Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സുസ്ഥിര കൃഷി

സാമൂഹിക നിയന്ത്രിത ഭക്ഷ്യ വന പദ്ധതി

ഭാരതത്തില്‍ വ്യാപകമായ വനനശീകരണത്തിന്‍റെ ഫലമായി വനമേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന ദരിദ്രരായ ജനവിഭാഗം ഭക്‌ഷ്യ‌ ദൗര്‍ലഭ്യവും പോഷകാഹാരത്തിന്‍റെ കുറവും മൂലം കാലക്രമേണ വംശനാശം വന്നുകൊണ്ടിരിക്കുകയാണ്. ഈ ദരിദ്രവിഭാഗത്തിന് വനത്തില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന കിഴങ്ങു വര്‍ഗങ്ങള്‍ ചിലയിനം വേരുകള്‍, തേന്‍ മുതലായ ഔഷധങ്ങള്‍ എന്നിവ ലഭിക്കാതായി എന്നു മാത്രമല്ല വന്യജീവികളുടെ ആഹാരവ്യവസ്ഥയ്ക്കനുസൃതമായ പുല്ലുവര്‍ഗങ്ങളും വനത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയുമാണ്. ഭൂരഹിതരും ദരിദ്രരുമായ വനവാസികള്‍ പ്രകൃതിദുരന്തങ്ങള്‍ക്കു കൂടി അടിമപ്പെടുമ്പോള്‍ തികച്ചും നിരാശ്രരുമായിത്തീരുന്നു. ഇത്തരം ദുരിതങ്ങളില്‍ നിന്നും വിപരീത ജീവസാഹചര്യങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നതിന് അവര്‍ക്ക് സാമൂഹികമായോ സാമ്പാത്തികമായോ ഉള്ള സഹായഹസ്തം വേണ്ടത്ര ലഭിക്കുന്നില്ല എന്നതാണ് വസ്തുത.

എന്നാല്‍ ഭക്‌ഷ്യ വന മാതൃകയിലാവട്ടെ, തൊഴില്‍ രഹിതരും ഭൂരഹിതരുമായ ഒരു കൂട്ടം ആളുകള്‍ സംഘടിതരായി, ഹൃസ്വമായ കാലയളിവിലേക്ക് തരിശായി കിടക്കുന്ന ഭൂമി ഏറ്റെടുക്കുകയും പ്രകൃതി സന്തുലിതാവസ്ഥയ്ക്ക് ഹാനികരമല്ലാത്ത വിവിധോദ്ദേശ്യമായ മരങ്ങള്‍, ഔഷധസസ്യങ്ങള്‍, പുല്‍വര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, കുരുമുളകുപോലുള്ള വള്ളിച്ചെടികള്‍ എന്നിവ കൃഷിചെയ്യുകയും ചെയ്യുന്നു. ഇത് പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്നതിന് സഹായകമാകുന്നതിനോടൊപ്പം ഭക്‌ഷ്യവസ്തുക്കളായും കന്നുകാലികള്‍ക്കുള്ള അസംസ്കൃതവസ്തുവായും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ജലലഭ്യതയ്ക്കനുസരിച്ച് കോഴി-താറാവ് വളര്‍ത്തല്‍ മത്സ്യകൃഷി എന്നിവയിലും ഏര്‍‍‌പ്പെടുകയുമാകാവുന്നതാണ്. തന്‍‌മൂലം പ്രകൃതി ദുരന്തം, വരള്‍ച്ച എന്നിവ മൂലമുളവാകുന്ന ദുരിതങ്ങളെ അഭിമുഖീകരിക്കുവാനും, കുടുംബത്തിന് അധികവരുമാനം ഉണ്ടാകുവാനും ഇത് പ്രയോജനപ്പെടുന്നതുമാണ്. സമ്മിശ്രമായി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതുമൂലം അഗോള താപനത്തെ ലഘൂകരിക്കുന്നതിനും വൈവിധ്യമാര്‍ന്ന വനസമ്പത്തിനെ സംരക്ഷിക്കുന്നതിനുമൊപ്പം ഭൂരഹിതര്‍ക്ക് കൃഷിചെയ്യുവാന്‍ ഭൂമി ലഭ്യമാകുന്നു എന്നതും എടുത്തുപറയത്തക്ക നേട്ടം തന്നെയാണ്.2004 ല്‍ വെസ്റ്റ് ബംഗാളിലെ ബിര്‍ഭ്രം ജില്ലയില്‍ കങ്കാളിത്താല ഗ്രാമപഞ്ചായത്തില്‍‌പ്പെട്ട ബോല്‍പുര്‍ ശ്രീനികേതന്‍ ബ്ലോക്കിലുള്ള ഖോസ്കാദംപുര്‍ ഗ്രാമത്തിലെ ഭൂരഹിതരും ദരിദ്രരുമായ കുടുംബാംഗങ്ങള്‍ക്കിടയിലാണ് ആദ്യമായി ഭക്‌ഷ്യ-വന മാതൃക ആവിഷ്കരിക്കപ്പെട്ടത്. DRCSE ഭൂരഹിതരായ ദരിദ്രകുടുംബങ്ങളെ സംഘടിപ്പിച്ച ശേഷം PRI യുമായി ആശയവിനിമയം നടത്തിയശേഷം ലഭ്യമാകുന്ന ഭൂമിയുടെ വില സര്‍ക്കാരും സമൂഹവും 25:75 എന്ന അനുപാതത്തില്‍ ഭൂമിയില്‍ നിന്ന് നല്‍കുക എന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കൃഷിക്കാവശ്യമുള്ള വിത്ത് തെരഞ്ഞെടുക്കുക, വിത്തുചെടികള്‍ നട്ടുവളര്‍ത്തുക അവയെ വേണ്ടവിധം സംരക്ഷിച്ച് ആദായം എടുക്കുക, വിപണനം നടത്തുക എന്നിവയെല്ലാം ഉപയോക്തൃസമൂഹത്തിന്‍റെ പങ്കാളിത്തത്തോടെയാണ് നിര്‍വഹിക്കുന്നത്. തൈമരങ്ങള്‍ സംരക്ഷിക്കുകയും ശുശ്രൂഷിച്ച് വളര്‍ത്തുകയും ചെയ്യുക എന്നത് വര്‍ഷങ്ങളായി നിര്‍വഹിക്കുന്നത് സംഘത്തിലെ അംഗങ്ങളുടെ ചുമതലയിലാണ്. വിളവെടുപ്പ് നടത്തിയശേഷം ആദായം അംഗങ്ങളുടെ ഇടയില്‍ കൃത്യമായി പങ്കുവയ്ക്കുകയും, ചില സന്ദര്‍ഭങ്ങളില്‍ പ്രകൃതി ദുരന്തങ്ങളുമുണ്ടാകുമ്പോള്‍, തദവസതരത്തില്‍ മറ്റു ഭക്‌ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യമുണ്ടാകുമ്പോള്‍ വിതരണം ചെയ്യുകയുമാണ് പതിവ്. പച്ചക്കറികള്‍, ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവ ഇടവേള കൃഷികളായി ചെയ്യുന്നതുമൂലം സമൂഹത്തിന്‍റെ ദൈനംദിനാവശ്യങ്ങള്‍ നിറവേറുന്നതോടൊപ്പം വളര്‍ത്തുമൃഗങ്ങളുടെ തീറ്റയ്ക്കാവശ്യമായ വിഭവങ്ങളുടെ ലഭ്യതയും ഉറപ്പാക്കുകയാണ് ഈ സംരംഭങ്ങളെ പരിപോഷിപ്പിക്കുന്നതിനായി ഒപ്പം സമഗ്രമായ രീതിയില്‍ കോഴി-താറാവ് വളര്‍ത്തല്‍ എന്നിവയും ഉള്‍‌പ്പെടുത്തിയിട്ടുണ്ട്.

ചെറുതാണ് സൗന്ദര്യം

രാഖി ടുറി ബോര്‍പൂര്‍ പട്ടണത്തിലെ ഒരു ചേരി പ്രദേശത്തുകാരിയായ കുടുംബിനിയാണ്, അവര്‍ ഭോലക്പൂര്‍ 1 ന്‍റെ ലഘുസമ്പാദ്യ കടം നല്‍കല്‍ സംഘത്തിലെ ഒരംഗം കൂടിയാണ്. അവരുടെ ഭര്‍ത്താവ് ബികാഷ് ടുറി ഒരു റിക്ഷാവണ്ടിക്കാരനാണ്. പട്ടിക ജാതിക്കാരായ ഈ കുടുംബത്തെ ദരിദ്രരേഖയ്ക്കു താഴെയുള്ളവരുടെ കൂട്ടത്തിലാണ് സര്‍ക്കാര്‍ ഉള്‍‌പ്പെടുത്തിയിരിക്കുന്നത്. രാഖി കുറേക്കാലം ഒരു തൊഴില്‍ തേടി അലഞ്ഞെങ്കിലും ഒന്നും കൈവന്നില്ല. അപ്പോഴാണ് KUSP യുടെ ഇന്നൊവേറ്റീവ് ചലഞ്ച് ഫണ്ടിന്‍റെ സഹായത്തോടെ ആരംഭിക്കുന്ന മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണ പരിപാടിയുമായി DRCSE ഇടപെടുന്നതും തുടര്‍ന്ന് രാഖി ടുറിയും അവരുടെ സംഘവും ഈ സംരംഭത്തില്‍ താല്‍പര്യം പ്രകടിച്ച് അംഗത്വം നേടുന്നതും ഓരോ ഗ്രൂപ്പിലും 15 വനിതാ മെമ്പര്‍മാര്‍ ഉള്‍‌പ്പെടുന്ന 5 ഗ്രൂപ്പുകളായിട്ടാണ് പദ്ധതി വിഭാവനം ചെയ്തത്. ബേല്‍പൂര്‍ മാര്‍ക്കറ്റിലെ പച്ചക്കറികളുടെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് വ്യാപാരാടിസ്ഥാനത്തില്‍ മണ്ണിര കമ്പോസ്റ്റ് ഉല്പാദിപ്പിക്കുകയായിരുന്നു ഇവരുടെ ലക്‌ഷ്യം. അതിനായി ബോലക്പൂര്‍ ഗ്രൂപ്പിലെ വനിതകള്‍ ജാമുബോണില്‍ സപ്പോര്‍ട്ട് എന്ന പേരിലുള്ള സഘടനയുടെ ഭൂമിയില്‍ മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണത്തിനാവശ്യമായ കുഴികള്‍ നിര്‍മ്മിക്കുകയാണ് ആദ്യം ചെയ്തത്. ഇതിനായി അവര്‍ക്ക് പരിശീലനവും ഇവരുടെ കുടുംബത്തിലെ പുരുഷന്‍മാരും മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതില്‍ ആത്മാര്‍ത്ഥമായി സഹകരിച്ചിരുന്നു.. സ്ത്രീകള്‍ വൈക്കോല്‍, ചാണകം എന്നിവ ശേഖരിക്കുന്നതിലും ശ്രദ്ധാലുക്കളായി. അങ്ങനെ അവര്‍ക്ക് മേല്‍ത്തരം മണ്ണിര കമ്പോസ്റ്റ് നിര്‍മ്മിക്കാന്‍ കഴിഞ്ഞു, ഒപ്പം ആ കമ്പോസ്റ്റിന് ബസുന്ധര വെര്‍മി കമ്പോസ്റ്റ് എന്ന് പേരും നല്‍കി. രണ്ടു കുഴികളില്‍ നിന്നായി ആദ്യമാസത്തെ ഉല്പാദനം 400 കി.ഗ്രാമായിരുന്നു. തുടര്‍ന്ന് അവരുടെ ചിന്ത വിപണനത്തെക്കുറിച്ചായി. 1 കിലോയ്ക്ക് 10 രൂപ വച്ച് വിറ്റാല്‍ 1000 രൂപ ബാങ്കില്‍ നിക്ഷേപിക്കാനും അതുകൊണ്ട് ഭാവിയില്‍ കംപോസ്റ്റ് കുഴികള്‍ നിര്‍മ്മിക്കാമെന്നും തീരുമാനിച്ചു. മിച്ചമുള്ള തുക അംഗങ്ങള്‍ തുല്യമായി വീതിച്ചെടുക്കുവാനും നിശ്ചയിച്ചു.

ഒരു ദിവസം അവരുടെ വീട്ടുജോലികള്‍ക്കുശേഷം ഈ സംരംഭത്തിനായി ചെലവഴിക്കുവാന്‍ ‍കഴിയുമായിരുന്നു. ആദ്യമാസം അവര്‍ 200 രൂപ വീതം സമ്പാദിച്ചു. കമ്പോസ്റ്റ് നിര്‍മ്മാണത്തിനുള്ള അസംസ്കൃതവസ്തുക്കള്‍ ശേഖരിക്കുന്നതിനായി അവരുടെ ഭര്‍ത്താവിന്‍റെ റിക്ഷ ഉപയോഗിച്ചതു മൂലം അദ്ദേഹത്തിനും ആയിനത്തില്‍ നല്ലൊരു വരുമാനവും അധികമായി ലഭിച്ചു. ഇങ്ങനെ രാഖി ടുറിക്കും ഭര്‍ത്താവിനും അധികവരുമാനം ലഭിക്കുവാന്‍ തുടങ്ങിയതോടെ ഭാവിയില്‍ കൂടുതല്‍ വരുമാനം ലഭിക്കത്തക്കവിധം ഈ തൊഴില്‍ വളരെ വിപുലമായ തോതില്‍ വികസിപ്പിക്കും. എന്ന് അവര്‍ ഉറച്ച തീരുമാനമെടുത്തു.

അവലംബം : DRCSC newsletter, Issue 6

മണ്ണിര കമ്പോസ്റ്റ് വളം മികച്ച വിളവും ആദായവും തരുന്നു – ഒരു ചെറുകിട കര്‍ഷകന്‍ വഴി കാട്ടുന്നു.

നിശ്ചിത വിഭവമാര്‍ഗ്ഗങ്ങളിലൂടെ തരംതാണ മരുപ്രദേശങ്ങളില്‍കൃഷിചെയ്ത് ജീവിക്കാന്‍ പാടുപെടുന്ന പാവപ്പെട്ട കര്‍ഷകരില്‍നിന്നും വ്യത്യസ്തമായ മാര്‍ഗ്ഗം തെരഞ്ഞെടുത്ത ഒരു കര്‍ഷകന്‍റെ കഥയാണിത്- അയാളുടെ ജീവിതം അയാള്‍ക്ക് അന്തസ്സായൊരു ജീവിതം നേടിക്കൊടുക്കു മാത്രമല്ല, പ്രധാനമായും, അയാളെ കണ്ടുപഠിക്കാന്‍ മറ്റനേകം കകരെ പ്രചോദിപ്പിക്കുകയും ചെയ്തു. ‘നഴ്സറി ചന്ദ്രണ്ണ’എന്നറിയപ്പെട്ടിരുന്ന ഇപ്പോള്‍ ‘മണ്ണിരക്കമ്പോസ്റ്റ് ചന്ദ്രണ്ണ’ എന്നറിയപ്പെടുന്ന ചന്ദ്രണ്ണ എന്ന യുവകര്‍ഷകന്‍ മണ്ണിരക്കമ്പോസ്റ്റ്, മണ്ണിര എന്നിവയുടെ വില്പനയിലൂടെ മൂന്നു വര്‍ഷം കൊണ്ട് 1.4 ലക്ഷം രൂപ സമ്പാദിച്ചു.
അയാളെപ്പോലുള്ളൊരു ചെറുകിട കര്‍ഷകന് ശരാശരി വാര്ഷിക വരുമാനം 15000 രൂപയില്‍കൂടുതല്‍കിട്ടാത്ത ഈ പ്രദേശത്ത് ഇപ്പോള്‍ ഇതൊരു അല്ഭുതകഥയായി മാറി.

കര്‍ണ്ണാടക സംസ്ഥാനത്ത് ചിത്രദുര്‍ഗ്ഗ ജില്ലയില്‍മൊളകാല്മുറു താലൂക്കില്‍ 650 വീട്ടുകാര്‍ താമസിക്കുന്ന പ്രതികൂലപശ്ചാത്തലമുള്ള ഒരു മാതൃകാഗ്രാമത്തിലാണ് ചന്ദ്രണ്ണ ജീവിക്കുന്നത്. പ്രധാനമായും പിന്നോക്കസമുദായക്കാരുള്ള- 410 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ , 100 മുസ്ലീം, 100 ലിംഗായത് കുടുംബങ്ങളുള്‍‌പ്പെടെ ജനസംഖ്യ 3800 വരുന്ന ഗ്രാമം. 15% മരുപ്രദേശവും 3.5% കുഴല്‍ക്കിണര്‍ ജലസേചനവും ഉള്‍‌പ്പെടെ 3322 ഹെക്ടര്‍വിസ്തീര്‍ണ്ണമുള്ള ഗ്രാമം. ശേഷിച്ച 2695 ഹെക്ടര്‍ (81.5%) സ്ഥലത്ത് തരിശുഭൂമി, പൊതു കാലിമേച്ചില്‍ പ്രദേശം, അങ്ങിങ്ങ് കുറ്റിച്ചെടികളും ചെറുകാടുകളുമുള്ള ‘സംരക്ഷിത വനപ്രദേശം’ എന്നിവ കാണപ്പെടുന്നു. പൊതുവെ നിരപ്പുള്ള ചെമ്മണ്ണുനിറഞ്ഞ പ്രദേശം. മുഴുവനും ഉരുളന്‍കല്ലുകള്‍ നിറഞ്ഞ ഈ ഗ്രാമം ആദായകരമായ കൃഷിക്ക് അനുയോജ്യമല്ല. വര്ഷത്തില്‍ ശരാശരി 500 മില്ലീമീറ്ററിലും കുറവ് മഴ ലഭിക്കുന്ന ഇവിടെ, വര്‍‌ഷംതോറുമുള്ള ഏക നാണ്യവിളയായ നിലക്കടലക്കൃഷിയില്‍ പണമിറക്കാന്‍നിര്‍‌ബന്ധിതരാകുന്നു. 30 വര്‍ഷത്തിലധികം ഏകവിളയായി നിലക്കടലക്കൃഷി ചെയ്ത് ഉല്പാദന നില തകര്‍ന്ന് 8 ക്വിന്‍റല്‍എന്ന ഭീകരാവസ്ഥയിലായി. കൃഷി ആദായം കുറഞ്ഞ വിഷയമായിരുന്നിട്ടും ഭൂരിഭാഗം ജനങ്ങളും കൃഷിയും കൂലിവേലയും ചെയ്ത് നിത്യവൃത്തി കഴിക്കുന്നു. സ്വാഭാവികമായും വര്‍ഷത്തിലധികം സമയവും മനുഷ്യരുടെ കുടിയേറ്റത്തിന് ഗ്രാമം സാക്ഷ്യം വഹിക്കുന്നു.

വലിയ മോഹങ്ങളുള്ള ചെറുകിട കര്‍ഷകന്‍

കൃഷി അദ്ഭുതങ്ങള്‍സൃഷ്ടിക്കാത്ത ഒരു ഗ്രാമത്തില്‍ അമിതതാല്പര്യവും ആത്മവിശ്വാസവും കൊണ്ട് കൃഷിയെ ഒരു ആശ്രയയോഗ്യമായ ഉദ്യമമാക്കാന്‍ കഴിയുമെന്ന് ചന്ദ്രണ്ണയുടെ കഥ കാണിച്ചുതരുന്നു. ഇത് ഒരൊറ്റ രാത്രികൊണ്ടുള്ള വിജയകഥയല്ല; മറിച്ച്, വിവിധ ഏജന്‍സികളില്‍ നിന്നും ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് ലഭിച്ച അവസരങ്ങള്‍ ക്രിയാത്മകരീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചതിന്‍റെ കഥയാണിത്.

ഒരു പാവപ്പെട്ട കര്‍ഷക കുടുംബത്തില്‍ നിന്നും വന്ന് ചന്ദ്രണ്ണയ്ക്ക് ഒരേക്കര്‍ കൃഷിയോഗ്യമല്ലാത്ത തരിശുഭൂമിയുള്‍‌പ്പെടെ 3 ഏക്കര്‍നിര്‍‌ജലഭൂമിയാണ് പാരമ്പര്യസ്വത്തായി ലഭിച്ചത്. അതിനാല്‍രണ്ടേക്കര്‍ ഭൂമിയിലുള്ള കൃഷിയെക്കാളും കൂലിവേലയാണ് കുടുംബത്തിന് കൂടുതല്‍ പ്രാധാന്യമുള്ള ജീവനോപാധിയായിരുന്നത്. അയാളുടെ അച്ഛനമ്മമാര്‍ തങ്ങളുടെ ഏകപുത്രനെ വിദ്യാഭ്യാസം ചെയ്യിക്കുവാന്‍ ആഗ്രഹിച്ചു. ദാരിദ്ര്യം കാരണം അയാള്‍ക്ക് പ്രീ-യൂണിവേഴ്സിറ്റിക്കപ്പുറം പഠിക്കുവാന്‍ കഴിയുമായിരുന്നില്ല. തിരിച്ചുവന്ന് തന്‍റെ രക്ഷിതാക്കളെ കൃഷിയില്‍‌സഹായിക്കുവാന്‍അയാള്‍നിര്‍‌ബന്ധിതനായി. എ.എം.ഇ ഫൗണ്ടേഷന്‍ധനസഹായ ഏജന്‍‌സിയായുള്ള കര്‍ണ്ണാടക നീര്‍ത്തട വികസനപദ്ധതിയിലെ ഒരു സ്വയംസഹായ സംഘത്തില്‍ ചന്ദ്രണ്ണ അംഗമായി.

പ്രേരകഘട്ടം

2000ല്‍തിപ്തൂര്‍ എന്ന സ്ഥലത്ത്, കര്‍ണ്ണാടക ബിഎഐഎഫ് ഗ്രാമവികസന ഇന്‍സ്റ്റിട്ട്യൂട്ട് (ബിഐആര്‍ഡികെ) നഴ്സറി നിര്‍‌മ്മാണ പരിശീലനത്തില്‍ ചന്ദ്രണ്ണ പങ്കെടുത്തു. എന്നാല്‍മറ്റൊരു കര്‍ഷകസംഘം ഇതേസമയത്ത് സമാന്തരമായി സംഘടിപ്പിച്ച മണ്ണിരകമ്പോസ്റ്റിങ്ങിനെപ്പറ്റി അറിയാനായിരുന്നു അയാള്‍ക്ക് കൂടുതല്‍ വ്യഗ്രത. സാധിക്കുമ്പോഴെല്ലാം അയാള്‍ ആ സംഘത്തോടൊപ്പം ചേരുമായിരുന്നു. മണ്ണിരയെ പരിപാലിക്കുന്നതിലും മണ്ണിരക്കമ്പോസ്റ്റ് തയാറാക്കുന്നതിലും അയാള്‍ വളരെ ഉത്സാഹം കാണിച്ചു.
നഴ്സറി പരിശീലനം കഴിഞ്ഞുമടങ്ങുമ്പോള്‍ അയാളുടെ സംഘത്തിന് 15000 തൈകള്‍ഉല്പാദിപ്പിക്കാന്‍ കഴിയുന്ന നഴ്സറി തുടങ്ങാനുള്ള അവസരം ലഭിച്ചു. ചന്ദ്രണ്ണയെയാണ് ഈ ഉദ്യമം ഏല്പിച്ചത്. 2000 മുതല് മൂന്നു വര്ഷം തുടര്‍ച്ചയായി ചന്ദ്രണ്ണ നഴ്സറി നടത്തി. 2003ലെ നീര്‍ത്തട പദ്ധതിയില്‍ ഏറ്റവും നല്ല നഴ്സറിയായി ചന്ദ്രണ്ണയുടെ നഴ്സറി പരിഗണിക്കപ്പെടുകയും തുടര്‍ന്ന് ചന്ദ്രണ്ണ ‘നഴ്സറി ചന്ദ്രണ്ണ’എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി.
എളിയരീതിയിലുള്ള തുടക്കവും മതിപ്പുതോന്നിക്കുന്ന വളര്‍‌ച്ചയും- മണ്ണിരക്കമ്പോസ്റ്റിങ്ങിലുള്ള അയാളുടെ ജിജ്ഞാസ തുടര്‍ന്നു. പരിശീലനത്തിലൂടെ ലഭിച്ച ചെറിയ അറിവിലൂടെ അയാള്‍ നാട്ടിലെ മണ്ണിരകളെ ചിരട്ടയിലിട്ട് പെരുക്കാന്‍ ശ്രമിച്ചെങ്കിലും അവ ജീവിച്ചില്ല.
2003 ല്‍ കര്‍ണ്ണാടക പദ്ധതിയുടെ പിന്തുണയോടെ ചന്ദ്രണ്ണ 6x3x3 ക്യുബിക് അടി വരുന്ന നാലു മണ്ണിരക്കമ്പോസ്റ്റ് കുഴി നിര്‍മ്മിച്ചു. കുഴികള്‍‌ എങ്ങനെ ഉപയോഗിക്കണമെന്ന് ചന്ദ്രണ്ണയ്ക്ക് അറിയില്ലായിരുന്നു. GUARD ലെ ഒരു പ്രവര്‍‌ത്തകന് 300 രൂപയ്ക്ക് രണ്ടുകിലോ മണ്ണിര ചന്ദ്രണ്ണയ്ക്ക് നല്കി. രണ്ടുകിലോ മണ്ണിര ഉപയോഗിച്ച് അയാള്‍ 20 ക്വിന്‍റല്‍ മണ്ണിരക്കമ്പോസ്റ്റുണ്ടാക്കി അയാളുടെ 2 ഏക്കര്‍ റാഗി വിളയ്ക്കു പ്രയോഗിച്ചു. ഇതിനു മുന്‍പ് ആരും തന്നെ റാഗി വിളയിച്ചിട്ടില്ലാത്ത തുംകര്‍‌ളഹള്ളി ഗ്രാമത്തില്‍ റാഗി വിളയിക്കുക എന്നതു തന്നെ ഒരു പരീക്ഷണമായിരുന്നു. രണ്ടേക്കറില്‍ നിന്നും അയാള്‍ക്ക് 14 ക്വിന്‍റല്‍ ലഭിച്ചു.
2004 ല്‍ 6 ക്വിന്‍റല്‍ നല്ലയിനം മണ്ണിര കമ്പോസ്റ്റും 2 ട്രാക്റ്റര്‍ ലോഡ് എഫ് വൈ എം (2 ടണ്‍) ഉം ഒരു ചാക്ക് ഡി എ പി യും ചേര്‍ത്ത് 2 ഏക്കറില്‍ പ്രയോഗിച്ചു. ഇത്തവണ അയാള്‍ വിളയിച്ചെടുത്തത് 9 ക്വിന്‍റല്‍ അടങ്ങുന്ന 20 ചാക്ക് നിലക്കടലയായിരുന്നു.
വൃക്ഷങ്ങളെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതി സന്ദര്‍നം, കമ്പോസ്റ്റിങ്ങും മണ്ണിരക്കമ്പോസ്റ്റിങ്ങും വിജയകരമാക്കിയ കര്‍ഷകരുമായുള്ള കൂടിക്കാഴ്ച എന്നിവ ചന്ദ്രണ്ണയ്ക്ക് സുസ്ഥിരകൃഷി സംബന്ധിച്ച് വിപുലമായ അറിവു നല്കി. സമീപഗ്രാമത്തിലെ ബി. ജി. കേരെ എന്ന പുരോഗമന കര്‍ഷകനെ സന്ദര്‍ശിച്ച് മണ്ണിരക്കമ്പോസ്റ്റിങ്ങിനെക്കുറിച്ച് കൂടുതല്‍ പഠിച്ചു. 2005 ല്‍ ഒരേക്കര്‍പി റ്റി ഡി പ്രദേശത്ത് വേനല്‍ഉഴുതുമറിക്കല്‍, ജൈവഘടകങ്ങള്‍ (റൈസോബിയം, ട്രൈക്കോഡെര്‍മ എന്നിവ) ഉപയോഗിച്ചുള്ള വിത്തുപരിപാലനം, ചുണ്ണാമ്പുപ്രയോഗം (50 കിലോഗ്രാം), സാധാരണ ഉപയോഗിക്കുന്നതിലും കൂടുതല്‍ അളവ് വിത്തുപയോഗം (45 കിലോഗ്രാം), ഇടവിളയും അതിര്വിളയും വളര്‍ത്തല്‍ എന്നിവയ്ക്കൊപ്പം 6 ക്വി. മണ്ണിരക്കമ്പോസ്റ്റും ചന്ദ്രണ്ണ പ്രയോഗിച്ചു. 13 ചാക്കുകളില്‍ 6.5 ക്വി. നിലക്കടലയായി ഒരേക്കറിലുള്ള വിളയുല്പാദനം അധികരിച്ചു. ആ പ്രദേശത്തെ AMEF ന്‍റെ കഴിഞ്ഞ നാലു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ഒരേക്കര്‍നിലത്തില്‍നിന്നും ഒരു കര്‍ഷകനു ലഭിച്ച ഏറ്റവും ഉയര്‍ന്ന വിളവെടുപ്പ് റെക്കോഡായി ഇത്. 50 മുതല്‍ 60 വരെ കിലോഗ്രാം തൂക്കമുള്ളതാണ് ഓരോ ചാക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത. ചന്ദ്രണ്ണയുടെ 25 ചാക്കിന് 13 ക്വി. തൂക്കമുള്ളപ്പോള്‍ അയല്വാസി തിപ്പസ്വാമിയുടെ 40 ചാക്കിന് 13 ക്വി. തൂക്കമേ ഉണ്ടായിരുന്നുള്ളൂ. ഉല്പന്നം വാങ്ങുന്ന വ്യാപാരിക്ക് ഇതു വിശ്വസിക്കാനായില്ല. അതായത് വ്യാപാരികള്‍ചന്ദ്രണ്ണയുടെ ചാക്കിനുള്ളില്‍ നിന്നും ഉല്‌പ്പന്നം മുഴുവനും വെളിയിലിടാന്‍നിര്‍ബന്ധിച്ച് അതില്‍ കല്ലുകളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി. തോടുള്ള നിലക്കടല ഒരു ചാക്ക് 50 കിലോയിലധികം തൂക്കം വരുന്നത് അസാധാരണമായിരുന്നു. ഒരേ രീതിയില്‍ പാകമായ തോടും ശരിയായി നിറഞ്ഞ അതിന്‍റെ ഉള്ളറയും നിലക്കടലയുടെ ഗുണം ഗണ്യമായി മെച്ചപ്പെടുത്തി.

മണ്മഇരക്കമ്പോസ്റ്റിങ് ഉല്പാദനവും അതിന്‍റെ 2 ഏക്കറിലുള്ള പ്രയോഗവും കൊണ്ട് ചന്ദ്രണ്ണ നിര്‍‌ത്തിയില്ല. 2004 മുതല്‍അയാള്‍ മണ്ണിരയുടെയും മണ്ണിരക്കമ്പോസ്റ്റിന്‍റെയും വില്പന തുടങ്ങി. 2004 ല്‍ കിലോഗ്രാമിന് 150 രൂപ വച്ച് 124 കിലോഗ്രാം മണ്ണിര വില്പന നടത്തി ചന്ദ്രണ്ണ 18,600 രൂപ സമ്പാദിച്ചു. ക്വിന്‍റലിന് 500 രൂപ വച്ച് 15 ക്വിന്‍റല്‍ മണ്ണിരക്കമ്പോസ്റ്റ് വിറ്റ് 7500 രൂപ പിന്നെയും അയാള്‍ സമ്പാദിച്ചു. ആകെ 26,100 രൂപയോളം അയാള്‍ സമ്പാദിച്ചു.


നിലക്കടലയില്‍നിന്നുമുള്ള വരുമാനത്തെക്കാള്‍ അധികം വരുമാനം ലഭിക്കുമെന്നു കണ്ട് 2005 ല്‍മണ്ണിരയുടെയും കമ്പോസ്റ്റിന്‍റെയും ഉല്പാദനവും വില്പനയും വര്‍‌ദ്ധിപ്പിച്ചു. കാലക്രമേണ പല മോശം അനുഭവങ്ങളിലൂടെ അയാള്‍ ചില പാഠങ്ങള്‍ പഠിച്ചു. ഒരിക്കല്‍അയാള്‍ സംസ്കരിച്ച മണ്ണോടുകൂടി 30 കിലോഗ്രാം മണ്ണിര പായ്ക്കറ്റിലാക്കി. പക്ഷേ അവ വില്പനയ്ക്കു മുമ്പ് നശിച്ചുപോയി. പിന്നീട് അയാള്‍ചാണകത്തില്‍ പൊതിഞ്ഞ് മണ്ണിരയുടെ വില്പന തുടങ്ങി. നീര്‍ത്തട പദ്ധതിയുടെ അവസാനവര്‍ഷം അനേകം കര്‍‌ഷകര്‍ക്ക് കൂടുതല്‍ മണ്ണിരക്കമ്പോസ്റ്റുകുഴികള്‍നല്കിയപ്പോള്‍ മണ്ണിരയ്ക്കുള്ള ആവശ്യം വീണ്ടും വര്‍ദ്ധിച്ചു. അയാള്‍ക്ക് 278 കി.ഗ്രാം മണ്ണിര വില്പനയിലൂടെ 41,700 രൂപയും (കിലോഗ്രാമിന് 150 രൂപ നിരക്കില്‍), ക്വിന്‍റലിന് 500 രൂപ നിരക്കില്‍23 ക്വിന്‍റല്‍കമ്പോസ്റ്റ് വില്പനയിലൂടെ 11,500 രൂപയും അയാള്‍ക്ക് സമ്പാദിക്കുവാന്‍സാധിച്ചു. അങ്ങനെ 2005 ല്‍അയാള്‍ക്ക് 53,200 രൂപ ലഭിച്ചു.
മണ്ണിരക്കമ്പോസ്റ്റ് കുഴികളുടെ എണ്ണം അയാള്‍വീണ്ടും വര്‍ദ്ധിപ്പിച്ചു. കൂടുതല്‍വിളമാലിന്യങ്ങളിലും കാര്‍‌ഷികമാലിന്യങ്ങളിലുമായി അയാളുടെ അടുത്ത ശ്രദ്ധ. അയാളുടെ നിലത്തിലുണ്ടായിരുന്ന നാലു pongemia (ജൈവഇന്ധന-അണുനാശക നീരുള്ള ഒരിനം) മരങ്ങള്‍ കനാലിന്‍റെ വശത്തുള്ള മരങ്ങളില്‍നിന്നുള്ള ജൈവാംശങ്ങള്‍, യൂക്കാലിമരങ്ങളുടെ കരിഞ്ഞ ഇലകള്‍ എന്നിവ അയാളുടെ മണ്ണിരക്കമ്പോസ്റ്റ് കുഴികള്‍ക്കുള്ള അസംസ്കൃത വിഭവങ്ങളായി. മണ്ണിരക്കമ്പോസ്റ്റിങ്ങിന് ചാണകത്തിന്‍റെ ആവശ്യകത മനസ്സിലാക്കി ചന്ദ്രണ്ണ ഒരുജോഡി കാളകള്‍, ഒരു പശു, 20 പിടക്കോഴികള്‍ എന്നിവയെ വളര്‍ത്താന്‍ തുടങ്ങി. ആദായം വരച്ചു, സ്ഥിരതയോടെ. കഴിഞ്ഞ 50 വര്‍‌ഷത്തിനിടയ്ക്ക്, മുമ്പിതുവരെ ഉണ്ടായിട്ടില്ലാത്ത ദുരിതാവസ്ഥയ്ക്ക് 2006 സാക്ഷ്യം വഹിച്ചപ്പോഴും ചന്ദ്രണ്ണ 285 കിലോഗ്രാം മണ്ണിരയും 32 ക്വിന്‍റല്‍ മണ്ണിരകമ്പോസ്റ്റും വില്പന നടത്തി 58,750 രൂപ സമ്പാദിച്ചു.
2003 മുതലുള്ള അയാളുടെ മൊത്തം സമ്പാദ്യം 1,38,050 രൂപയാണ്. യഥാര്‍ത്ഥ സമ്പാദ്യം ഇതിലുമധികമാകാം. രസീതുകള്‍ നല്കി അയാള്‍ സൂക്ഷിച്ചിട്ടുള്ള കണക്കില്‍‌പ്പെട്ടതാണ് 1.4 ലക്ഷം രൂപയുടെ സമ്പാദ്യം. ബെല്ലാരി, ചിത്രദുര്‍ഗ്ഗ, ബഗല്‍‌കോട്ട്, ബിജാപുര്‍ എന്നീ ജില്ലകളില് നിന്നുള്ള, ബില്ലുകള്‍ വേണമെന്നു നിര്‍ബന്ധംപിടിക്കുന്ന സ്വയംസഹായസംഘങ്ങളും കൃഷിക്കാരുമാണ് അയാളുടെ ‘ഉപഭോക്താക്കളില്‍’ കൂടുതല്‍ പേരും. ബില്ല് ആവശ്യപ്പെടാതെ കമ്പോസ്റ്റും മണ്ണിരയും വാങ്ങുന്ന വ്യക്തിഗത കൃഷിക്കാരുമുണ്ട്. ഇങ്ങനെയുള്ള ഇടപാടുകള്‍ സംബന്ധിച്ച് രേഖകളൊന്നും ഉണ്ടായിരിക്കില്ല. ഇപ്പോള്‍ ചന്ദ്രണ്ണ സ്വയംസഹായസംഘങ്ങള്‍ക്ക് കിലോയ്ക്ക് 100 രൂപ പ്രത്യേക വിലയ്ക്കും മറ്റുള്ളവര്‍ക്ക് 150 രൂപയ്ക്കുമാണ് ഉല്പന്നം നല്കുന്നത്. അടുത്തുള്ള ഉപഭോക്താക്കള്‍ക്ക് ചന്ദ്രണ്ണയുടെ വില്പനാനന്തര സേവനവും അധികമായി ലഭിക്കുന്നു. അയാള്‍ ഉപഭോക്താക്കളുടെ കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതോടൊപ്പം മണ്ണിരകളുടെ അതിജീവനം തൃപ്തികരമല്ലെങ്കില്‍ , സൗജന്യമായി കുറേക്കൂടി മണ്ണിരകളെ നല്കുന്നു.

പ്രതീക്ഷയറ്റവരുടെ ആശാദീപം

നഴ്സറി ചന്ദ്രണ്ണ’ എന്നറിയപ്പെട്ടിരുന്നയാള്‍ ഇപ്പോള്‍ ‘മണ്ണിരക്കമ്പോസ്റ്റ് ചന്ദ്രണ്ണ’ ആയി മാറി. വീട്ടുവളപ്പില്‍ മണ്ണിരക്കമ്പോസ്റ്റ് കുഴികളുടെ എണ്ണം കൂടുന്നതനുസരിച്ച് ലളിതമായരീതിയിലുള്ള ഒരു മണ്‍വീട് സിമന്‍റുഭിത്തികളുള്ളതായി മാറിക്കൊണ്ടിരിക്കുന്നു. ബദല്‍ കാര്‍ഷികരീതികള്‍ പൊതുവെ പരീക്ഷിക്കാനും പ്രത്യേകിച്ച് മണ്ണിരക്കമ്പോസ്റ്റിങ് ആരംഭിക്കാനും ഗ്രാമത്തിലെ ധാരാളം കര്‍ഷകര്‍ക്ക് ചന്ദ്രണ്ണ പ്രോത്സാഹനം നല്കിക്കഴിഞ്ഞു. ചെറിയ നേട്ടങ്ങളെ കൂട്ടായ മുന്നേറ്റമാക്കുന്ന ഉത്തേജകഘടകത്തെയാണ് സ്വയം മുന്നേറിയ ചന്ദ്രണ്ണയെപ്പോലുള്ള കര്‍ഷകരില്‍ സന്നദ്ധസംഘടനകള്‍ കാണുന്നത്. വിഭവദാരിദ്ര്യമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് പരിമിതികളെ തരണംചെയ്യാനും അസമത്വത്തെ പ്രതിരോധിക്കാനും ഇതു തന്നെയാണ് ശരിയായ രീതിയിലുള്ള പ്രചോദനം.

അവലംബം: എഎംഇ ഫൌണ്ടേഷന്‍

കര്‍ഷകര്‍ വിപണനതന്ത്രം മെനയുന്നു- ഒരു കൂട്ടായ്മയുടെ കഥ

തമിഴ്നാട്ടിലെ പെരംബലൂര്‍ ജില്ലയിലെ നിര്‍ജലഭൂമിയില്‍ വിശാലമായി നീണ്ടുകിടക്കുന്ന ചോളപ്പാടങ്ങള്‍ ഒരു സാധാരണ കാഴ്ചയാണ്. പരമ്പരാഗതമായി പരുത്തിയും നിലക്കടലയും വളര്ത്തിവന്നിരുന്ന ഈ പ്രദേശത്ത് വിവിധ ഘടകങ്ങള്‍ ചേര്‍ന്ന് കര്‍ഷകരെ ചോളക്കൃഷിയിലേക്കു നയിച്ചു. കീടനാശിനികളുടെ അമിതമായ ഉപയോഗം കാരണം പരുത്തിക്കൃഷിയില്‍ നിന്നുള്ള ആദായം കുറഞ്ഞു. വൈകി ആരംഭിച്ച കാലവര്‍ഷം നിലക്കടല കൃത്യസമയത്ത് വിതയ്ക്കുന്നതിന് തടസ്സമാകുകയും വിളനഷ്ടമുണ്ടാകുകയും ചെയ്തു. താരതമ്യേന എളുപ്പമുള്ള ആശയമായതിനാലും കാലിത്തീറ്റയ്ക്ക് ഉപയോഗപ്പെടുമെന്നതുകൊണ്ടും ചോളക്കൃഷിയിലേക്ക് വഴിതെളിച്ചു.
ഈ ഘട്ടത്തില്‍ AME ഫൌണ്ടേഷന്‍റെ തിരുച്ചി യൂണിറ്റ് 2005 മെയ് മാസത്തില്‍ പെരംബലൂര്‍ ജില്ലയിലെ കുന്നം താലൂക്കില്‍‌പ്പെട്ട നാലു ഗ്രാമത്തിലെ കര്‍ഷകസംഘവുമായിച്ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങി. ചോളത്തിന്‍റെ വിളവ് കൂട്ടാനും ഉല്പാദനച്ചെലവ് കുറയ്ക്കാനുമായിരുന്നു യൂണിറ്റിന്‍റെ ശ്രദ്ധ. എന്നാലും കര്‍ഷകരുമായുള്ള ചര്‍ച്ചകളില്‍ നിന്നും ഉല്പാദനച്ചെലവ് ഉയരുന്നതു കൂടാതെ ഉല്പന്നം വിപണിയിലെത്തിക്കുമ്പോഴുണ്ടാവുന്ന നഷ്ടവും കര്ഷകര്‍ക്ക് മിച്ച വരുമാനം കുറയുന്നതിന് പ്രധാന കാരണമാണെന്നതു വ്യക്തമായി. അതുകൊണ്ട് ചോളത്തെ ഒരു കാര്‍ഷിക ഉല്പന്നമായി വിപണിയിലെത്തിക്കാന്‍ വേണ്ടി ശ്രദ്ധിച്ചു.

നിലവിലുള്ള വിപണനരീതികള്‍

കര്‍ഷകര്‍ അവരുടെ ഉല്പന്നങ്ങള്‍ ഗ്രാമത്തില്‍‌ത്തന്നെയുള്ള കച്ചവടക്കാര്‍ക്ക് വില്ക്കുന്നു. വിളവെടുപ്പ് സമയത്ത് പെരംബലൂരില്‍ നിന്നും കച്ചവടക്കാര്‍ ഉല്പന്നം വാങ്ങാനായി ഗ്രാമത്തിലെത്തുന്നു. അളവുതൂക്ക യന്ത്രം, ചണച്ചാക്കുകള്‍ എന്നിവ അവര്‍ കൂടെ കൊണ്ടുവരുകയും ഉല്പന്നം ഉടനെതന്നെ പട്ടണത്തിലെത്തിക്കാനുള്ള സൗകര്യമൊരുക്കുകയും ചെയ്യുന്നു.
ഉല്പന്നം അളന്നുതൂക്കി 100 കിലോഗ്രാം ചാക്കുകളില്‍ നിറച്ച് ലോറികളില്‍കയറ്റി പെരംബലൂരില്‍വില്ക്കാനായി അവര്‍ കൊണ്ടുപോകുന്നു. ചോളം ഉല്പാദിപ്പിക്കുന്നതിന് അളവ് കൂടിയാലും കുറഞ്ഞാലും പ്രക്രിയയ്ക്കു മാറ്റമില്ല. സീസണ്‍ അനുസരിച്ചായിരിക്കും വില നിശ്ചയിക്കുന്നത്. വിളവെടുപ്പുകാലമായ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില് വില കുറവാണ്. വിളവെടുപ്പു കഴിഞ്ഞയുടന കര്‍ഷകര്‍ഉല്പന്നം വില്ക്കുന്നതിനാല്‍ വിപണിയിലെ ആധിക്യം കാരണം സ്വാഭാവികമായും അവര്‍ക്ക് കുറഞ്ഞവിലയേ ലഭിക്കൂ. ഉല്പന്നം ശേഖരിച്ചുവയ്ക്കാനുള്ള സംവിധാനങ്ങള്‍ കര്‍ഷകരല്ലാത്തതിനാല്‍ കുറഞ്ഞ വിലയ്ക്ക് ഉല്പന്നം വില്ക്കുവാന്‍അവര്‍ നിര്‍ബന്ധിതരാകുന്നു. മറിച്ച് കര്‍ഷകര്‍വാങ്ങുന്ന ചോളം കൊണ്ട് തയ്യാറാക്കുന്ന കാലിത്തീറ്റയ്ക്ക് കനത്ത വില നല്‍‌കേണ്ടതായും വരുന്നു.
അവരുടെ അഭിവൃദ്ധി തടയുന്ന (പധാന പ്രശ്നം ചോളത്തിന്‍റെ അളവുതൂക്കമാണ്, അളവുതൂക്കം നടത്തുന്നതിലെ കൃ(തിമങ്ങള്‍ പലതാണ്. ചിലത് കര്‍ഷ കര്‍ഷകര്‍ (ശദ്ധിക്കാതെ പോകുന്നു. എന്നാല് മിക്ക അവസരങ്ങളിലും കര്‍ഷകരും അതിന് മൂകസാക്ഷികളായിത്തീരുന്നു. നിയ(ന്തിതവില വിപണിയെപ്പോലും വെറുതെവിടുന്നില്ലെന്നാണ് പറയപ്പെടുന്നത്. ഈ മാര്‍ഗ്ഗത്തിലൂടെ അധിക അളവു ചോളം സംഭരിക്കുന്ന ഇടനിലക്കാര്‍ 14 ടണ്‍‌ അടങ്ങുന്ന ഒരു ലോഡിന്‍‌മേല്‍ 1000 രൂപ വരെ സമ്പാദിക്കുന്നു. മുന്‍‌കൂട്ടി അളവുതൂക്കം നടത്തിയ സാമ്പിള്‍ചാക്കുകള്‍ഉപയോഗിച്ച് ഈ തട്ടിപ്പ് തടയാന്‍ തങ്ങളുടെ ഭാഗത്തുനിന്നും കര്‍ഷകര്‍ ശ്രമിക്കുന്നു. പക്ഷേ, ഫലമോ, അത്തരം ഗ്രാമങ്ങളില്‍കച്ചവടക്കാര്‍ വരികയേയില്ല.

ചോളത്തിന്‍റെ അളവുതൂക്കത്തില്‍ കണ്ടുവരുന്ന സാധാരണ ക്രമക്കേടുകള്‍

 • ഒരു ചാക്കിന് അരക്കിലോഗ്രാമോളം പാഴ്ധാന്യമായി വ്യാപാരികള്‍ ശേഖരിക്കുന്നതിനെ പൊതുവെ കര്‍ഷകര്‍എതിര്‍ക്കാറില്ല.
 • ഒരു ചാക്കിന് കുറഞ്ഞത് ഒരു കിലോയെങ്കിലും വ്യത്യാസം കാണിക്കുന്ന കൃത്രിമം കാട്ടിയ അളവുതൂക്ക ഉപകരണങ്ങളുടെ ഉപയോഗം.
 • തൂക്കുന്ന സമയത്ത് ചാക്കുകള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിലൂടെ ഒരു ചാക്കിന് 2 മുതല്‍ 5 കിലോഗ്രാം വരെ തൂക്കവ്യത്യാസം വരുത്തുന്നു.
 • കര്‍ഷകര്‍തൂക്കുപടി കാണാതിരിക്കാന്‍ സന്ധ്യാസമയങ്ങളിലുള്ള അളവുതൂക്കം. ചാക്കിന്‍റെ അളവു തൂക്കിയശേഷം പിന്നീട് കൂടുതലളവ് ചേര്‍ത്ത് തൂക്കം ശരിയാക്കുന്ന രീതിയും നിലവിലുണ്ട്.
 • കര്‍‌ഷകരെ ചാക്കിന്‍റെ അളവു തൂക്കാന്‍ അനുവദിക്കാതെ ചുമട്ടുകാരായി വരുന്നവരാണ് അതു തൂക്കുന്നത്.

കച്ചവടക്കാരുടെ ഇത്തരത്തിലുള്ള ചൂഷണത്തിന് കര്‍ഷകര്‍ തന്നെയാണ് മിക്കവാറും ഉത്തരവാദികള്‍ . (പാദേശിക കച്ചവടക്കാര്‍ ചാക്കിനും മറ്റും പറയുന്ന ഉയര്‍ന്ന വിലയില്‍ കര്‍ഷകര്‍ ആകൃഷ്ടരാകുന്നു. ശരിയാംവണ്ണം അളവുതൂക്കം നടത്തിയാല് ഉണ്ടാകുന്ന നഷ്ടം അവര് കാണുന്നില്ല. വളരെക്കുറച്ച് ഉല്പ്പാദിപ്പിക്കുന്ന ചെറുകിട കര്‍ഷകര്‍ക്ക് വിലപേശുവാനുള്ള കഴിവും ഉണ്ടാകില്ല. കൂടാതെ പണം അത്യാവശ്യമായി ലഭിക്കേണ്ടുന്ന അവസ്ഥയും സ്ഥിതി വഷളാക്കുന്നു. ചാക്കുകളും, സംഭരണ സൗകര്യവും ഇല്ലാത്തതിനാല്‍കൂടുതല്‍ ചോളം ഉല്പാദിപ്പിക്കുന്നവരും അതുപോലെ ബാധിക്കപ്പെടുന്നു.

മുന്നോട്ടുള്ള ആദ്യചുവട്

AMEF ന്‍റെയും സംഘത്തിന്‍റെയും സഹായത്തോടെ പെരുമാത്തുക്കുടികാട് ഗ്രാമത്തിലെ വിനായക സംഘത്തില്പ്പെട്ട കര്‍ഷകര്‍ അവരുടെ ചോളം നാമക്കല്ലിലുള്ള കോഴിത്തീറ്റ യൂണിറ്റിന് നേരിട്ട് കച്ചവടം ചെയ്യാന്‍ തീരുമാനിച്ചു. ഈ യൂണിറ്റ് ഗ്രാമത്തില്‍നിന്നും 160 കിലോമീറ്റര്‍ അകലെയാണ്. തുടക്കത്തില്‍രണ്ടു കര്ഷകര്‍ 14 ടണ്‍ (ഒരു ലോഡ്) ചോളം നാമക്കല്‍ കോഴിത്തീറ്റ യൂണിറ്റിലേക്കു കൊണ്ടുപോയി.
നേരിട്ടുള്ള കച്ചവടം ആദ്യാനുഭവമായതിനാല്‍ കര്‍ഷകര്‍ക്ക് ധാരാളം പ്രശ്നം അഭിമുഖീകരിക്കേണ്ടിവന്നു. കര്‍‌ഷകരുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് ചുമട്ടുകാര്‍ അവരുടെ കൂലി ഇരട്ടിയാക്കി ചാക്കൊന്നിന് 5 രൂപയില്‍ നിന്നും 10 രൂപയാക്കി ഉയര്‍ത്തിയതാണ് ആദ്യ പ്രശ്നം. അവര്‍ , സംഘങ്ങളായി രൂപീകരിച്ച് കച്ചവടത്തിലെ നവാഗതരില്‍ നിന്നും നേട്ടമുണ്ടാക്കി. ഗ്രാമത്തിലെ ചുമട്ടുജോലിക്ക് പുറമേ നിന്നുള്ള ആളുകളെ അനുവദിക്കുകയില്ല. വിളവെടുപ്പിന്‍റെ തിരക്കേറിയ കാലമായതിനാല്‍ ഗതാഗതക്കൂലി 25% ഉയര്ത്തിയതും കോഴിത്തീറ്റ കമ്പനിക്കാര്‍ കുറഞ്ഞ വില നല്കിയതുമാണ് രണ്ടാമത്തെ പ്രശ്നം. കോഴിത്തീറ്റ കമ്പനികള്‍ അവര്‍ക്കു നല്കിയ സാമ്പിളിലെ ഈര്‍പ്പത്തിന്‍റെ അളവ് സൂചിപ്പിക്കുന്നതില്‍ കൃത്രിമം കാണിച്ച് കുറഞ്ഞവില നല്കാന്‍ ശ്രമിച്ചു.
തിരക്കേറിയ സീസണില്‍ആവശ്യക്കാര്‍കൂടിയതിനാല്‍ചണച്ചാക്കിന്‍റെ വിലയും 50% വര്‍ദ്ധിപ്പിച്ചു. കര്‍ഷകരെ സഹായിക്കുന്നതില്‍ വ്യക്തിപരമായ താല്പര്യം കാണിച്ച കമ്പനി ഉടമയുടെ സഹായത്തോടെ ഈ പ്രശ്നം തരണംചെയ്യാന്‍ സാധിച്ചു. മഴ കാരണമുണ്ടാകുന്ന നാശനഷ്ടം, പ്രായോഗിക നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള താമസം, അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ചോളം എത്തുന്നുവെന്ന കള്ളക്കാരണങ്ങള്‍പറഞ്ഞ് ഉല്പന്നങ്ങളെ കമ്പനികള്‍ നിരസിക്കുന്നത്, അപകടങ്ങള്‍തുടങ്ങിയ അപ്രതീക്ഷിത സംഭവങ്ങള്‍ , ലോറിയുടെ യന്ത്രത്തകരാര്‍ എന്നിവ കര്‍ഷകര്‍ പ്രതീക്ഷിക്കുന്ന മറ്റ് പ്രശ്നങ്ങളാണ്. കര്‍ഷക സംഘത്തിന്‍റെ ഉറച്ച തീരുമാനമാണ് ഇത്തരം വ്യത്യസ്ത പ്രശ്നങ്ങളെ നേരിടാന്‍ സഹായിച്ചത്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങളുണ്ടായിരുന്നിട്ടും പ്രധാനപ്പെട്ട നേട്ടങ്ങള്‍മനസ്സിലാക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞു. വെയ്ബ്രിഡ്ജില്‍ അളവുതൂക്കം നടത്തിയതിലൂടെ മാത്രം 14 ടണ്ണിന്‍റെ ഒരു ലോഡിന് 610 കിലോഗ്രാം അധികതൂക്കം ലഭ്യമായി. വിലയുടെ കാര്യത്തില്‍ ഇത് 3385 രൂപ വരും.
നിശ്ചിത വിലയുടെ നേട്ടവുമുണ്ടായി. ചോളം ക്വിന്‍റലിന് 555 രൂപയ്ക്ക് വിറ്റു. ഗ്രാമത്തില്‍നല്കിയിരുന്ന വില ക്വിന്‍റലിന് 500 രൂപയാണ്. കര്‍ഷകര്‍ക്ക് വിപണനത്തിലെ ചെലവ് അധികപ്പറ്റായിരുന്നെങ്കിലും അവരുടെ മിച്ച വരുമാനം 3.2% അധികരിച്ചു. ഈ തുടക്കത്തിലൂടെ കര്‍ഷകര്‍ക്ക് ചാക്കൊന്നിന് 13 രൂപ 30 പൈസ അധികം ലഭിച്ചു. സീസണല്ലാത്ത സമയത്ത് ചണച്ചാക്കുകള്‍വാങ്ങുകയും ചുമടുകയറ്റല്‍ , ഗതാഗതം എന്നിവയ്ക്ക് മുന്‍കൂട്ടി കരാറുറപ്പിക്കുകയും ചെയ്യുകവഴി കര്‍ഷകരുടെ മിച്ചവരുമാനം 50% വരെ ഉയരുവാന്‍ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിനു പുറമെ, ഈ സംരംഭത്തിലൂടെ നേടിയ അനുഭവത്തിനും അറിവിനും കര്‍ഷകര്‍ വിലകൊടുക്കുന്നു.

പിന്തുടരുന്ന പാതകള്‍

ഈ രണ്ടു കര്‍ഷകര്‍ എടുത്ത നിര്‍ഭയമായ നടപടികളില്‍ പ്രചോദനം കൊണ്ട് സംഘത്തിലെ മറ്റു കര്‍ഷകരും ഇതേ നടപടി പിന്തുടരാനുള്ള പ്രേരണ ഉള്‍ക്കൊണ്ടു. ദൗര്‍ഭഗ്യവശാല്‍ പക്ഷിപ്പനിമൂലം നാമക്കല്ലിലെ ധരാളം കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളും അടച്ചുപൂട്ടേണ്ടി വന്നതു കാരണം ചോളത്തിന്‍റെ വില കുത്തനെ ഇടിഞ്ഞു. പ്രതീക്ഷ കൈവിടാതെ കര്‍ഷകര്‍പകരം പോംവഴി തന്ത്രങ്ങള്‍ മെനഞ്ഞു.
കര്‍ഷകര്‍, സംഘയോഗത്തില്‍ വില സ്ഥായിയാകുന്നതു വരെ കാക്കാന്‍ തീരുമാനിച്ചു. പണത്തിന് ആവശ്യമുള്ളവരെ സംഘാംഗങ്ങള്‍ സഹായിച്ചു. നാലു സംഘത്തില്‍പ്പെട്ട ഉദ്ദേശം 50 കര്‍ഷകര്‍ അവര്‍ക്ക് നല്ല വില കിട്ടുന്നതുവരെ കാക്കാന്‍തീരുമാനിച്ചു. അവര്‍ വിപണനം രണ്ടു മാസം വരെ താമസിപ്പിച്ചിട്ട് ഉല്‍പ്പന്നം പ്രാദേശിക കച്ചവടക്കാര്‍ക്ക് വിറ്റു. ശരാശരി 300 രൂപയുടെ വരുമാന വര്‍ദ്ധനയിലൂടെ ഓരോ കര്‍ഷകനും ചാക്കൊന്നിന് 10 രൂപയുടെ വില നേട്ടമുണ്ടാക്കാന്‍ ഇത് സഹായിച്ചു.
കൂട്ടത്തോടെയുള്ള വിപണനങ്ങള്‍. തൂക്കത്തിലെ ക്രമക്കേടുകള്‍പൂര്‍ണമായിട്ടല്ലെങ്കിലും ഒരു പരിധിവരെ കുറയ്ക്കുവാനും കര്‍ഷകര്‍ക്ക് സാധിച്ചു. കന്നുകാലികള്‍ഉണ്ടായിരുന്ന കര്‍ഷകര്‍അവരുടെ ഉല്‍പ്പന്നങ്ങള്‍ കാലിത്തീറ്റയുല്‍പ്പാദനത്തിന് ഉപയോഗപ്പെടുത്താന് പ്രേരിതരായി. ചോളവും അരിച്ചോളം, നിലക്കടല, എള്ള് തുടങ്ങിയ മറ്റു സാധനങ്ങളുപയോഗിച്ചുള്ള കാലിത്തീറ്റ തയ്യാറാക്കുവാന്‍ കര്‍ഷകരെ പരിശീലിപ്പിച്ചു.
തുടര്‍ന്ന് നാലു സംഘത്തില്‍‌പ്പെട്ട 30 കര്‍ഷകര്‍ കാലിത്തീറ്റ വെളിയില്‍നിന്നും വിലയ്ക്കു വാങ്ങുന്നതിന് പകരം സ്വന്തമായി തയ്യാറാക്കി. കി.ഗ്രാമിന് 13 രൂപ വിലയുള്ള വാണിജ്യ കാലിത്തീറ്റയേക്കാള്‍ വളരെക്കുറഞ്ഞ തുകയായ കി.ഗ്രാമിന് 8 രൂപ മാത്രമായിരുന്നു ശരാശരി ഉല്‍പ്പാദനച്ചെലവ്. പശു ഒന്നിന് മാസത്തില്‍ 200 രൂപയുടെ ശരാശരി വിലക്കുറവ് കാലിത്തീറ്റയില്‍ നേടി.

നേരിട്ടുള്ള വിപണനത്തിലൂടെയുണ്ടായ വരവ് ചെലവ് രൂപയില്‍

അവലംബം:എഎംഇ ഫൗണ്ടേഷന്‍

വനിതകള്‍ക്കു വേണ്ടിയുള്ള കര്‍ഷകമേഖല കളരി – തക്കാളി കൃഷിയിലെ IPM - FFS അനുഭവം

ധര്‍മ്മപുരി ജില്ലയിലെ കോട്ടൂര്‍, സീരിയംപട്ടി, ഈച്ചാംപള്ളം എന്നീ ഗ്രാമങ്ങളിലെ മുഖ്യ നാണ്യവിളയാണ് തക്കാളി. കഠിനമായ ജോലി ചെയ്യേണ്ടിവരുന്ന വിളയായതിനാല്‍തക്കാളിക്കൃഷി ഗ്രാമത്തിന് തൊഴില്‍സാധ്യത നല്‍കുന്ന ഒന്നുകൂടിയാണ്. പുറമേ നിന്നുള്ള ചെലവേറിയ വസ്തുക്കളെ ആശ്രയിച്ചാണ് ഈ ഗ്രാമങ്ങളിലെ കര്‍ഷകര്‍തക്കാളിക്കൃഷി ചെയ്തുവന്നിരുന്നത്. രാസവളങ്ങളുടെയും കീടനാശിനികളുടെയും അളവറ്റ പ്രയോഗം ഉല്‍പാദനച്ചെലവ് കൂട്ടി. പരിസ്ഥിതിക്കിണങ്ങുന്ന കൃഷിമാര്‍ഗങ്ങളിലേക്ക് മാറാനും ഉല്‍പാദനച്ചെലവ് കുറയ്ക്കാനും കര്‍‍ഷകരെക്കൊണ്ട് ബദല്‍കൃഷിരീതികള്‍ചെയ്യിക്കേണ്ടത് അത്യാവശ്യമായി വന്നു. ഇതിന് ഏറ്റവും അനുയോജ്യമായി കണ്ടെത്തിയ രീതിയാണ് കര്‍ഷകമേഖല കളരി (FFS).

നേട്ടപ്രാപ്തിക്കുള്ള വഴികള്‍

കാര്‍ഷിക പരിസ്ഥിതി സമ്പ്രദായ വിശകലനം
ഇതില്‍പങ്കെടുക്കുന്നവര്‍ക്കുവേണ്ടിയുള്ള പഠനപരിചയ നിലമായി 0.64 ഏക്കര്‍പരിശീലന കൃഷിഭൂമിയാണ് (പ്ലോട്ട്) ഉപയോഗിച്ചത്. കര്‍ഷക പരിശീലനം, നിലവാരം, ദീര്‍ഘകാല പരീക്ഷണങ്ങള്‍, സംയോജിത കീടനിയന്ത്രണത്തിലെ (IPM) ബദലുകള്‍എന്നിവയ്ക്കുള്ള പരീക്ഷണങ്ങള്‍തയാറാക്കിയിരുന്നു. പയര്‍പോലെയുള്ള ഇടവിളകളും ചോളം, മുതലായ അതിര്‍വിളകളും ജമന്തി, ബജ്ര തുടങ്ങിയവയും കീടനിയന്ത്രണത്തിനും അധികവരുമാനത്തിനുള്ള ഉപാധിയായും രംഗത്തെത്തി.
ഈ പ്ലോട്ടുകളില്‍ AESA നടത്തിയ വാരംതോറുമുള്ള നിരീക്ഷണങ്ങളായിരുന്നു സബ്ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായത്. അനുഭവങ്ങള്‍‌പങ്കുവയ്ക്കാനും നല്ലരീതിയിലുള്ള തീരുമാനങ്ങളെടുക്കുവാനും ഈ ചര്‍ച്ചകള്‍ സഹായിച്ചു. പോഷകാഹാര രീതികള്‍, പ്രാണികളെ സംരക്ഷിക്കുന്നശാല, പുതയിടീലും ഇലകളുടെ സംരക്ഷണവും എന്നിവയെക്കുറിച്ചുള്ള ചെറിയ പഠനങ്ങള്‍പരിപാടിയില്‍പങ്കെടുത്തവര്‍ക്ക് പ്രവൃത്തിപരിചയം നേടിക്കൊടുത്തു.

സംഘത്തിന്‍റെ ചലനാത്മകത
ടീം രൂപീകരണത്തിനും പ്രശ്നങ്ങള്‍പരിഹരിക്കുന്നതിനുള്ള കഴിവുകള്‍വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള കര്‍ഷകമേഖല കളരി (FFS) പ്രക്രിയകളുടെ ഭാഗമായാണ് സംഘ ചലനാത്മക പരിശീലനങ്ങള്‍. ഗ്രാമങ്ങളിലെ മറ്റു സംഘയോഗങ്ങളില്‍ക്രിയാത്മകമായി പങ്കെടുത്ത FFS സംഘക്കാരുടെ അനുഭവങ്ങള്‍ ഈ പഠനകളരിയിലും പങ്കുവയ്ക്കുന്നു. കളരിയുടെ സമാപനദിവസം കൃഷിസ്ഥലങ്ങള്‍സന്ദര്‍ശിക്കാന്‍അവസരമൊരുക്കി. അഞ്ച് അയല്‍ഗ്രാമങ്ങളിലുള്ള മറ്റു തക്കാളി കര്‍ഷകരുമായി കളരിയില്‍പങ്കെടുത്തവര്‍അനുഭവങ്ങള്‍പങ്കുവച്ചു.

സമ്പ്രദായങ്ങള്‍

നഴ്സറിയുണ്ടാക്കല്‍

നഴ്സറികളില്‍തക്കാളിത്തൈ ഉല്‍പാദനരീതി പ്രത്യേകിച്ചും മണ്ണുയര്‍ത്തി തിട്ടയാക്കിയുള്ള രീതി, മണ്ണിലുള്ള രോഗകാരണങ്ങളായ ഘടകങ്ങളെ ചെറുത്ത് ആരോഗ്യമുള്ള തൈകളുണ്ടാകുന്നതിന് സഹായിക്കുമെന്ന് കര്‍ഷകരെ ബോധവാന്‍മാരാക്കി. നഴ്സറികളിലെ വരിയായുള്ള വിത്തുവിതയ്ക്കല്‍നന്നായി കളപറിച്ചു കളയാന്‍സഹായകമാകുന്നു.

അതിര്‍വിളകളുടെയും കെണിവിളകളുടെയും ഉപയോഗം
തക്കാളി എപ്പോഴും ഏകവിളയായാണ് കൃഷിചെയ്യുക. FFSനു മുന്‍പ് ഇടവിളകൃഷി തക്കാളിയുടെ വളര്‍ച്ചയ്ക്കു തടസ്സമാകുമെന്നും കീടങ്ങളെ ആകര്‍ഷിക്കുമെന്നുമായിരുന്നു കര്‍ഷകരുടെ അഭിപ്രായം. FFSല്‍ പങ്കെടുത്ത ശേഷം ആദ്യമായി അവര്‍തെറ്റായ മുന്‍ധാരണകള‍മാറ്റി, തക്കാളിക്കൃഷിയി മറ്റു വിളകള്‍ക്കുള്ള പ്രാധാന്യം മനസ്സിലാക്കി. അതിര്‍വിളകളായ ചോളം, ബജ്ര എന്നിവ വെള്ളീച്ചയുടെ സഞ്ചാരത്തിനു തടസ്സമായി. കെണിവിളയായ ജമന്തി മുട്ടയിടുന്നതിനായി പ്രായപൂര്‍ത്തിയായ കായ്ഫല-തുരപ്പനെ ആകര്‍ഷിക്കുന്നു, അതുപോലെ പയര്‍കീടങ്ങളെ വേട്ടയാടിത്തിന്നുന്നവയ്ക്കുള്ള ഭക്ഷണമായി.

ഇലത്തടം കൂട്ടല്‍കൂടുതല്‍ ആദായം നല്‍കുന്നു
ഇലത്തടംകൂട്ടലിന്‍റെ ഗുണങ്ങള്‍മനസ്സിലാക്കിയതാണ് ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങളിലൊന്ന്. കൃഷിസ്ഥലങ്ങളിലെ അവശിഷ്ടങ്ങളായ കരിമ്പിന്‍ചണ്ടി, ഉപയോഗശൂന്യമായ വൈക്കോല്‍, തെങ്ങോലകള്‍ എന്നിവ തക്കാളിപ്പാടത്ത് തടംകൂട്ടാനായി ഉപയോഗിച്ചിരുന്നു. ഇലത്തടം കൂട്ടല്‍രീതി മണ്ണിന്‍റെ ജലാംശം നിലനിര്‍ത്തുമെന്നും തന്‍മൂലം താഴെപ്പറയുന്ന ഗുണങ്ങളുണ്ടാകുമെന്നും കര്‍ഷകര്‍മനസ്സിലാക്കി

 • വിളയെ വ്യാപകമായി നശിപ്പിക്കുന്ന ചിലന്തികീടശല്യത്തിന്‍റെ ഗണ്യമായ കുറവ്
 • ജലസേചനത്തിന്‍റെ തോതിലുള്ള കുറവ് (മൂന്നു നാലു ദിവസത്തിലൊരിക്കലെന്നത് ഏഴുദിവസത്തിലൊരിക്കലെന്നായി)
 • ഇലകളുടെ എണ്ണം ചെടികളുടെ ഉയരം തുടങ്ങിയ ഉല്‍പാദനഘടകങ്ങളിലെ 30% പുരോഗതി.
 • കള വളര്‍ച്ച തടയുന്നു.

സംയോജിത കീട നിയന്ത്രണം (ഐ പി എം)
വിവിധ സംയോജിത കീട നിയന്ത്രണ (ഐ പി എം) മാര്‍ഗങ്ങളായ മഞ്ഞപ്പശക്കെണി, ഫെറോമോ‍ണ്‍‌കെണി, മെഴുകുല്‍പ്പാദിപ്പിക്കുന്ന ഒരുതരം കടന്നലിന്‍റെ മുട്ടയിടീല്‍ (release of Trichomgramma egg parasitoids), മറ്റുജീവികളെ കൊന്നുതിന്നുന്ന പച്ചപ്പക്കി (Chrysoperla predators), മുളക്-വെളുത്തുള്ളി നീര്, ചന്ന്യായനീര് എന്നിവ തളിക്കല്‍, പഞ്ചഗവ്യം തളിക്കല്‍, ന്യൂക്ളിയര്‍പോളിഹെട്റോസിസ് വൈറസുകള്‍ (NPV), തിളങ്ങുന്നഏകകോശ ബാക്ടീരിയ (Pseudomonas fluorescens) എന്നിവയാണ് സസ്യസംരക്ഷണത്തിലെ മറ്റു പുതിയ പാഠങ്ങള്‍‌.

മഞ്ഞപ്പശക്കെണി
മഞ്ഞപ്പശക്കെണിയുപയോഗിച്ച് നീരുകുടിക്കുന്ന കീടങ്ങളെ കുരുക്കുവാന്‍കര്‍ഷകര്‍പഠിച്ചു. കെണിയുടെ നിറവും ഉയരവും പ്രാണികളെ കുരുക്കുന്നതിലെ പ്രധാനഘടകങ്ങളാണെന്ന് കര്‍ഷകര്‍കണ്ടുപിടിച്ചു. പല നിറങ്ങളുപയോഗിച്ച് പരീക്ഷണം നടത്തിയും കെണികളുടെ ഉയരം ഇടയ്ക്കിടെ ക്രമീകരിച്ചുമാണ് അവരിത് മനസ്സിലാക്കിയത്.

പ്രധാന നേട്ടങ്ങള്‍

കുറഞ്ഞ ചെലവ്
ആവശ്യമായ ചില ബാഹ്യവസ്തുക്കളുടെ ഉപയോഗത്തില്‍കുറവുവന്നതിനാല്‍ ഉല്‍പാദനച്ചെലവ് ഏക്കറിന് 13000 രൂപ കുറഞ്ഞു. തക്കാളിത്തൈകള്‍സ്വന്തമായി ഉല്‍പാദിപ്പിക്കുന്നതിനാല്‍അവയ്ക്കായുള്ള ചെലവ് 68 ശതമാനം കുറയ്ക്കാന്‍കര്‍ഷകര്‍ക്ക് കഴിഞ്ഞു. മുമ്പത്തെ രീതിയില്‍നിന്നും വ്യത്യസ്തമായി രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വേണ്ടിയുള്ള ചെലവ് 75 ശതമാനം വരെ കുറഞ്ഞു. FFS നിലത്തില്‍കളപറിക്കലിന്‍റെ ആവശ്യമില്ലാത്തതിനാല്‍അതിനുള്ള ജോലിച്ചെലവ് 16 ശതമാനം കുറഞ്ഞു. അങ്ങനെ ഉല്‍പാദനച്ചെലവിലുണ്ടായ 29 ശതമാനം കുറവിലൂടെ ആകെയുള്ള ചെലവിലും കുറവു വന്നു.

ഐപിഎംതീരുമാനങ്ങള്‍വനിതകള്‍‌ വ്യത്യസ്ഥത പുലര്‍ത്തുന്നു
കോട്ടൂര്‍ പ്രദേശത്ത് കാര്‍ഷിക രീതികളെക്കുറിച്ചുള്ള തീരുമാനങ്ങലില്‍പ്രത്യേകിച്ച് കീടനിയന്ത്രണം സം ബന്ധിച്ചവയില്‍എപ്പോഴും പുരുഷമേധാവിത്വമായിരുന്നു. എങ്കില്‍ഇപ്രാവശ്യം എഫ്.എഫ്.എസിലൂടെ നേടിയ അറിവുപയോഗിച്ച് വനിതാംഗങ്ങള്‍അവരുടെ നിലങ്ങളില്‍ബദല്‍രീതികളുപയോഗിക്കുകയും, അങ്ങനെ തക്കാളിക്കൃഷി വ്യാപകമായി നശിപ്പിച്ചിരുന്ന ചിലന്തികീടത്തിന്‍റെ ശല്യം കുറച്ച്, ആദായം കൊയ്യുകയും ചെയ്തു. ഈ നേട്ടങ്ങള്‍കണ്ടറിഞ്ഞ് വീട്ടിലെ പുരുഷന്മാര്‍തുടക്കത്തില്‍ആശങ്കയോടെയാണെങ്കിലും തക്കാളിക്കൃഷിയിലെ കീടനിയന്ത്രണവുമായി ബന്ധപ്പെട്ട് വനിതകളെടുത്ത തീരുമാനങ്ങള്‍അംഗീകരിക്കാന്‍തുടങ്ങി. വിലയേറിയ കീടനാശിനികള്‍ക്കുവേണ്ടിയുള്ള ചെലവ് ലാഭിക്കാനായതനാല്‍അവര്‍ക്ക് സന്തോഷമുണ്ടായിരുന്നു. ക്ലാസ്സുകളില്‍പതിവായി പങ്കെടുക്കാന്‍പുരുഷന്‍മാര്‍വനിതകളെ പ്രോത്സാഹിച്ചുകൊണ്ടിരുന്നു. വര്‍ദ്ധിച്ചുവരുന്ന അറിവിലൂടെ കാര്‍ഷികോല്‍പാദനത്തിന് അനുകൂലമായ സംഭാവനകള്‍നല്‍കാന്‍എഫ്.എഫ്.എസ് തങ്ങളെ പ്രാപ്തരാക്കിയതില്‍വനിതകള്‍ഇപ്പോള്‍സന്തോഷവതികളാണ്. പുരുഷന്‍മാര്‍ഇത് അംഗീകരിന്നുണ്ട്.

ചെലവും ആദായവും തമ്മിലുള്ള താരതമ്യം (ഏക്കറിന്)

വരുമാന വര്‍ദ്ധന

കുറഞ്ഞ ഉല്‍പാദനച്ചലവും അസാധാരണമായി ഉയര്‍ന്ന കാര്‍‌ഷികവിള വിലവര്‍ദ്ധനയും കാരണം ആ സീസണില്‍ഏക്കറിന് 5315 രൂപ അധിവരുമാനം ലഭിച്ചതായി കര്‍ഷകര്‍മനസ്സിലാക്കി. രാസപ്രക്രിയയിലുള്ള കൃഷിരീതിയില്‍നിന്നും ലെയ്സാ രീതിയിലേയ്ക്ക് മാറിയ ആദ്യവര്‍ഷം വിളവെടുപ്പ് ഏക്കറിന് 620 കിലോഗ്രാം ഇടുിവുണ്ടായപ്പോഴാണ് ഇത് 3 ശതമാനം വര്‍ദ്ധനവുണ്ടായത്

കര്‍ഷകരുടെ നൂതനാശയം - മഞ്ഞപ്പശക്കെണിക്കൊരു പ്രാദേശിക പോംവഴി


മഞ്ഞപ്പശക്കെണിയായി ചിരട്ട

മഞ്ഞപ്പശക്കെണിക്ക് പകരമായി ഒന്ന് കര്‍ഷകര്‍കണ്ടെത്തി. ചിരട്ടയും നാരും ശേഖരിച്ച് മഞ്ഞച്ചായം പൂശി പ്രാണികളെ കുടുക്കാന്‍പുറമേ ആവണക്കെണ്ണ പുരട്ടി. കൂടുതല്‍കീടങ്ങളെ കുടുക്കാന്‍ദിവസം കൂടുന്പോള്‍ആവണക്കെണ്ണ വീണ്ടും പുരട്ടിക്കൊണ്ടിരുന്നു.

ജീവജാല സംരക്ഷണത്തെക്കുറിച്ച് കുഞ്ഞുമനസ്സുകളെ ജ്വലിപ്പിക്കുന്നു

ജീവജാല ബന്ധങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നത് ഒരു അതുല്യാനുഭവമായിരുന്നു. ഒഴിവുസമയങ്ങളില്‍കുട്ടികള്‍പല എഫ്.എഫ്.എസ് പരിപാടികളിലും പങ്കെടുത്തു. കൃഷിസ്ഥല സന്ദര്‍ശനം, ചാര്‍ട്ടുകള്‍തയ്യാറാക്കലും അവ അവതരിപ്പിക്കലും തുടങ്ങിയ പ്രവര്‍ത്തികളിലെല്ലാം അവര്‍ഉത്സാഹത്തോടെ പങ്കെടുത്തു. വിളകളെയും കീടങ്ങളെയും കുറിച്ചും, അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പുതിയ കാര്യങ്ങള്‍മനസ്സിലാക്കിയ ഈ കൊച്ചുകുട്ടികള്‍അ വരുടെ അറിവ് അദ്ധ്യാപകരുമായും സ്കൂളിലെ മറ്റു കുട്ടികളുമായും പങ്കുവച്ചു.


ഈ പദ്ധതി എ എം ഇ ഫൗണ്ടേഷന്‍എം വൈ ആര്‍ഡി എയുമായി യോജിച്ച് 2005 ല്‍തയ്യാറാക്കിയതാണ്.

അവലംബം :എഎംഇ ഫൗണ്ടേഷന്‍

സിക്കിംകാരനായ ധന്‍പതി സപ്‌കോട്ട, അവാര്‍ഡ് ജേതാവായ കൃഷിക്കാരന്‍

ഗാംഗ്‌ടോക്കില്‍ നടത്തിയ അന്തര്‍‌ദേശീയ പുഷ്‌പോത്സവത്തില്‍ സിക്കിം സംസ്ഥാനക്കാരനായ ധന്‍പതി സപ്‌കോട്ട എന്ന കര്‍ഷകന്‍ പച്ചക്കറി വളര്‍ത്തല്‍ മത്സരത്തില്‍ 1.50 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് കരസ്ഥമാക്കുകയുണ്ടായി. പുരോഗമനപരമായ കാര്‍ഷികവൃത്തിയിലേര്‍‌പ്പെട്ടിരിക്കുന്ന ധന്‍പതി സപ്‌കോട്ട കിഴക്കന്‍ സിക്കിമിലെ ആസാം ലിന്‍സിയിലുള്ള ചോട്ടാ സിംഗ്ടം എന്ന പ്രദേശത്തുകാരനാണ്. ഇദ്ദേഹത്തിന്‍റെ വ്യത്യസ്തമായ പത്ത് പച്ചക്കറി കൃഷികളാണ് മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡും പ്രശസ്തിഫലകവും കരസ്ഥമാക്കുന്നതിന് ഇദ്ദേഹത്തെ യോഗ്യനാക്കിയത്.Model_farmer_sikkim.jpg
ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള നെല്ല്, ചോളം എന്നിവയുടെ പരമ്പരാഗതമായ കൃഷിരീതിയില്‍ നിന്നും വ്യത്യസ്തമായി തന്‍റെ സ്വന്തമായ 2 ഏക്കര്‍ കൃഷിഭൂമിയില്‍ സപ്‌കോട്ട കൃഷിയിറക്കിയത് മര്‍ച്ചക്കില്‍ മൂന്നുദിവസത്തെ പരിശീലനം നേടിയതിനുശേഷമാണ്. സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പിന്‍റെ സഹായത്തോടെ ഉത്തരാഞ്ചലില്‍ വച്ച് നടത്തിയ ജൈവകൃഷിയെക്കുറിച്ചുള്ള 11 ദിവസത്തെ പരിശീലനപരിപാടിയിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി.

ഈ പരിശീലനവും ആത്മവിശ്വാസവും കൂടിച്ചേര്‍ന്നപ്പോള്‍ സപ്‌കോട്ടയില്‍ അതിശയകരമായ മാറ്റമാണുണ്ടായത്. 1900 വിത്തുകളില്‍ നിന്നും 19 ക്വിന്‍റല്‍ ചെറിപെപ്പര്‍ (ചെറിയ തക്കാളിയുടെ മാതൃകയിലുള്ള ഒരുതരം പഴം) ആ വര്‍ഷം തന്നെ ഉല്പാദിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നത് കാര്‍ഷികവൃത്തിയെ ഗൗരവമേറിയ ഒരു തൊഴിലായി സ്വീകരിക്കുവാന്‍ അദ്ദേഹത്തിന് പ്രചോദനമാവുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം കാബേജ്, കോളിഫ്ലവര്‍, തക്കാളി തുടങ്ങിയ കൃഷികളും ആരംഭിച്ചു.
സംരക്ഷിത കൃഷിരീതിയിലൂടെ സപ്‌കോട്ട അദ്ദേഹത്തിന്‍റെ അധീനതയിലുള്ള കൃഷിസ്ഥലത്ത് ഒരു തക്കാളിച്ചെടിയില്‍ നിന്ന് 40 കി.ഗ്രാം. തക്കാളി വിളയിക്കുകയുണ്ടായി. ടെക്‌നോളജി മിഷന്‍റെ കീഴിലുള്ള ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പില്‍ നിന്നും ലഭിച്ച റോമിയോ എന്നറിയപ്പെടുന്ന പ്രത്യേകതരം വിത്തുപയോഗിച്ച് ചെയ്ത കാലാവസ്ഥാനുകൂലിയല്ലാത്ത തക്കാളി കൃഷിവഴി 97 ക്വിന്‍റല്‍ തക്കാളി ഉത്പാദിപ്പിച്ചിട്ടുള്ളയാളാണ് ഈ മാതൃകാ കൃഷിക്കാരന്‍. ഈ തക്കാളിയുടെ വിലയായി അദ്ദേഹത്തിന് ലഭിച്ചത് 1,94,000 രൂപയാണത്രേ. മാത്രമല്ല, അദ്ദേഹം 64,000 രൂപ വിലയുള്ള 8 ക്വിന്‍റല്‍ കോളിഫ്ലവര്‍, 96,000 രൂപ വിലയുള്ള 12 ക്വിന്‍റല്‍ ചെറിപെപ്പര്‍ എന്നിവയും കൃഷിചെയ്ത് വിപണനം നടത്തുകയുണ്ടായി. “ ഒരു വര്‍ഷം ജോലിക്കാരുടെ വേതനവും മറ്റെല്ലാ ചെലവുകളും കഴിച്ച് ഞാന്‍ 2.5 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട്” ഇത് സപ്‌കോട്ടയുടെ വാക്കുകളാണ്. ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പിന്‍റെ ഭൂമിവികസനയജ്ഞ പരിപാടിയിലൂടെ അദ്ദേഹം സംയുക്ത പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. ഇതിനാവശ്യമായ വിത്ത്, ജൈവവലം, ജൈവ കീടനാശിനികള്‍ എന്നിവയും ഹോര്‍ട്ടികള്‍ച്ചറല്‍ വകുപ്പില്‍ നിന്നാണ് ലഭിക്കുന്നത്.

ജൂകുനി ഇനത്തില്‍‌പ്പെട്ട ഒരുതരം മത്തങ്ങയെ സിക്കിമിലുള്ള ഒരിനം വെള്ളരിയുടെ ആകൃതിയില്‍ രൂപപ്പെടുത്തി വിളയിപ്പിച്ചതായി സപ്‌കോട്ട അവകാശപ്പെടുന്നു. ഈ ഇനം മത്തങ്ങയുടെ ഉപജ്ഞാതാവ് അദ്ദേഹമായതിനാല്‍ ആസ്സാം ലിംഗ്‌സേയിലുള്ള സാധാരണ ജനങ്ങള്‍ക്കിടയില്‍ സപ്‌കോട്ട മത്തങ്ങ എന്നാണ് അദ്ദേഹം രൂപപ്പെടുത്തി വിളയിച്ച മത്തങ്ങ അറിയപ്പെടുന്നത്.
"ഞാന്‍ ഈ പ്രത്യേകതരം മത്തങ്ങയുടെ വിത്ത് 2004-ല്‍ കാഠ്മാണ്ടുവില്‍ നിന്നാണ് വാങ്ങിയത്", - "ഞാന്‍ ഈയിനം മത്തങ്ങ ആദ്യമായി കാണുന്നതാകട്ടെ ഭക്തപൂറിലുള്ള റാണായുടെ കൃഷിത്തോട്ടത്തിലും" – സപ്‌കോട്ട പറയുന്നു. ഈയിനം മത്തങ്ങാ കൃഷിയിലൂടെ സപ്‌കോട്ടയ്ക്ക് 90,000 രൂപയിലധികം അധിക വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നത് നിസ്സാര കാര്യമല്ല.

പുരോഗമനാശയക്കാരനായ ഈ കൃഷിക്കാരന്‍റെ സര്‍വസ്വവും ജൈവകൃഷിയില്‍ മാത്രം ഒതുങ്ങുന്നതല്ല, കന്നുകാലി വളര്‍ത്തല്‍, മൃഗസംരക്ഷണം എന്നീ മേഖലയില്‍ ജോറേതാങ്ങിലുള്ള കര്‍‌ഫെക്ടര്‍ എന്ന സ്ഥലത്ത് വിദഗ്ദ്ധ പരിശീലനവും അദ്ദേഹം നേടിയിട്ടുണ്ട്. സപ്‌കോട്ടയ്ക്ക് ഇപ്പോള്‍ സ്വന്തമായുള്ള 5 പശുക്കളില്‍ 3 എണ്ണം മില്‍ചിംഗ് ഇനത്തില്‍‌പ്പെട്ടതാണ്. ലിറ്ററിന് 20 രൂപ നിരക്കില്‍ 20 ലിറ്റര്‍ പാല്‍ ഒരു ദിവസം അദ്ദേഹത്തിന് വില്ക്കാന്‍ കഴിയുന്നു. സ്വന്തം കൃഷിയിടത്തിലേക്കാവശ്യമായ വളവും ഈ പശുക്കളുടെ ചാണകത്തില്‍നിന്ന് ലഭിക്കുന്നതോടൊപ്പം, ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പിന്‍റെ സഹായത്തോടെ മണ്ണിര കംബോസ്റ്റ് പ്ലാന്‍റും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.
ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നതിനെപ്പറ്റി സപ്‌കോട്ട പറയുന്നതിങ്ങനെയാണ് – "ഭൂരിപക്ഷം കൃഷിക്കാര്‍ക്കും തങ്ങളുടെ ഉല്പന്നങ്ങള്‍ വിപണനം നടത്തുന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. എന്നാല്‍ കൃഷിക്കാരായ നമ്മള്‍ ഡിമാന്‍റിനനുസരിച്ച് വിഭവങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കാത്തപക്ഷം നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെയിരിക്കും".
സപ്‌കോട്ടയുടെ പുരോഗമനപരമായ പ്രവൃത്തിയില്‍ സന്തുഷ്ടരായ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചറല്‍ വകുപ്പ് ടെക്‌നോളജി മിഷന്‍റെ ആഭിമുഖ്യത്തില്‍ ഒരു ഫാം ഹാന്‍ഡിലിംഗ് യൂണിറ്റ് അദ്ദേഹത്തിന്‍റെ ഉല്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് നിര്‍മ്മിച്ചു നല്കുകയുണ്ടായി. തന്‍മൂലം അദ്ദേഹത്തിന്‍റെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാതെ തന്നെ അദ്ദേഹത്തിന്‍റെ യൂണിറ്റില്‍ വച്ചു തന്നെ വിപണനം നടത്തുവാന്‍ സാധിക്കുന്നുണ്ട്.

അവലംബം :http://isikkim.com/dhanpati-sapkota-award-winning-farmer-from-sikkim/

പരുത്തിയില്‍തുടങ്ങി ചോളം വരെയുള്ള ബദല്‍കാര്‍ഷിക രീതികള്‍

റെയ്ച്ചല്‍ജില്ലയിലെ നാഗലാപൂര്‍വീടടങ്ങുന്ന ഒരു ചെറിയ ഗ്രാമമാണ്. അവരില്‍ഭൂരിഭാഗവും ലിംഗായത്, പട്ടികജാതി, മഡിവാല സമുദായത്തില്‍‌പ്പെട്ട ചെറുകിട കര്‍ഷകരാണ്. തുംഗഭദ്ര കനാല്‍പദ്ധതി പ്രദേശത്തിന്‍റെ വാലറ്റത്ത് സ്ഥിതി ചെയ്യുന്നു. ഇവരില്‍ചിലര്‍ക്ക് ജലസേചന സൗകര്യമുണ്ട്. എങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ ശ്രോതസില്‍നിന്നും ഗ്രാമത്തിലേക്ക് ജലമൊന്നും ലഭിക്കാത്തതിനാല്‍കൃഷിക്ക് പൂര്‍ണ്ണമായും മഴയെ ആശ്രയിച്ചു. ചോളം, പരുത്തി, സൂര്യകാന്തി എന്നിവയാണ് പ്രധാന വിളകള്‍ഗ്രാമത്തിലെ കരിമണല്‍പ്രദേശങ്ങള്‍പരുത്തി ഏകവിളയാണ്. വി ലകൊടുത്തുവാങ്ങേണ്ടുന്ന അവശ്യഘടകങ്ങളുടെ അമിതമായ ഉപയോഗം പരുത്തിക്കൃഷി അവശ്യഘടകങ്ങളുടെ അമിതമായ ഉപയോഗം പരുത്തിക്കൃഷി ആദായം കുറഞ്ഞതാക്കി.
നാലാം തരം വരെ പഠിച്ച 38 വയസ്സുള്ള ബസവരാജപ്പ ലിംഗായത് സമുദായക്കാരനായ ചെറങുകിട കര്‍ഷകനാണ്. 12 അംഗങ്ങലുള്ള കൂട്ടുകുടുംബമായിരുന്നു അയാളുടേത്. സ്വന്തം കൃഷിസ്ഥലത്ത് പണിയെടുക്കുന്നതുകൂടാതെ കുടുംബം പുലര്‍ത്താന്‍അംഗങ്ങളെല്ലാവരും കൂലിപ്പിക്കും പോയിരുന്നു. പഞ്ഞമാസക്കാലങ്ങളില്‍കുടുംബത്തിലെ പുരുഷന്‍മാര്‍ജോലി തേടി അടുത്തുള്ള പട്ടണങ്ങളിലേയ്ക്ക് കുടിയേറുന്നു. ബസവരാജപ്പയ്ക്ക് 4 ഏക്കര്‍കരഭൂമി സ്വന്തമായുണ്ട്. അയാള്‍പരുത്തി, ചോളം, സൂര്യകാന്തി എന്നിവ കൃഷി ചെയ്തു വരുന്നു. 3 വര്‍ഷത്തിലൊരിക്കല്‍സ്ഥലത്തുള്ള വളവും ഏക്കറിന് 50 കിലോ എന്ന നിരക്കില്‍യൂറിയ, ഡിഎപി, മിശ്രവളങ്ങള്‍ഓരോ സീസണിലും പ്ര യോഗിക്കുക എന്നതാണ് ആ പ്രദേശത്തെ പൊതുവായ രീതി. വിത്തുകള്‍ചില്ലറവില്‍പ്പനശാലയില്‍നിന്നും വാങ്ങി നേരിട്ട് പാടത്ത് വിതയ്ക്കുന്നു. സാധാരണയായി മോണോക്രോട്ടോഫോസ്, എന്‍ഡോസള്‍ഫാന്‍, ക്വിനോ‌ള്‍ഫോസ് തുടങ്ങിയ രാസവസ്തുക്കളടങ്ങിയ 5-6 കീടനാശിനികള്‍കീടങ്ങളെ പ്രതിരോധിക്കുന്നതിനും നശിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. ഈ കൃഷിരീതികളിലൂടെ അയാള്‍ഒരേക്കറില്‍നിന്നും ശരാശരി 5 ക്വിന്‍റല്‍പരുത്തി വിളവെടുക്കുന്നു.

ബസവരാജപ്പയും കുടുംബവും അയാളുടെ കൃഷിസ്ഥലത്ത്

ബദല്‍‌കൃഷി സന്പ്രദായത്തിലേയ്ക്ക് തിരിയുന്നു.

സംഘത്തിലെ സജീവ പ്രവര്‍ത്തകനാണ് ബസവരാജപ്പ. എഎംഇ ഫൗണ്ടേഷന്‍സംഘടിപ്പിച്ച കര്‍ഷകമേഖല കളരിയില്‍അയാള്‍പങ്കെടുത്തു. വിവിധതരം ബദല്‍കൃഷിരീതികള്‍പരിശീലിക്കാന്‍അയാള്‍നീക്കിവച്ചു.

എഫ്എഫ്എസിനായി നീക്കിവച്ച സ്ഥലം ആദ്യമഴയിലെ വെള്ളം പിടിച്ചെടുക്കുവാനായി വേനല്‍ക്കാലത്ത് ഉഴുതുമറിച്ചിരുന്നു. ഇതിനു ശേഷം വിത്തു വിതയ്ക്കുന്നതിന് മുന്‍പ് മൂന്ന് പ്രാവശ്യം കൂടി നിലം ഉഴുതു. മണ്ണിന്‍റെ ഈര്‍പ്പം നന്നായി നിലനിര്‍ത്താന്‍കൃഷിസ്ഥല തടയണകള്‍കുറവുതീര്‍ക്കുകയും ഇടനിലതടയണകള്‍ഉണ്ടാക്കുകയും ചെയ്തു. തടയണകളില്‍ജട്രോഫ, ഗ്ലൈ റിസീഡിയ എന്നിവ നട്ടതുകൊണ്ട് രണ്ട് നേട്ടങ്ങളുണ്ടായി. ഒന്നാമതായി തടയണകളുടെ സംരക്ഷണം രണ്ടാമതായി ജൈവവളമാക്കി മാറ്റുന്ന അധിക സസ്യ സമൂഹങ്ങളുടെ സൃഷ്ടി എന്നത്. മണ്ണിന്‍റെ ഫലഭൂഷ്ടതയ്ക്കായി ആട്ടിന്‍തൊഴുത്തുണ്ടാക്കി.

ഏകവിള സബ്രദായം തകര്‍ത്തുകൊണ്ട് മറ്റു വിളകളായ തുവരപ്പരിപ്പ്, വെണ്ട, തീറ്റപ്പയര്‍തുടങ്ങിയവയും പരുത്തിക്കൊപ്പം ഉള്‍‌പ്പെടുത്തി. തുവരപ്പരിപ്പ് അതിര്‍വിയായും വെണ്ട, തീറ്റപ്പയര്‍എന്നിവ മുഖ്യവിളയ്ക്കിടയില്‍കെണിവിളകളായും വിതറി. വിത്തു പരിപാലന സമയം മുതല്‍തന്നെ കാടനിയന്ത്രണപ്രവര്‍ത്തനങ്ങള്‍ആരംഭിച്ചു. വിതയ്ക്കുന്നതിനു മുന്പ് വിത്തുകളില്‍ട്രൈക്കോ‌ഡെര്‍മ, പിഎസ്ബി എന്നിവ പ്രയോഗിച്ചു. കീടനാശിനിയുടെ ഗുണങ്ങളുള്ള വേപ്പിലനീര് 15-20 ദിവസം ഇടവി്ട്ട് 3 തവണ തളിച്ചു. രാസകീടനാശിനികള്‍തളിക്കുന്നത് രണ്ട് തവണയാക്കി ചുരുക്കി. അതും പരുത്തിക്കുരു പുഴുശല്യം കൂടുതലാകുന്ന സെപ്റ്റംബര്‍മാസത്തില്‍.

പരിസ്ഥിതിയ്ക്കിണങ്ങുന്ന ബദല്‍രീതികളിലൂടെ ബസവരാജപ്പ പതിവുള്ള നിലത്തില്‍നിന്നുള്ള വിളവെടുപ്പിലൂടെ ലഭിക്കുമായിരുന്നതിനേക്കാള്‍.25 ശതമാനം അധികമായി. 8 ക്വിന്‍റല്‍പരുത്തി വിളവെടുത്തു. രാസവളത്തിന്‍റെ ഉപയോഗം കുറച്ചതുവഴി ഉല്പാദനച്ചെലവ് ഗണ്യമായി കുറഞ്ഞതിനാലാണ് അയാള്‍ക്ക് ആ വലിയ നേട്ടമുണ്ടായത്. രാസവളത്തിന്‍റെ ഉപയോഗം 60 ശതമാനം കുറയുകയും (എല്ലാതരം രാസവളവും കൂടി 150 കിലോ പ്രയോഗിക്കുന്നതിന പകരം 50 കിയോ സമ്മിശ്രവളം മാത്രം പ്രയോഗിച്ചു) കീടനാശിനി തളിക്കുന്നത് 6 തവണയില്‍നിന്നും 2 തവണയായി കുറയുകയും ചെയ്തു. രാസകീടനാശിനി ഉപയോഗം കുറഞ്ഞപ്പോള്‍കൃഷിച്ചെലവും ഗണ്യമായി കുറഞ്ഞു- രാസവളത്തിനുള്ള ചെലവ് 39 ശതമാനം കുറഞ്ഞു, കീടനാശിനിക്കുള്ള ചെലവ് 77 സതമാനം കുറഞ്ഞു, ആകെയുള്ള ചെലവ് 38 ശതമാനം കുറഞ്ഞു.

പരുത്തിയെ കൂടാതെയുള്ള മറ്റു വിളകള്‍കുടുംബത്തിന്‍റെ ഭക്ഷ്യവസ്തുക്കളായി. ഓരോ ക്വിന്‍റലിന് തുവരപ്പരിപ്പ്, വെണ്ടക്ക, 30-35 കിയോ പയര്‍എന്നിവ വിളയിച്ച് വീട്ടാവശ്യത്തിനുപയോഗിച്ചു. കീടനിയന്ത്രണം സംബന്ധിച്ച് അറിവ് നേടാനായത് മറ്റൊരു ഗണ്യമായ നേട്ടമായി ബസവരാജപ്പ തിരിച്ചറിഞ്ഞു. എസ്എഫ്എസ് പരിശീലനത്തിലൂടെ അയാള്‍ക്ക്, ഇപ്പോള്‍ചുമപ്പില്‍കടുംപുള്ളിയുള്ള വട്ട വണ്ട് (Ladybird) കീടം (Chrysopa) Fന്നo ഉപയോഗപ്രദമായ IoS-§sf Xncn-¨-dn-bmന്‍ സാധിക്കുന്നു.

പരുത്തിയില്‍നിന്നും അരിച്ചോളം കൃഷിയിലേയ്ക്ക് പഠനനേട്ടങ്ങള്‍വ്യാപിപ്പിക്കുന്നു

പരുത്തിക്കൃഷിയിലുണ്ടായ നേട്ടങ്ങള്‍ അരിച്ചോളം പോലുള്ള ഭക്‌ഷ്യ വിള കൃഷിക്കും ബദല്‍ കൃഷിരീതി പരീക്ഷിക്കുവാന്‍ സംഘാംഗങ്ങളെ ചിന്തിപ്പിച്ചു. വീട്ടിലെ ഭക്‍ഷ്യാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ജീവനകൃഷിയായാണ് അരിച്ചോളം വളര്‍ത്തിയിരുന്നത്. മണ്ണിന്‍റെ വളനിലയെ കുറിച്ചോ, കീടനിയന്ത്രണങ്ങളെ കുറിച്ചോ വേണ്ടത്ര ശ്രദ്ധ അരിച്ചോള കൃഷിയില്‍ കാണിച്ചിരുന്നില്ല. AMEF നയിച്ച വഴിയില്‍ ബാസവരാജപ്പ ബദല്‍കൃഷിരീതി ഏറ്റെടുത്തു. മണ്ണിന്‍റെ ഈര്‍പ്പം നിലനിര്‍ത്താന്‍ ചരിവ് പ്രദേശത്തെ ഭൂമി കുറുകെ ഉഴുതു മറിച്ചു. നിലത്തില്‍ നിന്നുള്ള ചവറുവളം, ഉദ്ദേശം 20 വണ്ടിലോഡ് പ്രയോഗിച്ചു. കന്നുകാലികള്‍ കയറി മേയുന്നതില്‍ നിന്നും അരിച്ചോളത്തെ രക്ഷിക്കുവാന്‍ കുസുംഭ പുഷ്പം അതിരുവിളയായും, കടല ഇടവിളയായും ചെയ്തു.
വിതയ്ക്കുന്നതിനു മുമ്പ് കുസുംഭ പുഷ്പം, കടല ഇവയുടെ വിത്തുകള് PSB ഉപയോഗിച്ച് ശുചിയാക്കി. അരിച്ചോളത്തിന്‍റെ വിത്തളവ് സാധാരണ മൂന്നു കിലോഗ്രാമില്‍ നിന്നും രണ്ടു കിലോഗ്രാമായി കുറച്ച് ഉപയോഗിച്ചു. വേണ്ടത്ര ഇടവെളി വിട്ടപ്പോള്‍, വിത്തിന്‍റെ കുറഞ്ഞ തോതിലുള്ള ഉപയോഗം ചെടികളുടെ എണ്ണം വര്‍ദ്ധപ്പിക്കുമെന്ന് ബാസവരാജപ്പ കണ്ടു. ഇത്, വലിയ കറ്റയോടുകൂടിയ ഉയര്‍ന്ന ചെടിവളര്‍ച്ച സാദ്ധ്യമാക്കി. തണ്ടിന്‍റെയും ഇലകളുടെയും വലിപ്പം, നിയന്ത്രണസ്ഥലത്ത് കൃഷിചെയ്യുന്നതിന്‍റെ ഇരട്ടിയോളമായി. ചെടികളുടെ സംരക്ഷണാര്‍ത്ഥം apids കീടങ്ങളെ ചെറുക്കുവാന്‍ വേപ്പിന്‍ദ്രാവകം രണ്ടു പ്രാവശ്യം പ്രയോഗിച്ചു. ഇങ്ങനെ ബദല്‍കൃഷി മാര്‍ഗ്ഗം സ്വീകരിച്ച് പ്രധാനമായും അധിക കൃഷിസ്ഥലം ഉഴുതു മറിച്ചതിലൂടെയും വിലയ്ക്കു വാങ്ങിയ എഫ്‌വൈഎം (FYM) ഉപയോഗിച്ചതിലൂടെയും കാര്‍ഷികച്ചെലവ് അധികരിച്ചു. എങ്കിലും ബാസവരാജപ്പ ജൈവവളം അയാളുടെ കൃഷിസ്ഥലത്ത് തന്നെ തയ്യാറാക്കിയതു കൊണ്ട് ചെലവ് കുറേശ്ശെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
ഉല്‍പ്പാദനച്ചെലവ് വര്‍ദ്ധച്ചിട്ടും ബാസവരാജപ്പയ്ക്ക് കൂടുതല്‍ മിച്ചവരുമാനം ലഭിച്ചു. നേരത്തെ കൊയ്തെടുത്തിരുന്ന അരിച്ചോളത്തിന്‍റെ ഇരട്ടിയായ 9 ക്വി. അരിച്ചോളം കൊയ്‌തെടുത്തു. കാലിത്തീറ്റവിളയും ഏക്കറിന് 2 ടണ് എന്നതില്‍ നിന്നും 4 ടണ്ണായി വര്‍ദ്ധിച്ചു. കൂടാതെ 60 കി.ഗ്രാം കടലയും, 9 കി.ഗ്രാം എണ്ണ ലഭിച്ച 60 കി.ഗ്രാം കുസുംഭ പുഷ്പവും അയാള്‍ക്ക് ലഭിച്ചു.


അവലംബം : എഎംഇ ഫൗണ്ടേഷന്‍

ആദായകരമായ കരഭൂമി പരുത്തിക്കൃഷിക്കുള്ള ബദല്‍ സമ്പ്രദായം

റെയ്ച്ചൂര്‍ താലൂക്കില്‍ ഗദ്ദര്‍ ഗ്രാമത്തില്‍ 450 ഗൃഹകുടുംബങ്ങളിലെ പ്രധാനപ്പെട്ട ധാന്യവിളയാണ് പരുത്തി. ഗ്രാമത്തിലെ അധികം കൃഷിക്കാരും ജീവിക്കുവാനായി കരഭൂമിയെയാണ് ആശ്രയിക്കുന്നതെങ്കിലും കുറെപ്പേര്‍ കിണറില്‍ നിന്നും ജലസേചനം നടത്തുന്നു. ആ ഗ്രാമത്തില്‍ മാത്രമല്ല, ആ പ്രദേശം മുഴുവന്‍ ഏകവിള കൃഷിസമ്പ്രദായമാണ് പാലിച്ചുപോന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദായകരമായിരുന്ന പരുത്തിക്കൃഷി, വിലനല്‍കി വാങ്ങേണ്ടി വന്ന അവശ്യഘടകങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വന്നതു കാരണം ക്രമേണ ലാഭം കുറഞ്ഞു. കര്‍ഷകര്‍ ഉപയോഗിക്കുന്ന അവശ്യഘടകങ്ങള്‍, അത് വില്‍ക്കുന്നവന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരമായിരുന്നു. കൂടാതെ നിലങ്ങളില്‍ നേരിട്ട് വിതയ്ക്കുവാന്‍ വേണ്ടി വില്‍പ്പനക്കാരില്‍ നിന്നും കര്‍ഷകര്‍ ചില്ലറയ്ക്ക് വിത്ത് വിലയ്ക്കു വാങ്ങുന്നു. തുടര്‍ന്ന വര്‍ഷങ്ങളില്‍ പരുത്തിയുടെ ഉല്‍പ്പാദനച്ചെലവ് വര്‍ദ്ധിക്കുകയും, മണ്ണിന് ബലക്ഷയം സംഭവിക്കുകയും വിളനേട്ടം കുറയുവാനും തുടങ്ങി.

മാറ്റത്തിലേക്ക്

കര്‍ഷകകുടുംബത്തിലെ ജീവിതപ്രശ്നങ്ങള്‍ കണക്കിലെടുത്ത് AME ഫൌണ്ടേഷന്‍റെ റെയ്ച്ചൂര്‍ ഏരിയാ യൂണിറ്റ് ഈ ഗ്രാമത്തെ വെളിയില്‍നിന്നുള്ള അവശ്യഘടകങ്ങള്‍ കുറച്ച്, ബദല്‍കൃഷിസമ്പ്രദായം സ്വീകരിപ്പിച്ച് കര്‍ഷകരെ സുസ്ഥിര വിളയുല്‍പ്പാദനത്തിലേക്ക് സഹായിക്കുവാനായി തിരഞ്ഞെടുത്തു.

കര്‍ഷകരുമായുള്ള ചര്‍ച്ചകളില്‍ നിന്നും പരുത്തിവിളയെ പ്രതികൂലമായി ബാധിക്കുന്ന ഘടകം കീടശല്യം, പ്രത്യേകിച്ചും തണ്ടുതുരപ്പന്‍ കീടങ്ങളും ബോള്‍പുഴുക്കളുമാണെന്ന് തെളിഞ്ഞു. കീടനിയന്ത്രണത്തിനായി ഇപ്പോള്‍ വിളവു സമയത്ത് ശരാശരി ഒന്‍പതു പ്രാവശ്യം, അതില്‍ അഞ്ചും പുകയില ശലഭപ്പുഴു (Heliothis) കീടത്തെ നിയന്ത്രിക്കുവാനും ബാക്കി തുരപ്പന്‍ കീടത്തിനുമെതിരെ വിളയില്‍ തളിച്ചു. ഏക്കറൊന്നിന് ശരാശരി 6 ക്വി. പരുത്തി സാധാരണ കിട്ടേണ്ട സ്ഥലത്ത് വളരെ താഴ്ന്ന് ഏക്കറൊന്നിന് 3.5 ക്വി. വിളയാണ് കിട്ടിയത്. മോശമായ വിത്തുകള്‍, കാലം കഴിഞ്ഞുള്ള വിതയ്ക്കല്‍, തെറ്റായ രീതിയിലുള്ള മണ്ണ്-ജല ഉപയോഗക്രമം, മതിയായ തോതിലല്ലാത്ത സ്വഭാവിക വളത്തിന്‍റെ പ്രയോഗം എന്നിവ വിള നേട്ടത്തെ പ്രതികൂലമായി ബാധിച്ച മറ്റ് ഘടകങ്ങളാണ്.

അവരുടെ വിളയെ നിലവിലുള്ള പാരിസ്ഥിതി വിളയില്‍ നിന്നും വേര്‍പെടുത്താതെ പക്ഷേ അവയെ ബന്ധപ്പെടുത്തി പഠിക്കുവാന്‍ (കണ്ടുപിടിച്ച് പഠിക്കുന്ന രീതി) കാര്‍ഷികവിള പഠന കളരി (എഫ്.എഫ്.എസ്) Farmer Field School (FFS), ഒരു യുക്തമായ മാര്‍ഗ്ഗമായി പരിഗണിച്ചു. എഫ്.എഫ്.എസ് വിള സമയമായ 2005 ജൂണ്‍മുതല്‍ഡിസംബര്‍ വരെ നടത്തി. ശ്രീ.പ്രതാപ് റെഡ്ഢിയുടെ പ്രവര്‍ത്തനത്തിന്‍റെ വിവരണം, പൊതുവായി AMEF ന്‍റെ ഇടപെടലിന്‍റെ ഫലവും, പ്രത്യേകിച്ച് പരുത്തി കൃഷിയിലെ എഫ്.എഫ്.എസ്- നെ സംബന്ധിച്ചുമുള്ളവ ഇവിടെ വിവരിക്കുന്നു. ബദല്‍കൃഷിസമ്പ്രദായം സ്വീകരിച്ച് പരിശ്രമം നടത്തി ആ അനുഭവം സംഘത്തിലെ മറ്റുള്ളവരുമായും അതിനപ്പുറത്തുള്ളവരുമായും പങ്കുവച്ച ഒരു വ്യക്തിഗത കര്‍ഷകന്‍റെ ശ്രദ്ധേയമായ കഥ.

പ്രതാപ് റെഡ്ഢിക്ക് 35 –ഓളം വയസ് പ്രായമുള്ളതും, എസ്.എസ്.എല്‍.സി വരെ ഔപചാരിക വിദ്യാഭ്യാസം നടത്തിയിട്ടുള്ള ആളുമാണ്. അയാള്‍ലിംഗായത്ത് സമുദായത്തില്‍‌പ്പെട്ട വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. 16 ഏക്കര്‍ സ്വന്തമായുള്ള അയാളുടെ സ്ഥലം ഒരു കൂലിതൊഴിലാളിയുടെ സഹായത്താല്‍ പരിപാലിച്ചു പോന്നു. പ്രതാപ് റെഡ്ഢി കുറെ വര്‍ഷമായി പരുത്തി കൃഷി ചെയ്തു പോന്നു. അയാളെ സംബന്ധിച്ചിടത്തോളം പരുത്തിക്കൃഷി പതിവായുളള പ്രവര്‍ത്തനങ്ങള്‍ മുറയ്ക്കു വേണ്ടുന്ന പരിപാടിയാണ്. അതായത് വിത്ത്, വില്പ്പനക്കാരനില്‍ നിന്നും നേരിട്ടു കൊണ്ടുവന്ന് വിതയ്ക്കല്‍, കീടങ്ങളെ കാണുന്ന മാത്രയിലുള്ള കീടനാശിനി പ്രയോഗം ഇവയാണ്. സംഘാംഗം എന്ന നിലയില്‍ പ്രതാപ് റെഡ്ഢി പരുത്തിക്കൃഷി പഠന കളരിയിലെ തിരക്കുള്ള പങ്കാളിയായിരുന്നു.
കാര്‍ഷികവിള പഠന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അയാള്‍ 0.75 ഏക്കര്‍ സ്ഥലം ഉപയോഗിച്ചു. 0.50 ഏക്കറില്‍ പഠനക്കളരി സംഘത്തിലെ തീരുമാനങ്ങള്‍ അനുസരിച്ചും ഒരു നിയന്ത്രണമെന്ന രീതിയില്‍ 0.25 ഏക്കറില്‍ അയാളുടെ സാധാരണസമ്പ്രദായത്തിലുള്ള കൃഷിരീതിയും നടപ്പിലാക്കി. കാര്‍ഷകവിള പഠന കളരിയുടെ ഭാഗമായുള്ള പരീക്ഷണത്തില്‍ അയാള്‍ പരുത്തിക്കൃഷിയിലെ ബദല്സമ്പ്രദായങ്ങളെക്കുറിച്ച് ധാരാളം പഠിച്ചു.

പ്രയോഗിച്ച ബദല്‍ കാര്‍ഷികസമ്പ്രദായ രീതി

റെഡ്ഗ്രാം (Redgram) അതിരു വിളയായും, മരിഗോള്‍ഡ് (marigold) വിത്തുകള്‍ അങ്ങിങ്ങു വിതറിയും, വെണ്ട വിത്തുകള്‍ 1:10 അനുപാതത്തിലും നിലത്തില്‍ ചെയ്തു. എല്ലാ വിത്തിനങ്ങളും വിതയ്ക്കുന്നതിനു മുമ്പായി ജൈവപരമായി പരിചരിച്ചെടുത്തു.

 • വിത്തൊരുക്കല്‍:വിതയ്ക്കുന്നതിനു മുമ്പ് വിത്തുകളില്‍ ഫോസ്ഫോബാക്ടീരിയയും അസൊസ്പിരില്ലമും താഴെ കാണുംപ്രകാരം ചേര്‍ത്ത് ശുചിയാക്കി. 750 ഗ്രാം പരുത്തി വിത്തിന്:
  For 750 gms of cotton seed:
  • 20 ഗ്രാം ശര്‍ക്കര
  • 50 ഗ്രാം ഫോസഫോബാക്ടീരിയ
  • 50 ഗ്രാം അസൊസ്പിരില്ലം
ചാക്കിനു മുകളിലോ, ഷീറ്റിനുമുകളിലോ വിത്തുകള്‍ നിരത്തിയിടുക; വിത്തിനുമുകളില്‍ ശര്‍ക്കരപ്പാനി കുറുക്കിയത് ഒഴിക്കുകയും, ജൈവവസ്തു തൂവുകയും ചെയ്യുക. അര മണിക്കൂറോളം തണലില്‍ അവയെ ഉണക്കിയശേഷം നേരിട്ട് നിലത്തില്‍ വിതയ്ക്കുക.
(ഒരേക്കറില്‍ വിതയ്ക്കേണ്ട വിത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട ജൈവവളങ്ങള്‍ 200 ഗ്രാം ആണെങ്കിലും, ഉപയോഗിച്ചു വന്നപ്പോള് ഒരേക്കറിന് വേണ്ട പരുത്തിവിത്തിന് 50 ഗ്രാം തന്നെ ധാരാളമാണെന്ന് കര്‍ഷകര്‍ക്ക് തോന്നി).

കീടനിയന്ത്രണം: കെണിവിളകളായ തുവര പരിപ്പ്, ജമന്തി, bhendi എന്നിവ പുകയില ശലഭപ്പുഴു (Heliothis), പരുത്തി പുള്ളിപ്പുഴു (spotted bollworm) എന്നിവയെ നിയന്ത്രിക്കുവാന്‍ വേണ്ടി വളര്‍ത്തി. പുകയില ശലഭപ്പുഴുവിന്‍‌മേല്‍ മുട്ടയിട്ട് പരാന്നം നടത്തുന്ന Trichograma പോലുള്ള ഉപയോഗപ്രദമായ കീടങ്ങളുടെ പങ്കിനെക്കുറിച്ച് അയാള്‍ പഠിച്ചു. അയാളുടെ വിളക‍ള്‍ക്ക് ഗുണം ചെയ്യുന്ന കുറെ പ്രാണികളുണ്ടെന്നുള്ള കാര്യം അയാള്‍ക്കറിഞ്ഞുകൂടായിരുന്നു. NPV ഒരു ജൈവവസ്തുവും, ഒരു രാസകീടനാശിനിയും മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഒരിക്കല്‍ തളിച്ചു. നിലത്തില്‍ ഒരു കീടമോ അതിന്‍റെ ലാര്‍വയോ കാണുന്ന മാത്രയില്‍ തന്നെ കീടനാശിനി തളിക്കലായിരുന്നു മുമ്പ് ചെയ്തിരുന്നത്. ഈ പുതിയ രീതി കീടനാശിനി തളിക്കലുതളുടെ എണ്ണം ആദ്യവര്‍ഷം 9 ല്‍ നിന്നും 4 ആയും രണ്ടാം വര്‍ഷം 4 ല്‍ നിന്നും 1 ആയും കുറയ്ക്കാന്‍ സഹായിച്ചു. കഴിഞ്ഞ കാലത്തുണ്ടായ വന്‍‌ചെലവായ കീടനാശിനി പ്രയോഗം 75% കുറയക്കുവാന്‍ സാധിച്ചു. പോഷകപരിപാലനം: നേരത്തെ, വളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗം കര്‍ഷകര്‍ക്കിടയില്‍ ഒരു മത്സരം പോലെയായിരുന്നു. ഒരു കര്‍ഷകന്‍ 10 ചാക്ക് വളം പ്രയോഗിച്ചാല്‍ അയല്‍വാസി 12 ചാക്ക് പ്രയോഗിക്കും. ആദ്യകാരണത്താല്‍പ്രതാപ്‌റെഡ്ഢി വളപ്രയോഗം കുറച്ചില്ല, പകരം FYM ഏക്കറിന് 2 ടണ്ണില്‍ നിന്നും 3 ടണ്ണായും മണ്ണിരക്കമ്പോസ്റ്റ് (ഏക്കറിന് 2 ക്വി. വച്ച്) ചേര്‍ത്ത് അധിക അളവു കണ്ട് വര്ദ്ധിപ്പിച്ചു. സ്വന്തം കൃഷിസ്ഥലത്ത്, പഠിച്ച് തയ്യാറാക്കിയ കമ്പോസ്റ്റ് കൂടി, വളത്തിനോടൊപ്പം ഇപ്പോള് അയാള് ചേര്‍ക്കാനാരംഭിച്ചു. പരുത്തി വീണ്ടും ആദായകരമായ കൃഷിയായി. രാസപ്രക്രിയാ കൃഷിരീതിയില്‍നിന്നും പാരിസ്ഥിതി സൗഹൃദ കൃഷിരീതിലൂടെ മാറിയ ആദ്യവര്‍ഷം തന്നെ, പ്രയോഗിച്ച ബദല്‍ കാര്‍ഷികസമ്പ്രദായ രീതിയില് പരുത്തിവിള 20% കണ്ട് ഉയരുകയും മിച്ച ആദായം 44% കൂടുകയും ചെയ്തു. വിലകൊടുത്തു വാങ്ങിയ ജൈവവളം കാരണം ഉല്‍പ്പാദനച്ചെലവ് കൂടി. പ്രതാപ്‌റെഡ്ഢി സ്വന്തം നിലത്ത് ജൈവവളം ഉല്‍പ്പാദിപ്പിക്കുവാന്‍ തുടങ്ങിയതിനാല്‍ വരും വര്‍ഷങ്ങളില്‍ ഉല്‍പ്പാദനച്ചെലവ് കുറയുവാനുള്ള സാദ്ധ്യതയുണ്ട്.

ഒരേക്കറിനുണ്ടാകുന്ന ചെലവും അതില്‍നിന്നുള്ള ആദായവും (രൂപയില്‍)

സമ്പൂര്‍ണ്ണ കൃഷി സമ്പ്രദായത്തിലേക്ക്

AMEF യുമായി പതിവായുള്ള ബന്ധപ്പെടലും, സംഘത്തിനുള്ളിലെ ചര്‍ച്ചകളും പ്രതാപ്‌റെഡ്ഢിക്ക് പ്രകൃതിവിഭവ പരിപാലനവും കാര്‍ഷികമാലിന്യങ്ങളുടെ പുനരുപയോഗവും സംബന്ധിച്ച് ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സാധിച്ചു. LEISA കൃഷിസ്ഥലങ്ങളിലേക്കുള്ള ഒരു പഠനസഞ്ചാര സമയത്ത്, കൃഷിസ്ഥലത്തെ സസ്യങ്ങളുടെ കൂടുതലായുള്ള ശേഖരം കൊണ്ട് കൂടുതല്‍ ജൈവവളം ഉല്‍പ്പാദിപ്പിക്കുവാന്‍ സാധിക്കുമെന്ന് റെഡ്ഢിക്ക് ബോദ്ധ്യപ്പെട്ടു. തുടര്‍ന്ന് സസ്യശേഖരം വര്‍ദ്ധിപ്പിക്കുന്നതിനായി അയാള്‍ പലഗുണത്തിലുമുള്ള 10000 തൈവിത്തുകള്‍ മുളപ്പിച്ചെടുത്തു. അവയെ അയാള്‍ നിലത്തിന്‍റെ തടങ്ങളിലും കുളത്തിന്‍റെ വശങ്ങളിലും വച്ചുപിടിപ്പിച്ചു. മാങ്ങ, പുളി, സപ്പോര്‍ട്ട തുടങ്ങിയ ഫലവൃക്ഷവിള തൈകളും നട്ടുപിടിപ്പിച്ചു. സസ്യജൈവശേഖരത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിയ റെഡ്ഢി, പാഴാകുന്ന സൂര്യകാന്തിയുള്‍‌പ്പെടെയുള്ള മറ്റ് ചെടി വിളകളെ കത്തിച്ചു കളയുന്ന ശീലം ഉപേക്ഷിച്ചു. പകരം അവയെ അയാള്‍മണ്ണിനുള്ളില്‍ത്തന്നെ ഉള്‍‌പ്പെടുത്തി.

മണ്ണിരകമ്പോസ്റ്റിംഗ്, അടുക്കളത്തോട്ടം പോലുള്ള ചില സഹായക പ്രവര്‍ത്തനങ്ങളും പ്രതാപറെഡ്ഢി ഏറ്റെടുത്തു. കത്തിരി, വെള്ളരി, തക്കാളി, ridge gourd തുടങ്ങിയവ വീട്ടിനടുത്തും, വെണ്ട പരുത്തി നിലത്തിലും അയാള്‍ വളര്‍ത്തി. ഇപ്പോള്‍ വീട്ടിലേക്ക് വേണ്ടുവോളമുള്ള പച്ചക്കറികള്‍ ഉണ്ടെന്ന് അയാ‍ള്‍ക്ക് തോന്നിത്തുടങ്ങി. ജലസംരക്ഷണത്തിനായി 12 അടി ആഴത്തിലുള്ള ഒരു കൃഷിക്കുളം അയാള്‍ കുഴിച്ചു. കുളത്തിലെ ജലലഭ്യത അടിസ്ഥാനമാക്കി ഭാവിയില്‍ മത്സ്യം വളര്‍ത്താന്‍ അയാള്‍ക്ക് പദ്ധതിയുണ്ട്.

അവലംബം :AME ഫൗണ്ടേഷന്‍

കൂട്ടുപ്രവര്‍ത്തനം നേട്ടങ്ങളുണ്ടാക്കുന്നു

പശ്ചിമബംഗാളിലെ പരുലിയയിലെ കാഷിപൂര്‍ ബ്ലോക്കിന്‍റെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഭാലുക്ഗജാര്‍. ഈ പ്രദേശത്തെ മണ്ണ്, ജലം പിടിച്ചുനിര്‍ത്താനുള്ള ശേഷികുറഞ്ഞ പാറപ്പൊടി നിറഞ്ഞതാണ്. വാര്‍ഷിക മഴത്തോത് 1200 മുതല്‍ 1400 മി.മീ. വരെയാണെങ്കിലും മുഴുവന്‍മഴയും വര്‍ഷത്തില്‍ രണ്ടുമാസത്തിനുള്ളില്‍ പെയ്ത് തീരുന്നതുമാണ്. ഈ വരണ്ട പ്രദേശം മുഴുവനും മഴയെ മാത്രം ആശ്രയിക്കുന്ന ഒരുപ്പൂ കൃഷിസ്ഥലമാണ്. വെള്ളമില്ലാത്തതു കാരണം 8-9 മാസങ്ങളില്‍ ഒരു വിളയും സാദ്ധമല്ല. കാലാവസ്ഥയില്‍ ഈയിടെയുണ്ടായ വ്യതിയാനം കാരണം മഴയെ ആശ്രയിച്ചുള്ള വിളയും തടസ്സപ്പെട്ടുതുടങ്ങി.

ഏറെ നിലങ്ങള്‍ അങ്ങിനെ ഉപയോഗരഹിതമായി വളരെക്കാലെ കിടന്നു. ഭക്‍ഷ്യക്ഷാമം, ശാരീരിക ശേഷിയുള്ള പുരുഷന്‍‌മാരെയും സ്ത്രീകളെയും തൊഴിലിനായി അടുത്ത വിഭവസമൃദ്ധമായ ജില്ലകളിലേക്ക് കുടിയേറുവാന്‍ നിര്‍ബന്ധിതരാക്കി. ഭാലുക്ഗജാര്‍ ഗ്രാമത്തില്‍ അങ്ങിനെ കൃഷിയിറക്കാത്ത ഭൂമികളും ചുരുക്കമായിരുന്നില്ല

ബനമാലിയുടെ കൃഷിസ്ഥലം, മറ്റൊരു സാമാന്യമായ കൃഷിസ്ഥലത്തെ സസ്യജന്തുക്കളുടെ അവശിഷ്ടത്തില്‍ നിന്നുമുള്ള ഇന്ധന ആശ്രയതയുമായി താരതമ്യം ചെയ്താല്‍ അത് വെറും പൂജ്യമായി നമ്മള്‍ക്ക് കാണാന്‍ കഴിയും. എന്തെന്നാല്‍ എല്ലാവിധ നിക്ഷേപ ഘടകങ്ങളും ആ സ്ഥലത്തിനുള്ളില്‍ തന്നെ ഉണ്ടാക്കുന്നതാണ്. ഉല്പ്പാദനത്തിനു വേണ്ടിയുള്ള മനുഷ അദ്ധ്വാനത്തിന്റെ ഭൂരിഭാഗവും അയാള് സ്വന്തമായും, കൂടാതെ അയാളുടെ കുടുബാംഗങ്ങളുമാണ് ചെയ്തിട്ടുള്ളത്. കഠിനവും വിരസവുമായ അദ്ധ്വാനം കുറയ്ക്കുന്നതിനായുള്ള ഒരു മാര്ഗ്ഗത്തോടുകൂടിയാണ് അയാള് അയാളുടെ കൃഷിസ്ഥലം പ്ളാന് ചെയ്തത്. ഇന്ന് അയാളുടെ വിളനിലം നല്ല കഴിവോടെ അയാള് കൊണ്ട് നടക്കുകയും, നിയന്ത്രിക്കുകയും, സാമ്പത്തിക-പാരിസ്ഥിതിക-സാമൂഹ്യ ഗുണങ്ങള് കൊയ്തെടുക്കുകയും ചെയ്യുന്നു. ബനമാലിയുടെ വിജയം കണ്ടറിഞ്ഞ് ധാരാളം മറ്റ് കര്ഷകരും സംയോജിത കൃഷി സമ്പ്രദായത്തിലേക്ക് തിരിഞ്ഞു; ആ പ്രദേശത്തിനുള്ളില് മാത്രമല്ല, പുറത്തേക്കും. മേല് കൃഷിക്കാവശ്യമായ നിക്ഷേപഘടകങ്ങള് സ്വയം തയ്യാറാക്കി, വിപണിയില് നിന്നും വാങ്ങിക്കുന്നത് കുറയ്ക്കുക മാത്രമല്ല, ഉണ്ടാക്കിയ ഉല്പന്നങ്ങള് കുടുംബത്തിന്റെ ആവശ്യങ്ങള് കഴിഞ്ഞ്, വിപണിയില് വിറ്റ വകയിലും കൂടുതല് ലാഭമുണ്ടാക്കി.

സംയോജിത ജൈവകൃഷിസമ്പദായത്തിലൂടെ അയാളുടെ കുടുംബത്തിന് ഭക്‍ഷ്യ സുരക്ഷ കൈവന്നു. അയാളുടെ കൃഷിസ്ഥലത്ത അയാള് നടത്തിയ ഗണ്യമായ സംയോജനം മൂലം അയാളുടെ കൃഷിക്കാവശ്യമായ വസ്തുക്കള് കൂടുതലും അയാളുടെ കൃഷിസ്ഥലത്ത തന്നെ ഉണ്ടാക്കിയെടുത്ത് അവയ്ക്ക് വേണ്ടി വിപണിയെ ആശ്രയിക്കുന്ന രീതി കുറയ്ക്കുകയും ചെയ്തു.

അവലംബം : ഡിആര്‍സിഎസ്.സി, കോല്ക്കത്ത

 

സാമൂഹ്യ തുടക്കത്തോടെ, വിവിധതട തടാകങ്ങളിലൂടെയുള്ള മഴവെള്ളക്കൊയ്ത്ത്

പ്രശ്നം

ഛോട്ടാനാഗ്പൂര്‍ പര്‍വതനിര പശ്ചിമബംഗാളിന്‍റെ പടിഞ്ഞാറ് വരെ നീണ്ടുകിടക്കുന്നു. ഇവിടത്തെ പ്രകൃതി കുന്നും കുഴിയും നിറഞ്ഞ ഉയര്‍ച്ച താഴ്ച്ചയുള്ള പ്രദേശമാണ്. കുന്നുകളുടെ മുകള്‍‌വശം ഒരു സസ്യജാലവുമില്ലാത്ത തരിശാണ്. ഇവിടത്തെ മണ്ണ് പാറ കലര്‍ന്ന ലാറ്ററലും, ജലാംശം വളരെ കുറച്ചുമാത്രം പിടിച്ചു നിര്‍ത്തുന്നതുമാണ്. വര്‍‌ഷത്തില്‍ രണ്ട് മാസത്തിനിടയ്ക്ക് പെയ്യുന്ന ഇവിടത്തെ വാര്‍ഷിക മഴയുടെ അളവ് 1200-1400 മി.മീറ്ററിനിടയ്ക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു. വര്‍ഷത്തിലെ മറ്റുമാസങ്ങള്‍ തീര്‍ത്തും വരണ്ടതും, വരള്‍‌ച്ചയ്ക്ക് സമാനമായ അവസ്ഥയിലുമാണ്. മുഴുവന്‍ വരണ്ട പ്രദേശവും, മഴയെ മാത്രം ആശ്രയിക്കുന്ന ഒരുപ്പൂ കൃഷിസ്ഥലമാണ്. ജലദൗര്‍ലഭ്യം കാരണം, ബാക്കിയുള്ള 8 – 9 മാസങ്ങളില്‍ യാതൊരു വിളയും പിടിക്കുകയില്ല. ക്രമം തെറ്റിയ കാലാവസ്ഥാ വ്യതിയാനം, മഴയെ മാത്രം ആശ്രയിക്കുന്ന വിളയെയും ബാധിക്കുന്നുണ്ട്.

ഭൂരിഭാഗം സ്ഥലങ്ങളും അങ്ങിനെ വളരെക്കാലം ഉപയോഗിക്കാതെ കിടന്നു. ഭക്‌ഷ്യ ദൗര്‍ലഭ്യത അവിടത്തെ ആരോഗ്യമുള്ള പുരുഷന്‍‌മാരെയും സ്ത്രീകളെയും സമീപത്തെ സമ്പുഷ്ട ജില്ലകളില്‍ജോലിക്കുവേണ്ടി കുടയേറുവാന്‍ നിര്‍‌ബന്ധിതരാക്കി

തുരക്കുവാന്‍ ദുസ്സാദ്ധ്യമായ പാറക്കെട്ടു കാരണം, കുളം കുഴിക്കുന്നത് പ്രയാസവും ചെലവേറിയതുമായിരുന്നു. അതുകൊണ്ട് കുളങ്ങളെല്ലാം വളരെ ആഴമില്ലാത്തതും വേനല്‍ക്കാലം തീരുന്നതുവരെയ്ക്കുമുള്ള മഴവെള്ളം കെട്ടിക്കിടക്കാത്തതുമാണ്. കിണറുകളും വറ്റിവരളുന്നു. 10 -12 മാസത്തേക്കുള്ള ജലം ചില നദികളിലുണ്ടെങ്കിലും, പാവപ്പെട്ട ഗോത്രവര്‍‌ഗ്ഗക്കാര്‍ക്ക് വറുതിയുടെ മാസങ്ങളില്‍ അവ എങ്ങിനെ ജലസേചനത്തിനുപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള വിഞ്ജാനമോ, അതിനുള്ള സാമ്പത്തികമോ ഇല്ല.

ഇടപെടല്‍

 • ചെറുകിട, നാമമാത്ര കര്ഷകര് സംഘം ചേര്‍ന്ന് പുതിയ കുളം കുഴിക്കുന്നതിനെയും, പഴയവയുടെ ആഴം കൂട്ടുന്നതിനെയും കുറിച്ച് ചിന്തിച്ചു. 3 – 4 തട്ടുകളായുള്ള കുളങ്ങള്‍ക്കുള്ള രൂപരേഖയാണുള്ളത്. അതിന്‍റെ മദ്ധ്യത്തിലെത്തുവാന്‍ മൂന്നോ നാലോ വീതിയുള്ള പടികള്‍ നാലുവശത്തും നിര്‍മ്മിച്ചു. ഈ പടികള്‍ മഴക്കാലത്ത് വെള്ളം കൊണ്ട് മൂടിയിരിക്കും. കുളത്തില്‍ നേരിട്ട് പതിക്കുന്ന മഴവെള്ളം കൂടാതെ, കുളത്തിനോട് ചേര്‍ന്ന് ചാലുകള്‍ കീറി, തൊട്ടു കിടക്കുന്ന സ്ഥലത്തുനിന്നും ഒഴുകിപ്പോകുന്ന വെള്ളത്തെ കുളത്തിലേക്ക് തിരിച്ചുവിട്ടു. നാലു വശത്തുള്ള കരയില്‍ നിന്നും പച്ചക്കറി വിളകളായ വെള്ളരി, ചുരയ്ക്ക (bottle gourd), പാവല്‍ തുടങ്ങിയവ പോലുള്ളവയ്ക്ക് പടര്‍ന്ന് കയറി വളരത്തക്കവണ്ണം കുളത്തിനു മുകളില്‍ തൂങ്ങിക്കിടക്കുന്ന രീതിയില്‍ പന്തലുകളുണ്ടാക്കി. വരള്‍ച്ചാമാസങ്ങളില്‍ കുളത്തിലെ ജലനിരപ്പ് താഴുമ്പോള്‍ പച്ചക്കറികള്‍ വീതിയുള്ള പടവുകളില്‍ വളര്‍‌ന്നെത്തും. കുളത്തിന്‍റെ കര ചുവണപ്പരിപ്പ് തുടങ്ങിയ ധാന്യവിളകള്‍ക്കും കാലാനുസൃത, വാര്‍ഷിക, രണ്ടിലധികംവരെ വര്‍ഷങ്ങള്‍ വരെ വിളയുന്ന വിവിധഗുണ ഫലവൃക്ഷങ്ങള്‍ വളര്‍ത്തുവാന്‍ ഉപയോഗപ്പെടുത്തി. അധിക വരുമാനത്തിനായി കുളത്തില്‍
  മത്സ്യം വളര്‍ത്തി. കുളത്തില്‍ ശേഖരിച്ച വെള്ളം കുളത്തിന്‍റെ രണ്ട് വശത്തുമുള്ള തരിശുഭൂമിയില്‍ ജലസേചനം നടത്തി അവിടെ പലതരം പച്ചക്കറി കൃഷിചെയ്യുവാന്‍ ഉപയോഗപ്പെടുത്തി. പടവുകളിലും, കുളത്തിന്‍ കരയിലും, നിലങ്ങളിലും കൃഷി ചെയ്തത് ജൈവകൃഷി സമ്പ്രദായത്തിലായിരുന്നു. സംഘത്തിലെ മൊത്തത്തിലുള്ള ആവശ്യങ്ങള്‍ കണക്കാക്കി, കുളത്തില്‍ നിന്നും, കുളത്തിന്‍റെ തീരത്തു നിന്നും, പുതിയതായി കൃഷിയിറക്കിയ തരിശ്ഭൂമിയില്‍ നിന്നും ലഭിച്ച വിളകള്‍ സംഘത്തിലെ അംഗങ്ങക്കള്‍ക്കിടയില്‍ തുല്യമായി ഭാഗം വച്ചു. ശേഷിച്ച വിളകളുടെ ഒരു ഭാഗം, സംഘത്തില് പെടാത്ത ഗ്രാമീണര്ക്ക് സൌജന്യമായി വിതരണം ചെയ്തു. അതിനു ശേഷം മിച്ചം വിപണിയില്‍ വില്ക്കുകയും അതിന്‍റെ വിറ്റുവരവ് സംഘത്തിന്‍റെ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു.
 • മഴയെ ആശ്രയിച്ച് ഒരുപ്പൂ വിള കൃഷിചെയ്യുന്ന ഭൂവുടമയില്‍ നിന്നും കാലികമായി ഉണക്കു സമയത്ത് തരിശിടുന്ന ഭൂമി ഒരു ചെറുകിട – നാമമാത്ര കര്ഷകസംഘത്തിന് നല്കുവാനുള്ള നടപടിയായി. നദിയില്‍ നിന്നും ജലസേചനത്തിനുവേണ്ടി ജലം ചൂഷണം ചെയ്യുവാന്‍ ചെലവുകുറഞ്ഞ ഒരു മാതൃക വികസിപ്പിച്ചെടുത്തു.
 • 1.3 ഏക്കറിലെ കുളത്തിന്‍റെ അളവ് 180´x 160´x 10´ ആണ്.
 • കുളം കുഴിക്കുന്ന ഭൂമി 5 പേരുടേതായിരിക്കും. അവര്‍ 30 കര്‍ഷകര്‍ക്ക് പാട്ടത്തിന് നല്കും. കുളത്തിന്‍റെ പാട്ടക്കാലാവധി കഴിയുമ്പോള്‍ അത് ഉടമയ്ക്ക് മടക്കി നല്കും. എന്നാല്‍ അതിലെ വെള്ളം തുടര്‍ന്നും കര്‍ഷകസംഘത്തിന് ഉപയോഗിക്കാം.

ഉണ്ടായ ഫലം

 • ഇതേവരെ ഉപയോഗപ്പെടുത്താതെ കിടന്ന പ്രകൃതി വിഭവങ്ങള്‍ ( തരിശ് ) ഭക്‍ഷ്യ – കാലിത്തീറ്റ – ഇന്ധന വിളകള്‍ വളര്‍ത്തി ഉപയോഗപ്രദമാക്കുവാന്‍ സാധിച്ചു.
 • കൂടുതല്‍ മനുഷ്യാദ്ധ്വാന ദിനങ്ങള്‍ സൃഷ്ടിച്ചതുവഴി കാലികമായുള്ള കുടിയേറ്റ പ്രവണത കുറയ്ക്കുവാന്‍ സാധിച്ചു. 2979 മനുഷ്യാദ്ധ്വാന ദിനം കുളം കുഴിക്കുവാനും, 831 മനുഷ്യാദ്ധ്വാന ദിനം തരിശ്ഭൂമിയില്‍ സമ്മിശ്ര വിള ചെയ്യുവാനും സൃഷ്ടിക്കപ്പെട്ടു.
 • മണ്ണിന്‍റെ ഫലഭൂയിഷ്ഠി വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞു.
 • കുടുംബത്തിന് വര്‍ഷം മുഴുവന്‍ ഭക്‍ഷ്യവും പോഷകവും നല്കാന്‍ കഴിയുന്നത് ഉറപ്പാക്കി. കുളത്തിന് കരയിലുള്ള കൃഷിക്കു പുറമേ, 10 ഏക്കര്‍ തരിശ്ഭൂമിയില്‍ ജലസേചനം ചെയ്യുവാനുള്ള കഴിവുണ്ടായി. 2006 – ല്‍ 40 ഇനങ്ങളോളമുള്ള പച്ചക്കറികള്‍ സമ്മിശ്രവിള നടത്തിയതിലൂടെ വിളവെടുക്കുവാന്‍ കഴിഞ്ഞു
 • സ്വന്തം ഉപയോഗത്തിനു ശേഷം മിച്ചമുള്ളവ വിറ്റ് വരുമാനം ഉണ്ടാക്കുവാനുള്ള സാദ്ധ്യത തുടങ്ങുവാന്‍ കഴിഞ്ഞു.

അവലംബം : ഡിആര്‍സിഎസ്.സി, കോല്‍ക്കത്ത

എന്നാല്‍ ഭാലുക്ഗജാരിലെ കര്‍ഷകസംഘം അങ്ങിനെയുള്ള 300-350 ബിഗാ ഭൂമി ഒരുപ്പൂവിള കൃഷിസ്ഥലം ഇരുപ്പൂവും മുപ്പൂവും വിളസ്ഥലമാക്കി മാറ്റാന്‍ സാധിക്കുമെന്ന് തെളിയിച്ചു. ദ്വാരകേശ്വര്‍ നദി ഈ ഗ്രാമത്തിലൂടെയാണ് ഒഴുകുന്നത്. അവര്‍ നദിക്കരയില്‍ ഒരു കിണര്‍ കുഴിച്ച് ഒരു ചാലുണ്ടാക്കി., നദിയിലെ ജലം മഴക്കാലത്ത് പെരുകുമ്പോള്‍ ചാലിലൂടെ നിറഞ്ഞൊഴുകി കിണര്‍ നിറയുന്ന പരുവത്തിലാക്കി. ഉണക്കു സമയത്ത് സമീപത്തെ നിലങ്ങളും ഈ വെള്ളം കൊണ്ട് ജലസേചനം നടത്താന്‍ അവര്‍ ഉദ്ദേശിച്ചു.

ഇതു കുഴിക്കുമ്പോള്‍ അവര്‍ക്ക് വളരെയധികം പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു. പല തടസ്സങ്ങള്ക്കും ശേഷം അവസാനം അവര്‍ക്ക് 15 അടി ആഴത്തിലും 16 അടി ചുറ്റളവിലുമുള്ള ഒരു കിണര്‍‍ കുഴിക്കുവാന്‍ സാധിച്ചു. ഒരു 10 കുതിരശക്തിയുള്ള മോട്ടോര്‍ പമ്പ് ഉപയോഗിച്ച് ആ കിണറിനു ചുറ്റുമുള്ള, സീസണില്‍ മാത്രം കൃഷി ചെയ്യുന്ന 300-350 ബിഗാ ഭൂമിയില്‍ ജലസേചനം നടത്താന്‍ അവര്‍ക്കിപ്പോള്‍ സാധിച്ചു. മഴയെ ആശ്രയിച്ചുള്ള നെല്‍ക്കൃഷി കൂടാതെ, രണ്ട് വിള കൂടി ഈ നദീജല ജലസേചന രീതിയിലൂടെ നടത്താന്‍ കഴിഞ്ഞു. ഈ സംഘത്തിലെ കൂടുതല്‍ അംഗങ്ങളും ഭൂരഹിത കര്‍ഷരായിരുന്നു. ഭൂവുടമകളുമായുണ്ടാക്കിയ കരാര്‍ പ്രകാരം ഉടമകള്‍ മഴക്കാലത്ത് കൃഷിയിറക്കുകയും ആ വര്‍ഷത്തെ ശേഷിച്ച കാലങ്ങളില്‍ സംഘാംഗങ്ങള്‍ക്ക് കൃഷി ചെയ്യുവാന്‍ അനുവാദം ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം അവര്‍ ശിശിരകാല വിളകളായ ഗോതമ്പ്, കടുക്, ചണവിത്ത്, മധുരപ്പയര്‍, മുതിര, തുവര, പയര്‍, തക്കാളി, വെള്ളരി, മുട്ടക്കത്തിരി, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവ വളര്‍ത്തി. അങ്ങിനെ അവര്‍ക്ക് 120000 രൂപ വിലയ്ക്കുള്ള 110 ക്വി. ഗോതമ്പ്, 700 കി.ഗ്രാം കടുക് 35 കി.ഗ്രാം തുവര, 10 കി.ഗ്രാം മധുരപ്പയര്‍, 55 കി.ഗ്രാം കൊണ്ട കടല, 5 കി.ഗ്രാം ചണവിത്ത്, 210 കി.ഗ്രാം തക്കാളി, 22 കി.ഗ്രാം പീച്ചിങ്ങ, 400 കി.ഗ്രാം വെള്ളരി എന്നിവ വിളയിച്ചെടുക്കുവാന്‍ സാധിച്ചു. വരുന്ന 2-3 വര്‍ഷങ്ങള്‍ക്കുള്ളില്‍ പഞ്ഞമാസങ്ങളില്‍ അവര്‍ക്ക് മറ്റു ജില്ലകളിലേക്ക് കുടിയേറേണ്ട ആവശ്യം വരികയില്ലെന്ന പ്രതീക്ഷയുണ്ട്. അവലംബം : ഡിആര്‍സിഎസ്.സി വാര്‍ത്താ കത്ത്, ഇഷ്യു നമ്പര്‍.1. ഏപ്രില്‍-ആഗസ്റ്റ്, 2008

പാഴ് പ്ളാസ്റ്റിക്ക് കുപ്പികള്‍ കൊണ്ടൊരു നഴ്സറി രുപീകരണം

- മി.സഞ്ജയ് പാട്ടീല്‍, ജവഹര്‍ തല്‍., താനെ.

 1. 2 ലിറ്റര്‍ ശേഷിയുള്ള ഒഴിഞ്ഞ പ്ളാസ്റ്റിക്ക് കാലിക്കുപ്പി നെടുനീളെ കീറിയെടുത്ത് നെല്‍വിത്ത് തയ്യാറാക്കുവാനുള്ള തടം ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നു.
 2. ഈ നെടുകെപിളര്‍ന്ന കാലിക്കുപ്പിയില്‍ എക്കല്‍മണ്ണ്, മണ്ണിരക്കമ്പോസ്റ്റ്, ഉമി എന്നിവ 3:2:1 എന്ന അനുപാത്തില്‍ നിറയ്ക്കുക. ഉദ്ദേശം 300 ഗ്രാം ഘടകവസ്തുക്കള്‍ അരക്കുപ്പി തടമുണ്ടാക്കുവാന്‍ ആവശ്യമുണ്ട്.
 3. അമൃതപാണി, ബീജാമൃത് എന്നിവ ഉപയോഗിച്ച് ശുചിയാക്കിയ വിത്തുകള്‍ ഈ കുപ്പികളിലെ മണ്ണില്‍ വിതയ്ക്കുന്നു. ഓരോ കുപ്പി തിട്ടയിലും 10 ഗ്രാം നെല്‍വിത്തുകള്‍ വിതയ്ക്കാവുന്നതാണ്.
 4. രണ്ട് ദിവസത്തിലൊരിക്കല്‍ വെള്ളമൊഴിച്ച് ഈ തടം ഈര്‍പ്പമുള്ളതാക്കുന്നു.
 5. വിത്ത് തൈകള്‍ 10 ദിവസത്തിനുള്ളില്‍ വയലില്‍ പറിച്ച് നടുവാന്‍ പാകമാകുന്നു.

ഒരു ഹെക്ടറില്‍ പറിച്ച് നടുവാന് താഴെക്കാണുന്ന വിധം സാധനങ്ങള്‍ ആവശ്യമുണ്ട്.

കാലിക്കുപ്പികള്‍ (നെടുകെപിളര്‍ന്നത്)   =               625
വിത്ത്                                       =               6.3 kg
എക്കല്‍മണ്ണ്                                 =               93.8 kg
മണ്ണിരകമ്പോസ്റ്റ്                             =               62.5 kg
ചാരം                                        =               31 kg
തയ്യാറാക്കിയ മുളച്ച വിത്തുകള്‍          =               2,00,000    

പട്ടണപ്രദേശത്തിനു സമീപമുള്ള സ്ഥലക്കുറവും, കൂലികൂടുതലുമുള്ള ഗ്രാമപ്രദേശങ്ങളില്‍ ഇതാണ് പ്രയോജനപ്രദം.

ചിത്രം – കുപ്പിയില്‍ വിത്ത് മുളപ്പിക്കുന്ന രീതി

അവലംബം :ജൈവക്കൃഷിചെയ്യുന്ന രീതി സംബന്ധിച്ച പാക്കേജ്,
സാങ്കേതിക സഹകരണ പദ്ധതി,
ഭക്‍ഷ്യവും കൃഷിയും സംബന്ധിച്ച സംഘടന (FAO), ന്യൂഡല്‍ഹി,
ജൈവക്കൃഷിക്കു വേണ്ടിയുള്ള ദേശീയകേന്ദ്രം (NCOF), ഗാസിയാബാദ്
തയ്യാറാക്കിയത് :
മഹാരാഷ്ട്ര ജൈവക്കൃഷി ഫെഡറേഷന്‍ (MOFF)

പരമ്പരാഗതമായ വിജ്ഞാനം വരള്‍ച്ചാരഹിതമാകാന്‍ സഹായിക്കുന്നു.

- നെല്ലിന്‍റെ സംരക്ഷകന്‍, കൊക്കര്‍ണ്ണിയുടെ കഥ

കേരളത്തില്‍ പാലക്കാട് ജില്ലയിലെ എരിമയൂര്‍ ഗ്രാമത്തിലെ ഒരു ചെറുഗ്രാമമായ പടയേറ്റിയിലെ പ്രധാന കാര്‍ഷികവിളയാണ്, നെല്ല്. 100 ഏക്കറോളം നെല്ലും, 69 കുടുംബങ്ങളുമടങ്ങുന്ന ചെറുഗ്രാമം. തിരുവനന്തപുരം താവളമാക്കിയ തണല് എന്ന സന്നദ്ധസംഘടനയും, കേരളസംസ്ഥാന ജൈവവൈവിദ്ധ്യ ബോഡും ( Kerala State Bio-diversity Board )ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തിലാണ് കാര്‍ഷിക-ജൈവവൈവിദ്ധ്യ പുനഃസ്ഥാപനവും ജൈവഗ്രാമവും എന്ന ഒരു ത്രിവത്സര പദ്ധതിക്ക് ഇവിടെ തുടക്കം കുറിച്ചത്.

ഈ കൃഷിസ്ഥലങ്ങള്‍ കുന്നുകള്‍ക്കിടയില്‍ അമര്‍ന്ന് കിടക്കുന്ന താഴ്‌വാരത്തിലാണ് സ്ഥിതി ചെയ്യുന്നത്. നെല്‍വയലുകള്‍ക്ക് അല്‍പ്പം മുകളിലായി കുറെ അകലെയായാണ് വീടുകളുടെ സ്ഥാനം. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കൊണ്ടുവരുന്ന 1200 മി.മീ. മഴയാണ് ശരാശരിയായുള്ളത്. വടക്കുകിഴക്കന്‍ കാലവര്‍ഷമായ തുലാവര്‍ഷം ഇവിടെ, കേരളത്തിന്‍റെ മറ്റു ഭാഗങ്ങളിലുള്ളത്ര ശക്തമല്ലാത്തതും അവഗണിക്കത്തക്ക വിധത്തിലുള്ളതുമാണ്.

പതിവ് വരള്‍ച്ച

മഴപ്പരുവത്തില്‍ ഈ കര്‍ഷകര്‍ ഇരുപ്പൂ വിളയെടുക്കുന്നു. രണ്ടാം വിളയുടെ ഗണ്യമായ ഭാഗവും വരള്‍ച്ചാഭീഷണിയുടെ നടുവിലായിരിക്കും. മലമ്പുഴ അണക്കെട്ടില്‍ നിന്നുമുള്ള കനാല്‍ജലം ഗ്രാമത്തിന്‍റെ വശത്തിലൂടെ ഒഴുകുന്നു. കനാലിനു സമീപമുള്ള പ്രദേശത്തെ കര്‍ഷകര്‍ കനാല്‍ജലം ഉപയോഗിച്ച് ഒരുവിധം കൃഷിക്ക് ജലസേചനം നടത്തുന്നു. എന്നാല്‍ ഈ വെള്ളം വളരെ ദൂരത്ത് പമ്പ് ചെയ്യാന്‍ കഴിയുകയില്ല. ഉയര്‍ന്നഭാഗത്ത് കൃഷിയുള്ള കര്‍ഷകര്‍ക്ക് 2 – 3 ആഴ്ച്ചത്തെ ജലദൗര്‍ലഭ്യം സാധാരണയായതിനാല്‍ വിള നഷ്ടപ്പെടുന്നു.
കുടിവെള്ളത്തിനായി ഈ ചെറുഗ്രാമം ആശ്രയിക്കുന്നത് തുറന്ന കിണറുകളെയാണ്. കുറെ പൊതുക്കിണറുകളും സ്വകാര്യക്കിണറുകളുമുണ്ട്. ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളില്‍ തുറന്ന കിണറുകളിലെ വെള്ളം വറ്റുന്നത് സാധാരണ കണ്ടുവരുന്ന പ്രതിഭാസമാണ്. 10 വീട്ടുകാര്‍ കുഴല്‍ക്കിണര്‍ കുഴിക്കുകയും ചെയ്തിട്ടുണ്ട്. കുന്നിന്‍പ്രദേശത്തെ നല്ലൊരു ഭാഗം പാറ നിറഞ്ഞതാണ്.
നല്ല മേല്‍മണ്ണില്ലാത്തതും, വെറും പാറനിറഞ്ഞ നെല്‍വയല്‍ നിലം വരണ്ടതായിത്തീരുമെന്ന് ഇത് സംബന്ധിച്ച ശ്രദ്ധാപൂര്‍വമുള്ള പഠനം കാണിക്കുന്നു. പ്രാദേശികമായി കൊക്കര്‍ണ്ണി എന്നു വിളിക്കുന്ന ചെറിയകുളം ചില കര്‍ഷകര്‍ക്കുള്ളതും അത് ഒന്നോ രണ്ടോ സംരക്ഷിത ജലസേചനം കൃഷിക്ക് സാദ്ധ്യമാക്കുന്നു എന്നുള്ളതും ഏറെ രസകരമാണ്. വയല്‍നിലങ്ങളില്‍ കൊക്കര്‍ണ്ണി ഉള്ള കര്‍ഷകര്‍, ഒരുവിധം പമ്പ് സെറ്റ് വാടകയ്ക്കെടുത്ത്, വിള സംരക്ഷിക്കുന്നതിനായി ഒന്നോ രണ്ടോ പ്രാവശ്യം ജലസേചനം നടത്തുന്നു.

പാരമ്പര്യ ജലാശയങ്ങള്‍

കൊക്കര്‍ണ്ണി എന്നത് ഒരു കൃഷിക്കുളമോ വെള്ളം വാര്‍ന്നിറങ്ങുന്ന കുളമോ ആണ്. സാധരണയായി മണ്‍ടാങ്കിനേക്കാള്‍ ചെറുതാണ് കുളം. അത് തുറന്ന കിണറിനേക്കാള്‍ വലുതാണ്. പ്രവര്‍ത്തനത്തില്‍ അത് തലക്കുളവുമായി താരതമ്യപ്പെടുത്താം. ഒരു പ്രായംകൂടിയ കര്‍ഷകനായ ജബ്ബാര്‍പറയുന്നു, "ഞങ്ങളുടെ പൂര്‍വീകര്‍ ഇതുപോലുള്ള ഡസനിലധികം കൊക്കര്‍ണ്ണികള്‍ വളരെ ഉയര്‍ന്ന പ്രദേശത്ത് കുഴിച്ചിട്ടുണ്ട്. ഇത് ഞങ്ങളുടെ പൂര്‍വീകര്‍ ദശ്ശാബ്ദങ്ങള്‍ക്ക് മുമ്പ്, അതായത്, മലമ്പുഴ അണക്കെട്ട് നിര്‍മ്മിക്കുന്നതിനു മുമ്പ് നിര്‍മ്മിച്ചതാണ്. അവ വേനല്‍ക്കാലത്തുപോലും വറ്റുന്നില്ല. ഒരിക്കല്‍ രണ്ടാംവിള ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ വിളവെടുത്തപ്പോള്‍ കൊക്കര്‍ണ്ണികള്‍ കുളിക്കുവാനും കൂടി ഉപയോഗിച്ചു. അത് താഴെ സ്ഥിതിചെയ്യുന്ന കൃഷിനിലം ഈര്‍പ്പമുള്ളതാക്കാന്‍ സഹായിച്ചു".
അപ്പോള്‍ എവിടെയാണ് കുഴപ്പം? "കുടുംബങ്ങള്‍ ഭാഗം വച്ച് വച്ച് ഭൂമി മുഴുവന്‍ ചെറുതുണ്ടുകളാക്കി. ഭൂമിക്ക് അധിക ഞെരുക്കമുണ്ടായിരുന്നു. മരച്ചീനി പോലുള്ള കൃഷി കൊക്കര്‍ണ്ണിയുടെ പരിസരപ്രദേശംവരെ വ്യാപിച്ചു. അത് ജലാശയങ്ങളുടെ മരണമണി മുഴക്കി. മണ്ണ് ഈ ജലാശയങ്ങളില്‍ കുമിഞ്ഞു കൂടി. ഞങ്ങളുടെ പൂര്‍വീകര്‍ കഷ്ടപ്പെട്ടു കുഴിച്ച ജലാശയങ്ങളുടെ ലാഞ്ചനപോലും ഇപ്പോള്‍കാണുന്നില്ല."
ഒരു ദശ്ശാബ്ദത്തിനു മുമ്പ് വരള്‍ച്ച കഠിനമായപ്പോള്‍ ഈ കര്‍ഷകസമുദായം അവരുടെ പഴയ കൊക്കര്‍ണ്ണിയെ ഓര്‍മ്മിച്ചു. Polklines ഉപയോഗിച്ച് ഒരു ഡസനോളം കര്‍ഷകര്‍ വ്യക്തികളുടെ നിലത്തിന്‍റെ വശങ്ങളിലായി കൊക്കര്‍ണ്ണികള്‍ കുഴിച്ചു. ജബ്ബാറും രണ്ടെണ്ണം കുഴിച്ചു. ഒന്നിന് 15000 രൂപ വച്ച് അയാള്‍ക്ക് ചെലവു വന്നു. "ഇവിടത്തെ മണ്ണിന്‍റെ ഘടന അയഞ്ഞതാണ്. അതുകൊണ്ട് വര്‍ഷംതോറും അത് ഇടിഞ്ഞുകൊണ്ടേയിരിക്കുന്നു. ഒരു ദശ്ശാബ്ദമെങ്കിലും ഈ കുളങ്ങള്‍ നിലനില്ക്കണമെങ്കില്‍ അതിനകവശത്ത് കല്ഭിത്തികൊണ്ട് പാളികെട്ടണം.
അത് വലിയ ചെലവാണ്". ജബ്ബാര്‍ ചൂണ്ടിക്കാണിക്കുന്നു. പടയേറ്റിയിലുള്ള ¾ കര്‍ഷകരും അതുപോലുള്ള സംരക്ഷണഭിത്തികള്‍ നിര്‍മ്മിച്ചു. കാലവര്‍ഷത്തിനു മുമ്പായി കല്ഭിത്തിക്കു പകരം അവര്‍ വരിയായി vetiver ഒരേവരിയില്‍ നട്ടുപിടിപ്പിച്ചിരുന്നെങ്കില്‍ ആദ്യസീസണില്‍ മാ(തം ചെലവുകുറഞ്ഞതും, ഫലവത്തായതുമായ പരിഹാരമാര്‍ഗ്ഗമായിരുന്നേനെ. മലമ്പുഴ അണക്കെട്ടിലെ ജലം എത്താത്തിടത്തെല്ലാം കൊക്കര്‍ണ്ണികള്‍ എങ്കിലും ഉള്ളതും, അത് സംരക്ഷിക്കപ്പെട്ടിരുന്നതും ആയിരുന്നു. പടയേറ്റി ഉള്‍‌പ്പെട്ട എരമയൂര്‍ പഞ്ചായത്തില്‍ തന്നെ കുലിശ്ശേരിയില്‍ ധാരാളം കൊക്കര്‍ണ്ണികള്‍ ഉണ്ട്. അതുപോലെതന്നെ കുത്തന്നൂര്‍ പഞ്ചായത്തില്‍‌പ്പെട്ട മരുതാംതടം എന്ന സ്ഥലത്തും. കൊക്കര്‍ണ്ണിയുടെ മറ്റൊരു നേട്ടം, അത് സാവധാനം നിറഞ്ഞ് വാര്‍‌ന്നൊഴുകുന്നത് മേല്‍മണ്ണിന്‍റെ ഈര്‍പ്പവും ഭൂഗര്‍ഭജലത്തിന്‍റെ നിരപ്പും ഉയര്‍ത്തുന്നു. ബന്ധപ്പെട്ട പദ്ധതിപ്രദേശത്തെ ഉയര്‍ന്ന തലങ്ങളിലും അത്തരത്തിലുള്ള കുളങ്ങള്‍ കുഴിക്കുന്നതും കൂടുതല്‍ ഗുണം ചെയ്യും.
കര്‍ണ്ണാടകയിലെ കുടക് ജില്ലയില്‍ അത്തരമൊരു നിര്‍മ്മാണം ഓരോ കുടുംബത്തിന്‍റെയും നെല്‍ക്കൃഷി നിലത്തിനും ഉയരെ ഉണ്ടായിരുന്നു. നെല്‍ക്കൃഷി സ്ഥലത്തും ഭൂഗര്‍ഭജലം ഉള്‍‌ക്കൊള്ളുവാനും ഒഴുക്കുവാനും കഴിയുന്ന പാറക്കെട്ടു സ്ഥലത്തും അത് ചെയ്ത സംഭാവനയെക്കുറിച്ചു പിന്നീട് ജനങ്ങള്‍ മറന്നു. തടപ്രദേശം പാറക്കെട്ടുള്ളതാണെങ്കില്‍, അവരുടെ സ്ഥലത്തുനിന്നും ഉയര്‍ന്ന ഭാഗത്ത് കുളം കുഴിക്കണം. അങ്ങിനെയെങ്കില്‍ വാര്‍ന്നിറങ്ങുന്ന ജലത്തിന്‍റെ ഗുണം താഴേത്തലത്തില്‍ ബാക്കി വരുന്ന നിലത്തും ലഭിക്കും. ഇതുപോലൊരു ജലം വാര്‍ന്നിറങ്ങുന്ന കുളം എല്ലാ കര്‍ഷകരും കുഴിച്ചെങ്കില്‍, മൊത്തത്തിലുള്ള ഗുണം മുതിര, ഉഴുന്ന് എന്നീ പയര്‍വര്‍ഗ്ഗ വിളകള്‍, നെല്ലിന്‍റെ രണ്ടാം വിളവെടുപ്പിനു ശേഷം ചെയ്യുവാന്‍ സാധിക്കുമെന്നുള്ളുന്നതാണ്.

മാതൃക

പ്രധാന്‍ (വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള തൊഴില്‍പരമായ സഹായം) PRADAN (Professional Assistance for Development Action) എന്ന ബീഹാറിലെ ഒരു സന്നദ്ധസംഘടന ഇതേപോലൊരു പ്രവര്‍ത്തനഘടന 5% മാതൃക എന്ന പേരില്‍ ജനപ്രിയമുള്ളതാക്കി. പ്രധാന്‍ പ്രോഗ്രാം ഡയറക്ടര്‍ ദിനബന്ധു കര്‍മാകര്‍ വിവരിക്കുന്നു, "ഹാത്തിയ എന്ന പേരില്‍ സാധാരണ അറിയപ്പെടുന്ന സെപ്റ്റംബര്‍ മാസത്തെ ഉണക്കു സമയം പുരുലിയ ജില്ലയില്‍ മഴയെ മാത്രം ആശ്രയിച്ചുള്ള നെല്‍കൃഷിയെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ ആശയം ആദ്യമായി ഉടലെടുത്തത്. നീരൊഴുക്ക് നിരീക്ഷണ (in-situ) വെള്ളക്കൊയ്ത്തിന്‍റെ 5% മാതൃകയുടെ പ്രധാന ആശയമെന്നത്, ഓരോ നിലത്തിനും അതിന്‍റേതായ ജലഘടന ഉണ്ടായിരിക്കണമെന്നതാണ്. വിള തഴച്ചുവളരുന്ന സമയത്ത് ലഭിക്കുന്നതും, വിള സ്ഥലത്തിന് പുറത്തേക്ക് ഒഴുകിപ്പോകുന്നതുമായ മഴവെള്ളം തടഞ്ഞു നിര്‍ത്താന്‍ ഈ ഘടനയ്ക്ക് കഴിയണം. കുഴിയില്‍ പിടിച്ചു നിര്‍ത്തുന്ന വെള്ളം, ജല ദൗര്‍ലഭ്യ സമയത്ത് നിലത്ത് ജലസേചനം നടത്താന്‍ ഉപയോഗിക്കാം. ആ കുഴിയില്‍ നിറയുന്ന അധികജലം, ഉപരിതലത്തിലൂടെ താഴോട്ടൊഴുകി ആ നിലത്തുമെത്തി, അവിടെയും സമീപപ്രദേശത്തെയും ഈര്‍പ്പമുള്ളതാക്കുന്നു."

പടയേറ്റിയില്‍ രണ്ടാം വിളയ്ക്കുകൂടി, അവര്‍ പരമ്പരാഗതമായുള്ള ദീര്‍ഘകാല – 120 ദിവസം – നെല്‍ക്കൃഷി ചെയ്യുന്നു. ഹൃസ്വകാല വിളകളിലേക്ക് തിരിയുകയും, SRI രീതിയിലേക്ക് മാറുകയുമെന്നത് വരള്‍ച്ച എന്ന അപകടാവസ്ഥ നേരിടുന്ന നെല്‍പ്പാടങ്ങള്‍ക്കുള്ള രണ്ട് പരിഹാരമാര്‍ഗ്ഗമാണ്. നേരത്തേ തന്നെ ഇവിടെ “തണല്‍” പാട്ടത്തിനെടുത്ത നിലത്ത് വിജയകരമായി കൃഷി ചെയ്ത് കാണിച്ചു SRI സമ്പ്രദായം മനസ്സിലാക്കി കൊടുത്തിട്ടുണ്ട്.

ഇപ്പോള്‍ കുറെ അവബോധ ശില്പ്പശാലകള്‍ക്ക് ശേഷം, പടയേറ്റിയിലെ കര്‍ഷകര്‍ പുതിയ കൊക്കര്‍ണ്ണികള്‍ കുഴിക്കുന്നതിനും, മറ്റു വരള്‍ച്ച നിവാരണരീതികള്‍ അവലംബിക്കുന്നതിലും ഉത്സാഹം കാണിച്ച് ചെയ്യുന്നുണ്ട്. കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച തണല്‍ എന്ന സന്നദ്ധസംഘടനയിലെ എസ്.ഉഷ, 50% വിസ്തീര്‍ണ്ണമുള്ള സ്ഥലം ഇപ്പോള്‍ തന്നെ 100% ജൈവക്കൃഷിയിലേക്ക് മാറിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു.
രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തന്നെ ഒരു ഡസനോളം വീട്ടുകാര്‍ വീട്ടുപറമ്പില്‍ തന്നെയുള്ള തോട്ടത്തില്‍ പച്ചക്കറികള്‍ ഉല്പ്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സാവധാനത്തിലെങ്കിലും ദൃഢതയോടെ, പടയേറ്റി അതിന്‍റെ രണ്ടാം സ്വാതന്ത്ര്യത്തിലേക്ക് ഇഴഞ്ഞുനീങ്ങുന്നുണ്ട്. പാലക്കാട്ടെ വരള്‍ച്ച സാദ്ധ്യതയുള്ള മറ്റുനിലങ്ങള്‍ക്ക് പടയേറ്റിക്ക് വരും വര്‍ഷങ്ങളില്‍ നല്ല കുറെ പാഠങ്ങള്‍ നല്കാനുണ്ടാവുമെന്ന് ആരുകണ്ടു? അതിന്‍റെ നല്ലൊരുഭാഗവും കഴിഞ്ഞകാല പാഠങ്ങള്‍ പുതുക്കി ഉള്ളതായിരിക്കുമെന്നു മാത്രം.

അവലംബം : ശ്രീപാദ്രേ, ജലപത്ര പ്രവര്‍ത്തകന്‍, പോസ്റ്റ് വാണിനഗര്‍, പേര്‍ള വഴി-കേരള 671 552

പ്രതീക്ഷയുടെ നിബിഡത

പശ്ചിമബംഗാളിലെ ബീര്‍ഭും എന്ന സ്ഥലത്ത്, രാജ്നഗര്‍ ബ്‌ളോക്കില്‍‌പ്പെട്ട നാരായണ്‍പൂര്‍ എന്ന ഗ്രാമം. ഒരു വൃക്ഷംപോലും തണലിനില്ലാത്ത വരണ്ട പാഴ്നിലമായ അവിടെ വേനല്‍ക്കാലത്ത് നായ്ക്കള്‍ പോലും ദീര്‍ഘദൂരം യാത്രചെയ്യുവാന്‍ ഭയപ്പെടുന്നു. നാരായണ്‍പൂര്‍ ശിശുസമിതി (എന്‍.എസ്.എസ്) 2008 ജനുവരിയില്‍ രൂപീകൃതമായി. കൃഷിക്കസാദ്ധ്യമെന്ന് സ്ഥിരമായി ഉപേക്ഷിക്കപ്പെട്ട ചുവന്ന ലാറ്ററേറ്റ് മണ്ണ് നിറഞ്ഞ 40 ഏക്കര്‍ തരി‍ശ്ഭൂമിയുടെ നിയന്ത്രണം സമിതി ഏറ്റെടുത്തു. മുമ്പ് അത് നാല്‍ക്കാലികള്‍ക്ക് മേയാനുള്ള സ്ഥലമായിരുന്നു.

അധികവും ഗോത്രവര്‍ഗ്ഗക്കാരായ 12 ഭൂരഹിതരും 4 നാമമാത്ര കര്‍ഷകരും ഉള്‍‌പ്പെട്ട ഒരു സംഘം എന്‍.എസ്.എസ് രൂപീകരിച്ചു. തരിശുഭൂമിയെ പുനരുജ്ജീവിപ്പിച്ച് ഒരു സ്ഥിരമായ ആസ്തിയാക്കിയെടുക്കുവാന്‍, ഫലവര്‍ഗ്ഗങ്ങള്‍, കാലിത്തീറ്റ, വിറക് എന്നിവയുടെ വൃക്ഷങ്ങള്‍ അവര്‍ വച്ചുപിടിപ്പിക്കുകയും, ഹൃസ്വകാലവിളകള്‍ ഇടവിളയായി വളര്‍ത്തുകയും ചെയ്തു. ഈ പ്രവൃത്തികള്‍ ചെയ്ത ഭൂമിയുടെ ഉടമയുമായുണ്ടാക്കിയ കരാര്‍ പ്രകാരം, പൂര്‍ണ്ണവളര്‍ച്ചയെത്തിയ വൃക്ഷങ്ങളില്‍ നിന്നുമുള്ള വിറ്റുവരവിന്‍റെ 50% അയാള്‍ക്കും, ശേഷിക്കുന്നത് ഭൂമി സംരക്ഷിക്കുന്ന സംഘത്തിന്‍റെ പങ്കും ആയിരിക്കുമെന്നതാണ്. ഇടവിള സംഘാംഗങ്ങള്‍ തുല്യമായി പങ്കിട്ടെടുക്കും. നഴ്സറിയില്‍ തൈകള്‍ ഉല്പ്പാദിപ്പിച്ചുകൊണ്ട് 2008 ഏപ്രിലില്‍ സംഘം പ്രവര്‍ത്തനം തുടങ്ങി. സാമൂഹ്യ വിശകലന സമ്പ്രദായം (Social Analysis System) എന്ന പേരിലുള്ള പങ്കാളിത്ത കരു ഉപയോഗിച്ച് 36 ഇനം വൃക്ഷങ്ങള്‍ തെരഞ്ഞെടുത്തു. 26000 തൈകളില്‍, 19150 നട്ടുപിടിപ്പിച്ചു, 4000 വിറ്റു, ബാക്കിയുള്ളവ തദ്ദേശവാസികള്ക്കിടയില്‍ വിതരണം ചെയ്തു.

അടുത്ത മഴക്കാലം വന്നതോടെ ഈ ചെയ്ത മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തന തുടക്കം, മണ്ണിന്‍റെ സംപുഷ്ടി വര്‍ദ്ധിപ്പിച്ചു. പ്രകൃത്യാതന്നെ പുല്ലും കളകളും വളരാന്‍ തുടങ്ങി. 4 വരമ്പുകള്‍, 50 അര്‍ദ്ധവൃത്താകൃതിയിലുള്ള ബണ്ടുകള്‍, കല്ലുകൊണ്ടുള്ള 5 ബണ്ടുകള്‍ എന്നിവ നിര്‍മ്മിച്ച് കൃഷിസ്ഥലത്തിനു ചുറ്റും കിടങ്ങുകളുണ്ടാക്കി. ഈ പ്രവര്‍ത്തി 1342 മനുഷ്യാദ്ധ്വാന ദിനങ്ങള്‍ സൃഷ്ടിച്ചു. ഇടവിളകളായ ചോളം, ചുരയ്ക്ക, അമര (kidney bean) മുതലായവയും, ദീര്‍ഘകാല വിളകളായ ചുവണപരിപ്പ് (pigeon pea), sabai grass, roselle മുതലായവയും നട്ടുകൊണ്ട് പ്രവൃത്തി ആരംഭിച്ചു. കുളത്തിലെ ചെളി, കമ്പോസറ്റ്, വേപ്പിന്‍പിണ്ണാക്ക് എന്നിവ വളമായി കൃഷിസ്ഥലത്ത് പ്രയോഗിച്ചു. ഉപയോഗപ്രദമായ പന, ഈത്തപ്പന, ചുവണപരിപ്പ്, roselle തുടങ്ങിയവ കൊണ്ട് സ്ഥലത്തിന് സംരക്ഷണവേലി നിര്‍മ്മിച്ചു. അംഗങ്ങള്‍ മാറിമാറി ചെയ്യുന്ന ആള്‍ക്കാവലും നടപ്പാക്കി. ഖാരിഫ് വിളവെടുപ്പിന്‍റെ അവസാനം, കുടുംബങ്ങള്‍ തന്നെ അധികവും ഉപയോഗിച്ച, 150 കി.ഗ്രാം പച്ചക്കറികള്‍, 15 കി.ഗ്രാം ചോളം, 200 കി.ഗ്രാം roselle, 250 കി.ഗ്രാം കാലിത്തീറ്റവിള എന്നിവ വിളയായെടുത്തു. കരകൗശലവസ്തുക്കള്‍, ഔഷധങ്ങള്‍, എന്നിവയുടെ നിര്‍മ്മാണത്തിനുള്ള അസംസ്ക്കൃത വിഭവങ്ങളായ കുറെ കളകളും പുല്ലും അധികവരുമാനം സൃഷ്ടിച്ചു.

തൊഴില്‍ ചെയ്തതിലൂടെ ലഭിച്ച 30% പ്രാദേശിക നിക്ഷേപമുള്‍‌പ്പെടെയുള്ള തുടക്കത്തിലെ നിക്ഷേപം, 2.5 ലക്ഷം രൂപയോളമായിരുന്നു. 16 കുടുംബങ്ങള്‍ക്ക് ശരാശരി 155 പ്രവര്‍ത്തിദിവസങ്ങള്‍ ലഭിച്ചു. കാലികവിളകള്‍ കുടുംബങ്ങളുടെ അടിസ്ഥാന പച്ചക്കറി ആവശ്യങ്ങള്‍ നിറവേറ്റി. ഒരു നല്ല അളവിലുള്ള കാലിത്തീറ്റവിളകള്‍ ഉല്പ്പാദിക്കുവാന്‍ കഴിഞ്ഞു. നാശത്തിന്‍റെ വക്കോളമെത്തിയ ചില വൃക്ഷങ്ങളെ പുനരുജ്ജീവിപ്പിക്കുവാന്‍ കഴിഞ്ഞത് ജൈവ വൈവിദ്ധങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ചൂല് നിര്‍മ്മാണം, roselle ജാം നിര്‍മ്മാണം എന്നിവയിലൂടെ വരുമാനദായക സാദ്ധ്യത സൃഷ്ടിക്കുവാന്‍ കഴിഞ്ഞു. സമീപത്തെ 3-4 ഗ്രാമത്തിലെ ആള്‍ക്കാരും അവരുടെ ഗ്രാമത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ താല്പ്പര്യപ്പെട്ടു. ഈ പ്രവര്‍ത്തനത്തിന്‍റെ പിന്തുണ ക്രിസ്ത്യന്‍ സഹായമായിരുന്നു.

അവലംബം : ഡിആര്‍സിഎസ്.സി വാര്‍ത്തകള്‍ ഇഷ്യു നമ്പര്‍.3.

കുട്ടികള്‍ നിര്‍മ്മിച്ച ഒരു ഉദ്യാനം ഗ്രാമത്തിന്‍റെ മുഖഛായ മാറ്റുന്നു.

ആരോഗ്യം, പോഷകാംശം തുടങ്ങിയ അടിസ്ഥാനസൗകര്യം പോലുമില്ലാത്ത വളരെ താഴ്ന്നവരുമാനമുള്ള ആളുകള്‍ താമസിക്കുന്ന ഒരു ഗോത്രഗ്രാമമാണ് പശ്ചിമ മേദിനിപൂരിലെ ബാലിയാഘാട്ടി എന്‍പിഎംഎസ് (NPMS) എന്ന പ്രാദേശിക സംഘടന ഈ അവസ്ഥ മാറ്റിയെടുക്കുവാനായി ദീര്‍ഘകാലമായി പോരാടുന്നു. 12-15 വയസ്സുകളില്‍‌പ്പെട്ട കുട്ടികളുള്ള എന്‍പിഎംഎസ് സംഘടനയുമായി 2006 മുതല്‍ ഡിആര്‍സിഎസ് സി (DRCSC) പാരിസ്ഥിതിക- പ്രകൃതിവിഭവ പഠനവും പരീക്ഷണ നടപടികളും സംബന്ധിച്ച് പ്രവര്‍ത്തനം തുടങ്ങി.

പ്രകൃതിയുടെ അതിക്രൂരവും നശീകൃതവുമായ രണ്ട് ഘടകങ്ങളായ വെള്ളപ്പൊക്കവും വരള്‍ച്ചയും സാധാരണയെന്ന രീതിയില്‍ ജീവിതത്തിന്‍റെ ഭാഗമായി സഹിച്ചു അനുഭവിക്കുന്ന ഏറ്റവും പാവപ്പെട്ട ജനങ്ങളുള്ള പ്രദേശമാണ് ബാലിയാഘാട്ടി. പച്ചക്കറി ഒരിക്കലും അവരുടെ ഭക്ഷണത്തിന്‍റെ ഭാഗമായിരുന്നില്ല. 2008 ജൂണ്മാസത്തില്‍ 200- ഓളം പായ്ക്കറ്റ് പച്ചക്കറിവിത്തുകള്‍ 30 കുട്ടികളുടെയിടയില്‍ വിതരണം ചെയ്തു. അവരില്‍ 18 പേര്‍ക്ക് വീട്ടിനടുത്ത് തന്നെ പച്ചക്കറി തോട്ടമുണ്ടാക്കാന്‍ സാധിച്ചു.

സംഘത്തിലെ മറ്റംഗങ്ങളുടെ ആദ്യശ്രമങ്ങളെല്ലാം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. Swamp ക്യാബേജ്, പൊടവലം, പീച്ചിങ്ങ, ചുരയ്ക്ക, മധുരക്കിഴങ്ങ്, പെരുമ്പയര്‍, ചേനപ്പയര്‍, സോയാബീന്‍, വെള്ളരി, പാവയ്ക്ക, okra, ചീര (Indian spinach), tarukala തുടങ്ങിയവയുടെ വിത്തുകള്‍ അടങ്ങുന്ന പൊതികളായിരുന്നു. മുന്‍‌പൊരിക്കലും കണ്ടിട്ടില്ലാത്തിനാല്‍ ഈ പച്ചക്കറികളില്‍ ചിലത് ഭക്ഷിക്കുവാന്‍ അവര്‍ മടികാണിച്ചു. പിന്നീട് എന്‍പിഎംഎസ് എടുത്ത നടപടി പ്രകാരം, അത്ര അറിയപ്പെടാത്ത ഈ പച്ചക്കറികള്‍ ജനപ്രിയമാക്കുവാന്‍ വേണ്ടി പാകംചെയ്ത് വിളമ്പി. കുട്ടികള്‍ തന്നെ തയ്യാറാക്കിയ കമ്പോസ്റ്റും മണ്ണിരകമ്പോസ്റ്റും മണ്ണ് പുഷ്ടിപ്പെടുത്തുവാന്‍ ഉപയോഗിച്ചു. 3-4 മാസത്തിനുള്ളില്‍ ഓരോരുത്തര്‍ക്കും ശരാശരി 150 കി.ഗ്രാം പച്ചക്കറികള്‍ ലഭിച്ചു. ചെയ്ത പ്രവര്ത്തികള്‍, നിരീക്ഷിച്ച മാറ്റങ്ങള്‍, നേരിട്ട പ്രക്രിയകള്‍, കീടാക്രമത്തിന്‍റെ സംഭവവും സ്വഭാവവും, ചെടികളുടെ ജീവിതചക്രം, വിത്തുമുളയ്ക്കുന്നതിന്‍റെ ക്രമം, ഉല്പ്പന്നത്തിന്‍റെ അളവും ഗുണവും എന്നിവയെക്കുറിച്ചു കുട്ടികള്‍ വിശദമായ രേഖകള്‍ സൂക്ഷിച്ചു. ഈ രേഖകള്‍ ഇതിന്‍റെ പിന്നിലുള്ള ശാസ്ത്രത്തെക്കുറിച്ചുള്ള ആശയം കുട്ടികള്‍ക്ക് ലഭിക്കുവാന്‍ സഹായിച്ചു. രക്ഷകര്‍ത്താക്കളും ഗണ്യമായ താല്പ്പര്യം മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും കാണിച്ചു.

പരിസ്ഥിതി സംഘത്തില്‍‌പ്പെട്ട കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളെയും കൂടാതെ മറ്റു ഗ്രാമവാസികള്‍ക്കും, ബോധവല്‍ക്കരണ പ്രചാരണത്തിന്‍റെ പരിപാടിയായി കുട്ടികള്‍ പങ്കുവച്ച മിച്ചപച്ചക്കറികള്‍ കഴിക്കുവാന്‍ അവസരമുണ്ടാകുകയും, അതുവഴി എല്ലാ ഗ്രാമവാസികള്‍ക്കും അവരുടെ വീടിന്‍റെ പിന്നിലുള്ള സ്ഥലത്ത് ഒരു പച്ചക്കറി ഉദ്യാനം ഉണ്ടാക്കിയാലുള്ള ഗുണങ്ങളെപ്പറ്റി മനസ്സിലാക്കുവാനും സാധിച്ചു.

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകിയത് Indienhilfe.

അവലംബം : ഡിആര്‍സിഎസ്.സി വാര്‍ത്തകള്‍ ഇഷ്യു നമ്പര്‍.3.

ബനമാലി ദാസ്. ഒരു സംയോജിത കര്‍ഷകന്‍

പശ്ചിമബംഗാളിലെ തെക്ക് 24 പര്‍ഗാനാസ് ഗയാധാം ഗ്രാമത്തിലാണ് ബനമാലിദാസ് വസിക്കുന്നത്. അയാള്‍ക്ക് സംയോജിത കൃഷിയില്‍‌പ്പെട്ട 5 അംഗങ്ങള്‍ ഉണ്ട്. കുളമുള്‍‌പ്പെടെ 0.25 ഏക്കര്‍ ഭൂമിയിലും ഗൃഹോദ്യാനത്തിലും, 0.33 ഏക്കര്‍ താഴ്ന്ന പ്രദേശങ്ങളിലുമായി അയാള്‍ ശ്രമം തുടങ്ങി.

ഈ സ്ഥലം സുന്ദര്‍ബന്‍ ഡെല്‍റ്റാ പ്രദേശത്തായതിനാല്‍ മണ്ണ് കളിമണ്ണും, ഉപ്പുരസമുള്ളതുമാണ്. അയാളുടെ ഭൂമി ഒരു നദിക്കരയിലായതിനാല്‍ പലപ്പോഴും വെള്ളപ്പൊക്കത്തിനിരയായിട്ടുണ്ട്. ഖാരിഫ് വിളയായി നെല്ലും, രാവി സമയത്ത് ഉരുളക്കിഴങ്ങും മധുരപ്പയറും കൃഷിചെയ്തു. അയാളുടെ വീട്ടുവളപ്പില്‍ അയാള്‍ ഫലങ്ങളും ഇലക്കറികളും കൃഷി ചെയ്തെങ്കിലും വിപണിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ അയാള്‍ക്കായില്ല. കുളത്തില്‍ മത്സ്യകൃഷി ചെയ്‌തെങ്കിലും അത് അധികസമ്പാദ്യം നല്കിയില്ല. പശുവിന്‍ചാണകവും, നിലത്തിലുള്ള പച്ചിലവളങ്ങളും മണ്ണിന്‍റെ ഗുണത്തിനായി ഉപയോഗിക്കുന്നുണ്ട്

ഇടപെടല്‍

അയാളുടെ ഭൂമിയുടെ ഒരു മൂലയില്‍ ചെറിയ ഒരു കുളം കുഴിക്കുകയും, കുഴിച്ചെടുത്ത മണ്ണ് അയാളുടെ പരീക്ഷണസ്ഥലം നിരപ്പാക്കിയെടുക്കുവാന്‍ ഉപയോഗിക്കുകയും ചെയ്തു. അയാളുടെ സ്ഥലത്തിന്‍റെ അതിരിനകത്ത് ചുറ്റുമായി ഒരു കിടങ്ങുണ്ടാക്കി അതിലൂടെ ലഭിക്കുന്ന വെള്ളം, വര്‍ഷം മുഴുവന്‍ ജലസേചനത്തിന് ഉപയോഗിക്കാമെന്ന് ഉറപ്പുവരുത്തി. ഈ സ്ഥലത്തിന്‍റെ പുറം അതിരില്‍ യൂക്കാലിപ്റ്റസ്, വേപ്പ്, subabul, മഴവൃക്ഷം, മുള തുടങ്ങിയ ഉയരം കൂടിയ വൃക്ഷങ്ങളാണ്. അയാളുടെ ഗ്രഹോദ്യാനത്തിന് ചുറ്റുമുള്ള എല്ലാക്കാലത്തുമുള്ള വൃക്ഷങ്ങളാണ്, വാഴ, പേര, തണ്ണിആപ്പിള്, സപ്പോട്ട, നാരകം, മാങ്ങ, തേങ്ങ ഇവ. പലവിധത്തിലുള്ള തന്ത്രങ്ങള്‍ സംയോജിപ്പിച്ചു കൊണ്ട്,

സമ്മിശ്രവിള ഉപയോഗിച്ച് വര്‍ഷം മുഴുവന്‍ അയാള്‍ 25-30 ഇനം പച്ചക്കറികള്‍ ഇന്ന് ചെയ്യുന്നു. അടുത്തകാലത്ത് ബനമാലി ദാസ് അയാളുടെ വീടിന്‍റെ പിന്‍മുറ്റത്ത് ജൈവവാതകവും, ദ്രാവകമിശ്രിതവളവും ഉല്പ്പാദിപ്പിക്കുവാന്‍ വേണ്ടി, ജൈവവാതക പ്ളാന്‍റും അവയിലേക്കാവശ്യമായ ജൈവവസ്തു സംസ്ക്കരണ സംവിധാനവും നിര്‍മ്മിച്ചു.

പശു, താറാവ്, പിടക്കോഴി തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ അയാള്ക്കുണ്ട്. ഖാരിഫ്കാലത്ത്, അരി-മത്സ്യം-താറാവ്-അസോള ഇവ യോജിപ്പിച്ചുള്ള അനുയോജ്യമായ ഒരു കാര്‍ഷികശൃംഖലാ പ്രവര്‍ത്തനപദ്ധതി അയാള്‍ ആവിഷ്ക്കരിച്ചു. അയാളുടെ പരീക്ഷണ നിലം യാതൊരു രാസവസ്തുക്കളും ഇല്ലാത്തതാണ്. അത്യുല്പ്പാദനം നടത്തുന്ന രീതിയിലെത്തിയ Rohu, Catla, Bata, Minor carp, catfishes എന്നീ മത്സ്യയിനങ്ങള്‍ അയാളുടെ കുളത്തില്‍ അയാള്‍ കൃഷി ചെയ്യുന്നു.

ഉപയോഗംകഴിഞ്ഞ കാലിത്തീറ്റ, ഗൃഹമാലിന്യങ്ങള്‍, പശുവിന്‍ചാണകം, എള്ളിന്‍പിണ്ണാക്ക്, എന്നിവ അയാള്‍ മത്സ്യത്തീറ്റയ്ക്കായി ഉപയോഗിക്കുന്നു. 5 പശുക്കള്‍, 8 താറാക്കുഞ്ഞുങ്ങള്‍, 4 പിടക്കോഴികള്‍, 14 കോഴിക്കുഞ്ഞുങ്ങള്‍ എന്നിവ അയാള്‍ക്കുണ്ട്. അതിനുള്ള തീറ്റയ്ക്കായി വയ്‌ക്കോല്‍, പുല്ല്, പലവിധത്തിലുള്ള വിളകളുടെ അവശിഷ്ടങ്ങള്‍, കുളത്തില്‍നിന്നുള്ള ഒച്ചുകള്‍ എന്നിവ ഉപയോഗിക്കുന്നു. മണ്ണിരക്കമ്പോസ്റ്റും, കമ്പോസ്റ്റും അയാള്‍ സ്വയം തയ്യാറാക്കുന്നു. എള്ളിന്‍പിണ്ണാക്കും, വേര്‍തിരിച്ചെടുത്ത ജൈവവാതക ദ്രാവകചണ്ടികളും ജൈവവളമായി അയാള്‍ ഉപയോഗിക്കുന്നു. വേപ്പിന്നീര്, വെളുത്തുള്ളിക്കുഴമ്പ്, മണ്ണെണ്ണ, എന്നിവ ചേര്‍ത്ത് അയാള്‍ കീടങ്ങളെ അകറ്റുന്ന മിശ്രിതം തയ്യാറാക്കുന്നു. മുന്‍കാല വിളവെടുപ്പില്‍നിന്നും ലഭിച്ച വിളയില്‍ നിന്നുമാണ് അയാള്‍ സാധാരണയായി വിത്തുകളെടുത്തു സൂക്ഷിക്കുന്നത്. സീസണില്‍ വിളയുന്നതും, പ്രധാനമായും ധാന്യവിളകളായ knolkhol, ക്യാബേജ്, കോളിഫ്ളവര്‍ എന്നിവ മാത്രം പ്രാദേശിക വിപണിയില്‍ നിന്നും വാങ്ങുന്നു. നിശ്ചിത കാലത്തിനു ശേഷം അയാള്‍ വിത്തുകള്‍ കൈമാറുകയും ചെയ്യുന്നു. അയാളുടെ പരീക്ഷണ നിലവും, ഗൃഹോദ്യാനവും വലിയ വിസ്തീര്‍ണ്ണത്തില്‍ പരന്നു കിടക്കുന്നതും, സുന്ദരമായി പരിചരിച്ചു പോരുന്നതുമാണ്. അയാളുടെ പാടത്ത് സമ്മിശ്രകൃഷിയും ( കത്തിരി, റാഡിഷ്, വെള്ളച്ചീരയും ഉരുളക്കിഴങ്ങും+ വെള്ളരി, ചുവന്നുള്ളി+basella ) അയാള്‍ നടപ്പാക്കി.

അയാളുടെ വിളനിലത്തിനും ഉദ്യാനത്തിനും ആവശ്യമായ ജൈവവളം അയാള്‍ നിര്മ്മിച്ച കമ്പോസ്റ്റ് കുഴിയില്‍നിന്നും ലഭ്യമാക്കുന്നു. അയാളുടെ നെല്‍പ്പാടത്ത് കാറ്റോട്ടത്തിനായി താറാവുകളെയും, ഉദ്യാനത്തെ ശല്യം ചെയ്യുന്ന ചെറുപ്രാണികളെ തിന്നുതീര്‍ക്കുവാന്‍ പിടക്കോഴികളെയും, നെല്‍പ്പാടത്ത് വെള്ളം പൊങ്ങുമ്പോള്‍ സുല്‍ത്താന്‍ മത്സ്യ (fingerlings) ങ്ങളെയും അനുവദിച്ചുള്ള ഒരു സംയോജിതകൃഷി സമീപനരീതിയാണ് അയാള്‍ സ്വീകരിച്ചത്. അയാളുടെ പരീക്ഷണ നിലത്ത് 2004 ഖാരിഫില്‍ ചെയ്ത ഏക സമ്മിശ്രവിള, 2009 ഖാരിഫില്‍ 9 സമ്മിശ്രവിളയായി ഉയര്‍ന്നു. കോഴിക്കാഷ്ഠം നേരിട്ട് കുളത്തിലേക്ക് വീഴത്തക്ക രീതിയില്‍ അയാള്‍ കോഴിക്കൂട് ( hencoop ) കുളത്തിലേക്ക് മാറ്റി. അതായത് zooplankton ന്‍റെയും phytoplankton ന്‍റെയും അംശമുള്ളതിനാല്‍ കോഴിക്കാഷ്ഠം മല്സ്യങ്ങള്‍ക്ക് നല്ല ആഹാര സമ്പ്രദായമാണ്.

കുളത്തിന്‍റെ കര, Ipomoea aquatica പോലുള്ള ഇലക്കൃഷി ചെയ്യുവാനുപയോഗിച്ചു. അയാളുടെ ആകെ നിക്ഷേപമായ 12235.75 രൂപയില്‍ ( ആന്തരികമായ അദ്ധ്വാനച്ചെലവ് കഴികെ ) ആന്തരികനിക്ഷേപത്തിന്റെ വില 9497.75 രൂപയാണ്. അതായത് മൊത്തം നിക്ഷേപത്തിന്‍റെ ഉദ്ദേശം 77.62% ആന്തരികനിക്ഷേപമായുള്ളതാണ്. ഇക്കഴിഞ്ഞ അവസാന വര്‍ഷങ്ങളില്‍ മണ്ണിലെ ജൈവക്കരിയുടെ അംശത്തിന്‍റെ ശതമാനം ഉയര്‍ന്നു.

3.14285714286
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top