অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വ്യവസായവാണിജ്യ വകുപ്പ്

 

കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റും വിവിധ വകുപ്പുകളുടെ ആസ്ഥാനവും സ്ഥിതിചെയ്യുന്നത്.ബഹു. വ്യവസായ വകുപ്പ് മന്ത്രിയുടെ നിയന്ത്രണത്തിലാണ് വ്യവസായവാണിജ്യ വകുപ്പ്. വകുപ്പിന്‍റെ ഭരണച്ചുമതല വഹിക്കുന്നത് വാണിജ്യവ്യവസായ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടിറിയാണ്.തിരുവനന്തപുരം നഗരത്തില്‍ വികാസ്ഭവനിലാണ് വാണിജ്യവ്യവസായ ഡയറക്ടറേറ്റിന്‍റെ ആസ്ഥാനം.ഡയറക്ടറാണ് വകുപ്പ് ആസ്ഥാനത്തിന്‍റെ തലവന്‍. വിവിധ വ്യവസായങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പിന്‍റെ സഹായഹസ്തവുമായി ഡയറക്ടറേറ്റ് നിലകൊള്ളുന്നു. ജില്ലാ ആസ്ഥാനങ്ങളിലാണ് അതാതു ജില്ലാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നത്.

സ്ഥാപനത്തിന്റെന രൂപഘടന

ബഹു വ്യവസായ വകുപ്പ് മന്ത്രിയുടെ നിയന്ത്രണത്തിലാണ് വ്യവസായ വാണിജ്യവകുപ്പ്. വകുപ്പിന്‍റെ ഭരണച്ചുമതല വഹിക്കുന്നത് വ്യവസായ വാണിജ്യവകുപ്പിന്‍റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്.തിരുവനന്തപുരം നഗരത്തില്‍ വികാസ് ഭവനിലാണ് വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടറേറ്റിന്‍റെ ആസ്ഥാനം. ഡയറക്ടറാണ് വകുപ്പ് ആസ്ഥാനത്തിന്‍റെ തലവന്‍. വ്യവസായ വാണിജ്യവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തമേകുന്നത് വാണിജ്യ വ്യവസായ ഡയറക്ടറേറ്റാണ്. അതാത് ജില്ലകളിലെ പ്രവര്‍ത്തനം ജില്ലാ ആസ്ഥാനങ്ങളില്‍ തന്നെയാണ്.

 

അനുബന്ധ ഘടകങ്ങൾ ഊർജ്ജം

വ്യാവസായിക മേഖലയിലുണ്ടാകുന്ന ശ്രദ്ധേയമായ വളർച്ചയ്ക്ക് ആവശ്യമായ ഊർജ്ജോല്പാദനം കേരളത്തിൽ ഉറപ്പ് വരുത്തുന്നു. ഐ.ടി. ഉൾപ്പെടെയുള്ള വ്യാവസായിക മേഖലകളിൽ പ്രതീക്ഷിക്കുന്ന വ്യാവസായിക വളർച്ചയ്ക്ക് ആനുപാതികമായ ഊർജ്ജ ലഭ്യത ഉറപ്പ് വരുത്തുന്നു.

കൂടുതൽ വൈദ്യുതോർജ്ജത്തിനായി വനങ്ങളേയും, ജൈവവൈവിധ്യത്തെയും നശിപ്പിക്കാതെ ജലവൈദ്യുത പദ്ധതികളുടെ ശേഷി വർദ്ധിപ്പിക്കുകയാണ് കേരള വൈദ്യുതി വകുപ്പിന്റേയും ലക്ഷ്യം. ഏറ്റവും ചെലവു കുറഞ്ഞതും, പരിസ്ഥിതിക്ക് അനുയോജ്യവുമാണ് ജലവൈദ്യുത പദ്ധതികൾ. അതിനാൽ കേരള സർക്കാർ ജലവൈദ്യുത പദ്ധതികളുടെ ശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കേരളത്തിൽ സംസ്ഥാന വൈദ്യുതി ബോർഡിനു (കെ.എസ്.ഇ.ബി.) കീഴിൽ 24 ജലവൈദ്യുത പദ്ധതികളും, സ്വകാര്യ ഏജൻസികളുടെ കീഴിൽ 2 ജലവൈദ്യുത പദ്ധതികളും ഉണ്ട്. കഞ്ഞിക്കോട് പ്രവർത്തിക്കുന്ന കാറ്റിൽ നിന്നുള്ള വൈദ്യുത ഉല്പാദനത്തിന്റെ ശേഷി 2.025 മെഗാവാട്ട് ആണ്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ഏക വൈദ്യുത നിലയമാണിത്.

കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള എൽ.എസ്.എച്ച്. ഉല്പാദന ഇന്ധനമായി ഉപയോഗിക്കുന്ന ബ്രഹ്മപുരം താപവൈദ്യുത നിലയിത്തിന്റെ ശേഷി 106.6 മെഗാവാട്ടും, കോഴിക്കോട് താപവൈദ്യുത നിയത്തിന്റെ ശേഷി 128 മെഗാവാട്ടും ആണ്.

കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ സ്ഥാപിത ശേഷി 2087.23 മെഗാവാട്ടും, സ്വകാര്യമേഖലയും, എൻ.ടി.പി.സിയും ചേർന്ന് നല്കുന്ന 570.016 മെഗാവാട്ടും ഉൾപ്പെടെ ആകെ 2657.25 മെഗാവാട്ടാണ് കെ.എസ്.ഇ.ബി. യുടെ വൈദ്യുത ശേഷി.

 

കേരളത്തിലെ ഊർജ്ജ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നത് 359.58 മെഗാവാട്ട് ശേഷിയുള്ള എൻ.ടി.പി.സി.യുടെ കായംകുളം നിലയം, 157 മെഗാവാട്ട് ശേഷിയുള്ള കൊച്ചി നിലയം എന്നിവയാണ്. 20.44 മെഗാവാട്ട് ശേഷിയുള്ള കെ.പി.സി.എല്ലിന്റെ കാസർഗോഡ് നിലയമാണ് സ്വതന്ത്ര ഊർജ്ജ പ്രോജക്ടിന്റെ ഏറ്റവും അവസാനത്തെ സ്രോതസ്സ്. ആവശ്യമായ ഊർജ്ജത്തിന്റെ ബാക്കി കണ്ടെത്തുന്നത് കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജ സ്രോതസ്സിലൂടെയാണ്.

 

Energy Source in Kerala as on 31-3-2011

ക്രമ നമ്പർ

ഊർജ്ജ സ്രോതസ്സ്

സ്ഥാപിത ശേഷി (മെ.വാ.)

1

ജലം-കെ.എസ്.ഇ.ബി.

1997.80

2

താപം-കെ.എസ്.ഇ.ബി.

234.60

3

വിൻഡ്-കെ.എസ്.ഇ.ബി.

2.03

4

എൻ.ടി.പി.സി.

359.58

5

താപം-ഐ.പി.പി.

188.93

6

ജലം-കാപ്ടീവ്

33

 

ആകെ

2815.94

ആശയ വിനിമയം

രാജ്യത്തെ ഏറ്റവും ഉയർന്ന ടെലിഫോൺ സാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം - 1000 വ്യക്തികൾക്ക് 195 കണക്ഷൻ.

1246 ടെലിഫോൺ എക്സ്ചേഞ്ചുകളും എസ്.റ്റി.ഡി., ഐ.എസ്.ടി. നെറ്റ് വർക്കിനാൽ ബന്ധിതം.

ഏറ്റവും കൂടുതൽ ടെലിഫോൺ എക്സ്ചേഞ്ചുകൾ എറണാകുളത്തും, ഏറ്റവും കുറവ് വയനാടും.

പഞ്ചായത്തുകൾ ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറുകളാൽ ബന്ധിതം.

സംസ്ഥാനത്ത് 7 ഇന്റർനെറ്റ് സേവനദാതാക്കളുടെ സേവനം ലഭ്യമാണ്.

5070 ഓളം തപാലാഫീസുകൾ.

7.68 ചതുരശ്ര കിലോമീറ്ററിനുള്ളിലുള്ള ശരാശരി 6296 ആളുകൾക്ക് ഒരു തപലാഫീസ്.

തപാൽ വകുപ്പിൽ 51  ഹെഡ് തപാലാഫീസുകളും, 1451 സബ് തപാലാഫീസുകളും, 3100 ശാഖകളും 161 മറ്റു തപാൽ സേവന ആഫീസുകളും, 208 സ്പീഡ് പോസ്റ്റ് കേന്ദ്രങ്ങളും ഉണ്ട്.

 

 

ഗതാഗതം

കാര്യക്ഷമമായ റോഡ് ശൃംഖലകളും രണ്ട് പ്രധാന റെയില് റൂട്ടുകളും കേരളത്തിന്റെ ഗതാഗത മേഖലയിലുണ്ട്.

3 അന്തർദേശീയ വിമാനത്താവളങ്ങള് (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്). കണ്ണൂരില് അന്തർദേശീയ വിമാനത്താവളം ഉടന് ആരംഭിക്കും.

ഒരു അന്തർദേശീയ തുറമുഖം കൊച്ചിയില്-രാജ്യത്തെ 12 മുഖ്യത്തുറമുഖങ്ങളിലൊന്ന്.

3 ഇടത്തരം തുറമുഖങ്ങള് (നീണ്ടകര, ആലപ്പുഴ, കോഴിക്കോട്), 17 ചെറിയ തുറമുഖങ്ങള്.

31-03-2011ലെ കണക്ക് പ്രകാരം 33106 കിലോമീറ്ററാണ് സംസ്ഥാനത്തിന്റെ റോഡുകളുടെ ആകെ നീളം.

31-03-2011ലെ കണക്ക് പ്രകാരം ആകെ 1257 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന റെയില് പാത.

മുംബൈയിലേക്കും, പൂനെയിലേക്കുമുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താനുപകരിക്കുന്ന പുതിയ കൊങ്കണ് റെയില് പാത.

ഭൂമി

ഭൂമി വിതരണ പദ്ധതികള്

വ്യാവസായിക വളർച്ചയെ പരിപോഷിപ്പുക്കന്നതിനായി കേരള സർക്കാർ,ഗ്രോത്ത് സെന്ററുകള്, ഫങ്ഷണല് വ്യാവസായിക എസ്റ്റേറ്റുകള്, ജില്ലാ മിനി വ്യവസായ ഏസ്റ്റേറ്റ്, സഹകരണ സംഘങ്ങള്, വ്യാവസായിക എസ്റ്റേറ്റുകള്, മിനി വ്യവസായ എസ്റ്റേറ്റുകള്, ഡവലപ്പ്മെന്റ് പ്ലോട്ടുകള്, ഡവലപ്പ്മെന്റ് ഏരിയ എന്നിവ വികസിപ്പിച്ചുകൊണ്ട് ഇന്ഫ്രാസ്ട്രക്ചർ സഹായം പ്രധാനം ചെയ്യുന്നു.

Training & Consultancy

സംസ്ഥാനത്തെ വ്യവസായങ്ങള്ക്ക്, കാര്യക്ഷമമായ പരിശീലന സൌകര്യങ്ങളും, സാങ്കേതിക ജ്ഞാനവും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തിലാണ്, വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില് ഫെസിലിറ്റി സേവന കേന്ദ്രങ്ങള് ആരംഭിച്ചത്.

കോമണ് ഫെസിലിറ്റി സെന്റർ ഫോർ റബ്ബർ ആന്റ് പ്ലാസ്റ്റിക്, ചങ്ങനാശ്ശേരി

കേരളത്തില് റബ്ബർ, പ്ലാസ്റ്റിക് എന്നിവ ഉപയോഗപ്പെടുത്തുന്ന വ്യവസായത്തിന്റെ അഭിവൃദ്ധിക്കായി 1969ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. പരിശീലനം സിദ്ധിച്ച തൊഴിലാളികളെയും, ആവശ്യമായ സാങ്കേതിക സഹായവും നല്കിയാണ് ഈ സ്ഥാപനം വ്യവസായിക പുരോഗതിക്ക് സഹായിക്കുന്നത്.

വിവിധ വിഭാഗങ്ങള്

റബ്ബർ വ്യവസായിത്തിനാവശ്യമായ മിക്സിംഗ് മില്ലുകള് 16”X4” 60 HP’s,ഹൈഡ്രോളിക് പ്രസ്, എക്സട്രൂഡർ തുടങ്ങിയ റബ്ബർ വ്യവസായിത്തിനാവശ്യമായ പ്രത്യേക യന്ത്രങ്ങള് വാടകാടിസ്ഥാനത്തില് നല്കി റബ്ബർ മേഖലയ്ക്ക് സേവനം ലഭ്യമാക്കുക. ചെറുകിട റബ്ബർ,പ്ലാസ്റ്റിക് വ്യവസായത്തിനാവശ്യമായ മോള്ഡുകളും, ഡൈകളും ലഭ്യമാക്കുക. യന്ത്രങ്ങളുടെ റിപ്പയറും, സർവ്വീസുകളും ഉറപ്പുവരുത്തുക തുടങ്ങിയ സേവനങ്ങള് പ്രദാനം ചെയ്തുകൊണ്ട് ചെറുകിട റബ്ബർ പ്ലാസ്റ്റിക വ്യവസായവികസനത്തിനായി ഉപകരണപ്പുരകള് സഹായിക്കുന്നു. ഇവിടെ ഹൈസ്പീഡ് പ്രിസിഷന് ലെയ്ത്ത്, റേഡിയല് ഡ്രില്ലിംഗ് മെഷീന്, യൂണിവേഴ്സല് മില്ലിങ് മെഷീന് തുടങ്ങിയവ ലഭ്യമാണ്.

ആട്ടോമേറ്റിക് ഇഞ്ചക്ഷന് മോള്ഡിംഗ് മെഷീന്സ്, റീ പ്രോസസ്സിംഗ് എക്സ്ട്രൂഡർ, തെർമോ പ്ലാസ്റ്റിക് ഫിലിം എക്ട്രൂഷന് സ്ട്രാപ്പ് ഗ്രൈന്ഡർ, തുടങ്ങിയ പ്ലാസ്റ്റിക് സംസ്കരണ യന്ത്രങ്ങളുടെ സർവ്വീസ് കുറഞ്ഞ നിരക്കില് പ്ലാസ്റ്റിക് ഡിവിഷനില് ചെയ്തുകൊടുക്കുന്നു.

പരിശീലന പരിപാടികള്

ദൈനംദിന സേവനകാര്യങ്ങള് കൂടാതെ, റബ്ബർ, പ്ലാസ്റ്റിക്, ജനറല് എഞ്ചിനീയറിംഗ് വ്യവസായങ്ങള്ക്ക് ആവശ്യമായ വിവിധങ്ങളായ പരിശീലന പരിപാടികളും, സംരംഭക വികസന പരിപാടികളും – കോമണ് ഫെസിലിറ്റി കേന്ദ്രം നടത്തുന്നുണ്ട്. ചെറുകിട റബ്ബർ വ്യവസായങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്ന ഉപകരണങ്ങളായ യൂണിവേഴ്സല് ടെസ്റ്റിംഗ് മെഷീനുകള്, റാല്ലാസ് പ്ലാസ്റ്റി മീറ്റർ, എം.എസ്.ടി. അപ്പാരറ്റസ് എന്നിവ ഉള്പ്പെടുന്ന സുസജ്ജമായ ഭൌതിക-രാസ പരിശോധനാ ലാബറട്ടറികള് ഈ കേന്ദ്രത്തിനുണ്ട്.

കോമണ് ഫെസിലിറ്റി സെന്റർ (റബ്ബർ)

മഞ്ചേരിയിലെ ഫങ്ഷണല് ഇന്ഡസ്ട്രിയ എസ്റ്റേറ്റ് ഫോർ റബ്ബറില് പ്രവർത്തിക്കുന്ന റബ്ബറിനുവേണ്ടിയുള്ള കോമണ് ഫെസിലിറ്റി സേവന കേന്ദ്രം താഴെ പറയുന്ന സേവനങ്ങള് നല്കുന്നു.

വിലയേറിയ റബ്ബർ സംസ്ക്കരണ യന്ത്രങ്ങളുടെ സർവ്വീസ്, ഡിസൈനിങ് ഉപകരണപ്പുരകളുടെ സേവനം, മോള്ഡ് ഫാബ്രിക്കേറ്റിംഗ്, മോള്ഡ് റിപ്പയറിംഗ്, ഡൈകള്, റബ്ബർ സംസ്കരണ യന്ത്രങ്ങള് തുടങ്ങിയവ കാലോചിതമായ റബ്ബർ ഉല്പന്ന പരിശോധന പരിശീലനം, സാങ്കേതികോപദേശം, ഉല്പാദന വികസനം തുടങ്ങിയവ.

വിവിധ വിഭാഗങ്ങള്

1. റബ്ബർ

റബ്ബർ മിക്സിംഗ് മില്ലുകള്, ഹൈഡ്രോളിക് പ്രസ്, സ്ക്രൂപ്രസ് തുടങ്ങിയ യന്ത്രങ്ങള് ഉള്കൊള്ളുന്ന ഈ യൂണിറ്റില് കളർ മിക്സിംഗ് യൂണിറ്റ്, കാർബണ് മിക്സിംഗ് യൂണിറ്റ് എന്നീ റബ്ബർ സംസ്ക്കരണത്തിനായുള്ള യൂണിറ്റുകളും ഉള്പ്പെടുന്നു.

2. ടൂള്സ് റൂം

ലെയ്ത്ത്, ഗ്രൈന്ററുകള്, ഡ്രില്ലിംഗ് യന്ത്രങ്ങള് തുടങ്ങി ടൂള്സ് റൂം സേവനങ്ങള്ക്കാവശ്യമായ എല്ലാ യന്ത്രങ്ങളും ഈ വിഭാഗത്തില് ഉള്ക്കൊള്ളുന്നു.

3. റബ്ബർ പരിശോധന ലാബോറട്ടറി

 

റബ്ബർ പരിശോധനയ്ക്ക് ആവശ്യമായ ഇറക്കുമതി ചെയ്ത നൂതന യന്ത്രങ്ങള് ഉള്കൊള്ളുന്നതാണ് ഈ വിഭാഗം. Goettfert Elastograph ‘Vario’, Instron Tensile testing machine, Zwick Din Abrader, Ross Flex Testing തുടങ്ങിയവ

ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി

  • ഐ.ടി. നയങ്ങള്

കഴിഞ്ഞ പത്ത് വർഷത്തിനുള്ളില് സേവന വ്യവസായ മേഖലയുടെ അസൂയാവഹമായ വളർച്ചയാണ് വിവരസാങ്കേതിക വിദ്യാ മേഖല സാക്ഷ്യം വഹിച്ചത്. ഇന്ത്യന് വിവരസാങ്കേതിക വിദ്യാമേഖലയിലെ വളർച്ചാ നിരക്ക് വാർഷികമായി 30 ശതമാനം എന്ന നിരക്കിലാണ്.

സാങ്കേതിക വൈദഗ്ദ്യമുള്ളവർക്കും, അല്ലാത്തവർക്ക് കാള് സെന്ററുകളിലും, ട്രന്സ്ക്രിപ്ഷന് സേവന രംഗത്തും വന് തോതില് തൊഴില് അവസരങ്ങള് സൃഷ്ടിക്കാന് ഈ മേഖലയ്ക്ക് കഴിഞ്ഞു. കാര്യമായ പാരിസ്ഥിതിക പ്രശ്നങ്ങള് ഇല്ലാതെ കുറഞ്ഞ മുതല് മുടക്കില് മികച്ച തൊഴില് അവസരങ്ങള് സൃഷ്ടിക്കുവാന് വിവരസാങ്കേതിക വിദ്യാ മേഖലയ്ക്ക് കഴിയുന്നു.

രാജ്യത്താകെ 1.6 ദശലക്ഷം ആളുകള്ക്ക് ജോലി നല്കികൊണ്ട് വാർഷിക വരുമാനം 16000 കോടി രൂപയാക്കുവാന് ഈ മേഖല വഴിയൊരുക്കുന്നു. ഗാർഹക, കയറ്റുമതി വില്പനയിലൂടെ കേരളത്തില് വിവരസാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് സംസ്ഥാന സർക്കാർ ഒരു പ്രധാന പങ്ക് വഹിക്കുകയാണ്. ജനസാന്ദ്രതയേറിയ സംസ്ഥാനമെന്ന നിലയില് മാത്രല്ല ഉന്നത വിദ്യാഭ്യാസവും ഉയർന്ന യോഗ്യതയുമുള്ള മനുഷ്യവിഭവ ശേഷി ഒരു പ്രദേശത്തുമാത്രമായി ഒതുങ്ങി നില്ക്കാതെ തിരുവനന്തപുരം മുതല് കാസർഗോഡ് വരെ 14 ജില്ലകളിലായി വ്യാപിച്ചിരിക്കുന്ന സംസ്ഥാനമെന്ന നിലയിലും കേരളത്തിന് ഏറെ അനുയോജ്യമാണ് ഐ.ടി.അനുബന്ധ വ്യവസായങ്ങള്.

സാമൂഹ്യമായ അടിസ്ഥാന സൌകര്യങ്ങളുടെ മികവും, മെച്ചപ്പെട്ട ഗതാഗത അനുബന്ധ സൌകര്യങ്ങളും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്  ഈ മേഖലയില് മുന്ഗണന നല്കുന്നു.

ഈ സൌകര്യങ്ങളുടെ പിന്ബലത്തില് ഐ.ടി. അനുബന്ധ വ്യവസായങ്ങളുടെ മുന് നിരയിലെത്തുവാന് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൈകിയാണ് വിവരസാങ്കേതിക വിദ്യാ ശൃംഖലയിലെത്തിയത് എങ്കിലും കേരളത്തിന് കൂടുതല് അവസരങ്ങള് നല്കുന്നു.

ഇത്തരം അനുകൂല്യ ഘടകങ്ങള് കാരണം വിവരസാങ്കേതിക വിദ്യയില് കേരളത്തിന് മുന്നേറുവാന് മെച്ചപ്പെട്ട സാഹചര്യങ്ങളാണ് ഈ മേഖലയിലുള്ളത്.

ധനകാര്യ സ്ഥാപനങ്ങള്

നമ്മുടെ സംസ്ഥാനത്ത് വ്യവസായ സംരംഭത്തിനാവശ്യമായ ധനകാര്യ സേവനം ലഭ്യമാക്കുന്നതിന്, പൊതുമേഖലയിലെയും, സ്വകാര്യ മേഖലയിലെയും ധനകാര്യ സ്ഥാപനങ്ങള് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇവയില് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ സഹായിക്കുന്നതിനായി കേരള ഫിനാന്ഷ്യല് കോർപ്പറേഷനും, വന്കിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കുന്നതിനായി കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനുമാണ് പ്രധാന പങ്കു വഹിക്കുന്നത്.

തൊഴില് ബന്ധങ്ങള്

വ്യവസായ മേഖലയിലെ മികച്ച തൊഴില് ബന്ധങ്ങള് ക്രമമായ വളർച്ചയുടെ തെളിവാണ്. വ്യവസായ തർക്കങ്ങള്, സമരങ്ങള് എന്നിവ കുറഞ്ഞതും, നിക്ഷേപ സൌഹൃദ അന്തരീക്ഷം കൂടുതല് സജീവമായതും സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് ശക്തമായ അടിത്തറ നല്കുന്നു. പുതിയ തർക്കങ്ങള് കഴിഞ്ഞ മൂന്നു വർഷങ്ങളില് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മാത്രമല്ല വ്യവസായ മേഖലയിലെ സമരങ്ങള് പ്രതികൂലമായി ബാധിക്കുന്ന തൊഴിലാളികളുടെ എണ്ണവും ഇതോടനുബന്ധമായി ഏറെ കുറഞ്ഞിട്ടുണ്ട്

അവസാനം പരിഷ്കരിച്ചത് : 9/18/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate