অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇ-ഗവേർണൻസ്

ഇ-ഗവേര്‍ണന്‍സ്

ഐ.ടി. മേഖലകളില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഉണ്ടായത്. ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യത്തിലും ഈ രണ്ട് മേഖലയിലും നല്ല മുന്നേറ്റമുണ്ടായി. ഐ.ടി. അടിസ്ഥാന സൌകര്യം നാലു വര്‍ഷംകൊണ്ട് നാലു മടങ്ങായി വര്‍ധിച്ചു. പതിനായിരക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ടെക്നോപാര്‍ക്കിനും ഇന്‍ഫോപാര്‍ക്കിനും പുറമെ കോഴിക്കോട് കേന്ദ്രീകരിച്ച് സൈബര്‍പാര്‍ക്ക് സ്ഥാപിക്കാന്‍ നടപടിയെടുത്തു. സൈബര്‍ പാര്‍ക്കിന്റെ കീഴില്‍ കോഴിക്കോട്ടും കണ്ണൂരിലും (എരമം) കാസര്‍ഗോട്ടും (ചീമേനി) ഐ.ടി. പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ നടപടി പുരോഗമിക്കുന്നു. കൊല്ലം ജില്ലയിലെ കുണ്ടറയിലും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലും ചേര്‍ത്തലയിലും തൃശൂര്‍ ജില്ലയിലെ കൊരട്ടിയിലും ഐ.ടി. പാര്‍ക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഗ്രാമപ്രദേശങ്ങളിലേക്കും ഐടി സംരംഭങ്ങള്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടെക്നോലോഡ്ജ് പദ്ധതിക്കും തുടക്കം കുറിച്ചു. നമ്മുടെ ഐ.ടി. കയറ്റുമതി 2006 ലെ 680 കോടിയില്‍നിന്ന് നാലുവര്‍ഷംകൊണ്ട് വര്‍ധിച്ച് 3000 കോടിയിലെത്തി നില്‍ക്കുന്നു. ചുരുക്കത്തില്‍ അടിസ്ഥാന സൌകര്യങ്ങള്‍ നാല് മടങ്ങായി വര്‍ധിച്ചു. ഐടി പാര്‍ക്കുകള്‍ രണ്ടില്‍നിന്ന് പത്തായി വര്‍ധിച്ചു. ഇതിനെല്ലാം ഭൂമി അനുവദിച്ചു, സെസ് പദവി ലഭിച്ചു, മാസ്റര്‍ പ്ളാന്‍ തയ്യാറാക്കി. പണി ടെണ്ടര്‍ ചെയ്തു, ഐടി പാര്‍ക്കുകളിലെ കമ്പനികളുടെ എണ്ണം രണ്ടു മടങ്ങായി. തൊഴിലാളികളുടെ എണ്ണം മൂന്നു മടങ്ങായി. ഐടി കയറ്റുമതി റെക്കാഡ് വളര്‍ച്ച നേടി. ഇതു ദേശീയതലത്തിലേതിന്റെ മൂന്നിരട്ടിയാണ്. സംസ്ഥാന ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി രൂപീകരിച്ചു. സര്‍ക്കാര്‍ നേരിട്ടു 2000 കോടി രൂപ മുതല്‍ മുടക്കുന്നു. സ്വകാര്യമേഖല ഉള്‍പ്പെടെ ഐടി മേഖലയില്‍ 10,000 കോടി രൂപയുടെ മുതല്‍മുടക്കാണു ലക്ഷ്യമിട്ടിരിക്കുന്നത്. (കടപ്പാട്: www.kerala.gov.in). മറ്റു എല്ലാ വകുപ്പുകളിലും ഇ-ഗവേര്‍ണന്‍സ് രംഗത്ത്‌ വന്പിച്ച നേട്ടമാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലെ ഇ-ഗവേര്‍ണന്‍സ് മേഖലക്ക്  കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി മികവിനുള്ള അവര്‍ഡുകള്‍ നല്കിക്കൊണ്ടിരിക്കുന്നു. കേരള പിഎസ് സി, കെ എസ് ആര്‍ ടി സി യുടെ സാരഥി(ഓണ്‍ലൈന്‍ ബൂക്കിംഗ്), ഓണ്‍ലൈന്‍ റേഷന്‍കാര്‍ഡ്‌ ,ഹയര്‍സെക്കണ്ടറി അലോട്മെന്റ്റ്‌, ഐ ടി @ സ്കൂളിന്റെ സ്കൂള്‍വിക്കി, തുടങ്ങി നിരവധി മാതൃകാപരമായ നേട്ടങ്ങള്‍ കേരളം കൈവരിച്ചു.

തദ്ദേശ സ്ഥാപനങ്ങളിലെ ഇ-ഗവേര്‍ണന്‍സ്

ഇ-ഗവേര്‍ണന്‍സ്  പദ്ധതികള്‍ക്കൊരു ജയകീയമുഖം ഉണ്ടായിരിക്കണം. ഇത് വെറുമൊരു ഭരണ നിര്‍വഹണം എളുപ്പമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥ ശ്രേണിയിലുള്ളവര്‍ക്ക് വേണ്ടി മാത്രമുള്ളതാകരുത്. തദ്ദേശ സ്ഥാപനങ്ങളിലെ ഇ-ഗവേര്‍ണന്‍സ്  രണ്ട് തരമാക്കാം. ഒന്ന്  ജനങ്ങള്‍ക്ക്‌ നേരിട്ട് ഉപയോഗപ്പെടുന്നതും, രണ്ട് ഉന്നതശ്രേണിയിലുള്ള ഭരണ-ഉദ്യോഗസ്ഥവിഭാഗത്തിന്  ഭരണനിര്‍വഹണം എളുപ്പമാക്കുന്നതും. ഇതില്‍ ആദ്യം പറഞ്ഞതിനാണ് ഭരണ സുതാര്യത ഉറപ്പു വരുത്താനും ഇ-ഗവേര്‍ണന്‍സ്  പദ്ധതികള്‍ക്കൊരു ജയകീയമുഖം വരുവാനും സാധ്യത. ഇന്ന് ഇ-ഗവേര്‍ണന്‍സ്  നടപ്പാക്കാന്‍ അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാണ്,രണ്ടാമത് പറഞ്ഞ ഭരണ-ഉദ്യോഗസ്ഥവിഭാഗത്തിന്  ഭരണനിര്‍വഹണം എളുപ്പമാക്കാന്‍ ഉള്ള സോഫ്റ്റ്‌വെയറുകളും ഒരു പരിധി വരെ ലഭ്യമാണ്, കൂടുതല്‍ മാറ്റങ്ങളും പരിഷ്കരണങ്ങളും വേണം എന്നത് ശരിതന്നെ. എന്നാല്‍ ഒരു റോഡ്‌ മാപ്പ് തയ്യാറാക്കുബോള്‍  ആദ്യം തീര്‍ക്കേണ്ട പദ്ധതികള്‍ എന്ന രീതിയില്‍  ജനങ്ങള്‍ക്ക്‌ നേരിട്ട് ഉപയോഗപ്പെടുന്നവക്ക് ഏറ്റവും പ്രാധാന്യം കൈവരണം. ഇപ്പോള്‍ നിലവിലുള്ള അവസ്ഥ ഈ രീതിയിലാണ്.

തദ്ദേശ സ്ഥാപനങ്ങളിലെ ഇ-ഗവേര്‍ണന്‍സ് - ഇപ്പോള്‍ നിലവിലുള്ള അവസ്ഥ

മുന്‍ഗണനനമ്പര്‍

ആപ്പ്ലിക്കേഷന്‍

വിഭാഗം

ഓണ്‍ ലൈന്‍ സ്റ്റാറ്റസ് (ആകെ-1043 LBs)

ടൈപ്പ് ഒന്ന്

ടൈപ്പ് രണ്ട്

1

Sevana

ജനന-മരണ-വിവാഹ രജിസ്ട്രേഷനുകള്‍ക്കുള്ള പാക്കേജ്

1032

അതെ

അതെ

2

Sevana Pension

സാമൂഹ്യ സുരക്ഷ പദ്ധതികളുടെ നിര്‍വ്വഹണത്തിനുള്ള പാക്കേജ്

994

അതെ

അതെ

3

Soochika

ദൈനംദിന ഔദ്യോഗിക നടപടികള്‍ ത്വരിതപ്പെടുത്തു¶തിനുള്ള പാക്കേജ് (ഫയല്‍ ട്രാക്കിംഗ്)

159

അതെ

അതെ

4

Samveditha

തദ്ദേശഭരണ സ്ഥാപനങ്ങളുടെ വെബ്ബ്സൈറ്റ് (www.lsg.kerala.gov.in)

1043

അതെ

അതെ

5

Sanchaya

തദ്ദേശഭരണ സ്ഥാപനങ്ങളുടെ റവന്യൂ സംവിധാനം കാര്യക്ഷമമാക്കു¶തിനുള്ള പാക്കേജ്

7

അതെ

അതെ

6

Saankhya

അക്കൌണ്ടിംഗ് പാക്കേജുകള്‍

61

അതെ

അതെ

7

Sthapana

എസ്റാബ്ളിഷ്മെന്റ ് പാക്കേജ്

1021

അതെ

അതെ

8

Sulekha

പദ്ധതി മോണിറ്ററിംഗ് സംവിധാനം

1043

അതെ

9

Sanchitha

ഇലക്ട്രോണിക് നിയമോപദേഷ്ടാവ്

1043

അതെ

  • ടൈപ്പ് ഒന്ന് : ജനങ്ങള്‍ക്ക്‌ നേരിട്ട് ഉപയോഗപ്പെടുന്നത്  ടൈപ്പ് രണ്ട്: ഭരണ-ഉദ്യോഗസ്ഥവിഭാഗത്തിന് ഉപയോഗപ്പെടുന്നത്

മേല്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടവ ഇതാണ് എന്ന് തിരിച്ചറിയാം. ജനകീയത അനുസരിച്ച് ഓരോ സോഫ്റ്റ്‌വെയറിനെയും തരം തിരിക്കണം,അത് ഇപ്രകാരമാണ്. ഐ കെ എം ജീവനക്കാരുടെ സംഘടനയായ ഇഎഫ്@ഐടി  സംസ്ഥാന സമിതി ഐകെഎം അധികാരികള്‍ക്ക് സമര്‍പ്പിച്ച സോഫ്റ്റ്‌വെയര്‍ ഇമ്പ്ലിമെന്റേഷന്‍ നിര്‍ദേശങ്ങള്‍  ഇതിന്റെ അടിസ്ഥാനത്തിലാണ്.

ഇഎഫ് @ഐടി സമര്‍പ്പിച്ച പുതിയ സോഫ്റ്റ്‌വെയര്‍ ഇംപ്ലിമെന്‍റേഷന്‍ നിര്‍ദ്ദേശങ്ങള്‍ താഴെകൊടുക്കുന്നു.

1.        ജനനമരണ വിവാഹ സര്‍ട്ടിഫിക്കററുകള്‍ വെബ്‌സൈറ്റിലൂടെ ലഭ്യമാണ്. ഇത് 60 മുനിസിപ്പാലിറ്റി, 5 കോര്‍പ്പറേഷന്‍, 4- ഗ്രാമപഞ്ചായത്ത് എന്നിവയില്‍ മാത്രമാണ്. കൂടാതെ 2006 മുതലുള്ള വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഈ പ്രോഗ്രാം ദേശീയതലത്തില്‍ മികവാര്‍ന്നതും അംഗീകാരവും അഭിനന്ദനം ലഭിച്ചിട്ടുള്ളതുമാണ്. ഇതിന്‍റെ തുടര്‍ച്ചയായി ചില പ്രവര്‍ത്തനങ്ങള്‍ കൂടി നടപ്പാക്കാവുന്നതാണ്. (ഭരണപരിഷ്കാരം: ഒരു തവണ മാത്രം നല്‍കാവുന്ന സെക്ഷന്‍ 12 സൗജന്യമായി വെബ്‌സൈറ്റിലൂടെ ലഭ്യമായി,ഇലക്ട്രോനിക്‌ രജിസ്റ്റര്‍ നിയമപരമായ ഒന്നായി.)

(എ) ഇത് എല്ലാ ഗ്രാമപഞ്ചായത്തിലും നടപ്പാക്കുക.

(ബി) 1970 മുതലുള്ള എഴുതി തയ്യാറാക്കിയ രേഖകള്‍ ഡിജിൈററസ് ചെയ്തു ഓണ്‍ ലൈന്‍ ആയി കൊണ്ടു വരിക.

(സി) ഈ സേവനം ദൃശ്യ-ശ്രവ്യ-ഇതര മാധ്യമങ്ങള്‍ എന്നിവയുടെ സഹായമഭ്യര്‍ത്ഥിച്ച് ജനകീയമായ പ്രചരണം നടത്തുക.

(ഡി) ജനങ്ങള്‍ക്കും, ജീവനക്കാര്‍ക്കും ഇ-സേവനങ്ങള്‍ സംബന്ധിച്ച ബോധവത്കരണം നടത്തുക.( ഭരണപരിഷ്കാരം: ജനനമരണ വിവാഹ സര്‍ട്ടിഫിക്കററുകള്‍ പരിശോധിക്കെണ്ടുന്ന ഏജന്‍സികള്‍ക്ക് ഓണ്‍ലൈന്‍ ആയി ഇരിക്കുന്ന രേഖകള്‍ ആധികാരികമായി പരിശോധിക്കുന്നതിനും ജനങ്ങളോട് നേരിട്ട് സര്‍ട്ടിഫിക്കററുകള്‍ ആവശ്യപ്പെടുന്നതിന് പകരം വെബ്‌സൈറ്റിലൂടെ പരിശോധിക്കാന്‍ ഉള്ള നിര്‍ദ്ദേശങ്ങളും വേണം.)

(ഇ) പിറന്നു വീഴുന്ന ശിശുക്കളുടെ ആയുരാരോഗ്യം സംരക്ഷിക്കാന്‍ ആവശ്യമായ നിര്‍ബന്ധമായ വാക്സിനുകള്‍ സര്‍ക്കാര്‍ നല്കുന്നുണ്ട്. ഇത് കൃത്യമായ ഇടവേളകളില്‍ നല്കാനായി മാതാപിതാക്കളെ ഓര്‍മ്മിപ്പിക്കുന്ന ആട്ടോമിക് എസ്.എം.എസ് സേവനം നല്കാന്‍ നമുക്ക് സാധിക്കും. ആരോഗ്യപരിചയരംഗത്ത് ഐ.ടി-യുടെ സ്തുത്യര്‍ഹമായ സേവനമാക്കി ഇതിനെ മാറ്റാം. (ഭരണപരിഷ്കാരം: വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇ-ഗവേര്‍ണന്‍സ്. ഇ-ഗവേര്‍ണന്‍സ് നല്‍കുന്ന നേട്ടം ജനങ്ങളില്‍ എത്തിക്കുന്നതിനു എം ഗവേര്‍ണന്‍സ്. പരമാവധി ഉപയോഗപ്പെടുത്തണം.ഫയല്‍ സ്റ്റാറ്റസ്, നികുതി വിവരങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍  എം ഗവേര്‍ണന്‍സ് ഉപയോഗപ്പെടുത്താം. )

(എഫ്) ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ മേഖല തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ് ഈ സ്റ്റാസ്റ്റിസ്റ്റിക്കല്‍ വിവരങ്ങള്‍ കേന്ദ്രീകൃതമായി ഉപയോഗപ്പെടുത്തുക.

(ജി) ഇലക്ഷന്‍ കമ്മീഷന് 18-വയസ്സ് കഴിഞ്ഞ് വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍‌ക്കേണ്ടവരുടേയും, മരണമടഞ്ഞ ഒഴിവാക്കപ്പെടേണ്ടവരുടേയും ലിസ്റ്റ് തയ്യാറാക്കാന്‍ ഈ സംവിധാനത്തെ ഉപയോഗപ്പെടുത്താം.

2.      ഫയല്‍ ട്രാക്കിംഗ് സംവിധാനം വെബ്‌സൈറ്റില്‍ – ഗുരുവായൂര്‍ മിനിസിപ്പാലിറ്റിയുടെ മാതൃക പിന്‍ തുടര്‍ന്ന് വെബ്‌സൈറ്റ്, ടച്ച് സ്ക്രീന്‍ എന്നിവയിലൂടെ ഫയല്‍ ട്രാക്കിംഗ് സംവിധാനം നടപ്പാക്കുക. ഇപ്പോള്‍ ലഭ്യമായ ജനനമരണ വിഭാഗത്തിന്‍റെ ഫയല്‍ വിവരങ്ങള്‍ ഉടനെ വെബ്‍‌സൈറ്റില്‍ ലഭ്യമാക്കുകയും മറ്റു ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ ഇങ്ങനെ ഇതു നടപ്പാക്കിയാല്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ബോദ്ധ്യപ്പെടുത്തുകയും ചെയ്യുക. (ഭരണപരിഷ്കാരം: തുടക്കത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലും തുടര്‍ന്ന് മറ്റു വകുപ്പുകളിലും ഇ ഫയല്‍ ട്രാക്കിംഗ് നിര്‍ബന്ധമാക്കിയാല്‍ ഉണ്ടാകുന്ന മാറ്റം അത്ഭുതകരമായിരിക്കും.)

3.      തദ്ദേശസ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് ഡിസൈന്‍ പൂര്‍ത്തീകരിക്കുക. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സ്റ്റാഫിനെ തന്നെ വിവരങ്ങള്‍ പുതുക്കാനും പുതിയവ ചേര്‍ക്കാനുമുള്ള സംവിധാനം ലഭ്യമാക്കുക.

4.      സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും വെബ്‌സൈറ്റില്‍ ലഭ്യമാക്കുക.

5.      വസ്തുനികുതി വിവരങ്ങളുടെ കന്പ്യൂട്ടര്‍വത്കരണം ധ്രുതഗതിയിലാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്കുക. ഇ-പേമെന്റ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കൊണ്ടുവരിക

6.      തിരുവനന്തപുരം കോര്‍പറേഷനില്‍ ഉള്ള പൂനെ കമ്പനിയുടെ സോഫ്റ്റ്‌വെയറിനു പകരം സ്വതന്ത്ര സോഫ്റ്റ്‌വെയരില്‍ ഐ കെ എം പുതിയൊരു സോഫ്റ്റ്‌വെയര്‍ ചെയ്യണം. ( ഇതിനു സാങ്കേതിക ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധര്‍ ഇപ്പോള്‍ ഇല്ലെങ്കില്‍ പുതിയ ആളുകളെ കൊണ്ടുവരാവുന്നതാണ്.).  ബന്ധപ്പെട്ട Designer മാര്‍ക്ക് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്ന ലൈസന്‍സ് വഴിയുള്ള സാമ്പത്തിക നഷ്ടം ഇതുവഴി ഒഴിവാക്കാം.  തുടര്‍ന്ന് എല്ലാ നഗര സഭകളിലും നടപ്പാക്കുക.

7.      സോളിഡ് വേസ്റ്റ് മാനേജ്‌മെന്‍റ് സോഫ്റ്റ്‌വെയര്‍ പൂര്‍ത്തീകരിച്ച് പൈലറ്റ് ആയി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിന്യസിക്കാന്‍ തീരുമാനിക്കുക.

8.      സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കുക . നിലവിലുള്ള കുത്തകസോഫ്റ്റ്‌വെയര്‍ സംവിധാനത്തിന് ബദല്‍മാര്‍ഗം ഉണ്ടാക്കാന്‍ ഒരു ടീം ഉണ്ട്, അതിനെ ശക്തിപെടുത്തുക.

9.      തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഇന്‍ഫര്‍.മേഷന്‍ കേരള മിഷന്‍ വിവിധ സോഫ്റ്റ്‌വെയറുകള്‍ വിന്യസിച്ചിട്ടുണ്ട്. ഇവയെല്ലാം ചേര്‍ന്നു പ്രവര്‍ത്തിക്കത്തക്ക രീതിയിലാണ് സോഫ്റ്റ്‌വെയറുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.ഇത്തരം സംവിധാനം കാരണം  തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വിവിധ സെക്ഷനുകള്‍ തമ്മിലുള്ള ഏകോപനം എളുപ്പമുള്ളതാവുന്നു.ഇത് പൂര്‍ണതയിലെത്തിക്കണം.

10.    പുതിയ തദ്ദേശഭരണാധികാരികള്‍ക്ക് ഇ-സേവനങ്ങളുമായി ബന്ധപ്പെട്ട് ഹൃദ്യമായ രീതിയില്‍ വിശദീകരിക്കുന്ന സചിത്ര (ബുക്ക്‌ലെറ്റ്‌) കുറിപ്പ് നല്കുകയും ഇവരുമായി നല്ലബന്ധം സ്ഥാപിക്കാന്‍ ജില്ലാതലങ്ങളില്‍ സെന്‍റട്രല്‍ കോഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ ഇടപ്പെടല്‍ ഉണ്ടാവുകയും ചെയ്യണം. ഇവരുമായി യോജിച്ച് വിവിധ കമ്മറ്റികളില്‍ ജനപ്രതിനിധികളുടെ (എം.എല്‍എ, എം.പി, മറ്റു ജനപ്രതിനിധികള്‍, ജീവക്കാരുടെ പ്രതിനിധികള്‍) മോണിറ്ററിംഗ് സംവിധാനം ഉണ്ടാക്കുക.

11.     ഇന്‍ഫര്‍‌മേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്‍റ് സിസ്റ്റം നടപ്പിലാക്കുകയും ചെയ്യുക. ഇതുവഴി സോഫ്റ്റ്‌വെയര്‍, ഡാറ്റാ പ്രൊസസ്സ് വിവരങ്ങളുടെ ഓഡിറ്റിംഗ് നടപ്പാക്കാവുന്നതാണ്.

ഇപ്പോള്‍ എല്ലാ തദേശ സ്ഥാപനങ്ങളെയും സംസ്ഥാന ഡാറ്റ സെന്ററുമായി ബന്ധിപ്പിക്കുന്ന വിപിഎന്‍ /കെഎസ് വാന്‍ സംവിധാനം പൂര്‍ത്തിയായി വരുന്നു. ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ,സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ ,പദ്ധതി വിവരങ്ങള്‍ , ജീവനക്കാരുടെ പി എഫ് , ശമ്പള വിതരണം, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും സര്‍ക്കുലര്‍കളുടെയും  ആധുനിക തിരച്ചില്‍ സംവിധാനം, വെബ്‌സൈറ്റ്കള്‍  എന്നിവ പൂര്‍ണമായ രീതിയില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നു. ഇ-ഗവേര്‍ണന്‍സ്  രംഗത്ത്‌ ഇത്രയധികം മുന്നേറ്റം ഉണ്ടാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. പക്ഷെ ഇതെല്ലാം നടപ്പാക്കാനുള്ള മനുഷ്യവിഭവം ഐ കെ എം ന് പരിമിതമാണ്. ഒരു ബ്ലോക്കിലെ എല്ലാ തദേശ സ്ഥാപനങ്ങളെയും പരിപാലിക്കാന്‍ ഇന്ന് ഒരു സാങ്കേതിക വിദഗ്ദന്‍ മാത്രമേ ഉള്ളു. കൂടാതെ ജോലിസ്ഥിരത ഇല്ലാത്തതു കൊണ്ട് ജീവനക്കാര്‍ കാര്യങ്ങള്‍ പഠിചു വരുമ്പോഴേക്കും സ്ഥാപനം വിട്ടു പോകുന്ന അവസ്ഥയുമുണ്ട്. ആദ്യ ഘട്ടത്തില്‍ ഇ-ഗവേര്‍ണന്‍സ്  നടപ്പാക്കാന്‍ അടിസ്ഥാന സൌകര്യങ്ങള്‍ തയ്യാറാക്കുന്ന സാഹചര്യത്തില്‍ ഈ പ്രവണത കുഴപ്പമില്ല. ഇ-ഗവേര്‍ണന്‍സ്  രംഗത്ത്‌ ഇത്രയധികം മുന്നേറ്റം ഉണ്ടാക്കിയ സാഹചര്യത്തില്‍ ഇത് പോര. ഐകെഎം-പഞ്ചായത്ത് ജീവനക്കാര്‍ ഒരു ഗ്രാമ പഞ്ചായത്തിലേക്ക് ഒരാള്‍ എന്ന് ആവശ്യപ്പെടുന്നുണ്ട്. അതില്ലെങ്കിലും മിനിമം മൂന്നു  തദേശ സ്ഥാപനങ്ങള്‍ക്ക് ഒരാള്‍ എന്ന രീതിയിലെന്കിലും വേണം.അപ്പോള്‍ മൂന്നില്‍ രണ്ടു അംഗസംഖ്യ വര്‍ധിപ്പിക്കണം.

JnNURM

കേന്ദ്ര സര്‍ക്കാരിന്റെ ജന്‍റം പദ്ധതിയിലുടെ  തദേശ സ്ഥാപനങ്ങളിലെ  ഇ- ഗവേര്‍ണന്‍സ്  പ്രവര്‍ത്തനങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിലേക്ക്  മാറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് . ജന്‍റം പദ്ധതി  നടപ്പാക്കാന്‍ ഡിപിആര്‍ (Detailed Project Report) കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള എന്‍ ഐ സി പോലുള്ള സ്ഥാപനമുണ്ടായിട്ടും വിപ്രോയെ പോലുള്ള കമ്പനികളെ എല്പ്പിച്ചതില്‍ ദുരൂഹതയുണ്ട്. ഇവര്‍ ഉണ്ടാക്കിയിട്ടുള്ള നിബന്ധനകള്‍ സംസ്ഥാനത്തെ  നിലവിലുള്ള  മുന്നേറ്റത്തെ തിരസ്കരിക്കുന്നതും  ഭാവിയില്‍ കനത്ത സാമ്പത്തിക നഷ്ടം സംസ്ഥാനങ്ങള്‍ക്ക്  വരുത്തിവയ്കുന്നതുമാണ്. നിലവില്‍  ഐ കെ എം നെപോലുള്ള  സ്ഥാപനങ്ങള്‍ക്ക്  ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കഴിയാത്ത തരത്തിലുള്ള നിബന്ധനകള്‍ ചിലത് താഴെ പറയുന്നു.

  • സര്‍ക്കാര്‍ സ്ഥാപനം ആണെകിലും സിഎംഎംഐ 5 , ഐഎസ്ഒ 9001 സര്ടിഫിക്കറ്റുകള്‍ ഉള്ളവയായിരിക്കണം.
  • കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലായി 50 കോടി രൂപയുടെ വാര്‍ഷിക ടെന്‍ഓവര്‍ ഉണ്ടായിരിക്കണം.
  • ഏതെന്കിലും കമ്പനി ആയി യോജിച്ചു ടെണ്ടരില്‍  പങ്കെടുക്കണമെങ്കില്‍ , ഇങ്ങനെ മുന്‍പ് യോജിച്ചു ഒരു വര്ഷം പ്രവര്തിച്ച അനുഭവം ഉണ്ടായിരിക്കണം.

അതായത്‌ ഒറ്റക്കോ ആരെങ്കിലുമായി യോജിച്ചോ ഈ ടെണ്ടരില്‍ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. മുന്‍കാലങ്ങളില്‍ ഔട്ട്സോഴ്സ് ചെയ്തതിലൂടെ ഉണ്ടായ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ നിലവില്‍ റെയില്‍വെ വകുപ്പ് ,സെന്‍സസ്‌ തുടങ്ങിയവ ഡാറ്റയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ (മെയിന്റനന്‍സ്, സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ്സ്, സെക്യൂരിറ്റി, ഡാറ്റ ഓഡിറ്റ് തുടങ്ങിയവ)ഇന്‍ഹൌസ് ആയിട്ടാണ് നടത്തുന്ന്. ബാങ്കുകളും, ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങളുള്‍പ്പടെ മറ്റു പ്രധാന സ്ഥാപനങ്ങളും ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

മുന്‍ അനുഭവങ്ങള്‍

കൂടാതെ സ്വകാര്യ കമ്പനികള്‍ ഈ രംഗത്ത് വന്നാലുള്ള മുന്‍ അനുഭവങ്ങളും നമ്മുടെ മുന്‍പിലുണ്ട്.നഗരസഭകളിലെ അക്കൌണ്ടിംഗ് സമ്പ്രദായം ഡബിള്‍ എന്‍ട്രിയിലേക്ക് മാറ്റുന്ന പ്രക്രിയ കെ.എസ്.യു.ഡി.പി.യും ഐ.കെ.എമ്മും സംയുക്തമായി നിര്‍വ്വഹിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപിത തീരുമാനം (ജിഒഎംഎസ് നമ്പര്‍. 8/07/എല്‍എസ്ജിഡി , തീയതി: 06.01.2007  രണ്ടാം ഖണ്ഡിക). എന്നാല്‍ അഞ്ചു കോര്‍പ്പറേഷനുകളിലും ആലപ്പുഴ, തലശ്ശേരി നഗര സഭകളിലും പൈലറ്റ് പ്രോജക്ടായി ഡബിള്‍ എന്‍ട്രി നടപ്പാക്കിയപ്പോള്‍, അക്കൌണ്ടിംഗ് ചുമതലകള്‍ക്കു പുറമേ അക്കൌണ്ടിംഗിന് ആവശ്യമായ സോഫ്റ്റ് വെയര്‍ വികസിപ്പിക്കാനുള്ള ചുമതലയും “എ.എഫ്.ഫെര്‍ഗൂസണ്‍ & കമ്പനി” എന്ന ബഹുരാഷ്ട്ര കമ്പനിക്കു നല്‍കി. അക്കൌണ്ടിംഗ് പരിഷ്കാരത്തിനു വേണ്ടി ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് നല്‍കാമെന്നറ്റ 4 കോടി രൂപയുടെ ഗ്രാന്റ് സര്‍ക്കാരിനു നല്‍കാതെ എ.ഡി.ബി. തന്ന നേരിട്ട് ഫെര്‍ഗൂസണ്‍ കമ്പനിയെ ഏല്പിക്കുകയായിരുന്നു.
2007-08 ല്‍ ഫെര്‍ഗൂസണ്‍ കമ്പനി നാലു കോടി രൂപയും കൈപ്പറ്റി, ഏഴു നഗരസഭകളില്‍ അവര്‍ വിന്യസിച്ച സോഫ്റ്റ് വെയര്‍, നഗരസഭകളില്‍ ഐ.കെ.എം.വിന്യസിച്ചിട്ടുള്ള സോഫ്റ്റ് വെയറുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സജ്ജമായതായിരുന്നില്ല. അക്കൌണ്ടിംഗ് സോഫ്റ്റ് വെയര്‍ എന്നായിരുന്നു പേരെങ്കിലും വരവുകളുടെ അക്കൌണ്ടിംഗ് ഐ.കെ.എം. സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഈ ഏഴു നഗരസഭകളിലും ചെയ്തത്. ഐ.കെ.എം. സോഫ്റ്റ് വെയറുകളില്‍ ഓരോ ഇടപാടും അവ നടക്കുമ്പോള്‍ തന്ന രേഖപ്പെടുത്തുന്ന രീതിയാണുള്ളത്. ഇതിനുപകരം മാസാവസാനം ഇടപാടുകള്‍ രേഖപ്പെടുത്തുന്ന രീതിയാണ് ഫെര്‍ഗൂസണ്‍ സോഫ്റ്റ് വെയറില്‍ ഉള്ളത്.

ഫെര്‍ഗൂസണ്‍ കമ്പനി 4 കോടി രൂപ കൈപ്പറ്റിയ സ്ഥാനത്ത് വെറും 4 ലക്ഷം രൂപ ചെലവാക്കിയാണ് ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് ആപ്ളിക്കേഷന്‍ ഐ.കെ.എം. വികസിപ്പിച്ചത്. മാത്രവുമല്ല ഇടയ്ക്കു വച്ച് അവര്‍ തങ്ങളുടെ കരാര്‍ കഴിഞു എന്ന് പറഞ്ഞു സര്‍വിസ് അവസാനിപ്പിക്കുകയും ചെയ്തു!

മറ്റു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള ജീവനക്കാര്‍ തന്നെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച സംവിധാനത്തില്‍ ജോലി ചെയ്യുന്നത് കണ്ടു അത്ഭുതപ്പെട്ടു.മറ്റു ഭൂരിഭാഗം സംസ്ഥാനങ്ങളില്‍ ഔട്ട്‌ സോഴ്സിംഗ് ആണ്. ജന്‍റം പദ്ധതിയില്ലോടെ വാര്‍ഷികമായി ഉണ്ടാകുന്ന പരിപലനചിലവ് സര്‍ക്കാര്‍ സംവിധാനത്തെക്കാള്‍ വളരെ വലുതാണ്‌. പ്രോജെക്ടിന്റെ ആകെ തുകയുടെ ഇരുപതു ശതമാനം..മാത്രവുമല്ല ഇത്രയും പ്രധാനപ്പെട്ട സര്‍ക്കാര്‍ വിവര സഞ്ചയം സ്വകാര്യ കുത്തകകള്‍ക്ക് കൈകാര്യം ചെയ്യാന്‍ വിട്ടു കൊടുത്താല്‍ ഉണ്ടാകുന്ന സുരക്ഷ പ്രശ്നങ്ങള്‍  ഗൌരവമായി വിലയിരുത്തേണ്ടത്‌ അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന്റെ തന്നെ നിയന്ത്രണത്തിലുള്ള വിദഗ്ധസംവിധാനം നിലനിര്‍ത്തുകയും ശക്തിപെടുത്തുകയും ചെയ്യുന്നതാണ്‌  രാജ്യ താല്പര്യത്തിന് നല്ലത്. ആയതിനാല്‍ മുന്‍ അനുഭവങ്ങള്‍ ഓര്‍മിച്ച് ഈ രംഗത്തെ സ്വകാര്യവല്‍ക്കരണത്തെ കേന്ദ്ര സര്‍ക്കാരുകള്‍ ചെറുത്തെ മതിയാകൂ.. സംസ്ഥാന സര്‍ക്കാര്‍ ഈ രംഗത്തെ സ്വകാര്യവല്‍ക്കരണത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും ഐ കെ എം പോലുള്ള സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണം.

ശ്രദ്ധിക്കുപ്പെടുന്ന ചില കാര്യങ്ങള്‍

മാത്രവുമല്ല വിവിധ കുത്തക കമ്പനികള്‍ തമ്മിലുള്ള പരസ്പരബന്ധത്തിന്റെ അടിസ്ഥാനത്തില്‍   ഹാര്‍ഡ്‌വെയര്‍,സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതും പരിപാലിക്കുന്നതും ആയി ബന്ധപ്പട്ടു സാമ്പത്തികമായ ക്രമക്കേടുകള്‍ തന്നെ ഉണ്ടാകും. JnNURM പദ്ധതി സാധാരണക്കാരായ ബഹു ഭൂരിപക്ഷം, ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതല്ല.  മറിച്ച് ഒരു പറ്റം കുത്തകകള്‍ക്ക് വേണ്ടിയുള്ളതാണ്.  വിപ്രോ DPR തയ്യാറാക്കിയാല്‍ TCS നും  TCS തയ്യാറാക്കിയാല്‍ വിപ്രോക്കും ലഭിക്കുന്ന ടെണ്ടര്‍ കണ്ടീഷനുകളില്‍  കേന്ദ്ര അധികാരികള്‍

ഇടപെടുന്നില്ല.  പദ്ധതി തുടക്കത്തില്‍ ആകെ തുകയുടെ 20%ത്തിലധികം  സംസ്ഥാന സര്‍ക്കാരോ പ്രസ്തുത തദ്ദേശ ഭരണ സ്ഥാപനമോ വഹിക്കണം.  പദ്ധതി പ്രവര്‍ത്തനങ്ങള്‍ Certify ചെയ്യുന്നതും  DPR  തയ്യാറാക്കിയ കമ്പനി തന്നെ. TCS-ന് പ്രൊജക്റ്റ്‌ കിട്ടിയാല്‍  DPR തയ്യാറാക്കിയ WIPRO ല്‍ നിന്ന്  ഹാര്‍ഡ്‌വെയര്‍ വാങ്ങും. അപ്പോള്‍ TCS ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍  WIPRO Certify  ചെയ്യാതിരിക്കുമോ? ഇതാണ് സംഭവിക്കാന്‍ പോകുന്നത്. തുടര്‍ന്ന് ഈ പദ്ധതിയുടെ സോഫ്റ്റ്‌വെയര്‍ മറ്റു നഗരസഭകളിലേക്ക് പകര്‍ത്താം.  പക്ഷെ ആകെ തുകയുടെ 20% പരിപാലന ചിലവായി വാര്‍ഷികമായി വരും.  ഉദാ: കൊച്ചിയില്‍ 10 കോടി രൂപയുടെ പ്രൊജക്റ്റ്‌ ഉണ്ടെങ്കില്‍ 2 കോടി രൂപ വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ്.  IKM ന് കൊച്ചി കോര്‍പ്പറേഷന്‍ ഇപ്പോള്‍ മെയിന്റനന്‍സ് ചാര്‍ജ്  ആയി നല്‍കേണ്ടത് പരമാവധി 15 ലക്ഷത്തിനു താഴെ (G.O.(Rt)No.1265/09/LSGD)!  ഈ പദ്ധതി ഇ-ഗവേര്‍ണന്‍സ് സംസ്ഥാന വ്യാപകമായി ഏകീകൃതമായി ചെയ്താലേ ഗുണമുള്ളൂ.  നിലവില്‍ IKM ചെയ്യുന്നതങ്ങനെയാണ്.  അപ്പോള്‍ JnNURM പദ്ധതി ഏകീകൃതമായി ചെയ്യുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യപിപ്പിക്കേണ്ടി വരും.  40,000 ല്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളുള്ള ഇന്ത്യ മഹാരാജ്യത്തു  ഈ നില വന്നാല്‍ സര്‍ക്കാരിനുള്ള അധിക ചെലവ്  “2G Spectrum” സംഖ്യയേക്കാള്‍ കൂടുതലായിരിക്കും.!!  കൂടാതെ സര്‍ക്കാര്‍ സംവിധാനം പൂര്‍ണ്ണമായും  കുത്തകകളാല്‍ നിയന്ത്രിക്കും.  സേവനങ്ങളുടെ ചാര്‍ജ് വര്‍ദ്ധിക്കും.  സൌജന്യമായി Web site ല്‍ നിന്നും download ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കുത്തകകള്‍ വില നിശ്ചയിക്കും.  സര്‍ക്കാര്‍ സംവിധാനം BIGBAZAR- കളിലൂടെ എന്നതാവും പിന്നീടുണ്ടായെക്കാവുന്ന അവസ്ഥ.  പാവപ്പെട്ടവക്ക് തന്റെ രേഖകള്‍ക്ക് കനത്ത വില നല്‍കേണ്ടി വരും.   വിവരങ്ങള്‍ കുത്തകകളുടെ കയ്യിലായാല്‍ ആര് ആധികാരികത ഉറപ്പുവരുത്തും?  ലോകബാങ്കിന്റെ ജീവനക്കാരന് കൈകൂലി നല്കാന്‍ ശ്രമിച്ചു എന്ന പേരില്‍ WIPRO ഇന്ന് അവരുടെ കറുത്ത പട്ടികയിലാണ്  എന്നോര്‍ക്കണം.  ഈ രാജ്യത്തെ വിവരങ്ങള്‍ ഇ-ഗവേര്‍ണന്‍സിലൂടെ കുത്തകകള്‍ക്ക് കൈമാറി ,ഉത്തരവാദിത്വങ്ങള്‍ ഒഴിവാക്കുന്ന സാമ്രാജ്യ നയമാണിത് എന്ന് നാം തിരിച്ചറിയണം.

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ  ഇ-ഗവേണന്‍സ്  പ്രവര്‍ത്തനം സാര്‍വ്വദ്ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ദേശീയ അംഗീകാരങ്ങള്‍ നേടുകയും ചെയ്തു. കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 2008-09 വര്‍ഷത്തെ സര്‍ക്കാര്‍ ടു സര്‍ക്കാര്‍ കാറ്റഗറിയിലുള്ള സിഎസ്ഐ നിഹിലന്റ് ഇ-ഗവേണന്‍സ്  അവാര്‍ഡ്‌  ഐ.കെ.എംനു ലഭിച്ചു, സേവന, സുലേഖ സോഫ്റ്റ്‌വെയറുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ 2009-2010 വര്‍ഷത്തെ നാഷണല്‍ ഇ-ഗവേണന്‍സ് അവാര്‍ഡ്‌ ലഭിക്കുകയുണ്ടായി. സുലേഖ സോഫ്റ്റ്‌വെയറിനു സ്വര്‍ണ മെഡലും ,സേവന  സോഫ്റ്റ്‌വെയറിനു വെങ്കല മെഡലും ആണ് ലഭിച്ചത്.ഇങ്ങനെയൊക്കെ ആയിട്ടും IKM നെ LSGD ല്‍ ലയിപ്പിക്കുന്നത് വൈകുന്നത് JnNURM പദ്ധതി മുന്‍പില്‍ കണ്ടിട്ടാണ്.  പലര്‍ക്കും ഇതില്‍ താത്പര്യമുണ്ടാകും.  IKM  ഇപ്പോഴത്തെ പോലെ Mission mode-ല്‍ നിന്നാല്‍ ഇ-ഗവേര്‍ണന്‍സ് രംഗത്ത്‌ JnNURM   പദ്ധതി പോരെ എന്ന ചോദ്യം വരും. IKM-നെ പിരിച്ചുവിടുകയും ചെയ്യും.  മറിച്ച് തദ്ദേശ വകുപ്പില്‍ ലയിപ്പിച്ചാല്‍ IKM നെ ലയിപ്പിച്ചാല്‍ ജീവനക്കാരുടെ ജോലി സുരക്ഷിതമായാല്‍ ഇങ്ങനെ ഒരു സ്ഥാപനമുള്ളപ്പോള്‍ JnNURM പദ്ധതി പോലുള്ളവ സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നത് എന്തിന് എന്ന ചോദ്യം വരാം.

കടപ്പാട്: പഠന കോണ്‍ഗ്രസ്‌ 2010

കെ കെ ജയചന്ദ്രന്‍  എം എല്‍ എ

അവസാനം പരിഷ്കരിച്ചത് : 6/25/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate