অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

റിക്രൂട്ടുമെന്റുകള്‍

റിക്രൂട്ടുമെന്റുകള്‍

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍

1926-ലാണ് പബ്ലിക്  സര്‍വീസ് കമ്മീഷന്‍ സ്ഥാപിതമായത്. ഇന്ത്യാ ഗവണ്‍മെന്‍റ് സര്‍വീസിലെ ഉയര്‍ന്ന തസ്തികകളിലേക്ക് നിയമനം നടത്താന്‍ ഭരണഘടനാപരമായ അവകാശം 1950-ലാണ് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് അനുവദിച്ചു കിട്ടിയത്. സിവില്‍ സര്‍വീസ് പോലുള്ള ഉന്നതമായ മത്സര പരീക്ഷകള്‍ നടത്തുന്ന ചുമതല യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനാണ്. ഇതിനുപുറമേ പ്രതിരോധ മേഖലയിലെ മത്സരപരീക്ഷകളുടേയും വിവിധ മന്ത്രാലയങ്ങളിലേക്കും വകുപ്പിലേക്കുമുള്ള നിയമനങ്ങളുടേയുമൊക്കെ മേല്‍നോട്ടം യു.പി.എസ്.സി.യുടെ പരിധിയില്‍പ്പെടുന്നു.

യു.പി.എസ്.സി നടത്തുന്ന മത്സര പരീക്ഷകള്‍ മികച്ച കരിയറിന് വഴിയൊരുക്കുന്നു. അതുകൊണ്ട് തന്നെ ഇതില്‍ ഉന്നതവിജയം നേടണമെങ്കില്‍ മികച്ച തയ്യാറെടുപ്പും ആവശ്യമാണ്.

യു പി എസിയുടെ മേല് നോട്ടത്തില് നടത്തുന്ന പരീക്ഷകള്

 

1. സിവില്‍ സര്‍വീസ് (പ്രിലിമിനറി, മെയിന്‍).

2. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് എക്സാമിനേഷന്‍.

3. എഞ്ചിനിയറിംഗ് സര്‍വീസസ് എക്സാമിനേഷന്‍.

4. ജിയോളജിസ്റ്റ് എക്സാമിനേഷന്‍.

5. സ്പെഷ്യല്‍ ക്ലാസ് റെയില്‍വേ അപ്രന്‍റീസ് എക്സാമിനേഷന്‍.

6. നാഷണല്‍ ഡിഫന്‍സ് അക്കാഡമി, ഇന്ത്യന്‍ മിലിട്ടറി അക്കാഡമി, നേവല്‍ അക്കാഡമി, എയര്‍ഫോഴ്സ് അക്കാഡമി, ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമി എക്സാമിനേഷന്‍.

7. കംബയിന്‍ഡ് മെഡിക്കല്‍ സര്‍വീസ് എക്സാമിനേഷന്‍.

8. ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വീസ്/ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് എക്സാമിനേഷന്‍.

9. സെക്ഷന്‍ ഓഫീസേഴ്സ്/ സ്റ്റെനോഗ്രാഫേഴ്സ് (ഗ്രേഡ് ബി, ഗ്രേഡ് 1) ലിമിറ്റഡ് ഡിപ്പാര്‍ട്ടുമെന്‍റല്‍ എക്സാമിനേഷന്‍.

10. കംബയിന്‍ഡ് ഡിഫന്‍സ് സര്‍വീസ് എക്സാമിനേഷന്‍.

സ്റ്റാഫ് സെലക്ഷന് കമ്മീഷന്

കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലെ ഒഴുവുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്ന ഒരു പ്രധാനപ്പെട്ട റിക്രൂട്ട്മെന്‍റ് ഏജന്‍സിയാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍. 1975-ലാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ രൂപീകരിച്ചത്. വിവിധ വകുപ്പുകളിലേയും മന്ത്രാലയങ്ങളിലേയും ടെക്നിക്കല്‍ അല്ലാത്ത ഗൂപ്പ് ബി തസ്തികകളിലേക്ക് നിയമനം നടത്തുന്നത് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനാണ്. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് ഏഴ് മേഖലാ ഓഫീസുകളുണ്ട്. ന്യൂഡല്‍ഹി, അലഹാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, കൊല്‍ക്കത്ത, ഗുവാഹത്തി, മുംബൈ എന്നിവിടങ്ങളിലാണിവ. കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ ബാംഗ്ലൂര്‍ മേഖലാ കേന്ദ്രത്തിലേക്കാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന മത്സര പരീക്ഷകള്‍

1. സബ് ഇന്‍സ്പെക്ടേഴ്സ് സി.പി.ഒ./ സി.ബി.ഐ.

2. ഗ്രേഡ് ഡി സ്റ്റെനോഗ്രാഫേഴ്സ്.

3. സെന്‍ട്രല്‍ എക്സൈസ്/ ഇന്‍കംടാക്സ് ഇന്‍സ്പെക്ടേഴ്സ്

4. ഡിവിഷണല്‍ അക്കൗണ്ടന്‍ഡ്/ ഓഡിറ്റേഴ്സ്/യു.ഡി.സി.

5. സബ് ഇന്‍സ്പെക്ടേഴ്സ് ടെസ്റ്റ്

6. അസിസ്റ്റന്‍സ് പരീക്ഷ

7. സെക്ഷന്‍ ഓഫീസര്‍ പരീക്ഷ

8. ക്ലര്‍ക്ക് ഗ്രേഡ് പരീക്ഷ

9. ഗ്രേഡ് -ഡി  സ്റ്റെനോഗ്രാഫേഴ്സ് പരീക്ഷ

10. ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റേഴ്സ് പരീക്ഷ

കേരള പബ്ലിക്ക് സെര്വ്വീസ് കമ്മീഷന്

സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് ഇന്ത്യന്‍ ഭരണഘടന പ്രകാരം രൂപം നല്‍കിയ ഏജന്‍സിയാണ് പബ്ലിക് സര്‍വീസ് കമ്മീഷന്‍. കേരള സംസ്ഥാന സര്‍വീസുകള്‍, ഇലക്ട്രിസിറ്റി ബോര്‍ഡ്, ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, തുടങ്ങിയ വകുപ്പുകളിലെ ഒഴിവുകളിലേക്ക് മത്സരപരീക്ഷ നടത്തുന്നത് പി.എസ്.സിയാണ്. എഴുത്തുപരീക്ഷ, ഇന്‍റര്‍വ്യൂ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പി.എസ്.സി. തിരഞ്ഞെടുപ്പ്  നടത്തുക. പ്രായോഗിക പരീക്ഷയും ശാരീരിക ക്ഷമതയും ആവശ്യമായ തസ്തികകളില്‍ അതിനുള്ള പരീക്ഷകളും ഉണ്ടാകും. ഈ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും മെരിറ്റും സംവരണവും അടിസ്ഥാനമാക്കി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒഴിവുകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അഡ്വൈസ് മെമ്മോ നല്‍കുന്നതും പി.എസ്.സി.യാണ്. കൂടാതെ സിവില്‍ സര്‍വീസ് നിയമനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനു നല്‍കുന്നത് പബ്ലിക് സര്‍വ്വീസ് കമ്മീഷനാണ്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ ആസ്ഥാനം തിരുവനന്തപുരത്താണ്.

കേരള സര്‍ക്കാര്‍ സര്‍വീസിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് പി.എസ്.സി. നല്‍കുന്ന വിജ്ഞാപനങ്ങള്‍ എല്ലാ പ്രധാനപ്പെട്ട മലയാളം പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തുന്നതാണ്.

റെയില്‍വേ റിക്രൂട്ട് മെന്‍റ്  ബോര്‍ഡ്

1942-ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങളുടെ ചുമതല വഹിക്കുന്ന ഏജന്‍സിയാണ് റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ്.

അസിസ്റ്റന്‍റ് സ്റ്റേഷന്‍ മാസ്റ്റര്‍, കൊമേഴ്സ്യല്‍ ക്ലര്‍ക്ക്, ടിക്കറ്റ് എക്സാമിനര്‍, പെര്‍മനന്‍റ് വേ ഇന്‍സ്പെക്ടര്‍, ഡീസല്‍ മെക്കാനിക്ക് മുതലായ കാറ്റഗറികളിലാണ് റയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് നിയമനം നടത്തുക.

റെയില്‍വേയിലെ തൊഴിലധിഷ്ഠിത കോഴ്സുകള്‍, റെയില്‍വേ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകള്‍ തുടങ്ങിയവ നടത്തുന്നത് റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡാണ്. നിലവില്‍ രാജ്യമെമ്പാടും 19 റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡുകളാണ് ഉള്ളത്. കേരളത്തില്‍ തിരുവനന്തപുരത്താണ് ബോര്‍ഡിന്‍റെ ആസ്ഥാനം.

1998-ല്‍ നിയമനങ്ങള്‍ക്ക് പൊതുവായ ഒരു നയം രൂപീകരിക്കുവാനും റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുവാനായി റെയില്‍വേ റിക്രൂട്ട്മെന്‍റ് കണ്‍ട്രോള്‍ ബോര്‍ഡ് സ്ഥാപിതമായി.

നാഷണല്‍ എംപ്ലോയ്മെന്‍റ് സര്‍വ്വീസ്

സംസ്ഥാന സര്‍ക്കാറിന്‍റെ ഔദ്യോഗിക റിക്രൂട്ട്മെന്‍റ് ഏജന്‍സിയായി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. എംപ്ലോയ്മെന്‍റ് വകുപ്പിന്‍റെ കീഴില്‍ സംസ്ഥാനത്തൊട്ടാകെ 81 എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളാണുള്ളത്. രജിസ്ട്രേഷന്‍, പുതുക്കല്‍, തൊഴില്‍സഹായം, സ്വയംതൊഴില്‍ സഹായം എന്നിവയാണ് ഇവയുടെ മുഖ്യ ജോലികള്‍. ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ വൊക്കേഷണല്‍ ഗൈഡന്‍സ്, എംപ്ലോയ്മെന്‍റ് മാര്‍ക്കറ്റ് ഇന്‍ഫര്‍മേഷന്‍ തുടങ്ങിയ ജോലികള്‍കൂടി നിര്‍വഹിക്കപ്പെടുന്നു.

രജിസ്ട്രേഷന്‍:

14 വയസ്സ് തികഞ്ഞ ആര്‍ക്കും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹതയുണ്ട്. തൊട്ടടുത്ത എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം മുതലായവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സീനിയോറിട്ടി നഷ്ടപ്പെടാതെ ഇന്ത്യയിലെവിടെയും ട്രാന്‍സ്ഫര്‍ ചെയ്യാനും വ്യവസ്ഥയുണ്ട്. രജിസ്ട്രേഷന് മൂന്ന് വര്‍ഷത്തെ പ്രാബല്യമുണ്ട്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പുതുക്കിയിരിക്കണം. പുതുക്കലിന് രണ്ടു മാസത്തെ ഗ്രേഡ് ടൈം അനുവദിക്കും. പുതുക്കല്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ നടത്താം. ഉദ്യോഗാര്‍ത്ഥി തന്നെ ഹാജരാക്കണമെന്നില്ല.

തൊഴില്‍ സഹായം:

ഉദ്യോഗദായകര്‍ അറിയിക്കുന്ന താല്‍ക്കാലികവും സ്ഥിരവുമായ ഒഴിവുകളില്‍ യോഗ്യത, പ്രായം, സീനിയോറിട്ടി, ജാതി സംവരണം മുതലായ നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് യോഗ്യതയുള്ളവരുടെ ലിസ്റ്റ് നല്‍കുകയാണ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ ചെയ്യുന്നത്. ഒരു ഒഴിവിന് ഒന്‍പത് പേരുടെ ലിസ്റ്റാണ് നല്‍കുന്നത്. ഒരു വികലാംഗ ഉദ്യോഗാര്‍ത്ഥിയെക്കൂടി പരിഗണിച്ച് 10 പേരുടെ ലിസ്റ്റ് നല്‍കാനും വ്യവസ്ഥയുണ്ട്. ഈ ലിസ്റ്റില്‍ നിന്നും ഇന്‍റര്‍വ്യൂ നടത്തിയാണ് തിരഞ്ഞെടുപ്പു നടത്തുന്നത്. സെലക്ഷന്‍ റിസള്‍ട്ട് എംപ്ലോയ്മെന്‍റ് ഓഫീസറെ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. സാധാരണ ഗതിയില്‍ അതാത് ജില്ലകളിലെ താല്‍ക്കാലിക ഒഴിവുകള്‍ ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസറെയാണ് അറിയിക്കുക. പാര്‍ട്ട്-ടൈം/ ഇ.ഡി. ഒഴിവുകള്‍ പ്രാദേശിക എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലറിയിക്കാനും വ്യവസ്ഥയുണ്ട്. താല്‍ക്കാലിക ഒഴിവുകള്‍ ജില്ലക്കകത്തെ എല്ലാ ടൗണ്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളെയും അറിയിച്ച് യോഗ്യരായവരുടെ ലിസ്റ്റ് വാങ്ങി മൊത്തം ലിസ്റ്റുകള്‍ ഉദ്യോഗദാതാവിന് കൈമാറുകയാണ് പതിവ്.

തൊഴിലുള്ളവരുടെ രജിസ്ട്രേഷന്‍:

തൊഴിലുള്ളവര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ലഭിക്കുന്നതിനായി എംപ്ലോയ്ഡ് പേഴ്സണല്‍ കാറ്റഗറിയില്‍പ്പെടുത്തി പേര് രജിസ്റ്റര്‍ ചെയ്യാനും നിലവില്‍ സംവിധാനമുണ്ട്. എംപ്ലോയറുടെ സര്‍ട്ടിഫിക്കറ്റും മറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം.

ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍

തിരുവനന്തപുരം : ഫോണ്‍ - 0471-2476713

കൊല്ലം : ഫോണ്‍ - 0474-2746789

ആലപ്പുഴ : ഫോണ്‍ - 0477-253622.

പത്തനംതിട്ട : ഫോണ്‍ - 0473-2322745.

കോട്ടയം : ഫോണ്‍ - 0481- 2560413

ഇടുക്കി : ഫോണ്‍ - 0486-2872262

എറണാകുളം : ഫോണ്‍ - 0484-2422458

തൃശൂര്‍ : ഫോണ്‍ - 0487-2331016

പാലക്കാട് : ഫോണ്‍ - 0491-2253204

മലപ്പുറം : ഫോണ്‍ - 0493-2534904

കോഴിക്കോട് : ഫോണ്‍ - 0495-2370179

വയനാട് : ഫോണ്‍ - 0493-2602534

കണ്ണൂര്‍ : ഫോണ്‍ - 0497-2500831

കാസര്‍ഗോഡ് : ഫോണ്‍ - 0499-2430582

പ്രൊഫണല്‍ എംപ്ലോയ്മെന്‍റ് എക്സേഞ്ചുകള്‍

പ്രൊഫഷണല്‍ ബിരുദക്കാര്‍ക്കും സെക്കന്‍റ് ക്ലാസ്സില്‍ കുറയാത്ത ആര്‍ട്സ്, സയന്‍സ്, കൊമേഴ്സ് വിഷയങ്ങളിലെ പോസ്റ്റ് ഗ്രാജ്വേറ്റുകള്‍ക്കും തൊഴില്‍ സഹായത്തിനായി പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ എംപ്ലോയ്മെന്‍റ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിലാസം:

1. പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്, കല്പക നഗര്‍, ചാക്ക പി.ഒ., തിരുവനന്തപുരം-695 024. ഫോണ്‍-0471-2500756

2. റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്, കണ്ടത്തില്‍ ബില്‍ഡിംഗ്, സൗത്ത് റയില്‍വേ സ്റ്റേഷന് പുറകുവശം, കൊച്ചി-16, എറണാകുളം.

3. റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്, സുജാത ബില്‍ഡിംഗ്, വെള്ളിമാട്കുന്ന്, കോഴിക്കോട്-673 015.

തൊഴില്‍ രഹിത വേതനം

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പുതുക്കിക്കൊണ്ടിരിക്കുന്ന ഇനി പറയുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്കാണ് തൊഴില്‍രഹിത വേതനത്തിന് അര്‍ഹതയുള്ളത്:

എസ്.എസ്.എല്‍.സി. യോഗ്യതയോ തുല്യ പരീക്ഷയോ ജയിച്ചിരിക്കണം.

വാര്‍ഷിക കുടുംബ വരുമാനം 12,000 രൂപയില്‍ കവിയരുത്.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് 18 വയസ്സിന് ശേഷം തുടര്‍ച്ചയായി മൂന്നു വര്‍ഷം തൊഴില്‍ ഒന്നും ലഭിക്കാതെ രജിസ്ട്രേഷന്‍ നില നിര്‍ത്തുന്നവരായിരിക്കണം.

35 വയസ് കവിയാന്‍ പാടില്ല.

പ്രതിമാസം 100  രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ ഇതിന് അര്‍ഹരല്ല.

പട്ടികജാതി പട്ടികവര്‍ഗക്കാര്‍ എസ്.എസ്.എല്‍.സി. പരീക്ഷ ജയിക്കണമെന്നില്ല. തൊഴില്‍രഹിത വേതന പദ്ധതിയില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ആറുമാസംവരെ ദൈര്‍ഘ്യമുള്ള ഹ്രസ്വകാല കോഴ്സുകള്‍, ഷോര്‍ട്ട് ഹാന്‍ഡ്, ടൈപ്പ്റൈറ്റിംഗ്, കെ.ജി.റ്റി.ഇ., കെ.ജി.സി.ഇ. തുടങ്ങിയ കോഴ്സുകള്‍ ചെയ്യുന്നവരെ വിദ്യാര്‍ത്ഥികളായി പരിഗണിക്കില്ല. വികലാംഗര്‍ക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് 18 വയസിന് ശേഷം തുടര്‍ച്ചയായി രണ്ടു വര്‍ഷത്തെ സീനിയോറിട്ടിയുണ്ടെങ്കില്‍ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. എസ്.എസ്.എല്‍.സി. തോറ്റാലും അപേക്ഷിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഫോം വാങ്ങി പൂരിപ്പിച്ച് നല്‍കണം. അര്‍ഹതയുള്ളവര്‍ക്ക് പ്രതിമാസം 120 രൂപ തൊഴില്‍രഹിത വേതനമായി ലഭിക്കും.

സര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡ്

പതിരോധ മേഖലയിലെ ഓഫീസര്‍ തിരഞ്ഞെടുപ്പില്‍ സുപ്രധാനമാണ് എസ്.എസ്.ബി. ഇന്‍റര്‍വ്യൂ. കേഡറ്റുകള്‍ക്ക് ഒരു പട്ടാള ഓഫീസര്‍ക്കുവേണ്ട (ഒ.എല്‍.ക്യൂ.) വ്യക്തിത്വ ഗുണങ്ങള്‍ ഉണ്ടോ എന്ന് നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഇന്‍റര്‍വ്യൂവിലൂടെ നിര്‍ണ്ണയിക്കുന്നു. ബാംഗ്ലൂര്‍, ഭോപാല്‍, അലഹാബാദ് തുടങ്ങി ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിലുള്ള എസ്.എസ്.ബി. ഇന്‍റര്‍വ്യൂ ബോര്‍ഡുകളാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതില്‍ കേഡറ്റുകളുടെ വ്യക്തിത്വവും ശാരീരികക്ഷമതയും വിലയിരുത്തുന്നു. ഓരോ കേഡറ്റിന്‍റെയും എല്ലാ ചലനങ്ങളും നിരീക്ഷിച്ച് അവരുടെ വ്യക്തിത്വം കൃത്യമായി വിശകലനം ചെയ്യാന്‍ വേണ്ട പരീക്ഷകളാണ് ഈ നാലു ദിവസങ്ങളിലും നടത്തുന്നത്. ഈ ദിവസങ്ങളില്‍ സേനയിലെ ഒരു ഓഫീസറെ പോലെ തന്നെയാണ് കേഡറ്റുകളെ  കരുതുന്നത്.കേഡറ്റുകളുടെ ബുദ്ധിശക്തിയും മാനസികാപഗ്രഥനവും നടത്തുന്ന പരീക്ഷയാണ് ആദ്യം നടത്തുക. ഇതില്‍ ബുദ്ധിശക്തി, യുക്തി, ഓര്‍മശക്തി, വസ്തുതകള്‍ വിശകലനം ചെയ്യാനുള്ള കഴിവ്, സംഗ്രഹണശേഷി തുടങ്ങിയവ വിലയിരുത്തുന്നു. തീമാറ്റിക് അപ്രസിയേഷന്‍ ടെസ്റ്റ് (ടി.എ.ടി.), കണക്ക്, പൊതുവിജ്ഞാനം, സയന്‍സ് എന്നീ വിഷയങ്ങളെ ആസ്വദമാക്കിയുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങള്‍ ഇതില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു. കേഡറ്റുകളുടെ ആഭിമുഖ്യം പരീക്ഷിക്കുന്ന സാന്ദര്‍ഭിക പരീക്ഷകളാണ് അടുത്തത്. ഗ്രൂപ്പ് ടാസ്ക്, പ്രസംഗം, ഗ്രൂപ്പ് ഡിസ്കഷന്‍ തുടങ്ങിയ രീതികളിലൂടെയാണ് ഇവ പരീക്ഷിക്കുന്നത്. ശാരീരികക്ഷമത പരീക്ഷയില്‍ ധാരാളം ഇനങ്ങള്‍ ഉണ്ടാകും. എളുപ്പമുള്ളതും പ്രയാസമുള്ളതുമായ ടാസ്കുകള്‍ ഇതില്‍പ്പെടുന്നു. ഇതില്‍ കേഡറ്റുകള്‍ക്ക് ഒരു നിശ്ചിത എണ്ണം ചെയ്യേണ്ടതാണ്. തങ്ങളുടെ താല്‍പര്യമനുസരിച്ച് ഇവ തിരഞ്ഞെടുക്കാവുന്നതുമാണ്. അവസാനത്തെ ദിവസം ഇന്‍റര്‍വ്യൂ ഉണ്ടാകും. ഇന്‍റര്‍വ്യൂവിനു ശേഷം റിസള്‍ട്ട് പ്രഖ്യാപിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ വൈദ്യപരിശോധനക്ക് വിധേയരാകണം. എസ്.എസ്.ബി.  ഇന്‍റര്‍വ്യൂവിനു ഹാജരാകുന്നവര്‍ക്ക് സെലക്ഷന്‍ ബോര്‍ഡ് രണ്ടാം ക്ലാസ്സ് റെയില്‍വേ യാത്രക്കൂലി നല്‍കുന്നതാണ്.

ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍റ് എംപ്ലോയ്മെന്‍റ് പ്രൊമോഷന്‍കണ്‍സള്‍ട്ടന്‍റ്സ് ലിമിറ്റഡ്

വിദേശത്തെ നിരവധി തൊഴിലവസരങ്ങളെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുകയും അതിലേക്കുളള തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാറിന്‍റെ റിക്രൂട്ട്മെന്‍റ് ഏജന്‍സിയാണ് ഓവര്‍സീസ് ഡവലപ്മെന്‍റ് ആന്‍ഡ് എംപ്ലോയ്മെന്‍റ് പ്രൊമേഷന്‍ കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡ് അഥവാ ഒ.ഡി.ഇ.പി.സി.

ഡോക്ടര്‍മാര്‍, നഴ്സ്, എഞ്ചിനീയര്‍, കമ്പ്യൂട്ടര്‍ വിദഗ്ദ്ധര്‍, പാരാമെഡിക്കല്‍ വിദഗ്ദ്ധര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്കും വിദഗ്ദ്ധ തൊഴിലാളികല്‍ക്കും ഓഡേപെകില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

വൈദഗ്ദ്ധ്യമുളള മാനവവിഭവശേഷിയില്‍ ഏറെ മുന്‍പന്തിയിലുളള നമ്മുടെ സംസ്ഥാനത്തേക്ക് വിദേശങ്ങളില്‍ നിന്നും നിരവധി തൊഴിലവസരങ്ങളാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. വിദേശത്ത് നിന്നും ലഭിക്കുന്ന ഇത്തരം തൊഴിലവസരങ്ങള്‍ക്കനുസരിച്ച്, ഇവിടെ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ വിദേശത്തുളള സ്ഥാപനങ്ങള്‍ക്കോ ഏജന്‍സികള്‍ക്കോ നല്‍കും. അവരുടെ ആവശ്യപ്രകാരമുളള ടെസ്റ്റുകളും ഇന്‍റര്‍വ്യൂവും നടത്തി അതില്‍ വിജയികളാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരം ലഭ്യമാക്കും.

കൂടാതെ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതുമുതല്‍ വിദേശത്തേക്കുളള ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നടത്തുന്നത് വരെയുളള കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ ഏജന്‍സി നടത്തി വരുന്നു.

ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസം, പ്രായം, പ്രവൃത്തിപരിചയം ഇവയെല്ലാം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് പരിഗണിക്കപ്പെടുന്ന ഘടകങ്ങളാണ്. കേന്ദ്രഗവണ്‍മെന്‍റിന്‍റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്കേ ഇവിടെ രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുകയുളളൂ.

ജില്ലാ ലേബര്‍ ഓഫീസുകളില്‍ നിന്നും ഓഡേപെകില്‍ രജിസ്റ്റര്‍ ചെയ്യാനുളള അപേക്ഷാ ഫോമുകള്‍ ലഭിക്കും. അതുപോലെ തൊഴിലുകള്‍ക്കനുസരിച്ച് (ഡോക്ടര്‍, എഞ്ചിനീയര്‍, വിദഗ്ദ്ധ തൊഴിലാളികള്‍ എന്നിങ്ങനെ) രജിസ്ട്രേഷന്‍ ഫീസില്‍ ഏറ്റക്കുറച്ചിലുണ്ടാവും.

മേല്‍വിലാസം:

ഓവര്‍സീസ് ഡവലപ്മെന്‍റ് ആന്‍ഡ് എംപ്ലോയ്മെന്‍റ് പ്രൊമേഷന്‍ കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡ് (ഒ.ഡി.ഇ.പി.സി.)

വൈകുണ്ഠം, ടി.സി.-26/ 832 (1) , അമ്പലമുക്ക്,

വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം-695 035

ഫോണ്‍ -0471-2576315, 2576314

അവസാനം പരിഷ്കരിച്ചത് : 9/22/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate