অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തനിനാടന്‍ കൃഷിരീതികള്‍

തനിനാടന്‍ കൃഷിരീതികള്‍

​പാഴാക്കല്ലേ.. പണമാക്കാം പാഷൻ ഫ്രൂട്ട്

പാഷൻഫ്രൂട്ടിൽനിന്ന് അഞ്ചിലേറെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ചു വിറ്റ് ഈ ഫാം കഴിഞ്ഞ സാമ്പത്തിക വർഷം നേടിയത് 25 ലക്ഷത്തോളം രൂപ.

കൊച്ചിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റിൽ ഒരു കിലോ പാഷൻ ഫ്രൂട്ടിന്റെ വില 179 രൂപ. നഗരത്തിലെതന്നെ സാമാന്യം വലിയ പഴം—പച്ചക്കറിക്കടയിലെ വില കിലോയ്ക്ക് 207 രൂപ. സാധാരണ പരിചിതമായ മഞ്ഞ, പർപ്പിൾ നിറങ്ങളിലുള്ള പാഷൻ ഫ്രൂട്ടിന്റെ പകുതിയിൽ താഴെ മാത്രം ഭാരം വരുന്ന ഇനമായതിനാൽ ഒരു കിലോയിൽ ഈയിനത്തിൻറെ എണ്ണം ഇരട്ടിയിലേറെ എത്തിയേക്കാം. അതിനാൽ നമുക്കു പരിചിതമായതിന് ഇതിൻറെ പകുതിക്കടുത്ത് വിലയിട്ടാൽ മതിയെന്നു വയ്ക്കുക. അപ്പോഴും വില മോശമല്ലല്ലോ.
ഇനി പാലക്കാട് ജില്ലയിൽ നെല്ലിയാമ്പതി പുലയമ്പാറയിലുള്ള സർക്കാർ വക ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലേക്കു പോകാം. പതിനേഴ് ഏക്കറിലാണ് ഇവിടെ പാഷൻ ഫ്രൂട്ട് കൃഷി. പഴമായിട്ടു വിൽക്കുന്ന പതിവ് ഇവിടെയില്ല. എങ്കിലും അത്യാവശ്യക്കാരനാണെങ്കിൽ കൊടുക്കും. കിലോയ്ക്കു വില 60 രൂപ. സംഗതി നമുക്കു നല്ല പരിചയമുള്ള മഞ്ഞ, പർപ്പിൾ ഇനങ്ങൾതന്നെ. ശരാശരി പത്തെണ്ണം വരും ഒരു കിലോ.

പാഷൻഫ്രൂട്ടിൽനിന്ന് അഞ്ചിലേറെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ചു വിനോദസഞ്ചാരികൾക്കു വിൽക്കുന്ന ഈ ഫാമിന് കഴിഞ്ഞ സാമ്പത്തിക വർഷം ഇതിൽനിന്നു മാത്രം ലഭിച്ചത് 25 ലക്ഷത്തോളം രൂപയാണ്.

ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിൽ കഴിഞ്ഞ സീസണിൽ കച്വവടക്കാർ കർഷകരിൽനിന്നു പാഷൻ ഫ്രൂട്ട് സംഭരിച്ചിരുന്നു, കിലേയ്ക്ക് 25—30 രൂപയ്ക്ക്. ചുരുക്കം പറഞ്ഞാൽ പാഷൻ ഫ്രൂട്ടിന് നമ്മുടെ നാട്ടിൽ നിലയും വിലയും വിപണിയും വർധിക്കുകയാണ്.
പാഷൻ ഫ്രൂട്ട് പണ്ടും നമ്മുടെ നാട്ടിലുണ്ടായിരുന്നല്ലോ. പിന്നെന്താണ് ഇപ്പോൾ ഇങ്ങനെയൊരു പ്രിയം?, പല കാരണങ്ങളുണ്ട്. ജനത്തിന് ആരോഗ്യത്തെക്കുറിച്ചുള്ള ഉൽക്കണ്ഠ പെരുകി. അതോടെ പഴങ്ങൾക്കു ഭക്ഷ്യശീലങ്ങളിൽ പ്രമുഖ സ്ഥാനം കൈവന്നു. മലയാളിയുടെ വാങ്ങൽശേഷി വർധിച്ചു. നഗരവൽക്കരണം വന്നതോടെ ഉൽപാദകരുടെ എണ്ണം കുറഞ്ഞു, ഉപഭോക്താക്കൾ കൂടി. സർവതും വിഷമയം എന്ന വാർത്തകൾകൂടി വരാൻ തുടങ്ങിയതോടെ നാടൻ ഉൽപന്നങ്ങൾക്കു ഡിമാൻഡ് വർധിച്ചു. നാടൻ ഇനങ്ങളുടെ ഗുണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ വരുന്നതും ഇതിനു കാരണമായി. പഴത്തേക്കാൾ അതിന്റെ മൂല്യവർധിത ഉൽപന്നങ്ങൾക്കാണു ഡിമാൻഡ് എന്നതും ശ്രദ്ധിക്കണം.

ഫാമിൽ നിന്ന് പാഷൻഫ്രൂട്ട് ശേഖരിയ്ക്കുന്നു.കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ ശാസ്ത്രീയമായി പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്ന നെല്ലിയാമ്പതിയിലേക്കുതന്നെ വീണ്ടും പോകാം. നെന്മാറയിൽനിന്ന് 29 കിലോമീറ്റർ ദൂരമുണ്ട് നെല്ലിയാമ്പതിയിലേക്ക്. പോത്തുണ്ടി ഡാമിൻറെയും മഞ്ഞു പുതച്ചമലനിരകളുടെയും ഭംഗി ആസ്വദിച്ചു ചുരം കയറിയുള്ള യാത്ര കർഷകർക്കു വിനോദയാത്രകൂടിയായി മാറും. ഫാമിന്റെ പ്രവേശനകവാടത്തിൽതന്നെ വിൽപന കൗണ്ടർ കാണാം. നിരത്തിവച്ചിരിക്കുന്ന ഉൽപന്നങ്ങളിൽ നല്ല പങ്കും ഫാമിലെ ഭക്ഷ്യസംസ്കരണ വിഭാഗം തയാറാക്കിയതാണ്. ഏറ്റവും ഡിമാൻഡ് സ്ക്വാഷിന്. 700 മി.ലീ. കുപ്പിക്കു വില 100 രൂപ. പഴത്തിന്റെ പൾപ്പ് മാത്രമെടുത്താണു സ്ക്വാഷ് നിർമിക്കുന്നത്. കൃത്രിമ നിറങ്ങളൊന്നും ചേർക്കാത്തതിനാൽ സ്ക്വാഷിന് മനോഹരമായ നിറം ലഭിക്കാൻ മഞ്ഞ പാഷൻ ഫ്രൂട്ടാണ് നല്ലത്. പർപ്പിൾ ഇനത്തിനു നിറം അത്ര പോരാ. വിത്ത് നീക്കാത്ത പൾപ്പ് ഉപയോഗിച്ച് ജാമും ജെല്ലിയും ഉണ്ടാക്കുന്നു. അര കിലോയ്ക്ക് 150 രൂപ മുടക്കേണ്ടി വരും.

പൾപ്പ് നീക്കിയ തോടും വെറുതെ കളയുന്നില്ല. ഉപ്പും വിനാഗിരിയും ചേർത്ത വെള്ളത്തിൽ 10—15 ദിവസം ഇട്ടുവയ്ക്കും. മയം വരുമ്പോൾ മുറിച്ച് അച്ചാറിടും. അതിനും നല്ല ഡിമാൻഡ് ഉണ്ട്. കുട്ടികൾ ഇഷ്ടപ്പെടുന്ന സിപ് അപ്, തോടിൽനിന്ന് ജെല്ലി അങ്ങനെ വേറെയുമുണ്ട് വിഭവങ്ങൾ. കഴിഞ്ഞ ഓണനാളുകളിൽ മാത്രം ആയിരക്കണക്കിന് ആളുകളാണ് നെല്ലിയാമ്പതി സന്ദർശിച്വത്. അതുകൊണ്ട് വിൽപന പ്രശ്നമേയല്ലെന്നു ഫാം സൂപ്രണ്ട് ഇ.കെ. യൂസഫ് പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ പാഷൻ— നെല്ലി കിക്കോഫ് എന്ന എനർജി ഡ്രിങ്ക് വിതരണം ചെയ്തും നെല്ലിയാമ്പതി ഫാം പാഷൻ ഫ്രൂട്ടിനെ ജനശ്രദ്ധയിലെത്തിച്ചിരുന്നു. 60—70 ശതമാനം നെല്ലിക്കയും 30—40 ശതമാനം പാഷൻ ഫ്രൂട്ടും ചേർത്തു സംസ്കരിച്ചെടുത്ത കിക്കോഫ് പോഷകസമൃദ്ധവും ഊർജദായവുകമായ പാനീയം എന്ന പ്രശംസയും നേടി.
കൃഷിയിടത്തിൽ

പാഷൻ ഫ്രൂട്ട്..

മുന്തിരിക്കൃഷിക്കു സമാനമായ രീതിയിൽ ഏഴടിയോളം ഉയരമുള്ള കോൺക്രീറ്റ് കാലുകൾ 20 – 20 അകലത്തിൽ നട്ട് പന്തലിട്ടാണ് ചെടികൾ പടർത്തിയിരിക്കുന്നത്. സാധാരണയായ മഞ്ഞ, പർപ്പിൾ ഇനങ്ങളും മഞ്ഞയുടെതന്നെ വലിയ ഇനവുമാണ് കൃഷിചെയ്തിരിക്കുന്നത്. പ്രോട്രേയിൽ വിത്ത് മുളപ്പിച്ചു മൂന്നുമാസം പ്രായമെത്തുമ്പോഴാണു തൈകൾ നടുക. 50 സെൻറി മീറ്റർ ആഴത്തിൽ കുഴികളെടുത്ത് അടിവളമായി വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, ചാണകപ്പൊടി എന്നിവ നൽകിയാണ് കൃഷി.

വേനലിൽ നന നിർബന്ധമായതിനാൽ ഓരോ ചെടിയുടേയും ചുവട്ടിൽ തുള്ളിനന സംവിധാനവും ഒരുക്കിയിരിക്കുന്നു. നന കുറഞ്ഞാൽ കായ മുരടിച്ചു പോകാം. ഒരേക്കറിൽ ഏകദേശം 250 തൈ നടാം. ഒരു കുഴിയിൽ 3—4 തൈകൾ നടും. മൂന്നു മാസത്തിലൊരിക്കൽ ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും നൽകി ചെടിയുടെ കരുത്തു കൂട്ടും. ഏക്കറിന് 800 തൈ എന്നു കണക്കാക്കാം. പരിപാലനത്തിൽ ശ്രദ്ധിക്കാതിരുന്നാൽ ചെടി വേഗം നശിക്കുമെന്ന് ഫാമിലെ കൃഷി അസിസ്റ്റൻറുമാരായ രാജേഷ് കുമാറും നാരായണൻകുട്ടിയും പറയുന്നു.

മഴക്കാലത്തിനുമുമ്പ്, മൂത്ത ഇലകളും ഉണങ്ങിയ കമ്പുകളുമെല്ലാം നീക്കി ചെടിക്ക് നല്ല സൂര്യപ്രകാശവും വായുസഞ്ചാരവും ലഭ്യമാക്കണം. ഒപ്പം സ്യൂഡോമോണാസ് തളിക്കുന്നതും രോഗബാധ തടയാൻ സഹായിക്കും. ചെടിയുടെ തണ്ടുകളിൽ വേപ്പെണ്ണ പുരട്ടിയും കീടങ്ങളെ അകറ്റുന്നു. വേപ്പെണ്ണയിൽ മുക്കിയ തുണികൊണ്ട് തണ്ടിൽ തുടയ്ക്കും. എണ്ണയുടെ മിനുസം പോകുന്നതിനനുസരിച്ചു വീണ്ടും പുരട്ടും. ആറുമാസംകൊണ്ട് ചെടി ഉൽപാദനത്തിലെത്തും. കായ് പാകമാകാൻ രണ്ടര മാസമെടുക്കും. ഹെക്ടറിന് വർഷം എട്ടു ടൺ വരെയാണ് ഇവിടത്തെ ഉൽപാദനം.

പാഷൻ ഫ്രൂട്ടിന്റെ വിത്തും തൈകളും ഫാമിൽ വിൽപനയ്ക്കുണ്ട്. തൈ ഒന്നിന് 15 രൂപ. വിത്ത് ചെറിയ പായ്ക്കറ്റ് 10 രൂപയ്ക്കും കിലോ 400 രൂപയ്ക്കുമാണ് വിൽപന. പാഷൻഫ്രൂട്ടിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിൽ പരിശീലനം നൽകാനും ഫാം തയാർ.
ഫോൺ (സൂപ്രണ്ട്): 9446530758

​ഗ്രോബാഗുകളിലെ കൃഷി

ഗ്രോബാഗുകളിലെ കൃഷി ഇപ്പോള്‍ തരംഗമാണ്. വിഷമയമില്ലാത്ത പച്ചക്കറി സ്വന്തമായി കൃഷി ചെയ്തുണ്ടാക്കണം എന്ന മലയാളിയുടെ ആഗ്രഹമാണ് ഈ തരംഗമുണ്ടാക്കിയത്. എന്നാല്‍ പലരും കരുതുന്നത് ഗ്രോബാഗുകളില്‍ വെള്ളം നനക്കുന്നതു കൊണ്ടു മാത്രം നല്ല വിളവു കിട്ടുമെന്നാണ്. ഗ്രോബാഗില്‍ വളര്ത്തുനന്ന ചെടികള്ക്കു വേണ്ടത് പ്രത്യേക പരിചരണമാണ്. ഗ്രോബാഗുപയോഗിച്ചുള്ള കൃഷിയില്‍ ഏറ്റവും മികച്ച വിളവ് നേടാന്‍ ആഗ്രഹിക്കുന്നവര്ക്കാ യി ലളിതമായ ഒരു പദ്ധതിയാണ് ജോണ്‍ ഷെറി തയാറാക്കിയിരിക്കുന്നത്. കൃഷി ഓഫിസര്‍ കൂടിയായ ജോണ്‍ ഷെറി സ്വന്തം വീട്ടുമുകളില്‍ 50 ഗ്രോബാഗുകള്‍ ഉപയോഗിച്ച് തോട്ടമുണ്ടാക്കി മൂന്നുകൊല്ലമായി നടത്തിയ പരീക്ഷണകൃഷിയിലൂടെയാണ് ഈ സിലബസ് തയാറാക്കിയത്. ഗ്രോബാഗില്‍ നൂറുമേനി വിളയിക്കാന്‍ ആഗ്രഹിക്കുന്നവര്ക്ക് ഈ പാഠ്യപദ്ധതി പഠിക്കാന്‍ കൂടാം

എവിടെ കിട്ടും?
കൃഷി ഭവനില്‍ നിന്നും വെജിറ്റബിള്‍ ആന്റ്േ ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിചലില്‍ നിന്നും സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും ഗ്രോബാഗുകള്‍ കിട്ടും. പോട്ടിങ്ങ് മിശ്രിതത്തില്‍ തൈ പിടിപ്പിച്ചാണ് ഗ്രോബാഗുകള്‍ നല്കുാന്നത്. കൃഷിഭവനുകളില്‍ നിന്ന് സബ്സിഡിയോടെ വാങ്ങുന്പോള്‍ 25 ഗ്രോബാഗുകള്‍ 500 രൂപക്ക് കിട്ടും. വെജിറ്റബിള്‍ ആന്റ്ട ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിനലിന്റെബ ഹരിത നഗരി പദ്ധതി പ്രകാരം 25 ബാഗുകള്ക്ക്ി വില 2500 രൂപയാണ്

മട്ടുപ്പാവില്‍ കൊണ്ടുപോകും മുന്പ്
ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കുന്നത് നന്നല്ല. ആദ്യത്തെ രണ്ടാഴ്ച നേരിട്ട് സൂര്യപ്രകാശം വീഴാത്ത ഭാഗത്ത് ബാഗുകള്‍ സൂക്ഷിക്കണം. തൈകളിലെ വേരുകള്‍ ശരിക്ക് മണ്ണിലുറക്കാന്‍ ഇത് സഹായിക്കും. ഈ സമയത്ത് രണ്ടുനേരം വെള്ളം ഒഴിച്ചാല്‍ മാത്രം മതിയാകും. പ്രത്യേക വളപ്രയോഗം ആവശ്യമില്ല.

മട്ടുപ്പാവില്‍ നിരത്തുന്പോള്‍
ലീക്ക് ഒഴിവാക്കാന്‍ തട്ടില്‍ പെയിന്റ്് ചെയ്യുന്നത് നല്ലതാണ്. ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കരുത്. രണ്ട് ഇഷ്ടികകള്ക്കു മുകളില്‍ വയ്ക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ് ഒഴുക്കിന് ഇഷ്ടികകള്‍ തടസ്സമാകുകയും അരുത്. ഇതിനായി ചരിവുള്ള ദിശയിലേക്ക് തിരിച്ചായിരിക്കണം ഇഷ്ടികകള്‍ വയ്ക്കേണ്ടത്. ബാഗുകള്‍ തമ്മില്‍ രണ്ടടി ദൂരവ്യത്യാസം ഉണ്ടാകണം.

ബാഗുകള്‍ വച്ചു കഴിഞ്ഞാല്‍
ചെടികളുടെ ചുവട്ടില്‍ കരിയിലകള്‍ വച്ച് പുതയിടണം. പുതയിടുന്നതിന്റെത ഗുണങ്ങള്‍ പലതാണ്. ചെടിക്കൊഴിക്കുന്ന വെള്ളം ബാഷ്പമായി പോകില്ല. ചെടിയുടെ വളം തിന്നാല്‍ കളകള്‍ വരില്ല. അള്ട്രാട വയലറ്റ് രശ്മികള്‍ മണ്ണില്‍ പതിച്ച് വേരുകള്‍ കേടാകുകയുമില്ല.

എന്താണീ സിലബസ് ?
ഗ്രോബാഗില്‍ ദിവസവും രണ്ടു നേരം വെള്ളമൊഴിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതു കൂടാതെ ചെയ്യേണ്ട കാര്യങ്ങളാണ് ഈ സിലബസില്‍. അതിനായി ആഴ്ചയിലെ ഏഴു ദിവസവും ഉള്പ്പെയടുന്ന കലണ്ടറാണ് ജോണ്‍ ഷെറി തയാറാക്കിയത്.

തിങ്കളാഴ്ച
തിങ്കളാഴ്ചത്തെ താരം ജൈവ വളമാണ്. ഇത് എളുപ്പത്തില്‍ വീട്ടില്ത്തടന്നെ ഉണ്ടാക്കാം.ഈ വളം ഉണ്ടാക്കാന്‍ വെറും നാലു സാധനങ്ങള്‍ മതി. 1. പത്ത് കിലോ പച്ചച്ചാണകം 2.ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക് 3.ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് 4.ഒരു കിലോ എല്ലു പൊടി ഇവ ചേര്ത്ത്് വെള്ളമോ ഗോമൂത്രമോ ചേര്ത്ത്ി വലിയൊരു പാത്രത്തില്‍ അടച്ചു വയ്ക്കുക. ഓരോ ദിവസവും നന്നായി ഇളക്കിക്കൊടുക്കണം. വളം പുളിക്കുന്നതിന്റെവ നല്ല ഗന്ധം ഉണ്ടാകും. വളം തയാറാകുന്നതിന്റെം സൂചനയാണിത്. നാലു ദിവസം ഇങ്ങനെ സൂക്ഷിക്കണം. നാലാം ദിവസം വളം തയാര്‍

ഈ വളമാണ് തിങ്കളാഴ്ചകളില്‍ ഉപയോഗിക്കേണ്ടത്. ഒരു കപ്പ് വളം പത്ത് കപ്പ് വെള്ളത്തില്‍ ചേര്ത്ത് ചെടിയുടെ ചുവട്ടില്‍ ഒഴിക്കുക. ബാഷ്പീകരിച്ച് വളം നഷ്ടമാകാതിരിക്കാന്‍ വൈകിട്ട് ഒഴിക്കുന്നതാണ് നല്ലത്

ചൊവ്വാഴ്ച
ചൊവ്വാഴ്ച ഒഴിവു ദിവസമാണ്. വെള്ളമൊഴിക്കല്‍ അല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട.

ബുധനാഴ്ച
ബുധനാഴ്ചത്തെ പ്രത്യേകത സ്യൂഡോമോണസ് ഫ്ളൂറസന്സ്് ആണ്. ഇത് ഒരു മിത്ര ബാക്ടീരിയയാണ്. കടകളില്‍ വാങ്ങാന്‍ കിട്ടും. ഒരു കിലോ പൗഡറിന് ഏതാണ്ട് 70 രൂപ വിലവരും. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ ചുവട്ടില്‍ ഒഴിക്കണം. ദ്രവരൂപത്തിലും സ്യൂഡോമോണസ് ലഭിക്കും. വില 250 ഗ്രാമിന് 90 രൂപ വരും. ദ്രവരൂപത്തിലുള്ള സ്യൂഡോമോണസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അഞ്ച് മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. ചെടികളുടെ ആരോഗ്യം കൂട്ടാനും, വേരിന്റെറ വളര്ച്ചള വര്ധിിപ്പിക്കാനും, മണ്ണിലെ മൂലകങ്ങള്‍ വലിച്ചെടുക്കാന്‍ വേരുകള്ക്ക്ച കഴിവു നല്കാിനും സ്യൂഡോമോണസിനാകും. ഇലപ്പുള്ളി രോഗം, വാട്ടുരോഗം, കുമിള്‍ രോഗം എന്നിവയെ ചെറുക്കുകയും ചെയ്യും

സ്യൂഡോമോണസ് ഉപയോഗിക്കുന്നതിന് മുന്പ് ഒരു സ്പൂണ്‍ കുമ്മായം ബാഗിനോട് ചേര്ത്ത് വിതറണം. മാസത്തില്‍ ഒരിക്കല്‍ ഇത് ചെയ്താല്‍ മതി.

വ്യാഴാഴ്ച
വ്യാഴാഴ്ച വേപ്പിന്‍ സത്ത് കൊണ്ടുള്ള കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്. അസാഡിറാക്സിന്‍, നിംബെസിഡിന്‍, ഇക്കോ നീം പ്ലസ് തുടങ്ങിയ പേരില്‍ ഇത് കടകളില്‍ കിട്ടും. 100 മില്ലിക്ക് 50 രൂപക്കടുത്ത് വില വരും. ഇതില്‍ രണ്ട് മില്ലി ഒരു ലിറ്ററില്‍ ചേര്ത്ത് ഇലകളുടെ അടിഭാഗത്ത് തളിക്കുക

വെള്ളിയാഴ്ച
വെള്ളിയാഴ്ച പ്രയോഗിക്കേണ്ടത് ഫിഷ് അമിനോ ആസിഡ് ആണ്. ഇതുണ്ടാക്കാന്‍ ഒരു പാടുമില്ല. ഒരു കിലോ മത്തിയും ഒരു കിലോ ശര്ക്കതരയും ചേര്ത്ത് പാത്രത്തില്‍ നന്നായി അടച്ച് സൂക്ഷിക്കുക. ഇടക്ക് തുറക്കരുത്. 15 ദിവസം കഴിയുന്പോള്‍ വൈനിന്റെഅ മണമുള്ള ദ്രാവകം കാണാം. അരിച്ചെടുത്ത ശേഷം ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മില്ലി ചേര്ത്ത് തളിക്കുക കീടനിയന്ത്രണത്തിന് ഫിഷ് അമിനോ ആസിഡ് ഫലപ്രദമാണ്. കൂടാതെ പൂക്കളുണ്ടാകാനും ഫലത്തിന് വലിപ്പം, നിറം, മണൡ എന്നിവയുണ്ടാകാനും സഹായിക്കും

ശനിയാഴ്ച
വിശ്രമദിവസമാണ് ശനിയാഴ്ച. വെള്ളം നന മാത്രം മതി

ഞായറാഴ്ച
സിലബസിലെ അവസാന ദിവസമാണ് ഞായര്‍. ഇത് സ്നേഹ ദിവസമാണ്. ചെടികളുമായി സംസാരിക്കാനും സ്നേഹം പങ്കുവയ്ക്കാനും അല്പ സമയം മാറ്റിവയ്ക്കുന്നു. എനിക്ക് നല്ല വിളവ് തരണം , ഞാന്‍ നിന്നെ നന്നായി പരിപാലിക്കാം എന്ന് ചെടികളോട് പറഞ്ഞാല്‍ ഫലമുണ്ടാകുമെന്നാണ് ജോണ്‍ ഷെറി വിശ്വസിക്കുന്നത്

ഈ സിലബസില്‍ പറഞ്ഞ വളവും കീടനാശിനികളും ഉണ്ടാക്കാന്‍ 500 രൂപയേ ചിലവു വരൂ. ഈ സിലബസ് കൃത്യമായി പാലിച്ചാല്‍ മികച്ച വിളവെടുപ്പ് ജോണ്‍ ഷെറി ഉറപ്പു തരുന്നു. വീട്ടില്‍ മാത്രമല്ല ജോലി ചെയ്യുന്ന ചൂര്ണിപക്കര കൃഷിഭവനിലും , ചൂര്ണിസക്കര പഞ്ചായത്തിലെ 300 കൃഷിത്തോട്ടങ്ങളിലും ഈ സിലബസ് പ്രയോഗിച്ച് വിജയിപ്പിച്ചുണ്ട്
കൂടുതല്‍ സംശയങ്ങള്ക്ക് ജോണ്‍ ഷെറിയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ് ജോണ്‍ ഷെറി കൃഷി ഓഫിസര്‍
ചൂര്ണിടക്കര കൃഷി ഭവന്‍ എറണാകുളം ഫോണ്‍ 9447185944

ലാഭം കൊയ്യാം മത്സ്യകൃഷിയിലൂടെ

ഒരു കുളം സ്വന്തമായുണ്ടെങ്കില്‍ ആര്‍ക്കും മികച്ച വരുമാനം നേടിതരുന്നതാണ് മത്സ്യ കൃഷി. കേരളത്തില്‍ ശുദ്ധജല മത്സ്യ കൃഷിക്ക് അവസരങ്ങള്‍ കൂടുതലാണ്.

ഇന്ത്യയിലെ 60 ശതമാനം ജനങ്ങളുടെയും ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് മത്സ്യം എന്നതു കൊണ്ട് തന്നെ മത്സ്യകൃഷി വളരെ ലാഭകരമായിരിക്കും എന്നതില്‍ സംശയമില്ല. നമ്മള്‍ ഉപയോഗിക്കുന്ന മത്സ്യത്തില്‍ ഭൂരിഭാഗം കടല്‍ മത്സ്യങ്ങളാണ്. എന്നാല്‍ കടലില്‍ നിന്ന് ലഭിക്കുന്ന മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ശുദ്ധജല മത്സ്യകൃഷിക്ക് വളരെ പ്രധാന്യമാണുള്ളത്.

കാലി വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ എന്നിവയെ അപേഷിച്ച് മത്സ്യകൃഷി വളരെ ആദായകരമാണ്. കേരളത്തില്‍ മത്സ്യക്കൃഷിയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള മത്സ്യങ്ങളാണ് കട്ള, രോഹു, മൃഗാള്‍, സില്‍വര്‍ കാര്‍പ്പ്, കോമണ്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ്, കരിമീന്‍, ചെമ്മീന്‍, കൊഞ്ച് എന്നിവ.

മത്സ്യ കൃഷി രീതികള്‍

സ്വഭാവിക കുളങ്ങളിലും ടാര്‍പോളിന്‍ ഷീറ്റുകള്‍ വിരിച്ച കുളങ്ങളിലും മത്സ്യകൃഷി ചെയ്യാവുന്നതാണ്.

എതെങ്കിലും ഒരു മത്സ്യത്തെ മാത്രം കൃഷി ചെയ്യുന്ന രീതിയാണ് ഏകയിന മത്സ്യകൃഷി. കോമണ്‍ കാര്‍പ്പ്, വരാല്‍, മുഷി, കാരി,തിലാപ്പിയ, ചെമ്മീന്‍ എന്നിവയാണ് സാധാരണ ഇങ്ങനെ വളര്‍ത്തുന്നത്.

സമ്മിശ്രമത്സ്യ കൃഷിയെന്നാല്‍ കുളത്തില്‍ അനുയോജ്യമായ ഒന്നില്‍ കൂടുതല്‍ മത്സ്യങ്ങളെ ഒന്നിച്ച് വളര്‍ത്തുന്ന രീതിയാണിത്. ഇങ്ങനെ വളര്‍ത്തുമ്പോള്‍ ആഹാരപദാര്‍ത്ഥങ്ങളെ കൂടുതല്‍ ഉപയോഗപ്പെടുത്തി മത്സ്യോല്‍പ്പാദനം വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്നു. സമ്മിശ്രമത്സ്യ കൃഷിക്കായി തിരഞ്ഞെടുക്കുന്ന മത്സ്യങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുന്നവയും ആഹാരരീതികളില്‍ വിത്യസ്തവുമായിരിക്കണം. ഇന്ന് മത്സ്യകൃഷിയില്‍ പ്രമുഖ സ്ഥാനം സമ്മിശ്ര മത്സ്യകൃഷിക്കാണ്. പ്രധാനമായും കാര്‍പ്പ്, മുഷി, കാരി എന്നിവയാണ് ഇങ്ങനെ കൃഷി ചെയ്യുന്നത്.

നെല്‍പ്പാടങ്ങളിലെ മത്സ്യ കൃഷിയും ഇന്ന് വ്യാപകമായി നടന്നു വരുന്നുണ്ട്. നെല്‍പ്പാടങ്ങളില്‍ നെല്ലിനോടൊപ്പമോ അല്ലങ്കില്‍ നെല്‍ കൃഷി കഴിഞ്ഞോ മത്സ്യ കൃഷി ചെയ്യാം. കാര്‍പ്പുകള്‍, മുഷി, തിലാപ്പിയ എന്നിവയെയാണ് ഇങ്ങനെ കൃഷി  ചെയ്യുന്നത്.

സംയോജിതി മത്സ്യകൃഷിയാണ് മറ്റൊരു രീതി. മൃഗസംരക്ഷണത്തോടും കൃഷിയോടും ഒപ്പം മത്സ്യം വളര്‍ത്തുന്ന രീതിയാണിത്. ഇത്തരത്തില്‍ കൃഷി ചെയ്യുമ്പോള്‍ മൃഗങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ മത്സ്യക്കുളത്തില്‍ വളങ്ങളായി മറ്റിയെടുത്ത് ജീവപ്ലവകങ്ങളെ ഇതുവഴി കൂടുതല്‍ ലഭ്യമാക്കി മത്സ്യോല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. കാര്‍പ്പ് മത്സ്യങ്ങളാണ് സംയോജിത മത്സ്യ കൃഷിക്ക് കൂടുതല്‍ നല്ലത്.

നദികള്‍, കനാലുകള്‍, തോടുകള്‍ എന്നിങ്ങനെയുള്ള ഒഴുകുന്ന ജലാശയങ്ങളില്‍ മത്സ്യ കൃഷി നടത്തുവാനുള്ള സാദ്ധ്യതകള്‍ ഉണ്ട്. പ്രത്യേകം നിര്‍മ്മിക്കുന്ന കൂടുകളില്‍ ഇത്തരത്തില്‍ കൃഷി ചെയ്യുന്നത്.

മത്സ്യക്കുള നിര്‍മ്മാണം

മത്സ്യ കൃഷിയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് മത്സ്യക്കുള നിര്‍മ്മാണം. കുളം നിര്‍മ്മിക്കാനായി സ്ഥലം തിരെഞ്ഞെടിക്കുമ്പോള്‍ ജലത്തിന്റെ ലഭ്യത ശ്രദ്ധിക്കേണ്ട ഒന്നാണ്. എപ്പോഴും കുറഞ്ഞത് 4 അടിയെങ്കിലും വെള്ളം കുളത്തിലുണ്ടാകുവാന്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് കുളത്തിലേക്ക് ജലം ഒഴുകാതെ വരമ്പ് നിര്‍മ്മിച്ച് സംരക്ഷിക്കണം. വെള്ളം കുളത്തില്‍ നിന്ന് തുറന്ന് വിടുവാന്‍ പറ്റിയ രീതിയില്‍ കുളം നിര്‍മ്മിക്കുന്നതാണ് നല്ലത്.

മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപണം

മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിക്കുന്ന സമയവും നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ വലിപ്പവും മത്സ്യ കൃഷിയില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അനിയോജ്യമായ വളര്‍ച്ചയെത്താത്ത മത്സ്യത്തെ കുളത്തില്‍ നിക്ഷേപിച്ചാല്‍ നശിച്ച് പോകാന്‍ ഇടയുണ്ട്. 50 മില്ലി മീറ്റര്‍ വലുപ്പം എങ്കിലുമായ കുഞ്ഞുങ്ങളാണ് കുളത്തിലേക്ക് വിടുവാന്‍ നല്ലത്.

സമ്മിശ്ര മത്സ്യ കൃഷിയാണ് ചെയ്യുന്നതെങ്കില്‍ കുളത്തിനു മേല്‍തട്ടില്‍ കഴിയുന്ന മത്സ്യങ്ങളായ കട്‌ല,സില്‍വര്‍ കാര്‍പ്പ് എന്നിവ 40 ശതമാനവും. ഇടത്തട്ടില്‍ കഴിയുന്ന ഇനമായ രോഹു 30 ശതമാനവും. അടിത്തട്ടില്‍ കഴിയുന്ന മൃഗാള്‍, കോമണ്‍ കാര്‍പ്പ് എന്നിവ 30 ശതമാനവും എന്ന തോതില്‍ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താവുന്നതാണ്. ഒരു കുളത്തില്‍ നിക്ഷേപിക്കാവുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ തോത് കുളത്തിന്റെ വലുപ്പവും ജൈവോല്‍പ്പാദന ശേഷിയനുസരിച്ച് വിത്യാസപ്പെട്ടിരിക്കുന്നു. ഹെക്ടറിന് 8000 മുതല്‍ 10000 വരെ മത്സ്യക്കുഞ്ഞുങ്ങളെ വിടാം.

ആഹാരക്രമം

കൃത്രമാഹാരം തിരഞ്ഞെടുക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. മത്സ്യങ്ങള്‍ക്ക് സ്വീകാര്യമായിരിക്കുന്നതും എളുപ്പത്തില്‍ ദഹിക്കുന്നതുമായിരിക്കണം തീറ്റ. സസ്യജന്യവും ജന്തുജന്യവുമായ കൃത്രമാഹാരങ്ങളാണ് സാധാരണ മത്സ്യ കൃഷിക്ക് ഉപയോഗിക്കുന്നത്. പുല്ല്, കിഴങ്ങുകള്‍, വേരുകള്‍, പിണ്ണാക്ക്, തവിട്,മുട്ട, കൊഞ്ച്, ഞണ്ട്, അറവുശാലയിലെ അവശിഷ്ടങ്ങള്‍ എന്നിവയും നല്‍കാം. സസ്യജന്യമായ കൃത്രിമാഹാരം പൊടിച്ചോ, കുതിര്‍ത്തോ, ഉണക്കിയോ വേണം നല്‍കുവാന്‍.

വിളവെടുപ്പ്

മത്സ്യത്തിന്റെ വളര്‍ച്ച മൂന്ന് ഘട്ടങ്ങളായിട്ടാണ്. ആദ്യത്തെയും അവസാനത്തെയും ഘട്ടങ്ങളില്‍ വളര്‍ച്ച നിരക്ക് കുറവായിരിക്കും. മീനുകള്‍ക്ക് ആവശ്യമായ തൂക്കം ഉണ്ടായിക്കഴിഞ്ഞാല്‍ വിളവെടുക്കാവുന്നതാണ്. സാധാരണ ഒരു ഹെക്ടറില്‍ നിന്നും 2000 മുതല്‍ 2500 കിലോ ഗ്രാം വരെ മത്സ്യം ലഭിക്കും.

​നമുക്ക് സ്വന്തമായി ഉരുളകിഴങ്ങ് കൃഷി ചെയ്യാം.

ഉരുളകിഴങ്ങ് കൃഷി ചെയ്യാനായി കിളിർത്ത് മുള വന്ന നല്ല കേട് വരാത്ത കിഴങ്ങുകൾ തിരഞ്ഞെടുക്കുക .. ഇങ്ങനെ മുള വന്ന വിത്തുകൾ കടകളിൽ നിന്ന് നോക്കി വാങ്ങുക .. ഇനി അങ്ങനെ മുള വന്ന വിത്തുകൾ കിട്ടുന്നില്ലെങ്കിൽ , വിത്തിന് വേണ്ടി കുറച്ച് ഉരുളകിഴങ്ങുകൾ എടുത്തിട്ട് , ഇരുട്ട് റൂമിൽ ഒരു ചണ ചാക്ക് കൊണ്ട് മൂടി സൂക്ഷിച്ചാൽ 20 ദിവസം കൊണ്ട് മുള വരും . ഈ മുള വന്ന കിഴങ്ങുകൾ 4 പീസായി മുറിക്കുക , ഓരോ പീസിന് കുറഞ്ഞത് ഒരു മുളയെങ്കിലും ഉണ്ടാകണം . കിളച്ച് വൃത്തിയാക്കിയ മണ്ണിൽ അടിവളമായി ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ മിക്സ് ചെയ്ത് ഓരോ കിഴങ്ങ് പീസും മുള മുകളിലേക്ക് വരുന്ന രീതിയിൽ നിശ്ചിത അകലത്തിൽ നടാവുന്നതാണ് .. അടുപ്പിച്ച് നടരുത് .. ആഗസ്റ്റ്- സെപ്തംബര്, ഒക്ടോബർ മാസങ്ങളാണ് നടാൻ പറ്റിയ സമയം .വിത്തു കിഴങ്ങ് നട്ട് 30 ദിവസം കഴിഞ്ഞും, 70 ദിവസം കഴിഞ്ഞും ചുവട്ടില് മണ്ണ് കൂട്ടേണ്ടതാണ്. വേരുകള് അധികം ആഴത്തിലേക്ക് വളരാത്തതിനാല് കൂടെ കൂടെയുള്ള ജലസേചനം ആവശ്യമാണ്.

വേപ്പിന്പിണ്ണാക്ക് ചേര്ത്താല് നിമാവിരകളെ അകറ്റാം. ചാരം കൂടുതലായി കൊടുക്കുക. രണ്ടാഴ്ച കൂടുമ്പോള് വിവിധ ജൈവവളങ്ങള് കൊടുക്കുക. നന്നായി വളര്ന്ന് തടങ്ങള് മുഴുവനായി പച്ചപ്പ് മൂടിയാല് തടത്തില് രണ്ടിഞ്ച് കനത്തില് മേല്മണ്ണ് കയറ്റികൊടുക്കണം: ഇല മുറിക്കുന്ന പുഴക്കളുടെ ആക്രമണം തടയാൻ ഏകദേശം മൂന്നുമാസങ്ങള് കഴിയുമ്പോള് വേപ്പെണ്ണ മിശ്രിതം മുന്കൂറായി തളിക്കുക.

വിവിധ ഇനങ്ങളുടെ സ്വഭാവമനുസരിച്ച് 80 മുതല് 120 ദിവസങ്ങള് വരെ കാത്തിരുന്ന് വിളവെടുക്കാം….. ഉരുളകിഴങ്ങ് കൃഷി ചെയ്ത് വിജയിച്ച പലരുടെയും ഫോട്ടോയുടെയും വിവരണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ് തയ്യാറാക്കിയത് .. ഓരോ ഫോട്ടോയും ശ്രദ്ധിച്ചാൽ എങ്ങനെ കൃഷി ചെയ്യാം എന്ന് മനസ്സിലാക്കാം … താല്പര്യമുള്ളവർ ഒരു കിലോ കിഴങ്ങ് കൊണ്ട് പരീക്ഷിക്കുക .. ഗ്രോബാഗിൽ ആണെങ്കിൽ പകുതി മണ്ണ് ന റ ച്ച് വിത്ത് നടുക .. പിന്നെ മണ്ണ് കൂട്ടികൊടുക്കുക .. മണ്ണിൽ നടുന്നതാണ് വിളവ് കൂടുതൽ കിട്ടാൻ നല്ലത് .. കിഴങ്ങ് പറിച്ച് കഴിഞ്ഞ് വെയിൽ ഏൽപ്പിക്കരുത് .. തണലത്ത് വെച്ച് വൃത്തിയാക്കി എടുക്കുക…

ടെറസിലെ പച്ച മുളക് കൃഷി രീതിയും പരിപാലനവും

അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില് കൃഷി ചെയ്യാവുന്ന ഒന്നാണ് പച്ച മുളക്. നമുക്കു എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയും കൂടിയാണ് പച്ച മുളക്.

പച്ച മുളക് പ്രധാന ഇനങ്ങള്

അനുഗ്രഹ – (പച്ചനിറം, എരിവ് കുറവ്)

ഉജ്ജ്വല – (ചുവപ്പ് നിറം, എരിവു കൂടുതല്)

മഞ്ജരി , ജ്വാലാമുഖി എന്നിവയും മികച്ചയിനം പച്ച മുളക് ആണ്. മെയ് മാസം ആണ് പച്ച മുളക് കൃഷിക്കു ഏറ്റവും അനുയോജ്യം. മെയ് – ജൂണ് , ആഗസ്റ്റ് – സെപ്റ്റബര് , ഡിസംബര് – ജനുവരി ആണ് കൃഷി ചെയ്യാന് ഏറ്റവും ഉത്തമം.

വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക, വിത്ത് ലഭ്യത ആണ് നിങ്ങളുടെ പ്രശ്നം എങ്കില് ഒരു വഴിയുണ്ട്. വീട്ടില് വാങ്ങുന്ന ഉണക്ക മുകളില് നല്ലത് നോക്കി ഒന്നെടുക്കുക, അതിലെ അരികള് പാകാന് ആയി എടുക്കാം. പാകുന്നതിനു മുന്പ് അര മണിക്കൂര് വിത്തുകള് സ്യൂഡോമോണോസ് ലായനിയില് ഇട്ടു വെക്കുന്നത് നല്ലതാണ്. വിത്തുകള് വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. സ്യൂഡോമോണോസ് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും വിപണിയില് ലഭ്യമാണ്. ദ്രാവക രൂപത്തിലുള്ളതിനു വില കൂടുതല് ആണ്. വങ്ങുമ്പോള് ഉത്പാദന ഡേറ്റ് നോക്കി വാങ്ങണം, നിശ്ചിത കാലയളവിനുള്ളില്‍ ഇത് ഉപയോഗിച്ചു തീര്ക്കേണ്ടാതാണ്. വിത്തില് മുക്കി വെക്കാന് മാത്രമല്ല, തൈകള് പറിച്ചു നടുമ്പോള് വേരുകള് സ്യൂഡോമോണോസ് ലായനിയില് മുക്കി നടുന്നതും നല്ലതാണ്. കൂടാതെ രണ്ടാഴ്ച കൂടുമ്പോള് ചെടികള്ക്ക് ഒഴിച്ച് കൊടുക്കാം.

വിത്തുകള് പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്നു ആഴ്ച പാകമാകുമ്പോള് പറിച്ചു നടാം. ടെറസ്സില് ആകുമ്പോള് ഗ്രോ ബാഗ് ആണ് നല്ലത്. മണ്ണും ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന് കാഷ്ട്ടം , ഉണങ്ങിയ കരിയില ഇവ ഉപയോഗിച്ചു ഗ്രോ ബാഗ് കൃഷി തയ്യാറാക്കാം. മണ്ണ് ലഭിക്കാന് പ്രയാസം ആണെങ്കില് ചകിരിചോര് ഉപയോഗിക്കാം, അതിന്റെ വിവരം ഇവിടെ ചേര്ത്തിട്ടുണ്ട്. കൂടാതെസി പോം എന്ന കയര്ബോര്ഡിന്റെ ജൈവ വളം, കയര്ഫെഡ് ഇറക്കുന്ന ജൈവ വളം ഇവയും ഉപയോഗിക്കാം. നടീല് മിശ്രിതത്തില് കുറച്ചു വേപ്പിന് പിണ്ണാക്ക് കൂടി ചേര്ക്കുന്നത് നല്ലതാണ്.

തൈകള് വളര്ന്നു വരുന്ന മുറയ്ക്ക് വളപ്രയോഗം നടത്തുക കൂടാതെ ആവശ്യത്തിനു നനയ്ക്കുക. പച്ച മുളക് കൃഷിയിലെ പ്രധാന ശത്രു മുരടിപ്പ് രോഗമാണ്. ടെറസ്സില് വളര്ത്തിയ പച്ച മുളകുകള്ക്ക് മുരടിപ്പ് അധികം ബാധിച്ചു കണ്ടിട്ടില്ല. ഒരു രാസ വളവും കീടനാശിനിയും ഇല്ലാതെ നന്നായി കൃഷി ചെയ്യുന്നു. ചെടികള് വളര്ന്നു വരുമ്പോള് താങ്ങ് കൊടുക്കണം, അല്ലെങ്കില് മറിഞ്ഞു വീഴും.

ആട് വളർത്തൽ

കേരളത്തിന്റെ  തനത് ആടു ജനുസ്സുകളായ മലബാറി, ആട്ടപ്പാടി ബ്ലാക്ക്, സങ്കരയിനം ആടുകളെ വളര്‍ത്താം. ഉത്തരേന്ത്യന്‍ ആടുകളായി ജമുനാപാരിയെയും, മറ്റ് ഇന്ത്യന്‍ ജനുസ്സുകളെയും വളര്‍ത്തുന്നവരുണ്ട്. വിദേശജനുസ്സുകളായ ബോയര്‍, ആല്‍പ്പൈന്‍, സാനന്‍ എന്നിവയെ വളര്‍ത്താന്‍ ചിലര്‍ താല്‍പര്യം പ്രകടിപ്പിച്ചു വരുന്നു. എന്നാല്‍ വിദേശ ഇനങ്ങളെക്കാള്‍ നല്ലത് സങ്കരയിനം ആടുകളാണെന്ന് ഗവേഷണപഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ആട് ഫാം തുടങ്ങുമ്പോള്‍ 10 പെണ്ണാടിന് ഒരു മുട്ടനാട് എന്ന തോതില്‍ മതിയാകും. ഒരിക്കലും ഫാം തുടങ്ങുമ്പോള്‍ കൂടുതല്‍ എണ്ണം ആടുകളെ ഒരുമിച്ച് വളര്‍ത്തരുത്. തുടക്കത്തില്‍ 50-100 ആടുകളില്‍ തുടങ്ങാം. ഉദാഹരണമായി 50 ആടുകളുള്ള ഫാം തുടങ്ങുമ്പോള്‍ 25 പ്രസവിച്ച ആടുകളെയും, കുട്ടികളെയും ഉള്‍പ്പെടുത്താം.. വിവധ പ്രായത്തിലുള്ള ആടുകളെ വാങ്ങാന്‍ ശ്രദ്ധിക്കണം. 3 വയസ്സില്‍ താഴെ പ്രായമുള്ള ആടുകളെ വാങ്ങണം. കൂടാതെ ഒരു വര്‍ഷം പ്രായത്തിലുള്ള 21 പെണ്ണാടുകളെയും 4 മുട്ടനാടുകളെയും വളര്‍ത്താം. ആട്ടിന്‍ കുട്ടികളുടെ എണ്ണം 50-ല്‍പ്പെടുത്തുകയില്ല.

യഥേഷ്ടം വെള്ളം, വൈദ്യുതി, വാഹനസൗകര്യം, തീറ്റപ്പുല്‍ കൃഷി ചെയ്യാനുള്ള സ്ഥലം എന്നിവ ഫാമുകള്‍ക്ക് അത്യാവശ്യമാണ്. തീറ്റപ്പുല്ല് നല്‍കാതെ സമീകൃത തീറ്റ മാത്രം നല്‍കി ആടുകളെ വളര്‍ത്തുന്നത് ലാഭം കുറയാന്‍ ഇടവരുത്തും. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ആടുകള്‍ക്ക് കുറഞ്ഞ ചിലവില്‍ തീറ്റ നിര്‍മ്മിക്കാം.

കൂടു നിര്‍മ്മാണം
കേരളത്തില്‍ ആടുകളെ വളര്‍ത്തുന്നത് പ്രധാനമായും സെമി ഇന്റന്‍സീവ് സിസ്റ്റത്തിലാണ്. പകല്‍ സമയം നിശ്ചിത സമയങ്ങളില്‍ ആടുകളെ മേയാന്‍ വിടുകയും രാത്രികാലങ്ങളില്‍ കൂടുകളില്‍ പാര്‍പ്പിക്കുകയും ചെയ്യുന്ന രീതിയാണിത്. ആടുകളെ കൂടുകളില്‍ മാത്രം വളര്‍ത്തിയുള്ള ഇന്റന്‍സീവ് സിസ്റ്റം, പകല്‍ സമയം തെങ്ങിന്‍ തോപ്പുകളിലും, റബ്ബര്‍ തോട്ടങ്ങിലും ഇടവിളയായി തോട്ടപ്പുല്ല് കൃഷി ചെയ്ത സ്ഥലത്ത് മേയാന്‍ വിടുന്ന സംയോജിത കൃഷിരീതി എന്നിവയും ആടുവളര്‍ത്തലില്‍ അനുവര്‍ത്തിക്കാവുന്നതാണ്.

വെള്ളം കെട്ടി നില്‍ക്കാത്തതും തറനിരപ്പില്‍ നിന്നും ഉയര്‍ന്നതുമായ സ്ഥലത്ത് പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കിഴക്ക് പടിഞ്ഞാറ് ദിശയില്‍ ആട്ടിന്‍കൂട് നിര്‍മ്മിക്കണം. തണുത്ത കാറ്റടിക്കുന്ന സ്ഥലം ആടുവളര്‍ത്തലിന് യോജിച്ചതല്ല. തറയ്ക്ക് ഭൂനിരപ്പില്‍ നിന്നും ഒരടി ഉയരം വേണം. ആടുകള്‍ക്കു വേണ്ടി തടി, ഈറ്റ, കവുങ്ങ് എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിച്ച് മുക്കാല്‍ മീറ്റര്‍ ഉയരത്തില്‍ പ്ലാറ്റ് ഫോം നിര്‍മ്മിക്കാം. കൂട്ടില്‍ ആടൊന്നിന് 1.8 ചതുരശ്രമീറ്റര്‍ എന്ന തോതിലും മുട്ടനാടിന് 2.5 ചതുരശ്രമീറ്റര്‍ എന്ന തോതിലും സ്ഥലമുണ്ടായിരിക്കണം. മുട്ടനാടുകള്‍, ആട്ടിന്‍കുട്ടികള്‍, ചെനയുള്ള ആടുകള്‍ മുതലായവയ്ക്ക് വെവ്വേറെ കൂടുകള്‍ വേണം. മേല്‍ക്കൂര ഭിത്തിയില്‍ നിന്നും മൂന്നടിയെങ്കിലും താഴ്ന്നിരിക്കണം. മേല്‍ക്കൂര നിര്‍മ്മിക്കുന്നതിന് ഓട്, ഓല, ലൈറ്റ് റൂഫിങ്ങ് എന്നിവയിലേതെങ്കിലും ഒന്ന് ഉപയോഗിക്കാം. കുട്ടിക്ക് യഥേഷ്ടം വായുസഞ്ചാരം വേണം. വശങ്ങളില്‍ കമ്പിവല ഘടിപ്പിക്കാം. ആടുകള്‍ക്ക് യഥേഷ്ടം പച്ചിലകള്‍, വെള്ളം എന്നിവ നല്‍കാനുള്ള സൗകര്യം കൂട്ടില്‍ ഒരുക്കിയിരി ക്കണം.

ആട് ഫാം തുടങ്ങുമ്പോള്‍ ആടുകളെ 8 മാസം പ്രായത്തില്‍ ഇറച്ചിക്കുവേണ്ടി വില്‍പന നടത്തുന്ന രീതിയിലാണ് സംവിധാനം ചെയ്യുന്നത്. ഒരു പ്രസവത്തില്‍ 1-3 കുട്ടികള്‍ വരെ ഉണ്ടാകുമെങ്കിലും ശരാശരി 1.5 കുട്ടികള്‍ എന്നതാണ് കണക്ക്. ആടുകളെ കിലോയ്ക്ക് 150 രൂപയ്ക്ക് വില്‍പന നടത്താം. ആട്ടിന്‍ കാഷ്ഠം, കാലിച്ചാക്ക് എന്നിവ വില്‍പന നടത്തിയും വരുമാനം നേടാം.

ആട്ടിന്‍ കാഷ്ഠം ഉണക്കി 1-2 കി.ഗ്രാം പാക്കറ്റിലാക്കി പച്ചക്കറിയ്ക്കും പൂന്തോട്ടത്തിനുമുള്ള സമ്മിശ്ര വളമായി (Vegetable/garden manure) വില്പന നടത്താം. ഉത്പന്ന വൈവിധ്യകരണത്തിലൂടെ ആടുവളര്‍ത്തലില്‍ നിന്നും മികച്ച ആദായം നേടാം.

ആട് ജനുസ്സുകള്‍ഇന്ത്യയില്‍ വളര്‍ത്തി വരുന്ന 20-ഓളം ഇനം ആടുകളില്‍ 40 ശതമാനത്തോളം രാജസ്ഥാന്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണുള്ളത്. ജമുനാപാരി, ബീറ്റാല്‍, ബാര്‍ബാറി, ഘരാന, പാഷ്മിന, മലബാറി എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.

മലബാറി ആടുകള്‍
വടക്കന്‍ കേരളത്തിലെ കണ്ണൂര്‍, തലശ്ശേരി, വടകര പ്രദേശങ്ങളില്‍ ഉരുത്തിരിഞ്ഞവയാണ് മലബാറി ആടുകള്‍. ഇവ തലശ്ശേരി ആടുകള്‍ എന്ന പേരിലും അറിയപ്പെടുന്നു. കച്ചവടത്തിനെത്തിയ അറബികളുടെ വിദേശയിനം ആടുകള്‍ നാടന്‍ ഇനവുമായി ചേര്‍ന്നാണ് ‘മലബാറി’ രൂപം കൊണ്ടതെന്ന് പറയപ്പെടുന്നു. ഇവ പ്രജനനക്ഷമത, പാലുത്പാദനശേഷി, രോഗപ്രതിരോധശേഷി എന്നിവയില്‍ മുന്നിട്ടു നില്‍ക്കുന്നു. തൂവെള്ള മുതല്‍ എണ്ണക്കറുപ്പുവരെ പല നിറങ്ങളിലും ഇവയെ കണ്ടുവരുന്നു. ഇടത്തരം ആകൃതിയിലുള്ള തല, നീളമുള്ള ചെവി, താടിക്കു ചുറ്റും തൂങ്ങി നില്‍ക്കുന്ന ലോലാക്കുകള്‍ (tussels) എന്നിവ പ്രത്യേകതകളാണ്.

അട്ടപ്പാടി ബ്ലാക്ക്
പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയില്‍ ഉരുത്തിരിഞ്ഞ ഇനമാണ് അട്ടപ്പാടി ബ്ലാക്ക്. ഇവ കുറിയ ഇനവും കറുപ്പുനിറത്തിലുള്ളവയുമാണ്. മലബാറിയെ അപേക്ഷിച്ച് രോഗപ്രതിരോധശേഷി കൂടുതലാണ്. പാലുല്പാദനത്തില്‍ പിറകിലാണ്. മലബാറി, അട്ടപ്പാടിബ്ലാക്ക് ആടിനങ്ങളെ സംരക്ഷിക്കുവാനുള്ള പദ്ധതി കേരള കാര്‍ഷിക സര്‍വ്വകലാശാലയും, മൃഗസംരംക്ഷണവകുപ്പും നടപ്പിലാക്കി വരുന്നു.നാടന്‍ ഇനം ആടുകള്‍, നാടന്‍ വിദേശ ഇനങ്ങളുമായി ചേര്‍ന്നുള്ള സങ്കരയിനങ്ങള്‍, ജമുനാപാരി എന്നിവയെയും കേരളത്തില്‍ വളര്‍ത്തി വരുന്നു.ഇറച്ചിയ്ക്കു വേണ്ടിയാണ് ആടുകളെ കൂടുതലായും വളര്‍ത്തി വരുന്നത്.

ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുക്കുമ്പോള്‍
6 മാസത്തിനുമേല്‍ പ്രായമുള്ള മലബാറി, അട്ടപ്പാടി ബ്ലാക്ക്, സങ്കരയിനം ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുക്കാം. ഇവയ്ക്ക് ശരാശരി 10 കിലോ ശരീരതൂക്കമുണ്ടായിരിക്കണം. ഒരു വയസ്സുള്ള ആട്ടിന്‍കുട്ടിക്ക് 20 കിലോ തൂക്കം വേണം. തള്ളയാടിന്റെ ഉത്പാദനക്ഷമതയ്ക്ക് മുന്‍തൂക്കം നല്‍കണം. ആദ്യ പ്രസവം രണ്ടുവര്‍ഷത്തിനുള്ളിലായിരിക്കണം.
പ്രായത്തിനൊത്ത ശരീരതൂക്കവും, മിനുസ്സമുള്ള രോമങ്ങളും തൊലിയുമുള്ള ആരോഗ്യമുള്ള ആടുകളെ വാങ്ങണം.കറവയാടുകളുടെ അകിട് മൃദുവായിരിക്കണം. വയറിന്റെ അടിവശത്ത് പ്രകടമായ പാല്‍ഞരമ്പുമുണ്ടായിരിക്കണം. നീളമുള്ള ഉടല്‍, വലിയ ഉദരം, ബലിഷ്ഠമായ കാലുകള്‍, തൂങ്ങിനില്‍ക്കുന്ന വാരിയെല്ലുകള്‍, കറവയ്ക്കുശേഷം ചുരുങ്ങുന്ന മുലക്കാമ്പുകള്‍ മുതലായവ ഉണ്ടായിരിക്കണം.

മുട്ടനാടുകള്‍ കൂടുതല്‍ ശരീരതൂക്കമുള്ളവയും ബലിഷ്ഠമായ കാലുകളുള്ളവയും, പൂര്‍ണ്ണആരോഗ്യത്തിലുള്ളവയുമായിരിക്കണം. പ്രായക്കൂടുതലുള്ള മുട്ടനാടുകളെ വാങ്ങരുത്.

പരിചരണവും തീറ്റക്രമവും
ജനിച്ച് അരമണിക്കൂറിനകം തന്നെ ആട്ടിന്‍കുട്ടികളുടെ മൂക്ക് തുടച്ച് വൃത്തിയാക്കണം. പിന്‍കാലുകള്‍ ഉയര്‍ത്തിപ്പിടിച്ച് കുറച്ചു സമയം ആട്ടുന്നത് ശ്വാസോച്ഛ്വാസം ക്രമീകരിക്കാന്‍ സഹായിക്കും. അഴുക്കില്ലാത്ത പരുത്തിത്തുണികൊണ്ട് കുട്ടിയുടെ ദേഹം തുടച്ചു വൃത്തിയാക്കി തള്ളയാടിന്റെ മുന്നിലാക്കണം. പ്രസവിച്ച് അരമണിക്കൂറിനകം തന്നെ ആട്ടിന്‍കുട്ടികളെ കൊളസ്ട്രം (കന്നിപ്പാല്‍) കുടിപ്പിക്കണം. ആവശ്യത്തിലധികം വരുന്ന കന്നിപ്പാല്‍ കറന്നെടുത്ത് സൂക്ഷിച്ച് പുളിപ്പിച്ച കന്നിപ്പാലായി (Soured colostrum) നല്‍കാവുന്നതാണ്. ജനിച്ച് അരമണിക്കൂറിനകം തന്നെ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങുന്ന ആട്ടിന്‍കുട്ടികള്‍ തള്ളയാടിന്റെ മുലക്കാമ്പ് വായ്ക്കകത്താക്കിയാല്‍ തനിയെ പാല്‍ കുടിക്കുവാനുള്ള ശേഷി കൈവരിക്കും.
കേരളത്തില്‍ ആടുവളര്‍ത്തുന്നവരില്‍ പാല്‍ കറന്നെടുക്കുന്നവരും അല്ലാത്തവരുമുണ്ട്. അത്യുത്പാദനശേഷിയുള്ള ആടുകളില്‍ നിന്നും ആട്ടിന്‍കുട്ടിയുടെ ആവശ്യം കഴിച്ച് ബാക്കിയുള്ള പാല്‍ കറന്നെടുക്കാം. ആട്ടിന്‍പാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു വരുന്നുമുണ്ട്. ആട്ടിന്‍കുട്ടികള്‍ക്ക് ആദ്യത്തെ മാസം ശരീരതൂക്കത്തിന്റെ 1/6 ഭാഗവും 2-ാം മാസം 1/8 ഭാഗവും 3-ാം മാസം 1/10 ഭാഗവും പാല്‍ 2-3 തവണകളായി കുടിക്കാന്‍ കൊടുക്കണം.
രണ്ടാഴ്ച പ്രായത്തില്‍ തന്നെ ആട്ടിന്‍കുട്ടികള്‍ ചെറുതായി പച്ചപ്പുല്ല്, പച്ചിലകള്‍ എന്നിവ തിന്നാന്‍ തുടങ്ങും. ഈ പ്രായത്തില്‍ തന്നെ കുറഞ്ഞ അളവില്‍ സമീകൃത ആട്ടിന്‍തീറ്റ, പിണ്ണാക്ക്, തവിട് മുതലായവ ചെറുതായി വെള്ളത്തില്‍ കുതിര്‍ത്ത് നല്‍കിത്തുടങ്ങാം. 20 ശതമാനം ആകെ ദഹ്യമാംസ്യവും 70 ശതമാനം ആകെ ദഹ്യ പോഷകങ്ങളുമടങ്ങിയ തീറ്റയും പച്ചപ്പുല്ലും ആട്ടിന്‍കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.

താഴെ കൊടുത്തിരിക്കുന്ന ചേരുവകള്‍ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് ആട്ടിന്‍കുട്ടികള്‍ക്കുള്ള സമീകൃത തീറ്റ നിര്‍മ്മിക്കാം.

  • നിലക്കടല പിണ്ണാക്ക്  12%
  • മുതിര  30%
  • ഗോതമ്പ്/ചോളം/ ഉണക്ക കപ്പ  30%
  • ഉപ്പിടാത്ത ഉണക്ക മത്സ്യം  10%
  • അരിത്തവിട്/ഗോതമ്പു തവിട്  15%
  • ധാതുലവണ മിശ്രിതം  1.5%
  • കറിയുപ്പ്  1.5%

വിറ്റാമിന്‍ മിശ്രിതം അആ2ഉ3 – 100 കി.ഗ്രാം തീറ്റയില്‍ 25 ഗ്രാം. എന്ന തോതില്‍ ചേര്‍ക്കാം.
ആട്ടിന്‍കുട്ടികള്‍ക്ക് 3 മാസം പ്രായമെത്തുംവരെ നിര്‍ബന്ധമായും പാല്‍ നല്‍കേണ്ടതാണ്. 2-3 മാസം പ്രായത്തില്‍ ദിവസേന 100-150 ഗ്രാം തീറ്റ, 250 ഗ്രാം പച്ചപ്പുല്ല് എന്നിവ നല്‍കേണ്ടതാണ്. 3-4 മാസത്തില്‍ ഇത് യഥാക്രമം 200-250-ഉം, 500 ഗ്രാമുമാക്കണം. 5-6 മാസത്തില്‍ ദിവസേന 250-300 ഗ്രാം. തീറ്റയും 150 ഗ്രാം പച്ചിലകളും, പച്ചപ്പുല്ലും നല്‍കേണ്ടതാണ്.

കറവയാടുകള്‍ക്ക് ദിവസേന 300 ഗ്രാം. തീറ്റയും 750-1500 ഗ്രാം പച്ചിലകളും നല്‍കണം. ആട് മൂന്ന് മാസത്തിനുമേല്‍ ചെനയുള്ളതാണെങ്കില്‍ 100-200 ഗ്രാം തീറ്റ കൂടുതലായി നല്‍കണം. മുട്ടനാടുകള്‍ക്ക് ദിവസേന 300-500 ഗ്രാം. സമീകൃത ആട്ടിന്‍തീറ്റയും 3-5 കി.ഗ്രാം പച്ചപ്പുല്ലും നല്‍കണം. ആടുകള്‍ക്ക് തീറ്റയില്‍ കടലപ്പിണ്ണാക്ക്, തേങ്ങപ്പിണ്ണാക്ക്, അരിത്തവിട്, ഗോതമ്പ് തവിട് മുതലായവയും മുരിക്കില, വാഴയില, പ്ലാവില, പച്ചപ്പുല്ല് തീറ്റപ്പുല്ല് എന്നിവയും നല്‍കാം. ശുദ്ധജലം യഥേഷ്ടം കുടിക്കാന്‍ നല്‍കണം.

ആട്ടിന്‍തീറ്റ നിര്‍മ്മാണരംഗത്ത് നൂതന പ്രവണതകള്‍ ദൃശ്യമാണ്. ആടുകള്‍ക്ക് ഗുളിക, പെല്ലറ്റ്, പൊടിരൂപത്തിലുള്ള തീറ്റ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പച്ചിലകള്‍/പച്ചപ്പുല്ല് എന്നിവയ്ക്ക് പകരം പരുഷാഹാരങ്ങള്‍ ഗുളിക രൂപത്തില്‍ രൂപപ്പെടുത്തിയെടുത്ത് പച്ചിലകളും പച്ചപ്പുല്ലും നല്‍കാതെ ആടുകള്‍ക്കാവശ്യമായ എല്ലാ പോഷകഘടകങ്ങളുമടങ്ങിയ പ്രത്യേക ആട്ടിന്‍തീറ്റയും വിപണിയില്‍ ലഭ്യമാണ്. പോഷക മേന്മ കൂടുതലുള്ള ബൈപ്പാസ് പ്രോട്ടീന്‍ തീറ്റയും വിപണിയിലുണ്ട്.

രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
ആട്ടിന്‍കുട്ടികള്‍ക്ക് മൂന്നാഴ്ച പ്രായത്തില്‍ ആദ്യ വിരമരുന്ന് നല്‍കണം. മാസം തോറും തുടര്‍ച്ചയായി 6 മാസം വരെ വിരമരുന്ന് നല്‍കണം. തുടര്‍ന്ന് ആവശ്യമെങ്കില്‍ വെറ്ററിനറി സര്‍ജ്ജന്റെ ഉപദേശപ്രകാരം 3 മാസത്തിലൊരിക്കല്‍ ബ്രോഡ് സ്‌പെക്ട്രം വിരമരുന്ന് നല്‍കാം.
6 മാസം പ്രായത്തില്‍ ആടുകള്‍ക്ക് കുളമ്പുരോഗം, കുരലടപ്പന്‍, ആന്ത്രാക്‌സ് രോഗത്തിനെതിരായുള്ള പ്രതിരോധകുത്തിവെയ്പ് നല്‍കാം. ടെറ്റ്‌നസ്, ടോക്‌സോയിട് കുത്തിവെയ്പ് 6 മാസത്തിലൊരിക്കല്‍ നല്‍കണം.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആടുകളുടെ വരവ് കേരളത്തില്‍ ആടുവസന്തരോഗം കാണപ്പെടാന്‍ ഇടവരുത്തിയിട്ടുണ്ട്. മോര്‍ബില്ലി ഇനം വൈറസ്സുകളാണ് ആടുവസന്തരോഗമുണ്ടാക്കുന്നത്. ഈ രോഗം Peste de pestis Ruminants (PPR) എന്ന പേരിലും അറിയപ്പെടുന്നു. കാലിവസന്ത വൈറസുമായി സാമ്യമുള്ളവയാണ് ഈ വൈറസുകള്‍. ശക്തിയായ പനി, തീറ്റ തിന്നാതിരിക്കള്‍, വായ്ക്കകത്തും, മോണകളിലും വൃണങ്ങള്‍, ശ്വാസ തടസ്സം, ന്യുമോണിയ, വയറിളക്കം, ശരീരം ക്ഷയിക്കല്‍ എന്നിവ പൊതുരോഗലക്ഷണങ്ങളാണ്. രോഗംമൂലം മരണനിരക്ക് വളരെ കൂടുതലാണ്. രോഗനിയന്ത്രണത്തിനായി ഫലപ്രദമായ വാക്‌സിന്‍ മൃഗസംരക്ഷമവകുപ്പിന്റെ കീഴില്‍ പാലോട് പ്രവര്‍ത്തിക്കുന്ന കഅഒ & ഢആ -യില്‍ നിര്‍മ്മിച്ച് മൃഗാശുപത്രികളില്‍ എത്തിച്ചു വരുന്നു. 6 മാസത്തിനുമേല്‍ പ്രായമുള്ള ആടുകള്‍ക്ക് മൃഗാശുപത്രികള്‍ വഴി സൗജന്യ പ്രതിരോധ കുത്തിവെയ്പ് നല്‍കിവരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ആടുകളെ പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കുന്നതും രോഗം ബാധിച്ചവയെ മാറ്റ് പാര്‍പ്പിക്കുന്നതും രോഗനിയന്ത്രണത്തിനുപകരിക്കും. രോഗം മൂലം ചത്ത ആടുകളെ ആഴത്തില്‍ കുഴിച്ചു മൂടി കുമ്മായം വിതരണം. ആട്ടിന്‍ കൂടും പരിസരവും രോഗാണു വിമുക്തമാക്കാന്‍ അണുനാശക ലായനി തളിച്ച് വൃത്തിയാക്കുകയും വേണം.
ആട്ടിന്‍കുട്ടികളില്‍ വളര്‍ച്ചാ നിരക്ക് കൂടുതലായതിനാല്‍ കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ഉ3 എന്നിവ അടങ്ങിയ ടോണിക്കുകള്‍ നല്‍കണം. മുട്ടനാടുകളെ 3 മാസം പ്രായത്തില്‍ വന്ധ്യംകരണത്തിന് (കാസ്‌ട്രേഷന്) വിധേയമാക്കുന്നത് വളര്‍ച്ചാനിരക്ക് കൂടാന്‍ സഹായിക്കും.

ശാസ്ത്രീയ പരിചരണം
ആടുവളര്‍ത്തലില്‍ ശാസ്‌ക്രീയ പരിചരണം അത്യന്താപേക്ഷിതമാണ്. ആട്ടിന്‍കുട്ടികള്‍ക്ക്, വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ ആവശ്യമായ പരിചരണമുറകള്‍ അനുവര്‍ത്തിക്കണം. തണുപ്പുകാലങ്ങളിലും മഴക്കാലത്തും ആടുകളെ വെളിയില്‍ പാര്‍പ്പിക്കരുത്. ആടുകള്‍ എന്നും ഉയര്‍ന്ന സ്ഥലങ്ങളാണ് ഇഷ്ടപ്പെടുന്നത്. പൂപ്പലുള്ളതോ പഴകിയതോ ആയ തീറ്റ ആടുകള്‍ക്ക് നല്‍കരുത്. തീറ്റ 6-8 മണിക്കൂര്‍ നേരം വെയിലത്ത് ഉണക്കി നല്‍കണം. തീറ്റ തണുത്ത കാറ്റടിക്കാതെ അടച്ച മുറിയില്‍ മരപ്പലകയ്ക്കു മുകളില്‍ വയ്ക്കണം. ഇത് ഭിത്തിയോട് ചേരാന്‍ പാടില്ല. നനഞ്ഞ പാത്രങ്ങളുപയോഗിച്ച് തീറ്റയെടുക്കരുത്. തണുത്ത കാലാവസ്ഥയില്‍ തീറ്റയില്‍ വളരുന്ന അസ്പര്‍ജില്ലസ് ഇനം പൂപ്പലുകളാണ് പൂപ്പല്‍ വിഷബാധയുണ്ടാക്കുന്നത്. 
തണുപ്പുകാലത്ത് ഉപാപചയ നിരക്ക് കൂടുതലായതിനാല്‍ തീറ്റ കൂടിയ അളവില്‍ (20%) നല്‍കണം. വേനല്‍ക്കാലത്ത് ഉത്പാദക്ഷമത നിലനിര്‍ത്താനും സ്‌ട്രെസ് ഒഴിവാക്കാനും പ്രത്യേക പരിചരണമുറകള്‍ അവലംബിക്കണം. വിറ്റാമിന്‍ അ -യുടെ ന്യൂനത പരിഹരിക്കാന്‍ തീറ്റപ്പുല്ല്, അസോള എന്നിവ നല്‍കാം. ഇവ ലഭിക്കുന്നില്ലെങ്കില്‍ ഒരു ടീസ്പൂണ്‍ മീനെണ്ണ ദിവസേന നല്‍കണം. പോഷക ന്യൂനത പരിഹരിക്കാന്‍ വിറ്റാമിന്‍-ധാതുലവണ മിശ്രിതം തീറ്റയില്‍ ചേര്‍ത്തു നല്‍കണം. ധാരാളം ശുദ്ധജലം കുടിക്കാന്‍ നല്‍കണം.

ഗര്‍ഭിണികളായ ആടുകളെ മുട്ടനാടുകളുടെ കൂടെ വിടരുത്. ആടുഫാമില്‍ ഗര്‍ഭമലസല്‍ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ വെറ്ററിനറി ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തണം. ബാങ്യപരാദബാധ നിയന്ത്രിക്കാന്‍ പ്രത്യേകം പരിഗണന നല്‍കണം.

പ്രസവിച്ച് രണ്ട് മാസത്തിനകം തന്നെ വീണ്ടും പ്രജനന പ്രക്രിയയ്ക്ക് വിധേയമാക്കണം. ഒരിക്കലും ഒരേ തലമുറയില്‍പ്പെട്ട ആടുHBകളെ തമ്മില്‍ ഇണ ചേര്‍ക്കരുത്. പ്രസവലക്ഷണങ്ങള്‍ പ്രകടമായിട്ടും പ്രസവിക്കാത്ത ആടുകള്‍ക്ക് വെറ്ററിനറി സര്‍ജന്റെ സേവനം ലഭ്യമാക്കണം.

​മണ്ണിനെ ‘പുഷ്ടിപ്പെടുത്താൽ ‘ചില വിദ്യകൾ

കൃഷിയിൽ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാൻ കഴിയാത്തതുമായ ഒന്നാണ് മണ്ണ്. അതുകൊണ്ട് തന്നെ കൃത്യസമയത്തു മണ്ണിനെ പുഷ്ടിപ്പെടുത്തണ്ടതുണ്ട്. എന്നാൽ മാത്രമേ തൃപ്തകരമായ വിധത്തിൽ വിളവ് ലഭിക്കൂ 
നിങ്ങളുടെ അടുക്കളിയിലെ ചില അടിസ്ഥാന ചേരുവകള് ഇതിനായി ഉപയോഗിക്കാം.

മുട്ടത്തോട്
മുട്ടയുടെ പോഷക ഗുണം വിവരിക്കാന് കഴിയാത്ര അത്രയുണ്ട്. എന്നാല്, മുട്ടത്തോടിന്റെയോ? ഇവയുടെ സ്ഥാനം പലപ്പോഴും ചവറ കൂനയിലാണ്. നിങ്ങളുടെ മണ്ണിലെ പോഷക ഗുണം ഉയര്ത്താന് ഈ മൊട്ടത്തോടുകള് ഉപയോഗിക്കാം. മുട്ടത്തോടുകള് പൊടിച്ച് മണ്ണില് വിതറുക. ഇവയിടങ്ങിയിട്ടുള്ള കാത്സ്യം മണ്ണിനെ പുഷ്ടിപ്പെടുത്തും.

ഇന്തുപ്പ്
നമ്മള് കാലുകള് പതിവായി ഉപ്പുവെള്ളത്തില് മുക്കി വയ്ക്കാറുണ്ട്.ഇവ കുളിക്കുമ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാല്, ഇന്തുപ്പ് എത്രത്തോളം നല്ല വളമാണന്ന് നിങ്ങള്ക്ക് അറിയാമോ? പെട്ടന്ന് ആഗിരണം ചെയ്യാന് സാധിക്കുന്ന രീതിയിലുള്ള മഗ്നീഷ്യവും സള്ഫറും ഇന്തുപ്പില് അടങ്ങിയിട്ടുണ്ട്. പരല് രൂപത്തില് മണ്ണില് ഇടുകയോ വെള്ളത്തില് ചേര്ത്ത് ലായിനിയാക്കി ചെടികളില് തളിക്കുകയോ ചെയ്യാം.

പച്ചക്കറി അവശിഷ്ടങ്ങള്
ഭൂമിയിലെ മാലിന്യങ്ങള് കൂടാനുള്ള കാരണം എന്താണ് ? അടുക്കളയിലെ എല്ലാ അവശിഷ്ടങ്ങളും വളമാക്കി മാറ്റിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇത് നിങ്ങളുടെ തോട്ടത്തിലെ മണ്ണിനെ സമ്പുഷ്ടമാക്കുക മാത്രമല്ല ഭൂമിയിലെ മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്തിരുന്നു.

കാപ്പിപ്പൊടി
മണവും രൂചിയും നഷ്ടപ്പെട്ട കാപ്പിപ്പൊടി കളയുകയാണ് പതിവ്. എന്നാല് അടുത്ത തവണ മുതല് ഇവ പൂന്താട്ടത്തിലെ മണ്ണില് ഇടുക. കാപ്പി മണ്ണിനെ പുഷ്ടിപ്പെടുത്തുകയും സസ്യങ്ങള്ക്കാവശ്യമുള്ള പോഷകങ്ങള് നല്കുകയും ചെയ്യുന്നതിന് പുറമെ ഒച്ചുകളെ അകറ്റുകയും ചെയ്യും.

തേയില
കാപ്പിപ്പൊടി പോലെ തന്നെ തേയിലയും നമുക്ക് ഉപയോഗപ്പെടുത്താം. ഉപയോഗിച്ച തേയില കഴുകി പൂന്തോട്ടത്തിലെ മണ്ണിലും ചെടിച്ചട്ടിയിലും ഇടുക. വീടിനു പുറത്തുള്ള ചെടികള്ക്ക്് ഇടുന്നതായിരിക്കും നല്ലത്. അകത്താണെങ്കില് പൂപ്പല് ഉണ്ടാകാന് സാധ്യത ഉണ്ട്.

കോഴി-വളർത്തലും പരിചരണവും

 

ശാസ്ത്രീയമായി കൂടുനിര്മിക്കണം, അതില് നല്ല വായു സഞ്ചാരമുണ്ടായിരിക്കണം. കോഴിക്കൂടുകള്, ഉപകരണങ്ങള് എന്നിവ അണുനാശിനി ഉപയോഗിച്ച് കഴുകണം.കൂടിന്റെപ്രവേശനഭാഗത്ത് 3-4 അടിനീളത്തില് തളംകെട്ടി അതില് അണുനാശിനി ചേര്ത്ത വെള്ളം സ്ഥിരമായി വയ്ക്കുക. കൂട്ടിലേക്ക് ഇതില് ചവിട്ടിവേണം കയറാന്. നന്നായി നടത്തുന്ന ഹാച്ചറികളില് നിന്നു മാത്രമേ കോഴിക്കുഞ്ഞുങ്ങളെ വാങ്ങാവൂ. വലിയകോഴികളെയും കുഞ്ഞുങ്ങളെയും അകറ്റി വളര്ത്തണം. ഒരേ ആള് തന്നെ ഇവയെ പരിചരിക്കുന്നതും ശരിയല്ല. ജീവകങ്ങളും ധാതുമൂലകങ്ങളും മറ്റു പോഷകങ്ങളും അടങ്ങിയ തീറ്റ നല്കണം. വെള്ളപാത്രങ്ങളും തീറ്റപ്പാത്രങ്ങളും ആവശ്യത്തിന് കൂടിനകത്ത് ഉണ്ടായിരിക്കണം. ലിറ്റര് നനയാതെ നോക്കണം. നനഞ്ഞാല് ആ ഭാഗം മാറ്റി ഇട്ടു കൊടുക്കണം. വിരയിളക്കിക്കഴിഞ്ഞതിന്റെ അടുത്ത ദിവസം ലിറ്റര് നന്നായി ഇളക്കി മറിച്ചിടണം. രോഗബാധയുണ്ടോയെന്ന് ദിവസവും പരിശോധിക്കണം. ഉണ്ടെങ്കില് നടപടി ഉടന് സ്വീകരിക്കണം. കോഴിചത്താല്പോസ്റ്റ്മോര്ട്ടം ചെയ്യിച്ച് രോഗനിര്ണയം നടത്തണം. മൃതശരീരം ചുട്ടുകരിക്കുകയോ കുഴിയില് കുമ്മായം ഇട്ടു മൂടുകയോ ചെയ്യണം. കോഴിക്കൂടിനടുത്ത് കോഴികാഷ്ഠം ഇടരുത്. മാറ്റിദൂരെ എവിടെങ്കിലും സൂക്ഷിക്കണം. തീറ്റയും വെള്ളവും മലിനമാകാതെ നോക്കണം. പരിസരം വൃത്തിയുള്ളതായിരിക്കണം. എലി, പെരുച്ചാഴിഎന്നിവ കൂട്ടില് കയറാതെ നോക്കണം. ഈച്ച, ചെള്ള് എന്നിവ ഉണ്ടെങ്കില് ഇവയെ മാറ്റാന് ശ്രദ്ധിക്കണം.

ജാതിക്കൃഷി മണ്ണും പെണ്ണും അറിഞ്ഞ്

സുഗന്ധവിളകളുടെ നാടായ കേരളത്തിലും ഭാരതത്തിന്റെ ഇതര ദേശങ്ങളിലും വളരെ പണ്ടുമുതല്‍ തന്നെ ജാതിക്കൃഷി നിലനിന്നിരുന്നു. സുഗന്ധി ത്രിഫല എന്ന് സംസ്‌കൃതത്തില്‍ വ്യവഹരിച്ചിരിക്കുന്ന ജാതിയുടെ ഗുണങ്ങള്‍ ഏറെ പ്രശംസനീയമാണ്. പ്രാചീന വൈദ്യശാസ്ത്രരംഗത്തും ജാതിച്ചെടിയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള ഔഷധനിര്‍മ്മാണങ്ങള്‍ പോലും നിലനിന്നിരുന്നു.

അടുത്തകാലത്ത് ജാതിക്കൃഷിയില്‍ കര്‍ഷകരുടെ സവിശേഷ താല്പര്യവും ശ്രദ്ധയും കൂടിവരുന്നുണ്ട്. ഏറെ കൃത്യതയോടും യുക്തിയോടും ചെയ്യേണ്ട കൃഷിയാണ് ജാതിവളര്‍ത്തല്‍. ജാതിച്ചെടിയുടെ സസ്യശാസ്ത്രസവിശേഷതകളിലും പ്രജനന രീതികളിലും ഉള്ള അറിവില്ലായ്മ, വളപ്രയോഗത്തിലെ ശാസ്ത്രീയ രീതികളെക്കുറിച്ചുള്ള ധാരണപ്പിശക് എന്നിവയൊക്കെ  നമ്മുടെ നാട്ടിലെ ജാതിക്കൃഷിയുടെ പരിമിതികളാകുന്നു. പലപ്പോഴും  6-7 വര്‍ഷം കഴിഞ്ഞ് പൂവിടുമ്പോള്‍ മാത്രമാണ് ആണ്‍, പെണ്‍ വ്യത്യാസം  കര്‍ഷകര്‍ക്ക് മനസിലാക്കാന്‍ കഴിയുന്നത്. ആണ്‍ ചെടികളെ സാധാരണയായി വെട്ടിക്കളയുന്ന പ്രവണതയാണ് കണ്ടുവരുന്നത്. എന്നാല്‍ ടോപ്പ് വര്‍ക്കിംഗും ബഡ്ഡിങും മറ്റും നടത്തി ലിംഗമാറ്റത്തിലൂടെ 5-6 വര്‍ഷത്തെ കായിക വളര്‍ച്ച കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താം. അതുപോലെ തന്നെ നല്ല വിളവ് തരുന്ന ചെടികളില്‍ മൂപ്പെത്താതെ കായ്‌പൊട്ടി വീഴല്‍, പൂവിടാന്‍ വൈകുക തുടങ്ങിയ പല പ്രശ്‌നങ്ങളും കണ്ടുവരുന്നു. മണ്ണറിഞ്ഞുള്ള ശാസ്ത്രീയ വളപ്രയോഗത്തിലൂടെ ഇതും പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയും. പാക്യജനകവും ഭാവകവും ക്ഷാരവും കൃത്യമായ അളവില്‍ ലഭിച്ചാല്‍ മാത്രമേ കായിക വളര്‍ച്ചയും കായ്ഫലവും ലഭിക്കുകയുള്ളൂ. ക്ഷാര പ്രയോഗത്തില്‍ കര്‍ഷകര്‍ വിമുഖത കാട്ടുന്നത് പൊട്ടാസ്യത്തിന്റെ അഭാവം മൂലമുള്ള കായ് കൊഴിച്ചിലിനും പൂവിടീല്‍ കുറയുവാനും കാരണമാകുന്നു. അതുകൊണ്ടാണ് മണ്ണിന്റെ പ്രത്യേകതകളും ചെടിയുടെ വളര്‍ച്ചരീതികളും പഠിച്ച് കൃഷിയിറക്കിയാല്‍ ഏറെ ഗുണകരമാകും എന്നു പറയുന്നത്. കര്‍ഷകന്‍ മണ്ണും പെണ്ണും അറിഞ്ഞ് വേണം ജാതി കൃഷി ചെയ്യേണ്ടത്.

വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 16,400 ഹെക്ടര്‍ സ്ഥലത്ത് ജാതി കൃഷി ചെയ്യുന്നുണ്ട്. ഇതില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം, മഹാരാഷ്ട്ര, ഗോവ, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിവയാണ്. കേരളത്തിലെ പത്തനംതിട്ട ജില്ലമുതല്‍ കോട്ടയം, തൃശൂര്‍ ഉള്‍പ്പെടെ വടക്ക് പാലക്കാട്, മലപ്പുറം ജില്ലകളില്‍ വരെ ജാതി ക്കൃഷി വ്യാപിച്ചുകിടക്കുന്നു. തീരപ്രദേശങ്ങളില്‍ ഇതിന്റെ കൃഷി കുടുതല്‍ കാണപ്പെടുന്നു.

ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് ജാതിക്കൃഷി ചെയ്യുവാന്‍ യോജിച്ചത്. നീണ്ട വരള്‍ച്ചയെ ഇതിന് ചെറുക്കാനാവില്ല. ജൈവാംശവും നീര്‍വാര്‍ച്ചയുള്ളതുമായിരിക്കണം മണ്ണ്. ചെമ്മണ്ണും മണല്‍ കലര്‍ന്ന മണ്ണും നല്ലതാണ്. കുറച്ചു തണലുള്ള താഴ്‌വര പ്രദേശങ്ങള്‍, പുഴയോരങ്ങളിലെ എക്കല്‍മണ്ണ് തുടങ്ങിയവയില്‍ ജാതി നന്നായി വളരുന്നു. നന്നായി നനയ്‌ക്കേണ്ടത് ജാതിക്കൃഷിക്ക് ആവശ്യമാണ്. അതുകൊണ്ട് തന്നെ ജലസേചനം ഉള്ള തെങ്ങിന്‍ തോപ്പിലും കവുങ്ങിന്‍ തോപ്പിലും മറ്റും ജാതി നന്നായി വളരുന്നു. നേരിട്ടടിക്കുന്ന വെയിലിനേക്കാള്‍ അരിച്ചിറങ്ങുന്ന സൂര്യപ്രകാശമാണ് ജാതി കൃഷിക്കനുയോജ്യം. അതുകൊണ്ടു തന്നെയാണ് ഇടവിളയായി ജാതി കൃഷി കൂടുതല്‍ തിളങ്ങുന്നതും.

ജാതിയിലെ ലിംഗവ്യത്യാസം സാധാരണയായി വിത്തുവഴിയുള്ള പ്രവര്‍ദ്ധനരീതിയുടെ ഒരു പ്രധാന ന്യൂനതയായി. എടുത്തുപറയാവുന്നതാണ്. വിത്തുമുളച്ചുണ്ടാകുന്ന തൈകള്‍ ആണ്‍ജാതിയോ പെണ്‍ ജാതിയോ ആകാനുള്ള സാധ്യത ഒരുപോലെയാണ് വിത്ത് വഴി നട്ട തൈകള്‍, 6-7 വര്‍ഷം എടുത്ത് പൂവിടുമ്പോള്‍ മാത്രമാണ് ആണോ പെണ്ണോ എന്ന് നിര്‍ണയിക്കാന്‍ സാധിക്കുന്നത്. അതിനാല്‍ കര്‍ഷകര്‍ ഇന്ന് ബഡ്ഡു തൈകളോ ഒട്ടുതൈകളോ നട്ട് ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണുന്നു.

വിത്ത് പ്രവര്‍ധനത്തിനായി തെരഞ്ഞെടുക്കുമ്പോള്‍ വിളഞ്ഞു പാകമായ, പുറന്തോട് പൊട്ടിയ കായ്കള്‍ നോക്കി തെരഞ്ഞെടുക്കണം. ശേഖരിക്കുന്ന അന്നുതന്നെ വിത്ത് പാകണം. പാകുവാന്‍ താമസമുണ്ടെങ്കില്‍ വിത്ത് നനവുള്ള മണ്ണ് നിറച്ച കുട്ടകളില്‍ സൂക്ഷിക്കണം.

വിത്ത് പാകി മുളച്ചുവരുന്ന തൈകള്‍ 6-7 വര്‍ഷത്തിനുശേഷം ആണ്‍ ജാതിയാണെന്ന് നിര്‍ണയിച്ചുകഴിഞ്ഞാല്‍ അതില്‍ ടോപ്പ് വര്‍ക്കിംഗ് നടത്തി ലിംഗഭേദം വരുത്താവുന്നതാണ്. ഒന്നോ രണ്ടോ ശാഖകള്‍ ഒഴിച്ച് ബാക്കി എല്ലാം മുറിച്ച് മാറ്റിയ ശേഷം വരുന്ന പുത്തന്‍ശാഖയില്‍ നല്ല വിളവ് തരുന്ന പെണ്‍ജാതിയില്‍ നിന്നെടുത്ത നാമ്പുപയോഗിച്ച് പാച്ച്ബഡ്ഡിംഗോ വശംചേര്‍ത്തൊട്ടിക്കലോ ചെയ്ത് ലിംഗമാറ്റം നടത്തുന്നു. വിളവ് കുറഞ്ഞ മരങ്ങളിലും ഇത്തരത്തില്‍ ടോപ്പ് വര്‍ക്ക് ചെയ്ത് വിളവ് കൂട്ടാവുന്നതാണ്.

അപ്രോച്ച് ഗ്രാഫ്റ്റിംഗ് രീതിയില്‍ കൂടകളില്‍ വളര്‍ത്തിയ നാടനോ കാട്ടുജാതിതൈകളോ പെണ്‍മരത്തിന്റെ നേര്‍ക്കമ്പുകളുടെ അടുത്ത് കൊണ്ടുപോയി കെട്ടിത്തുക്കിയശേഷം കമ്പുകളുടെ വശങ്ങളിലെ തൊലി നീക്കി അവ ചേര്‍ത്തുവച്ച് പോളിത്തീന്‍ നാടകൊണ്ട് വരിഞ്ഞുകെട്ടി ഗ്രാഫ്റ്റ് ഉറപ്പിക്കാം. ഗ്രാഫ്റ്റ് പിടിച്ചു കഴിഞ്ഞാല്‍, പെണ്‍ ഗ്രാഫ്റ്റിനു താഴെ വച്ച് ആദ്യം ഭാഗികമായും പിന്നീട് മുഴുവനായും മുറിച്ചു മാറ്റുക. പുതിയ കിളിര്‍പ്പ് വരുന്നതുവരെ തണല്‍ കൊടുത്ത് ജലസേചനം ചെയ്യുക. പിന്നീട് തോട്ടത്തില്‍ നടാം.

മേല്‍പ്പറഞ്ഞ ഗ്രാഫ്റ്റിംഗ് രീതികള്‍ക്ക് പുറമേ വളരെ വിജയകരമായി ചെയ്യുന്ന ബഡിംഗ് രീതികളാണ് നഴ്‌സറി ബഡിംഗും ഫീല്‍ഡ് ബഡ്ഡിംഗും. നഴ്‌സറി ബഡിംഗിന് കാട്ടുജാതിയിലും നാട്ടുജാതിയിലും ബഡ് ചെയ്ത് നഴ്‌സറിയില്‍ ബഡു തൈകളുണ്ടാക്കുന്നു. ഇതിനായി പോളിത്തീന്‍ കവറുകളില്‍ തായ്‌ച്ചെടി തൈകള്‍ വളര്‍ത്തി അവയില്‍ ഇളം കാമ്പുകളോ മുകുളങ്ങളോ ബഡ് ചെയ്യുമ്പോള്‍ പച്ചബഡിംഗും കുറച്ചുകൂടി മൂപ്പുള്ള കമ്പുകള്‍ എടുത്താല്‍ ബ്രൗണ്‍ ബഡിംഗും ആകുന്നു. മുകുളത്തിന് താഴെ നിന്നും തളിര്‍പ്പുകള്‍ വരാന്‍ അനുവദിക്കുരുത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ ബഡിംഗ് കൂടുതല്‍ വിജയകരമായി കാണുന്നു. ആണ്‍പെണ്‍ വ്യത്യാസം നിര്‍ണ്ണയിക്കാന്‍ പറ്റുന്നതിനുമുമ്പ് ഏകദേശം 2-3 വര്‍ഷം പ്രായമായ- ലിംഗഭേദമെന്യേ-എല്ലാജാതി തൈകളിലും പാച്ച് ബഡിംഗ് രീതിയില്‍ ബഡ് ചെയ്യുന്നതിനാണ് ഫീല്‍ഡ് ബഡിംഗ് എന്നു പറയുന്നത്.

നടീല്‍

ജാതിക്ക് തണല്‍ ആവശ്യമായതുകൊണ്ട് തനിവിളയായിട്ടാണ് കൃഷി ചെയ്യുവാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ തണല്‍ മരങ്ങള്‍ ഏതെന്ന് തീരുമാനിച്ച് നേരത്തെ തന്നെ വച്ചുപിടിപ്പിക്കണം. തണലിനായി ശീമക്കൊന്ന, മുരുക്ക്, സുബാബുള്‍, വാക തുടങ്ങിയവ നടാവുന്നതാണ്. ആദ്യഘട്ടങ്ങളില്‍ തണലിനായി വാഴക്കൃഷി ചെയ്യാവുന്നതാണ്. തെങ്ങിന്‍ തോപ്പില്‍ ആണ് ഇടവിളയായി നടുന്നതെങ്കില്‍ നാല് തെങ്ങുകള്‍ക്ക് നടുവില്‍ ഒരു ജാതി എന്ന കണക്കില്‍ ഒരേക്കറില്‍ 50 മുതല്‍ 60 വരെ തൈകള്‍ 27-30 അടി അകലത്തില്‍, 3 അടി വ്യാസത്തില്‍ എടുക്കുന്ന കുഴികളില്‍ മേല്‍മണ്ണും പൊടിഞ്ഞ ചാണകവും ചേര്‍ത്ത് നടാവുന്നതാണ.് ബഡ്ഡിംഗും ഗ്രാഫ്റ്റിംഗും ചെയ്ത ചെടികളാണ് നടുന്നതെങ്കില്‍ ഒട്ടിച്ച ഭാഗം മണ്ണിനു മുകളില്‍ വരത്തക്കവിധം വേണം നടാന്‍. കാലവര്‍ഷാരംഭമാണ് നടാന്‍ അനുയോജ്യം. മഴകഴിയുന്നതോടെ തണല്‍ നല്‍കി നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്ന് തൈകളെ സംരക്ഷിക്കണം. ജലാംശം നിലനിര്‍ത്താനായി നന്നായി പുതയിടുകയും വേണം.

വളപ്രയോഗം

നന്നായി വളം വേണ്ട വിളയാണ് ജാതി. അതിനാല്‍ മണ്ണുപരിശോധിച്ച് നിലവിലുള്ള വളക്കൂറ് നിര്‍ണ്ണയിച്ചതിനുശേഷം അതിനനുസരിച്ച് ജൈവവളങ്ങളും രാസവളങ്ങളും സംയോജിതമായി നല്‍കണം. നല്ല വളക്കൂറുള്ള മണ്ണില്‍ ജൈവവളപ്രയോഗത്തിലൂടെ മാത്രം നല്ല ഉല്പാദനം ലഭിക്കുന്നു. പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം ഇവയില്‍ ഏറ്റവും കൂടുതല്‍ വേണ്ട മൂലകം പൊട്ടാസ്യം ആയതുകൊണ്ടു തന്നെ വേണ്ട അളവില്‍ തന്നെ പൊട്ടാസ്യം വളങ്ങള്‍ ചേര്‍ത്തു കൊടുക്കാന്‍ ശ്രദ്ധിക്കണം. (പൊട്ടാസ്യത്തിന്റെ അഭാവത്തില്‍ കായ് പൊഴിച്ചിലുണ്ടാകാം, കായ്പിടുത്തം കുറയാം, അതുമല്ലെങ്കില്‍ പൂവിടല്‍ വൈകാം.)

ഒന്നാം കൊല്ലം ചെടി ഒന്നിന് 10 കിലോ കാലിവളമോ കമ്പോ സ്റ്റോ ചേര്‍ക്കണം. ഇതോടൊപ്പം തന്നെ N : P : K  20 : 18 : 50 ഗ്രാം കിട്ടത്തക്കവിധത്തില്‍ നേര്‍വളങ്ങളായ യൂറിയ 45-50 ഗ്രാം, രാജ്‌ഫോസ് 90-100 ഗ്രാം, പൊട്ടാഷ് 80 ഗ്രാം എന്നിവ ഒരു വര്‍ഷം പ്രായമായ ജാതിക്ക് ചേര്‍ത്ത് കൊടുക്കണം. ഇത് ഓരോവര്‍ഷവും കൂടിക്കൂടി 15 വര്‍ഷം പ്രായമായ ജാതിക്ക് നേര്‍വളങ്ങളായ യൂറിയ 1.1 കി.ഗ്രാം രാജ്‌ഫോസ് 1.25 കി.ഗ്രാം പൊട്ടാഷ് 1.75കി.ഗ്രാം എന്ന തോതില്‍ ചേര്‍ത്തു കൊടുക്കണം. ജൈവവളം 10-15കി.ഗ്രാം കിലോ ഇതോടൊപ്പം ചേര്‍ത്തുകൊടുക്കണം. മേല്‍പ്പറഞ്ഞ രാസവളങ്ങള്‍ രണ്ടു തവണയായിട്ട് പകുതി വീതം കാലവര്‍ഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും സമയമനുസരിച്ച് മണ്ണിലിട്ടു കൊടുക്കണം. നനയ്ക്കാന്‍ സൗകര്യമുള്ള സാഹചര്യങ്ങളില്‍ കൂടുതല്‍ തവണകളിലായി വളം നല്‍കുന്നത് വിളവ് കൂട്ടാന്‍ സഹായിക്കും.

ജാതിക്കൃഷിക്ക് ജൈവവളമോ രാസവളമോ അവ സംയോജിപ്പിച്ചോ, ഇവയുടെ ലഭ്യതയനുസരിച്ച് ചേര്‍ത്ത് കൊടുക്കാവുന്നതാണ്. വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി, ആട്ടിന്‍കാഷ്ഠം, കമ്പോസ്റ്റ്, കോഴിക്കാഷ്ഠം തുടങ്ങിയ ഏതു ജൈവവളവും ജാതിക്ക് നല്‍കാവുന്നതാണ്. ജൈവവളം മാത്രമാണ് ചേര്‍ക്കുന്നതെങ്കില്‍ ഏകദേശം 20-25 കിലോ തൈപ്രായത്തില്‍ വേണ്ടിവരും. ഇതു ക്രമേണ കൂട്ടിക്കൊണ്ട് 15 വര്‍ഷം ആകുമ്പോഴേക്കും 100-150 കിലോ ജൈവവളം എങ്കിലും ഒരു ജാതിക്ക് വേണ്ടിവരും. ഫോസ്ഫറസിന്റെ ലഭ്യത ഉറപ്പാക്കാന്‍ ഏകദേശം 1-1.5 കിലോ എല്ലുപൊടിയും, പൊട്ടാസ്യം ലഭിക്കാന്‍ വേണ്ടി ചാരം 6-8 കിലോയും ചേര്‍ത്തു കൊടുക്കാന്‍ ശ്രദ്ധിക്കണം.

പുളിപ്പുള്ള മണ്ണില്‍ അമ്ലത്വം നിയന്ത്രിക്കുന്നതിനായി കുമ്മായമോ ഡോളോമെറ്റോ 500 ഗ്രാം 1 കിലോ വരെ പുളിപ്പിന്റെ തീവ്രതയനുസരിച്ച് മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്. കുമ്മായ പ്രയോഗവും വളപ്രയോഗവും തമ്മില്‍ ഒരാഴ്ചത്തെയെങ്കിലും ഇടവേള നല്‍കാന്‍ ശ്രദ്ധിക്കണം. ജൈവ വളങ്ങളുടെ അഭാവവും പ്രധാന മൂലകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള രാസവളപ്രയോഗവും അടുത്തകാലത്തായി സൂക്ഷ്മ മൂലകങ്ങളുടെ അഭാവത്തിന്റെ തീവ്രത കൂട്ടിയിട്ടുണ്ട്. ബോറോണ്‍ എന്ന സൂക്ഷ്മ മൂലകത്തിന്റെ അഭാവം ജാതിയില്‍ പ്രകടമായി കണ്ടുവരുന്നു. കാലാവസ്ഥാവ്യതിയാനങ്ങളും മണ്ണിന്റെ പുളിപ്പും ഒക്കെ ഒരു പരിധിവരെ ബോറോണിന്റെ അഭാവത്തിനു കാരണമാകാം.
മൂപ്പെത്തുന്നതിനു മുമ്പുതന്നെ കായ്കള്‍ വിണ്ടുപൊട്ടി പൊഴി ഞ്ഞുവീഴുന്നതിന്റെ കാരണങ്ങളിലൊന്ന് ബോറോണിന്റെ അഭാവം കാണിക്കുന്നു. അശാസ്ത്രീയമായ വളപ്രയോഗം വഴി മണ്ണിലെ പൊട്ടാസ്യത്തിന്റെ അളവു കുറയുന്നതും കായ് പൊഴിച്ചിലിനു കാരണമാകുന്നു. ചൂട് കൂടുമ്പോഴും നനകുറയുമ്പോഴും കുമിള്‍ബാധ വരുമ്പോഴും കായ് പൊഴിച്ചില്‍ ഉണ്ടാകാം. അതിനാല്‍ മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ ബോറോണിന്റെ അഭാവം ഉറപ്പാക്കിയ ശേഷം മരമൊന്നിന് 50 ഗ്രാം-100 ഗ്രാം ബോറാക്‌സ് മണ്ണില്‍ ചേര്‍ത്തുകൊടുക്കുകയോ, ബോറിക്ക് ആസിഡ് അല്ലെങ്കില്‍ ബോറാക്‌സ് 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചു കൊടുക്കുകയോ ചെയ്യാവുന്നതാണ്. സോലുബോര്‍ തളിച്ചു കൊടുത്താലും മതിയാകും. സൂക്ഷ്മമൂലകങ്ങള്‍ ചേര്‍ക്കുമ്പോള്‍ ശിപാര്‍ശ ചെയ്തിട്ടുള്ള അളവിലും കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ജാതി വളര്‍ന്നു പൊങ്ങുന്നതിനനുസരിച്ച് ചുവട്ടിലെ ഒരുവരി കമ്പുകള്‍ വെട്ടി നീക്കാവുന്നതാണ്. ജലാംശം നിലനിര്‍ത്തുന്നതിനായി നല്ല പുതയിട്ടുകൊടുക്കണം. ചകിരിത്തൊണ്ടു ചുവട്ടില്‍ അടുക്കിയും ജലാംശം നിലനിര്‍ത്താം. അധികം മണ്ണിളക്കാതെ വളങ്ങള്‍ ചുവട്ടിലിട്ട് നല്ല കനത്തില്‍ പുതയിട്ടുകൊടുക്കണം.

രോഗങ്ങൾ: ഇലപ്പുള്ളി രോഗം, കായ്ചീയൽ, കരിം പൂപ്പ് രോഗം. രോഗ നിവാരണത്തിനു കൃഷി വകുപ്പുമായി ബന്ധപ്പെട്ട് ഫലപ്രദമായ പ്രതിവിധികൾ നടപ്പാക്കുക. 
വിളവെടുപ്പ്: ജാതിമരങ്ങളെ നന്നായി ശുശ്രൂഷിച്ചാൽ ഏഴാം വർഷം മുതൽ വിളവെടുക്കാം. മരത്തിൽ ഏതു സമയത്തും കുറെ കായ്കൾ ഉണ്ടാകുമെങ്കിലും ഡിസംബർ – മെയ് വരെയാണു കായ്കൾ ധാരാളമായി ഉണ്ടാകുന്നത്. ജാതി മരങ്ങളിൽ ഒന്നിച്ച് പൂവുണ്ടാകാത്തതിനാൽ വിളവെടുപ്പും പല തവണയായി നടത്തേണ്ടി വരും. കായ്കൾ പറിയ്ക്കുകയും വിത്തുകൾ ശേഖരിക്കുകയും ചെയ്യുന്നതിന്റെ കൂടെ തന്നെ ജാതി പത്രിയും ശേഖരിച്ച് ഉണക്കി എടുക്കണം. ഒരാഴ്ച കൊണ്ട് ജാതിക്കായ് ഉണങ്ങിക്കിട്ടും. ഇടയ്ക്ക് വീണ്ടും ഉണക്കണം. പുകയിൽ ഉണക്കുന്നതിനേക്കാൾ വെയിലിൽ ഉണക്കുന്നതാണു നല്ലത്. ജാതിപത്രി ഉണങ്ങുമ്പോൾ നല്ല ചുമപ്പ് നിറം കിട്ടും. നല്ല നിറമുള്ള ജാതിപത്രിയ്ക്ക് നല്ല വിലയും കിട്ടും. ഉണങ്ങിയ 150-ഓളം കായ്കൾക്ക് ഒരു കി. ഗ്രാം. ഭാരമുണ്ടാകും. ജാതി പത്രിയ്ക്കാണു വിലക്കൂടുതലെങ്കിലും പത്രിയുടെ അളവ് താരതംയേന കുറവായിരിക്കും.

സംസ്ക്കരണം: ജാതി ബട്ടർ, ജാതി തൈലം, ജാതി പത്രി തൈലം, ഒളിയോറെസിൻ( പത്രിയും കായും ഉണക്കി പൊടിച്ച ശേഷം കാർബണിക ലായകങ്ങൾ ഉപയോഗിച്ച് വേർ തിരിയ്ക്കുന്നത്)

വിപണി: ഇടനിലക്കാരെ ഒഴിവാക്കിയാൽ വിപണിയിൽ നല്ല വില കിട്ടുന്നതാണു ജാതിക്കായും പത്രിയും. ഇപ്പോഴുള്ള വിപണിയിൽ നല്ല ജാതി പത്രിക്ക് കിലോയ്ക്ക് 800/- രൂപയോളമുണ്ട്. അതുപോലെ ജാതിയ്ക്കാ 250 – 300/- രുപയും.
ഡോ. ശൈലജാ കുമാരി എം. എസ്., ഡോ. ബിന്ദു

കൃഷി വിജ്ഞാന കേന്ദ്രം, കോട്ടയം

കൊക്കോ കൃഷി. പരിപാലനം​

അധികം ഈര്‍പ്പമില്ലാത്ത, നീര്‍ വാര്‍ച്ചയുള്ള മണ്ണാണ് കൊക്കോ കൃഷിക്ക് ഉത്തമം. തനി വിളയായിട്ടും, ഇടവിളയായിട്ടും കൊക്കോ നടാം., തനിവിളയാണെങ്കില്‍ ഒരെക്ര സ്ഥലത്തു നാനൂറും, ഇടവിളയാണെങ്കില്‍ ഇരുനൂറും ചെടികള്‍ നടാന്‍ പറ്റും; എങ്കിലും, ചെടികളുടെ എണ്ണം കുറയുകയും, ചെടികള്‍ തമ്മിലുള്ള അകലം കൂടുകയുമാണ് കൃഷിക്ക് നല്ലത്.

തനിവിള

മറ്റു കൃഷികളുടെ ഇടയില്‍ അല്ലാതെ, കൊക്കോ മാത്രം നടുന്ന രീതിയാണ് ഉദ്ദേശിക്കുന്നത്. ചെടികള്‍ തമ്മില്‍ പത്തടിയും, രണ്ടു ലൈനുകള്‍ തമ്മില്‍ പത്തടിയും ആയിട്ട് നട്ടാല്‍, ഒരെക്രയില്‍ നാനൂറു ചെടികള്‍ നടാം.

ഇടവിള

മറ്റു സ്ഥിരമായ കൃഷിയുടെ ഇടയില്‍ (തെങ്ങ്, കമുക്, റബര്‍ മുതലായവ) നടുന്ന രീതിയാണ്. ഇങ്ങനെ നടുമ്പോള്‍, ചെടികള്‍ തമ്മില്‍ പത്തോ പതിനഞ്ചോ അടി അകലവും, രണ്ടു ലൈനുകള്‍ തമ്മില്‍ ഇരുപതടി അകലവും വേണം.

നടുന്ന രീതി.

ഇപ്പോള്‍ കൊക്കോയുടെ കുരു പാകി മുളപ്പിക്കുവാന്‍ പറ്റിയ സമയമാണ്. ആറോ, ഒന്‍പതോ ഇഞ്ച്‌ നീളമുള്ള പോളിത്തീന്‍ കൂടുകളില്‍ മണ്ണും, ചാണകപ്പൊടിയും കൂടി (കുറച്ചു മണലും കൂടി ഉണ്ടെങ്കില്‍ നല്ലത്) മിസ്രിതമാക്കിയിട്ടു നിറക്കുക. അതിനു ശേഷം ഓരോ കൊക്കോ കുരു , ഒരിഞ്ചു താഴ്ത്തി നടുക. ആവശ്യത്തിന് ജല സേചനവും, തണലും നല്‍കണം. കൂടകള്‍ തമ്മില്‍ ഒരടിയെന്കിലും അകലം വേണം. മൂന്നു മാസം കഴിയുമ്പോഴേക്കും, കൂടയില്‍ തൈകള്‍ തയ്യാറാകും.

ജൂണ്‍ മാസമാകുമ്പോള്‍, ഒന്നരയടി സമ ചതുരവും താഴ്ചയുമുള്ള കുഴികളെടുത്തു്, അതില്‍ കുറച്ചു വളപ്പൊടിയും, മണ്ണും ചേര്‍ത്ത്, ഇളക്കിയത്തിനു ശേഹം തൈകള്‍ നടുക. ഒരു മാസം കഴിയുമ്പോള്‍ പത്തു ഗ്രാം ഫാക്ടം ഫോസ് ഇട്ടാല്‍ നന്നായിരിക്കും. വളത്തിന്റെ അളവ് കുറച്ചു, മാസം തോറും ഇടുന്നത് നല്ലതാണ്.

ബഡ് തൈകള്‍.

നൂറു ചെടികള്‍ ഉണ്ടെങ്കില്‍, മുപ്പതു ചെടികളില്‍ നിന്ന് എഴുപതു ശതമാനവും, എഴുപതു ചെടികളില്‍ നിന്ന് മുപ്പതു ശതമാനവും ആദായമാണ് കിട്ടുക. പകരം, മുഴുവന്‍ ബഡ് തൈകളാണെന്കില്‍, നൂറു ചെടികളില്‍ നിന്നും നൂറു ശതമാനം ആദായം കിട്ടും. കായ്ഫലമുള്ള ചെടികളും ബഡ് ചെയ്തു ഫലഭൂയിഷ്ടമാക്കാം.

കാഡ്ബറീസിന്റെ ഫാമുകളില്‍ നിന്ന് കൂടത്തൈകള്‍ കിട്ടും. താമരശ്ശേരി ഓഫീസിന്റെ ഫോണ്‍ നമ്പര്‍ താഴെ കൊടുക്കുന്നു. PH : 0495 2225103

​കാബേജ്

കാബേജ് തോരന്‍ ഇഷ്ട്ടമല്ലാത്ത മനുഷ്യരുണ്ടോ ?. പക്ഷെ വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവും വിഷമയം ആയ ഒന്നാണ് കാബേജ്. അത് കൊണ്ട് തന്നെ ഇഷ്ട്ട വിഭവം ഒഴിവാക്കിയിട്ട്‌ വര്‍ഷങ്ങള്‍ ആയി. ഈ വര്‍ഷം കാബേജ് ട്രൈ ചെയ്യാന്‍ തീരുമാനിച്ചു. കാബേജ് ഒരു ശീതകാല വിളയാണ്. കാബേജ് ഹെഡ് (ഇതാണ് കാബേജ് ആകുന്നത്) വിരിയാന്‍ തണുപ്പ് ആവശ്യം ആണ്. കോളി ഫ്ലവര്‍ നടീല്‍ രീതി മുന്‍പേ പോസ്റ്റ് ചെയ്തല്ലോ. അത് ഒന്ന് പരിശോധിക്കുക. ഇവ രണ്ടിന്‍റെയും കൃഷി രീതി ഒരേ പോലെ ആണ്. ഒരു കാബേജ് ചെടിയില്‍ നിന്നും ഒരു കാബേജ് മാത്രമേ ലഭിക്കു. പത്തു മൂട് നട്ടാല്‍ പത്തു കാബേജ് കിട്ടും.

മുന്‍പ് സൂചിപിച്ച പോലെ നമ്മുടെ നാടിനു ഇണങ്ങുന്ന വിത്തുകള്‍ / തൈകള്‍ തിരഞ്ഞെടുക്കുക. സീസണ്‍ ആകുമ്പോള്‍ വി എഫ് പി സി കെ എല്ലാ ജില്ലകളിലും കാബേജ്, കോളി ഫ്ലവര്‍ തൈകള്‍ വിലപ്പനയ്ക്ക് വെയ്ക്കാറുണ്ട്. ഒരു തൈ രണ്ടു രൂപ നിരക്കില്‍ ലഭിക്കും. ഞാന്‍ വാങ്ങിയത് പത്തനംതിട്ട ജില്ലയിലെ തടിയൂരുള്ള കാര്‍ഡ്‌ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും ആണ്. തൈ രണ്ടു രൂപ നിരക്കില്‍ ലഭിച്ചു.

നടീല്‍ രീതി – ഒരു ചെറിയ കുഴിയെടുത്തു അതില്‍ കുറച്ചു എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി ഇവ ഇട്ടു കുഴി മൂടി കാബേജ് തൈകള്‍ നട്ടു. ആദ്യതെ കുറച്ചു ദിവസം തണല്‍ കൊടുത്തു. ദിവസവും മിതമായ നിരക്കില്‍ നനച്ചു. രണ്ടാഴ്ച ഇടവിട്ട്‌ ഉണങ്ങിയ ചാണകപ്പൊടി ഇട്ടു കൊടുത്തു. മണ്ണ് കയറ്റി കൊടുത്തു. രാസവളം ഉപയോഗിച്ചതെ ഇല്ല. കടല പിണ്ണാക്ക് പുളിപ്പിച്ചത്, ഫിഷ്‌ അമിനോ ആസിഡ് തുടങ്ങിയ ദ്രാവക രൂപത്തിലുള്ള വളം മാത്രം നല്‍കി.

കീട ബാധയും പ്രതിവിധിയും –

തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് രണ്ടാഴ്ച കൂടുമ്പോള്‍ വിതറുക. ഇലതീനി പുഴുക്കളെ അകറ്റാന്‍ കാന്താരി മുളക് ലായനി നേര്‍പ്പിച്ചു സ്പ്രേ ചെയ്യുക. സ്യുടോമോണാസ് രണ്ടാഴ്ച കൊടുമ്പോള്‍ ഇരുപതു ശതമാനം വീര്യത്തില്‍ ഒഴിച്ച് കൊടുക്കുന്നത് കട ചീയല്‍ , അഴുകല്‍ രോഗങ്ങളെ പ്രതിരോധിക്കും.

ടെറസ്സില്‍ വെണ്ട കൃഷി ചെയ്യുന്ന വിധം

 

ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന വെണ്ട ഒരു അടുക്കളതോട്ടത്തിലെ ഏറ്റവും അവശ്യം വേണ്ട പച്ചക്കറികളില്‍ ഒന്നാണ്. സ്ഥലപരിമിതി ആണ് നിങ്ങളുടെ പ്രശനം എങ്കില്‍ വിഷമിക്കേണ്ട, നിങ്ങളുടെ മട്ടുപ്പാവില്‍ (ടെറസില്‍) വെണ്ട ഏറ്റവും നന്നായി കൃഷി ചെയ്യാന്‍ സാധിക്കും. അര്‍ക്ക അനാമിക , സല്‍കീര്‍ത്തി, അരുണ, സുസ്ഥിര തുടങ്ങിയവ മികച്ചയിനം വെണ്ടയിനങ്ങള്‍ ആണ് കൂടാതെ ആനക്കൊമ്പന്‍ വെണ്ട എന്ന ഒരിനം കൂടി ഉണ്ട്. നല്ല വലിപ്പമുള്ള ആനകൊമ്പന്‍ വെണ്ട 4-5 എണ്ണം ഉണ്ടെങ്കില്‍ തന്നെ ഒരു ചെറിയ കുടുംബത്തിനു സുഖമായി ഒരു നേരം കഴിക്കാം.

ഗ്രോ ബാഗില്‍ മണ്ണ് നിറച്ചു വെണ്ട കൃഷി ചെയ്യാം. മട്ടുപ്പാവ് കൃഷിക്ക് കഴിവതും ഗ്രോ ബാഗ്‌ തന്നെ ഉപയോഗിക്കുക, പ്ലാസ്റ്റിക്‌ കവറുകളില്‍ മണ്ണ് നിറച്ചു കൃഷി ചെയ്യുമ്പോള്‍ കുറെ കഴിയുമ്പോള്‍ പ്ലാസ്റ്റിക്‌ പൊടിഞ്ഞു പോകും. നിങ്ങള്‍ കൃഷി തന്നെ വെറുക്കും, ചെടിച്ചട്ടികള്‍ നല്ലതാണ് പക്ഷെ ഉയര്‍ന്ന വിലയാണ് അവയ്ക്ക്. ടെറസ് കൃഷിയ്ക്ക് ഏറ്റവും മെച്ചം ഗ്രോ ബാഗുകള്‍ തന്നെ. ഇവിടെ ഒരുപാടു തവണ ഗ്രോ ബാഗ്‌ നെ ക്കുറിച്ച് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മണ്ണ് ലഭ്യമാണെങ്കില്‍ അവ നിറയ്ക്കാം. മേല്‍ മണ്ണ് കട്ടയും കല്ലും കളയും മറ്റു അവശിഷ്ട്ടങ്ങളും കളഞ്ഞു ശരിയാക്കി എടുക്കുക. വേണമെങ്കില്‍ ഇതിന്റെ കൂടെ ചകിരിച്ചൊര്‍ ചേര്‍ക്കാം, സാദാരണ ചകിരി അല്ല വാങ്ങാന്‍ ലഭിക്കുന്ന ചകിരിചോറ്. അതെ പറ്റി ഇവിടെയുണ്ട്. മണ്ണ് ഇളക്കുമ്പോള്‍ കൂടെ വേപ്പിന്‍ പിണ്ണാക്ക് ഒരു പിടി (ഒരു ബാഗിന് ഒരു പിടി) ചേര്‍ക്കാം. ഉണങ്ങിയ കരിയില , ഉണങ്ങിയ ചാണകപ്പൊടി, ആട്ടിന്‍ കാഷ്ട്ടം ഇവയും ചേര്‍ത്ത് നടീല്‍ മിശ്രിതം തയ്യാറാക്കാം.

വിത്തുകള്‍ പാകിയാണ് വെണ്ട തൈകള്‍ മുളപ്പിക്കുന്നത്. നടുന്നതിന് മുന്‍പ് വിത്തുകള്‍ അല്‍പ്പ സമയം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ആണെങ്കില്‍ കൂടുതല്‍ നല്ലത്. വിത്തുകള്‍ വേഗം മുളക്കാനും രോഗപ്രതിരോധത്തിനും ഇത് നല്ലതാണ്. ഒരു ഗ്രോ ബാഗില്‍ 3-4 വിത്തുകള്‍ ഇടാം. വളര്‍ന്നു വരുമ്പോള്‍ നല്ല ആരോഗ്യമുള്ള ഒരെണ്ണം നിര്‍ത്തി മറ്റുള്ളവ പറിച്ചു കളയാം. ചെടികള്‍ വളരുന്ന മുറയ്ക്ക് ചേരിയെ രീതിയില്‍ വളം നല്‍കുക. 3-4 ഇല വരുമ്പോള്‍ ഒരു പിടി കടല പിണ്ണാക്ക് നല്‍കുന്നത് ഏറ്റവും നല്ലതാണ്. മണ്ണ് അല്‍പ്പം മാറ്റി ഇട്ടു കൊടുക്കാം. അല്ലെങ്കില്‍ ഉറുമ്പ് എടുത്തു കൊണ്ട് പോകും. ഫിഷ്‌ അമിനോ ആസിഡ് പോലെയുള്ള ദ്രവ വളങ്ങള്‍ നല്‍കുക. ” ഗ്രോ ബാഗിലെ വളപ്രയോഗം ” എന്ന പോസ്റ്റ്‌ ശ്രദ്ധിക്കുക.

തണ്ട് തുരപ്പന്‍ ആണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാന കീടം. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ന്ന് കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിന്‍ കുരു ലഭ്യമല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഇതേ പോലെ വെള്ളത്തില്‍ ഇട്ടു ഉപയോഗിക്കാം. രണ്ടാഴ്ച്ച കൂടുമ്പോള്‍ ഈ പ്രയോഗം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് തടത്തില്‍ ഇടയ്ക്കിടെ വിതറുന്നതും തുരപ്പനെ ഒഴിവാക്കും.

ഇനി സവാള സ്വന്തം മുറ്റത്ത്‌…….

സവാളയുടെ വിലക്കയറ്റമോര്‍ത്ത് നെറ്റി ചുളിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കേരളത്തിലും വീട്ടു വളപ്പില്‍ സവാള വിളയും. തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ തെളിയിച്ച കൃഷി പാഠങ്ങളില്‍ ഏറ്റവും പുതിയതാണ് സവാള കൃഷി.

കാബേജ്, കോളിഫ്ലവര്‍ എന്നിവയുടെ ഇടയിലും തലയുയര്‍ത്തി നില്‍ക്കുന്ന സവാളത്തലപ്പുകള്‍ കേരളത്തില്‍ ഒരു പുതിയ കാര്‍ഷിക സമീപനത്തിനു തുടക്കും കുറിക്കുകയാണ്. ലോക രാജ്യങ്ങളില്‍ ഉള്ളി ഉല്പാദനത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉള്ളി ഉല്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയാണ്. ഇന്നുവരെ മറ്റു സംസ്ഥാനത്തു നിന്നും ഉള്ളി വാങ്ങിത്തിന്ന കേരളീയര്‍ക്ക് ഇനി അത് സ്വന്തം വീട്ടുവളപ്പിലും വിളയിക്കാം.
ചെടിയുടെ കടഭാഗം തണ്ടിനോട് ചേര്‍ന്ന് വീര്‍ത്ത് ഗോളാകൃതിയിലാകുന്നതാണ് സവാള എന്ന് കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ. ജലജാ മേനോന്‍ പറഞ്ഞു. മഴക്കാലം ഒഴിവാക്കി കൃഷി ചെയ്യുന്നതാണ് നല്ലത്. തൈകള്‍ നട്ട് നാലു മാസത്തിനകം വിളവെടുക്കാം. സാധാരണ ജൈവ വളങ്ങള്‍ ഉപയോഗിച്ചാല്‍ മതി.

കടപ്പാട് : മാതൃഭുമി

കാന്താരി മുളക് കൃഷി രീതി

ഒരു മലയാളിയോട് കാന്താരി മുളകിന്‍റെ ഗുണങ്ങള്‍ വിശദീകരിക്കണ്ട കാര്യം ഉണ്ടോ ?. ചിലയിടങ്ങളില്‍ ചീനിമുളക് എന്നും അറിയപ്പെടുന്നു. ഉടച്ച കാന്താരി മുളകും പുഴുങ്ങിയ കപ്പയും എന്ന് കേള്‍ക്കുമ്പോഴെ വായില്‍ വെള്ളമൂറും. മലയാളി തഴഞ്ഞ കാന്താരിക്കു ഇന്ന് വന്‍ ഡിമാന്‍ഡ് ആണ്. കിലോയ്ക്ക് മുന്നൂറിന് മേലെ ആണ് വില. പാചകത്തിനും ഔഷധമായും കാന്താരി ഉപയോഗിക്കുന്നു. വാതരോഗം , അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ കാന്താരി ഉപയോഗിക്കുന്നു. ജീവകം സിയുടെ ഉറവിടമാണ് കാന്താരി മുളക്. കാന്താരി പല നിറങ്ങളില്‍ ഉണ്ട്. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, ഉണ്ടക്കാന്താരി എന്നിങ്ങനെ പലയിനം കാന്താരി ഉണ്ട്. പച്ച നിറമുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതല്‍. വെള്ളക്കാന്താരിക്ക് എരിവ് താരതമ്യേന അല്‍പ്പം കുറവുമാണ്. കറികളില്‍ ഉപയോഗിക്കുന്നതിന് പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറാണ്ട്.

തനിനാടന്‍ കൃഷിരീതികള്‍

ഏതു കാലാവസ്ഥയിലും കാന്താരി നന്നായി വളരും. വെയിലോ മഴയോ ഒന്ന് പ്രശ്നമല്ല.നല്ല വെയിലിലും തണലിലും ഉഷ്ണകാലത്തും കാന്താരിവളരും. പ്രത്യേകിച്ച് പരിചരണം ഒന്നും വേണ്ടാത്ത കാന്താരി ഒരു നല്ല കീടനാശിനി കൂടി ആണ്. കാന്താരി മുളക് അരച്ച്‌ സോപ്പ്‌ ലായനിയിൽ കലക്കി കീടനാശിനി ആയി ഉപയോഗിക്കാം. കാന്താരിയും ഗോമൂത്രവും ചേര്‍ന്നാല്‍ കീടങ്ങള്‍ പമ്പ കടക്കും. മറ്റ് കൃഷികളെപ്പോലെ കൃത്യമായ പരിചരണമോ, വളപ്രയോഗമോ ഒന്നും കാന്താരിക്ക് വേണ്ട. വേനല്‍ കാലത്ത് നനച്ചു കൊടുക്കുന്നത് നല്ലതാണ്. ഒന്ന് പിടിച്ചു കിട്ടിയാല്‍ നാലഞ്ച് വര്‍ഷം വരെ ഒരു കാന്താരിചെടി നിലനില്‍ക്കും.
പണ്ട് പക്ഷികള്‍ മുഖാന്തിരം കാന്താരി ചെടി മിക്ക പറമ്പുകളിലും തനിയെ വളരുമായിരുന്നു. പകൃതി തന്നെ അതിന്റെ വിതരണം നടത്തിയിരുന്നു. കാന്താരി വിത്ത് മുളപ്പിക്കാനായി മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്ത് ഉണക്കിയെടുക്കുക. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിക്കണം. പാകുമ്പോള്‍ വിത്തുകള്‍ അധികം താഴെ പോകാതെ ശ്രദ്ധിക്കുക. നന്നായി വളര്‍ന്നു കഴിഞ്ഞാല്‍ മാറ്റി നടാം. അടിവളമായി ചാണകപ്പൊടിയോ കമ്പോസ്‌റ്റോ നല്‍കാം.കാന്താരിയില്‍ കാര്യമായ കീടബാധ ഉണ്ടാകാറില്ല. മൂടുചീയല്‍ രോഗം കണ്ടാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഉപയോഗിക്കാം.

​ടിഷ്യു കള്‍ച്ചര്‍ വാഴ നടുമ്പോള്‍

വളരെ എളുപ്പവും ഏറ്റവും ആദായം ഉള്ളതുമായ 1 ഇനമാണ് ടിഷ്യു കള്‍ച്ചര്‍ വാഴ.10 മുതല്‍ 15 രൂപ നിരക്കില്‍ ഇന്ന് വാഴ തൈകള്‍ ലഭ്യമാണ്.അടിവളമായി അല്പം കപ്പലണ്ടി പിണ്ണാക്കും എല്ലുപൊടിയും ചാണകപൊടിയുമാണ് ആവശ്യം.അത്യാവശ്യം വെയിലേര്‍ ലഭിക്കുന്ന സ്ഥലത്ത് നമുക്ക് വാഴ നടാം

  • ചതുരാകൃതിയിലോ വൃത്താകൃതിയിലോ(വട്ടത്തില്‍ ) നമുക്ക് വാഴ നടാന്‍ ഇടമൊരുക്കാം.
  • അതിനു നടുവില്‍ വാഴ നടുന്നതിന് ചെറിയ തടം എടുക്കാം.
  • തടത്തിലെക്ക് അല്പം കപ്പലണ്ടി പിണ്ണാക്ക് ഇട്ട് കൊടുക്കാം.
  • വാഴ വെച്ചതിനു ശേഷം കുറച്ചു കപ്പലണ്ടി പിണ്ണാക്ക് കൂടി ചുവട്ടില്‍ ഇടണം.
  • അതിനു മുകളില്‍ അല്പം എല്ലുപൊടിയും ഇടുക.
  • എല്ലുപോടിക്ക് മുകളിലായി ചാണക പൊടി .
  • വശങ്ങളില്‍ കിടക്കുന്ന മണ്ണ് വെച്ച് വാഴയുടെ തടം പൊതിയാം.
  • അല്പം വെള്ളം തളിച്ച് തടം നനക്കാം.

കടപ്പാട്  കൃഷി

കടപ്പാട് : krishibhavanblog1.wordpress.com

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate