অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പോളിടെക്നിക് കോഴ്സുകള്‍

പോളിടെക്നിക് കോഴ്സുകള്‍

  1. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്
  2. ഇലക്ട്രിക്കല്‍
  3. മെക്കാനിക്കല്‍
  4. സിവില്‍
  5. പോളിമര്‍ ടെക്നോളജി
  6. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്ട്ടനന്‍സ്
  7. കംപ്യുട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്
  8. ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി
  9. ആട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്
  10. കെമിക്കല്‍ എഞ്ചിനീയറിംഗ്
  11. ഇലക്ട്രോണിക്സ്‌ ആന്‍ഡ് കമ്യുണിക്കേഷന്‍/ പ്രൊഡക്ഷന്‍ ടെക്നോളജി
  12. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്
  13. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്ട്രുമെന്‍റെഷന്‍ / ഇന്സ്ട്രുമെന്‍റ് ടെക്നോളജി
  14. ടെക്സ്റ്റയില്‍ ടെക്നോളജി
  15. ടൂള്‍ ആന്‍ഡ് ഡൈ മേക്കിംഗ്
  16. പ്രിന്‍റിംഗ് ടെക്നോളജി
  17. വുഡ് ആന്‍ഡ്‌ പേപ്പര്‍ ടെക്നോളജി
  18. കൊമേഴ്സ്യല്‍ പ്രാക്ടീസ്
  19. റെയില്‍വേ എഞ്ചിനീയറിംഗ്
  20. പൊളിടെക്നിക് ലാറ്ററല്‍ എന്‍ട്രി
  21. കമ്പ്യൂട്ടര്‍ ഓപ്പറെറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസ്സിസ്റ്റന്‍റ്
  22. ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പെറെറ്റര്‍
  23. ബി.പി.ഓ കോഴ്സ് (സി –ഡിറ്റ്)
  24. എ.ഇ.പി.സി കോഴ്സുകള്‍
  25. ടൈപ്പ് റൈറ്റിംഗ് ആന്‍ഡ് ഷോര്‍ട്ട്ഹാന്‍ഡ് ഡിപ്ലോമ

കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്

ആധുനിക കാലഘട്ടത്തെ കമ്പ്യൂട്ടര്‍ യുഗം എന്നാണ് സാധാരണ വിശേഷിപ്പിക്കാറ്. കമ്പ്യൂട്ടറിന് ഇന്നത്തെ ലോകത്തിലുള്ള പ്രസക്തിയും ഈ വിശേഷണത്തില്‍ നിന്നുതന്നെ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പഠനം ഇന്ന് ധാരാളം തൊഴിലവസരങ്ങള്‍ ഒരുക്കിത്തരുന്നുണ്ട്. കമ്പ്യൂട്ടറിന്‍റെ അടിസ്ഥാന തത്വങ്ങള്‍, പ്രോഗ്രാമിംഗ്, സോഫ്ട് വെയര്‍ പരിശീലനം, മൈക്രോ പ്രോസസ്സര്‍ പ്രോഗ്രാമിംഗ്, കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് മുതലായ വിഷയങ്ങള്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗിന്‍റെ പാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കെമിസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പത്താംതരം ജയിച്ചവര്‍ക്ക് വിവിധ പോളിടെക്നിക്കുകളില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്ക് കണക്കിനും, 40 ശതമാനം മാര്‍ക്ക് കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഒരുമിച്ചും ലഭിച്ചിരിക്കണം. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് 35 ശതമാനം സീറ്റു സംവരണമുണ്ട്. പ്രവേശന സമയം. എസ്. എസ്.എല്‍.സി. ഫലപ്രഖ്യാപനത്തിനു ശേഷം.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് (എസ്.ഇ.ബി.സി..) കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ചു ശതമാനം ഇളവ് ലഭിക്കും. ഇവരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഐ.ടി.ഐ., ടി.എച്ച്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്. പട്ടിക ജാതി, പട്ടിക വര്‍ഗം, അനാഥ വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍ തുടങ്ങിയവര്‍ക്ക് യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മതി. ഒന്നിലധികം തവണ യോഗ്യതാപരീക്ഷ എഴുതി ജയിച്ചവര്‍ പോളിടെക്നിക് പ്രവേശനത്തിന് അര്‍ഹരല്ല.

പോളിടെക്നിക് പരീക്ഷകള്‍ ജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷ ബി.ടെക് കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാം. എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ്  പരീക്ഷ എഴുതാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

തിരുവനന്തപുരം

സെന്‍ട്രല്‍ പോളിടെക്നിക് കോളേജ്, തിരുവനന്തപുരം

ഫോണ്‍-0471-2360391

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, നെയ്യാറ്റിന്‍കര

ഫോണ്‍-0471-2222935

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, നെടുമങ്ങാട്

ഫോണ്‍-0472-2802686

വിമന്‍സ് പോളിടെക്നിക് കോളേജ്, തിരുവനന്തപുരം

ഫോണ്‍- 0471-2491682

കൊല്ലം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, പുനലൂര്‍.

ഫോണ്‍-0475-2228683,2783040

പത്തനംതിട്ട

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, വെച്ചൂച്ചിറ

ഫോണ്‍ -04735-266091

എന്‍.എസ്.എസ്. പോളിടെക്നിക് കോളേജ്, പന്തളം.

ഫോണ്‍-04734-259634

ഗവണ്‍മെന്‍റ് വിമന്‍സ് പോളിടെക്നിക് കോളേജ്, വെണ്ണിക്കുളം

ഫോണ്‍-0469-2650228

കോട്ടയം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, പാല

ഫോണ്‍-04822-200802

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കടുത്തുരുത്തി

ഫോണ്‍-04829-283680

ഇടുക്കി

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, മുട്ടം.

ഫോണ്‍-04862-255083

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കുമളി

ഫോണ്‍-04869 -223903, 04869-223303

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, നെടുങ്കണ്ടം

ഫോണ്‍-04868-234082

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, പാറപ്പുഴ

ഫോണ്‍-04862-274126

എറണാകുളം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കോതമംഗലം

ഫോണ്‍-0485-2570287

വിമന്‍സ് പോളിടെക്നിക് കോളേജ്, എറണാകുളം

ഫോണ്‍- 0484-2556624

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കളമശ്ശേരി

ഫോണ്‍-0484-2555356

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, പെരുമ്പാവൂര്‍

ഫോണ്‍-0484-2649251

തൃശ്ശൂര്‍

മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശ്ശൂര്‍

ഫോണ്‍-0487-2333290

ശ്രീ രാമ ഗവണ്‍മെന്‍റ്  പോളിടെക്നിക് കോളേജ്, തൃപ്രയാര്‍

ഫോണ്‍-0487-2391239

ഗവണ്‍മെന്‍റ്  പോളിടെക്നിക്, കുന്നംകുളം

ഫോണ്‍-04885-226581

വിമന്‍സ് പോളിടെക്നിക് കോളേജ്, തൃശ്ശൂര്‍

ഫോണ്‍-0487-2449182

ഗവണ്‍മെന്‍റ്  പോളിടെക്നിക് കോളേജ്, ചേലക്കര

ഫോണ്‍-04884-252119

പാലക്കാട്

ഗവണ്‍മെന്‍റ്  പോളിടെക്നിക് കോളേജ്  ആന്‍ഡ് ഐപിറ്റി, ഷൊര്‍ണ്ണൂര്‍

ഫോണ്‍-0466-2220450

ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആന്‍ഡ് ഏവിയോണിക്സ്‌

ആധുനിക സാങ്കേതിക വിദ്യയുടെ ജീവനാണ് ഇലക്ട്രോണിക്സ്. ചന്ദ്രനിലെ മനുഷ്യന്‍റെ കാല്‍വെപ്പ് മുതല്‍ മൊബൈല്‍ ഫോണ്‍ വരെ എത്തി നില്‍ക്കുന്ന സാങ്കേതിക രംഗത്തെ വികാസ പരിണാമങ്ങള്‍ എല്ലാം തന്നെ ഇലക്ട്രോണിക്സിന്‍റെ സംഭാവനകളാണ്. ഇക്കാരണത്താല്‍ തന്നെ ഇലക്ട്രോണിക്സ് പഠനം വളരെ ശ്രദ്ധയര്‍ഹിക്കുന്നു. പോളിടെക്നിക്കുകള്‍ നടത്തിവരുന്ന മൂന്നു വര്‍ഷ ഇലക്ട്രോണിക്സ് ഡിപ്ലോമ കോഴ്സ് ഇലക്ട്രോണിക് എഞ്ചിനീയര്‍, ടെക്നീഷ്യന്‍ തുടങ്ങിയ തസ്തികകളില്‍ ജോലി നേടാന്‍ പഠിതാക്കളെ സഹായിക്കുന്നു. ഇലക്ട്രോണിക് സര്‍ക്യൂട്ടുകളുടെ രൂപകല്പന, വികസനം, സൈനിക-വൈദ്യ ശാസ്ത്ര രംഗങ്ങളിലേക്ക് ആവശ്യമായ ഉപകരണങ്ങളുടെയും ഉപകരണ ഭാഗങ്ങളുടെയും രൂപകല്പന, വാര്‍ത്താവിനിമയം തുടങ്ങിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കെമിസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പത്താംതരം ജയിച്ചവര്‍ക്ക് വിവിധ പോളിടെക്നിക്കുകളില്‍ ഇലക്ട്രോണിക്സ് ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്ക് കണക്കിനും 40 ശതമാനം മാര്‍ക്ക് കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഒരുമിച്ചും ലഭിച്ചിരിക്കണം. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് 35 ശതമാനം സീറ്റുസംവരണമുണ്ട്. പ്രവേശനം എസ്.എസ്.എല്‍.സി. ഫല പ്രഖ്യാപനത്തിനു ശേഷം.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് (എസ്.ഇ.ബി.സി.) കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. ഇവരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഐ.ടി.ഐ., ടി.എച്ച്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്. പട്ടിക ജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍, അനാഥ വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍ തുടങ്ങിയവര്‍ക്ക് യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മതി. ഒന്നിലധികം തവണ യോഗ്യതാപരീക്ഷ എഴുതി ജയിച്ചവര്‍ പോളിടെക്നിക് പ്രവേശനത്തിന് അര്‍ഹരല്ല.

പോളിടെക്നിക് പരീക്ഷകള്‍ ജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷ ബി.ടെക് കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാം. എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ്  പരീക്ഷ എഴുതാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

തിരുവനന്തപുരം

ഇലക്ട്രോണിക്സ് ആന്‍ഡ് എവിയോണിക്സ്

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, നെയ്യാറ്റിന്‍കര.

ഫോണ്‍-0471-2222935

ഇലക്ട്രോണിക്സ്

സെന്‍ട്രല്‍ പോളിടെക്നിക് കോളേജ്, തിരുവനന്തപുരം.

ഫോണ്‍-0471-2360391,

വിമന്‍സ് പോളിടെക്നിക് കോളേജ്, തിരുവനന്തപുരം.

ഫോണ്‍- 0471-2491682

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, നെടുമങ്ങാട്

ഫോണ്‍-0472-2802686

കൊല്ലം

ഇലക്ട്രോണിക്സ്

ശ്രീ നാരായണ പോളിടെക്നിക് കോളേജ്, കൊട്ടിയം

ഫോണ്‍- 0474-2530043

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, പുനലൂര്‍

ഫോണ്‍- 0475-2228683, 0475-2783040

പത്തനംതിട്ട

ഇലക്ട്രോണിക്സ്

ഗവണ്‍മെന്‍റ് വിമന്‍സ് പോളിടെക്നിക് കോളേജ്, വണ്ണിക്കുളം

ഫോണ്‍-0469-2650228

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, വെച്ചൂച്ചിറ.

ഫോണ്‍-04735-566091

ആലപ്പുഴ

ഇലക്ട്രോണിക്സ്

വിമന്‍സ് പോളിടെക്നിക് കോളേജ്, കായംകുളം

ഫോണ്‍- 0479-2443513

കോട്ടയം

ഇലക്ട്രോണിക്സ്

ഗവണ്‍മെന്‍റ്  പോളിടെക്നിക് കോളജ്, കോട്ടയം

ഫോണ്‍-0481-2361884

ഗവണ്‍മെന്‍റ്  പോളിടെക്നിക് കോളജ്, പാല

ഫോണ്‍04822-200802,

ഗവണ്‍മെന്‍റ്  പോളിടെക്നിക് കോളേജ്, കടുത്തുരുത്തി

ഫോണ്‍-04829-283680

ഇടുക്കി

ഇലക്ട്രോണിക്സ്

ഗവണ്‍മെന്‍റ്  പോളിടെക്നിക് കോളേജ്, മുട്ടം

ഫോണ്‍-04862-255083

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കുമളി

ഫോണ്‍-04869 -223903, 04869-223303

ഗവണ്‍മെന്‍റ്  പോളിടെക്നിക് കോളേജ്, നെടുങ്കണ്ടം

ഫോണ്‍-04868-234082

എറണാകുളം

ഇലക്ട്രോണിക്സ്

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കോതമംഗലം

ഫോണ്‍-0485-2570287

വിമന്‍സ് പോളിടെക്നിക് കോളേജ്, എറണാകുളം

ഫോണ്‍- 0484-2556624

തൃശ്ശൂര്‍

ഇലക്ട്രോണിക്സ്

മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശ്ശൂര്‍

ഫോണ്‍-0487-2333290

ശ്രിരാമ ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, തൃപ്രയാര്‍

ഫോണ്‍-0487-2391239

വിമന്‍സ് പോളിടെക്നിക് കോളേജ് തൃശ്ശൂര്‍

ഫോണ്‍-0487-2391239

ഗവണ്‍മെന്‍റ്  പോളിടെക്നിക് കോളേജ്, ചേലക്കര

ഫോണ്‍-04884-252119

ഇലക്ട്രിക്കല്‍

വൈദ്യുതി ജീവിതത്തിന്‍റെ ഭാഗമായിട്ട് നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. വൈദ്യുതിയും വൈദ്യുത ഉപകരണങ്ങളുമില്ലാത്ത ഒരു ലോകം ഇന്നു നമുക്ക് സ്വപ്നം കാണാന്‍ പോലും സാധിക്കില്ല. വൈദ്യുതിയുടെ ഉല്‍പാദനം നടത്തുന്ന വലിയ പദ്ധതികള്‍ മുതല്‍ കോളിംഗ്ബെല്‍ പോലുള്ള സാധാരണ വൈദ്യുതോപകരണങ്ങള്‍ വരെയുള്ളവയുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലെ വിജ്ഞാനം ആവശ്യമാണ്.  ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലെ ത്രിവത്സര ഡിപ്ലോമ ഈ ശാഖയിലെ അടിസ്ഥാന തത്വങ്ങളും പ്രായോഗിക പരിശീലനവും പഠിതാവിന് നല്‍കുന്നു. വൈദ്യുതിയുടെ സ്വഭാവം, വൈദ്യുത ഉപകരണങ്ങളുടെ സര്‍ക്യൂട്ടുകളുടെ രൂപകല്പന, ഇലക്ട്രിക്കല്‍ മെഷര്‍മെന്‍റ്, നെറ്റ്വര്‍ക്ക് അനാലിസിസ്, ഇലക്ട്രിക്കല്‍ ഡ്രോയിംഗ് തുടങ്ങിയ വിഷയങ്ങള്‍ ഈ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കെമിസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പത്താംതരം ജയിച്ചവര്‍ക്ക് വിവിധ പോളിടെക്നിക്കുകളില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്ക് കണക്കിനും 40 ശതമാനം മാര്‍ക്ക് കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഒരുമിച്ചും ലഭിച്ചിരിക്കണം. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് 35 ശതമാനം സീറ്റു സംവരണമുണ്ട്. പ്രവേശനം എസ്.എസ്.എല്‍.സി. ഫല പ്രഖ്യാപനത്തിനു ശേഷം.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് (എസ്.ഇ.ബി.സി.) കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. ഇവരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഐ.ടി.ഐ., ടി.എച്ച്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്. പട്ടികജാതി പട്ടികവര്‍ഗം, അനാഥ വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍ തുടങ്ങിയവര്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മാത്രം  മതി. ഒന്നിലധികം തവണ യോഗ്യതാപരീക്ഷ എഴുതി ജയിച്ചവര്‍ പോളിടെക്നിക് പ്രവേശനത്തിന് അര്‍ഹരല്ല.

പോളിടെക്നിക് പരീക്ഷകള്‍ ജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷ ബി.ടെക് കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാം. ബി.ഇ., എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ്  പരീക്ഷ എഴുതാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

തിരുവനന്തപുരം

സെന്‍ട്രല്‍ പോളിടെക്നിക് കോളേജ്, തിരുവനന്തപുരം.

ഫോണ്‍-0471-2360391

കൊല്ലം

ശ്രീ നാരായണ പോളിടെക്നിക് കോളേജ്, കൊട്ടിയം.

ഫോണ്‍- 0474-2530043

പത്തനംതിട്ട

എന്‍.എസ്.എസ്. പോളിടെക്നിക് കോളേജ്, പന്തളം

ഫോണ്‍-04734-259634

ആലപ്പുഴ

കാര്‍മല്‍ പോളിടെക്നിക് കോളേജ്, ആലപ്പുഴ

ഫോണ്‍- 0477-2287825

കോട്ടയം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കോട്ടയം

ഫോണ്‍-0481-2361884

ഇടുക്കി

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, മുട്ടം.

ഫോണ്‍-954862-255083

എറണാകുളം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കളമശ്ശേരി.

ഫോണ്‍-0484-2555356

തൃശ്ശൂര്‍

മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശ്ശൂര്‍

ഫോണ്‍-0487-2333290

ശ്രീ രാമ ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, തൃപ്രയാര്‍

ഫോണ്‍-048-2391239

ത്യാഗരാജന്‍ പോളിടെക്നിക് കോളേജ്,അളഗപ്പ നഗര്‍

ഫോണ്‍-0487-2751346

മലപ്പുറം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, പെരിന്തല്‍മണ്ണ

ഫോണ്‍ 04933-227253

എസ്.എസ്.എം. പോളിടെക്നിക്, തിരൂര്‍

ഫോണ്‍-0494-2422234, 2420580

കോഴിക്കോട്

കേരള ഗവണ്‍മെന്‍റ്  പോളിടെക്നിക് കോളേജ്, കോഴിക്കോട്

ഫോണ്‍-0495 2383924

വയനാട്

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, മീനങ്ങാടി

ഫോണ്‍- 04936-247420

കണ്ണൂര്‍

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കണ്ണൂര്‍

ഫോണ്‍-0497-2835106

കാസര്‍ഗോഡ്

ഗവണ്‍മെന്‍റ്  പോളിടെക്നിക് കോളേജ്, കാസര്‍ഗോഡ്

ഫോണ്‍-0467-2234020

മെക്കാനിക്കല്‍

യന്ത്രങ്ങള്‍ ഇന്ന് മനുഷ്യ ജീവിതത്തിന്‍റെ അവിഭാജ്യഘടകങ്ങളാണ്. അതുകൊണ്ടു തന്നെ ഗതാഗതത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കുമുപയോഗിക്കുന്ന യന്ത്രങ്ങളുടെയും യന്ത്രഭാഗങ്ങളുടെയും രൂപകല്പനയും നിര്‍മ്മാണവും ഉള്‍പ്പെടുന്ന മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ശാഖക്കും പ്രധാന്യമുണ്ട്. വിവിധ തരം യന്ത്രങ്ങളുടെ നിര്‍മ്മാണത്തിലും പ്രവര്‍ത്തനത്തിലുമുള്ള പ്രായോഗിക പരിശീലനമാണ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പാഠ്യപദ്ധതിയിലുള്ളത്.

കെമിസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പത്താംതരം ജയിച്ചവര്‍ക്ക് വിവിധ പോളിടെക്നിക്കുകളില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്ക് കണക്കിനും 40 ശതമാനം മാര്‍ക്ക് കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഒരുമിച്ചും ലഭിച്ചിരിക്കണം. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് 35 ശതമാനം സീറ്റു സംവരണമുണ്ട്. പ്രവേശനം എസ്.എസ്.എല്‍.സി. ഫല പ്രഖ്യാപനത്തിനു ശേഷം.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് (എസ്.ഇ.ബി.സി.) കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. ഇവരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഐ.ടി.ഐ., ടി.എച്ച്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്. പട്ടികജാതി പട്ടികവര്‍ഗം, അനാഥ വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍ തുടങ്ങിയവര്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മാത്രം  മതി. ഒന്നിലധികം തവണ യോഗ്യതാപരീക്ഷ എഴുതി ജയിച്ചവര്‍ പോളിടെക്നിക് പ്രവേശനത്തിന് അര്‍ഹരല്ല.

പോളിടെക്നിക് പരീക്ഷകള്‍ ജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷ ബി.ടെക് കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാം. ബി.ഇ. എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ്  പരീക്ഷ എഴുതാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

തിരുവനന്തപുരം

സെന്‍ട്രല്‍ പോളിടെക്നിക് കോളേജ്, വട്ടിയൂര്‍ക്കാവ്. ഫോണ്‍-0471-2360391

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, ആറ്റിങ്ങല്‍. ഫോണ്‍-0470-2622643

കൊല്ലം

ശ്രീ നാരായണ പോളിടെക്നിക് കോളേജ്, കൊട്ടിയം. ഫോണ്‍-0474-2530043

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, എഴുകോണ്‍. ഫോണ്‍-0474-2484068

പത്തനംതിട്ട

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, അരൂര്‍. ഫോണ്‍-04735-566091

എന്‍.എസ്.എസ.് പോളിടെക്നിക് കോളേജ്, പന്തളം. ഫോണ്‍-04734-259634

ആലപ്പുഴ

കാര്‍മല്‍ പോളിടെക്നിക് കോളജ്, ആലപ്പുഴ. ഫോണ്‍- 0477-2287825

കോട്ടയം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, കോട്ടയം. ഫോണ്‍-0481-2361884

ഇടുക്കി

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, മുട്ടം. ഫോണ്‍-04862-255083

എറണാകുളം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കളമശ്ശേരി. ഫോണ്‍-0484-2555356

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കോതമംഗലം. ഫോണ്‍-0485-2570287

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, പെരുമ്പാവൂര്‍. ഫോണ്‍-0484-2570287

തൃശ്ശൂര്‍

മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശ്ശൂര്‍. ഫോണ്‍-0487-2333290

ശ്രീ രാമ ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, തൃപ്പയാര്‍. ഫോണ്‍-0487-2391239

ത്യാഗരാജന്‍ പോളിടെക്നിക് കോളേജ്, അളഗപ്പ നഗര്‍. ഫോണ്‍ -0487-2751346

പാലക്കാട്

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, പാലക്കാട്. ഫോണ്‍-0491-2572640

മലപ്പുറം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, പെരിന്തല്‍മണ്ണ. ഫോണ്‍-04933-227253

എസ്.എസ്.എം. പോളിടെക്നിക്, തിരൂര്‍. ഫോണ്‍-0494-2422234, 2420580

കോഴിക്കോട്

കേരള ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കോഴിക്കോട്. ഫോണ്‍-0495-2383924 വയനാട്

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, മീനങ്ങാടി. ഫോണ്‍- 04936-247420

കണ്ണൂര്‍

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കണ്ണൂര്‍. ഫോണ്‍-0497-2835106

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, മട്ടന്നൂര്‍.  ഫോണ്‍-0490-2472505

കാസര്‍ഗോഡ്

സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജ്, കാഞ്ഞങ്ങാട്. ഫോണ്‍-0467-2203110

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കാസര്‍ഗോഡ്. ഫോണ്‍-0467-2234020

സിവില്‍

അനുദിനം മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രധാന്യമുണ്ട്. കെട്ടിടങ്ങള്‍, റോഡുകള്‍, എയര്‍പോര്‍ട്ട്, തുരങ്കങ്ങള്‍ പാലങ്ങള്‍ തുടങ്ങിയ നിര്‍മ്മാണ ജോലികളുടെ സാങ്കേതിക വശങ്ങള്‍ സിവില്‍ എഞ്ചിനീറിംഗിന്‍റെ ഭാഗമാണ്. ഇത്തരം പദ്ധതികളുടെ പ്ലാന്‍ തയ്യാറാക്കുക, സ്ഥലം, അസംസ്കൃത വസ്തുക്കള്‍ എന്നീ അടിസ്ഥാന ഘടകങ്ങള്‍ പരിശോധിച്ച് കാര്യക്ഷമത ഉറപ്പുവരുത്തുക തുടങ്ങിയ പ്രക്രിയകളെല്ലാം തന്നെ ഇതിലുള്‍പ്പെടും. സിവില്‍ എഞ്ചിനീറിംഗില്‍ പ്രായോഗിക വിജ്ഞാനം നല്‍കുന്ന ത്രിവത്സര കോഴ്സാണിത്.

കെമിസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പത്താംതരം ജയിച്ചവര്‍ക്ക് വിവിധ പോളിടെക്നിക്കുകളില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്ക് കണക്കിനും 40 ശതമാനം മാര്‍ക്ക് കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഒരുമിച്ചും ലഭിച്ചിരിക്കണം. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് 35 ശതമാനം സീറ്റു സംവരണമുണ്ട്. പ്രവേശനം എസ്.എസ്.എല്‍.സി. ഫല പ്രഖ്യാപനത്തിനു ശേഷം.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് (എസ്.ഇ.ബി.സി.) കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. ഇവരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഐ.ടി.ഐ., ടി.എച്ച്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്. പട്ടികജാതി പട്ടികവര്‍ഗം, അനാഥ വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍ തുടങ്ങിയവര്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മാത്രം  മതി. ഒന്നിലധികം തവണ യോഗ്യതാപരീക്ഷ എഴുതി ജയിച്ചവര്‍ പോളിടെക്നിക് പ്രവേശനത്തിന് അര്‍ഹരല്ല.

പോളിടെക്നിക് പരീക്ഷകള്‍ ജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷ ബി.ടെക് കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാം. ബി.ഇ. എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ്  പരീക്ഷ എഴുതാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

തിരുവനന്തപുരം

സെന്‍ട്രല്‍ പോളിടെക്നിക് കോളേജ്, തിരുവനന്തപുരം. ഫോണ്‍- 0471-2360391

കൊല്ലം

ശ്രീ നാരായണ പോളിടെക്നിക് കോളേജ്, കൊട്ടിയം. ഫോണ്‍- 0474-2530043

പത്തനംതിട്ട

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, വെണ്ണിക്കുളം. ഫോണ്‍-0469-2650228

എന്‍.എസ്.എസ.് പോളിടെക്നിക് കോളേജ്, പന്തളം. ഫോണ്‍-04734-259634

ആലപ്പുഴ

കാര്‍മല്‍ പോളിടെക്നിക് കോളേജ്, ആലപ്പുഴ. ഫോണ്‍- 0477-2287825

കോട്ടയം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കോട്ടയം. ഫോണ്‍-0481-2361884

ഇടുക്കി

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, മുട്ടം. ഫോണ്‍-04862-255083

എറണാകുളം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കളമശ്ശേരി. ഫോണ്‍-0484-2555356

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കോതമംഗലം. ഫോണ്‍-0485-2570287

തൃശ്ശൂര്‍

മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശ്ശൂര്‍. ഫോണ്‍-0487-2333290

ശ്രീ രാമ ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, തൃപ്രയാര്‍. ഫോണ്‍-0480-2751346

ത്യാഗരാജന്‍ പോളിടെക്നിക് കോളേജ്, അളഗപ്പ നഗര്‍. ഫോണ്‍-0480-2751346

പാലക്കാട്

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, പാലക്കാട്. ഫോണ്‍-0491-2572640

മലപ്പുറം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, പെരിന്തല്‍മണ്ണ.ഫോണ്‍-04933-227253

എസ്.എസ്.എം. പോളിടെക്നിക്, തിരൂര്‍. ഫോണ്‍-0494-2422234,2420580

കോഴിക്കോട്

കേരള ഗവണ്‍മെന്‍റ്  പോളിടെക്നിക് കോളേജ്, കോഴിക്കോട്. ഫോണ്‍-0495 2383924

വയനാട്

ഗവണ്‍മെന്‍റ് പോളിടെക്നിക്, മീനങ്ങാടി. ഫോണ്‍- 04936-247420

കണ്ണൂര്‍

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കണ്ണൂര്‍. ഫോണ്‍-0497-2835104

കാസര്‍ഗോഡ്

സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജ്, കാഞ്ഞങ്ങാട്. ഫോണ്‍-0467-2203110

പോളിമര്‍ ടെക്നോളജി

പ്ലാസ്റ്റിക്, ഫൈബര്‍, ടയര്‍, റബ്ബര്‍, കൃത്രിമ പശകള്‍ തുടങ്ങിയവയുടെ ശാസ്ത്രനാമമാണ് പോളിമര്‍. പോളിമറുകളുടെയും അതുകൊണ്ടുള്ള ഉല്‍പന്നങ്ങളുടെയും നിര്‍മ്മാണം, പ്രയോഗം മുതലായ കാര്യങ്ങളാണ് പോളിമര്‍ ടെക്നോളജി കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ ശാസ്ത്രശാഖയുടെ ഉപശാഖകളായ പ്ലാസ്റ്റിക് നിര്‍മ്മാണം, ഫൈബര്‍ ടെക്നോളജി, ടയര്‍ ടെക്നോളജി, കൃത്രിമ പശകള്‍, പെയിന്‍റുകള്‍ക്കുള്ള കൃത്രിമ ആവരണ നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങള്‍ ഈ ത്രിവത്സര ഡിപ്ലോമ കോഴ്സില്‍ പഠനവിഷയങ്ങളാണ്.

കെമിസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പത്താംതരം ജയിച്ചവര്‍ക്ക് വിവിധ പോളിടെക്നിക്കുകളില്‍ പോളിമര്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്ക് കണക്കിനും 40 ശതമാനം മാര്‍ക്ക് കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഒരുമിച്ചും ലഭിച്ചിരിക്കണം. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് 35 ശതമാനം സീറ്റു സംവരണമുണ്ട്. പ്രവേശനം എസ്.എസ്.എല്‍.സി. ഫല പ്രഖ്യാപനത്തിനു ശേഷം.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് (എസ്.ഇ.ബി.സി.) കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. ഇവരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഐ.ടി.ഐ., ടി.എച്ച്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍, അനാഥ വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍ തുടങ്ങിയവര്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മാത്രം  മതി. ഒന്നിലധികം തവണ യോഗ്യതാപരീക്ഷ എഴുതി ജയിച്ചവര്‍ പോളിടെക്നിക് പ്രവേശനത്തിന് അര്‍ഹരല്ല.

പോളിടെക്നിക് പരീക്ഷകള്‍ ജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷ ബി.ടെക് കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാം. എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ്  പരീക്ഷ എഴുതാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

പത്തനംതിട്ട

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, അടൂര്‍

ഫോണ്‍-04734-231776

കോട്ടയം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കോട്ടയം.

ഫോണ്‍-0481-2361884

തൃശ്ശൂര്‍

ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജ്, കൊരട്ടി

ഫോണ്‍-0480-2733974

കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്ട്ടനന്‍സ്

കമ്പ്യൂട്ടറും അതുപയോഗിച്ചുള്ള സാങ്കേതിക വിദ്യയും നിത്യജീവിത്തില്‍ വളരെ പ്രാധാന്യമുള്ള മേഖലയായി വളര്‍ന്നു കഴിഞ്ഞു. കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിന്‍റെ  സാങ്കേതികഭാഗമാണ് ഹാര്‍ഡ്വെയര്‍. ചെറുതും വലുതുമായ   ഹാര്‍ഡ്വെയറുകളുപയോഗിച്ചുള്ള വിവിധ തരം കമ്പ്യൂട്ടറുകളുടെ നിര്‍മ്മാണവും അവയുടെ കേടുപാടുകള്‍ തീര്‍ക്കാനുള്ള പരിശീലനവുമാണ് ഈ പാഠ്യപദ്ധതിയിലുള്ളത്.

കെമിസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പത്താംതരം ജയിച്ചവര്‍ക്ക് വിവിധ പോളിടെക്നിക്കുകളില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്‍റനന്‍സ് ഡിപ്ലോമ കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്ക് കണക്കിനും 40 ശതമാനം മാര്‍ക്ക് കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഒരുമിച്ചും ലഭിച്ചിരിക്കണം. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് 35 ശതമാനം സീറ്റു സംവരണമുണ്ട്. പ്രവേശനം എസ്.എസ്.എല്‍.സി. ഫല പ്രഖ്യാപനത്തിനു ശേഷം.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് (എസ്.ഇ.ബി.സി.) കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. ഇവരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഐ.ടി.ഐ., ടി.എച്ച്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍, അനാഥ വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍ തുടങ്ങിയവര്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മാത്രം  മതി. ഒന്നിലധികം തവണ യോഗ്യതാപരീക്ഷ എഴുതി ജയിച്ചവര്‍ പോളിടെക്നിക് പ്രവേശനത്തിന് അര്‍ഹരല്ല.

പോളിടെക്നിക് പരീക്ഷകള്‍ ജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷ ബി.ടെക് കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാം. എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ്  പരീക്ഷ എഴുതാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

തിരുവനന്തപുരം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, ആറ്റിങ്ങല്‍.

ഫോണ്‍-0470-2622643.

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, നെടുമങ്ങാട്.

ഫോണ്‍-0472-2802686

കൊല്ലം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, എഴുകോണ്‍.

ഫോണ്‍-0474-2484068

ആലപ്പുഴ

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, ചേര്‍ത്തല.

ഫോണ്‍-0478-2813427

കോട്ടയം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കടുത്തുരുത്തി.

ഫോണ്‍-04829 283680

ഇടുക്കി

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, നെടുങ്കണ്ടം.

ഫോണ്‍-04868 234082

തൃശ്ശൂര്‍

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, ചേലക്കര.

ഫോണ്‍-04884-252119

പാലക്കാട്

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, പാലക്കാട.്

ഫോണ്‍-0491-2572640

വയനാട്

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, മേപ്പാടി.

ഫോണ്‍-04936-282095

കംപ്യുട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്

മാനേജ്മെന്‍റ് ഇന്‍ഫോ സിസ്റ്റം (മിസ്) ഫിനാന്‍ഷ്യല്‍ അക്കൗണ്ട്സ് സിസ്റ്റം, മാനേജ്മെന്‍റ് നെറ്റ് വര്‍ക്കിംഗ് സോഫ്റ്റ് വെയര്‍ തുടങ്ങിയവയൊക്കെ ബിസിനസ് രംഗത്ത് വിവര സാങ്കേതിക വിപ്ലവത്തിന്‍റെ സംഭാവനകളാണ്. കമ്പ്യൂട്ടറും അവയുപയോഗിച്ചുള്ള സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ബിസിനസ് മാനേജ്മെന്‍റ് രംഗത്തെ ആധുനിക സംവിധാനങ്ങളും ഡാറ്റാബെയ്സും പ്രോഗ്രാമുകളുമൊക്കെ വികസിപ്പിച്ചെടുക്കുന്നതിലുള്ള പ്രായോഗിക പരിശീലനമാണ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിസിനസ് മാനേജ്മെന്‍റ് കോഴ്സുകള്‍ നല്‍കുന്നത്.

കെമിസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പത്താംതരം ജയിച്ചവര്‍ക്ക് വിവിധ പോളിടെക്നിക്കുകളില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്‍റ് ഡിപ്ലോമ കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്ക് കണക്കിനും 40 ശതമാനം മാര്‍ക്ക് കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഒരുമിച്ചും ലഭിച്ചിരിക്കണം. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് 35 ശതമാനം സീറ്റു സംവരണമുണ്ട്. പ്രവേശനം എസ്.എസ്.എല്‍.സി. ഫല പ്രഖ്യാപനത്തിനു ശേഷം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

തിരുവനന്തപുരം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, നെയ്യാറ്റിന്‍കര.

ഫോണ്‍-0471-2222935

കൊല്ലം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, പുനലൂര്‍.

ഫോണ്‍-0475-2228683, 2783040

ഇടുക്കി

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കുമളി.

ഫോണ്‍-04869-223903,223303

മലപ്പുറം

വിമന്‍സ് പോളിടെക്നിക് കോളേജ്, കോട്ടയ്ക്കല്‍.

ഫോണ്‍-0494-2546150

കണ്ണൂര്‍

റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജ്, പയ്യന്നൂര്‍.

കാസര്‍ഗോഡ്

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, തൃക്കരിപ്പൂര്‍.

ഫോണ്‍-0467 2211400

ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായ വിവര സാങ്കേതികവിദ്യ ഒരു വന്‍വ്യവസായമായി മാറിക്കൊണ്ടിരിക്കുകയാണ്. ആധുനിക കാലത്തെ എല്ലാ പ്രക്രിയകളിലും വിവര സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യമുണ്ട്. വിവിധ കമ്പ്യൂട്ടര്‍ ഭാഷകള്‍, പ്രോഗ്രാമുകള്‍, ഓപ്പറേറ്റിംഗ് സംവിധാനങ്ങള്‍, സോഫ്റ്റ് വെയറുകള്‍, ഹാര്‍ഡ് വെയറുകള്‍, വെബ് പേജ് രൂപകല്പന, മള്‍ട്ടീമീഡിയ തുടങ്ങി ഇ-കൊമേഴ്സ്, മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍, കോള്‍സെന്‍റര്‍ തുടങ്ങിയ ആധുനിക വിവര വിനിമയ സംവിധാനങ്ങള്‍ വരെയുള്ള കാര്യങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോഴ്സുകളില്‍ പ്രതിപാദിക്കുന്നു.

കെമിസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പത്താംതരം ജയിച്ചവര്‍ക്ക് വിവിധ പോളിടെക്നിക്കുകളില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്ക് കണക്കിനും 40 ശതമാനം മാര്‍ക്ക് കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഒരുമിച്ചും ലഭിച്ചിരിക്കണം. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് 35 ശതമാനം സീറ്റു സംവരണമുണ്ട്. പ്രവേശനം എസ്.എസ്.എല്‍.സി. ഫല പ്രഖ്യാപനത്തിനു ശേഷം.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കു സമുദായങ്ങള്‍ക്ക് (എസ്.ഇ.ബി.സി.) കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഒരുമിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. ഇവരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഐ.ടി.ഐ., ടി.എച്ച്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് ഒരുമിച്ച്  ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്. പട്ടിക ജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍, അനാഥ വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍ തുടങ്ങിയവര്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മതി. ഒന്നിലധികം തവണ യോഗ്യതാപരീക്ഷ എഴുതി ജയിച്ചവര്‍ പോളിടെക്നിക് പ്രവേശനത്തിന് അര്‍ഹരല്ല.

പോളിടെക്നിക് പരീക്ഷകള്‍ ജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷ ബി.ടെക് കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാം. എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ്  പരീക്ഷ എഴുതാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

ഇടുക്കി

ഗവണ്‍മെന്‍റ് പോളിടെക്നിക്, പുറപ്പുഴ.

ഫോണ്‍-04862-274126

ആട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്

വിവിധ തരം വാഹനങ്ങളുടെയും, അവയുടെ യന്ത്രഭാഗങ്ങളുടെയും രൂപകല്പനയും നിര്‍മ്മാണവുമാണ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്. യന്ത്രഭാഗങ്ങളുടെ പ്രവര്‍ത്തനം, കേടുപാടുകള്‍ തീര്‍ക്കല്‍, തുടങ്ങി വാഹനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനം നല്‍കുന്ന കേഴ്സാണിത്.

കെമിസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പത്താംതരം ജയിച്ചവര്‍ക്ക് വിവിധ പോളിടെക്നിക്കുകളില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്. ഡിപ്ലോമ കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്ക് കണക്കിനും, 40 ശതമാനം മാര്‍ക്ക് കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഒരുമിച്ചും ലഭിച്ചിരിക്കണം. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് 35 ശതമാനം സീറ്റു സംവരണമുണ്ട്. പ്രവേശനം എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനത്തിനു ശേഷം.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് (എസ്.ഇ.ബി.സി.) കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. ഇവരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഐ.ടി.ഐ., ടി.എച്ച്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്. പട്ടിക ജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍, അനാഥ വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍ തുടങ്ങിയവര്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മതി. ഒന്നിലധികം തവണ യോഗ്യതാപരീക്ഷ എഴുതി ജയിച്ചവര്‍ പോളിടെക്നിക് പ്രവേശനത്തിന് അര്‍ഹരല്ല.

പോളിടെക്നിക് പരീക്ഷകള്‍ ജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷ ബി.ടെക് കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാം.  എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ്  പരീക്ഷ എഴുതാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

തിരുവനന്തപുരം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, ആറ്റിങ്ങല്‍.

ഫോണ്‍-0470-2622643

പത്തനംതിട്ട

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, വെണ്ണിക്കുളം.

ഫോണ്‍-0469-2650228

എറണാകുളം

ഗവണ്‍മെന്‍റ  പോളിടെക്നിക് കോളേജ്, കളമശ്ശേരി.

ഫോണ്‍-0484-2549251

മലപ്പുറം

എസ്.എസ്.എം. പോളിടെക്നിക് കോളേജ്, തിരൂര്‍.

ഫോണ്‍-0494-2422234,2420580

കാസര്‍ഗോഡ്

സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജ്, കാഞ്ഞങ്ങാട.്

ഫോണ്‍-0467-2203110

കെമിക്കല്‍ എഞ്ചിനീയറിംഗ്

രാസപദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലുള്ള വിദഗ്ദ്ധപരിശീലനമാണ് കെമിക്കല്‍ എഞ്ചിനീയറിംഗ് ത്രിവത്സ ഡിപ്ലോമയില്‍ നല്‍കുന്നത്. വ്യാവസായികരംഗത്തും ആരോഗ്യരംഗത്തും മറ്റും ആവശ്യമായ രാസവസ്തുക്കളുടെ ഉല്‍പാദനം, ഉപയോഗം, അവയുടെ നിര്‍മ്മാണത്തിനാവശ്യമായ ഉപകരണങ്ങള്‍, സാങ്കേതികവിദ്യ തുടങ്ങിയവയും ഇതിന്‍റെ പാഠ്യ പദ്ധതിയിലുണ്ട്.

കെമിസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പത്താംതരം ജയിച്ചവര്‍ക്ക് വിവിധ പോളിടെക്നിക്കുകളില്‍ കെമിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്ക് കണക്കിനും, 40 ശതമാനം മാര്‍ക്ക് കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഒരുമിച്ചും ലഭിച്ചിരിക്കണം. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് 35 ശതമാനം സീറ്റു സംവരണമുണ്ട്. പ്രവേശനം എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനത്തിനു ശേഷം.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് (എസ്.ഇ.ബി.സി.) കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. ഇവരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഐ.ടി.ഐ., ടി.എച്ച.്എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്. പട്ടിക ജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍, അനാഥ വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍ തുടങ്ങിയവര്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മതി. ഒന്നിലധികം തവണ യോഗ്യതാപരീക്ഷ എഴുതി ജയിച്ചവര്‍ പോളിടെക്നിക് പ്രവേശനത്തിന് അര്‍ഹരല്ല.

പോളിടെക്നിക് പരീക്ഷകള്‍ ജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷ ബി.ടെക് കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാം. എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ്  പരീക്ഷ എഴുതാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

എറണാകുളം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കളമശ്ശേരി.  ഫോണ്‍-0484-2549251

കോഴിക്കോട്

കേരള ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കോഴിക്കോട്. ഫോണ്‍-0495-2383924

ഇലക്ട്രോണിക്സ്‌ ആന്‍ഡ് കമ്യുണിക്കേഷന്‍/ പ്രൊഡക്ഷന്‍ ടെക്നോളജി

വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ വാര്‍ത്താവിനിമയ രംഗത്തുണ്ടായ കുതിച്ചുചാട്ടം ലോകത്തെ മാറ്റി മറിക്കുക തന്നെ ചെയ്തു. വിദൂര സ്ഥലങ്ങളിലേക്ക് ട്രങ്ക് കോള്‍ ബുക്ക് ചെയ്ത് കാത്തിരുന്ന കാലം നാം മറന്നു. ലോകത്ത് ഏതു കോണിലുള്ള ആരുമായും സംസാരിക്കാനും വിവരങ്ങള്‍ കൈമാറാനും എന്തിന് ഇന്‍റര്‍നെറ്റുമായി പോലും ബന്ധപ്പെടാന്‍ കഴിയുന്ന സെല്‍ഫോണുകള്‍ ഇന്ന് നമ്മുടെ കൈവെള്ളയിലൊതുങ്ങിക്കഴിഞ്ഞു. ഈ കുതിച്ചു ചാട്ടത്തിന്‍റെ അണിയറ ശില്പികളാണ് ഇലക്ട്രാണിക്സ് എഞ്ചിനീയര്‍മാര്‍. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും കമ്പ്യൂട്ടറിനും വേണ്ടിയുള്ള ഹാര്‍ഡ് വെയര്‍ രൂപകല്പന ചെയ്യുക, പുതിയ ഉല്‍പന്നങ്ങള്‍ വിഭാവനം ചെയ്യുക, ഇലക്ട്രോണിക് സംവിധാനങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുക തുടങ്ങി എല്ലാ ജോലികളും നിര്‍വഹിക്കാനുള്ള പ്രായോഗിക പരിശീലനമാണ് ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷന്‍, പ്രൊഡക്ഷന്‍ ടെക്നോളജി ഡിപ്ലോമ കോഴ്സുകളില്‍ നല്‍കുന്നത്.

കെമിസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പത്താംതരം ജയിച്ചവര്‍ക്ക് വിവിധ പോളിടെക്നിക്കുകളില്‍ ഇലക്ട്രോണിക്സ്  കമ്മ്യൂണിക്കേഷന്‍, പ്രൊഡക്ഷന്‍ടെക്നോളജി ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്ക് കണക്കിനും 40 ശതമാനം മാര്‍ക്ക് കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഒരുമിച്ചും ലഭിച്ചിരിക്കണം. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് 35 ശതമാനം സീറ്റു സംവരണമുണ്ട്. പ്രവേശനം എസ്.എസ്.എല്‍.സി. ഫല പ്രഖ്യാപനത്തിനു ശേഷം.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് (എസ്.ഇ.ബി.സി.) കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. ഇവരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഐ.ടി.ഐ., ടി.എച്ച്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്. പട്ടിക ജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍, അനാഥ വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍ തുടങ്ങിയവര്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മതി. ഒന്നിലധികം തവണ യോഗ്യതാപരീക്ഷ എഴുതി ജയിച്ചവര്‍ പോളിടെക്നിക് പ്രവേശനത്തിന് അര്‍ഹരല്ല.

പോളിടെക്നിക് പരീക്ഷകള്‍ ജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷ ബി.ടെക് കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാം. ബി.ഇ., എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ്  പരീക്ഷ എഴുതാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

തിരുവനന്തപുരം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, നെയ്യാറ്റിന്‍കര. ഫോണ്‍-0471-2222935

കൊല്ലം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, എഴുകോണ്‍. ഫോണ്‍-0474-2484068

പത്തനംതിട്ട

എന്‍.എസ്.എസ.് പോളിടെക്നിക് കോളേജ്, പന്തളം. ഫോണ്‍-04734-259634

ആലപ്പുഴ

ഗവണ്‍മെന്‍റ്  പോളിടെക്നിക് കോളേജ്, ചേര്‍ത്തല. ഫോണ്‍-0478-2813427-(ഇലക്ട്രോണിക്സ് ആന്‍ഡ് പ്രൊഡക്ഷന്‍ ടെക്നോളജി)

എറണാകുളം

ഗവണ്‍മെന്‍റ്  പോളിടെക്നിക് കോളേജ്, കളമശ്ശേരി. ഫോണ്‍-0484-2549251-(ഇലക്ട്രോണിക്സ് ആന്‍ഡ് പ്രൊഡക്ഷന്‍ ടെക്നോളജി)

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, പെരുമ്പാവൂര്‍. ഫോണ്‍-0484-2549251

തൃശ്ശൂര്‍

ഗവണ്‍മെന്‍റ്  പോളിടെക്നിക്, കുന്നംകുളം. ഫോണ്‍-04885-226581

മലപ്പുറം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, തിരൂരങ്ങാടി. ഫോണ്‍-0494-2401136,

വിമന്‍സ് പോളിടെക്നിക് കോളേജ്, കോട്ടയ്ക്കല്‍. ഫോണ്‍-0494-2546150

കണ്ണൂര്‍

റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജ്, പയ്യന്നൂര്‍. ഫോണ്‍-04985-203001

ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്

ആരോഗ്യ പരിപാലനരംഗത്ത് ഉപയോഗിക്കുന്ന അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളേയും മറ്റ് സാങ്കേതിക സംവിധാനങ്ങളെയും കുറിച്ചുള്ള പഠനമാണ് ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്. ആധുനിക വൈദ്യശാസ്ത്രത്തിനാവശ്യമായ കൃത്രിമ അവയവങ്ങള്‍, രോഗം കണ്ടെത്താനും ശുശ്രൂഷിക്കാനും സഹായിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവ  നിര്‍മ്മിക്കാനും പ്രവര്‍ത്തനസജ്ജമാക്കാനുമുള്ള പരിശീലനവും ഈ കോഴ്സിന്‍റെ ഭാഗമാണ്.

കെമിസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പത്താംതരം ജയിച്ചവര്‍ക്ക് വിവിധ പോളിടെക്നിക്കുകളില്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്  ഡിപ്ലോമ കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്ക് കണക്കിനും, 40 ശതമാനം മാര്‍ക്ക് കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഒരുമിച്ചും ലഭിച്ചിരിക്കണം. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് 35 ശതമാനം സീറ്റു സംവരണമുണ്ട്. പ്രവേശനം എസ്. എസ്.എല്‍.സി. ഫലപ്രഖ്യാപനത്തിനു ശേഷം.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് (എസ്.ഇ.ബി.സി.) കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. ഇവരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഐ.ടി.ഐ./ടി.എച്ച്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്. പട്ടിക ജാതി, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍, അനാഥ വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍ തുടങ്ങിയവര്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മതി. ഒന്നിലധികം തവണ യോഗ്യതാപരീക്ഷ എഴുതി ജയിച്ചവര്‍ പോളിടെക്നിക് പ്രവേശനത്തിന് അര്‍ഹരല്ല.

പോളിടെക്നിക് പരീക്ഷകള്‍ ജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷ ബി.ടെക് കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാം. ബി.ഇ. എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ്  പരീക്ഷ എഴുതാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

പത്തനംതിട്ട

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, വെച്ചൂച്ചിറ. ഫോണ്‍-04735-266091

ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്ട്രുമെന്‍റെഷന്‍ / ഇന്സ്ട്രുമെന്‍റ് ടെക്നോളജി

വ്യാവസായിക മേഖലയിലും ഉല്‍പാദനരംഗത്തുമുള്ള നിയന്ത്രണ സംവിധാനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും രൂപകല്പനയും നിര്‍മ്മാണവുമാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍റേഷന്‍ എഞ്ചിനീയറിംഗ്. ഇത്തരം സംവിധാനങ്ങള്‍ രൂപപ്പെടുത്താനും അവ ഉല്‍പാദനത്തിന് അനുകൂലമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനുമുള്ള പ്രായാഗിക പരിശീലനമാണ്. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍റേഷന്‍, ഇന്‍സ്ട്രുമെന്‍റ് ടെക്നോളജി കോഴ്സുകള്‍ നല്‍കുന്നത്.

കെമിസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പത്താംതരം ജയിച്ചവര്‍ക്ക് വിവിധ പോളിടെക്നിക്കുകളില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍റേഷന്‍ എഞ്ചിനീയറിംഗ്,  ഇന്‍സ്ട്രുമെന്‍റ് ടെക്നോളജി ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്ക് കണക്കിനും, 40 ശതമാനം മാര്‍ക്ക് കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഒരുമിച്ചും ലഭിച്ചിരിക്കണം. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് 35 ശതമാനം സീറ്റു സംവരണമുണ്ട്. പ്രവേശനം എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനത്തിനു ശേഷം.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് (എസ്.ഇ.ബി.സി.) കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. ഇവരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഐ.ടി.ഐ., ടി.എച്ച്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്. പട്ടിക ജാതി, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍, അനാഥ വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍ തുടങ്ങിയവര്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മതി. ഒന്നിലധികം തവണ യോഗ്യതാപരീക്ഷ എഴുതി ജയിച്ചവര്‍ പോളിടെക്നിക് പ്രവേശനത്തിന് അര്‍ഹരല്ല.

പോളിടെക്നിക് പരീക്ഷകള്‍ ജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷ ബി.ടെക് കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാം. ബി.ഇ. എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ്  പരീക്ഷ എഴുതാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

തിരുവനന്തപുരം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, നെയ്യാറ്റിന്‍കര.

ഫോണ്‍-0471-2222935

വിമന്‍സ് പോളിടെക്നിക് കോളേജ്, തിരുവനന്തപുരം.

ഫോണ്‍-0471-2491682

(ഇന്‍സ്ട്രമെന്‍റ് ടെക്നോളജി)

ആലപ്പുഴ

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, ചേര്‍ത്തല.

ഫോണ്‍-0478-2813427

കോട്ടയം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, പാല.

ഫോണ്‍-04822-200802

(ഇന്‍സ്ട്രമെന്‍റ് ടെക്നോളജി)

തൃശ്ശൂര്‍

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കൊരട്ടി.

ഫോണ്‍-0480-2733974

പാലക്കാട്

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, പാലക്കാട്.

ഫോണ്‍-0491-2572640

(ഇന്‍സ്ട്രമെന്‍റ് ടെക്നോളജി)

കണ്ണൂര്‍

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, മട്ടന്നൂര്‍

ഫോണ്‍-0490-2472505

റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജ്, പയ്യന്നൂര്‍.

ഫോണ്‍-04985-203001

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കണ്ണൂര്‍.

ഫോണ്‍-0497-2835106

ടെക്സ്റ്റയില്‍ ടെക്നോളജി

ആധുനിക രീതിയില്‍ നൂലുകള്‍ നെയ്യാന്‍ സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും തുണിത്തരങ്ങളെക്കുറിച്ചും നൂലുകളുടെ ഉല്‍പാദനം മുതല്‍ വസ്ത്ര നിര്‍മ്മാണം വരെയുള്ള വിവിധ ഘട്ടങ്ങളെക്കുറിച്ചുമുള്ള പഠനമാണ് ടെക്സ്റ്റൈല്‍ ടെക്നോളജി ത്രിവത്സര ഡിപ്ലോമയിലുള്ളത്. വസ്ത്ര നിര്‍മ്മാണത്തിനുപയോഗിക്കുന്ന ആധുനിക യന്ത്രോപകരണങ്ങളിലുള്ള പ്രായോഗിക പരിശീലനവും ഈ പാഠ്യപദ്ധതിയുടെ ഭാഗമാണ്.

കെമിസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പത്താംതരം ജയിച്ചവര്‍ക്ക് വിവിധ പോളിടെക്നിക്കുകളില്‍ ടെക്സ്റ്റൈല്‍ ടെക്നോളജി  ഡിപ്ലോമ കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്ക് കണക്കിനും, 40 ശതമാനം മാര്‍ക്ക് കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഒരുമിച്ചും ലഭിച്ചിരിക്കണം. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് 35 ശതമാനം സീറ്റു സംവരണമുണ്ട്. പ്രവേശനം എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനത്തിനു ശേഷം.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് (എസ്.ഇ.ബി.സി.) കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. ഇവരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഐ.ടി.ഐ., ടി.എച്ച്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്. പട്ടികജാതി, പട്ടികവര്‍ഗവിദ്യാര്‍ത്ഥികള്‍, അനാഥ വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍ തുടങ്ങിയവര്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മതി. ഒന്നിലധികം തവണ യോഗ്യതാപരീക്ഷ എഴുതി ജയിച്ചവര്‍ പോളിടെക്നിക് പ്രവേശനത്തിന് അര്‍ഹരല്ല.

പോളിടെക്നിക് പരീക്ഷകള്‍ ജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷ ബി.ടെക് കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാം. ബി.ഇ. എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ്  പരീക്ഷ എഴുതാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

തിരുവനന്തപുരം

സെന്‍ട്രല്‍ പോളിടെക്നിക് കോളേജ്, വട്ടിയൂര്‍ക്കാവ്.

ഫോണ്‍-0471-2360391

തൃശ്ശൂര്‍

ഗവണ്‍മെന്‍റ് പോളിടെക്നിക്, കൊരട്ടി.

ഫോണ്‍-0480-2733974

കണ്ണൂര്‍

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കണ്ണൂര്‍.

ഫോണ്‍-0497-2835106

ടൂള്‍ ആന്‍ഡ് ഡൈ മേക്കിംഗ്

വ്യാവസായിക ഉല്‍പാദനങ്ങള്‍ക്കാവശ്യമുള്ള ചെറുതും വലുതുമായ യന്ത്രഭാഗങ്ങള്‍, അതിന്‍റെ അച്ചുകള്‍, തുടങ്ങിയവ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനമാണ് ടൂള്‍ ആന്‍ഡ്  ഡൈ മേക്കിംഗ് ത്രിവത്സര ഡിപ്ലോമയിലുള്ളത്. വെല്‍ഡിംഗ്, സോള്‍ഡറിംഗ്, ബ്രാസിംഗ്, ഡൈകാസ്റ്റിംഗ്, കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള രൂപകല്പന എന്നീ വിഷയങ്ങളാണ് ഇതില്‍ പഠിപ്പിക്കുന്നത്.

കെമിസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പത്താംതരം ജയിച്ചവര്‍ക്ക് വിവിധ പോളിടെക്നിക്കുകളില്‍  ടൂള്‍ ആന്‍ഡ്  ഡൈ മേക്കിംഗ് ഡിപ്ലോമ കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്ക് കണക്കിനും 40 ശതമാനം മാര്‍ക്ക് കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഒരുമിച്ചും ലഭിച്ചിരിക്കണം. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് 35 ശതമാനം സീറ്റു സംവരണമുണ്ട്. പ്രവേശനം എസ്. എസ്.എല്‍.സി. ഫലപ്രഖ്യാപനത്തിനു ശേഷം.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് (എസ്.ഇ.ബി.സി.) കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. ഇവരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഐ.ടി.ഐ., ടി.എച്ച്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്. പട്ടിക ജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍, അനാഥ വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍ തുടങ്ങിയവര്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മതി. ഒന്നിലധികം തവണ യോഗ്യതാപരീക്ഷ എഴുതി ജയിച്ചവര്‍ പോളിടെക്നിക് പ്രവേശനത്തിന് അര്‍ഹരല്ല.

പോളിടെക്നിക് പരീക്ഷകള്‍ ജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷ ബി.ടെക് കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാം. ബി.ഇ., എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ്  പരീക്ഷ എഴുതാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

തൃശ്ശൂര്‍

ഗവണ്‍മെന്‍റ് പോളിടെക്നിക്, കുന്നംകുളം.

ഫോണ്‍-04885-226581

കോഴിക്കോട്

കേരള ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കോഴിക്കോട്.

ഫോണ്‍-0495-2383924

പ്രിന്‍റിംഗ് ടെക്നോളജി

അച്ചടിമേഖലയ്ക്കാവശ്യമായ സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിക്കുന്ന പഠനശാഖയാണ് പ്രിന്‍റിംഗ് ടെക്നോളജി. ഓഫ്സെറ്റ് പ്രിന്‍റിംഗ്, ഡിജിറ്റല്‍ പ്രിന്‍റിംഗ് തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഇന്ന് അച്ചടിമേഖലയില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു. അതുകൊണ്ടുതന്നെ കമ്പ്യൂട്ടര്‍ ഇമേജിംഗ്, ഇലക്ട്രോണിക്സ് തുടങ്ങിയ ആധുനിക വിഷയങ്ങളും ഈ കോഴ്സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള പ്രിന്‍റിംഗ്, ഡിസൈന്‍ തയ്യാറാക്കല്‍, ഓഫ്സെറ്റ് മുതലായ അച്ചടി യന്ത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍, അച്ചടിക്കുമുന്‍പും പിന്‍പും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയിലെല്ലാമുള്ള മികച്ച പരിശീലനമാണ് ഈ കോഴ്സ് നല്‍കുന്നത്.

കെമിസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പത്താംതരം ജയിച്ചവര്‍ക്ക് വിവിധ പോളിടെക്നിക്കുകളില്‍ പ്രിന്‍റിംഗ് ടെക്നോളജി ഡിപ്ലോമ കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്ക് കണക്കിനും, 40 ശതമാനം മാര്‍ക്ക് കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഒരുമിച്ചും ലഭിച്ചിരിക്കണം. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് 35 ശതമാനം സീറ്റു സംവരണമുണ്ട്. പ്രവേശനം എസ്. എസ്.എല്‍.സി. ഫലപ്രഖ്യാപനത്തിനു ശേഷം.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് (എസ്.ഇ.ബി.സി.) കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. ഇവരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഐ.ടി.ഐ., ടി.എച്ച്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍, അനാഥ വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍ തുടങ്ങിയവര്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മതി. ഒന്നിലധികം തവണ യോഗ്യതാപരീക്ഷ എഴുതി ജയിച്ചവര്‍ പോളിടെക്നിക് പ്രവേശനത്തിന് അര്‍ഹരല്ല.

പോളിടെക്നിക് പരീക്ഷകള്‍ ജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷ ബി.ടെക് കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാം. ബി.ഇ. എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ്  പരീക്ഷ എഴുതാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

പാലക്കാട്

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്

ആന്‍ഡ് ഐ പി റ്റി ഷൊര്‍ണ്ണൂര്‍

ഫോണ്‍-0466-2220450

വുഡ് ആന്‍ഡ്‌ പേപ്പര്‍ ടെക്നോളജി

ഉപയോഗത്തിനുശേഷം ഉപേക്ഷിക്കുന്ന ഡിസ്പോസിബിള്‍ ഗ്ലാസുകളും അലങ്കാരവസ്തുക്കളും ഫര്‍ണിച്ചറുമൊക്കെ ഇന്ന് നിത്യജീവിതത്തിന്‍റെ അവിഭാജ്യ ഘടകങ്ങളായി മാറിയിട്ടുണ്ട്. പേപ്പറുകള്‍, ഹാര്‍ഡ്ബോഡുകള്‍, സോഫ്റ്റ് വുഡ്, ഹാര്‍ഡ് വുഡ്, എം.ഡി.എഫ്. ബോക്സ്, തെര്‍മോക്കോള്‍ തുടങ്ങിയവ ഉപയോഗിച്ച് വിവിധതരം ഉപഭോഗ വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിലുള്ള സാങ്കേതിക പരിശീലനമാണ് വുഡ് ആന്‍ഡ് പേപ്പര്‍ ടെക്നോളജി ഡിപ്ലോമ കോഴ്സില്‍ നല്‍കുന്നത്.

കെമിസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പത്താംതരം ജയിച്ചവര്‍ക്ക് വിവിധ പോളിടെക്നിക്കുകളില്‍ വുഡ് ആന്‍ഡ് പേപ്പര്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്ക് കണക്കിനും 40 ശതമാനം മാര്‍ക്ക് കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഒരുമിച്ചും ലഭിച്ചിരിക്കണം. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് 35 ശതമാനം സീറ്റു സംവരണമുണ്ട്. പ്രവേശനം എസ്. എസ്.എല്‍.സി. ഫല പ്രഖ്യാപനത്തിനു ശേഷം.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് (എസ്.ഇ.ബി.സി.) കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. ഇവരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഐ.ടി.ഐ., ടി.എച്ച്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍,  അനാഥ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മാത്രം  മതിയാവും. ഒന്നിലധികം തവണ യോഗ്യതാപരീക്ഷ എഴുതി ജയിച്ചവര്‍ പോളിടെക്നിക് പ്രവേശനത്തിന് അര്‍ഹരല്ല.

പോളിടെക്നിക് പരീക്ഷകള്‍ ജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷ ബി.ടെക് കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാം. ബി.ഇ., എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ്  പരീക്ഷ എഴുതാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

കണ്ണൂര്‍

ഗവണ്‍മെന്‍റ് പോളിടെക്നിക്, കണ്ണൂര്‍. ഫോണ്‍-0497-2835106

കൊമേഴ്സ്യല്‍ പ്രാക്ടീസ്

ഓഫീസ് ജോലികള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് കൊമേഴ്സ്യല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്സുകള്‍ നല്‍കുന്നത്. ഓഫീസ് നിര്‍വഹണത്തിന് അനിവാര്യമായ കത്തിടപാടുകളും കണക്കുപരിശോധയും ടൈപ്പ് റൈറ്റിംഗ്, ആവശ്യമായ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയറുകള്‍, ചുരുക്കെഴുത്ത് തുടങ്ങിയവയിലുള്ള ചിട്ടയായ പ്രായോഗിക പരിശീലനവും ഈ കോഴ്സിന്‍റെ ഭാഗമാണ്.

കെമിസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പത്താംതരം ജയിച്ചവര്‍ക്ക് വിവിധ പോളിടെക്നിക്കുകളില്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്ക് കണക്കിനും, 40 ശതമാനം മാര്‍ക്ക് കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഒരുമിച്ചും ലഭിച്ചിരിക്കണം. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് 35 ശതമാനം സീറ്റു സംവരണമുണ്ട്. പ്രവേശനം എസ്. എസ്.എല്‍.സി. ഫലപ്രഖ്യാപനത്തിനു ശേഷം.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് (എസ്.ഇ.ബി.സി.) കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. ഇവരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഐ.ടി.ഐ., ടി.എച്ച്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍, അനാഥ വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍ തുടങ്ങിയവര്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മതി. ഒന്നിലധികം തവണ യോഗ്യതാപരീക്ഷ എഴുതി ജയിച്ചവര്‍ പോളിടെക്നിക് പ്രവേശനത്തിന് അര്‍ഹരല്ല.

പോളിടെക്നിക് പരീക്ഷകള്‍ ജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷ ബി.ടെക് കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാം. ബി.ഇ. എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ്  പരീക്ഷ എഴുതാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

തിരുവനന്തപുരം

വിമന്‍സ് പോളിടെക്നിക് കോളേജ്, തിരുവനന്തപുരം. ഫോണ്‍-0471-2491682

ആലപ്പുഴ

വിമന്‍സ് പോളിടെക്നിക് കോളേജ്, കായംകുളം. ഫോണ്‍- 0479-2443513

കോട്ടയം

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കോട്ടയം. ഫോണ്‍-0481-2361884

എറണാകുളം

വിമന്‍സ് പോളിടെക്നിക് കോളേജ്, എറണാകുളം. ഫോണ്‍-0484-2556624

കോഴിക്കോട്

വിമന്‍സ് പോളിടെക്നിക് കോളേജ്, കോഴിക്കോട്. ഫോണ്‍-0495-2370714

റെയില്‍വേ എഞ്ചിനീയറിംഗ്

ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് പെര്‍മനന്‍റ് റയില്‍വേ എഞ്ചിനീയേഴ്സ് ഇന്ത്യ നടത്തുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സാണിത്. റെയില്‍വേയില്‍ ജോലി നോക്കുന്ന പെര്‍മനെന്‍റ് വേ മെന്‍, മറ്റു എഞ്ചിനിയറിംഗ് മേഖലയിലെ ടെക്നിക്കല്‍ സ്റ്റാഫ്, റെയില്‍വേയില്‍ജോലി നേടാനാഗ്രഹിക്കുന്നവര്‍ എന്നിവരെ ലക്ഷ്യമാക്കിയാണ് ഈ കോഴ്സ് നടത്തുന്നത്. രണ്ട് സെമസ്റ്റര്‍ ദൈര്‍ഘ്യമുളളതാണ് ഈ കോഴ്സ്.

ഒരു വിദൂര പഠന കോഴ്സാണിത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തില്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് കോണ്‍ടാക്ട് ക്ലാസ്സുകള്‍ നടത്തിവരുന്നു.

റെയില്‍വേയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഗ്രൂപ്പ്-സി. തസ്തികയില്‍ പ്രമോഷന്‍ ലഭിക്കാന്‍ റയില്‍വേ എഞ്ചിനീയറിംഗ് ഡിപ്ലോമ ഒരു യോഗ്യതയായി കണക്കാക്കുന്നു. ഉദ്ദ്യോഗാര്‍ത്ഥികള്‍ക്കും ഇത് ഒരു അഭിലഷണീയമായ യോഗ്യതയായി റയില്‍വേ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.

വിലാസം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍മനന്‍റ് വേ എഞ്ചിനീയേഴ്സ് (ഇന്ത്യ)

റൂം നമ്പര്‍ ജി. 11, റെയില്‍ ഭവന്‍, റെയ്സിനാ റോഡ്,

ന്യൂഡല്‍ഹി-110001.

ടെലഫോണ്‍ -011 23387915/ 011 23303272

പൊളിടെക്നിക് ലാറ്ററല്‍ എന്‍ട്രി

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുളള തിരഞ്ഞെടുക്കപ്പെട്ട പോളിടെക്നിക്കുകളില്‍ പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്സുകള്‍ പഠിക്കാനുളള അവസരങ്ങളുണ്ട്. ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ശാഖകളില്‍ തൊഴില്‍ ചെയ്യുന്ന കേരളത്തില്‍ സ്ഥിരതാമസ്സമുളളതോ കേരളത്തില്‍ ജോലി നോക്കുന്നതോ ആയ ഇന്ത്യന്‍ പൗരന് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം.

ജനറല്‍ ക്വോട്ടയില്‍ അപേക്ഷിക്കുന്നവര്‍ക്ക് താഴെപ്പറയുന്ന ഏതെങ്കിലും സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവരായിരിക്കണം

സര്‍ക്കാര്‍ സര്‍വീസ്

അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനം

കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത പബ്ലിക് അല്ലെങ്കില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍

സ്വകാര്യമേഖലയിലുളള സര്‍ക്കാര്‍ സഹായം ലഭിക്കുന്ന പോളിടെക്നിക് കോളേജുകള്‍ അല്ലെങ്കില്‍ സ്വകാര്യ മേഖലയിലുളള സര്‍ക്കാര്‍ സഹായം ലബിക്കുന്നതും ലഭിക്കാത്തതുമായ എഞ്ചിനീയറിംഗ് കോളേജുകള്‍.

ഇ.എസ്.ഐയുടെയോ എംപ്ലോയിഡ് പ്രോവിഡന്‍റ് ഫണ്ടിന്‍റേയോ പരിതിയില്‍ വരുന്ന സ്ഥാപനങ്ങള്‍.

പ്രോവിഡന്‍റ് അടയ്ക്കുന്നതോ എപ്ലോയിഡ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്കീമില്‍ അംഗങ്ങളോ ആയ അപേക്ഷകര്‍ക്ക് ബന്ദപ്പെട്ട എഞ്ചിനീയറിംഗ് ട്രേഡില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ  തൊഴില്‍ പരിചയം ഉണ്ടായിരിക്കണം.

ഗവണ്‍മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റല്‍ ക്വോട്ട

എല്ലാ പോളിടെക്നിക്കുകളിലെയും ഓരോ ബ്രാഞ്ചിലെയും സംവരണം ചെയ്തിട്ടുള്ള അഞ്ച് സീറ്റുകളിലേക്ക്  സര്‍ക്കാര്‍ സര്‍വീസില്‍ തുടര്‍ച്ചയായി കുറഞ്ഞത് രണ്ട് വര്‍ഷം ജോലിചെയ്തിട്ടുളള സ്ഥിരം ജീവനക്കാര്‍ക്ക്  പ്രവേശനത്തിന് അപേക്ഷിക്കാം. ഇന്‍ഡക്സ് മാര്‍ക്ക് നിര്‍ണ്ണയിക്കുമ്പോള്‍ തൊഴില്‍ പരിചയത്തിന് മുന്‍ തൂക്കമില്ല. സര്‍ക്കാര്‍ വകുപ്പിലെ അപേക്ഷകരെ പരിഗണിക്കുമ്പോള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, ഇന്‍റസ്ട്രിയല്‍ ട്രെയിനിംഗ് വകുപ്പ്, മരാമത്ത് വകുപ്പ്, ജലസേചന വകുപ്പ് എന്നിവയിലെ അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യരായ മേല്‍പ്പറഞ്ഞ അപേക്ഷകരുടെ അഭാവത്തില്‍ സ്വകാര്യ-വ്യവസായ സ്ഥാപനങ്ങളിലെ അപേക്ഷകരെ പ്രവേശനത്തിനായി പരിഗണിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയാണ്.

സ്ഥാപനങ്ങള്‍

സെന്‍ട്രല്‍ പോളിടെക്നിക് കോളേജ് തിരുനന്തപുരം.

ഗവണ്‍മെന്‍റ് പോളീടെക്നിക്കല്‍ കോളേജ്, കൂവളശ്ശേരി.

മഹാരാജാസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശ്ശൂര്‍.

കേരള ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ് കോഴിക്കോട്.

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ് കോട്ടയം.

ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജ്, പാലക്കാട്.

ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജ്, കണ്ണൂര്‍

പോളിടെക്നിക്ക്-ഹ്രസ്വകാല കോഴ്സുകള്‍

കമ്പ്യൂട്ടര്‍ ഓപ്പറെറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസ്സിസ്റ്റന്‍റ്

കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനും പ്രോഗ്രാമിംഗില്‍ സഹായിക്കാനുമുള്ള പരിശീലനമാണ് ഈ കോഴ്സില്‍ നല്‍കുന്നത്. കമ്പ്യൂട്ടറിനെക്കുറിച്ചുള്ള പൊതുവായ വിജ്ഞാനം, ഓപ്പറേറ്റിംഗ് സിസ്റ്റം, അത്യാവശ്യം അറിഞ്ഞിരിക്കേണ്ട സോഫ്റ്റ്വെയറുകള്‍, ചെറിയതലത്തിലുള്ള പ്രോഗ്രാമിംഗ് എന്നിവ ഈ കോഴ്സിന്‍റെ ഭാഗമാണ്.

പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് കേരളത്തിലെ വിവിധ ഐ.ടി.ഐകളില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്‍റ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള സീറ്റുസംവരണമുണ്ട്. പ്രവേശനസമയം :ജൂണ്‍-ജൂലൈ.

ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പെറെറ്റര്‍

പ്രസാധന രംഗത്തും ഓഫീസ് നിര്‍വഹണത്തിലും ധാരാളം അവസരങ്ങള്‍ ഒരുക്കുന്ന ഡസ്ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ കോഴ്സ് കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള പ്രസാധനത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. കമ്പൂട്ടറിനെക്കുറിച്ചുള്ള പൊതുവായ അറിവ് നല്‍കുന്നതിനു പുറമെ, പ്രസാധനത്തിനാവശ്യമായ വിവിധതരം സോഫ്റ്റ്വെയറുകള്‍, കമ്പ്യൂട്ടര്‍ സ്ക്രീനിന്‍റെ സഹായത്തോടെയുള്ള പേജ് രൂപകല്പന, ഇതിനാവശ്യമായ വിവിധ സോഫ്റ്റ്വെയറുകളുടെ പ്രവര്‍ത്തനം എന്നിവ ഈ കോഴ്സിന്‍റെ പാഠ്യക്രമത്തില്‍ ഉള്‍പ്പെടുന്നു.

പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് കേരളത്തിലെ വിവിധ ഐ.ടി.ഐകളില്‍ ഡസ്ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കാലാവധി. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള സീറ്റു സംവരണമുണ്ട്. പ്രവേശന സമയം ജൂണ്‍-ജൂലൈ.

ബി.പി.ഓ കോഴ്സ് (സി –ഡിറ്റ്)

ബിസിനസ് പ്രോസസ് ഔട്ട് സോഴ്സിംഗ് ഇന്നേറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുളള മേഖലയായി മാറിയിരിക്കുന്നു. വര്‍ഷം തോറും കോടിക്കണക്കിന് രൂപയുടെ ബിസിനസ്സാണ് ബി.പി.ഓയിലൂടെ ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍, കോള്‍സെന്‍റര്‍, ഡാറ്റാ എന്‍ട്രി തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും തൊഴിലവസരങ്ങളുളളത്. സി.-ഡിറ്റ് നടത്തുന്ന ഹ്രസ്വകാല ബി.പി.ഒ. കോഴ്സ്, ബി.പി.ഒ. സംരംഭങ്ങളില്‍ തൊഴില്‍ നേടാന്‍ സഹായിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദമാണ് അപേക്ഷകര്‍ക്ക് വേണ്ടുന്ന അടിസ്ഥാന യോഗ്യത.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

സി-ഡിറ്റ്,

ചിത്രാഞ്ജലി സ്റ്റുഡിയോ,

തിരുവല്ലം,

തിരുവനന്തപുരം

എ.ഇ.പി.സി കോഴ്സുകള്‍

കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന്‍റെ കീഴിലുള്ള അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍(എ.ഇ.പി.സി.) വസ്ത്രനിര്‍മ്മാണ രംഗത്തെ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനും അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുമായി 1991-ല്‍ ന്യൂഡല്‍ഹി കേന്ദ്രമാക്കി അപ്പാരല്‍ ട്രെയിനിംഗ് ഡിസൈന്‍ സെന്‍റര്‍(എ.റ്റി.ഡി.സി.) എന്ന സ്ഥാപനം ആരംഭിച്ചു. ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍ എ.റ്റി.ഡി.സിയുടെ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ കേന്ദ്രം തിരുവനന്തപുരത്തെ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിലാണ്

അപ്പാരല്‍ മാനുഫാക്ച്വറിംഗ് ഡിപ്ലോമ

കയറ്റുമതി ലക്ഷ്യമാക്കിയുള്ള വസ്ത്രനിര്‍മ്മാണ രംഗത്ത് തയ്യല്‍ മുതല്‍ വിപണനം വരെയുള്ള വിവിധ ഘട്ടങ്ങളെക്കുറിച്ച് അറിവ് നല്‍കുന്നതാണ് ഈ കോഴ്സ്. പ്രൊഡക്ഷന്‍ ടെക്നോളജി, പാറ്റേണ്‍ നിര്‍മ്മാണം, പാക്കേജിംഗ്, വസ്ത്രങ്ങള്‍ കയറ്റി അയക്കല്‍, വിപണനം എന്നി മേഖലകളില്‍ പ്രായോഗിക വിജ്ഞാനം നല്‍കി വസ്ത്രനിര്‍മ്മാണ വ്യവസായത്തിനാവശ്യമായ എക്സിക്യൂട്ടിവുകളെ വാര്‍ത്തെടുക്കാലാണ് ഈ കോഴ്സിന്‍റെ ലക്ഷ്യം. ഒരു വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി. അപേക്ഷകര്‍ പന്ത്രണ്ടാം ക്ലാസ് ജയിച്ചിരിക്കണം. 30,000 രൂപയാണ് ഫീസ്. ഇത് രണ്ട് ഗഡുക്കളായി നല്‍കണം

ഡിപ്ലോമ ഇന്‍ ഗാര്‍മെന്‍റ് മാനുഫാക്ച്വറിംഗ് ടെക്നോളജി

വസ്ത്രനിര്‍മ്മാണവ്യവസായത്തിലെ പ്രധാന ഇനമാണ് ടി-ഷര്‍ട്ട്, ജഴ്സികള്‍ എന്നിവയുള്‍പ്പെടുന്ന നിറ്റ് വിയര്‍. ഈ ഡിപ്ലോമ കോഴ്സില്‍ നിറ്റ് വിയര്‍ ഗാര്‍മെന്‍റ് നിര്‍മ്മാണത്തിനാവശ്യമായ പാറ്റേണ്‍ നിര്‍മ്മാണം, മേല്‍നോട്ടം, ഗുണനിലവാരം നിയന്ത്രണം, ടെക്സ്റ്റൈല്‍ സയന്‍സ്, പാക്കേജിംഗ്, വില്‍പന, കയറ്റുമതി, ഇറക്കുമതി മുതലായ വിഷയങ്ങള്‍ പഠിപ്പിക്കുന്നു. ഇതിനു പുറമേ വ്യാവസായിക മേഖലയില്‍ പ്രായോഗിക പരിശീലനവും നല്‍കുന്നു. കോഴ്സ് വിജയിക്കുന്നര്‍ക്ക് നിറ്റ് ഗാര്‍മെന്‍റ് വ്യവാസായങ്ങളില്‍ പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്, ക്വാളിറ്റി അഷ്യുറന്‍സ് മാനേജര്‍, കണ്‍ട്രോളര്‍, പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോളര്‍, പാറ്റേണ്‍ കട്ടിംഗ് സൂപ്പര്‍ വൈസര്‍ എന്നീ തസ്തികളില്‍ ജോലി സാധ്യതയുണ്ട്. പന്ത്രണ്ടാം ക്ലാസ് വിജയിച്ചവര്‍ക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി. 30,000 രൂപയാണ് ഫീസ്. ഈ തുക രണ്ട് ഗഡുക്കളായി നല്‍കിയാല്‍ മതിയാകും.

ഡിപ്ലോമ ഇന്‍ ഫാഷന്‍ സാബ്ലിംഗ്/  കോ-ഓര്‍ഡിനേഷന്‍

കയറ്റുമതിക്കാവശ്യമായ വസ്ത്രങ്ങളുടെ സാമ്പിള്‍ തിരഞ്ഞെടുക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ആവശ്യമായ വൈദഗ്ദ്ധ്യം  ഉണ്ടാക്കുകയാണ് ഈ കോഴ്സിന്‍റെ ലക്ഷ്യം. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വസ്ത്രകയറ്റുമതി യൂണിറ്റില്‍ സാംബ്ലിംഗ് കോ-ഓര്‍ഡിനേറ്റിംഗ് ഉദ്യോഗസ്ഥരായി ജോലി സാധ്യതയുണ്ട്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിലേയ്ക്ക് പന്ത്രാണ്ടാം ക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 25,000 രൂപയാണ് കോഴ്സ് ഫീസ്. ഈ തുക രണ്ട് തുല്യ ഗഡുക്കളായി നല്‍കാം.

പ്രൊഡക്ഷന്‍ സൂപ്പര്‍ വിഷന്‍/ ക്വാളിറ്റി കണ്‍ട്രോളര്‍ കോഴ്സ്

വസ്ത്രവ്യവസായ രംഗത്തിലുപയോഗിക്കുന്ന യന്ത്ര സാമഗ്രികള്‍, നിര്‍മ്മാണ പ്രക്രിയകള്‍ എന്നിവയെക്കുറിച്ച് അറിവ് നല്‍കാനുദ്ദേശിക്കുന്നതാണ് ഈ കോഴ്സ്. ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വസ്ത്രനിര്‍മ്മാണ വ്യവസായത്തില്‍ പ്രൊഡക്ഷന്‍ മാനേജര്‍, ക്വാളിറ്റി അഷ്യുറന്‍സ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്‍റ് മാനേജര്‍ എന്നീ തസ്തികകളില്‍ ജോലി സാധ്യതയുണ്ട്. പന്ത്രണ്ടാം ക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ആറുമാസമാണ് കാലാവധി. 14,000 രൂപയാണ് ഫീസ്. ഈ തുക രണ്ട് തുല്യ ഗഡുക്കളായി നല്‍കിയാല്‍ മതിയാകും.

അപ്പാരല്‍ മര്‍ച്ചന്‍റൈസിംഗ്

ടെക്സ്റ്റൈല്‍ ഫൈബറുകള്‍, നൂലുകള്‍, വസ്ത്രനിര്‍മ്മാണത്തിനാവശ്യമായ മറ്റു ഘടകങ്ങള്‍, തുണിത്തരങ്ങള്‍, തയ്യല്‍, നിര്‍മ്മാണ പ്രക്രിയകള്‍, വസ്ത്രങ്ങളുടെ വില വിവരം ഐ.എസ്.ഒ. ഗുണനിലവാരം, കയറ്റുമതി വിപണനം, തുണിത്തരങ്ങളുടെ തരംതിരിക്കല്‍ എന്നി വിഷയങ്ങളാണ് ഈ കോഴ്സില്‍ പഠിപ്പിക്കുന്നത്. അപ്പാരല്‍ മാനുഫാക്ച്വറിംഗ് ടെക്നോളജില്‍ ഡിപ്ലോമയോ ബിരുദമോ ആണ് ഈ കോഴ്സില്‍ അപേക്ഷിക്കാനുളള കുറഞ്ഞ യോഗ്യത. മൂന്ന് മാസമാണ് കോഴ്സിന്‍റെ കാലാവധി. 5000 രൂപയാണ് ഫീസ്.

വിലാസം(തിരുവനന്തപുരം സെന്‍റര്‍)

കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക്

തുമ്പ, സെന്‍റ് സേവ്യേഴ്സ് കോളേജ് പി.ഒ.,

തിരുവനന്തപുരം-695586

ടൈപ്പ് റൈറ്റിംഗ് ആന്‍ഡ് ഷോര്‍ട്ട്ഹാന്‍ഡ് ഡിപ്ലോമ

ഓഫീസ് നിര്‍വഹണത്തിന് അനിവാര്യമായ ടൈപ്പ്റൈറ്റിംഗും ചുരുക്കെഴുത്തും ചിട്ടയായി പരിശീലിപ്പിക്കുന്ന കോഴ്സാണിത്.  തെറ്റുകൂടാതെ ടൈപ്പു ചെയ്യാനും ഔദ്യോഗിക കത്തിടപാടുകള്‍ക്കും കണക്കുപരിശോധനക്കും ആവശ്യമായ പരിശീലനവും ഈ കോഴ്സില്‍ നല്‍കുന്നു. പരിശീലനം കഴിഞ്ഞ് പരീക്ഷ വിജയിക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍  സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

പത്താംതരം ജയിച്ചവര്‍ക്ക് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ടൈപ്പ്റൈറ്റിംഗ് ആന്‍ഡ് ഷോര്‍ട്ട്ഹാന്‍ഡ് ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷമാണ് കാലാവധി. എസ്.എസ്.എല്‍.സി. അഥവാ തത്തുല്യ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്‍റെയും ഇംഗ്ലീഷില്‍ മാത്രം ലഭിച്ച മാര്‍ക്കിന്‍റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രീഡിഗ്രി ജയിച്ചവര്‍ക്ക് 10 മാര്‍ക്ക് ബോണസ്സായി ലഭിക്കും. പ്രായപരിധി 15നും 23നും മദ്ധ്യേ. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 10 ശതമാനം  സീറ്റുസംവരണമുണ്ട്. പ്രവേശനം എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനത്തിനു ശേഷം.

അവസാനം പരിഷ്കരിച്ചത് : 7/6/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate