অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

റീ-ബിൾഡ് കേരള ആപ്ലിക്കേഷൻ

റീ-ബിൾഡ് കേരള

2018 ഓഗസ്റ്റ് മാസം കേരളത്തെ നടുക്കിയ പ്രളയവും പേമാരിയും കാരണം വീട് നഷ്ടപ്പെടുകയും വീടുകൾ താമസ യോഗ്യമല്ലാതെക്കുകയും ചെയ്ത സാഹാചര്യത്തിൽ ആ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനു വേണ്ടിയുള്ള മൊബൈൽ ആപ്ലിക്കേഷനാണ് റീ-ബിൾഡ് കേരള.ഇതുവഴി ഓരോ യൂസുറും അവർക്ക് അനുവദിച്ച സ്ഥലങ്ങളിലെ വിവരങ്ങളാണ് രേഖപെടുത്തേണ്ടത്. ഓൺ ലൈനായി വിവരങ്ങൾ അയക്കുന്നതോടൊപ്പം ഓഫ് ലൈനായും ഡേറ്റാ സേവ് ചെയ്യുന്നതിനുള്ള സംവിധാനവും ഉണ്ട്.വീടുകളുടെ ഇപ്പോഴത്തെ അവസ്ഥയുടെ ചിത്രങ്ങൾ എടുക്കുന്നതിനും അതാത് വീടുകളുടെ വിവരങ്ങളോടൊപ്പം അയക്കുന്നതിനുള്ള സംവിധാനവും ഈ ആപ്ലികേഷനുണ്ട്.

മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന വിധം

*ഗുഗിൾ പ്ലേ സ്റ്റോറിൽ നിന്നും Rebuild Kerala എന്ന ആപ്പ് ഇൻസ്റ്റോൾ ചെയ്യുക.
*ഇൻസ്റ്റോൾ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
* അതിനു ശേഷം തെളിഞ്ഞു വരുന്ന സ്ക്രീനിൽ യൂസർ നെയിം എന്നതിൽ റെസ്ക്യൂ.ഇൻ ൽ  നിന്ന് ലഭിച്ച യൂസർ നെയിമും പാസ് വേഡും നൽകി ലോഗിൻ ബട്ടൺ ക്ലിക്ക് ചെയ്യുക.
* ഇവിടെ PENDING എന്നുള്ളതിൽ ഓഫ് ലൈനായി സേവ് ചെയ്യ്ത വിവരങ്ങളാണ് ഉള്ളത്.SUB MlTTED എന്നതിൽ ഓൺലൈനായി അയച്ച വിവരങ്ങളാണ്.
* ഇതിൽ യൂസർക്ക് അനുവദിച്ച ജില്ലയും ലോക്കൽ ബോഡി ടൈപ്പും ലോക്കൽ ബോഡിയും ഡിഫോൾട്ടായി വരും. ഇതിൽ മാറ്റം വരുത്താൻ കഴിയില്ല.
Chosse a Taluk എന്നതിൽ നിന്നും വീട് സ്ഥിതി ചെയ്തിരിക്കുന്ന സ്ഥലത്തെ താലൂക്ക്. തിരഞ്ഞെടുക്കാവുന്നതാണ്.
* താലൂക്ക് തെരഞ്ഞെടുത്താൽ തൊട്ടു താഴെ Choose  a village എന്ന് വരും അതിൽ നിന്ന് ബന്ധപ്പെട്ട വില്ലേജ് തെരഞ്ഞെടുക്കുക.
* അടുത്തതായി വാർഡ് നമ്പർ രേഖപ്പെടുത്തുക
* വീടിന്റെ Door No രേഖപ്പെടുത്തുക. വീടിന് സബ് നമ്പരുIണ്ടങ്കിൽ അതും രേഖപ്പെടുത്തുക
* അടുത്ത കോളത്തിൽ വീടിന്റെ ഉടമസ്ഥന്റെ പേര് രേഖപ്പെടുത്തുക.
* അടുത്ത കോളത്തിൽ Gender രേഖപ്പെടുത്തുക.
* അടുത്ത കോളങ്ങളിൽ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം പ്രായപൂർത്തിയായവരുടേയും കുട്ടികളുടേയും എണ്ണം വെവ്വേറെ രേഖപ്പെടുത്തുക.
* Address എന്ന കോളത്തിൽ നാശനഷ്ടം സംഭവിച്ച വീടിന്റെ മേൽവിലാസം രേഖപ്പെടുത്തുക.
* അടുത്ത കോളത്തിൽ Choose a Category എന്നതിൽ നിന്നും പൊതു വിഭാഗം / പട്ടികജാതി/പട്ടികവർഗ്ഗം / മൈനോറിറ്റി എന്നിവയിൽ ഒന്ന് തെരഞ്ഞെടുക്കുക.*Choose a Subegory എന്നതിൽ നിന്നും സബ് കാറ്റഗറി ഉണ്ടെങ്കിൽ തിരഞ്ഞെടുക്കുക.
* അടുത്തത് Choose Damage type തെരഞ്ഞെടുക്കുക
> തിൽ കെട്ടിടം പൂർണ്ണമായും നശിച്ചെങ്കിൽ Complte loss of building തെരഞ്ഞെടുക്കുക
> കെട്ടിടവും സ്ഥലവും പൂർണ്ണമായും നശിച്ചെങ്കിൽ Complte loss of Land and building തെരഞ്ഞെടുക്കുക
> മേൽ പറഞ്ഞ Partial Damage for Buildings ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ Partial  Damage type വരും.അതിൽ ആവശ്വമായവ തെരഞ്ഞെടുക്കുക
*അടുത്തതായി Ration Card number, Adhar Number, Mobile number ഇവ അതാത് കോളങ്ങളിൽ രേഖപ്പെടുത്തുക.
അടുത്തത് ബാങ്ക് അക്കൗണ്ട് ഡീറ്റിയെൽസ്  രേഖപ്പെടുത്തുക.
*അടുത്തത് നാശനഷ്ടം സംഭവിച്ച കെട്ടിടത്തിന്റെ ഇമേജ് എടുക്കുകയാണ് വേണ്ടത്.
*അടുത്തത് ഡോക്യുമെന്റ് എന്തെങ്കിലും ഉണ്ടെങ്കിൽ അതിന്റെ ഫോട്ടോ എടുക്കേണ്ടതാണ്.
*അടുത്തതായി വീട് സ്ഥിതി ചെയ്യുന്ന സ്ഥാനം അവിടെ കാണാവുന്നതാണ്.ഇല്ലെങ്കിൽ അതിനായി റിഫ്രഷിൽ  ടച്ച് ചെയ്താൽ മതി.
*ഈ വിവരങ്ങളെല്ലാം രേഖപ്പെടുത്തിയ ശേഷം Submit ചെയ്യാൻ Do you want to Submit now എന്ന മെസേജ് വരും. അപ്പോൾ തന്നെ സബ്മിറ്റ് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ Save offline ചെയ്യാവുന്നതാണ്. ഇങ്ങനെയാണെങ്കിൽ Pending എന്ന മെനുവിൽ വരുകയും അവിടെ നിന്ന് സബ്മിറ്റ് ചെയ്യാനും കഴിയും.കേരളം പ്രളയത്തോടനുബന്ധിച്ചു അനുഭവിക്കുന്ന ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റൽ വിവരശേഖരണം നടത്താൻ വേണ്ടിമൊബൈൽ പ്ലാറ്റ്ഫോം തയ്യാറായിരികുന്നത് കേരള ജനതക്ക് വളരെയെറെ സഹായ പ്രധമാണ് അതിനായ് ഐടി വകുപ്പ് രൂപപ്പെടുത്തിയത് Rebuild Kerala എന്നമൊബൈൽ ആപ്പാണ്. വിവരശേഖരണം നടത്തുന്നവർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് അപ്ലിക്കേഷൻ തയ്യാറാക്കപ്പെട്ടത്.വിവരശേഖരണ പ്രവത്തനങ്ങൾക്ക് സങ്കേതിക വൈദഗ്ധ്യമുള്ള സനദ്ധ പ്രവത്തകർ http:/www.volunters.rebuild.kerala.gov.in/ എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ തങ്ങൾ പ്രവർത്തിക്കാനാഗ്രഹിക്കുന്ന തദ്ധേം - സ്വയ ഭരണ സ്ഥാപനംഏതെന്നും ഇതിൽ രേഖപ്പെടുത്താവുന്നതാണ് തദ്ധേശ സ്വയംഭരണം സ്ഥാപനങ്ങളാണ് രജിസ്റ്റർ ചെയ്യുന്ന വളണ്ടിയർമാരെ ബന്ധപ്പെട്ട ഇടങ്ങളിൽ വിന്യസിക്കുന്നത്.ഇവർക്കു മാത്രമേ നാശനഷ്ടം സംബന്ധിച്ച വിവരങ്ങൾ ഈ ആപ്പിൽ ശേഖരിക്കാൻ കഴിയും.വീടുകൾ പൂർണ്ണമായും നഷ്ടപ്പെട്ടവർ, വീടും പുരയിടവും നഷ്ടമായവർ, വീട്ഭാഗികമായി കേട് വന്നവർ, എന്നിങ്ങനെയുള്ള വിവരങ്ങൾ രേഖപ്പെടുത്താൻ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.അതോടെപ്പം തന്നെ ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താവുന്ന രീതിയിൽ സ്ഥലത്തിന്റെ ലൊക്കേഷനുംഫോട്ടോയും അപ് ലോഡ് ചെയ്യാവുന്നതാണ്.ഭാഗികമായി തകർന്ന വീടുകളെ 15 ശതമാനം നഷ്ടം നേരിട്ടവർ, 16-30 ശതമാനം, 31-50 ശതമാനം,51-75 ശതമാനം എന്നിങ്ങനെ വേർതിരിക്കുന്നു.75 ശതമനത്തിൽ കൂടുതൽ ലുള്ള നഷ്ടത്തെ പൂർണ്ണ നഷ്ടമായി കണക്കാക്കുന്നു. തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലെയ്സൺ ഓഫീസർക്ക് ആണ് ഈ ആപ്ലിക്കേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
നാം ഓരോരുത്തരുമാണ് ഈ പ്രവർത്തനങ്ങളിൽ സന്നദ്ധമാകെണ്ടത്. കേരളത്തിന്റെ ഇനിയുള്ള ഉണർനായ് നാം മുന്നിട്ടിറങ്ങണം.
-അശ്വതി. പി. എസ്-,
- കെ. ജാഷിദ് -

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate