Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / വിദ്യാഭ്യാസം / കരിയർ ഗുരു / തൊഴില്‍ വാര്‍ത്തകള്‍ / എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചു
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചു

സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള 2018ലെ എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ് തയാറാക്കാന്‍ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ അവരുടെ രണ്ടാംവര്‍ഷ യോഗ്യതാ പരീക്ഷയില്‍ നിശ്ചിത വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള 2018ലെ എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ് തയാറാക്കാന്‍ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ അവരുടെ രണ്ടാംവര്‍ഷ യോഗ്യതാ പരീക്ഷയില്‍ നിശ്ചിത വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

എന്‍ജിനീയറിങ് പ്രവേശനപരീക്ഷയില്‍ യോഗ്യത നേടിയിട്ടുള്ള 58268 വിദ്യാര്‍ത്ഥികളില്‍ 44250 പേര്‍ ഇതിനോടകം യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് സമര്‍പ്പിച്ചു. 2018ലെ ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ് തയാറാക്കാന്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തിയ നാറ്റ2018 പരീക്ഷയില്‍ യോഗ്യത നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ അവരുടെ യോഗ്യതാ പരീക്ഷയിലെ മാര്‍ക്കും നാറ്റ-2018 സ്‌കോറും പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കാന്‍ യോഗ്യതാ പരീക്ഷയിലെ മാര്‍ക്കും നാറ്റ-2018 സ്‌കോറും പ്രവേശനപരീക്ഷാ കമ്മീഷണറുടെ www.cee.kerala.gvo.in എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാനുള്ള സമയം 2018 ജൂണ്‍ 10ന് രാവിലെ 10 വരെ ദീര്‍ഘിപ്പിച്ചു. മേല്‍ വെബ്‌സൈറ്റില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന രീതിയില്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്കും നാറ്റ 2018 സ്‌കോറും സമര്‍പ്പിക്കാത്ത വിദ്യാര്‍ത്ഥികളെ 2018ലെ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തില്ല.
മാര്‍ക്ക് സമര്‍പ്പണത്തിനുമുമ്ബ് ഇതുസംബന്ധിച്ച വിശദമായ വിജ്ഞാപനങ്ങള്‍ www.cee.kerala.gvo.in, www.ceekerala.org എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാക്കിയിട്ടുള്ളത് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണം.
കടപ്പാട്
Dailyhunt
3.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top