অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധതരം മണ്ണുകള്‍

വിവിധതരം മണ്ണുകള്‍

ചെടികളെ മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തുകയും അവയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളും വെള്ളവും നല്‍കുകയും ചെയ്യുന്ന ധര്‍മമാണ് മണ്ണിന്. മണ്ണിന്‍റെ 50 ശതമാനം ഖര വസ്തുക്കളും 50 ശതമാനം അറകളുമാണ്. ഈ അറകളിലാണ് വായുവും വെള്ളവും സംഭരിക്കുന്നത്. മഴയോ ജലസേചനമോ കഴിയുമ്പോള്‍ അറകളില്‍ വെള്ളം നിറയും. രണ്ടു ദിവസം കഴിയുമ്പോള്‍ അറകളില്‍ വെള്ളം കുറഞ്ഞു തുടങ്ങുകയും കാലിയായ സ്ഥലം വായു നിറയുകയും ചെയ്യും. ഈ വായുവില്‍ നിന്നാണ് വേരുകളുടെ ശ്വാസോഛ്വാസത്തിന് ആവശ്യമായ ഓക്സിജന്‍ കിട്ടുക.
ഖരപദാര്‍ത്ഥങ്ങളാകട്ടെ പാറ പൊടിഞ്ഞുണ്ടായ മണ്‍തരികള്‍, ജൈവ അവശിഷ്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ്. വികാസം പ്രാപിച്ച മണ്ണില്‍ മണ്‍തരികള്‍ ജൈവാംശങ്ങളാല്‍ ബന്ധിപ്പിച്ച് ചെറുകട്ടകളായാണ് കാണുന്നത്. അതിനാലാണ് മണ്ണില്‍ അറകളുണ്ടാകുന്നത്. ജൈവവസ്തുക്കള്‍ വീണ് അഴുകുന്നതുകൊണ്ട് മണ്ണില്‍ വിവിധതരത്തില്‍പ്പെട്ട സൂക്ഷ്മജീവികളും വളരുന്നു.
മണ്‍തരികള്‍ പൊതുവെ നാലു തരമുണ്ട്. പരുക്കന്‍ മണല്‍ (വ്യാസം 2.0-0.2 മി.മീ.), മിനുസ മണല്‍ (വ്യാസം 0.2-0.02 മി.മീ.), ചേണി (വ്യാസം 0.02-0.002 മി.മീ. ), കളിമണ്‍ (വ്യാസം 0.002 മി.മീറ്ററിനു താഴെ). വ്യാസപരിധി 2 മ.മീറ്ററിന് മുകളിലുള്ള മണ്‍തരിയെ ചരല്‍ എന്നു പറയും. പരുക്കന്‍ മണല്‍ വളരെ കൂടുതലുള്ള മണ്ണിനെ പരുക്കന്‍ മണല്‍ എന്നു പറയും. മിനുസ മണല്‍, ചേണി, കളിമണ്‍ എന്നിവ ഏകദേശം തുല്യ അളവുകളില്‍ കലര്‍ന്ന മണ്ണിനെ പരിമരാശി മണ്ണ് എന്നു പറയും. പശിമരാശി മണ്ണില്‍ മിനുസ മണലിന്‍റെ അംശം അല്‍പ്പം കൂടുതലാണെങ്കില്‍ അതിനെ മണല്‍ കലര്‍ന്ന പശിമരാശി മണ്ണെന്നു പറയും. പശിമരാശി മണ്ണില്‍ കളിമണ്‍ അല്‍പ്പം കൂടുതലാണെങ്കില്‍ അതിനെ കളിമണ്‍ കലര്‍ന്ന പശിമരാശി മണ്ണെന്നു പറയും. ഇനി കളിമണ്‍ അംശം വളരെ കൂടുതലും മറ്റു തരികളുടെ ശതമാനം കുറവുമാണെങ്കില്‍ അത്തരം മണ്ണിനെ കളിമണ്ണ് എന്നു പറയും. 
മണ്ണിലെ ജൈവ പദാര്‍ത്ഥങ്ങള്‍ അഴുകാത്തവ, അഴുകിക്കൊണ്ടിരിക്കുന്നവ അഴുകലിനുശേഷം സൂക്ഷ്മജീവികള്‍ക്ക് വിഘടിക്കാന്‍ പറ്റാത്ത ഹ്യൂമസ് എന്നിവയാണ്. മണ്ണില്‍ ജൈവാംശത്തിന്‍റെ അളവ് മുകളില്‍നിന്ന് താഴോട്ട് കുറഞ്ഞു കുറഞ്ഞു വന്ന് ഒടുവില്‍ ഒട്ടുമില്ലാത്ത അവസ്ഥയാകും. മണ്ണിന്‍റെ ഫലപുഷ്ടി, ഉല്‍പ്പാദന ക്ഷമത എന്നിവയെ നിയന്ത്രിക്കുന്ന പ്രധാന ഘടനം ജൈവാംശമാണ്.
മണ്ണിലുള്ള സൂക്ഷ്മജീവികള്‍ ബാക്ടീരിയ, കുമിളുകള്‍, ആക്ടിനോമൈസറ്റുകള്‍, ആല്‍ഗകള്‍ എന്നിവയാണ്. ഒരു ഗ്രാം മണ്ണില്‍ ഇവയുടെ എണ്ണം പല ബില്യണുകളിലാണ്. ഇവയുടെ പ്രധാന ധര്‍മം ജൈവപദാര്‍ത്ഥങ്ങള്‍ അഴുകി ചെടികള്‍ക്കാവശ്യമുള്ള മൂലകങ്ങള്‍ ലഭ്യമാകും എന്നതാണ്. അതുപോലെ പലതരം സൂക്ഷ്മജീവികള്‍ ചെടികളെ ഉപദ്രവിക്കുന്ന തരം സൂക്ഷ്മജീവികളെ നശിപ്പിക്കുന്നവയുമാണ്. ഉദാഹരണത്തിന് ഇന്ന് നാം ഉപയോഗിക്കുന്ന ട്രൈക്കോഡെര്‍മ, സ്യൂഡോമോണസ് സൂക്ഷ്മജീവികള്‍ ഈ വിഭാഗത്തില്‍പ്പെടും. സൂക്ഷ്മജീവികള്‍ മണ്ണിലില്ലെങ്കില്‍ ഒരു ജീവജാലവും മണ്ണില്‍ അഴുകിച്ചേരില്ല.

അമ്ല-ക്ഷാര സ്വഭാവമുള്ള മണ്ണുകള്‍

മണ്ണിന്‍റെ ഉല്‍പ്പാദനക്ഷമതയെ കാര്യമായി ബാധിക്കുന്ന രണ്ടു രാസസ്വഭാവങ്ങളാണ് അമ്ലത്വവും ക്ഷാര സ്വഭാവവും. മഴ കൂടുതല്‍ ലഭിക്കുന്ന ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ പാറ പൊടിഞ്ഞ് മണ്ണ് ഉണ്ടാകുന്നതിനിടയ്ക്ക് രൂപപ്പെടുന്ന അലിയുന്ന ക്ഷാര സ്വഭാവമുള്ള വസ്തുക്കള്‍ വെള്ളത്തില്‍ അലിഞ്ഞ് മണ്ണിലൂടെ ഊര്‍ന്ന് നഷ്ടപ്പെടും. തല്‍ഫലമായി കാല്‍സ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം മുതലായ വസ്തുക്കള്‍ തീരെ കുറയുകയും അലിയാത്ത അലുമിനിയം, ഇരുമ്പ് ഓക്സൈഡുകള്‍ എന്നിവ ഈട്ടം കൂടുകയും ചെയ്യും. ഈ ഓക്സൈഡുകളില്‍നിന്നും ഹൈഡ്രജന്‍ അയോണുകള്‍ ഉണ്ടാകുന്നതുകൊണ്ടാണ് മണ്ണില്‍ പ്രധാനമായും അമ്ലത്വമുണ്ടാകുന്നത്. കുമ്മായം, ഡോളോമൈറ്റ് എന്നിവ ചേര്‍ക്കുന്നതു കൊണ്ട് അമ്ലത്വം നിര്‍വീര്യമാക്കാം.
മഴ കുറഞ്ഞ പ്രദേശങ്ങളില്‍ മണ്ണില്‍ അലിയുന്ന ലവണങ്ങള്‍ ഈട്ടം കൂടിക്കിടക്കുന്നു. കാരണം അവയെ അലിയിച്ച് മണ്ണിലൂടെ ഊര്‍ന്നുകളയുന്നതിനുള്ള വെള്ളം മഴയില്‍നിന്നും കിട്ടുന്നില്ല. ഇവ രണ്ടുതരത്തിലുണ്ട്. ലവണീയ മണ്ണുകള്‍. ഈ മണ്ണില്‍ സോഡിയം, കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ ക്ലോറൈഡ്, സള്‍ഫേറ്റ്, ബൈ കാര്‍ബണ്‍ എന്നീ ലവണങ്ങള്‍ അടിഞ്ഞു കൂടിയിട്ടുണ്ട്. അതിനാല്‍ മണ്ണിന്‍റെ .... തരികള്‍ തറയുന്നതുകൊണ്ട് വിത്ത് മുളയ്ക്കുന്നത് തടസ്സപ്പെടുത്തും. മണ്ണില്‍ വെള്ളം താഴ്ന്നിറങ്ങുന്നതിനും തടസ്സമുണ്ട്. മൂലകങ്ങളുടെ ലഭ്യതയും ആഗീരണവും തടസ്സപ്പെടും. രണ്ടാമത്തെ വിഭാഗം ക്ഷാരീയ മണ്ണാണ്. ഇതിന്‍റെ സോഡിയത്തിന്‍റെ അളവ് വളരെ കൂടുതലാണ്. ചിലതരം ചെടികള്‍ക്കു മാത്രമേ ഇത്തരം മണ്ണില്‍ വളരാന്‍ കഴിയൂ. ഈ രണ്ടു തരം മണ്ണുകളിലും ജിപ്സം ചേര്‍ത്ത് ധാരാളം വെള്ളം ചേര്‍ത്ത് കലക്കിയാല്‍ ദോഷം പരിഹരിക്കാം. തുടര്‍ന്ന് സെസ്ബേനിയ പോലുള്ള പച്ചിലവളച്ചെടികള്‍ വളര്‍ത്തി മണ്ണില്‍ ഉഴുതു ചേര്‍ക്കുകയും വേണം.

കേരളത്തിലെ പ്രധാന മണ്ണുകള്‍

  • ചുവന്ന മണ്ണ്

തിരുവനന്തപുരം ജില്ലയിലാണ് ഈ മണ്ണ് വ്യാപകമായി കാണുന്നത്. പശിമരാശി വിഭാഗത്തില്‍പ്പെടുന്ന ഈ മണ്ണില്‍ ധാരാളം വായു അറകള്‍ ഉള്ളതാണ്. മണ്ണിന് അമ്ല സ്വഭാവമാണ്. ജൈവാംശവും സസ്യമൂലകങ്ങളും കുറവാണ്. തെങ്ങ്, കവുങ്ങ്, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയാണ് പ്രധാന വിളകള്‍.

  • വെട്ടുകല്‍ മണ്ണ്

മഴക്കാലവും വരണ്ട കാലവും മാറിമാറി വരുന്ന കനത്ത മഴയുള്ള പരിതസ്ഥിതികളിലാണ് ഈ മണ്ണുണ്ടാകുക. കാസര്‍കോട് മുതല്‍ കൊല്ലം ജില്ല ഉള്‍പ്പെടെ നീണ്ട കിടക്കുന്ന ഇടദേശത്തെ പ്രധാന മണ്ണാണിത്. കേരളത്തിലെ ആകെ മണ്ണിന്‍റെ 65 ശതമാനവും വെട്ടുകല്‍ മണ്ണാണ്. പൊതുവേ കേരളത്തില്‍ 20 മുതല്‍ 100 മീറ്റര്‍ വരെ സമുദ്രനിരപ്പില്‍നിന്ന് ഉയര്‍ന്നു കിടക്കുന്ന ഇടദേശത്തിന്‍റെ മണ്ണാണിത്. മണ്ണിന് അമ്ലത്വമുണ്ട്. ജൈവാംശവും എന്‍.പി.കെയും കുറവാണ്. തെങ്ങ്, റബ്ബര്‍, കശുമാവ്, കവുങ്ങ്, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, കുരുമുളക്, പഴവര്‍ഗങ്ങള്‍ എന്നിവയാണ് പ്രധാന വിളകള്‍.

  • വനമണ്ണ്

പൊതുവില്‍ പശിമരാശി വിഭാഗത്തില്‍പ്പെട്ട മണ്ണാണിത്. ധാരാളം ജൈവവസ്തുക്കള്‍ മണ്ണില്‍ അഴുകിച്ചേര്‍ന്നതിനാല്‍ മണ്ണിന്‍റെ നിറം തവിട്ടു കലര്‍ന്ന ചുവപ്പോ അല്ലെങ്കില്‍ കടുംതവിട്ടു നിറമോ ആകാം. മണ്ണിന് അമ്ലത്വമുണ്ട് (പി.എച്ച്. 5.5-6.3). നൈട്രജന്‍റെ ലഭ്യത സുലഭം. ഫോസ്ഫറസും പൊട്ടാഷും ഇടത്തരം ക്ഷാരീയ സ്വഭാവമുള്ള മൂലകങ്ങളായ കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവ മണ്ണില്‍നിന്ന് നഷ്ടപ്പെടാന്‍ സാധ്യത കൂടുതല്‍. വൃക്ഷങ്ങള്‍, കുറ്റിക്കാടുകള്‍, പുല്ല് എന്നിവയാണ് പ്രധാനമായും ഈ മണ്ണില്‍ വളരുന്നത്.

  • കറുത്ത പരുത്തിമണ്ണ്

പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കില്‍ കാണുന്ന പ്രത്യേകതരം മണ്ണാണിത്. കളിമണ്ണിന്‍റെ അംശം വളരെ കൂടുതലാണ്. വളരെ ആഴമുള്ള ഈ മണ്ണിന് ക്ഷാര സ്വഭാവമാണുള്ളത്. പി.എച്ച്. 6.5 - 8.5. ജൈവാംശം, നൈട്രജന്‍, ഫോസ്ഫറസ് എന്നിവ കുറവാണ്. തെങ്ങ്, കരിമ്പ്, നിലക്കടല, പരുത്തി, പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, നെല്ല് എന്നിവയാണ് പ്രധാന വിളകള്‍.

  • തീരദേശ എക്കല്‍മണ്ണ്

കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ ഏതാണ്ട് 10 കി.മീ. വീതിയില്‍ ഉടനീളം കാണുന്ന മണ്ണാണിത്. ഇതിന്‍റെ ഉത്ഭവം കടലുമായി ബന്ധപ്പെട്ടതിനാല്‍ മണ്ണില്‍ കടല്‍ ജീവികളുടെ അവശിഷ്ടം ധാരാളമായി കാണാം. വളരെ ആഴമുള്ള ഈ മണ്ണില്‍ മണലാണ് പ്രധാന ഘടകം. അതിനാല്‍ ജലസംഭരണശേഷി കുറവാണ് ഭൂജല നിരപ്പ് വളരെ ഉയര്‍ന്ന ഈ മണ്ണും അമ്ലത്വസ്വഭാവമുള്ളതാണ്. ജൈവാംശവും മൂലകങ്ങളും നന്നേ കുറവാണ്. പ്രധാന വിള തെങ്ങാണ്. വാഴ, പച്ചക്കറി, ജാതി മുതലായ വിളകളും വളരുന്നുണ്ട്.

  • നദീതടങ്ങിലെ ഏക്കല്‍മണ്ണ്

പ്രധാന നദികളുടെയും പോഷക നദികളുടെയും ഇരുകരകളിലും മലനട്ട് അടിഞ്ഞുണ്ടാകുന്ന മണ്ണാണ് നദീതട എക്കല്‍ മണ്ണ്. ആഴം കൂടിയ ഈ മണ്ണും അമ്ലത്വസ്വഭാവമുള്ളതാണ്. ജൈവാംശം, നൈട്രജന്‍, പൊട്ടാഷ് എന്നിവ ഇടത്തരം അളവിലുണ്ട്. ഫോസ്ഫറസും കുമ്മായവും കുറവാണ്. വിളകള്‍ക്ക് വളരുന്നതിനുള്ള നല്ല സാഹചര്യമുള്ള ഈ മണ്ണില്‍ നെല്ല്, തെങ്ങ്, കരിമ്പ്, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, സുഗന്ധ വ്യജ്ഞന വിളകള്‍ എന്നിവ നന്നായി വളരും.

  • ഓണാട്ടുകര എക്കല്‍മണ്ണ്

കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍ കാണുന്ന കൂടുതല്‍ മണലും കുറച്ചു ചെളിയുമുള്ള മണ്ണാണിത്. ജലസംഭരണശേഷി വളരെ കുറവാണ്. അമ്ലത്വമുള്ള ഈ മണ്ണില്‍ ജൈവാംശവും മൂലകങ്ങളും വളരെ കുറവാണ്. ഈ പ്രദേശത്ത് താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളക്കെട്ടുണ്ട്. തെങ്ങ്, നെല്ല്, എള്ള് പച്ചക്കറി എന്നിവയാണ് പ്രധാന വിളകള്‍.

  • ബ്രൗണ്‍ ഹൈഡ്രോമോര്‍ഫിക്

തവിട്ടുനിറമള്ള ഈ മണ്ണ് വെള്ളക്കെട്ടുള്ള തീരദേശത്തെ താഴ്ന്ന പ്രദേശങ്ങള്‍, ഇടനാട്ടിലെ കുന്നിന്‍ താഴ്വരകള്‍ എന്നിവിടങ്ങളിലാണ് കാണുക. കുന്നിന്‍ മുകളില്‍നിന്ന് ഒലിച്ചിറങ്ങുന്ന മണ്ണും പുഴയില്‍ നിന്നെത്തുന്ന മലമട്ടും ചേര്‍ത്തതാണ് ഈ മണ്ണ്. കുമ്മായവും ഫോസ്ഫറസും കുറവാണ്. മറ്റു മൂലകങ്ങളുടെ കുറവ് കാര്യമായി കാണുന്നില്ല. മണ്ണിന് അമ്ലരസമുണ്ട്.

  • സലൈന്‍ ഹൈഡ്രോമോര്‍ഫിക്

ആഴമുള്ള ഈ മണ്ണില്‍ അടിത്തട്ടില്‍ ജൈവപദാര്‍ത്ഥങ്ങള്‍ അടിഞ്ഞിട്ടുള്ളതിനാല്‍ മണ്ണിന് അമ്ലത്വ സ്വഭാവമാണ്. എന്നാല്‍ വേനല്‍ക്കാലത്ത് ഈ മണ്ണില്‍ വേലിയേറ്റം മൂലം മേല്‍മണ്ണില്‍ ഉപ്പുരസം കലരും. തവിട്ടുനിറമുള്ള ഈ മണ്ണ് ഏറെ താഴ്ചയുള്ളതും നീര്‍വാര്‍ച്ച കുറഞ്ഞതുമാണ്. പുഴകളും കായലുകളും നിറഞ്ഞ ഈ പ്രദേശത്തെ വേലിയേറ്റമാണ്. മണ്ണില്‍ ഉപ്പുരസം കലര്‍ത്തുന്നത്. എറണാകുളം ജില്ലയിലെ പൊക്കാളി, ആലപ്പുഴയിലെ ഓരുമുണ്ടകന്‍, കണ്ണൂര്‍ ജില്ലയിലെ കയ്പാട് നിലങ്ങള്‍ കൂടാതെ കോള്‍, കുട്ടനാട്, കുട്ടനാട് നിലങ്ങളിലെ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടും. നെല്ലും ബണ്ടുകളില്‍ തെങ്ങുമാണ് ഇവിടത്തെ പ്രധാന വിളകള്‍.

  • കുട്ടനാട്, കോള്‍ അമ്ലമണ്ണുകള്‍

ഏകദേശം ആറുമാസം 6-7 അടി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന പ്രദേശങ്ങളാണിവ. നിലങ്ങള്‍ സമുദ്രനിരപ്പില്‍നിന്ന് 1-2 മീറ്റര്‍ താഴ്ന്നാണ് കിടക്കുന്നത്. നദികളില്‍ നിന്ന് ഒഴുകിയെത്തുന്ന മലമട്ട് ഈ നിലങ്ങളെ സംപുഷ്ടമാക്കുന്നു. ഈ നിലങ്ങളുടെ അടിമണ്ണില്‍ ധാരാളം ജൈവ പദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകിടക്കുന്നുണ്ട്. ഇത് മണ്ണിന്‍റെ വളരെ ഉയര്‍ന്ന അമ്ലത്വത്തിനു കാരണമാകുന്നു. മണ്ണില്‍ കളിമണ്ണാണ് കൂടുതല്‍. അതിനാല്‍ നീര്‍വാര്‍ച്ച വളരെ കുറവാണ്. നെല്ലാണ് പ്രധാന വിള.

വിവിധ ജില്ലകളിലെ മണ്ണ്

വിവിധ ജില്ലകളിലെ പ്രധാന മണ്ണുകള്‍ താഴെ:

ജില്ല

മണ്ണ്

പ്രദേശം

തിരുവനന്തപുരം

വെട്ടുകല്ലിന്‍റെ ബ്രൗണ്‍ നിറത്തിലുള്ള    പരിശമാശി മണ്ണ്

മണല്‍ കലര്‍ന്ന പശിമരാശി    
മണ്ണ്

ഗ്രാനൈറ്റില്‍ നിന്നുത്ഭവിച്ച ബ്രൗണ്‍നിറത്തിലുള്ള പശിമരാശി മണ്ണ്

ജില്ലയുടെ മധ്യഭാഗം

പടിഞ്ഞാറ് ഭാഗത്തുള്ള കടല്‍ത്തീര മണ്ണ്

ജില്ലയുടെ കിഴക്കു ഭാഗത്തുള്ള കുന്നുകള്‍

കൊല്ലം

മണല്‍ കലര്‍ന്ന പശിമരാശി മണ്ണ്

വെട്ടുകല്‍ മണ്ണ്

കരുനാഗപ്പള്ളിയും കൊല്ലം താലൂക്കിന്‍റെ ഭാഗങ്ങളും

കൊട്ടാരക്കര, കുന്നത്തൂര്‍എന്നീ താലൂക്കുകളും കൊല്ലം,പത്തനാപുരം താലൂക്കുകളുടെ ഭാഗങ്ങളും

പത്തനംതിട്ട

കളിമണ്ണ്

വെട്ടുകല്‍ മണ്ണ്

പടിഞ്ഞാറും കിഴക്കുമുള്ള മലകള്‍

റാന്നി, കോഴഞ്ചേരി താലൂക്കുകളുടെ ഭാഗങ്ങള്‍

ആലപ്പുഴ

മണല്‍ കലര്‍ന്ന പശിമരാശി മണ്ണ്

മണല്‍മണ്ണ്

കളിമണ്ണ് കലര്‍ന്ന പശിമരാശി മണ്ണ്

വെട്ടുകല്‍ മണ്ണ്

കാര്‍ത്തികപ്പള്ളി താലൂക്കും 
മാവേലിക്കര താലൂക്കിന്‍റെ ഭാഗങ്ങളും

ചേര്‍ത്തല, അമ്പലപ്പുഴ, താലൂക്കുകള്‍

കുട്ടനാട്

ചെങ്ങന്നൂര്‍ താലൂക്കും മാവേലിക്കര താലൂക്കിന്‍റെ ഭാഗങ്ങളും

കോട്ടയം

വെട്ടുകല്‍ മണ്ണ്

 

എക്കല്‍ മണ്ണ്

കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളും ചങ്ങനാശ്ശേരി,കോട്ടയം താലൂക്കുകളുടെ ഭാഗങ്ങളും

വൈക്കം താലൂക്കും ചങ്ങനാശ്ശേരി, കോട്ടയം ജില്ലകളുടെ ഭാഗങ്ങളും

 

ഇടുക്കി

വെട്ടുകല്‍ മണ്ണ്

എക്കല്‍ മണ്ണ്

പീരുമേട്, തൊടുപുഴ താലൂക്കുകള്‍

ദേവികുളം, ഉടുമ്പന്‍ചോല  താലൂക്കുകള്‍

എറണാകുളം

വെട്ടുകല്‍ മണ്ണ്

 

 

മണല്‍ കലര്‍ന്ന പശിമരാശി മണ്ണ്

എക്കല്‍ മണ്ണ്

മൂവാറ്റുപുഴ, കോതമംഗലം 
താലൂക്കുകളും ആലുവ കുന്നത്തുനാട് താലൂക്കുകളുടെ ഭാഗങ്ങളും

പറവൂര്‍, കൊച്ചി, കണയന്നൂര്‍ താലൂക്കുകള്‍

ആലുവ, കുന്നത്തുനാട് താലൂക്കുകളുടെ ഭാഗങ്ങള്‍

തൃശൂര്‍

മണല്‍ കലര്‍ന്ന പശിമരാശി മണ്ണ്

 

വെട്ടുകല്‍ മണ്ണ്

 

കളിമണ്ണ്

 

എക്കല്‍ മണ്ണ്

മുകുന്ദപുരം, തൃശൂര്‍, ചാവക്കാട് താലൂക്കുകളുടെ ഭാഗങ്ങള്‍

തൃശൂര്‍ താലൂക്കിന്‍റെ കിഴക്കുഭാഗവും തലപ്പിള്ളി താലൂക്കിന്‍റെ പടിഞ്ഞാറുഭാഗവും

ചാവക്കാട്, മുകുന്ദപുരം താലൂക്കുകളുടെ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങള്‍

ചാവക്കാട് താലൂക്കിന്‍റെ ഭാഗങ്ങള്‍

പാലക്കാട്

വെട്ടുകല്‍ മണ്ണ്

കറുത്ത പരുത്തി മണ്ണ്

ജില്ലയുടെ മിക്ക ഭാഗങ്ങളും

ചിറ്റൂര്‍ താലൂക്കിന്‍റെ വടക്കുകിഴക്കു ഭാഗങ്ങള്‍

മലപ്പുറം

വെട്ടുകല്‍ മണ്ണ്

 

മണല്‍ മണ്ണ്

തീരദേശ ഒഴികെയുള്ള ജില്ലയുടെ ഭാഗങ്ങള്‍

തീരപ്രദേശം

കോഴിക്കോട്

വെട്ടുകല്‍ മണ്ണ്

 

മണല്‍ മണ്ണ്

 

തീരപ്രദേശം ഒഴികെയുള്ള ജില്ലയുടെ പ്രദേശങ്ങള്‍

തീരദേശം

വയനാട്

വെട്ടുകല്‍ മണ്ണ്

പശിമരാശി മണ്ണ്

ജില്ലയുടെ മിക്ക പ്രദേശങ്ങളും

ജില്ലയുടെ മധ്യഭാഗത്തുള്ള താഴ്വരകള്‍

കണ്ണൂര്‍

വെട്ടുകല്‍ മണ്ണ്

മണല്‍ മണ്ണ്

ജില്ലയുടെ തീരപ്രദേശം ഒഴികെയുള്ള പ്രദേശങ്ങള്‍

തീരപ്രദേശം

കാസര്‍കോട്

വെട്ടുകല്‍ മണ്ണ്

മണല്‍ മണ്ണ്

ജില്ലയുടെ തീരപ്രദേശം ഒഴികെയുള്ള പ്രദേശങ്ങള്‍

തീരപ്രദേശം

മണ്ണുപരിശോധന

ഫലപുഷ്ടിയുള്ള മണ്ണാണ് ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും ഉയര്‍ന്ന ഉല്‍പ്പാദനത്തിനും നിദാനം. മണ്ണ് അമ്ലസ്വഭാവമുള്ളതാണോ ക്ഷാരസ്വഭാവമുള്ളതാണോ, ആണെങ്കില്‍ അതിന്‍റെ തോതെത്ര, മണ്ണില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള ചെടികള്‍ക്ക് ഉപദ്രവകരമാകുന്ന ലവണങ്ങളുടെ അളവ് എത്ര, മണ്ണില്‍ സസ്യങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന രൂപത്തിലുള്ള നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ എത്ര അടങ്ങിയിരിക്കുന്നു എന്നെല്ലാം മണ്ണുപരിശോധന കൊണ്ടേ അറിയാന്‍ കഴിയൂ. ഇങ്ങനെ മണ്ണിന്‍റെ രാസഘടന മനസ്സിലാക്കിയാലെ അമ്ലത്വം അല്ലെങ്കില്‍ പുളിരസം നീക്കം ചെയ്യേണ്ട കുമ്മായം എത്ര ചേര്‍ക്കണമെന്നും ക്ഷാരാവസ്ഥയിലുള്ള മണ്ണിലെ ലേയ ലവണങ്ങള്‍ നീക്കം ചെയ്യാന്‍ എത്ര ജിപ്സം ഉപയോഗിക്കണം, ചെടികളുടെ സുഗമമായ വളര്‍ച്ചയ്ക്ക് എത്രകണ്ട് ജൈവളം, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങള്‍ ചേര്‍ക്കണം എന്നുമൊക്കെയുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂ.

പരിശോധനക്കായി മണ്ണുസാമ്പിളുകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഓരോ പറമ്പ് അല്ലെങ്കില്‍ നിലത്തില്‍നിന്നും പ്രത്യേകം സാമ്പിളുകള്‍ എടുക്കുക.
  • അസാധാരണമായ സ്ഥലങ്ങളില്‍നിന്നും മണ്ണെടുക്കരുത്. ജൈവവളം കൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കണം.
  • സാമ്പിള്‍ എടുക്കാന്‍ തൂമ്പ, ഓഗര്‍ എന്നിവയിലൊന്ന് ഉപയോഗിക്കുക.
  • കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിളയുടെ വേരുപടലത്തിന്‍റെ ആഴത്തിലുള്ള മണ്ണുസാമ്പിളുകളാണ് എടുക്കേണ്ടത്. നെല്ല്, പച്ചക്കറി, പയര്‍വര്‍ഗങ്ങള്‍ മുതലായ ചെടികള്‍ക്ക് 15 സെ.മീ. ആഴത്തിലും, തെങ്ങും മറ്റു വൃക്ഷവിളകള്‍ക്കും 25 സെ.മീ. ആഴത്തിലുമാണ് സാമ്പിളുകള്‍ എടുക്കുക.
  • സാമ്പിള്‍ എടുക്കുന്ന സ്ഥലത്തെ പുല്ല്, കരിയില എന്നിവ മാറ്റുക. തൂമ്പയാണ് ഉപയോഗിക്കുന്നതെങ്കില്‍ നിര്‍ദ്ദിഷ്ട ആഴത്തില്‍ ഇംഗ്ലീഷിലെ വി ആകൃതിയില്‍ കുഴിയെടുക്കുക. തുടര്‍ന്ന് ഒരുവശത്തുനിന്നും ഉപരിതലം മുതല്‍ അടിവരെ 3 സെ.മീ. കനത്തില്‍ ഒരേപോലെ മണ്ണ് അരിഞ്ഞെടുക്കുക. ഒരേ സ്വഭാവമുള്ള നിലത്തില്‍ 5-10 സ്ഥലങ്ങളില്‍നിന്നും സാമ്പിളുകളെടുത്ത് ഒരു കടലാസില്‍ ഇട്ട് കട്ടകള്‍ ഉടച്ച് നല്ലതുപോലെ ഒന്നിപ്പിക്കുക. മണ്ണ് കൂനയാക്കി നാലായി വിഭജിക്കണം. എതിര്‍വശത്തു വരുന്ന രണ്ടു ഭാഗങ്ങള്‍ കളയുക. വീണ്ടും മറ്റു രണ്ടു ഭാഗങ്ങള്‍ ഒന്നിച്ച് കൂനയാക്കുക. അവസാനം ഏകദേശം 500 ഗ്രാം മണ്ണുസാമ്പിള്‍ കിട്ടുന്നതുവരെ ഈ രീതി തുടരണം.
  • എടുത്ത സാമ്പിള്‍ തണലില്‍ ചെറുതായി ഉണക്കി തുണിസഞ്ചിയില്‍ ഇടുക. സാമ്പിള്‍ തിരിച്ചറിയാനുള്ള നമ്പരോ പേരോ സഞ്ചിക്കുള്ളിലും പുറത്തും എഴുതണം.
  • ചെടികള്‍ വരിവരിയായി നട്ടിരിക്കുകയാണെങ്കില്‍ വരികള്‍ക്കിടയില്‍നിന്ന് സാമ്പിള്‍ എടുക്കാം.
  • മണ്ണുസാമ്പിളുകള്‍ കുമ്മായം, ജിപ്സം, വളങ്ങള്‍ എന്നിവയുമായി ബന്ധപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • കുമ്മായമോ വളമോ ചേര്‍ത്തിട്ടുണ്ടെങ്കില്‍ മൂന്നുമാസം കഴിഞ്ഞേ സാമ്പിള്‍ എടുക്കാവൂ.
  • മണ്ണുസാമ്പിളിനോടൊപ്പം ലബോറട്ടറി നിര്‍ദേശിക്കുന്ന വിവരങ്ങള്‍ കാണിച്ചിട്ടുള്ള ഫോറം പൂരിപ്പിച്ച് കൊടുക്കേണ്ടതാണ്. സാധാരണയായി താഴെ പറയുന്ന വിവരങ്ങളാണ് ചോദിക്കുക:

1. കര്‍ഷകന്‍റെ പേരും വിലാസവും
2. വില്ലേജ്, ജില്ല, പഞ്ചായത്ത്
3. സാമ്പിള്‍ എടുത്ത തീയതി
4. കൃഷിസ്ഥലത്തിന്‍റെ സര്‍വേ നമ്പര്‍
5. കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിള
6. തൊട്ടുമുമ്പ് കൃഷി ചെയ്തിട്ടുള്ള മൂന്നു കൃഷിയുടെ വിളയും വളപ്രയോഗവും
7. കൃഷിസ്ഥലത്തിന്‍റെ ഇനവും, ഏതെങ്കിലും പ്രത്യേകതയുണ്ടെങ്കില്‍ അതും
8. കൃഷിക്കുള്ള വെള്ളത്തിന്‍റെ മാര്‍ഗം
9. സ്ഥലത്തിന്‍റെ കിടപ്പ്
10. നീര്‍വാര്‍ച്ച സൗകര്യം
11. കുമ്മായമോ മറ്റോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്‍റെ അളവും ഉപയോഗിച്ച സമയവും
12. അവസാനമായി പയര്‍വര്‍ഗച്ചെടികള്‍ കൃഷി ചെയ്ത സമയം
13. മണ്ണൊലിപ്പിന്‍റെ സ്വഭാവം
14. അടുത്തതായി കൃഷി ചെയ്യാനുദ്ദേശിക്കുന്ന വിള

മണ്ണുപരിശോധനാ ലാബില്‍ മണ്ണില്‍ അടങ്ങിയിട്ടുള്ള അമ്ലത്വം, ലേയലവണങ്ങളുടെ അളവ്, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയുടെ അളവ് തുടങ്ങിയവ തിട്ടപ്പെടുത്തുന്നു. താഴനല്‍കിയിരിക്കുന്ന ചാര്‍ട്ടിന്‍റെ സഹായത്തോടെ മണ്ണുപരിശോധനയുടെ ഫലം താരതമ്യം ചെയ്യാവുന്നതാണ്.

രാസഘടകം

കുറവ്

ഇടത്തരം

അധികം

ഓര്‍ഗാനിക് കാര്‍ബണ്‍ (ലഭ്യമായ നൈട്രജനുവേണ്ടി) അല്ലെങ്കില്‍

0.5% ത്തില്‍കുറവ്

0.5-0.75%

0.75%ത്തില്‍ കൂടുതല്‍

ലഭ്യമായ നൈട്രജന്‍

ഹെക്ടറില്‍ 280 കി.ഗ്രാമില്‍ കുറവ്

280-560 കി.ഗ്രാം/ഹെ

ഹെക്ടറില്‍ 560കി.ഗ്രാമില്‍
കൂടുതല്‍

ലഭ്യമായ ഫോസ്ഫറസ്

ഹെക്ടറില്‍ 10 കി.ഗ്രാമില്‍ കുറവ്

10-25 കി.ഗ്രാം/ഹെ

ഹെക്ടറില്‍ 25 കി.ഗ്രാമില്‍
കൂടുതല്‍

ലഭ്യമായ പൊട്ടാഷ്

ഹെക്ടറില്‍ 110 കി.ഗ്രാമില്‍  കുറവ്

110-280 കി.ഗ്രാം/ഹെ

ഹെക്ടറില്‍ 280കി.ഗ്രാമില്‍ കൂടുതല്‍

 

പി.എച്ച്
6-ല്‍ താഴെ അമ്ലമുള്ള  മണ്ണ്

7-8.5 ലവണീയ മണ്ണ്

8.5-ന് മുകളില്‍ ക്ഷാരീയ മണ്ണ്
കണ്ടക്റ്റിവിറ്റി
1-ല്‍ താഴെ: സാധാരണം

1-2: വിത്ത് മുളയ്ക്കുവാന്‍ നിര്‍ണ്ണായകം

2-4: ലവണദോഷമുള്ള വിളകള്‍ക്ക് നിര്‍ണായകം

4-നു മുകളില്‍: മിക്ക വിളകള്‍ക്കും ദോഷകരം

മണ്ണുപരിശോധനാ ലബോറട്ടറികള്‍

കേരളത്തിലെ മണ്ണുപരിശോധനാ ലാബറട്ടറികള്‍

  1. സെന്‍ട്രല്‍ മണ്ണുപരിശോധനാ ലബോറട്ടറി, പാറോട്ടുകോണം, നാലാഞ്ചിറ, തിരുവനന്തപുരം
  2. മണ്ണുപരിശോധനാ ലബോറട്ടറി, മാമൂട്ടില്‍കടവ്, കാവനാട് പി.ഒ., കൊല്ലം
  3. മണ്ണുപരിശോധനാ ലബോറട്ടറി, സനാതനപുരം, ആലപ്പുഴ
  4. മണ്ണുപരിശോധനാ ലബോറട്ടറി, കടക്കാട്, പന്തളം, പത്തനംതിട്ട
  5. മണ്ണുപരിശോധനാ ലബോറട്ടറി, കോഴ പി.ഒ., കോട്ടയം
  6. മണ്ണുപരിശോധനാ ലബോറട്ടറി, അരീക്കുഴ പി.ഒ., തൊടുപുഴ, ഇടുക്കി
  7. മണ്ണുപരിശോധനാ ലബോറട്ടറി, വൈറ്റില, എറണാകുളം, കൊച്ചി
  8. മണ്ണുപരിശോധനാ ലബോറട്ടറി, ചെമ്പൂക്കാവ്, തൃശൂര്‍
  9. മണ്ണുപരിശോധനാ ലബോറട്ടറി, മേലേപട്ടാമ്പി, പാലക്കാട്
  10. മണ്ണുപരിശോധനാ ലബോറട്ടറി, അപ്ഹില്‍സ്, മലപ്പുറം
  11. മണ്ണുപരിശോധനാ ലബോറട്ടറി, തിക്കൊടി, കോഴിക്കോട്
  12. മണ്ണുപരിശോധനാ ലബോറട്ടറി, മാനന്തവാടി, വയനാട്
  13. മണ്ണുപരിശോധനാ ലബോറട്ടറി, കരിമ്പം പി.ഒ., തളിപ്പറമ്പ്, കണ്ണൂര്‍
  14. മണ്ണുപരിശോധനാ ലബോറട്ടറി, സീഡ് ഫാം കോംപ്ലക്സ് (അഗ്രി.) എ.റ്റി.റോഡ്, കാസര്‍കോട്

സഞ്ചരിക്കുന്ന മണ്ണുപരിശോധനാ ലബോറട്ടറികള്‍

1. മൊബൈല്‍ മണ്ണുപരിശോധനാ ലബോറട്ടറി, പാറോട്ടുകോണം, നാലാഞ്ചിറ, തിരുവനന്തപുരം
2. മൊബൈല്‍ മണ്ണുപരിശോധനാ ലബോറട്ടറി, മാമൂട്ടില്‍കടവ്, കാവനാട് കൊല്ലം
3. മൊബൈല്‍ മണ്ണുപരിശോധനാ ലബോറട്ടറി, സനാതനപുരം, ആലപ്പുഴ
4. മൊബൈല്‍ മണ്ണുപരിശോധനാ ലബോറട്ടറി, ചെമ്പൂക്കാവ്, തൃശൂര്‍
5. മൊബൈല്‍ മണ്ണുപരിശോധനാ ലാബറട്ടറി, മേലേപട്ടാമ്പി, പാലക്കാട്
6. മൊബൈല്‍ മണ്ണുപരിശോധനാ ലബോറട്ടറി, അപ്ഹില്‍സ്, മലപ്പുറം
7. മൊബൈല്‍ മണ്ണുപരിശോധനാ ലബോറട്ടറി, തിക്കൊടി, കോഴിക്കോട്
8. മൊബൈല്‍ മണ്ണുപരിശോധനാ ലബോറട്ടറി, കരിമ്പം, തളിപ്പറമ്പ്, കണ്ണൂര്‍
9. മൊബൈല്‍ മണ്ണുപരിശോധനാ ലബോറട്ടറി, കോഴ, കോട്ടയം

മറ്റു മണ്ണുപരിശോധനാ ലബോറട്ടറികള്‍

1. കേരള സ്റ്റേറ്റ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, കാഞ്ഞിരപ്പള്ളി
2. ഉപാസി റ്റീ അഡ്വൈസറി സര്‍വീസ്, മേപ്പാടി
3. ഉപാസി റ്റീ അഡ്വൈസറി സര്‍വ്വീസ്, മൂന്നാര്‍
4. ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മയിലാടുംപാറ, ഇടുക്കി
5. റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പുതുപ്പള്ളി, കോട്ടയം
6. റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, മൊബൈല്‍ യൂണിറ്റ്, കോട്ടയം
7. എഫ്.എ.സി.റ്റി, ഉദ്യോഗമണ്ഡല്‍, കൊച്ചി
8. എഫ്.എ.സി.റ്റി., ഉദ്യോഗമണ്ഡല്‍, കൊച്ചി (മൊബൈല്‍ യൂണിറ്റ്)
9. ഉപാസി റ്റീ റിസര്‍ച്ച് സബ്സ്റ്റേഷന്‍, വണ്ടിപ്പെരിയാര്‍
10. റേഡിയോ ട്രേസര്‍ ലബോറട്ടറി, അഗ്രി. യൂണിവേഴ്സിറ്റി, വെള്ളാനിക്കര, തൃശൂര്‍.

രാസവള ശുപാര്‍ശ റിപ്പോര്‍ട്ട്

മണ്ണ് പരിശോധനയുടെ ഫലം കര്‍ഷകര്‍ക്ക് താഴെ കാണുന്ന ഫോറങ്ങളില്‍ ലഭ്യമായിരിക്കും.

മണ്ണു പരിശോധനാ കേന്ദ്രം......................................(പേര്)...................................അതോറിറ്റി നമ്പര്‍...................കൃഷിസ്ഥലത്തിന്‍റെ സര്‍വെ നമ്പര്‍ അഥവാ പേര് .................................................​

പരിശോധനാഫലം

 

പരിശോധനകള്‍

പി.എച്ച്. മണ്ണിന്‍റെ

അമ്ല/ക്ഷാരസ്വഭാവ അളവ്

TSS/EC m mhos/cm

ലേയലവണത്തിന്‍റെ അളവ്

ലഭ്യമായ രീതിയില്‍ ഉള്ള പ്രധാനമൂലകങ്ങള്‍

 

ഓര്‍ഗാനിക് കാര്‍ബണ്‍ %

ഫോസ്ഫറസ് കി.ഗ്രാം/ഹെ

പൊട്ടാസ്യം
കി.ഗ്രാം/ഹെ

 

അളവ്

5.8

0.5

0.4

20

285

 

തോത്

അമ്ലം*

ക്രമം*

കുറവ്*

കുറവ്

കുറവ്

 

മധ്യമം

മധ്യമം

മധ്യമം

മധ്യമം*

മധ്യമം

 

ക്ഷാരം

അധികം

കൂടുതല്‍

കൂടുതല്‍

കൂടുതല്‍*

 

അനുയോജ്യമായ കോളങ്ങളില്‍  * അടയാളം ഇട്ടിരിക്കുന്നു.

നിര്‍ദേശങ്ങള്‍

  • മണ്ണില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള ലവണങ്ങളുടെ അളവ് കുറയ്ക്കാന്‍ ശുദ്ധജലം കയറ്റി കഴുകിക്കളയേണ്ട ആവശ്യം ഉണ്ടോ ഇല്ലയോ എന്ന്

 

ഉണ്ട്

ഇല്ല*

 

  • ഓരോ കൃഷിക്കും താഴെ പറയുന്ന അളവില്‍ ജൈവവളങ്ങളും കുമ്മായവും രാസവളങ്ങളും ചേര്‍ക്കേണ്ടതാണ്.

കൃഷി

ജൈവവളം (കി.ഗ്രാം)

കുമ്മായം (കി.ഗ്രാം)

പ്രധാനമൂലകങ്ങളുടെ അളവ്

മറ്റുരാസവസ്തുക്കള്‍ MgSo4 (കി.ഗ്രാം)

യൂണിറ്റ്

N കി.ഗ്രാം

P2O5കി.ഗ്രാം

K2O കി.ഗ്രാം

നെല്ല്

 

 

 

 

 

 

കി.ഗ്രാം

ഒരു ഹെക്ടറിന്

നെല്ല്

 

 

 

 

 

 

"

തെങ്ങ്

50

1.0

0.4

0.2

0.45

0.5

കി.ഗ്രാം ഒരു
മരത്തിന്

നേന്ത്രവാഴ

 

 

 

 

 

 

 

കൃഷിസ്ഥലത്തിന്‍റെ വിസ്തീര്‍ണവും മാര്‍ക്കറ്റില്‍ കിട്ടുന്ന രാസവളത്തിന്‍റെ ഇനവും അനുസരിച്ച് ഓരോ രാസവളവും എത്രവീതം വേണമെന്ന് കണക്കാക്കണം. ഉദാഹരണമായി മേല്‍പ്പറഞ്ഞ തെങ്ങിന്‍ തോപ്പിലേക്ക് ഓരോ മരത്തിനും വേണ്ട രാസവളങ്ങളുടെ അളവ് കണക്കാക്കുന്നവിധം:

0.4 കി.ഗ്രാം നൈട്രജന്‍ -              0.4 x 5 കി.ഗ്രാം അമോണിയം സള്‍ഫേറ്റ്/0.4 x 2.17 കി.ഗ്രാം യൂറിയ
0.2 കി.ഗ്രാം ഫോസ്ഫറസ് -      0.2 x 6.25 കി.ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്/ 0.2 x 5 കി.ഗ്രാം റോക്ക് ഫോസ്ഫേറ്റ്
0.45 കി.ഗ്രാം പൊട്ടാസ്യം -        0.45 x 1.67 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്

ഒപ്പ്

തീയതി:                                                                                                                                                                                                        അസിസ്റ്റന്‍റ് സോയില്‍ കെമിസ്റ്റ്

 

അവസാനം പരിഷ്കരിച്ചത് : 6/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate