অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഫോറന്‍സിക് സയന്‍സ്

കുറ്റാന്വേഷണമെന്ന് കേള്‍ക്കുമ്പോള്‍ ആരുടെയും മനസ്സില്‍ ആദ്യമത്തെുന്ന പേരാണ് ഷെര്‍ലക് ഹോംസ്. അതിവിദഗ്ധമായി കുറ്റങ്ങള്‍ തെളിയിച്ച് വായനക്കാരെ അമ്പരപ്പിച്ച ഈ അപസര്‍പ്പക കഥാപാത്രം തന്‍െറ സ്രഷ്ടാവായ ആര്‍തര്‍ കോനന്‍ ഡോയലിനേക്കാളും പ്രശസ്തനായി.
കുറ്റാന്വേഷണം ചില്ലറ കാര്യമല്ളെന്നാണ് ഷെര്‍ലക് ഹോംസ് പറഞ്ഞുതരുന്നത്. ആധുനിക സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് വിലസുന്ന പെരും കുറ്റവാളികളെ പിടികൂടാനും തെളിവുകള്‍ ശാസ്ത്രീയമായി പഠിച്ച് കുറ്റം തെളിയിക്കാനും അതിപ്രാഗല്ഭ്യം തന്നെ വേണം.

ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി


കുറ്റാന്വേഷണത്തില്‍ തല്‍പരരായ ശാസ്ത്രവിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് തെരഞ്ഞെടുക്കാവുന്ന ശാസ്ത്രശാഖയാണ് ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി. ശാസ്ത്രീയമായി കുറ്റം തെളിയിക്കുകയാണ് ഫോറന്‍സിക് സയന്‍സ് വിദഗ്ധന്‍െറ ചുമതല. കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലുള്‍പ്പെടെ ജോലിസാധ്യതയൊരുക്കുന്ന ഈ പഠനശാഖയുടെ സാധ്യതകള്‍ ഇന്ന് ഏറിവരുകയാണ്. കുറ്റാന്വേഷണ സംവിധാനം വിപുലമാകുന്നതിനനുസരിച്ച് കുറ്റാന്വേഷണ ശാസ്ത്രജ്ഞര്‍, വിരലടയാള വിദഗ്ധര്‍, കൈയെഴുത്ത് വിദഗ്ധര്‍ എന്നിങ്ങനെ അനവധി സാധ്യതകളിലേക്ക് ഫോറന്‍സിക് സയന്‍സ് വഴിതുറക്കുന്നു.
ക്രൈംബ്രാഞ്ച്, സി.ബി.ഐ, പൊലീസ്, ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, സേനാവിഭാഗങ്ങള്‍, നാര്‍കോട്ടിക്സ് വിഭാഗം, കോടതി, ബാങ്ക്, ഇന്‍ഷുറന്‍സ് ഏജന്‍സികള്‍, സര്‍വകലാശാലകള്‍, ഡിറ്റക്ടീവ് ഏജന്‍സികള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ വന്‍ സാധ്യതകളാണ് ഫോറന്‍സിക് സയന്‍സ് പഠനത്തിലൂടെ ലഭിക്കുന്നത്.
ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ബയോകെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയ വിഷയങ്ങളില്‍ ബിരുദം നേടിയവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന പഠനശാഖയാണ് ഇത്. മികച്ച അക്കാദമിക് റെക്കോഡും വിഷയത്തിലെ ഉന്നതബിരുദവും മാത്രം കുറ്റാന്വേഷണ മേഖലയില്‍ ശോഭിക്കാനുള്ള യോഗ്യതകളല്ല. സൂക്ഷ്മമായ അവലോകനശേഷിയും അന്വേഷണത്വരയും അഭിരുചിയും നിരന്തര പരിശ്രമത്തിനുള്ള മനോഭാവവും മനസ്സാന്നിധ്യവുമുള്ളവര്‍ക്കാണ് ഫോറന്‍സിക് സയന്‍സ് നന്നായി ഇണങ്ങുക. മറ്റു മേഖലകളിലെ വിദഗ്ധരുമായി സംയോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. മനസ്സും ശരീരവും കഠിനാധ്വാനം ചെയ്യാന്‍ ഒരുക്കിയിരിക്കേണ്ടതുമുണ്ട്.
രാജ്യത്ത് വിവിധ സര്‍വകലാശാലകളും കോളജുകളും ഫോറന്‍സിക് സയന്‍സില്‍ ഡിഗ്രി, പി.ജി, ഡിപ്ളോമ കോഴ്സുകള്‍ നടത്തുന്നുണ്ട്. ഫിസിക്സ്+കെമിസ്ട്രി+മാത്തമാറ്റിക്സ് അല്ളെങ്കില്‍ ഫിസിക്സ്+കെമിസ്ട്രി+ബയോളജി കോമ്പിനേഷനില്‍ പ്ളസ്ടു പൂര്‍ത്തിയാക്കിയവര്‍ക്ക് ഫോറന്‍സിക് സയന്‍സില്‍ ബിരുദമെടുക്കാം.
ഈ കോഴ്സുകളില്‍ പ്രവേശം നേടാന്‍ മെഡിക്കല്‍ പ്രവേശപരീക്ഷ വിജയിക്കേണ്ടതുണ്ട്. തുടര്‍ന്ന് കൗണ്‍സലിങ്ങിലൂടെ കോളജുകളില്‍ പ്രവേശം നല്‍കുന്നു.
ഫോറന്‍സിക് സയന്‍സില്‍ ഉന്നതപഠനത്തിന് താല്‍പര്യമുള്ളവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളില്‍ സ്പെഷലൈസ് ചെയ്ത് പഠനം നടത്താനാകും. ജിയോളജി, ഇന്‍സെക്ട് സ്റ്റഡി, ഫിംഗര്‍ പ്രിന്‍റിങ്, ടോക്സിക്കോളജി, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളില്‍ സ്പെഷലൈസേഷന് അവസരമുണ്ട്.


പഠനശാഖകള്‍


ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍:

കുറ്റകൃത്യങ്ങള്‍ നടന്ന സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കല്‍

ഫോറന്‍സിക് പത്തോളജി/മെഡിസിന്‍ ഫോറന്‍സിക്:

മരണത്തിന്‍െറയോ അപകടങ്ങളുടെയോ കാരണം കണ്ടത്തൊന്‍ വൈദ്യശാസ്ത്രം ഉപയോഗപ്പെടുത്തല്‍

ഫോറന്‍സിക് ആന്ത്രോപോളജി:

നരവംശ ശാസ്ത്രത്തെക്കുറിച്ച പഠനത്തില്‍ ഫോറന്‍സിക് സയന്‍സിനെ ഉപയോഗപ്പെടുത്തല്‍. മനുഷ്യ അസ്ഥിക്കൂടങ്ങള്‍ തിരിച്ചറിയുന്നതിലും മറ്റും.

ഫോറന്‍സിക് സൈക്കോളജി:

മനുഷ്യമനസ്സുകളെക്കുറിച്ച പഠനത്തില്‍ ഫോറന്‍സിക് രീതികള്‍ ഉപയോഗപ്പെടുത്തല്‍. കുറ്റവാളികളുടെ മന$ശാസ്ത്രം വിശകലനം ചെയ്യുന്നതില്‍ കൂടുതലായി ഉപയോഗിക്കുന്നു.

ഫോറന്‍സിക് ഡെന്‍റിസ്ട്രി (ഒഡന്‍േറാളജി):

പല്ലുകളുടെ പ്രത്യേകതകള്‍ പഠിച്ച് തെളിവ് ശേഖരിക്കുന്ന രീതി.

ക്ളിനിക്കല്‍ ഫോറന്‍സിക് മെഡിസിന്‍:

കുറ്റവാളികളില്‍നിന്ന് ലഭിക്കുന്ന വൈദ്യശാസ്ത്രപരമായ തെളിവുകള്‍ വിശകലനം ചെയ്യല്‍. ലൈംഗിക അതിക്രമങ്ങളിലുള്ള അന്വേഷണത്തിലുള്‍പ്പെടെ ഉപയോഗപ്പെടുത്തുന്നു.

ഫോറന്‍സിക് എന്‍റമോളജി:

കൊലപാതകം നടന്ന സ്ഥലത്ത് മനുഷ്യാവശിഷ്ടങ്ങളിലുള്‍പ്പെടെയുള്ള കീടങ്ങളെ പഠനം നടത്തി മരണത്തിന്‍െറ സമയവും സ്ഥലവും കണ്ടത്തൊന്‍. മൃതദേഹം സ്ഥലംമാറ്റിയിട്ടുണ്ടോയെന്നും കണ്ടത്തൊന്‍ ഇത് സഹായകമാണ്.

ഫോറന്‍സിക് സെറോളജി:

ശരീരസ്രവങ്ങളെക്കുറിച്ച പഠനം

ഫോറന്‍സിക് കെമിസ്ട്രി:

നിയമവിരുദ്ധമായ ലഹരിവസ്തുക്കളുടെയും രാസപദാര്‍ഥങ്ങളുടെയും സാന്നിധ്യം കണ്ടത്തൊന്‍

ഫോറന്‍സിക് ഡാക്ടിലോസ്കോപി :

വിരലടയാള പഠനം

ഫോറന്‍സിക് ലിംഗ്വിസ്റ്റിക്സ്:

ലിംഗ്വിസ്റ്റിക്സ് വിദഗ്ധരുടെ സഹായത്തോടെ നിയമത്തിലെ കുരുക്കുകള്‍ക്ക് പ്രതിവിധി കാണാന്‍.

ഫോറന്‍സിക് ബാലിസ്റ്റിക്സ്:

കുറ്റകൃത്യങ്ങളില്‍ ഉപയോഗിച്ച വെടിയുണ്ടയും വെടിയുണ്ടയുടെ ആഘാതവും തിരിച്ചറിയാന്‍. കോടതി ഈ സംവിധാനം ഉപയോഗപ്പെടുത്താറുണ്ട്.

ഫോറന്‍സിക് ടോക്സിക്കോളജി:

മാരകവിഷങ്ങളും മറ്റു മയക്കുമരുന്നുകളും ശരീരത്തെ ബാധിക്കുന്നതെങ്ങനെയെന്ന്പഠിക്കാന്‍

ഫോറന്‍സിക് എന്‍ജിനീയറിങ്:

അപകട കാരണങ്ങള്‍ കണ്ടത്തൊന്‍ സഹായിക്കുന്ന പഠനം.

ഫോറന്‍സിക് ഫോട്ടോഗ്രഫി:

ദൃശ്യങ്ങള്‍ വിശകലനം ചെയ്യലും തെളിവു ശേഖരിക്കലും.

ഫോറന്‍സിക് ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് സ്കള്‍പ്ചേഴ്സ് :

ലഭ്യമായ അവശിഷ്ടങ്ങള്‍ അല്ളെങ്കില്‍ തെളിവുകള്‍ ഉപയോഗിച്ച് കാണാതായവയുടെ മാതൃക പുനര്‍നിര്‍മിക്കല്‍. പ്രതികളുടെ ഛായാചിത്രം വരക്കുന്നതില്‍ കുറ്റാന്വേഷണ വിഭാഗം ഉപയോഗപ്പെടുത്തുന്നു.

സൈറ്റോളജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍:

കുറ്റാന്വേഷണത്തില്‍ ജനിതകശാസ്ത്രം, പ്രധാനമായും കോശങ്ങളുടെ പഠനം ഉപയോഗപ്പെടുത്തല്‍.

ഫോറന്‍സിക് ജിയോളജി:

മണ്ണ്, ധാതുക്കള്‍, ഇന്ധനങ്ങള്‍ എന്നിവയില്‍നിന്നുള്ള തെളിവുകള്‍ ഉപയോഗപ്പെടുത്തല്‍.

കടപ്പാട് : വൃന്ദ വേണുഗോപാല്‍

അവസാനം പരിഷ്കരിച്ചത് : 9/24/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate