অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

യൂണികോഡ് ഓപ്പറേഷന്‍ മാനുവല്‍

 

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കമ്പ്യൂട്ടറില്‍ യൂണികോഡ് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും ഓഫീസ് സംബന്ധിച്ച എല്ലാ കത്തിടപാടുകളും മലയാളഭാഷയില്‍ ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

യുണീകോഡ് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും, അതുപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാനുമുള്ള പ്രായോഗിക പാഠങ്ങളാണ് ഈ മാനുവലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്താണ് യൂണികോഡ് , യുണീകോഡ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട വിധം, യുണീകോഡ് കീ ബോര്‍ഡിലെ അക്ഷരവിന്യാസവും കീബോര്‍ഡ് ഉപയോഗിക്കേണ്ട വിധം, തുടങ്ങിയവയെല്ലാം ചിത്രങ്ങളുടെ സഹായത്തോടെ ഈ മാനുവലില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. മലയാളം ടൈപ്പിംഗ് എളുപ്പത്തില്‍ പഠിക്കാനായി പ്രത്യേകം അഭ്യാസങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഇതോടൊപ്പം ലിപ്യന്തരം ചെയ്യാന്‍ കഴിയുന്ന മറ്റു ഭാഷാപരിവര്‍ത്തന സോഫ്റ്റ്വെയറുകളെ കുറിച്ചും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്.

മലയാളവും മറ്റ് പ്രാദേശികഭാഷകളും കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ മാനുവല്‍ വളരെയധികം പ്രയോജനകരമാണ്. നമ്മുടെ ദൈനംദിനകാര്യങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനും മലയാളത്തില്‍ ഇമെയില്‍ സന്ദേശമയക്കുന്നതിനും മലയാളത്തില്‍ വെബ് സൈറ്റുകള്‍ തെരെഞ്ഞെടുക്കുന്നതിനും ഈ മാനുവല്‍ വളരെയേറെ സഹായകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

യൂണികോഡ്

കമ്പ്യൂട്ടറുകളുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ പ്രാദേശികഭാഷകളിലുള്ള കമ്പ്യൂട്ടിംഗിന് വളരേയേറെ ആവശ്യം ഉയരുകയും അതിന്‍റെ ഫലമായി പ്രാദേശികഭാഷകള്‍ കമ്പ്യൂട്ടറുകളില്‍ വ്യാപകമായി ഉപയോഗിക്കാനും തുടങ്ങി. ഇന്‍റര്‍നെറ്റിന്‍റെ പ്രചാരം വര്‍ദ്ധിച്ചതോടുകൂടി പ്രാദേശിക ഭാഷയില്‍ തയ്യാറാക്കിയ വെബ്സൈറ്റുകള്‍ ഇന്‍റര്‍നെറ്റില്‍ പ്രസിദ്ധീകരണം തുടങ്ങി. ഇത് പുതിയ സാങ്കേതികപ്രശ്നങ്ങളിലേയ്ക്ക് വഴിതെളിയിച്ചു. പ്രധാനപ്പെട്ട ഒരു പ്രശ്നം, വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അതേ മലയാളം ഫോണ്ടുകള്‍ കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ അതിന്‍റെ ഉള്ളടക്കം വായിക്കാന്‍ കഴിയില്ല എന്നതാണ്. ഉദാഹരണത്തിന് മനോരമ ഓണ്‍ലൈന്‍ എഡിഷന്‍റെ ഫോണ്ട് ഉപയോഗിച്ച് മറ്റു പത്രങ്ങളോ സൈറ്റുകളോ വായിക്കാന്‍ കഴിയില്ല എന്നര്‍ത്ഥം.

വിവരങ്ങള്‍ക്കൊപ്പം ഫോണ്ടുകൂടി കൈമാറേണ്ട സ്ഥിതിയിലേക്കാണ് ഇത് വന്നു ചേരുന്നത്. പലസന്ദര്‍ഭങ്ങളിലും ഉള്ളടക്കത്തോടൊപ്പം അക്ഷരശൈലി(ഫോണ്ട്)കൂടെ എടുത്തു വെക്കാന്‍ പറ്റാത്ത സാഹചര്യങ്ങളുണ്ടാവാറുണ്ട്. ഉദാഹരണത്തിന് വെബ്സൈറ്റില്‍ വിവരങ്ങള്‍ തെരെയുന്ന അവസരങ്ങളിലും, വിവരശേഖരത്തില്‍ (ഡാറ്റാബേസ്) വിവരങ്ങള്‍ സൂക്ഷിക്കുമ്പോഴും ഫോണ്ടു കൂടെ അയക്കാന്‍ കഴിയാറില്ല.

ഈ സാഹചര്യത്തില്‍ ഓരോ ഭാഷയ്ക്കും ഓരോ അക്ഷരശൈലി (ഫോണ്ട്) എന്നതിനു പകരം ലോകഭാഷകള്‍ക്കെല്ലാം കൂടെ ഒരൊറ്റ ആലേഖന സമ്പ്രദായം (ക്യാരക്ടര്‍ എന്‍കോഡിംഗ്) ആവശ്യമായി വന്നു. ഇതിനെ യൂണികോഡ് എന്നാണ് പറയുന്നത്. ഈ ആശയത്തിന്‍റെ സാക്ഷാത്കാരമായി അന്താരാഷ്ട്രതലത്തില്‍ 1991ല്‍ ദി യൂണികോഡ് കണ്‍സോര്‍ഷ്യം എന്ന
സംഘടന നിലവില്‍ വന്നു.

കമ്പ്യൂട്ടറിന് മനസ്സിലാവുന്ന ഭാഷ 0, 1 എന്നീ അക്കങ്ങള്‍ മാത്രമാണ് ഇവയെ ബിറ്റ് എന്ന് പറയുന്നു. അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ചിത്രങ്ങളുമെല്ലാം ഈ ബിറ്റുകളുടെ അഥവാ പൂജ്യത്തിന്‍റേയും ഒന്നിന്‍റേയും കൂട്ടങ്ങളായി മാറ്റിയാണ് കമ്പ്യൂട്ടറില്‍ ശേഖരിച്ചു വയ്ക്കുന്നത്. ഇങ്ങനെ സൂക്ഷിച്ചു വെക്കുന്ന ഓരോന്നും അതിന്‍റേതായ കോഡുകളിലാണ് സൂക്ഷിക്കുന്നത്. ഈ രീതിയെ ക്യാരക്ടര്‍ എന്‍കോഡിംഗ് എന്നു പറയും. ആസ്കി (ASCII). എബ്സിഡിക് (EBCDIC) തുടങ്ങിയവ ചില എന്‍കോഡിംഗ് രീതികളാണ്. ഇവയില്‍ നിലവില്‍ പ്രചാരമുള്ള ക്യാരക്ടര്‍ എന്‍കോഡിംഗ് സമ്പ്രദായം അടഇകക (അമേരിക്കന്‍ സ്റ്റാന്‍റേഡ് കോഡ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍റര്‍ചേഞ്ച്) എന്നതാണ്. ഇതുപയോഗിച്ച് ഉണ്ടാക്കാവുന്ന അക്ഷരങ്ങളുടെ എണ്ണം 256 ആണ്.

ഉദാഹരണത്തിന് 'അ' എന്ന അക്ഷരത്തിന് തത്തുല്യമായ ആസ്കീ അക്കങ്ങളുടെ മുല്യം 65 ആണ്. 'ആ' യ്ക്ക് 66 എന്നിങ്ങനെ. ആസ്കീയുടെ പരിമിതി പരമാവധി രണ്ടു ഭാഷകളെ മാത്രമേ എന്‍കോഡ് ചെയ്യാന്‍ സാധിക്കൂ എന്നതാണ്. 256 ക്യാരക്ടറുകളില്‍ 128 എണ്ണം ഇംഗ്ലീഷിനും അടുത്ത 128 എണ്ണം മറ്റൊരു ഭാഷയ്ക്കുമായാണ് ഉപയോഗിക്കുന്നത്. ഓരോ ഭാഷയ്ക്കും പ്രത്യേകം സോഫ്റ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തില്ലെങ്കില്‍ അത് കമ്പ്യൂട്ടറില്‍ ശരിയായ രീതിയിലായിരിക്കില്ല പ്രത്യക്ഷപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഒരു പുതിയ കോഡിംഗ് സംവിധാനം ആവശ്യമായി വന്നു.

ആസ്കീ കോഡുകള്‍

justify; ">നിലവിലുള്ള ലോകഭാഷകളെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും ഭാവിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നതുമായ ആലേഖനസമ്പ്രദായമാണ് യൂണികോഡ്. യഥാര്‍ത്ഥത്തില്‍ ആസ്കീയെ വിപുലപ്പെടുത്തിയ സമ്പ്രദായമാണ് ഇത്. ആസ്കിയില്‍ 8 ബിറ്റ് (256 ക്യാരക്ടറുകള്‍) ആണല്ലോ ഉപയോഗിച്ചത്. യൂണികോഡില്‍ 16 ബിറ്റാണ് ഉള്ളത്. ഇതില്‍ 11, 14, 112 ക്യാരക്ടറുകള്‍ വരെ ഉപയോഗിക്കന്‍ കഴിയും. ഇപ്പോള്‍ നിലവിലുള്ളതും ഇനി വരാവുന്നതുമായ ഏതു ഭാഷകളും എന്‍കോഡ് ചെയ്യാം എന്നര്‍ത്ഥം. ഇതില്‍ ആദ്യത്തെ 256 ക്യാരക്ടറുകള്‍ ആസ്കിയിലേതു തന്നെ. ബാക്കി സ്ഥലങ്ങളില്‍ മറ്റു ഭാഷകളുടെ ക്യാരക്ടറുകളുമാണ്. 9 ഇന്‍ഡ്യന്‍ ഭാഷകള്‍ 1152 കോഡുകളിലായി (2304 മുതല്‍ 3455 വരെ) നല്കിയിരിക്കുന്നതില്‍ 3328 മുതല്‍ 3455 വരെയുള്ള 128 എണ്ണം മലയാളഭാഷയ്ക്കാണ് തന്നിരിക്കുന്നത്. ഏതു ഭാഷയിലെ അക്ഷരങ്ങളും തനതായ ഒരു കോഡായി കമ്പ്യൂട്ടര്‍ മനസ്സിലാക്കുന്നതിനാല്‍ ഏതെങ്കിലുമൊരു യൂണികോഡ് ഫോണ്ട് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതത് ഭാഷകളില്‍ തന്നെ കാണാന്‍ കഴിയും.

 

 

യൂണികോഡ് മലയാളം കോഡുകള്‍

യൂണികോഡ് വിന്‍ഡോസ് എക്സ്പി യില്‍ വിന്യസിക്കുന്ന വിധം

വിന്‍ഡോസ് എക്സ്പി സര്‍വ്വീസ് പാക്ക് 2 മുതലുള്ള വേര്‍ഷനുകളിലും വിന്‍റോസിന്‍റെ പുതിയപതിപ്പുകളായ വിന്‍റോസ് വിസ്റ്റ (Windows Vista), വിന്‍റോസ് 7 (Windows 7) എന്നിവയിലും യൂണികോഡ് പ്രവര്‍ത്തനസജ്ജമാക്കുന്നതിന് കഴിയും. ഇതിന് ആദ്യമായി Start മെനുവില്‍ Control Panel എന്ന മെനു ക്ലിക്ക് ചെയ്യുക. അപ്പോള്‍ ചിത്രം1 ല്‍ കാണുന്നതു പോലൊരു സ്ക്രീന്‍ ലഭ്യമാകും.

യൂണികോഡ് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്

സാധാരണ QWERTY കീബോര്‍ഡുപോലെ തന്നെയാണ് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡും. ഭാരതീയ ഭാഷകളിലെ ലിപി സാമ്യം കണക്കിലെടുത്ത് എല്ലാ ഭാരതീയ ഭാഷകളിലെ അക്ഷരങ്ങള്‍ക്കും ഒരേ കീ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. അതായത് ഏതെങ്കിലും ഒരു ഭാരതീയ ഭാഷയില്‍ ടൈപ്പ് ചെയ്യാന്‍ പഠിച്ചാല്‍ മറ്റു ഭാഷകളിലും ടൈപ്പ് ചെയ്യാന്‍ വേഗത്തില്‍ സാധിക്കും. ചിത്രം 10ല്‍ കാണുന്നതാണ് യൂണികോഡ് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്. എല്ലാ കീകളിലും മുകളില്‍ ഇടതുവശത്തായി ഇംഗ്ലീഷ് അക്ഷരങ്ങളും താഴെ വലതുവശത്തായി മലയാളം അക്ഷരങ്ങളും കൊടുത്തിട്ടുണ്ട്. ഝണഋഞഠഥ കീബോര്‍ഡില്‍ ചില കീകളില്‍ മുകളിലും താഴെയുമായി അക്കങ്ങളോ ചിഹ്നങ്ങളോ കാണാറുണ്ടല്ലോ. ടൈപ്പ് ചെയ്യുമ്പോള്‍ മുകളിലുള്ള അക്കം/ചിഹ്നം ആണ് വേണ്ടതെങ്കില്‍ ഷിഫ്ററ് (Shift) കീയും നമുക്കാവശ്യമുള്ള കീയും ഒരുമിച്ചാണ് അമര്‍ത്തേണ്ടത്. അതുപോലെ തന്നെയാണ് യൂണികോഡ് ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡും പ്രവര്‍ത്തിപ്പിക്കേണ്ടത്. മുകളിലത്തെ അക്ഷരമോ ചിഹ്നമോ ആണ് വേണ്ടതെങ്കില്‍ ഷിഫിറ്റ് കീയും പ്രസ്തുത കീയും ഒരുമിച്ചമര്‍ത്തണം. താഴെ കൊടുത്തിട്ടുള്ള യൂണികോഡ് കീബോഡ് ലേ ഔട്ട് ശ്രദ്ധിക്കുക

കീബോഡിന്‍റെ ഇടതുവശത്തായി സ്വരാക്ഷരങ്ങളും വലതുവശത്തായി വ്യഞ്ജനാക്ഷരങ്ങളും വരത്തക്കരീതിയിലാണ് കീകളുടെ വിന്യാസം. മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതെങ്ങനെയെന്നുള്ള കാര്യങ്ങള്‍ അനുബന്ധം1ല്‍ കൊടുത്തിട്ടുണ്ട്. കേരളസര്‍ക്കാര്‍ അംഗീകരിച്ച, സിഡിറ്റ് രൂപകല്‍പന ചെയ്ത നിള, കാവേരി എന്നീ സോഫ്റ്റ്വെയറുകളും യൂണീകോഡ് സമ്പ്രദായമാണ് ഉപയോഗിക്കുന്നത്. ഇന്‍സ്ക്രിപ്റ്റില്‍ നിന്നും വ്യത്യസ്ഥമായി ചില്ലക്ഷരങ്ങള്‍ ഒറ്റ കീയില്‍ തന്നെ ടൈപ്പ് ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഇത് രൂപകല്‍പന ചെയ്തിട്ടുള്ളത് ചിത്രം.11 കാണുക

ഭാഷാപരിവര്‍ത്തന സഹായികള്‍

നേരിട്ട് മലയാളം ടൈപ്പ് ചെയ്യാന്‍ നല്ലത് ഇന്‍സ്ക്രിപ്റ്റ് ആണെങ്കിലും ഇംഗ്ലീഷ് അറിയാവുന്ന ഒരാള്‍ക്ക് മംഗ്ലീഷില്‍ (മലയാളവാക്കുകളെ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ടൈപ്പുചെയ്യുന്ന രീതി) ടൈപ്പു ചെയ്യുന്നതാണ് കൂടുതല്‍ സൗകര്യം. ഈ രീതി ഉപയോഗിക്കാനായി മലയാളം വാക്കുകളുടെ ഉച്ചാരണവുമായി സാദൃശ്യമുള്ള ഇംഗ്ലീഷ് അക്ഷരങ്ങള്‍ ടൈപ്പു ചെയ്യണം. ഉദാഹരണത്തിന് "അമ്മ" എന്ന് വരണമെങ്കില്‍ ഇംഗ്ലീഷില്‍ "amma" എന്ന് ടൈപ്പ് ചെയ്യണം. ഈ ലിപ്യന്തരം സാധ്യമാക്കുന്ന 12 സോഫ്റ്റ്വെയറുകളാണ് ട്രാന്‍സ്ലിറ്ററേറ്ററുകള്‍. ഗൂഗിളിന്‍റെ ഗൂഗിള്‍ ഐഎംഇ, വരമൊഴി, മൊഴി തുടങ്ങിയവയാണ് പ്രമുഖ ട്രാന്‍സ്ലിറ്ററേറ്ററുകള്‍

ഗൂഗിള്‍ ഐഎംഇ

ലിപ്യന്തരണം ചെയ്യാന്‍ കഴിയുന്ന സോഫ്റ്റ്വെയറുകളില്‍ ഗൂഗിള്‍ ഐഎംഇ പ്രമുഖസ്ഥാനം വഹിക്കുന്നു. 22 ഭാഷകളില്‍ ലിപ്യന്തരം ഇപ്പോള്‍ സാധ്യമാവുന്നുണ്ട്.www.google.co.in/inputtools/windows എന്ന വെബ്സൈറ്റില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഈ സോഫ്റ്റ്വെയര്‍ മുകളില്‍ പറഞ്ഞിരിക്കുന്ന  ലിങ്കില്‍ പ്രവേശിച്ച് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്

കടപ്പാട്-http://www.help.ikm.in/book

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate