Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സമഗ്ര കൃഷി അറിവുകള്‍

കൂടുതല്‍ വിവരങ്ങള്‍

എന്താണ് പഞ്ചസാര..? സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട….!

എങ്ങിനെയാണ് പഞ്ചസാര ഉണ്ടാക്കുന്നതെന്നോ എന്തെല്ലാം ചേര്‍ത്താണ് ഇതുണ്ടാക്കുന്നതെന്നോ നമ്മില്‍ പലര്‍ക്കും അറിയില്ല.പഞ്ചസാര, വെളുത്ത വിഷം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഗാന്ധിജി ഇതിനെ വെളുത്ത വിഷം എന്നായിരുന്നു വിളിച്ചിരുന്നത്‌.നമുക്കിടയില്‍ പഞ്ചസാര ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു.സത്യത്തില്‍ ഇതില്‍ അടങ്ങിയിരിക്കുന്ന രാസവസ്ത്തുക്കളെ കുറിച്ച് നാം ഓരോരുത്തരും അറിയേണ്ടതുണ്ട്.അത് ഒരുപക്ഷെ പഞ്ചസാരയുടെ ഉപയോഗത്തിന്റെ അളവ് ചുരുക്കാന്‍ നമ്മെ സഹായിക്കും.

എന്താണ് പഞ്ചസാര..?

കരിമ്പില്‍ നിന്നും ജൂസെടുത്ത് അതിലെ കളറും, വിറ്റാമിനുകളും, മിനറലുകളും, കാത്സ്യവും, ഫോസ്ഫറസും മാറ്റി ബ്ലീച്ച് ചൈയ്ത് വെളുപ്പ്‌ നിറമാക്കി 23 തരം കെമിക്കല്‍ ചേര്‍ത്ത് പൂര്‍ണ്ണ രാസ പതാര്‍ത്ഥമാക്കിയ ക്രിസ്റ്റല്‍ ആണ് വെളുത്ത വിഷം എന്നറിയപ്പെടുന്ന പഞ്ചസാര.ഇത് എത്ര കാലം വേണമെങ്കിലും നമുക്ക് സൂക്ഷിക്കാം… പ്രിസര്‍വേറ്റര്‍ ആയും പഞ്ചസാര ഉപയോഗിക്കാം. പഞ്ചസാരയില്‍ സ്റ്റാര്‍ച്ച് മാത്രമേ ഉള്ളൂ.ഇത് ആമാശയത്തില്‍ എത്തിയാല്‍ ദഹനം എളുപ്പത്തില്‍ നടക്കുകയില്ല. കരിമ്പ്‌ ജൂസില്‍ നിന്നും നീക്കം ചെയ്ത വസ്തുക്കളായ കാത്സ്യം, ഫോസ്ഫറസ്, മിനറലുകള്‍ തുടങ്ങിയവയുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ദഹനം നടക്കുകയുള്ളു.ഇവ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്നില്ലെങ്കില്‍ ശരീരം പഞ്ചസാരയെ ദഹിപ്പിക്കാനായി വളരെ ക്ലേശിച്ച് നമ്മുടെ ശരീരത്തില്‍ നിന്നും തന്നെ കാത്സ്യവും ഫോസ്ഫറസും മറ്റു മിനറലുകളും എടുത്ത് ആമാശയത്തിലെത്തിച്ചു ദഹനം നടത്തും.

എവിടെനിന്നാണ് ഇവയെല്ലാം ശരീരം എടുക്കുക…?

പല്ലില്‍ നിന്നും എല്ലുകളില്‍ നിന്നും ഞരമ്പുകളില്‍ നിന്നുമാണ് ഇവയെല്ലാം എടുക്കുന്നത്.ചുരുക്കത്തില്‍ പഞ്ചസാര നന്നായി ഉപയോഗിക്കുന്ന ഒരാളുടെ പല്ല് , എല്ല് , ഞരമ്പുകള്‍ എന്നിവ പെട്ടെന്ന് ക്ഷയിക്കുന്നു.പഞ്ചസാരയില്‍ നാരിന്റെ അംശം ഒട്ടും ഇല്ലാത്തതിനാല്‍ ദഹന ശേഷം കുടലുകളിലും ഇവ പ്രശ്നങ്ങള്‍ ശ്രിഷ്ട്ടിക്കുക്കുന്നു. ഇതിനെല്ലാം പുറമേ പഞ്ചസാരയില്‍ ചേര്‍ക്കുന്ന 23 – ഓളം കെമിക്കലുകളുടെ അംശങ്ങള്‍ ഉണ്ടാക്കുന്ന മറ്റു പ്രശ്നങ്ങള്‍ വേറെ.ഈ രാസവസ്ത്തുക്കള്‍ നമ്മുടെ ഉള്ളില്‍ ചെന്നാല്‍ കിഡ്നി വിചാരിച്ചാല്‍ പോലും ഇവ പുറം തള്ളാന്‍ കഴിയില്ല. അങ്ങിനെ ഈ വിഷങ്ങളെ പുറം തള്ളാന്‍ കരളും ത്വക്കും ശ്രമം നടത്തും.അതിനു സാധിക്കുന്നില്ലെങ്കില്‍ ഇവയെല്ലാം കൂടി കരളില്‍ ഒതുക്കി നിറുത്തും. ഈ പ്രക്രിയ പല പ്രാവശ്യം തുടരുമ്പോള്‍ കരള്‍ ക്ഷീണിക്കും.അങ്ങിനെ കരളിനാവശ്യമായ വസ്ത്തുക്കള്‍ കിട്ടുമ്പോഴും അനുയോജ്യമായ അവസരം വരുമ്പോഴും ദുഷിച്ച പിത്ത നീരിലൂടെ ഈ മാലിന്യങ്ങളെ മുഴുവന്‍ പുറം തള്ളും.ഈ പുറം തള്ളലാണ് മഞ്ഞപ്പിത്തമായി മാറുന്നത്. ഇതിനു പ്രധാന കാരണം നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന രാസവസ്ത്തുക്കള്‍ ആണ്.കിഡ്നിയും കരളും പുറം തള്ളാത്ത ചില രാസവസ്ത്തുക്കള്‍ അടിഞ്ഞു കൂടുമ്പോള്‍ ശരീരം അവയെ ത്വക്കിലേക്ക് മാറ്റുന്നു.തൊലിയിലൂടെ ശരീരം ഈ മാലിന്യങ്ങളെ പുറം തള്ളാന്‍ ശ്രമിക്കുന്നു. മാലിന്യങ്ങളെ പുറം തള്ളുന്ന ജോലിയല്ല തൊലിയുടെത് .തൊലിയിലൂടെയുള്ള ഈ മാലിന്യ വിസര്‍ജ്ജനമാണ് സകല ത്വക്ക് രോഗങ്ങളും നമുക്ക് സമ്മാനിക്കുന്നത്….ഇങ്ങിനെയൊക്കെ ആണെങ്കിലും പഞ്ചസാര ഒറ്റയടിക്ക് നമുക്ക് നിറുത്തുവാന്‍ സാധിക്കില്ല. എന്നാലും നമുക്ക് കുറച്ചു കൊണ്ടുവരാന്‍ സാധിക്കും അതിനു നാം ശ്രമിക്കണം. ഇല്ലെങ്കില്‍ നാം ദുഖിക്കേണ്ടി വരും….സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട….!

വരുന്നൂ മിനി പോളിഹൗസ്‌; ഇനി കൃഷി ഒരുസെന്റിലുമാകാം

ലക്ഷങ്ങള്‍ മുടക്കി ഗ്രീന്‍ഹൗസ്‌ നിര്‍മ്മിക്കുവാന്‍ പണമില്ലാത്ത സാധാരണക്കാര്‍ക്കും സ്‌ഥലപരിമിതി നേരിടുന്ന നഗരവാസികള്‍ക്കുംവേണ്ടി ചെലവുകുറഞ്ഞ ഒരുസെന്റ്‌ പോളിഹൗസ്‌ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തു. വീടിനടുത്തോ ടെറസിലോ സ്‌ഥാപിക്കാവുന്ന ഈ പോളിഹൗസ്‌ ആവശ്യമെങ്കില്‍ അഴിച്ചുമാറ്റി മറ്റൊരിടത്തേക്കു മാറ്റി സ്‌ഥാപിക്കുകയുമാവാം. ആനക്കയം ഗവേഷണ കേന്ദ്രം മേധാവിയും കാര്‍ഷിക സര്‍വകലാശാലയുടെ ഹൈറേഞ്ച്‌ മേഖലാ ഗവേഷണത്തിന്റെ അസോസിയേറ്റ്‌ ഡയറക്‌ടറുമായ ഡോ. പി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഗവേഷണകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈടെക്‌ കര്‍മ്മസേനയാണ്‌ ഒരുസെന്റ്‌ പോളിഹൗസ്‌ വികസിപ്പിച്ചെടുത്തത്‌.

ഇന്‍സ്‌റ്റന്റ്‌ ഹിറ്റായി മാറിക്കഴിഞ്ഞ ഒരു സെന്റ്‌ പോളിഹൗസിന്റെ നൂറിലേറെ യൂണിറ്റുകള്‍ ഹൈടെക്‌ കര്‍മ്മസേന നിര്‍മ്മിച്ചു നല്‍കിക്കഴിഞ്ഞു. ദിവസം ചെല്ലുംതോറും മിനിപോളിഹൗസിന്‌ ആവശ്യക്കാര്‍ ഏറിവരുന്നു. കേരളത്തിന്റെ പരിസ്‌ഥിതികള്‍ക്കു തീര്‍ത്തും അനുയോജ്യമാണ്‌ ചെലവുകുറഞ്ഞ പോളിഹൗസ്‌. 40 ചതുരശ്ര വിസ്‌തൃതിയുള്ള പോളിഹൗസ്‌ നിര്‍മ്മിക്കുന്നതിന്‌ 45,000 രൂപയാണ്‌ ചെലവ്‌. ഇതിന്റെ 50 ശതമാനമായ 22,500 രൂപ ഹോര്‍ട്ടികള്‍ച്ചര്‍ മിഷനില്‍ നിന്നു സബ്‌സിഡിയായി ലഭിക്കും. കൃത്യമായി തിരിച്ചടച്ചാല്‍ മൂന്നുശതമാനം പലിശനിരക്കില്‍ ബാക്കിതുക ബാങ്കുലോണായും ലഭിക്കും. ഒരുവര്‍ഷംകൊണ്ട്‌ 22,500 രൂപയില്‍ കൂടുതല്‍ വിലയുള്ള പച്ചക്കറികള്‍ പോളിഹൗസില്‍ ഉല്‍പ്പാദിപ്പിക്കാം. വീട്ടാവശ്യത്തിനുള്ള പച്ചക്കറിക്കു പുറമെ വില്‍പ്പനയ്‌ക്കുള്ള പച്ചക്കറിയും ലഭിക്കും. വീടുകളിലെ മട്ടുപ്പാവുകളിലും സൗകര്യപ്രദമായി സ്‌ഥാപിച്ച്‌ കൃഷി ചെയ്യാമെന്നതാണ്‌ ഒരുസെന്റ്‌ പോളിഹൗസിന്റെ പ്രത്യേകത. തണുപ്പു കൂടുതലുള്ള ഹൈറേഞ്ച്‌ കാലാവസ്‌ഥയാണെങ്കില്‍ സ്‌ട്രോബെറിപോലുള്ള പഴവര്‍ഗങ്ങളും കൃഷിചെയ്യാം.

പോളിഹൗസുകള്‍, ഗ്രീന്‍ഹൗസുകള്‍, മഴമറകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം, റിപ്പയറിംഗ്‌ തുടങ്ങിയവയില്‍ പ്രാഗല്‌ഭ്യം നേടിയവരാണ്‌ യുവാക്കളായ ഹൈടെക്‌ കര്‍മ്മ സേനാംഗങ്ങള്‍. സ്വകാര്യ കമ്പനികള്‍ മുന്നോട്ടുവയ്‌ക്കുന്ന നിരക്കുകളിലും കുറഞ്ഞ നിരക്കുകള്‍ ക്വാട്ട്‌ ചെയ്‌താണ്‌ ഇവര്‍ ഹരിതഗൃഹങ്ങള്‍ നിര്‍മ്മിച്ചു നല്‍കിവരുന്നത്‌. ആവശ്യക്കാര്‍ക്ക്‌ വീടുകളില്‍ ഒരുസെന്റ്‌ മിനി പോളിഹൗസുകള്‍ നിര്‍മ്മിച്ചു നല്‍കും. മലപ്പുറം ജില്ലയില്‍ മഞ്ചേരിക്കടുത്താണ്‌ ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രം. മറ്റു ജില്ലകളിലും സേവനം ലഭ്യമാണ്‌. ഒരുസെന്റ്‌ പോളിഹൗസുകള്‍ക്ക്‌ ഒരുവര്‍ഷത്തെ സൗജന്യ സര്‍വീസിംഗും നടത്തിക്കൊടുക്കും. 10 വര്‍ഷത്തെ വാറണ്ടിയും നല്‍കും.

മറ്റു പോളിഹൗസുകള്‍പോലെ ജി.ഐ. പൈപ്പിന്റെ ചട്ടക്കൂടുകള്‍ കൊണ്ടാണ്‌ പോളിഹൗസ്‌ നിര്‍മ്മിക്കുന്നത്‌. മുകള്‍ഭാഗവും വശങ്ങളും യുവിസ്‌റ്റെബിലൈസ്‌ഡ് പോളിഎത്തലീന്‍ ഷീറ്റുകള്‍കൊണ്ട്‌ പൊതിയുന്നു. ഗ്രോബാഗുകളില്‍ പച്ചക്കറി വളര്‍ത്തുന്ന രീതിയാണ്‌ പോളിഹൗസുകളില്‍ അവലംബിക്കുന്നത്‌. ഒരുസെന്റ്‌ പോളിഹൗസില്‍ നൂറോളം പച്ചക്കറികള്‍ ഗ്രോബാഗുകളില്‍ വളര്‍ത്താം. ഫോഗറുകളും ഫെര്‍ട്ടിഗേഷന്‍, ഡ്രിപ്‌ യൂണിറ്റുകളും മറ്റും സ്‌ഥാപിച്ചാല്‍ മറ്റു പോളിഹൗസുകളില്‍ ചെയ്യുന്ന കൃഷികള്‍ ഇതിലും ചെയ്യാം. കാബേജ്‌, കോളിഫ്‌ളവര്‍, തക്കാളി, കാപ്‌സിക്കം, മുളക്‌, വഴുതന, പയര്‍, വെണ്ട, ചീര, സലാഡ്‌ വെള്ളരി തുടങ്ങിയ പച്ചക്കറികളെല്ലാം ഒരുസെന്റ്‌ പോളിഹൗസുകളില്‍ ഗ്രോബാഗുകളില്‍ വളര്‍ത്താം. അലങ്കാരച്ചെടികള്‍, മരുന്നുചെടികള്‍, പൂക്കള്‍, ഓര്‍ക്കിഡ്‌ തുടങ്ങിയവയും കൃഷിചെയ്യാം. ഒന്നിലധികം തട്ടുകളിലായി പച്ചക്കറിയും വിളകളും കൃഷിചെയ്യുന്ന വെര്‍ട്ടിക്കല്‍ ഫാമിംഗിനും മിനി പോളിഹൗസ്‌ അനുയോജ്യമാണ്‌. കൊടുംവെയിലും തുടര്‍ച്ചയായ മഴയും ഭയപ്പെടാതെ കാലാവസ്‌ഥാ വ്യതിയാനത്തെ നേരിട്ടുകൊണ്ട്‌ ആണ്ടുമുഴുവനും കുടുംബത്തിനാവശ്യമായ പച്ചക്കറികള്‍ കൃഷിചെയ്യാം. പുറത്തു കൃഷിചെയ്യുന്നതിനേക്കാള്‍ മൂന്നുമുതല്‍ പത്തിരട്ടി വരെ അധികമായിരിക്കും പോളിഹൗസുകളില്‍ വളര്‍ത്തുന്ന വിളകളുടെ വിളവ്‌. വിളകള്‍ പെട്ടെന്നു വളരും. നേരത്തെ വിളവെടുക്കുകയുമാകാം. കൂടുതല്‍ തവണയും വിളവെടുക്കാം. കീടരോഗബാധകള്‍ കുറവ്‌. കൃഷിച്ചെലവും കുറവ്‌. കുടുംബാംഗങ്ങളുടെ ഒഴിവുസമയം ഒരുസെന്റ്‌ പോളിഹൗസിലെ കൃഷിക്കായി വിനിയോഗിക്കുകയുമാവാം. ഒരു ഗൃഹത്തില്‍ ഒരു ഹരിതഗൃഹം എന്നതാണ്‌ ഗവേഷണകേന്ദ്രത്തിലെ ഹൈടെക്‌ കര്‍മ്മസേനയുടെ മുദ്രാവാക്യം. ഇതു നേടിയെടുക്കുന്നതിനുള്ള ലളിതമാര്‍ഗമാണ്‌ ഒരുസെന്റ്‌ പോളിഹൗസിലെ കൃഷി. ഇത്‌ സംസ്‌ഥാനത്തെ പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്‌തമാക്കും

ചുണ്ടയില്‍ തക്കാളിയും വഴുതനയും

സസ്യവംശവര്‍ധനവിന് സാധാരണ സ്വീകരിക്കുന്ന മാര്‍ഗങ്ങളാണ് വിത്ത്, സസ്യഭാഗങ്ങള്‍, ഗ്രാഫ്റ്റിംഗ്, ലെയറിംഗ്, ടിഷ്യുകള്‍ച്ചര്‍ തുടങ്ങിയവ. റബ്ബര്‍, കാപ്പി, ഏലം, ഫലവൃക്ഷങ്ങള്‍ ഉദ്യാനവിളകള്‍ എന്നിവയിലെല്ലാം ഈ മാര്‍ഗ്ഗം വ്യാപകമായി ചെയ്യുന്നുണ്ട്. മാതൃവൃക്ഷത്തിന്റെ അതേ ഗുണഗണങ്ങള്‍ നിലനിര്‍ത്താമെന്നുള്ളതാണ് ഇത്തരം വംശവര്‍ധനവുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ചെടിയില്‍ ഒന്നിലേറെ ഇനങ്ങള്‍ വച്ചുപിടിപ്പിച്ചാല്‍ അത് തോട്ടത്തിന് അലങ്കാരവും കാഴ്ചയ്ക്ക് മനോഹരവുമാണ്.
നമ്മുടെ നാട്ടില്‍ സാധാരണ കണ്ടുവരുന്ന ഒരിനം ചുണ്ടയാണ് പുത്തരിചുണ്ട. ജൈവാംശമുള്ള മണ്ണില്‍ അധികം പരിചരണം കൂടാതെ വളരുന്ന ഈ സസ്യത്തിന് കീടരോഗബാധ പൊതുവേ കുറവും. ചെറുമുള്ളുകളോടുകൂടി ഉദ്ദേശം 1-1/2 മീറ്റര്‍ ഉയരം. ശാഖോപശാഖകളായി വളരുന്ന ഈ കുറ്റിച്ചെടിയ്ക്ക് വീതിയുള്ള ഇലയും കുലകുലയായി പൂക്കളും കായ്കളും കാണാറുണ്ട്. ആയുര്‍വേദത്തില്‍ ഔഷധമായും, പാകമാകാത്ത കായ്കള്‍ കറിവെയ്ക്കാനും ഉപയോഗിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ‘ആല്‍ക്കലോയിഡിലാണ് ഔഷധഗുണമുള്ളത്. പലകാരണങ്ങളാല്‍ ഈ സസ്യം ഇന്ന് വംശനാശത്തിന്റെ ഭീഷണിയിലാണ്.
വഴുതിന വര്‍ഗ്ഗത്തില്‍പെട്ട ഈ സസ്യത്തെ അടുക്കളത്തോട്ടത്തിലും, വീട്ടുവളപ്പിലും, ചെടിച്ചട്ടിയിലും വളര്‍ത്താം. ”സൊളാനേസി” കുലത്തില്‍പ്പെട്ട ഈ ചെടിയെ അതേ ഇനത്തില്‍പ്പെട്ട തക്കാളി, വഴുതിന, കത്തിരി എന്നിവയുമായി ‘ഒട്ടിച്ചു’ ഒന്നില്‍നിന്നുതന്നെ പല ഇനത്തില്‍പ്പെട്ട കായ്കറികള്‍ ഉത്പാദിപ്പിക്കാം.
ചെടിച്ചട്ടിയിലാണ് വളര്‍ത്തുന്നതെങ്കില്‍ വിത്തുപാകിമുളപ്പിച്ച് തൈകള്‍, മണ്ണ്, മണല്‍, ചാണകം എന്നിവ സമം ചേര്‍ത്ത മിശ്രിതത്തില്‍നട്ട് നനച്ച് വളര്‍ത്തിയാല്‍ 1-2 മാസമാകുമ്പോള്‍ തൈകള്‍ ”പെന്‍സില്‍” കനംവെയ്ക്കും. ചട്ടിയില്‍ നിര്‍ത്തി ചെടി ഒരടിപൊക്കത്തില്‍ അതിന്റെ അഗ്രമുകുളം നുള്ളിയാല്‍ ധാരാളം ശാഖകള്‍ ഉണ്ടാകും. ഓരോ ശാഖയിലും നമുക്ക് ഇഷ്ടപ്പെട്ട കത്തിരി, വഴുതിന, തക്കാളി എന്നീ ചെടികളെ മറ്റൊരു ചട്ടിയിലോ, പ്ലാസ്റ്റിക് ബാഗിലോ നട്ട് ഏതാണ്ട് ഇതേപ്രായമാകുമ്പോള്‍ പാര്‍ശ്വഒട്ടിക്കലിന് (sidegrafting) വിധേയമാക്കാം.
ഒട്ടിക്കാന്‍ ഉദ്ദേശിക്കുന്ന കത്തിരി, വഴുതിന, തക്കാളി എന്നിവയുടെ തൈകളേയും ചുണ്ടയുടെ ശാഖയോടു ചേര്‍ത്ത് വശങ്ങള്‍ കത്തികൊണ്ട് ഒരിഞ്ച് നീളത്തില്‍ തൊലിമാറ്റി, മുറിവുഭാഗങ്ങള്‍ ചേര്‍ത്തുവച്ച് പ്ലാസ്റ്റിക് നാടകൊണ്ടോ, നൂലുകൊണ്ടോ കേടുവരാതെ കെട്ടുക. രണ്ടുമൂന്നാഴ്ചയ്ക്കുള്ളില്‍ ഒട്ടിപ്പ് ശരിയായെങ്കില്‍ ഒട്ടിച്ച ചെടികളെ വേര്‍പെടുത്തി, ചുണ്ടയുടെ അഗ്രമുകുളം ഒട്ടിപ്പിന് മുകളിലായി മുറിച്ചുമാറ്റുക.
ഓരോ ശാഖയിലും, കത്തിരി, വഴുതിന, തക്കാളി പുത്തരിചുണ്ട എന്നിവ ലഭിക്കും. വളപ്രയോഗവും ജലസേചനവും മുടക്കരുത്. കീടരോഗബാധ തെല്ലുമില്ലെന്നതാണ് ഇതിന്റെ സവിശേഷത.

പ്രമേഹത്തെ ചെറുക്കാന്‍ പിസ്ത

 

നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണോ. എന്നാല്‍ ഇപ്പോള്‍ തന്നെ പിസ്ത തീറ്റ ആരംഭിച്ചോളൂ. പിസ്ത കഴിച്ചാല്‍ പ്രമേഹവും ടെന്‍ഷനും കുറയ്ക്കാനാകുമെന്ന് പുതിയ പഠനം പറയുന്നത്. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ബയോബിഹേവ്യറല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷ്യണല്‍ സയന്‍സസ് ആണ് പഠനം നടത്തിയിരിക്കുന്നത്.

എല്ലാ ദിവസവും പിസ്ത കഴിക്കുന്നതിലൂടെ പ്രമോഹ രോഗികള്‍ക്ക് നിത്യജീവിതത്തില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം കാര്യമായി കുറയ്ക്കാനാകുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. കടല വിഭാഗത്തില്‍ പെട്ട ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കൊഴുപ്പിന്റെ അളവ് കൂടുതലായിരിക്കുമെങ്കിലും ഇവയില്‍ നല്ല കൊഴുപ്പ്, പൊട്ടാസ്യം, ആന്റി ഓക്‌സിഡന്റ്‌സ് എന്നിവയും ഉണ്ടാകുമെന്ന് പരീക്ഷണ സംഘത്തിലെ അംഗമായ ഷീല ജി വെസ്റ്റ് പറഞ്ഞു.

പിസ്തയിലെ ഘടകങ്ങള്‍ സമ്മര്‍ദ്ദമുള്ള സമയത്ത് ധമനികള്‍ സങ്കോചിക്കാതെ നോക്കുന്നു. സിരകളില്‍ കൂടുതല്‍ നിയന്ത്രണം ഉണ്ടാകാനും ഹൃദയത്തിനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകാതിരിക്കാനും ഇതു കാരണമാകുന്നു. പരീക്ഷണത്തിലെ ഈ കണ്ടെത്തലാണ് പിസ്തയെ പ്രമേയ-സൗഹൃദ ഭക്ഷണമായി പ്രഖ്യാപിക്കാന്‍ അമേരിക്കന്‍ ലാബിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

പ്രമേഹ രോഗികളായ ആളുകളില്‍ നടത്തിയ ലാബ് ടെസ്റ്റുകളില്‍ നിന്നാണ് പുതിയ കണ്ടെത്തല്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. ദിവസവും നിശ്ചിത അളവില്‍ പിസ്ത നല്‍കിയാണ് പരീക്ഷണം നടത്തിയത്. ഡയബെറ്റിക്‌സ് ടൈപ്പ് 2 രോഗികളിലാണ് പിസ്ത ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

ജൈവകൃഷിക്കു ഉപകാരപ്രദമായ ചിലമിത്ര ബാക്റ്റീരിയകളും,ഫംഗസും.

1)ട്രൈക്കൊഡർമ:-ചെടികളുടെ വേരുകളിൽഅർബുദ മുഴകളുണ്ടാക്കി അതിൽവസിച്ച് ശത്രു കുമിളുകളെഉപരോധിക്കുന്നു.2)സ്യൂഡോമോണസ് :-രോഗഹേതുക്കളായകുമിളുകളേയുയും, ഫംഗസ്സിനേയും നശി-പ്പിക്കുന്നു3)റൈസോബിയം: പയറിന് നൈട്രജനൻലഭ്യമാക്കുന്നു.4)ബ്രായി റൈസോബിയം: പയർ,കടല,തോട്ടപ്പയർ -do-5)അസോസ്പെറില്ലം:-}(പയർ വർഗത്തിൽ6)അസറ്റോഫാക്റ്റർ :-}പെടാത്ത മറ്റു ചെ-ടികൾക്ക്)- അന്തരീക്ഷത്തിലെ നൈട്രജൻവലിച്ചെടുത്ത് ചെടികൾക്ക് ലഭ്യമാക്കുന്നു7)ബീവേറിയ:-ചാഴി,വാഴയിലെ തണ്ടുതൂര-പ്പൻവണ്ട്,പച്ചക്കറികളിലെ ആമവണ്ട് മുത-ലായവയിൽ രോഗം വരുത്തുന്നു.8)വെർട്ടിസീലിയം:-മീലിബഗ്,ഇലപ്പേൻ,മുഞ്ഞ മുതലായവയെ നശിപ്പിക്കുന്നു.9)ബാസ്സിലസ്സ് തുറിഞ്ചിയൻസിസ്സ്(BT):-കീടങ്ങളിൽ രോഗം വരുത്തുന്നു.10)ഫോസ്ഫോ ബാക്റ്റീരിയ }11)മൈക്‌രോറൈസ :- }അലേയമായഫോസ്ഫേറ്റിനെ ലേയക ഫോസ്ഫേറ്റാക്കിമാറ്റുന്നു.12)ബയോ പൊട്ടാഷ് (ഫാച്ചൂറിയ ഓറൻഷാ)അലേയമായ പൊട്ടാഷിനെ ചെടികൾക്ക്ആഗിരണം ചെയ്യാൻ പാകത്തിലാക്കുന്നു.

കടപ്പാട് ടി.പി. രാജഗോപാലന്‍ & പരിസ്ഥിതി  കൃഷി പിന്നെ ഞാനും.

എണ്ണപ്പന

ഭക്ഷ്യ എണ്ണയായ പനയെണ്ണ അഥവാ പാമോയിൽ (Palm oil) നിർമ്മിക്കാനുപയോഗിക്കുന്ന പനയാണ്‌ എണ്ണപ്പന. എണ്ണപ്പനയുടെ കായിൽ നിന്നുമാണ്‌ എണ്ണ ഉല്പ്പാദിപ്പിക്കുന്നത്. പനങ്കായുടെ തോട് ആട്ടിയെടുക്കുന്ന എണ്ണയാണ് പാചക ആവശ്യങ്ങൾക്കുപയോഗിക്കുന്നത്. കായ്ക്കുള്ളിലെ കുരു ആട്ടിയെടുക്കുന്ന എണ്ണ മറ്റ് മൂല്യവർദ്ധിത ഉലപന്നങ്ങൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നു. എണ്ണപ്പന കേരളത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലാണിത് വ്യാപകമായുള്ളത്.
കുറഞ്ഞത് അഞ്ചു മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്നതും ഉയർന്ന താപനില (30-32°സെൽഷ്യസ്) ഉള്ളതുമായ പ്രദേശങ്ങളിലാണ് എണ്ണപ്പന നന്നായി വളരുന്നത്. വർഷത്തിൽ ഇരുനൂറോ അതിലതികമോ സെൻറിമീറ്റർ മഴ ലഭിക്കുന്ന സ്ഥലങ്ങളിലും വിവിധ തരം മണ്ണുകളിലും എണ്ണപ്പന വളർത്താം. രണ്ടു മുതൽ നാല് മാസം വരെ വരൾച്ചയുണ്ടായാലും ചെറുത്തുനിൽക്കാൻ ഈ വിളയ്ക്കു കഴിയും. പൂർണ വളർച്ചയെത്തിയ പനയ്ക്ക് വെള്ളക്കെട്ടിനെ ഒരു പരിധി വരെ അതിജീവിക്കാൻ കഴിയുമെങ്കിലും സ്ഥിരമായി വെള്ളക്കെട്ടുള്ള പ്രദേശങ്ങളും കടുപ്പമുള്ള ചെങ്കൽ മണ്ണും മണൽ പ്രദേശങ്ങളും യോജിക്കില്ല.

നട്ട്, മൂന്നര-നാല് വർഷത്തിനുശേഷം ആദ്യ വിളവെടുപ്പ്‌ നടത്താം. പാകമായ പഴങ്ങൾ ഉതിർന്നു വീഴാൻ തുടങ്ങുന്നത് വിളവെടുപ്പിന് സമയമായി എന്ന് സൂചിപ്പിക്കുന്നു. കൂടുതൽ വിളഞ്ഞുപോയ കായ്കളിൽ നിന്നും ലഭിക്കുന്ന എണ്ണയുടെ അളവും ഗുണവും കുറയും. ചെറിയ മരങ്ങളിൽ നിന്നും ഉളികൊണ്ട് കുലയുടെ കട മുറിച്ച് കുല വലിച്ചെടുക്കുന്നതാണ് പതിവ്‌. കുറേകൂടി ഉയരം വെയ്ക്കുമ്പോൾ (10 വർഷം മുതൽ) അരിവാൾത്തോട്ടി ഉപയോഗിച്ചാണ് കുല വെട്ടുന്നത്. എന്നാൽ വളരെ ഉയരത്തിലുള്ള പനയിൽ കയറി കുല വെട്ടിയെടുക്കേണ്ടി വരും.

കർഷകർ പാമ്പ് കടി ഏൽക്കാതിരിക്കുവാൻ ശ്രദ്ധിക്കുക :

ഒക്ടോബർ,നവംബർ,ഡിസംബർ മാസങ്ങളിൽ പാമ്പിന്റെ കടിയേൽക്കാനുള്ള
സാദ്ധ്യത കൂടുതലാണ്. തണുപ്പ് കൂടുതലുള്ള ഈ മാസങ്ങളിൽ പാമ്പുകൾ അതികസമയവും മാളത്തിനു പുറത്തായിരിക്കും.ഈ മാസങ്ങളിലാണ് അവയുടെ ഇണചേരൽ. ഇവയിൽ പകൽ ഇറങ്ങുന്നവയും രാത്രി ഇറങ്ങുന്നവയും ഉണ്ട്. മൂർഖനെപ്പോലുള്ളവ രാത്രിയും പകലും ഇറങ്ങും. പാമ്പുകടിയേറ്റാൽ ഒന്നരമിനിട്ടിനകം പ്രഥമ ശുശ്രുഷ നല്കണം. മണിക്കൂറുകൾക്കകംആശുപത്രിയിൽ എത്തിക്കണം. വെളിച്ചമില്ലാതെ രാത്രി പുറത്തിറങ്ങാതിരിക്കുക.ഇവ ഓടിവന്ന് കടിക്കില്ല. കടിച്ച പാമ്പിന്റെ ഇനംഅറിഞ്ഞാൽ അന്റിവെനം നൽകുന്നതിന്റെ അളവ് നിശ്ചയിക്കാൻ സഹായിക്കും. വിവിധതരം പാമ്പുകളുടെ
വിഷത്തിന്റെ അളവിൽ വ്യത്യാസം ഉണ്ട്. രാത്രിയിൽ ഇറങ്ങുന്ന
പാമ്പുകൾ വെളിച്ചമുള്ള ഭാഗത്തുനിന്ന് മാറി
അവയുടെ പരിധിയിൽ കിട്ടിയലാണ് അവ നമ്മെ കടിക്കുന്നത്.
പാമ്പിന്‍റെ മുന്നില്‍ ആകസ്മികമായി ചെന്നുപെട്ടാല്‍..
രാജവെമ്പാല ഒഴികെയുളള പാമ്പാണെങ്കില്‍ 5second അനങ്ങാതെ നില്‍ക്കുക. മിക്ക പാമ്പുകളും വഴി മാറിപ്പോകും.
5second ന് ശേഷവും മാറിപ്പോകുന്നില്ലെങ്കില്‍ മെല്ലെ short step എടുക്കുക (5-6 തവണ) പുറകോട്ട് മാറുക. അതിനുശേഷം ഇടതോ അല്ലെങ്കില്‍ വലതോ സൈഡ് മാറിപ്പോവുക.
ഇങ്ങനെ മാറുമ്പോള്‍, പാമ്പിനെ മുഖാമുഖം നോക്കി വേണം മാറാന്‍.
Long step എടുക്കുകയോ പെട്ടെന്ന് പുറകോട്ട് തിരിഞ്ഞു മാറുകയോ ചെയ്താല്‍ പാമ്പ് കടിയേല്‍ക്കാനുളള സാധ്യത കൂടുതലാണ്.
രാജവെമ്പാലയാണെങ്കില്‍,,
രാജവെമ്പാലയുടെ കടിയേല്‍ക്കാനുളള സാധ്യത കുറവാണ്.
കാരണം,,
ഇത് വനത്തിലും വനാതിര്‍ത്തിയിലും ഡാമുകളുടെ സൈഡിലുമാണ് കാണപ്പെടുന്നത്.
ആകസ്മികമായി മുമ്പില്‍പെട്ടാല്‍..ഷര്‍ട്ട് തൊപ്പി തോര്‍ത്ത് ഏതെങ്കിലും പാമ്പിന്‍റെ മുമ്പില്‍ മെല്ലെ ഇട്ട ശേഷം പുറകോട്ട് മാറുക.
ഇങ്ങനെ ചെയ്താല്‍ പാമ്പ് കടിക്കില്ല എന്നാണ് വിധഗ്ദരുടെ അഭിപ്രായം…!!
(ഒരു അറിവും ചെറുതല്ല) ഇത് ദയവായി എല്ലാവരിലും എത്തിക്കുക

കടപ്പാട്-എന്‍റെ കൃഷി.കോം

2.82222222222
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top