অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പൗരാവകാശരേഖ

ആമുഖം

ചെലവുകുറഞ്ഞതും പരിസ്ഥിതിക്കിണങ്ങിയതുമായ കെട്ടിടങ്ങള്‍ നിര്‍മ്മാണത്തിനുവേണ്ട സാങ്കേതിക വിദ്യ മനസ്സിലാക്കുതിനും സമൂഹത്തില്‍ പ്രചരിപ്പിക്കുതിനും വേണ്ടി രൂപവത്ക്കരിക്കപ്പെട്ടിരിക്കുന്ന ഒരു സംഘടനാസംവിധാനമാണ് കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം. തിരുവിതാംകൂര്‍ കൊച്ചി ലിറ്റററി സയന്റിഫിക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി ആക്ടിന്റെ അടിസ്ഥാനത്തില്‍ 1989 ല്‍ ഈ സ്ഥാപനം രൂപീകൃതമായി.

കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ മുഖ്യ കാര്യാലയം തിരുവനന്തപുരം പി.ടി.പി നഗറില്‍ പ്രവര്‍ത്തിക്കുുന്നു. ഉദ്ദേശം 500 പേര്‍ക്ക് ഇരിക്കു പാര്‍ക്കിംഗ് സൗകര്യത്തോടുകൂടിയ ഓപ്പ എയര്‍ ആഡിറ്റോറിയം 30 പേര്‍ക്ക് ഇരിക്കാവു എയര്‍കീഷന്‍ ഹാളും മിതമായ നിരക്കില്‍ ലഭ്യമാണ്. ഈ സ്ഥാപനത്തിന്റെ കീഴില്‍ കേരളത്തിലുടനീളം 14 റീജിയണല്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. റീജിയണല്‍ കേന്ദ്രങ്ങള്‍ ഏറ്റെടുത്തു നടത്തു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുഖ്യകാര്യാലയത്തിന്റെ നിയന്ത്രണത്തിലാണ്. സര്‍ക്കാരിന്റെ വിവിധ ഭവന നിര്‍മ്മാണ പദ്ധതികള്‍, ഹൗസിംഗ് ഗൈഡന്‍സ്, വിവിധ തൊഴില്‍ പരിശീലനങ്ങള്‍, പ്രോജക്ടുകളുടെ സാങ്കേതികാനുമതി, കലവറ, പ്രൊഡക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ നിയന്ത്രണം മുഖ്യകാര്യാലയം വഴിയാണ് നടത്തുത്.

വീക്ഷണം

പൊതുവെ സ്വീകാര്യമായതും, അതേ സമയം ചെലവുകുറഞ്ഞതും പരിസ്ഥിതിക്ക് അനുയോജ്യവുമായ ഒരു കെട്ടിട നിര്‍മ്മാണ സംസ്‌ക്കാരം വളര്‍ത്തിയെടുക്കുന്നതിനുവേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുകയും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ കഴിയുവര്‍ക്കുവേണ്ട നിര്‍മ്മാണാവശ്യങ്ങള്‍ക്ക് സഹായം നല്‍കുകയും ചെയ്യുക. സൗന്ദര്യത്തിനും, നാടന്‍ രീതികള്‍ക്കും, ശില്‍പ്പസൗകുമാര്യത്തിനും അതുപോലെതന്നെ പ്രകതിയോടു താദാത്മ്യം പ്രാപിക്കുതിനും ഊര്‍ജ്ജ സംരക്ഷണത്തിനും തടിയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും പ്രാധാന്യം നല്‍കുന്നതാണ് നിര്‍മ്മിതിയുടെ രൂപകല്‍പ്പന.

ലക്ഷ്യം

  • ഭവനനിര്‍മ്മാണ രംഗത്ത് നൂതനമായ ആശയങ്ങല്‍ക്ക് രൂപം നല്‍കുക.
  • ജില്ലാതലങ്ങളില്‍ പ്രവര്‍ത്തിക്കു നിര്‍മ്മിതി കേന്ദ്രങ്ങളേയും അനുബന്ധ സ്ഥാപനങ്ങളേയും മുമ്പോട്ടുനയിക്കുതിനും ഏകോപിപ്പിക്കുതിനും നിയന്ത്രിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുക.
  • ഗവേഷണകേന്ദ്രങ്ങള്‍, സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകള്‍ മുതലായ ഭവന നിര്‍മ്മാണ പ്രവര്‍ത്തനളുമായി യോജിച്ചുപ്രവര്‍ത്തിക്കുകയും ഗവേഷണഫലങ്ങളെ പ്രായോഗിക തലത്തില്‍ എത്തിക്കുകയും ചെയ്യുക.
  • സമയാസമയങ്ങളില്‍ സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ വീക്ഷണങ്ങളിലുടെ നയപരിപാടികള്‍ക്കു ആവശ്യമായ സാങ്കേതിക ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുക.
  • ഭവന നിര്‍മ്മാണ സംബന്ധമായ കാര്യങ്ങളില്‍ സംശയ നിവാരണത്തിനും വിവരങ്ങള്‍ പകര്‍ന്നുനല്‍കുതിനും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സംരംഭകരെ സഹായിക്കുക.
  • ഉചിതമായ സാങ്കേതിക വിദ്യകള്‍ തിരഞ്ഞെടുക്കുക.
  • സമയാസമയങ്ങളില്‍ ഭവന നിര്‍മ്മാണരംഗത്തെ നൂതന ഗവേഷണ ഫലങ്ങള്‍ക്കൊപ്പമെത്തിക്കുക.
  • പൊതുജനങ്ങള്‍ക്കിടയില്‍ പാരമ്പര്യ വാസ്തുവിദ്യ, അത്യാധുനിക ശില്‍പ്പകല നിര്‍മ്മാണ രംഗത്ത് ഫലപ്രദമായി ചെലവുകുറയ്ക്കാന്‍ മറ്റു സാങ്കേതിക വിദ്യകള്‍ സംയോജിപ്പിക്കുതിനും നിലവാരമുയര്‍ത്തുതിനും പ്രയത്‌നിക്കുക.
  • അനുയോജ്യമായ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ ഉത്പാദിപ്പിക്കുതിന് ഉത്പാദന കേന്ദ്രങ്ങള്‍ സജ്ജമാക്കുക.
  • ജില്ലാ നിര്‍മ്മിതി കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭവന നിര്‍മ്മാണ മേഖലകളില്‍ മാനുഷിക വിഭവശേഷി വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുതിനുവേണ്ടി പരിശീലനം നല്‍കുക.
  • ചെലവുകുറഞ്ഞതും നൂതനവുമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജില്ലാ നിര്‍മ്മിതി കേന്ദ്രങ്ങളുടെ സഹകരണത്തോടെ പ്രത്യേകിച്ച് പൊതുമേഖലയിലെ, കെട്ടിടനിര്‍മ്മാണം ഏറ്റെടുത്തുനടത്തുക.
  • സര്‍ക്കാര്‍,പൊതുമേഖല. വാണിജ്യബാങ്കുകള്‍, മുതലായവയുടെ സ്വയം തൊഴില്‍ പദ്ധതികളുമായി സഹകരിക്കുകയും മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന ഭവന നിര്‍മ്മാണ പ്രവൃത്തികളില്‍ ചെറുപ്പക്കാരെ പങ്കെടുപ്പിക്കുകയും ചെയ്യുക.
  • പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമുള്ള മേഖലകളില്‍ പദ്ധതികള്‍ നേരിട്ടോ ജില്ലാ നിര്‍മ്മിതി കേന്ദ്രങ്ങള്‍ വഴിയോ മുന്നോട്ടു കൊണ്ടുപോകുക.
  • ഭവന നിര്‍മ്മാണത്തിലും മറ്റു ബന്ധപ്പെട്ട മേഖലകളിലും വേണ്ട വിദഗ്‌ദ്ധോപദേശങ്ങള്‍ ലഭ്യമാക്കുക.
  • ഭവന നിര്‍മ്മാണ അനുബന്ധമേഖലകളില്‍ ഗവേഷണ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുക.

ഭരണ സംവിധാനം


കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഒരു സാധാരണസ്ഥാപനമാണ് കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം . ഇതിന്റെ ഭരണ നിയന്ത്രണം നടത്തുത് ബഹു. ഭവന നിര്‍മ്മാണ വകുപ്പുമന്ത്രി ചെയര്‍മാനായ 19 അംഗഭരണസമിതിയും, ഭവന നിര്‍മ്മാണ സെക്രട്ടറി ചെയര്‍മാനായ 6 അംഗങ്ങളും എക്‌സിക്യൂട്ടീവ് കമ്മറ്റിയും ചേര്‍ന്നാണ്. കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ ഭരണ നിര്‍വ്വഹണം ഡയറക്ടറില്‍ നിക്ഷിപ്തമാണ്.

ഗവേണിംഗ് ബോഡി

എക്‌സിക്യൂട്ടീവ് കമ്മറ്റി

ഡയറക്ടര്‍

ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍
റീജിയണല്‍ സെന്റേഴ്‌സ് 
അഡ്മിനിസ്‌ട്രേഷന്‍

അക്കൗണ്ട്‌സ് ട്രെയിനിംഗ്

നിര്‍മ്മിതിയുടെ സേവനങ്ങള്‍

പരിശീലനം
നിര്‍മ്മാണ മേഖലയിലെ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കുതിനായി ആര്‍ക്കിടെക്റ്റുകള്‍ മുതല്‍ മേസ്തിരിമാര്‍ വരെയുള്ളവര്‍ക്ക് ചെലവുകുറഞ്ഞതും പരിസ്ഥിതിക്കിണങ്ങിയതുമായ സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കുുന്നു. സ്ത്രീകള്‍ക്കും തൊഴില്‍ രഹിത യുവതീയുവാക്കള്‍ക്കും മറ്റു ദുര്‍ബലവിഭാഗങ്ങള്‍ക്കും നല്‍കുന്ന പ്രത്യേക പരിശീലന പദ്ധതികള്‍ വഴി അവര്‍ക്ക് ഈ മേഖലയില്‍ തൊഴിലവസരം വര്‍ദ്ധിക്കുുന്നു. വിദഗ്ദ്ധ അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് മേസ്തിരി, ആശാരി, കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ നിര്‍മ്മാണം, ലാന്റ്‌സ്‌കേപ്പിംഗ്, ഹോര്‍ട്ടികള്‍ച്ചര്‍, കളിമണ്ണ് ഉല്‍പ്പ നിര്‍മ്മാണം മുതലായവയില്‍ വിദഗ്ദ്ധപരിശീലനം നല്‍കുുന്നു. പട്ടിക ജാതി യുവതീയുവാക്കള്‍ക്കായി വിവിധ തൊഴിലധിഷ്ഠിത പരിശീലനപരിപാടികളും കണ്ണൂര്‍ ആറളത്ത് പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി കെട്ടിട നിര്‍മ്മാണത്തില്‍ വിവിധ പരിശീലന പരിപാടികളും, ജയിലുകളിലെ ദീര്‍ഘകാല തടവുകാര്‍ക്ക് വിവിധ തൊഴിലധിഷ്ഠിത പരിശീലന പരിപാടികളും നടപ്പിലാക്കിവരുന്നു.

കെട്ടിട നിര്‍മ്മാണം
നിര്‍മ്മിതിയുടെ തിരുവനന്തപുരം ഭവന നിര്‍മ്മാണ മാര്‍ഗ്ഗദര്‍ശക കേന്ദ്രവും മറ്റ് അനുബന്ധ സ്ഥാപനങ്ങളും വഴി കെട്ടിട നിര്‍മ്മാണത്തില്‍ വിദഗദ്ധ നിര്‍ദ്ദേശങ്ങള്‍ നല്‍കുു. പരമ്പരാഗത വാസ്തുവിദ്യയും 20-21 നൂറ്റാണ്ടിലെ ജീവിതശൈലിയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു നിര്‍മ്മാണശൈലിയാണ് നിര്‍മ്മിതിക്കുള്ളത്. പ്രബലിതമായ  മണ്‍കട്ടകള്‍, റബിള്‍ഫില്ലര്‍ ബ്രിക്ക്, ഹോളോബ്രിക്ക്, കോക്രീറ്റ് ജനല്‍, വാതില്‍, ഫ്യൂണിക്കുലര്‍ ഷെല്‍ മുതലായവയുടെ ഉപയോഗം കൊണ്ട് നിര്‍മ്മാണചെലവ് 30 വരെ കുറയ്ക്കുുന്നു. കൂടാതെ എലിക്കെണിക്കെട്ട്, ഫില്ലര്‍സ്ലാബ്, ആര്‍ച്ച്, ജാളി, ഫെറോസിമന്റ് എന്നീ രീതിയിലുള്ള നിര്‍മ്മാണവും ഗവേഷണ വികസന പ്രസ്ഥാനങ്ങളുടെ അംഗീകാരവും നേടിയിട്ടുണ്ട്.

ഇന്‍സ്റ്റിറ്റിയൂഷന്‍ ഫീസ്
സര്‍ക്കാര്‍ പ്രോജക്ട് വര്‍ക്കിന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫീസ് സംസ്ഥാന നിര്‍മ്മിതി കേന്ദ്രം ഈടാക്കിവരുന്നുന്നു. ഹൗസിംഗ് ഗൈഡന്‍സിന്റെ സേവനം ലഭ്യമാക്കാന്‍ 100 രൂപ മുന്‍കൂര്‍ അടച്ച് രജിസ്റ്റര്‍ ചെയ്യുകയും, അപേക്ഷകരുടെ ആവശ്യമനുസരിച്ച് സേവനം ലഭ്യമാക്കുന്നതുമാണ്. സേവനം എല്ലാ റീജിയണല്‍ സെന്ററുകളിലും ലഭ്യമാണ്.

സീഫ് ( സാങ്കേതിക വിദ്യയുടെ വ്യാപ്തി)
സ്വീകാര്യത, ഉപയോഗ്യത, പൊരുത്തം പ്രാപ്യത മുതലായവ നിര്‍മ്മിതി സാങ്കേതിക വിദ്യയുടെ പ്രത്യേകതകളാണ്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീടുകള്‍ മാത്രമല്ല, ലബോറട്ടറികള്‍, സ്‌കൂളുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍, ഭൂകമ്പ പ്രതിരോധശേഷിയുളള കെട്ടിടങ്ങള്‍ മുതലായവയ്ക്കുവേണ്ടി ബഹുനില കെട്ടിടങ്ങള്‍വരെ നിര്‍മ്മിക്കാവുതാണ്.

നിര്‍മ്മിതിയുടെ പ്രത്യേകത
ഭൂമിയുടെ സ്വാഭാവികമായ കിടപ്പിന് അനുസൃതമായിട്ടാണ് നിര്‍മ്മിതിയുടെ രൂപകല്‍പ്പന നിര്‍മ്മാണശൈലിതന്നെ പൊതുവേ നിലവിലുള്ള രീതി പരമ്പരാഗത വാസ്തുവിദ്യ, പുത്തന്‍ സാങ്കേതിക വിദ്യ മുതലായവയുമായി യോജിച്ചുപോകുന്നതാണ്. മതിയായ രീതിയില്‍ കാറ്റും വെളിച്ചവും പ്രകൃതി സാനിദ്ധ്യവും ഈ ശൈലിയുടെ ഒരു പ്രത്യേകതയാണ്. കോണ്‍ക്രീറ്റിന്റെ അളവ് കഴിവതും കുറയ്ക്കുന്നതും അസഹ്യമായ കാലാവസ്ഥകളെ പ്രതിരോധിക്കത്തക്കതുമാണ് ഇത്. ഫില്ലര്‍ സ്ലാബുകള്‍, ഷെല്ലുകള്‍, ഫെറോസിമന്റ് സ്ലാബുകള്‍, ഹോളോബ്രിക്ക്, സിമന്റ് മണ്‍കട്ട്കള്‍, റബിള്‍ ഫില്ലര്‍ റോക്കുകള്‍ പ്രബലിതമണ്‍കട്ടകള്‍, കോക്രീറ്റ് വാതില്‍, ജനല്‍, വെന്റിലേറ്റര്‍, പ്രാദേശികമായി ലഭ്യമാക്കുന്ന തടി എന്നിവയുടെ ഉപയോഗം നിര്‍മ്മിതിയുടെ നിര്‍മ്മാണ പ്രത്യേകതയാണ്.

കാലാവധിയും ചെലവ് ക്രമീകരിക്കലും
ആവശ്യമായ പണം ലഭ്യമായാല്‍ പദ്ധതിപ്രവര്‍ത്തനം ഒരു മാസത്തിനുള്ളില്‍ത്തന്നെ ആരംഭിക്കുകയും അത് നിശ്ചിത തുകയ്ക്കും സമയബന്ധിതമായും പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു.

പദ്ധതി നിര്‍വ്വഹണം
പദ്ധതിയുടെ ആരംഭം മുതല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുതുവരെയുള്ള നിര്‍മ്മിതിയുടെ സേവനത്തിന് ഒരു നിശ്ചിത ഫീസ് ഈടാക്കുന്നു.

ആവശ്യമാര്‍ഗ്ഗ നിര്‍ദ്ദേശം

ഇത്തരം കാര്യങ്ങളില്‍ നിര്‍മ്മിതിക്ക് ഒരു സാങ്കേതിക ഉപദേശകര്‍ എന്ന നില മാത്രമേയുള്ളൂ. നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സൈറ്റ് സന്ദര്‍ശിക്കുന്നു. സാങ്കേതിക വിദഗദ്ധന്‍മാര്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ആയതിലേക്ക് നിശ്ചിത ഫീസ് ഈടാക്കുകയും ചെയ്യുന്നു.

കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ പരീക്ഷണ-നിരീക്ഷണശാല
കോക്രീറ്റ്, ഇഷ്ടിക, സിമന്റ്, കമ്പി മറ്റു നിര്‍മ്മാണവസ്തുക്കള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുതിന് ഒരു ലബോറട്ടറി പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ഇതിന്റെ സേവനം ലഭ്യമാണ്.

അസംസ്‌കൃത വസ്തുക്കളുടെ വിതരണം

സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഭവന നിര്‍മ്മാണ സാമഗ്രികള്‍ മിതമായ നിരക്കിലും ഗുണനിലവാരത്തോടുകൂടിയും ലഭ്യമാക്കാന്‍ നിര്‍മ്മിതി ലക്ഷ്യമിടുന്നു. ഇതിനുവേണ്ടി വിപുലമായ രീതിയില്‍ ഉല്‍പ്പാദന വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ ആദ്യ മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റായ കലവറ എറണാകുളത്ത് കളമശ്ശേരിയിലുള്ള മേഖലാനിര്‍മ്മിതി കേന്ദ്രത്തിലും കോഴിക്കോട് കാമ്പസിലുമുള്ള കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ റീജിയണല്‍ കേന്ദ്രത്തിലും, തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലുള്ള കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്ര റീജിയണല്‍ കേന്ദ്രത്തിലും, കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രവും, തൃശ്ശൂര്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രവുമായി സഹകരിച്ച് തൃശ്ശൂര്‍ ജില്ലയിലും, വനസംരംക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ ശേഖരിക്കു മണല്‍ വിതരണം ചെയ്യുതിനായി ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് അതോറിറ്റിയുടേയും കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റേയും തുല്യ പങ്കാളിത്തത്തോടുകൂടി കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലും പ്രവര്‍ത്തിച്ചുവരുന്നു.
നിര്‍മ്മിതിയുടെ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ കര്‍ശനമായി ഗുണമേന്മ ഉറപ്പുവരുത്തിയ ഹോളോബ്രിക്ക് കോക്രീറ്റ് ജനല്‍, കട്ടളകള്‍, വാട്ടര്‍ ടാങ്കുകള്‍ മുതലായവ ലഭിക്കുന്നു.

ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍
കാര്‍ഷിക വ്യവസായിക മേഖലകളില്‍ നിന്നും പുറന്തള്ളു വസ്തുക്കള്‍ ഉപയോഗിച്ച് ചെലവുകുറഞ്ഞതും പരിസ്ഥിതിക്കിണങ്ങിയതുമായ കെട്ടിട നിര്‍മ്മാണ സാമഗ്രികളുണ്ടാക്കുതിന് ശ്രമിക്കുന്നു. വിവിധ സാങ്കേതിക സ്ഥാപനങ്ങളുടെ നവീന സാങ്കേതിക വിദ്യകള്‍ തിരിച്ചറിഞ്ഞ് ഇവ ഉപയോഗത്തില്‍ കൊണ്ടുവരുതിന് മുന്‍പ് പ്രദര്‍ശനവും, പരിശോധനയും നടത്തുന്നു. സാങ്കേതിക വിദ്യകള്‍ പരീക്ഷണശാലയില്‍ നിന്ന് പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരുത് നിര്‍മ്മിതിയുടെ ഒരു പ്രത്യേകതയാണ്.

വിവരപ്രചരണവും തുടര്‍നടപടികളും
സെമിനാറുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, പ്രദര്‍ശനങ്ങള്‍ പ്രസിദ്ധീകരണങ്ങള്‍ ദൃശ്യശ്രവ്യമാധ്യമങ്ങള്‍ മുഖേന സാധാരണക്കാരില്‍ ചെലവുകുറഞ്ഞ കെട്ടിട നിര്‍മ്മാണ പ്രക്രിയയെക്കുറിച്ച് അവബോധമുണ്ടാക്കിയെടുക്കുന്നു. സന്ദര്‍ശകര്‍ക്കായി നിര്‍മ്മിതിയുടെ വാതായനങ്ങള്‍ എല്ലായ്‌പ്പോഴും തുറന്നിട്ടിരിക്കുന്നു.

തൊഴില്‍ സംസ്‌ക്കാരവും വ്യവസായ വികസനവും
നിര്‍മ്മിതിയുടെ ഉല്‍പ്പാദനകേന്ദ്രങ്ങള്‍ വഴി നടത്തു വിവധ പരിശീലനപരിപാടികള്‍ വഴി പ്രാദേശീയരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, സാനിദ്ധ്യ സഹകരണങ്ങള്‍ ഉറപ്പുവരുത്തുു. ഇത് അവരുടെ തൊഴില്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുതോടൊപ്പം പ്രാദേശിക തലത്തില്‍ നല്ല ഒരു വ്യാവസായിക വികസനവും സാധ്യമാകുന്നു.

പുനരധിവാസം
ഭൂകമ്പബാധിത പ്രദേശങ്ങളില്‍ പ്രതിരോധശേഷിയുള്ള വീടുകള്‍ നിര്‍മ്മിച്ചും തകര്‍ുപോയ അവരുടെ ജീവിതങ്ങളില്‍ പുതിയ അവസരങ്ങള്‍ എത്തിക്കുതിനും സമൂഹത്തില്‍ പൊതുവേ അവരെ പുനര്‍ജ്ജീവിപ്പിക്കുതിനും വേണ്ടി പദ്ധതികള്‍ നിര്‍മ്മിതി ആവിഷ്‌ക്കരിക്കുന്നു. ഇങ്ങനെ ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രത്യാശയും നിറദീപങ്ങളുമായി നിര്‍മ്മിതി എത്തുന്നു.

റീജിയണല്‍ സെന്ററുകളില്‍ നിും ലഭ്യമാവു സേവനത്തിന്റെ വിശദവിവരങ്ങള്‍

1. റീജിയണല്‍ കേന്ദ്രം, ബാര്‍ട്ടഹില്‍
സര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണങ്ങളും മെയിന്റനന്‍സ് വര്‍ക്കുകളും ഏറ്റെടുത്തു നടത്തിവരുന്നു. സൈറ്റ് സൂപ്പര്‍വിഷന്‍, പ്ലാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കുക, മൊത്തം വര്‍ക്ക് ഏറ്റെടുത്തുനടത്തുക മുതലായ സേവനങ്ങള്‍ ലഭ്യമാണ്. ഇതിനുവേണ്ടി ഒരു നിശ്ചിത തുക, നിര്‍മ്മിതി കേന്ദ്രത്തിന്റെ ഗൈഡ്‌ലൈന്‍പ്രകാരം ഈടാക്കുതാണ്. വിവിധ തൊഴില്‍ പരിശീലനങ്ങളായ കാര്‍പ്പെന്ററി, മേസണറി, ഇലക്ട്രിക്കല്‍, സിവില്‍ എന്നീ മേഖലകളില്‍ പരിശീലനം നടത്തുന്നു.
2. റീജിയണല്‍ കേന്ദ്രം, വട്ടിയൂര്‍ക്കാവ്
വിവിധ സര്‍ക്കാര്‍-സ്വകാര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ ഉല്‍പ്പാദനം (ഹോളോ കോക്രീറ്റ് ബ്ലോക്ക്, സോളിഡ് കോക്രീറ്റ് ബ്ലോക്ക്, ജനല്‍, കതക്, ഫ്രയിമുകള്‍ തുടങ്ങിയവ), കെട്ടിട നിര്‍മ്മാണ സാധനങ്ങളുടെ ഗുണമേന്‍മ ഉറപ്പുവരുത്തുന്ന മെറ്റീരിയല്‍ ടെസ്റ്റിംഗ് ലാബ്, നിര്‍മ്മിതിയുടെ കെട്ടിട നിര്‍മ്മാണ ന്യായവില വിപണന കേന്ദ്രം കലവറ, ഗവണ്‍മെന്റ് ഗൈഡ്‌ലൈന്‍ പ്രകാരം ബി.പി.എല്‍, എ.പി.എല്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നു. പരിശീലനപരിപാടി കാര്‍പ്പെന്ററി, മേസണറി, ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ വിഭാഗങ്ങളില്‍) പ്രൊഡക്ഷന്‍ സെന്ററില്‍ നിര്‍മ്മിക്കുന്ന സാമഗ്രികള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുതിന്, പൊതുജനത്തിന് ടെലഫോമുഖേനയും, നേരിട്ടും സെന്ററുമായി ബന്ധപ്പെടാവുതാണ്. കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ നിലവിലുള്ള മാര്‍ക്കറ്റ് റേറ്റ് അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്.
3. റീജിയണല്‍ കേന്ദ്രം, എറണാകുളം
വിവിധ സര്‍ക്കാര്‍ സ്വകാര്യ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പ്രൊഡക്ഷന്‍ നിര്‍മ്മാണ സാമഗ്രികളായ ഹോളോ കോക്രീറ്റ് ബ്ലോക്ക്, സോളിഡ് കോക്രീറ്റ് ബ്ലോക്ക്, കിണര്‍ റിംഗ്, ജനല്‍, വാതില്‍ ഫ്രെയിമുകള്‍ മുലായവ), കലവറ (കമ്പി, സിമന്റ് മുതലായവ എ.പി.എല്‍ ബി.പി.എല്‍ ഗുണഭോക്താക്കള്‍ക്ക് ഗവണ്‍മെന്റ് ഗൈഡ്‌ലൈന്‍പ്രകാരം നല്‍കിവരുന്നു. മെറ്റീരിയല്‍ ടെസ്റ്റിംഗ് ലാബ്, ഹൗസിംഗ് ഗൈഡ്‌ലൈന്‍സ്, പരിശീലന പരിപാടികള്‍.
4. റീജിയണല്‍ കേന്ദ്രം, കോട്ടയം
വിവധ സര്‍ക്കാര്‍ - സ്വകാര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പ്രൊഡക്ഷന്‍ സെന്റര്‍( തടി സാമഗ്രികള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ മുതലായവ) ഹൗസിംഗ് ഗൈഡന്‍സ്, പരിശീലനപരിപാടികള്‍.
5. റീജിയണല്‍ കേന്ദ്രം, പാല
സര്‍ക്കാര്‍ - സ്വകാര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഹൗസിംഗ് ഗൈഡന്‍സ്, പരിശീലനപരിപാടികള്‍ (മേസണറി, കാര്‍പ്പെന്ററി, പെയിന്റിംഗ്, ഹോര്‍ട്ടികള്‍ച്ചര്‍ മുതലായവ).
6. റീജിയണല്‍ കേന്ദ്രം, കോഴിക്കോട്
സര്‍ക്കാര്‍ - സ്വകാര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഹൗസിംഗ് ഗൈഡന്‍സ്, പ്രൊഡക്ഷന്‍ സെന്റര്‍ (ഹോളോ കോക്രീറ്റ് ബ്ലോക്ക്, സോളിഡ് കോക്രീറ്റ് ബ്ലോക്ക് മുതലായവ) കലവറ (കമ്പി, സിമന്റ് തുടങ്ങിയവ ഗവണ്‍മെന്റ് ഗൈഡ്‌ലൈന്‍പ്രകാരം എ.പി.എല്‍, ബി.പി.എല്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതാണ്. പരിശീലന പരിപാടികള്‍ മേസണറി, കാര്‍പ്പെന്ററി, , ഹോര്‍ട്ടികള്‍ച്ചര്‍ മുതലായവ).
7. റീജിയണല്‍ കേന്ദ്രം, മുട്ടം
സര്‍ക്കാര്‍ - സ്വകാര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിവരുന്നു. (ഹോളോ കോക്രീറ്റ് ബ്ലോക്ക്, സോളിഡ് കോക്രീറ്റ് ബ്ലോക്ക്, ജനല്‍, കതക് ഫ്രെയിമുകള്‍ മുലായവ) ഹൗസിംഗ് ഗൈഡന്‍സ്.
8. റീജിയണല്‍ കേന്ദ്രം, കൊട്ടാരക്കര
സര്‍ക്കാര്‍ - സ്വകാര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിവരുന്നു. പ്രൊഡക്ഷന്‍ സെന്റര്‍ (കൊല്ലം ജില്ലയിലെ കല്ലുവാതുക്കലില്‍ സ്ഥാപിക്കുതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു), ഹൗസിംഗ് ഗൈഡന്‍സ്.
9. റീജിയണല്‍ കേന്ദ്രം, തൃശ്ശൂര്‍
സര്‍ക്കാര്‍-സ്വകാര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിവരുന്നു. ഹൗസിംഗ് ഗൈഡന്‍സ്, വിവിധ കെട്ടിട നിര്‍മ്മാണ പരിപാടികള്‍.
10. റീജിയണല്‍ കേന്ദ്രം, പാലക്കാട്
സര്‍ക്കാര്‍-സ്വകാര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിവരുന്നു. പ്രൊഡക്ഷന്‍ സെന്റര്‍ (ഹോളോ കോക്രീറ്റ് ബ്ലോക്ക്, സോളിഡ് കോക്രീറ്റ് ബ്ലോക്ക്, ജനല്‍, കതക് ഫ്രെയിമുകള്‍ മുലായവ) ഹൗസിംഗ് ഗൈഡന്‍സ്. അഹാഡ്‌സ് പ്രോജക്റ്റിന്റെ വര്‍ക്കുമായി ബന്ധപ്പെട്ട ചിറ്റൂരില്‍ വുഡ്ക്രാഫ്റ്റിംഗ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. ജനല്‍, വാതില്‍ പാളികള്‍, പേവിംഗ് ബ്ലോക്ക് മുതലായവ ഇവിടെ നിര്‍മ്മിച്ചുവരുന്നു.
11. റീജിയണല്‍ കേന്ദ്രം, തിരുവല്ല
സര്‍ക്കാര്‍-സ്വകാര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിവരുന്നു, ഹൗസിംഗ് ഗൈഡന്‍സ്.
12. റീജിയണല്‍ കേന്ദ്രം, ചെട്ടിക്കുളങ്ങര
സര്‍ക്കാര്‍-സ്വകാര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിവരുന്നു. പ്രൊഡക്ഷന്‍ സെന്റര്‍ (ഹോളോ കോക്രീറ്റ് ബ്ലോക്ക്, സോളിഡ് കോക്രീറ്റ് ബ്ലോക്ക് മുതലായവ), ഹൗസിംഗ് ഗൈഡന്‍സ്.
13. റീജിയണല്‍ കേന്ദ്രം, അടൂര്‍
സര്‍ക്കാര്‍-സ്വകാര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിവരുന്നു, ഹൗസിംഗ് ഗൈഡന്‍സ്. പ്രൊഡക്ഷന്‍ സെന്റര്‍ (ഹോളോ കോക്രീറ്റ് ബ്ലോക്ക്, സോളിഡ് കോക്രീറ്റ് ബ്ലോക്ക് മുതലായവ), കലവറ കൂളത്തൂപ്പുഴയില്‍ നിര്‍മ്മിതി കേന്ദ്രവും വനം വകുപ്പും സംയുക്തസംരംഭം) ഗവണ്‍മെന്റ് ഗൈഡ്‌ലൈന്‍പ്രകാരം എ.പി.എല്‍ ബി.പി.എല്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നു.
14. റീജിയണല്‍ കേന്ദ്രം, വയനാട്
സര്‍ക്കാര്‍ - സ്വകാര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിവരുന്നു. ഹൗസിംഗ് ഗൈഡന്‍സ്.

കടപ്പാട് : കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate