অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇന്ത്യൻ എഞ്ചിനിയറിങ്ങ് സർവീസ്

ഇന്ത്യൻ എഞ്ചിനിയറിങ്ങ് സർവീസ്

എഞ്ചിനിയറിങ്ങ് ബിരുദക്കാർക്ക് എത്താവുന്ന ഏറ്റവും തിളക്കമാർന്ന ഒരു അഖിലേന്ത്യാ സർവീസാണു ഇന്ത്യൻ എഞ്ചിനിയറിങ്ങ് സർവീസ്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണു പരീക്ഷ നടത്തുന്നത്. ഗ്രൂപ്പ് എ, ബി ടെക്നിക്കൽ തസ്തികകളിലേക്കാണു നിയമനം. പൊതു മേഖല സ്ഥാപനങ്ങളിലെ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുവാനുള്ള അവസരമാണിത് നൽകുന്നതു. പ്രായവും അവസരങ്ങളും സിവിൽ സർവീസിനു തത്തുല്യമാണു.

യോഗ്യത:

എഞ്ചിനിയറിങ്ങ് ബിരുദമാണു യോഗ്യത. എ എം ഐ ഇ യുടെ സെക്ഷൻ എ, ബി എന്നിവ പാസായവരും അപേക്ഷിക്കാൻ യോഗ്യരാണു. അല്ലെങ്കിൽ വയർലെസ്സ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ്/റേഡിയോ ഫിസിക്സിൽ എം എസ് സി അല്ലെങ്കിൽ റേഡിയോ എഞ്ചിനിയറിങ്ങ് വിജയിച്ചവർക്കും അപേക്ഷിക്കാവുന്നതാണു.

പ്രായം:

21 വയസിനും 30 വയസിനും ഇടയിൽ. ജനുവരി ഒന്നു വച്ചാണു പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവുണ്ടായിരിക്കും.

ഒഴിവുകൾ

നാലു വിഭാഗത്തിലാണു ഒഴിവുകൾ

Category I: Civil Engineering (Group A Posts/Services)

1. Indian Railway Stores Service
2. Central Engineering Service
3. Indian Railway Service of Engineers
4. Military Engineer Service (Roads Cadre and Building)
5. Assistant Executive Engineer (in Boarder Roads Engineering 
Service)
6. Central Water Engineering
7. Survey of India Service

Category II: Mechanical Engineering (Group A & B Posts/Services)

1. Indian Railway Stores Service
2. Central Water Engineering Service
3. Assistant Executive Engineer (in Ministry of Defense)
4. Indian Railway Service of Mechanical Engineers
5. Indian Ordnance Factories Service
6. Assistant Naval Store officer Grade I in Indian Navy
7. Indian Naval Armament Service
8. Mechanical Engineer (in Geological Survey of India)
9. Assistant Executive Engineer (in Boarder Roads Engineering 
Service)
10. Central Electrical & Mechanical Engineering Service

Category III: Electrical Engineering (Group A & B Posts/Services)

1. Indian Railway Stores Service
2. Indian Naval Armament Service
3. Assistant Naval Store (in Indian Navy)
4. Military Engineer Service
5. Assistant Executive Engineer (in Ministry of Defense)
6. Central Electrical & Mechanical Engineering Service
7. Indian Railway Service of Electrical Engineers

Category IV: Electronic and Telecommunication Engineering (Group 
A & B Posts/Services)

1. Indian Naval Armament Service
2. Indian Railway Service of Signal Engineers
3. Indian Ordnance Factories Service
4. Assistant Naval Stores officer (in Indian Navy)
5. Assistant Executive Engineer (in Ministry of Defense)
6. Indian Railway Stores Service
7. Survey of India Service
8. Engineer in Wireless Planning and Coordination 
Wing/Monitoring Organisation

ഒബ്ജക്ടീവ് രീതിയിലും വിവരാണാത്മക രീതിയിലുമാണു പരീക്ഷ. ഒബ്ജക്ടീവ് ചോദ്യങ്ങളെല്ലാം 2 മണിക്കൂർ വീതമാണു. ജനറൽ ഇംഗ്ലീഷും ജനറൽ സ്റ്റഡീസുമാണു ആദ്യപേപ്പർ. 200 മാർക്ക്. പിന്നീട് ഓരോ വിഭാഗത്തിലുമുള്ള 2 ഒബ്ജക്ടീവ് പരീക്ഷകൾ. 200 മാർക്ക് വീതം. ഒബ്ജക്ടീവ് പരീക്ഷക്ക് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. തുടർന്ന് ഓരോ വിഭാഗത്തിലും 3 മണിക്കൂർ വീതമുള്ള 2 വിവരണാത്മക പരീക്ഷകൾ. 200 മാർക്ക് വീതം. ആകെ 1000 മാർക്ക്. പിന്നീട് 200 മാർക്കിൻറ്റെ അഭിമുഖ പരീക്ഷ. അഭിമുഖത്തിൽ ഉദ്യോഗാർത്ഥിയുടെ സമഗ്രമായ വ്യക്തിത്വം, നേതൃ പാടവം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയവ വിലയിരുത്തപ്പെടും. നന്നായി തയ്യാറെടുപ്പ് വേണമെന്നർത്ഥം

ശരാശരി 500 എഞ്ചിനിയർമാരാണു ഓരോ വർഷവും നിയമിതരാവുന്നത്. ഇതിൽ തന്നെ 100 ഓളം ഒഴിവുകൾ ടെലകോം വിഭാഗത്തിലാണു. അസിസ്റ്റൻറ്റ് എക്സിക്യുട്ടീവ് എഞ്ചിനിയറിൽ തുടങ്ങി ഗവണ്മെൻറ്റ് സെക്രട്ടറിക്ക് തുല്യമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻ വരെ എത്താവുന്ന കരിയറാണിതിനുള്ളതു. അപേക്ഷകൾ ഓൺലൈനായിട്ടാണു അയക്കേണ്ടത്.

വിലാസം www.upsconline.nic.in.

കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in

അവസാനം പരിഷ്കരിച്ചത് : 4/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate