ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാം
ഭാരത സര്‍ക്കാരിന്‍റെ നൂനത പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാം. ഇതിന്‍റെ പരമ പ്രധാന ലക്‌ഷ്യം ഇന്ത്യയേയും ഗ്രാമങ്ങളെയും ഡിജിറ്റല്‍ യുഗത്തിലേക്ക് നയിക്കുക, ശക്തീകരിക്കുക,എല്ലാ അറിവുകളും വിരല്‍ത്തുമ്പില്‍’ എന്നതാണ്. തലങ്ങളിലൂടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി നടപ്പിലാക്കുന്നു. IT( Indian talent) + IT (information technology)= IT (India tomorrow) മൂന്നു തലങ്ങളിലുള്ള കാഴ്ച പാടുകളാണ് ഈ പദ്ധതിയിലൂടെ ഇന്ത്യ ഗവണ്‍മെന്‍റ് വിഭാവനം ചെയ്യുന്നത്.
- എല്ലാ വ്യക്തികള്‍ക്കും ഡിജിറ്റല്‍ അടിസ്ഥാന സൗകാര്യങ്ങളുടെ പ്രയോജനത്തം
- ആവശ്യത്തിനനുസരിച്ച് സര്‍ക്കാര്‍ സേവനങ്ങള്, ഇലക്ട്രോനിക്സ് രീതിയില്‍
- ജനങ്ങളെ ഡിജിറ്റല്‍ ശാക്തീകരനത്തിലെക്ക് നയിക്കുക.
ഡിജിറ്റല്‍ ഇന്ത്യവാരം – ഉദ്ദേശങ്ങള്‍:
- ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് രാജ്യത്തെ ജനങ്ങളെ ബോധവാന്മാരാക്കുകയും, അതുമായി ബന്ധപ്പെട്ട് വിവിത പരിപാടികള്‍ നടത്തുകയും ചെയ്യുക, സ്കൂളുകള്‍, പോസ്റ്റോഫീസുകള്‍, അക്ഷയ സെന്‍ററുകള്‍ തുടങ്ങീ സ്ഥാപനങ്ങളിലൂടെ കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുക .
- ഇന്‍റെര്‍നെറ്റ് ഉപയോഗിക്കുന്ന എല്ലാവരെയും ഈ പദ്ധതിയെക്കുറിച്ച് ഡിജിറ്റല്‍ മീഡിയ വഴിയും, സോഷ്യല്‍നെറ്റ് വര്‍ക്ക്കളുമായി അറിവ് നല്‍കുക.
- എല്ലാ വിഭാഗങ്ങളെയും ഡിജിറ്റല്‍ഇന്ത്യയുടെ ലക്ഷ്യം, കാഴ്ച്ചപ്പാട്, സേവനങ്ങള്‍, ഫലങ്ങള്‍ എന്നിവയെക്കുറിച്ച് അറിവ് പകര്‍ന്നു കൊടുക്കുക.
- നല്ല രീതിയിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് ഇ-ഭരണം, ഇ- സേവനങ്ങള്‍ വരാനിരിക്കുന്ന പുതിയ ഡിജിറ്റല്‍ സംരംഭങ്ങള്‍ എന്നിവയെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവ് നല്‍കുക.
- ജനങ്ങളെ ഡിജിറ്റല്‍ സാക്ഷരതയിലേക്ക് നയിച്ച് സൈബര്‍ സുരക്ഷ, സൈബര്യുഗത്തിലെ നല്ലവശങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവല്‍ക്കരിക്കുക.
- ഡിജിറ്റല്‍ ഇന്ത്യയിലേക്ക് ജനങ്ങളെ ആകൃഷ്ടരാക്കുക.
ഡിജിറ്റല്‍ ഇന്ത്യവാര പരിപാടികള്‍
ഡിജിറ്റല്‍ ഇന്ത്യവാരം ഇന്ത്യയില്‍ 2015 ജൂലൈ 1 ന് ഡല്‍ഹിയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പുതിയ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങലെക്കുറിച്ചും, ഇ- സേവനങ്ങലെക്കുറിച്ചും, ഡിജിറ്റല്‍ ലോക്കര്‍ സംവിധാനങ്ങള്‍ എന്നിവ അന്നേദിവസം ജനങ്ങളിലേക്ക് എത്തിക്കും.
2015 ജൂലൈ 1 മുതല്‍ ജൂലൈ 7 വരെ ഇന്ത്യയില്‍ വിവിധ പരിപാടികളോടുകൂടി ഡിജിറ്റല്‍ ഇന്ത്യവാരഘോഷം നടത്തുന്നു. ഈ വാരത്തില്‍ ഈ സംരംഭാത്തേക്കുറിച്ചുള്ള കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ രാജ്യത്ത് മുഴുവനും സംഘടിപ്പിച്ച് ജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് അറിവ് പകര്ന്നുകൊടുക്കുന്നു. ഗ്രാമതലം, ബ്ലോക്ക്,മുനിസിപ്പാലിറ്റി, ജില്ലാ-സംസ്ഥാന ദേശീയ തലങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ ഇ- ഭരണ സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ വിവിത അക്ഷയ കേന്ദ്രങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍, പോസ്റ്റോഫീസുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നീ സംസ്ഥാനങ്ങളിലൂടെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ബോധവല്‍ക്കരണം നടത്തുന്നു.
ഡിജിറ്റല്‍ ഇന്ത്യവാരാഘോഷത്തില്‍ പങ്കെടുക്കുക... ഇന്ത്യന്‍ സമൂഹത്തെ ഡിജിറ്റല്‍ യുഗത്തിലേക്ക് ശാക്തീകരിക്കൂ..
ബന്ധപ്പെട്ട വിവരങ്ങൾക്ക്
- End-Point Security solutions of C-DAC Hyderabad
- Information Security Awareness portal
- Products and services of C-DAC
സുപ്പര്‍