অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സസ്യവിവരങ്ങള്‍-2

സസ്യവിവരങ്ങള്‍-2

  1. ശീമപ്ലാവ്, കടച്ചക്ക
  2. പാറപ്പൂള, ശീമപ്പഞ്ഞി
  3. ശീമക്കൊന്ന
  4. ശീമ അഗത്തി, പുഴുക്കടിക്കൊന്ന, ആനത്തകര
  5. ശിംശപാവൃക്ഷം
  6. ശിവപ്പരുത്തി
  7. പുഴമുല്ല
  8. കല്യാണസൗഗന്ധികം, വൈറ്റ് ബട്ടർഫ്ലൈ, ഇലപ്പുച്ചെടി
  9. നായ്ക്കടുക്,കാട്ടുകടുക് , വേള, കരിങ്കടുക്
  10. വേലിപ്പരുത്തി
  11. കൊങ്ങിണി
  12. തുപ്പലംപൊട്ടി അഥവാ വേലിപടക്കം (ശാസ്ത്രനാമം: Asystasia gangetica)
  13. വേങ്ങ
  14. എരുക്ക് , അര്‍ക്ക (Calotropis gigantea) ,അലര്‍ക്ക (Calotropis procera വെള്ളരുക്ക്)
  15. വെള്ളില, വെള്ളിലം, വെള്ളിലത്താളി
  16. വെള്ളയോടല്‍, വള്ളിയോടല്‍, ഓടല്‍, ഓട
  17. വെള്ളമന്ദാരം
  18. പലകപ്പയ്യാനി അഥവാ വെള്ളപ്പാതിരി
  19. കൊട്ടം
  20. വെളുത്ത ഉമ്മം, ഉമ്മത്ത്, കരുകൂമത, കുമത
  21. ദന്തപ്പാല, വെല്‍പാല, അയ്യപ്പാല, ഗന്ധപ്പാല
  22. മുട്ടനാറി, ഓരിലത്തീപ്പെട്ടിമരം, വിടുകനലി, വെട്ടുകനല, വെരുകുതീനി

ശീമപ്ലാവ്, കടച്ചക്ക


ശീമപ്ലാവ്വി ദേശത്ത് നിന്ന് വന്ന വൃക്ഷം എന്ന അര്‍ത്ഥത്തിലാണ്‌ ശീമപ്ലാവ് എന്ന് വിളിക്കുന്നത്. ശീമ എന്നാല്‍ അതിര് എന്നാണര്‍ത്ഥം. കടല്‍ വഴി വന്ന ചക്ക എന്നര്‍ത്ഥത്തില്‍ കടല്‍ചക്ക എന്നും അത് ലോപിച്ച് കടച്ചക്ക എന്നും മലയാളത്തില്‍ അറിയപ്പെടുന്നു.

തെക്കുകിഴക്കന്‍ ഏഷ്യയിലും പസഫിക് സമുദ്രത്തിലെ ദ്വീപുകളിലും സര്‍വ്വസാധാരണമായി കാണപ്പെടുന്ന വൃക്ഷമാണ് ശീമപ്ലാവ് - കടപ്ലാവ് - ബ്രെഡ്ഫ്രൂട്ട് (Breadfruit). ഇതിന്റെ ഫലം ശീമച്ചക്ക കടച്ചക്ക എന്നൊക്കെ അറിയപ്പെടുന്നു. ശാസ്ത്രീയനാമം:- ആര്‍ട്ടോകാര്‍പ്പസ് അൽടിലിസ് ( Artocarpus altilis). ശീമപ്ലാവിന്റെ ഇലകള്‍ വലിപ്പമേറിയതും കട്ടികൂടിയതുമാണ്‌.ഈ വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളും പാല്‍ നിറത്തിലുള്ള കറ പുറപ്പെടുവിക്കുന്നു.വിവിധ തരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിന് കേരളത്തില്‍ ശീമച്ചക്ക ഉപയോഗിക്കുന്നു.

പാറപ്പൂള, ശീമപ്പഞ്ഞി


വരണ്ട ഇലപൊഴിക്കും കാടുകളില്‍ കാണുന്ന 8 മീറ്റര്‍ വരെ വളരുന്ന ഒരു മരമാണ് പാറപ്പൂള എന്നും അറിയപ്പെടുന്ന ശീമപ്പഞ്ഞി. (ശാസ്ത്രീയനാമം: Cochlospermum religiosum). പൂജയ്ക്ക് ഇതിന്റെ പൂക്കള്‍ ഉപയോഗിക്കുന്നതാണ് പേരില് religiosum എന്ന് വരാന്‍ കാരണം. Yellow Silk Cotton, Buttercup Tree, Torchwood Tree എന്നെല്ലാം അറിയപ്പെടുന്നു. നല്ല മൃദുവായ പഞ്ഞി ഈ മരത്തില്‍ നിന്നും ലഭിക്കുന്നു. കാറ്റുവഴിയാണ് വിട്ഠുവിതരണം. എന്നാലും പുനരുദ്ഭവം കുറവാണ്. വിത്തിന് ജീവനക്ഷമത കുറവാണ്. കഠിനമായ വരള്‍ച്ച താങ്ങാന്‍ കഴിയും. മാനുകന്‍ ഇതിന്റെ ഇല തിന്നാറുണ്ട്. തടി ഔഷധങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പെട്ടെന്നു വളരുന്ന ഒരു അലങ്കാരവൃക്ഷമാണിത്, ഇതിലെ പഞ്ഞി കിടക്ക ഉണ്ടാക്കാനെല്ലാം ഉപയോഗിക്കുന്നു.

ശീമപ്ലാവ്, കടച്ചക്ക

ശീമപ്ലാവ്വി ദേശത്ത് നിന്ന് വന്ന വൃക്ഷം എന്ന അര്‍ത്ഥത്തിലാണ്‌ ശീമപ്ലാവ് എന്ന് വിളിക്കുന്നത്. ശീമ എന്നാല്‍ അതിര് എന്നാണര്‍ത്ഥം. കടല്‍ വഴി വന്ന ചക്ക എന്നര്‍ത്ഥത്തില്‍ കടല്‍ചക്ക എന്നും അത് ലോപിച്ച് കടച്ചക്ക എന്നും മലയാളത്തില്‍ അറിയപ്പെടുന്നു.

തെക്കുകിഴക്കന്‍ ഏഷ്യയിലും പസഫിക് സമുദ്രത്തിലെ ദ്വീപുകളിലും സര്‍വ്വസാധാരണമായി കാണപ്പെടുന്ന വൃക്ഷമാണ് ശീമപ്ലാവ് - കടപ്ലാവ് - ബ്രെഡ്ഫ്രൂട്ട് (Breadfruit). ഇതിന്റെ ഫലം ശീമച്ചക്ക കടച്ചക്ക എന്നൊക്കെ അറിയപ്പെടുന്നു. ശാസ്ത്രീയനാമം:- ആര്‍ട്ടോകാര്‍പ്പസ് അൽടിലിസ് ( Artocarpus altilis). ശീമപ്ലാവിന്റെ ഇലകള്‍ വലിപ്പമേറിയതും കട്ടികൂടിയതുമാണ്‌.ഈ വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളും പാല്‍ നിറത്തിലുള്ള കറ പുറപ്പെടുവിക്കുന്നു.വിവിധ തരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിന് കേരളത്തില്‍ ശീമച്ചക്ക ഉപയോഗിക്കുന്നു.

ശീമക്കൊന്ന


കൃഷിയിടങ്ങളിലും മറ്റും വേലി കെട്ടാനായി ശീമക്കൊന്ന നട്ടുപിടിപ്പിക്കുന്നു. മജ്ജ ഉണ്ടാകുന്നതിനാല്‍  ഇതിന്റെ തടിക്ക് ഉറപ്പുണ്ടാകുന്നില്ല. 10 മുതല്‍  12 മീറ്റര്‍ വരെ ഉയരത്തില്‍ വളരാറുണ്ട്. പൂക്കളുണ്ടാവുന്നത് ഇലയില്ലാത്ത കൊമ്പുകളുടെ അറ്റത്തായാണ്. 4.5 മുതല്‍  6.2 വരെ പി എച്ച് മൂല്യമുള്ള മണ്ണില്‍  നന്നായി വളരുന്ന ഈ ചെടിയുടെ സ്വദേശം മധ്യ അമേരിക്കയാണ്.

ആഫ്രിക്കന്‍മല്ലി / ശീമ മല്ലി

കരീബീയന്‍ദ്വീപുകളാണ് ആഫ്രിക്കന്‍മല്ലിയുടെ ജന്മസ്ഥലം. നിലംപറ്റി വളരുന്ന സ്വഭാവമുള്ള ആഫ്രിക്കന്‍ മല്ലിയുടെ തണ്ട് തടിച്ചുകുറുകിയതും ഇലകള്‍ ചിരവനാക്കിന്റെ ആകൃതിയും 30 സെ.മീ. നീളവും 4 സെ.മീ. വീതിയുമുള്ളതുമാണ്. തിളങ്ങുന്ന പച്ചനിറവും നല്ല മിനുസവുമുള്ള ഇലകള്‍ക്ക് അരികില്‍ ചെറിയ മുള്ളുകള്‍ പോലെ കാണാം. ഇലമധ്യത്തില്‍ നിന്ന് 10-12 സെ.മീ. നീളത്തില്‍ കൂട്ടമായി വളരുന്ന പൂങ്കുലത്തണ്ടില്‍ ഇളംമഞ്ഞ നിറത്തില്‍ നൂറുക്കണക്കിന് പൂക്കള്‍ വിരിയും. 
നനവും തണലുമുള്ള സ്ഥലങ്ങളില്‍ ആഫ്രിക്കന്‍മല്ലി സ്വയം വിത്തുവീണു പൊട്ടിവളരും. മണ്ണും മണലും ഇലപ്പൊടിയും തുല്യഅളവില്‍ കലര്‍ത്തി തയ്യാറാക്കുന്ന പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയിലേക്ക് ഇളക്കിനട്ട് ഇവ പുതുചെടിയായി വളര്‍ത്താം. അല്ലെങ്കില്‍ പൂങ്കുലയില്‍ നിന്നും സൂക്ഷ്മമായി വിത്തുകള്‍ മാറ്റി അവ മൂന്നുനാലിരട്ടി പൊടിമണലുമായി കലര്‍ത്തി, ഉയര്‍‍ന്ന തടങ്ങളില്‍ പാകിയാല്‍ മതി. തടം അമിതമായി നനയ്ക്കരുത്. ഒരു മാസം മതി വിത്തു മുളക്കാന്‍. മൂന്നില പരുവമാകുമ്പോള്‍ (അതായത് തൈകള്‍ 10-12 സെ.മീ. ഉയരത്തിലെത്തുമ്പോള്‍) ഒരു മീറ്റര്‍ വീതിയില്‍ ഉയര്‍ന്ന തടങ്ങളുണ്ടാക്കി അതില്‍ നടാം. തൈ നട്ട് മൂന്നാം മാസം മുതല്‍ ഇല നുള്ളാന്‍ തുടങ്ങാം. കേരളത്തില്‍ ആഫ്രിക്കന്‍മല്ലി നന്നായി വളരും. ഇതിന്റെ പോളിത്തീന്‍ കവറിലുള്ള തൈകള്‍ പ്രമുഖ നഴ്സറികളില്‍ ലഭ്യമാണ്

ശീമ അഗത്തി, പുഴുക്കടിക്കൊന്ന, ആനത്തകര

ശീമ അഗത്തി, പുഴുക്കടിക്കൊന്ന എന്നും അറിയപ്പെടുന്ന ആനത്തകരയുടെ (ശാസ്ത്രീയനാമം: Senna alata) എന്നാണ്. Christmas candle, Candle Bush, Candelabra Bush, Empress Candle Plant, Ringworm Tree, candletree എന്നെല്ലാം അറിയപ്പെടുന്നു. മെക്സിക്കന്‍ വംശജനായ ആനത്തകര ഇപ്പോള്‍ മധ്യരേഖാപ്രദേശങ്ങളിലാകെ കാണുന്ന ഒരു ഔഷധസസ്യമാണ്. ശ്രീലങ്കക്കാരുടെ നാട്ടുവൈദ്യത്തില്‍ ആനത്തകര മരുന്നാണ്. പലയിടത്തും ഇതൊരു അധിനിവേശസസ്യമാണ്. ഫംഗസ് മൂലമുണ്ടാകുന്ന പല ത്വക്‌രോഗങ്ങള്‍ക്കും ആനത്തകരയുടെ ഇല ഔഷധമായി ഉപയോഗിക്കുന്നു. വയറിളക്കാനും ഇത് ഉപയോഗിച്ച് വരുന്നു. ഫിലിപ്പൈന്‍ൻസില്‍ സോപ്പിലും ഷാമ്പുവിലും ആനത്തകര ഉപയോഗിക്കാറുണ്ട്.

ശിംശപാവൃക്ഷം


അശോകം ഉള്‍പ്പെടുന്ന സിസാൽപിനേസിയേ കുടുംബത്തില്‍പെടുന്ന ഒരു ചെടിയാണ്‌ ശിംശപാവൃക്ഷം. (ശാസ്ത്രീയനാമം: Amherstia nobilis). orchid tree, queen of flowering trees എന്നെല്ലാം അറിയപ്പെടുന്നു. Amherstia ജനുസ്സിലെ ഏക സ്പീഷിസ് ആണ് ഈ ചെടി. 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. പൂവിന്റെ മുഖ്യദളത്തിനു ചുറ്റുമായി ധാരാളം ചെറുദളങ്ങള്‍ ചേര്‍ന്ന വ്യത്യസ്ത രൂപമാണ്. ഓറഞ്ച്, മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങളുടെ സങ്കരമാണ് ഇവ. ചെടിയുടെ ശാഖകള്‍  താഴേയ്ക്ക് ഒതുങ്ങിയ പ്രകൃതമാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് പൂക്കള്‍ കാണപ്പെടുക. ഇലകള്‍ സാധാരണപോലെ പച്ചയും തളിരിലകള്‍ തവിട്ടുനിറവുമാണ്. മ്യാന്മാര്‍ ആണ് ജന്മദേശം. അതിനാല്‍ Pride of Burma എന്ന് അറിയപ്പെടുന്നു.

ശിവപ്പരുത്തി


ഇന്ത്യയിലെ ചൂടുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന കടുംചുവപ്പ് പൂക്കള്‍ ഉണ്ടാകുന്ന ഒരു കുറ്റിച്ചെടിയാണ് ശിവപ്പരുത്തി. (ശാസ്ത്രീയനാമം: Abroma augusta). 4 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഈ ചെടി പലവിധ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ്.  ഹോമിയോപ്പതിയിലും ഇതു മരുന്നായി ഉപയോഗിക്കാറുണ്ട്.

നിത്യകല്യാണി, അഞ്ചിലത്തെറ്റി, കാശിത്തെറ്റി, പാണ്ടിറോസ, ചുടുകാട്ടുമുല്ല, ശവക്കോട്ടപ്പച്ച, ശവംനാറി

കേരളത്തില്‍ സര്‍വ്വ സാധാരണയായി കാണപ്പെടുന്ന ഒരു പൂച്ചെടിയാണ് നിത്യകല്യാണി (ഇംഗ്ലീഷ്: periwinkle). ഇത് വളരെ ഔഷധഗുണമുള്ള ചെടിയാണ്. ഭാരതം ജന്മദേശമായ നിത്യകല്യാണിയുടെ ശാസ്ത്രനാമം Catharanthus pusillus എന്നാണെങ്കിലും സാധാരണയായി കേരളത്തില്‍ നട്ടുവളര്‍ത്തപ്പെടുന്നതിന്റെ ശാസ്ത്രീയ നാമം Catharanthus roseus എന്നാണ്. മഡഗാസ്കർ ആണ് ഇതിന്റെ ജന്മദേശം. അര്‍ബുദത്തിന്റെ ചികിത്സക്കുപയോഗിക്കുന്ന ഔഷധമായ വിൻകാ ആല്‍ക്കലോയ്ഡ്സ് ഈ ചെടിയില്‍ നിന്ന് വേര്‍തിരിച്ചാണുണ്ടാക്കുന്നത്. രക്തസമ്മര്‍ദ്ദം കുറക്കുവാനുപയോഗിക്കുന്ന അജ്മാക്ലിൻ എന്ന മരുന്നും ഈ ചെടിയുടെ വേരുകളിൽ നിന്നുല്പാദിപ്പിക്കുന്നുണ്ട്.

നിത്യകല്യാണി, ഉഷമലരി എന്നീ സംസ്കൃതനാമങ്ങള്‍ക്ക് പുറമേ കേരളത്തില്‍ ഈ ചെടി അഞ്ചിലത്തെറ്റി, കാശിത്തെറ്റി, "പാണ്ടിറോസ" എന്നീ പേരുകളിലുമറിയപ്പെടാറുണ്ട്.ശവക്കോട്ടകളില്‍ നട്ടുവളര്‍ത്താറുള്ളതുകൊണ്ട് ചുടുകാട്ടുമുല്ല, ശവക്കോട്ടപ്പച്ച എന്നും പേരുകളുണ്ട്. ശവംനാറി എന്ന പേരുമുണ്ട്.പ്രധാനമായും പിങ്ക്, വെളുപ്പ് എന്നീ രണ്ടു നിറങ്ങളില്‍ കാണപ്പെടുന്നതിനാല്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ ഇതിനെ ആദോം ഔവേം (ആദവും ഹവ്വയും) എന്നും വിളിക്കാറുണ്ട്

പുഴമുല്ല


ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളീല്‍ കണ്ടു വരുന്ന ഒരു കണ്ടല്‍ സഹവര്‍ത്തി സസ്യമാണ് പുഴമുല്ല. (ശാസ്ത്രീയനാമം: Clerodendrum inerme). ചെറുചിന്ന, നിരൊഞ്ചി, ചിന്നയില, ശംഖുകുപ്പി, വിഷമദരി, മുല്ലച്ചിന്ന എന്നെല്ലാം പേരുകളുണ്ട്. ഇലകള്‍ക്ക് നല്ല പച്ച നിറമാണ്. പൂക്കള്‍ക്ക് വെള്ള നിറമാണ്. വേട്ടിയൊരുക്കി ഇഷ്ടപ്പെട്ട രൂപത്തില്‍ ആക്കാന്‍ പറ്റിയ ഈ ചെടി അതിനാല്‍ത്തന്നെ ഭംഗിയുള്ള വേലികളും മറ്റു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഉപ്പുവെള്ളത്തിനെയും സഹിക്കാന്‍ കഴിയുന്ന പുഴമുല്ല ഇന്ത്യയില്‍ എല്ലായിടത്തും തന്നെ തീരപ്രദേശങ്ങളില്‍ കാണാറുണ്ട്.

കല്യാണസൗഗന്ധികം, വൈറ്റ് ബട്ടർഫ്ലൈ, ഇലപ്പുച്ചെടി

 

കല്യാണസൗഗന്ധികം എന്ന വാക്കിനർഥം അതിസുഗന്ധമുള്ള പുഷ്പം എന്നാണ്. ഇന്ത്യൻ മണ്ണിൽ തന്നെയാണ് ഈ പൂച്ചെടിയുടെ പിറവി. ഇതിന്റെ പൂവിന് ചിറകുവിടർത്തിയ ചിത്രശലഭത്തോടു സാമ്യമുണ്ട്. അതിനാൽ ഇതിന് വൈറ്റ് ബട്ടർഫ്ലൈ എന്ന പേരുകിട്ടി. ഇലപ്പുച്ചെടി എന്നും പേരുണ്ട്. ഇഞ്ചിയുടെ കുലത്തിൽ പെട്ടതാണ്.

ചുവട്ടിലെ വിത്തുകിഴങ്ങിൽ നിന്നും മുകളിലേക്ക് രണ്ടു മിറ്ററോളം നീളത്തിൽ നാമ്പുനീട്ടി വളരുന്നു. തണ്ടിൽ ഒലിവ് പച്ച നിറമുള്ള അഗ്രം കൂർത്ത ഇലകൾ ഒന്നിനൊന്ന് എതിർദിശയിൽ ക്രമീകരിച്ചിരിക്കുന്നു. പൂക്കാലം വേനൽ പകുതിയോടെ ആരംഭിക്കുന്നു. തണ്ടിന്റെ അഗ്രഭാഗത്ത് സുഗന്ധമുള്ള വെള്ള പൂക്കൾ കൂട്ടമായി വിരിയുന്നു. ഒരു ദിവസത്തെ ആയുസു മാത്രമേ പൂക്കൾക്കുള്ളു. പൂക്കൾ ക്രമേണ കായ്കൾ ആകും; ഉള്ളിൽ നിറയേ ചുവന്ന വിത്തുകൾ കാണും.

ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലും കല്യാണസൗഗന്ധികം ലാൻഡ് സ്കേപ്പു ചെടിയായി വളർത്തുന്നുണ്ട്. ക്യൂബയുടെ ദേശീയ പുഷ്പമാണ് കല്യാണസൗഗന്ധികം. അവിടെ ഈ പുഷ്പം വനിതകൾ മുടിയിൽ ചൂടുക പതിവാണ്. തോട്ടത്തിൽ ഒരു കല്യാണസൗഗന്ധികമെങ്കിലും ഇല്ലെങ്കിൽ തങ്ങളുടെ കാർഷികവൃത്തി അപൂർണമെന്ന് ഇവിടുത്തെ കർഷകർ വിശ്വസിക്കുന്നു.

വിടരാത്ത പൂമൊട്ടുകൾ സലാഡ് പച്ചക്കറിപോലെ ഉപയോഗിക്കുന്ന പതിവുണ്ട്. പൂവിൽനിന്നു വേർതിരിക്കുന്ന പരിമളതൈലം അത്തർ നിർമാണത്തിന് ഉപയോഗിക്കുന്നു. കിഴങ്ങിൽനിന്നെടുക്കുന്ന തൈലം വയറുവേദന ശമിപ്പിക്കും; വിരനാശിനിയായും ഉപയോഗിക്കുന്നു. ഇതിന്റെ തണ്ട് പേപ്പർ വ്യവസായത്തിൽ ഉപയോഗിച്ചുവരുന്നു. മഹത്വവും സുഗന്ധവും ഏറെയുണ്ടെങ്കിലും കല്യാണസൗഗന്ധികം ഇന്ന് ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു

നായ്ക്കടുക്,കാട്ടുകടുക് , വേള, കരിങ്കടുക്


പുതുമഴയ്ക്കു ശേഷം പറമ്പുകളിലൊക്കെ തകരയ്ക്കൊപ്പം താനേ മുളക്കുന്ന ഒരു കൊച്ചു ചെടി..വേള, നായ്ക്കടുക്,കാട്ടുകടുക് എന്നുമൊക്കെ പേരുകളുണ്ട്....നല്ല കൈയ്പ്പുരുചിയുള്ള ഈ ചെടി ഒരു കീടനാശിനിയും പച്ചിലവളവുമാണ്....മണ്ണിലെ കീടങ്ങളെ നിയന്ത്രിക്കുന്നു.

വൈല്‍ഡ് മസ്റ്റേഡ് (Wild Mustard) എന്ന ആംഗലേയ നാമവും ക്ലിയോം വിസ്കോസ (Cleome Viscosa) എന്ന ശാസ്ത്രനാമവുമുള്ള കാട്ടുകടുക് സാധാരണ കടുകിനു പകരം ഭക്ഷണമായും, കായും വേരും ഇലകളും ആയുര്‍വ്വേദ ഔഷധമായും ഉപയോഗിക്കുന്നു.

രാജക്ഷവം, രാജസഷർപം, കരിങ്കടുക് എന്നീ പേരുകള്‍ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നു. പ്രധാനമായും കുട്ടികളിലുണ്ടാകുന്ന വിര ശല്യത്തിന് ഉപയോഗിക്കുന്നു. ഈ ചെടിയുടെ കുടുംബം Cleomaceae. എന്നാല്‍ മുമ്പ് Capparaceae എന്ന കുടുംബത്തിലാണ് പെടുത്തിയിരുന്നത്. പിന്നീടു നടന്ന ഡി.എന്‍.എ പരിശോധനകളിലാണ് ശരിയായ കുടുംബം കണ്ടെത്തിയത്.

വേലിപ്പരുത്തി

ഭാരത്തിലുടനീളം ഉഷ്ണമേഖലാപ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരുവള്ളിച്ചെടിയാണ് വേലിപ്പരുത്തി. ഇതിന്റെ ശാസ്ത്രീയനാമം Pergularia daemia എന്നാണ്.

വള്ളിച്ചെടിയായി പടന്നു വളരുന്ന ഒരു സസ്യമാണിത്. തണ്ടുകള്‍ പച്ച നിറമുള്ളതും രോമാവൃതവുമാണ്. തണ്ടുകളില്‍ ഹൃദയാകാരത്തിലുള്ളതും പച്ച നിറമുള്ളതുമായ ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. പത്ര കക്ഷത്തില്‍ നിന്നും ഉണ്ടാകുന്ന തണ്ടുകളില്‍ മഞ്ഞ കലര്‍ന്ന പച്ച നിറമുള്ള പൂക്കള്‍ കുലകളായി കാണപ്പെടുന്നു. താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന രാമാവൃതമായ കായ്കള്‍ക്കുള്ളിലായി വിത്തുകള്‍ കാണപ്പെടുന്നു.

കൊങ്ങിണി


സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി (ഇംഗ്ലീഷ്: Lantana). കൊങ്ങിണി ജനുസ്സില്‍ ഏകദേശം 150ഓളം വര്‍ഗങ്ങള്‍ ഉണ്ട്. ഇവ ഇന്ത്യയില്‍ എല്ലായ്യിടത്തും കാണപ്പെടുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇത് വളരുന്നു. 

രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ്, പിങ്ക് നിറങ്ങളോടുകൂടിയ പൂക്കളോടു കൂടിയവയാണ് സാധാരണയായി കണ്ടു വരുന്നത്. വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഉദ്യാനജാതികളൂമുണ്ട്. ഇവ പച്ചിലവളമായി ഉപയോഗിക്കാറുണ്ടു്.

മലയാളത്തില്‍ത്തന്നെ കിങ്ങിണി, കിണികിണി, കൊങ്കിണി, വേലിപ്പരത്തി (വേലിപ്പരുത്തി), അരിപ്പൂച്ചെടി, പൂച്ചെടി, വാസന്തി, സുഗന്ധി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. 
കൊങ്ങിണിയുടെ പൂവ് കൊങ്ങിണിപ്പൂവ്, കിങ്ങിണിപ്പൂവ്, അരിപ്പൂവ്, അരിപ്പപ്പൂവ്, കമ്മല്‍പ്പൂവ്, തേവിടിച്ചിപ്പൂവ് എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്നു.

തുപ്പലംപൊട്ടി അഥവാ വേലിപടക്കം (ശാസ്ത്രനാമം: Asystasia gangetica)


വേലിപടർപ്പുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു സസ്യമാണ് തുപ്പലംപൊട്ടി അഥവാ വേലിപടക്കം. ഇതിന്റെ മൂത്ത് ഉണങ്ങിയ കായ (വിത്ത്) വെള്ളം നനഞ്ഞാൽ അതിന്റെ തൊണ്ട് പൊട്ടി വിത്ത് ചിതറും. ഈ സ്വഭാവമുള്ളതുകൊണ്ട് ഇത് കുട്ടികൾക്ക് ഒരു ആകർഷണമാണ്. തുപ്പലം (ഉമിനീര്) വിരലിൽ പറ്റിച്ച് കുട്ടികൾ ഇത് പൊട്ടിക്കുന്നതുകൊണ്ടാണ് ഇതിനെ തുപ്പലംപൊട്ടി എന്ന് വിളിക്കുന്നത്.  

Acanthaceae കുടുംബത്തിൽ പെട്ട ഈ സസ്യത്തിന്റെ ശാസ്ത്രനാമം Asystasia gangetica എന്നാണ്. ചൈനീസ് വൈലറ്റ് എന്ന പേരിലും അറിയപ്പെടുന്നു. മണ്ണിൽ പരന്ന് വളരുന്ന കുറ്റിച്ചെടിസ്വഭാവമുള്ള ഈ സസ്യം എന്തെങ്കിലും താങ്ങുസഹായം ലഭിക്കുകയാണെങ്കിൽ ഒരു മീറ്റർ ഉയരം വരെ വളരും. 
ഒരുവിധം എല്ലാ രാജ്യങ്ങളിലും ഈ സസ്യത്തെ കാണാം. നാട്ടുവൈദ്യത്തിൽ ഇതിന്റെ ഇല ആസ്മയ്ക്കുള്ള മരുന്നായി ഉപയോഗിക്കുന്നുണ്ട്.  കുറ്റിച്ചെടി സ്വഭാവത്തിൽ വളരുന്നതിനാൽ ഇത് തേനീച്ച, പൂമ്പാറ്റ, മറ്റ് ജീവികൾ ഇവയുടെയെല്ലാം ആവാസവ്യവസ്ഥയിൽ നിർണ്ണായക പങ്കുവഹിക്കുന്നു.

വേങ്ങ


ഇന്‍ഡ്യന്‍ കീനോ ട്രീ, മലബാര്‍ കീനോ ട്രീ, ഗമ്മി കീനോ, മാര്‍സുപ്പിയം എന്നീ ആംഗലേയ നാമങ്ങളും, പ്റ്റെറോകാര്‍പ്പസ് മാര്‍സുപ്പിയം (Pterocarpus marsupium) എന്ന ശാസ്ത്രനാമവുമുള്ള വേങ്ങ വംശനാശ ഭീഷണി നേരിടുന്ന ഒരു മരമാണ്. 30 മീറ്ററോളം ഉയരത്തില്‍ വളരുന്ന വേങ്ങ ഇന്‍ഡ്യ, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ കാണുന്നു. ഇന്‍ഡ്യയില്‍ സഹ്യപര്‍വത നിരകളിലും ഡക്കാന്‍ പീഠഭൂമിയിലും വളരുന്നു ചാര നിറത്തിലുള്ള തൂകലിന് നെടുകേ പൊട്ടലുകളുണ്ട്; പരുപരുത്ത തൂകലിന്റെ പുറം പാളികള്‍ ഉരിഞ്ഞു പോകുന്നു.പ്രായമായ മരങ്ങളില്‍ നിന്ന് ചുവപ്പു നിറമുള്ള കറ ഉണ്ടാകുന്നു മഞ്ഞ നിറത്തില്‍ കുലകളായി കാണുന്ന ഗന്ധമുള്ള പൂക്കള്‍. ആയുര്‍വേദത്തില്‍ വേങ്ങ ചേര്‍ത്ത കഷായം പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.

എരുക്ക് , അര്‍ക്ക (Calotropis gigantea) ,അലര്‍ക്ക (Calotropis procera വെള്ളരുക്ക്)


ഇന്ത്യയില്‍ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ എരുക്ക്. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണാപ്പെടുന്നു. എരുക്ക് പ്രധാനമായും രണ്ട് തരത്തിലാണ്‌ ഉള്ളത്. അര്‍ക്ക (Calotropis gigantea) എന്നറിയപ്പെടുന്ന ചുമന്ന പുഷ്പങ്ങള്‍ ഉണ്ടാകുന്നവയും, അലര്‍ക്ക (Calotropis procera) എന്നറിയപ്പെടുന്ന വെളുത്ത പുഷ്പങ്ങള്‍ ഉണ്ടാകുന്നവയും (വെള്ളരുക്ക്). ഹൈന്ദവ ക്ഷേത്രാചാരങ്ങളില്‍ എരുക്ക് ഉപയോഗിക്കുന്നു. ഹോമത്തിനായി എരുക്കിന്റെ കമ്പുകള്‍ ഉപയോഗിക്കുന്നു.കൂടാതെ ശിവക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്നതിനായി എരുക്കിന്റെ പൂവ്കൊണ്ട് മാലയും ഉണ്ടാക്കുന്നുണ്ട്.

എരുക്കിന്റെ വേര്‌, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്ന ഭാഗങ്ങളാണ്‌. ത്വക്ക് രോഗം, ഛര്‍ദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങള്‍ക്കും എരുക്ക് ഉപയോഗിച്ച് വരുന്നു. കൂടാതെ പല അസുഖങ്ങള്‍ക്കുമായി നിര്‍മ്മിക്കുന്ന ആയുര്‍വ്വേദൗഷധങ്ങളില്‍ എരുക്കിന്റെ ഔഷധയോഗ്യമായ ഭാഗങ്ങള്‍ ഉപയോഗിക്കുന്നു. പൊക്കിളിന്റെ താഴെയുള്ള അസുഖങ്ങള്‍ക്കാണ്‌ എരുക്ക് കൂടുതല്‍ ഫലപ്രദമെന്ന് സുശ്രുതസംഹിതയില്‍ പ്രതിപാദിക്കുന്നു. കൂടാതെ വിയര്‍പ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ്‌ ചരകസംഹിതയില്‍ എരുക്കിനെ ക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടാതെ വിവിധ പുരാതന ചികിത്സാരീതികളിലും എരുക്കിനെ പലരോഗങ്ങള്‍ക്കും ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നതിന്റെ വിവരങ്ങളും മരുന്നുകൂട്ടുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു

എരുക്കിന്‍റെ കായ പൊട്ടുമ്പോള്‍ ആണ് അപ്പൂപ്പന്‍ താടികള്‍ പുറത്തേക്ക് വരുന്നത്.

വെള്ളില, വെള്ളിലം, വെള്ളിലത്താളി


മുസാന്തയുടെ വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ചെടിയാണ് വെള്ളില (ശാസ്ത്രീയനാമം: Mussaenda frondosa).  വെള്ളിലം, വെള്ളിലത്താളി എന്നെല്ലാം അറിയപ്പെടുന്നു. ഈ ചെടിയുടെ ഇല താളിയായി ഉപയോഗിക്കാറുണ്ട്. അമ്മ കറുമ്പി, മോളു വെളുമ്പി, മോളുടെ മോളൊരു സുന്ദരി എന്ന കടങ്കഥയുടെ ഉത്തരം ഈ ചെടിയാണ്. കണ്ണിന് കുളിര്‍മ നല്‍കാനും താരനെതിരായും ഇതുപയോഗിക്കുന്നു. പൂച്ചെടിയായും മരുന്നിനായും പശ്ചിമഘട്ടത്തിലങ്ങോളമിങ്ങോളം വളർത്തുന്നു.

വെള്ളില, വെള്ളിലം, വെള്ളിലത്താളി


മുസാന്തയുടെ വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ചെടിയാണ് വെള്ളില (ശാസ്ത്രീയനാമം: Mussaenda frondosa).  വെള്ളിലം, വെള്ളിലത്താളി എന്നെല്ലാം അറിയപ്പെടുന്നു. ഈ ചെടിയുടെ ഇല താളിയായി ഉപയോഗിക്കാറുണ്ട്. അമ്മ കറുമ്പി, മോളു വെളുമ്പി, മോളുടെ മോളൊരു സുന്ദരി എന്ന കടങ്കഥയുടെ ഉത്തരം ഈ ചെടിയാണ്. കണ്ണിന് കുളിര്‍മ നല്‍കാനും താരനെതിരായും ഇതുപയോഗിക്കുന്നു. പൂച്ചെടിയായും മരുന്നിനായും പശ്ചിമഘട്ടത്തിലങ്ങോളമിങ്ങോളം വളർത്തുന്നു.


മുസാന്തയുടെ വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ചെടിയാണ് വെള്ളില (ശാസ്ത്രീയനാമം: Mussaenda frondosa).  വെള്ളിലം, വെള്ളിലത്താളി എന്നെല്ലാം അറിയപ്പെടുന്നു. ഈ ചെടിയുടെ ഇല താളിയായി ഉപയോഗിക്കാറുണ്ട്. അമ്മ കറുമ്പി, മോളു വെളുമ്പി, മോളുടെ മോളൊരു സുന്ദരി എന്ന കടങ്കഥയുടെ ഉത്തരം ഈ ചെടിയാണ്. കണ്ണിന് കുളിര്‍മ നല്‍കാനും താരനെതിരായും ഇതുപയോഗിക്കുന്നു. പൂച്ചെടിയായും മരുന്നിനായും പശ്ചിമഘട്ടത്തിലങ്ങോളമിങ്ങോളം വളർത്തുന്നു.

വെള്ളവാക, കരിന്തകര, കാട്ടുവാക, ജലവാക

കരിന്തകര, കാട്ടുവാക, ജലവാക എന്നെല്ലാം അറിയപ്പെടുന്ന വെള്ളവാക മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും കാണുന്ന ഒരു വലിയ മരമാണ്. (ശാസ്ത്രീയനാമം: Albizia procera). വളരെ വേഗം വളരുന്ന മരം.


ഫിലിപ്പൈന്‍സില്‍ ഇതിന്റെ ഇല കറിവയ്ക്കാറുണ്ട്. വറുതിയുടെ നാളുകളില്‍ ചിലപ്പോള്‍ തടിപോലും ഇടിച്ചുപൊടിച്ച് ഭക്ഷിക്കാറുണ്ട്. നല്ലൊരു കാലിത്തീറ്റയാണ്. തടി നല്ല വിറകാണ്. കരിയുണ്ടാക്കാനും ഉപയോഗിക്കാം. നല്ല പേപ്പര്‍ പള്‍പ്പ് ഉണ്ടാക്കാന്‍ കൊള്ളാം. ഈട് കുറവാണെങ്കിലും ഫര്‍ണിച്ചര്‍ ഉണ്ടാക്കാന്‍ തടി ഉപയോഗിക്കാം. അളവ് കുറവാണെങ്കിലും ടാനിന്‍ ലഭിക്കും. തടിയിലെ മുറിവില്‍ നിന്നും ഊറിവരുന്ന കറ പല ആവശ്യത്തിനും ഉപയോഗിക്കാറുണ്ട്. വെള്ളവാകയുടെ എല്ലാ ഭാഗങ്ങളും കാന്‍സറിനെതിരെ ഉപയോഗിക്കാം. പലനാടുകളിലെയും നാട്ടുവൈദ്യങ്ങളില്  വെള്ളവാക ഉപയോഗിക്കുന്നു. മണ്ണൊലിപ്പിനെതിരെയും തോട്ടവിളകള്‍ക്ക് തണല്‍ നല്‍കാനും ഉത്തമമാണ് വെള്ളവാക. പോഷകശേഷി കുറഞ്ഞ മണ്ണിലും വളരും. അലങ്കാരസസ്യമായും നട്ടുവളര്‍ത്തുന്നു. മണ്ണില്‍ നൈട്രജന്‍ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയും നട്ടുവളര്‍ത്താം.

വെള്ളയോടല്‍, വള്ളിയോടല്‍, ഓടല്‍, ഓട


പശ്ചിമഘട്ടത്തിലെ കാടുകളിലെല്ലാം കാണപ്പെടുന്ന വലിയ ഒരു ആരോഹിയാണ് വെള്ളോടല്‍ എന്ന വെളുത്തഓടല്‍.(ശാസ്ത്രീയനാമം: Sarcostigma kleinii). വെള്ളയോടല്‍, വള്ളിയോടല്‍, ഓടല്‍, ഓട എന്നെല്ലാം അറിയപ്പെടുന്നു. കടുത്ത ഓറഞ്ച് നിറത്തില്‍ തൂങ്ങിക്കിടക്കുന്ന കായകളുടെ ഉള്ളില്‍ കടുപ്പമേറിയ ഒറ്റ വിത്തുണ്ട്. വിത്തില്‍ നിന്നും ഒരു എണ്ണ ലഭിക്കുന്നു. പലവിധ ഔഷധഗുണമുള്ള ഒരു സസ്യമാണ് വെളുത്തഓടല്‍

വെള്ളമന്ദാരം


ഫബാസിയേ കുടുംബത്തിലെ ഉപവിഭാഗമായ കൈസൽപിനിയൊയ്ഡിയില്‍ ഉള്‍പ്പെട്ട പുഷ്പിണിയായ കുറ്റിച്ചെടിയാണ്‌ മന്ദാരം. ശാസ്ത്രീയനാമം: ബൌഹിനിയ അകുമിനേറ്റ. കുറ്റിച്ചെടിയായി വളരുന്ന മന്ദാരം 2-3 മീറ്റർ വരെ ഉയരം വെക്കും. കാളയുടെ കുളമ്പിന്‌ സമാനമായ ആകൃതിയിലുള്ള ഇലകള്‍ക്ക് 6മുതല്‍ 15 സെന്റിമീറ്റര്‍  വരെ നീളവും വീതിയും കാണും. വെളുത്തനിറത്തിലുള്ള പൂക്കള്‍ നല്ല സുഗന്ധമുള്ളവയാണ്‌. അഞ്ചിതളുകളുള്ള പൂക്കള്‍ക്ക് മധ്യേ മഞ്ഞ നിറത്തിലുള്ള അഗ്രഭാഗത്തോട് കൂടിയ കേസരങ്ങളും പച്ച നിറത്തിലുള്ള ജനിപുടവും കാണാം. പരാഗണത്തിനുശേഷം ഉണ്ടാകുന്ന കായകള്‍ക്ക് 7.5 മുതല്‍ 15 സെന്റിമീറ്റര്‍  വരെ നീളവും 1.5 മുതല്‍ 1.8 വരെ വീതിയുമുണ്ടാകും.ഒരു അലങ്കാര സസ്യമെന്ന നിലയില്‍ മന്ദാരം ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം വളര്‍ത്തപ്പെടുന്നുണ്ട്

പലകപ്പയ്യാനി അഥവാ വെള്ളപ്പാതിരി


പാതിരി ഉള്‍പ്പെടുന്ന കുടുംബത്തിലെ മറ്റൊരിനം വൃക്ഷമാണ് പലകപ്പയ്യാനി അഥവാ വെള്ളപ്പാതിരി (ശാസ്ത്രീയനാമം: Oroxylum indicum). ദശമൂലങ്ങളില്‍ ഒന്ന്. സംസ്കൃതത്തില്‍ ശ്യോന്യാക എന്നും ഇംഗ്ലീഷില്‍ ഇന്ത്യന്‍ ട്രംമ്പറ്റ് ട്രീ എന്നും അറിയുന്നു. 

ഇന്ത്യ, ബര്‍മ്മ, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഈര്‍പ്പവും ധാരാളം മഴയുമുള്ള കാടുകളില്‍ കണ്ടുവരുന്നു. നാട്ടില്‍ നിന്നും വളരെ വേഗത്തില്‍ അപ്രത്യക്ഷ മായിക്കൊണ്ടിരിക്കുന്ന ഒരു മരമാണ്. പൂക്കള്‍ വലിപ്പമേറിയതും ദുര്‍ഗന്ധമുള്ളവയുമാണ്. ഫലം വാളുപോലെ വലിയവയാണ്‌. പത്തു വര്‍ഷം പ്രായമായ മരത്തിന്റെ വേരുകള്‍ നിയന്ത്രിതമായ തോതില്‍ ശെഖരിക്കാം. നീണ്ട് വാളുപോലെയുള്ള കായ്കളുണ്ടാവുന്നതുകൊണ്ട് "ഡെമോക്ളീസിന്റെ വാളെന്നു്" പേരുണ്ട്. കായ്ക്കുള്ളില്‍ ചിറകുകളുള്ള വിത്തുകളുണ്ട്.

കൊട്ടം

വംശനാശഭീഷണി നേരിടുന്ന ഒരു ഔഷധസസ്യമാണ് കൊട്ടം. (ശാസ്ത്രീയ നാമം: സൊസ്സൂറിയ ലാപ്പ, Saussurea lappa) കാശ്മീരിൽ കൂടുതലുണ്ടാകുന്നത് എന്ന അർത്ഥത്തിൽ കാശ്മീരജം, പുഷ്കരമൂലത്തോട് സാദൃശ്യമുള്ള സസ്യം എന്ന അർത്ഥത്തിൽ പുഷ്കര എന്നിങ്ങനെയുള്ള പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. ചർമ്മരോഗങ്ങൾ, ശ്വാസം, കാസം (ചുമ) ഇവയെ ശമിപ്പിക്കാൻ സവിശേഷ ശക്തിയുള്ള ഒരൗഷധമാണിത്.കൊട്ടം സുഗന്ധമുള്ള ഒരു ചെടിയാണ്. 

വേരിനും കാണ്ഡത്തിനും സുഗന്ധമുണ്ട്. ഒരു മീറ്റർ മുതൽ രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചിരസ്ഥായി ഔഷധി. കാണ്ഡം വിരലിന്റെ വണ്ണമുള്ളതും ബലിഷ്ഠവുമാണ്. ഇലകൾ വലുതും പരന്നു വിരിഞ്ഞതുമാണ്. ഇലകളുടെ അറ്റം ക്രമരഹിതമായ പല്ലുകൾ പോലെയുള്ളതാണ്. ഇലകളുടെ ചുവടറ്റം കാണ്ഡത്തെ പൊതിഞ്ഞിരിക്കും. പൂങ്കുല മുണ്ഡമഞ്ജരി (തല പോലെയുള്ള പൂങ്കുല). പുഷ്പങ്ങൾക്ക് നീല കലർന്ന വയലറ്റ് നിറമാണ്. ഫലങ്ങളിൽ രോമാവരണമുണ്ട്. വിത്ത് ചെറുതും പതുങ്ങിപ്പരന്നതുമാണ്. വേര് തടിച്ചതും സുഗന്ധമുള്ളതും എളുപ്പം ഒടിയുന്നതുമാണ്. അവ വർഷങ്ങളോളം മണ്ണിൽ നശിക്കാതെ കിടക്കുകയും അനുകൂല പരിതഃസ്ഥിതിയിൽ മുളയ്കുകയും ചെയ്യും.വേരാണ് കൊട്ടം എന്ന പേരിൽ അറിയപ്പെടുന്നത്. വെള്ള കൊട്ടം എന്ന പേരിലും അത് അറിയപ്പെടുന്നു. 

ഇന്ത്യയിൽ കാശ്മീരിലും മറ്റ് ഹിമാലയപ്രാന്തങ്ങളിലും, ഉത്തർ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും പാക്കിസ്താനിലും നേപ്പാളിലും ടിബറ്റിലും കണ്ടുവരുന്നു. 

വേരാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. കൊട്ടവും ഇന്തുപ്പും നല്ലതുപോലെ പൊടിച്ച് ചുത്തപ്പുളിനീരിൽ (വിനാഗിരി) കുഴച്ച് ദേഹത്ത് തിരുമ്മിയാൽ എല്ലാത്തരം വേദനകളും ശമിക്കും എന്ന് യോഗരത്നസമുച്ചയം എന്ന ആയുർവേദ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. തമകശ്വാസത്തിൽ(ആസ്ത്മ) കൊട്ടം പൊടിച്ച പൊടി ഒരു ഗ്രാം മുതൽ മൂന്നു ഗ്രാം വരെ എടുത്ത് തേനിലോ ചൂടുവെള്ളത്തിലോ കലക്കിക്കുടിച്ചാൽ ശമനം കിട്ടും. ഈ ചികിത്സ രാവിലെയും വൈകിട്ടും എന്ന കണക്കിൽ പതിനഞ്ചു ദിവസം ചെയ്യേണ്ടതാണ്. കൊട്ടം, ദേവതാരം, രാമച്ചം, ചുക്ക് ഇവ അരച്ച് എണ്ണയിൽ കുഴച്ച് തലയിൽ പൊത്തിയാൽ തലവേദന, തലയിൽ ഉണ്ടാകുന്ന ചൊറി എന്നിവ മാറിക്കിട്ടും. കൊട്ടം, വയമ്പ്, കടുക്കാത്തോട്, ബ്രഹ്മി, താമരയല്ലി ഇവ സമമെടുത്തു പൊടിച്ച് അര ഗ്രാം മുതൽ ഒരുഗ്രാം വരെയെടുത്ത് തേനും നെയ്യും ചേർത്ത് കുട്ടികൾക്ക് കൊടുത്താൽ നിറം, കാന്തി, ആയുസ് ഇവ വർദ്ധിക്കും എന്ന്യോഗരത്നാകരം എന്ന ഗ്രന്ഥത്തിൽ കാണുന്നു. 

കൊട്ടം, ചുക്ക്, വയമ്പ്, മുരിങ്ങയുടെ വേരിലെ തൊലി, വെള്ളുള്ളി, കാർത്തോട്ടി (ഗിടോരൻ) വേര്, ദേവതാരം, കടുക്, ചിറ്റരത്ത ഇവ കൽക്കമായി പുളിയില നീരിൽ അരച്ചു കലക്കി തൈരും ചേർത്ത് എണ്ണകാച്ചി അരിച്ചെടുക്കുന്നതാണ് (കൊട്ടം ചുക്കാദി തൈലം വാതഹാരിയാണിതെന്ന് സഹസ്രയോഗം പ്രതിപാദിക്കുന്നു. ത്രായന്ത്യാദികഷായം, സിംഹ്യാദികഷായം, ശൃംഗ്യാദികഷായം, ശുണ്ഠ്യാദി തൈലം എന്നിവയെല്ലാം കൊട്ടം ചേർത്ത് ഉണ്ടാക്കുന്ന ഔഷധയോഗങ്ങളാണ്.

വെളുത്ത ഉമ്മം, ഉമ്മത്ത്, കരുകൂമത, കുമത

 

ഉമ്മത്ത്, കരുകൂമത, കുമത എന്നെല്ലാം അറിയപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് വെളുത്തുമ്മം അഥവാ വെളുത്ത ഉമ്മം. (ശാസ്ത്രീയനാമം: Datura metel). അലങ്കാരച്ചെടിയായും ഔഷധസസ്യമായും നട്ടുവളർത്തുന്നു. 3000 വര്‍ഷത്തോളമായിട്ടുണ്ടാവും ഇതൊരു ഔഷധസസ്യമായ്ക് ഉപയോഗിച്ചുതുടങ്ങിയിട്ട്. ചൈനയിലെ നാട്ടുവൈദ്യത്തില്‍ വെളുത്ത ഉമ്മം വ്യാപകമായി ഉപയോഗിച്ചുവരുന്നു. Datura ജനുസിലെ മറ്റു അംഗങ്ങളെപ്പോലെ വെളുത്തുമ്മവും വിഷമാണ്. ചതച്ച ഇലയും വേരും വെള്ളത്തില്‍ ഇട്ട് കുറെ നേരം വച്ച് ഊറ്റിയെടുത്ത നീര് വളരെ ശക്തിയുള്ള മയക്കുമരുന്നാണ്.

ദന്തപ്പാല, വെല്‍പാല, അയ്യപ്പാല, ഗന്ധപ്പാല


അപ്പോസൈനേസി (Apocynaceae) എന്ന സസ്യകുലത്തില്‍പ്പെടുന്ന ഒരു ഔഷധസസ്യമാണ് ദന്തപ്പാല അഥവാ വെട്ടുപാല. (ഇംഗ്ലീഷ്: Sweet Indrajao). ഇതിന്റെ ശാസ്ത്രീയനാമം Wrightia tinctoria എന്നാണ്‌. വെല്‍പാല, അയ്യപ്പാല, ഗന്ധപ്പാല എന്നീ പേരുകളിലും അറിയപ്പെടുന്നു. ഭാരതമാണ് ഈ സസ്യത്തിന്റെ സ്വദേശം. ബര്‍മ്മയിലും ധാരാളം കണ്ടുവരുന്നു. 

കേരളത്തില്‍ ദന്തപ്പാല സാധാരണയായി കാണുന്നില്ലെങ്കിലും ഇപ്പോള്‍ പല സ്ഥലത്തും ധാരാളം വളര്‍ത്തുന്നുണ്ട്. പീച്ചിയിലും കുതിരാന്റെ കയറ്റത്തിലും ഇത് ധാരാളം വളരുന്നുണ്ട്. തമിഴ്നാട്ടിലെ മധുര, കാഞ്ചീപുരം, തിരുമങ്കലം, തഞ്ചാവൂര്‍ എന്നീ സ്ഥലങ്ങളില്‍ ദന്തപ്പാല വളരെയധികം കണ്ടു വരുന്നു.
ഔഷധവിധി:  ഈ ഔഷധം തമിഴ്നാട്ടില്‍ മുഖ്യമായും പ്രചാരത്തിലുള്ള സിദ്ധവൈദ്യത്തില്‍ ഉള്ളതാണ്.

മുട്ടനാറി, ഓരിലത്തീപ്പെട്ടിമരം, വിടുകനലി, വെട്ടുകനല, വെരുകുതീനി


മുട്ടനാറി, ഓരിലത്തീപ്പെട്ടിമരം, വിടുകനലി, വെട്ടുകനല, വെരുകുതീനി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ഈ മരത്തിന്റെ (ശാസ്ത്രീയനാമം: Acronychia pedunculata) എന്നാണ്. പശ്ചിമഘട്ടത്തിലെ 1800 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ വളരുന്ന ഈ ചെറുമരത്തിന് 10 മീറ്റര്‍ വരെ ഉയരം വയ്ക്കുന്നു. 
ഇല, തണ്ട്‌, തടി, പൂക്കള്‍ എന്നിവയില്‍നിന്നും എടുക്കുന്ന നീര്‌ മരുന്നായി ഉപയോഗിക്കുന്നു. ഇവ വാറ്റിയെടുക്കുന്ന എണ്ണ ചൈനയില്‍ സുഗന്ധദ്രവ്യം ഉണ്ടാക്കാന്‍ഉപയോഗിക്കുന്നുണ്ട്‌. പാകമായ പഴം തിന്നാന്‍ കൊള്ളും. വേര്‌ മല്‍സ്യം പിടിക്കാന്‍ വിഷമായി വിയറ്റ്‌നാമിന്‍ ഉപയോഗിക്കുന്നു. ഇതിന്റെ മരക്കരി തട്ടാന്മാര്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌.

കടപ്പാട്-കൃഷിയിടം

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate