഞാല്‍ കൊടിയ പീഡനമായിരുന്നു ടോപ്സിക്ക് സഹിക്കേണ്ടി വന്നിരുന്നത് . വളര്‍ത്തു മൃഗങ്ങളെ ” കൈകാര്യം ” ചെയ്യേണ്ട നിയമങ്ങളൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല . ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച സകല വിധ ആയുധങ്ങളും പരിശീലകര്‍ പാവം ടോപ്സിക്ക് മേല്‍ പ്രയോഗിച്ചു .

വര്‍ഷങ്ങള്‍ നീണ്ട പീഡനത്തിനോടുവില്‍ പക്ഷെ അവള്‍ പ്രതികരിച്ചു . മൂന്ന് പരിശീലകരുടെ ജീവനെടുത്തു കൊണ്ടാണ് ടോപ്സി എന്ന ഏഷ്യന്‍ പിടിയാന തന്‍റെ പക വീട്ടിയത് . അതില്‍ ഒരാള്‍ ടോപ്സിയുടെ തുമ്പിക്കൈ സിഗരട്റ്റ് വെച്ച് പോള്ളിച്ചപ്പോള്‍ ആണ് അവള്‍ പ്രകൊപിതയായത്‌. അതോടെ അവളെ “നിലയ്ക്ക് നിര്‍ത്തുവാനുള്ള ” ചുമതല കൂടുതല്‍ പരുക്കനായ James Fielding Blount ല്‍ എത്തി ചേര്‍ന്നു . ജെയിംസ്‌ കൂടുതല്‍ വഷളന്‍ ആയിരുന്നു . ടോപ്സിയെ അയാള്‍ കൂടുതല്‍ കൂടുതല്‍ ദ്രോഹിക്കുവാന്‍ തുടങ്ങി . 1902 ലെ ഒരു രാത്രിയില്‍ കുടിച്ചു നില വിട്ട ജെയിംസ്‌ അവളെ മദ്യം കഴിപ്പിക്കുവാന്‍ ഒരു വിഫല ശ്രമം നടത്തി നോക്കി . അതിന് വിസമ്മതിച്ച ടോപ്സിയെ വെളുക്കുവോളം അയാള്‍ തല്ലി വശം കെടുത്തി . പക്ഷെ അവസാനം അവള്‍ പ്രതികരിച്ചു . ജെയിംസിനെ നിലത്ത് ചവിട്ടി തേച്ചാണ് അവള്‍ തന്‍റെ അരിശം മുഴുവനും തീര്‍ത്തത് .

അവസാനം കൊലയാളി ആനയെ വില്‍ക്കുവാന്‍ തന്നെ സര്‍ക്കസ് കമ്പനി തീരുമാനിച്ചു . Coney ദ്വീപിലെ Sea Lion അമ്യൂസ്മെന്റ് പാര്‍ക്ക് ഒപേറെറ്റര്‍ ആയ Paul Boynton ആണ് ടോപ്സിയെ വാങ്ങിയത് . എന്നാല്‍ പിന്നീട് അവളെ അതേ ദ്വീപിലെ Luna പാര്‍ക്കുകാര്‍ക്ക് കൈമാറി . പാര്‍ക്കിന്‍റെ പണി പൂര്ത്തിയാകാഞ്ഞതിനാല്‍ ടോപ്സിയെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുവാന്‍ അധികൃതര്‍ തീരുമാനിച്ചു . കൊടിയ പീഡനങ്ങളുടെ തുടര്‍ക്കഥയായിരുന്നു അവിടെ അവളെ കാത്തിരുന്നത് . കൂറ്റന്‍ ഇരുമ്പ് നിമ്മിതികള്‍ തള്ളിമാറ്റുവാനും കമ്പികള്‍ വളയ്ക്കാനും മറ്റും അവളെ അവര്‍ ഉപയോഗിച്ച് . അവള്‍ എടുത്തു മാറ്റിയിരുന്ന അതേ കമ്പികള്‍ കൊണ്ടാണ് ടോപ്സിയെ പരിശീലകര്‍ “അനുസരിപ്പിച്ചിരുന്നത് ” . ക്രൂരത അതിര് വിട്ടപ്പോള്‍ ഒരു പരിശീലകനെ പോലിസ് വിളിച്ചു വരുത്തി ശകാരിച്ചു വിടുക വരെ ചെയ്തു . അറസ്റ്റ് ചെയ്യപ്പെട്ട പരിശീലകന്‍ Whitey Ault , പഴയ ജെയിംസിനെക്കാള്‍ മോശമായിരുന്നു . കുടിച്ചു ലക്ക് കേട്ട അയാളെ പോലീസ്‌ അറസ്റ്റ് ചെയ്തു സ്റെഷനിലേക്ക് കയറ്റിയപ്പോള്‍ കൂടെ ടോപ്സിയും സ്റെഷനിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചത് ആളുകള്‍ക്ക് ചിരിയും പരിഭ്രാന്തിയും ഒരുമിച്ചുണ്ടാക്കി . എന്തായാലും ആ സംഭവത്തോടെ വൈറ്റിന്റെ പണി പോയി . ഫലത്തില്‍ ടോപ്സിയെ “നോക്കാന്‍ ” ആരും ഇല്ലാത്ത അവസ്ഥ .

“ക്രിമിനല്‍ ” ആനയെ എങ്ങിനെ കൊണ്ട് നടക്കും എന്നായി അധികൃതരുടെ ചിന്ത . ഇപ്പോള്‍ തന്നെ “പേര് ദോഷം ” സമ്പാദിച്ച ടോപ്സിയെ ഇനി ആരും മേടിക്കില്ല എന്ന് ഉറപ്പ് . അവളെ പരിശീലിപ്പിക്കുവാന്‍ ആരും തയ്യാറാകാത്തത് ആയിരുന്നു മറ്റൊരു പ്രശനം . അതായത് ഇനി അവളെ വെറുതെ തീറ്റി പോറ്റണം. പക്കാ ബിസിനസുകാരായ പാര്‍ക്ക് ഉടമകള്‍ അതിന് തയ്യാറല്ലായിരുന്നു . അവസാനം അവര്‍ ഒരു തീരുമാനത്തില്‍ എത്തി . ടോപ്സിയെ കൊല്ലുക . പത്തടി ഉയരവും മൂന്ന് ടണ്‍ ഭാരവുമുള്ള ഒരു മൃഗത്തെ കൊല്ലാന്‍ പല വഴികള്‍ അവര്‍ ആലോചിച്ചു . തോക്ക് , വിഷം , തൂക്കിക്കൊല, ലോഹ കമ്പികള്‍ ഉപയോഗിച്ച് മുറുക്കി കൊല്ലുക … അങ്ങിനെ പല നിര്‍ദേശങ്ങള്‍ ഉണ്ടായി . American Society for the Prevention of Cruelty to Animals ഇടപെട്ടതിനാല്‍ പല “മൃഗീയ ” രീതികളും തടയപ്പെട്ടു . അവസാനം “നല്ലൊരു ” രീതി ആരോ പറഞ്ഞു . ടോപ്സിയെ ഷോക്ക് അടിപ്പിച്ചു കൊല്ലുക ! മനുഷ്യനെ കൊല്ലുന്ന വൈദ്യുത കസേരകള്‍ അന്ന് നിലവില്‍ വന്നിരുന്നു . അങ്ങിനെ ആ പണി അവര്‍ ” വിദ്യുത്ശക്തിയില്‍ ” ആഗ്രഗണ്യരായ കുറച്ചു പേരേ ഏല്‍പ്പിച്ചു . അവസാനം 1903 ജനുവരി നാലാം തീയതി ഞായറാഴ്ച ടോപ്സിയുടെ അന്ത്യ ദിനമായി നിര്‍ണ്ണയിക്കപ്പെട്ടു . വധശിക്ഷ കാണുവാന്‍ ആയിരങ്ങള്‍ എത്തിയിരുന്നു എങ്കിലും ഏകദേശം നൂറു പേര്‍ക്ക് മാത്രമാണ് കോപൌണ്ടിലേക്ക് പ്രവേശനം കിട്ടിയത് . അനേകം മാധ്യമ പ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍ മാരും ഈ അപൂര്‍വ്വ സംഭവം കാണാന്‍ എത്തിയിരുന്നു . ചിലര്‍ വേലികളും മതിലും ചാടി സംഭവ സ്ഥലത്ത് എത്തി .

ഇലക്ട്രീഷ്യന്‍ P. D. Sharkey യുടെ നേതൃത്വത്തില്‍ ഉള്ള Edison Electric Illuminating Company of Brooklyn ആയിരുന്നു ആനയുടെ ദയവധം നടത്താന്‍ ഏറ്റിരുന്നത് . തലേ രാത്രി മുഴുവനും പണിയെടുതാണ് അവര്‍ തൊട്ടടുത്ത ലോക്കല്‍ പവര്‍ സ്റെഷനില്‍ നിന്നും പ്രത്യേക ലൈന്‍ ഇതിനായി വലിച്ചത് . അങ്ങിനെ സമയം എത്തി . ഷോക്കടി വിദ്യയില്‍ അത്ര വിശ്വാസം ഇല്ലാതിരുന്ന പാര്‍ക്ക് അധികൃതര്‍ ടോപ്സിക്ക് 460 ഗ്രാം സയനൈഡ് കലക്കിയ ക്യാരറ്റ് കഴിക്കുവാന്‍ കൊടുത്തു . എന്നാല്‍ അവള്‍ അത് മുഴുവനും കഴിക്കാന്‍ കൂട്ടാക്കിയില്ല . ശിക്ഷ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന സ്ഥലത്തേക്ക് ടോപ്സി ആനയിക്കപ്പെട്ടു . പ്രത്യേകം തയ്യാറാക്കിയ പ്ലാറ്റ് ഫോമില്‍ അവളെ സ്റ്റീല്‍ വടം കൊണ്ട് ബന്ധിച്ചു . ആവി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു എഞ്ചിന്റെ സഹായത്താല്‍ ഈ വടം മുറുക്കുവാന്‍ സാധിക്കുമായിരുന്നു . ഷോക്കടിച്ചു മരിച്ചില്ലെങ്കില്‍ വയറുകള്‍ കഴുത്തില്‍ മുറുക്കി കൊല്ലുവാന്‍ വേണ്ടിയായിരുന്നു ഈ സംവിധാനം . ഇലക്ട്രീഷ്യന്മ്മാര്‍ ടോപ്സിയുടെ വലത്തേ മുന്കാലും ഇടത്തെ പിന്കാലും വൈദ്യുത കമ്പികളോട് ബന്ധിച്ചു . കറന്റ് ശരീരം മുഴുവനും കയറണം അതായിരുന്നു പ്ലാന്‍ .

ആവി എഞ്ചിന്‍ ശബ്ദിച്ചു തുടങ്ങി . കുരുക്കുകള്‍ മുറുകാന്‍ ആരംഭിച്ചു . പ്ലാറ്റ് ഫോമില്‍ നിന്നും പുക ഉയര്‍ന്നു . ജനങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ പ്രധാന ഇലക്ട്രീഷ്യന്‍ കൈ ഉയര്‍ത്തി . ടോപ്സിയുടെ ശരീരത്തിലേക്ക് 6,600 വോള്‍ട്ട് വൈദ്യുതി പ്രവഹിച്ചു . അങ്ങിനെ വര്‍ഷങ്ങള്‍ നീണ്ട ദുരിത ജീവിതത്തിനു വിരാമമിട്ടുകൊണ്ട് ടോപ്സി എന്ന ഏഷ്യന്‍ പിടിയാന അമേരിക്കന്‍ മണ്ണില്‍ പിടഞ്ഞു വീണു . മരിച്ചുവെന്നു ഉറപ്പാക്കുവാന്‍ വീണു കിടക്കുന്ന ടോപ്ടിയുടെ കഴുത്തില്‍ വീണ്ടും പത്തു മിനിട്ടോളം വടം ഇട്ടു മുറുക്കി . അവസാനം ആ ജീവിതത്തിനു അന്ത്യമായി ……

ഈ രംഗങ്ങള്‍ എല്ലാം Edison film company അപ്പാടെ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു . ലോകത്തിലെ ആദ്യത്തെ ലൈവ് ഡെത്ത് വീഡിയോ എന്ന പേരില്‍ അത് ലോകപ്രശസ്തമായി . ആദ്യകാല സിനിമാ പ്രദര്‍ശന മാധ്യമം ആയിരുന്ന kinetoscopes ലെ പ്രധാന ഐറ്റം Electrocuting an Elephant എന്ന ടോപ്സിയുടെ മരണ വീഡിയോ ആയിരുന്നു .

എഡിസന്റെ പങ്ക്

ആയിരത്തി എണ്ണൂറുകളുടെ അവസാനം എഡിസന്റെ Edison Electric Light Company യും Westinghouse Electric Company തമ്മില്‍ നടന്ന ശീത യുദ്ധമായിരുന്നു War of Currents. എഡിസന്റെ കമ്പനി , വാണിജ്യാവശ്യത്തിന് DC ആണ് നല്ലെതെന്ന് വാദിച്ചു . വെസ്റിംഗ് ഹൌസ് ആകട്ടെ AC ആണ് നല്ലെതെന്ന് പ്രചരിപ്പിച്ചു . അക്കാലത്ത് AC കൂടുതല്‍ മാരകവും അപകടകരവും ആണെന്ന് തെളിയിക്കുവാന്‍ എഡിസണ്‍ കമ്പനി ധാരാളം മൃഗങ്ങളെ ഷോക്കടിപിച്ചു കൊന്നിരുന്നു . എന്നാല്‍ 1892 ല്‍ എഡിസന്റെ കമ്പനി AC യെ പിന്തുണക്കുന്ന Thomson-Houston കമ്പനിയില്‍ ലയിച്ച് General Electric കമ്പനി രൂപീകൃതമായതോടെ എഡിസന്‍ ഫലത്തില്‍ കമ്പനിയില്‍ നിന്നും പുറത്താകുകയും വിഖ്യാതമായ “വൈദ്യുത യുദ്ധം ” അവസാനിക്കുകയും . ചെയ്തു . എന്നാല്‍ സെന്‍സേഷന്‍ എഴുതി ഉണ്ടാക്കി പുസ്തകങ്ങള്‍ വിറ്റഴിക്കുന്ന ആളുകള്‍ അക്കാലത്തും ഉണ്ടായിരുന്നതിനാല്‍ ടോപ്സിയെ കറന്റ് അടിപ്പിച്ചു കൊന്നത് എഡിസന്‍ ആണെന്നും AC യുടെ മാരക പ്രഹരശേഷി ആളുകളെ ബോധ്യപ്പെടുത്തുവാന്‍ വേണ്ടിയാണ് ഈ വിഖ്യാതമായ ” ആന വധം ‘ നടത്തിയതെന്നും പറഞ്ഞു നിരവധി പുസ്തകങ്ങള്‍ പുറത്തിറങ്ങി . 2008 ലെ Wired magazine ലെ ആര്‍ട്ടിക്കിളുകള്‍ ഒക്കെ ഇത്തരത്തില്‍ പെടുന്നവയാണ് . വാസ്തവത്തില്‍ ടോപ്സി മരിക്കുന്ന സമയം വാര്‍ ഓഫ് കറന്റ്സ് അവസാനിക്കുകയും എഡിസന്‍ കമ്പനിയുടെ തലപ്പത്ത് നിന്നും സാക്ഷാല്‍ എഡിസന്‍ മാറുകയും ചെയ്തിരുന്നു . എഡിസന്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നും ഇല്ല .

ഇടിക്കും ചെമ്മീന്‍.

കരയിലും വെള്ളത്തിലുമുള്ള ജീവികള്‍

മൃഗലോകത്ത് അത്ഭുതങ്ങള്‍ സര്‍വ്വ സാധാരണമാണ്.അത്തരത്തില്‍ ഒന്നാണ് ഈ ചെമ്മീനും.ഇവന്‍റെ പേര് Peacock Mantis Shrimp എന്നാണ് ഇത് ശാസ്ത്രീയനാമമല്ല.

അത് Odontodactylus Scyllarns എന്നാണ് .പേരുകള്‍ പലതുമുണ്ട് (Harlequin mantis shrimp,Painted mantis shrimp,Clown mantis shrimp).

ഇവന്‍റെ പ്രത്യേകത മനോഹരമായ നിറങ്ങളാണ്.മയില്‍പ്പീലി പോലെ വര്‍ണ്ണാഭമാണ് ശരീരം .പച്ച,ഓറഞ്ച് തുടങ്ങി ഒട്ടേറെ നിറങ്ങള്‍.പിന്നെ  വ്യത്യാസ്ഥ പ്രകാശങ്ങളെ തിരിച്ചറിയാനുളള കഴിവ്.

പ്രധാനമായ കഴിവ് ലോകത്ത് ഏറ്റവും കൂടുതല്‍ വേഗത്തില്‍ ഇടിക്കുന്ന (punch) ജീവിയാണ് ഇത് എന്നുളളതാണ്.വെറും മൂന്ന് സെന്‍റീമീറ്ററിനും 18-സെന്‍റി മീറ്ററിനും ഇടയിലുളള ഈ കുഞ്ഞന്‍ ഇടിക്കുന്നത് മണിക്കൂറില്‍ 80 Km വേഗത്തിലാണ്.(ഇതാണ് ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്ന ഏറ്റവും വേഗതയേറിയ punch).

ഗബൂണ്‍ അണലി

അണലി വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പുകളില്‍ വെച്ച് ഏറ്റവും നീളം കൂടിയതും ,തൂക്കം കൂടിയതുമായ പാമ്പാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഗബൂണ്‍ അണലി (Gaboon viper, Bitis gabonica). നാലടി മുതല്‍ ആറടി വരെ നീളവും പത്ത് കിലോ ഭാരവും ഉണ്ടാവും ഗബൂണ്‍ അണലിക്ക് .വിഷപ്പല്ലുകളുടെ നീളം കാരണം ഗിന്നസ് ബുക്കില്‍ കയറിയ പാമ്പുകൂടിയാണ് ഗബൂണ്‍ അണലി.രണ്ടിഞ്ചു നീളം ഉണ്ടാവും ഈ പാമ്പിന്‍റെ വിഷപ്പല്ലുകള്‍ക്ക്. ഇവയുടെ വിഷസഞ്ചിയും വലിപ്പം കൂടിയതാണ്.ഒറ്റ കടി കൊണ്ട് വലിയ ഒരളവില്‍ വിഷം ഇരയുടെയോ ശത്രുവിന്‍റെയോ ശരീരത്തില്‍ കുത്തിവെക്കാന്‍ ഇവക്ക് കഴിയും.ഗബൂണ്‍ അണലി കടിച്ചു കഴിഞ്ഞാല്‍ പെട്ടന്ന് കടി വിടില്ല.കടിച്ചിടത്ത് പിടിവിടാതെ നില്‍ക്കും അതുകൊണ്ട് കൂടുതല്‍ വിഷം കുത്തിവെക്കാന്‍ ഇവക്ക് കഴിയാറുണ്ട്.പൊതുവേ അണലി വര്‍ഗ്ഗത്തില്‍ പെട്ട പാമ്പുകള്‍ക്ക് ശൌര്യം കൂടുതലാണ്.പക്ഷെ ഗബൂണ്‍ അത്രയ്ക്ക് ശൌര്യം പ്രകടിപ്പിക്കാറില്ല.പക്ഷെ മാരകശേഷി ഉള്ളതാണ് ഇവയുടെ വിഷം. ആഫ്രിക്കയില്‍,ഈ പാമ്പിന്‍റെ കടിയേറ്റ് ആളുകള്‍ മരിക്കാറുണ്ട്.ഇണ ചേരും കാലത്ത് ആണ്‍പാമ്പുകള്‍ തമ്മില്‍ സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നത് സാധാരണമാണ്.മുപ്പത് മുതല്‍ അറുപത് വരെ കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ട്‌ പെണ്‍ഗബൂണ്‍. പതിനഞ്ചു മുതല്‍ ഇരുപത് വര്ഷം വരെയാണ് ഇവയുടെ ആയുസ്സ്.

കൊലയാളി തിമിംഗലം

ഡോള്‍ഫിനുകളുടെ കുടുബത്തില്‍പ്പെട്ട ഏറ്റവും വലിയ ജലജീവിയാണ് ഓര്‍ക്ക അഥവാ കൊലയാളി തിമിംഗലം റോമന്‍ മരണദേവതയായ ഓര്‍ക്കയുടെ പേരാണ് കൊലയാളി തിമിംഗലത്തിന് നല്കിയിയിരിക്കുന്നത്. വലിയ സമുദ്രജീവികളായ സ്രാവുകളെയും ,കടല്‍പ്പശു ക്കളേയും നിസ്സാരമായി വേട്ടയാടുന്നത് കൊണ്ടാണ് ഇവയ്ക്ക് കൊലയാളി തിമിംഗലം എന്ന പേര് ഉണ്ടായത്. മുപ്പത്തിരണ്ട് അടി നീളവും അഞ്ചായിരം കിലോക്ക് മുകളില്‍ ഭാരവും ഉണ്ടാവും കൊലയാളി തിമിംഗലങ്ങള്‍ക്ക്.സമൂഹജീവിതമാണ് ഇവ ഇഷ്ട്ടപ്പെടുന്നത്.ഒരു സംഘത്തില്‍ നാല്‍പ്പതിലേറെ തിമിംഗലങ്ങള്‍ ഉണ്ടാവും. മനുഷ്യരോട് നന്നായി ഇണങ്ങുന്ന ജീവിയാണ് കൊലയാളി തിമിംഗലം.പല രാജ്യങ്ങളിലും ഇവയെ കായിക പരിശീലനങ്ങള്‍ നല്‍കി പ്രദര്‍ശനശാലകളില്‍  പ്രദര്‍ശിപ്പിക്കാറുണ്ട്.പൊതുവേ കടലില്‍ വെച്ച് ഇവ മനുഷ്യരെ ആക്രമിക്കാറില്ലെങ്കിലും പര്ശീലനം നല്‍കുന്നവരെ ആക്രമിക്കുകയും നിരവധിപേരെ കൊല്ലുകയും ചെയ്തിട്ടുണ്ട്.ഡോള്‍ഫിനുകളെപ്പോലെ പ്പോലെ തന്നെ സ്വയംഭോഗവും ,സ്വവര്‍ഗ്ഗരതിയും ഇവര്‍ക്കിടയില്‍ പതിവാണ്.മൂന്ന് വര്‍ഷത്തില്‍ ഒരിക്കലാണ് പ്രസവിക്കുക.പതിനേഴ്‌ മാസക്കാലമാണ്
ഗര്‍ഭകാലം.അന്‍പത് മുതല്‍ നൂറു വര്ഷം വരെ കൊലയാളി തിമിംഗലങ്ങള്‍ ജീവിച്ചിരിക്കാറുണ്ട്.

വെള്ളസ്രാവ്

ആഗോളതലത്തില്‍ നാന്നൂറ്റിനാല്‍പ്പതോളം തരം സ്രാവുകളെ ഇന്നേവരെ കണ്ടെത്തിയിട്ടുണ്ട്.അതില്‍ വെള്ളസ്രാവ്
കാളസ്രാവ് ,കടുവസ്രാവ് തുടങ്ങിയവയാണ് മനുഷ്യന്  അപകടകാരികളായിട്ടുള്ളത്‌.മനുഷ്യരെ ഏറ്റവും കൂടുതല്‍ തവണ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുള്ളത് വെള്ളസ്രാവ് ആണ്.വെള്ളസ്രാവിന് വെളുത്ത മരണം എന്ന ഒരു പേര് കൂടിയുണ്ട്.ഇരുപത്തിഒന്ന് അടിയോളം നീളം വരുന്ന വെള്ളസ്രാവിന് മൂവായിരം കിലോ ഭാരം ഉണ്ടാവും.
കടല്‍പ്പശുക്കളും മത്സ്യവും ഒക്കെയാണ് വെള്ളസ്രാവിന്‍റെ ആഹാരം.മനുഷ്യമാംസം ഈ സ്രാവിന് ഇഷ്ട്ടമല്ല.മാംസത്തിന്‍റെ രുചി പരീക്ഷിക്കാനായി മനുഷ്യരെ കടിക്കാറുണ്ട്.അങ്ങനെ കടിക്കുമ്പോള്‍ തന്നെ മനുഷ്യന്‍റെ പല അവയവങ്ങളും നഷ്ട്ടപ്പെടാം.1974 ല്‍
പീറ്റര്‍ ബെന്‍ക്ലേ എഴുതിയ ജാസ് എന്ന നോവലില്‍ നരഭോജി ആയ ഒരു വെള്ളസ്രാവിന്‍റെ കഥയാണ്‌ പറയുന്നത്.1975ല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ജാസ് എന്ന കഥ സിനിമയാക്കിയപ്പോള്‍ ജനം ശരിക്കും പേടിച്ചുപോയി.എക്കാലത്തെയും പണം വാരിപ്പടങ്ങളില്‍ ഒന്നായിരുന്നു ജാസ് സീരിയലില്‍ ഉള്ള സിനിമകള്‍.ഓരോ വര്‍ഷവും നിരവധി ആളുകളെ വെള്ളസ്രാവ് ആക്രമിച്ചതായുള്ള വാര്‍ത്തകള്‍ വരാറുണ്ട്.പത്തു മുതല്‍ ഇരുപത് വരെ കുഞ്ഞുങ്ങള്‍ക്ക്‌ ഇവ ജന്മം നല്‍കാറുണ്ട്.എഴുപത് വയസ്സുവരെയാണ് വെള്ളസ്രാവുകളുടെ പരമാവധി ആയുസ്സ്.

താറാവ്

ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യര്‍ താറാവുകളുമായി ചങ്ങാത്തത്തില്‍ ആയിട്ട്.ഇന്ന് നൂറിലധികം ജനുസ്സില്‍പ്പെട്ട താറാവുകള്‍ ഉണ്ട്.കൃഷി എന്ന നിലയില്‍ കോഴി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് താറാവ് ആണ്.രുചിയുള്ള മാംസം എന്ന നിലയില്‍ പല താറാവുകളും പ്രസിദ്ധരാണ്.എന്നാല്‍ പ്രത്യുത്പാദന അവയവത്തിന്‍റെ വലിപ്പം കാരണം ഗിന്നസ് ബുക്കില്‍ കയറിയ താറാവാണ്‌ അര്‍ജെന്‍റ്റീനയില്‍ കാണുന്ന തടാക താറാവ്.അര്‍ജെന്‍റ്റീന,ചിലി ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ താറാവുകളെ കണ്ടുവരുന്നത്‌.സാധാരണനിലയില്‍ ചുരുണ്ട് നില്‍ക്കുന്ന പ്രത്യുത്പാദന അവയവം ഉദ്ധരിച്ചു കഴിഞ്ഞാല്‍ താറാവിനെക്കാളും നീളം ഉണ്ടാവും. പലപ്പോഴും നിര്‍ബന്ധമായി ഇണ ചേരാന്‍ ഈ താറാവുകള്‍ ശ്രമിക്കാറുണ്ട്.പെണ്‍താറാവ് ഒഴിഞ്ഞു മാറുന്നതിനാല്‍ ചിലപ്പോള്‍ കൃത്യമായ ഇണ ചേരല്‍ നടക്കാറില്ല.അഞ്ചു മുതല്‍ ഏഴ് വയസ്സുവരെയാണ് ഈ താറാവുകളുടെ ആയുസ്സ്.

ടല്‍പ്പശു

സസ്യാഹാരിയായ ഒരു സമുദ്രജീവിയാണ് കടല്‍പ്പശു (Manatees). ശാരീരികവ്യവസ്ഥകള്‍ക്ക് ആനകളോട് സാമ്യം ഉള്ളതിനാല്‍ ഇവ കടലാന എന്നും അറിയപ്പെടുന്നു. ലോകത്ത് എമ്പാടുമായി നാല്‍പതോളം രാജ്യങ്ങളില്‍ ഇവയെ കണ്ടുവരുന്നു.നാന്നൂറ് മുതല്‍ അറുനൂറു കിലോ തൂക്കവും പത്തടി നീളവും ഉണ്ടാവും കടല്‍പ്പശുക്കള്‍ക്ക്.ആസ്റ്റ്രേലിയന്‍ സമുദ്രത്തിലാണ് ഇവയെ കൂടുതല്‍ കണ്ടുവരുന്നത്‌. സാങ്കല്‍പ്പിക കഥാപാത്രമായ മത്സ്യകന്യകയുമായി ബന്ധപ്പെടുത്തി കടല്‍പ്പശുക്കളെപ്പറ്റി നിരവധി കെട്ടുകഥകള്‍ ലോകത്ത് ഒട്ടാകെ നിലനില്‍ക്കുന്നുണ്ട്. വൃത്താകൃതിയിലുള്ള മുഖവും പിളര്‍ന്ന വാലും ഒക്കെ ഉള്ളത് കൊണ്ട് ദൂര കാഴ്ചയില്‍ കടല്‍പ്പശു മത്സ്യകന്യകയാണെന്നെ തോന്നൂ. ക്രിസ്റ്റഫര്‍ കൊളമ്പസ് അടക്കമുള്ള കപ്പല്‍ സഞ്ചാരികള്‍ കടല്‍പ്പശുവിനെ കണ്ടു തെട്ടുദ്ധരിചിട്ടാണ്
മത്സ്യകന്യക എന്ന് വിളിച്ചു പറഞ്ഞത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ മനുഷ്യര്‍ കടല്‍പ്പശുവിനെ വേട്ടയാടാന്‍ തുടങ്ങിയിട്ടുണ്ട്. മാംസത്തിനും ,നെയ്യിനും വേണ്ടി ഇന്നും ഇവയെ കൊന്നൊടുക്കുന്നു. വംശനാശം നേരിടുന്ന ജീവിയാണ് കടല്‍പ്പശു. കടല്‍പ്പുല്ല് ആണ് ഇവയുടെ പ്രധാന ആഹാരം.ഒന്നോ രണ്ടോ കുട്ടികള്‍ക്ക് ഇവ ജന്മം നല്‍കാറുണ്ട്.എഴുപത് മുതല്‍ തൊണ്ണൂറ് വയസ്സുവരെയാണ് ഇവയുടെ ആയുസ്സ്.

ബിഷ്‌ണോയി അമ്മമാര്‍ മുലയൂട്ടുന്നു മാൻകുഞ്ഞുങ്ങളേയും

പ്രകൃതി ദൈവമാണ് ബിഷ്ണോയ് വിഭാഗക്കാ‍ർക്ക്. അഞ്ഞൂറ്റി അമ്പതിലേറെ വര്‍ഷമായി തങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടുകളെ ദൈവമായി കണ്ട് പ്രകൃതിയെ ആരാധിക്കുന്നവരാണ് ബിഷ്‌ണോയി വിഭാഗക്കാര്‍. രാജസ്ഥാനില്‍ നിന്നുള്ള ഈ ബിഷ്‌ണോയി വിഭാഗക്കാര്‍ക്ക് അതുകൊണ്ട് തന്നെ പ്രകൃതിയിലെ ജീവജാലങ്ങളും മനുഷ്യരും തമ്മില്‍ മറ്റ് യാതൊരു വിധത്തിലുമുള്ള വേര്‍തിരിവുകളുമില്ല. ഇതിനെല്ലാം പുറമേ ഇവരില്‍ ഏറെ വ്യത്യസ്തമായ മറ്റൊരു വസ്തുതയുണ്ട്.

ഇവിടുത്തുകാര്‍ മാനുകളെയും കണക്കാക്കുന്നത് സ്വന്തം മക്കളെ പോലെയാണ്. സ്വന്തം മക്കളെ പോലെയെന്നു പറയുക മാത്രമല്ല മാനുകളെ വളര്‍ത്തുന്നതും ഭക്ഷണം കൊടുക്കുന്നതും സ്വന്തം മക്കളോടൊപ്പമാണ്. അതുകൊണ്ടു തന്നെ സ്വന്തം മക്കളോടൊപ്പം ബിഷ്‌ണോയി അമ്മമാരുടെ മുലപ്പാല്‍ നുണയുന്ന മാന്‍ കുഞ്ഞുങ്ങള്‍ ഇവിടെ പതിവു കാഴ്ചകളാണ്.

 

തള്ളമാനില്‍ നിന്നും പാല്‍നുകരുന്ന ലാഘവത്തോടെ മാന്‍കുഞ്ഞുങ്ങളും ബിഷ്‌ണോയി അമ്മമാരുടെ മുമ്പിൽ നിന്നുകൊടുക്കും. ഇവിടത്തെ കുഞ്ഞുങ്ങളും ഇവര്‍ കൂടെപ്പിറപ്പുകളായി കരുതുന്ന മാനുകളോടൊപ്പവും മറ്റ് മൃഗങ്ങളോടൊപ്പവുമാണ് കഴിയുന്നത്. അതുകൊണ്ട് തന്നെ മൃഗങ്ങളോടുള്ള പേടി ഇവര്‍ക്ക് തെല്ലും ഇല്ലെന്നു തന്നെ പറയാം.കുട്ടിക്കാലത്തു തന്നെ ഇവരോട് ഇടപഴകി വളരുന്നതുകൊണ്ടാവാം ഈ മാനുകളും മൃഗങ്ങളും പറയുന്ന ഭാഷകള്‍ വരെ തങ്ങള്‍ക്കു മനസ്സിലാകുമെന്ന് ബിഷ്‌ണോയി വിഭാഗക്കാര്‍ പറയുന്നു. സ്‌നേഹവും കരുതലും കൊണ്ടാണ് ഈ രീതി ഉണ്ടാക്കിയെടുത്തതെന്നും ഇവിടുത്തുകാര്‍ വ്യക്താമാക്കുന്നു.

രാജസ്ഥാനില്‍ മാത്രം 2000 ബിഷ്‌ണോയി കുടുംബങ്ങളാണ് ഉള്ളത്. 15ആം നൂറ്റാണ്ടില്‍ ജീവിച്ചുവെന്നു കരുതുന്ന ഇവരുടെ ആചാര്യന്‍ ജംബേശ്വര്‍ ഭഗവാന്‍ നിര്‍ദ്ദേശിച്ച പ്രതാകരമുള്ള 20 നിയമങ്ങള്‍ അനുസരിച്ചാണ് ഇവര്‍ ജീവിക്കുന്നത്. ഈ തത്ത്വങ്ങളില്‍ പ്രധാനമായ പ്രകൃതി ആരാധനയും ജന്തു ആരാധനയും ഇന്നും ഇവര്‍ തുടരുന്നു. ഈ തത്ത്വങ്ങള്‍ പ്രകാരം മാനിനെ വിശുദ്ധ മൃഗമായി കണ്ടുകൊണ്ടുള്ള സ്‌നേഹവും സംരക്ഷണവുമാണ് ഇവര്‍ ബിഷ്‌ണോയി അമ്മമാര്‍ ഇവര്‍ക്കു നല്‍കുന്നത്.

പിറ്റ്ബുള്‍

ആക്രമാസക്തമായ സ്വഭാവം കൊണ്ട് കുപ്രസിദ്ധി ആര്‍ജ്ജിച്ച വളര്‍ത്തുനായ ആണ് പിറ്റ്ബുള്‍.ഉറച്ച മാംസപേശികളും ,കായിക കരുത്തും ഉപയോഗിച്ച് വലിയൊരു കാളയെ വരെ കൊല്ലാന്‍ കഴിയും പിറ്റ്ബുള്‍ എന്ന നായക്ക്.അമേരിക്കന്‍ പിറ്റ്ബുള്‍ റ്റെറിയര്‍,അമേരിക്കന്‍ സ്റ്റ്ഫോര്‍ഡ് റ്റെറിയര്‍,

സ്റ്റഫോര്‍ഡ് ബുള്‍ റ്റെറിയര്‍ തുടങ്ങിയ നായകള്‍ ഒക്കെ പിറ്റ്ബുള്‍ വര്‍ഗ്ഗത്തില്‍ പെട്ടതാണ്.ബുള്‍ഡോഗ് എന്ന നായയെയും ,റ്റെറിയര്‍ എന്ന നായയെയും ഇണ ചേര്‍ത്താണ് പിറ്റ്ബുളിനെ സൃഷ്ട്ടിച്ചത്.പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇങ്ങ്ലണ്ടിലും അമേരിക്കയിലുമൊക്കെ നായപ്പോരിന് വേണ്ടിയായിരുന്നു പിറ്റ്ബുളിനെ വളര്‍ത്തിയിരുന്നത്.രക്തരൂക്ഷിതമായ ഈ കായിക വിനോദം ചൂതാട്ടത്തിന്‍റെ ഭാഗമായിരുന്നു.എന്തായാലും പിറ്റ്ബുളിനോളോപ്പം ശൌര്യവും കരുത്തും ഉള്ള വേറൊരു നായ ലോകത്ത് ഇല്ല എന്ന് ഉറപ്പിച്ച് പറയാം.പിറ്റ്ബുള്‍ മനുഷ്യരെ കടിച്ചു കൊല്ലുന്നത് ഇന്നൊരു ഞെട്ടിക്കുന്ന വാര്‍ത്തയല്ല.2005 മുതല്‍ 2015 വരെയുള്ള ചുരുങ്ങിയ ഒരു കാലം കൊണ്ട് പിറ്റ്ബുള്‍ നായകള്‍ കടിച്ചുകൊന്നത് 232 പേരെയാണ്.പലപ്പോഴും ആക്രമാസക്തരായ ഈ നായകളെ പോലീസിന് വെടിവെച്ചു കൊല്ലേണ്ടി വന്നു.ഇവയുടെ താടിയെല്ലു-

കള്‍ക്ക് അസാമാന്യമായ ബലം ഉള്ളതിനാല്‍ കടിയേറ്റാല്‍ മാംസം തെറിച്ചു പോകും.ലോക

ത്തെമ്പാടുമായി നിരവധി കുട്ടികളെ പിറ്റബുള്‍ കടിച്ചു കൊന്നു.പലപ്പോഴും ഇവയെ വളര്‍ത്തിയിരുന്ന ഉടമകളും കൊല്ലപ്പെട്ടു.ലോകരാജ്യങ്ങളില്‍ പലതും ഈ നായയെ വളര്‍ത്തുന്നത് നിരോധിച്ചിട്ടുണ്ട്.ഇവയെ വളര്‍ത്താന്‍ നിയമം അനുവദിക്കുന്ന രാജ്യങ്ങളില്‍ പൊതുസ്ഥലത്ത് ഇവയെ കൊണ്ടുപോകുമ്പോള്‍ വായ മൂടിക്കെട്ടണം എന്ന നിയമം ഉണ്ട്.വളരെ ചെറുപ്പത്തിലെ നല്ല  ശിക്ഷണം നല്‍കി വളര്‍ത്തിയാല്‍ ഈ നായകള്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ല.പക്ഷെ ക്രിമിനല്‍ പാശ്ചാത്തലമുള്ള ആളുകളാണ് ഇവയെ വളര്‍ത്താന്‍ കൂടുതല്‍ ഇഷ്ട്ടപ്പെടുന്നത്.ഇന്ധ്യയിലും പിറ്റബുള്‍ നായകള്‍ മനുഷ്യരെ കൊന്നിട്ടുണ്ട്.പക്ഷെ  ഇതുവരെ നിരോധനങ്ങള്‍ ഒന്നും വന്നിട്ടില്ല.

ഇത് മുങ്ങികപ്പല്‍ അല്ല!… transparent (സുതാര്യ) തലയുള്ള മീനാണ് !

 

മറ്റുള്ളവരുടെ തലക്കുള്ളില്‍ എന്താണ് നടക്കുന്നത് എന്നറിയുവാനുള്ള ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്. പക്ഷെ നടപ്പില്ല എന്നുമാത്രം. എന്നാല്‍ എന്റെ തലക്കകം എല്ലാവരും കണ്ടോ എന്ന് കാണിചു നടക്കുന്ന ഒരു ജീവിയാണ് ചിത്രത്തില്‍.
ഇതാണ് Pacific barreleye fish. ഇവന്റെ സുതാര്യമായ, ദ്രാവകം നിറഞ്ഞ തലക്കകത്താണ് വലിയ രണ്ടു കണ്ണുകള്‍ ഫിറ്റ്‌ ചെയ്തിരിക്കുന്നത്. ധ്രുവങ്ങളിലെ കടലുകള്‍ ഒഴിച്ച് മറ്റെല്ലാ സമുദ്രങ്ങളിലും ഇവ കാണപ്പെടുന്നുണ്ട്. ഇനി ഇവന്റെ transparent തലയുടെ ഉപയോഗം അറിയെണ്ടേ? കൂടുതല്‍ ദൃശ്യ പ്രകാശം കണ്ണുകളിലേക്കു ഫോക്കസ് ചെയ്യുന്ന ഒരു ലെന്‍സ്‌ ആയാണ് ഈ മത്സ്യം തന്റെ സുതാര്യമായ തലയെ പ്രയോജനപ്പെടുത്തുന്നത്. കാഴ്ചക്ക് വേണ്ടി സ്വന്തം ശരീരഭാഗം ഒരു ലെന്‍സ്‌ ആയി ഉപയോഗിക്കുന്ന ഏക ജീവിയാണിത്. തലക്കകത്തെ ദ്രാവകത്തിന്റെ refractive index ഇതിനുവേണ്ടി barreleye fish നു സ്വയം മാറ്റാന്‍ സാധിക്കും എന്നാണ് ഇപ്പോഴത്തെ അനുമാനം. 1939 മുതല്‍ ഈ മത്സ്യത്തെ കുറിച്ച് അറിയാമായിരുന്നെങ്കിലും 2004 ല് ആണ് ഒന്നിനെ ജീവനോടെ കിട്ടിയത്.

മൂങ്ങാ കുരങ്ങ്

കക്ഷി ഒരു കുരങ്ങാണ് . പേര് owl monkey (മൂങ്ങാ കുരങ്ങ്, or night monkey ). തെക്കേ അമേരിക്കയിലെ ആമസോണ്‍ വനങ്ങളിലെ വൃക്ഷതലപ്പുകളാണ് ജീവിത മേഖല. അതുകൊണ്ട് തന്നെ നിലത്തിറങ്ങാറില്ല. ഉയരങ്ങളില്‍ ജീവിക്കുന്നതിനാല്‍ കട്ടിയുള്ള രോമാക്കുപ്പായമാണ് ഉള്ളത്. രാത്രിഞ്ചരന്‍.( ( (night walker . മലേറിയ മരുന്ന് ഗവേഷണത്തില്‍ മുഖ്യ specimen.

നീലക്കാള

 

മാന്‍വര്‍ഗത്തി‌ല്‍പ്പെട്ട ഒരിനം മൃഗമാണ് നീലക്കാള. ചാരക്കളര്‍ കലര്‍ന്ന നീല നിറത്തില്‍ കാണപ്പെടുന്ന ഈ മാനിനെ കണ്ടാല്‍ പശുവാണെന്ന് തോന്നിപ്പോകും. പെണ്‍ മൃഗങ്ങള്‍ക്ക് ചെമ്പ് നിറമാണ്.   ഛത്തീസ്ഘട്ടിലെ അചാനക്മാര്‍ വന്യജീവി സങ്കേതം, രാജസ്ഥാനിലെ കുമ്പ‌ല്‍ഗര്‍ വന്യജീവി സങ്കേതം എന്നിവിടങ്ങളില്‍ നീലക്കാളകളെ ധാരാളമായി കണ്ടുവരുന്നു.

ഹയിന അഥവാ കഴുതപ്പുലി

ഭക്ഷ്യ ശ്രിംഖലയിലെ ഒരു പ്രധാന കണ്ണിയാണ് ഹയിന അഥവാ കഴുതപ്പുലി.വംശപരമായി മാര്‍ജ്ജാരവര്‍ഗ്ഗത്തോടാണ് ഇവക്ക് സാമ്യം.എന്നാല്‍ ജീവിതരീതികള്‍ പലതും നായയുടെതാണ്. നാലുതരം കഴുതപ്പുലികള്‍ ഉണ്ട്.ഏഷ്യയാണ് ജന്മദേശം. ഇന്ധ്യയിലും ഇവ ധാരാളം ഉണ്ട്.പല കാരണങ്ങള്‍കൊണ്ടും തെറ്റിദ്ധരിക്കപ്പെട്ട ഒരു ജീവികൂടിയാണ് കഴുതപ്പുലി.സമൂഹ ജീവിതം നയിക്കുന്ന ഈ ജീവി അതിജീവന സാധ്യതയുടെ പര്യായം കൂടിയാണ്.ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിച്ചു മുന്നേറാന്‍ കഴുതപ്പുലിക്ക് കഴിയും.പുലി ,കടുവ ,സിംഹം തുടങ്ങിയ മൃഗങ്ങള്‍ വേട്ടയാടിക്കൊണ്ടു വരുന്ന ഇരകളെ തട്ടിപ്പറിക്കും.പുലിക്കും കടുവക്കും ഒക്കെ നിസ്സഹായരായി നോക്കി നില്‍ക്കാനേ അപ്പോള്‍ കഴിയാറുള്ളൂ.

ശവംതീനി എന്ന നിലയിലും പ്രസിദ്ധനാണ് കഴുതപ്പുലി. മനുഷ്യര്‍ ചിരിക്കുന്നതുപോലെയാണ് ഇവയുടെ ശബ്ദം .അതുകൊണ്ട് ചിരിക്കും പുലി എന്ന പേരും ഇവക്കുണ്ട്. പെണ്‍ കഴുതപ്പുലിക്കാന് ആണിനെക്കാള്‍ വലിപ്പവും ,കായികബലവും കൂടുതല്‍.പെണ്ണിന്‍റെ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്.പെണ്ണിന്‍റെ ശരീരത്തില്‍ ആണിനേക്കാള്‍ ട്ടെസ്ട്ടിസ്റ്ററോണ്‍ എന്ന ഹോര്‍മോണ്‍ കൂടുതല്‍ കണ്ടുവരുന്നു.. അതുകൊണ്ട് ഇണ ചേരുന്ന കാലത്ത് ഇവ തമ്മില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.പുള്ളി കഴുതപ്പുലിയുടെ പെണ്‍വര്‍ഗ്ഗത്തിന്‍റെ ലൈംഗീകാവയവം ആണിന്‍റെ പോലെ തന്നെയാണ്.ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടാന്‍ വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു ജീവി വേറെ ഇല്ലെന്നു തന്നെ പറയാം.ഇവയുടെ പ്രസവവും പ്രയാസകരമുള്ളതാണ്.ശ്വാസം കിട്ടാതെ കുട്ടികളും ,പ്രസവ പ്രശ്നങ്ങള്‍ നേരിട്ട് പെണ്‍ കഴുതപ്പുലിയും മരിച്ചുപോകുന്നത് സാധാരണമാണ്.നൂറ്റിപ്പത്ത് ദിവസമാണ് ഗര്‍ഭകാലം.കുട്ടികള്‍ ചെറുപ്പത്തിലെ പോരടിക്കാന്‍ തുങ്ങുന്നത് കൊണ്ട് അവയില്‍ പലതും മരിച്ചുപോകും. പ്രേതങ്ങള്‍ ഇവയുടെ പുരത്തുകയറിയാണ് വരുന്നതെന്നൊരു വിശ്വാസം ലോകത്ത് പലയിടത്തുമുണ്ട്.മനുഷ്യര്‍ കഴുതപ്പുലിയുടെ മാംസം ഭക്ഷിക്കാറുണ്ട്.ഔഷധഗുണങ്ങള്‍ നിരവധി ഉണ്ടത്രേ ഇതിന്റെ മാംസത്തില്‍.

കസ്തൂരിമാന്‍

 

ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമായ കസ്തൂരിമാന്‍ ഹിമാലയന്‍ മലനിരകളിലാണ് അതിവസിക്കുന്നത്. മനുഷ്യര്‍ അതിവസിക്കുന്ന സ്ഥലങ്ങളില്‍ കസ്തൂരിമാന്‍ വരാറില്ല. ഇണയെ ആകര്‍ഷിക്കാന്‍ ഇവ പുറപ്പെടുവിക്കുന്ന ശ്രവമാണ് കസ്തൂരി. അതിനാലാണ് ഈ മാനുകള്‍ക്ക് കസ്തൂരിമാന്‍ എന്ന് പേര് ലഭിച്ചത്. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവി സങ്കേതത്തില്‍ ചെന്നാല്‍ ഈ മാനുകളെ കാണാന്‍ സാധിക്കും. കസ്തൂരിമാന്‍ സങ്കേതമെന്നും ഈ വന്യജീവി സങ്കേതം അറിയപ്പെടുന്നുണ്ട്.

ഗോള്‍ഡന്‍ ലംഗൂര്‍

വംശനാശ ഭീഷണി നേരിടുന്ന ഗോള്‍ഡന്‍ ലംഗൂര്‍ എന്ന കുരങ്ങിനത്തെ പശ്ചിമ ആസാമിലാണ് കൂടുതലായും കണ്ടു വരുന്നത്. ത്രിപുരയുടെ സംസ്ഥാന മൃഗമാണ് ഈ കുരങ്ങന്‍. ഹിമാലയന്‍ ജനത ഈ കുരങ്ങിനെ ദൈവമായിട്ടാണ് കണക്കാക്കുന്നത്. 
ആസാമിലേയും ത്രിപുരയിലേയും വന്യ ജീവി സങ്കേതങ്ങളില്‍ ഈ കുരങ്ങിനത്തെ ധാരാളമായി കാണാം.

വാലില്ലാ കുരങ്ങന്‍

 

മിസോറാമിന്റെ സംസ്ഥാന മൃഗമായ വാലില്ല കുരങ്ങന്‍ മിസോറാം ആസാം എന്നീ സംസ്ഥാനങ്ങളിലാണ് കണ്ട് വരുന്നത്. ഹരിതവനങ്ങളിലാണ് ഈ കുരങ്ങ് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നത്.  അസാമിലെ ഹോളോണ്‍ഗാപ്പര്‍ ഗിബ്ബണ്‍ വന്യജീവി സങ്കേതത്തില്‍ പോയാല്‍ വാലില്ലാ കുരങ്ങിനെ കാണാം. മിസോറാമിലെ ദാംപ വന്യജീവി സങ്കേതവും വാലില്ല കുരങ്ങന്റെ വിരഹ കേന്ദ്രമാണ്.

ചെമ്പന്‍ പാണ്ട

ബംഗാള്‍, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ചെമ്പന്‍ പാണ്ടയെ കാണാന്‍ സാധിക്കും. താരതമ്യേന തണുപ്പ് കൂടിയ സ്ഥലങ്ങളിലാണ് ഇവ ജീവിക്കുന്നത്.  സിക്കിമിലെ കഞ്ചന്‍ജംഗ ദേശീയോദ്യാനം, അരുണാചല്‍പ്രദേശിലെ നംദഫ ദേശീയോദ്യനം തുടങ്ങിയ ദേശീയ ഉദ്യാനങ്ങളില്‍ ചെമ്പന്‍ പാണ്ടയെ കാണാന്‍ സാധിക്കും. മുളയാണ് ചെമ്പന്‍ പാണ്ടയുടെ പ്രധാന ഭക്ഷണമെങ്കിലും മുട്ട, ഷഡ്പദങ്ങള്‍, ചെറുപക്ഷികള്‍ എന്നിവയേയും കക്ഷിക്ക് ഇഷ്ടമാണ്. അതുകൊണ്ട് വെജിറ്റേറിയന്‍ എന്ന അഹങ്കാരമൊന്നും കക്ഷിക്കില്ല.

 

കുട്ടിസ്രാങ്ക്

പലരും കേട്ടിട്ടുണ്ടാകും ഈ ജീവിയെപ്പറ്റി.പക്ഷെ ചിത്രങ്ങളില്‍
പോലും കണ്ടിട്ടുണ്ടാവില്ല ഈ ജീവിയെ.ഇത് കുട്ടിസ്രാങ്ക്.പല കാരണങ്ങള്‍ കൊണ്ടും കുട്ടിസ്രാങ്ക് ലോകത്ത് ഒട്ടാകെ പേരെടുത്ത ജീവിയാണ്…കറുപ്പും ,വെളുപ്പും കലര്‍ന്ന ഈ ജീവി സൌന്ദര്യത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ്.അമേരിക്കന്‍ ഐക്യനാടുകളിലും,ഏഷ്യയിലും ,ആഫ്രിക്കയിലുമൊക്കെ കുട്ടിസ്രാങ്കുകള്‍ ഉണ്ട്.അപൂര്‍വ്വമായി ഇന്ധ്യയിലും ഉണ്ട്.മിശ്രഭോജി ആണ് ഈ ജീവി. നല്ലൊരു പോരാളിയും. കീരിയെപ്പോലെ പാമ്പിന്റെ ശത്രുകൂടിയാണ് കുട്ടിസ്രാങ്ക്.പാമ്പുകളെ നിഷ്പ്രയാസം കീഴടക്കാന്‍ ഈ ജീവിക്ക് കഴിയും.കുട്ടിസ്രാങ്കിനു കൂടുതല്‍ ശത്രുക്കള്‍ ഇല്ലെന്നു തന്നെ പറയാം.കാരണം കുട്ടിസ്രാങ്ക് ഏതു ശത്രുവിനെയും തന്റെ അരികിലേക്ക് അടുക്കാന്‍ സമ്മതിക്കില്ല.ഈ ജീവിയുടെ ഗുധദ്വാരത്തിന് ഇരുവശങ്ങളിലുമായി ഓരോ ഗ്രന്ഥികള്‍ ഉണ്ട്.ഈ ഗ്രന്ധിയിലെ ചില രാസ പദാര്‍ത്ഥങ്ങള്‍ അടങ്ങിയതും ,ദുര്‍ഗന്ധം ഉള്ളതുമായ ഒരു സ്രവം ചീറ്റാന്‍ കുട്ടിസ്രാങ്കിന് കഴിയും.ശരീരത്തിന്റെ പിന്‍ഭാഗത്തുള്ള ചില മാംസപേശികള്‍ ആണ് ഈ സ്രവം പത്ത് അടിയോളം ദൂരത്തേക്ക് ചീറ്റാന്‍ സഹായിക്കുന്നത്.ഈ സ്രവം ശത്രുക്കളുടെ ശരീരത്തില്‍ ആയാല്‍,ചൊറിച്ചില്‍ ഉണ്ടാകും ,കണ്ണിലേക്കു തെറിച്ചാല്‍ താല്‍ക്കാലിക അന്ധത ഉണ്ടാകും. മണ്ണില്‍ കുഴികള്‍ ഉണ്ടാക്കാന്‍ വിരുതനാണു സ്രാങ്ക്.നാലു- മുതല്‍ ഏഴു കുട്ടികളെ വരെ കുട്ടിസ്രാങ്ക് പ്രസവിക്കാറുണ്ട്. ആണ്‍ സ്രാങ്ക് ബഹുഭാര്യാ വ്രുതത്തിലാണ് വിശ്വസിക്കുന്നത്. ചില വിദേശ രാജ്യങ്ങളില്‍ സ്രാങ്കിനെ വളര്‍ത്തുമൃഗമായി സൂക്ഷിക്കാറുണ്ട്.അങ്ങനെ വളര്‍ത്തുന്നവര്‍.സ്രാങ്കിന്റെ ഗന്ധഗ്രന്ഥി ശസ്ത്രക്രിയയിലൂടെ എടുത്തു കളയാരുണ്ട്. ബേജര്‍ എന്ന ജീവിയുടെ ബന്ധുകൂടിയാണ് കുട്ടിസ്രാങ്ക്.

ടാസ്മാനിയൻ കടുവ

ഓസ്ട്രേലിയ ലോകത്തിലെ തന്നെ അസാധാരണവും ദുരൂഹവുമായ വന്യജീവി ജീവികൾ വസിക്കുന്ന നാട്. കംഗാരു ,കൊയോള (മരത്തിൽ വസിക്കുന്ന ചെറുതരം കരടി), ടാസ്മാനിയൻ ഡെവിൾ. 
ടാസ്മാനിയൻ മഴക്കാടുകളിൽ 80 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന അപൂർവ്വ മൃഗം (ടാസ്മാനിയ ഓസ്ട്രേലിയയുടെ തെക്കെ അറ്റത്തായി ഒറ്റപെട്ടു കിടക്കുന്ന ദ്വീപ്) . ആധുനിക കാലത്തെ ഏറ്റവും വലിയ മാംസാഹാരിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിയിൽ വംശംനാശം സംഭംവിച്ചതുമായെന്നു വിശ്വസിക്കുന്നു. ഓസ്ട്രേലിയൻ ഭൂഖണ്ത്തിൽ ബ്രിട്ടീഷുകാരുടെ കടന്നു കയറ്റത്തിനു മുൻപ് അപൂർച്ചവും വംശനാശം സംഭവിച്ചതുമായ തൈലാസിന്റെ നാശത്തിനു നാശത്തിനു കാരണമായി പറഞ്ഞു വരുന്നത് മനുഷ്യർ അവരുടെ ആവാസ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവും വ്യാപകമായ വേട്ടയാടലുമാണ്. യൂറോപ്യൻ കോളനി ആയതിനു ശേഷം അവർ വളർത്തുന്ന കോഴികളേയും ആടുകളേയും പിടിച്ചു തിന്നതായി റിപ്പോർട്ട് ഉണ്ട് ഉദാ : വായിൽ കോഴിയുമായി നിൽക്കുന്ന പ്രശസ്ഥചിത്രം. ടാസ്മാനിയൻ കടുവാ അഥവാ ടാസ്മാനിയൻ ചെന്നായ ശാസ്ത്രീയ നാമം “Thylacinus cynocephalus “. വേട്ടയാടി ഇരപിടിക്കുന്നതിൽ ഉച്ചസ്ഥാനി ആയിരുന്ന ഇതിന്റെ അടുത്ത ബന്ധു “Tasmanian Devil” ടാസ്മാനിയൻ പിശാച് ആണ് . കംഗാരുവിനെ പോലെ സഞ്ചിയുള്ള മൃഗമാണെങ്കി ലും ഗർഭ വേഷണം നടത്തുന്ന മറ്റുള്ള സസ്ഥനികളുമായി അടുത്ത ബന്ധമുണ്ടായിരുന്നില്ല .ആണിനും പെണ്ണിനും ഉദര സഞ്ചികളുള്ള രണ്ടു മൃഗങ്ങളിൽ ഒന്നാണ് തൈലാസിൻ (മറ്റുള്ളത് വാട്ടർ ഓപ്പോസ്സം ) .പകുതി വളർച്ച എത്തുന്നവരെ അമ്മ തന്റെ സഞ്ചിയിൽ ചുമന്നാണ് അവയെ സംരക്ഷിക്കുന്നത് അതേ സമയം ആൺ തൈലാസിനുകൾക്കുള്ള ഭാഗിക സഞ്ചി (ആവരണം ) കുറ്റിക്കാടുകളിൽ വേട്ടയാടുമ്പോൾ പരുക്കുകൾ പറ്റാതെ ജനനേന്ദ്രിയത്തെ സംരക്ഷിക്കന്നു. വടക്കൻ അർദ്ധഗോളത്തിലെ കടുവയുടെയും ചെന്നായയുടെയും രൂപഭാവം കൊണ്ടാണ് ഇവക്ക് ഈ പേരു വരുവാൻ കാരണം.കാഴ്ചയിൽ പുറകുവശത്തു വരകളുള്ള നീണ്ട നായ ചെന്നായയുടെ തലയും കടവുയുടെതിനു സമാനമുള്ള കറുത്ത വരകൾ കനത്തതും വളയാത്തതുമായ വാൽ, വലിയ തല. പൂർണ്ണ വളർച്ചയെത്തിയ തൈലാസിന് മൂക്കിന്റെ അറ്റം മുതൽ വാലിന്റെ അഗ്രം വരെയുള്ള നീളം 180Cm (6ft), ഉയരം 58 cm (2ft), ഭാരം 30kg, ഇവക്ക് തവിട്ടു നിറത്തിലുള്ള മൃദുവായ രോമത്തിനൊപ്പം കറുത്ത തിളക്കമുള്ള വരകൾ തിരശ്ചീനമായി കാണപ്പെടുന്നു ഇത് വാലിന്റെ അഗ്രം മുതൽ തോൾ വരെ വ്യാപിച്ചിരിക്കുന്നു പുറകു വശം കണ്ടാൽ കടുവയാണെന്നേ പറയുകയുള്ളു.. 13 മുതൽ 21 വരകൾ ആണ് കാണപെടുന്നത്.5 മുതൽ 7 വരെയാണ് ഇവയുടെ ആയ്യുർദൈർഘ്യം പെൺ കൈലാസിനുകളേക്കാൾ വലുപ്പം ആൺ തൈലാസിനുകൾക്കാണ്. അസാധാരണമായ രീതിയിൽ വായയുടെ പേശികൾ തുറക്കാനുള്ള കഴിവ് ഇവക്കുണ്ട് (120 ഡിഗ്രി വരെ). ലദ്യമായ തെളിവുകൾ പ്രകാരം നാണം കുണുങ്ങികളും മനുഷ്യരിൽ നിന്നു വളരെ അകലത്തിൽ ജീവിക്കാനിഷ്ടപെടുന്നു. മനുഷ്യർ കെണി വച്ചു പിടിച്ച തൈലാസിനുകൾക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നിട്ടില്ല വിട്ടയച്ചുടനെ തന്നെ പലതും മരണപെട്ടതായാണ് അറിവ് പെട്ടന്നുള്ള ഞെട്ടലിൽ അവക്ക് ജീവൻ നിലനിർത്താൻ കഴിഞ്ഞില്ല. ഒറ്റക്കും കൂട്ടമായും വേട്ടയാടാറുള്ള ഇവ പൊതുവേ രാത്രികാലങ്ങളിലാണ് ഇരപിടുത്തത്തിനുള്ള സമയം കണ്ടെത്താറ് അപൂർവ്വമായി പകൽ സമയത്തും വേട്ടയാടാറുണ്ട്.പ്രധാന ഭക്ഷണം കംഗാരു,സഞ്ചിമൃഗങ്ങൾ,

എലി, മുയൽ, അണ്ണാൻ, പക്ഷികൾ, ഓസ്ട്രേലിയൻ യൂറോപ്യൻ കോളനി ആയതിനു ശേഷം അവർ വളർത്തുന്ന ആടുകളേയും കോഴികളേയും പിടിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .
പെൺ തൈലാസിനുകൾ ഒരു പ്രസവത്തിൽ 4 കുഞ്ഞുങ്ങൾ വരെ ഉണ്ടാവാറുണ്ട് പകുതി വളർച്ച എത്തുന്നവരെ അമ്മ തന്റെ കുഞ്ഞുങ്ങളെ വയറിനോട് ചേർന്ന് ഒരു സഞ്ചിയിൽ ചുമന്നാണ് നടക്കുന്നത്.
ആധുനിക രൂപത്തിലുള്ള തൈലാസിൻ ആദ്യമായി പ്രത്യക്ഷപെട്ടത് 4ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ്. 1990 കളുടെ തുടക്കത്തിൽ വടക്കുപടിഞ്ഞാറൻ ക്യൂൻസ്ലാൻറി ലെ നാഷണൽപാർക്ക് പുൽതകിടി നിർമ്മാണത്തിനിടയിൽ പഴക്കം ചെന്ന 7 ഫോസിലുകൾ കണ്ടെത്തിയിരുന്നു കാർബൺ ഡേറ്റിങ്ങ് വഴി നടന്ന പരിശോധനയിൽ 23ദശലക്ഷം മുൻപുതാണെന്നു തെളിഞ്ഞു ഇപ്പോൾ ഉള്ളതിൽ വച്ചു വളരെ ചെറുതായിരുന്നു അവ. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ അപ്പർ ഈസ്റ്റ് ആലിഗേറ്റർ റീജിയൺ, ഡീഫ് അണഡർ ക്രീക്ക്, കഡൽ റിവർ ക്രോസിംഗ് എന്നിവടങ്ങളിലേ പാറകളിൽ തൈലാസിന്റെ പുരാതന ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരു കാലത്ത് വ്യാപകമായി ഓസ്ട്രേലിയൻ ഉപഭൂഖണ്ഡത്തിലും, ടാസ്മാനിയ, പാപുവന്യൂഗിനിയ എന്നിവടങ്ങളിൽ വ്യാപകമായി വസിച്ചിരുന്നു.

“ബെൻജമിൻ “
ഏലിയാസ് ചർച്ചിൽ 1933ൽ കെണിവച്ചു പിടിച്ച അവസാനത്തെ തൈലാസിൻ ആണ് ബെൻജമിൻ. റോബർട്ട് ആലിസൺ റീഡ് മൃഗശാലയിൽ മൂന്ന് വർഷത്തോളം ജീവിച്ചു. 1936 സെപ്റ്റംബർ 7 അവസാനത്തെ തൈലാസിനും മരണപ്പെട്ടു. 1936 സെപ്റ്റംബർ 7 മുതൽ പ്രകൃതി സ്നേഹിയായ ഡേവിഡ് ഫളേയ് യുടെ നേതൃത്വത്തിൽ ദേശീയ വംശനാശ ജീവി ദിനമായി നടത്തി വരുന്നു. 
1983 – അമേരിക്കയിലെ പ്രമുഖ മാദ്ധ്യമമായ മെഗുൾ ടെഡ് ടർണർ ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി തൈലാസിൻ ഇന്നും നിലനിൽക്കുന്നുണ്ടെന്ന് തെളിവു നൽകുന്നവർക്ക് $100,000 പ്രതിഫലം പ്രഖ്യാപിച്ചു 2005 വരെ പലരും ശ്രമിക്കുകയുണ്ടായെങ്കിലും തെളിവൊന്നും ലഭിച്ചില്ല. ലോകപ്രശസ്ഥ കടുവാ വേട്ടക്കാരൻ മൈക്കൽ മോസ്സ് 20 വർഷ മായി സ്വജീവിതം തന്നെ മാറ്റി വച്ചിരിക്കുകയാണ് ഇവയെ തിരയുന്നതിനായി. ഇദ്ധേഹത്തിന്റെ അഭിപ്രായത്തിൽ ഓസ്ട്രേലിയയുടെ വൻകരയുടെ മറ്റു ഭാഗങ്ങൾ, വിക്ടോറിയയുടെ നാട്ടിൻ പുറങ്ങൾ എന്നിവടങ്ങളിൽ ആർക്കും പിടികൊടുക്കാതെ അവരുണ്ട്. മിസ്റ്റർ മോസ്സിന്റെ കയ്യിൽ തൈലാസ്സിന്റെ താണെന്നു അവകാശപ്പെടുന്ന ഡാഷ് ക്യാം ദ്യശ്യങ്ങളുമുണ്ട് ഏതാനും വർഷങ്ങൾക്ക് മുൻപ് ഫിഷറീസ് റോഡിലെ റിൻഷാദ് പ്രമോണ്ടറിക്ക് സമീപം സ്ടെസ്ലലക്കി പുൽപറമ്പിലൂടെ കടന്നു പോകുന്നതാണ് ദൃശ്യത്തിൽ
ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടു കൂടെ തൈലാസിനെ ക്ലോൺ ചെയ്തെടുക്കാനുള്ള ചർച്ച ഒരു ഭാഗത്ത് നടക്കുന്നുണ്ട് ഓസ്ട്രേലിയൻ മ്യൂസിയത്തിൽ ഒരു തൈലാസിൻ ‘കുഞ്ഞിനെ ആൽക്കഹോളിൽ പ്രിസർവ്വ് ചെയ്തു വച്ചിട്ടുണ്ട്.1866 മുതൽ ഇതിന്റെ കോശം ഉപയോഗിച്ച് ക്ലോൺ ചെയ്യാനുള്ള ഊഹാപോഹങ്ങൾ നടക്കുന്നുണ്ട് .
മൺമറഞ്ഞു പോയ ഇവയെ തിരിച്ചു കൊണ്ടുവരുന്നതിനായി 1999ൽ ഓസ്ട്രേലിയൻ മ്യൂസിയം ഒരു പദ്ധതി ആവിഷ്കരിക്കുകയുണ്ടായി ഇതിന്റെ ഫലമായി 2002 ൽ വിജയകരമായി തൈലാസിൻ ജീൻ വേർതിരിച്ചെടുക്കാൻ സാധിച്ചു. ഇനി ഇതിന്റെ പകർപ്പുണ്ടാക്കി അതുവഴി ക്രോമസോം ഉൽപ്പാദിപ്പിച്ച് ഈ ജനിതക ദ്രവ്യം ടാസ്മാനിയൻ പിശാചിന്റെ മുട്ടയിലേക്ക് നൽകി കൊടുക്കുക വഴി തൈലാസിന്റെ ജനനമാണ് ലക്ഷ്യം.

Movie. : The Hunter (2011) Adventure

കടപ്പാട്: ഓസ്ട്രേലിയൻ മ്യൂസിയം വെബ്, ന്യൂസ് പേപ്പറുകൾ

ഹണി ബാഡ്ജെര്‍ എന്ന തറക്കരടി

 

തകര്‍ക്കാന്‍ പറ്റാത്ത ആത്മവിശ്വാസം.ഭയം എന്ന വികാരം എന്താണെന്ന് അറിയില്ല.ആരോടും പൊരുതാനുള്ള ധൈര്യം ഇതൊക്കെയാണ് ഹണി ബാഡ്ജെര്‍ എന്ന തറക്കരടിയുടെ സ്വഭാവങ്ങള്‍.ഒന്നിനെയും ഭയപ്പെടാത്ത ജീവി എന്ന നിലയില്‍ 2012ല്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റി.രാജവെമ്പാലയാണെങ്കിലും ശരി.കാട്ടിലെ രാജാവായ സിംഹമായാലും ശരി ഹണി ബാഡ്ജറിന് പ്രശനമല്ല.വജ്രം പോലുള്ള പല്ലുകള്‍ കൊണ്ട് ഇരയുടെ എല്ല് പോലും പൊടിച്ച് തിന്ന് കളയും ഹണി ബാഡ്ജെര്‍.എട്ടു മുതല്‍ പതിനഞ്ചു കിലോഗ്രാം തൂക്കം ഉണ്ടാകും ഈ ജീവിക്ക്.ഇടത്തരം നായയുടെ വലിപ്പവും. 
മൂര്‍ച്ചയുള്ള കത്തിപോലുള്ള നഖങ്ങള്‍ കൊണ്ട് മണ്ണില്‍ കുഴികള്‍ ഉണ്ടാക്കും.വിശ്രമം ഒക്കെ ആ കുഴിക്കകത്താണ്.

പാമ്പ്,പക്ഷികള്‍,എലി,തവള,ആമ തുടങ്ങിയ എന്തും ഹണി ബാഡ്ജറിന്‍റെ ആഹാരമാണ്.ഇരയുടെ എല്ലും ,പല്ലും,നഖവും തൂവലും ഒക്കെ നിമിഷങ്ങള്‍ കൊണ്ട് അകത്താക്കും.കണ്ണില്‍ കാണുന്ന ഏതു ജീവിയും പിടിച്ച് കൊല്ലുന്നതിനാല്‍ കില്ലിംഗ് മെഷീന്‍ എന്ന പേരും ഉണ്ട് ഈ തറക്കരടിക്ക്.തേന്‍ ഇഷ്ട്ട വിഭവമാണ്.ഹണി ഗൈഡ് ബേര്‍ഡ് എന്ന പക്ഷി,തേനുള്ള സ്ഥലം ഈ തറക്കരടിക്ക് കാണിച്ച് കൊടുക്കും എന്ന് പറയപ്പെടുന്നു.അഴുകിയ മാംസം ഭക്ഷിക്കുന്നതിനാലും ,തറയില്‍ കുഴി തോണ്ടുന്നതിനാലും ശവക്കുഴി തോണ്ടുന്ന മൃഗം എന്ന പേരും ഉണ്ട് ഹണി ബാഡ്ജറിന്.ഈ തറക്കരടിക്ക് ശത്രുക്കള്‍ ഇല്ല എന്ന് തന്നെ പറയാം.ശത്രുവിനോട് പൊരുതാന്‍ കഴിയാതെ വരുമ്പോള്‍ ഗുധദ്വാരത്തിനടുത്തുള്ള ഒരു ഗ്രന്ധിയില്‍ നിന്ന് ഒരു സ്രവം പുറപ്പെടീക്കും.അസഹ്യമായ ദുര്‍ഗ്ഗന്ധം കൊണ്ട് ശ്വാസം കിട്ടാതെ ശത്രു ഓടി രക്ഷപ്പെടുകയാണ്പ തിവ്.പാമ്പിന്‍ വിഷത്തിനെതിരെ പ്രതികരിക്കുന്ന ചില പധാര്തങ്ങള്‍ ഹണി ബാഡ്ജറിന്‍റെ ശരീരത്തിലുണ്ട്.അതുകൊണ്ട് പാമ്പിന്‍ വിഷത്തെ ഇത് ഭയപ്പെടില്ല.കാല്‍ ഇഞ്ചു കട്ടിയുള്ള തോലാണ് ഈ ജീവിക്കുള്ളത്.ശത്രുക്കള്‍ക്ക് പെട്ടന്ന് ഇവയെ കടിയെല്‍പ്പിക്കാന്‍ സാധ്യമല്ല.പ്രസവത്തില്‍ ഒന്നോ രണ്ടോ കുട്ടികള്‍ ഉണ്ടാകും.ആറുമാസമാണ് ഗര്‍ഭകാലം.ഇരുപത് മുതല്‍ ഇരുപത്തിയഞ്ചു വര്ഷം വരെ ഇവ ജീവിച്ചിരിക്കാറുണ്ട്.

വംശനാശം നേരിടുന്ന കടൽജീവികളും ആവാസവ്യവസ്ഥയും

കടലിലെ ജീവികളെക്കുറിച്ചും സസ്യങ്ങളുൾപ്പെടെയുള്ള കടലിലെ ജൈവ ലോകത്തെക്കുറിച്ചുള്ള സെൻസസ്‌ ഒരു പക്ഷേ ചരിത്രത്തിൽ ആദ്യമാകും പഠിക്കാൻ രണ്ടായിരത്തിൽ തുടക്കമിട്ടത്‌. 80 രാജ്യങ്ങളിലായി 2700 ശാസ്ത്രജ്ഞന്മാരാണ്‌ പങ്കെടുത്തത്‌. 538 സമുദ്രപര്യവേഷണങ്ങൾ വേണ്ടിവന്നു. 2600 പഠന റിപ്പോർട്ടുകൾ ശാസ്ത്രസംഘങ്ങൾ തയാറാക്കി. ഈ സെൻസസിന്റെ പ്രത്യേകത കൺമറയത്തും കാണാമറയത്തുമുള്ള ഓരോ സമുദ്രജീവി വർഗ്ഗത്തിനും ഒരു ജനിതക സൂചകം ഏർപ്പെടുത്തകയെന്നതാണ്‌. ഓരോ ജീവിയുടെയും ജനിതക സവിശേഷതകൾ വ്യക്തമായി ക്രോഡീകരിക്കപ്പെടുന്നു. സാങ്കേതികസൗകര്യമായ ഇത്‌ ജനിതക ബാർ കോഡിങ്ങ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. ചിത്രങ്ങൾ സഹിതം ഓരോ ജീവികളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്നതാണ്‌ ഇത്‌. കൂടുതൽ വിവരങ്ങൾക്ക്‌ അനുബന്ധ വെബ്സൈറ്റുകളിലേക്ക്‌ കടക്കാനുള്ള സൗകര്യവുമുണ്ട്‌. സെൻസസ്‌ ഓഫ്‌ മറൈൻ ലൈഫ്‌ എന്ന പേരിൽ നടപ്പിലാക്കിയ കണക്കെടുപ്പ്‌ കടൽപക്ഷികളെ നേരിട്ട്‌ നിരീക്ഷിക്കുന്നതിലൂടെയും അവലോകനത്തിലൂടെയുമാണ്‌ അന്തിമ വിശകലനത്തിലെത്തുക. മാത്രമല്ല സമുദ്രജീവന്റെ ഇത്‌ വരെയുള്ള പരിണാമവും അതിജീവനവും പഠന വിധേയവുമാക്കുന്നുണ്ട്‌.

കടൽ സെൻസസ്‌ റിപ്പോർട്ട്‌ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ പുറത്ത്‌ കൊണ്ട്‌ വന്നിരിക്കുന്നത്‌. കരയിലെ പ്പോലെ ത്തന്നെ കടലിലും ജീവജാലങ്ങൾ സുരക്ഷിതമല്ല. അവ വൻതോതിൽ വംശനാശം നേരിട്ട്‌ കൊണ്ടിരിക്കുകയാണ്‌. വിവിധ കടൽ സസ്യങ്ങളുടെയും നിലനിൽപ്പ്‌ അപകടത്തിലാണ്‌. ഒരു തരത്തിൽ പറഞ്ഞാൽ കരയിലെക്കാൾ അപകടകരമാണ്‌ കടലിലെ ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും സ്ഥിതി. കരയിലെപ്പോലെ വംശനാശം നേരിടുന്ന സസ്യ-ജീവികളെ പ്രതിപാദിപ്പിക്കുന്ന റെഡ്‌ ഡാറ്റാ ബുക്കൊന്നും കടൽജീവികളെക്കുറിച്ചില്ല. കടൽ ജീവികളുടെ ആദ്യസമഗ്ര സർവേയിൽ കണക്കുകളിലെത്തിയത്‌ 2,30,000 കടൽ ജീവിവംശങ്ങളാണ്‌. ഇതിൽ 5600 എണ്ണം ശാസ്ത്രലോകത്തിന്‌ ഇന്നേവരെ പരിചിതമല്ലാത്തവയാണ്‌. 43,750 ജീവികൾ കടുത്ത വംശനാശ ഭീഷണിയിലെന്നാണ്‌ സർവേ റിപ്പോർട്ട്‌ പറയുന്നത്‌.
സമുദ്രജീവി വംശങ്ങളിൽ അഞ്ചിലൊന്ന്‌ ഞണ്ടുകളും കൊഞ്ചുകളുമാണ്‌. തൊട്ടടുത്ത്‌ കണവയാണ്‌. കടൽ ഒച്ചുകൾ, നീരാളികൾ എന്നിവ അടുത്തതായി ഉണ്ട്‌. സ്രാവുകൾ അടക്കമുള്ള മൽസ്യവിഭാഗം ജൈവവൈവിധ്യത്തിന്റെ 12 ശതമാനമേ വരൂ. സൂഷ്മജീവികളായ ആൽഗകൾ, പ്രോട്ടോസോവ എന്നിവ ആകെ കടൽസസ്യങ്ങളിൽ 10 ശതമാനവും പവിഴപ്പുറ്റുകൾ അഞ്ച്‌ ശതമാനവും വരും. നക്ഷത്രമൽസ്യം, കടൽച്ചേന തുടങ്ങിയവ മൂന്ന്‌ ശതമാനവും വരും.

ജെല്ലി മത്സ്യങ്ങൾ അഞ്ച്‌ ശതമാനം തിമിംഗലങ്ങൾ, കടൽ സിംഹങ്ങൾ, കടൽപ്പക്ഷികൾ, കടലാമകൾ എന്നീ ജീവജാലങ്ങൾ 2 ശതമാനം വരും. കടലിലെ ജീവജാലങ്ങളെക്കുറിച്ചുള്ള സർവേകളിൽ വെളിപ്പെട്ട മറ്റൊരു വസ്തുത കടൽ വൻ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കത്തക്ക രീതിയിലുള്ള മാലിന്യക്കൂമ്പാരമായിക്കൊണ്ടിരിക്കുന്നുവെന്നാണ്‌. അത്ഭുതപ്പെടുത്തുന്നത്‌ കടലിൽ ഒഴുകി നടന്നിരുന്ന ടൺക്കണക്കിന്‌ പ്ലാസ്റ്റിക്കിന്റെ 99 ശതമാനവും ഇപ്പോൾ കാണുന്നില്ല എന്നതാണ്‌. മത്സ്യങ്ങൾ ഉൾപ്പെടെയുള്ള കടൽജീവികൾ ഇവ ഭക്ഷിച്ചിരിക്കാമെന്നാണ്‌ ശാസ്ത്രസംഘം എത്തിയിരിക്കുന്ന നിഗമനം. പ്ലാസ്റ്റിക്കുകൾ മത്സ്യങ്ങളുടെ ഉള്ളിൽ എത്തിയിട്ടുണ്ടെങ്കിൽ മത്സ്യം ഉൾപ്പെടുന്ന ലോകഭക്ഷ്യ ശൃംഖലയിലെ അംഗമായ മനുഷ്യനും ജീവന്‌ ഭീഷണിയാണ്‌.

വർഷം തോറും ലോകത്ത്‌ 30 കോടി ടൺ പ്ലാസ്റ്റിക്‌ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്‌. ഉപയോഗിച്ച്‌ കഴിഞ്ഞ പ്ലാസ്റ്റിക്‌ മാലിന്യം വലിച്ചെറിയുന്നത്‌ തോടുകളിലൂടെയും നദികളിലൂടെയും ഒഴുകി കടലിലെത്തുന്നു. സമുദ്രങ്ങളുടെ പല ഭാഗത്തും ഈ വേസ്റ്റ്‌ പ്ലാസ്റ്റിക്‌ പാറകൾ തന്നെ രൂപപ്പെട്ടിട്ടുണ്ട്‌. കടലിൽ സെൻസസ്‌ നടത്തിയ ഗവേഷകർ എല്ലാ സമുദ്രങ്ങളിലും പ്ലാസ്റ്റിക്കിനായി വലവീശി ലക്ഷക്കണക്കിന്‌ ടൺപ്ലാസ്റ്റിക്‌ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. നാല്‌ കപ്പലുകളിലായിപ്പോയ ശാസ്ത്രസംഘം മാസങ്ങൾകൊണ്ട്‌ ശേഖരിച്ചത്‌ 40,000 ടൺ പ്ലാസ്റ്റിക്കായിരുന്നു. കടലിലെത്തുന്ന പ്ലാസ്റ്റിക്കുകൾ സൂക്ഷമകിരണത്തിന്റെയും തിരമാലകളുടെയും ഫലമായി വളരെ ചെറുകഷ്ണങ്ങളായി മാറുന്നു. ഇത്തരം കഷ്ണങ്ങൾ കണ്ടാൽ മൽസ്യങ്ങൾ ഉൾപ്പെടെയുള്ള കടൽജീവികൾക്ക്‌ തങ്ങളുടെ ഭക്ഷണമായി തോന്നുമത്രെ. ഓരോ വർഷവും എത്രത്തോളം പ്ലാസ്റ്റിക്‌ കടലിലെത്താറുണ്ടെന്നതിന്‌ കണക്കൊന്നുമില്ലെങ്കിലും കഴിഞ്ഞ അര നൂറ്റാണ്ട്‌ കാലമായി കടലിലേക്ക്‌ പ്ലാസ്റ്റിക്‌ ഒഴുകിക്കൊണ്ടിരിക്കുന്നു. ഇത്‌ കടൽജീവികളുടെ വംശനാശത്തിന്‌ പ്രധാന കാരണമാണ്‌.
കരയിലെ ജീവജാലങ്ങളുടെ നിലനിൽപ്പ്‌ കടലിലെ ആവാസവ്യവസ്ഥയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌. മനുഷ്യനുൾപ്പെടെയുള്ള കരയിലെ എല്ലാ ജീവജാലങ്ങളുടെയും ജീവൻ കടലിന്റെ ദാനമാണ്‌. കരയിലെ സുഖകരമായ കാലാവസ്ഥയും ശുദ്ധജല സ്ത്രോതസ്സും കടലിന്റെ കനിവാണ്‌. നമുക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്ന മഴയിൽ വന്ന്‌ കൊണ്ടിരിക്കുന്ന കുറവ്‌ കടൽ വ്യതിയാനങ്ങളിലെ അമ്പരപ്പിക്കുന്ന മാറ്റം കാരണമാണ്‌ സംഭവിക്കുന്നത്‌. ആഗോളതാപനത്തിന്‌ കാരണമായ കാർബൺ ഡൈ ഓക്സൈഡിന്റെ 50 ശതമാനത്തിലേറെ വലിച്ചെടുത്ത്‌ ഓക്സിജനാക്കി ജീവജാലങ്ങൾക്ക്‌ നൽകുന്നത്‌ കടലിലെ ആൽഗകൾ അടക്കമുള്ള സസ്യങ്ങളാണ്‌. ഓക്സിജൻ, കാർബൺഡൈഓക്സൈഡ്‌ സംതുലനാവസ്ഥ നിലനിർത്തുന്നതിൽ കടൽവഹിക്കുന്ന പങ്ക്‌ അത്ഭുതകരമാണ്‌.

കടലിലെ സസ്യ-ജീവ ആവാസവ്യവസ്ഥ നിലനിന്നാലെ കരയിലെ ജീവിതം സുരക്ഷിതമാകൂ എന്ന്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു. കടൽ ജീവികളുടെയും സസ്യങ്ങളുടെയും നാശം സമുദ്രങ്ങളുടെ സ്വാഭാവിക നിലനിൽപ്പിനെയും ഒഴുക്കിനെയും ഇല്ലാതാക്കും. ഇത്‌ കരയെ ദോഷകരമായി ബാധിക്കും. കരയിലെ മനുഷ്യന്റെ ഇടപെടലുകളാണ്‌ കടലിന്റെ പാരിസ്ഥിതിക സംതുലനാവസ്ഥയെ തകിടം മറിക്കുന്നതും അവിടെ മാലിന്യക്കൂമ്പാരമാക്കുന്നതും.

By : വലിയശാല രാജു

ബ്ലാക്ക് മാമ്പ

മരണത്തിന്‍റെ ചുംബനം ” എന്നാണ് ആഫ്രിക്കക്കാര്‍ ബ്ലാക്ക് മാമ്പ പാമ്പിനെ വിശേഷിപ്പിക്കുന്നത്.ഈ പാമ്പിന്റെ കടിയേറ്റാല്‍ മരണം ഏതാണ്ടുറപ്പാണ്.വെട്ടൊന്ന് തുണ്ടം രണ്ട് എന്ന സ്വഭാവമാണ് ബ്ലാക്ക് മാമ്പക്ക്.ലോകത്തിലേക്ക് വെച്ച് തന്നെ ഏറ്റവും ശൌര്യം കൂടിയ പാമ്പ് എന്ന് തന്നെ പറയാം ബ്ലാക്ക് മാമ്പയെ. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമാണ് ഇവയെ കണ്ടുവരുന്നത്‌ . പാമ്പുകളുടെ കൂട്ടത്തില്‍ ഏറ്റവും വേഗതയേറിയ പാമ്പാണ് ബ്ലാക്ക് മാമ്പ. മണിക്കൂറില്‍ പതിനൊന്ന് കിലോമീറ്റര്‍ വേഗതയില്‍ ഇതിന് ഓടാന്‍ കഴിയും.അത് റെക്കോര്‍ഡ് ആണ് .


വിഷപാമ്പുകളില്‍ വെച്ച് രണ്ടാമത്തെ ഏറ്റവും നീളം കൂടിയ പാമ്പ് എന്ന വിശേഷണവും ഉണ്ട് മാമ്പക്ക്.ഒരു കാര്യത്തോടും പൊരുത്തപ്പെടാന്‍ മാമ്പക്ക് കഴിയില്ല.ദേഷ്യം തന്നെ കാരണം. ഈ പാമ്പ് മനുഷ്യനെ പിന്തുടര്‍ന്ന് വന്നു കടിക്കാറുണ്ട് എന്നൊക്കെ ആഫ്രിക്കയിലെ ജനങ്ങള്‍ പറയുമെങ്കിലും അത് തെറ്റാണ്.ശത്രുവിനെ കണ്ടാല്‍ ശരീരത്തിന്റെ വലിയൊരു ഭാഗം ഇത് ഉയര്‍ത്തിപ്പിടിക്കും.ശൌര്യം നിറഞ്ഞ ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇണ ചേരുന്ന കാലത്ത് പെണ്ണിന് വേണ്ടി ആണ്‍പാമ്പുകള്‍  സംഘട്ടനത്തില്‍ ഏര്‍പ്പെടാറുണ്ട്.പെണ്ണിനെ ശരീരം മുഴുവന്‍ പരിശോധിക്കുന്ന സ്വഭാവവും ഈ പാമ്പുകള്‍ക്കിടയിലുണ്ട്.


ഇണചേര്‍ന്ന് കഴിഞ്ഞാല്‍ ആണ്‍പാമ്പ് ഉടന്‍ സ്ഥലം വിടുകയാണ് പതിവ്.ചുറ്റിപറ്റി അവിടെ തന്നെ നിന്നാല്‍ പെണ്‍
പാമ്പിന്‍റെ കടി കിട്ടും എന്നത് തന്നെ കാരണം.ആഫ്രിക്കയിലെ ജനങ്ങള്‍ ഈ പാമ്പുകളെ തല്ലിക്കൊല്ലുന്നതും ,മുട്ടകള്‍ ഒക്കെ നശിപ്പിക്കുന്നതും പതിവാണ്.ഈ പാമ്പിനെ ഒരാള്‍ കൊന്നാല്‍ രാത്രി ആകുമ്പോള്‍ അതിന്‍റെ ഇണ വീട്ടിലെത്തി ഉറങ്ങിക്കിടക്കുന്ന കുടുംബാങ്ങങ്ങളെ ഒക്കെ വകവരുത്തും എന്ന വിശ്വാസവും ആഫ്രിക്കന്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. മാരകമായ വിഷമാണ് ഈ പാമ്പിന്റെത്.ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതും മാമ്പയുടെ കടിയേറ്റ് തന്നെ.ഇതിന്‍റെ വിഷം നാഡീവ്യൂഹത്തെയാണ് ബാധിക്കുക.കടിയേറ്റാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ നല്ല ബുദ്ധിമുട്ട് ഉണ്ട്.ബ്ലാക്ക് മാമ്പ അഥവാ മരണത്തിന്റെ ചുംബനം …. ഒരു കടി മതി… എല്ലാം അവസാനിക്കാന്‍.

വാണ്ടറിംഗ് സ്പൈഡര്‍

2015 ല്‍ നടന്ന ഒരു സര്‍വ്വേ പ്രകാരം ലോകത്ത് 45700 തരം എട്ടുകാലികള്‍ ഉണ്ട്.അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ടങ്ങളിലും ഇവയ്ക്ക് ജീവിക്കാന്‍ കഴിയും.തീരെ വിഷമില്ലാത്തതും ,മാരക വിഷമുള്ളതും ഇവയില്‍ ഉള്‍പ്പെടും.എട്ടുകാലികളുടെ കൂട്ടത്തില്‍ ഏറ്റവും മാരകമായ വിഷം ഉള്ളത് തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന വാണ്ടറിംഗ് സ്പൈഡര്‍ എന്ന എട്ടുകാലിക്കാണ്. 1996 ല്‍ ആണ് ഇവയെ ആദ്യമായി കണ്ടെത്തിയത്.അതിന് ശേഷം ഇന്ന് വരെ ഏഴായിരത്തിന് മുകളില്‍ മനുഷ്യരെ ഈ എട്ടുകാലി കടിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.അതില്‍ പതിമൂന്നിന് മുകളില്‍ ആളുകള്‍ മരണപ്പെട്ടു.വാണ്ടറിംഗ് എന്നാല്‍ അലഞ്ഞു നടക്കുന്നവന്‍ എന്നാണ് അര്‍ഥം.ആയുധമെന്തിയവന്‍ എന്ന അര്‍ത്ഥത്തിലും ഈ എട്ടുകാലിക്ക് പേരുണ്ട്.ഗ്രീക്ക് ഭാഷയില്‍ കൊലയാളി എന്നാണു ഈ എട്ടുകാലിയെ വിളിക്കുന്നത്‌.വാണ്ടറിംഗ് സ്പൈഡര്‍ വല നെയ്ത് ഇരയെ പിടിക്കാറില്ല.ഇരയുടെ പിന്നാലെ ഓടി അതിനെ പിടിച്ചു തിന്നുകയാണ് പതിവ്.പകല്‍സമയം എവിടെയെങ്കിലും ഒക്കെ ഒളിഞ്ഞിരിക്കും.രാത്രിയില്‍ ആണ് ഇര തേടാന്‍ ഇറങ്ങുക.ശത്രുവിനെ കണ്ടാല്‍ മുന്നിലുള്ള രണ്ടു കാലുകള്‍ മേല്‍പ്പോട്ട്‌ ഉയര്‍ത്തി ശൌര്യം പ്രകടിപ്പിക്കും.വൈദ്യശാസ്ത്ര ലോകം ഏറെ ഉറ്റുനോക്കുന്ന ഒരു എട്ടുകാലിയാണ് ഇത്.


ഇതിന്‍റെ വിഷം പുരുഷന്മാര്‍ക്ക് ലൈഗീകോത്തെജനമായി ഉപയോഗിക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്.പ്രകൃതിദത്തമായ ഒരു വയാഗ്ര ഏത് നിമിഷവും പ്രതീക്ഷിക്കാം എന്ന് വൈദ്യ ലോകം ഉറപ്പ് നല്‍കുന്നു.പുരുഷമാര്‍ക്ക് ഇതിന്‍റെ കടിയേറ്റാല്‍ ലൈഗീക അവയവത്തെയും അതുമായി ബന്ധപ്പെട്ട ഹോര്‍മോനുകളെയും വിഷം ബാധിക്കാറുണ്ട്.വിഷബാധ ഏറ്റാല്‍ നാല് മണിക്കൂറിലേറെ നീണ്ടു നില്‍ക്കുന്ന ”ഉത്തേജനം ” വേദനാജനകവും ഭീകരവും ആണെന്നാണ്‌ ഈ എട്ടുകാലിയുടെ കടിയേറ്റവര്‍ പറയുന്നത്.ലൈഗീഗ പ്രശ്നങ്ങള്‍ നേരിടുന്ന പുരുഷവിഭാഗം ഇന്ന് ഏറെ പ്രതീക്ഷയില്‍ ആണ്.ഏതു സമയവും പ്രതീക്ഷിക്കാവുന്ന ആ അത്ഭുതമരുന്നിന്റെ വരവും കാത്ത്.

കംഗാരു എലി

തന്റെ ജീവിതകാലത്ത് ഒരിക്കൽ പോലും ഒരു തുളളി വെളളം കുടിക്കാത്ത ഏക ജീവിയാണ് ഈ ഇത്തിരിക്കുഞ്ഞൻ സഞ്ചി മൃഗം. അവക്ക് ജീവിക്കാനാവശ്യമായ മുഴുവൻ വെളളവും അവ തിന്നുന്ന ഉണങ്ങിയ വിത്തുകളിൽ നിന്നും അന്നജം ,കൊഴുപ്പ് എന്നിവയിൽ നിന്ന് അവയുടെ ശരീരത്തിൽ നിന്ന് തന്നെ ഉൽപാദിപ്പിക്കുന്നു . രാത്രിയിലാണ് ആഹാരം തേടിയിറങ്ങുന്നത് പകൽ സമയങ്ങളിൽ മാളത്തിൽ തന്നെ കഴിഞ്ഞ് കൂടുന്നതിനാൽ ശരീരത്തിലെ ഈർപ്പം നഷ്‌ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്യും . വടക്കേ അമേരിക്കയിലാണ് ഇവ ധാരാളം കാണപ്പെടുന്നത് .. സ്വന്തമായി കൊച്ചുമാളമുണ്ടാക്കി ഒറ്റക്ക് കഴിയാനാണ് പാവത്തിന് താൽപര്യം .. കംഗാരുവിനെപ്പോലെ കാലുകൾ നീളമുളളതും കൈകൾ ചെറുതുമാണ് ചാടി ചാടിയാണ് നടപ്പ് … സഞ്ചി മൃഗമാണ് [Marsupialia ] ഉദരത്തിലുളളസഞ്ചിയിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു. നിരുപദ്രവകാരിയായ കംഗാരു എലിക്ക് ധാരാളം ശത്രുക്കളുണ്ട്. പരുന്തുകളും , പാമ്പുകളും , കുറുക്കൻമാരും ….

പിരാന

പേര് കേൾക്കുമ്പോഴേക്കും ഒരുൾക്കിടിലത്തോടെ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്ന ഒരു ചിത്രമാണ് പിരാന മത്സ്യം . തെക്കെ അമേരിക്കയിലെ ആമസോൺ നദിയിലാണ് പിരാനയെ കൂടുതലായും കണ്ടു വരുന്നത് . ശുദ്ധജല മത്സ്യമാണ് പിരാന . 6 മുതൽ 12 ഇഞ്ച് വരെ വലിപ്പം വരും … കൂട്ടത്തോടെയാണ് സഞ്ചാരം . വിശപ്പ് കൂടുതലാണ് ഇവക്ക് .. ആക്രമണോത്സുകത വളരെ കൂടുതലാണ് പിരാനക്ക് . മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളേയും സധൈര്യം കൂട്ടത്തോടെ ഇവ ആക്രമിക്കും .. വളരെയേറെ മൂർച്ചയേറിയ ഉറപ്പുളള പല്ലുകളാണ് ഇവക്കുളളത്. ഏതെങ്കിലും വലിയയൊരു മൃഗത്തെ കയ്യിൽ കിട്ടിയാൽ നിമിഷ നേരം മതി അസ്തികൂടമാക്കി മാറ്റുവാൻ .. രക്തത്തെ പെട്ടെന്ന് തിരിച്ചറിയാൻ കഴിവുണ്ട് പിരാനക്ക് .. ഭൂമിയിലെ 28,000 ഇനം മത്സ്യങ്ങളിൽ ഏറ്റവും കുപ്രസിദ്ധി നേടിയ മത്സ്യമാണിത് കീഴ്താടി മേൽതാടിയേക്കാൾ നീളമുണ്ടാകും .. അപൂർവ്വമായേ ഇവ മനുഷ്യരെ ആക്രമിച്ചിട്ടുളളൂ

മൂളക്കുരുവി

ലോകത്തിലെ ഏറ്റവും ചെറിയ പക്ഷിയാണ് ഹമ്മിംഗ് ബേർഡ് (bee humming bird) മൂന്നിഞ്ച് ആണ് വലിപ്പം . ഏറ്റവും ചെറിയത് ബീഹമ്മിംഗ് ബേർഡാണ് 5 സെന്റിമീറ്ററാണ് ഇവയുടെ വലിപ്പം . ആള് ഇത്തിരിക്കുഞ്ഞനാണെങ്കിലും വിശേഷണങ്ങൾ ഒത്തിരിയാണ്. പുറകോട്ട് പറക്കാൻ കഴിയുന്ന ലോകത്തിലെ ഏക പക്ഷിയാണ് കക്ഷി . ഒരു സെക്കന്റിൽ ഇങ്ങേരുടെ ചിറകടി എത്രയാണെന്ന് കേൾക്കണോ ? സെക്കന്റിൽ 80 തവണ .. ആള് ചെറുതാണെങ്കിലും മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ പറക്കും . വളരെ ശക്തിയായി തുടരെ തുടരെ ചിറകടിക്കാൻ കഴിയുന്നതിനാലാണ് അവക്ക് വശങ്ങളിലേക്കും പിന്നോട്ടും തെന്നിപ്പറക്കാൻ കഴിയുന്നത്. ഈ ചിറകടി കേൾക്കാൻ ഒരു പ്രത്യേക മൂളലാണ് .

.. ഒരു ദിവസം സ്വശരീരത്തേക്കാളേറെ പത്തിരട്ടിയിലധികം തേൻ കക്ഷി അകത്താക്കും . ചെറിയ പ്രാണികളും ചിലന്തികളുമാണ് ഇഷ്ടഭക്ഷണം .. ഹമ്മിംഗ് ബേർഡിന്റെ കുഞ്ഞു ഹൃദയം മിനുട്ടിൽ ആയിരത്തിലധികം മിടിക്കും .. ഈ ഇത്തിരിക്കുഞ്ഞന്റെ വിശേഷങ്ങൾ പറഞ്ഞാലും തീരാത്തത്രയുണ്ട് … ആൺപക്ഷിയും പെൺപക്ഷിയും ഒരേ ചന്തമാണ് . ഇടതൂർന്ന ഇലകൾക്കിടയിൽ ചിലന്തിവലകളും ചെറിയ ഇലകളും എല്ലാം ചേർത്ത് ചെറിയ കപ്പ് പോലെയുളള കൂടാണ് പെൺപക്ഷി നിർമ്മിക്കുക .. സാധാരണയായി 2 മുട്ടയിടും പല്ലിമുട്ടകൾ പോലെ തോന്നുമെങ്കിലും ഹമ്മിംഗ് ബേർഡിനെ സംബന്ധിച്ചേടത്തോളം ആനമുട്ട തന്നെയാണത്‌ .. മൂന്നാഴ്ച്ച കൊണ്ട് കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങും സ്വശരീരത്തേക്കാൾ നീളമുളള ചുണ്ട് കൊണ്ട് പൂക്കളിൽ കൊക്ക് താഴ്ത്തി തേൻ നുകർന്ന് കുഞ്ഞിന് നൽകും അമ്മ പക്ഷി . ഇരട്ട നാവാണ് ഹമ്മിംഗ് ബേർഡിന് .. നടക്കാൻ കഴിയാത്ത പക്ഷിയാണ് ഹമ്മിംഗ് ബേർഡ് . എല്ലാവർക്കും ഉളള പോലെ ഹമ്മിംഗ് ബേർഡിനുമുണ്ട് ഭീകരനായ ഒരു ശത്രു … മറ്റാരുമല്ല നമ്മുടെ ‘ പ്രേയിംഗ് മാന്റീസ് ‘ ആണത് ( പ്രാർത്ഥിക്കുന്ന തുമ്പി പുൽചാടിയെപ്പോലെയുളള ചെറിയ ജീവി ) ഈ ഇത്തിരിക്കുഞ്ഞന്റെ രൂപസാദൃശ്യമുളള പക്ഷി വർഗ്ഗം നമ്മുടെ നാട്ടിലും കാണാം . സൺ ബേർഡ്സ് … അടക്കാ കുരുവി എന്നൊക്കെയാണ് നമ്മുടെ നാട്ടുമ്പുറങ്ങളിൽ ഇവയെ വിളിക്കാറ് …

ബ്ലാക്ക് മാംബ

നമുക്കറിയാം പാമ്പ് വർഗ്ഗങ്ങളിൽ (ഒഫിഡിയ) ധാരാളം വ്യത്യസ്തമാർന്ന ഇനങ്ങളുണ്ടെന്ന് കൊടിയവിഷമുളളവയും തീരെ വിഷമില്ലാത്തവയെല്ലാമെന്ന് . അതിൽ വിഷമുളള ഇനത്തിൽ പെട്ട ഒരു പോക്കിരി പാമ്പാണ് ബ്ലാക്ക് മാംബ ശാസ്ത്രീയ നാമം Dendroaspis Polylepis എന്നാണ് നമുക്ക് ഇങ്ങേരെ പറ്റിയൊന്ന് പഠിക്കാം . ആഫ്രിക്കയിലാണ് ബ്ലാക്ക് മാംബ കാണപ്പെടുന്നത് ധാരാളം പ്രത്യേക തകളുളള പാമ്പാണിത് . പ്രകോപനം ഒന്നും കൂടാതെ ഇങ്ങോട്ട് വന്ന് ആക്രമിക്കുന്ന ലോകത്തിലെ ഒരേയൊരു പാമ്പാണ് ബ്ലാക്ക് മാംബ . സാധാരണ പാമ്പുകൾ കടിക്കുന്നത് ഒന്നുകിൽ പ്രകോപിപ്പിക്കണം അല്ലെങ്കിൽ ചവിട്ടുമ്പോൾ പിടിക്കാൻ ശ്രമിക്കുമ്പോഴൊക്കെയാണ് എന്നാൽ ബ്ലാക്ക് മാംബക്ക്‌ ഇതൊന്നും വേണ്ട കടിക്കാൻ .. ലോകത്തിലെ ഏറ്റവും ഉഗ്രവിഷമുളള പാമ്പുകളിൽ നാലാം സ്ഥാനത്താണ് കക്ഷി (1: Death Adder 2: taipan 3: king kobra) അഞ്ച് മീറ്ററോളം നീളം ഉണ്ടാകാറുണ്ട് ഒന്നര കിലോ ഭാരവും … വളരെ പെട്ടെന്ന് തന്നെ ഒന്നിലധികം കടിയേൽപ്പിക്കുന്നതാണ് മറ്റു പാമ്പുകളിൽ നിന്ന് ബ്ലാക്ക് മാംബയെ വ്യത്യസ്തനാക്കുന്നത് ‘ മരണ ചുംബന ‘മെന്നാണ് അഫ്രിക്കക്കാര് കടിയെ വിശേഷിപ്പിക്കാറുളളത് .. മറ്റൊരു പ്രത്യേകത വേഗതയാണ് മണിക്കൂറിൽ 20 കിലോമീറ്ററാണ് വേഗത ലോകത്തിലെ ഏറ്റവും വേഗതയുളള പാമ്പാണിത് . വിഷം നാഡീവ്യവസ്ഥയെ ബാധിക്കുന്നു കടിയേറ്റാൽ പ്രഥമ ശുശ്രുഷ നൽകിയില്ലെങ്കിൽ 30 മിനുട്ട് കൊണ്ട് ആള് മരണപ്പെടും .. ശരീരത്തിന്റെ മുക്കാൽ ശതമാനവും ഉയർത്തിപ്പിടിക്കാൻ കഴിവുണ്ട് ബ്ലാക്ക് മാംബക്ക് ഉയരത്തിലുളള മരച്ചില്ലയിലേക്ക് വാലിൽ കുത്തി നിന്ന് വളരെ ഈസിയായി കയറിപ്പറ്റാൻ മിടുക്കനാണ് കക്ഷി .. മരച്ചില്ലയിൽ കൂടി ഇവ ഭൂമിയിലേക്കാൾ വേഗത്തിൽ സഞ്ചരിക്കും . തീരെ പത്തിയില്ലാത്ത ഇനമാണിത് ബ്രൗൺ ഹൗസ് പാമ്പുമായി സാമ്യമുണ്ട് .. പാമ്പുകളിൽ ബുദ്ധിമാനെന്ന് നമുക്ക് ബ്ലാക്ക് മാംബയെ വിശേഷിപ്പിക്കാം കാരണം മറ്റേത് പാമ്പിനേയും ഈസിയായി കീഴ്പ്പെടുത്താൻ സാധിക്കും കാരണം മറ്റു പാമ്പുകളുടെ ശ്രദ്ധയെ നമുക്ക് നമ്മുടെ വരുതിയിലാക്കാൻ പറ്റും ഉദാ: ചെറിയ ഒരു തുണിക്കഷ്ണം മതി മറ്റു പാമ്പുകളെ ശ്രദ്ധ ക്ഷണിക്കാൻ എന്നാൽ ബ്ലാക്ക് മാംബ തുണിക്കഷ്ണം വിട്ട് ആളുടെ മേലാകും ശ്രദ്ധിക്കുക അതു കൊണ്ട് തന്നെ വളരെ ശ്രദ്ധയോട് കൂടി മാത്രമേ പിടിക്കാൻ ശ്രമിക്കാവൂ ചെറിയ ഒരു പിഴവിന് വലിയ വില തന്നെ നൽകേണ്ടി വരും .. തണുപ്പ് കാലങ്ങളിലാണ് ഇവ ഇണ ചേരാൻ തുടങ്ങുക ആദ്യം പെൺ പാമ്പ് ഒരു തരം ഫിറമോൺ തന്റെ ഗന്ഥഗ്രന്ഥിയിൽ നിന്ന് ഉൽപാദിപ്പിക്കാൻ തുടങ്ങും ദൂരെയുളള ആൺപാമ്പിന്റെ വെമോരൊ നേസൽ എന്ന അവയവം ഫിറമോൺ തിരിച്ചറിയുകയും അവ പെൺ പാമ്പിന്റെ വാസസ്ഥലം കണ്ടെത്തി ഇണചേരുകയും ചെയ്യും .. ഒരു തവണ പത്ത് മുതൽ ഇരുപത് മുട്ട വരെയിടും 80- 90 ദിവസമെടുക്കും മുട്ട വിരിയാൻ മുട്ടയിടുമ്പോൾ കൂടെ ഉണങ്ങിയാൽ ഒട്ടിപ്പിടിക്കുന്ന ഒരു തരം ദ്രാവകം കൂടിയുണ്ടാകും അങ്ങനെ മുട്ടകൾ ഒട്ടിച്ചേർന്ന് ഒരു കൂടപോലെയാകും അത് അമ്മ പാമ്പിന് അടയിരിക്കാൻ വളരെ സൗകര്യവുമാണ് മുട്ടകൾക്ക് ഈർപ്പം തട്ടാതെ മുഴുവനായും ചുറ്റിപ്പിണഞ്ഞാണ് അടയിരിക്കാറ് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരുന്ന ആ സെക്കന്റിൽ തന്നെ അമ്മ പാമ്പ് സ്ഥലം വിടും പിന്നെ സ്വയം രക്ഷയും തീറ്റ തേടലുമെല്ലാം കുഞ്ഞിന്റെ സ്വയം ബാധ്യതയാണ് .. ബ്ലാക്ക് മാംബ എന്നത് പാമ്പ് കറുത്തതായത് കൊണ്ടല്ല മറിച്ച് കറുത്ത വായ ഉളളത് കൊണ്ടാണ് .. 11 വർഷമാണ് ബ്ലാക്ക് മാംബയുടെ ആയുസ്സ്

കഴുതപ്പുലി

 

ടൈഗർ വൂൾഫ് എന്നറിയപ്പെടുന്ന ഹയിനയെക്കുറിച്ച് നമുക്ക് ഇത്തിരി പറയാം .. ശാസ്ത്രീയ നാമം (Hyaenidae) ആഫ്രിക്കയിലാണ് ധാരാളമായി കണ്ടുവരുന്നത് പേര് പുലിയും കഴുതയുമൊക്കെയാണെങ്കിലും ജീവിത രീതി നായകളുടേതിന് സമാനമാണ് . കൂട്ടം കൂടിയാണ് ഇവയുടെ സഞ്ചാരം കൂട്ടമായി നടന്നാലും തീരെ സഹകരണ മനോഭാവമില്ല .. പിൻ കാലുകളേക്കാൾ മുൻ കാലുകൾക്ക് നീളം കൂടുതലാണ് ആൺ ഹയിനയേക്കാൾ പെൺ ഹയിനക്ക് വലിപ്പം കൂടും . മൂർച്ചയുളള പല്ലാണ് മറ്റൊരു സവിശേഷത എത്ര ഉറപ്പുളള എല്ലും അനായാസം കടിച്ച് പൊട്ടിക്കാ൯ കെൽപ്പുളളതാണ് ഹയിനയുടെ പല്ലും താടിയെല്ലുകളും . ഇഷ്ടഭക്ഷണം എന്നൊന്ന് ഹയിനയുടെ നിഘണ്ടുവിലില്ല എന്തിന്റേയും ഇറച്ചി തിന്നുന്നവരാണ് ഹയിന. കൂട്ടമായി ഇരയെ വേട്ടയാടുന്നതാണ് ശൈലി അധികം മേലനങ്ങി ഭക്ഷണം കഴിക്കുന്ന ശീലമില്ല മറ്റാരെങ്കിലും വേട്ടയാടിപ്പിടിച്ച ഇര തട്ടിയെടുക്കലാണ് ഹയിനയുടെ ഹോബി . സിംഹത്തിൽ നിന്ന് വരെ ഇങ്ങനെ ഇര തട്ടിയെടുക്കാൻ പ്രത്യേക മിടുക്കൻമാരാണിവർ . മനുഷ്യരുടെ ചിരിക്ക് സമാനമാണ് ഹയിനയുടെ ശബ്ദം ..

വളരെ ക്രൂരവും വേദനാജനകവുമാണ് ഹയിനയുടെ വേട്ടയാടൽ ഇരയെ കിട്ടിയാൽ ജീവനോടെ തന്നെ ഹയിന തിന്നാൻ തുടങ്ങും ആദ്യം ഇരയുടെ വയറിനാണ് ഹയിന കടിക്കുക അതോടു കൂടി ആന്തരികാവയവങ്ങൾ എല്ലാം പുറത്തേക്ക്‌ ചാടി ഓടാൻ കഴിയാതെ വളരെ ദയനീയമായി നിസ്സഹായകരായി ഇര നിന്ന് കൊടുക്കും ഹയിനയാകട്ടെ ഈ സമയം കൊണ്ട് ചുറ്റും നിന്ന് തീറ്റ തുടങ്ങിയിരിക്കും ജീവനോടെ തന്നെ . തീറ്റയുടെ കാര്യത്തിലും യാതൊരു സഹകരണവും പരസ്പരം കാണിക്കില്ല ഹയിന കയ്യൂക്കുളളവർ കാര്യക്കാർ എന്ന മട്ട് .. മഴക്കാലത്താണ് കഴുതപ്പുലി ഇണചേരുന്നത് നാല് മാസമാണ് ഗർഭകാലം മുന്നോ നാലോ കുഞ്ഞുങ്ങൾ വരെ ഉണ്ടാകും ജനിച്ച് വീഴുമ്പോൾ കുഞ്ഞിന് രണ്ട് കിലോ തൂക്കം കാണും . കുഞ്ഞുങ്ങൾ തമ്മിൽ ജനിച്ച ദിവസം മുതൽ കടിപിടി തുടങ്ങും ഭൂമിയിൽ തുരന്നുണ്ടാക്കിയ മാളങ്ങളാണ് വീട് . ഹയിനയുടെ ഏറ്റവും വലിയ ശത്രുക്കൾ സിംഹങ്ങളാണ് . ഒറ്റപ്പെട്ട് ഇരിക്കുന്ന സിംഹത്തെ കൂട്ടമായി എത്തുന്ന ഹയിന ആക്രമിക്കും .. എന്നാൽ ആൺ സിംഹത്തെ ഭയമാണ് എത്ര വലിയ ഹയിന കൂട്ടത്തിനും . വൃത്തിഹീനമായ ചുറ്റുപാടാണ് ഹയിനക്ക് ചീഞ്ഞളിഞ്ഞ മാംസം വരെ ഹയിന ഈസിയായി ശാപ്പിടും … !

<ബീവർ പ്രകൃതിയിലെ എഞ്ചിനീയർ എന്ന് വിളിപ്പേരുളള ബീവറിന്റെ വിശേഷങ്ങൾ അറിയണ്ടേ ? Castoridae കുടുംബത്തിലുളള ബീവർ കരണ്ടു തിന്നുന്ന ജീവികളിൽ മുമ്പനാണ് .. തണുപ്പ് കൂടുതലുളള പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത് . എഞ്ചിനീയർ എന്ന് വെറുതെ വിളിക്കുന്നതല്ല നല്ല ഒന്നാന്തരം അണക്കെട്ട് അതിവിദഗ്ദ്ധമായി നിർമ്മിച്ച് വീട് വെക്കുന്നവരാണ് ബീവറുകൾ .. ഏതൊരാളെയും അതിശയിപ്പിക്കുന്നതാണ് ബീവറിന്റെ അണക്കെട്ട് നിർമ്മാണം . ആദ്യം ഇണയെ തേടി കണ്ടു പിടിച്ചാൽ പിന്നെ വീടുവെക്കാനുളള ഒരുക്കങ്ങളായി അതിനായി പുഴയുടെ തീരത്തുളള വലിയ മരങ്ങൾ തേടിപ്പിടിച്ച് തന്റെ മൂർച്ചയേറിയ ഉളിപ്പല്ലുകൾ ഉപയോഗിച്ച് വലിയ മരത്തിന്റെ താഴെ കരളാൻ തുടങ്ങും . താഴെയും മേല യുമായി നീളമുളള രണ്ട് ജോഡി മൂർച്ചയേറിയ ഉളി പല്ലുകളാണ് ഇവക്കുളളത് .. വലിയമരങ്ങൾ വെറുതെ കരണ്ടു തിന്നുകയല്ല മറിച്ച് മരം കൃത്യമായി പുഴയിലേക്ക് തന്നെ വീഴാൻ പാകത്തിലാണ് കരളൽ . ദൂരെയുളള മരങ്ങൾ പോലും വെളളത്തിലൂടെ ഒഴുക്കിക്കൊണ്ടു വരുന്ന ബീവറിനെ അതിശയത്തോടെ നോക്കി നിൽക്കാം നമുക്ക് . ആദ്യം വലിയ മരങ്ങൾ ഒഴുക്കിക്കൊണ്ടു വന്ന് പുഴയുടെ വിലങ്ങനെ വെച്ചിട്ട് ചെറിയ കമ്പുകളും മരച്ചില്ലകളും കൊണ്ട് പുഴയുടെ ഒഴുക്കിന് തടയിടും . വെളളത്തിന്റെ ശക്തി പൂർണ്ണമായും തടഞ്ഞ ശേഷം വീട് പണിയാരംഭിക്കും …

 

 

 

 

വെളളത്തിന്റെ ശക്തി കുറക്കാൻ അകത്തേക്ക് തളളി നിൽക്കുന്ന കോൺ ആകൃതിയിലാണ് അണക്കെട്ട് നിർമ്മാണം .. നമ്മൾ നിർമ്മിക്കുന്ന അണക്കെട്ടും ഇതേ ശൈലിയാണ് പിന്തുടരുന്നത് . 4 മാസം കൊണ്ട് വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്താണ് ഇവ അണക്കെട്ട് നിർമ്മിക്കുക . പിന്നീട് മരച്ചില്ലകളും ,ചെളിയും , ചെറിയ കല്ലുകളും ചേർത്ത് വീട് പണിയാൻ തുടങ്ങും അധികവും രണ്ടു നില വീടുകളാണിവ പണിയുക . വീട്ടിലേക്ക് കടക്കാനുളള വാതിൽ വെളളത്തിനടിയിലൂടെയാണ് . ഭക്ഷണ അറകൾ , വിശ്രമ അറകൾ, കുടുംബ അറകൾ എല്ലാം വേറെയായി തന്നെ ഉണ്ടാകും . വിശ്രമ അറ ജലനിരപ്പിന് മുകളിലാവുന്ന വിധമാണ് നിർമ്മാണം . മഞ്ഞ് കാലത്ത് വീട്ടിലേക്ക് കടക്കാൻ പ്രത്യേക വഴി വേറെ ഉണ്ടാകും . കാറ്റും വെളിച്ചവും കടക്കാൻ ചെറിയ കിളിവാതിലും ഉണ്ട് . വീടിന്റെ ഉളളിലേക്ക് ഒഴുകിയെത്തുന്ന വെളളം തിരിച്ചുവിടാൻ പ്രത്യേകം ചാലുകൾ കൂടി ബീവർ നിർമ്മിക്കാറുണ്ടെന്ന് അറിയുമ്പോഴാണ് സത്യത്തിൽ നമ്മൾ ആശ്ചര്യപ്പെടുക . 10 മീറ്റർ മുതൽ 100 മീറ്റർ വരെയുളള അണക്കെട്ടുകൾ വരെ ഈ ചെറിയ ജീവി നിർമ്മിക്കാറുണ്ട് .. മരങ്ങളുടെ ഇളം കൂമ്പുകൾ , ഇലകൾ , ചില മരത്തിന്റെ തോലുകൾ എന്നിവയെല്ലാമാണ് ബീവറിന്റെ ഭക്ഷണം .. നല്ല ഒന്നാന്തരം നീന്തൽക്കാർ കൂടിയാണ് പങ്കായ വാലുളള നമ്മുടെ എഞ്ചിനീയർ … വീടിന്റെ നിർമ്മാണത്തിന് കല്ലും ചെളിയും കൊണ്ട് വന്ന് കൃത്യമായി പടുത്ത് ഉയർത്തുന്ന ഈ കരണ്ട് തീനി ഇന്നും ഒരു അത്ഭുതമായി നിലകൊളളുന്നു .

കൊമോഡോ ഡ്രാഗൺ

 

പലർക്കും പരിചയമുണ്ടാകും ഈ ഭീമൻ പല്ലിയെ .. ലോകത്തിലെ ഇന്നുളളതിൽ വെച്ച് ഏറ്റവും വലിയ ഉരകജീവിയാണ് കൊമോഡോ ഡ്രാഗൺ . ശാസ്ത്രീയ നാമം :Varanus Komodoensis ഇന്തോനേഷ്യ , കൊമോഡോ തുടങ്ങിയ ദ്വീപുകളിലാണിവയെ ധാരാളമായി കണ്ടുവരുന്നത് . മൂന്ന് മീറ്ററോളം നീളം ഉണ്ടാകും . എൺപത് കിലോ വരെ ഭാരവും കാണും . വായിൽ 70 വരെ പല്ലുകൾ ഉണ്ട് . മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ ഓടാനും 5 മീറ്ററോളം ചാടാനും കഴിയും ഇവക്ക് . വൃത്തിഹീനമായ പരിസരം ഏറെ ഇഷ്ടപ്പെടുന്ന ഇവയുടെ ഇഷ്ട ഭക്ഷണം മറ്റു ജീവികളുടെ ചീഞ്ഞളിഞ്ഞ മാംസമാണ് . പഴകിയ ശവശരീരങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഇവ മനുഷ്യരെ മറമാടിയ സ്ഥലത്തെത്തി കുഴിമാന്തി ശവം തിന്നുന്നതിന് കുപ്രസിദ്ധി നേടിയവരാണ് . അതിനാൽ തന്നെ കൊമോഡോ ഡ്രാഗൺ ഉളള ദ്വീപ് നിവാസികൾ ശവം മറമാടിയതിന് ശേഷം ഉറപ്പുളള പാറക്കല്ലുകൾ കൊണ്ടും മറ്റു പലതും ഉപയോഗിച്ചും കൊമോഡോ ഡ്രാഗണിൽ നിന്നും സംരക്ഷിക്കാറുണ്ട് . സ്വന്തം കൂട്ടത്തിലുളളവരെ പോലും ചിലപ്പോൾ ഇവ കൊന്നു തിന്നാറുണ്ട് .. പല്ലുകളും , നീളമുളള നഖങ്ങളും മാത്രമല്ല ഇവക്ക് ആയുധം ഉടലിനേക്കാൾ നീളമുളള ശക്തിയേറിയ വാലുമുണ്ട് ആക്രമിക്കാൻ വാലു കൊണ്ട് ഒരടി കിട്ടിയാൽ പിന്നെ മറ്റൊന്നും ആവശ്യമുണ്ടാകില്ല ..

ചീഞ്ഞളിഞ്ഞ മാംസങ്ങളും മറ്റും തിന്നുന്നത് കൊണ്ടും , വായിലെ പല്ലിന് നീളം കുറവായത് കൊണ്ട് ചവക്കുമ്പോൾ മോണ മുറിഞ്ഞ് എപ്പോഴും രക്തം വരുന്നത് കൊണ്ടും കൊമോഡോ ഡ്രാഗന്റെ രക്തം കലർന്ന ഉമിനീര് നിറഞ്ഞ വായ അപകടകാരികളായ ബാക്റ്റീരിയകളുടെ കലവറയാണ് . മണം പിടിക്കാനുളള അപാര കഴിവുണ്ട് ഇവക്ക് . കുഴികുത്തി മുതലകൾ ഇടുന്ന മുട്ടകൾ മോഷ്ടിക്കുന്ന പതിവുമുണ്ട് കൊമോഡോ ഡ്രാഗണ് . തിന്ന ഇരകളുടെ പല്ലുകളും ,എല്ലുകളും രോമങ്ങളും കുറേ കഴിഞ്ഞാൽ ഇവ വളരെ ദുർഗന്ധത്തോടെ ചർദ്ദിച്ച് കളയുകയും ചെയ്യും . പാമ്പുകളെപ്പോലെയുളള ഇരട്ട നാവാണ് ഇവക്ക് . ആള് വൃത്തിയില്ലാത്തവനാണെങ്കിലും ഇണയെ തിരഞ്ഞെടുക്കുന്നതിൽ വളരെയേറെ ശ്രദ്ധിക്കാറുണ്ടെന്നെതാണ് ഏറെ കൗതുകം . ഇണയെ തന്റെ നീളമുളള നാവ് നീട്ടി നീണ്ട പരിശോധന തന്നെ നടത്താറുണ്ട് ഇവ . ജീവിത കാലത്ത് ഒരേയൊരു ഇണയേ മാത്രമേ ഇവ സ്വീകരിക്കാറുളളൂ അതായിരിക്കാം ഇത്ര വലിയ പരിശോധനക്ക് കാരണം . ജൂൺ ജൂലൈ മാസങ്ങളിലാണിവ ഇണ ചേരുന്നത് . 2 മാസം കഴിഞ്ഞ് മുട്ടകളിടും . 8മാസമെടുക്കും മുട്ട വിരിയാൻ .. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ മറ്റു കൊമോഡോ ഡ്രാഗണുകൾ തിന്നുകയും ചെയ്യും . 50 വർഷത്തോളം ആയുസ്സുണ്ടിവക്ക് . വംശനാശ ഭീഷണി നേരിടുന്നവയാണ് .നമ്മുടെ സ്വന്തം ഉടുമ്പിന്റെ വകയിൽ ചേട്ടനായിട്ട് വരും ഈ ഉരഗ ഭീമൻ

ഒകാപി [Okapi]

ഒറ്റനോട്ടത്തിൽ വലിയൊരു മാൻ .. ഒന്നുകൂടി നോക്കിയാൽ ഒരു സീബ്ര .. സൂക്ഷിച്ച് നോക്കിയാൽ ഒരു ജിറാഫ്.. മറ്റാരുമല്ല ആഫ്രിക്കയിലെ കോംഗോ മഴക്കാടുകളിൽ കാണപ്പെടുന്ന ഒകാപി എന്ന് വിളിക്കുന്ന ജിറാഫിന്റെ കുടുംബത്തിലുളള ജീവിയുടെ വിശേഷങ്ങളാണിവ . ആമസോൺ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടുകളുളളത് കോംഗോയിലാണ് . ശാസ്ത്രീയ നാമം Okapia johnstoni ഒകാപികൾ പൊതുവേ ജനവാസ കേന്ദ്രങ്ങളിലേക്ക് വരാറില്ല നിബിഡമായ കാടിന്റെ ഉൾപ്രദേശങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം . നീളമേറിയ കഴുത്ത് ചെവി , പിന്നിലും കാലിലും സീബ്രയുടെ വരകൾ നീളമേറിയ നാവ് ഇതൊക്കെയാണ് ഒകാപിയുടെ പ്രത്യേകതകൾ . ഉയരത്തിലുളള പച്ചിലകൾ നാവ് കൊണ്ട് തിന്നാൻ ഏറെ സഹായിയാണ് നീളമുളള ഇവയുടെ നാവ് .

2 മീറ്റർ ഉയരവും 200 മുതൽ 300 കിലോ വരെ ഭാരവും കാണും ഒകാപിക്ക് . ഇങ്ങനെയൊരു ജീവിയെക്കുറിച്ച് ഈ അടുത്ത കാലത്താണ് നമുക്ക് അറിവ് ലഭിച്ചത് ബ്രിട്ടീഷ് ജന്തുശാസ്ത്രഞ്ജനായ ‘റേയ് ലങ്കസ്റ്ററാണ് ‘ 1901ൽ ഈ ജീവിയെ പുറംലോകത്തിന് പരിചയപ്പെടുത്തിയത് . ഒകാപിയുടെ ശത്രുക്കൾ നമ്മൾ മനുഷ്യരാണ് .. കോംഗോയുടെ ഉൾക്കാടുകളിൽ സ്ഥിരമായി മനുഷ്യരാൽ വേട്ടയാടപ്പെടുന്ന ഒരു പാവം സാധു മൃഗമാണ് ഒകാപി . അതുകൊണ്ട് തന്നെ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗമാണിത് . കോംഗോ ഭരണകൂടം ഇവക്ക്‌ സംരക്ഷണം ഏർപ്പെടുത്തുന്നുണ്ടെങ്കിലും ചില ആദിവാസികളാലും , വിമത സേനകളാലും ദിവസവും കൊല്ലപ്പെടുന്നുണ്ട് ഈ അപൂർവ്വ ജീവി . ആഫ്രിക്ക എന്നാൽ ഒരുപാട് ജീവജാലങ്ങളുടെ വംശനാശത്തിന് സാക്ഷ്യം വഹിച്ച മണ്ണാണ് .. വരും തലമുറക്ക് ഒകാപി എന്ന ജീവി ചിത്രങ്ങളിലൂടെ മാത്രം പഠിക്കാനുളള ജീവിവർഗ്ഗമാകാതിരിക്കാൻ നമുക്ക് ശ്രമിക്കാം .

സ്വർണ്ണ വിഷതവള [Golden Poison Frog]

‘ ഹായ് നല്ല സുന്ദരൻ തവള ‘ എന്നും പറഞ്ഞ് അടുക്കാൻ പോകണ്ട .. ആളെ ശരിക്കും അങ്ങോട്ട് മനസ്സിലായില്ലാന്ന് തോന്നുന്നു ?? ഈ സുന്ദരനാണ് ഭൂമിയിലെ ഏറ്റവും വിഷമുളള ജീവി .. വിശ്വസിക്കാൻ പലർക്കും പ്രയാസം കാണും .. പക്ഷേ സംഗതി സത്യമാണ് .. Phyllobates Terribilis എന്നാണ് ശാത്രനാമം . കൊളംബിയയുടെ മഴക്കാടുകളുടെ ഉൾഭാഗങ്ങളിലാണ് ആരേയും ആകർഷിക്കാൻ മാത്രം ഭംഗിയുളള ഈ സുന്ദരൻമാരുടെ വാസസ്ഥലം .. Batrachotoxins എന്ന മാരകമായ കൊടിയ വിഷമാണ് ഇവയിലുളളത് .

ഇവയുടെ തൊലിയിലാണ് വിഷം അടങ്ങിയിരിക്കുന്നത് . ഇതിന്റെ ഒരു ഗ്രാം വിഷമുണ്ടെങ്കിൽ നൂറ് കണക്കിന് ആരോഗ്യമുളള മനുഷ്യരെ കൊല്ലാൻ സാധിക്കും . വിഷം ഹൃദയത്തേയും നാഡികളേയും ബാധിക്കും . പ്രകൃതിയിലെ ഏറ്റവും മാരക വിഷമാണിത് . ശത്രുക്കളിൽ നിന്ന് സ്വയം രക്ഷ എന്നതാണ് ഈ വിഷം കൊണ്ടുളളത്‌ . ഈച്ചകളും , പ്രാണികളും , ചെറിയ ചിലന്തികളുമാണ് ഇവയുടെ മുഖ്യ ആഹാരം . 8 ഗ്രാമോളം തൂക്കം വരും . മഴക്കാടുകളിൽ കാണാറുളള ഉഗ്രവിഷമുളള ‘ പിറ്റ് വൈപർ ‘ എന്ന പാമ്പിന് വരെ ഇവയെ തിന്നാൻ പേടിയാണ് തൊട്ടതേ ഓർമ്മ കാണു വിവരമറിയും . ലോകത്തിലെ ഏറ്റവും ഭംഗിയുളള തവള വിഭാഗമാണിവ . മഴക്കാടിനുളളിൽ വസിക്കുന്ന ആദിവാസികൾ ഇവയുടെ തൊലിപ്പുറത്തുളള വിഷം എടുത്ത് അവരുടെ ആയുധങ്ങളിൽ പുരട്ടാറുണ്ട് . 6 വർഷത്തോളം ആയുസ്സുണ്ടിവക്ക് . വംശനാശ ഭീഷണി നേരിടുന്നുണ്ട്‌ ഈ കുഞ്ഞൻ ഭീകരൻ .

പച്ചമയിൽ (Green Peafowl)

തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ഒരു ഇനം മയിലാണ് പച്ചമയിൽ (ഇംഗ്ലീഷ്: Green Peafowl). തൂവലുകളുടെ തിളങ്ങുന്ന പച്ചനിറം കൊണ്ടുതന്നെയാണ് ഇവയ്ക്ക് ഈ പേരുലഭിച്ചത്. ജാവാ മയിൽ എന്ന പേരിലും ഈ പക്ഷി അറിയപ്പെടുന്നു. ഇന്ത്യൻ മയിലിനെ അപേക്ഷിച്ച് പച്ചമയിലുകളിൽ ആണും പെണ്ണും രൂപത്തിൽ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. ആണിനും പെണ്ണിനും നീളമുള്ള വാലുകൾ ഉണ്ടെങ്കിലും പീലി ആണ്മയിലിനു മാത്രമേ ഉള്ളൂ. ചെവിയുടെ സമീപത്തായ് മഞ്ഞനിറത്തിലുള്ള ചർമ്മം ഇവയുടെ പ്രത്യേകതയാണ്. പച്ചമയിലുകൾ പൊതുവെ നിശബ്ദരാണ്. ഇന്ത്യൻ മയിലുകളെ പോലെ ഇവ അധികം ശബ്ദമുണ്ടാക്കാറില്ല.

ആൺ മയിലുകൾക്ക് 1.8 മുതൽ 3 മീ. വരെ നീളമുണ്ടാകാറുണ്ട്, പെൺ മയിലുകൾ 1മുതൽ 1.1 മീ വരെയും. പറക്കുന്ന കാര്യത്തിൽ ആൺ മയിലുകളേക്കാളും മിടുക്ക് പെൺ മയിലുകൾക്കാണ്. കാട്ടുപക്ഷിയായ പച്ചമയിൽ നിലത്താണ് കൂടുകൂട്ടുക. ഒരുതവണ 3 മുതൽ 6 മുട്ടകൾ വരെ ഇടും. പഴങ്ങൾ, ഷഡ്പദങ്ങൾ, ഉരഗങ്ങൾ, ചെറിയ സസ്തനികൾ എന്നിവയാണ് പ്രധാന ഭക്ഷണം.

സാക്കി സാക്കി

വടക്കന്‍ കൊളംബിയ മുതല്‍ മധ്യബ്രസീല്‍വരെയുള്ള ആമസോണ്‍ കാടുകളാണ് പിത്തേസിയ ജീനസിലുള്ള സാക്കി സാക്കിയുടെ ആവാസകേന്ദ്രം. അരമീറ്റര്‍വരെ ഉയരവും രണ്ടുകിലോ ഭാരവുമുള്ള കൊച്ചുകുരങ്ങുകളാണിവ. ജീവിക്കുന്ന മരത്തില്‍നിന്ന് അപൂര്‍വമായേ ഇവ പുറത്തുപോവാറുള്ളൂ. സാക്കി സാക്കിയെ ഇതുവരെ കണ്ടെത്താനാവാതെപോയതും ഈ പ്രത്യേകതകൊണ്ടാവാം.ആമസോണില്‍ ഏറ്റവുമധികം വനനശീകരണം നടക്കുന്ന മേഖലയിലാണ് സാക്കി സാക്കിയുള്ളത്. അതുകൊണ്ടുതന്നെ വംശനാശഭീഷണിയിലാണ് അപൂര്‍വ കുരങ്ങുവംശം.

ടാർപ്പൻ

ഒരിനം കാട്ടുകുതിരയാണ് ടാർപ്പൻ. ദക്ഷിണ റഷ്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ടാർപ്പനുകൾ ഏറ്റവും അധികം കാണപ്പെട്ടിരുന്നത്.കാട്ടുകുതിരകളിൽ വംശനാശം സംഭവിച്ച ഒരിനം ആണ് ഇവ. പെരിസോഡാക്ടൈല (Perissodactyla) ജന്തുഗോത്രത്തിലെ ഇക്വിഡെ (Equidae) കുടുംബത്തിൽപ്പെടുന്നു. ശാസ്ത്രനാമം: ഇക്വസ് റെസ്വാൽസ്കി മെലിനി (Equus Przewalskii gmelini). യുറോപ്യൻ കാട്ടുകുതിര എന്നും ഇത് അറിയപ്പെടുന്നു.

ഡോഡോ പക്ഷി

വലിപ്പം കൂടിയതും പറക്കാൻ കഴിയാത്തതുമായ പക്ഷികളായിരുന്നു ഡോഡോകൾ . അരയന്നത്തോട് രൂപസാദൃശ്യമുണ്ടെങ്കിലും പ്രാവു വർഗ്ഗത്തിൽപ്പെട്ടവയാണു ഡോഡോ പക്ഷികൾ. 1 മീറ്ററോളം (3 അടി) ഉയരവും ഏകദേശം 20 കിലോ ഭാരവുമുള്ള ഇവ മരത്തിൽനിന്നും പൊഴിഞ്ഞു വീഴുന്ന പഴവർഗ്ഗങ്ങളാണു ഭക്ഷണമാക്കിയിരുന്നത്. ഇന്ത്യൻ സമുദ്രത്തിലെ മൌറീഷ്യസ് ദ്വീപുകളായിരുന്നു ആവാസ കേന്ദ്രം. ഇവ പ്രധാനമായും മനുഷ്യന്റെ ഇടപെടൽ കൊണ്ടു വംശനാശം വന്ന ജീവി വർഗ്ഗങ്ങളെ പ്രതിനിധീകരിക്കുന്നു. റെഡ് ഡാറ്റാ ബുക്കിൽ ഇവ ചുവപ്പു താളുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.
അടുത്തിടെ ശാസ്ത്രജ്ഞർ നടത്തിയ ഒരു നിരീക്ഷണമാണു് കാൽവേറിയവൃക്ഷത്തിന്റെ മൌറിഷ്യസിലെ അപൂർവമായ സാന്നിദ്ധ്യം. ഡോഡോപ്പക്ഷികള് അപ്രത്യക്ഷമായതോടെ മൌറീഷ്യസില് സുലഭമായിരുന്ന കാൽവേറിയ മരങ്ങളുടെ എണ്ണത്തില് സാരമായ കുറവ് സംഭവിച്ചതായി കാണുന്നു. ഇത് ജീവശാസ്ത്രത്തിലെ മ്യുച്വലിസം എന്ന പ്രതിഭാസത്തിൽ പെടുന്നു. അവർ നിരീക്ഷിച്ച പ്രകാരം ഈ വൃക്ഷം വെറും 13 എണ്ണം മാത്രമേ അവിടെയുള്ളൂ. അതും മുന്നൂറിലധികം വർഷം പ്രായമുള്ളവ. എ.ഡി 1600 ന്റെ മദ്ധ്യത്തിനുശേഷം ഒരു പുതിയ മരം പോലും മുളച്ചിട്ടില്ല. ഡോഡോകള് ഈ മരത്തിന്റെ ഫലങ്ങള് തിന്നതിനു ശേഷം വിസർജ്ജിക്കുമ്പോൾ പുറത്തു വന്നിരുന്ന ദഹിക്കാത്ത വിത്തുകൾ മുളച്ചാണ് പുതിയ വൃക്ഷത്തൈകളുണ്ടായിരുന്നത്. ഡോഡോപ്പക്ഷികള് അപ്രത്യക്ഷമായതോടെ ഈ മരങ്ങളുടെ വിത്തുകള് വിതരണം ചെയ്യുന്നതിനുള്ള ഉപാധികള് ഇല്ലാതെ വന്നതു നിമിത്തമാണ് ഇത്തരം വൃക്ഷവംശക്ഷയം സംഭവിച്ചു തുടങ്ങിയത് എന്നു കരുതാം

സുസു അഥവാ ഗംഗാ ഡോൾഫിൻ

ഗംഗാ ഡോൾഫിൻ: ഗംഗാ നദിയിലും ബ്രഹ്മപുത്രാ നദിയിലും കണ്ടുവരുന്ന ശുദ്ധജല ഡോൾഫിൻ ആണ് സുസു അഥവാ ഗംഗാ ഡോൾഫിൻ . ഈ സസ്തനി ഇന്ത്യയുടെ ദേശീയ ജലജീവിയാണ്. കടുത്ത വംശനാശം നേരിടുന്നതാൽ ഐ.യു.സി.എൻ. ചുവന്ന പട്ടികയിൽ കുറിച്ചിരിക്കുന്ന സുസുവിനെ ലോകത്തിൽ ഏറ്റവും മനുഷ്യ സാന്ദ്രതയേറിയ പ്രദേശത്ത് ജീവിക്കുന്ന ഡോൾഫിനായി ഡബ്ല്യു.ഡബ്ല്യു.എഫ്. കണ്ടെത്തിയിട്ടുണ്ട്. വന്യജീവി (സംരക്ഷണ) നിയമം 1972 പ്രകാരം ഒന്നാമത്തെ പട്ടികയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ജീവിയാണ് സുസു. പരക്കെ സുസു എന്നാണ് വിളിക്കുന്നതെങ്കിലും ചിലയിടങ്ങളിൽ പ്രത്യേകിച്ച് കിഴക്കേ ഇന്ത്യയിൽ ഇവയെ ഹിഹു എന്നും വിളിക്കാറുണ്ട്. ശുദ്ധജലവാസികളായി ലോകത്ത് കണ്ടെത്തിയിട്ടുള്ള മൂന്ന് ഡോൾഫിനുകളിൽ ഒന്നാണ് സുസു. ചൈനയിലെ യാങ്സീ നദിയിൽ ഉള്ള ഒരു വംശം (യാങ്സീ നദീ ഡോൾഫിൻ), ആമസോണിൽ കാണപ്പെടുന്ന ശുദ്ധജല ഡോൾഫിൻ, ഗംഗയിലെ ഡോൾഫിൻ എന്നിവയാണവ. യാങ്സീ ഡോൾഫിനുകൾ അത്യന്തം അപകടകരമാം വിധത്തിൽ എണ്ണക്കുറവ് നേരിടുന്നു. യാങ്സീ ഡോൾഫിനുകൾ ഇന്ന് മനുഷ്യർ സൃഷ്ടിച്ചിട്ടുള്ള സംരക്ഷിത പ്രദേശത്താണ് നിലനിൽക്കുന്നത്. അസം സംസ്ഥാനത്തിന്റേയും ദേശീയ ജലജീവി സുസുവാണ്. സുസുവിന്റെ സഹോദരജാതി ശുദ്ധജല ഡോൾഫിനുകൾ സിന്ധുനദീ പ്രദേശത്തുണ്ട്.


ഗംഗ, ബ്രഹ്മപുത്ര നദികളിൽ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ പ്രദേശങ്ങളിലാണ് സുസുവിനെ കാണുന്നത്. ഏതാനം ചില മറ്റു നദികളിലും ഇവ ഉള്ളതായി പറയപ്പെടുന്നുണ്ട്. യമുനയിൽ 1967-ലാണ് അവസാനമായി കണ്ടത്. പാകിസ്താനിലെ ബിയാസ്, സത്‌‌ലജ് നദികളിൽ സഹോദരജാതിയായ സിന്ധുനദീ ഡോൾഫിനെ കണ്ടുവരുന്നു. ചെളിനിറഞ്ഞ അടിത്തട്ടുള്ള പ്രദേശങ്ങളിലാണ് സാധാരണ കാണപ്പെടുന്നത്. സർക്കാരിന്റെ കണക്കു പ്രകാരം 4000 മുതൽ 5000 വരെ സുസുക്കൾ ഉണ്ടാകാനിടയുണ്ട്. ഗംഗയിലും ബ്രഹ്മപുത്രയിലുമായി ഗംഗാ ഡോൾഫിനുകൾ രണ്ടായിരത്തിൽ താഴെ എണ്ണം മാത്രം അവശേഷിക്കുന്നുവെന്നാണ് ഡബ്ല്യു.ഡബ്ല്യു.എഫിന്റെ കണക്ക്. എന്നാലിതും വളരെ കൂടുതലാണെന്നും 200 എണ്ണം മാത്രമേ ഉണ്ടാവാനിടയുള്ളുവെന്നും വാദിക്കുന്നവരുമുണ്ട്.
ഇന്ത്യയുടെ ദേശീയ ജലജീവിയാണ് ഗംഗാ ഡോൾഫിൻ. 2009 ഒക്ടോബർ 5-നാണ് കേന്ദ്രസർക്കാർ ഗംഗാ ഡോൾഫിനെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത്. നാഷണൽ ഗംഗാ റിവർ ബേസിൻ അതോറിറ്റിയുടെ ആദ്യ യോഗത്തിലാണ് ഗംഗാ ഡോൾഫിനെ ദേശീയ ജലജീവിയാക്കണം എന്ന നിർദ്ദേശം വച്ചത്. 2009 മുതൽ ആസാമിന്റെ ദേശീയ ജലജീവിയും ഈ ഡോൾഫിനാണ്
സുസുവിന്റെ വായയുടെ ഭാഗം മെലിഞ്ഞ് നീണ്ടിരിക്കുന്നത് പ്രത്യേകം എടുത്തറിയാൻ കഴിയും. ബലമേറിയ വലിയ ചിറകുകളാണുണ്ടാവുക, ഉദരഭാഗം വട്ടത്തിലായിരിക്കും. കണ്ണിൽ മറ്റുജീവികളെ പോലെ കാചം ഉണ്ടാകാറില്ല, ഇക്കാരണം കൊണ്ട് ഇവയെ അന്ധഡോൾഫിൻ എന്നു വിളിക്കാറുണ്ടെങ്കിലും, വെളിച്ചം തിരിച്ചറിയാനുള്ള കാഴ്ചയുണ്ടെന്നതാണ് വസ്തുത. കടുത്ത ചെളി നിറഞ്ഞ നദിയിലെ ജലത്തിൽ കണ്ണുകൊണ്ട് കാര്യമായ ഉപയോഗവുമില്ല. ഇരയെ കണ്ടെത്താനായി ശബ്ദം പുറപ്പെടുവിച്ച് അതിന്റെ പ്രതിധ്വനി ശ്രദ്ധിച്ചു! 
മനസ്സിലാക്കാനുള്ള സങ്കീർണ്ണമായ സംവിധാനം ഈ ജീവികളിൽ വികസിച്ചിട്ടുണ്ട്. ചിറകുകൾ നിലത്തു കുത്തി വശങ്ങളിലേയ്ക്ക് സഞ്ചരിക്കുന്ന സ്വഭാവമുണ്ട്. സാധാരണ ഭക്ഷണം കണ്ടെത്താൻ സുസു ഇത്തരത്തിൽ വശങ്ങളിലേയ്ക്ക് നീങ്ങുന്നു. പെൺജീവികൾക്ക് ആൺജീവികളേക്കാളും വലിപ്പമുണ്ടാകും. ആൺജീവികൾക്ക് ഏകദേശം 2.2 മീറ്റർ നീളമുണ്ടാകുമ്പോൾ പെൺജീവികൾക്ക് 2.4 മീറ്റർ നീളം വരെയുണ്ടാകും. പൂർണ്ണവളർച്ചയെത്തിയ ജീവികൾക്ക് ചാരനിറമാണുണ്ടാവുക, കുട്ടികൾക്ക് കൂടുതൽ ഇരുണ്ട നിറമുണ്ടാകുന്നതാണ്. ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് കുട്ടികളുണ്ടാവുക. ഒമ്പതു പത്ത് മാസമാണ് ഗർഭകാലം.

അന്തരീക്ഷവായു ശ്വസിക്കുന്ന ഈ ജീവിയുടെ ശ്വാസോച്ഛ്വാസത്തിനുള്ള ദ്വാരം തലയ്ക്കു മുകളിലായി നിലകൊള്ളുന്നു. രണ്ട് മുതൽ മൂന്നു മിനിറ്റിനുള്ളിൽ ജലോപരിതലത്തിൽ പൊന്തിവന്ന് ശ്വാസമെടുക്കും. അപ്പോൾ ഉണ്ടാകുന്ന ശബ്ദത്തിൽ നിന്നാണ് സുസു എന്ന പേരുണ്ടായത്. ദേശാടന സ്വഭാവമുണ്ടെന്നു പറയപ്പെടുന്നെങ്കിലും കാര്യമായ അറിവൊന്നുമില്ല. എന്നിരുന്നാലും ജലനിരപ്പ് ഉയരുമ്പോൾ ഒഴുക്കിനെതിരെയും ജലനിരപ്പ് താഴുമ്പോൾ താഴേയ്ക്കും സഞ്ചരിക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്

Fugu- A poisonous dish

നല്ല മീൻ! പക്ഷെ , അറിയാവുന്നവർ ഡ്രസ്സ്‌ ചെയ്തില്ലെങ്കിൽ കഴിക്കുന്നവൻ മരിക്കും!

ബലൂണ്‍ ഫിഷ്‌ എന്ന മീൻ കുടുംബത്തിൽ പെട്ട Fugu (literally “river pig”) എന്ന മത്സ്യം ജപ്പാൻകാരുടെ sashimi ഫുഡുകളിൽ പ്രധാനമാണ്. പക്ഷെ അറിയാവുന്നവർ ഡ്രസ്സ്‌ ചെയ്തില്ലെങ്കിൽ കഴിക്കുന്നവൻ മരിക്കും! ഇതിന്റെ അന്തരാവയവകങ്ങളിൽ അടങ്ങിയിരിക്കുന്ന Tetrodotoxin (TTX) എന്ന രാസ വസ്തുവാണ് കാരണം. ഇതിന്റെ കരളിലും പ്രത്യുല്പ്പാദന അവയവങ്ങളിലും ആണ് ഈ വിഷം അടങ്ങിയിരിക്കുന്നത്. വിഷം ഏറ്റാൽ ഉടൻ നിങ്ങളുടെ ശരീരം മുഴുവനും തളരുകയും പിന്നീട് ശ്വാസം കഴിക്കുവാൻ പ്രയാസപ്പെടുകയും ചെയ്യും. ഇതിന്റെ മറുമരുന്നു ഇതുവരെ കണ്ടു പിടിക്കാത്തതിനാൽ മരിക്കുകയെ നിർവ്വാഹമുള്ളൂ ! 1958 മുതൽ ജപ്പാനിൽ ഫുഗു വളർത്താനും, വിൽക്കാനും , പാകം ചെയ്തു വിളമ്പാനും പ്രത്യേക ലൈസെൻസ് ആവശ്യമാണ്‌. ലോകത്തിലെ ഏറ്റവും വലിയ ഫുഗു ചന്ത Shimonoseki ആണ്.

വിഷമില്ലാത്ത ഫുഗു!!!……

ഫുഗുവിന്റെ വിഷത്തിന്റെ പ്രധാന കാരണം അതിന്റെ ഭക്ഷണമാണ്. നദികളിലെ ചില ചെടികളിലും മറ്റു ചില ചെറു ജലജീവികളിലും tetrodotoxin-laden bacteria ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാണ് ഫുഗുവിന്റെ പ്രധാന ഭക്ഷണം. ധാരാളം ഗവേഷണങ്ങളിലൂടെ ഈ ചെടികളെയും ജീവികളെയും ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ ഈ വക ജീവികളിൽ നിന്നകറ്റി ഫുഗുവിനെ വളർത്തിയാൽ വിഷരഹിരത ഫുഗു ലഭ്യമാകും! ജപ്പാനിൽ ഇപ്പോൾ ഇതുപോലെ വിഷമില്ലാത്ത ഫുഗു ലഭ്യമാണ്. 20 മുതൽ 50 ഡോളർ ആണ് ഒരു ഫുഗു ടിഷിന്റെ വില. ഒരു ഫുൾ മീലിനു 100 മുതൽ 200 ഡോളർ വരെ ആകാം.

മനുഷ്യനിര്‍മ്മിതമല്ലാത്ത ഭൂമിയിലെ ഏറ്റവും വലിയ അണക്കെട്ട്!

Explorer Rob Mark snapped a selfie on top of the world’s largest beaver dam. He became the first person to reach the structure deep in northern Alberta. (Rob Mark)

ആദ്യം ഇത് ആരാണ് കെട്ടിയത് എന്ന് പറയാം. കരണ്ട് തിന്നു ജീവിക്കുന്ന ജീവികളില്‍ ഏറ്റവും വലിയവയില്‍ ഒന്നാണ് വടക്കേ അമേരിക്കയിലെ ബീവറുകള്‍ (beaver). പ്രകൃതിയിലെ എന്‍ജിനീയര്‍ എന്നാണ് ഈ ജീവി അറിയപ്പെടുന്നത്. കൂട്ടമായി ജീവിക്കുന്ന ഇവര്‍ പുഴകള്‍ക്ക് കുറുകെ ചെറിയ തടയണകള്‍ നിര്‍മ്മിച്ച്‌ അതിനകത്ത് വലിയ മാളങ്ങള്‍ ഉണ്ടാക്കി അതിലാണ് കുടുംബമായി ജീവിക്കുന്നത്. ഇതിനായി സാമാന്യം വലിയ മരങ്ങള്‍, ഉളി പോലുള്ള പല്ലുകള്‍ കൊണ്ട് മുറിച്ചിട്ട് നദിയില്‍ക്കൂടെ തന്നെ ഒഴുക്കി കൊണ്ടുവന്നാണ് ഡാം നിര്‍മ്മിതി തുടങ്ങുക. നദിയിലെ ഒഴുക്കിന്റെ ശക്തിക്കനുസരിച്ചു ഒരേ നദിയില്‍ തന്നെ ചെറുതും വലുതുമായ പല അണകള്‍ ഇവര്‍ നിര്‍മ്മിക്കാറുണ്ട്. അണയിലെ സ്വന്തം മാളത്തിലേക്കുള്ള വഴി ജലത്തിനടിയില്‍ നിന്നായിരിക്കും നിര്‍മ്മിക്കുക. ശത്രുക്കളെ തടയാനാണിത്. അതിനകത്ത് തന്നെ ശരീരത്തിലെ നനവ്‌ മാറ്റാനുള്ള ഒരു മുറിയും കുടുംബമായി കഴിയാനുള്ള മറ്റൊരു മുറിയും ഉണ്ടാകും! ബീവര്‍ നിര്‍മ്മിച്ച ഏതെങ്കിലും അണക്കെട്ട് നമ്മള്‍ പൊളിച്ചു നീക്കിയാല്‍ പിറ്റേ ദിവസം തന്നെ ബീവര്‍ പുതിയ അണക്കെട്ട് നിര്‍മ്മിചിരിക്കും ! അതിനാല്‍ ആദ്യം ഇവറ്റകളെ തുരത്തിയ ശേഷമാണ് സാധാരണ ബീവര്‍ ഡാം പൊളിക്കാറ്.

The dam is located on the southern edge of Wood Buffalo National Park in Northern Alberta, Canada

ചിത്രത്തില്‍ കാണുന്നത് ബീവറുകള്‍ ഈ ഭൂമിയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ അണക്കെട്ടാണ്! കാനഡയിലെ വടക്കന്‍ Alberta യിലുള്ള, ലോകത്തിലെ ഏറ്റവും വലിയ നാഷണല്‍ പാര്‍ക്ക് ആയ Wood Buffalo National Park ല്‍ ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഗവേഷകനായ Jean Thie ആണ് ഇതിന്റെ സ്ഥാനവും വലിപ്പവും കണ്ടുപിടിച്ചത്. 850 m ആണ് ഇതിന്റെ നീളം! (സാധാരണ ബീവര്‍ ഡാമുകള്‍ക്ക് 10 മുതല്‍ 100 മീറ്റര്‍ വരെ നീളമേ കാണൂ) ഏറ്റവും രസകരമായ വസ്തുത, ഇതിന്റെ നിര്‍മ്മാണം 1970 കളിലാണ് ആരംഭിച്ചത് എന്നതാണ്!! അനേകം തലമുറ ബീവറുകള്‍ പണിയെടുതാണ് ഡാം ഇന്നത്തെ അവസ്ഥയില്‍ എത്തിയത്! ഇതിനടുത്ത് മറ്റു രണ്ടു ഡാമുകള്‍ കൂടി ബീവറുകള്‍ പണിയുന്നുണ്ട്. 10 വര്‍ഷത്തിനകം ഇവ മൂന്നും ഒന്നായി വലിയൊരു ബീവര്‍ ഡാം ആയി മാറും! International Space Station (ISS) ല്‍ നിന്നും ഇത് കാണാനാവുമെന്നതാണ് മറ്റൊരു അത്ഭുതം!!

ഇതൊരു കല്യാണ മണ്ഡപം ആണ്. പക്ഷെ ഉണ്ടാക്കിയത് ഒരു പക്ഷി ആണെന്ന് മാത്രം!

ണ്ടുവരുന്ന ഒരു പക്ഷി വര്‍ഗ്ഗമാണ് Bowerbirds. 20 ഓളം സ്പീഷിസുകള്‍ ഇതിലുണ്ട് . ഇതിലെ പത്തെണ്ണം New Guinea യില്‍ മാത്രമേയുള്ളൂ. കല്യാണത്തില്‍ സ്വയംവരം അനുഷ്ടിക്കുന്ന പക്ഷികളാണ് ഈ കൂട്ടര്‍. ആദ്യം ആണ് , ചിത്രത്തില്‍ കാണുന്നത് പോലെ നിലത്തു ഒന്നാംതരം ഒരു അന്ത:പുരം ഉണ്ടാക്കിവെക്കും. ഇതിനായി കണ്ണില്‍ പെടുന്ന നിറപ്പകിട്ടുള്ള എന്തും ഇവര്‍ കൊത്തിയെടുത്തു കൊണ്ടുവരും. 20 വര്‍ഗ്ഗക്കാരും 20 രീതികളിലുള്ള bower ആണ് ഉണ്ടാക്കുക.

അതില്‍ത്തന്നെ The Great Bowerbird ഉണ്ടാക്കുന്നവക്ക് അര മീറ്റര്‌ ഉയരവും ഒരു മീറ്റര്‌ നീളവും ഉണ്ടാവും. bower ന്റെ ഒരറ്റത്ത് കല്ലുകളും, ഷെല്ലുകളും, ബോട്ടില്‍ അടപ്പുകളും നിരത്തിയിട്ട ഒരു “പട്ടു മെത്തയും” ഉണ്ടാവും! ഈ സമയത്ത് മറ്റു ആണുങ്ങള്‍ വന്നു ഇത് പരിശോധിക്കുകയും അവരുടെതുമായി “compare ” ചെയ്യുകയും ചെയ്യും. പണി പൂര്‍ത്തിയായാല്‍ പെണ്ണുങ്ങളുടെ വരവായി. അന്ത:പുരം നിര്‍മ്മിച്ച രീതി, ഉപയോഗിച്ച വസ്തുക്കള്‍, എന്തിനു പറയണം അവയുടെ രുചി വരെ കൊത്തി നോക്കിയ ശേഷമാണ് പെണ്ണ് തന്റെ തീരുമാനമെടുക്കുക. ഒരു വര്‍ഷത്തേക്കാണ് കരാറിന്റെ കാലാവധി. പക്ഷെ ഓരോ വര്‍ഷവും നടക്കുന്ന ഈ കലാ പരിപാടിയില്‍ പെണ്ണ് മിക്കപ്പോഴും താന്‍ ആദ്യം വരിച്ച ആളെ തന്നെയാണ് വീണ്ടും തിരഞ്ഞെടുക്കുക എന്നാണ് പക്ഷി നിരീക്ഷകര്‍ പറയുന്നത്. രസമുണ്ട് അല്ലെ ?

ശീതകാല മയക്കം നടത്തുന്ന ഒരേയൊരു പക്ഷി!!

തവള, കരടി, മുള്ളന്‍ പന്നി, തുടങ്ങിയവ തണുപ്പ് കാലത്ത് നീണ്ട നിദ്രയില്‍ (Hibernation) ആഴും എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. നമ്മുടെ നാട്ടിലെ ശീത കാലം അത്ര കടു കട്ടിയല്ലാതതിനാല്‍ Hibernation ന്റെ അളവ് കുറവാണ്. എന്നാല്‍ തണുപ്പ് രാജ്യങ്ങളിലെ ജീവികള്‍ പലതും ശീത നിദ്ര അനുഷ്ടിക്കാറുണ്ട്. ഈ സമയത്ത് അവരുടെ ശരീരോഷ്മ്മാവ്‌ കുറവായിരിക്കും. ആഹാരത്തിന്റെ ലഭ്യത കുറവാണ് ഈ ഉറക്കത്തിനു മൃഗങ്ങളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ പക്ഷികള്‍ ഒരിക്കലും ഇത് ചെയ്യാറില്ല. Hibernate ചെയ്യുന്ന ഒരേയൊരു പക്ഷി Common Poorwill ആണ്. നമ്മുടെ നാട്ടിലെ രാച്ചുക്ക് ന്റെ ( രാക്കിളി, Nightjar) ബന്ധുവാണിത്. കാനഡ മുതല്‍ മെക്സിക്കൊ വരെയുള്ള ഭൂഭാഗങ്ങലിലാണ് ഇവര്‍ വിഹരിക്കുന്നത്. പാറകള്‍ക്കിടയിലെ വിടവുകള്‍ ആണ് ഇവര്‍ നീണ്ട നിദ്രക്കായി തിരഞ്ഞെടുക്കുന്നത്. 1948 ല്‍ Dr. Edmund Jaeger ആണ് ആദ്യമായി ഒരു പക്ഷി നീണ്ട നിദ്ര നടത്തുന്നതായി സ്ഥിരീകരിച്ചത് (1804 ല്‍ Meriwether Lewis ആണ് ആദ്യമായി ഇത് റിപ്പോര്‍ട്ട് ചെയ്തത്.) എന്നാല്‍ അമേരിക്കന്‍ ആദിമ നിവാസികളായ Hopi കള്‍ക്ക് ഇത് പണ്ടേ അറിയാമായിരുന്നു. Common Poorwill നെ അവരുടെ ഭാഷയില്‍ “ഉറങ്ങുന്നവന്‍” എന്നാണ് വിളിക്കുന്നത്‌ തന്നെ! പൊതുവെ രാത്രിഞ്ചരന്‍മ്മാരായ ഈ പക്ഷികള്‍ നിലതാണ് കൂട് ഉണ്ടാക്കുന്നത്.അടിക്കുറിപ്പ് : ഈ വര്‍ഗ്ഗത്തില്‍ പെടുന്ന മറ്റു പക്ഷികളും White-throated Swift ഉം ഒക്കെ കുറച്ചു മണിക്കൂറുകള്‍ നേരത്തേക്ക് Hibernation ന്റെ മറ്റൊരു അവസ്ഥയായ torpor എന്ന അവസ്ഥയില്‍ മയങ്ങാറുണ്ട്.

സെരൻഗട്ടി – പ്രകൃതിയുടെ മൃഗശാല

Serengeti കേവലം ഒരു സ്ഥലമോ പേരോ അല്ല . ടാൻസാനിയയിലും കെനിയയിലും ആയി പരന്നു കിടക്കുന്ന ഒരു ജൈവ വ്യവസ്ഥയാണ്‌ . 30,000 km2 വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പ്രകൃതിയുടെ സഫാരി പാർക്ക് ! ഭൂമിയിലെ ഏറ്റവും വലിയ മൃഗ ദേശാടനം നടക്കുന്നതിവിടെയാണ് . പുൽമേടുകളും , വരണ്ട സമതലങ്ങളും , ചതുപ്പുകളും , മലകളും എല്ലാം നിറഞ്ഞ ഈ ഭൂമിയിൽ , ലോകത്തിലെ ഏറ്റവും വലിയ പരാക്രമ ശാലികളായ മസ്സായി വർഗക്കാരും അലഞ്ഞ് തിരിയുന്നു .

 

എല്ലാ വർഷവും ടാൻസാനിയയിലെ Ngorongoro വിൽ നിന്നും ആരംഭിക്കുന്ന wildebeest മൃഗങ്ങളുടെയും സീബ്രകളുടെയും ദേശാടനത്തിൽ രണ്ടു മില്ല്യൻ മൃഗങ്ങളാണ് പങ്കു ചേരുന്നത് ! ഓഗസ്റ്റ് മാസത്തിൽ കെനിയൻ അതിർത്തിയിലാണ് ആഹാരവും ജലവും തേടിയുള്ള ഈ യാത്ര അവസാനിക്കുന്നത് . 800 കിലോമീറ്റർ നീളുന്ന ഈ സഞ്ചാരം 1994 ലെ Africa: The Serengeti എന്ന ഫിലിമിൽ പൂർണ്ണമായും ചിത്രീകരിച്ചിട്ടുണ്ട് . ഇവിടെയുള്ള ഒരേയൊരു സജീവ അഗ്നി പർവ്വതമായ Ol Doinyo Lengai, മസായി വർഗ്ഗക്കാരുടെ പുണ്യ സ്ഥലമാണ് . ലോക പ്രശസ്തമായ വിക്ടോറിയ ജലപാതം ഈ ജൈവ വ്യവസ്ഥക്ക് ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത് .

style="text-align: justify; ">World Bird Club of the Philippines എന്ന സംഘടനയുടെ അംഗവും പക്ഷി നിരീക്ഷകനും ആയ Desmond Allen , ഒരു ദിവസം ടിവിയിൽ പറവകളെ കെണിയിൽ കുടുക്കുന്നതും വിൽക്കുന്നതുമായ ഒരു രംഗം കണ്ടു കൊണ്ടിരിക്കുകയായിരുന്നു . ഫിലിപ്പിൻസിലെ Luzon മലകളിലെ ഒരു ചെറു മാർക്കറ്റായിരുന്നു രംഗം .വിൽക്കാൻ വെച്ചിരിക്കുന്ന അനേകം പക്ഷികളുടെ കൂട്ടത്തിൽ നിന്നും വിൽപ്പനക്കാരൻ ഒരു പക്ഷിയെ തൂക്കിഎടുത്തു വില്ക്കുന്നത് ശ്രദ്ധിച്ച അലൻ ഞെട്ടി !ഏകദേശം മൂന്നു നൂറ്റാണ്ട് മുൻപ് വംശ നാശം സംഭവിച്ചു എന്ന് കരുതിയിരുന്ന Worcester’s Buttonquail എന്ന കുയിൽ ആയിരുന്നു അത് !

പുഗോ (Pugo) എന്നാണ് ഫിലിപ്പീൻസുകാർ ഈ കുയിലിനെ വിളിച്ചിരുന്നത്‌ . നിശബ്ദനായി പോയ അലൻ ടിവി ചാനലിലേക്കും പരിപാടിയുടെ സംവിധായകനെയും അപ്പോൾ തന്നെ ഫോണ്‍ വിളിച്ച് ചിത്രീകരണം നടന്ന സ്ഥലം അന്വേഷിച്ചറിഞ്ഞു . തന്റെ സംഘടനയുടെ അധികാരിയായ Mike Lu വിനെയും കൂട്ടി അങ്ങോട്ടേക്ക് തിരിച്ച അലൻ , ആ വാർത്ത കേട്ട് ഞെട്ടി ! ചിത്രീകരണം നടന്ന ഉടൻ കുയിലിനെ വിൽപ്പനക്കാരൻ പത്തു പെസോക്ക് ആർക്കോ വിറ്റു കഴിഞ്ഞിരുന്നു ! അയാൾ അന്ന് തന്നെ അതിനെ വറുത്തു ഭക്ഷണമാക്കുകയും ചെയ്തു ! ഇവിടെ കാണുന്ന ടിവി സ്റ്റിൽ ആണ് ഈ പക്ഷിയുടെ ലോകത്ത് അവശേഷിക്കുന്ന ഒരേയൊരു ചിത്രം ! നമ്മുടെ നാട്ടിൽ പക്ഷികൂടുകൾ തകർക്കുന്നവരും പറവകളെ വെടി വെക്കുന്നവരും ഓർക്കുക ,……. നിങ്ങൾ നശിപ്പിക്കുന്നത് കേവലം ഒരു പക്ഷിയെ അല്ല ….. ഒരു വംശത്തെ ആണ് !!!!

ജലത്തിനടിയിലെ ചിലന്തി !

Diving bell spider (Argyroneta aquatica)  എന്നറിയപ്പെടുന്ന നീർ ചിലന്തിയാണ്‌ വെള്ളത്തിൽ മാത്രം ജീവിക്കുന്ന ലോകത്തിലെ ഒരേയൊരു ചിലന്തി വർഗ്ഗം. എന്നാൽ മറ്റ് എട്ടുകാലികളെ പോലെ തന്നെ അന്തരീക്ഷ വായു ശ്വസിച്ചാണ് ഇവരും ജീവിക്കുന്നത് . ഇതിനായി ഒരു വായു കുമിള ഉണ്ടാക്കി കാലിനിടയിൽ തിരുകി വെച്ചാണ് കക്ഷി വെള്ളത്തിനടിയിൽ സഞ്ചരിക്കുന്നത് ! പെണ്‍ ചിലന്തികൾ വെള്ളത്തിനടിയിൽ വല കെട്ടി അതിൽ അനേകം വായൂ കുമിളകൾ സംഭരിച്ചു വെക്കും . അവർക്കും കുടുംബത്തിനും വേണ്ട വായു ഇവിടെ നിന്നാണ് ലഭിക്കുന്നത് .

ഒക്സിജന്റെ ലഭ്യത കുറയുമ്പോൾ മാത്രമാണ് ഇവർ ജലോപരിതലത്തിൽ എത്തുന്നത് . വലയിൽ കുടുങ്ങുന്ന ചെറു ജല ജീവികളാണ് ഇവറ്റകളുടെ മുഖ്യാഹാരം . രണ്ടു വർഷം വരെ ആയുസുള്ള ഇവരുടെ മുഖ്യ ശത്രു ആമകളും മീനുകളും ആണ് .

ടാസ്മാനിയൻ കടുവ

അവസാനത്തെ കോട്ടുവായ !!

ടാസ്മാനിയൻ കടുവ എന്ന ജീവി വർഗ്ഗത്തിലെ അവസാനത്തെ അംഗമാണ് ചിത്രത്തിൽ കാണുന്ന ബെഞ്ചമിൻ . 1936 സെപ്തംബർ ഏഴിന് Hobart മൃഗ ശാലയിൽ വെച്ച് ബെഞ്ചമിൻ മരണമടഞ്ഞപ്പോൾ ഇങ്ങിനെ ഒരു ജീവിയെ ഇനി ജീവനോടെ കാണാൻ കഴിയില്ല എന്ന് ആരും വിചാരിച്ചില്ല . യൂറോപ്യൻമ്മാർ ആസ്ത്രേല്യൻ വൻ കരയിൽ എത്തുമ്പോഴേക്കും thylacine എന്ന ടാസ്മാനിയൻ കടുവ, ടാസ്മാനിയൻ ദ്വീപിൽ മാത്രമായി ഒതുങ്ങിയിരുന്നു . ഈ ജീവികൾ പിന്നീട് കോഴി കള്ളന്മമാരായും ആട് പിടുത്തക്കാരായും തെറ്റി ധരിക്കപ്പെട്ടതോടെ ഇവറ്റകളുടെ നാശവും ആരംഭിച്ചു .

വേട്ടനായ്ക്കളുടെ വരവോടെ നാട്ടിൻ പുറങ്ങളിൽ നിന്നും തുടച്ചു നീക്കപെട്ട ഈ ജീവികളെ പിടിക്കുന്നവർക്ക് സമ്മാനം വരെ ടാസ്മാനിയൻ സർക്കാർ പ്രഖ്യാപിച്ചു ! അങ്ങിനെ തൊള്ളായിരത്തി മുപ്പതുകളിൽ ഇവർ മൃഗശാലകളിൽ മാത്രമായി ഒതുങ്ങി . അവസാന മൃഗമായ ബെഞ്ചമിൻ മരണമടയുന്നതിനു ദിവസങ്ങൾ മുൻപ് മാത്രമാണ് thylacine സംരക്ഷിക്കപ്പെടേണ്ട  ജീവിയാണെന്ന് സർക്കാർ തിരിച്ചറിയുന്നത്‌ ! പക്ഷെ എല്ലാം വളരെ വൈകിയിരുന്നു . എവിടെയെങ്കിലും ടാസ്മാനിയൻ കടുവയെ കാണിച്ചു തരുന്നവർക്ക് വൻ പാരിതോഷികങ്ങൾ പത്രങ്ങളും പരിസ്ഥിതി സ്നേഹികളും പ്രഖ്യാപിച്ചു . ഇതൊക്കെ ഇപ്പോഴും നിലവിലുണ്ടെങ്കിലും ഒന്നിനെ പോലും ഇത് വരെ കണ്ടിട്ടില്ല . ടാസ്മാനിയൻ കാടുകളിൽ പലയിടത്തും വെച്ച് പലരും ഈ ജീവിയെ കണ്ടെന്ന് പറയുന്നുണ്ടെകിലും ഒന്നിനും സ്ഥിരീകരണം ലഭിച്ചിട്ടില്ല . അപൂർവമായ ഒരു thylacine വീഡിയോ കണ്ടുകൊള്ളൂ .

ആന റാഞ്ചി പക്ഷി

 

ആയിരത്തി ഇരുന്നൂറുകളിൽ ലോക സഞ്ചാരിയായിരുന്ന മാർക്കോ പോളോ “ആനയെ വരെ റാഞ്ചാൻ തക്ക വലുപ്പമുള്ള ” റുഖ് (rukh) എന്നയിനം പക്ഷികളെ മഡഗാസ്കർ ദ്വീപിൽ കണ്ടതായി വിവരിച്ചപ്പോൾ ആരും അത് വിശ്വസിച്ചില്ല .

ആയിരത്തി ഇരുന്നൂറുകളിൽ ലോക സഞ്ചാരിയായിരുന്ന മാർക്കോ പോളോ “ആനയെ വരെ റാഞ്ചാൻ തക്ക വലുപ്പമുള്ള ” റുഖ് (rukh) എന്നയിനം പക്ഷികളെ മഡഗാസ്കർ ദ്വീപിൽ കണ്ടതായി വിവരിച്ചപ്പോൾ ആരും അത് വിശ്വസിച്ചില്ല . പക്ഷെ അസാമാന്യ വലിപ്പമുള്ള പക്ഷികളെ മാർക്കോ അതിശോക്തി കലർത്തി പറഞ്ഞതാകാം എന്ന് ചിലർക്ക് തോന്നി. ആയിരത്തി നാനൂറുകളിൽ അറബ് യൂറോപ്യൻ കടൽ സഞ്ചാരികൾക്ക് അസാധാരണ വലിപ്പമുള്ള മുട്ടകൾ ലഭിച്ചതോടെ ഇതിൽ അൽപ്പം കാര്യമുണ്ട് എന്ന് ശാസ്ത്ര ലോകം ചിന്തിച്ചു തുടങ്ങി . എന്നാൽ കാര്യങ്ങൾ വളരെ വൈകിയിരുന്നു . ആധുനിക മനുഷ്യന് മുട്ടകളും എല്ലിൻ കഷ്ണങ്ങളും മാത്രം അവശേഷിപ്പിച്ച് കൊണ്ട് ആ ഭീമൻ പക്ഷി വർഗ്ഗം ഭൂമിയിൽ നിന്നും അപ്രത്യക്ഷമായിരുന്നു !

Ankole-Watusi

ആഫ്രിക്കയുടെ തനത് കന്നുകാലി വർഗ്ഗമാണ് Ankole-Watusi അഥവാ Ankole longhorn.

ആഫ്രിക്കയുടെ തനത് കന്നുകാലി വർഗ്ഗമാണ് Ankole-Watusi അഥവാ Ankole longhorn. നീളമുള്ള കൊമ്പുകൾക്ക് പേരുകേട്ട ഇവയുടെ കൊമ്പുകളുടെ അഗ്രങ്ങൾ തമ്മിൽ രണ്ടര മീറ്ററോളം അകലം ഉണ്ട് . കെനിയയിലും മറ്റുമുള്ള Sanga കന്നുകാലികൾ ഇവയുടെ ഒരു വകഭേതമാണ് .

മുക്കുവന്റെ ട്രോഫി

moonfish എന്നറിയപ്പെടുന്ന Opah, വളരെ അപൂർവ്വമായി മാത്രം ആഴക്കടൽ മീൻ പിടുത്തക്കാർക്ക് കിട്ടുന്ന ഒരു മീൻ ആണ് .

moonfish എന്നറിയപ്പെടുന്ന Opah, വളരെ അപൂർവ്വമായി മാത്രം ആഴക്കടൽ മീൻ പിടുത്തക്കാർക്ക് കിട്ടുന്ന ഒരു മീൻ ആണ് . പതിനായിരക്കണക്ക് ടുണാ മീനുകൾക്കിടയിൽ വർഷത്തിൽ ഒരു തവണയോക്കെയെ ഈ കൂട്ടത്തിൽ ഒന്ന് കിട്ടൂ . അതുകൊണ്ട് ഇത് മീൻ പിടുത്തക്കാർക്ക് ഒരു അപൂർവ്വ വസ്തുവാണ്, മാത്രവുമല്ല നല്ല വിലയും കിട്ടും . ഈ ലഭ്യതക്കുറവു കാരണം ഈ മത്സ്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങളും ലഭ്യമല്ല . ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഇവൻ സാധാരണ മറ്റു മത്സ്യങ്ങളുടെ കൂട്ടത്തിൽ ആണ് സഞ്ചരിക്കുന്നത് .

ലോകത്തിലെ ഏറ്റവും ഉയരത്തില്‍ നിന്നും കിട്ടുന്ന തേൻ !

Apis dorsata laboriosa എന്ന ഹിമാലയൻ തെനീച്ചയാണ് വലുപ്പത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഹണീ ബീ

Apis dorsata laboriosa എന്ന ഹിമാലയൻ തെനീച്ചയാണ് വലുപ്പത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഹണീ ബീ . ഇവയ്ക്ക് മൂന്നു സെന്റി മീറ്റർ വരെ നീളം വെയ്ക്കാറുണ്ട് . രണ്ടായിരത്തി അഞ്ഞൂറ് മുതൽ നാലായിരത്തി ഒരുനൂറു മീറ്റർ ഉയരങ്ങളിൽ ആണ് ഇവർ കൂട് വെക്കുന്നത് . അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും ഉയരത്തിൽ നിന്നെടുക്കുന്ന തേൻ ഹിമാലയൻ തേനീച്ചകളുടെ ആണ് . ഇതിന്‍റെ ഒരു കൂട്ടില്‍ ഏകദേശം 60 കിലോ തേന്‍ കാണും. ഇതിന്‍റെ പ്രധാന പ്രത്യേകത, ഉയര വ്യത്യാസമനുസരിച്ച് തേനിന്‍റെ രുചിയും ഗുണവും മാറുമെന്നുള്ളതാണ്. അതുകൊണ്ട് , ഇത് പല വിലകളിൽ  ലഭ്യമാണ് .ഏറ്റവും ഉയരങ്ങളിൽ നിന്നും കിട്ടുന്നവയെ Red honey എന്നാണ് വിളിക്കുന്നത്‌ . ഏറ്റവും വിലയും ഗുണവും  കൂടിയ ഈ തേൻ കഴിച്ചാൽ ചെറുതായി ‘തലയ്ക്കു പിടിക്കും’ !  ഇത്തരം തേൻ ലോകത്ത് ഹിമാലയൻ തേനീച്ചകൾ മാത്രമാണ് ഉണ്ടാക്കുന്നത്‌ . അതിനാൽ സാധാരണ തേനിനെക്കാൾ  അഞ്ച് ഇരട്ടി വില ഇതിനുണ്ട് .കുറച്ചു കൂടി ഉയരം കുറഞ്ഞ മലകളിൽ നിന്നും ലഭിക്കുന്ന തേനിനു spring honey എന്നാണ് പേര് . വീണ്ടും താഴെക്കിറങ്ങിയാൽ autumn honey എന്നയിനം തേനാണ് ലഭിക്കുക. നേപ്പാളിലെ തേൻ വേട്ടക്കരായ ഗുരുങ്ങ് -Gurung വംശജർ ആണ് ഹിമാലയൻ തേനിന്റെ മൊത്ത വിൽപ്പനക്കാർ .

ചിത്രങ്ങളെല്ലാം പ്രശസ്ത ഫോട്ടോ ഗ്രാഫർ ആയ എറിക് വാലിയുടെ (Eric Valli)  Honey Hunters of Nepal എന്ന ആൽബത്തിൽ നിന്നും (1987) എടുത്തവയാണ് .

Ball’s pyramid & Lord Howe Island stick insect

സമുദ്രത്തിലെ പാറക്കൂട്ടങ്ങളില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ളവനാണ് 562 m ഉയരമുള്ള Ball’s pyramid. പസഫിക്കിലെ Lord Howe Island ഗ്രൂപ്പിലാണ് ഇതുള്ളത്.

ഏറ്റവും  താഴത്തെ ചിത്രത്തില്‍ കാണുന്ന പ്രാണിയുടെ പേര് Lord Howe Island stick insect എന്നാണ്. ഇത് ലോകത്തിലെ ഏറ്റവും അപൂര്‍വ്വ ഷഡ്പദം എന്നറിയപ്പെടുന്നു. എന്താണെന്നോ ? ഇത് ഈ ലോകത്താകെ 24 എണ്ണം മാത്രമേ ഉള്ളൂ. ഈ ഇരുപത്തി നാലെണ്ണവും Ball’s pyramid എന്ന ഈ കാണുന്ന പറക്കൂട്ടതിലും!!!

സമുദ്രത്തിലെ പാറക്കൂട്ടങ്ങളില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ളവനാണ് 562 m ഉയരമുള്ള Ball’s pyramid. പസഫിക്കിലെ Lord Howe Island ഗ്രൂപ്പിലാണ് ഇതുള്ളത്. Henry Lidgbird Ball 1788 ല്‍ ആണ് ഇത് കണ്ടുപിടിച്ചത്. 1965 ല ആണ് Sydney Rock Climbing Club ലെ ഒരു കൂട്ടം ആള്‍ക്കാര്‍ ആദ്യമായി ഇതിന്റെ തലപ്പത്ത് കാലുകുത്തിയത്. Lord Howe Island stick insect എന്ന ഷഡ്പദം 1930 ല്‍ വംശ നാശം സംഭവിച്ചു എന്ന് കരുതപെട്ടിരുന്നതാണ് . എന്നാല്‍ 2001 ല്‍ ഒരു കൂട്ടം പര്യവേഷകര്‍ Ball’s Pyramid ലെ ഒരു ചെറു ചെടിയുടെ ചുവട്ടില്‍ നിന്നും 24 പേര്‍ അടങ്ങുന്ന ഒരു കൂട്ടത്തെ വീണ്ടും കണ്ടു പിടിക്കുകയായിരുന്നു! ഇവയില്‍ രണ്ടെണ്ണത്തിനെ Melbourne Zoo ലേക്ക് കൊണ്ട് പോയതിന്റെ ഫലമായി ഇതിനെ വംശ നാശത്തില്‍ നിന്നും കരകയറ്റാന്‍ സാധിച്ചിട്ടുണ്ട്.

തേന്‍ സൂക്ഷിക്കുന്ന ഉറുമ്പ്‌

തേൻ ഉണ്ടാക്കുവാനും അത് സൂക്ഷിച്ച് വെക്കുവാനും തേനീച്ചകൾക്ക് മാത്രമേ കഴിയൂ എന്ന് വിചാരിക്കേണ്ട . ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ച ഉറുമ്പുകളും ഉണ്ട് .

തേൻ  ഉണ്ടാക്കുവാനും അത് സൂക്ഷിച്ച് വെക്കുവാനും തേനീച്ചകൾക്ക് മാത്രമേ കഴിയൂ എന്ന് വിചാരിക്കേണ്ട . ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ച ഉറുമ്പുകളും ഉണ്ട് . Honeypot ants അഥവാ honey ants or repletes ആണ് ഈ വിരുതമ്മാർ. ഇവർ പക്ഷെ തേൻ സൂക്ഷിച്ച് വെക്കുന്നത് കൂട്ടിലെ അറകളിൽ അല്ല, മറിച്ചു സ്വൊന്തം അടിവയറ്റിൽ (abdomens) ആണെന്ന് മാത്രം!  ഇവരുടെ ഒരു കോളനിയിൽ രണ്ട് തരം ഉറുമ്പുകൾ ഉണ്ടാവും .  പണിക്കാർ (workers) എന്ന ആദ്യത്തെ കൂട്ടർ പുറത്ത്  പോയി ജോലിയെടുത്ത് ഭക്ഷണം കഴിക്കുന്നവർ ആണ് . ഇവർ മടങ്ങി വന്ന് , കഴിച്ചതിൽ കുറച്ച്  വീണ്ടും പുറത്ത് ചാടിക്കും (regurgitate) .  രണ്ടാമത്തെ കൂട്ടർ ആയ തേൻ സൂക്ഷിപ്പുകാർ ഇത് ഭക്ഷിക്കും . ഇത് ഇവരുടെ അടിവയറ്റിൽ ആണ് സംഭരിച്ച് വെക്കുന്നത് . കഴിച്ചു കഴിച്ച് ഇവരുടെ വയർ ബൾബ്‌ പോലെ വീർത്തു വരും . പിന്നീട് അനങ്ങാൻ വയ്യാത്ത ഇവർ കൂട്ടിനുള്ളിൽ അങ്ങിനെ തൂങ്ങി കിടപ്പാണ് . അടുത്ത ക്ഷാമ കാലത്താണ് ഇവരുടെ ഉപയോഗം ഉണ്ടാവുന്നത് . അപ്പോൾ ഭക്ഷണം കിട്ടാത്ത പണിക്കാർക്ക് ഇവർ തങ്ങൾ അടിവയറ്റിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന തേൻ വീണ്ടും പുറത്തേക്കിട്ട് കൊടുക്കും . അതായത് ഒരു give & take പോളിസി ! പക്ഷെ വയറ്റിലെ തേൻ കാലിയാവുന്നതോടെ സൂക്ഷിപ്പുകാർ ചാകും എന്നാതാണ് ദുഖകരം .

ഈ ഉറുമ്പുകളുടെ മറ്റൊരു പ്രത്യേകത , നിറം മാറാനുള്ള കഴിവാണ് . ചുവപ്പ് , പച്ച, മഞ്ഞ ,നീല  തുടങ്ങിയ നിറങ്ങളിൽ ആണ് കൂടുതലായും കണ്ടു വരുന്നത് . ഇങ്ങനെയൊക്കെ ആണെങ്കിലും , ഇവരുടെ ജീവിതം കലാപ കലുഷിതമാണ്‌ . ഇതേ വർഗ്ഗത്തിൽ പെട്ട മറ്റു ഉറുമ്പ്‌ കൂട്ടങ്ങൾ ഇവയെ ആക്രമിക്കാറുണ്ട് . അവർ എല്ലാവരെയും കൊന്ന് തേൻ കൈക്കലാക്കി കോളനി കൈവശപ്പെടുതും . പക്ഷെ കുഞ്ഞൻ ഉറുമ്പുകളെ കൊല്ലാതെ , തങ്ങളുടെ കൂടെ കൂട്ടുകയാണ് ചെയ്യുന്നത് . ഇതൊന്നും പോരാഞ്ഞിട്ടാണ്‌ , ഉറുമ്പ്‌ തീനിയുടെയും , കരടിയുടെയും മറ്റും ആക്രമണം . കരടി , തേൻ നോക്കിയാണ് വരുന്നത് എന്ന് പ്രത്യേകം പറയേണ്ടല്ലോ . ആത്രെല്യയിലെ ആദിവാസികൾക്ക് ഈ ഉറുമ്പുകൾ തേനൂറും ഭക്ഷണ വിഭവം ആണ് .

സർപ്പങ്ങളുടെ രാജാവ്

അൻപത് അടി നീളം ! , ആയിരത്തി ഒരുന്നൂറ് കിലോ തൂക്കം ! …… കൊളംബിയയിലെ കൽക്കരി ഖനിയിൽ നിന്നും ഈ നാഗ രാജാവിന്റെ ഫോസിലുകൾ കണ്ടപ്പോൾ ലോകം ഞെട്ടി!

അൻപത് അടി നീളം ! , ആയിരത്തി ഒരുന്നൂറ് കിലോ തൂക്കം ! …… കൊളംബിയയിലെ കൽക്കരി ഖനിയിൽ നിന്നും ഈ നാഗ രാജാവിന്റെ ഫോസിലുകൾ കണ്ടപ്പോൾ ലോകം ഞെട്ടി!  അത് വരെയുണ്ടായിരുന്ന സർവ്വ റെക്കോർഡുകളും ഭേതിച്ച് , പമ്പുകളുടെ ചക്രവര്ത്തി പദത്തിലേക്ക് പുതിയ ഒരു വര്ഗ്ഗം രംഗ പ്രവേശം ചെയ്തു . …ടൈറ്റൻ ബോ (Titanoboa cerrejonensis) . ഏതാണ്ട് അറുപത് മില്ല്യൻ വർഷങ്ങൾക്ക് മുൻപ് , അതായത് ദിനോസറുകൾ നമാവിശേഷമായി വീണ്ടും പത്ത് മില്ല്യൻ ശേഷമാണ് ഈ ഭീകരൻ പാമ്പുകൾ ഭൂമിയിൽ ഇഴഞ്ഞ് നടന്നിരുന്നത് . ഇത് ഭൂമി കണ്ടതിൽ ഏറ്റവും വലുതും , നീളം കൂടിയതും ഭാരം കൂടിയതും ആയ പാമ്പാണ് !

ഇന്ന് ഭൂമിയിലെ ഏറ്റവും നീളം കൂടിയ പാമ്പായ  Python reticulatus ൻറെ നീളം 29 അടിയാണ് . ഏറ്റവും ഭാരം കൂടിയ പാമ്പായ ഗ്രീൻ അനക്കൊണ്ടാക്ക് നീളം വെറും പതിനെഴ് അടി.  2009 ൽ ആണ് കൊളംബിയയിലെ  La Guajira കൽക്കരി ഖനിയിൽ നിന്നും 28 ടൈറ്റൻ ബോ പാമ്പുകളുടെ അവശിഷ്ടങ്ങൾ ഗവേഷകർക്ക്‌ ലഭിക്കുന്നത്

ആയിരം കൊല്ലങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നപ്പോൾ , അര ടണ്‍ തൂക്കവും മൂന്ന് മീറ്റർ ഉയരവും ഉണ്ടായിരുന്ന Aepyornis എന്ന ആന റാഞ്ചി പക്ഷി ഇന്ന് വരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ പക്ഷി ആയിരുന്നു ! ആന റാഞ്ചി എന്നത് മാർക്കോ പോളോയുടെ അതിശയോക്തി കലർന്ന വിവരണം തന്നെ ആയിരുന്നു . കാരണം ഇവറ്റകൾക്ക് പറക്കാനുള്ള കഴിവില്ലായിരുന്നു . ആന റാഞ്ചിയുടെ മുട്ടകൾക്ക് കൊഴിമുട്ടയെക്കാൾ 160 മടങ്ങ്‌ വലിപ്പമുണ്ട്‌ . ഇവയുടെ തിരോധാനതിടയാക്കിയ കാരണം ഇന്നും അജ്ഞാതമാണ് .

പ്രകൃതിയെ അനുകരിയ്ക്കുക

നമീബ് മരുഭൂമിയിൽ മാത്രം ഉള്ള ഈ വണ്ട്‌ നമ്മുടെ സവിശേഷ ശ്രദ്ധ ആകർഷിക്കും . ഒരു തുള്ളി വെള്ളമില്ലാത്ത നമീബ് മരുഭൂമിയിൽ ആവശ്യത്തിൽ കൂടുതൽ വെള്ളം കുടിച്ചാണ് ഇത് ജീവിക്കുന്നത് !

ഒരൊറ്റ മേഘം പോലുമില്ലാത്ത ആകാശം ! നോക്കെത്താ ദൂരത്ത്‌ പൊങ്ങിയും താണും കിടക്കുന്ന ചുവന്ന മണൽക്കൂനകൾ … അതിനുമപ്പുറം വരണ്ട് വിണ്ടു കീറിയ കളിമണ്‍ സമതലങ്ങൾ ….. ഇതിനിടയിൽ ദാഹിച്ചു വലഞ്ഞു നടക്കുന്ന ഓറിക്സ് ആന്റിലോപ്പുകൾ ! ……. ഇതാണ് ഭൂമിയിലെ ഏറ്റവും പഴക്കമേറിയ മരുഭൂമിയായ നമീബ് ഡെസേർട്ട് . ഈ മണൽ സാമ്രാജ്യത്തിന്റെ കേന്ദ്രമാണ് Sossusvlei (sometimes written Sossus Vlei). ഇരുമ്പിന്റെ സാന്നിധ്യം കൂടുതലുള്ള ചുവന്ന മണൽ കുന്നുകൾ (Red Sand Dunes) ആണ് ഈ പ്രദേശം നിറയെ .

നമീബിയയിലെ Namib-Naukluft National Park ൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത് . ലോകത്തിലെ ഏറ്റവും വലിയ മണൽ കുന്നുകളാണ് ഇവിടെ ഉള്ളത് . വർഷങ്ങൾ കൂടുമ്പോൾ മാത്രം നീരൊഴുക്കുള്ള , Tsauchab നദിയുടെ വൃഷ്ടി പ്രദേശമാണ് ഇത് . 32.000 km² ആണ് Sossusvlei പ്രദേശത്തിന്റെ വ്യാപ്തി . ഇവിടെയുള്ള Big Daddy എന്ന മണൽക്കൂനക്ക് 380 മീറ്റർ ഉയരം ഉണ്ട് .

Namib Desert beetle (Stenocara gracilipes)

നമീബ് മരുഭൂമിയിൽ മാത്രം ഉള്ള ഈ വണ്ട്‌ നമ്മുടെ സവിശേഷ ശ്രദ്ധ ആകർഷിക്കും . ഒരു തുള്ളി വെള്ളമില്ലാത്ത നമീബ് മരുഭൂമിയിൽ ആവശ്യത്തിൽ കൂടുതൽ വെള്ളം കുടിച്ചാണ് ഇത് ജീവിക്കുന്നത് ! മരുഭൂമിയിൽ പുലർച്ചെയുള്ള കോട മഞ്ഞിൽ നിന്നാണ് ഇഷ്ടൻ ജലം ശേഖരിക്കുന്നത് . അതിരാവിലെ 45 ഡിഗ്രിയിൽ മാനത്തേക്ക് നോക്കി തലയും കുത്തി ഒരു  കിടപ്പാണ് . പുലർച്ചെയുള്ള കാറ്റിൽ , മഞ്ഞു കണങ്ങൾ , വണ്ടിന്റെ പ്രത്യേകം രൂപകല്പ്പന ചെയ്ത ചിറകുകളിൽ തട്ടി , 15-20 µm വ്യാസമുള്ള ചെറു ജല കണങ്ങൾ ആയി മാറുന്നു .

ഈ തുള്ളി അവിടെ തന്നെ പറ്റി പിടിച്ചിരിക്കുകയും പുതുതായി രൂപമെടുക്കുന്ന ചെറു കണങ്ങളോട് ചേരുകയും ചെയ്യും . അങ്ങിനെ സാവധാനം ഇത് 5 mm വ്യാസമുള്ള ഒരു ജല തുള്ളിയായി മാറുകയും , തന്നെ ഒഴുകി ,  വണ്ടിന്റെ വായിൽ തന്നെ വന്ന് വീഴുകയും ചെയ്യും ! എങ്ങിനെയുണ്ട് ??? ഏതായാലും NBD Nano എന്ന കമ്പനി ഈ വിദ്യ ഉപയോഗിച്ച് വായുവില്‍ നിന്നും ജലം ഉണ്ടാക്കാന്‍ തുടങ്ങി കഴിഞ്ഞു !

ഓര്‍ക്കിഡ് ചെടികളും മറ്റും വേറൊരു രീതിയില്‍ പ്രയോഗിക്കുന്ന , ശൂന്യതയില്‍ നിന്നും ജലം നിര്‍മ്മിക്കുന്ന ഈവിദ്യ മനുഷ്യന് ഗുണകരമാകുന്ന രീതിയില്‍ വികസിപ്പിച്ചെടുക്കുവാന്‍ പലരും ശ്രമിച്ചിട്ടുണ്ട് . രാത്രിയില്‍ മരുഭൂമിയിലെ ഈര്‍പ്പം നിറഞ്ഞ കാറ്റില്‍ നിന്നും തുണിയുടെ സഹായത്തോടെ ജലം വലിച്ചെടുത്ത്‌, പിഴിഞ്ഞ് ഉപയോഗിക്കുന്ന രീതി പണ്ട്മുതലേ മനുഷ്യന്‍ ചെയ്തുതുടങ്ങിയിരുന്നു. സാങ്കേതിക വിദ്യയ്ക്കായി പ്രകൃതിയെ അനുകരിക്കുന്ന ഈഏര്‍പ്പാടിനെ ബയോമിമിക്രി ( Biomimicry or Biomimetics ) എന്നാണ് പറയുക. ആസ്ത്രേലിയന്‍ കമ്പനി ആയ Fontus ആണ് നമീബിയന്‍ വണ്ടിനെ അനുകരിക്കുന്നതില്‍ വാണിജ്യപരമായി ആദ്യം വിജയിച്ചത്.

തനിയെ നിറയുന്ന വാട്ടര്‍ബോട്ടില്‍

സൈക്കിള്‍ ബാറില്‍ ഘടിപ്പിക്കുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ബോട്ടിലിന്റെ പിറക് ഭാഗത്ത്‌ hydrophilic (water-attracting) , hydrophobic (water-repellent) പദാര്‍ഥങ്ങള്‍ കൊണ്ടുള്ള അറകള്‍ ആണ് ഉള്ളത് സൈക്കിളിന്‍റെ ഓട്ടത്തിനിടയില്‍ ഈര്‍പ്പം ഉള്ള (Humid Air ) വായു ഇതിനുള്ളില്‍ കടക്കുകയും സാന്ദ്രീകരണം (condensation) സംഭവിച്ച് ജലം വേര്‍പെടുകയും ചെയ്യും. പിന്നീട്ചെറിയ അരിപ്പകളില്‍ കൂടി കയറിയിറങ്ങുന്ന ജലത്തിലെ പൊടിയും മറ്റും നീക്കം ചെയ്യപ്പെട്ട് നമ്മുക്ക് കുടിയ്ക്കാന്‍ പരുവത്തില്‍ ശുദ്ധജലം ബോട്ടിലില്‍ നിറയുകയും ചെയ്യും! ഒരുമണിക്കൂര്‍ കൊണ്ട്അരലിറ്റര്‍ജലം വരെ ഇങ്ങനെ ശേഖരിക്കാനാവും. അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഈവാട്ടര്‍ബോട്ടില്‍ വലിയ തോതില്‍ ഉത്പ്പാദിപ്പിക്കുവാന്‍ ആസ്ത്രേലിയന്‍ സര്‍ക്കാര്‍ തന്നെ സാമ്പത്തിക സഹായം Fontus കമ്പനിക്കു വാഗ്ദാനം ചെയ്തിട്ടുണ്ട് .

സ്വയംനിറയുന്ന വാട്ടര്‍ ടാങ്ക്

Warka Water എന്നാണ് ഇതിന്‍റെ പേര്‍ (by Italian firm Architecture and Vision) . 10 m ഓളം ഉയരത്തില്‍ മുളംകമ്പ് കൊണ്ട് നിര്‍മ്മിക്കുന്ന ഈസിസ്റ്റം അക്ഷരാര്‍ത്ഥത്തില്‍ നമീബിയന്‍ വണ്ടിന്റെ അനുകരണമാണ്. ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയില്‍ പ്രതിദിനം 100 ലിറ്റര്‍ ജലം വരെ ശേഖരിക്കുവാന്‍ ഇതിനു കഴിയും . ആറു ലക്ഷത്തോളം രൂപയാണ് ഇതിന്‍റെ നിര്‍മ്മാണ ചിലവ്.

ഇത്തരത്തില്‍ പ്രകൃതിയെയും ജീവികളെയും അനുകരിച്ച് നിര്‍മ്മിച്ച്‌കൊണ്ടിരിക്കുന്ന അനേകം പ്രോജക്റ്റുകള്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട് . ചില രാജ്യങ്ങളില്‍സാന്ദ്രീകരണ ഉപകരണങ്ങള്‍ (condensation devices ) വീടിന്റെമേല്‍ക്കൂരയില്‍ ഘടിപ്പിച്ച് ജലം കൊയ്തെടുക്കുന്ന രീതി ഇപ്പോള്‍തന്നെ നിലവില്‍ ഉണ്ട് . പക്ഷെ ചെറിയതോതില്‍ മാത്രമാണ് ഇതില്‍നിന്നും ജലം ലഭ്യമാകുന്നത് .

  • Humpback തിമിംഗലങ്ങളുടെ ചിറകുകളെ ( flippers ) അനുകരിച്ച് ആണ് കനേഡിയന്‍ കമ്പനി ആയ Whalepower തങ്ങളുടെ വിന്‍ഡ് ടര്‍ബൈയിനുകളുടെ പങ്കകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
  • മുട്ടയുടെ ഓവല്‍ ആകൃതി അനുകരിച്ചു പള്ളികളുടെയും വമ്പന്‍ കെട്ടിടങ്ങളുടെയും കമാനങ്ങള്‍ നിര്‍മ്മിക്കുന്നു.

വെള്ള തിമിംഗലം !

നിറം കൊണ്ട് ശ്രദ്ധ ആകർഷിക്കുന്ന Delphinapterus leucas, ഉത്തര ധ്രുവ പ്രദേശത്ത് മാത്രം കാണപ്പെടുന്ന ഒരു തിമിംഗല വർഗമാണ് . മറ്റ് തിമിംഗലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇതിന് മുകൾ ഭാഗത്തെ ചിറക് ( dorsal fin) ഇല്ല. പത്തെണ്ണത്തിന്റെ ഒരു ഗ്രൂപ്പ് ( pod ) ആയാണ് ഇവറ്റകൾ സഞ്ചരിക്കുന്നത് . ധ്രുവ കരടികളും , കൊലയാളി തിമിംഗലങ്ങളും ആണ് ( polar bears and killer whales) ഇവരുടെ പ്രധാന ശത്രുക്കൾ.

Monarch Butterfly – ചിത്രശലഭങ്ങളിലെ ദേശാടനക്കാരൻ

56,000 ഹെക്ടർ വനഭൂമി ചിത്രശലഭങ്ങൾക്കായി മാത്രം മാറ്റി വെച്ചിരിക്കുന്ന രാജ്യമാണ് മെക്സിക്കോ. Monarch Butterfly Biosphere Reserve എന്നാണ് ആ സുന്ദര ഭൂമിയുടെ പേര് . റോക്കി മല നിരകളുടെ കിഴക്കേ മൂലയിൽ നിന്നും 4,000 km താണ്ടി പറന്നെത്തുന്ന ഒന്നര ബില്യൻ മൊണാർക്ക് ചിത്രശലഭങ്ങൾക്ക്‌ വിന്റെർ സീസണിലെ ഒഴുവുകാല വസതിയാണിത് !

ചിത്ര ശലഭങ്ങളിലെ ഒരെഒരു ദേശാടനക്കാരനാണ് Monarch Butterfly. (annual north-south migrations like many bird species do). 1970 കളിൽ മാത്രമാണ് ഈ സ്ഥലത്തെക്കുറിച്ച് ശലഭ കൌതുകികൾ അറിയുന്നത് തന്നെ . ഇങ്ങോട്ട് , മെക്സിക്കൊയിലേക്ക് പറന്നു വരുന്നവർ അല്ല സീസണ്‍ കഴിഞ്ഞ് തിരിച്ച് റോക്കി മല നിരകളിലേക്ക് പോകുന്നത് എന്നതാണ് ഏറ്റവും രസകരം . ചിത്രശലഭങ്ങളുടെ ആയുസ്സ് വളരെ കുറവാണ് എന്നതാണ് ഇതിന് കാരണം . പക്ഷെ പൂർവികർ വന്ന വഴിയെ തന്നെ ആണ് കുട്ടികളും സഞ്ചരിക്കാറ്

ഒക്ടോബർ മുതൽ മാർച് വരെ ഏകദേശം അഞ്ച് മാസകാലം ഇവർ Monarch Butterfly Biosphere Reserve ൽ കഴിച്ച് കൂട്ടും . ഈ റിസർവിൽ ഉള്ള 14 കോളനികളിൽ 5 എണ്ണം സന്ദർശകർക്ക് അടുത്ത് പോയി കാണാം . എല്ലാ ഫെബ്രുവരി മാസത്തിലും Festival de la Mariposa Monarca (Monarch Butterfly Festival) എന്ന കാർണിവൽ ഇവിടെ നടത്തപ്പെടുന്നുണ്ട് .

 

പറക്കാൻ കഴിയാത്ത തത്ത!!

 

  1. പറക്കാൻ കഴിവില്ലാത്ത ഏക തത്ത വർഗ്ഗം
    2. ഏറ്റവും ഭാരം കൂടിയ തത്ത
    3. തത്ത വർഗ്ഗത്തിലെ ഏക നിശാ സഞ്ചാരി
    4. പഴങ്ങൾക്ക് പകരം ഇലകൾ മാത്രം ഭക്ഷണമാക്കിയ ഏക പാരറ്റ് . 
    5. ബഹു ഭാര്യാത്വത്തവും **lek breeding system ഉം ഉള്ള ഏക തത്ത കുടുംബം

(**ആണുങ്ങൾ കൂട്ടമായി നിന്ന് ഗോഷ്ടികൾ കാട്ടി ഇണയെ ആകർഷിക്കുന്ന കലാപരിപാടിയാണ് lek.)
6. ഏറ്റവും കൂടുതൽ ആയുസ്സ് ഉള്ള പക്ഷികളിൽ ഒന്ന്

ഈ ബഹുമതികളൊക്കെയും ചെന്ന് ചേരുന്നത് ന്യൂസിലാൻഡിൽ മാത്രം കാണപ്പെടുന്ന Kakapo എന്ന തത്ത ഭീമനിൽ ആണ് ! വൻ കരകളിൽ നിന്നും വേറിട്ട്‌ , അപൂർവ്വ ജീവികളുടെ രക്ഷാ തുരുത്തായ ന്യൂസിലാൻഡിൽ ശത്രുക്കൾ ഒന്നും തന്നെ ഇല്ലാതെ ഒരു രാജാവിനെ പോലെ വാണിരുന്ന കാകാപോയുടെ പ്രതാപം നശിച്ചത് നായകളെയും കൂട്ടി മനുഷ്യൻ ആ ദ്വീപിൽ കാലുറപ്പിച്ചപ്പോൾ ആണ് .

The kakapo is one of the rarest parrots in the world:

  • It’s flightless
  • It’s the world’s heaviest parrot
  • It’s possibly the oldest living bird and
  • It has a low-frequency mating boom that can travel several kilometers

ആദിമ വാസികൾ ആയ മവോറികൾ ആഹാരത്തിനും പിന്നെ വളർത്തുന്നതിനും വേണ്ടി ഇവയെ പിടികൂടി . പിന്നീട് വന്ന വെള്ളക്കാർ തൂവലിന് വേണ്ടിയും , മൃഗശാലകളിലേക്കും വേണ്ടി ഇവയെ ഓടിച്ചിട്ട്‌ പിടിച്ചു . അങ്ങിനെ 2014 ആയപ്പോൾ Kakapo കളുടെ എണ്ണം ആകെ 130 . Owl parrot എന്നും അറിയപ്പെടുന്ന Kakapo ന്റെ മവോറി ഭാഷയിലെ അർഥം രാത്രി തത്ത എന്നാണ് . 1980 കളിൽ തുടങ്ങിയ Kakapo Recovery Plan അനുസരിച്ച് , മറ്റു ശത്രു മൃഗങ്ങൾ ഒന്നും ഇല്ലാത്ത Codfish (Whenua Hou), Anchor, Little Barrier എന്നീ മൂന്ന് ദ്വീപുകൾ ന്യൂസിലാൻഡ് സർക്കാർ ഇവക്കായി നീക്കി വെച്ചിരിക്കുകയാണ് . ഏതായാലും Kakapo നാശത്തെ അതിജീവിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

style="text-align: justify; ">കരിങ്കോഴി

 

കരിംങ്കോഴികളില്‍ പ്രശസ്തന്‍ ഇന്തോനേഷ്യന്‍ ബ്രീഡ് ആയ Ayam Cemani ആണ് . ഈ കോഴികളുടെ തൂവലുകള്‍ , തൊലി, നാക്ക് , കൊക്ക് , ഇറച്ചി ,എല്ലുകള്‍ തുടങ്ങിയ എല്ലാത്തിനും നല്ല കറുപ്പ് നിറമാണ് . രക്തത്തിന് കട്ടി കൂടിയ ചുവപ്പ് നിറമായതിനാല്‍ അതും കറുപ്പാണെന്ന് തോന്നുമെങ്കിലും പക്ഷെ അല്ല . നമ്മുടെ പ്രതീക്ഷക്ക് വിപരീതമായി മുട്ടകള്‍ പക്ഷെ സാധാരണ കൊഴികളുടെത് പോലെ തന്നെ വെളുത്തത് ആണ് . Swedish Black Chicken എന്ന കോഴി ഇതിന്റെ സങ്കര ഇനമാണ് . ഇത്തരം പ്രത്യേകതകള്‍ കൊണ്ട് ഈ കോഴികള്‍ക്ക് രോഗങ്ങളെ മാറ്റുവാനുള്ള “പ്രത്യക ” സിദ്ധി ഉണ്ടെന്നാണ് പരക്കെയുള്ള വിശ്വാസം . അതിനാല്‍ ഇവറ്റകള്‍ക്ക് നല്ല വിലയും ഉണ്ട് .

 

Kadaknath

കറുത്ത ഇറച്ചിയുള്ള കോഴിയെ കാണാന്‍ ഇന്തോനേഷ്യ വരെ പോകണമെന്നില്ല . ഭാരതത്തിനു മാത്രം അവകാശമുള്ള ഒരു കറുത്ത ഇറച്ചി കോഴിയുണ്ട് . മധ്യ പ്രദേശിലെ Kadaknath എന്ന് വിളിക്കുന്ന “Kali masi” കോഴികള്‍ ആണ് അത് . കേരളത്തില്‍ “കരിംങ്കോഴി ” എന്ന പേരില്‍ വില്‍ക്കുന്നത് ഇവറ്റകളെ ആണ് .

ഇത് പോലെ തന്നെ Silkie എന്നറിയപ്പെടുന്ന മറ്റൊരു തരം കോഴികള്‍ ഉണ്ട് . തൂവലുകള്‍ ചെമ്മരിയാടിന്റെത് പോലെ നനു നനുത്തത് ആണ് . ഇത് പല നിറങ്ങളില്‍ ഉണ്ട് . പക്ഷെ ഇറച്ചിയും എല്ലുകളും നല്ല കറുത്തത്  തന്നെ ആണ്

Cock-of-the-rock (Rupicola

ദക്ഷിണ അമേരിക്കയിലെ വടക്കന്‍ ഭാഗങ്ങളില്‍ ആണ് ഈ സുന്ദരന്‍ കുരുവികള്‍ പറന്നു നടക്കുന്നത് ! പാടും കുരുവികള്‍ ആയ passerine വര്‍ഗ്ഗത്തിലാണ് ഇവര്‍ പെടുന്നത് . രണ്ടു തരമുണ്ട് ,Andean ഉം Guianan ഉം . ആണും പെണ്ണും തമ്മില്‍ അഴകില്‍ നല്ല വ്യത്യാസം ഉണ്ട് . ചിത്രത്തിലേത് ആണ് പക്ഷിയാണ് .

പാറയിടുക്കുകളില്‍ കൂട് കൂട്ടുന്ന ഇവ രണ്ടു മുട്ടകള്‍ ആണ് സാധാരണ ഇടുന്നത് . കുട്ടികളെ ആണിന്റെ സഹായമില്ലാതെ തന്നെ ആണ് തള്ള പക്ഷി വളര്‍ത്തുന്നത് . കഴിക്കുന്ന ഫലങ്ങളുടെ കുരുക്കള്‍ ദഹിക്കാതെ തന്നെ ഈ പക്ഷികള്‍ വിസര്‍ജ്ജിക്കുന്നതിനാല്‍ മിക്ക സസ്യങ്ങളു

Pen-tailed treeshrew

നമ്മുടെ നാട്ടില്‍ മരപ്പട്ടികള്‍ , തെങ്ങിലും പനയിലും കയറി മദ്യം കുടിച്ചു ലക്ക് കെട്ടു മരത്തില്‍ നിന്നും പിടിവിട്ട് വീണ കഥകള്‍ നാം ധാരാളം വായിച്ചിട്ടുണ്ട് . കുടിച്ചു ലെവല് കെട്ട ആനകളുടെ പേക്കൂത്തുകള്‍ യു ടുബില്‍ ധാരാളം കാണാം . പക്ഷെ എത്ര കുടിച്ചാലും “തലക്ക് പിടിക്കാത്ത ” ഒരു മൃഗമേ ഭൂമിയില്‍ ഉള്ളൂ , അതാണ്‌ Pen-tailed treeshrew.

Pen-tailed treeshrew (Ptilocercus lowii), അഥവാ മര എലി , Ptilocercus ജനുസിലെ ഏക അംഗമാണ് . തായ്ലാണ്ടിലെയും ബോര്‍ണിയോയിലെയും കാടുകളില്‍ ഇവയെ കണ്ടു വരുന്നു . സ്ഥിരമായി , അല്ലെങ്കില്‍ എന്നും മദ്യം സേവിക്കുന്ന ലോകത്തിലെ ഏക ജീവിയാണിത് . Bertam എന്ന പനയുടെ നീരില്‍ 3.8% ആല്‍ക്കഹോള്‍ ആണ് അടങ്ങിയിരിക്കുന്നത് ! പ്രകൃതിയില്‍ നിന്നും നേരിട്ട് ലഭിക്കുന്ന വേറെ ഒരു പാനീയത്തിലും ഇത്രയും മദ്യം അടങ്ങിയിട്ടില്ല ! ഇത്, ഒറ്റയിരുപ്പിന് പന്ത്രണ്ട് ഗ്ലാസോളം Pen-tailed treeshrew അകത്താക്കി കളയും ! പക്ഷെ, മദ്യം സേവിച്ചതിന്റെ യാതൊരു വിധ ആലസ്യവും ഈ ജീവി കാണിക്കില്ല എന്നതാണ് ഇതിനെ മറ്റു മദ്യപാനികളില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ! ഇതെങ്ങിനെ സാധിക്കുന്നു എന്നുള്ളത് ഇപ്പോഴും കണ്ടുപിടിക്കപ്പെട്ടിട്ടില്ല .

എല്ലാ പ്രൈമേറ്റുകളുടെയും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന പൂര്‍വ്വസൂരിയാണ് Pen-tailed treeshrew.

കെനിയ

മനുഷ്യനേക്കാള്‍ കൂടുതല്‍ സ്ഥലം വന്യ മൃഗങ്ങള്‍ക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ലോകത്തിലെ ഏക രാജ്യമാണ്‌ കെന്യ (Kenya).വലിപ്പത്തില്‍ 47 മത്തെ സ്ഥാനമാണ്‌ ഈ രാജ്യത്തിന്‌ ഉള്ളത് .ആഫ്രിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാര്‍വതമായ മൌണ്ട് കെന്യ യില്‍നിന്നാണ്‌ രാജ്യത്തിനു ആ പേര്‌ ലഭിച്ചത്‌ .ഹിമാവൃതമായ ചെരിവുകള്‍ ഇതിനുണ്ട്‌ . ആഫ്രിക്കയിലെ ഏറ്റവും വലിയ പര്‍വ്വതമായ Mount Kilimanjaro,കെനിയയുടെ ടാന്‍സാനിയന്‍ അതിര്‍ത്തി ഭാഗങ്ങളില്‍ നിന്നാല്‍ ദൃശ്യമാണ്‌ !

സുഖ ശീതള കാലാവസ്തയുള്ള തലസ്ഥാനമായ നൈറോബിയില്‍ (Nairobi) നിന്നും വ്യത്യസ്തമാണ്‌ , സാവന്ന പുല്‍മേടുകളും , വരണ്ട സമതലങ്ങളും നിറഞ്ഞ രാജ്യത്തിന്റെ വന മേഖല. ലോകത്തിലെ ഏറ്റവും വലിയ നാഷണല്‍ പാര്‍ക്കുകളില്‍ ഉള്‍പ്പെട്ട East and West Tsavo National Park, the Maasai Mara, Lake Nakuru National Park, Aberdares National Park എന്നിവ കെനിയയില്‍ ആണ് ഉള്ളത് . 11.5 മില്യണ്‍ wildebeest,Zeebra മൃഗങ്ങള്‍ പങ്കെടുക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ മ്രിഗ ദ്ദേശാടനം (thegreatwildebeest migration) കെന്യയില്കൂടിയാണ് കടന്നു പോകുന്നത്‌ . 2,897 km ദൂരമുള്ള ഈ ദേശാടനം, ടാന്‍സാനിയായിലെ സരൻ ജെറ്റിയിൽ നിന്നും ആരംഭിച്ച് കെന്യയിലെ മസ്സായി മാരയിൽ ആണ് അവസാനിക്കുന്നത് !

നൈറോബി നാഷണൽ പാർക്കിലെ ജിരാഫ്. പശ്ചാത്തലത്തിൽ നൈറോബി നഗരത്തിലെ അംബര ചുംബികൾ !

കെന്യയിലെ ആകമാന കാര്യങ്ങള്‍ ഇങ്ങിനെ ആണെങ്കിലും നമ്മള്‍ അറിയുവാന്‍ പോകുന്ന സംഭവ കഥ നടന്നത്‌ 1898 ല്‍ Tsavo National Park ല്‍ വെച്ചാണ്‌.

സാവോ (Tsavo) നാഷണല്‍ പാര്‍ക്ക്

സാവോ നാഷണല്‍ പാര്‍ക്കിനെ സാവോ ഈസ്റ്റ്‌ , സാവോ വെസ്റ്റ് എന്നിങ്ങനെ രാണ്ടായി തിരിച്ചിട്ടുണ്ട്‌ . നടുവിലൂടെ കടന്നു പോകുന്ന A109 എന്ന റോഡും (Nairobi-Mombasa ) , കെനിയ -ഉഗാണ്ട റെയില്‍ല്‍ പാതയും ആണ് രണ്ടിനെയും വേർ തിരിച്ചത്. പാര്‍ക്കിന്റെ പടിഞ്ഞാറ് നിന്നും കിഴക്കോട്ട്‌ ഒഴുകുന്ന സാവോ നദിആണ് ഈ പേരിനു കാരണം . വരണ്ട പുല്‍ മൈതാനങ്ങളും സാവന്ന കുട്ടികാടുകളും ആണ് സാവോ ഈസ്റ്റ്‌ പാര്‍ക്കില്‍ നിറയെ . എന്നാല്‍ ജൈവ വൈവിധ്യം കൊണ്ട്‌ സാവോ വെസ്റ്റ് ആണ് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്‌ .

Tsavo Lion – സടയില്ലാത്ത സിംഹം !

സാവോയിലെ സടയും രോമവും ഇല്ലാത്ത സിംഹം

Panthera leo nubica എന്ന സാവോ മൃഗ രാജന് കുറച്ച് പ്രത്യേകതകൾ ഉണ്ട് . ഒന്ന് ആണുങ്ങൾക്ക് സട (Mane) തീരെയില്ല !. താരതമ്യേന ശരീര വലിപ്പം കൂടുതൽ ഉണ്ട്‌ .. തൊലിക്ക് നല്ല മിനുസമാണ് . പിന്നെ ഇവിടുത്തെ ആണ്‍ സിംഹങ്ങൾ വേട്ടയിൽ സജീവമായി പങ്കെടുക്കും (സാധാരണ പെണ്ണുങ്ങളാണ് ഈ പണി ചെയ്യാറ് ). സാധാരണ ഒരു സിംഹ കൂട്ടത്തിൽ രണ്ടു മുതൽ എട്ട് ആണ്‍ സിംഹങ്ങൾ കാണപ്പെടുമെങ്കിൽ ഇവിടെ ഒരു കൂട്ടത്തിൽ ഒരൊറ്റ ആണ്‍ തരി മാത്രമേ കാണൂ ! സാവോ നദിക്കരയിലെ ഭൂ പ്രകൃതിയും കാലാവസ്ഥയും ആണ് ഇവിടുത്തെ സിംഹങ്ങൾക്ക് ഈ പ്രത്യേകതകൾ നല്കിയത് എന്നാണ് ശാസ്ത്ര മതം . Amboseli-Tsavo ജൈവ മണ്ഡലത്തിൽ ഇനി 675 സാവോ സിംഹങ്ങളേ അവശേഷിച്ചിട്ടുള്ളൂ !

സാവോയിലെ നരഭോജികൾ

1898 ലെ മാർച്ച് മാസത്തിൽ സാവോ നദിക്ക് കുറുകെ ഒരു തീ വണ്ടി പാലം പണിയുവാൻ ബ്രിട്ടീഷുകാർ തീരുമാനിക്കുന്നിടത്താണ് സംഭവം ആരംഭിക്കുന്നത് . Lt. Col. John Henry Patterson ആയിരുന്നു ടീം ലീഡർ . പണിക്കാർ കൂടുതലും ഇന്ത്യകാരും, നാട്ടുകാരായ ആഫ്രിക്കകാരും ആയിരുന്നു . പണി സ്ഥലത്തിന് ചുറ്റും കൂടാരം കെട്ടി ആയിരുന്നു അവർ രാത്രി കഴിച്ചു കൂട്ടിയിരുന്നത്. പക്ഷെ വിശന്നു വലഞ്ഞ കൂറ്റൻ സാവോ സിംഹങ്ങൾ രാത്രിയുടെ മറവിൽ പതുങ്ങി വരുന്നത് അവർ അറിഞ്ഞില്ല . ഏറ്റവും അവസാനത്തെ കൂടത്തിൽ നിന്നുള്ള നിലവിളി കേട്ടാണ് അവർ ഉണർന്നത് . ഓടിയെത്തുമ്പോഴേക്കും ഒരു ഹത ഭാഗ്യനെയും കൊണ്ട് ഒരു സിംഹം ഓടി മറയുന്നത് മാത്രമേ അവർക്ക് കാണുവാൻ കഴിഞ്ഞുള്ളു . പിന്നീടുള്ള ദിവസങ്ങൾ ഭീതി ജനകമായിരുന്നു . ഇന്ത്യക്കാരുടെ മാംസത്തിന്റെ രുചി പിടിച്ച സിംഹങ്ങൾ സംഹാര താണ്‍ഡവമാടി. സിംഹങ്ങളെ ഓടിക്കുവാൻ കൂടരങ്ങൾക്ക് ചുറ്റും തീ കൂട്ടി …… പാട്ടയും ചെണ്ടയും കൊട്ടി ശബ്ദമുണ്ടാക്കി ….കമ്പുകൾ കൂട്ടിയിട്ട് ബോമ ഉണ്ടാക്കി …മുള്ളുകൾ കൊണ്ട് വേലികൾ നിർമ്മിച്ചു …. പക്ഷെ എല്ലാം നിഷ്ഫലം !

 

ഒരു ബോമ

പിന്നീടുള്ള മാസങ്ങളിൽ ഏകദേശം 135 ഓളം ആളുകളെയാണ് സിംഹങ്ങൾ ഭക്ഷണമാക്കിയത് ! ജോലിക്കാർ കൂട്ടത്തോടെ പ്രാണനും കൊണ്ട് ഓടി രക്ഷപെടുവാൻ തുടങ്ങിയതോടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വന്നു . അതോടെ പാറ്റെർസണ്‍ രംഗത്തിറങ്ങി . വിശധമായ നിരീക്ഷണത്തിൽ രണ്ടു ആണ് സിംഹങ്ങളാണ് പ്രതികൾ എന്ന് മനസ്സിലായി . അങ്ങിനെ ഒരു ദിവസം ഇതിൽ ഒരു സിംഹം സായിപ്പിന്റെ കണ്ണിൽ പെട്ടു . ആദ്യ വെടി അവന്റെ പുറം കാലിനാണ് കൊണ്ടത്‌ . അതും കൊണ്ടവൻ പുൽ മേട്ടിലേക്ക് മറഞ്ഞു . പക്ഷെ രാത്രിയിൽ തിരികെ എത്തിയ ആ മൃഗം പാറ്റെർസണെ ആക്രമിക്കാൻ ഒരുമ്പെട്ടു . സായിപ്പിന്റെ അടുത്ത വെടി കൃത്യം അവന്റെ ചങ്ക് തന്നെ തുളച്ചു കയറി . അത് 1898 ഡിസംബർ ഒൻപതിന് ആയിരുന്നു .

 

The first lion killed by Patterson, now known as FMNH 23970

പിറ്റെന്നു കാലത്തെ ടെന്റിനു കുറച്ചു ദൂരെയായി ഒന്നാം സിംഹത്തിന്റെ ജഡം കാണപ്പെട്ടു. ഒൻപതടി നീളമുണ്ടായിരുന്ന അവനെ എട്ടു പേർ ചുമന്നാണ് ക്യാമ്പിൽ എത്തിച്ചത് . ഇരുപത് ദിവസങ്ങൾക്കു ശേഷം രണ്ടാമനും അദേഹത്തിന്റെ തോക്കിനിരയായി . പക്ഷെ അവനെ വീഴ്ത്താൻ ഒൻപതു ബുള്ളറ്റുകൾ ചിലവാക്കേണ്ടി വന്നു .

 

രണ്ടാമത്തെ സിംഹം

അതോടെ മടങ്ങി പോയ ജോലിക്കാരൊക്കെ തിരികെ വരികെയും , പാലത്തിന്റെ നിർമ്മാണം 1899 ഫെബ്രുവരിയിൽ തീർക്കുകയും ചെയ്തു . വെടിവെച്ചു വീഴ്ത്തിയ സിംഹങ്ങളുടെ തൊലി ശ്രദ്ധാപൂർവ്വം ഉരിഞ്ഞെടുത്ത പാറ്റെർസണ്‍, അവ തന്റെ വീട്ടിലെ കാർപ്പെറ്റ് ആയി 25 കൊല്ലം ഉപയോഗിക്കുകയും ചെയ്തു . പിന്നീട് 1924 ൽ 5000 ഡോളറിനു Chicago Field Museum ന് വിൽക്കുകയുണ്ടായി . അവിടെ അവർ അത് ഭംഗിയായി സ്റ്റഫ് ചെയ്ത് വെച്ചിരിക്കുന്നത് ഇപ്പോൾ ചെന്നാലും കാണുവാൻ സാധിക്കും .

 

The Tsavo Man-Eaters on display in the Field Museum of Natural History in Chicago, Illinois

തന്റെ ആഫ്രിക്കൻ അനുഭവങ്ങൾ ഒരു പുസ്തകമാക്കി 1907 ൽ The Man-Eaters of Tsavo എന്ന പേരിൽ പാറ്റെർസണ്‍ പ്രസിദ്ധീകരിക്കുക ഉണ്ടായി . ഇതിനെ തുടർന്ന് Bwana Devil (1952) എന്ന ചിത്രവും പിന്നീട് 1996 ൽ The Ghost and the Darkness എന്ന ചിത്രവും 2007 ൽ Prey എന്ന സിനിമയും സാവോ സിംഹ കഥ അടിസ്ഥാനമാക്കി നിർമ്മിച്ചിട്ടുണ്ട് .

കടപ്പാട് പലതുള്ളി .കോം

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate