Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഉപരിപഠന കോഴ്സുകൾ - 6

വിവിധ തരത്തില് ഉള്ള ഉപരിപഠന കോഴ്സുകൾ

റേഡിയോ ജോക്കി

എഫ് എം റേഡിയോകൾ തരംഗമായതോടെ ഉയർന്ന് വന്ന ഒരു കരിയർ ആണു റേഡിയോ ജോക്കി. നല്ല ശബ്ദവും ഒപ്പം ആകർഷകമായി സംസാരിക്കുവാനും കഴിയുന്നവർക്ക് തിരഞ്ഞെടുക്കുവാൻ കഴിയുന്ന പ്രൊഫഷനാണു ഇത്. സർട്ടിഫിക്കറ്റുകളുടെ പിൻ ബലത്തേക്കാളുപരി ഇടതോരാതെ സംസാരിക്കുവാൻ കഴിയുക എന്നതാണു ഇവിടെ പ്രധാനം. ഒപ്പം ആനുകാലിക സംഭവങ്ങളെപ്പറ്റിയും മറ്റു ചരിത്ര സംഭവങ്ങളെപ്പറ്റിയുമെല്ലാം അടിസ്ഥാന പരമായ അറിവ് അനിവാര്യമാണു. ഇവയെപ്പറ്റിയെല്ലാം സ്വന്തമായി ഒരു കാഴ്ചപ്പാടും വളർത്തെയ ടുക്കേണ്ടതും ഈ രംഗത്തെ ഒരാവശ്യകതയാണു.

കോഴ്സുകളും സ്ഥാപനങ്ങളും

ഈ രംഗത്ത് നിലവാരമുള്ള പഠന സ്ഥാപനങ്ങൾ അധികമില്ല. എന്നാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ ഇപ്പോൾ റേഡിയോ ജോക്കി കോഴ്സ് ആരംഭിച്ചിട്ടുണ്ട്. ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ആണിത്. ഫിബ്രുവരിയിൽ ആരംഭിച്ചിട്ട് ഏപ്രിലിൽ അവസാനിക്കുന്ന വിധമാണു കാലാവുധി. മറ്റു കോഴ്സുകളിൽ നിന്ന് വ്യത്യസ്തമായി +2 തലത്തിലുള്ളവർക്ക് സർട്ടിഫൈഡ് ജോക്കി ആവാം. എന്നാൽ ബിരുദമുള്ളവർക്ക് മുൻഗണനയുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണു. പ്രായം 18 – 25. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖം വഴി തിരഞ്ഞെടുക്കും. 30 സീറ്റാണുള്ളത്. ഓൺ ലൈൻ വഴി അപേക്ഷിക്കണം. സാധാരണ ജനുവരിയിലാണു അപേക്ഷ ക്ഷണിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.iimc.gov.in

ഓൾ ഇന്ത്യ റേഡിയോ റേഡിയോ ജോക്കികൾക്ക് 2 മാസത്തെ പരിശീലന കോഴ്സ് നടത്തുന്നുണ്ട്. കൂടാതെ ചണ്ഡീഗണ്ഡ് എ ഐ ആർ ഒരാഴ്ചത്തെ വാണി സർട്ടിഫിക്കറ്റ് കോഴ്സും നടത്തിവരുന്നുണ്ട്.

മുംബൈയിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ അനൗൺസിങ്ങ്, ബ്രോഡ് കാസ്റ്റിങ്ങ്, കോമ്പയറിങ്ങ്, ഡബ്ബിങ്ങ്, ഇ ബുക്ക് നരേഷൻ എന്നിവയിൽ ABCDE എന്ന പേരിൽ ഹൃസ്വ കാല കോഴ്സ് നടത്തുന്നുണ്ട്. റേഡിയോ ജോക്കി സർട്ടിഫിക്കറ്റ് കോഴ്സും ഇവിടെ നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.xaviercomm.org/

ബാംഗ്ലൂരിലെ ഇൻറ്റോണേറ്റ് (http://intonate.net/), ചണ്ഡീഗറിലെ അക്കാദമി ഓഫ് ബ്രോഡ്കാസ്റ്റിങ്ങ് (www.aofb.in/) തുടങ്ങിയവയും റേഡിയോ ജോക്കിക്ക് പരിശീലനം നൽകുന്ന സ്ഥാപനങ്ങളാണു.

സ്പെഷ്യൽ ക്ലാസ് റെയിൽവേ അപ്രൻറ്റിസ്

ഇൻഡ്യൻ 
റെയിൽവേയിലെ തിളങ്ങുന്ന കരിയർ

സ്റ്റൈപൻറ്റോട് കൂടി പഠനം. തുടർന്ന് ഇൻഡ്യൻ റെയിൽവേയുടെ സർവീസസ് ആൻഡ് മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് വിഭാഗത്തിലേക്ക് (IRSME) ഗ്രൂപ്പ് എ ഓഫീസർമാരായി നിയമനം. ഇതെല്ലാമാണു യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സ്പെഷ്യൽ ക്ലാസ് റെയിൽവേ അപ്രൻറ്റിസ് പരീക്ഷ. റെയിൽവേയിലെ ഡിവിഷണൽ മാനേജർ തലം വരെ ഉയരുവാൻ ഇതിൽ പ്രവേശിക്കുന്നവർക്ക് കഴിയും. എന്നാൽ നാം ഇതിനെപ്പറ്റി വേണ്ടത്ര ബോധവാന്മാരാ ണോ എന്ന് സംശയമുണ്ട്.

യു പി എസ് സി നടത്തുന്ന ഈ പരീക്ഷയിൽ 42 സീറ്റാണുള്ളത്. അപേക്ഷകരാകട്ടെ രണ്ട് മുതൽ മൂന്ന് ലക്ഷം വരെ. പരീക്ഷ പാസാകുന്നവർക്ക് അഭിമുഖവും വൈദ്യപരിശോധനയും ഉണ്ടാവും. 10000 ൽ ഒരാൾ എന്ന കണക്കിലാവും പ്രവേശനം.

യോഗ്യത

മാത്തമാറ്റിക്സും ഫിസിക്സ് അല്ലെങ്കിൽ കെമിസ്ട്രി വിഷയമായുള്ള +2 വോ തതുല്യ യോഗ്യതയോ ഉള്ളവർക്കപേക്ഷിക്കാം. മാത്തമാറ്റിക്സിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം. ഫിസിക്സോ കെമിസ്ട്രിയോ ബിരുദ തലത്തിൽ പഠിച്ചിരിക്കണം. 17 നും 21 വയസിനും മധ്യേയുള്ളവരായിരിക്കണം അപേക്ഷകർ. എസ് സി/എസ് ടി വിഭാഗത്തിലുള്ളവർക്ക് 5 വർഷവും ഒ ബി സി ക്കാർക്ക് 3 വർഷവും ഇളവുണ്ട്.

പഠന സ്ഥാപനം

ബീഹാറിലെ ജമൽ പൂരിലുള്ള ഇന്ത്യൻ റെയിൽവേസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങിൽ 4 വർഷത്തെ മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് പഠനമാണു ഇവിടെ ലഭിക്കുക. റാഞ്ചി മെർസയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ചാണു ഇവിടുത്തെ പ്രോഗ്രാം. 
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, പൊതു വിജ്ഞാനം, മെൻറ്റൽ എബിലിറ്റി എന്നിവയാണു ടെസ്റ്റിൽ ഉണ്ടാവുക. ജൂൺ, ജൂലൈ മാസങ്ങളിലാണു സാധാരണ വിജ്ഞാപനം വരിക. അടുത്ത ജനുവരിയിൽ പരീക്ഷയും നടക്കും.

വിശദ വിവരങ്ങൾക്ക് www.upsc.gov.in

സൈക്കോളജി

ഈ തിരക്കേറിയ കാലഘട്ടത്തിൽ മാനസിക സമ്മർദ്ദങ്ങൾക്ക് മുൻ കാലങ്ങളേക്കാളേറെ മനുഷ്യൻ അടിമപ്പെടുന്നുവെന്നത് ഒരു യാഥാർഥ്യമാണു. അത് സൈക്കോളജി എന്ന പഠന ശാഖക്കും അതിൻറ്റെ തൊഴിൽ വിപണിക്കും സൃഷ്ടിച്ചിരിക്കുന്ന വളർച്ച വളരെ വലിയതാണു താനും. എന്നാൽ സൈക്കാട്രിയും സൈക്കോളജിയും തമ്മിലുള്ള കാതലായ വ്യത്യാസം നാം മനസ്സിലാക്കിയിരിക്കണം. വൈദ്യ വിദ്യാഭ്യാസം നേടിയതിനു ശേഷം മനോരോഗ ചികിത്സയിൽ പ്രത്യേക പരിശീലനം നേടിയവരാണു സൈക്കാട്രിസ്റ്റുകൾ. ഇവർക്കാണു മനോരോഗികൾക്ക് മരുന്നു നൽകി ചികിത്സിക്കുവാൻ കഴിയുക. എന്നാൽ മരുന്നു കൂടാതെ മാനസികാപഗ്രഥനം, കൗൺസലിങ്ങ്, പ്രത്യായനം (suggestion) എന്നിവ വഴി രോഗ വിമുക്തി നടത്തുന്നവരാണു സൈക്കോളജിസ്റ്റുകൾ.

ക്ഷമ, പക്വത, സഹാനുഭൂതി, സഹിഷ്ണത, സഹായ സന്നദ്ധത, അപഗ്രഥന പാടവം, അന്വഷണ ത്വര, ഭാവന എന്നിവയൊക്കെയുണ്ടെങ്കിൽ നിങ്ങൾക്ക് ഈ കരിയറിൽ വിജയിക്കാൻ കഴിയും. ഇന്ന് സൈക്കോളജി വളരെ വികാസം പ്രാപിച്ച ഒരു മേഖലയാണു.

 1. ഹെൽത്ത് സൈക്കോളജിസ്റ്റ്: നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുവാൻ സഹായിക്കുന്നവരാണിവർ. മദ്യപാനം, പുകവലി തുടങ്ങിയവ നിർത്തുക, തടി കുറക്കുക തുടങ്ങിയ തീരുമാനങ്ങളിൽ ഇവർ മാനസിക പിന്തുണ നൽകുന്നു.
 2. ന്യൂറോ സൈക്കോളജിസ്റ്റ്: തലച്ചോറും സ്വഭാവവും തമ്മിലുള്ള ബണ്ഡമാണു ഇവർ പഠിക്കുക. പക്ഷാഘാതമുൾപ്പെടെ തലച്ചോറിനുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഇവരുടെ പഠനത്തിൽ വരും.
 3. ജെറൻറ്റോളജിക്കൽ സൈക്കോളജി: വാർധക്യ സഹജമായ മാനസിക പ്രശ്നങ്ങൾ ഇവർ പഠിക്കുന്നു.
 4. കോഗ്നറ്റിവ് സൈക്കോളജിസ്റ്റ്: ഓർമ, ചിന്ത, കാഴ്ച്ചപ്പാട് എന്നിവയെ സംബണ്ഡിച്ച കാര്യങ്ങൾ പഠിക്കുന്നു. കംമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്, ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ്, തുടങ്ങിയവയെ സംബണ്ഡിച്ച ഗവേഷണവുമുൾപ്പെടും.
 5. കൗണസലിങ്ങ് സൈക്കോളജിസ്റ്റ്: നിത്യ ജീവിതത്തിലെ വൈകാരിക പ്രശ്നങ്ങളിൽ പിന്തുണയേകുന്നവരാണിവർ. സ്കൂൾ, യൂണിവേഴ്സിറ്റി, ആശുപത്രി തുടങ്ങിയ ഇടങ്ങളിലാണു ഇവരുടെ പ്രവർത്തനം.
 6. ഡവലപ്മെൻറ്റൽ സൈക്കോളജിസ്റ്റ്: ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ മാനസിക വളർച്ചയെക്കുറിച്ച് പഠിക്കുന്ന വിഭാഗം. ശൈശവം, ബാല്യം, കൗമാരം, യൗവനം, വാർധക്യം എന്നീ ഘട്ടങ്ങളിൽ മനസ്സിനു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തുന്നു. വളർച്ചാഘട്ടങ്ങളിൽ സംഭവിക്കുന്ന മാനസിക തകരാറുകളും പഠന വിധേയമാകുന്നു.
 7. എക്സ്പെരിമെൻറ്റൽ സൈക്കോളജിസ്റ്റ്/റിസർച്ച് സൈക്കോളജിസ്റ്റ്: മനുഷ്യരിലേയും മറ്റും സ്വഭാവ സവിശേഷതകൾ പഠിക്കുന്നു. യൂണിവേഴ്സിറ്റി, സ്വകാര്യ ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയിലാണു പ്രവർത്തനം.
 8. ഇൻഡസ്ട്രിയൽ/ഓർഗനൈസേഷണൽ സൈക്കോളജിസ്റ്റ്: തൊഴിലിടങ്ങളലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനുള്ള സാധ്യതകളിൽ ഗവേഷണം നടത്തുന്നു. കൺസൾട്ടൻറ്റുമാരായി ഇവർ പ്രവർത്തിക്കുന്നു.
 9. എജ്യുക്കേഷണൽ സൈക്കോളജിസ്റ്റ്: വിവിധ പാഠ്യ രീതികൾ, പഠന മാതൃകകൾ, വിവിധ ശേഷികൾ വിലയിരുത്തൽ എന്നിവ പഠിക്കുന്നു. സ്കൂൾ, യൂണിവേഴ്സിറ്റികൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവയാണു പ്രവർത്തന മണ്ഡലം.
 10. സോഷ്യൽ സൈക്കോളജിസ്റ്റ്: വിവിധ സാമൂഹിക സാഹചര്യങ്ങളിൽ മനുഷ്യർ എങ്ങനെ ഇടപെടുന്നുവെന്ന് പഠിക്കുന്നു.
 11. സ്പോർട്സ് സൈക്കോളജിസ്റ്റ്: വിനോദങ്ങൾ മനുഷ്യ മനസ്സിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പഠിക്കുന്നു. ആശങ്ക ദുരീകരിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും സ്പോർട്സ് സൈക്കോളജിസ്റ്റുകൾക്ക് കഴിയുന്നു

കോഴ്സുകളും യോഗ്യതകളും

 • ബി എ സൈക്കോളജി
 • ബി എസ് സി സൈക്കോളജി
 • എം എ സൈക്കോളജി
 • എം എസ് സി സൈക്കോളജി
 • എം എസ് സി ക്ലിനിക്കൽ സൈക്കോളജി
 • എം എസ് സി കൗൺസലിങ്ങ് സൈക്കോളജി
 • എം എസ് സി കൗൺസലിങ്ങ് ആൻഡ് ഗൈഡൻസ്
 • എം എസ് സി അപ്ലൈഡ് സൈക്കോളജി

തുടങ്ങി വിവിധ കോഴ്സുകളിൽ സൈക്കോളജി പഠിക്കാം. വിവിധ സ്പെഷ്യലൈസേഷനുകൾക്കും ഗവേഷണത്തിനും അവസരമുണ്ട്. 
പത്താം ക്ലാസ് കഴിഞ്ഞ് +2 തലത്തിൽ തന്നെ മന:ശാസ്ത്രം പഠിക്കുവാൻ കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ സൗകര്യമുണ്ട്. ഏത് വിഷയത്തിൽ +2 പൂർത്തിയാക്കിയവർക്കും സൈക്കോളജിയിൽ ബിരുദത്തിനു ചേരാം. ബിരുദം കഴിഞ്ഞവർക്ക് ബിരുദാനന്തര ബിരുദത്തിനു ചേരാം, തുടർന്ന് ഗേവേഷണത്തിനും.

പഠനാവസരങ്ങൾ

ആലുവ യു സി കോളേജ് (http://uccollege.edu.in/), കെ ഇ കോളേജ് മാന്നാനം, ഫാത്തിമ മാതാ നാഷണൽ കോളേജ് കൊല്ലം (http://www.fatimacollege.net/), എം ജി കോളേജ് തിരുവനന്തപുരം (http://www.mgcollege.com/), എസ് എൻ കോളേജ് ചെമ്പഴന്തി, തിരുവനന്തപുരം, ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഹെൽത്ത് കോഴിക്കോട് (http://www.lissah.com/), പ്രജോതി നികേതൻ കോളേജ് പുതുക്കാട്, തൃശൂർ (http://www.prajyotiniketan.edu.in/) എന്നീ കോളേജുകളിൽ സൈക്കോളജിയിൽ ബിരുദ കോഴ്സുകളുണ്ട്. 
പി ജി കോഴ്സും ഗവേഷണവും കേരള, കാലിക്കറ്റ്, കണ്ണൂർ, മഹാത്മഗാണ്ഡി സർവകലാശാലകളിലുണ്ട്. കണ്ണൂരിലുള്ളത് ക്ലിനിക്കൽ സൈക്കോളജിയിൽ എം എസ് സി കോഴ്സാണു. പി ജി കോഴ്സ് ഗവണ്മെൻറ്റ് വനിതാ കോളേജ് തിരുവനനതപുരം, യു സി കോളേജ് ആലുവ, മദർ ആർട്സ് ആൻഡ് സയൻസ് കോളേജ് മുല്ലശേരി എന്നിവിടങ്ങളിലുണ്ട്.

ഇൻഡ്യയിൽ മനശാസ്ത്ര പഠനത്തിനു ഏറ്റവും ശ്രദ്ധേയമായ സ്ഥാപനങ്ങളാണു ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് (NIMHANS) (http://www.nimhans.kar.nic.in/) ന്യൂഡൽഹിയിലെ ഓൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (http://www.aimsedu.org/), മുംബൈ സർവകലാശാല (http://www.mu.ac.in/), അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി (http://www.amu.ac.in/), പൂന സർവകലാശാല (http://www.unipune.ac.in/), ജാമിയ മിലിയ സർവകലാശാല (http://jmi.ac.in/), ഡൽഹി സർവകലാശാല (http://www.du.ac.in/du/), കൊൽക്കത്ത സർവകലാശാല (http://www.caluniv.ac.in/), അണ്ണാമല സർവകലാശാല (http://annamalaiuniversity.ac.in/), സെൻറ്റ് സേവിയേഴ്സ് കോളേജ് മുംബൈ (http://xaviers.edu/main/), സോഫിയ കോളേജ് മുംബൈ (http://www.sophiacollegemumbai.com/), ലേഡി ശ്രീറാം കോളേജ് ഫോർ വിമൻ ഡൽഹി (http://lsr.edu.in/), പ്രസിഡൻസി കോളേജ് ചെന്നൈ (http://www.presidencychennai.com/) എന്നിവ.

ഇന്ദിരാഗാണ്ഡി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും മദ്രാസ് സർവകലാശാലയും ഡിസ്റ്റസ് എജ്യുക്കേഷൻ വഴി പി ജി കോഴ്സ് നടത്തുന്നുണ്ട്.

രോഗവിമുക്തി മാത്രമല്ല സൈക്കോളജിസ്റ്റുകളുടെ കടമ. ബുദ്ധി വികാസം നടക്കാത്തവരുടെ പരിചരണം, പഠന വൈകല്യമുള്ള വിദ്യാർഥികളെ നേരത്തെ തിരിച്ചറിഞ്ഞ് പരിഹാരം നിർദ്ദേശിക്കുക, വിദ്യാർഥികളുടെ താൽപ്പര്യവും അഭിരുചിയും ടെസ്റ്റുകൾ നടത്തി മനസ്സിലാക്കിക്കൊടുക്കൽ, വൻകിട വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ വാണിജ്യ തന്ത്രങ്ങൾ തയ്യാറാക്കൽ, ജീവനക്കാരും മാനേജുമെൻറ്റും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുക, മാർക്കറ്റ് സ്റ്റഡി, വ്യക്തിത്വ വികസന ക്ലാസുകൾ നയിക്കുക, ജീവനക്കാരെ അഭിമുഖവും ഗ്രൂപ്പ് ചർച്ചയും നടത്തി തിരഞ്ഞെടുക്കുക, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നൽകുക, ദുർഗുണ പരിഹാരശാലകളുടെ മേൽനോട്ടം, ദാമ്പത്യ സംഘർഷങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുക, പേരൻറ്റിങ്ങ് പരിശീലനം നൽകുക തുടങ്ങിയ നിരവധി മേഖലകളിൽ സൈക്കോളജസ്റ്റിൻറ്റെ സാന്നിധ്യം ആവശ്യമാണു.

സൈക്കോളജിസ്റ്റുകൾക്ക് വിവിധ വിഭാഗങ്ങളിലെ കൗൺസിലർമാരായി സ്വന്തമായി പ്രാക്ടീസും നടത്താം. എം ഫിൽ, പി എച്ച് ഡി ബിരുദമുള്ളവർക്ക് പൊതു മേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ നിരവധി അവസരങ്ങളുണ്ട്.

ഫോറസ്ട്രി

വനങ്ങളേയും വന്യ ജീവികളേയും സ്നേഹിച്ചു കൊണ്ടൊരു കരിയർ. പരിസ്ഥിതി സന്തുലിതാവസ്ഥ തകിടം മറിക്കാതെ എങ്ങനെ വന വിഭവങ്ങൾ പ്രയോജനപ്പെടുത്താമെന്ന വെല്ലുവിളി. ഒപ്പം വന സമ്പത്ത് എങ്ങനെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യാമെന്നതിനു പ്രാമുഖ്യം. അതോടൊപ്പം വന്യ ജീവി സംരക്ഷണവും. ഇതെല്ലാമാണു ഫോറസ്ട്രി എന്ന കരിയർ. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ നിർണ്ണായക പങ്ക് വഹിക്കുന്നവയാണു വനവും വന്യ ജീവികളുമെന്നതിനാൽ തന്നെ ഇതു സംബന്ധിച്ച പഠനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.
വനം, വന്യ ജീവി, വനം മാനേജ്മെൻറ്റ്, വന വിഭവങ്ങളുടെ ഉപയോഗം എന്നിങ്ങനെ നാലായി ഈ പഠന വിഭാഗത്തെ തിരിക്കാം. ഈ മേഖലകളിലെല്ലാം വിദഗ്ദ കോഴ്സുകൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. ഓരോന്നിലും സ്പെഷ്യലൈസേഷനും സാധ്യമാണു.

കോഴ്സുകളും യോഗ്യതയും

ഇന്ത്യയിൽ ബിരുദ, ബിരുദാനന്തര തലത്തിലും ഗവേഷണ തലത്തിലും പഠനാവസരങ്ങളുണ്ട്. കൂടാതെ ഹ്രസ്വ കാല ഡിപ്ലോമ, സ്ർട്ടിഫിക്കറ്റ് കോഴ്സുകളും ഉണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ അഗ്രിക്കൾച്ചർ വിഷയമായുള്ള പ്ലസ് ടു വാണു അടിസ്ഥാന യോഗ്യത.

സ്ഥാപനങ്ങൾ

ഇന്ത്യയിലെ വിവിധ സർവകലാശാലകളും കാർഷിക സർവകലാശാലകളും ഫോറസ്ട്രിയുമായി ബണ്ഡപ്പെട്ട ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകൾ നടത്തുന്നുണ്ട്. ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഡെറാഡൂണിലെ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ്റ് എന്നിവയാണു ഉന്നത പഠന കേന്ദ്രങ്ങൾ. ഇതിൽ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സർവ്വകലാശാലാ പദവിയുള്ള സ്ഥാപനവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ്റ് ഐ ഐ എമ്മുകൾക്ക് തുല്യമായ സ്ഥാപനവുമാണു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ്റ്

ഫോറസ്ട്രി മാനേജ്മെൻറ്റിൽ രണ്ട് വർഷത്തെ പി ജി ഡിപ്ലോമ കോഴ്സാണു ഇവിടുത്തെ പ്രധാന ആകർഷണം. 10+2+3 രീതിയിൽ ചുരുങ്ങിയത് 50% ശതമാനം മാർക്കോടെ നേടിയ ബിരുദമാണു അടിസ്ഥാന യോഗ്യത. എസ് സി/എസ് ടി വിഭാഗക്കാർക്ക് 45% മതിയാകും. ഐ ഐ എം ക്യാറ്റ് സ്കോറിൻറ്റെ അടിസ്ഥാനത്തിൽ നടത്തുന്ന ഗ്രൂപ്പ് ഡിസ്കഷനും ഇൻറ്റർവ്യുവുമാണു പ്രവേശനത്തിൻറ്റെ മാനദണ്ഡം. എല്ലാ വർഷവും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണു അപേക്ഷ ക്ഷണിക്കുക. ഓൺലൈനായി അപേക്ഷിക്കാം. ആകെ 20 സീറ്റ്.

ഫോറസ്റ്റ് മാനേജ്മെൻറ്റിൽ ഫെലോ പ്രോഗ്രാമാണു മറ്റൊരു പ്രധാന കോഴ്സ്. കുറഞ്ഞത് 50% ശതമാനം മാർക്കോടെ ബിരുദം നേടിയ ശേഷം താഴെപ്പറയുന്ന ഏതെങ്കിലും യോഗ്യത നേടിയിരിക്കണം.

 1. ഗവേഷണവുമായി ബണ്ഡപ്പെട്ട ഏതെങ്കിലും വിഷയത്തിൽ ചുരുങ്ങിയത് 55% ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. 5 വർഷത്തെ ഇൻറ്റഗ്രേറ്റഡ് മാസ്റ്റർ ബിരുദം നേടിയവർക്കും അപേക്ഷിക്കാം.
 2. സി എ, ഐ സി ഡബ്ല്യു എ. സി എസ് തുടങ്ങിയ പ്രഫഷണൽ ബിരുദങ്ങളിൽ 55% മാർക്ക്
 3. 4.33 സ്കെയിലിൽ 3 ഒ ജി പി യോടെ ഐ ഐ എഫ് എമ്മിൽ നിന്ന് പി ജി ഡി എഫ് എം, അല്ലെങ്കിൽ ഐ ഐ എമ്മിൽ നിന്നു പി ജി ഡി എം.

വിവിധ വിഷയങ്ങളിലായി എട്ട് പേർക്കാണു പ്രവേശനം. സാധാരണ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണു അപേക്ഷ ക്ഷണിക്കുക 
ഗുജറാത്തിലെ സൗരാഷ്ട്ര സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത് നാച്വറൽ റിസോഴ്സ് മാനേജ്മെൻറ്റിൽ എം ഫിൽ കോഴ്സും ഇവിടെ നടത്തുന്നുണ്ട്. 55 ശതമാനം മാർക്കോടെ സയൻസ്, എഞ്ചിനിയറിങ്ങ്, മാനേജ്മെൻറ്റ് അല്ലെങ്കിൽ ബണ്ഡപ്പെട്ട സാമൂഹിക ശാസ്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലങ്കിൽ പി ജി ഡിപ്ലോമയാണു യോഗ്യത. 20 സീറ്റാണുള്ളതു.
കൂടുതൽ വിവരങ്ങൾക്ക് http://www.iifm.ac.in/

ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

കൽപ്പിത സർവ്വകലാശാലാ പദവിയുള്ള സ്ഥാപനമാണു ഡറാഡൂണിലെ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളാണിവിടെ നടത്തുന്നതു. ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസേർച്ച് ആൻഡ് എഡ്യുക്കേഷൻറ്റെ കീഴിലാണു ഇതു പ്രവർത്തിക്കുന്നതു.

ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സൂവോളജി എന്നിവ വിഷയമായി സയൻസ് ബിരുദം അല്ലെങ്കിൽ അഗ്രിക്കൾച്ചറിലോ ഫോറസ്ട്രിയിലോ ബിരുദമുള്ളവർക്കു എം എസ് സി ഫോറസ്ട്രിക്ക് ചേരാം. 38 സീറ്റാണുള്ളതു.

ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫോറസ്ട്രി എന്നിവയിൽ ബിരുദമുള്ളവർക്ക് എം എസ് സി വുഡ് സയൻസ് ആൻഡ് ടെക്നോളജിക്ക് ചേരാം. 38 സീറ്റുണ്ട്.

സയൻസ്, ഫോറസ്ട്രി, എൻവിയോണ്മെൻറ്റ്, അഗ്രിക്കൾച്ചർ എന്നിവയിൽ ബിരുദമോ, എൻവിയോണ്മെൻറ്റിൽ ബി ടെകോ ഉള്ളവർക്ക് എം എസ് സി എൻവിയോണ്മെൻറ്റ് മാനേജ്മെൻറ്റിനു ചേരുവാൻ കഴിയും 38 സീറ്റാണുള്ളതു.

കെമിസ്ട്രി വിഷയമായി സയൻസിൽ ബിരുദം ഉള്ളവർക്ക് എം എസ് സി സെല്ലുലാർ ആൻഡ് പേപ്പർ ടെക്നോളജി പഠിക്കാം. 20 സീറ്റുണ്ട്.

ഇതിനു പുറമേ അരോമ ടെക്നോളജി (20 സീറ്റ്), ഫോറസ്റ്റ് ജനറ്റിക്സ്, ട്രീ ഇംപ്രൂവ്മെൻറ്റ് ആൻഡ് ബയോ ടെക്നോളജി, നാച്വറൽ റിസോഴ്സ് മാനേജ്മെൻറ്റ് (15 സീറ്റ്) എന്നി വിഷയങ്ങളിൽ ഏക വർഷ ഡിപ്ലോമ കോഴ്സും ഫോറസ്ട്രി അനുബണ്ഡ വിഷയങ്ങളിൽ പി എച്ച് ഡി കോഴ്സും നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് http://fri.icfre.gov.in/

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസേർച്ച് ആൻഡ് എഡ്യുക്കേഷൻറ്റെ കീഴിൽ ഡറാഡൂണിലാണു ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. വൈൽഡ് ലൈഫ് സയൻസിൽ ബിരുദാനന്തര ബിരുദ കോഴ്സാണു പ്രധാനമായും ഇവിടെയുള്ളത്. ബയോളജി വിഷയമായി 55 ശതമാനം ബിരുദമോ, വെറ്റിനറി സയൻസ്, ഫോറസ്ട്രി, അഗ്രിക്കൾച്ചറൽ, എൻവിയോണ്മെൻറ്റൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദമോ നേടിയവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് http://www.wii.gov.in/

മറ്റു പ്രധാന സ്ഥാപനങ്ങൾ

കേരള കാർഷിക സർവകലാശാല, കുവൈബു യൂണിവേഴ്സിറ്റി കർണ്ണാടക, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി, ഉത്തർപ്രദേശിലെ ഹിഗ്ഗിൻ ബോതം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചർ ടെക്നോളജി ആൻഡ് സയൻസ് എന്നിവടങ്ങളിൽ വൈൽഡ് ലൈഫ് സയൻസിൽ എം എസ് സി കോഴ്സുകളുണ്ട്. ഗുവാഹതി യൂണിവേഴ്സിറ്റി വൈൽഡ് ലൈഫ് സയൻസിൽ പി ജി ഡിപ്ലോമ കോഴ്സും നടത്തുന്നു. കേരളത്തിൽ കാർഷിക സർവകലാശാലയും കണ്ണൂർ സർവ കലാശാലയും ഉൾപ്പെടെ 30 ഓളം സ്ഥാപനങ്ങൾ ഇന്ത്യയിൽ ഫോറസ്ട്രിയിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ ലഭ്യമാക്കുന്നുണ്ട്. രാജസ്ഥാനിലെ ഭഗവത് സർവകലാശാല, ഇംഫാലിലെ സെൻറ്റർ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, ജാർഖണ്ഡിലെ ബിർസ കാർഷിക സർവകലാശാല, മഹാരാഷ്ട്രയിലെ കോളേജ് ഓഫ് ഫോറസ്ട്രി, കാൺപൂരിലെ ചന്ദ്രശേഖർ ആസാദ് യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചറൽ ആൻഡ് ടെക്നോളജി, രാജസ്ഥാനിലെ കോളേജ് ഓഫ് ഹോർട്ടിക്കൾച്ചർ ആൻഡ് ഫോറസ്ട്രി, തമിഴ്നാട് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, കോയമ്പത്തൂരിലെ ഫോറസ്റ്റ് കോളേജ് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബാഗ്ലൂരിലെ യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചറൽ സയൻസ്, എന്നിവടങ്ങളിലും ബിരുദ, ബിരുദാനന്തര ബിരുദ തലത്തിലും ഫോറസ്ട്രി കോഴ്സുകൾ നടത്തപ്പെടുന്നു.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ്

ബോട്ടണി, സൂവോളജി, ജിയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, വെറ്റിനറി, എഞ്ചിനിയറിങ്ങ് എന്നിവയിൽ ബിരുദം നേടിയവർക്ക് യു പി എസ് സി നടത്തുന്ന പരീക്ഷ വഴി ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ പ്രവേശിക്കാം. പടി പടിയായി ഉയർന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വരെ എത്താവുന്ന പോസ്റ്റാണിത്. വിശദ വിവരങ്ങൾക്ക്http://upsc.gov.in/general/ifs.htm

കാടിനേയും കാട്ടു ജീവികളേയും അതുമായി ബണ്ഡപ്പെട്ട മനുഷ്യരേയും അറിയുവാനുള്ള താൽപ്പര്യം ഈ കരിയറിൽ സുപ്രധാനമാണു. ഇങ്ങനെയുള്ളവർക്കും ഗവേഷണ താല്പര്യമുള്ളവർക്കും ഇണങ്ങുന്ന കരിയറാണു ഫോറസ്ട്രിയും വൈൽഡ് ലൈഫും.

ലൈബ്രറി സയൻസ്

പുസ്തകങ്ങളുടെ ലോകത്തൊരു കരിയർ

പുസ്തകങ്ങളും വായനയും ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ശാസ്ത്രീയമായി പുസ്തകങ്ങളുടെ പരിപാലനം പ്രൊഫഷനാക്കുവാൻ താൽപര്യപ്പെടുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കുവാനുള്ള കരിയറാണു ലൈബ്രറി സയൻസ്. ഗ്രാമീണ വായന ശാലകൾ മുതൽ ഉന്നത അക്കാദമിക് സ്ഥാപനങ്ങളിലെ ലൈബ്രറികളിൽ വരെ നീണ്ടു കിടക്കുന്നതാണു ലൈബ്രേറിയന്മാരുടെ തസ്തിക. ലൈബ്രറി സയൻസിലെ ബിരുദം/ബിരുദാനന്തര ബിരുദമാണു ലൈബ്രേറിയനായി നിയമിക്കപ്പെടുവാനുള്ള യോഗ്യത. സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും സാധ്യ തയുണ്ട്.

കോഴ്സുകൾ

ഏതെങ്കിലും വിഷയത്തിലെ ബിരുദമാണു ബി എൽ ഐ എസ് സി യുടെ യോഗ്യത. ഒരു വർഷമാണു കാലവധി. ബി എൽ ഐ സി കഴിഞ്ഞവർക്ക് ഒരു വർഷത്തെ എം എൽ ഐ എസ് സി ക്കു ചേരാം. ഇവ രണ്ടും ചേർത്ത് രണ്ട് വർഷത്തെ എം എൽ ഐ എസ് സി ഇൻറ്റഗ്രേറ്റഡ് കോഴ്സുമുണ്ട്. എസ് എസ് എൽ സി പാസായവർക്ക് 6 മാസം ദൈർഖ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സിനു (CLISc) ചേരാം. എം ഫിൽ, പി എച്ച് ഡി കോഴ്സുകളും വിവിധ സ്ഥാപനങ്ങളിൽ നടത്തപ്പെടുന്നു.

പ്രധാന സ്ഥാപനങ്ങൾ കേരളത്തിൽ

ഡിപ്പാർട്ട്മെൻറ്റ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്, കേരളാ യൂണിവേഴ്സിറ്റി (http://www.keralauniversity.ac.in/)
കോഴ്സുകൾ: MLISc (Intagrated), MPhil, PhD

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ, കേരളാ യൂണിവേഴ്സിറ്റി (http://www.ideku.net/)
കോഴ്സുകൾ: BLISc, MLISc

സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫൊർമേഷൻ സയൻസ്, എം ജി യൂണിവേഴ്സിറ്റി (http://mgu.ac.in/)
കോഴ്സുകൾ: BLISc, MLISc

ഡിപ്പാർട്ട്മെൻറ്റ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി 
(http://www.universityofcalicut.info/)
കോഴ്സുകൾ: MLISc, M.phil, PhD

ഡിപ്പാർട്ട്മെൻറ്റ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്, (http://www.kannuruniversity.ac.in/) കണ്ണൂർ 
യൂണിവേഴ്സിറ്റി 
കോഴ്സുകൾ: MLISc

കോളേജുകൾ

SB College Changanachery, Kottayam (http://www.sbcollege.org/) – BLISc, MLISc

Ettumanoorappan College, Ettumanoor, Kottayam (http://www.ettumanoorappancollege.edu.in/) – BLISc, MLISc

Rajagiri College of Social Science, Kalamassery Ernakukalm (http://rcss.rajagiri.edu/) – BLISc

MES College of Advanced Studies, Edathala North, Ernakulam (http://www.mescas.org/ - – MLISc

Farook College, Calicut (http://www.farookcollege.ac.in/) – BLISc

KE College Mannanam (http://www.kecollege.in/) – BLISc

Majlis Arts & Science College, Valanchery (http://majliscomplex.org/) – MLISc

ഇതു കൂടാതെ ഇന്ധിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (IGNOU) ലൈബ്രറി സയൻസിൽ ബിരുദ, ബിരുദാന്തര കോഴ്സുകൾ നടത്തുന്നുണ്ട്. ഡിസ്റ്റൻസ് ഏഡ്യുക്കേഷൻ കൗൺസിലിൻറ്റെ അംഗീകാരമുള്ള കോഴ്സുകളാണിവ.

തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ് (CLISc) നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്http://www.statelibrary.kerala.gov.in/go.htm

കേരളാ യൂണിവേഴ്സിറ്റിയുടെ തുടർ വിദ്യാഭ്യാസ കേന്ദ്രം തിരുവനന്തപുരത്തെ കാഞ്ഞിരം കുളത്തുള്ള കുഞ്ഞുകൃഷ്ണൻ നാടാർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നുണ്ട്. വിദൂര പഠനം വഴിയാണിത്. യോഗ്യത എസ് എസ് എൽ സി.

വിലാസം:കോ ഓർഡിനേറ്റർ, കണ്ടിന്യൂയിങ്ങ് എഡ്യൂക്കേഷൻ യൂണിറ്റ്, കാഞ്ഞിരംകുളം, തിരുവനന്തപുരം.

സ്റ്റാറ്റിസ്റ്റിക്സ്

സാധ്യതകളുടേയും വിശകലനത്തിൻറ്റേയും പഠനമാണു സ്റ്റാറ്റിസ്റ്റിക്സ്. ഗണിത ശാസ്ത്രത്തോട് ചേർന്ന് നിൽക്കുന്ന ഇതിൻറ്റെ സാധ്യതകൾ പക്ഷേ പലരും തിരിച്ചറിഞ്ഞിട്ടില്ലായെന്നത് വസ്തുതയാണു. ഇന്ത്യയിലെ ഏതാണ്ട് എല്ലാ സർവ്വകലാശാലകളിലും ഇത് പഠന വിഷയമാണു. പലയിടത്തും ഗവേഷണ പ്രോഗ്രാമുകളുമുണ്ട്. സ്ഥിതി വിവര ശേഖരണം, ക്രമീകരണം, അവ എളുപ്പത്തിൽ ഉൾക്കൊള്ളുവാൻ കഴിയുന്ന വിധത്തിലുള്ള അവതരണം, അപഗ്രഥനം, താരതമ്യം, കൃത്യമായ പ്രവചനം ഇവയൊക്കെ സ്റ്റാറ്റിസ്റ്റിക്സിൻറ്റെ കീഴിൽ വരുന്നവയാണു.

കോഴ്സുകൾ

ഗണിത ശാസ്ത്രം ഉൾപ്പെടെയുള്ള വിഷയത്തിൽ പ്ലസ് ടു പൂർത്തിയാക്കിയവർക്ക് സ്റ്റാറ്റിസ്റ്റിക്സിൽ 3 വർഷത്തെ ബിരുദത്തിനു ചേരാം. ബിരുദം കഴിഞ്ഞവർക്ക് 2 വർഷം ദൈർഖ്യമുള്ള ബിരുദാനന്തര ബിരുദത്തിനും. എം ഫിൽ, പി എച്ച് ഡി തുടങ്ങിയ ഗവേഷണ ബിരുദത്തിനു ചേരുവാനും അവസരമുണ്ട്.

പ്രധാന സ്ഥാപനങ്ങൾ

ഈ രംഗത്തെ ഏഷ്യയിലെ തന്നെ ഏറ്റവും ഉയർന്ന സ്ഥാപനമാണു കൽക്കത്ത ആസ്ഥാനമായുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. ഡൽഹി, ബാംഗ്ലൂർ, ചെന്നൈ, തെസ്പുർ തുടങ്ങിയ സ്ഥലങ്ങളിൽ സെൻറ്ററുകളും പ്രവർത്തിക്കുന്നു. ബി സ്റ്റാറ്റ് (ഓണേഴ്സ്), എം സ്റ്റാറ്റ് (ഓണേഴ്സ്), സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസിൽ പി ജി ഡിപ്ലോമ തുടങ്ങിയവ ഇവിടുത്തെ പ്രധാന പ്രോഗ്രാമുകളാണു. കൂടാതെ ബി മാത്ത് (ഓണേഴ്സ്), എം മാത്ത്, എം ടെക്, എം എസ് തുടങ്ങിയവ ഇവിടെ നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് http://www.isical.ac.in/

കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരത്തെ കാര്യവട്ടം കാമ്പസിൽ എം എസ് സി, എം ഫിൽ, പി എച്ച് ഡി പ്രോഗ്രാമുകൾ നടത്തപ്പെടുന്നു. വിശദ വിവരങ്ങൾക്ക്http://www.keralauniversity.ac.in/

കൂടാതെ നിരവധി കോളേജുകളിൽ സ്റ്റാറ്റിസ്റ്റിക്സിൽ വിവിധ കോഴ്സുകൾ നടത്തപ്പെടുന്നു.

തൊഴിൽ സാധ്യതകൾ

കേന്ദ്ര, സംസ്ഥാന സർക്കാറുകളിലും, പൊതു മേഖല സ്ഥാപനങ്ങൾ, വലിയ സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയിലും നിരവധി അവസരങ്ങൾ സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞവർക്കുണ്ട്. Central Statistical Organisation, National Sample Survey Organisation (NSSO), Economics and Statistics Department തുടങ്ങിയവ ഇവയിൽ ചിലതാണു. കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്കാണു സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചവരുടെ മറ്റൊരു പ്രധാന മേഖല.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്

രാജ്യത്തിൻറ്റെ സുപ്രധാന സാമ്പത്തിക നയതീരുമാനങ്ങൾ കൈക്കൊള്ളുന്ന സംഘത്തിൽ അംഗമാകാൻ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സര്വീധസ് (ഐ.എസ്.എസ്.) അവസരമൊരുക്കുന്നു. സിവിൽ സര്വീNസസിന് സമാനമായ സേവന, വേതന വ്യവസ്ഥകളാണ് ഇവിടെയും. കേന്ദ്രസര്ക്കാമർ സര്വീങസിൽ ഗ്രൂപ്പ് എ ഓഫീസര്മാതരായിട്ടാവും നിയമനം. ആസൂത്രണക്കമ്മീഷൻ, ആസൂത്രണ ബോര്ഡ്ാ, ധന മന്ത്രാലയം, ദേശീയ സാമ്പിൾ സര്വേ ഓർഗനൈസേഷൻ തുടങ്ങിയവയിലൊക്കെ അവസരങ്ങളുണ്ടാകും. ഡല്ഹിഡ, സംസ്ഥാന തലസ്ഥാനങ്ങൾ, മെട്രോ നഗരങ്ങൾ തുടങ്ങിയ ഇവിടങ്ങളിലൊക്കെയാവും നിയമനം. അതത് മേഖലയിലെ സ്‌പെഷ്യലിസ്റ്റ് എന്നതിലുപരി ഭരണാധികാരികളുടെയും ചുമതല വഹിക്കേണ്ടി വരും. തുടക്കത്തിൽ അസിസ്റ്റന്റ് ഡയറക്ടർ/റിസര്ച്ച് ഓഫീസർ തസ്തികയിലാവും നിയമനം. സ്ഥാനക്കയറ്റ സാധ്യതകൾ ഏറെ. മികവു കാട്ടുന്നവര്ക്ക് മന്ത്രാലയങ്ങളിലെ സെക്രട്ടറി തലം വരെയെത്തുവാനും കഴിയും.

സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലേതെങ്കിലും ഒന്ന് ഒരു വിഷയമായി പഠിച്ചുള്ള ബിരുദാനന്തര ബിരുദം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഓരോ വര്ഷ്വുമുള്ള ഒഴിവുകൾ പരിമിതമായിരിക്കും. അതുകൊണ്ടു തന്നെ കടുത്ത മത്സരമുള്ള പരീക്ഷയാണിത്. സിവിൽ സര്വീുസ് പരീക്ഷ പോലെ നേരത്തേയുള്ള ഒരുക്കവും പരിശീലനവുമൊക്കെ അനിവാര്യം. രണ്ട് ഘട്ടങ്ങളടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ആദ്യഘട്ടത്തിൽ എഴുത്തു പരീക്ഷ, രണ്ടാം ഘട്ടത്തിൽ ഇന്റര്വ്യൂതവും. വിശദ വിവരങ്ങൾക്ക് http://upsc.gov.in/general/ies-iss.htm.

സാമൂഹിക പ്രവർത്തനം

സ്വന്തം താത്പര്യം നോക്കാതെ സമൂഹത്തിനു വേണ്ടി ചില കാര്യങ്ങൾ ചെയ്യുന്നവരെയാണ് നമ്മൾ പൊതുവിൽ സാമൂഹ്യ പ്രവർത്തകർ എന്ന് പറയുന്നത്. ഇന്ന് സാമൂഹിക രംഗത്തെ വികസന പ്രവർത്തനങ്ങളിലും സേവന മേഖലകളിലും പ്രൊഫഷണലുകളുടെ കാലമാണു. സർക്കാർ, സർക്കാതിര ഏജൻസികൾ നടപ്പിലാക്കുന്ന ഗ്രാമ/നഗര വികസന പദ്ധതികളുടെയെല്ലാം തലപ്പത്ത് സോഷ്യൽ വർക്കിൽ ഉന്നത യോഗ്യത നേടിയവരാണുള്ളത്. ദാരിദ്ര്യ നിർമ്മാർജ്ജനം, വയോജന വിദ്യാഭ്യാസം തുടങ്ങിയ വിവിധ പദ്ധതികളുടെ ആസൂത്രണം മുതൽ നടപ ലാക്കൽ വരെയുള്ള എല്ലാ ഘട്ടങ്ങളിലും പരിശീലനം നേടിയ സോഷ്യൽ വർക്കർമരുടെ സേവനം ആവശ്യമാണു.

സമൂഹത്തിനായ് ചിലത് ചെയ്യുവാൻ കഴിഞ്ഞുവെന്ന സംതൃപ്തി നൽകുന്ന മേഖലയാണിതെങ്കിലും വളരെയധികം സമർപ്പണ മനോഭാവമാശ്യമുള്ള ഒരു തൊഴിലാണിത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജന സഞ്ചയത്തിനു വേണ്ടി പ്രവർത്തിക്കുക, എ യി ഡ് സ്, ക്യാൻസർ മുതലായ മാരക രോഗങ്ങൾ ബാധിച്ചവർക്ക് ആശ്വാസമായി വർത്തിക്കുക, ലൈഗീക തൊഴിലാളികളുടെയും, മാനസിക രോഗികളുടേയും മറ്റും ഇടയിൽ പ്രവർത്തിക്കുക തുടങ്ങി ക്ഷമയും ജീവിത സമർപ്പണവും ഏറെ ആവശ്യപ്പെടുന്ന ഈ മേഖല വെല്ലു വിളികൾ നിറഞ്ഞത് തന്നെ.

കോഴ്സുകൾ

ഇന്ന് സോഷ്യൽ വർക്കിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ ലഭ്യമാണു. ഏത് വിഷയത്തിൽ +2 പാസായവർക്കും ബിരുദത്തിനു (BSW) ചേരുവാൻ കഴിയും. ബിരുദധാരികൾക്ക് MSW വിനു ചേരാം. ബിരുദമള്ളവർക്ക് പേഴ്സണൽ മാനേജ്മെൻറ്റിലോ, സോഷ്യോളജിയിലോ MA ക്കും ചേരുവാൻ കഴിയും. ഗവേഷണ ബിരുദം നേടുവാനും അവസരങ്ങളുണ്ട്.

സ്ഥാപനങ്ങൾ

BSW, MSW കോഴ്സ് നടത്തുന്ന നിരവധി സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. തിരുവനന്തപുരത്തെ ലയോള കോളേജും (http://www.loyolacollegekerala.edu.in/), കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസും (http://www.keralauniversity.ac.in/) എടുത്ത് പറയേണ്ടവയാണു.

സോഷ്യൽ വർക്കിനു ദേശീയ തലത്തിലെ ഏറ്റവും പ്രമുഖമായ സ്ഥാപനമാണു മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള കൽപ്പിത സർവ്വകലാശാലയാണിതു. ബിരുദ കോഴ്സും, സോഷ്യൽ സയൻസ് അനുബണ്ഡ വിഷയങ്ങളിലായി 16 ബിരുദാനന്തര ബിരുദ കോഴ്സുകളും ഇവിടെ ലഭ്യമാണു. കൂടുതൽ വിവരങ്ങൾക്ക് http://www.tiss.edu/

കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസേർച്ച് (http://www.icssr.org/ ) ഗവേഷണ സൗകര്യമുള്ള പ്രമുഖ സ്ഥാപനത്തിലൊന്നാണു.

തൊഴിൽ സാധ്യത

വിവിധ സർക്കാർ വകുപ്പുകളിൽ ഇവർക്ക് തൊഴിൽ ലഭിക്കാം. ഏകദേശം മുന്നോറോളം സർക്കാതിര ഏജൻസികൾ (NGO) ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയൊക്കെയും അവസരങ്ങളുണ്ട്. മാനസികാരോഗ്യം തീരെ കുറഞ്ഞിരിക്കുന്ന ഈ ഉത്തരാധുനിക കാലഘട്ടത്തിൽ സ്വന്തമായി കൗൺസിലിംങ്ങ് നടത്തുവാനും കഴിയും. സ്റ്റുഡന്റ് കൗൺസിലിംങ്ങ്, ഫാമിലി കൗൺസിലിംങ്ങ്, പ്രീ മാരിറ്റൽ കൗൺസിലിംങ്ങ് തുടങ്ങി വളരെ വൈവിധ്യമാർന്ന ഒരു മേഖലയായി ഇന്നു കൗൺസിലിംങ്ങ് വളർന്നിട്ടുണ്ട്.

ഫിസിയോതെറാപ്പി

ഇന്ന് ഡോക്ടർമാർക്ക് സ്വന്തം കഴിവുകൾ മാത്രം ഉപയോഗിച്ച് എല്ലാ രോഗികളേയും സുഖപ്പെടുത്താനാവില്ല. അവരെ പഴയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുവാനും ആത്മവിശ്വാസം നൽകുവാനും ഒരു ഫിസിയോതെറാപ്പിസ്റ്റിൻറ്റെ സേവനം കൂടിയേ തീരു. അപകടത്തിൽ കൈകാലുകൾക്ക് ക്ഷതമേറ്റവർ, അംഗവൈകല്യം സംഭവിച്ചവർ, സംസാരശേഷി നഷ്ടപ്പെട്ടവർ നഷ്ടപ്പെട്ടവർ തുടങ്ങി പുനരധിവാസം ആവശ്യപ്പെടുന്ന എല്ലാ രോഗികൾക്കും ഒരു തെറാപ്പിസ്റ്റിൻറ്റെ സേവനം ആവശ്യമാണു. ഡോക്ടർമാർ, നേഴ്സുമാർ, സാമൂഹിക പ്രവർത്തകർ, ടെക്നീഷ്യൻസ്, മനശാസ്ത്രജ്ഞർ തുടങ്ങി ആരോഗ്യരംഗത്തെ പ്രൊഫഷണലുകളുടെ സംഘത്തിൻറ്റെ ഭാഗമാണു ഫിസിയോതെറാപ്പിസ്റ്റുകൾ.

രോഗികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ബഹുമുഖമായ ചികിത്സാ രീതികൾ അവർ സ്വീകരിക്കും. നമ്മുടെ നാട്ടുചികിത്സാ രീതിയിൽ ഉണ്ടായിരുന്ന തിരുമ്മൽ സമ്പ്രദായമാണിതെന്നുള്ള ഒരു ധാരണ പരക്കെയുണ്ട്. പക്ഷെ അത് പൂർണ്ണമായും ശരിയല്ല. തിരുമ്മൽ പ്രക്രിയ ഈ ചികിത്സാരീതിയിൽ വളരെ കുറച്ചു മാത്രമേയുള്ളൂ. നേർത്ത വൈദ്യുത പ്രവാഹങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഇലക്ട്രോ തെറാപ്പി, വ്യായാമ മുറ ഉപയോഗിക്കുന്ന എക്സർസൈസ് തെറാപ്പി, വെള്ളം ഉപയോഗിച്ചുള്ള ഹൈഡ്രോതെറാപ്പി, ഐസിന്റെ ഗുണങ്ങൾ ഉപയോഗിച്ചുള്ള ക്രയോതെറാപ്പി തുടങ്ങിയ വിവിധ രീതികൾ അടങ്ങിയതാണ് ഫിസിയോതെറാപ്പിയെന്ന ചികിത്സാരീതി. നമ്മുടെ പാരമ്പര്യ ചികിത്സാരീതിയിൽപ്പെട്ട ഒന്നല്ല ഫിസിയോതെറാപ്പി. വിദേശരാജ്യങ്ങളിൽ ഉടലെടുത്ത ഈ രീതി ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്. രോഗകാരണമായ ഘടകത്തെ മാറ്റുകയോ ആ ഘടകത്തിൻറ്റെ പിന്നീടുള്ള പ്രവർത്തനം തടയുകയോ ആണ് ഈ രീതിയിലൂടെ സാധ്യമാകുന്നത്.

ആളുകളുമായി ഇടപെടാനുള്ള കഴിവ്, പ്രശ്നങ്ങൾ ആഴത്തിൽ മനസ്സിലാക്കാനുള്ള സാമർത്ഥ്യം, കാരണം കണ്ടെത്താനുള്ള അപഗ്രഥന പാടവം, ദീർഘനേരം ജോലി ചെയ്യുവാനുള്ള സന്നദ്ധത, സഹാനുഭൂതി തുടങ്ങിയവ ഫിസിയോതെറാപ്പിസ്റ്റിനു ഏറെ ആവശ്യമാണു.

കോഴ്സുകൾ

 1. ഡിപ്ലോമ: ബയോളജി, ഇംഗ്ലീഷ് എന്നിവയോടെ പ്ലസ്ടു വാണു യോഗ്യത.
 2. ബിരുദം (ബി. പി. ടി): ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50% മാർക്കോടെയുള്ള പ്ലസ്ടു.
 3. പി. ജി (എം. പി. ടി): ഫിസിയോതെറാപ്പിയിൽ അംഗീകൃത സർവ്വകലാശാല ബിരുദം.

പഠനം കേരളത്തിൽ

 1. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൻറ്റെ നിയന്ത്രണത്തിൽ സ്വകാര്യ അംഗീകൃത സ്ഥാപനങ്ങളിലായി ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി (ബി. പി. ടി) കോഴ്സ് നടത്തുന്നുണ്ട്. കാലാവധി നാലര വർഷം. കൂടുതൽ വിവരങ്ങൾക്ക്: The Director, Directorate of Medical Education, Medical College P.O, Thiruvanathapuram
 2. തിരുവന്തപുരത്തെ ബഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോ തെറാപ്പിയിൽ യോഗക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ബി പി ടി കോഴ്സ് നടത്തുന്നുണ്ട്. കാലാവധി നാലര വർഷം. ആകെ 30 സീറ്റുകൾ. കൂടാതെ 2 വിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്തുള്ള 2 വർഷത്തെ എം. പി. ടി കോഴ്സുമിവിടെയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്:http://www.bncptvm.ac.in/home/
 3. എം ജി സർവ്വകലാശാലയുടെ സ്കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷനിൽ ബി പി ടി കോഴ്സുകൾ നടത്തി വരുന്നു. കോട്ടയം, തേവര, അങ്കമാലി കേന്ദ്രങ്ങളിലാണു കോഴ്സുള്ളത്. കോട്ടയത്ത് എം പി ടി കോഴ്സുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്http://sme.edu.in/
 4. കാലിക്കറ്റ് സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ഹെൽത്ത് സയൻസിൽ ബി എസ് സി ഫിസിയോ തെറാപ്പി കോഴ്സുണ്ട്. ആകെ 8 സെൻറ്ററുകൾ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50% മാർക്കിൽ കുറയാതെ നേടിയ പ്ലസ്ടു. കൂടുതൽ വിവരങ്ങൾക്ക് The Director, School of health Sciences, University of Calicut Calicut University P.O, Kerala - 673635
 5. കാലിക്കറ്റ് സർവ്വകലാശാലയുടെ അംഗീകാരത്തോട് കൂടി എ ഡബ്ല്യു എച്ച് സ്പെഷ്യൽ കോളേജ് ബി പി ടി കോഴ്സ് നടത്തുന്നുണ്ട്. ആകെ 50 സീറ്റ്. വിശദ വിവരങ്ങൾക്ക്http://www.awhspecialcollege.info/

റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ

ഡിഗ്രിയും ബി എഡും കൂടി ഒരുമിച്ച് ചെയ്യണമെന്നുണ്ടോ, അല്ലെങ്കിൽ പി ജി യും ബി എഡും. എങ്കിൽ അതിനുള്ള സൗകര്യമൊരുക്കുകയാണു അധ്യാപന പരിശീലന രംഗത്ത് രാജ്യത്തെ പ്രമുഖ സ്ഥാപനമായ മൈസൂരിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ. ബിരുദ ബിരുദാനന്തര പഠനത്തിനോടൊപ്പം അധ്യാപന പരിശീലനവും സാധ്യമാക്കുകയാണിവിടെ. മൈസൂർ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഇവിടുത്തെ കോഴ്സുകൾക്ക് രാജ്യമെമ്പാടും അംഗ കാരവുമുണ്ട്.

കോഴ്സുകൾ

1. ബി എ എഡ്: (ബാച്ചിലർ ഓഫ് ആർട്സ് എഡ്യുക്കേഷൻ പ്രോഗ്രാം) ആർട്സ് വിഷയങ്ങളിൽ ഹൈസ്കൂൾ അധ്യാപകരാകുവാനുള്ള യോഗ്യതയായ ഈ കോഴ്സിൻറ്റെ കാലാവുധി 4 വർഷമാണു (8 സെമസ്റ്റർ)

കോമ്പിനേഷൻ വിഷയങ്ങൾ: (a) ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ജ്യോഗ്രഫി, (b) ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ലാംഗ്വേജ് സ്റ്റഡീസ്

യോഗ്യത: ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നിവയിൽ 2 വിഷയവും ഇംഗ്ലീഷും പ്രാദേശിക ഭാഷയും പഠിച്ച് 45 ശതമാനം മാർക്കോടെ നേടിയ +2/തത്തുല്യം

2. ബി എസ് സി. എഡ് (ബാച്ചിലർ ഓഫ് സയൻസ് എഡ്യുക്കേഷൻ പ്രോഗ്രാം) സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഹൈസ്കൂൾ അധ്യാപകരാകുവാനുള്ള യോഗ്യതയായ ഈ കോഴ്സിൻറ്റെ കാലാവുധിയും 4 വർഷമാണു (8 സെമസ്റ്റർ)

കോമ്പിനേഷൻ വിഷയങ്ങൾ: (a) ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (b) കെമിസ്ട്രി, ബോട്ടണി, സൂവോളജി

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ സ്ട്രീമുകളൊന്നിൽ 45 ശതമാനം മാർക്കോടെ +2/തത്തുല്യം.

3. എം എസ് സി എഡ്: ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ് വിഷയങ്ങളിൽ +2 അധ്യാപകരാകുവാനുള്ള യോഗ്യതയാണിത്. 6 വർഷത്തെ കോഴ്സാണിത് (12 സെമസ്റ്റർ)

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 45 ശതമാനം മാർക്കോടെ +2/തത്തുല്യം.

4. എം എഡ്. കോഴ്സ് ദൈർഘ്യം: 1 വർഷം (2 സെമസ്റ്റർ)

യോഗ്യത: 50 ശതമാനം മാർക്കോടെ ബി എഡ്/ബി എ എഡ്/ബി എസ് സി. എഡ്. ബിരുദാനന്തര ബിരുദമുള്ളവർക്ക് വെയിറ്റേജ് ലഭിക്കും.ഇവ കൂടാതെ ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങിൽ ഇൻറ്റർ നാഷണൽ ഡിപ്ലോമയും എഡ്യുക്കേഷനിൽ പി എച്ച് ഡി യും ഇവിടെയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്

http://www.riemysore.ac.in/

പരിസ്ഥിതി ശാസ്ത്രം

പരിസ്ഥിതി ശാസ്ത്രം എന്നത് പ്രധാനമായും നാം ജീവിക്കുന്ന പരിസ്ഥിതിയെക്കുറിച്ചുള്ള പഠനമാണ്. പരിസ്ഥിതി നേരിടുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ സമ്പന്ന ദരിദ്ര വ്യത്യാസമില്ലാതെ ലോക രാജ്യങ്ങളെല്ലാം പങ്ക് വയ്ക്കുന്ന കാലമാണിത്. ആഗോള താപനത്തേയും കാലാവസ്ഥാ വ്യതിയാനത്തേയും, ജല ദൗർലഭ്യതയേക്കുറിച്ചുമെല്ലാം പഠിക്കാൻ ലോക രാഷ്ട്രങ്ങളെല്ലാം തന്നെ ധാരാളം പണവും ഊർജ്ജവും ചിലവഴിക്കുന്നുണ്ട്. പരിസ്ഥിതി ശാസ്ത്രകാരന്മാർ ഭൗമ പ്രതിഭാസങ്ങൾ, പാരമ്പര്യേതര ഊർജ്ജ ഉറവിടങ്ങൾ, മലിനീകരണ നിയന്ത്രണം, പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്ത്വത്തോടെയുള്ള കൈകാര്യം മുതലായ വിഷയങ്ങളെക്കുറിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നു.

പരിസ്ഥിതി ശാസ്ത്രം ഇന്ന് അതിൻറ്റെ വിശാലതയിലാണു. ജലം, വായു, ശബ്ദം, വേസ്റ്റ് മാനേജ്മെൻറ്റ് തുടങ്ങി അതിൻറ്റെ വൈവിധ്യമാർന്ന മേഖലകൾ ഏറെയാണു. ഇന്ന് പുതുതായി ഏതു തരത്തിലുള്ള പദ്ധതികൾ വരുമ്പോഴും – വൈദ്യുതി പദ്ധതികൾ, ഖനനം, വ്യവസായം, ആണവ നിലയം, റോഡ്, റെയിൽ, പാലങ്ങൾ, വിമാനത്താവളം, തുറമുഖം - അതിൻറ്റെ പാരിസ്ഥിതിക പ്രത്യാഘാത പഠനം (Environmental Empact Assesment) നടത്തേണ്ടതുണ്ട്. ഏത് വ്യവസായവും പരിസ്ഥിതി അനുകൂലമാക്കിയാൽ മാത്രമേ ആയതിനു അനുമതി ലഭിക്കുകയുള്ളു. ആയതിനാൽ തന്നെ പരിസ്ഥിതി ശാസ്ത്രഞ്ജർക്ക് ഏറെ അവസരങ്ങളുണ്ട്. യു എസിനേപ്പോലുള്ള സമ്പന്ന രാജ്യങ്ങളിൽ പരിസ്ഥിതി ഗവേഷണം കോടികളുടെ വ്യവസായമാണു.

എൻവിയോൺമെൻറ്റൽ പ്ലാനിങ്ങ്, എൻവിയോൺമെൻറ്റൽ എഡ്യുക്കേഷൻ ആൻഡ് മാനേജ്മെൻറ്റ്, സോളിഡ് വേസ്റ്റ് മാനേജ്മെൻറ്റ്, ഹസാർഡ്സ് വേസ്റ്റ് മാനേജ്മെൻറ്റ്, എയർ ക്വാളിറ്റി മാനേജ്മെൻറ്റ്, വാട്ടർ ക്വാളിറ്റി മാനേജ്മെൻറ്റ്, വാട്ടർ കൺസർവേഷൻ, ഫിഷറീസ് ആൻഡ് വൈൽഡ് ലൈഫ് മാനേജ്മെൻറ്റ്, തുടങ്ങിയ മേഖലകളിലാണു അവസരം. സ്വന്തമായി കൺസൾട്ടൻസി നടത്തുകയുമാവാം. കൂടാതെ ഗവേഷണത്തിനും അവസരങ്ങൾ അനവധിയാണു.

കോഴ്സുകൾ

പ്ലസ്ടുവിനു ബയോളജി ഉൾപ്പടെയുള്ള വിഷയങ്ങൾ പഠിച്ചവർക്ക് ബി എസ് സി എൻവിയോൺമെൻറ്റൽ സയൻസിനു ചേരാം. ബിരുദ തലത്തിൽ എൻവിയോൺമെൻറ്റ് മാനേജ്മെൻറ്റ് (BEM) കോഴ്സുമുണ്ട്. ഫിസിക്സ്/കെമിസ്ട്രി/ബയോളജി അനുബന്ധ വിഷയങ്ങളിൽ ബിരുദമെടുത്തവർക്ക് എം എസ് സി എൻവിയോൺമെൻറ്റ് സയൻസ്/സ്റ്റഡീസിനു ചേരുവാൻ കഴിയും. എം എസ് സി യുള്ളവർക്ക് എം ഫിൽ പഠിക്കാം.

പ്ലസ്ടുവിനു ഗണിതമുൾപ്പെടെയുള്ള വിഷയങ്ങൾ പഠിച്ചവർക്ക് എൻവിയോൺമെൻറ്റലിൽ ബി ടെക് കോഴ്സിനു ചേരാം. എൻവിയോൺമെൻറ്റൽ, സിവിൽ, കെമിക്കൽ വിഷയങ്ങളിൽ ബി ടെക് എടുത്തവർക്ക് എൻവിയോൺമെൻറ്റലിൽ എം ടെകിനും ചേരാം. എം എസ് സി യോ എം ടെ കോ നേടിയവർക്ക് പി എച്ച് ഡി ക്ക് ചേരുവാനും അവസരമുണ്ട്.

കൂടാതെ വിവിധ കോമ്പിനേഷനുകളുമായി ഒട്ടേറെ സ്ഥാപനങ്ങൾ എൻവിയോൺമെൻറ്റൽ സയൻസിൽ ഒരു വർഷത്തെ ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സും നടത്തുന്നുണ്ട്.

പ്രമുഖ സ്ഥാപനങ്ങൾ

ഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് എൻവിയോൺമെൻറ്റൽ സയൻസ് (http://www.jnu.ac.in/SES/), ഡെൽഹി കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് (http://www.dce.edu/), ആന്ധ്ര യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് വിശാഖ പട്ടണം (http://www.andhrauniversity.edu.in/engg/caca.html), ഭാരതിയാർ യൂണിവേഴ്സിറ്റി കോയമ്പത്തൂർ (http://www.b-u.ac.in/) തുടങ്ങിയവ രാജ്യത്തെ പ്രമുഖമായ സ്ഥാപനങ്ങളാണു.

കേരളത്തിൽ കേരളാ യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസ് (http://www.keralauniversity.ac.in/departments/des), എം ജി യൂണിവേഴ്സിറ്റിയുടെ കോട്ടയത്തെ സ്കൂൾ ഓഫ് എൻവിയോൺമെൻറ്റൽ സയൻസ് (http://www.sesmgu.org/), തിരുവനന്തപുരം ഗവണ്മെൻറ്റ് എഞ്ചിനിയറിങ്ങ് കോളേജ് (http://www.cet.ac.in/), തൃശൂർ ഗവണ്മെൻറ്റ് എഞ്ചിനിയറിങ്ങ് കോളേജ് (http://gectcr.ac.in/) തുടങ്ങിയവ എടുത്ത് പറയേണ്ട സ്ഥാപനങ്ങളാണൂ.

ഇതു കൂടാതെ നിരവധി സ്ഥാപനങ്ങൾ പരിസ്ഥിതി അനുബന്ധ കോഴ്സുകൾ നടത്തുന്നുണ്ട്.

മെക്കാട്രോണിക്സ്

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കൺട്രോൾ എഞ്ചിനീയറിങ്ങ്, സിസ്റ്റം ഡിസൈൻ എഞ്ചിനീയറിങ്ങ്, മോളിക്യുലാർ എഞ്ചിനീയറിങ്ങ്, കംപ്യൂട്ടിങ് തുടങ്ങിയ ശാഖകളുടെ സങ്കലനമാണു മെക്കാട്രോണിക്സ് (Mechatronics). ജപ്പാനിലും അമേരിക്കയിലും ഇംഗ്ലണ്ടിലും കൂടുതലായി പ്രാവർത്തികമാക്കിവരുന്ന മെക്കാട്രോണിക്സിന് അടുത്ത കാലത്തായി ഇന്ത്യയിൽ പ്രചാരം ലഭിച്ചിട്ടുണ്ട്. ഉപകാരപ്രദമായ പുതിയ വസ്തുക്കളുടെ രൂപകല്പനയാണ് മെക്കാട്രോണിക്സിൻറ്റെ പ്രധാന ചുമതല. അറിവിൻറ്റെ എല്ലാ മേഖലകളെയും കൈകാര്യം ചെയ്യാനുള്ള കയ്യടക്കമാണ് ഈ കോഴ്സ് നൽകുന്നത്.

ബയോ മെക്കാട്രോണിക്സ് എന്നൊരു പുതിയ ശാഖകൂടി വിദേശരാജ്യങ്ങളിൽ സജീവമായിട്ടുണ്ട്. മനുഷ്യശരീരത്തിലെ മെക്കാനിക്സ് ആണ് ഇതിൽ ഉപയോഗിക്കുന്നത്. മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ഘടകങ്ങളോടൊപ്പം ജീവജാലങ്ങളുടെ ശരീരഭാഗങ്ങളും കൂടി ഉപയോഗിച്ചുള്ള പരീക്ഷണങ്ങളാണ് ഇതിൽ പ്രധാനമായും നടക്കുന്നത്. യന്ത്രമീനിൽ തവളയുടെ കാലിലെ മസിലുകൾ ഘടിപ്പിച്ച് അതിലൂടെ ഇലക്ട്രിക് കറൻറ്റ് കടത്തിവിട്ട് യന്ത്രമീനിനെ നീന്താൻ പ്രാപ്തമാക്കിയ എം ഐ ടി പ്രഫസർ ഹ്യൂഗ് ഹെർ, ബയോമെക്കാട്രോണിക് എഞ്ചിനിയറിങ്ങ് രംഗത്തെ ശ്രദ്ധേയനാണ്. ജീവികളുടെ മസിലുകളും അസ്ഥിയും ഞരമ്പുകളും ഒക്കെയായി യോജിപ്പിക്കാവുന്ന ഉപകരണങ്ങൾ ഉണ്ടാക്കിയെടുക്കുകയാണ് ഇത്തരം പരീക്ഷണങ്ങളുടെ ഉദ്ദേശ്യം. ജന്മനാ ഉണ്ടാകുന്നതോ അസുഖംമൂലം ഉണ്ടാകുന്നതോ ആയ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്. മെക്കാട്രോണിക്സിൻറ്റെ തൊഴിൽ സാധ്യതകളെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ.

എഞ്ചിനീയറിങ്ങ്, മാത്തമാറ്റിക്സ്, മെക്കാനിക്സ്, തെർമോ ഡൈനാമിക്സ്, സർക്യൂട്ട് സിസ്റ്റം, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, പവർ എഞ്ചിനീയറിങ്ങ്, മെക്കാനിക്കൽ ഡിസൈനിംഗ് എന്നിവയാണു പ്രധാനമായും സിലബസിൽ ഉൾപ്പെടുന്നത്.

യോഗ്യത/കോഴ്സുകൾ

ബിരുദ – ബിരുദാനന്തര ബിരുദ – ഗവേഷണ കോഴ്സുകൾ മെക്കാട്രോണിക്സിനുണ്ട്. പ്ലസ് ടുവിനു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച ആര് ക്കും മെക്കാട്രോണിക്സ് ബിരുദത്തിനു ചേരാം. ഡിപ്ലോമ കോഴ്സുകളുമുണ്ട്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് ബിരുദധാരികൾക്കു മെക്കാട്രോണിക്സ് ബിരുദാനന്തര ബിരുദത്തിനു ചേരാനാകും.

സ്ഥാപനങ്ങൾ

നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ്ങ് ഫൗണ്ടേഷൻറ്റെ കോയമ്പത്തൂർ, ധർവാഡ്, തലശ്ശേരി, തൂത്തുക്കുടി, ജംഷെഡ്പൂർ, ഗോപാൽപൂർ, മർബാഡ്, ഹൈദരാബാദ്, വെല്ലൂർ സെൻറ്ററുകളിൽ മെക്കാട്രോണിക്സിൽ ത്രിവൽസര ഡിപ്ലോമാ കോഴ്സുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://www.nttftrg.com/

അണ്ണാ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനമായ ഈ റോഡിലെ കോംഗു എഞ്ചിനിയറിങ്ങ് കോളേജ് (http://www.kongu.ac.in/), മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (http://www.manipal.edu/), ചെന്നയിലെ ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (http://www.bharathuniv.com/), ഹൈദരാബാദിലെ മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (http://www.mgit.ac.in/), ചത്തീസ്ഗ്ഗഡിലെ ചത്രപദി ശിവജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (http://csitdurg.in/), ഗുജറാത്തിലെ ഗാൻപദ് യൂണിവേഴ്സിറ്റി (http://www.ganpatuniversity.ac.in/) എന്നിവിടങ്ങളിൽ മെക്കാട്രോണിക്സിൽ ബി ടെക് കോഴ്സുണ്ട്.

കോംഗു എഞ്ചിനിയറിങ്ങ് കോളേജിൽ മെക്കാട്രോണിക്സിൽ എം ഇ യും, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽ മെക്കാട്രോണിക്സിൽ എം ടെക് കോഴ്സുമുണ്ട്.

രാജ്യാന്തരതലത്തിൽ സിംഗപ്പൂരിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ (http://www.nus.edu.sg/), യുഎസിലെ നോർത്ത് കാരലീനയിലെ വിർജീനിയ ടെക് യൂണിവേഴ്സിറ്റി (https://www.vt.edu/) തുടങ്ങിയവ ഈ രംഗത്തു പ്രസിദ്ധമാണ്.

തൊഴിൽ സാധ്യതകൾ

റോബോട്ടിക്സ്, എയർ ക്രാഫ്റ്റ്, എയ്റോസ്പേസ്, ബയോമെഡിക്കൽ സിസ്റ്റം, ഷിപ്പിങ്ങ് കമ്പനികൾ, ഓർത്തോ പീഡിക് റിസർച്ച്, നാനോ ആൻഡ് മൈക്രോ ടെക്നോളജി, ഓഷ്യാനോഗ്രാഫി, മൈനിങ്ങ്, പ്രധിരോധ ഗവേഷണം തുടങ്ങി നിരവധി മേഖലകളിൽ ഈ സംയോജിത എഞ്ചിനിയറിങ്ങ് ശാഖ കൂടുതലായി അവലംബിച്ചു വരുന്നു

എൻ ടി ടി എഫ്

ഇന്ത്യ സ്വിസ് ഗവണ്മെൻറ്റുകളുടെ സംയുക്ത സംരംഭമായി 1963 ൽ തുടക്കമിട്ട സാങ്കേതിക കലാലയമാണു നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ്ങ് ഫൗണ്ടേഷൻ എന്ന എൻ ടി ടി എഫ്. ഇന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 20 ൽ അധികം സെൻറ്ററുകളുള്ള ഒരു മഹത്തായ സ്ഥാപനമായി ഇതു വളർന്നു. വളരെ ഉയർന്ന നിലവാരമുള്ള സാങ്കേതിക വിദഗ്ധരെ വാർത്തെടുക്കുക എന്നതാണു ലക്ഷ്യം. അത് കൊണ്ട് തന്നെ തൊഴിലിൻറ്റെ കാര്യത്തിൽ പേടിക്കാനില്ലായെന്നതാണു വസ്തുത. മികച്ച കാമ്പസ് പ്ലേസ്മെ ൻറ്റുമുണ്ട് രാജ്യത്തിനകത്തും പുറത്തും ഇവിടുത്തെ കുട്ടികൾ ഉയർന്ന തലത്തിൽ ജോലി ചെയ്യുന്നു.

ഡിപ്ലോമ, പി ജി ഡിപ്ലോമ, പി ജി ഡിഗ്രി, പോസ്റ്റ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാം, പി ജി സർട്ടിഫിക്കറ്റ് പ്രോഗ്രാം തുടങ്ങി വിവിധ തലങ്ങളിലുള്ള കോഴ്സുകളുണ്ട്.

പത്താം ക്ലാസു, +2, ഡിപ്ലോമ തുടങ്ങിയവ കഴിഞ്ഞിട്ടുള്ളവർക്കുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ഇവിടുത്തെ പ്രത്യേകതയാണു. 6 മാസം മുതൽ, 1 വർഷം ഇൻഡസ്ട്രിയൽ ട്രെയിനിങ്ങ് ഉൾപ്പെടെ 3 വർഷം വരെ ദൈർഖ്യമുള്ള വിവിധ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ഇവിടെയുണ്ട്.

പത്താം ക്ലാസിലോ +2 വിലോ വളരെ ഉയർന്ന മാർക്കുള്ളവർക്ക് ഡിപ്ലോമക്ക് ചേരാം. വളരെ അപൂർവ്വമായിട്ടുള്ള പല ഡിപ്ലോമ പ്രോഗ്രാമുകളും ഇവിടെയുണ്ട്. ഇൻഡസ്ട്രിയൽ ട്രെയിനിങ്ങ് ഉൾപ്പെടെ 4 വർഷമാണു പല പ്രോഗ്രാമുകളുടേയും കാലാവുധി. ഉയർന്ന പ്രായപരിധി 21 വയസ്.

അതത് വിഷയങ്ങളിലെ 3 വർഷ ഡിപ്ലോമ കഴിഞ്ഞവർക്കാണു പോസ്റ്റ് ഡിപ്ലോമക്ക് ചേരാനാവുക. പ്രായ പരിധി പ്രോഗ്രാമുകൾക്കനുസരിച്ച് വ്യതാസപ്പെട്ടിരിക്കും. 1 വർഷമാണു കാലാവുധി.

അതത് വിഷയങ്ങളിലെ എഞ്ചിനിയറിങ്ങ് ബിരുദക്കാർക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്ക് ചേരാം. ഒരു വർഷമാണു കാലാവധി. പ്രായ പരിധിയില്ല.

അതത് വിഷയങ്ങളിലെ എഞ്ചിനിയറിങ്ങ് ബിരുദക്കാർക്കാണു 2 വർഷത്തെ മാസ്റ്റർ ഓഫ് എഞ്ചിനിയറിങ്ങ് (എം ഇ) കോഴ്സിനു ചേരാവുന്നത്. പ്രായ പരിധിയില്ല.

മെക്കാനിക്കൽ, പ്രൊഡക്ഷൻ തുടങ്ങിയ ബ്രാഞ്ചുകളിൽ എഞ്ചിനിയറിങ്ങ് ബിരുദവും ഒരു വർഷത്തെ തൊഴിൽ പരിചയവുമുള്ളവർക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിനു ചേരാം.

മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻഫോർമേഷൻ ടെക്നോളജി, ടൂൾ ആൻഡ് ഡൈ മേക്കിങ്ങ്, ടൂൾ ഡിസൈൻ, മെക്കാട്രോണിക്സ്, പ്രിസിഷൻ മെഷിനിസ്റ്റ്, ടൂൾ എഞ്ചിനിയറിങ്ങ് തുടങ്ങി വ്യത്യസ്തതയുള്ള നിരവധി വിഷയങ്ങളിലാണു പരിശീലനം.

രണ്ട് വർഷത്തെ ഐ ടി ഐ കോഴ്സുകളും ഇവിടെ നടത്തപ്പെടുന്നു. വിദൂര വിദ്യാഭ്യാസ രീതിയിലുള്ള കോഴ്സുകളും ഹ്രസ്വ കാല കോഴ്സുകളും ഇവിടെയുണ്ട്.

അഖിലേന്ത്യാ തലത്തിൽ നടത്തുന്ന എൻട്രൻസ് പരീക്ഷയിലൂടെയാണു പ്രവേശനം.

സാധാരണ ഏപ്രിൽ, ജൂൺ മാസങ്ങളിലാണു പ്രവേശന വിജ്ഞാപനമുണ്ടാവുക. ജൂലൈ, സെപ്റ്റമ്പറിലായിട്ടാണു ക്ലാസ് ആരംഭിക്കുക.

കൂടുതൽ വിവരങ്ങൾക്ക് http://www.nttftrg.com/

ഈവൻറ്റ് മാനേജ്മെൻറ്റ്

നിത്യ ജീവിതത്തിൽ നാമെല്ലാം നിരവധി പ്രോഗ്രാമുകളിൽ ഭാഗ ഭാക്കാകാറുണ്ട്. ജന്മദിന പാർട്ടികൾ, വിവാഹം, എൻഗേജ്മെൻറ്റ് തുടങ്ങിയവയെല്ലാം വ്യക്തിജീവിതത്തോട് ബണ്ഡപ്പെട്ടുള്ളവയാണു. എന്നാൽ നമ്മുടെ സാമൂഹിക ജീവിതം സ്കൂൾ കോളേജ് ആനിവേഴ്സറികൾ, സംഗീത നിശകൾ, ഫാഷൻ ഷോ, കോർപ്പറേറ്റ് മീറ്റിങ്ങുകൾ, പ്രോഡക്ട് ലോഞ്ചിങ്ങ്, താര നിശകൾ, സാസ്കാരിക മീറ്റിങ്ങുകൾ, എക്സിബിഷനുകൾ തുടങ്ങിയ നിരവധിയായ പ്രോഗ്രാമുകളാൽ സമ്പുഷ്ടമാണു. ഇന്ന് ഇത്തരം കാര്യങ്ങളെല്ലാം ഏ റ്റെടുത്ത് വളരെ ചിട്ടയായും ഭംഗിയായും നടത്തുന്നതു ഈ രംഗത്തെ പ്രൊഫഷണലുകളുടെ ഒരു സംഘമാണു. ആയതിനാൽ തന്നെ ഈവൻറ്റ് മാനേജ്മെൻറ്റ് എന്ന ഈ പ്രൊഫഷൻ ആകർഷകമായ ഒരു തൊഴിൽ മേഖലയായി ഇന്ന് വളർന്ന് വന്നിട്ടുണ്ട്. വിവാഹങ്ങളും ജന്മദിന പാർട്ടികളും വരെ ഇന്ന് ഈവൻറ്റ് മാനേജ്മെൻറ്റ് കമ്പനികൾ നടത്തുന്നിടത്തേക്ക് കാര്യങ്ങൾ എത്തി എന്നു പറയുമ്പോൾ ഈ രംഗത്തെ സാധ്യതകൾ മനസ്സിലാക്കാമല്ലോ.

കോഴ്സുകൾ

അക്കാദമിക് മികവിനേക്കാളുപരി പുതുമയുള്ള കാര്യങ്ങൾ കണ്ടെത്തുവാനും അവ അവതരിപ്പിക്കുവാനുള്ള കഴിവ്, സംഘടനാ പാടവം, ആസൂത്രണ മികവ്, സൗഹാർദ്ദപരമായി ഇടപെടുവാനുള്ള കഴിവ്, ബണ്ഡങ്ങൾ നില നിർത്തുവാനും അവ ഫലപ്രദമായി ഉപയോഗിക്കുവാനുള്ള നയം, മാർക്കറ്റിങ്ങ് പാടവം തുടങ്ങിയവയൊക്കെ ഏറെ പ്രധാനമാണു ഈ രംഗത്ത്. ഈവൻറ്റ് മാനേജ്മെൻറ്റിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമാ, പി ജി ഡിപ്ലോമ പ്രോഗ്രാമുകൾ ലഭ്യമാണു. സർട്ടിഫിക്കറ്റ് കോഴ്സിനു +2 മതിയെങ്കിൽ ഡിപ്ലോമ, പി ജി ഡിപ്ലോമ കോഴുകൾക്ക് ബിരുദമാണു യോഗ്യത.

സ്ഥാപനങ്ങൾ

മുബൈ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഈവൻറ്റ് മാനേജ്മെൻറ്റ് ഈ രംഗത്തെ പ്രമുഖ സ്ഥാപനമാണു. വെബ് വിലാസം. http://www.niemindia.com/. ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് കമ്യൂണിക്കേഷൻ (http://www.niccindia.org/), ന്യൂ ഡൽഹിയിലെ അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഈവൻറ്റ് മാനേജ്മെൻറ്റ് (http://www.amity.edu/) തുടങ്ങി നിരവധി സ്ഥാപനങ്ങൾ വ്യത്യസ്ത കോഴ്സുകൾ നടത്തുന്നുണ്ട്.

ജോലി സാധ്യത

ഈവൻറ്റ് മാനേജ്മെൻറ്റ് ചെയ്യുന്ന നിരവധി കമ്പനികൾ ഇന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇംപ്രസാരിയോ, ഡി എൻ എ നെറ്റ് വർക്സ്, 360 ഡിഗ്രീസ്, ഇ ഫാക്ടർ തുടങ്ങിയവ ഈ രംഗത്തെ പ്രമുഖ കമ്പനികളാണു. സ്വന്തമായി ബിസിനസ് സ്ഥാപനം തുടങ്ങുവാനും കഴിയും.

എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറിങ്ങ്

എയർക്രാഫ്റ്റുകളുടെ സർവ്വീസിങ്ങ് ആണു പരിശീലനം സിദ്ധിച്ച ഒരു എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറുടെ ചുമതല. എയർക്രാഫ്റ്റുകൾ പരിശോധിച്ച് ഫ്ലൈറ്റ് സേഫ്റ്റിയും ഫിറ്റ്നസുമൊക്കെ സർട്ടിഫൈ ചെയ്യാനുള്ള അധികാരം എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറുടേതാണു. എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറിങ്ങ് എന്നത് ഡിഗ്രിയോ ഡിപ്ലോമ തലത്തിലുള്ളതോ ആയ ഒരു അക്കാദമിക് കോഴ്സ് അല്ല; മറിച്ച് ഒരു തൊഴിൽ പരിശീലനമാണു. വിദഗ്ധമായ രീതിയിൽ എയർക്രാഫ്റ്റുകൾ പരിരക്ഷിക ന്നതിനുള്ള പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻറ്റെ (DGCA) പരീക്ഷകൾ പാസായി ലൈസൻസ് നേടി വ്യോമയാന രംഗത്തും വിമാനക്കമ്പനികളിലും മറ്റും എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറോ ടെക്നീഷ്യനോ ആയി തൊഴിൽ നേടാം. 3 വർഷമാണു പരിശീലനം.

യോഗ്യത

ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 50 ശതമാനത്തിൽ കുറയാതെ +2, അല്ലെങ്കിൽ ഏതെങ്കിലും ബ്രാഞ്ചിൽ ത്രിവൽസര എഞ്ചിനിയറിംഗ് ഡിപ്ലോമ, അല്ലായെങ്കിൽ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 50 ശതമാനത്തിൽ കുറയാതെ ബി എസ് സി ബിരുദമെടുത്തവർക്കും ‘AME’ പരിശീലനം നേടാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. മെഡിക്കൽ ഫിറ്റ്നസ് വേണം.

പഠന വിഷയങ്ങൾ

മെക്കാനിക്കൽ ഏവിയോണിക്സ് സ്ട്രീമുകളിലാണു മുഖ്യ പരിശീലനം. ഏവിയോണിക്സിൽ ഇലക്ട്രിക്കൽ സിസ്റ്റം, ഇൻസ്ട്രുമെൻറ്റ് സിസ്റ്റം, റേഡിയോ നാവിഗേഷൻ തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്നതാണു. സർവ്വീസ്, റിപ്പയർ, മെയിൻറ്റനൻസ്, ഫ്ലൈറ്റ് സേഫ്റ്റി എന്നിവയിൽ ഊന്നൽ നൽകി കൊണ്ടുള്ള പരിശീലനത്തിൽ ആദ്യ വർഷം എയർക്രാഫ്റ്റ് റൂൾസ് ആൻഡ് റെഗുലേഷൻസ് സംബണ്ഡമായ അടിസ്ഥാന വിവരങ്ങളാണു പഠിപ്പിക്കുക. രണ്ടാം വർഷം ജനറൽ എഞ്ചിനിയറിംഗും മെയിൻറ്റനൻസും പഠിപ്പിക്കും. എയറൊ ഡൈനാമിക്സ് അഥവാ ഫ്ലൈറ്റ് തിയറി, മെറ്റലർജി, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന രീതി, എയർക്രാഫ്റ്റ് എഞ്ചിൻറ്റെ പ്രവർത്തനങ്ങൾ തുടങ്ങിയവയും പഠിക്കാം. മൂന്നാം വർഷം ലൈറ്റ് എയർക്രാഫ്റ്റ്, ഹെവി എയർക്രാഫ്റ്റ്, പിസ്റ്റൺ എഞ്ചിൻസ്, ഹെലികോപ്റ്റർ മുതലായവയുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശീലനമാണു. മെക്കാനിക്കൽ/ഏവിയോണിക്സ് മേഘലയിൽ പ്രത്യേക പരിശീലനം പൂർത്തിയാക്കുന്നവർക്ക് ബേസിക് എയർക്രാഫ്റ്റ് മെയിൻറ്റനൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണു. DGCA യുടെ പരീക്ഷകളും പാസാവണം. മൂന്ന് വർഷത്തെ പരിശീലനം പൂർത്തിയാക്കി DGCA യുടെ എയർക്രാഫ്റ്റ് മെയിൻറ്റനൻസ് (AME) ലൈസൻസ് പരീക്ഷ പാസാവണം. AME ലൈസൻസ് നേടുന്നവർക്ക് റെഗുലേറ്ററി ലൈസൻസ് കൂടി നേടി പ്രത്യേക എയർക്രാഫ്റ്റുകളുടെ പരിരക്ഷാ പ്രവർത്തനങ്ങളിലേർപ്പെടാം.

പരിശീലന കേന്ദ്രങ്ങൾ

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻറ്റെ (DGCA) അനുമതിയുള്ള സ്ഥാപനങ്ങളിലാണു പരിശീലനം നേടേണ്ടത്. അനുമതിയുള്ള പരിശീലന സ്ഥാപനങ്ങളുടെ ലിസ്റ്റ്http://dgca.gov.in/ എന്ന വെബ് സൈറ്റിൽ ലഭ്യമാണു.

ജോലി സാധ്യത

3 വർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കി DGCA യുടെ AME ലൈസൻസ് നേടുന്നവർക്ക് എയർക്രാഫ്റ്റ് ടെക്നീഷ്യനായി ജോലിയിൽ പ്രവേശിക്കാം. പിന്നീട് ഏതെങ്കിലും ഒരു പ്രത്യേക വിമാനത്തിൽ (ബോയിംഗ് 737, എയർബസ് 320 തുടങ്ങിയവ) വൈദഗ്ധ്യം നേടി അതു സംബണ്ഡിച്ച പരീക്ഷ പാസായാൽ എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറായും ജോലി നേടാം. പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ഒരു പോലെ ജോലി സാധ്യതയുള്ള ഒന്നാണിത്.

ക്ലിനിക്കൽ റിസേർച്ച്

മരുന്നുകളുടെ അന്താരാഷ്ട്ര ചട്ടം നിലവിൽ വന്നതോടെ സാധ്യതയേറിയ തൊഴിൽ മേഘലയാണു ക്ലിനിക്കൽ റിസേർച്ച്. പുതിയ മരുന്ന് മാർക്കറ്റിൽ വിൽപ്പനയ്ക്ക് അവതരിപ്പിക്കുന്നതിനു മുൻപ് അതിൻറ്റെ ഗുണ ദോഷ ഫലങ്ങളെക്കുറിച്ചുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിരിക്കണമെന്നാണു ചട്ടം. നിലവിൽ 250 കോടി രൂപയുടെ ബിസിനസ്സുള്ള ക്ലിനിക്കൽ റിസേർച്ച് മേഘലയ്ക്ക് 5 വർഷത്തിനകം 5000 കോടി രൂപയുടെ വളർച്ചയുണ്ടാകുമെന്നാണു കണക്കാക്കപ്പെടുന്നത്. അതിനാൽ തന്നെ ഇന്ത്യയിൽ 60000 ക്ലിനിക്കൽ റിസേർച്ച് പ്രൊഫഷണലുകളുടെ ആവശ്യമുണ്ടാകുമെന്നാണു റിപ്പോർട്ടുകൾ പറയുന്നത്.

അലോപ്പതി, ആയുർവേദ, നഴ്സിങ്ങ്, ഫാർമസി എന്നിവയ്ക്ക് പുറമേ ഏതെങ്കിലും ബയോ സയൻസ് ബിരുദമുള്ളവർക്കും ക്ലിനിക്കൽ റിസേർച്ച് പഠനത്തിനു ചേരാം.

ഒരു സ്വകാര്യ പഠന ഗവേഷണ സ്ഥാപനമായ മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലിനിക്കൽ റിസേർച്ച് ഇൻഡ്യയിൽ ക്ലിനിക്കൽ റിസേർച്ചിൽ എം എസ് സി യും നിരവധി പി ജി ഡിപ്ലോമ പ്രോഗ്രാമുകളും നടത്തുന്നു. വിശദ വിവരങ്ങൾക്ക്http://www.icriindia.com/

നോയിഡയിലെ ബയോഇൻഫോർമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും വ്യത്യസ്യതമായ കോഴ്സുകൾ നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://www.bii.in/

കൊച്ചി ഇടപ്പള്ളിയിലെ അമൃത സ്കൂൾ ഓഫ് മെഡിസിനിൽ ഒരു വർഷത്തെ പി ജി ഡിപ്ലോമ കോഴ്സുണ്ട്. കൂടുതൽ വിവരങ്ങൾക്ക്http://www.aimshospital.org/\

ക്ലിനിക്കൽ വിജിലൻസ് ഓഫീസർ, ഡാറ്റ ബേസ് ഡിസൈനർ, മാനേജർ, പ്രോഗ്രാമർ, ക്ലിനിക്കൽ ഡാറ്റാ മോണിറ്റർ, ക്വാളിറ്റി കൺട്രോൾ എക്സിക്കുട്ടീവ് തുടങ്ങിയ നിരവധി തസ്തികകളിൽ ഇവർക്ക് ജോലി ചെയ്യാവുന്നതാണു.

ഫുഡ് സയൻസ്

ഏകദേശം 14000 കോടിയുടെ വാർഷിക വിറ്റു വരവാണു ഇന്ത്യൻ ഭക്ഷ്യമേഘലയിൽ ഇപ്പോഴുള്ളത്. അത് കൊണ്ട് തന്നെ ഈ രംഗത്തെ തൊഴിൽ സാധ്യതകൾ ഏറെയാണു. ഇന്ന് പാക്കറ്റിൽ എല്ലാ വിധമായ ഭക്ഷ്യ വസ്തുക്കളും ലഭിക്കുമെന്നുള്ളതിനാൽ തന്നെ ഈ രംഗത്തെ സാധ്യതകൾ ചിന്തിക്കാവുന്നതേയുള്ളു.

ഫുഡ് പ്രോസസിംഗ്, സ്പെഷ്യാലിറ്റി പ്രോസസിംഗ്, പാക്കേജിങ്ങ്, ഫ്രോസൺ ഫുഡ്, റഫ്രിജെറേഷൻ, തെർമോ പ്രോസസിംഗ് എന്നിവ ഫുഡ് റ്റെക്നോളജിയിൽ ഉൾപ്പെടുന്നു. പഴം, പച്ചക്കറി, മാംസം, പാൽ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, ലഹരി പാനീയങ്ങൾ, മൽസ്യം, ധാന്യം, മധുര പലഹാരം, ചോക്കലേറ്റ്സ്, കൊക്കോ ഉൽപ്പന്നങ്ങൾ, സോയാ ഉൽപ്പന്നങ്ങൾ, മിനറൽ വാട്ടർ, ഉയർന്ന പ്രോട്ടീനുള്ള ഭക്ഷ്യ പദാർഥങ്ങൾ തുടങ്ങിയവയെല്ലാം സംസ്കരണ പട്ടികയിൽ പെടുന്നു. ശാസ്ത്രീയമായി ചിന്തിക്കുന്ന മനസും ആരോഗ്യത്തിലും പോഷകാഹാരത്തിലുമുള്ള താല്പര്യവും ഒത്തു ചേർന്നവർക്ക് ഈ രംഗത്ത് ജോലി നേടാം. നിരീക്ഷണ പാടവം, ഉത്തരവാദിത്വബോധം, നന്നായി ആശയ വിനിമയം നടത്തുവാനുള്ള കഴിവ്, ടീമിനോട് ഒത്ത് ചേർന്ന് പോകുവാനുള്ള സന്നദ്ധത തുടങ്ങിയവ അവശ്യം ആവശ്യമായ ഗുണങ്ങളാണു.

കോഴ്സുകൾ

സയൻസ് വിഷയങ്ങളിൽ +2 പാസാകുന്നവർക്ക് ബി എസ് സി ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ, ബി എസ് സി ഹോം സയൻസ്, ബി ടെക് ഫുഡ് ടെക്നോളജി തുടങ്ങിയ കോഴ്സുകൾക്ക് ചേരാം. +2 സയൻസ് കഴിഞ്ഞവർക്ക് ഫുഡ് സയൻസിലെ വിവിധ വിഷയങ്ങളിലെ ഡിപ്ലോമാ പ്രോഗ്രാമുകൾക്കും ചേരാവുന്നതാണു. കെമിസ്ട്രി, ബയോളജി അനുബന്ധ വിഷയങ്ങളിലെ ഡിഗ്രി കഴിഞ്ഞവർക്ക് ഫുഡ് സയൻസ്, ഫുഡ് ടെക്നോളജി, ഹോം സയൻസ്, ഫുഡ് ആൻഡ് ഫെർമെൻറ്റേഷൻ ടെക്നോളജി, ഫുഡ് ആൻഡ് ന്യൂട്രീഷൻ, ഫുഡ് പ്രോസസിങ്ങ് ആൻഡ് പ്രിസർവേഷൻ തുടങ്ങിയവയിൽ എം എസ് സിക്ക് ചേരാവുന്നതാണു. ബി ടെക് ഫുഡ് ടെക്നോളജി കഴിഞ്ഞവർക്ക് ഫുഡ് ആൻഡ് ഫെർമെൻറ്റേഷൻ ടെക്നോളജി, ഫുഡ് ആൻഡ് ന്യൂട്രീഷൻ, ഫുഡ് പ്രോസസിങ്ങ് ആൻഡ് പ്രിസർവേഷൻ, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെൻറ്റ്, ഫുഡ് പ്ലാൻറ്റ് ഓപ്പറേഷൻസ് ആൻഡ് മാനേജ്മെൻറ്റ് തുടങ്ങിയവയിൽ എം ടെകിനു രാം. ഗവേഷണത്തിനും സൗകര്യമുണ്ട്.

ഇന്ത്യയിലെ വിവിധ യൂണിവേഴിസിറ്റികളിൽ ഇപ്പോൾ ഫുഡ് അനുബന്ധ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്. മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണു ഈ രംഗത്തെ ഏറ്റവും പ്രശസ്തമായ സ്ഥാപനം. വിശദ വിവരങ്ങൾക്ക് http://www.cftri.com/. ഹരിയാനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എൻറ്റർപ്രേണർഷിപ് ആൻഡ് മാനേജ്മെൻറ്റ് ഈ രംഗത്തെ മുൻ നിര സ്ഥാപനങ്ങളിലൊന്നാണു. വിലാസം http://www.niftem.ac.in/. തഞ്ചാവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ് പ്രോസസിങ്ങ് ടെക്നോളജി എടുത്തു പറയേണ്ട മറ്റൊരു സ്ഥാപനമാണു. കൂടുതൽ വിവരങ്ങൾക്ക് http://www.iicpt.edu.in/.

ജോലി സാധ്യത

ഫുഡ് പ്രോസസിങ്ങ് കമ്പനികൾ, ഫുഡ് റിസേർച്ച് ലബോറട്ടറികൾ, ഭക്ഷ്യ മൊത്തക്കച്ചവടക്കാർ, ചെറു കിട വിതരണക്കാർ, ഹോട്ടലുകൾ, കേറ്ററിങ്ങ് സ്ഥാപനങ്ങൾ, വിമാന കമ്പനികൾ, ബിവറേജസ് കമ്പനികൾ, ഭക്ഷ്യ സംസ്കരണ സാമഗ്രികൾ ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയിലെല്ലാം തൊഴിൽ സാധ്യതകളുണ്ട്. ബേക്കർ, ബ്രീവർ, ബ്രേവറി വർക്കേഴ്സ്, ചീസ് മേക്കർ, മൈക്രോ ബയോളജിസ്റ്റ്, ഫുഡ് പായ്ക്കിങ്ങ് സ്പെഷ്യലിസ്റ്റ്, പ്രോസസിങ്ങ് എഞ്ചിനിയർ, ഫുഡ് എഞ്ചിനിയർ, ഫുഡ് ടെക്നോളജിസ്റ്റ്, ക്വാളിറ്റി കൺട്രോളർ, ഫുഡ് ടെക്നോളജിസ്റ്റ്, മീറ്റ് ഗ്രേഡർ, മീറ്റ് ഇൻസ്പെക്ടർ, ഫ്ലേവർ ടെക്നോളജിസ്റ്റ്, കൺട്രോൾ മാനേജർ, ഫുഡ് സയൻറ്റിസ്റ്റ് ഫുഡ് ആൻഡ് ഡ്രഗ്സ് ഇൻസ്പെക്ടർ, പ്രോഡക്ട് അനലിസ്റ്റ്, പ്രൊഡക്ഷൻ സൂപ്പർവൈസർ, പ്രൊഡക്ഷൻ മാനേജർ, പ്രൊഡക്ഷൻ പ്ലാനർ തുടങ്ങിയവ ഈ രംഗത്തെ ചില ജോലികൾ മാത്രമാണു.

വിക്ടിമോളജി

കുറ്റകൃത്യങ്ങളിൽ ഇരയാവുന്നവർക്ക് അല്ലെങ്കിൽ ബലിയാടാകുന്നവർക്ക് അല്ലെങ്കിൽ ഇരയാകുന്നവർക്ക് നിയമ പരിരക്ഷയും സഹായവും നൽകുന്നത് സംബന്ധിച്ചുള്ള പുതിയ പാഠ്യപദ്ധതിയാണു വിക്ടിമോളജി. കുറ്റകൃത്യങ്ങളിൽ മാത്രമല്ല ദുരന്തങ്ങളിൽ, പ്രതിസന്ധികളിൽ ഇരയാകുന്നവർക്ക് നീതിയും സഹായവും അവബോധവും ലഭ്യമാക്കുകയാണു വിക്ടിമോളജിസ്റ്റിൻറ്റെ കൃത്യനിർവഹണം.

പാഠ്യപദ്ധതിയിൽ റെസ്റ്റൊഗേറ്റീവ് ജസ്റ്റിസ്, പോലീസ് ഇൻറ്ററോഗേഷൻ, ജൻഡർ വിക്ടിമൈസേഷൻ, വിക്ടിംസ് ഹ്യൂമ ൻ റൈറ്റ്സ്, വിക്ടിം ആൻഡ് മീഡിയ, ചൈൽഡ് വിക്ടിമൈസേഷൻ, വിക്ടിംസ് സയൻറ്റിഫിക് ഇൻവെസ്റ്റിഗേഷൻ തുടങ്ങിയ വിഷയങ്ങളാണു പഠിപ്പിക്കുക.

2 വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ വിക്ടിമോളജി ആൻഡ് വിക്ടിം അസ്സിസ്റ്റൻസ് കോഴ്സിനു ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. തമിഴ് നാട്ടിലെ മനോന്മണിയം സുന്ദരനാർ യൂണിവേഴ്സിറ്റിയാണു ഈ കോഴ്സ് നടത്തുന്നത്. വിശദ വിവരങ്ങൾക്ക് http://www.msuniv.ac.in/

സെക്രട്ടേറിയൽ പ്രാക്ടീസ്

പ്രൈവറ്റ് സെക്രട്ടറിയായോ, ഓഫീസ് അസിസ്റ്റൻറ്റ് ആയോ ജോലി ചെയ്യുന്നതിനുള്ള പാടവം ആർജിക്കുകയാണു സെക്രട്ടേറിയൽ പ്രാക്ടീസ് പഠനത്തിലൂടെ. ഷോർട്ട് ഹാൻഡ്, ടൈപ്പ് റൈറ്റിങ്ങ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ഇതിൻറ്റെ ഭാഗമാണു.

സർക്കാർ സർവീസിൽ സ്റ്റെനോഗ്രാഫർ, ടൈപ്പിസ്റ്റ് തസ്തികയിലും, സെക്രട്ടറേറ്റിൽ റിപ്പോർട്ടർ, പോളിടെക്നിക് കോളേജുകളിൽ ഇൻസ്ട്രക്ടർ തസ്തികകളിലും ജോലി നേടാൻ സെക്രട്ടേറിയൽ പ്രാക്ടീസ് പഠനം. സ്വകാര്യ മേഘലയിലും നിരവധി അവസരങ്ങളുണ്ട്.

സംസ്ഥാന സർക്കാരിൻറ്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണു സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സ് നടത്തുന്നത്.

സംസ്ഥാനത്തെ 17 ഗവൺമെൻറ്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലാണു കോഴ്സ് നടത്തുന്നത്. 60 സീറ്റ് വീതമുണ്ട്. രണ്ട് വർഷമാണു കാലാവധി.

യോഗ്യത: എസ് എസ് എൽ സി/ടി എച്ച് എസ് എൽ സി. +2 പാസാവർക്കു 10 മാർക്ക് ഗ്രേസ് മാർക്കുണ്ട്.

എ എം ഐ ഇ

എഞ്ചിനിയറിങ്ങ് കോളേജിൽ പോകാതെയും എഞ്ചിനിയറാകണമോ, വഴിയുണ്ട്. അതാണു എ എം ഐ ഇ. അസ്സോസിയേറ്റ് മെമ്പർ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സ് എന്നതാണു പൂർണ്ണ രൂപം. കൊൽക്കത്ത ആസ്ഥാനമായ എഞ്ചിനിയേഴ്സ് ഇന്ത്യ എന്ന പ്രൊഫഷണൽ സ്റ്റാറ്റ്യൂട്ടറി ബോഡിയാണു പരീക്ഷ നടത്തി എ എം ഐ ഇ സമ്മാനിക്കുന്നത്. ചാർട്ടേഡ് എഞ്ചിനിയർ എന്ന പദവിയാണു ഇതിലൂടെ ലഭിക്കുന്നതു. ബി ഇ/ബി ടെകിനു തുല്യമായി യു പി എസ് സി വരെ അംഗീകരിക്കുന്ന ഇതിനു പക്ഷേ ടീച്ചിങ്ങ് തസ്തികൾക്ക് മാത്ര അപേക്ഷിക്കാനാവില്ല. എന്നാൽ മറ്റെല്ലാം പരീക്ഷകൾക്കും തുടർ പഠനത്തിനും ഇതു മതിയാവുന്നതാണു. സ്വന്തമായി പഠിച്ച് പരീക്ഷ എഴുതുവാൻ കഴിയും.

ടെക്നീഷ്യൻ മെമ്പർഷിപ്പ്, സീനിയർ ടെക്നീഷ്യൻ മെമ്പർഷിപ്പ് എന്നിങ്ങനെ രണ്ട് തരം പ്രോഗ്രാമുകളാണുള്ളത്.

ടെക്നീഷ്യൻ മെമ്പർഷിപ്പ്:

ചുരുങ്ങിയതു 45 ശതമാനം മാർക്കോടെ +2 പാസാവണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് 45 ശതമാനം മാർക്ക് വേണം. ഇംഗ്ലീഷ് നിർബന്ധമായും പഠിച്ചിരിക്കണം. പ്രായം 18 വയസ്. വി എച്ച് എസ് സി, നാഷണൽ ഓപ്പൺ സ്കൂളിൻറ്റെ സീനിയർ സെക്കഡറി സർട്ടിഫിക്കറ്റ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച് ബി എസ് സി എന്നിവയും മതിയായ യോഗ്യതകളാണു.

സീനിയർ ടെക്നീഷ്യൻ മെമ്പർഷിപ്പ്:

കുറഞ്ഞത് 18 വയസും എഞ്ചിനിയറിങ്ങ് ഡിപ്ലോമയുമാണു ഇതിൻറ്റെ യോഗ്യത. അല്ലെങ്കിൽ എ എം ഐ ഇ ടെക്നീഷ്യൻ മെമ്പർഷിപ്പ് ഉണ്ടാവണം.

സെക്ഷൻ എ, സെക്ഷൻ ബി, പ്രോജക്ട്, ലാബ് ഇന്നിങ്ങനെയാണു പ്രോഗ്രാം ചാർട്ട് ചെയ്തിരിക്കുന്നതു. വർഷത്തിൽ 2 തവണ പരീക്ഷ നടത്തുന്നുണ്ട്. ജൂണിൽ സമ്മർ പരീക്ഷയും ഡിസംബറിൽ വിൻറ്റർ പരീക്ഷയും. തിരുവനന്തപുരവും കൊച്ചിയും കേന്ദ്രങ്ങളാണു. സെക്ഷൻ എ പരീക്ഷ ഡിപ്ലോമ സ്ട്രീം, നോൺ ഡിപ്ലോമ സ്ട്രീം എന്നിങ്ങനെ വെവ്വേറെയാണു നടത്തുക. ടെക്നീഷ്യൻ മെമ്പർഷിപ്പിനുള്ളതാണു നോൺ ഡിപ്ലോമ സ്ട്രീം. ഓരോ വിഷയത്തിനും 100 മാർക്ക് വീതമുള്ള പരീക്ഷയാണു. പരീക്ഷയുടെ ദൈർഘ്യം 3 മണിക്കൂർ. ഒരു ടേമിൽ 4 വിഷയങ്ങളേ എഴുതുവാൻ കഴിയു.

സെക്ഷൻ ബി പരീക്ഷ അതത് ഓപ്ഷണൽ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണു.

തെരെഞ്ഞെടുക്കാവുന്ന എഞ്ചീയറിങ്ങ് ബ്രാഞ്ചുകൾ.

കെമിക്കൽ, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മെറ്റീരിയൽസ് ആൻഡ് മെറ്റലർജിക്കൽ, മൈനിങ്ങ്, പ്രൊഡക്ഷൻ, ടെക്സ്റ്റൈൽ,.

സെക്ഷൻ ബി യിൽ ഓരോ ബ്രാഞ്ചിലും 9 വിഷയങ്ങളുണ്ടാവും. ഇതിൽ ആറെണ്ണം നിർബന്ധ വിഷയങ്ങളും 3 എണ്ണം ഓപ്ഷണലുമാണു. ഓരോ വിഷയത്തിനും 100 മാർക്ക് വീതമുള്ള പരീക്ഷയാണു. പരീക്ഷയുടെ ദൈർഘ്യം 3 മണിക്കൂർ. ഒരു ടേമിൽ 4 വിഷയങ്ങളേ എഴുതുവാൻ കഴിയു. വിജയത്തിനു കുറഞ്ഞത് സി ഗ്രേഡ് (50 ശതമാനം മാർക്ക്) വേണം. സെക്ഷൻ ബി പരീക്ഷയിൽ 5 വിഷയങ്ങൾക്കെങ്കിലും സി ഗ്രേഡ് കിട്ടിയാൽ എക്സ്പിരിമെൻറ്റിനു അനുമതി ലഭിക്കും. ഇതിലും 100 മാർക്കാണു. ബി ഗ്രേഡ് (60 – 65) വേണം. പ്രോജക്ട് വർക്ക് കോഴ്സിൻറ്റെ ഭാഗമാണു. ഇതു കൂടി പൂർത്തിയായാൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സിൻറ്റെ കോർപ്പറേറ്റ് മെമ്പറാകും. വിശദ വിവരങ്ങൾക്ക് http://www.ieindia.org/

ഫിനാൻഷ്യൽ അനലിസ്റ്റ്

ഫിനാൻഷ്യൽ മാർക്കറ്റുകൾ, പോർട്ട് ഫോളിയോ മാനേജ്മെൻറ്റ് മ്യൂച്ചൽ ഫണ്ടുകൾ തുടങ്ങിയ വൈവിധ്യമാർന്ന ആധുനിക സാമ്പത്തിക രംഗങ്ങളിൽ അവഗാഹം നേടിയവരാണു ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റുകൾ.

കോർപ്പറേറ്റ് ഫിനാൻസ്, ഫിനാൻഷ്യൽ സർവീസസ്, ഇൻവെസ്റ്റ്മെൻറ്റ് മാനേജ്മെൻറ്റ്, ഫിനാൻഷ്യ്ൽ ബാങ്കിങ്ങ് തുടങ്ങിയവയിൽ നൈപുണ്യം നേടിയവരാവണം. ഇക്വറ്റികൾ, സ്ഥിര വരുമാന സെക്യൂരിറ്റികൾ, ഡെറിവേറ്റീവ്സ്, തുടങ്ങിയ ഫിനാൻഷ്യൽ ഇൻസ്ട്രുമെൻറ്റുകൾ മൂല്യ നിർണ്ണയം ചെയ്യുന്നതും അവയുടെ നഷ്ടസ ധ്യതയും വരുമാന സാധ്യതയും വിശകലനം ചെയ്യുന്നതും ഇവരാണു. ഓഹരി വിപണി അടക്കമുള്ള ധനകാര്യ വിപണികളെപ്പറ്റിയും മ്യൂച്വൽ ഫണ്ട്, പെൻഷൻ ഫണ്ട്, ഇൻവെസ്റ്റ്മെൻറ്റ് ഫണ്ടുകൾ തുടങ്ങിയവയെപ്പറ്റിയുള്ള സമഗ്രമായ പഠനം ഇവരുടെ ഉത്തരവാദിത്വമാണു.

യോഗ്യതയും പഠന സൗകര്യവും

രണ്ട് വർഷം ദൈർഘ്യമുള്ള പി ജി ഡി എഫ് എ പ്രോഗ്രാം പാസാകുന്നവർക്കാണു ഫിനാൻഷ്യൽ അനലിസ്റ്റ് ആകുവാൻ കഴിയുക. ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റ് ഓഫ് ഇന്ത്യയാണു (ഇക്ഫായ്) ഈ കോഴ്സ് നടത്തുന്നത്. മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, കൊമേഴ്സ് വിഷയങ്ങളിലെ ബിരുദമാണു അടിസ്ഥാന യോഗ്യത. സി എ/സി ഡബ്ലു എ/എം എ ഇക്കണോമിക്സ്/എം എസ് സി സ്റ്റാറ്റിസ്റ്റിക്സ്/എം എസ് (ഫിനാൻസ്)/എം എസ് (അക്കൗണ്ടിങ്ങ്) തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് ചില പേപ്പറുകളിൽ ഇളവ് ലഭിക്കും.

വർഷത്തിൽ നാലു തവണയാണു പരീക്ഷ. യഥാക്രമം ഓഗസ്റ്റ്, നവംമ്പർ, ഫെബ്രുവരി, മേയ് മാസങ്ങൾക്കുള്ളിൽ പ്രവേശനം നേടുന്നവർക്ക് തൊട്ടടുത്ത ജനുവരി, ഏപ്രിൽ, ജൂലായ്, ഒക്ടോബർ മാസങ്ങളിൽ പരീക്ഷയെഴുതാം. നാലു വർഷമാണു കാലാവുധി. കാലാവുധി നീട്ടിക്കിട്ടണമെന്നുള്ളവർക്ക് യൂണിവേഴ്സിറ്റിയെ സമീപിക്കാവുന്നതാണു.

വിദ്യാർഥികൾക്ക് സി ഡി ഉൾപ്പെടെയുള്ള സ്റ്റഡി മെറ്റീരിയൽസ് യൂണിവേഴ്സിറ്റി അയച്ച് കൊടുക്കുന്നു. യൂണിവേഴ്സിറ്റി ട്രെയിനിംഗ് ക്ലാസുകളും, ഇൻറ്റേൺഷിപ് പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ അനലിസ്റ്റ് എന്ന സർട്ടിഫിക്കറ്റ് ലഭിക്കും. കേരളത്തിൽ, കോട്ടയം, കോച്ചി, കോഴിക്കോട്, കൊല്ലം, തിരുവവനന്തപുരം എന്നിവടങ്ങളിൽ യൂണിവേഴ്സിറ്റിയുടെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. രജിസ്ട്രേഷനു 5 മാസങ്ങൾക്ക് ശേഷം ആദ്യത്തെ രണ്ട് പേപ്പറുകൾ എഴുതാം. കമ്പ്യൂട്ടർ ബേസഡ് ടെസ്റ്റ് ആയിരിക്കും.

ജോലി സാധ്യത

ബാങ്കിങ്ങ്, ഇൻഷുറൻസ്, കോർപ്പറേറ്റ് മേഘല, ഫിനാൻസ്, ലീസിംഗ് എന്നിവയുമായി ബന്ധപ്പെട്ട കമ്പനികൾ തുടങ്ങിയവയിലൊക്കെ വിപുലമായ അവസരങ്ങളുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഐ ഡി ബി ഐ, ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ഐ എഫ് സി ഐ), ഇന്ത്യൻ റെയിൽവേ തുടങ്ങിയ സ്ഥാപനങ്ങൾ സി എഫ് എ ക്കാരെ നിയമിക്കാറുണ്ട് സ്വന്തമായി കൺസൾട്ടൻറ്റായി പ്രവർത്തിക്കുകയോ, ഒരു കൺസൾട്ടൻറ്റ് ഫേമിൽ അംഗമായി ജോലി ചെയ്യുകയുമാകാം.

വിശദ വിവരങ്ങൾക്ക് http://www.icfaiuniversity.in/dlp_pgdfa.html

കോപ്പി റൈറ്റിങ്ങ്

വ്യത്യസ്തമായ ഉൽപ്പന്നങ്ങളെ അവയുടെ സവിശേഷതകൾ ഒട്ടും ചോർന്ന് പോകാതെ ലളിതമായും ക്രിയാത്മകമായും ഉപഭോക്താക്കളിലേക്കെത്തിച്ചേരത്തക്ക രീതിയിൽ എഴുത്തിലൂടെ അവതരിപ്പിക്കുവാൻ നിങ്ങൾക്ക് കഴിയുമോ?. എങ്കിൽ ക്രിയേറ്റിവിറ്റിയുടെ ഈ ലോകം നിങ്ങളുടേതാക്കാം.

വിപണിയിലെത്തുന്ന സാധനങ്ങളേയും സേവനങ്ങളേയും പുതുമയോടെയും ആകർഷകമായും അവതരിപ്പിക്കുകയാണു കോപ്പി റൈറ്ററുടെ ഉത്തരവാദിത്വം. മാധ്യമ രംഗം സാങ്കേതിക മാറ്റങ്ങൾക്ക് അനുദിനം വിധേയമാകുമ്പോൾ പത്രം, ടെലിവിഷ ൻ, റേഡിയോ, വെബ് മറ്റ് ആധുനിക വാർത്താ വിനിമയ സംവിധാനങ്ങൾ എന്നിവയ്ക്കനുയോജ്യമായ എഴുത്തിൻറ്റെ ശൈലിയാണുണ്ടാകേണ്ടതു. ഉപഭോക്താക്കളെ പിടിച്ചു നിർത്തുന്ന തല വാചകങ്ങൾ, ശ്രദ്ധിക്കുവാൻ പ്രേരിപ്പിക്കുന്ന ഉള്ളടക്കം, മനസിൽ തട്ടുന്ന അടിക്കുറിപ്പുകൾ എന്നിവ തയ്യാറാക്കാൻ നിങ്ങൾക്ക് കഴിയുമോ? ഈ കരിയറിൽ നിങ്ങൾക്ക് വിജയിക്കുവാൻ കഴിയും.

പ്രസിദ്ധീകരണത്തിനു പോകുന്ന പരസ്യത്തിൻറ്റെ അവസാന പ്രൂഫ് വായനയും കോപ്പി റൈറ്ററുടെ ചുമതലയാണു.

യോഗ്യതകളും സ്ഥാപനങ്ങളും

കോപ്പിറൈറ്റർ ആകുന്നതിനു സാങ്കേതിക യോഗ്യത മാനദണ്ഡമായി കരുതാൻ കഴിയില്ല. പക്ഷേ ഇതിനു പരിശീലനം നൽകുന്ന ചില സ്ഥാപനങ്ങളുണ്ട്. എല്ലാ യോഗ്യതകൾക്കുമപ്പുറം കോപ്പി റൈറ്റർ ആശയ സമ്പന്നനായ വ്യക്തിയായിരിക്കണം. ക്രിത്യമായും ക്രിയാത്മകമായും ജോലി തീർക്കണമെങ്കിൽ തീവ്രമായ ആശയങ്ങൾ ആവശ്യമാണു.

ഇന്ത്യയിലെ ചില സ്ഥാപനങ്ങൾ കോപ്പി റൈറ്റിങ്ങുമായി ബന്ധപ്പെട്ട കമ്മ്യൂണിക്കേഷൻ കോഴ്സുകൾ നടത്തുന്നുണ്ട്. ഇത്തരം ചില സ്ഥാപനങ്ങൾ IIMC ഡൽഹി (http://www.iimc.nic.in/), മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ അഹമ്മദാബാദ് (http://www.mica.ac.in/mode/home) നാർസി മോൻജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് മുംബൈ (http://nmims.edu/), ഡൽഹിയിലെ Sri Aurobindo Centre for Arts and Communication (SACAC) (http://www.sac.ac.in/) . ഇന്ധിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴിസിറ്റി (http://www.ignou.ac.in/) ഇംഗ്ലീഷിലും ഹിന്ദിയിലും കോപ്പിറൈറ്റിങ്ങിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്. കേരളത്തിൽ പ്രസ് അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലും കമ്മ്യൂണിക്കേഷൻ കോഴ്സുകളുണ്ട്.

സഹകരണ പഠനം

സഹകരണ വകുപ്പിലും സഹകരണ സംഘങ്ങളിലും ജോലി ലഭിക്കാൻ സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ഡിപ്ലോമകൾ അവശ്യ യോഗ്യതയാണു.

ജൂനിയർ ഡിപ്ലോമ ഇൻ കോ – ഓപ്പറേഷൻ (ജെ ഡി സി), ഹയർ ഡിപ്ലോമ ഇൻ കോ – ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ്റ് (എച്ച് ഡി സി ആൻഡ് ബി എം) എന്നിവയാണു കോഴ്സുകൾ.

എച്ച് ഡി സി ആൻഡ് ബി എം:

ബിരുദമാണു ഇതിൻറ്റെ യോഗ്യത. പി ജിക്കു 10 മാർക്ക് ഗ്രേസ് മാർക്കുണ്ട്. പ്രായ പരിധി 35 വയസ്. എസ് സി/എസ് ടി ക്ക് 38 ഉം സഹകരണ സംഘം ജീവനക്കാർക്ക് 50 വയസ്സും ആണു പ്രായ പരിധി. സഹകരണ അനുബന്ധ വകുപ്പിലെ ജീവനക്കാർക്ക് 10 ശതമാനം സീറ്റ് സംവരണവുമുണ്ട്. റഗുലർ ബാച്ചിനു 12 മാസവും ഈവനിങ്ങ് ബാച്ചിനു 18 മാസവുമാണു കാലാവുധി. പ്രായോഗിക പരിശീലനവുമുണ്ട്. 13 സഹകരണ കോളേജുകളിലാണു കോഴ്സ് നടത്തുന്നത്.

ജൂനിയർ ഡിപ്ലോമ ഇൻ കോ – ഓപ്പറേഷൻ:

എസ് എസ് എൽ സി ആണു ഇതിൻറ്റെ യോഗ്യത. (ഗ്രേഡ് സമ്പ്രദായത്തിൽ ഡി പ്ലസിൽ കുറയരുതു) പ്ലസ്ടുക്കാർക്ക് 10 ഉം, ബിരുദദാരികൾക്ക് 20 ഉം മാർക്ക് ഗ്രേസ് മാർക്കുണ്ട്. പ്രായം 16 – 35. എസ് സി/എസ് ടി ക്ക് 38 ഉം സഹകരണ സംഘം ജീവനക്കാർക്ക് 50 വയസ്സും ആണു പ്രായ പരിധി. എസ് സി/എസ് ടിക്കായി കൊട്ടാരക്കര, ചേർത്തല, കണ്ണൂർ, വയനാട് കേന്ദ്രങ്ങളിൽ 320 സീറ്റ് പ്രത്യേകം നീക്കി വച്ചിട്ടുണ്ട്. 50 ശതമാനം സീറ്റുകൾ സഹകരണ ജീവനക്കാർക്കാണു. കാലാവുധി 10 മാസം. ജൂണിൽ കോഴ്സ് തുടങ്ങും.

സഹകരണ ബിരുദം:

തൃശൂരിലെ കേരളാ കാർഷിക സർവ്വകലാശാല കാമ്പസിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് കോ – ഓപ്പറേഷൻ ബി എസ് സി കോ – ഓപ്പറേഷൻ ആൻഡ് ബാങ്കിങ്ങ് കോഴ്സ് നടത്തുന്നുണ്ട്. 50 ശതമാനം മാർക്കോടെയുള്ള +2 യോഗ്യതയായ ഈ കോഴ്സിനു 4 വർഷമാണു കാലാവുധി.

നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങ്

സഹകരണ പരിശീലന രംഗത്തുള്ള ദേശീയ സ്ഥാപനമാണു നാഷണൽ കൗൺസിൽ ഫോർ കോപ്പറേറ്റീവ് ട്രെയിനിങ്ങ്. 5 റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടുകളും 14 കോ ഓപ്പറേറ്റീവ് മാനേജ്മെൻറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും പൂനയിലെ വൈകുണ്ഠത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ്റും.മുഖേനയാണു പരിശീലനം. കേരളത്തിൽ തിരുവനന്തപുരത്തും കണ്ണൂരിലും ഓരോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ്റ് പ്രവർത്തിക്കുന്നുണ്ട്.

കോഴ്സുകൾ

 1. ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് ബിസിനസ് മാനേജ്മെൻറ്റ് (DCBM) കാലാവധി – 36 മാസം. പൂനയിൽ മാത്രം. യോഗ്യത: ബിരുദം
 2. പി ജി ഡിപ്ലോമ ഇൻ ബിസിനസ് മാനേജ്മെൻറ്റ് (PGDIM):< കാലാവധി – 2 വർഷം. പൂനയിൽ മാത്രം. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം
 3. മാസ്റ്റർ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ (MBA): ബാംഗ്ലൂർ, ഭൂവനേശ്വർ, ഭോപ്പാൽ, ഡെറാഡൂൺ, ലഖ്നൗ, മധുര, തിരുവനന്തപുരം, കണ്ണൂർ എന്നീ കേന്ദ്രങ്ങളിൽ. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം
 4. മാസ്റ്റർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (MCA) – ബാഗ്ലൂർ കേന്ദ്രത്തിൽ
 5. ഹയർ ഡിപ്ലോമ ഇൻ കോ – ഓപ്പറേറ്റീവ് മാനേജ്മെൻറ്റ് (HDCM) - യോഗ്യത: ബിരുദം. എല്ലാ കേന്ദ്രങ്ങളിലും നടത്തുന്നു. കാലാവധി. 26 – 36 ആഴ്ച. കേരളത്തിലെ എച്ച് ഡി സി ക്ക് തത്തുല്യമാണു ഈ കോഴ്സ്.

കടപ്പാട് : ഉന്നതവിദ്യാഭ്യാസം

3.25
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top