অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വെല്‍ത്ത് മാനേജ്മെന്‍റ്

വെല്‍ത്ത് മാനേജ്മെന്‍റ്

വന്‍ ബിസിനസുകാരുടെയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുടെയും സാമ്പത്തിക ഇടപാടുകള്‍, നിക്ഷേപങ്ങള്‍, വിവിധ തരം ഡെപ്പോസിറ്റ് സ്കീമുകള്‍, നികുതിസംബന്ധമായ കാര്യങ്ങള്‍, ഫലപ്രദവും ആസ്തി വര്‍ധിക്കുന്നതുമായ ഇന്‍വെസ്റ്റ്മെന്‍റുകള്‍ പ്ളാന്‍ ചെയ്യല്‍, ശാസ്ത്രീയ ക്രയവിക്രയങ്ങളും കൈമാറ്റ രീതികളുമെല്ലാം പ്രഫഷനലായി കൈകാര്യം ചെയ്യുന്നവരാണ് വെല്‍ത്ത് മാനേജര്‍മാര്‍. ശരിക്കും ചാര്‍ട്ടേഡ്ഫിനാന്‍ഷ്യല്‍ അനലിസ്റ്റുകള്‍ ചെയ്യുന്നകാര്യങ്ങള്‍ ഇവരും ചെയ്യുന്നു. എന്നിരുന്നാലും മിക്ക കോര്‍പറേറ്റ് കമ്പനികളും സ്വന്തമായി വെല്‍ത് മാനേജര്‍മാരെ ഇക്കാലത്ത് നിയമിക്കുന്നുണ്ട്. ഫിനാന്‍ഷ്യല്‍ അഡൈ്വസറായും ഫിനാന്‍ഷ്യല്‍ അനലിസ്റ്റായും ഇവര്‍ പ്രവര്‍ത്തിക്കുന്നു. അടുത്തകാലത്ത് വേരുറപ്പിച്ച കരിയറായതിനാല്‍ ഇന്ത്യയില്‍ അംഗീകൃത സ്ഥാപനങ്ങള്‍ കുറവാണ്. സാമ്പത്തികമേഖലയിലെ കരിയര്‍ ഇഷ് ടപ്പെടുന്നവര്‍ക്ക് ഈ കരിയര്‍ ഭാവി ഭദ്രമാക്കുമെന്നുറപ്പാണ്. അനുയോജ്യമായ കോഴ്സുകള്‍ തിരഞ്ഞെടുക്കുകയെന്നത് ഈ രംഗത്ത് മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിച്ചേ പറ്റൂ. അമേരിക്കയില്‍ ഹെല്‍ത്മാനേജ്മെന്‍റ്, ഫിനാന്‍ഷ്യല്‍ പ്ളാനിങ്, റിസ്ക് മാനേജ്മെന്‍റ് എന്നിവയുള്ള കോഴ്സുകള്‍ക്ക് അംഗീകാരം കൊടുക്കുന്നത് അമേരിക്കന്‍ അക്കാദമി ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റാണ്. ഇന്ത്യയില്‍ മുംബൈ ആസ്ഥാനമായ Financial Planning Standard Board of India എന്ന സ്വകാര്യ ഓട്ടോണമസ് കമ്പനി ഈ രംഗത്ത് സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ളാനര്‍ എന്ന കോഴ്സിന് അംഗീകാരം നല്‍കിവരുന്നു. ഇവരുടെ അംഗീകാരമുള്ള സി.എഫ്.പി കോഴ്സില്‍ Investment Planning, Financial Planning, Retirement Planning, Tax Planning & Real Estate, Advanced Financial Planning ഇവ ഉള്‍പ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ 35 അംഗീകൃത സ്ഥാപനങ്ങളാണ് ഇവരുടെ കീഴില്‍ ഡയറക്ട് ട്യൂഷന്‍ നടത്തുന്നത്. ഓണ്‍ലൈന്‍ കോഴ്സായും പഠിക്കാം.

www.fpsbindia.org

കോഴ്സുകള്‍


CFP കോഴ്സിന് പ്ളസ്ടു കഴിഞ്ഞയുടന്‍ രജിസ്റ്റര്‍ ചെയ്യാം. ഒപ്പം ഏതെങ്കിലും ബിരുദ പഠനവും ഒപ്പം ചെയ്യാമെന്ന സൗകര്യവുമുണ്ട്.സി.എഫ്.പി വിജയകരമായി കഴിഞ്ഞാലും ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ മൂന്ന് വര്‍ഷ പരിശീലനം കൂടി വേണ്ടി വരും

പ്രോഗ്രാമുകള്‍


ബിരുദം കഴിഞ്ഞവര്‍ക്കുള്ള ധനകാര്യ മാനേജ്മെന്‍റിലെ മികച്ച കോഴ്സായി മാറിയിട്ടുണ്ട് വെല്‍ത് മാനേജ്മെന്‍റ് പ്രോഗ്രാമുകള്‍. അടുത്തിടെയായാണ് ഇന്ത്യയില്‍ കുറച്ചെങ്കിലും സ്ഥാപനങ്ങള്‍ ഈ രംഗത്ത് കോഴ്സുകള്‍ ആരംഭിച്ചത്. മണി മാനേജ്മെന്‍റ് സ്ട്രാറ്റജീസ്, ഇന്‍ഷുറന്‍സ് സര്‍വിസ്, പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി മാര്‍ക്കറ്റ്, റിസ്ക് ആന്‍ഡ് ഇന്‍ഷുറന്‍സ്, ഫിനാന്‍ഷ്യല്‍ പ്ളാനിങ് തുടങ്ങിയ വിഷയങ്ങളാണ് ബിരുദാനന്തര തലത്തിലും ഡിപ്ളോമ തലത്തിലും പഠനവിഷയം. ബിരുദാനന്തര ബിരുദ പ്രോഗ്രാമില്‍ ലൈഫ് സൈക്കിള്‍ മാനേജ്മെന്‍റ്, ഇന്‍വെസ്റ്റ്മെന്‍റ് റിട്ടേണ്‍സ്, ഇന്‍കംടാക്സ് നിയമങ്ങള്‍, വെല്‍ത് ട്രാന്‍സ്ഫര്‍ ആന്‍ഡ് ടാക്സ് പ്ളാനിങ്, ബിഹേവിയര്‍ മാനേജ്മെന്‍റ്, ലോണ്‍ ആന്‍ഡ് ഡെബ്റ്റ് മാനേജ്മെന്‍റ്, റിലേഷന്‍ഷിപ് മാനേജ്മെന്‍റ്, ഇന്‍റര്‍നാഷനല്‍ ടാക്സേഷന്‍ എന്നീ വിഷയങ്ങള്‍കൂടി പഠിക്കാനുണ്ടാവും. ന്യൂ ജനറേഷന്‍ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, സ്റ്റോക് ബ്രോക്കിOE് കമ്പനികള്‍, മറ്റു വന്‍ ധനകാര്യ മാനേജ്മെന്‍റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വെല്‍ത് മാനേജറായി ജോലി ലഭിക്കും.
വെല്‍ത് മാനേജ്മെന്‍റ് പരിശീലനത്തിന് മികച്ച സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ കുറവാണ്. ഈ മേഖലയില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് സിംഗപ്പൂരിലെ വെല്‍ത് മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശത്തിന് ശ്രമിക്കാവുന്നതാണ്. അന്തര്‍ദേശീയ കമ്പനികളില്‍ വെല്‍ത് മാനേജറായി പ്ളേസ്മെന്‍റ് ലഭിച്ചേക്കും.


വിവരങ്ങള്‍ക്ക് Director, Wealth Management Institute, Reg. No.2003035882, 60B Orchard Road, 06-18 Tower 2, Singapore 238891,

www.wmi.com.sg

 

കടപ്പാട് : മാധ്യമം

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate