অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രാസവളങ്ങളും കീടനാശിനികളും കാര്ഷികമേഖലയില്‍

രാസവളങ്ങളും കീടനാശിനികളും കാര്ഷികമേഖലയില്‍

രാസവളങ്ങളും കീടനാശിനികളും കാര്ഷികമേഖലയില്‍

ലോക ജനതയുടെ തന്നെ നിലനില്‍പ്പിന്റെ ആധാരമാണ് കാര്‍ഷിക മേഖല. നവീന ശിലായുഗകാലഘട്ടങ്ങളില്‍  തന്നെ മനുഷ്യന്‍ കൃഷിരീതീകള്‍ പിന്‍തുടര്‍ന്നതായി പറയപ്പെടുന്നു. പണ്ടുകാലങ്ങളില്‍ തന്നെ കാര്‍ഷിക വിളകള്‍ക്ക് ഭീഷണിയായിരുന്ന കീടങ്ങള്‍ക്കെതിരെ കീടനാശിനികള്‍ ഉപയോഗിച്ചുവന്നിരുന്നു.

പുരാതന സുമേറിയക്കാര്‍ ബീ.സി 2500-ല്‍ ഗന്ധകം കീടങ്ങള്‍ക്കെതിരെ ഉപയോഗിച്ചിരുന്നു. ഈജിപ്തുകാര്‍ക്കും, ചൈനക്കാര്‍ക്കും കീടനിയന്ത്രണം സംബന്ധിച്ച് അറിവുണ്ടായിരുന്നു. സോപ്പ്, പുകയില, ആഴ്സനിക് എന്നിവയുടെ കീടനിയന്ത്രണ ഗുണം മനസ്സിലാക്കിയ ചൈനക്കാര്‍ പണ്ടു മുതല്‍ക്കേ അവ പ്രയോഗിച്ചിരുന്നു. ക്രമേണ വിളകളുടെ വളര്‍ച്ചയേ പരിപോഷിപ്പിക്കാന്‍ വളങ്ങളും ഉപയോഗിച്ചു തുടങ്ങി.
ശാസ്ത്ര സങ്കേതിക വിദ്യയുടെ പുരോഗതി കാര്‍ഷിക മേഖലയിലും വിപ്ലവം സൃഷ്ടിച്ചു. 1868-ല്‍ പാരീസ്ഗ്രിന്‍ ഡൈ എന്ന ആദ്യ കൃത്രിമ കീടനാശിനി വികസിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധം കീടനാശിനി ഗവേഷണത്തെ പരിപോഷിപ്പിച്ചു. ഹരിതവിപ്ലവവും തുടര്‍ന്ന് അത്യുത്പാദനശേഷിയുള്ള പുതിയ വിത്തിനങ്ങളും കീടനാശിനിയെ ഒരു ആവശ്യവസ്തുവാക്കിമാറ്റി.

കീടനാശിനികളുടെയും, രാസവളങ്ങളുടെയും ഉപയോഗത്തിന്റെ പ്രാരംഭകാലഘട്ടം കാര്‍ഷിക മേഖലയുടെ  സുവര്‍ണ കാലഘട്ടമായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം ഇവയുടെ ഭീകരമുഖം  പുറത്തെത്താന്‍ തുടങ്ങി. ലക്ഷകണക്കിന് ഏക്കര്‍ ഭൂമി തരിശായി, ജൈവ വ്യവസ്ഥയേ തന്നെ താറുമാറാക്കാന്‍ ഇവയില്‍ ചിതിനു കഴിഞ്ഞു.
ഇതാ കുറെ മനുഷ്യര്‍, കൈകാലുകള്‍ ശോഷിച്ചും, വയര്‍ ഉന്തി കണ്ണുതള്ളിയും, ദേഹം നിറയെ ചൊറി വന്നു ജീവിതത്തോടു മല്ലിടുന്നവര്‍. കൈകാലുകള്‍ക്ക് ചലനശേഷിയില്ലാത്തവരും സംസാരശേഷിയില്ലാത്ത- വരും ഇക്കൂട്ടത്തിലുണ്ട്.ഇരുപതും, മുപ്പതും, വയസ്സായിട്ടും അതിനൊത്ത ശരീരവളര്‍ച്ചയില്ലാത്തവര്‍.....    തീര്‍ന്നില്ല ; ഇവരുടെ ഉറ്റവരും ഉടയവ- രുമായ പലരും മാരകരോഗങ്ങള്‍ വന്നു മരിച്ചു. ചിലര്‍ മരണത്തോട് മല്ലടിക്കുന്നു. ഈ ഹതഭാഗ്യര്‍ ജീവിക്കുന്നത് അണുബോംബ് വീണ ഹിരോഷിമയിലോ, നാഗസാക്കിയിലോ അല്ല. നമ്മുടെ നാട്ടിന്‍ പുറങ്ങളിലാണ് ഈ ദുരന്ത കാഴ്ചയുള്ളത്. 
ഏറ്റവും അവസാനം നം കണ്ട കീടനാശിയുടെ ദാരുണമായ അനന്തര ഫലങ്ങള്‍. ഇങ്ങനെ പ്രസിദ്ധമായതും ആല്ലാത്തതുമായ ഒട്ടേറെ ഉദാഹരണങ്ങള്‍.

കേരളത്തില്‍ കീടനാശിനികളുടെ ഉപയോഗം   വര്‍ദ്ധിക്കുകയാണ്
രാസവളങ്ങളുടെ ഉപയോഗം കാര്‍ഷികവിളവില്‍ ഗണ്ണ്യമായ വര്‍ദ്ധനവ് ഉണ്ടാക്കുന്നു.
മറ്റു ജീവജാലങ്ങള്‍ക്ക് ഹാനികരമായ രീതിയില്‍ വിഷാംശം അടങ്ങിയിരിക്കുന്ന കീടനാശിനികളും, രാസവളങ്ങളും കുറവാണ്

ഉദ്ദേശങ്ങള്‍

ആധുനിക കാര്‍ഷികമേഖയില്‍ കീടനാശിനികളുടെയും, രാസവളങ്ങളുടെയും പങ്ക് കണ്ടെത്തുക
കീടനാശിനികളുടെയും, രാസവളങ്ങളുടെയും ഗുണവും ദോഷവും വേര്‍തിരച്ചറിയുക
കീടനാശിനികളുടെയും, രാസവളങ്ങളുടെയും ഉപയോഗത്തിന്റെ അനന്തര ഫലങ്ങള്‍ തിരിച്ചറിയുക
കീടനാശിനികളുടെയും, രാസവളങ്ങളുടെയും ഉപയോഗം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും, ആരോഗ്യപ്രശ്നങ്ങളും കണ്ടെത്തുക
ഈ വിഷയത്തെ മാധ്യമങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് കണ്ടെത്തുക
പ്രൊജക്ടിന്റെ സമയ                                                                                                                                               വിവര പട്ടിക
സെപ്റ്റംബര്‍ 1 മുതല്‍ നവംബര്‍ 10

പ്രവര്‍ത്തന ദിവസങ്ങള്‍    പ്രവര്‍ത്തനങ്ങള്‍
സെപ്റ്റംബര്‍  1 മുതല്‍ 3 ദിവസം     - വിഷയത്തെക്കുറിച്ച്                                         പത്രങ്ങളില്‍ നിന്നും                                         വിവരം ശേഖരിച്ചു
സെപ്റ്റംബര്‍ 4 മുതല്‍ 10 വരെ        - വിഷയത്തെക്കുറിച്ച്                                              ഇന്റര്‍നെറ്റില്‍ നിന്നും                                     വിവരം ശേഖരിച്ച
സെപ്റ്റംബര്‍ 1 മുതല്‍ 20 വരെ       - വിഷയത്തെക്കുറിച്ച്                 കൂടുതല്‍     വിവരം                     ശേഖരിച്ചു 
സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ      - ചോദ്യാവലിയിലേയ്ക്ക്                                         വിവരം ശേഖരിച്ചു
ഒക്ടോബര്‍ 1 മുതല്‍ 20 വരെ            - ശേഖരിച്ചു വിവരങ്ങള്‍                                     ക്രോഡീകരിച്ചു
ഒക്ടോബര്‍ 20 മുതല്‍ 30 വരെ          - ശേഖരിച്ച വിവരങ്ങള്‍                                         കംപ്യൂട്ടറിലേയ്ക്ക് ടൈപ്പ്                                     ചെയ്തു
ഒക്ടോബര്‍ 30 മുതല്‍   
നവംബര്‍ 10 വരെ                         -കൂടുതല്‍ ഭംഗി വരുത്തി  ആസൂത്രണരേഖ    

സെപ്റ്റംബര്‍ 1 മുതല്‍ നവംബര്‍ 10 വരെയുള്ള ദിവസങ്ങളാണ് ഈ പ്രൊജക്ടിനു വേണ്ടിയുള്ള അന്വേഷണത്തിന് ചിലവഴിച്ചത് 


സര്‍വേ രീതി രണ്ടു തരത്തിലുള്ള ചോദ്യാവലി‌
സാധാരണ ജനങ്ങളുമായി നടത്തിയത്
രാസവള വ്യവസായിയുമായി നടത്തിയത്
അഭിമുഖം
എന്‍ പി ക്രഷ്ണകുമാര്‍(ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍)
കുമാരന്‍(കര്‍ഷകന്‍)

കേരളം ഒരു ഉപഭോക്ത സംസ്ഥാനമായി മാറികോണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലക്ക് പ്രാധാന്യം കുറയുന്ന ഈ കാലത്തില്‍ കൃഷി ഉപജീവനമാര്‍ഗ്ഗമാക്കിയവര്‍ക്ക് തുച്ഛവേതനം വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ കീടങ്ങളെ തുരത്തുവാനും, അധിക വിളവ് ലഭിക്കാനുമായി കര്‍ഷകര്‍ കീടനാശിനികളും, രാസവളങ്ങളും ഉപയോഗിക്കുന്നു. തൊട്ടടുത്ത വര്‍ങ്ങളില്‍ ആദായമിവയിലൂടെ ലഭിക്കുന്നുണ്ടെങ്കിലും ഇവയുടെ അനന്തരഫലങ്ങള്‍ ഭീകരമാണ്.
രാസവളങ്ങളുടെ നിരന്തരമായ ഉപയോഗം ഭൂമിയെ വളക്കൂറില്ലാത്ത തരിശുനിലമാക്കി മാറ്റുന്നു. കീടനാശിനിയാകട്ടെ കീടങ്ങളെ ഇല്ലാതാക്കുന്നതോടൊപ്പം പാരിസ്ഥിതികവും, ആരോഗ്യപരവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം ദൂഷ്യവശങ്ങളെക്കുറിച്ച് കര്‍ഷകരിലും ജനങ്ങളിലും ഒരവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പ്രൊജക്ടിന്റെ ഉദ്ദേശം

എന്താണ് കീടനാശിനികള്‍ ?

ഭക്ഷ്യ കാര്‍ഷിക സംഘടന കീടനാശിനി എന്ന പദത്തെ നിര്‍വചിച്ചതിങ്ങനെയാണ് . "കീടങ്ങളെ തടയുകയോ , നശിപ്പിക്കുകയോ, നിയന്ത്രിക്കകയോ ചെയ്യുന്ന ഒരു വസ്തുവോ, വസ്തുകളുടെ മിശ്രിതമോ ആണ് കീടനാശിനികള്‍.” 

ഒരു സസ്യവളര്‍ച്ചയേ ക്രമികരിക്കുവാനോ , ഇലപൊഴിയല്‍ തടയുവാനോ , പഴങ്ങള്‍ പഴുക്കുന്നതിനു വേണ്ടിയോ , പഴുപ്പെത്താത്ത പഴങ്ങള്‍ വീണുപോകുന്നതു തടയുന്നതിനുവേണ്ടിയോ ഉപകാരപ്രദമീകുന്ന വസ്തുകളും ഒരു കീടനാശിനിയിലടങ്ങിയിരിക്കുന്നു.

വിളവെടുപ്പിനു മുന്‍പോ ശേഷമോ , സംഭരണ, ഗതാഗത ക്ഷയം സംഭളിക്കാതിരിക്കാനായി പ്രയോഗികുവാനും ഇവ ഉപയോഗിക്കുന്നു.

കീടനാശിനികളുടെ പ്രവര്‍ത്തനം
വിളകളില്‍ പ്രയോഗിക്കുന്ന കീടനാശികള്‍  രണ്ടു തരത്തില്‍  രണ്ടു തരത്തില്‍ കീടങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു.ഒന്ന് സ്പര്‍ശനം വഴി കീടങ്ങളുടെ ശരീരത്തിലെത്തി ശരീരവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു.സസ്യത്തിന്ഫെ വേരുലൂടെ അവയുടെ തണ്ടുകതളിലും ഇലകളിലും കീടനാശിനിയുടെ സാനിധ്യം എത്തുന്നതാണ് രണ്ടാമത്തെ രീതി.ഇതുവഴി സസ്യത്തിന് കേടുവരുന്നില്ലെങ്കിലും അവയുടെ നീരൂറ്റുന്ന കീടങ്ങള്‍ക്ക് വിഷമേല്‍ക്കുന്നു.
ജീവികളിലെ പോലെ മനുഷ്യരിലും നാടീവ്യവസ്ഥയെയാണ് ‌
കീടനാശിനിവള്‍ ബാധിക്കുന്നത്.മനുഷ്യരിലും നാചികളാണല്ലോ സന്ദേശങ്ങള്‍ തലച്ചോറിലെത്തിക്കുന്നുത്.അസറ്റൈല്‍ കോളിന്‍ എന്നജൈവഘടകവും കോളിന്‍ സ്റ്റിറേസ് എന്ന എന്‍സൈമുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.കീടനാശിനികള്‍ കോളിന്‍ സ്റ്റിറേസിന്റെ പ്രവര്‍ത്തനത്തെയാണ് ബാധിക്കുന്നത്.
ചില മാരക കീടനാശിനികളും ഇവയുണ്ടാക്കുന്ന രോഗങ്ങളും   
1.ആല്‍ചിന്‍,ക്ലോര്‍ഡെന്‍ - അര്‍ബുധം,സിരാവ്യൂഹ രോഗം
2.മാലത്തിയോണ്‍         - അര്‍ബുദം.
3.പാരത്തിയോണ്‍         - ഭ്രൂണത്തെ ബാധിക്കുന്നു.
4.സെവിന്‍                  - ആസ്തമ ഉണ്ടാക്കുന്നു.ഭ്രൂണത്തെ          
ബാധിക്കുന്നു.
5.നൈട്രോഫേന്‍           - വന്ധ്യത   
വിവിധതരം രാസകീടനാശിനികളെ പരിചയപ്പെട്ടോളു.........

ഓര്‍ഗാനോ ക്ലൊറിന്‍
ഡി.ഡി.റ്റി . എന്‍ഡോസള്‍ഫാന്‍, ഡീല്‍ഡ്രിന്‍, ലിന്‍ഡേന്‍, ഡൈക്കോഫോള്‍, മിതോക്സി, ഈഥൈല്‍ മെര്‍ക്കുറി ക്ലോറൈഡ് എന്നിവ പ്രധാനപ്പെട്ട ഓര്‍ഗാനോ ക്ലോറില്‍ കീടനാശിനികളാണ്.

കീടനാശിനികളുടെ രംഗത്ത് വലിയ മുന്നേറ്റമായിരുന്നു ഡി.ഡി.റ്റി.(Dichloro diphenyl Trichloro Ethane)യുടെ കണ്ടുപിടിത്തം. 1939- ഡി.ഡി.റ്റി. കണ്ടുപിടിച്ചത് സ്വിറ്റ്സര്‍ലന്‍ഡിലെ പോള്‍ ഹെമന്‍. മുള്ളര്‍ എന്ന ശാസ്ത്രജ്ഞനാണ്. 1948-ല്‍ ഇദ്ദേഹത്തിന് നൊബേല്‍ സമ്മാനം കിട്ടി. പിന്നിട്  ഡി.ഡി.റ്റി.യുടെ ഉപയോഗം വ്യാപകമായതോടെ മനുഷ്യരുള്‍പ്പെടെയുള്ള ജീവിവര്‍ഗത്തെത്തന്നെ അത് ദോഷകരമായി ബാധിച്ചുതുടങ്ങി.
1962-ല്‍ അമേരിക്കന്‍ ജീവശാസ്ത്രജ്ഞനായ റേച്ചല്‍ ലൂയി കഴ്സണ്‍  തന്റെ 'നിശ്ശബ്ദ വസന്തം ' (silent spring) എന്ന പുസ്തകത്തിലുടെ ഡി.ഡി.റ്റി. വരുത്തുന്ന ദുരന്തം ഒരു കഥാരൂപത്തില്‍  ലോകത്തിനു മുന്നില്‍ തുറന്നുകാട്ടി . ചിലയ്ക്കാത്ത കിളികളും വിടരാത്ത പൂക്കളും പറക്കാത്ത പൂമ്പാറ്റകളുമെല്ലാം ഈ പുസ്തകത്തില്‍ ഡി.ഡി.റ്റി. വരുത്തുന്ന ദുരന്തമായി ചിത്രീകരിക്കപ്പെട്ടു. 1968-ല്‍ അമേരിക്കയും  തുടര്‍ന്ന് മറ്റു പല രാജ്യങ്ങളും ഡി.ഡി.റ്റി. നിരോധിച്ചു. പല സമ്പന്നരാജ്യങ്ങളും കീടനാശിനി ഉപയോഗത്തിന് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.  

ഓര്‍ഗാനോ ഫോസ്ഫേറ്റുകള്‍ 
പെട്ടെന്ന് വിഘടിക്കുന്ന രാസവസ്തുക്കളായിനാല്‍ ഓര്‍ഗാനോ ഫോസ്ഫഫേറ്റുകള്‍ കുറെ കാലത്തോളം    പരിസ്ഥിതിപ്രശ്നമുണ്ടാക്കുന്നില്ല.
മാലത്തിയോണ്,ഡൈക്ലോര്‍വോസ്,ഡൈമെതോയേറ്റ്,ഫെന്‍തിയോണ്‍ എന്നിവ ഇക്കൂട്ടത്തില്‍ പെടുന്നു.

കാര്‍ബോമേറ്റുകള്‍ 
കാര്‍ബോഫുറാന്‍ , കാര്‍ബറീല്‍ അല്‍ഡികാര്‍ബ്, പ്രൊപ്പോക്സര്‍ എന്നിവയാണ് പ്രധാന കാര്‍ബോമേറ്റ് വിഭാഗത്തിലുള്ള കീടനാശിനികള്‍. ഓര്‍ഗാനോ ഫോസ്ഫഫേറ്റുകള്‍ പോലെ വിഘടനസ്വഭാവമുള്ളവയാണിവയും.

നൈട്രോഫിനോളിക്ക് 
മോണോ നൈട്രോഫീനോളുകള്‍ ചിതല്‍, പൂപ്പലുകള്‍ എന്നിവയെ നശിപ്പിക്കുനു. മര ഉരുപ്പടികളെ സംരക്ഷിക്കാന്‍ തേക്കുന്ന വുഡ്പ്രൊട്ടെക്റ്ററില്‍ ഈ കീടനാശിനി അടങ്ങിയിരിക്കുന്നു. പെന്റോക്ലോറോഫീനോള്‍ മറ്റൊരു ചിതല്‍നാശിനിയാണ്. 

കളനാശിനിയും കുമിള്‍നാശിനിയും
കളനാശിനികളായി ഉപയോഗക്കുന്നവയും വിഷാംശം നിറഞ്ഞവ തന്നെയാണ്. ക്ലോറോഫിനോക്സി അസറ്റില്‍ അമ്ലങ്ങളുടെ വിഭാഗത്തിലുള്ള മാരക കളനാശിനികള്‍ പലതും നിരോധിക്കുകപോലുമുണ്ടായി. 

കളനാശിനികളില്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥമാണ് പാരാക്വാറ്റ് ഡൈക്ലോറൈഡ്. തെങ്ങിന്റെയും മറ്റും വേരുചീയല്‍ രോഗത്തിനെതിരെ ഉപയോഗിക്കുന്ന കുമിള്‍നാശിനികള്‍ ഓര്‍ഗാനോമെറ്റാലിക്കുകളാണ്.
ലോകാരോഗ്യ സംഘടന (WHO)യുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കീടനാശിനി വിഷ ബാധയേല്‍ക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. അഞ്ചുലക്ഷത്തിലധികം ആളുകള്‍ക്ക് വര്‍ഷംതോറും വിഷബാധയേല്‍ക്കുന്നുവെന്നാണ് കണക്ക്. 

എന്‍ഡോസള്‍ഫാന്‍
എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഖരരൂപത്തില്‍ നിറമില്ലാത്ത ഒരു രാസ്തവസ്തുവാണ്. ഓര്‍ഗാനോ ക്ലോറിന്‍ എന്ന രാസവസ്തുവിന്റെ മിശ്രിതമാണ് ഇത്. കൂടാതെ ഇതില്‍ സള്‍ഫറും അടങ്ങിയിരിക്കുന്നു.
1950-ലാണ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി വികസ്സിപ്പിച്ചെടുത്തത്. ബയര്‍ ക്രോപ് സയന്‍സ്(Bayer Crop Science) മഖ്തേഷിം അഗാന്‍(Makhteshim Agan), കേന്ദ്രസര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സ് ലിമിറ്റഡ് എന്നിവയാണ് ഇത് നിര്‍മിക്കുന്നത്.         എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിലൂടെയുണ്ടായ ദുരന്തഫലങ്ങള്‍ കണ്ട് യൂറോപ്പിലെയും ഏഷ്യയിലെയും ആഫ്രിക്കയിലും 70-ലധികം രാജ്യങ്ങളില്‍ ഇവ നിരോധിച്ചുകഴിഞ്ഞു. ഇന്ത്യയും ഓസ്ട്രേലിയയുമൊക്കെയുമാണ് ഇന്ന് ഇവ കൂടുതലായി പ്രയോഗിക്കുന്നത്. ബ്രസീലും വന്‍തോതില്‍ ഉപയോഗിച്ചുവന്നുവെന്കിലും 2010 ജൂലായ് മുതല്‍ നിരോധിച്ചു.
കീടനാശിനി എന്ന വസ്തു കീടങ്ങളെ പൂര്‍ണ്ണമായി നിര്‍മാര്‍ജ്ജനം ചെയ്യുവാനോ അല്ലെങ്കില്‍ അവയെ തുരത്തുവാനോ സാധാരണയായി ഉപയോഗിക്കുന്നു. 
അവയ്ക്ക് കീടങ്ങളുടെ 
മാത്രമല്ല മറ്റുള്ള ജീവജാലങ്ങളുടെ ജീവനും വെല്ലുവിളി ആയി മാറാം.അവ മൃഗങ്ങളുടെ മാത്രമല്ല മനുഷ്യന്റേയും ഹാനിയ്ക്കും കാരണമാകാം.

കീടനാശിനികള്‍ എന്നാല്‍ മനുഷ്യന് എതിരെ നില്‍ക്കുന്ന മൃഗങ്ങളെയും സസ്യങ്ങളേയും ജീവശാസ്ത്രപരമായും ഭൗതീകമായും രാസപരമായും നശിപ്പിക്കാനുള്ള ഉപാധിയാണ്. സാധാരണയായി രാസവസ്തുക്കള്‍ക്കാണ് കീടനാശിനി എന്ന് പറയാറ്.           
ഹെര്‍ബിസൈട്സ്(കളനാശിനി),നേമാറ്റിസൈട്സ്(വിരനാശിനി), റോടെന്‍റ്റിസൈട്സ് 
(എലിനാശിനി)എന്നിവയാണ് ചില ഉദാഹരങ്ങള്‍.

ഗുണങ്ങള്‍

വിളനിലവാരം വര്‍ധിപ്പിക്കുന്നതിലൂടെ ജനങ്ങള്‍ക്ക്        മികച്ച ആരോഗ്യം നല്‍കുന്നു.
വിളവര്‍ധനവും,കൊയ്ത്ത്      സമൃധിയും  ലക്ഷ്യം.
പഴങ്ങളിലും,പച്ചക്കറികളിലും കാണുന്ന രോഗങ്ങളെ തടയുന്നു.
വിതരണത്തിനു മുന്‍പ് ടെസ്റ്റ് നടത്തുന്നതു കൊണ്ടും തളിക്കുന്ന കീടനാശിനികള്‍ കഴുകി കളയാവുന്നതു കൊണ്ടും അവ കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക്   കാരണമാകുന്നില്ല.

പുതിയ കീടനാശിനിയായ കളനാശിനിയും, നിലവിലുള്ള ജൈവവളങ്ങളും ഉപയോഗിക്കുന്നത് കൊണ്ട്     വിളകള്‍ക്ക് ഹാനി സംഭവിക്കില്ല.
മിതമായ ഉപയോഗം കൃഷിക്കാരുടെ ആരോഗ്യത്തിനും പ്രശ്നമില്ല എന്ന് തെളിയിച്ചിരിക്കുന്നു.
കൂടുതല്‍ വിളകള്‍ ലഭിക്കുമ്പോള്‍ കയറ്റുമതി രംഗം വികസിക്കും.

ദൂഷ്യവശങ്ങള്‍

തളിക്കുന്നതിലൂടെ ജനങ്ങള്‍ക്കും അതുവഴി സമൂഹത്തിനും നേരിട്ടുള്ള സമ്പര്‍ക്കം വഴിയും                                                                                                    
മലിനീകരണം നടക്കുന്നു.
ഇവ അര്‍ബുദത്തിന് കാരണമാകുന്നു.
1986ല്‍ യു.എസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം      ഇവ ജനനവൈകല്യങ്ങളും ഉണ്ടാക്കുന്നു.
1999ല്‍ W.H.O(ലോകാരോഗ്യ സംഘടന) നിശ്ചയിച്ച പ്രകാരം 20,000 ജനങ്ങള്‍ കീടനാശിനികള്‍ മൂലം പ്രതിവര്‍ഷം മരിക്കുന്നു.
വളങ്ങള്‍
വളങ്ങള്‍ എന്നാല്‍ സസ്യ വളര്‍ച്ചക്ക് അത്യാവശ്യമായ ഒന്നോ അതിലധികമോ പോഷകങ്ങള്‍ എത്തിക്കാനായി മണ്ണിലേക്ക് ചേര്‍ക്കുന്ന ജൈവമോ. രാസമോ ആയ പ്രകൃതി വസ്തുക്കളോ, മനുഷ്യ നിര്‍മ്മിത വസ്തുക്കളോ ആണ്.
സസ്യവളര്‍ച്ചക്ക്യാവശ്യമായ പോഷകങ്ങള്‍
ആറ് പ്രധാന പോഷകങ്ങള്‍              
നൈട്രജന്‍
ഫോസ്ഫറസ് 
പൊട്ടാസിയം
കാല്‍സ്യം
മെഗ്നീഷ്യം
സള്‍ഫര്‍
ഏഴ് ഉപപ്രധാന പോഷകങ്ങള്‍
ബോറോണ്‍ 
ക്ളോറിന്‍ 
കോപ്പര്‍
അയണ്‍
മാന്‍ഗനീസ്
മോളിബ്ഡ്നെം
സിന്‍ങ്ക്

സസ്യവളര്‍ച്ചക്കാവശ്യമായ ഏഴ് ഉപപ്രധാന പോഷകങ്ങളും സസ്യത്തിന്റെ സംയുക്ത കോശത്തിലടങ്ങിയിരിക്കുന്നു. സസ്യസംയുക്ത കോശത്തിലെ 0.15% മുതല്‍ 6.0% വരെ ചില പ്രധാന  പോഷകങ്ങള്‍ കാണപ്പെടുന്നു. സസ്യങ്ങള്‍ കൂടുതലായി പുറത്തുനിന്നും ആവശ്യമുള്ളത് മറ്റ് 3 പ്രധാന പോഷകങ്ങളാണ് കാര്‍ബനും, ഹൈഡ്രജനും ഓക്സിജനും. ഇവ ജലം വഴിയും കാര്‍ബണ്‍ഡൈഓക്സൈഡ് വഴിയും ലഭിക്കുന്നു.ഏറ്റവും അത്യാവശ്യമായ 
അത്യാവശ്യമായ നൈട്രജന്‍ പോഷകമാണ് വളങ്ങളിലൂടെ സസ്യങ്ങള്‍ക്ക് ലഭിക്കുന്നത്.     
രാസവളവും ജൈവ വളവും തമ്മിലുള്ള വ്യത്യാസം.
നൈട്രജന്‍ കൂടുതലടങ്ങുന്ന രാസവളങ്ങളാണ് സസ്യവളര്‍ച്ചയെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നത്. രാസപ്രവര്‍ത്തനങ്ങള്‍ വഴി മണ്ണിലെ നൈട്രജന്‍ എന്ന ഘടകത്തെ കൂടുതലായും ചെടികളിലേക്ക് എത്തിക്കുകയാണ് രാസവളം ചെയ്യുന്നത്. അതുകൊണ്ടുതന്നെ നേരിട്ടുള്ള നൈട്രജന്‍ ലഭ്യതകൊണ്ട് പെട്ടെന്ന് ഫലം കാണുന്നു. എന്നാല്‍ ഇവയുടെ നിരന്തര ഉപയോഗംകൊണ്ട് മണ്ണിലെ നൈട്രജന്റെ അളവു കുറയുന്നു.
ജൈവവളങ്ങള്‍ ചെയ്യുന്നതെന്താണെന്നുവച്ചാല്‍ അവ കൂടുതല്‍ നൈട്രജനെ മണ്ണിലേക്കു നല്‍കുന്നു. ഇവയെ ചെടികള്‍ വലിച്ചെടുക്കുന്നു. ഫലം കാണാന്‍ താമസിക്കുമെങ്കിലും മണ്ണിലെ നൈട്രജന്റെ അളവ് കൂടുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. മണ്ണിന്റെ വളക്കൂറിനും ക്ഷതം സംഭവിക്കുന്നില്ല.
രാസവളം മാത്രം വര്‍ഷംതോറും ഒരു കൃഷിയിടത്തിലുപയോഗിച്ചാല്‍ അതിന്റെ ഫലം വ്യക്തമായിരിക്കും.
ഉദാഹരണത്തിന് :-
രണ്ടു കര്‍ഷകര്‍ ഒരേ വിസ്സ്തീകരണത്തിലുള്ള കൃഷിയിടത്തില്‍ ഒരേ കാലയിളവില്‍ ഒരേ വിള കൃഷി ചെയ്യുന്നു. ഒരാള്‍ രാസവളവും മറ്റെയാള്‍ ജൈവ വളവുമുപയോഗിക്കുന്നുയ
ആദ്യ വിളവെടുപ്പില്‍ രാസവളമുപ്പയോഗിച്ചയാള്‍ക്ക്  90% ശതമാനത്തോളം വിളവ് ലഭിക്കും. എന്നാല്‍ ജൈവ വളമുപയോഗിച്ച ആര്‍ക്ക് 60%-70%ത്തോളമേ വിളവ് ലഭിക്കൂ.
2-ാം വിളവെടുപ്പില്‍ രാസവളം ഉപയോഗിച്ചാളുടെ വിളവ് 85   ശതമാന‌ത്തിനടുത്തേക്ക് കുറയും. എന്നാല്‍ ജൈവ വളം ഉപയോഗിച്ചയാള്‍ക്ക് ചെറിയ വര്‍ദ്ധനലപണ്ടാകും.
ഒരു പത്തുവര്‍ഷത്തോളം ഇതു തുടര്‍ന്നാല്‍ രാസവളം ഉപയോഗിച്ച കൃഷിയിടം തരിശ്ശുനിലത്തിന് സമാനമാകും.
രാസവളത്തിന്റെയും ജൈവവളത്തിന്റെയും ഏറ്റവും പ്രകടമായ വ്യത്യാസമിതാണ് .

"കുറച്ചു സ്ഥലത്തില്‍ കൂടുതല്‍ വിളവ് " എന്നതാണ് ആധുനിക കാര്‍ഷിക രീതിയുടെ മുദ്രാവാക്യം. മികച്ച വിളവിനു വേണ്ടിയുള്ള ഒരു കര്‍ഷകന്‍റെ പ്രയത്നത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഘടകളാണ് കീടനാശിനികളും, രാസവളങ്ങളും. കൃഷിയില്‍ കീടനാശിനികളെ മാത്രം ഒഴിവാക്കിയാല്‍ തന്നെ 10%ത്തോളം വിളവു കുറയുമെന്ന് പഠനങ്ങള്‍ തെളിക്കുന്നു. അതുകൊണ്ടുതന്നെ ഇവയെ പാടെ ഒഴിവാക്കിയുള്ള കൃഷിരീതിയെ നമ്മുക്കു സങ്കല്‍പ്പിക്കാനാകില്ല. എന്നാല്‍ അശാസ്ത്രീയ പരമായ ഇവയുടെ ഉപയോഗമാണ് മനുഷ്യനും, മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും വിനയാകുന്നത്. രാസകീടനാശിനികളുടെയും, രാസവളങ്ങളുടെയും നിരന്തര പ്രയോഗം സമീപ നിവാസികളില്‍ ആരോഗ്യ പ്രശ്നമുണ്ടാക്കുവാനും, കൃഷി ഭൂമിയെ തരിശാക്കുവാനും കാരണമാകുന്നു. 
ഞാന്‍ ശേഖരിച്ച വിവരങ്ങളില്‍ നിന്നും കര്‍ഷകരില്‍ ഭൂരിഭാഗം പേരും രാസകീടനാശിനികളും,രാസവളങ്ങളും ഉപയോഗിക്കുന്നവരാണെന്നു കാണാം. എന്നാല്‍ഇവയെ പൂര്‍ണ്ണമായും ആശ്രയിക്കാതെ ജൈവ കീടനാശിനികളും ജൈവവളങ്ങളും ഉപയോഗിക്കുകയും ഒപ്പം അത്യുല്‍പാദന ശേഷിയും, കീടനിയന്ത്രണ ശേഷിയുമുള്ള വിത്തിനങ്ങള്‍ ശാസ്ത്രീയമായി ഉപയോഗിക്കുകയും ചെയ്താല്‍ കാര്‍ഷിക മേഖലയില്‍ നമ്മുക്കു പുരോഗതി കൈവരിക്കാം.

ഞാന്‍ എന്റെ പ്രൊജക്ടിനു വേണ്ടി ആളുകള്‍ക്കിടയില്‍ വിവര ശേഖരണത്തിനായി രണ്ടു തരത്തിലുള്ള ചോദ്യാവലികളാണ് നിര്‍മ്മിച്ചത്.
1)സാധാരണ കര്‍ഷകരോടുള്ള ചോദ്യാവലി
2)രാസവളവ്യവസായിയോടുള്ള ചോദ്യാവലി
ഒരു പ്രാദേശിക കൃഷിസ്ഥലം സന്ദര്‍ശിക്കുകയും അവിടെ നിലനിന്നിരുന്ന പരമ്പരാഗത കൃഷിരീതിയെ കുറിച്ചും പിന്നീട് വന്ന മാറ്റങ്ങളെ കുറിച്ചും അന്വേഷിക്കുകയും പ്രകടമായ വ്യത്യാസത്തെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു
രാസ മിശ്രിതങ്ങളുടെ അളവറ്റ പ്രവാഹം മൂലം മണ്ണിലെ ക്ഷാരാംശം വര്‍ദ്ധിച്ച് കൃഷി അസാധ്യമായ പ്ലാച്ചിമടയെ പറ്റി വിവരങ്ങള്‍ ശേഖരിച്ചു.

നിര്‍ദ്ദേശങ്ങള്‍

ജൈവ കീടനാശിനികളെ കൂടുതല്‍ ആശ്രയിക്കുക 
ദീര്‍ഘ സമയ വ്യത്യാത്തില്‍ മാത്രം രാസകീടനാശിനികള്‍ ഉപയോഗിക്കുക
എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരകവിഷമടങ്ങുന്ന കീടനാശിനികള്‍ ഉപേക്ഷിക്കുക
കീടങ്ങളെ തുരത്താന്‍ കഴിയുന്ന catrip പോലുളളവ പച്ചക്കറികള്‍ക്കിടയില്‍ കൃഷിചെയ്യുക
ജി.എം. വിത്തുകളെപോലെയുള്ള അത്യുത്പാദന ശേഷിയും കീടനശീകരണ ശേഷിയുമുള്ള 
വിത്തിനങ്ങളുപയോഗിക്കുക
ജൈവവളങ്ങള്‍ ധാരാളമുപയോഗിക്കുക. ഇതിനിടയില്‍ വല്ലപ്പോഴും മാത്രം രാസവളങ്ങളുപയോഗിക്കുക
Crop rotation നടത്തുക
ഇടവിള നടത്തുക. ഇവ മണ്ണിന്റെ വളക്കൂറ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും

കീടനാശിനികളുടെ ഉപയോഗം കര്‍ഷകരെ വിഷാദരോഗത്തിലേയ്ക്കും ആത്മഹത്യയിലേക്കും നയിച്ചേക്കും... പഠനറിപ്പോര്‍ട്ട്

കീടനാശിനികള്‍ ഉപയോഗിക്കുന്ന കര്‍ഷകര്‍ വിഷാദ രോഗത്തിലേയ്ക്കും അതുവഴി ആത്മഹത്യയിലേക്കും എത്തുന്നുണ്ടെന്ന് പഠനറിപ്പോര്‍ട്ട്.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍വിയോണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സാണ് പഠനം നടത്തിയത്. കീടനാശിനികളുടെ ഉപയോഗം കീടങ്ങളിലെ നാഡീവ്യൂഹത്തെ തളര്‍ത്തുന്നതുപോലെ തന്നെ കര്‍ഷകരെയും ബാധിക്കുന്നുണ്ട്.

കൃഷി വളരെ ക്ലേശകരമായ ജോലിയാണ്. കാലാവസ്ഥ വ്യതിയാനം, സാമ്പത്തികമായ ആവശ്യങ്ങള്‍ എന്നിവ കര്‍ഷകര്‍ക്കെപ്പോഴും വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. അതിനൊപ്പം ചില കീടനാശിനികളുടെ ഉപയോഗം കര്‍ഷകരുടെ തലച്ചോറിനെ സാരമായി ബാധിക്കാറുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

ദീര്‍ഘകാലമായുള്ള കീടനാശിനികളുടെ ഉപയോഗം വിഷാദരോഗത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കാരണമാകാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കുറച്ചു സമയത്തിനുള്ളില്‍ ശക്തമായ ഡോസില്‍ കീടനാശിനി ഉപയോഗിക്കുന്നത് അപകട സാധ്യതകൂട്ടിയേക്കാം.

കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗൈനക്കോളജിസ്റ്റ് ആയ ലോറാന്‍ സ്റ്റാലോണ്‍സ് പറയുന്നത് ആദ്യ കാലത്തെ അപേക്ഷിച്ച് ജനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ അവബോധം കാണിക്കുന്നുണ്ടെന്നാണ്.

വിഷാദരോഗം യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ സാധാരണയായി കാണുന്ന ഒരു മാനസിക രോഗമാണ് ശരാശരി 7 ശതമാനം അമേരിക്കന്‍ പൗരന്മാര്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ആഴ്ചകിളിലോ ചിലപ്പോള്‍ അതില്‍ കൂടുതല്‍ ദിവസങ്ങളിലോ വിഷാദരോഗത്തിന് അടിമപ്പെടാറുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് വെളിപ്പെടുത്തുന്നുണ്ട്. ഇതിന്റെ കാരണങ്ങള്‍ സങ്കീര്‍ണ്ണമാണ്. നമ്മുടെ മനോനിലയെയും ജീവിത വീക്ഷണത്തെയും ബുദ്ധിയെയും പ്രതികൂലമായി ബാധിക്കുന്ന ലക്ഷക്കണക്കിന് രാസപ്രതിപ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉണ്ടാകാമെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍വിയോണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സ് നടത്തിയ കാര്‍ഷിക ആരോഗ്യ പഠന പരിപാടിയില്‍ പങ്കെടുത്ത വടക്കന്‍ കരോലിനയിലേയും ലോവായിവലേയും എണ്‍പത്തിഒന്‍പതിനായിരത്തോളം കര്‍ഷകര്‍ പങ്കെടുത്തു. ഇതില്‍ പീറ്റര്‍ എന്ന കര്‍ഷകന്റെ ജീവിതമാണ് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നത്

മാറ്റ് പീറ്ററും ഭാര്യ ജിന്നിയും ലോവായിലുള്ള 1500 ഏക്കര്‍ കൃഷിയിടത്തില്‍ പകലന്തിയോളം പണി എടുക്കുന്നവരാണ്. കീടനാശിനി തളിച്ച് സംസ്‌ക്കരിച്ചെടുത്ത വിത്തുകളാണ് അവര്‍ ഉപയോഗിച്ചിരുന്നത്.

2011ലെ വസന്തകാലത്താണ് പീറ്ററില്‍ വന്ന മാറ്റം ജിന്നി ശ്രദ്ധിച്ചത്. പൊതുവെ ശാന്തനും സ്‌നേഹ സമ്പന്നനുമായ പീറ്റര്‍ വളരെ വിഷാദവാനായി കാണപ്പെട്ടു. വല്ലാതെ തളര്‍ച്ച തോന്നുന്നു എന്ന് പീറ്റര്‍ പരാതിപ്പെട്ടു, അയാള്‍ക്ക് ശരിക്ക് ഉറങ്ങാനോ, ഭക്ഷണം കഴിക്കാനോ സാധിച്ചിരുന്നില്ലെന്ന് ജിന്നി പറഞ്ഞു. 

ഒരു സൈക്കോളോജിസ്റ്റിനോട് പീറ്റര്‍ തന്റെ പ്രശ്‌നങ്ങള്‍ ഫോണില്‍ സംസാരിച്ചിരുന്നു. പ്രശ്‌നങ്ങള്‍ കേട്ട ഡോക്ടര്‍ പീറ്ററിനോട് നേരിട്ട് കാണാന്‍ ഉപദേശിച്ചെങ്കിലും കൃഷിയിടത്തില്‍ പണിയുണ്ടെന്ന മറുപടിയില്‍ പീറ്റര്‍ അത് നിരസിച്ചിരുന്നു. പക്ഷേ പിറ്റേ ദിവസം പീറ്റര്‍ ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന് 55 വയസ്സേ ഉണ്ടായിരുന്നുള്ളൂ.

പീറ്ററുടെ പെട്ടെന്നുള്ള ഈ മാറ്റത്തിന്റെ കാരണം ആര്‍ക്കും മനസ്സിലായില്ല. എന്നാല്‍ ഭര്‍ത്താവിന്റെ മരണശേഷം ജിന്നിപീറ്റര്‍ കര്‍ഷകര്‍ക്കിടയിലെ ആത്മഹത്യാ പ്രവണതയെ കുറിച്ചും, കീടനാശിനികളുടെ ഉപയോഗം കര്‍ഷകരുടെ മനോനിലയെ പ്രതികൂലമായി ബാധിക്കുമെന്നതിനെകുറിച്ചും അവബോധം വളര്‍ത്താന്‍ ശ്രമിച്ചു. 

രോഗ പര്യവേക്ഷകയായ ഫ്രേയല്‍ കമേലും സഹപ്രവര്‍ത്തകരും കഴിഞ്ഞമാസം പത്തൊമ്പതിനായിരം പേരില്‍ നടത്തിയ പഠന പ്രകാരം ഓര്‍ഗനോക്ലോറില്‍ കലര്‍ന്ന കീടനാശിനി ഉപയോഗിച്ചവരില്‍ 90 ശതമാനം പേര്‍ക്കും വിഷാദരോഗം ബാധിച്ചതായി കണ്ടെത്തി. കീടനാശിനി പുകച്ച് കീടങ്ങളെ തുരത്തുന്നവരില്‍ ഈ നിരക്ക് 80% മാണ്.

കമേലും സഹപ്രവര്‍ത്തകരും 1993 മുതല്‍ നടത്തുന്ന പഠനങ്ങളില്‍ നിന്നും മനസ്സിലായത് കീടനാശിനി ഉപയോഗിക്കുന്ന കര്‍ഷകരില്‍ മറ്റുള്ളവര്‍ക്കുള്ളതിനെക്കാള്‍ 50 ശതമാനം കൂടുതല്‍ വിഷാദരോഗ സാധ്യതയുണ്ടെന്നാണ്.

കീടനാശിനി ഉപയോഗിക്കുന്നതുകൊണ്ടാണ് വിഷാദരോഗമുണ്ടാകുന്നത് എന്ന് ഇതിനര്‍ത്ഥമില്ല. എന്നാല്‍ എലികളില്‍ നടത്തിയ ഗവേഷണം ഈ സാധ്യത തള്ളികളയുന്നുമില്ല.

മിക്ക കീടനാശിനികളും കീടങ്ങളുടെ നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. കൂടിയ അളവില്‍ ഉപയോഗിക്കുമ്പോള്‍ ഇത് മനുഷ്യ നാഡീവ്യൂഹത്തെയും സാരമായി ബാധിക്കും. കീടനാശിനികള്‍ മനുഷ്യന്റെ തലച്ചോറിനെ ബാധിക്കുമെന്ന് കരുതുന്നില്ല, പരോക്ഷമായ പ്രതികരണങ്ങള്‍ക്കാണ് സാധ്യതയുള്ളത്. വിഷാദ രോഗവുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയേറെയാണെന്ന് കാമേല്‍ പറഞ്ഞു. ഡോ.ബീറ്റ് റിറ്റ്‌സ്,( കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍) പറയുന്നത് കാലിഫോര്‍ണിയക്കാരില്‍ പാര്‍ക്കിന്‍സണ്‍ രോഗം കൂടുതലായി കണ്ടുവരുന്നത് കീടനാശിനി പ്രയോഗംമൂലമാണെന്നാണ്.

ബ്രസീലിലും കീടനാശിനി ഉപയോഗിക്കുന്ന കര്‍ഷകരുടെ ആത്മഹത്യാ നിരക്ക് കൂടുതലാണ്. ചൈനയിലെ 9800 കര്‍ഷകരില്‍ നടത്തിയ പഠനം വെളിവാക്കുന്നത് കീടനാശിനി വീടുകളില്‍ സൂക്ഷിക്കുന്നതുപോലും ആത്മഹത്യയെ കുറിച്ചുള്ള ചിന്തകള്‍ക്ക് ആക്കം കൂട്ടിയേക്കാമെന്നാണ്.

ലോവോ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡെന്‍സി റിന്‍ഗെന്‍ബെര്‍ഗ് തന്റെ പഠനത്തില്‍ പറയുന്നത്. കര്‍ഷകരിലെ ആത്മഹത്യാ നിരക്ക് മറ്റ് ജോലിയില്‍ ഏര്‍പ്പെട്ടവരുടേതിനേക്കാള്‍ 3.6 മടങ്ങ് കൂടുതലാണെന്നാണ്. 

7 തരം കീടനാശിനികളാണ് വിഷാദ രോഗസാധ്യതയുണ്ടാക്കുന്നവയായി കാമേല്‍ പറയുന്നത്. അവയാണ് അലുമിനിയം ഫോസ്‌ഫൈഡ്, എത്‌ലിന്‍ഡൈബ്രോമൈഡ് എന്നിവ പുകയ്ക്കുന്നത് ഫിനോക്‌സി ഹെര്‍ബിസൈഡ് 2,4,5 ട്രൈക്ലോറോ ഫിനോക്‌സി അസെറ്റിക് ആസിഡ്(2,4,5,7)

ഓര്‍ഗനോ ക്ലോറിന്‍ കലര്‍ന്ന കീടനാശിനികള്‍, ഓര്‍ഗനനോ ഫോസ്‌ഫേറ്റ് അടങ്ങിയ ഡയാസിനോണ്‍, മാലത്തിയോണ്‍, പാരത്തിയോണ്‍ .

പ്രമുഖ കീടനാശിനി ഉത്പാദകരായ മൊന്‍സാന്‍ടോ, സിന്‍ജെല്‍റ്റ, ബേയര്‍ ക്രോപ് സയന്‍സ്- എന്നീ വന്‍കിട കമ്പനികള്‍ പറയുന്നത് കാമേലിന്റെ പഠനത്തില്‍ പ്രതിപാദിക്കുന്ന കീടനാശിനികള്‍ അവര്‍ ഉത്പാദിപ്പിക്കുന്നില്ലെന്നാണ്. കീടനാശിനി ഉപയോഗം മൂലം ഉണ്ടായേക്കാവുന്ന മാനസികരോഗങ്ങളെപറ്റി ഇവര്‍ ഒന്നും തന്നെ പറയുന്നില്ല. 

ഇന്ത്യയില്‍ കീടനാശിനി ഉത്പാദനം തുടങ്ങിയത് 1952 -ല്‍ കല്‍ക്കട്ടയിലാണ് ചൈന കഴിഞ്ഞാല്‍ ഏഷ്യയില്‍ കീടനാശിനി ഉത്പാദനത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്. ഹരിതവിപ്ലവത്തിനുശേഷം വികസിത രാജ്യങ്ങളില്‍ കീടനാശിനി ഉപയോഗം മൂലം ഏതാണ്ട് 20,000 ജനങ്ങള്‍ വര്‍ഷംതോറും മരണപ്പെടുന്നുണ്ടെങ്കില്‍ അവികസിത രാജ്യങ്ങളില്‍ മരണസംഖ്യ 800,000 ആണ്. രാസകീടനാശിനികള്‍ക്ക് പകരം കൃഷിയിടങ്ങളില്‍ ജൈവ കീടനാശിനികള്‍ക്ക് പ്രചാരം നല്‍കുക എന്നതാണ് ഈ വിപത്തിനെ നേരിടുന്നതിനുള്ള ഏക പ്രതിവിധി.

കൃഷിയിടങ്ങളിലെ വന്യമൃഗശല്യമകറ്റാന്‍ ഇക്കോഡോണ്‍

മലപ്രദേശങ്ങളില്‍ കര്‍ഷകര്‍ ഉത്‌പാദിപ്പിക്കുന്ന മിക്ക വിളകളും വന്യമൃഗങ്ങള്‍ പ്രത്യേകിച്ച്‌ കാട്ടുപന്നികള്‍, പെരുച്ചാഴി എന്നിവയുടെ ആക്രമണഫലമായി നശിച്ചു പോകാറുണ്ട്‌. ഇതിനൊരു പരിഹാരമായി ആവണക്കില്‍ നിന്നും തയ്യറാക്കുന്ന ഇക്കോഡോണ്‍ എന്ന വികര്‍ഷിണി( റിപ്പല്ലന്റ്‌) ഉപയോഗിക്കുന്നു. ഇത്‌ പൂര്‍ണ്ണമായും ജൈവമായതിനാല്‍ പ്രകൃതിക്കും മൃഗങ്ങള്‍ക്കും പ്രശ്‌നമില്ല. മണം കാരണം പന്നികളും എലി തുടങ്ങിയവ വിളകിളില്‍ നിന്നു വിട്ടു നില്‍ക്കും.

പരുത്തിനൂലിലോ. കയറിലോ ഇക്കോഡോണ്‍ ലായനി മുക്കിയിട്ട്‌ കൃഷിയിടങ്ങളില്‍ വലിച്ചു കെട്ടണം. രണ്ട്‌ ലിറ്റര്‍ വെള്ളത്തില്‍ ഇക്കോഡോണ്‍ ലയിപ്പിച്ച്‌ ഒരേക്കര്‍ ഭാഗത്തേക്ക്‌ ഉപയോഗിക്കാം. കൃഷിയിടത്തില്‍ ഒരടി ഉയരത്തിലാണ്‌ കയര്‍ കെട്ടേണ്ടത്‌. 

കൃഷിയിടത്തില്‍ നല്ലതുപോലെ വ്യാപിക്കുന്ന തരത്തില്‍ ഈ ലായനി തളിക്കണം. 50 മില്ലിലിറ്റര്‍ ലായനി 1 ലിറ്റര്‍ ജലത്തില്‍ ചേര്‍ക്കണം. ഇക്കോഡോണിന്റെ ലായനി തരിരൂപം എന്നിവ ലഭ്യമാണ്‌. ചെടികള്‍ നട്ട ഉടനെ ഇക്കോഡോണ്‍ കൃഷിയിടത്തിന്റെ അതിരില്‍ തളിച്ചാല്‍ ഒരുമാസത്തോളം പന്നിയോ പെരുച്ചാഴിയോ വിളകളെ തൊടില്ല.

അവസാനം പരിഷ്കരിച്ചത് : 7/29/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate